അഖിലേന്ത്യാ
പൊതു പ്രവേശന പരീക്ഷാ
നടത്തിപ്പിലെ വീഴ്ചകള്‍
*541.
ശ്രീ.എ.എം.
ആരിഫ്
,,
സി.കെ. ഹരീന്ദ്രന്‍
,,
എ. എന്‍. ഷംസീര്‍
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഖിലേന്ത്യാ
അടിസ്ഥാനത്തിലുളള പൊതു
പ്രവേശന പരീക്ഷ
സ്വാഗതാര്‍ഹമാണെങ്കിലും
പരീക്ഷാ നടത്തിപ്പില്‍
മുന്‍
വര്‍ഷങ്ങളിലേതുപോലെ
ഇപ്രാവശ്യവും ഗുരുതരമായ
പ്രശ്നങ്ങള്‍
ഉയര്‍ന്നത് കേന്ദ്ര
സര്‍ക്കാരിന്റെയും
സി.ബി.എസ്.ഇ.യുടെയും
ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
അടുത്ത
വര്‍ഷം മുതല്‍
എഞ്ചിനീയറിംഗ് പരീക്ഷ
കൂടി സി.ബി.എസ്.ഇ.
നടത്താന്‍
നിശ്ചയിച്ചിരിക്കുന്ന
സാഹചര്യത്തില്‍
വിദ്യാര്‍ത്ഥികളെ
അധിക്ഷേപിക്കുകയും
മാനസികമായി
തളര്‍ത്തുകയും
ചെയ്യുന്ന തരത്തിലുളള
നടപടികളുണ്ടാകരുതെന്ന്
ബന്ധപ്പെട്ട
അധികൃതര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ;
(സി)
ഇത്തരം
പരീക്ഷകളുടെ
നടത്തിപ്പില്‍
സി.ബി.എസ്.ഇ.യുടെ
ഭാഗത്തുനിന്ന്
വീഴ്ചകളുണ്ടായ
സാഹചര്യത്തില്‍
സംസ്ഥാനത്ത് ഈ
പരീക്ഷകളുടെ
നടത്തിപ്പിന്റെ
മേല്‍നോട്ടം
ഇക്കാര്യത്തില്‍
പ്രാഗത്ഭ്യം
തെളിയിച്ചിട്ടുളള
സംസ്ഥാന പ്രവേശന
പരീക്ഷാ
കമ്മീഷണറേറ്റിനെ
ഏല്പിക്കാന്
ആവശ്യപ്പെടുമോ?
പൊതുവിദ്യാലയങ്ങളിലെ
അധ്യാപക ഒഴിവ് നികത്തുന്നതിന്
നടപടി
*542.
ശ്രീ.വി.
ജോയി
,,
കെ.വി.വിജയദാസ്
,,
എം. സ്വരാജ്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനുശേഷം
പൊതുവിദ്യാലയങ്ങളിലെ
അധ്യാപക ഒഴിവ്
നികത്തുന്നതിനും
ആവശ്യത്തിന് തസ്തിക
സൃഷ്ടിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(ബി)
അധ്യാപക
ബാങ്കില്‍ ഉള്‍പ്പെട്ട
അധ്യാപകരുടെ
പുനര്‍നിയമനത്തിനായി
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(സി)
പൊതുവിദ്യാലയങ്ങളില്‍
കുട്ടികളുടെ കുറവ് മൂലം
നഷ്ടപ്പെട്ട തസ്തിക
എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ; ഈ
തസ്തികകളിലെ
അധ്യാപകരുടെ ജോലി
സംരക്ഷിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(ഡി)
ഹയര്‍സെക്കന്ററി
സ്കൂളുകളില്‍ തസ്തിക
സൃഷ്ടിക്കാതിരുന്നത്
മൂലം വേതനമില്ലാതെ
ജോലിചെയ്യേണ്ടി
വന്നിരുന്ന
മൂവായിരത്തോളം വരുന്ന
അധ്യാപകര്‍ക്ക് വേതനം
നല്കാന്
നടപടിയായിട്ടുണ്ടോ;
വ്യക്തമാക്കുമോ?
പൊതുമരാമത്ത്
വകുപ്പ് പൂര്‍ത്തീകരിച്ച
സുപ്രധാന പദ്ധതികള്‍
*543.
ശ്രീ.എം.
രാജഗോപാലന്‍
,,
ബി.ഡി. ദേവസ്സി
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
പൊതുമരാമത്ത് വകുപ്പ്
പൂര്‍ത്തീകരിച്ച
സുപ്രധാന പദ്ധതികള്‍
ഏതൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
മുന്‍കാലങ്ങളില്‍
നിന്നു വ്യത്യസ്തമായി
കരാര്‍ കാലാവധിക്കു
മുമ്പേ തന്നെ
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാന്‍
സാധ്യമാകും വിധം
പൊതുമരാമത്ത്
വകുപ്പിനെ
ശാക്തീകരിക്കാനും
ആധുനിക
യന്ത്രോപകരണങ്ങളുടെ
ഉപയോഗം
വിപുലപ്പെടുത്തി
നവീകരിക്കാനും എടുത്ത
നടപടികള്‍
വിശദമാക്കാമോ;
(സി)
സമയബന്ധിതമായ
നിര്മ്മാണത്തോടൊപ്പംതന്നെ
ഗുണനിലവാരം
ഉറപ്പാക്കാനുളള സാമൂഹ്യ
പരിശോധന
പ്രാവര്‍ത്തികമാക്കാന്‍
സാധ്യമായിട്ടുണ്ടോ;
അതിന്റെ ഫലപ്രാപ്തി
വിലയിരുത്തി ഇൗ രീതി
വ്യാപകമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് അറിയിക്കാമോ?
