പി.ഡബ്ള്യു.ഡി.
റാേഡുകളുടെ നിര്‍മ്മാണത്തില്‍
വന്ന നികുതി കുടിശ്ശിക
4676.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.ഡബ്ള്യു.ഡി.
റാേഡുകളുടെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ബില്‍
സമര്‍പ്പിക്കുമ്പോള്‍
ഒടുക്കേണ്ട വാറ്റ്,
ജി.എസ്.ടി.
ഇനങ്ങളിലുള്ള നികുതി
കുടിശ്ശികയായിട്ടുണ്ടാേ
എന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇപ്രകാരം
സംഭവിക്കുവാനിടയായ
സാഹചര്യം
വ്യക്തമാക്കുമാേ;
(സി)
ഇക്കാര്യത്തില്‍
വകുപ്പ്
ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച
സംഭവിച്ചിട്ടുണ്ടോയെന്ന്
പരിശോധിക്കുമോ?
പുതിയ
കാലം - പുതിയ നിര്‍മ്മാണം
4677.
ശ്രീ.ബി.സത്യന്
,,
ജെയിംസ് മാത്യു
,,
പി. ഉണ്ണി
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ കാലം - പുതിയ
നിര്‍മ്മാണം എന്ന
ആശയത്തിന് പ്രാധാന്യം
നല്‍കിക്കൊണ്ട്
പൊതുമരാമത്ത്
പ്രവൃത്തികളില്‍
എന്തെല്ലാം ആധുനിക
സാങ്കേതിക വിദ്യകളും
മെഷീനറികളും നിര്‍മ്മാണ
സാമഗ്രികളുമാണ്
ഉപയോഗിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
നിര്‍മ്മാണ
പ്രവൃത്തികളില്‍
ഗുണമേന്മ
ഉറപ്പാക്കുന്നതിനും
പരിസ്ഥിതി സൗഹൃദ
നിര്‍മ്മാണ രീതികള്‍
അവലംബിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(സി)
പുതിയ
കാലത്തിനും പുതിയ
നിര്‍മ്മാണത്തിനും
ഉതകുന്ന രീതിയില്‍
വകുപ്പിലെ
എഞ്ചിനീയര്‍മാരെ
പ്രാപ്തരാക്കുവാന്‍
എന്തെല്ലാം കാര്യക്ഷമതാ
വികസന പരിപാടികളാണ്
സംഘടിപ്പിച്ചിട്ടുളളത്;
(ഡി)
ഉദ്യോഗസ്ഥര്‍ക്ക്
ഇന്ത്യയിലെ
തെരഞ്ഞെടുത്ത പ്രമുഖ
സ്ഥാപനങ്ങള്‍ക്കു പുറമേ
വിദേശ രാജ്യങ്ങളിലെ
സ്ഥാപനങ്ങളിലും
പരിശീലനം നല്കുവാന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
സംസ്ഥാന
ഗതാഗത പദ്ധതിയുടെ രണ്ടാം
ഘട്ടം
4678.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോകബാങ്കിന്റെ
ധനസഹായത്തോടെ സംസ്ഥാന
ഗതാഗത പദ്ധതിയുടെ
രണ്ടാം ഘട്ടം
നടപ്പിലാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ
എന്ന് അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി എന്ത്
തുകയാണ്
വകയിരുത്തിയിട്ടുള്ളതെന്നും
അതില്‍
ലോകബാങ്കിന്റെയും
സംസ്ഥാന
സര്‍ക്കാരിന്റെയും
വിഹിതം എത്ര ശതമാനം
വീതമാണ് എന്നും
വ്യക്തമാക്കുമോ;
(സി)
രണ്ടാം
ഘട്ടപദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
പാക്കേജുകള്‍
ഏതൊക്കെയാണ്;
അറിയിക്കാമോ;
(ഡി)
ലോകബാങ്ക്
പദ്ധതിയുടെ ലോണ്‍
കാലാവധി
നീട്ടിയിട്ടുണ്ടോ;
എങ്കില്‍ എന്നു വരെ
എന്നും വ്യക്തമാക്കുമോ?
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളില്‍
വകുപ്പുകളുടെ ഏകോപനമില്ലായ്മ
4679.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡ്,
പാലങ്ങള്‍ തുടങ്ങിയവ
നവീകരിക്കുമ്പോഴും
പുതിയവ
നിര്‍മ്മിക്കുമ്പോഴും
ബന്ധപ്പെട്ട വിവിധ
വകുപ്പുകളുടെ ഏകോപനം
ഇല്ലാത്തതു കാരണം
പൂര്‍ത്തിയാക്കിയ
റോഡുകള്‍ വീണ്ടും
വെട്ടിപ്പൊളിക്കേണ്ടി
വരുന്ന സാഹചര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടികള്‍
സ്വീകരിച്ചുവെന്നും
ഇനിയെന്തെല്ലാം
നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുവെന്നും
അറിയിക്കാമോ?
പൊതുമരാമത്ത്
റോഡുകള്‍ അന്താരാഷ്ട്ര
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുവാന്‍ നടപടി
4680.
ശ്രീ.കെ.കുഞ്ഞിരാമന്
,,
കെ.വി.വിജയദാസ്
,,
എം. മുകേഷ്
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
റോഡുകളെ ഘട്ടം
ഘട്ടമായി അന്താരാഷ്ട്ര
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്നതിനും
പുതിയ റോഡുകളുടെ
നിര്‍മ്മിതി
അന്താരാഷ്ട്ര
നിലവാരത്തില്‍
നടത്തുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്എന്ന്
വ്യക്തമാക്കാമോ;
(ബി)
റോഡ്
കയ്യേറ്റങ്ങള്‍
ഒഴിവാക്കുന്നതിനും
റോഡിനോട് ചേര്‍ന്ന്
യാത്രക്കാര്‍ക്കും
വാഹനങ്ങള്‍ക്കും
ഭീഷണിയായി
സ്ഥാപിച്ചിരിക്കുന്ന
അപകടകരമായ
പരസ്യബോര്‍ഡുകള്‍
നീക്കം ചെയ്യുന്നതിനും
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുളളത്
എന്നറിയിക്കാമോ;
(സി)
വകുപ്പിന്
കീഴിലുളള അധികഭൂമി
തിട്ടപ്പെടുത്തി അവ
വികസിപ്പിച്ച്
പാര്‍ക്കിംഗ് ഏരിയ,
ടോയ് ലറ്റ്
സൗകര്യങ്ങള്‍,
വിശ്രമകേന്ദ്രങ്ങള്‍
തുടങ്ങിയ വേ സെെഡ്
അമിനിറ്റീസ്
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന്
വെളിപ്പെടുത്താമോ;
(ഡി)
ഹെെവേ
പ്രൊട്ടക്ഷന്‍
ആക്റ്റിലെ വ്യവസ്ഥകള്‍
കര്‍ശനമായി
പാലിക്കുന്നതിന്
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്കിയിട്ടുളളതെന്ന്
വിശദമാക്കാമോ?
സാമ്പത്തികമാന്ദ്യം
മറികടക്കുവാൻ പൊതുമരാമത്ത്
വകുപ്പിന്റെ നടപടി
4681.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരാറുകാരുടെയും
മറ്റ് അക്രഡിറ്റഡ്
ഏജന്‍സികളുടെയും
ബില്ലുകള്‍ മാറി
നല്‍കുന്നതിന്
ട്രഷറിയില്‍
നിലനില്‍ക്കുന്ന
നിയന്ത്രണം
പൊതുമരാമത്ത്
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങളെ
ബാധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
കരാറുകാര്‍ക്ക്
നേരത്തെ നല്‍കിയിരുന്ന
ബില്ലിലുണ്ടായിരുന്ന
ഡിസ്കൗണ്ടിംഗ്
സൗകര്യം നിലവില്‍
നല്കുന്നുണ്ടോ;
(സി)
രാജ്യത്തെ
സമ്പദ്ഘടനയെ
ബാധിച്ചിട്ടുള്ള
മാന്ദ്യം പൊതുമരാമത്ത്
വകുപ്പിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളെ
ബാധിച്ചിട്ടുണ്ടോ;
എങ്കില്‍ അത്
മറികടക്കുന്നതിന് എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
നിര്‍മ്മാണപ്രക്രിയയിലെ
ബദല്‍ നിര്‍ദ്ദേശങ്ങള്‍
T 4682.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
കെ.എന്‍.എ ഖാദര്‍
,,
പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയം
തുടര്‍ച്ചയായി
ഉണ്ടാകുന്ന
സാഹചര്യത്തില്‍
സംസ്ഥാനത്തെ
നിര്‍മ്മാണപ്രക്രിയയില്‍
മാറ്റം വരുത്താന്‍
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ബദല്‍
നിര്‍മ്മാണ
രീതികളെപ്പറ്റി
വിശദമായി ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
ബദല്‍ നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ?
ഇന്റേണല്‍
വിജിലന്‍സ് സംവിധാനം
4683.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിലെ
ഉദ്യോഗസ്ഥര്‍ക്കെതിരായി
ലഭിക്കുന്ന പരാതികളും
അവരുടെ ക്രമക്കേടുകളും
നേരിട്ടന്വേഷിച്ച്
തുടര്‍നടപടി
സ്വീകരിക്കുന്നതിന്
വകുപ്പില്‍ ഇന്റേണല്‍
വിജിലന്‍സ് സംവിധാനം
നിലവിലുണ്ടോ;
(ബി)
2019ല്‍
പ്രസ്തുത വിജിലന്‍സ്
സംവിധാനം വകുപ്പില്‍
എത്ര ക്രമക്കേടുകള്‍
കണ്ടെത്തിയെന്നും
അവരുടെ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തിൽ എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചുവെന്നുമുള്ള
വിശദാംശം നല്‍കുമോ;
(സി)
ഇന്റേണല്‍
വിജിലന്‍സ് വിഭാഗം
കൈക്കൂലി കേസുകളില്‍
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര
പേര്‍ക്കെതിരെയെന്ന്
വെളിപ്പെടുത്താമോ?
പൊതുമരാമത്ത്
നിര്‍മ്മാണങ്ങളുടെ ഗുണനിലവാര
പരിശോധന
4684.
ശ്രീ.പി.കെ.ബഷീര്‍
,,
കെ.എന്‍.എ ഖാദര്‍
,,
എം.ഉമ്മര്‍
,,
എം. സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പൊതുമരാമത്ത് വകുപ്പിനെ
കാര്യക്ഷമതയുള്ളതാക്കി
മാറ്റുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(ബി)
നിര്‍മ്മാണങ്ങളുടെ
ഗുണനിലവാര
പരിശോധനയ്ക്കായി
റീജിയണല്‍ ഡിസൈന്‍
ഓഫീസുകളും ക്വാളിറ്റി
കണ്ട്രോള് ലാബുകളും
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പൊതുമരാമത്ത്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
കാലതാമസം
ഒഴിവാക്കുന്നതിനും
പ്രളയവും മഴയും തരണം
ചെയ്യുന്ന റോഡുകള്‍
നിര്‍മ്മിക്കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(ഡി)
സൈന്‍
ബോര്‍ഡ്, സിഗ്നല്‍
ലൈറ്റുകള്‍, ക്രാഷ്
ബാരിയറുകള്‍,
റിഫ്ലക്ടറുകള്‍ എന്നിവ
എല്ലാ പൊതുമരാമത്ത്
റോഡുകളിലേക്കും
വ്യാപിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കിഫ്ബി
അംഗീകാരം നല്കിയ
മേല്‍പ്പാലങ്ങള്‍
4685.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
അംഗീകാരം നല്കിയതും
ആര്.ബി.ഡി.സി.യെ
ഡി.പി.ആര്. ചുമതല
ഏല്‍പ്പിച്ചതുമായ എത്ര
മേല്‍പ്പാലം പദ്ധതികള്‍
നിലവിലുണ്ട്; അവ
ഏതൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
അവയില്‍
ഡി.പി.ആര്.
പൂര്‍ത്തിയാക്കിയ എത്ര
മേല്‍പ്പാലങ്ങള്‍
ഉണ്ട്; അവ
ഏതെല്ലാമെന്ന്
വിശദമാക്കാമോ?
പൊതുമരാമത്ത്
വകുപ്പ് നടപ്പിലാക്കുന്ന
കിഫ്ബി പദ്ധതികള്‍
4686.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പ് വഴി
നടപ്പിലാക്കുന്ന കിഫ്ബി
പദ്ധതികളില്‍ ഇതിനകം
എത്ര കോടി രൂപയുടെ പണി
പൂര്‍ത്തിയാക്കി
കരാറുകാര്ക്ക്പണം
നല്‍കിയെന്ന്
വെളിപ്പെടുത്താമോ;
(ബി)
ദേശീയപാത
വികസനത്തിന് സ്ഥലം
ഏറ്റെടുക്കുവാന്‍
ദേശീയപാത അതോറിറ്റിക്ക്
കിഫ്ബി ധനസഹായം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
പൊതുമരാമത്ത്
വകുപ്പ് വഴി നിര്‍വ്വഹണം
നടത്തുന്ന കിഫ്ബി പദ്ധതികള്‍
4687.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബി
പദ്ധതികള്‍
അനുവദിക്കുന്നതില്‍
വേഗതയുണ്ടെങ്കിലും
പൊതുമരാമത്ത് വകുപ്പ്
വഴി നിര്‍വ്വഹണം
നടത്തുന്ന
പ്രവൃത്തികളില്‍ വേഗത
കുറവാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഇതിനകം
പൊതുമരാമത്ത് വകുപ്പ്
മേല്‍നോട്ടം
വഹിക്കുന്ന എത്ര
പദ്ധതികള്‍ക്കാണ്
കിഫ്ബി അംഗീകാരം
നല്‍കിയത്; അതില്‍ എത്ര
പദ്ധതികള്‍ ഇതിനകം
പൂര്‍ത്തിയായി;
(സി)
കിഫ്ബി
പദ്ധതികളുടെ
നിര്‍വ്വഹണം
വേഗത്തിലാക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുളളത്;
(ഡി)
നിര്‍വ്വഹണ
ഏജന്‍സിക്ക് സാങ്കേതിക
സഹായം നല്‍കുന്നതിന്
കിഫ്ബി
തീരുമാനിച്ചിട്ടുളള
സാഹചര്യത്തില്‍
പ്രസ്തുത സഹായം
സ്വീകരിക്കുവാന്‍
വകുപ്പ്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
റോഡുകള്‍
പുനര്‍നിര്‍മ്മിക്കുന്നതിന്റെ
ചെലവ്
4688.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
2019
ല്‍ സംസ്ഥാനത്തുണ്ടായ
പ്രളയത്തിൽ നശിച്ച
റോഡുകളുടെ
പുനര്‍നിര്‍മ്മാണത്തിന്
വകയിരുത്തിയ തുകയും
അതില്‍ ഇതുവരെ
ചെലവഴിച്ച തുകയും
എത്രയെന്നു
വെളിപ്പെടുത്തുമോ?
പ്രളയത്തില്‍
തകര്‍ന്ന റോഡുകളുടെ
പുനര്‍നിര്‍മ്മാണം
4689.
ശ്രീ.വി.ഡി.സതീശന്
,,
റോജി എം. ജോണ്‍
,,
അനില്‍ അക്കര
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രളയത്തില്‍ തകര്‍ന്ന
റോഡുകളുടെ
പുനര്‍നിര്‍മ്മാണം
യുദ്ധകാലാടിസ്ഥാനത്തില്‍
നടപ്പിലാക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുന്നതിന്
സാധിക്കാതെ
വന്നിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണമെന്താണ്;
വ്യക്തമാക്കുമോ;
(ബി)
റോഡുകളുടെ
പുനര്‍നിര്‍മ്മാണത്തിനായി
ഏതൊക്കെ ഫണ്ടുകളാണ്
ലഭ്യമാക്കിയിട്ടുള്ളത്;
(സി)
പുനര്‍നിര്‍മ്മാണത്തിന്
വിദേശ ഫണ്ട്
ലഭ്യമായിട്ടുണ്ടോ;
പ്രസ്തുത ഫണ്ട്
ഉപയോഗിച്ച്
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണ്;
(ഡി)
കേന്ദ്രത്തില്‍
നിന്നും ഇതിനായി എത്ര
തുക ലഭിച്ചു; പ്രസ്തുത
തുക അപര്യാപ്തമാണോ;
എങ്കില്‍ കൂടുതല്‍
ധനസഹായത്തിന് അപേക്ഷ
നല്‍കിയിട്ടുണ്ടോ;
(ഇ)
റീ
ബില്‍ഡ് കേരള
ഇന്‍ഷ്യേറ്റീവിന്റെ
നേതൃത്വത്തില്‍
നടക്കുന്ന
പുനര്‍നിര്‍മ്മാണ
പ്രക്രിയയില്‍
പൊതുമരാമത്ത് വകുപ്പ്
വഹിക്കുന്ന പങ്ക്
എന്താണെന്ന്
വ്യക്തമാക്കുമോ?
