മന്ത്രിമാര്‍
ഉൾപ്പെടെയുള്ളവരുടെ
ചികിത്സാ ചെലവ്
1.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
മന്ത്രിസഭയിലെ
മന്ത്രിമാര്‍,
മുഖ്യമന്ത്രിയുടെ
ഉപദേശകര്‍, എന്നിവർക്ക്
2017ല്‍ ചികിത്സാ ചെലവ്
ഇനത്തില്‍ റീ
ഇംബേഴ്സ്മെന്റായി എത്ര
തുകയാണ്
അനുവദിച്ചിട്ടുള്ളത് ;
(ബി)
ഇതില്‍
എത്ര മന്ത്രിമാരും
ഉപദേശകരും
സ്വകാര്യ
ആശുപത്രികളില്‍ ചികിത്സ
തേടിയിട്ടുണ്ടെന്നുളള
വിശദ വിവരങ്ങള്‍
ലഭ്യമാക്കാമോ
എല്‍
ഡി ക്ലാര്‍ക്ക് റാങ്ക്
ലിസ്റ്റിന്റെ കാലാവധി
2.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
നമ്പര്‍ 218/2013
ആയുള്ള എല്‍ ഡി
ക്ലാര്‍ക്ക് റാങ്ക്
ലിസ്റ്റിന്റെ കാലാവധി
എന്ന് വരെയാണ് എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്ന് ഇതുവരെ നടന്ന
നിയമനങ്ങളുടെ ജില്ല
തിരിച്ചുള്ള കണക്ക്
അറിയിക്കാമോ;
(സി)
മുന്‍
സര്‍ക്കാര്‍ കഴിഞ്ഞ
എല്‍. ഡി. ക്ലാര്‍ക്ക്
റാങ്ക് ലിസ്റ്റിന്റെ
അവസാനകാലത്ത് സൂപ്പര്‍
ന്യൂമററി തസ്തികകള്‍
സൃഷ്ടിച്ച് ആ റാങ്ക്
ലിസ്റ്റില്‍ നിന്ന്
നിയമനം നടത്തിയതിനാല്‍,
ആദ്യത്തെ 5 മാസത്തെ
ഒഴിവുകള്‍ ഇപ്പോഴത്തെ
റാങ്ക് ലിസ്റ്റിലെ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നഷ്ടമായിട്ടുള്ള കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കുവാന്‍
എന്തെല്ലാം നടപടികള്‍
സര്‍ക്കാര്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
പി.എസ്.സി
നടത്തിയ ലബോറട്ടറി
ടെക്നോളജി അസിസ്റ്റന്റ്
പരീക്ഷ
3.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പി.എസ്.സി നടത്തിയ
ലബോറട്ടറി ടെക്നോളജി
അസിസ്റ്റന്റ് (റബ്ബര്‍
ടെക്നോളജി) കാറ്റഗറി
നമ്പര്‍ 121/2014 എന്ന
പരീക്ഷയുടെ റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
ഈ ലിസ്റ്റില്‍ നിന്നും
എത്ര പേരെ നിയമിച്ചു
എന്നറിയിക്കാമോ;
(ബി)
2018-19
സാമ്പത്തിക വര്‍ഷം ഈ
തസ്തികയില്‍ എത്ര
ഒഴിവുകൾ
ഉണ്ടാവുമെന്നാണ്
പ്രതീക്ഷിക്കുന്നത്; ഈ
ലിസ്റ്റിന്റെ കാലാവധി
എന്ന് അവസാനിക്കും
എന്നറിയിക്കാമോ;
ഇപ്പോള്‍ നിലവിലുള്ള
ഒഴിവുകള്‍ ഏതൊക്കെ
ജില്ലകളിലാണ്; അവ
ഏതെല്ലാം
എന്നറിയിക്കാമോ?
ദേവികുളം
നിയോജകമണ്ഡലത്തിലെ പുതിയ
തസ്തികകള്‍
4.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ദേവികുളം
നിയോജകമണ്ഡലത്തില്‍
വിവിധ വകുപ്പുകളിലായി
എത്ര പുതിയ തസ്തികകളാണ്
സൃഷ്ടിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പുതിയ
തസ്തികകള്‍
സൃഷ്ടിച്ചിരിക്കുന്നത്
ഏതൊക്കെ
വകുപ്പുകളിലാണെന്നുളള
വിവരം
വെളിപ്പെടുത്താമോ?
പിന്നോക്ക
വിഭാഗങ്ങളുടെ മേൽത്തട്ട്
പരിധി
5.
ശ്രീ.അടൂര്‍
പ്രകാശ്
,,
വി.പി.സജീന്ദ്രന്
,,
എം. വിന്‍സെന്റ്
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പിന്നോക്ക
വിഭാഗങ്ങളുടെ
മേൽത്തട്ട് പരിധി ആറ്
ലക്ഷം രൂപയില്‍ നിന്നും
എട്ട് ലക്ഷം രൂപയായി
കേന്ദ്ര പേഴ്സണല്‍
മന്ത്രാലയം
ഉയര്‍ത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ന്
മുതലാണ് പ്രസ്തുത
ഉത്തരവ്
പ്രാബല്യത്തില്‍
വന്നിട്ടുള്ളത്;
(ബി)
ഈ
പരിധി വര്‍ദ്ധനവ്
തല്ക്കാലം കേരളത്തില്‍
നടപ്പിലാക്കേണ്ട എന്ന്
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(സി)
മെഡിക്കല്‍
എഞ്ചിനീയറിംഗ്
പ്രവേശനം, ജോലി സംവരണം,
വിവിധ
സ്കോളര്‍ഷിപ്പുകള്‍,
സമാശ്വാസ തൊഴില്‍
പദ്ധതി
എന്നിവയ്ക്കെല്ലാം
മേൽത്തട്ട് പരിധി
ബാധകമാണെന്നിരിക്കെ
സംസ്ഥാനത്ത് പരിധി ആറ്
ലക്ഷമായി
നിലനിര്‍ത്തുന്നത്
പിന്നോക്ക
വിഭാഗങ്ങള്‍ക്ക്
ദോഷകരമാകുമെന്നതിനാൽ
മേൽത്തട്ട് പരിധി എട്ട്
ലക്ഷമായി
ഉയര്‍ത്തുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളിലെ നിയമനങ്ങള്‍
6.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏതെല്ലാം പൊതുമേഖലാ
സ്ഥാപനങ്ങളിലെ
നിയമനങ്ങളാണ്
പി.എസ്.സി.യ്ക്ക്
വിട്ടതെന്ന്
വിശദമാക്കാമോ;
(ബി)
ഓരോ
പൊതുമേഖലാ
സ്ഥാപനത്തിലും എത്ര
പേര്‍ക്ക് വീതം
തൊഴില്‍ നല്കുവാന്
കഴിഞ്ഞു എന്ന വിശദാംശം
ലഭ്യമാക്കാമോ?
താല്‍ക്കാലിക
/ ദിവസവേതന / കരാര്‍
നിയമനങ്ങള്‍
7.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്രമ
വിരുദ്ധമായി
നടത്തിയിട്ടുള്ള
താല്‍ക്കാലിക /
ദിവസവേതന / കരാര്‍
നിയമനങ്ങള്‍
സ്ഥിരപ്പെടുത്തുന്നത്
തടയുവാനുള്ള കര്‍മ്മ
പദ്ധതികള്‍
നടപ്പാക്കുമോ;
(ബി)
ക്രമ
വിരുദ്ധമായി
നടത്തിയിട്ടുള്ള
താല്‍ക്കാലിക / കരാര്‍
/ ദിവസവേതന നിയമനങ്ങള്‍
ക്രമപ്പെടുത്തി സ്ഥിര
നിയമനം നല്‍കുന്നത്
ഭരണഘടനാ വിരുദ്ധമാണെന്ന
ബഹു. സുപ്രീം കോടതിയുടെ
2006-ലെ ഭരണഘടനാ
ബഞ്ചിന്റെ
വിധിന്യായത്തിന്റെ
അടിസ്ഥാനത്തില്‍ ഡല്‍ഹി
കേരള ഹൗസിലെ അനധികൃത
നിയമനങ്ങള്‍
സ്ഥിരപ്പെടുത്തിയ മുന്‍
സര്‍ക്കാര്‍ ഉത്തരവ് ഈ
സര്‍ക്കാര്‍ റദ്ദ്
ചെയ്തുവെങ്കിലും കൃഷി,
വനം, തദ്ദേശസ്വയംഭരണം,
സാമൂഹ്യനീതി എന്നീ
വകുപ്പുകളിലെ
താല്‍ക്കാലിക
നിയമനങ്ങള്‍
സ്ഥിരപ്പെടുത്തി ഈ
സര്‍ക്കാര്‍ ഇറക്കിയ
ഉത്തരവുകള്‍
പുന:പരിശോധിക്കുമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
താല്‍ക്കാലിക
/ കരാര്‍ / ദിവസവേതന
അടിസ്ഥാനത്തിലുള്ള ക്രമ
വിരുദ്ധ നിയമനങ്ങള്‍
സ്ഥിരപ്പെടുത്തുന്നത്
ഭരണഘടനാ വിരുദ്ധവും
സുപ്രീംകോടതി വിധിയുടെ
ലംഘനവും തദ്വാര കോടതി
അലക്ഷ്യവുമാകയാല്
ഇത്തരം നിയമനങ്ങള്‍
എല്ലാക്കാലത്തേയ്ക്കുമായി
തടയുന്നതിന് സമഗ്രമായ
നിയമനിര്‍മ്മാണം
നടത്തുമോ;
(ഡി)
ഇത്തരത്തിലുള്ള
സ്ഥിരപ്പെടുത്തലുകള്‍
റദ്ദാക്കുന്ന
സര്‍ക്കാര്‍
ഉത്തരവുകള്‍ സ്റ്റേ
ചെയ്യുന്നതിനുള്ള
ഹൈക്കോടതികള്‍ക്കുള്ള
അധികാരത്തിനുപോലും
നിയന്ത്രണങ്ങളുണ്ടെന്നുള്ള
സുപ്രീംകോടതി ഉത്തരവ്
മറികടന്ന് കീഴ്
കോടതികള്‍ സ്റ്റേ
നല്കുന്ന സാഹചര്യം
ഒഴിവാക്കുന്നതിനും
നിലവിലുള്ള സ്റ്റേ
ഉത്തരവുകള്‍ നീക്കി
കിട്ടുവാനും
സര്‍ക്കാര്‍
അഡ്വക്കേറ്റ് ജനറലിന്
അടിയന്തര നിര്‍ദ്ദേശം
നല്‍കുമോ;
(ഇ)
ബഹു.
സുപ്രീംകോടതിയുടെ 2006
ലെ സെക്രട്ടറി
സ്റ്റേറ്റ് ഓഫ് കർണാടക
VS ഉമാദേവി കേസിലെ
വിധിയുടെ
അടിസ്ഥാനത്തില്‍
ഭരണഘടനയുടെ 162-ാം
അനുച്ഛേദപ്രകാരം
സംസ്ഥാനത്തിന്റെ
നിര്വ്വാഹകാധികാരത്തിന്റെ
പരിധിയില്‍ നിന്നും
പ്രസ്തുത താല്‍ക്കാലിക
നിയമനങ്ങള്‍
സ്ഥിരപ്പെടുത്തുവാനുള്ള
അധികാരം സാധ്യമല്ലാത്ത
സാഹചര്യത്തില്‍ ടി
വസ്തുതകള്‍ മറച്ചു
വച്ചുകൊണ്ട്
സര്‍ക്കാരിന്
കോടതിയലക്ഷ്യ നടപടികള്‍
നേരിടേണ്ടിവരുന്ന
ഇത്തരം നിയമനങ്ങള്‍
ശിപാര്‍ശ ചെയ്യുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
അച്ചടക്ക /ശിക്ഷണ
നടപടികള്‍
സ്വീകരിക്കുമോ?
അസിസ്റ്റന്റ്
സെയിൽസ് മാൻ തസ്തിക റാങ്ക്
ലിസ്റ്റ്
8.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കാറ്റഗറി
നമ്പര്‍ 222/2015
പ്രകാരമുള്ള മലപ്പുറം
ജില്ലയിലെ അസിസ്റ്റന്റ്
സെയിൽസ് മാൻ
തസ്തികയുടെയും,
മലപ്പുറം ജില്ലയിലെ
യു.പി.എസ്.എ.
തസ്തികയിലേക്കുമുള്ള
ഷോര്‍ട്ട് ലിസ്റ്റ്,
റാങ്ക് ലിസ്റ്റ് എന്നിവ
പ്രസിദ്ധീകരിച്ചോ:
ഇല്ലെങ്കിൽ ആയതിനുള്ള
നടപടി സ്വീകരിക്കുമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
9.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതുതായി
രൂപീകരിച്ച കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസില്‍
സാമുദായിക
പ്രാതിനിധ്യവും
മെരിറ്റും 50: 50 എന്ന
അനുപാതം ഉറപ്പു
വരുത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
കെ.
എ. എസ്. ലെ സ്ട്രീം 2,
സ്ട്രീം 3
റിക്രൂട്ട്മെന്റുകള്‍ക്ക്
സാമുദായിക സംവരണം
ബാധകമാണോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പി.
എസ്. സി. നേരിട്ട്
നിയമനം നടത്തുന്ന
രണ്ടാം ഗസറ്റഡ്
തസ്തികയായ
ഡിസ്ട്രിക്റ്റ്
എഡ്യൂക്കേഷണല്‍ ഓഫീസര്‍
തസ്തികയില്‍ ഓപ്പണ്‍
കാറ്റഗറിയിലും
ഡിപ്പാര്‍ട്ട്മെന്റ്
ക്വാട്ടയിലും സംവരണ
തത്വം പാലിച്ച് നിയമനം
നടത്തുന്ന മാതൃക കെ. എ.
എസ്. ലും
പിന്തുടരാത്തതില്
ഭരണഘടന ഉറപ്പ്
നല്കുന്ന തുല്യതാ
അവകാശത്തിന്റെ
ലംഘനമുണ്ടോയെന്ന്
പരിശോധിക്കുമോ;
(ഡി)
കെ.
എ. എസ്. ലെ സംവരണ മാതൃക
എല്ലാ
ഡിപ്പാര്‍ട്ട്മെന്റ്
ക്വാട്ട പി. എസ്. സി.
നിയമനങ്ങളിലും
പിന്തുടരാന്
ഉദ്ദേശിക്കുന്നുണ്ടോ;
ഇക്കാര്യം സംബന്ധിച്ച
നയമെന്തെന്ന്
വ്യക്തമാക്കുമോ?
ദേശീയ
പുരസ്ക്കാരം
10.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണരംഗത്തെ
മികവിന് അടുത്ത കാലത്ത്
സംസ്ഥാനത്തിന്
എതെങ്കിലും ദേശീയ
പുരസ്ക്കാരം
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പുരസ്കാരത്തിനായി
കേരളത്തിന്റെ
എന്താെക്കെ
നേട്ടങ്ങളാണ്
പരിഗണിച്ചത്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കേരളാ
അഡ്മിനിസ്ട്രേറ്റീവ്
സര്‍വീസ്
11.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
അഡ്മിനിസ്ട്രേറ്റീവ്
സര്‍വീസിലേക്ക് നിയമനം
നടത്തുന്നതിനുളള നടപടി
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്; ആയതിനുളള
വിജ്ഞാപനം എന്നത്തേക്ക്
പുറപ്പെടുവിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(ബി)
കേരളാ
അഡ്മിനിസ്ട്രേറ്റീവ്
സര്‍വീസിന് സര്‍ക്കാര്‍
സര്‍വീസിലെ
ജീവനക്കാര്‍ക്ക്
അപേക്ഷിക്കുവാന്‍
സാധിക്കുമോ; ടി
ജീവനക്കാര്‍ പ്രൊബേഷന്‍
പൂര്‍ത്തിയാക്കണമെന്ന്
നിര്‍ബന്ധമുണ്ടോ;
സര്‍വീസ് റഗുലറൈസ്
ചെയ്തവരെ പ്രസ്തുത
വിഭാഗത്തില്‍
പരിഗണിക്കുമോ;എങ്കില്‍
വിശദമാക്കാമോ;
(സി)
കേരളാ
അഡ്മിനിസ്ട്രേറ്റീവ്
സര്‍വീസിലേക്ക് എത്ര
ശതമാനമാണ് നേരിട്ടുള്ള
നിയമനത്തിനായി
പരിഗണിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
ഇത്തരത്തില്‍ നിയമനം
ലഭിക്കുന്നവര്‍ എത്ര
എണ്ണം വരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എല്ലാ
തസ്തികകളിലേയ്ക്കും
ഒന്നിച്ച് നിയമനം
നടത്തുമോ; എങ്കില്‍
വിശദവിവരം
ലഭ്യമാക്കുമോ;
(ഡി)
കേരളാ
അഡ്മിനിസ്ട്രേറ്റീവ്
സര്‍വീസിലെ നിയമനത്തിന്
നിലവിലുള്ള സംവരണ
സമ്പ്രദായമാണോ
പരിഗണിക്കുന്നത്;
അല്ലെങ്കില്‍ സംവരണം
ഒഴിവാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
സോളാര്‍
അഴിമതി
12.
ശ്രീ.എം.
സ്വരാജ്
,,
പി. ഉണ്ണി
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സോളാര്‍
അഴിമതിയെക്കുറിച്ച് മുൻ
സര്‍ക്കാര്‍ നിയമിച്ച
ജുഡീഷ്യല്‍ അന്വേഷണ
കമ്മീഷന്
കുറ്റക്കാരെന്നു
കണ്ടെത്തിയവരെ
നിയമത്തിന്റെ മുമ്പില്‍
കൊണ്ടുവരാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
അഴിമതി
ആരോപിതര്‍ക്കെതിരെ
ക്രിമിനല്‍
നിയമപ്രകാരവും അഴിമതി
നിരോധന നിയമപ്രകാരവും
കേസെടുക്കുന്ന
കാര്യത്തില്‍
നിയമോപദേശം
തേടിയിരുന്നോ; വിശദാംശം
നല്‍കാമോ?
സംസ്ഥാന
സര്‍വ്വീസില്‍ ജോലി
ചെയ്യുന്ന ആകെ ജീവനക്കാര്‍
13.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍വ്വീസില്‍ ജോലി
ചെയ്യുന്ന ആകെ
ജീവനക്കാര്‍ എത്ര എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സര്‍വ്വീസില്‍
ഇപ്പോള്‍ ഉള്‍പ്പെട്ട
സര്‍ക്കാര്‍
വകുപ്പുകള്‍ ഏതെല്ലാം ;
ശേഷിക്കുന്ന
വകുപ്പുകള്‍ ഏതെല്ലാം;
ശേഷിക്കാത്ത എതെങ്കിലും
വകുപ്പുകള്‍ കൂടി
ഉള്‍പ്പെടുത്താന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
സര്‍ക്കാരിന്റെ
നയപരമായ
തീരുമാനങ്ങള്‍ക്കെതിരെ
കെ.എ.എസ്.-മായി
ബന്ധപ്പെട്ട് സമര
മാര്‍ഗ്ഗങ്ങള്‍
സ്വീകരിച്ച്
ജോലിയ്ക്ക് ഹാജരാകാതെ
ശമ്പളം കൈപ്പറ്റിയ
ജീവനക്കാര്‍ക്കതിരെ
സര്‍ക്കാര്‍ എന്തു
നടപടികള്‍ നാളിതുവരെ
സ്വീകരിച്ചു; വിശദാംശം
വ്യക്തമാക്കുമോ?
സെക്രട്ടേറിയറ്റിന്റെ
പ്രവര്‍ത്തനം
14.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാനും
ഫയലുകളിന്മേല്
സെക്രട്ടേറിയറ്റ്
മാന്വല്‍
അനുശാസിയ്ക്കും വിധം
കൃത്യ സമയത്ത്
തീര്‍പ്പുകള്‍
കല്പിക്കുന്നതിനും,
ഉദ്യോഗസ്ഥര്‍
പ്രവര്‍ത്തന
സമയങ്ങളില്‍
ഓഫീസിലുണ്ട് എന്നു
ഉറപ്പു വരുത്താനുമായി ഈ
സര്‍ക്കാര്‍ എന്തു
നടപടികള്‍ നാളിതുവരെ
സ്വീകരിച്ചു; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
സെക്രട്ടേറിയറ്റ്
ജീവനക്കാരുടെ സമയനിഷ്ഠ
ഉറപ്പുവരുത്തുന്നതിനായി
സ്വീകരിച്ച പഞ്ചിംഗ്
ഉള്‍പ്പെടെയുള്ള
നടപടികള്‍
ധിക്കരിക്കുന്ന
ജീവനക്കാര്‍ക്കെതിരെ
കര്‍ശന നടപടികള്‍
സ്വീകരിക്കുവാനും
സമയനിഷ്ഠയും, മാന്വല്‍
പ്രകാരമുള്ള
പ്രവര്‍ത്തനങ്ങളും
ഉറപ്പുവരുത്തുന്നതിനും
ഈ സര്‍ക്കാര്‍ എന്തു
തുടര്‍നടപടികള്‍
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ;
(സി)
നിയമസഭാ
സാമാജികര്‍ വഴി
നല്കുന്ന
അപേക്ഷകളിന്മേലുള്ള
മറുപടികള്‍ യഥാസമയം
ലഭ്യമാക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
വാടക
കെട്ടിടങ്ങളിലെ സര്‍ക്കാര്‍
ഓഫീസുകള്‍
15.
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എത്ര
സര്‍ക്കാര്‍ ഓഫീസുകളാണ്
ഇപ്പോള്‍ വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നത്
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഇനത്തില്‍ എത്ര രൂപയാണ്
പ്രതിമാസം വാടക
ഇനത്തില്‍ നല്‍കുന്നത്
എന്ന് വ്യക്തമാക്കാമോ;
(സി)
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍ ഓഫീസുകള്‍
പൂട്ടി കിടക്കുന്ന
സര്‍ക്കാര്‍
സ്കൂളുകളിലേക്ക്
മാറ്റുന്നതിന് നടപടി
സ്വീകരിക്കുമോ?
സംസ്ഥാന
സര്‍ക്കാരിന്റെ ഉപദേശകരുടെ
ചെലവുകള്‍
16.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ നിലവിലെ
ഉപദേശകര്‍ക്കായി ശമ്പള
ഇനത്തിലും മറ്റ്
ആനുകൂല്യങ്ങള്‍ക്കുമായി
നാളിതു വരെ എത്ര തുക
ചെലവാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഉപദേശകര്‍ക്കായി
പുതിയ വാഹനം
വാങ്ങിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
എത്രയെണ്ണം ; അതിനായി
ചെലവാക്കിയ തുക
എത്രയെന്ന്
വിശദമാക്കുമോ?
സ്വകാര്യാവശ്യങ്ങള്‍ക്ക്
ഉപയോഗിക്കുന്ന ഔദ്യോഗിക
വാഹനങ്ങള്‍
17.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നാളിതുവരെയായി
ഏതെല്ലാം
വകുപ്പുകളില്‍, എത്ര
പേര് ഔദ്യോഗിക
വാഹനങ്ങള്‍
സ്വകാര്യാവശ്യങ്ങള്‍ക്ക്
ഉപയോഗിക്കുന്നതിന്
അപേക്ഷിച്ചിട്ടുണ്ട്;
ഇപ്രകാരം എത്ര
പേര്‍ക്ക് അനുമതി
നല്‍കിയിട്ടുണ്ട്;
(ബി)
അനുമതി
ലഭിച്ചവരില്‍ എത്ര
പേര് ഇത്തരത്തില്‍
വാഹനങ്ങള്‍ ഉപയോഗിച്ച്
വരുന്നു; അവരില്‍
നിന്ന് വാടക ഇനത്തില്‍
എത്ര തുക ലഭിച്ചു;
വകുപ്പ് തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(സി)
വാടക
നിരക്ക് എത്രയാണ്; ഇവ
ഓരോ തരം
വാഹനങ്ങള്‍ക്കും
വ്യത്യസ്തമാണോ;
വിശദവിവരം നല്‍കുമോ?
(ഡി)
ഔദ്യോഗികവാഹന ഉപയോഗം
നിയന്ത്രണം
പാലിക്കാത്തത്
താഴെത്തട്ടിലുള്ളവര്‍ക്കും
ദുരുപയോഗം
നടത്തുന്നതിന്
വഴിയൊരുക്കുമെന്നത്
കണക്കിലെടുത്ത്
ഇക്കാര്യത്തില്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
തീർപ്പാകാത്ത ഫയലുകള്‍
സംയുക്ത സിറ്റിങ് നടത്തി
തീര്‍പ്പാക്കുന്നതിന് നടപടി
18.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീര്‍പ്പാകാതെ
കിടക്കുന്ന ഫയലുകള്‍
സംബന്ധിച്ച് സംസ്ഥാന,
ജില്ലാ, താലൂക്ക്
തലങ്ങളില്‍ കണക്ക്
എടുത്തിട്ടുണ്ടോ ;
വിശദമാക്കാമോ:
(ബി)
താഴെ
തലങ്ങളിലുള്ള
ഓഫീസുകളില്‍ നിന്ന്
സമയബന്ധിതമായി
റിപ്പോര്‍ട്ട്
ലഭിക്കാത്തതുകൊണ്ടുമാത്രം
സെക്രട്ടേറിയറ്റില്‍
വിവിധ വകുപ്പുകളില്‍
തീര്‍പ്പാകാതെ
കിടക്കുന്ന ഫയലുകള്‍
എത്രയെണ്ണം ഉണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
ഫയലുകള്‍, പരാതികള്‍
എന്നിവ ജില്ല, താലൂക്ക്
തലങ്ങളിൽ സംയുക്ത
സിറ്റിങ് നടത്തി
തീര്‍പ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
ഭരണ
നിര്‍വ്വഹണം
കാര്യക്ഷമമാക്കുവാന്‍ നടപടി
19.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫയലുകളില്‍
തീര്‍പ്പ്
കല്പിക്കുന്നതിനുണ്ടാകുന്ന
കാലതാമസം മൂലം ഭരണ
നിര്‍വ്വഹണം
കാര്യക്ഷമമാകുന്നില്ലെന്ന
പത്രവാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഭരണ
നിര്‍വ്വഹണം
കാര്യക്ഷമമാക്കുന്നതിനും
ഫയലുകളില്‍ കാലതാമസം
കൂടാതെ തീര്‍പ്പു
കല്‍പ്പിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
സെക്രട്ടേറിയറ്റിലും
മറ്റ് വകുപ്പുകളിലും
കെട്ടിക്കിടക്കുന്ന
ഫയലുകളില്‍
തീര്‍പ്പുകല്‍പ്പിക്കുന്നതിന്
അദാലത്തുകള്‍
സംഘടിപ്പിക്കുമോ;വിശദമാക്കുമോ;
ഓള്
കേരള ലൈറ്റ് ആന്റ് സൗണ്ട്
വെല്‍ഫയര്‍ അസോസിയേഷന്
സമര്‍പ്പിച്ച നിവേദനം
20.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓള്
കേരള ലൈറ്റ് ആന്റ്
സൗണ്ട് വെല്‍ഫയര്‍
അസോസിയേഷന്
ഭാരവാഹികള്‍ വിവിധ
ആവശ്യങ്ങള്‍ ഉന്നയിച്ച്
17-9-2017-ല്‍
G-170806164 എന്ന ഫയല്‍
നമ്പരിലും
22-12-2017-ല്‍
G-171203845 എന്ന ഫയല്‍
നമ്പരിലും ബഹു.
മുഖ്യമന്ത്രിക്ക്
സമര്‍പ്പിച്ച നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിവേദനങ്ങളില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ആര്.എസ്.എസ്
നെ സംബന്ധിച്ച പരാമര്‍ശം
21.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ആര്.എസ്.എസ്
ആണ് ഗാന്ധിജി യെ
വധിച്ചത് എന്ന് കഴിഞ്ഞ
നിയമസഭാ സമ്മേളനത്തില്‍
ബഹു.മുഖ്യമന്ത്രി
പ്രസ്താവിച്ചിട്ടുണ്ടോ
;എങ്കിൽ എത് രേഖകളുടെ
അടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കുമോ?
സോളാര്‍
കമ്മീഷന് റിപ്പോര്‍ട്ട്
22.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
കെ.സി.ജോസഫ്
,,
ഷാഫി പറമ്പില്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സോളാര്‍
കമ്മീഷന്
റിപ്പോര്‍ട്ട്
സര്‍ക്കാരിന് എന്നാണ്
ലഭിച്ചത് ;
(ബി)
പ്രസ്തുത
റിപ്പോര്ട്ടിന്മേല്
സ്വീകരിക്കേണ്ട
നടപടികള്‍ സംബന്ധിച്ച്
സര്‍ക്കാര്‍
അഡ്വക്കേറ്റ്
ജനറലിന്റെയും
പ്രോസിക്യൂഷന്
ഡയറക്ടര്‍ ജനറലിന്റെയും
നിയമോപദേശം
തേടിയിരുന്നോ;
നിയമോപദേശത്തിന്റെ
വിശദാംശം നല്‍കുമോ;
(സി)
ഇവരുടെ
നിയമോപദേശത്തിന്റെ
അടിസ്ഥാനത്തിലാണോ
റിപ്പോര്‍ട്ട് സഭയില്‍
വയ്ക്കുന്നതിന് മുമ്പ്
മുഖ്യമന്ത്രി
പത്രസമ്മേളനം നടത്തി
നടപടികള്‍
വിശദീകരിച്ചത്;
(ഡി)
ഈ
റിപ്പോര്‍ട്ട്
സംബന്ധിച്ച്
സുപ്രീംകോടതി മുന്‍
ജഡ്ജി അരിജിത്
പസ്സായത്തിന്റെ
നിയമോപദേശം
തേടിയിരുന്നോ;
(ഇ)
ശ്രീ.അരിജിത്
പസ്സായത്തിന്റെ
നിയമോപദേശം
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
പ്രസ്തുത നിയമോപദേശം
അഡ്വക്കേറ്റ് ജനറലിന്റെ
നിയമോപദേശത്തിന്
ഘടകവിരുദ്ധമാണോ;
വിശദാംശം നല്‍കുമോ;
(എഫ്)
ഈ
റിപ്പോര്ട്ടിന്മേല്
നിയമവകുപ്പിന്റെ ഉപദേശം
ആരാഞ്ഞിരുന്നോ;
എങ്കില്‍ നിയമവകുപ്പ്
നല്കിയ ഉപദേശം
വെളിപ്പെടുത്തുമോ?
ജനസമ്പര്‍ക്ക
പരിപാടി ചെലവ്
23.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
നടത്തപ്പെട്ട
ജനസമ്പര്‍ക്ക
പരിപാടിയുടെ
നടത്തിപ്പിനായി
സര്‍ക്കാര്‍ ഖജനാവില്‍
നിന്നും എത്ര തുക വീതം
ചെലവഴിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ചുള്ള
കണക്കുകള്‍
വ്യക്തമാക്കുമോ;
(ബി)
ഓരോ
പരിപാടിയിലും എത്ര
തുകയുടെ
ആനുകൂല്യങ്ങളാണ് വിതരണം
ചെയ്തതെന്ന്
അറിയിക്കുമോ;
(സി)
ജനസമ്പര്‍ക്ക
പരിപാടിയുടെ
പരസ്യത്തിനു മാത്രമായി
ചെലവഴിച്ച തുക
എത്രയാണെന്ന്
വെളിപ്പെടുത്തുമോ?
ആംഗ്ലോ
ഇന്ത്യന്‍ സമൂഹം നേരിടുന്ന
പ്രശ്നങ്ങള്‍
24.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ആംഗ്ലോ
ഇന്ത്യന്‍ സമൂഹം
നേരിടുന്ന പ്രശ്നങ്ങള്‍
ചര്‍ച്ച
ചെയ്യുന്നതിനായി
24/01/2017-ല്‍
ചേര്‍ന്ന യോഗത്തില്‍
ആംഗ്ലോ ഇന്ത്യന്‍
പ്രതിനിധിയായ
എം.എല്‍.എ.യുടെയും
എം.പി.യുടെയും ഫണ്ടില്‍
നിന്നും നിശ്ചിത ശതമാനം
തുക സോഷ്യല്‍
മാപ്പിംഗിലൂടെ ആംഗ്ലോ
ഇന്ത്യന്‍
ഗുണഭോക്താക്കളുടെ
ക്ഷേമത്തിനായി
ലഭ്യമാക്കണമെന്ന
ശിപാര്‍ശയില്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വ്യക്തമാക്കുമോ?
ഐ.എ.എസ്
ഉദ്യോഗസ്ഥര്‍
25.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
ഇപ്പോള്‍ എത്ര ഐ.എ.എസ്
ഉദ്യോഗസ്ഥരാണ്
സേവനമനുഷ്ടിക്കുന്നത്
എന്നറിയിക്കാമോ?
(ബി)
ഇതില്‍
യു. പി. എസ്. സി മുഖേന
നേരിട്ട് നിയമനം
ലഭിച്ചവര്‍ എത്രപേരാണ്;
(സി)
ഐ.എ.എസ്
കണ്‍ഫേഡ് ചെയ്യപ്പെട്ട
എത്രപേര്‍ ഇപ്പോള്‍
കേരളത്തില്‍ ജോലി
ചെയ്യുന്നു;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
കണ്‍ഫര്‍
ചെയ്യപ്പെട്ടതില്‍
ഒ.ബി.സി, എസ്.സി,
എസ്.ടി വിഭാഗങ്ങള്‍
എത്രയുണ്ട്;
വിശദമാക്കാമോ;
(ഇ)
ഐ.എ.എസ്
കണ്‍ഫര്‍ ചെയ്യുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
സംവരണ തത്വങ്ങളോ,
നിയമങ്ങളോ
സ്വീകരിക്കാറുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
മിശ്രവിവാഹിതര്‍ക്കുള്ള
ധനസഹായം
26.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിശ്രവിവാഹിതര്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളാണ് ഇപ്പോൾ
നല്കി വരുന്നത് ;
(ബി)
മിശ്രവിവാഹിതര്‍ക്ക്
ധനസഹായം
അനുവദിക്കുന്നതിന് ഈ
സര്‍ക്കാര്‍ എത്ര തുക
ചെലവഴിച്ചു ; എത്ര
അപേക്ഷകള്‍ ഈ ഇനത്തില്‍
ഈ വര്‍ഷം
ലഭിച്ചിട്ടുണ്ട്;
(സി)
സംസ്ഥാനത്ത്
ഈ വര്‍ഷം എത്ര
മിശ്രവിവാഹങ്ങളാണ്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്?
നിയോജകമണ്ഡല
വികസന സമിതി
27.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
വികസന സമിതിയുടെ
മാതൃകയില്‍ അതത്
എം.എല്‍.എ. അധ്യക്ഷനായി
നിയോജകമണ്ഡല വികസന
സമിതി രൂപീകരിക്കാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
നിയോജകമണ്ഡല
അടിസ്ഥാനത്തില്‍ പദ്ധതി
നടത്തിപ്പ്
കാര്യക്ഷമമായി
വിലയിരുത്തുന്നതിന്
പ്രസ്തുത സമിതിയുടെ
രൂപീകരണം
സഹായകമാകുമെന്നതിനാൽ
ഇതിനായി അടിയന്തര നടപടി
സ്വീകരിക്കുമോ?
കാസര്‍ഗോഡ്
വികസന പാക്കേജ്
28.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയുടെ സമഗ്ര വികസനം
മുന്‍നിര്‍ത്തി വിഭാവനം
ചെയ്ത് നടപ്പിലാക്കി
വരുന്ന കാസര്‍ഗോഡ്
വികസന പാക്കേജിന്
കേന്ദ്ര സര്‍ക്കാര്‍
സഹായം ലഭ്യമാക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
നാട്പാകിലെ
അനധികൃത നിയമനം
29.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ശാസ്ത്ര സാങ്കേതിക
പരിസ്ഥിതി
കൗണ്‍സിലിന്റെ സര്‍വീസ്
റൂളില്‍
നിഷ്ക്കര്‍ഷിച്ചിരിക്കുന്ന
യോഗ്യതകള്‍ മറികടന്ന്
ശ്രീ.സഞ്ജയ് ആര്.ജെ.യെ
ടെക്നിക്കല്‍ ഓഫീസറായി
നിയമിക്കാനുള്ള കാരണം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
23.11.2015ലെ
സ.ഉ(സാധാരണ)
നം.107/2015/എസ് ടിഡി
ഉത്തരവ് പുറപ്പെടുവിച്ച
ഫയലിന്റെ പകര്‍പ്പ്
(നോട്ട് ഫയലും കറന്റ്
ഫയലും) ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
നിയമനം അനധികൃതമായാണ്
നടത്തിയിട്ടുള്ളതെങ്കില്‍
ആയത്
പരിശോധിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
നാട്പാകില്
ഇത്തരത്തിലുള്ള മറ്റ്
അനധികൃത നിയമനങ്ങള്‍
നടന്നിട്ടുണ്ടോയെന്ന്
പരിശോധിക്കുമോ; ഇതു
സംബന്ധിച്ച് വിജിലന്‍സ്
അന്വേഷണത്തിന് ഉത്തരവ്
പുറപ്പെടുവിക്കുമോ?
