UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1342.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സമ്പൂര്‍ണ്ണ പ്ലസ് മൊബൈല്‍ ആപ്ലിക്കേഷന്റെ പ്രത്യേകതകള്‍ എന്തെല്ലാമാണെന്നും അതിന്റെ പ്രയോജനങ്ങള്‍ എന്തെല്ലാമാണെന്നും വിശദമാക്കാമോ?
1343.
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂൾ പരീക്ഷകളുടെ മൂല്യനിർണ്ണയത്തിൽ മാറ്റം വരുത്താനുദ്ദേശിക്കുന്നുണ്ടോ; ഇതു സംബന്ധിച്ച് മാർഗ്ഗരേഖ തയ്യാറാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഈ വർഷം ഏതെല്ലാം ക്ലാസ്സുകളിലാണ് മാറ്റം വരുത്താനുഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;
( സി )
എഴുത്തു പരീക്ഷയിൽ മിനിമം മാർക്ക് വേണമെന്ന് നിഷ്കർഷിക്കുന്നുണ്ടോയെന്ന് അറിയിക്കുമോ?
1344.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂൾ പാചക തൊഴിലാളികൾക്ക് വിരമിക്കൽ ആനുകൂല്യം നല്‌കുന്നത്‌ പരിഗണിക്കാമെന്ന് കഴിഞ്ഞ സർക്കാർ ഉറപ്പ് നല്കിയിരുന്നോ; വ്യക്തമാക്കാമോ;
( ബി )
സ്കൂൾ പാചക തൊഴിലാളികൾക്ക് പി.എഫ്., ഇ.എസ്.ഐ. ആനുകൂല്യങ്ങൾ അനുവദിക്കുന്നത് പരിഗണനയിലുണ്ടോ;
( സി )
എങ്കിൽ ഇത് എന്നുമുതല്‍ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1345.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയിൽ എയ്ഡഡ്, സർക്കാർ തലത്തിൽ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന അധ്യാപകരുടെ എണ്ണം സ്കൂൾ തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഇവർക്ക് ശമ്പളം ലഭ്യമല്ലാതായിട്ട് എത്രകാലമായെന്നും അതിനുള്ള കാരണം എന്താണെന്നും സ്കൂൾ തിരിച്ച് വ്യക്തമാക്കാമോ;
( സി )
ശമ്പളം ലഭിക്കാത്തതിന്റെ കാരണം എന്താണെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടോ എന്നും ഇവരിൽ എത്രപേർക്ക് ശമ്പളം കിട്ടാൻ സാധ്യതയുണ്ടെന്നും വ്യക്തമാക്കാമോ?
1346.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയ ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍ അനുവദിക്കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കുക;
( ബി )
എങ്കില്‍ എത്ര സ്കൂളുകളാണ് ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്താൻ ഉദ്ദേശിക്കുന്നത്; ജില്ല തിരിച്ച് വിശദമാക്കാമോ?
1347.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസ്സ്‌ മുതൽ പ്ലസ് ടു തലം വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന എസ്.സി./എസ്.ടി., ഒ.ബി.സി., ഒ.ഇ.സി. വിഭാഗങ്ങളിൽപ്പെട്ട, 2024-25 വർഷത്തിൽ നാളിതുവരെയുളള വിദ്യാർത്ഥികളുടെ എണ്ണം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത വിഭാഗത്തിൽപ്പെട്ട എത്ര പേർക്ക് സ്റ്റൈപ്പൻഡ്/ലംപ്സം ഗ്രാന്റ് ലഭിക്കുന്നുണ്ടെന്ന് അറിയിക്കാമോ; വിദ്യാർത്ഥികളുടെ എണ്ണം, തുക എന്നിവയുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
2024-25 വർഷത്തെ സ്റ്റൈപ്പൻഡ്/ലംപ്സം ഗ്രാന്റ് വിതരണം ഏതു മാസം വരെ നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
1348.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2024-25 വർഷത്തെ പദ്ധതി അടങ്കലിന്റെ അൻപത് ശതമാനം വരെ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തെ തുടർന്ന് പൊതു വിദ്യാഭ്യാസ വകുപ്പിലെ ഏതൊക്കെ പദ്ധതികൾക്കാണ് ഇത്തരത്തിൽ വെട്ടിക്കുറവ് സംഭവിച്ചിട്ടുള്ളതെന്നും എത്ര ശതമാനം വരെ വെട്ടിക്കുറച്ചെന്നുമുള്ള വിവരം ലഭ്യമാക്കാമോ?
1349.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അർദ്ധവാർഷിക പരീക്ഷയു‌ടെ ചോദ്യക്കടലാസ് ചോർന്നതു സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തിയിട്ടുണ്ടോ;
( ബി )
ഇതിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കുളളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ സ്വീകരിച്ച നടപടി അറിയിക്കുമോ;
( സി )
മുൻപ് ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ അന്വേഷണം നടത്തിയിരുന്നോ; ഇല്ലെങ്കിൽ കാരണം അറിയിക്കുമോ;
( ഡി )
ചോദ്യപേപ്പർ ചോർച്ച തടയുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
1350.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. എച്ച്. സലാം
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓണ്‍ലൈന്‍ വഴിയും മറ്റും പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ സാമൂഹ്യ വെല്ലുവിളിയായി മാറിയ കാലത്ത് ഫാക്ട് ചെക്കിംഗിന് കുട്ടികളെ പരിശീലിപ്പിക്കാനും പ്രാപ്തമാക്കാനും ലക്ഷ്യം വച്ച് പ്രത്യേക പാഠ്യ പദ്ധതികള്‍ തയ്യാറാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
നിലവിലുള്ള സിലബസില്‍ ഇത്തരം ലക്ഷ്യത്തോടെ പാഠ്യ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ; ഇക്കാര്യത്തില്‍ 'കൈറ്റിന്റെ' സേവനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
ദീര്‍ഘ നേരം മൊബൈല്‍ അടക്കമുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് മൂലം കുട്ടികള്‍ക്കുണ്ടാകുന്ന ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ കുട്ടികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങളുടെ ആരോഗ്യകരമായ ഉപയോഗത്തെക്കുറിച്ച് അവബോധം നല്‍കുന്ന തരത്തില്‍ പാഠ്യപദ്ധതി പരിഷ്കരിക്കുമോ?
1351.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. ടി. വി. ഇബ്രാഹിം
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്രിസ്തുമസ് പരീക്ഷാ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം ഏതു ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( ബി )
സ്വകാര്യ ട്യൂഷനെടുക്കുന്ന അധ്യാപകർക്ക് ഇതിൽ പങ്കുളളതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ സ്വകാര്യ ട്യൂഷൻ നിയന്ത്രിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;
( സി )
ചോദ്യ പേപ്പർ തയ്യാറാക്കുന്നതിലും അച്ചടിക്കുന്നതിലും രഹസ്യസ്വഭാവം സംരക്ഷിക്കാൻ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
1352.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. സജീവ് ജോസഫ്
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ കുട്ടികളുടെ പഠന നിലവാരം നിരീക്ഷിക്കാനായി എന്തെല്ലാം പദ്ധതികളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ പഠന നിലവാരം വിശകലനം ചെയ്തിട്ടുണ്ടോ;
( സി )
കുട്ടികളുടെ പഠന നിലവാരം ഉയർത്താൻ എന്തെല്ലാം പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്; വിശദമാക്കുമോ?
1353.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സംവരണം ചെയ്തിട്ടുള്ള തസ്തികകളില്‍ ഉദ്യോഗാർത്ഥികളെ ലഭിക്കാത്ത തസ്തികകളുടെ വിവരം വിദ്യാലയം, ജില്ല എന്നിവ തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത തസ്തികകളിൽ ഉദ്യോഗാർത്ഥികളെ ലഭിക്കാത്തതിനാല്‍ എയ്ഡഡ് സ്കൂളിൽ സ്ഥിരനിയമനം നൽകിയിട്ടുള്ള അധ്യാപകരും ജീവനക്കാരും ഇപ്പോഴും ദിവസവേതനാടിസ്ഥാനത്തിൽ തുടരുന്നുണ്ടെങ്കിൽ അവരുടെ വിവരം തസ്തിക, വിദ്യാലയം, ജില്ല എന്നിവ തിരിച്ച് ലഭ്യമാക്കാമോ;
( സി )
നിരവധി തവണ വിജ്ഞാപനം നൽകിയിട്ടും പ്രസ്തുത തസ്തികകളില്‍ ഉദ്യോഗാർത്ഥികൾ അപേക്ഷിച്ചിട്ടില്ലെങ്കിൽ അത്തരം വിദ്യാലയങ്ങളിലെ അധ്യാപകർക്ക് നിയമനാംഗീകാരം നൽകുന്നതിനുള്ള തടസ്സം വ്യക്തമാക്കാമോ;
( ഡി )
ഭിന്നശേഷി സംവരണത്തിനു വേണ്ടി നീക്കി വെച്ചിട്ടുള്ള തസ്തികകളിൽ ഉദ്യോഗാർത്ഥികളെ ലഭ്യമാകാത്തത് മൂലം സ്ഥിര നിയമനം ലഭിച്ചിട്ടും ദിവസ വേതനാടിസ്ഥാനത്തിൽ ഇപ്പോൾ സേവനമനുഷ്ഠിക്കുന്ന എയ്ഡഡ് സ്കൂളിലെ അധ്യാപകർക്ക് നിയമനാംഗീകാരം ലഭിക്കുക ഭിന്നശേഷി സംവരണ തസ്തികയിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്ന തീയതി മുതൽ ആണോ അധ്യാപകർ നിയമിക്കപ്പെടുന്ന തീയതി മുതലാണോ എന്ന് വ്യക്തമാക്കാമോ?
1354.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്‍.എസ്.എസ്., യു.എസ്.എസ്. സ്കോളര്‍ഷിപ്പുകള്‍ യഥാസമയം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
1355.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. അൻവർ സാദത്ത്
ശ്രീ. ടി. ജെ. വിനോദ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ തുക കുടിശികയായതുമൂലം പദ്ധതി പ്രതിസന്ധിയിലായത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
പ്രസ്തുത കുടിശിക അനുവദിക്കാത്തത് കാരണം അദ്ധ്യാപക സംഘടനകൾക്ക് നിരവധി തവണ ഹൈക്കോടതിയിയെ സമീപിക്കേണ്ട അവസ്ഥ ഉണ്ടായത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ തുക മാസാമാസം നൽകാൻ നടപടികൾ സ്വീകരിക്കുമോ?
1356.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്ത്നാട് മണ്ഡലത്തില്‍ പുത്തന്‍കുരിശ് പഞ്ചായത്തിലെ 2001-02 ല്‍ അടച്ചുപൂട്ടിയ വരിക്കോലി ഗവ. ജെ.ബി.എസ്. സ്കൂളില്‍ മോഡല്‍ ബി. ആർ. സി. ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസല്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച് എസ് 1/3029/2023/എസ്.എസ്.കെ./സ്റ്റാർസ് എന്ന എസ്.എസ്.കെ.- യില്‍ നിന്നുളള ഫയലില്‍ ഗവ. സെക്രട്ടേറിയറ്റില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന വിവരവും പ്രസ്തുത ഫയൽ നമ്പറും ലഭ്യമാക്കാമോ;
( സി )
55 സെന്റോളം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രസ്തുത സ്കൂൾ മോഡല്‍ ബി.ആർ.സി. യ്ക്ക് വളരെ അനുയോജ്യമായതിനാല്‍ ഇവിടെ എത്രയും വേഗത്തില്‍ ആയത് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1357.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിൽ ഉൾപ്പെട്ട ഉളിയനാട് ഗവ. ഹൈസ്കൂളിനും നെടുങ്ങോലം ഗവ. എച്ച്.എസ്.എസ് -നും കോയിപ്പാട്‌ ഗവ. എൽ.പി.എസ് -നും കിഫ്ബിയിൽ നിന്നും 1 കോടി 30 ലക്ഷം രൂപ വീതം വിനിയോഗിച്ച് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനുള്ള നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ?
1358.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂര്‍ നിയോജക മണ്ഡലത്തിലെ ഗവ. വി.എച്ച്.എസ്.എസ്. അച്ചന്‍കോവിൽ, ഗവ. ടി.സി.എൻ.എം.എച്ച്.എസ്.എസ്. നെടുമ്പാറ, ഗവ. എച്ച്.എസ്. വലിയകാവ്, ഗവ. യു.പി.എസ്. റോസ്‍മല എന്നീ സ്കൂളുകളെ അന്തർജില്ലാ സ്ഥലം മാറ്റ മാനദണ്ഡങ്ങളിൽ ഇളവുകളുള്ള സ്കൂളുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ; പ്രസ്തുത ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഉത്തരവിന് ശേഷവും ടി സ്കൂളുകള്‍ അന്തർജില്ലാ സ്ഥലംമാറ്റ മാനദണ്ഡങ്ങളിൽ ഇളവുകളുള്ള സ്കൂളുകളുടെ പട്ടികയിൽ ഉൾപ്പെടാത്തതിനാല്‍ അധ്യാപകർക്ക് സ്ഥലംമാറ്റത്തിന് അപേക്ഷിക്കാൻ കഴിയാത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
2024-25 വർഷത്തെ അന്തർജില്ലാ സ്ഥലംമാറ്റത്തിൽ പ്രസ്തുത സ്കൂളുകൾ കൂടി ഉൾപ്പെടുത്തുന്നതിനുള്ള അടിയന്തര നടപടി കൈക്കൊള്ളുമോ; വിശദമാക്കാമോ;
( ഡി )
പ്രസ്തുത സ്കൂളുകളിൽ നിലവിൽ സ്ഥിര അധ്യാപകരുടെ ആകെ എത്ര തസ്തിക അനുവദിച്ചിട്ടുണ്ടെന്നും എത്ര തസ്തിക ഒഴിവുണ്ടെന്നും വിശദമാക്കാമോ?
1359.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ ചുനക്കര വി.എച്ച്.എസ്.എസ്., മാവേലിക്കര സര്‍ക്കാര്‍ വാെക്കേഷണല്‍ ആന്‍ഡ് ബാേയ്സ് എച്ച്.എസ്.എസ്., കുടശ്ശനാട് സര്‍ക്കാര്‍ എസ്.വി.എച്ച്.എസ്.എസ്. എന്നീ സ്കൂളുകള്‍ക്ക് കെട്ടിട നിര്‍മ്മാണത്തിനായി 2018-19 മുതല്‍ അനുവദിച്ച തുകയെത്ര; പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമാേ;
( ബി )
പ്രസ്തുത സ്കൂളുകളില്‍ പാെതുമരാമത്ത് കെട്ടിട വിഭാഗം മുഖേനയും കില മുഖേനയും നടപ്പിലാക്കുന്ന പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമാേ?
1360.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് കിഫ്ബി അഞ്ച് കോടി രൂപ അനുവദിച്ച് നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിച്ച വടക്കാഞ്ചേരി ഗവണ്‍മെന്റ് ബോയ്സ് എച്ച്.എസ്.എസ്. -ന്റെ യു.പി. ബ്ലോക്കിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കിറ്റ്കോ നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കെട്ടിടത്തിന്റെ പ്രവൃത്തി പൂര്‍ത്തിയാകാത്തത് കാരണം ക്ലാസുകള്‍ നടത്താനുളള പ്രയാസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് അടിയന്തരനടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1361.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് ആലപ്പുഴ മണ്ഡലത്തില്‍ 'സമഗ്ര ശിക്ഷാ കേരള' നടപ്പാക്കിയ പദ്ധതികള്‍ ഏതെല്ലാമാണെന്നും അതിനുവേണ്ടി ചെലവഴിച്ച തുക എത്രയാണെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ വര്‍ണകൂടാരം പദ്ധതി ഏതൊക്കെ സ്ഥാപനങ്ങളിലാണ് നടന്നുവരുന്നതെന്നും ഇതിനായി എത്ര രൂപയാണ് ചെലവഴിക്കുന്നതെന്നും വിശദമാക്കാമോ?