ബി.എം.&
ബി.സി റോഡ് നിര്‍മ്മാണം
4690.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ബി.എം.& ബി.സി
പ്രകാരമുള്ള എത്ര
കിലോമീറ്റര്‍ റോഡിനു
ഭരണാനുമതി
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
എത്ര തുക
അനുവദിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ?
പണി
പൂര്‍ത്തീകരിക്കുവാനുള്ള
ബൈപ്പാസുകള്‍
4691.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര
ബൈപ്പാസുകളുടെ പണി
പൂര്‍ത്തീകരിക്കുവാന്‍
ഉണ്ടെന്ന് അറിയിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പുതിയതായി
ഏതെങ്കിലും
ബൈപ്പാസുകളുടെ പണി
തുടങ്ങുവാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
റോഡ്
അനുമതികളിൽ സി.ടി.ഇ.യുടെ
അധികാരം
4692.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പ് ഭരണാനുമതി
ലഭ്യമാക്കുന്ന
പ്രവൃത്തികളില്‍
സാങ്കേതികാനുമതി
നല്‍കുന്നതിന് ചീഫ്
ടെക്നിക്കല്‍
എക്സാമിനറുടെ പരിശോധന
ആവശ്യമുളള പരിധി
എത്രയാണെന്ന്
വിശദമാക്കാമോ;
(ബി)
സി.ടി.ഇ.
അംഗീകരിച്ച
അലൈന്മെന്റില്
മാറ്റങ്ങള്‍ വരുത്താന്‍
റോഡ് പ്രവൃത്തികളുടെ
നിര്‍വ്വഹണഘട്ടത്തില്‍
നിര്‍വ്വഹണ ഉദ്യോഗസ്ഥന്
അധികാരമുണ്ടോ;
വിശദമാക്കാമോ?
റോഡ്
മെയിന്റനന്‍സ്
വിഭാഗത്തിന്റെ
പ്രവര്‍ത്തനങ്ങള്‍
4693.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിനുകീഴിലുള്ള
റോഡ് മെയിന്റനന്‍സ്
വിഭാഗം എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
കാലതാമസമില്ലാതെ
അടിയന്തര
അറ്റകുറ്റപ്പണികള്‍
നടത്തുന്നതിനായി
നിലവിലുള്ള സംവിധാനം
വിപുലീകരിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(സി)
വൈദ്യുതി
തടസ്സമുണ്ടാകുമ്പോള്‍
വളരെ വേഗം
പരിഹരിക്കുന്ന
മാതൃകയില്‍ റോഡ്
മെയിന്റനന്‍സ്
യുദ്ധകാലാടിസ്ഥാനത്തില്‍
നടത്തുന്നതിന്
നടപടികള്‍
ആവിഷ്കരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
റോഡ്
നിര്‍മ്മാണവും അസംസ്കൃത
വസ്തുക്കളും
4694.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
ജോര്‍ജ് എം. തോമസ്
,,
കെ.യു. ജനീഷ് കുമാര്‍
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉപയോഗ
ശൂന്യമായ പ്ലാസ്റ്റിക്
ഉപയോഗിച്ചുള്ള റോഡ്
നിര്‍മ്മാണത്തില്‍
വേസ്റ്റ് പ്ലാസ്റ്റിക്
എത്ര അളവില്‍
ഉപയോഗിക്കണമെന്നാണ്
ഇന്ത്യന്‍ റോഡ്
കോണ്‍ഗ്രസ്സ്
നിഷ്കര്‍ഷിക്കുന്നതെന്ന്
അറിയിക്കുമോ;
(ബി)
റോഡ്
നിര്‍മ്മാണത്തിനായി
എന്‍.ആര്.എം.ബി.
(നാച്ചുറൽ റബ്ബർ
മോഡിഫൈഡ് ബിറ്റുമിൻ )
വ്യാപകമായി
ഉപയോഗിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
കയര്‍
ഭൂവസ്ത്രം അടക്കമുള്ള
പ്രാദേശിക അസംസ്കൃത
വസ്തുക്കള്‍ റോഡ്
നിര്‍മ്മാണത്തിന്
ഉപയോഗിച്ചു
വരുന്നുണ്ടോ;
(ഡി)
തകര്‍ന്ന
റോഡുകള്‍
പൊളിച്ചെടുത്ത് അതേ
മെറ്റീരിയലുകള്‍ ടാര്‍
ചേര്‍ത്ത്
നിര്‍മ്മാണത്തിന്
ഉപയോഗിക്കുന്ന
ജര്‍മ്മന്‍ നിര്‍മ്മിത
നൂതന സാങ്കേതിക വിദ്യ
ഏതെല്ലാം റോഡ്
നിര്‍മ്മാണത്തിനാണ്
സംസ്ഥാനത്ത്
ഉപയോഗിച്ച്
വരുന്നതെന്ന്
വ്യക്തമാക്കാമോ?
തീരദേശ
ഹൈവേയുടെ ഡി.പി.ആര്
4695.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുരോഗമിച്ചു വരുന്ന
തീരദേശ ഹൈവേയുടെ
ഏതെല്ലാം റീച്ചുകളുടെ
ഡി.പി.ആര് ആണ്
കിഫ്ബിയില്‍
സമര്‍പ്പിച്ചത്;
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
റീച്ചുകളുടെ ഡി.പി.ആര്
ആണ് ഇനി
പൂര്‍ത്തീകരിച്ച്
നല്കാന്
ബാക്കിയുള്ളത്;
വ്യക്തമാക്കാമോ;
(സി)
ഈ
പാതയ്ക്ക് വേണ്ട
ഏതെങ്കിലും
റീച്ചുകളില്‍ ഭൂമി
ഏറ്റെടുക്കല്‍
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഏതൊക്കെയെന്ന്
വിശദമാക്കാമോ;
(ഡി)
പാതയില്‍
വരുന്ന നദീ പാലങ്ങളുടെ
ഇന്‍വെസ്റ്റിഗേഷന്‍/ഡി.പി.ആര്
പ്രവൃത്തികള്‍
പുരോഗമിക്കുന്നുണ്ടോ;
ആര്‍ക്കാണ് ഡി.പി.ആര്
തയ്യാറാക്കാന്‍ ചുമതല
നല്‍കിയത്; ഏതെല്ലാം
പാലങ്ങളുടെ ഡി.പി.ആര്
നടപടികളാണ് പുരോഗമിച്ചു
വരുന്നത് എന്ന്
വ്യക്തമാക്കാമോ?
നെന്മാറ
നിയോജകമണ്ഡലത്തിലെ മലയോര
ഹെെവേയുടെ പ്രവൃത്തികള്‍
4696.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തില്‍
കൂടി കടന്നുപോകുന്ന
മലയോര ഹെെവേയുടെ
പ്രവൃത്തികള്‍ ഏത്
ഘട്ടം വരെയായെന്ന്
വിശദമാക്കുമോ;
(ബി)
ഈ
പ്രവൃത്തി എന്ന്
തുടങ്ങാന്‍
കഴിയുമെന്നും നിലവിൽ
എന്തെല്ലാം നടപടികളാണ്
പൂര്‍ത്തീകരിച്ചതെന്നും
വിശദമാക്കുമോ?
നബാര്‍ഡ്
ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച
റോഡുകള്‍
4697.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
വന്നതിനുശേഷം നബാര്‍ഡ്
ഫണ്ടുപയോഗിച്ച്
നിര്‍മ്മിച്ച/
പുനരുദ്ധാരണ പ്രവൃത്തി
നടത്തിയ പൊതുമരാമത്ത്
റോഡുകളുടെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ഇൗ
കാലയളവില്‍ നബാര്‍ഡ്
ഫണ്ടുപയോഗിച്ച്
നവീകരിച്ച മലപ്പുറം
ജില്ലയിലെ
പൊതുമരാമത്ത്
റോഡുകളുടെ പേര്,
അനുവദിച്ച തുക എന്നിവ
അറിയിക്കാമോ;
(സി)
നബാര്‍ഡ്
ഫണ്ടുപയോഗിച്ച്
നവീകരിക്കാനുളള
പൊതുമരാമത്ത്
റോഡുകളുടെ മുന്‍ഗണനാ
പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
പട്ടികയുടെ പകര്‍പ്പ്
നല്‍കാമോ;
(ഡി)
നബാര്‍ഡ്
സ്കീമിലേക്ക് റോഡുകള്‍
പരിഗണിക്കുന്നതിന്
നിശ്ചയിച്ച
മാനദണ്ഡങ്ങള്‍
വ്യക്തമാക്കാമോ?
റോഡുകളിലെ
അനധികൃത
കയ്യേറ്റം
4698.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എന്‍. എച്ച്. -കളിലും
പി. ഡബ്ല്യു. ഡി.
-റോഡരുകുകളിലും
വ്യാപകമായ രീതിയില്‍
സ്ഥലം കെെയ്യേറി
ഭക്ഷണശാലകളും മറ്റ്
കച്ചവട സ്ഥാപനങ്ങളും
നടത്തുന്ന വിഷയം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അത്
ട്രാഫിക്ക്
ബുദ്ധിമുട്ടുണ്ടാക്കുന്നതും
യാത്രക്കാര്‍ക്ക് ബസ്സ്
കാത്ത് നില്ക്കാന്
ബുദ്ധിമുട്ടുണ്ടാക്കുന്നതും,നിരോധിത
ലഹരി സാധനങ്ങള്‍
വില്‍ക്കുന്ന
കേന്ദ്രങ്ങളായും
മാറുന്ന സാഹചര്യവും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
അത് അടിയന്തരമായി
നീക്കം
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ബാലുശ്ശേരി
മണ്ഡലത്തിലെ പൊതുമരാമത്ത്
റോഡുകള്‍
4699.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തില്‍
പൊതുമരാമത്ത്
വകുപ്പിന്റെ കീഴില്‍
എത്ര കിലോമീറ്റര്‍
റോഡുണ്ട്
എന്നറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം
ബാലുശ്ശേരി
മണ്ഡലത്തില്‍ റോഡുകള്‍
നവീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ; ഏതെല്ലാം
റോഡുകളാണ് ആധുനിക
രീതിയില്‍ ബി.എം.&
ബി.സി.(ബിറ്റുമിനസ്
മെക്കാഡം &
ബിറ്റുമിനസ്
കോണ്‍ക്രീറ്റ് ) ചെയ്ത്
നവീകരിച്ചിട്ടുള്ളത്;
(സി)
ബാലുശ്ശേരി
മണ്ഡലത്തിലെ ഏതെല്ലാം
റോഡുകളാണ് കിഫ്ബി മുഖേന
നവീകരിക്കുന്നതിന്
പരിഗണിച്ചിട്ടുള്ളത്; ഈ
റോഡുകളുടെ നവീകരണ
പ്രവര്‍ത്തി എപ്പോള്‍
ആരംഭിക്കാന്‍
കഴിയുമെന്നാണ്
കരുതുന്നത്;
(ഡി)
റീ
ബില്‍ഡ് കേരളയില്‍
ഉള്‍പ്പെടുത്തിയ
കെ.ടി.എം.എ (
കൊയിലാണ്ടി-താമരശ്ശേരി-മുക്കം-അരീക്കോട്)
റോഡിന്റെ ഡി.പി.ആര്
(ഡീറ്റൈയ്ഡ് പ്രോജക്ട്
റിപ്പോര്‍ട്ട്)
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
ആലത്തൂരിലെ
റോഡുകള്‍ക്കുള്ള ഒറ്റത്തവണ
ഫണ്ട് പദ്ധതി
4700.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഒറ്റത്തവണ
ഫണ്ട് അനുവദിച്ച് റോഡ്
യാത്രായോഗ്യമാക്കുന്ന
പദ്ധതി പ്രകാരം
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
റോഡുകള്‍ക്ക് ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
സംസ്ഥാനത്തെ
പ്രധാന പാതകളുടെ നവീകരണ
പദ്ധതികള്‍
4701.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രധാന പാതകളായ
എന്‍.എച്ച്. 47,
എന്‍.എച്ച്. 17 എന്നിവ
നാലുവരിപ്പാത
നിലവാരത്തില്‍
ശക്തിപ്പെടുത്തുന്നതും
എം.സി. റോഡ് നവീകരണ
പദ്ധതികളുടെ
നടത്തിപ്പും ഇപ്പാേള്‍
ഏത് ഘട്ടത്തിലാണ്
എന്നറിയിക്കാമോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇവയുടെ
നവീകരണവുമായി
ബന്ധപ്പെട്ട് ഇൗ
സര്‍ക്കാര്‍ നാളിതുവരെ
എന്തു തുക
ചെലവഴിച്ചുവെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
റോഡുകളുടെ നവീകരണം
എപ്പോള്‍
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്നും
ഇതിനാവശ്യമായ തുക
അനുവദിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
റോഡുകളില്‍
കാലവര്‍ഷക്കെടുതി മൂലം
എത്ര കോടി രൂപയുടെ
നഷ്ടം വന്നുവെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
ഇവയുടെ പുനരുദ്ധാരണ
പ്രവൃത്തികള്‍ ഉടന്‍
പൂര്‍ത്തീകരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
പ്രളയത്തില്‍
റോഡുകള്‍ക്കുണ്ടായ
നാശനഷ്ടങ്ങള്‍
4702.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019-ലെ
പ്രളയത്തില്‍
സംസ്ഥാനത്തെ
പൊതുമരാമത്ത് വകുപ്പ്
റോഡുകള്‍ക്ക് കനത്തനാശം
സംഭവിച്ചിരുന്നോയെന്ന്
വ്യക്തമാക്കുമോ;
(ബി)
റോഡുകള്‍ക്കുണ്ടായ
നാശനഷ്ടങ്ങളുടെ ജില്ല
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
റോഡുകളുടെ
പുനര്‍നിര്‍മ്മാണത്തിന്
ഓരോ ജില്ലയ്ക്കും എന്ത്
തുക വേണ്ടിവരുമെന്ന്
വ്യക്തമാക്കുമോ?
പ്രധാനമന്ത്രി
ഗ്രാമീണ റോഡ് പദ്ധതി പ്രകാരം
സംസ്ഥാനത്ത് അനുമതി ലഭിച്ച
റോഡുകള്‍
4703.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രധാനമന്ത്രി
ഗ്രാമീണ റോഡ്
പദ്ധതിയുടെ മൂന്നാം
ഘട്ടത്തില്‍
രാജ്യത്താകെ 1,25,000
കിലോമീറ്റര്‍ ഗ്രാമീണ
റോഡുകള്‍ക്ക് കേന്ദ്രം
അനുമതി നല്കിയപ്പോള്
സംസ്ഥാനത്ത് അനുമതി
ലഭിച്ചത് വെറും 1425
കിലോമീറ്റര്‍ റോഡിന്
മാത്രമാണോ;
(ബി)
ഇതേ
പദ്ധതിയുടെ
രണ്ടാംഘട്ടത്തില്‍
നേരത്തെ 50,000
കിലോമീറ്റര്‍ റോഡ്
രാജ്യമൊട്ടാകെ
അനുവദിച്ചപ്പോള്‍
കേരളത്തിനു ലഭിച്ചത്
570 കിലോമീറ്റര്‍
റോഡ്
മാത്രമായിരുന്നോ;
(സി)
ഗ്രാമീണ
റോഡ് ശൃംഘലയുടെ
വ്യാപ്തിയും ഡീസല്‍
ഉപയോഗത്തിന്റെ
അനുപാതവും വച്ച്
കണക്കാക്കിയാല്‍
കേരളത്തിന് ചുരുങ്ങിയത്
4500 കിലോമീറ്റര്‍
റോഡെങ്കിലും
ലഭിക്കേണ്ടതായിരുന്നു
എന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുക
ഉണ്ടായോ; എങ്കില്‍
ഇതിനായി കേന്ദ്രത്തില്‍
സമ്മര്‍ദ്ദം
ചെലുത്തുമോ;
വ്യക്തമാക്കുമോ?
