UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 9th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

1268.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മാവേലിക്കര മണ്ഡലത്തില്‍ പൊതുമരാമത്ത് നിരത്ത്, കെട്ടിടം, പാലങ്ങള്‍, മെയിന്റനന്‍സ് വിഭാഗങ്ങള്‍ മുഖേന അനുവദിച്ചതും നടപ്പിലാക്കിയതുമായ പദ്ധതികളും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കുമോ?
1269.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റസ്റ്റ് ഹൗസുകളുടെ വാടകയിനത്തില്‍ 2020-21, 2021-22, 2022-23 സാമ്പത്തിക വര്‍ഷങ്ങളില്‍ ലഭിച്ച തുക എത്രയാണെന്ന് വര്‍ഷം തിരിച്ച് അറിയിക്കാമോ;
( ബി )
റസ്റ്റ് ഹൗസുകള്‍ പൊതുജനങ്ങള്‍ക്ക് കൂടി വാടകയ്ക്ക് നല്‍കിയതിന് ശേഷം വാടകയിനത്തില്‍ എത്ര ശതമാനം വരുമാന വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്; വിശദമാക്കാമോ?
1270.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍ മണ്ഡലത്തില്‍ നടന്നുവരുന്ന പൊതുമരാമത്ത് പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ബി.എം. & ബി.സി നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി അവശേഷിക്കുന്ന റോഡുകളുടെയും, നിര്‍മ്മാണം നടത്തേണ്ടുന്ന പാലങ്ങളുടെയും വിവരങ്ങള്‍ ലഭ്യമാക്കാമോ?
1271.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരമേറ്റശേഷം പൂഞ്ഞാർ മണ്ഡലത്തില്‍ പൊതുമരാമത്തു വകുപ്പ്‌ കെട്ടിടം, നിരത്ത്, പാലങ്ങള്‍, മെയ്‍ന്റനന്‍സ് വിഭാഗങ്ങള്‍ എന്നിവയ്ക്ക് അനുവദിച്ച പ്രവൃത്തികളുടെയും തുകകളുടെയും വിശദവിവരം ലഭ്യമാക്കുമോ; പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിവരം വിശദമാക്കുമോ?
1272.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തിലെ കെട്ടിടങ്ങളും പാലങ്ങളും ഉള്‍പ്പടെയുള്ള പൊതുമരാമത്ത് പ്രവൃത്തികളുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ ?
ക്ലിഫ് ഹൗസിലെ നിർമ്മാണ പ്രവർത്തനങ്ങൾ
1273.
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പൊതുമരാമത്ത് വകുപ്പ് ക്ലിഫ് ഹൗസിൽ നടത്തിയിട്ടുള്ള നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെയാണ്; ഓരോ പ്രവൃത്തിയ്ക്കും എത്ര തുക ചെലവഴിച്ചു; വ്യക്തമാക്കാമോ;
( ബി )
ഏത് ഏജൻസിയാണ് നിർമ്മാണം നടത്തിയതെന്നും ഏതൊക്കെ ഇനങ്ങളിലാണ് തുക ചെലവഴിച്ചതെന്നും വ്യക്തമാക്കുമോ?
1274.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 മുതല്‍ 2023-24 വരെയുള്ള വര്‍ഷങ്ങളില്‍ 20% തുക ബഡ്ജറ്റ് പ്രൊവിഷന്‍ ലഭിച്ച കുന്നത്തുനാട് മണ്ഡലത്തിലെ പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ഇവയില്‍ ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും അവയുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ;
( സി )
ഭരണാനുമതി ലഭിക്കാത്ത പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും ഭരണാനുമതി നല്‍കാന്‍ വൈകുന്നതിന്റെ കാരണമെന്താണെന്നും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് അടിയന്തരമായി ഭരണാനുമതി ലഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1275.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബജറ്റില്‍ ഫണ്ട് അനുവദിച്ചിട്ടും ധനകാര്യ അനുമതിക്കായി കിഫ്ബിയില്‍ എസ്റ്റിമേറ്റ് സമര്‍പ്പിക്കാത്ത എത്ര പൊതുമരാമത്ത് പ്രവൃത്തികളാണ് പാലക്കാട് ജില്ലയില്‍ നിലവിലുള്ളത് എന്ന് വിശദമാക്കാമോ;
( ബി )
ആയതിന് കാലതാമസം നേരിട്ടതിന്റെ കാരണം എന്തെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതികളുടെ തുടര്‍ നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
1276.
ഡോ. കെ. ടി. ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തവനൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ പൊതുമരാമത്ത് വകുപ്പ് മുഖേന നടപ്പിലാക്കിയ ഏതെല്ലാം പ്രവൃത്തികളുണ്ടെന്നും ആയതിന്റെ പുരോഗതി എന്തെന്നും അറിയിക്കാമോ;
( ബി )
പൊതുമരാമത്ത് വകുപ്പ് മുഖേന നടപ്പിലാക്കേണ്ട ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ഇനിയും ഭരണാനുമതി ലഭിക്കാനുള്ളതെന്നും ആയതിന്റെ നടപടി ഏത് വരെയായെന്നും വിശദമാക്കാമോ?
1277.
ശ്രീ ഡി കെ മുരളി
ശ്രീ. കെ.വി.സുമേഷ്
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള എല്ലാ വിഭാഗങ്ങളിലെയും പാലങ്ങളുടെ പ്രവൃത്തിയില്‍ ഉണ്ടായിട്ടുള്ള പുരോഗതി വിശദമാക്കാമോ; നിലവില്‍ എത്ര പാലങ്ങളുടെ നിര്‍മ്മാണം നടന്നുവരുന്നുണ്ട് എന്നറിയിക്കുമോ;
( ബി )
പാലങ്ങളുടെ വിനോദസഞ്ചാര സാധ്യതകള്‍ പരിശോധിച്ചിട്ടുണ്ടോ; പാലങ്ങളെ അത്യാകര്‍ഷകമാക്കാനുള്ള പദ്ധതികളുടെ പുരോഗതിയും പ്രസ്തുത പദ്ധതി ഈ വര്‍ഷം എത്ര പാലങ്ങളിലാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വിശദമാക്കുമോ;
( സി )
പാലങ്ങളുടെ കീഴ്ഭാഗവും ഫലപ്രദമായി ഉപയോഗിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ?
1278.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തീരദേശ ഹൈവേ നിർമ്മാണത്തിനായി ഡി.പി.ആർ. തയ്യാറാക്കുന്നതിന് ഏതൊക്കെ ഏജൻസികളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്; ഏതൊക്കെ സോണുകളിലെ ഡി.പി.ആർ. പ്രസിദ്ധീകരിച്ചിട്ടുണ്ട്; പ്രസിദ്ധീകരിച്ച ഡി.പി.ആർ.കളുടെ പകർപ്പുകള്‍ ലഭ്യമാക്കുമോ?
1279.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും തീരദേശ ഹൈവേയുടെ അലൈൻമെന്റിന് അംഗീകാരം നൽകിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
തീരദേശ ഹൈവേയുടെ അലൈൻമെന്റ് രൂപകൽപ്പന നടത്തുന്നത് കൺസൾട്ടൻസി വഴിയാണോയെന്ന് വ്യക്തമാക്കാമോ; എങ്കിൽ ഏതു കൺസൾട്ടൻസിയെയാണ് അതിനായി നിയോഗിച്ചിട്ടുള്ളതെന്നും ഏതൊക്കെ പ്രവൃത്തികളാണ് കൺസൾട്ടൻസി വഴി ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ;
( സി )
തീരദേശ ഹൈവേയുടെ അംഗീകരിച്ച അലൈൻമെന്റ് പ്രകാരം നിലവിലെ റോഡ് വീതി കൂട്ടുന്നത് എത്ര കിലോമീറ്റർ ആണെന്ന് വ്യക്തമാക്കാമോ; പുതുതായി നിർമ്മിക്കുന്ന റോഡ് എത്ര കിലോമീറ്റർ ആണെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
തീരദേശ ഹൈവേ നിർമ്മാണത്തിനായി ആകെ എത്ര രൂപ വകയിരുത്തിയിട്ടുണ്ടെന്നും ഏത് ഫണ്ടാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും എത്ര വർഷം കൊണ്ടാണ് പദ്ധതി പൂർത്തീകരിക്കാൻ ആലോചിക്കുന്നതെന്നും വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത പദ്ധതിക്കായി സ്ഥലം ഏറ്റെടുത്താൽ അതുമൂലം വീടും സ്ഥലവും നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ സാമൂഹിക ജീവിതത്തിനും തൊഴിലിനും സാരമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിനായി പഠനങ്ങൾ നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( എഫ് )
പ്രസ്തുത പദ്ധതി മൂലം സ്ഥലവും വീടും നഷ്ടമാകുന്നവർക്ക് നഷ്ടപരിഹാരമായി ഫ്ലാറ്റ് നൽകുന്നത് ബന്ധപ്പെട്ട ഓരോ നിയോജകമണ്ഡലത്തിലും എവിടെയാണെന്ന് വ്യക്തമാക്കാമോ; ഫ്ലാറ്റുകളുടെ നിർമ്മാണം ഏത് ഘട്ടത്തിലാണെന്നും അതിനായി ആകെ എത്ര രൂപ വകയിരുത്തിയിട്ടുണ്ടെന്നും ഫ്ലാറ്റ് നിർമ്മാണത്തിനായുള്ള സ്ഥലമേറ്റെടുക്കൽ നടപടികൾ പൂർത്തിയായോയെന്നും വ്യക്തമാക്കാമോ; കടൽത്തീരത്തുനിന്നും എത്ര ദൂരത്താണ് ഈ ഫ്ലാറ്റുകൾ നിർമ്മിക്കുകയെന്നും അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണോ ഇത് നടപ്പിലാക്കുന്നതെന്നും വ്യക്തമാക്കാമോ;
( ജി )
പ്രസ്തുത പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുമ്പോൾ കുറച്ചുസ്ഥലവും വീടും നഷ്ടപ്പെടുന്നവർക്ക് ബാക്കി സ്ഥലം ഉണ്ടെങ്കിൽ അവിടെ പുതിയ വീട് നിർമ്മിക്കുന്നതിന് അനുമതി നൽകുമോയെന്ന് വ്യക്തമാക്കാമോ; തീരദേശ ഹൈവേ നിർമ്മാണത്തിനായി ഏത് സർക്കാർ സ്ഥാപനത്തെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
1280.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 ബഡ്ജറ്റില്‍ 20% തുക വകയിരുത്തിയ ഇരിക്കൂര്‍ മണ്ഡലത്തിലെ ചുണ്ടപ്പറമ്പ്-വെള്ളാട്-കരുവഞ്ചാല്‍ റോഡിന് നാളിതുവരെയായി ഭരണാനുമതി ലഭിച്ചിട്ടില്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത റോഡിന് ഭരണാനുമതി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1281.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തിലെ കഞ്ചിക്കോട് ബസാര്‍ റോ‍ഡ് നവീകരണം, മുട്ടികുളങ്ങര - കല്ലംപറമ്പ് - ധോണി റോഡ് നവീകരണം എന്നീ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ; ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക, സാങ്കേതികാനുമതി നല്‍കിയ തുക, സാങ്കേതികാനുമതി നല്‍കിയ തീയതി എന്നീ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1282.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി - ഒലിപ്പുഴ റോഡ് പ്രവൃത്തി എന്ന് തുടങ്ങാൻ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി ഇനിയും ആരംഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
പ്രവൃത്തി ഉടൻ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
1283.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടിയില്‍ നിന്നും വയനാട്ടിലേക്കുള്ള പ്രധാന പാതയായ കുറ്റ്യാടി-പക്രന്തളം റോഡ് തകരാറിലായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡ് പുനരുദ്ധാരണത്തിന് അനുമതി നല്‍കുന്നത് പരിഗണനയില്‍ ഉണ്ടോ; വിശദമാക്കാമോ?
1284.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി - പെരിങ്ങത്തൂർ - പാനൂർ - കൂത്തുപറമ്പ് - മട്ടന്നൂർ എയർപോർട്ട് റോഡ് വികസനവുമായി ബന്ധപ്പെട്ട് നൽകുന്ന നഷ്ടപരിഹാരത്തുക വെളിപ്പെടുത്തുമോ;
( ബി )
കടകളും സ്ഥാപനങ്ങളും വാടകയ്ക്കെടുത്തവർക്കും, തൊഴിലാളികൾക്കും റോഡ് വികസനത്തിന്റെ ഭാഗമായി ആയവ നഷ്ടപ്പെടുന്നതിനാൽ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് വ്യവസ്ഥയുണ്ടോ; ഉടമസ്ഥർക്ക് മാത്രമാണ് നഷ്ടപരിഹാരമെങ്കിൽ വാടകയ്ക്കെടുത്തവരും തൊഴിലാളികളും പ്രതിസന്ധിയിലാകുമെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത കാര്യം കൂടി പരിഗണിച്ച് നഷ്ടപരിഹാരം നൽകുന്നതിനോ അവരുടെ പുനരധിവാസം ഉറപ്പുവരുത്തുന്നതിനോ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ?
1285.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. കെ. പ്രേംകുമാര്‍
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴില്‍ എത്ര കിലോമീറ്റര്‍ റോ‍ഡ് ബി.എം. ആന്റ് ബി.സി. നിലവാരത്തിലേക്ക് ഉയര്‍ന്നുവെന്ന് വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലത്ത് എല്ലാ വിംഗിലുമായി എത്ര കിലോമീറ്റര്‍ റോ‍ഡ് ബി.എം. ആന്റ് ബി.സി. പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( സി )
എത്ര കിലോമീറ്റര്‍ ബി.സി. ഓവര്‍ലേ പ്രവൃത്തി പൂര്‍ത്തീകരിച്ചു; വിശദമാക്കാമോ;
( ഡി )
ഡിസൈന്‍ പോളിസി നടപ്പാക്കുന്നതിന്റെ മുന്നോടിയായി പൊതുമരാമത്ത് പാലങ്ങള്‍ ഇല്യൂമിനേഷന്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ആദ്യ ഘട്ടത്തില്‍ എവിടെയൊക്കെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;
( ഇ )
പ്രസ്തുത പദ്ധതി ആദ്യഘട്ടത്തില്‍ എവിടെയൊക്കെ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്?
1286.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭാരത്‍മാല പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കാനുദ്ദേശിക്കുന്ന റോഡുകളുടെ നവീകരണം പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
തുറമുഖ കണക്ട്‍വിറ്റി റോഡുകളുടെ വികസനത്തിന് വേണ്ടി തയ്യാറാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
ദേശീയപാത നിലവാരത്തിലേയ്ക്ക് വികസിപ്പിക്കാൻ തത്വത്തില്‍ അനുമതി നല്‍കിയ റോഡുകളുടെ നിർമാണവുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികള്‍ വിശദമാക്കാമോ?