1362.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയാേജക മണ്ഡലത്തിലെ ചെറുകാേട് ട്രെെബല്‍ സ്കൂളിന്റെ കെട്ടിട നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമാേ; പ്രസ്തുത കെട്ടിട നിര്‍മ്മാണം എന്ന് പൂര്‍ത്തിയാക്കാനാകുമെന്നും ഇതിന്റെ പൂര്‍ത്തീകരണത്തിനായുള്ള എസ്റ്റിമേറ്റ് ലഭ്യമായിട്ടുണ്ടാേയെന്നും വ്യക്തമാക്കാമോ; ആയതിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കാമാേ;
( ബി )
പ്രസ്തുത ട്രെെബല്‍ സ്കൂള്‍ കെട്ടിട നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിയ്ക്കാമാേ?
1363.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 ലെ പദ്ധതി അടങ്കലിൽ പൊതു വിദ്യാഭ്യാസ വകുപ്പിന് എത്ര തുകയാണ് വകയിരുത്തിയതെന്നും നാളിതുവരെ ഇതിന്റെ എത്ര ശതമാനം ചിലവഴിച്ചെന്നും വിശദമാക്കാമോ?
1364.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസത്തെ കാലോചിതമായി നവീകരിക്കുന്നതിനും ഏറ്റവും പുതിയ വിവരങ്ങള്‍ പഠന വിധേയമാക്കുന്നതും ലക്ഷ്യമിട്ട് പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതിയെന്ത്; വിശദമാക്കുമോ;
( ബി )
പരിഷ്കരിച്ച പാഠപുസ്തകങ്ങള്‍ ക്ലാസ് മുറിയിലെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ വീണ്ടും പരിഷ്കരിക്കുന്നത് പരിഗണനയിലുണ്ടോ; വിശദീകരിക്കുമോ;
( സി )
2024-25 അധ്യയന വര്‍ഷത്തെ പരിഷ്കരിച്ച പാഠ പുസ്തകങ്ങള്‍ സമയബന്ധിതമായി വിതരണം ചെയ്യുവാന്‍ കഴിഞ്ഞിട്ടുണ്ടോ; 2025-26-അധ്യയന വര്‍ഷത്തെ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി പാഠ പുസ്തകങ്ങള്‍ ഏതു മാസം വിതരണം ചെയ്യുന്നതിനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ?
1365.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തിയ പയ്യന്നൂര്‍ മണ്ഡലത്തിലെ എ.കെ.എ.എസ്. ജി.വി.എച്ച്.എസ്.എസ്. പയ്യന്നൂര്‍, ഗവ. ഗാന്ധി സ്മാരക യു.പി. സ്കൂൾ കക്കറ, ജി.എൽ.പി.എസ്. പെരുവാമ്പ എന്നീ സ്കൂളുകളിലെ കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കുന്നതിനുളള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്കുള്ള ഭരണാനുമതിക്കുളള ഫയലില്‍ ധനകാര്യ മന്ത്രിയും ധനകാര്യ വകുപ്പും ഭരണാനുമതി നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
1366.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി നിയോജക മണ്ഡലത്തിലെ എലമ്പ്രയിൽ പുതിയ എൽ.പി. സ്കൂൾ ആരംഭിക്കുന്നതിന് ലഭിച്ച അപേക്ഷയിന്മേൽ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ പുല്ലൂർ ഗവൺമെന്റ് യു.പി. സ്കൂൾ ഹൈസ്കൂൾ ആയി ഉയര്‍ത്തുന്നതിന് ലഭിച്ച അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
പുല്ലൂർ ഗവൺമെൻറ് യു.പി. സ്കൂൾ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?
1367.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയിലെ സര്‍ക്കാര്‍ യു.പി.എസ്സ്.റ്റി.യുടെ നിലവിലുളള കേഡര്‍ സ്ട്രെങ്ത് എത്രയാണെന്നും അതില്‍ നിലവിലുളള ഒഴിവുകള്‍ എത്രയാണെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത തസ്തികയില്‍ നിലവില്‍ അധ്യാപക നിയമനം, ബൈ ട്രാൻസ്ഫർ നിയമനം, നേരിട്ടുള്ള നിയമനം, അന്തർ ജില്ലാ സ്ഥലമാറ്റം മുഖേനയുള്ള നിയമനം, ആശ്രിത നിയമനം, റീ ജോയിനിംഗ്, ഡിഫറന്റ്‍ലി ഏബിള്‍ഡ് ക്യാറ്റഗറി നിയമനം എന്നിവ എത്ര നടന്നിട്ടുണ്ടെന്നും നടന്ന നിയമനങ്ങളില്‍ ജോയിൻ ചെയ്ത തീയതി ഉള്‍പ്പടെയുളള വിവരങ്ങളും വേർതിരിച്ച് നൽകാമോ;
( സി )
കൊല്ലം ജില്ലയിൽ യൂ.പി.എസ്സ്.റ്റി. തസ്‌തികയില്‍ (മലയാളം മീഡിയം ഗവൺമെന്റ് സ്‌കൂളുകൾ) 2022-23, 2023-24, 2024-25 എന്നീ വർഷങ്ങളിൽ ഉണ്ടായ തസ്തികനഷ്ടം (ഡിവിഷന്‍ ഫാള്‍) എത്രയാണെന്ന് സ്‌കൂളുകൾ തിരിച്ചുള്ള വിവരം നൽകാമോ;
( ഡി )
കൊല്ലം ജില്ലയിൽ ഗവൺമെന്റ് സ്‌കൂളുകളിൽ യു.പി.എസ്സ്.റ്റി. (മലയാളം മീഡിയം) തസ്‌തികയിൽ 2024-25 വര്‍ഷം തസ്തിക നിർണ്ണയം വഴി എത്ര അധിക തസ്‌തികകളാണ് അംഗീകാരത്തിനായി നൽകിയിട്ടുള്ളതെന്നും അധിക തസ്‌തികകൾ ഉണ്ടായിട്ടുള്ള സ്‌കൂളുകളുടെ പേര് സംബന്ധിച്ച വിവരവും നൽകാമോ;
( ഇ )
കൊല്ലം ജില്ലയിൽ ഗവൺമെന്റ് സ്‌കൂളുകളിൽ യു.പി.എസ്സ്.റ്റി. തസ്തികയിൽ (മലയാളം മീഡിയം) എത്ര അധിക തസ്തികകൾക്ക് അംഗീകാരം ലഭിച്ചുവെന്നും ഈ അധിക തസ്തികകൾ എപ്രകാരമാണ് നികത്തപ്പെട്ടിട്ടുള്ളതെന്നും തരംതിരിച്ച് വ്യക്തമാക്കാമോ?
1368.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട് ജില്ല വിദ്യാഭ്യാസ ഓഫീസിന്റെ കീഴിൽ യു.പി.എസ്.ടി. തസ്തികയിൽ എയ്ഡഡ് സ്കൂൾ മാനേജർമാർ നടത്തിയ അധ്യാപക നിയമനങ്ങളില്‍ ഇതുവരെയും അംഗീകാരം ലഭിക്കാത്തത് ഏതെല്ലാമാണ്; ഇതുവരെയും അംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ പേര്, സ്കൂള്‍, മാനേജർമാർ നിയമനം നൽകിയ തീയതി എന്നിവ തരം തിരിച്ച് നൽകാമോ;
( ബി )
ഇവരുടെ നിയമനങ്ങള്‍ക്ക് അംഗീകാരം നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; നിലവിൽ ഏതെല്ലാം സ്കൂളുകളിലെ അധ്യാപകരുടെ നിയമനങ്ങൾ അംഗീകരിക്കുന്നതിനാണ് നടപടികൾ സ്വീകരിച്ചിട്ടുള്ളത്; ആയത് സ്കൂളുകൾ തിരിച്ച് അധ്യാപകരുടെ പേര് സഹിതം വ്യക്തമാക്കാമോ;
( സി )
കുട്ടനാട് ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ കീഴിൽ യു.പി.എസ്.ടി. തസ്തികയിലേയ്ക് മാനേജർമാർ നിയമനം നടത്തിയ എത്ര അധ്യാപകർക്ക് 2024 വർഷം നിയമന അംഗീകാരം നൽകിയിട്ടുണ്ട്; മറ്റുള്ളവരുടെ നിയമന അംഗീകാരവുമായി ബന്ധപ്പെട്ടുള്ള തടസ്സങ്ങൾ എന്തെല്ലാമാണെന്ന് സ്കൂളുകൾ തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് ഏതെല്ലാം എയ്ഡഡ് സ്കൂളിലെ ഏതെല്ലാം തസ്തികയ്ക്കാണ് നിയമന അംഗീകാരം നൽകാൻ സാധിക്കാത്തത്; സ്കൂളുകൾ തിരിച്ച് പ്രസ്തുത തസ്തികകളിൽ മാനേജർമാർ നിയമിച്ച അധ്യാപകരുടെ പേര് സഹിതം നൽകാമോ;
( ഇ )
എയ്ഡഡ് സ്കൂളുകളിൽ ഉണ്ടാവുന്ന ഒഴിവുകളിലേക്ക് മാനേജർമാർ നിയമനം നൽകുമ്പോൾ മറ്റ് നിയമപ്രശ്നങ്ങൾ ഇല്ലെങ്കിൽ എത്ര ദിവസത്തിനുള്ളിൽ നിയമന അംഗീകാരം നൽകണമെന്നാണ് നിലവിലെ ചട്ടം പറയുന്നതെന്ന് അറിയിക്കാമോ; ഇത് പ്രകാരം നിയമന അംഗീകാരം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് നിർദ്ദേശം നൽകുമോ?
1369.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്രൈമറി വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണം നൽകിയതിന്റെ തുക കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതികളും ഇതുമൂലം പ്രധാന അധ്യാപകർ നേരിടുന്ന പ്രയാസങ്ങളും ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ബി )
ഉച്ചഭക്ഷണം നൽകിയ വകയിൽ കുടിശ്ശികയായിട്ടുള്ള നാല് മാസത്തെ തുക എന്നത്തേക്ക് വിതരണം ചെയ്യാൻ സാധിക്കുമെന്ന് വെളിപ്പെടുത്താമോ;
( സി )
സ്കൂൾ പാചക തൊഴിലാളികളുടെ വേതനവും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിൽ കുടിശ്ശികയുണ്ടോ; ഉണ്ടെങ്കില്‍ ആയത് എത്രയും വേഗം വിതരണം ചെയ്യാൻ നടപടി സ്വീകരിക്കുമോ?
1370.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി മണ്ഡലത്തിലെ ചെറുവാടി ഗവ.ഹൈസ്കൂള്‍, കക്കാട് ഗവ.എല്‍.പി. സ്കൂള്‍ എന്നിവയുടെ കെട്ടിട നിര്‍മ്മാണത്തിന് പ്ലാന്‍ ഫണ്ട് അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഈ പ്രൊപ്പോസലുകള്‍ക്ക് ഭരണാനുമതി നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
1371.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഹയർ സെക്കഡറി സ്കൂളുകളെ എയ്ഡഡ് മൈനോറിറ്റി, എയ്ഡഡ് ബാക്‌വേർഡ്, എയ്ഡഡ് ജനറൽ എന്നിങ്ങനെ മൂന്നായി തരംതിരിച്ചിട്ടുണ്ടോ; എങ്കിൽ ഇതിന്റെ മാനദണ്ഡങ്ങൾ അറിയിക്കുമോ;
( ബി )
ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ടോ; ഇതിനുള്ള കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ?
1372.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെപ്പിന്‍ മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ സ്കൂള്‍ ഗ്രൗണ്ട് കായിക മത്സരങ്ങള്‍ക്ക് വേണ്ടി ഉപയോഗയോഗ്യമാക്കുന്നതിനായി 04.09.2024-ന് എം.എല്‍.എ. സമര്‍പ്പിച്ച കത്തില്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ബി )
ഇതു സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പിലെ എം1/304/2024 നമ്പര്‍ ഫയലില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് 07.10.2024 -ലെ കത്ത് പ്രകാരം ആവശ്യപ്പെട്ട അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ചിട്ടുളള നടപടികൾ വ്യക്തമാക്കാമോ;
( സി )
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലെ ഇതു സംബന്ധിച്ച ഫയല്‍ നമ്പര്‍ വ്യക്തമാക്കാമോ; പ്രസ്തുത ഫയല്‍ പ്രകാരം സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
1373.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഹയർസെക്കൻഡറി വിഭാഗത്തിൽ സർക്കാർ വിദ്യാലയങ്ങളുടെയും സ്വകാര്യ എയ്ഡഡ് വിദ്യാലയങ്ങളുടെയും അൺ എയ്ഡഡ് വിദ്യാലയങ്ങളുടെയും എണ്ണം എത്രയാണെന്ന് വ്യക്തമാക്കാമോ; പ്രസ്തുത വിദ്യാലയങ്ങളിലെ കുട്ടികളിൽ ജനറൽ, പട്ടികജാതി, പട്ടികവർഗം, മറ്റു പിന്നാക്ക സമുദായങ്ങൾ എന്നീ വിഭാഗങ്ങളിൽ പെടുന്ന കുട്ടികളുടെ എണ്ണം എത്രയാണെന്ന് അറിയിക്കുമോ;
( ബി )
സർക്കാർ വിദ്യാലയങ്ങൾ, എയ്ഡഡ് വിദ്യാലയങ്ങൾ, അൺ എയ്ഡഡ് വിദ്യാലയങ്ങൾ എന്നിവയിൽ ജനറൽ, പട്ടികജാതി, പട്ടികവർഗം, മറ്റു പിന്നോക്ക സമുദായങ്ങൾ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ കുറവ് ഉണ്ടായിട്ടുണ്ടോ; വർഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( സി )
ഹയർസെക്കൻഡറി വിഭാഗത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കുറവ് ഉണ്ടായിട്ടുണ്ടോ; വർഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ഡി )
ഹയർസെക്കൻഡറി മേഖലയിൽ എയ്ഡഡ് വിദ്യാലയങ്ങൾ അനുവദിക്കുന്നതിന്റെയും മൈനോറിറ്റി വിഭാഗത്തിലും മറ്റ് പിന്നോക്ക സമുദായങ്ങളുടെ വിഭാഗത്തിലും എയ്ഡഡ് ഹയർസെക്കൻഡറി വിദ്യാലയങ്ങൾ അനുവദിക്കുന്നതിന്റെയും മാനദണ്ഡം വിശദമാക്കുമോ?
1374.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍വ്വീസ് കാലയളവിലെ തന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് തൈക്കാട്ടുശ്ശേരി എസ്.എം.എസ്.ജെ.എച്ച്.എസ്.എസ് -ലെ വിരമിച്ച അദ്ധ്യാപകന്‍ ബാബു സിറിയക് സമര്‍പ്പിച്ച അപേക്ഷയില്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ബി )
പ്രസ്തുത ഫയല്‍ ആരുടെ കൈവശമാണെന്ന് വിശദമാക്കാമോ?
1375.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീമതി കെ. കെ. രമ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ ലഹരി ഉപയോഗം കൂടി വരുന്ന ഗുരുതര സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ ലഹരി ഉപയോഗം കൂടിവരുന്നത് തടയാൻ സ്കൂള്‍ തലത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
അസ്വാഭാവിക സ്വഭാവ മാറ്റങ്ങൾ ഉണ്ടാകുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്താനും ലഹരിക്ക് അടിമകളാണോയെന്ന് പരിശോധിക്കാനും വിദ്യാര്‍ത്ഥികള്‍ കൃത്യമായി സ്കൂളുകളിൽ ഹാജരാകുന്നില്ലെങ്കില്‍ അക്കാര്യം രക്ഷിതാക്കളെ അറിയിക്കാനും സ്കൂൾ തലത്തിൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ?
1376.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം സംബന്ധിച്ച് വിദ്യാഭാസ വകുപ്പ് 2024, 2025 വർഷങ്ങളിൽ എത്ര ബോധവൽക്കരണ ക്ലാസുകൾ നടത്തി എന്ന വിവരം ജില്ല തിരിച്ച് ലഭ്യമാക്കാമോ?
1377.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമിതമായ മൊബൈല്‍ ഉപയോഗം, ലഹരി ഉപയോഗം എന്നിവ മൂലം സ്കൂൾ കുട്ടികള്‍ വിവിധ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് കണ്ടെത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
കുട്ടികളിലെ മാനസികാരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സ്കൂളുകളിൽ സൈക്കോളജിസ്റ്റിന്റെയും കൗണ്‍സിലര്‍മാരുടെയും സേവനം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കുട്ടികളിലെ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്; വ്യക്തമാക്കാമോ?