റോഡുകളുടെ
അറ്റകുറ്റപ്പണികള്‍ക്കായി
ചെലവഴിക്കുന്ന തുകയില്‍ കുറവ്
വരുത്താന്‍ നടപടി
*544.
ശ്രീ.റോജി
എം. ജോണ്‍
,,
ഷാഫി പറമ്പില്‍
,,
വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡുകളുടെ
അറ്റകുറ്റപ്പണികള്‍ക്ക്
വേണ്ടി
ചെലവഴിക്കപ്പെടുന്ന
തുകയില്‍
കുറവുവരുത്താന്‍
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
നടപ്പാക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ബി)
ഇതിനായി
എന്തെല്ലാം പുതിയ
രീതികളാണ്
നിര്‍മ്മാണങ്ങളില്‍
പരീക്ഷിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിവരിക്കുമോ;
(സി)
ഭരണതലത്തില്‍
ഇതിനായി എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ?
വില്ലേജ്
ജനകീയ സമിതികളുടെ നിലവിലെ
സ്ഥിതിയും പ്രവര്‍ത്തനവും
*545.
ശ്രീ.ബി.സത്യന്
,,
സി.കൃഷ്ണന്
,,
പി. ഉണ്ണി
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
എല്‍.ഡി.എഫ്
സര്‍ക്കാരിന്റെ കാലത്ത്
ഭൂസംരക്ഷണ ഉപയോഗ
പ്രവര്‍ത്തനങ്ങളില്‍
ജനകീയ പങ്കാളിത്തം
ഉറപ്പു വരുത്തി
നിയമവിരുദ്ധ
പ്രവര്‍ത്തനം
തടയുന്നതിനും വില്ലേജ്
ഓഫീസുകളുടെ
പ്രവര്‍ത്തനം
സുതാര്യവും
കാര്യക്ഷമവും
ആക്കുന്നതിനും വേണ്ടി
രൂപം നല്കിയ വില്ലേജ്
ജനകീയ സമിതികളുടെ
നിലവിലെ സ്ഥിതിയും
പ്രവര്‍ത്തനവും
എന്താണെന്ന്
അറിയിക്കാമോ;
(ബി)
സംസ്ഥാനത്തെ
ഭൂവിനിയോഗം സംബന്ധിച്ച്
റവന്യു വകുപ്പിന്റെ
കര്‍ത്തവ്യങ്ങളും
അധികാരങ്ങളും
അറിയിക്കാമോ;
(സി)
പ്രസ്തുത
നിയമപ്രകാരം എത്രമാത്രം
കൃഷി ഭൂമി
ഉപയോഗപ്രദമായി
വിനിയോഗിക്കുന്നതിന്
സാധ്യമായിട്ടുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ?
മഴവെള്ളക്കൊയ്ത്തിനും
ഭൂഗര്‍ഭജല റീചാര്ജിംഗിനുമായി
നടപടികള്‍
*546.
ശ്രീ.മുരളി
പെരുനെല്ലി
,,
എസ്.ശർമ്മ
,,
കെ.ഡി. പ്രസേനന്‍
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
നേരിട്ടുകൊണ്ടിരിക്കുന്ന
രൂക്ഷമായ വരള്‍ച്ച
കണക്കിലെടുത്ത്
മഴവെള്ളക്കൊയ്ത്തിനും
ഭൂഗര്‍ഭജല
റീചാര്ജിംഗിനുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
വാട്ടര്‍
അതോറിറ്റിയുടെ
നിലവിലുള്ള പദ്ധതികളുടെ
പുനരുദ്ധാരണത്തിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഇതിനായി എത്ര രൂപയുടെ
നിക്ഷേപമാണ്
കിഫ്ബിയില്‍ നിന്നും
നല്‍കിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
റോഡുകളുടെ
വികസനം
*547.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
അന്‍വര്‍ സാദത്ത്
,,
വി.എസ്.ശിവകുമാര്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡുകളുടെ
അഭിവൃദ്ധിപ്പെടുത്തലും
വികസനവും നിശ്ചിത
സമയത്തിനുള്ളില്‍
പൂര്‍ത്തിയാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
ഇതിനായി
ഏതെല്ലാം പദ്ധതികളാണ്
പ്രയോജനപ്പെടുത്തുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇതിനുള്ള
തുക എങ്ങനെയാണ്
കണ്ടെത്താനുദ്ദേശിക്കുന്നത്;
വിവരിക്കുമോ?
മൂന്നാര്‍
മാര്‍ക്കറ്റും ടൗണും
ഏറ്റടുക്കാനുള്ള നിര്‍ദ്ദേശം
*548.
