UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സിന്റെ ഭാഗമായി പേരാമ്പ്ര മണ്ഡലത്തില്‍ പ്രഖ്യാപിച്ച ഏഴ് കോടി രൂപയ്ക്ക് എന്തൊക്കെ പ്രപ്പോസലുകള്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രപ്പോസലുകള്‍ക്ക് ഭരണാനുമതിയും, സാങ്കേതികാനുമതിയും നല്‍കേണ്ടത് ഏത് വിഭാഗമാണെന്നും ഇതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്നും വിശദമാക്കാമോ?
2.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സിൽ ഓരോ ജില്ലയിലും എത്ര പരാതികളാണ് ലഭിച്ചത്; ഓരോ ജില്ലയിലും എത്ര പരാതികള്‍ തീര്‍പ്പാക്കിയിട്ടുണ്ട്; ഇനി എത്ര പരാതികള്‍ തീര്‍പ്പാക്കാന്‍ ബാക്കിയുണ്ട്; വിവിധ വകുപ്പുകള്‍ തിരിച്ചും ജില്ല തിരിച്ചുമുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
നവകേരള സദസ്സിൽ മങ്കട നിയോജകമണ്ഡലത്തില്‍ നിന്നും എത്ര പരാതികളാണ് ലഭിച്ചിട്ടുള്ളത്; എത്ര പരാതികള്‍ തീര്‍പ്പാക്കിയിട്ടുണ്ട്; ഇനി എത്ര പരാതികള്‍ തീര്‍പ്പാക്കാന്‍ ബാക്കിയുണ്ട്; വിവിധ വകുപ്പുകള്‍ തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( സി )
നവകേരള സദസ്സ് ലക്ഷ്യം കൈവരിച്ചെന്ന് കരുതുന്നുണ്ടോ; ഇല്ലെങ്കില്‍ പരാജയപ്പെടാനിടയാക്കിയ കാരണങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
3.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സിന്റെ ഭാഗമായി എല്ലാ നിയോജക മണ്ഡലങ്ങളിലും അടിസ്ഥാന സൗകര്യ വികസനത്തിനായി പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
നവകേരള സദസ്സിന്റെ ഭാഗമായി പട്ടാമ്പി നിയോജക മണ്ഡലത്തില്‍ ഏതെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കുമോ, പ്രസ്തുത പ്രവൃത്തികൾക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; വിശദവിവരം നല്‍കുമോ;
( സി )
ഓരോ പദ്ധതിയ്ക്കും എത്ര രൂപയുടെ ഭരണാനുമതിയാണ് നല്‍കുന്നതെന്ന് വ്യക്തമാക്കുമോ?
4.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എസ്‌.സി. പരീക്ഷകളിലെ തട്ടിപ്പും ക്രമക്കേടും തടയുന്നതിന് സംസ്ഥാന ക്രൈംബ്രാഞ്ച് എന്തെങ്കിലും ശിപാര്‍ശകളോ, നിര്‍ദേശങ്ങളോ സമര്‍പ്പിച്ചിരുന്നോ; വിശദാംശം അറിയിക്കാമോ;
( ബി )
ഇക്കാര്യത്തില്‍ എന്തെല്ലാം തുടര്‍ നടപടികളാണ് സര്‍ക്കാര്‍/പി.എസ്.സി. തലത്തില്‍ സ്വീകരിച്ചതെന്നും ഏതെല്ലാം ശിപാര്‍ശകളാണ് ഇതിന്റെ ഭാഗമായി നടപ്പിലാക്കിയതെന്നും അറിയിക്കാമോ; ;
( സി )
എഴുത്ത് പരീക്ഷയും, അഭിമുഖ പരീക്ഷയും കഴിഞ്ഞിട്ടും ഇനിയും പ്രസിദ്ധീകരിക്കാത്ത പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ വിശദാംശവും ഇതിന്റെ കാരണവും വ്യക്തമാക്കാമോ?
5.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എതെല്ലാം ബോര്‍ഡ്, കോര്‍പ്പറേഷന്‍, സ്വയംഭരണസ്ഥാപനങ്ങളിലെ നിയമനങ്ങളാണ് പി.എസ്.സി. ക്ക് കൈമാറിയിട്ടുള്ളതെന്ന വിവരം അറിയിക്കാമോ;
( ബി )
ഇതില്‍ എതെല്ലാം സ്ഥാപനങ്ങളില്‍ നിയമനത്തിലുള്ള സ്പെഷ്യല്‍ റൂളുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും ഇത് പ്രകാരം എത്ര നിയമനങ്ങള്‍ പി.എസ്.സി. മുഖേന നടത്തിയെന്നും വിശദമാക്കാമോ;
( സി )
ഇനി എതെല്ലാം സ്ഥാപനങ്ങളിലാണ് സ്പെഷ്യല്‍ റൂളുകള്‍ രൂപീകരിക്കാനുള്ളതെന്നും പ്രസ്തുത സ്ഥാപനങ്ങളിലെ സ്പെഷ്യല്‍ റൂള്‍ രൂപീകരണ നടപടിക്രമങ്ങളുടെ നിലവിലത്തെ അവസ്ഥയും/ഘട്ടവും സംബന്ധിച്ച കൃത്യമായ വിശദാംശങ്ങളും അറിയിക്കാമോ;
( ഡി )
നിയമനം പി.എസ്‌.സി. ക്ക് കൈമാറിയിട്ടുള്ള സ്ഥാപനങ്ങളുടെ സ്‌പെഷ്യല്‍ റൂള്‍ സമയബന്ധിതമായി തയ്യാറാക്കുന്നതില്‍ വീഴ്ച്ച ഉണ്ടാകുന്നതിന്റെ കാരണം സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ; ഇക്കാര്യത്തില്‍ എന്ത് പരിഹാര നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അറിയിക്കാമോ?
6.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സേവനാവകാശനിയമം കേരളത്തിൽ നിലവിലുണ്ടോയെന്നും ഉണ്ടെങ്കില്‍ എപ്പോഴാണ് ഈ നിയമം പ്രാബല്യത്തിൽ വന്നതെന്നും വ്യക്തമാക്കാമോ;
( ബി )
ഈ നിയമത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളും ആയത് എത്ര ശതമാനം നിറവേറ്റാൻ കഴിഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
നിയമം അനുശാസിക്കുന്ന വിധത്തിൽ പൊതുജനങ്ങൾക്ക് സേവനം ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ടോ;വിശദാംശം നൽകാമോ;
( ഡി )
സേവനാവകാശ നിയമപ്രകാരം സേവനം ലഭ്യമാക്കിയില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ എടുക്കാവുന്ന ശിക്ഷാ നടപടികൾ എന്തെല്ലാമാണെന്നും നിയമം നിലവിൽ വന്നതിനുശേഷം ഇത്തരം ശിക്ഷാ നടപടികൾക്ക് വിധേയരായ ഉദ്യോഗസ്ഥരുടെ പേരുവിവരവും ഓഫീസും ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ഇ )
സേവനാവകാശ നിയമം നിലവിൽ വന്നതിനുശേഷം നിയമം പറയുന്നതുപോലെ സേവനം ലഭ്യമാക്കാത്തതിന്റെ പേരിൽ സംസ്ഥാനത്ത് എത്ര കേസുകൾ ചാർജ് ചെയ്തിട്ടുണ്ടെന്ന് ഓഫീസും ജില്ലയും തിരിച്ച് വ്യക്തമാക്കാമോ;
( എഫ് )
സേവനാവകാശ നിയമപ്രകാരം യഥാസമയത്ത് സേവനം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകാമോ?
7.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചോദ്യങ്ങളിലെ ന്യൂനത കാരണമോ മറ്റേതെങ്കിലും കാരണങ്ങളാലോ കേരള പി.എസ്.സി. 2024-ല്‍ നടത്തിയ ഏതൊക്കെ പരീക്ഷകളില്‍ എത്ര ചോദ്യങ്ങള്‍ വീതം അന്തിമ ഉത്തരസൂചികകളില്‍ ഒഴിവാക്കേണ്ടി വന്നിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 2024-ൽ കേരള പി.എസ്.സി. നടത്തിയ പരീക്ഷകളില്‍ ചോദ്യങ്ങള്‍ ഒഴിവാക്കപ്പെട്ട പരീക്ഷകളും ഓരോ പരീക്ഷയിലും ഒഴിവാക്കപ്പെട്ട ചോദ്യങ്ങളുടെ എണ്ണവും സംബന്ധിച്ച വിശദവിവരം തരം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഏതെല്ലാം കാരണങ്ങളാലാണ് പി.എസ്.സി. നടത്തുന്ന പരീക്ഷകളുടെ അന്തിമ ഉത്തരസൂചികകൾ പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ ചോദ്യങ്ങള്‍ ഒഴിവാക്കപ്പെടുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പി.എസ്.സി. നടത്തുന്ന പരീക്ഷകളിലെ അന്തിമ ഉത്തരസൂചികയില്‍ ഒഴിവാക്കപ്പെട്ടത് എന്ന് കാണിക്കുന്ന ചോദ്യങ്ങള്‍ ഒഴിവാക്കിയാണോ മൂല്യനിർണയം പൂര്‍ത്തിയാക്കുന്നതെന്ന് വ്യക്തമാക്കാമോ; ഒഴിവാക്കപ്പെട്ട ചോദ്യങ്ങളുടെ മാര്‍ക്ക് ഒഴിവാക്കിയ ശേഷം ബാക്കിയുള്ള ചോദ്യങ്ങളുടെ മാര്‍ക്ക് അടിസ്ഥാനമാക്കിയാണോ റാങ്ക് ലിസ്റ്റ് തയ്യാറാക്കപ്പെടുന്നതെന്ന് വ്യക്തമാക്കാമോ; ആയതിന് സ്വീകരിക്കുന്ന മാനദണ്ഡം വിശദമാക്കാമോ;
( ഡി )
പി.എസ്.സി. നടത്തുന്ന തൊണ്ണൂറ് ശതമാനം പരീക്ഷകളിലും അഞ്ച് ശതമാനത്തോളം ചോദ്യങ്ങള്‍ ഉദ്യോഗാര്‍ത്ഥികളുടെ ആത്മവിശ്വാസം തകര്‍ക്കുന്നവിധം ഒഴിവാക്കപ്പെടേണ്ടിവരുന്നു എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് സംബന്ധിച്ച സാഹചര്യം ചെയ്യേണ്ടിഉണ്ടാകുന്നത് പരിശോധിച്ച് പരിഹാരം കണ്ടെത്തുവാന്‍ നടപടി സ്വീകരിക്കുമോ;
( ഇ )
പി.എസ്.സി. നടത്തുന്ന പരീക്ഷകള്‍ക്ക് ന്യൂനതയില്ലാത്ത ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമോ; ആയത് വ്യക്തമാക്കാമോ?
8.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റോഡ് അപകടങ്ങള്‍ ഉള്‍പ്പെടെ മറ്റ് അപകടങ്ങളില്‍ പെട്ട് മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ധനസഹായം നല്‍കുന്നുണ്ടോ; ധനസഹായം കിട്ടുന്നതിനുള്ള വ്യവസ്ഥകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
അങ്കമാലി മണ്ഡലത്തില്‍, കാലടി മാണിക്കമംഗലം തോട്ടകം കരയില്‍ മടുക്കങ്കല്‍ വീട്ടില്‍ പരേതനായ ഷിബുവിന്റെ ഭാര്യ ശ്രീമതി ജിഷ കെ.എം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ലഭിക്കുന്ന ധനസഹായത്തിനുള്ള അപേക്ഷ നല്‍കുന്നതില്‍ വന്ന കാലതാമസം മാപ്പാക്കാന്‍ കാര്യകാരണ സഹിതം നല്‍കിയ അപേക്ഷയില്‍ അനുകൂല ഉത്തരവ് നല്‍കുന്നതിന് മുഖ്യമന്ത്രി നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കാമോ;
( സി )
രണ്ട് ദുരന്തങ്ങള്‍ ഒരേ സമയം അഭിമുഖീകരിക്കേണ്ടി വന്ന വീട്ടമ്മയുടെ മാനസിക പ്രയാസവും അനുഭവിച്ച ദുഃഖവും കണക്കിലെടുത്ത് ടി വിഷയത്തില്‍ ശ്രീമതി ജിഷ കെ.എം. മുഖ്യമന്ത്രിക്ക് നല്‍കിയ അപേക്ഷ പ്രത്യേക കേസായി പരിഗണിച്ച് ഇതില്‍ അനുഭാവപൂര്‍വ്വം നടപടി സ്വീകരിക്കുവാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ; വിശദാംശം നല്‍കാമോ?
9.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്തിന് ലഭിച്ച പ്രധാന പുരസ്കാരങ്ങള്‍ ഏതെല്ലാമെന്ന് തരം തിരിച്ച് വിശദമാക്കാമാേ?
10.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടും നിര്‍ദ്ദിഷ്ട ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മ്മാണം ആരംഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
സ്റ്റേജ് ഒന്നിന് പരിസ്ഥിതി ക്ലിയറന്‍സ് ലഭിച്ചിട്ടുണ്ടെങ്കിലും സ്റ്റേറ്റ് സോഷ്യല്‍ ഇംപാക്ട് അസ്സെസ്സ്മെന്റ് സമിതിയുടെ അനുമതി ലഭിക്കുന്നതിന് കാലതാമസം വരുന്നുണ്ടെന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഉന്നതതലത്തില്‍ തീരുമാനമെടുക്കുന്നതിനും പദ്ധതി സത്വരമായി ആരംഭിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമോ?
11.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സാംസ്കാരിക, നോർക്ക, പ്ലാനിങ് വകുപ്പ് മന്ത്രി ശ്രീ. കെ. സി. ജോസഫിന്റെ പേഴ്സണൽ അസിസ്റ്റന്റ് ആയി GO(Rt) 9303/2011 GAD ഉത്തരവുപ്രകാരം നിയമിതനായ ശ്രീ. സണ്ണി തോമസ് , പാറക്കൽ വീട്, കളത്തിപ്പടി, വടവാതൂർ, കോട്ടയം , പിൻ-686010 എന്ന വ്യക്തിക്ക് പേഴ്സണൽ സ്റ്റാഫ് പെൻഷൻ അനുവദിക്കുന്നതിന് കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
18.04.2024ൽ SDO കോഡ് ആവശ്യപ്പെട്ടുകൊണ്ട് ശ്രീ. സണ്ണി തോമസിന് കത്ത് നൽകിയതിന് ശേഷം പെൻഷൻ അനുവദിക്കുന്നതിനുള്ള PI 38/2020 GAD, SH3/168/21 ഫയലിൽ എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
12.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇ-സര്‍വീസ് ബുക്ക് നടപ്പിലാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഇ-സര്‍വീസ് ബുക്ക്‌ നടപ്പിലാക്കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ വകുപ്പുകളുടെ വിശദാംശങ്ങള്‍ നല്‍കാമോ; ആയതിനുള്ള പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
13.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൈപ്പിസ്റ്റ് വിഭാഗം ജീവനക്കാർക്ക് ടെക്നിക്കൽ വിഭാഗം തസ്തികകളിലേക്ക് തസ്തികമാറ്റം നൽകുന്നതിന് സർക്കാരിന്റെ പൊതു മാനദണ്ഡം വ്യക്തമാക്കാമോ; ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് /സർക്കുലർ /KSR ചട്ടം ലഭ്യമാക്കാമോ;
( ബി )
ടെക്നിക്കൽ വിഭാഗം തസ്തികകളിലേക്ക് തസ്തികമാറ്റം തെരഞ്ഞെടുത്ത ടൈപ്പിസ്റ്റ് വിഭാഗം ജീവനക്കാർക്ക് ടൈപ്പിസ്റ്റ് കേഡറിലെ സ്വാഭാവിക പ്രമോഷനുകള്‍ (UD ടൈപ്പിസ്റ്റ്, സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ്, സെലക്ഷൻ ഗ്രേഡ് ടൈപ്പിസ്റ്റ് ) നൽകുന്നത് നിയമാനുസൃതമാണോയെന്ന് വ്യക്തമാക്കാമോ;
( സി )
24/07/1985 ലെ ജിഒ(പി) 58/85/പിഎല്‍ജി നമ്പര്‍ സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിരിക്കുന്ന ടെക്നിക്കല്‍ കേഡര്‍ തസ്തികയായ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ് I ലേക്കുള്ള തസ്തികമാറ്റം LD ടൈപ്പിസ്റ്റ്/കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് II ൽ നിന്നാണെന്ന് സാമ്പത്തികസ്ഥിതിവിവരകണക്ക് വകുപ്പിലെ 20/02/2009 ലെ ജിഒ(പി)9/2009/പിഎല്‍ജി നമ്പർ സ്പെഷ്യൽ റൂളിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത് നിയമപരമായി നിലനിൽക്കുന്നതാണോ എന്ന് വ്യക്തമാക്കാമോ;
( ഡി )
ഹയർ സ്കെയിലിൽ നിന്ന് ലോവർ സ്‌കെയിലേക്ക് തസ്തിക മാറ്റം അനുവദിക്കുന്നതും, തുല്യ സ്കെയിലിലേക്ക് തസ്തികമാറ്റം അനുവദിക്കുന്നതും സർവീസ് ചട്ടങ്ങൾക്ക് അനുസൃതമാണോയെന്ന് വ്യക്തമാക്കാമോ;
( ഇ )
07.07.2023- ലെ സ.ഉ.(സാധാ) 285/2023/പി&ഇഎ നമ്പർ സർക്കാർ ഉത്തരവ് അനുസരിച്ച് ടെക്നിക്കൽ വിഭാഗം തസ്തികകളിലേക്ക് തസ്തികമാറ്റം തെരഞ്ഞെടുത്ത ടൈപ്പിസ്റ്റ് വിഭാഗം ജീവനക്കാർക്ക് ടൈപ്പിസ്റ്റ് കേഡറിലെ സ്വാഭാവിക പ്രമോഷനുകള്‍ (UD ടൈപ്പിസ്റ്റ്, സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ് , സെലക്ഷൻ ഗ്രേഡ് ടൈപ്പിസ്റ്റ് ) നൽകുന്നതിന് നിര്‍ദ്ദേശം നല്കിയിരിക്കുന്നത് നിയമാനുസൃതമാണോയെന്ന് വ്യക്തമാക്കാമോ?