1378.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്കൂള്‍ കലോത്സവ മാന്വല്‍ സമഗ്രമായി പരിഷ്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
1379.
ശ്രീ വി കെ പ്രശാന്ത്
ശ്രീ എം നൗഷാദ്
ശ്രീമതി യു പ്രതിഭ
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുമ്പോഴും ഈ അധ്യയന വർഷത്തെ സ്കൂള്‍ കലോത്സവത്തിന് യാതൊരുവിധ കുറവുകളും വരുത്താതെ കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതിനായി എന്തെല്ലാം ക്രമീകരണങ്ങളാണ് കൈക്കൊണ്ടതെന്ന് അറിയിക്കാമോ;
( ബി )
കലോത്സവ നടത്തിപ്പിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് ഇതിനകം വിലയിരുത്താന്‍ കഴിഞ്ഞിട്ടുണ്ടോ; ഉണ്ടെങ്കില്‍ അറിയിക്കാമോ;
( സി )
രാജ്യത്തെ ഏറ്റവും വലിയ കലോത്സവം എന്ന നിലയില്‍ ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭിച്ചിരുന്നോ;
( ഡി )
കലോത്സവത്തില്‍ പങ്കെടുത്ത മത്സരാര്‍ത്ഥികളുടെയും മത്സര ഇനങ്ങളുടെയും വിവിധ വിഭാഗങ്ങളിലായി ട്രോഫി ലഭിച്ചവരുടെയും ജില്ലാതല പോയിന്റ് നിലയും ലഭ്യമാക്കാമോ?
1380.
ശ്രീ. പി. കെ. ബഷീർ
ശ്രീ. ടി. വി. ഇബ്രാഹിം
ഡോ. എം. കെ. മുനീർ
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സംസ്ഥാന സ്കൂൾ കായിക മേളയിൽ ചാംപ്യൻമാരെ നിശ്ചയിച്ചതിലെ അപാകതകൾ ഏതെങ്കിലും സ്കൂളുകൾ ചോദ്യം ചെയ്തിരുന്നോ; പ്രസ്തുത വിഷയത്തിൽ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
കായിക മേളയുടെ തുടക്കം മുതൽ അവസാനം വരെ ജനറൽ സ്കൂളുകളുടെയും സ്പോർട്സ് ഡിവിഷനുകളുടെയും വെവ്വേറെ പോയിന്റ് പട്ടികകളാണോ പ്രസിദ്ധീകരിച്ചിരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
സമ്മാനം പ്രഖ്യാപിച്ചപ്പോൾ സ്പോർട്സ് ഡിവിഷനു​കളെ ഉൾപ്പെടുത്തി പോയിന്റ് പട്ടിക പുതുക്കാനുണ്ടായ കാരണം അറിയിക്കുമോ;
( ഡി )
കായികരംഗത്തു മികവ് പുലർത്തുന്ന ജനറൽ സ്കൂളുകളിലെ താരങ്ങൾക്ക് മതിയായ ​പ്രോത്സാഹനവും അംഗീകാരവും നൽകാൻ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
1381.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ പെണ്‍കുട്ടികളുടെ ക്രിക്കറ്റ് ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഇതുൾപ്പെടെ കൂടുതല്‍ കായിക ഇനങ്ങള്‍ മേളയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതെല്ലാം കായിക ഇനങ്ങളാണ് പുതുതായി സംസ്ഥാന കായിക മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കാമോ?
1382.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന സ്കൂൾ അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റിലെ റോളർ സ്കേറ്റിംഗ് മത്സരങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുന്നതിനായി പ്രത്യേകം അണ്ടർ 14, അണ്ടർ 17 പ്രായ വിഭാഗങ്ങൾ ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
സ്കുളുകളിൽ നിലവിൽ ലഭ്യമായിട്ടുള്ള കളിസ്ഥലവുമായി ബന്ധപ്പെട്ട് റോളർ സ്പോർട്സ് (സ്കേറ്റിംഗ്) പരിശീലനത്തിനായി ബാങ്ക്ഡ് ട്രാക്ക് ആൻഡ് റോഡ് സർക്യൂട്ട് നിർമ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1383.
ശ്രീമതി സി. കെ. ആശ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ നൂതന വൈജ്ഞാനിക വിദ്യാഭ്യാസം പരിഗണിച്ച് പൊതുവിദ്യാഭ്യാസരംഗം പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
നിർമ്മിതബുദ്ധി പോലെയുള്ള നൂതന സാങ്കേതികവിദ്യകൾ പൊതു വിദ്യാഭ്യാസരംഗത്ത് പ്രയോജനപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദീകരിക്കുമോ;
( സി )
റോബോട്ടിക് സാങ്കേതികവിദ്യയുടെ അനന്തസാധ്യതകൾ പരിഗണിച്ച് സെക്കൻഡറി വിദ്യാഭ്യാസതലത്തിൽ തന്നെ ഇക്കാര്യത്തിൽ വിദ്യാർത്ഥികളെ പ്രാവീണ്യമുള്ളവരാക്കി മാറ്റുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദീകരിക്കുമോ;
( ഡി )
സാങ്കേതികവിദ്യാ വികസനത്തിന് പ്രാധാന്യം നൽകുന്നതിനോടൊപ്പം മാനവിക മൂല്യങ്ങളും സംസ്കാരവും വളർത്തുന്നതിനും പാഠ്യപദ്ധതി പരിഷ്കരണത്തിൽ പ്രാമുഖ്യം നൽകിയിട്ടുണ്ടോ; വിശദീകരിക്കുമോ?
1384.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ ഐരാണിക്കുളം ജി.എച്ച്.എസ്.എസ് -ന് പുതിയ കെട്ടിടം നിർമ്മിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദമാക്കാമോ;
( ബി )
പ്രസ്തുത നിർമ്മാണം സംബന്ധിച്ച് 16.1.2024 ൽ പൊതു വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരമുള്ള കെട്ടിട നിർമ്മാണത്തിന്റെ നിലവിലെ സ്ഥിതിയും എപ്പോൾ പ്രവൃത്തി ആരംഭിക്കാൻ കഴിയുമെന്നും വ്യക്തമാക്കാമോ?
1385.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈക്കം മണ്ഡലത്തിൽ സർക്കാർ ധനസഹായത്തോടെ നിർമ്മാണം നടന്നുവരുന്ന സ്കൂളുകളുടെ വിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
തുക അനുവദിച്ചിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്ത സ്കൂളുകളുണ്ടോ; എങ്കിൽ ആയതിന്റെ കാരണം വ്യക്തമാക്കുമോ?
1386.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം നിയോജക മണ്ഡലത്തിലെ സ്കൂൾ കെട്ടിട നിർമ്മാണത്തിന് കിഫ്ബി മുഖേനെ പ്രഖ്യാപിച്ച പ്രവൃത്തികളുടെ നിർമ്മാണപുരോഗതി സ്കൂൾ തിരിച്ച് അറിയിക്കാമോ;
( ബി )
കൂടൽ ഗവ: എൽ.പി. സ്കൂൾ കെട്ടിടനിർമ്മാണം സാധ്യമാക്കാൻ നാളിതുവരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്?
1387.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒളവണ്ണ തുമ്പയില്‍ പഞ്ചായത്ത് എല്‍.പി. സ്കൂള്‍ സര്‍ക്കാര്‍ എറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഏത്‍ വര്‍ഷത്തിലാണ് പ്രൊപ്പോസല്‍ ലഭിച്ചതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച് സര്‍ക്കാരിലും ഡി.ജി.ഇ. -യിലുമുള്ള നോട്ട്ഫയലിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ഫയലില്‍ തീരുമാനമെടുക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത വിഷയത്തിൽ സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കുകയോ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയോ ചെയ്യുന്നതില്‍ വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ നടപടി പരിശോധിക്കുമോ; വ്യക്തമാക്കാമോ?
1388.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി ഗവ. എല്‍.പി. സ്കൂളിന് വേണ്ടി ടി.കെ. കുഞ്ഞമ്മത് ഹാജി ദാനമായി നല്‍കിയ സ്ഥലം 03.03.2005-ലെ സ.ഉ.(സാധാ.) നമ്പര്‍ 909/05/പൊ.വി. പ്രകാരം ഏറ്റെടുത്ത് പുറപ്പെടുവിച്ച ഉത്തരവിലെ നിബന്ധനകള്‍ വിശദമാക്കാമോ;
( ബി )
കൊടുവള്ളി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ടി.കെ. പരിയേയിക്കുട്ടി അധികാരിയുടെ പേര് സ്കൂളിന് നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദ്ദേശം പാലിക്കപ്പെട്ടിട്ടുണ്ടോ; ആയതിന് ആരെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്; ഇക്കാര്യത്തിലുള്ള നടപടി വൈകിയതിന് ഇടയാക്കിയ കാരണം വ്യക്തമാക്കാമോ;
( സി )
സ്ഥലം നല്‍കുമ്പോള്‍ ഉണ്ടാക്കിയ കരാര്‍ പാലിക്കാത്ത സാഹചര്യത്തില്‍ ദാനമായി നൽകിയ പ്രസ്തുത സ്ഥലം വിട്ടുകിട്ടണമെന്ന് അനന്തരാവകാശികള്‍ ആവശ്യപ്പെടുന്ന പക്ഷം എന്ത് നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( ഡി )
സര്‍ക്കാര്‍ ഉത്തരവില്‍ നിഷ്ക്കർഷിച്ചത് പ്രകാരം സ്കൂളിന് മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ പേര് നല്‍കാന്‍ നടപടി സ്വീകരിക്കുമോ?
1389.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വര്‍ഷത്തെ എം.എല്‍.എ. ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് കോങ്ങാട്, കുണ്ടളശ്ശേരി എല്‍.പി. സ്കൂളുകള്‍ക്ക് ബസ് വാങ്ങാന്‍ ഫണ്ട് അനുവദിച്ചെങ്കിലും ബസ് വാങ്ങിയിട്ടില്ലെന്നത് വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഫണ്ട് ഉപയോഗിച്ച് അടിയന്തരമായി സ്കൂള്‍ ബസ് അനുവദിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?
1390.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര നിയോജക മണ്ഡലത്തിലെ വീരണകാവ് സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന് അനുവദിച്ച പുതിയ കെട്ടിട നിര്‍മ്മാണത്തിന്റെ പുരോഗതി അറിയിക്കുമോ; പൊതുവിദ്യാഭ്യാസ വകുപ്പ് പ്ലാന്‍ ഫണ്ടില്‍ നിന്നും തുക അനുവദിച്ച പ്രസ്തുത കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തി താമസംവിനാ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1391.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതു വിദ്യാലയങ്ങളിൽ പാചകത്തൊഴിലാളികളെ നിയമിക്കുന്നതിന്റെ മാനദണ്ഡങ്ങൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത തൊഴിലാളികൾക്ക് നിലവിൽ നൽകിവരുന്ന ആനുകൂല്യങ്ങൾ വ്യക്തമാക്കാമോ; അവർക്ക് നൽകേണ്ട വേതന, ആനുകൂല്യ ഇനങ്ങളിൽ കുടിശ്ശികയുണ്ടോ; വ്യക്തമാക്കാമോ;
( സി )
എങ്കിൽ എത്ര തുക കുടിശ്ശിക ഉണ്ടെന്നും ഏതു കാലയളവ് മുതലുള്ള കുടിശ്ശിക ഉണ്ടെന്നും തരം തിരിച്ച് വ്യക്തമാക്കാമോ; വിശദീകരിക്കുമോ;
( ഡി )
പ്രസ്തുത തൊഴിലാളികൾക്ക് കുടിശ്ശിക തീർത്ത് വേതനവും ആനുകൂല്യങ്ങളും വിതരണം ചെയ്യാൻ അടിയന്തര നടപടി സ്വീകരിയ്ക്കുമോ; വിശദമാക്കുമോ?
1392.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹയര്‍സെക്കന്ററി അധ്യാപകരായി ബൈ ട്രാന്‍സ്ഫര്‍ പ്രമോഷന്‍ ലഭിച്ച ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് ആകെ സര്‍വ്വീസ് പരിഗണിച്ച് ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററായി ഉദ്യോഗക്കയറ്റം നല്‍കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ടോ;
( ബി )
ഹൈസ്കൂള്‍ അസിസ്റ്റന്റ് ആയി ബൈ ട്രാന്‍സ്ഫര്‍ പ്രമോഷന്‍ ലഭിച്ച ലോവര്‍ പ്രൈമറി/അപ്പര്‍ പ്രൈമറി അധ്യാപകര്‍ ലോവര്‍ പ്രൈമറി/അപ്പര്‍ പ്രൈമറി ഹെഡ്മാസ്റ്ററായി പരിഗണിക്കപ്പെടുന്നുണ്ടോ;
( സി )
മേൽപ്പറഞ്ഞ ഇരു സാഹചര്യങ്ങളിലെയും പരിഗണനയിലെ അന്തരത്തിന്റെ/അപാകതയുടെ കാരണം വ്യക്തമാക്കുമോ;
( ഡി )
സെക്രട്ടേറിയേറ്റ് ജീവനക്കാരില്‍ നിന്നും ബൈട്രാന്‍സ്ഫര്‍ പ്രമോഷന്‍ ലഭിച്ച് മറ്റു തസ്തികകളിലേക്ക് പോകുന്ന ഉദ്യോഗസ്ഥരുടെ ആദ്യ നിയമന അഡ്വൈസ് തീയതി പ്രകാരം നിലവില്‍ ജോലി ചെയ്യുന്ന തസ്തികകളില്‍ സീനിയോറിറ്റിക്ക് പരിഗണിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നം. ഉപ.സി3/100/2024/പി&എ.ആര്‍.ഡി. തീയതി 24.09.2024 അധ്യാപകര്‍ക്ക് ബാധകമല്ലേ; അല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ?
1393.
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ജൂൺ മുതൽ 2020 ഫെബ്രുവരി വരെ എയ്ഡഡ് സ്കൂളുകളിൽ അധ്യാപകരായി നിയമനം ലഭിച്ചവർക്ക് നോഷണലായി അംഗീകാരം നൽകിയ കാലയളവിലെ ശമ്പള കുടിശ്ശിക അനുവദിക്കാത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; കാരണം വിശദമാക്കാമോ;
( ബി )
06/02/2021 ലെ സ.ഉ(അച്ചടി) നം.4/2021/പൊ.വി.വ. പ്രകാരം 2016 മുതൽ 2020 വരെയുള്ള കാലയളവിൽ സംസ്ഥാനത്തെ വിവിധ എയ്ഡഡ് സ്കൂളുകളിൽ ജോലി ചെയ്ത അധ്യാപകർക്ക് നിയമന തീയതി മുതൽ സേവന കാലയളവ് പരിഗണിച്ച് ഇൻക്രിമെന്റ് നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;
( സി )
മേല്പറഞ്ഞ കാലയളവിലെ സാമ്പത്തിക ആനുകൂല്യങ്ങൾ പ്രസ്തുത അധ്യാപകർക്ക് എന്ന് നൽകുമെന്ന് വ്യക്തമാക്കാമോ?
1394.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എച്ച്.എസ്.എ. (ഫിസിക്കൽ സയൻസ്) അദ്ധ്യാപക തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ള യോഗ്യതകൾ വിശദമാക്കാമോ;
( ബി )
ഫിസിക്സ് മുഖ്യവിഷയമായി ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡും. നേടിയിട്ടുള്ളവർക്ക് എച്ച്.എസ്.എ. ഫിസിക്കൽ സയൻസ് നിയമനത്തിന് അയോഗ്യത ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
അപ്രകാരം അയോഗ്യരായവർക്ക് ബിരുദപഠനത്തിന് സബ്സിഡിയറി ഏത് വിഷയമായിരിക്കണം എന്ന് ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടോ?
1395.
