UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

4013.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ പുതുക്കിയ ഹെല്‍ത്ത് ബെനിഫിറ്റ് പാക്കേജ് സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ;
( ബി )
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ (കാസ്പ്) പുതുതായി രജിസ്ട്രേഷൻ നടത്താൻ കഴിയാത്തതിനാല്‍ പദ്ധതിയുടെ ഡേറ്റാബേസ് പുതുക്കി അർഹരായ മുഴുവൻ ബി.പി.എൽ. കുടുംബങ്ങളേയും പദ്ധതിയുടെ ഭാഗമാക്കാനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
കാസ്പില്‍ പുതിയ രജിസ്ട്രേഷന്‍ എപ്പോള്‍ ആരംഭിക്കുമെന്ന് അറിയിക്കുമോ;
( ഡി )
സർക്കാർ മെഡിക്കല്‍ കോളേജുകളിലും മറ്റും കാരുണ്യ പദ്ധതി വഴിയുള്ള ഇന്‍ഷുറന്‍സ് തുക അനുവദിക്കാത്തതിനാല്‍ നിര്‍ദ്ധനരായ രോഗികള്‍ക്ക് ആവശ്യമായ ചികില്‍സയോ സര്‍ജറിക്കുള്ള ചെലവോ ലഭിക്കുന്നില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ഇ )
സർക്കാർ ആശുപത്രികള്‍ക്ക് പ്രസ്തുത പദ്ധതി പ്രകാരം നല്‍കുവാനുള്ള കുടിശിക തുക എപ്പോള്‍ നല്‍കുമെന്ന് അറിയിക്കുമോ?
4014.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
'കനിവ്' പദ്ധതിയുടെ കീഴില്‍ ആധുനിക ജീവന്‍രക്ഷാ സംവിധാനങ്ങളോടുകൂടിയ എത്ര ആംബുലന്‍സുകള്‍ നിലവിലുണ്ടെന്ന് അറിയിക്കാമോ; ഓരോ ജില്ലയിലും എത്ര വീതം ആംബുലന്‍സുകള്‍ ഉണ്ടെന്ന് വിശദമാക്കാമോ?
വൈപ്പിന്‍ മണ്ഡലത്തിലെ ആരോഗ്യ വകുപ്പ് പദ്ധതികള്‍
4015.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തില്‍ ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കാമോ?
4016.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കനിവ് 108 ആംബുലൻസ് സർവീസ് നടത്തുന്ന ജീവനക്കാർക്ക് ശമ്പള വിതരണം വൈകുന്നതായ വിഷയം ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഏറെ പ്രധാന്യമേറിയ ജീവന്‍ രക്ഷാ സേവനം നടത്തുന്ന പ്രസ്തുത ജീവനക്കാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൃത്യസമയത്ത് മുടക്കം കൂടാതെ ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?
4017.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സൗജന്യ ചികിത്സയും ചികിത്സാധനസഹായവും നൽകുന്ന എത്ര സർക്കാർ പദ്ധതികളാണുള്ളത്; നിലവിൽ രോഗികൾക്കും ചികിത്സ നൽകിയ ആശുപത്രികൾക്കും കുടിശിക തുക നല്‍കാനുള്ളതെന്ന് വ്യക്തമാക്കുമോ; ഓരോ പദ്ധതിയുടെ പേരും കുടിശികയുടെ വിശദാംശവും പണം ലഭിക്കാനുള്ള ആശുപത്രികൾ ഏതാണെന്നും വ്യക്തമാക്കുമോ;
( ബി )
കേന്ദ്രസർക്കാർ വിഹിതം ലഭിക്കാത്തതിനാൽ കുടിശിക ആയിട്ടുള്ള പദ്ധതികൾ ഏതൊക്കെയാണെന്നും ഏതൊക്കെ പദ്ധതികളാണ് സംസ്ഥാന സർക്കാർ വിഹിതം കൈമാറാനുള്ളതെന്നുമുള്ള വിശദാംശങ്ങൾ ഇനം തിരിച്ചു വ്യക്തമാക്കുമോ?
4018.
ശ്രീ ഡി കെ മുരളി
ശ്രീമതി ദെലീമ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ മേഖലയിലുള്ള എല്ലാ അലോപ്പതി ആശുപത്രികളെയും പൊതുജനാരോഗ്യ കേന്ദ്രങ്ങളെയും കമ്പ്യൂട്ടര്‍വല്‍ക്കരിക്കുകയും ഒരു കേന്ദ്രീകൃത കമ്പ്യൂട്ടര്‍ ശൃഖലയുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ഇ-ഹെല്‍ത്ത് പദ്ധതി ഒരു ബൃഹത്ത് സംരംഭമായി മാറിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
ഇ-ഹെല്‍ത്ത് കേരള പോലുള്ള സമഗ്രമായ പദ്ധതി രാജ്യത്ത് എവിടെയെങ്കിലും ആരംഭിച്ചതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ടോ;
( സി )
സംസ്ഥാനത്ത് എന്ന് മുതലാണ് ഇ-ഹെല്‍ത്ത് പദ്ധതി ആരംഭിച്ചത്; പ്രസ്തുത പദ്ധതിയുടെ ഈ സര്‍ക്കാരിന്റെ കാലത്തെ പുരോഗതി വ്യക്തമാക്കുമോ;
( ഡി )
ഓണ്‍ലൈന്‍ ഒ. പി. ടിക്കറ്റ് സംവിധാനം എവിടെയെല്ലാം ഏര്‍പ്പെടുത്താന്‍ സാധിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ഇ )
ഓണ്‍ലൈന്‍ ഒ. പി. ടിക്കറ്റ് സംവിധാനത്തില്‍ എന്തെങ്കിലും ന്യൂനതകള്‍ കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ ന്യൂനത പരിഹരിച്ച് പദ്ധതി കൂടുതല്‍ സുതാര്യവും വേഗത്തിലുമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
4019.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രുതി തരംഗം പദ്ധതിയുടെ ഭാഗമായി കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറി നടത്തിയ കുട്ടികളുടെ തുടര്‍പരിപാലനത്തിനായി വകുപ്പ് സൗകര്യങ്ങള്‍ നല്‍കുന്നുണ്ടോ എന്നറിയിക്കാമോ;
( ബി )
കോക്ലിയര്‍ ഇംപ്ലാന്റേഷന്റെ ഭാഗമായി ഘടിപ്പിച്ച ഉപകരണങ്ങളുടെ അപ്ഡേഷനുകള്‍ക്കും പരിപാലനത്തിനുമായി നിലവില്‍ എന്തൊക്കെ സൗകര്യങ്ങളാണുള്ളത് എന്ന് വ്യക്തമാക്കാമോ; വിശദാംശം നല്‍കാമോ?
ഹൃദ്യം പദ്ധതി
4020.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഹൃദ്യം പദ്ധതി ഏതൊക്കെ ആശുപത്രികളിൽ നടപ്പാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും വിഹിതം എത്രയാണെന്ന് വ്യക്തമാക്കുമോ; കേന്ദ്ര-സംസ്ഥാന വിഹിതങ്ങൾ നിലവിൽ കുടിശ്ശിക ആയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( സി )
ഹൃദ്യം പദ്ധതി നടപ്പാക്കിയതുമായി ബന്ധപ്പെട്ട് സർക്കാരിൽ നിന്നും പണം ലഭിക്കാനുള്ള എത്ര ആശുപത്രികൾ ഉണ്ടെന്നും ഏതൊക്കെ ആശുപത്രികൾക്ക് എത്ര തുക വീതമാണ് ലഭിക്കാൻ ഉള്ളതെന്നും വ്യക്തമാക്കുമോ;
( ഡി )
ഹൃദ്യം പദ്ധതി തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ മെഡിക്കൽ സെന്ററിൽ നടപ്പാക്കിയിട്ടുണ്ടോയെന്ന് അറിയിക്കുമോ; പദ്ധതിയുടെ എം.ഒ.യു. പുതുക്കാതിരുന്നതിന്റെ കാരണം വിശദമാക്കുമോ; ഈ പദ്ധതി നടപ്പാക്കിയതുമായി ബന്ധപ്പെട്ട് പ്രസ്തുത ആശുപത്രിക്ക് കുടിശ്ശിക തുക നൽകാനുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഇ )
ശ്രീചിത്തിര തിരുനാൾ മെഡിക്കൽ സെന്ററിൽ ഹൃദ്യം പദ്ധതി നടപ്പാക്കിയിട്ടില്ലെങ്കിൽ അടിയന്തരമായി നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ; ഇതിന് എന്തെങ്കിലും തടസ്സമുണ്ടോ; വിശദാംശം നൽകുമോ?
ആർദ്രം പദ്ധതി
4021.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആർദ്രം പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ആർദ്രം പദ്ധതി പ്രകാരം ആശുപത്രികളിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുന്നതിന്റെ വ്യവസ്ഥകൾ വ്യക്തമാക്കാമോ; ഇപ്പോൾ ജീവനക്കാരെ നിയമിക്കുന്നതിൽ എന്തൊക്കെ ബുദ്ധിമുട്ടുകളാണ് നേരിടുന്നതെന്ന് അറിയിക്കാമോ;
( സി )
സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആർദ്രം പദ്ധതിയിൽ പ്രഖ്യാപിച്ച പ്രകാരം രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ പ്രവർത്തിക്കുന്നുണ്ടോ; ഇല്ലെങ്കിൽ കാരണം അറിയിക്കുമോ;
( ഡി )
ഉച്ചയ്ക്കു ശേഷം കുടുംബാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നതെന്ന് അറിയിക്കാമോ?
4022.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ നിയോജകമണ്ഡലത്തിലെ പൈക പി.എച്ച്.സി.ക്കു് ആവശ്യമായ സ്ഥലം സംഭാവന നല്‍കിയ മാത്തച്ചന്‍ കുരുവിനാല്‍ കുന്നേലിന്റെ പേര് പ്രസ്തുത പി.എച്ച്.സി.ക്കു് ഇടുന്ന കാര്യം പരിഗണിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ ആയതിനുളള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
4023.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നൂറനാട് ലെപ്രസി സാനിട്ടോറിയത്തെ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തുന്നത് പരിഗണനയിലുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ആശുപത്രിയുടെ രണ്ടാഘട്ട നവീകരണത്തിനായി നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന വിഷയം പരിഗണിക്കുമോ; ആയതിന് ആവശ്യമായ പദ്ധതി രേഖ തയ്യാറാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
മഞ്ഞപ്പിത്തം, പകര്‍ച്ച വ്യാധികള്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ വിവരം
4024.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നാളിതുവരെ സംസ്ഥാനത്ത് മഞ്ഞപ്പിത്തവും മാരക പകര്‍ച്ചവ്യാധികളും കാരണം സര്‍ക്കാര്‍ ആശൂപത്രികളില്‍ പ്രവേശിപ്പിച്ച് ചികിത്സ തേടിയ രോഗികളുടെ എണ്ണം എത്രയാണ്; അതിന്റെ ജില്ല തിരിച്ചുള്ള കണക്ക് നല്‍കാമോ;
( ബി )
ഇത്തരത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയവര്‍ക്ക് നല്‍കാന്‍ ആവശ്യത്തിന് മരുന്നും മറ്റും ഇല്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത വിഷയം സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ആക്ഷേപങ്ങള്‍ക്ക് വകുപ്പ് തലത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ടുകള്‍ക്ക് ആസ്പദമായ സംഭവങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ; പ്രസ്തുത റിപ്പോര്‍ട്ടുകളിന്മേല്‍ സ്വീകരിച്ച നടപടി സംബന്ധിച്ച വിശദാംശം നല്‍കാമോ?
കുടുംബാരോഗ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം
4025.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആർദ്രം പദ്ധതിയുടെ ഭാഗമായി എത്ര ആരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയിട്ടുണ്ട്; ഇവയിൽ എത്രയെണ്ണം നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
രാവിലെ 9 മണി മുതൽ വൈകി‌ട്ട് 6 മണി വരെ പ്രവർത്തിക്കാനായി ഓരോ കുടുംബാരോഗ്യകേന്ദ്രത്തിലും ഡോക്ടർ, ഫാർമസിസ്റ്റ്, സ്റ്റാഫ് നഴ്‌സ്‌ തുടങ്ങിയ ജീവനക്കാർ എത്രപേര്‍ വീതം വേണമെന്ന് നിശ്ചയിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് കുടുംബാരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഡോക്ടർ, ഫാർമസിസ്റ്റ്, സ്റ്റാഫ്‌ നഴ്‌സ്‌ തസ്തികകൾ ആകെ എത്രവീതം അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
കുടുംബാരോഗ്യകേന്ദ്രങ്ങളിലെ ഫാർമസിസ്റ്റുകളുടെ കുറവ് പരിഹരിക്കുന്നതിന് കൂടുതല്‍ തസ്തികകൾ അനുവദിക്കാൻ നടപടികൾ സ്വീകരിക്കുമോ;
( ഇ )
പുതിയ ഫാർമസിസ്റ്റ് തസ്തികകൾ അനുവദിക്കാനുള്ള പ്രൊപ്പോസൽ നിലവിൽ സർക്കാരിന്റെ പരിഗണനയിലുണ്ടോ; എങ്കിൽ ഈ സാമ്പത്തിക വർഷം തന്നെ പ്രസ്തുത തസ്തികകൾ അനുവദിച്ച് മരുന്ന് വിതരണം സുഗമമാക്കുമോ; വ്യക്തമാക്കാമോ?
മലപ്പുറം ജില്ലയിലെ സർക്കാർ ആശുപത്രികളിലെ ഡയാലിസിസ് കേന്ദ്രങ്ങൾ
4026.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ എത്ര സർക്കാർ ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുവെന്നും എവിടെയെല്ലാമാണെന്നും വിശദമാക്കുമോ;
( ബി )
ഒരു വർഷം മുൻപ് പ്രഖ്യാപിച്ച മലപ്പുറം താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഇപ്പോൾ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ; എസ്റ്റിമേറ്റ് തയ്യാറാക്കുവാൻ ഏതെങ്കിലും ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; വിശദ വിവരം നൽകുമോ;
( സി )
മലപ്പുറം ജില്ലാ ആസ്ഥാനത്തുള്ള താലൂക്ക് ഹെഡ് ക്വാർട്ടേഴ്ഴ്സ് ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം യാഥാർഥ്യമാക്കാൻ കൂടുതൽ ഭൗതിക സൗകര്യങ്ങൾ ആവശ്യമുണ്ടോയെന്നുള്ള വിശദവിവരം നൽകുമോ;
( ഡി )
എങ്കിൽ പ്രസ്തുത ആശുപത്രിയിൽ കൂടുതൽ ഭൗതിക സൗകര്യങ്ങൾ ഏർപ്പെടുത്തുവാനും ഡയാലിസിസ് കേന്ദ്രം ആരംഭിക്കുവാനും ആവശ്യമായ നടപടികൾ ത്വരിതപ്പെടുത്തുമോയെന്ന് വ്യക്തമാക്കുമോ?
