പൊതുമരാമത്ത്
പ്രവൃത്തികള്‍ക്കായുളള
അക്രഡിറ്റഡ്ഏജന്സികള്
2926.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുമരാമത്ത്
വകുപ്പിന് കീഴില്‍
വരുന്ന പ്രവൃത്തികള്‍
ടെണ്ടറില്ലാതെ
ഏറ്റെടുക്കാന്‍
കഴിയുന്ന അക്രഡിറ്റഡ്
ഏജന്‍സികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍ വന്നതിന്
ശേഷം അത്തരത്തിലുളള
ഓരോ അക്രഡിറ്റഡ്
ഏജന്‍സിക്കും നല്കിയ
പ്രവൃത്തികള്‍, അവയുടെ
തുക എന്നിവ
വിശദമാക്കാമോ;
(സി)
പൊതുമരാമത്ത്
പ്രവൃത്തികള്‍
ഏറ്റെടുക്കാന്‍
പറ്റുന്ന അക്രഡിറ്റഡ്
ഏജന്‍സിയായി
തെരഞ്ഞെടുക്കപ്പെടുന്നതിനുളള
നിബന്ധനകള്‍/മാനദണ്ഡങ്ങള്‍
വിശദമാക്കാമോ?
കെ.എസ്.റ്റി.പി.യുടെ
റോഡ് നിര്‍മ്മാണ
പ്രവൃത്തികള്‍
2927.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കേരള
സ്റ്റേറ്റ്
ട്രാന്‍സ്പോര്‍ട്ട്
പ്രോജക്ട് നിലവില്‍
ഏറ്റെടുത്ത്
നടപ്പിലാക്കി വരുന്ന
റോഡ് നിര്‍മ്മാണ
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ; ഇൗ
പ്രവര്‍ത്തികളുടെ
വിശദാംശങ്ങളും നിലവിലെ
സ്ഥിതിയും
ലഭ്യമാക്കാമോ?
റോഡ്
വികസന
പ്രവര്‍ത്തനങ്ങള്‍ക്കിടെയുള്ള
അപകടങ്ങള്‍
2928.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡ്
വികസന
പ്രവര്‍ത്തനങ്ങള്‍ക്കിടെ
സംസ്ഥാനത്ത്
അപകടമരണങ്ങള്‍
വര്‍ദ്ധിച്ചു
വരുന്നതായുള്ള വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ആയത്
ഒഴിവാക്കാന്‍
നിര്‍മ്മാണ മേഖലയില്‍
ക്രമീകരിക്കേണ്ട
സുരക്ഷാ സൗകര്യങ്ങളെയും
പാലിക്കേണ്ട
നിബന്ധനകളെയും
സംബന്ധിച്ച് നിലവിലുള്ള
വ്യവസ്ഥകള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
മേഖലയില്‍ അപകടങ്ങള്‍
കുറയ്ക്കുന്നതിനായി
വിദഗ്ദ്ധാഭിപ്രായം
രൂപീകരിച്ച് നിര്‍മ്മാണ
മേഖലകളില്‍ ആയത്
കര്‍ശനമായി
നടപ്പിലാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
റീബിൽഡ്
കേരള ഇനിഷ്യേറ്റീവ് വഴി
നടപ്പിലാക്കുന്ന
പൊതുമരാമത്ത് വകുപ്പിന്റെ
പദ്ധതികള്‍
2929.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആസൂത്രണ
സാമ്പത്തിക കാര്യ
വകുപ്പ് റീബിൽഡ് കേരള
ഇനിഷ്യേറ്റീവ് വഴി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതും
വിവിധ വകുപ്പുകള്‍
നിര്ദ്ദേശിച്ചിട്ടുളളതുമായ
13.08.2019 ലെ
സ.ഉ.(കയ്യെഴുത്ത്) നം.
25/2019/ആ.സാ.വ.
സര്‍ക്കാര്‍ ഉത്തരവില്‍
ഉള്‍ക്കൊളളിച്ചിട്ടുളള
പൊതുമരാമത്ത്
വകുപ്പിന്റെ പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
പൊതുമരാമത്ത് വകുപ്പ്
എന്തെല്ലാം
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഉത്തരവില്‍
ഉള്‍ക്കൊളളിച്ചിട്ടുളള
മലപ്പുറം ജില്ലയിലെ
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെട്ട
പെരുമ്പിലാവ്-നിലമ്പൂര്‍
റോഡിന്റെ പ്രവൃത്തി
നടപ്പുവര്‍ഷം
പൂര്‍ത്തിയാക്കുന്ന
തരത്തില്‍ വകുപ്പ്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
(സി)
പ്രസ്തുത
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
പ്രവൃത്തി
നടപ്പിലാക്കുന്നതിന്
ഇനി എന്തെല്ലാം
നടപടിക്രമങ്ങള്‍
ബാക്കിയുണ്ട്; വിശദാംശം
ലഭ്യമാക്കുമോ?
ദേവികുളം
മണ്ഡലത്തിലെ പൊതുമരാമത്ത്
പ്രവര്‍ത്തികള്‍
2930.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ദേവികുളം
നിയോജകമണ്ഡലത്തില്‍
പൊതുമരാമത്ത്
വകുപ്പില്‍ നിന്നും
ഭരണാനുമതി നല്കിയ
പദ്ധതികള്‍
ഏതൊക്കെയാണെന്നും
അവയുടെ പുരോഗതി
എന്താണെന്നും
വ്യക്തമാക്കാമോ;
(ബി)
2018-19,
2019-20 ബഡ്ജറ്റുകളില്
ദേവികുളം മണ്ഡലത്തില്‍
പ്രഖ്യാപിച്ച
പൊതുമരാമത്ത്
പ്രവര്‍ത്തികള്‍
ഏതൊക്കെയാണെന്നും,
അവയുടെ പുരോഗതി
സംബന്ധിച്ച വിവരവും
ലഭ്യമാക്കാമോ?
കരാറില്‍
ഏര്‍പ്പെട്ടശേഷം പ്രവൃത്തി
ആരംഭിക്കാത്ത നടപടി
2931.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍ ചില
കരാറുകാര്‍
പ്രവൃത്തിക്കായി
കരാറില്‍
ഏര്‍പ്പെട്ടശേഷം
പ്രവൃത്തി ആരംഭിക്കാതെ
ഒട്ടേറെ
വെെകിപ്പിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ന്യായമായ
കാരണങ്ങളില്ലാതെ ചില
കരാറുകാര്‍ സ്ഥിരമായി
ഇത്തരത്തിലുള്ള സമീപനം
സ്വീകരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പ്രശ്നത്തിന് പരിഹാരം
കാണുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദാംശം അറിയിക്കുമോ?
തോപ്പില്‍
കണ്‍സ്ട്രക്ഷന്‍ കമ്പനി
2932.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം തോപ്പില്‍
കണ്‍സ്ട്രക്ഷന്‍ കമ്പനി
ഏതൊക്കെ പ്രവൃത്തിയുടെ
കരാര്‍
ഏറ്റെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കമ്പനി കരാര്‍
ഏറ്റെടുത്തിട്ടുള്ള
പ്രവൃത്തികളില്‍
ഏതൊക്കെ
പൂര്‍ത്തിയാക്കിയെന്ന്
വിശദമാക്കാമോ;
(സി)
പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികള്‍
ഉണ്ടെങ്കില്‍
ഓരോന്നിന്റെയും നിലവിലെ
സ്ഥിതി എന്താണെന്ന്
അറിയിക്കാമോ?
മാവേലിക്കര
മണ്ഡലത്തിലെ പൊതുമരാമത്ത്
പ്രവൃത്തികള്‍
2933.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
പൊതുമരാമത്ത്
നിരത്തുകളും പാലങ്ങളും
വിഭാഗവും
കെട്ടിടവിഭാഗവും
കെ.എസ്.ടി.പി.യും
മാവേലിക്കര
മണ്ഡലത്തില്‍
അനുവദിച്ചതും
നടപ്പിലാക്കിയതുമായ
പ്രവൃത്തികളുടെയും
പദ്ധതികളുടെയും
വിശദവിവരം ലഭ്യമാക്കുമോ
;
(ബി)
ഇവയില്‍
പൂര്‍ത്തിയായവയും
പൂര്ത്തിയാക്കാനുള്ളവയും
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ ;
(സി)
പൂര്‍ത്തിയാക്കാനുള്ള
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
(ഡി)
പൊതുമരാമത്ത്
വകുപ്പ് മാവേലിക്കര
മണ്ഡലത്തില്‍ പുതുതായി
അനുവദിച്ച
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ?
പൊതുമരാമത്ത്
വകുപ്പിന് കീഴില്‍
ഭരണാനുമതി നല്കിയ
പദ്ധതികള്‍
2934.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പൊതുമരാമത്ത് വകുപ്പിന്
കീഴില്‍ ഭരണാനുമതി
നല്കിയ പദ്ധതികള്‍
ഏതെല്ലാമാണെന്നതിന്റെ
നിയോജകമണ്ഡലം
തിരിച്ചുള്ള വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
ഇപ്രകാരം
ഭരണാനുമതി ലഭിച്ച
പദ്ധതികളുടെ നിലവിലെ
അവസ്ഥ സംബന്ധിച്ച
വിശദവിവരം
നല്‍കാമോ?
അനുബന്ധം
പ്ലാസ്റ്റിക്
ഉപയോഗിച്ചുള്ള റോഡ്
നിര്‍മ്മാണം
2935.
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.ഉബൈദുള്ള
,,
ടി. വി. ഇബ്രാഹിം
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പ്ലാസ്റ്റിക്
ഉപയോഗിച്ച് ടാറിംഗ്
പൂര്‍ത്തീകരിച്ച
റോഡുകളുടെ ദൈര്‍ഘ്യം
എത്രയാണെന്ന്
വെളിപ്പെടുത്താമോ ;
(ബി)
പ്ലാസ്റ്റിക്
ഉപയോഗിച്ച് കൂടുതല്‍
റോഡുകള്‍
നിര്‍മ്മിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പ്ലാസ്റ്റിക്
നിര്‍മ്മിത റോഡുകളുടെ
എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിനായി
ശാസ്ത്രീയ പഠനങ്ങള്‍
നടത്തിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ; എങ്കില്‍
പ്രസ്തുത
കണ്ടെത്തലുകള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
കാേണ്ട്രാക്ടേഴ്സ്
അക്കാദമി
2936.
ശ്രീ.എം.
രാജഗോപാലന്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
നിര്‍മ്മാണ
രീതികളെക്കുറിച്ചും
സാങ്കേതിക
വിദ്യകളെക്കുറിച്ചും
കരാറുകാര്‍ക്ക് അറിവ്
പകരാനായി
കാേണ്ട്രാക്ടേഴ്സ്
അക്കാദമി സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടാേ ;
(ബി)
പ്രസ്തുത
അക്കാദമിയുടെ രൂപഘടനയും
ബെെലോയും
തയ്യാറാക്കുന്നതിന്റെ
മുന്നാേടിയായി
കരാറുകാരുടെ സമ്മേളനം
വിളിച്ച് ചേര്‍ത്ത്
പ്രാരംഭ ചര്‍ച്ചകള്‍
നടത്താന്‍
തീരുമാനിച്ചിട്ടുണ്ടാേയെന്ന്
വെളിപ്പെടുത്താമോ ;
(സി)
പുതിയ
കാലം പുതിയ നിര്‍മ്മാണം
എന്ന കാഴ്ചപ്പാടിന്റെ
ഭാഗമായി സ്ഥാപിക്കുന്ന
പ്രസ്തുത അക്കാദമിയുടെ
നടത്തിപ്പിനായി ഒരു
കമ്മിറ്റിയ്ക്ക് രൂപം
നല്കാന്
ആലാേചനയുണ്ടാേ ;
(ഡി)
നിര്‍മ്മാണ
മേഖല കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
പ്രസ്തുത നടപടി
എപ്രകാരമെല്ലാം
പ്രയാേജനപ്രദമാകുമെന്നാണ്
കരുതുന്നത് ;
വിശദമാക്കാമാേ ?
അഴിമതിയാരോപണങ്ങളില്‍പ്പെട്ട
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
2937.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
അഴിമതിയാരോപണങ്ങളില്‍പ്പെട്ട
പൊതുമരാമത്ത്
വകുപ്പിലെ എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
കേസ്സുകളുടെ
എണ്ണം
വെളിപ്പെടുത്താമോ?
പൊതുമരാമത്ത്
വകുപ്പ് സോഷ്യല്‍ ഓഡിറ്റ്
2938.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍ സോഷ്യല്‍
ഓഡിറ്റ്
നടപ്പാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇതിനായി
ജില്ലാ തലത്തിലും
സംസ്ഥാന തലത്തിലും
സമിതികളെ
നിശ്ചയിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
സമിതിയംഗങ്ങളെ
തെരഞ്ഞെടുക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ?
പൊതുമരാമത്ത്
വകുപ്പ്
അഴിമതിരഹിതമാക്കുവാന്
സ്വീകരിച്ച നടപടി
2939.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പൊതുമരാമത്ത്
വകുപ്പില്‍
അഴിമതിയുമായി
ബന്ധപ്പെട്ട് നടപടിക്ക്
വിധേയരായ
ഉദ്യോഗസ്ഥരുടെ എണ്ണം
എത്ര ;
ഓരോരുത്തരുടെയും
പേരുവിവരം
വിശദമാക്കാമോ;
(ബി)
അഴിമതിരഹിതവും
സുതാര്യവും ആയ ഭരണ
സംവിധാനത്തിനായി
പൊതുമരാമത്തു
വകുപ്പില്‍ ഇതേവരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
പൊതുമരാമത്ത്
വിജിലന്‍സ് വിഭാഗം
ശക്തിപ്പെടുത്താന്‍ നടപടി
2940.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ
പ്രവൃത്തികള്‍
സുതാര്യമാക്കുന്നതിനും
അഴിമതി
ഇല്ലാതാക്കുന്നതിനും
ഗുണമേന്മ പരിശോധന
ഉറപ്പാക്കുവാനും ഈ
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികളുടെ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പൊതുമരാമത്ത്
വകുപ്പിന്റെ വിജിലന്‍സ്
വിഭാഗത്തെ
ശക്തിപ്പെടുത്തുന്നതിന്
ഈ സര്‍ക്കാര്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കാമോ?
പൊതുമരാമത്ത്
പ്രവൃത്തികളുടെ ഗുണനിലവാരം
2941.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ബി.ഡി.
ദേവസ്സി
,,
റ്റി.വി.രാജേഷ്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
പ്രവൃത്തികളുടെ
ഗുണനിലവാരം
മെച്ചപ്പെടുത്തുന്നതിനായി
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
പൊതുമരാമത്ത്
നിര്‍മ്മാണ
പ്രവര്‍ത്തികളില്‍
എന്തെല്ലാം ആധുനിക
സാങ്കേതിക വിദ്യകളാണ്
പ്രയോഗിച്ചുവരുന്നതെന്ന്
അറിയിക്കാമോ;
(സി)
വകുപ്പില്‍
സോഷ്യല്‍ ഓഡിറ്റിംഗ്
സംവിധാനം
നടപ്പിലാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
ഇതിനായി
സംസ്ഥാനതലത്തിലും
ജില്ലാതലത്തിലും
സമിതികള്‍
രൂപീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ബി.എം.&
ബി.സി. നിലവാരത്തില്‍
നവീകരിച്ച റോഡുകളുടെ
പട്ടിക
2942.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിനു ശേഷം എത്ര
കിലോമീറ്റര്‍ റോഡുകള്‍
ബി.എം.& ബി.സി.
നിലവാരത്തില്‍
നവീകരിച്ചിട്ടുണ്ട്;
(ബി)
ഇതിനായി
സംസ്ഥാന സര്‍ക്കാര്‍
ഇതുവരെ ചെലവഴിച്ചതുക,
റോഡിന്റെ ദൈര്‍ഘ്യം
എന്നിവ ജില്ല തിരിച്ച്
പട്ടികയാക്കി
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിനുശേഷം
കോഴിക്കോട് ജില്ലയില്‍
ബി.എം.& ബി.സി.
നിലവാരത്തില്‍
നവീകരിച്ച/പ്രവൃത്തി
തുടരുന്ന റോഡുകളുടെ
വിവരങ്ങള്‍ ദൈര്‍ഘ്യം,
അനുവദിച്ച തുക എന്നീ
ക്രമത്തില്‍
പട്ടികയാക്കി
വ്യക്തമാക്കാമോ?
റോഡ്
യൂസര്‍ പെര്‍സപ്ഷന്‍
സര്‍വ്വെ
2943.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം 'റോഡ് യൂസര്‍
പെര്‍സപ്ഷന്‍ സര്‍വ്വെ'
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സര്‍വ്വെയുടെ
കണ്ടെത്തലുകള്‍
വിശദമാക്കാമോ;
(സി)
കാല്‍നടയാത്രക്കാരും
ഇരുചക്രവാഹന
യാത്രക്കാരുമാണ്
എളുപ്പത്തില്‍
പരിക്കേല്‍ക്കാവുന്ന
റോഡ് ഉപഭോക്താക്കള്‍
എന്നതിനെ
അടിസ്ഥാനമാക്കി ഈ
വിഭാഗക്കാരുടെ സുരക്ഷ
ഉറപ്പു വരുത്തുന്ന
രീതിയില്‍ റോഡ് വികസനം
നടപ്പിലാക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയത്;
വിശദാംശം നല്‍കുമോ?
