UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1222.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി മണ്ഡലത്തിലെ പാണ്ടിക്കാട് പെരിന്തൽമണ്ണ സ്റ്റേറ്റ് ഹൈവേയിൽ ആക്കപ്പറമ്പ് മുതൽ പട്ടിക്കാട് വരെയുള്ള റോഡ് ഗതാഗതത്തിനുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാനായി പ്രസ്തുത റോഡ് പുനരുദ്ധരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമോ;
( ബി )
മഞ്ചേരി ഒലിപ്പുഴ റോഡിന്റെ പ്രവൃത്തി വേഗത്തിൽ പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കുമോ;
( സി )
മഞ്ചേരി മെഡിക്കൽ കോളേജിൽ നടക്കുന്ന മരാമത്ത് പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിന് തീയതി പ്രഖ്യാപിച്ചിട്ട് ഒരു വർഷത്തിൽ അധികമായിട്ടും ബഹുഭൂരിപക്ഷം പണികളും പൂർത്തീകരിക്കാത്ത വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
മരാമത്ത് അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കാൻ കാലതാമസം നേരിടുന്നതുകൊണ്ട് രോഗികളും മെഡിക്കൽ വിദ്യാർത്ഥികളും നേരിടുന്ന അസൗകര്യങ്ങൾ പരിഹരിക്കാൻ പ്രസ്തുത പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കാനാവശ്യമായ നിർദ്ദേശവും നടപടികളും സ്വീകരിക്കുമോ?
1223.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി മണ്ഡലത്തിലെ കിഫ്ബി പ്രവര്‍ത്തികളായ ഇളമണ്ണൂര്‍-കലഞ്ഞൂര്‍-പാടം, ആനയടി-കൂടല്‍, പ്ലാപ്പളളി-അച്ചന്‍കോവില്‍ എന്നീ റോഡുകളുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( ബി )
ഐരവണ്‍ പാലം, കരിമാന്‍തോട് പാലം, ചിറ്റൂര്‍ കടവ് പാലം എന്നിവയുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( സി )
സീതത്തോട്-കൊച്ചു കോയിക്കല്‍ റോഡ്, മലയാലപ്പുഴ റോഡ് എന്നീ പ്രവൃത്തികളുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( ഡി )
മണ്ഡലത്തില്‍ പൊതുമരാമത്ത് കെട്ടിട വിഭാഗം നിർവ്വഹണം നടത്തുന്ന വിവിധ കെട്ടിട നിര്‍മ്മാണ പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ?
1224.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 സാമ്പത്തികവര്‍ഷം മുതല്‍ നബാര്‍ഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി അരുവിക്കര നിയോജക മണ്ഡലത്തില്‍ അനുവദിച്ചിട്ടുളള പൊതുമരാമത്ത് പ്രവൃത്തികളുടെ വിശദവിവരങ്ങള്‍ അറിയിക്കാമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും ഭരണാനുമതി തീയതി, പൂര്‍ത്തീകരിച്ച തീയതി, അനുവദിച്ച തുക, നിലവിലെ സ്ഥിതി എന്നിവ വ്യക്തമാക്കാമോ?
1225.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-2022 സാമ്പത്തിക വര്‍ഷം മൂതല്‍ നാളിതുവരെ നബാര്‍ഡ് പദ്ധതി പ്രകാരം കുണ്ടറ മണ്ഡലത്തില്‍ അനുവദിച്ചിട്ടുള്ള പദ്ധതികള്‍ ഏതൊക്കെ; ആയതിന് അനുവദിച്ചിട്ടുള്ള തുക എത്ര; പ്രസ്തുത പ്രവൃത്തികളുടെ പ്രവര്‍ത്തന പുരാഗതി; എന്നിവ വിശദമാക്കാമോ?
1226.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവളം നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളില്‍ അംഗീകാരം ലഭിച്ച പൊതുമരാമത്ത് പ്രവൃത്തികള്‍ ഏതൊക്കെ; ഇതില്‍ ഏതൊക്കെ പ്രവൃത്തികള്‍ പൂർത്തികരിച്ചു; ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
1227.
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാട്ടിക നിയോജകമണ്ഡലത്തിലെ താന്ന്യം ഗ്രാമപഞ്ചായത്തിൽ കിഴുപ്പിളിക്കര സെന്ററില്‍ പൊതുമരാമത്ത് വകുപ്പ് പുറമ്പോക്ക് ഭൂമി കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ പ്രസ്‌തുത ഭൂമി പൊതുമരാമത്ത് വകുപ്പിന്റെ നിർദ്ദേശ പ്രകാരം ജില്ലാ സർവ്വേ വകുപ്പ് അളന്ന് തിട്ടപ്പെടുത്തിയിട്ടുണ്ടോ;
( ബി )
കിഴുപ്പിളിക്കര സെന്റർ വികസിപ്പിക്കുന്നതിന്റെ ഭാഗമായി പുറമ്പോക്ക് ഭൂമി കയ്യേറിയവരിൽ നിന്നും തിരിച്ചു പിടിക്കാൻ സ്ഥലം എം. എൽ. എ. പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നൽകിയത് പ്രകാരം എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
( സി )
കിഴുപ്പിളിക്കര സെന്റർ പൊതുമരാമത്ത് വകുപ്പ് പുറമ്പോക്ക് ഭൂമി കയ്യേറിയത് ഒഴിപ്പിക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത് ; വ്യക്തമാക്കാമോ?
1228.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളില്‍ അംഗീകാരം ലഭിച്ച പൊതുമരാമത്ത് പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും അവയിൽ പൂർത്തീകരിച്ചത് ഏതെല്ലാമാണെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
1229.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍-മൂവാറ്റുപുഴ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ പുതുവേലി സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂളിന്റെ പൊളിച്ചു മാറ്റിയ ഗേറ്റും മതിലും കെട്ടിടഭാഗങ്ങളും ഉള്‍പ്പെടെയുള്ളവ പുനര്‍നിര്‍മ്മിക്കുന്നതിനായി ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്കൂളില്‍ പൂര്‍ത്തിയാക്കാനുളള പ്രവൃത്തിയായ ആര്‍.സി.സി. റീറ്റെയിനിംഗ് വാളിന്റെയും കെട്ടിടത്തിന്റെ ബാക്കി ഭാഗത്തിന്റെയും നിര്‍മ്മാണങ്ങളുടെ ഭരണാനുമതിയ്ക്കായി കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയര്‍ കെ.എസ്.ടി.പി. പ്രോജക്ട് ഡയറക്ടര്‍ക്ക് 30.09.2022-ല്‍ 46.20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചതിൽ എന്ത് തുടര്‍ നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;
( സി )
പൊതുമരാമത്ത് കെട്ടിട വിഭാഗം ഈ പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ടോയെന്നും കെട്ടിട വിഭാഗത്തിൽ നിന്നും കെ.എസ്.ടി.പി.യ്ക്ക് സമര്‍പ്പിച്ച എസ്റ്റിമേറ്റിന് ഫണ്ട് അനുവദിച്ചിട്ടുണ്ടോയെന്നും വിശദമാക്കാമോ; പ്രസ്തുത പദ്ധതി എന്നത്തേക്ക് തുടങ്ങാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
1230.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റ് നിര്‍ദേശങ്ങളില്‍ നിലമ്പൂര്‍ മണ്ഡലത്തിലെ എത്ര പൊതുമരാമത്ത് പദ്ധതികളാണ് ഉള്‍പ്പെട്ടിരുന്നതെന്നും അവ ഏതൊക്കെയാണെന്നും അറിയിക്കാമോ; ഇവയില്‍ ഭരണാനുമതി ലഭിച്ച പദ്ധതികള്‍ ഏതൊക്കെയാണെന്നും അവയുടെ സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പും ലഭ്യമാക്കാമോ;
( ബി )
2023-24 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റ് നിര്‍ദേശങ്ങളില്‍ പേജ് നമ്പര്‍ 24 ക്രമനമ്പര്‍ 345 പ്രകാരമുള്ള മുത്തേടം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിന് കെട്ടിട നിര്‍മ്മാണം എന്ന പദ്ധതിയുടെ ഭരണാനുമതി ലഭിക്കുവാന്‍ എന്തെല്ലാം തടസ്സങ്ങളാണുള്ളതെന്ന് അറിയിക്കാമോ; പ്രസ്തുത ഫയല്‍ നിലവില്‍ ഏത് വിഭാഗത്തിലാണുള്ളതെന്ന് ഫയല്‍ നമ്പര്‍ സഹിതം അറിയിക്കാമോ;
( സി )
പ്രസ്തുത ഫയലുമായി ബന്ധപ്പെട്ട് എന്തെങ്കിലും ടെക്നിക്കല്‍ എറര്‍ സംഭവിച്ചിട്ടുണ്ടോ; എങ്കില്‍ അത് എത്രയും പെട്ടന്ന് പരിഹരിച്ച് മുത്തേടം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കാമോ;
( ഡി )
2023-24 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റ് നിര്‍ദേശങ്ങളില്‍ പേജ് നമ്പര്‍ 43 ക്രമനമ്പര്‍ 645 പ്രകാരമുള്ള പൊതുമരാമത്ത് ബില്‍ഡിംഗ് കോംപ്ലക്സ് നിര്‍മ്മാണം എന്ന പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കാമോ; പ്രസ്തുത പദ്ധതിയ്ക്കുള്ള ഭരണാനുമതി ഉത്തരവ് പുറപ്പെടുവിക്കുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് ബാക്കിയുള്ളതെന്നും അത് എപ്പോള്‍ പുറപ്പെടുവിക്കുമെന്നും അറിയിക്കാമോ?
പ്രൈസ് സോഫ്റ്റ്‌വെയറിലെ സാങ്കേതിക പ്രശ്നങ്ങൾ
1231.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് പ്രവൃത്തികളിൽ റിവൈസ്ഡ് എസ്റ്റിമേറ്റ് നൽകിയവയ്ക്ക് നടപടികൾ പൂർത്തിയാക്കി സർക്കാർ അംഗീകാരം നൽകിയിട്ടും പ്രൈസ് സോഫ്റ്റ്‌വെയറിലെ സാങ്കേതിക പ്രശ്നങ്ങൾ മൂലം സാങ്കേതിക അനുമതി നൽകാൻ കഴിയാത്ത അവസ്ഥ നിലവിലുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( ബി )
കാഞ്ഞങ്ങാട് മണ്ഡലത്തിലെ പനത്തടി-റാണിപുരം, ചെമ്മട്ടംവയൽ-കലിച്ചാനടുക്കം എന്നീ റോഡുകളുടെ അഭിവൃദ്ധിപ്പെടുത്തൽ പ്രവൃത്തികളിൽ റിവൈസ്ഡ് എസ്റ്റിമേറ്റുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( സി )
പ്രസ്തുത പ്രവൃത്തികൾ കരാറുകാര്‍ സമയബന്ധിതമായി പൂർത്തീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ഡി )
മേൽ പ്രവൃത്തികൾക്ക് സാങ്കേതിക അനുമതി നൽകിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ഇ )
പ്രൈസ് സോഫ്റ്റ്‌വെയറിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
1232.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റോഡുപണികളും മറ്റും ചെയ്യുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്കു് ബില്‍ തുക യഥാസമയം ലഭ്യമാക്കാത്തതിനാല്‍ വിവിധ സ്ഥലങ്ങളില്‍ റോഡുപണി മുടങ്ങിക്കിടക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ മുടങ്ങിക്കിടക്കുന്ന പണികള്‍ യഥാസമയം പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
വണ്ടൂര്‍ മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികള്‍
1233.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2017 സാമ്പത്തിക വര്‍ഷം മുതല്‍ 2023-2024 സാമ്പത്തിക വര്‍ഷം വരെ വകുപ്പില്‍ നിന്നും വണ്ടൂര്‍ മണ്ഡലത്തില്‍ അനുവദിച്ച പ്രവൃത്തികളുടെ പേര്, തുക എന്നിവ തരം തിരിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കാമോ?
ഒറ്റപ്പാലം നിയോജക മണ്ഡലത്തിൽ പൊതുമരാമത്തുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
1234.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് അറ്റകുറ്റപ്പണി, റീ ടാറിങ്ങ്, സെെഡ് പ്രൊട്ടക്ഷൻ, ഭിത്തി കെട്ടൽ, അഴുക്കുചാൽ നിർമ്മാണം എന്നിവ സംബന്ധിച്ച് നിലവിൽ ഏതൊക്കെ പ്രപ്പോസലുകൾ ഉണ്ടെന്നും അവയിൽ നാളിതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്നും വ്യക്തമാക്കാമോ ?
1235.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മണ്ഡലത്തില്‍ 2019-20 മുതല്‍ 2023-24 വരെയുള്ള കാലയളവുകളിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ വിശദാംശങ്ങള്‍ വിഭാഗങ്ങൾ തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്ക് ഓരോന്നിനും അനുവദിച്ച തുക എത്ര എന്നും ഏതെല്ലാം പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചുവെന്നും വ്യക്തമാക്കാമോ; ഓരോ പദ്ധതിയുടെയും പുരോഗതി വിശദീകരിക്കാമോ;
( സി )
ബജറ്റിൽ പ്രഖ്യാപിച്ച് മൂന്നു വർഷങ്ങൾ പിന്നിട്ടിട്ടും മൊറയൂർ അരിമ്പ്ര പൂക്കോട്ടൂർ റോഡിന്റെ ബി.എം.ബി.സി. പ്രവൃത്തികൾ ആരംഭിക്കാൻ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ; സാങ്കേതിക തടസ്സങ്ങൾ നീക്കി പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കുമെന്ന് വ്യക്തമാക്കാമോ ?
1236.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തങ്കളം-കാക്കനാട് നാലുവരിപ്പാത നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലക്ക് വലിയ വികസന സാധ്യത നല്‍കുന്ന പ്രസ്തുത പദ്ധതി നിലവിലെ അലൈന്‍മെന്റില്‍ തന്നെ കിഫ്ബി പദ്ധതിയായി നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
1237.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ കാവില്‍ തീക്കുനി കുറ്റ്യാടി റോഡിലുണ്ടായ തകരാര്‍ പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
( ബി )
പ്രസ്തുത തകരാര്‍ എന്നത്തേക്ക് പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1238.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം - തേനി ദേശീയപാതയുടെ വികസനത്തിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത ദേശീയപാത കടന്ന് പോകുന്ന മാവേലിക്കര നിയോജകമണ്ഡല പ്രദേശത്തെ പദ്ധതിയുടെ വിശദമായ റിപ്പോർട്ട് ലഭ്യമാക്കുമോ;
( സി )
ഈ പദ്ധതി അടിയന്തരമായി ആരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
1239.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കാേട് ജില്ലയിലെ പാവങ്ങാട്-ഉള്ളിയേരി-കുറ്റ്യാടി-ചൊവ്വ (പി.യു.കെ.സി.) റോഡിന്റെ നവീകരണ പ്രവൃത്തി ആരംഭിക്കുന്നതില്‍ കാലതാമസം വരുന്നത് ശ്രദ്ധിയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പാവങ്ങാട് മുതല്‍ ഉള്ളിയേരി വരെയുള്ള ഒന്നാം ഘട്ട പ്രവൃത്തിയുടെ ലാന്റ് അക്വിസിഷന്‍ നടപടി വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കുമോ?
1240.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 ബജറ്റില്‍ 20% ടോക്കണ്‍ പ്രൊവിഷനില്‍ ഉള്‍പ്പെടുത്തിയ കഴനി-പഴമ്പാലക്കോട് റോഡ് പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
1241.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തിലെ മലമ്പുഴ - ആനക്കല്‍ റിംഗ് റോഡ് നവീകരണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തിയാക്കുവാൻ സാധിക്കുമെന്ന് വ്യക്തമാക്കുമോ?