1287.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനോട് അനുബന്ധിച്ച് കുറ്റ്യാടി-മട്ടന്നൂര്‍ എയര്‍പോര്‍ട്ട് നാലുവരിപ്പാതയുടെ പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ വകുപ്പ് നടപടികള്‍ സ്വീകരിക്കുമോ;
( സി )
സ്ഥലം ഏറ്റെടുക്കുന്നതിന് കിഫ്ബി മുഖാന്തിരം അനുവദിച്ച ഫണ്ടിന്റെ വിശദാംശം നല്‍കാമോ?
1288.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുട്ടുങ്ങള്‍-നാദാപുരം–പക്രംതളം റോഡിന്റെ എസ്റ്റിമേറ്റ് പ്രകാരം ഇരു സൈഡുകളും ടൈലുകള്‍ ഇട്ട്‌ കാല്‍നട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും പ്രധാന ഭാഗങ്ങളില്‍ കൈവരി സ്ഥാപിക്കാനുമുള്ള പ്രവൃത്തിക്ക് സാമ്പത്തികാനുമതി ലഭ്യമാക്കാനും നാളിതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പറയാമോ?
1289.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തില്‍ കിഫ്ബി മുഖാന്തിരം അനുവദിച്ച കായപ്പനച്ചി- കുന്നുംചിര- എടച്ചേരി (പുതിയങ്ങാടി) റോഡ് പ്രവൃത്തിക്കായി നാളിതുവരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് എന്നത്തേക്ക് ഭരണാനുമതി നല്‍കുമെന്ന് അറിയിക്കാമോ?
1290.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് റോഡ് നിര്‍മ്മാണം സാധ്യമാക്കാന്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തുന്നുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ ഏതെല്ലാം റോഡുകളിലാണ് ആയത് നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ?
1291.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017-18 ബജറ്റില്‍ ഉള്‍പ്പെടുത്തിയ തരൂര്‍ മണ്ഡലത്തിലെ കാരപ്പൊറ്റ-ചൂലിപ്പാടം റോഡ് വീതി കൂട്ടി അഭിവൃദ്ധിപ്പെടുത്തുന്ന 3.4 കോടി രൂപയുടെ പ്രവൃര്‍ത്തിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
1292.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ ഹൈവേ പദ്ധതിക്കായുള്ള സ്ഥലം ഏറ്റെടുക്കൽ ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടത്തുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തില്‍, പദ്ധതി ബാധിക്കുന്ന എഴുപത് ശതമാനം പേരുടെ അംഗീകാരമുണ്ടെങ്കിലെ പദ്ധതി നടപ്പാക്കാൻ പാടുള്ളൂ എന്ന് നിഷ്കർഷിക്കുന്നുണ്ടോ;
( സി )
തീരദേശ ഹൈവേ പദ്ധതി ബാധിക്കുന്നവരെ ഉൾപ്പെടുത്തി പൊതു ഹിയറിംഗ് നടത്തുകയോ അവരോട് അഭിപ്രായം ആരായുകയോ ചെയ്തിട്ടുണ്ടോ;
( ഡി )
ഇല്ലെങ്കിൽ ഭൂമി ഏറ്റെടുക്കൽ പ്രവൃത്തികളുമായി മുന്നോട്ടു പോകുന്ന നടപടി നിയമപരമാണോ എന്ന് വിശദമാക്കാമോ?
1293.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിൽ കെ. എസ്. ടി. പി. യ്ക്ക് കീഴിലുള്ള പിലാത്തറ - പാപ്പിനിശ്ശേരി റോഡിലെ പ്രവര്‍ത്തനരഹിതമായ തെരുവ് വിളക്കുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
1294.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള നിരവധി റോ‍ഡുകള്‍ സാമ്പത്തിക പ്രയാസം കാരണം പ്രവൃത്തി ചെയ്യാനാകാത്തതിനാല്‍ ഗതാഗത യോഗ്യമല്ലാതാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഒറ്റത്തവണ പ്രവൃത്തി ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള പ്രധാന റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ എന്ന് വ്യക്തമാക്കുമോ?
1295.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയിലെ തീരദേശ ഹൈവേ പദ്ധതിയ്ക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ പുരോഗതി വിശദമാക്കുമോ?
1296.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ നഗരസഭയില്‍ അമൃത് 2 പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിച്ചിട്ടുള്ള കുടിവെള്ള പദ്ധതിയുടെ മെയിൻ ലൈൻ കടന്നുപോകുന്ന പുനലൂർ തൂക്കുപാലം-ശിവങ്കോവില്‍ റോഡിൽ റോഡ് കട്ടിംഗ്-നു കെ‌. ആര്‍‌. എഫ്‌. ബി. യുടെ അനുവാദം ലഭിച്ചിട്ടില്ലാത്തതിനാൽ, പ്രസ്തുത പദ്ധതി നടപ്പാക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നുവെന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
നഗരസഭയിലെ ജലദൗർലഭ്യം അനുഭവപ്പെടുന്ന അഞ്ച് വാർഡുകളിലേക്ക് വെള്ളം ലഭിക്കുന്ന പ്രസ്തുത പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നതിലേക്കായി റോഡ് കട്ടിംഗിനുള്ള അനുവാദം അടിയന്തരമായി ലഭ്യമാക്കാന്‍ ആവശ്യമായ നടപടികൾ കൈക്കൊള്ളുമോ; വിശദമാക്കാമോ?
1297.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടി - ആനമല റോഡ് പണിയുടെ പുരോഗതി വിശദീകരിക്കുമോ;
( ബി )
നിലവില്‍ ഈ പ്രവൃത്തി എത്ര ശതമാനം പൂര്‍ത്തീകരിച്ചുവെന്ന് അറിയിക്കുമോ;
( സി )
ഈ പ്രവ‍ൃത്തി എന്ന് പൂര്‍ത്തീകരിക്കാനാകുമെന്ന് വെളിപ്പെടുത്തുമോ?
1298.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ വൈപ്പിന്‍ പള്ളിപ്പുറം പാരലല്‍ റോ‍ഡിന്റെ സി എച്ച് 0 മുതല്‍ 11 വരെയും സി എച്ച് 11 മുതല്‍ 14 വരെയുമുള്ള ഭാഗത്തിന്റെ അഭിവൃദ്ധിപ്പെടുത്തലിനായി ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ നാളിതുവരെയും പൂര്‍ത്തിയാക്കാത്തതിനാല്‍ ഗതാഗതയോഗ്യമല്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാലതാമസം ഉണ്ടാകുന്നതിനുള്ള കാരണം വിശദമാക്കാമോ;
( ബി )
മത്സ്യതൊഴിലാളികളും തീരദേശ ജനതയും ഗതാഗതത്തിനായി ആശ്രയിക്കുന്ന പ്രസ്തുത പാത നടപടികള്‍ പൂര്‍ത്തിയാക്കി എന്നത്തേക്ക് ഗതാഗതയോഗ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( സി )
നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനായി എന്തെല്ലാം നടപടിക്രമങ്ങളാണ് പൂര്‍ത്തീകരിക്കേണ്ടതെന്ന് വിശദമാക്കാമോ?
1299.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഞ്ചാരയോഗ്യമല്ലാത്ത എത്ര റോഡുകൾ നിലവിലുണ്ടെന്നാണ് പി. ഡബ്ല്യു. ഡി. കണ്ടെത്തിയിട്ടുള്ളത്; ജില്ലാ അടിസ്ഥാനത്തിൽ എണ്ണം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റോഡുകള്‍ എന്നത്തേക്ക് സഞ്ചാരയോഗ്യമാക്കുവാൻ കഴിയുമെന്ന് അറിയിക്കുമോ ?
1300.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിലെ തങ്കുളം - കാക്കനാട് നാലുവരി പാത നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കുമോ;
( ബി )
പാതയുടെ നിർമ്മാണം നിലവിലെ അലൈന്‍മെന്റ് അനുസരിച്ച് നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( സി )
പാതയുടെ നിർമാണത്തിന്റെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് ചെയിനേജ് 24/600 മുതല്‍ 26/057 വരെ സര്‍വേ നടപടി പൂര്‍ത്തീകരിച്ചിട്ടുള്ള ഭൂമി ഏറ്റെടുക്കുന്നത് റോഡ്സ് ഡിവിഷന്റെ ഫിനാന്‍സ് ഫണ്ടില്‍ (സ്റ്റേറ്റ് ബജറ്റ് ഫണ്ട് ) നിന്നുമായതിനാല്‍ റോഡ്സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ തന്നെ സ്ഥലമേറ്റെടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
1301.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23-ലെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച കൊല്ലം- ചെങ്കോട്ട റോഡിന്റെ വികസനത്തിനായുള്ള ഇന്‍വെസ്റ്റിഗേഷന്റെയും വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നതിനുള്ള നടപടികളുടെയും പുരോഗതിയുടെ വിശദാംശം ലഭ്യമാക്കുമോ?
1302.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ ഹില്‍ ഹെെവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പുരോഗതി വിശദമാക്കാമോ;
( ബി )
നിലവില്‍ എത്ര കിലോമീറ്റര്‍ പാത അഭിവൃദ്ധിപ്പെടുത്തിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ;
( സി )
എത്ര കിലോമീറ്റര്‍ അഭിവൃദ്ധിപ്പെടുത്താനുണ്ടെന്നും ഇതിന്റെ നടപടികള്‍ ഏത് ഘട്ടത്തിലാണെന്നും വിശദമാക്കാമോ?
1303.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ-മൂന്നാര്‍ റോഡ് (കോതമംഗലം-ആലുവ റോഡ്) നാലുവരി പാതയാക്കുന്നതുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
റോഡ് വികസനവുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുപ്പ് നടപടികള്‍ വേഗത്തിലാക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമിയും കെട്ടിടങ്ങളുമെല്ലാം നഷ്ടമാകുന്നവർക്ക് പരമാവധി തുക നഷ്ടപരിഹാരം ഉറപ്പ് വരുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1304.
ശ്രീ വി ജോയി
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. എച്ച്. സലാം
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ ഹൈവേ നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
തീരദേശ ഹൈവേക്കായി ഭൂമി ഏറ്റെടുക്കപ്പെടുന്നവര്‍ക്കായി നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
തീരദേശ പാതയിലെ പാലങ്ങള്‍ അത്യാകര്‍ഷകമാക്കാന്‍ പദ്ധതികളുണ്ടോ;
( ഡി )
തീരദേശ പാത യാഥാര്‍ത്ഥ്യമാകുന്നതോടെ ബീച്ച് ടൂറിസത്തിന് മികച്ച ഉണര്‍വുണ്ടാകുമെന്ന് വിലയിരുത്തിയിട്ടുണ്ടോ?
1305.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ ഹൈവേയുടെ ഡി.പി.ആർ എല്ലാ സോണുകളിലും പൂർണമായും തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
ഏതൊക്കെ സോണുകളിൽ ഡി.പി.ആർ പൂർത്തിയാക്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( സി )
പൂർത്തിയാക്കിയ സോണുകളിലെ ഡി.പി.ആർ -ന്റെ പകർപ്പ് ലഭ്യമാക്കാമോ?
1306.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി മണ്ഡലത്തിലെ കിഫ്ബി ധനസഹായത്താല്‍ നിര്‍മ്മിക്കുന്ന കണിയാരം-ആറാട്ട്തറ റിംഗ് റോഡ് പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
നിലവില്‍ പ്രസ്തുത റോഡ് കടന്നുപോകാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങള്‍ ഏതെല്ലാമാണെന്നും എത്ര കിലോമീറ്റര്‍ ദൂരമാണ് ഈ റോഡ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയില്‍ വരുന്ന ചൂട്ടക്കടവ്-അഗ്രഹാരം പാലം നിര്‍മ്മാണത്തില്‍ എന്തെങ്കിലും നടപടി ക്രമങ്ങള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ?
1307.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ ഏതെല്ലാം റോഡുകളുടെ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
അതിൽ എത്ര പ്രവൃത്തികളുടെ ടെന്‍ഡര്‍ നടപടികൾ പൂർത്തിയായെന്നും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച റോഡുകളുടെ നിർമ്മാണം ഏത് വരെയായെന്നും വിശദമാക്കുമോ?
1308.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുമതി ലഭിച്ച മാവൂര്‍ എന്‍.ഐ.ടി. കൊടുവള്ളി റോഡിന്റെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ക്ക് കല്ലിട്ട് അതിര്‍ത്തി നിര്‍ണ്ണയിക്കുന്ന പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടോ; പ്രസ്തുത റോഡിന് സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ക്കായി കണ്ടിജന്‍സി ചാര്‍ജ്ജ് റവന്യൂ വകുപ്പിന് നല്‍കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡ് പ്രവൃത്തിയുടെ തുടര്‍ നടപടികള്‍ മന്ദഗതിയിലാവുന്നത് പൊതുജനങ്ങളുടെ പ്രതിഷേധത്തിനും സമരങ്ങള്‍ക്കും ഇടയാക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ?
1309.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023 -24 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ തുക അനുവദിച്ചിരുന്ന കൊടുങ്ങല്ലൂർ മണ്ഡലത്തിലെ മണിയൻകാവ് - കോണത്തുകുന്ന് റോഡിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കാമോ ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പകർപ്പുകൾ ലഭ്യമാക്കാമോ; ഇല്ലെങ്കിൽ അതിന്റെ കാരണവും എപ്പോൾ അനുമതി നൽകാൻ കഴിയുമെന്നും അറിയിക്കാമോ ?
1310.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22-ലെ ബജറ്റ് പ്രവൃത്തിയായ കോതമംഗലം മണ്ഡലത്തിലെ തൃക്കാരിയൂര്‍-വടക്കുംഭാഗം റോഡിന്റെ നിര്‍മ്മാണ പ്രവൃത്തിക്ക് നാളിതുവരെയായിട്ടും സാങ്കേതിക അനുമതി ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തിയുമായി ബന്ധപ്പെട്ട് 29/05/2023-ല്‍ പി. ഡബ്ല്യൂ. ഡി. റോഡ്സ് വിഭാഗം ചീഫ് എന്‍ജിനീയര്‍ സി.ഇ.പി.ഡബ്ല്യൂ.ഡി./8966/2023-സി6 (ഡബ്ല്യൂ) ആര്‍. ഡി. നമ്പര്‍ കത്ത് സര്‍ക്കാരിലേക്ക് നല്കിയിട്ടുള്ളതിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ;
( സി )
ഇത് സംബന്ധിച്ച തുടര്‍ നടപടികള്‍ വേഗത്തിലാക്കി പ്രസ്തുത പ്രവൃത്തിക്ക് അടിയന്തരമായി സാങ്കേതിക അനുമതി ലഭ്യമാക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ?