ശ്രീ. പി. ഉബൈദുള്ള
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. എൻ. ഷംസുദ്ദീൻ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളിലെ പതിനാറായിരത്തിൽപരം അദ്ധ്യാപക തസ്തികകൾക്ക് അംഗീകാരം നൽകാനുണ്ടെന്നത് പരിശോധിച്ചിട്ടുണ്ടോ;
( ബി )
ഭിന്നശേഷി നിയമനക്കുരുക്ക് പരിഹരിച്ച് അദ്ധ്യാപക തസ്തികകൾക്ക് അംഗീകാരം നൽകാൻ നടപടി സ്വീകരിക്കുമോ;
( സി )
സ്ഥിരം തസ്തികകളിൽ ദിവസ വേതനത്തിൽ നിയമനം നടത്തണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ടോ;
( ഡി )
എയ്ഡഡ് സ്കൂളുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന അദ്ധ്യാപക നിയമനത്തിലെ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമോ?
1396.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാപ്പിനിശ്ശേരി എ.ഇ.ഒ.-യ്ക്ക് കീഴിലെ എയ്ഡഡ് സ്കൂളുകളില്‍ മാനേജ്മെന്റ് തര്‍ക്കം കാരണം നിയമന അപ്രൂവല്‍ ലഭിക്കാത്ത അദ്ധ്യാപകരുടെ വിവരങ്ങള്‍ സ്കൂളുകൾ തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അധ്യാപകർക്ക് നിയമനാംഗീകാരം ലഭിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ?
1397.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024 ഒക്ടോബര്‍ മാസത്തില്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്ന സ്‌കൂളുകളിലെ 2023-24 വര്‍ഷത്തെ തസ്തിക നിര്‍ണ്ണയം പൂര്‍ത്തിയായിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; ഇല്ലെങ്കില്‍ എന്തു കൊണ്ടാണ് തസ്തിക നിര്‍ണ്ണയം വൈകുന്നതെന്ന് വിശദമാക്കുമോ;
( ബി )
തസ്തിക നിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണെന്നും തസ്തിക നിര്‍ണ്ണയം എപ്പോള്‍ പൂര്‍ത്തിയാക്കുമെന്നും തസ്തിക നിർണ്ണയ ഉത്തരവ് എപ്പോൾ നിലവിൽ വരുമെന്നും വിശദമാക്കുമോ;
( സി )
തസ്തിക നിര്‍ണ്ണയത്തിലൂടെ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രൈമറി അധ്യാപകരുടെ(എല്‍.പി, യു,പി തരം തിരിച്ച്) എത്ര പുതിയ തസ്തികകള്‍ സൃഷ്ടിക്കപ്പെടുമെന്ന ജില്ല തിരിച്ചുള്ള കണക്കും ജൂണ്‍ മാസത്തിലെ ആറാം പ്രവര്‍ത്തി ദിവസത്തെ തലയെണ്ണല്‍ പ്രകാരം എത്ര തസ്തികകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന (എല്‍.പി, യു.പി തരം തിരിച്ച്) ജില്ല തിരിച്ചുള്ള കണക്കും ലഭ്യമാക്കുമോ?
1398.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 01.06.2016 മുതൽ 31.12.2024 വരെ എയ്ഡഡ്/സർക്കാർ മേഖലകളിൽ പുതുതായി സ്കൂളുകൾ അനുവദിച്ചിട്ടുണ്ടോ; എങ്കിൽ ജില്ല തിരിച്ചുള്ള വിശദാംശം നൽകാമോ;
( ബി )
ഇതിൽ എയ്ഡഡ് മേഖലയിൽ ആർക്കെല്ലാമാണ് സ്കൂൾ അനുവദിച്ചത് എന്നതിന്റെ വിശദാംശം ലഭ്യമാക്കാമോ?
1399.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 അധ്യയന വര്‍ഷം കോട്ടയം, പത്തനംതിട്ട ജില്ലകളിലെ എയ്ഡഡ് പ്രൈമറി സ്കൂളുകളില്‍ പ്രഥമാധ്യാപകരായി നിയമനം ലഭിച്ചവരില്‍ എത്ര പേരുടെ നിയമനം അംഗീകരിച്ചിട്ടുണ്ടെന്നും എത്ര പേരുടെ നിയമനം തടഞ്ഞുവെക്കുകയോ നിരസിക്കുകയോ ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കുമോ; ആയതിനുള്ള കാരണം ഉപജില്ല തിരിച്ച് വിശദമാക്കാമോ;
( ബി )
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 6/9/2024-ലെ ഡി.ജി.ഇ./14667/2024-എച്ച് 2/എൽ ഡിസ് നമ്പര്‍ നിര്‍ദ്ദേശം പാലിക്കാതെ അപ്പീലിനിടയാക്കിയതും അപ്പീല്‍ തീര്‍പ്പാക്കാത്തതുമായ എത്ര കേസുകള്‍ ഉണ്ടെന്ന് ഉപജില്ല തിരിച്ച് വ്യക്തമാക്കുമോ; ഇത്തരത്തിൽ നിര്‍ദ്ദേശം പാലിക്കാത്ത ഉദ്യോഗസ്ഥര്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
1400.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെട്ടിട നിര്‍മ്മാണത്തിന് കിഫ്ബി വഴി ഫണ്ട് അനുവദിച്ച സ്കൂളുകളുടെ വിശദാംശം, അനുവദിച്ച തുക എന്നിവ മണ്ഡലം തിരിച്ച് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം നാളിതുവരെ എത്ര സ്കൂളുകളുടെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും എത്ര എണ്ണം നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ബാക്കിയുണ്ടെന്നും നാളിതുവരെ നിര്‍മ്മാണം ആരംഭിയ്ക്കാത്ത പ്രവൃത്തികള്‍ എത്രയെന്നും മണ്ഡലം തിരിച്ച് വിശദാംശം ലഭ്യമാക്കുമോ;
( സി )
കിഫ്‌ബി വഴി കെട്ടിട നിര്‍മ്മാണത്തിന് ഫണ്ട് അനുവദിച്ച സ്കൂളുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ വിദ്യാഭ്യാസ വകുപ്പിന് വീഴ്ചയുണ്ടായതായി കരുതുന്നുണ്ടോ; ഇവ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
1401.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉച്ചഭക്ഷണ പദ്ധതിയില്‍ എത്ര തുകയാണ് ഓരോ കുട്ടിക്കായി സ്കൂളുകള്‍ക്ക് അനുവദിക്കുന്നതെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത തുക കുടിശ്ശിക വരുത്തിയിട്ടുണ്ടോ; എങ്കില്‍ എന്ന് മുതലെന്നും എത്ര തുകയാണ് കുടിശികയായിട്ടുള്ളതെന്നും വിശദമാക്കുമോ;
( സി )
സ്കൂൾ കുട്ടികൾക്ക് പോഷകാഹാരം ലഭ്യമാക്കാൻ സപ്ലിമെന്ററി ന്യൂട്രീഷൻ പരിപാടി എന്ന പേരില്‍ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
ഉച്ചഭക്ഷണ പദ്ധതിയിലെ കുടിശ്ശിക കൊടുത്തുതീർക്കാൻ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ?
1402.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം സര്‍ക്കാര്‍ യു.പി. സ്കൂളില്‍ പുതിയ വാഹനം വാങ്ങുന്നതിന് എം.എല്‍.എ.യുടെ 2023-24-ലെ പ്രത്യേക വികസന ഫണ്ടില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ അനുവദിച്ചുകാെണ്ട് ഉത്തരവ് (തിരുവനന്തപുരം ജില്ലാ കളക്ടറുടെ 08.02.2024 തീയതിയിലെ എം.എസ്.-1035/2024 നമ്പര്‍ ഓര്‍ഡര്‍) നല്‍കിയെങ്കിലും പാെതുവിദ്യാഭ്യാസ വകുപ്പ് മുഖേന വാഹനം വാങ്ങി നല്‍കാന്‍ സാധിക്കാത്തതിന്റെ കാരണം വിശദമാക്കുമാേ;
( ബി )
പ്രസ്തുത ഉത്തരവിന്മേല്‍ വകുപ്പ് സ്വീകരിച്ച നടപടികൾ വിശദമാക്കുമാേ;
( സി )
യഥാസമയം വാഹനം വാങ്ങി നല്‍കാന്‍ കഴിയാതിരുന്നതുമൂലം പ്രസ്തുത കാലയളവില്‍ വാഹന വിലയിലുണ്ടാകുന്ന വര്‍ദ്ധനവ് ഏത് രീതിയില്‍ പരിഹരിക്കാനാകുമെന്ന് വിശദമാക്കാമാേ?
1403.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സ്പെഷ്യല്‍ സ്കൂളുകളുടെയും പ്രസ്തുത സ്‌കൂളുകളിൽ പരിശീലനവും പഠനവും നടത്തുന്ന കുട്ടികളുടെയും ജോലി ചെയ്യുന്ന അദ്ധ്യാപകരുടെയും ആയമാരുടെയും എണ്ണം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത അദ്ധ്യാപകര്‍ക്കും ആയമാര്‍ക്കും മുടങ്ങാതെ ശമ്പളം ഉറപ്പുവരുത്തുവാന്‍ എന്തു നടപടികള്‍ സ്വീകരിച്ചുവരുന്നെന്ന് വ്യക്തമാക്കുമോ;
( സി )
ബഡ്സ് സ്കൂളുകള്‍ക്ക് പഞ്ചായത്തുവഴി ഫണ്ട് അനുവദിച്ചു നല്‍കുന്നതുപോലെ ഇവര്‍ക്കും പഞ്ചായത്തുകള്‍ വഴി ഫണ്ട് നല്‍കുന്നത് പരിഗണിക്കുമോ?
1404.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ സർക്കാർ ഫണ്ടുകൾ ഉപയോഗിച്ച് കാഞ്ഞങ്ങാട് മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അനുവദിച്ചതും നടന്നുകൊണ്ടിരിക്കുന്നതുമായ കെട്ടിട നിർമ്മാണ പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ?
1405.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചേളാരി ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 2018- 19 ലെ ഹയർ സെക്കൻഡറി പ്ലാൻ ഫണ്ട് ഉപയോഗിച്ചുള്ള നിർമാണ പ്രവൃത്തി പുനരാരംഭിച്ചിട്ടുണ്ടോ; പ്രവൃത്തിയുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
ദേശീയപാത വികസനത്തിന്റെ ഭാഗമായി സർക്കാരിൽ ഡെപ്പോസിറ്റ് ചെയ്ത 2.19 കോടി രൂപ സ്കൂളിന്റെ കെട്ടിട നിര്‍മ്മാണ പ്രവൃത്തിക്കായി വിനിയോഗിക്കുന്നതിന്റെ ഡി. പി. ആർ. -ന് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; ഇതിലെ ഫയല്‍ പുരോഗതിയും ഡി.പി.ആര്‍. അംഗീകാരത്തിനായി സര്‍ക്കാരില്‍ ലഭ്യമായിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;
( സി )
കിഫ്ബിയിൽ നിന്നും ഭരണാനുമതി ലഭിച്ച് ഫണ്ട് നഷ്ടമായതിനാൽ മുടങ്ങിപ്പോയ നിർമ്മാണ പദ്ധതി അതേ ഫണ്ട് ഉപയോഗിച്ച് പുനരാരംഭിക്കാൻ പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർക്ക് നല്‍കിയ കത്തിലെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
1406.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എസ്.എസ്.കെ. ഫണ്ടിൽ ഉൾപ്പെടുത്തി പുനലൂർ നിയോജക മണ്ഡലത്തിലെ നെടുമ്പാറ ഗവ. ടി‌.സി‌.എന്‍‌.എം. എച്ച്‌.എസ്‌.എസ്. -ൽ ഹോസ്റ്റൽ കെട്ടിടം നിർമിക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; ആയതിന്മേൽ സ്വീകരിച്ചിട്ടുള്ള തുടർനടപടികൾ വിശദമാക്കാമോ;
( ബി )
2018-19 കിഫ്ബി ഫണ്ടിൽ നിന്നും കുളത്തൂപ്പുഴ യൂ.പി.എസ് -ന് അനുവദിച്ച സ്കൂൾ കെട്ടിടം പുനലൂർ ഐക്കരക്കോണം സ്കൂളിലേക്ക് മാറ്റി നൽകുന്നത് സംബന്ധിച്ച് മന്ത്രിതല യോഗത്തിലെ ധാരണ പ്രകാരം ഭരണാനുമതി നൽകിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ; പ്രസ്തുത ഫയൽ നിലവിൽ ആരുടെ പരിഗണനയിലാണെന്നും എപ്പോൾ ഭരണാനുമതി നൽകാനാകുമെന്നും വിശദമാക്കാമോ;
( സി )
പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി ആര്യങ്കാവ് പഞ്ചായത്തിലെ ആര്യങ്കാവ് ഗവ എൽ.പി. സ്കൂളിൽ അനുവദിച്ച സ്കൂൾ കെട്ടിടം ഇടമുളക്കൽ ഗവൺമെൻറ് എൽ.പി. സ്കൂളിലേക്ക് മാറ്റി നൽകുന്നത് സംബന്ധിച്ച മന്ത്രിതല യോഗത്തിലെ ധാരണ പ്രകാരം ഭരണാനുമതി നൽകിയിട്ടുണ്ടോ; വിശദമാക്കാമോ; പ്രസ്തുത ഫയൽ നിലവിൽ ആരുടെ പരിഗണനയിലാണെന്നും എപ്പോഴേക്ക് ഭരണാനുമതി നൽകാനാകുമെന്നും അറിയിക്കാമോ?
1407.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിൽ സൂപ്പർവൈസറി തസ്തികയിലെ ജനറൽ ട്രാൻസ്ഫറിനുള്ള കരട് പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ടോ; എങ്കിൽ എന്നാണിത് പ്രസിദ്ധീകരിച്ചതെന്ന് വിശദമാക്കാമോ;
( ബി )
അന്തിമ പട്ടിക പ്രസിദ്ധീകരിക്കേണ്ട തീയതി സംബന്ധിച്ച് ഡി. ജി. ഇ.- [ ഡയറക്ടർ ഓഫ് ജനറൽ എഡ്യൂക്കേഷൻ ] യുടെ സർക്കുലർ ഉണ്ടായിട്ടും ബന്ധപ്പെട്ടവർ അന്തിമ പട്ടിക പ്രസിദ്ധീകരിക്കാത്തതിന്റെ കാരണം എന്താണെന്നും അന്തിമ പട്ടിക ഉടൻതന്നെ പുറപ്പെടുവിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകുമോയെന്നും വ്യക്തമാക്കാമോ?
1408.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. സണ്ണി ജോസഫ്
ശ്രീ. അൻവർ സാദത്ത്
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂൾ പാചക തൊഴിലാളികൾക്ക് മാസങ്ങളായി വേതനം കിട്ടാതെ പ്രതിസന്ധിയിലായ സാഹചര്യം ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
സ്കൂള്‍ പാചക തൊഴിലാളികളുടെ വേതനം, നൽകി വരുന്ന മറ്റു ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച വിശദാംശം അറിയിക്കുമോ;
( സി )
മുഴുവന്‍ പാചക തൊഴിലാളികളെയും സ്ഥിരപ്പെടുത്തി സേവന വേതന വ്യവസ്ഥകൾ നിശ്ചയിച്ച് നല്‍കാന്‍ നടപടി സ്വീകരിക്കുമോ?
1409.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരപ്പ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിടനിർമ്മാണത്തിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( ബി )
പ്രസ്തുത സ്കൂളിൽ കെട്ടിട നിർമ്മാണത്തിന് ശിലാസ്ഥാപനം നടത്തി വർഷങ്ങൾ കഴിഞ്ഞിട്ടും നിർമാണ പ്രവൃത്തി ആരംഭിക്കാത്തതിന്റെ കാരണം അറിയിക്കാമോ;
( സി )
പ്രസ്തുത നിർമാണ പ്രവൃത്തി ആരംഭിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകാമോ?
1410.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് മണ്ഡലത്തിൽ എത്ര സർക്കാർ എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടെന്ന് പഞ്ചായത്ത്, മുൻസിപ്പാലിറ്റി തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്കൂളുകൾ സ്ഥാപിച്ച വർഷം, ഇപ്പോൾ ഓരോ സ്കൂളിലും എത്ര കുട്ടികൾ പഠിക്കുന്നുണ്ട് എന്നിവ വ്യക്തമാക്കാമോ;
( സി )
മേല്പറഞ്ഞ സ്കൂളുകളുടെ ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോൾ ഏത് നിലയിലാണെന്ന് വ്യക്തമാക്കാമോ;
( ഡി )
ഇവയിൽ അടിയന്തര ശ്രദ്ധ പതിപ്പിക്കേണ്ട വിധം അടിസ്ഥാന സൗകര്യങ്ങൾ തീരെ ഇല്ലാത്ത സ്കൂളുകൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ?
