UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
5004.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിനായി തെരഞ്ഞെടുത്ത ഭൂമി കൈമാറ്റം ചെയ്യുന്നതിന് നിലവില്‍ തടസ്സമുണ്ടോ; ഇതു സംബന്ധിച്ചു വകുപ്പ് തലത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിനായി തെരഞ്ഞെടുത്ത ഭൂമിയുടെ കൈമാറ്റവും വായ്പ എടുക്കലും സംസ്ഥാന വ്യപകമായി തടസപ്പെടുന്നു എന്ന വാര്‍ത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയതിന്മേൽ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
5005.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി മെട്രോ കടന്നുപോകുന്നതിന് സമീപ സ്ഥലങ്ങളിലെ വീടുകള്‍ക്ക് ആഡംബര നികുതി ഇരട്ടിയായി വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
ഇതിന്റെ ഭാഗമായി വീടുകളുടെ കണക്കെടുക്കുന്നതിന് വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; പ്രസ്തുത നിര്‍ദ്ദേശം നല്‍കിയ കത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?
5006.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലാന്റ് റവന്യൂ വകുപ്പിലെ റാങ്ക് ലിസ്റ്റിലെ മുൻഗണനാക്രമം നിശ്ചയിച്ച് ഡി.പി.സി. ലിസ്റ്റ് പരസ്യപ്പെടുത്തുന്ന അധികാരി ആരാണെന്നു പറയാമോ; ഈ ലിസ്റ്റ് പുനർനിർണ്ണയിക്കുന്നതിനും അഡ്ഹോക്ക് ഡി.പി.സി. കൂടുന്നതിനും തീരുമാനം എടുക്കേണ്ടത് ആരാണ്; വ്യക്തമാക്കാമോ;
( ബി )
നിലവിലുള്ള തഹസിൽദാർ/സീനിയർ സൂപ്രണ്ട് തസ്തികയിലേയ്ക്കുള്ള സീനിയോരിറ്റി ലിസ്റ്റിൽ വിട്ട് പോയവരെ ഉൾപ്പെടുത്തുവാൻ അഡ്ഹോക്ക് ഡി.പി.സി. കൂടാൻ തീരുമാനിച്ചിരുന്നോ; എങ്കിൽ എന്നത്തേയ്ക്കാണ് അത് തീരുമാനിച്ചിരുന്നത്; പ്രസ്തുത തീയതിയിൽ അഡ്ഹോക്ക് ഡി.പി.സി. കൂടിയിട്ടുണ്ടോ; ഇല്ലെങ്കിൽ എന്തുകൊണ്ടാണ് കൂടാതെ പോയത്; വ്യക്തമാക്കാമോ;
( സി )
സീനിയോരിറ്റി ലിസ്റ്റിലെ നിശ്ചിത ക്രമനമ്പർ വരെയുള്ളവരുടെ സി.ആർ. 2022 ഏപ്രിൽ 20-ന് മുൻപ് സമർപ്പിക്കപ്പെട്ടെങ്കിലും ഡി.പി.സി. വൈകിയതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
ക്രമമായ ഇടവേളകളിൽ യോഗ്യതാ നിർണയ പരീക്ഷ നടത്താതിരുന്നതിനാൽ കൃത്യ സമയത്തു് യോഗ്യത നേടാനാകാതിരുന്ന സീനിയേഴ്സിനെ ഒഴിവാക്കാനായി നിലവിൽ ഒഴിവില്ലാത്ത അവസരത്തിൽ നേരത്തെ യോഗ്യതാപരീക്ഷ പാസ്സായിട്ടുള്ള ഒഴിവിനനുസൃതമായതിലുമധികം എണ്ണം ജൂനിയേഴ്സിനെ ഉൾപ്പെടുത്തി ഡി.പി.സി. ലിസ്റ്റ് തയ്യാറാക്കിയതായ ആരോപണം ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ; എങ്കിൽ അപ്രകാരം ലിസ്റ്റ് തയ്യാറാക്കിയത് എന്തുകൊണ്ടാണെന്ന് പറയാമോ;
( ഇ )
രണ്ടു വർഷത്തെ ഇടവേളക്കുശേഷം നടത്തിയ ക്രിമിനൽ ജുഡീഷ്യൽ പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് മാത്രം ലോവർ ഡി.പി.സി. ലിസ്റ്റ് പരസ്യപ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കാമോ;
( എഫ് )
പ്രസ്തുത പരീക്ഷാഫലം വരുന്നതിന് ഏതാനും ദിവസം മുമ്പ് കൂടുതൽ ജൂനിയേഴ്സിനെ ഉൾപ്പെടുത്തി ഡി.പി.സി. ലിസ്റ്റ് തയ്യാറാക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കാമോ;
( ജി )
റവന്യൂ വകുപ്പിലെ തഹസിൽദാർ പ്രമോഷനിൽ യോഗ്യത നേടിയ സീനിയർമാരായ റവന്യൂ ഉദ്യോഗസ്ഥരെ ഒഴിവാക്കി ജൂനിയർ ഉദ്യോഗസ്ഥർക്ക് പ്രമോഷൻ നൽകുന്നതിന് ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകൾ നടന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ?
5007.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
താമരശ്ശേരി താലൂക്കില്‍ പുതുപ്പാടി വില്ലേജില്‍ കക്കാട് പ്രദേശത്ത് 100/1, 1/1 എന്നീ സര്‍വ്വേ നമ്പരുകളില്‍പ്പെട്ട നൂറോളം കൈവശ ഭൂമിയിലെ കൃഷിക്കാര്‍ക്ക് ഭൂരേഖകളില്ലാത്തതിനാല്‍ പ്രയാസം നേരിടുന്നതായ വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രദേശത്ത് സര്‍വ്വേ നടത്തുന്നതിനും കൈവശക്കാര്‍ക്ക് ഭൂസംബന്ധമായ രേഖകള്‍ നല്‍കുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമോ?
5008.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പിലെ ഓൺലൈൻ ട്രാൻസ്ഫർ സോഫ്റ്റ്‌വെയറിന്റെ അപാകതകൾ പരിഹരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ പരിഹരിക്കുവാൻ എന്ത് നടപടിയാണ് സ്വീകരിച്ചത്;
( ബി )
വിരമിക്കുന്നതിന് ഒരു വർഷം മാത്രമുള്ള എത്ര ജീവനക്കാരാണ് മാതൃ ജില്ലയിലേക്ക് സ്ഥലം മാറ്റത്തിനായി ഓപ്ഷൻ/അപേക്ഷ നൽകിയിട്ടുള്ളത്; തസ്തിക തിരിച്ച് വ്യക്തമാക്കാമോ;
( സി )
വനിതാ ജീവനക്കാർക്ക് പ്രമോഷൻ വരുമ്പോൾ അവരെ മാതൃ ജില്ലയിൽ തന്നെ നിലനിർത്തുമെന്ന നയം നടപ്പിലാക്കി തുടങ്ങിയോ; ഇല്ലെങ്കിൽ കാരണമെന്താണെന്ന് വിശദമാക്കാമോ?
5009.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുജനങ്ങള്‍ വസ്തു നികുതി ഓണ്‍ലൈനായി ഒടുക്കുന്നതിൽ കാലതാമസം നേരിടുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വ്യക്തമാക്കുമോ ;
( ബി )
പ്രസ്തുത വിഷയത്തില്‍ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;
( സി )
ഇപ്രകാരം സംസ്ഥാനത്താകെ എത്ര അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് ബാക്കിയുണ്ട് ; അപേക്ഷകളുടെ വിവരം അറിയിക്കാമോ;
( ഡി )
ഇത്തരത്തില്‍ പട്ടാമ്പി മണ്ഡലത്തില്‍ എത്ര അപേക്ഷകളാണ് ലഭിച്ചത്; തീര്‍പ്പാക്കിയ അപേക്ഷകള്‍ എത്ര; തീര്‍പ്പാക്കുന്നതിന് ബാക്കിയുള്ളവ എത്ര; വ്യക്തമാക്കുമോ ?
5010.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍പ്പെട്ട മാണിയാട്ട് പുതിയ വില്ലേജ് ഓഫീസ് എന്നാരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
5011.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ താലൂക്കില്‍ ചൂര്‍ണ്ണിക്കര വില്ലേജ് സര്‍വ്വെ നം.533-ല്‍പ്പെട്ടതും അശോക ടെക്സ്റ്റൈല്‍സില്‍ നിന്നും ഏറ്റെടുത്തതുമായ 1.02 ഏക്കര്‍ ഭൂമി പഞ്ചായത്ത് കളി സ്ഥലമായി ഉപയോഗിക്കുന്നതിനുള്ള N2/109/2017/REV. നമ്പര്‍ ഫയലില്‍ അന്തിമ അനുമതി ആയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഈ ഫയലിന്റെ സ്ഥിതി എന്തെന്ന് പറയാമോ;
( ബി )
ഈ വിഷയത്തില്‍ 20.04.2022 ന് നടന്ന യോഗത്തെ തുടര്‍ന്ന് എന്തെല്ലാം നടപടികളാണ് റവന്യൂ വകുപ്പ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
ഈ വിഷയത്തില്‍ എത്രയും വേഗം അനുമതി ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
5012.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി നിയോജക മണ്ഡലത്തിലെ പട്ടാമ്പി താലൂക്കില്‍ ഓങ്ങല്ലൂര്‍ വില്ലേജില്‍ പടിഞ്ഞാക്കര, വാടാനാംകുറിച്ചി സ്വദേശിനി പൂഷ്പ പ്രളയ ദുരിതാശ്വാസ ധനസഹായം ലഭിച്ചില്ലെന്ന കാരണത്താല്‍ അപേക്ഷ നല്‍കിയിട്ടുണ്ടോ ; എങ്കില്‍ ആയതിന്മേല്‍ സ്വീകരിച്ച നടപടിയുടെ വിശദാംശം അറിയിക്കാമോ ;
( ബി )
പ്രസ്തുത വ്യക്തി അപേക്ഷ നല്‍കിയ തീയതിയും പ്രസ്തുത അപേക്ഷയില്‍ മേല്‍ നടപടി സ്വീകരിച്ച തീയതിയും നടപടി സ്വീകരിക്കുന്നതിന് കാലതാമസം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ കാരണവും അറിയിക്കാമോ ;
( സി )
നാളിതുവരെ ധനസഹായം നല്‍കാത്തതിന് കാരണവും നഷ്ടപരിഹാര തുക എത്രയാണെന്നും എന്നത്തേക്ക് നല്‍കാന്‍ സാധിക്കുമെന്നും വ്യക്തമാക്കുമോ ?
