UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 9th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

1573.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ മണ്ഡലത്തിലെ അച്ചൻകോവിലിൽ ദേവസ്വം ഭൂമിയിലെ ഒമ്പത് താമസക്കാരെ പകരം ഭൂമി കണ്ടെത്തി മാറ്റി പാർപ്പിക്കണമെന്ന കോടതി ഉത്തരവിൻമേൽ സ്വീകരിച്ചിട്ടുള്ള തുടർനടപടികൾ അറിയിക്കുമോ;
( ബി )
പ്രസ്തുത ഭൂമിയിലെ താമസക്കാരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി കൊല്ലം ജില്ലാ കളക്ടർ പ്രൊപ്പോസൽ തയ്യാറാക്കി സർക്കാരിനു നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത പ്രൊപ്പോസലിന്മേൽ സ്വീകരിച്ചിട്ടുള്ള നടപടികൾ അറിയിക്കുമോ;
( സി )
ഇവരുടെ പുനരധിവാസത്തിനായി ബഹു: ഹൈക്കോടതി റവന്യൂവകുപ്പിനെ ചുമതലപ്പെടുത്തിയ വിഷയവുമായി ബന്ധപ്പെട്ട വിവിധ സർക്കാർ ഫയലുകളുടെ വിശദാംശങ്ങൾ അറിയിക്കുമോ?
1574.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലാൻഡ് റവന്യൂ കമ്മീഷണറേറ്റിലെ ബി8/6332/2021 ഫയലിന്മേൽ നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങൾ വിശദീകരിക്കുമോ; ;
( ബി )
പ്രസ്തുത ഫയലിന്മേൽ തീർപ്പ് കൽപ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ എന്തുകൊണ്ടാണെന്ന് വിശദീകരിക്കുമോ?
1575.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കുടിയേറുകയും കേരളത്തില്‍ സ്ഥിരതാമസമാക്കുകയും ചെയ്ത പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കാമോ; ഇതുമായി ബന്ധപ്പെട്ട ഉത്തരവ്/സര്‍ക്കുലറിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
1950-ന് മുന്‍പ് കേരളത്തിലേക്ക് കുടിയേറി പാര്‍ത്തിട്ടുള്ളവരുടെ പിന്‍തലമുറകളില്‍പ്പെടുന്നവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് താമസം ഉണ്ടാകാറുള്ളതും ചിലപ്പോള്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിക്കപ്പെടുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
1950-ന് മുന്‍പ് കുടിയേറിപ്പാര്‍ത്ത പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടിരുന്നവരുടെ പിന്‍തലമുറയ്ക്ക് എല്ലാ മാനദണ്ഡങ്ങളും പാലിച്ച് അനുവദിച്ച ജാതി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി നിലനില്‍ക്കേ തന്നെ മറ്റാവശ്യത്തിന് ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നത് പരിശോധിക്കുമോ;
( ഡി )
മേല്‍പ്പറഞ്ഞ സാഹചര്യങ്ങളില്‍ ഒരു തവണ അനുവദിച്ച ജാതി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി നിലനില്‍ക്കെ 12.02.1986-ലെ സര്‍ക്കാര്‍ ഉത്തരവ് (കെെ) 10/1986/പ.ജ.പ.വ.വി.വ-ന്റെ അടിസ്ഥാനത്തിനുള്ള നടപടിക്രമങ്ങളിലൂടെ വീണ്ടും ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ ശ്രമിക്കുന്നത് പലപ്പോഴും ജാതി സര്‍ട്ടിഫിക്കറ്റ് വെെകുന്നതിനോ നിഷേധിക്കുന്നതിനോ ഇതുമൂലം ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടാനും ഇടയാകുന്നത് പരിഗണിച്ച് മാദനണ്ഡങ്ങളില്‍ ആവശ്യമായ തിരുത്തല്‍ വരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
1576.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍ മൂത്തേടം വില്ലേജിന് കീഴില്‍ എസ്.ആര്‍ 156/97 നമ്പര്‍ മിച്ചഭൂമി കേസ് സംബന്ധിച്ച് നിലമ്പൂര്‍ താലൂക്ക് ലാന്റ് ബോര്‍ഡില്‍ 2016 മുതല്‍ 2023 ജുലൈ വരെ എത്ര തവണ സിറ്റിംഗ് നടന്നുവെന്നും, സിറ്റിംഗില്‍ സ്വീകരിച്ച തുടര്‍ നടപടികളും വിശദമാക്കാമോ;
( ബി )
പ്രസ്തുത കേസിലെ 155 കര്‍ഷക കുടുംബങ്ങള്‍ മിച്ചഭൂമി കേസില്‍ ഉള്‍പ്പെട്ടതല്ലെന്ന് നിലമ്പൂര്‍ താലൂക്ക് ലാന്റ് ബോര്‍ഡ് സ്പെഷ്യല്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ 2017-ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; കേസിലുള്‍പ്പെട്ടതല്ലെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച 155 കുടുംബങ്ങളുടെ പേരും വിലാസവും ലഭ്യമാക്കാമോ;
( സി )
പ്രസ്തുത കേസില്‍ ഉള്‍പ്പെട്ടതല്ലെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും ഫയല്‍ തീര്‍പ്പാക്കാതെ നീതി നിഷേധിക്കപ്പെട്ട് കഴിയുന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ "കരുതലും കൈതാങ്ങിലും'' ലഭിച്ച പരാതിയില്‍ സ്വീകരിച്ച തുടര്‍നടപടികള്‍ വിശദമാക്കാമോ;
( ഡി )
ഈ കേസിലെ ഡിക്ലറന്റ് ശ്രീ. പുതിയറ ഉണ്ണി അലവിയുടെ അവകാശികള്‍ കൈവശം വയ്ക്കുന്ന രേഖയുള്ള ഭൂമിയും രേഖകള്‍ ഇല്ലാതെയുള്ള ഭൂമിയും സംബന്ധിച്ച് ലാന്റ് ബോര്‍ഡ് പരിശോധിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഇ )
ഭൂപ്രശ്നങ്ങള്‍ കൂടുതലുള്ള നിലമ്പൂര്‍ താലൂക്കിലെ മൂത്തേടം വില്ലേജില്‍ റീ-സര്‍വ്വെ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുന്നത് പരിഗണിക്കുമോ?
1577.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2017 സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ ബഡ്ജറ്റ് പ്രസംഗത്തിലും മറുപടി പ്രസംഗത്തിലും പ്രഖ്യാപിച്ച റവന്യൂ ടവറുകള്‍ /മിനി സിവില്‍ സ്റ്റേഷനുകള്‍ ഏതൊക്കെയെന്നും അതിനായി എത്ര തുക വകയിരുത്തിയിരുന്നുവെന്നും വ്യക്തമാക്കാമോ;
( ബി )
ഇതില്‍ ഏതൊക്കെ പൂര്‍ത്തീകരിച്ചുവെന്നും നിര്‍മ്മാണം ആരംഭിച്ചവ/പുരോഗമിക്കുന്നവ ഏതൊക്കെയെന്നും വെളിപ്പെടുത്തുമോ;
( സി )
സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി കിഫ്ബിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുള്ളവ ഏതൊക്കെയെന്ന് അറിയിക്കുമോ;
( ഡി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഏതൊക്കെ റവന്യൂ ടവറുകള്‍ /മിനി സിവില്‍ സ്റ്റേഷനുകള്‍ക്ക് കിഫ്ബിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ഇ )
ചാലക്കുടിയില്‍ റവന്യൂ ടവര്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ നിലവില്‍ ഏതു ഘട്ടത്തിലാണെന്ന് വിശദീകരിക്കുമോ?
1578.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പില്‍ പൊതുജനങ്ങള്‍ക്ക് എന്തെല്ലാം സേവനങ്ങള്‍ ഓൺലൈൻ വഴി ലഭിക്കുന്നുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത വകുപ്പുമായി ബന്ധപ്പെട്ട പരാതികളും ആവശ്യങ്ങളും ജില്ലാതലത്തില്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നുവെന്ന് വിശദമാക്കാമോ?
1579.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് മിഷൻ പദ്ധതിയില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് കൈവശ ഭൂമിയുടെ തരം മാറ്റിക്കിട്ടുന്നതിന് ലഭിച്ചിട്ടുള്ള അപേക്ഷകളില്‍ തീര്‍പ്പാക്കാത്ത അപേക്ഷകളുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഭൂമിയുടെ തരം മാറ്റം ചെയ്യുന്നതിനുള്ള അപേക്ഷകളിന്‍മേലുള്ള നടപടിക്രമം ലളിതവും വേഗത്തിലുമാക്കാന്‍ എന്തൊക്കെ നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; എത്ര നാളുകള്‍ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ?
1580.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റവന്യു വകുപ്പില്‍ നിന്നും ജനങ്ങള്‍ക്കു് ലഭിക്കേണ്ട ഓണ്‍ലൈന്‍ സേവനങ്ങള്‍ സമയബന്ധിതമായി ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ സീനിയോറിറ്റി പ്രകാരം സമയബന്ധിതമായി ജനങ്ങള്‍ക്കു് ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ബി )
റവന്യു വകുപ്പിന്റെ സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനില്‍ ലഭ്യമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയത് ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1581.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതുതായി പെട്രോള്‍ പമ്പുകള്‍ തുടങ്ങാനായി കളക്ടറേറ്റില്‍നിന്നും ലഭിക്കേണ്ട എന്‍.ഒ.സി. (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) ലഭിക്കുന്നതിനായി വിവിധ വകുപ്പുകളുടെ ഏകോപനം ഇല്ലാത്തതിനാല്‍ വര്‍ഷങ്ങളുടെ കാലതാമസം നേരിടുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പുതിയ സംരംഭകര്‍ക്കു് പെട്രോള്‍ പമ്പ് തുടങ്ങുവാനുള്ള എന്‍.ഒ.സി. സമയബന്ധിതമായി നല്‍കുവാനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത സേവനങ്ങള്‍ക്കു് വിവിധ വകുപ്പുകള്‍ ഉള്‍പ്പെടെ സമയ പരിധി നിശ്ചയിച്ച് സംരംഭകര്‍ക്കുള്ള അധിക സാമ്പത്തിക ബാദ്ധ്യത ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1582.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവൂര്‍ വില്ലേജിലെ ചെറൂപ്പ ദേശത്ത് റീ-സര്‍വ്വേ 21/1, 21/5-ല്‍പ്പെട്ട റവന്യൂ ഭൂമി നിലവിലുണ്ടോ; എങ്കില്‍ ഇതിന്റെ വിസ്തൃതി എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഭൂമിയുടെ വില്ലേജ് സ്കെച്ച് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ഭൂമി സര്‍വ്വേ ചെയ്ത് അതിരുകള്‍ മാര്‍ക്ക് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിനായുള്ള നടപടി സ്വീകരിക്കുമോ?
1583.