1311.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാടിന്റെ സമഗ്ര പുരോഗതിക്ക് നിദാനമായ എ.സി റോഡിന്റെ നവീകരണം വേഗത്തിലാക്കാന്‍ നടത്തിവരുന്ന നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
വെള്ളപ്പൊക്ക കാലത്ത് ജനങ്ങളെ രക്ഷിക്കുന്നതിനും സുഗമമായ ഗതാഗതം ഒരുക്കുന്നതിനും കായല്‍ ടൂറിസത്തിന് ഗുണകരവുമായ എ.സി റോഡിന്റെ സമഗ്രപരിഷ്ക്കരണം എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ എന്തൊക്കെ നടപടികൾ സ്വീകരിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ;
( സി )
എ. സി റോഡിന്റെ പരിഷ്ക്കരണം പൂർത്തീകരിക്കുന്നതിലൂടെ നാടിനും ജനങ്ങള്‍ക്കും ലഭിക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ?
1312.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ ചെര്‍ക്കള-ജാല്‍സൂര്‍ സ്റ്റേറ്റ് ഹെെവേയുടെ ഉപരിതലം പൂര്‍ണ്ണമായി പുതുക്കിയിട്ട് എത്ര വര്‍ഷമായി; വിശദാംശം അറിയിക്കാമോ;
( ബി )
ഹില്‍ ഹെെവേയുടെ ഭാഗമായി പ്രസ്തുത റോഡില്‍ എത്ര കിലോമീറ്റര്‍ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നുണ്ട്; ഇന്റര്‍ സ്റ്റേറ്റ് റോഡായ പ്രസ്തുത റോഡിന്റെ ബാക്കി കിലോമീറ്റര്‍ റോഡ് കൂടി ഹില്‍ ഹെെവേ സ്റ്റാന്‍ഡേര്‍ഡില്‍ വികസിപ്പിക്കുന്ന വിഷയം പരിഗണിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
1313.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ തീരദേശ ഹെെവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടികള്‍ നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
തീരദേശ ഹെെവേ നിര്‍മ്മാണത്തിനുളള സ്ഥലം ഏറ്റെടുക്കുന്നതിലെ പുരോഗതി വിശദമാക്കുമോ?
1314.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017-18 ബഡ്ജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയ വടക്കാഞ്ചേരി ബൈപ്പാസ് നിര്‍മ്മാണ പദ്ധതിയുടെ നിലവിലെ പുരോഗതി വ്യക്തമാക്കാമോ?
1315.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തിലെ പൊതുമരാമത്ത് (റോഡ്) പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ?
1316.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന തൃശ്ശൂര്‍ ജില്ലയിലെ മുരിങ്ങൂര്‍-ഏഴാറ്റുമുഖം റോഡ് പണിയുടെ പുരോഗതി വിശദീകരിക്കുമോ;
( ബി )
നിലവില്‍ ഈ പ്രവൃത്തി എത്ര ശതമാനം പൂര്‍ത്തീകരിച്ചുവെന്ന് അറിയിക്കുമോ;
( സി )
ഈ പ്രവ‍ൃത്തി എന്ന് പൂര്‍ത്തീകരിക്കാനാകുമെന്ന് വെളിപ്പെടുത്തുമോ?
1317.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ ഹൈവേ പദ്ധതി തീരദേശ നിവാസികളുടെ ജീവിതത്തെ എപ്രകാരം ബാധിക്കുമെന്ന് പഠനം നടത്തിയിട്ടുണ്ടോ;
( ബി )
തീരദേശ ഹൈവേയുടെ സമഗ്ര പദ്ധതി രേഖ തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ അതിന്റെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
തീരദേശ ജനതയുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രസ്തുത പദ്ധതി ഏകപക്ഷീയമായി നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
1318.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം. സി. റോഡിന് സമാന്തരമായി നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്ന ഗ്രീൻഫീല്‍ഡ് ഹൈവേ പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
തുടര്‍ നടപടികള്‍ വേഗത്തിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ?
1319.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് കൊല്ലം ജില്ലയില്‍ കേന്ദ്ര റോ‍ഡ് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച റോഡുകള്‍ ഏതെല്ലാമാണ്; അനുവദിച്ച തുക ഉൾപ്പെടെ മണ്ഡലം തിരിച്ചുള്ള വിവരങ്ങൾ നൽകാമോ;
( ബി )
നിലവിലെ സര്‍ക്കാർ പ്രസ്തുത ജില്ലയില്‍ കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ച് റോഡുകള്‍ നവീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1320.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ ഉള്ള്യേരി മുതല്‍ കുറ്റ്യാടി വരെയുള്ള പി.യു.കെ.സി. റോഡിന്റെ നിലവിലെ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡ് വികസനത്തിന് നിലവില്‍ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ; പ്രസ്തുത പ്രവൃത്തിയ്ക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( സി )
കൊല്ലം-നെല്ല്യാടി-മേപ്പയ്യൂര്‍ റോഡ് പ്രവൃത്തികളുടെ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?
1321.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ വളാഞ്ചേരി-അങ്ങാടിപ്പുറം-വണ്ടൂര്‍-വടപുറം-നിലമ്പൂര്‍ റോഡില്‍ കമ്മുട്ടികളം ഭാഗത്ത്(2/600) നിലവിലുള്ള കലുങ്ക് പുതുക്കി പണിയുന്നത് സംബന്ധിച്ച് ചീഫ് എഞ്ചിനീയര്‍ (നിരത്തു വിഭാഗം ) സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി സംബന്ധിച്ച് പ്രൈസ് ഐ .ഡി . പി .ഡബ്ള്യൂ.ഡി / ആർ .ബി ./ ഇ .എസ്.ടി /22660/2022_5_1_1 പ്രകാരം ലഭിച്ച പ്രൊപ്പോസലിന്‍മേല്‍ ചീഫ് എഞ്ചിനിയറുടെ (നിരത്തു വിഭാഗം ) ഓഫീസില്‍ നിന്നും ആവശ്യപ്പെട്ട അധിക വിവര റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ; ആയതിന്‍മേല്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം ഫയല്‍ നമ്പര്‍ സഹിതം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തിക്ക് വേഗത്തില്‍ ഭരണാനുമതി ലഭ്യമാക്കുന്നതിനും നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1322.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ മലയോര ഹെെവേ നിർമ്മാണത്തില്‍ എത്ര കിലോ മീറ്റര്‍ റോഡ് ഇനിയും പൂര്‍ത്തീകരിക്കാനുണ്ട്; പൂർത്തീകരിക്കാനുള്ള ഭാഗം ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കാന്‍ എന്ന് കഴിയുമെന്ന് അറിയിക്കാമോ;
( ബി )
ജില്ലയിലെ മലയോര ഹെെവേയില്‍ ഇതുവരെയായി എത്ര കിലോ മീറ്റര്‍ റോഡ് പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന വിശദവിവരം നൽകാമോ?
1323.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് കാരന്തുര്‍-അരിയടത്തുപാലം റോഡ് വികസനത്തിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
1324.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അരുവിക്കര മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് റോഡുകളിൽ ഭരണാനുമതി ലഭിച്ച മെയിന്റനന്‍സ് പ്രവൃത്തികള്‍ ഏതെല്ലാം ആണെന്ന് വിശദമാക്കാമോ;
( ബി )
ഇതില്‍ പൂര്‍ത്തിയാക്കാനുള്ള പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് അറിയിക്കാമോ?
1325.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയില്‍ മലയോര ഹൈവേ നിര്‍മ്മാണം പൂര്‍ത്തിയായ റീച്ചുകളുടെ പേര്, ദൂരം, ചെലവഴിച്ച തുക, ഓരോ റീച്ചും നിര്‍മ്മാണ ചുമതലയുള്ള ഏജന്‍സി/കരാറുകാരന്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണം പുരോഗമിക്കുന്ന നിലമ്പൂര്‍ മണ്ഡലത്തിലെ ചാത്തംമുണ്ട-മുണ്ടേരി-തമ്പുരാട്ടികല്ല് റീച്ചില്‍ എത്ര ശതമാനം പ്രവൃത്തിയാണ് പൂര്‍ത്തിയായതെന്ന് അറിയിക്കാമോ; മേല്‍ റീച്ചില്‍ പോത്ത്കല്ല്-കുനിപ്പാല-അമ്പിട്ടാംപൊട്ടി-കമ്പിപാലം എന്നിവിടങ്ങളില്‍ വനഭൂമിയുള്ളതിനാല്‍ റോഡിന്റെ വീതി കൂട്ടുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ; വനാതിര്‍ത്തിയുള്ള പ്രദേശങ്ങളില്‍ എത്ര കിലോമീറ്റര്‍ പ്രവൃത്തി പൂര്‍ത്തിയാകാനുണ്ടെന്ന് വിശദമാക്കാമോ; വനഭൂമി വിട്ടു കിട്ടാത്ത ഭാഗത്തെ റോഡ് പൂര്‍ണ്ണമായും തകര്‍ന്ന് ഗതാഗതയോഗ്യമല്ലാത്ത സ്ഥിതിയിലാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
മുണ്ടേരി ഫാം ഗേറ്റ്-പൂക്കോട്ടുംപാടം റീച്ചിലെ ഇതുവരെയും പ്രവൃത്തി ആരംഭിക്കാത്ത ഭാഗമായ ചാത്തമുണ്ട മുതല്‍ കാറ്റാടിക്കടവ് പാലം വരെയുള്ള ചുങ്കത്തറ, എടക്കര പഞ്ചായത്തുകളിലെ റോഡ് നിര്‍മ്മാണം നടത്തുന്നതിന് സ്വീകരിച്ച നടപടികളും നിലവിലെ പ്രവൃത്തിയുടെ അവസ്ഥയും വിശദമാക്കാമോ; എസ്റ്റിമേറ്റ് റിവൈസ് ചെയ്ത് പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് ഇനി എത്ര രൂപയാണ് കിഫ്ബി അനുവദിക്കേണ്ടത്; മലയോര ഹൈവേ സംബന്ധിച്ച ഫയലിന്റെ പുരോഗതി അറിയിക്കാമോ?
1326.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിലെ മീന്‍വല്ലം-തച്ചങ്ങാട് റോഡ് നവീകരണ പ്രവൃത്തിയുടെ പുരോഗതി വിവരം അറിയിക്കുമോ;
( ബി )
റീ-ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തി പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
1327.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാര്‍ഡാം ചൂണ്ടുപലക റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ റോഡ് പണിയുമായി ബന്ധപ്പെട്ട് പൂര്‍ത്തീകരിക്കേണ്ട പ്രവൃത്തികൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ?
1328.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലവര്‍ഷക്കെടുതിയില്‍ തകരുന്ന കോണ്‍ക്രീറ്റ് ചെയ്ത് മാത്രം പുന:സംരക്ഷിക്കാന്‍ കഴിയുന്ന തരത്തിലെ റോഡുകള്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിന് ഫ്ലഡ് ഫണ്ട് ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നും ആയതിനു പരിഹാര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്നും വിശദമാക്കുമോ?
1329.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നീലേശ്വരം നഗരസഭയിലെ മുണ്ടേന്മാട് പാലം അപകടത്തിലായതിനാല്‍ പുനര്‍ നിര്‍മ്മിക്കാന്‍ 2023 - 24 ബജറ്റില്‍ 20 ശതമാനം തുക വകയിരുത്തി ഡി. പി. ആര്‍. പൂര്‍ത്തീകരിച്ച് ഫയല്‍ സമര്‍പ്പിച്ചിട്ടും ഭരണാനുമതി നല്‍കുന്നതിന് കാലതാമസം വരുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ പ്രവൃത്തിക്ക് എന്ന് ഭരണാനുമതി നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
1330.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ ഹൈവേ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിനായി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത വിജ്ഞാപനത്തിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
ഭൂമി ഏറ്റെടുക്കുന്ന വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുമ്പായി നിർദ്ദിഷ്ട പ്രദേശവാസികൾക്ക് ആക്ഷേപങ്ങൾ ഉന്നയിക്കുന്നതിന് അവസരം നൽകിയിരുന്നോ; എങ്കിൽ അത്തരത്തിലുള്ള എത്ര പരാതികൾ ലഭിച്ചിട്ടുണ്ടെന്നും പ്രസ്തുത പരാതികളിന്മേൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
1331.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി മലപ്പുറം മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന മഞ്ചേരി മുൻസിപ്പാലിറ്റിയിലെ മുള്ളമ്പാറ വലിയാൻ കോണിക്കല്ല് റോഡ് ഗതാഗത യോഗ്യമല്ലായെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡ് ഗതാഗത യോഗ്യമാക്കുവാൻ അടിയന്തര നടപടി സ്വീകരിക്കുമോ?
1332.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളുടെ വീതി വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച ഏതെങ്കിലും പ്രോപ്പോസലുകള്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ആയത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കാമോ?
1333.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് -പാലക്കാട് ദേശീയ പാതയിൽ രാമനാട്ടുകര മുതൽ കുളത്തൂർ ജംഗ്ക്ഷൻ വരെ നാല് വരി പാതയാക്കുന്നതിനുള്ള പ്രൊപ്പോസൽ സമർപ്പിക്കുന്നതിന് വകുപ്പിന് നിർദ്ദേശം നൽകിയിരുന്നുവോ ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കുളത്തൂർ ജംഗ്ക്ഷൻ മുതൽ എയർപോർട്ട് വരെ നിലവിലുള്ള റോഡ് അന്താരാഷ്ട നിലവാരത്തിൽ ആക്കുന്നതിന് സമർപ്പിച്ച എസ്റ്റിമേറ്റിൻമേൽ സ്വീകരിച്ച തുടർ നടപടികൾ വിശദമാക്കുമോ;
( സി )
കോഴിക്കോട് വിമാനത്താവളത്തിലേക്ക് എത്തിച്ചേരുന്ന പൊതുമരാമത്ത് റോഡുകൾ നന്നാക്കുന്നതിന് സമർപ്പിക്കുന്ന എസ്റ്റിമേറ്റുകൾ മതിയായ തുകയില്ല എന്ന കാരണം പറഞ്ഞ് തിരിച്ചയയ്ക്കുന്നതിനാൽ ഇതിന് വേണ്ടി പ്രത്യേക പാക്കേജ് ഉണ്ടാക്കി റോഡ് നവീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1334.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി മണ്ഡലത്തില്‍ പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ നിര്‍വ്വഹണത്തിലുള്ള റോഡ് പ്രവൃത്തികളുടെ ഭരണാനുമതി ലഭിച്ച തീയതിയും പ്രവര്‍ത്തന പുരോഗതിയും വിശദമാക്കാമോ;
( ബി )
പ്ലാപ്പള്ളി-അച്ചന്‍കോവില്‍ റോ‍ഡ് പ്രവൃത്തിയുടെ ഒന്നാം ഘട്ടത്തിൽപ്പെട്ട കല്ലേലി മുതല്‍ അച്ചന്‍കോവില്‍ വരെയുള്ള ഭാഗത്തിന് ഭൂമി ലഭ്യമാക്കുന്നതിന് വനംവകുപ്പിന്റെ അനുമതിക്ക് അപേക്ഷ നല്‍കിയിട്ടുണ്ടോ; തകര്‍ന്നു കിടക്കുന്ന പ്രസ്തുത ഭാഗത്തിന്റെ അറ്റകുറ്റപ്പണിക്കായി തുക അനുവദിച്ചിട്ടുണ്ടോ; തണ്ണിത്തോട്-നീലിപിലാവ്-ചിറ്റാര്‍ ടെെല്‍ റോ‍‍ഡിന്റെ ബി.എം. ആന്റ് ബി.സി. നിര്‍മ്മാണം ആരംഭിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
ഇളമണ്ണൂര്‍-കലഞ്ഞൂര്‍-പാടം റോഡ് നിര്‍മ്മാണ പ്രവൃത്തിയുടെ പൂര്‍ത്തീകരണം സംബന്ധിച്ച വിശദവിവരം ലഭ്യമാക്കാമോ;
( ഡി )
ഭരണാനുമതി ലഭിച്ച ചിറ്റാര്‍ ഡബ്ല്യു. ആന്റ് സി. ആശുപത്രിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പൊതുമരാമത്ത് കെട്ടിട വിഭാഗം എപ്പോള്‍ ആരംഭിക്കുമെന്ന് അറിയിക്കുമോ?
