റോഡ്
ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി
ഏറ്റെടുത്തിട്ടുള്ള
പ്രവൃത്തികള്‍
6351.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ
നിയന്ത്രണത്തിലുള്ള
റോഡ്
ഇന്‍ഫ്രാസ്ട്രക്ചര്‍
കമ്പനി കേരള ലിമിറ്റഡ്
എന്നാണ് നിലവില്‍
വന്നത്; വിശദവിവരം
നല്‍കാമോ;
(ബി)
പ്രസ്തുത
കമ്പനി നാളിതുവരെ
ഏറ്റെടുത്തിട്ടുള്ള
പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
ഓരോ
പ്രവൃത്തിയുടെയും
പുരോഗതി റിപ്പോര്‍ട്ട്
ലഭ്യമാക്കാമോ?
ഇരുപത്
ശതമാനം തുക വകയിരുത്തിയ
പി.ഡബ്ല്യൂ.ഡി. പദ്ധതികള്‍
6352.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പ്
സാമ്പത്തികവര്‍ഷത്തെ
ബജറ്റില്‍ ഇരുപത്
ശതമാനം തുക വകയിരുത്തിയ
പി.ഡബ്ല്യൂ.ഡി.
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഇല്ലെങ്കില്‍
അടിയന്തരമായി ഭരണാനുമതി
നല്‍കുന്നതിന് ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോയെന്നും,
ഇക്കാര്യത്തില്‍
ധനകാര്യ വകുപ്പിന്റെ
നിലപാട്
അറിയിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ?
ഏറനാട്
മണ്ഡലത്തില്‍ പ്രളയാനന്തരം
നാശം സംഭവിച്ച പാലങ്ങള്‍
6353.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇക്കഴിഞ്ഞ ആഗസ്ത് മാസം
ഉണ്ടായ പ്രളയം മൂലം
റോഡുകള്‍ക്കും
പാലങ്ങള്‍ക്കും ഉണ്ടായ
നാശനഷ്ടങ്ങളുടെ തോത്
എത്രയാണ്; എത്ര കോടി
രൂപയുടെ നഷ്ടം ഉണ്ടായി
എന്ന് അറിയിക്കാമോ;
(ബി)
ഇവയുടെ
പുനരുദ്ധാരണത്തിന്
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്താെക്കെയാണ് എന്ന്
വ്യക്തമാക്കുമോ;
(സി)
പാലങ്ങളുടെ
പുനരുദ്ധാരണത്തിന്
പ്രത്യേക പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ഡി)
ഏറനാട്
മണ്ഡലത്തില്‍ ഏതെല്ലാം
റോഡുകള്‍ക്കും
പാലങ്ങള്‍ക്കുമാണ്
പ്രളയത്തില്‍ നാശം
സംഭവിച്ചത്; എങ്കില്‍
അവയുടെ സമയബന്ധിത
പുനരുദ്ധാരണത്തിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്
വ്യക്തമാക്കുമോ?
അപകടരഹിത
ഇടനാഴി പദ്ധതി
6354.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അപകടരഹിത
ഇടനാഴി പദ്ധതിയില്‍
ഏതെല്ലാം രീതിയിലുളള
പ്രദേശങ്ങളെയാണ്
ഉള്‍പ്പെടുത്തിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
അപകടരഹിത
ഇടനാഴിയില്‍
ചെങ്ങന്നൂരിനെ
ഉള്‍പ്പെടുത്തുന്നത്
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ?
പൊതുമരാമത്ത്
ഉത്തരവ് പ്രകാരം പെട്രോള്‍
പമ്പ്
6355.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതുതായി പെട്രോള്‍
പമ്പ് ആരംഭിക്കുന്നതിന്
ഐ.ആര്.സി. വ്യവസ്ഥകള്‍
എന്നുമുതലാണ്
ബാധകമാക്കിയിട്ടുളളത്;
ഇതുസംബന്ധിച്ച്
22.10.19 -ന്
പൊതുമരാമത്ത് വകുപ്പ്
എന്തെങ്കിലും ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ബി)
22.10.2019-ന്
മുന്‍പായി സംസ്ഥാനത്ത്
ആരംഭിച്ച പെട്രോള്‍
പമ്പുകള്‍ക്ക് ഏതെല്ലാം
മാനദണ്ഡങ്ങള്‍ക്ക്
വിധേയമായിട്ടാണ്
എന്‍.ഒ.സി.
നല്‍കിയിട്ടുളളത്;
(സി)
സംസ്ഥാനത്ത്
പെട്രോള്‍ പമ്പുകള്‍
ആരംഭിക്കുന്നതിന്
ഐ.ആര്.സി. വ്യവസ്ഥകള്‍
ബാധകമാക്കേണ്ടതില്ലെന്ന്ഹെെക്കോടതിയുടെ
വിധി ഉണ്ടോ; എങ്കില്‍
ഇതിന്റെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍ എന്ത്
നിലപാടാണ്
സ്വീകരിച്ചിട്ടുളളത്;
(ഡി)
എന്‍.ഒ.സി.
ലഭിക്കുന്നതിന്
22.10.2019-ലെ GO(Ms)
No. 46/2019/PWD
ഉത്തരവിന് മുമ്പായി
അപേക്ഷിച്ചവര്‍ക്ക്
എന്‍.ഒ.സി. നല്‍കുന്നത്
പരിഗണിക്കുമോ?
പ്രളയാനന്തര
നിർമ്മാണ പദ്ധതികള്‍
6356.
ശ്രീ.കെ.സി.ജോസഫ്
,,
റോജി എം. ജോണ്‍
,,
വി.ഡി.സതീശന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റീ
ബില്‍ഡ് കേരള
ഇനിഷ്യേറ്റീവിന്റെ
ഭാഗമായി സംസ്ഥാനത്തെ
പൊതുമരാമത്ത് വകുപ്പ്
ഇതിനകം ഏറ്റെടുത്ത്
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണ്;
(ബി)
പ്രളയാനന്തര
നവകേരളം നിര്‍മ്മാണം
പരിസ്ഥിതി
സൗഹാര്‍ദ്ദപരമായ
രീതിയില്‍
നടപ്പിലാക്കുവാന്‍
വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(സി)
സംസ്ഥാനത്തുണ്ടായ
പ്രളയത്തില്‍ തകര്‍ന്ന
ദേശീയ പാതകളുടെ
സ്ഥായിയായ
അറ്റകുറ്റപ്പണികള്‍ക്ക്
വേണ്ട പദ്ധതികള്‍
കേന്ദ്ര
മന്ത്രാലയത്തിന്റെ
വാര്‍ഷിക പദ്ധതിയില്‍
ഉള്‍പ്പെടുത്തി
അംഗീകാരത്തിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ഡി)
പ്രസ്തുത
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
പ്രളയത്തില്‍
തകര്‍ന്ന
റോഡുകളുടെ
നവീകരണത്തിനുള്ള
നടപടികള്‍
6357.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നമ്മുടെ
സംസ്ഥാനത്ത് 2018, 2019
വര്‍ഷങ്ങളില്‍
ഉണ്ടായിട്ടുളള കനത്ത
മഴയിലും പ്രളയത്തിലും
തകര്‍ന്ന റോഡുകളുടെ
പുനരുദ്ധാരണത്തിനും
നവീകരണത്തിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വിശദമാക്കാമോ;
(ബി)
ഇതിനായി
ഒരു പ്രത്യേക പാക്കേജ്
നടപ്പിലാക്കുന്നത്
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
എസ്റ്റിമേറ്റ്
തയ്യാറാക്കുന്ന രീതിയിലെ
മാറ്റം
6358.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തരമുള്ള
പുതിയ
നിര്‍മ്മാണങ്ങള്‍ക്ക്
ആധുനിക നിര്‍മ്മാണ
സങ്കേതങ്ങള്‍
ഉപയാേഗിക്കുമെന്ന്
സര്‍ക്കാര്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
എസ്റ്റിമേറ്റ്
തയ്യാറാക്കുന്ന നിലവിലെ
രീതിയില്‍ മാറ്റം
വരുത്താന്‍ നടപടി
സ്വീകരിക്കുമാേ?
സര്‍ക്കാരിന്റെ
പൊതുമരാമത്ത് നയം
6359.
ശ്രീ.സി.
ദിവാകരന്
,,
കെ. രാജന്
,,
എല്‍ദോ എബ്രഹാം
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ
പൊതുമരാമത്ത് നയം
സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കുന്നതിന്
ആദ്യമായാണോ
പൊതുമരാമത്ത്
വകുപ്പിനായി ഒരു നയം
സര്‍ക്കാര്‍
പ്രഖ്യാപിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പുതിയ
പൊതുമരാമത്ത്
നയത്തിന്റെ
അടിസ്ഥാനത്തിൽ
അന്തര്‍ദേശീയ
നിലവാരമുള്ള
നിര്‍മ്മിതികൾ
സ്ഥാപിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുന്നുണ്ടോ?
വ്യക്തമാക്കുമോ;
(സി)
പൊതുമരാമത്ത്
റോഡുകളിലെ
അറ്റകുറ്റപ്പണികള്‍
കാര്യക്ഷമമായി
നടപ്പാക്കുന്നു
എന്നുറപ്പുവരുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ഡി)
പൊതു
മരാമത്ത് വകുപ്പിനെ
സംബന്ധിച്ചുള്ള
പരാതികള്‍
അറിയിക്കുന്നതിനും ആയത്
പരിഹരിക്കുന്നതിനുമുള്ള
സംവിധാനം സംബന്ധിച്ച
വിവരങ്ങള്‍
ലഭ്യമാക്കുമോ?
പെെതൃക
തനിമയില്‍ സെക്രട്ടേറിയറ്റ്
മന്ദിരം
6360.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിന്റെ
പ്രധാന മന്ദിരം പെെതൃക
തനിമ നിലനിര്‍ത്തി
പുനരുദ്ധീകരിക്കുന്ന
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏത് ഏജന്‍സിയെയാണ്
പ്രസ്തുത നിര്‍മ്മാണ
ചുമതല
ഏല്പിച്ചിട്ടുളളതെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനത്തിന് പെെതൃക
നിര്‍മ്മാണ ജോലികളില്‍
പ്രാവീണ്യമുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഇൗ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
മൊത്തം അടങ്കല്‍ തുക
എത്രയാണെന്ന്
അറിയിക്കുമോ ?
ടെണ്ടര്‍
നടപടികളിലെ സുതാര്യത
6361.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പൊതുമരാമത്ത്
വകുപ്പിന്റെ ടെണ്ടര്‍
നടപടികളില്‍ സുതാര്യത
ഉറപ്പുവരുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
വിശദാംശം അറിയിക്കുമോ?
അങ്കമാലി
മിനി സിവില്‍സ്റ്റേഷനിലെ
ലിഫ്റ്റ് നിര്‍മ്മാണം
6362.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലി
നിയോജകമണ്ഡലത്തിലെ
അങ്കമാലി മിനി സിവില്‍
സ്റ്റേഷനില്‍ ലിഫ്റ്റ്
സ്ഥാപിക്കുന്നതിനും
ട്രാന്‍സ്ഫോമര്‍
സ്ഥാപിച്ച് വൈദ്യുതി
കണക്ഷന്
നല്കുന്നതിലേക്കുമായി
എത്ര രൂപയുടെ
ഭരണാനുമതിയാണ്
ലഭ്യമാക്കിയതെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക്
ഭരണാനുമതി കിട്ടിയിട്ട്
ഇപ്പോള്‍ എത്ര മാസം
പിന്നിട്ടുവെന്നും
പ്രസ്തുത പ്രവൃത്തി
പൂര്‍ത്തീകരിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കാമോ; ടി
പ്രവൃത്തി
പൂര്‍ത്തീകരിക്കാന്‍
നിലവിലുള്ള തടസ്സങ്ങള്‍
എന്താണെന്നും
വിശദമാക്കാമോ;
(സി)
ഭരണാനുമതി
നല്കിക്കഴിഞ്ഞ
പ്രവൃത്തികള്‍
വകുപ്പിലെ ചുമതലക്കാര്‍
പ്രതിമാസ അവലോകന യോഗം
ചേരുമ്പോള്‍ ചര്‍ച്ച
ചെയ്യാറുണ്ടോ;
വീഴ്ചകള്‍
പരിഹരിക്കുന്നതിന്
എന്ത് നടപടികളാണ്
സ്വീകരിക്കുന്നത് എന്ന്
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പ്രവൃത്തി അനന്തമായി
നീളുന്നതിന്റെ കാരണം
എന്താണെന്ന് ഏതെങ്കിലും
ഘട്ടത്തില്‍ ഉന്നത
ഉദ്യോഗസ്ഥര്‍
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഈ
വിഷയത്തില്‍
ഉദ്യോഗസ്ഥര്‍ കൈക്കൊണ്ട
നടപടി എന്താണെന്ന്
വിശദമാക്കാമോ;
(ഇ)
പ്രസ്തുത
പ്രവൃത്തി എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയും; വിശദാംശം
ലഭ്യമാക്കാമോ?
റസ്റ്റ്ഹൗസുകളുടെ
നിലവാരം
6363.