ഡോ.എം.
കെ. മുനീര്‍
ശ്രീ.സി.മമ്മൂട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്നാറിലെ
കൈയ്യേറ്റ പ്രശ്നത്തിന്
പരിഹാരമെന്ന നിലയില്‍
മൂന്നാര്‍
മാര്‍ക്കറ്റും ടൗണും
ഏറ്റടുക്കാനുള്ള ഒരു
നിര്‍ദ്ദേശം
എപ്പോഴെങ്കിലും
സര്‍ക്കാരിന്റെ
പരിഗണനയിൽ
വന്നിട്ടുണ്ടോ;
(ബി)
എങ്കില്‍
അക്കാര്യത്തില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു എന്നും
എത്രത്തോളം പുരോഗതി
കൈവരിക്കാനായി എന്നും
വ്യക്തമാക്കുമോ?
പഠനോപാധികളിലും
പാഠ്യപദ്ധതികളിലും നവീകരണം
*549.
ശ്രീ.എം.
നൗഷാദ്
,,
എ. പ്രദീപ്കുമാര്‍
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാര്‍വ്വത്രിക
വിദ്യാഭ്യാസം എന്ന
സുപ്രധാന നേട്ടം
കൈവരിച്ച
സാഹചര്യത്തില്‍
വിദ്യാര്‍ത്ഥികള്‍ ഓരോ
പഠന ഘട്ടത്തിലും
വിഭാവനം ചെയ്ത
കഴിവുകള്‍
ആര്ജ്ജിക്കുന്നില്ലെന്ന
ആക്ഷേപത്തിന്റെ
നിജസ്ഥിതി അറിയിക്കാമോ;
ഇക്കാര്യത്തില്‍
സോഷ്യല്‍ ഓഡിറ്റിനുള്ള
സാധ്യത പരിശോധിക്കുമോ;
(ബി)
പഠനോപാധികളിലും
പാഠ്യപദ്ധതികളിലും
നിരന്തര നവീകരണം
ഉറപ്പാക്കാന്‍
പരിപാടിയുണ്ടോ;
(സി)
പാഠ്യപദ്ധതിയുടെ
ഭാഗമായി സമൂഹത്തിന്റെ
ആവശ്യാനുസരണം
കാര്‍ഷികമേഖലയിലും
പരമ്പരാഗത
തൊഴില്മേഖലയിലുമുള്പ്പെടെ
ആധുനിക സാങ്കേതിക
രീതികളും
ലഘുയന്ത്രങ്ങളുടെ
ഉപയോഗവും
പരിചയപ്പെടാനിടയാക്കി
സാമ്പത്തികമായും
സാമൂഹികമായും പിന്നോക്ക
നിലയിലുള്ളവരുടെ
പാര്‍ശ്വവത്കരണം
ഒഴിവാക്കാനുള്ള
സാഹചര്യം സൃഷ്ടിക്കുമോ?
ഉന്നത
വിദ്യാഭ്യാസ രംഗത്ത്
ഗുണനിലവാരം
മെച്ചപ്പെടുത്താന്‍ നടപടി
*550.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ.സുരേഷ് കുറുപ്പ്
,,
പി.ടി.എ. റഹീം
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസ രംഗത്തെ
ഗുണനിലവാരം
മെച്ചപ്പെടുത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഇതിനായി
ജില്ലാതല അഷ്വറന്‍സ്
സര്‍ക്കിളുകള്‍
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(സി)
യൂണിവേഴ്സിറ്റി
കേന്ദ്രങ്ങളെ മികവിന്റെ
കേന്ദ്രങ്ങളാക്കി
മാറ്റുന്നതിന് സമഗ്ര
പദ്ധതി
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇതിനായി വിശദമായ
പ്രോജക്ട്
റിപ്പോര്‍ട്ട് കൊച്ചി
സര്‍വ്വകലാശാല
കിഫ്ബിക്ക്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ജലാശയങ്ങള്‍
മലിനമാകുന്നത് തടയാന്‍ കര്‍ശന
നടപടികള്‍
*551.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
കാരാട്ട് റസാഖ്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂഗര്‍ഭ
ജല സംരക്ഷണത്തിനായി
'ഭൂജല സംരക്ഷണവും
കൃത്രിമ ഭൂജല
സംപോഷണവും' പദ്ധതി
നടപ്പാക്കി
വരുന്നുണ്ടോ; എങ്കിൽ
ഇതിന്റെ വിശദാംശം
നല്‍കുമോ;
(ബി)
ജലസംരക്ഷണത്തിന്റെ
അടിസ്ഥാന ഘടകം
നീര്ത്തടങ്ങളാണെന്നതിനാല്
അവയെ
നദീതടങ്ങളിലേയ്ക്ക്
സംയോജിപ്പിച്ച് ജല
സംരക്ഷണം
സാധ്യമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ജലക്ഷാമം
രൂക്ഷമായിക്കൊണ്ടിരിക്കുന്ന
സാഹചര്യത്തില്‍
നിലവിലുള്ള ജലാശയങ്ങള്‍
മലിനമാകുന്നത് തടയാന്‍
കര്‍ശന നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ഇതിനായി
തദ്ദേശ സ്വയംഭരണം,
ജലവിഭവം, ആരോഗ്യം,
മലിനീകരണ നിയന്ത്രണം,
പോലീസ് തുടങ്ങിയ വിവിധ
വകുപ്പുകളുടെ
ഏകോപിച്ചുള്ള
പ്രവര്‍ത്തനം
സാധ്യമാക്കുമോ?