നാട്പാക്കിലെ
ലൈബ്രറി സയന്റിസ്റ്റ്
തസ്തിക
30.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
1426
പുസ്തകങ്ങള്‍
മാത്രമുള്ള
നാട്പാക്കിലെ
ലൈബ്രറിയില്‍ ലൈബ്രറി
സയന്റിസ്റ്റ് തസ്തിക
സൃഷ്ടിക്കാനുള്ള
ആവശ്യകത എന്തായിരുന്നു;
പ്രസ്തുത തസ്തികയ്ക്ക്
സയന്റിസ്റ്റ്-ബിയുടെ
ശമ്പള സ്കെയില്‍
നിശ്ചയിച്ചതിനു
പിന്നിലെ ഉദ്ദേശ്യം
എന്തായിരുന്നു എന്ന്
വ്യക്തമാക്കുമോ;
(ബി)
നാട്പാക്കിലെ
ലൈബ്രറിയില്‍ എത്ര
അംഗങ്ങള്‍ ഉണ്ട്; ഒരു
ദിവസം ശരാശരി എത്ര
പുസ്തകങ്ങള്‍ പ്രസ്തുത
ലൈബ്രറിയില്‍ നിന്നും
സര്‍ക്കുലേറ്റ്
ചെയ്യപ്പെടുന്നുഎന്ന്
വ്യക്തമാക്കുമോ;
2017ലെ, ലൈബ്രറി
പുസ്തകങ്ങളുടെ
മൂവ്മെന്റ്
രജിസ്റ്ററിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
നാട്പാക്കില്
ഇപ്പോഴുള്ള ലൈബ്രറി
സയന്റിസ്റ്റ് തസ്തിക
പുന:പരിശോധനയ്ക്ക്
വിധേയമാക്കുമോ;
പ്രസ്തുത തസ്തികയില്‍
നിയമിക്കപ്പെട്ടയാള്‍
നാളിതുവരെ അനധികൃതമായി
കൈപ്പറ്റിയ തുക തിരികെ
ഈടാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
വീട്
നിര്‍മ്മാണത്തിനുള്ള
പെര്‍മിറ്റ്
31.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരദേശ
പരിപാലന
അതോറിറ്റിയില്‍ വീട്
നിര്‍മ്മാണത്തിന്
പെര്‍മിറ്റ്
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട് രണ്ട്
വര്‍ഷമോ അതിലധികമോ
പഴക്കമുള്ള അപേക്ഷകള്‍
കെട്ടിക്കിടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കോഴിക്കോട്
ജില്ലയിലെ വിവിധ
നിയോജക മണ്ഡലങ്ങളില്‍
നിന്നായി
സമര്‍പ്പിക്കപ്പെട്ട
എത്ര അപേക്ഷകള്‍
ഇപ്രകാരം തീരദേശ
പരിപാലന
അതോറിറ്റിയില്‍
തീര്‍പ്പാകാതെ
അവശേഷിക്കുന്നുണ്ട്;
(സി)
പ്രസ്തുത
അപേക്ഷകള്‍
പരിശോധിച്ച്
അടിയന്തരമായി
തീര്‍പ്പാക്കാനാവശ്യമായ
നടപടി സ്വീകരിക്കുമോ?
കനോലി
കനാല്‍ മലിനീകരണം
32.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
നഗരത്തിലൂടെ ഒഴുകുന്ന
കനോലി കനാല്‍ എന്തു
കാരണത്താലാണ്
മലിനമാകുന്നതെന്ന്
മലിനീകരണ നിയന്ത്രണ
ബോര്‍ഡ്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ
ആയതിന്റെ കാരണങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
മലിനീകരണം
തടയുന്നതിനാവശ്യമായ
എന്തെല്ലാം നടപടിയാണ്
ബോര്‍ഡ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ;
(ഡി)
ഇതുമായി
ബന്ധപ്പെട്ട് സര്‍വേ
നടത്തിയിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ് നല്‍കുമോ?
പൊലൂഷൻ
കൺട്രോള് ബോര്‍ഡിലെ
നിയമനങ്ങള്‍
33.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് പൊലൂഷൻ
കൺട്രോള് ബോര്‍ഡിലെ
നിയമനങ്ങള്‍
പി.എസ്.സി.ക്ക്
നൽകിയിട്ടുണ്ടോ;
(ബി)
നിലവിലുള്ള
കമ്പനി/ബോര്‍ഡ്/കോര്പ്പറേഷൻ
റാങ്ക് ലിസ്റ്റിൽ
നിന്നും
ബോര്‍ഡിലേയ്ക്ക് നിയമനം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കിൽ ആവശ്യമായ
നടപടി സ്വീകരിക്കുമോ;
മെഡിക്കൽ
മാലിന്യ സംസ്ക്കരണ ശാല
34.
ശ്രീ.വി.ടി.ബല്‍റാം
,,
കെ.എസ്.ശബരീനാഥന്
,,
കെ.മുരളീധരന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്ത്യൻ
മെഡിക്കൽ അസോസിയേഷന്റെ
പാലക്കാട്
പ്രവര്‍ത്തിക്കുന്ന
മെഡിക്കൽ മാലിന്യ
സംസ്ക്കരണ ശാല
പാരിസ്ഥിതിക മലിനീകരണ
പ്രശ്നങ്ങള്‍
സൃഷ്ടിക്കുന്നതായി
പരാതി ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ
ഇക്കാര്യത്തിൽ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പ്ലാന്റ് അഗസ്ത്യവനം
ബയോസ്ഫിയര്‍
റിസര്‍വ്വിലെ വന്യമൃഗ
സങ്കേതവും ജൈവ വൈവിധ്യ
പ്രദേശവുമായ
പെരിങ്ങമ്മല ഇലവുപാലം
മേഖലയിലേക്ക് മാറ്റി
സ്ഥാപിക്കുവാൻ
തീരുമാനിച്ചിട്ടുണ്ടോ;
(സി)
മെഡിക്കൽ മാലിന്യ
സംസ്ക്കരണ ശാലയ്ക്ക്
സര്‍ക്കാരിന്റെയും
മലിനീകരണ നിയന്ത്രണ
ബോര്‍ഡിന്റെയും അനുമതി
ലഭിച്ചിട്ടുണ്ടോ;
(ഡി)
പശ്ചിമഘട്ടത്തിലെ
ജൈവ വൈവിധ്യ
മേഖലയിലേക്ക് മാലിന്യ
പ്ലാന്റ് മാറ്റി
സ്ഥാപിക്കുന്നതിനെതിരെയുള്ള
ജനരോഷം കണക്കിലെടുത്ത്
ഇക്കാര്യം
പുനപരിശോധിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ഭാരതപ്പുഴയിലെ
മലിനീകരണം
35.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭാരതപ്പുഴയിലെ
മലിനീകരണം തടയുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ; പ്രസ്തുത
കുടിവെള്ള
സ്രോതസ്സിന്‍െറ
പ്രാധാന്യം
കണക്കിലെടുത്ത്
പുഴയില്‍ മാലിന്യം
തള്ളുന്നവരെ
കണ്ടെത്തുന്നതിനായി
നിരീക്ഷണ ക്യാമറകള്‍
സ്ഥാപിക്കാന്‍
സാധിക്കുമോ;
(ബി)
പട്ടാമ്പി
ഭാഗത്ത് ഭാരതപ്പുഴയുടെ
കരകളില്‍ സൗന്ദര്യ
വല്കരണം നടത്തി
മലിനീകരണം
കുറയ്ക്കുവാന്‍
സാധിക്കുമെങ്കില്‍
അതിനുള്ള നടപടികള്‍
സ്വീകരിക്കുമോ;
അതിനുള്ള ഫണ്ട് പുഴ
സംരക്ഷണ ഫണ്ടില്‍
നിന്നും
ഉപയോഗിക്കുവാന്‍
സാധിക്കുമോ?
പി.എസ്.സി നിയമനം
36.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പി.എസ്.സി
മുഖേന വിവിധ
വകുപ്പുകളിലായി
നാളിതുവരെ എത്ര
പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ട്;
എങ്കില്‍ വിശദാംശങ്ങള്‍
അറിയിക്കാമോ?
പി.എസ്.സി.
നിയമനം
37.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പി.എസ്.സി. വഴി നിയമനം
ലഭിച്ചവരുടെ കണക്ക്
വ്യക്തമാക്കുമോ;
(ബി)
ഏതൊക്കെ
വിഭാഗങ്ങളിലായിട്ടാണ്
നിയമനം
ലഭിച്ചതെന്നതിന്റെ
വിശദാംശം നല്‍കുമോ;
(സി)
ഒഴിവുകള്‍
അടിയന്തരമായി
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിനായി
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ?
പി.എസ്.സി.
വഴിയുള്ള നിയമനം
38.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
പി.എസ്.സി. വഴി എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം
നല്‍കിയിരുന്നുയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം 2017 ഡിസംബര്‍ 31
വരെ എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
പി.എസ്.സി വഴി ജോലി
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
കൂടുതല്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
തൊഴില്‍ നല്‍കുന്നതിനും
കൂടുതല്‍
തസ്തികകളിലേക്ക് നിയമനം
നല്‍കുന്നതിനും
പി.എസ്.സി എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
തസ്തികകള്‍ പുതുതായി
സൃഷ്ടിച്ചിട്ടുണ്ട്;
എങ്കില്‍ വിശദാംശം
നല്‍കാമോ ?
എന്‍.വി.റ്റി.
ഫിസിക്സ് ജൂനിയര്‍
അധ്യാപകരുടെ അഡ്വൈസ് മെമ്മോ
39.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൊക്കേഷണല്‍
ഹയര്‍സെക്കന്‍ഡറി
വിദ്യാഭ്യാസ വകുപ്പില്‍
എന്‍.വി.റ്റി. ഫിസിക്സ്
ജൂനിയര്‍ അധ്യാപകരുടെ
എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
റിപ്പോര്‍ട്ട്
ചെയ്ത ഒഴിവുകളില്‍ പി.
എസ് സി. നിയമന ശുപാര്‍ശ
നല്കുന്നതില്
കാലതാമസം
നേരിടുന്നുണ്ടോ;
(സി)
റിപ്പോര്‍ട്ടു
ചെയ്ത ഒഴിവുകളില്‍
നിയമന ശുപാര്‍ശ
നല്‍കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
മലപ്പുറം
ജില്ലയിലെ
എല്‍.ഡി.ക്ലര്‍ക്ക്
ലിസ്റ്റിലെ നിയമനം
40.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
31.03.2015ന്
നിലവില്‍ വന്ന മലപ്പുറം
ജില്ലയിലെ
എല്‍.ഡി.ക്ലര്‍ക്ക്
(കാറ്റഗറി നമ്പര്‍
218/2013) റാങ്ക്
ലിസ്റ്റില്‍ നിന്നും
എത്ര പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ട്;
(ബി)
എന്‍.ജെ.ഡി.
ഒഴിവുകള്‍ കൃത്യമായി
റിപ്പോര്‍ട്ട്
ചെയ്യുവാന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
2018
വര്‍ഷത്തില്‍ മലപ്പുറം
ജില്ലയില്‍
എല്‍.ഡി.ക്ലര്‍ക്ക്
തസ്തികയില്‍ പ്രതീക്ഷിത
ഒഴിവുകളുടെ
എണ്ണമെത്രയാണ്;
പ്രതീക്ഷിത ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
പുതുതായി
സൃഷ്ടിച്ച നഗരസഭകള്‍,
ഐ.ടി.ഐ.കള്‍
എന്നിവിടങ്ങളിലെ
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(ഇ)
നാളിതുവരെ
എല്‍.ഡി.ക്ലര്‍ക്ക്
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാത്ത
വകുപ്പുകള്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(എഫ്)
പുതുതായി
എല്‍.ഡി.ക്ലര്‍ക്ക്
തസ്തികകള്‍
സൃഷ്ടിക്കുവാന്‍
ഇപ്പോള്‍ പദ്ധതിയുണ്ടോ;
(ജി)
മലപ്പുറം
ജില്ലയില്‍ ഇപ്പോള്‍
നിലവിലുള്ള ലാസ്റ്റ്
ഗ്രേഡ് തസ്തികയില്‍
എത്ര പേര്‍ക്ക് നിയമനം
ലഭിച്ചു എന്ന്
വ്യക്തമാക്കുമോ?
പുതുതായി
സൃഷ്ടിച്ച തസ്തികകള്‍
41.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പുതുതായി
അനുവദിച്ച ഓഫീസുകള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍ പുതുതായി
സൃഷ്ടിച്ച തസ്തികകള്‍
എത്രയാണെന്ന് വകുപ്പ്
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഓഫീസുകളില്‍
പ്രവര്‍ത്തനം ആരംഭിച്ചവ
ഏതൊക്കെയാണെന്നും ,
മറ്റുള്ളവ
ആരംഭിക്കാത്തതിനുള്ള
കാരണം എന്താണെന്നും
അറിയിക്കാമോ?
സര്‍ക്കാര്‍
സര്‍വ്വീസുകളില്‍ ഒഴിവുള്ള
തസ്തികകള്‍
42.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
സര്‍വ്വീസുകളില്‍
ഒഴിവുള്ള തസ്തികകള്‍
റിപ്പോര്‍ട്ട്
ചെയ്യണമെന്ന
സര്‍ക്കാര്‍
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
റിപ്പോര്‍ട്ടു
ചെയ്യപ്പെട്ട
ഒഴിവിലേയ്ക്ക്
നിയമനങ്ങള്‍
വേഗത്തിലാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
നിലവിലെ
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാതിരിക്കുകയും
പ്രസ്തുത ഒഴിവുകളില്‍
താല്‍ക്കാലിക നിയമനം
നടത്തുകയും
ചെയ്യുന്നതായ
പരാതിയുണ്ടായിട്ടുള്ള
വകുപ്പുകളിലും
ഓഫീസുകളിലും
ത്വരിതാന്വേഷണം
നടത്തുവാനും
കുറ്റക്കാര്‍ക്കെതിരെ
നിയമാനുസൃത നടപടി
സ്വീകരിക്കുവാനും
നിര്‍ദ്ദേശം നല്‍കുമോ?
അഗ്രികള്‍ച്ചര്‍
അസിസ്റ്റന്റ് റാങ്ക്
ലിസ്റ്റ്
43.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
നമ്പര്‍ 444/16 ആയി
പബ്ലിക് സര്‍വ്വീസ്
കമ്മീഷന്
അഗ്രികള്‍ച്ചര്‍
അസിസ്റ്റന്റ്
തസ്തികയിലേക്ക് നടത്തിയ
പരീക്ഷയുടെ റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
ആയത് എന്നത്തേക്ക്
പ്രസിദ്ധീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
പ്രസ്തുത
പരീക്ഷയില്‍ പങ്കെടുത്ത
വി.എച്ച്.എസ്.ഇ
അഗ്രിക്കള്‍ച്ചര്‍,
ഡിപ്ലോമ ഇന്‍
അഗ്രികള്‍ച്ചര്‍,
ബി.എസ്.സി
അഗ്രികള്‍ച്ചര്‍ എന്നീ
ബിരുദധാരികള്‍ക്ക്
വെവ്വേറെ കട്ട് ഓഫ്
മാര്‍ക്കാണോ
നിശ്ചയിച്ചിട്ടുള്ളത്;
ഏകീകൃത കട്ട് ഓഫ്
മാര്‍ക്ക്
നിശ്ചയിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
തസ്തികയില്‍ നിലവിലെ
ഒഴിവുകളുടെ എണ്ണം
വെളിപ്പെടുത്തുമോ?
ഡ്രൈവര്‍
ഗ്രേഡ് II, എല്‍. ഡി. വി
പരീക്ഷയുടെ ലിസ്റ്റ്
44.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
നമ്പര്‍ 016/2014
പ്രകാരം ഡ്രൈവര്‍
ഗ്രേഡ് II എല്‍. ഡി. വി
തസ്തികയിലേക്ക് നടന്ന
പി.എസ്.സി പരീക്ഷയുടെ
ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ലിസ്റ്റു
പ്രസിദ്ധീകരിക്കുന്നതിലുള്ള
കാലതാമസം
എന്താണെന്നറിയിക്കാമോ;
(സി)
ലിസ്റ്റു
പ്രസിദ്ധീകരിക്കുന്ന
നടപടി ക്രമങ്ങള്‍
വേഗത്തിലാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
45
ചോദ്യം
ഒഴിവാക്കി .
'വൊക്കേഷണല്‍
ഇന്‍സ്ട്രക്ടര്‍ ഇന്‍
അഗ്രികള്‍ച്ചര്‍'
തസ്തികയിലെ റാങ്ക് പട്ടിക
46.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
267/14-ാം
കാറ്റഗറി നമ്പറായി
പി.എസ്.സി വിജ്ഞാപനം
ചെയ്ത വൊക്കേഷണല്‍
ഇന്‍സ്ട്രക്ടര്‍ ഇന്‍
അഗ്രികള്‍ച്ചര്‍
തസ്തികയിലെ അന്തിമ
റാങ്ക് പട്ടിക
എന്നത്തേക്ക്
പ്രസിദ്ധപ്പെടുത്തും
എന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
തസ്തികയില്‍ നിലവിലെ
ഒഴിവുകളുടെ എണ്ണം ജില്ല
തിരിച്ച്
വെളിപ്പെടുത്തുമോ?
പി.
എസ്. സി. പരീക്ഷകള്‍ക്ക്
അപേക്ഷിക്കുന്നതിനുള്ള
പ്രായപരിധി
47.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
പരീക്ഷകള്‍ക്ക്
അപേക്ഷിക്കുന്നതിനുള്ള
പ്രായപരിധിയില്‍
വിധവകള്‍ക്ക് 5 വര്‍ഷം
ഇളവ് ര്‍ അനുവദിക്കുന്നതിനുള്ള
നടപടികളുടെ നിലവിലെ
സ്ഥിതി അറിയിക്കുമോ;
(ബി)
പ്രസ്തുത
നടപടികള്‍ എന്നത്തേക്ക്
പൂര്‍ത്തീകരിക്കുമെന്ന്
അറിയിക്കുമോ? ര്‍
ആശ്രിത
നിയമന വ്യവസ്ഥ
48.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആശ്രിത
നിയമന വ്യവസ്ഥയിൽ
സര്‍ക്കാര്‍ ജോലിയ്ക്ക്
അപേക്ഷിക്കുന്നവര്‍ക്ക്
അവരുടെ
യോഗ്യതയ്ക്കനുസരിച്ച്
ജോലി ലഭിക്കുന്നതിനുള്ള
വ്യവസ്ഥകള്‍
നിലവിലുണ്ടോ;
(ബി)
ആശ്രിത
നിയമന വ്യവസ്ഥയിൽ
ജോലിയ്ക്ക്
അപേക്ഷിക്കുന്നവര്‍ക്ക്
പ്രൊഫഷണൽ ബിരുദം
ഉണ്ടെങ്കിൽ
അതിനനുസൃതമായ
തരത്തിലുള്ള ജോലി
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കാൻ
സാധിക്കുമോ; ഈ കാര്യം
പരിഗണനയിലുണ്ടോ;
(സി)
ആശ്രിത
നിയമന വ്യവസ്ഥയിൽ
ഏതൊക്കെ തസ്തികകളിലാണ്
ജോലി നല്‍കിവരുന്നത്;
ഇതുമായി ബന്ധപ്പെട്ട
സര്‍ക്കാര്‍
ഉത്തരവുകള്‍
ഏതൊക്കെയാണ്; അവയുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ;
ആശ്രിതനിയമനം
49.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍വ്വീസിലിരിക്കെ
മരണമടഞ്ഞ നോര്‍ത്ത്
പറവൂര്‍ ജോയിന്റ്
ആര്.ടി.ഒ.,
ശ്രീ.കെ.എക്സ്.
തോമസിന്റെ മകള്‍
ശ്രീമതി ലക്ഷ്മി.
കെ.റ്റി. ആശ്രിത
നിയമനത്തിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍
സര്‍ക്കാര്‍ എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
2011-ല്‍
മരണമടഞ്ഞ ശ്രീ.
തോമസിന്റെ മകള്‍ക്ക്
ആശ്രിത നിയമനം
നല്‍കുന്നതിന് ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
സിവില്‍
സര്‍വ്വീസിന്റെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
50.
ശ്രീ.റോജി
എം. ജോണ്‍
,,
വി.എസ്.ശിവകുമാര്‍
,,
വി.ടി.ബല്‍റാം
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സിവില്‍
സര്‍വ്വീസിന്റെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനും
ജനസൗഹൃദമാക്കുന്നതിനും
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
ഫയലും ഒരു ജീവിതമാണെന്ന
മുഖ്യമന്ത്രിയുടെ
പരാമര്‍ശം
ജീവനക്കാര്‍ക്ക്
ജനങ്ങളോടുള്ള
മനോഭാവത്തില്‍
ക്രിയാത്മകമായ മാറ്റം
വരുത്തിയതായി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
സ്ഥലം
മാറ്റത്തില്‍ വ്യക്തവും
സുതാര്യവും
നിര്‍ണ്ണയിക്കപ്പെട്ടതുമായ
മാനദണ്ഡങ്ങള്‍
ഏര്‍പ്പെടുത്തിക്കൊണ്ട്
സര്‍ക്കാര്‍
ജീവനക്കാരുടെയും,
അദ്ധ്യാപകരുടെയും
പൊതുസ്ഥലംമാറ്റ
വ്യവസ്ഥകള്‍
പരിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ഡി)
സ്ഥലം
മാറ്റത്തിനുളള
മാനദണ്ഡങ്ങള്‍
കൃത്യമായും
പാലിക്കപ്പെടുന്നുണ്ടെന്ന്
ഉറപ്പുവരുത്തുവാന്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ഇ)
ജീവനക്കാരുടെ
സ്ഥലമാറ്റങ്ങളില്‍
ഭരണാനുകൂല സംഘടനകള്‍
അമിതമായ കൈകടത്തല്‍
നടത്തുന്നുവെന്ന
ആക്ഷേപത്തിന്റെ
അടിസ്ഥാനത്തില്‍ ഇത്തരം
ആക്ഷേപങ്ങള്‍
ഇല്ലാതാക്കി സുതാര്യത
ഉറപ്പ് വരുത്തുന്നതിന്
ശക്തമായ നടപടി
സ്വീകരിക്കുമോ?
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം
51.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ക്ക്
എന്തെല്ലാം പരിശീലന
പരിപാടികളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
സര്‍വ്വീസില്‍
പ്രവേശിക്കുന്ന
ഉദ്യോഗസ്ഥര്‍ക്ക്
പരിശീലനം നല്കിയ ശേഷം
മാത്രം ചുമതലകള്‍
എല്‍പ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ജീവനക്കാരുടെ
ഹാജര്‍ നിരീക്ഷിക്കാന്‍
ബയോമെട്രിക് പഞ്ചിങ്
സംവിധാനം
52.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റില്‍
ജീവനക്കാരുടെ ഹാജര്‍
നിരീക്ഷിക്കാന്‍
ബയോമെട്രിക് പഞ്ചിങ്
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
പ്രസ്തുത സംവിധാനം
ഡയറക്ടറേറ്റുകള്‍
അടക്കം സംസ്ഥാനത്തെ
എല്ലാ ഓഫീസുകളിലും
ഏര്‍പ്പെടുത്താന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ബി)
പഞ്ച്
ചെയ്ത ശേഷം ഓഫീസ്
വിട്ടു പോകുന്നത്
നിരീക്ഷിക്കാന്‍ എന്ത്
സംവിധാനമാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ; ഓഫീസ്
വിട്ടു പോകുന്നത്
ഒഴിവാക്കുവാന്‍ ലഞ്ച്
ടൈമിനു ശേഷം ഓഫീസില്‍
പ്രവേശിക്കുമ്പോഴും
പഞ്ചിങ്
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
നിയമസഭ
ചേരുന്ന വേളയിലും മറ്റ്
അടിയന്തര
സാഹചര്യത്തിലും നിശ്ചിത
ജോലി സമയത്തിന് പുറമേ
സമയം ജോലി ചെയ്യേണ്ടി
വരുന്നവരില്‍
ആര്‍ക്കെല്ലാമാണ്
നിലവില്‍ ഓവര്‍ടൈം
അലവന്‍സ്
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത അലവന്‍സ്
ഇങ്ങനെ ജോലിചെയ്യുന്ന
എല്ലാവര്ക്കും
ബാധകമാക്കുന്നതിന്
എന്താണ് തടസമെന്ന്
വെളിപ്പെടുത്തുമോ?
കെ.എ.എസ്-ലെ
സംവരണം
53.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ.എ.എസ്
നടപ്പിലാക്കുന്നതിന്
അന്തിമതീരുമാനമെടുത്തിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ;
(ബി)
പിന്നോക്ക
വിഭാഗങ്ങള്‍ക്ക് ഭരണഘടന
ഉറപ്പുനല്‍കുന്ന സംവരണം
കെ.എ.എസ്
നടപ്പിലാക്കുമ്പോള്‍
എങ്ങനെയാണ്
നടപ്പിലാക്കുന്നത്;
എത്ര ശതമാനം സംവരണമാണ്
ഓരോ വിഭാഗത്തിലുമായി
ലഭിക്കുന്നത്; ആയത്
കെ.എ.എസ് നായി
കണ്ടെത്തിയ മൊത്തം
ഒഴിവിന്റെ എത്ര
ശതമാനമാണ്; വിശദാംശം
വെളിപ്പടുത്താമോ;
(സി)
സംവരണവിഭാഗങ്ങള്ക്കുണ്ടാകുന്ന
അപരിഹാര്യമായ നഷ്ടം
ഒഴിവാക്കുന്നതിന്
രണ്ടും, മൂന്നും
സ്കീമില്‍ സംവരണം
ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്
സംഘടനകളില്‍ നിന്നും
വ്യക്തികളില്‍ നിന്നും
മറ്റും നിവേദനങ്ങള്‍
ലഭിച്ചിരുന്നോ;
എങ്കില്‍ ആയതില്‍
സ്വീകരിച്ച നടപടികള്‍,
പരാതിയുടെ
പകര്‍പ്പുകള്‍
ഉള്‍പ്പെടെ
ലഭ്യമാക്കാമോ;
(ഡി)
കെ.എ.എസ്
വിഷയത്തില്‍ പി.എസ്.സി
നല്കിയ അഭിപ്രായം
എന്തായിരുന്നു; സംവരണ
വിഷയം
പുന:പരിശോധിക്കണമെന്ന്
പി.എസ്.സി നിര്‍ദ്ദേശം
നല്‍കിയിരുന്നോ;
പി.എസ്.സി യുടെ
അഭിപ്രായത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഇ)
മൂന്ന്
സ്കീമിലായി
നടപ്പിലാക്കുന്ന
കെ.എ.എസ്-ല്‍ രണ്ടാം
സ്കീമില്‍ നേരിട്ടുള്ള
നിയമന രീതിയായിരുന്നോ
ആദ്യം
ഉള്‍പ്പെടുത്തിയിരുന്നത്;
എങ്കില്‍ എന്ത്
കാരണത്താലാണ് പിന്നീട്
രണ്ടാം സ്കീമിനെ
ബൈട്രാന്‍സ്ഫര്‍ ആക്കി
സംവരണം ഇല്ലാതാക്കിയത്;
എങ്കില്‍ വിശദമാക്കാമോ;
(എഫ്)
മൊത്തം
ഒഴിവിന്റെ 50% സംവരണം
നല്‍കണമെന്ന ബഹു.
സുപ്രീം കോടതിയുടെ വിധി
നിലവിലുണ്ടോ; എങ്കില്‍
കെ.എ.എസ്-ല്‍ ഒരു
വിഭാഗത്തില്‍ മാത്രം
സംവരണം നല്കുമ്പോള്
മൊത്തം ഒഴിവിന്റെ 50%
എന്നത്
ലഭിക്കാത്തതിനാല്‍ ആയത്
ബഹു. സുപ്രീം കോടതിയുടെ
വിധിക്കെതിരാകുമോ എന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;എങ്കില്‍
വ്യക്തമാക്കാമോ;
(ജി)
പി.എസ്.സി
നടത്തിയ ഡി.ഇ.ഒ (ജില്ലാ
വിദ്യാഭ്യാസ ഓഫീസര്‍)
പരീക്ഷയില്‍
ബൈട്രാന്‍സ്ഫര്‍
തസ്തികയിലടക്കം സംവരണം
നല്‍കിയിരുന്നു എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പൂര്‍ണ്ണ വിശദാംശം
നല്‍കാമോ; എങ്കില്‍
സമാനമായ രീതി
പിന്തുടരുന്ന
കെ.എ.എസ്-ല്‍ രണ്ടും,
മൂന്നും സ്കീമില്‍
സംവരണം ഒഴിവാക്കിയത്
മൂലം സംവരണ
വിഭാഗങ്ങള്‍ക്കുണ്ടാകുന്ന
നഷ്ടം, ഇക്കാര്യത്തിലെ
അവരുടെ ആശങ്ക, അവരുടെ
പ്രാതിനിധ്യ കുറവ് ഇവ
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കെ.എ.എസ്.
സ്പെഷ്യല്‍ റൂള്‍സ്
54.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എ.എസ്.
സ്പെഷ്യല്‍ റൂൾസ്
പ്രകാരം നിയമനങ്ങൾ
നടത്തുമ്പോൾ സംവരണതത്വം
പാലിക്കപ്പെടുകയില്ല
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്പെഷ്യല്‍
റൂള്‍സിനു സബ്ജക്റ്റ്
കമ്മിറ്റിയുടെ അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
(സി)
സെക്രട്ടേറിയറ്റിലെ
എത്ര തസ്തികകളാണ്
കെ.എ.എസ്.നായി
മാറ്റിവെയ്ക്കാന്‍
ഉദ്ദേശിക്കുന്നത്;
സെക്രട്ടേറിയറ്റിതര
സ്ഥാപനങ്ങളിലെ എത്ര
തസ്തികകള്‍ ഇതിനായി
കണ്ടെത്തിയിട്ടുണ്ട് ?
കെ.എ.എസ്.
നടപ്പിലാക്കല്‍
55.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എ.എസ്.
നടപ്പിലാക്കുന്നതിനായി
സ്പെഷ്യല്‍ റൂള്‍സില്‍
പരാമര്‍ശിച്ചിരിക്കുന്ന
രീതിയില്‍ അധികം
തസ്തികകള്‍
സൃഷ്ടിക്കാനുദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ജൂനിയര്‍
ടൈം സ്കെയിലില്‍ എത്ര
തസ്തിക സൃഷ്ടിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍ നിലവിലെ
വകുപ്പുകളില്‍ നിന്നും
പ്രസ്തുത തസ്തികകള്‍
കണ്ടെത്തുമോയെന്ന്
വിശദമാക്കാമോ;
(ബി)
കെ.എ.എസ്.ലേക്ക്
ഉള്‍പ്പെടുത്തുവാന്‍
ഒരു തസ്തികയെങ്കിലും
ലഭ്യമല്ലാത്ത
വകുപ്പുകളില്‍ (10
എണ്ണത്തില്‍ താഴെ
തസ്തികകള്‍ മാത്രം
ഉള്ളപ്പോള്‍ ) എപ്രകാരം
തസ്തിക കണ്ടെത്തുമെന്ന്
വിശദമാക്കുമോ?
കെ.എ.എസ്സില്‍
സംവരണം
56.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതുതായി
രൂപീകരിച്ച
കെ.എ.എസ്സില്‍ എന്‍ട്രി
കേഡറിലെ തസ്തികകള്‍
എത്രയെന്ന്
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
(ബി)
കെ.എ.എസ്സിനായി
രൂപീകരിച്ച സ്പെഷ്യല്‍
റൂള്‍സ് ശിപാര്‍ശ
ചെയ്തിരുന്ന സംവരണരീതി
പ്രകാരം സാമുദായിക
പ്രാതിനിധ്യവും
മെരിറ്റും 50:50 എന്ന
അനുപാതം ഉറപ്പാക്കുമോ;
വ്യക്തമാക്കുമോ;
(സി)
കെ.എ.എസ്സിലെ
സംവരണം സംബന്ധിച്ച്
എന്തെങ്കിലും
നിയമോപദേശം
സ്വീകരിച്ചിരുന്നുവോ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
ഉന്നത
തസ്തികകളിലെ സാമുദായിക
പ്രാതിനിധ്യം
സംബന്ധിച്ച്
എന്തെങ്കിലും പഠനങ്ങള്‍
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഒരിക്കല്‍
സംവരണത്തിലൂടെ
സര്‍ക്കാര്‍ ഉദ്യോഗം
ലഭിച്ചവര്‍ക്ക്
രണ്ടാമതും സംവരണം
നല്കാന് പാടില്ലെന്ന്
എന്തെങ്കിലും നിയമമോ
കോടതിവിധികളോ
ഉണ്ടോയെന്ന്
വ്യക്തമാക്കുമോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ് മേശപ്പുറത്ത്
വെയ്ക്കുമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വീസ്
57.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വീസിലേക്കുള്ള
നിയമന നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
വിവിധ വകുപ്പുകളിലായി
എത്ര തസ്തികകളാണ്
കെ.എ.എസ്. ന്റെ
പരിധിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും
ഇതിലേക്കുള്ള നിയമന
രീതികള്‍
എപ്രകാരമാണെന്നും
വിശദമാക്കാമോ;
(സി)
ഓരോ
നിയമന രീതിയിലും സംവരണ
തത്വം ഉറപ്പാക്കുന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
58.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസില്‍ (കെ എ
എസ്)
പിന്നാക്ക-പട്ടികവിഭാഗങ്ങള്‍ക്കുള്ള
സംവരണാനുപാതം
വ്യക്തമാക്കുമോ;
(ബി)
കെ.എ.എസില്‍
സംവരണാനുകൂല്യം
നഷ്ടപ്പെടുന്ന സാഹചര്യം
ഉണ്ടോ; എങ്കില്‍ അവ
പരിശോധിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(സി)
സംവരണം
നല്‍കുന്നതിന്
സര്‍വ്വീസ്
ചട്ടങ്ങളില്‍
എതിരുണ്ടെങ്കില്‍
ആവശ്യമായ ഭേദഗതികള്‍
വരുത്തുവാനും ഭരണഘടന
അനുശാസിക്കുന്ന സംവരണം
നല്കി അര്‍ഹമായ
പ്രാതിനിധ്യം
ഉറപ്പുവരുത്തുവാനും
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
സംവരണ
വിഷയത്തില്‍ വ്യക്തത
ആവശ്യപ്പെട്ട്
പി.എസ്.സി.
സര്‍ക്കാരിന്
കത്തയച്ചിട്ടുണ്ടോ;
എങ്കില്‍ അതിന് നല്കിയ
മറുപടിയും
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികളും
വിശദമാക്കാമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
59.
ശ്രീ.ഹൈബി
ഈഡന്
,,
ഷാഫി പറമ്പില്‍
,,
കെ.എസ്.ശബരീനാഥന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിവും
പ്രതിബദ്ധതയുമുള്ള
ഉദ്യോഗസ്ഥര്‍ക്ക്
ഉന്നതതലത്തിലുള്ള
ഭരണകാര്യങ്ങളില്‍
കൂടുതല്‍ അവസരം
നല്‍കണമെന്ന
ഉദ്ദേശ്യത്തോടുകൂടിയാണോ
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ് ആരംഭിച്ചത്;
(ബി)
കെ.എ.എസിന്റെ
വിശേഷാല്‍ ചട്ടങ്ങള്‍
രൂപീകരിച്ചിട്ടുണ്ടോ;
വിവിധ വിഭാഗങ്ങളില്‍
നിന്നുള്ള
റിക്രൂട്ട്മെന്റിന്റെ
വിശദാംശം
വ്യക്തമാക്കുമോ;
(സി)
കെ.എ.എസിലേക്കുള്ള
മുഴുവന്‍
തസ്തികയിലേക്കും സംവരണം
ഉറപ്പു വരുത്തണമെന്ന്
പി.എസ്.സി
നിര്‍ദ്ദേശിച്ചിരുന്നോ;
(ഡി)
പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍ക്ക്
വിരുദ്ധമായി
നേരിട്ടുള്ള
നിയമനങ്ങളില്‍ മാത്രം
സംവരണം നല്കിയാല് മതി
എന്ന് തീരുമാനിച്ചത്
ഏത് സാഹചര്യത്തിലാണ്
എന്ന് വിശദീകരിക്കാമോ;
(ഇ)
മുഴുവന്‍
സംവരണ വിഭാഗങ്ങള്‍ക്കും
കൂടി കെ.എ.എസ്
തസ്തികകളിലെ 16.5
ശതമാനം തസ്തികകള്‍
മാത്രം
നീക്കിവച്ചതിലൂടെ
സാമൂഹ്യനീതി എപ്രകാരം
ഉറപ്പിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ് - സംവരണതത്വം
60.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ് രൂപീകരണം
ഏതു ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
വകുപ്പുതല
പ്രൊമോഷന് നല്കി
നിയമനം നല്കുമ്പോള്
സംവരണതത്വം
പാലിക്കപ്പെടുമോ; ആയത്
ഉറപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
വെളിപ്പെടുത്താമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസിലെ സംവരണം
61.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
കെ.എന്‍.എ ഖാദര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസിലെ സംവരണം
നേരിട്ടുള്ള
നിയമനത്തിനു മാത്രമായി
പരിമിതപ്പെടുത്താന്‍
തീരുമാനിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
പട്ടികജാതി-പട്ടികവര്‍ഗ്ഗ
പിന്നോക്ക സമുദായ
താല്പര്യം
സംരക്ഷിക്കുന്നതിനായി
ഗവണ്‍മെന്‍െറ്
സര്‍വ്വീസില്‍ നിന്നും
നിയമിക്കപ്പെടുന്നവര്‍ക്കു
കൂടി സംവരണം
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസില്‍ സംവരണം
62.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരില്‍ നിന്ന്
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസിലേക്ക്
നിയമനം ലഭിക്കുന്ന
രണ്ടും മൂന്നും
സ്ട്രീമുകളില്‍ നിന്ന്
സംവരണ വ്യവസ്ഥ
പൂര്‍ണ്ണമായും
ഒഴിവാക്കിയ സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കെ.
എ. എസിന്റെ സ്ട്രീം
രണ്ടിന്റെ കരടില്‍
സര്‍ക്കാര്‍ നേരത്തെ
സംവരണത്തിന് വ്യവസ്ഥ
ചെയ്തശേഷം അന്തിമ
ഉത്തരവില്‍ നിന്നും
പിന്നീടത്
ഒഴിവാക്കപ്പെട്ട
സാഹചര്യം എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
ചില
വകുപ്പുതല
സ്ഥാനക്കയറ്റത്തിന്റെ
കാര്യത്തിലും സംവരണം
ഉറപ്പാക്കുന്ന രീതിയാണ്
പി.എസ്.സി.