ഐസൊലേഷന്‍ വാര്‍ഡ് പ്രവര്‍ത്തനക്ഷമമാക്കുന്നത്
4027.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ കടപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്ത ഐസൊലേഷന്‍ വാര്‍ഡ് ഇനിയും പ്രവര്‍ത്തനക്ഷമമാക്കാത്തതിനുള്ള കാരണം വിശദമാക്കാമോ;
( ബി )
1.76 കോടി രൂപ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പ്രസ്തുത വാര്‍ഡ് എന്നത്തേക്ക് പ്രവര്‍ത്തനക്ഷമമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
4028.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഏതൊക്കെ താലൂക്ക് ആശുപത്രികളിലും അനുബന്ധ സ്ഥാപനങ്ങളിലുമാണ് മാനസികാരോഗ്യത്തിന് ചികിത്സയുള്ളതെന്ന് വ്യക്തമാക്കാമോ; ഇവർക്ക് ഏതൊക്കെ ജില്ലയിലാണ് നിത്യവും കഴിക്കേണ്ട മരുന്നുകള്‍ ലഭ്യമാക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ?
കോട്ടക്കല്‍ നഗരസഭയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഐ.പി. സൗകര്യം അനുവദിക്കാന്‍ നടപടി
4029.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ കോട്ടക്കല്‍ നഗരസഭയുടെ പരിധിയില്‍ വരുന്ന കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കിടത്തി ചികില്‍സാ സൗകര്യം ഇല്ലാത്തതിനാല്‍ രോഗികള്‍ ഏറെ പ്രയാസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത വിഷയം സംബന്ധിച്ച നിവേദനം ലഭ്യമായിട്ടുണ്ടോ; അതിന്‍മേല്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
നിലവില്‍ കിടത്തി ചികില്‍സയ്ക്കായി അകലെയുള്ള ആശുപതികളെ സമീപിക്കേണ്ടിവരുന്ന അവസ്ഥ കണക്കിലെടുത്ത് കോട്ടക്കല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനെ ഐ.പി. സൗകര്യങ്ങളോടു കൂടിയ ആശുപത്രിയായി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുമോ?
4030.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധവും രോഗ വ്യാപന നിയന്ത്രണവും അതിവേഗ ചികിത്സയും ഉറപ്പാക്കുന്നതിന് സ്ഥിരം ഐസൊലേഷന്‍ വാര്‍‍‍ഡുകള്‍ നിര്‍മ്മിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ഇപ്രകാരം എത്ര ഐസൊലേഷന്‍ വാര്‍‍‍ഡുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയെന്ന് വിശദമാക്കാമോ; അത് എവിടെയെല്ലാമാണെന്ന് അറിയിക്കാമോ?
4031.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ തെന്നല ഫാമിലി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസറെ മാറ്റി പകരം മറ്റൊരു മെഡിക്കൽ ഓഫീസറെ നിയമിക്കുന്നതിന് പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർക്കും (27-12-2023) ആരോഗ്യവകുപ്പ് ഡയറക്ടർക്കും ആരോഗ്യവകുപ്പ് സെക്രട്ടറിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും തെന്നല പഞ്ചായത്ത് പ്രസിഡന്റ് നിവേദനങ്ങൾ നൽകിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ ;
( ബി )
എങ്കിൽ പ്രസ്തുത നിവേദനങ്ങളിൽ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനമെടുക്കുകയും അത് പ്രകാരം ബന്ധപ്പെട്ടവർക്ക് കത്ത് നൽകുകയും ചെയ്തിട്ടും പ്രസ്തുത മെഡിക്കൽ ഓഫീസറെ ഇതുവരെ മാറ്റി നിയമിക്കാത്തതിന്റെ കാരണങ്ങൾ വിശദമാക്കാമോ;
( ഡി )
പഞ്ചായത്ത് ഭരണസമിതി ഇത്തരത്തിൽ തീരുമാനം എടുക്കുന്നതിനുള്ള കാരണങ്ങൾ കണക്കിലെടുത്ത് മെഡിക്കൽ ഓഫീസറെ മാറ്റി നിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
4032.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി താലൂക്ക് ആശുപത്രിയ്ക്കായി നബാര്‍ഡ് സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി എന്നത്തേക്ക് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഇതിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ ലഭ്യമാകുന്ന സൗകര്യങ്ങള്‍ എന്തൊക്കെയാണെന്നും വിശദമാക്കാമോ?
4033.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണ മണ്ഡലത്തിലെ മേലാറ്റൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിൽ നിലവില്‍ കിടത്തി ചികിത്സയുണ്ടോയെന്ന് വിശദമാക്കുമോ;
( ബി )
എങ്കില്‍ ഈ ആശുപത്രിയില്‍ നിലവിലുള്ള ബെഡ് സ്ട്രെങ്ത് എത്രയാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ആശുപത്രിയില്‍ പ്രസവം, സിസേറിയന്‍ എന്നിവ നടത്തുന്നതിന് നിലവില്‍ സൗകര്യമുണ്ടോ;
( ഡി )
ഈ ആശുപത്രിയില്‍ ആഴ്ചയില്‍ ശരാശരി എത്ര പ്രസവം,സിസേറിയന്‍ എന്നിവ നടക്കുന്നുണ്ടെന്ന് വിശദമാക്കുമോ;
( ഇ )
മേലാറ്റൂര്‍ ആശുപത്രിയില്‍ പ്രതിദിനം ശരാശരി എത്ര ഗര്‍ഭിണികള്‍ ചികിത്സയ്ക്കായി ഒ.പി.യില്‍ എത്തുന്നുണ്ടെന്ന് വ്യക്തമാക്കുമോ;
( എഫ് )
മേലാറ്റൂര്‍ സി.എച്ച്.സി.യില്‍ 2023 ജനുവരി 1 മുതല്‍ 2024 മെയ് 30 വരെയുള്ള കാലയളവില്‍ എത്ര പേരെ കിടത്തി ചികിത്സിച്ചിട്ടുണ്ടെന്നും ഈ കാലയളവില്‍ എത്ര പ്രസവം, സിസേറിയന്‍ എന്നിവ നടന്നിട്ടുണ്ടെന്നും വിശദമാക്കുമോ?
മാവേലിക്കര മണ്ഡലത്തിലെ ആരോഗ്യകേന്ദ്രങ്ങളിലെ ഒഴിവുള്ള തസ്തികകള്‍
4034.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ഒഴിവുള്ള തസ്തികകള്‍ ഏതൊക്കെയെന്നും അവയില്‍ നിയമനങ്ങള്‍ക്കായി സ്വീകരിച്ച നടപടികളും വിശദമാക്കുമോ;
( ബി )
മാവേലിക്കര മണ്ഡലത്തിലെ ഗവ: ആയുർവേദ ആശുപത്രികളില്‍ ഒഴിവുള്ള തസ്തികകള്‍ എതൊക്കെയെന്നും, ടി തസ്തികകളില്‍ നിയമനം നടത്തുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ വ്യക്തമാക്കാമോ?
4035.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവളം മണ്ഡലത്തിലെ കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കിടക്കകള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഉണ്ടെങ്കിലും ഡോക്ടറുടെ സേവനം പകല്‍ സമയം മാത്രമേ ലഭ്യമാകുന്നുള്ളുവെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ആശുപത്രിയില്‍ ആവശ്യത്തിന് സ്റ്റാഫുകളെ നിയമിച്ച് കിടത്തി ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ; ഇല്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കാമോ?
കായംകുളം കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പരിധിയില്‍ വരുന്ന സബ് സെന്ററുകള്‍
4036.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ വിവിധ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പരിധിയില്‍ വരുന്ന സബ് സെന്ററുകള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
ഇതില്‍ സ്വന്തമായി സ്ഥലവും കെട്ടിടവും ഉളളവ, വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നവ എന്നിവ ഏതൊക്കെയെന്ന് വിശദമാക്കാമോ?
4037.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി നവീകരണം നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ആശുപത്രിയിൽ കിഫ്ബി ഫണ്ടും പ്ലാന്‍ ഫണ്ടും ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടങ്ങളുടെ പുരോഗതി അറിയിക്കാമോ;
( സി )
2021 മുതൽ പ്രസ്തുത ആശുപത്രിയിൽ പുതിയതായി ആരംഭിച്ച ചികിത്സാ വിഭാഗങ്ങൾ, തസ്തികകൾ എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത ആശുപത്രിയില്‍ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രികളുടെ പാറ്റേണിലുള്ള തസ്തികകൾ എന്നത്തേക്ക് അനുവദിക്കുമെന്ന് വ്യക്തമാക്കുമോ?
4038.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിങ്ങോം താലൂക്ക് ആശുപത്രി നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത ആശുപത്രിയുടെ പ്രവൃത്തി പൂര്‍ത്തീകരിച്ച് എന്നത്തേക്ക് ഉദ്ഘാടനം ചെയ്യാന്‍ കഴിയുമെന്ന് അറിയിക്കാമോ?
കുടുംബാരോഗ്യ കേന്ദ്രം
4039.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥനത്തു ഇപ്പോള്‍ എത്ര കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് നിലവിലുളളതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ജനസംഖ്യ മാനദണ്ഡമാക്കിയാണോ പ്രഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതെന്ന് അറിയിക്കുമോ;
( സി )
കോഴിക്കോട് ചെറൂപ്പ ആരോഗ്യകേന്ദ്രം ഏത് വിഭാഗത്തിലുൾപ്പെടുമെന്ന് വ്യക്തമാക്കാമോ?
4040.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം എഫ്.എച്ച്.സി. യിൽ നടപ്പിലാക്കുന്ന അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി നിർവ്വഹണം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തി എന്ന് തുടങ്ങുമെന്നും എന്നത്തേക്ക് പൂർത്തീകരിക്കാനാകുമെന്നും അറിയിക്കാമോ?
ആരോഗ്യ സബ് സെന്റർ
4041.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ തെന്നല ഗ്രാമപഞ്ചായത്തിലെ അറയ്ക്കൽ ആരോഗ്യ സബ് സെന്റർ കെട്ടിട നിർമ്മാണത്തിന് ആരോഗ്യ വകുപ്പ് അനുവദിച്ച തുക പഞ്ചായത്ത് ഭരണ സമിതി ശിപാർശ ചെയ്ത വാളക്കുളം ആരോഗ്യ സബ് സെന്ററിന് മാറ്റി അനുവദിക്കുന്നതിനായി 03-10-2023-ൽ തെന്നല ഗ്രാമപഞ്ചായത്ത് സെക്രട്ടറി മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകിയ കത്തിന്മേൽ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ബി )
തെന്നല ഗ്രാമപഞ്ചായത്ത് ശിപാർശ ചെയ്ത വാളക്കുളം ആരോഗ്യ സബ് സെന്ററിന് പകരം അറയ്ക്കൽ ആരോഗ്യ സബ് സെന്ററിന്റെ കെട്ടിട നിർമ്മാണത്തിനായി സർക്കാർ ഉത്തരവിറക്കിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കാമോ;
( സി )
അറയ്ക്കൽ ആരോഗ്യ സബ് സെന്റർ കെട്ടിടത്തിന്റെ നിർമ്മാണം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നടക്കുന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
പഞ്ചായത്ത് ഭരണസമിതി ശിപാർശ ചെയ്ത പ്രകാരം വാളക്കുളം ആരോഗ്യ സബ് സെന്ററിന് പകരം അറയ്ക്കൽ സബ് സെന്ററിന് അനുവദിച്ച ആരോഗ്യവകുപ്പിന്റെ ഗ്രാന്റ് വാളക്കുളം ആരോഗ്യ സബ് സെന്ററിനായി മാറ്റിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുമോ; വ്യക്തമാക്കുമോ?
പാങ്ങപ്പാറ ഐ.എഫ്.എച്ച്.സി-യുടെ പ്രവര്‍ത്തനം
4042.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആദ്യത്തെ ഇന്റഗ്രേറ്റഡ് ഫാമിലി ഹെല്‍ത്ത് സെന്ററായ പാങ്ങപ്പാറ ഐ.എഫ്.എച്ച്.സി-യുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത സെന്ററിലെ ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ് പരിഹരിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത കുടുംബാരോഗ്യ കേന്ദ്രത്തിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന കാട്ടായിക്കോണം, കഴക്കൂട്ടം, ചന്തവിള എന്നീ നഗരസഭ വാര്‍ഡുകള്‍ പാങ്ങപ്പാറ ഐ.എഫ്.എച്ച്.സി -യുടെ കീഴിലാക്കണമെന്ന ആവശ്യം പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
കായംകുളം താലൂക്കാശുപത്രി കെട്ടിട നിര്‍മ്മാണം
4043.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം താലൂക്കാശുപത്രിക്കായി കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോ; നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
4044.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാങ്ങാട്ടുപറമ്പ ഇ.കെ. നായനാര്‍ സ്മാരക സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ പുതിയ കാഷ്വാലിറ്റി ബ്ലോക്ക് നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത ആശുപത്രിയില്‍ ഐ.വി.എഫ് ക്ലിനിക്ക് ആരംഭിച്ചിട്ടുണ്ടോ; അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ; ഐ.വി.എഫ് ക്ലിനിക്ക് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നത്;
( സി )
പ്രസ്തുത ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റ് ഉള്‍പ്പെടെ കൂടുതല്‍ ഡോക്ടര്‍മാരെ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കാമോ;
( ഡി )
പ്രസ്തുത ആശുപത്രിയില്‍ മതിയായ എണ്ണം മിനിസ്റ്റീരിയല്‍ സ്റ്റാഫ് ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കാമോ?
4045.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി മണ്ഡലത്തിലെ പട്ടാമ്പി താലൂക്ക് ആശുപത്രിയുടെ സമഗ്ര നവീകരണത്തിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ആശുപത്രിയിലെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരിക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;
( സി )
പട്ടാമ്പി താലൂക്ക് ആശുപത്രിയെ ജനറല്‍ ആശുപത്രിയായി ഉയര്‍ത്തുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ഇല്ലെങ്കില്‍ ഇതിനുള്ള നടപടി സ്വീകരിക്കുമോ?
4046.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ നിര്‍മ്മാണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ആശുപത്രിയ്ക്ക് സി. കെ. ജി. കോളേജിന്റെ ഭൂമി വിട്ടു കിട്ടുന്നതിന്റെ നടപടി ഏത് ഘട്ടത്തിലാണ്;
( സി )
ആശുപത്രി കെട്ടിടം എന്നത്തേയ്ക്ക് പൂര്‍ത്തിയാകുമെന്ന് വ്യക്തമാക്കാമോ?
4047.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ മണ്ഡലത്തിലെ തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ ബ്ലോക്ക് നിർമ്മിക്കുന്നതിനായി വകുപ്പില്‍ നിന്ന് ഫണ്ട് അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ?