ശ്രീ.എസ്.രാജേന്ദ്രന്
,,
പി.കെ. ശശി
,,
എം. മുകേഷ്
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം സംസ്ഥാനത്തെ
പൊതുമരാമത്ത്
വകുപ്പിന്റെ
റസ്റ്റ്ഹൗസുകളുടെ
നിലവാരം
ഉയര്‍ത്തുന്നതിനും
സ്വകാര്യവ്യക്തികള്‍
കൈവശം വച്ചിരുന്നവയും
പാട്ടത്തിന്
നല്കിയിരുന്നവയും
സര്‍ക്കാരിലേയ്ക്ക്
തിരിച്ചുപിടിക്കുന്നതിനും
നടത്തിയ
പ്രവര്‍ത്തനത്തിന്റെ
ഫലം അറിയിക്കുമോ;
(ബി)
ഈ
കാലയളവില്‍
റസ്റ്റ്ഹൗസുകളുടെ
അറ്റകുറ്റപണികള്‍ക്കും
വിവിധ നിര്‍മ്മാണ
പ്രവൃത്തികള്‍ക്കും
മാതൃകാ
റസ്റ്റ്ഹൗസുകളായി
ഉയര്‍ത്തുന്നതിനും
ചെലവഴിച്ച തുകയുടെ
വിശദാംശം ലഭ്യമാക്കുമോ;
(സി)
നിലവിലുളള
എല്ലാ റസ്റ്റ്ഹൗസുകളും
പ്രവര്‍ത്തനക്ഷമമാണോ;
പ്രവര്‍ത്തനം
നിലച്ചിട്ടുളളവ
ഏതെല്ലാമാണ്; അതിന്റെ
കാരണം വ്യക്തമാക്കുമോ;
(ഡി)
ദൈനംദിന
ചെലവുകള്‍ക്കും
ജീവനക്കാരുടെ ശമ്പളവും
മറ്റു ആനുകൂല്യങ്ങളും
നല്‍കുന്നതിനും
ആവശ്യമായ വരുമാനം
ലഭിക്കുന്ന റസ്റ്റ്
ഹൗസുകള്‍
ഏതെല്ലാമാണെന്ന
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍
വെളിപ്പെടുത്തുമോ;
(ഇ)
സര്‍ക്കാരിന്റെ
പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ
സേവനങ്ങള്‍ നല്കുന്ന
റസ്റ്റ് ഹൗസുകളും
സാമ്പത്തികഭദ്രത
ഉറപ്പുവരുത്തുന്നവയും
നിലനിര്‍ത്തികൊണ്ട്
മറ്റുളളവ
സര്‍ക്കാരിന്റെ
അംഗീകാരമുളള
ഏജന്‍സികള്‍,
സഹകരണസ്ഥാപനങ്ങള്‍,
കുടുംബശ്രീകള്‍
എന്നിവരെ
കരാറടിസ്ഥാനത്തില്‍
നടത്തിപ്പുചുമതലയേല്പ്പിക്കുന്നത്
ഗുണകരമാകുമോ; അതു
സംബന്ധിച്ച ആലോചനകള്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
കിഫ്ബിയില്‍
നിന്നും ധനസഹായം
ലഭിയ്ക്കുന്നതിന്റെ
മാനദണ്ഡം
6364.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പി.ഡബ്ള്യൂ.ഡി.
റോഡുകള്‍ അന്താരാഷ്ട്ര
നിലവാരത്തില്‍
നവീകരിക്കുന്നതിന്
കിഫ്ബിയില്‍ നിന്നും
ധനസഹായം
ലഭിയ്ക്കുന്നതിന്
റോഡുകള്ക്കുണ്ടായിരിക്കേണ്ട
നീളം, വീതി എന്നിവ
സംബന്ധിച്ച് കിഫ്ബി
നിര്‍ദ്ദേശിക്കുന്ന
മാനദണ്ഡങ്ങളും മറ്റ്
വ്യവസ്ഥകളും
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
റോഡുകളുടെ
വീതി സംബന്ധിച്ച്
കിഫ്ബി
നിര്‍ദ്ദേശിക്കുന്ന
കര്‍ശനമായ വ്യവസ്ഥകള്‍
മൂലം ജനസാന്ദ്രമായ
കേരളത്തിലെ ഗ്രാമീണ
മേഖലയിലെ റോഡുകള്‍ക്ക്
കിഫ്ബി സഹായം
ലഭിക്കാത്ത സാഹചര്യം
നിലനില്ക്കുന്നു എന്ന
വസ്തുത സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്നും ഉണ്ടെങ്കില്‍
കിഫ്ബി സഹായം
ലഭിക്കാന്‍
സാധ്യതയില്ലാത്ത
ഗ്രാമീണ മേഖലകളിലെ
പി.ഡബ്ള്യൂ.ഡി.
റോഡുകള്‍ ആധുനിക
രീതിയില്‍
നവീകരിക്കാന്‍
അടിയന്തരമായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്നും
വ്യക്തമാക്കാമോ?
കെ.എസ്.റ്റി.പി
റോഡ് നിര്‍മ്മാണ
പ്രവൃത്തികള്‍
6365.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കെ.എസ്.റ്റി.പി
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഏതെല്ലാം റോഡുകളുടെ
നിര്‍മ്മാണത്തിനാണ്
അനുമതി നല്‍കിയതെന്ന്
അറിയിക്കുമോ;
(ബി)
ഇതിനായി
ഇതിനകം എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ;
(സി)
കെ.എസ്.റ്റി.പി
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ?
കേരള
ഹെെവേ പ്രൊട്ടക്ഷന്‍ ആക്ട്
6366.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
പി.കെ.അബ്ദു റബ്ബ്
,,
പി.ഉബൈദുള്ള
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പി.ഡബ്ല്യു.ഡി
റോഡുകളില്‍ കാല്‍നട
യാത്രക്കാര്‍ക്കും,
സെെക്കിള്‍
യാത്രികര്‍ക്കും
സുരക്ഷിതമായ പാത
ഒരുക്കുന്നതിന് കേരള
ഹെെവേ പ്രൊട്ടക്ഷന്‍
ആക്ട് നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ പകരം
നിയമനിര്‍മ്മാണം
നടത്താന്‍
ഉദ്ദേശമുണ്ടോ;
എങ്കില്‍ ഇതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
എന്‍.എച്ച്,
പി.ഡബ്ല്യു.ഡി
റോഡുകളില്‍ നിലവിലുളള
സ്ഥലം കയ്യേറ്റം
ഒഴിപ്പിക്കുന്നതിന്
ഉദ്ദേശമുണ്ടോ;
എങ്കില്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
ഹില്‍
ഹെെവേയുടെ നിര്‍മ്മാണ
പുരോഗതി
6367.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അടിസ്ഥാനസൗകര്യവികസനത്തിന്റെ
ഭാഗമായി
നിര്‍മ്മിക്കുന്ന ഹില്‍
ഹെെവേയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഏതൊക്കെ
ജില്ലകളില്‍ എത്ര
കിലോമീറ്റര്‍
ദൂരത്തിലാണ് ഇപ്പോള്‍
ഹില്‍ ഹെെവേ
പൂര്‍ത്തീകരിച്ചിട്ടുളളത്
എന്നറിയിക്കാമോ;
(സി)
കോഴിക്കോട്
ജില്ലയില്‍ എത്ര
കിലോമീറ്റര്‍
ദൂരത്തില്‍ ഏതൊക്കെ
നിയോജക
മണ്ഡലങ്ങളിലൂടെയാണ്
ഹില്‍ ഹെെവേ
കടന്നുപോകുന്നതെന്നും
എത്ര കിലോമീറ്റര്‍
ദൂരത്തിലാണെന്നും
വെളിപ്പെടുത്താമോ;
(ഡി)
ബാലുശ്ശേരി
മണ്ഡലത്തില്‍
പന്ത്രണ്ട് മീറ്റര്‍
വീതി ലഭ്യമായ എത്ര
കിലോമീറ്റര്‍ ദൂരമാണ്
നിലവിലുളളത്;
(ഇ)
നിലവില്‍
അഞ്ചുകിലോമീറ്റര്‍
ദൂരത്തില്‍ പന്ത്രണ്ട്
മീറ്റര്‍
ലഭ്യമാണെങ്കില്‍
ടെണ്ടര്‍ നടപടി
ആരംഭിച്ച് പ്രവൃത്തി
തുടങ്ങാമെന്നിരിക്കെ
ബാലുശ്ശേരി
മണ്ഡലത്തില്‍ സ്ഥലം
ലഭ്യമായ പ്രദേശങ്ങളിലെ
ഡി.പി.ആര്
സമര്‍പ്പിക്കുന്നതില്‍
കാലതാമസം നേരിട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
റോഡിലെ
തടസങ്ങൾ കണ്ടെത്താൻ നടപടി
6368.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
റോഡുകളില്‍ ഗതാഗത
തടസ്സം സൃഷ്ടിക്കുന്ന
ഇലക്ട്രിക്
പോസ്റ്റുകള്‍,
ട്രാന്‍സ്
ഫോര്‍മറുകള്‍, സ്വകാര്യ
വ്യക്തികള്‍
നിക്ഷേപിച്ചിരിക്കുന്ന
നിര്‍മ്മാണ
സാമഗ്രികള്‍, തുടങ്ങിയവ
യഥാസമയം കണ്ടെത്തി
നീക്കം ചെയ്ത്
അപകടങ്ങള്‍
ഒഴിവാക്കുന്നതിന്
നിലവിലുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(ബി)
ഇപ്രകാരമുള്ള
ഗതാഗത തടസ്സങ്ങള്‍
സംബന്ധിച്ച പരാതികള്‍
ലഭിച്ചാലുടനെയോ അതിനു
മുമ്പോ വേഗത്തില്‍
കണ്ടെത്തി നീക്കം
ചെയ്യുന്നതിനും
വകുപ്പില്‍ ഒരു
സ്ക്വാഡ് സംവിധാനം
നടപ്പിലാക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(സി)
റോഡപകടങ്ങള്‍
കുറയ്ക്കുന്നതിനും
റോഡിന്റെ ഇരുവശങ്ങളിലും
കാല്‍നടയാത്രക്കാര്‍ക്ക്
മതിയായ സൗകര്യം
ഉറപ്പുവരുത്തുന്നതിനുമുള്ള
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
ഗ്രാമീണ
പാതകള്‍
ഗതാഗതയോഗ്യമാക്കുന്നതിന്
നടപടി
6369.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രധാന തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
കീഴിലുളള റോഡുകള്‍
പൊതുമരാമത്ത് വകുപ്പ്
ഏറ്റെടുക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുളള
അപേക്ഷകളില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍
ഇതിനായി നടപടി
സ്വീകരിക്കുമോ;
(ബി)
പൊതുമരാമത്ത്
വകുപ്പിന്റേതല്ലാത്ത
പ്രധാന ഗ്രാമീണ പാതകള്‍
പി.ഡബ്ളു.ഡി മുഖേന
ഒറ്റത്തവണ നവീകരിച്ച്
ഗതാഗതയോഗ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഗ്രാമീണ
റോഡുകള്‍
ഏറ്റെടുക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
6370.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമീണ
റോഡുകള്‍ പൊതുമരാമത്ത്
വകുപ്പ്
ഏറ്റെടുക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എങ്ങനെയാണെന്ന്
വിശദമാക്കാമോ;
(ബി)
വയനാട്
ജില്ലയില്‍ ഏതെങ്കിലും
ഗ്രാമീണ റോഡുകള്‍
പൊതുമരാമത്ത് വകുപ്പ്
ഏറ്റെടുക്കണമെന്ന
ആവശ്യം ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
റോഡുകള്‍ എന്ന്
വിശദമാക്കാമോ;
(സി)
ഏതെങ്കിലും
ഗ്രാമീണ റോഡുകള്‍
പൊതുമരാമത്ത് വകുപ്പ്
ഏറ്റെടുക്കണമെന്ന്
ആവശ്യപ്പെട്ടാല്‍ ആയത്
പരിഗണിക്കുന്ന കാര്യം
ആലോചിക്കുമോ?
റോഡുകള്‍
ദേശീയ നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്ന പദ്ധതി
6371.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡുകള്‍ ദേശീയ
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്ന പദ്ധതി
ഏത് ഘട്ടത്തിലാണ്;
വിശദാംശം നല്‍കുമോ;
(ബി)
റോഡുകളില്‍
സുരക്ഷാ സംവിധാനം
നടപ്പിലാക്കി
അപകടങ്ങള്‍
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
കെ.എസ്.ടി.പി.
റോഡുകളില്‍
ഉപയോഗിക്കുന്ന
നിര്‍മ്മാണ
സാമഗ്രികളുടെ
ഗുണനിലവാരം സംബന്ധിച്ച
ടെസ്റ്റുകള്‍ പണി
സ്ഥലത്ത് തന്നെ
ലാബുകള്‍ സജ്ജമാക്കി
ഉറപ്പ്
വരുത്തുന്നതിനുള്ള
സംവിധാനമുണ്ടോ;
(ഡി)
പ്രസ്തുത
സംവിധാനം പൊതുമരാമത്ത്
വകുപ്പിന്റെ റോഡുകളുടെ
നിര്‍മ്മാണ
പ്രവൃത്തിയിലും
കൊണ്ടുവരുന്ന കാര്യം
പരിഗണിക്കുമോ;
വിശദമാക്കുമോ?
റോഡുകളിലെ
അപകട സാധ്യത കൂടിയ
രീതിയിലുള്ള ഹമ്പുകള്‍
6372.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുമരാമത്തിന്റെ പല
നിരത്തുകളിലും
അശാസ്ത്രീയവും അപകട
സാധ്യത കൂടിയതുമായ
രീതിയില്‍ ഹമ്പുകള്‍
സ്ഥാപിച്ചിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പി.ഡബ്ല്യു.ഡി
റോഡുകളില്‍ ഹമ്പ്
സ്ഥാപിക്കുന്നതിന്
എന്തെങ്കിലും മാനദണ്ഡം
വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കുമോ;
(സി)
പ്രതലത്തിന്റെ
ഘടനയും ഭൂപ്രകൃതിയും
ഒന്നും പരിഗണിക്കാതെ
ഹമ്പുകള്‍
നിര്‍മ്മിക്കുന്നത്
നിയന്ത്രിക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
വാഹനങ്ങളിലെ
ഡ്രെെവര്‍മാര്‍ക്ക്
ഹമ്പുകള്‍ പെട്ടന്ന്
തിരിച്ചറിയുന്ന
തരത്തില്‍ സെെന്‍
ബോര്‍ഡുകളും റോഡ്
മാര്‍ക്കിംഗും
നിര്‍ബന്ധമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
ജര്‍മ്മന്‍
സഹായത്തോടെ
നിര്‍മ്മിക്കുന്ന റോഡുകള്‍
T 6373.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തില്‍
തകര്‍ന്ന പൊതുമരാമത്ത്
റോഡുകള്‍
പുനർനിര്‍മ്മിക്കുന്നതിന്
ജര്‍മ്മന്‍ സഹായം
ലഭ്യമായിട്ടുണ്ടോയെന്നും
തുക ലഭിച്ചത് ഏതെല്ലാം
റോഡുകള്ക്കാണെന്നും
അപ്രകാരം എത്ര തുക
വീതമാണ്
അനുവദിച്ചതെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രവൃത്തി
എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കുമോ?
റോഡുകളില്‍
യൂട്ടിലിറ്റി മാറ്റുന്നതിന്
അനുമതി
6374.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡുകളില്‍
യൂട്ടിലിറ്റി
മാറ്റുന്നതിന് വിവിധ
വകുപ്പുകള്‍
കെട്ടിവെക്കുന്ന പണം
ഉപയോഗിച്ച് പ്രവൃത്തി
നടത്തുന്നതിന് ധനകാര്യ
വകുപ്പിന്റെ അനുമതി
ആവശ്യമുണ്ടോ;
(ബി)
അത്തരം
പ്രവൃത്തികള്‍ക്ക്
കെട്ടിവെച്ച തുകയില്‍
പരിമിതപ്പെടുത്തി
പ്രവൃത്തി ടെണ്ടര്‍
ചെയ്യാന്‍ ബന്ധപ്പെട്ട
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍മാര്‍ക്ക്
അധികാരം നല്‍കുമോ;
വ്യക്തമാക്കുമോ?