5013.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറയിൻകീഴ് താലൂക്കിലെ പുളിമാത്ത് വില്ലേജിൽ ബ്ലോക്ക് 35-ലെ 261/2-ൽ റീസർവ്വേ പ്രകാരം ആകെ എത്ര സെന്റ് ഭൂമിയാണ് കണക്കുപ്രകാരമുള്ളത്; അതിൽ 03.20 ആർ ഭൂമി സർക്കാർ തരിശ് ഭൂമിയാണെന്ന് പുളിമാത്ത് വില്ലേജ് ഓഫീസർ 08.06.2021-ൽ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടി നല്‍കിയിരുന്നോ; വ്യക്തമാക്കാമോ;
( ബി )
എങ്കിൽ സ്ഥലവാസികളായ കുടുംബങ്ങൾക്ക് ​പ്രസ്തുത തരിശ് ഭൂമിയിലൂടെയുള്ള നിലവിലെ യാത്രാ സൗകര്യം നിഷേധിക്കാതെ അതിർത്തി കെട്ടി തിരിച്ച് സംരക്ഷിക്കണമെന്ന് കാണിച്ച് 2012-ൽ അന്നത്തെ ബന്ധപ്പെട്ട റവന്യൂ അധികാരികൾക്ക് നൽകിയ ഹര്‍ജിയിന്മേൽ സ്വീകരിച്ച നടപടികൾ എന്തെല്ലാമായിരുന്നു എന്ന് തീയതി സഹിതം അറിയിക്കുമോ; നടപടി സ്വീകരിച്ചിട്ടില്ലെങ്കിൽ കാരണം എന്തെന്ന് വ്യക്തമാക്കാമോ;
( സി )
വകുപ്പ് മന്ത്രിക്ക് 17.02.2022-ന് നൽകിയ പരാതിയിൻമേൽ (ആര്‍. 101036) സ്വീകരിച്ച നടപടികൾ എന്തെല്ലാം; വിശദമാക്കാമോ;
( ഡി )
സ്ഥലവാസികൾ ഇതു സംബന്ധിച്ച് 19.03.22-ൽ മിത്രം പോർട്ടലിൽ നൽകിയ പരാതിയിന്മേൽ 261/2, 261/3 എന്നീ സർവ്വേ നമ്പരുകളിലെ പുറമ്പോക്ക് തരിശ് ഭൂമി സംരക്ഷിക്കുന്നതിന് കേരള ഭൂസംരക്ഷണ നിയമപ്രകാരമുള്ള നടപടികൾ ഭൂരേഖ തഹസിൽദാർ (ചിറയിൻകീഴ്‌) സ്വീകരിച്ച് വരുന്നതായി മറുപടി ലഭ്യമാക്കിയിരുന്നോ; എങ്കില്‍ അത് പ്രകാരം ബന്ധപ്പെട്ട റവന്യൂ അധികാരികൾ ഇതിനോടകം സ്വീകരിച്ച നടപടികൾ തീയതി സഹിതം അറിയിക്കുമോ;
( ഇ )
കയ്യേറ്റശ്രമം നടത്തുന്നവർ പ്രബലരും സാമ്പത്തിക സ്വാധീനവുമുള്ളവരായതിനാലും ഉദ്യോഗസ്ഥർ ബോധപൂർവം പിഴവ് വരുത്തുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് തടയാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( എഫ് )
പ്രസ്തുത സ്ഥലം ഏതെങ്കിലും സ്വകാര്യ വ്യക്തിക്കോ സ്ഥാപനത്തിനോ സംഘടനകൾക്കോ മറ്റാർക്കെങ്കിലുമോ പതിച്ച് നല്കാൻ നിലവിൽ തീരുമാനമെടുത്തിട്ടുണ്ടോയെന്ന് വെളിപ്പെടുത്തുമോ;
( ജി )
ടി സ്ഥലത്ത് സർക്കാർ ഏത് തരത്തിലുള്ള ക്രയവിക്രയത്തിന് തയ്യാറായാലും പ്രദേശവാസികളായവർ അനുഭവിച്ച് വരുന്ന യാത്രാ സൗകര്യം ഒരു തരത്തിലും തടസ്സപ്പെടാതിരിക്കാന്‍ ശ്രദ്ധചെലുത്തുമോ; വിശദമാക്കാമോ?
5014.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജമാണിക്യം കമ്മറ്റി റിപ്പോർട്ട് പ്രകാരം ഹാരിസൺസ് മലയാളം ലിമിറ്റഡ് അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി എത്രയാണെന്ന് വ്യക്തമാക്കാമോ; വിശദാംശം നൽകാമോ;
( ബി )
ഇതുവരെ എച്ച്.എം.എല്‍. ൽ നിന്നും ഒഴിപ്പിച്ച ഭൂമിയുടെ അളവ് എത്രയെന്ന് വിശദമാക്കുമോ?
5015.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ എറണാകുളം, ചേരാനല്ലൂർ വില്ലേജുകളിലായി ഷണ്മുഖപുരം, ജനകീയറോഡ് എന്നീ പുഴപുറമ്പോക്കുകളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
പട്ടയം നൽകുന്നതിന് കാലതാമസം ഉണ്ടെങ്കിൽ കൈവശാവകാശരേഖ നൽകുന്നതിനുള്ള നടപടി ഉണ്ടാകുമോ?
5016.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-16 കാലയളവിലെ സര്‍ക്കാരിന്റെ കാലത്ത് വീട് വെക്കുന്നതിനായി കാസര്‍ഗോഡ് ജില്ലയില്‍ ഏതൊക്കെ വില്ലേജുകളില്‍ ഏത്ര പേര്‍ക്കാണ് 5 സെന്റ് സ്ഥലം വീതം നല്‍കിയിരുന്നത് ; വിശദാംശം അറിയിക്കാമോ;
( ബി )
വര്‍ഷങ്ങള്‍ കഴി‍ഞ്ഞിട്ടും ഭൂരിഭാഗം പേരും പ്രസ്തുത ഭൂമിയില്‍ വീടുവെക്കാത്ത വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
എങ്കില്‍ ഈ വിഷയം പരിശോധിച്ച് ഇതുവരെ വീടുവെക്കാത്തവരുടെ പട്ടയം റദ്ദ് ചെയ്ത് വീണ്ടും റവന്യൂ ഭൂമിയാക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശം അറിയിക്കാമോ;
( ഡി )
വീടു വെക്കാനായി നല്‍കിയ ഭൂരിഭാഗം സ്ഥലങ്ങളും വൈദ്യുതി, വെള്ളം എന്നിവ ലഭ്യമല്ലാത്ത സ്ഥലങ്ങളാണെന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ?
5017.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ ഹൊസബെട്ടു, മൊഗ്രാൽ, കോയിപ്പാടി, പുത്തൂർ, കുഡുലു, അഡുക്കത്ത്ബയൽ, കാസര്‍ഗോഡ്, അജാനൂർ, ബല്ല, കാഞ്ഞങ്ങാട്, ഹോസ്ദുർഗ്ഗ്, നീലേശ്വരം എന്നീ വില്ലേജുകളിലായി കടൽത്തീരത്ത് പട്ടയം ലഭിച്ച ആയിരത്തില്‍പരം കുടുംബങ്ങൾക്ക് ഭൂനികുതി ഒടുക്കാൻ കഴിയാത്ത സാഹചര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത പ്രശ്നത്തിന് പരിഹാരമായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
30.06.2011 ലെ ജി.ഒ.(എം.എസ്.) നം. 237/2011/ആര്‍.ഡി. നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള സര്‍വ്വേ ചെയ്യാത്ത ഭൂമിയും നാളിതുവരെ പട്ടയം അനുവദിച്ച ഭൂമിയും കൂടി റീസർവ്വേയുടെ ഭാഗമാക്കി പ്രദേശവാസികളുടെ പ്രശ്നം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
5018.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂർ കോർപ്പറേഷൻ പരിധിയിൽ 2016-21 കാലഘട്ടത്തിൽ എത്ര പേർക്ക് പട്ടയം അനുവദിച്ചിട്ടുണ്ട്; പട്ടയം അനുവദിച്ചവരുടെ പേരും വിലാസവും ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ തൃശൂർ കോർപ്പറേഷൻ പരിധിയിൽ നിന്നും പട്ടയം ലഭിക്കുന്നതിനായി എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ട്; പട്ടയം ലഭിക്കുന്നതിനായി അപേക്ഷ നൽകിയവരുടെ പേരും വിലാസവും ലഭ്യമാക്കാമോ;
( സി )
പട്ടയം ലഭിക്കുന്നതിനായി ലഭിച്ച അപേക്ഷകളിലെ നിലവിലെ സ്ഥിതി അറിയിക്കാമോ?
5019.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തിലെ കോമളപുരം വില്ലേജ് പരിധിയിലുള്ള മടയം തോട് പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രദേശത്ത് താമസിക്കുന്നവരിൽ നിലവില്‍ എത്രപേര്‍ക്കാണ് പട്ടയം ലഭിച്ചതെന്നും ഇനി എത്രപേര്‍ക്ക് പട്ടയം ലഭിക്കാനുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ആൾക്കാർക്ക് പട്ടയം നല്‍കാന്‍ സത്വര നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
5020.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി താലൂക്കിലെ മുക്കട, പൊന്തന്‍പുഴ, ആലപ്ര, മേലേക്കവല, വളവുകോടി ചതുപ്പ് എന്നീ മേഖലകളില്‍ പട്ടയം നല്‍കുുന്നതിന് ലഭിച്ചിട്ടുള്ള അപേക്ഷകളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും അവ എന്നത്തേക്ക് തീര്‍പ്പാക്കാന്‍ സാധിക്കുമെന്നും അറിയിക്കാമോ; നടപടികള്‍ ത്വരിതപ്പെടുത്തി പട്ടയം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
5021.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം താലൂക്കില്‍ കൊല്ലം വെസ്റ്റ് വില്ലേജില്‍ ഉള്‍പ്പെടുന്ന പള്ളിത്തോട്ടം, മൂതാക്കര മത്സ്യഗ്രാമങ്ങളിലെ കുടുംബങ്ങള്‍ക്ക് വാതില്‍പടി പട്ടയ വിതരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടയം അനുവദിച്ച് നല്‍കുന്നതിനായി സ്വീകരിച്ച് വരുന്ന നടപടികളുടെ പുരോഗതി വിശദമാക്കാമോ?
5022.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2016 മുതല്‍ നാളിതുവരെ പട്ടയത്തിനായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; ഇതുവരെയും പട്ടയം അനുവദിക്കാത്ത അപേക്ഷകളുടെ ജില്ല തിരിച്ചിട്ടുള്ള കണക്കുകള്‍ വ്യക്തമാക്കാമോ;
( ബി )
നിലവില്‍ നല്‍കുന്ന പട്ടയങ്ങളില്‍ സര്‍ക്കാര്‍ ഉപാധികള്‍ ഏര്‍പ്പെടുത്തുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം വ്യക്തമാക്കാമോ;
( സി )
ഉപാധിരഹിത പട്ടയം അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
5023.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ചീമേനി, തിമിരി എന്നീ വില്ലേജുകളില്‍ നിലവില്‍ എത്ര അപേക്ഷകർക്കാണ് ഇനിയും പട്ടയം ലഭിക്കാനുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
തിമിരി വില്ലേജിൽ അകാല കൈമാറ്റം നടത്തി മിച്ചഭൂമി വാങ്ങിയവരുടെ നികുതി സ്വീകരിക്കാത്ത എത്ര അപേക്ഷകള്‍ ഇനിയും ഉണ്ടെന്ന വിവരം ലഭ്യമാക്കാമോ?
5024.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ പട്ടയം ലഭിക്കുന്നതിനായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്;
( ബി )
പ്രസ്തുത അപേക്ഷകളിൽ നടപടികള്‍ പൂര്‍ത്തീകരിച്ച് എത്രപേര്‍ക്ക് പട്ടയം നല്‍കിയെന്ന് വിശദമാക്കാമോ?
5025.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷവും മലപ്പുറം ജില്ലയിൽ ആകെ എത്ര പട്ടയങ്ങൾ വിതരണം ചെയ്തിട്ടുണ്ട്; വില്ലേജ് തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കുമോ;
( ബി )
പെരിന്തൽമണ്ണ താലൂക്കിലെ കോഡൂർ വില്ലേജിൽ സർവ്വേ നമ്പർ 95/1-ൽ ഉൾപ്പെട്ട നെച്ചിക്കാട് പറമ്പ് നിവാസികളുടെ കൈവശ ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനുള്ള അപേക്ഷകളിന്മേൽ സ്വീകരിച്ച നടപടികളുടെ നിലവിലത്തെ സ്ഥിതി എന്താണ്; പട്ടയ വിതരണം എന്ന് പൂർത്തിയാക്കാൻ കഴിയും; അറിയിക്കുമോ?
ഭൂപരിഷ്കരണ നിയമപ്രകാരമുള്ള പട്ടയഭൂമിയില്‍ നിന്നും നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍
5026.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂപരിഷ്കരണ നിയമപ്രകാരം പട്ടയം ലഭിച്ചിട്ടുള്ള കുടിയാൻമാരുടെ ഭൂമി വർഷങ്ങൾക്ക് ശേഷം ജന്മിമാർ തിരിച്ചു പിടിക്കുകയും കുടിയാന്മാർ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇത് സംബന്ധിച്ച് എന്തെങ്കിലും പരാതികൾ ലഭിച്ചിട്ടുണ്ടോ; എങ്കിൽ ഏതൊക്കെ സ്ഥലങ്ങളിൽ നിന്ന് എത്ര പരാതികൾ വീതം ലഭിച്ചു എന്ന് അറിയിക്കുമോ;
( സി )
ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ നിലവിലെ നിയമങ്ങൾ പര്യാപ്തമല്ലെന്ന് കരുതുന്നുണ്ടോ; എങ്കിൽ ആയതിനായി പുതിയ നിയമ നിർമ്മാണം പരിഗണനയിലുണ്ടോ;അറിയിക്കാമോ ?