ശ്രീ. എം. എം. മണി
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വില്ലേജ് ഓഫീസുകള്‍ കൂടുതല്‍ ജനസൗഹൃദമാക്കുന്നതിനും കാലതാമസമില്ലാതെ സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിനും ആവിഷ്കരിച്ചു നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
വില്ലേജ് ഓഫീസുകളിലെ അഴിമതി തടയുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;
( സി )
എല്ലാ വില്ലേജ് ഓഫീസുകളിലും ജനകീയ സമിതികളുടെ പ്രവര്‍ത്തനം തൃപ്തികരമായി നടത്താന്‍ സാധിക്കുന്നുണ്ടോ; അവ ശക്തിപ്പെടുത്തുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
1584.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ‍്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഇതിനോടകം എത്ര വില്ലേജ് ഓഫീസുകള്‍ സ‍്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ആക്കിയിട്ടുണ്ടെന്നും എത്ര എണ്ണത്തിന്റെ നിര്‍മ്മാണം നടന്നുവരുന്നുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
ഈ പദ്ധതിയിന്‍ കീഴില്‍ ആലപ്പുഴ ജില്ലയില്‍ പൂര്‍ത്തിയാക്കിയ വില്ലേജ് ഓഫീസുകള്‍ ഏതൊക്കെയെന്നും ഏതൊക്കെ വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണമാണ് നടന്നുവരുന്നതെന്നും അറിയിക്കുമോ;
( സി )
സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; ഇതിനായി ഇതുവരെ എത്ര രൂപയാണ് ചെലവഴിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ?
1585.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം റവന്യൂ വകുപ്പ് മുഖേന ആലപ്പുഴ മണ്ഡലത്തില്‍ ഏതൊക്കെ പ്രവൃത്തികളാണ് നടന്നുവരുന്നതെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നുമുള്ള വിശദവിവരം ലഭ്യമാക്കാമോ;
( ബി )
നിര്‍മ്മിതി മുഖേന ആലപ്പുഴ മണ്ഡലത്തില്‍ നടന്നുവരുന്ന പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( സി )
ഭവന നിര്‍മ്മാണ വകുപ്പ് മുഖേന ആലപ്പുഴ മണ്ഡലത്തില്‍ ഏതൊക്കെ പ്രവൃത്തികളാണ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കാമോ?
1586.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
28.06.2022-ലെ ദുരന്തനിവാരണ (ബി) വകുപ്പിന്റെ 535/2022/ഡി.എം.ഡി നമ്പര്‍ ഉത്തരവ് പ്രകാരം 266 ലക്ഷം രൂപയ്ക്ക് പുതിയ ഭരണാനുമതി ലഭ്യമായ വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ 33 പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
നാളിതുവരെ പ്രസ്തുത പ്രവൃത്തികളില്‍ എത്രയെണ്ണം ആരംഭിക്കാന്‍ സാധിച്ചെന്നും എത്രയെണ്ണത്തിന് പ്രവര്‍ത്തനാനുമതി ലഭ്യമായെന്നും എത്ര തുക ലാപ്സായെന്നും വിശദമാക്കാമോ;
( സി )
എസ്റ്റിമേറ്റ് തയ്യാറാക്കി പ്രവര്‍ത്തനാനുമതി ലഭ്യമാക്കുന്നതില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കാത്തതിനാല്‍ അനുവദിച്ച തുക നഷ്ടമാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1587.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ധനകാര്യവകുപ്പിന്റെ എതിർപ്പിനെ മറികടന്നുകൊണ്ട് മന്ത്രിസഭയുടെ അംഗീകാരത്തോടെ റവന്യൂ വകുപ്പ് എന്തൊക്കെ പദ്ധതികൾ/ പ്രവർത്തനങ്ങൾ/ തീരുമാനങ്ങൾ നടപ്പാക്കിയിട്ടുണ്ട് ;
( ബി )
മേൽപ്പറഞ്ഞ ഓരോ വിഷയത്തിലും ധനകാര്യ വകുപ്പ് മന്ത്രിസഭയ്ക്ക് നൽകിയ റിമാർക്സ് എന്തായിരുന്നു; ഓരോ തീരുമാനവും സംബന്ധിച്ച ക്യാബിനറ്റ് നോട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ; ഓരോന്നും നടപ്പാക്കിയതിലൂടെ എത്ര രൂപയുടെ ബാധ്യത ഉണ്ടായതായി കണക്കാക്കിയിട്ടുണ്ട്; വിശദാംശം നൽകുമോ ?
1588.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തോട്ടഭൂമി ഉള്‍പ്പെടെയുള്ളവയിലെ കയ്യേറ്റങ്ങള്‍ തടയുന്നതിനും കയ്യേറിയ ഭൂമി തിരികെ പിടിക്കുന്നതിനും സ്വീകരിച്ചു വരുന്ന നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇപ്രകാരം കയ്യേറിയ തോട്ട ഭൂമിയില്‍ ഈ സര്‍ക്കാര്‍ കാലയളവില്‍ ഇതുവരെ പിടിച്ചെടുത്ത ഭൂമിയുടെയും ഇനിയും പിടിച്ചെടുക്കാനുള്ള ഭൂമിയുടെയും വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
( സി )
പ്രസ്തുത മേഖലയിലെ കയ്യേറ്റ ഭൂമി പിടിച്ചെടുക്കുന്നതില്‍ കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട് എത്രത്തോളം ഭൂമിയും കോടതി വ്യവഹാരങ്ങളും നിലവിലുണ്ടെന്നും അവ സര്‍ക്കാരില്‍ നിക്ഷിപ്തമാക്കാന്‍ സ്വീകരിച്ചു വരുന്ന തുടര്‍ നടപടികള്‍ എന്തെല്ലാമെന്നും വ്യക്തമാക്കുമോ?
1589.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് എത്ര പേര്‍ക്ക് പട്ടയം നല്‍കി എന്ന് ജില്ല അടിസ്ഥാനത്തിലുള്ള വിശദാംശം നല്‍കാമോ;
( ബി )
പട്ടയം നല്‍കല്‍ വിഷയത്തില്‍ വകുപ്പ് നടത്തി വരുന്ന തുടര്‍ നടപടികള്‍ എന്തെന്ന് അറിയിക്കാമോ?
1590.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് കുന്നംകുളം നിയോജക മണ്ഡലത്തില്‍ എത്ര പട്ടയമാണ് വിതരണം ചെയ്തതെന്ന് വിശദമാക്കാമോ;
( ബി )
നിലവില്‍ പട്ടയം ലഭിക്കുന്നതിന് എത്ര അപേക്ഷകളാണ് ലഭ്യമായിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
ഇതില്‍ എത്ര അപേക്ഷകളാണ് തീര്‍പ്പാക്കിയിട്ടുള്ളത് എന്ന് വിശദമാക്കാമോ?
1591.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആരംഭിച്ച പട്ടയ അസംബ്ലിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കാമോ;
( ബി )
ആയതിന്റെ ഘടന, ചുമതലകള്‍ എന്നിവ വിശദമാക്കാമോ;
( സി )
എത്ര നിയോജക മണ്ഡലങ്ങളില്‍ ഇതിനോടകം പട്ടയ അസംബ്ലി ചേര്‍ന്നിട്ടുണ്ട്; വിശദമാക്കാമോ?
1592.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് നോര്‍ത്ത്, സൗത്ത് എന്നീ വില്ലേജുകളില്‍ നൂറോളം പേര്‍ക്ക് പട്ടയമില്ലാത്ത വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ പട്ടയം അനുവദിക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ടോ; വിശദമാക്കാമോ?
1593.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ കേരളശ്ശേരി വില്ലേജില്‍ കുണ്ടളശ്ശേരി അംശം ദേശത്ത് കേശവന്‍കുട്ടി, കൃഷ്ണന്‍കുട്ടി മുതല്‍ പേരുടെ പേരിലുണ്ടായിരുന്ന സ്ഥലത്തിന് പട്ടയം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് പാലക്കാട് തഹസില്‍ദാരുടെ ഡി3-4037/2006 എന്ന ഉത്തരവില്‍ പരാമർശിക്കുന്നത് എന്താണെന്ന് വ്യക്തമാക്കാമോ; പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
1594.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം താലൂക്കിൽ പട്ടയത്തിനായി 2016 മെയ് മുതൽ 2023 ജൂലൈ 31 വരെ എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ട് എന്ന് വില്ലേജ് തിരിച്ച് കണക്ക് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത അപേക്ഷകളിൽ എത്ര പേർക്ക് പട്ടയം ലഭ്യമായിട്ടുണ്ട് എന്ന് വില്ലേജ് തിരിച്ച് കണക്ക് ലഭ്യമാക്കുമോ;
( സി )
മഞ്ചേശ്വരം താലൂക്കിലെ വില്ലേജ് ഓഫീസുകളിൽ പട്ടയത്തിനായുള്ള അപേക്ഷകളിൽ തീരുമാനമാകാതെ കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ വിശദവിവരങ്ങൾ വില്ലേജ് തിരിച്ച് ലഭ്യമാക്കുമോ;
( ഡി )
പട്ടയത്തിനായുള്ള അപേക്ഷകളിൽ വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് ലഭ്യമായിട്ടും താലൂക്ക് ഓഫീസുകളിൽ നിലവിൽ കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ വിശദവിവരങ്ങൾ വില്ലേജ് തിരിച്ച് വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത താലൂക്കിൽ ലാന്റ് അസൈൻമെന്റ് കമ്മിറ്റി തീരുമാനമുണ്ടായിട്ടും പട്ടയം അനുവദിക്കാത്ത ഫയലുകളുടെ വിശദവിവരങ്ങൾ ലഭ്യമാക്കുമോ; ഈ ഫയലുകളിൽ പട്ടയം അനുവദിക്കുന്നതിന് കാലതാമസം ഉണ്ടാകുന്നത് എന്ത് കൊണ്ടാണെന്ന് വിശദമാക്കാമോ?
1595.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂച്ചാക്കല്‍ സബ്ട്രഷറിക്കായി കണ്ടെത്തിയ അരൂര്‍ മണ്ഡലത്തിലെ പാണാവള്ളി പഞ്ചായത്ത് പത്താം വാര്‍ഡില്‍ പൂച്ചാക്കല്‍ പോലീസ് സ്റ്റേഷന‍് സമീപമുള്ള പുറംപോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തണമെന്നുള്ള അപേക്ഷയില്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രദേശത്തെ എത്ര പേര്‍ക്ക് പട്ടയം വിതരണം ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രദേശത്ത് വിതരണം ചെയ്ത പട്ടയത്തിന്റെ രേഖകള്‍ വിശദമാക്കാമോ;
( ഡി )
പ്രസ്തുത പ്രദേശത്ത് ആരെങ്കിലും അനധികൃതമായി പട്ടയം ഉണ്ടാക്കി സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ഇ )
പ്രസ്തുത പ്രദേശത്ത് റീ സര്‍വേ നടത്തി സ്വകാര്യ വ്യക്തികള്‍ കൈവശം വച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
1596.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ മണ്ഡലത്തിലെ ഏഴായിരത്തോളം പട്ടയ അപേക്ഷകളിന്‍മേല്‍ പട്ടയ വിതരണത്തിനായി സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
( ബി )
മണ്ഡലത്തിലെ മലയോര മേഖലയിലെ പട്ടയവിതരണം കൂടുതല്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
1597.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പട്ടയം ലഭിക്കാനുള്ള എത്ര അപേക്ഷകളാണ് ആലപ്പുഴ നിയോജക മണ്ഡലത്തില്‍ നിന്നും ലഭിച്ചിട്ടുള്ളതെന്ന് വില്ലേജ് അടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളില്‍ എത്ര പേര്‍ക്ക് പട്ടയം ലഭിച്ചു എന്ന വിവരം ലഭ്യമാക്കാമോ;
( സി )
ഇനിയും പട്ടയം ലഭിക്കാത്തവരുടെ അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമാക്കാമോ?