പ്രളയാനന്തര
കേരളത്തിന്റെ
പുനര്‍നിര്‍മ്മാണത്തിനായി
ജര്‍മന്‍ വികസന ബാങ്ക്
വായ്പ
6375.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
കേരളത്തിന്റെ
പുനര്‍നിര്‍മ്മാണത്തിനായി
ജര്‍മന്‍ വികസന ബാങ്ക്
വായ്പയില്‍ നിന്ന്
റോഡ്
നവീകരിക്കുന്നതിന് എത്ര
രൂപയാണ് വിനിയോഗിക്കുക
എന്ന് വ്യക്തമാക്കാമോ;
(ബി)
റോഡ്
നവീകരിക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
പ്രളയത്തില്‍ തകര്‍ന്ന
റോഡുകള്‍ മാത്രമാണോ
നവീകരിക്കുക എന്നും
പ്രളയത്തില്‍ തകര്‍ന്ന
പഞ്ചായത്ത് റോഡുകള്‍
പുനര്‍നിര്‍മ്മിക്കുന്നതിന്
ഈ ഫണ്ട്
ഉപയോഗപ്പെടുത്തുമോ
എന്നും
വ്യക്തമാക്കാമോ;
(സി)
എറണാകുളം,
തൃശ്ശൂര്‍, പാലക്കാട്,
ഇടുക്കി, കോട്ടയം,
പത്തനംതിട്ട,
തിരുവനന്തപുരം
ജില്ലകളിലെ റോഡുകളാണോ
ജര്‍മ്മന്‍ വികസന
ബാങ്ക് നല്കിയ വായ്പ
ഉപയോഗിച്ചു
നവീകരിക്കുക എന്നത്
വ്യക്തമാക്കാമോ;
(ഡി)
എങ്കില്‍
പ്രളയത്തിലും
അല്ലാതെയും തകര്‍ന്ന്
ദയനീയാവസ്ഥയിലുളളതും
നവീകരണം
അനിവാര്യമായിട്ടുളളതുമായ
മലബാര്‍ ജില്ലകളിലെ
റോഡുകള്‍ക്ക് ഇത്തരം
ഫണ്ടുകള്‍
ഉപയോഗിക്കുമോ എന്ന്
വ്യക്തമാക്കാമോ;
(ഇ)
ജര്‍മ്മന്‍
വികസന ബാങ്ക് വായ്പ
കൂടാതെ പ്രളയാനന്തരം
റോഡുകള്‍
നന്നാക്കുന്നതിനു
മറ്റേതെല്ലാം വായ്പകള്‍
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
പൊതുമരാമത്ത്
വകുപ്പ് ഏറ്റെടുക്കുന്ന
റോഡുകള്‍
6376.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പൊതുമരാമത്ത്
വകുപ്പ് റോഡുകള്‍
ഏറ്റെടുക്കുന്നതിനുള്ള
നടപടിക്രമം
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
പൊതുമരാമത്ത്
റോഡുകളുടെ വശങ്ങളിലെ
കയ്യേറ്റങ്ങള്‍
6377.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമരാമത്ത്
റോഡുകളുടെ വശങ്ങളിലെ
കെെയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിന്
നിലവില്‍ ചുമതല
നല്‍കിയിട്ടുള്ളത്
ആര്‍ക്കാണെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവിലെ
സംവിധാനം ഫലപ്രദമായി
പ്രവര്‍ത്തിക്കാത്തതിനാല്‍
പൊതുമരാമത്ത്
പാതയോരങ്ങളിലെ അനധികൃത
കെെയ്യേറ്റങ്ങള്‍
വര്‍ദ്ധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
കെെയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിന്
ജില്ലകള്‍തോറും
പ്രത്യേക ടീമുകളെ
സജ്ജമാക്കി
ഒഴിപ്പിക്കല്‍
നടപടികള്‍
കാര്യക്ഷമമാക്കാന്‍
നടപടി സ്വീകരിക്കുമോ?
റാേഡുസുരക്ഷക്കായി
പദ്ധതികള്‍
6378.
ശ്രീ.അനില്‍
അക്കര
,,
എ.പി. അനില്‍ കുമാര്‍
,,
അന്‍വര്‍ സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാഹനാപകടങ്ങള്‍
വര്‍ദ്ധിച്ചുവരുന്ന
ഗുരുതരമായ സാഹചര്യം
സര്‍ക്കാര്‍ ഗൗരവമായി
പരിഗണിച്ചിട്ടുണ്ടാേ;
(ബി)
റാേഡ്
സുരക്ഷക്കായി
പാെതുമരാമത്ത് വകുപ്പ്
നിലവില്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്താെക്കെയാണ്;
വിശദാംശം നല്കുമാേ;
(സി)
ജംഗ്ഷനുകള്‍
വികസിപ്പിക്കുന്നതിന്റെയും
മെച്ചപ്പെടുത്തുന്നതിന്റെയും
ഭാഗമായി ഇൗ വര്‍ഷം
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്താെക്കെയാണ്
എന്നറിയിക്കുമോ?
തീരദേശപാത
പൂര്‍ത്തീകരിക്കുന്നതിന്
നടപടികള്‍
6379.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരദേശപാത
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തുത
പാതയുടെ
നിര്‍മ്മാണത്തിനായി
ഇനിയും ഭൂമി
ഏറ്റെടുക്കുവാനുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഭൂമി
ലഭ്യമായിട്ടുളള
സ്ഥലങ്ങളില്‍
ഡി.പി.ആര്.
തയ്യാറാക്കിയിട്ടുണ്ടോ;
പ്രസ്തുത പാത
നിര്‍മ്മാണത്തിന്റെ
എസ്.പി.വി. ആയി ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുളളത്
എന്ന് അറിയിക്കുമോ?
ഔദ്യോഗിക
വസതികളുടെ അറ്റകുറ്റപ്പണി
6380.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മുഖ്യമന്ത്രിയുടെുയും
മന്ത്രിമാരുടെയും ചീഫ്
വിപ്പിന്റെയും ഔദ്യോഗിക
വസതികളുടെ
അറ്റകുറ്റപ്പണിക്കും
മോടിപിടിപ്പിക്കലിനുമായി
ഇതുവരെ എന്ത് തുക
ചെലവഴിച്ചു; ഓരോ
വസതിക്കും ചെലവഴിച്ച
തുക പ്രത്യേകം
പ്രത്യേകം നല്‍കുമോ?
കോതമംഗലത്ത്
പുതിയ രജിസ്ട്രേഷന്
കോംപ്ലക്സ്
6381.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലത്ത്
പുതിയ രജിസ്ട്രേഷന്
കോംപ്ലക്സ്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(ബി)
ഏത്
ഏജന്‍സി ആണ് നിര്‍മ്മാണ
പ്രവൃത്തികള്‍
നടത്തുന്നത് എന്ന്
വ്യക്തമാക്കാമോ;
(സി)
ഡി.പി.ആര്.
പ്രകാരം എന്തെല്ലാം
നിര്‍മ്മാണങ്ങളാണ്
പുതിയ രജിസ്ട്രേഷന്
കോംപ്ലക്സുമായി
ബന്ധപ്പെട്ട്
തയ്യാറാക്കിയിട്ടുള്ളത്;
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
വേഗത്തില്‍
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
കെട്ടിടങ്ങളുടെ
ഇലക്ട്രിക് പ്രവൃത്തികള്‍
6382.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍
പൊതുമരാമത്ത് വകുപ്പ്
കെട്ടിട വിഭാഗം
ഏറ്റെടുത്ത് നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തി വരുന്നതും,
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയതുമായ
എത്ര കെട്ടിടങ്ങള്‍ക്ക്
ഇലക്ട്രിക്
പ്രവൃത്തികള്‍
നിര്‍വ്വഹിക്കുന്നതിനുള്ള
ഫണ്ടിന്റെ കുറവുള്ളതായി
കണ്ടെത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
വര്‍ക്കല
മണ്ഡലത്തില്‍
നിര്‍മ്മാണത്തിലിരിക്കുന്ന
കെട്ടിടങ്ങളില്‍
ഇലക്ട്രിക്കല്‍
പ്രവൃത്തി
നിര്‍വ്വഹിക്കുന്നതിനുള്ള
ഫണ്ട് ലഭ്യമാണോ; ഫണ്ട്
ലഭിച്ചിട്ടില്ലാത്ത
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
വര്‍ക്കലയില്‍
പി.ഡബ്ല്യൂ.ഡി. റസ്റ്റ്
ഹൗസ്
6383.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കലയില്‍
പി.ഡബ്ല്യൂ.ഡി. റസ്റ്റ്
ഹൗസ്
നിര്‍മ്മിക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
റസ്റ്റ് ഹൗസ്
നിര്‍മ്മാണനടപടികള്‍
ത്വരിതപ്പെടുത്താമോയെന്ന്
വ്യക്തമാക്കാമോ ?
കേരള
സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനം
6384.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ്
കണ്‍സ്ട്രക്ഷന്‍
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
പ്രവര്‍ത്തനം
തൃപ്തികരമാണെന്ന്
സര്‍ക്കാര്‍
കരുതുന്നുണ്ടോ;
(ബി)
പ്രസ്തുത
സ്ഥാപനത്തിന്റെ
ഉദ്ദേശലക്ഷ്യങ്ങള്‍
പൂര്‍ണ്ണതോതില്‍
സാക്ഷാത്കരിക്കുന്നതിന്
നിലവില്‍
സാധിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
സര്‍ക്കാര്‍
വകുപ്പുകളില്‍നിന്നും
ടെന്‍ഡര്‍ മുഖാന്തിരം
കോര്പ്പറേഷന്
ഏറ്റെടുക്കുന്ന
പ്രവര്‍ത്തികള്‍ക്ക്
പുറം കരാര്‍
നല്‍കാറുണ്ടോ;
(ഡി)
ഇപ്രകാരം
പുറം കരാര്‍
നല്കുമ്പോള് പുറം
കരാറുകാരന് നടത്തുന്ന
വര്‍ക്കുകളുടെ
ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിന്
കെ.എസ്.സി.സി. ക്ക്
സാധിക്കാത്ത സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
ഇക്കാര്യത്തില്‍
സര്‍ക്കാര്‍തലത്തില്‍
എന്തെങ്കിലും ഇടപെടല്‍
നടത്തിയിട്ടുണ്ടോ;വിശദമാക്കുമോ?
പൊതുമരാമത്ത്,
രജിസ്ട്രേഷന് വകുപ്പുകളിലെ
തസ്തികകള്‍
6385.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പൊതുമരാമത്ത്
വകുപ്പിലും
രജിസ്ട്രേഷന്
വകുപ്പിലുമായി എത്ര
പുതിയ തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്;
കാറ്റഗറി തിരിച്ചുള്ള
വിശദവിവരം നല്‍കുമോ?
പൊതുമരാമത്ത്
എഞ്ചിനീയറിംഗ് വിഭാഗത്തിലെ
ഉദ്യോഗസ്ഥ സംവിധാനം
6386.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
ഇലക്ട്രിക്കല്‍
എഞ്ചിനീയറിംഗ്
വിഭാഗത്തില്‍ എത്ര
ഡിവിഷനുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
അറിയിക്കുമോ ;
(ബി)
നിലവിലെ
ഉദ്യോഗസ്ഥ സംവിധാനം
വഴി പൊതുമരാമത്ത്
ഇലക്ട്രിക്കല്‍
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
സാധിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
പൊതുമരാമത്ത്
നിരത്ത് വിഭാഗം
എഞ്ചിനീയറിംഗ്
വിഭാഗത്തില്‍
നിയോജകമണ്ഡലത്തിന് ഒരു
സെക്ഷന്‍ എഞ്ചിനീയര്‍
എന്ന അനുപാതം
സൃഷ്ടിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
സ്റ്റേറ്റ്
ഹെെവേയിലെ ചേര്‍ക്കള
-കണിയാര്‍വയല്‍ ഭാഗത്തിന്റെ
പുനരുദ്ധാരണം
6387.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെൻട്രല്‍
റോഡ് ഫണ്ട് പദ്ധതിയില്‍
സാമ്പത്തിക പരിമിതി
മൂലം
ഉള്‍പ്പെടുത്തുവാന്‍
കഴിയാതെ പോയ
തളിപ്പറമ്പ് - ഇരിട്ടി
സ്റ്റേറ്റ് ഹെെവേയിലെ
ചേര്‍ക്കള
-കണിയാര്‍വയല്‍ ഭാഗം
വീതികൂട്ടി
പുനരുദ്ധരിക്കുവാന്‍
എന്തു നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
കണ്ണൂര്‍
വിമാനത്താവളത്തിലേക്കുളള
പ്രധാനപ്പെട്ട ഇൗ റോഡ്
പൂര്‍ണ്ണമായും
യാത്രായോഗ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കെ.എന്‍.ജി
റോഡിൽ നാടുകാണി ചുരത്തിലെ
ഗതാഗത തടസ്സം
6388.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉരുള്‍പൊട്ടലിലും
മണ്ണിടിച്ചിലിലും
കെ.എന്‍.ജി റോഡിലെ
(കോഴിക്കോട്-
നിലമ്പൂര്‍ -ഗൂഡല്ലൂർ)
നാടുകാണി ചുരത്തില്‍
എത്ര ദിവസമാണ് ഗതാഗത
തടസ്സം ഉണ്ടായത്;
വ്യക്തമാക്കാമോ:
(ബി)
എല്ലാ
മഴക്കാലത്തും
ചുരത്തില്‍
മണ്ണിടിച്ചിലും മറ്റും
കാരണം ഗതാഗത തടസ്സം
ഉണ്ടാവാറുണ്ടോ;
വിശദമാക്കാമോ;
(സി)
അന്തര്‍
സംസ്ഥാന പാതയായ
കെ.എന്‍.ജി റോഡില്‍
ഗതാഗത തടസ്സം
ഉണ്ടായാല്‍ ബദല്‍
റോഡായി
മുണ്ടേരി-അപ്പന്കാപ്-പന്തല്ലൂര്‍
പാത
ഉപയോഗിക്കുവാനാകുമോയെന്ന്
പരിശോധിക്കുമോ;
(ഡി)
കേവലം
ഒന്നര കിലോമീറ്റര്‍
ദൂരം മാത്രം
വനഭൂമിയുള്ള ഈ റോഡിന്റെ
സാധ്യതാ പഠനത്തിനായി
തമിഴ്നാട്
സര്‍ക്കാരുമായി ആശയ
വിനിമയം നടത്തുന്നതിന്
സര്‍ക്കാര്‍ മുന്‍കൈ
എടുക്കുമോ;
വിശദമാക്കാമോ;
(ഇ)
ഇതിനാവശ്യമായ
നടപടികള്‍
ആരംഭിക്കുന്നതിന്
ഉദ്യോഗസ്ഥര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ;
വിശദമാക്കുമോ?