5027.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ 2022 വരെ തൃശൂർ മണ്ഡലത്തിൽ എത്ര പേർക്ക് പട്ടയം നൽകിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പട്ടയം ലഭിച്ചവരുടെ പേരും വിലാസവും ഏതു തരം പട്ടയമാണ് അനുവദിച്ചതെന്നും വിശദമാക്കാമോ;
( സി )
നിലവിൽ പട്ടയത്തിന് അപേക്ഷ നൽകിയവരുടെ പേരും വിവരങ്ങളും പട്ടയത്തിന് അപേക്ഷിച്ച തീയതിയും, ഏതു തരം പട്ടയത്തിനാണ് അപേക്ഷ നൽകിയിട്ടുള്ളതെന്നും വിശദമാക്കാമോ;
( ഡി )
ഓരോ അപേക്ഷയുടെയും നിലവിലെ സ്ഥിതി അറിയിക്കാമോ?
5028.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം എത്ര പേർക്ക് പട്ടയം നൽകി എന്നതിന്റെ വില്ലേജ് തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
ചൂണ്ടൽ വില്ലേജിലെ റീസർവ്വേ നമ്പർ 410/4, 413/1 എന്നിവയിൽപ്പെട്ട പുറമ്പോക്ക് ഭൂമിയിൽ താമസിച്ചുവരുന്ന അഞ്ച് കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് റവന്യൂ ഉദ്യോഗസ്ഥർ, താലൂക്ക് സർവ്വേയർ, ചൂണ്ടൽ പഞ്ചായത്ത് സെക്രട്ടറി എന്നിവർ 10.11.2021-ന് സംയുക്ത പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത കുടുംബങ്ങൾക്ക് പട്ടയം നൽകുന്ന നടപടികൾ എന്നത്തേക്ക് പൂർത്തീകരിക്കാനാകുമെന്ന് വ്യക്തമാക്കാമോ?
5029.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ആലപ്പുഴ ജില്ലയിലെ തീരദേശ മേഖലയില്‍ എത്ര പേര്‍ക്ക് പട്ടയം നല്‍കിയെന്ന് താലൂക്ക് തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മേഖലയിൽ ഇനി എത്ര പേര്‍ക്ക് പട്ടയം നല്‍കാനുണ്ട്; ഇവര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വ്യക്തമാക്കാമോ?
5030.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020, 2021 വര്‍ഷങ്ങളില്‍ പ്രകൃതിക്ഷോഭത്തില്‍ വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നവര്‍ക്ക് ധനസഹായമായി നാല് ലക്ഷം രൂപ അനുവദിച്ച് നല്‍കുന്നതിന് നിലവില്‍ തടസ്സങ്ങളുണ്ടോ; വ്യക്തമാക്കാമോ;
( ബി )
2021-ലെ കനത്തമഴയില്‍ വീട് പൂര്‍ണ്ണമായും തകര്‍ന്ന മുകുന്ദപുരം താലൂക്കിലെ ആമ്പല്ലൂര്‍ വില്ലേജില്‍ വട്ടണാത്രദേശത്ത് നടുവില്‍ വീട്ടില്‍ പരേതനായ രാമന്‍ ഭാര്യ വി.എന്‍.രാധയ്ക്ക് ആകെ അനുവദിച്ച തൊണ്ണൂറ്റയ്യായിരത്തി ഒരുന്നൂറ് രൂപയ്ക്കു പകരം മുഴുവന്‍ ധനസഹായ തുകയായ നാല് ലക്ഷം രൂപയും അനുവദിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
പ്രകൃതിക്ഷോഭങ്ങളില്‍ വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നുപോയ പാവപ്പെട്ട അര്‍ഹരായ അപേക്ഷകര്‍ക്ക് പൂര്‍ണ്ണമായ ധനസഹായം അനുവദിക്കുന്നതിനോ ഇവരെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനസഹായം അനുവദിക്കുന്നതിനോ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5031.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പ്രകൃതിക്ഷോഭം മൂലം നാളിതുവരെ ഉണ്ടായ നാശനഷ്ടങ്ങൾ ,മരണങ്ങൾ, കൃഷി നാശം, വീട് നഷ്ടപ്പെടവർ, എന്നിവയെ സംബന്ധിച്ച വിശദാംശം നൽകുമോ;
( ബി )
ഇവ മൂലം സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക ബാധ്യത എത്ര;
( സി )
ഇതുമായി ബന്ധപ്പെട്ട് എത്ര കോടി രൂപയുടെ കേന്ദ്രസഹായം അഭ്യര്‍ത്ഥിച്ചു; എത്ര ലഭ്യമായി; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ഇതുമായി ബന്ധപ്പെട്ട് എത്ര പേര്‍ക്ക് ധനസഹായം നല്‍കി; എത്ര പേര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാനുള്ള നടപടി സ്വീകരിച്ചു; എന്തൊക്കെ പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തി; ഇതിനൊക്കെ എന്ത് തുക ചിലവായി എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
5032.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മൂലം മരണപ്പെടുന്ന ബി.പി.എല്‍. കുടുംബങ്ങളിലെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ധനസഹായത്തിന്റെ മാനദണ്ഡം എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ഇരവിപുരം നിയോജക മണ്ഡലത്തില്‍ പ്രസ്തുത ധനസഹായത്തിനായി എത്ര പേര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്; പ്രസ്തുത അപേക്ഷകരില്‍ ധനസഹായത്തിന് അര്‍ഹരായവർ എത്രയാണെന്ന് വിശദമാക്കാമോ?
5033.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദുരന്ത നിവാരണ ലഘൂകരണ സാക്ഷരതയുടെ കീഴില്‍ ആസൂത്രണം ചെയ്ത സജ്ജം പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമാേ?
5034.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തവനൂര്‍ മണ്ഡലത്തിലെ പുറത്തൂര്‍-മംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പെരുന്തിരുത്തി-വാടിക്കല്‍ തൂക്കുപാലം കെെവരികളും മറ്റും തകര്‍ന്ന് അപകടാവസ്ഥയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ; വ്യക്തമാക്കാമോ;
( ബി )
ദിനം പ്രതി നൂറ് കണക്കിന് വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ സഞ്ചരിക്കുന്ന പ്രസ്തുത പാലം അടിയന്തരമായി നന്നാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടാേ; എങ്കിൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമാേ?
5035.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി താലൂക്കിലെ കോടശ്ശേരി ഗ്രാമപഞ്ചായത്തിൽ മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉരുള്‍പ്പൊട്ടല്‍ ഉപദേശക സമിതി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ അത് എന്നാണ് സമർപ്പിച്ചത് ; പ്രസ്തുത റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത റിപ്പോര്‍ട്ട് അംഗീകരിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ അത് ആരാണ് അംഗീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ ;
( സി )
പ്രസ്തുത റിപ്പോര്‍ട്ട് സംബന്ധിച്ച് പ്രദേശത്തെ ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്തിട്ടുണ്ടോ ; ഇല്ലെങ്കില്‍ കാരണം വെളിപ്പെടുത്താമോ ;
( ഡി )
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും തീരുമാനമെടുത്തിട്ടുണ്ടോ ; ഉണ്ടെങ്കില്‍ അത് എന്താണെന്ന് അറിയിക്കുമോ ;
( ഇ )
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ ഏതെങ്കിലും മേഖലയില്‍ നിര്‍മ്മാണ പ്രവൃത്തിയ്ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ അത് പുനഃപരിശോധനയ്ക്ക് വിധേയമാക്കുമോ ;
( എഫ് )
പ്രസ്തുത ഗ്രാമപഞ്ചായത്തിലെ ഏതെങ്കിലും പ്രദേശങ്ങളില്‍ നേരത്തെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് വിലക്കുണ്ടായിരുന്നോ ; പ്രസ്തുത പ്രദേശങ്ങള്‍ മേല്‍ പരാമര്‍ശിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒഴിവായിട്ടുണ്ടോ ; വിശദാംശം നല്‍കുമോ ;
( ജി )
പ്രസ്തുത റിപ്പോര്‍ട്ട് കോടശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ 13.04.2022 തീയതിയിലെ 4(1) നമ്പര്‍ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍പഠനങ്ങള്‍ക്ക് ശേഷം നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമോ ; അതുവരെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കുള്ള വിലക്ക് പിന്‍വലിക്കുമോ ?
5036.
ശ്രീ ഒ . ആർ. കേളു
ശ്രീമതി ദെലീമ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അതിവൃഷ്ടി, കാറ്റ് തുടങ്ങിയവ കാരണമുണ്ടാകുന്ന ദുരന്ത സാധ്യത മുന്‍കൂട്ടി മനസ്സിലാക്കി മുന്‍കരുതല്‍ സ്വീകരിക്കുന്നതിനും കാലാവസ്ഥാ പ്രവചനം കൃത്യതയുള്ളതാക്കുന്നതിനും കാലാവസ്ഥാ വകുപ്പ് സ്ഥാപിക്കാമെന്നേറ്റിരുന്ന 100 ഓട്ടാേമാറ്റിക് വെതര്‍ സ്റ്റേഷനുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ടാേ; ആവര്‍ത്തിച്ചുണ്ടായ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഇതിനായുള്ള പ്രവൃത്തി അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെടുമാേ; വ്യക്തമാക്കാമോ;
( ബി )
വെതര്‍ സ്റ്റേഷന് ആവശ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി നല്‍കിയിരുന്നാേ; വ്യക്തമാക്കാമോ;
( സി )
പരിസ്ഥിതി സംരക്ഷണ ബാേധം ജനങ്ങളില്‍ സൃഷ്ടിക്കുന്നതാേടാെപ്പം ആപത്ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ സംബന്ധിച്ചും ബാേധവല്‍ക്കരണം നടത്തുന്നുണ്ടാേ; വിശദമാക്കാമോ;
( ഡി )
ആപ‍ത്ഘ‍ട്ടങ്ങളില്‍ സത്വര പ്രതികരണത്തിനായി ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനത്തെ കുറിച്ച് അറിയിക്കാമാേ?
5037.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കയം വില്ലേജില്‍ മൃതകുറിശി ചോലയില്‍കുന്നു കളപുരയ്ക്കല്‍ വീട്ടില്‍ ശ്രീമതി വത്സലയേയും കുടുംബത്തെയും അപകടഭീഷണിയുള്ള വീട്ടില്‍ നിന്നും മാറ്റി പാര്‍പ്പിക്കുന്നതിന് പാലക്കാട് ജില്ലാ കളക്ടര്‍ 13.05.2022-ല്‍ ദുരന്തനിവാരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും ലാന്റ് റവന്യൂ കമ്മീഷണര്‍ക്കും നല്‍കിയ ശിപാര്‍ശയിന്മേല്‍ സ്വീകരിച്ച നടപടി ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കുടുംബത്തെ അടിയന്തരമായി പുനരധിവസിപ്പിക്കുന്നതിനും പ്രത്യേക പാക്കേജ് അനുവദിച്ചു ധനസഹായം നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത പുനരധിവാസ പ്രവര്‍ത്തനം എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാകുമെന്ന് വ്യക്തമാക്കാമോ?
5038.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങള്‍ കൂടി വരുന്നതിന്റെ കാരണങ്ങള്‍ സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രകൃതി ദുരന്തങ്ങളുണ്ടായാല്‍ അവയെ നേരിടുന്നതിനും ദുരന്തലഘൂകരണത്തിനുമായി എന്തൊക്ക സജ്ജീകരണങ്ങളും സംവിധാനങ്ങളുമാണ് നിലവില്‍ ഒരുക്കിയിട്ടുള്ളതെന്നും ഇനി എന്തൊക്കെ സംവിധാനങ്ങളാണ് ഒരുക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ?
5039.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ വാണിമേല്‍ ഗ്രാമ പഞ്ചായത്തിലെ അടുപ്പില്‍ എസ്.സി. കോളനിയില്‍ 2019-ലെ ഉരുള്‍പ്പൊട്ടലിൽ വാസസ്ഥലം നഷ്ടപ്പെട്ടവർക്ക് പുനരധിവാസ പദ്ധതിയില്‍ ഉൾപ്പെടുത്തി പുരയിടം അനുവദിക്കുമ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീ എന്നിവ പൂര്‍ണമായും ഒഴിവാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത് എന്ന് വിശദമാക്കാമോ?