14.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും, കമ്പനി ബോര്‍ഡ് കോര്‍പ്പറേഷനുകളിലും, സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനങ്ങളിലും, ശാസ്ത്രസാങ്കേതിക ഗവേഷണ സ്ഥാപനങ്ങളിലും എം​പ്ലോ​യ്മെ​ന്റ് എ​ക്സ്ചേ​ഞ്ച് മുഖേനയല്ലാതെ നടത്തിയിട്ടുള്ള കരാര്‍ / താല്‍ക്കാലിക നിയമനങ്ങളുടെ ഇനം തിരിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
സംവരണ തത്വം പാലിച്ചാണോ പ്രസ്തുത നിയമനങ്ങള്‍ നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സ്ഥാപനങ്ങളില്‍ എത്ര താല്‍ക്കാലിക ജീവനക്കാരെയാണ് കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ സ്ഥിരപ്പെടുത്തിയിട്ടുള്ളത്; ഇപ്രകാരം സ്ഥിരപ്പെടുത്തിയ താല്‍ക്കാലിക ജീവനക്കാരുടെ വകുപ്പ് / സ്ഥാപനം തിരിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
സംസ്ഥാനത്തെ പരിസ്ഥിതി, ശാസ്ത്രസാങ്കേതിക വകുപ്പിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ പി.എസ്.സി /എം​പ്ലോ​യ്മെ​ന്റ് എ​ക്സ്ചേ​ഞ്ച് മുഖേനയല്ലാതെ കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ നടത്തിയിട്ടുള്ള മുഴുവന്‍ നിയമനങ്ങളുടേയും വിശദാംശം, നിയമന നടപടിക്രമങ്ങളുടെ പകര്‍പ്പുകള്‍, തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യത, അഭിമുഖ/ എഴുത്ത് പരീക്ഷകളുടെ മാര്‍ക്ക് എന്നിവ സംബന്ധിച്ച വിവരം ലഭ്യമാക്കാമോ ?
15.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മതാടിസ്ഥാനത്തിൽ വാട്സ്ആപ്പ് ഉണ്ടാക്കിയ സംഭവത്തിൽ സംസ്ഥാനത്തെ ഐ.എ.എസ്. ഉദ്യോഗസ്ഥനെതിരെ സർക്കാർ എന്തെങ്കിലും ശിക്ഷണ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ ; ഉണ്ടെങ്കിൽ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ; പ്രസ്തുത ഉദ്യോഗസ്ഥനെതിരെ ഏതെല്ലാം വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്നത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഉദ്യോഗസ്ഥനെതിരെ സ്വീകരിച്ച നടപടി പിൻവലിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ ആയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ?
16.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഐ.എ.എസ്., ഐ.പി.എസ്. ഉദ്യോഗസ്ഥർക്കും മറ്റു ജീവനക്കാർക്കും മതാടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പുകൾ രൂപീകരിക്കാൻ സർവീസ് ചട്ടങ്ങൾ അനുസരിച്ച് സാധിക്കുമോയെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തെ ഐ.എ.എസ്., ഐ.പി.എസ്. ഉദ്യോഗസ്ഥരും മറ്റു ജീവനക്കാരും മതാടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചതുമായി ബന്ധപ്പെട്ട് പരാതികൾ ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത പരാതിയിന്മേൽ സ്വീകരിച്ച നടപടികളുടെ വിശദവിവരം ലഭ്യമാക്കാമോ?
17.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ പഞ്ചായത്തില്‍ കോയിപ്പറമ്പ് വീട്ടില്‍ ശ്രീമതി അനിത സാംസണ്‍ തന്റെ ദത്തെടുത്ത കുട്ടിക്ക് സഹകരണ ബാങ്കില്‍ ആശ്രിത നിയമനം ലഭിക്കുന്നതിന് വേണ്ടി സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ?
18.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2013 ഏപ്രില്‍ 1 മുതൽ സർക്കാർ സർവ്വീസിൽ പ്രവേശിക്കുന്നവരുടെ വിരമിക്കൽ പ്രായം 60 ആക്കിയെങ്കിലും ബന്ധപ്പെട്ട തസ്തികളിലേയ്ക്ക് അപേക്ഷിക്കേണ്ട ഉയര്‍ന്ന പ്രായപരിധി ഇപ്പോഴും 36 വയസ് തന്നെയാണെന്നതിനാൽ പെൻഷൻ പ്രായം ഉയർത്തിയതിന് ആനുപാതികമായി തസ്തികളിലേയ്ക്ക് അപേക്ഷിക്കേണ്ട പ്രായപരിധി ഉയർത്തുന്ന കാര്യം പരിഗണിക്കാമോ?
19.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഐ.എ.എസ്. ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി മല്ലു ഹിന്ദു എന്ന വാട്‍സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇതിന്റെ പേരിൽ ഏതെങ്കിലും ഉദ്യോഗസ്ഥന്റെ പേരിൽ അച്ചടക്ക നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( സി )
ഐ.എ.എസ്. ഉദ്യോഗസ്ഥർ അഡ്മിനായി മതാടിസ്ഥാനത്തിൽ വാട്‍സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും അത് വിവാദമായതോടെ മറ്റൊരു മതത്തിന്റെ പേരിൽ വാട്‍സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും ചെയ്ത വ്യക്തികൾ ആരൊക്കെയാണെന്ന് കണ്ടെത്തുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ഡി )
ഇത് സംബന്ധിച്ച് വാട്‍സാപ്പിന്റെ ഉടമസ്ഥരായ മെറ്റ യുമായി സർക്കാരോ അന്വേഷണ ഉദ്യോഗസ്ഥരോ ഏതെങ്കിലും തരത്തിലുള്ള ആശയ വിനിമയം നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
20.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിൽ നിന്നും ഏതെല്ലാം പദ്ധതികളാണ് റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിയുടേയും നിലവിലെ സ്ഥിതി വിശദമാക്കാമോ;
( സി )
പൂർത്തീകരിക്കാത്ത പ്രവൃത്തികൾ എന്നത്തേക്ക് പൂർത്തീകരിക്കാൻ കഴിയും എന്ന് വിശദമാക്കാമോ;
( ഡി )
മുഴുവൻ പ്രവൃത്തികളും വേഗത്തിൽ പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കുമോ, വിശദമാക്കാമോ?
21.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സിന്റെ ഭാഗമായി ദേവികുളം മണ്ഡലത്തിൽ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ ഏതൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
നവകേരള സദസ്സിന്റെ ഭാഗമായി ഓരോ മണ്ഡലത്തിലും എത്ര തുകയുടെ വികസന പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് അറിയിക്കുമോ;
( സി )
നവകേരള സദസ്സിന്റെ ഭാഗമായി ദേവികുളം മണ്ഡലത്തിൽ നിന്നും സമർപ്പിച്ച പ്രൊപ്പോസലുകളും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കുമോ?
22.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സിന്റെ ഭാഗമായി നടന്ന ചർച്ചകളിൽ ഉയർന്നുവന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് വേണ്ടിയുള്ള പദ്ധതി രൂപീകരണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
ഓരോ നിയമസഭാ മണ്ഡലത്തിലും വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
23.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറയിന്‍കീഴ് മണ്ഡലത്തില്‍ നവകേരള സദസ്സിന്റെ ഭാഗമായി നടപ്പാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള പദ്ധതികളും അവയുടെ സ്ഥിതിവിവരവും ലഭ്യമാക്കുമോ?
24.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസുമായി ബന്ധപ്പെട്ട് ഉടുമ്പന്‍ചോല മണ്ഡലത്തിലെ വികസന പ്രവൃത്തികള്‍ക്കായി എത്ര കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്;
( ബി )
മണ്ഡലത്തില്‍ നടപ്പാക്കേണ്ട വികസന പ്രവൃത്തികള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ; ഇതില്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
ഈ പ്രവൃത്തികള്‍ എത്ര നാളുകള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
25.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സിന്റെ ഭാഗമായി എല്ലാ മണ്ഡലങ്ങളിലും അടിസ്ഥാന സൗകര്യ വികസനത്തിനായി പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിന്റെ ഭാഗമായി ചങ്ങനാശ്ശേരി മണ്ഡലത്തില്‍ ഏതെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കുന്നത്; പ്രസ്തുത പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
26.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
REPORT OF THE COMMITTEE FOR EVALUATION OF DECENTRALISED PLANNING AND DEVELOPMENT എന്ന പേരിൽ 2009 മാർച്ചിൽ പ്രൊഫസർ എം എ ഉമ്മൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സാമ്പത്തികസ്ഥിതി വിവരകണക്ക് വകുപ്പിലെ ഉദ്യോഗസ്ഥരെ ഡേറ്റ മാനേജർമാരായി നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( ബി )
സ്റ്റേറ്റ് അക്കാദമി ഓൺ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്ട്രേഷനിൽ ഡയറക്ടർ (ട്രെയിനിങ്) എന്ന പേരിൽ തസ്തിക സൃഷ്ടിക്കുവാനും, സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് ഡയറക്‌ടർ ആയി ഐ.എ.എസ്./ഐ.എസ്.എസ്./ഐ.ഇ.എസ് കേഡറിലെ ഉദ്യോഗസ്ഥനെ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷണർ എന്ന പേരിൽ നിയമിക്കുന്നതിനുമായി സാമ്പത്തികസ്ഥിതിവിവരകണക്ക് വകുപ്പിലെ 20/02/2009 ലെ ജി.ഒ(പി) 10/2009/പിഎൽജി നമ്പർ സ്പെഷ്യൽ റൂളില്‍ ഭേദഗതി ചെയ്യുന്നതിന് സർക്കാർ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
27.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാഫീൻ അറോറ പദ്ധതിനിർവ്വഹണത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഏതെല്ലാം ഏജൻസികളാണ് സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറായിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ഏജൻസികളുമായി ഗ്രാഫീൻ അറോറ പദ്ധതിയുടെ ചെലവ് സംബന്ധിച്ച് ധാരണയിൽ എത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് പ്രസ്തുത പദ്ധതി ഏത് വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് നടപ്പിലാക്കുന്നത്;
( ഡി )
പൊതു-സ്വകാര്യ പങ്കാളിത്തവ്യവസ്ഥയിൽ പ്രസ്തുത പദ്ധതി നടപ്പിലാക്കാനുളള സാധ്യതകൾ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
28.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ നിന്നുള്ള മാലിന്യം തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ നിക്ഷേപിച്ചത് സംബന്ധിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് സർക്കാരിനോ കേന്ദ്ര ഹരിത ട്രൈബ്യൂണലിനോ റിപ്പോർട്ട് നൽകിയിരുന്നോ;
( ബി )
കേരളത്തിലെ മാലിന്യം ഇതര സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോകാൻ ഏതെങ്കിലും ഏജൻസികളെ ഏൽപിച്ചിട്ടുണ്ടോ; ഇത്തരം ഏജൻസികൾക്ക് അംഗീകാരം നൽകുന്നത് മലിനീകരണ നിയന്ത്രണ ബോർഡാണോ; 2021-ന് ശേഷം ഇപ്രകാരം അംഗീകാരം നൽകിയ ഏജൻസികൾ ഏതൊക്കെയാണ്; വിശദാംശം നൽകുമോ;
( സി )
തമിഴ്‌നാട്ടിൽ മാലിന്യം നിക്ഷേപിച്ചത് സംബന്ധിച്ച കേസിൽ കേന്ദ്ര ഹരിത ട്രൈബ്യൂണൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർ‍ഡിനോട് എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്; എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
( ഡി )
മാലിന്യ നിർമാർജനത്തിൽ വന്ന വീഴ്ചകൾ സംബന്ധിച്ച് സർക്കാരും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും എതിർകക്ഷികളായി ഹരിത ട്രൈബ്യൂണലിൽ നിലവിലുള്ള കേസുകളുടെ വിശദാംശങ്ങൾ നൽകാമോ;
( ഇ )
2021-നു ശേഷം മാലിന്യ നിർമാർജ്ജനം സംബന്ധിച്ച് എത്ര കേസുകളിലാണ് മലിനീകരണ നിയന്ത്രണ ബോർഡിനെതിരെ ഹരിത ട്രൈബ്യൂണലും കേന്ദ്ര സർക്കാരും നടപടികൾ ആവശ്യപ്പെട്ടിട്ടുള്ളത്; വിശദാംശങ്ങൾ നൽകാമോ?
29.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പി.എസ്.സി. മുഖേന എത്ര പേർക്ക് സര്‍ക്കാര്‍ ഉദ്യോഗം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;
( ബി )
അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളില്‍ പി.എസ്.സി. മുഖേന എത്ര പേർക്കാണ് നിയമനം നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
30.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2024 വർഷത്തിൽ പി.എസ്.സി.യിൽ നിന്നും എത്ര നിയമന ശിപാർശകളാണ് ആകെ നൽകിയിട്ടുളളതെന്ന് വിശദമാക്കാമോ;
( ബി )
2024 വർഷത്തിൽ നിയമന ശിപാർശ നൽകിയിട്ടുളളതിൽ എത്ര പുതിയ ഒഴിവുകളും എൻ.ജെ.ഡി. ഒഴിവുകളുമാണ് ഉണ്ടായിട്ടുളളതെന്ന് വിശദമാക്കാമോ?
31.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷൻ മുഖാന്തിരം നിയമന ശിപാർശ ലഭിച്ച ഉദ്യോഗാർത്ഥികളുടെ എണ്ണം വർഷം തിരിച്ച് വിശദമാക്കാമോ;
( ബി )
2024 ജനുവരി മാസം മുതൽ ഡിസംബർ വരെ പി.എസ്.സി പുതുതായി എത്ര റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും പ്രസ്തുത കാലയളവിൽ പുതുതായി എത്ര തസ്തികകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ;
( സി )
ഈ സർക്കാരിന്റെ കാലത്ത് പി. എസ്. സി യുടെ പ്രവർത്തനം കൂടുതൽ വേഗത്തിലും മെച്ചപ്പെട്ടതും കാര്യക്ഷമവുമാക്കാൻ എന്തെല്ലാം പുതിയ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
ക്ലര്‍ക്ക് ടൈപ്പിസ്റ്റ്/ ടൈപ്പിസ്റ്റ് ക്ലര്‍ക്ക് തസ്തികയിലെ പുതിയ വിജ്ഞാപനം
32.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ലര്‍ക്ക് ടൈപ്പിസ്റ്റ് /ടൈപ്പിസ്റ്റ് ക്ലര്‍ക്ക് (വിവിധ വകുപ്പുകള്‍) തസ്തികയിലെ കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലെ നിലവിലെ പി.എസ്.സി. റാങ്ക് ലിസ്റ്റുകളു‌ടെ കാലാവധി 2025 ഡിസംബറില്‍ അവസാനിക്കുമെന്നിരിക്കെ 2024 ഡിസംബര്‍ 31 ന് മുമ്പ് ഈ തസ്തികയിലേയ്ക്കുള്ള പുതിയ വിജ്‍ഞാപനം പി.എസ്.സി. പ്രസിദ്ധീകരിക്കാതിരുന്നതിന് കാരണം വ്യക്തമാക്കാമോ;
( ബി )
2024 ഡിസംബര്‍ 31 ന് മുമ്പ് ക്ലര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലര്‍ക്ക് (വിവിധ വകുപ്പുകള്‍) തസ്തികയിലേയ്ക്കുള്ള പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കാതിരുന്നതിനാല്‍ പ്രസ്തുത തീയതിയില്‍ പ്രായപരിധി കഴിഞ്ഞ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടമായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
ക്ലര്‍ക്ക് ടൈപ്പിസ്റ്റ് /ടൈപ്പിസ്റ്റ് ക്ലര്‍ക്ക് (വിവിധ വകുപ്പുകള്‍) തസ്തികയില്‍ കാറ്റഗറി 103/2019 ആയി അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത് എന്നതിനാല്‍ ഈ തസ്തികയിലേയ്ക്ക് എത്രയും വേഗം വിജ്‍ഞാപനം പ്രസിദ്ധീകരിക്കുന്നതിന് പി.എസ്.സി. നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( ഡി )
ക്ലര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലര്‍ക്ക് (വിവിധ വകുപ്പുകള്‍) തസ്തിക നിര്‍ത്തലാക്കുന്നതിന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ; ആയതിനാലാണോ ഈ തസ്തികയിലേയ്ക്ക് പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കാതിരുന്നതെന്ന് അറിയിക്കാമോ;
( ഇ )
ക്ലര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലര്‍ക്ക് (വിവിധ വകുപ്പുകള്‍) തസ്തികയിലേയ്ക്ക് പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് പി.എസ്.സി. സര്‍ക്കാരിനോട് എന്തെങ്കിലും ക്ലാരിഫിക്കേഷന്‍ ചോദിച്ചിരുന്നോ എന്നും ആയതിന് സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ; എങ്കില്‍ ഈ രണ്ട് കത്തുകളുടെയും പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
( എഫ് )
ക്ലര്‍ക്ക് ടൈപ്പിസ്റ്റ് /ടൈപ്പിസ്റ്റ് ക്ലര്‍ക്ക് (വിവിധ വകുപ്പുകള്‍) തസ്തികയിലേയ്ക്ക് എന്നത്തേയ്ക്ക് വിജ്‍ഞാപനം പ്രസിദ്ധീകരിക്കുന്നതിനാണ് പി.എസ്.സി. ആലോചിക്കുന്നതെന്ന് വ്യക്തമാക്കാമോ?
33.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്ത്യയിൽ തന്നെ മാതൃകയായി ഏറ്റവും കൂടുതൽ പേർക്ക് നിയമനം നൽകിയ സ്ഥാപനമായി കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷൻ മാറി എന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
2016 ജൂൺ മുതൽ 2024 ഡിസംബർ വരെ കേരളത്തിൽ പി. എസ്.സി. മുഖേന എത്ര പേർക്കാണ് നിയമനം നൽകിയിട്ടുള്ളത്; വിശദമാക്കാമോ?