പൊതുമരാമത്ത്
വകുപ്പ് ഏറ്റെടുത്ത്
നവീകരിച്ച റോഡുകള്‍
4704.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം തദ്ദേശസ്വയംഭരണ
വകുപ്പിന് കീഴിലുളള
ഏതെങ്കിലും റോഡുകള്‍
പൊതുമരാമത്ത് വകുപ്പ്
ഏറ്റെടുത്ത്
നവീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
റോഡുവശങ്ങളിലെ
കാലപ്പഴക്കം ചെന്ന
വന്മരങ്ങള്
4705.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
റോഡുകളുടെ വശങ്ങളിലായി
നില്ക്കുന്ന
കാലപ്പഴക്കം ചെന്ന
വന്മരങ്ങള്
അപകടഭീഷണിയുണ്ടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
അപകടകരമായ
സാഹചര്യത്തില്‍
നില്ക്കുന്ന
വൃക്ഷങ്ങള്‍
മുറിച്ചുമാറ്റുന്നതിനും
പകരം വൃക്ഷത്തൈകള്‍
വച്ചു
പിടിപ്പിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
അറിയിക്കാമോ;
(സി)
ശക്തമായ
കാറ്റും മഴയും
ഉള്‍പ്പെടെയുള്ള
പ്രകൃതിക്ഷോഭങ്ങളുടെ
പശ്ചാത്തലത്തില്‍
പ്രത്യേക സ്ക്വാഡ്
മുഖേന ഇത്തരം
വൃക്ഷങ്ങള്‍ കണ്ടെത്തി
മുറിച്ചു
മാറ്റുന്നതിനുള്ള
അടിയന്തര നടപടി
കൈക്കൊള്ളുമോ;
വിശദമാക്കാമോ?
2019
ലെ പ്രളയത്തില്‍ തകർന്ന
റോഡുകളും പാലങ്ങളും
4706.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019
ലെ പ്രളയത്തില്‍
സംസ്ഥാനത്ത് എത്ര
കി.മീറ്റര്‍ റോഡും
എത്ര പാലങ്ങളുമാണ്
നശിച്ചത് എന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പാലങ്ങളും റോഡുകളും
പുനര്‍നിര്‍മ്മിക്കുന്നതിന്
വകുപ്പ് എന്ത് തുകയാണ്
വകയിരുത്തിയിട്ടുളളത്
എന്ന് വ്യക്തമാക്കുമോ;
(സി)
തകര്‍ന്ന
റോഡുകളുടെയും
പാലങ്ങളുടെയും
പട്ടികയില്‍
ബന്ധപ്പെട്ട
എം.എല്‍.എ.മാര്‍
നിര്‍ദ്ദേശിക്കുന്ന
ജോലികള്‍ക്ക് മുന്‍ഗണന
നല്കുവാന്
തീരുമാനിച്ചിട്ടുണ്ടോ
എന്ന് അറിയിക്കുമോ;
(ഡി)
റോഡുകളും
പാലങ്ങളും പുനര്‍
നിര്‍മ്മിക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
ആര്.ഡി.എസ്
പ്രോജക്ട് ലിമിറ്റഡ് പണിത
പാലങ്ങള്‍
4707.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലാരിവട്ടം
മേല്‍പ്പാലം പണിത
ആര്.ഡി.എസ് പ്രോജക്ട്
ലിമിറ്റഡ് എന്ന കമ്പനി
സംസ്ഥാനത്ത് വേറെ
ഏതെങ്കിലും പാലങ്ങള്‍
നിര്‍മ്മിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പാലങ്ങളില്‍
ഏതിലെങ്കിലും തകരാര്‍
സംഭവിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
പാലങ്ങളിലാണ് പ്രസ്തുത
തകരാര്‍
കണ്ടെത്തിയതെന്നും
എന്നാണ് അവയുടെ
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചതെന്നും
വ്യക്തമാക്കുമോ?
കല്‍പ്പറ്റ
മണ്ഡലത്തില്‍
നിര്‍മ്മിക്കാനുദ്ദേശിക്കുന്ന
പാലങ്ങള്‍
T 4708.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കല്‍പ്പറ്റ
മണ്ഡലത്തില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്ന
പാലങ്ങള്‍
ഏതൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പാലങ്ങളുടെ ടെണ്ടര്‍
നടപടികള്‍ എന്ന്
ആരംഭിക്കാനാകുമെന്ന്
അറിയിക്കുമോ;
വിശദമാക്കാമോ;
(സി)
ഈ
പാലങ്ങളുടെ ഡി .പി. ആർ
തയ്യാറാക്കുന്ന
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ?
സുരക്ഷിതമല്ലാത്ത
പാലങ്ങളുടെ പുനരുദ്ധാരണം
4709.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
ആര്. രാജേഷ്
,,
പി.ടി.എ. റഹീം
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള പാലങ്ങളുടെ
സുരക്ഷിതത്വം
സംബന്ധിച്ച്
എന്തെങ്കിലും പരിശോധന
നടത്തിയിട്ടുണ്ടോ;
(ബി)
ഇവയില്‍
അടിയന്തര
അറ്റകുറ്റപ്പണികള്‍
ആവശ്യമുള്ളതും പുതുക്കി
പണിയേണ്ടതുമായ
പാലങ്ങള്‍ സംബന്ധിച്ച്
പ്രാഥമിക വിവരശേഖരണം
നടത്തിയിട്ടുണ്ടോ;
(സി)
ഇതു
സംബന്ധിച്ച് വിശദമായ
പഠനം നടത്തുന്നതിന്
വിദഗ്ദ്ധര്‍ അടങ്ങുന്ന
സ്ഥിരം ടീമിനെ
നിയോഗിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
വിശദ
പഠനത്തില്‍
കണ്ടെത്തുന്ന
സുരക്ഷിതമല്ലാത്തതും
കേടുപാടുകള്‍
സംഭവിച്ചതുമായ
പാലങ്ങളുടെ
പുനരുദ്ധാരണ, നവീകരണ
പ്രവൃത്തികള്‍
ഏറ്റെടുക്കാന്‍
പ്രത്യേക വിഭാഗം
രൂപീകരിക്കാനും
ഫലപ്രദമായ
മാനേജ്മെന്റ് സിസ്റ്റം
നടപ്പിലാക്കാനും
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
മലയോര
ഹൈവേയുടെ നിര്‍മ്മാണത്തിന്
കേന്ദ്ര സര്‍ക്കാരില്‍
നിന്നുള്ള സഹായം
4710.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മലയോര ഹൈവേയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കായി
കേന്ദ്ര സര്‍ക്കാരില്‍
നിന്ന് എന്തൊക്കെ
സഹായങ്ങള്‍ സംസ്ഥാന
സര്‍ക്കാരിന്
ലഭിക്കുവാനുണ്ടെന്ന്
വിശദമാക്കാമോ?
ദേശീയപാത
പദ്ധതികള്‍ റദ്ദാക്കുന്ന
നടപടി
4711.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനങ്ങള്‍
ഭൂമി ഏറ്റെടുത്ത്
നല്‍കുന്നത്
പൂര്‍ത്തിയാക്കാന്‍
കഴിയാത്ത പദ്ധതികള്‍
റദ്ദാക്കാന്‍ ദേശീയപാത
അതോറിറ്റി
ആലോചിക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രഖ്യാപിച്ചതും
എന്നാല്‍ നിശ്ചിത
സമയത്തിനുളളില്‍ ഭൂമി
ഏറ്റെടുത്ത്
നല്‍കാത്തതുമായ
ദേശീയപാത പദ്ധതികളാണോ
ഇൗ വിധം ഉപേക്ഷിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(സി)
കഴിഞ്ഞ
മൂന്ന്
കൊല്ലത്തിനിടയില്‍
തുടങ്ങിയതും ഭൂമി
ഏറ്റെടുക്കല്‍
വെെകിയതുകൊണ്ട്
പൂര്‍ത്തിയാകാത്തതുമായ
പദ്ധതികളെയാണോ പുതിയ
തീരുമാനം ബാധിക്കുക
എന്ന് അറിയിക്കുമോ;
(ഡി)
തീരുമാനം
നടപ്പായാല്‍
സംസ്ഥാനത്ത് ഏതെങ്കിലും
പദ്ധതികളെ ഇത്
പ്രതികൂലമായി
ബാധിക്കുമോ;
വ്യക്തമാക്കുമോ?
കേരളത്തിലെ
ദേശീയപാത വികസനം
4712.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ദേശീയ പാത വികസനവുമായി
ബന്ധപ്പെട്ട വിശദമായ
പദ്ധതി രേഖയുടെ അന്തിമ
പതിപ്പ്
ലഭ്യമായിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
കളിയിക്കാവിള
മുതല്‍ കാസര്‍കോഡ്
തലപ്പാടി വരെ 45
മീറ്ററില്‍ റോഡ്
വികസിപ്പിക്കുന്നതിന്
എത്ര എക്കര്‍ ഭൂമിയാണ്
ഇതിനകം ഏറ്റെടുത്തത്;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഭൂമി വിലയുടെ 25 ശതമാനം
സംസ്ഥാനം വഹിക്കണമെന്ന്
ധാരണ
ആയിട്ടുണ്ടോയെന്നും
സംസ്ഥാനത്തെ നിലവിലുള്ള
സാമ്പത്തിക സ്ഥിതിയില്‍
ഇൗ തുക എപ്രകാരം
കണ്ടെത്തുവാനാണ്
ആലോചിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(ഡി)
ദേശീയപാത
വികസനത്തിന് 2013-ലെ
ഭൂമി ഏറ്റെടുക്കല്‍
നിയമമനുസരിച്ചുള്ള
നഷ്ടപരിഹാരം
നല്കേണ്ടതില്ലേ; ഇതു
പ്രകാരം എത്ര കോടി രൂപ
നല്‍കേണ്ടതായി
വരുമെന്ന്
വ്യക്തമാക്കാമോ?
റസ്റ്റ്
ഹൗസുകള്‍ ഉന്നത
നിലവാരത്തില്‍
പരിപാലിക്കുവാന്‍ നടപടി
4713.
ശ്രീ.രാജു
എബ്രഹാം
,,
ആന്റണി ജോണ്‍
,,
യു. ആര്. പ്രദീപ്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിനുകീഴിലുള്ള
റസ്റ്റ് ഹൗസുകള്‍ ഉന്നത
നിലവാരത്തില്‍
പരിപാലിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നറിയിക്കാമോ;
(ബി)
റസ്റ്റ്
ഹൗസ് ബുക്കിംഗിന്
കേന്ദ്രീകൃത ഓണ്‍ലൈന്‍
സംവിധാനം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന്
വെളിപ്പെടുത്താമോ;
(സി)
നിലവില്‍
ലീസിന് നല്‍കിയിട്ടുള്ള
റസ്റ്റ് ഹൗസുകള്‍
സര്‍ക്കാര്‍
ഏറ്റെടുത്ത്
പ്രവര്‍ത്തിപ്പിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ചാലക്കുടി
പി.ഡബ്ല്യു.ഡി. റെസ്റ്റ്
ഹൗസ്
4714.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
റെസ്റ്റ്ഹൗസില്‍
ആവശ്യത്തിന്
ജീവനക്കാരില്ല എന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അഡീഷണല്‍
ബ്ലോക്കിന്റെ ഒന്നാം
ഘട്ട നിര്‍മ്മാണം
പൂര്‍ത്തീകരിക്കുകയും
രണ്ടാം ഘട്ട നവീകരണ
പ്രവര്‍ത്തനങ്ങള്‍
നടക്കുകയും പഴയ
കെട്ടിടം
പുതുക്കിപ്പണിയുന്നത്
പൂര്ത്തീകരണഘട്ടത്തിലാവുകയും
ചെയ്തതിനാൽ ഈ റെസ്റ്റ്
ഹൗസിന്റെ ഗ്രേഡ്
ഉയര്‍ത്തുന്നതിനും
ആവശ്യമുള്ള ജീവനക്കാരെ
നിയമിക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
പാെതുമരാമത്ത്
റെസ്റ്റ്ഹൗസുകളില്‍
നിന്നുള്ള വരുമാനം
4715.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പാെതുമരാമത്ത്
റെസ്റ്റ്ഹൗസുകളില്‍
നിന്നുമുള്ള
വരുമാനത്തില്‍ എത്ര
ശതമാനത്തിന്റെ
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കാമാേ;
(ബി)
ഇവിടങ്ങളില്‍
അനധികൃതമായി
താമസിക്കുന്നവര്‍
എത്രയുണ്ടെന്ന്
വ്യക്തമാക്കാമാേ;
(സി)
പാെതുമരാമത്ത്
വകുപ്പ്
ഉദ്യാേഗസ്ഥര്‍ക്ക്
ഇത്തരം റെസ്റ്റ്
ഹൗസുകളില്‍ പ്രത്യേക
പരിഗണന ഉണ്ടാേ;
വ്യക്തമാക്കാമാേ?
കാേട്ടയ്ക്കല്,
കുറ്റിപ്പുറം റസ്റ്റ്
ഹൗസുകളുടെ നിര്‍മ്മാണം
4716.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാേട്ടയ്ക്കല്
നിയാേജകമണ്ഡലത്തിലെ
കാേട്ടയ്ക്കല്,
കുറ്റിപ്പുറം റസ്റ്റ്
ഹൗസുകളുടെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
പാെതുമരാമത്ത് കെട്ടിട
വിഭാഗം എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടാേ;
വ്യക്തമാക്കുമാേ;
(ബി)
പ്രസ്തുത
എസ്റ്റിമേറ്റ്
സര്‍ക്കാര്‍
പരിശാേധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമാേ;
(സി)
പ്രസ്തുത
റസ്റ്റ് ഹൗസുകളുടെ
നിര്‍മ്മാണത്തിനുളള
പ്രൊപ്പാേസല്
അംഗീകരിച്ച് ഉത്തരവ്
ഇറക്കുവാന്‍ നടപടി
സ്വീകരിക്കുമാേ;
വ്യക്തമാക്കുമാേ?
പൊതുമരാമത്ത്
വകുപ്പിലെ സാങ്കേതിക വിഭാഗം
ജീവനക്കാരുടെ സ്ഥാനക്കയറ്റം
4717.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍
01.02.2017-ല്‍ രണ്ടാം
തരം
ഡ്രാഫ്റ്റ്സ്മാന്മാരുടെ
(സിവില്‍) തസ്തികയില്‍
എത്ര പേര് ജോലി
ചെയ്തിരുന്നുവെന്നും
അതില്‍ പി.എസ്.സി. വഴി
നേരിട്ട് നിയമനം
ലഭിച്ചവരുടെ എണ്ണം
എത്രയെന്നും
സ്ഥാനക്കയറ്റം വഴി
നിയമനം ലഭിച്ചവര്‍
എത്രയെന്നും
വ്യക്തമാക്കുമോ;
(ബി)
പൊതുമരാമത്ത്
വകുപ്പിലെ സാങ്കേതിക
വിഭാഗം ജീവനക്കാര്‍ക്ക്
ഒഴിവുകള്‍ നിലവില്‍
വരുന്ന മുറയ്ക്ക്
യഥാസമയം സ്ഥാനക്കയറ്റം
നല്‍കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
യഥാസമയം സ്ഥാനക്കയറ്റം
നല്കാത്തതുമൂലം
താഴ്ന്ന തസ്തികയില്‍
ജീവനക്കാര്‍ ഉയര്‍ന്ന
ഗ്രേഡിലുളള ശമ്പളം
വാങ്ങുന്നത് കൊണ്ടുളള
വാര്‍ഷിക സാമ്പത്തിക
ബാദ്ധ്യത എത്രയെന്ന്
വിശദമാക്കുമോ;
(സി)
വകുപ്പിലെ
സാങ്കേതിക വിഭാഗം
ജീവനക്കാര്‍ക്ക്
സ്ഥാനക്കയറ്റം
നല്കുന്നതില്
സ്പെഷ്യല്‍ റൂള്‍
ലംഘിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനെതിരെ നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ഉദുമ
നിയോജക മണ്ഡലത്തിലെ തീരദേശ
ഹെെവേയുടെ അലെെന്‍മെന്റ്
4718.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ഉദുമ
നിയോജക മണ്ഡലത്തില്‍
തീരദേശ ഹെെവേയുമായി
ബന്ധപ്പെട്ട
അലെെന്‍മെന്റ്
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
ഫെെനലെെസ്
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത
അലെെന്‍മെന്റ് പ്രകാരം
എത്ര പാലങ്ങള്‍
നിര്‍മ്മിക്കേണ്ടതുണ്ട്;
അതിന്റെ
നടപടിക്രമങ്ങള്‍
എന്തെങ്കിലും
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
അലെെന്‍മെന്റ്
പ്രകാരം ഭൂമി
ഏറ്റെടുക്കുന്നതിനുള്ള
തുടര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ചട്ടം
ലംഘിച്ച് റോഡ് നിര്‍മ്മാണം
4719.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എരമല്ലൂര്‍-എഴുപുന്ന
റോഡില്‍
അറ്റകുറ്റപ്പണികള്‍
നടത്തുന്നത് ചട്ടം
ലംഘിച്ചാണെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ടെന്‍ഡര്‍
പോലും വിളിക്കാതെ
തെരഞ്ഞെടുപ്പ് സമയത്ത്
കരാറുകാരനെ കൊണ്ട് റോഡ്
നിര്‍മ്മാണം നടത്തിയത്
ഏതുസാഹചര്യത്തിലാണ്;
വ്യക്തമാക്കുമോ;
(സി)
ഇത്
ചോദ്യം ചെയ്ത
ആര്‍ക്കെങ്കിലുമെതിരെ
ബന്ധപ്പെട്ട
പൊതുമരാമത്ത് വകുപ്പ്
അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍ പരാതി
നല്‍കിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
പരാതിയുടെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടി
എന്താണെന്ന്
വ്യക്തമാക്കുമോ?