1335.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ച പുന്നമട കായല്‍ ടൂറിസം നെറ്റ്‍വര്‍ക്ക് റോഡുകളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍പ്പെടുന്ന പ്രവൃത്തികളുടെ സാങ്കേതികാനുമതി ലഭ്യമാക്കാനുള്ളവയുടെ വിവരവും അനുവദിച്ച തുകയുടെ വിവരവും നല്‍കാമോ;
( സി )
2019-20 ലെ ബജറ്റില്‍ പ്രഖ്യാപിച്ച മാരാരിക്കുളം - തുമ്പോളി റെയില്‍വേ സ്റ്റേഷന്‍ റോഡിന്റെ 4, 5 ഘട്ടങ്ങളുടെ പ്രവൃത്തിക്കായി ഭരണാനുമതി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാമോ; വിശദമാക്കാമോ?
1336.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ ഡിസ്ട്രിക്ട് ഫ്ലാഗ്ഷിപ്പ് പ്രോജക്ടായിരുന്ന നാടുകാണി-പരപ്പനങ്ങാടി റോഡിന്റെ നവീകരണ പ്രവൃത്തി അവസാനിപ്പിച്ചിട്ടുണ്ടോ; എത്ര തുകയായിരുന്നു പദ്ധതിയ്ക്കായി വകയിരുത്തിയിരുന്നതെന്നും എത്ര തുക ഇതിനകം ചെലവഴിച്ചുവെന്നും അറിയിക്കാമോ;
( ബി )
ജില്ലയിലെ ഏഴ് മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന റോഡിന്റെ വിവിധ മണ്ഡലങ്ങളിലെ ഏതെല്ലാം പ്രവൃത്തികളാണ് ഇതിനകം പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നും, എത്ര കിലോമീറ്റര്‍ വീതം റോഡ് നവീകരണം നടത്തിക്കഴിഞ്ഞുവെന്നും മണ്ഡലങ്ങള്‍ തിരിച്ച് വിവരം ലഭ്യമാക്കാമോ; ആകെ എത്ര കിലോമീറ്റര്‍ ദൂരമാണ് ഈ പദ്ധതിയ്ക്കുണ്ടായിരുന്നതെന്നും അതില്‍ നിലമ്പൂര്‍ മാത്രം എത്ര കിലോമീറ്റര്‍ ദൂരമുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
നാടുകാണി-പരപ്പനങ്ങാടി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് റോഡിന്റെ ഉപരിതലം ബി.എം. ആന്റ് ബി.സി. ചെയ്തിട്ടുള്ളത് ആകെ എത്ര കിലോമീറ്ററാണെന്നും ആയത് ഏതെല്ലാം മണ്ഡലങ്ങളിലാണെന്നും പൂര്‍ത്തീകരിച്ച കിലോമീറ്റര്‍ സഹിതം അറിയിക്കാമോ;
( ഡി )
നിലമ്പൂര്‍ ഉള്‍പ്പെടുന്നതും മേല്‍ പദ്ധതിയുടെ ഭാഗവും എന്നാല്‍ അന്തര്‍ സംസ്ഥാന പാതയായ കെ.എന്‍.ജി. റോഡിന്റെ കൂടി ഭാഗവുമായ വഴിക്കടവ് ചുരം മുതല്‍ വടപുറം പാലം വരെയുള്ള 30 കി.മി. ദൂരത്തെ റോഡ് നവീകരണത്തിന് പ്രത്യേകമായി ഫണ്ട് അനുവദിക്കുമോ; വിശദമാക്കുമോ?
1337.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തിലെ പുതിച്ചല്‍ സ്കൂള്‍ കെട്ടിട നിര്‍മ്മാണം, പരണിയം സ്കൂള്‍ കെട്ടിട നിര്‍മ്മാണം, അമരവിള എക്സൈസ് കോംപ്ലക്സ് നിര്‍മ്മാണം, നെയ്യാറ്റിന്‍കര ഗവണ്‍മെന്റ് പോളിടെക്നിക് കെട്ടിട നിര്‍മ്മാണം എന്നിവയുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തികളില്‍ ഏതെങ്കിലും തരത്തിലുള്ള തടസ്സം നേരിടുന്നുണ്ടോ; എങ്കില്‍ ആയത് വിശദമാക്കാമോ?
1338.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി മണ്ഡലത്തിലെ സര്‍ക്കാര്‍ ആഫീസുകളിലെയും സ്കൂളുകളിലെയും ജീവനക്കാര്‍ക്കായി ക്വാര്‍ട്ടേഴ്സ് നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
1339.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെട്ട ചാത്തന്നൂർ മണ്ഡലത്തിലെ മിനി സിവിൽസ്റ്റേഷന്റെ രണ്ടാം നിലയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന്റെ നിർവ്വഹണ ചുമതലയിൽ നടന്നു വരുന്ന നടപടികളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ടെൻഡർ നടപടികൾ ഇതിനകം പൂർത്തീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ടെൻഡർ നടപടികൾ എപ്പോൾ പൂർത്തീകരിക്കാൻ കഴിയും എന്ന് വ്യക്തമാക്കാമോ ?
1340.
ഡോ. കെ. ടി. ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തവനൂര്‍ മണ്ഡലത്തിലെ തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിലെ സി.എച്ച്.സി കെട്ടിടം പണിയുന്നതിന് 2020-21 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ തുക അനുവദിച്ചിരുന്നോ എന്ന് വ്യക്തമാക്കാമോ;
( ബി )
ഉണ്ടെങ്കില്‍ പ്രസ്തുത പ്രവ‍ൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
ഇല്ലെങ്കില്‍ ഭരണാനുമതി ലഭ്യമാക്കാനുള്ള നടപടി ഏതുവരെയായി എന്ന് വിശദമാക്കാമോ;
( ഡി )
ഭരണാനുമതി ലഭിക്കാനുള്ള കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കാമോ?
1341.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനായി ബാലുശ്ശേരി പറമ്പിന്‍മുകളില്‍ നിർമ്മിക്കാനുദ്ദേശിക്കുന്ന ബാലുശ്ശേരി മിനി സിവില്‍ സ്റ്റേഷന്റെ പ്രവൃത്തി ഇനിയും ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കാന്‍ കഴിയാത്തതിലുള്ള സാങ്കേതിക പ്രശ്നം പരിഹരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രവൃത്തി എപ്പോള്‍ തുടങ്ങാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
1342.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ റെസ്റ്റ് ഹൗസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട മാസ്റ്റർപ്ലാൻ പ്രകാരം സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ സ്ട്രക്ച്ചറല്‍ ഡ്രോയിംഗ് പൊതുമരാമത്ത് ഡിസൈന്‍ വിഭാഗത്തില്‍ നിന്നും ലഭ്യമായിട്ടുണ്ടോ; നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
ദേശീയപാതയുടെ അരികില്‍ സ്ഥിതി ചെയ്യുന്ന പ്രസ്തുത റെസ്റ്റ്ഹൗസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?
1343.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-20 ബജറ്റില്‍ 20% ടോക്കണ്‍ പ്രൊവിഷനില്‍ (10 കോടി) ഉള്‍പ്പെടുത്തിയ തരൂര്‍ മണ്ഡലത്തിലെ തോലന്നൂര്‍ ഗവ. കോളേജ് കെട്ടിടനിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
നിര്‍മ്മാണ പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
1344.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ നവീകരണത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍, നിലവിലെ സ്ഥിതി എന്നിവ വ്യക്തമാക്കുമോ?
1345.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 കാലഘട്ടത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ മികവിന്റെ കേന്ദ്രം എല്‍.പി./യു.പി. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വടക്കാഞ്ചേരി പഞ്ചായത്തിലെ കണക്കന്‍തുരുത്തി ഗവൺമെൻറ് യു.പി. സ്കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവൃത്തി (2.68 കോടി) നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയും; വ്യക്തമാക്കാമോ?
1346.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്‍മുടിയില്‍ പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ടൂറിസം ഗസ്റ്റ്ഹൗസിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവര്‍ത്തനം എന്ന് പൂര്‍ത്തീകരിക്കാനാകുമെന്ന് വിശദമാക്കാമോ?
റസ്റ്റ് ഹൗസ് നവീകരണം
1347.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. ഐ. ബി. സതീഷ്
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റസ്റ്റ് ഹൗസുകള്‍ ഓണ്‍ലൈന്‍ റിസര്‍വേഷൻ മുഖേന പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയതിലൂടെ വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോ; വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
റസ്റ്റ് ഹൗസുകള്‍ നവീകരിക്കുന്നതിന് പ്രത്യേക പദ്ധതികള്‍ രൂപീകരിച്ചിട്ടുണ്ടോ; പ്രസ്തുത പദ്ധതികള്‍ ടൂറിസത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകരമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( സി )
നവീകരിക്കാന്‍ തീരുമാനിച്ചിട്ടുള്ള റസ്റ്റ് ഹൗസുകളുടെ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നിര്‍മ്മാണം ആരംഭിച്ചതും നിര്‍മ്മാണം പൂര്‍ത്തിയാക്കിയതുമായ റസ്റ്റ് ഹൗസുകളുടെ വിവരങ്ങള്‍ അറിയിക്കാമോ?
1348.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ കുടശ്ശനാട് ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍, മാവേലിക്കര വൊക്കേഷണല്‍ & ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂള്‍, കുന്നം ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നീ സ്കൂളുകളുടെ പുതിയ കെട്ടിട നിര്‍മ്മാണത്തിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
കെട്ടിട നിര്‍മ്മാണ പ്രവൃത്തികൾ അടിയന്തരമായി ആരംഭിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?
1349.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പൊതുമരാമത്ത് വകുപ്പിൽ നിന്നും വടകര മണ്ഡലത്തിനായി അനുവദിച്ച ആകെ പ്രവൃത്തികളുടെ എണ്ണം എത്ര;
( ബി )
ഈ പ്രവൃത്തികൾക്കെല്ലാം കൂടി ആകെ എത്ര രൂപയാണ് വടകര മണ്ഡലത്തിനായി പൊതുമരാമത്ത് വകുപ്പ് ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുള്ളത്;
( സി )
പൊതുമരാമത്ത് വകുപ്പ് വടകര മണ്ഡലത്തിൽ പുതുതായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ ഏതൊക്കെ; വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ഡി )
മൂന്ന് നിയോജക മണ്ഡലങ്ങളുടെ ആസ്ഥാനമായ വടകരയിൽ സ്ഥിതി ചെയ്യുന്ന വടകര പൊതുമരാമത്ത് റസ്റ്റ് ഹൗസ് യഥാസമയം പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താതെയും വൈദ്യുതോപകരണങ്ങൾ പ്രവർത്തിക്കാതെയും പരിതാപകരമായ അവസ്ഥയിലാണുള്ളതെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഇ )
എങ്കിൽ വടകര റസ്റ്റ് ഹൗസിൽ സമ്പൂർണ്ണ പുനരുദ്ധാരണം നടത്തുന്നതിന് അടിയന്തരനടപടി സ്വീകരിക്കുമോ?
1350.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി മണ്ഡലത്തിലെ വാളാട് പി.എച്ച്.സി.യുടെ കെട്ടിട നിര്‍മ്മാണം ആരംഭിക്കാന്‍ വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്കായി നാളിതുവരെ സ്വീകരിച്ച നടപടികളും ആയത് എപ്പോള്‍ തുടങ്ങാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ;
( സി )
പദ്ധതിയുടെ ആര്‍ക്കിടെക്ചര്‍ ഡിസൈന്‍ പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ടോയെന്ന് അറിയിക്കാമോ?
1351.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് കെട്ടിട വിഭാഗം നിര്‍മ്മാണ ചുമതല നിര്‍വഹിക്കുന്ന മലമ്പുഴ മണ്ഡലത്തിലെ വേങ്ങോടി ഗവ. എല്‍.പി. സ്കൂള്‍ കെട്ടിട നിര്‍മ്മാണം, മരുതറോഡ് വി.എച്ച്.എസ്.ഇ. കെട്ടിട നിര്‍മാണം എന്നീ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ; ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക, സാങ്കേതികാനുമതി നല്‍കിയ തീയതി തുടങ്ങിയ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1352.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം-തൃശൂർ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും തീരദേശ ഹൈവേയുടെ ഭാഗവുമായ നിർദിഷ്ട അഴീക്കോട്-മുനമ്പം പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കി ഉദ്ഘാടനം നിർവഹിക്കുവാനായി എന്തെല്ലാം നടപടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
മാസം തോറും എം.എൽ.എ.മാർ കെ.ആർ.എഫ്.ബി., കിഫ്‌ബി, കരാറുകാർ, മറ്റ് പാലം നിർമ്മാണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി റിവ്യൂ മീറ്റിംഗ് കൂടുന്നതിനുള്ള ഇടപെടൽ ഉണ്ടാകുമോ; വ്യക്തമാക്കാമോ?
1353.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിലെ മുദിയം പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേരള റോഡ് ഫണ്ട്ബോർഡ്(കെ.ആര്‍.എഫ്.ബി) നിലവില്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
പാലം നിര്‍മ്മാണം സംബന്ധിച്ച ഡി.പി.ആര്‍ കെ.ആര്‍.എഫ്.ബി മുഖേന കിഫ്ബിക്ക് സമര്‍പ്പിച്ചിട്ടുണ്ടോ; കിഫ്ബി തുടര്‍ നടപടികള്‍ സ്വീകരിച്ചതായി അറിയിച്ചിട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
കിഫ്ബിയില്‍ നിന്നും സാമ്പത്തികാനുമതി ലഭിക്കുന്ന മുറക്ക് പാലം നിര്‍മ്മാണത്തിന് വേണ്ടി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന തുടര്‍നടപടികള്‍ എന്തെല്ലാമാണ്; വ്യക്തമാക്കാമോ?