1598.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടയഭൂമിയില്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത മരങ്ങള്‍ ഏതൊക്കെയാണെന്നും നിരോധനത്തിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ?
1599.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കേരളത്തിലെ തീരദേശം ഉള്‍പ്പെടുന്ന ജില്ലകളില്‍ നിന്ന് എത്ര പട്ടയങ്ങളാണ് മത്സ്യതൊഴിലാളികള്‍ക്ക് നല്‍കിയതെന്ന് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ വിവരം ലഭ്യമാക്കാമോ;
( ബി )
തീരദേശ മേഖലയില്‍ പട്ടയം നല്‍കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ?
1600.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ 2021-22, 2022-2023 എന്നീ സാമ്പത്തികവര്‍ഷങ്ങളില്‍ ദുരന്തനിവാരണ വകുപ്പ് മുഖേന അനുവദിച്ച റോഡുകളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ ; വിശദാംശം നല്‍കാമോ ?
1601.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ സംസ്ഥാനത്ത് തുടരെ തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ശക്തമായ മഴയിലും കാറ്റിലും ഉരുൾപ്പൊട്ടലിലും മറ്റു പ്രകൃതി ക്ഷോഭങ്ങളിലുമായി ഉണ്ടായ നാശനഷ്ടങ്ങള്‍, മരണങ്ങള്‍, വീട് നഷ്ടപ്പെട്ടവര്‍, കൃഷിനാശം സംഭവിച്ചവർ തുടങ്ങിയവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇതുമൂലം സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക ബാദ്ധ്യത എത്രയെന്നും ഇതുമായി ബന്ധപ്പെട്ട് എത്ര കോടി രൂപയുടെ കേന്ദ്ര സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും എന്തു തുക ലഭ്യമായിട്ടുണ്ടെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രകൃതി ദുരന്തത്തില്‍പ്പെട്ട എത്ര പേര്‍ക്ക് ധനസഹായം നല്‍കി; എത്ര പേര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കി; എത്ര പേര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചു; എന്തൊക്കെ പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ സ്വീകരിച്ചു; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ഇതിനായി നാളിതുവരെ ചെലവാക്കിയ തുകയുടെ വിശദാംശം ലഭ്യമാക്കുമോ?
1602.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ഒക്ടോബറിലുണ്ടായ പ്രളയത്തിലും ഉരുൾപ്പൊട്ടലിലും പൂഞ്ഞാർ മണ്ഡലത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് അനുവദിച്ച നഷ്ടപരിഹാരം സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
വീട് പൂർണ്ണമായും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് അനുവദിച്ച നഷ്ടപരിഹാരം സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( സി )
നഷ്ടപരിഹാരം പൂര്‍ണ്ണമായും വിതരണം ചെയ്യുന്നതിന് കഴിഞ്ഞിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
1603.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് എത്ര കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് കണക്കാക്കിയിട്ടുള്ളത്; എത്ര പേർക്ക് ജീവൻ നഷ്ടപെട്ടിട്ടുണ്ട്: ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കാമോ;
( ബി )
കാലവർഷക്കെടുതിയിൽ നാശനഷ്ടം ഉണ്ടായവർക്കും, ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാര ഇനത്തിൽ വിതരണം ചെയ്തിട്ടുള്ള തുകയുടെ കണക്ക് വ്യക്തമാക്കാമോ; പ്രസ്തുത സംഭവങ്ങളില്‍ ഇനിയും എത്ര പേര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ ബാക്കിയുണ്ട്; ആയതിന്റെ വിശദാംശങ്ങള്‍ ജില്ല തിരിച്ച് വ്യക്തമാക്കുമോ?
1604.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തില്‍ പടിഞ്ഞാറ്റുമുറി കീഴ് തൃക്കോവില്‍ ക്ഷേത്രത്തിന്റെ കടലുണ്ടിപ്പുഴയോട് ചേര്‍ന്നുള്ള ഭാഗം ഇടിഞ്ഞ് താഴ്ന്ന് ക്ഷേത്രം അപകടാവസ്ഥയിലായ സാഹചര്യത്തില്‍ പുഴയോരം ഭിത്തി കെട്ടി സംരക്ഷിക്കുന്ന പ്രവൃത്തിയ്ക്ക് റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയ്ക്ക് റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതിനായി സര്‍ക്കാര്‍ തലത്തിലെ അപ്രൈസല്‍ കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടിയുടെ നിലവിലെ സ്ഥിതി അറിയിക്കുമോ?
1605.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റിവര്‍ മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കോട്ടയം ജില്ലയിലെ മീനച്ചിലാറ്റിലെ ഏറ്റവും വീതി കൂടിയ ചവിട്ടുവേലിക്കടവ് (നാല്പാമരം-സൂര്യകാലടിമന-നട്ടാശ്ശേരി) റഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിയുടെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ;
( ബി )
എത്ര വര്‍ഷമായി ടി പദ്ധതി മുടങ്ങിക്കിടക്കുന്നു എന്ന് വ്യക്തമാക്കാമോ;
( സി )
ഭാഗികമായി പണി നടന്നിട്ടുള്ള ഈ പദ്ധതി അടിയന്തിരമായി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1606.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സംസ്ഥാനത്ത് അനധികൃതമായി നെൽവയൽ തണ്ണീർത്തടങ്ങൾ നികത്തിയത് സംബന്ധിച്ച് എത്ര പരാതികൾ റവന്യൂ വകുപ്പിന് ലഭിച്ചിട്ടുണ്ട് ; എത്ര പരാതികളിൽ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്; ജില്ല തിരിച്ചുള്ള വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
നെൽവയൽ തണ്ണീർത്തടങ്ങൾ അനധികൃതമായി നികത്തിയത് സംബന്ധിച്ച് പരാതി ലഭിച്ചാൽ സ്വീകരിക്കുന്ന തുടർനടപടികൾ എന്തൊക്കെയാണ് വ്യക്തമാക്കുമോ;
( സി )
മേൽപ്പറഞ്ഞവയിൽ എത്ര കേസുകളിൽ നെൽവയൽ തണ്ണീർത്തടങ്ങൾ പൂർവസ്ഥിതിയിൽ ആക്കുവാൻ സാധിച്ചിട്ടുണ്ടെന്നുള്ള വിശദാംശങ്ങൾ ജില്ല തിരിച്ചു വ്യക്തമാക്കുമോ?
1607.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടിയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന പേരിയ വില്ലേജിലെ ഭൂമിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള വ്യവഹാരങ്ങള്‍ നില നില്‍ക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കില്‍ ഏത് കോടതിയില്‍ ആണെന്നും കേസിന്റെ നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കാമോ;
( സി )
നിലവില്‍ ഈ ഭൂമിയില്‍ പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതില്‍ എന്തെങ്കിലും നിയമതടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ;
( ഡി )
ഉണ്ടെങ്കില്‍ എന്താണ് നിയമതടസ്സമെന്നും ഇത് പരിഹരിക്കാന്‍ സ്വീകരിച്ച നടപടികളും വ്യക്തമാക്കാമോ?
1608.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ റെയില്‍വേ മേല്‍പ്പാലങ്ങളായ കടുത്തുരുത്തി, കുറുപ്പന്തറ, കോതനല്ലൂര്‍ മേല്‍പ്പാലങ്ങളുടെ സ്ഥലമെടുപ്പ് പുരോഗതി വിശദീകരിക്കാമോ;
( ബി )
പ്രസ്തുത മേല്‍പ്പാലങ്ങള്‍ക്ക് എന്തുമാത്രം സ്ഥലമാണ് ഏറ്റെടുക്കുവാന്‍ ഉദ്ദേശിക്കുന്നത്; ആയതിന് എത്ര തുക ചെലവാകുമെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത മേല്‍പ്പാലങ്ങളുടെ സ്ഥലമെടുപ്പ് നടപടിക്ക് റെയില്‍വേയുടെ അനുമതി ലഭിച്ചിട്ടുണ്ടോ; ആയതിന്റെ സാമൂഹ്യ ആഘാത പഠനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( ഡി )
ഈ പദ്ധതികള്‍ മൂലം എത്ര കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുമെന്ന് വ്യക്തമാക്കാമോ; സ്ഥലമെടുപ്പിന്റെ കല്ലിടല്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ഇ )
ഈ പദ്ധതികൾ ഓരോന്നിനുമായി പുറപ്പെടുവിച്ച നോട്ടിഫിക്കേഷനുകള്‍ ഏതെല്ലമാണെന്ന് പ്രോജക്ട് തിരിച്ച് വിശദീകരിക്കാമോ; ഇവയുടെ അന്തിമ നോട്ടിഫിക്കേഷനുകള്‍ വൈകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കാമോ?
1609.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറ്റുമാനൂർ-എറണാകുളം റോഡിലെ അപകടകരമായ വളവുകള്‍ നികത്തുന്നതിന് ആവശ്യമായ സ്ഥലമെടുപ്പ് നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ പദ്ധതിയുടെ സാമൂഹ്യാഘാത പഠനം പൂർത്തിയായിട്ടുണ്ടോ; ഈ പദ്ധതിക്കായുള്ള അതിര്‍ത്തി കല്ലിടല്‍ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഈ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ചുള്ള 11(1) നോട്ടിഫിക്കേഷന്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ; ആയതിന്റെ പ്രവര്‍ത്തനം ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
1610.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ ഈരാറ്റുപേട്ട ബൈപാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് നിശ്ചയിച്ച പുതിയ അലൈന്‍മെന്റ് പ്രകാരം ഭൂമി ഏറ്റെടുക്കല്‍ നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ബൈപാസ് നിർമ്മാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിലാക്കി പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ ?
1611.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട നിയോജകമണ്ഡലത്തിലെ ഓരോടം പാലം - വെലോങ്ങര ബൈപ്പാസ് നിര്‍മ്മാണത്തോടനുബന്ധിച്ച് 01.07.2023 ലെ ജി.ഒ(ആര്‍.റ്റി) നം. 2420/2023/ആര്‍ഡി പ്രകാരം ഭൂമിയേറ്റെടുക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ;
( ബി )
ഭൂമിയേറ്റെടുക്കല്‍ നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ; പ്രവൃത്തിയ്ക്കാവശ്യമായ മുഴുവന്‍ ഭൂമിയും ഏറ്റെടുക്കുന്ന നടപടികള്‍ എത്ര സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്; പ്രസ്തുത നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമോ; വ്യക്തമാക്കുമോ?