റോഡ്
നിര്‍മ്മാണത്തിന്
ഉപയോഗിക്കുന്ന സാങ്കേതിക
വിദ്യകള്‍
2944.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.ഡബ്ല്യു.ഡി
റോഡ്സ് (എഞ്ചിനീയറിംഗ്)
വിഭാഗം നിലവില്‍ റോഡ്
നിര്‍മ്മാണത്തിന്
ഉപയോഗിക്കുന്ന
സാങ്കേതിക വിദ്യകള്‍
എന്തെല്ലാമാണ്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം റോഡിന്റെ
നിര്‍മ്മാണ രീതിയില്‍
എന്തൊക്കെ മാറ്റങ്ങളാണ്
വരുത്തിയിട്ടുള്ളത്;
(സി)
പി.ഡബ്ല്യു.ഡി
റോഡ്സ് (എഞ്ചിനീയറിംഗ്)
-ന്റെ നിലവിലെ
നിര്‍മ്മാണ രീതിയിലൂടെ
റോഡ് അപകടങ്ങള്‍
കുറച്ച് കൊണ്ട് വരാന്‍
കഴിഞ്ഞിട്ടുണ്ടോ;
(ഡി)
നിലവിലെ
നിര്‍മ്മാണ രീതി
പ്രകാരം വ്യത്യസ്ത
റോഡുകള്‍ക്ക്
ബന്ധപ്പെട്ട കരാറുകാര്‍
എത്രകാലമാണ് ഗ്യാരന്റി
നല്‍കുന്നത്; വിശദവിവരം
ലഭ്യമാക്കുമോ;
(ഇ)
പി.ഡബ്ല്യു.ഡി
റോഡുകളുടെ കാലാവധി
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മലയോര
ഹൈവേയുടെ പുരോഗതി
2945.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
,,
പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയോര
ഹൈവേയുടെ
അലയിൻമെന്റിന്റെ
വിശദപരിശോധനയില്‍
വനമേഖലയെ
ഒഴിവാക്കിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഏതെല്ലാം
ജില്ലകളിലാണ് ഈ
പദ്ധതിയുടെ പ്രയോജനം
ലഭിക്കുന്നത്
എന്നറിയിക്കാമോ; എത്ര
റീച്ചുകളായിട്ടാണ്
പദ്ധതികള്‍
ആരംഭിക്കുന്നത്;
എത്രമീറ്റര്‍
വീതിയിലാണ് റോഡ്
നിര്‍മ്മാണം
നടന്നുവരുന്നത് എന്ന്
വിശദമാക്കാമോ?
ശബരിമല
റോഡുകളുടെ അറ്റകുറ്റപ്പണി
2946.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ മണ്ഡല
മകരവിളക്ക് കാലത്ത്
ശബരിമല തീര്‍ത്ഥാടകരുടെ
യാത്ര
സുഗമമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
ഉത്സവകാലത്തിനുമുമ്പ്
ശബരിമല റോഡുകളുടെ
അറ്റകുറ്റപ്പണി
പൂര്‍ത്തിയാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്നും
ഇതിനായി എത്ര തുകയാണ്
വകയിരുത്തിയിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(സി)
ഈ
വര്‍ഷമുണ്ടായ പ്രളയവും
ഉരുള്‍പൊട്ടലും ശബരിമല
റോഡുകളെ
ശോചനീയാവസ്ഥയിലാക്കിയിട്ടുണ്ടോ;
പ്രസ്തുത റോഡുകള്‍
സഞ്ചാരയോഗ്യമാക്കുന്നതിന്
കിഫ്ബിയില്‍ നിന്നും
എന്തെങ്കിലും പ്രത്യേക
ധനസഹായം
ലഭ്യമാക്കിയിട്ടുണ്ടോ?
ശബരിമല
റോഡുകുളുടെ അറ്റകുറ്റപ്പണി
2947.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ മണ്ഡല
മകരവിളക്ക് കാലത്ത്
ശബരിമല തീര്‍ഥാടകരുടെ
യാത്ര
സുഗമമാക്കുന്നതിന്
പൊതുമരാമത്ത് വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ;
(ബി)
ഉത്സവകാലത്തിന്
മുമ്പ് ശബരിമല
റോഡുകുളുടെ
അറ്റകുറ്റപ്പണി
പൂര്‍ത്തിയാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്; ഇതിനായി
എന്ത് തുകയാണ്
വകയിരുത്തിയിട്ടുള്ളത്;
(സി)
ഈ
വര്‍ഷമുണ്ടായ പ്രളയവും
ഉരുള്‍പൊട്ടലും ശബരിമല
റോഡുകുളെ
ശോചനീയാവസ്ഥയിലാക്കിയിട്ടുണ്ടോ;
പ്രസ്തുത റോഡുകള്‍
സഞ്ചാരയോഗ്യമാക്കുന്നതിന്
കിഫ്ബിയില്‍ നിന്നും
എന്തെങ്കിലും പ്രത്യേക
ധനസഹായം
ലഭ്യമാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ?
ശബരിമല
തീര്‍ത്ഥാടകരുടെ യാത്ര
സുഗമമാക്കുന്നതിന്
സ്വീകരിച്ച നടപ മലയോര
ഹൈവേയുടെ പുരോഗതി ടി
2948.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ മണ്ഡല
മകരവിളക്ക് കാലത്ത്
ശബരിമല തീര്‍ത്ഥാടകരുടെ
യാത്ര
സുഗമമാക്കുന്നതിന്
വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉത്സവകാലത്തിന്
മുമ്പ് ശബരിമല
റോഡുകളുടെ
അറ്റകുറ്റപ്പണി
പൂര്‍ത്തിയാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;ഇതിനായി
എത്ര തുകയാണ്
വകയിരുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
ഈ
വര്‍ഷമുണ്ടായ പ്രളയവും
ഉരുള്‍പ്പൊട്ടലും
ശബരിമല റോഡുകളെ
ശോചനീയാവസ്ഥയിലാക്കിയിട്ടുണ്ടോ;
പ്രസ്തുത റോഡുകള്‍
സഞ്ചാരയോഗ്യമാക്കുന്നതിന്
കിഫ്ബിയില്‍ നിന്നും
എന്തെങ്കിലും പ്രത്യേക
ധനസഹായം
ലഭ്യമാക്കിയിട്ടുണ്ടോ;എങ്കില്‍
വിശദാംശങ്ങള്‍ നല്‍കുമോ
?
നാട്ടിക
മണ്ഡലത്തിലെ പൊതുമരാമത്ത്
റോഡുകള്‍
T 2949.
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
നാട്ടിക
മണ്ഡലത്തില്‍ കൂടി
കടന്നുപോകുന്ന
പൊതുമരാമത്ത്
/നാഷണല്‍ ഹെെവേ
റോഡുകളുടെ വിശദാംശം
അവയുടെ
ദെെര്‍ഘ്യം(കിലോമീറ്ററിൽ
) സഹിതം നല്‍കുമോ?
വര്‍ക്കല
നിയോജകമണ്ഡലത്തിലെ തീരദേശ
ഹൈവേ പദ്ധതി
2950.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തില്‍ കൂടി
കടന്നു പോകുന്ന തീരദേശ
ഹൈവേ പദ്ധതിയുടെ
രൂപരേഖയില്‍
ഉള്‍പ്പെട്ടിട്ടുള്ള
ഒന്നാം പാലം മുതല്‍
കാപ്പില്‍ വരെയുള്ള
15.60 കി.മീ.
ദൂരത്തില്‍ എത്ര
വീടുകള്‍
ഉള്‍പ്പെടുന്നുവെന്ന
കൃത്യമായ കണക്ക്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വീടുകളിലെ താമസക്കാരുടെ
പുനരധിവാസത്തിനായി
എന്തെല്ലാം പദ്ധതികളാണ്
തയ്യാറാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
റോഡുകളുടെ
പരിപാലനം
2951.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡുകളുടെ
പരിപാലനത്തിനായി
പൊതുമരാമത്ത് വകുപ്പിന്
2017-18, 2018-19
സാമ്പത്തിക
വര്‍ഷങ്ങളില്‍ എത്ര തുക
വകയിരുത്തിയിരുന്നു;
അതില്‍ എത്ര തുക
ചെലവഴിച്ചു; ഇനം
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കാമോ;
(ബി)
2019-20
സാമ്പത്തിക വര്‍ഷം
റോഡുകളുടെ
പരിപാലനത്തിനായി എത്ര
തുക പൊതുമരാമത്ത്
വകുപ്പിന്
ലഭിച്ചിട്ടുണ്ട്;
31.08.2019 വരെ ഈ
ഇനത്തില്‍ എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
ഇനം തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കാമോ?
മാനന്തവാടി
മണ്ഡലത്തിലെ റോഡ് നവീകരണം
2952.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മാനന്തവാടി നിയോജക
മണ്ഡലത്തിലെ എത്ര
കിലോമീറ്റര്‍ റോഡാണ്
നവീകരിക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
ഇതിന് വിവിധ
പദ്ധതികളിലായി എത്ര
കോടി രൂപയാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ; റോഡുകളുടെ
പരിപാലനം
(ബി)
ഈ
നിയോജകമണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പിന്
ആകെ എത്ര കിലോമീറ്റര്‍
റോഡാണുള്ളതെന്ന്
വ്യക്തമാക്കാമോ?
വണ്‍ടൈം
സെറ്റില്‍മെന്റ്
പദ്ധതിയില്‍ നിലമ്പൂര്‍
മണ്ഡലത്തിലെ റോഡുകള്‍
2953.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019-ലെ
പ്രളയത്തില്‍ തകര്‍ന്ന
നിലമ്പൂര്‍ മണ്ഡലത്തിലെ
പ്രധാന ഗ്രാമീണ
റോഡുകള്‍ വണ്‍ടൈം
സെറ്റില്‍മെന്റ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പ്രവൃത്തി
നിര്‍വ്വഹിക്കുന്നതിന്
പ്രത്യേക അനുമതി
നല്കാന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ;
(ബി)
നിലമ്പൂരില്‍
സ്ഥിരമായുള്ള
ഗതാഗതക്കുരുക്ക്
ഒഴിവാക്കുന്നതിന്
മണലോടി-പാട്ടരാക്ക-മുക്കട്ട-പോസ്റ്റ്
ഓഫീസ് റോഡും താഴെ
ചന്തക്കുന്ന്-മാനവേദന്
സ്കൂള്‍ റോഡ്-കളത്തിന്
കടവ് റോഡും ഒറ്റത്തവണ
സെറ്റില്‍മെന്റ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പരിഗണിക്കുമോ;
വിശദമാക്കാമോ;
(സി)
ചുങ്കത്തറ-കൈപ്പിനി
പാലം പൂര്‍ണ്ണമായും
തകര്‍ന്നതിനാല്‍ പകരം
ആശ്രയിക്കുന്ന
പൂക്കോട്ടുമണ്ണ
റഗുലേറ്റര്‍ കം
ബ്രിഡ്ജ് വഴിയുള്ള
പൂക്കോട്ടുമണ്ണ
കടവ്-കോലോംപാടം-വെള്ളിമുറ്റം
റോഡും
പൂക്കോട്ടുമണ്ണ-കോലോംപാടം-കുറുമ്പലങ്ങോട്
റോഡും വണ്‍ടൈം
സെറ്റില്‍മെന്റ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തുമോ;
(ഡി)
ചുങ്കത്തറ
പഞ്ചായത്തിലെ
കൂട്ടപ്പാടിയില്‍
പി.ഡബ്ല്യൂ.ഡി. പാലം
നിലവില്‍ വന്നതിനാല്‍
എട്ട് മീറ്റര്‍
വീതിയുള്ള ഗ്രാമീണ
റോഡായ
ചുങ്കത്തറ-കൂട്ടപ്പാടി-വടക്കേകൈ
റോഡ് പൊതുമരാമത്ത്
ഏറ്റെടുക്കുമെന്നത്
പരിഗണിക്കുമോ;
വിശദമാക്കാമോ?
റോഡുകളുടെ
പുനരുദ്ധാരണം
2954.
ശ്രീ.അനില്‍
അക്കര
,,
റോജി എം. ജോണ്‍
,,
അന്‍വര്‍ സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമരാമത്ത്
വകുപ്പിന്റെ കീഴിലുളള
റോഡുകള്‍ തകര്‍ന്ന്
ഉപയോഗയോഗ്യമല്ലാതായി
എന്ന ആക്ഷേപം
വസ്തുതാപരമാണോ;
പ്രസ്തുത റോഡുകള്‍
ഗതാഗത
യോഗ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(ബി)
പൊതുമരാമത്ത്
വകുപ്പ് നടത്തുന്ന
റോഡുവികസന പദ്ധതികള്‍
സുതാര്യവും
അഴിമതിരഹിതവും
ആക്കുമെന്ന പ്രഖ്യാപനം
പൂര്‍ണ്ണതോതില്‍
പ്രാവര്‍ത്തികമാക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
വ്യക്തമാക്കുമോ;
(സി)
റോഡുകളുടെ
ശോച്യാവസ്ഥയില്‍ കേരള
ഹെെക്കോടതി ഇടപെടല്‍
നടത്തിയിട്ടുണ്ടോ;
(ഡി)
റോഡുകളുടെ
പുനരുദ്ധാരണം
സംബന്ധിച്ച്
ഹെെക്കോടതി എന്ത്
നിര്‍ദ്ദേശമാണ്
നല്‍കിയിട്ടുളളത്;
അതിന്റെ
അടിസ്ഥാനത്തില്‍
എന്തെങ്കിലും പ്രത്യേക
സംവിധാനം ഒരുക്കുവാന്‍
വകുപ്പ്
ആലോചിക്കുന്നുണ്ടോ;
(ഇ)
പൊതുമരാമത്ത്
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങളില്‍
കിഫ്ബി ഫണ്ട്
ലഭ്യമായശേഷം
എന്തെങ്കിലും മാറ്റം
ഉണ്ടായിട്ടുണ്ടോ;
നിര്‍മ്മാണ
പ്രവര്‍ത്തനം
ഏറ്റെടുക്കുന്ന
കോണ്‍ട്രാക്ടര്‍മാര്‍ക്ക്
തുക സമയബന്ധിതമായി
നല്‍കുന്നതിനും
റോഡുകളുടെ നിലവാരം
ഉയര്‍ത്തുന്നതിനും
ഇതുമൂലം
സാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
വെങ്കിടങ്ങ്-
കണ്ണോത്ത്- പുല്ല റോഡ്
ടാറിംഗ്
2955.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍,
മണലൂര്‍ മണ്ഡലങ്ങളെ
തമ്മില്‍
ബന്ധിപ്പിക്കുന്ന
വെങ്കിടങ്ങ്-
കണ്ണോത്ത്- പുല്ല
റോഡിന്റെ ആകെ നീളം
എത്രയാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
റോഡിന്റെ എത്ര കി.മീ.
ദൂരം ഇതുവരെ ടാര്‍
ചെയ്തെന്നും ഇനി എത്ര
കി.മീ. ദൂരം ടാര്‍
ചെയ്യാന്‍
ബാക്കിയുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
റോഡിന്റെ അവശേഷിക്കുന്ന
ഭാഗം ടാര്‍
ചെയ്യുന്നതിന് വേണ്ടി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചെന്ന്
അറിയിക്കാമോ;
(ഡി)
റോഡിന്റെ
അവശേഷിക്കുന്ന ഭാഗം
ടാര്‍ ചെയ്യാത്തത്
യാത്രക്കാരെ
ബുദ്ധിമുട്ടിക്കുന്നതിനാല്‍
അടിയന്തരമായി പ്രസ്തുത
ഭാഗം ടാര്‍ ചെയ്യാന്‍
വേണ്ട നടപടി
സ്വീകരിക്കുമോ?
കുറ്റിപ്പുറം
റസ്റ്റ് ഹൗസ് റോഡ്
പുനരുദ്ധാരണം
2956.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടക്കല്‍
നിയോജകമണ്ഡലത്തിലെ
ദേശീയ പാത
വിഭാഗത്തിന്റെ
കെെവശമുള്ള
കുറ്റിപ്പുറം റസ്റ്റ്
ഹൗസ് റോഡ്
പുനരുദ്ധരിക്കണമെന്നത്
സംബന്ധിച്ച് ദേശീയ പാത
വിഭാഗത്തിന് പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
റസ്റ്റ്
ഹൗസ്, ബില്‍ഡിംഗ്സ്
സെക്ഷന്റെ ഓഫീസ്
തുടങ്ങി നിരവധി
ഓഫീസുകള്‍
ഉള്‍ക്കൊള്ളുന്ന
സ്ഥലത്തേയ്ക്ക്
പോകുന്ന പ്രസ്തുത
റോഡ് നവീകരിക്കുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
പൊതുമരാമത്ത്
വകുപ്പ് പ്രവൃത്തികള്‍ക്ക്
ഗ്യാരണ്ടി പിരിയഡ്
2957.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പ് നടത്തുന്ന
റോഡുകള്‍ , പാലങ്ങള്‍,
കെട്ടിടങ്ങള്‍ എന്നീ
പ്രവൃത്തികള്‍ക്ക്
ഗ്യാരണ്ടി പിരിയഡ്
നിഷ്ക്കര്‍ഷിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എങ്ങനെയൊക്കെയാണെന്ന്
വിശദീകരിക്കാമോ?