ആലുവ ജില്ലാ ആശുപത്രിയില്‍ ബ്ലഡ് ബാങ്കില്‍ ന്യൂക്ലിക്ക് ആസിഡ് ടെസ്റ്റ് സംവിധാനം
4048.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ ന്യൂക്ലിക്ക് ആസിഡ് ടെസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന (ഫയല്‍ നമ്പര്‍ E/7708798/23/M (H,W&CD) അപേക്ഷയില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നാളിതുവരെ എന്തെല്ലാം തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷയില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നാളിതുവരെ നടത്തിയ എല്ലാ കത്തിടപാടുകളുടെയും പകര്‍പ്പുകള്‍ ലഭ്യമാക്കുമോ; പ്രസ്തുത വിഷയത്തില്‍ റിപ്പോര്‍ട്ടുകളെന്തെങ്കിലും ലഭിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
ആലുവ ജില്ലാ ആശുപത്രിയില്‍ ന്യൂക്ലിക്ക് ആസിഡ് ടെസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് നിലവില്‍ എന്തെങ്കിലും തടസ്സമുണ്ടോയെന്ന് വ്യക്തമാക്കുമോ; ഇല്ലെങ്കില്‍ പ്രസ്തുത സംവിധാനം ഏര്‍പ്പെടുത്തുന്നതിന് എത്രയും വേഗം നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
4049.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകളാക്കി ഉയര്‍ത്തിയ സബ് സെന്ററുകളിലെ നിര്‍മ്മാണ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സെന്റുകളില്‍ നിന്നും എന്തെല്ലാം സേവനങ്ങളാണ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതെന്ന് അറിയിക്കാമോ?
4050.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി മണ്ഡലത്തില്‍ ഏതെല്ലാം ആശുപത്രികളിലാണ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തിക നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനം ആവശ്യമായി വരുന്നതും പ്രസ്തുത തസ്തിക ഇല്ലാത്തതുമായ മണ്ഡലത്തിലെ മറ്റ് ആശുപത്രികളില്‍ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദവിവരം നല്‍കുമോ?
പൂഞ്ഞാർ മണ്ഡലത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍
4051.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ ഏതെല്ലാം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ഇപ്രകാരം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയ ആശുപത്രികളിലെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയത് എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
4052.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരവിപുരം മണ്ഡലത്തിലെ സര്‍ക്കാര്‍ ആശുപത്രികളുടെ വികസനത്തിനായി 2016 മുതല്‍ വിവിധ പദ്ധതികള്‍ പ്രകാരം സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
അരുവിക്കര മണ്ഡലത്തിലെ ആരോഗ്യസ്ഥാപനങ്ങളിലെ പദ്ധതികള്‍
4053.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്നതിനുശേഷം അരുവിക്കര മണ്ഡലത്തിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ ഓരോ പദ്ധതിക്കും ചെലവഴിച്ച തുക സംബന്ധിച്ച വിവരങ്ങളും പദ്ധതികളുടെ വിശദാംശവും ആശുപത്രി തിരിച്ച് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവർത്തനങ്ങളുടെ നിലവിലെ പുരോഗതി അറിയിക്കുമോ?
4054.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പോലുള്ള പകര്‍ച്ച വ്യാധികള്‍ നിയന്ത്രണ വിധേയമാക്കി ചികില്‍സ നല്‍കുന്നതിന് ഒരു നിയോജക മണ്ഡലത്തില്‍ ഒരു ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നോ; വിശദമാക്കാമോ;
( ബി )
ബാലുശ്ശേരി മണ്ഡലത്തില്‍ നിര്‍മ്മിക്കുന്ന ഐസൊലേഷന്‍ വാര്‍ഡിന്റെ പ്രവൃത്തി ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
ഇരിക്കൂർ മണ്ഡലത്തിലെ ആശുപത്രികളുടെ വികസനം
4055.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളില്‍ ഇരിക്കൂർ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ ആശുപത്രികളുടെ വികസനത്തിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ആയതിലേയ്ക്കായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നുള്ള വിശദാംശം ആശുപത്രി തിരിച്ച് ലഭ്യമാക്കാമോ; പ്രസ്തുത പ്രവര്‍ത്തനങ്ങളുടെ പുരോഗതി അറിയിക്കാമോ?
4056.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-2022 വര്‍‍ഷത്തെ എം.എല്‍.എ. ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ആരോഗ്യകേന്ദ്രങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ നിര്‍മ്മിക്കുന്നതിന് നിലമ്പൂര്‍ മണ്ഡലത്തിലെ ഏതെല്ലാം ആരോഗ്യ കേന്ദ്രങ്ങളെയാണ് തെരെഞ്ഞെടുത്തതെന്ന് അറിയിക്കാമോ; നിലമ്പൂർ എം.എല്‍.എ. യുടെ 2021-22 വര്‍ഷത്ത ആസ്തി വികസന ഫണ്ടില്‍ നിന്നും എത്ര രൂപയാണ് ഇതിനായി വക മാറ്റിയതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിര്‍മ്മാണം ആരാണ് നിര്‍വഹിക്കുന്നതെന്നും എത്ര തുകയാണ് ഇതിനായി ചെലവഴിക്കുന്നതെന്നും നിര്‍മ്മാണ പുരോഗതിയും അറിയിക്കാമോ; നിര്‍മ്മാണം പൂര്‍ത്തീകരിച്ച വാര്‍ഡുകള്‍ പ്രവര്‍ത്തനസജ്ജമാണോയെന്ന് അറിയിക്കാമോ; പ്രസ്തുത ഐസൊലേഷന്‍ വാര്‍ഡുകള്‍ ഇപ്പോള്‍ ആശുപത്രികളിലെ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
ഐസൊലേഷന്‍ വാര്‍ഡുകളുടെ ഉപയോഗത്തെ സംബന്ധിച്ച് ആരോഗ്യ വകുപ്പ് എന്തെങ്കിലും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
4057.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആരോഗ്യ ഇന്‍ഷ്വറന്‍സ് അംഗത്വ പദ്ധതിയില്‍ പുതുതായി അപേക്ഷ ക്ഷണിച്ചിട്ടുണ്ടോ; എങ്കിൽ നേരത്തെ അപേക്ഷിക്കാന്‍ കഴിയാത്ത, സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവർക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?
4058.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്യാന്‍സര്‍ രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യവും ക്യാന്‍സര്‍ ചികിത്സാ ചെലവുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യവും പരിഗണിച്ച് പ്രസ്തുത രോഗികള്‍ക്കുളള പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ ?
ആരോഗ്യകേന്ദ്രങ്ങളിലെ ചികിത്സ പിഴവുകൾ
4059.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ നാളിതുവരെ സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ എത്ര ചികിത്സ പിഴവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അതുമൂലം എത്ര മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത കാലയളവിൽ ചികിത്സ പിഴവുകൾ സംബന്ധിച്ച് നടത്തിയ അന്വേഷണത്തിന്മേൽ എത്ര റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുണ്ടെന്നും അതിന്മേൽ നാളിതുവരെ സ്വീകരിച്ച തുടർനടപടികൾ എന്തെല്ലാമെന്നും വ്യക്തമാക്കുമോ?
കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനിലെ സാമ്പത്തിക ക്രമക്കേടുകൾ
4060.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനിലെ വെയര്‍ഹൗസ് ബില്‍ഡിംഗുകള്‍ വാടകയ്ക്ക് എടുത്ത വകയില്‍ ഏകദേശം പത്ത് ലക്ഷത്തോളം രൂപ സാമ്പത്തിക ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിട്ടുണ്ടോ; പ്രസ്തുത ക്രമക്കേട് നടത്തിയ ജീവനക്കാരിക്കെതിരെ നാളിതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശം ഉള്‍പ്പെടുന്ന രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ; പ്രസ്തുത ജീവനക്കാരി കോര്‍പ്പറേഷനില്‍ തുക തിരിച്ച് ഒടുക്കിയ രേഖയുടെ പകര്‍പ്പ് നല്‍കുമോ;
( ബി )
വര്‍ഷാവര്‍ഷം കെ.എം.എസ്.സി.എല്‍. ധനകാര്യവിഭാഗം ഓഡിറ്റ് നടത്തിയിട്ടും പ്രസ്തുത ജീവനക്കാരി നടത്തിയ തട്ടിപ്പ് കണ്ടുപിടിക്കാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കുമോ; നാളിതുവരെ ഈ തട്ടിപ്പിനെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശം ഉള്‍പ്പെടുന്ന രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത സാമ്പത്തിക തട്ടിപ്പ് നാളിതുവരെ വിജിലന്‍സില്‍ അറിയിക്കുകയോ മറ്റ് നിയമനടപടികള്‍ സ്വീകരിക്കുകയോ ചെയ്യാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കുമോ; പ്രസ്തുത ജീവനക്കാരി കഴിഞ്ഞ പതിനാല് വര്‍ഷമായി നടത്തിയ സമാനമായ തട്ടിപ്പുകള്‍ കണ്ടുപിടിക്കാനും നിയമനടപടികൾ സ്വീകരിക്കാനും എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ ;
( ഡി )
പ്രസ്തുത ജീവനക്കാരിയെ സ്ഥിരപ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് നല്‍കാമോ; ഈ സാമ്പത്തിക തട്ടിപ്പിന് കോര്‍പ്പറേഷനിലെ മറ്റു ജീവനക്കാര്‍ കൂട്ടുനിന്നിട്ടുണ്ടോ; എങ്കില്‍ അവര്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തുമോ ?
4061.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അവയവമാറ്റ ശസ്ത്രക്രിയകൾക്ക് സഹായം നല്‍കുന്നതിനുളള പദ്ധതികള്‍ നിലവിലുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
പതിനഞ്ച് വയസ്സിന് താഴെയുളള കുട്ടികള്‍ക്ക് പ്രസ്തുത ശസ്ത്രക്രിയകൾക്ക് സഹായം നല്‍കുന്നതിനായി പ്രത്യേക പദ്ധതികളുണ്ടോ; വിശദമാക്കാമോ?
4062.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര അവയവദാന ചട്ടപ്രകാരം നിലവിലുള്ള അവയവദാന വ്യവസ്ഥകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
അവയവം ദാനം ചെയ്യുന്നതിനും സ്വീകരിക്കുന്നതിനും എന്തെല്ലാം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് പ്രസ്തുത വ്യവസ്ഥകളനുസരിച്ച് നിലവിലുള്ളത്;
( സി )
സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യ മേഖലയിലെയും ആശുപത്രികള്‍ പ്രസ്തുത മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാനുളള സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ഡി )
അവയവദാനവുമായി ബന്ധപ്പെട്ട കേന്ദ്ര ചട്ടത്തില്‍ എന്തെങ്കിലും ന്യൂനതകള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാമാണെന്നും ചട്ടം പരിഷ്കരിക്കുന്നതിന് സര്‍ക്കാരിന് എന്തെങ്കിലും നിയമ നടപടി സ്വീകരിക്കാന്‍ കഴിയുമോയെന്നും വിശദമാക്കാമോ?
കെ.എം.എസ്.സി.എല്ലിലെ കരാര്‍/ദിവസവേതന ജീവനക്കാര്‍
4063.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരാര്‍/ദിവസവേതന ജീവനക്കാരെ നിയമിക്കുന്നതില്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് അംഗീകൃത നിയമങ്ങളോ പ്രത്യേക നിയമങ്ങളോ നിലവിലുണ്ടോ; എങ്കില്‍ പ്രസ്തുത നിയമം നടപ്പിലാക്കിയ തീയതി വ്യക്തമാക്കുമോ; പ്രസ്തുത നിയമത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
കെ.എം.എസ്.സി.എല്ലില്‍ നാളിതുവരെ നടന്ന ഏതെങ്കിലും നിയമനങ്ങളില്‍ ഭരണഘടനാ ലംഘനവും നിയമന നിയമലംഘനവും നടന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് പരിഹരിക്കുന്നതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
( സി )
സര്‍ക്കാര്‍,പൊതുമേഖലാ സ്ഥാപനങ്ങളില്‍ താല്കാലിക ജീവനക്കാരെ നിയമിക്കുന്നതിനുള്ള 28.02.1992-ലെ നടപടിക്രമമായ 14896/ബി.പി.ഇ.2/91/പ്ലാനിങ് നമ്പര്‍ സര്‍ക്കുലര്‍ കെ.എം.എസ്.സി.എല്ലില്‍ 2008 മുതല്‍ പാലിക്കപ്പെട്ടിട്ടുണ്ടോ; ഇല്ലെങ്കില്‍ അപ്രകാരം എത്ര ജീവനക്കാര്‍ നിലവില്‍ കെ.എം.എസ്.സി.എല്ലില്‍ ജോലിചെയ്യുന്നുണ്ട്; വ്യക്തമാക്കാമോ;
( ഡി )
സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളില്‍ താല്കാലിക ജീവനക്കാരെ നിയമിക്കുമ്പോള്‍ സാമുദായിക സംവരണം, വിദ്യാഭ്യാസ യോഗ്യത എന്നിവ കൃത്യമായി പാലിക്കപ്പെടണമെന്നുള്ള കേരള സബോര്‍ഡിനേറ്റ് സര്‍വീസ് റൂള്‍സ്, കെ.എം.എസ്.സി.എല്ലില്‍ 2008 മുതല്‍ പാലിക്കപ്പെട്ടിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കുമോ?
4064.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൃക്ക രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ടോ; പ്രതിദിനം ഡയാലിസിസിന് വിധേയരാക്കുന്നവരുടെ എണ്ണം സംബന്ധിച്ച കണക്കുകള്‍ വകുപ്പിന് ലഭ്യമാകുന്നുണ്ടോ; സ്വകാര്യ ആശുപത്രികളിലെ ഡയാലിസിസ് ചികിത്സയുടെ നിരക്ക് ഏകീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസിയിലെ മരുന്ന് സംഭരണം
4065.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികളില്‍ മരുന്ന് സംഭരണം സുതാര്യമാക്കുവാനായി നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ; പ്രസ്തുത നടപടി സംബന്ധിച്ച രേഖകളുടെ പകര്‍പ്പ് നല്‍കാമോ;
( ബി )
കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസിയുടെ ഔട്ട്‌ലെറ്റുകള്‍, മരുന്ന് സംഭരണ, വിതരണ വിഭാഗങ്ങള്‍ എന്നിവിടങ്ങളിലായി ഒരേ വിഭാഗത്തില്‍ തന്നെ പത്തു വര്‍ഷത്തിലേറെയായി ജോലി ചെയുന്ന എത്ര ഫാര്‍മസിസ്റ്റുമാരുണ്ടെന്ന വിവരം ലഭ്യമാക്കാമോ; കാലാകാലങ്ങളില്‍ കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികളിലെ മരുന്ന് സംഭരണത്തില്‍ നടക്കുന്നതായി പറയപ്പെടുന്ന അഴിമതികള്‍ക്ക് പ്രസ്തുത ജീവനക്കാര്‍ക്ക് പങ്കുണ്ടോ എന്നത് അന്വേഷിക്കപ്പെടാത്തത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
മരുന്ന് സംഭരണത്തിലെ ഇത്തരത്തിലുള്ള ക്രമക്കേടുകള്‍ നിയന്ത്രിക്കുവാനും കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ; പ്രസ്തുത നടപടികള്‍ സംബന്ധിച്ച രേഖകളുടെ പകര്‍പ്പ് നല്‍കാമോ?