1612.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രീന്‍ഫീല്‍ഡ് ഹെെവേ കടന്നു പോവുന്ന പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്ഥലവും കെട്ടിടവും നഷ്ടപ്പെട്ടവര്‍ക്ക് നഷ്ട പരിഹാരം നല്‍കിയിട്ടുണ്ടോ;
( ബി )
എങ്കില്‍ ഓരോ ജില്ലയിലും എത്ര പേര്‍ക്ക് നഷ്ട പരിഹാരം നല്‍കിയിട്ടുണ്ട്;
( സി )
നഷ്ട പരിഹാരം നല്‍കുന്നതിന് മുന്‍ഗണന നിശ്ചയിച്ചിട്ടുണ്ടോ;
( ഡി )
കെട്ടിടങ്ങളില്‍ വ്യാപാരം നടത്തുന്നവരുടെ ഫര്‍ണീച്ചര്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1613.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി ഗവ. പോളിടെക്നിക്ക് കോളേജിന്റെ കൈവശമുണ്ടായിരുന്നതും ഗ്രാമപഞ്ചായത്ത് വിലയ്ക്ക് വാങ്ങിയതുമായ 19 ഏക്കർ 39.147 സെന്റ് സ്ഥലത്തിൽ നിന്നും ഓരോ സ്ഥാപനത്തിനും കൈമാറേണ്ട ഭൂമിയുടെ വിസ്തീർണ്ണവും സ്ഥാനവും പൊതുവായ വഴിക്ക് നീക്കിയിട്ടുള്ള സ്ഥലത്തിന്റെ വീതിയും പഞ്ചായത്തിൽ നിന്നും ലഭ്യമായിട്ടുണ്ടോയെന്നും സര്‍വ്വേ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടോയെന്നും വിശദമാക്കാമോ;
( ബി )
കടുത്തുരുത്തി പോളിടെക്നിക്കിനായി ഏറ്റെടുത്ത സ്ഥലത്തിന്റെ എൽ.എ സ്കെച്ചുകൾ ലഭിക്കുന്നതിന് ഉണ്ടായിരിക്കുന്ന കാലതാമസത്തിന് കാരണം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സര്‍വ്വെ നടപടികൾ അടിയന്തിരമായി പൂർത്തിയാക്കുന്നതിന് കോട്ടയം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകുമോയെന്നും കഴിഞ്ഞ 7 വര്‍ഷമായി ഈ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞ് നീങ്ങുന്നതിന് പരിഹാരം കാണുമോയെന്നും വ്യക്തമാക്കാമോ?
1614.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമി തരം മാറ്റുന്നതിനായി ലഭിക്കുന്ന അപേക്ഷകൾ തീർപ്പാക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നതായ പരാതികൾ പരിശോധിച്ചിട്ടുണ്ടോ;
( ബി )
ഇക്കാര്യത്തിൽ അധികാര വികേന്ദ്രീകരണം നടത്താൻ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
തരം മാറ്റൽ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
1615.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തിലെ കാന്തലാട് വില്ലേജിലെ ഒരങ്കോക്കുന്ന് കോളനിയില്‍ വേറെ ഭൂമിയില്ലാത്തവര്‍ക്ക് പാറ പുറംപോക്ക് ഭൂമി പതിച്ചു കൊടുക്കുന്നതില്‍ കാലതാമസം വന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കോളനിയില്‍ താമസിക്കുന്നവര്‍ക്ക് ലെെഫ് മിഷൻ പദ്ധതിയിൽ വീട് ലഭിച്ചിട്ടും ഭൂമി ലഭിക്കാത്തത് കാരണം വീട് വയ്ക്കാന്‍ കഴിയാത്ത പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാമോ?
1616.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാട്ടക്കാലാവധി കഴിഞ്ഞും പാട്ട വ്യവസ്ഥകള്‍ ലംഘിച്ചും കെെവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കുന്നതിന് സ്വീകരിച്ചു വരുന്ന നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് പാട്ടക്കാലാവധി കഴിഞ്ഞതും പാട്ട വ്യവസ്ഥകള്‍ ലംഘിച്ചതുമായ എത്ര ഹെക്ടര്‍ ഭൂമി ഈ സര്‍ക്കാര്‍ നാളിതുവരെ പിടിച്ചെടുത്തുവെന്നും ഇനി പിടിച്ചെടുക്കാനുള്ളവയുടെ വിശദാംശങ്ങളും വ്യക്തമാക്കുമോ;
( സി )
ഇത്തരത്തില്‍ കെെവശം വച്ചിരിക്കുന്ന ഭൂമി പിടിച്ചെടുക്കുന്നതില്‍ കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട് എത്രത്തോളം ഭൂമിയും കോടതി വ്യവഹാരങ്ങളും നിലവിലുണ്ടെന്നും അവ സര്‍ക്കാരില്‍ നിക്ഷിപ്തമാക്കാന്‍ സ്വീകരിച്ചു വരുന്ന തുടര്‍ നടപടികള്‍ എന്തെല്ലാമെന്നും വ്യക്തമാക്കുമോ?
1617.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി മണ്ഡലത്തിൽ 2019-20, 2020-21, 2021-22 എന്നീ വർഷങ്ങളിൽ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിൽ ഉൾപ്പെടുത്തി അനുവദിച്ച റോഡുകളുടെ വിശദാംശങ്ങൾ സര്‍ക്കാര്‍ ഉത്തരവുകൾ സഹിതം ലഭ്യമാക്കുമോ ;പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ ;
( ബി )
ഇതിൽ ഏതെങ്കിലും പ്രവൃത്തി നടത്താൻ സാധിക്കാത്തതോ റദ്ദ് ചെയ്തതോ ഉണ്ടോ ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ ?
1618.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീപിടുത്തത്തെ തുടര്‍ന്ന‍് വടകര താലൂക്ക് ഓഫീസിന്റെ പ്രവര്‍ത്തനം താല്‍ക്കാലിക കെട്ടിടത്തിലേക്ക് മാറ്റിയപ്പോള്‍ കെട്ടിടത്തിലെ ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത കാരണം ജീവനക്കാരും പൊതുജനങ്ങളും നേരിടുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ?
1619.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
താമരശ്ശരി താലൂക്കിലെ ശോച്യാവസ്ഥയിലായ നെല്ലിപ്പൊയില്‍ വില്ലേജ് ഓഫിസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്ന കാര്യം പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കില്‍ പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
1620.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലാ ആസ്ഥാനത്ത് കോടതി സമുച്ഛയം നിര്‍മ്മിക്കുന്നതിന് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് വക സര്‍ക്കാര്‍ ഭൂമി വിട്ട് നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സിലെ താമസക്കാരായിരുന്ന ജീവനക്കാരുടെ പുനരധിവാസത്തിനായി ഫ്ലാറ്റ് നിര്‍മ്മിക്കുന്നതിനായി അനുമതി ലഭിച്ചിട്ടുള്ള പദ്ധതിയുടെ നടപടികള്‍ എപ്രകാരമാണ് പുരോഗമിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി അടിയന്തരമായി ടെന്‍ഡര്‍ ചെയ്യുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമോ: വിശദാംശം ലഭമ്യമാക്കുമോ?
1621.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയില്‍ നിലവില്‍ എത്ര വില്ലേജുകള്‍ സ്മാര്‍ട്ട് വില്ലേജുകളായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഭൂമി തരം മാറ്റുന്നതിന് ഉള്‍പ്പെടെ വില്ലേജ് ഓഫീസുകളില്‍ ലഭിക്കുന്ന പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ?
1622.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിൽ തെന്നല വില്ലേജ് ഓഫീസിനായുള്ള പുതിയ കെട്ടിട നിർമ്മാണ നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിട നിർമ്മാണത്തിന് കോഴിച്ചെന ഭാഗത്തായി നാഷണൽ ഹൈവേയുടെ കൈവശത്തിലുള്ള ഭൂമിയിൽ നിന്നും ആവശ്യമുള്ള സ്ഥലം അനുവദിക്കുന്നതിന്റെ നടപടികൾ എന്തെല്ലാമായെന്നും പ്രസ്തുത പ്രവൃത്തിയുടെ ഫയൽ ഇപ്പോൾ ഏത് ഓഫീസിലാണെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത ഭൂമി തെന്നല വില്ലേജിന് ലഭ്യമാക്കുന്നതിന് ഇനി എന്തെല്ലാം നടപടികളാണ് പൂർത്തീകരിക്കാനുള്ളതെന്ന് വിശദമാക്കാമോ?
1623.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തില്‍ എത്ര സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ നിർമ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ഏതെല്ലാം വില്ലേജ് ഓഫീസ് കെട്ടിടങ്ങളിലാണ് നിലവില്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസാക്കുന്നതിനുള്ള പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1624.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന്റെ നടപടികൾ എന്തെല്ലാമായി എന്നതിന്റെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത നടപടികള്‍ സംബന്ധിച്ച ഫയൽ ഏത് ഓഫീസിലാണെന്നും പ്രസ്തുത ഫയലില്‍ ഇനി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുള്ളതെന്നും വിശദമാക്കാമോ?
1625.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട കച്ചേരി, പുതിയങ്ങാടി, എലത്തുര്‍ വില്ലേജ് ഓഫീസുകളില്‍ ജീവനക്കാരുടെ കുറവുണ്ട് എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത കുറവ് പരിഹരിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ?
1626.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യു വകുപ്പിലെ തഹസിൽദാർ/ സീനിയർ സൂപ്രണ്ട് തസ്തികയിലേയ്ക്ക് പ്രൊമോഷനു വേണ്ടിയുള്ള ഡി.പി.സി ലിസ്റ്റിലേയ്ക്ക് അർഹരായവരുടെ ഫയലുകൾ പരിശോധിക്കുന്നതും ശരിയായ മുൻഗണനാക്രമം പാലിച്ച് പ്രൊമോഷൻ ഉത്തരവ് ഇറക്കുന്നതും ആരെല്ലാമാണെന്നു അറിയിക്കാമോ ;
( ബി )
29/05/2023 - ലെ ഡി.പി.സി ലോവർ അഡ്ഹോക്ക് യോഗത്തിൽ യോഗ്യത നേടിയവരിൽ, 31/05/2023- ന് വിരമിക്കുന്ന ചിലർക്കുമാത്രം പ്രൊമോഷൻ അനുവദിച്ച് 30/05/2023-ൽ ഉത്തരവിറക്കിയത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കാമോ ;
( സി )
30/05/2023- ലെ LR/2236/2023/LR(E2)നമ്പർ ഉത്തരവു പ്രകാരം പ്രൊമോഷൻ ലഭിച്ചവരുടെ ഡി.പി.സി സെലക്ട് ലിസ്റ്റിലെ ക്രമ നമ്പരുകൾ അറിയിക്കാമോ ;
( ഡി )
റവന്യൂ വകുപ്പിൽ നിന്നും 31/05/2023- ൽ വിരമിച്ച എത്ര പേർ 29/05/2023- ലെ ഡി.പി.സി ലോവർ അഡ് ഹോക്ക് 2022 സെലക്ട് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു എന്നു പറയാമോ; ഇവർക്കെല്ലാം പ്രൊമോഷൻ നൽകിയിരുന്നോ ;
( ഇ )
സെലക്ട് ലിസ്റ്റിലെ 50-ാമത്തെ ക്രമനമ്പർകാരന് പ്രൊമോഷൻ നൽകിയിട്ടും അതിനു മുമ്പുള്ളവരും 31/05/2023- ൽ വിരമിക്കുന്നവരുമായ പലരെയും പ്രൊമോഷൻ നൽകാതെ ഒഴിവാക്കിയത് എന്തു കാരണത്താലാണെന്നു വ്യക്തമാക്കാമോ ; ഇപ്രകാരം ഒഴിവാക്കുന്നതിന് ഉത്തരവുകളോ നിർദ്ദേശങ്ങളോ നല്കിയിട്ടുണ്ടെങ്കില്‍ ആയതിന്റെ പകർപ്പ് ലഭ്യമാക്കുമോ ?