34.
യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതുവരെ പി.എസ്.സി. മുഖേന എത്ര പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?
35.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന GST വകുപ്പിൽ ഓൺലൈൻ സ്ഥലംമാറ്റം നടപ്പിലാക്കണമെന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ ബഹു. ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അനുമതി നൽകിയോ; ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ 2017 ലെ പൊതു സ്ഥലംമാറ്റ മാനദണ്ഡങ്ങൾ പാലിച്ച് ട്രാൻസ്ഫർ നടത്തുന്നതിന് സംസ്ഥാന GST വകുപ്പ് ഉന്നയിക്കുന്ന തടസ്സവാദം എന്താണ്; എല്ലാ വകുപ്പുകളിലും സ്പാർക്ക് അധിഷ്ടിത ഓൺലൈൻ സ്ഥലംമാറ്റം കർശനമായി നടപ്പിലാക്കുവാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടോ, വിശദമാക്കാമോ?
36.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആശ്രിത നിയമനത്തിലെ കാലതാമസം പരിഹരിക്കുന്നതിനും നിലവിലെ വ്യവസ്ഥകള്‍ പരിഷ്കരിക്കുന്നതിനും വേണ്ടി സര്‍ക്കാര്‍ നിയോഗിച്ച സമിതി നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
നിലവില്‍ എത്ര ആശ്രിത നിയമന അപേക്ഷകളാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളതെന്ന് വിശദമാക്കാമോ;
( സി )
2024 വര്‍ഷത്തിലെ പി.എസ്.സി. നിയമനങ്ങള്‍ക്ക് ആനുപാതികമായി എത്ര ആശ്രിത നിയമനങ്ങളാണ് നടന്നിട്ടുള്ളതെന്ന് വിശദമാക്കാമോ?
വിവിധ വകുപ്പുകളില്‍ സൃഷ്ടിച്ച പുതിയ തസ്തികകളുടെ എണ്ണം
37.
യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2021 കാലയളവില്‍ വിവിധ വകുപ്പുകളിലായി ആകെ എത്ര പുതിയ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് വകുപ്പ് തിരിച്ച് വിശദാംശം ലഭ്യമാക്കുമോ;
( ബി )
നിലവിലെ സര്‍ക്കാരിന്റെ കാലത്ത് നാളിതുവരെ വിവിധ വകുപ്പുകളിലായി എത്ര പുതിയ തസ്തികകളാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് വകുപ്പുതിരിച്ച് വിശദാംശം ലഭ്യമാക്കുമോ?
38.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ കെ-ഫോണ്‍ പദ്ധതി മുഖേന സൗജന്യ കണക്ഷനുകള്‍ ലഭിച്ച എത്ര ഗുണഭോക്താക്കള്‍ ഉണ്ടെന്ന് പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ;
( ബി )
സൗജന്യ കണക്ഷന്‍ ലഭിച്ച ഗുണഭോക്താക്കളുടെ പരാതി പരിഹരിക്കുന്നതിന് വേണ്ടി അരൂര്‍ മണ്ഡലത്തില്‍ നിയോഗിച്ച ഉദ്യോഗസ്ഥന്റെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ വ്യക്തമാക്കാമോ;
( സി )
കെ-ഫോണ്‍ സംബന്ധിച്ച് അരൂര്‍ മണ്ഡലത്തില്‍ നിലവില്‍ എത്ര പരാതികള്‍ ഉണ്ടെന്നും ആയവ പരിഹരിക്കുന്നതിന് വേണ്ടി സ്വീകരിച്ച നടപടികളും വിശദമാക്കാമോ?
39.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം നിയോജകമണ്ഡലത്തിലെ കെ-ഫോൺ പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ഏതെല്ലാം സര്‍ക്കാര്‍ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലുമാണ് കെ-ഫോണ്‍ പദ്ധതി നടപ്പാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
കെ-ഫോൺ പദ്ധതിയുടെ ഭാഗമായി പ്രസ്തുത മണ്ഡലത്തില്‍ എത്ര കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
മണ്ഡലത്തിലെ കൂടുതല്‍ സ്ഥാപനങ്ങളിലേക്കും കുടുംബങ്ങളിലേക്കും കെ-ഫോണ്‍ പദ്ധതി വ്യാപിപ്പിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
40.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-ഫോണ്‍ പദ്ധതിക്കായി നാളിതുവരെ എത്ര രൂപ ചെലവാക്കിയിട്ടുണ്ട്; വിശദമാക്കുമോ;
( ബി )
കെ-ഫോണിന്റെ ഇതുവരെയുള്ള പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കുമോ;
( സി )
സര്‍ക്കാർ സ്ഥാപനങ്ങള്‍ക്കും ഓരോ മണ്ഡലത്തിലെയും പാവപ്പെട്ട കുടുംബങ്ങള്‍ക്കും സൗജന്യമായി കെ-ഫോണ്‍ കണക്ഷന്‍ വഴി ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുമെന്ന ബഡ്ജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ എത്ര വീടുകള്‍, എത്ര സർക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് കണക്ഷന്‍ നല്കിയിട്ടുണ്ട് എന്നതിന്റെ ജില്ല തിരിച്ചുള്ള വിശദാംശം വെളിപ്പെടുത്തുമോ;
( ഡി )
പ്രസ്തുത കണക്ഷനുകളുടെ ബില്‍ തുക ആരാണ് കെ‌-ഫോണ്‍ കമ്പനിക്ക് നല്‍കുന്നതെന്ന് വെളിപ്പെടുത്തുമോ;
( ഇ )
കണക്ഷനുകളുടെ ബില്‍ തുക കുടിശികയായി എവിടെയെങ്കിലും കണക്ഷന്‍ വിച്ഛേദിച്ചിട്ടുണ്ടോ; എങ്കില്‍ കെ-ഫോണ്‍ കമ്പനിക്ക് ബിൽ തുക നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
41.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-ഫോണ്‍ പദ്ധതി പ്രകാരം സംസ്ഥാനത്ത് എത്ര പേര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും ആയതില്‍ അനുവദിച്ച കണക്ഷനുകളുടെ വിശദാംശവും ജില്ലാടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;
( ബി )
കെ-ഫോണ്‍ പദ്ധതി പ്രകാരം സമർപ്പിക്കുന്ന അപേക്ഷയിന്മേല്‍ കണക്ഷന്‍ നല്‍കുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
42.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്നും പിന്മാറാൻ ടി കോം കമ്പനി നിരത്തിയ കാരണങ്ങൾ വിശദമാക്കാമോ;
( ബി )
കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്നും പിന്മാറുന്നത് സംബന്ധിച്ച് ടി കോം കമ്പനി സർക്കാരിന് നൽകിയ കത്തുകളുടെ പകർപ്പ് ലഭ്യമാക്കാമോ?
43.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-ഫോണ്‍ പദ്ധതിയുടെ നിലവിലുള്ള പുരോഗതി റിപ്പോര്‍ട്ട് ലഭ്യമാക്കാമോ;
( ബി )
കാസര്‍ഗോഡ് ജില്ലയില്‍ എത്ര സര്‍ക്കാര്‍ ഓഫീസുകളില്‍ കെ-ഫോണ്‍ പദ്ധതിയുടെ ഭാഗമായി സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കിയിട്ടുണ്ട്; വിശദമാക്കാമോ;
( സി )
പദ്ധതി പ്രകാരം കാസര്‍ഗോഡ് ജില്ലയില്‍ എത്ര ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കിയിട്ടുണ്ട്; നിയമസഭ മണ്ഡലം തിരിച്ചുള്ള കണക്ക് വ്യക്തമാക്കാമോ;
( ഡി )
പദ്ധതി എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാകും എന്ന് വിശദമാക്കാമോ?
44.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമിയുടെ ഫ്രീഹോൾഡ് ടികോം കമ്പനിക്ക് നൽകുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമിയുടെ ഫ്രീഹോൾഡ് സംബന്ധിച്ച് 2011-ൽ ടികോം അധികൃതരുമായി ചർച്ച നടത്തി കെെക്കൊണ്ട തീരുമാനങ്ങൾ വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമിയുടെ ഫ്രീഹോൾഡ് സംബന്ധിച്ച് 2011 ന് സർക്കാരും ടികോം അധികൃതരും എത്ര ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും അവ എതൊക്കെ തീയതികളിലാണെന്നും അറിയിക്കുമോ; യോഗങ്ങളുടെ മിനുട്സ് ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത ചർച്ചയിൽ സെസ് മേഖലയിൽ ഫ്രീഹോൾഡ് അനുവദിക്കാൻ സാധിക്കില്ല എന്ന സർക്കാർ വാദം ടീകോം അംഗീകരിച്ചിട്ടുണ്ടോ;
( ഇ )
ഇത് സംബന്ധിച്ച് അന്നത്തെ സർക്കാർ നിയമവിദഗ്ദ്ധരിൽ നിന്നും ഉപദേശം തേടിയിരുന്നോയെന്ന് വ്യക്തമാക്കാമോ; എങ്കിൽ നിയമോപദേശത്തിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( എഫ് )
സെസ് മേഖലയിൽ ഫ്രീഹോൾഡ് അനുവദിക്കാൻ സാധിക്കില്ല എന്ന നിയമോപദേശത്തെ തുടർന്ന് ഫ്രീഹോൾഡ് ആവശ്യത്തിൽ നിന്നും ടികോം പിന്മാറുകയും മുഴുവൻ 246 ഏക്കർ ഭൂമിക്കും ടികോം സെസ്സ് പദവി ആവശ്യപ്പെടുകയും സർക്കാർ നൽകുകയും ചെയ്തു എന്നത് വസ്തുതയാണോ; വ്യക്തമാക്കുമോ?
45.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ടി കോം കമ്പനിക്ക് പണം നൽകി കൊച്ചി സ്മാർട്ട്‌ സിറ്റി പദ്ധതി കരാർ അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ ഇതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
കരാർ പ്രകാരമുള്ള ചുമതലകൾ പാലിക്കാൻ സാധിക്കാത്ത ടി കോം കമ്പനിയിൽനിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിനുപകരം പണം നൽകി കരാർ അവസാനിപ്പിക്കുന്നതിന്റെ കാരണം വിശദമാക്കുമോ?
46.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. അൻവർ സാദത്ത്
ഡോ. മാത്യു കുഴല്‍നാടൻ
രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി സ്മാർട്ട്‌ സിറ്റി പദ്ധതിയിൽ ടി കോം കമ്പനിക്ക് പണം നൽകി കരാർ അവസാനിപ്പിക്കാൻ തീരുമാനിച്ചതിന്റെ കാരണം അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതി കരാറിലെ 11(2) വ്യവസ്ഥ പ്രകാരം കരാര്‍ വ്യവസ്ഥകളില്‍ ടി കോം വീഴ്ച വരുത്തുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനുണ്ടാകുന്ന നഷ്ടം നികത്താന്‍ ടി കോമിന് ഉത്തരവാദിത്തമുണ്ടായിരിക്കുമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
എങ്കിൽ പ്രസ്തുത വ്യവസ്ഥ പ്രകാരം ടി കോമിൽനിന്നും നഷ്ടപരിഹാരം ഈടാക്കാൻ സർക്കാർ നടപടി സ്വീകരിക്കാത്തതിന്റെ കാരണം വിശദമാക്കുമോ?
47.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവില്‍ അക്ഷയ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
കോഴിക്കോട് കോര്‍പ്പറേഷനില്‍ പുതുതായി അക്ഷയ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതിന് അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടോ;
( സി )
എങ്കില്‍ പ്രസ്തുത അപേക്ഷകളില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ?
48.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജക മണ്ഡലത്തില്‍ നല്‍കിയ സൗജന്യ കെ-ഫോണ്‍ കണക്ഷനുകളുടെയും ഇനി നല്‍കാന്‍ ബാക്കിയുള്ള കണക്ഷനുകളുടെയും എണ്ണം എത്രയാണെന്ന വിശദവിവരം തദ്ദേശസ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ഏതൊക്കെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കാണ് കണക്ഷന്‍ നല്‍കിയിട്ടുള്ളതെന്നും ഇനി എത്ര കണക്ഷനുകളാണ് നല്‍കാനുള്ളതെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ ഏതൊക്കെ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കാണ് കെ-ഫോണ്‍ കണക്ഷന്‍ നല്‍കിയിട്ടുള്ളതെന്നും നിലവിൽ എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്നും എത്ര സ്ഥാപനങ്ങള്‍ക്കാണ് കണക്ഷന്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്നുമുള്ള വിശദ വിവരം സ്ഥാപനം തിരിച്ച് ലഭ്യമാക്കാമോ?
സി-ഡിറ്റിലെ ക്രമക്കേടുകൾ
49.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിജിലൻസ് വകുപ്പിൽ നിന്നും 14.12.2020 തീയതിയായി വിജി-എ2/323/2020/വിജി. ഫയൽ നമ്പർ കത്ത് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ; എങ്കിൽ അതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കത്തില്‍ സി-ഡിറ്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കാനും പരാതിയില്‍ ഏതെങ്കിലും തരത്തിലുള്ള വിജിലന്‍സ് അന്വേഷണം ആവശ്യമുള്ളപക്ഷം ശിപാര്‍ശ സഹിതം തിരികെ ലഭ്യമാക്കേണ്ടതുമാണ് എന്നും വിവരസാങ്കേതിക വകുപ്പിനോട് നിഷ്കർഷിച്ചിരുന്നോയെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത നിര്‍ദ്ദേശമനുസരിച്ച് പരാതി പരിശോധിച്ചിരുന്നോയെന്നും തുടര്‍ന്ന് എന്തു നടപടികള്‍ സ്വീകരിച്ചുവെന്നും വിശദമാക്കുമോ;
( ഡി )
സി-ഡിറ്റിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വകുപ്പുതല പരിശോധന നടത്തി രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നലകണമെന്ന് 2024 ജൂലൈയില്‍ വിജിലന്‍സ് ഐ.ടി. വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നോ; എങ്കിൽ അന്വേഷണത്തിന്റെ ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കുമോ?
50.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം നാഗമ്പടത്തെ കെൽട്രോൺ നോളജ് സെന്ററിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ലഘുവായ ഫീസ് ഘടനയോടെ പി.എസ്.സി. നിയമനങ്ങൾക്കനുസൃതമായ സർക്കാർ അംഗീകൃത കോഴ്സുകൾ നടത്തുന്ന പ്രസ്തുത സ്ഥാപനത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നപക്ഷം സാധാരണക്കാരായ വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും കൂടി ഉതകുന്നതരത്തിലുള്ള എന്ത് ബദല്‍ സംവിധാനമൊരുക്കാനാണ് സർക്കാർ ഉദ്ദേശിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
51.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആധാർ കാർഡിലെ പേരിലുള്ള ചെറിയ തിരുത്തലുകൾക്ക് ആധാർ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) ഗസറ്റ് വിജ്ഞാപനം നിർബന്ധമാക്കിയിട്ടുണ്ടോ; ആധാർ അതോറിറ്റി ഇത് സംബന്ധിച്ച ഉത്തരവ് സംസ്ഥാന സർക്കാരിന് നൽകിയിട്ടുണ്ടോ; എങ്കിൽ ഉത്തരവിന്റെ പകർപ്പ് നൽകാമോ;
( ബി )
സർക്കാരിന്റെ വിവിധ സാമ്പത്തിക സഹായങ്ങൾക്കും സാമൂഹ്യ സുരക്ഷാ പെൻഷനും ആധാർ നിർബന്ധമാക്കിയിരിക്കെ അക്ഷയ സെന്ററുകളിൽ ആധാർ അപ്ഡേഷൻ ചെയ്യുന്നതിനും നിലവിലെ ആധാറിലെ തെറ്റുകള്‍ തിരുത്താനും ഗസറ്റ് വിജ്ഞാപനം നിർബന്ധമാക്കിയിട്ടുണ്ടോ; എങ്കിൽ എന്ന് മുതലാണ് നിർബന്ധമാക്കിയത്; വിശദാംശം നൽകാമോ;
( സി )
സർക്കാരിന്റെ 10/4/2017 ലെ IT-B1/05/2014-ITD നമ്പർ സർക്കുലർ പ്രകാരം ഓൺലൈനായി പ്രസിദ്ധീകരിക്കുന്ന രേഖകളിൽ വ്യക്തികളുടെ ആധാർ നമ്പർ പ്രസിദ്ധീകരിക്കുന്നത് 2016 ലെ ആധാർ ആക്ടിന്റെ ലംഘനമാണെന്ന് പറയുന്നുണ്ടോ; വിശദാംശം നൽകാമോ;
( ഡി )
ആധാർ അപ്ഡേഷൻ ചെയ്യുന്നതിനും നിലവിലെ ആധാറിലെ തെറ്റുകള്‍ തിരുത്തുന്നതിനും ഗസറ്റ് വിജ്ഞാപനം ആവശ്യമെങ്കിൽ അടിയന്തരമായി ഇക്കാര്യം പരിഗണിക്കുമോ; വ്യക്തമാക്കുമോ?
52.
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന വെബ്സൈറ്റില്‍, സംസ്ഥാനത്തിലെ എല്ലാ വിഭാഗത്തിലെയും പ്രധാന ദേവാലയങ്ങള്‍, ക്ഷേത്രങ്ങള്‍ മുതലായവ സംബന്ധിച്ച സമഗ്രവിവരങ്ങള്‍ പില്‍ഗ്രിം ടൂറിസത്തിന്, പ്രത്യേകിച്ച് സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവർക്ക്, ഉപയുക്തമാകുന്ന തരത്തില്‍ സംസ്ഥാന വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
53.
രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സർക്കാരിന്റെ വിവിധ വകുപ്പുകളുടെ വെബ്സൈറ്റുകളും വെബ് ആപ്ലിക്കേഷനുകളും സ്റ്റേറ്റ് ഡാറ്റാ സെന്ററിൽ അല്ലാതെ പ്രൈവറ്റ് ക്ലൗഡിൽ ഹോസ്റ്റ് ചെയ്തിട്ടുണ്ടോ; 2016 -ൽ സർക്കാർ സ്ഥാനമേറ്റെടുത്ത് ഇതുവരെ എത്ര രൂപയാണ് പ്രൈവറ്റ് ക്ലൗഡ് സർവീസിന് വേണ്ടി അടച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പൗരന്മാരുടെ ആധാർ അടക്കമുള്ള ഡാറ്റ, പ്രൈവറ്റ് ക്ലൗഡിൽ സൂക്ഷിക്കുന്നത് സർക്കാരിന്റെ നയമാണോ; ആമസോൺ ക്ലൗഡ് സർവീസിന് വേണ്ടി സി-ഡിറ്റ് 2025 ജനുവരി വരെ എത്ര കോടി ചിലവാക്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ?
54.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സാ സഹായത്തിന് അപേക്ഷിക്കുമ്പോള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിശ്ചിത മാതൃകയില്‍ത്തന്നെ വേണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ടോ;
( ബി )
തിരുവനന്തപുരം ആർ.സി.സി. നല്‍കുന്ന ക്യാന്‍സര്‍ രോഗിയാണെന്നുള്ള സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ചികിത്സാ സഹായത്തിന് അപേക്ഷിക്കുമ്പോള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിശ്ചിത മാതൃകയില്‍ത്തന്നെ വേണം എന്ന കാരണം പറഞ്ഞ് നിരസിയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
55.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സാ ധനസഹായമായി എത്ര തുകയാണ് അനുവദിച്ചിട്ടുള്ളതെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?
പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം
56.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ നാളിതുവരെ സംസ്ഥാനത്ത് ഉണ്ടായ പ്രകൃതിദുരന്തങ്ങളിൽ ഓരോന്നിലും മരണമടഞ്ഞവര്‍ എത്ര; ഗുരുതരമായി പരിക്കേറ്റവര്‍ എത്ര; കാണാതായവര്‍ എത്ര; ഇതില്‍ എത്ര പേര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്; എത്ര പേരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്; ഇനി എത്ര പേര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ അവശേഷിക്കുന്നു; എത്ര പേരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നല്‍കാന്‍ അവശേഷിക്കുന്നു; വിശദാംശം തരം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കാലയളവിൽ ഉണ്ടായ പ്രകൃതി ദുരന്തങ്ങള്‍ ഓരോന്നിലും സംസ്ഥാനത്ത് എത്ര പേര്‍ക്ക് വീട് നഷ്ടപ്പെട്ടിട്ടുണ്ട്; ഇതില്‍ എത്ര പേര്‍ക്ക് വീട് പുനര്‍നിര്‍മ്മിച്ച് നല്‍കാന്‍ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്; സാമ്പത്തിക സഹായം ലഭിക്കാത്തവര്‍ എത്ര; വിശദാംശം തരം തിരിച്ച് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത കാലയളവിൽ ഉണ്ടായ പ്രകൃതി ദുരന്തങ്ങള്‍ ഓരോന്നിനു ശേഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ സംഭാവനയായി സമാഹരിച്ച തുകയെത്ര; ഇതില്‍ നിന്നും വിവിധ ദുരന്തത്തില്‍ ഇരയായവര്‍ക്ക് നഷ്ടപരിഹാരമായി എത്ര തുക വിതരണം ചെയ്തിട്ടുണ്ട്; നഷ്ടപരിഹാരം പൂര്‍ണ്ണമായും വിതരണം ചെയ്യുന്നതിന് എത്ര തുക കൂടി ആവശ്യമുണ്ട്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ നീക്കിയിരിപ്പ് തുക എത്ര; എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
57.
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ വി ശശി
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട്‌ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമാണെന്ന് സ്ഥിരീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‌ അഞ്ചുമാസം വേണ്ടിവന്നിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
കേന്ദ്ര സർക്കാരിൽനിന്നുള്ള അവഗണനയും പ്രതികൂല ഘടകങ്ങളുമുണ്ടായിട്ടും പുനരധിവാസവുമായി മുന്നോട്ടുപോകാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ദുരന്തബാധിതർക്ക് ദുരിതാശ്വാസക്യാമ്പും വാടകവീടുകളുമടക്കമുള്ള താൽക്കാലിക പുനരധിവാസം കുറ്റമറ്റ നിലയില്‍ സജ്ജീകരിക്കാൻ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
ദുരന്തബാധിതർക്കായി സർക്കാർ മാതൃകാപരമായ പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; ദുരന്തത്തെ അതിജീവിച്ചവരുടെ കുടുംബങ്ങൾക്കായി രണ്ടു മാതൃകാ ടൗൺഷിപ്പുകള്‍ വിഭാവനം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ?
58.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ചൂരൽമല, മുണ്ടക്കൈ ദുരന്തങ്ങളിൽപെട്ടവരുടെ പുനരധിവാസത്തിനായി നിർമ്മിക്കുന്ന ടൗൺഷിപ്പുകൾക്കായി ഏതൊക്കെ സ്ഥലങ്ങളിലെ ഭൂമിയാണ് ഏറ്റെടുക്കുന്നത്; ഭൂമി ഏറ്റെടുക്കാൻ ദുരന്തനിവാരണ നിയമത്തിലെ വകുപ്പ് ഉപയോഗിച്ചത് എന്തിനാണ്; ദുരന്തനിവാരണ നിയമം ഉപയോഗിക്കാൻ ആരെങ്കിലും സർക്കാരിനു ശുപാർശ നൽകിയിരുന്നോ; ഏതു യോഗത്തിലാണ് ഇതിനു തീരുമാനമെടുത്തത്;
( ബി )
ദുരന്തനിവാരണ നിയമം ഉപയോഗിച്ച് ഏറ്റെടുക്കുന്ന ഭൂമിക്ക് 2013 ലെ സ്ഥലം ഏറ്റെടുക്കൽ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നൽകാൻ വ്യവസ്ഥയുണ്ടോ; പ്രസ്തുത നിയമപ്രകാരം നഷ്ടപരിഹാരം നൽകാനുള്ള വ്യവസ്ഥകൾ എന്തൊക്കെയാണ്;
( സി )
വയനാട്ടിലെ ഭൂമിയുടെ കാര്യത്തിൽ ഈ വ്യവസ്ഥകൾ പാലിച്ചാണോ ഭൂമിയുടെ പണം നൽകാൻ ഉദ്ദേശിക്കുന്നത്; മുൻകൂറായി പണം നൽകാൻ കോടതി നിർദേശിച്ചിട്ടുണ്ടോ; ഇക്കാര്യത്തിൽ ആരിൽ നിന്നെങ്കിലും നിയമോപദേശം തേടിയിട്ടുണ്ടോ; അതിന് എന്താണു മറുപടി ലഭിച്ചത്;
( ഡി )
വയനാട്ടിൽ ടൗൺഷിപ്പ് നിർമിക്കാൻ ഉദ്ദേശിക്കുന്ന എസ്റ്റേറ്റുകൾ നിലവിൽ ആരുടെ ഉടമസ്ഥതയിലാണ്; ഇതു സംബന്ധിച്ച് കോടതിയിലോ ലാൻഡ് ബോർഡുകളിലോ വ്യവഹാരങ്ങളുണ്ടോ;
( ഇ )
ഉടമസ്ഥത രേഖകൾ സംബന്ധിച്ച തർക്കങ്ങൾ ഉള്ള ഭൂമിക്കു നഷ്ടപരിഹാരം സാധാരണ കോടതികളിൽ കെട്ടിവയ്ക്കുകയാണോ ചെയ്യുക; വയനാട്ടിലെ ഭൂമിയുടെ കാര്യത്തിൽ ആയത് വ്യത്യസ്തമായാണോ ചെയ്യാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
59.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രകൃതിദുരന്തമുണ്ടായ അവസരങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ഉപയോഗിച്ച ഹെലികോപ്റ്ററുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വാടക ആവശ്യപ്പെട്ടിരുന്നോ; എങ്കില്‍ എന്തു തുകയാണ് ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ വിശദമാക്കുമോ;
( സി )
ഹെലികോപ്റ്ററുകള്‍ക്ക് വാടക ആവശ്യപ്പെട്ടത് സംബന്ധിച്ച് സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നോ; എങ്കില്‍ കോടതി വ്യവഹാരങ്ങളുടെ വിശദാംശവും വിധിയും ലഭ്യമാക്കുമോ;
( ഡി )
എസ്.ഡി.ആര്‍.എഫ്. ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട നിലവിലെ മാനദണ്ഡങ്ങളില്‍ കോടതി ഇടപെട്ട് മാറ്റം വരുത്തിയിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ?
60.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ചൂരൽമലയിലെ ഉരുൾപ്പൊട്ടലിനെ തുടർന്ന് സർവ്വവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനും അവർക്ക് ആശ്വാസം നൽകുന്നതിനുമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
61.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ എന്നിവിടങ്ങളിലെ ഉരുൾപൊട്ടൽ ബാധിതരായ കുടുംബങ്ങൾക്ക് ടൗൺഷിപ്പ് നിർമ്മിക്കുമ്പോൾ ഇവർക്ക് നിർമ്മിച്ച് നൽകുന്ന വീടുകളുടെ വിസ്തീർണം, അതിലെ സൗകര്യങ്ങൾ, തറയിൽ ഉപയോഗിക്കുന്ന മെറ്റീരിയൽ, മേൽക്കൂര എന്നിവ എന്തൊക്കെയാണെന്നുള്ള വിശദാംശം നൽകുമോ;
( ബി )
വീട് നിർമ്മാണത്തിനും ടൗൺഷിപ്പിനുമായി ആരാണ് പദ്ധതി രേഖ തയ്യാറാക്കിയതെന്നും പദ്ധതി രേഖ അംഗീകരിച്ച യോഗത്തിൽ മറ്റ് എന്തൊക്കെ തീരുമാനങ്ങളാണ് എടുത്തതെന്നും വ്യക്തമാക്കുമോ; പ്രസ്തുത പദ്ധതി രേഖയുടെ വിശദാംശങ്ങൾ നൽകാമോ;
( സി )
ഓരോ വീടിനും എത്ര തുകയാണ് ചെലവ് കണക്കാക്കുന്നതെന്നും ഈ ചെലവ് കണക്കാക്കിയത് എന്തിനെ അടിസ്ഥാനമാക്കിയാണെന്നും ആരാണ് ഈ തുകയും മറ്റും നിശ്ചയിച്ചതെന്നും ഏതു യോഗത്തിലാണ് ഇതിന് അംഗീകാരം നൽകിയതെന്നും വ്യക്തമാക്കുമോ;
( ഡി )
വീട് നിർമ്മാണത്തിന് ചെലവു കണക്കാക്കുമ്പോൾ സ്ഥലത്തിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും ചെലവ് ഉൾപ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ അത് എത്രയാണെന്ന് വേർതിരിച്ചു നൽകാമോ;
( ഇ )
ടൗൺഷിപ്പ് നിർമ്മാണത്തിന് ഏജൻസിയെ നിയോഗിക്കാൻ ടെൻഡർ ക്ഷണിക്കണമെന്ന് ഏതെങ്കിലും ഘട്ടങ്ങളിൽ ആരെങ്കിലും ആവശ്യപ്പെട്ടിരുന്നോ; നിലവിൽ ഏജൻസിയെ നിശ്ചയിച്ചത് ഏതു യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കുമോ;
( എഫ് )
ടൗൺഷിപ്പിൽ വീട് ആവശ്യമില്ലാത്തവർക്ക് എത്ര രൂപയാണ് ധനസഹായം ആയി അനുവദിക്കുന്നതെന്നും ഈ തുക എന്നു മുതലാണ് നൽകി തുടങ്ങുകയെന്നും വ്യക്തമാക്കുമോ?
62.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള ഇനീഷിയേറ്റീവ് പ്രകാരം തൃശൂര്‍-പാെന്നാനി മേഖലയില്‍ കാേള്‍പടവുകളുടെ വികസനവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നിയാേജക മണ്ഡലത്തിലെ അടാട്ട്, താേളൂര്‍, കെെപ്പറമ്പ് ഗ്രാമപഞ്ചായത്തുകളില്‍ പൂര്‍ത്തിയാക്കിയ പദ്ധതികളുടെ പേര്, തുക എന്നീ വിവരങ്ങള്‍ ലഭ്യമാക്കാമാേ;
( ബി )
ഈ പദ്ധതി പ്രകാരം പ്രസ്തുത ഗ്രാമപഞ്ചായത്തുകളില്‍ നിര്‍വ്വഹണം പുരാേഗമിക്കുന്ന പദ്ധതികളുടെ വിവരങ്ങളും നിലവിലെ പുരാേഗതിയും വ്യക്തമാക്കാമാേ;
( സി )
ഈ പദ്ധതി പ്രകാരം പ്രസ്തുത ഗ്രാമപഞ്ചായത്തുകളില്‍ നിര്‍വ്വഹണം നടത്താന്‍ കഴിയാത്ത പദ്ധതികളും അവയ്ക്കായി നീക്കിവെച്ച തുകയും സംബന്ധിച്ച വിവരം ലഭ്യമാക്കാമാേ;
( ഡി )
വടക്കാഞ്ചേരി നിയാേജക മണ്ഡലത്തിലെ അടാട്ട്, താേളൂര്‍, കെെപ്പറമ്പ് ഗ്രാമപഞ്ചായത്തുകളിലായി റീബില്‍ഡ് കേരള ഇനിഷിയേറ്റീവ് പ്രകാരം ആകെ വകയിരുത്തിയ തുക, ചെലവഴിച്ച തുക, സേവിങ്സ് തുക എന്നിവ സംബന്ധിച്ച കണക്ക് ലഭ്യമാക്കാമാേ?
63.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രകൃതിദുരന്തത്തിൽ തകർന്ന വീടുകൾക്കുള്ള ധനസഹായം നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ കേന്ദ്രസർക്കാർ പുതുക്കിയിട്ടുണ്ടോ; അതിന്റെ വിശദാംശങ്ങൾ നൽകാമോ;
( ബി )
പുതുക്കിയ മാനദണ്ഡങ്ങൾ പ്രകാരം കേരളത്തിൽ തകർന്ന വീടുകൾക്കുള്ള ധനസഹായം നിശ്ചയിച്ചതിന്റെ ഉത്തരവും പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ടോ; ഇതിന് മുൻപ് ഇതു സംബന്ധിച്ച് കേരളസർക്കാർ ഉത്തരവിറക്കിയത് എന്നാണ്;
( സി )
പ്രകൃതിദുരന്തങ്ങളിൽ തകർന്ന എല്ലാ വീടുകൾക്കും ധനസഹായം നൽകുന്നത് എസ്.ഡി.ആർ.എഫിൽ നിന്നു മാത്രമാണോ; അതോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ഫണ്ട് കൂടി ചേർത്താണോ;
( ഡി )
എസ്.ഡി.ആർ.എഫ്. പൂർണമായും കേരളസർക്കാരിന്റെ ഫണ്ടാണോ; പ്രസ്തുത ഫണ്ടിൽ കേന്ദ്രവിഹിതവും ഉണ്ടോ; വിശദമാക്കാമോ;
( ഇ )
പുതുക്കിയ ഉത്തരവിൽ എസ്.ഡി.ആർ.എഫും സി.എം.ഡി.ആർ.എഫും ചേർത്ത് തകർന്ന വീടുകൾക്കുള്ള ആകെ ധനസഹായം സംബന്ധിച്ച സ്ലാബുകളിൽ എപ്പോഴെങ്കിലും വർദ്ധന വരുത്തിയിട്ടുണ്ടോ; എസ്.ഡി.ആർ.എഫ് സഹായം കൂട്ടിയപ്പോൾ സി.എം.ഡി.ആർ.എഫ് സഹായം കുറച്ചിരുന്നോ?
വയനാട് ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസം
64.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട്ടിലെ മുണ്ട​ക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടോ; എങ്കിൽ ഇതിന്റെ ഭാഗമായി എന്തെല്ലാം സഹായങ്ങളാണ് ലഭിക്കുകയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യത്തിന്മേൽ കേന്ദ്രസർക്കാരിന്റെ പ്രതികരണം ലഭിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( സി )
ഇക്കാര്യങ്ങളിൽ സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ?
65.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് വിമാനതാവളത്തിന്റെ റൺവെ വികസനം ഇപ്പോൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
റൺവെ വികസനത്തിന് ആവശ്യമായ മണ്ണ് ലഭിക്കുന്നതിന് എന്തെങ്കിലും പ്രതിസന്ധിയുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
റൺവെ വികസനമടക്കം 2047 വരെയുള്ള മാസ്റ്റർ പ്ലാനിന് ആവശ്യമായ സ്ഥലം ഏറ്റടുക്കണമെന്ന് അഭ്യർത്ഥിച്ച് കൊണ്ട് എയർപോർട്ട് അധികൃതർ സർക്കാരിന് കത്ത് നൽകിയിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ഡി )
ഉണ്ടെങ്കിൽ സ്ഥലം ഏറ്റെടുത്ത് നൽകുന്നതിന് തീരുമാനിക്കുകയോ, പ്രസ്തുത മാസ്റ്റർ പ്ലാനിന്റെ പ്രായോഗികത പരിശോധിക്കുകയോ ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഇ )
2047-ൽ നടത്താൻ ഉദ്ദേശിക്കുന്ന വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാരിലേക്ക് അപേക്ഷ നൽകിയ കാരണത്താൽ പരിസര പ്രദേശത്ത് ലൈഫ് പദ്ധതിയിൽ ഉള്ള വീടുകൾ നിർമ്മിക്കുന്നതിനുള്ള നിരാക്ഷേപ സാക്ഷ്യപത്രമടക്കം വിമാനത്താവള അധികൃതർ നിരസിക്കുകയും അതേത്തുടർന്ന് നിർമ്മാണാനുമതി നൽകാൻ കൊണ്ടോട്ടി നഗരസഭക്ക് കഴിയാതെ വരുകയും ചെയ്ത സാഹചര്യമുണ്ടായത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( എഫ് )
എങ്കിൽ സർക്കാർ ഭൂമി ഏറ്റെടുക്കാൻ തീരുമാനിക്കുന്നത് വരെ എയർപോർട്ട് അതോറിറ്റിയുടെ നിരാക്ഷേപ സാക്ഷ്യപത്രം ഇല്ലാതെതന്നെ വീട് നിർമ്മിക്കാൻ അനുമതി നൽകുന്നതിന് പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ജി )
വികസനത്തിന് ഭൂമി ഏറ്റെടുത്തപ്പോൾ നഷ്ടപ്പെടുന്ന ക്രോസ് റോഡിന് പകരം പുതിയ റോഡ് നിർമ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കാനുള്ള നടപടി ഇപ്പോൾ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?