4066.
ശ്രീ ഒ . ആർ. കേളു
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പക്ഷിപ്പനി ആവർത്തിക്കുന്നതുമൂലം ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ആശങ്കകൾ പരിഹരിക്കുന്നതിന് ആരോഗ്യ വകുപ്പ് സാങ്കേതിക മാർഗ്ഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്ത് മനുഷ്യനിലോ സസ്തനികളിലോ നാളിതുവരെ പക്ഷിപ്പനി സ്ഥിതീകരിച്ചിട്ടുണ്ടോ;
( സി )
പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നതിനായി വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ദ്രുതകർമ്മസേനയ്ക്ക് രൂപം നല്‍കിയിട്ടുണ്ടോ; എങ്കിൽ അതിന്റെ ചുമതലകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
4067.
ശ്രീ. ഇ കെ വിജയൻ
ശ്രീ വി ശശി
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രോഗങ്ങൾമൂലം ശാരീരിക-മാനസിക-സാമൂഹ്യ ബുദ്ധിമുട്ടുകൾ നേരിടുന്ന രോഗികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ജീവിത ഗുണനിലവാരം മെച്ചപ്പെടുത്തുന്ന ഒരു സമഗ്ര സമീപനമായാണ് പാലിയേറ്റീവ് കെയറിനെ ലോകാരോഗ്യ സംഘടന നിർവചിച്ചിട്ടുള്ളത് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രാഥമിക തലത്തിൽ സമ്പൂർണ പാലിയേറ്റീവ് കെയർ എന്ന ആശയം നടപ്പാക്കുന്നതിൽ സംസ്ഥാനത്തിന് വിജയം കൈവരിക്കാനായിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഉറ്റവരുടെ മരണത്തെത്തുടർന്ന് ഉടലെടുക്കുന്ന വിയോഗാനുഭവവും വ്യഥയും (ഗ്രീഫ് ആന്‍ഡ് ബെറീവ്മെന്റ്) ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ ബെറീവ്മെന്റ് കമ്പാനിയൻഷിപ്‌ പ്രോഗ്രാം സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
രോഗാവസ്ഥയിലും ജീവിതത്തിന്റെ അവസാന ഘട്ടത്തിലും കരുണാർദ്രവും മാന്യവുമായ പരിചരണം മനുഷ്യന്റെ മൗലികാവകാശമാണെന്നിരിക്കെ അവകാശാധിഷ്ഠിത സാന്ത്വന പരിചരണത്തിന്റെ മാതൃകകൾ സൃഷ്ടിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
കെ.എം.എസ്.സി.എല്ലിലെ താല്കാലിക നിയമനങ്ങള്‍
4068.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മെ‍ഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് നേരിട്ട് പത്രത്തിലോ വെബ്‌സൈറ്റിലോ വിജ്ഞാപനം പ്രസിദ്ധീകരിക്കാതെ എത്ര ജീവനക്കാരെ കരാര്‍/ദിവസവേതന അടിസ്ഥാനത്തില്‍ നാളിതുവരെ നിയമിച്ചിട്ടുണ്ട്; ഇതില്‍ എത്രപേര്‍ നിലവില്‍ ജോലിചെയ്യുന്നുണ്ട്; കെ.എം.എസ്.സി.എല്‍ നേരിട്ട് വിജ്ഞാപനം നടത്താതെ എങ്ങനെയാണ് ജീവനക്കാരെ നിയമിച്ചതെന്ന് വ്യക്തമാക്കുമോ;
( ബി )
ആരോഗ്യ കുടുംബക്ഷേമ (ബി) വകുപ്പിന്റെ 7.3.2024-ലെ സ.ഉ.(കൈ)നം.52/2024/എച്ച്&എഫ്.ഡബ്ല്യു.ഡി. ഉത്തരവ് പ്രകാരം കെ.എം.എസ്.സി.എല്‍ ലെ 77 ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചതില്‍, ഏപ്രില്‍ 2024 മുതല്‍ പ്രസ്തുത ലിസ്റ്റിൽ ഉള്‍ക്കൊള്ളിച്ചിട്ടില്ലാത്ത എത്ര ജീവനക്കാര്‍ക്ക് പ്രസ്തുത ഉത്തരവ് പ്രകാരം അനധികൃതമായി വര്‍ദ്ധിപ്പിച്ച ശമ്പളം നല്‍കി; ഇത്തരം നിയമലംഘനം നടത്താനുണ്ടായ സാഹചര്യം വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ജീവനക്കാരുടെ ശമ്പളബില്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ചതില്‍ കെ.എം.എസ്.സി.എല്ലിന് അപാകത പറ്റിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത ശമ്പളബില്‍ തയ്യാറാക്കിയ ജീവനക്കാരുടെമേല്‍ നാളിതുവരെ എന്തെങ്കിലും നടപടി കെ.എം.എസ്.സി.എല്‍. എടുത്തിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കുമോ?
ഹ‍ൃദയ ശസ്ത്രക്രിയകൾ പഴയപടി പുനഃസ്ഥാപിക്കാൻ നടപടി
4069.
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിക്കൽ കോളേജുകളിലെ ഹൃദയശസ്ത്രക്രിയകൾ കാരുണ്യ പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് മാത്രമായി ചുരുക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
എങ്കിൽ ഹ‍ൃദയ ശസ്ത്രക്രിയകൾ പഴയപടി പുനഃസ്ഥാപിക്കുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
ആശുപത്രികളിലെ ഒഴിവുകൾ നികത്താൻ നടപടി
4070.
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. പി. കെ. ബഷീർ
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജീവനക്കാരുടെ അപര്യാപ്തത മെഡിക്കൽ കോളേജ് ഉൾപ്പെടെയുളള വിവിധ സർക്കാർ ആശുപത്രികളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിച്ചിരിക്കുന്നുവെന്ന വസ്തുത പരിശോധിച്ചിട്ടുണ്ടോ ;
( ബി )
ആശുപത്രികളിലെ ജീവനക്കാരുടെ അപര്യാപ്തത സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; ഇല്ലെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കുമോ;
( സി )
ഇപ്രകാരം പഠനം നടത്തിയിട്ടുണ്ടെങ്കിൽ വിശദാംശം നൽകുമോ;
( ഡി )
സാധാരണക്കാരായ രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനായി പ്രസ്തുത ഒഴിവുകൾ അടിയന്തരമായി നികത്താൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
കെ.എം.എസ്.സി.എല്ലിലെ കരാര്‍/ദിവസവേതന ജീവനക്കാര്‍
4071.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ കരാര്‍/ദിവസവേതന ജീവനക്കാരെ നിയമിക്കുന്നതില്‍ തൊഴിലും പുനരധിവാസവും (ജി) വകുപ്പിന്റെ 25.10.2004-ലെ സര്‍ക്കാര്‍ ഉത്തരവ് (സ.ഉ. നം.11887/ജി2/03/തൊഴില്‍) പാലിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
കെ.എം.എസ്.സി.എല്ലില്‍ നിയമന ഉത്തരവുകള്‍ ഇല്ലാതെ നിലവില്‍ എത്ര ജീവനക്കാര്‍ കരാര്‍/ദിവസവേതന അടിസ്ഥാനത്തില്‍ ജോലിചെയ്യുന്നുണ്ട്; പ്രസ്തുത നിയമനങ്ങള്‍ നടത്തിയതിന്റെ മാനദണ്ഡം വ്യക്തമാക്കുമോ; കരാര്‍ ജീവനക്കാര്‍ എത്ര; ദിവസവേതന ജീവനക്കാര്‍ എത്ര; വ്യക്തമാക്കാമോ;
( സി )
കെ.എം.എസ്.സി.എല്ലില്‍ എത്ര ജീവനക്കാര്‍ക്ക് നിയമന ഉത്തരവില്ലാതെ ജോലിയില്‍ പ്രവേശിച്ചശേഷം പിന്നീട് നിയമന ഉത്തരവ് നല്‍കിയിട്ടുണ്ട്; പ്രസ്തുത ജീവനക്കാര്‍ക്ക് നിയമന ഉത്തരവ് നല്‍കിയതിന്റെ മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കാമോ?
4072.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തു് 108 ആംബുലൻസ് സർവീസിന്റെ ഭാഗമായി നിലവിൽ എത്ര ആംബുലൻസുകളുണ്ടെന്ന് അറിയിക്കാമോ;
( ബി )
നിലവിൽ പ്രവർത്തനക്ഷമമല്ലാത്ത എത്ര 108 ആംബുലൻസുകളുണ്ടെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത ആംബുലൻസുകൾ ആരോഗ്യവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണോ പ്രവർത്തിക്കുന്നതെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത ആംബുലൻസ് ഡ്രൈവർമാരുടെ എണ്ണം എത്രയാണെന്ന വിവരം ലഭ്യമാക്കാമോ;
( ഇ )
പ്രസ്തുത ആംബുലൻസ് ഡ്രൈവർമാരുടെ നിയമനം നടത്തുന്നത് എങ്ങനെയാണെന്ന് വ്യക്തമാക്കാമോ;
( എഫ് )
108 ആംബുലൻസ് ഡ്രൈവർമാരുടെ സേവന വേതന വ്യവസ്ഥകൾ എപ്രകാരമാണെന്ന് വിശദമാക്കാമോ?
ജനസംഖ്യാനുപാതികമായി ആരോഗ്യ സേവന സംവിധാനങ്ങൾ ഏർപ്പെടുത്താൻ നടപടി
4073.
ശ്രീ. പി. ഉബൈദുള്ള
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആരോഗ്യ സേവനസംവിധാനങ്ങളും സൗകര്യങ്ങളും മെച്ചപ്പെടുത്തുവാൻ ആവിഷ്ക്കരിക്കുന്ന പദ്ധതികൾ എന്തെല്ലാമെന്ന് വിശദീകരിക്കാമോ;
( ബി )
ജനസംഖ്യാനുപാതികമായി ആരോഗ്യ സേവന സംവിധാനങ്ങളും സൗകര്യങ്ങളും വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ മലബാർ മേഖലയിൽ കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വർധിപ്പിക്കുന്നതിനും ആയതിന് ആനുപാതികമായി ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും നിയമിക്കുന്നതിനുമുള്ള നടപടി സ്വീകരിക്കുമോ ?
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയെ ആക്രമിച്ച സംഭവം
4074.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 2024 മേയ് 26-ന് അപസ്മാര രോഗിയെ ചീഫ് സെക്യൂരിറ്റി ഓഫീസറുടെ സാന്നിദ്ധ്യത്തിൽ മർദ്ദിച്ച സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിന്മേല്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;
( ബി )
നിലവിലെ സെക്യൂരിറ്റി ഓഫീസർ ചുമതല ഏറ്റ ശേഷമാണ് പ്രസ്തുത ആശുപത്രിയിൽ രോഗികളെ ആക്രമിക്കുന്നതും മോഷണം വർദ്ധിക്കുന്നതും എന്നത് ഗൗരവമായി കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
അപസ്മാര രോഗിയെ ആക്രമിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുമോ?
കണ്ണൂര്‍ സര്‍ക്കാര്‍ മെ‍‍‍ഡിക്കല്‍ കോളേജ്
4075.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ സര്‍ക്കാര്‍ മെ‍‍‍ഡിക്കല്‍ കോളേജില്‍ നടന്നു വരുന്ന പ്രധാന നിര്‍മ്മാണപ്രവൃത്തികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
2024-2025 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ കണ്ണൂര്‍ സര്‍ക്കാര്‍ മെ‍‍‍ഡിക്കല്‍ കോളേജിലെ പ്രധാന നിര്‍മ്മാണപ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ?
ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇന്‍ഷിയേറ്റീവ് പദ്ധതി
4076.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിക്കല്‍ കോളേജുകളില്‍ ആരംഭിച്ച ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇന്‍ഷിയേറ്റീവ് പദ്ധതിയുടെ ഭാഗമായി എന്തെല്ലാം വികസന പ്രവർത്തനങ്ങളാണ് നടത്തി വരുന്നതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി തൃശ്ശൂർ മെഡിക്കല്‍ കോളേജില്‍ 2021 മുതല്‍ നാളിതുവരെ എന്തെല്ലാം വികസന പ്രവർത്തനങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും ആയതിന്റെ നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കാമോ?
4077.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് സർക്കാർ മെഡിക്കൽ കോളേജിൽ ഒ.പി. വിഭാഗം എത്ര കാലമായി പ്രവർത്തിച്ചുവരുന്നെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ആശുപത്രിയിൽ ഒ.പി. പ്രവർത്തനം തുടങ്ങിയതു മുതൽ നാളിതു വരെ എത്ര രോഗികൾ പരിശോധനയ്ക്കായി ​ വന്നിട്ടുണ്ടെന്നും ഒ.പി. വിഭാഗത്തിൽ ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്ന സേവനങ്ങൾ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ;
( സി )
നിലവിൽ ഇവിടെയുളള സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ അടക്കമുളള ജീവനക്കാരുടെ വിശദാംശം നൽകാമോ; കൂടുതൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിക്കാൻ ആലോചനയുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
ആശുപത്രിയിൽ ഐ.പി. വിഭാഗം പ്രവർത്തനം തുടങ്ങാൻ ആലോചനയുണ്ടോ; എങ്കിൽ എപ്പോഴാണെന്ന് വിശദമാക്കാമോ?
അപകടത്തിൽ പരിക്കേറ്റ കുട്ടിയ്ക്ക് ചികിത്സ വൈകിയതുകാരണം മരണപ്പെട്ടു എന്ന പരാതി
4078.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃശിശു കേന്ദ്രത്തിൽ 16.02.2024-ന് പ്രവേശിപ്പിച്ച കൊണ്ടോട്ടി മുണ്ടക്കുളം മഞ്ഞനിക്കര സൈനുദ്ദീന്റെയും ആമിനാബിയുടെയും മകൻ മുഹമ്മദ് ശമ്മാസ് എന്ന പതിനൊന്നുകാരന് മതിയായ ചികിത്സ ലഭ്യമാകാത്തത് കാരണം മരണപ്പെട്ടുവെന്ന പരാതിയിന്മേല്‍ അന്വേഷണം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
16.02.2024-ന് വൈകിട്ട് ആറ് മണിക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ ജനറൽ വാർഡിലേക്ക് മാറ്റുകയും രാത്രി വൈകിമാത്രം എക്സ്റേ എടുക്കുകയും മറ്റ് പരിശോധനകള്‍ നടത്തുകയും ചെയ്തുിട്ടുളളുവെന്ന ബന്ധുക്കളുടെ ആരോപണം അന്വേഷണ വിധേയമാക്കിയിട്ടുണ്ടോ;
( സി )
ഇത് സംബന്ധിച്ച് ആരുടെയെല്ലാം പരാതികളാണ് ലഭിച്ചിട്ടുള്ളതെന്നും പ്രസ്തുത പരാതിയിന്മേല്‍ ഇതുവരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ?
മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ജീവനക്കാരുടെ യോഗ്യത
4079.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ഓരോ തസ്തികയിലുമുള്ള ജീവനക്കാരുടെ യോഗ്യത എന്താണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിൽ ഓരോ തസ്തികയിലും നിയമിച്ചിരിക്കുന്ന ഉദ്യോഗസ്ഥ രുടെ യോഗ്യത പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ജീവനക്കാർ വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയിട്ടുണ്ടോ; വ്യാജ സർട്ടിഫിക്കറ്റ് പ്രകാരം ജോലിയില്‍ പ്രവേശിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് കോർപ്പറേഷൻ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാമോ;
( ഡി )
മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നിയമിച്ചിരിക്കുന്ന ജീവനക്കാർക്ക് മതിയായ യോഗ്യതയുണ്ടോയെന്നും സംവരണം, വിദ്യാഭ്യാസ യോഗ്യത എന്നിവ പരിഗണിച്ചാണോ അവരുടെ നിയമനം നടത്തിയിട്ടുള്ളതെന്നും ഓരോ ജീവനക്കാരുടെയും തസ്തിക തിരിച്ച്‌ വിവരിക്കാമോ?
സ്പെഷ്യൽ റൂൾ നിലവിലില്ലാത്ത തസ്തികകള്‍
4080.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ വകുപ്പിൽ ഏതെല്ലാം തസ്തികകള്‍ക്കാണ് സ്പെഷ്യൽ റൂൾ നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
സ്പെഷ്യൽ റൂൾ നിലവിലില്ലാത്തതും ജനറൽ എക്സിക്യൂട്ടീവ് ഓർഡർ നിലനിൽക്കുന്നതുമായ തസ്തികകൾ ഏതൊക്കെയെന്ന് അറിയിക്കാമോ;
( സി )
ജനറൽ എക്സിക്യൂട്ടീവ് ഓർഡർ നിലനിൽക്കുന്ന തസ്തികകളിൽ സ്പെഷ്യൽ റൂൾ കൊണ്ടുവരുന്നതിന് സർക്കാർ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ;
( ഡി )
ആരോഗ്യ വകുപ്പിലെ എം.സി.എച്ച്. ഓഫീസർ, ഡി.പി.എച്ച്.എൻ. എന്നീ തസ്തികകളുടെ നിലവിലുള്ള ജനറൽ എക്സിക്യൂട്ടീവ് ഓർഡർ പുന:ക്രമീകരിക്കുന്നതിന് ആരോഗ്യവകുപ്പ് ഡയറക്ടർ പ്രൊപ്പോസൽ നൽകിയിട്ടുണ്ടോയെന്ന് അറിയിക്കാമോ; ഉണ്ടെങ്കിൽ അതിന്റെ പകർപ്പ് ലഭ്യമാകുമോ;
( ഇ )
ആരോഗ്യ വകുപ്പിലെ എം.സി.എച്ച്. ഓഫീസർ, ഡി.പി.എച്ച്.എൻ. സീനിയർ ബയോളജിസ്റ്റ്, ബയോളജിസ്റ്റ്,ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ, അസിസ്റ്റന്റ് ഡയറക്ടർ (എന്റമോളജി/ഫൈലേറിയ)എന്നീ തസ്തികകളുടെ നിലവിലുള്ള ജനറൽ എക്സിക്യൂട്ടീവ് ഓർഡർ പുന:ക്രമീകരിക്കുന്നതിന് ആരോഗ്യവകുപ്പ് ഡയറക്ടർ പ്രൊപ്പോസൽ നൽകിയിട്ടുണ്ടെങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ?
ആരോഗ്യ വകുപ്പില്‍ ആശ്രിത നിയമനം
4081.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ വകുപ്പില്‍ ആശ്രിത നിയമന ഉത്തരവ് നൽകിയതിൽ ഇനി നിയമനം നല്‍കാനുള്ളവരുടെ എണ്ണവും ഇതില്‍ ക്ലറിക്കല്‍ തസ്തികയിലേയ്ക്ക് നിയമനം നല്‍കാനുള്ളവരുടെ എണ്ണവും അറിയിക്കാമോ;
( ബി )
ഒരോ വര്‍ഷവും ആശ്രിത നിയമനത്തിലൂടെ ക്ലറിക്കല്‍ തസ്തികയില്‍ ജോലി ലഭിക്കുന്നവരുടെ എണ്ണം അറിയിക്കാമോ?
കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനിലെ നിയമനം
4082.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ അസിസ്റ്റന്റ്/ക്യാഷിയര്‍ തസ്തികയില്‍ 2010 മുതല്‍ ജോലി ചെയ്യുന്ന എട്ട് സ്ഥിരം ജീവനക്കാരുടെ നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കാന്‍ പാടില്ല എന്ന് കാണിച്ച് വിജിലന്‍സ് ഡയറക്ടര്‍ 26.10.2017-ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് നമ്പര്‍ ഇ19(കൃ.വി31/16എസ്.ഐ.യൂ-1)22405/16 പ്രകാരം സര്‍ക്കാര്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റിപ്പോര്‍ട്ടിന്മേല്‍ നാളിതുവരെ നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍ എന്തുകൊണ്ട് എന്ന് വ്യക്തമാക്കാമോ?
4083.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ വകുപ്പിലെ ഇ.സി.ജി. ടെക്നീഷ്യൻ തസ്തിക സൃഷ്ടിക്കുന്നതിനുള്ള നടപടികൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത കാര്യത്തിൽ ഡയറക്ടറേറ്റിൽ നിന്നും സർക്കാരിലേക്ക് അയച്ച പ്രൊപ്പോസലുകളിൽ തുടർനടപടി എന്തായെന്ന് വിശദമാക്കാമോ;
( സി )
കാറ്റഗറി നമ്പർ 128 / 2018 ഇ.സി.ജി. ടെക്നീഷ്യൻ ഗ്രേഡ് II തസ്തികയുടെ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിയ്കാനിരിക്കുന്നതിനാല്‍ സർക്കാരിലേക്ക് സമർപ്പിച്ചിട്ടുള്ള അന്‍പത്തിയാറ് തസ്തികയ്ക്ക്‌ വേണ്ടിയുള്ള പ്രൊപ്പോസലിൽ ധനവകുപ്പിന്റെ അംഗീകാരം വേഗത്തിലാക്കാന്‍ വകുപ്പ് നടപടി സ്വീകരിക്കാമോ;
( ഡി )
സർക്കാർ ഇ.സി.ജി. ടെക്നീഷ്യൻ കോഴ്സ് നിർത്തലാക്കിയതിനാൽ ഇ.സി.ജി. ടെക്നീഷ്യൻ തസ്തികയുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ഇനിയൊരു പരീക്ഷ എഴുതാൻ സാധിക്കുകയില്ല എന്നതിനാൽ ഈ ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
ഉടുമ്പന്‍ചോല മണ്ഡലത്തില്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍
4084.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉടുമ്പന്‍ചോല മണ്ഡലത്തിലെ വിവിധ ആശുപത്രികളിലായി എത്ര ഡോക്ടര്‍മാരുടെ ഒഴിവുകളുണ്ടെന്ന് അറിയിക്കാമോ;
( ബി )
ഓരോ സ്ഥാപനത്തിന്റെ പേരും അവിടെ അനുവദിച്ചിട്ടുള്ള ഡോക്ടര്‍മാരുടെ തസ്തികകളും നിലവിലുള്ള ഒഴിവുകളുടെ എണ്ണവും വിശദമാക്കാമോ;
( സി )
പ്രസ്തുത ഒഴിവുകളില്‍ നിയമനം നടത്തുന്നതിനായി അസിസ്റ്റന്റ് സര്‍ജന്‍ റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ;
( ഡി )
നിലവിലുള്ള ഒഴിവുകള്‍ അടിയന്തരമായി നികത്തുന്നതിന് നടപടി സ്വീകരിക്കുമോ?
4085.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ - ഗ്രേഡ് II റാങ്ക് ലിസ്റ്റ് ( കാറ്റഗറി നമ്പര്‍ 421/2019, റാങ്ക് ലിസ്റ്റ് നമ്പര്‍ 345/2021/ഡി.ഒ,ഇ) നിലവില്‍ വന്നതെന്നാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നല്‍കിയ ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട മുഴുവന്‍ ഒഴിവുകളും അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
2024 നവംബര്‍ 4-ാം തീയതി കാലാവധി അവസാനിക്കുന്ന പ്രസ്തുത റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട പരമാവധി ഉദ്യോഗാര്‍ത്ഥികള്‍ക്കും നിയമനം നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
കെ.എം.എസ്.സി.എല്‍. ലെ ശമ്പളം
4086.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024 ഏപ്രില്‍ മുതല്‍ പ്രസന്റ് പേ ഇനത്തില്‍ ഉള്‍ക്കൊള്ളാത്ത കെ.എം.എസ്.സി.എല്‍. ലെ 77 ജീവനക്കാര്‍ക്ക് ആരോഗ്യ കുടുംബക്ഷേമ (ബി) വകുപ്പിന്റെ 07.03.2024 ലെ സ.ഉ.(കൈ) നം.52/2024 ആ.കു.വ. നമ്പര്‍ ഉത്തരവ് പ്രകാരം അനധികൃതമായി വര്‍ദ്ധിപ്പിച്ച ശമ്പളം നല്‍കിയ സാഹചര്യവും മാനദണ്ഡവും വ്യക്തമാക്കുമോ; പ്രസ്തുത നടപടികളുടെ രേഖകളുടെ പകര്‍പ്പ് നല്‍കുമോ;
( ബി )
സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളില്‍ കരാര്‍ വ്യവസ്ഥയില്‍ ജീവനക്കാരെ നിയമിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളും സംവരണവും പാലിക്കാതെ നിയമിച്ച 77 ജീവനക്കാര്‍ക്ക് പ്രസ്തുത ഉത്തരവ് പ്രകാരം ശമ്പളം നല്‍കിയ മാനദണ്ഡം വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ഉത്തരവ് പ്രകാരം അനധികൃതമായി ശമ്പളം നല്‍കിയ ഉദ്യോഗസ്ഥരുടെ പേരും ഉദ്യോഗപ്പേരും നല്‍കുമോ; പ്രസ്തുത ഉദ്യോഗസ്ഥര്‍ക്ക് എതിരെ നാളിതുവരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത ജീവനക്കാരുടെ ശമ്പള ബിൽ സര്‍ക്കാരില്‍ സമര്‍പ്പിച്ചതില്‍ കെ.എം.എസ്.സി.എല്‍. ന് അപാകതയുണ്ടായിരുന്നിട്ടും ശമ്പളബിൽ തയ്യാറാക്കിയ ജീവനക്കാരുടെ മേല്‍ നാളിതുവരെ വകുപ്പുതല നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയിക്കാമോ; ശമ്പള ഫയല്‍ തയ്യാറാക്കിയ ഉദ്യോഗസ്ഥരുടെ പേരും ഉദ്യോഗപ്പേരും നല്‍കുമോ;
( ഇ )
ശമ്പള അവലോകന സമിതി കോര്‍പ്പറേഷന്‍ രൂപീകരിച്ചതിന് ശേഷമുള്ള സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുമോ; പ്രസ്തുത സമിതി ജീവനക്കാരുടെ നിയമനങ്ങളെ കുറിച്ച് കണ്ടെത്തിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?
കേരള ഹെല്‍ത്ത് റിസർച്ച് ആന്‍ഡ് വെല്‍ഫയർ സൊസൈറ്റിയിലെ നിയമനം
4087.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഹെല്‍ത്ത് റിസർച്ച് ആന്‍ഡ് വെല്‍ഫയർ സൊസൈറ്റിയില്‍ മുന്‍ സർക്കാരിന്റെ കാലത്ത് നിരവധി അനധികൃത നിയമനങ്ങള്‍ നടന്നിട്ടുണ്ടോയെന്നും ആയത് ധനകാര്യ വിഭാഗം അന്വേഷണം നടത്തി കണ്ടെത്തിയിട്ടുണ്ടോയെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
സർക്കാർ സർവീസില്‍ നിന്ന് ഡെപ്യുട്ടേഷന്‍ മുഖേന നിയമനം നടത്താം എന്നിരിക്കെ അനധികൃത നിയമനങ്ങള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത സൊസൈറ്റിയില്‍ നിലവിലുള്ള ഒഴിവുകളില്‍ ഡെപ്യുട്ടേഷന് മുഖേന നിയമനം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
കെ.എം.എസ്.സി.എല്‍.ലെ നിയമനം
4088.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ കുടുംബക്ഷേമ (ബി) വകുപ്പിന്റെ 15.12.2022-ലെ സ. ഉ. (കൈ) 285/2022/ എച്ച് &എഫ്. ഡബ്ള്യൂ.ഡി. നമ്പർ ഉത്തരവ് പ്രകാരം കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിലെ (കെ.എം.എസ്.സി.എല്‍.) 615 കരാര്‍ ജീവനക്കാർക്കും 40 ദിവസവേതന ജീവനക്കാർക്കും ശമ്പളം നല്‍കിയ മാനദണ്ഡം വ്യക്തമാക്കാമോ; പ്രസ്തുത ജീവനക്കാര്‍ക്ക് നാളിതുവരെ എത്ര രൂപ ശമ്പളമായി കെ.എം.എസ്.സി.എല്‍. നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
കെ.എം.എസ്.സി.എല്‍.ല്‍ സംവരണ നിയമങ്ങള്‍ പാലിക്കാതെ ജീവനക്കാരെ നിയമിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ അപ്രകാരം നിയമനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നാളിതുവരെ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;
( സി )
പ്രസ്തുത വിഷയം പരിഹരിക്കുന്നതിന് നിലവില്‍ സ്വീകരിച്ചുവരുന്ന നടപടി എന്താണെന്നും അതിന്റെ രേഖകളുടെ പകര്‍പ്പും ലഭ്യമാക്കാമോ?
4089.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എതെല്ലാം ആരോഗ്യസ്ഥാപനങ്ങളിലാണ് ഇ.സി.ജി ടെക്നീഷ്യന്മാരുടെ തസ്തികകള്‍ നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇ.സി.ജി ടെക്നീഷ്യന്മാരുടെ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനായി പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ; ഇല്ലെങ്കില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
കേരളത്തിന്റെ ആരോഗ്യമേഖല
4090.