റോഡപകടങ്ങളും
കേസുകളും
2958.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡുകളിലെ കുഴികളില്‍
വീണ് ശരാശരി ഒരു വര്‍ഷം
അമ്പതു മരണം
സംഭവിക്കുന്നു എന്ന
കേന്ദ്ര ഉപരിതല
ഗതാഗതവകുപ്പിന്റെ
കണക്കുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇരുചക്രവാഹനക്കാരാണ്
ഇങ്ങനെ മരണം
വരിക്കുന്നവരില്‍
ഭൂരിഭാഗവും എന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
2015-17
കാലത്ത് 12,614 പേരാണ്
ബൈക്കപകടത്തില്‍ മാത്രം
സംസ്ഥാനത്ത്
മരണപ്പെട്ടതെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇത്തരം
അപകടങ്ങളില്‍
മന:പൂര്‍വ്വമല്ലാത്ത
നരഹത്യക്കെടുക്കുന്ന
കേസുകള്‍ പോരന്നുള്ള
പൊതു അഭിപ്രായം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് അറിയിക്കുമോ;
(ഇ)
എങ്കില്‍
ഇത്തരം കേസുകളില്‍
കുറ്റക്കാര്‍ക്ക്
ഉയര്‍ന്ന ശിക്ഷ
ഉറപ്പുവരുത്തുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
പ്ലാസ്റ്റിക്
ഉപയോഗിച്ച്
റോഡുനിര്‍മ്മാണം
2959.
ശ്രീ.സണ്ണി
ജോസഫ്
,,
അനൂപ് ജേക്കബ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്ലാസ്റ്റിക്
റോഡ് നിര്‍മ്മാണത്തിന്
ഉപയോഗിക്കുന്നത്
വ്യാപകമാക്കുവാന്‍
വകുപ്പ്
ആലോചിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇന്ത്യന്‍
റോഡ് കോണ്‍ഗ്രസ്
പ്ലാസ്റ്റിക്
ഉപയോഗിച്ച് റോഡ്
നിര്‍മ്മിക്കുന്നതിനുള്ള
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
മേന്മകള്
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്ലാസ്റ്റിക്
വേസ്റ്റിന്റെ
പുനരുപയോഗത്തിന്റെ
ഭാഗമായി
കഴക്കൂട്ടം-കാരേറ്റ്
നാഷണല്‍ ഹെെവേയുടെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍
ഇത് ഉപയോഗിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
പ്ലാസ്റ്റിക്
ഉപയോഗിച്ച് റോഡുകള്‍
നിര്‍മ്മിച്ചാല്‍
മഴക്കാലത്ത് റോഡുകള്‍
പൊളിയുന്നത്
തടയാനാകുമെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പൊതുമരാമത്ത്
റോഡുകളുടെ
അറ്റകുറ്റപണികള്‍
2960.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമരാമത്ത്
റോഡുകളുടെ
അറ്റകുറ്റപണികള്‍ ഈ
വര്‍ഷം ഡിസംബര്‍ 31
നകവും തദ്ദേശ
സ്ഥാപനങ്ങളുടെ കീഴിലുളള
റോഡുകളുടെ
പുനര്‍നിര്‍മ്മാണം
അടുത്ത വര്‍ഷം ജനുവരി
31 നകവും
പൂര്‍ത്തിയാക്കുന്ന
കാര്യം സര്‍ക്കാര്‍
ഉറപ്പു വരുത്തണമെന്ന്
ഹെെക്കോടതി
നിര്ദ്ദേശിക്കുകയുണ്ടായോയെന്ന്
അറിയിക്കാമോ;
(ബി)
രണ്ടു
വര്‍ഷം
തുടര്‍ച്ചയായുണ്ടായ
പ്രളയം റോഡുകളുടെ
തകര്‍ച്ചക്ക്
കാരണമായിട്ടുണ്ടോ;
എങ്കില്‍
ഭൂമിക്കടിയിലുണ്ടാകുന്ന
വ്യതിയാനങ്ങളെയും
പ്രകൃതിദുരന്തങ്ങളെയും
അതിജീവിക്കാന്‍ ഉതകുന്ന
റോഡ് നിര്‍മ്മാണ
രീതികള്‍ അവലംബിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
റോഡു
നിര്‍മ്മാണത്തിന്റെ
കരാര്‍
ഏറ്റെടുക്കുന്നവര്‍
തന്നെ അതിന്റെ പരിപാലന
ചുമതല
നിര്‍വ്വഹിക്കുന്നു
എന്ന് ഉറപ്പാക്കാന്‍
നിലവില്‍ എന്തെങ്കിലും
വ്യവസ്ഥയുണ്ടോ;
ഇല്ലെങ്കില്‍ അത്
ഉറപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
റോഡുവികസനത്തിന്
ജര്‍മ്മന്‍ ഫണ്ട്
2961.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡുവികസനത്തിന്
ജര്‍മ്മന്‍ ഫണ്ട്
ലഭ്യമായിട്ടുണ്ടോ;
ഏതെല്ലാം
പദ്ധതിക്കള്‍ക്കാണ് ഇത്
ലഭ്യമാകുന്നതെന്ന്
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
ഫണ്ട്
വിനിയോഗിക്കുന്നതിന്
ഏതെങ്കിലും ഏജന്‍സിയെ
ചുമതലപ്പെടുത്തുന്നതിന്
നിര്‍ദ്ദേശമുണ്ടോ;
വിശദീകരിക്കുമോ;
(സി)
ഈ
പദ്ധതിയില്‍ കൊല്ലം
ജില്ലയിലെ ഏതെല്ലാം
പദ്ധതികളെ
ഉള്‍പ്പെടുത്തുന്നതിനാണ്
സര്‍ക്കാര്‍
നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന്
വിശദീകരിക്കുമോ?
ടോള്‍
പിരിവ് നിര്‍ത്തലാക്കിയ
പാലങ്ങളുടെ പട്ടിക
2962.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ടോള്‍ പിരിവ്
നിര്‍ത്തലാക്കിയ
പാലങ്ങളുടെ പട്ടിക
ലഭ്യമാക്കാമോ;
(ബി)
കൂടുതല്‍
പാലങ്ങളില്‍ ടോള്‍
പിരിവ്
നിര്‍ത്തലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അവ ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
കാക്കേരി,
ചെട്ടിക്കടവ് പാലങ്ങളുടെ
നിര്‍മ്മാണം
2963.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ
ഇന്‍വെസ്റ്റിഗേഷന്‍
പൂര്‍ത്തീകരിച്ച
കാക്കേരി, ചെട്ടിക്കടവ്
പാലങ്ങളുടെ
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
കാക്കേരി
സിംഗിള്‍ ബ്രിഡ്ജ്
നിര്‍മ്മിക്കുന്നതിന്
ബഡ്ജറ്റില്‍ ഇരുപത്
ശതമാനം തുക വകയിരുത്തിയ
സാഹചര്യത്തില്‍
പ്രസ്തുത പ്രവൃത്തിക്ക്
ഭരണാനുമതി
ലഭ്യമാക്കാന്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കാമോ;
(സി)
ചെട്ടിക്കടവില്‍
പാലം നിര്‍മ്മിക്കാന്‍
സ്ഥലം
ഏറ്റെടുക്കേണ്ടതുണ്ടോ;
എങ്കില്‍ ഇതിനായി
ഭരണാനുമതി
ലഭ്യമാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് അറിയിക്കുമോ?
ദേശീയപാത
വികസന പദ്ധതി
2964.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
മുതല്‍ തിരുവനന്തപുരം
വരെ ദേശീയപാത 66
ആറുവരിപ്പാതയാക്കുന്ന
വികസന പദ്ധതി 2021 -ല്‍
പൂര്ത്തിയാക്കുന്നതിനായുളള
സര്‍ക്കാര്‍ ലക്ഷ്യം
യാഥാര്‍ത്ഥ്യമാക്കാന്‍
എന്തു നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്നു
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
ദേശീയപാത
അതോറിറ്റിയുമായുളള
ധാരണാപത്രം എന്നാണ്
ഒപ്പിട്ടത് എന്നും ശേഷം
നടന്ന
തുടര്‍പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം എന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ദേശീയപാത വികസന പദ്ധതി
തുടങ്ങി
പൂര്‍ത്തീകരിക്കുന്നതുവരെ
നിലവിലുളള ദേശീയപാതയുടെ
അറ്റകുറ്റപ്പണികളും
യാത്രക്കാരുടെ
പരാതികള്‍
പരിഹരിക്കുവാനുളള
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കുമായി
ദേശീയപാത
അതോറിറ്റിയുടെ സഹായം
ആവശ്യപ്പെട്ടുവോ;
(ഡി)
എങ്കില്‍
അവരുടെ ഇതിന്മേലുളള
സമീപനം എന്ത് എന്നും
ഇതിനായി കേന്ദ്രസഹായം
ലഭ്യമാക്കാന്‍
സര്‍ക്കാര്‍ എന്തു
നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്നും
വ്യക്തമാക്കുമോ?
ദേശീയപാത
വികസനം
T 2965.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാത
66 സംസ്ഥാനത്ത് 45
മീറ്റര്‍ വീതിയില്‍
വികസിപ്പിക്കുന്നതിനുള്ള
നടപടികളില്‍ ഏതൊക്കെ
റീച്ചുകളിലുള്ള
ടെന്‍ഡര്‍ നടപടി ഇതിനകം
പൂര്ത്തിയാക്കിയിട്ടുണ്ടെന്നറിയിക്കാമോ;
(ബി)
പ്രസ്തുത
വികസനം
വേഗത്തിലാക്കുന്നതിന്
കേന്ദ്ര ഉപരിതല ഗതാഗത
മന്ത്രി ദേശീയപാത
അതോറിറ്റിക്ക് കര്‍ശന
നിര്‍ദ്ദേശം നല്‍കിയത്
പാതാവികസനത്തെ
ത്വരിതപ്പെടുത്തിയിട്ടുണ്ടോ;
(സി)
ഈ
വികസനത്തിന്
ഏറ്റെടുക്കേണ്ടി വരുന്ന
സ്ഥലത്തിന്റെ വിലയുടെ
നിശ്ചിത ശതമാനം സംസ്ഥാന
സര്‍ക്കാര്‍
വഹിക്കാമെന്ന് ഉറപ്പ്
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
നിലവിലെ
സ്ഥിതിയില്‍ ദേശീയപാത
വികസനം എന്നത്തേക്ക്
പൂര്‍ത്തിയാക്കുവാന്‍
കഴിയുമെന്നാണ്
സര്‍ക്കാര്‍
വിലയിരുത്തുന്നത്;
വ്യക്തമാക്കാമോ?
തലപ്പാടി
മുതല്‍ കഴക്കൂട്ടംവരെയുള്ള
ആറുവരിപ്പാതയുടെ
നിര്‍മ്മാണം
2966.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലപ്പാടി
മുതല്‍ കഴക്കൂട്ടം വരെ
45 മീറ്റര്‍ വീതിയില്‍
നിര്‍മ്മിക്കുന്ന
ആറുവരിപ്പാതയുടെ
ദൈര്‍ഘ്യം, സ്ട്രെച്ച്,
ചെലവ്,
ഏറ്റെടുക്കേണ്ടിവരുന്ന
സ്ഥലം, അതിനുള്ള ചെലവ്
എന്നിവ എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
എത്ര തുകയുടെ
കേന്ദ്രസഹായം
ലഭ്യമാകും; സംസ്ഥാന
വിഹിതം എത്ര; വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഇതിന്റെ
ടെന്‍ഡര്‍ ഘട്ടം,
അതിനുമുന്പുള്ള
സ്ഥലമെടുപ്പിനുള്ള
വിലനിര്‍ണ്ണയം,
സ്ഥലമേറ്റെടുക്കല്‍,
വീണ്ടുമുണ്ടാകുന്ന
നിയമപ്രശ്നങ്ങള്‍
എന്നിവ സംബന്ധിച്ച്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം എന്നും
പ്രസ്തുത പ്രശ്നങ്ങള്‍
കാലോചിതമായി പരിഹരിച്ച്
ഹൈവേ നിര്‍മ്മാണം
ത്വരിതപ്പെടുത്തി
കാലപരിധിക്കുള്ളില്‍
പൂര്‍ത്തീകരിക്കാന്‍
നടത്തിവരുന്ന
തുടര്‍പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം എന്നും
വ്യക്തമാക്കുമോ?
ദേശീയപാത
വികസനവുമായി ബന്ധപ്പെട്ട
നടപടികള്‍
2967.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ദേശീയപാത വികസനവുമായി
ബന്ധപ്പെട്ട നടപടികള്‍
നിലവില്‍
ഏതുഘട്ടത്തിലാണ്; ഭൂമി
എറ്റെടുക്കുന്നതു
സംബന്ധിച്ച
പ്രവര്‍ത്തനങ്ങള്‍
തടസ്സങ്ങള്‍ ഇല്ലാതെ
പരിഹരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സ്ഥലമേറ്റെടുക്കല്‍
ബുദ്ധിമുട്ടാകുന്ന
പ്രദേശങ്ങളില്‍ 60
മീറ്റര്‍ വീതി വേണമെന്ന
വ്യവസ്ഥ
ഒഴിവാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ?
ദേശീയപാത
വികസനത്തിനായി സ്ഥലം
ഏറ്റെടുക്കുന്ന നടപടി
2968.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരമന-കളിയിക്കാവിള
ഹെെവെയിലെ
ബാലരാമപുരം-വഴിമുക്കു
വരെയുളള സ്ഥലം
ഏറ്റെടുക്കല്‍
നടപടിയുടെ നിലവിലെ
സ്ഥിതി
വ്യക്തമാക്കാമോ;
(ബി)
വഴിമുക്കു
മുതല്‍ കളിയിക്കാവിള
വരെ ഉളള സ്ഥലം
ഏറ്റെടുക്കുന്നതിന്റെ
നിലവിലെ അവസ്ഥ
എന്താണെന്നറിയിക്കാമോ;
ഇൗ പ്രദേശത്തെ സര്‍വ്വേ
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
ദേശീയപാത
ഏറ്റെടുക്കല്‍ നടപടി
എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്ന്
വിശദമാക്കാമോ?
ദേശീയപാതാ
വികസനം
2969.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ദേശീയപാതാ വികസനം
സംബന്ധിച്ച
കേന്ദ്രസര്‍ക്കാരിന്റെ
പുതിയ തീരുമാനം
അനുസരിച്ച്ചെലവിന്റെ
എത്ര ശതമാനമാണ്
കേന്ദ്രം വഹിക്കുന്നത്
എന്നറിയിക്കാമോ;
(ബി)
നിലവില്‍
ദേശീയ പാതയില്‍
അറ്റകുറ്റപ്പണിക്കായും
പീരിയോഡിക്കല്‍
റിന്യൂവല്‍ റ്റു
സര്ഫസിനു വേണ്ടിയും
എത്ര തുക 2019-20
വര്‍ഷത്തില്‍
ലഭിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(സി)
കോട്ടയ്ക്കല്‍
നിയോജക
മണ്ഡലത്തില്‍കൂടി
കടന്നുപോകുന്ന ദേശീയ
പാതയില്‍ ചങ്കുവെട്ടി
മുതല്‍ കുറ്റിപ്പുറം
വരെ
പുനരുദ്ധരിക്കുന്നതിന്
ദേശീയപാതാ വിഭാഗം
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(ഡി)
നിലവിലെ
ദേശീയപാത പൂര്‍ണ്ണമായും
തകര്ന്നകാര്യം
സര്‍ക്കാര്‍
പരിശോധിക്കുമോ;
ഇക്കാര്യത്തിൽ നടപടി
സ്വീകരിക്കുമോ എന്ന്
വെളിപ്പെടുത്താമോ?
ദേശീയപാത
85-ല്‍ തൃപ്പൂണിത്തുറ
ബൈപ്പാസ് നിര്‍മ്മാണം
2970.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരാവാങ്കുളം
മറ്റുകുഴി മുതല്‍
തൃപ്പൂണിത്തുറ മിനി
ബൈപാസ് ജംഗ്ഷന്
വരെയുളള സ്ഥലം
ഏറ്റെടുക്കല്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
(ബി)
മറ്റുകുഴി
മുതല്‍ തിരുവാങ്കുളം
റെയില്‍വേ ലൈന്‍ വരെ
സ്ഥലം ഏറ്റെടുക്കല്‍
നടപടി പൂര്‍ത്തീകരിച്ച്
സ്ഥലം ഉടമകള്‍ക്ക് പണം
നല്‍കിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
നിലവിലെ സ്ഥലം
ഏറ്റെടുക്കല്‍
നിയമപ്രകാരം സ്ഥലം
ഉടമകള്‍ക്ക്
നഷ്ടപരിഹാരം
നല്കുവാന് നടപടി
സ്വീകരിക്കുമോ;
(ഡി)
ബൈപാസ്
നിര്‍മാണത്തിനാവശ്യമായ
ഫണ്ട് കേന്ദ്ര
സര്‍ക്കാരില്‍നിന്നും
ലഭ്യമായിട്ടുണ്ടോ;
(ഇ)
ഭൂമി
ഏറ്റെടുക്കല്‍
പൂര്‍ത്തിയാക്കാത്ത
പദ്ധതികള്‍
റദ്ദാക്കുന്നത്
ദേശീയപാത അതോറിറ്റിയുടെ
പരിഗണനയിലുണ്ടോ;
(എഫ്)
ഭൂമി
ഏറ്റെടുക്കല്‍ പദ്ധതി
തുടരേണ്ടതില്ലെന്ന
നാഷണല്‍ ഹൈവേ
അതോറിറ്റിയുടെ തീരുമാനം
തൃപ്പൂണിത്തുറ ബൈപ്പാസ്
നിര്‍മ്മാണ പദ്ധതിയെ
ബാധിക്കുമോ;
വ്യക്തമാക്കുമോ?