1411.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-19 വര്‍ഷത്തെ എം.എല്‍.എ ആസ്തി വികസന പദ്ധതിയിലെ ടെന്‍ഡര്‍ സേവിംഗ്സിൽ നിന്നും ഒറ്റപ്പാലം മണ്ഡലത്തിലെ കടമ്പൂര്‍ ജി.എച്ച്.എസ്.എസ്, പുലാപ്പറ്റ ഗവ: എം.എൻ.കെ.എം എച്ച്.എസ്.എസ് എന്നീ സ്കൂളുകള്‍ക്ക് ബസ് വാങ്ങുന്നതിനായി 45 ലക്ഷം രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസില്‍ നിന്നും 15.10.2024ന് പാെതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഡി.ഡി.ഇ.പി.കെ.ഡി/4485/2023-ഇ3 നമ്പര്‍ കത്ത് നല്കിയിരുന്നാേ; എങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കാമാേ;
( ബി )
സ്കൂളുകള്‍ക്ക് വാഹനം വാങ്ങുന്നത് പാേലെയുള്ള പ്രവൃത്തികള്‍ പരമാവധി വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കുമാേ; വിശദമാക്കാമാേ?
1412.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സെക്കൻഡറി വിഭാഗത്തിലെ എയ്ഡഡ് അധ്യാപകരുടെ നിയമന അംഗീകാരം മുതൽ പെൻഷൻ വരെയുള്ള സേവന വേതന വ്യവസ്ഥകൾ കൈകാര്യം ചെയ്യുന്ന എ.ഇ.ഒ., ഡി.ഇ.ഒ., ഡി.ഡി.ഇ., ഡി.പി.ഐ. ഓഫീസുകളിലെ മിനിസ്റ്റീരിയൽ ജീവനക്കാർക്ക് എൽ.ഡി. ക്ലാർക്ക് തസ്തികയിൽ നിന്നും യു.ഡി. ക്ലാർക്ക് തസ്തികയിലേക്ക് സ്ഥാനക്കയറ്റത്തിനും തുടർന്ന് ജൂനിയർ സൂപ്രണ്ട്, സീനിയർ സൂപ്രണ്ട്, ഡി.ഇ.ഒ. യുടെ പി.എ, എ.എ./എ.പി.എഫ്.ഒ./എ.ഒ. തുടങ്ങിയ തസ്തികകളിലേക്കുള്ള സ്ഥാനക്കയറ്റത്തിനും പി.എസ്.സി. നടത്തുന്ന കെ.ഇ.ആർ. പരീക്ഷ പാസാകുന്നത് നിർബന്ധമാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദമാക്കാമോ;
( ബി )
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഹയർസെക്കൻഡറി വിഭാഗത്തിലെ എയ്ഡഡ് ഹയർസെക്കൻഡറി അധ്യാപകരുടെ നിയമന അംഗീകാരം മുതൽ പെൻഷൻ വരെയുള്ള സേവന വേതന വ്യവസ്ഥകൾ കൈകാര്യം ചെയ്യുന്ന റീജണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലെയും ഹയർസെക്കൻഡറി ഡയറക്ടറേറ്റിലെയും അക്കൗണ്ട്സ് ഓഫീസർമാരുടെ സ്ഥാനക്കയറ്റത്തിനുള്ള യോഗ്യത നിശ്ചയിച്ച് ഇറക്കിയ സ. ഉ. (കൈ) നമ്പർ 3/2025/ജി.ഇ.ഡി.എൻ. -ൽ യോഗ്യതയിൽ നിന്നും പി.എസ്.സി. നടത്തുന്ന കെ.ഇ.ആർ പരീക്ഷ പാസാകുന്നത് ഒഴിവാക്കിയത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സെക്കൻഡറി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി എന്നീ വിഭാഗങ്ങളുടെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ ഏകീകരണത്തിനായി ഉള്ള സ്പെഷ്യൽ റൂൾസ് ഭേദഗതി നടന്നുകൊണ്ടിരിക്കെ ആയതു മറികടന്ന് ഹയർസെക്കൻഡറി തലത്തിലെ അക്കൗണ്ട്സ് ഓഫീസർമാർക്ക് അത്യാവശ്യം ഉണ്ടായിരിക്കേണ്ട നിശ്ചിത യോഗ്യതയായ കെ.ഇ.ആർ ഒഴിവാക്കി സ്ഥാനക്കയറ്റത്തിനുള്ള യോഗ്യത നിശ്ചയിച്ച് എക്സിക്യൂട്ടീവ് ഉത്തരവിറക്കിയത് സർക്കാർ നയമാണോയെന്ന് വ്യക്തമാക്കാമോ;
( ഡി )
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സെക്കൻഡറി തലത്തിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ അക്കൗണ്ട് ഓഫീസർ വരെയുള്ള സ്ഥാനക്കയറ്റത്തിന് പി.എസ്.സി നടത്തുന്ന കെ.ഇ.ആർ പരീക്ഷ നിർബന്ധമായിരിക്കേ ആയത് മറികടന്ന് അതേ വകുപ്പിന് കീഴിലുള്ള ഹയർ സെക്കൻഡറി ഭാഗത്തിലെ അക്കൗണ്ട്സ് ഓഫീസർമാർക്ക് സ്ഥാനക്കയറ്റത്തിന് പ്രസ്തുത പരീക്ഷ ഒഴിവാക്കിയത് വകുപ്പുകളുടെ സംയോജനത്തിനുള്ള സ്പെഷ്യൽ റൂൾസ് ഭേദഗതി പൂർത്തീകരിക്കുമ്പോൾ ചട്ടങ്ങളുടെ ലംഘനത്തിനും നിയമ പ്രശ്നങ്ങൾക്കും കാരണമാകും എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഇ )
ഹയർ സെക്കൻഡറി അധ്യാപകരുടെ യോഗ്യതയും നിയമന രീതിയും കെ.ഇ.ആർ -ൽ വ്യവസ്ഥ ചെയ്തിരിക്കെ പ്രസ്തുത അധ്യാപകരുടെ നിയമന അംഗീകാരം മുതൽ പെൻഷൻ വരെയുള്ള സേവന വേതന വ്യവസ്ഥകൾ കൈകാര്യം ചെയ്യുന്ന ഹയർസെക്കൻഡറി വിഭാഗത്തിലെ അക്കൗണ്ട് ഓഫീസർമാരുടെ സ്ഥാനക്കയറ്റത്തിന് അത്യാവശ്യം ഉണ്ടായിരിക്കേണ്ട കെ.ഇ.ആർ. പരീക്ഷ പാസാകുന്നത് കൂടി ഉൾപ്പെടുത്തി സ. ഉ. (കൈ) നമ്പർ 3/2025/ജി.ഇ.ഡി.എൻ സർക്കാർ ഉത്തരവിലെ അപാകത പരിഹരിച്ച് പ്രസ്തുത ഉത്തരവ് പരിഷ്കരിക്കാൻ നടപടി സ്വീകരിക്കുമോ?
1413.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024 -25 സാമ്പത്തിക വർഷം പൊതു വിദ്യാഭ്യാസ വകുപ്പിന് പ്ലാൻ ഫണ്ട് ഇനത്തിൽ എത്ര രൂപയാണ് നീക്കിവെച്ചതെന്നും ഇതിൽ നിന്നും എത്ര രൂപയ്ക്കുള്ള ഏതെല്ലാം പ്രവൃത്തികൾക്കാണ് ഭരണാനുമതി നൽകിയിട്ടുള്ളതെന്നും വിശദമാക്കാമോ;
( ബി )
അനുവദിച്ച ഫണ്ടില്‍ നിന്നും സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഏതെങ്കിലും തുക വെട്ടിക്കുറച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
മുൻ സാമ്പത്തിക വർഷങ്ങളിൽ അനുവദിച്ച പ്രവൃത്തികളിൽ ഭാഗികമായും പൂർണമായും പൂർത്തീകരിച്ച പ്രവൃത്തികളുടെ എത്ര ബില്ലുകളിൽ പണം അനുവദിക്കാതെ ബാക്കിയുണ്ടെന്നും ഇതിനായി എത്ര കോടി രൂപ വേണ്ടിവരുമെന്നും വിശദമാക്കാമോ?
1414.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ എം.എല്‍.എ. ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വിവിധ സ്കൂളുകൾക്ക് വാഹനം വാങ്ങുന്ന പദ്ധതി നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
ജി.ബി.എൽ.പി.എസ്. ബംബ്രാണ, ജി.എച്ച്.എസ്.എസ്. ഹേരൂർ മീപ്രി, ജി.എച്ച്.എസ്.എസ്. പൈവളികെ നഗർ എന്നീ വിദ്യാലയങ്ങൾക്ക് വാഹനം അനുവദിക്കുന്നതിന് ഫണ്ട് ലഭ്യമാക്കുന്നതിനായുള്ള ഫയൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കാര്യാലയത്തിൽ നിന്നും സർക്കാരിലേക്ക് അയച്ചിട്ടുണ്ടോ; ഇത് സംബന്ധിച്ച വിശദാംശങ്ങൾ ഫയൽ നമ്പർ സഹിതം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത വിദ്യാലയങ്ങൾക്ക് വാഹനം ലഭ്യമാക്കുന്നത് വൈകുന്നതിന്റെ കാരണം വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത വിദ്യാലയങ്ങൾക്ക് വാഹനം എപ്പോൾ ലഭ്യമാക്കാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
1415.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂർ ബി.പി. അങ്ങാടി ഗവൺമെന്റ് വൊക്കേഷണൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ സ്ഥല വിസ്തൃതി എത്രയാണെന്ന് അറിയിക്കാമോ;
( ബി )
തിരൂർ ഡയറ്റ് സ്ഥാപിക്കുന്നതിനായി പ്രസ്തുത സ്കൂളിൽ നിന്ന് സ്ഥലം ഏറ്റെടുത്തിട്ടുണ്ടോ; എങ്കിൽ ആയതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( സി )
തിരൂർ ഡയറ്റിന്റെ നിലവിലെ സ്ഥല വിസ്തൃതി എത്രയാണെന്ന് അറിയിക്കാമോ?
1416.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂര്‍, കോട്ടയം ജില്ലകളില്‍ യു.പി.എസ്.എ. തസ്തികയില്‍ നേരിട്ടുളള നിയമനത്തിനുവേണ്ടി നിലവില്‍ പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട ഒഴിവുകള്‍ എത്രയാണെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത ജില്ലകളിലെ സര്‍ക്കാര്‍ പ്രെെമറി സ്കൂളുകളില്‍നിന്നും (എൽ.പി.എസ്/യു.പി.എസ്) 2025-ല്‍ വിരമിക്കുന്ന പ്രഥമാധ്യാപകരുടെ പേരും വിരമിക്കല്‍ തീയതിയും ഇപ്പോള്‍ ജോലി ചെയ്യുന്ന സ്കൂളും സംബന്ധിച്ച വിശദാംശങ്ങൾ നൽകാമോ;
( സി )
പ്രെെമറി പ്രഥമാധ്യാപക തസ്തികയിലേക്ക് 2025-ല്‍ നിയമനം ലഭിക്കേണ്ട അധ്യാപകരുടെ സീനിയോരിറ്റി ലിസ്റ്റ് ലഭ്യമാക്കാമോ?
1417.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരിയാരം കെ.കെ.എന്‍.പി.എം. ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ആരംഭിച്ചതിന്റെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പ്രിന്‍സിപ്പല്‍, എച്ച്.എസ്.എസ്.ടി. തസ്തികകള്‍ അനുവദിക്കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
1418.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ഥിര നിയമനം ലഭിച്ചിട്ടും നിരവധി എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് ദിവസവേതനം മാത്രമാണ് ലഭിക്കുന്നതെന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഭിന്നശേഷി നിയമനം ത്വരിതപ്പെടുത്തി എയ്ഡഡ് സ്കൂൾ അധ്യാപകരുടെ സ്ഥിരനിയമന നടപടിക്രമം എന്ന് പൂർത്തീകരിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
1419.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ എത്ര ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലുള്ള കുറവ് കാരണം അധ്യാപക തസ്തിക നഷ്ടപ്പെട്ടിട്ടുണ്ടെന്നും അത്തരത്തിലുള്ള ഗവണ്‍മെന്റ്, എയ്ഡഡ് സ്കൂളുകളുടെ ജില്ല തിരിച്ചുള്ള കണക്കും അറിയിക്കുമോ;
( ബി )
ഇത്തരത്തില്‍ തസ്തിക നഷ്ടപ്പെട്ട ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ ഗസ്റ്റ് അദ്ധ്യാപകരെ താത്കാലികമായി നിയമിക്കാറുണ്ടോയെന്നും ഇപ്രകാരം നിയമിക്കപ്പെട്ട അദ്ധ്യാപകര്‍ക്ക് എത്ര അധ്യയന വര്‍ഷം തുടര്‍ച്ചയായി സേവനം അനുഷ്ടിക്കാന്‍ വ്യവസ്ഥയുണ്ടെന്നും വ്യക്തമാക്കുമോ?
1420.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2001 ലെ ഹയർ സെക്കൻഡറി സ്പെഷ്യൽ റൂൾ പ്രകാരം ഹയർസെക്കൻഡറി അധ്യാപക തസ്തികകളുടെ അടിസ്ഥാന യോഗ്യതയില്‍ മറ്റു വിഷയങ്ങളിലെ ബിരുദാനന്തര ബിരുദമോ, പിജി ഡിപ്ലോമയോ ഉൾപ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ഏത് വിഷയത്തിലെന്ന് വ്യക്തമാക്കാമോ;
( ബി )
ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് തസ്തികയിലേക്ക് 2001 ലെ സ്പെഷ്യൽ റൂൾ പ്രകാരം വിജ്ഞാപനം വിളിക്കണമെന്ന എം.എ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ഉദ്യോഗാർത്ഥികളുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഇറക്കിയ ഉത്തരവിനു പുറമെ ടി തസ്തികയുടെ യോഗ്യത ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് മറ്റു കോടതി ഉത്തരവുകൾ ഉണ്ടോ; എങ്കിൽ അവയുടെ വിശദാംശങ്ങൾ നൽകാമോ;
( സി )
പ്രസ്തുത തസ്തികയുടെ സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട ഫയൽ നിയമസഭ വിഷയനിര്‍ണ്ണയ കമ്മിറ്റി മുൻപാകെ സമർപ്പിച്ച് അംഗീകാരം നേടിയിരുന്നോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ?
1421.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ 2022-23 അധ്യയന വർഷം മലയാളം മീഡിയം അപ്പര്‍ പ്രൈമറി സ്കൂള്‍ ടീച്ചര്‍ തസ്തികയില്‍ നിന്ന് എത്ര ഹെഡ്മാസ്റ്റര്‍ പ്രൊമോഷന്‍ ഉണ്ടായിരുന്നു; അത് എപ്രകാരമാണ് നടത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ.;
( ബി )
പ്രസ്തുത തസ്തികയില്‍ 2025 മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ എത്ര അധ്യാപകരാണ് വിരമിക്കുന്നതെന്നും വിരമിക്കൽ തീയതിയും തരം തിരിച്ച് വിശദമാക്കാമോ;
( സി )
പ്രസ്തുത സ്കൂളുകളില്‍ 2025-26 അധ്യയ നവർഷം പ്രൈമറി വിഭാഗത്തിൽ വിരമിക്കുന്ന ഹെഡ്മാസ്റ്റർമാരുടെ എണ്ണം എത്ര;
( ഡി )
പ്രസ്തുത സ്കൂളുകളില്‍ അപ്പര്‍ പ്രൈമറി സ്കൂള്‍ ടീച്ചര്‍ തസ്തികയില്‍ നിന്നും തസ്‌തിക നിർണ്ണയം വഴി ഉണ്ടായ ഒഴിവുകൾ എത്രയാണെന്നും അത് എപ്രകാരമാണ് നികത്തപെട്ടിട്ടുള്ളതെന്നും വിശദമാക്കാമോ?