ശ്രീ. ഇ കെ വിജയൻ
ശ്രീ വി ശശി
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന്റെ ആരോഗ്യമേഖലയെ ദേശീയ ശ്രദ്ധയിൽ എത്തിച്ചത്‌ ഗ്രാമതലംവരെ വ്യാപിച്ചുകിടക്കുന്ന സർക്കാർ ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളുമാണെന്നത് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
മുന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ നടപ്പാക്കിയ നിരവധി നൂതന പദ്ധതികളും നയപരമായ തീരുമാനങ്ങളും ആരോഗ്യമേഖലയെ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
കരൾ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള അതിസങ്കീർണമായ അവയവമാറ്റ ശസ്ത്രക്രിയകൾ വരെ നടത്താവുന്ന രീതിയിൽ സർക്കാർ ആശുപത്രികളെ വളർത്തിയെടുക്കാൻ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ജനങ്ങളുടെ ആരോഗ്യവും ജീവനും സംരക്ഷിക്കുന്നതിന്‌ നിലവിലെ സർക്കാർ നടത്തുന്ന ഇടപെടലുകളും നിയമനിർമ്മാണവും ദേശീയതലത്തില്‍ പ്രശംസിക്കപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
4091.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ആരംഭിക്കാനുദ്ദേശിക്കുന്ന അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കു മാത്രമായ ആശുപത്രി പൂര്‍ണ്ണസജ്ജമായി എപ്പോൾ പ്രവർത്തനം ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
കാഞ്ഞങ്ങാട് മണ്ഡലത്തിലെ ആരോഗ്യവകുപ്പ് പദ്ധതികൾ
4092.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ 2016 മെയ്‌ മുതൽ നാളിതുവരെ ആരോഗ്യ വകുപ്പ് നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ലഭ്യമാക്കിയ സൗകര്യങ്ങളും വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികൾക്കായി അനുവദിച്ച തുകയും അവയുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ?
കെ.എം.എസ്.സി.എല്‍.-ല്‍ ബ്ലീച്ചിങ് പൗഡര്‍ ടെന്‍ഡര്‍ ഇല്ലാതെ വാങ്ങിയ നടപടി
4093.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-2023 സാമ്പത്തിക വര്‍ഷത്തില്‍ കെ.എം.എസ്.സി.എല്‍.-ല്‍ ബ്ലീച്ചിങ് പൗഡര്‍ ടെന്‍ഡര്‍ മുഖേന വാങ്ങിട്ടുണ്ടോ; ഈ കാലയളവില്‍ ടെന്‍ഡര്‍ മുഖേന അല്ലാതെ ബ്ലീച്ചിങ് പൗഡര്‍ വാങ്ങിയതിന്റെ മാനദണ്ഡം വ്യക്തമാക്കുമോ; പ്രസ്തുത നടപടി രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
2023-2024 സാമ്പത്തിക വര്‍ഷത്തില്‍ കെ.എം.എസ്.സി.എല്‍.-ല്‍ ബ്ലീച്ചിങ് പൗഡര്‍ വാങ്ങിയത് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാമോ; ടി ബ്ലീച്ചിങ് പൗഡര്‍ വിതരണം ചെയ്യുന്നതുനായിയുള്ള സപ്ലയേര്‍സ് ആരൊക്കെയാണെന്നും അവരുടെ നിരക്ക് എത്രയാണെന്നും പ്രസ്തുത നിരക്ക് കെ.എം.എസ്.സി.എല്‍-ല്‍ ഏത് മാനദണ്ഡ പ്രകാരമാണ് അംഗീകരിച്ചതെന്നും നിരക്ക് നിശ്ചയിച്ചത് എത്ര അളവിനനുസരിച്ചാണെന്നും വ്യക്തമാക്കാമോ; രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
2024-2025 സാമ്പത്തിക വര്‍ഷത്തില്‍ കെ.എം.എസ്.സി.എല്‍.-ല്‍ ബ്ലീച്ചിങ് പൗഡര്‍ സംഭരിക്കാന്‍ എന്തുകൊണ്ട് ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ചില്ല എന്ന് വ്യക്തമാക്കാമോ; പ്രസ്തുത നടപടി രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ?
അടൂര്‍ കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസിയിലെ സാമ്പത്തിക ക്രമക്കേട്
4094.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അടൂര്‍ കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി തീപിടിച്ച് കത്തി നശിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത തീപിടുത്തത്തിനുള്ള കാരണം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഫാര്‍മസിയിലെ ജീവനക്കാര്‍ സാമ്പത്തിക ക്രമക്കേട് നടത്തിയത് കണ്ടെത്തിയിട്ടും ഇതുവരെ യാതൊരു നടപടിയും സ്വീകരിക്കാത്തതിനുള്ള കാരണം അറിയിക്കാമോ; സാമ്പത്തിക ക്രമക്കേട് നടത്തിയ പ്രസ്തുത ഫാര്‍മസിയിലെ ഇന്‍ചാര്‍ജിന് എതിരായി സ്വീകരിച്ച നടപടികള്‍ ഉൾക്കൊണ്ട രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ?
4095.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ കേൾവിക്കുറവുളള എത്ര കുട്ടികളുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതുവരെ എത്ര കുട്ടികൾക്ക് കോക്ലിയർ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്ന് വർഷം തിരിച്ച് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ശസ്ത്രക്രിയ കഴിഞ്ഞ ചിലർക്ക് വച്ചു പിടിപ്പിച്ച ശ്രവണ സഹായിയുടെ മോഡലുകൾ കമ്പനികൾ നിർത്തിയതോടെ ശസ്ത്രക്രിയക്ക് വിധേയരായവര്‍ അനുഭവിക്കുന്ന പ്രയാസം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
സ്വന്തം നിലയിൽ ശ്രവണ സഹായി അപ്​ഗ്രേഡ് ചെയ്യാൻ നാലു ലക്ഷം രൂപ വേണമെന്നിരിക്കെ സർക്കാർ ഇവരെ എങ്ങനെ സഹായിക്കുമെന്ന് വ്യക്തമാക്കാമോ;
( ഇ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ശസ്ത്രക്രിയക്ക് വിധേയമായ ഓരോ കുട്ടിയുടെയും പേരിൽ അൻപതിനായിരം രൂപാ വീതം സാമൂഹിക സുരക്ഷാ പദ്ധതിയില്‍ ഒടുക്കിയിരുന്നു എന്നത് വസ്തുതയാണോ;
( എഫ് )
എങ്കിൽ പ്രസ്തുത തുക ഏത് ഏജൻസിക്കാണ് കൈമാറിയതെന്ന് വ്യക്തമാക്കാമോ;
( ജി )
പ്രസ്തുത ഏജൻസികള്‍ വിനിയോഗ സാക്ഷ്യപത്രം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
കെ.എം.എസ്.സി.എല്‍.
4096.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനില്‍ 2024 മെയ് മാസം ജീവനക്കാരുടെ നിയമന ഉത്തരവുകളും വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന രേഖകളും പരിശോധന നടത്തിയിട്ടുണ്ടോ; എങ്കില്‍ അതിനുള്ള മാനദണ്ഡം വ്യക്തമാക്കുമോ; പ്രസ്തുത പരിശോധനാ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പരിശോധനയുടെ അടിസ്ഥാനത്തില്‍ എത്ര ജീവനക്കാര്‍ നിലവില്‍ ജോലി ചെയ്യുന്നുണ്ട്; നിലവില്‍ നിയമന ഉത്തരവ് ഇല്ലാതെയും മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാതെയും ജോലിചെയ്യുന്ന എത്ര ജീവനക്കാരുണ്ടെന്ന് അറിയിക്കാമോ;
( സി )
സര്‍ക്കാര്‍ നിയമങ്ങളോ സംവരണ നിയമങ്ങളോ പാലിക്കാതെ നിയമിച്ച എത്ര ജീവനക്കാര്‍ നിലവില്‍ കെ.എം.എസ്.സി.എല്‍.-ല്‍ ജോലി ചെയ്ത് വരുന്നു; പ്രസ്തുത ജീവനക്കാരെ നിയമിച്ച മാനദണ്ഡം വ്യക്തമാക്കുമോ; അനധികൃതമായി നിയമിച്ച ഈ ജീവനക്കാര്‍ക്ക് നാളിതുവരെ എത്ര രൂപ ശമ്പളമായി കെ.എം.എസ്.സി.എല്‍ നല്‍കിയിട്ടുണ്ട്; വിശദമാക്കുമോ?
ബ്ലീച്ചിങ് പൗഡർ ടെൻഡർ നടപടികളിലൂടെയല്ലാതെ വാങ്ങിയ നടപടി
4097.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മെഡിക്കൽ സർവ്വീസസ് കോർപറേഷൻ ലിമിറ്റഡിൽ (കെ.എം.എസ്‌.സി.എൽ.) 2024 ൽ ബ്ലീച്ചിംഗ് പൗഡർ ടെൻഡർ നടപടികള്‍ മുഖേന അല്ലാതെ വാങ്ങാൻ തീരുമാനിച്ചതിന്റെ കാരണം വിശദമാക്കാമോ;
( ബി )
സ്റ്റോർ പർച്ചെയ്സ് മാനുവൽ പ്രകാരം ടെൻഡർ നടപടികളിലൂടെ മാത്രമേ സാമഗ്രികൾ വാങ്ങാൻ പാടുള്ളു എന്ന് നിഷ്കര്‍ഷിക്കുന്നില്ലേയെന്ന് വ്യക്തമാക്കുമോ;
( സി )
എങ്കിൽ ടെൻഡർ നടപടികളിലൂടെയല്ലാതെ ബ്ലീച്ചിംഗ് പൗഡർ വാങ്ങിയത് സ്റ്റോർ പർച്ചെയ്സ് മാന്വലിന്റെ ലംഘനമല്ലേയെന്ന് അറിയിക്കാമോ?
4098.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹൗസ് സര്‍ജന്‍മാരെ മാത്രമായി ആശുപത്രികളിൽ രാത്രികാല ഡ്യൂട്ടിക്ക് നിയമിക്കുന്നത് ഹൈക്കോടതി വിധിയിലൂടെ നിര്‍ത്തേണ്ടി വന്ന സാഹചര്യമുണ്ടായിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
മെഡിക്കല്‍ കോളേജുകളുടെ എക്സ്റ്റന്‍ഷന്‍ സെന്ററുകളായ ആരോഗ്യകേന്ദ്രങ്ങളില്‍ ഇതുമൂലം ഉണ്ടായിട്ടുളള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത സെന്ററുകളിലെ ക്വാര്‍ട്ടേര്‍സുകള്‍ ഉപയോഗിക്കാത്തത് മൂലം നശിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
കെ.എം.എസ്.സി.എല്‍-ല്‍ കരാര്‍/ദിവസ വേതന നിയമനങ്ങള്‍
4099.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എം.എസ്.സി.എല്‍.- ല്‍ മാനദണ്ഡമോ സര്‍ക്കാര്‍ ഉത്തരവുകളോ പാലിക്കാതെ എത്ര ജീവനക്കാര്‍ക്ക് കരാര്‍/ദിവസ വേതന അടിസ്ഥാനത്തില്‍ നാളിതു വരെ നിയമനം നല്‍കിയിട്ടുണ്ടെന്ന് തരം തിരിച്ച് അറിയിക്കാമോ;
( ബി )
പ്രസ്തുത ജീവനക്കാര്‍ക്ക് 2008 മുതല്‍ നാളിതുവരെ ആകെ എത്ര രൂപ കെ.എം.എസ്.സി.എല്‍. ശമ്പളമായി നല്‍കിയിട്ടുണ്ടെന്നുള്ള വിശദാംശം നൽകുമോ?
ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മാണം
4100.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 വര്‍ഷത്തെ എം.എല്‍.എ. ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് തിരുവനന്തപുരം ജില്ലയിലെ ഏതെല്ലാം ആരോഗ്യ കേന്ദ്രങ്ങളിലാണ് ഐസൊലേഷന്‍ വാര്‍ഡുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നത്; വിശദമാക്കാമോ;
( ബി )
ഇതില്‍ എത്രയെണ്ണം നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്; എത്ര വാര്‍ഡുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്; വിശദമാക്കുമോ?
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐ.സി.യു. പീഡനക്കേസ്
4101.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐ.സി.യു. പീഡനക്കേസിലെ അതിജീവിത ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് പരാതി നൽകിയിട്ടുണ്ടോ; എങ്കിൽ ഈ പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പരാതിയിന്മേൽ ഇതുവരെ എന്ത് നടപടി സ്വീകരിച്ചിട്ടുണ്ട് എന്നതിന്റെ വിശദാംശം ലഭ്യമാക്കുമോ?
4102.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇപ്പോള്‍ ഉയര്‍ന്ന് വന്നിട്ടുള്ള അവയവ മാഫിയയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
അവയവ മാഫിയയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സംസ്ഥാനത്തെ ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രികളോ സ്ഥാപനങ്ങളോ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വിശദമാക്കാമോ;
( സി )
ഇത്തരത്തിലുള്ള മനുഷ്യത്ത്വരഹിതവും അധാര്‍മ്മികവുമായ പ്രവൃത്തികള്‍ ഇല്ലാതാക്കി ആരോഗ്യ മേഖലയെ ശുദ്ധീകരിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ?