മുന്‍കാലങ്ങളില്‍
സ്വീകരിച്ചിട്ടുള്ളതെന്ന
കാര്യം പരിശോധിക്കുമോ;
(ഡി)
എങ്കില്‍
ഒരു പുതിയ കേഡര്‍
ആയിട്ട് പോലും
കെ.എ.എസിലേക്ക്
സര്‍ക്കാര്‍
സര്‍വ്വീസില്‍
നിന്നുള്ള നിയമനത്തിന്
സംവരണ വ്യവസ്ഥ
പാലിക്കാത്തതിന്റെ
സാഹചര്യമെന്തെന്ന്
വ്യക്തമാക്കുമോ;
(ഇ)
എങ്കില്‍
ഇക്കാര്യം സര്‍ക്കാര്‍
പുനഃപരിശോധിക്കുമോ;
സംവരണം
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ?
പി.
എസ്. സി. പരീക്ഷകളുടെ
ചോദ്യപേപ്പറുകള്‍
63.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.
എസ്. സി. നടത്തുന്ന പല
പരീക്ഷകളുടെയും
ചോദ്യപേപ്പറുകള്‍
ഏതെങ്കിലും ഗൈഡുകളില്‍
നിന്നും
പകര്ത്തിയെടുക്കുന്നതാണെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഡിസംബര്‍
19-ന് ഹാര്‍ബര്‍
എഞ്ചിനിയറിംഗ്
വകുപ്പിലെ അസിസ്റ്റന്റ്
എഞ്ചിനിയര്‍
തസ്തികയിലേക്ക് നടത്തിയ
എഴുത്ത് പരീക്ഷയുടെ
ചോദ്യങ്ങളില്‍ 55 എണ്ണം
ഡല്‍ഹിയിലെ ഒരു
കോച്ചിംഗ്
സ്ഥാപനത്തിന്റെ ഗൈഡില്‍
നിന്നും
പകര്‍ത്തിയതാണെന്ന
പരാതി ലഭിച്ചിട്ടുണ്ടോ;
ഇതിന്മേല് സ്വീകരിച്ച
നടപടി എന്താണെന്നു
വ്യക്തമാക്കുമോ;
(സി)
പി.
എസ്. സി. നടത്തുന്ന
പരീക്ഷകളുടെ
ചോദ്യപേപ്പര്‍
തയ്യാറാക്കുന്നതിന്
നിയോഗിക്കപ്പെടുന്നവരെ
എപ്രകാരമാണ്
തെരഞ്ഞെടുക്കുന്നത്;
(ഡി)
ചോദ്യപേപ്പര്‍
തയ്യാറാക്കുമ്പോള്‍
ഗൈഡില്‍ നിന്നും
പകര്‍ത്തി
ചോദ്യപേപ്പര്‍
തയ്യാറാക്കുന്നവരെ
പ്രസ്തുത ജോലിയില്‍
നിന്നും സ്ഥിരമായി
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഇ)
2015-ന്
ശേഷം ഇത്തരം
ആരോപണങ്ങള്‍
തെളിഞ്ഞതിനെ തുടര്‍ന്ന്
എത്ര പേരെ
ചോദ്യപേപ്പര്‍
തയ്യാറാക്കുന്നതില്‍
നിന്നും
ഒഴിവാക്കിയെന്ന്
അറിയിക്കുമോ?
അയല്‍
സംസ്ഥാന തൊഴിലാളികളുടെ
വോട്ടവകാശം
64.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്ഥിരതാമസമാക്കിയതോ
ദീര്‍ഘനാളുകളായി
താമസിക്കുന്നതോ ആയ
അയല്‍ സംസ്ഥാന
തൊഴിലാളികള്‍ക്ക് ,
വോട്ടവകാശം സംസ്ഥാനത്ത്
വിനിയോഗിക്കുന്നതിന്
ആവശ്യമായ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇത്തരത്തില്‍
സ്ഥിരതാമസമാക്കിയവരെ
വോട്ടര്‍പട്ടികയില്‍
ഉള്‍പ്പെടുത്തുന്നതിനോ
വോട്ടവകാശം
നല്‍കുന്നതിനോ
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണ് ഇവരെ
വോട്ടര്‍പട്ടികയില്‍
ചേര്‍ക്കുന്നതിന്
ഉദ്യോഗസ്ഥര്‍ വിമുഖത
കാണിക്കുന്നത്;
(സി)
സംസ്ഥാനത്ത്
സ്ഥിരതാമസമാക്കിയതോ
ദീര്‍ഘനാളുകളായി
താമസിക്കുന്നതോ ആയ അന്യ
സംസ്ഥാന
തൊഴിലാളികള്‍ക്ക്
സംസ്ഥാനത്ത് വോട്ടവകാശം
വിനിയോഗിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
കോഴിക്കോട്
ജനസേവന കേന്ദ്രം
65.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
നഗരത്തിലെ ജനസേവന
കേന്ദ്രത്തില്‍
ഏതെല്ലാം
വകുപ്പുകളുമായി
ബന്ധപ്പെട്ട
സേവനങ്ങളാണ്
നല്‍കുന്നതെന്ന്
വിശദമാക്കുമോ:
(ബി)
ഏതെല്ലാം
വകുപ്പുകളില്‍ നിന്നായി
എത്ര ജീവനക്കാരാണ്
ഇവിടെ ജോലി
ചെയ്യുന്നതെന്ന്
വിശദമാക്കുമോ;
(സി)
ഒരു
ദിവസം ശരാശരി എത്ര
ബില്ലുകള്‍ പ്രസ്തുത
ജനസേവന കേന്ദ്രത്തില്‍
അടയ്ക്കുന്നുണ്ട്;
(ഡി)
പ്രസ്തുത
ജനസേവന കേന്ദ്രത്തില്‍
എത്ര ഷിഫ്റ്റുകളായി
എത്ര ജീവനക്കാര്‍ വീതം
ജോലി
ചെയ്യുന്നുണ്ടെന്ന്
വിശദമാക്കുമോ?
ഡേറ്റാ
സെന്റര്‍
66.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ ഡേറ്റാ
സെന്ററിന്റെ നടത്തിപ്പ്
പൊതുമേഖലാ സ്ഥാപനമായ
കെല്‍ട്രോണില്‍ നിന്ന്
മാറ്റി സ്വകാര്യ
കമ്പനിയെ
ഏല്പിക്കുവാന്
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
ടെന്‍ഡര്‍
ക്ഷണിച്ചിട്ടുണ്ടോ;
ഏതൊക്കെ കമ്പനികളാണ്
അപേക്ഷ നല്‍കിയത് എന്ന്
വിശദമാക്കാമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
67.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നുമുള്ള ധന സഹായ
പദ്ധതിയിലേയ്ക്ക്
അപേക്ഷിച്ചവരുടെ
ഏറിയഭാഗം ഫയലുകളും
റവന്യൂ വകുപ്പ്
സെക്രട്ടറിയുടെ
ഓഫീസില്‍ നീണ്ട കാലമായി
നടപടിയില്ലാതെ
കിടക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ദൂരിതാശ്വാസ
നിധിയില്‍ നിന്നും
ധനസഹായം സമയബന്ധിതമായി
ലഭിക്കാന്‍ ഓണ്‍ലൈന്‍
സംവിധാനമുണ്ടാക്കിയിട്ടും
സഹായധനം അനുവദിച്ചു
കിട്ടാന്‍ ഏറെ വൈകുന്ന
കാര്യം അടിയന്തിരമായി
പരിഹരിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
ഓഖി
ദുരന്തം
68.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓഖി
ദുരന്തം മൂലം
സംസ്ഥാനത്ത് ഇതുവരെ
എത്ര മത്സ്യ
തൊഴിലാളികള്‍
മരണപ്പെട്ടിട്ടുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
ഇവരുടെ പേര്, സ്ഥലം
എന്നിവ സഹിതം
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഓഖി
ദുരന്തം മൂലം
കാണാതായവരുടെ വിവരം
ശേഖരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
പേരെന്നും ഇവരുടെ പേര്,
സ്ഥലം എന്നീ
വിശദാംശങ്ങള്‍ സഹിതം
വെളിപ്പെടുത്തുമോ;
(സി)
ഈ
ദുരന്തം മൂലം
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
ഇതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
ഓഖി
ദുരിതബാധിതര്‍ക്ക് എത്ര
കോടി രൂപ നാളിതു വരെ ഈ
സര്‍ക്കാര്‍
നല്‍കിയിട്ടുണ്ട്;
(ഇ)
ദുരിതബാധിതര്‍ക്കുള്ള
നഷ്ടപരിഹാര തുക ട്രഷറി
അക്കൗണ്ട് തുറന്ന് പണം
നിക്ഷേപിക്കുകയാണ്
ചെയ്യുന്നതെന്ന
തീരുമാനം
നടപ്പിലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
പൂര്‍ണ്ണമായ
വിശദാംശങ്ങള്‍ തുക
പറ്റിയ ആളുകളുടെ പേര്,
ഏത് ട്രഷറിയിലാണ്
നിക്ഷേപിച്ചിരിക്കുന്നത്
എന്നിവ സഹിതം
വിശദമാക്കുമോ?
ഓഖി
ദുരന്തം
69.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
സി.മമ്മൂട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓഖി
ചുഴലിക്കാറ്റ്
ദുരന്തത്തില്‍
സംസ്ഥാനത്തിനുണ്ടായ
നാശനഷ്ടം എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഇത്
ദേശീയ ദുരന്തമായി
പ്രഖ്യാപിക്കുവാന്‍
കേന്ദ്രത്തോട്
ആവശ്യപ്പെട്ടിരുന്നോ;
(സി)
ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര കോടി രൂപയുടെ
ധനസഹായമാണ്
കേന്ദ്രത്തോട്
ആവശ്യപ്പെട്ടിരുന്നത്;
(ഡി)
കേന്ദ്രസഹായമായി
എന്തു തുക ലഭിച്ചു;
(ഇ)
ഗവണ്മെന്റ്
പ്രഖ്യാപിച്ച പാക്കേജ്
പ്രകാരം
മരണമടഞ്ഞവരുടേയും
കാണാതായവരുടെയും
ആശ്രിതരില്‍
എത്രപേര്‍ക്ക്
സാമ്പത്തിക സഹായം
നല്‍കിയിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ;
(എഫ്)
വള്ളം,
വല മറ്റ്
ജീവനോപാധികള്‍ എന്നിവ
നഷ്ടപ്പെട്ടവര്‍
ഉള്‍പ്പെടെ
എല്ലാവര്ക്കും
സാമ്പത്തിക സഹായം
നല്കാന് നടപടി
സ്വീകരിക്കുമോ?
ഓഖി
ദുരന്തം
70.
ശ്രീ.എം.
വിന്‍സെന്റ്
,,
ഹൈബി ഈഡന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
തെക്കന്‍ തീരദേശ മേഖലയെ
ബാധിച്ച ഓഖി
ദുരന്തത്തില്‍
കാണാതായവരെക്കുറിച്ചുള്ള
കണക്കില്‍ ആശയക്കുഴപ്പം
നിലനില്‍ക്കുന്നുണ്ടോ;
(ബി)
കേന്ദ്രമന്ത്രി
ലോക്സഭയില്‍ നല്കിയ
കണക്കും, സംസ്ഥാനത്തെ
ഫിഷറീസ് വകുപ്പുമന്ത്രി
നല്കിയ കണക്കും,
ലത്തീന്‍സഭയുടെ
കണക്കും, റവന്യൂ
വകുപ്പിന്റെ കണക്കും
തമ്മില്‍ അന്തരം
വന്നതെന്തുകൊണ്ടാണ്;
വിശദീകരിക്കാമോ;
(സി)
കാണാതായതായി
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ള എത്രപേരെ
സംബന്ധിച്ച് എഫ്. ഐ.
ആര്. രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; ഇവരുടെ
ആശ്രിതര്‍ക്ക് ഇതിനകം
എത്ര തുകയാണ് വിതരണം
ചെയ്തത്;
(ഡി)
കാണാതായവരുടെ
ആശ്രിതര്‍ക്ക്
മരണമടഞ്ഞവരുടെ
ആശ്രിതര്‍ക്ക്
നല്കുന്ന അതേ
തോതിലുള്ള ആനുകൂല്യം
നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ഇ)
കാണാതായവരുടെ
ആശ്രിതര്‍ക്ക് ഉള്ള
ധനസഹായം
സ്ഥിരനിക്ഷേപമായി ഇട്ട്
അതിന്റെ പലിശ മാത്രമേ
നല്കുകയുള്ളൂവെന്ന്
തീരുമാനമെടുത്തിട്ടുണ്ടോ?
ഓഖി
ദുരന്തം
71.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തില്‍
മരണമടഞ്ഞവരുടെ
കുടുംബങ്ങളെ
സഹായിക്കുന്നതിനായി
എന്തെല്ലാം സഹായ
പദ്ധതികളാണ്
പ്രഖ്യാപിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
ഓഖി
ദുരന്തത്തില്‍ എത്ര
പേരാണ്
മരണപ്പെട്ടതെന്നും
എന്തെല്ലാം
നാശനഷ്ടങ്ങളാണ്
സംഭവിച്ചിട്ടുള്ളതെന്നും
വിശദമാക്കുമോ;
(സി)
നിലവില്‍
പ്രഖ്യാപിച്ച ധനസഹായം
സമയബന്ധിതമായി വിതരണം
നടത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ?
ഓഖി
ദുരന്തം
72.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓഖി
ദുരന്ത മുന്നറിയിപ്പ്
നല്കുന്നതില് കേന്ദ്ര
ഏജന്‍സികള്‍ക്ക് വീഴ്ച
സംഭവിച്ചിട്ടുണ്ടോ ;
എങ്കിൽ ആയതിന്റെ
വിശദവിവരങ്ങള്‍
നല്‍കുമോ;
(ബി)
ഓഖി
ദുരിതബാധിതര്‍ക്ക്
സര്‍ക്കാര്‍
പ്രഖ്യാപിച്ചിട്ടുള്ള
സഹായ പദ്ധതികളുടെ
വിശദാംശം നല്‍കുമോ;
(സി)
എത്ര
കോടി രൂപ ഇതിനായി
വകയിരുത്തിയിട്ടുണ്ട്
എന്നറിയിക്കാമോ?
ഓഖി
ദുരന്തവും ദുരിതാശ്വാസവും
73.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓഖി ചുഴലി
കൊടുങ്കാറ്റില്‍ എത്ര
പേര്‍ക്കാണ് ജീവഹാനി
സംഭവിച്ചത്; എത്ര പേരെ
ഇനിയും കണ്ടെത്താന്‍
ഉണ്ട്; എത്ര രൂപയുടെ
നാശ നഷ്ടങ്ങള്‍
കണക്കാക്കിയിട്ടുണ്ട്;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ഓഖി
ദുരന്തത്തില്‍പ്പെട്ടവര്‍ക്ക്
നാളിതുവരെയായി എത്ര തുക
ആശ്വാസ ധനസഹായമായി
നല്‍കിയിട്ടുണ്ട്;
വ്യക്തമാക്കുമോ;
(സി)
ഓഖി
ദുരിതാശ്വാസ
നിധിയിലേക്ക്
സര്‍ക്കാര്‍
ഉദ്യോഗസ്ഥരില്‍
നിന്നും സംഘടനകള്‍,
വ്യക്തികള്‍,
സ്ഥാപനങ്ങള്‍ തുടങ്ങി
വിവിധ മേഖലകളില്‍
നിന്നും എത്ര തുക
ലഭിച്ചിട്ടുണ്ട്;
മേഖലകള്‍ തിരിച്ച്
വിശദാംശം നല്‍കുമോ;
(ഡി)
ഇതില്‍
എത്ര തുകയാണ് ദുരിത
ബാധിതര്‍ക്ക് വിതരണം
ചെയ്തിട്ടുള്ളത് /
അല്ലെങ്കില്‍ വിതരണം
ചെയ്യാൻ
ഉദ്ദേശിക്കുന്നത് ;
വിശദാംശം
വെളിപ്പെടുത്തുമോ?
ഓഖി
ദുരന്തസഹായ നിധി
74.
ഡോ.എം.
കെ. മുനീര്‍
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
എം.ഉമ്മര്‍
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓഖി
ദുരന്തസഹായ
നിധിയിലേയ്ക്ക് എത്ര
തുക സംഭാവനയായി
ലഭിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇതില്‍നിന്നും
ദുരിതാശ്വാസത്തിനല്ലാതെ
മറ്റേതെങ്കിലും
കാര്യങ്ങള്‍ക്ക് തുക
ചെലവഴിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ;
(സി)
ഓഖി
ദുരന്തം
അന്വേഷിക്കുവാന്‍
എത്തിച്ചേര്‍ന്ന
കേന്ദ്ര സംഘവുമായുള്ള
കൂടിക്കാഴ്ചയ്ക്ക്
വേണ്ടി മുഖ്യമന്ത്രി
തൃശ്ശൂരില്‍ നിന്നും
തിരുവനന്തപുരത്തേയ്ക്ക്
സ്വകാര്യ
ഹെലികോപ്റ്ററില്‍
യാത്ര ചെയ്തതിന്റെ
ചെലവ് എത്രയാണ്;
(ഡി)
ഈ
ആവശ്യത്തിനായി
പ്രതിരോധ വകുപ്പിന്റെ
ഹെലികോപ്റ്റര്‍
ലഭ്യമാക്കാന്‍ നടപടി
സ്വീകരിച്ചിരുന്നുവോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്
എന്നറിയിക്കാമോ;
(ഇ)
യാത്രാച്ചെലവ്
ഏതു ഫണ്ടില്‍നിന്നുമാണ്
വഹിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഓഖി
ദുരന്തത്തെ തുടര്‍ന്ന്
ചെല്ലാനം പഞ്ചായത്തില്‍
ഉണ്ടായ നാശനഷ്ടങ്ങള്‍
75.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തെ തുടര്‍ന്ന്
കൊച്ചി
നിയോജകമണ്ഡലത്തിലെ
ചെല്ലാനം പഞ്ചായത്തില്‍
ഉണ്ടായ നാശനഷ്ടങ്ങളുടെ
കണക്ക്
തിട്ടപ്പെടുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇതനുസരിച്ച്
എത്ര പേര്‍ക്ക്
സാമ്പത്തികസഹായം
അനുവദിച്ച്
നല്‍കിയിട്ടുണ്ട്;
(സി)
പ്രഖ്യാപിച്ച
സഹായധനം ഇനിയും
ലഭിച്ചിട്ടില്ലെന്ന്
ആരെങ്കിലും പരാതി
നല്‍കിയിരുന്നോ; എങ്കിൽ
അതിന്മേല് എന്തു നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
ഓഖി
ദുരിതാശ്വാസ ഫണ്ട്
76.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓഖി
ദുരിതാശ്വാസ
ഫണ്ടിലേക്ക്
നാളിതുവരെയായി എത്ര തുക
ലഭിച്ചിട്ടുണ്ട്;
(ബി)
ജില്ല
തിരിച്ചുള്ള കണക്ക്
വിശദമാക്കാമോ?
ഓഖി
ദുരിതാശ്വാസം
77.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തിന്റെ
പശ്ചാത്തലത്തിൽ തീരദേശ
പുനരധിവാസമടക്കം എത്ര
തുകയുടെ സാമ്പത്തിക
സഹായം
അനുവദിക്കണമെന്നാണ്
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെട്ടത്;
പ്രസ്തുത തുക എന്തൊക്കെ
കാര്യങ്ങള്‍ക്കാണ്
ആവശ്യപ്പെട്ടതെന്ന്
വിശദമാക്കാമോ;
(ബി)
നഷ്ടപരിഹാരമായി
എത്ര തുകയാണ് ഉടൻ
അനുവദിക്കണമെന്ന്
ആവശ്യപ്പെട്ടത്;
ഏതൊക്കെ
കാര്യങ്ങള്‍ക്കായാണ് ഈ
തുക ആവശ്യപ്പെട്ടത്;
(സി)
അടിയന്തര
ദുരിതാശ്വാസത്തിനായി
കേന്ദ്ര സര്‍ക്കാര്‍
ഇതിനകം എത്ര തുക
അനുവദിച്ചു; പ്രസ്തുത
തുക പര്യാപ്തമാണോ;
ഇല്ലെങ്കിൽ
എന്തുകൊണ്ടെന്ന്
വിശദമാക്കുമോ?
ഓഖി
ദുരിതാശ്വാസം
78.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓഖി
ദുരന്തവുമായി
ബന്ധപ്പെട്ട്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക് എത്ര തുക
നാളിതുവരെ
ലഭിച്ചിട്ടുണ്ട്;
ഏതെല്ലാം
ആവശ്യങ്ങള്‍ക്കായി എത്ര
തുക വീതം ചെലവഴിച്ചു
എന്നതിന്റെ ഇനം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(ബി)
കേന്ദ്ര
സര്‍ക്കാര്‍ ഓഖി
ദുരിതാശ്വാസത്തിന് എത്ര
തുക വാഗ്ദാനം ചെയ്തു;
അതില്‍ എത്ര തുക
നാളിതുവരെ ലഭിച്ചു;
(സി)
ലഭിച്ച
തുകയില്‍ ഇതുവരെ എത്ര
തുക ഏതെല്ലാം
ആവശ്യങ്ങള്‍ക്കായി
ചെലവഴിച്ചുവെന്ന്
വിശദമാക്കുമോ?
ഓഖി
ദുരിതാശ്വാസം - സര്‍ക്കാര്‍
ജീവനക്കാരുടെ സംഭാവന
79.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓഖി
ദുരിതാശ്വാസ
നിധിയിലേക്ക്
സര്‍ക്കാര്‍
ജീവനക്കാരില്‍ നിന്നും
സംഭാവനയായി എത്ര
തുകയാണ് ലഭിച്ചത് എന്ന്
വ്യക്തമാക്കുമോ;
(ബി)
ആകെ
ജീവനക്കാരില്‍ രണ്ട്
ദിവസത്തെ വേതനം നല്കിയ
എത്രപേരുണ്ടെന്ന്
വിശദമാക്കുമോ;
(സി)
മുഴുവന്‍
സർക്കാർ ജീവനക്കാരും
രണ്ട് ദിവസത്തെ വേതനം
നല്കിയാല്
ലഭിക്കുമായിരുന്ന തുക
സംബന്ധിച്ച വിശദാംശം
നല്‍കുമോ?
ഓഖി
ചുഴലിക്കാറ്റ്
80.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓഖി
ചുഴലിക്കാറ്റിൽപ്പെട്ട്
കടലിൽ കാണാതായ
മത്സ്യത്തൊഴിലാളികളെ
രക്ഷിക്കുവാൻ
തക്കസമയത്ത്
ഊര്‍ജ്ജിതമായ ഇടപെടൽ
നടത്താതെ സര്‍ക്കാര്‍
അനാസ്ഥ കാണിച്ചുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഡിസംബര്‍
3-ാം തീയതി വിഴിഞ്ഞം
തീരപ്രദേശം
സന്ദര്‍ശിക്കുവാൻ
എത്തിയ
മുഖ്യമന്ത്രിയുടെ വാഹനം
മത്സ്യത്തൊഴിലാളികള്‍
തടഞ്ഞിട്ട സംഭവം
ഉണ്ടായിട്ടുണ്ടോ;
(സി)
ജനരോഷത്തെ
തുടര്‍ന്ന് പ്രസ്തുത
ദിവസം മുഖ്യമന്ത്രി
പൂന്തുറ സന്ദര്‍ശനം
ഒഴിവാക്കേണ്ട
സാഹചര്യമുണ്ടായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ഓഖി
ചുഴലിക്കാറ്റ് ദുരന്തം
81.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017
നവംബര്‍ 29, 30
തീയതികളിൽ 'ഓഖി
ചുഴലിക്കാറ്റ്'
കേരളതീരത്ത് നാശം
വിതയ്ക്കുമെന്ന്
അറിയിച്ച് കേന്ദ്ര
സര്‍ക്കാരിൽ നിന്നുള്ള
മുന്നറിയിപ്പ് എന്ന്,
എപ്പോള്‍, ഏതു
വകുപ്പിലാണ് സംസ്ഥാന
സര്‍ക്കാരിൽ ലഭിച്ചത്
എന്ന് അറിയിക്കുമോ;
(ബി)
കേന്ദ്ര
സര്‍ക്കാരിൽ
നിന്നുമുള്ള
മുന്നറിയിപ്പ് ഏതൊക്കെ
വകുപ്പുകള്‍ക്ക്
കൈമാറിയെന്ന്
വ്യക്തമാക്കുമോ;
(സി)
വിവരം
ലഭിച്ചിട്ടും ആവശ്യമായ
മുൻ കരുതലും
തയ്യാറെടുപ്പുകളും
നടത്തി വൻ ദുരന്തം
ഒഴിവാക്കുന്നതിൽ
വകുപ്പുകള്‍ വീഴ്ച
വരുത്തിയതായി
കരുതുന്നുണ്ടോ; എങ്കിൽ
പ്രസ്തുത
വകുപ്പുകള്‍ക്കെതിരെയും
ഉദ്യോഗസ്ഥര്‍ക്കെതിരെയും
ജൂഡീഷ്യൽ അന്വേഷണം
നടത്തി
കുറ്റക്കാര്‍ക്കെതിരെ
ശിക്ഷാനടപടികള്‍
സ്വീകരിക്കാൻ
തയ്യാറാകുമോ;
(ഡി)
ഓഖി
ദുരന്തം നേരിടാൻ വിവിധ
വകുപ്പുകള്‍ എന്തെല്ലാം
പ്രവൃത്തികള്‍
നടത്തിയെന്നും തന്മൂലം
എത്രപേരെ
രക്ഷിക്കാനായെന്നും
വിശദമാക്കുമോ;
(ഇ)
രക്ഷിച്ച്
തീരത്ത് എത്തിച്ചവരെ
ഏതെല്ലാം
ആശുപത്രികളിലാണ്
ചികിത്സയ്ക്കായി
പ്രവേശിപ്പിച്ചതെന്നും
അതിൽ എത്രപേര്‍
ആശുപത്രികളിൽ
പ്രവേശിപ്പിച്ചശേഷം
മരണമടഞ്ഞുവെന്നും അവര്‍
ആരൊക്കെയെന്നും
വിശദമാക്കാമോ?
ഓഖി
ചുഴലിക്കാറ്റിലെ നാശനഷ്ടം
82.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അപ്രതീക്ഷിതമായി
സംസ്ഥാനത്തെ തെക്കന്‍
ജില്ലകളില്‍ വീശിയടിച്ച
ഓഖി ചുഴലിക്കാറ്റില്‍
എത്ര കോടി രൂപയുടെ
നാശനഷ്ടം
ഉണ്ടായിട്ടുണ്ട്
എന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(ബി)
എത്ര
പേര്‍ക്ക് ജീവഹാനി
സംഭവിച്ചിട്ടുണ്ട്;
(സി)
എത്ര
പേരെ ഇനിയും
കണ്ടെത്താനുണ്ട്;
മരണപ്പെട്ടവരുടെ
ആശ്രിതര്‍ക്കും,
ദുരിതമനുഭവിയ്ക്കുന്നവര്ക്കുമായി
എന്തെല്ലാം ആശ്വാസ
നടപടികളാണ് ഇതുവരെ
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
കേന്ദ്ര
ഗവണ്മെന്റില് നിന്നും
ഇതുവരെ എന്തെങ്കിലും
ധനസഹായം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര;
വിശദാംശം
വ്യക്തമാക്കുമോ?
ഓഖി
ദുരന്തബാധിതർക്കു തീരദേശ
പോലീസ് സേനയില്‍ ആശ്രിത
നിയമനം
83.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017
ഡിസംബര്‍ 6 ലെ
സര്‍ക്കാര്‍ ഉത്തരവില്‍
പ്രഖ്യാപിച്ച പ്രകാരം
തീരദേശ പോലീസ് സേനയില്‍
പുതുതായി
റിക്രൂട്ട്മെന്റ്
നടത്തുമ്പോള്‍ ഓഖി
ദുരന്തത്തില്‍ ജീവന്
നഷ്ടപ്പെട്ട
മത്സ്യത്തൊഴിലാളികളുടെ
ആശ്രിതര്‍ക്ക് മുന്‍ഗണന
നല്‍കുന്നതിനായി
ചട്ടങ്ങളും നിബന്ധനകളും
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
ചട്ടങ്ങള്‍ എന്ന്
പുറപ്പെടുവിക്കുമെന്ന്
വിശദമാക്കുമോ;
(ബി)
തീരദേശപോലീസ്
സേനയില്‍ എത്ര ശതമാനം
സീറ്റാണ്
മേല്പ്പറഞ്ഞവര്ക്കായി
നീക്കിവെയ്ക്കാന്‍
തീരുമാനിച്ചിട്ടുള്ളത്;
(സി)
കേരളത്തിലെ
തുറമുഖങ്ങളോട്
ചേര്‍ന്ന് ആരംഭിക്കുന്ന
പ്രത്യേക പോലീസ്
സംവിധാനം സംബന്ധിച്ച
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്നു
പുറപ്പെടുവിക്കുമെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത സേനയിലെ
റിക്രൂട്ട്മെന്റ്
സംബന്ധിച്ച മുന്‍ഗണന
മാനദണ്ഡങ്ങള്‍
എപ്രകാരമായിരിക്കും;
വിശദമാക്കുമോ?
ഓഖി
ദുരിതാശ്വാസത്തിന് കേന്ദ്ര
സഹായം
84.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓഖി
ദുരന്തബാധിതരെ
സഹായിക്കുന്നതിനും
പുനരധിവസിപ്പിക്കുന്നതിനും
തീരദേശ മേഖലയുടെ പുനര്‍
നിര്‍മ്മാണത്തിനും കൃഷി
നാശം സംഭവിച്ചവരും വീട്
തകര്‍ന്നവരുമായ
കര്‍ഷകരെ
സംരക്ഷിക്കുവാനുമായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
;ഇതിനായി
കേന്ദ്രസര്‍ക്കാര്‍
സംസ്ഥാനത്തിന്
എന്തെല്ലാം സഹായം,എത്ര
മാത്രം നൽകിയിട്ടുണ്ട്
എന്ന് വിശദമാക്കാമോ;
(ബി)
ദുരന്തവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
ആവശ്യങ്ങളാണ് സംസ്ഥാന
സര്‍ക്കാര്‍
കേന്ദ്രസര്‍ക്കാരിന്റെ
മുന്പില്
സമര്പ്പിച്ചത്എന്ന്
വിശദമാക്കാമോ;
(സി)
സംസ്ഥാനത്തിന്റെ
ആവശ്യങ്ങളിന്മേല്
കേന്ദ്രസര്‍ക്കാരും
പ്രധാനമന്ത്രിയും
സ്വീകരിച്ച നടപടി
എന്തൊക്കെയെന്നും എത്ര
രൂപയുടെ സഹായം
നാളിതുവരെ
കേന്ദ്രത്തില്‍ നിന്ന്
സംസ്ഥാനത്തിന്
ലഭിച്ചുവെന്നും
വെളിപ്പെടുത്താമോ;
(ഡി)
ഓഖി
ചുഴലിക്കാറ്റ് ദേശീയ
ദുരന്തമായി
പ്രഖ്യാപിക്കണമെന്ന
സംസ്ഥാനത്തിന്റെ ആവശ്യം
കേന്ദ്രം
പരിഗണിച്ചിട്ടുണ്ടോ
എന്ന് വിശദമാക്കാമോ?
ഓഖി
ദുരിതബാധിതർക്കുള്ള
നഷ്ടപരിഹാരം
85.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തില്‍പ്പെട്ട്
മരണമടഞ്ഞ 25
മത്സ്യത്തൊഴിലാളികളുടെ
കുടുംബങ്ങൾക്ക്
മാത്രമാണ് നിലവില്‍ 20
ലക്ഷം രൂപ വീതം
നഷ്ടപരിഹാരം വിതരണം
ചെയ്തതെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
മരണമടഞ്ഞ മറ്റുള്ളവരുടെ
കുടുംബത്തിന്
എന്നത്തേയ്ക്ക്
നഷ്ടപരിഹാരം വിതരണം
ചെയ്യുമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരത്തിലുള്ള
എത്രപേര്‍ക്ക്
നഷ്ടപരിഹാരം
നല്‍കുമെന്ന്
വിശദമാക്കാമോ?
ഓഖി
ദുരിതബാധിതര്‍ക്കായി സഹായം
86.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓഖി
ദുരിതബാധിതര്‍ക്കായി
സർക്കാർ എന്തെല്ലാം
സഹായ നടപടികളാണ്
പ്രഖ്യാപിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
ഓഖി
ദുരിത ബാധിതര്‍ക്കായി
കേന്ദ്രസര്‍ക്കാരിന്റെ
എന്തെല്ലാം സഹായമാണ്
ഇത് വരെ
ലഭിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
ഇത്തരം
ദുരന്തങ്ങള്‍
ലഘൂകരിക്കാന്‍
ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള
എന്തെങ്കിലും
പദ്ധതികള്‍ ആസൂത്രണം
ചെയ്ത് നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ഓഖി
ദുരിതാശ്വാസനിധിയിലേക്കു
സര്‍ക്കാര്‍ ജീവനക്കാരുടെ
വിഹിതം
87.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തിരുവനന്തപുരം
അടക്കമുള്ള തെക്കന്‍
ജില്ലകളില്‍ ദുരിതം
വിതച്ച ഓഖി
ചുഴലിക്കാറ്റുമൂലം
ദുരിതം
അനുഭവിയ്ക്കുന്നവരെ
സഹായിക്കുന്നതിനുള്ള
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേയ്ക്ക്
അദ്ധ്യാപകരും
ജീവനക്കാരും അടങ്ങുന്ന
5 1/2 ലക്ഷത്തോളം
സര്‍ക്കാര്‍ ജീവനക്കാർ
എത്ര കോടി രൂപ
നല്‍കിയിട്ടുണ്ട്;
(ബി)
ഇതില്‍
സെക്രട്ടേറിയറ്റ്
ജീവനക്കാരുടെ വിഹിതം
എത്രയാണ്;
സബോര്‍ഡിനേറ്റ്
ജീവനക്കാരുടെയും
അദ്ധ്യാപകരുടെയും ജില്ല
തിരിച്ചുള്ള വിഹിതം
എത്രയെന്ന്
വ്യക്തമാക്കുമോ?
ഓഖി
കൊടുങ്കാറ്റിനെക്കുറിച്ചുള്ള
മുന്നറിയിപ്പ്
88.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
,,
ഹൈബി ഈഡന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓഖി
കൊടുങ്കാറ്റിനെക്കുറിച്ച്
മത്സ്യത്തൊഴിലാളികള്‍ക്ക്
മുന്നറിയിപ്പ്
നല്‍കാത്തതും
ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങളില്‍ 24
മണിക്കൂര്‍
നിഷ്ക്രിയമായതും
ദുരന്തത്തിന്റെ
വ്യാപ്തി
വര്‍ദ്ധിപ്പിക്കാനും
മരണ സംഖ്യ
കൂട്ടാനുമിടയായി എന്ന
ആരോപണത്തിൽ എത്രത്തോളം
വസ്തുതയുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കേന്ദ്ര
കാലാവസ്ഥാവകുപ്പ്,
ദേശീയ സമുദ്രവിവര
വിനിമയ കേന്ദ്രം എന്നീ
ഏജന്‍സികള്‍ നവംബര്‍
29-ന്
കൊടുങ്കാറ്റിന്റെ
ആവിര്‍ഭാവം,
പ്രതീക്ഷിക്കുന്ന വേഗത,
കടല്‍ക്ഷോഭം എന്നിവയെ
സംബന്ധിച്ച്
മുന്നറിയിപ്പ്
നല്‍കിയിരുന്നോ;
(സി)
ഓഖി
കൊടുങ്കാറ്റിന്
മുന്‍പ് അത്
സംബന്ധിച്ച്
മറ്റേതെങ്കിലും കേന്ദ്ര
മന്ത്രാലയങ്ങളില്‍
നിന്നോ ഏജന്‍സികളില്‍
നിന്നോ മുന്നറിയിപ്പ്
ലഭിച്ചിരുന്നോ; 2017
നവംബര്‍ 29-നും 30-ാം
തീയതി വെളുപ്പിന് 1.30
നും 5.30 നും
ഏതെങ്കിലും
ഏജന്‍സികളില്‍ നിന്നും
അറിയിപ്പ്
ലഭിച്ചിരുന്നോ;
(ഡി)
പ്രസ്തുത
അറിയിപ്പുകളില്‍ തീവ്ര
ന്യൂനമര്‍ദ്ദമുണ്ടാകുമെന്ന
മുന്നറിയിച്ച്
നല്‍കിയിരുന്നോ;
എങ്കില്‍ അത് വിശകലനം
ചെയ്ത് ബന്ധപ്പെട്ടവരെ
യഥാസമയം
അറിയിക്കുന്നതിനും
മുന്‍കരുതല്‍
എടുക്കുന്നതിനും
ദുരന്തനിവാരണ
അതോറിറ്റി
ഉദ്യോഗസ്ഥര്‍ക്ക്
വീഴ്ചയുണ്ടായിട്ടുണ്ടോ;
(ഇ)
എങ്കില്‍
വീഴ്ചവരുത്തിയവര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ?
ഓഖി
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി
ഇന്ത്യന്‍ നേവിയുടെ സഹായം
89.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓഖി
ചുഴലിക്കാറ്റിനെ
തുടര്‍ന്ന്
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി
ഇന്ത്യന്‍ നേവിയുടെ
സഹായം അഭ്യര്‍ത്ഥിച്ചത്
ഏത് സര്‍ക്കാര്‍
വകുപ്പില്‍
നിന്നാണെന്ന് തീയതിയും
സമയവും സഹിതം
വ്യക്തമാക്കുമോ;
(ബി)
നേവിയുടെ
സഹായം ദുരന്ത മേഖലയില്‍
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്
ലഭ്യമായ തീയതിയും
സമയവും വിശദമാക്കുമോ;
(സി)
നേവിയുടെ
സഹായം കൃത്യസമയത്ത്
ലഭിച്ചിരുന്നെങ്കില്‍
ദുരന്തത്തിന്റെ ആഘാതം
കുറയുമായിരുന്നുവെന്ന്
കരുതുന്നുണ്ടോ;
(ഡി)
എങ്കില്‍
ഇതു സംബന്ധിച്ച്
സര്‍ക്കാര്‍ നിഗമനം
വെളിപ്പെടുത്തുമോ?