ചവറ
മണ്ഡലത്തിലെ പി.ഡബ്ലിയു.ഡി.
റോഡുകള്‍
6389.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചവറ
നിയോജകമണ്ഡലത്തിലെ
പൊതുമരാമത്തു റോഡുകളുടെ
ലിസ്റ്റ് ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
റോഡുകളില്‍ കിഫ്ബി
ഏറ്റെടുത്ത്
നിര്‍മ്മാണം നടത്തുന്നവ
ഏതൊക്കെയാണെന്ന്
വെളിപ്പെടുത്താമോ;
(സി)
പൊതുമരാമത്തു
ഭരണാനുമതി നല്കിയ
റോഡുകള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ ;അതില്‍
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയ
റോഡുകള്‍, നിര്‍മ്മാണം
ആരംഭിയ്ക്കാത്ത
റോഡുകള്‍, ഭാഗികമായി
പണി പൂര്‍ത്തിയാക്കിയ
റോഡുകള്‍ എന്നിവ
ഏതൊക്കെയെന്ന്
തരംതിരിച്ചു
അറിയിക്കാമോ;
(ഡി)
പ്രസ്തുത
മണ്ഡലത്തില്‍ ഭരണാനുമതി
ലഭിയ്ക്കാന്‍
ബാക്കിയുളള റോഡുകളുടെ
ലിസ്റ്റ് ലഭ്യമാക്കാമോ?
ആലുവ
തടിയിട്ട പറമ്പ്-വല്ലം കടവ്
റോഡ്
6390.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലുവ
മണ്ഡലത്തില്‍ കിഫ്ബി
മുഖാന്തരം
നടപ്പിലാക്കുന്ന
തടിയിട്ടപറമ്പ്-വല്ലംകടവ്
റോഡിന്റെ ദൂരവും പേരും
പുനക്രമീകരിക്കുന്നതിന്
കേരള റോഡ് ഫണ്ട്
ബോര്‍ഡ് ഡയറക്ടര്‍ക്ക്
നല്കിയ E-3521090/M
(PWD&R)/19 നമ്പര്‍
കത്തില്‍ എന്തെങ്കിലും
ഉത്തരവ് കേരള റോഡ്
ഫണ്ട് ബോര്‍ഡ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇതിന്റെ നിലവിലെ സ്ഥിതി
അറിയിക്കുമോ?
മങ്കട
മണ്ഡലത്തിലെ
അങ്ങാടിപ്പുറം-പരിയാപുരം
റോഡിന് ഫണ്ട്
6391.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
നിയോജകമണ്ഡലത്തിലെ
അങ്ങാടിപ്പുറം-പരിയാപുരം
റോഡിന് നബാര്‍ഡ്
ആര്.എെ.ഡി.എഫ്.-xxv
പദ്ധതിയില്‍ നിന്നും
ഫണ്ട്
അനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക് അംഗീകാരം
ലഭിക്കുന്നതിനുള്ള
ശിപാര്‍ശ
നബാര്ഡിലേക്ക്നല്കിയിട്ടുണ്ടോ;
(സി)
എങ്കില്‍
നബാര്‍ഡിലേക്ക്
നല്‍കിയിട്ടുള്ള മറ്റ്
പ്രവൃത്തികളുടെ
അടക്കമുള്ള
സീനിയോറിറ്റി
പട്ടികയുടെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ഡി)
പ്രസ്തുത
പദ്ധതിക്ക് അനുമതി
ലഭ്യമാക്കാമോ;
വിശദമാക്കാമോ?
മങ്കട
മക്കരപ്പറമ്പ് ബൈപ്പാസ്
നിര്‍മ്മാണം
6392.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
നിയോജകമണ്ഡലത്തിലെ
മക്കരപ്പറമ്പ് ബൈപ്പാസ്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
അലൈന്മെന്റ് ഓപ്ഷന്
കേന്ദ്ര ഉപരിതല ഗതാഗത
മന്ത്രാലയത്തില്‍
നിന്നും അനുമതി
ലഭിക്കുന്നതിന്
നിലവില്‍ നേരിടുന്ന
തടസ്സങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
2016-17
ബജറ്റില്‍
ഉള്‍പ്പെടുത്തിയ
പ്രസ്തുത ബൈപ്പാസ്
നിര്‍മ്മാണത്തിന്
അനുവദിച്ച തുകയില്‍
നിന്നും എത്ര രൂപ
നിലവില്‍ ചെലവ്
വന്നിട്ടുണ്ട്;
വ്യക്തമാക്കുമോ;
(സി)
2016-17-ല്‍
പ്രഖ്യാപിച്ച ടി പദ്ധതി
നാളിതുവരെ
നടപ്പാക്കാന്‍
സാധിക്കാത്തത്
സര്‍ക്കാര്‍ ഗൗരവമായി
എടുക്കുമോ;
(ഡി)
കേന്ദ്ര
മന്ത്രാലയത്തില്‍
നിന്നും അനുമതി
ലഭിക്കുന്നതിന്
യുദ്ധകാലാടിസ്ഥാനത്തില്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കോന്നി
മണ്ഡലത്തിലെ റോഡുകളുടെ
നവീകരണം
6393.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കോന്നി നിയോജക
മണ്ഡലത്തില്‍ ഏതെല്ലാം
റോഡുകളുടെ
നവീകരണത്തിനാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ബി)
ഇനി
ഏതെല്ലാം റോഡുകളുടെ
നവീകരണത്തിനാണ്
ഭരണാനുമതി
ലഭ്യമാകാനുള്ളതെന്ന്
വെളിപ്പെടുത്താമോ;
(സി)
ഓരോ
റോഡിനും എത്ര രൂപ വീതം
അനുവദിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
വേങ്ങര
മണ്ഡലത്തിലെ റോഡുകളുടെ
പുനരുദ്ധാരണം
6394.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018
ലെയും 2019ലെയും
പ്രളയത്തില്‍ വേങ്ങര
നിയോജകമണ്ഡലത്തില്‍
ഏതൊക്കെ പൊതുമരാമത്ത്
റോഡുകളാണ്
തകര്‍ന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഇപ്രകാരമുള്ള റോഡുകളുടെ
പുനരുദ്ധാരണത്തിന് തുക
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ എത്രയെന്ന്
വിശദമാക്കാമോ?
ശബരിമല
പാക്കേജില്‍ ഉള്‍പ്പെടുത്തിയ
റോഡുകള്‍
6395.
ശ്രീ.രാജു
എബ്രഹാം
,,
ആര്. രാജേഷ്
,,
ഡി.കെ. മുരളി
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയിലെ
തീര്‍ത്ഥാടന
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനു
വേണ്ടി ശബരിമല
പാക്കേജില്‍
ഉള്‍പ്പെടുത്തുന്നതിനായി
ഹെെക്കോടതി
നിര്‍ദ്ദേശിച്ച
റോഡുകള്‍
ഏതെല്ലാമായിരുന്നു;
(ബി)
ശബരിമല
ഉത്സവകാലത്തിനു മുമ്പ്
പ്രവൃത്തി
പൂര്‍ത്തീകരിച്ച മറ്റു
പ്രധാന റോഡുകളും
അനുബന്ധ റോഡുകളും
ഏതെല്ലാമായിരുന്നു;
വ്യക്തമാക്കുമോ?
വേങ്ങര
മണ്ഡലത്തില്‍ ഭരണാനുമതി
ലഭിച്ച റാേഡുകള്‍
6396.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019-20
ലെ ബജറ്റില്‍
ഉള്‍പ്പെടുത്തി
ഏതെല്ലാം റാേഡുകള്ക്ക്
വേങ്ങര മണ്ഡലത്തില്‍
ഭരണാനുമതി
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമാേ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വേങ്ങര
നിയാേജക മണ്ഡലത്തിലെ
ഏതെല്ലാം റാേഡുകള്ക്ക്
ബജറ്റില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ; ഇൗ
പ്രവൃത്തികള്‍
പൂര്ത്തീകരിച്ചിട്ടുണ്ടാേയെന്നും
അവയുടെ നിലവിലെ അവസ്ഥ
എന്താണെന്നും
വിശദമാക്കുമാേ?
മെയിന്‍
സെന്‍ട്രല്‍ റോഡിന്റെ
നവീകരണ പ്രവര്‍ത്തികള്‍
6397.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മെയിന്‍
സെന്‍ട്രല്‍ റോഡിന്റെ
നവീകരണ പ്രവൃത്തികള്‍
എത്ര ഘട്ടങ്ങളായി
നടന്നു വരുന്നു എന്നും
ഓരോ ഘട്ടങ്ങളുടെയും
നിലവിലെ സ്ഥിതിയും
വെളിപ്പെടുത്തുമോ;
(ബി)
നവീകരണം
നടന്ന സ്ഥലങ്ങളിലെ പഴയ
ഭാഗങ്ങള്‍ ശരിയായി
സംരക്ഷിക്കാത്തത് മൂലം
അനധികൃത കയ്യേറ്റങ്ങള്‍
നടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഭാഗങ്ങള്‍ സംരക്ഷിച്ച്
പൊതുമരാമത്ത്
വകുപ്പിന്റെ അധീനതയില്‍
നിലനിര്‍ത്തുന്നതിനുള്ള
ചുമതല
നല്‍കിയിട്ടുള്ളത്
ആര്‍ക്കാണ്;
സംരക്ഷണത്തിനായി അവര്‍
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ?
ആലപ്പുഴ-ചങ്ങനാശ്ശേരി
റോഡ് പുതുക്കിപ്പണിയുവാന്‍
നടപടി
6398.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ-ചങ്ങനാശ്ശേരി
റോഡ് വെളളം കയറാത്ത
രീതിയില്‍ ഉയര്‍ത്തി
പുതുക്കിപ്പണിയുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതിക്ക്
എന്ത് ചെലവാണ്
പ്രതീക്ഷിക്കുന്നതെന്നും
നിര്‍മ്മാണം
എന്നത്തേക്ക്
ആരംഭിക്കുമെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
റോഡിലുളള ഏതെങ്കിലും
പാലങ്ങള്‍
പുതുക്കിപ്പണിയുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
പാലങ്ങളാണ്
പുതുക്കിപ്പണിയുന്നത്
എന്നറിയിക്കാമോ;
(ഡി)
ഈ
റോഡില്‍
ചങ്ങനാശ്ശേരിയിലെ
പെരുന്ന ഭാഗത്തുളള ആവണി
കലുങ്ക് അശാസ്ത്രീയമായി
നിര്‍മ്മിച്ചതുമൂലം ഈ
ഭാഗത്ത് മഴക്കാലത്ത്
വെളളപ്പൊക്കമുണ്ടാകുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഇ)
റോഡ്
പുനര്‍നിര്‍മ്മാണത്തിന്റെ
ഭാഗമായി ഈ കലുങ്ക്
പുതുക്കിപ്പണിയുവാന്‍
നടപടി സ്വീകരിക്കുമോ?
ആലുവയിലെ
വെടിമറ-അത്താണി റോഡ്
നിര്‍മ്മാണം
6399.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബജറ്റില്‍
ഇരുപത് ശതമാനം തുക
വകയിരുത്തിയ ആലുവ
മണ്ഡലത്തിലെ
കുട്ടമശ്ശേരി-ചാലയ്ക്കല്‍
തടിയിട്ട പറമ്പ് റോഡിന്
പകരം വെടിമറ-അത്താണി
റോഡ് എന്ന് പേര് മാറ്റി
നല്‍കുന്നതിന് പ്രസ്തുത
മണ്ഡലത്തിലെ എം.എല്‍.എ.
നല്കിയ അപേക്ഷയില്‍
എന്തെങ്കിലും ഉത്തരവ്
സര്‍ക്കാര്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
ഇല്ലെങ്കില്‍ ഈ
അപേക്ഷയുടെ നിലവിലെ
സ്ഥിതി അറിയിക്കാമോ?
കണ്ണൂര്‍
ജില്ലയില്‍ നബാര്‍ഡ്
സഹായത്തോടെ റോഡ് നവീകരണം
6400.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നബാര്‍ഡിന്റെ
സഹായത്തോടെ
പി.ഡബ്ള്യു.ഡി റോഡ്
നവീകരണത്തിന് നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
നബാര്‍ഡ് പദ്ധതിയില്‍
കണ്ണൂര്‍ ജില്ലയിലെ
ഏതെല്ലാം റോഡ്
പ്രവൃത്തികളാണ്
പരിഗണിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
പുലികുറുമ്പ-പുറഞ്ഞാല്‍
റോഡ് നബാര്‍ഡിന്റെ
സഹായത്തോടെ
പുനരുദ്ധരിക്കാന്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഇടപ്പളളി-മൂവാറ്റുപുഴ
റോഡ് നിര്‍മ്മാണം
6401.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടപ്പളളി-മൂവാറ്റുപുഴ
റോഡിന്റെ ടെണ്ടര്‍
നടപടി
പൂര്‍ത്തിയായെങ്കിലും
നിര്‍മ്മാണ
പ്രവൃത്തികള്‍ ഇനിയും
ആരംഭിച്ചിട്ടില്ലാത്തത്തിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണ
പ്രവൃത്തികള്‍ എപ്പോള്‍
ആരംഭിക്കുമെന്ന്
വ്യക്തമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തില്‍
ഭരണാനുമതിയുള്ള റോഡ്
പ്രവൃത്തികള്‍
6402.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
ബജറ്റില്‍ ഇരുപതുശതമാനം
തുക വകയിരുത്തിയ
എതെല്ലാം റോഡുകളാണ്
ആലത്തൂര്‍ നിയോജക
മണ്ഡലത്തിലുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയതെന്ന്
വിശദമാക്കുമോ ;
(സി)
ഏതെല്ലാം
പ്രവത്തികള്‍ക്ക്
സാങ്കേതികാനുമതി
ലഭിച്ചിട്ടുണ്ടെന്നും
പ്രവൃത്തി ആരംഭിച്ച
റോഡുകള്‍
ഏതെല്ലാമെന്നും
വിശദമാക്കുമോ ?