ബ്ലീച്ചിങ് പൗഡര്‍ വാങ്ങിയതിലെ ക്രമക്കേട്
4103.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024 - 2025 സാമ്പത്തിക വര്‍ഷത്തില്‍ കെ.എം.എസ്.സി.എല്‍. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ എന്തുകൊണ്ട് ബ്ലീച്ചിങ് പൗഡര്‍ ടി പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല എന്ന് വ്യക്തമാക്കുമോ; പ്രസ്തുത രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ; കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി വഴി 2024-2025 സാമ്പത്തിക വര്‍ഷത്തില്‍ കെ.എം.എസ്.സി.എല്‍-ല്‍ ബ്ലീച്ചിങ് പൗഡര്‍ സംഭരിക്കാന്‍ പര്‍ച്ചെയ്സ് ഓര്‍ഡര്‍ നല്‍കിയത് ഏത് മാനദണ്ഡ പ്രകാരമാണെന്ന് വ്യക്തമാക്കുമോ; പ്രസ്തുത രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
നിലവില്‍ കെ.എം.എസ്.സി.എല്‍.-ന് ബ്ലീച്ചിങ് പൗഡര്‍ വിതരണം ചെയ്യുന്ന സപ്ലയേര്‍സ് ഉണ്ടായിട്ടും ക്വട്ടേഷനോ ടെന്‍ഡര്‍ നടപടികളോ നടത്താതെ ചട്ടവിരുദ്ധമായി ബ്ലീച്ചിങ് പൗഡര്‍ സംഭരിക്കാന്‍ കെ.എസ്.ഡി.പി.ക്ക് പര്‍ച്ചെയ്സ് ഓര്‍ഡര്‍ നല്‍കാനുള്ള മാനദണ്ഡം വ്യക്തമാക്കുമോ; പ്രസ്തുത രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
ഇടനിലക്കാരില്ലാതെ നേരിട്ട് ഉല്പാദകരില്‍ നിന്നും ടെന്‍ഡര്‍ മുഘേന ബ്ലീച്ചിങ് പൗഡര്‍ വാങ്ങാനുള്ള സംവിധാനം നിലവിലുള്ളപ്പോള്‍ ടെന്‍ഡര്‍ നടപടികളില്‍ നിന്നും ബ്ലീച്ചിങ് പൗഡറിനെ ഒഴിവാക്കിയത് എന്തുകൊണ്ടെന്നും ടെന്‍ഡര്‍ മുഖേനെയല്ലാതെ കെ.എസ്.ഡി.പി.-യില്‍ നിന്നും ബ്ലീച്ചിങ് പൌഡര്‍ സംഭരിക്കാന്‍ പര്‍ച്ചെയ്സ് ഓര്‍ഡര്‍ നല്‍കിയത് എന്തിനെന്നും വ്യക്തമാക്കുമോ; പ്രസ്തുത രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ഡി )
2023-24 സാമ്പത്തിക വര്‍ഷത്തില്‍ ബ്ലീച്ചിങ് പൗഡര്‍ സംഭരിക്കാന്‍ സപ്ലയേര്‍സുമാരുടെ കുറഞ്ഞ റേറ്റ് കെ.എം.എസ്.സി.എല്‍- ലില്‍ നിലവിലിരിക്കെ കൂടിയ വിലയ്ക് കെ.എസ്.ഡി.പി.-ല്‍ നിന്നും ബ്ലീച്ചിങ് പൗഡര്‍ വാങ്ങിയ മാനദണ്ഡം വ്യക്തമാക്കുമോ; കെ.എസ്.ഡി.പി.എല്‍ നിന്നും ബ്ലീച്ചിങ് പൗഡര്‍ സംഭരിക്കാന്‍ പര്‍ച്ചെയ്സ് ഓര്‍ഡര്‍ നല്‍കിയ നിരക്ക് കണ്ടെത്തിയ മാനദണ്ഡത്തിന്റെയും തുടര്‍ന്ന് സ്വീകരിച്ച നടപടികളുടെയും പകര്‍പ്പ് ലഭ്യമാക്കാമോ;
( ഇ )
ബ്ലീച്ചിങ് പൗഡര്‍ സംഭരിക്കാനായി നിശ്ചയിച്ചിരുന്ന അളവിന് ക്വട്ടേഷന്‍ വിളിച്ച് വില ഉറപ്പിച്ച ശേഷം ഫെബ്രുവരി 2023- ല്‍ കൂടുതല്‍ അളവിന് പര്‍ച്ചെയ്സ് ഓര്‍ഡര്‍ നല്‍കിയ മാനദണ്ഡം വ്യക്തമാക്കുമോ; പ്രസ്തുത രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ?
സർക്കാർ ചികിത്സാ പദ്ധതികളിലെ കുടിശ്ശിക
4104.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ സൗജന്യ ചികിത്സാ പദ്ധതികളിൽ ഉൾപ്പെട്ട സ്വകാര്യ ആശുപത്രികൾക്ക് നൽകാനുള്ള കുടിശ്ശിക വര്‍ദ്ധിച്ചതിനാല്‍ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷൻ തീരുമാനിച്ചതായ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സർക്കാരിന്റെ സൗജന്യ ചികിത്സ പദ്ധതികളിൽ ആകെ എത്ര രൂപയാണ് നിലവിൽ വിവിധ ആരോഗ്യ സ്ഥാപനങ്ങൾക്കായി നൽകാനുള്ളതെന്ന് അറിയിക്കാമോ; പദ്ധതികളും ജില്ലയും തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത ചികിത്സ പദ്ധതികളിലെ ഗുണഭോക്താക്കളുടെ ആകെ എണ്ണം എത്രയാണെന്നും ഓരോ പദ്ധതിയിലും ഉൾപ്പെട്ടിട്ടുള്ള എ.പി.എൽ., ബി.പി.എൽ. ,സ്ത്രീ,പുരുഷൻ എന്നിങ്ങനെ ഗുണഭോക്താക്കളുടെ തരം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ഡി )
ഇതിൽ ഏതൊക്കെ പദ്ധതികൾക്കാണ് കേന്ദ്ര വിഹിതം ലഭിക്കുന്നതെന്ന് വ്യക്തമാക്കുമോ; ഓരോ പദ്ധതിയുടെയും കേന്ദ്ര-സംസ്ഥാന വിഹിതങ്ങൾ തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ഇ )
കേന്ദ്ര വിഹിതമുളള പദ്ധതികളുടെ നാളിതുവരെയുള്ള കേന്ദ്ര വിഹിതം ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കിൽ ഏതൊക്കെ പദ്ധതികൾക്കാണ് കേന്ദ്ര വിഹിതം ലഭിക്കാനുള്ളതെന്നും ലഭിക്കാനുള്ള തുക ഉൾപ്പെടെയുള്ള വിശദാംശം ലഭ്യമാക്കുമോ;
( എഫ് )
ആശുപത്രികൾ സാധാരണക്കാരന് ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകാതിരിക്കുന്നതിന് കുടിശ്ശിക തുകകൾ അടിയന്തരമായി നൽകുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കാമോ?
ഹരിപ്പാട് കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസിലെ സാമ്പത്തിക ക്രമേക്കേട്
4105.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസിയിലെ ജീവനക്കാരന്‍ 2017 മുതല്‍ ടി ഫാര്‍മസിയുടെ വിറ്റുവരവില്‍ നിന്നും ഏകദേശം ഇരുപത് ലക്ഷത്തോളം രൂപ സാമ്പത്തിക ക്രമേക്കേട് നടത്തിയെന്ന് കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ ഇതുവരെ ഇതിന്മേല്‍ ഒരു നടപടിയും സ്വീകരിക്കാത്തതിനുള്ള കാരണം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ജീവനക്കാരന്‍ ഈ തുക കോര്‍പ്പറേഷനില്‍ തിരിച്ചു ഒടുക്കിയ രേഖയുടെ പകര്‍പ്പ് ലഭ്യമാക്കാമോ; വര്‍ഷാവര്‍ഷം കാരുണ്യ ഫാര്‍മസികളില്‍ ധനകാര്യ വിഭാഗം ഓഡിറ്റ് നടത്തിയിട്ടും 2017 മുതല്‍ നടന്ന ഈ തട്ടിപ്പ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാത്തതിന്റെ സാഹചര്യം വ്യക്തമാക്കുമോ;
( സി )
നാളിതുവരെ പ്രസ്തുത തട്ടിപ്പിനെതിരെ സ്വീകരിച്ച നടപടികളുടെ പകര്‍പ്പ് ലഭ്യമാക്കുമോ; പ്രസ്തുത സാമ്പത്തിക തട്ടിപ്പ് വിജിലന്‍സില്‍ അറിയിക്കുകയോ മറ്റ് നിയമ നടപടികള്‍ നാളിതുവരെ സ്വീകരിക്കുകയോ ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
മറ്റ് കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികളില്‍ സമാനമായ സാമ്പത്തിക തട്ടിപ്പ് നടന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് കണ്ടുപിടിക്കാനും നിയമ നടപടി സ്വീകരിക്കാനും എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇതിന് കൂട്ടുനിന്ന കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസിയുടെ അന്നത്തെ മേലധികാരികൂടിയായ ജനറല്‍ മാനേജര്‍ക്ക് എതിരെ എന്തുകൊണ്ട് നടപടികള്‍ നാളിതുവരെ സ്വീകരിച്ചില്ലെന്നും വ്യക്തമാക്കാമോ?
കോവിഡാനന്തര രോഗങ്ങളെക്കുറിച്ചുള്ള പഠനം
4106.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. ടി. ജെ. വിനോദ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ബാധിച്ച നിരവധി പേർക്ക് ഹൃദയ സംബന്ധമായ രോഗങ്ങളടക്കം ഉണ്ടാകുന്ന സാഹചര്യത്തെ സംബന്ധിച്ചു പഠനം നടത്തിയിട്ടുണ്ടോ; എങ്കിൽ ഈ പഠനത്തിന്റെ പ്രധാന കണ്ടെത്തലുകൾ എന്താണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പഠനത്തിന്റെ അടിസ്ഥാനത്തിൽ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത് എന്ന് വ്യക്തമാക്കാമോ?
കോവിഡ് മരണങ്ങൾ കൂടാനുണ്ടായ സാഹചര്യം
4107.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. റോജി എം. ജോൺ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ സംഭവിച്ച സംസ്ഥാനങ്ങളിൽ രണ്ടാമതാണ് കേരളം എന്നത് വസ്തുതയാണോ;
( ബി )
സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ കൂടാനുണ്ടായ സാഹചര്യം പരിശോധിച്ചിട്ടുണ്ടോ;
( സി )
സംസ്ഥാനത്തെ കോവിഡ് പ്രതിരോധം പരാജയമായിരുന്നോ; എങ്കില്‍ ഇതിന്റെ പശ്ചാത്തലത്തിൽ പൊതുജനാരോഗ്യരംഗത്ത് സംസ്ഥാനം കൊണ്ടുവന്ന മാറ്റങ്ങൾ എന്തൊക്കെയായിരുന്നു എന്ന് വിശദമാക്കുമോ?
4108.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ സര്‍വകലാശാലയുടെ കീഴില്‍ നടത്തുന്ന മുഴുവന്‍ കോഴ്‌സുകളുടെയും ഓരോ കോഴ്‌സിലെയും സീറ്റുകളുടെയും വിശദാംശങ്ങള്‍ ഗവണ്‍മെന്റ്/എയ്ഡഡ്/ സഹകരണ/ സ്വാശ്രയ കോളേജുകള്‍ തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഓരോ കോഴ്‌സിലും കഴിഞ്ഞ രണ്ട് അക്കാദമിക വര്‍ഷങ്ങളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം കോഴ്സ് അടിസ്ഥാനത്തില്‍ ഗവണ്‍മെന്റ്/എയ്ഡഡ്/സഹകരണ/സ്വാശ്രയ കോളേജുകള്‍ തിരിച്ച് ലഭ്യമാക്കാമോ?
ഇന്റേണ്‍ഷിപ്പ് ട്രെയിനിംഗ്
4109.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
20.07.2021-ലെ സ.ഉ. (സാധാ) 1520/2021/ആ.കു.വ. പ്രകാരം അംഗീകൃത സ്വാശ്രയ പാരാമെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമുളള വിദ്യാര്‍ത്ഥികള്‍ക്ക് തൃശ്ശൂര്‍ ജില്ലയിലുളള ഏതൊക്കെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പ് ട്രെയിനിംഗ് നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട പരിശീലനം നല്‍കാനും ആശുപത്രികള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാനും ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റികള്‍ക്ക് ആശുപത്രി വികസനത്തിന് ഫണ്ട് കണ്ടെത്താനും സാധിക്കുന്ന ഇന്റേണ്‍ഷിപ്പ് ട്രെയിനിംഗ് എല്ലാ ആശുപത്രികളിലും നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
ട്രെയിനിംഗ് നല്‍കുന്നതിന് യോഗ്യരായ ജീവനക്കാര്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ ജീവനക്കാരായവര്‍ ഇല്ലാത്തതിന്റെ പേരില്‍ ഇന്റേണ്‍ഷിപ്പ് ട്രെയിനിംഗ് അനുവദിയ്ക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; സ്ഥിരം ജീവനക്കാരില്ലാത്ത ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പ് ട്രെയിനിംഗ് നല്‍കേണ്ടതില്ല എന്ന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
ബി.ഫാം. കോഴ്സുകളിലെ ഇയർ ബാക്ക് സിസ്റ്റം
4110.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യസർവകലാശാലയ്ക്ക് കീഴിൽ നടത്തുന്ന ബി.ഫാം. കോഴ്സുകളില്‍ ഇയർ ബാക്ക് സിസ്റ്റം നടപ്പിലാക്കുന്നുണ്ടോ; എങ്കില്‍ ഇതു കാരണം നാല് വർഷം കൊണ്ട് പൂർത്തിയാക്കേണ്ട കോഴ്സ് ആറ് വർഷം വരെ നീണ്ടുപോകുന്ന സ്ഥിതിയുണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
വിദ്യാഭ്യാസ ലോണുകളെ ആശ്രയിച്ച് പഠനം നടത്തുന്നവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ വിദ്യാർത്ഥികൾക്ക് ഇയർ ബാക്ക് സംവിധാനം കടുത്ത ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി വിലയിരുത്തിയിട്ടുണ്ടോ; ഇത്തരത്തിലുള്ള പരാതികൾ ലഭിച്ചിട്ടുണ്ടോ;
( സി )
നിലവിലെ ഇയർ ബാക്ക് സിസ്റ്റം പ്രകാരം ബി.ഫാം കോഴ്സിന്റെ ഓരോ വർഷത്തിലേക്കുമുള്ള പ്രവേശനത്തിന്റെ നിബന്ധനകൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ; ഇത് റെഗുലർ സിസ്റ്റത്തിലേക്ക് മാറ്റിയാൽ വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാനാകുമോ; എങ്കില്‍ അതിനുള്ള നടപടികൾ സ്വീകരിക്കുമോ?
പിലാത്തറ പാരാമെ‍‍ഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്
4111.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ പിലാത്തറ പാരാമെ‍‍ഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്തൊക്കെ കോഴ്സുകളാണ് നിലവിലുളളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പാരാമെഡിക്കല്‍ കോഴ്‍സ്
4112.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പാരാമെഡിക്കല്‍ കോഴ്‍സ് ആരംഭിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ?
4113.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഏതെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലാണ് സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറികള്‍ ഇല്ലാത്തതെന്ന് വ്യക്തമാക്കാമോ; പ്രസ്തുത ഡിസ്പെന്‍സറികളുടെ പേരുവിവരം ലഭ്യമാക്കാമോ;
( ബി )
സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറികള്‍ ഇല്ലാത്ത തദ്ദേശ സ്വയംഭരണസ്ഥാപന പരിധിയില്‍ ഡിസ്പെന്‍സറികള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( സി )
ആലുവ മുനിസിപ്പാലിറ്റി പരിധിയില്‍ ഹോമിയോ ഡിസ്പെന്‍സറി ആരംഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകളില്‍ നാളിതുവരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
ആലുവ മുനിസിപ്പാലിറ്റി പരിധിയില്‍ ഹോമിയോ ഡിസ്പെന്‍സറി എത്രയും വേഗം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
4114.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ ചെറുവട്ടൂര്‍ ആയുര്‍വേദ ആശുപത്രി അപ്ഗ്രേ‍ഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ;
( ബി )
ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകുന്ന നിലയില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം ഉറപ്പു വരുത്തുമോ; വ്യക്തമാക്കാമോ?