ഗ്രീന്‍
ബില്‍ഡിംഗ് പദ്ധതി
2971.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗ്രീന്‍ ബില്‍ഡിംഗ്
പദ്ധതി
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട് പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
അതിന്റെ
അടിസ്ഥാനത്തില്‍
പ്രസ്തുത പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദവിവരം നൽകാമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട് കേന്ദ്ര
പാരമ്പര്യേതര
ഊര്‍ജ്ജവകുപ്പിന്റെ
സഹായം
അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ;
എങ്കിൽ സഹായം
ലഭ്യമായിട്ടുണ്ടോ;
വിശദമാക്കാമോ?
കായംകുളം
മണ്ഡലത്തില്‍ പൊതുമരാമത്ത്
വിഭാഗം വഴി നടപ്പാകുന്ന
പ്രവൃത്തികള്‍
2972.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കായംകുളം
മണ്ഡലത്തില്‍
പൊതുമരാമത്ത് കെട്ടിട
വിഭാഗം വഴി നടപ്പാകുന്ന
പ്രവൃത്തികളുടെ
ഭരണാനുമതി,
സാങ്കേതികാനുമതി,
കരാര്‍ എന്നിവയുടെ
തീയതികളും ഓരോ
പ്രവൃത്തികളുടെയും
നിലവിലുള്ള പുരോഗതിയും
വിശദമാക്കാമോ?
മാതൃകാ
റസ്റ്റ് ഹൗസുകള്‍
2973.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പൊതുമരാമത്ത്
വകുപ്പിന് കീഴിലുളള
ഏതെല്ലാം റസ്റ്റ്
ഹൗസുകളാണ് മാതൃകാ
റസ്റ്റ് ഹൗസുകളാക്കാന്
തീരുമാനിച്ചിട്ടുള്ളത്
; മാതൃകാ റസ്റ്റ്
ഹൗസുകള്‍
നിര്‍മ്മിക്കുന്ന
പദ്ധതിക്ക് എത്ര
തുകയാണ് ചെലവ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പൊതുമരാമത്ത്
റെസ്റ്റ് ഹൗസുകളിലെ
ക്രമക്കേടുകള്‍
2974.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
റെസ്റ്റ് ഹൗസുകളിലെ
സ്റ്റാഫ് ഘടന
വ്യക്തമാക്കാമോ;
(ബി)
മുറികള്‍
അനുവദിക്കുന്നതിലും
നിയമപ്രകാരമുള്ള വാടക
ഇൗടാക്കുന്നതിലും
ഉള്‍പ്പെടെ റെസ്റ്റ്
ഹൗസ് ജീവനക്കാര്‍
സുതാര്യമായാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
ഉറപ്പ് വരുത്താന്‍
പൊതുമരാമത്ത്
വകുപ്പിന്
സംവിധാനങ്ങളുണ്ടോ;
വിശദമാക്കാമോ;
(സി)
വ്യാജ
ബില്ലുകള്‍ ഉണ്ടാക്കി
മുറികള്‍ വാടകക്ക്
കൊടുക്കുക; സാമൂഹ്യ
വിരുദ്ധര്‍ക്ക്
താവളമൊരുക്കുക
തുടങ്ങിയ ഗുരുതരമായ
ആരോപണങ്ങള്‍
ഏതെങ്കിലും റെസ്റ്റ്
ഹൗസിനെതിരെ സമീപകാലത്ത്
ഉണ്ടായിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
തുടര്‍നടപടികള്‍
സ്വീകരിച്ചുവെന്ന്
വെളിപ്പെടുത്താമോ?
റോഡ്സ്
ആൻ്റ് ബ്രിഡ്ജസ്
കോര്പ്പറേഷന്
2975.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡ്സ് ആൻ്റ്
ബ്രിഡ്ജസ്
കോര്‍പ്പറേഷന്റെ
ഉടമസ്ഥതയിലുള്ള എത്ര
പാലങ്ങളിലും/റോഡുകളിലുമാണ്
നിലവില്‍ ടോള്‍
പിരിക്കുന്നത്;
(ബി)
പ്രസ്തുത
ടോള്‍
നിര്‍ത്തലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
റോഡ്സ്
ആന്റ് ബ്രിഡ്ജസ്
കോര്പ്പറേഷന്
വായ്പയെടുത്ത് പണിഞ്ഞ
പാലങ്ങളുടെയും
റോഡുകളുടെയും ടോള്‍
നിര്‍ത്തലാക്കുമ്പോള്‍
പ്രസ്തുത കോര്പ്പറേഷന്
ഉണ്ടാകുന്ന നഷ്ടം
എപ്രകാരം നികത്തുവാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
മരാമത്ത്
വകുപ്പിലെ സാങ്കേതിക വിഭാഗം
ജീവനക്കാര്‍
2976.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പൊതുമരാമത്ത്
വകുപ്പിലെ സിവില്‍
എഞ്ചിനീയറിംഗ്
മേഖലയില്‍
കെട്ടിടം/പാലങ്ങള്‍/നിരത്തുകള്‍/ദേശീയപാത/ക്വാളിറ്റി
കണ്‍ട്രാേള്‍ തുടങ്ങിയ
എത്ര വിഭാഗങ്ങളാണ്
നിലവിലുള്ളതെന്ന്
അറിയിക്കുമോ;
(ബി)
വകുപ്പില്‍
ജോലി ചെയ്യുന്ന
സാങ്കേതിക വിഭാഗക്കാരായ
ഓവര്‍സിയര്‍,അസിസ്റ്റന്റ്
എഞ്ചിനീയര്‍ തുടങ്ങി
ചീഫ് എഞ്ചിനീയര്‍
വരെയുള്ള തസ്തികകളിലെ
ജീവനക്കാര്‍
മേല്‍പ്പറഞ്ഞ
വിഭാഗങ്ങളില്‍ എവിടെയും
ജോലി ചെയ്യാന്‍
ബാദ്ധ്യസ്ഥരാണോ എന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
ജീവനക്കാരില്‍
കുറച്ചുപേര്‍ സ്ഥിരമായി
ഒരു വിഭാഗത്തില്‍ തന്നെ
തുടരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇത്തരത്തില്‍
തുടരുന്നതിന്
കാരണമെന്താണെന്ന്
അറിയിക്കുമോ;
(ഇ)
പല
ഉദ്യോഗസ്ഥരും
സര്‍വ്വീസില്‍ കയറി
ഒട്ടേറെ വര്‍ഷങ്ങള്‍
പിന്നിട്ടിട്ടും
ഫീല്‍ഡില്‍ ജോലി
ചെയ്തിട്ടില്ലാത്തവര്‍
ആണെന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(എഫ്)
ഇതുകാരണം
ഭാവിയില്‍
ഉദ്യാേഗക്കയറ്റം
ലഭിക്കുന്ന അവസരത്തില്‍
ഉണ്ടാകുന്ന
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ജി)
ഇത്തരത്തില്‍
സ്ഥിരമായി ഒരു
വിഭാഗത്തില്‍തന്നെ
ജീവനക്കാര്‍ തുടരുന്നത്
ഒഴിവാക്കുന്നതിനായി
ശക്തമായ നടപടികള്‍
സ്വീകരിക്കുമോ; എങ്കിൽ
വിശദാംശം അറിയിക്കുമോ?
പൊതുമരാമത്ത്
വകുപ്പിലെ തസ്തിക മാറ്റ
നിയമനം
2977.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
പൊതുമരാമത്ത്
വകുപ്പില്‍ താഴ്ന്ന
വേതന തസ്തികയില്‍
നിന്ന് ക്ലാര്‍ക്ക്
തസ്തികയിലേക്ക് തസ്തിക
മാറ്റം വഴി
എത്രപേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രൈബ്യൂണലിന്റെ
25-7-19ലെ 041645/18,
1675/18, 1677/18 എന്നീ
ഇടക്കാല ഉത്തരവുകളുടെ
അടിസ്ഥാനത്തില്‍
ആലപ്പുഴ ജില്ലയില്‍
എത്ര താഴ്ന്ന വേതന
ജീവനക്കാര്‍ക്ക് തസ്തിക
മാറ്റം വഴി നിയമനം
ലഭിക്കുമെന്ന്
കണക്കാക്കിയിട്ടുണ്ടോ.
വ്യക്തമാക്കാമോ;
(സി)
ഈ
നിയമനങ്ങള്‍ക്ക്
ഉണ്ടായേക്കാവുന്ന
കാലതാമസം
എത്രയായിരിക്കുമെന്ന്
അറിയിക്കാമോ?
ആര്.ഇ.സി.-മുത്തേരി-തിരുവമ്പാടി
റോഡിന് സെന്‍ട്രല്‍ റോഡ്
ഫണ്ട്
2978.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവമ്പാടി-കുന്ദമംഗലം
മണ്ഡലങ്ങളെ തമ്മില്‍
ബന്ധിപ്പിക്കുന്ന
ആര്.ഇ.സി.-മുത്തേരി-തിരുവമ്പാടി
റോഡ്
പരിഷ്കരിക്കുന്നതിന്
സെന്‍ട്രല്‍ റോഡ് ഫണ്ട്
അനുവദിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
റോഡിന് സി.ആര്.എഫ്.
ലഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
മാളിക
പറമ്പ് കള്‍വര്‍ട്ടിന്റെ
പുനരുദ്ധാരണം
2979.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ ചെല്ലാനം
ഗ്രാമപഞ്ചായത്തിലെ
മാളിക പറമ്പ്
കള്‍വര്‍ട്ടിന്റെ
പുനരുദ്ധാരണത്തിനായി
23.07.2016-ലെ
സ.ഉ.(സാധാ)നം.1093/2016/പി.ഡബ്ലിയു.ഡി.
ഉത്തരവ് പ്രകാരം നിയോജക
മണ്ഡലം ആസ്തി വികസന
പദ്ധതിയില്‍ നിന്നും
അന്‍പത് ലക്ഷം രൂപ
അനുവദിച്ചിട്ടും
പ്രസ്തുത പ്രവൃത്തി
ആരംഭിക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ;
(ബി)
ഈ
പ്രവൃത്തിയുടെ
ഭരണാനുമതിയുടെ കാലാവധി
അവസാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്
അവസാനിച്ചതെന്ന്
അറിയിക്കാമോ;
(സി)
ഭരണാനുമതിയുടെ
കാലാവധി
അവസാനിച്ചിട്ടില്ലെങ്കില്‍
പ്രസ്തുത പ്രവൃത്തി
എന്നത്തേയ്ക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
പിറവം
നിയോജകമണ്ഡലത്തിലെ
റോഡുകളുടെ പുനരുദ്ധാരണം
2980.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
വര്‍ഷവും ഈ വര്‍ഷവും
ഉണ്ടായ പ്രളയത്തില്‍
തകര്‍ന്ന പിറവം
നിയോജകമണ്ഡലത്തിലെ
റോഡുകളുടെ
പുനരുദ്ധാരണത്തിന്
അനുവദിച്ച തുക
പര്യാപ്തമാണോയെന്ന്
അറിയിക്കുമോ;
അല്ലെങ്കില്‍ കൂടുതല്‍
തുക വകയിരുത്താന്‍
നടപടികള്‍
സ്വീകരിക്കുമോ,
(ബി)
പ്രസ്തുത
മണ്ഡലത്തിന്റെ
വലിപ്പവും മലയോര
പ്രദേശങ്ങളിലെ
റോഡുകളുടെ തകര്‍ച്ചയും
പ്രത്യേകമായി
കണക്കിലെടുത്ത്
കൂടുതല്‍ തുക
വകയിരുത്തുമോയെന്ന്
വ്യക്തമാക്കുമോ?
ചൂണ്ടി-രാമമംഗലം
റോഡ് പുനരുദ്ധാരണം
2981.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചൂണ്ടി-രാമമംഗലം
റോഡ് ഉന്നത
നിലവാരത്തില്‍
പുനരുദ്ധാരണം
ചെയ്യുന്നതിനുള്ള
എസ്റ്റിമേറ്റ്
പരിഗണനയിലുണ്ടോ;
(ബി)
ടി
റോഡിന് ഭരണാനുമതി
നല്‍കുന്നതിനുള്ള
നടപടികള്‍ ഏതുവരെയായി;
എന്നത്തേക്ക് ഭരണാനുമതി
നല്കാന്
കഴിയുമെന്നാണ്
കരുതുന്നതെന്ന്
അറിയിക്കുമോ?
എകരൂല്‍-കക്കയം-ഡാംസെെറ്റ്
റോഡിന്റെ ശോചനീയാവസ്ഥ
2982.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കക്കയം
ടൂറിസ്റ്റു
കേന്ദ്രത്തിലേയ്ക്കും
ജലവെെദ്യുത
പദ്ധതിയിലേക്കും വിദേശ
ടൂറിസ്റ്റുകള്‍
ഉള്‍പ്പെടെയുള്ളവര്‍ക്ക്
എത്തിച്ചേരാനുളള പ്രധാന
റോഡായ
എകരൂല്‍-കക്കയം-ഡാംസെെറ്റ്
(ഇ.കെ.ഡി.) റോഡിന്റെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
റോഡ്
നവീകരിക്കുന്നതിനായി
ഏതെങ്കിലും പ്രത്യേക
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
ധനകാര്യ
വകുപ്പിന്റെ
അനുമതിയ്ക്കായി
സമര്‍പ്പിക്കേണ്ട
PWD-Ps2-112/2019
നമ്പര്‍ ഫയലില്‍
സ്വീകരിച്ച നടപടി
എന്താണെന്നറിയിക്കാമോ;
(ഡി)
പ്രസ്തുത
റോഡ് ആധുനിക രീതിയില്‍
നവീകരിക്കുന്നതിനുളള
അടിയന്തര നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
പിലാത്തറ
- പാപ്പിനിശ്ശേരി
കെ.എസ്.ടി.പി. റോഡിലെ
ഡ്രെയിനേജ് കവറിംഗ്
2983.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പിലാത്തറ-പാപ്പിനിശ്ശേരി
കെ.എസ്.ടി.പി.റോഡിന്റെ
എസ്റ്റിമേറ്റില്‍
ഉള്‍പ്പെടുത്തിയ
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
എന്തെങ്കിലും
പ്രവൃത്തികള്‍
അവശേഷിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
റോഡില്‍ എത്ര കി.മീ.
ഡ്രെയിനേജാണ്
എസ്റ്റിമേറ്റില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
അതു പ്രകാരമുള്ള
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(സി)
ഡ്രെയിനേജ്
പലയിടത്തും കവറിംഗ്
നടത്താത്തതിനാല്‍
ഉണ്ടാകുന്ന അപകടസാധ്യത
കണക്കിലെടുത്ത് ഇത്
പരിഹരിക്കുന്നതിന്
സത്വരനടപടി
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കാമോ?
മലപ്പുറം
ഫ്ലൈ ഓവര്‍
2984.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിര്‍ദ്ദിഷ്ട
മലപ്പുറം ഫ്ലൈ ഓവര്‍
നിര്‍മ്മാണ നടപടികള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പദ്ധതിയ്ക്ക്
കേന്ദ്ര ഉപരിതല ഗതാഗത
മന്ത്രാലയത്തിന്റെ
നിരാക്ഷേപ പത്രം
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
നിരാക്ഷേപ
പത്രം
ലഭിച്ചുകഴിഞ്ഞാല്‍
തുടര്‍ന്ന്
സ്വീകരിക്കേണ്ട
നടപടികള്‍
വിശദീകരിക്കാമോ;
ഇതിനായി പൊതുമരാമത്ത്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ?
വാമനപുരം
നിയോജക മണ്ഡലത്തില്‍ പണി
ആരംഭിച്ച റോഡുകള്‍
2985.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജക മണ്ഡലത്തില്‍
കിഫ്ബി പദ്ധതി പ്രകാരം
ഭരണാനുമതി നല്കി പണി
ആരംഭിച്ച വെഞ്ഞാറമൂട്
റിംഗ് റോഡ്,
വാമനപുരം-ചിറ്റാര്‍
റോഡ് എന്നീ
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
വിശദമാക്കാമോ ;
(ബി)
ഓരോന്നിന്റെയും
എത്ര ശതമാനം വീതം പണി
പൂര്‍ത്തിയായെന്ന്
അറിയിക്കാമോ;
(സി)
ഓരോ
പ്രവൃത്തിയും
പൂര്‍ത്തിയാക്കുന്നതിന്റെ
കരാര്‍ കാലാവധി
എന്നുവരെയെന്ന്
അറിയിക്കാമോ;
(ഡി)
കരാറുകാരന്
പ്രവൃത്തിയില്‍ അനാസ്ഥ
കാണിക്കുന്നതു കാരണം
രണ്ടു റോഡുകളിലൂടെയും
യാത്ര ചെയ്യുന്നതിന്
ജനങ്ങൾക്കുണ്ടാകുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാം
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ ;
(ഇ)
പ്രസ്തുത
ബുദ്ധിമുട്ട്
പരിഹരിക്കാൻ ഇനി
എന്തെല്ലാം നടപടി
സ്വീകരിക്കുമെന്ന്
വിശദമാക്കാമോ?