1242.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുട്ടുങ്ങള്‍-നാദാപുരം–പക്രംതളം റോഡിന്റെ ഇരുസൈഡുകളിലും ടൈലുകള്‍ ഇടുന്നതിനും പ്രധാന ഭാഗങ്ങളില്‍ കൈവരി സ്ഥാപിക്കുന്നതിനുമുള്ള പ്രവൃത്തിക്ക് സാമ്പത്തികാനുമതി ലഭ്യമാക്കാന്‍ നാളിതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
1243.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍ദ്ദിഷ്ട മലയോര ഹെെവേയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി സ്ഥലം, വീട്, മറ്റ് ജംഗമ വസ്തുക്കള്‍ എന്നിവ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത നിർമ്മാണത്തിന്റെ ഭാഗമായി അഞ്ച് സെന്റിന് താഴെ മാത്രം സ്ഥലമുള്ളതില്‍ നിന്നും മൂന്നോ നാലോ സെന്റ് സ്ഥലം നഷ്ടപ്പെടുന്നതു മൂലം കിടപ്പാടം തന്നെ നഷ്ടപ്പെടുന്നവര്‍ക്ക് അര്‍ഹമായ ധനസഹായം നല്‍കുന്നതിനോ ലെെഫ് പദ്ധതിയിലുള്‍പ്പെടുത്തി പാര്‍പ്പിടം അനുവദിച്ചു നല്‍കുന്നതിനോ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( സി )
വര്‍ഷങ്ങളായി വിവിധ പുറമ്പോക്കുകളില്‍ വീട് നിര്‍മ്മിച്ച് താമസിക്കുന്നവർക്ക് പ്രസ്തുത നിർമ്മാണത്തിന്റെ ഭാഗമായി വീട് നഷ്ടപ്പെടുമ്പോള്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;വിശദമാക്കുമോ?
1244.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന പ്ലാമുടി- ഊരംകുഴി റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടില്ലെന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
സാങ്കേതിക തടസങ്ങള്‍ നീക്കി റോഡിന്റെ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1245.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്‍.ഐ.സി.കെ. മുഖേന നടപ്പാക്കുന്ന കരമന-വെള്ളറട റോഡ് നിർമ്മാണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കുമോ; പ്രസ്തുത പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ നടപടി ഏതുവരെയായി; ഇതിനായുള്ള സാമ്പത്തികാനുമതി ലഭ്യമായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ ?
1246.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റോഡുകളുടെ നിര്‍മ്മാണ,പരിപാലന കരാറുകള്‍ ഏറ്റെടുക്കുന്ന സ്ഥാപനങ്ങള്‍ കരാര്‍ നിബന്ധനകള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് വകുപ്പുതലത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമോ;
( ബി )
നിര്‍മ്മാണം ഏറ്റെടുത്തതിന് ശേഷം പല തടസ്സങ്ങളും ഉന്നയിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ വലിയ കാലതാമസം വരുത്തുന്ന കരാറുകാരെ സ്ഥിരമായി ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1247.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ ഹെെവേയുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( ബി )
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ മണ്ഡലത്തിൽ വരുന്ന പാലക്കോട്-കുന്നരു റീച്ചിന് കിഫ്ബിയുടെ ധനാനുമതി ലഭിച്ചത് എപ്പോഴാണെന്ന് അറിയിക്കാമോ;
( സി )
ധനാനുമതി ലഭിച്ചിട്ടും തുടർ നടപടികൾ പൂർത്തീകരിച്ച് പ്രസ്തുത പ്രവൃത്തി തുടങ്ങാൻ കാലതാമസം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
നിശ്ചിത ഇടവേളകളിൽ മന്ത്രിതലത്തിൽ അവലോകനം നടത്തി പദ്ധതി എത്രയും വേഗത്തിൽ പൂർത്തീകരിക്കാൻ ആവശ്യമായ നടപടി ഉണ്ടാകുമോയെന്ന് വിശദമാക്കാമോ;
( ഇ )
പയ്യന്നൂ‍ർ മണ്ഡലത്തിൽ രണ്ടാം ഘട്ടത്തിൽ വരുന്ന കുന്നരു സിറ്റി-രണ്ടു തെങ്ങ് റീച്ചിന്റെ എസ്റ്റിമേറ്റ് ധനാനുമതിക്ക് സമർപ്പിക്കുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
1248.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട 13.5 കോടി രൂപയുടെ റിവൈസ്ഡ് എസ്റ്റിമേറ്റിനും 2023-24 വര്‍ഷത്തെ ബജറ്റില്‍ അനുവദിച്ച 5 കോടി രൂപയ്ക്കും ഭരണാനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ വിശദമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തിയ്ക്ക് എത്രയും വേഗം സാങ്കേതികാനുമതി ലഭ്യമാക്കി കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് റോഡ് ഗതാഗത യോഗ്യമാക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1249.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
4.15 കോടി രൂപ വകയിരുത്തിയിട്ടുള്ള, മലമ്പുഴ മണ്ഡലത്തിലെ കഞ്ചിക്കോട്-മലമ്പുഴ റോ‍ഡ് നവീകരണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാൻ സാധിക്കുമെന്ന്‌ വ്യക്തമാക്കുമോ?
1250.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017-18 ബജറ്റില്‍ ഉള്‍പ്പെടുത്തിയ കാരപ്പൊറ്റ-ചൂലിപ്പാടം റോഡ് വീതി കൂട്ടി അഭിവൃദ്ധിപ്പെടുത്തല്‍ പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി തുക അനുവദിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
1251.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന് കീഴില്‍ ആകെ എത്ര കിലോമീറ്റര്‍ റോഡുകളാണുള്ളത്;
( ബി )
ഇതില്‍ എത്ര കിലോമീറ്റര്‍ റോഡ് ബി.എം. ആൻഡ് ബി.സി. നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്;
( സി )
പ്രസ്തുത നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിന് നാളിതുവരെ ഒരു പദ്ധതിയിലും ഉള്‍പ്പെട്ടിട്ടില്ലാത്ത മണ്ഡലത്തിലെ റോഡ് ഏതാണെന്ന് വെളിപ്പെടുത്തുമോ?
1252.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച മാവൂര്‍ എന്‍.ഐ.ടി. കൊടുവള്ളി റോഡിന്റെ പ്രവൃത്തി ആരംഭിക്കുന്നതില്‍ കാലതാമസം നേരിടുന്നതിന്റെ കാരണങ്ങള്‍ വിശദമാക്കുമോ; പ്രസ്തുത പ്രവൃത്തിയുടെ ഭരണാനുമതി ലഭ്യമാക്കിയ തീയതി അറിയിക്കാമോ;
( ബി )
കെ.ആര്‍.എഫ്.ബി.യുടെ കീഴിലുള്ള പ്രസ്തുത റോഡ് വര്‍ഷങ്ങളായി മെയിന്റനന്‍സ് പോലും നടക്കാതെ തകര്‍ന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് റീ ടാറിംഗ് നടത്താനുള്ള പദ്ധതി എന്നാണ് അനുമതിയ്ക്കായി സമര്‍പ്പിച്ചിട്ടുള്ളത്; ആയതിന് ഭരണാനുമതി നല്‍കുന്നതില്‍ കാലതാമസം വരുത്താനിടയാക്കിയ കാരണങ്ങള്‍ വിശദമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നത് അകാരണമായി നീണ്ടുപോകുന്ന പശ്ചാത്തലത്തില്‍ പ്രസ്തുത തടസ്സം നീക്കുന്നതിന് റവന്യൂ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മന്ത്രിതല യോഗം വിളിച്ചു ചേര്‍ക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1253.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.സി റോഡ് നാലുവരി പാതയാക്കുന്നതിനായി എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റോഡ് നാലുവരിയാക്കുന്നതിനായുള്ള പ്രവൃത്തികൾ എവിടെയെങ്കിലും ആരംഭിച്ചിരുന്നോയെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ലാന്റ് അക്വിസിഷന്‍ പ്ലാന്‍, ഡി.പി.ആർ. എന്നിവ തയ്യാറാക്കിയിട്ടുണ്ടോയെന്നും നിർവഹണ ഏജന്‍സി ഏതാണെന്നും വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതിക്കായി എത്ര തുകയുടെ ഭരണാനുമതിയാണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
1254.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയങ്ങാടി-ഉള്ള്യേരി-കുറ്റ്യാടി-ചൊവ്വ റോഡ് (പി. യു.കെ.സി റോഡ്) വീതികൂട്ടുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റോഡിന്റെ അലൈന്‍മെന്റ് നിർണ്ണയിക്കുമ്പോള്‍ പേരാമ്പ്ര ടൗൺ ഒഴിവാക്കി ബൈപാസ് റോഡ് വഴിയാക്കണമെന്ന ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ?
1255.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയുടെ പ്രവൃത്തിയുടെ നിലവിലുള്ള പുരോഗതി വിശദമാക്കുമോ;
( ബി )
ഇനി ഏതൊക്കെ പ്രവൃത്തികൾ അവശേഷിക്കുന്നുണ്ടെന്നും അവ എപ്പോൾ പൂർത്തീകരിക്കാൻ കഴിയുമെന്നും വിശദമാക്കാമോ ?
1256.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ ആലത്തൂര്‍,പാലക്കാട് മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന കണ്ണാടി-പന്നിക്കോട് റോഡ് പദ്ധതിയുടെ സ്ഥലമേറ്റെടുപ്പ് മാത്രം കിഫ്ബി മുഖേന നടപ്പിലാക്കുവാനും റോഡ് നിര്‍മ്മാണവും അറ്റകുറ്റപ്പണികളും ബജറ്റ് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കേണ്ടതാണെന്നുമുള്ള 30.01.2024-ലെ പി.ഡബ്ല്യൂ.ഡി. 004-121-എം.ഐ.എസ് .സി.-01 നമ്പര്‍ കിഫ്ബി സി. ഇ. ഒ. യുടെ ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത പദ്ധതിയുടെ സ്ഥലമേറ്റെടുപ്പ് പ്രവൃത്തികള്‍ കിഫ്ബി എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കുമെന്ന് അറിയിക്കുമോ;
( സി )
ബജറ്റ് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന റോഡ് നിര്‍മ്മാണവും അറ്റകുറ്റപ്പണികളും പ്രായോഗികമാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
1257.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ നടന്നുവരുന്ന റോഡ് പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ?
1258.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ ചാപ്പനങ്ങാടി-ഇന്ത്യനൂര്‍-കോട്ടക്കല്‍ റോഡിലെ പൂഴിത്തറ വളവ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തിയുടെ എസ്റ്റിമേറ്റും പ്രൊപ്പോസലും ലഭ്യമായിട്ടുണ്ടോ; ആയതിന്മേല്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
അലൈന്‍മെന്റ് പ്രകാരം പ്രസ്തുത പ്രവൃത്തിയ്ക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികളുടെ പുരോഗതി വിശദമാക്കുമോ; പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തിയ്ക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
1259.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി മണ്ഡലത്തിലെ ഉഴവൂര്‍ ടൗണ്‍ ബൈപ്പാസ് നിര്‍മ്മാണത്തിന് അനുമതി നല്‍കുന്നതിന് വേണ്ടി റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ തയ്യാറാക്കിയ ഡി.പി.ആര്‍. പരിശോധിച്ച് എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( ബി )
2016-2021 കാലഘട്ടത്തില്‍ ഇരുപത് കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ച പ്രസ്തുത പദ്ധതി വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി നേരിട്ട് നടപ്പാക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കുമോ; ഉഴവൂര്‍ ടൗണിലെ അതിരൂക്ഷമായ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
മുന്‍ രാഷ്ട്രപതി ഡോ. കെ. ആര്‍. നാരായണന്റെ ജന്മസ്ഥലം കൂടിയായ ഉഴവൂരിന് പ്രത്യേക പരിഗണന നല്‍കിയും ഡോ. കെ. ആര്‍. നാരായണന്റെ ജന്മ ശതാബ്ദി വര്‍ഷാചരണം പ്രമാണിച്ചും ഉഴവൂര്‍ ബൈപ്പാസ് നടപ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1260.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തിൽ കിഫ്ബി വഴി നടപ്പിലാക്കുന്ന കിള്ളി-ഇ.എം.എസ്. അക്കാദമി റോഡ്, പൊട്ടൻകാവ്- നെല്ലിക്കാട് റോഡ് എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ; പ്രസ്തുത രണ്ട് റോഡുകളുടെയും പ്രവൃത്തികൾ ആരംഭിക്കുന്നതിന് തടസ്സങ്ങളുണ്ടോ; പ്രസ്തുത റോഡുകളുടെ നിർമ്മാണം എന്ന് ആരംഭിക്കാനാകുമെന്നും എന്ന് പൂർത്തീകരിക്കാനാകുമെന്നും വിശദമാക്കുമോ?
1261.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടയാർ-ചന്തപ്പാലം-മുളക്കുളം റോഡിന്റെ നിർമ്മാണ കരാർ പ്രകാരം റോഡ് നിർമ്മാണം എന്നാണ് പൂർത്തീകരിക്കേണ്ടതെന്നും എത്ര ശതമാനം പൂർത്തീകരിച്ചിട്ടുണ്ടെന്നും അറിയിക്കാമോ;
( ബി )
കരാർ പ്രകാരം പ്രസ്തുത റോഡിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കുമോ; റോഡ് നിർമ്മാണത്തിൽ ഉണ്ടായ തടസ്സങ്ങൾ നീക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ?
ബൈപ്പാസ് റോഡുകളുടെ നിര്‍മ്മാണം
1262.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. കെ.വി.സുമേഷ്
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാഷണല്‍ ഹൈവേ 66 നോടനുബന്ധിച്ച് ബൈപ്പാസ് റോഡുകളുടെ നിര്‍മ്മാണം എവിടെയെല്ലാം നടക്കുന്നുണ്ടെന്നും അവയുടെ നിര്‍മ്മാണ പുരോഗതിയും വ്യക്തമാക്കുമോ;
( ബി )
ഇതിനകം നിര്‍മ്മാണം പൂര്‍ത്തിയായിട്ടുള്ള ബൈപ്പാസ് റോഡുകളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
തലശ്ശേരി-മാഹി ബൈപ്പാസ് റോഡിന്റെ സാക്ഷാത്ക്കാരത്തിനായി വിവിധ ഘട്ടങ്ങളില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
പനമ്പറ്റ കടവ് പാലം അപ്രോച്ച് റോഡിന് സ്ഥലം നല്‍കിയ ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാരം
1263.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയില്‍ ആനക്കയം കൂട്ടിലങ്ങാടി വില്ലേജുകളെ ബന്ധിപ്പിക്കുന്ന പനമ്പറ്റ കടവ് പാലം അപ്രോച്ച് റോഡിന് വേണ്ടി പൊതുമരാമത്ത് വകുപ്പിന് 17.05.2010 തീയതിയില്‍ മുന്‍കൂറായി സ്ഥലം വിട്ടുകൊടുത്ത ഇരുപത്തിമൂന്ന് ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരത്തുക നാളിതുവരെ ലഭിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത നഷ്ടപരിഹാരം നല്‍കുന്നതിനാവശ്യമായ തുക പൊതുമരാമത്ത് വകുപ്പ് റവന്യൂ വകുപ്പിന് ലഭ്യമാക്കാത്തതാണ് കാരണമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത തുക അനുവദിക്കണമെന്ന റവന്യൂ വകുപ്പിന്റെ ആവശ്യത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( സി )
സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്കായി മുന്‍കൂറായി സ്ഥലം വിട്ടുകൊടുത്തിട്ടും നാളിതുവരെ നഷ്ടപരിഹാരത്തുക അനുവദിക്കാതിരുന്നത് ഏത് തലത്തിലുണ്ടായ വീഴ്ചയാണെന്ന് അറിയിക്കുമോ; പ്രസ്തുത നഷ്ടപരിഹാരം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ നല്‍കുന്നതിന് തുക നീക്കി വച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണമെന്താണെന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത നഷ്ടപരിഹാര തുക പൂര്‍ണ്ണമായും വിതരണം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
1264.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഭ്യന്തര,വിദേശ വിനോദസഞ്ചാരികള്‍ക്ക് പയ്യന്നൂര്‍ ടൗണില്‍ നിന്നും ടൂറിസ്റ്റ് പ്രദേശങ്ങളായ കവ്വായി കായലിലും വലിയ പറമ്പ് പ്രദേശങ്ങളിലും എളുപ്പമെത്താന്‍ കഴിയുന്ന ഒളവറ - ഉടുംമ്പുംന്തല- അയിറ്റി പൊതുമരാമത്ത് റോ‍ഡ് ബി.എം. & .ബി.സി. നിലവാരത്തില്‍ പരിഷ്കരിക്കാന്‍ തുക അനുവദിക്കാമോ?