1354.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തിലെ തിമിരിപ്പുഴ, തോട്ടത്താംകണ്ടി, മുറിനടയ്ക്കല്‍, നടയ്ക്കല്‍ പാലങ്ങളുടെ പ്രവൃത്തി പുരോഗതി വിശദമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ അകലാപ്പുഴ പാലം, നടേരികടവ് പാലം എന്നിവയുടെ പ്രവൃത്തിക്ക് എത്ര കോടി രൂപ അനുവദിച്ചിട്ടുണ്ട്; നിർമ്മാണ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( സി )
പി. യു. കെ. സി. റോഡിലെ പാറക്കടവത്ത് പാലത്തിന്റെ നിലവിലെ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ അക്കാര്യത്തില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;
( ഡി )
പൂഴിത്തോട് എക്കല്‍ പാലം, ചേനായികടവ് പാലം എന്നിവയുടെ പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
1355.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തിലെ കൊടുമ്പ് -പാളയം പാലം നിർമ്മാണത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ; ഈ പ്രവൃത്തിയുടെ ഭരണാനുമതി തുക, സാങ്കേതികാനുമതി തുക എന്നീ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഈ പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ?
1356.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 ലെ ബജറ്റിൽ, അടങ്കൽ തുകയുടെ 20% വകയിരുത്തിയിട്ടുള്ള മങ്കട മണ്ഡലത്തിലെ വള്ളിക്കപ്പറ്റ പാലം നിർമ്മാണത്തിന്റെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി വകുപ്പ് സമർപ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ആയതിന് അടിയന്തരമായി നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് സമയബന്ധിതമായി ഭരണാനുമതി നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?
1357.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ പൊതുമരാമത്ത് പാലം വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ഏതെല്ലാം പ്രവൃത്തികളാണ് പുരോഗമിച്ച് വരുന്നത്; അവയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
മണ്ഡലത്തിലെ ചെമ്പരക്കി വിലങ്ങ് റോഡിലെ കനാല്‍ പാലത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായുള്ള ഇന്‍വെസ്റ്റിഗേഷന്‍ എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കാന്‍ വൈകുന്നതിന്റെ കാരണം എന്താണെന്ന് അറിയിക്കുമോ(ഫയല്‍ നം. പി.ഡബ്ലൂ.ഡി/ബി.ആര്‍/എഫ്.എല്‍/8775/2022)?
1358.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം-കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തുരുത്തിമുക്ക് -കരിയാട് പാലം നിര്‍മ്മാണം ടെണ്ടര്‍ നടപടി പൂര്‍ത്തികരിച്ചോ ;
( ബി )
പ്രസ്തുത പ്രവൃത്തി എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് പറയാമോ?
1359.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-ലെ പ്രളയത്തെ തുടര്‍ന്ന് ഗതാഗത യോഗ്യമല്ലാതായ ഇരുമ്പോത്തിങ്ങല്‍ പാലം പൊളിച്ച് മാറ്റി പുതിയ പാലം നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വകുപ്പുതലത്തില്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ; ഇത് സംബന്ധിച്ച് വകുപ്പുതല ശിപാര്‍ശ സർക്കാരിൽ ലഭ്യമായിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പുതിയ പാലം നിര്‍മ്മിക്കുന്നതിനുളള ഡി.പി.ആറിന് ഭരണാനുമതി നല്‍കുന്ന നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെങ്കിലും നിലവിലെ പാലം റീ ഡെക്കിംഗ് ചെയ്ത് ഗതാഗത യോഗ്യമാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ; ഇത് സംബന്ധിച്ച് വകുപ്പുതല ശിപാര്‍ശ സര്‍ക്കാരില്‍ ലഭ്യമായിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
തീരദേശ പഞ്ചായത്തായ വളളിക്കുന്നിലെ കാര്യാട്, കൊടക്കാട്, ആലിന്‍ചുവട്, മണ്ണട്ടാംപാറ, കൂട്ടുമുച്ചി, കരുമരക്കാട്, മാതാപുഴ ഭാഗങ്ങളിൽ നിന്ന് പഞ്ചായത്തിന്റെ ഹെഡ് ക്വാര്‍ട്ടേഴ്സിലേയ്ക്കും ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലേക്കും എത്താന്‍ ഏക ആശ്രയമായ പ്രസ്തുത പാലം നവീകരിക്കുന്നതിനും പുതിയ പാലം നിര്‍മ്മിക്കുന്നതിനും നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
1360.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തിലെ പൊഴിയൂര്‍ പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തീകരിച്ചിട്ടുണ്ടോ എന്ന് വിശദമാക്കാമോ;
( ബി )
പാലം നിര്‍മ്മാണത്തിന്റെ ടെണ്ടര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ; നിര്‍മ്മാണ പ്രവൃത്തി എപ്പോള്‍ ആരംഭിക്കും എന്ന് വിശദമാക്കുമോ?
1361.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തിലെ കിഫ്ബി പദ്ധതി ആയ കന്നിപ്പുറം പാലം നിര്‍മ്മാണത്തിന്റെ ടെണ്ടര്‍ നടപടി ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ടെണ്ടര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ;
( സി )
എത്ര കോടി രൂപയുടെ ഡി. പി. ആര്‍. ആണ് സമർപ്പിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
1362.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഊട്ടറ പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ;
( ബി )
ഊട്ടറ പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി എന്ന് തുടങ്ങാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
1363.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പയ്യന്നൂര്‍ മണ്ഡലത്തിലെ ചൂളക്കടവ് പാലം നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികള്‍ വൈകുന്നത് എന്തുകൊണ്ടാണ് എന്ന് വിശദമാക്കാമോ;
( സി )
ടെണ്ടര്‍ നടപടി വേഗത്തിലാക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1364.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ കണ്ണനികടവ് പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
( ബി )
ഈ പാലത്തിന്റെ പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
1365.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ ഏതെല്ലാം പാലങ്ങളാണ് പുനര്‍ നിര്‍മ്മിക്കേണ്ടതെന്ന് കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ അവ ഏതെല്ലാം സ്ഥലങ്ങളിലാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പാലങ്ങളുടെ പുനര്‍നിര്‍മ്മാണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ ഓരോന്നിന്റെയും എസ്റ്റിമേറ്റ് തുക എത്ര രൂപയെന്ന് വ്യക്തമാക്കാമോ?
1366.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-ലെ മഹാപ്രളയത്തിൽ തകർന്ന, കടുത്തുരുത്തി മണ്ഡലത്തിലെ വെമ്പള്ളി-കല്ലാലി പാലം, വയലാ-കോടികുളം പാലം എന്നിവ പുനര്‍നിര്‍മ്മിക്കുന്നതിനായി കോട്ടയം ബ്രിഡ്ജസ് ഡിവിഷന്‍ തയ്യാറാക്കി സമര്‍പ്പിച്ചിരിക്കുന്ന ഡീറ്റെയ്ൽഡ് പ്രോജക്റ്റ് റിപ്പോർട്ടിൽ (ഡി.പി.ആര്‍.) എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പാലങ്ങളുടെ പുനർനിർമ്മാണത്തിന് ഭരണാനുമതി നല്‍കുന്നതിന് കാലതാമസം ഉണ്ടായതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പാലങ്ങളെ സംബന്ധിച്ച ഫയലുകള്‍ ഇപ്പോൾ ആരുടെ പക്കലാണെന്ന് അറിയിക്കാമോ; പ്രസ്തുത പാലം നിർമ്മാണത്തിൽ ഉണ്ടായിരിക്കുന്ന പുരോഗതി വിശദമാക്കാമോ?
1367.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് കൂളിമാട് പാലം നിർമ്മാണത്തിനിടയിൽ തകർന്നുവീണത് സംബന്ധിച്ച് പി.ഡബ്ല്യു.ഡി നടത്തിയ അന്വേഷണത്തിൽ പാലം തകരുവാനുള്ള കാരണമായി കണ്ടെത്തിയത് എന്തൊക്കെയായിരുന്നുവെന്നും പ്രസ്തുത വീഴ്ചയുടെ ഉത്തരവാദിത്തം ആർക്കാണെന്നും ഉത്തരവാദികളായി കണ്ടെത്തിയവർക്കെതിരെ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്നും അറിയിക്കാമോ; ഇത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
എത്ര കോടിരൂപ മുടക്കിയാണ് പ്രസ്തുത പാലം നിർമ്മിച്ചതെന്നും നിർമ്മാണത്തിനിടയിൽ പാലം തകർന്നത് മൂലം എത്ര രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും പ്രസ്തുത നഷ്ടം ഉത്തരവാദികളായവരിൽ നിന്നും ഈടാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും പാലം നിർമ്മിച്ച കരാറുകാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ?
1368.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം തിരുവല്ല റോഡില്‍ കാക്കനാട് റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ പുരോഗതി വിശദമാക്കാമോ?
1369.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലെവല്‍ ക്രോസുകള്‍ ഇല്ലാതാക്കുന്നതിനായി നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
കോങ്ങാട് മണ്ഡലത്തിലെ മങ്കര കാളികാവ് മേല്‍പ്പാലം നിര്‍മ്മാണത്തിന് വേണ്ടിയുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
1370.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം-ചെങ്കോട്ട ദേശീയ പാതയില്‍, ആര്യങ്കാവ്-മുരുകൻ പാഞ്ചാലിലെ പാലത്തിനോട് ചേർന്ന് വെള്ളക്കെട്ടും കുഴിയും ഉണ്ടായി ഇതുവഴിയുള്ള ഗതാഗതത്തിന് ഭീഷണിയായി മാറിയ വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
നാലുവർഷം മുമ്പ് 4.6 കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച പാലത്തിൽ ചെറിയ മഴയിൽപോലും വെള്ളക്കെട്ട് ഉണ്ടാകുന്നതും, വലിയ കുഴിയുടെ ആഴം അറിയാതെ വാഹനങ്ങൾ കുഴിയിൽ പതിച്ച് അപകടം ഉണ്ടാകുന്നതും പരിഹരിക്കുന്നതിന് സത്വര നടപടികൾ എടുക്കുമോ; വിശദമാക്കാമോ?
1371.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനി മണ്ഡലത്തിലെ തുറുവോണം പാലം നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
മണ്ഡലത്തിലെ ഒളസക്കടവ് പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവൃത്തികള്‍ ഏതുവരെയായി; നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( സി )
മണ്ഡലത്തിലെ പുക്കൈതക്കടവ് പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഏതുവരെയായി; നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
1372.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് അനുമതി ലഭിച്ച കൃഷ്ണപുരം മാമ്പ്രകുന്നേല്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ പുരോഗതി വിശദമാക്കാമോ?
1373.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഡീഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കല്ല്യാശ്ശേരി മണ്ഡലത്തിലെ കാവിന്‍മുനമ്പ് പാലത്തിന്റെ പുതിയ ഡിസെെന്‍ പൊതുമരാമത്ത് ഡിസെെന്‍ വിഭാഗത്തില്‍ നിന്നും ലഭ്യമായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
1374.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖാന്തിരം നടപ്പിലാക്കുന്ന കോങ്ങാട് മണ്ഡലത്തിലെ കമ്പ -ചളിക്കടവ് പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
1375.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നബാ‍ർഡ് ആർ.ഐ.ഡി.എഫ് XX ട്രാഞ്ചയിൽ ഉൾപ്പെടുത്തി 14.01.2015- ൽ പൊതുമരാമത്ത് വകുപ്പ് 1690 ലക്ഷം രൂപയ്ക്ക് ഭരണാനുമതിയും, 19.12.2018- ൽ 24.46 കോടി രൂപയ്ക്ക് പുതുക്കിയ ഭരണാനുമതിയും ലഭിച്ച വൈപ്പിന്‍ മണ്ഡലത്തിലെ പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ കോണ്‍വെന്റ് ബീച്ച് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിജസ്ഥിതി വിശദമാക്കാമോ:;
( ബി )
പാലത്തിന്റെ ഡിസൈന്‍ വ്യത്യാസം മൂലം ഉണ്ടായ അധിക തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കാമെന്ന യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഫണ്ടിനായി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സംബന്ധിച്ച സി2/363/2022 നമ്പര്‍ ഫയലില്‍ തീരുമാനം എടുക്കുന്നതില്‍ നേരിടുന്ന കാലതാമസത്തിന് കാരണം വ്യക്തമാക്കാമോ;
( സി )
കാലതാമസത്തിന് കാരണം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രസ്തുത ഫയലിൽ തീരുമാനം ഏടുക്കുന്നതിൽ നേരിടുന്ന കാലതാമസം പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിൽ തടസം സൃഷ്ടിക്കുന്നതിനാൽ നിർമ്മാണ പ്രവര്‍ത്തനത്തിന് ആവശ്യമായ അധിക തുക അനുവദിക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കാമോ?
1376.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതൽ ഇരവിപുരം മണ്ഡലത്തില്‍ എത്ര റെയില്‍വേ മേൽപ്പാലങ്ങള്‍ക്ക് (ആര്‍.ഒ.ബി) അനുമതി ലഭിച്ചിട്ടുണ്ടെന്നും; ഓരോന്നിനും എത്ര കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
ഏതെങ്കിലും റെയില്‍വേ മേൽപ്പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ടോ; ഏങ്കില്‍ നിര്‍മ്മാണ പുരോഗതി വ്യക്തമാക്കാമോ; നിര്‍മ്മാണം ആരംഭിക്കാത്ത റെയില്‍വേ മേൽപ്പാലങ്ങളുടെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ?
1377.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാക്കേകടവ്-നേരെകടവ് പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കോണ്‍ട്രാക്ടര്‍ നല്‍കിയ റേറ്റ് റിവിഷനുമായി ബന്ധപ്പെട്ട അപേക്ഷയില്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണത്തിന്റെ റേറ്റ് റിവിഷനുമായി ബന്ധപ്പെട്ട ഫയല്‍ ഇപ്പോള്‍ ആരുടെ കൈവശം ആണെന്നും എത്ര നാളായി ഈ ഫയല്‍ അദ്ദേഹത്തിന്റെ കൈവശം ഇരിക്കുന്നുവെന്നും വിശദമാക്കാമോ?
1378.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തിലെ ഈസ്റ്റ് ഒറ്റപ്പാലം സമാന്തരപാലം നിര്‍മ്മാണം എന്ന പ്രവൃത്തിയുടെ ഡി1/298/2020-പി.ഡബ്ല്യൂ.ഡി. എന്ന ഫയലില്‍ എന്ത് തീരുമാനമാണ് നിലവില്‍ സ്വീകരിച്ചിട്ടുള്ളത്;
( ബി )
പ്രസ്തുത ഫയലിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുകൊണ്ട് വകുപ്പ് ചീഫ് എൻജിനീയർക്ക് സെക്രട്ടേറിയറ്റ് പൊതുമരാമത്ത് വകുപ്പ് അണ്ടര്‍ സെക്രട്ടറി കത്ത് നല്‍കിയിരുന്നോ; എങ്കില്‍ ആയതിന്റെ തീയതി, പ്രസ്തുത റിപ്പോര്‍ട്ടിന്റെ വിശദ വിവരങ്ങള്‍ എന്നിവ ലഭ്യമാക്കുമോ?