1422.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രൈമറി (എല്‍.പി.എസ്., യു.പി.എസ്.) അധ്യാപകര്‍ക്ക് എച്ച്.എസ്.എസ്.റ്റി, എച്ച്.എസ്.റ്റി.യിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിന് വേണ്ടി ഓരോ വിഷയത്തിനും മാറ്റി വച്ചിരിക്കുന്ന ഒഴിവുകളുടെ വിശദാംശം നൽകുമോ;
( ബി )
ഏതെങ്കിലും വിഷയത്തിന് സ്ഥാനക്കയറ്റ നിയമന നടപടികള്‍ ആരംഭിച്ചിട്ടുണ്ടെങ്കില്‍ പ്രസ്തുത വിഷയങ്ങളുടെ വിവരം ലഭ്യമാക്കുമോ;
( സി )
സ്ഥാനക്കയറ്റ നിയമനത്തിന്റെ ഫലമായുണ്ടായ യു.പി.എസ്.എ. ഒഴിവുകളില്‍ നേരിട്ടുള്ള നിയമനത്തിനായി പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട ഒഴിവുകള്‍ എത്രയെന്ന് വ്യക്തമാക്കുമോ?
1423.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അണ്‍ എയ്ഡഡ് മേഖലയിലെ അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും മാനേജ്മെന്റുകളില്‍ നിന്നും ഉണ്ടാകുന്ന അന്യായ നടപടികള്‍ അവസാനിപ്പിക്കുന്നതിനും ഇവര്‍ക്ക് തൊഴില്‍ സുരക്ഷയും അര്‍ഹമായ സേവന വേതന വ്യവസ്ഥകള്‍ ഉറപ്പുവരുത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
അണ്‍ എയ്ഡഡ് മേഖലയിലെ അദ്ധ്യാപകരുടേയും ജീവനക്കാരുടേയും തൊഴില്‍ സുരക്ഷയ്ക്കായി നിയമ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ കഴിയുമോ; വ്യക്തമാക്കാമോ?
1424.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് തസ്തികയുടെ യോഗ്യത സംബന്ധിച്ച് സ്‌പെഷ്യല്‍ റൂള്‍ ഭേദഗതി ചെയ്യാന്‍ പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഏതു വര്‍ഷമാണ് പ്രസ്തുത ആവശ്യം ഉന്നയിച്ചതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത റൂള്‍ ഭേദഗതി ചെയ്ത ഗസറ്റ് വിജ്ഞാപനത്തിലെ വിശദീകരണ കുറിപ്പില്‍ കേരളത്തിന് പുറത്തുനിന്നുള്ള സര്‍വകലാശാലകളില്‍ നിന്നും ടി വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സാധിക്കാത്തതിനാലാണ് യോഗ്യത ഭേദഗതി ചെയ്യുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( സി )
യു.ജി.സി. അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ബിരുദങ്ങള്‍ക്ക് തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്ന് 2018 ല്‍ പി.എസ്.സി സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയും ഇത്തരം ബിരുദങ്ങള്‍ക്ക് തുല്യതാ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടരുതെന്ന യു.ജി.സി. മാര്‍ഗ നിര്‍ദ്ദേശം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ടി തസ്തികയുടെ യോഗ്യത പൊതുവിദ്യാഭ്യാസ വകുപ്പ് ഭേദഗതി ചെയ്തതിനുള്ള കാരണം വിശദമാക്കുമോ;
( ഡി )
ഗസറ്റ് വിജ്ഞാപനത്തില്‍ ടി തസ്തികയുടെ യോഗ്യത ഭേദഗതി ചെയ്യുന്നതിനായി സൂചിപ്പിച്ചിട്ടുള്ള കാരണം യു.ജി.സി. മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്ന കാര്യം പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഇ )
സംസ്ഥാനത്ത് എം.എ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇല്ലെന്ന അഭിപ്രായം പൊതുവിദ്യാഭ്യാസ വകുപ്പിന് ഉണ്ടോ ; എങ്കിൽ 2012 ന് ശേഷം ടി തസ്തികയുടെ ജനറല്‍ വിഭാഗത്തിലേക്ക് പി.എസ്.സി. വിജ്ഞാപനം നടത്താത്ത നിലയ്ക്ക് എങ്ങനെയാണ് പ്രസ്തുത നിഗമനത്തില്‍ എത്തിച്ചേര്‍ന്നതെന്നും വിശദമാക്കുമോ?
1425.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍ സ്കൂളുകളിലെ അധിക തസ്തിക നിര്‍ണ്ണയ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത അധിക തസ്തികകള്‍ എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്ന് വിശദമാക്കുമോ;
( ബി )
2024-25 അധ്യയന വര്‍ഷത്തെ ആറാം പ്രവൃത്തി ദിനത്തിലെ കണക്കനുസരിച്ച് സര്‍ക്കാര്‍ സ്കകൂളില്‍ കുട്ടികള്‍ കുറഞ്ഞതുമൂലം നഷ്ടപ്പെട്ട എല്‍.പി.എസ്.എ., പി.റ്റി. ടീച്ചര്‍ തസ്തികകളുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്ത് 2024-25 അധ്യയന വര്‍ഷത്തില്‍ അധിക തസ്തികകളുള്ള പ്രൈമറി സ്കൂളുകളുടെ ജില്ല തിരിച്ചുള്ള എണ്ണവും പേരും വിശദമാക്കുമോ;
( ഡി )
2022 മേയ് 31 -ന് നിലവില്‍ വന്ന എല്‍.പി.എസ്.എ. റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനങ്ങള്‍ക്ക് 2024-25 വര്‍ഷത്തെ തസ്തിക നിര്‍ണയത്തിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
( ഇ )
2022 മേയ് 31 -ന് നിലവില്‍ വന്ന എല്‍.പി.എസ്.എ. റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കുള്ളിലുണ്ടാവുന്ന എച്ച്.എം പ്രൊമോഷന്‍ മൂലമുള്‍പ്പെടെയുണ്ടാവുന്ന എല്ലാ ഒഴിവുകളും, ആവശ്യമായ പ്രമോഷനുകള്‍ നടത്തി നിലവിലെ എല്‍.പി.എസ്.എ. റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നതിന് മുമ്പ് പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?
1426.
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയിലെ എൽ.പി.എസ്.ടി. (516 /19) റാങ്ക് ലിസ്റ്റിന്റെ കാലാവധി 2025 മേയ് 30 ന് അവസാനിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഒരു അധ്യയന വർഷത്തിലെ വിരമിക്കൽ തീയതികള്‍ മാർച്ച് 31, ഏപ്രിൽ 30, മേയ് 31 എന്നിങ്ങനെ ആയതുകൊണ്ട് ലഭ്യമായ ഒഴിവുകളിലെ തസ്തിക നിർണയത്തിൽ ഉണ്ടാക്കുന്ന കാലതാമസം മൂലം 2025 മേയ് 31 ന് ഉണ്ടാകുന്ന ഒഴിവുകളിലേക്ക് പ്രസ്തുത റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരെ പരിഗണിക്കാൻ സാധിക്കുമോ; വിശദമാക്കാമോ;
( സി )
മുൻ വർഷങ്ങളിൽ ഉണ്ടായ ഒഴിവുകളിൽ സമയബന്ധിതമായി തസ്തിക നിർണയം പൂർത്തിയാക്കാൻ സാധിക്കാത്തത് മൂലം പ്രസ്തുത ലിസ്റ്റിലെ നിരവധി ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കാത്തത് വസ്തുതയല്ലേ; ഇതിന്റെ കണക്ക് ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത സാഹചര്യത്തിൽ 2025 മേയ് 31 ന് വിരമിക്കുന്നവരുടെ ഒഴിവുകളിൽ പ്രസ്തുത ലിസ്റ്റിൽ ഉള്ളവരെ പരിഗണിക്കാൻ നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( ഇ )
2024-25 വർഷത്തെ തസ്തിക നിർണ്ണയം ഉടൻ പൂർത്തിയാക്കി പ്രസ്തുത ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് നിയമനം നൽകാൻ നടപടികൾ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
1427.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അദ്ധ്യാപക നിയമനത്തിന് കെ-ടെറ്റ് നിര്‍ബന്ധമാക്കിയത് ഏതുവര്‍ഷം മുതലാണെന്ന് വ്യക്തമാക്കാമോ;
( ബി )
എയ്ഡഡ് സ്കൂളുകളി‍ല്‍ അദ്ധ്യാപക നിയമനം ലഭിക്കുകയും കെ-ടെറ്റ് പാസാകാത്തതിനാല്‍ ഇന്‍ക്രിമെന്റ് തടയുകയും ചെയ്യപ്പെട്ടവർക്ക് പിന്നീട് പരീക്ഷ പാസ്സാകുന്ന മുറയ്ക്ക് സര്‍വ്വീസില്‍ പ്രവേശിച്ച കാലം മുതലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുമോ; വിശദമാക്കാമോ?
1428.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമയബന്ധിതമായി തസ്തിക നിർണയം പൂർത്തിയായിട്ടില്ലാത്തതിനാൽ എൽ.പി.എസ്.ടി തസ്തികയിൽ ഒഴിവുകൾ ഇല്ലാതായ സാഹചര്യമുണ്ടോ; വിശദമാക്കുമോ;
( ബി )
2024-25 അധ്യയന വർഷത്തെ എച്ച്.എം. പ്രൊമോഷൻ വഴി കോട്ടയം ജില്ലയിൽ എൽ.പി.എസ്.ടി തസ്തികയിൽ എത്ര ഒഴിവുകൾ ഉണ്ടായിട്ടുണ്ട്; ഇതിൽ എത്ര ഒഴിവുകൾ പി.എസ്.സി-ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്;
( സി )
കോട്ടയം ജില്ലയിലെ എൽ.പി.എസ്.ടി. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാറായ സാഹചര്യത്തിൽ പരമാവധി നിയമനങ്ങൾ ഉറപ്പാക്കുന്നതിനായി തസ്തിക നിർണയം വേഗത്തിൽ നടത്തി എല്ലാ ഒഴിവുകളും പി.എസ്.സി-ക്ക് റിപ്പോർട്ട് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാമോ?
1429.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിൽ എൽ.പി.എസ്.ടി. തസ്തികയിൽ എത്ര ഒഴിവുകളുണ്ടെന്ന് സ്കൂൾ തിരിച്ച് വിവരങ്ങൾ നൽകാമോ;
( ബി )
2023-24 അധ്യയന വർഷം എറണാകുളം ജില്ലയിൽ പ്രസ്തുത തസ്തികയിൽ എത്ര അധിക തസ്തികകൾ ലഭിച്ചിട്ടുണ്ട് ; ഈ തസ്തികകളിൽ ഈ വർഷം എത്രയെണ്ണം നിലനിൽക്കുന്നുവെന്നും എത്രയെണ്ണം നഷ്ടപ്പെട്ടുവെന്നുമുള്ള വിവരങ്ങൾ സ്കൂളുകൾ തിരിച്ച് നൽകാമോ;
( സി )
എറണാകുളം ജില്ലയിൽ 2025 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ടി തസ്തികയിൽ നിന്ന് വിരമിക്കുന്ന അധ്യാപകരുടെയും പ്രധാന അധ്യാപകരുടെയും വിവരങ്ങൾ സ്കൂൾ തിരിച്ച് നൽകാമോ;
( ഡി )
2024 വർഷം എറണാകുളം ജില്ലയിൽ പ്രസ്തുത തസ്തികയിലുണ്ടായ ഒഴിവുകൾ പി.എസ്‌.സി.-ക്ക് റിപ്പോർട്ട് ചെയ്തതിന്റെ പകർപ്പും ഒഴിവുകൾ എപ്രകാരം ഉണ്ടായതാണെന്ന വിവരവും നൽകാമോ?
1430.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2025-26 വർഷത്തെ ഹൈസ്കൂൾ എച്ച്.എം. പ്രൊമോഷൻ 2025 ജൂണിന് മുമ്പ് പൂർത്തിയാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഒരു ഇംഗ്ലീഷ് അദ്ധ്യാപക തസ്തിക പോലുമില്ലാത്ത ഹൈസ്കൂളുകളിൽ പ്രസ്തുത തസ്തിക സൃഷ്ടിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
ഇതുവരെ അനുവദിച്ചിട്ടില്ലാത്ത 2024-25 വർഷത്തെ ഫിക്സേഷൻ പോസ്റ്റുകൾ 2025 ജൂണിൽ അനുവദിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കുമോ;
( ഡി )
ഹൈസ്കൂൾ അദ്ധ്യാപക തസ്തികകളിൽ നേരിട്ടല്ലാതെയുള്ള നിയമനത്തിന് നീക്കി വെച്ച (ഐ.ഡി.ടി- 15%, പ്രൊമോഷൻ- 15%, ബൈ ട്രാൻസ്ഫർ- 10%, ആശ്രിത നിയമനം- 5%) ഒഴിവുകളിലേക്ക് അപേക്ഷകരില്ലെങ്കിൽ അവ നേരിട്ടുള്ള നിയമനത്തിന് നൽകണമെന്ന് നിയമമുണ്ടോ; ഉണ്ടെങ്കിൽ ആ ഉത്തരവ് എല്ലാ ഡി.ഡി.ഇ. ഓഫീസുകളിലും എത്തിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
1431.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ലോവര്‍ പ്രൈമറി/അപ്പര്‍ പ്രൈമറി സ്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) തസ്തികയുടെ കേഡർ സ്ട്രെങ്ത് എത്രയെന്നും നിലവിൽ ഏതെല്ലാം സ്കൂളുകളിൽ എത്ര ഒഴിവുകളുണ്ടെന്നും തരം തിരിച്ച് നൽകാമോ;
( ബി )
പ്രസ്തുത തസ്തികയിൽ 2024-25 അദ്ധ്യയന വർഷം എത്ര തസ്തിക നഷ്ടം സംഭവിച്ചിട്ടുണ്ട്; ഏതൊക്കെ സ്കൂളുകളിൽ ആണ് നഷ്ടം സംഭവിച്ചിട്ടുള്ളതെന്ന് തരം തിരിച്ച് നൽകുമോ;
( സി )
എറണാകുളം ജില്ലയിലെ പ്രസ്തുത തസ്തികയിലെ ഒഴിവുകൾ പബ്ലിക് സര്‍വീസ് കമ്മിഷന് റിപ്പോർട്ട് ചെയ്യാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; 2023-24 അദ്ധ്യയന വർഷം അനുവദിച്ച അധിക തസ്തികകള്‍ ജനുവരി ആയിട്ടും റിപ്പോർട്ട് ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( ഡി )
ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ ഉത്തരവ് പ്രകാരം പ്രതീക്ഷിത ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്നിരിക്കെ എറണാകുളം ജില്ലയിൽ അപ്പര്‍ പ്രൈമറി സ്കൂള്‍ ടീച്ചര്‍ തസ്തികയിലെ പ്രതീക്ഷിത ഒഴിവുകള്‍ ഒരു തവണ പോലും റിപ്പോര്‍ട്ട് ചെയ്യാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; 2025 ലെ പ്രതീക്ഷിത ഒഴിവുകളും റിപ്പോർട്ട് ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( ഇ )
20/1/2009 ലെ GO(Ms)No.8/2009/G.Edn പ്രകാരം പ്രൈമറി ലോവര്‍ പ്രൈമറി/അപ്പര്‍ പ്രൈമറി സ്കൂള്‍ ടീച്ചര്‍ തസ്തികയിലെ ആകെ ഒഴിവിന്റെ അഞ്ച് ശതമാനം ബൈ ട്രാൻസ്ഫർ കേഡറിലേക്ക് റിപ്പോർട്ട് ചെയ്യണമെന്നിരിക്കെ നിലവിലെ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികളുടെ അവസരം നഷ്ടപ്പെടുത്തിക്കൊണ്ട് ബൈ ട്രാൻസ്ഫർ കേഡറിലേക്ക് ഒഴിവുകൾ മൊത്തമായി മാറ്റിയിടുന്നത് സംബന്ധിച്ച് എറണാകുളം ജില്ലയിലെ അപ്പര്‍ പ്രൈമറി സ്കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികളുടെ നിവേദനങ്ങൾ ലഭിച്ചിട്ടുണ്ടോ; അതിൽ സ്വീകരിച്ച നടപടി അറിയിക്കാമോ;
( എഫ് )
എറണാകുളം ജില്ലയിലെ അപ്പര്‍ പ്രൈമറി സ്കൂള്‍ അധ്യാപകരുടെ റാങ്ക് ലിസ്റ്റിൽ (389/2008) നിന്നും 21-11-2016-ല്‍ അഡ്വൈസ് നല്‍കിയ 16 പേരില്‍ എത്ര അധ്യാപകർ ജോലിയില്‍ പ്രവേശിച്ചു; ജോലിയില്‍ പ്രവേശിക്കാത്തവരുടെ പേരും അവരുടെ അഡ്വൈസിലെ ടേണും കമ്മ്യൂണിറ്റി തിരിച്ച് നൽകുമോ;
( ജി )
എറണാകുളം ജില്ലയിലെ ഗവൺമെൻറ് സ്കൂളിൽ ജോലി ചെയ്യുന്ന ലോവർ പ്രൈമറി/അപ്പര്‍ പ്രൈമറി അധ്യാപകരുടെ സീനിയോറിറ്റി ലിസ്റ്റ് നൽകാമോ; ടി അധ്യാപകരുടെ ഡെസിഗ്നേഷനും അവർ നിലവിൽ ജോലി ചെയ്യുന്ന സ്കൂളും അവരുടെ സീനിയോറിറ്റിക്ക് പരിഗണിക്കുന്ന വിവരങ്ങളും തരം തിരിച്ച് നൽകാമോ?