1265.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ മേലാറ്റൂർ - പുലാമന്തോൾ റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി മൂന്നു വർഷം പിന്നിട്ടിട്ടും പൂര്‍ത്തീകരിക്കാൻ സാധിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പൂർത്തീകരിക്കാൻ സാധിക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡ് നിര്‍മ്മാണ പ്രവൃത്തി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി ഏറ്റെടുത്ത കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിക്കുവാന്‍ വേണ്ട കാലയളവ് അറിയിക്കാമോ?
1266.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ കാനാശ്ശേരി പാലം മുതല്‍ പള്ളാതുരുത്തി ഔട്ട്‌പോസ്റ്റ്‌ പാലം വരെയുള്ള റോഡിന്റെ റീടെൻഡർ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റോഡ് നിര്‍മ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് എന്തെല്ലം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
1267.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് റോഡുകളിലൂടെ ജലവിതരണത്തിനും ഗ്യാസ് കണക്ഷനുമായി കുഴിയെടുക്കുമ്പോൾ റോഡുകൾ തകരുന്നതും അത് പൂർവസ്ഥിതിയിൽ ആക്കാത്തതുമൂലം ജനങ്ങൾക്ക് ഒട്ടേറെ ബുദ്ധിമുട്ടുണ്ടാകുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇപ്രകാരം കുഴികളെടുക്കുമ്പോൾ മാനദണ്ഡങ്ങളും നിർദേശങ്ങളും കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നുണ്ടോ;
( സി )
തകർന്ന റോഡുകൾ പുനരുദ്ധരിക്കുമ്പോൾ എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് റോഡുകൾ പൊളിക്കുന്ന ഏജൻസികളിൽ നിന്നും തുക ഈടാക്കുന്നത്; വ്യക്തമാക്കാമോ;
( ഡി )
ഇപ്രകാരമുള്ള പ്രവൃത്തികള്‍ ചെയ്യുമ്പോൾ റോഡുകൾ പൂർവസ്ഥിതിയിലായോ എന്ന് പരിശോധിക്കുന്നതിന് എന്ത് സംവിധാനമാണുള്ളതെന്ന് വിശദീകരിക്കാമോ?
1268.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂർ നിയോജക മണ്ഡലത്തിലെ വളക്കൈ - കൊയ്യം റോഡിന്റെ നിർമ്മാണ പ്രവൃത്തി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റോഡ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുവാൻ സാധിക്കാത്തതുമൂലം പൊതുജനങ്ങള്‍ക്കുണ്ടായ പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത റോഡ് നിർമ്മാണം എന്നത്തേക്ക് പൂർത്തീകരിക്കുവാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത റോഡുകള്‍
1269.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് ഉത്തരവാകുകയും എന്നാല്‍ ആസ്തിയില്‍ ഉള്‍പ്പെടുത്താതിരിക്കുകയും ചെയ്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ റോഡുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത റോഡുകള്‍ ആസ്തിയില്‍ ഉള്‍പ്പെടുത്തി അറ്റകുറ്റപ്പണി നടത്തുന്നതിന് സ്വീകരിച്ച നടപടി വിശദമാക്കാമോ?
1270.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി ബൈപ്പാസിന്റെ നിര്‍മ്മാണത്തിനായി 27.09.2016 ല്‍ ഭരണാനുമതി നല്‍കിയിട്ടും നാളിതുവരെയായി നിര്‍മ്മാണം ആരംഭിക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
അങ്കമാലി മണ്ഡലത്തില്‍ അങ്കമാലി ബൈപ്പാസിന്റെ നിര്‍മ്മാണത്തിന് ആവശ്യമായി എത്ര ഭൂമിയാണ് ഏറ്റെടുക്കാനുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്‌തുത ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ തുക റവന്യു വകുപ്പിന് നല്‍കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
1271.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ കീഴ്മാടം - കടവത്തൂര്‍ - കല്ലിക്കണ്ടി - കുന്നോത്തുപറമ്പ് റോഡിന്റെ ആദ്യഭാഗവും അവസാന ഭാഗവും പണി പൂര്‍ത്തീകരിച്ച് ഒരു വര്‍ഷത്തിലധികമായിട്ടും മധ്യഭാഗമായ കൊച്ചിയങ്ങാടി മുതല്‍ കല്ലിക്കണ്ടി വരെയുള്ള ഭാഗം നവീകരിക്കാതെ ബാക്കി നില്‍ക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത ഭാഗം വീതി കുറഞ്ഞും മതിയായ ഡ്രെയിനേജ് സംവിധാനങ്ങള്‍ ഇല്ലാതെയും നാശോന്മുഖമായിരിക്കുകയാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിച്ച് പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തിക്കായി സമര്‍പ്പിച്ച 19.66 കോടി രൂപയുടെ എസ്റ്റിമേറ്റ് പ്രകാരമുള്ള തുക അനുവദിച്ച് ഭരണാനുമതി വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1272.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം മണ്ഡലത്തിലെ പി.ഡബ്ല്യു.ഡി റോഡുകളില്‍ മെച്ചപ്പെട്ടതും തൃപ്തികരമായതും മോശം അവസ്ഥയിൽ ഉള്ളതും എന്നിങ്ങനെ തരംതിരിച്ചുള്ള വിവരങ്ങൾ നൽകുമോ ;
( ബി )
മോശം അവസ്ഥയിലുള്ള പി.ഡബ്ല്യു.ഡി റോഡുകളുടെ നില മെച്ചപ്പെടുത്തുന്നതിനായി എന്തെല്ലാം പരിഹാര നടപടികൾ ആണ് കെെക്കൊണ്ടിട്ടുള്ളതെന്നറിയിക്കാമോ;
( സി )
കൈപ്പമംഗലം മണ്ഡലത്തിലെ പി.ഡബ്ല്യു.ഡി റോഡുകളുടെ അവസ്ഥ വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ റോഡ് അരികിലുള്ള കാനകളുടെ അപര്യാപ്തത കാരണം മഴക്കാലത്ത് ഒട്ടുമിക്ക റോഡുകളിലും വെള്ളക്കെട്ട് അനുഭവപ്പെടുന്നത് പരിഹരിക്കാന്‍ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
1273.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ വെള്ളിനേഴി ഗ്രാമപഞ്ചായത്തിലെ അടയ്ക്കാപുത്തൂര്‍ കരണംകാട്ടില്‍ ലിങ്ക് റോഡ് നിര്‍മ്മാണത്തിന്റെ പുരോഗതി വിശദമാക്കാമാേ;
( ബി )
ചെര്‍പ്പുളശ്ശേരി നഗരസഭയിലെ കാറല്‍മണ്ണക്കാളിക്കടവ് പ്രദേശത്തെയും മലപ്പുറം ജില്ലയിലെ ആലിപ്പറമ്പ് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തൂതപ്പുഴയ്ക്ക് കുറുകെ കാളിക്കടവ് പാലം നിര്‍മ്മിക്കുന്നതിന് പദ്ധതിയുണ്ടോ; വിശദമാക്കാമോ?
1274.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-2024 -ലെ ബജറ്റില്‍ തുക വകയിരുത്തിയതും ഭരണാനുമതി ലഭിച്ചതുമായ തിരുവാണിയൂര്‍-വെട്ടിക്കല്‍ റോഡിന്റെ നിര്‍മ്മാണ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റോഡിലെ ജലജീവന്‍ മിഷന്‍ പ്രവൃത്തികള്‍ ആരംഭിക്കാന്‍ വൈകുന്നതിന്റെ കാരണം വിശദാക്കാമോ;
( സി )
റോ‍ഡ് നിര്‍മ്മാണ പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തികരിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
1275.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെടുമങ്ങാട് (മഞ്ച) - അരുവിക്കര - വെളളനാട് (കുളക്കോട്) റോഡ് നിര്‍മ്മാണ പ്രവൃത്തിയുടെ തല്‍സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നടത്തുന്ന ഭൂമി ഏറ്റെടുക്കല്‍ പ്രവൃത്തി വേഗത്തിലാക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
1276.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന് കീഴില്‍ എത്ര കിലോമീറ്റര്‍ റോഡാണുള്ളതെന്ന്‌ വ്യക്തമാക്കുമോ; പ്രസ്തുത റോഡുകളുടെ പേരുവിവരം, നീളം തുടങ്ങിയ വിശദാംശം ലഭ്യമാക്കുമോ;
( ബി )
അതിൽ ഏതെല്ലാം റോഡുകൾ എത്ര കിലോമീറ്റര്‍ വീതം ബി.എം. ആൻഡ് ബി.സി. നിലവാരത്തില്‍ നവീകരിച്ചിട്ടുണ്ടെന്നും ഏതെല്ലാം റോഡുകൾ എത്ര കിലോമീറ്റര്‍ വീതം ബി.എം. ആൻഡ് ബി.സി. നിലവാരത്തില്‍ നവീകരിക്കുവാൻ ശേഷിക്കുന്നുണ്ടെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത മണ്ഡലത്തിലെ റോഡുകള്‍ ഏതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബി.എം. ആൻഡ് ബി.സി. നിലവാരത്തില്‍ നവീകരിക്കുന്നതിനുള്ള പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
1277.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ മണ്ഡലത്തിലെ ഈരാറ്റുപേട്ട ബൈപാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്കായി എന്തെല്ലാം നടപടികളാണ് അവശേഷിക്കുന്നതെന്നും അവ എന്നത്തേക്ക് പൂർത്തീകരിച്ച് പദ്ധതി യാഥാർഥ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കുമോ?
1278.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ - വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ- അമ്പായത്തോട് - ബോയ്സ് ടൗൺ റോഡിലെ 44ാം- മൈൽ ചുരരഹിത പാത നിര്‍മ്മാണം പരിഗണനയിലുണ്ടോ; ഇതിനാവശ്യമായ വനഭൂമി ലഭ്യമാക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദീകരിക്കുമോ; സമയബന്ധിതമായി പ്രസ്തുത പ്രവൃത്തി നിർവഹിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
1279.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഔട്ട്പുട്ട് ആന്‍ഡ് പെര്‍ഫോമന്‍സ് ബെയ്സ്ഡ് റോഡ് കോണ്‍ട്രാക്ട്സ് (ഒ.പി.ബി.ആര്‍.സി.) ഉള്‍പ്പെടുത്തി നവീകരിക്കുന്നതിന് ഭരണാനുമതി ലഭിച്ച കണ്ണൂര്‍ ജില്ലയിലെ പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡ് ടെണ്ടര്‍ ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
1280.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനാ‍ഞ്ചിറ വെള്ളിമാട്കുന്ന് റോഡ് നിർമ്മാണത്തിനു ഡി.പി.ആർ. തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
മാനാഞ്ചിറ വെള്ളിമാട്കുന്ന് റോ‍ഡുവികസനവുമായി ബന്ധപ്പെട്ട് സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍, വാട്ടര്‍ ടാങ്കുകള്‍ എന്നിവ പൊളിച്ചു മാറ്റാന്‍ ശേഷിക്കുന്നുണ്ടോ;
( സി )
എങ്കില്‍ അവ പൊളിച്ചു മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ?
1281.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ-മൂന്നാര്‍ റോഡ് പുനര്‍നിര്‍മ്മാണത്തിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തിക്കായി നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1282.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 ബഡ്ജറ്റിൽ അനുവദിച്ചിട്ടുള്ള അഴീക്കോട് മണ്ഡലത്തിലെ പള്ളിയാംമൂല-കാപ്പിലെപ്പിടിക, കുന്നംകെെ-പനകാവ് എന്നീ റോഡുകളുടെ പ്രവർത്തന പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത റോഡുകൾ ടാറിംഗ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
1283.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് കല്ലടക്ക-ചെർക്കള റോഡ് പുനർനിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചത് എപ്പോഴാണ്; ഭരണാനുമതി തുക എത്രയാണ്; ടെണ്ടർ ചെയ്തതെപ്പോഴാണ്; കരാർ ഏറ്റെടുത്തതാരാണ്; കരാർ തുക എത്രയാണ്; എന്നിവ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി പൂർത്തീകരിച്ചിട്ടുണ്ടെങ്കിൽ എപ്പോഴാ​ണ് പൂർത്തീകരിച്ചതെന്നും ഇല്ലെങ്കിൽ ഇനി ഏതെല്ലാം പ്രവൃത്തികൾ ബാക്കിയുണ്ടെന്നും പ്രസ്തുത പ്രവൃത്തികൾക്കാവശ്യമായി വരുന്ന തുക എത്രയാണെന്നും വ്യക്തമാക്കാമോ;
( സി )
ഡി.ബി.എം.ചെയ്ത ​തതെപ്പോഴാണെന്നും ഡി.ബി.എം.ചെയ്തു കഴിഞ്ഞാൽ എത്ര സമയത്തിനുള്ളിലാണ് ബി.സി.സെക്കന്റ് ലെയർ ടാറിംഗ് ചെയ്യേണ്ടതെന്നും വ്യക്തമാക്കാമോ; ഈ റോഡിന്റെ ബി.സി.സെക്കന്റ് ലെയർ ടാറിംഗ് നടത്തിയിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണമെന്താണെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തിയിൽ ഇതുവരെ നടന്ന പ്രവൃത്തികളുടെ തുക എത്രയാണെന്നും കരാറുകാരന് മുഴുവൻ തുക നൽകിയോ എന്നും വ്യക്തമാക്കാമോ; നിലവിലെ കരാറുകാരനെ ഒഴിവാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ബാക്കി പ്രവൃത്തികളും പ്രസ്തുത കരാറുകാരൻ തന്നെ ചെയ്യുമോ എന്ന് വ്യക്തമാക്കാമോ; ഈ റോഡിന്റെ പ്രവൃത്തികൾ മുഴുവൻ എപ്പോൾ പൂർത്തീകരിക്കുവാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
1284.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ഇപ്പോൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളിൽ ആവശ്യമുള്ള കലുങ്കുകൾ, അഴുക്കുചാലുകൾ എന്നിവ നിർമ്മിക്കുന്നതിന് എത്ര പ്രൊപ്പോസലുകൾ സമർപ്പിച്ചിട്ടുണ്ടെന്നും ഇതിന്മേൽ സ്വീകരിച്ച നടപടികളെന്തെന്നും വിശദമാക്കാമോ;
( സി )
മണ്ഡലത്തിൽ നിരന്തരം വാഹന അപകടം നടക്കുന്ന പൊതുമരാമത്ത് റോഡുകളിൽ അപകടങ്ങള്‍ കുറയ്ക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
എടവണ്ണപ്പാറ ടൗണിലുണ്ടാകുന്ന റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ;
( ഇ )
കാലവർഷം മൂലം എത്ര റോഡുകളുടെ സൈഡുകള്‍ തകര്‍ന്നതായും കേടുപാടുകള്‍ വന്നതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്; പ്രസ്തുത റോഡുകള്‍ നന്നാക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
1285.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഴക്കാലത്തിന് മുന്നോടിയായി സംസ്ഥാനത്തെ റോഡുകളുടെ റണ്ണിംഗ് കോൺട്രാക്റ്റ് അടിസ്ഥാനത്തിലുള്ള പ്രവൃത്തികൾ പരിശോധിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കാമോ;
( ബി )
റണ്ണിംഗ് കോൺട്രാക്റ്റ് അടിസ്ഥാനത്തിലുള്ള നിലവിലുള്ള പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നും മഴക്കാലത്ത് റോഡ് നന്നാക്കുന്നതിനുള്ള പ്രവൃത്തികൾ നിർവഹിക്കുന്നതിന് സംവിധാനങ്ങളുണ്ടോ എന്നും അറിയിക്കാമോ;
( സി )
മഴക്കാലങ്ങളിൽ ഉണ്ടാവുന്ന വെള്ളക്കെട്ട് പോലെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമാക്കാൻ സ്വീകരിച്ച പ്രത്യേക നടപടികൾ വിശദമാക്കാമോ?
1286.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാടിന്റെ മുഖച്ഛായ മാറ്റുന്ന എ. സി.റോഡിന്റെ നവീകരണം എന്നത്തേക്ക് പൂര്‍ത്തിയാകുമെന്ന് വ്യക്തമാക്കുമോ;
( ബി )
എന്തെല്ലാം സൗകര്യങ്ങളും ഗുണങ്ങളുമാണ് പ്രസ്‌തുത റോഡിന്റെ നവീകരണത്തിലുടെ സാധ്യമാകുന്നത് എന്ന് വ്യക്തമാക്കുമോ?