മലപ്പുറം
ജില്ലയിലെ റോഡുകള്‍
ഏറ്റെടുക്കുന്ന നടപടി
2986.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം മലപ്പുറം
ജില്ലയില്‍ പുതിയ
റോഡുകള്‍
പൊതുമരാമത്ത് വകുപ്പ്
ഏറ്റെടുത്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
മലപ്പുറം
നിയോജക മണ്ഡലത്തിലെ
തൃപ്പനച്ചി - മീഞ്ചിറ -
കാവന്നൂര്‍, ചെങ്കടവ് -
ഒറ്റത്തറ -
മുട്ടിപ്പാലം -
പൊന്മള, മോങ്ങം -
അരിമ്പ്ര ഉള്‍പ്പെടെ
വിവിധ റോഡുകള്‍ പി.
ഡബ്ല്യു. ഡി.
ഏറ്റെടുക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇക്കാര്യത്തില്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
പാവറട്ടി
സെന്ററിലെ വെളളക്കെട്ട്
2987.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ പാവറട്ടി
സെന്ററിലെ വെളളക്കെട്ട്
ഒഴിവാക്കുന്നതിനും
പ്രസ്തുത സെന്റര്‍
നവീകരിക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ;
(ബി)
നവീകരണത്തിന്‍െറ
ഭാഗമായി കാന
നിര്‍മ്മാണം
ഉള്‍പ്പെടെയുളള
പ്രവൃത്തികള്‍ എന്ന്
ആരംഭിക്കാനാകുമെന്ന്
അറിയിക്കാമോ?
നടക്കാവ്-
ഓലിയപ്പുറം റോഡ്
റീ-ടാറിംഗ്
2988.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പിറവം
നിയോജകമണ്ഡലത്തിലെ
നടക്കാവ്- ഓലിയപ്പുറം
റോഡ് റീ-ടാറിംഗ്
നടത്തുന്നതിനായി അനുമതി
ലഭിച്ചശേഷം പ്രസ്തുത
പ്രവൃത്തി
ആരംഭിക്കുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കുമോ?
(ബി)
ഈ
റോഡിന്‍െറ ശോച്യാവസ്ഥ
കണക്കിലെടുത്ത്
അടിയന്തിരമായി പ്രസ്തുത
പ്രവൃത്തി
പൂര്‍ത്തീകരിക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കുന്നത്ത്
നാട് നിയോജകമണ്ഡലത്തിലെ
പ്രവൃത്തികള്‍
2989.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019-20
പൊതുബഡ്ജറ്റില്‍ 20%
തുക
വകയിരുത്തിയിട്ടുള്ള
കുന്നത്ത് നാട്
നിയോജകമണ്ഡലത്തിലെ
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റോഡുകള്‍ക്ക്
ഭരണാനുമതി
നല്‍കുന്നതിനുള്ള
കാലതാമസം
വ്യക്തമാക്കുമോ;
(സി)
എന്നത്തേക്ക്
ഭരണാനുമതി
നല്‍കാനാകുമെന്ന്
വ്യക്തമാക്കുമോ?
പാലക്കാട്
മണ്ഡലത്തിലെ റോഡുകളുടെ
പുനരുദ്ധാരണം .
2990.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഒറ്റത്തവണ
ഫണ്ട് അനുവദിച്ച് റോഡ്
യാത്രായോഗ്യമാക്കുന്ന
പദ്ധതി പ്രകാരം
പാലക്കാട് നിയോജക
മണ്ഡലത്തിലെ
റോഡുകള്‍ക്ക് ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തില്‍ പ്രളയത്തില്‍
തകര്‍ന്ന റോഡുകള്‍
2991.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
പ്രളയത്തില്‍ തകര്‍ന്ന
റോഡുകളുടെ എണ്ണം എത്ര;
അവ ഏതെല്ലാമാണെന്ന്
വിശദീകരിക്കാമോ;
(ബി)
ഇവയില്‍
പൊതുമരാമത്ത്
വകുപ്പിന്റെ കീഴിലുള്ള
റോഡുകളുടെ
അറ്റകുറ്റപ്പണികളുടെ
പുരോഗതി
വിശദീകരിക്കാമോ?
തൃശ്ശൂര്‍-കാഞ്ഞാണി-വാടാനപ്പള്ളി
സംസ്ഥാന പാതയുടെ നിര്‍മ്മാണ
പ്രവൃത്തി
2992.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍-കാഞ്ഞാണി-വാടാനപ്പള്ളി
സംസ്ഥാന പാതയുടെ
ഒന്നാംഘട്ട നിര്‍മ്മാണ
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
പാതയുടെ വികസനത്തിന്
ഭൂമി
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(സി)
എറവ്
മുതല്‍ വാടാനപ്പള്ളി
വരെയുള്ള രണ്ടാംഘട്ട
പ്രവൃത്തികള്‍ക്കായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
വിശദമാക്കുമോ?
പട്ടാമ്പി-പുലാമന്തോൾ
റോഡ് പുനർനിർമ്മാണം
സംബന്ധിച്ച് അന്വേഷണം
2993.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സർക്കാരിന്റെ കാലത്ത്
പുനർനിർമ്മാണം
നടത്തുകയും
പൂര്‍ത്തിയായി ആറ്
മാസത്തിനുള്ളിൽ
തകരുകയും ചെയ്ത
പട്ടാമ്പി- പുലാമന്തോൾ
റോഡ് പുനർനിർമ്മാണം
ഗൗരവത്തോടെ
അന്വേഷിക്കാൻ
തയ്യാറാകുമോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
റോഡിന്റെ എസ്റ്റിമേറ്റ്
സംബന്ധിച്ച മുഴുവൻ
വിവരങ്ങളം
ലഭ്യമാക്കാമോ;
എസ്റ്റിമേറ്റിൽ നിന്നും
വിഭിന്നമായി ഏതെങ്കിലും
വർക്കുകൾ ഒഴിവാക്കുകയോ
കൂട്ടിച്ചേർക്കുകയോ
ചെയ്തിട്ടുണ്ടെങ്കിൽ
അതിന്റെ വിശദവിവരങ്ങളും
ലഭ്യമാക്കാമോ?
പറക്കുന്നം
പാലം നിര്‍മ്മാണം
2994.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
2017-18 ലെ ബജറ്റ്
പ്രസംഗത്തില്‍
അനുവദിക്കപ്പെട്ട
പറക്കുന്നം
പാലത്തിന്റെയും
അപ്രോച്ച് റോഡിന്‍െറയും
പ്രവൃത്തിയുടെ നിലവിലെ
അവസ്ഥ എന്താണെന്ന്
പറയാമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തനത്തിന്
ടെണ്ടര്‍
ക്ഷണിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(സി)
പറക്കുന്നം
പാലം നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയും എന്നറിയിക്കാമോ?
കോഴിക്കോട്
ജില്ലയില്‍
കാലവര്‍ഷക്കെടുതിയില്‍
തകര്‍ന്ന റോഡുകളുടെ
പുനര്നര്മ്മാണം
2995.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍
കാലവര്‍ഷക്കെടുതിയില്‍
തകര്‍ന്ന റോഡുകളുടെ
പുനര്‍നിര്‍മ്മാണത്തിന്
ഭരണാനുമതി ലഭിച്ചിട്ടും
ബന്ധപ്പെട്ട
ഉദ്യോഗസ്ഥരുടെ അനാസ്ഥ
കാരണം പ്രവൃത്തികള്‍
നടത്താത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക് തുക
അനുവദിച്ചിട്ടും നടപടി
സ്വീകരിക്കാതെ അനാസ്ഥ
കാട്ടിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
സ്വീകരിക്കുമോ?
നിലമ്പൂര്‍
മണ്ഡലത്തില്‍
വെളളക്കെട്ടിന് സാധ്യതയുളള
നിരത്തുകള്‍
2996.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019
ആഗസ്ത് മാസത്തിലുണ്ടായ
പ്രളയത്തില്‍
നിലമ്പൂര്‍
നിയോജകമണ്ഡലത്തില്‍
വെളളം കയറി ഗതാഗതം
തടസ്സപ്പെട്ട
പൊതുമരാമത്ത്
നിരത്തുകളിലെ ഭാഗങ്ങള്‍
ഏതെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
വരും
വര്‍ഷങ്ങളിലും
പ്രളയസാധ്യത
നിലനില്‍ക്കുന്നതിനാല്‍
ഇൗ ഭാഗങ്ങളില്‍
എന്തുതരം
മുന്‍കരുതലുകളാണ്
സര്‍ക്കാര്‍
ചെയ്യാനുദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ;
(സി)
വെളളക്കെട്ടിന്
സാധ്യതയുളള
പൊതുമരാമത്ത്
നിരത്തുകളിലെ ഭാഗങ്ങള്‍
ഉയര്‍ത്തുന്നതിന്
പ്രൊപ്പോസലുകള്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പ്രൊപ്പോസലില്‍
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ;
(ഡി)
നാടുകാണി-പരപ്പനങ്ങാടി
പാതയുടെ വഴിക്കടവ് ചുരം
മുതല്‍ വടപുറം പാലം
വരെയുളള ഉപരിതലം
ബി.എം.&ബി.സി.
ചെയ്യുന്നതിന്
സമര്‍പ്പിച്ച പുതുക്കിയ
എസ്റ്റിമേറ്റിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
കളരാന്തിരി-പട്ടിണിക്കര-നെല്ലാങ്കണ്ടി
റോഡ് നിര്‍മ്മാണം
2997.
ശ്രീ.കാരാട്ട്
റസാഖ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
പൊതുമരാമത്ത് റോഡ്
ഡിവിഷന് കീഴില്‍
കൊടുവള്ളി സെക്ഷന്‍
പരിധിയിലുള്ള
കളരാന്തിരി-പട്ടിണിക്കര-നെല്ലാങ്കണ്ടി
റോഡില്‍ 2011 മേയ്
മാസം മുതല്‍ 2016
ഏപ്രില്‍ വരെയുള്ള
കാലയളവില്‍ ഏതൊക്കെ
ചെയിനേജില്‍ എന്തൊക്കെ
പ്രവൃത്തികളാണ്
നടത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ഇൗ
കാലയളവില്‍ പ്രസ്തുത
റോഡില്‍ ഏതെങ്കിലും
കള്‍വെര്‍ട്ട് പുതുതായി
നിര്‍മ്മിക്കുകയോ
പുതുക്കിപ്പണിയുകയോ
ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
ഇൗ
കാലയളവില്‍ പ്രസ്തുത
റോഡില്‍ ഭരണാനുമതി
നല്കിയ പ്രവൃത്തികളുടെ
സര്‍ക്കാര്‍
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ?
നെയ്യശ്ശേരി
- തോക്കുമ്പന്സാടില്
റോഡിന്റെ ഡി. പി. ആര്.
2998.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റീ
ബില്‍ഡ് കേരള
പദ്ധതിയിലുള്‍പ്പെടുത്തിയ
ഇടുക്കി ജില്ലയിലെ
നെയ്യശ്ശേരി -
തോക്കുമ്പന്സാടില്
റോഡിന്റെ ഡി. പി.
ആര്.
തയ്യാറായിട്ടുണ്ടോ;
(ബി)
പ്രസ്തുത
റോഡിന്റെ
നിര്‍മ്മാണകാര്യത്തില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(സി)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ
ഇടുക്കി ജില്ലയിലെ
കുരുതിക്കുളം -
ചേലച്ചുവട് റോഡിന്റെ
ഡി. പി. ആര്.
തയ്യാറായിട്ടുണ്ടോ;
(ഡി)
പ്രസ്തുത
റോഡിന്റെ
നിര്‍മ്മാണത്തില്‍
ഉണ്ടായിട്ടുള്ള
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ ഹില്ഹെെവേ
2999.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ഹില്ഹെെവേ
പ്രവൃത്തിയുമായി
ബന്ധപ്പെട്ട് വനം
വകുപ്പിന്റെ അനുമതി
ലഭ്യമാക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
കാസര്‍ഗോഡ്
ജില്ലയിലെ
എടപ്പറമ്പ-കോളിച്ചാല്‍
റീച്ചില്‍ എത്ര
കിലോമീറ്റർ
വനപാതയുണ്ടെന്ന്
അറിയിക്കുമോ; ഇൗ
വനപാതയില്‍ എത്ര
പാലങ്ങള്‍
പുനര്നിര്മ്മിക്കേണ്ടതുണ്ട്എന്നതിന്െറ
വിശദാംശം അറിയിക്കാമോ;
(സി)
വനപാത
ഒഴിച്ചുളള ഭാഗങ്ങള്‍
പൂര്‍ത്തിയാകുമ്പോള്‍
ഇതിനോട്
അനുബന്ധിച്ചുതന്നെ
വനപാതയിലുളള
പ്രവൃത്തിയും
പൂര്‍ത്തീകരിക്കാന്‍
പറ്റാത്തത് യഥാര്‍ത്ഥ
ലക്ഷ്യം നിറവേറ്റാന്‍
പറ്റാത്ത
സാഹചര്യമുണ്ടാക്കുമെന്ന
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇത്തരം മേജര്‍
പ്രവൃത്തികള്‍ക്ക് വനം
വകുപ്പിന്റെ അനുമതി
വാങ്ങാന്‍
ഉന്നതതലത്തിലുളള
നടപടികള്‍
സ്വീകരിക്കുന്ന വിഷയം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ഈരാറ്റുപേട്ട
എം.ഇ.എസ്.ജംഗ്ഷന് ക്രോസ്
വേയ്ക്ക് ഫണ്ട്
3000.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈരാറ്റുപേട്ട
എം.ഇ.എസ്.ജംഗ്ഷന്
ക്രോസ് വേയ്ക്ക് സ്ഥലം
ഏറ്റെടുക്കുന്നതിനുള്ള
ഫണ്ട്
അനുവദിയ്ക്കുന്നതുസംബന്ധിച്ച്
എന്ത് തീരുമാനമാണ്
കൈക്കൊണ്ടിട്ടുള്ളത്;
വിശദമാക്കാമോ;
(ബി)
പൊതുമരാമത്ത്
ചീഫ് എഞ്ചിനീയറുടെ
കാര്യാലയത്തില്‍
നിന്നും പൊതുമരാമത്ത്
(സി) വകുപ്പ്
പ്രിന്‍സിപ്പല്‍
സെക്രട്ടറിക്ക് അയച്ച
08.07.2019 ലെ
എഫ്.ആര്.5/5187/2019
നമ്പര്‍ കത്തിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
പാറശ്ശാലയിലെ
റോഡ് കയ്യേറ്റങ്ങള്‍
3001.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാറശ്ശാല
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കി വരുന്ന
പൊതുമരാമത്ത്
പ്രവൃത്തികളില്‍
സ്ഥലമേറ്റെടുക്കല്‍
നടപടി ആവശ്യമായി
വരുന്നത് ഏതൊക്കെ
പ്രവൃത്തികള്‍ക്കാണെന്നും
ആയതിലേക്കായുളള
നടപടികള്‍ ഏതു
ഘട്ടത്തില്‍ ആണെന്നും
അറിയിക്കാമോ;
(ബി)
പാറശ്ശാല
നിയോജകമണ്ഡലത്തിലെ
പൊതുമരാമത്ത്
റോഡുകളുടെ
വശങ്ങളിലായുളള
പുറമ്പോക്ക്
സ്ഥലത്തിന്റെ
വിശദാംശങ്ങള്‍
ലഭ്യമാണോ;
(സി)
പുറമ്പോക്ക്
സ്ഥലങ്ങളില്‍ സ്വകാര്യ
കെയ്യേറ്റങ്ങള്‍
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
പ്രസ്തുത
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് അറിയിക്കാമോ;
(ഡി)
പാതയോരത്തെ
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിന്
നെയ്യാറ്റിന്‍കര
പി.ഡബ്ള്യു.ഡി. സബ്
ഡിവിഷന് കീഴില്‍
സ്വീകരിച്ചിട്ടുളള
നടപടിക്രമങ്ങള്‍
അറിയിക്കാമോ; നിലവില്‍
മറ്റു സ്ഥലങ്ങളില്‍
കയ്യേറ്റങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വല്ലാര്‍പാടം
സര്‍വീസ് റോഡിന്റെ
നിര്‍മ്മാണം
T 3002.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വല്ലാര്‍പാടം
കണ്ടെയ്നർ റോഡിന്റെ
സര്‍വീസ് റോഡ്, കാന
എന്നിവയുടെ
നിര്‍മ്മാണത്തില്‍
എന്‍.എച്ച്.എ.എെ.