കാലടി-കല്ലടിമുഖം
പാലവും അപ്രോച്ച് റോഡും
4720.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നേമം
നിയോജകണ്ഡലത്തിലെ
കാലടി-കല്ലടിമുഖം പാലം
പണിയുന്നതിനായി
ഭരണാനുമതി
ലഭിയ്ക്കുകയും 5 കോടി
രൂപ വകയിരുത്തുകയും
ചെയ്തിട്ടും പാലം
പണിയ്ക്ക് കാലതാമസം
ഉണ്ടാകുന്നതിനുളള കാരണം
വ്യക്തമാക്കാമോ;
(ബി)
പാലത്തിലേയ്ക്കുളള
അപ്രോച്ച് റോഡ്
നിര്‍മ്മാണത്തിനായി
സ്ഥലം ഏറ്റെടുക്കുകയും
ഭരണാനുമതി
ലഭിയ്ക്കുകയും 2 കോടി
രൂപ വകയിരുത്തുകയും
ചെയ്തിട്ടും പണി
തുടങ്ങുന്നതിനുളള
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ;
(സി)
പാലത്തിന്റെയും
അപ്രോച്ച് റോഡിന്റെയും
പണി എത്രയും വേഗം
ആരംഭിയ്ക്കുവാന്‍
അടിയന്തര നടപടി
സ്വീകരിയ്ക്കുമോ?
തമ്മനം-പുല്ലേപ്പടി
റോഡുനിര്‍മ്മാണം
4721.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോര്‍പ്പറേഷന്റെയോ
മുനിസിപ്പാലിറ്റിയുടെയോ
കീഴിലുള്ള റോഡുകള്‍
പൊതുമരാമത്ത് വകുപ്പ്
ഏറ്റെടുക്കുന്നതിന്
നിലവില്‍ തടസ്സമുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
എറണാകുളം
ജില്ലയിലെ
തമ്മനം-പുല്ലേപ്പടി
റോഡിന്റെ നിര്‍മ്മാണം
പൊതുമരാമത്ത് വകുപ്പ്
ഏറ്റെടുത്ത്
അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് വിശദമാക്കാമോ?
മഞ്ചേരി
മണ്ഡലത്തിലെ റോഡ്
നിര്‍മ്മാണ പ്രവൃത്തികള്‍
4722.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
ബജറ്റില്‍ ഇരുപത്
ശതമാനം തുക വകയിരുത്തിയ
ഏതെല്ലാം റോഡുകളാണ്
മഞ്ചേരി
നിയോജകമണ്ഡലത്തിലുളളതെന്ന്
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി നല്‍കിയത്;
വിശദമാക്കുമോ;
(സി)
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
സാങ്കേതികാനുമതി
ലഭിച്ചിട്ടുണ്ടെന്നും
പ്രവൃത്തി ആരംഭിച്ച
റോഡുകള്‍
ഏതെല്ലാമെന്നും
വിശദമാക്കുമോ?
ആലപ്പുഴ
ബെെപ്പാസ് നിര്‍മ്മാണം
4723.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
ബെെപ്പാസ്
നിര്‍മ്മാണത്തിന്റെ
പുരോഗതി
വിശദമാക്കാമോ;
(ബി)
എന്തെങ്കിലും
തടസ്സങ്ങള്‍
ഉണ്ടെങ്കില്‍ ആയത്
മാറ്റുവാന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
ബെെപ്പാസിന്റെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കുവാന്‍
സംസ്ഥാന സര്‍ക്കാര്‍
ഇനി എന്തൊക്കെ
കാര്യങ്ങള്‍
ചെയ്തുതീര്‍ക്കാനുണ്ട്;
വിശദമാക്കാമോ;
(ഡി)
ബെെപ്പാസിന്റെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കുവാന്‍
കേന്ദ്രസര്‍ക്കാര്‍ ഇനി
എന്തൊക്കെ സഹായങ്ങള്‍
നല്‍കാനുണ്ട്;
വ്യക്തമാക്കാമോ?
ഏനാമാവ്
ക്രിസ്ത്യന്‍ പള്ളിക്ക്
സമീപമുള്ള റോഡ് വികസനം
4724.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്രയാര്‍
- കാഞ്ഞാണി -ചാവക്കാട്
പാതയില്‍
ഗതാഗതക്കുരുക്ക്
രൂക്ഷമായ ഏനാമാവ്
ക്രിസ്ത്യന്‍ പള്ളിക്ക്
സമീപമുള്ള ഇടുങ്ങിയ
റോഡ്
വികസിപ്പിക്കുന്നതിന്
2015-ല്‍ ഭരണാനുമതി
ലഭിച്ച പ്രവൃത്തി
ഇതുവരെ
തുടങ്ങാനായിട്ടില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഭരണാനുമതിയുടെ
കാലാവധി കഴിഞ്ഞതിനാല്‍
ആയത്
പുതുക്കുന്നതിനുവേണ്ടി
സമര്‍പ്പിച്ചിട്ടുള്ള
ഫയലിന്മേല്
(PWD-G2/273/2019)
നടപടി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പുതുക്കിയ
ഭരണാനുമതി ഉത്തരവിന്റെ
പകര്‍പ്പ് നല്‍കാമോ;
(സി)
ഗുരുവായൂര്‍,
പാവറട്ടി, തൃപ്രയാര്‍
തീര്‍ത്ഥാടനകേന്ദ്രങ്ങളെ
ബന്ധപ്പെടുത്തി
കടന്നുപോകുന്ന പ്രസ്തുത
റോഡിന്റെ വികസനം
അത്യന്താപേക്ഷിതമായതിനാല്‍
നടപടികള്‍
ത്വരിതപ്പെടുത്തുവാന്വേണ്ട
നിര്‍ദ്ദേശം നല്‍കുമോ;
വിശദാംശങ്ങള്‍
നല്‍കാമോ?
അങ്കമാലി
ബെെപ്പാസ് നിര്‍മ്മാണ
പ്രവര്‍ത്തനം
4725.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
മൂന്നര വര്‍ഷമായിട്ടും
എറണാകുളം ജില്ലയിലെ
അങ്കമാലി ബെെപ്പാസിന്റെ
പ്രവര്‍ത്തനം
ആരംഭിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
ആരംഭിക്കുന്നതിന്
ഏതെങ്കിലും രാഷ്ട്രീയ
പ്രസ്ഥാനത്തില്‍ നിന്നോ
ജനപ്രതിനിധികളുടെ
ഭാഗത്ത് നിന്നോ തടസ്സം
ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(സി)
അങ്കമാലിക്കാരും
അങ്കമാലി വഴി നിത്യവും
യാത്ര ചെയ്യുന്നതുമായ
ലക്ഷക്കണക്കിന്
യാത്രക്കാര്‍
അനുഭവിക്കുന്ന
ഗതാഗതക്കുരുക്കിന്
പരിഹാരം കാണുന്നതിന്
പ്രസ്തുത ബെെപ്പാസ്
നിര്‍മ്മാണം
അടിയന്തരമായി
ആരംഭിക്കുമോ; വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിലേയ്ക്കായി
ഒരു സ്പെഷ്യല്‍ ആഫീസറെ
നിയോഗിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
പുനലൂര്‍-കോന്നി
റീച്ചിന്റെ
നിര്‍മ്മാണക്കരാര്‍
4726.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുനലൂര്‍
മൂവാറ്റുപുഴ
കെ.എസ്.ഡി.പി. പാതയില്‍
പുനലൂര്‍-കോന്നി
റീച്ചിന്റെ
നിര്‍മ്മാണക്കരാര്‍
ആര്‍ക്കാണ്
നല്‍കിയിട്ടുള്ളത്;
(ബി)
പ്രസ്തുത
റോഡിന്റെ ടെന്‍ഡറില്‍
എത്ര കമ്പനികള്‍
പങ്കെടുത്തു; അതില്‍
ഏറ്റവും കുറഞ്ഞ തുക
ക്വോട്ട് ചെയ്തത് ഏത്
കമ്പനിയാണ്;
(സി)
പാലാരിവട്ടം
പാലം നിര്‍മ്മിച്ച്
വിവാദമായ ആര്.ഡി.എസ്.
പ്രോജക്ട് പ്രസ്തുത
ടെന്‍ഡറില്‍
പങ്കെടുത്തിരുന്നോ;
എങ്കില്‍ അവരെ
ഒഴിവാക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ?
തിരുവല്ല-മല്ലപ്പള്ളി-ചേലക്കൊമ്പ്
റോഡിന്റെ പുനരുദ്ധാരണം
4727.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവല്ല-മല്ലപ്പള്ളി-ചേലക്കൊമ്പ്
റോഡിന്റെ
പുനരുദ്ധാരണത്തിനായി
കിഫ്ബി എത്ര രൂപയുടെ
അനുമതിയാണ്
നല്‍കിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
നിര്‍വ്വഹിക്കുന്നതിനായി
നിര്‍വ്വഹണ ഏജന്‍സിയായ
ആര്.ഐ.സി.കെ.(റിക്ക്)
തയ്യാറാക്കിയ രൂപരേഖ
സംബന്ധിച്ച വ്യാപകമായ
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പരാതികള്‍
പരിഗണിച്ച് ഡിസൈനില്‍
മാറ്റം വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
നിര്‍മ്മാണ
പ്രവൃത്തികള്‍
എന്നത്തേക്ക്
തുടങ്ങുവാന്‍
കഴിയുമെന്ന്
വെളിപ്പെടുത്തുമോ?
പെരിങ്ങാല
- പുത്തന്‍കുരിശ് റോഡിന്റെ
ടെണ്ടര്‍ നടപടികള്‍
4728.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഭരണാനുമതി
നല്കിയ പെരിങ്ങാല -
പുത്തന്‍കുരിശ്
റോഡിന്റെ നിര്‍മ്മാണ
പ്രവൃത്തിയുടെ ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാലതാമസത്തിനുള്ള കാരണം
വ്യക്തമാക്കാമോ?
വൈപ്പിന്‍
മണ്ഡലത്തിലെ സി.ആര്.എഫ്.
നിര്‍മ്മാണപ്രവൃത്തികളുടെ
പുരോഗതി
4729.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി.ആര്.എഫ്.
ല്‍ ഉള്‍പ്പെടുത്തി
നിര്‍മ്മാണം
നടന്നുവരുന്ന വൈപ്പിന്‍
നിയോജകമണ്ഡലത്തിലെ
റോഡ്, പാലം
നിര്‍മ്മാണപ്രവൃത്തികളുടെ
പുരോഗതി വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികൾ
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
പാലക്കാട്
മണ്ഡലത്തില്‍ പ്രളയത്തില്‍
തകര്‍ന്ന റോഡുകളുടെ
പുനര്‍നിര്‍മ്മാണം
4730.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
2018,
2019 വര്‍ഷങ്ങളിലുണ്ടായ
പ്രളയത്തില്‍ തകര്‍ന്ന
പാലക്കാട് നിയോജക
മണ്ഡലത്തിലെ
പൊതുമരാമത്ത്
വകുപ്പിന് കീഴിലുള്ള
റോഡുകളുടെ
പുനരുദ്ധാരണം,
അറ്റകുറ്റപ്പണികള്‍
എന്നിവയ്ക്കായി
അനുവദിച്ച ഫണ്ടിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പഴയങ്ങാടി-പുതിയങ്ങാടി
റോഡ്
4731.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പഴയങ്ങാടി-പുതിയങ്ങാടി
റോഡിലെ റെയില്‍വെ
അണ്ടര്‍പാസില്‍
ഗതാഗതക്കുരുക്ക്
രൂക്ഷമായ
സാഹചര്യത്തില്‍ ഇത്
പരിഹരിക്കുന്നതിന്
പൊതുമരാമത്ത് വകുപ്പ്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതിനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
മാനന്തവാടി
- കണ്ണൂര്‍ എയര്‍പോര്‍ട്ട്
കണക്ടിവിറ്റി റോഡ്
4732.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാനന്തവാടി
- കണ്ണൂര്‍
എയര്‍പോര്‍ട്ട്
കണക്ടിവിറ്റി റോഡ്
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതി
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഡി.പി.ആര്
തയ്യാറാക്കുന്നതിനായി
ഏതെങ്കിലും ഏജന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
എജന്‍സിയുടെ പേര്
വ്യക്തമാക്കാമോ;
(സി)
പദ്ധതിയില്‍
ഉള്‍പ്പട്ടിട്ടുള്ള
റോഡിന്റെ വീതി,
സ്ഥലമുടമകളുടെ
നഷ്ടപരിഹാരം തുടങ്ങിയ
കാര്യങ്ങളില്‍
തീരുമാനമായിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
പാത
കടന്നുപോകുന്ന സ്ഥലത്തെ
വനഭൂമി സംബന്ധിച്ച്
എന്തെങ്കിലും
തീരുമാനങ്ങള്‍
കൈകൊണ്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ?
ചിത്രപ്പുഴ
- പോഞ്ഞാശ്ശേരി റോഡ്
നിര്‍മ്മാണം
4733.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചിത്രപ്പുഴ
- പോഞ്ഞാശ്ശേരി
റോഡിന്റെ ഡിഫക്ട്സ്
ലയബിലിറ്റി പിരീഡ്
അവസാനിക്കുന്നത്
എപ്പോള്‍ എന്ന്
വ്യക്തമാക്കുമോ;
(ബി)
കരാറുകാരന്റെ
നഷ്ടോത്തരവാദിത്തത്തില്‍
പ്രസ്തുത റോഡില്‍
വാര്‍ഷിക മെയിന്റനന്‍സ്
നടത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര
പ്രാവശ്യം എന്നും
ആയതിന് എത്ര തുക
ചെലവായിട്ടുണ്ട് എന്നും
വിശദമാക്കാമോ;
(സി)
ഡിഫക്ട്സ്
ലയബിലിറ്റി പിരീഡ്
അവസാനിപ്പിക്കുന്നതിന്
മുമ്പായി റോഡിലെ
മുഴുവന്‍ കുഴികളും
അടച്ച്
ഗതാഗതയോഗ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കുമോ?