1379.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ പൊതുമരാമത്ത് വകുപ്പ് എത്ര ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
ഏതൊക്കെ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെയാണ് സസ്പെൻഡ് ചെയ്തത്; ഇതിൽ അഴിമതി കേസിൽ സസ്പെൻഡ് ചെയ്യപ്പെട്ടവർ എത്രപേർ ഉണ്ട്; വ്യക്തമാക്കാമോ;
( സി )
മേൽപ്പറഞ്ഞവരിൽ എത്ര പേരെ സർവീസിൽ തിരിച്ചെടുത്തിട്ടുണ്ട്; എത്രപേർ നിലവിൽ സസ്പെൻഷനിൽ തുടരുന്നുണ്ട്;വ്യക്തമാക്കാമോ;
( ഡി )
അഴിമതി കേസിൽ ഉൾപ്പെട്ട് സസ്പെൻഷൻ ആയവരെ സർവീസിൽ തിരിച്ചെടുത്തിട്ടുണ്ടോ; എങ്കിൽ സസ്പെൻഡ് ചെയ്ത തീയതി, സസ്പെൻഷൻ കാലയളവ്, തിരിച്ചെടുത്ത തീയതി എന്നിവ സഹിതം വ്യക്തമാക്കാമോ?
1380.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ 2016 മുതൽ പൊതുമരാമത്ത് വകുപ്പ് വഴി നടപ്പിലാക്കുന്ന പദ്ധതികളില്‍ പൂര്‍ത്തീകരിക്കാത്ത പദ്ധതികള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
പൂര്‍ത്തീകരിക്കാത്ത പ്രസ്തുത പദ്ധതികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
1381.
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ ഹൈവേയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദമാക്കാമോ;
( ബി )
തീരദേശ ഹൈവേയുടെ സമഗ്ര പദ്ധതിരേഖ തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇതിന്റെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ;
( സി )
പ്രസ്തുത പദ്ധതികൊണ്ട് ഉണ്ടാകാനിടയുള്ള സാമൂഹിക ആഘാതങ്ങൾ എന്തൊക്കെയാണെന്നും പരിസ്ഥിതിയെ ഈ പദ്ധതി എപ്രകാരം ബാധിക്കുന്നുവെന്നും വിശദമായ പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
1382.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അടിസ്ഥാന സൗകര്യവികസനം നഗര, ഗ്രാമ ഭേദമന്യേ എല്ലായിടത്തും ഒരുപോലെ എത്തിക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനായി പൊതുമരാമത്ത് വകുപ്പ് എന്തെല്ലാം പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്; വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തെ പ്രധാന ജംഗ്ക്ഷനുകള്‍ വികസിപ്പിക്കുന്നതിന് പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ; എത്ര കോടി രൂപയാണ് ഇതിനായി നീക്കിവച്ചിട്ടുള്ളത്; പദ്ധതിയുടെ പുരോഗതി വിശദമാക്കുമോ;
( സി )
പ്രധാന ജംഗ്ക്ഷനുകളുടെ വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്ന നടപടികള്‍ ഏതുഘട്ടത്തിലാണെന്ന് വിശദമാക്കുമോ?
1383.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ധനകാര്യവകുപ്പിന്റെ അനുമതിയില്ലാതെ മന്ത്രിസഭയുടെ അംഗീകാരത്തോടെ പൊതുമരാമത്ത് വകുപ്പ് നടപ്പാക്കിയിട്ടുള്ള പദ്ധതികൾ, പ്രവർത്തനങ്ങൾ,തീരുമാനങ്ങൾ എന്നിവ എന്തൊക്കെയാണ്;വിശദമാക്കാമോ;
( ബി )
മേൽ സൂചിപ്പിച്ച ഓരോ വിഷയത്തിലും ധനകാര്യ വകുപ്പ് നൽകിയ റിമാർക്ക്സ് എന്തായിരുന്നു; ഓരോ തീരുമാനവും സംബന്ധിച്ച ക്യാബിനറ്റ് നോട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ; ഓരോന്നും നടപ്പാക്കിയതിലൂടെ എത്ര രൂപയുടെ ബാധ്യത ഉണ്ടായതായി കണക്കാക്കുന്നു; വിശദാംശം നൽകാമോ?
1384.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീമതി കെ. കെ. രമ
ശ്രീ. എം. വിൻസെന്റ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ ഹൈവേ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കൽ സംബന്ധിച്ച് ഉത്തരവുകളോ നിർദേശങ്ങളോ പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമാണോ ഈ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ നടപടികൾ നടത്തുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
തീരദേശ ഹൈവേ പദ്ധതി ബാധിക്കുന്നവരെ ഉൾപ്പെടുത്തി പൊതു ഹിയറിങ് നടത്തി അവരുടെ പരാതി പരിഹരിക്കാൻ നാളിതുവരെ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായുള്ള പുനരധിവാസപാക്കേജ് 13 ലക്ഷം രൂപയുടെ ഒറ്റ തവണ സെറ്റിൽമെന്റോ അല്ലെങ്കിൽ 600 സ്‌ക്വയർ ഫീറ്റ് ഫ്ലാറ്റോ ആണ് എന്നത് വസ്തുതയാണോ; വ്യക്തമാക്കാമോ?
1385.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വകുപ്പിന്റെ ഏതെല്ലാം ഓഫീസുകളിലാണ് വകുപ്പ് മന്ത്രി മിന്നൽ സന്ദർശനം നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
മിന്നൽ സന്ദർശനത്തിൽ എന്തെല്ലാം ന്യൂനതകളാണ് കണ്ടെത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
തിരുവനന്തപുരത്ത് പബ്ലിക് ഓഫീസ് കൊമ്പൗണ്ടിലുള്ള ഏതെല്ലാം ഓഫീസുകളിൽ മന്ത്രി മിന്നൽ സന്ദർശനം നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ഡി )
മിന്നൽ സന്ദർശനത്തിന്റെ ഭാഗമായി ഏതെല്ലാം ഉദ്യോഗസ്ഥർക്കെതിരെ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ?
1386.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റോഡിന് കുറുകെയുള്ള കലുങ്കുകള്‍ പ്രീകാസ്റ്റ് സാങ്കേതികവിദ്യ വഴി നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( ബി )
ഗതാഗത കുരുക്കുകള്‍ ഒഴിവാക്കുന്നതിനും നിര്‍മ്മാണം വളരെ ചുരുങ്ങിയ സമയം കൊണ്ട് പൂര്‍ത്തിയാക്കാനും സാധിക്കുന്നതിനാല്‍ ഇത്തരം സാങ്കേതിക വിദ്യകള്‍ കാര്യക്ഷമമായി നിര്‍വ്വഹിക്കുന്നതിന് സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ വിശദമാക്കാമോ?
1387.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സർക്കാരിന്റെ കാലം മുതല്‍ നാളിതുവരെ കാഞ്ഞങ്ങാട് മണ്ഡലത്തിൽ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയതും നടപ്പിലാക്കികൊണ്ടിരിക്കുന്നതുമായ പ്രവൃത്തികൾ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
നീലേശ്വരം-എടത്തോട് റോഡ് പ്രവൃത്തി അനിശ്ചിതമായി നീളുന്നത് എന്തുകൊണ്ടാണെന്നും ആയത് പരിഹരിക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്നും വിശദമാക്കാമോ?
1388.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ വി കെ പ്രശാന്ത്
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള നിര്‍മ്മിതിയ്ക്കായുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി ഈ സര്‍ക്കാര്‍ രൂപപ്പെടുത്തിയ പദ്ധതികള്‍ പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എത്രമാത്രം സഹായകമായിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
പൊതുമരാമത്ത് വകുപ്പിന്റെ വിവിധ വിംഗുകള്‍ വഴി കിഫ്ബി മുഖാന്തിരം എത്ര പദ്ധതികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്;
( സി )
സ്ഥലം ഏറ്റെടുക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് വഴി കിഫ്ബി എത്ര കോടി രൂപ ചെലവഴിച്ചിട്ടുണ്ട്; വിശദാംശം അറിയിക്കാമോ;
( ഡി )
പ്രധാന ജില്ലാ റോഡുകളുടെ വികസനത്തിനും പരിപാലനത്തിനുമായി നീക്കിവയ്ക്കപ്പെട്ട തുകയും സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
1389.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ടുപയോഗിച്ച് നടപ്പാക്കുന്നതിനായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള പുതുക്കാട്-മുപ്ലിയം-കോടാലി, പള്ളിക്കുന്ന്-ചിമ്മിനി ഡാം, കൊടകര -കോടാലി-വെള്ളിക്കുളങ്ങര എന്നീ റോഡുകളുടേയും പുതുക്കാട് മണ്ഡലത്തിൽ ഉൾപ്പെടുന്ന മലയോര ഹൈവേയുടേയും നിര്‍മ്മാണം ആരംഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുന്നതിനും നിര്‍മ്മാണത്തിനായുള്ള തടസ്സങ്ങള്‍ നീക്കുന്നതിനും ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
1390.
ശ്രീ. എ. പി. അനിൽ കുമാർ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ ഹൈവേ പദ്ധതിയിൽ ഭൂമി ഏറ്റെടുക്കുന്നതിനായി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഡി.പി.ആർ. പൂർണ്ണമാക്കി പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ;
( സി )
തീരദേശ ഹൈവേക്ക് വേണ്ടി ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ഡി )
ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുമ്പായി നിർദിഷ്ട പ്രദേശവാസികൾക്ക് പരാതികള്‍ ഉന്നയിക്കുന്നതിന് അവസരം നൽകിയിരുന്നോ; വിശദമാക്കാമോ?
1391.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് -കൊല്ലഗല്‍ ദേശീയപാതയുടെ ഭാഗമായ മണ്ണില്‍കടവ്-അടിവാരം റീച്ച് കരാറുകാരന്റെ അലംഭാവം കാരണം പ്രവൃത്തി നിലച്ചതിനാല്‍ കരാറുകാരനെ ഒഴിവാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
ടെര്‍മിനേഷന് മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻറ് ഹൈവേസ് ന്റെ അനുമതി ലഭിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
1392.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമ്പലപ്പുഴ ബൈപ്പാസിൻെറ കരുമാടിക്കുട്ടന്‍( എസ്സ്.എച്ച്-12) മുതല്‍ കൊട്ടാരവളവ് (എൻ.എച്ച് -66 ) വരെയുള്ള റോഡ് നിര്‍മ്മാണത്തിന് എത്ര രൂപയുടെ ഭരണാനുമതിയാണ് നല്‍കിയിരുന്നതെന്നും ഏത് പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഈ തുക അനുവദിച്ചതെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയില്‍ എന്തെല്ലാം നിര്‍മ്മാണങ്ങളാണ് ഇതിനോടകം നടന്നിട്ടുള്ളതെന്നും,എന്തൊക്കെ നിര്‍മ്മാണങ്ങളാണ് പൂര്‍ത്തീകരിക്കാനുള്ളതെന്നും പ്രസ്തുത പ്രവൃത്തി നടത്താന്‍ കഴിയാത്തതിന്റെ കാരണവും വിശദമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും കോടതിയില്‍ നിന്നും സ്റ്റേ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ സ്റ്റേ ഒഴിവാക്കാൻ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ഡി )
ഇതുമായി ബന്ധപ്പെട്ട കേസ് എന്നാണ് ബഹു. കോടതിയുടെ പരിഗണനയ്ക്ക് വരികയെന്നും കേസുമായി ബന്ധപ്പെട്ട അന്തിമ വിധി വരും വരെ നിര്‍മ്മാണം നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വിശദീകരിക്കാമോ?
1393.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി ചാത്തമ്പാറ-മണമ്പൂര്‍ റോഡ് കടന്നുപോകുന്ന ഭാഗത്ത് അണ്ടര്‍പാസ്സ് അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന്, ബസ് സര്‍വ്വീസുകള്‍ ഉള്‍പ്പടെ ഗതാഗതം നിലച്ചുപോകുന്നതായ സാഹചര്യം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതുമായി ബന്ധപ്പെട്ട് എന്‍. എച്ച്. എ. ഐ. അധികൃതരുമായി ചേര്‍ന്ന് എന്തെല്ലാം പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വിശദമാക്കാമോ?
1394.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എന്‍.എച്ച് 66-ന്റെ ഭാഗമായതും നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നതുമായ വെങ്ങളം-അഴിയൂര്‍ റീച്ചിന്റെ കരാര്‍ ഏറ്റെടുത്ത അദാനി ഗ്രൂപ്പും ഉപകരാര്‍ കമ്പനിയായ വാഗഡും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് റീച്ചിന്റെ നിര്‍മ്മാണം നിലച്ചതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇതിന്റെ ഭാഗമായി തദ്ദേശവാസികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?
1395.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ ഹൈവേയുടെ ഭാഗമായ കൊയിലാണ്ടി ഹാര്‍ബര്‍-മുത്തായം റീച്ചിന്റെ അലൈന്‍മെന്റ് അംഗീകരിച്ചിട്ടുണ്ടോ; പ്രസ്തുത റീച്ചിന്റെ അലൈന്‍മെന്റ് അംഗീകാരം വൈകുന്നത് കാരണം ഭൂമി ഏറ്റെടുക്കല്‍ വൈകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
1396.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാഷണല്‍ ഹെെവേ 66 വീതി കൂട്ടുന്നതിനായി കാസറഗോഡ് ജില്ലയിലെ ചെറുവത്തൂര്‍ വീരമലക്കുന്ന് ഇടിച്ചത് മൂലം ഉണ്ടായ പ്രത്യാഘാതങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നാഷണല്‍ ഹെെവേ വീതി കൂട്ടുന്നതിന് വേണ്ടി തകര്‍ത്ത കുന്നിന്റെ ഭാഗം അപകടനിലയിലായത് ശാശ്വതമായി പരിഹരിക്കാൻ കോണ്‍ക്രീറ്റ് ഭിത്തി കെട്ടി സംരക്ഷിക്കാന്‍ നടപടി ഉണ്ടാകുമോ?
1397.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 സാമ്പത്തിക വര്‍ഷം മുതല്‍ നാളിതുവരെ പൊതുമരാമത്ത് വകുപ്പിന് കീഴില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയതും നടപ്പിലാക്കിവരുന്നതുമായ പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ പുരോഗതി വിശദമാക്കാമോ?
1398.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തൽമണ്ണ മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ റോഡ്സ്, ബ്രിഡ്ജസ്, ബിൽഡിംഗ്സ് എന്നീ വിഭാഗങ്ങളിൽ ഇപ്പോൾ നടന്നു വരുന്ന പ്രവൃത്തികൾ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
ഈ പ്രവൃത്തികൾ എ​ന്നത്തേക്ക് പൂർത്തീകരിക്കു​വാൻ കഴിയുമെന്ന് വിശദമാക്കുമോ;
( സി )
പെരിന്തൽമണ്ണ മണ്ഡലത്തിൽ കിഫ്ബി, സി.ആർ.എഫ്, നബാർഡ് എന്നീ ​പ്രോജക്ടുകളിൽ ഉൾപ്പെടുത്തിയ പ്രവൃത്തികൾ ഏതെല്ലാമാണെന്ന് വിശദമാക്കുമോ?