മുനിസിപ്പല്‍
/ കോര്പ്പറേഷന് പ്രദേശത്തെ
ഭൂമി കയ്യേറ്റം
*552.
ശ്രീ.വി.
അബ്ദുറഹിമാന്
,,
വി. കെ. സി. മമ്മത് കോയ
,,
പി.കെ. ശശി
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുനിസിപ്പല്‍
/ കോര്പ്പറേഷന്
പ്രദേശത്ത് സാമൂഹിക
സാംസ്കാരിക
സ്ഥാപനങ്ങള്‍ക്കും,
വ്യക്തികള്‍ക്കും,
പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്കും ഭൂമി
പാട്ടത്തിനോ
അല്ലെങ്കില്‍
ഉപയോഗത്തിനോ ലൈസന്‍സ്
നല്‍കുന്നതിന്
നിശ്ചയിച്ചിട്ടുള്ള
നിരക്ക് എത്രയെന്ന്
അറിയിക്കാമോ;
(ബി)
നഗരങ്ങളില്‍
ഡ്രെയിനേജ് കവറിംഗ്
ഇടുന്നതിനും റോഡ്
സൈഡില്‍ പടികള്‍
കെട്ടുന്നതിനും
ഭൂമിയുടെ കമ്പോള
വിലയുടെ ഒരു ശതമാനം
പ്രതിവര്‍ഷം
നല്‍കണമെന്ന വ്യവസ്ഥ
പാലിച്ചുകൊണ്ടാണോ
വ്യക്തികളും
സ്ഥാപനങ്ങളും അങ്ങനെ
ചെയ്തിരിക്കുന്നതെന്ന
കാര്യം പരിശോധിക്കാന്‍
എന്തു സംവിധാനമാണ്
ഉള്ളതെന്ന്
വിശദമാക്കാമോ;
(സി)
ഇത്തരത്തിലുള്ള
വ്യാപകമായ
കയ്യേറ്റങ്ങളും ഭൂമി
ദുരുപയോഗവും തടയാന്‍
സ്വീകരിച്ചിട്ടുള്ള
നടപടി വ്യക്തമാക്കാമോ?
സാങ്കേതിക
സര്‍വ്വകലാശാലകളുടെ
പാഠ്യപദ്ധതി
പരിഷ്കരിക്കുന്നതിന് നടപടി
*553.
ശ്രീ.സി.കെ.നാണു
,,
കെ. കൃഷ്ണന്‍കുട്ടി
,,
എ. കെ. ശശീന്ദ്രന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
വിവിധ സാങ്കേതിക
സര്‍വ്വകലാശാലകളുടെ
സിലബസ്, പാഠ്യപദ്ധതി
എന്നിവ കാലാനുസൃതമായി
പരിഷ്കരിക്കപ്പെടുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സര്‍വ്വകലാശാലകളുടെ
സിലബസ്, പാഠ്യപദ്ധതി,
ഇന്റേണ്‍ഷിപ്പ്
രീതികള്‍ എന്നിവ
ലോകത്തിലെ മികച്ച
സര്‍വ്വകലാശാലകളുമായി
തുലനം ചെയ്യാനാവുന്ന
രീതിയില്‍
ഉയര്‍ത്തിക്കൊണ്ടുവരാന്‍
നടപ്പിലാക്കാനുദ്ദേശിക്കുന്ന
കാര്യങ്ങള്‍
വ്യക്തമാക്കാമോ?
ഹയര്‍സെക്കന്ററി
സ്കൂളുകളില്‍ ഏകോപിത ഭരണ
സമ്പ്രദായം
*554.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
ഇ.പി.ജയരാജന്
,,
കെ. ആന്‍സലന്‍
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍സെക്കന്ററി
സ്കൂളുകളില്‍
പത്താംക്ലാസ് വരെയുള്ള
വിഭാഗത്തിന്റെയും
ഹയര്‍സെക്കന്ററി
വിഭാഗത്തിന്റെയും
ഭരണപരമായ
നിയന്ത്രണത്തിനായി
ഏകോപിത ഭരണ സമ്പ്രദായം
രൂപീകരിക്കുന്നതിനെക്കുറിച്ച്
പരിശോധിക്കുമോ;
വ്യക്തമാക്കാമോ;
(ബി)
കുട്ടികളുടെ
എണ്ണത്തിനനുസൃതമായി
വിദ്യാലയങ്ങളുടെ എണ്ണം
പര്യാപ്തമായതിനാല്‍,
എയ്ഡഡ്-അണ് എയ്ഡഡ്
മേഖലയില്‍ പുതിയ
സ്കൂളുകള്‍ അനുവദിച്ച്
നിലവിലുള്ളവയെ
തകര്‍ച്ചയിലേക്ക്
നയിക്കുന്ന രീതി
നിര്‍ത്തലാക്കുമോ;
(സി)
ഓരോ
വര്‍ഷവുമുള്ള അധ്യാപക
തസ്തിക നിര്‍ണ്ണയ
പ്രക്രിയ അഴിമതി
പ്രേരകം മാത്രമായി
മാറുന്നുവെന്ന
ആക്ഷേപമുള്ളതിനാല്‍ ഈ
സമ്പ്രദായം
പുനഃപരിശോധിക്കാന്‍
നടപടിയുണ്ടാകുമോ?