പട്ടാമ്പി
മണ്ഡലത്തിൽ വൺ ടൈം
സെറ്റിൽമെന്റിൽ
ഉൾപ്പെടുത്തിയിട്ടുള്ള
റോഡുകൾ
6403.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം പട്ടാമ്പി
മണ്ഡലത്തിൽ വൺ ടൈം
സെറ്റിൽമെന്റില്‍
ഉൾപ്പെടുത്തി നവീകരണം
നടത്തിയിട്ടുള്ള
റോഡുകളുടെ വിശദവിവരങ്ങൾ
ലഭ്യമാക്കാമോ?
പട്ടാമ്പി
മണ്ഡലത്തിലെ പി.ഡബ്ല്യു.ഡി
റോഡുകൾ
6404.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തിലെ
പി.ഡബ്ല്യൂ.ഡി യുടെ
അധീനതയിൽ ഉള്ള
റോഡുകളുടെ
വിശദവിവരങ്ങളും അവയുടെ
നിലവിലുള്ള അവസ്ഥയും
വിശദമാക്കാമോ;
(ബി)
പ്രസ്തുത
റോഡുകളിൽ അടിയന്തരമായി
പുനർനിർമ്മിക്കേണ്ടതോ
അല്ലെങ്കിൽ
അറ്റകുറ്റപ്പണികള്‍
നടത്തേണ്ടതോ ആയിട്ടുള്ള
റോഡുകൾ ഉണ്ടെങ്കിൽ
അതിനായി എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കാമോ?
മാനന്തവാടി-കണ്ണൂര്‍
എയര്‍പോര്‍ട്ട്
കണക്ടിവിറ്റി റോഡ്
T 6405.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കണ്ണൂര്‍
എയര്‍പോര്‍ട്ടുമായി
ബന്ധിപ്പിക്കുന്നതിന്
മാനന്തവാടിയില്‍
നിന്നും എയര്‍പോര്‍ട്ട്
കണക്ടിവിറ്റി റോഡ്
പദ്ധതി സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പാരിപ്പള്ളി
മുതല്‍ വിഴിഞ്ഞം വരെ
ഔട്ടര്‍ റിംഗ് റോഡ്
നിര്‍മ്മാണം
6406.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാരിപ്പള്ളി
മുതല്‍ വിഴിഞ്ഞം വരെ
ഔട്ടര്‍ റിംഗ് റോഡ്
നിര്‍മ്മിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര മീറ്റര്‍
വീതിയിലാണ്
വികസിപ്പിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
റോഡിന്റെ വിശദമായ
പ്ലാനും ഡി.പി.ആര്. ഉം
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
റോഡിന്റെ
നിര്‍മ്മാണ ചുമതല ഏത്
ഏജന്‍സിക്കാണെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത
പ്രവൃത്തിക്കായി എത്ര
തുക അനുവദിച്ചുവെന്നും
പ്രവൃത്തികള്‍ ഏത്
ഘട്ടത്തിലാണെന്നും
വിശദമാക്കുമോ?
കുണ്ടമണ്‍കടവ്
-പേയാട് റോഡ്
സഞ്ചാരയോഗ്യമാക്കല്‍
6407.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ പൂജപ്പുര
മുതല്‍
കുണ്ടമണ്‍കടവ്-പേയാട്
വരെയുളള റോഡ്
മാസങ്ങളായി
സഞ്ചാരയോഗ്യമല്ലാതെ
പൊട്ടിപ്പൊളിഞ്ഞു
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
റോഡില്‍ ടാറിംഗ്
നടത്തി
സഞ്ചാരയോഗ്യമാക്കുന്നതിന്
പകരം റോഡിലെ കുഴികൾ
അടക്കുവാൻ
മണ്ണിട്ടതിന്റെ ഫലമായി
പൊടിപടലം മൂലം സ്കൂള്‍
വിദ്യാര്‍ത്ഥികള്‍
ഉള്‍പ്പെടെയുളള
വഴിയാത്രക്കാര്‍ക്കും
റോഡിന്റെ
ഇരുവശങ്ങളിലുമുളള
കച്ചവടക്കാര്‍ക്കും
ഉണ്ടാകുന്ന
ബുദ്ധിമുട്ട്
പരിഹരിക്കുവാന്‍ എന്തു
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
റോഡ് ടാറിംഗ്
നടത്താത്തത്
എന്തുകൊണ്ടാണെന്ന്
അറിയിക്കുമോ; റോഡ്
എത്രയും വേഗം ടാറിംഗ്
നടത്തി
സഞ്ചാരയോഗ്യമാക്കുവാന്‍
വേണ്ട നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
തിരുവനന്തപുരം
നഗരത്തിലെ
മേല്‍പ്പാലനിര്‍മ്മാണം
6408.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തിലെ നിര്‍ദ്ദിഷ്ട
മേല്‍പ്പാലങ്ങളായ
പട്ടം, ശ്രീകാര്യം,
ഉള്ളൂര്‍ എന്നിവയ്ക്ക്
വേണ്ടിയുള്ള
സ്ഥലമെടുപ്പുള്‍പ്പെടെയുള്ള
നടപടിക്രമങ്ങളെക്കുറിച്ച്
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതിക്ക് സാങ്കേതിക
അനുമതി
ലഭിച്ചിട്ടുണ്ടോ;
എങ്കിൽ കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയാണോ
പ്രസ്തുത പദ്ധതിക്ക്
അനുമതി
നല്‍കിയിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
(സി)
സാങ്കേതിക
അനുമതി
ലഭിച്ചിട്ടില്ലായെങ്കില്‍
ആയത്എന്നേയ്ക്ക്
നല്കാന് കഴിയും
എന്നറിയിക്കാമോ;
(ഡി)
ഈ
പദ്ധതിക്ക് ഏതെങ്കിലും
രീതിയിലുള്ള
കണ്‍സള്‍ട്ടന്‍സി
കരാര്‍
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഇ)
പ്രസ്തുത
മേല്‍പ്പാല നിര്‍മ്മാണ
പദ്ധതിക്ക് എന്നേയ്ക്ക്
തുടക്കം കുറിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
ആയതിന്റെ പ്രാരംഭ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
പൊതുമരാമത്ത്
റോഡുകളുടെ പുനരുദ്ധാരണ
പ്രവൃത്തികള്‍
6409.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇരിക്കൂര്‍
നിയോജക മണ്ഡലത്തിലെ
പൊതുമരാമത്ത്
റോഡുകളുടെ പുനരുദ്ധാരണ
പ്രവൃത്തികള്‍
നടക്കുന്നില്ലായെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ടെണ്ടര്‍
ചെയ്ത് വര്‍ക്ക്
അവാര്‍ഡ് ചെയ്ത
ശ്രീകണ്ഠപുരം -
മയ്യില്‍
(പെരുവളതുപറമ്പ് -
പാവന്നൂര്‍ കടവ് ഭാഗം)
റോഡ്, മണക്കടവ് -
മൂരിക്കടവ് റോഡ്,
കാര്‍ത്തികപുരം -
അരിവിളഞ്ഞപൊയില്‍
റോഡ്, വെള്ളാട് -
കരുവഞ്ചാല്‍ റോഡ്
എന്നിവയുടെ പ്രവൃത്തി
ആരംഭിക്കാതെയിരിക്കാന്
കാരണം
എന്താണെന്നറിയിക്കുമോ;
(സി)
ശ്രീകണ്ഠപുരം
ടൗണ്‍ നവീകരണ
പ്രവൃത്തിയുടെ
ഭരണാനുമതി നല്കാന്
നടപടി സ്വീകരിക്കുമോ?
കരുനാഗപ്പള്ളി
മണ്ഡലത്തിലെ റോഡ്
നിര്‍മ്മാണപ്രവൃത്തികള്‍
6410.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-നുശേഷം
എഗ്രിമെന്റ് വച്ച് പണി
ആരംഭിച്ച കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തിലെ റോഡ്
നിര്‍മ്മാണപ്രവൃത്തികളുടെ
ലിസ്റ്റ് ലഭ്യമാക്കുമോ;
ഏതെല്ലാം പദ്ധതികള്‍
പൂര്‍ത്തീകരിച്ചുവെന്നുമുള്ള
വിവരം ലഭ്യമാക്കുമോ;
(ബി)
എഗ്രിമെന്റ്
വച്ചശേഷം സമയബന്ധിതമായി
പ്രവൃത്തി
പൂര്‍ത്തീകരിക്കാത്ത
ഏതെങ്കിലും കരാറുകാരുടെ
പേരില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(സി)
പൂര്‍ത്തീകരിക്കാത്ത
പദ്ധതികള്‍ വേഗത്തില്‍
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
ആര്.ബി.ഡി.സി.കെ.
തിരുവനന്തപുരം ജില്ലയില്‍
ഏറ്റെടുത്ത പ്രവൃത്തികള്‍
6411.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡ്സ്
ആന്റ് ബ്രിഡ്ജസ്
ഡെവലപ്മെന്റ്
കോര്പ്പറേഷന് ഓഫ്
കേരള ലിമിറ്റഡ്
(ആര്.ബി.ഡി.സി.കെ.)
തിരുവനന്തപുരം
ജില്ലയില്‍
ഏറ്റെടുത്തിട്ടുളള
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ആര്.ബി.ഡി.സി.കെ.
തിരുവനന്തപുരം
ജില്ലയില്‍
ഏറ്റെടുത്തിട്ടുളള
പ്രവൃത്തികളുടെ
പുരോഗതി
വ്യക്തമാക്കാമോ;
(സി)
ആര്.ബി.ഡി.സി.കെ.
തിരുവനന്തപുരം
ജില്ലയില്‍ റെയില്‍വേ
മേല്‍പ്പാലങ്ങളുടെ
നിര്‍മ്മാണത്തിന്
രൂപരേഖ
തയ്യാറാക്കുവാന്‍
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
അവ ഏതെല്ലാം?
മങ്കട
മണ്ഡലത്തിലെ കൂട്ടിലങ്ങാടി
പാലം നിര്‍മ്മാണം
6412.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
മണ്ഡലത്തിലെ
കൂട്ടിലങ്ങാടി പാലം
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
ഡി.പി.ആര്.
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിര്‍മ്മാണ
പ്രവൃത്തിക്ക്
2018-19-ല്‍ കേന്ദ്ര
വാര്‍ഷിക പദ്ധതിയുടെ
ഭാഗമായുള്ള പട്ടികയില്‍
അനുമതി
ലഭിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
പാലം
നിര്‍മ്മാണത്തിനായുള്ള
പ്രവര്‍ത്തനങ്ങള്‍
ത്വരിതപ്പെടുത്തുമോ
എന്ന് അറിയിക്കുമോ?
ഒളളൂര്
കടവ് പാലം നിര്‍മ്മാണം
6413.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി,
കാെയിലാണ്ടി മണ്ഡലങ്ങളെ
തമ്മില്‍
ബന്ധിപ്പിക്കുന്ന
ഒളളൂര് കടവ്
പാലത്തിന്റെ പ്രവൃത്തി
ആരംഭിക്കുന്നതിലുള്ള
കാലതാമസം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
ഒള്ളൂര്
കടവ് പാലത്തിന്റെ
അപ്രാേച്ച് റാേഡ്
നിര്‍മ്മാണത്തിനായി
ഭൂമി ഏറ്റെടുക്കല്‍
നടപടി ഇപ്പാേള്‍ ഏത്
ഘട്ടത്തിലാണെന്നറിയിക്കാമാേ;
(സി)
പ്രസ്തുത
പാലം
നിര്‍മ്മിക്കുന്നതിനായി
എത്ര കാേടി രൂപയുടെ
എസ്റ്റിമേറ്റാണ്
സമര്‍പ്പിച്ചിട്ടുള്ളത്;
(ഡി)
പാലം
നിര്‍മ്മാണം
വേഗത്തിലാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമാേ;
വ്യക്തമാക്കുമോ?
ഉളളൂര്‍
ഫ്ളൈഓവര്‍ നിര്‍മ്മാണം
6414.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബിയിലുള്‍പ്പെടുത്തി
നിര്‍മ്മാണം
ആരംഭിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്ന
ഉളളൂര്‍ ഫ്ളൈഓവറിന്റെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഫ്ളൈഓവറിന് എത്ര കോടി
രൂപയാണ്
വകയിരുത്തിയിരിക്കുന്നതെന്ന്
അറിയിക്കാമോ;
ഭരണാനുമതിയുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിക്കായുളള
സ്ഥലമെടുപ്പ്
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
നിര്‍മ്മാണം എപ്പോള്‍
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
കാേട്ടയം
കാേടിമത പാലത്തിന്റെ
പ്രവൃത്തികള്‍
6415.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാേട്ടയം
ജില്ലയില്‍ എം.സി.
റാേഡിലെ കാേടിമത രണ്ടാം
പാലത്തിന്റെ സ്പാന്‍,
അബട്ട്മെന്റ്,
അപ്രോച്ച് റാേഡ്
പ്രവൃത്തികള്‍
പൂര്‍ത്തിയായിട്ടുണ്ടാേ;
ഇല്ലെങ്കില്‍ പ്രസ്തുത
സാഹചര്യം വിശദമാക്കുമോ;
(ബി)
പ്രസ്തുത
പാലത്തിനാേട് ചേര്‍ന്ന്
പുറമ്പാേക്കില്
താമസിക്കുന്നവര്‍ക്ക്
ഭൂമി നല്‍കുന്നതിന്
പൊതുമരാമത്ത് വകുപ്പ്
എന്തുനടപടിയാണ് ഇതേവരെ
സ്വീകരിച്ചിട്ടുള്ളത്
എന്ന് അറിയിക്കുമോ?
തലശ്ശേരി
മണ്ഡലത്തിലെ പാലങ്ങളുടെ
പ്രവൃത്തി
6416.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
നിയാേജക മണ്ഡലത്തിലെ
എരഞ്ഞാേളി,
പുളിഞ്ഞാേളിക്കടവ്,
കുണ്ടുചിറ എന്നീ
പാലങ്ങളുടെ
പ്രവൃത്തിയുടെ നിലവിലെ
അവസ്ഥ എന്താണെന്ന്
വ്യക്തമാക്കാമാേ; ഇൗ
പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിന്
ഇനി എന്തെല്ലാം
നടപടിക്രമങ്ങളാണ്
ഉള്ളതെന്ന്
വ്യക്തമാക്കാമാേ;
(ബി)
പ്രസ്തുത
പാലങ്ങളുടെ പ്രവൃത്തി
അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമാേ
എന്നറിയിക്കുമോ?