കുന്നുകുഴി
-ചെമ്പറക്കി റോഡ് ടെന്‍ഡര്‍
4734.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുന്നത്തുനാട്
നിയോജക മണ്ഡലത്തിലെ
കിഴക്കമ്പലം
പഞ്ചായത്ത്
കുന്നുകുഴി -ചെമ്പറക്കി
റോഡ് ടെന്‍ഡര്‍
ചെയ്യുവാനുള്ള കാലതാമസം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
റോഡ് അടിയന്തരമായി
ടെന്‍ഡര്‍
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
കല്‍പ്പറ്റ
മണ്ഡലത്തിലെ പൊതുമരാമത്ത്
പ്രവൃത്തികള്‍
4735.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കല്‍പ്പറ്റ
മണ്ഡലത്തില്‍
പൊതുമരാമത്ത്
വകുപ്പിന് കീഴില്‍
എവിടെയെല്ലാം
ഒഴിഞ്ഞുകിടക്കുന്ന
സ്ഥലങ്ങളുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ഇത്തരത്തിലുള്ള
ഭൂമി
മറ്റാവശ്യങ്ങള്‍ക്ക്
വിട്ടുനല്‍കണമെന്ന്
ആവശ്യപ്പെട്ട് കത്ത്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
2019-20
സാമ്പത്തിക വര്‍ഷം
പൊതുമരാമത്ത്
വകുപ്പിന്റെ
ഫണ്ടില്‍നിന്നും
പ്രസ്തുത മണ്ഡലത്തിലെ
ഏതൊക്കെ
പാലങ്ങള്‍ക്കും
അപ്രോച്ച്
റോഡുകള്‍ക്കുമാണ്
ഫണ്ട്
അനുവദിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ഡി)
കൂടോത്തുമ്മല്‍-ചീക്കല്ലൂര്‍-കാവടം
പാലം അപ്രാേച്ച്
റോഡിന്റെ ഭരണാനുമതിയും
സാങ്കേതികാനുമതിയും
നല്കുന്ന നടപടിയുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
ഈ പ്രവൃത്തി
എന്നത്തേക്ക് ടെണ്ടര്‍
ചെയ്യാനാകുമെന്ന്
അറിയിക്കാമോ?
താമരശ്ശേരി-വരിട്ട്യാക്കില്‍-സി.ഡബ്ല്യൂ.ആര്.ഡി.എം.
റോഡ് നിര്‍മ്മാണം
4736.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ
താമരശ്ശേരി-വരിട്ട്യാക്കില്‍-സി.ഡബ്ല്യൂ.ആര്.ഡി.എം.
റോഡ് പ്രവൃത്തി
ഏറ്റെടുത്ത കരാറുകാരന്
ഇതുവരെ എത്ര രൂപയാണ്
നല്കിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ആകെ
എത്ര തുകയ്ക്കാണ്
കരാര്‍
ഉറപ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
കരാര്‍
പ്രകാരം എന്നായിരുന്നു
പ്രവൃത്തി
പൂര്‍ത്തിയാക്കേണ്ടിയിരുന്നത്;
(ഡി)
പ്രവൃത്തി
അനന്തമായി
നീട്ടിക്കൊണ്ടുപോവുന്ന
കരാറുകാരന് ഏതു
മാനദണ്ഡമനുസരിച്ചാണ്
പാര്‍ട്ട് ബില്ലുകള്‍
നല്‍കുന്നത്
എന്നറിയിക്കാമോ;
(ഇ)
ഇപ്പോള്‍
എത്ര ശതമാനം പ്രവൃത്തി
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ?
പുഴയ്ക്കല്‍
പഴയ പാലവും അപ്രോച്ച് റോഡും
നിർമ്മാണത്തിന് ഭരണാനുമതി
4737.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
- കുറ്റിപ്പുറം റോഡിലെ
അപകടാവസ്ഥയിലായ
പുഴയ്ക്കല്‍ പഴയ പാലവും
അപ്രോച്ച് റോഡും
കേടുപാടുകള്‍ തീര്‍ത്ത്
ഗതാഗതയോഗ്യമാക്കുന്നതിന്
പൊതുമരാമത്ത് വകുപ്പ്
ബ്രിഡ്ജസ് വിഭാഗം
തയ്യാറാക്കിയ
എസ്റ്റിമേറ്റിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
കോഴിക്കോട്
ജില്ലയില്‍ ആർ.എെ.ഡി.എഫ്. ലെ
പൊതുമരാമത്ത് പ്രവൃത്തികള്‍
4738.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നബാര്‍ഡ്
ആർ.എെ.ഡി.എഫ്.
പദ്ധതിയിലുള്‍പ്പെടുത്തിയ
കോഴിക്കോട് ജില്ലയിലെ
പൊതുമരാമത്ത്
പ്രവൃത്തികളുടെ
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
കൂടരഞ്ഞി-മഞ്ഞക്കടവ്-നായാടംപൊയില്‍
റോഡ് നബാര്‍ഡ്
ആർ.എെ.ഡി.എഫ്. ല്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിരുന്നോ
എന്ന് വ്യക്തമാക്കുമോ;
ആയതിന് നടപടികള്‍
സ്വീകരിക്കുന്നത്
പരിഗണിക്കുമോ?
ചെങ്ങന്നൂര്‍
മണ്ഡലത്തിലെ തീര്‍ത്ഥാടക
സഞ്ചാര റാേഡുകളുടെ
അറ്റകുറ്റപ്പണികള്‍
4739.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ശബരിമല
മണ്ഡലകാല
ഉത്സവത്തോടനുബന്ധിച്ച്
ശബരിമലയുടെ കവാടമായ
ചെങ്ങന്നൂര്‍
മണ്ഡലത്തിലെ
പ്രധാനപ്പെട്ട
തീര്‍ത്ഥാടക സഞ്ചാര
റാേഡുകളുടെ
അറ്റകുറ്റപ്പണികള്‍
പൂര്‍ത്തീകരിക്കുന്നതിനും
മറ്റും വകുപ്പ്
തലത്തില്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ?
കൊല്ലങ്കോട്
ബെെപാസ്
4740.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
എല്‍.ഡി.എഫ്
സര്‍ക്കാര്‍ ബജറ്റില്‍
പ്രഖ്യാപിച്ച
കൊല്ലങ്കോട് ബെെപാസ്
റോഡിന്റെ പ്രവൃത്തി
നാളിതുവരെ തുടങ്ങാന്‍
കഴിയാത്തതിന്റെ കാരണം
വിശദമാക്കുമോ;
(ബി)
കൊല്ലങ്കോട്
ബെെപാസിനായി എത്ര
തുകയാണ്
ചെലവഴിച്ചതെന്നും
നാളിതുവരെ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്നും
വിശദമാക്കുമോ?
തിരുവനന്തപുരം
ജില്ലയിലെ റോഡുകളുടെ നവീകരണം
4741.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ റോഡുകള്‍
നവീകരിക്കുന്നതിന്(റീ
ടാറിംഗ്) നിലവിലുള്ള
വ്യവസ്ഥകള്‍ പ്രകാരം
ടെന്‍ഡറുകള്‍ (റീ
ടെന്‍ഡര്‍ ഉള്‍പ്പെടെ)
ക്ഷണിച്ചിട്ടുള്ള
പ്രവൃത്തികള്‍ക്ക് അത്
ഏറ്റെടുക്കുവാന്‍
കരാറുകാര്‍ ഇല്ലാത്ത
സാഹചര്യങ്ങളില്‍ പകരം
എന്ത് സംവിധാനമാണ്
ഇത്തരം റോഡുകള്‍
നവീകരിക്കുന്നതിന്
പൊതുമരാമത്ത് വകുപ്പ്
വ്യവസ്ഥ
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
തിരുവനന്തപുരം
ജില്ലയില്‍ ഒന്നിലധികം
പ്രാവശ്യം ടെന്‍ഡര്‍
നടപടികള്‍
പൂര്‍ത്തിയാക്കിയ എത്ര
പ്രവൃത്തികള്‍ക്ക്
കരാറുകാരില്‍ നിന്നും
പ്രതികരണമുണ്ടാകാത്തവയുണ്ടെന്ന്
വ്യക്തമാക്കാമോ; അവ
ഏതെല്ലാമെന്ന്
വിശദമാക്കുമോ?
മണ്ണാറക്കുളഞ്ഞി
- ചാലക്കയം ശബരിമല പാത
പുനരുദ്ധരിക്കല്‍
4742.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണ്ണാറക്കുളഞ്ഞി
- ചാലക്കയം ശബരിമല പാത
അന്താരാഷ്ട്ര
നിലവാരത്തില്‍
പുനരുദ്ധരിച്ചത്
എന്നാണെന്നും
എന്നുവരെയാണ് ഇതിന്റെ
ഗ്യാരണ്ടി പീരീഡ്
എന്നും അറിയിക്കുമോ;
(ബി)
പ്രസ്തുത
റോഡ് ഇപ്പോള്‍
പൂര്‍ണ്ണമായും
തകര്‍ന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
റോഡ്
പുനരുദ്ധരിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
2019-20
ബജറ്റില്‍ കായംകുളം
മണ്ഡലത്തില്‍ അനുവദിച്ച
പ്രവൃത്തികള്‍
4743.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
2019-20
ബജറ്റില്‍ കായംകുളം
അസംബ്ലി മണ്ഡലത്തില്‍
അനുവദിച്ച, വിവിധ
പഞ്ചായത്തുകളെ തമ്മില്‍
ബന്ധിപ്പിക്കുന്ന
റോഡുകളുടെ നിര്‍മ്മാണം
(പത്ത് കോടി), മാതൃകാ
അംഗന്‍വാടികളുടെ
നിര്‍മ്മാണം (രണ്ട്
കോടി) എന്നീ
പ്രവൃത്തികളുടെ പുരോഗതി
വിശദമാക്കാമോ?
കോഴിപ്പിള്ളി- പാലിയത്ത് കടവ്
പാലം നിര്‍മ്മാണം
4744.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ
കോഴിപ്പിള്ളി-
പാലിയത്ത് കടവ് പാലം
നിര്‍മ്മാണം
സംബന്ധിച്ച്
പൊതുമരാമത്ത്
വകുപ്പില്‍ D1/350/17
നമ്പര്‍ പ്രകാരമുള്ള
ഫയലില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച് മണ്ണ്
പരിശോധന അടക്കമുള്ള
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ച്
ഡിസൈന്‍
ലഭ്യമാക്കുവാന്‍
പൊതുമരാമത്ത് വകുപ്പ്
ഡിസൈന്‍ വിഭാഗത്തോട്
ആവശ്യപ്പെട്ടതനുസരിച്ചുള്ള
ഡിസൈന്‍ തയ്യാറാക്കി
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഇല്ലെങ്കില്‍
എന്തുകൊണ്ടാണ്
താമസിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഡിസൈന്‍
തയ്യാറാക്കി
എന്നത്തേക്ക്
സമര്‍പ്പിക്കുവാന്‍
കഴിയുമെന്ന്
വിശദമാക്കാമോ;
(ഇ)
പ്രസ്തുത
പാലത്തിന്റെ ആവശ്യകത
മുന്‍നിര്‍ത്തി വിശദമായ
എസ്റ്റിമേറ്റ്
തയ്യാറാക്കി പാലം
നിര്‍മ്മാണം
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ;
വിശദമാക്കാമോ?
കാലടി
സമാന്തര പാലത്തിന്റെ
നിര്‍മ്മാണ പുരോഗതി
4745.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലി
നിയോജക മണ്ഡലത്തിലെ
കാലടി സമാന്തര
പാലത്തിന്റെ നിര്‍മ്മാണ
പുരോഗതി സംബന്ധിച്ച്
18.05.2017-ല്‍
വകുപ്പുമന്ത്രിയുടെ
അദ്ധ്യക്ഷതയില്‍
കെെക്കൊണ്ട
തീരുമാനങ്ങളില്‍
നാളിതുവരെ
നടപ്പിലാക്കിയവയെ
സംബന്ധിച്ചും
പ്രവൃത്തിയുടെ
നാളിതുവരെയുളള
പുരോഗതിയെക്കുറിച്ചും
വിശദമാക്കാമോ;
(ബി)
യോഗ
തീയതി മുതല്‍ രണ്ട്
മാസത്തിനകം ഡിസെെന്‍
പൂര്‍ത്തീകരിക്കുമെന്ന്
അറിയിച്ചതുപ്രകാരം
ഡിസെെന്‍
പൂര്‍ത്തീകരിച്ചോ;
വിശദാംശം
ലഭ്യമാക്കാമോ;
(സി)
പ്രവൃത്തിയുടെ
ഡി.പി.ആര്
തയ്യാറാക്കിയോ;
വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
പ്രവൃത്തിക്കായി ഭൂമി
ഏറ്റെടുക്കുന്നതിനുളള
നോട്ടിഫിക്കേഷന്‍
നടപടികള്‍
ഏതുഘട്ടംവരെയായി എന്ന്
വ്യക്തമാക്കാമോ;
(ഇ)
സ്ഥലം
ഏറ്റെടുക്കുന്നതിനായി
ജില്ലാ കളക്ടര്‍ക്ക്
സര്‍ക്കാര്‍ നല്കിയ
കത്തിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(എഫ്)
പ്രസ്തുത
പ്രവൃത്തി എന്ന്
തുടങ്ങാന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ജി)
പ്രസ്തുത
പ്രവൃത്തി
ആരംഭിക്കുന്നതിന്
പ്രാദേശികമായോ
അല്ലാതെയോ
ആരുടെയെങ്കിലും
എതിര്‍പ്പുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
ചെറിയ
കടമക്കുടി പാലം നിര്‍മ്മാണം
4746.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വെെപ്പിന്‍
നിയോജക മണ്ഡലത്തിലെ
ചെറിയ കടമക്കുടി
പാലത്തിന്റെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
നടപ്പാക്കുന്നതിനുള്ള
കാലതാമസം
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
തൃശൂര്‍
ജില്ലയിലെ
ഗോതുരുത്ത്-കരുപ്പടന്ന പാലം
4747.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
-ലെ ബജറ്റിലൂടെ
പ്രഖ്യാപിച്ച തൃശൂര്‍
ജില്ലയിലെ ഗോതുരുത്ത്
-കരുപ്പടന്ന പാലവുമായി
ബന്ധപ്പെട്ട ഫയലിന്റെ
നിലവിലെ സ്ഥിതി
എന്താണെന്നറിയിക്കാമോ;
(ബി)
പ്രസ്തുത
ഫയല്‍ നടപടികള്‍
അതിവേഗത്തിലാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഈ
പാലവുമായി ബന്ധപ്പെട്ട്
നിലവില്‍ എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ;
വിശദമാക്കാമോ?
മണലൂര്‍
മണ്ഡലത്തിലെ കടാന്തോട് പാലം
നിര്‍മ്മാണം
4748.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
മണലൂര്‍
മണ്ഡലത്തിലെ കടാന്തോട്
പാലം നിര്‍മ്മാണത്തിന്
ഇതുവരെ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
മുനമ്പം-അഴീക്കോട്
പാലത്തിന്റെ പ്രവര്‍ത്തന
പുരോഗതി
4749.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബിയിലുള്‍പ്പെടുത്തി
നിര്‍മ്മാണം
നടത്തുന്നതിന്
നിര്‍ദ്ദേശിച്ചിട്ടുള്ള
മുനമ്പം-അഴീക്കോട്
പാലത്തിന്റെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
നടപ്പാക്കുന്നതിനുള്ള
കാലതാമസം
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പദ്ധതി
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
കായംകുളം
അസംബ്ലി മണ്ഡലത്തിലെ
പാലങ്ങളുടെ നിർമ്മാണം
4750.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കായംകുളം
അസംബ്ലി മണ്ഡലത്തില്‍
ഉള്‍പ്പെട്ട
മാര്‍ക്കറ്റ് പാലം,
കനീസാകടവ് പാലം
,പാര്‍ക്ക് ജംഗ്ഷന്
പാലം, കല്ലുപാലം
എന്നിവയുടെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങളുടെ
പുരോഗതി വിശദമാക്കുമോ?
വൈപ്പിന്‍
മണ്ഡലത്തിലെ കടമക്കുടി-പിഴല
പാലം
4751.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൈപ്പിന്‍
നിയോജക മണ്ഡലത്തിലെ
കടമക്കുടി-പിഴല
പാലത്തിന്റെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
നടപ്പാക്കുന്നതിനുള്ള
കാലതാമസം
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(സി)
പദ്ധതി
എപ്പോള്‍
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ ചൊട്ടപാലത്തിന്റെ
നിലവിലെ സ്ഥിതി
4752.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ കിഫ്ബിയുടെ
സാമ്പത്തിക സഹായത്തോടെ
നിര്‍മ്മിക്കുന്ന
ചൊട്ടപാലത്തിന്റെ
നിലവിലെ സ്ഥിതി
എന്താണെന്ന്
വിശദമാക്കാമോ;
(ബി)
ഡി.പി.ആര്.