സ്വകാര്യ
ആശുപത്രികളിലെ
ചികിത്സയ്ക്ക് ധനസഹായം
90.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ആശുപത്രികളില്‍ ചികിത്സ
ചെയ്തവര്‍ക്ക്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ധനസഹായം
ലഭിക്കുന്നതിന്
അര്‍ഹതയുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം സ്വകാര്യ
ആശുപത്രികളില്‍
നടത്തിയിട്ടുള്ള
ചികിത്സയ്ക്കാണ്
സഹായത്തിന്
അര്‍ഹതയുള്ളത്;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പട്ടാമ്പി
മണ്ഡലത്തില്‍ ഈ
ഇനത്തില്‍ എത്ര തുക
ലഭ്യമായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ജനസാന്ത്വന
ഫണ്ടിൽ നിന്നുള്ള ധനസഹായം
91.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ജനസാന്ത്വന ഫണ്ടില്‍
നിന്നും 2016 ജനുവരി
മുതല്‍ നാളിതുവരെ എത്ര
തുക ധനസഹായമായി
അനുവദിച്ചിട്ടുണ്ട്;
(ബി)
ഏതെല്ലാം
ഇനങ്ങളിലായി എത്ര
തുകയാണ് ധനസഹായമായി
അനുവദിച്ചത്;
(സി)
മലപ്പുറം
ജില്ലയില്‍ നിന്നും
നാളിതുവരെ എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
പ്രസ്തുത അപേക്ഷകളില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്നും എത്ര
തുക ധനസഹായമായി
അനുവദിച്ചുവെന്നും
വിശദമാക്കാമോ?
ദുരിതാശ്വാസ
നിധിയിൽ നിന്ന് ദേവികുളത്ത്
അനുവദിച്ച തുക
92.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേവികുളം
നിയോജക മണ്ഡലത്തില്‍
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ഈ
സര്‍ക്കാരിന്റെ കാലത്ത്
എത്ര തുകയാണ്
ചികിത്സയ്ക്കും മറ്റും
അനുവദിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
അപേക്ഷ
ലഭിച്ചതില്‍ ഇനിയും
ദുരിതാശ്വാസ നിധിയില്‍
നിന്നും തുക
അനുവദിക്കുന്നതില്‍
കാലതാമസം നേരിടുന്നത്
ഏതൊക്കെ
വില്ലേജുകളിലുള്ള
അപേക്ഷകര്ക്കാണെന്ന
വിശദാംശം നല്‍കുമോ;
(സി)
കാലതാമസം
ഉണ്ടെങ്കില്‍ അവ
പരിഹരിക്കാന്‍ എന്ത്
നടപടിയാണ് സ്വീകരിച്ചത്
എന്ന് വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍ ആവശ്യമായ
നടപടി ഉടന്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
ദുരിതാശ്വാസ
നിധിയില്‍ നിന്നുള്ള
ധനസഹായം
93.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും അനുവദിച്ച തുക
അപേക്ഷകന്
ലഭിക്കുന്നതില്‍
ഉണ്ടായിരുന്ന കാലതാമസം
ഒഴിവാക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
തുക അപേക്ഷകന് ബാങ്ക്
അക്കൗണ്ട് വഴി
നല്‍കുന്നതിന്
സ്വീകരിച്ച നടപടിയുടെ
പുരോഗതി വിശദമാക്കാമോ?
ദുരന്തനിവാരണ
അതോറിറ്റിക്ക് ലഭിച്ച തുക
94.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ദുരന്തനിവാരണ
അതോറിറ്റിക്ക്
കഴിഞ്ഞവര്‍ഷം കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
ലഭിച്ച തുക
എത്രയാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇതില്‍
ഇതിനോടകം എത്ര തുക
ചെലവഴിച്ചു; വിശദാംശം
നല്‍കുമോ;
(സി)
ഓഖി
ദുരന്തനിവാരണത്തിനൊഴികെ
മറ്റ് എന്തൊക്കെ
കാര്യങ്ങള്‍ക്കായാണ് ഈ
തുക വിനിയോഗിച്ചത്
എന്ന് വ്യക്തമാക്കുമോ?
ദുരന്തനിവാരണ
അതോറിറ്റിയുടെ നവീകരണം
95.
ശ്രീ.എ.എം.
ആരിഫ്
,,
സി.കെ. ഹരീന്ദ്രന്‍
,,
എം. മുകേഷ്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അപ്രതീക്ഷിതമായുണ്ടായ
ഓഖി ദുരന്തത്തിന്റെ
പശ്ചാത്തലത്തിൽ
സംസ്ഥാനത്തെ
ദുരന്തനിവാരണ
അതോറിറ്റിയെ ,
ദ്രുതഗതിയിൽ ഇടപെടാൻ
കഴിയും വിധം
ആധുനീകരിക്കാനും
നവീകരിക്കാനും
സ്വകരിച്ച നടപടികള്‍
അറിയിക്കാമോ;
(ബി)
മത്സ്യബന്ധനത്തിൽ
എര്പ്പെട്ടിരിക്കുന്നവര്ക്ക്
ശാസ്ത്രീയമായ
മുന്നറിയിപ്പു സംവിധാനം
എര്‍പ്പെടുത്താനും,
അത്യാവശ്യഘട്ടങ്ങളിൽ
വേണ്ട സുരക്ഷാ
സംവിധാനങ്ങള്‍
മത്സ്യബന്ധനയാനത്തിൽ
ഉറപ്പു വരുത്താനും
സാധിക്കുമോ ;
(സി)
തീരസുരക്ഷാ
സേന ഉള്‍പ്പെടെയുള്ള
സുരക്ഷാ ഏജൻസികള്‍ക്ക്
സുരക്ഷാ പ്രവര്‍ത്തനം
നടത്തുന്നതിന് ആവശ്യമായ
ഉപകരണങ്ങള്‍
നൽകുന്നതിനുള്ള
പദ്ധതിയുണ്ടോ;
പുതിയതായി ആരംഭിക്കുന്ന
എമര്‍ജൻസി ഓപ്പറേഷൻ
സെന്ററിനെ കുറിച്ച്
വ്യക്തമാക്കാമോ?
ചുഴലിക്കാറ്റ്
മുന്നറിയിപ്പ്
96.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചുഴലിക്കാറ്റ്
ഉണ്ടാകുവാന്‍
സാധ്യതയുണ്ടെന്ന്
കേന്ദ്ര ആഭ്യന്തര
വകുപ്പ് സംസ്ഥാന റവന്യു
വകുപ്പിനെ നവംബര്‍ 29
ന് രേഖാമൂലം അറിയിപ്പ്
നല്‍കിയിരുന്നോ;
(ബി)
പ്രസ്തുത
മുന്നറിയിപ്പ്
ലഭിച്ചതിന്റെ
അടിസ്ഥാനത്തില്‍ ചീഫ്
സെക്രട്ടറിയുടെ
നേതൃത്വത്തിലുള്ള
ക്രൈസിസ് മാനേജ്മെന്റ്
ടീം നവംബര്‍ 29ന് യോഗം
ചേര്‍ന്നിരുന്നോ;
(സി)
മുന്നറിയിപ്പിന്റെ
അടിസ്ഥാനത്തില്‍
പ്രസ്തുത ടീം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്?
മുഖ്യമന്ത്രിയുടെ
ഹെലികോപ്ടര്‍ യാത്ര
97.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓഖി
ദുരന്തവുമായി
ബന്ധപ്പെട്ട
കാര്യങ്ങള്‍
അന്വേഷിക്കുവാനെത്തിയ
കേന്ദ്ര സംഘവുമായി
കൂടിക്കാഴ്ച
നടത്തുവാന്‍ വേണ്ടി
26.12.2017 ല്‍
മുഖ്യമന്ത്രി
തൃശ്ശൂരില്‍ നിന്നും
തിരുവനന്തപുരത്തേക്ക്
സ്വകാര്യ
ഹെലികോപ്ടറില്‍ യാത്ര
ചെയ്തിരുന്നുവോ ;
(ബി)
കേന്ദ്ര
സംഘവുമായുള്ള
കൂടിക്കാഴ്ചയ്ക്കുശേഷം
അന്നേ ദിവസം സി. പി.
എം. ജില്ലാ
സമ്മേളനത്തില്‍
പങ്കെടുക്കുന്നതിന്
തിരിച്ച്
തൃശ്ശൂരിലേക്ക് അതേ
ഹെലികോപ്ടറില്‍
മുഖ്യമന്ത്രി യാത്ര
ചെയ്തിരുന്നുവോയെന്ന്
വെളിപ്പെടുത്തുമോ ;
(സി)
ആരുടെ
നിര്‍ദ്ദേശാനുസരണമാണ്
മുഖ്യമന്ത്രിയുടെ
യാത്രയ്ക്ക് സ്വകാര്യ
ഹെലികോപ്ടര്‍
വാടകയ്ക്ക്
എടുത്തതെന്ന്
അറിയിക്കുമോ;
(ഡി)
പ്രസ്തുത
ഹെലികോപ്ടര്‍
യാത്രയ്ക്ക് എന്ത്
തുകയ്ക്കുള്ള ബില്ലാണ്
ഹെലികോപ്ടര്‍
കമ്പനിയില്‍ നിന്നും
ലഭിച്ചത്; എന്ത്
തുകയാണ് പ്രസ്തുത
കമ്പനിക്ക്
അനുവദിച്ചത്; ഏത്
അക്കൗണ്ടില്‍
നിന്നുമാണ് തുക
അനുവദിച്ചത്;
(ഇ)
കമ്പനി
ആവശ്യപ്പെട്ട തുക
പൂര്‍ണ്ണമായും
നല്‍കിയോ;
ഇല്ലെങ്കില്‍ ഏത്
ഉദ്യോഗസ്ഥനാണ്
ഹെലികോപ്ടര്‍
കമ്പനിയുമായി ചര്‍ച്ച
നടത്തി, വാടകയില്‍
കുറവ് വരുത്തിയതെന്നു
വെളിപ്പെടുത്തുമോ ;
(എഫ്)
പാര്‍ട്ടി
പരിപാടികളില്‍
പങ്കെടുക്കുന്നതിന്
2011 - 16 കാലയളവില്‍
മുന്‍ മുഖ്യമന്ത്രി
ഹെലികോപ്ടറില്‍ യാത്ര
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
അക്കൗണ്ടില്‍ നിന്നും
എന്ത് തുകയാണ് ഇതിനായി
അനുവദിച്ചതെന്ന വിവരം
ലഭ്യമാക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധി
98.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്നശേഷം
ഇതു വരെ
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയിൽ
നിന്നും തലശ്ശേരി
നിയോജക മണ്ഡലത്തിൽ
എത്രപേര്‍ക്ക് ധനസഹായം
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
ആയതിന്റെ മൊത്തം
തുകയുടെ വില്ലേജ്
തിരിച്ചുള്ള വിവരം
ലഭ്യമാക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധി
99.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്ന്
നാളിതുവരെ
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയിൽ
നിന്നും എത്രപേര്‍ക്ക്
ആനുകൂല്യം
നല്‍കിയിട്ടുണ്ട്;
(ബി)
എത്ര
തുകയാണ് ഇതിനായി
വിനിയോഗിച്ചത്;
(സി)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയിൽ
നിന്നും ഒറ്റപ്പാലം
അസംബ്ളി മണ്ഡലത്തിലെ
എത്രപേര്‍ക്ക്
ആനുകൂല്യം
ലഭിച്ചിട്ടുണ്ട്; എത്ര
തുക നല്കുകയുണ്ടായി;
വിശദാംശം ലഭ്യമാക്കാമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധി
100.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നും എത്ര തുക
വിതരണം ചെയ്തിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ആകെ ഗുണഭോക്താക്കളുടെ
എണ്ണം വ്യക്തമാക്കാമോ?
ദുരിതാശ്വാസ
നിധിയിൽ നിന്നും നിലമ്പൂരിൽ
അനുവദിച്ച തുക
101.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നിലമ്പൂര്‍
മണ്ഡലത്തില്‍
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ഇതുവരെ എത്ര
തുക അനുവദിച്ചുവെന്ന്
വ്യക്തമാക്കാമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നുള്ള ചികിത്സാ ധനസഹായം
102.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ചികിത്സാ
ധനസഹായം
അനുവദിക്കുന്നതിലെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതൊക്കെ
ആശുപത്രികളില്‍
ഏതെല്ലാം
രോഗങ്ങള്‍ക്ക്
ചികിത്സയിലുള്ളവര്‍ക്കാണ്
ധനസഹായം
അനുവദിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം മൂവാറ്റുപുഴ
നിയോജക മണ്ഡലത്തില്‍
നാളിതുവരെ ആകെ എത്ര
പേര്‍ക്ക് എത്ര തുക
ധനസഹായമായി
അനുവദിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ?
ഉഡാന്‍
വിമാനയാത്രാ പദ്ധതി
103.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാധാരണക്കാര്‍ക്ക്
ആഭ്യന്തര വിമാന യാത്ര
സാധ്യമാക്കുകയെന്ന
ലക്ഷ്യത്തോടെ
കേന്ദ്രസര്‍ക്കാര്‍
പ്രഖ്യാപിച്ച ഉഡാന്‍
വിമാനയാത്രാ
പദ്ധതിയില്‍
പങ്കാളിയാകാന്‍
സംസ്ഥാനം കേന്ദ്രവുമായി
ധാരണാപത്രം
ഒപ്പുവച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
സംസ്ഥാനത്തെ
ഏത് വിമാനത്താവളത്തില്‍
നിന്നുമാണ് ഉഡാന്‍
പദ്ധതി ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
കുമ്പഴ-കല്ലേലി
വിമാനത്താവളം
104.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുമ്പഴ-കല്ലേലി
വിമാനത്താവളത്തെ
സംബന്ധിച്ച്
പ്രൊപ്പോസലുകള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ആരെല്ലാമാണ്;
(ബി)
ഓരോരുത്തരും
നല്കിയ
പ്രൊപ്പോസലുകളുടെ
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
ഇതു
സംബന്ധിച്ച് നാളിതുവരെ
എന്തെല്ലാം
തുടര്‍നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്ന്
ഇനംതിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
UNIWDE
Engineers and
Contractors Pvt. Ltd.
എന്ന കമ്പനി
പ്രൊപ്പോസല്‍
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എന്നാണ്;
(ഇ)
ആയതിന്റെ
നിലിലുള്ള അവസ്ഥ
എന്തെന്ന്
വ്യക്തമാക്കുമോ?
കണ്ണൂര്‍
അന്താരാഷ്ട്ര വിമാനത്താവളം
105.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
അന്താരാഷ്ട്ര
വിമാനത്താവളത്തിലെ
റണ്‍വേ, പാസഞ്ചര്‍
ടെര്‍മിനലുകള്‍,
പാര്‍ക്കിംഗ് ഏര്യ
തുടങ്ങിയവയുടെ
നിര്‍മ്മാണം ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്നും
ഇതുമായി ബന്ധപ്പെട്ട്
പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികള്‍ എപ്പോള്‍
പൂര്‍ത്തീകരിക്കുമെന്നും
വ്യക്തമാക്കുമോ;
(ബി)
വിവിധ
പ്രവൃത്തികളുടെ
നിര്‍മ്മാണ
പൂര്‍ത്തീകരണം കഴിഞ്ഞ്
സര്‍വസജ്ജമായ കണ്ണൂര്‍
വിമാനത്താവളത്തിന്റെ
സുരക്ഷാ പരിശോധനകള്‍
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
വിമാനത്താവളത്തിന്റെ
ആരംഭഘട്ടത്തില്‍
ഏതെല്ലാം ആഭ്യന്തര
സര്‍വ്വീസുകളും
ഏതെല്ലാം വിദേശ
സര്‍വ്വീസുകളും
ആരംഭിക്കുവാനാണ് അനുമതി
ലഭിച്ചിട്ടുള്ളതെന്നും
ഏതെല്ലാം വിമാന
കമ്പനികള്‍ക്കാണ്
അനുമതി
ലഭിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ?
അന്താരാഷ്ട്ര
വിമാനത്താവളം
106.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയ്ക്കടുത്ത്
അന്താരാഷ്ട്ര
വിമാനത്താവളം എന്ന
പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍ ഏതു
ഘട്ടംവരെയായി എന്ന്
വിശദമാക്കാമോ;
(ബി)
ഇതിനായി
ഏതൊക്കെ സ്ഥലങ്ങളാണ്
അന്തിമ പട്ടികയില്‍
ഉള്ളതെന്ന്
വ്യക്തമാക്കുമോ;
എന്തൊക്കെ നടപടികളാണ്
ഇനി
പൂര്‍ത്തിയാക്കാനുള്ളതെന്ന്
വെളിപ്പെടുത്താമോ;
(സി)
വിമാനത്താവളത്തിന്റെ
നിര്‍മ്മാണത്തിനായുളള
നടപടികള്‍
പൂര്‍ത്തിയാക്കി എന്ന്
ആരംഭിക്കാനാകുമെന്ന്
വിശദമാക്കാമോ?
കൊച്ചി
മെട്രോ
107.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
മെട്രോ തൃപ്പൂണിത്തുറ
വരെ നീട്ടുന്നതിന്റെ
ഭാഗമായുള്ള
പ്രവൃത്തികളുടെ നിലിവലെ
സ്ഥിതി അറിയിക്കുമോ;
(ബി)
നിർമ്മാണ
പ്രവര്‍ത്തനങ്ങളില്‍
കാലതാമസം
ഉണ്ടാകുന്നുണ്ടോ;
എങ്കിൽ എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
നിര്‍മ്മാണം എപ്പോള്‍
പൂര്‍ത്തിയാകും എന്ന്
അറിയിക്കുമോ;
(ഡി)
കൊച്ചി
മെട്രോ തൃപ്പൂണിത്തുറ
റെയില്‍വേ സ്റ്റേഷന്
വരെ നീട്ടിയാല്‍,
ലഭ്യമാകുന്ന
പാര്‍ക്കിംഗ് സൗകര്യം,
കൂടുതല്‍ മെട്രോ
യാത്രക്കാര്‍
എന്നിങ്ങനെയുള്ള
കാര്യങ്ങള്‍ പരിഗണിച്ച്
ആയതിനായി നടപടി
സ്വീകരിക്കുമോ?
പറമ്പിക്കുളം-
അളിയാര്‍ കരാര്‍
108.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പറമ്പിക്കുളം-
അളിയാര്‍ കരാര്‍
പ്രകാരം നമ്മുടെ
സംസ്ഥാനത്തിന്
അര്‍ഹതപ്പെട്ട ജലം
ലഭിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ?
(ബി)
പ്രസ്തുത
കരാർ പ്രകാരം ഈ വര്‍ഷം
ജലം
ലഭിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(സി)
പറമ്പിക്കുളം
-ആളിയാര്‍ കരാര്‍
പുതുക്കി
നിശ്ചയിക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ;
(ഡി)
ഈ
കരാര്‍ പ്രകാരം നമുക്ക്
ലഭിക്കുന്ന ജലം
ഏതെല്ലാം
മേഖലകളിലേക്കാണ് വിതരണം
നടത്തുന്നത് എന്നും ഏത്
അളവിലാണ് ഓരോ
പ്രദേശത്തേക്കും വിതരണം
നടത്തുന്നത് എന്നും
വിശദമാക്കുമോ?
സര്‍ക്കാര്‍
നല്കിയ പരസ്യങ്ങളുടെ ചെലവ്
109.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
സത്യപ്രതിജ്ഞാ
ചടങ്ങിനോടനുബന്ധിച്ച്
നൽകിയ പരസ്യം വകയിൽ
എത്ര തുകയാണ്
ചെലവഴിച്ചത്;
പത്ര-ദൃശ്യ
മാധ്യമ-സോഷ്യൽ മീഡിയ
ചെലവുകളുടെ ഇനം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
സര്‍ക്കാരിന്റെ
നൂറാം ദിനാഘോഷവുമായി
ബന്ധപ്പെട്ട പരസ്യം
നൽകിയ വകയിൽ എത്ര
തുകയാണ് ചെലവഴിച്ചത്;
പത്ര-ദൃശ്യ
മാധ്യമ-സോഷ്യൽ മീഡിയ
ചെലവുകളുടെ ഇനം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(സി)
സര്‍ക്കാരിന്റെ
ഒന്നാം വാര്‍ഷികവുമായി
ബന്ധപ്പെട്ട പരസ്യം
നൽകിയ വകയിൽ എത്ര
തുകയാണ് ചെലവഴിച്ചത്;
പത്ര-ദൃശ്യ
മാധ്യമ-സോഷ്യൽ മീഡിയ
ചെലവുകളുടെ ഇനം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ഡി)
ദേശീയ
മാധ്യമങ്ങളിൽ 2017
ഓഗസ്റ്റ് 7 തീയതിയിൽ
സര്‍ക്കാര്‍ നൽകിയ
പരസ്യം വകയിൽ എത്ര
തുകയാണ് ചെലവഴിച്ചത്
എന്ന് അറിയിക്കുമോ;
(ഇ)
സര്‍ക്കാരിന്റെ
ഒന്നാം വാര്‍ഷികവുമായി
ബന്ധപ്പെട്ട് സാമൂഹ്യ
മാധ്യമങ്ങളിലെ
പ്രചാരണത്തിന് എത്ര
തുകയാണ് ചെലവഴിച്ചത്; ഈ
പ്രചാരണത്തിന് ഏതൊക്കെ
സ്ഥാപനങ്ങളെയാണ്
ചുമതലപ്പെടുത്തിയിരുന്നത്;
അവരെ എപ്രകാരമാണ്
തിരഞ്ഞെടുത്തത്; ഓരോ
സ്ഥാപനത്തിനും നൽകിയ
തുക വെളിപ്പെടുത്താമോ?
ക്യാബിനറ്റ്
തീരുമാനങ്ങള്‍
110.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം മുഖ്യമന്ത്രി
ക്യാബിനറ്റ്
തീരുമാനങ്ങള്‍
പത്രസമ്മേളനം വഴി
വിശദീകരിക്കുന്ന കീഴ്
വഴക്കം വേണ്ടെന്ന്
വച്ചിരുന്നുവോ;
എങ്കില്‍ അതിനുള്ള
കാരണം വിശദമാക്കുമോ;
(ബി)
2017-ല്‍
മുഖ്യമന്ത്രി
ഏതെങ്കിലും ക്യാബിനറ്റ്
തീരുമാനങ്ങള്‍
പത്രസമ്മേളനം വഴി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
ദിവസങ്ങളിലെന്ന് പറയുമോ
;
(സി)
പ്രസ്തുത
ദിവസങ്ങളില്‍
മുഖ്യമന്ത്രി തന്നെ
പതിവിന് വിപരീതമായി
ക്യാബിനറ്റ്
തീരുമാനങ്ങള്‍
പത്രസമ്മേളനം വഴി
അറിയിക്കുവാനുണ്ടായ
പ്രത്യേക സാഹചര്യം
എന്തായിരുന്നുവെന്നറിയിക്കുമോ?
പ്രവാസി
വോട്ടവകാശം
111.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവാസികള്‍ക്ക്
വോട്ടവകാശം
ലഭിക്കുന്നതിന്റെ
ഭാഗമായി സംസ്ഥാന
സര്‍ക്കാര്‍ നാളിതുവരെ
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രവാസി
വോട്ടവകാശം
യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ
ഭാഗമായി ഏതെങ്കിലും
തരത്തിലുള്ള
നിര്‍ദ്ദേശം സംസ്ഥാന
സര്‍ക്കാര്‍
കേന്ദ്രസര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
അടുത്ത
തദ്ദേശസ്വയംഭരണ
തെരഞ്ഞെടുപ്പില്‍
പ്രവാസികള്‍ക്കു കൂടി
വോട്ടവകാശം
ലഭിക്കത്തക്കവിധത്തില്‍
വോട്ടര്‍ പട്ടിക
തയ്യാറാക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
രാജ്യത്ത്
ഏറ്റവും കൂടുതല്‍
പ്രവാസികളുള്ള
സംസ്ഥാനമെന്ന നിലയ്ക്ക്
ഈ വിഷയത്തില്‍
പ്രവാസികള്‍ക്ക്
അനുകൂലമായ തീരുമാനം
കൈക്കൊള്ളുന്ന
തരത്തില്‍
കേന്ദ്രസര്‍ക്കാരില്‍
സമ്മര്‍ദ്ദം
ചെലുത്തുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
പ്രവാസികളുടെ
പുനരധിവാസം
112.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സൗദി
അറേബ്യയില്‍
സ്വദേശിവല്‍ക്കരണം
കര്‍ശനമായി
നടപ്പിലാക്കിയത് മൂലം
ജോലി നഷ്ടപ്പെട്ട്
തിരികെ എത്തുന്ന
മലയാളികളെ
പുനരധിവസിപ്പിക്കുന്നതിന്
നോര്‍ക്ക- റൂട്സ്
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുനരധിവാസ പദ്ധതി
പ്രകാരം ഇതിനകം എത്ര
അപേക്ഷകള്‍
ലഭിച്ചുവെന്നും ഇതില്‍
എത്രപേര്‍ക്ക് വായ്പ
അനുവദിച്ചുവെന്നും
വെളിപ്പെടുത്തുമോ;
(സി)
അപേക്ഷകള്‍
തീര്‍പ്പാക്കുന്നതില്‍
നോര്‍ക്ക-റൂട്സ്
അലംഭാവം
കാണിക്കുന്നുവെന്നും
വായ്പകള്‍
അനുവദിക്കുന്നതില്‍
ബാങ്കുകള്‍ കാലതാമസം
വരുത്തുന്നുവെന്നുമുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
ശക്തമായ ഇടപെടല്‍
നടത്തി പ്രവാസികളുടെ
പുനരധിവാസം
വേഗത്തിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
ലോക
കേരള സഭ
113.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018
ജനുവരി 12, 13
തീയതികളില്‍ നടന്ന ലോക
കേരള സഭയിലേക്ക്
ക്ഷണിക്കപ്പെട്ട
വ്യക്തികളുടെയും
സംഘടനകളുടെയും
പേരുവിവരം
വ്യക്തമാക്കാമോ;
അവരില്‍ പങ്കെടുത്തവര്‍
ആരെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ലോക
കേരള സഭയില്‍
പങ്കെടുത്തവരുടെ ചെലവ്
വഹിച്ചത് സര്‍ക്കാരാണോ;
എങ്കില്‍ ചെലവായ തുക
ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ലോക
കേരള സഭ
സംഘടിപ്പിക്കാന്‍ ആകെ
എത്ര തുക ചെലവായെന്ന്
അറിയിക്കുമോ; തുകയുടെ
കണക്ക് ഇനം തിരിച്ച്
നല്‍കുമോ;
(ഡി)
ലോക
കേരള സഭ
സംഘടിപ്പിച്ചതിലൂടെ
കേരളത്തിനുണ്ടാകാന്‍
പോകുന്ന നേട്ടങ്ങള്‍
എന്തൊക്കെയാണ്;
(ഇ)
ലോക
കേരള സഭയുടെ ആദ്യ
സമ്മേളനത്തില്‍
പ്രവാസികള്‍ക്കായി
പ്രഖ്യാപിച്ച പുതിയ
പദ്ധതികള്‍
എന്തൊക്കെയാണ്;
പ്രസ്തുത പദ്ധതികളുടെ
ആനുകൂല്യം
പ്രവാസികള്‍ക്ക്
എപ്പോള്‍
അനുഭവവേദ്യമാകുമെന്ന്
വ്യക്തമാക്കാമോ?
ലൗ
ജിഹാദ് കേസുകള്‍
114.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
'ലൗ
ജിഹാദുമായി
ബന്ധപ്പെട്ട് എത്ര
കേസുകള്‍ സർക്കാർ
എന്‍.ഐ.എ യ്ക്ക്
കൈമാറിയിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ബി)
വിവാഹത്തിനായി
എത്ര മത
പരിവര്‍ത്തനങ്ങള്‍ 2010
നു ശേഷം കേരളത്തില്‍
നടന്നിട്ടുണ്ട്എന്ന്
വ്യക്തമാക്കാമോ;
(സി)
കേരളത്തിലെ
സര്‍ക്കാര്‍ അംഗീകൃത മത
പരിവര്‍ത്തന
കേന്ദ്രങ്ങള്‍
ഏതൊക്കെയാണ് ;
'സത്യസരണി '
സര്‍ക്കാര്‍
അംഗീകാരമുള്ള മത
പരിവര്‍ത്തന
കേന്ദ്രമാണോ ;
(ഡി)
മത
പരിവര്‍ത്തന
കേന്ദ്രങ്ങള്‍ക്ക്
അംഗീകാരം
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
സ്ത്രീ
പീഡനക്കേസുകള്‍
115.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
2017ഡിസംബര്‍ 31 വരെ
എത്ര സ്ത്രീ
പീഡനക്കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നറിയിക്കുമോ;
(ബി)
പ്രസ്തുത
കേസ്സുകളില്‍ ഇനിയും
എത്ര പ്രതികളെ
കണ്ടെത്താനുണ്ട്;
(സി)
പ്രസ്തുത
കാലയളവില്‍ പട്ടികജാതി
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട
എത്ര സ്ത്രീകള്‍
പീഡിപ്പിക്കപ്പെട്ടുവെന്നു
വിശദമാക്കാമോ?
ഡോഗ്
ട്രെയിനിങ് സ്കൂൾ
116.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാമവര്‍മ്മപുരം
പോലീസ് അക്കാദമിയിലെ
സ്റ്റേറ്റ് ഡോഗ്
ട്രെയിനിംഗ് സ്കൂളില്‍
പ്രതിവര്‍ഷം എത്ര
പോലീസ് നായകള്‍ക്ക്
പരിശീലനം
നല്‍കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഡോഗ്
ട്രെയിനിംഗ് സ്കൂളില്‍
നായകളുടെ
ചികിത്സയ്ക്കായി
വെറ്ററിനറി ഡോക്ടര്‍
ഉള്‍പ്പെടെ യാതൊരു
സൗകര്യങ്ങളുമില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സ്റ്റേറ്റ്
ഡോഗ് ട്രെയിനിംഗ്
സ്കൂളില്‍
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍
വെറ്ററിനറി ഡോക്ടറെ
നിയമിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
പുതിയ
പോലീസ് സ്റ്റേഷനുകള്‍
117.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പുതുതായി എത്ര
പോലീസ് സ്റ്റേഷനുകള്‍
ആരംഭിച്ചു എന്ന്
അറിയിക്കുമോ;
(ബി)
ഇവ
ഏതെല്ലാം എന്ന്
വ്യക്തമാക്കുമോ;
(സി)
പുതുതായി
എവിടെയെല്ലാം പോലീസ്
സ്റ്റേഷനുകള്‍
ആരംഭിക്കാന്‍
ആലോചിക്കുന്നു എന്ന്
അറിയിക്കുമോ?
പോലീസ്
സേനയുടെ നവീകരണം
118.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
അടൂര്‍ പ്രകാശ്
,,
പി.ടി. തോമസ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സേനയുടെ നവീകരണത്തിന് ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്റ്റേഷന്
ഹൗസ് ഓഫീസര്‍മാരുടെ
ചുമതല എസ്.ഐ.മാരില്‍
നിന്നും മാറ്റി
സി.ഐ.മാര്‍ക്ക്
നല്‍കിയിട്ടുണ്ടോ;
(സി)
കുറ്റാന്വേഷണവും
ക്രമസമാധാന പരിപാലനവും
രണ്ടായി തിരിച്ച്
പോലീസ് സംവിധാനം
കാര്യക്ഷമമാക്കുന്നതിനുളള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ഡി)
ന്യായമായ
കാര്യങ്ങള്‍ക്ക് സമരം
ചെയ്യുന്ന
സ്ത്രീകളുടെയും
കുട്ടികളുടെയും നേരെ
പോലീസ് പലപ്പോഴും
അനാവശ്യ ബലപ്രയോഗം
നടത്തുന്നതായ പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
മനുഷ്യത്വരഹിതമായി
പെരുമാറുന്ന ഇത്തരം
ഉദ്യോഗസ്ഥര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ?
പോലീസ്
ക്വാര്‍ട്ടേഴ്സ്
119.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കരയില്‍
2015-16-ല്‍ ഉദ്ഘാടനം
കഴിഞ്ഞതും
ഫ്ലാറ്റ്മോഡലില്
നിര്‍മ്മിച്ചതുമായ
ക്വോര്‍ട്ടേസ്
പോലീസുകാര്‍ക്ക്
താമസിക്കുന്നതിനു
നാളിതുവരെയും തുറന്നു
നല്‍കിയിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കാരണം
വിശദമാക്കാമോ;
(ബി)
ക്വോര്‍ട്ടേഴ്സ്
നിര്‍മ്മിച്ച സ്ഥലത്തു
മുന്‍പുണ്ടായിരുന്ന
ക്വോര്‍ട്ടേഴ്സുകളില്‍
വൈദ്യുതി കുടിശ്ശിക
ഉള്ളതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഈ വൈദ്യുതി കുടിശ്ശിക
അടയ്ക്കാന്‍
കഴിയാത്തതിന് കാരണം
വിശദമാക്കാമോ; ഇതുമായി
ബന്ധപ്പെട്ട് കെ എസ് ഇ
ബി പോലീസ്
അധികാരികള്‍ക്ക് കത്തു
നല്‍കിയട്ടുണ്ടോ;
(സി)
പൊളിച്ചു
മാറ്റിയ പോലീസ്
ക്വാര്‍ട്ടേഴ്സില്‍
നിലവില്എത്ര രൂപ
വൈദ്യുതി കുടിശ്ശിഖ
ഉണ്ടെന്ന്
വിശദമാക്കാമോ;
(ഡി)
വൈദ്യതി
കുടിശ്ശിക അടച്ചു
തീര്‍ത്തു പുതിയ പോലിസ്
ക്വോര്‍ട്ടേഴ്സിനു
വൈദ്യുതി കണക്ഷന്
എടുത്തു 2018
-മാര്‍ച്ചിനു മുന്‍പ്
തുറന്നു നല്കാന്
കഴിയുമോ;
(ഇ)
ക്വാര്‍ട്ടേഴ്സ്
തുറക്കുന്നതിന്
വൈദ്യുതി കുടിശ്ശിക
അടയ്ക്കാന്‍ നടപടി
സ്വീകരിക്കണമെന്ന്
ആവശ്യപ്പെട്ട്
എം,എല്‍.എ 3.01.2018
-ല്‍ ഡി.ജി.പി യ്ക്ക്
നല്കിയ പരാതിയില്‍
നടപടി സ്വീകരിച്ചോ?
പോലീസ്
ലാത്തിച്ചാര്‍ജ്ജ്
120.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
2017 ഡിസംബര്‍ 31 വരെ
എത്ര പോലീസ്
ലാത്തിച്ചാര്‍ജ്ജുകള്‍
നടന്നിട്ടുണ്ട്;
(ബി)
മുന്നറിയിപ്പ്
നല്‍കാതെ നടത്തിയ
ലാത്തിച്ചാര്‍ജ്ജുകള്‍
എത്രയെന്നറിയിക്കുമോ;
(സി)
സ്കൂള്‍
കോളേജ്
വിദ്യാര്‍ത്ഥികള്‍ക്ക്
നേരെ ഇക്കാലത്ത് എത്ര
ലാത്തിച്ചാര്‍ജ്ജുകള്‍
നടന്നിട്ടുണ്ട്;
(ഡി)
പ്രസ്തുത
ലാത്തിച്ചാര്ജ്ജുകളില്
എത്ര പേര്‍ക്ക്
പരിക്കേറ്റു
എന്നറിയിക്കുമോ;
(ഇ)
പ്രസ്തുത
ലാത്തിച്ചാര്ജ്ജുകളെ
തുടര്‍ന്ന് എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് എന്ന്
വെളിപ്പെടുത്തുമോ;
(എഫ്)
ഇതില്‍
പോലീസിന്റെ അതിക്രമം
നടന്നതായുള്ള എത്ര
കേസുകളില്‍ ബന്ധപ്പെട്ട
പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
നഗരൂര്‍
പോലീസ് സ്റ്റേഷന്
121.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
മണ്ഡലത്തില്‍ പുതുതായി
അനുവദിച്ച നഗരൂര്‍
പോലീസ് സ്റ്റേഷന്റെ
പ്രവര്‍ത്തനം എന്നു
മുതല്‍
ആരംഭിക്കാനാകുമെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പോലീസ് സ്റ്റേഷന്റെ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനുള്ള
തടസ്സം വിശദമാക്കുമോ?
പൂന്തുറ
പോലീസ് സ്റ്റേഷന്
എസ്.എെ.യ്ക്കെതിരെ നടപടി
122.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017
നവംബര്‍ മാസം
തിരുവനന്തപുരത്ത്
പൂന്തുറ പോലീസ്
സ്റ്റേഷന് പരിസരത്ത്
ഏറെ രോഗബാധയുള്ള
ഷംനാദ് എന്ന യുവാവിനെ
സ്ഥലം എസ്.എെ.
ക്രൂരമായി
മര്‍ദ്ദിച്ചവശനാക്കി
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചില
മാഫിയ സഹായത്തിന്റെ
ധാര്ഷ്ട്യത്തില്
ടിയാനെ
മര്‍ദ്ദിച്ചപ്പോള്‍
അയാള്‍ ബോധരഹിതനായി
വീഴുകയുണ്ടായോ;
(സി)
മര്‍ദ്ദനമേറ്റ
വ്യക്തിയുടെ ഭാര്യ ഇതു
സംബന്ധമായി
സ്റ്റേഷനില്‍
എന്തെങ്കിലും പരാതി
നല്‍കിയിരുന്നോ;
(ഡി)
എങ്കില്‍
പരാതിയിന്മേല്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍ എന്തെല്ലാം;
(ഇ)
ടിയാനെ
മര്‍ദ്ദിച്ച
എസ്.എെ.യ്ക്കെതിരെ
എന്തെങ്കിലും
തരത്തിലുള്ള
അന്വേഷണത്തിന്
ഗവണ്മെന്റ്
നിര്‍ദ്ദേശം
നല്‍കിയിരുന്നോ; വിശദ
വിവരം നല്‍കുമോ?