പൊതുമരാമത്ത്
പ്രവൃത്തികളുടെ ഗുണനിലവാരം
പരിശോധിക്കുന്നതിനായി
സംവിധാനങ്ങള്‍
*555.
ശ്രീ.കാരാട്ട്
റസാഖ്
,,
വി. കെ. സി. മമ്മത് കോയ
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
പ്രവൃത്തികളുടെ
ഗുണനിലവാരം
പരിശോധിക്കുന്നതിനായി
ജില്ലാതലത്തില്‍
ക്വാളിറ്റി കണ്ട്രോള്
ലാബുകള്‍
സ്ഥാപിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്തരം ലാബുകളുടെ
പ്രവര്‍ത്തനം
എപ്രകാരമാണെന്ന്
വ്യക്തമാക്കുമോ;
(സി)
പൊതുമരാമത്ത്
പണികളുടെ ഗുണനിലവാരം
ഉറപ്പാക്കുന്നതിനായി
യഥാസമയത്തുള്ള
പരിശോധനയും
വിലയിരുത്തലും
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
ഇതിനായി
ആധുനിക സാങ്കേതിക
വിദ്യയും ഉപകരണങ്ങളും
ഉപയോഗിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
1964-ലെ
കേരള ഭൂമി പതിവ് ചട്ടങ്ങള്‍
*556.
ശ്രീ.മോന്‍സ്
ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ഭൂമി പതിവ് ചട്ടങ്ങള്‍
1964 പ്രകാരം നല്കുന്ന
അസൈന്മെന്റ് ഓര്‍ഡര്‍
റൂള്‍
9(2)(അപ്പന്റിക്സ് 1),
9(2)(അപ്പന്റിക്സ് 2)
പ്രകാരം അനുവദിക്കുന്ന
പട്ടയ ഫോറത്തിലെ
വ്യവസ്ഥകളില്‍ 1964-ലെ
കേരള ഭൂമി പതിവ് ചട്ടം
4 പ്രകാരമുള്ള
ഉദ്ദേശ്യം
രേഖപ്പെടുത്തിയിട്ടില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്രകാരം
ബന്ധപ്പെട്ട
ഓര്‍ഡറുകളിലും പട്ടയ
ഫോറത്തിലെ
വ്യവസ്ഥകളിലും പ്രസ്തുത
വിവരങ്ങള്‍
ഉള്‍പ്പെടുത്തി
നല്‍കുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോ?
പുഴകളില്‍
റഗുലേറ്റര്‍ കം ബ്രിഡ്ജ്
നിര്‍മ്മിക്കുന്ന പദ്ധതി
*557.
ശ്രീ.അനൂപ്
ജേക്കബ്
,,
കെ.സി.ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലശോഷണവും
കുടിവെള്ളക്ഷാമവും
പരിഹരിക്കുന്നതിന്
ഇരുപത് പുഴകളില്‍
റഗുലേറ്റര്‍ കം
ബ്രിഡ്ജ്
നിര്‍മ്മിക്കുന്ന
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
പുഴകളിലാണ് പദ്ധതി
നടപ്പിലാക്കുന്നത്;
(ബി)
ഈ
പദ്ധതിക്ക് എന്ത് ചെലവ്
പ്രതീക്ഷിക്കുന്നുവെന്നും
കിഫ്ബിയില്‍ നിന്നും
ഇതിനായുള്ള തുക
അനുവദിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
(സി)
എന്നത്തേക്ക്
പദ്ധതി
പൂര്‍ത്തിയാക്കാനാണ്
ലക്ഷ്യമിടുന്നത്;
വിശദാംശം ലഭ്യമാക്കുമോ?
മൂന്നാറിലെ
അനധികൃത കയ്യേറ്റം
ഒഴിപ്പിക്കലും
സര്‍വ്വകക്ഷിയോഗ തീരുമാനവും
*558.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
പി.ടി. തോമസ്
,,
അടൂര്‍ പ്രകാശ്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറില്‍
ആയിരക്കണക്കിന് ഏക്കര്‍
ഭൂമി
കൈയടക്കിവച്ചിരിക്കുന്ന
വന്‍കിട കയ്യേറ്റക്കാരെ
ഒഴിപ്പിക്കുവാന്‍
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
2017
മേയ് 7 ന് നടന്ന
സര്‍വ്വകക്ഷിയോഗത്തില്‍
ഇതു സംബന്ധിച്ച് എടുത്ത
തീരുമാനങ്ങള്‍
എന്തൊക്കെയാണ്;
(സി)
മൂന്നാറിലെ
ഭൂമി പ്രശ്നങ്ങള്‍
ചര്‍ച്ച
ചെയ്യുന്നതിനായി
27-3-2017 ല്‍ ബഹു.