അലംഭാവം
കാണിക്കുന്നതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഈരാറ്റുപേട്ട-പീരുമേട്
റോഡ് നിർമ്മാണം
3003.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
-17ലെ പുതുക്കിയ ബജറ്റ്
പ്രസംഗത്തിൽ ഭാഗം -6
വികസനങ്ങൾ എന്ന
തലക്കെട്ടിൽ റോഡുകൾ
സംബന്ധിച്ച പട്ടികയിൽ
136 /19 ആയി ഉൾപ്പെട്ട
ഈരാറ്റുപേട്ട-പീരുമേട്
റോഡ് നിർമ്മാണ
പ്രവൃത്തി
നടപ്പാക്കുന്നതിലേക്ക്
വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികൾ വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുമായി
ബന്ധപ്പെട്ട ഏതെങ്കിലും
ഉത്തരവുകളോ
നിർദ്ദേശങ്ങളോ
വകുപ്പിൽനിന്നും
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത
പകർപ്പുകൾ
ലഭ്യമാക്കുമോ;
(സി)
ഈ
റോഡിന്റെ എത്ര
കിലോമീറ്റർ ഭാഗം
പീരുമേട് നിയോജക
മണ്ഡലത്തിൽ
ഉൾപ്പെട്ടിട്ടുണ്ട്;
വ്യക്തമാക്കുമോ?
തിരുവല്ല
നിയോജക മണ്ഡലത്തിലെ
പാലങ്ങളുടെ നിർമ്മാണം
3004.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
തിരുവല്ല
നിയോജക മണ്ഡലത്തിലെ
കാവനാല്‍ കടവ്,
ഓട്ടാഫീസ് കടവ്,
പനച്ചിമൂട്ടില്‍ കടവ്
പാലങ്ങളുടെ പണി
എന്നത്തേക്ക്
പൂര്‍ത്തീകരിച്ച്
ഗതാഗതത്തിനായി തുറന്നു
കൊടുക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ ?
ആലത്തൂര്‍
പുന്നപ്പാടം മമ്പാട് പാലം
നിര്‍മ്മാണം
3005.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ
പുന്നപ്പാടം മമ്പാട്
പാലം
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(ബി)
പാലം
നിര്‍മ്മാണത്തിന്
അനുവദിക്കപ്പെട്ട
തുകയെത്രയെന്നും പാലം
നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയും എന്നും
അറിയിക്കാമോ?
അതിരമ്പുഴ
റോഡില്‍ പുതിയ മേല്‍പ്പാലം
3006.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാണക്കാരി
അതിരമ്പുഴ റോഡില്‍
പുതിയ മേല്‍പ്പാലം
പണിയുന്ന കാര്യത്തിൽ
എന്തെങ്കിലും തീരുമാനം
ആയിട്ടുണ്ടോ ;
(ബി)
ഈ
സ്ഥലത്ത് മേല്‍പ്പാലം
ഇല്ലാത്തതു കാരണം
വാഹനങ്ങളുടെ തിക്കും
തിരക്കും മൂലം ഗതാഗത
സംവിധാനമാകെ
താറുമാറാകുന്ന സ്ഥിതി
വിശേഷത്തിന് പരിഹാരം
കണ്ടെത്തുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
കോഴിക്കോട്
കൂളിമാട് പാലം നിർമ്മാണം
3007.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ കിഫ്ബി
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പ്രവൃത്തി ആരംഭിച്ച
കൂളിമാട് പാലത്തിന്റെ
ഡിസൈനില്‍ മാറ്റം
വേണമെന്ന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഡിസൈന്‍ പരിഷ്ക്കരണ
പ്രവൃത്തി ഏതു
ഘട്ടത്തില്‍
എത്തിയെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പാലത്തിന്റെ പ്രവൃത്തി
എന്ന് പുനരാരംഭിക്കാന്‍
സാധിക്കുമെന്ന്
വിശദമാക്കാമോ?
മേലേക്കാവ്
നടപ്പാലം നിര്‍മ്മാണം
3008.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
നിയോജകമണ്ഡലത്തിലെ
വിളപ്പില്‍
പഞ്ചായത്തിനെ
വട്ടിയൂര്‍ക്കാവ്
മണ്ഡലവുമായി
ബന്ധപ്പെടുത്തുന്ന
മേലേക്കാവ് നടപ്പാലം
നിര്‍മ്മിക്കുന്നതിന്റെ
നടപടികള്‍ എന്തായെന്ന്
വിശദമാക്കാമോ;
(ബി)
ആയതിന്റെ
തുടര്‍നടപടികള്‍
എന്തൊക്കെയാണെന്നും
വിശദമാക്കാമോ?
ഉപദേശികടവ്
പാലത്തിന്റെ
നിര്‍മ്മാണത്തിന് ഭരണാനുമതി
3009.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കടപ്ര
പഞ്ചായത്തിലെ
ഉപദേശികടവ് പാലത്തിന്റെ
നിര്‍മ്മാണത്തിന്
ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ടോ;
ഇതിനുവേണ്ടി സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
പാലത്തിന്റെ
നിര്‍മ്മാണം
എന്നത്തേക്ക്
തുടങ്ങുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
ഇരിക്കൂര്‍
മണ്ഡലത്തില്‍ പാലങ്ങളുടെ
നിര്‍മ്മാണം
3010.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇരിക്കൂര്‍
നിയോജക മണ്ഡലത്തില്‍
ഉദയഗിരി പഞ്ചായത്തിലെ
മുക്കട, ചീക്കാട്,
മൂരിക്കടവ്
എന്നിവിടങ്ങളില്‍ പാലം
നിര്‍മിക്കാനുള്ള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പാലങ്ങള്‍
നിര്‍മ്മിക്കാനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
പേരൂച്ചാല്‍
പാലത്തിന്റെ നിര്‍മ്മാണം
3011.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പേരൂച്ചാല്‍
പാലത്തിന്റെ
നിര്‍മ്മാണം ആരംഭിച്ചത്
എന്നാണെന്ന്
വ്യക്തമാക്കുമാേ;
എന്താെക്കെ
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
ഇനി എന്താെക്കെ
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാനുണ്ട്;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ ;
(ബി)
പ്രസ്തുത
പാലത്തിന്റെ
നിര്‍മ്മാണം
വെെകാനുണ്ടായ
കാരണമെന്തെന്ന്
വ്യക്തമാക്കാമാേ;
(സി)
പാലത്തിന്റെ
അപ്രാേച്ച് റാേഡിന്റെ
നിര്‍മ്മാണം മാത്രം
ബാക്കിയിരിക്കെ,
പ്രവൃത്തി
നടപ്പാക്കുന്നതില്‍
കാലതാമസം വരുത്തിയത്
ആരുടെ
ഭാഗത്തുനിന്നുമുള്ള
വീഴ്ചയാണെന്ന്
വ്യക്തമാക്കാമാേ;
(ഡി)
ഇപ്പാേഴത്തെ
കരാറുകാരന്റെ കരാര്‍
കാലാവധി എന്നുവരെയാണ്;
പ്രസ്തുതു
കാലാവധിക്കുള്ളില്‍
നിര്‍മ്മാണം
പൂര്‍ത്തിയാക്കാന്‍
എന്താെക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമാേ?
വെണ്ടുരുത്തി
പാലത്തിന്റെ ഘടനാശേഷി
സംബന്ധിച്ച പഠനം
3012.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
നഗരത്തെയും പശ്ചിമ
കൊച്ചിയെയും തമ്മില്‍
ബന്ധിപ്പിക്കുന്നതും
1936 ല്‍
നിര്‍മ്മിച്ചതുമായ
വെണ്ടുരുത്തി
പാലത്തിന്റെ ഘടനാശേഷി
സംബന്ധിച്ച്
വിദഗ്ദ്ധവും വിശദവുമായ
പഠനവും പരിശോധനയും
നടത്തി പാലം പൈതൃക
പട്ടികയില്‍
ഉള്‍പ്പെടുത്തുന്നതിനായി
ചെന്നൈയിലെ എസ്. ഇ. ആർ.
സി. ( സ്ട്രക്ചറല്‍
എൻജിനീയറിങ് റിസർച്ച്
സെന്റർ ) -ക്ക് എന്നാണ്
കത്തയച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
കത്തിലെ ആവശ്യ
പ്രകാരമുള്ള
വിശദാംശങ്ങളും
ഉപദേശങ്ങളും
ലഭിക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിന് കാരണം
വിശദമാക്കുമോ;
(സി)
പാലത്തിന്റെ
ശോചനീയാവസ്ഥ
വര്‍ദ്ധിക്കുന്നത്
കണക്കിലെടുത്ത് പാലം
സംരക്ഷിക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ചെങ്ങന്നൂര്‍
മണ്ഡലത്തിലെ പാലങ്ങളുടെ
നിര്‍മ്മാണ പുരോഗതി
3013.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ആലപ്പുഴ
പൊതുമരാമത്തു വകുപ്പ്
എക്സി.എന്‍ജിനീയറുടെ
മേല്‍നോട്ടത്തില്‍
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍
നടന്നുവരുന്ന ബുധനൂര്‍
പഞ്ചായത്ത്
വഴുവാടിക്കടവ്,
ചെങ്ങന്നൂര്‍
കൈപ്പാലക്കടവ്, വെണ്മണി
ശാര്‍ങ്ങക്കാവ്
പാലങ്ങളുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി ലഭ്യമാക്കാമോ?
ഇഞ്ചത്തൊട്ടി
പാലം നിര്‍മ്മാണം
3014.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടമ്പുഴ
- കീരംപാറ
പഞ്ചായത്തുകളെ തമ്മില്‍
ബന്ധിപ്പിക്കുന്നതും
പ്രസ്തുത പ്രദേശങ്ങളിലെ
ജനങ്ങള്‍ക്ക് യാത്രാ
സൗകര്യത്തിന്
ഉപകാരപ്പെടുന്നതുമായ
ഇഞ്ചത്തൊട്ടി പാലം
നിര്‍മ്മാണം
പരിഗണനയിലുണ്ടോ എന്ന്
അറിയിക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇത്
സംബന്ധിച്ച
തുടര്‍നടപടിയുടെ
പുരോഗതി
വിശദമാക്കാമോ;
(ഡി)
ഇൗ
പ്രദേശങ്ങളിലെ
ജനങ്ങള്‍ക്ക് ഏറെ
ഉപകാരപ്രദമാകുന്ന
പ്രസ്തുത പാലം
നിര്‍മ്മാണത്തിന്
വേഗത്തില്‍ അനുമതി
നല്കുന്നതിനു വേണ്ട
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വാടനംകുറിശ്ശി
മേൽപ്പാലത്തിന്റെ പ്രവർത്തന
പുരോഗതി
3015.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാടനംകുറിശ്ശി
മേൽപ്പാലത്തിന്റെ
പ്രവൃത്തി
ആരംഭിക്കുന്നതിനായി
എന്തെല്ലാം
നടപടിക്രമങ്ങൾ ആണ്
ബാക്കിയുള്ളതെന്നും
ഇതിന്റെ നിർമ്മാണ
പ്രവർത്തനങ്ങൾ എന്ന്
ആരംഭിക്കാൻ
സാധിക്കുമെന്നും
അറിയിക്കുമോ;
(ബി)
വാടനംകുറിശ്ശി
മേൽപാലത്തിന്റെ
നിർമ്മാണ
പ്രവർത്തനങ്ങൾക്ക് എത്ര
തുകയാണ്
വകയിരുത്തിയിട്ടുള്ളത്;
എങ്കില്‍ വിശദ വിവരങ്ങൾ
ലഭ്യമാക്കാമോ?
(സി)
ഇതിനോടനുബന്ധിച്ചുള്ള
സ്ഥലമെടുപ്പ് നടപടികൾ
പൂർത്തിയായോ; എത്ര
പേരിൽ നിന്നാണ് സ്ഥലം
ഏറ്റെടുക്കേണ്ടതെന്നും
ആരിൽനിന്നൊക്കെയാണെന്നും
എത്ര സ്ഥലം
ഏറ്റെടുക്കേണ്ടി
വരുമെന്നും
വ്യക്തമാക്കാമോ;
(ഡി)
സ്ഥലമേറ്റെടുക്കുന്നതിനു
ഇനിയും സമ്മതം
നൽകിയിട്ടില്ലാത്ത
ആരെങ്കിലുമുണ്ടോ;
എങ്കിൽ അതിന്റെ
വിശദവിവരങ്ങൾ
ലഭ്യമാക്കാമോ;
(ഇ)
പ്രവൃത്തി
ടെണ്ടർ ചെയ്യുന്നതിനു
എന്തെങ്കിലും
തടസ്സമുണ്ടോ; എങ്കിൽ
വിശദമാക്കാമോ;
പ്രവൃത്തി എന്നു ടെണ്ടർ
ചെയ്യാൻ സാധിക്കും
എന്നും വിശദമാക്കാമോ?
കരുവാറ്റക്കടവ്
പാലം നിർമ്മാണം
3016.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉണ്ണികുളം,
താമരശ്ശേരി
പഞ്ചായത്തുകളെ
ബന്ധിപ്പിക്കുന്ന
കരുവാറ്റക്കടവ് പാലം
നിര്‍മ്മാണം വൈകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
പ്രസ്തുത
പാലം
നിര്‍മ്മാണത്തിനായി
സമര്‍പ്പിച്ച പുതുക്കിയ
ഡി.പി.ആര്.ന് അനുമതി
നല്കുന്നതില് തടസ്സം
എന്താണെന്നറിയിക്കാമാേ;
(സി)
കരുവാറ്റക്കടവ്
പാലം നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ഇൗ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ?
പട്ടാമ്പിയില്‍
പുതിയ പാലത്തിന്റെ
നിർമ്മാണം
3017.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭാരതപ്പുഴയ്ക്കു
കുറുകെ പട്ടാമ്പിയിൽ
നിർമ്മിക്കാനുദ്ദേശിക്കുന്ന
പുതിയ പാലത്തിന്റെ
നിർമ്മാണപുരോഗതി
വിശദമാക്കാമോ; ഈ
പാലത്തിന്റെ നിർമ്മാണ
ചെലവ് എത്രയാണെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
പുതിയ
പാലത്തെക്കുറിച്ചുള്ള
വിശദ വിവരങ്ങൾ
ലഭ്യമാക്കാമോ;
(ബി)
പാലത്തിന്റെ
നിർമ്മാണത്തിനുളള
ടെണ്ടർ നടപടികൾ എന്നു
ആരംഭിക്കുവാൻ
സാധിക്കും; പ്രവർത്തനം
എന്ന് പൂർത്തിയാക്കാൻ
സാധിക്കും;
വിശദമാക്കാമോ?
മറ്റത്താന്‍കടവ്
പാലം നിർമ്മാണം
3018.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പിറവം
നിയോജകമണ്ഡലത്തിലെ
മറ്റത്താന്‍കടവ് പാലം
നിര്‍മ്മാണം നിലവില്‍
ഏതു ഘട്ടത്തിലാണെന്ന്
അറിയിക്കുമോ; പ്രസ്തുത
പാലത്തിന്റെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കാത്തതിനുള്ള
കാരണം വ്യക്തമാക്കുമോ;
(ബി)
നിര്‍മ്മാണം
പൂര്‍ത്തിയാക്കുന്നതിന്
തടസ്സമായ കാര്യങ്ങള്‍
പരിശോധിച്ച് നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കുമോ?
മണ്ണാറക്കുളഞ്ഞി-പമ്പ
ശബരിമല പാതയില്‍ പുതിയ പാലം
3019.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണ്ണാറക്കുളഞ്ഞി
-പമ്പ ശബരിമല പാതയില്‍
വടശേരിക്കരയില്‍ പുതിയ
പാലം നിര്‍മ്മിക്കാന്‍
എന്നാണ് അനുമതി
ലഭിച്ചത് എന്നും എത്ര
രൂപയാണ് ഇതിന്റെ
നിര്‍മ്മാണച്ചെലവ്
എന്നും അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്കുള്ള
നിര്‍മ്മാണക്കരാര്‍
ആരാണ്ഏറ്റെടുത്തിരിക്കുന്നത്
എന്നും എന്നാണ് ഇതിനായി
എഗ്രിമെന്റ് വച്ചത്
എന്നും എത്ര നാളാണ്
കാലാവധി എന്നും
വെളിപ്പെടുത്താമോ;
(സി)
പാലം
നിര്‍മ്മാണം ഏതു
ഘട്ടംവരെയായി;
നിര്‍മ്മാണത്തിന്
നിലവില്‍ എന്തെങ്കിലും
തടസ്സം
നേരിടുന്നുണ്ടാേ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ;
(ഡി)
കാലാവധിക്കുള്ളില്‍
നിര്‍മ്മാണം
പൂര്‍ത്തിയാക്കാന്‍
യാതാെരു നടപടിയും
സ്വീകരിക്കാത്ത
കാേണ്ട്രാക്ടറെ
കരാറില്‍നിന്ന്
ഒഴിവാക്കാനും ടിയാനെ
ബ്ലാക്ക് ലിസ്റ്റില്‍
ഉള്‍പ്പെടുത്താനും
നടപടി സ്വീകരിക്കുമാേ
എന്നറിയിക്കാമോ?
പാഞ്ചിക്കാട്ട്കടവ്
പാലത്തിന്റെ സ്ഥലം
ഏറ്റെടുക്കല്‍ നടപടി
3020.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
പാഞ്ചിക്കാട്ട്കടവ്
പാലത്തിന്റെ സ്ഥലം
ഏറ്റെടുക്കല്‍
നടപടിയുടെ നിലവിലെ
സ്ഥിതി എന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
സ്ഥലം
ഏറ്റെടുക്കലുമായി
ബന്ധപ്പെട്ട് റവന്യൂ
വകുപ്പിന് നല്‍കേണ്ട
ഫണ്ട്
നല്‍കിയിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ?