ഫിംഗര്‍
പ്രിന്റ് സെര്‍ച്ചര്‍
തസ്തിക
123.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫിംഗര്‍
പ്രിന്റ് ബ്യൂറോയിലെ
ഫിംഗര്‍ പ്രിന്റ്
സെര്‍ച്ചര്‍
തസ്തികയ്ക്ക്
നിശ്ചയിച്ചിട്ടുള്ള
യോഗ്യതകള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
തസ്തികയിലേക്ക്
യോഗ്യതയുള്ള പോലീസ്
ഉദ്യോഗസ്ഥര്‍ക്ക്
തസ്തികമാറ്റം വഴി
സംവരണം അനുവദിക്കാമോ?
ഇന്ത്യാ
റിസര്‍വ് ബറ്റാലിയന് റഗുലർ
വിംഗ്
124.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇന്ത്യാ റിസര്‍വ്
ബറ്റാലിയന് റഗുലർ
വിംഗിന്റെ ട്രെയിനിംഗ്
പീരിയഡ് സര്‍വ്വീസ്
കാലഘട്ടമായി
പരിഗണിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്റെ
കാരണം വിശദമാക്കാമോ;
(ബി)
കേരളത്തിലെ
മറ്റ് സേനാവിഭാഗവും
ഇന്ത്യന്‍ റിസര്‍വ്
ബറ്റാലിയന് റെഗുലര്‍
വിംഗും തമ്മില്‍
ട്രെയിനിംഗിലും
ഡ്യൂട്ടിയിലുമുള്ള
വ്യത്യാസങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(സി)
ഇന്ത്യന്‍
റിസര്‍വ് ബറ്റാലിയന്
റെഗുലര്‍ വിംഗ്
സേനാംഗങ്ങള്‍ക്ക് കേരളാ
പോലീസിലെ
സേനാംഗങ്ങളില്‍ നിന്നും
വ്യത്യസ്തമായി
എന്തെല്ലാം സാമ്പത്തിക
ആനുകൂല്യങ്ങള്‍
നല്‍കുന്നുണ്ട്;
ഇല്ലെങ്കില്‍ മറ്റ്
സേനാംഗങ്ങള്‍ക്ക്
നല്കുന്നുതുപോലെ
സാമ്പത്തിക ആനുകൂല്യം
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ഇന്ത്യന്‍
റിസര്‍വ് ബറ്റാലിയന്
റെഗുലര്‍ വിംഗില്‍
സേവനമനുഷ്ഠിച്ചു
വരുന്നവര്‍ക്ക് എത്ര
കാലം നിര്‍ബന്ധിത സേവനം
പ്രസ്തുത സേനയില്‍
തുടരേണ്ടതുണ്ട് എന്ന്
അറിയിക്കാമോ;
(ഇ)
പ്രസ്തുത
സേനാംഗങ്ങള്‍ക്ക്
ലോക്കല്‍ പോലീസ്
സ്റ്റേഷനിലേക്ക് സേവനം
മാറ്റി നല്‍കുന്നതിന്
നിലവില്‍
വ്യവസ്ഥയുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(എഫ്)
പ്രസ്തുത
സേനാംഗങ്ങള്‍ ലോക്കല്‍
പോലീസ് സേനയിലേക്ക്
പ്രവേശിക്കുമ്പോള്‍
സീനിയോറിറ്റി
കണക്കാക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ?
മലപ്പുറം
വനിതാ പോലീസ് സ്റ്റേഷന്
125.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
വനിതാ പോലീസ്
സ്റ്റേഷന്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്; വിശദാംശം
നല്‍കുമോ;
(ബി)
സ്റ്റേഷനിലേക്ക്
ആവശ്യമായ ജീവനക്കാരുടെ
പുനര്‍വിന്യാസം
പൂര്‍ത്തിയായിട്ടുണ്ടോ;
(സി)
സ്റ്റേഷനുള്ള
സ്ഥലം
ലഭ്യമായിട്ടുണ്ടോ;
എന്നത്തേക്ക്
ആരംഭിക്കുവാന്‍
സാധിക്കുമെന്ന്
വെളിപ്പെടുത്തുമോ?
ജനമൈത്രി
പോലീസ്
126.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനമൈത്രി
പോലീസ്
രൂപീകരിച്ചപ്പോള്‍
സര്‍ക്കാര്‍ ലക്ഷ്യം
വച്ച ഗുണഫലങ്ങള്‍
നേടാന്‍
കഴിഞ്ഞിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
ലക്ഷ്യം
നേടാന്‍
കഴിഞ്ഞിട്ടില്ലെങ്കില്‍
കാരണങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ;
എന്തൊക്കെയാണ്
കണ്ടെത്തിയ
വസ്തുതകളെന്ന്
വ്യക്തമാക്കമോ;
(സി)
പോലീസിനെ
കൂടുതല്‍
ജനസൗഹൃദമാക്കാന്‍
എന്തെല്ലാം നടപടികളാണ്
പുതുതായി
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ജനമൈത്രി
പോലീസ് സ്റ്റേഷനുകളിലെ
അടിസ്ഥാന സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കാന്‍
എന്തെങ്കിലും
പദ്ധതികള്‍ രൂപീകരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
അയിരൂര്‍
പോലീസ് സ്റ്റേഷന് പുതിയ
കെട്ടിടം
127.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തിലെ അയിരൂര്‍
പോലീസ് സ്റ്റേഷന്
ഇപ്പോള്‍
പ്രവര്‍ത്തിക്കുന്ന
വാടക കെട്ടിടത്തില്‍
നിന്നും മാറ്റി പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ബി)
അയിരൂര്‍
പോലീസ് സ്റ്റേഷന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
വര്‍ക്കല താലൂക്കില്‍
അയിരൂര്‍ വില്ലേജില്‍
റീസര്‍വ്വേ ബ്ലോക്ക്
3-ല്‍ റീസര്‍വ്വേ
നമ്പര്‍ 227-ല്‍
ഉള്‍പ്പെട്ട 8.50 ആര്
റവന്യൂ ഭൂമി
(സര്‍ക്കാര്‍ വക)
പോലീസ് വകുപ്പിന്
കൈമാറുന്നതിനും ആയതില്‍
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനുമുളള
നടപടി
ത്വരിതപ്പെടുത്തുമോ;
വിശദമാക്കുമോ?
ഡ്യൂട്ടി
സമയത്ത് പരിക്കേറ്റ ഗ്രേഡ്
എസ്. എെ. യുടെ കുടുംബത്തിന്
ജോലി
128.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ പരിയാരം
പോലീസ് സ്റ്റേഷനില്‍
ഗ്രേഡ് എസ്. എെ. ആയി
ജോലി ചെയ്ത് വരവെ
ഡ്യൂട്ടി സമയത്ത്
16.05.2015 ന് മണല്‍
മാഫിയയുടെ
ആക്രമണത്തില്‍
തലയ്ക്കും കണ്ണിനും
കഴുത്തിനും ഗുരുതരമായി
പരിക്കേറ്റ് ഇപ്പോഴും
ചികിത്സയില്‍ കഴിയുന്ന
ശ്രീ. കെ. എം. രാജന്
എന്തൊക്കെ സഹായങ്ങളാണ്
നല്‍കിയിട്ടുള്ളതെന്ന്
പറയാമോ ;
(ബി)
മറ്റ്
കാര്യങ്ങളൊന്നും
ചെയ്യാന്‍ കഴിയാതെ ,
ഗുരുതരാവസ്ഥയില്‍
കഴിയുന്ന ശ്രീ. കെ. എം.
രാജന്റെ കുടുംബത്തില്‍
ആര്‍ക്കെങ്കിലും ജോലി
നല്‍കുന്നതിന് അനുകൂല
നടപടി സ്വീകരിക്കുമോ;
ഇത് സംബന്ധിച്ച്
സമര്‍പ്പിച്ച
നിവേദനത്തിന്മേല്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ ?
കസ്റ്റഡി
മരണങ്ങള്
129.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
2017 ഡിസംബര്‍ 31 വരെ
എത്ര കസ്റ്റഡി
മരണങ്ങള്
ഉണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍ പോലീസിനെ
കണ്ട് ഓടിയ എത്ര പേര്
ആറ്റിലോ, കുളത്തിലോ,
കിണറ്റിലോ വീണ്
മരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
കാലയളവില്‍ പോലീസ്
ചോദ്യം ചെയ്ത്
വിട്ടയച്ച എത്ര പേര്
വിട്ടയയ്ക്കപ്പെട്ട്
ഒരാഴ്ചയ്ക്കുള്ളില്‍
മരിക്കുകയോ, മാരകമായ
പരിക്കുകളോടെ
ആശുപത്രിയില്‍
പ്രവേശിക്കപ്പെടുകയോ,
ആത്മഹത്യ ചെയ്യുകയോ
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
കാലയളവില്‍ പോലീസ്
സ്റ്റേഷനില്‍
പിടിച്ചുകൊണ്ടു
പോകപ്പെട്ട എത്ര പേര്
തൂങ്ങി മരിക്കുകയോ,
ഹൃദയസ്തംഭനം മൂലം
മരിക്കുകയോ, പോലീസ്
സ്റ്റേഷനുകളില്‍ വച്ചു
മറ്റുകാരണങ്ങളാല്‍
മരിക്കുകയോ
ചെയ്തിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ;
(ഇ)
മേല്‍പ്പറഞ്ഞ
കാലയളവില്‍ കസ്റ്റഡി
മരണം സംബന്ധിച്ച് എത്ര
പോലീസുകാരെ സസ്പെന്‍ഡ്
ചെയ്തുവെന്നും എത്ര
പേര്‍ക്കെതിരെ
കൊലക്കുറ്റത്തിന്
കേസെടുത്തുവെന്നും
വ്യക്തമാക്കുമോ?
അറസ്റ്റ്
ചെയ്യുമ്പോള്‍
പാലിച്ചിരിക്കേണ്ട
കാര്യങ്ങള്‍
130.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
ഒരാളെ അറസ്റ്റ്
ചെയ്യുമ്പോള്‍
പാലിച്ചിരിക്കേണ്ട
കാര്യങ്ങള്‍
സംബന്ധിച്ച്
ബഹുമാനപ്പെട്ട
സുപ്രീംകോടതി
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഈ
നിര്‍ദ്ദേശങ്ങള്‍ എല്ലാ
പോലീസ് സ്റ്റേഷന്
മുമ്പിലും വ്യക്തമായി
പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍ക്ക്
അനുസൃതമായിട്ടാണോ
അറസ്റ്റ്
നടക്കുന്നതെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
മലപ്പുറം
ജില്ലയിലെ താനൂര്‍
പോലീസ് സ്റ്റേഷനില്‍
അടുത്തിടെ നടന്ന
അറസ്റ്റുകളില്‍ ഈ
നിര്‍ദ്ദേശങ്ങള്‍
പാലിച്ചിരുന്നോയെന്ന്
വ്യക്തമാക്കാമോ ;
(ഇ)
അറസ്റ്റ്
ചെയ്ത പ്രതികളില്‍
ആരെങ്കിലും പോലീസ്
മര്‍ദ്ദിച്ചുവെന്ന്
പരപ്പനങ്ങാടി
മജിസ്ട്രേറ്റിനോട്
പരാതിപ്പെട്ടിരുന്നോ;
പ്രതികളെ മര്‍ദ്ദിച്ച
പോലീസുകാര്‍ക്കെതിരെ
എന്തു നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ?
ജനമൈത്രി
പോലീസ്റ്റേഷനുകളുടെ
പ്രവര്‍ത്തനങ്ങള്‍
131.
ശ്രീ.കാരാട്ട്
റസാഖ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജനമൈത്രി
പോലീസ്റ്റേഷനുകളുടെ
പ്രവര്‍ത്തനങ്ങള്‍
പരിശോധിക്കാറുണ്ടോ;
എങ്കില്‍ ആയത്
വിവരിക്കുമോ;
(ബി)
എത്ര
ജനമൈത്രി
പോലീസ്റ്റേഷനുകളാണ്
നിലവിലുള്ളതെന്നും
നിലവിലെ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര
സ്റ്റേഷനുകള്‍ ജനമൈത്രി
പോലീസ്റ്റേഷനുകളാക്കി
പുനര്‍നാമകരണം
ചെയ്തുവെന്നും
വെളിപ്പെടുത്തുമോ;
(സി)
ജനമൈത്രി
പോലീസ്റ്റേഷന്
പരിധിയിലെ
മയക്കുമരുന്നുപയോഗം
തടയുന്നതിന് ജനകീയ
സ്ക്വാഡ്
രൂപീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ആലത്തൂര്‍
പോലീസ് സ്റ്റേഷന് പുതിയ
കെട്ടിടം
132.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
പോലീസ് സ്റ്റേഷന് പുതിയ
കെട്ടിടം
നിര്‍മ്മിക്കാന്‍ ഫണ്ട്
അനുവദിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
പോലീസ്
സ്റ്റേഷന് കെട്ടിടം
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്നത്
നിലവില്‍ കെട്ടിടം
സ്ഥിതി ചെയ്യുന്ന
സ്ഥലത്ത് തന്നെയാണോ
എന്ന് വ്യക്തമാക്കാമോ;
(സി)
അല്ലെങ്കിൽ
കെട്ടിട
നിര്‍മ്മാണത്തിനുള്ള
പുതിയ സ്ഥലം
എവിടെയാണെന്നറിയിക്കാമോ?
പോലീസില്‍
ഡി.വൈ.എസ്.പി. റാങ്കിലെ
ഒഴിവുകള്‍
133.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പോലീസില്‍
ഡി.വൈ.എസ്.പി.
റാങ്കില്‍ നിലവില്‍
എത്ര ഒഴിവുകള്‍ ഉണ്ട്;
പ്രസ്തുത ഒഴിവുകള്‍
നികത്തുന്നതിനായി
നിലവില്‍ ഡി.വൈ.എസ്.പി.
റാങ്കിലേക്ക്
പരിഗണിക്കേണ്ട
ഉദ്യോഗസ്ഥരുടെ സെലക്ട്
ലിസ്റ്റ് നിലവിലുണ്ടോ:
ടി ലിസ്റ്റില്‍ നിന്നും
എത്ര പേരെ
നിയമിച്ചിട്ടുണ്ട്
വ്യക്തമാക്കാമോ;
(ബി)
ഡി.വൈ.എസ്.പി.
മാരായി പ്രമോഷന്
നടത്തുന്നതിന്
സാങ്കേതിക തടസ്സം
ഏന്തെങ്കിലുമുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ?
താമരശ്ശേരി
പോലീസ് സ്റ്റേഷന്
പരിധിയിലെ എരഞ്ഞോണ
അബ്ദുള്‍ കരീം വധക്കേസിലെ
പ്രതിപ്പട്ടിക
134.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
താമരശ്ശേരി
പോലീസ് സ്റ്റേഷന്
പരിധിയില്‍ എരഞ്ഞോണ
അബ്ദുള്‍ കരീം
വധക്കേസില്‍
ആരെയെല്ലാമാണ്
പ്രതിപ്പട്ടികയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ:
(ബി)
പ്രതികള്‍ക്ക്
ജാമ്യം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ജാമ്യ
വ്യവസ്ഥകള്‍
എന്തെല്ലാമാണ്;
(സി)
ജാമ്യത്തിലിറങ്ങിയ
പ്രതികള്‍ സാക്ഷികളെ
ഭീഷണിപ്പെടുത്തുകയും
കൊല്ലപ്പെട്ട അബ്ദുള്‍
കരീമിന്റെ മാതാവ്
കൈകാര്യം ചെയ്യുന്ന
സ്വത്തുകള്‍ കയ്യേറി
അവകാശം സ്ഥാപിക്കാന്‍
ശ്രമിച്ചതായും പരാതി
ലഭിച്ചിട്ടുണ്ടോ;എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
സ്വന്തം
പിതാവിനെ വധിച്ച
കേസില്‍ പ്രതികളാവുകയും
സാക്ഷികളെ
ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയും
ചെയ്യുന്ന പ്രതികളുടെ
ജാമ്യം റദ്ദാക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
മൂവാറ്റുപുഴ
നിയോജക മണ്ഡലത്തിലെ
പേഴക്കാപള്ളി കേന്ദ്രമാക്കി
പുതിയ പോലീസ് സ്റ്റേഷന്
135.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സംസ്ഥാനത്ത്
പോലീസ് സേനയില്‍
വരുത്തിയ മാറ്റങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
സംസ്ഥാനത്ത് എത്ര
പോലീസ് സ്റ്റേഷനുകള്‍
പുതുതായി
അനുവദിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(സി)
മൂവാറ്റുപുഴ
നിയോജക മണ്ഡലത്തിലെ
പേഴക്കാപള്ളി
കേന്ദ്രമാക്കി പുതിയ
പോലീസ് സ്റ്റേഷന്
അനുവദിക്കുന്ന
കാര്യത്തിലെ നിലവിലെ
സ്ഥിതി എന്താണെന്ന്
അറിയിക്കാമോ ?
കാസര്‍ഗോഡ്
ജില്ലയില്‍ പുതിയ പോലീസ്
സ്റ്റേഷനുകള്‍
136.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ഇൗ
സര്‍ക്കാര്‍ പുതിയ
പോലീസ് സ്റ്റേഷനുകള്‍
തുടങ്ങുന്നതിന് അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
പുതിയ
പോലീസ് സ്റ്റേഷനുകള്‍
എവിടെയാണ് തുടങ്ങാന്‍
ഉദ്ദേശിക്കുന്നതെന്നും
ആയത് തുടങ്ങുന്നതിനുള്ള
നടപടികള്‍ ഏതു
വരെയായെന്നും
വിശദമാക്കാമോ;
(സി)
ഇതിന്റെ
പ്രവര്‍ത്തനം എന്ന്
ആരംഭിക്കാനാവും എന്നും
വെളിപ്പെടുത്താമോ?
പാണ്ടിക്കാട്
ആര്.ആര്.എഫ്. ക്യാമ്പ്
137.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍
പാണ്ടിക്കാട്
കേന്ദ്രമാക്കി
പ്രവര്‍ത്തിക്കുന്ന
ആര്.ആര്.എഫ്.
ക്യാമ്പ് മാറ്റി
സ്ഥാപിക്കുന്നതിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത ക്യാമ്പ്
മാറ്റി
സ്ഥാപിക്കുന്നതിനുള്ള
അടിസ്ഥാന കാരണം
എന്താണെന്ന്
വിശദമാക്കാമോ; ഇതു
സംബന്ധിച്ച നിര്‍ദ്ദേശം
ഏതു തലത്തിലാണ്
കൈക്കൊണ്ടതെന്നറിയിക്കാമോ;
(സി)
പ്രസ്തുത
സ്ഥലത്ത് കേരളാ പോലീസ്
അക്കാഡമിയുടെ
ട്രെയിനിംഗ് സെന്റര്‍
തുടങ്ങാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ഡി)
മലപ്പുറം
ജില്ലയിലും
സമീപപ്രദേശങ്ങളിലുമുള്ള
മാവോയിസ്റ്റ്
സാന്നിധ്യം പരിഗണിച്ച്
പ്രസ്തുത
ആര്.ആര്.എഫ്.
ക്യാമ്പ് പാണ്ടിക്കാട്
തന്നെ
നിലനിര്‍ത്തുന്നതിനായി
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
കൂത്തുപറമ്പ്
പോലീസ് സ്റ്റേഷന് അക്രമണം
138.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൂത്തുപറമ്പ് പോലീസ്
സ്റ്റേഷനില്‍ അറസ്റ്റ്
ചെയ്യപ്പെട്ട
ക്രിമിനലുകളെ
മോചിപ്പിക്കുന്നതിനായി
ആര്.എസ്.എസ്. നടത്തിയ
ബോംബേറുമായി
ബന്ധപ്പെട്ട് ബോംബ്
സ്ക്വാഡും, പോലീസും
നടത്തിയ
അന്വേഷണത്തിന്റെ
വിശാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇത്തരം
അക്രമ സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കുന്നതിനായി
കുറ്റക്കാരെ കണ്ടെത്തി
മാതൃകാപരമായി
ശിക്ഷിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കാട്ടാക്കടയില്‍
ഡി.വൈ.എസ്.പി ഓഫീസ്
ആരംഭിക്കാന്‍ നടപടി
139.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
താലൂക്ക്
ആസ്ഥാനമായ കാട്ടാക്കട
കേന്ദ്രമായി
ഡി.വൈ.എസ്.പി ഓഫീസ്
ആരംഭിക്കുന്നതിനുള്ള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
ഇല്ലെങ്കില്‍ ഇതിനായി
നടപടി സ്വീകരിക്കാമോ?
വെഞ്ഞാറമൂട്ടില്‍
ഡി.വൈ.എസ്.പി. ഓഫീസ്
140.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വെഞ്ഞാറമൂട്ടില്‍
ഡി.വൈ.എസ്.പി. ഓഫീസ്
ആരംഭിക്കുന്നതിനുള്ള
നടപടി ക്രമങ്ങള്‍
ഏതുവരെയായി;
വിശദമാക്കാമോ;
(ബി)
വാമനപുരം
നിയോജകമണ്ഡലത്തിലെ
പനവൂര്‍
കേന്ദ്രീകരിച്ച് പോലിസ്
സ്റ്റേഷന്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഏതുവരെയായി;
വിശദമാക്കാമോ?
കളവ്,
ഭവനഭേദനം, പിടിച്ചുപറി
എന്നിവയില്‍ രജിസ്റ്റര്‍
ചെയ്ത കേസുകള്‍
141.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം 2017
ഡിസംബര്‍ 31 വരെ എത്ര
കളവ്, ഭവനഭേദനം,
പിടിച്ചുപറി തുടങ്ങിയ
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവയില്‍
എത്ര കേസുകള്‍
തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും
എത്ര കേസുകളില്‍
പ്രതികളെ അറസ്റ്റ്
ചെയ്തിട്ടുണ്ടെന്നും
വെളിപ്പെടുത്തുമോ?
ഗുണ്ടാ
നിയമം
142.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗുണ്ടാനിയമം
പ്രാബല്യത്തില്‍
വന്നശേഷം 2017 ഡിസംബര്‍
31 വരെ എത്രപേരെ
കരുതല്‍ തടങ്കലില്‍
വച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത
നിയമപ്രകാരം
കസ്റ്റഡിയില്‍
വയ്ക്കേണ്ടവരില്‍
ഇനിയും എത്രപേരെ
പിടികിട്ടാനുണ്ട്;
(സി)
അറസ്റ്റുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങളില്‍
പോലിസിന്റെ
ഭാഗത്തുനിന്നുണ്ടായ
വീഴ്ചമൂലം ഇത്തരത്തില്‍
കസ്റ്റഡിയില്‍
എടുത്തവരില്‍ എത്രപേര്‍
ജയില്‍
മോചിതരായിട്ടുണ്ട്
എന്ന്
വെളിപ്പെടുത്താമോ?
ഗുണ്ടാ
സംഘങ്ങളുടെ പ്രവര്‍ത്തനം
143.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗുണ്ടാ
സംഘങ്ങളുടെ
പ്രവര്‍ത്തനം ഉന്മൂലനം
ചെയ്യുന്നതിന്
ദീര്‍ഘകാല പദ്ധതി
ആവിഷ്കരിച്ചു
നടപ്പിലാക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(ബി)
പ്രോസിക്യൂട്ടറുമായി
കൂടിയാലോചിച്ച്
കൃത്യമായ കുറ്റപത്രം
തയ്യാറാക്കുന്നതിനും,
മാതൃകാപരമായ ശിക്ഷ
വാങ്ങിക്കൊടുക്കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
ദേവാലയ
മോഷണങ്ങള്‍
144.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ കാലത്ത്
2017 ഡിസംബര്‍ 31 വരെ
എത്ര ദേവാലയ
മോഷണങ്ങള്‍
നടന്നിട്ടുണ്ടെന്ന്
തരംതിരിച്ച്
അറിയിക്കുമോ;
(ബി)
ഓരോ
വിഭാഗത്തിൽപ്പെട്ട
ദേവാലയങ്ങളിലെയും
മോഷണങ്ങള്‍ മൂലം എത്ര
രൂപയുടെ വസ്തുവകകള്‍
നഷ്ടപ്പെട്ടിട്ടുണ്ട്;
(സി)
ദേവാലയ
മോഷണങ്ങളുമായി
ബന്ധപ്പെട്ട കേസുകളില്‍
എത്ര പ്രതികളെയാണ്
ഇനിയും
പിടികിട്ടാനുള്ളതെന്ന്
വ്യക്തമാക്കുമോ?
ഔദ്യോഗിക
വാഹനങ്ങളുടെ ദുരുപയോഗം
145.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആഭ്യന്തര വകുപ്പില്‍
വര്‍ദ്ധിച്ച രീതിയില്‍
കണ്ടുവരുന്ന ഔദ്യോഗിക
വാഹനങ്ങളുടെ ദുരുപയോഗം
തടയാന്‍ എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
പൊതു
സമൂഹത്തിന്റെ
ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍
പലപ്പോഴും ഇത്തരം
വാഹനങ്ങള്‍ ബോര്‍ഡ്
ഒഴിവാക്കി സ്വകാര്യ
ആവശ്യങ്ങള്‍ക്ക്
വ്യാപകമായി ദുരുപയോഗം
ചെയ്യുന്നത് തടയാന്‍
എന്തൊക്കെ നടപടികള്‍
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നതെന്നു
വെളിപ്പെടുത്തുമോ?
വിധ്വംസക
പ്രവര്‍ത്തനങ്ങള്‍ തടയാന്‍
നടപടി
146.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
ഐ.ബി. സതീഷ്
,,
ആര്. രാജേഷ്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സി. പി. എെ. (എം.)
പ്രവര്‍ത്തകര്‍ക്കും
ഓഫീസുകള്‍ക്കും നേരെ
ആക്രമണം അഴിച്ചു
വിടുകയും തത്സമയം തന്നെ
ജനാധിപത്യ
സംവിധാനത്തില്‍
അവിശ്വാസം
പ്രകടിപ്പിച്ചു കൊണ്ട്
ഗവര്‍ണ്ണറെ കണ്ട്
ജനാധിപത്യപരമായി
തിരഞ്ഞെടുക്കപ്പെട്ട
ഗവണ്മെന്റിനെ
അട്ടിമറിക്കണമെന്ന്
ആവശ്യപ്പെടുകയും
ചെയ്യുന്ന ആര്. എസ്.
എസ്. ന്റെ വിധ്വംസക
പ്രവര്‍ത്തനങ്ങള്‍
തടയാന്‍ ശക്തമായ നടപടി
സ്വീകരിക്കാന്‍
സാധ്യമായിട്ടുണ്ടോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
പോലീസ്
സ്റ്റേഷന് നേരെ
ബോംബാക്രമണം
നടത്തിയിട്ടുള്ള
സംഘപരിവാറിനെതിരെ
ശക്തമായ നടപടി
സ്വീകരിച്ച്
ക്രമസമാധാനം
ഉറപ്പാക്കാന്‍ പോലീസ്
സേനയ്ക്ക് നിര്‍ദ്ദേശം
നല്‍കുമോയെന്ന്
വ്യക്തമാക്കാമോ;
(സി)
സി.
ബി. എെ. യെ രാഷ്ട്രീയ
പക പോക്കലിനുള്ള
ഉപകരണം മാത്രമായി
അധഃപതിപ്പിക്കുന്നത്
ഉണ്ടാക്കാനിടയുള്ള
ഭവിഷ്യത്ത്
കണക്കിലെടുത്ത് ഇത്തരം
തെറ്റായ ഇടപെടലുകള്‍
തിരുത്താന്‍ കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെടുമോയെന്ന്
വ്യക്തമാക്കുമോ?
കുട്ടികളെ
തട്ടിക്കൊണ്ടു പോകൽ
അമര്‍ച്ചചെയ്യാന്‍ നടപടി
147.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭിക്ഷാടനത്തിനും
അവയവത്തിനും വേണ്ടി
കുട്ടികളെ
തട്ടിക്കൊണ്ടു പോകുന്ന
മാഫിയ സംഘം കേരളത്തില്‍
പ്രവര്‍ത്തിക്കുന്നതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവില്‍
ഈ വിഷയത്തില്‍ എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയിതിട്ടുണ്ട്;
(സി)
ഇതിന്മേല്
സ്വീകരിച്ച നടപടികൾ
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ഡി)
ഭിക്ഷാടനത്തിനും
അവയവത്തിനും വേണ്ടി
കുട്ടികളെ
തട്ടിക്കൊണ്ടു പോകുന്ന
സംഘങ്ങളെ
അമര്‍ച്ചചെയ്യാന്‍
എന്തെങ്കിലും കര്‍മ്മ
പരിപാടി ആലോചനയില്‍
ഉണ്ടോ ; വിശദമാക്കാമോ ?
ദേശീയപതാക
ഉയര്‍ത്തിയ സംഭവം
148.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
കര്‍ണകിയമ്മന്‍
ഹയര്‍സെക്കണ്ടറി
സ്കൂളില്‍, കളക്ടറുടെ
നിരോധന ഉത്തരവ്
മറികടന്ന്, കഴിഞ്ഞ
സ്വാതന്ത്ര്യദിനത്തില്‍
ആർ എസ് എസ് നേതാവ് പതാക
ഉയര്‍ത്തിയ സംഭവത്തില്‍
പോലീസ്
ആര്‍ക്കെല്ലാമെതിരെ
കേസ്
എടുത്തിട്ടുണ്ട്എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
ആർ എസ് എസ്
നേതാവിനെതിരെ കേസ്
എടുക്കുവാന്‍
സാധിച്ചിട്ടില്ലെങ്കില്‍
അതിന്റെ കാരണം
വിശദമാക്കാമോ;
(സി)
ഇത്
സംബന്ധിച്ച്
പോലീസ്/വിദ്യാഭ്യാസ
അധികൃതര്‍ നല്കിയ
റിപ്പോര്‍ട്ട്
എന്താണെന്ന്
വിശദമാക്കുമോ?
രാഷ്ട്രീയ
കൊലപാതകങ്ങള്‍
149.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011
മുതല്‍ 2017വരെയുള്ള
ഓരോ കലണ്ടര്‍
വര്‍ഷത്തിലും
സംസ്ഥാനത്തിന്റെ വിവിധ
ഭാഗങ്ങളില്‍ എത്ര
രാഷ്ട്രീയ
കൊലപാതകങ്ങള്‍
ഉണ്ടായിട്ടുണ്ടെന്നുള്ളതിന്റെ
വര്‍ഷം തിരിച്ചും ജില്ല
തിരിച്ചുമുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
ഓരോ
വര്‍ഷവും ഓരോ
ജില്ലയിലും രാഷ്ട്രീയ
കാരണങ്ങളാല്‍
കൊല്ലപ്പെട്ടവരുടെ
രാഷ്ട്രീയ ബന്ധം
വ്യക്തമാക്കുന്ന
കണക്കുകള്‍
ലഭ്യമാക്കുമോ?
സംസ്ഥാനത്ത്
നിന്നും കാണാതായവർ
150.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതുമുതല്‍ 2017
ഡിസംബര്‍ 31 വരെ
സംസ്ഥാനത്ത് നിന്നും
എത്രപേരെ
കാണാതായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവരില്‍
സ്ത്രീകളെത്ര,
പുരുഷന്മാരെത്രയെന്നു
വെളിപ്പെടുത്തുമോ;
(സി)
സംസ്ഥാനത്തു
നിന്നു് കാണാതായവരില്‍
എത്ര പേരെ കണ്ടെത്താന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
ശേഷിക്കുന്നവരെ
സംബന്ധിച്ച കേസുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
സംസ്ഥാനത്തെ
ക്രമസമാധാനനില
151.
ശ്രീ.റ്റി.വി.രാജേഷ്
,,
കെ. ബാബു
,,
പി.ടി.എ. റഹീം
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്ന ശേഷം
സംസ്ഥാനത്തെ
ക്രമസമാധാനനില
ശക്തമാക്കുന്നതിനായി
എന്തെല്ലാം നൂതന
പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ക്രമസമാധാനനില
ഭദ്രമാക്കുന്നതിനും
കുറ്റാന്വേഷണം കൂടുതൽ
ഫലപ്രദമാക്കുന്നതിനും
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നൽകിയിട്ടുള്ളത്;
(സി)
ഗുണ്ടകളെയും
ക്രിമിനലുകളെയും
അറസ്റ്റു ചെയ്യുന്നതിന്
എല്ലാ ജില്ലകളിലും
പ്രത്യേക സ്ക്വാഡുകള്‍
രൂപീകരിച്ചിട്ടുണ്ടോ;
(ഡി)
ഗുണ്ടകള്‍ക്കും
സാമൂഹ്യവിരുദ്ധര്‍ക്കും
ഗുരുതര
കുറ്റകൃത്യങ്ങള്‍
ചെയ്തവര്‍ക്കും
എതിരെയുള്ള നടപടികളുടെ
ഭാഗമായി സംസ്ഥാന
വ്യാപകമായി സ്പെഷ്യൽ
ഡ്രൈവ്
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നൽകുമോ?
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍
പോലീസ് എയ്ഡ് പോസ്റ്റ്
152.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍
പോലീസ് എയ്ഡ്
പോസ്റ്റ്
അനുവദിക്കുന്നതിന് 2017
ഫെബ്രൂവരി 2-ന്
തിരുവനന്തപുരം റൂറല്‍
എസ്.പി. യ്ക്ക്
എം.എല്‍.എ. നല്കിയ
കത്തിന്റെ
അടിസ്ഥാനത്തില്‍ എന്തു
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പോലീസ്
എയ്ഡ് പോസ്റ്റ്
ആരംഭിക്കുന്നതിന്
അടിയന്തിര നടപടി
ആവശ്യപ്പെട്ടുകൊണ്ട്
എം.എല്‍.എ. ഡി.ജി.പി.
യ്ക്ക് 3/01/2018-ല്‍
നല്കിയ കത്തിന്റെ
അടിസ്ഥാനത്തില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍
2017ജനുവരി മുതല്‍
2017ഡിസംബര്‍ വരെ
ജീവനക്കാര്‍ക്കും
രോഗികള്ക്കുമെതിരെ
എതെങ്കിലും തരത്തില്‍
അക്രമങ്ങള്‍
നടന്നിട്ടുണ്ടോ;
എങ്കില്‍ എത്ര കേസുകള്‍
രജിസ്ട്രര്‍
ചെയ്തുവെന്നും എന്ത്
നടപടി
സ്വീകരിച്ചുവെന്നും
വിശദമാക്കാമോ?
2017
ഡിസംബര്‍ 31 വരെ നടന്ന
കൊള്ളകൾ
153.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
2017 ഡിസംബര്‍ 31 വരെ
എത്ര കൊള്ളകള്‍
നടന്നിട്ടുണ്ട്;
(ബി)
ഈ
കൊള്ളകളില്‍ പകല്‍
നടന്ന കൊള്ളകള്‍
എത്രയെന്നറിയിക്കുമോ;
പ്രസ്തുത കൊള്ളകളില്‍
പൊതു സ്ഥലത്തുവച്ചു
നടന്നവയെത്ര
എന്നറിയിക്കുമോ;
(സി)
പ്രസ്തുത
കൊള്ളകളില്‍ ഒരു
വീട്ടില്‍ നിന്നു തന്നെ
ഒന്നിലധികം കൊള്ളകള്‍
നടന്നിട്ടുണ്ടെങ്കില്‍
ഇതു സംബന്ധിച്ച
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ?
അന്യസംസ്ഥാനങ്ങളില്‍
നിന്നെത്തുന്ന
കൊടുംക്രിമിനലുകള്‍
154.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്യസംസ്ഥാനങ്ങളില്‍
നിന്നെത്തുന്ന
കൊടുംക്രിമിനല്‍
പശ്ചാത്തലമുള്ള ചിലര്‍
കേരളത്തില്‍ വന്‍
മോഷണവും,
കൊലപാതകത്തില്‍
ചെന്നെത്തുന്ന
കവര്‍ച്ചകളും നടത്തുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നാട്ടില്‍
കുറ്റകൃത്യങ്ങളിലേര്പ്പെട്ടശേഷം
സുരക്ഷിത താവളം തേടി
കേരളത്തിലെത്തുന്ന
ഇതരസംസ്ഥാനക്കാര്‍
ഇവിടെ ലഹരിമരുന്നു
വില്പനയും കള്ളനോട്ടു
വിതരണവുമായി ജീവിതം
നയിക്കുന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(സി)
എങ്കില്‍
ഉത്തരേന്ത്യന്‍
സംസ്ഥാനങ്ങളില്‍ നിന്ന്
കേരളത്തിലെത്തുന്ന
ക്രിമിനല്‍ സംഘങ്ങളുടെ
വേരറുക്കാന്‍ സംസ്ഥാന
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍ കൈക്കൊള്ളും;
വിശദാംശങ്ങള്‍
നല്‍കുമോ?
നെയ്യാര്‍
ഡാം ടൂറിസം പോലീസ്
സ്റ്റേഷനില്‍ സ്റ്റാഫ്
155.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാര്‍
ഡാം ടൂറിസം പോലീസ്
സ്റ്റേഷനില്‍
ആവശ്യത്തിന് ജീവനക്കാരെ
നിയമിക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പുരുഷ,
വനിതാ ജീവനക്കാരെ
നിയമിച്ച് നെയ്യാര്‍
ഡാം ടൂറിസം പോലീസ്
സ്റ്റേഷനെ ഒരു മാതൃകാ
സ്റ്റേഷനായി
ഉയര്‍ത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
പോലീസ്
സ്റ്റേഷൻ ആക്രമണങ്ങൾ
156.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
2017 ഡിസംബര്‍ 31 വരെ
എത്ര പോലീസ്
സ്റ്റേഷനുകള്‍
ആക്രമിക്കപ്പെട്ടിട്ടുണ്ട്
എന്നറിയിക്കുമോ;
(ബി)
ഏതെല്ലാം
പോലീസ് സ്റ്റേഷനുകളാണ്
ഇത്തരത്തില്‍
ആക്രമിക്കപ്പെട്ടത്;
(സി)
പ്രസ്തുത
പോലീസ് സ്റ്റേഷനുകള്‍
ആക്രമിക്കപ്പെട്ടതിനുള്ള
കാരണങ്ങള്‍
എന്തായിരുന്നുവെന്നും
അതിനിടെ എത്ര
പോലീസുകാര്‍
ആക്രമിക്കപ്പെട്ടുവെന്നും
വിശദമാക്കുമോ;
(ഡി)
പോലീസ്
സ്റ്റേഷനുകള്‍
ആക്രമിക്കപ്പെട്ട എത്ര
കേസുകള്‍
പിന്‍വലിക്കപ്പെട്ടുവെന്നും
ഏതൊക്കെ രാഷ്ട്രീയ
പാര്‍ട്ടികളില്‍പ്പെട്ട
എത്രപേരെ
മോചിപ്പിച്ചുവെന്നും
വിശദമാക്കുമോ?