മാനന്തവാടി
മണ്ഡലത്തിലെ വള്ളിയൂര്‍കാവ്
പാലം നിര്‍മ്മാണം
6417.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019-20
സാമ്പത്തിക വര്‍ഷത്തെ
ബജറ്റില്‍ 20% ബജറ്റ്
വിഹിതം അനുവദിച്ച
മാനന്തവാടി മണ്ഡലത്തിലെ
വള്ളിയൂര്‍കാവ്
പാലത്തിന് ഭരണാനുമതി
ലഭ്യമായിട്ടുണ്ടോയെന്ന്അറിയിക്കുമോ
;
(ബി)
ഇല്ലെങ്കില്‍
ആയതിന്റെ കാരണം
വിശദമാക്കാമോ;
(സി)
ഇൗ
സാമ്പത്തിക വര്‍ഷം
തന്നെ ഭരണാനുമതി
ലഭ്യമായില്ലെങ്കില്‍
പ്രവൃത്തി
നഷ്ടപ്പെടുന്ന സ്ഥിതി
ഉണ്ടാകുമോ; ഇക്കാര്യം
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ഡി)
വള്ളിയൂര്‍കാവ്
പാലം പദ്ധതിക്ക്
സമയബന്ധിതമായി
ഭരണാനുമതി
ലഭ്യമാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ?
കരുവച്ചാല്‍,
ആലക്കോട് പാലങ്ങളുടെ
നിര്‍മ്മാണം
6418.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇരിക്കൂര്‍
നിയോജകമണ്ഡലത്തിലെ
കരുവച്ചാല്‍, ആലക്കോട്
പാലങ്ങളുടെ നിര്‍മ്മാണ
പ്രവൃത്തി
ഏതുഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇൗ
പാലങ്ങളുടെ
എസ്റ്റിമേറ്റ്
തയ്യാറാക്കി ഭരണാനുമതി
നല്കി ടെണ്ടര്‍
വിളിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ബജറ്റ്
വാല്യം ഒന്നില്‍ ഓരോ
പാലത്തിനും എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ബജറ്റില്‍
ആവശ്യമായ തുക
വകയിരുത്തിയിട്ടും
ഭരണാനുമതി നല്കാന്
വെെകുന്നതിനുള്ള കാരണം
എന്താണെന്ന്
അറിയിക്കുമോ?
മാവേലിക്കരയിലെ
നൂറനാട് മുക്കാട് പാലം
നിര്‍മ്മാണം
6419.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍
എം.എല്‍.എ.
എ.ഡി.എസ്.-ല്‍
ഉള്‍പ്പെടുത്തി
അനുവദിച്ച നൂറനാട്
മുക്കാട് പാലം
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
പൊതുമരാമത്ത്
നിരത്തുകളും പാലങ്ങളും
വിഭാഗം സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പാലം നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിനുള്ള
കാലതാമസം എന്താണെന്ന്
വിശദമാക്കുമോ;
(സി)
കാലതാമസത്തിനുള്ള
കാരണം പരിഹരിച്ച് ഇത്
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
കണ്ണംകുണ്ട്കാവ്
പാലം നിര്‍മ്മാണം
6420.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണ്ണാര്‍ക്കാട്
നിയോജകമണ്ഡലത്തിലെ
അലനല്ലൂര്‍
ഗ്രാമപഞ്ചായത്തിലെ
കണ്ണംകുണ്ട്കാവ് പാലം
നിര്‍മ്മാണം
സംബന്ധിച്ച്
ഡി.പി.ആര്.-ഉം
എസ്റ്റിമേറ്റും
2018-19,
2019-20-വര്‍ഷങ്ങളില്‍
നല്‍കിയിട്ടും പ്രസ്തുത
പദ്ധതിക്ക് ഭരണാനുമതി
ലഭ്യമായിട്ടില്ല എന്ന
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത്
സംബന്ധിച്ച വിശദ വിവരം
നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക്
അടിയന്തരമായി ഭരണാനുമതി
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
കഞ്ഞിപ്പുര-മൂടാല്‍
ബൈപ്പാസ് നിര്‍മ്മാണം
6421.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
നിയോജകമണ്ഡലത്തിലെ
കഞ്ഞിപ്പുര-മൂടാല്‍
ബൈപ്പാസ് റോഡിന്റെ
നിലവിലെ അവസ്ഥ
അറിയിക്കുമോ;
(ബി)
ഏറ്റെടുത്ത
ഭൂമിക്ക് ഇനി എത്ര തുക
നല്‍കാനുണ്ട്;
(സി)
റോഡ്
നിര്‍മ്മാണത്തിന് ഇനി
എത്ര തുക ആവശ്യമുണ്ട്;
ഇതുസംബന്ധിച്ച്
എക്സിക്യൂട്ടീവ്
എന്‍ജിനീയര്‍
പ്രെപ്പോസല്‍ ചീഫ്
എന്‍ജിനീയര്‍ക്ക്
അയച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
കഞ്ഞിപ്പുര-മൂടാല്‍
റോഡ്
നിര്‍മ്മാണത്തിനുവേണ്ടി
വരുന്ന തുക
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ദേശീയപാത
966
6422.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാത
966 -ന്റെ പണി
പൂര്ത്തീകരിക്കുവാനുളള
കാലാവധി തീരാന്‍
മാസങ്ങള്‍ മാത്രം
ശേഷിക്കേ പ്രവൃത്തികള്‍
മന്ദഗതിയിലാണ്
നടക്കുന്നത് എന്ന വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ;
എങ്കില്‍ പ്രസ്തുത
റോഡിന്റെ പണി
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വെളിപ്പെടുത്താമോ ;
(ബി)
പ്രത്യേകിച്ച്
നാട്ടുകല്‍ -
മണ്ണാര്‍ക്കാട്
പാലക്കാട് മേഖലയിലെ
പ്രവൃത്തികള്‍
തീര്‍ത്തും
മന്ദഗതിയിലാണെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
; എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
കോതമംഗലം
മണ്ഡലത്തിലെ പൊതുമരാമത്ത്
പ്രവൃത്തികളുടെ നിലവിലെസ്ഥിതി
6423.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കോതമംഗലം മണ്ഡലത്തില്‍
പൊതുമരാമത്ത്
നിരത്തുകളും പാലങ്ങളും
വിഭാഗവും, കെട്ടിട
വിഭാഗവും അനുവദിച്ച
പ്രവൃത്തികള്‍
ഏതെല്ലാമാണന്ന്
വിശദമാക്കാമോ;
(ബി)
എത്ര
തുകയുടെ പ്രവൃത്തികളാണ്
ഓരോ വിഭാഗത്തിലും
അനുവദിച്ചിരിക്കുന്നതെന്ന്
പ്രവൃത്തികള്‍ തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഇതില്‍
ഏതെല്ലാം പ്രവൃത്തികള്‍
പൂര്‍ത്തിയായെന്നും
ഏതെല്ലാം പ്രവൃത്തികള്‍
നടന്നുവരുന്നുണ്ടെന്നും
ഇനി ഏതെല്ലാം
പ്രവൃത്തികളാണ്
ആരംഭിക്കുവാനുളളതെന്നും
വിശദമാക്കാമോ;
(ഡി)
പൂര്‍ത്തിയാക്കുവാനുളള
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(ഇ)
പൂര്ത്തീകരിക്കുവാനുളള
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുവാനും
ആരംഭിക്കുവാനുളള
പ്രവൃത്തികള്‍
വേഗത്തില്‍
ആരംഭിക്കുന്നതിനും
വേണ്ടിയുളള നടപടി
സ്വീകരിക്കുമോ;വിശദമാക്കാമോ?
ഇടക്കൊച്ചി
മിനി സിവില്‍ സ്റ്റേഷന്
6424.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
നിയോജകമണ്ഡലത്തിലെ
ഇടക്കൊച്ചിയില്‍ മിനി
സിവില്‍ സ്റ്റേഷന്
നിര്‍മ്മിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
വിശദാംശം അറിയിക്കുമോ;
(സി)
ഈ
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി എന്തെന്ന്
അറിയിക്കുമോ?
ഈരാറ്റുപേട്ട
മിനി സിവില്‍ സ്റ്റേഷൻ
6425.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019-20
ബഡ്ജറ്റിൽ ഈരാറ്റുപേട്ട
മിനി സിവില്‍ സ്റ്റേഷൻ
നിർമ്മാണത്തിന് 5 കോടി
രൂപ
അനുവദിച്ചിരുന്നതിന്
പ്രകാരം പ്രസ്തുത
പ്രവൃത്തിയിന്മേൽ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
ഉണ്ടോ;എങ്കില്‍ ആയതു
കൂടി വിശദമാക്കാമോ?
നാദാപുരം
മണ്ഡലത്തിലെ കിഫ്ബി
പ്രവൃത്തികള്‍
6426.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തില്‍ താഴെ
കൊടുത്തിട്ടുള്ള കിഫ്ബി
പ്രവൃത്തികള്‍ക്ക്
സാങ്കേതിക അനുമതി
വൈകുന്നതിന്റെ കാരണം
വിശദമാക്കാമോ ; 1)
തൊട്ടില്‍പ്പാലം കുണ്ട്
തോട് (പ്രൈസ് ഐ. ഡി
.6962/2016) 2)
കുളങ്ങരത്ത്
നമ്പ്യത്താന്‍ കുണ്ട്
റോഡ് (പ്രൈസ് ഐ. ഡി.
4812/2016) 3) മലയോര
ഹൈവേ (പുലുവ
-തൊട്ടില്‍പ്പാലം
പ്രൈസ് ഐ. ഡി.
4758/2017) 4)
ചേലക്കാട്-വില്ല്യാപ്പള്ളി-വടകര
(പ്രൈസ് ഐ. ഡി.
394/2017)
(ബി)
മേല്‍
പ്രവൃത്തിയുടെ ഫയല്‍
ഇപ്പോള്‍ ഏത്
സെക്ഷനില്‍
ആണുള്ളതെന്ന്
അറിയിക്കാമോ;
(സി)
മേല്‍
പ്രവൃത്തിക്ക് ഓരോ
സെക്ഷനിലും ഉണ്ടായ
കാലവിളംബം സംബന്ധിച്ച
വിവരം ലഭ്യമാക്കാമോ ?
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്ന പാലങ്ങള്‍
6427.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
മണ്ഡലത്തില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്ന
പാലങ്ങള്‍
ഏതൊക്കെയെന്ന്
അറിയിക്കുമോ;
(ബി)
അവയുടെ
നിലവിലെ സ്ഥിതി
എന്താണെന്ന്
വിശദമാക്കാമോ?
പൊതുമരാമത്ത്
വകുപ്പ് മാന്വല്‍
6428.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പൊതുമരാമത്ത് വകുപ്പ്
മാന്വല്‍
പരിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാം
പുതിയ വ്യവസ്ഥകളാണ്
കൂട്ടിച്ചേര്‍ത്തിട്ടുള്ളത്;
വിശദമാക്കാമോ?
ചീഫ്
എന്‍ജിനീയര്‍ (റോഡ്സ്)-ന്
ലഭിച്ച കത്തിലെ നടപടി
6429.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പ് റോഡ് ഡിവിഷന്
കോട്ടയം ഓഫീസില്‍
നിന്ന് റോഡ്സ് ചീഫ്
എന്‍ജിനീയര്‍ക്ക് അയച്ച
08.03.2019 തീയതിയിലെ
DB21(2)-10984/17
നമ്പര്‍ കത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ; പ്രസ്തുത
കത്തിന്മേല്
പി.ഡബ്ല്യു.ഡി. എന്ത്
നടപടി സ്വീകരിച്ചു;
വിശദമാക്കാമോ;
(ബി)
18.03.2019-ല്‍
3731/2019/CE റോഡ്സ്
&ബ്രിഡ്ജ്സ്) എന്ന
നമ്പരില്‍ ഇന്‍വേഡ്
(റോഡ്സ്) വിഭാഗത്തിന്
ലഭിച്ച തപാല്‍
പ്രകാരമുള്ള ഫയലിന്റെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(സി)
പ്രസ്തുത
ഫയല്‍
സര്‍ക്കാരിലേയ്ക്ക്
അയച്ചിട്ടുണ്ടോ;
എങ്കില്‍ ഫയല്‍ നമ്പരും
ഫയലിന്റെ നിലവിലെ
സ്ഥിതിയും
വിശദമാക്കാമോ?
കിഫ്ബി
മുഖേനയുള്ള കൊല്ലം
ജില്ലയിലെ പൊതുമരാമത്ത്
പ്രവൃത്തികള്‍
6430.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബി
ധനസഹായത്തോടെ കൊല്ലം
ജില്ലയില്‍ നടക്കുന്ന
പൊതുമരാമത്ത്
പ്രവൃത്തികളില്‍
നിര്‍ത്തിവയ്ക്കാന്‍
നിര്‍ദ്ദേശിക്കപ്പെട്ട
പ്രവൃത്തികള്‍
നിലവിലുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
പ്രവൃത്തികളുടെ പേരു
വിവരവും നിര്‍ത്തി
വെയ്ക്കാന്‍
നിര്‍ദ്ദേശം നല്‍കേണ്ടി
വന്നതിന് കാരണങ്ങളും
വ്യക്തമാക്കുമോ;
(സി)
കരാറുകാരുടെ
നിരുത്തരവാദപരമായ
സമീപനം മൂലം ജില്ലയില്‍
കിഫ്ബി
ധനസഹായത്തോടെയുള്ള
മരാമത്ത്
പ്രവൃത്തികളിലെ
മെല്ലപ്പോക്ക്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിച്ച്
നിര്‍മ്മാണ
പ്രവൃത്തികള്‍
വേഗത്തിലാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
റാന്നി
നിയോജകമണ്ഡലത്തിലെ കിഫ്ബി
പ്രവൃത്തികള്‍
6431.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റാന്നി
നിയോജകമണ്ഡലത്തിലെ
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
പൊതുമരാമത്ത്
പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും അവ
ഓരോന്നിലും എത്ര രൂപ
വീതമാണ്
അനുവദിച്ചതെന്നും
അറിയിക്കുമോ;
(ബി)
അവയില്‍
ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍
ഏതൊക്കെയാണ്;
(സി)
അവശേഷിക്കുന്ന
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭിക്കുന്നതിനുണ്ടായ
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ;
(ഡി)
അവയ്ക്ക്
എന്നത്തേക്ക് ഭരണാനുമതി
ലഭിക്കും;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഇ)
ഓരോ
പ്രവൃത്തിയുടെയും
നിലവിലെ സ്ഥിതി
അറിയിക്കുമോ?