66.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മെട്രോയുടെ അലൈന്‍മെന്റ് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടുണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
തിരുവനന്തപുരം മെട്രോയുടെ സ്ഥലം ഏറ്റെടുപ്പ് നടപടികളുടെ നിലവിലെ സ്ഥിതി, ഏറ്റെടുത്ത സ്ഥലത്തിന്റെ വിസ്തൃതി, സ്ഥലം ഏറ്റെടുക്കുന്നതിനായി ചെലവഴിച്ച തുക എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
67.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മെട്രോ റെയിൽ പ്രോജക്ടിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രോജക്ട് നടപ്പിലാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ;
( സി )
കേന്ദ്ര സർക്കാർ അനുമതി ലഭിച്ചാൽ എത്ര കാലാവധിക്കുള്ളിലാണ് പ്രോജക്ട് നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( ഡി )
പ്രോജക്ടിന്റെ പ്രതീക്ഷിത ചെലവ്, നിലവിലെ റൂട്ട്, സ്റ്റോപ്പുകൾ എന്നിവ സംബന്ധിച്ചുളള വിവരങ്ങൾ വ്യക്തമാക്കാമോ;
( ഇ )
പ്രോജക്ടിന്റെ നിർവ്വഹണ ചുമതല ഏത് ഏജൻസിക്കാണ് നൽകിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ; ?
68.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര-മാഹി കനാല്‍ പ്രവൃത്തിയുടെ ഭാഗമായി വിവിധ റീച്ചുകളില്‍ നടന്നുവരുന്ന പ്രവൃത്തികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ; ഈ പ്രവര്‍ത്തികളുടെ അടങ്കല്‍ തുകയും പ്രവൃത്തിയുടെ കാലയളവും പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ വിഭാവനം ചെയ്ത തീയതിയും പ്രവൃത്തി ഏറ്റെടുത്ത കരാറുകാരുടെ വിവരങ്ങളും ഫോണ്‍ നമ്പര്‍ സഹിതം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കനാല്‍ ദേശീയ ജലപാതയുടെ നിലവാരത്തിലേക്ക് എന്നാണ് ഉയര്‍ത്താന്‍ സാധിക്കുകയെന്ന് അറിയിക്കാമോ;
( സി )
വടകര-മാഹി കനാലിന്റെ ഭാഗമായുള്ള കോട്ടപ്പള്ളി പാലം പ്രവൃത്തി ഏത് ഘട്ടത്തില്‍ ആണെന്ന് അറിയിക്കാമോ;
( ഡി )
മൂഴിക്കല്‍ ലോക്ക് കം ബ്രിഡ്ജിന്റെ പ്രവൃത്തി എന്ന് പൂര്‍ത്തിയാക്കാന്‍ സാധിക്കും എന്ന് വിശദമാക്കാമോ;
( ഇ )
വടകര-മാഹി കനാലിന്റെ മൂന്നാം റീച്ചിലെ പ്രവൃത്തി എന്നാണ് പൂര്‍ത്തിയാക്കാന്‍ സാധിക്കുക എന്ന് വ്യക്തമാക്കാമോ?
69.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിൽ കല്ല്യാശ്ശേരി മണ്ഡലത്തിലെ സുല്‍ത്താന്‍ കനാലിന്റെ തകര്‍ന്ന പാര്‍ശ്വഭിത്തി പുനര്‍നിര്‍മ്മിക്കുന്നതിന് ഇന്‍ലാന്റ് നാവിഗേഷന്‍ വകുപ്പ് ടെണ്ടര്‍ ചെയ്തപ്പാേള്‍ കരാറെടുത്ത തുക അടങ്കല്‍ തുകയേക്കാള്‍ 10 ശതമാനത്തിലധികം ആയിരുന്നതിനാൽ പ്രസ്തുത ടെണ്ടറിന് അംഗീകാരം ലഭ്യമാക്കുന്നതിന് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ച പ്രാെപ്പാേസലിൽ എന്താെക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമാേ?
70.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിൽ ഇൻലാൻഡ് നാവിഗേഷൻ വകുപ്പ് നടത്തിവരുന്ന പ്രവൃത്തികളുടെ പുരോഗതി അറിയിക്കാമോ;
( ബി )
എടച്ചേരി പഞ്ചായത്തിൽ ഇൻലാൻഡ് നാവിഗേഷൻ വകുപ്പ് ഭരണാനുമതി നൽകിയ ബോട്ട് ജെട്ടിയുടെ പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കുമെന്ന് അറിയിക്കാമോ?
71.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം നിയോജക മണ്ഡലത്തിലെ മാഹി കനാൽ നിർമ്മാണത്തിന് ഏറ്റെടുത്ത കൃഷിഭൂമിയുടെ പ്രതിഫലം നൽകാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കനാൽ നിർമ്മാണത്തിന് ഏറ്റെടുത്ത കൃഷിഭൂമിയുടെ പ്രതിഫലം എന്ന് നൽകുമെന്ന് വ്യക്തമാക്കുമോ?
72.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്.) പലമടങ്ങായി തിരിച്ചടയ്ക്കണമെന്ന കേന്ദ്ര ധന മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ സർക്കാർ സ്വീകരിച്ച നടപടി വിശദമാക്കാമാേ;
( ബി )
ഇത്തരത്തില്‍ രാജ്യത്ത് മറ്റ് തുറമുഖങ്ങള്‍ക്ക് നല്‍കിയ വി. ജി.എഫ്. ഫണ്ട് അനുവദിച്ചപ്പാേള്‍ തിരിച്ചടയ്ക്കണമെന്ന നിബന്ധന സ്വീകരിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
( സി )
വി.ജി.എഫ്. ഫണ്ട് ഏതെല്ലാം പദ്ധതികള്‍ക്ക് ആണ് നല്‍കി വരുന്നത്; സംസ്ഥാനത്ത് മറ്റ് ഏതെങ്കിലും പദ്ധതികള്‍ക്ക് വി.ജി.എഫ്. ഫണ്ട് ലഭിച്ചിട്ടുണ്ടാേ; ഉണ്ടെങ്കില്‍ തിരിച്ചടവിന് നിബന്ധന സ്വീകരിച്ചിട്ടുണ്ടാേ; വിശദമാക്കാമാേ?
തീരദേശ പരിപാലന നിയമം
73.
ശ്രീ വി ജോയി
ശ്രീ എം മുകേഷ്
ശ്രീ. എച്ച്. സലാം
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ പരിപാലന നിയമം പ്രാബല്യത്തില്‍ വന്നതാേടെ സംസ്ഥാനത്തെ തീരദേശ നിവാസികൾക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും തീരമേഖലയുടെ വികസനത്തിനും ആവശ്യമായ നിലയില്‍ സി.ആർ.ഇസഡ്-ൽ ഇളവു വരുത്തുന്നതിനായി സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ വിശദമാക്കുമാേ;
( ബി )
ഇതിന്റെ ഫലമായി സി.ആർ.ഇസഡ്-ൽ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ഇളവുകള്‍ എന്തെല്ലാമാണെന്നു വിശദമാക്കുമാേ;
( സി )
ഇതു പ്രകാരം എത്ര തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് സി.ആർ.ഇസഡിന്റെ ഇളവുകള്‍ ലഭ്യമാക്കുക;
( ഡി )
എത്ര തദ്ദേശ സ്ഥാപനങ്ങളെക്കൂടി പ്രസ്തുത ഇളവുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെന്ന് അറിയിക്കുമാേ; എങ്കിൽ ആയതിലേക്ക് സ്വീട്ടുകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?
74.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രവാസി മലയാളികൾക്ക് വേണ്ടിയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ ഈ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
കേരളത്തിലേക്ക് തിരികെയെത്തുന്ന പ്രവാസികള്‍ക്ക് ഉപജീവനമാര്‍ഗ്ഗങ്ങള്‍ തേടുന്നതിന് സബ്സിഡിയോടു കൂടിയ കൂടുതല്‍ വായ്പാസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
75.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രവാസി മേഖലയില്‍ 2016 മുതല്‍ ഇതുവരെ പുതുതായി എത്രപേര്‍ക്ക് ക്ഷേമനിധി അംഗത്വം അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമാേ;
( ബി )
പ്രവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തി ഈ കാലയളവില്‍ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ക്കായി എത്ര കാേടി രൂപ ചെലവഴിച്ചിട്ടുണ്ടെന്ന വിവരം ജില്ലതിരിച്ച് ലഭ്യമാക്കാമാേ?
76.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാനൽ ചർച്ചയിൽ ഒരു മതസമൂഹത്തെ അധിക്ഷേപിക്കുകയും അവരോട് മറ്റൊരു രാജ്യത്തേക്ക് പോകാൻ ആഹ്വാനം ചെയ്തുകൊണ്ടുമുള്ള പി. സി. ജോർജ്ജ് - ന്റെ പരാമർശം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പരാമർശങ്ങൾക്കെതിരെ പോലീസിൽ ആരെങ്കിലും പരാതി സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ എത്ര പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;
( സി )
പരാതിയിൽ കേസ്സെടുത്തിട്ടുണ്ടെങ്കിൽ ഏതെല്ലാം വകുപ്പുകൾ പ്രകാരമാണ് കേസ്സ് രജിസ്റ്റര്‍ ചെയ്തതതെന്നും പ്രസ്തുത കേസിൽ ഇതുവരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ;
( ഡി )
സമൂഹത്തിൽ സ്പർദ്ധ സൃഷ്ടിക്കുന്ന ഇത്തരം പരാമർശങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
77.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് സംസ്ഥാന പോലീസ് സേനയില്‍ എത്ര പേർക്ക് നിയമനം നൽകിയെന്നും എത്ര തസ്തികകൾ സൃഷ്ടിച്ചുവെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ ക്രമസമാധാന പാലനം, കുറ്റാന്വേഷണം എന്നിവയിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ വ്യക്തമാക്കാമോ;
( സി )
ഈ കാലയളവില്‍ പോലീസ് സേനയിലെ ഏതൊക്കെ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
78.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിൽ തെളിവുകൾ നഷ്ടപ്പെടാതെ സംരക്ഷിക്കുന്നതിൽ പോലീസിന് വീഴ്ച സംഭവിച്ചതായുള്ള കുടുംബത്തിന്റെ ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
മുഴുവൻ തെളിവുകളും ശേഖരിക്കുന്നതിനും ആയവ സംരക്ഷിക്കുന്നതിനും എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;
( സി )
സംഭവവുമായി ബന്ധപ്പെട്ട മുഴുവൻ സി.സി.ടി.വി. ദൃശ്യങ്ങളും ശേഖരിക്കുവാൻ കഴിഞ്ഞിട്ടുണ്ടോ; നവീൻ ബാബുവിന്റെ ഫോൺ രേഖകൾ ഉൾപ്പെടെ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
പ്രസ്തുത കേസിന്റെ അന്വേഷണം സി.ബി.ഐ.-ക്ക് കൈമാറണമെന്ന കുടുംബത്തിന്റെ ആവശ്യം സർക്കാർ അംഗീകരിക്കാതിരിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കുമോ ;
( ഇ )
നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരം സി.ബി.ഐ. അന്വേഷണം നടത്തുന്നതിന് അനുകൂലമായ നിലപാട് സ്വീകരിക്കുവാൻ സർക്കാർ തയ്യാറാകുമോ; വ്യക്തമാക്കുമോ?
79.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് പോലീസിന്റെ പ്രവര്‍ത്തന മികവിനെ അടിസ്ഥാനമാക്കി ദേശീയ തലത്തിലുള്ള ഏതെല്ലാം അംഗീകാരങ്ങളാണ് സംസ്ഥാനത്തിന് ലഭിച്ചിട്ടുള്ളത്; ഓരോന്നിന്റെയും വിശദാംശം ലഭ്യമാക്കുമോ;
( ബി )
സെെബര്‍ മേഖലയിൽ സംസ്ഥാന പോലീസില്‍ ഏർപ്പെടുത്തിയിട്ടുള്ള ആധുനിക സംവിധാനങ്ങളുടെയും പ്രസ്തുത മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ വന്നിട്ടുള്ള പുരോഗതിയുടെയും വിശദാംശം ലഭ്യമാക്കുമോ?
80.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ മുന്‍ എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തിൽ ബന്ധുക്കളുടെ സാന്നിധ്യം ഇല്ലാതെ തിടുക്കപ്പെട്ട് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതായ ആക്ഷേപം ഗൗരവത്തോടെ കാണുന്നുണ്ടോ; ഏത് സാഹചര്യത്തിലാണ് ഇപ്രകാരം നടപടി സ്വീകരിച്ചത്; ഇൻക്വസ്റ്റ് റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തരുതെന്ന് നവീൻ ബാബുവിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടും പ്രസ്തുത ആശുപത്രിയിൽ തന്നെ പോസ്റ്റുമോർട്ടം നടത്താൻ ഇടയായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ; പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നതായി ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇത് സംബന്ധിച്ച നിഗമനങ്ങൾ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉൾപ്പെടാത്തതിന്റെ കാരണം അന്വേഷണസംഘം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
81.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പോലീസുകാര്‍ക്കിടയില്‍ ആത്മഹത്യ വർധിക്കുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
അരീക്കോട് സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ ഹവിൽദാറായിരുന്ന സി. വിനീതിന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സംസ്ഥാനത്ത് പോലീസുകാരിൽ ആത്മഹത്യ വർധിക്കുന്നത് തടയാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ഡി )
പോലീസ് സേനയിലെ അമിത ജോലിഭാരം കുറയ്ക്കാനും മാനസികാരോഗ്യം ഉറപ്പു വരുത്താനും സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കുമോ?
82.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവല്ലം പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ 08/05/2024 തീയതിയായി രജിസ്റ്റർ ചെയ്ത നമ്പർ 0479 പ്രഥമ വിവര റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിച്ച തുടര്‍നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
തിരുവല്ലം പോലീസ് സ്റ്റേഷനിൽ പരാതിക്കാരിയുടെ മൊഴി കൃത്യമായി രേഖപെടുത്തിയില്ലെന്നും പരാതിയിൽ പരാമർശിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുകൾ കൃത്യമായി ചാർജ് ചെയ്തില്ലെന്നും കാണിച്ച് 06.05.2024 ലും 24.05.2024 ലും പ്രസ്തുത പരാതിക്കാരി, തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പോലീസിന് നിവേദനം നൽകിയതിനെ തുടർന്ന് എസ്.സി/എസ്.ടി (പി.ഒ.എ.) ആക്ട് അനുസരിച്ചുള്ള വകുപ്പുകൾ കൂടി ചേർത്തിരുന്നോയെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കേസിൽ ആരൊക്കെയാണ് ആരോപണവിധേയര്‍ എന്ന് വ്യകതമാക്കുമോ; ആരോപണ വിധേയരുടെ മൊഴി എടുത്തിരുന്നോ; ഇല്ലെങ്കില്‍ മൊഴി എടുക്കാനുള്ള കാലതാമസം വിശദമാക്കാമോ;
( ഡി )
പ്രസ്തുത കേസന്വേഷണം ഊർജ്ജിതമാക്കാൻ നിർദ്ദേശം നൽകുമോയെന്ന് വ്യക്തമാക്കാമോ?
83.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുണ്ട - പോലീസ് ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ സസ്പെന്റ് ചെയ്തതായി 01-02-2023 ലെ 89, 90-ാം നമ്പര്‍ നക്ഷത്ര ചിഹിനമിടാത്ത നിയമസഭ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിൽ പരാമർശിച്ചിരുന്ന 14 പോലീസുദ്യോഗസ്ഥരെ സര്‍വ്വീസില്‍ തിരിച്ചെടുത്തിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത 14 പോലീസുദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
ഗുണ്ടകളുമായി ബന്ധം സ്ഥാപിച്ചതിന്റെ അടിസ്ഥാനത്തില്‍ നടപടി നേരിടുന്ന എത്ര പോലീസ് ഉദ്യോഗസ്ഥര്‍ നിലവില്‍ സേനയില്‍ ജോലിചെയ്യുന്നുണ്ടെന്ന വിവരം ലഭ്യമാക്കാമോ?
84.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആഭ്യന്തരവകുപ്പിന്റെ കീഴിൽ എത്ര ആശുപത്രികൾ എവിടെയെല്ലാം പ്രവർത്തിച്ചുവരുന്നു എന്ന് വിശദമാക്കുമോ; ഈ ആശുപത്രികൾ ആരുടെ കീഴിലാണ് പ്രവർത്തിക്കുന്നതെന്നും വ്യക്തമാക്കുമോ;
( ബി )
പോലീസ് ആശുപത്രികളിൽ നിലവിൽ ആരോഗ്യവകുപ്പിൽ നിന്നും ട്രാൻസ്ഫർ ആൻഡ് പോസ്റ്റിംഗ് വഴി ജീവനക്കാരെ നിയമിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( സി )
പോലീസ് ആശുപത്രികളിൽ മുൻകാലങ്ങളിൽ ട്രാൻസ്ഫർ ആൻഡ് പോസ്റ്റിങ്ങ് വഴി നിയമിതരായ ആരോഗ്യവകുപ്പ് ജീവനക്കാർ ഡെപ്യൂട്ടേഷൻ അനുമതിയോ വകുപ്പിൽ നിന്നുള്ള എൻ.ഒ.സി-യോ വാങ്ങാതെ കാലാകാലങ്ങളായി ചട്ടവിരുദ്ധമായി ഈ ആശുപത്രികളിൽ തുടരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമോ;
( ഡി )
ആരോഗ്യവകുപ്പിൽ നിന്നുള്ള ജീവനക്കാർ അഞ്ചുവർഷത്തിന് ശേഷവും പോലീസ് ആശുപത്രികളിൽ സേവനം അനുഷ്ഠിക്കുന്നുണ്ടോ; എങ്കിൽ ഇതുമൂലം ആരോഗ്യവകുപ്പിലുള്ള മറ്റു ജീവനക്കാർക്ക് പോലീസ് ആശുപത്രികളിൽ സേവനം അനുഷ്ഠിക്കുന്നതിനുള്ള അവസരം നഷ്ടപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഇ )
പോലീസ് ആശുപത്രികളിൽ നിന്നും അദർ ഡ്യൂട്ടി പൂർത്തിയാക്കി മാതൃവകുപ്പായ ആരോഗ്യ വകുപ്പിലേക്ക് തിരികെ പോകുന്ന ജീവനക്കാർ ബന്ധപ്പെട്ട പോലീസ് മേധാവിയിൽ നിന്നും രേഖാമൂലം അറിയിപ്പ് ലഭിച്ച ശേഷമാണോ പോകുന്നത്; എങ്കിൽ അത്തരത്തിൽ നൽകിയിട്ടുള്ള അനുമതികളുടെ പകർപ്പ് ലഭ്യമാക്കുമോ?