തയ്യാറാക്കി
സാമ്പത്തികാനുമതിക്കായി
കിഫ്ബിക്ക്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
പാലാരിവട്ടം
പാലം പൊളിച്ചുപണിയുവാനുള്ള
തീരുമാനം
4753.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലാരിവട്ടം
പാലം പൊളിച്ച്
പണിയുവാന്‍ സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ആരുടെ
റിപ്പോര്‍ട്ടിന്റെ
വെളിച്ചത്തിലാണ്
ഇപ്രകാരം ഒരു തീരുമാനം
എടുത്തത്;
(ബി)
പാലാരിവട്ടം
പാലത്തിന് ലോഡ്
ടെസ്റ്റ്
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
പാലം
പൊളിച്ചുപണിയുവാനുള്ള
തീരുമാനം പ്രസ്തുത
ടെസ്റ്റ് നടത്താതെ
കൈക്കൊണ്ടത് ഏത്
സാഹചര്യത്തിലാണ്;
(സി)
പാലം
ബലപ്പെടുത്തിയാല്‍
ഉപയോഗപ്രദമാകുമെന്ന്
മദ്രാസ് ഐ.ഐ.റ്റി. യുടെ
റിപ്പോര്‍ട്ടില്‍
സൂചിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ അപ്രകാരമുള്ള
നടപടി
സ്വീകരിക്കാതിരുന്നത്
എന്തുകൊണ്ട്;
(ഡി)
പാലം
പൊളിച്ചുപണിയുന്നതിനുള്ള
ചുമതല നിലവില്‍
ആര്‍ക്കാണ്
നല്‍കിയിട്ടുള്ളത്;
ഊരാളുങ്കല്‍
സൊസൈറ്റിക്ക് ഇതിന്റെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
നല്കുവാന്
തീരുമാനിച്ചിരുന്നോ;
എങ്കില്‍ പ്രസ്തുത
തീരുമാനത്തില്‍ നിന്നും
പുറകോട്ട് പോയത് ഏത്
സാഹചര്യത്തിലാണ്?
കൊട്ടാരക്കര
പുലമണ്‍
മേല്‍പ്പാലനിര്‍മ്മാണം
4754.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
പുലമണില്‍ വിഭാവനം
ചെയ്തിട്ടുള്ള
നിര്‍ദ്ദിഷ്ട
മേല്‍പ്പാലനിര്‍മ്മാണത്തിന്റെ
നടപടിക്രമങ്ങള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
പാലത്തിന്റെ
അന്തിമ രൂപരേഖ
തയ്യാറായിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്തുമോ;
(സി)
വിശദമായ
എസ്റ്റിമേറ്റ്
തയ്യാറാക്കുന്നതിനും
പ്രവൃത്തി ടെണ്ടര്‍
നടപടികളിലേക്ക്
എത്തിക്കുന്നതിനും
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
തിരൂരങ്ങാടി
പാറയില്‍ തടയണ നിര്‍മ്മാണം
4755.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
തിരൂരങ്ങാടി
നിയോജക മണ്ഡലത്തില്‍
പാറയില്‍ തടയണ
നിര്‍മ്മാണം
നിര്‍ദ്ദിഷ്ട സ്ഥലത്ത്
നടപ്പാക്കുന്നതിന്
ആരെങ്കിലും എതിര്‍പ്പ്
അറിയിച്ച് പരാതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ആയത്
സംബന്ധിച്ച കാര്യങ്ങള്‍
വിശദമാക്കാമോ ?
തിരുവമ്പാടി
മണ്ഡലത്തിലെ അപകടാവസ്ഥയിലായ
കലുങ്കുകളും പാലവും
4756.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവമ്പാടി
മണ്ഡലത്തിലെ പാതകളില്‍
മുക്കം പാലം,
കോട്ടമുഴി കലുങ്ക്,
കാരശ്ശേരി കലുങ്ക്
എന്നിവ
കാലപ്പഴക്കത്താല്‍
അപകടാവസ്ഥയിലായ വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
ഇവ
പുന:നിര്‍മ്മിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
അരിനല്ലൂര്‍-പെരിങ്ങാലം
പാലത്തിന്റെ ഡി.പി.ആര്
കിഫ്ബിയില്‍
സമര്‍പ്പിയ്ക്കുന്നതിന് നടപടി
4757.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചവറ
നിയോജകമണ്ഡലത്തിലെ
തേവലക്കരയെയും മണ്‍റോ
തുരുത്തിനെയും തമ്മില്‍
ബന്ധിപ്പിയ്ക്കുന്ന
അരിനല്ലൂര്‍-പെരിങ്ങാലം
പാലത്തിന്റെ ഡി.പി.ആര്
കിഫ്ബിയില്‍
സമര്പ്പിയ്ക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഭരണാനുമതി
നല്കി സോയില്‍
ടെസ്റ്റ്, ഡിസൈന്‍
എന്നിവ
പൂര്‍ത്തിയാക്കിയ
പാലത്തിന്റെ ഡി.പി.ആര്
കിഫ്ബിയില്‍
സമര്പ്പിയ്ക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിയ്ക്കുമോ?
പള്ളിക്കമണ്ണടി
പാലം നിര്‍മ്മാണം
4758.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയാേജകമണ്ഡലത്തിലെ
പള്ളിക്കമണ്ണടി പാലം
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട് നല്കിയ
ഭരണാനുമതി ഇപ്പാേഴും
നിലനില്ക്കുന്നുണ്ടാേയെന്ന്
വ്യക്തമാക്കാമാേ ;
(ബി)
പ്രസ്തുത
ഭരണാനുമതി
കാലഹരണപ്പെട്ടു
പോയിട്ടുണ്ടെങ്കില്‍,
പുതിയ ഭരണാനുമതി
ലഭിക്കുന്നതിനായി
പാെതുമരാമത്ത് വകുപ്പ്
ബ്രിഡ്ജസ് വിഭാഗം
ഇതിനകം എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
അറിയിക്കാമാേ ;
(സി)
പള്ളിക്കമണ്ണടി
പാലം
നിര്‍മ്മിക്കുന്നതിനായി
പുതിയ അലൈന്മെന്റ്
സ്കെച്ച്
തയാറാക്കിയിട്ടുണ്ടാേയെന്നും
പാലം നിര്‍മ്മാണം
ആരംഭിക്കുന്നതിനായി ഇനി
എന്തെല്ലാം നടപടികള്‍
പൂര്‍ത്തീകരിക്കാനുണ്ടെന്നും
വിശദമാക്കാമാേ?
ഉപ്പുംതുരുത്തി
പാലത്തിന്റെ ഫയല്‍ നടപടികൾ
ദ്രുതഗതിയിലാക്കുന്നതിന്
നടപടി
4759.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബഡ്ജറ്റിലുടെ
പ്രഖ്യാപിച്ച തൃശൂര്‍
ജില്ലയിലെ എടത്തുരുത്തി
ഗ്രാമപഞ്ചായത്തിലെ
ഉപ്പുംതുരുത്തി
പാലത്തിന്റെ ഫയല്‍
നടപടികൾ ഇഴഞ്ഞ്
നീങ്ങുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
നൂറ് കണക്കിന്
കുടുംബങ്ങള്‍ക്ക്
പ്രയോജനം ചെയ്യുന്ന
നിര്‍ദ്ദിഷ്ട
പാലത്തിന്റെ ഫയല്‍
നടപടികൾ
ദ്രുതഗതിയിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
നിലവില്‍ ഏതെങ്കിലും
തടസ്സങ്ങള്‍ ഉണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പാലം സംബന്ധിച്ച ഫയല്‍
നടപടികൾ
ദ്രുതഗതിയിലാക്കുന്നതിന്
എന്തെല്ലാം നടപടികൾ
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
കരുനാഗപ്പള്ളിയിലെ
പാലങ്ങളുടെ ബലക്ഷയ പരിശാേധന
4760.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
മണ്ഡലത്തിലെ
കാരൂര്‍കടവ്
പാലത്തിന്റെ ബലക്ഷയം
സംബന്ധിച്ച
പരിശാേധനകള്‍
പൂര്ത്തികരിച്ചിട്ടുണ്ടാേ
; ആയത്
പരിഹരിക്കുന്നതിനാവശ്യമായ
പദ്ധതിക്ക്
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടാേ;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
എസ്റ്റിമേറ്റിന്മേല്
എന്തെല്ലാം നടപടി
സ്വീകരിച്ചുവെന്നും
ഭരണാനുമതി
വെെകുന്നതിനുള്ള
കാലതാമസത്തിന്
കാരണമെന്താണെന്നും
വിശദമാക്കുമാേ ;
(സി)
അപകടകരമായ
നിലയില്‍ ബലക്ഷയം
സംഭവിച്ച കാരൂര്‍കടവ്
പാലത്തിന്റെ
അറ്റകുറ്റപണികള്‍ക്ക്
ഭരണാനുമതി നല്കി
പ്രവൃത്തികൾ
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമാേ ;
(ഡി)
പണിക്കൂര്‍
കടവ് പാലത്തിന്റെ
സ്ട്രെംഗ്ത് &
സ്റ്റെബിലിറ്റി
സംബന്ധിച്ച
പരിശാേധനകള്‍
നടത്തിയിട്ടുണ്ടാേ ;
വിശദാംശം നല്കുമാേ ;
(ഇ)
ഇത്
പരിഹരിക്കുന്നതിന്
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടാേ;
വ്യക്തമാക്കുമാേ?
കരമന-കളിയിക്കാവിള
ദേശീയപാത വികസനം
4761.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരമന-കളിയിക്കാവിള
ദേശീയപാത വികസനത്തിന്റെ
ഭാഗമായി
കാട്ടാക്കട-വിഴിഞ്ഞം
റാേഡുകളെ ബന്ധിപ്പിച്ച്
ബാലരാമപുരം കവലയില്‍
അടിപ്പാത
നിര്‍മ്മിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടാേ
;
(ബി)
അടിപ്പാത
നിര്‍മ്മാണത്തിന് ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കുമോ ;
(സി)
ബാലരാമപുരം
ജംഗ്ഷനില്‍
അനുഭവപ്പെടുന്ന ഗതാഗത
കുരുക്കിന് ശാശ്വത
പരിഹാരം കാണുവാന്‍ ഇൗ
അടിപ്പാത സഹായകമാകുമാേ;
വിശദമാക്കാമോ?
ദേശീയ
പാത വികസനത്തിന് ഭൂമി
ഏറ്റെടുക്കല്‍ നടപടി
4762.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാഷണല്‍
ഹൈവേ അതോറിറ്റി ഓഫ്
ഇന്ത്യയുടെ കീഴില്‍
എന്‍.എച്ച്. 17 (പുതിയ
എന്‍.എച്ച്.16)
ആറുവരിപാത
നിര്‍മ്മിക്കുന്നതിനായി
ചെയിനേജ് 17.200 മുതല്‍
104.00 വരെയുള്ള
ഭാഗങ്ങളില്‍ ഭൂമി
ഏറ്റെടുക്കല്‍ നടപടി
പൂര്‍ത്തിയായോ എന്ന്
വ്യക്തമാക്കാമോ;
(ബി)
എത്ര
സ്ഥലവും
കെട്ടിടങ്ങളുമാണ്
ഏറ്റെടുത്തതെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
പറഞ്ഞ ചെയിനേജിന്
ഇടയില്‍ ഭൂമിക്കും
കെട്ടിടത്തിനും നല്കിയ
നഷ്ടപരിഹാരം
എത്രയാണെന്ന്
വ്യക്തികള്‍ തിരിച്ച്
അവരുടെ ഭൂമിയുടെ
സര്‍വ്വേ നമ്പരും
വിസ്തീര്‍ണ്ണവും
കെട്ടിടങ്ങളുടെ നമ്പരും
വലുപ്പവും സഹിതം
വ്യക്തമാക്കാമോ;
(ഡി)
ഈ
ചെയിനേജിന് ഇടയില്‍
ആര്‍ക്കെങ്കിലും
നഷ്ടപരിഹാരം നല്കാന്
ബാക്കിയുണ്ടോ; എങ്കില്‍
അതിനുള്ള കാരണമെന്താണ്;
(ഇ)
കാസര്‍കോട്,
കാഞ്ഞങ്ങാട്,
അടക്കത്ത്ബയല്‍ എന്നീ
മൂന്ന് വില്ലേജുകളില്‍
നഷ്ടപരിഹാര വിതരണം
മുടങ്ങിയെന്നത്
ശരിയാണോ; എങ്കില്‍
അതിനുള്ള
കാരണമെന്താണെന്നും
എപ്പോള്‍ വിതരണം
ചെയ്യുമെന്നും
വ്യക്തമാക്കാമോ?
മങ്കട
മണ്ഡലത്തിലെ ബസ്സ്
കാത്തിരിപ്പ് കേന്ദ്രങ്ങള്‍
T 4763.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
നിയോജകമണ്ഡലത്തില്‍
എം.എല്‍.എ. ഫണ്ട്
ഉപയോഗിച്ച് ബസ്സ്
കാത്തിരിപ്പ്
കേന്ദ്രങ്ങള്‍
നിര്‍മ്മിക്കുന്നതിന്
എക്സിക്യൂട്ടീവ്
എഞ്ചിനീയർ ദേശീയപാത
വിഭാഗത്തില്‍ നിലവില്‍
അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
അപേക്ഷയിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
അറിയിക്കുമോ;
(സി)
ഇതിന്റെ
അനുമതിയ്ക്കായി
എന്തെല്ലാം വിവരങ്ങള്‍
ആണ്
ആവശ്യപ്പെട്ടിട്ടുള്ളത്;
(ഡി)
ഈ
വിവരങ്ങള്‍ ഏത് ഉത്തരവ്
പ്രകാരമാണ്
ആവശ്യപ്പെട്ടിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
തലപ്പാടി
മുതല്‍ കാസര്‍കോട് വരെയുള്ള
ദേശീയ പാതയിലെ
അറ്റകുറ്റപ്പണികള്‍
4764.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലപ്പാടി
മുതല്‍ കാസര്‍കോട്
വരെയുള്ള ദേശീയ
പാതയില്‍ കുളങ്ങളോളം
വലുപ്പത്തില്‍ കുഴികള്‍
രൂപപ്പെട്ടത് കാരണം
ജനങ്ങള്‍ സഹിക്കുന്ന
ബുദ്ധിമുട്ട്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
കുഴികള്‍
അടയ്ക്കുന്നതിനും മറ്റ്
അറ്റകുറ്റപ്പണികള്‍
നടത്തുന്നതിനും
പ്രവൃത്തി ഏല്‍പ്പിച്ച
കരാറുകാരന് ആവശ്യമായ
വസ്തുക്കള്‍
ഉപയോഗിച്ചില്ലായെന്നതിനാല്
മഴ വന്നപ്പോള്‍ സ്ഥിതി
വഷളായെന്ന ജനങ്ങളുടെ
പരാതിയില്‍
വസ്തുതയുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(സി)
ഉപയോഗിച്ച
വസ്തുക്കള്‍
എന്താണെന്നും
പണിനടക്കുമ്പോള്‍
മേല്‍നോട്ടം വഹിച്ച
ഉദ്യോഗസ്ഥന്മാര്
ആരാണെന്നും
വ്യക്തമാക്കാമോ; വീഴ്ച
പറ്റിയിട്ടുണ്ടെങ്കില്‍
ബന്ധപ്പെട്ടവര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ;
(ഡി)
എത്ര
രൂപയുടെ പണി നടന്നതിന്
ശേഷമാണ് മഴ വന്ന്
ഫലമില്ലാതെയായതെന്നും ഈ
നഷ്ടം ആര്
വഹിക്കുമെന്നും
വ്യക്തമാക്കാമോ?
കഴക്കൂട്ടം
- മുക്കോല ബൈപാസ്സിന്റെ
നിര്‍മ്മാണപ്രവര്‍ത്തനം
4765.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴക്കൂട്ടം
- മുക്കോല ബൈപാസ്സിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം ഏതു
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
2017
നവംബറില്‍
പൂര്‍ത്തിയാക്കുവാന്‍
ലക്ഷ്യമിട്ട് തുടങ്ങിയ
പദ്ധതി നീണ്ടുപോകുന്നത്
എന്തുകൊണ്ടാണ്;
വ്യക്തമാക്കുമോ;
(സി)
ഈഞ്ചക്കലില്‍
നിര്‍മ്മിക്കുവാന്‍
തീരുമാനിച്ച
അടിപ്പാതയുടെ
നിര്‍മ്മാണം
നാട്ടുകാരുടെ
എതിര്‍പ്പിനെത്തുടര്‍ന്ന്
മരവിപ്പിച്ചിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ഇതിന് പകരം എന്ത്
സംവിധാനമാണ്
നടപ്പിലാക്കുന്നത്
എന്ന് അറിയിക്കുമോ?