രാഷ്ട്രീയ
സംഘട്ടനങ്ങള്‍
157.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിനുശേഷം 2017
ഡിസംബര്‍ 31 വരെ എത്ര
രാഷ്ട്രീയ
സംഘട്ടനങ്ങള്‍
ഉണ്ടായിട്ടുണ്ട്;
അതില്‍ എത്ര പേര്
കൊല്ലപ്പെട്ടിട്ടുണ്ട്;
എത്ര പേര്‍ക്ക്
പരിക്കേറ്റിട്ടുണ്ട്;
(ബി)
ഓരോ
സംഭവങ്ങളുടെയും
പിന്നില്‍ എത്ര
പേര്‍ക്കെതിരെ
കേസ്സെടുത്തു; ജില്ല
തിരിച്ചുള്ള വിവരങ്ങള്‍
വെളിപ്പെടുത്തുമോ?
കള്ളനോട്ട്
തടയാന്‍ നടപടികള്‍
158.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കള്ളനോട്ട്
വ്യാപകമായി
പ്രചരിക്കുന്നതു
തടയാന്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
സംസ്ഥാന
ട്രഷറിയില്‍ നിന്നും
നല്കിയ നോട്ടില്‍ പോലും
കള്ളനോട്ട്
കണ്ടെത്തിയതായുള്ള
സംഭവം ഉണ്ടായിട്ടുണ്ടോ;
(സി)
ഇത്തരം
സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
എന്തൊക്കെ
മുന്‍കരുതലുകളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നറിയിക്കാമോ?
പിന്‍വലിച്ച
ക്രമിനല്‍ കേസുകള്‍
159.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
2017 ഡിസംബര്‍ 31 വരെ
എത്ര ക്രിമിനല്‍
കേസുകള്‍ പിന്‍വലിച്ചു
എന്ന് അറിയിക്കുമോ;
(ബി)
ഇവയില്‍
ഓരോ കേസിലും എത്ര
പ്രതികളുണ്ടായിരുന്നുവെന്നും
അവരില്‍ എത്ര പേര്
ഏതെല്ലാം രാഷ്ട്രീയ
കക്ഷികളുടെ
പ്രവര്‍ത്തകരോ
അനുഭാവികളോ
ആയിരുന്നെന്നും
വെളിപ്പെടുത്തുമോ;
(സി)
പിന്‍വലിച്ച
കേസുകളില്‍ കൊലക്കേസ്,
സ്ഫോടനക്കേസ്,
ദേഹോപദ്രവം സംബന്ധിച്ച
കേസുകള്‍, അക്രമം,
തീവയ്പ്പ്,
വസ്തുവകകള്‍ക്ക്
നാശനഷ്ടം വരുത്തിയത്
സംബന്ധിച്ച കേസുകള്‍,
പോലീസ് സ്റ്റേഷന്
ആക്രമിച്ചത് സംബന്ധിച്ച
കേസുകള്‍ എന്നിവ എത്ര
വീതം എന്ന്
വ്യക്തമാക്കുമോ?
സംസ്ഥാനത്തെ
കൊലപാതകങ്ങള്‍
160.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയശേഷം
2017 ഡിസംബര്‍ 31 വരെ
സംസ്ഥാനത്ത് എത്ര പേര്
കൊല്ലപ്പെട്ടിട്ടുണ്ട്;
ഇതില്‍ എത്ര
കേസ്സുകളില്‍ ഇനിയും
പ്രതികളെ
പിടികൂടാനുണ്ട്എന്ന്
വ്യക്തമാക്കാമോ;
മീസ്സില്‍സ്
റുബെല്ല വാക്സിന്
കുത്തിവെയ്പ്പ്
തടസ്സപ്പെടുത്തിയവര്ക്കെതിരെയുള്ള
നടപടി
161.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മീസ്സില്‍സ്
റുബെല്ല
കുത്തിവെപ്പിനെത്തിയ
മെഡിക്കല്‍ ആഫീസര്‍
അടക്കമുള്ള ആരോഗ്യ
വകുപ്പുദ്യോഗസ്ഥരെ
ആക്രമിച്ചതുമായി
ബന്ധപ്പെട്ട് എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(ബി)
ആരോഗ്യ
സംരക്ഷണ
പ്രവര്‍ത്തനത്തെ തകിടം
മറിയ്ക്കുക എന്ന
ഉദ്ദേശത്തോടെ നടത്തിയ
ആക്രമണത്തെ
ഗൗരവപൂര്‍വ്വം
കണക്കിലെടുത്ത്
കുറ്റവാളികള്‍ക്ക്
കടുത്ത ശിക്ഷ
ലഭിക്കുന്നുവെന്ന്
ഉറപ്പുവരുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
വാടാനപ്പള്ളി പോലീസ്
സ്റ്റേഷന് സ്വന്തമായി
കെട്ടിടം
162.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ വാടാനപ്പള്ളി
പോലീസ് സ്റ്റേഷന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
ഭൂമി ലഭ്യമാക്കുകയും
ഫണ്ട് അനുവദിക്കുകയും
ചെയ്തിട്ടുണ്ടെങ്കിലും
ഇതുവരെ കെട്ടിട
നിര്‍മ്മാണം
ആരംഭിക്കാന്‍
കഴിഞ്ഞിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവില്‍
ലഭ്യമായ സ്ഥലത്ത്
കെട്ടിടം
പണിയുന്നതിനായി ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
കൊല്ലം
റൂറല്‍ പോലീസ് ആസ്ഥാനമന്ദിര
നിര്‍മ്മാണം
163.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
റൂറല്‍ പോലീസ്
ആസ്ഥാനമന്ദിര
നിര്‍മ്മാണം നിലവില്‍
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
നിര്‍മ്മാണ
ചുമതല ആരിലാണ്
നിക്ഷിപ്തമാക്കിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
അടങ്കല്‍
തുക എത്രയാണെന്നും
നിര്‍മ്മാണം എന്ന്
ആരംഭിക്കുമെന്നും
വിശദമാക്കുമോ?
മലക്കപ്പാറ
പോലീസ് സ്റ്റേഷന് കെട്ടിടം
164.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ
അതിരപ്പിള്ളി
പഞ്ചായത്തില്‍പ്പെട്ട
മലക്കപ്പാറയില്‍ പോലീസ്
സ്റ്റേഷന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
ഇതിനായി
അനുമതി ലഭ്യമാക്കി
നിര്‍മ്മാണം
ആരംഭിക്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
ആറ്റിങ്ങല്‍
ട്രാഫിക് പോലീസ് സ്റ്റേഷന്
165.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
പാതയില്‍ രൂക്ഷമായ
ഗതാഗതക്കുരുക്ക്
അനുഭവപ്പെടുന്ന
ആറ്റിങ്ങലിൽ ട്രാഫിക്
പോലീസ് സ്റ്റേഷന്
അനുവദിക്കുന്നത് ഏത്
ഘട്ടത്തിലാണ്;
വിശദമാക്കുമോ;
(ബി)
നിലവിലെ
ട്രാഫിക് യൂണിറ്റില്‍
എത്ര ജീവനക്കാരുണ്ട്;
പുതിയതായി എത്ര പേര്
കൂടി വേണ്ടിവരും എന്ന്
വ്യക്തമാക്കാമോ?
(സി)
നഗരസഭ
ഇതിനായി അടിസ്ഥാന
സൗകര്യം
ഏര്‍പ്പെടുത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ചാലക്കുടിയിൽ
പോലീസ് സ്റ്റേഷന്
കെട്ടിടസമുച്ചയം
166.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടിയിലെ
പഴയ പോലീസ് സ്റ്റേഷന്
കെട്ടിടം പൊളിച്ചു
മാറ്റി സബ്
ഇന്‍സ്പെക്ടര്‍,
സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍,
ഡി.വൈ.എസ്.പി
ഓഫീസുകള്‍ക്കായി ഒരു
കെട്ടിട സമുച്ചയം
നിര്‍മ്മിച്ച് ഒരു
കുടക്കീഴിലാക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇതിനായി നടപടി
സ്വീകരിക്കുമോ?
വിളവൂര്‍ക്കല്‍
പഞ്ചായത്തില്‍ പെരുകാവ്
കേന്ദ്രമായി പോലീസ്
എയ്ഡ്പോസ്റ്റ്
167.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കാട്ടാക്കട
മണ്ഡലത്തിലെ
വിളവൂര്‍ക്കല്‍
പഞ്ചായത്തില്‍ പെരുകാവ്
കേന്ദ്രമായി പോലീസ്
എയ്ഡ്പോസ്റ്റ്
സ്ഥാപിക്കുന്നതിനുള്ള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
ഇല്ലെങ്കില്‍
ഇതിനായുള്ള നടപടി
സ്വീകരിയ്ക്കാമോ?
അമ്പലപ്പാറയില്‍
പുതിയ പോലീസ് സ്റ്റേഷന്
168.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
അമ്പലപ്പാറയില്‍ പുതിയ
പോലീസ് സ്റ്റേഷന്
ആരംഭിക്കുന്നതിനുള്ള
പ്രപ്പോസല്‍
സര്‍ക്കാരില്‍
ലഭ്യമായിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പ്രപ്പോസല്‍
എന്നാണ് ലഭിച്ചത്;
അതിന്മേല് എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു;
വിശദാംശം
ലഭ്യമാക്കുമോ?
പോലീസ്
സ്റ്റേഷനുകളുടെ പശ്ചാത്തല
വികസന നടപടി
169.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്രമസമാധാനം
നിലനിര്‍ത്തുന്നതിനും
കുറ്റാന്വേഷണം
കാര്യക്ഷമമാക്കുന്നതിനും
പോലീസ് സ്റ്റേഷനുകളുടെ
പശ്ചാത്തല വികസനത്തിനും
സാങ്കേതിക സംവിധാനങ്ങൾ
മെച്ചപ്പെടുത്തുന്നതിനുമായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നിലവിൽ
നടന്നുവരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ജനങ്ങള്‍ക്ക്
പരാതികള്‍
നല്‍കുന്നതിനും
വിവരങ്ങള്‍
കെെമാറുന്നതിനും അക്ഷയ
കേന്ദ്രങ്ങള്‍ വഴി
ഓണ്‍ലെെന്‍
സൗകര്യമൊരുക്കുന്നതിനുള്ള
സാധ്യതകള്‍
ആരാഞ്ഞിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ?
കോഴ
വിവാദത്തിന്മേലുള്ള
അന്വേഷണം
170.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
മെഡിക്കല്‍
കോളേജുകള്‍ക്ക്
അംഗീകാരം
നേടിക്കൊടുക്കുന്നതിനായി
ബി. ജെ. പി. നേതാക്കള്‍
കോഴ കൈപ്പറ്റി എന്ന
ആരോപണത്തിന്റെ അന്വേഷണം
ഏതു ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
കേസ് അവസാനിപ്പിക്കാന്‍
വിജിലന്‍സ്
തീരുമാനിച്ചിട്ടുണ്ടോ;
(സി)
കോടതിയുടെ
നേതൃത്വത്തിലുള്ള ഒരു
ഉന്നതതല അന്വേഷണം
നടത്താന്‍ സര്‍ക്കാര്‍
ആവശ്യപ്പെടുമോ?
അഴിമതി
ആരോപണ കേസുകള്‍
171.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുൻ
സര്‍ക്കാരിന്റെ
കാലയളവില്‍ എത്ര
മന്ത്രിമാര്‍ക്കെതിരെ
അഴിമതി ആരോപണത്തിന്റെ
പേരില്‍ കേസുകള്‍
രജിസ്റ്റര്‍
ചെയ്യപ്പെട്ടിട്ടുണ്ട്
; വിശദവിവരം നല്‍കുമോ;
(ബി)
ഓരോ
കേസിന്റെയും വിശദാംശം
നല്‍കുമോ; പ്രസ്തുത ഓരോ
കേസിന്റെയും
സ്റ്റാറ്റസ്
റിപ്പോർട്ട് നല്‍കുമോ;
(സി)
എത്ര
കേസുകളില്‍ നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
ബി.ജെ.പി/
ആര്.എസ്.എസ്. ആക്രമണം
172.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം
ബി.ജെ.പി/ആര്.എസ്.എസ്.
ആക്രമണത്തില്‍
സംസ്ഥാനത്ത് എത്ര പേര്
മരണപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
അപ്രകാരം
മരണമടഞ്ഞവര്‍ ഏതൊക്കെ
രാഷ്ട്രീയ
പാര്‍ട്ടിയില്‍പ്പെട്ടവരാണെന്ന്
പ്രത്യേകം പ്രത്യേകം
വിശദമാക്കാമോ?
ആര്.
എസ്. എസ്, സംഘപരിവാര്‍
നടത്തിയ ആക്രമണങ്ങള്‍
173.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സംസ്ഥാനത്ത് ആര്.
എസ്. എസ്, സംഘപരിവാര്‍
സംഘടനാ പ്രവര്‍ത്തകര്‍
നടത്തിയ ആക്രമണങ്ങള്‍
സംബന്ധിച്ച് അവലോകനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ആക്രമണങ്ങളില്‍
കൊലചെയ്യപ്പെട്ടവരുടെയും
പരിക്കേറ്റവരുടെയും
വിവരങ്ങള്‍ നല്‍കുമോ;
(സി)
കൊലചെയ്യപ്പെട്ടവരിലും
പരിക്കേറ്റവരിലും എത്ര
സി. പി. ഐ. (എം)
പ്രവര്‍ത്തകരും
അനുഭാവികളും
ഉള്‍പ്പെട്ടിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
കണക്കുകള്‍
വെളിപ്പെടുത്തുമോ?
രാഷ്ട്രീയകൊലപാതകങ്ങള്‍
174.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം സംസ്ഥാനത്ത് 2017
ഡിസംബര്‍ 31 വരെ എത്ര
കൊലപാതകങ്ങള്‍
നടന്നിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍ എത്ര
രാഷ്ട്രീയകൊലപാതകങ്ങള്‍
നടന്നിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഏതെല്ലാം
രാഷ്ട്രീയപാര്‍ട്ടികള്‍
തമ്മിലാണ്
സംഘട്ടനങ്ങള്‍
നടന്നിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ഡി)
ഇതു
സംബന്ധിച്ച എത്ര
കേസുകളില്‍ ഇനിയും എത്ര
പ്രതികളെ അറസ്റ്റ്
ചെയ്യുവാനുണ്ടെന്ന്
വെളിപ്പെടുത്തുമോ?
ദുരൂഹ
സാഹചര്യത്തിലുള്ള മരണങ്ങളും
തിരോധാനങ്ങളും
175.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്ത് 2017
ഡിസംബര്‍ 31 വരെ ദുരൂഹ
സാഹചര്യത്തിലുള്ള
മരണങ്ങളും
തിരോധാനങ്ങളും
എത്രയെണ്ണം
ഉണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവയില്‍
എത്ര കേസുകള്‍ റഫര്‍
ചെയ്തിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
കേസുകളില്‍ പുനരന്വേഷണം
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ എത്രയെണ്ണം
എന്ന് വ്യക്തമാക്കുമോ?
ഉഴവൂര്‍
വിജയന്റെ മരണം
176.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉഴവൂര്‍
വിജയന്റെ മരണവുമായി
ബന്ധപ്പെട്ട്
അദ്ദേഹത്തിന്റെ
ഭാര്യയും മറ്റും
മുഖ്യമന്ത്രിക്ക് പരാതി
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പരാതിയില്‍
അദ്ദേഹത്തിന്റെ
മരണത്തിന് കാരണമായ
എന്തെങ്കിലും
സംഭവത്തെക്കുറിച്ച്
സൂചിപ്പിച്ചിട്ടുണ്ടോ;
ഏതെങ്കിലും വ്യക്തിക്ക്
മരണവുമായി
ബന്ധമുണ്ടെന്ന്
പരാമര്‍ശിച്ചിട്ടുണ്ടോ;
എങ്കില്‍ ഈ വ്യക്തി
ആരാണെന്ന്
വ്യക്തമാക്കുമോ;
ഇദ്ദേഹം സര്‍ക്കാരിന്റെ
ഏതെങ്കിലും പദവി
വഹിക്കുന്നുണ്ടോോ;
വിശദമാക്കുമോ;
(സി)
പരാതിയില്‍
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
കൊലപാതകങ്ങള്‍
177.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ കാലത്ത്
2017 ഡിസംബര്‍ 31 വരെ
എത്ര കൊലപാതകങ്ങള്‍
നടന്നിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കൊലപാതകങ്ങളില്‍ എത്ര
സ്ത്രീകളും കുട്ടികളും
വധിക്കപ്പെട്ടു
എന്നറിയിക്കുമോ;
(സി)
പ്രസ്തുത
കൊലപാതകങ്ങളില്‍
പട്ടികജാതി പട്ടിക
വര്‍ഗ്ഗങ്ങളില്‍പ്പെട്ട
എത്ര വീതം സ്ത്രീകളും
പുരുഷന്മാരും
കൊല്ലപ്പെട്ടുവെന്നറിയിക്കുമോ?
എസ്.പി.സി.
പദ്ധതി
178.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എസ്.പി.സി. പദ്ധതി
നടത്തിവരുന്ന
ഹൈസ്കൂളുകള്‍ ,
ഹയര്‍സെക്കന്ററി
സ്കൂളുകള്‍ എന്നിവയുടെ
എണ്ണം സര്‍ക്കാര്‍,
എയിഡഡ് തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
ഈ
പദ്ധതിക്കായി 2017-18
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റില്‍ എത്ര തുക
വകയിരുത്തിയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിലേക്കാവശ്യമായ
ചെലവുകള്‍
വഹിക്കുന്നതിന് തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഓരോ സ്ഥാപനവും
എത്ര തുക പ്രതിവര്‍ഷം
വിനിയോഗിക്കുന്നതിന്
അനുമതി നല്‍കിയെന്നും
ആയത് സംബന്ധിച്ച
ഉത്തരവിന്റെ പകര്‍പ്പും
ലഭ്യമാക്കുമോ?
സ്റ്റുഡന്റ്
പോലീസ് കേഡറ്റ് പദ്ധതി
179.
ശ്രീ.ജോര്‍ജ്
എം. തോമസ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എം.
മുകേഷ്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളിൽ നടപ്പാക്കി
വരുന്ന സ്റ്റുഡന്റ്
പോലീസ് കേഡറ്റ്
പദ്ധതിയുടെ
പ്രവര്‍ത്തനം അവലോകനം
ചെയ്തിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
കാര്യക്ഷമമായ
പ്രവര്‍ത്തനത്തിന്
വിദ്യാഭ്യാസ
വകുപ്പുമായി ചേര്‍ന്ന്
ഏകീകൃത സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(സി)
പ്രസ്തുത
പദ്ധതി കൂടുതൽ
സ്കൂളുകളിലേയ്ക്ക്
വ്യാപിപ്പിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നൽകുമോ?
സൈബര്‍
കുറ്റകൃത്യങ്ങള്‍
180.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുൻ
സര്‍ക്കാറിന്റെ
കാലയളവിൽ ഓരോ വര്‍ഷവും
റിപ്പോര്‍ട്ടു ചെയ്ത
സൈബര്‍
കുറ്റകൃത്യങ്ങളുടേയും
എ.ടി.എം.
ഉള്‍പ്പെടെയുള്ള മോഷണ
കേസ്സുകളുടേയും മറ്റ്
കുറ്റകൃത്യങ്ങളുടേയും
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ആയതിൻമേൽ
ഈ സര്‍ക്കാര്‍ വന്നതിനു
ശേഷമുള്ള വിശദാംശം
വര്‍ഷം തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാറിന്റെ
കാലയളവിൽ വിവിധ
മേഖലകളിൽ ഇത്തരം
കുറ്റകൃത്യങ്ങള്‍
കുറഞ്ഞത് സംബന്ധിച്ച
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത്തരം
കുറ്റകൃത്യങ്ങള്‍
കുറയ്ക്കാനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
സര്‍ക്കാറിന്റെ
കാലയളവിൽ ഏതെല്ലാം
മേഖലകളിൽ ഇത്തരം
കുറ്റകൃത്യങ്ങള്‍
കുറയ്ക്കാനായിയെന്നും
കുറയാത്ത മറ്റു മേഖലകളെ
കണ്ടെത്തി
കുറയ്ക്കാനുമായി എന്തു
നടപടികള്‍ സ്വീകരിച്ചു
വരുന്നുവെന്നും
വ്യക്തമാക്കുമോ;
'ഓപ്പറേഷന്
കാവല്‍ കണ്ണുകള്‍ '-
വൈദ്യുതി താരിഫ് കുറച്ച്
നല്‍കുന്നതിന് നടപടി
181.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പോലീസ് നടപ്പിലാക്കിയ
ഓപ്പറേഷന് കാവല്‍
കണ്ണുകള്‍ പദ്ധതി
പ്രകാരം
വ്യാപാരി-വ്യവസായികളും
മറ്റ് സന്നദ്ധ
സംഘടനകളും റോഡുകളില്‍
സ്ഥാപിച്ചിട്ടുള്ള
സുരക്ഷാക്യാമറകള്‍
പ്രവര്‍ത്തിക്കുന്നതിന്
വേണ്ട വൈദ്യുതിയുടെ
ചാര്‍ജ്ജ്
ഇലക്ട്രിസിറ്റി ബോര്‍ഡ്
ഈടാക്കുന്നത് ഉയര്‍ന്ന
താരിഫിലായതിനാൽ ആയത് ഈ
പദ്ധതിക്ക്
സഹകരിക്കുന്ന
സംഘടനകള്‍ക്ക് കടുത്ത
സാമ്പത്തിക
ബാദ്ധ്യതയുണ്ടാക്കുന്നതായി
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
വൈദ്യുതി ബില്ലിന്റെ
താരിഫ് കുറച്ച്
നല്‍കുന്നതിന് വൈദ്യുതി
വകുപ്പുമായി
ബന്ധപ്പെട്ട്
ആവശ്യമുള്ള നടപടി
സ്വീകരിക്കുമോ?
പെണ്‍കുട്ടികളുടെ
സംരക്ഷണത്തിനായുള്ള
നിയമനിര്‍മ്മാണം
182.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രായപൂര്‍ത്തിയാകാത്ത
പെണ്‍കുട്ടികള്‍
പീഡനത്തിനിരയാകുന്ന
സംഭവങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
പെണ്‍കുട്ടികള്‍ക്കായി
കരുത്തുറ്റ നിയമങ്ങളും
അവര്‍ക്ക് സുരക്ഷയും,
നീതിയും ഉറപ്പാക്കുന്ന
നിരവധി സംവിധാനങ്ങളും
നിലവിലുണ്ടെങ്കിലും
ഭീതിയിലൂടെയാണ് സമൂഹം
കടന്ന് പോകുന്നതെന്ന
വസ്തുത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
പ്രായപൂര്‍ത്തിയാകാത്ത
പെണ്‍കുട്ടികളെ
മാനഭംഗത്തിന്
ഇരയാക്കുന്നവര്‍ക്ക്
വധശിക്ഷ
വ്യവസ്ഥചെയ്യുന്ന
നിയമഭേദഗതി
മദ്ധ്യപ്രദേശ് നിയമസഭ
പാസ്സാക്കിയത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
പ്രസ്തുത നിയമത്തിന്റെ
ചുവട് പിടിച്ച്
സംസ്ഥാനത്തും
നിയമഭേദഗതി
കൊണ്ടുവരുവാന്‍
ആലോചിക്കുമോ?
'പോക്സോ'
കേസുകളില്‍ അന്വേഷണം
ഊര്‍ജ്ജിതപ്പടുത്താന്‍
നടപടി
183.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017
വര്‍ഷത്തില്‍
സംസ്ഥാനത്ത് എത്ര
പോക്സോ കേസ്സുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
എത്ര കേസ്സുകള്‍
കോടതികളില്‍
വിചാരണഘട്ടത്തില്‍
ഉണ്ടെന്ന്
വെളിപ്പെടുത്താമോ;
(സി)
പോക്സോ
കേസ്സുകളില്‍ അന്വേഷണം
ഊര്‍ജ്ജിതപ്പെടുത്തി
കുറ്റപത്രം കോടതികളില്‍
സമര്‍പ്പിക്കുന്നതിനും
വിചാരണ വേഗത്തില്‍
പൂര്‍ത്തീകരിച്ച്
തീര്‍പ്പു
കല്‍പ്പിക്കുന്നതിനും
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ഡി)
പ്രായപൂര്‍ത്തിയാകാത്ത
കുട്ടികള്‍ക്കെതിരെ
അതിക്രമം വര്‍ദ്ധിച്ചു
വരുന്ന സാഹചര്യത്തിൽ
പോക്സോ കേസ്സുകള്‍
കൈകാര്യം ചെയ്യുന്നതിന്
കൂടുതല്‍ കോടതികള്‍
സ്ഥാപിക്കുവാന്‍
ഉദ്ദേശമുണ്ടോ; എങ്കിൽ
വിശദാംശം നൽകുമോ?
ഓപ്പറേഷന്
വാത്സല്യ പദ്ധതി
184.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുട്ടികളെ കാണാതാകുന്ന
സംഭവങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
കാണാതാകുന്ന
കുട്ടികളെ
കണ്ടെത്തുന്നതിനായി,
ആഭ്യന്തര
വകുപ്പിന്റെയും
സാമൂഹികനീതി
വകുപ്പിന്റെയും
ആഭിമുഖ്യത്തില്‍
ആരംഭിച്ച ഓപ്പറേഷന്
വാത്സല്യ പദ്ധതി
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
പദ്ധതി
ഊര്‍ജ്ജിതമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ?
ദളിത്
വിദ്യാര്‍ത്ഥിക്ക്
ലോക്കപ്പ് മര്‍ദ്ദനം
185.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015
ഡിസംബര്‍ 5-ാം തീയതി
അമല്‍രാജ് എന്ന ദളിത്
വിദ്യാര്‍ത്ഥിക്ക്
കോതമംഗലം പോലീസ്
സ്റ്റേഷനില്‍ ലോക്കപ്പ്
മര്‍ദ്ദനം ഏറ്റതുമായി
ബന്ധപ്പെട്ട കേസ്
നിലവില്‍
ഉണ്ടോ;എങ്കില്‍
പ്രസ്തുത കേസിന്റെ
ഇപ്പോഴത്തെ
സ്ഥിതിയെന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇൗ
കേസില്‍ പുനരന്വേഷണം
ആവശ്യപ്പെട്ട്
അമല്‍രാജിന്റെ
സഹോദരന് അരുണ്‍രാജ്
നല്കിയ പരാതിയില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കാമോ;
(സി)
ഇൗ
കേസുമായി ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
പരാതിക്കാരനെ
അറിയിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കാമോ?
കസ്റ്റഡി
മരണങ്ങള്
186.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം 2017
ഡിസംബര്‍ 31 വരെ എത്ര
കസ്റ്റഡി മരണങ്ങള്
സംഭവിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇതില്‍
പോലീസ്
കുറ്റക്കാരാണെന്ന്
റിപ്പോര്‍ട്ട് ചെയ്ത
എത്ര കസ്റ്റഡി
മരണങ്ങള്
ഉണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;മറ്റ്
കാരണങ്ങള്‍ മൂലം
ഉണ്ടായിട്ടുള്ള
കസ്റ്റഡിമരണങ്ങള്
എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
ആത്മഹത്യയായും
ഹൃദയാഘാതമായും പോലീസ്
എഴുതി തള്ളിയ കസ്റ്റഡി
മരണങ്ങളില്‍ പലതും
പോലീസ് പീഡനം
മൂലമാണെന്ന് പിന്നീട്
തെളിഞ്ഞിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവ
എത്രയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ജൂഡീഷ്യല്‍
കസ്റ്റഡിയില്‍
മരിച്ചവരുടെ എണ്ണം
എത്രയെന്ന്
വിശദീകരിക്കുമോ; ഈ
സര്‍ക്കാരിന്റെ കാലത്ത്
നാളിതുവരെ
പോലീസിനെക്കണ്ട്
വിരണ്ടോടുമ്പോള്‍
മരിച്ചവരുടെ എണ്ണം
എത്രയെന്ന്
വെളിപ്പെടുത്താമോ ?
ബാര്‍കോഴ
അന്വേഷണ റിപ്പോര്‍ട്ട്
187.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് ബാര്‍കോഴ കേസ്
അട്ടിമറിച്ചുവെന്ന
പരാതിയില്‍ 29.9.2016
ല്‍ തിരുവനന്തപുരം
വിജിലന്‍സ് കോടതി
ഉത്തരവിട്ട
ത്വരിതാന്വേഷണം
പൂര്‍ത്തിയായിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
അന്വേഷണ റിപ്പോര്‍ട്ട്
കോടതിയില്‍
സമ്രപ്പിച്ചിട്ടുണ്ടോ;
(ബി)
ത്വരിതാന്വേഷണത്തില്‍
തെളിവുകള്‍
നശിപ്പിക്കുവാന്‍
ശ്രമിച്ചതായി
പറയപ്പെടുന്ന
ആരോപണങ്ങള്‍
ശരിയാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്‍പ്രകാരം
ഏതെങ്കിലും
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
മുൻ
മന്ത്രിമാരുടെ പേരിലുള്ള
വിജിലൻസ് കേസുകൾ
188.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിലെ എത്ര
മന്ത്രിമാരുടെ പേരിൽ
അഴിമതി സംബന്ധമായ
വിജിലൻസ് കേസ്
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്ന ശേഷം
പ്രസ്തുത കേസ്സുകളിൽ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
അന്വേഷണം
സമയബന്ധിതമായി
പൂര്‍ത്തിയാക്കാനും
കുറ്റവിചാരണ നടത്താനും
നിര്‍ദ്ദേശം
നൽകിയിട്ടുണ്ടോ;ഉണ്ടെങ്കിൽ
ഏതൊക്കെ കേസുകളിൽ എന്ന്
വ്യക്തമാക്കാമോ;
വിശദാംശം
വെളിപ്പെടുത്തുമോ?
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ക്കെതിരെയുളള
വിജിലന്‍സ് കേസ്
189.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം വിജിലന്‍സ്
വകുപ്പിനെ
ശക്തിപ്പെടുത്താന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ക്കെതിരെ
വിജിലന്‍സ് കേസ്
രജിസ്റ്റര്‍
ചെയ്യുന്നതിന്
നിലവിലുള്ള
നടപടിക്രമങ്ങള്‍
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
അഴിമതി നിരോധന നിയമം
അനുസരിച്ച് എത്ര
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ക്കെതിരെ
കേസെടുത്തിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
കണക്ക് നല്‍കാമോ?
ജസ്റ്റീസ്
ശിവരാജന് കമ്മീഷന്
റിപ്പോര്‍ട്ട്
190.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സോളാര്‍
തട്ടിപ്പ് സംബന്ധിച്ച
ജസ്റ്റീസ് ശിവരാജന്
കമ്മീഷന്റെ
റിപ്പോര്ട്ടിന്മേല്
11.10.2017-ല്‍
ചേര്‍ന്ന
മന്ത്രിസഭായോഗം
എന്തെല്ലാം
തുടര്‍നടപടികള്‍
സ്വീകരിക്കാനാണ്
തീരുമാനിച്ചതെന്നും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വെളിപ്പെടുത്തുമോ;
(ബി)
കമ്മീഷന്
റിപ്പോര്ട്ടിന്മേല്
അഡ്വക്കേറ്റ് ജനറല്‍,
ഡയറക്ടര്‍ ജനറല്‍ ഓഫ്
പ്രോസിക്യൂഷന്
എന്നിവര്‍ നല്കിയ
നിയമോപദേശത്തിന്റെ
പകര്‍പ്പ് മേശപ്പുറത്തു
വയ്ക്കുമോ;
(സി)
ജസ്റ്റീസ്
ശിവരാജന് കമ്മീഷന്
റിപ്പോര്‍ട്ട്
സംബന്ധിച്ച് സുപ്രീം
കോടതിയില്‍ നിന്നും
വിരമിച്ച ജസ്റ്റീസ്
അരിജിത്ത് പസായത്തിന്റെ
നിയമോപദേശം തേടുവാനുളള
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
ജസ്റ്റീസ് പസായത്തിന്റെ
നിയമോപദേശത്തിന്റെ
പകര്‍പ്പ് മേശപ്പുറത്തു
വയ്ക്കുമോ;
തലശ്ശേരി
കോർട്ട് കോംപ്ലക്സ്
191.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
വര്‍ഷത്തിലെ
ബഡ്ജറ്റില്‍, കിഫ്ബി
മുഖാന്തരം പ്രത്യേക
നിക്ഷേപ പദ്ധതിയുടെ
കീഴില്‍
നടപ്പിലാക്കുന്ന
തലശ്ശേരി കോർട്ട്
കോംപ്ലക്സിന്റെ
നിലവിലുള്ള അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
കോർട്ട്
കോംപ്ലക്സിന്റെ
പ്രവൃത്തിക്ക്
ഭരണാനുമതി
ലഭ്യമാകുന്നതിന്
എന്തെല്ലാം
നടപടിക്രമങ്ങളാണ്
ശേഷിക്കുന്നത്;
ഭരണാനുമതി എപ്പോള്‍
ലഭ്യമാവും എന്ന്
വ്യക്തമാക്കാമോ?
കരുനാഗപ്പള്ളിയില്‍
കോടതി കോംപ്ലക്സ്
192.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളിയിലുള്ള
വിവിധ കോടതികള്‍ പല
സ്ഥലങ്ങളിലായി
പ്രവര്‍ത്തിക്കുന്നതു
മൂലം പൊതുജനങ്ങള്‍ക്കും
വക്കീലന്മാര്ക്കും
ബുദ്ധിമുട്ട്
ഉണ്ടാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
കരുനാഗപ്പള്ളിയില്‍
കോടതി കോംപ്ലക്സ്
സ്ഥാപിക്കുന്നതിന്
പദ്ധതിയുണ്ടോ; ആയത്
സംബന്ധിച്ച നിര്‍ദ്ദേശം
ബഹു: ഹൈക്കോടതിയില്‍
നിന്ന്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികളുടെ
വിശദാംശം
വെളിപ്പെടുത്താമോ;
(സി)
ജലസേചന
വകുപ്പിന്റെ
അധീനതയിലുള്ള
കരുനാഗപ്പള്ളി
വില്ലേജിലെ ബ്ലോക്ക്
നമ്പര്‍ 10 ല്‍
റീസര്‍വ്വേ 582/11 ല്‍
ഉള്‍പ്പെട്ടു വരുന്ന
സ്ഥലം ഇതിനായി ആഭ്യന്തര
വകുപ്പ്
ആവശ്യപ്പെട്ടിട്ടുണ്ടോ;
ആയത് സംബന്ധിച്ച്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
ഫയര്‍
ഫോഴ്സ് സ്റ്റേഷന്
ബില്‍ഡിംഗ് ക്ലാസിഫിക്കേഷൻ
193.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫയര്‍
ഫോഴ്സ് സ്റ്റേഷന്
ബില്‍ഡിംഗ്
നിര്‍മ്മാണത്തിന്
അര്‍ബന്‍, റൂറല്‍ എന്നീ
ക്ലാസിഫിക്കേഷന്‍
നിലവില്‍ ഉണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(സി)
അര്‍ബന്‍,
റൂറല്‍ എന്നീ
ക്ലാസിഫിക്കേഷന്റെ
മാനദണ്ഡം എന്താണെന്ന്
വിശദമാക്കാമോ?
കല്ലമ്പലം
കേന്ദ്രീകരിച്ച് ഫയര്‍
ആന്റ് റസ്ക്യൂ സ്റ്റേഷന്
194.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
വര്‍ക്കല
മണ്ഡലത്തില്‍ കല്ലമ്പലം
കേന്ദ്രീകരിച്ച് ഫയര്‍
ആന്റ് റസ്ക്യൂ
സ്റ്റേഷന്
നിര്‍മ്മിക്കുന്നതിന്
നാവായിക്കുളം
വില്ലേജില്‍ ബ്ലോക്ക്
നം. 23 ല്‍ റീ സര്‍വ്വേ
233/1ല്‍
കണ്ടെത്തിയിട്ടുള്ള
19.34 ആര് സര്‍ക്കാര്‍
ഭൂമി ഫയര്‍ ആന്റ്
റസ്ക്യൂ വകുപ്പ്
ഏറ്റെടുക്കുന്നതിനുള്ള
നടപടി
ത്വരിതപ്പെടുത്തുമോ?
കാട്ടാക്കട
ഫയര്‍ ആന്റ് റെസ്ക്യൂ
സ്റ്റേഷന് ഓഫീസ്
നിര്‍മ്മാണം
195.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഫയര്‍
ആന്റ് റെസ്ക്യൂ
കാട്ടാക്കട സ്റ്റേഷന്
ഓഫീസ്
നിര്‍മ്മാണത്തിന്റെ
നടപടികളുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
ഇതിനായുള്ള തുടര്‍
നടപടികള്‍
വേഗത്തിലാക്കാമോ?