85.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയിലെ അന്തിക്കാട് പോലീസ് സ്റ്റേഷനില്‍ മാസങ്ങളായി ഇന്‍സ്പെക്ടര്‍ തസ്തിക ഒഴിഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത ഒഴിവ് നികത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ?
86.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പോലീസ് അക്കാദമിയിലെ പോലീസ് റിസർച്ച് സെന്ററിന്, 29.07.2024- ലെ സിൻഡിക്കേറ്റ് യോഗത്തിന്റെ ഉത്തരവ് (U.O.No. 11659/2024/Admn) പ്രകാരം കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഗവേഷണ കേന്ദ്രമാക്കിക്കൊണ്ടുള്ള അംഗീകാരം ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പോലീസ് റിസർച്ച് സെന്ററിലെ ഗവേഷണ ഗൈഡായി പരിഗണിക്കുവാനായി പോലീസ് സേനയിലെ എത്ര അംഗങ്ങളുടെ യോഗ്യത സർട്ടിഫിക്കറ്റുകളാണ് സമർപ്പിച്ചത്; ഈ ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത സെന്ററിൽ ഇതുവരെ എത്ര ഗവേഷണങ്ങൾ, ഏതെല്ലാം വിഷയങ്ങളിലാണ് ആരംഭിച്ചതെന്ന് വിശദീകരിക്കുമോ;
( ഡി )
ഇത് സംബന്ധിച്ച് കേരള പോലീസും കാലിക്കറ്റ് യൂണിവേഴ്സിറ്റിയുമായി ധാരണാപത്രം നിലവിലുണ്ടോ;  ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ;
( ഇ )
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ 2024-26 അദ്ധ്യയന കാലത്തേയ്ക്കുള്ള എം. എസ് സി (ഫോറൻസിക് സയൻസ്) കോഴ്സിൽ, കേരളാ പോലീസ് അക്കാദമിയിലെ എത്ര പോലീസ് സേനാംഗങ്ങള്‍ ചേർന്നിട്ടുണ്ടെന്നുള്ള വിശദാംശങ്ങൾ ലഭ്യമാക്കുമോ; പോലീസ് സേനാംഗങ്ങള്‍ ചേർന്നിട്ടില്ലെങ്കിൽ കാരണം വ്യക്തമാക്കാമോ?
മുൻ കണ്ണൂർ എ.ഡി.എം. -ന് എതിരായ കൈക്കൂലി ആരോപണം
87.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച് ടി.വി പ്രശാന്തൻ എന്ന വ്യക്തി മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ പരാതി നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ എന്നാണ് പരാതി നൽകിയത്; പ്രസ്തുത പരാതിയുടെ വിശദാംശങ്ങൾ അറിയിക്കാമോ;
( ബി )
ഇപ്രകാരം പരാതി നൽകിയിട്ടില്ലാത്ത പക്ഷം മുഖ്യമന്ത്രിക്ക് നൽകിയ പരാതി എന്ന പേരിൽ വ്യാജ രേഖകൾ സൃഷ്ടിച്ചതിന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ; പ്രസ്തുത വ്യാജ രേഖകളുടെ ഉറവിടം കണ്ടെത്തുവാൻ സാധിച്ചിട്ടുണ്ടോ; ഈ കാര്യത്തിൽ സ്വീകരിച്ച തുടർനടപടികൾ വ്യക്തമാക്കുമോ?
അട്ടപ്പാടിയിലെ ആദിവാസി ജനവിഭാഗത്തിന്റെ നിവേദനം
88.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടിയിലെ ആദിവാസി ജനവിഭാഗം ഏറ്റവും ഒടുവിൽ മുഖ്യമന്ത്രിയെ കണ്ട് നിവേദനം സമർപ്പിച്ചത് എന്നാണെന്ന് അറിയിക്കാമോ; പ്രസ്തുത നിവേദനത്തിലെ ആവശ്യങ്ങൾ എന്തെല്ലാമായിരുന്നു;
( ബി )
പ്രസ്തുത നിവേദനത്തിന്മേൽ എന്തെല്ലാം തുടർനടപടികളാണ് നാളിതുവരെ സ്വീകരിച്ചിട്ടുള്ളത്;
( സി )
പ്രസ്തുത നിവേദനത്തിലെ ആവശ്യങ്ങൾ സംബന്ധിച്ച് ഏതെല്ലാം വകുപ്പുകളാണ് നാളിതുവരെ അന്വേഷണ റിപ്പോർട്ടുകള്‍ സമർപ്പിച്ചിട്ടുള്ളത്; പ്രസ്തുത റിപ്പോർട്ടുകളുടെ പകർപ്പ് ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ?
89.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 അധ്യയന വര്‍ഷത്തില്‍ ഏതെങ്കിലും സ്കൂളുകളിൽ പുതുതായി എസ്.പി.സി. അനുവദിച്ചിട്ടുണ്ടോ;
( ബി )
എസ്.പി.സി.-യ്ക്കായി അപേക്ഷ നല്‍കിയിട്ടുള്ള കൊയിലാണ്ടി മണ്ഡലത്തിലെ ചിങ്ങപുരം സി.കെ.ജി. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഉൾപ്പെടെയുള്ളവയ്ക്ക് എസ്.പി.സി. അനുവദിക്കുന്നത് പരിഗണനയിലുണ്ടോ?
90.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. സണ്ണി ജോസഫ്
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിയ ഇരട്ട കൊലപാതക കേസിന്റെ, എറണാകുളം സി. ബി. ഐ. കോടതിയുടെ വിധിയിൽ, കൊലപാതകത്തിലും ഗൂഢാലോചനയിലും ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയ്ക്ക് പങ്കുള്ളതായ കണ്ടെത്തൽ ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങൾ തടയാൻ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( സി )
രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതിയാകുന്നവർക്കും ശിക്ഷിക്കപ്പെടുന്നവർക്കും രാഷ്ട്രീയ പാർട്ടികള്‍ തന്നെ സംരക്ഷണം നൽകുന്നതിലൂടെ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന സ്ഥിതി അവസാനിപ്പിക്കാൻ കർശന നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
91.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിയ ഇരട്ടക്കൊലക്കേസിൽ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ മുൻ എം.എൽ.എ. ഉൾപ്പെടെയുള്ള നേതാക്കൾ ശിക്ഷിക്കപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രതികളെ പോലീസ് കസ്റ്റഡിയിൽ നിന്നും മോചിപ്പിച്ചതുൾപ്പടെ ഈ കേസുമായി ബന്ധപ്പെട്ട് പ്രസ്തുത നേതാക്കൾ നടത്തിയ കുറ്റകൃത്യങ്ങളും ഗൂഢാലോചനയും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നോ; എങ്കിൽ ക്രൈംബ്രാഞ്ചിന്റെ പ്രധാന കണ്ടെത്തലുകൾ വെളിപ്പെടുത്താമോ;
( സി )
മേൽപ്പറഞ്ഞവ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്താൻ സാധിക്കാത്തത് അന്വേഷണത്തിലെ വീഴ്ചയായി വിലയിരുത്തുന്നുണ്ടോ; എങ്കിൽ ഇപ്രകാരം വീഴ്ച വരുത്തിയവർക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
92.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിയ ഇരട്ടക്കൊലപാതക അന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം ഡി.എൻ.എ. പരിശോധന നടത്തിയിട്ടുണ്ടോ; എങ്കിൽ ഡി.എൻ.എ. ഫലത്തിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് കണ്ടെത്തിയ വിവരങ്ങൾ എന്തൊക്കെയാണെന്നും അതിന്റെ അടിസ്ഥാനത്തിൽ എന്തൊക്കെ തുടർനടപടികൾ സ്വീകരിച്ചുവെന്നും വിശദമാക്കുമോ;
( ബി )
പ്രസ്തുത കേസിൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, പോലീസ് കസ്റ്റഡിയിൽ നിന്നും പ്രതികളെ കടത്തിക്കൊണ്ടുപോകൽ എന്നിവ സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടുണ്ടോ; എങ്കിൽ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകൾ എന്തൊക്കെയായിരുന്നുവെന്ന് വിശദമാക്കുമോ?
93.
ഡോ. എം. കെ. മുനീർ
ശ്രീ. പി. കെ. ബഷീർ
ശ്രീ. എൻ. ഷംസുദ്ദീൻ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ടി.പി. വധക്കേസ്സിലെ പ്രതിയായ കൊടി സുനിക്ക് മുപ്പത് ദിവസത്തെ പരോൾ അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നുവോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രതിക്ക് പരോൾ അനുവദിക്കുന്നതിനായി പോലീസ് റിപ്പോർട്ടും ​പ്രോബേഷന്‍ റിപ്പോർട്ടും ലഭ്യമാക്കിയിരുന്നോ; വിശദമാക്കാമോ;
( സി )
പ്രസ്തുത കേസ്സിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയവെ ടിയാൻ ക്രിമിനൽ ഗൂഡാലോചന നടത്തിയതായ ആരോപണത്തിന്മേല്‍ അന്വേഷണം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
എങ്കിൽ ജയിലിൽ കഴിയവെ ക്രിമിനൽ ഗൂഡാലോചന നടത്തിയതായ ആരോപണം നേരിടുന്ന വ്യക്തിക്ക് ഒരു മാസത്തെ പ​രോൾ അനുവദിക്കാനുണ്ടായ സാഹചര്യം വിശദമാക്കുമോ?
94.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങളിൽ വ്യാജ പ്രതികളെ നിയമത്തിന് മുന്നിൽ ഹാജരാക്കുന്നതിലൂടെ അന്വേഷണം ദുർബലപ്പെടുത്തി യഥാർത്ഥ പ്രതികൾ രക്ഷപ്പെടുന്നതിന് അവസരം ഒരുക്കുന്ന രീതി പിന്തുടരുന്നുവെന്ന ആക്ഷേപം ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
എങ്കില്‍ വ്യാജ പ്രതികളെ ഹാജരാക്കി തെളിവുകളുടെ അഭാവത്തിൽ അവരെ കുറ്റവിമുക്തരാക്കിയതായി സംശയിക്കുന്ന കേസുകളിൽ പുനരന്വേഷണം നടത്തുവാൻ തയ്യാറാകുമോ; വിശദാംശം ലഭ്യമാക്കുമോ?
95.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിയ ഇരട്ടക്കൊലപാതക കേസിൽ ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതാക്കളും മുൻ എം.എൽ.എ.യും ഉൾപ്പെടെ ശിക്ഷിക്കപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തെങ്കിലും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് 2011 മുതൽ നാളിതുവരെ എത്ര രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നിട്ടുണ്ട്; എത്ര കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്; ഓരോ കേസിലും ശിക്ഷിക്കപ്പെട്ട പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം എന്താണെന്ന് വ്യക്തമാക്കുമോ; എത്ര കേസുകളിൽ പ്രതികളെ കുറ്റവിമുക്തരാക്കിയിട്ടുണ്ടെന്നും ഏതൊക്കെ കേസുകളിലെന്നും വ്യക്തമാക്കുമോ?
96.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സംസ്ഥാനത്ത് എത്ര പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എത്ര കേസുകളിൽ പ്രതികളെ പിടികൂടിയിട്ടുണ്ടെന്നും എത്ര കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ഇത്തരം അതിക്രമങ്ങളെ തുടർന്ന് എത്ര കുട്ടികൾക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ടെന്നും വർഷം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
നിയമത്തെയും അവകാശങ്ങളെയും കുറിച്ച് കുട്ടികൾക്കുള്ള അജ്ഞത മൂലം പോക്സോ കേസുകൾ യഥാസമയം റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കുകയും നിയമപരിരക്ഷ നിലനിൽക്കുമ്പോഴും കുട്ടികൾ തുടർച്ചയായി ചൂഷണത്തിന് വിധേയരാവുകയും ചെയ്യുന്ന സാഹചര്യത്തെ ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
പത്തനംതിട്ട പോക്സോ കേസ് ഉൾപ്പെടെ കുട്ടികളുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിൽ സർക്കാർ സംവിധാനം പരാജയപ്പെടുന്നതായ ആക്ഷേപങ്ങളിൽ ഇത് പരിഹരിക്കുന്നതിനായി ആഭ്യന്തരവകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
97.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ ഉൾപ്പെടെയുള്ള അതിക്രമങ്ങളിൽ എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എത്ര കേസുകളിൽ പ്രതികളെ കണ്ടെത്തിയിട്ടുണ്ടെന്നും എത്ര കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും മേൽപ്പറഞ്ഞ അതിക്രമങ്ങളിൽ എത്രപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും എത്രപേർ മരണപ്പെട്ടിട്ടുണ്ടെന്നുമുള്ള വിശദാംശം വർഷം തിരിച്ച് ലഭ്യമാക്കുമോ?
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍
98.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലത്ത് സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ഉണ്ടായ അതിക്രമങ്ങള്‍ എത്രയെന്ന് ജില്ലയും വര്‍ഷവും തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലത്ത് സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അതിക്രമം നടത്തിയ എത്ര പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും എത്ര പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പ്രതികളായ എത്ര പേരെ അറസ്റ്റ് ചെയ്യാന്‍ ബാക്കിയുണ്ടെന്നും വ്യക്തമാക്കുമോ;
( സി )
കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലത്ത് സംസ്ഥാനത്ത് സമൂഹമാധ്യമങ്ങള്‍ വഴി സ്ത്രീകള്‍ക്കെതിരെ അധിക്ഷേപം നടത്തിയ എത്ര പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും എത്ര പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എത്ര പേരെ അറസ്റ്റ് ചെയ്യാന്‍ ബാക്കിയുണ്ടെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ?
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗിക അതിക്രമം
99.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 2024-ല്‍ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കേസുകളില്‍ ഉള്‍പ്പെട്ട പിടികൂടാനുള്ള പ്രതികളുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
പത്തനംതിട്ടയിൽ വിദ്യാര്‍ത്ഥിനി തുടര്‍ച്ചയായ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായ സംഭവവുമായി ബന്ധപ്പെട്ട് എത്ര കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും സംഭവത്തില്‍ എത്ര പ്രതികളാണുള്ളതെന്നും എത്ര പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിശദമാക്കുമോ?
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ
100.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ ഉൾപ്പെടെയുള്ള അതിക്രമങ്ങളിൽ എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതിൽ എത്ര കേസുകളിൽ പ്രതികളെ കണ്ടെത്തിയിട്ടുണ്ടെന്നും എത്ര എണ്ണത്തിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും മേൽപ്പറഞ്ഞ അതിക്രമങ്ങളിൽ എത്ര സ്ത്രീകൾക്ക്‌ പരിക്കേറ്റിട്ടുണ്ടെന്നും എത്ര പേർ മരണപ്പെട്ടിട്ടുണ്ടെന്നുമുള്ള വിശദാംശം വർഷം തിരിച്ച് വ്യക്തമാക്കുമോ?
101.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മോഷണങ്ങൾ വർദ്ധിക്കുന്നത് തടയാൻ സാധിക്കുന്നില്ലെന്ന ആക്ഷേപം ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കുറുവാ സംഘം ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ക്രിമിനൽ സ്വഭാവമുള്ള മോഷണ സംഘങ്ങൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( സി )
എങ്കിൽ പ്രസ്തുത സംഘങ്ങളെ കീഴ്പ്പെടുത്താൻ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ; ഈ കാര്യത്തിൽ അടിയന്തര കർമ്മ പദ്ധതി ആവിഷ്കരിക്കുമോയെന്ന് വ്യക്തമാക്കുമോ?
102.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സംസ്ഥാനത്ത് എത്ര മോഷണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും എത്ര കേസുകളിൽ പ്രതികളെ കണ്ടെത്തുവാൻ സാധിച്ചിട്ടുണ്ടെന്നും എത്ര കേസുകളിൽ മോഷണ മുതൽ കണ്ടെത്തുവാൻ സാധിച്ചിട്ടുണ്ടെന്നും എത്ര എണ്ണത്തിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും എത്ര കേസുകളിൽ പ്രതികൾ കുറ്റവിമുക്തരായിട്ടുണ്ടെന്നുമുള്ള വിശദാംശം വർഷം തിരിച്ച് വ്യക്തമാക്കുമോ?
103.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിയ ഇരട്ടക്കൊലപാതക കേസ് സി.ബി.ഐ. അന്വേഷണത്തിന് വിടുവാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് നൽകിയത് എന്നാണെന്നും കോടതി ഉത്തരവ് ലഭിച്ചിട്ടും കേസ് രേഖകൾ കൈമാറുന്നതിൽ പോലീസ് കാലതാമസം വരുത്താൻ ഇടയായ സാഹചര്യം എന്താണെന്നും കേസ് രേഖകൾ എപ്പോഴാണ് സി.ബി.ഐ.ക്ക് കൈമാറിയതെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കൊലപാതക കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സി.ബി.ഐ.യും സംസ്ഥാന പോലീസും തമ്മിൽ നടത്തിയ മുഴുവൻ കത്തിടപാടുകളുടെയും പകർപ്പ് ലഭ്യമാക്കുമോ?