ദേശീയപാതയിലെ
വാഹനത്തിരക്ക്
4766.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാത
766-ല്‍ വാഹനത്തിരക്ക്
ഒഴിവാക്കാന്‍
എന്തെങ്കിലും നടപടി
വിഭാവനം
ചെയ്യുന്നുണ്ടോ;
(ബി)
കുന്ദമംഗലം
ടൗണില്‍ ഫ്ലെെ ഓവര്‍
നിര്‍മ്മിക്കാന്‍
കേന്ദ്ര ഉപരിതല ഗതാഗത
വകുപ്പിന്
പദ്ധതികളുണ്ടോയെന്നറിയാമോ;
(സി)
വയനാട്
ചുരത്തിലെ ബുദ്ധിമുട്ട്
ഒഴിവാക്കാന്‍
എന്തെല്ലാം
പരിപാടികളാണ്
ആവിഷ്കരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ?
ഡോ.കെ.ആര്.
നാരായണന് സാംസ്കാരിക
കേന്ദ്രത്തിന്
പൊതുമരാമത്ത് അംഗീകാരം
4767.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
മുന്‍
രാഷ്ട്രപതി ഡോ.കെ.ആര്.
നാരായണന്റെ
ജന്മശതാബ്ദി
വര്‍ഷാചരണം പ്രമാണിച്ച്
അദ്ദേഹത്തിന്റെ
ജന്മനാടായ ഉഴവൂരില്‍
ഡോ.കെ.ആര്.നാരായണന്
സ്മാരക ലെെബ്രറി
മന്ദിരവും സാംസ്കാരിക
കേന്ദ്രവും
സ്മൃതിമണ്ഡപവും
നിര്‍മ്മിക്കുന്നതിന്
2019-20 ബഡ്ജറ്റില്‍
ഇരുപത് ലക്ഷം രൂപ
Volume II Page No. 127
Work Number - 2700 ആയി
പ്രഖ്യാപിച്ച
നിര്‍മ്മാണ
പ്രവര്‍ത്തനത്തിന്
പൊതുമരാമത്ത് വകുപ്പ്
അംഗീകാരം
നല്‍കിയിട്ടുണ്ടോ; ഇൗ
വര്‍ക്കിന് എന്നേക്ക്
അംഗീകാരം നല്‍കുമെന്ന്
വ്യക്തമാക്കാമോ; ഇൗ
വര്‍ക്കിനുളള
ഉത്തരവിറക്കിയിട്ടുണ്ടെങ്കില്‍
കോപ്പി നല്‍കാമോ;
ഇല്ലായെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
ഇരിട്ടി
മിനി സിവില്‍ സ്റ്റേഷന്
നിര്‍മ്മാണം
4768.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇരിട്ടി
മിനി സിവില്‍
സ്റ്റേഷന്
നിര്‍മ്മിക്കുന്നതിനുളള
ഡി.പി.ആര്.
സര്‍ക്കാരില്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
നിലവിലുളള സ്ഥിതി
എന്താണ്;
വ്യക്തമാക്കുമോ;
(ബി)
ഇരിട്ടി
മിനി സിവില്‍
സ്റ്റേഷന്
നിര്‍മ്മിക്കുന്നതിനു
ആവശ്യമായ അടിയന്തിര
നടപടികള്‍
സ്വീകരിക്കാമോ;
മണലൂര്‍
മണ്ഡലത്തിൽ ഡോക്ടര്‍മാരുടെ
ക്വാര്‍ട്ടേഴ്സ്, ആയൂര്‍വേദ
ആശുപത്രിക്ക് കെട്ടിടം
എന്നിവയുടെ നിര്‍മ്മാണ
പ്രവൃത്തികള്‍ക്കുള്ള
ഭരണാനുമതി
4769.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
മുല്ലശ്ശേരി
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററില്‍
ഡോക്ടര്‍മാരുടെ
ക്വാര്‍ട്ടേഴ്സ്
നിര്‍മ്മാണം, ആയൂര്‍വേദ
ആശുപത്രിക്ക്
കെട്ടിടനിര്‍മ്മാണം
എന്നീ
പ്രവൃത്തികള്‍ക്കായി
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കുന്നതുമായി
ബന്ധപ്പെട്ട് ഇതുവരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ?
കടുക്കപുരം
ഗവണ്മെന്റ്ഹയര്
സെക്കന്ററി സ്കൂളിലെ
കെട്ടിട നിര്‍മ്മാണം
4770.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
നിയോജക മണ്ഡലത്തില്‍
പുഴക്കാട്ടിരി ഗ്രാമ
പഞ്ചായത്തിലെ
കടുക്കപുരം
ഗവണ്മെന്റ്ഹയര്
സെക്കന്ററി സ്കൂളില്‍
എം.എല്‍.എ. ആസ്തി വികസന
ഫണ്ട് ഉപയോഗിച്ച്
നടത്തിയ കെട്ടിട
നിര്‍മ്മാണത്തിന്റെ
നിലവിലെ അവസ്ഥ
വ്യക്തമാക്കാമോ;
(ബി)
എം.എല്‍.എ.
ആസ്തി വികസന ഫണ്ടില്‍
നിന്നും അനുവദിച്ച
മുഴുവന്‍ തുകയും
ചെലവഴിച്ചിട്ടുണ്ടോ;
നിര്‍മ്മാണം
പൂര്‍ത്തിയാക്കുന്നതിന്
അധിക തുക ആവശ്യമായി
വന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അധിക തുക
ചെലവഴിക്കേണ്ടി
വന്നതിന്റെ സാഹചര്യം
വ്യക്തമാക്കാമോ;
(സി)
നിലവില്‍
അധിക തുക
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട് ഫയല്‍
സര്‍ക്കാര്‍
പരിഗണനയിലാണോ;
ആണെങ്കില്‍ ഫയല്‍
നമ്പര്‍ അടക്കമുള്ള
വിവരങ്ങള്‍
ലഭ്യമാക്കാമോ?
നേര്യമംഗലത്ത്
പി.ഡബ്ളു.ഡി
എന്‍ജിനീയര്‍മാരുടെ പരിശീലന
കേന്ദ്ര നിര്‍മ്മാണം
4771.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ
നേര്യമംഗലത്തെ
പി.ഡബ്ളു.ഡി
എന്‍ജിനീയര്‍മാര്‍ക്കുള്ള
പരിശീലന
കേന്ദ്രത്തിന്റെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(ബി)
നിലവില്‍
എന്തെല്ലാം
പ്രവൃത്തികള്‍
പൂര്‍ത്തിയായിട്ടുണ്ടെന്നും
എന്തെല്ലാം
പ്രവൃത്തികളാണ് ഇനി
പൂര്‍ത്തീകരിക്കാനുള്ളതെന്നും
പൂര്‍ത്തീകരിക്കാനുള്ള
ഓരോ പ്രവൃത്തിയും
എന്നത്തേക്ക് തീർക്കാൻ
കഴിയുമെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കേന്ദ്രത്തിന്റെ
മൂന്നാംഘട്ട
നിര്‍മ്മാണത്തിന്റെ
പ്രൊപ്പോസലില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
കേന്ദ്രത്തില്‍
നാലാംഘട്ടമായി
നിര്‍മ്മിക്കുന്ന
കണ്വെന്ഷന്
സെന്ററിന്റേയും
സ്റ്റാഫ്
ക്വാര്‍ട്ടേഴ്സിന്റേയും
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(ഇ)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിച്ച്
പരിശീലന കേന്ദ്രം
എന്നത്തേക്ക്
ആരംഭിക്കുവാന്‍ കഴിയും
എന്ന് വ്യക്തമാക്കാമോ?
കാട്ടാക്കടയില്‍
പൊതുമരാമത്ത് വകുപ്പിന്റെ
ഓഫീസ് സമുച്ചയം
4772.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പൊതുമരാമത്ത്
വകുപ്പിന്റെ ഓഫീസ്
സമുച്ചയം കാട്ടാക്കട
മേപ്പുക്കടയില്
നിര്‍മ്മിക്കുന്നതിനുളള
നടപടിക്രമങ്ങള്‍
എന്തായെന്ന്
വിശദമാക്കാമോ;
ആയതിന്റെ അനുമതി
ലഭ്യമാക്കുന്നതിന്
കാലതാമസം
ഉണ്ടാകുന്നതിന്റെ കാരണം
വിശദമാക്കാമോ?
കരുനാഗപ്പള്ളിയിലെ
സ്കൂളിന് മന്ദിരം
നിർമ്മിക്കാൻ
സാങ്കേതികാനുമതി
4773.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
ഗവ. ഹയര്‍ സെക്കന്ററി
& വൊക്കേഷണല്‍
ഹയര്‍ സെക്കന്ററി
സ്കൂളില്‍ നബാര്‍ഡിന്റെ
സഹായത്തോടെ ബഹുനില
മന്ദിരം
നിര്‍മ്മിക്കുന്നതിനുള്ള
ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ;
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഭരണാനുമതി
ലഭിച്ച പദ്ധതിക്ക്
സാങ്കേതികാനുമതി നല്കി
പദ്ധതി
പൂര്‍ത്തീകരിക്കുന്നതിനുള്ള
കാലതാമസത്തിന്
കാരണമെന്താണെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതിയുടെ ഡിസൈനിംഗ്
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി കാലതാമസം
വരുത്താതെ
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
ചാലക്കുടി
മണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
4774.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പൊതുമരാമത്ത്
വകുപ്പ് കിഫ്ബി
ഫണ്ടുപയോഗിച്ച്
ചാലക്കുടി മണ്ഡലത്തില്‍
നടപ്പാക്കുന്ന വികസന
പ്രവര്‍ത്തനങ്ങള്‍
ഏതെല്ലാമാണെന്നും അവ
ഏത് ഘട്ടത്തിലാണെന്നും
വിശദമാക്കാമോ?
ഇരിക്കൂര്‍
നിയോജക മണ്ഡലത്തിലെ
പൊതുമരാമത്ത്
പ്രവൃത്തികള്‍
4775.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
ബഡ്ജറ്റില്‍ ഇരുപത്
ശതമാനം തുക
വകയിരുത്തിയിരുന്ന
ഇരിക്കൂര്‍
നിയോജകമണ്ഡലത്തിലെ
പൊതുമരാമത്ത്
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക് ഇൗ
സാമ്പത്തിക വര്‍ഷം
തന്നെ ഭരണാനുമതി നല്കി
പ്രവൃത്തി ആരംഭിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
പൊതുമരാമത്ത്
വകുപ്പിലെ
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ് തസ്തിക
4776.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍ പി.എ.,
സെലക്ഷന് ഗ്രേഡ്
സി.എ., സീനിയര്‍ ഗ്രേഡ്
സി.എ., സി.എ ഗ്രേഡ്-
II, സി.എ ഗ്രേഡ്- I
തസ്തികകളുടെ സാങ്ഷന്‍ഡ്
സ്ട്രെങ്ത് എത്രയാണ്;
എത്ര പേര് ഓരോ
ഗ്രേഡിലും ജോലി
ചെയ്യുന്നു;
വിശദമാക്കാമോ;
(ബി)
ടി
തസ്തികകളിൽ എത്ര പേര്
കോണ്‍ട്രാക്ട്/എംപ്ലോയ്മെന്റ്/ഡെയ്ലി
വേജസ്/ഡെപ്യൂട്ടേഷന്/ബൈ
ട്രാന്‍സ്ഫര്‍/കംപാഷണേറ്റ്
എന്നീ വ്യവസ്ഥകളില്‍
ജോലി ചെയ്യുന്നു;
വിശദമാക്കാമോ;
വിശദാംശങ്ങളുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
പൊതുമരാമത്ത്
വകുപ്പില്‍ ടി
തസ്തികകളിൽ എത്ര പേര്
പി.എസ്.സി. നിയമനം വഴി
ജോലി ചെയ്യുന്നു;
തിരുവനന്തപുരം
ജില്ലയില്‍ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
വ്യക്തമാക്കാമോ;
(ഡി)
പൊതുമരാമത്ത്
വകുപ്പില്‍
തിരുവനന്തപുരം
ജില്ലയിലെ സി.എ. മാരുടെ
01.04.2019 മുതല്‍
15.10.2019 വരെ
(എച്ച്.ക്യൂ.
ഉള്‍പ്പെടെ) പി.എസ്.സി.
ക്ക് റിപ്പോര്‍ട്ട്
ചെയ്ത ഒഴിവുകളുടെ
വിശദാംശവും
റിപ്പോര്‍ട്ട് ചെയ്ത
കത്തിന്റെയും
ബന്ധപ്പെട്ട
രേഖകളുടെയും
പകര്‍പ്പുകളും
ലഭ്യമാക്കാമോ?
പിറവം
നിയോജകമണ്ഡലത്തിലെ റോഡുകള്‍
4777.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018-
ലെ പ്രളയത്തില്‍
തകര്‍ന്ന
പി.ഡബ്ല്യൂ.ഡി.
റോഡുകള്‍ റീ ബില്‍ഡ്
കേരള
ഇനിഷ്യെറ്റീവില്പ്പെടുത്തി
പുനരുദ്ധീകരിക്കുന്നതിന്റെ
ഭാഗമായി തെരഞ്ഞെടുത്ത
റോഡുകളുടെ ഡി.പി.ആര്.
എടുക്കുന്ന നടപടികള്‍
ആരംഭിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
ഉണ്ടെങ്കില്‍
സെന്‍ട്രല്‍ സോണില്‍
പിറവം
നിയോജകമണ്ഡലത്തിലെ
റോഡുകളുടെ ഡി.പി.ആര്.
എടുക്കാന്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കൊച്ചി
നിയോജകമണ്ഡലത്തിലെ
പൊതുമരാമത്ത് പ്രവൃത്തികള്‍
4778.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
നാളിതുവരെ പൊതുമരാമത്ത്
വകുപ്പുമായി
ബന്ധപ്പെട്ട് കൊച്ചി
നിയോജകമണ്ഡലത്തില്‍
എത്ര തുകയുടെ ഏതെല്ലാം
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഭരണാനുമതിയും
സാങ്കേതികാനുമതിയും
നല്കിയ
പ്രവൃത്തികളില്‍ എത്ര
തുകയുടെ ഏതെല്ലാം
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കാനുണ്ട്;
പൂര്‍ത്തിയാക്കാനുള്ള
കാലതാമസം എന്തെന്ന്
വ്യക്തമാക്കാമോ;
(സി)
ഭരണാനുമതി
നല്കിയ
പ്രവൃത്തികള്‍ക്ക്
സാങ്കേതികാനുമതി
നല്‍കാനുള്ളത് ഏതെല്ലാം
പ്രവൃത്തികള്‍ക്ക് എത്ര
തുകയുടെ വീതം ആണെന്നും
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
സാങ്കേതികാനുമതി
അടിയന്തിരമായി
ലഭ്യമാക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ
എന്നുമുള്ള വിശദാംശങ്ങൾ
വ്യക്തമാക്കാമോ;
(ഡി)
ഇനി
ഏതൊക്കെ പദ്ധതികള്‍ക്ക്
ഭരണാനുമതി നല്കാന്
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ?
മലപ്പുറം
ജില്ലയില്‍ ബസ്സ്
കാത്തിരിപ്പ് കേന്ദ്രങ്ങള്‍
T 4779.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ ദേശീയപാത
എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ ഓഫീസില്‍
നിന്നും എം.എല്‍.എ.
ഫണ്ട് ഉപയോഗിച്ച് ബസ്സ്
കാത്തിരിപ്പ്
കേന്ദ്രങ്ങള്‍
നിര്‍മ്മിക്കുന്നതിന്
അനുമതി നല്‍കിയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ബസ്സ് കാത്തിരിപ്പ്
കേന്ദ്രങ്ങളുടെ
അനുമതിയ്ക്കായി
എന്തെല്ലാം രേഖകളാണ്
ദേശീയപാത
എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ ഓഫീസില്‍
ആവശ്യപ്പെട്ടിട്ടുള്ളത്;
അനുമതി സംബന്ധിച്ച
രേഖകളുടെ പകര്‍പ്പുകള്‍
ലഭ്യമാക്കാമോ;
(സി)
സര്‍ക്കാര്‍
ഉത്തരവോ ജില്ലാ
ഭരണകൂടത്തിന്റെ ഉത്തരവോ
ഇല്ലാതെ ബസ്സ്
കാത്തിരിപ്പ്
കേന്ദ്രങ്ങള്‍ക്ക് റോഡ്
സേഫ്റ്റി അതോറിറ്റി,
ആര്.ടി.ഒ. എന്നിവരുടെ
അനുമതി
ആവശ്യപ്പെട്ടതിന്റെ
സാഹചര്യം
വ്യക്തമാക്കാമോ?