5040.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയില്‍ 2022 ജൂണ്‍ 30 വരെ റിവർ മാനേജ്‌മെന്റ് ഫണ്ടിൽ എത്ര തുകയാണ് ലഭ്യമായത്; വിശദാംശം നൽകുമോ;
( ബി )
ജില്ലയിലെ ആർ.എം.എഫ്.- ൽ നിന്നും തുക അനുവദിക്കുവാനുള്ള എത്ര പ്രൊപ്പോസലുകൾ അംഗീകാരത്തിനായി ലഭിച്ചിട്ടുണ്ട്; എത്രയെണ്ണത്തിന് ഭരണാനുമതി നൽകി; വിശദാംശം നൽകുമോ;
( സി )
മലപ്പുറം ജില്ലയിൽ നിന്നും ലഭിക്കുന്ന ഫണ്ട് മറ്റ് ജില്ലകളിലേയ്ക്ക് മാറ്റുന്നതിന് സംസ്ഥാന ഉന്നതാധികാര സമിതി തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത തീരുമാനം പുനഃപരിശോധിക്കുമോ; കൂടുതൽ പ്രോജക്ടുകളും ജനസംഖ്യയുമുള്ള ജില്ലയിൽ നിന്നും ലഭിക്കുന്ന ഫണ്ട് പ്രസ്തുത ജില്ലയില്‍ തന്നെ ചെലവഴിക്കുന്നതിനു നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
ജില്ലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികൾ, തടയണ നിർമ്മാണം, ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സ്ഥലങ്ങളിൽ നദികളുടെ കര സംരക്ഷണം എന്നിവയിൽ എം.എൽ.എ. മാരുടെ ശിപാർശകൾക്ക് മുന്തിയ പരിഗണന നൽകി അടിയന്തരമായി റിവർ മാനേജ്മെന്റ് ഫണ്ടിൽ നിന്നും തുക വിനിയോഗിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
5041.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമി തരം മാറ്റം നടത്തുന്നതിന് ഫീസിൽ സൗജന്യം അനുവദിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ ;
( ബി )
എങ്കിൽ എത്ര സെന്റ് വരെയുള്ള ഭൂമിക്കാണ് ഫീസ് സൗജന്യമെന്നും ഇത് സംബന്ധിച്ചു വിജ്ഞാപനം എപ്പോഴാണ് പുറത്തിറങ്ങിയതെന്നും വ്യക്തമാക്കാമോ ; വിജ്ഞാപനത്തിന്റെ പകർപ്പ് ലഭ്യമാക്കാമോ ;
( സി )
25 സെന്റിൽ താഴെ വിസ്‌തീർണമുള്ളതും ഒന്നായിക്കിടന്നതും കുടുംബാംഗങ്ങൾ തമ്മിലോ രക്ഷിതാക്കൾ മുഖേനയോ സൗജന്യ കൈമാറ്റം / ഭാഗംവെക്കൽ വഴി ആധാരം ചെയ്ത ഭൂമിക്കുപോലും ഫീസ് ചുമത്താൻ ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ ;
( ഡി )
ഭൂമിയുടെ തരം മാറ്റത്തിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നും ഫീസ് സൗജന്യത്തിനു അർഹതയുള്ളവർ ആരൊക്കെയാണെന്നും വ്യക്തമാക്കാമോ ;
( ഇ )
സർക്കാർ ഉത്തരവിലോ വിജ്ഞാപനത്തിലോ പറയാത്ത കാര്യങ്ങളിൽ സ്വയം നിർവചനവും വ്യാഖ്യാനവും നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ ?
5042.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ തങ്കളം കാക്കനാട് നാലുവരിപ്പാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുപ്പ് നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ ;
( ബി )
പ്രസ്തുത സ്ഥലം ഏറ്റെടുപ്പ് നടപടി പ്രതീക്ഷിച്ച വേഗതയില്‍ മുന്നോട്ട് പോകുന്നില്ലെന്നത് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ ഇതിന് കാരണമെന്താണെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
എറണാകുളം, ഇടുക്കി ജില്ലക്കാര്‍ക്ക് വളരെയധികം പ്രയോജനം ലഭിക്കുന്ന പ്രസ്തുത പദ്ധതിയുടെ സ്ഥലം ഏറ്റെടുപ്പ് നടപടികള്‍ മറ്റ് സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമോ ?
5043.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി മണ്ഡലത്തിലെ കടപ്ലാമറ്റം ടെക്നിക്കല്‍ സ്കൂളിന്റെ ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച വിശദാംശം വെളിപ്പെടുത്താമോ;
( ബി )
പ്രസ്‌തുത സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളിലെ കാലതാമസം പരിഹരിക്കാന്‍ വകുപ്പ് നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത സ്കൂളിന്റെ സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച് ഇനി എന്തെല്ലാം നടപടി ക്രമങ്ങൾ അവശേഷിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ?
5044.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടക്കാട് വില്ലേജില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ച ഫോക്‌ലോർ വില്ലേജിന് സ്ഥലം ലഭ്യമാക്കാനുള്ള നടപടി ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിന് എപ്പോള്‍ ഭൂമി ലഭ്യമാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
5045.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുങ്ങല്ലൂര്‍ താലൂക്കിൽ എടവിലങ്ങ് വില്ലേജില്‍ ശ്രീ. മുഹമ്മദ് പി.എം., പുന്നലത്ത് ഹൗസ്, കുമരനെല്ലൂര്‍ പി. ഒ., വടക്കാഞ്ചേരി എന്ന ആളിൽ നിന്നും സുനാമി ബാധിതരുടെ പുനരധിവാസത്തിനായി 2008-ല്‍ ഏറ്റെടുത്ത സര്‍വ്വേനമ്പര്‍ 412, 413 എന്നിവയില്‍ ഉള്‍പ്പെട്ട 87 സെന്റ് ഭൂമിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഭൂമി നിലവില്‍ റവന്യൂ വകുപ്പ് ഏറ്റെടുത്തിട്ടുണ്ടോ;
( സി )
ഭൂമി ഏറ്റെടുത്ത ആവശ്യം നടപ്പിലാക്കേണ്ട സാഹചര്യം ഇല്ലാത്തതിനാല്‍ ഭൂമി തിരിച്ച് നല്‍കുന്നതിന് തീരുമാനം എടുത്തിട്ടുണ്ടോ എന്ന് വിശദമാക്കാമോ?
5046.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാഷണല്‍ ഹെെവേ വികസനവുമായി ബന്ധപ്പെട്ട് എവിടെയൊക്കെ ദേവസ്വം ബോര്‍ഡ് വക ഭൂമി ഏറ്റെടുത്തിട്ടുണ്ട്;
( ബി )
അതില്‍ ഏതിനൊക്കെ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്;
( സി )
ഏറ്റെടുത്ത ദേവസ്വം ബോര്‍ഡ് വക ഭൂമിയില്‍ ഏതിനെങ്കിലും നഷ്ടപരിഹാരം നല്‍കുന്നതിന് എന്തെങ്കിലും സാങ്കേതികമോ നിയമപരമോ ആയ തടസം ഉണ്ടോ ;
( ഡി )
എങ്കിൽ പ്രസ്തുത തടസം പരിഹരിക്കുന്നതിനും ഇപ്രകാരം ഏറ്റെടുത്തിട്ടുള്ള വസ്തുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുമുള്ള നടപടി സ്വീകരിക്കുമോ ?
5047.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹോസ്ദുർഗ്-വെള്ളരിക്കുണ്ട് താലൂക്കുകളിൽ ഭൂമി പതിച്ചു കിട്ടുന്നതിനായി എത്ര അപേക്ഷകളാണ് നിലവിലുള്ളതെന്ന് വില്ലേജ് തിരിച്ച് വിശദമാക്കാമോ ;
( ബി )
ഇതിൽ എത്ര അപേക്ഷകളാണ് താലൂക്ക് ഭൂമി പതിവ് കമ്മിറ്റി പരിഗണിച്ചതെന്ന് വില്ലേജ് തിരിച്ച് അറിയിക്കുമോ ;
( സി )
ബാക്കി അപേക്ഷകളിന്മേൽ എത്രയെണ്ണമാണ് റിപ്പോർട്ട്‌ ലഭ്യമാക്കുന്നതിനായി വില്ലേജ് ഓഫീസുകളിലേക്ക് അയച്ചതെന്ന് വില്ലേജ് തിരിച്ച് വിവരം ലഭ്യമാക്കാമോ ?
5048.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം വാരപ്പെട്ടി പ‍ഞ്ചായത്തില്‍ ഭൂരഹിതരും ഭവനരഹിതരുമായവര്‍ക്കായി കെയര്‍ ഹോം പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പിലാക്കുന്നതിന് സ്ഥലം വിട്ടുകിട്ടുന്നതിനായി സമർപ്പിച്ച അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റ് സെക്രട്ടേറിയറ്റില്‍ റവന്യൂ വകുപ്പിലെ A3/144/2020 ഫയലില്‍ സ്വീകരിച്ചിട്ടുള്ള നടപടി ക്രമങ്ങള്‍ വിശദമാക്കാമോ ;
( സി )
പ്രസ്തുത സ്ഥലം കെയര്‍ ഹോം പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി സഹകരണ വകുപ്പിന് അടിയന്തരമായി കൈമാറുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ ?
5049.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തിലെ മണത്തല വിശ്വനാഥ ക്ഷേത്രത്തിന് ലീസിന് നല്‍കിയിരുന്ന റവന്യൂ പുറമ്പോക്ക് ഭൂമിയില്‍ നിന്നും തിരികെ ഏറ്റെടുത്ത ഭൂമി സംബന്ധിച്ച വിശദാംശം നൽകുമോ ; ക്ഷേത്രത്തിന് ലീസ് പുതുക്കി നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ടോ ; വ്യക്തമാക്കാമോ;
( ബി )
ക്ഷേത്രത്തിന് ലീസ് പുതുക്കി നല്‍കുന്നതിനായി ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
നിലവിലെ റോഡ് വീതി കൂട്ടുന്നതിനായി ലീസിനു നൽകിയിരുന്ന റവന്യൂ ഭൂമിയിൽ നിന്നും ഭൂമി അനുവദിച്ചു നല്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ചാവക്കാട് നഗരസഭ നല്‍കിയ അപേക്ഷയില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
5050.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കുന്നത് സംബന്ധിച്ച വ്യവസ്ഥകള്‍ വിശദമാക്കുമോ;
( ബി )
സാമൂഹിക വ്യവസ്ഥയില്‍ വന്ന മാറ്റങ്ങള്‍ കണക്കിലെടുത്ത് പാട്ട വ്യവസ്ഥകള്‍ കാലോചിതമായി പരിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5051.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ ലാന്റ് ട്രിബ്യൂണലുകളിൽ പട്ടയ കേസുകൾ കെട്ടിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
അദാലത്ത് ഉൾപ്പെടെയുള്ള നടപടികളിലൂടെ ഇത്തരം അപേക്ഷകളിൽ തീർപ്പുണ്ടാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ലാന്റ് ട്രിബ്യൂണൽ ഓഫീസിൽ എത്ര അപേക്ഷകളാണ് നിലവിൽ പെന്റിംഗിലുള്ളത്; ഏത് തീയതി വരെ ലഭിച്ച അപേക്ഷകളാണ് നിലവിൽ തീർപ്പ് കല്പിച്ചത്; വ്യക്തമാക്കാമോ?