104.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതിയായ കൊടി സുനിയുടെ ശിക്ഷാ കാലയളവും നാളിതുവരെ അനുവദിച്ച പരോൾ കാലയളവും പരോൾ അനുവദിക്കുന്നതിന് അടിസ്ഥാനമാക്കിയ കാരണങ്ങൾ എന്തൊക്കെയാണെന്നും ആകെ അനുവദിച്ച പരോൾ ദിനങ്ങൾ എത്രയാണെന്നും ഇനം തിരിച്ച് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രതിക്ക് പോലീസ് റിപ്പോർട്ടുകൾ അവഗണിച്ചുകൊണ്ട് പരോള്‍ അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നൽകിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ; ഉത്തരവിന്റെ അടിസ്ഥാനത്തിൽ പരോൾ അനുവദിച്ചത് സംബന്ധിച്ച രേഖയുടെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പ്രതിക്ക് പരോള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നാളിതുവരെ സംസ്ഥാന സർക്കാരും ജയിൽ വകുപ്പുമായി നടത്തിയിട്ടുള്ള കത്തിടപാടുകളുടെ പകർപ്പുകള്‍ ലഭ്യമാക്കുമോ?
105.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം കള്ളാട് സാറാമ്മ ഏലിയാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ പുരോഗതി വിശദമാക്കുമോ;
( ബി )
അന്വേഷണവുമായി ബന്ധപ്പെട്ട തുര്‍നടപടികള്‍ വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
106.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. സണ്ണി ജോസഫ്
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിയ ഇരട്ട കൊലപാതക കേസിൽ സി. ബി. ഐ. അന്വേഷണം സംബന്ധിച്ച് സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതാക്കളടക്കം പ്രതികളായ കേസിൽ പ്രതികളെ സംരക്ഷിക്കാനാണ് കോടികൾ ചെലവിട്ട് സി.ബി.ഐ. അന്വേഷണം തടയാൻ ശ്രമിച്ചത് എന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
രാഷ്ട്രീയ കൊലപാതകങ്ങളിൽ നീതിയുക്തമായ അന്വേഷണം നടത്താൻ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്നു വ്യക്തമാക്കുമോ?
107.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ അയിരൂര്‍പ്പാടം ആമിന അബ്ദുള്‍ ഖാദര്‍ കൊലപാതക കേസിന്റെ അന്വേഷണ പുരോഗതി വിശദമാക്കുമോ;
( ബി )
പ്രസ്തുത കേസിന്റെ തുടര്‍നടപടികള്‍ വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
ഒന്നിലധികം പാസ്പോർട്ടുകൾ കൈവശം വച്ചവർക്കെതിരെയുളള കേസ്സുകൾ
108.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒന്നിലധികം പാസ്പോർട്ടുകൾ സമ്പാദിക്കുകയും കൈവശം വയ്ക്കുകയും ചെയ്ത കുറ്റത്തിന് സംസ്ഥാനത്ത് എത്ര പേർക്കെതിരെ കേസുകൾ നിലവിലുണ്ടന്ന് പോലീസ് സ്റ്റേഷൻ തിരിച്ചു വ്യക്തമാക്കാമോ;
( ബി )
എത്രകാലമായി ഈ കേസുകൾ നിലനിൽക്കുന്നുവെന്നും ഏതു വകുപ്പുകൾ പ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്തതെന്നും വ്യക്തമാക്കാമോ;
( സി )
ഈ കേസുകൾക്ക് പരമാവധി ലഭിക്കാവുന്ന ശിക്ഷ എന്താണെന്നും ഇതിനകം എത്ര ആളുകളെ ശിക്ഷിച്ചെന്നും ശിക്ഷയുടെ സ്വഭാവം എന്തായിരുന്നുവെന്നും വ്യക്തമാക്കാമോ;
( ഡി )
പെട്ടെന്ന് തീർപ്പാക്കാവുന്നവ ആയിട്ടും ഈ കേസുകളിലെ കാലതാമസത്തിന്റെ കാരണം വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത കാലതാമസം മൂലം തൊഴിൽ സമ്പാദിക്കുന്നതിനും മറ്റ് ജീവിത ഉപാധികൾ കണ്ടെത്തുന്നതിനും കേസിൽപെട്ടവർ അഭിമുഖീകരിക്കുന്ന പ്രതിബന്ധങ്ങൾ/പ്രയാസങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ എന്ത് നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
ഗുണ്ട ആക്രമണങ്ങൾ
109.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ, സംസ്ഥാനത്ത് എത്ര ഗുണ്ട ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എത്ര കേസുകളിൽ പ്രതികളെ പിടികൂടിയിട്ടുണ്ടെന്നും എത്ര കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ഗുണ്ട ആക്രമണങ്ങളിൽ എത്രപേർ മരണപ്പെട്ടിട്ടുണ്ടെന്നും എത്രപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നുമുള്ള വിശദാംശങ്ങൾ വർഷം തിരിച്ച് വ്യക്തമാക്കുമോ?
110.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എം. വിൻസെന്റ്
ശ്രീമതി കെ. കെ. രമ
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന മൃദംഗനാദം എന്ന നൃത്തപരിപാടിക്ക് പോലീസ് അനുമതി നല്കിയിരുന്നോയെന്ന് വ്യക്തമാക്കാമോ;
( ബി )
മന്ത്രിയും ജനപ്രതിനിധികളും പങ്കെടുത്ത പ്രസ്തുത പരിപാടിയുടെ സ്റ്റേജിന്റെ സുരക്ഷാ പരിശോധന പോലീസ് നടത്തിയിരുന്നോയെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത പരിപാടിയിലെ സുരക്ഷാവീഴ്ച കാരണം ഉമാ തോമസ് എം.എൽ.എ.യ്ക്ക് ഗുരുതരമായ പരിക്ക് പറ്റിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
111.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിലെ കുമ്പള, മഞ്ചേശ്വരം പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ ദേശീയ പാത 66-ൽ 2021 ജനുവരി 1 മുതൽ 2025 ജനുവരി 14 വരെ എത്ര വാഹനാപകടങ്ങൾ നടന്നുവെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത വാഹനാപകടങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ ക്രൈം നമ്പർ, അപകടം നടന്ന തീയതി, സ്ഥലം, മരണപ്പെട്ട അല്ലെങ്കിൽ പരിക്ക് പറ്റിയ വ്യക്തികളുടെ പേര്, മേൽവിലാസം, മൊഴി നൽകിയ ആളുടെ പേര് എന്നീ വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത കേസുകളുടെ എഫ്. ഐ. ആർ. പകർപ്പ് ലഭ്യമാക്കുമോ?
112.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-ല്‍ സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പ് സംബന്ധിച്ച എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രസ്തുത വർഷം സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ എത്ര രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നും വിശദമാക്കുമോ?
113.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ നടത്തുന്ന സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളുടെ പുരോഗതി അറിയിക്കുമോ;
( ബി )
പ്രസ്തുത തട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്നതിന് കുറ്റാന്വേഷണ വിഭാഗത്തിന്റെ വൈദഗ്ദ്ധ്യം കാലാനുസൃതമായി മെച്ചപ്പെടുത്തുതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കുമോ;
( സി )
സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളുടെ ഹാക്കിംഗ് ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ കണ്ടെത്തുന്നതിനും തടയുന്നതിനും അന്വേഷണം കാര്യക്ഷമമാക്കുന്നതിനും സാങ്കേതികവൈദഗ്ദ്ധ്യമുള്ള ഒരു കുറ്റാന്വേഷണ വിഭാഗത്തെ രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
114.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് റൂറലിലെ കോടഞ്ചേരി പോലീസ് സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതി ലഭിച്ച് ഏറെ നാളുകളായെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കാത്തതിന്റെ കാരണം വിശദമാക്കുമോ;
( ബി )
പ്രസ്തുത കെട്ടിട നിര്‍മ്മാണത്തിന് സാങ്കേതികാനുമതി ലഭ്യമാക്കുന്നതിനും ടെന്‍ഡര്‍ ചെയ്യുന്നതിനും വകുപ്പ് മുഖേന നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
115.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് വെള്ളയില്‍ പോലീസ് സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണ പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി അടിയന്തരമായി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
116.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് സിറ്റി പരിധിയില്‍ പ്രവര്‍ത്തിച്ചുവരുന്ന പന്തീരാങ്കാവ് പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ സ്ഥലം സൗജന്യമായി ലഭ്യമായിട്ടുണ്ടോ; എങ്കില്‍ ആയത് ഏറ്റെടുക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
117.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ ചെറുപുഴ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ഭരണാനുമതി നല്‍കുന്നത് പരിഗണനയിലുണ്ടോ എന്ന് അറിയിക്കാമോ;
( സി )
ഈ സാമ്പത്തിക വര്‍ഷം തന്നെ പ്രസ്തുത പദ്ധതിക്ക് ഭരണാനുമതി നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
118.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട പോലീസ് സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നടപടികളുടെ നിലവിലെ സ്ഥിതി അറിയിക്കുമോ;
( ബി )
പ്രസ്തുത കെട്ടിട നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള തടസ്സങ്ങളും ഇവ പരിഹരിയ്ക്കുന്നതിന് സ്വീകരിച്ച നടപടികളും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കെട്ടിടത്തിനായി അനുയോജ്യമായ സ്ഥലം അടിയന്തരമായി ഏറ്റെടുത്ത് നിര്‍മ്മാണം ആരംഭിയ്ക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
119.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നഗരൂര്‍ പോലീസ് സ്റ്റേഷനില്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് പരിഗണനയിലുണ്ടോ;
( ബി )
പ്രസ്തുത സ്റ്റേഷനില്‍ ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെ എസ്.എച്ച്.ഒ. ആയി നിയമിക്കുന്നത് പരിഗണനയിലുണ്ടോ;
( സി )
മറ്റ് പോലീസ് സ്റ്റേഷനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ നഗരൂര്‍ സ്റ്റേഷന്‍ പരിധിയില്‍ ഉണ്ടാകുന്ന കേസുകള്‍ക്ക് ആനുപാതികമായി പോലീസുകാര്‍ ഇല്ലാത്ത സാഹചര്യം നിലവിലുണ്ടോ;
( ഡി )
അനുവദിക്കപ്പെട്ട തസ്തികകളില്‍ ഉദ്യോസ്ഥരെ നിയമിക്കുന്നതിനുള്ള നടപടികള്‍ സമയബന്ധിതമായി സ്വീകരിക്കുമോ?
120.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാേങ്ങാട് മണ്ഡലത്തിലെ കല്ലടിക്കാേട് പാേലീസ് സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണ പുരാേഗതി അറിയിക്കാമാേ?
121.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് റൂറലില്‍ ഉള്‍പ്പെടുന്ന മുക്കം പോലീസ് സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണ പൂര്‍ത്തീകരണത്തിന് പ്ലാന്‍ ഫണ്ട് അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത വിഷയം സംബന്ധിച്ച ഫയലിന്റെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( സി )
കെട്ടിട നിര്‍മ്മാണ പൂര്‍ത്തീകരണത്തിന് ഫണ്ട് അനുവദിക്കുന്നതിനും ഭരണാനുമതി നല്‍കുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
122.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി നിയോജക മണ്ഡലത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലായി കഴി‍ഞ്ഞ അഞ്ചു വര്‍ഷത്തിനിടെ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
കുറ്റ്യാടി മണ്ഡലത്തിലെ ആയഞ്ചേരിയില്‍ പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കുന്നത് പ്രസ്തുത കേസന്വേഷണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് പ്രയോജനകരമാകുമോ; വിശദമാക്കാമോ;
( സി )
ആയഞ്ചേരിയില്‍ പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
123.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂർ ദേശീയപാതയോട് ചേർന്നുള്ള സ‍ർക്കാ‍ർ പുറംപോക്ക് ഭൂമി അരൂർ പോലീസ് സ്റ്റേഷൻ നിർമ്മാണത്തിനായി ലഭ്യമാക്കുന്നതിന് ആഭ്യന്തര വകുപ്പ് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
ടി ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പ് സ്വീകരിച്ച നടപടി വിശദമാക്കാമോ?
124.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. എം.വിജിന്‍
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിലെ എൻ. എം. വിജയന്റെയും മകൻ ജിജേഷിന്റേയും ആത്മഹത്യക്കിടയാക്കിയ സാഹചര്യം സംബന്ധിച്ച് പോലീസ് നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എൻ.എം. വിജയന്റേതായി പ്രചരിക്കുന്ന ആത്മഹത്യാക്കുറിപ്പുകളുടെയും കുടുംബാംഗങ്ങളുടെ മൊഴികളുടെയും അടിസ്ഥാനത്തിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നവർ ആരെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
അന്വേഷണത്തിന്റെ നിലവിലെ സ്ഥിതിയും അന്വേഷണ ചുമതല ഏൽപ്പിച്ചിരിക്കുന്നത് ആരെയെന്നും വ്യക്തമാക്കാമോ?
125.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ കൂട്ടമണ്ണ എം.എസ്.പി. യുടെ അധീനതയിൽ ഉള്ള ഗ്രൗണ്ടിന്റെ വടക്ക്,കിഴക്ക് ഭാഗങ്ങളിൽ റോഡ് നിർമ്മാണത്തിന് സർക്കാർ അനുവദിച്ച 5 സെന്റ് ഭൂമിയിൽ വടക്ക് ഭാഗത്തുള്ള 2.5 സെന്റ് ഭൂമി അലൈൻമെന്റ് മാറ്റം വരുത്തി നൽകണമെന്നാവശ്യപ്പെട്ട് സി.എം.ഒ. പോർട്ടൽ വഴി എം.എൽ.എ സമർപ്പിച്ച നിവേദനത്തിൽ നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ;
( ബി )
ഇത് സംബന്ധിച്ച ആഭ്യന്തര വകുപ്പിന്റെ ഫയലിൽ റവന്യൂ വകുപ്പും ധനകാര്യ വകുപ്പും സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
കൂട്ടമണ്ണ പ്രദേശത്തെ അമ്പതിൽപരം കുടുംബങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് വടക്ക്, കിഴക്ക് ഭാഗങ്ങളിൽ ഗതാഗതയോഗ്യമായ റോഡ് നിർമ്മിക്കുന്നതിനുള്ള സാങ്കേതിക തടസങ്ങൾ പരിഹരിക്കുന്നതിന് എത്രയും വേഗം നടപടി സ്വീകരിക്കുമോ?
126.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആക്കുളം ഫ്ലോട്ടിങ് ഗ്ലാസ് ബ്രിഡ്ജ് തകർന്ന സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കിൽ കണ്ടെത്തലുകൾ വിശദമാക്കുമോ;
( ബി )
പ്രസ്തുത അന്വേഷണം സംബന്ധിച്ച രേഖകളുടെ പകർപ്പ് ലഭ്യമാക്കുമോ?
127.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വെടിക്കെട്ടും കരിമരുന്ന് പ്രയോഗങ്ങളും നടത്തുന്നതിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
വെടിക്കെട്ടും കരിമരുന്ന് പ്രയോഗങ്ങളും നടത്തുന്നതിനുള്ള അനുമതിക്കുവേണ്ടി 2024-ൽ ആഭ്യന്തര വകുപ്പിന് ലഭിച്ചിട്ടുള്ള അപേക്ഷകളുടെ എണ്ണം എത്ര;
( സി )
ഈ അപേക്ഷകളിൽ അനുമതി നിഷേധിക്കപ്പെട്ടവ എത്ര;
( ഡി )
2024- ൽ അനുമതി കൂടാതെ വെടിക്കെട്ടും കരിമരുന്ന് പ്രയോഗങ്ങളും നടത്തിയതായതായി ആഭ്യന്തര വകുപ്പിന് പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങളും അതിന്മേൽ സ്വീകരിച്ച നടപടിയും വിശദമാക്കാമോ;
( ഇ )
2016 മുതൽ സംസ്ഥാനത്ത് നടന്നിട്ടുള്ള വെടിക്കെട്ട് അപകടങ്ങളുടെ വിശദവിവരം ലഭ്യമാക്കാമോ;
( എഫ് )
2016 മുതൽ നടന്നിട്ടുള്ള വെടിക്കെട്ട് അപകടങ്ങൾക്ക് കാരണക്കാരായവർക്കെതിരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
കണ്ണൂർ മുന്‍ എ.ഡി.എം.-നെതിരെയുള്ള പരാതി
128.
ശ്രീ. എം. വിൻസെന്റ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻ ബാബുവിനെതിരെ അഴിമതി ആരോപിച്ച് ടി.വി. പ്രശാന്തൻ എന്ന വ്യക്തി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നോ എന്നു അറിയിക്കുമോ;
( ബി )
ഇല്ലെങ്കിൽ പ്രസ്തുത സംഭവത്തിൽ വ്യാജ പരാതി ഉണ്ടാക്കി പ്രതികളെ രക്ഷപെടുത്താനും മരണപ്പെട്ട വ്യക്തിയെ അപകീർത്തിപ്പെടുത്താനും ശ്രമിച്ച ടി.വി. പ്രശാന്തനെതിരെ കേസ് എടുക്കുകയോ പ്രതി ചേർക്കുകയോ ചെയ്തിട്ടുണ്ടോ എന്നു വ്യക്തമാക്കുമോ;
( സി )
ഇല്ലെങ്കില്‍ അതിനുള്ള കാരണം വിശദമാക്കുമോ?
ടി. പി. ചന്ദ്രശേഖരൻ വധക്കേസ്
129.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ടി. പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളില്‍ ഓരോരുത്തരുടെയും ശിക്ഷാ കാലയളവ്, നാളിതുവരെ ഓരോരുത്തർക്കും അനുവദിച്ച പരോൾ കാലയളവ്, പരോൾ അനുവദിക്കുന്നതിന് അടിസ്ഥാനമാക്കിയ കാരണങ്ങൾ, ഓരോരുത്തർക്കും ആകെ അനുവദിച്ച പരോൾ ദിനങ്ങൾ എന്നിവ ഇനം തിരിച്ച് വ്യക്തമാക്കുമോ?