1432.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗാേഡ് ജില്ലയില്‍ 2024-25 അദ്ധ്യയന വര്‍ഷത്തെ എൽ.പി.എസ്.ടി. തസ്തിക നിര്‍ണ്ണയ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടാേ; വിശദമാക്കാമാേ;
( ബി )
സംസ്ഥാനത്ത് അധ്യാപക ബാങ്ക് നവീകരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമാേ;
( സി )
കാസര്‍ഗാേഡ് ജില്ലയില്‍ നിന്നും സര്‍ക്കാരിന്റെയും പാെതുവിദ്യാഭ്യാസ ഡയറക്ടറുടെയും പരിഗണനയില്‍ നിയമനാംഗീകാരത്തിനായുള്ള എത്ര അപേക്ഷകൾ നിലവില്‍ തീര്‍പ്പാകാതെയുണ്ടെന്ന് വ്യക്തമാക്കാമാേ;
( ഡി )
പ്രസ്തുത അപേക്ഷകൾ തീര്‍പ്പാക്കുന്നതിന് നടപടി സ്വീകരിക്കുമാേ?
1433.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 അധ്യയന വർഷത്തിൽ സർക്കാർ സ്‌കൂളുകളിലെ അധികതസ്തിക നിർണ്ണയ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ ആയത് എന്ന് പ്രാബല്യത്തില്‍ വരുമെന്നും വിശദമാക്കാമോ;
( ബി )
2024-25 അധ്യയന വർഷത്തെ ആറാം പ്രവൃത്തിദിനത്തിലെ കണക്കനുസരിച്ച് സർക്കാർ സ്‌കൂളുകളിൽ കുട്ടികൾ കുറഞ്ഞത് മൂലം നഷ്‌ടപ്പെട്ട എൽ.പി.എസ്.എ., പി.ടി. ടീച്ചർ തസ്‌തികകളുടെ എണ്ണം ജില്ല തിരിച്ച് നൽകാമോ;
( സി )
സംസ്ഥാനത്ത് 2024-25 അധ്യയന വർഷത്തിൽ അധിക തസ്‌തികകളുളള പ്രൈമറി സ്‌കൂളുകളുടെ പേരും എണ്ണവും ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
2022 മേയ് 31-ന് നിലവിൽ വന്ന എൽ.പി.എസ്.എ. റാങ്ക്‌ലിസ്റ്റിൽ നിന്നുമുള്ള നിയമനങ്ങൾക്ക് 2024-25 വർഷത്തെ തസ്‌തിക നിർണ്ണയത്തിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( ഇ )
എച്ച്.എം. പ്രമോഷൻ മൂലമുണ്ടാകുന്ന ഒഴിവുകൾ ഉൾപ്പടെ, 2022 മേയ് 31-ന് നിലവിൽവന്ന എൽ.പി.എസ്.എ. റാങ്ക്‌ലിസ്റ്റിന്റെ കാലാവധിക്കുള്ളിലുണ്ടാവുന്ന എല്ലാ ഒഴിവുകളും ആവശ്യമായ പ്രമോഷനുകൾ നടത്തി നിലവിലെ പ്രസ്തുത ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് പി.എസ്.സി-ക്ക് റിപ്പോർട്ട് ചെയ്യുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമോ?
1434.
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വി.എച്ച്.എസ്.ഇ. ജ്യോഗ്രഫി ജൂനിയര്‍ ടീച്ചര്‍ തസ്തികയില്‍ നിലവില്‍ എത്ര ഒഴിവുകളാണുളളതെന്ന് അറിയിക്കാമോ;
( ബി )
ഇതില്‍ എത്ര ഒഴിവുകള്‍ പി.എസ്.സി.-ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
ഒഴിവുകള്‍ സമയബന്ധിതമായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വിശദാംശം ലഭ്യമാക്കാമോ?
1435.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിലെ സർക്കാർ സ്കൂളുകളിൽ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി എത്ര അധ്യാപക, പ്രധാന അധ്യാപക തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഇവ നികത്തുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( സി )
ജില്ലയിലെ എയ്ഡഡ് സ്കൂളുകളിലെ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലെ ഈ വർഷത്തെ തസ്തിക നിർണ്ണയ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടോ; എങ്കിൽ എത്ര അധ്യാപക തസ്തികകൾ പുതുതായി നിലവിൽ വന്നിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
ജില്ലയിലെ എയ്ഡഡ് സ്കൂളുകളിലെ വിവിധ വിഭാഗങ്ങളിലായി എത്ര അധ്യാപക നിയമനങ്ങൾക്ക് ഇനിയും അംഗീകാരം നൽകാൻ ബാക്കിയുണ്ടെന്ന് അറിയിക്കാമോ?
1436.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് മുതല്‍ ഡി.ജി.ഇ. ഓഫീസ് വരെ 2025-ല്‍ സീനിയര്‍ സൂപ്രണ്ട് മുതല്‍ പാഠപുസ്തക ഓഫീസര്‍ വരെയുളള തസ്തികകളില്‍ എത്രപേര്‍ വിരമിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
അടുത്ത അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിനുമുമ്പ് പ്രസ്തുത ഒഴിവുകള്‍ നികത്താന്‍ യഥാസമയം ഡി.പി.സി. യോഗം ചേര്‍ന്ന് നിയമനങ്ങള്‍ നടത്തുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
1437.
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂർ ജില്ലയിലെ ഗവൺമെന്റ് സ്കൂളുകളിലെ 2025 മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളില്‍ റിട്ടയർ ചെയ്യുന്ന അധ്യാപകരുടെ എണ്ണം എത്ര; ഏതെല്ലാം സ്കൂളുകളിലാണ് റിട്ടയർമെന്റ് ഉള്ളതെന്ന് വിശദമാക്കാമോ;
( ബി )
ജില്ലയിൽ 2024-25 അധ്യയന വർഷത്തിൽ എത്ര അധിക ഡിവിഷനുകൾക്കാണ് ശിപാർശ നൽകിയിട്ടുള്ളത്; ഏതെല്ലാം സ്കൂളുകൾക്കാണ് അധിക ഡിവിഷനുകൾ അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
2024-25 അധ്യയന വർഷം അനുമതി നൽകിയ അധിക ഡിവിഷനുകൾ ആരംഭിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ഡി )
2025 മേയ് 31 ന് കാലാവധി അവസാനിക്കുന്ന എല്‍.പി.എസ്.റ്റി. (516/2019) റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾക്ക് 2025 മേയ് 31 വരെയുള്ള അധ്യാപകരുടെ വിരമിക്കൽ മൂലം ഉണ്ടാകുന്ന ഒഴിവുകളിൽ നിയമനം നഷ്ടപ്പെടുന്ന സാഹചര്യം കണക്കിലെടുത്ത് ഇവ മുൻകൂട്ടിത്തന്നെ പ്രതീക്ഷിത ഒഴിവുകളായി റിപ്പോർട്ട് ചെയ്യാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?
1438.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നോക്കുകൂലി നൽകാത്തതിനെ തുടർന്നുണ്ടാകുന്ന സംഘർഷങ്ങൾ പതിവാകുന്നത് ഗൗരവമായി പരിശോധിച്ചിട്ടുണ്ടോ;
( ബി )
തിരുവനന്തപുരം ജില്ലയിലെ വെളളറടയിൽ മുപ്പത് ലക്ഷത്തോളം രൂപ വായ്പയെടുത്ത് കച്ചവടം നടത്തുന്ന വ്യാപാരിയെ നോക്കുകൂലി നൽകാത്തതിന്റെ പേരിൽ തൊഴിലാളികൾ മർദ്ദിച്ചതായി പരാതി ഉണ്ടായിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ തൊഴിൽ വകുപ്പ് എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( സി )
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
1439.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2024-25 വർഷത്തെ പദ്ധതി അടങ്കലിന്റെ 50% വരെ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തെ തുടർന്ന് തൊഴിൽ വകുപ്പിലെ ഏതൊക്കെ പദ്ധതികൾക്കാണ് ഇത്തരത്തിൽ വെട്ടിക്കുറവ് സംഭവിച്ചിട്ടുള്ളതെന്നും എത്ര ശതമാനം വരെ വെട്ടിക്കുറച്ചു എന്നുമുള്ള വിവരം ലഭ്യമാക്കാമോ?
1440.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെട്ടിടത്തിന്റെ ലേബര്‍ സെസ്സ് തദ്ദേശസ്ഥാപനങ്ങളില്‍ അടക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങള്‍ വിശദമാക്കുമോ;
( ബി )
ലേബര്‍ സെസ്സ് ഗഡുക്കളായി അടയ്ക്കുന്നതിന് സാധിക്കുമോയെന്ന് അറിയിക്കാമോ?
1441.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ചിലയിടങ്ങളിൽ നോക്കുകൂലി സമ്പ്രദായം തുടരുന്നത് പരിശോധിച്ചിട്ടുണ്ടോ;
( ബി )
ഇത്തരം സംഭവങ്ങളിൽ ഉൾപ്പെട്ട തൊഴിലാളികൾക്കെതിരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( സി )
നിക്ഷേപ സൗഹൃദാന്തരീക്ഷവും തൊഴിലാളി സംഘടനകളുടെ സഹകരണവും ഉറപ്പാക്കി നോക്കുകൂലി സമ്പ്രദായം പൂർണ്ണമായി ഇല്ലായ്മ ചെയ്യുന്നതിന് ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്ന ക്രമീകരണങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
1442.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ കെ വിജയൻ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമ്പത്തിക വികസനത്തിന്റെ ഏറ്റവും പ്രധാന സൂചകങ്ങളിൽ ഒന്നായ തൊഴിലവസരങ്ങളുടെ സൃഷ്ടിയും നീതിയുക്തമായ തൊഴിൽലഭ്യതയും ഉറപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമാ;
( ബി )
സംസ്ഥാനത്തെ സംഘടിത തൊഴിൽമേഖലയിൽ സ്ത്രീ പങ്കാളിത്തത്തിലുള്ള കുറവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
വനിതകൾക്ക് കൂടുതൽ തൊഴിൽ പങ്കാളിത്തം ഉറപ്പാക്കുന്നതിന് സഹായിക്കുന്ന നൈപുണ്യ പരിശീലന പദ്ധതികൾ ആവിഷ്കരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ഡി )
മികച്ച നൈപുണ്യശേഷിയുള്ള യുവജനങ്ങളെ സൃഷ്ടിക്കുന്നതിൽ കേരളത്തിനുള്ള ശേഷി മറ്റ് സംസ്ഥാനങ്ങൾക്ക് അനുകരിക്കാവുന്ന മാതൃകയാക്കി മാറ്റുന്നതിന് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ?
1443.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തു എത്ര തൊഴിലാളി ക്ഷേമനിധി ബോർഡുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഓരോ ബോർഡും ഗുണഭോക്താക്കൾക്ക് എത്ര തുക കുടിശിക നൽകാനുണ്ടെന്നും വ്യക്തമാക്കാമോ?
1444.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെട്ടിട തൊഴിലാളി ക്ഷേമനിധിയിലേക്ക് കഴിഞ്ഞ 10 വർഷമായി അടങ്കൽ ആയി കെട്ടിടങ്ങൾ നിർമ്മിച്ചവരിൽ നിന്നും എത്ര രൂപ ഈടാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കാലയളവിൽ എത്ര രൂപ നാളിതുവരെ തൊഴിലാളികൾക്കായി നൽകിയിട്ടുണ്ടെന്നും എത്ര രൂപ നാളിതുവരെ ചെലവഴിച്ചിട്ടുണ്ടെന്നും അവ ചെലവഴിച്ച രീതിയും വ്യക്തമാക്കാമോ?
1445.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തു പ്രവർത്തിക്കുന്ന എല്ലാ ക്ഷേമനിധി ബോർഡുകളും നിലവിൽ വിതരണം ചെയ്യേണ്ട പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുടെ വിശദാംശങ്ങളും ഓരോ ബോർഡും വിതരണം ചെയ്യേണ്ട തുകയും അവ ലഭിക്കാനുള്ള ഗുണഭോക്താക്കളുടെ എണ്ണവും ബോർഡ് തിരിച്ചു വ്യക്തമാക്കുമോ?
1446.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര തൊഴിലാളി ക്ഷേമനിധി ബോർഡുകള്‍ പ്രവർത്തിക്കുന്നുണ്ടെന്നും ഓരോ ബോർഡിലും രജിസ്റ്റർ ചെയ്ത ഗുണഭോക്താക്കളുടെ എണ്ണവും ബോർഡ് തിരിച്ചു വ്യക്തമാക്കുമോ?
1447.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തു എത്ര തൊഴിലാളി ക്ഷേമനിധി ബോർഡുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഓരോ ബോർഡിന്റെയും അക്കൗണ്ടിൽ എത്ര തുകയുണ്ടെന്നും വ്യക്തമാക്കാമോ?
1448.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1990 ല്‍ സ്ഥാപിതമായ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് നാളിതുവരെ എത്ര തുക ധനസഹായമായി നല്‍കിയെന്ന് വ്യക്തമാക്കാമോ;
( ബി )
നല്‍കിയ തുകയുടെ വര്‍ഷം തിരിച്ചുള്ള കണക്കും എന്തിനത്തിലാണ് തുക നല്‍കിയതെന്ന വിവരവും വിശദമാക്കാമോ;
( സി )
വിവിധ ഇനങ്ങളിലായി നല്‍കേണ്ട കുടിശ്ശിക തുക എത്രയാണെന്നും അത് എന്ന് കൊടുത്തു തീര്‍ക്കാനാകുമെന്നും വ്യക്തമാക്കാമോ?
1449.
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ 60 വയസ്സ് പൂർത്തിയായവർക്ക് കഴിഞ്ഞ ആറ് വർഷമായി അടച്ച തുക തിരിച്ച് നൽകിയിട്ടില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;
( ബി )
പ്രസ്തുത തുക തിരിച്ച് നൽകാൻ അടിയന്തര നടപടി സ്വീകരിക്കുമോ?
1450.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ ദിവസ വേതനം ദേശീയ ശരാശരിയുടെ എത്ര ശതമാനമാണെന്ന് വ്യക്തമാക്കാമോ;
( ബി )
കേരളത്തില്‍ ജോലി ചെയ്യുന്ന ഗ്രാമീണ മേഖലയിലെ പുരുഷ കര്‍ഷക തൊഴിലാളികളുടെയും ഗ്രാമീണ നിര്‍മ്മാണ മേഖലയിലെ പുരുഷന്മാരുടെയും ശരാശരി ദിവസ വേതനം എത്രയെന്ന് വിശദമാക്കാമോ?
1451.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗിഗ് വര്‍ക്കേഴ്‍സിന്റെ ക്ഷേമവുമായി ബന്ധപ്പെട്ട് തൊഴില്‍ വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
കേരളത്തിലെ ഗിഗ് വര്‍ക്കേഴ്‍സിന്റെ ഡാറ്റാ ബാങ്ക് തയ്യാറാക്കിയിട്ടുണ്ടോയെന്ന വിവരം ലഭ്യമാക്കാമോ?