5052.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-ലെ പ്രളയത്തില്‍ നഷ്ടപരിഹാരം ലഭിക്കാത്ത അങ്കമാലി മണ്ഡലത്തിലെ കുടുംബങ്ങൾ പെർമെനന്റ് ലോക് അദാലത്ത്, എറണാകുളം മുമ്പാകെ സമർപ്പിച്ച ഒ.പി. നമ്പർ 604/19, 503/19, 4394/19, 511/19 എന്നിവ പ്രകാരം യഥാക്രമം 60000, 70000, 60000, 90000 രൂപ വീതം അനുവദിച്ചു നൽകുവാൻ എറണാകുളം ജില്ലാ കളക്ടർക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത നഷ്ടപരിഹാരം നൽകാൻ ജില്ലാ കളക്ടറും ആലുവ തഹസിൽദാരും നാളിതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ;
( സി )
എറണാകുളം ജില്ലാ കളക്ടറേറ്റിൽ പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി വന്ന കാലതാമസമാണോ ഈ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് തടസ്സമായി നിൽക്കുന്നതെന്ന് പരിശോധിക്കുമോ; വിശദാംശം നൽകുമോ;
( ഡി )
പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ട സാധാരണക്കാരെ പ്രയാസപ്പെടുത്താതെ അനുവദിച്ച ആനുകൂല്യം വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
5053.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 വര്‍ഷത്തില്‍ ഫ്ലഡ് പദ്ധതി പ്രകാരം കൊയിലാണ്ടി മണ്ഡലത്തിൽ അനുവദിച്ച റോഡുകളില്‍ ജില്ലാ കളക്ടര്‍ നിര്‍വ്വഹണാനുമതി നല്‍കിയിട്ടും ഇതുവരെയും പൂര്‍ത്തീകരിക്കാത്ത റോഡുകളുണ്ടോ;എങ്കിൽ അവയുടെ പട്ടിക ലഭ്യമാക്കാമോ ;
( ബി )
പ്രസ്തുത റോഡുകളുടെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതില്‍ ഉണ്ടായ തടസ്സങ്ങള്‍ എന്തെല്ലാമാണെന്ന് ഓരോ റോഡിനെയും അടിസ്ഥാനപ്പെടുത്തി വിശദമാക്കാമോ?
5054.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരമേറ്റശേഷം ആലപ്പുഴ ജില്ലയിലെ ഏതൊക്കെ റോഡുകൾക്കാണ് വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് അനുവദിച്ചിട്ടുള്ളത്; വിശദവിവരം ലഭ്യമാക്കുമോ?
5055.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ 2022 വരെ ദുരന്തനിവാരണ വകുപ്പ് ഫ്ലഡ് വര്‍ക്ക് ഇനത്തില്‍ കാട്ടാക്കട നിയോജകമണ്ഡലത്തിൽ അനുമതി നല്‍കിയ റോഡ് നിര്‍മ്മാണ പ്രവൃത്തികളുടെ ലിസ്റ്റും അവയുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ; പ്രസ്തുത പ്രവൃത്തികൾക്കുള്ള നിർവ്വഹണാനുമതിയുടെ പകർപ്പുകൾ ലഭ്യമാക്കാമോ ?
5056.
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പിൽ നിന്നു് ലഭി​ക്കേണ്ട സേവനങ്ങൾ സെർവർ തകരാർ മൂലം യഥാസമയം ലഭിക്കുന്നില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
അടിയന്തര ആവശ്യങ്ങൾക്കായി ഭൂനികുതി അടച്ച രസീതുകൾ ഹാജരാക്കുവാൻ പ്രസ്‌തുത സെർവർ തകരാർ മൂലം കഴിയാത്ത സാഹചര്യത്തിൽ ആയതിന് എന്തു പരിഹാരം കാണാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;
( സി )
സെർവർ തകരാറുകൾ അടിയന്തരമായി പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വ്യക്തമാക്കുമോ?
5057.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിലെ കാരാകുറിശി വില്ലേജ് വിഭജിച്ച് പള്ളിക്കുറുപ്പ് ആസ്ഥാനമാക്കി പുതിയ വില്ലേജ് രൂപീകരിക്കുന്നതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് പാലക്കാട് കളക്ടര്‍, ഡി.സി.പി.കെ.ഡി/15801/19-എ3 ഫയലില്‍ സമര്‍പ്പിച്ച ശുപാര്‍ശയിന്മേല്‍ നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിവരം ലഭ്യമാക്കാമോ?
5058.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ നിയോജക മണ്ഡലത്തിൽ എത്ര വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസുകൾ ആയി മാറിയിട്ടുണ്ട് ?
5059.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം ആലോചനയിലുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നിർമ്മാണത്തിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ;
( സി )
എങ്കിൽ എസ്റ്റിമേറ്റ് ചീഫ് എഞ്ചിനീയറുടെ ഓഫീസിൽ ലഭ്യമാക്കിയിട്ടുണ്ടോ എന്നും എപ്പോഴാണ് ലഭ്യമാക്കിയതെന്നും വ്യക്തമാക്കാമോ;
( ഡി )
എത്ര രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയതെന്നും എസ്റ്റിമേറ്റ് ഭരണാനുമതിയ്ക്കായി സർക്കാരിൽ എത്തിയിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ; എങ്കിൽ പ്രസ്തുത പ്രവൃത്തിയുടെ ഫയൽ നമ്പർ വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത പ്രവൃത്തിക്കു എപ്പോൾ ഭരണാനുമതി ലഭിക്കുമെന്ന് വ്യക്തമാക്കാമോ?
5060.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂർ മണ്ഡലത്തിന്റെ പരിധിയിലുള്ള വില്ലേജ് ഓഫീസുകളിൽ സ്വന്തമായി കെട്ടിടമുള്ളവയുടെയും വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നവയുടെയും വിവരങ്ങൾ നൽകാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസുകൾക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തിൽ എത്ര വില്ലേജ് ഓഫീസുകളെയാണ് സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കുന്നതിനായി തെരഞ്ഞെടുത്തിട്ടുള്ളത്; ഇതിനായുള്ള പ്രവൃത്തികൾ നിലവിൽ ഏത് ഘട്ടത്തിലാണ് ; വിശദാംശം നൽകാമോ?
5061.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി മണ്ഡലത്തിലെ വില്ലേജ് ഓഫീസുകളുടെ നവീകരണ പ്രവൃത്തികൾ ഇപ്പോൾ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( ബി )
ശോച്യാവസ്ഥയിലായ ചീക്കോട് വില്ലേജ് ഓഫീസ് നവീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ; വ്യക്തമാക്കുമോ?
5062.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി മണ്ഡലത്തിലെ ഏതെല്ലാം വില്ലേജ് ഓഫീസുകളാണ് മുന്‍ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളായി ഉയര്‍ത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വില്ലേജ് ഓഫീസുകളുടെ നവീകരണത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
5063.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ ഏതൊക്കെ വില്ലേജ് ഓഫീസുകളെയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസാക്കുന്നതിനായി തെരഞ്ഞെടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കാമാേ;
( ബി )
പ്രസ്തുത വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്തെന്ന് വിശദമാക്കാമാേ;
( സി )
പരവൂര്‍ താലൂക്കിലെ വാരാപ്പുഴ വില്ലേജ് ഓഫീസിന് പകരം കുന്നത്തുനാട് വില്ലേജ് ഓഫീസ് സ്മാര്‍ട്ടാക്കുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ടാേ; വിശദവിവരം ലഭ്യമാക്കാമോ?
5064.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാവക്കാട് താലൂക്ക് ഓഫീസ് കെട്ടിടം കാലപഴക്കം മൂലം തകര്‍ന്നിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ ഏതെങ്കിലും ഭാഗം പുരാവസ്തുവകുപ്പിന്റെ സംരക്ഷണയിലാണെന്ന് വിജ്ഞാപനം ചെയ്തിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
കാലപഴക്കം ചെന്ന താലൂക്ക് ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
ചാവക്കാട് താലൂക്ക് ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
5065.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ റവന്യൂ വകുപ്പില്‍ നിലവില്‍ ഏതെല്ലാം തസ്തികകളിൽ എത്ര ഒഴിവുകളുണ്ടെന്ന് താലൂക്ക് തിരിച്ച് വിവരങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ഒഴിവുകള്‍ ഉടന്‍ നികത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5066.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തുടര്‍ച്ചയായി 3 വര്‍ഷത്തില്‍ കൂടുതല്‍ ഒരേ ഓഫീസില്‍ തുടരുന്ന സര്‍ക്കാര്‍ ജീവനക്കാരെ സ്ഥലം മാറ്റണമെന്ന വ്യവസ്ഥ ഉണ്ടെങ്കിലും റവന്യു വകുപ്പില്‍ 5 വര്‍ഷം കഴിഞ്ഞിട്ടും ഒരേ ഓഫീസില്‍ തുടരുന്ന ജീവനക്കാരുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ ഏതെല്ലാം ഓഫീസില്‍ എത്ര ജീവനക്കാര്‍ തുടര്‍ച്ചയായി 5 വര്‍ഷത്തില്‍ കൂടുതല്‍ ജാേലി ചെയ്യുന്നുവെന്ന വിവരം നല്‍കാമാേ;
( സി )
ഇവരെ സ്ഥലം മാറ്റാത്തതിന്റെ കാരണം വ്യക്തമാക്കാമോ ?
5067.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്ക് ഓഫീസിൽ ആകെ അനുവദിക്കപ്പെട്ടിട്ടുള്ള ജീവനക്കാരുടെ എണ്ണം എത്രയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ഓഫീസിൽ ഇപ്പോള്‍ ഏതൊക്കെ തസ്തികകളിലാണ് ജീവനക്കാരുടെ ഒഴിവ് ഉള്ളതെന്ന് അറിയിക്കാമോ;
( സി )
ജീവനക്കാരുടെ കുറവ് ഓഫീസിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ഓഫീസിൽ ഒഴിവുള്ള തസ്തികകളില്‍ ജീവനക്കാരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