മണലൂര്‍
മണ്ഡലത്തിലെ പൊതുമരാമത്ത്
പ്രവൃത്തികള്‍
6432.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മണലൂര്‍ മണ്ഡലത്തില്‍
പൊതുമരാമത്ത്
നിരത്തുകളും പാലങ്ങളും
വിഭാഗത്തിന്റെ കീഴില്‍
ഇതുവരെ പൂര്‍ത്തീകരിച്ച
പ്രവൃത്തികള്‍
ഏതെല്ലാമാണെന്നും അവ
ഓരോന്നിന്റെയും
അടങ്കല്‍ തുക
എത്രയാണെന്നും വര്‍ഷം
തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കാമോ;
(ബി)
മണലൂര്‍
മണ്ഡലത്തില്‍ നിലവില്‍
പ്രസ്തുത വിഭാഗത്തിന്റെ
മേല്‍നോട്ടത്തില്‍
പുരോഗമിച്ചുകൊണ്ടിരിക്കുന്ന
പ്രവൃത്തികളും അവയുടെ
എസ്റ്റിമേറ്റ് തുകയും
സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
ആറന്മുള
മണ്ഡലത്തിലെ പൊതുമരാമത്ത്
പ്രവൃത്തികള്‍
6433.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
ആറന്മുള മണ്ഡലത്തില്‍
കിഫ്ബി ഫണ്ടുപയോഗിച്ച്
പൂര്‍ത്തീകരിച്ചതും
പുരോഗമിക്കുന്നതുമായ
പൊതുമരാമത്ത്
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
മണ്ഡലത്തിലെ
കിഫ്ബി
ഫണ്ടുപയോഗിച്ചുളളവ
ഒഴികെ മറ്റ് പ്രധാന
പൊതുമരാമത്ത്
പ്രവൃത്തികള്‍
ഏതെല്ലാമാണ്;
വ്യക്തമാക്കുമോ?
മഞ്ചേരി
മണ്ഡലത്തില്‍ ഭരണാനുമതി
നല്കിയ പ്രവൃത്തികള്‍
6434.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍വന്നശേഷം
പൊതുമരാമത്ത്
വകുപ്പിന്റെ സ്പെഷ്യല്‍
ഫണ്ടില്‍
ഉള്‍പ്പെടുത്തി
പി.ഡബ്ല്യു.ഡി.
റോഡുകളുടെ
നവീകരണത്തിനായി മഞ്ചേരി
മണ്ഡലത്തില്‍നിന്നും
എത്ര പ്രൊപ്പോസലുകളുടെ
എസ്റ്റിമേറ്റാണ്
ലഭിച്ചതെന്നറിയിക്കാമോ;
(ബി)
ഇവയില്‍
ഭരണാനുമതി നല്കിയ
പ്രവൃത്തികള്‍
ഏതെല്ലാമെന്നറിയിക്കാമോ;
(സി)
ഇനിയും
ഭരണാനുമതി നല്‍കാനുള്ള
പ്രവൃത്തികള്‍
ഏതെല്ലാം; അവയ്ക്ക്
എന്നത്തേക്ക് ഭരണാനുമതി
നല്കാന്
കഴിയുമെന്നറിയിക്കാമോ?
പിലാത്തറ-പാപ്പിനിശ്ശേരി
റോഡിലെ വിശ്രമകേന്ദ്രവും
പാര്‍ക്കും
6435.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പിലാത്തറ-പാപ്പിനിശ്ശേരി
കെ.എസ്.ടി.പി. റോഡില്‍
രാമപുരത്ത്
യാത്രക്കാര്‍ക്ക്
വേണ്ടി
നിര്‍മ്മിക്കുന്ന
വിശ്രമകേന്ദ്രത്തിന്റെയും
പാര്‍ക്കിന്റെയും
നിര്‍മ്മാണം
മന്ദഗതിയിലായതിനാല്‍
പ്രസ്തുത നിര്‍മ്മാണം
ത്വരിതപ്പെടുത്തുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ;
വിശദാംശം
ലഭ്യമാക്കാമോ?
കുറ്റ്യാടി
നിയോജകമണ്ഡലത്തിലെ
പൊതുമരാമത്ത് പദ്ധതികള്‍
6436.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
കുറ്റ്യാടി
നിയോജകമണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പിന്
കീഴില്‍ ഇതുവരെ
ഭരണാനുമതി ലഭിച്ചതും
പൂര്‍ത്തീകരിച്ചതുമായ
പദ്ധതികള്‍ ഏതൊക്കെയാണ്
എന്ന് അറിയിക്കുമോ;
(ബി)
ഈ
കാലയളവില്‍ ഭരണാനുമതി
ലഭിച്ചതും ഇപ്പോള്‍
പ്രവൃത്തി
നടന്നുവരുന്നതുമായ
പദ്ധതികള്‍ ഏതൊക്കെ
എന്ന് വ്യക്തമാക്കുമോ;
(സി)
ഈ
കാലയളവില്‍ ഭരണാനുമതി
ലഭിച്ചെങ്കിലും ഇനിയും
പ്രവൃത്തി ആരംഭിക്കാത്ത
പദ്ധതികളുണ്ടോ;
എങ്കില്‍ ഇതിന്റെ
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഓരോ
പ്രവൃത്തിയുടെയും പേരും
എസ്റ്റിമേറ്റ് തുകയും
പദ്ധതി നിലനില്‍ക്കുന്ന
പഞ്ചായത്തിന്റെ പേരും
ആരംഭിച്ച വര്‍ഷവും
ഉള്‍പ്പെടെയുള്ള
വിശദാംശങ്ങള്‍ നൽകുമോ;
(ഇ)
പ്രവൃത്തി
നടന്നുവരുന്ന
പദ്ധതികള്‍
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാകും
എന്നും ഇനിയും
ആരംഭിച്ചിട്ടില്ലാത്ത
പ്രവൃത്തികള്‍
എന്നത്തേക്ക്
ആരംഭിക്കാനാകും എന്നും
അറിയിക്കുമോ;
(എഫ്)
മണ്ഡലത്തില്‍
നടപ്പാക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ളതും
ഇപ്പോള്‍
വകുപ്പിന്റെയും/സര്‍ക്കാരിന്റെയും
പരിഗണനയിലുള്ളതുമായ
പദ്ധതികള്‍
ഏതെങ്കിലുമുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
വെള്ളരിക്കുണ്ട്,
മഞ്ചേശ്വരം താലൂക്കുകളില്‍
സബ്ബ്ഡിവിഷന്‍ ഓഫീസുകള്‍
6437.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
മുന്‍സര്‍ക്കാര്‍
കാസര്‍ഗോഡ് ജില്ലയില്‍
അനുവദിച്ച
വെള്ളരിക്കുണ്ട്,
മഞ്ചേശ്വരം
താലൂക്കുകളിലെ
പി.ഡബ്ല്യു.ഡി.
(റോഡ്സ്, ബ്രിഡ്ജസ്,
ബില്‍ഡിംഗ്സ്) സബ്ബ്
ഡിവിഷന് ഓഫീസുകള്‍
എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
ആധാരം
രജിസ്ട്രേഷന് ആക്ട്
പ്രകാരമുള്ള നടപടികള്‍
6438.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറിജിനല്‍
മുന്നാധാരമില്ലാതെയും
പ്രധാനകക്ഷികളെ
അറിയിക്കാതെയും മേജര്‍
ഷെയറുള്ള കക്ഷിയെ
വിവരങ്ങള്‍
ധരിപ്പിക്കാതെയും
ഒരാളുടെ പേരില്‍ അവകാശം
ലഭിക്കുന്നതും
സാക്ഷികള്‍ വ്യാജവുമായ
ആധാരം രജിസ്ട്രേഷന്
ആക്ട് എണ്‍പത്തിമൂന്ന്
-എ പ്രകാരം റദ്ദ്
ചെയ്യാന്‍ വകുപ്പിന്
അധികാരമുണ്ടോ;
(ബി)
പ്രധാന
അവകാശികള്‍ സ്ഥലത്ത്
ഉണ്ടായിട്ടും അയാളെ
അറിയിക്കാതെ അയാള്‍
സ്ഥലത്തില്ല എന്ന്
ആധാരത്തില്‍
എഴുതിച്ചേര്‍ത്ത്
ഭാഗാധാരം നടത്തിയ
നടപടിയില്‍ പ്രധാനകക്ഷി
തന്നെ ആര്‍ക്കാണ് പരാതി
നല്‍കേണ്ടത് എന്ന്
വ്യക്തമാക്കാമോ;
(സി)
പ്രധാന
ഭാഗാധാര കക്ഷി
കബളിപ്പിക്കപ്പെടുകയും
ആധാരം രജിസ്ട്രേഷന്
സംബന്ധിച്ച് വേണ്ടത്ര
അറിവില്ലാതെയും
നടത്തുന്ന
ഭാഗാധാരങ്ങള്‍ക്ക്
നിയമപരമായി സാധുതയുണ്ടോ
എന്നറിയിക്കാമോ;
(ഡി)
ഇത്തരം
പരാതികള്‍
പരിഹരിക്കുന്നതിനും
മുതിര്‍ന്ന പൗരന്മാരെ
കബളിപ്പിക്കുന്നത്
പരിഹരിക്കാനും എന്ത്
പരിഹാരമാണ്
നിര്‍ദ്ദേശിക്കാനുള്ളത്
എന്ന് വ്യക്തമാക്കാമോ?
സ്വത്തുതട്ടിപ്പുമായി
ബന്ധപ്പെട്ട വ്യാജ
രജിസ്ട്രേഷനുകള്‍
6439.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
പാറക്കല്‍ അബ്ദുല്ല
,,
പി.കെ.ബഷീര്‍
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വത്തുതട്ടിപ്പുമായി
ബന്ധപ്പെട്ട വ്യാജ
രജിസ്ട്രേഷനുകള്‍
വര്‍ദ്ധിച്ചുവരുന്നതായ
വിവരം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
രജിസ്ട്രേഷനുകള്‍ക്ക്
ഉദ്യോഗസ്ഥന്മാരുടെ
സഹായം ലഭിക്കുന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
വ്യാജമായ
രജിസ്ട്രേഷനുകള്‍
തടയുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍ എന്തെല്ലാം;
വിശദമാക്കുമോ?
ആധാരം
രജിസ്റ്റര്‍ ചെയ്യുവാന്‍
ഇ-സ്റ്റാമ്പിംഗ് സംവിധാനം
6440.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആധാരം രജിസ്റ്റര്‍
ചെയ്യുവാന്‍
ഇ-സ്റ്റാമ്പിംഗ്
സംവിധാനം
പൂര്‍ണ്ണതോതില്‍
നടപ്പിലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര സബ്
രജിസ്റ്റാര്‍
ഓഫീസുകളില്‍
നടപ്പിലാക്കി
എന്നറിയിക്കുമോ;
(ബി)
പ്രസ്തുത
സംവിധാനം
ഏര്‍പ്പെടുത്തിയതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
(സി)
ആയത്
സാക്ഷാത്ക്കരിക്കുന്നതിന്
സാധിച്ചതായി
വിലയിരുത്തുന്നുണ്ടോ;
അറിയിക്കുമോ?
മട്ടാഞ്ചേരി
സബ് രജിസ്ട്രാര്‍ ഓഫീസ്
വിഭജനം
6441.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മട്ടാഞ്ചേരി
സബ് രജിസ്ട്രാര്‍ ഓഫീസ്
വിഭജിച്ച്
പള്ളുരുത്തിയില്‍ പുതിയ
സബ് രജിസ്ട്രാര്‍ ഓഫീസ്
ആരംഭിക്കുന്നതിനായി
247/E3/2017/Taxes
നമ്പര്‍ ഫയല്‍ പ്രകാരം
ആവശ്യപ്പെട്ട അടിയന്തര
റിപ്പോര്‍ട്ട്
രജിസ്ട്രേഷന്
ഇന്‍സ്പെക്ടര്‍ ജനറല്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
റിപ്പോര്‍ട്ടില്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വ്യക്തമാക്കാമോ;
(സി)
ഇല്ലെങ്കില്‍
പ്രസ്തുത റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിലെ
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ;
(ഡി)
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
കന്യാകുളങ്ങര
സബ് രജിസ്ട്രാര്‍ ഓഫീസ്
കെട്ടിട നിര്‍മ്മാണം
6442.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെടുമങ്ങാട്
നിയോജക മണ്ഡലത്തിലെ
കന്യാകുളങ്ങര സബ്
രജിസ്ട്രാര്‍ ഓഫീസ്
കെട്ടിട നിര്‍മ്മാണം
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാകുമെന്ന്
വെളിപ്പെടുത്താമോ; ടി
നിര്‍മ്മാണ കരാര്‍
കാലാവധി എന്നാണ്
അവസാനിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
നികുതി
വകുപ്പിന്റെ
32/2018/ടാക്സസ് ഇ1
നമ്പര്ഫയലിന്മേല്
സ്വീകരിച്ച നടപടി
6443.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നികുതി
വകുപ്പിന്റെ
32/2018/ടാക്സസ് ഇ1
നമ്പര്‍ ഫയലില്‍ എന്ത്
തീരുമാനം എടുത്തു ;
വ്യക്തമാക്കാമോ;
(ബി)
ധനകാര്യ
വകുപ്പിലേക്ക് പ്രസ്തുത
ഫയല്‍ അയച്ചപ്പോള്‍
ലഭിച്ച റിമാര്ക്സിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
181/2018/ടാക്സസ്
ഇ1 നമ്പര്‍ ഫയലില്‍
എന്ത് തീരുമാനം എടുത്തു
എന്ന് വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
ഫയല്‍ ധനകാര്യ
വകുപ്പിലേക്ക്
അയച്ചപ്പോള്‍ ലഭിച്ച
മറുപടിയുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഇ)
പ്രസ്തുത
ഫയലുകള്‍
പരിശോധിക്കുമ്പോള്‍
മെഡിക്കല്‍ റീ
ഇമ്പേഴ്സ്മെന്റും
ഐ.എഫ്.എം.എ. യും
തമ്മില്‍ ഉള്ള
വ്യത്യാസം
മനസ്സിലാക്കുന്നതില്‍
കാലതാമസം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
വലിയശാല
ഐ.എസ്.ആര്.ഒ
എല്‍.പി.എസ്.സി യുടെ
വിപുലീകരണത്തിന് സ്ഥലം
6444.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെടുമങ്ങാട്
വലിയശാല ഐ.എസ്.ആര്.ഒ
എല്‍.പി.എസ്.സി യുടെ
വിപുലീകരണത്തിന് സ്ഥലം
പൊന്നുംവിലയ്ക്ക്
എടുക്കുന്നതിന്‍െറ
ഭാഗമായി 15.5.2019
മുതല്‍ നാളിതുവരെ
നെടുമങ്ങാട്
മുനിസിപ്പാലിറ്റിയുടെ
പരിധിയില്‍വരുന്ന
ഏതെല്ലാം
വില്ലേജുകളില്‍ നടന്ന
രജിസ്റ്റര്‍ ചെയ്ത
വിലയാധാരങ്ങളുടെ
പകര്‍പ്പുകള്‍
നെടുമങ്ങാട് സബ്
രജിസ്ട്രാര്‍
ഓഫീസില്‍നിന്നും
തിരുവനന്തപുരം
കളക്ടറേറ്റിലെ
സ്പെഷ്യല്‍
തഹസീല്‍ദാര്‍, അഡീഷണല്‍
എല്‍.എയുടെ ഓഫീസിലേക്ക്
നല്കി;
വ്യക്തമാക്കുമോ;
(ബി)
ആധാരങ്ങള്‍
ഏതെല്ലാം തീയതികളില്‍
എത്ര എണ്ണം വീതം
നാളിതുവരെ നല്‍കിയെന്ന്
അറിയിക്കുമോ;
(സി)
വിലയാധാരങ്ങള്‍
ലഭ്യമാക്കാന്‍
നെടുമങ്ങാട് സബ്
രജിസ്ട്രാര്‍
ഓഫീസില്‍നിന്നും
ക്രോഡീകരിച്ച ലിസ്റ്റ്
ലഭിച്ചിരുന്നോ; അത്
എന്നായിരുന്നു;
വിശദാംശങ്ങള്‍
നല്‍കുമോ?