കയ്പമംഗലം
മണ്ഡലത്തിലെ പൊതുമരാമത്ത്
പ്രവൃത്തികള്‍
4780.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിനുശേഷം കയ്പമംഗലം
നിയോജകമണ്ഡലത്തില്‍
എന്തെല്ലാം വികസന
പ്രവര്‍ത്തനങ്ങളാണ്
പൊതുമരാമത്ത് വകുപ്പ്
പ്രഖ്യാപിച്ചിട്ടുള്ളതെന്നും
ഏതെല്ലാം പ്രവൃത്തികള്‍
പൂര്ത്തിയായിട്ടുണ്ടെന്നുമുള്ളതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
ആലത്തൂര്‍
മണ്ഡലത്തില്‍ ഭരണാനുമതി
നല്കിയ പദ്ധതികള്‍
4781.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആലത്തൂര്‍ മണ്ഡലത്തില്‍
പൊതുമരാമത്ത്
വകുപ്പില്‍ നിന്നും
ഭരണാനുമതി നല്കിയ
പദ്ധതികള്‍
ഏതൊക്കെയാണെന്നും
അവയുടെ പുരോഗതി
എന്താണെന്നും
വ്യക്തമാക്കാമോ;
(ബി)
2018-19,
2019-20 ബജറ്റുകളില്‍
ആലത്തൂര്‍ മണ്ഡലത്തില്‍
പ്രഖ്യാപിച്ച
പൊതുമരാമത്ത്
പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും
അവയുടെ പുരോഗതി
സംബന്ധിച്ച വിവരവും
ലഭ്യമാക്കാമോ?
കോടഞ്ചേരി-കക്കാടംപാെയില്
മലയോര ഹൈവേ
4782.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാങ്കേതികാനുമതി
ലഭിച്ചിട്ടും കോടഞ്ചേരി
മുതല്‍ കക്കാടംപാെയില്
വരെയുള്ള മലയോര
ഹൈവേയുടെ ഭാഗം ടെണ്ടര്‍
ചെയ്യാന്‍ കാലതാമസം
വരുത്തുന്നതെന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി എന്ന്
ടെണ്ടര്‍ ചെയ്യാന്‍
കഴിയുമെന്ന്
അറിയിക്കാമോ;
(സി)
ടി
പ്രവൃത്തി എപ്പോള്‍
ആരംഭിക്കാന്‍ കഴിയും;
വ്യക്തമാക്കുമോ?
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
പൊതുമരാമത്തു പ്രവൃത്തികള്‍
4783.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019-20-ലെ
പൊതു ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തിയ
ഏതൊക്കെ പൊതുമരാമത്തു
പ്രവൃത്തികള്‍ക്കാണ്
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍
ഭരണാനുമതി
നല്‍കിയതെന്ന്
വിശദമാക്കുമോ; ഒരോ
പ്രവൃത്തിയുടെയും
അടങ്കല്‍ തുക
എത്രയെന്ന്
വ്യക്തമാക്കുമോ;
ഭരണാനുമതി നല്കാന്
പരിഗണനയില്‍ ഉള്ള
പ്രവൃത്തികള്‍
ഏതൊക്കെയെന്ന്
വിശദീകരിക്കുമോ;
(ബി)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍
2018-19-ല്‍ അനുവദിച്ച
പൊതുമരാമത്തു
പ്രവൃത്തികളില്‍
ടെന്‍ഡര്‍ നടപടി
പൂര്ത്തികരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ആധാരമെഴുത്ത്
സംഘടനയില്‍
അംഗമല്ലാത്തവര്‍ക്ക്
ക്ഷേമനിധി
4784.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രജിസ്ട്രേഷന്
വകുപ്പില്‍
ആധാരമെഴുത്ത്/കൈപ്പട
ലൈസന്‍സ് ഉള്ളവര്‍ക്ക്
ക്ഷേമനിധി ബോര്‍ഡില്‍
അംഗമാകുന്നതിന്
ആധാരമെഴുത്ത്
സംഘടനയില്‍ അംഗമാകണം
എന്ന് നിബന്ധനയുണ്ടോ;
എങ്കില്‍ ആയതിനുള്ള
കാരണം വ്യകതമാക്കുമോ;
(ബി)
ആധാരമെഴുത്ത്
സംഘടനയില്‍
അംഗമല്ലാത്തവര്‍ക്ക്
ക്ഷേമനിധി ബോര്‍ഡില്‍
അംഗമാകുന്നതിനുള്ള
വ്യവസ്ഥകള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(സി)
ആധാരമെഴുത്ത്
സംഘടനയില്‍
അംഗമല്ലാത്തവര്‍ക്ക്
കൂടി ക്ഷേമനിധി
ബോര്‍ഡില്‍ അംഗത്വം
ലഭിക്കുന്നതിന് വ്യവസ്ഥ
ചെയ്യുന്ന കാര്യം
പരിഗണിക്കുമോ?
രജിസ്ട്രേഷന്
വകുപ്പില്‍ നടപ്പിലാക്കിയ
പദ്ധതികള്‍
4785.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എസ്.രാജേന്ദ്രന്
,,
കെ. ബാബു
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയകാലം
പുതിയസേവനം എന്ന
മുദ്രാവാക്യം
മുന്‍നിര്‍ത്തി
രജിസ്ട്രേഷന്
വകുപ്പില്‍
നടപ്പിലാക്കിയ പുതിയ
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
ഓഫീസുകള്‍
അഴിമതിരഹിതമാക്കുന്നതിന്റെ
ഭാഗമായി രജിസ്ട്രേഷന്
ഉള്‍പ്പെടെയുളള
സേവനങ്ങള്‍ക്കുളള
ഫീസുകള്‍
ഇ-പേയ്മെന്റായി
സ്വീകരിക്കുന്നതിനുളള
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
വ്യാജ
മുദ്രപ്പത്രങ്ങള്‍
തടയുന്നതിന്റെ ഭാഗമായി
ഇലക്ട്രോണിക്
രൂപത്തില്‍
തയ്യാറാക്കുന്നതിനുളള
ഇ-സ്റ്റാമ്പിംഗ് പദ്ധതി
കാര്യക്ഷമമാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
രജിസ്ട്രേഷന്
വകുപ്പില്‍ നടപ്പിലാക്കിയ
പദ്ധതികള്‍
4786.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
രജിസ്ട്രേഷന്
വകുപ്പില്‍
നടപ്പിലാക്കിയിട്ടുള്ള
ജനസേവന പദ്ധതികള്‍
എന്തെല്ലാമാണ്;
വിശദവിവരം നല്കുമാേ;
ആധാരമെഴുത്ത്
ലൈസന്‍സുള്ളവര്‍ക്ക്
പെന്ഷന്
4787.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
രജിസ്ട്രേഷന്
വകുപ്പില്‍ കൈപ്പട
ആധാരമെഴുത്ത്
ലൈസന്‍സുള്ളവര്‍ക്ക്
പെന്ഷന് ആനുകൂല്യം
ലഭിക്കുന്നതിന്
ക്ഷേമനിധിയില്‍
അംഗമാകുന്നതിനുള്ള
നിബന്ധനകള്‍ എന്തെല്ലാം
എന്ന് വ്യക്തമാക്കുമോ?
ചെറുവത്തുര്‍-
സബ് രജിസ്ട്രാര്‍ ഓഫീസ്
4788.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
തൃക്കരിപ്പൂര്‍
സബ് രജിസ്ട്രാര്‍ ഓഫീസ്
വിഭജിച്ച് ചെറുവത്തുര്‍
കേന്ദ്രീകരിച്ച് സബ്
രജിസ്ട്രാര്‍ ഓഫീസ്
അനുവദിക്കുന്ന നടപടി
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
രജിസ്ട്രേഷന്
വകുപ്പിന്റെ ഓഫീസുകള്‍
ആധുനികവല്‍ക്കരിക്കുവാന്‍
നടപടി
4789.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാറുന്ന
കാലത്തിന് അനുസൃതമായി
രജിസ്ട്രേഷന്
വകുപ്പിന്റെ ഓഫീസുകള്‍
ആധുനികവല്‍ക്കരിക്കുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
രജിസ്ട്രേഷന്
വകുപ്പിന്റെ ഓഫീസുകള്‍
ആധുനികവല്‍ക്കരിക്കുന്നതിന്റെ
ഭാഗമായി പ്രസ്തുത
വകുപ്പിന്റെ
കാലപ്പഴക്കമുള്ള ഓഫീസ്
കെട്ടിടങ്ങള്‍ പൊളിച്ച്
പുതിയ കെട്ടിടങ്ങള്‍
നിര്‍മ്മിക്കുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
2017-ല്‍ ഭരണാനുമതി
നല്കിയ പ്രസ്തുത
കെട്ടിട
നിര്‍മ്മാണങ്ങള്‍
മന്ദഗതിയിലായതിനുള്ള
കാരണമെന്താണ്;
നിര്‍മ്മാണം
അടിയന്തരമായി
പൂര്‍ത്തിയാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
നെയ്യാറ്റിന്‍കര
സബ് രജിസ്ട്രാര്‍ ഓഫീസിന്റെ
ജീർണ്ണാവസ്ഥ
4790.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
സബ് രജിസ്ട്രാര്‍ ഓഫീസ്
പ്രവര്‍ത്തിക്കുന്ന
കെട്ടിടത്തിന്റെ
ജീര്‍ണ്ണാവസ്ഥ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
കെട്ടിടത്തിന്റെ
ജീര്‍ണ്ണാവസ്ഥ
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
സബ് രജിസ്ട്രാര്‍
ഓഫീസിന് പുതിയ മന്ദിരം
നിര്‍മ്മിക്കുന്നതിനായി
ഫണ്ട്
അനുവദിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
ഡി.പി.ആര്.നല്കിയാല്
പുതിയ മന്ദിരത്തിന്
ഫണ്ട് അനുവദിക്കാന്‍
കഴിയുമോയെന്ന്
വിശദമാക്കാമോ?
ട്രെയിനുകള്‍
സമയക്ലിപ്തത പാലിക്കാന്‍
നടപടി
4791.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
റെയില്‍വേ ടെെംടേബിള്‍
ദിവസവും യാത്ര
ചെയ്യുന്ന
ഉദ്യോഗസ്ഥര്‍ക്കും
വിദ്യാര്‍ത്ഥികള്‍ക്കും
അനുകൂലമല്ലാത്തതാണെന്ന
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
ഏതൊക്കെ സംഘടനകള്‍
സര്‍ക്കാരിന് നിവേദനം
നല്‍കിയിട്ടുണ്ട്;
(ബി)
രാവിലെ
തിരുവനന്തപുരത്തെത്താന്‍
കൂടുതല്‍ പേര്
ആശ്രയിക്കുന്ന
ഇന്റര്‍സിറ്റി,
വഞ്ചിനാട്,
കന്യാകുമാരി-ജയന്തിജനത
എക്സ്പ്രസ്സ് തുടങ്ങിയ
ട്രെയിനുകള്‍ നിലവില്‍
പത്തുമണിക്കുശേഷം
തിരുവനന്തപുരത്തെത്തുന്ന
രീതിയിലുളള ടെെംടേബിള്‍
പരിഷ്ക്കരിച്ച്
പത്തുമണിക്ക്
മുമ്പെത്തുന്ന
തരത്തില്‍
ക്രമീകരിക്കാന്‍
റെയില്‍വേ
മന്ത്രാലയത്തോട്
ആവശ്യപ്പെടുമോ;
(സി)
ഇക്കാര്യത്തില്‍
സംസ്ഥാന മനുഷ്യാവകാശ
കമ്മീഷന് ഇടപെട്ട്
നല്കിയ ഉത്തരവുപോലും
ലംഘിക്കുന്ന തരത്തിലുളള
റെയില്‍വേയുടെ
നടപടികള്‍
തിരുത്തുന്നതിന്
സര്‍ക്കാര്‍
മുന്‍കയ്യെടുക്കുമോ;
(ഡി)
പ്രസ്തുത
ട്രെയിനുകള്‍
തിരുവനന്തപുരത്തിന്
താെട്ടുമുന്നേയുളള
സ്റ്റേഷനുകളില്‍
മണിക്കൂറുകള്‍
പിടിച്ചിട്ട്
യാത്രക്കാരുടെ
വിലപ്പെട്ട സമയം
അപഹരിക്കുന്ന പ്രവണത
തിരുത്തുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുന്നതിന്
സര്‍ക്കാര്‍
മുന്‍കയ്യെടുക്കുമോ;
വ്യക്തമാക്കുമോ?
ചിറങ്ങര
റെയില്‍വേ മേല്‍പ്പാലം
4792.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചിറങ്ങരയില്‍
റെയില്‍വേ മേല്‍പ്പാലം
അനുവദിച്ചെങ്കിലും
നിര്‍മ്മാണം ഇനിയും
ആരംഭിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇതിന്റെ
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
മേല്‍പ്പാലം
നിര്‍മ്മാണം ഉടന്‍
ആരംഭിയ്ക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
റെയില്‍വേ
മേല്‍പ്പാലങ്ങളുടെ നിര്‍മ്മണം
4793.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
റെയില്‍വേ
മേല്‍പ്പാലങ്ങൾ
നിര്‍മ്മിക്കുന്നതിന്
എത്ര തുക
അനുവദിച്ചുവെന്നും
എവിടെയെല്ലാമാണ്
മേല്‍പ്പാലം
നിര്‍മ്മിക്കുന്നതെന്നും
വ്യക്തമാക്കുമോ;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
റെയില്‍വേ
മേല്‍പ്പാലങ്ങളുടെ
നിര്‍മ്മാണത്തിന് ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
നെടുമങ്ങാട്
നിയോജകമണ്ഡലത്തിലെ
കണിയാപുരം റെയില്‍വേ
മേല്‍പ്പാലത്തിന്റെ
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
ഇതിനായി എത്ര തുകയുടെ
എസ്റ്റിമേറ്റാണ്
തയ്യാറാക്കിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
അപ്രൂവ് ചെയ്ത
ഡിസെെന്‍, പ്ലാന്‍
എന്നിവയുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
നടപടികള്‍
പൂര്‍ത്തീകരിച്ച്
നിര്‍മ്മാണപ്രവര്‍ത്തനം
എന്ന്
ആരംഭിക്കാനാകുമെന്നാണ്
സര്‍ക്കാര്‍
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ബാലരാമപുരം
തേമ്പാമുട്ടത്ത് റെയിൽവേ
ഓവർ ബ്രിഡ്ജ്
4794.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലരാമപുരം
റെയിൽവേ സ്റ്റേഷന്
സമീപം തേമ്പാമുട്ടത്ത്
റെയിൽവേ ഓവർ ബ്രിഡ്ജ്
നിർമ്മിക്കുന്നതിനുള്ള
നടപടികൾ ഏതുവരെയായി;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഓവര്‍ബ്രിഡ്ജ്
നിർമ്മാണം എന്ന് മുതൽ
ആരംഭിക്കുവാൻ കഴിയും;
വ്യക്തമാക്കാമോ?
കൊല്ലം
ജില്ലയിലെ പുള്ളിക്കട കോളനി
നിവാസികളുടെ പുനരധിവാസം
4795.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പുള്ളിക്കട
കോളനി നിവാസികളുടെ
പുനരധിവാസത്തിനായി
റെയില്‍വെയുടെ
ഉടമസ്ഥതയിലുള്ള ഭൂമി
കൊല്ലം കോര്പ്പറേഷന്
വിട്ട് നല്കുന്ന
കാര്യം സംബന്ധിച്ച്
കേന്ദ്ര റെയില്‍വേ
മന്ത്രാലയവുമായി
ചര്‍ച്ച നടത്തുന്നതിന്
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
ഊര്‍ജ്ജിതമായ നടപടി
സ്വീകരിക്കുന്നതിന്
തയ്യാറാകുമോ; വിശദാംശം
ലഭ്യമാക്കുമോ?