മുരാട്,
പാലോളി പാലങ്ങളുടെ
പുനര്‍നിര്‍മ്മാണവും
ദേശീയപാത വികസനവും
3021.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ ദേശീയപാതാ
വികസനത്തിന്റെ ഭാഗമായി
മുരാട്, പാലോളി
പാലങ്ങള്‍
പുനര്‍നിര്‍മ്മിക്കാനും
പാലങ്ങൾക്ക് ഇടയിലുള്ള
അത്രയും ദൂരം ദേശീയപാത
വികസിപ്പിക്കാനും
സ്റ്റാന്റ് എലോണ്‍ ആയി
പ്രവൃത്തി
ആരംഭിക്കുന്നതിനും
ഇപ്പോഴുള്ള തടസ്സം
വിശദമാക്കാമോ;
(ബി)
പ്രവൃത്തികള്‍
ടെണ്ടര്‍
ചെയ്തിട്ടുണ്ടോ എന്നും
ഇല്ലെങ്കിൽ എന്ന്
ടെണ്ടര്‍ ചെയ്ത്
ആരംഭിക്കാമെന്നാണ്
കരുതുന്നത് എന്നും
വിശദമാക്കാമോ?
കല്ലമ്പലം
ജംഗ്ഷനില്‍ ഫ്ലൈഓവര്‍
നിര്‍മ്മിക്കുന്നതിന് നടപടി
3022.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ചേര്‍ത്തല-കഴക്കൂട്ടം
ദേശീയ പാത നാലുവരി
ആക്കുന്നതിനുള്ള
പ്രൊപ്പോസല്‍
അനുസരിച്ച്കല്ലമ്പലം
ജംഗ്ഷനില്‍ 715
മീറ്റര്‍ നീളത്തിലും 29
മീറ്റര്‍ വീതിയിലുമുള്ള
ഫ്ലൈഓവര്‍
നിര്‍മ്മിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
പാലക്കാട്-തൃശ്ശൂര്‍
ദേശീയപാതയിലെ കുതിരാന്‍
ടണല്‍ നിര്‍മ്മാണം
3023.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്-തൃശ്ശൂര്‍
ദേശീയപാതയിലെ കുതിരാന്‍
മലയില്‍ നടന്നുവരുന്ന
ടണല്‍
നിര്‍മ്മാണത്തിന്‍െറ
പുരോഗതി
വിശദീകരിക്കാമോ;
(ബി)
ടണല്‍
നിര്‍മ്മാണം
പൂര്‍ത്തിയാവാത്തതിനാലും
മഴക്കാലത്ത്
മണ്ണിടിച്ചില്‍ മൂലവും
ദേശീയ പാതയില്‍
തുര്‍ച്ചയായി
മണിക്കൂറുകളോളം ഗതാഗത
തടസ്സം ഉണ്ടാകുന്നതും
പരിഗണിച്ചു് റോഡിന്റെ
ശോചനീയാവസ്ഥ
അടിയന്തരമായി
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കോഴിക്കോട്
വെങ്ങളം-രാമനാട്ടുകര
ബൈപ്പാസ് രണ്ടാം ഘട്ടം
3024.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാത
വികസനത്തിന്റെ ഭാഗമായി
കോഴിക്കോട് ജില്ലയിലെ
വെങ്ങളം-രാമനാട്ടുകര
ബൈപ്പാസ് രണ്ടാം ഘട്ടം
വീതി
വര്‍ദ്ധിപ്പിക്കല്‍
പ്രവൃത്തിയുടെ ടെണ്ടര്‍
നടപടി
പൂര്‍ത്തിയാക്കിയതാണോ;
എങ്കില്‍ ഏത്
കമ്പനിയാണ്
പ്രവൃത്തിയുടെ
എഗ്രിമെന്റ്
വെച്ചതെന്നും എന്നാണ്
എഗ്രിമെന്റ്
വെച്ചതന്നും
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
പ്രവൃത്തി
ആരംഭിക്കാത്തതിന് കാരണം
എന്താണെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പാതയില്‍ ഇപ്പോള്‍
ആവശ്യമായി വരുന്ന ചെറിയ
രീതിയിലുള്ള
അറ്റകുറ്റപ്പണികള്‍
നടത്തുന്നതിനുള്ള ചുമതല
ആരുടേതാണെന്ന്
വിശദമാക്കാമോ?
കാസര്‍കോട്
- മംഗലാപുരം ദേശീയപാത
3025.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
- മംഗലാപുരം
ദേശീയപാതയുടെ നീളം എത്ര
കിലോമീറ്ററാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
ഗതാഗതയോഗ്യമായതും
അല്ലാത്തതുമായ എത്ര
കിലോമീറ്ററുകളുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഇൗ
ദേശീയപാതയില്‍
അവസാനമായി അറ്റകുറ്റപണി
നടത്തിയത്
എപ്പോഴാണെന്നും
ചെലവഴിച്ച തുക
എത്രയാണെന്നും
വ്യക്തമാക്കാമോ;
(ഡി)
ഇൗ
ദേശീയപാത ഇപ്പോള്‍
ഗതാഗതയോഗ്യമല്ലെങ്കില്
ഏത്
അവസ്ഥയിലാണുളളതെന്നും
ഗതാഗതയോഗ്യമാക്കാന്‍
ഫണ്ട്
അനുവദിച്ചിട്ടുണ്ടോ
എന്നും എപ്പോഴാണ്
പ്രവര്‍ത്തി ടെണ്ടര്‍
ചെയ്തതെന്നും ഇതുവരെ
പണി തുടങ്ങാത്തതിന്റെ
കാരണമെന്താണെന്നും
വ്യക്തമാക്കാമോ?
ചങ്കുവെട്ടി
മുതല്‍ കുറ്റിപ്പുറം
വരെയുളള ദേശീയപാത നവീകരണം
3026.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാതയില്‍
കോട്ടയ്ക്കല്‍
ചങ്കുവെട്ടി മുതല്‍
കുറ്റിപ്പുറം വരെയുളള
ഭാഗം
നവീകരിക്കുന്നതിനുളള
ഏതെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച
എസ്റ്റിമേറ്റ് ദേശീയപാത
വിഭാഗം കേന്ദ്ര ഉപരിതല
ഗതാഗത മന്ത്രാലയത്തിന്
അയച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്രൊപ്പോസലില്‍
വളാഞ്ചേരി ജംഗ്ഷനിലെ
ഗതാഗത കുരുക്ക്
ഒഴിവാക്കുന്നതിനായി
ഏതെങ്കിലും പദ്ധതി
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
വളാഞ്ചേരി
റിംഗ് റോഡ്
നിര്‍മ്മാണത്തിന് മുന്‍
ബജറ്റ് പ്രസംഗത്തില്‍
പത്ത്കോടി രൂപ
അനുവദിക്കുമെന്നു
പറഞ്ഞതിന്റെ
അടിസ്ഥാനത്തില്‍
പൊതുമരാമത്ത് ദേശീയപാത
വിഭാഗം പ്രൊപ്പോസല്‍
തയ്യാറാക്കിയിട്ടുണ്ടോയെന്നും
പ്രസ്തുത
പ്രൊപ്പോസല്‍
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ?
ആദിനാട്
ഗവ. യു. പി. സ്കൂളിന്റെ
കെട്ടിടനിര്‍മ്മാണ പുരോഗതി
3027.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
മണ്ഡലത്തിലെ ആദിനാട്
ഗവ. യു.പി. സ്കൂളിന്
01.03.2018 ല്‍
ഭരണാനുമതി ലഭിച്ച
കെട്ടിടത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനത്തിന്റെ
പുരോഗതി വിശദമാക്കുമോ;
(ബി)
ഇതിന്റെ
നിര്‍മ്മാണ പ്രവൃത്തി
നിര്‍ത്തിവെച്ചിട്ടുണ്ടോ
എന്ന് അറിയിക്കുമോ;
ആയതിനുള്ള കാരണം
വിശദമാക്കാമോ;
(സി)
ഇതിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും പരാതി
ലഭിച്ചിട്ടുണ്ടോ;
ആയതിന്മേലുള്ള നടപടി
പൂര്‍ത്തീകരിച്ച്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പുനരാരംഭിക്കുന്നതിനുള്ള
കാലതാമസത്തിന്റെ കാരണം
വിശദീകരിക്കുമോ;
(ഡി)
ഇതിന്റെ
നിര്‍മ്മാണത്തിന് ഒരു
സ്കൂള്‍ ഗ്രൗണ്ടില്‍
പാലിക്കേണ്ട മിനിമം
സുരക്ഷാ മാനദണ്ഡങ്ങള്‍
പാലിച്ചിട്ടുണ്ടോ; ആയത്
പരിശോധിച്ച് കരാറുകാരന്
വേണ്ട നിര്‍ദ്ദേശങ്ങള്‍
നല്‍കുമോ;
(ഇ)
കെട്ടിടം
പണി പൂര്‍ത്തീകരിച്ച്
ആയത് സ്കൂളിന്
കൈമാറുന്നതിനുളള നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
ഹരിപ്പാട്
മണ്ഡലത്തില്‍ പൊതുമരാമത്ത്
കെട്ടിടവിഭാഗം
പ്രവൃത്തികള്‍
3028.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
മണ്ഡലത്തില്‍
പൊതുമരാമത്ത്
കെട്ടിടവിഭാഗം
നിര്‍വ്വഹിക്കുന്ന
പ്രവൃത്തികളുടെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
2016-17,
2017-18, 2018-19
വര്‍ഷങ്ങളില്‍
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തി
ഹരിപ്പാട് മണ്ഡലത്തില്‍
നടപ്പിലാക്കുന്നതിന്
അനുമതി ലഭിച്ചിട്ടുള്ള
തുക, വക
കൊള്ളിച്ചിട്ടുള്ള
പ്രവൃത്തികളുടെ നിലവിലെ
അവസ്ഥ എന്നിവ
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തികളുടെ
നിര്‍വ്വഹണം
വൈകുന്നതിനുള്ള കാരണം
പ്രത്യേകമായി
പരിശോധിച്ച് അവ
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ആയാംപറമ്പ്
സര്‍ക്കാര്‍ എച്ച്.എസ്.എസ്.
കെട്ടിടനിര്‍മ്മാണം
3029.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
മണ്ഡലത്തിലെ ആയാംപറമ്പ്
സര്‍ക്കാര്‍
എച്ച്.എസ്.എസിന്റെ
കെട്ടിടനിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
തടസ്സപ്പെടുവാനുണ്ടായ
കാരണം എന്താണെന്ന്
അറിയിക്കാമോ; ഇതിന്റെ
നിര്‍വ്വഹണ തടസ്സം
മാറുന്നതിന്
സ്വീകരിക്കുന്ന നടപടി
എന്താണെന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്കായി
2019-20ലെ ബജറ്റില്‍
ഉള്‍പ്പെടുത്തി എത്ര
തുകയാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ?
ആലുവ-പെരുമ്പാവൂര്‍
റോഡിന് കിഫ്ബിയുടെ
ഭരണാനുമതി
3030.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബി
പദ്ധതിയില്‍
ഉള്‍പ്പെട്ട
ആലുവ-പെരുമ്പാവൂര്‍
റോഡിന് കിഫ്ബിയില്‍
നിന്നും ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി വെെകുന്നതിനുളള
കാരണം വ്യക്തമാക്കാമോ?
കിഫ്ബിയില്‍
ഉള്‍പ്പെട്ട കാസര്‍ഗാേഡ്
മണ്ഡലത്തിലെ പാെതുമരാമത്ത്
പ്രവൃത്തികള്‍
3031.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗാേഡ്
നിയാേജകമണ്ഡലത്തില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ എത്ര
പാെതുമരാമത്ത്
പ്രവൃത്തികളാണ്
ഉള്ളതെന്ന്
വ്യക്തമാക്കാമാേ ;
(ബി)
ഓരാേ
പ്രവൃത്തിക്കും
അനുവദിച്ച തുക
എത്രയാണെന്ന്
വ്യക്തമാക്കാമാേ ;
(സി)
പ്രസ്തുത
പ്രവൃത്തികളില്‍
പൂര്‍ത്തീകരിച്ചതും
പൂര്‍ത്തീകരിക്കാന്‍
ബാക്കിയുള്ളതുമായ
പ്രവൃത്തികള്‍
ഏതാെക്കെയാണ്;
വിശദമാക്കുമോ;
(ഡി)
പൂര്‍ത്തീകരിക്കാന്‍
കഴിയാത്തതിനും
പ്രവൃത്തികള്‍
തുടങ്ങിയിട്ടില്ലാത്ത
പദ്ധതികളുണ്ടെങ്കില്‍
അതിനും
കാരണമെന്താണെന്ന്
വ്യക്തമാക്കാമാേ ?
ചടയമംഗലം
മണ്ഡലത്തിലെ പൊതുമരാമത്ത്
പ്രവൃത്തികള്‍
3032.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചടയമംഗലം
മണ്ഡലത്തില്‍ 2016
ജൂണ്‍ മുതല്‍ 2019
സെപ്റ്റംബര്‍ വരെ
നടപ്പിലാക്കിയതും
ഭരണാനുമതി ലഭിച്ചതുമായ
പൊതുമരാമത്ത്
പ്രവൃത്തികളുടെ
വിശദാംശം
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
എത്ര തുക
അനുവദിക്കപ്പെട്ടിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ?
പത്തനാപുരം
മണ്ഡലത്തിലെ പൊതുമരാമത്ത്
പ്രവൃത്തികള്‍
3033.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്തനാപുരം
നിയോജകമണ്ഡലത്തില്‍
2016-17, 2017-18,
2018-19 വര്‍ഷങ്ങളില്‍
പൊതുമരാമത്ത്
പ്രവൃത്തികള്‍ക്ക് എത്ര
തുക വീതം
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോവര്‍ഷവും
ഏതൊക്കെ
പ്രവൃത്തികള്‍ക്ക്
എത്ര തുക വീതം
അനുവദിച്ചു എന്ന്
ഇനംതിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഇവയില്‍പ്പെട്ട
എല്ലാ പദ്ധതികള്‍ക്കും
ഭരണാനുമതി നല്‍കുകയും
ടെണ്ടര്‍ ചെയ്യുകയും
ചെയ്തിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇല്ലെങ്കില്‍,
ഭരണാനുമതി
നല്കിയിട്ടില്ലാത്ത
പദ്ധതികള്‍
ഏതൊക്കെയെന്നും
ടെണ്ടര്‍
ചെയ്തിട്ടില്ലാത്ത
പദ്ധതികള്‍
ഏതൊക്കെയെന്നും
വ്യക്തമാക്കുമോ?
കരാറുകാരുടെ
കുടിശ്ശിക കൊടുക്കാ൯ നടപടി
3034.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പ് കരാറുകാര്‍ക്ക്
കുടിശ്ശികയായി എന്ത്
തുകയാണ് കൊടുത്ത്
തീര്‍ക്കുവാനുള്ളത്;
(ബി)
കരാറുകാര്‍ക്ക്
കുടിശ്ശിക നല്‍കാത്തത്
മൂലം വകുപ്പിന്റെ
ടെന്‍ഡര്‍ നടപടികളില്‍
നിന്നും അവര്‍ വിട്ട്
നില്ക്കുന്ന സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(സി)
കരാറുകാരുടെ
കുടിശ്ശിക അടിയന്തരമായി
കൊടുത്തു തീര്‍ക്കാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
മൂവാറ്റുപുഴ
മണ്ഡലത്തിലെ പൊതുമരാമത്ത്
പ്രവൃത്തികള്‍
3035.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മൂവാറ്റുപുഴ
മണ്ഡലത്തില്‍ അനുമതി
നല്കിയ പൊതുമരാമത്ത്
പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും എത്ര
തുക വീതമാണെന്നും
അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കാമോ?
പൊതുമരാമത്ത്
വകുപ്പിന്റെ പ്ലാന്‍ ഫണ്ട്
3036.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
2019-20
വര്‍ഷം പൊതുമരാമത്ത്
വകുപ്പിന്റെ പ്ലാന്‍
ഫണ്ടില്‍ നിന്നും
ഏതൊക്കെ
പ്രവൃത്തികള്‍ക്കാണ്
തുക
അനുവദിച്ചിട്ടുള്ളതെന്ന്
തുകയടക്കം ജില്ലകള്‍
തിരിച്ച്
വ്യക്തമാക്കാമോ?
ഭൂമി
രജിസ്ട്രേഷന് സംബന്ധിച്ച
പരിഷ്ക്കാരങ്ങള്‍
3037.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഭൂമി രജിസ്ട്രേഷനുമായി
ബന്ധപ്പെട്ട് നടത്തിയ
പരിഷ്ക്കാരങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
രജിസ്ട്രേഷന്
സ്റ്റാമ്പ്
ഡ്യൂട്ടിയിനത്തില്‍ ലഭിച്ച
തുക
3038.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
1.4.2019
മുതല്‍ 3.9.2019 വരെ
സംസ്ഥാനത്ത് എത്ര വസ്തു
രജിസ്ട്രേഷന് നടന്നു;
ഇതിലൂടെ എത്ര കോടി
രൂപയാണ് രജിസ്ട്രേഷന്
സ്റ്റാമ്പ്
ഡ്യൂട്ടിയിനത്തില്‍
ലഭിച്ചതെന്നറിയിക്കാമോ;
(ബി)
1.4.2018
മുതല്‍ 3.9.2018
വരെയുള്ള കാലയളവില്‍
രജിസ്ട്രേഷന്
സ്റ്റാമ്പ്
ഡ്യൂട്ടിയിനത്തില്‍
എന്ത് തുകയാണ്
ലഭിച്ചത്;
വിശദമാക്കാമോ?