മുഖ്യമന്ത്രി വിളിച്ചു
ചേര്‍ത്ത യോഗ
തീരുമാനങ്ങള്‍ മേയ് 7
ന് നടന്ന യോഗത്തിന്റെ
ശ്രദ്ധയില്‍പ്പെടുത്തിയിരുന്നോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
(ഡി)
1957
ലെ ഭൂസംരക്ഷണ
നിയമത്തിന്റെ 3-ാം
വകുപ്പ് പ്രകാരം
സര്‍ക്കാര്‍ ഭൂമിയുടെ
പരിധിയില്‍ നിന്നും
റവന്യു രേഖകളിലുള്ളതോ
കരം അടയ്ക്കുന്നതോ ആയ
സ്ഥലങ്ങളെ
ഒഴിവാക്കിയിട്ടുണ്ടോ;
എങ്കില്‍ വന്‍കിട
കയ്യേറ്റക്കാര്‍
കരമടയ്ക്കുന്ന ഭൂമി ഏതു
വിധേനയാണ്
തിരിച്ചുപിടിയ്ക്കുവാന്‍
ഉദ്ദേശിക്കുന്നത്;
(ഇ)
സി.എച്ച്.ആര്.
ഭൂമിയെ റവന്യു ഭൂമിയായി
പരിഗണിക്കണമെന്ന
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
എന്തടിസ്ഥാനത്തിലാണ് ഈ
തീരുമാനമെടുത്തത്;
(എഫ്)
ചെറുകിട
കയ്യേറ്റങ്ങളെ
ഒഴിപ്പിക്കേണ്ടതില്ല
എന്ന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത് 1957 ലെ
ഭൂസംരക്ഷണ നിയമത്തിലെ
വ്യവസ്ഥകള്‍ക്ക്
വിരുദ്ധമാണെന്നത്
ശ്രദ്ധയില്പ്പെട്ടിട്ടൂണ്ടോ;
(ജി)
ബ്രിട്ടീഷുകാര്‍
ഉപേക്ഷിച്ചിട്ട് പോയ
ഭൂമി കൈവശം
വച്ചിരിക്കുന്നവര്‍ക്ക്
അതിലുള്ള ഉടമസ്ഥാവകാശം
റദ്ദാക്കാനും അത്
സര്‍ക്കാരില്‍
നിക്ഷിപ്തമാക്കുന്നതിനും
ഉതകുന്ന നിയമ
നിര്‍മ്മാണം
കൊണ്ടുവരുമോ?
വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യ അപകട ഇന്‍ഷ്വറന്‍സ്
*559.
പ്രൊഫ.കെ.യു.
അരുണന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ഒ.
ആര്. കേളു
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുവിദ്യാഭ്യാസ
മേഖലയില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യ അപകട
ഇന്‍ഷ്വറന്‍സ് പദ്ധതി
നടപ്പിലാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ബി)
എങ്കില്‍
ഏതെല്ലാം തരത്തിലുള്ള
സ്കൂളുകളില്‍
പഠിക്കുന്ന
വിദ്യാര്‍ത്ഥികളെയാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഏത്
ക്ലാസ് വരെ പഠിക്കുന്ന
വിദ്യാര്‍ത്ഥികളെയാണ്
നിലവില്‍ ഈ പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും
ഈ പദ്ധതി പ്രകാരം
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(ഡി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ഇന്‍ഷ്വറന്‍സ്
കമ്പനികളെ
ഏല്പിച്ചുവെങ്കിലും
നടപ്പിലാകാതെ പോയ
പ്രസ്തുത പദ്ധതി
കാര്യക്ഷമമായി
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
സ്കൂള്‍
യൂണിഫോം സംബന്ധിച്ച ബാലാവകാശ
കമ്മീഷന്റെ നിര്‍ദ്ദേശം
*560.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
ടി. വി. ഇബ്രാഹിം
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
സ്കൂളില്‍ വിവിധ
ദിവസങ്ങളില്‍ വ്യത്യസ്ത
യൂണിഫോം
ഏര്‍പ്പെടുത്തുന്നത്
വിലക്കണമെന്ന ബാലാവകാശ
കമ്മീഷന്റെ നിര്‍ദ്ദേശം
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ അതു ലഭിച്ചത്
എന്നാണെന്ന്
വ്യക്തമാക്കുമോ;
(ബി)
അതിന്മേല്
എന്തെല്ലാം നടപടികള്‍
ഇതേവരെ സ്വീകരിച്ചു
എന്ന്
വെളിപ്പെടുത്തുമോ;
(സി)
വിദ്യാര്‍ത്ഥികള്‍ക്കും
രക്ഷിതാക്കള്‍ക്കും
ബുദ്ധിമുട്ടുണ്ടാക്കുന്ന
ഈ സമ്പ്രദായം
സംസ്ഥാനത്തെ ഏതെല്ലാം
സ്കൂളുകള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്
അന്വേഷിക്കുമോ; അടുത്ത
അദ്ധ്യയന വര്‍ഷം മുതല്‍
ഇത് നിരോധിക്കുമോ?