1627.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം താലൂക്ക് ഹൊസബെട്ടു വില്ലേജ് ഓഫീസിലെ പാർട്ട് ടൈം സ്വീപ്പർ തസ്തികയിൽ നിന്നും 11-10-2019ന് വിരമിച്ച ശ്രീ. അബ്ദുള്ള.യു. എന്നയാളുടെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ടിയാന് റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ലഭിക്കാൻ വൈകുന്നത് എന്ത്കൊണ്ടാണെന്ന് വിശദമാക്കുമോ;
( ബി )
ഇത് സംബന്ധിച്ച് ലാന്റ് റവന്യൂ കമ്മീഷണർ ഓഫീസിലെ എൽ.ആർ.എൻ3- 26831/2021 നമ്പർ ഫയൽ, സെക്രട്ടറിയേറ്റിലെ റവന്യൂ റ്റി3 -169/2021 നമ്പർ ഫയൽ എന്നിവയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( സി )
പ്രസ്തുത വ്യക്തിയുടെ പെൻഷൻ ഉൾപ്പെടെയുള്ള റിട്ടയർമെന്റ് ആനുകൂല്യങ്ങൾ എപ്പോൾ ലഭ്യമാക്കുമെന്ന് വ്യക്തമാക്കാമോ?
1628.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് താലൂക്കില്‍ ആവശ്യത്തിന് സര്‍വേയര്‍മാരില്ലാത്തതിനാല്‍ ഫയലുകൾ തീർപ്പാക്കുന്നതിൽ കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
സര്‍വേയര്‍മാരുടെ കുറവ് പരിഹരിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് വിശദീകരിക്കാമോ;
( സി )
ഫയല്‍ അദാലത്ത് മാതൃകയില്‍ സര്‍വ്വെ വിഭാഗത്തിലെ കെട്ടികിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ പ്രത്യേക അദാലത്ത് നടത്തുമോ; വിശദമാക്കാമോ?
1629.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയിൽ റവന്യു-ഭവന നിർമ്മാണ വകുപ്പിന് കീഴിലുള്ള ഓഫീസുകൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഓഫീസുകളിലെ തസ്തികകൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
ഇവയിൽ അനുവദിക്കപ്പെട്ടതും ഒഴിഞ്ഞുകിടക്കുന്നതുമായ തസ്തികകൾ ഏതൊക്കെയാണെന്നും എത്രയാണെന്നും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത തസ്തികകൾ എത്രകാലമായി ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത തസ്തികകൾ ഒഴിഞ്ഞുകിടക്കാനുള്ള കാരണമെന്താണെന്നും എപ്പോൾ നികത്തുമെന്നും വ്യക്തമാക്കാമോ?
1630.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-ല്‍ രൂപീകൃതമായ പയ്യന്നൂര്‍ താലൂക്കില്‍ ഇലക്ഷന്‍ വിംഗ് സ്ഥാപിക്കാനാവശ്യമായ നടപടികള്‍ പരിഗണനയില്‍ ഉണ്ടോ; അറിയിക്കാമോ ?
1631.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ റീസർവ്വേ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ ഓഫീസ് അറ്റന്‍ഡറായ മുഹമ്മദ് കുഞ്ഞി അപകടത്തില്‍പ്പെട്ട് ശരീരം തളര്‍ന്ന് കിടപ്പിലായതിനാല്‍ ആര്‍.പി.ഡബ്ല്യു.ഡി. ആക്ട് 2016-ലെ സെക്ഷന്‍ 20/4 അനുസരിച്ച് അനുയോജ്യമായ നിയമനം ലഭിക്കുന്നതിന് വേണ്ടി സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
അംഗപരിമിതരായ സഹോദരിമാര്‍ ഉള്‍പ്പെടുന്ന കുടുംബത്തിലുള്ള ബധിരനും മൂകനും ആയ പ്രസ്തുത വ്യക്തിയുടെ അപേക്ഷ പരിഗണിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1632.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാരിൽ നിന്നുള്ള 10.10.2022-ലെ റവ-റ്റി2/237/2022/റവ. നമ്പർ ഉത്തരവിന് ശേഷം ലാൻഡ് റവന്യൂ കമ്മീഷണറേറ്റിൽ നിയമിച്ചവർക്ക് ആർക്കുംതന്നെ പ്രസ്തുത ഉത്തരവിലെ യോഗ്യതകൾ ഇല്ലാത്തവരാണെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഈ ഉത്തരവിന് ശേഷം റവന്യൂ കമ്മീഷണറേറ്റിൽ നിയമിച്ച എല്ലാവരുടെയും പേരും തസ്തികയും അവർ വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിൽ ജോലി ചെയ്ത കാലയളവ് എന്നിവ തരം തിരിച്ച് നൽകാമോ?
1633.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടന്നു വരുന്ന താലുക്ക് തല അദാലത്തുകള്‍ വഴി ജനങ്ങള്‍ക്ക്‌ ലഭിച്ച നേട്ടങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
വില്ലേജ്-താലൂക്ക് തലങ്ങളിലെ ഫയല്‍ തീര്‍പ്പാക്കലിന് എല്ലാ മൂന്നു മാസം കൂടുമ്പോഴും അദാലത്തുകള്‍ നടത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
വില്ലേജ്-താലൂക്ക് തലങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന വിവിധ സേവനങ്ങളുടെ കാലദെെര്‍ഘ്യം കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
വില്ലേജ്-താലൂക്ക് തലങ്ങളിലെ ജോലി ഭാരം കണക്കിലെടുത്ത് കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കാമോ?
1634.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ വളാഞ്ചേരി സബ് ട്രഷറി ഓഫീസ് നിര്‍മ്മാണത്തിനാവശ്യമായ സ്ഥലം ലഭ്യമാക്കുന്നത് സംബന്ധിച്ച് സര്‍ക്കാരില്‍ നിന്നും ആവശ്യപ്പെട്ട അധിക വിവര റിപ്പോര്‍ട്ട് മലപ്പുറം കളക്ട്രേറ്റില്‍ നിന്നും ലഭ്യമായിട്ടുണ്ടോ; എങ്കില്‍ ആയതിന്മേല്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത റിപ്പോര്‍ട്ട് മലപ്പുറം കളക്ടറോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടത് എന്നാണെന്ന് വ്യക്തമാക്കുമോ;
( സി )
ട്രഷറി നിര്‍മ്മാണത്തിന് ഭൂമി ലഭ്യമാക്കുന്നത് സംബന്ധിച്ച് മലപ്പുറം കളക്ട്രേറ്റ് നാളിതുവരെ സ്വീകരിച്ച നടപടികള്‍ ഫയല്‍ നമ്പര്‍ സഹിതം വിശദമാക്കുമോ?
1635.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം റവന്യൂ വകുപ്പ് മുഖേന എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
1636.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ തേഞ്ഞിപ്പാലം വില്ലേജ് ഓഫീസിന് കെട്ടിടം നിര്‍മ്മിക്കുന്നതിനായി ഭൂമി വിട്ടു നല്‍കുന്നതിനുള്ള നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് ലാന്‍ഡ് റവന്യു കമ്മിഷണറേറ്റില്‍ നിലവിലുള്ള ഫയലിന്മേല്‍ സ്വീകരിച്ച് വരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
ഭൂമി വിട്ടു നല്‍കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
1637.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തിലെ ഫ്ലഡ് റോഡുകളുടെ 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ നാളിതുവരെയുള്ള പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ?
1638.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കാഞ്ഞങ്ങാട് ആർ.ഡി.ഒ. ഓഫീസിൽ ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷകളുടെ എണ്ണം; ആയതിൽ തീർപ്പുകൽപിച്ച അപേക്ഷകള്‍ എത്രയെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളില്‍ തീർപ്പുകൽപ്പിക്കാത്തവയുണ്ടോ; എങ്കില്‍ ആയതിന്മേല്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ നല്‍കാമോ?
1639.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആധാർ അധിഷ്ഠിത യുണീക് തണ്ടപ്പേർ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവുകൾ ഇറക്കിയിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദമാക്കുമോ?
1640.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1903-ലെ റവന്യൂ സെറ്റിൽമെന്റ് കാലയളവിൽ നിലവിലുണ്ടായിരുന്ന പത്തനാപുരം, ചെങ്കോട്ട താലൂക്കുകളില്‍ ഉൾപ്പെട്ടുവന്നിരുന്ന വില്ലേജുകൾ ഏതൊക്കെയാണെന്നും ഏതൊക്കെ വില്ലേജുകള്‍ വിഭജിച്ചാണ് തെന്മല വില്ലേജ് രൂപീകരിച്ചിട്ടുള്ളതെന്നും വ്യക്തമാക്കാമോ; പ്രസ്തുത വില്ലേജ് രൂപീകരിച്ചുകൊണ്ടുള്ള 1985-ലെ സര്‍ക്കാര്‍ ഉത്തരവ് ലഭ്യമാക്കാമോ;
( ബി )
1903-ലെ റവന്യൂ സെറ്റിൽമെന്റ് കാലയളവിൽ നിലവിലുണ്ടായിരുന്ന വില്ലേജുകളിൽ അഞ്ചൽ, പത്തനാപുരം വില്ലേജുകൾ വിഭജിച്ച് രൂപീകരിച്ച വില്ലേജുകൾ ഏതൊക്കെയാണ് വിശദമാക്കാമോ;
( സി )
നിലവിലെ പുനലൂർ താലൂക്കിൽ ഉൾപ്പെട്ട് വരുന്ന ആര്യങ്കാവ് വില്ലേജ് ഏത് കാലയളവില്‍ ഏത് വില്ലേജ് വിഭജിച്ചാണ് രൂപീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; ആയത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ലഭ്യമാക്കുമോ?
1641.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാഭ്യാസത്തിനും തൊഴിലിനും ഒ.ബി.സി. സംവരണം ലഭിക്കുന്നതിനായി പ്രൊഫഷണൽ/വ്യവസായം/വാണിജ്യം (കാറ്റഗറി 4) എന്നീ വിഭാഗങ്ങളില്‍ ഉൾപ്പെട്ടവരുടെ മക്കൾക്ക് ഒ.ബി.സി. നോണ്‍ ക്രീമിലെയര്‍ സർട്ടിഫിക്കറ്റിനുള്ള അർഹത നിശ്ചയിക്കുന്നത് കേന്ദ്ര/സംസ്ഥാന സര്‍ക്കാരിന്റെ ഏത് ഉത്തരവ് അല്ലെങ്കില്‍ ഓഫീസ് മെമ്മോറാണ്ടം അനുസരിച്ചുള്ള വരുമാന മാനദണ്ഡപ്രകാരമാണെന്ന് അറിയിക്കാമോ; പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് നല്‍കുമോ;
( ബി )
പ്രസ്തുത വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിലെ ഡിപാർട്ട്മെന്റ് ഓഫ് പേഴ്സണല്‍ ആന്റ് ട്രെയിനിംഗിന്റെ 27.5.2013-ലെ ഒ.എം.36033/1/2013-ഇ.എസ്.റ്റി.റ്റി.(ആർ.ഇ.എസ്.) നമ്പർ ഓഫീസ് മെമ്മോറാണ്ടം പ്രകാരമുള്ള വരുമാന മാനദണ്ഡമാണ് ഇവിടെയും അംഗീകരിക്കുന്നതെങ്കില്‍ ആയതിലെ നിബന്ധനകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( സി )
തുടർച്ചയായി കണക്കാക്കുന്ന മൂന്ന് സാമ്പത്തിക വർഷത്തിൽ ഏതെങ്കിലും ഒരു സാമ്പത്തിക വര്‍ഷം 8 ലക്ഷം രൂപയിൽ കുറവാണ് മാതാപിതാക്കളുടെ വരുമാനമെങ്കില്‍ അപേക്ഷകന് ഒ.ബി.സി. നോണ്‍ ക്രീമിലെയര്‍ സർട്ടിഫിക്കറ്റിനുള്ള അർഹതയുണ്ടോയെന്ന് വിശദമാക്കുമോ?