ആധാരം
സ്വയം തയ്യാറാക്കല്‍ പദ്ധതി
3039.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആധാരം
സ്വയം
തയ്യാറാക്കുന്നതിനുളള
സൗകര്യം
ഏര്‍പ്പെടുത്തിയിട്ടും
ജനങ്ങള്‍ പ്രസ്തുത
സൗകര്യം
ഉപയോഗിക്കുന്നില്ലായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പദ്ധതി നടപ്പിലാക്കിയ
ശേഷം സ്വയം തയ്യാറാക്കി
രജിസ്ട്രേഷന്
ഹാജരാക്കിയ ആധാരങ്ങളുടെ
ജില്ല തിരിച്ചുളള എണ്ണം
നല്‍കുമോ;
(സി)
ഈ
സൗകര്യം ഏറ്റവും
കുറച്ച്
പ്രയോജനപ്പെടുത്തിയ
ജില്ലകളില്‍
ഇതുസംബന്ധിച്ച് വ്യാപക
പ്രചരണം നടത്തി
കൂടുതല്‍ പേരെ ഈ
സൗകര്യം
ഉപയോഗിക്കുന്നതിന്
പ്രാപ്തരാക്കുമോ;അറിയിക്കുമോ?
കാെട്ടാരക്കരയില്‍
സബ് രജിസ്ട്രാര്‍ ഓഫീസ്
3040.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാെട്ടാരക്കരയില്‍
പുതിയ സബ് രജിസ്ട്രാര്‍
ഓഫീസ്
നിര്‍മ്മിക്കുന്നതിനായി
സ്ഥലം
കണ്ടെത്തിയിട്ടുള്ളത്
എവിടെയാണ്;
(ബി)
പുതിയ
കെട്ടിടനിര്‍മ്മാണത്തിനായി
അന്തിമ രൂപരേഖ
തയ്യാറാക്കുന്നതിന്റെ
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണ് എന്ന്
വെളിപ്പെടുത്തുമാേ;
(സി)
നിർമ്മാണം
ആരംഭിക്കുന്നതിനു
മുമ്പുള്ള
നടപടിക്രമങ്ങള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
പ്രതീക്ഷിക്കുന്നു;
വിശദമാക്കാമോ?
രജിസ്ട്രേഷന്
വകുപ്പിന്റെ പ്രവര്‍ത്തനം
3041.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആവശ്യത്തിന്
ഉദ്യോഗസ്ഥരില്ലാതെ
രജിസ്ട്രേഷന്
വകുപ്പിന്റെ
പ്രവര്‍ത്തനം
താളംതെറ്റുന്നുവെന്നത്
വസ്തുതയാണോ;
(ബി)
നിലവില്‍
ജില്ലാ
രജിസ്ട്രാര്‍മാരുടെയും
സബ്
രജിസ്ട്രാര്‍മാരുടെയും
എത്ര തസ്തികകളാണ്
ഒഴിഞ്ഞു
കിടക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
(സി)
നിലവിലെ
ഒഴിവുകളില്‍
അര്‍ഹരായവര്‍ക്ക്
സ്ഥാനക്കയറ്റം
നല്‍കുമോ; അറിയിക്കുമോ?
ഭാഗാധാരങ്ങള്‍
സംബന്ധിച്ച പരാതികള്‍
3042.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2010
മുതല്‍
നടന്നുവന്നിരുന്ന
ഭാഗാധാരങ്ങള്‍
സംബന്ധിച്ച പരാതികള്‍
പരിശോധിക്കുന്നതിന്
രജിസ്ട്രേഷന്
വകുപ്പില്‍ നിയമതടസ്സം
നിലനില്‍ക്കുന്നുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഒരിക്കല്‍
ഭാഗാധാരം നടത്തിയാല്‍
എല്ലാ കക്ഷികളും
ഒപ്പിട്ടിട്ടില്ലായെങ്കില്
ആധാരം ക്യാന്‍സല്‍
ചെയ്യുന്നതിനുള്ള
അധികാരം ആരിലാണ്
നിക്ഷിപ്തമായിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
(സി)
2010-
ല്‍ നടന്ന ഭാഗാധാരം
റദ്ദ് ചെയ്യണമെന്ന്
ഭൂരിഭാഗം കക്ഷികളും
ആവശ്യപ്പെട്ടാല്‍
ജില്ലാ കളക്ടര്‍ക്ക്
ആയത് റദ്ദ്
ചെയ്യുന്നതിനുള്ള
അധികാരമുണ്ടോ;
വിശദീകരിക്കാമോ;
(ഡി)
ഭാഗാധാരത്തില്‍
ഉണ്ടായിരിക്കുന്ന
തര്‍ക്കങ്ങള്‍
പരിഹരിക്കുന്നതിനും
യഥാര്‍ത്ഥ വസ്തുതകള്‍
മറച്ചു വച്ച് നടത്തുന്ന
ആധാര രജിസ്ട്രേഷന്
തടയുന്നതിനും വകുപ്പു
തലത്തില്‍ സ്വീകരിച്ചു
വരുന്ന നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഒറിജിനല്‍
ആധാരമില്ലാതെയും
മുന്നാധാരം ഇല്ലാതെയും
നടത്തുന്ന
ഭാഗാധാരങ്ങള്‍ക്ക്
നിയമസാധുത ഉണ്ടോയെന്ന്
വ്യക്തമാക്കാമോ; ആയത്
തടയുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
സംസ്ഥാനത്തിന്റെ
റെയില്‍വേ വികസനം
3043.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
പി.കെ. ശശി
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
റെയില്‍വേ ഡിവിഷന്
വിഭജിക്കാനുളള
തമിഴ്നാടിന്റെ നിരന്തര
സമ്മര്‍ദ്ദം നിലവില്‍
റെയില്‍വേ
വികസനകാര്യത്തില്‍
ഏറ്റവും
അവഗണിക്കപ്പെടുന്ന
സംസ്ഥാനത്തിന്റെ
താല്പര്യത്തെ ഏറെ
ഹനിക്കുന്നതാകയാല്
അത്തരം നീക്കവുമായി
മുന്നോട്ടു
പോകരുതെന്നും സംസ്ഥാനം
ആസ്ഥാനമായി സോണ്‍ എന്ന
ആവശ്യം
അംഗീകരിക്കണമെന്നും
കേന്ദ്ര
സര്‍ക്കാരിനോട്
വീണ്ടും
ആവശ്യപ്പെടുമോ;
(ബി)
കോഴിക്കോട്
റെയില്‍വേ സ്റ്റേഷന്
സ്വകാര്യവല്‍ക്കരിക്കാനും
തിരുവനന്തപുരം എറണാകുളം
റൂട്ടില്‍ സ്വകാര്യ
ട്രെയിന്‍
അനുവദിക്കാനുമുളള
നീക്കം സംസ്ഥാനത്തെ
യാത്രക്കാരുടെ
താല്പര്യത്തിന്
ഗുണകരമാണോ; പകരം,
റെയില്‍വേ നേരിട്ട്
വികസന പ്രവര്‍ത്തനം
നടത്തണമെന്ന്
ആവശ്യമുന്നയിക്കാന്‍
സാധിക്കുമോ;
(സി)
കൊച്ചുവേളി,
നേമം ടെര്‍മിനലുകളുടെ
വികസനം സമയബന്ധിതമായി
പൂര്‍ത്തിയാക്കുക,
സംസ്ഥാനത്തെ പ്രധാന
സ്റ്റേഷനുകള്‍
അന്താരാഷ്ട്ര
നിലവാരത്തിലേക്കുയര്‍ത്തുക
തുടങ്ങിയ ദീര്‍ഘകാല
ആവശ്യങ്ങളില്‍ അനുകൂല
പ്രതികരണം
ഉണ്ടായിട്ടുണ്ടോ;
വ്യക്തമാക്കാമോ?
അങ്കമാലി
ശബരിപാത നിര്‍മ്മാണം
3044.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലി
ശബരിപാത നിര്‍മ്മാണം
ഏതുഘട്ടം വരെയായി
എന്നും ഇതിന്റെ
പുരോഗതി സംബന്ധിച്ച
വിവരവും ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി ചെലവിന്റെ
കുറച്ചുഭാഗം സംസ്ഥാന
സര്‍ക്കാര്‍
വഹിക്കാമെന്ന്
എപ്പോഴെങ്കിലും
തീരുമാനം
എടുത്തിരുന്നോ;
വിശദാംശം ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി നടത്തിപ്പുമായി
ബന്ധപ്പെട്ട് സംസ്ഥാന
സര്‍ക്കാര്‍ ഏത് തരം
ഇടപെടലുകളാണ് നാളിതുവരെ
നടത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ഡി)
ശബരിപാതയില്‍
അങ്കമാലി കാലടിയില്‍
സ്റ്റേഷനും
ഫ്ലാറ്റ്ഫോമും
നിര്‍മ്മാണം
പൂര്‍ത്തിയായോ;
വിശദാംശം ലഭ്യമാക്കാമോ;
(ഇ)
ഇരുന്നൂറ്റമ്പത്
കോടി രൂപ ചെലവഴിച്ച
പദ്ധതി കേന്ദ്രം
ഉപേക്ഷിക്കുന്നു എന്ന
പത്രവാര്‍ത്ത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
ഈ വിഷയത്തില്‍
സര്‍ക്കാരിന്റെ നിലപാട്
വ്യക്തമാക്കാമോ;
(എഫ്)
ശബരിപാതയുടെ
പേരില്‍
കുടിയൊഴിപ്പിച്ചവരുടെയും
പാത വരുമെന്നതിനാല്‍
സ്വന്തം ഭൂമിയില്‍
വീടും സ്ഥാപനങ്ങളും
തുടങ്ങാന്‍ കഴിയാതെ
കഷ്ടപ്പെടുന്നവരുടെയും
ആശങ്ക പരിഹരിക്കാന്‍
സര്‍ക്കാര്‍ എന്ത്
നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
റെയില്‍വേ
സ്റ്റേഷനുകളുടെ വൃത്തിയും
വെടിപ്പും
3045.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാജ്യത്തെ
റെയില്‍വേ
സ്റ്റേഷനുകളിലെ
വൃത്തിയും വെടിപ്പും
നിര്‍ണ്ണയത്തില്‍
സംസ്ഥാനത്തെ റയില്‍വേ
സ്റ്റേഷനുകളുടെ റാങ്ക്
എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
റയില്‍വേ
സ്റ്റേഷനുകളുടെ
വൃത്തിയും വെടിപ്പും
ഉറപ്പാക്കുന്നതിനായി
വകുപ്പ്
സ്വീകരിച്ചുവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം;
(സി)
നിലവിലെ
പ്രവര്‍ത്തനങ്ങള്‍
പരിഷ്ക്കരിച്ച്
വൃത്തിയും വെടിപ്പും
ഉറപ്പാക്കി ആദ്യ നൂറു
റാങ്കിനുള്ളില്‍
എത്തുവാന്‍
നിശ്ചയിക്കപ്പെട്ട
സംസ്ഥാനത്തെ മാതൃകാ
റെയില്‍വേ സ്റ്റേഷനുകളെ
കണ്ടെത്തി അവയെ
പ്രാപ്തമാക്കുവാന്‍
എന്തു നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
പൈങ്കുളം
റെയില്‍വേ മേല്‍പ്പാലം
3046.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
റെയില്‍വേ
ഡിവിഷനുകീഴിലെ
വള്ളത്തോള്‍ നഗര്‍
റെയില്‍വേ സ്റ്റേഷനും
ഷൊര്‍ണ്ണൂര്‍ ജംങ്ഷന്
റെയില്‍വേ സ്റ്റേഷനും
ഇടയിലുള്ള പൈങ്കുളം
റെയില്‍വേ മേല്‍പ്പാലം
നിര്മ്മാണനടപടികളുടെ
പുരോഗതി എന്താണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
നടപടിക്രമങ്ങള്‍
പൂര്‍ത്തികരിച്ച്
പൈങ്കുളം മേല്‍പ്പാലം
നിര്‍മ്മാണം
എന്നത്തേക്ക്
ആരംഭിക്കുവാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
കൃഷ്ണപുരം
മാമ്പ്രക്കുന്നേല്‍,
കാക്കനാട് റെയില്‍വേ
മേല്‍പ്പാലങ്ങളുടെ
നിര്‍മ്മാണം
3047.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കായംകുളം
മണ്ഡലത്തില്‍
ഉള്‍പ്പെട്ട കൃഷ്ണപുരം
മാമ്പ്രക്കുന്നേല്‍,
കാക്കനാട് എന്നീ
റെയില്‍വേ
മേല്‍പ്പാലങ്ങളുടെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങളുടെ
പുരോഗതി വിശദമാക്കാമോ?
പാപ്പിനിശ്ശേരി,
താവം റെയില്‍വേ മേല്‍പ്പാലം
3048.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ച
പിലാത്തറ-പാപ്പിനിശ്ശേരി
കെ.എസ്.ടി.പി. റോഡിലെ
പാപ്പിനിശ്ശേരി, താവം
റെയില്‍വേ
മേല്‍പ്പാലങ്ങളില്‍ ചില
അപാകതകള്‍ ഉള്ളതായി
ആക്ഷേപം വന്നതിന്റെ
അടിസ്ഥാനത്തില്‍
ഇതിന്റെ നിജസ്ഥിതി
അറിയാന്‍ വിദഗ്ധ സമിതി
പരിശോധന
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച് എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
പാലക്കാട്
റെയില്‍വേ കോച്ച് ഫാക്ടറി
T 3049.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
റെയില്‍വേ കോച്ച്
ഫാക്ടറി സംബന്ധിച്ച
കേന്ദ്രസര്‍ക്കാരിന്റെ
നിലപാട്
അറിയിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ആവശ്യമായ
കോച്ചുകള്‍
ഉല്പാദിപ്പിക്കാന്
നിലവിലെ
ഫാക്ടറികള്‍ക്ക്
കഴിയുമെന്ന ന്യായം
പറഞ്ഞാണോ പാലക്കാട്
കോച്ച് ഫാക്ടറിക്ക്
അനുമതി
നിഷേധിക്കുന്നതെന്ന്
വ്യക്തമാക്കു പൊതുമരാമത്ത്
വകുപ്പിന്റെ
പ്ലാന്‍ ഫണ്ട് മോ;
(സി)
പുതിയ
കോച്ചുകള്‍
ആവശ്യമില്ലെന്ന കാരണം
പറഞ്ഞ് ബി.ഇ.എം.എല്‍
(ഭാരത് എര്‍ത്ത്
മൂവേഴ്സ് ലിമിറ്റഡ്)
നോട് ഉല്പാദനം
നിര്‍ത്താന്‍
ആവശ്യപ്പെട്ടശേഷം,
ഇപ്പോള്‍ മുന്നൂറ്
കോച്ചുകള്‍
നിര്‍മ്മിക്കാന്‍
ആവശ്യപ്പെട്ടത്
കേരളത്തിന് പുതിയ
കോച്ച് ഫാക്ടറി
ആവശ്യമില്ലെന്ന്
സ്ഥാപിക്കാനുള്ള
കേന്ദ്രത്തിന്റെ
നീക്കമായിരുന്നോ;
വ്യക്തമാക്കുമോ?
വള്ളത്തോള്‍
നഗര്‍ റെയില്‍വേ സ്റ്റേഷനെ
സാറ്റലൈറ്റ് സ്റ്റേഷനാക്കാൻ
നടപടി
3050.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരത്തു
നിന്നും
പാലക്കാട്,കോയമ്പത്തൂര്‍
വഴിയുളള പല ദീര്‍ഘദൂര
ട്രെയിനുകളും 2019
ഏപ്രില്‍ മുതല്‍
ഷൊര്‍ണ്ണൂര്‍ ജംഗ്ഷന്
റെയില്‍വേ സ്റ്റേഷന്
വഴിയല്ല പോകുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
മൂലം ചേലക്കര
മണ്ഡലത്തിലെ
വള്ളത്തോള്‍ നഗര്‍,
ദേശമംഗലം, വരവൂര്‍,
മുള്ളൂര്‍ക്കര,
പാഞ്ഞാള്‍, ചേലക്കര,
കൊണ്ടാഴി, പഴയന്നൂര്‍
എന്നീ
ഗ്രാമപഞ്ചായത്തുകളിലെ
ആയിരക്കണക്കിന്
ദീര്‍ഘദൂര
യാത്രക്കാര്‍ക്ക്
യാത്രാക്ലേശം
അനുഭവപ്പെടുന്നത്
കണക്കിലെടുത്ത്
വള്ളത്തോള്‍ നഗര്‍
റെയില്‍വേ സ്റ്റേഷനെ
സാറ്റലൈറ്റ്
സ്റ്റേഷനാക്കി
ഉയര്‍ത്തി ദീര്‍ഘദൂര
ട്രെയിനുകള്‍
നിര്‍ത്തുന്നതിന്
തിരുവനന്തപുരം
റെയില്‍വേ ഡിവിഷനുമായി
ബന്ധപ്പെട്ട് നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?