1287.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ മലയോര ഹെെവേയുടെ നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
ആകെ എത്ര റീച്ചുകളാണ് ഇടുക്കി ജില്ലയിലുള്ളത്; ഓരോ റീച്ചിന്റെയും പേര് വിവരങ്ങള്‍, ദെെര്‍ഘ്യം, അവയുടെ നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച വിശദാംശം നല്‍കാമോ;
( സി )
ഏതെങ്കിലും റീച്ചിന്റെ അലെെന്‍മെന്റില്‍ മാറ്റം വരുത്തിയിട്ടുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച വിശദാംശം നല്‍കാമോ; ഇതിനിടയായ സാഹചര്യം വിശദീകരിക്കാമോ?
1288.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 ലെ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച, പള്ളാത്തുരുത്തി പാലം മുതല്‍ കൊമ്മാടി ജംഗ്ഷൻ വരെയുള്ള കിഴക്കന്‍ ബൈപ്പാസ് നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
പ്രസ്തുത നിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1289.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീ ടാറിംഗ് പൂര്‍ത്തിയാക്കിയ കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡിലെ തകരാര്‍ പരിഹരിക്കുന്നതിന് നടപടിസ്വീകരിക്കുമോ; വിശദമാക്കാമോ?
1290.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പ് 2 കോടി രൂപ വകയിരുത്തി നവീകരിക്കുന്ന മലമ്പുഴ മണ്ഡലത്തിലെ വട്ടപ്പാറ-ആറ്റുപ്പതി റോഡ് പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കും എന്ന വിവരം അറിയിക്കാമോ?
1291.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ പുതിയങ്ങാടി-മാളിക്കടവ് - കൃഷ്ണന്‍ നായർ റോഡ് വികസന പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്കായുള്ള ഭൂമിയേറ്റെടുക്കല്‍ നടപടി വേഗത്തിലാക്കുവാൻ നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതിക്കായുള്ള ഡി.പി.ആർ. തയ്യാറാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
1292.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-ല്‍ ഭരണാനുമതി ലഭിച്ച കുന്നത്തുനാട് മണ്ഡലത്തിലെ താമരച്ചാല്‍-മലയിടം തുരുത്ത് റോഡ് നിര്‍മ്മാണപ്രവൃത്തിയുടെ പുരോഗതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നിര്‍മ്മാണപ്രവൃത്തിയുടെ കരാറുകാരനെ ഒഴിവാക്കി പ്രവ‍ൃത്തി വീണ്ടും ടെന്‍ഡര്‍ ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1293.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 ലെ ബഡ്ജറ്റില്‍ 2 കോടി രൂപ അനുവദിച്ച മണലൂര്‍ മണ്ഡലത്തിലെ അന്നകര-കോക്കൂര്‍-വാക-മറ്റം റോഡ് നവീകരണ പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണ്; വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാകും എന്ന് വ്യക്തമാക്കാമോ?
1294.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴിക്കോട് മണ്ഡലത്തിലെ വളപട്ടണം ഓള്‍ഡ് എന്‍.എച്ച്. റോഡ് പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുമായി ബന്ധപ്പെട്ട റോഡ് ടാറിംഗ് ആരംഭിക്കുന്നതിനുള്ള നടപടി ഉടന്‍ സ്വീകരിക്കുമോ?
1295.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തില്‍ പൊതുമരാമത്ത് ബിള്‍ഡിംഗ് വിഭാഗം മുഖേന നിര്‍വ്വഹിക്കുന്ന എല്ലാ പ്രവൃത്തികളുടേയും വിശദാംശവും അതിന്റെ നിര്‍വ്വഹണ പുരോഗതിയും അറിയിക്കാമോ;
( ബി )
ഹരിപ്പാട് താലൂക്ക് ആശുപത്രിയുടെ പുതിയ ഡയാലിസിസ് ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അറിയിക്കാമോ;
( സി )
പ്രസ്തുത ആശുപത്രിയുടെ നിലവിലുള്ള കെട്ടിടത്തിന്റെ മുകള്‍ഭാഗത്ത് പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്തിരിക്കെ ഇതിനായി പ്രത്യേക സോയില്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്തേണ്ടി വന്നതിന്റെ സാഹചര്യവും കാരണവും വ്യക്തമാക്കാമോ;
( ഡി )
ഹരിപ്പാട് ഡയാലിസിസ് യൂണിറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
1296.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിലെ വെള്ളിക്കോത്ത് വിദ്വാൻ പി. കേളുനായർ ദേശീയ സാംസ്കാരിക കേന്ദ്രത്തിന്റെയും കോടോത്ത് ഗവൺമെന്റ് ഐ.ടി.ഐ. യ്ക്കുമുള്ള കെട്ടിടങ്ങൾ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ ആയത് ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
ഭരണാനുമതി ലഭ്യമായ പ്രസ്തുത കെട്ടിടങ്ങളുടെ ഡിസൈൻ തയ്യാറാക്കാൻ കാലതാമസം നേരിടുന്നതിനുള്ള കാരണം വിശദീകരിക്കാമോ;
( സി )
മുൻഗണന നൽകി പ്രസ്തുത നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് ടെൻഡർ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1297.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ത‍ൃക്കരിപ്പൂര്‍ മണ്ഡലത്തിലെ നീലേശ്വരം, ചെറുവത്തൂര്‍ നഗരങ്ങളില്‍ മിനി സിവില്‍ സ്റ്റേഷന്‍ പണിയുന്നതിന് ബ‍ഡ്ജറ്റില്‍ ആവശ്യമായ തുക വകയിരുത്തി 3 വര്‍ഷം കഴിഞ്ഞിട്ടും കെട്ടിടം പണിക്കാവശ്യമായ ഡി.പി.ആർ. തയ്യാറാക്കുന്നതില്‍ പി.ഡബ്ല്യൂ.ഡി. അധികൃതര്‍ കാലതാമസം വരുത്തുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ; പ്രസ്തുത പ്രവൃത്തിക്ക് എപ്പോള്‍ ഭരണാനുമതി നല്‍കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
1298.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി നിയോജകമണ്ഡലത്തിലെ മണിയൂര്‍, വില്യാപ്പള്ളി എന്നീ ഐ.ടി.ഐ കെട്ടിടങ്ങളുടെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്‌തുത പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്; കെട്ടിടത്തില്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന സൗകര്യങ്ങള്‍ എന്തൊക്കെ; ഇവ വിശദമാക്കാമോ;
( സി )
ഈ കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ?
1299.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി റ്റി.ബി.യുടെ നിലവിലെ പഴയ കെട്ടിടത്തിന് പകരം ആധുനിക നിലവാരത്തില്‍ കൂടുതല്‍ മുറികളോടെ പുതിയ കെട്ടിടം നിർമ്മിക്കാനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
ഇത് സംബന്ധിച്ച് ഡിസൈന്‍, പ്ലാന്‍, എസ്റ്റിമേറ്റ് എന്നിവ തയാറാക്കിയിട്ടുണ്ടോയെന്നും എസ്റ്റിമേറ്റ് തുക എത്രയെന്നും അറിയിക്കാമോ; എസ്റ്റിമേറ്റ്, പ്ലാന്‍ എന്നിവയുടെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി എത്രയും വേഗം യാഥാർത്ഥ്യമാക്കുന്നതിന് ഭരണാനുമതി നല്കുന്നതിന് നടപടി സ്വീകരിക്കാമോ?
1300.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ നടന്നുവരുന്ന കെട്ടിട നിര്‍മ്മാണ പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ?
1301.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാര കേന്ദ്രങ്ങളുള്ള ബാലുശ്ശേരി മണ്ഡലത്തിലെ പി.ഡബ്ല്യൂ.ഡി. റസ്റ്റ് ഹൗസുകള്‍ വിനോദസഞ്ചാരികള്‍ക്ക് കൂടി ആകര്‍ഷകമാകുന്ന രീതിയില്‍ പുതുക്കിപ്പണിയുന്നതിന് നടപടി സ്വീകരിക്കുമോ; ഇത് സംബന്ധിച്ച് തയ്യാറാക്കിയ ഡി.പി.ആർ. പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
1302.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 ലെ ബജറ്റില്‍ 20% ടോക്കണ്‍ പ്രൊവിഷനില്‍ ഉള്‍പ്പെടുത്തിയ കാവശ്ശേരി -പത്തനാപുരം പാലം നിർമ്മാണപ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തീകരിച്ച് ഗതാഗതത്തിന് തുറന്നുകൊടുക്കുവാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
മൂന്ന് വര്‍ഷം കൊണ്ട് നിർമ്മിച്ച പാലങ്ങള്‍
1303.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് മൂന്ന് വര്‍ഷം കൊണ്ട് 100 പാലങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടോ; എങ്കില്‍ നിര്‍മ്മാണം ആരംഭിച്ച തീയതിയും പൂര്‍ത്തിയാക്കിയ തീയതിയും സഹിതം പാലങ്ങളുടെ ജില്ല തിരിച്ചുള്ള പട്ടിക ലഭ്യമാക്കുമോ;
( ബി )
മുന്‍ സര്‍ക്കാരുകളുടെ കാലത്ത് നിര്‍മ്മാണം ആരംഭിച്ചതോ അറ്റകുറ്റപ്പണികള്‍ നടത്തി നവീകരിച്ചതോ ആയ പാലങ്ങള്‍ പ്രസ്തുത പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അവ ഏതെല്ലാമെന്ന് പട്ടിക തിരിച്ച് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പാലങ്ങളുടെ നിര്‍മ്മാണത്തിനായി ഈ സര്‍ക്കാരിന്റെ കാലത്ത് എത്ര തുക ചെലവഴിച്ചിട്ടുണ്ട്; ഓരോന്നിനും ചെലവായ തുക സഹിതം കണക്കുകള്‍ ലഭ്യമാക്കുമോ;
( ഡി )
കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗപ്പെടുത്തി നിര്‍മ്മിച്ച പാലങ്ങള്‍ പ്രസ്തുത പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അവ ഏതെല്ലാമെന്ന് അറിയിക്കുമോ?
1304.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ കിഫ്ബി മുഖേന കേരള റോഡ് ഫണ്ട് ബോര്‍ഡിനെ നിര്‍വ്വഹണ ഏജന്‍സിയായി ചുമതലപ്പെടുത്തിയ ആലത്തൂര്‍ - പറക്കുന്നം പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
1305.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് , ബേപ്പൂര്‍ നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന കടലുണ്ടിക്കടവ് പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഫയലിന്റെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് അഡ്മിനിട്രേറ്റീവ് സാങ്ഷന്‍ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടോയെന്നും ഭരണാനുമതി നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ?
1306.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നബാർഡിന്റെ സഹായത്തോടെ 2015-ല്‍ 16.90 കോടി രൂപയ്ക്ക് ഭരണാനുമതിയും പാലത്തിന്റെ ഡിസൈനില്‍ വ്യത്യാസം വന്നതിനാല്‍ 2018-ല്‍ 24.46 കോടി രൂപയ്ക്ക് പുതുക്കിയ ഭരണാനുമതിയും നല്‍കിയതും കഴി‍ഞ്ഞ 10 മാസമായി ജി.എസ്.ടി. പ്രശ്നത്താല്‍ നിർത്തിവച്ചിരിക്കുന്നതുമായ വൈപ്പിന്‍ മണ്ഡലത്തിലെ കോൺവെന്റ് ബീച്ച് പാലത്തിന്റെ നിർമ്മാണം പുനരാരംഭിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ; നിർമ്മാണം എന്നത്തേക്ക് പുനരാരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പാലത്തിന്റെ സ്ഥലമെടുപ്പ് നടപടികളില്‍ കാലതാമസം നേരിടുന്നതിന്റെ കാരണം വിശദമാക്കാമോ; സ്ഥലമെടുപ്പ് പൂർത്തീകരിക്കാന്‍ എന്തൊക്കെ നടപടികളാണ് ചെയ്യേണ്ടതായിട്ടുള്ളതെന്ന് വിശദമാക്കാമോ?
1307.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം, ആലപ്പുഴ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നേരേകടവ് - മാക്കേക്കടവ് പാലത്തിന്റെ നിർമ്മാണം പുനരാരംഭിച്ചിട്ടുണ്ടോ; നിർമ്മാണം പൂർത്തിയാക്കി എന്നത്തേക്ക് ഗതാഗതത്തിനായി തുറന്ന് കൊടുക്കുവാൻ സാധിക്കും; പ്രസ്തുത നിർമ്മാണം മുടങ്ങുവാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
നിർമ്മാണം മുടങ്ങിയത് മൂലം സർക്കാരിനുണ്ടായ അധിക ബാധ്യത എത്ര രൂപയാണെന്നും ആയതിന് കാരണക്കാർ ആരെല്ലാമാണെന്നും അവരിൽ നിന്ന് പ്രസ്തുത തുക ഈടാക്കാൻ നടപടി സ്വീകരിക്കുമോയെന്നും അറിയിക്കാമോ?
1308.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തില്‍ വിഭാവനം ചെയ്തിട്ടുള്ള കൊടുന്താര്‍- മേല്‍പ്പാടം പാലത്തിന്റെ നിര്‍മ്മാണ നടപടികളുടെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണത്തിന് നിലവിലുള്ള തടസ്സമെന്താണെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് ആരംഭിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ?
1309.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം- കൂത്തുപറമ്പ് മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തുരുത്തിമുക്ക്-കരിയാട് പാലത്തിന്റെ നിര്‍മ്മാണം നിര്‍ത്തിവെച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പാലത്തിന്റെ നിർമ്മാണം നിലവില്‍ എത്ര ശതമാനം പൂര്‍ത്തികരിച്ചിട്ടുണ്ടെന്നും യു.എൽ.സി.സി. പാലം നിർമ്മാണം നിര്‍ത്തിവെച്ചതിന്റെ കാരണം എന്താണെന്നും വിശദമാക്കാമോ;
( സി )
പാലം നിർമ്മാണത്തിന് ആവശ്യമായ അധിക തുക വകയിരുത്തുവാന്‍ സമര്‍പ്പിച്ച പ്രോപ്പോസലിന്മേൽ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ഡി )
പ്രസ്തുത പാലം പണി എപ്പോൾ പുനരാരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
1310.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട കാരിക്കുളം കടവ് പാലം, മുപ്ലിയം പാലം, ചക്കാലക്കടവ് പാലം, പാലക്കടവ് പാലം എന്നിവയുടെ നിര്‍മ്മാണ നടപടികള്‍ ഏത് ഘട്ടത്തിലാണ് എന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ പുതുക്കിയ ഭരണാനുമതി നല്‍കുന്നതിനും പുതുക്കിയ ഡിസെെനിന് അംഗീകാരം നല്‍കുന്നതുമുള്‍പ്പെടെയുള്ള നടപടികള്‍ അടിയന്തരമായി നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ;
( സി )
പാലങ്ങളുടെയും കെട്ടിടങ്ങളുടെയും ഡിസെെന്‍ തയ്യാറാക്കുന്നതിനും അനുമതി ലഭ്യമാക്കുന്നതിനും ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിന് ഡിസെെന്‍ വിംഗിനെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
1311.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിലെ കൂട്ടുമൂച്ചി-ഇരുമ്പോത്തിങ്ങല്‍-അത്താണിക്കല്‍ റോഡിലെ ചാലിക്കല്‍ തോടിന് കുറുകെയുളള ഇരുമ്പോത്തിങ്ങല്‍ പാലം പുതുക്കി പണിയുന്നതിന് സമര്‍പ്പിച്ച എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ പ്രസ്തുത സ്ഥലം സന്ദര്‍ശനം നടത്തി പാലത്തിന്റെ ആവശ്യകത സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടും ധനകാര്യ വകുപ്പ് തുക അനുവദിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത പാലം നിര്‍മ്മാണത്തിന്റെ അനിവാര്യത ധനകാര്യ വകുപ്പിനെ ബോധ്യപ്പെടുത്തി ഫണ്ട് അനുവദിയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1312.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 ബഡ്ജറ്റില്‍ 20% ടോക്കണ്‍ പ്രാവിഷനില്‍ ഉള്‍പ്പെടുത്തിയ കുരുത്തിക്കോട് പാലം നിർമ്മാണ പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
1313.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈക്കം മണ്ഡലത്തിലെ ചെമ്പ് വാലേൽ പാലം നിർമ്മാണത്തിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പാലം നിർമ്മാണത്തിന് എന്തെങ്കിലും തടസ്സങ്ങൾ നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഇതിന്റെ നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കൽ നടപടികളുടെ പുരോഗതി അറിയിക്കുമോ?