1642.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ ഏലം കുത്തകപ്പാട്ട ഭൂമിയുടെ വിശദാംശങ്ങൾ സംബന്ധിച്ച് സുപ്രീം കോടതി സർക്കാരിനോട് റിപ്പോർട്ട് തേടിയിട്ടുണ്ടോ; എന്തൊക്കെ വിശദാംശങ്ങളാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച് സുപ്രീം കോടതിയിൽ റിപ്പോർട്ട്‌ നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
1643.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ ഏതെല്ലാം വില്ലേജ് ഓഫീസുകളിലാണ് വില്ലേജുതല ജനകീയ സമിതികള്‍ രൂപീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതില്‍ പ്രസ്തുത സമിതികള്‍ക്ക് നിര്‍ണ്ണായക പങ്ക് വഹിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
1644.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടവിലെ മണല്‍ വാരുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള പൊതു വ്യവസ്ഥകള്‍ എന്തൊക്കെയാണ്; വിശദീകരിക്കാമോ;
( ബി )
പെര്‍മിറ്റ് ഇല്ലാതെ മണല്‍ കടത്തുന്ന വാഹന ഉടമകള്‍ക്കെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ കഴിയുന്നത്; വിശദീകരിക്കാമോ;
( സി )
ഇപ്രകാരം മണല്‍ കടത്തുന്ന വാഹനങ്ങള്‍ കണ്ടു കെട്ടാന്‍ വ്യവസ്ഥയുണ്ടോ; ഇതിനുള്ള നടപടിക്രമങ്ങള്‍ വിശദീകരിക്കാമോ?
1645.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ നിയോജകമണ്ഡലത്തിൽ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് ഏതെല്ലാം പ്രവൃത്തികളാണ് റീബിൽഡ് കേരളം പദ്ധതിയിൽ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ?
1646.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയില്‍ റവന്യൂ രേഖകളായ എ രജിസ്റ്റര്‍, ബേസിക് ടാക്സ് രജിസ്റ്റര്‍, കൈവശ രജിസ്റ്റര്‍, പോക്കുവരവ് രജിസ്റ്റര്‍ എന്നീ രേഖകളില്‍ വഖഫ് എന്നോ വഖഫ് ഭൂമി എന്നോ മുറപ്രകാരം രേഖപ്പെടുത്തിയിട്ടുള്ള ഭൂമികളുടെ വിവരങ്ങള്‍ താലൂക്ക്, വില്ലേജ് തിരിച്ച് വസ്തുവിന്റെ രജിസ്ട്രേഷന്‍ രേഖ പ്രകാരമുള്ള പേര്, ബ്ലോക്ക് നമ്പര്‍, സര്‍വ്വേ നമ്പര്‍, ഭൂവിസ്തൃതി തുടങ്ങിയവ സഹിതം ലഭ്യമാക്കാമോ;
( ബി )
റവന്യൂ രേഖകളില്‍ വഖഫ് എന്നോ വഖഫ് ഭൂമി എന്നോ രേഖപ്പെടുത്തുന്നത് ഏത് സാഹചര്യങ്ങളിലാണെന്നും ആരാണ് ഇതിനായി അപേക്ഷ സമര്‍പ്പിക്കേണ്ടതെന്നും ഇതിനായുള്ള നടപടി ക്രമങ്ങള്‍ എന്തൊക്കെയെന്നും വ്യക്തമാക്കാമോ; ഏതെല്ലാം രജിസ്ട്രേഷന്‍ രേഖകളാണ് ഇതിനായി പരിഗണിക്കുക എന്നും അറിയിക്കാമോ;
( സി )
റവന്യൂ രേഖകളില്‍ വഖഫ് എന്നോ വഖഫ് ഭൂമി എന്നോ രേഖപ്പെടുത്തിയിട്ടുള്ള ഭൂമിയുടെ ഉടമസ്ഥാവകാശവും കൈവശാവകാശവും ആര്‍ക്കാണെന്നും ഭൂനികുതി അടവാക്കേണ്ടത് ആരാണെന്നും വഖഫ് ബോര്‍ഡുകള്‍ക്ക് വേണ്ടിയാണോ അതോ വഖഫ് ബോര്‍ഡ് ചുമതലപ്പെടുത്തുന്നവരാണോ നികുതി അടവാക്കേണ്ടതെന്നും വിശദമാക്കാമോ;
( ഡി )
വഖഫ് (അമന്റ്മെന്റ്) ആക്ട് 2013 പ്രകാരം വഖഫില്‍ രജിസ്റ്റര്‍ ചെയ്ത ഭൂമിയുടെ റവന്യൂ രേഖകളില്‍ വഖഫ് എന്നോ വഖഫ് ഭൂമി എന്നോ നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്ന നിര്‍ദ്ദശമുണ്ടോയെന്നും ഇത്തരത്തിലുള്ള നിര്‍ദ്ദേശം റവന്യൂ വകുപ്പില്‍ ലഭിച്ചിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ ഇത് സംബന്ധിച്ച കത്തുകളുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1647.
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമിതരം മാറ്റത്തിലൂടെ ലഭിക്കുന്ന പണം കാർഷിക അഭിവൃദ്ധി ഫണ്ടിൽ നിക്ഷേപിക്കണമെന്ന വ്യവസ്ഥ ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
അനധികൃതമായി നികത്തപ്പെട്ട കൃഷിഭൂമി പൂർവ്വസ്ഥിതിയിലാക്കാൻ പ്രസ്തുത തുക ഉപയോഗിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
ഭൂമി തരം മാറ്റത്തിലൂടെ ഇതേവരെ സർക്കാരിനു ലഭിച്ച തുകയുടെ വിശദാംശം ലഭ്യമാക്കുമോ?
1648.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വസ്തുക്കള്‍ വില്പന നടത്തി ആധാരം ലഭിച്ചതും എന്നാല്‍ യഥാസമയം പോക്കുവരവ് ചെയ്യാത്തതുമായ ആധാരങ്ങള്‍ പോക്കുവരവ് ചെയ്യാന്‍ വില്ലേജ് ഓഫീസില്‍ സമര്‍പ്പിക്കുമ്പോള്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് കാലതാമസം വരുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വര്‍ഷങ്ങളായി പോക്കുവരവ് ചെയ്യാന്‍ കഴിയാഞ്ഞ അപേക്ഷകര്‍ക്കു് സമയബന്ധിതമായി ആയത് ചെയ്യാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
ഇത്തരത്തില്‍ വര്‍ഷങ്ങളുടെ കാലതാമസം നേരിട്ട അപേക്ഷകര്‍ പോക്കുവരവ് ചെയ്യാനായി എന്തെല്ലാം നടപടിക്രമങ്ങളാണ് പാലിക്കേണ്ടത്; വിശദമാക്കാമോ?
1649.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയില്‍ ഭൂമി തരം മാറ്റുന്നതിന് ആകെ എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതില്‍ എത്ര അപേക്ഷകളാണ് തീര്‍പ്പാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
ഭവന നിര്‍മ്മാണത്തിനായി ഭൂമി തരം മാറ്റുന്നതിന് നേരിടുന്ന കാലതാമസം കാരണം സാധാരണക്കാര്‍ പ്രയാസം അനുഭവിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; പ്രസ്തുത കാലതാമസം പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും, സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ?
1650.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ പെരിയാര്‍വാലി കനാല്‍ പുറമ്പോക്കില്‍ എത്ര കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെന്ന് അറിയിക്കാമോ;
( ബി )
ഇതില്‍ എത്ര കുടുംബങ്ങള്‍ക്ക് കൈവശാവകാശരേഖ നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
പുറമ്പോക്കില്‍ താമസിക്കുന്ന എത്ര കുടുംബങ്ങള്‍ പട്ടയത്തിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും ആയതിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്താണെന്നും വ്യക്തമാക്കാമോ?
1651.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതു വരെ റവന്യൂ വകുപ്പിൽ എത്ര ഉദ്യോഗസ്ഥരെ അഴിമതി/കൈക്കൂലി കേസിൽ പിടികൂടിയിട്ടുണ്ട്; ഇതിൽ എത്ര പേരെ സർവീസിൽ നിന്ന് പിരിച്ചു വിട്ടിട്ടുണ്ട്; എത്ര പേരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്; ഇവരിൽ എത്ര പേരെ സർവീസിൽ തിരിച്ചെടുത്തിട്ടുണ്ട്; നിലവിൽ സസ്പെൻഷനിൽ തുടരുന്ന എത്ര പേരുണ്ട്; വിശദാംശം വ്യക്തമാക്കുമോ;
( ബി )
റവന്യൂ വകുപ്പിനെ അഴിമതി മുക്തമാക്കുന്നതിന് എന്തൊക്കെ പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്; ഇതിനായി മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതു വരെ എത്ര തുക ഏതൊക്കെ ഇനത്തിൽ ചെലവഴിച്ചിട്ടുണ്ട്; വിശദാംശം നൽകുമോ?
1652.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഗ്രൂപ്പ് വില്ലേജുകള്‍ വിഭജിച്ച് സ്വതന്ത്ര വില്ലേജുകളാക്കി പുതിയ ഓഫീസുകള്‍ അനുവദിക്കുന്നതിന് ആലോചിക്കുന്നുണ്ടോ;
( ബി )
പുതുക്കാട് മണ്ഡലത്തിലെ മുകുന്ദപുരം താലൂക്കില്‍ ഉള്‍പ്പെടുന്ന തൃശ്ശൂര്‍, കല്ലൂര്‍ ഗ്രൂപ്പ് വില്ലേജുകള്‍ വിഭജിച്ച് രണ്ട് വില്ലേജ് ഓഫീസുകള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1653.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിലുള്ള സുനാമി കോളനികളുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാകുമോ; പ്രസ്തുത കോളനികള്‍ നിലവില്‍ ഏതൊക്കെ വകുപ്പുകളുടെ കൈവശമാണെന്ന് വ്യക്തമാക്കാമോ;
( ബി )
സുനാമി കോളനികളിലെ വീടുകള്‍ അറ്റകുറ്റപ്പണികൾ നടത്താത്തതുകാരണം ശോചനീയാവസ്ഥയിലാണുള്ളതെന്നും പലതും ഉപയോഗയോഗ്യമല്ലാതെ ഒഴിഞ്ഞു കിടക്കുകയാണെന്നുള്ളതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
വടകര മണ്ഡലത്തിലെ ഒഞ്ചിയം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സുനാമി കോളനിയിലെ വീടുകള്‍ അറ്റകുറ്റപ്പണികൾ നടത്താതെ വളരെ പരിതാപകരമായ അവസ്ഥയിലാണോ; ആയത് പരിശോധിക്കുകയുണ്ടോയോ;
( ഡി )
സുനാമി കോളനിയിലെ വീടുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി വാസയോഗ്യമാക്കി അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തി കൈമാറുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി പ്രസ്തുത വീടുകൾ വാസയോഗ്യമാക്കി മാറ്റാൻ സാധിക്കുമെന്ന് സർക്കാർ കരുതുന്നുണ്ടോ;
( ഇ )
എങ്കിൽ ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ സുനാമി കോളനിയിലെ വീടുകൾ അറ്റകുറ്റപ്പണികൾ നടത്തി ഗുണഭോക്താക്കൾക്ക് കൈമാറുന്നതിതായി ഗ്രാമപഞ്ചായത്തിനെ ചുമതലപ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ; ആയതിനു വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് തയ്യാറാകുമോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ?