130.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹെല്‍മറ്റ് ഉപയോഗിക്കാത്തത്, കൊറോണ സമയത്ത് മാസ്ക് ധരിക്കാത്തത് എന്നിവ പോലെയുള്ള കുറ്റകൃത്യങ്ങളുടെ പേരിൽ പെറ്റി കേസുകളുള്ള, പി.എസ്.സി. വഴി പോലീസ് സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് നല്‍കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം പെറ്റികേസുകള്‍ നിലനില്‍ക്കുമ്പോള്‍ പി.എസ്.സി. വഴി ജോലി ലഭിക്കേണ്ടവര്‍ക്ക് പോലീസ് വേരിഫിക്കേഷൻ മാനദണ്ഡങ്ങളിൽ ഇളവ് നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; ഇത് സംബന്ധിച്ച് ഏതെങ്കിലും സർക്കാർ ഉത്തരവ് നിലവിലുണ്ടോ; എങ്കില്‍ ഉത്തരവിന്റെ വിശദാംശങ്ങൾ നൽകാമോ?
131.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അര്‍ദ്ധ സെെനിക വിഭാഗങ്ങള്‍ക്ക് പുറമേ സംസ്ഥാനത്തെ പോലീസ്, ജയില്‍, ഫയര്‍ ഫോഴ്സ് വകുപ്പുകള്‍ക്ക് സെന്‍ട്രല്‍ പോലീസ് ക്യാന്റീന്‍ സംവിധാനം അനുവദിച്ചിരുന്നോ; വിശദമാക്കാമോ;
( ബി )
നിലവില്‍ പ്രസ്തുത സംവിധാനത്തിന്റെ ആനുകൂല്യങ്ങള്‍ പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
ജയില്‍, ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരെ പ്രസ്തുത സംവിധാനത്തില്‍ നിന്നും ഒഴിവാക്കിയതിന്റെ കാരണം വിശദമാക്കാമോ;
( ഡി )
പ്രസ്തുത സംവിധാനം ജയില്‍, ഫയര്‍ ഫോഴ്സ് വകുപ്പുകള്‍ക്കും ലഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നുണ്ടോ; ആയതിന്റെ പുരോഗതി വ്യക്തമാക്കാമോ?
132.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പോലീസിലെ ക്രിമിനോളജിസ്റ്റ് തസ്തിക നിലവിൽ ഒഴിഞ്ഞു കിടക്കുകയാണോ; വ്യക്തമാക്കാമോ;
( ബി )
ക്രിമിനോളജിസ്റ്റ് അഞ്ച് വർഷത്തെ വേതന രഹിത അവധിയിൽ പ്രവേശിച്ചതിനുശേഷം ഈ ഒഴിവിൽ താത്കാലിക നിയമനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ക്രിമിനോളജിസ്റ്റിനായി പി.എസ്.സി. നിഷ്കർഷിച്ചിട്ടുള്ള എം.എ./എം.എസ് സി (ക്രിമിനോളജി) യോഗ്യതയും മറ്റ് അധിക യോഗ്യതകളുമുള്ള എത്ര പേർ പ്രസ്തുത ലീവ് വേക്കൻസിയിൽ നിയമനം ലഭിക്കാൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്;
( ഡി )
കേരള പോലീസിലെ ക്രിമിനോളജിസ്റ്റ് ലീവ് വേക്കൻസിയിൽ യോഗ്യതയുള്ള പോലീസ് സേനാംഗങ്ങളിൽ നിന്നും നിയമനം നടത്തുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോയെന്ന് വ്യക്തമാക്കാമോ?
133.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാന പോലീസ് സേനയില്‍ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയില്‍ എത്ര പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
134.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ കണ്ണൂർ എ.ഡി.എം. നവീൻ ബാബുവിനെതിരെ പെട്രോൾ പമ്പ് ആരംഭിക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ച വ്യക്തിയുടെ പരാതിയിൽ വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കൈക്കൂലി വാങ്ങിയതിന് തെളിവില്ല എന്ന് കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദമാക്കാമോ;
( ബി )
പ്രസ്തുത അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിൽ കണ്ടെത്തലുകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ; ഇല്ലെങ്കിൽ അന്തിമ റിപ്പോർട്ട് എന്നത്തേക്ക് സമർപ്പിക്കുമെന്ന് വ്യക്തമാക്കുമോ?
135.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭ്യമായിട്ടുണ്ടോ; എങ്കില്‍ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ അംഗീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; പ്രസ്തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
136.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ വന്നതിനുശേഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ എത്ര അഴിമതി/കെെക്കൂലി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന കണക്ക് വകുപ്പും ജില്ലയും തിരിച്ച് വിശദമാക്കാമോ;
( ബി )
സര്‍ക്കാര്‍ സര്‍വ്വീസിലെ അഴിമതി തടയുന്നതിന് എന്തെല്ലാം നടപടിയാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമാേ?
137.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ കോടതി സമുച്ചയം നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി എന്താണെന്നും ഇനി പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള പ്രവൃത്തികള്‍ ഏതാണെന്നും വിശദമാക്കാമോ;
( ബി )
നിര്‍മ്മാണം പൂര്‍ത്തീകരിച്ച് എപ്പോള്‍ ഉദ്ഘാടനം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശങ്ങൾ അറിയിക്കാമോ?
138.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോടതികള്‍ സ്ഥാപിയ്ക്കുന്നതിനായി 02/03/2016 തീയതിയിലെ സ.ഉ.(കൈ)നം.79/2016/ആഭ്യന്തരം പ്രകാരം പ്രസിദ്ധീകരിച്ചിട്ടുള്ള മുൻഗണനാപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതും തുടർന്ന് 20.10.2023-ലെ 7എ (1)29257/15/ഡി11 നമ്പർ ഉത്തരവിലെ ഇനം.നം. 15 ആയി ബഹു. കേരള ഹൈക്കോടതി ശിപാര്‍ശ ചെയ്തിട്ടുള്ളതുമായ അഡീഷണൽ ജില്ലാ കോടതി ,ഈരാറ്റുപേട്ട കോർട്ട് കോംപ്ലക്സിൽ ആരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
139.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയില്‍ നിന്നും 2018-ല്‍ ഭരണാനുമതി ലഭിച്ചിട്ടും കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന് നിര്‍മ്മാണ ചുമതലയുള്ള കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി സമുച്ചയ നിര്‍മ്മാണം നാളിതുവരെ ആരംഭിക്കാന്‍ സാധിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കാന്‍ നിലവിലുള്ള തടസങ്ങള്‍ എന്തൊക്കെയാണെന്നും അത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ;
( സി )
കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ പോലെയുള്ള ഏജന്‍സികളെ ഏല്‍പ്പിക്കുന്ന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും പുരോഗതി വിലയിരുത്തുന്നതിനും പ്രത്യേക മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കുമോയെന്ന് വിശദമാക്കുമോ?
140.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ ഫയര്‍ സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണത്തിനായി പൊതുമരാമത്ത് കെട്ടിടവിഭാഗം തയ്യാറാക്കിയതും ഫയര്‍ ആൻഡ് റസ്ക്യു വകുപ്പ് അംഗീകരിച്ചതുമായ എസ്റ്റിമേറ്റിനും പ്ലാനിനും മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത എസ്റ്റിമേറ്റും പ്ലാനും അംഗീകരിക്കുന്നതിന് നിലവില്‍ സാങ്കേതിക തടസ്സങ്ങളുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( സി )
പുതിയ ഫയര്‍ സ്റ്റേഷന്‍ കെട്ടിടനിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതുവരെ ശോചനീയമായ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഫയര്‍ സ്റ്റേഷനുവേണ്ടി സ്വീകരിച്ചിരിക്കുന്ന ബദല്‍ സംവിധാനം എന്താണെന്ന് വ്യക്തമാക്കുമോ?
141.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് ഫയര്‍ സ്റ്റേഷന്‍ നവീകരിക്കുവാൻ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ഫയര്‍ സ്റ്റേഷനില്‍ ഫയര്‍മാന്‍, ഫയര്‍മാന്‍ ഡ്രൈവര്‍ തസ്തികകളിലെ ഒഴിവുകളില്‍ നിയമനം നടത്തുന്നതിനും എം.ടി.യു., ആംബുലന്‍സ്, ജീപ്പ് എന്നിവ പുതുതായി അനുവദിക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
142.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ മണ്ഡലത്തിലെ മുണ്ടക്കയത്ത് ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
നടപടിക്രമങ്ങൾ വേഗത്തിലാക്കി മുണ്ടക്കയത്ത് ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
143.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി മണ്ഡലത്തിലെ കോന്നി ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മാണ പ്രവൃത്തിയുടെ നടപടികളുടെ പുരോഗതി വിശദമാക്കാമോ?
144.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാേതമംഗലം നിയാേജക മണ്ഡലത്തിലെ നേര്യമംഗലത്ത് പുതിയ ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമാേ;
( ബി )
നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രസ്തുത ഫയര്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമാേ; വിശദമാക്കാമാേ?
145.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ പരവൂർ അഗ്നിരക്ഷാനിലയത്തിന് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിലുള്ള F1/21/2024 നമ്പർ ഫയലിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നിലയത്തിന് സ്വന്തമായി കെട്ടിടം നിർമ്മിക്കേണ്ടതിന്റെ അനിവാര്യത വ്യക്തമാക്കി എം.എൽ.എ. നൽകിയ നിവേദനത്തിന്മേൽ (നമ്പർ:8993390) ഇതിനകം എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് വിശദമാക്കാമോ;
( സി )
പ്രസ്തുത നിലയത്തിന് കെട്ടിടം നിർമ്മിക്കുന്നതിന് തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ എന്തെങ്കിലും തടസങ്ങളുണ്ടെങ്കിൽ ആയത് എന്തെല്ലാമെന്ന് വിശദമാക്കാമോ?
146.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ മാവൂരില്‍ സര്‍ക്കാര്‍ അനുവദിച്ച ഫയര്‍ സ്റ്റേഷന് വേണ്ടി തയ്യാറാക്കിയ കെട്ടിടത്തിന്റെ പ്രവൃത്തി പൂര്‍ത്തിയായ സാഹചര്യത്തില്‍ ആയത് എപ്പോള്‍ പ്രവര്‍ത്തനമാരംഭിക്കും എന്ന് വ്യക്തമാക്കാമോ?
147.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര ഫയര്‍ & റസ്ക്യു സ്റ്റേഷന് അത്യാധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( ബി )
പ്രസ്തുത സ്റ്റേഷന്റെ അതീവ ശോചനീയ അവസ്ഥയിലുള്ള കെട്ടിടങ്ങള്‍ നീക്കുന്നതിനും പുതിയവയുടെ നിര്‍മ്മാണത്തിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
148.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ നാഷണല്‍ എന്‍. സി. സി. ട്രെയിനിംഗ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ എപ്പോൾ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ;
( ബി )
പദ്ധതിക്കായി നിലവില്‍ നിര്‍ദേശിച്ചിട്ടുള്ള കെട്ടിടത്തില്‍ ദുരന്തനിവാരണത്തിനാവശ്യമായ സൗകര്യങ്ങളും കെട്ടിടത്തിന് മുകളില്‍ നേവിയുടെയും എയര്‍ഫോഴ്സിന്റെയും ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തുമോ;
( സി )
പ്രസ്തുത പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
149.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥാവ്യതിയാനം മൂലമുള്ള വേലിയേറ്റത്താല്‍ വൈപ്പിന്‍കരയിലെ പഞ്ചായത്തുകളിലെ ജനങ്ങളുടെ ഭൂമിയും വീടുമെല്ലാം വെള്ളത്തില്‍ മുങ്ങുന്ന സാഹചര്യം ഉടലെടുത്തിട്ടും പുഴകളിലും തോടുകളിലും അടിഞ്ഞു കൂടിയിരിക്കുന്ന എക്കലും ചെളിയും വിനിയോഗിച്ച് ജലനിരപ്പിനേക്കാള്‍ താഴ്ന്ന ഭൂനിരപ്പ് ഉയര്‍ത്തുന്ന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കാത്തതിന് കാരണം വിശദമാക്കാമോ;
( ബി )
ഇത്തരത്തില്‍ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കാന്‍ നിയമതടസ്സങ്ങള്‍ ഉണ്ടോ; വിശദമാക്കാമോ;
( സി )
പുഴകളിലും തോടുകളിലും അടിഞ്ഞു കൂടിയിരിക്കുന്ന എക്കലും മണലും ഉപയോഗിച്ച് ജലനിരപ്പിനേക്കാള്‍ താഴ്ന്നുകിടക്കുന്നതും തീരപ്രദേശവാസികള്‍ താമസിക്കുന്നതുമായ കരഭൂമി ഉയര്‍ത്തി വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
150.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ പരിപാലന നിയമത്തിൽ കൂടുതൽ ഇളവുകൾ ലഭിക്കുന്ന കാറ്റഗറി 2-ല്‍ സംസ്ഥാനത്തെ കൂടുതൽ പഞ്ചായത്തുകളെ ഉൾപ്പെടുത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദാംശങ്ങൾ ലഭ്യമാക്കുമോ?
151.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ദ്വീപുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ദ്വീപുകള്‍ക്ക് 2011-ലെ സി.ആർ. ഇസഡ്. വിജ്ഞാപനം പ്രകാരം നിർമ്മാണങ്ങളിൽ 50 മീറ്ററെന്ന ഇളവ് നാളിതുവരെ ലഭ്യമായിട്ടുണ്ടോ;
( സി )
എങ്കില്‍ വൈപ്പിന്‍കരയിലെ ജനതയ്ക്ക് ദ്വീപ് എന്ന രീതിയില്‍ ലഭ്യമാകേണ്ടിയിരുന്ന 50 മീറ്റര്‍ ഇളവെന്ന ആനുകൂല്യം നാളിതുവരെ ലഭ്യമാകാതിരുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
ദ്വീപ് എന്ന പരിഗണനയ്ക്ക് അര്‍ഹതയുണ്ടായിട്ടും 2011- ലെ വിജ്ഞാപനപ്രകാരം 50 മീറ്ററെന്ന ഇളവ് നല്‍കാതെ വൈപ്പിന്‍ മണ്ഡലത്തിലെ 8 പഞ്ചായത്തുകളില്‍ 5 പഞ്ചായത്തുകളെ രണ്ടാം കാറ്റഗറിയിലും രണ്ട് പഞ്ചായത്തുകളെ 3 എ കാറ്റഗറിയിലും ഒരു പഞ്ചായത്തിനെ TIWB കാറ്റഗറിയിലും ഉള്‍പ്പെടുത്താനുണ്ടായ കാരണം വിശദമാക്കാമോ;
( ഇ )
2019-ലെ വിജ്ഞാപനം പ്രകാരം മാപ്പുകള്‍ തയ്യാറാക്കുമ്പോള്‍ 01.05.2020-ലെ ഭേദഗതി നോട്ടിഫിക്കേഷന്‍ പ്രകാരം 1991-ന് മുന്‍പ് സ്ഥാപിക്കപ്പെട്ട ബണ്ടുകളെ വേലിയേറ്റ രേഖയായി കണക്കാക്കും എന്ന ഭേദഗതി വെപ്പിന്‍കരയിലെ എടവനക്കാട് ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളെ സംബന്ധിച്ച മാപ്പുകളില്‍ രേഖപ്പെടുത്താത്തതിനാല്‍ പ്രസ്തുത ഇളവ് ലഭ്യമാകാത്തത് പരിഹരിക്കുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടി വിശദമാക്കാമോ;
( എഫ് )
ദ്വീപെന്ന രീതിയിലുള്ള ഇളവും 2020 ഭേദഗതി നോട്ടിഫിക്കേഷന്‍ പ്രകാരം 1991-ന് മുന്‍പ് സ്ഥാപിക്കപ്പെട്ട ബണ്ടുകളെ വേലിയേറ്റ രേഖയായി കണക്കാക്കിയാല്‍ ലഭിക്കേണ്ട ഇളവുകളും ലഭിക്കുന്നതിനുമായി 10.12.2024-ന് സമര്‍പ്പിച്ച കത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ?
152.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച 2019-ലെ തീരദേശ പരിപാലന വിജ്ഞാപന പ്രകാരം സംസ്ഥാനം തയ്യാറാക്കി സമര്‍പ്പിച്ച തീരദേശ പരിപാലന പ്ലാനിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
153.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-ലെ കേന്ദ്ര തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി സമര്‍പ്പിച്ച ഏതെല്ലാം പദ്ധതികള്‍ക്കാണ് ദേശീയ തീരദേശ മേഖലാ മാനേജ്മെന്റ് അതോറിറ്റി യോഗം അംഗീകാരം നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ആലപ്പുഴ ജില്ലയില്‍ തീരദേശ റെഗുലേഷന്‍ സോണ്‍ മൂന്നില്‍ നിന്നും രണ്ടിലേയ്ക്ക് മാറുന്നതിന് എത്ര പ‍ഞ്ചായത്തുകള്‍ക്കാണ് അനുവാദം നല്‍കിയിട്ടുള്ളതെന്നും ഇതുവഴി എന്തെല്ലാം നിയന്ത്രണങ്ങളിലാണ് ഇളവ് നല്‍കിയതെന്നും വ്യക്തമാക്കുമോ;
( സി )
തീരദേശ റെഗുലേഷന്‍ സോണ്‍ മൂന്നില്‍ നിന്നും രണ്ടിലേയ്ക്ക് മാറുന്നതിന് പ്രസ്തുത ജില്ലയില്‍ ഇളവുകള്‍ ലഭിക്കാത്ത പഞ്ചായത്ത്/മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ ഇളവുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
154.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസർക്കാരിന് സമർപ്പിക്കാൻ തയ്യാറാക്കിയ തീരദേശ പരിപാലന പദ്ധതിയുടെ വിശദാംശം അറിയിക്കാമോ;
( ബി )
പുതുക്കിയ പദ്ധതി പ്രകാരം സി.ആർ.ഇസഡ്.-ന്റെ ഇളവുകൾ എത്ര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭ്യമാകുമെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.