1314.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം, കോങ്ങാട് നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അമ്പലപ്പാറ- മണ്ണൂർ പൊതുമരാമത്ത് വകുപ്പ് റോഡിൽ പൊതുവായിൽ പാലം, കണ്ണമംഗലം ഷാപ്പ് പാലം എന്നീ രണ്ട് പാലങ്ങൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് അനുവദിച്ചിട്ടുള്ള എസ്റ്റിമേറ്റ് തുക എത്രയാണ്; എന്നാണ് തുക അനുവദിച്ച് ഉത്തരവായത്;
( ബി )
എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ എന്തു കൊണ്ട്; വിശദവിവരങ്ങൾ ലഭ്യമാക്കുമോ?
1315.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജകമണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന് കീഴില്‍ കെ.ആര്‍.എഫ്.ബി. നിര്‍വ്വഹണ ഏജന്‍സിയായിട്ടുളള ഇളവൂര്‍ പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ വിശദാംശം നല്‍കാമോ?
1316.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി മണ്ഡലത്തിൽ കിഫ്‌ബി വഴി അനുവദിച്ച കാട്ടിൽ കടവ് പാലത്തിന് ഭരണാനുമതി ലഭിച്ചതെന്നെന്നും അനുവദിച്ച തുക എത്രയെന്നും വ്യക്തമാക്കാമോ;
( ബി )
കാട്ടിൽ കടവ് പാലം നിര്‍മ്മാണത്തിന് സാങ്കേതികാനുമതി ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( സി )
എത്രയും വേഗം സാങ്കേതിക അനുമതി നല്‍കി ടെണ്ടർ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ഡി )
നിർമ്മാണ പ്രവർത്തനം എന്നത്തേക്ക് ആരംഭിക്കാൻ കഴിയുമെന്ന് വ്യക്തമാക്കുമോ; കാലതാമസം കൂടാതെ നിർമ്മാണം ആരംഭിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ?
1317.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി മണ്ഡലത്തിൽ കിഫ്‌ബി വഴി അനുവദിച്ച ചിറ്റുമൂല മേൽപാലത്തിന് ഭരണാനുമതി ലഭിച്ചതെന്നാണെന്നും തുക എത്രയെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് സാങ്കേതികാനുമതി ലഭിച്ചത് എന്നാണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത മേൽപാലത്തിന്റെ നിർമ്മാണപ്രവർത്തനം എന്ന് ആരംഭിക്കാൻ കഴിയുമെന്നാണ് കരുതുന്നത് ; നിർമ്മാണപ്രവർത്തനം ഉടൻ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1318.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ധനസഹായത്തോടെ കെ.ആർ.എഫ്.ബി. നിര്‍വ്വഹണ ഏജന്‍സിയായി നിര്‍മ്മാണം നടത്തുന്ന പള്ളാത്തുരുത്തി ഔട്ട് പോസ്റ്റ് പാലം നിര്‍മ്മാണത്തിനായി എത്രരൂപയാണ് വകയിരുത്തിയിട്ടുള്ളത്;
( ബി )
പ്രസ്തുത പ്രവൃത്തിക്കുവേണ്ടി എത്ര ഭൂമിയാണ് ഏറ്റെടുക്കേണ്ടതെന്നും ഈ ഭൂമിയില്‍ കെട്ടിടങ്ങള്‍ ഉണ്ടോയെന്നും എങ്കിൽ എത്ര കെട്ടിടങ്ങള്‍ ഉണ്ടെന്നും ഇവയുടെ മൂല്യനിര്‍ണ്ണയ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോയെന്നുമുളള വിശദാംശം ലഭ്യമാക്കാമോ;
( സി )
സ്ഥലം ഏറ്റെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ എന്തെങ്കിലും തടസ്സമുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ഡി )
ഡി.പി.ആർ. എന്നത്തേക്ക് തയ്യാറാക്കി പ്രവൃത്തി ടെന്‍ഡര്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1319.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തില്‍ 76.79 കോടി രൂപയുടെ പുതുക്കിയ സാമ്പത്തികാനുമതി കിഫ്ബിയില്‍ നിന്നും ലഭ്യമായതും കേരള റോഡ് ഫണ്ട് ബോര്‍ഡ് മുഖേന പ്രവൃത്തി ചെയ്യുന്നതുമായ കാവിന്‍ മുനമ്പ് പാലത്തിന്റെ സാങ്കേതികാനുമതി ലഭ്യമാക്കി ടെണ്ടര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
1320.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ 2016-17 മുതല്‍ എത്ര റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്ക് (ആർ.ഒ.ബി.) അനുമതി ലഭിച്ചിട്ടുണ്ടെന്നും ഓരോന്നിനും എത്ര രൂപ വീതം ഫണ്ട് അനുവദിച്ചുവെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത പാലങ്ങളുടെ നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
1321.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.ആർ.എഫ്.ബി.യുടെ നിർവഹണ ചുമതലയിൽ ചാത്തന്നൂർ മണ്ഡലത്തിലെ പള്ളിക്കമണ്ണടി-കുമ്മല്ലൂർ പാലങ്ങൾ നിർമ്മിക്കുന്നതിനായുള്ള നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പള്ളിക്കമണ്ണടി പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് സാങ്കേതികാനുമതി നൽകി ടെൻഡർ നടപടികൾ സ്വീകരിക്കുന്നതിൽ വരുന്ന കാലതാമസം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
എങ്കില്‍ തുടർനടപടികളിന്മേലുള്ള കാലതാമസം ഒഴിവാക്കി എത്രയും വേഗം സാങ്കേതികാനുമതി നൽകി ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രസ്തുത പാലം നിർമ്മാണം ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
1322.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ മണ്ഡലത്തില്‍ കടവ് പുഴ പാലം തകര്‍ന്നുപോയതുമൂലം ജനങ്ങള്‍ ദുരിതം അനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പാലം അടിയന്തരമായി പുനര്‍നിര്‍മ്മിച്ച് ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
നിലവില്‍ പ്രസ്തുത പാലം നിർമ്മാണത്തിനുള്ള എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കിൽ എസ്റ്റിമേറ്റ് തുക അനുവദിച്ചോ ; അറിയിക്കാമോ;
( സി )
കടവ് പുഴ പാലത്തിന് തുക അനുവദിച്ചിട്ടുണ്ടെങ്കില്‍ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1323.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് ബേപ്പൂര്‍ നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പുല്ലിപ്പുഴയ്ക്ക് കുറുകെയുള്ള മുനമ്പത്ത് കടവ് പാലം നിര്‍മ്മാണത്തിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചീഫ് ടെക്നിക്കല്‍ എക്സാമിനറുടെ ശിപാര്‍ശകള്‍ അടങ്ങിയ പുതുക്കിയ പ്രെപ്പോസല്‍ അനുമതിയ്ക്കായി ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1324.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി മണ്ഡലത്തിലെ കുറവിലങ്ങാട് മാര്‍ത്ത് മറിയം ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ ദേവാലയത്തില്‍ നിന്നും സ്റ്റീല്‍ ഫുട്ട് ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിനുവേണ്ടി സമർപ്പിച്ചിരുന്ന നിവേദനത്തിന്മേല്‍ കോട്ടയം പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്റ്റീല്‍ ഫുട്ട് ബ്രിഡ്ജ് നിര്‍മ്മാണം നടപ്പാക്കുന്നതിനെ സംബന്ധിച്ച് എക്സിക്യൂട്ടീവ് എഞ്ചിനീയർ 19.01.2024 തീയതിയില്‍ പള്ളി അധികാരികളുമായി സംയുക്ത സ്ഥല പരിശോധന നടത്തി തയ്യാറാക്കിയ ഡീറ്റെയിൽഡ് ഡ്രോയിംഗിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത വിഷയത്തിന്മേല്‍ കോട്ടയം ജില്ലാ കളക്ടര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത സ്ഥലത്ത് റോഡ് മുറിച്ച് കടക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനും കാൽനടയാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും സ്റ്റീൽ ഫുട്ട് ബ്രിഡ്ജ് നിർമ്മാണത്തിലൂടെ സാധിക്കുമെന്നതിനാൽ ആയതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ;
( ഇ )
പ്രസ്തുത പദ്ധതി സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ചീഫ് എഞ്ചിനീയര്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടിന്മേല്‍ പൊതുമരാമത്ത് വകുപ്പ് എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?
1325.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ഓടന്നൂര്‍, എഴുത്തോംപാറ എന്നീ പാലങ്ങളുടെ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിന് നിര്‍വ്വഹണ ഏജന്‍സിയായ കെ.ആര്‍.എഫ്.ബി. സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ എന്നത്തേക്ക് തുടങ്ങാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
1326.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുങ്ങല്ലൂർ മണ്ഡലത്തിലെ കൊടുങ്ങല്ലൂർ കായലിനു കുറുകെ നിർമ്മാണ അനുമതി ലഭിച്ച പുല്ലൂറ്റ് സമാന്തര പാലത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പാലത്തിന് അനുമതി ലഭിച്ചത് എന്നാണെന്നും എത്ര തുകയാണ് അനുവദിച്ചതെന്നും അറിയിക്കാമോ; ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പാലം നിർമ്മാണം ആരംഭിക്കുന്നതിനുളള കാലതാമസത്തിന്റെ കാരണം എന്താണെന്നും ആയത് പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്താണെന്നും വിശദമാക്കാമോ?
ആലപ്പുഴ നിയോജക മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പ്രവൃത്തികള്‍
1327.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജക മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പ്രവൃത്തികളുടെ വിശദവിവരം നിരത്ത്, കെട്ടിടം, പാലം എന്നിങ്ങനെ തരംതിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ ഏതൊക്കെ ഫണ്ടുകള്‍ ഉപയോഗിച്ചാണ് നടപ്പിലാക്കുന്നതെന്നും എത്ര തുകയാണ് ചെലവഴിക്കുന്നതെന്നും അവയുടെ നിലവിലെ സ്ഥിതി സംബന്ധിച്ചുമുളള വിവരം ലഭ്യമാക്കാമോ;
( സി )
മറ്റ് വകുപ്പുകളുടെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് ഭരണാനുമതി ലഭിച്ചതും സാങ്കേതികാനുമതി ലഭ്യമാക്കാത്തതുമായ പ്രവൃത്തികളുടെ വിവരം ലഭ്യമാക്കാമോ; സാങ്കേതികാനുമതി ലഭ്യമാക്കാന്‍ കാലതാമസം നേരിടുന്നത് എന്ത് കാരണത്താലാണെന്ന് വ്യക്തമാക്കുമോ?
1328.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറനാട് മണ്ഡലത്തിൽ 2016-17 സാമ്പത്തിക വർഷം മുതൽ നാളിതുവരെ നബാർഡ് ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ചിട്ടുള്ള പൊതുമരാമത്ത് പ്രവൃത്തികളുടെ വിശദമായ വിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക, നടന്നു വരുന്ന പ്രവൃത്തികളുടെ പുരോഗതി എന്നിവ സംബന്ധിച്ച വിവരങ്ങൾ വിശദമാക്കാമോ;
( സി )
നബാർഡ് ഫണ്ടിൽ ഏറനാട് മണ്ഡലത്തിലെ ഏതെങ്കിലും പ്രവൃത്തി പുതുതായി ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
1329.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീമതി യു പ്രതിഭ
ശ്രീ. പി.പി. സുമോദ്
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് റോഡുകളുടെ പരിപാലന രംഗത്ത് ആ‍ര്‍ജ്ജിക്കാൻ കഴിഞ്ഞിട്ടുള്ള പുരോഗതി വ്യക്തമാക്കാമോ;
( ബി )
പോട്ട് ഹോൾ ഫ്രീ കേരള പദ്ധതി വിശദീകരിക്കാമോ;
( സി )
പരിപാലന കാലാവധി കഴി‍‍ഞ്ഞ റോഡുകളുടെ സുരക്ഷയുടേയും അറ്റകുറ്റപണികളുടേയും വിശദാംശം ലഭ്യമാക്കുമോ ;
( ഡി )
ഓട്ടോമേറ്റഡ് മൊബെെൽ ക്വാളിറ്റി കൺട്രോൾ ടെസ്റ്റിംഗ് ലാബുകൾ റോഡ് നിർമ്മാണ സമയത്ത് എങ്ങനെയാണ് പ്രയോജനപ്പെടുന്നതെന്ന് വിശദമാക്കാമോ?
1330.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 സംസ്ഥാന ബ‍ഡ്ജറ്റില്‍ അനുവദിച്ച ഉറിയാക്കോട് ജംഗ്ഷന്‍ വികസനത്തിന് ഭൂമി ഏറ്റെടുക്കല്‍ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
ഭൂമി ഏറ്റെടുക്കല്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
1331.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ പേരാമ്പ്ര മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കിയ പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വെളിപ്പെടുത്താമോ;
( ബി )
പ്രസ്തുത പ്രവൃത്തികളിൽ ഓരോന്നിന്റെയും എസ്റ്റിമേറ്റ് തുക എത്രയാണ്; പൂർത്തിയാക്കിയ പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ?
1332.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതുതായി നിര്‍മ്മിച്ച പാലങ്ങളുടെ താഴെ പാര്‍ക്കുകള്‍ സ്ഥാപിക്കുന്ന പദ്ധതിയില്‍ കോഴിക്കാേട് ജില്ലയില്‍ നിന്നും ഏതെല്ലാം പ്രവൃത്തികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
ഒന്നര ഏക്കറോളം സ്ഥലം പുറമ്പോക്കായുള്ള കുളിമാട് പാലത്തിന്റെ താഴെ പാര്‍ക്ക് സ്ഥാപിക്കുന്നതിന് നല്‍കിയ പ്രൊപ്പൊസലിന്മേല്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കാമോ?
1333.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന്റെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനായി ക്വാളിറ്റി മാനുവൽ അവലംബിച്ചിട്ടുണ്ടോ; എങ്കിൽ ഇതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
പൊതുമരാമത്ത് പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമുളള നിലവിലെ സംവിധാനങ്ങൾ അപര്യാപ്തമായതിനാൽ കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തുവാൻ ആലോചിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ?
1334.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി നിയോജകമണ്ഡലത്തില്‍ കിഫ്ബി മുഖേന ഇതുവരെ പൊതുമരാമത്ത് വകുപ്പിന് അനുവദിച്ച പ്രവൃത്തികളും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കുമോ;
( ബി )
നിര്‍മ്മാണം പൂര്‍ത്തീകരിച്ചവ ഏതൊക്കെയെന്ന് അറിയിക്കുമോ;
( സി )
പൂര്‍ത്തീകരിക്കുവാനുള്ളവയുടെ നിലവിലെ സ്ഥിതിയും എത്ര ശതമാനം നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവെന്നും വെളിപ്പെടുത്തുമോ;
( ഡി )
അന്തര്‍സംസ്ഥാന പാതയായ ചാലക്കുടി-ആനമല റോഡ് നിര്‍മ്മാണത്തില്‍ വേണ്ടത്ര പുരോഗതിയില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഇ )
എങ്കില്‍ പ്രസ്തുത പ്രവൃത്തി ത്വരിതപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1335.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂര്‍ - കുറ്റിപ്പുറം സംസ്ഥാനപാതയുടെ നിർമ്മാണം ഏത് ഘട്ടത്തിലാണെന്നും പ്രസ്തുത നിർമ്മാണപ്രവൃത്തികൾ എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാനാകുമെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പാതയില്‍ ഉൾപ്പെടുന്ന, മണലൂര്‍ മണ്ഡലത്തിലെ മഴുവഞ്ചേരി മുതല്‍ ചൂണ്ടല്‍ വരയുള്ള റോഡ് തകര്‍ന്നുകിടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത റോഡ് അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തി സഞ്ചാരയോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കാമോ?