1654.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയില്‍ തലപ്പിള്ളി താലൂക്കിലെ വടക്കേക്കളം പ്ലാന്റേഷന്‍ മിച്ചഭുമി കേസുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങള്‍ ഒഴിവാക്കി പ്ലാന്റേഷന്‍ ഭൂമി ഏറ്റെടുക്കുന്ന നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
1655.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാഭ്യാസ വായ്പകളിൽ റവന്യൂ വകുപ്പ് മുഖേന നടപ്പിലാക്കുന്ന റിക്കവറി നടപടികളിൽ നിയമ ഭേദഗതി വരുത്തുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രത്യേക പരിഗണന നൽകി വിദ്യാഭ്യാസ വായ്പകള്‍ക്ക് റവന്യൂ റിക്കവറി നടപടികളിൽ സാവകാശം അനുവദിക്കുന്ന കാര്യം പരിശോധിക്കുമോ; വിശദമാക്കുമോ?
1656.
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂപതിവ് ചട്ടങ്ങൾ 1964, 1993 എന്നിവയിൽ ഭേദഗതി വരുത്തേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഈ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ ഇടുക്കി ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിര്‍മ്മാണ നിരോധനം പിന്‍വലിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; നിര്‍മ്മാണ നിരോധനം മൂലം കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രസ്തുത ഉത്തരവ് റദ്ദാക്കാന്‍ നടപടി സ്വീകരിക്കുമോ ?
1657.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരവിപുരം മണ്ഡലത്തിലെ കാക്കോട്ടുമൂല ഗവ.യു.പി.എസ്.ലേക്കുള്ള പാത റവന്യു പുറമ്പോക്കില്‍പെട്ട് കിടക്കുന്നതിനാല്‍ ഈ പാത പുനര്‍നിര്‍മ്മിക്കുന്നതിന് അനുവാദം നല്‍കണമെന്ന അപേക്ഷ വകുപ്പിന്റെ പരിഗണനയിലുണ്ടോ; എങ്കില്‍ അപേക്ഷയിന്മേല്‍ റവന്യു വകുപ്പ് കൈക്കൊണ്ട നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്കൂളിലേക്കുള്ള ഏക റോഡ് കണക്റ്റിവിറ്റിയാണ് ഈ പാതയെന്നിരിക്കെ സ്കൂളിന് സ്ഥിരമായി പാത വിട്ടു നല്‍കുന്നതിനുള്ള തീരുമാനമുണ്ടാകണമെന്ന സ്ഥലം എം.എല്‍.എ.യുടെ കത്തിന്മേല്‍ വകുപ്പ് അനൂകൂല തീരുമാനമെടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
1658.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ‍ഡിജിറ്റൽ സർവ്വേ നടത്തുന്നതിനായുള്ള ഉപകരണങ്ങൾ വാങ്ങിയ സ്ഥാപനത്തിൽ നിന്നും ഏതൊക്കെ കമ്പനിയുടെ റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ മെഷീൻ, റിയൽ ടൈം കൈനമാറ്റിക് റേവർ മെഷീൻ, ടാബ്‍ലെറ്റ് പി.സി എന്നീ ഉപകരണങ്ങൾ എത്രയെണ്ണം എത്ര രൂപ നിരക്കിലാണ് സർക്കാർ ലഭ്യമാക്കിയത് എന്ന് വിശദമാക്കാമോ?
1659.
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ‍ഡിജിറ്റൽ സർവ്വേ നടത്താനായി ഉപകരണങ്ങൾ വാങ്ങിയ സ്ഥാപനത്തിനു കരാർ പ്രകാരം എത്ര രൂപയാണ് നൽകേണ്ടത് എന്നും എത്ര രൂപയാണ് നാളിതുവരെ നൽകിയതെന്നും വിശദമാക്കാമോ?
1660.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ‍ഡിജിറ്റൽ സർവ്വേ നടത്താനായി ഉപകരണങ്ങൾ വാങ്ങാനായി പുറത്തിറക്കിയ ദർഘാസിൽ ഒരു റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ മെഷീന്റെ വിലയായി എത്ര രൂപയാണ് കാണിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച് കമ്പനിയുമായി ഏർപ്പെട്ട കരാർ പ്രകാരം എത്ര റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ മെഷീൻ വാങ്ങണം എന്നും എത്ര എണ്ണമാണ് വാങ്ങിയത് എന്നും വ്യക്തമാക്കാമോ;
( സി )
കരാർ കമ്പനി നൽകിയ റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ മെഷീന്റെ സ്പെസിഫിക്കേഷനും നിർമ്മിച്ച കമ്പനിയുടെ വിവരവും നൽകാമോ;
( ഡി )
റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ മെഷീൻ വാങ്ങിയ ഇനത്തിൽ എത്ര രൂപയാണ് കമ്പനിക്ക് നൽകിയത് എന്ന് വ്യക്തമാക്കാമോ?
1661.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഡിജിറ്റൽ സർവ്വേ നടത്താനായി ഉപകരണങ്ങൾ വാങ്ങാന്‍ ഹെക്സഗൺ ജിയോ സിസ്റ്റംസ് ഇന്ത്യ എന്ന കമ്പനിയുമായി ഏർപ്പെട്ട കരാറിന്റെ പകർപ്പ് ലഭ്യമാക്കാമോ?
1662.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ്
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഡിജിറ്റല്‍ സർവ്വേയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ, വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഏതൊക്കെ സ്ഥലങ്ങളില്‍ ഡിജിറ്റല്‍ സർവ്വേ പൂര്‍ത്തിയായിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
ഭൂമി സംബന്ധമായ കേസുകളും പരാതികളും ഉള്ള സ്ഥലങ്ങളില്‍ സർവ്വേ പൂര്‍ത്തീകരിക്കുന്നതിനു രൂപീകരിച്ചിള്ള കര്‍മ്മപദ്ധതിയുടെ വിശദാംശം അറിയിക്കുമോ;
( ഡി )
ഡിജിറ്റല്‍ സർവ്വേയ്ക് നിയമ ഭേദഗതികള്‍ ആവശ്യമായി വന്നിട്ടുണ്ടോ; ഏതൊക്കെ നിയമങ്ങളിലാണ് ഭേദഗതിക്ക് ഉദ്ദേശിക്കുന്നതെന്ന വിശദാംശം അറിയിക്കുമോ?
1663.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര വില്ലേജുകളിൽ സർവ്വേ നടപടികൾ പൂർത്തിയായി എന്നും എത്ര വില്ലേജുകളിൽ സർവ്വേ നടപടികൾ നടന്നുവരുന്നുണ്ടെന്നും വിശദമാക്കാമോ;
( ബി )
കാസർഗോഡ് ജില്ലയിലെ സർവ്വേ നടപടികൾ സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
സർവ്വേ നടപടികൾ സ്വീകരിച്ച വില്ലേജുകളിൽ ആയതിലെ അപാകതകൾ സംബന്ധിച്ച് കാസർഗോഡ് ജില്ലയിൽ നിന്നും ലഭിച്ച പരാതികളുടെ എണ്ണവും അതില്‍ പരിഹരിച്ച പരാതികൾ എത്രയെന്നും ബാക്കിയുള്ളവ പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വില്ലേജുകൾ തിരിച്ച് വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1664.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധനയിൽ മണ്ണാർക്കാട് മണ്ഡലത്തിൽ 1. 1. 1977-ന് മുൻപ് വനഭൂമി കൈവശം വെച്ചിരിക്കുന്നവരിൽ അർഹരായവർ എത്രയെന്ന് വില്ലേജ് അടിസ്ഥാനത്തിൽ വിശദമാക്കുമോ;
( ബി )
വനഭൂമി അളന്നു തിരിക്കുന്നതിനായി നിയമിച്ച താലൂക്കിലെ സർവ്വേയർമാരെ മറ്റു ജോലികൾക്കായി നിയോഗിച്ചതുമൂലം സർവ്വേ നടപടികൾ തടസ്സപ്പെട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( സി )
ഭൂമി അളന്നു തിരിക്കുന്നതിനായി കൂടുതൽ അപേക്ഷകർ ഉള്ളതിനാൽ ഒരു പ്രത്യേക സർവ്വേ ടീമിനെ നിയമിക്കുവാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1665.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഡിജിറ്റല്‍ സർവ്വേ നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; എങ്കില്‍ സർവ്വേ നടപടികളുടെ പുരോഗതി, ഏതൊക്കെ ജില്ലകളില്‍ സർവ്വേ നടക്കുന്നു എന്നത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
ഡിജിറ്റല്‍ സർവ്വേ നടപടികള്‍ സംബന്ധിച്ച് ഉണ്ടായിട്ടുള്ള വിവിധ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അവ പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
1666.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ റീസർവ്വേയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇതുവരെയായി എത്ര ഹെക്ടര്‍ സ്ഥലം റീസർവ്വേ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്; അറിയിക്കുമോ;
( സി )
കണ്ണൂര്‍ ജില്ലയില്‍ ഇതുവരെയായി എത്ര വില്ലേജുകളില്‍ റീസർവ്വേ പൂര്‍ത്തിയായിട്ടുണ്ട്;
( ഡി )
കണ്ണൂര്‍ ജില്ലയില്‍ അടുത്ത ഘട്ടത്തില്‍ ഏതൊക്കെ വില്ലേജുകളിലാണ് റീസർവ്വേ ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമാേ?
1667.
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. സണ്ണി ജോസഫ്
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ‍ഡിജിറ്റൽ സർവ്വേ നടത്തുന്നതിനായി ഉപകരണങ്ങൾ വാങ്ങിയത് ഗ്ലോബൽ ടെണ്ടര്‍ വിളിക്കാതെ രണ്ടു കമ്പനികൾക്കുമാത്രം അവസരമൊരുക്കിയാണ് എന്ന ആരോപണം വാസ്തവമാണോ;
( ബി )
ഇ-‍‍ടെണ്ടറുമായി ബന്ധപ്പെട്ട് നിഷ്കർഷിച്ചിട്ടുള്ള പത്രപ്പരസ്യം നൽകിയിട്ടുണ്ടോ എന്ന് വിശദമാക്കാമോ;
( സി )
പത്രപരസ്യം അപര്യാപ്തമാണെന്ന് കണ്ടെത്തി അത് മറികടക്കാനായി പ്രത്യേക ഉത്തരവിറക്കിയിരുന്നോ എന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ടെണ്ടറിനായി സ്റ്റോർസ് പർച്ചേസ് മാന്വലിലെ വ്യവസ്ഥകള്‍ക്ക് ഇളവ് നൽകി ടെണ്ടറിൽ പങ്കെടുത്ത സ്ഥാപനത്തിൽ നിന്ന് തന്നെ ഉപകരണങ്ങൾ വാങ്ങുന്നതിന് നടപടികൾ സ്വീകരിച്ചിരുന്നോ; വ്യക്തമാക്കാമോ?