4115.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പറശ്ശിനിക്കടവില്‍ ആയുര്‍വേദ മസാജ് സെന്റര്‍ ആരംഭിക്കുന്നത് പരിഗണനയിലുണ്ടോ; എങ്കില്‍ വിശദമാക്കാമോ; ഇതിനായി നാളിതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ?
4116.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റപ്പുഴ ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കാനുള്ള പ്രവൃത്തിക്ക് കാലതാമസം ഉണ്ടാകാനുള്ള കാരണമെന്തെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിർവ്വഹണം വേഗത്തിലാക്കുവാൻ വേണ്ട നടപടി അ‍‍‍ടിയന്തരമായി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
4117.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ പരിയാരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ 2023-2024 വര്‍ഷത്തെ വര്‍ക്കിംഗ് ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ എതൊക്കെയാണെന്ന് വ്യക്തമാക്കുമോ?
4118.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുര്‍വേദ സർവകലാശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പ്രൊപ്പോസലിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത വിഷയത്തിന്മേല്‍ കേരള ആയുര്‍വേദ പഠന ഗവേഷണ സൊസൈറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ;
( സി )
കോട്ടക്കല്‍ കേന്ദ്രീകരിച്ച് പ്രസ്തുത ആയുര്‍വേദ സർവകലാശാല സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
4119.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കായി സുരക്ഷിത താമസസൗകര്യങ്ങള്‍ വിവിധ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വകുപ്പ് ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ ഇത്തരം താമസകേന്ദ്രങ്ങളുടെ വിശദാംശം ജില്ല, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ലഭ്യമാക്കാമോ?
വനിതാ സംരക്ഷണത്തിനായി നൂതന പദ്ധതികള്‍
4120.
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനിതാ സംരക്ഷണം ലക്ഷ്യമിട്ട് തപാല്‍ വകുപ്പുമായി ചേര്‍ന്ന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്താമോ;
( ബി )
സ്ത്രീ സുരക്ഷയ്ക്കായി കോള്‍ സെന്റര്‍ സംവിധാനം നിലവിലുണ്ടോ; എങ്കില്‍ ഇതിലൂടെ ലഭ്യമാകുന്ന സഹായങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക്കുകളുടെയും സര്‍വീസ് പ്രൊവൈഡിംഗ് സെന്ററുകളുടെയും പ്രവര്‍ത്തനരീതി വ്യക്തമാക്കാമോ;
( ഡി )
ജെന്‍ഡര്‍ പാര്‍ക്കുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ടോ; ഇതിന്റെ ഭാഗമായി ഐക്യരാഷ്ട്രസഭയുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ടോ; വിശദമാക്കുമോ?
സംസ്ഥാന വനിതാ കമ്മീഷനിലെ ജീവനക്കാർക്ക് പെൻഷൻ അനുവദിക്കുന്നതിന് നടപടി
4121.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന വനിതാ കമ്മീഷനിൽ ആകെ എത്ര ജീവനക്കാരാണ് നിലവിലുള്ളത്; സ്ഥിരം, താൽക്കാലികം, ഡെപ്യൂട്ടേഷൻ എന്നിങ്ങനെ തരംതിരിച്ചുളള കണക്ക് ലഭ്യമാക്കാമോ;
( ബി )
വനിതാ കമ്മീഷനില്‍ നിന്നും വിരമിച്ച എത്ര ജീവനക്കാർക്കാണ് നാളിതുവരെ വിരമിക്കൽ ആനുകൂല്യങ്ങളും പെൻഷനും അനുവദിച്ചിട്ടുളളത്; സർക്കാർ ഉത്തരവ് പ്രകാരം ശമ്പള സ്കെയിൽ അനുവദിച്ച് നിയമനം സ്ഥിരപ്പെടുത്തിയിട്ടുള്ളവർക്ക് പെൻഷൻ ലഭിക്കാത്ത സാഹചര്യം നിലവിലുണ്ടോ;
( സി )
ഇവർക്ക് ഇ.പി.എഫ്. പെൻഷനോ പങ്കാളിത്ത പെൻഷനോ മറ്റെന്തെങ്കിലും പെൻഷൻ പദ്ധതികളോ അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ യാതൊരുവിധ വരുമാനമാർഗവും ഇല്ലാതെ ജോലി നഷ്ടപ്പെട്ട് ഇറങ്ങേണ്ടി വരുന്നത് ഇവരെയും ഇവരെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളെയും ദുരിതത്തിൽ ആക്കുമെന്ന് കരുതുന്നുണ്ടോ;
( ഡി )
സർക്കാർ ജീവനക്കാരായിരുന്നതുകൊണ്ട് സാമൂഹ്യ സുരക്ഷാ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളൊന്നും ഇവർക്ക് ലഭിക്കുന്നില്ല എന്നതും മക്കളുടെ വിവാഹം, രോഗങ്ങൾ തുടങ്ങിയവയ്ക്കുള്ള സാമ്പത്തിക സ്രോതസ്സ് ഇല്ലാതെ ഇവർ ദുരിതത്തിൽ ആകുന്നതും പരിശോധിക്കുകയുണ്ടായോ;
( ഇ )
വനിതാ കമ്മീഷനിലെ ജീവനക്കാർക്ക് മറ്റ് സർക്കാർ ജീവനക്കാർക്കുള്ള എല്ലാ ആനുകൂല്യങ്ങൾക്കും അർഹതയുണ്ടെന്ന് കേരള വനിതാ കമ്മീഷൻ ആക്ടിൽ പ്രതിപാദിക്കുന്നുണ്ടോ; വിശദമാക്കാമോ;
( എഫ് )
ധനകാര്യ വകുപ്പിൽ നിന്നുള്ള അനുമതി ലഭിക്കാത്തതാണോ ഇവർക്ക് പെൻഷൻ അനുവദിക്കുന്നതിന് തടസ്സമായിട്ടുള്ളതെന്ന് അറിയിക്കാമോ; വിശദാംശം ലഭ്യമാക്കാമോ;
( ജി )
എങ്കിൽ ഇരുപത്തിയേഴ് വർഷം വരെ ജോലി ചെയ്ത പ്രസ്തുത ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
4122.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തില്‍ സ്വന്തമായി കെട്ടിടങ്ങളില്ലാത്ത എത്ര അങ്കണവാടികളുണ്ടെന്നും അവ എവിടെയെല്ലാമാണെന്നും പഞ്ചായത്ത് തിരിച്ച് വിവരം ലഭ്യമാക്കുമോ;
( ബി )
2020-21 മുതല്‍ 2023-24 വരെയുള്ള കാലയളവില്‍ വാമനപുരം മണ്ഡലത്തില്‍ എത്ര അങ്കണവാടികള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും അവ എവിടെയെല്ലാമാണെന്നും അറിയിക്കാമോ; ഏതെല്ലാം ഫണ്ടുകളുപയോഗിച്ചാണ് പ്രസ്തുത കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളതെന്ന് പഞ്ചായത്ത് തിരിച്ച് വിശദമാക്കുമോ;
( സി )
പുതിയതായി കെട്ടിടം അനുവദിച്ചതോ നിര്‍മ്മാണത്തിലിരിക്കുന്നതോ ആയ എത്ര അങ്കണവാടികളുണ്ടെന്നും അവ ഏതെല്ലാമാണെന്നും വിശദമാക്കാമോ?
4123.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിച്ച ഒന്‍പത് അങ്കണവാടികളുടെയും നിര്‍മ്മാണ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ അങ്കണവാടിയ്ക്കും അനുവദിച്ച ഫണ്ടിന്റെ വിശദാംശം ലഭ്യമാക്കുമോ;
( സി )
സ്വന്തമായി ഭൂമിയുള്ള രണ്ട് അങ്കണവാടികള്‍ക്ക് വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി കെട്ടിടം നിർമ്മിക്കുന്നതിനായി ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
4124.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിൽ സ്വന്തമായി സ്ഥലം ഉള്ളതും എന്നാൽ സ്വന്തമായി കെട്ടിടങ്ങൾ ഇല്ലാത്തതുമായ എത്ര അങ്കണവാടികൾ ഉണ്ടെന്നും അവ ഏതെല്ലാമെന്നും അറിയിക്കാമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ചാത്തന്നൂർ മണ്ഡലത്തിൽ അങ്കണവാടികൾക്ക് കെട്ടിടം നിർമ്മിക്കുന്നതിന് ധനസഹായം അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഏതെല്ലാം അങ്കണവാടികൾക്കാണ് ധനസഹായം അനുവദിച്ചതെന്നും എത്ര രൂപ വീതമാണ് അനുവദിച്ചതെന്നും വ്യക്തമാക്കുമോ;
( സി )
ചാത്തന്നൂർ മണ്ഡലത്തിൽ സ്വന്തമായി സ്ഥലം ഇല്ലാത്ത അങ്കണവാടികൾ ഏതെല്ലാമെന്ന് അറിയിക്കാമോ; പ്രസ്തുത അങ്കണവാടികൾക്ക് സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
4125.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ ആകെ എത്ര അങ്കണവാടികളുണ്ടെന്നും അവ ഏതൊക്കെയാണെന്നും പഞ്ചായത്ത്, നഗരസഭ എന്നിവ തിരിച്ച് വിശദമാക്കാമോ;
( ബി )
അവയില്‍ സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലാത്ത എത്ര അങ്കണവാടികളുണ്ടെന്നും അവ ഏതൊക്കെയാണെന്നും പറയാമോ?
4126.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്മാര്‍ട്ട് അങ്കണവാടി പദ്ധതി പ്രകാരം കാസര്‍ഗോഡ് ജില്ലയില്‍ എത്ര അങ്കണവാടികളെ സ്മാര്‍ട്ട് അങ്കണവാടികള്‍ ആക്കിയിട്ടുണ്ട്;
( ബി )
പ്രസ്തുത ജില്ലയിൽ എത്ര അങ്കണവാടികളെ സ്മാര്‍ട്ട് അങ്കണവാടികളാക്കി മാറ്റുവാൻ ബാക്കിയുണ്ടെന്ന് അറിയിക്കാമോ;
( സി )
കാസര്‍ഗോഡ് ജില്ലയില്‍ എത്ര അങ്കണവാടികള്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്; വ്യക്തമാക്കാമോ?
4127.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട നിയോജകമണ്ഡലത്തില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളുടെ എണ്ണം എത്രയാണെന്നും അവ ഏതെല്ലാമെന്നും അറിയിക്കാമോ; അതില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുളളതും സ്വന്തമായി കെട്ടിടങ്ങളുള്ളതുമായ അങ്കണവാടികള്‍ ഏതെല്ലാം; സ്വന്തമായി കെട്ടിടമില്ലാത്ത അങ്കണവാടികള്‍ ഏതെല്ലാം; വ്യക്തമാക്കുമോ;
( ബി )
മങ്കട നിയോജകമണ്ഡലത്തില്‍ പുതിയതായി അങ്കണവാടികള്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എവിടെയെല്ലാമാണെന്ന് വ്യക്തമാക്കുമോ?
4128.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിൽ സ്വന്തമായി കെട്ടിടം ഇല്ലാത്ത മുഴുവൻ അങ്കണവാടികൾക്കും കെട്ടിടം നിർമ്മിക്കുന്നതിനായി 2024-2025 സാമ്പത്തിക വര്‍ഷത്തെ ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയ, സമ്പൂർണ അങ്കണവാടി കെട്ടിട നിർമ്മാണ പദ്ധതി നടപ്പിലാക്കുന്നതിനായുള്ള പ്രാരംഭ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം വ്യക്തമാക്കുമോ?
4129.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കണവാടി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ പദ്ധതി നിലവിലുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പെന്‍ഷന്‍ പദ്ധതിയിലേക്കോ മറ്റ് ക്ഷേമ പദ്ധതികളിലേക്കോ ഇവരില്‍ നിന്നും വിഹിതം ശേഖരിക്കുന്നുണ്ടോ; എങ്കില്‍ എത്ര തുകയാണ് ശേഖരിക്കുന്നത്;
( സി )
ഇവർക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍/വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് കേന്ദ്ര സഹായം ലഭിക്കുന്നുണ്ടോ?
4130.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് എത്ര പരിശോധനകളാണ് ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയത്;
( ബി )
പ്രസ്തുത പരിശോധനകളുമായി ബന്ധപ്പെട്ട് എത്ര തുക പിഴയിനത്തില്‍ ഈടാക്കിയെന്നും എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും എത്ര പേര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവെന്നും എത്ര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ?
4131.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹോട്ടലുകളില്‍ നടത്തുന്ന പരിശാേധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ തീരുമാനിച്ചിട്ടുള്ളത്; വിശദമാക്കുമോ;
( ബി )
ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ഹോട്ടലുകള്‍ക്ക് ഗ്രേഡിംഗ് സംവിധാനം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( സി )
ശുചിത്വമില്ലാത്ത ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളുടെ പേര് വിവരം പരസ്യപ്പെടുത്തിക്കൊണ്ട് ശക്തമായ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
4132.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൃത്തിഹീനവും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷണം നല്‍കുന്ന ഹോട്ടലുകള്‍ക്കെതിരെ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍പൂട്ടിച്ചതോ പിഴ ചുമത്തിയതോ ആയ ഹോട്ടലുകള്‍ വീണ്ടും പ്രവര്‍ത്തിപ്പിച്ചശേഷം തെറ്റ് ആവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ എന്തെല്ലാം ശിക്ഷാ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ഡി )
വൃത്തിയുള്ളതും ഗുണനിലവാരമുള്ളതുമായ ഭക്ഷണം നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് റേറ്റിംഗ് നല്‍കുന്നതിനും അത് സ്ഥാപനത്തില്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
4133.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹോട്ടലുകളിൽ പാർസൽ കൊടുക്കുമ്പോൾ പ്ലാസ്റ്റിക് കവറുകളിൽ ചൂടുള്ള കറിയും മറ്റ് ആഹാരപദാർത്ഥങ്ങളും പൊതിഞ്ഞുകൊടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാല്‍ പ്രതിവിധിയായി അലുമിനിയം ഫോയിൽ പേപ്പറുകൾ ഉപയോഗിക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കാമോ;
( ബി )
തട്ടുകടകളിൽ പ്ലേറ്റിനുമുകളിൽ പ്ലാസ്റ്റിക് കവർ വച്ചുകൊണ്ട് ആഹാരപദാർത്ഥങ്ങൾ നൽകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് ഒഴിവാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
4134.
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. നജീബ് കാന്തപുരം
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹോട്ടലുകളിൽ നടത്തുന്ന പരിശോധനകളില്‍ വൃത്തിയില്ലാത്ത സ്ഥലത്തു ഭക്ഷണം സൂക്ഷിക്കുക, പഴകിയ ഭക്ഷണം വിൽക്കുക, ഭക്ഷണത്തിൽ നിറം ചേർക്കുക തുടങ്ങിയവ കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ആരോഗ്യത്തിന് ദോഷകരമായ ഭക്ഷണം വിൽക്കുന്നവർക്കെതിരെ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.