മലയാള
മഹാ നിഘണ്ടുവിലെ തെറ്റുകള്‍
തിരുത്തി സമഗ്രമാക്കാന്‍
നടപടി
*561.
ശ്രീ.ജി.എസ്.ജയലാല്‍
,,
സി. ദിവാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലയാള
മഹാ നിഘണ്ടു പദ്ധതിയിലെ
2016-ല്‍
പ്രസിദ്ധീകരിച്ച
ഒമ്പതാം വാല്യത്തില്‍
വ്യാപകമായി തെറ്റുകള്‍
കടന്നുകൂടിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
'പു'
മുതല്‍ 'പ്ര' വരെയുള്ള
അക്ഷരങ്ങളില്‍
തുടങ്ങുന്ന ഈ
വാല്യത്തില്‍ മലയാള
ഭാഷയില്‍ നിത്യേന
പ്രയോഗിക്കുന്ന പല
പദങ്ങളും സ്ഥാനം
പിടിച്ചിട്ടില്ലെന്നത്
ഗൗരവമായി കാണുന്നുണ്ടോ;
(സി)
മലയാള
മഹാനിഘണ്ടു, ഭാഷാ
സമൂഹത്തിന്റെ ജീവനും
ആത്മാവുമാണെന്നത്
പരിഗണിച്ച് ഒമ്പതാം
വാല്യത്തില്‍ വന്ന
തെറ്റുകള്‍ തിരുത്തി,
ഒഴിവാക്കപ്പെട്ട
വാക്കുകള്‍
ഉള്‍ക്കൊള്ളിച്ച്
സമഗ്രവും
സമ്പൂര്ണ്ണവുമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ജലസംരക്ഷണ
പ്രവൃത്തികൾ തൊഴിലുറപ്പ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന് നടപടി
*562.
ശ്രീ.യു.
ആര്. പ്രദീപ്
,,
രാജു എബ്രഹാം
,,
ഒ. ആര്. കേളു
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജലസംരക്ഷണത്തിനായി
നടപ്പിലാക്കിയിട്ടുള്ള
നൂതന പദ്ധതികള്‍
ഏതൊക്കെയാണ്;
(ബി)
കുളങ്ങള്‍,
നീര്‍ച്ചാലുകള്‍,
അരുവികള്‍, തോടുകള്‍,
തടാകങ്ങള്‍ എന്നിവയുടെ
പുനരുദ്ധാരണത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
വന്‍കിട
ജലവിതരണ കനാലുകളുടെയും
ഫീല്‍ഡ് ചാലുകളുടെയും
പുനരുദ്ധാരണത്തിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ഡി)
മേല്‍പ്പറഞ്ഞ
പ്രവൃത്തികള്‍
തൊഴിലുറപ്പ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ഭവന
നിര്‍മ്മാണ പദ്ധതികള്‍
*563.
ശ്രീ.കെ.
ദാസന്
,,
ജെയിംസ് മാത്യു
,,
ഡി.കെ. മുരളി
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭവന നിര്‍മ്മാണ
ബോര്‍ഡ് മുഖേന
നടപ്പിലാക്കി വരുന്ന
ഭവന നിര്‍മ്മാണ
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
വീട്
നിര്‍മ്മാണത്തിനുളള
ചെലവ്
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
സംസ്ഥാനത്ത് ചെലവ്
കുറഞ്ഞ വീട് എന്ന ആശയം
പ്രചരിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
പൊതുമരാമത്ത്
പ്രവൃത്തികള്‍ ദേശീയ
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന് നടപടി
*564.
ശ്രീ.എസ്.രാജേന്ദ്രന്
,,
എം. രാജഗോപാലന്‍
,,
ഐ.ബി. സതീഷ്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുമരാമത്ത്
പ്രവൃത്തികള്‍ ദേശീയ
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
വകുപ്പിന്റെ
ആധുനികവത്ക്കരണത്തിനായി
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികളുടെ പുരോഗതി
വിലയിരുത്താനുള്ള
സംവിധാനം എന്താണ്;
(സി)
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
സത്വരവും
സുതാര്യവുമാക്കുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
ഇ-ടെണ്ടറിംഗ്,
ഇ-പേയ്മെന്റ്
സംവിധാനങ്ങള്‍ എത്ര
മാത്രം
ഫലവത്തായിട്ടുണ്ട്;
വിശദാംശം നല്‍കുമോ?
ഉന്നത
വിദ്യാഭ്യാസ നിലവാരം
മെച്ചപ്പെടുത്തുന്നതിനുളള
നടപടി
*565.
ശ്രീ.പി.