5068.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ റവന്യു വകുപ്പിൽ 42 തസ്തിക കന്നഡയും മലയാളവും അറിയുന്നവർക്കായി എ.5/17611/96 ഫയലിൽ ഉത്തരവിട്ടിട്ടുള്ളതും പ്രസ്തുത എണ്ണം ഡി.സി.കെ.എസ്.ജി.ഡി./28/2019/എം.2 ഉത്തരവ് പ്രകാരം 2022-ൽ 53 ആക്കി ഉയർത്തിയതും ഏത് മാനദണ്ഡപ്രകാരമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ജില്ലയിലെ റവന്യു വകുപ്പിൽ നിലവിൽ എത്ര എൽ.ഡി. ക്ലർക്ക് തസ്തികയാണുള്ളത്; അവയിൽ കാസര്‍ഗോഡ് മഞ്ചേശ്വരം താലൂക്കുകളിൽ എത്രയെണ്ണമാണുള്ളതെന്ന് വ്യക്തമാക്കാമോ; ഒ.എ.ഇ.കെ.എം.264/2022 അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധി പ്രകാരം കന്നഡ-മലയാളം എൽ.ഡി. ക്ലർക്കുമാരുടെ എണ്ണം പുനർനിശ്ചയിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഏത് മാനദണ്ഡപ്രകാരമാണെന്ന് വ്യക്തമാക്കാമോ; പ്രസ്തുത തസ്തികയിൽ പി.എസ്.സി. തയ്യാറാക്കിയ ലിസ്റ്റിൽ നിന്നും നിയമിതരായി നിലവിൽ എത്ര പേരാണ് ജോലി ചെയ്യുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ജില്ലയിലെ റവന്യു വകുപ്പിൽ നിലവിൽ ജോലി ചെയ്യുന്ന 6 കന്നഡ-മലയാളം എൽ.ഡി. ക്ലർക്ക് ഒഴിവുകളും നിലവിൽ പി.എസ്.സി. ക്ക് റിപ്പോർട്ട്‌ ചെയ്ത 7 ഒഴിവുകളും അല്ലാതെയുള്ള 40 ഒഴിവുകൾ കന്നഡ-മലയാളം എൽ.ഡി. ക്ലർക്ക് തസ്തികയ്ക്ക് റിപ്പോർട്ട്‌ ചെയ്യാതെ ആട്ടിമറിക്കപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത തസ്തികകളിൽ ഇനിയുണ്ടാകുന്ന ഒഴിവുകൾ മുൻകാല പ്രാബല്യത്തോടെ എൽ.ഡി.ക്ലർക്ക് കന്നഡ-മലയാളം തസ്തികയ്ക്ക് തിരിച്ച് നൽകാൻ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; 06.02.2022-ന് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ എൽ.ഡി. ക്ലർക്ക് തസ്തിക കന്നഡയും മലയാളവും അറിയാവുന്നവർക്ക് നൽകാൻ ധാരണയായ 10 ഒഴിവുകൾ ജനറൽ വിഭാഗത്തിന് 04.05.2022-ന് റിപ്പോർട്ട്‌ ചെയ്ത് ആട്ടിമറിക്കപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഇ )
നിലവിൽ പെന്റിങ് വെച്ചിരിക്കുന്ന 10 ഒഴിവുകൾ കന്നഡ മലയാളം വിഭാഗത്തിന് തന്നെ തിരിച്ച് നൽകാൻ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ; എൽ.ഡി.സി. കന്നഡ-മലയാളം നിയമനവും ഒഴിവ് റിപ്പോർട്ട്‌ ചെയ്യുന്നതും ഒ.എ.ഇ.കെ.എം 264/2022 അന്തിമ വിധിക്ക് വിധേയമായിരിക്കും എന്ന ഇടക്കാല ഉത്തരവ് പ്രകാരം സ്റ്റേ ഇല്ലാതിരുന്നിട്ടും(ഇനി അഥവാ സ്റ്റേ ഉണ്ടെങ്കിലും) 06.02.2022-ന് കളക്ടറേറ്റിൽ ചേർന്ന യോഗ പ്രകാരം കന്നഡ എൽ.ഡി.സി. ക്ക് നൽകാനുള്ള 10 ഒഴിവ് ജനറൽ വിഭാഗത്തിനായി പി.എസ്.സി. ക്ക് റിപ്പോർട്ട്‌ ചെയ്തത് ഏത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാമോ;
( എഫ് )
2003 മുതൽ പ്രസ്തുത തസ്തികയുടെ ഒഴിവുകൾ ജനറൽ എൽ.ഡി. ക്ലര്‍ക്ക് വിഭാഗത്തിന് റിപ്പോർട്ട്‌ ചെയ്തത് ഏത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്; ആ ഉത്തരവിന്റെ പകർപ്പ് നൽകാമോ; കന്നഡ മലയാളം എൽ.ഡി. ക്ലർക്ക് തസ്തികയ്ക്ക് റിപ്പോർട്ട്‌ ചെയ്യാനുള്ള 40 ഒഴിവുകൾ പ്രതീക്ഷിത ഒഴിവുകളായി പി.എസ്.സി. ക്ക് റിപ്പോർട്ട്‌ ചെയ്യാൻ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ജി )
ഇല്ലെങ്കിൽ എന്ത് കൊണ്ട് സ്വീകരിച്ചില്ല എന്ന് വ്യക്തമാക്കാമോ; പ്രസ്തുത തസ്തികകളിൽ ഇനിയുണ്ടാകുന്ന ഒഴിവുകൾ മുൻകാല പ്രാബല്യത്തോടെ എൽ.ഡി. ക്ലർക്ക് കന്നഡ-മലയാളം തസ്തികയ്ക്ക് തിരിച്ച് നൽകാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; നിലവിൽ പെന്റിങ് വെച്ചിരിക്കുന്ന 10 ഒഴിവുകൾ കന്നഡ-മലയാളം വിഭാഗത്തിന് തന്നെ തിരിച്ച് നൽകാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
5069.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂവകുപ്പിന് കീഴില്‍ ജില്ലാതലത്തില്‍ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ (എച്ച്.ആര്‍.എം.എസ്) നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട്‌ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; ഇത് എപ്പോള്‍ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്;
( ബി )
റവന്യൂ വകുപ്പിൽ അഞ്ചു വർഷത്തിൽ കൂടുതലായി ഒരേ ഓഫീസില്‍ ഒരേ സെക്ഷനില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ജില്ല, ഓഫീസ് തിരിച്ചുള്ള കണക്ക് നൽകാമോ;
( സി )
അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ കാലയളവിൽ ഒരേ ഓഫീസില്‍ ഒരേ സെക്ഷനില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ ഉണ്ടെങ്കില്‍ സര്‍ക്കാറിന്റെ നിലവിലുള്ള മാനദണ്ഡ പ്രകാരം നടപടി സ്വീകരിക്കുവാന്‍ എന്ത് സംവിധാനമാണ് സ്വീകരിച്ചിട്ടുള്ളത്; ആയത് എപ്പോള്‍ നടപ്പിലാക്കുവാനാണ് ഉദ്ദേശിക്കുന്നത്;
( ഡി )
ജോലി ക്രമീകരണ വ്യവസ്ഥയില്‍ ഓരോ ജില്ലയിലും എത്ര പേര്‍ ഏതൊക്കെ ഓഫീസുകളില്‍ ജോലി ചെയ്യുന്നു; കണക്ക് വ്യക്തമാക്കാമോ?
5070.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വർഷങ്ങളായി മുറിച്ചിട്ട നിലയിൽ വയനാട് ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ കിടക്കുന്ന റവന്യൂ വകുപ്പിന്റെ കൈവശമുള്ള ഈട്ടി മരങ്ങളുടെ കണക്ക് ലഭ്യമാക്കാമോ;
( ബി )
മുറിച്ചിട്ട മരങ്ങൾ ലേലം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
ലേല നടപടികൾ വഴി സർക്കാരിലേക്ക് ലഭ്യമാകേണ്ട വലിയ തുക നടപടി ക്രമങ്ങളിലെ കാലതാമസം മൂലം നഷ്ടമാകുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ?
5071.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സോളമന്‍ സി. ചാക്കോ (ദശരഥ, വഴിക്കടവ്, കുരിശുമല, തീക്കോയ് വില്ലേജ്, ഇരാറ്റുപേട്ട) എന്നയാള്‍ 406-ാം സര്‍വ്വേ നമ്പരായുള്ള പട്ടയഭൂമിയുടെ ഉടമസ്ഥത, പുറമ്പോക്ക് കൈയ്യേറ്റം എന്നിവ സംബന്ധിച്ച് 02.12.2020-ല്‍ തീക്കോയ് വില്ലേജ് ഓഫീസര്‍ക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത അപേക്ഷയിന്മേൽ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
ടിയാന്റെ അപേക്ഷയിന്മേൽ നടപടി സ്വീകരിച്ച് മറുപടി നല്‍കിയിട്ടില്ലെങ്കില്‍ ആയത് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
5072.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിൽ മഞ്ചേരി വില്ലേജിലെ പല വ്യക്തികൾക്കും റീസർവ്വേ നടപടികളിലെ അപാകതകൾ കാരണം 2015 മുതൽ ഭൂ നികുതി അടയ്ക്കാൻ കഴിയുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇക്കാര്യത്തിലുളള പരാതി പരിഹരിച്ച് ഭൂനികുതി ഈടാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ സത്വര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
5073.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ പ്രധാന ടൂറിസം സ്പോട്ടായ വീരമലക്കുന്നിന്റെ വികസനവുമായി ബന്ധപ്പെട്ട് ഭൂമി കൈമാറാനുള്ള നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
കാസര്‍ഗോഡ് വികസന പാക്കേജില്‍ ഇതിനാവശ്യമായ തുക വകയിരുത്തിയിട്ടുള്ളതിനാൽ ഈ പദ്ധതിക്ക് എപ്പോള്‍ ഭൂമി നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
5074.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈക്കം താലൂക്ക് വെച്ചൂര്‍ വില്ലേജിലെ ഭൂമിയുടെ ഫെയര്‍വാല്യു അമിതമായി ഉയര്‍ന്നിരിക്കുന്നതുമൂലം ജനങ്ങള്‍ക്ക്‌ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇതുമൂലം ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?
5075.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിലെ വിവിധ വില്ലേജുകളുടെ പരിധിയിലുള്ള പുറമ്പോക്ക് ഭൂമിയുടെ വിവരങ്ങൾ വിശദമാക്കാമോ?
5076.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെടുമങ്ങാട് താലൂക്കിൽ ഉഴമലയ്ക്കൽ വില്ലേജിൽ ബ്ലോക്ക് 50 റീസർവ്വേ 399/1, 399 /2 എന്നിവയിൽ ഉൾപ്പെട്ട പുറമ്പോക്ക് ഭൂമിയിൽ പാറ ഖനനം നടത്തുന്നതിന് മുഹമ്മദ് ശരീഫ്, അൽ അമാം മൻസിൽ ,നടക്കുന്ന് പി. ഒ., പത്തനാപുരം എന്ന വ്യക്തിക്ക് ബഹു.ജില്ലാ കളക്ടർ നൽകിയ നിരാക്ഷേപ സാക്ഷ്യപത്രം (ബി7-7865/18) റദ്ദു ചെയ്ത തീരുമാനത്തിനെതിരെ ബഹു.കേരള ഹൈക്കോടതിയിൽ നൽകിയ ഹർജി ഡബ്ലുപി(സി) 4504/2020(കെ) 21.6.22 നു തീർപ്പാക്കിയിരുന്നോ; തീർപ്പാക്കിയിട്ടുണ്ടെങ്കിൽ സർക്കാർ വീണ്ടും അപ്പീൽ സമർപ്പിക്കുമോ;
( ബി )
നെടുമങ്ങാട് താലൂക്കിൽ ഉഴമലയ്ക്കൽ വില്ലേജിലെ മങ്ങാട്ടുപാറയിൽ ഖനനം നടത്തുന്നത് പ്രദേശവാസികളുടെ സ്വൈര്യ ജീവിതത്തിന് തടസ്സമാകും എന്നതിനാല്‍ ഈ സ്ഥലം ഉഴമലയ്ക്കൽ, ആര്യനാട് പഞ്ചായത്തുകളുടെ കുടിവെള്ള പദ്ധതിക്കായി വിട്ടു നൽകുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ.?
5077.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലെ പൂതക്കുളം വില്ലേജ് ഓഫിസിന്റെ പ്രവർത്തനം സംബന്ധിച്ച പരിശോധന ആവശ്യപ്പെട്ടുകൊണ്ട് സ്ഥലം എം.എൽ.എ. നൽകിയ കത്ത് ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ അതിന്മേൽ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കത്തുമായി ബന്ധപ്പെട്ട വസ്തുതകൾ പരിശോധിക്കാൻ ഏത് ഉദ്യോഗസ്ഥനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും അന്വേഷണ ഘട്ടത്തിൽ സ്ഥലം എം.എൽ.എ. യോട് വസ്തുതകൾ ആരാഞ്ഞിട്ടുണ്ടോയെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത അന്വേഷണം സംബന്ധിച്ച നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
5078.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍-അവനവഞ്ചേരി ഗ്രൂപ്പ് വില്ലേജുകള്‍ രണ്ട് വില്ലേജുകളാക്കി മാറ്റി വ്യത്യസ്ത ഓഫീസുകളില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
5079.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ സർക്കാർ ഭൂമി ഏതെല്ലാമാണെന്നും, അവ ഏതൊക്കെ വകുപ്പിന്റെ കൈവശമാണെന്നും, അവ ഓരോന്നിന്റെയും അളവ് എത്രയാണെന്നും വിശദമാക്കാമോ;
( ബി )
അവയുടെ ബി.ടി.ആര്‍ രേഖകളുടെ പകർപ്പുകൾ ലഭ്യമാക്കാമോ?