1336.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാത 544 നാലുവരിപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണുത്തി - ഇടപ്പള്ളി ഭാഗത്തെ എല്ലാ പ്രവൃത്തികളും ദേശീയ പാതാ അതോറിറ്റിയുടെയും കരാര്‍ കമ്പനിയുടെയും കരാര്‍ പ്രകാരം പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
( ബി )
കരാര്‍ പ്രകാരമുള്ള സര്‍വീസ് റോഡുകള്‍, ബസ്സ് ബേകള്‍, ബസ്സ് ഷെല്‍ട്ടറുകള്‍, അണ്ടര്‍ പാസ്സേജുകള്‍ , സിഗ്നല്‍ സംവിധാനങ്ങള്‍, ഡ്രെയിനേജുകള്‍ എന്നിവ ഇനിയും പൂര്‍ത്തീകരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഏങ്കില്‍ പ്രസ്തുത പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തുമോ;
( ഡി )
പ്രസ്തുത റോഡിന്റെ കരാറില്‍ ഉള്‍പ്പെടാത്തതും അത്യാവശ്യം വേണ്ടതുമായ പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
കൊല്ലഗൽ ദേശീയപാതയിലൂടെയുള്ള രാത്രി ഗതാഗത നിരോധനം
1337.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ കൊല്ലഗൽ ദേശീയപാത 766 ലൂടെയുള്ള രാത്രി ഗതാഗത നിരോധനം നീക്കാൻ നടത്തിയ പ്രവർത്തനം എന്താണെന്ന് വ്യക്തമാക്കുമോ?
1338.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാത 66-ന്റെ വികസനവുമായി ബന്ധപ്പെട്ട് പ്രവൃത്തികള്‍ നടക്കുമ്പോള്‍ സര്‍വ്വീസ് റോഡുകളുടെ ഇരുവശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
1339.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആർ. കെ. ഐ. പദ്ധതിയില്‍പ്പെട്ട തൃശൂര്‍-കുറ്റിപ്പുറം റോഡിലെ പ്രവൃത്തികള്‍ നടക്കുന്നില്ല എന്ന വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്‌തുത പ്രവൃത്തിയുടെ നിര്‍മ്മാണം എറ്റെടുത്ത കമ്പനിയെ പ്രവൃത്തിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടോ;
( സി )
എങ്കില്‍ എന്ത് തുടര്‍നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
തൃശൂര്‍-കോഴിക്കോട് സ്റ്റേറ്റ് ഹൈവേയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടക്കാത്തതുകൊണ്ടും നിര്‍ത്തിവെച്ചത് മൂലവും ഉണ്ടായ ഗതാഗതതടസ്സവും യാത്രാദുരിതവും ഒഴിവാക്കാന്‍ അടിയന്തര മെയിന്റനന്‍സ് നടപടികള്‍ സ്വീകരിക്കാന്‍ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
ബഡ്ജറ്റില്‍ പൊതുമരാമത്ത് വകുപ്പ് മുഖേന നടപ്പിലാക്കുന്നതിന് ബഡ്ജറ്റ് പ്രൊവിഷന്‍ ലഭിച്ച പ്രവൃത്തികള്‍
1340.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ബഡ്ജറ്റില്‍ പൊതുമരാമത്ത് വകുപ്പ് മുഖേന നടപ്പിലാക്കുന്നതിന് 20% ബഡ്ജറ്റ് പ്രൊവിഷന്‍ ലഭിച്ച പ്രവൃത്തികള്‍ ഏതൊക്കെയെന്ന് വര്‍ഷം തിരിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
1341.
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാട്ടിക മണ്ഡലത്തിലെ അവിണിശ്ശേരി പഞ്ചായത്തിലെ പാലക്കൽ സെന്ററിൽ പൊതുമരാമത്ത് വകുപ്പിന്റെ എത്ര ഭൂമി പുറമ്പോക്കായി കണ്ടെത്തിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
കെ.എസ്.ടി.പി. റോഡ് നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന പാലക്കൽ സെന്ററിൽ പൊതുമരാമത്ത് വകുപ്പിന്റെ പുറമ്പോക്ക് ഭൂമി ഒഴിപ്പിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കാമോ?
കെട്ടിടങ്ങളുടെയും പാലങ്ങളുടെയും ആര്‍ക്കിടെക്ച്ചറല്‍ ഡ്രോയിംഗ്, ഡിസൈന്‍ എന്നിവ തയ്യാറാക്കുന്ന നടപടി
1342.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമാരാമത്ത് വകുപ്പ് നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെയും പാലങ്ങളുടെയും ആര്‍ക്കിടെക്ച്ചറല്‍ ഡ്രോയിംഗ്, ഡിസൈന്‍ എന്നിവ തയ്യാറാക്കുന്നതിന് എന്തൊക്കെ സംവിധാനങ്ങളാണ് നിലവിലുള്ളത്; ഡിസൈന്‍ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് കാലപരിധി നിശ്ചയിച്ചിട്ടുണ്ടോ; എത്ര ഉദ്യോഗസ്ഥരാണ് ഈ വിഭാഗത്തില്‍ ജോലിചെയ്തു വരുന്നത്;
( ബി )
പുതിയ പ്രവ‍ൃത്തികളുടെ ‍ഡ്രോയിംഗ്, ഡിസൈന്‍ എന്നിവ പൂര്‍ത്തിയാക്കുവാന്‍ കാലതാമസം എടുക്കുന്നതുമൂലം നിര്‍മ്മാണ പ്രവൃത്തികള്‍ നീണ്ടുപോകുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്?
പൊതുമരാമത്തു വകുപ്പിന്റെ കീഴിലെ കാനകളുടെയും ഓടകളുടെയും ശുചീകരണം
1343.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിൽ പൊതുമരാമത്തു വകുപ്പിന്റെ നിയന്ത്രണത്തിൽ എത്ര കാനകളും ഓടകളും ഉണ്ടെന്ന് അറിയിക്കാമോ;
( ബി )
മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി ഇവയിൽ എത്ര എണ്ണം വൃത്തിയാക്കിയെന്നും ഇതിനായി എത്ര രൂപ ചെലവഴിച്ചുവെന്നും വ്യക്തമാക്കാമോ?
1344.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ എത്ര റസ്റ്റ് ഹൗസുകള്‍ ഉണ്ടെന്നും അവ ഏതൊക്കെയാണെന്നും ഓരോ റസ്റ്റ് ഹൗസുകളിലേയും സ്റ്റാഫ് പാറ്റേണും വിശദമാക്കാമോ;
( ബി )
എല്ലാ റസ്റ്റ് ഹൗസുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യമായ ജീവനക്കാര്‍ ഉണ്ടോയെന്ന് അറിയിക്കുമോ; ഇല്ലെങ്കില്‍ മതിയായ ജീവനക്കാരെ നിയമിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
മഴക്കാല പൂർവ്വ ശുചീകരണം
1345.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂർ ജില്ലയിൽ പൊതുമരാമത്തു വകുപ്പിന്റെ നിയന്ത്രണത്തിൽ എത്ര കാനകളും ഓടകളും ഉണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി ഇവയിൽ എത്ര എണ്ണം വൃത്തിയാക്കി എന്നും ഇതിനായി എത്ര രൂപ ചെലവഴിച്ചു എന്നും വ്യക്തമാക്കാമോ?
തിരുവനന്തപുരം നഗരത്തിലെ കാനകളും ഓടകളും
1346.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം നഗരത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിൽ എത്ര കാനകളും ഓടകളും ഉണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി ഇവയിൽ എത്രയെണ്ണം വൃത്തിയാക്കി എന്ന് വിശദമാക്കാമോ; ഇതിനായി എത്ര രൂപ ചെലവഴിച്ചു എന്ന് വ്യക്തമാക്കാമോ?
1347.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യാപാര സ്ഥാപനങ്ങൾക്ക് തടസ്സമാകുന്നു, സമീപത്തെ കെട്ടിടങ്ങൾക്ക് നിഴൽ വീഴ്ത്തുന്നു തുടങ്ങിയ കാരണങ്ങൾ ഉന്നയിച്ച് വഴിയരികിലെ തണൽ മരങ്ങൾ മുറിക്കരുതെന്നും ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറി ആവശ്യമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഹൈക്കോടതിയുടെ ഉത്തരവുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ജനങ്ങളുടെ ജീവന് ഭീഷണി ആയാൽ മാത്രമേ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ പാടുള്ളുവെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ടോ; ഏത് സാഹചര്യത്തിലാണ് ഹൈക്കോടതി ഇപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വ്യക്തമാക്കാമോ;
( സി )
മരം മുറിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള മാനദണ്ഡവും നടപടിക്രമവും വിശദമാക്കുമോ;
( ഡി )
2015 മുതൽ നാളിതുവരെ പൊതുമരാമത്ത് വകുപ്പ് മുറിച്ച് നീക്കിയ മരങ്ങളുടെ ആകെ എണ്ണം എത്രയാണ്; വർഷവും മരങ്ങളുടെ ഇനവും തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ഇ )
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അനധികൃത മരം മുറിക്കല്‍ തടഞ്ഞുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കിൽ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ?
1348.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരവൻ ടൂറിസം പദ്ധതിയിൽ എത്ര സംരംഭകരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്; എത്ര കാരവനുകൾ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്; എത്ര കാരവൻ പാർക്കുകളാണ് ആരംഭിച്ചതെന്നും അവ എവിടെയൊക്കെയാണെന്നും അറിയിക്കാമോ;
( ബി )
എന്തൊക്കെ സൗകര്യങ്ങളാണ് പ്രസ്തുത പാർക്കുകളിൽ ഏർപ്പെടുത്തിയിട്ടുള്ളത്; ഓരോ പാർക്കിനുമായി എത്ര തുക ചെലവഴിച്ചിട്ടുണ്ട്; ഇതിൽ എത്ര കാരവൻ പാർക്കുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുമോ?
1349.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 ബജറ്റില്‍ ഇരുപത് ശതമാനം തുക വകയിരുത്തിയതും എട്ട് കോടി രൂപ അടങ്കല്‍ തുകയുള്ളതുമായ വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ഗ്രാമീണ കായല്‍ ടൂറിസം വികസനത്തിനുള്ള പദ്ധതിക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിലെ കാലതാമസത്തിന് കാരണം വിശദമാക്കാമോ;
( ബി )
ഭരണാനുമതിക്കായി സമർപ്പിച്ച പ്രൊപ്പോസലില്‍ സർക്കാർ നിർദ്ദേശിച്ച മാറ്റങ്ങള്‍ വരുത്തി 09.01.2024-ന് ഡയറക്ടർക്ക് സമർപ്പിച്ച പ്രൊപ്പോസല്‍ സർക്കാരിന് സമർപ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
എങ്കില്‍ പ്രസ്തുത പ്രൊപ്പോസലിന് എന്നത്തേക്ക് ഭരണാനുമതി ലഭ്യമാക്കാന്‍ സാധിക്കുമെന്ന് അറിയിക്കാമോ?
1350.
ശ്രീ വി ജോയി
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാഹസിക ടൂറിസത്തിന് നിലവിലുള്ള സാധ്യതകളെക്കുറിച്ച് പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;
( ബി )
സാഹസിക ടൂറിസവുമായി ബന്ധപ്പെട്ട പദ്ധതികള്‍ എവിടെയെല്ലാമാണ് ആരംഭിച്ചിട്ടുള്ളതെന്നും പ്രസ്തുത പദ്ധതികളുടെ പുരോഗതിയും വിശദമാക്കാമോ;
( സി )
സംസ്ഥാനത്തെ നദികളെ പ്രസ്തുത പദ്ധതികളുമായി ബന്ധപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?
1351.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ എം രാജഗോപാലൻ
ശ്രീ. എച്ച്. സലാം
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്രകൃതിരമണീയവും വിശാലവുമായ ബീച്ചുകളുടെ സാധ്യതകള്‍ വിനോദസ‍ഞ്ചാര വികസനത്തിനായി വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടോ; ഇതു സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ;
( ബി )
ബീച്ച് ടൂറിസം പദ്ധതികള്‍ ശക്തിപ്പെടുത്തുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി സ്വീകരിച്ചുവരുന്ന നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ;
( സി )
ബീച്ചുകളോടനുബന്ധിച്ച് ഏതെല്ലാം പുതിയ പദ്ധതികളാണ് ആരംഭിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ഡി )
ബീച്ച് ടൂറിസം വികസനത്തിന്റെ ഭാഗമായി എവിടെയല്ലാം സാഹസിക ടൂറിസം പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെന്നും എവിടെയല്ലാം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും വ്യക്തമാക്കാമോ?
1352.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാര വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പാക്കുന്ന ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ വകുപ്പ് എന്തൊക്കെ സഹായങ്ങളാണ് നൽകുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയിൽ നാളിതുവരെ എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ട്; എത്ര എണ്ണത്തിന് ഭരണാനുമതി നൽകിയിട്ടുണ്ട്; ഓരോ പദ്ധതിയിലും വകുപ്പ് നൽകുന്ന തുക എത്രയാണ്; ഇതിൽ എത്ര പദ്ധതികൾ ആരംഭിച്ചുവെന്നും എത്ര പദ്ധതികൾ ഉപേക്ഷിച്ചുവെന്നും എത്ര പദ്ധതികൾ നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്നുമുള്ള വിശദാംശം ജില്ലതിരിച്ച് വ്യക്തമാക്കുമോ?
1353.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരവൻ ടൂറിസം പദ്ധതിയുടെ പരസ്യം മുഖേനയുള്ള പ്രചാരണത്തിനായി വകുപ്പ് എത്ര തുക ചെലവഴിച്ചിട്ടുണ്ട്; ഏതൊക്കെ പരസ്യ ഏജൻസികൾ മുഖേനയാണ് പ്രചാരണം നടത്തിയത്; ചെലവഴിച്ച തുകയുടെ വിശദാംശം ഇനം തിരിച്ച് വ്യക്തമാക്കുമോ?
ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്ന സംഭവം
1354.
ശ്രീ. എ. കെ. എം. അഷ്റഫ്
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വർക്കല പാപനാശം ബീച്ചിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്ന് ഇരുപതോളം പേർക്ക് പരിക്ക് പറ്റിയ സംഭവത്തിൽ വിനോദസഞ്ചാര വകുപ്പ് സ്വീകരിച്ച നടപടി വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് തീരദേശ പരിപാലന അതോറിറ്റിയുടേയും ദുരന്ത നിവാരണ അതോറിറ്റിയുടേയും അനുമതി ലഭിച്ചിരുന്നോയെന്ന് വ്യക്തമാക്കാമോ;
( സി )
കടലിലേക്ക് തള്ളി നിൽക്കുന്ന തരത്തിൽ പാലം നിർമ്മിക്കുന്നത് സംബന്ധിച്ച് പഠനം നടത്തിയിരുന്നോ; എങ്കിൽ ഇത് പ്രകാരം എന്തെല്ലാം സുരക്ഷാ നിർദ്ദേശങ്ങൾ ഉണ്ടായിരുന്നുവെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത നിർമ്മാണത്തിൽ മതിയായ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയവർക്കെതിരെ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
1355.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാര മേഖലകളില്‍ പൈതൃക ടൂറിസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി സംസ്ഥാനത്തൊട്ടാകെ ഈ മേഖലയില്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഏതൊക്കെയെന്നും ഓരോ പദ്ധതിക്കുമായി ചെലവഴിക്കുന്ന തുക എത്രയെന്നും ഓരോ പദ്ധതിയുടെയും വിശദാംശങ്ങള്‍ സഹിതം വ്യക്തമാക്കാമോ;
( ബി )
ആലപ്പുഴയില്‍ നടപ്പാക്കുന്ന ആലപ്പുഴ പൈതൃക പദ്ധതിയില്‍ എന്തൊക്കെ വികസന പദ്ധതികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്; പദ്ധതിയുടെ വിശദാംശങ്ങളും തുകയും ഇതേവരെ നടത്തിയ പ്രവര്‍ത്തനങ്ങളും എന്തൊക്കെ എന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി എന്നത്തേക്ക് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഇനിയും എന്തൊക്കെ പ്രവൃത്തികളാണ് പൂര്‍ത്തിയാക്കാന്‍ അവശേഷിക്കുന്നതെന്നും വിശദമാക്കാമോ;
( ഡി )
പൈതൃക പദ്ധതിയില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കേന്ദ്രങ്ങളുടെ സമീപമുള്ളതും ചരിത്ര പ്രാധാന്യം ഉള്ളതുമായ കേന്ദ്രങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താതെ വിട്ടുപോയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഈ സ്ഥലങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന വിശദാംശം നൽകുമോ?