മട്ടന്നൂര്‍
ഫയര്‍ ആന്റ് റെസ്ക്യൂ
സര്‍വ്വീസ് സ്റ്റേഷന്
196.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മട്ടന്നൂര്‍
ഫയര്‍ ആന്റ് റെസ്ക്യൂ
സര്‍വ്വീസ് സ്റ്റേഷന്റെ
പുതിയ കെട്ടിട
നിര്‍മ്മാണത്തിനുള്ള
പുതുക്കിയ
എസ്റ്റിമേറ്റ്
ലഭിച്ചിട്ടുണ്ടോ;
(ബി)
എത്ര
തുകയുടെ
എസ്റ്റിമേറ്റാണ്
ലഭിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
മട്ടന്നൂര്‍
ഫയര്‍ ആന്റ് റെസ്ക്യൂ
സര്‍വ്വീസ് സ്റ്റേഷന്റെ
പുതിയ കെട്ടിട
നിര്‍മ്മാണത്തിന്
ഭരണാനുമതി
നല്‍കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
തലശ്ശേരിയില്‍
ഫയര്‍ സ്റ്റേഷന് പുതിയ
കെട്ടിടം
197.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരിയില്‍
ഫയര്‍ സ്റ്റേഷന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
ആയത്
ദ്രൂതഗതിയില്‍
നടപ്പിലാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ചാത്തന്നൂരില്‍
പുതിയ ഫയര്‍ സ്റ്റേഷന്
ആരംഭിക്കാന്‍ നടപടി
198.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ ഫയര്‍
സ്റ്റേഷനുകള്‍
ആരംഭിക്കുന്നത്
സംബന്ധിച്ച്
സര്‍ക്കാരിന്റെ നിലപാട്
വ്യക്തമാക്കാമോ;
(ബി)
തിരുവനന്തപുരം
- കൊല്ലം ദേശീയ
പാതയില്‍ ആറ്റിങ്ങലിനും
കൊല്ലത്തിനുമിടയ്ക്ക്
ചാത്തന്നൂരില്‍ ഒരു
ഫയര്‍ സ്റ്റേഷന്
അനുവദിക്കുന്നതിനായുള്ള
ജനപ്രതിനിധിയുടെ
നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ആയതിന്മേല് സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(ഡി)
പാരിപ്പള്ളി
എെ. ഒ. സി. ഗ്യാസ്
റീഫില്ലിംഗ് പ്ലാന്റ്,
പാരിപ്പള്ളി
സര്‍ക്കാര്‍ മെഡിക്കല്‍
കോളജ് എന്നിങ്ങനെ
നിരവധി പ്രധാന
സ്ഥാപനങ്ങള്‍ സ്ഥിതി
ചെയ്യുന്ന മേഖല എന്ന
വസ്തുത പരിഗണിച്ച്
ചാത്തന്നൂരില്‍ ഒരു
ഫയര്‍ സ്റ്റേഷന്
സ്ഥാപിക്കാന്‍ സത്വര
നടപടികള്‍
സ്വീകരിക്കുമോ?
മഞ്ചേരി
ഫയര്‍ സ്റ്റേഷന് വാഹനം
199.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മഞ്ചേരി ഫയര്‍
സ്റ്റേഷന് വാഹനം
അനുവദിച്ചു
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
വാഹനം അനുവദിച്ചുകൊണ്ട്
പുറപ്പെടുവിച്ച
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
എങ്കില്‍
പ്രസ്തുത ഉത്തരവിലൂടെ
നല്കിയ വാഹനം മഞ്ചേരി
ഫയര്സ്റ്റേഷന്
അനുവദിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
(ഡി)
ഇത്തരത്തില്‍
വാഹനം
മാറ്റിനല്‍കിയതുമായി
ബന്ധപ്പെട്ട പരാതി
ഡയറക്ടര്‍ ജനറല്‍ ഓഫ്
ഫയര്‍ ആന്റ് റെസ്ക്യൂ
സര്‍വ്വീസസ്-ന്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(ഇ)
പരാതിയിന്മേല്
നടപടികള്‍ സ്വീകരിച്ച്
മഞ്ചേരി ഫയര്സ്റ്റേഷന്
എന്നത്തേക്ക് വാഹനം
നല്കാന് കഴിയുമെന്ന്
അറിയിക്കാമോ?
പെരിങ്ങോം
ഫയര്‍ സ്റ്റേഷൻ
200.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
മണ്ഡലത്തിലെ പെരിങ്ങോം
ഫയര്‍ സ്റ്റേഷന്
കെട്ടിട നിര്‍മ്മാണം,
സ്റ്റാഫ്
ക്വാര്‍ട്ടേഴ്സ്
നിര്‍മ്മാണം എന്നീ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി നല്കുന്ന
നടപടികള്‍ ഏത് വരെ
ആയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കെട്ടിട
നിര്‍മ്മാണപ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കുന്നതിന് കാലതാമസം
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
കെട്ടിട
നിര്‍മ്മാണങ്ങള്‍ക്ക്
ഭരണാനുമതി
നല്‍കുന്നതിന്
എന്തെങ്കിലും തടസ്സം
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
എന്താണെന്ന്
വിശദമാക്കാമോ;
(ഡി)
നടപടികള്‍
പൂര്‍ത്തിയാക്കി
പ്രസ്തുത
കെട്ടിടനിര്‍മ്മാണങ്ങള്‍ക്ക്
എപ്പോള്‍ ഭരണാനുമതി
നല്കാന് കഴിയുമെന്ന്
വ്യക്തമാക്കാമോ?
ആലത്തൂര്‍
ഫയര്‍ സ്റ്റേഷന് സ്വന്തമായി
കെട്ടിടം
201.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജക മണ്ഡലത്തില്‍
ഫയര്‍ സ്റ്റേഷന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഫയര്‍ സ്റ്റേഷന്
കെട്ടിടം
നിര്‍മ്മിക്കുന്നതിനാവശ്യമായ
സ്ഥലം
ലഭ്യമായിട്ടുണ്ടോ;
(സി)
നിര്‍മ്മാണ
പ്രവര്‍ത്തനം എന്നു
മുതല്‍ ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
ചാലക്കുടി
ഫയര്‍ഫോഴ്സ് ഓഫീസിന് പുതിയ
കെട്ടിടം
202.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജീര്‍ണ്ണാവസ്ഥയിലുള്ള
പഴയ കെട്ടിടത്തില്‍
പ്രവര്‍ത്തിച്ചു വരുന്ന
ചാലക്കുടി ഫയര്‍ഫോഴ്സ്
ഓഫീസിന് പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
നിലമ്പൂര്‍
ഫയര്‍ സ്റ്റേഷന്
203.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
ഫയര്‍ സ്റ്റേഷന്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
അനുയോജ്യമായ സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
പട്ടികജാതി
വകുപ്പിന് കീഴിലുള്ള
നിലമ്പൂര്‍ ജവഹര്‍
കോളനിയിലെ പൊതു
ആവശ്യങ്ങള്‍ക്കായി
നീക്കിവെച്ച സ്ഥലം
നിലമ്പൂര്‍ ഫയര്‍
സ്റ്റേഷന്
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
കരുനാഗപ്പളളി
ഫയര്‍ ആന്റ് റെസ്ക്യൂ
സര്‍വ്വീസിനു സ്വന്തമായി
കെട്ടിടം
204.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പളളി
ഫയര്‍ ആന്റ് റെസ്ക്യൂ
സര്‍വ്വീസിനു
സ്വന്തമായി
കെട്ടിടമില്ലാത്തതിന്റെ
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത്
പരിഹരിയ്ക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദീകരിക്കുമോ;
(ബി)
പോലീസ്
ക്വാര്‍ട്ടേഴ്സ്
സ്ഥാപിച്ചിട്ടുളള
സ്ഥലത്തു ഒരു ഭാഗത്ത്
ഫയര്സ്റ്റേഷന്
നിര്‍മ്മിക്കുന്നതിനുളള
സ്ഥലം
അനുവദിയ്ക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ; ഇതിനായി
കെട്ടിടം
നിര്‍മ്മിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
ജയിൽ
ഭക്ഷ്യവിഭവങ്ങള്‍
205.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജയിലുകളിൽ നിന്നും
ഭക്ഷ്യവിഭവങ്ങള്‍
ഉണ്ടാക്കി വില്പന
നടത്തുക വഴി 2017
വര്‍ഷം എത്ര തുകയുടെ
വിറ്റുവരവ്
ഉണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിൽ
ലാഭവിഹിതമായി എത്ര തുക
ലഭിച്ചിട്ടുണ്ടെന്നുളള
വിശദാംശം
വ്യക്തമാക്കുമോ;
(സി)
ജയിൽ
ഭക്ഷ്യവിഭവങ്ങള്‍
പ്രധാന റെയിൽവേ
സ്റ്റേഷനുകള്‍,
കെ.എസ്.ആര്.ടി.സി.
സ്റ്റാന്റുകള്‍
എന്നിവിടങ്ങളിൽ
സ്ഥിരമായി
ലഭിക്കുന്നതിനു നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
പുതിയ
ജയിലുകള്‍
206.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജയിലുകളില്‍
ഉള്‍ക്കൊള്ളാന്‍
കഴിയുന്നതിലധികം
തടവുകാരെ നിലവിൽ
പാർപ്പിച്ചിട്ടുണ്ടോ;
(ബി)
ജയിലുകളിലെ
അടിസ്ഥാന സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിച്ചു
വരുന്നുണ്ടോ; എങ്കിൽ
വിശദാംശം അറിയിക്കുമോ;
(സി)
സംസ്ഥാനത്ത്
പുതിയ ജയിലുകള്‍
സ്ഥാപിക്കാന്‍
ആലോചിക്കുന്നുണ്ടോ;എങ്കിൽ
വിശദാംശം അറിയിക്കുമോ?
സെൻട്രൽ
ജയിൽ വേതനം
207.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെൻട്രൽ
ജയിൽ പ്രസിൽ ജോലി
ചെയ്യുന്ന ഒരു
തടവുകാരന്റെ സാധാരണ
ജോലിക്കുള്ള വേതനം
എത്രയാണ്
നിശ്ചയിച്ചിരിക്കുന്നത്;
(ബി)
അധിക
ജോലിയ്ക്കുള്ള പരമാവധി
വേതനം എത്രയാണ്
നിശ്ചയിച്ചിരിക്കുന്നത്?
കേരള
സര്‍ക്കാര്‍ കലണ്ടര്‍
208.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017ല്‍
കേരള സര്‍ക്കാര്‍ എത്ര
കലണ്ടറാണ്
അച്ചടിച്ചിട്ടുളളത്?
(ബി)
ഒരു
കലണ്ടര്‍ റിമ്മിംഗ്
ചെയ്യുന്നതിന് എത്ര
രൂപയ്ക്കാണ് പുറം
കരാര്‍
നല്‍കിയിട്ടുളളത്;
(സി)
കഴിഞ്ഞ
5 വര്‍ഷമായി ഏതെല്ലാം
കമ്പനി /വ്യക്തികളാണ്
കലണ്ടര്‍ റിം
ചെയ്യുന്നതിന് കരാര്‍
ഏറ്റെടുത്തിട്ടുളളത്;
(ഡി)
സെന്‍ട്രല്‍
ജയില്‍ പ്രസില്‍
സര്‍ക്കാര്‍
കലണ്ടറുകള്‍ റിമ്മിംഗ്
നടത്തുവാനുളള
പ്രപ്പോസല്‍ 2017ല്‍
സെന്‍ട്രല്‍ ജയില്‍
പ്രസ് അധികാരി അച്ചടി
വകുപ്പ് ഡയറക്ടര്‍ക്ക്
സമര്‍പ്പിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
കെ. എസ്. ആര്. ടി. സി.
റീജിയണല്‍ വര്‍ക്ക്ഷോപ്പ്
209.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാറശ്ശാല
ഗ്രാമപഞ്ചായത്തിലെ
കുറുംകുട്ടിയില്‍ കെ.
എസ്. ആര്. ടി. സി.
റീജിയണല്‍
വര്‍ക്ക്ഷോപ്പ്
നിര്‍മ്മാണത്തിനായി
എത്ര സ്ഥലമാണ് മാറ്റി
വച്ചിട്ടുള്ളത് എന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
സ്ഥലം പൂര്‍ണ്ണമായും
കെ. എസ്. ആര്. ടി. സി.
യുടെ നിയന്ത്രണത്തില്‍
തന്നെയാണോ ; പ്രസ്തുത
സ്ഥലം ഈടുവച്ച്
ഏതെങ്കിലും തരത്തിലുള്ള
ബാങ്ക് വായ്പ
എടുത്തിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
നല്‍കാമോ?
കെ.എസ്.ആർ.ടി.സി
പുനരുദ്ധാരണത്തിനായി
സമര്‍പ്പിച്ച റിപ്പോര്‍ട്ട്
210.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്‍ക്കത്ത
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് മാനേജ്മെന്റിലെ
റിട്ടയര്‍ഡ് പ്രൊഫസര്‍
സുശീല്‍ ഖന്ന
കെ.എസ്.ആർ.ടി.സി യുടെ
പുനരുദ്ധാരണത്തിനായി
പഠിച്ചശേഷം
ഗവണ്മെന്റിന്
ഭാഗികമായിട്ടോ
പൂര്‍ണ്ണമായിട്ടോ
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിരുന്നോ;
അല്ലെങ്കില്‍
എന്തെങ്കിലും
ശിപാര്‍ശകള്‍
സര്‍ക്കാരിന്
നല്‍കിയിരുന്നോ;
(ബി)
എങ്കില്‍
എന്നാണ് ടി
റിപ്പോര്‍ട്ട്
ഗവണ്മെന്റിന്/കെ.എസ്.ആർ.ടി.സിയ്ക്ക്
സമര്‍പ്പിച്ചത്;
അതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പ്രൊഫസര്‍
സുശീല്‍ ഖന്നയെ
പ്രസ്തുത ചുമതല
ഏല്‍പ്പിച്ചതുമുതല്‍
31.12.2017 വരെ ഈ
ഇനത്തിൽ
കെ.എസ്.ആർ.ടി.സി
യ്ക്കും ഗവണ്മെന്റിനും
ചെലവായ തുക ഓരോ വകയിലും
(ഇന്ധനച്ചെലവ്
ഉള്‍പ്പെടെ) എത്ര വീതം;
അതിന്റെ വിശദമായ കണക്ക്
പട്ടിക തിരിച്ച്
ലഭ്യമാക്കുമോ;
(ഡി)
അദ്ദേഹം
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടില്ലെങ്കില്‍
അതിനുള്ള കാരണം
എന്താണ്; റിപ്പോര്‍ട്ട്
പൂര്‍ത്തിയാക്കി
ഗവണ്മെന്റിന്
സമര്‍പ്പിക്കുന്നതിന്
സര്‍ക്കാര്‍ സമയപരിധി
വച്ചിരുന്നോ; എങ്കില്‍
അതിന്റെ വിശദവിവരം
ലഭ്യമാക്കുമോ?
കെ.
എസ്. ആര്. ടി. സി. യിലെ
പെന്ഷന് കുടിശ്ശിക
211.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കെ. എസ്. ആര്.
ടി. സി. ജീവനക്കാരുടെ
പെന്ഷന് നിരന്തരമായി
മുടങ്ങുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കെ.
എസ്. ആര്. ടി. സി.
യില്‍ നിലവിൽ എത്ര
മാസത്തെ പെന്ഷന്
കുടിശ്ശികയുണ്ട് എന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിനായി
എത്ര തുക വേണ്ടി
വരുമെന്നും പെന്ഷന്
വിതരണത്തിനുള്ള തുക
കണ്ടെത്താന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ച്
വരുന്നതെന്നും
വ്യക്തമാക്കുമോ;
(ഡി)
കെ.
എസ്. ആര്. ടി. സി.
യില്‍ എന്നത്തേക്ക്
പെന്ഷന് വിതരണം
നടത്താന്‍
സാധിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കെ.
എസ്. ആര്. ടി. സി.
സൗജന്യയാത്രയുടെ ചെലവ്
212.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സൗജന്യയാത്രയുടെ
ചെലവ് സര്‍ക്കാര്‍
നല്‍കണമെന്ന് കെ. എസ്.
ആര്. ടി. സി.
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
എന്തു നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ?
കെ..എസ്
.ആർ .ടി.സി
213.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓടുന്ന കെ..എസ് .ആർ
.ടി.സി ബസ്സുകള്‍
വല്ലപ്പോഴെങ്കിലും
ട്രാഫിക്
കുരുക്കില്‍പ്പെട്ട്
ഷെഡ്യൂള്‍ഡ് ചെയ്ത
ട്രിപ്പുകള്‍
പൂര്‍ണ്ണമായും ഓടി
പൂര്‍ത്തിയാക്കാന്‍
സാധിക്കാതെ വരുമ്പോള്‍
നിലവില്‍ ടി ഡ്യൂട്ടി
ചെയ്യുന്ന
കണ്ടക്ടര്‍ക്കും
ഡ്രെെവര്‍ക്കും
നല്കുന്ന സാമ്പത്തിക
ആനുകൂല്യത്തില്‍
എന്തെങ്കിലും കുറവ്
ഉണ്ടാകാറുണ്ടോ;
(ബി)
എങ്കില്‍
അത് എന്തിന്റെ
അടിസ്ഥാനത്തിലാണ്;
സംസ്ഥാനത്തെ റോഡില്‍
ട്രാഫിക് ബ്ലോക്ക്
വരുന്നതും,കെ..എസ് .ആർ
.ടി.സി ബസ് കേട് വന്ന്
ട്രിപ്പ് മുടങ്ങുന്നതും
ആ ജോലിയില്‍
ഏര്‍പ്പെട്ടിരിക്കുന്ന
കണ്ടക്ടറുടെയും
ഡ്രെെവറുടെയും കാരണം
കൊണ്ടാണോ;
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ഇത്തരത്തില്‍
ജോലിയില്‍ , കെ..എസ്
.ആർ .ടി.സിയിലെ ഇൗ
രണ്ട് വിഭാഗത്തെ മാത്രം
സാമ്പത്തിക പീഡനത്തിന്
ഇരയാക്കുന്ന നടപടി
അവസാനിപ്പിക്കുവാന്‍
സര്‍ക്കാര്‍
തയ്യാറാകുമോ?
കെ.എസ്.ആർ
.ടി.സി. യിലെ പുനർനിയമനം
214.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തില്‍
വന്ന നാള് മുതല്‍
കെ.എസ്.ആർ .ടി.സി.
യില്‍ നിന്ന് പെന്ഷന്
പറ്റിയവരെത്ര; ഇവരില്‍
എത്ര പേര്‍ക്ക്
31/12/2017 വരെയുള്ള
കാലയളവില്‍
പുനര്‍നിയമനം
നല്‍കിയെന്ന്
വെളിപ്പെടുത്താമോ; എത്ര
പേര്‍ക്ക് പുനര്‍നിയമനം
നല്‍കുന്നതിന്
തീരുമാനമെടുത്തു; ഇവര്‍
ഏതൊക്കെ
വിഭാഗത്തില്‍പ്പെടുന്നവരാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പുനര്‍നിയമനം
ലഭിച്ചവരില്‍ എത്ര
പേര് നിയമനം
സ്വീകരിച്ച് ജോലിയില്‍
പ്രവേശിച്ചു; ഇവര്‍
ഏതെല്ലാം
തസ്തികയില്പ്പെട്ടവരാണെന്ന്
വ്യക്തമാക്കുമോ;
അപ്രകാരം പുനര്‍നിയമനം
നല്‍കിയവര്‍ക്ക്
എത്രകാലത്തേക്കാണ്
നിയമനം
നല്‍കിയിട്ടുള്ളത്;
(സി)
പെന്ഷനായവരെ
അടിയന്തരമായി തിരികെ
ജോലിയില്‍
പ്രവേശിപ്പിക്കാനുണ്ടായ
സാഹചര്യം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇവർക്ക്
പുനര്‍നിയമനം
നല്‍കുന്നതിന്
കെ.എസ്.ആർ .ടി.സി
സ്വീകരിച്ച
മാനദണ്ഡമെന്തായിരുന്നു;
പുനര്‍നിയമനത്തിനായി
ഇവരെ തെരഞ്ഞെടുത്തതിന്
സ്വീകരിച്ച
നടപടിക്രമങ്ങള്‍
എന്തെല്ലാമായിരുന്നു;
വിശദവിവരം
ലഭ്യമാക്കുമോ?
കെ.എസ്.ആർ.ടി.സി
യുടെ ഉടമസ്ഥതയിലുള്ള
കെട്ടിടങ്ങളുടെ വാടക
215.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആർ.ടി.സി
യുടെ ഉടമസ്ഥതയിലുള്ള
കെട്ടിടങ്ങള്‍ മറ്റ്
സ്ഥാപനങ്ങള്‍ക്ക്
വാടകയ്ക്ക്
നല്‍കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ;
(സി)
പ്രസ്തുത
കെട്ടിടങ്ങളുടെ
വാടകയിനത്തില്‍ എത്ര
കുടിശ്ശിക ഉണ്ടെന്ന്
അറിയിക്കുമോ; കുടിശ്ശിക
വരുത്തിയവരുടെ വിശദാംശം
അറിയിക്കുമോ;
(ഡി)
പ്രസ്തുത
കുടിശ്ശിക
പിരിച്ചെടുക്കുന്നതിനുള്ള
തടസ്സമെന്തെന്ന്
അറിയിക്കുമോ?
കെ.എസ്.ആര്.ടി
.സി ജീവനക്കാരുടെ ഡ്യൂട്ടി
/ശമ്പള ആനുകൂല്യം
216.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി
.സി ജീവനക്കാർക്ക്
നാളിതുവരെ നല്കി
വന്നിരുന്ന ഡ്യൂട്ടി/
ശമ്പള ആനുകൂല്യങ്ങളില്‍
ഏതിലെങ്കിലും ഈ
ഗവണ്മെന്റ്
അധികാരത്തില്‍
വന്നശേഷംവെട്ടിക്കുറവ്
വരുത്തിയിട്ടുണ്ടോ;എങ്കില്‍
അവ എന്തെല്ലാമാണെന്നും
അതുകൊണ്ട് ഏതെല്ലാം
ജീവനക്കാര്‍ക്ക് നല്കി
വന്നിരുന്ന
സാമ്പത്തികാനുകൂല്യങ്ങളാണ്
നഷ്ടമാവുന്നതെന്നും
വെളിപ്പെടുത്തുമോ;
(ബി)
ഇതുമൂലം
കെ.എസ്.ആര്.ടി .സിയുടെ
നഷ്ടം എത്രത്തോളം
നികത്തുന്നതിന്
സാധിച്ചിട്ടുണ്ട്;
വിശദവിവരം
ലഭ്യമാക്കുമോ;
(സി)
ലൈന്ഡ്യൂട്ടി
നോക്കുന്ന ജീവനക്കാരുടെ
സാമ്പത്തിക
ആനുകൂല്യങ്ങളുടെ
വെട്ടിക്കുറവില്‍
നിന്ന് ലഭ്യമാകുന്ന തുക
ഉപയോഗിച്ച് ഈ
സ്ഥാപനത്തെ
ലാഭത്തിലാക്കുന്നതിന്
രാജ്യത്തെ മറ്റ് ഏത്
പൊതുമേഖല
സ്ഥാപനത്തെയാണ് ഈ
സര്‍ക്കാര്‍
മാതൃകയാക്കുന്നത്;
വിശദവിവരം നല്‍കുമോ?
കെ.എസ്.ആര്.ടി.
സി.ലാഭകരമാക്കുന്നതിന്
നടപടി
217.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
കെ.എസ്.ആര്.ടി.സി. യെ
രക്ഷപ്പെടുത്താന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമായിരുന്നു;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
നടപടികളിലൂടെ
കെ.എസ്.ആര്.ടി.സി.യെ
ലാഭകരമാക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ; ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കെ.എസ്.ആര്.ടി.സി.-യ്ക്ക്
ലഭിക്കുന്ന
പ്രതിമാസവരുമാനം
വ്യക്തമാക്കുമോ;
(സി)
വരുമാനവും,
ചെലവുകളും തമ്മില്‍
ഒത്തു പോകുന്നുണ്ടോ;
ഇല്ലെങ്കില്‍ എന്താണ്
കാരണമെന്ന്
വ്യക്തമാക്കുമോ;
(ഡി)
വിവിധ
ധനകാര്യ സ്ഥാപനങ്ങളില്‍
നിന്നും
കടമെടുത്തതിന്റെ
പേരില്‍ ഓരോ മാസവും
പലിശയിനത്തില്‍ എത്ര
തുകയാണ്
ചെലവഴിക്കുന്നത്; ആയത്
വരുമാനത്തിന്റെ എത്ര
ശതമാനമാണ്;
വിശദമാക്കുമോ;
(ഇ)
നാളിതുവരെയായി
സര്‍ക്കാരില്‍ നിന്നും
എത്ര രൂപ
കെ.എസ്.ആര്.ടി.സി.
യ്ക്ക്
നല്‍കിയിട്ടുണ്ട്;
(എഫ്)
കെ.
എസ്. ആര്. ടി. സി
പെന്‍ഷന്‍കാര്‍ക്ക്
എത്ര മാസത്തെ കുടിശ്ശിക
നല്‍കാനുണ്ട് ; എന്ത്
കാരണത്താലാണ് പെന്ഷന്
കുടിശ്ശികയായത്;
വ്യക്തമാക്കുമേോ;
(ജി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
എത്ര മാസത്തെ കുടിശ്ശിക
പെന്ഷന് ഇനത്തില്‍
നല്‍കാനുണ്ടായിരുന്നു;
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി
സി.എം.ഡി.യുടെ ഉത്തരവ്
218.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍ വന്ന
നാള് മുതല്‍
ലഭിച്ചുകൊണ്ടിരുന്ന
ഡ്യൂട്ടി അളവുകളില്‍
രണ്ട് എന്നത് ഒന്ന്,
ഒന്നര, ഒന്നേകാല്‍
തുടങ്ങിയ അളവില്‍ കുറവ്
വരുത്തിയത് കൊണ്ട്
ഉണ്ടായ കടുത്ത
സാമ്പത്തിക
സമ്മര്‍ദ്ദത്തില്‍ ജോലി
ചെയ്യേണ്ടി വരുന്ന
കെ.എസ്.ആര്.ടി.സി.യിലെ
വിഭാഗങ്ങള്‍ ഏതൊക്കെ;
(ബി)
ഇതില്‍
ഓപ്പറേറ്റിംഗ് വിംഗ്
സ്റ്റാഫിനല്ലാതെ
മിനിസ്റ്റീരിയല്‍
സ്റ്റാഫിന് നിലവില്‍
ലഭിച്ചു
കൊണ്ടിരുന്നതില്‍
എന്തെങ്കിലും
സാമ്പത്തിക കുറവ്
വരുത്തിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
നാളിതുവരെ
നല്കിവന്നിരുന്ന
ഏറെക്കുറെ എല്ലാ
ആനുകൂല്യങ്ങളും
കെ.എസ്.ആര്.ടി.സി.യിലെ
ലൈന്‍ ഡ്യൂട്ടി
വിഭാഗക്കാർക്ക് മാത്രം
വെട്ടിക്കുറവ്
വരുത്തുകയും അവരില്‍
ശാരീരിക
ബുദ്ധിമുട്ടുള്ളവര്‍ക്ക്
പോലും ആവശ്യമായ ലീവ്
അനുവദിക്കാതെ
പീഡിപ്പിക്കുന്നതിന്
ആധാരമാക്കുന്ന
സി.എം.ഡി.യുടെ ഉത്തരവ്
നിലവിലുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
അതിന്റെ പകര്‍പ്പ്
മേശപ്പുറത്ത്
വയ്ക്കുമോ?
കെ.എസ്.ആര്.ടി.സി
പാസഞ്ചര്‍ ഇതര ഔദ്യോഗിക
വാഹനങ്ങളുടെ ഡ്രൈവര്‍മാർ
219.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സിയില്‍
,പാസഞ്ചര്‍ ഇതര
ഔദ്യോഗിക വാഹനങ്ങള്‍
ഓടിക്കുന്നതിന്
കെ.എസ്.ആര്.ടി.സിയിലെ
ഡ്രൈവര്‍മാരെ
തിരഞ്ഞെടുക്കുന്നതിന്
മാനദണ്ഡങ്ങള്‍
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ബന്ധപ്പെട്ട രേഖകളൂടെ
പകര്‍പ്പ് സഹിതം
ലഭ്യമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
മാനദണ്ഡം
തയ്യാറാക്കാതെ,
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്ക്
യഥേഷ്ടം ഡ്രൈവര്‍മാരെ
തിരഞ്ഞെടുക്കുന്നതിന്
സര്‍ക്കാരില്‍ നിന്ന്
അനുമതി ലഭിച്ചിരുന്നോ;
എങ്കില്‍ അതിന്റെ
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
മാനദണ്ഡം
തയ്യാറാക്കാതെ
ദീര്‍ഘകാലമായി
ചിലര്‍ക്ക് മാത്രം
അവസരം നല്കി
മറ്റുള്ളവര്‍ക്ക് ഇത്
അന്യമാക്കി മാറ്റുന്ന
പ്രവണത
അവസാനിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.
ബസുകള്‍
220.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
ഉടമസ്ഥതയിൽ ഇപ്പോള്‍
എത്ര ബസുകള്‍ ഉണ്ടെന്ന്
ഇനം തിരിച്ച്
(ഓര്‍ഡിനറി, ഫാസ്റ്റ്,
സൂപ്പര്‍ഫാസ്റ്റ്,
എക്സ്പ്രസ്, സൂപ്പര്‍
എക്സ്പ്രസ്, സിറ്റി
സര്‍വ്വീസ്, ലക്ഷ്വറി
ബസുകള്‍)
വ്യക്തമാക്കാമോ; ഇതിൽ
ദിവസേന എത്ര ബസുകള്‍
സര്‍വ്വീസ്
നടത്തുന്നുവെന്നും
സര്‍വ്വീസ് നടത്താതെ
അറ്റകുറ്റപ്പണിയ്ക്കായി
കിടക്കുന്ന എത്ര
ബസുകള്‍ ഉണ്ടെന്നും
അറിയിക്കാമോ;
(ബി)
പുതുതായി
വാങ്ങിയ ലക്ഷ്വറി
ബസുകളില്‍ സര്‍വ്വീസ്
നടത്താത്തവയുണ്ടോ;ഉണ്ടെങ്കിൽ
എത്രയെന്നും സര്‍വ്വീസ്
നടത്താതിരിക്കുന്നതിന്
കാരണം എന്താണെന്നും
വ്യക്തമാക്കാമോ;
(സി)
യാത്രാക്ലേശം
രൂക്ഷമായി
അനുഭവപ്പെടുന്ന റാന്നി
പോലെയുള്ള
മലയോരമേഖലകള്‍ക്ക് കൂടി
പ്രയോജനപ്പെടുന്ന
രീതിയിൽ പുതിയ ലക്ഷ്വറി
ബസ് സര്‍വ്വീസുകള്‍
ആരംഭിക്കുമോ?
കെ.എസ്.ആര്.ടി.സി.
പെന്ഷന്
221.
ശ്രീ.പി.കെ.ബഷീര്‍
,,
കെ.എം.ഷാജി
,,
പി.ഉബൈദുള്ള
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യില്‍ എത്ര മാസത്തെ
പെന്ഷന് വിതരണം
ചെയ്യാനുണ്ട്; വിശദാംശം
വ്യക്തമാക്കുമോ;
(ബി)
പെന്ഷന്
കുടിശ്ശിക
നല്‍കുന്നതിനും
കൃത്യമായി പെന്ഷന്
വിതരണം ചെയ്യന്നതിനും
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(സി)
പെന്ഷന്
വിതരണവുമായി
ബന്ധപ്പെട്ട്
ഹൈക്കോടതിയുടെ
പരിഗണനയിലിരിക്കുന്ന
കേസില്‍ പെന്ഷന്
ബാധ്യത സര്‍ക്കാരിന്
ഏറ്റെടുക്കാന്‍
കഴിയുകയില്ല എന്ന
സത്യവാങ്മൂലം
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതു
തിരുത്താന്‍ നടപടി
സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.
അന്തര്‍സംസ്ഥാന സര്‍വ്വീസ്
222.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
നിന്നം ഏതൊക്കെ
സംസ്ഥാനങ്ങളിലേക്കാണ്
ഇപ്പോള്‍
കെ.എസ്.ആര്.ടി.സി.
ബസുകള്‍ അന്തര്‍സംസ്ഥാന
സര്‍വ്വീസ്
നടത്തുന്നതെന്ന്
വെളിപ്പെടുത്താമോ;
(ബി)
കേരളത്തില്‍
നിന്നും ദിവസേന മറ്റു
സംസ്ഥാനങ്ങളിലേക്ക്
എത്ര ബസുകള്‍
സര്‍വ്വീസ് നടത്തുന്നു
എന്ന് ഡിപ്പോ
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ; മറ്റ്
സംസ്ഥാനങ്ങളില്‍
നിന്നും കേരളത്തിലേക്ക്
പ്രതിദിനം എത്ര
സര്‍വ്വീസുകള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
അന്യ
സംസ്ഥാനക്കാര്‍
ധാരാളമുള്ളതും അന്യ
സംസ്ഥാനങ്ങളില്‍ ധാരാളം
പേര് തൊഴില്‍, പഠനം
തുടങ്ങിയവയ്ക്ക്
പോകുന്നതുമായ
ബാംഗ്ലൂരിലേയ്ക്കും,
ചെന്നൈ, മധുര
എന്നിവിടങ്ങളിലേക്കും
റാന്നിയില്‍ നിന്നും
കെ.എസ്.ആര്.ടി.സി.യുടെ
ദീര്‍ഘദൂര ബസ്
സര്‍വ്വീസുകള്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.
ജീവനക്കാര്‍ക്ക്
ട്രെയിനിംഗ്
223.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍ വന്നശേഷം
കെ.എസ്.ആര്.ടി.സി.യിലെ
ജീവനക്കാര്‍ക്ക്
പരിശീലനം നല്‍കുന്നതിന്
ഏതൊക്കെ സ്വകാര്യ
കമ്പനികളെയാണ്
തെരെഞ്ഞെടുത്തിട്ടുള്ളത്;
(ബി)
ജീവനക്കാര്‍ക്ക്
ട്രെയിനിംഗ്
നല്‍കുന്നതിന്
നിലവിലുള്ള
സംവിധാനങ്ങള്‍
അപര്യാപ്തമാണെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണം എന്താണ്;
(സി)
ഇല്ലെങ്കില്‍
,ട്രെയിനിംഗിന്റെ
മറവില്‍
കെ.എസ്.ആര്.ടി.സി.യുടെ
ഏതെങ്കിലും ചുമതല
സ്വകാര്യസ്ഥാപനങ്ങളെ
ഏല്‍പ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
ഓപ്പറേറ്റിംഗ്
സ്റ്റാഫുകള്‍ക്ക്
പരിശീലനം നല്കുന്നതു
പോലെ മിനിസ്റ്റീരിയല്‍
സ്റ്റാഫിനും അവരുടെ
സേവനം, ഓപ്പറേറ്റിംഗ്
തൊഴിലാളികളോടുള്ള
ഇടപെടല്‍, ഓഫീസ്
മര്യാദകള്‍ എന്നീ
മേഖലകളില്‍ മികവു
വര്‍ദ്ധിപ്പിക്കുവാനാവശ്യമായ
ട്രെയിനിംഗ് നല്‍കുമോ?
കെ.എസ്.ആര്.ടി.സി.ടിക്കറ്റിന്റെ
കളക്ഷന്‍
224.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
കണ്ടക്ടര്‍മാര്‍ അവരുടെ
ഡ്യൂട്ടി
അവസാനിപ്പിക്കുന്ന
സമയത്ത്, വിറ്റ
ടിക്കറ്റിന്റെ കളക്ഷന്‍
അടയ്ക്കുമ്പോള്‍,
അടയ്ക്കുന്ന തുകയും
വിറ്റ ടിക്കറ്റും
തമ്മില്‍
പൊരുത്തപ്പെട്ടാണോ
കളക്ഷന്‍ തുക
സ്വീകരിക്കുന്നതെന്ന്
പറയുമോ;
(ബി)
ഇല്ലെങ്കിൽ
ഇവ പരിശോധിച്ച്
മാത്രം, പ്രത്യേകിച്ച്
തലസ്ഥാന നഗരിയിലെ
ഡിപ്പോകളില്‍ പണം
സ്വീകരിക്കുന്ന രീതി
അവലംബിക്കുമോ?
കെ.എസ്.ആര്.ടി.സിയിൽ
ഓഫീസ് വാഹനങ്ങള്‍
ഓടിക്കുന്നതിന്
ഡ്രൈവര്‍മാരെ
തെരഞ്ഞെടുക്കുന്ന രീതി
225.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സിയില്‍
ട്രാന്‍സ്പോര്‍ട്ട്
ഭവനുള്പ്പെടെയുളള
ഓഫീസുകളിലെ ഔദ്യോഗിക
വാഹനങ്ങള്‍
ഓടിക്കുന്നതിന്
അതിലെതന്നെ
ഡ്രൈവര്‍മാരെ
തെരഞ്ഞെടുക്കുന്നതിന്
ആവശ്യമായ യോഗ്യതയും
നിയമനരീതിയും
നിയമനപരിധിയും
സംബന്ധിച്ച
മാനദണ്ഡമുണ്ടാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാം
നടപടികള്‍ നാളിതുവരെ
സ്വീകരിച്ചു; വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
സുതാര്യത
വരുത്തുന്നതിന്
കാലതാമസം കൂടാതെ
തീരുമാനമെടുത്ത്
നടപ്പിലാക്കാന്‍ കര്‍ശന
നിര്‍ദ്ദേശം നല്‍കുമോ?
കെ.എസ്.ആര്.ടി.സിയിലെ
ചെലവ്
226.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതുമുതല്‍
31.12.2017 വരെയുളള
കാലയളവില്‍
കെ.എസ്.ആര്.ടി.സി എത്ര
സൗഖ്യവര്ദ്ധിത ഓഫീസ്
ഉപകരണങ്ങള്‍
ഒഴിവാക്കിയിട്ടുണ്ട്;അതിലൂടെ
എത്ര തുക
കെ.എസ്.ആര്.ടി.സിയ്ക്ക്
ലാഭിക്കാനായിട്ടുണ്ട്;
(ബി)
സിവില്‍
വര്‍ക്കുകളില്‍
അടിയന്തരമായിട്ടുളളത്
ഒഴികെ എത്ര
വര്‍ക്കുകള്‍ എന്ത്
തുകയ്ക്ക്
നടപ്പിലാക്കിയെന്ന്
വ്യക്തമാക്കാമോ;
(സി)
എത്ര
തുക ചെലവ് വരുമായിരുന്ന
ഔദ്യോഗിക വാഹന
ഉപയോഗമാണ് കുറച്ചതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ബോര്‍ഡ്
മീറ്റിംഗിനൊഴികെയുള്ള
ചായ സല്‍ക്കാര
ഇനത്തില്‍
കെ.എസ്.ആര്.ടി.സി-യ്ക്
എത്ര തുക
ചെലവായിട്ടുണ്ട്;
(ഇ)
സാമ്പത്തിക
ഞെരുക്കം അനുഭവിക്കുന്ന
കെ.എസ്.ആര്.ടി.സി-യില്‍
ഉദ്യോഗസ്ഥരുടെ
വീട്ടില്‍ നിന്ന്
ജോലിയിടത്തേക്കും
തിരിച്ച്
വിട്ടിലേയ്ക്കുമുളള
യാത്ര
കെ.എസ്.ആര്.ടി.സി-യുടെ
ഔദ്യോഗിക യാത്രാ പാസ്
ഉപയോഗിച്ച്
മാത്രമാക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?