5080.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വാര്‍ഷിക ബഡ്ജറ്റില്‍ അനുമതി ലഭിച്ച ചേറ്റുവ രാമുകാര്യാട്ട് സിനിമ തിയ്യേറ്ററിന് സ്ഥലം അനുവദിയ്ക്കുന്നതുമായി ബന്ധപ്പെട്ട് റവന്യു വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്മാരക നിര്‍മ്മാണത്തിന് അനുയോജ്യമായ ഭൂമി ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിന് കെെമാറുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
5081.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം താലൂക്കിൽ ഏതൊക്കെ വില്ലജ് ഓഫീസ്‌ കെട്ടിടങ്ങളാണ് ശോചനീയവസ്ഥയിലുള്ളതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത താലൂക്കിൽ ഏതൊക്കെ വില്ലേജ് ഓഫീസുകളാണ് സ്മാർട്ട് വില്ലേജ് ഓഫീസുകളായിട്ടുള്ളതെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത താലൂക്കിലെ വില്ലേജ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനും സ്മാർട്ട് വില്ലേജ് ഓഫീസാക്കുന്നതിനും ഈ വർഷം ഫണ്ട് വകയിരുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
5082.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് തെക്കിൽ വില്ലേജിൽ റീസർവ്വെ 276/1 എ, 277/1 എ എന്നീ നമ്പറുകളിൽ വഖഫ് ഭൂമിയും സ്വത്തും ഉണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റീസർവ്വെ നമ്പറിൽപ്പെട്ട സ്ഥലമാണോ ടാറ്റ കമ്പനിയുടെ സഹകരണത്തോടെ കാസർഗോഡ് ജില്ലയ്ക്ക് അനുവദിച്ച കോവിഡ്-19 ആശുപത്രിയുടെ നിർമ്മാണത്തിന് വിട്ടുകൊടുത്തതെന്ന് വ്യക്തമാക്കാമോ; എത്ര ഏക്കർ/ഹെക്ടർ ഭൂമിയാണ് വിട്ടുകൊടുത്തതെന്ന് വ്യക്തമാക്കാമോ;
( സി )
പകരം ഭൂമി ലഭ്യമാക്കാമെന്ന വ്യവസ്ഥയിലാണോ ഭൂമി വിട്ടുനൽകിയതെന്നും പ്രസ്തുത വ്യവസ്ഥ നടപ്പിലാക്കിയതാരാണെന്നും ഒപ്പുവെച്ച അധികാരികൾ ആരാണെന്നും വ്യക്തമാക്കാമോ; വ്യവസ്ഥയുടെ പകർപ്പ് ലഭ്യമാക്കാമോ;
( ഡി )
ഏത് വില്ലേജിലെ ഏത് സർവ്വെ നമ്പറുകളില്‍ സ്ഥിതിചെയ്യുന്ന എത്ര ഹെക്ടർ ഭൂമി പകരം നൽകാമെന്നാണ്‌ വ്യവസ്ഥയിൽ ഉള്ളതെന്ന് വ്യക്തമാക്കാമോ; ഈ സ്ഥലം റവന്യു ഭൂമിയാണോ എന്ന് വിശദമാക്കാമോ?
5083.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ ഏതെല്ലാം വില്ലേജ് ഓഫീസുകളെയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് അറിയിക്കുമോ; പ്രസ്തുത പ്രവൃത്തികളുടെ പുരോഗതി വിശദമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ കുറ്റിപ്പുറം, നടുവട്ടം, എടയൂര്‍, കോട്ടക്കല്‍ എന്നീ വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
കുറ്റിപ്പുറം, കോട്ടക്കല്‍ എന്നീ വില്ലേജ് ഓഫീസുകളുടെ കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ സ്ഥലം ലഭ്യമായിട്ടുണ്ടോ; സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ഏത് ഘട്ടത്തിലാണെന്നും സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഇനി എന്തെല്ലാം നടപടികള്‍ ശേഷിക്കുന്നുണ്ടെന്നും അറിയിക്കുമോ; വിശദമാക്കാമോ;
( ഡി )
കാട്ടിപ്പരുത്തി വില്ലേജ് ഓഫീസിന്റെ കെട്ടിട നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി വിശദമാക്കുമോ; പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികള്‍ സംബന്ധിച്ച വിശദ വിവരം ലഭ്യമാക്കുമോ?
5084.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് കിനാലൂരിലെ എസ്റ്റേറ്റില്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമായപ്പോള്‍ നഷ്ടപരിഹാരമായി എസ്റ്റേറ്റ് ഉടമ നല്‍കിയ ഭൂമിയില്‍ അവര്‍ക്ക് വീട് വച്ച് താമസിക്കാന്‍ കഴിയുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഭൂമി തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ കഴിയുന്ന രീതിയില്‍ ഉപയോഗപ്രദമാക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
കിനാലൂരിലെ തൊഴിലാളികളുടെ ഭൂമി പ്രശ്നം പരിഹരിക്കുന്നതിനായി പരാതി ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത പരാതിയില്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണ്; വിശദാംശം നൽകുമോ?
5085.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമി പണയം വെച്ച് ദേശസാൽകൃത ബാങ്കിൽ നിന്നും എടുക്കുന്ന ലോണിന്റെ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യത്തിൽ ലോൺ തുക ഈടാക്കുന്നതിനായി വില്ലേജ് ഓഫീസ് മുഖാന്തരം എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നത്; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ലോൺ തിരിച്ചടച്ച ശേഷവും വില്ലേജ് ഓഫീസിൽ നിന്നും ഭൂവുടമയ്ക്ക് നോട്ടീസ് വരുന്നത് ഏത് സാഹചര്യത്തിലാണെന്ന് അറിയിക്കാമോ; പ്രസ്തുത നോട്ടീസിന് വില്ലേജ് ഓഫീസ് ഫീസ് ഈടാക്കാറുണ്ടോ; ഉണ്ടെങ്കിൽ തുക സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
5086.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ കാര്‍ഷികാവശ്യത്തിനുള്ള ഗണ്‍ ലൈസന്‍സ് ലഭിച്ചവരുടെ ലൈസന്‍സുകളില്‍ എത്രയെണ്ണം പുതുക്കി നല്‍കാതെ നിരസിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
ഗണ്‍ ലൈസന്‍സ് നിരസിക്കപ്പെട്ടവരുടെ എത്ര അപ്പീല്‍ പെറ്റീഷനുകള്‍ റവന്യു കമ്മീഷണറേറ്റില്‍ കെട്ടികിടപ്പുണ്ട്; വ്യക്തമാക്കാമോ;
( സി )
വന്യ മൃഗങ്ങളുടെ ശല്യം കൂടിവരികയും ഇവയെ കൊല്ലാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കുകയും ചെയ്ത സാഹചര്യത്തില്‍ റവന്യു കമ്മീഷണറേറ്റില്‍ കെട്ടികിടക്കുന്ന കാസര്‍ഗോഡ് ജില്ലയിലെ ഗണ്‍ ലൈസന്‍സിനായുള്ള അപ്പീല്‍ പെറ്റീഷനുകള്‍ എത്രയും വേഗം തീര്‍പ്പ് കല്‍പ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശം അറിയിക്കുമോ?
5087.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പ് അനുവദിച്ച് നല്‍കുന്ന (തഹസില്‍ദാര്‍) അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് 5 ലക്ഷം രൂപവരെയുള്ള വിനിമയങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ഇതുമൂലം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പൊതുജനങ്ങള്‍ക്ക് സഹായകമാകുന്ന തരത്തില്‍ വില്ലേജ് ഓഫീസ് മാന്വലില്‍ ആവശ്യമായ ഭേദഗതി വരുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഇ )
ഗസറ്റ് വിജ്ഞാപനം വന്ന സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ മുഖേന ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
5088.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡിൽ സഹകരണ സംഘങ്ങൾ അടയ്‌ക്കുവാനുള്ള വിഹിതം കുടിശ്ശികയായതിനാൽ റവന്യൂ റിക്കവറി നടത്തുന്നതിനുവേണ്ടി എത്ര സഹകരണ സംഘങ്ങളുടെ ഫയലുകളാണ് റവന്യൂ വകുപ്പിനു കൈമാറിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; ആകെ എത്ര തുകയാണ് പിരിച്ചെടുക്കാനുള്ളതെന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാന സഹകരണ പെൻഷൻ ബോർഡ്‌ നൽകിയ ഫയലുകളിൽ എത്ര എണ്ണത്തിന്മേൽ റവന്യൂ റിക്കവറി നടത്തിയെന്നും എത്ര രൂപ പിരിച്ചെടുത്തുവെന്നും വ്യക്തമാക്കാമോ?
5089.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തിലെ അമരവിള-കാരക്കോണം, കുടപ്പനമൂട്-വാഴിച്ചല്‍, ചൂണ്ടിക്കല്‍-ശൂരവക്കാണി, പശുവണ്ണറ-അരുവിക്കര, കീഴാറൂര്‍-അരുവിക്കര എന്നീ പി.ഡബ്ല്യു.ഡി. റോഡുകളിലെ പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തി മാര്‍ക്ക് ചെയ്തു നല്‍കുന്നതിനായി കെ.ആര്‍.എഫ്.ബി. മുഖേന നല്‍കിയ കത്തിന്‍മേല്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ തല്‍സ്ഥിതി ഉള്‍പ്പെടെയുള്ള വിവരം അറിയിക്കാമോ;
( ബി )
പുനര്‍നവീകരണത്തിനായി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ പ്രസ്തുത റോഡുകളിലെ പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തി മാര്‍ക്ക് ചെയ്തു നല്‍കുന്നതിനായി നടപടികള്‍ സ്വീകരിക്കാമോ; പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തിയാകുമെന്ന് അറിയിക്കാമോ;
( സി )
ആര്യന്‍കോട് പഞ്ചായത്ത് കീഴാറൂര്‍ വില്ലേജിലെ കോവിലുവിള പന്തപ്പാച്ചി പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായ സ്ഥലങ്ങളിലെ താമസക്കാരെ പുനരധിവസിപ്പിക്കുന്നതിനുള്ള (30/12/2021 തീയതിയിലെ തിരുവനന്തപുരം കളക്റ്ററേറ്റ് ഫയല്‍ നം. H5-376473/2021) നടപടികളുടെ തല്‍സ്ഥിതി ഉള്‍പ്പെടെയുള്ള വിവരം അറിയിക്കാമോ?
5090.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1995 മുതല്‍ ചില താലൂക്കുകളില്‍ ആധാരത്തോടൊപ്പം ഗവ. ലൈസന്‍സ്ഡ് സര്‍വ്വേയര്‍മാര്‍ നല്‍കുന്ന അളവോടുകൂടിയ സ്കെച്ച് വച്ച് ആധാരം രജിസ്റ്റര്‍ ചെയ്യുന്ന രീതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് അതിര്‍ത്തി തര്‍ക്കങ്ങളും കള്ള ആധാരങ്ങള്‍ ഇല്ലാതാക്കുന്നതിനും സഹായകരമാകുമെന്നു കരുതുന്നുണ്ടോ;
( ബി )
ഇത്തരത്തില്‍ ആധാരത്തോടൊപ്പം സര്‍വ്വേയറുടെ സ്കെച്ച് നല്‍കുന്നതിന് സര്‍വ്വെയര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കുന്ന കാര്യം ആലോചിക്കുന്നുണ്ടോ?
5091.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുമ്പോള്‍ ശേഖരിക്കുന്ന സര്‍വ്വേ വിവരങ്ങള്‍ ചോര്‍ന്നു പോകാതിരിക്കാന്‍ എന്തെല്ലാം മുന്‍കരുതലുകളാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് വിശദമാക്കാമോ;
( ബി )
ഡിജിറ്റല്‍ സര്‍വ്വേ നടത്തുമ്പോള്‍ ഇതിനെ യുണീക് തണ്ടപ്പേരുമായി ലിങ്ക് ചെയ്യുന്നതിന് ആലോചിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഇത്തരത്തില്‍ ലിങ്ക് ചെയ്ത് സര്‍വ്വേ നടത്തുമ്പോള്‍ ഭാവിയില്‍ കണ്ടെത്തപ്പെടാന്‍ സാധ്യതയുളള മിച്ചഭൂമി ഭൂരഹിതര്‍ക്കായി മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5092.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ ജില്ലയിൽ ഭൂരഹിതരായ കുടുംബങ്ങൾക്ക് മിച്ചഭൂമി അനുവദിച്ച് പട്ടയം നൽകിയിട്ടും ഭൂമി അളന്ന് കൊടുക്കാൻ കഴിയാത്തതും ഒരേ പ്ലോട്ട് തന്നെ ഒന്നിലധികം പേർക്ക് അനുവദിച്ചു നൽകിയതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഡിജിറ്റൽ റീസർവ്വേയോടൊപ്പമോ അതിന് മുന്നോടിയായോ ഇത്തരം വിഷയങ്ങൾ പരിഹരിക്കാൻ ആവശ്യമായ നടപടി പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ?
5093.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചേർത്തല താലൂക്കിൽ റീസർവ്വേ നടപടികൾ പൂർത്തീകരിച്ച വില്ലേജുകൾ ഏതെല്ലാമെന്ന് അറിയിക്കാമോ;
( ബി )
റീസർവ്വേ നടന്ന വില്ലേജുകളിൽ റീസർവ്വേയുമായി ബന്ധപ്പെട്ട് എത്ര പരാതികൾ പരിഹരിക്കാനുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
റീസർവ്വേയുമായി ബന്ധപ്പെട്ട് സർവ്വേയർമാരെ സഹായിക്കുന്നതിനും റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനും ക്ലർക്കുമാരുടെ അഭാവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കുമോ?