1399.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറയിന്‍കീഴ് മണ്ഡലത്തില്‍ റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിന് നബാര്‍ഡിന്റെ ധനസഹായം ലഭ്യമാക്കുന്നതിനായി പ്രൊപ്പോസലുകള്‍ സമര്‍പ്പിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ?
1400.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന്റെ കരാറുകൾ ഏറ്റെടുക്കുന്ന കരാറുകാർ പ്രവൃത്തികൾ പകുതി വഴിയിൽ ഉപേക്ഷിക്കുന്ന പ്രവണത വർദ്ധിച്ചു വരുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; ഇത്തരം കരാറുകാർക്കെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രവൃത്തികൾ പാതിവഴിയിൽ മുടങ്ങുന്നത് മൂലം ഉണ്ടാകുന്ന നഷ്ടം കരാറുകാരിൽ നിന്ന് ഈടാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; നാളിതുവരെ ഇപ്രകാരമുള്ള എത്ര കരാറുകാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ?
1401.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി മണ്ഡലത്തില്‍ 2018-19 മുതല്‍ 2022-23 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ ബജറ്റില്‍ ഇരുപത് ശതമാനം തുക ടോക്കണ്‍ പ്രൊവിഷന്‍ ലഭിച്ച ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്; ഇനി ഭരണാനുമതി ലഭിക്കാനുള്ള പ്രവൃത്തികള്‍ ഏതെല്ലാമാണ്; വിശദമാക്കാമോ?
1402.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ ചാപ്പനങ്ങാടി-ഇന്ത്യനൂര്‍-കോട്ടക്കല്‍ റോഡിലെ പൂഴിത്തറ വളവ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ അലൈന്‍മെന്റ് അന്തിമമായി അംഗീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത അലൈന്‍മെന്റ് പ്രകാരം വളവിന്റെ വീതി കൂട്ടുന്നതിന് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( സി )
അലൈൻമെന്റ് പ്രകാരം പ്രസ്തുത പ്രവൃത്തിയ്ക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിന് നാളിതുവരെ സ്വീകരിച്ച നടപടികളും പൂർത്തീകരിക്കാനുള്ള നടപടികളും എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
1403.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി ടൗണ്‍ നവീകരണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
കുറ്റ്യാടി ടൗണിലെ ഗതാഗതക്കുരുക്ക് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രസ്തുത പ്രവൃത്തി അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത് എന്ന് അറിയിക്കാമോ?
1404.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികൾ ചെയ്ത ഇനത്തിൽ കരാറുകാർക്ക് നാളിതുവരെ എത്ര തുക കുടിശിക നൽകുവാൻ ഉണ്ട്; വിശദമാക്കുമോ;
( ബി )
കുടിശിക തുക ലഭിക്കാത്തതിനാൽ കരാറുകൾ ഏറ്റെടുക്കുവാൻ തയ്യാറാകാത്ത സാഹചര്യം നിലവിലുണ്ടോ;
( സി )
കരാറുകാരുടെ കുടിശിക എന്നത്തേക്ക് വിതരണം ചെയ്യാൻ സാധിക്കുമെന്ന് വ്യക്തമാക്കുമോ?
യു.എൽ.സി.സി.എസ്സ്.ന് ലഭിച്ച പ്രവൃത്തികള്‍
1405.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ 7 വർഷത്തിനുള്ളിൽ യു. എൽ. സി. സി. എസ്സ്. ന് പി.ഡബ്ള്യൂ.ഡി വകുപ്പിൽ നിന്നും എത്ര രൂപയുടെ പ്രവൃത്തികളാണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇക്കാലയളവിൽ യു.എൽ.സി.സി.എസ്സ്. ന് ലഭിച്ച പ്രവൃത്തികളില്‍, എൽ 1 കരാറുകാരന്‍ അല്ലാതിരുന്നിട്ടും 10 ശതമാനത്തിൽ താഴെയോ അതിന് തുല്യമോ ആയ തുകയുടെ അടിസ്ഥാനത്തില്‍ യു. എൽ. സി. സി. എസ്സ്. ന് മുൻഗണന നൽകിയതിനാൽ എത്ര പ്രവൃത്തികൾ ലഭിച്ചുവെന്നും ഏതൊക്കെയാണെന്നും വിശദമാക്കാമോ;
( സി )
ഈ ഓരോ പ്രവൃത്തിയിലും എൽ1 കരാറുകാരനും യു.എൽ.സി.സി.എസ്സ്. യും തമ്മിലുള്ള വ്യത്യാസം എന്താണെന്നും എൽ1 ലേലക്കാർക്ക് പകരം യു. എൽ. സി. സി. എസ്സ്. ക്ക് ജോലികൾ നൽകിയതിനാൽ ഉണ്ടാകുന്ന അധിക ചെലവ് എന്താണെന്നും പട്ടിക തിരിച്ച് കണക്ക് നല്‍കാമോ?
1406.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലവല്‍ ക്രോസ് ഇല്ലാത്ത കേരളം പദ്ധതി നടപ്പാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
ഇത് സംബന്ധിച്ച് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഏതൊക്കെ ലവല്‍ ക്രോസുകളാണ് ഇല്ലാതെയാകുന്നതെന്ന് അറിയിക്കാമോ?
1407.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ ഏതൊക്കെ പ്രദേശങ്ങളില്‍ ഒരു പഞ്ചായത്തില്‍ ഒരു വിനോദസഞ്ചാര കേന്ദ്രം പദ്ധതി പ്രകാരം ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയ്ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ആയതിന്റെ പുരോഗതി വിശദമാക്കുമോ;
( ബി )
തിരുവമ്പാടി മണ്ഡലത്തില്‍ നിന്നും പ്രസ്തുത പദ്ധതിയിലേക്ക് ലഭിച്ച അപേക്ഷകള്‍ എതൊക്കെയാണെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കുമോ?
1408.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ ആദ്യത്തെ അഗ്രോ ടൂറിസം പാർക്കായ ആനക്കയം കശുമാവ് ഗവേഷണകേന്ദ്രത്തിലെ രണ്ടാം ഘട്ട വികസന പദ്ധതികൾ ഇപ്പോൾ ഏതു ഘട്ടത്തിലാണ് ;
( ബി )
രണ്ടാം ഘട്ട പദ്ധതിയിൽ എന്തെല്ലാം ടൂറിസം പദ്ധതികളാണ് വിനോദ സഞ്ചാരികൾക്ക് ഒരുക്കാൻ ഉദ്ദേശിക്കുന്നത് ; ഇതിനായി എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ ; ;
( സി )
വിനോദവും കാർഷിക പഠനവും ലക്ഷ്യമിട്ടുള്ള ജില്ലയിലെ ആദ്യത്തെ അഗ്രോ ടൂറിസം പാർക്കിന്റെ രണ്ടാം ഘട്ട വികസന പദ്ധതികൾക്ക് എന്നത്തേക്ക്അംഗീകാരം നൽകുമെന്ന് വ്യക്തമാക്കുമോ?
1409.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിക്കല്‍ ടൂറിസം ലോകത്താകമാനം വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ ആയുര്‍വേദ പാരമ്പര്യ ചികിത്സാ രംഗത്ത് കേരളത്തിന്റെ സാധ്യതകള്‍ കൂടുതലായി പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മൺസൂൺ കാലത്ത് ആയുർവേദ ചികിത്സ തേടി വിനോദസഞ്ചാരികൾ കേരളത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതകൾ കണക്കിലെടുത്ത് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കുമോ;
( സി )
കേരളത്തിന്റെ ഏറ്റവും മികച്ച ടൂറിസം ഉല്പന്നങ്ങളിൽ ഒന്നായി ആയുർവേദ ചികിത്സയെ മാറ്റുന്നതിന് കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ആയുർവേദ ചികിത്സാ കേന്ദ്രങ്ങളുടെ പ്രവർത്തനം സർക്കാരിന്റെ പൂർണ്ണ നിരീക്ഷണത്തിൽ കൊണ്ടുവരുന്നതിന് സാധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഇ )
ആയുർവേദ ചികിത്സയുടെ പേരിൽ ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളെ ചൂഷണം ചെയ്യുന്നത് നിയന്ത്രിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കുമോ?
1410.
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരവൻ ടൂറിസം പദ്ധതി ആരംഭിച്ചത് എന്നാണെന്നും പ്രസ്തുത പദ്ധതിയിൽ നാളിതുവരെ എത്ര സംരംഭകർ അംഗങ്ങളായിട്ടുണ്ടെന്നും അറിയിക്കാമോ; പദ്ധതിയിലൂടെ രജിസ്ട്രേഷൻഫീസ്, ജി.എസ്.ടി., മറ്റിനങ്ങൾ എന്നിവയിലൂടെ നാളിതുവരെ എത്ര തുകയുടെ വരുമാനം ലഭിച്ചിട്ടുണ്ടെന്ന് സാമ്പത്തികവർഷം അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് സർക്കാർ സംവിധാനങ്ങളിൽ നിന്നും സഞ്ചാരികളിൽ നിന്നും വേണ്ടത്ര അനുകൂല പ്രതികരണം ലഭിക്കുന്നില്ലായെന്നതും പദ്ധതിയിൽ അംഗങ്ങളായ സംരംഭകർ വലിയ പ്രതിസന്ധി നേരിടുകയാണെന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത്‌ പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1411.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാറിലെ വിവിധ ചരിത്ര സ്മാരകങ്ങള്‍ കോര്‍ത്തിണക്കി ടൂറിസം പദ്ധതി നടപ്പിലാക്കുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നത്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
നിരവധി ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങൾ ഉൾപ്പെടുന്ന തിരൂരില്‍ ചരിത്ര പഠിതാക്കള്‍ക്ക് പ്രയോജനകരമാകുന്നതും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന വിധത്തിലുമുള്ള ടൂറിസം പദ്ധതികൾ ആവിഷ്കരിക്കുന്ന കാര്യം പരിഗണിക്കുമോ?
1412.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടേക് എ ബ്രേക് എന്ന പദ്ധതി സംസ്ഥാനത്ത് എവിടെയെല്ലാം നടപ്പിലാക്കിയിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
പുതുതായി എവിടെയെല്ലാമാണ് പദ്ധതി ആരംഭിക്കുന്നതെന്നും അവയുടെ നിലവിലെ സ്ഥിതിയെന്താണെന്നും വിശദമാക്കുമോ;
( സി )
ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറനാട് മണ്ഡലത്തില്‍ എത്ര വഴിയോര വിശ്രമ കേന്ദ്രങ്ങളാണ് സ്ഥാപിക്കാനുദ്ദേശിക്കുന്നത്; ഇതില്‍ എത്ര എണ്ണത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചു; വിശദാംശം ലഭ്യമാക്കാമോ?
1413.
ശ്രീ. എം. വിൻസെന്റ്
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശത്തെ ടൂറിസം വികസനമാണോ തീരദേശ ഹൈവേയുടെ പ്രധാന ലക്ഷ്യമെന്ന് വ്യക്തമാക്കാമോ;
( ബി )
തീരദേശ ഹൈവേയുടെ ഭാഗമായി 50 കി.മീ ദൈർഘ്യത്തിൽ ഇടവിട്ട് 12 ടൂറിസം ഹബ്ബുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് തീരദേശ ഹൈവേ പദ്ധതിയുടെ പദ്ധതിരേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പരമ്പരാഗതമായി മത്സ്യബന്ധനവും അനുബന്ധത്തൊഴിലും ഉപജീവനമാര്‍ഗമാക്കിയ മത്സ്യത്തൊഴിലാളി സമൂഹത്തെ തീരദേശ ഹൈവേ എങ്ങിനെ ബാധിക്കും എന്ന പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
1414.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം മണ്ഡലത്തിലെ കലശമല ഇക്കോ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ നടപടിയുടെ പുരോഗതി വിശദമാക്കാമോ?
1415.
ഡോ. കെ. ടി. ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തവനൂര്‍ മണ്ഡലത്തിലെ പുറത്തൂര്‍ പടിഞ്ഞാറെക്കരയില്‍ വിനോദസഞ്ചാര വകുപ്പ് മുഖേന സണ്‍സെറ്റ് പാര്‍ക്ക് നിര്‍മ്മിക്കുന്ന പ്രവൃത്തിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക്പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
1416.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്ലിയാമ്പതിക്ക് അനുവദിച്ച ടൂറിസം പദ്ധതിയുടെ ടെന്‍ഡര്‍ നടപടികളും പ്രവര്‍ത്തനോദ്ഘാടനവാം കഴിഞ്ഞിട്ടും പ്രവൃത്തി തുടങ്ങാനുള്ള തടസ്സങ്ങള്‍ എന്താണെന്ന് വിശദമാക്കുമോ;
( ബി )
വിനോദസഞ്ചാരത്തിന് ഏറെ ഗുണകരമായ പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
1417.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ ഏറ്റവും വലിയ ബീച്ചുകളിൽ ഒന്നായ കൈപ്പമംഗലം മണ്ഡലത്തിലെ അഴീക്കോട് മുനക്കൽ മുസിരിസ് ഡോൾഫിൻ ബീച്ചിനെ ആഗോളതലത്തിൽ അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് എന്തെല്ലാം പരിപാടികളാണ് ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( ബി )
പ്രസ്തുത ബീച്ചിന്റെ നിലവിലെ സ്ഥിതിയും ടൂറിസം സാധ്യതയും വിശദീകരിക്കുമോ?
1418.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാടന്‍ കായല്‍ ടൂറിസം മെച്ചപ്പെടുത്താൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കുമോ ;
( ബി )
ബോട്ടുകള്‍ അടുക്കുന്ന ഇടങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ ;
( സി )
ഹൗസ് ബോട്ട് ജീവനക്കാരുടെയും ഉടമസ്ഥരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
1419.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ മണ്ഡലത്തിലെ മെരുവമ്പായി ശ്രീ. കൂര്‍മ്പ ഭഗവതി ക്ഷേത്രം , കാഞ്ഞിലേരി ശ്രീ. കോറോത്ത് ശ്രീകൃഷ്ണ ക്ഷേത്രം എന്നിവയെ പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതിന് വേണ്ടി നല്‍കിയ അപേക്ഷയില്‍ കൈക്കൊണ്ട നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത ക്ഷേത്രങ്ങളെ പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ടൂറിസം ഡയറക്ടറേറ്റില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
അതിപുരാതനവും വാസ്തുശില്പപരമായി ഏറെ സവിശേഷതകള്‍ ഉള്ളതുമായ ക്ഷേത്രങ്ങളെ തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമോ?