1452.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെട്ടിടനിർമ്മാണ തൊഴിലാളി ക്ഷേമനിധി സെസ് പ്രാബല്യത്തിൽ വന്നതും പിരിച്ചെടുക്കാൻ ആരംഭിച്ചതും എന്നു മുതലാണ്; ഇതു വരെ എത്ര തുക, എത്ര കെട്ടിട ഉടമകളിൽ നിന്നായി പിരിച്ചെടുത്തിട്ടുണ്ട്; ഇതിൽ പുതിയതും പഴയതുമായ കെട്ടിട ഉടമകൾ ഉൾപ്പെടുന്നുണ്ടോ;
( ബി )
സെസ് പിരിച്ചെടുക്കുമ്പോൾ ഇതിന്റെ നിശ്ചിതശതമാനം തദ്ദേശവകുപ്പിനോ തദ്ദേശസ്ഥാപനങ്ങൾക്കോ നൽകാൻ വ്യവസ്ഥയുണ്ടോ; എങ്കിൽ എത്ര ശതമാനമാണ് ഇങ്ങനെ നൽകുന്നത്; അതോ പിരിച്ചെടുക്കുന്നതിനുള്ള വിഹിതം തദ്ദേശവകുപ്പോ തദ്ദേശസ്ഥാപനങ്ങളോ അധികമായി പിരിക്കുന്നതാണോ;
( സി )
എത്ര കെട്ടിടങ്ങളിൽ നിന്നായി എത്ര തുക വീതം സെസ് കുടിശ്ശിക പിരിച്ചെടുക്കാനുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ; എത്ര വർഷം വരെ പഴക്കമുള്ള കെട്ടിടങ്ങൾ ഇതിൽ ഉൾപ്പെടുന്നുണ്ട്; ഇതിനായുള്ള ഊർജ്ജിതശ്രമം തൊഴിൽവകുപ്പ് ആരംഭിച്ചിട്ടുണ്ടോ;
( ഡി )
കെട്ടിടനിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് എന്തെല്ലാം ആനുകൂല്യങ്ങളാണ് അംഗങ്ങൾക്ക് നൽകി വരുന്നത്; നിലവിൽ ഏതെല്ലാം ആനൂകൂല്യങ്ങളാണ് കുടിശ്ശിക ആയിട്ടുള്ളത് ; ആനുകൂല്യങ്ങൾ നൽകാൻ തികയുന്ന തരത്തിൽ സെസ് ലഭിക്കുന്നില്ലെന്ന് ബോർഡ് അറിയിച്ചിട്ടുണ്ടോ; ഇക്കാര്യത്തിൽ എന്ത് പരിഹാരനടപടിയാണ് സ്വീകരിച്ചത്?
1453.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. സജീവ് ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെട്ടിടനിർമ്മാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്കുള്ള ആനുകൂല്യങ്ങളുടെ വിശദാംശം നൽകാമോ;
( ബി )
കെട്ടിടനിർമ്മാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്കുള്ള പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ പതിനെട്ട് മാസത്തിലേറെയായി കുടിശികയാണ് എന്ന കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദമാക്കുമോ;
( സി )
കെട്ടിടനിർമ്മാണ തൊഴിലാളി ക്ഷേമനിധി അടക്കമുള്ള തൊഴിലാളി ക്ഷേമനിധികളിൽ അംഗങ്ങളായിട്ടുള്ളവരുടെ കുടിശിക അടിയന്തരമായി നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1454.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി നടപ്പിലാക്കിയ "അതിഥിആപ്പ്" എന്താണെന്ന് വിശദമാക്കാമോ;
( ബി )
ഇതിന്റെ പ്രയോജനം ഏത് തരത്തിലാണ് അതിഥി തൊഴിലാളികള്‍ക്ക് ലഭിക്കുന്നതെന്ന് വിശദമാക്കാമോ?
1455.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീമതി കെ. കെ. രമ
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗാര്‍ഹിക തൊഴില്‍ മേഖലയിലെ സ്ത്രീകൾക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് നൽകിവരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ഗാര്‍ഹിക തൊഴിലാളി റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ടോ എന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത മേഖലയില്‍ തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക് പ്രത്യേക ക്ഷേമനിധി ബോർഡ് രൂപീകരിച്ചുകൊണ്ട് ആനുകൂല്യങ്ങൾ നൽകാൻ തയ്യാറാകുമോ?
1456.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറയിലെ തൊഴില്‍ മേഖലാ സ്ഥാപനങ്ങളായ ഐ.ആർ.ഇ. യും കെ.എം.എം.എൽ. ഉം കൊല്ലം കളക്ടര്‍ ചെയര്‍മാനായ കൊല്ലം മെെനിംഗ് ഏരിയ വെല്‍ഫയര്‍ ബോര്‍ഡിലേക്ക് സി.എസ്.ആർ ഫണ്ടില്‍ നിന്നും അടച്ചു കൊണ്ടിരുന്ന തുക ഇപ്പോള്‍ തൊഴില്‍ വകുപ്പിന്റെ ഒരു ഹെഡ് ഓഫ് അക്കൗണ്ടിലേക്കാണ് അടയ്ക്കുന്നത് എന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദമാക്കാമോ;
( ബി )
പ്രസ്തുത തുക തൊഴില്‍ വകുപ്പിന്റെ ഒരു ഹെഡ് ഓഫ് അക്കൗണ്ടിൽ നിന്നും കളക്ടറുടെ അക്കൗണ്ടിലേയ്ക്ക് വരുന്നതിലെ കാലതാമസം ഒഴിവാക്കി ജീവനക്കാരുടെ ശമ്പളം സമയബന്ധിതമായി നല്‍കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
1457.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡി.റ്റി/488/2022-എ2 തീയതി 13/06/23 വിജ്ഞാപന പ്രകാരം വ്യാവസായിക പരിശീലന വകുപ്പിലെ ജീവനക്കാരുടെ 2023 വർഷത്തെ പൊതുസ്ഥലം മാറ്റത്തിനുള്ള അപേക്ഷ സ്പാർക്ക് മുഖേന ഓൺലൈൻ ആയി ക്ഷണിക്കുകയും പൊതുസ്ഥലമാറ്റം നടപ്പിലാക്കുകയും ഉണ്ടായി. മേൽവിജ്ഞാപനപ്രകാരം പൊതു സ്ഥലംമാറ്റം നടത്തപ്പെട്ട കേഡറുകളിലെ സ്പാർക്ക് ജനറേറ്റഡ്/മറ്റ് രീതിയിൽ പുറപ്പെടുവിച്ച അന്തിമ സ്ഥലംമാറ്റ പട്ടികകളുടെ പകർപ്പ് നൽകാമോ?
1458.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുളത്തൂപ്പുഴ കൂവക്കാട് തമിഴ് മീഡിയം സ്കൂൾ കെട്ടിടത്തില്‍ താൽക്കാലികമായി പ്രവർത്തിച്ചു വരുന്ന സർക്കാർ ഐ.ടി.ഐ. യുടെ കെട്ടിട നിർമ്മാണത്തിനായി റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡ് വക 1.07 ഏക്കർ ഭൂമികൈമാറുന്നതിന് ബഹു. മന്ത്രിതല യോഗത്തിലെ തീരുമാനപ്രകാരം സ്വീകരിച്ചിട്ടുള്ള തുടർനടപടികൾ അറിയിക്കുമോ;
( ബി )
പ്രസ്തുത ഭൂമി കൈമാറ്റത്തിന് നിലവിലെ സാങ്കേതിക തടസ്സങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കുമോ; ആയത് പരിഹരിക്കുന്നതിന് എന്ത് നടപടി സ്വീകരിക്കാൻ കഴിയുമെന്ന് വിശദമാക്കാമോ;
( സി )
കുളത്തൂപ്പുഴ ആഞ്ഞിലിമൂട് പ്രദേശത്തെ 1.07 ഏക്കർ ഭൂമി നിലവിൽ റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡിന്റെ കൈവശത്തിലും, കരമടവിലും ഉൾപ്പെട്ടതിനാല്‍ വ്യാവസായിക പരിശീലന വകുപ്പിന് ഭൂമി കൈമാറ്റത്തിനുള്ള തീരുമാനങ്ങൾ എടുക്കുന്നതിനും, പ്രസ്തുത ഐ.ടി.ഐ. നടപ്പാക്കുന്നതിനുമുള്ള സത്വര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1459.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറുമാത്തൂര്‍ ഗവ. ഐ.ടി.ഐ.യില്‍ പുതിയ ട്രേഡുകള്‍ അനുവദിക്കുന്നത് പരിഗണനയില്‍ ഉണ്ടോ; എങ്കിൽ വിശദമാക്കാമോ?
1460.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്ത്നാട് മണ്ഡലത്തില്‍ ഗവണ്‍മെന്റ് തലത്തില്‍ ഐ. ടി. ഐ. ഇല്ലെന്നതും ഇവിടെ സര്‍ക്കാര്‍ തലത്തില്‍ ഒരു ഐ. ടി. ഐ. അനുവദിക്കണമെന്ന ആവശ്യവും ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
ബി. പി. സി.എൽ., എച്ച്.ഒ.സി., ഐ. ഒ. സി., എഫ്.എ.സി.ടി., കിൻഫ്ര എന്നിവ അടക്കം പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള നിരവധി സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന കുന്നത്ത്നാട് മണ്ഡലത്തില്‍ ഒരു സര്‍ക്കാര്‍ ഐ.ടി.ഐ. അനുവദിക്കുന്നത് പരിഗണനയിലുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
വടവുകോട് - പുത്തന്‍കുരിശ് പഞ്ചായത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന സ്ഥലത്തോട് ചേര്‍ന്ന് കിടക്കുന്ന 3 ഏക്കര്‍ സ്ഥലത്ത് ഒരു ഗവണ്‍മെന്റ് ഐ. ടി. ഐ. ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോയെന്ന് വിശദമാക്കാമോ?
1461.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ കയ്യൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ.ക്ക് കിഫ്ബി മുഖേന കെട്ടിടം പണിയുന്നതിനായി എത്ര കോടി രൂപ അനുവദിച്ചിട്ടുണ്ട്;
( ബി )
പ്രസ്തുത ഐ.ടി.ഐ.ക്ക് കെട്ടിട നിര്‍മ്മാണത്തിനായി പുതുക്കിയ എസ്റ്റിമേറ്റ് എത്ര കോടിയാണ്;
( സി )
കെട്ടിട നിര്‍മ്മാണത്തിനുള്ള റീ ടെൻഡർ നടപടി സ്വീകരിച്ചിട്ടുണ്ടോ?
1462.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയിലെ ചില സർക്കാർ ഐ.ടി.ഐ-കളിൽ കഴിഞ്ഞ മൂന്ന് മാസക്കാലമായി ഗസ്റ്റ് ഇൻസ്ട്രക്ടർമാർക്ക് വേതനം ലഭിക്കാത്തത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഇവർക്ക് വേതനം ലഭിക്കുന്നതിനാവശ്യമായ റെക്റ്റിഫിക്കേഷൻ, സ്പാർക്ക് അപ്പ്രൂവൽ മുതലായവ വേഗത്തിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമോ; വ്യക്തമാക്കാമോ;
( സി )
സർക്കാർ ഐ.ടി.ഐ-കളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാർക്ക് വേതനം കൃത്യമായി ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1463.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അധ്യാപക യോഗ്യതയുള്ള എത്ര ഭിന്നശേഷിക്കാർ സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതിൽ എത്രപേർക്ക് നിയമനം ലഭിക്കാനുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
2021- ന് ശേഷം എത്ര ഭിന്നശേഷിക്കാർക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലൂടെ എയ്ഡഡ് സ്കൂളുകളിൽ അധ്യാപക നിയമനം നൽകിയിട്ടുണ്ട് എന്ന വിവരം ലഭ്യമാക്കാമോ;
( സി )
ആവശ്യമായ ഒഴിവുകൾ നിലനിൽക്കെ ഭിന്നശേഷിക്കാരുടെ നിയമനം എത്ര ദിവസം കൊണ്ട് പൂർത്തീകരിക്കാൻ സാധിക്കും എന്ന് വ്യക്തമാക്കാമോ?
1464.
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചുകളുടെ പ്രവർത്തനം പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( സി )
സർക്കാര്‍ വകുപ്പുകളില്‍ താല്ക്കാലിക, കരാർ അടിസ്ഥാനത്തിലുള്ള നിയമനങ്ങൾ 1959-ലെ കമ്പൽസറി നോട്ടിഫിക്കേഷൻ ഓഫ് വേക്കൻസീസ് ആക്ടിന് വിരുദ്ധമായാണ് നടക്കുന്നതെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കിൽ ഇത്തരത്തിലുള്ള നിയമനങ്ങൾ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച് വഴി മാത്രമാക്കാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1465.
ശ്രീ എം രാജഗോപാലൻ
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;
( ബി )
ഈ സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി എംപ്ലോയ്‍മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡുകളായി പരിവര്‍ത്തനം ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് വിതരണം ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
പ്രവാസിക്ഷേമം മുന്‍നിർത്തി പ്രവാസികള്‍ക്കായി പ്രത്യേക വെര്‍ച്ച്വല്‍‍ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച് ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
1466.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച് വഴി രജിസ്ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർത്ഥികൾക്ക് സീനിയോറിറ്റി സഹിതം രജിസ്ട്രേഷൻ പുതുക്കി നൽകുമെന്ന പ്രഖ്യപനത്തെ തുടർന്ന് രജിസ്‌ട്രേഷൻ പുതുക്കി നൽകിയെങ്കിലും ഇവർക്ക് സീനീയോറിറ്റി ലിസ്റ്റിൽ ഇടം പിടിക്കാൻ സാധിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചുകളിൽ ഏത് വർഷമാണ് അവസാനമായി സീനിയോറിറ്റി ലിസ്റ്റ് പുതുക്കിയതെന്ന് വിശദമാക്കാമോ?
1467.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ് മുഖേന ആലപ്പുഴ നിയോജകമണ്ഡലത്തിൽ ഏതൊക്കെ പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്; പ്രസ്തുത പദ്ധതികളിലൂടെ എത്ര പേർക്കാണ് തൊഴിൽ പരിശീലനം നൽകി വരുന്നത്; വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം നടത്തിവരുന്ന അക്രഡിറ്റഡ് കോഴ്സുകളുടെ വിവരം ലഭ്യമാക്കാമോ?
1468.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂർ കരിയർ ഡെവലപ്മെന്റ് സെന്ററിന് കെട്ടിടം നിർമ്മിക്കുന്നതിന് സ്ഥലം ലഭ്യമായിട്ടുണ്ടോ; ഉണ്ടെങ്കിൽ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്ഥലം വകുപ്പിന്റെ പേരിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( സി )
കരിയർ ഡെവലപ്മെന്റ് സെന്ററിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്ക് സമർപ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത എസ്റ്റിമേറ്റിന് ഭരണാനുമതി നൽകുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ?
1469.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇൻഷുറൻസ് മെഡിക്കൽ സർവീസ് വകുപ്പിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ ജീവനക്കാർക്കെതിരെ അച്ചടക്കനടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ എത്ര ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
1470.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ എത്ര എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് ആശുപത്രികൾ പുതുതായി അനുവദിച്ചിട്ടുണ്ട് ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
കിനാലൂർ വ്യവസായ വികസന കേന്ദ്രം ഉൾപ്പെടെ ധാരാളം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ബാലുശ്ശേരി മണ്ഡലത്തിൽ ഇ.എസ്.ഐ ആശുപത്രി അനുവദിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ, എങ്കിൽ ബാലുശ്ശേരി മണ്ഡലത്തിൽ ഇ.എസ്.ഐ ആശുപത്രി അനുവദിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1471.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ ഇ. എസ്. ഐ. മേഖലയില്‍ പുതുതായി എത്ര ഡിസ്പെന്‍സറികള്‍ ആരംഭിച്ചിട്ടുണ്ടെന്ന ജില്ല തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കാലയളവിൽ ഇ. എസ്. ഐ. മേഖലയില്‍ എത്ര തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നറിയിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.