1356.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം മേഖലക്കായി 2021-22 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്ന ആംഫിബിയൻ വാഹനങ്ങൾ ലഭ്യമാക്കുന്ന പദ്ധതി ഇപ്പോൾ ഏതു ഘട്ടത്തിലാണ്;
( ബി )
ആകെ എത്ര രൂപയാണ് ഈ പദ്ധതിക്കായി ബഡ്ജറ്റിൽ നീക്കി വെച്ചിരുന്നതെന്നും നാളിതുവരെ ആകെ എത്ര രൂപയാണ് ചെലവാക്കിയിട്ടുള്ളതെന്നും ഇനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
ബഡ്ജറ്റിൽ പ്രഖ്യാപിക്കുകയും പദ്ധതിക്കായി പണം നീക്കി വയ്ക്കുകയും ചെയ്തിട്ട് മൂന്നുവർഷങ്ങൾ പൂർത്തിയാകുമ്പോഴും പദ്ധതി യാഥാർത്ഥ്യമാക്കാൻ കഴിയാതിരുന്നതിനുള്ള കാരണങ്ങൾ വിശദമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതി എപ്പോൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ?
1357.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം മണ്ഡലത്തിലെ കലശമല ടൂറിസം കേന്ദ്രത്തിനായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികളില്‍ കാലതാമസം വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സ്ഥലമേറ്റെടുക്കുന്നതിനുളള 10 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത ഭൂമി ഏറ്റെടുക്കല്‍ നടപടി എന്നത്തേക്ക് പൂര്‍ത്തീകരിക്കുമെന്ന് വ്യക്തമാക്കാമോ?
1358.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം സംസ്ഥാനത്തെ ആഭ്യന്തര വിനോദസഞ്ചാര മേഖലയിൽ ഉണ്ടായ മാറ്റങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ഇക്കാലയളവിൽ വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടായതായ പരാതി പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
വിനോദസഞ്ചാര മേഖലയുടെ പുരോഗതിക്കായി എന്തെല്ലാം പുതിയ പദ്ധതികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
1359.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തിലെ ചേർമല ടൂറിസം പദ്ധതി പ്രവൃത്തിയുടെ പുരോഗതി വിശദമാക്കാമോ; പ്രസ്തുത പദ്ധതിയ്ക്കായി എത്ര തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി എന്നത്തേക്ക് പൂർത്തിയാക്കാന്‍ കഴിയും എന്ന് അറിയിക്കാമോ?
1360.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ വിനോദസഞ്ചാര വകുപ്പിന് കീഴില്‍ പ്രവൃത്തി നടന്നു കൊണ്ടിരിക്കുന്ന പടിയൂര്‍ ഇക്കോ ടൂറിസം പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി സമര്‍പ്പിച്ച രണ്ട് പദ്ധതി റിപ്പോര്‍ട്ടുകളില്‍ വകുപ്പ് ഫണ്ട് അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പടിയൂര്‍ ഇക്കോടൂറിസം പദ്ധതിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ?
1361.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കേരള ടൂറിസം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ പരിധിയില്‍ എത്ര ആഹാര്‍ റെസ്റ്റോറന്റുകള്‍ ഉണ്ടെന്നും അവ ഏതൊക്കെയാണെന്നും വിശദമാക്കാമോ;
( ബി )
ഓരോ റെസ്റ്റോറന്റുകളിലെയും സ്റ്റാഫ് പാറ്റേണിന്റെ വിശദാംശം ലഭ്യമാക്കാമോ?
മദ്യനയ പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗം
1362.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മദ്യനയ പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് ബാർ ഉടമകളെ ഉൾപ്പെടുത്തി 2024 മെയ് 21-ന് യോഗം ചേരുന്നതിനായി ടൂറിസം വകുപ്പ് ഡയറക്ടർ നൽകിയ ഇ-മെയിൽ സന്ദേശത്തിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത യോഗത്തിന്റെ പരിഗണനാ വിഷയങ്ങളും തീരുമാനങ്ങളും എന്തൊക്കെയായിരുന്നുവെന്ന് അറിയിക്കാമോ; യോഗത്തിന്റെ മിനിട്സിന്റെ പകർപ്പ് ലഭ്യമാക്കുമോ?
1363.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച രാമായണ സർക്യൂട്ട് ടൂറിസം പദ്ധതിക്കായി പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ?
സ്വദേശി ദര്‍ശന്‍ ടൂറിസം പദ്ധതികള്‍
1364.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ നിര്‍മ്മാണം നടക്കുന്ന ടൂറിസം പദ്ധതികള്‍ എന്തെല്ലാമെന്നും ഇവ പൂര്‍ത്തീകരിക്കുവാന്‍ കൈക്കൊണ്ട നടപടികള്‍ എന്തെല്ലാമെന്നും വിശദമാക്കുമോ;
( ബി )
2024-25 സാമ്പത്തിക വര്‍ഷം ഏറ്റെടുക്കുന്ന ടൂറിസം പദ്ധതികളുടെ ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
കേന്ദ്രസര്‍ക്കാരിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഇടുക്കി ജില്ലയിലെ മലങ്കര ടൂറിസം പദ്ധതി ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കുമോ?
1365.
ശ്രീ. എം. എം. മണി
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. പി. വി. അൻവർ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം സർക്കാർ റസ്റ്റ് ഹൗസുകളും ഗസ്റ്റ് ഹൗസുകളും നവീകരിച്ചതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പൊതുജനങ്ങൾക്ക് ഗസ്റ്റ് ഹൗസുകളും റസ്റ്റ് ഹൗസുകളും ലഭ്യമാക്കാൻ സ്വീകരിച്ച നടപടികളും അതുമൂലമുണ്ടായ നേട്ടങ്ങളും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത മേഖലയിൽ നിന്നും സ‍ർക്കാരിനുണ്ടായ വരുമാനത്തിന്റെ വിശദാംശം ലഭ്യമാക്കാമോ?
1366.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്‍മുടിയില്‍ ടൂറിസം വകുപ്പിനായി പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ നിർമ്മിച്ചുകൊണ്ടിരിക്കുന്ന പുതിയ ഗസ്റ്റ് ഹൗസിന്റെ നിർമ്മാണ പുരോഗതി അറിയിക്കാമോ;
( ബി )
എന്തെല്ലാം സൗകര്യങ്ങളാണ് പുതുതായി നിർമ്മിക്കുന്ന ഗസ്റ്റ് ഹൗസില്‍ ഒരുക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
എത്ര തുകയാണ് പ്രസ്തുത നിർമ്മാണത്തിനായി ഇതുവരെ അനുവദിച്ചിട്ടുള്ളത്;
( ഡി )
ഗസ്റ്റ് ഹൗസിന്റെ നിർമ്മാണം എന്ന് പൂർത്തീകരിക്കാനാകും എന്ന് വിശദമാക്കാമോ?
1367.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ ടൂറിസ്റ്റ് ഗസ്റ്റ്ഹൗസ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണം എന്നേയ്ക്ക് പൂര്‍ത്തികരിക്കാനാവുമെന്ന് വിശദമാക്കാമോ?
1368.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കന്യാകുമാരിയിലെ കേരള ഹൗസില്‍ അതിഥികള്‍ക്ക് താമസിക്കുന്നതിനായി എത്ര മുറികളാണ് പണി കഴിപ്പിച്ചിട്ടുള്ളത്; വിശദാംശം നല്‍കാമോ;
( ബി )
ബഹുനില മന്ദിരത്തില്‍ ധാരാളം മുറികള്‍ പണി കഴിപ്പിച്ചിട്ടും രണ്ട് മുറികള്‍ മാത്രം അതിഥികള്‍ക്ക് നല്‍കാനിടവരുന്ന സാഹചര്യം വിശദീകരിക്കാമോ;
( സി )
അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്താതെ എത്ര നാളുകളായി അതിഥികള്‍ക്ക് ബാക്കി മുറികള്‍ നല്‍കി വരുന്നില്ല എന്നതു സംബന്ധിച്ച് വിശദാംശം നല്‍കാമോ;
( ഡി )
അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്തി എല്ലാ മുറികളും പ്രവര്‍ത്തന സജ്ജമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1369.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തിലെ ശാസ്താംപാറ അഡ്വഞ്ചർ പാർക്ക് നിർമ്മാണത്തിനായുള്ള നടപടികളുടെ നിലവിലെ സ്ഥിതി അറിയിക്കുമോ; ഇതിന്റെ തുടർനടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ ഗ്ലാസ് ബ്രിഡ്ജ് നിർമ്മാണം
1370.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ ഗ്ലാസ് ബ്രിഡ്ജ് നിർമ്മാണത്തിനുള്ള എസ്റ്റിമേറ്റ് തുക എത്രായിരുന്നുവെന്ന് വ്യക്തമാക്കുമോ; എങ്കിൽ എസ്റ്റിമേറ്റിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഗ്ലാസ് ബ്രിഡ്ജ് നിർമ്മാണത്തിനായി സർക്കാർ ടെൻഡർ വിളിച്ചിരുന്നോ; ആർ.എഫ്.പി.യുടെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ടെൻഡറിൽ പ്രീ ക്വാളിഫിക്കേഷൻ കണ്ടീഷൻ എന്തായിരുന്നുവെന്നും ആദ്യം നിശ്ചയിച്ച പ്രീ ക്വാളിഫിക്കേഷൻ കണ്ടീഷനിൽ ഏതെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ; പ്രീ ക്വാളിഫിക്കേഷൻ കണ്ടീഷൻ വ്യവസ്ഥകളുടെ പകർപ്പ് ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത ടെൻഡറിൽ ഏതൊക്കെ സ്ഥാപനങ്ങളാണ് പങ്കെടുത്തതെന്നും എത്ര തുകയാണ് ഓരോ സ്ഥാപനവും ക്വാട്ട് ചെയ്തതെന്നും വ്യക്തമാക്കാമോ;
( ഇ )
ഏതു സ്ഥാപനത്തിനാണ് പ്രസ്തുത നിർമ്മാണ കരാർ നൽകിയതെന്ന് അറിയിക്കാമോ; കരാറിന്റെ പകർപ്പ് ലഭ്യമാക്കാമോ?
വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ്
1371.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമ്മാണത്തിനായുള്ള എസ്റ്റിമേറ്റ് തുക എത്രായിരുന്നുവെന്ന് വ്യക്തമാക്കുമോ; എങ്കിൽ എസ്റ്റിമേറ്റിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമ്മാണത്തിനായി സർക്കാർ ടെൻഡർ വിളിച്ചിരുന്നോ; ആർ.എഫ്.പി.യുടെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
ടെൻഡറിൽ പ്രീ ക്വാളിഫിക്കേഷൻ കണ്ടീഷൻ എന്തായിരുന്നുവെന്നും ആദ്യം നിശ്ചയിച്ച പ്രീ ക്വാളിഫിക്കേഷൻ കണ്ടീഷനിൽ ഏതെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ; പ്രീ ക്വാളിഫിക്കേഷൻ കണ്ടീഷൻ വ്യവസ്ഥകളുടെ പകർപ്പ് ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത ടെൻഡറിൽ ഏതൊക്കെ സ്ഥാപനങ്ങളാണ് പങ്കെടുത്തതെന്നും എത്ര തുകയാണ് ഓരോ സ്ഥാപനവും ക്വാട്ട് ചെയ്തതെന്നും വ്യക്തമാക്കാമോ;
( ഇ )
ഏതു സ്ഥാപനത്തിനാണ് പ്രസ്തുത നിർമ്മാണ കരാർ നൽകിയതെന്ന് വ്യക്തമാക്കുമോ; കരാറിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( എഫ് )
പ്രസ്തുത ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമ്മാണം കരാർ പ്രകാരം എന്നാണ് പൂർത്തീകരിക്കേണ്ടതെന്നും അപ്രകാരം നിർമ്മാണം പൂർത്തീകരിക്കാൻ കരാർ കമ്പനിക്ക് സാധിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;
( ജി )
ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമിക്കുമ്പോൾ പാലിക്കേണ്ട എല്ലാ സുരക്ഷാ മാർഗനിർദേശങ്ങളും പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ പരിശോധനാ രേഖകളുടെ പകർപ്പ് ലഭ്യമാക്കാമോ?
1372.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ മാര്‍ തോമ ചെറിയ പളളിയെ പില്‍ഗ്രിം ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി സര്‍പ്പിച്ചിട്ടുളള അപേക്ഷ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത അപേക്ഷയില്‍ നടപടി സ്വീകരിച്ച് മാര്‍ തോമ ചെറിയ പളളിയെ പില്‍ഗ്രിം ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ ഗ്ലാസ് ബ്രിഡ്ജ് നിർമ്മാണം
1373.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ ഗ്ലാസ് ബ്രിഡ്ജ് നിർമ്മാണം കരാർ പ്രകാരം എന്നാണ് പൂർത്തീകരിക്കേണ്ടത് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കരാർ പ്രകാരം നിർമ്മാണം പൂർത്തീകരിക്കാൻ കരാർ കമ്പനിക്ക് സാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
ഗ്ലാസ് ബ്രിഡ്ജ് നിർമ്മിക്കുമ്പോൾ പാലിക്കേണ്ട എല്ലാവിധ സുരക്ഷാ മാർഗനിർദേശങ്ങളും പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ പരിശോധന രേഖകളുടെ പകർപ്പ് ലഭ്യമാക്കാമോ?
1374.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ നിയോജകമണ്ഡലത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിന് കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ അനുവദിച്ച പദ്ധതികൾ ഏതെല്ലാമെന്നും ഓരോ പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ടൂറിസം സർക്യൂട്ട് അനുവദിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടോ; വിശദമാക്കുമോ?
1375.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി നിയോജകമണ്ഡലത്തിലെ മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്തില്‍ മണപ്പാട്ട് ചിറയോട് ചേര്‍ന്ന് സംസ്ഥാന ടൂറിസം വകുപ്പ് 2021-ല്‍ 65 ലക്ഷം രൂപ ഭരണാനുമതി നല്‍കി നിര്‍മ്മിച്ച കുട്ടികളുടെ പാര്‍ക്കിൻെറ നിര്‍മ്മാണം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കാത്തതിൻെറ കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത പാര്‍ക്ക് തുറന്ന് നല്‍കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ഡി.ടി.പി.സി. സെക്രട്ടറി, ടുറിസം സെപ്യൂട്ടി ഡയറക്ടര്‍, ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവര്‍ പങ്കെടുത്ത യോഗ തീരുമാനപ്രകാരം പാര്‍ക്ക് തുറന്ന് നല്‍കാനെടുത്ത തീരുമാനം നടപ്പിലാക്കാത്തതിൻെറ കാരണവും കാലതാമസവും വിശദമാക്കാമോ;
( സി )
പാർക്കിലെ ഉപകരണങ്ങള്‍ നശിക്കുന്നത് സംബന്ധിച്ച് 463/24 നമ്പരായി 09.05.2024 -ല്‍ സ്ഥലം എം.എല്‍.എ. നല്‍കിയ കത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; പ്രസ്തുത കത്തില്‍ സൂചിപ്പിച്ചിട്ടുള്ള വീഴ്ചകളില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ഡി )
പ്രസ്തുത പാര്‍ക്ക് ഔപചാരികമായി എന്ന് പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കുമെന്ന് വ്യക്തമാക്കാമോ?
1376.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തിലെ വലിയഴീക്കല്‍ കേന്ദ്രീകരിച്ച് പ്രത്യേക ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ എത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ എന്തെല്ലാം പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് വിശദമാക്കാമോ?
1377.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി മണ്ഡലത്തിലെ മനക്കച്ചിറ ടൂറിസം പദ്ധതി നവീകരിച്ച് നടപ്പിലാക്കുന്നതിന് 05.03.2024-ല്‍ ടൂറിസം ഡയറക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടത്തിയ യോഗ തീരുമാന പ്രകാരം എന്തെല്ലാം തുടര്‍നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി ഇറിഗേഷന്‍ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്നതിനുള്ള സാധ്യത പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
1378.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ ടൂറിസം മേഖലയെ ശക്തിപ്പെടുത്താന്‍ ഈ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
കായല്‍ ടൂറിസം നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ എന്തൊക്കെ പുതിയ നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കുമോ;
( സി )
കായല്‍ ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ ലോകത്തിന് മുന്നില്‍ പ്രചരിപ്പിക്കുന്നതിന് വിപുലമായ പ്രചാരണ പരിപാടികള്‍ നടത്താന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ?
ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ ഗ്ലാസ് ബ്രിഡ്ജ് നിർമ്മാണം
1379.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ ഗ്ലാസ് ബ്രിഡ്ജ് നിർമ്മാണത്തിനായി ഏത് സ്ഥാപനത്തെയാണ് തെരെഞ്ഞെടുത്തതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നിർമ്മാണത്തിനായുള്ള ടെൻഡറിൽ പ്രീ ക്വാളിഫിക്കേഷൻ കണ്ടീഷൻ എന്തായിരുന്നുവെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത നിർമ്മാണത്തിനായി തെരെഞ്ഞെടുത്ത സ്ഥാപനത്തിന് ടെൻഡറിലെ പ്രീ ക്വാളിഫിക്കേഷൻ കണ്ടീഷൻ വ്യവസ്ഥകൾ പ്രകാരം അർഹതയുണ്ട് എന്ന് തെളിയിക്കാനായി സമർപ്പിച്ച രേഖകളുടെ പകർപ്പ് ലഭ്യമാക്കാമോ?
1380.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം കായല്‍ തീരത്തെ ഡി.റ്റി.പി.സി.യുടെ അധീനതയിലുള്ള അമിനിറ്റി സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
അമിനിറ്റി സെന്ററിന് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്റെ കരാര്‍ ഏറ്റെടുത്തിട്ടുള്ളത് ആരാണെന്നും കരാറിന്റെ തീയതി, കാലാവധി എന്നിവയും വിശദമാക്കാമോ?
1381.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിലെ തേവര വെണ്ടുരുത്തി പഴയപാലം ഹെറിറ്റേജ് ഫുഡ് സ്ട്രീറ്റ് ആക്കി മാറ്റുന്ന പദ്ധതി ഏത് ഏജൻസിയെയാണ് ഏൽപ്പിച്ചിരിക്കുന്നത്;
( ബി )
ടൂറിസം വകുപ്പും ഏജൻസിയും തമ്മിൽ ഇതിനായി കരാറിൽ ഏർപ്പെട്ടിട്ടുണ്ടോ; എങ്കിൽ കരാർ കാലാവധി എത്രയെന്നും ഇതിനായി വകയിരുത്തിയ തുക എത്രയെന്നും വ്യക്തമാക്കാമോ?
1382.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ നാളിതുവരെ ആലത്തൂര്‍ മണ്ഡലത്തില്‍ വിനോദസഞ്ചാര വകുപ്പ് അനുവദിച്ചതും നടപ്പിലാക്കിയതുമായ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
ഏതെല്ലാം പദ്ധതികള്‍ക്ക് എത്ര തുക വീതം അനുവദിച്ചിട്ടുണ്ടെന്നും പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കുമോ?
1383.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം നഗരത്തില്‍ ടൂറിസം വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ പുരോഗമിക്കുന്ന വികസന പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
തിരുവനന്തപുരത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെ കോര്‍ത്തിണക്കി ഒരു ടൂറിസം പാക്കേജ് നടപ്പാക്കുന്ന വിഷയം പരിഗണിക്കാമോ?
1384.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല ടൂറിസം മേഖലയിലെ കുന്നുകള്‍ ഇടിഞ്ഞു വീഴുന്നത് ഒഴിവാക്കുന്നതിനായി സമഗ്രമായ പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1385.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തിൽ ടൂറിസം മേഖലയിലെ പശ്ചാത്തല വികസനത്തിനായി എന്തെല്ലാം പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ടൂറിസം വികസനത്തിനായി 2016-21 സര്‍ക്കാരിന്റെ കാലയളവിലും ഈ സര്‍ക്കാരിന്റെ കാലയളവിലുമായി ഏതെല്ലാം പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും പുതുതായി നടപ്പിലാക്കുന്നതിനായി വിഭാവനം ചെയ്തിട്ടുള്ള പദ്ധതികള്‍ ഏതെല്ലാമെന്നും വിശദമാക്കാമോ?
1386.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 ബജറ്റില്‍ 20 ശതമാനം ടോക്കണ്‍ പ്രാവിഷനില്‍ ഉള്‍പ്പെടുത്തിയ വടക്കഞ്ചേരി ശിവരാമ പാര്‍ക്ക് നവീകരണ പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കുവാന്‍‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
1387.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാര മേഖലയില്‍ ആഭ്യന്തര, വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
പട്ടാമ്പി ഭാരതപ്പുഴയുടെ തീര പ്രദേശങ്ങളില്‍ വിനോദസഞ്ചാരികള്‍ക്ക് പ്രധാന കാഴ്ചകള്‍ പരിചയപ്പെടുത്തുന്നതിനായി പ്രചരണ പരിപാടികള്‍ക്ക് രൂപം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1388.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ വള്ളിക്കുന്നംചിറ ടൂറിസം പദ്ധതിക്ക് 2019-20 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ തുക അനുവദിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ നാളേറെയായിട്ടും പദ്ധതി ആരംഭിക്കുവാൻ കഴിയാത്തതിന്റെ കാരണങ്ങൾ വിശദമാക്കുമോ ;
( ബി )
പ്രസ്തുത ടൂറിസം പദ്ധതി നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കുവാൻ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
കൊച്ചി മുനിസിപ്പൽ കോർപറേഷൻ പരിധിയിലെ ടൂറിസം പദ്ധതികൾ
1389.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി മുനിസിപ്പൽ കോർപറേഷൻ പരിധിയിൽ ടൂറിസം വകുപ്പ് 2016 മുതൽ 2023 വരെ അനുവദിച്ച പദ്ധതികൾ എത്രയെന്നും പ്രസ്തുത പദ്ധതികളുടെ നിലവിലെ അവസ്ഥ എന്താണെന്നും വിശദമാക്കാമോ?
1390.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ ടൂറിസം വികസനവുമായി ബന്ധപ്പെട്ടുള്ള നിലവിലെ പ്രൊപ്പോസലുകള്‍ ഏതൊക്കെയെന്നും അവയില്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്നും വിശദമാക്കാമോ?
1391.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ കീരനല്ലൂർ ടൂറിസം പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രവൃത്തി ആരംഭിച്ച പ്രസ്തുത പദ്ധതിയുടെ ഭരണാനുമതി റദ്ദ് ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിക്ക്‌ അനുവദിച്ചിരുന്ന തുക പിൻവലിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
1392.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-ല്‍ സംസ്ഥാനത്ത് എത്തിച്ചേര്‍ന്ന ആഭ്യന്തര/ വിദേശ വിനോദസഞ്ചാരികളുടെ വിശദാംശം തരംതിരിച്ച് ലഭ്യമാക്കുമോ;
( ബി )
വിനോദസഞ്ചാരികളുടെ വരവില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് എത്ര ശതമാനം വളര്‍ച്ച കൈവരിക്കുവാന്‍ സംസ്ഥാനത്തിന് കഴിഞ്ഞുവെന്ന് വ്യക്തമാക്കുമോ;
( സി )
ആഭ്യന്തര/വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ നൂതനമായ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
1393.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ നടന്ന ഉത്തര മലബാര്‍ ജലോത്സവത്തിനായി ടൂറിസം വകുപ്പ് അനുവദിച്ച അഞ്ച് ലക്ഷം രൂപ ചെലവഴിച്ചതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് ഡി.റ്റി.പി.സി. അധികൃതര്‍ സമര്‍പ്പിച്ചിട്ടും പ്രസ്തുത തുക ഇതുവരെയായും ഡി.റ്റി.പി.സി.ക്ക് കൈമാറാത്തതെന്തുകൊണ്ടെന്ന് വിശദമാക്കുമോ;
( ബി )
ഈ തുക ഡി.റ്റി.പി.സി.ക്ക് എന്ന് അനുവദിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
1394.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ സംസ്ഥാനത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തിയ വിദേശ വിനോദസഞ്ചാരികളുടെയും ആഭ്യന്തര വിനോദസഞ്ചാരികളുടെയും എണ്ണം, ഇതിൽ കേരളത്തിൽ നിന്നുള്ള വിനോദസഞ്ചാരികൾ എത്രയെന്നും കലണ്ടർ വർഷം തിരിച്ച് വ്യക്തമാക്കുമോ?
ടൂറിസം പ്രോത്സാഹിപ്പിക്കാൻ പുതിയ മദ്യ നയം
1395.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം പ്രോത്സാഹിപ്പിക്കാൻ മദ്യനയത്തിൽ മാറ്റം ആവശ്യമാണ് എന്ന് വകുപ്പ് നിലപാടെടുത്തിട്ടുണ്ടോ;
( ബി )
ഈ നിലപാട് സ്വീകരിച്ചത് ഏതെങ്കിലും പഠനത്തിന്റെയോ കൂടിയാലോചനകളുടെയോ അടിസ്ഥാനത്തിലാണോ എന്ന് വ്യക്തമാക്കാമോ;
( സി )
പുതിയ മദ്യ നയത്തില്‍ ഉള്‍പ്പെടുത്താനായി ടൂറിസം വകുപ്പ് നൽകിയിട്ടുള്ള ശിപാര്‍ശകൾ സംബന്ധിച്ച് വിശദമാക്കാമോ?
1396.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുന്ന ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ തിരുവമ്പാടി മണ്ഡലത്തിൽ അനുമതി നൽകിയ പ്രവൃത്തികൾ ഏതൊക്കെയാണെന്നും അവയുടെ നിലവിലുള്ള സ്ഥിതി എന്താണെന്നും വിശദമാക്കാമോ?
1397.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡ്രൈ ഡേ നിയന്ത്രണങ്ങൾ സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ; ഇതു സംബന്ധിച്ച് എന്തെങ്കിലും പഠനങ്ങൾ നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
ഡ്രൈ ഡേ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതു സംബന്ധിച്ച ശിപാർശ മുന്നോട്ടു വച്ചതിന് വിനോദസഞ്ചാര വകുപ്പ് ആധാരമാക്കിയ വസ്തുതകൾ വെളിപ്പെടുത്തുമോ; ഇതു സംബന്ധിച്ച നിലപാട് എക്സൈസ് വകുപ്പിൽ നിന്നും തേടിയിരുന്നോ; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത വിഷയത്തിൽ വേണ്ട തീരുമാനങ്ങൾ എടുക്കുന്നതിനായി യോഗങ്ങൾ നടത്തിയിരുന്നോ; യോഗത്തിൽ പങ്കെടുത്ത വകുപ്പുകൾ, ഉദ്യോഗസ്ഥരുൾപ്പെടെയുള്ള വ്യക്തികൾ എന്നിവരുടെ വിവരങ്ങളും പ്രധാന യോഗ തീരുമാനങ്ങളും എന്തൊക്കെയായിരുന്നുവെന്ന് വിശദമാക്കുമോ?
1398.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം വാഗമൺ ടൂറിസം കേന്ദ്രത്തിന്റെ വികസനത്തിനായി എന്തൊക്ക പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ടൂറിസം കേന്ദ്രത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും ശൗചാലയങ്ങൾ നിർമ്മിക്കുവാനും പുതിയ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത ടൂറിസം കേന്ദ്രത്തിൽ ഹെലിപ്പാട് നിർമ്മിക്കുവാൻ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
2012 ൽ പണി പൂർത്തിയാക്കിയ വാഗമൺ ടൂറിസം കോംപ്ലക്സിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ഇ )
പ്രസ്തുത കോംപ്ലക്സ് പുതുക്കി പണിയാനുള്ള വിശദമായ റിപ്പോർട്ട് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ സമർപ്പിച്ചിട്ടുള്ളതിന്മേല്‍ എസ്റ്റിമേറ്റ് പ്രകാരമുള്ള തുക അനുവദിക്കുവാൻ നടപടി സ്വീക്കരിക്കുമോ; വിശദമാക്കാമോ?
ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ ഗ്ലാസ് ബ്രിഡ്ജ്
1399.
ശ്രീ. എം. വിൻസെന്റ്
ശ്രീമതി കെ. കെ. രമ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ ഗ്ലാസ് ബ്രിഡ്ജിൽ പൊട്ടൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത അന്വേഷണത്തിലെ കണ്ടെത്തലുകൾ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഗ്ലാസ് ബ്രിഡ്ജ് നിർമ്മാണത്തിൽ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോയെന്ന് ഉറപ്പു വരുത്തിയിട്ടുണ്ടോ; എങ്കിൽ എന്തൊക്കെ സുരക്ഷാ മാനദണ്ഡങ്ങളാണ് ഉറപ്പു വരുത്തിയതെന്നു വ്യക്താക്കാമോ;
( സി )
പ്രസ്തുത സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1400.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. കെ.വി.സുമേഷ്
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയെ ആഗോള വിനോദസഞ്ചാര മേഖലയ്ക്ക് പരിചയപ്പെടുത്തുന്നതിനും ഈ മേഖലയിലേയ്ക്ക് വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും ടൂറിസം നിക്ഷേപക സംഗമത്തിന് കഴിഞ്ഞിട്ടുണ്ടോയെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ബി )
സംഗമത്തിന്റെ ഭാഗമായിട്ടുണ്ടായിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ വിശദാംശം ലഭ്യമാക്കാമോ;
( സി )
ടൂറിസം മേഖലയില്‍ സ്വകാര്യ നിക്ഷേപകരെ ആകർഷിക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോ; എങ്കില്‍ അതിന്റെ ഭാഗമായി പുതുതായി ആരംഭിച്ച പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ?
1401.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2012-ൽ ആരംഭിച്ച സുൽത്താൻബത്തേരി ഗവൺമെന്റ് ഗസ്റ്റ് ഹൗസ് പുതിയ ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനം നാളിതുവരെ പൂർത്തിയാക്കാൻ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
നിർമ്മാണം പൂർത്തീകരിച്ച് ഗസ്റ്റ് ഹൗസ് എപ്പോൾ പ്രവർത്തനമാരംഭിക്കാൻ കഴിയും എന്ന് വ്യക്തമാക്കുമോ?
പുതിയ മദ്യനയം സംബന്ധിച്ച ടൂറിസം വകുപ്പ് നടത്തിയ കൂടിയാലോചനകൾ
1402.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയ മദ്യനയത്തിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങൾ സംബന്ധിച്ച് ടൂറിസം വകുപ്പിനോട് എക്‌സൈസ് വകുപ്പ് അഭിപ്രായം ആരാഞ്ഞിരുന്നോ; വ്യക്തമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച് ടൂറിസം വകുപ്പ് എക്‌സൈസ് വകുപ്പിന് എന്തെങ്കിലും ശിപാർശ നൽകിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
പുതിയ മദ്യനയവുമായി ബന്ധപ്പെട്ട വിഷയങ്ങളിന്മേൽ ടൂറിസം വകുപ്പ് കൂടിയാലോചനകൾ നടത്തിയിരുന്നോ; വിശദമാക്കാമോ?
1403.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരവൻ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് വിനോദസഞ്ചാര വകുപ്പ് നടത്തിയ പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് ഏതൊക്കെ ഇനങ്ങളിലാണ് തുക ചെലവഴിച്ചതെന്നുള്ള വിശദാംശങ്ങൾ ഇനം തിരിച്ചു വ്യക്തമാക്കുമോ?
1404.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി നഗരസഭയിലെ ചെരണിയിലുള്ള ടൂറിസം പാർക്ക് പുനരുദ്ധരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത പാർക്ക് പുനരുദ്ധരിക്കാൻ നിലവിൽ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1405.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ വിനോദസഞ്ചാര വകുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പരസ്യ ഏജൻസികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കാലയളവിൽ നാളിതുവരെ വകുപ്പിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച പരസ്യപ്രചരണത്തിനായി ആകെ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; ഏതൊക്കെ പരസ്യങ്ങൾക്ക് എത്ര രൂപ വീതം ചെലവഴിച്ചുവെന്നും ഒരോന്നും ഏത് ഏജൻസി മുഖേനയാണ് നടപ്പാക്കിയതെന്നും ഇനം തിരിച്ചു വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.