1420.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ മണ്ഡലത്തിലെ പുളിമാത്ത് കടലുകാണി ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിശദമാക്കുമോ?
1421.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പട്ടാമ്പി മണ്ഡലത്തില്‍ ടൂറിസം വകുപ്പ് നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ഇനി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശം നല്‍കാമോ?
1422.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തിലെ ചാവക്കാട് ബീച്ചില്‍ ടൂറിസം വകുപ്പ് സ്ഥാപിക്കുന്ന ഫ്ലോട്ടിംഗ് ബ്രിഡ്ജിന്റെ നിലവിലെ പുരോഗതി വിലയിരുത്താമോ;
( ബി )
പ്രസ്തുത പദ്ധതി എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കുമോ?
1423.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്തില്‍ ഒരു വിനോദസഞ്ചാര കേന്ദ്രം വികസിപ്പിക്കുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
( ബി )
നിലവില്‍ എത്ര പഞ്ചായത്തുയകളില്‍ പ്രസ്തുത പദ്ധതി നടപ്പിലായിട്ടുണ്ട്; അറിയിക്കുമോ;
( സി )
ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഏറനാട് മണ്ഡലത്തില്‍ നിന്നും എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത അപേക്ഷകളിന്മേൽ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
1424.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തിലെ ഈരാറ്റിന്‍പുറം ടൂറിസം പദ്ധതിയില്‍ ഇതുവരെ പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പൂര്‍ത്തീകരിക്കേണ്ട ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
1425.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയിലെ പ്രസിദ്ധമായതും ആയിരത്തിലേറെ വര്‍ഷങ്ങളുടെ പഴക്കമുള്ളതുമായ ആറാട്ടുപുഴ പൂരത്തിന് നിലവിൽ ടൂറിസം വകുപ്പ് നൽകിവരുന്ന ധനസഹായം വർധിപ്പിച്ച് നൽകുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1426.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തിൽ ടൂറിസം മേഖലയിലെ പശ്ചാത്തല വികസനത്തിനായി എന്തെല്ലാം പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
വര്‍ക്കല മണ്ഡലത്തിലെ ടൂറിസം വികസനത്തിനായി 2016-21 സര്‍ക്കാരിന്റെ കാലയളവിലും ഈ സര്‍ക്കാരിന്റെ കാലയളവിലുമായി ഏതെല്ലാം പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും ഇനി നടപ്പിലാക്കുവാനുള്ളത് ഏതെല്ലാമാണെന്നും ആയതിനായി എത്ര രൂപയുടെ ഭരണാനുമതി നല്കിയിട്ടുണ്ടെന്നും വിശദമാക്കാമോ?
1427.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ കെ.എസ്.ആർ.ടി.സി.ഡിപ്പോയ്ക്കു പിന്നിൽ കല്ലടയാറിന് സമീപം ടൂറിസം വകുപ്പ് 39.96 ലക്ഷം രൂപ മുതല്‍ മുടക്കി നിർമ്മാണം നടത്തിയ പുനലൂർ പബ്ലിക് പാർക്കിന്റെ പദ്ധതി പ്രകാരമുള്ള ഒട്ടുമിക്ക പ്രവൃത്തികളും പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും നാളിതുവരെ തുറന്നിട്ടില്ല എന്നതും പ്രസ്തുത പാർക്ക് നിലവില്‍ കാടുമൂടി ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പാർക്ക് നിർമ്മാണം പൂർത്തിയാക്കുന്നതിനുള്ള തടസ്സങ്ങൾ എന്തൊക്കെയാണ്; പ്രവൃത്തി പൂർത്തിയാക്കി പാർക്ക് എന്നത്തേക്ക് പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പാർക്കിൽ കുട്ടികൾക്കു വേണ്ടിയുള്ള കളി ഉപകരണങ്ങൾ കൂടി ഉൾപെടുത്തി സായാഹ്നങ്ങളില്‍ പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന നിലയിൽ ക്രമീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1428.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ വളളികുന്നംചിറ ടൂറിസം പദ്ധതി, വയ്യാങ്കരചിറ ടൂറിസം പദ്ധതി, ഇരപ്പന്‍പാറ ടൂറിസം പദ്ധതി എന്നിവ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
സംസ്ഥാന ബഡ്ജറ്റില്‍ അനുമതി ലഭിച്ച വളളികുന്നംചിറ ടൂറിസം പദ്ധതിക്ക് അടിയന്തരമായി ഭരണാനുമതി ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1429.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂരാച്ചുണ്ട്, കോട്ടൂര്‍ ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന നമ്പിക്കുളം ഇക്കോ ടൂറിസം പദ്ധതിയില്‍ എന്തൊക്കെ പ്രവൃത്തികളാണ് പൂര്‍ത്തിയായിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസം നേരിട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രവൃത്തി എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
1430.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വകുപ്പിന്റെ 25.03.2017ലെ 160/2017 നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 4.5 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ച വൈപ്പിന്‍ മണ്ഡലത്തിലെ ബീച്ച് കോറി‍ഡോര്‍ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനായി കെ.ഇ.എൽ. പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കിൽ കെ.ഇ.എൽ. എന്നാണ് പ്രൊപ്പോസല്‍ സമര്‍പ്പിച്ചതെന്നും തുക എത്രയെന്നും അറിയിക്കാമോ;
( സി )
പ്രൊപ്പോസലിന് അംഗീകാരം നല്‍കുന്നതില്‍ നേരിടുന്ന കാലതാമസത്തിന് കാരണമെന്തെന്നും എന്നത്തേക്ക് ബീച്ച് കോറി‍ഡോര്‍ പദ്ധതി നടപ്പിലാക്കാന്‍ സാധിക്കുമെന്നും വിശദമാക്കാമോ?
1431.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരവിപുരം നിയോജകമണ്ഡലത്തില്‍ ടൂറിസം വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
1432.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ പൊസടി ഗുംപെ ടൂറിസം പദ്ധതിയ്ക്കായുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് ലഭ്യമായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക് ഭരണാനുമതി ലഭ്യമാക്കുന്നതിൽ കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിക്ക് നടപ്പ് വർഷം ഭരണാനുമതി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
പ്രസ്തുത പദ്ധതിയിലൂടെ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
1433.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ പയ്യാമ്പലം ബീച്ച് വാക്‌വേ രണ്ടാംഘട്ട പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിന് തടസങ്ങള്‍ ഉണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?
1434.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി മുൻസിപ്പാലിറ്റിയിലെ ചെരണി എന്ന സ്ഥലത്ത് ടൂറിസം വകുപ്പിന്റെ കീഴിലുള്ള പാർക്ക് ഉപയോഗശൂന്യമായി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഈ പാർക്ക് അടിയന്തരമായി തുറന്ന് പ്രവർത്തിപ്പിക്കുവാൻ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?
1435.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയിലെ വിവിധ ടൂറിസം ഡെസ്റ്റിനേഷനുകളെ തമ്മില്‍ ബന്ധിപ്പിച്ച് കൊണ്ടുള്ള ബയോഡൈവേഴ്സിറ്റി ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്ന നടപടി പൂര്‍ത്തിയായിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏതെങ്കിലും ഘടക പദ്ധതികള്‍ക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
1436.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ചങ്ങനാശ്ശേരി മണ്ഡലത്തില്‍ ടൂറിസം വകുപ്പ് മുഖേന ഏതെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി, അനുവദിച്ച തുക എന്നിവ വിശദമാക്കുമോ?
1437.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം മണ്ഡലത്തിൽ പോര്‍ക്കളം കാട്ടകമ്പാല്‍ പഞ്ചായത്ത് അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ആനക്കുണ്ട് ജലാശയവുമായി ബന്ധപ്പെട്ട ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ഈ പദ്ധതിയ്ക്കായി എത്ര കോടി രൂപയാണ് അനുവദിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ?
1438.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ ഹെെവേയുടെ വികസനത്തിന്റെ ഭാഗമായി പുതിയ ബീച്ചുകള്‍ രൂപപ്പെടുത്തുന്നതിനുള്ള സാധ്യത വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
തീരദേശ ഹെെവേയുടെ നിര്‍മ്മാണം സംസ്ഥാനത്തെ തീരപ്രദേശങ്ങളുടെ വികസനത്തെയും അതുവഴി വിനോദ സഞ്ചാര മേഖലയില്‍ വരുന്ന വികസനത്തിലൂടെയുള്ള തൊഴില്‍ സാധ്യതയെയും മെച്ചപ്പെടുത്തുന്നതിന് സഹായിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
ഡെസ്റ്റിനേഷന്‍ ടൂറിസം, സെെക്കിള്‍ ടൂറിസം എന്നീ മേഖലകളുടെ പുരോഗതിക്ക് തീരദേശ ഹെെവേയുടെ പൂര്‍ത്തീകരണം സഹായകമാകുമോ; വിശദമാക്കുമോ?
1439.
ശ്രീ വി ജോയി
ശ്രീ. ആന്റണി ജോൺ
ശ്രീമതി ദെലീമ
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡാനന്തരം സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചക്കും ടൂറിസം മേഖലയുടെ ഉണര്‍വ്വിനും കരുത്തേകുന്ന തരത്തില്‍ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനവ് സഹായകരമായി എന്ന് വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ആഭ്യന്തര സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതികള്‍ക്കുള്ള അംഗീകാരമായി ഈ വളര്‍ച്ചയെ കാണാന്‍ സാധിക്കുമോ; വ്യക്തമാക്കുമോ;
( സി )
പരമ്പരാഗത ജീവിതരീതികള്‍ക്കും ഗ്രാമീണ വിനോദസഞ്ചാരത്തിനും പ്രാധാന്യം നല്‍കുന്ന സ്ട്രീറ്റ് ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനം വിജയകരമായിരുന്നോ; രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
ഏതെല്ലാം പ്രദേശങ്ങളിലെ വിനോദസഞ്ചാര പദ്ധതികളാണ് ആഭ്യന്തര സഞ്ചാരികളെ ആകര്‍ഷിച്ചതെന്നും അവര്‍ക്ക് ആസ്വാദ്യമായതെന്നും പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?
1440.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിഹിതം നീക്കിവയ്ക്കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും തുക നീക്കിവയ്ക്കുന്നതിന് അനുമതി നല്‍കുന്ന ഉത്തരവ് ഇറക്കിയിട്ടുണ്ടോ; എങ്കിൽ അതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
ഉത്തരവ് ഇല്ലെങ്കില്‍ പ്രസ്തുത പദ്ധതിക്ക് എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് തുക നീക്കിവെക്കാന്‍ അനുമതി നല്‍കുന്നതിനാവശ്യമായ നടപടികള്‍ പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ?
1441.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം മണ്ഡലത്തിലെ ഉളിയകോവില്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്ക്കുളില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിനായി ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ആശ്രാമത്തെ ഗസ്റ്റ് ഹൗസ് മാനേജരുടെ ക്വാര്‍ട്ടേഴ്സ് നില്‍ക്കുന്ന സ്ഥലം ലഭിക്കുന്നതിനായി സമര്‍പ്പിച്ച നിവേദനത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്; വിശദവിവരം ലഭ്യമാക്കുമോ;
( ബി )
ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് കെട്ടിടം നിര്‍മ്മിക്കുന്നതിനായി പ്രസ്തുത ഭൂമി ലഭ്യമാക്കുന്നതിനുള്ള തുടര്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1442.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം വകുപ്പിൽ നിന്നും 2 ലക്ഷം രൂപ സ്‌പോൺസർഷിപ്പോടു കൂടി 2022-ൽ എവറസ്റ്റ് പര്യവേഷണം വിജയകരമായി പൂര്‍ത്തിയാക്കിയ സർക്കാർ ഉദ്യോഗസ്ഥന്റെ സേവനം ടൂറിസം പ്രൊമോഷനുമായി ബന്ധപ്പെട്ട പദ്ധതികളില്‍ പ്രയോജനപ്പെടുത്താൻ തയ്യാറാകുമോ; എങ്കിൽ ഇതിനായി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കാമോ?
1443.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ബീച്ചിലെ മാലിന്യ കാഴ്ചകൾ വിദേശ വിനോദസഞ്ചാരി സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത് ശ്രദ്ധയിൽപ്പെട്ടിരുന്നോ; നിരവധി വിനോദസഞ്ചാരികൾ എത്തുന്ന ബീച്ച് വൃത്തിയായി സംരക്ഷിക്കുന്നതിന് സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
ബീച്ചുകൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ മാലിന്യമുക്തമാക്കുന്നതിനും സഞ്ചാരികളെ ആകർഷിക്കുന്ന രീതിയിൽ വൃത്തിയായി പരിപാലിക്കുന്നതിനും പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നൽകാമോ;
( സി )
പ്രസ്തുത പദ്ധതികൾക്കായി ഈ സർക്കാർ അധികാരത്തിൽ വന്നശേഷം നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; ഏതൊക്കെ ഇനത്തിലാണ് തുക ചെലവഴിച്ചത്; വിശദാംശങ്ങൾ വ്യക്തമാക്കാമോ?
1444.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെെതൃക ടൂറിസം, മുസിരീസ് ടൂറിസം തുടങ്ങിയ പദ്ധതികള്‍ വ്യാപിപ്പിക്കുവാനും സ്ത്രീ സൗഹൃദ ടൂറിസം ശൃംഖല, നെെറ്റ് ലെെഫ് ആസ്വാദന പദ്ധതി എന്നിവയ്ക്ക് തുടക്കം കുറിക്കുവാനും എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തിന്റേതായ ഒരു ടൂറിസം വികസന മാതൃക രൂപപ്പെടുത്തുന്നതിനും ഇവിടുത്തെ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിനും ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ മാലിന്യമുക്തമാക്കുന്നതിനും ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനുമായി സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കുമോ;
( സി )
സംസ്ഥാനത്ത് ജല സാഹസിക ടൂറിസത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിനായി ഏതെല്ലാം പദ്ധതികളാണ് രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1445.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ധനകാര്യവകുപ്പ് എതിർത്തിട്ടും മന്ത്രിസഭയുടെ അംഗീകാരത്തോടെ വിനോദസഞ്ചാര വകുപ്പ് നടപ്പാക്കിയിട്ടുള്ള പദ്ധതികൾ/ പ്രവർത്തനങ്ങൾ/ തീരുമാനങ്ങൾ എന്തൊക്കെയാണ്;
( ബി )
മേൽപ്പറഞ്ഞ ഓരോ വിഷയത്തിലും ധനകാര്യ വകുപ്പ് നൽകിയ റിമാർക്ക്സ് എന്തായിരുന്നു; ഓരോ തീരുമാനവും സംബന്ധിച്ച ക്യാബിനറ്റ് നോട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ; ഓരോന്നും നടപ്പാക്കിയതിലൂടെ എത്ര രൂപയുടെ ബാധ്യത ഉണ്ടായതായി കണക്കാക്കുന്നു; വിശദമാക്കുമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.