1668.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ‍ഡിജിറ്റൽ സർവ്വേ നടത്തുന്നതിനായി ഉപകരണങ്ങൾ വാങ്ങാനായി ടെന്‍ഡര്‍ ക്ഷണിച്ചിരുന്നോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ടെന്‍ഡര്‍ പത്രങ്ങളിൽ പരസ്യപ്പെടുത്താതെ സർക്കാർ വെബ്സൈറ്റിൽ മാത്രമാണോ പരസ്യം നൽകിയിരുന്നത്; എങ്കില്‍ ഇതിന്റെ കാരണം വിശദമാക്കാമോ;
( സി )
കരാർ പ്രകാരം നൽകേണ്ട ഉപകരണങ്ങൾ കമ്പനി നൽകിയിട്ടില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ കാരണം വിശദമാക്കാമോ;
( ഡി )
ഏതുതരം ഉപകരണങ്ങളാണ് നൽകേണ്ടത് എന്നും അതിന്റെ ഗുണമേന്മ എന്തായിരിക്കണമെന്നും കരാറിൽ വിശദീകരിക്കാത്തതിന്റെ കാരണം വിശദമാക്കാമോ?
1669.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ടി. സിദ്ദിഖ്
ശ്രീമതി ഉമ തോമസ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വില്ലേജുകളിലെ ഡിജിറ്റൽ സർവ്വേയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
ഡിജിറ്റൽ സർവ്വേയ്ക്ക് കരാർ കമ്പനി നൽകിയ ഉപകരണങ്ങളിൽ പലതും ഗുണമേന്മയില്ലാത്തവയും കൃത്യതയോടെയും പൂർണ്ണശേഷിയോടെയും പ്രവർത്തിക്കാത്തവയുമാണ് എന്ന പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കരാർ കമ്പനി നൽകിയ ഉപകരണങ്ങളുടെ ഗുണനിലവാരമില്ലായ്മയാണോ ഡിജിറ്റൽ സർവ്വേ പുരോഗമിക്കാത്തതിന്റെ പ്രധാന കാരണമെന്ന് വ്യക്തമാക്കാമോ?
1670.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എത്ര വില്ലേജുകളിലാണ് ഡിജിറ്റല്‍ സർവ്വേ നടക്കുന്നതെന്നും ഡിജിറ്റല്‍ സർവ്വേയുടെ നിലവിലെ പുരോഗതിയെന്തെന്നും വിശദമാക്കാമോ;
( ബി )
എത്ര വില്ലേജുകളില്‍ ഡിജിറ്റല്‍ സർവ്വേ പൂര്‍ത്തികരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
കൂടുതല്‍ വില്ലേജുകളില്‍ ഡിജിറ്റല്‍ സർവ്വേ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
1671.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ‍ഡിജിറ്റൽ സർവ്വേ നടത്താനായി ഉപകരണങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റിന്റെ പകർപ്പ് ലഭ്യമാക്കാമോ?
1672.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഡിജിറ്റൽ സർവ്വേ നടത്തുന്നതിനായുള്ള ഉപകരണങ്ങൾ വാങ്ങാനായി ക്ഷണിച്ച ടെണ്ടർ രേഖകളുടെ പകർപ്പ് ലഭ്യമാക്കാമോ?
1673.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ‍ഡിജിറ്റൽ സർവ്വേ നടത്താനായി ഉപകരണങ്ങൾ വാങ്ങുന്നതിനായി പുറത്തിറക്കിയ ദർഘാസിൽ ഒരു ടാബ്ലറ്റ് പി.സി.യുടെ വിലയായി എത്ര രൂപയാണ് കാണിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച കരാർപ്രകാരം എത്ര ടാബ്ലറ്റ് പി.സി വാങ്ങണമെന്നും എത്ര എണ്ണമാണ് വാങ്ങിയത് എന്നും വ്യക്തമാക്കാമോ; കരാർ എടുത്ത കമ്പനി നൽകിയ ടാബ്ലറ്റ് പി.സി.യുടെ സ്പെസിഫിക്കേഷനും നിർമ്മാണകമ്പനിയുടെ വിവരവും നൽകാമോ;
( സി )
ടാബ്ലറ്റ് പി.സി. വാങ്ങിയ ഇനത്തിൽ എത്ര രൂപയാണ് കരാര്‍ എടുത്ത കമ്പനിക്ക് നൽകിയതെന്ന് വ്യക്തമാക്കാമോ?
1674.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. അൻവർ സാദത്ത്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ‍ഡിജിറ്റൽ സർവ്വേ നടത്തുന്നതിന് ഉപകരണങ്ങൾ വാങ്ങാനായി ഹെക്സഗൺ ജിയോ സിസ്റ്റംസ് ഇന്ത്യ എന്ന കമ്പനിയുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ടോ;
( ബി )
ഗ്ലോബൽ ടെണ്ടർ നടപടികളിലൂടെയാണോ പ്രസ്തുത കമ്പനിയെ തെരഞ്ഞെടുത്തതെന്ന് വ്യക്തമാക്കാമോ;
( സി )
അല്ലെങ്കിൽ ഗ്ലോബൽ ടെണ്ടർ ക്ഷണിക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( ഡി )
ഇ-ടെണ്ടർ നിഷ്കർഷിക്കുന്ന വ്യവസ്ഥകൾ പാലിച്ചുകൊണ്ടാണോ പ്രസ്തുത കമ്പനിയെ തെരഞ്ഞെടുത്തതെന്ന് വ്യക്തമാക്കാമോ?
1675.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റീസർവ്വേ നടപടികൾ ത്വരിതപ്പെടുത്തുന്നതിനായി സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ഏതെല്ലാം ജില്ലകളിൽ റീസർവ്വേ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( സി )
റീസർവ്വേ നടപടികൾ പൂർത്തിയായ വില്ലേജുകളിലെ അപാകതകൾ സംബന്ധിച്ച പരാതികൾ പരിഹരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം അറിയിക്കുമോ ;
( ഡി )
റീസർവ്വേ നടപടികളിലെ അപാകതകൾ പരിഹരിക്കുന്നതിനായി രൂപീകരിച്ച സ്പെഷ്യൽ ഡ്രൈവിന്റെ പ്രവർത്തന പുരോഗതി അറിയിക്കാമോ;
( ഇ )
റീസർവ്വേ നടപടികൾ എന്നത്തേക്ക് പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1676.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഡിജിറ്റൽ സർവ്വേ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( ബി )
നിലവിലെ സ്ഥിതിയിൽ എത്രകാലം കൊണ്ട് സംസ്ഥാനത്തെ റീസർവ്വേ പൂർത്തിയാക്കാൻ കഴിയുമെന്ന് അറിയിക്കാമോ;
( സി )
ഡിജിറ്റൽ സർവ്വേ സമയത്തുതന്നെ ഭുവുടമസ്ഥരുടെ പരാതികൾ പരിഹരിക്കുന്നതിനും അവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ?
1677.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-ലെ നെൽവയൽ-തണ്ണീർത്തട നിയമ ഭേദഗതി നടപ്പിലാക്കിയ ശേഷം എത്ര ഹെക്ടർ ഭൂമി തരം മാറ്റം നടത്തിയിട്ടുണ്ട് എന്ന വിവരം ജില്ല തിരിച്ച് ലഭ്യമാക്കുമോ?
1678.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകരയിൽ റവന്യൂ ടവർ നിർമ്മിക്കുന്നതിനായുള്ള പദ്ധതി സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ഏറ്റെടുത്തത് എന്നാണ് എന്ന് വ്യക്തമാക്കാമോ;
( ബി )
റവന്യൂ ടവർ നിർമ്മാണത്തിന്റെ എസ്റ്റിമേറ്റും ഡ്രോയിങ്ങുകളും ഉൾപ്പെടെയുള്ള ഡോക്യുമെന്റ്സ് ആദ്യമായി ബോർഡ് കിഫ്ബിക്ക് സമർപ്പിച്ചത് എന്നാണെന്നും ഇതിൽ എന്തൊക്കെ റെക്റ്റിഫിക്കേഷനുകളും കൂട്ടിച്ചേർക്കലുകളുമാണ് അന്ന് കിഫ്ബി ആവശ്യപ്പെട്ടതെന്നും ഇവ ആവശ്യപ്പെട്ടുകൊണ്ട് കിഫ്ബി ഡോക്യുമെന്റ് മടക്കിയത് എന്നാണെന്നുമുള്ള വിശദാംശം അറിയിക്കുമോ;
( സി )
ഇതിനുശേഷം എത്ര തവണയാണ് തിരുത്തൽ വരുത്തിയ ഡോക്യൂമെന്റുകൾ സമർപ്പിക്കുകയും വീണ്ടും തിരുത്താൻ ആവശ്യപ്പെട്ട് മടക്കുകയും ചെയ്തിട്ടുള്ളത്; ഓരോ തവണയും സമർപ്പിച്ച തീയതിയും മടക്കിയ തീയതിയും അറിയിക്കുമോ;
( ഡി )
ഏറ്റവും ഒടുവിൽ റെക്റ്റിഫിക്കേഷന്‍ ആവശ്യപ്പെട്ട് കിഫ്ബി ഡോക്യൂമെന്റുകൾ മടക്കിയത് എന്നാണെന്നും എന്തൊക്കെ റെക്റ്റിഫിക്കേഷനുകളാണ് കിഫ്ബി ഇതിൽ ആവശ്യപ്പെട്ടിട്ടുള്ളതെന്നും വിശദമാക്കാമോ;
( ഇ )
കിഫ്ബി ആവശ്യപ്പെട്ടിട്ടുള്ളവയിൽ ഭവന നിർമ്മാണ ബോർഡിന് തിരുത്തലുകൾ വരുത്താൻ കഴിയാത്ത എതെങ്കിലും റെക്റ്റിഫിക്കേഷനുകൾ ഉൾപ്പെട്ടിട്ടുണ്ടോ; ഇല്ലെങ്കിൽ ഈ റെക്റ്റിഫിക്കേഷനുകൾ വരുത്തി ഡോക്യൂമെന്റുകൾ എന്നത്തേക്ക് കിഫ്ബിക്ക് സമർപ്പിക്കുവാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
1679.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി മണ്ഡലത്തില്‍ ഹൗസിംഗ് ബോര്‍ഡ് നടപ്പിലാക്കുന്ന റവന്യൂ ടവര്‍ നിര്‍മ്മാണത്തിന്റെ പുരോഗതിയുടെ വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണത്തിനായി എത്ര രൂപയുടെ ഡി.പി.ആർ. തയ്യാറാക്കിയിട്ടുണ്ടെന്ന വിവരവും ഭരണാനുമതിയുടെ പകര്‍പ്പും ലഭ്യമാക്കുമോ?
1680.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി ടൗണില്‍ ഹൗസിംഗ് ബോര്‍ഡിന്റെ കൈവശമുള്ള ഭൂമിയില്‍ ഭവന സമുച്ചയം നിര്‍മ്മിക്കുന്നതിന് 29.02.2016-ലെ ജി.ഒ.(എം.എസ്.) നമ്പര്‍.17/2016/എച്ച്.എസ്.ജി. പ്രകാരം സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന് അനുമതി ലഭ്യമായെങ്കിലും നാളിതുവരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിനുള്ള കാരണം വ്യക്തമാക്കുമോ; ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.