കെ.എസ്.ആര്.ടി
.സി പെന്ഷന്
227.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്‍.ഡി.എഫ്
ന്റെ പ്രകടന
പത്രികയില്‍ വാഗ്ദാനം
ചെയ്ത പ്രകാരം
കെ.എസ്.ആര്.ടി .സി
പെന്ഷന് മുടക്കം
കൂടാതെ നല്കാന്
സാധിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പെന്ഷന്
മുടക്കം കൂടാതെ
നല്‍കാത്തതിനെതിരെ
ഭരണപക്ഷ നിലപാടു
സ്വീകരിക്കുന്ന
കെ.എസ്.ആര്.ടി .സി
യിലെ ഏതെങ്കിലും
തൊഴിലാളി സംഘടന
പ്രതിഷേധം
അറിയിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
കെ.എസ്.ആര്.ടി
.സി യില്‍ പെന്ഷന്
നല്കിയതിനുശേഷം മാത്രം
ശമ്പളം നല്കാന് നടപടി
സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി
.സിയില്‍ വാഹനങ്ങളുടെ
ദുരുപയോഗം
228.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി
.സി. യില്‍ സി.എം.ഡി
ഉള്‍പ്പെടെയുള്ള
ഉദ്യോഗസ്ഥര്‍
ദീര്‍ഘദൂര ഔദ്യോഗിക/
അനൗദ്യോഗിക
യാത്രയ്ക്ക്
കെ.എസ്.ആര്.ടി .സി
യുടെ പാസഞ്ചര്‍ ബസ്
ഒഴികെയുള്ള ഔദ്യോഗിക
വാഹനങ്ങള്‍
ഉപയോഗിക്കുന്നത്
കെ.എസ്.ആര്.ടി
.സിയ്ക്ക് ഭീമമായ യാത്ര
ചെലവ് വരുത്തുന്നതായി
കരുതുന്നുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ബി)
കെ.എസ്.ആര്.ടി .സിയിലെ
ഉദ്യോഗസ്ഥ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
ഔദ്യോഗിക
ആവശ്യങ്ങൾക്ക്
ഒന്നിലധികം ജില്ല
കടന്ന് യാത്ര ആവശ്യമായി
വരുമ്പോള്‍ അതത് സ്ഥലം
ഡിപ്പോയിലെ വാഹനങ്ങള്‍
ഉപയോഗിച്ച് യാത്ര
ചെയ്യുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ;
എങ്കില്‍
വ്യക്തമാക്കുമോ;
(സി)
മറ്റൊരു പൊതുമേഖലാ
സ്ഥാപനത്തിലും ഇല്ലാത്ത
പാസഞ്ചര്‍ ഇതര
ഔദ്യോഗിക വാഹനങ്ങളുടെ
ദുരുപയോഗം നിലവിലെ
സാമ്പത്തിക സ്ഥിതി
കണക്കിലെടുത്തെങ്കിലും
കര്‍ശനമായി തടയുവാന്‍
നടപടി സ്വീകരിക്കുമോ?
പുതിയ
ബസ്സുകൾ
229.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കെ.എസ്.ആർ.ടി.സി.
എത്ര രൂപയുടെ പുതിയ
ബസ്സുകള്‍ / ബസ്സ്
ചെയിസിസ്സുകള്
വാങ്ങിയിട്ടുണ്ട്; ഇനം
തിരിച്ച് വിലസഹിതം
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഇക്കാലയളവില്‍
സ്കാനിയ
വിഭാഗത്തില്‍പെട്ട എത്ര
പുതിയ ബസ്സുകള്‍ /
മറ്റ് പുതിയ ബസ്സുകള്‍
വാങ്ങിയിട്ടുണ്ട്;
ഇതിന്റെ ആകെത്തുക
എത്രയാണ്; പ്രസ്തുത
ബസ്സുകള്‍ നിരത്തില്‍
ഓടുവാന്‍ തുടങ്ങിയോ;
പൂര്‍ണ്ണ വിവരം
നല്കുുമോ; ഇതിന്റെ ബോഡി
ചെയ്തത് ഏതു
കമ്പനിയാണെന്നും തുക
എത്രയെന്നും
അറിയിക്കുമോ;
(സി)
പുതിയ
ഇനം ബസ്സുകള്‍
എം.എല്‍.എ. മാരുടെ
ആവശ്യ പ്രകാരം ക്രമമായ
തരത്തില്‍ എല്ലാ
നിയോജകമണ്ഡലത്തിലും
നല്കാന് നടപടി
സ്വീകരിക്കുമോ;
(ഡി)
പുതിയതായി
വാങ്ങുന്ന ബസുകളുടെ
ബോഡി നിർമ്മാണത്തിന്
കെ.എസ്.ആർ.ടി.സി.
യ്ക്ക് സ്വന്തമായി
ഡിപ്പോ ഉണ്ടോയെന്നും
ഇതിനായി പ്രത്യേകം
ജോലിക്കാര്‍
ഉണ്ടോയെന്നും
വിശദമാക്കുമോ;
(ഇ)
പ്രൈവറ്റ്
കമ്പനികളില്‍ കൊടുത്ത്
ബസ്സിന്റെ ബോഡി
നിര്‍മ്മിക്കുന്നതിന്റെ
മാനദണ്ഡം എന്താണെന്നും
ഇപ്പോള്‍ ഏതു
കമ്പനിയാണ്
കെ.എസ്.ആർ.ടി.സി.
ബസ്സുകളുടെ ബോഡി
നിര്‍മ്മിക്കുന്നതെന്നും
വിശദീകരിക്കുമോ?
വയനാട്
ചുരത്തിലെ ഗതാഗത തടസ്സം
230.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ചുരം റോഡില്‍
നിരന്തരമായി ഉണ്ടാകുന്ന
ഗതാഗത തടസ്സം
പൊതുജനങ്ങള്‍ക്കും
മെഡിക്കല്‍ കോളേജ്
ഉള്‍പ്പെടെ കോഴിക്കോട്
ഭാഗത്തേയ്ക്ക് യാത്ര
ചെയ്യുന്ന
രോഗികള്‍ക്കും പ്രയാസം
സൃഷ്ടിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വയനാട്
ചുരത്തിലെ ഗതാഗത
തടസ്സത്തിന് ശാശ്വത
പരിഹാരം കാണുന്നതിനായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി)
വയനാട്
ചുരം റോഡിന് ബദലായി
പടിഞ്ഞാറത്തറ-പൂഴിത്തോട്,
മേപ്പാടി-ചൂരല്‍മല-ആനക്കാംപൊയില്‍
എന്നീ റോഡുകള്‍
വികസിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ
എന്ന് വ്യക്തമാക്കുമോ?
കോതമംഗലം
കെ.എസ്.ആര്.ടി.സി. ഡിപ്പോ
231.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
കെ.എസ്.ആര്.ടി.സി.
ഡിപ്പോയിലെ ബസ്സുകള്‍
രാത്രി കാലങ്ങളില്‍
പാര്‍ക്ക് ചെയ്തിരുന്ന
മുനിസിപ്പാലിറ്റി വക
സ്ഥലം മറ്റ്
ആവശ്യത്തിന്
ഉപയോഗിക്കുന്നതിനാല്‍
ബസ്സ് പാര്‍ക്ക്
ചെയ്യാന്‍ കഴിയാത്ത
അവസ്ഥ
ഉണ്ടായിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കെ.എസ്.ആര്.ടി.സി.യുടെ
കൈവശമുള്ളതും
പാറക്കെട്ടായി
കിടക്കുന്നതുമായ സ്ഥലം
നിരപ്പാക്കി
കോണ്‍ക്രീറ്റ്
ചെയ്താല്‍ ഡിപ്പോയുടെ
നിലവിലെ പരിമിതികള്‍
പരിഹരിക്കാന്‍ കഴിയും
എന്ന കാര്യം അറിയുമോ;
(സി)
എങ്കില്‍
അപ്രകാരം ചെയ്യുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ?
കായംകുളം
ദേശീയപാതയില്‍ നാട്പാക്ക്
പദ്ധതി
232.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കായംകുളം
പട്ടണത്തിലേയും
ദേശീയപാതയില്‍ മേപ്പാട്
മുതല്‍ ഓച്ചിറവരെയും
കായംകുളം തിരുവല്ല
റോഡിലും ദിനം
പ്രതിയുണ്ടാകുന്ന വാഹന
അപകടങ്ങളും ഗതാഗത
കുരുക്കും ഒഴിവാക്കി
ഗതാഗതം
സുഗമമാക്കുന്നതിനായി
നാട്പാക്കിന്റെ
സഹായത്തോടെ പഠനം നടത്തി
തുടര്‍പദ്ധതികള്‍
ആവിഷ്ക്കരിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
കെ.എസ്.ആർ.ടി.സി
ജീവനക്കാരുടെ പരിശീലനം
233.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആർ.ടി.സി
ജീവനക്കാരില്‍
ആര്‍ക്കൊക്കെയാണ്
ട്രെയിനിംഗ്
നല്‍കുന്നത്; ഇതിന്
നിലവിലുള്ള
സംവിധാനങ്ങളെന്താെക്കെയാണെന്ന്
വ്യക്തമാക്കാമോ;
ട്രെയിനിംഗ്
സെന്ററുകള്‍
എവിടെയൊക്കെ
പ്രവര്‍ത്തിച്ച്
വരുന്നു; ഒരു
ജീവനക്കാരന് തന്റെ
സര്‍വ്വീസ് കാലയളവില്‍
എത്ര തവണ ട്രെയിനിംഗ്
സെന്ററുകള്‍ വഴി
പരിശീലനം നല്കുന്നു;
വ്യക്തമാക്കാമോ
(ബി)
ജീവനക്കാര്‍ക്ക്
പരിശീലനം
നല്‍കുന്നതിനുള്ള ചെലവ്
ഏതൊക്കെരീതിയില്‍
ഏതൊക്കെ തലക്കെട്ടില്‍
നിന്ന് ചെലവഴിക്കുന്നു;
ഇതിനുള്ള മുഴുവന്‍
ചെലവും
കെഎസ്ആർടിസിയാണോ
വഹിക്കുന്നത്;
അല്ലെങ്കില്‍ അതിന്റെ
വിശദവിവരം
ലഭ്യമാക്കുമോ;
(സി)
കെഎസ്ആർടിസി
ജീവനക്കാര്‍ക്ക്
ട്രെയിനിംഗ്
നല്‍കുന്നതിന് സ്വകാര്യ
കമ്പനികളെയോ അതിലെ
ജീവനക്കാരെയോ ഇൗ
ഗവണ്മെന്റ്
അധികാരത്തില്‍ വന്നശേഷം
ചുമതലപ്പെടുത്തിയിരുന്നോ;
എങ്കില്‍ ആയതിനുള്ള
അടിയന്തര സാഹചര്യം
എന്തായിരുന്നു എന്ന്
വെളിപ്പെടുത്തുമോ;
(ഡി)
സ്വകാര്യ
കമ്പനി പരിശീലനം
നല്കിയ വകയില്‍
കെഎസ്ആർടിസിയ്ക്ക്
സാമ്പത്തിക ചെലവ്
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ ഉണ്ടായ
ചെലവിന്റെ കണക്ക്
നല്‍കുമോ; ഏതെല്ലാം
വകയില്‍
അര്ക്കൊക്കെയാണ്
കെഎസ്ആർടിസിയുടെ തുകയോ
മറ്റ് ദ്രവ്യങ്ങളോ
നല്‍കേണ്ടി
വന്നിട്ടുള്ളതെന്നതിന്റെ
വിശദമായ റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ?
ചാത്തന്നൂര്‍
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്നുള്ള
ഷെഡ്യൂളുകള്‍
234.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്ന്
നിലവില്‍ വിവിധ
വിഭാഗങ്ങളിലായി
അനുവദിക്കപ്പെട്ടിട്ടുള്ള
ഷെഡ്യൂളുകള്‍ എത്ര;
ആയതിന് എത്ര ബസ്സുകള്‍
ആവശ്യമായിട്ടുണ്ടെന്നും
നിലവില്‍ എത്ര
ബസ്സുകള്‍ ഉണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
അനുമതി
നല്‍കിയിട്ടുള്ള
ഷെഡ്യൂളുകള്‍
ഓപ്പറേറ്റ്
ചെയ്യുന്നതിന് ആവശ്യമായ
വിവിധ വിഭാഗം
ജീവനക്കാരുടെ എണ്ണം
എത്രയെന്ന്
അറിയിക്കാമോ;
(സി)
സി
പൂളില്‍ ഉള്‍പ്പെടുത്തി
സര്‍വ്വീസ് കാന്‍സല്‍
ചെയ്തിരുന്നതും മൂന്ന്
മാസത്തിലധികം
ഓപ്പറേറ്റ് ചെയ്യാന്‍
കഴിയാതിരുന്നതുമായ എത്ര
സര്‍വ്വീസുകളാണ്
ചാത്തന്നൂര്‍
ഡിപ്പോയിലുള്ളത്; അവ
ഏതെല്ലാമെന്ന്
അറിയിക്കാമോ;
(ഡി)
ഇപ്രകാരം
നിര്‍ത്തിവയ്ക്കപ്പെട്ട
സര്‍വ്വീസുകളില്‍
ഏതെങ്കിലും
പുനരാരംഭിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ
;ഉണ്ടെങ്കില്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ?
നെയ്യാറ്റിന്‍കര
കെ.എസ്.ആർ .ടി. സി. ഡിപ്പോ
235.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
കെ. എസ്.ആർ.ടി.സി
ഡിപ്പോയില്‍ നിന്നും
നിലവില്‍ എത്ര
ഷെഡ്യൂള്‍ ഉണ്ടെന്നും
അവ ഏതൊക്കെ ആണെന്നും
റൂട്ട് നമ്പരും പേരും
സഹിതം വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഡിപ്പോയിൽ നിന്നും
2015-16 വർഷത്തിൽ എത്ര
ഷെഡ്യൂള്‍
ഉണ്ടായിരുന്നുവെന്നും
ഓരോ റൂട്ടിന്റെയും
നമ്പരും പേരും
ഉള്‍പ്പെടെ
വ്യക്തമാക്കുമോ;
(സി)
2016-17
വര്‍ഷത്തില്‍ നിർത്തിയ
ഷെഡ്യൂള്‍
ഏതൊക്കെയെന്നും അതിന്റെ
റൂട്ട് നമ്പരും പേരും
വിശദമാക്കാമോ;
(ഡി)
ഡിപ്പോയിൽ
നിലവില്‍ ഒരു ദിവസത്തെ
ശരാശരി വരുമാനം
എത്രയെന്ന്
വിശദമാക്കാമോ?
കേരള
- കര്‍ണ്ണാടക
അതിര്‍ത്തിയിലെ
രാത്രിയാത്രാ നിരോധനം
236.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
- കര്‍ണ്ണാടക
അതിര്‍ത്തിയിലെ
രാത്രിയാത്രാ നിരോധനം
നീക്കുന്നതുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ സുപ്രീം
കോടതിയില്‍ സ്വീകരിച്ച
നിലപാട്
വ്യക്തമാക്കാമോ;
(ബി)
കേരള
- കര്‍ണ്ണാടക -
തമിഴ്നാട്
സര്‍ക്കാരുകളുമായി
ചേര്‍ന്ന്
പൊതുധാരണയുണ്ടാക്കുന്നതിനും
ജനങ്ങള്‍ക്ക്
ഉപകാരപ്രദമാകുന്ന
രീതിയില്‍ യാത്രാ
നിരോധനം
നീക്കുന്നതിനുമുള്ള
നടപടികള്‍
സ്വീകരിക്കുമോ?
റോഡ്
സുരക്ഷാ സംവിധാനങ്ങള്‍
237.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡപകടങ്ങള്‍
വര്‍ദ്ധിക്കുന്നതും
അതുവഴി മരണസംഖ്യ
വര്ദ്ധിക്കുന്നതം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
നിലവിലുള്ള റോഡ്
സുരക്ഷാ സംവിധാനങ്ങള്‍
അപാകങ്ങള്‍ പരിഹരിച്ച്
കൂടുതല്‍ ഫലപ്രദമായതും
ശക്തമായതുമായ ഒരു റോഡ്
സുരക്ഷാ നയം
ആവിഷ്ക്കരിക്കേണ്ടത്
അനിവാര്യമാണെന്ന്
കരുതുന്നുണ്ടോ;
(സി)
ഈ
മേഖലയില്‍
പരിഷ്കാരങ്ങള്‍
നടപ്പില്‍ വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ; റോഡ്
സുരക്ഷാ കൗണ്‍സില്‍
എന്ന സംവിധാനം
സംസ്ഥാനത്ത്
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ അത്
കൂടുതല്‍ മെച്ചപ്പെട്ട
നിലയില്‍
വികസിപ്പിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ട്രാഫിക്
ലൈറ്റുകള്‍ സ്ഥാപിക്കല്‍
238.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കായംകുളം
പട്ടണത്തില്‍
വര്‍ദ്ധിച്ചുവരുന്ന
ഗതാഗത കുരുക്കിന്
പരിഹാരമായി വിവിധ
ജംഗ്ഷനുകളില്‍ ട്രാഫിക്
ലൈറ്റുകള്‍
സ്ഥാപിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
റോഡപകടങ്ങള്‍
239.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം റോഡപകടങ്ങള്‍
കുറയ്ക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചത്;
വിശദമാക്കാമോ;
(ബി)
വാഹനങ്ങളുടെ
ഓവര്‍സ്പീഡ്
ഒഴിവാക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചത്;
വിശദമാക്കാമോ;
(സി)
റോഡ്
സേഫ്ടി അതോറിറ്റി
ഇക്കാര്യത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ഡി)
റോഡപകടങ്ങള്‍
കുറയ്ക്കുന്നതിന്
മോട്ടോര്‍ വാഹന
വകുപ്പിന്റെയും പോലീസ്
വകുപ്പിന്റെയും
പൊതുമരാമത്ത്
വകുപ്പിന്റെയും
ഏകോപിപ്പിച്ചുള്ള
പ്രവര്‍ത്തനങ്ങള്‍ക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ?
വാഹനാപകടങ്ങളില്‍
മരണപ്പെട്ടവര്‍
240.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
യു.ഡി.എഫ്. സര്‍ക്കാര്‍
കാലയളവില്‍ ഓരോ
വര്‍ഷവും നടന്ന
വാഹനാപകടങ്ങളില്‍
മരണപ്പെട്ടവര്‍
എത്രയാണ്;
(ബി)
ഇൗ
സര്‍ക്കാറിന്റെ
കാലയളവില്‍
വാഹനാപകടങ്ങളില്‍
മരണപ്പെട്ടവരെ
സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(സി)
ഇൗ
സര്‍ക്കാര്‍ ശബരിമല
സീസണില്‍ വാഹനാപകടം
കുറയ്ക്കാനും ഗതാഗതം
സുഗമമാക്കാനും വേണ്ടി
സ്വീകരിച്ച ശബരിമല
മോഡല്‍ സേഫ് സോണ്‍
ഫലപ്രദമായത്
ശ്രദ്ധയില്‍പ്പെട്ടുവോ;
(ഡി)
എങ്കില്‍
സംസ്ഥാന റോഡുകളില്‍
അപകടങ്ങളും അതു മൂലം
ജീവന് പൊലിയുന്നതും
തടയുവാന്‍ പ്രസ്തുത
സേഫ് സോണ്‍ മോഡല്‍
സംസ്ഥാനത്തെ എല്ലാ
ഹെെവേ റോഡുകളിലും
തുടര്‍ന്ന് മറ്റ്
റോഡുകളിലും
സ്ഥാപിയ്ക്കുവാന്‍
എന്തു നടപടികള്‍
സ്വീകരിയ്ക്കും എന്ന്
വ്യക്തമാക്കുമോ?
റോഡപകടങ്ങളില്പ്പെട്ടവര്
241.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
2017
ജനുവരി മുതല്‍ ഡിസംബര്‍
മാസം വരെ സംസ്ഥാനത്ത്
വിവിധ റോഡപകടങ്ങളില്‍
മരണപ്പെട്ടവരുടേയും
പരിക്കേറ്റവരുടേയും
കണക്കുകള്‍ ജില്ല
തിരിച്ച്
ലഭ്യമാക്കാമോ?
അപകടങ്ങള്‍
കുറയ്ക്കുന്നതിന്
242.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ദ്ധിച്ചു
വരുന്ന അപകടങ്ങള്‍
കുറയ്ക്കുന്നതിന്
ട്രാഫിക് പോലീസിനെയും
മോട്ടോര്‍ വാഹന
വകുപ്പിനെയും
സംയോജിപ്പിച്ച്
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ബി)
മോട്ടോര്‍
വാഹന വകുപ്പും ട്രാഫിക്
പോലീസും സംയുക്തമായ
സേവനം ലഭ്യമാക്കുന്നത്
സംബന്ധിച്ച് പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ; ഇതു
സംബന്ധിച്ച
എന്തെങ്കിലും
നിര്‍ദ്ദേശം
സര്‍ക്കാരിന്റെ
മുന്നിലുണ്ടോ;
(സി)
വാഹനത്തട്ടിപ്പുകളും
അപകടങ്ങളും
കുറയ്ക്കുന്നതിന്
ട്രാഫിക് പോലീസിന്റെ
ഭാഗത്തുനിന്നും
പുതുതായി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
സംസ്ഥാനത്തെ
വാഹനാപകടങ്ങള്‍
243.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാഹനാപകടങ്ങള്‍ക്ക്
ഇടയാക്കുന്ന വാഹനങ്ങള്‍
,അപകട സ്ഥലത്ത്
നിര്‍ത്താതെ
പോകുന്നതുമൂലം ഇത്തരം
കേസുകളില്‍ തുടര്‍നടപടി
സ്വീകരിക്കാന്‍
കഴിയാത്ത സാഹചര്യം
നിലവിലുണ്ടോ; ഇത്തരം
വാഹനങ്ങള്‍
കണ്ടെത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
(ബി)
കഴിഞ്ഞ
ആറ് മാസത്തിനിടയില്‍
മലപ്പുറം ജില്ലയില്‍
ഇത്തരം എത്ര വാഹനാപകട
കേസുകളാണ്
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളത്;
(സി)
ഇതില്‍
എത്ര കേസുകളില്‍
അപകടത്തിനിടയാക്കിയ
വാഹനങ്ങള്‍
കണ്ടെത്താന്‍
കഴിഞ്ഞിട്ടുണ്ട്;
(ഡി)
ഇനി
എത്ര കേസുകളില്‍
അപകടത്തിനിടയാക്കിയ
വാഹനങ്ങള്‍
കണ്ടെത്താനുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
പിടിച്ചെടുത്ത
വാഹനങ്ങളുടെ വിവരം
244.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ് സ്റ്റേഷനുകളിൽ
വിവിധ കേസുകളുമായി
ബന്ധപ്പെട്ട്
പിടിച്ചെടുത്ത
വാഹനങ്ങളുടെ വിശദമായ
വിവരം ലഭ്യമാണോ;
വ്യക്തമാക്കുമോ;
(ബി)
പോലീസ് സ്റ്റേഷനുകളിൽ
സൂക്ഷിച്ചിട്ടുള്ള
പിടിച്ചെടുത്ത
വാഹനങ്ങളുടെ വിവരം
രജിസ്റ്ററിൽ
രേഖപ്പെടുത്താറുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പിടിച്ചെടുത്ത
വാഹനങ്ങളുടെ
രജിസ്ട്രേഷൻ നമ്പരുകളും
മറ്റു വിവരങ്ങളും
രജിസ്ട്രേഷൻ
അതോറിറ്റിയെ
അറിയിക്കുന്ന കാര്യം
പരിശോധിക്കുമോ;
ഇക്കാര്യത്തിൽ നടപടി
സ്വീകരിക്കുമോ;
(ഡി)
പിടിച്ചെടുത്ത
വാഹനങ്ങളുടെ വിവരം
സൈറ്റിൽ
പ്രസിദ്ധപ്പെടുത്തുമോ;
വ്യക്തമാക്കുമോ;
(ഇ)
2010
ജനുവരി മുതൽ
പിടിച്ചെടുത്ത
വാഹനങ്ങളിൽ എത്രയണ്ണം
തിരികെ നൽകിയിട്ടുണ്ട്;
കേസുകള്‍ നിൽക്കുന്ന
എത്ര വാഹനങ്ങള്‍ നിലവിൽ
ഉണ്ട്; വിവരം
ലഭ്യമാക്കുമോ?
ചന്ദ്രിക
വെല്‍ഫെയര്‍ ചാരിറ്റബിള്‍
ട്രസ്റ്റിന്റെ വാഹനം
കോണ്‍ട്രാക്ട് കാരേജ്
ആക്കുന്നതിനു നടപടി
245.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചന്ദ്രിക
വെല്‍ഫെയര്‍
ചാരിറ്റബിള്‍
ട്രസ്റ്റിന്റെ KL 53 K
5295 എന്ന വാഹനത്തിന്റെ
ഉപയോഗം കോണ്‍ട്രാക്ട്
കാരേജ് ആക്കുന്നത്
സംബന്ധിച്ച ഫയലിന്റെ
അവസ്ഥ ലഭ്യമാക്കുമോ;
(ബി)
ഇത്തരത്തില്‍
ഉപയോഗം മാറ്റുന്നതിലൂടെ
വകുപ്പിന് ടാക്സ്
കൂടുതല്‍ ലഭിക്കുമെന്ന
കാര്യം പരിശോധിക്കുമോ;
(സി)
ഇത്
സംബന്ധിച്ച ഫയല്‍
കൂടുതല്‍ പരിശോധനയ്ക്ക്
അയക്കുവാനും നടപടി
സ്വീകരിക്കുവാനും
തയ്യാറാകുമോ;
വ്യക്തമാക്കുമോ?
ചാത്തന്നൂര്‍
ആസ്ഥാനമായി പുതിയ ജോയിന്റ്
ആര്. ടി. ആഫീസ്
246.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
ആസ്ഥാനമായി പുതിയ
ജോയിന്റ് ആര്. ടി.
ആഫീസ്
അനുവദിക്കുന്നതിനുള്ള
ജനപ്രതിനിധിയുടെ
നിവേദനത്തിന്മേല്
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
വാഹനാപകടങ്ങള്‍
ഏറ്റവുമധികം നടക്കുന്ന
മേഖല എന്ന നിലയിലും
വാഹനരജിസ്ട്രേഷനും
ഡ്രൈവിംഗ് ലൈസന്‍സ്
നേടുന്നതിനും ആര്. ടി.
ആഫീസ് സംബന്ധമായ
ആവശ്യങ്ങള്‍ക്കും
കൊല്ലം താലൂക്കിന്റെ
തെക്കന്‍ മേഖലയിലുള്ള
ജനങ്ങള്‍ നേരിടുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിനുമായി
ചാത്തന്നൂരില്‍ ഒരു
ജോയിന്റ് ആര്. ടി.
ആഫീസ് സ്ഥാപിക്കാന്‍
സത്വര നടപടികള്‍
സ്വകരിക്കുമോ?
വാഹന
രജിസ്ട്രേഷന്
247.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതുതായി
നിരത്തിലിറങ്ങുന്ന
വാഹനങ്ങള്‍ക്ക് രണ്ട്
തരം രജിസ്ട്രേഷന്
നടത്തി ഗതാഗത വകുപ്പ്
ജനങ്ങളെ
കൊള്ളയടിക്കുന്നു എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
താല്‍ക്കാലിക
രജിസ്ട്രേഷന് ആദ്യം
നടത്തണം എന്ന നിബന്ധന
സര്‍ക്കാര്‍ എന്നാണ്
നടപ്പില്‍വരുത്തിയത്;
ഇതുമൂലം വാഹന ഉടമകള്‍
രണ്ട് ദിവസം വാഹനം
കെുാണ്ടുപോകേണ്ടതും
രണ്ട് പ്രാവശ്യം പണം
കൊടുക്കേണ്ടതുമായ
അവസ്ഥ
പുനപരിശോധിക്കാന്‍
തയ്യാറാകുമോ?
റോഡ്-ടാക്സ്
248.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
റോഡ്-ടാക്സ് നല്‍കാതെ
പോണ്ടിച്ചേരി പോലെയുള്ള
സ്ഥലങ്ങളില്‍
രജിസ്റ്റര്‍ ചെയ്ത്
കേരളത്തില്‍
ഉപയോഗിക്കുന്ന
വാഹനങ്ങളുടെ കണക്ക്
ലഭ്യമാക്കാമോ;
(ബി)
ഇത്തരത്തില്‍
വാഹനങ്ങള്‍
ഉപയോഗിക്കുന്നവര്‍ക്കെതിരെ
സ്വീകരിച്ച നിയമ
നടപടികള്‍
എന്തെല്ലാമാണ്;
(സി)
കേരളത്തില്‍
ഇങ്ങനെ ഉപയോഗിക്കുന്ന
വാഹനങ്ങളില്‍ നിന്ന്
ലഭിക്കേണ്ട നികുതി എത്ര
രൂപയാണ് എന്ന്
തിട്ടപ്പെടുത്തിയിട്ടുണ്ടോ;വ്യക്തമാക്കാമോ?
ടോള്‍
കേന്ദ്രങ്ങളില്‍ നല്‍കേണ്ട
പണം
249.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടോള്‍
കേന്ദ്രങ്ങളില്‍
നല്‍കേണ്ട പണം അതത്
വ്യക്തികളുടെ
അക്കൗണ്ടില്‍ നിന്നും
നേരിട്ട്
എടുക്കുന്നതിനായി വാഹന
രജിസ്ട്രേഷന്
നടക്കുന്ന സമയത്ത്തന്നെ
മുന്‍കൂറായി ഒരു
നിശ്ചിത തുക
അടക്കണമെന്ന
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
എങ്കില്‍ വിശദമാക്കാമോ;
(ബി)
ഇക്കാര്യത്തിനായി
സ്വകാര്യ ബാങ്കില്‍
അക്കൗണ്ട്
ആരംഭിക്കുന്നതിന്
സര്‍ക്കാര്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
വ്യാജ
മേല്‍വിലാസത്തില്‍
വാഹനരജിസ്ട്രേഷന്
250.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യാജ
മേല്‍വിലാസത്തില്‍
പുതുച്ചേരിയില്‍
വാഹനങ്ങള്‍ രജിസ്റ്റര്‍
ചെയ്ത്
നികുതിവെട്ടിപ്പ്
നടത്തിയ വ്യക്തികളുടെ
വിവരങ്ങള്‍
മോട്ടോര്‍വാഹന വകുപ്പ്
ശേഖരിച്ചിട്ടുണ്ടോ;
ഇവരുടെ വിശദമായ
വിവരങ്ങള്‍ നല്‍കുമോ;
(ബി)
വ്യാജ
വാഹനരജിസ്ട്രേഷന്
കാരണം സംസ്ഥാന ഖജനാവിന്
നികുതി ഇനത്തില്‍ എത്ര
കോടി രൂപയുടെ നഷ്ടം
സംഭവിച്ചിട്ടുണ്ട്
എന്നതിന്റെ കണക്ക്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഇങ്ങനെ
രജിസ്ററര്‍ ചെയ്ത വാഹന
ഉടമകള്‍ക്കെതിരെയും
ഇടനിലക്കാരായി
നിന്നവര്‍ക്കെതിരെയും
എന്ത് നടപടി
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വികസന
പദ്ധതികള്‍
251.
ശ്രീ.റ്റി.വി.രാജേഷ്
,,
വി. കെ. സി. മമ്മത് കോയ
,,
എം. രാജഗോപാലന്‍
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
വികസന പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
നടത്തിപ്പു്-
മേല്‍നോട്ട
സംവിധാനങ്ങള്‍
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഗെയില്‍
വാതക പൈപ്പ് ലൈന്‍
പദ്ധതിയുടെ സുരക്ഷ,
ഉപയോഗാവകാശം എന്നിവ
സംബന്ധിച്ച
തെറ്റിദ്ധാരണ ഒഴിവാക്കി
പദ്ധതി തടസ്സമില്ലാതെ
മുമ്പോട്ടു
കൊണ്ടുപോകുവാൻ എടുത്ത
നടപടികൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
വികസന
പദ്ധതികളുടെ
നിര്‍വ്വഹണത്തില്‍
ജനങ്ങളുടെ കൂടി
പങ്കാളിത്തം ഉറപ്പു
വരുത്താന്‍
നടപടിയെടുക്കുമോ?
ഗെയ്ല്
പ്രകൃതി വാതക പദ്ധതി
252.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗെയ്ല്
പ്രകൃതി വാതക പദ്ധതി
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിക്കായി എത്ര
കിലോമീറ്റര്‍
നീളത്തില്‍ സംസ്ഥാനത്ത്
വാതകക്കുഴല്‍
സ്ഥാപിക്കേണ്ടതുണ്ടെന്നും
എത്ര കിലോമീറ്റര്‍
നീളത്തിൽ ഇതിനകം
പ്രകൃതി വാതകക്കുഴല്‍
സ്ഥാപിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിക്കായുള്ള സ്ഥലം
ഏറ്റെടുക്കല്‍ നടപടി
എത്ര ശതമാനം
പൂര്‍ത്തിയായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
സ്ഥലം
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട പൊതുജന
പ്രക്ഷോഭം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
മറികടക്കാന്‍
സ്വീകരിക്കുന്ന നടപടി
വ്യക്തമാക്കുമോ;
(ഇ)
പദ്ധതി എന്ന്
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ; പദ്ധതി
പൂര്‍ത്തിയാകുന്നതോടെ
ജനങ്ങള്‍ക്ക്
ലഭ്യമാകുന്ന
സൗകര്യങ്ങള്‍
എന്തെല്ലാമാണ് ;
വിശദാംശങ്ങള്‍
നല്‍കുമോ?
ഗെയ്ല്
പ്രകൃതി വാതക പൈപ്പ് ലൈന്‍
253.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗെയ്ല്
പ്രകൃതി വാതക പൈപ്പ്
ലൈന്‍ സ്ഥാപിക്കുന്ന
നടപടികള്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പൈപ്പ് ലൈന്‍
കടന്നുപോകുന്ന മലബാര്‍
മേഖലയിലെ നിര്‍ദ്ദിഷ്ട
പ്രദേശങ്ങളില്‍
ജനങ്ങളുടെ ജീവനും
സ്വത്തിനും
ഭീഷണിയാകുന്ന
തരത്തിലുള്ള
അലൈന്മെന്റ് പുതുക്കി
നിശ്ചയിക്കുന്നതിനും
ജനവാസ മേഖലകളെ
ഒഴിവാക്കുന്നതിനും
സത്വര നടപടികള്‍
സ്വീകരിക്കുമോ?
വിവിധ
ക്ഷേമപെന്‍ഷനുകള്‍
254.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സർക്കാർ അധികാരത്തില്‍
വന്നതിനുശേഷം വിവിധ
ക്ഷേമപെന്‍ഷനുകൾ
പ്രകാരം എത്ര കോടി രൂപ
വിതരണം ചെയ്തിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
ഇതിന്റെ ആകെ
ഗുണഭോക്താക്കളുടെ എണ്ണം
വെളിപ്പെടുത്താമോ?
ഇരിണാവ്
കോസ്റ്റ് ഗാര്‍ഡ് അക്കാദമി
255.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ ഇരിണാവില്‍
സ്ഥിതി ചെയ്യുന്ന
കോസ്റ്റ് ഗാര്‍ഡ്
അക്കാദമി
കര്‍ണാടകയിലേയ്ക്ക്
മാറ്റുന്നതിന് നീക്കം
നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കോസ്റ്റ്
ഗാര്‍ഡ്
അക്കാദമിയ്ക്കായി
സംസ്ഥാനം 164 ഏക്കര്‍
സ്ഥലം കൈമാറുകയും
പശ്ചാത്തല സൗകര്യം
ഒരുക്കാന്‍ 66 കോടി
രൂപയോളം ചെലവഴിക്കുകയും
ചെയ്ത സാഹചര്യത്തില്‍
അക്കാദമി ഇരിണാവില്‍
തന്നെ നിലനിര്‍ത്താന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇക്കാര്യം
കേന്ദ്രസര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
ആലഞ്ചേരി
മുസ്ലീം പള്ളിക്ക്
സര്‍ക്കാര്‍ ഭൂമി
അനുവദിക്കുന്നതിനുള്ള നടപടി
256.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുനലൂര്‍
പേപ്പര്‍ മില്‍സിനു
സമീപമുള്ള ആലഞ്ചേരി
മുസ്ലീം ജമാ അത്ത്
പള്ളിയില്‍ മയ്യം
അടക്കുവാന്‍
നിര്വ്വാഹമില്ലാത്തതിനാല്,
പേപ്പര്‍ മില്ലിന്റെ
കൈവശമുള്ള സര്‍ക്കാര്‍
ഭൂമി ഇക്കാര്യത്തിനായി
അനുവദിക്കുന്നതിനുള്ള
നടപടിക്രമങ്ങളുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ച ജില്ലാ
കളക്ടറുടെ
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ
എന്ന് അറിയിക്കുമോ;
(സി)
സ്ഥലത്തെ
സംഘര്‍ഷസാധ്യത
കണക്കിലെടുത്ത്
ബന്ധപ്പെട്ട
കക്ഷികളുമായി ചര്‍ച്ച
നടത്തിയിട്ടുണ്ടോ
എന്ന് അറിയിക്കുമോ;
ഇത് സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?