5094.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ മണ്ഡലത്തിലെ ഏതെല്ലാം വില്ലേജുകളിലാണ് റീസര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കിയതെന്ന് വ്യക്തമാക്കാമോ;
( ബി )
റീസര്‍വ്വേ നടപടി പൂര്‍ത്തിയാക്കാത്ത വില്ലേജുകളില്‍ കരം തീരുവ ഒടുക്കുവാനാകാത്ത സാഹചര്യം ഉണ്ടോ; ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിച്ച് ഫീസുകള്‍ അടയ്ക്കാനാവാത്ത സാഹചര്യം നിലവിലുണ്ടോ; വ്യക്തമാക്കാമോ?
5095.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തില്‍ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ എത്ര പുറമ്പോക്ക് ഭൂമിയുണ്ടെന്ന് സര്‍വ്വേ നമ്പര്‍, ഭൂമിയുടെ അളവ്, ഇനം എന്നിവ വില്ലേജ് തിരിച്ച് ലഭ്യമാക്കാമോ?
5096.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ ഭൂ സര്‍വ്വേ നടത്താന്‍ സ്വീകരിച്ച് വരുന്ന നടപടികള്‍ വിശദമാക്കുമോ;
( ബി )
റീ സര്‍വ്വേ നടപടികളില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കാന്‍ സ്വീകരിച്ച് വരുന്ന നടപടികള്‍ വ്യക്തമാക്കുമോ?
5097.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർവ്വേയര്‍മാരുടെ സേവനം സമയബന്ധിതമായി ലഭ്യമാകാത്തത് കാരണം വിവിധതരം സര്‍വ്വേ നടപടികള്‍ വൈകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ;
( ബി )
വിവിധ താലൂക്കുകളില്‍ പത്തിലധികം വില്ലേജുകളില്‍ വിവിധയിനം ജോലികള്‍ ചെയ്യാന്‍ ഒരു സർവ്വേയര്‍ മാത്രമായതിനാല്‍ സേവനങ്ങള്‍ വൈകുന്ന കാര്യം പരിശോധിക്കുമോ; വിശദമാക്കുമോ;
( സി )
സർവ്വേയര്‍മാരുടെ കാര്യത്തില്‍ ഇപ്പോഴും ബ്രിട്ടീഷ് ഭരണകാലത്തെ സ്റ്റാഫ്‌ പാറ്റേണാണ് തുടരുന്നതെന്ന കാര്യം ശരിയാണോ; വിശദമാക്കുമോ;
( ഡി )
സര്‍വ്വേ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ തസ്തിക സൃഷ്ടിക്കുന്ന കാര്യം പരിശോധിക്കുമോ; എങ്കില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ?
5098.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട സര്‍വ്വേ നടപടികള്‍ക്കായി സംസ്ഥാനത്ത് താല്‍ക്കാലികമായി സര്‍വ്വെയര്‍മാരെ നിയമിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ നിയമിച്ചവരുടെ എണ്ണവും , നിയമന രീതിയും സംബന്ധിച്ച വിശദാംശങ്ങള്‍ ജില്ല/ താലൂക്ക് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് വേണ്ടി സംസ്ഥാനത്ത് താല്‍ക്കാലികമായി നിയോഗിക്കുന്ന സര്‍വ്വെയര്‍മാരില്‍ പലര്‍ക്കും വേണ്ടത്ര പ്രവര്‍ത്തിപരിചയമില്ല എന്ന ആക്ഷേപം സര്‍ക്കാരിന്റെ ശ്രദ്ധയിലുണ്ടോ; ഇതുകാരണം അപേക്ഷകളിന്മേല്‍ തീര്‍പ്പുണ്ടാക്കുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും മുന്‍ഗണന നല്‍കി താല്കാലിക സര്‍വ്വേയര്‍ നിയമനങ്ങള്‍ നടത്തുന്നതിന് സന്നദ്ധമാകുമോ; വിശദമാക്കാമോ?
5099.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വർഷങ്ങളായി നികുതി അടച്ച് കൊണ്ടിരിക്കുന്ന രേഖ പ്രകാരമുള്ള ഭൂമി സ്വകാര്യ ആവശ്യത്തിന് അളന്നപ്പോൾ 50 സെന്റിലധികം കുറവ് വരുന്നുണ്ടെങ്കിൽ ഭൂ ഉടമയ്ക്ക് സ്വീകരിക്കാൻ കഴിയുന്ന നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
സർക്കാരിൽ പരാതിപ്പെടാനോ മറ്റെന്തെങ്കിലും നിയമനടപടിക്കോ സാധ്യതയുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പ്രശ്നം വില്ലേജ് ഓഫീസ് മുഖാന്തിരം തീർപ്പ് കൽപ്പിക്കാൻ പറ്റുന്നതാണോ; വിശദാംശം ലഭ്യമാക്കാമോ?
5100.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ പാത 66-ന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയില്‍ എത്ര മരങ്ങള്‍ മുറിച്ച് മാറ്റേണ്ടി വരുമെന്ന് കണക്കാക്കിയിട്ടുണ്ടോ;
( ബി )
മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് പകരമായി മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
5101.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് നല്‍കിയിട്ടുള്ള വായ്പകളുടെ തിരിച്ചടവിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നിലവിലുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
ലോണ്‍ എടുത്തയാള്‍ മരണപ്പെട്ടാല്‍ പ്രസ്തുത ലോണ്‍ തിരിച്ചടവിനായി ഏതെങ്കിലും തരത്തിലുള്ള ഇളവുകള്‍ നല്‍കുന്നുണ്ടോ ; വിശദാംശം അറിയിക്കാമോ;
( സി )
ഭവന നിര്‍മ്മാണ ബോര്‍ഡ് നല്‍കിയിട്ടുള്ള വായ്പകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം ക്ലോസ് ചെയ്ത ലോണുകള്‍ക്ക് ഈടായി നല്‍കുന്ന പ്രമാണങ്ങള്‍ സമയബന്ധിതമായി തിരിച്ചു നല്‍കുന്നതിലുള്ള കാലതാമസം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ഡി )
ഭവന നിര്‍മ്മാണ ബോര്‍ഡ് മുഖേന ഏതൊക്കെ ആവശ്യങ്ങള്‍ക്കാണ് വായ്പകള്‍ നല്‍കിവരുന്നത്; വിശദാംശം അറിയിക്കാമോ?
5102.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് നിലവിൽ യാതൊരു പദ്ധതിയുമില്ലാതെ മുന്നോട്ട് പോകുകയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കാമോ?
5103.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീമതി.ഉമ തോമസ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഹൗസിംഗ് ബോർഡ് എത്ര ഭവന നിർമ്മാണ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്; വിശദാംശം നൽകുമോ;
( ബി )
കൊച്ചി മറൈൻ ഡ്രൈവിൽ ഹൗസിംഗ് ബോർഡ് നടപ്പാക്കുന്ന മൾട്ടി ഡെവലപ്മെന്റ് പ്രോജക്ടിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ; പ്രസ്തുത പ്രോജക്ട് നടപ്പാക്കുവാൻ സാധിക്കാത്തതിന്റെ സാഹചര്യം വ്യക്തമാക്കുമോ?
5104.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. സജീവ് ജോസഫ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭവന നിർമ്മാണ ബോർഡിന്റെ കീഴിൽ ആക്കുളം, വളവനാട് എന്നീ സ്ഥലങ്ങളിലുള്ള ഭൂമി ഏറ്റെടുക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഏതൊക്കെ പ്രൊജക്ടുകൾക്ക് വേണ്ടിയാണ് പ്രസ്തുത ഭൂമി ഏറ്റെടുത്തതെന്ന് വ്യക്തമാക്കുമോ; ഇപ്രകാരം ഭൂമി ഏറ്റെടുത്തതിന് പകരം ഭൂമിയോ നഷ്ടപരിഹാരമോ അനുവദിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ; ഇല്ലെങ്കിൽ അടിയന്തരമായി നഷ്ടപരിഹാരം അനുവദിക്കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
സർക്കാർ ജീവനക്കാരുടെ ഹൗസ് ബിൽഡിംഗ് അഡ്വാൻസ് ഭവന നിർമ്മാണ ബോർഡ് വഴി നടപ്പിലാക്കുവാൻ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ഡി )
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഹൗസിംഗ് ബോർഡിനെ രക്ഷിക്കാൻ കൂടുതൽ സർക്കാർ പദ്ധതികൾ ഏൽപ്പിച്ച് നൽകുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
5105.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീമതി.ഉമ തോമസ്
ശ്രീ . സണ്ണി ജോസഫ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവത്തോടെ കാണുന്നുണ്ടോ; ഇത്തരമൊരു പ്രതിസന്ധിയിലേക്ക് ബോർഡിനെ നയിച്ച സാഹചര്യം വ്യക്തമാക്കുമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഭവന നിർമ്മാണ ബോർഡ് വഴി എത്ര പ്രോജക്ടുകൾ നടപ്പാക്കിയിട്ടുണ്ടെന്നും ഭവന നിർമ്മാണ ബോർഡിന് എത്ര രൂപ ബജറ്റ് വിഹിതമായി നൽകിയിട്ടുണ്ടെന്നും ഇതിൽ എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്നുമുള്ള വിശദാംശം ലഭ്യമാണോ; എങ്കില്‍ വ്യക്തമാക്കാമോ;
( സി )
ഹഡ്‌കോ പോലെയുള്ള സ്ഥാപനങ്ങളിൽ നിന്നും ബോർഡിന് വായ്പ സ്വീകരിക്കുന്നതിനുള്ള സർക്കാർ ഗ്യാരണ്ടി പിൻവലിച്ചിട്ടുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കുമോ;
( ഡി )
കേന്ദ്ര നഗര വികസന വകുപ്പുമായി സഹകരിച്ച് നാഷണൽ ഹൗസിംഗ് ബാങ്കിന്റെ ധനസഹായത്തോടെ അർബൻ, റൂറൽ, റെസിഡൻഷ്യൽ ഡെവലപ്മെന്റ് പദ്ധതികൾ നടപ്പാക്കുന്നതിന് ഭവന നിർമ്മാണ ബോർഡിന് ഫണ്ട് ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ;
( ഇ )
ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ പോലും വിതരണം ചെയ്യാൻ കഴിയാത്തതായി പറയപ്പെടുന്ന സാഹചര്യത്തിൽ ഭവന നിർമ്മാണ ബോർഡ് വഴി കൂടുതൽ പദ്ധതികൾ നടപ്പിലാക്കിക്കൊണ്ട് ബോർഡിനെ പുനരുജ്ജീവിപ്പിക്കാൻ നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
5106.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ എരുമേലിയിൽ ഹൗസിങ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പദ്ധതികൾ ആവിഷ്ക്കരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത സ്ഥലം മണ്ഡലത്തിലെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് ഉപയുക്തമാക്കും വിധം പദ്ധതി ആവിഷ്ക്കരിക്കാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5107.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ഹൗസിംഗ് ബോര്‍ഡ് ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
2015-ന് ശേഷം ഹൗസിംഗ് ബോര്‍ഡില്‍ നിന്നും എത്ര ജീവനക്കാരാണ് വിരമിച്ചിട്ടുള്ളത്;
( സി )
ഇവരുടെ പെൻഷൻ ആനൂകൂല്യമായി എത്ര രൂപയാണ് വിതരണം ചെയ്യാനുള്ളത്; ശമ്പളവും പെന്‍ഷനും മുടങ്ങിയതുമൂലം ഹൗസിംഗ് ബോര്‍ഡിലെ ജീവനക്കാര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
സര്‍ക്കാരില്‍ നിന്നും ഹൗസിംഗ് ബോര്‍ഡിന് ലഭിക്കാനുള്ള കുടിശ്ശിക തുക/ഫണ്ടിന്റെ വിശദാംശങ്ങള്‍ അറിയിക്കാമോ; ഈ തുക എത്രയും വേഗം വിതരണം ചെയ്ത് ഹൗസിംഗ് ബോര്‍ഡ് ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ പ്രതിസന്ധി എന്നിവ പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
5108.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡില്‍ 2015 മുതല്‍ പെന്‍ഷനായവര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കൊടുത്തുതീര്‍ക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ കുടിശികയുള്ള ആനുകൂല്യങ്ങള്‍ സമയബന്ധിതമായി കൊടുത്തുതീര്‍ക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.