വില്‍പ്പനവില
കുറച്ചുകാണിച്ച്
രജിസ്ട്രേഷന് നടത്തുന്ന
പ്രവണത
6445.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വന്‍കിട
ഫ്ലാറ്റുകളും ബഹുനില
മന്ദിരങ്ങളും
വില്ക്കുമ്പോള് വില
കുറച്ചുകാണിച്ച്
രജിസ്ട്രേഷന്
നടത്തുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഇത്തരത്തിലുള്ള എത്ര
കേസ്സുകള്‍
കണ്ടെത്തിയിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
ഇതില്‍
കുറ്റക്കാര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
രീതിയില്‍
രജിസ്ട്രേഷന്
നടത്തിയിട്ടുളളത്
കണ്ടെത്തി നടപടി
സ്വീകരിക്കുന്നതിനും
ഇത്തരം പ്രവണതകള്‍
തടയുന്നതിനും വേണ്ടി
സര്‍ക്കാര്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
വെള്ളാരപ്പിള്ളി
തെക്കേ കോവിലകത്തിന്റെ ഭൂമി
ക്രയവിക്രയം
6446.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലുവ
താലൂക്ക് കിഴക്കുംഭാഗം
വില്ലേജില്‍ ബ്ലോക്ക്
29-ല്‍ റീ സര്‍വ്വേ 59
ല്‍പ്പെട്ട 5 ഏക്കര്‍
57 സെന്റ് സ്ഥലമുള്ള
വെള്ളാരപ്പിള്ളി തെക്കേ
കോവിലകം സംരക്ഷിത
സ്മാരകം ആക്കുവാനുള്ള
19/1/17 ലെ 19/17/CAD
സര്‍ക്കാര്‍
ഉത്തരവിനുശേഷം ടി
ഭൂമിയില്‍ മറ്റു
ക്രയവിക്രയങ്ങള്‍
രജിസ്ട്രേഷന് വകുപ്പ്
ചെയ്തു
നല്‍കിയിട്ടുണ്ടോ എന്ന്
അറിയിക്കുമോ;
(ബി)
ഈ
നടപടികള്‍
നിയമവിരുദ്ധമാണെങ്കില്‍
ക്രയവിക്രയ നടപടികള്‍
റദ്ദു ചെയ്യുവാനുള്ള
നടപടികള്‍
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
നേമം
റെയില്‍വേ കോച്ചിംഗ്
ടെര്‍മിനലിന്റെ വികസനം
6447.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നേമം
റെയില്‍വേ കോച്ചിംഗ്
ടെര്‍മിനലിന്റെ വികസന
പ്രവര്‍ത്തനങ്ങള്‍
ഏതുവരെയായെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
ടെര്‍മിനലിന്റെ
വികസനത്തിനായി സ്ഥലം
ഏറ്റെടുക്കല്‍
നടപടിക്രമങ്ങളുടെ
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്ന്
വെളിപ്പെടുത്താമോ;
ഇതുമായി ബന്ധപ്പെട്ട്
റെയില്‍വേ അധികൃതരുമായി
ചര്‍ച്ചകള്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ തീരുമാനങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ ;
(സി)
തിരുവനന്തപുരം-കന്യാകുമാരി
പാത
ഇരട്ടിപ്പിക്കലിന്റെ
സ്ഥിതി എന്താണെന്ന്
വെളിപ്പെടുത്താമോ ?
അങ്കമാലി-ശബരി
റയില്‍പാത നിര്‍മ്മാണ
പുരോഗതി
6448.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
ബഡ്ജറ്റുകളിലായി
മുന്നൂറ്റി എണ്‍പത്
കോടി രൂപ
അനുവദിച്ചിട്ടുള്ള
അങ്കമാലി-ശബരി
റയില്‍പാത നിര്‍മ്മാണ
പദ്ധതിയില്‍ കേന്ദ്രവും
സംസ്ഥാനവും തുല്യമായി
പദ്ധതി ചെലവ്
വഹിച്ചാല്‍ മാത്രമേ
പുതിയ പദ്ധതി
ഏറ്റെടുക്കാന്‍ കഴിയൂ
എന്ന് റെയില്‍വേ
മന്ത്രാലയം
അറിയിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
എങ്കില്‍
ഇത് സംബന്ധിച്ച്
സ്വീകരിച്ചിട്ടുള്ള
തുടര്‍നടപടികള്‍
വിശദമാക്കാമോ;
(സി)
പ്രസ്തുത
റയില്‍പാത
നിര്‍മ്മാണത്തിന്റെ
ഭാഗമായി റെയില്‍വേ
ലൈന്‍ കടന്നു പോകുന്ന
ഇടങ്ങളില്‍ നൂറ്
കണക്കിന് ആളുകള്‍
ഭൂമിയുടെ ക്രയ വിക്രയം
നടത്താന്‍ കഴിയാതെ
വര്‍ഷങ്ങളായി
ബുദ്ധിമുട്ട്
അനുഭവിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
പ്രസ്തുത പദ്ധതി
വേഗത്തിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
റെയില്‍വേ
വികസന പദ്ധതികളോടുള്ള
കേന്ദ്ര സര്‍ക്കാര്‍ സമീപനം
6449.
ശ്രീ.ഷാഫി
പറമ്പില്‍
,,
കെ.സി.ജോസഫ്
,,
റോജി എം. ജോണ്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റെയില്‍വേ
പദ്ധതികള്‍ യഥാസമയം
നടപ്പിലാക്കുവാനായി
സതേണ്‍ റെയില്‍വേ
തിരുവനന്തപുരം,
പാലക്കാട് ഡിവിഷനുകള്‍
ചേര്‍ത്ത് എറണാകുളം
ആസ്ഥാനമാക്കി ഒരു
പെനിന്‍സുലാര്‍ സോണ്‍
രൂപീകരിക്കണമെന്ന
ആവശ്യം
ഉന്നയിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
ഇതിന്മേലുള്ള
കേന്ദ്ര പ്രതികരണം
എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
റെയില്‍വേ വികസന
പദ്ധതികളോട് കേന്ദ്ര
സര്‍ക്കാര്‍ വിവേചനം
കാണിക്കുന്നുവെന്ന
ആക്ഷേപം വസ്തുതാപരമാണോ;
വിശദാംശം നല്‍കുമോ;
(ഡി)
വിഴിഞ്ഞം
ഇന്റര്‍നാഷണല്‍ തുറമുഖ
വികസനത്തിന്റെ ഭാഗമായി
തിരുവനന്തപുരം-
കന്യാകുമാരി ലൈനില്‍
വിഴിഞ്ഞം-ബാലരാമപുരം
പുതിയ ബ്രോഡ്ഗേജ് ലൈന്‍
നിര്‍മ്മാണ പദ്ധതി ഏത്
ഘട്ടത്തിലാണ് എന്ന്
അറിയിക്കുമോ;
(ഇ)
പ്രസ്തുത
പദ്ധതിയുടെ നിര്‍വ്വഹണ
ചുമതല സംബന്ധിച്ച
വിശദാംശം
വ്യക്തമാക്കുമോ?
വല്ലാര്‍പാടം
കണ്ടെയിനര്‍ ടെര്‍മിനല്‍
റെയില്‍പാത
6450.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കോടിക്കണക്കിന്
രൂപ ചെലവഴിച്ച്
നിര്‍മ്മിച്ച
വല്ലാര്‍പാടം
കണ്ടെയിനര്‍
ടെര്‍മിനലിലേക്കുളള
റെയില്‍പാതയുടെ
പ്രയോജനം
എല്ലാവര്ക്കും
ലഭ്യമാകത്തക്ക
രീതിയില്‍ വല്ലാര്‍പാടം
പളളിയേയും
വേളാങ്കണ്ണിയേയും
ബന്ധിപ്പിച്ചുകൊണ്ട്
ട്രെയിന്‍ സര്‍വീസ്
ആരംഭിക്കുന്നതിനായി
എം.എല്‍. എ.
സമര്‍പ്പിച്ച കത്തില്‍
സ്വീകരിച്ചിട്ടുളള
നടപടി എന്താണെന്ന്
വിശദമാക്കാമോ?
അങ്ങാടിപ്പുറം
ഏഴുകണ്ണി പാലത്തിന് സമീപം
ഓവര്‍ബ്രിഡ്ജ് നിര്‍മ്മാണം
6451.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്ങാടിപ്പുറം
ഏഴുകണ്ണി പാലത്തിന്
സമീപം റെയില്‍വേ
ക്രോസിങ്ങ് ഭാഗത്ത്
റെയില്‍വേ
ഓവര്‍ബ്രിഡ്ജ്
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണുള്ളതെന്ന്
അറിയിക്കാമോ;
(ബി)
ഓവര്‍ബ്രിഡ്ജ്
നിര്‍മ്മിക്കുന്നതിനായി
റെയില്‍വേയ്ക്ക്
പ്ലാന്‍ ആന്റ്
എസ്റ്റിമേറ്റ് (പി
& ഇ) ചാര്‍ജ്ജ്
ഇനത്തില്‍
അടയ്ക്കുവാനുള്ള തുക
സംബന്ധിച്ചുള്ള
പ്രൊപ്പോസലിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
റെയില്‍വേയ്ക്ക്
നല്‍കാനുള്ള പി & ഇ
ചാര്‍ജ്ജ് അനുവദിച്ച്
നല്‍കുന്നതിന് കാലതാമസം
നേരിട്ടിട്ടുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് റവന്യൂ
സര്‍വ്വേ
പൂര്‍ത്തിയായിട്ടുണ്ടോ;
ഭൂമി
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട്
ഉടമസ്ഥര്‍ക്ക്
നല്‍കേണ്ട തുക
സംബന്ധിച്ച വിവരം
റവന്യൂ വകുപ്പ്
നല്‍കിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(ഇ)
പി
& ഇ ചാര്‍ജ്ജ്
അതിവേഗം അനുവദിച്ച്
നല്കി എസ്റ്റിമേറ്റ്
തയ്യാറാക്കി
നല്‍കുന്നതിന്
റെയില്‍വേയുമായി
ബന്ധപ്പെടുത്തി
പ്രവര്‍ത്തനങ്ങള്‍
അതിവേഗമാക്കുമോയെന്ന്
അറിയിക്കുമോ?
വര്‍ക്കല
റെയില്‍വേ സ്റ്റേഷന്
നവീകരണം
6452.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസ്റ്റ്
കേന്ദ്രമായ
വര്‍ക്കലയിലെ റെയില്‍വേ
സ്റ്റേഷന് പരിസരം
സൗന്ദര്യവല്‍ക്കരിക്കുന്നതിന്
ആവശ്യമായ ഫണ്ട്
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
വര്‍ക്കല
റെയില്‍വേ സ്റ്റേഷന്
മുന്‍വശം റെയില്‍വേയുടെ
അധീനതയിലുള്ള ഭൂമി
നവീകരിച്ച് വാഹനങ്ങള്‍
പാര്‍ക്ക്
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
ആയതിലേയ്ക്കുള്ള ഫണ്ട്
ലഭ്യമാക്കാമോ?
രാജ്യറാണി
എക്സ്പ്രസ്സ് ട്രെയിന്‍
6453.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂരില്‍
നിന്ന്
തിരുവനന്തപുരത്തേക്കും,
തിരിച്ചുമുള്ള
രാജ്യറാണി എക്സ്പ്രസ്സ്
ട്രെയിന്‍ കൊച്ചുവേളി
വരെ മാത്രം സര്‍വ്വീസ്
നടത്തുന്നത് മൂലം
യാത്രക്കാര്‍ക്കുണ്ടാകുന്ന
പ്രയാസം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
മലപ്പുറം,
പാലക്കാട് ജില്ലകളില്‍
നിന്നുള്ള കാന്‍സര്‍
രോഗികളുള്‍പ്പെടെയുള്ള
യാത്രക്കാര്‍
കൊച്ചുവേളിയില്‍ ഇറങ്ങി
യാത്രാ
സൗകര്യങ്ങളില്ലാതെ
ബുദ്ധിമുട്ടുന്നത്
പരിഹരിക്കാന്‍ ചെയ്ത
കാര്യങ്ങള്‍
എന്തെല്ലാമെന്നറിയിക്കാമോ;
(സി)
രാജ്യറാണി
ട്രെയിന്‍
തിരുവനന്തപുരം
സെന്‍ട്രല്‍ സ്റ്റേഷന്
വരെ നീട്ടാന്‍
സാധിക്കുമോ;
സര്‍ക്കാര്‍
ഇതിനുവേണ്ടി ചെയ്ത
കാര്യങ്ങള്‍
അറിയിക്കാമോ;
(ഡി)
രാജ്യറാണി
ട്രെയിനില്‍ പുതിയ
കോച്ചുകള്‍
ഉപയോഗിക്കാന്‍ കഴിയുമോ;
ഇതിനുവേണ്ടി ചെയ്ത
കാര്യങ്ങള്‍
വിശദമാക്കാമോ?