ഉണ്ണി
,,
എസ്.ശർമ്മ
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരം
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം നൂതന
പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ബിരുദ
വിദ്യാര്‍ത്ഥികള്‍ക്കായി
ഗവേഷണ സഹായ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ;
(സി)
ബിരുദാനന്തര
ബിരുദ
വിദ്യാര്‍ത്ഥികള്‍ക്കായി
ആസ്പയര്
സ്കോളര്‍ഷിപ്പ് പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ;
(ഡി)
ഉന്നത
വിദ്യാഭ്യാസ നിലവാരം
വിവരസാങ്കേതിക
വിദ്യയുടെ സഹായത്തോടെ
കൂടുതല്‍
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
വിദ്യാഭ്യാസ
വായ്പയെടുത്ത് ഉന്നത
വിദ്യാഭ്യാസം നേടിയവരുടെ
പ്രശ്നങ്ങള്‍
*566.
ശ്രീ.പി.ടി.എ.
റഹീം
,,
റ്റി.വി.രാജേഷ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍കാലങ്ങളിലെ
യു.ഡി.എഫ്.
സര്‍ക്കാരുകള്‍ ഉന്നത
വിദ്യാഭ്യാസ രംഗത്ത്
ദീര്‍ഘവീക്ഷണമില്ലാതെ
വാണിജ്യതാല്പര്യ
സംരക്ഷണാര്‍ത്ഥം
ഇടപെട്ടതിന്റെ ഫലമായി
സംസ്ഥാനത്ത് മാനവ
വിഭവശേഷിസൃഷ്ടി
ദേശതാല്പര്യാനുസൃതം
സാധ്യമായിട്ടില്ലെന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കാന്‍ വേണ്ട
നയരൂപീകരണം നടത്തുമോ;
(ബി)
വന്‍തുക
വായ്പയെടുത്ത് ഉന്നത
വിദ്യാഭ്യാസം
പൂര്‍ത്തിയാക്കിയവര്‍ക്ക്
പരിശീലനത്തിനും
യോഗ്യതയ്ക്കും
അനുസൃതമായ ന്യായമായ
വേതനം ലഭിക്കുന്ന
തൊഴില്‍ ലഭിക്കുന്നില്ല
എന്ന വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വിദ്യാഭ്യാസ
വായ്പയെടുത്ത്
തിരിച്ചടവ് മുടങ്ങിയ
പാവപ്പെട്ടവരെ
സര്‍ഫെയ്സി നിയമപ്രകാരം
കിടപ്പാടം
നഷ്ടപ്പെടുന്ന
തരത്തിലുളള നടപടികളില്‍
നിന്നും
രക്ഷിക്കുന്നതിനായി
നടപ്പിലാക്കിയ 900 കോടി
രൂപയുടെ കടാശ്വാസ
പദ്ധതിയുടെ പ്രയോജനം
എത്ര പേര്‍ക്ക്
ലഭിക്കുമെന്ന്
കണക്കാക്കിയിട്ടുണ്ടോ
എന്ന് പറയുമോ?
ഭവന
നിര്‍മ്മാണ ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
*567.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ബി.സത്യന്
,,
കെ.സുരേഷ് കുറുപ്പ്
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന ഭവന നിര്‍മ്മാണ
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം
ചെയ്യാറുണ്ടോ;
(ബി)
ഭവന
നിര്‍മ്മാണ ബോര്‍ഡ്
ആവിഷ്കരിച്ച്
നടപ്പിലാക്കി വരുന്ന
ഭവന നിര്‍മ്മാണ
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
പുതിയ
ഭവന നിര്‍മ്മാണ
പദ്ധതികള്‍
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ഡി)
സംസ്ഥാനത്ത്
എല്ലാവര്ക്കും വീട്
എന്ന ലക്ഷ്യം
സാക്ഷാത്ക്കരിക്കുന്നതിനായി
ഭവന നിര്‍മ്മാണ
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
പൊതുമരാമത്ത്
വകുപ്പിന്റെ നവീന നിര്‍മ്മാണ
രീതികള്‍
*568.
ശ്രീ.ആര്.
രാജേഷ്
,,
ജെയിംസ് മാത്യു
,,
ഡി.കെ. മുരളി
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
കാലം പുതിയ നിര്‍മ്മാണം
എന്ന സര്‍ക്കാര്‍ നയം
നടപ്പിലാക്കാനായി
സ്വീകരിച്ച നവീന
സാങ്കേതികവിദ്യയും
നിര്‍മ്മാണരീതികളും
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
റോഡ്
സുരക്ഷാ
ക്രമീകരണങ്ങളുടെ
ഭാഗമായി നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
കിഫ്ബി
അംഗീകാരം നല്കിയ
പ്രവൃത്തികള്‍
ആരംഭിക്കാനും
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാനും
പൊതുമരാമത്ത് വകുപ്പ്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
റോഡുകളുടെയും
പാലങ്ങളുടെയും ജി.എെ.എസ്
മാപ്പിംഗ്
*569.
ശ്രീ.വി.പി.സജീന്ദ്രന്
,,
കെ.മുരളീധരന്
,,
വി.ഡി.സതീശന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.ഡബ്ല്യു.ഡി
റോഡുകളുടെയും
പാലങ്ങളുടെയും
ജി.എെ.എസ് മാപ്പിംഗ്
പൂര്‍ത്തീകരിക്കാന്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
നിലവിലുള്ള
റോഡുകളുടെയും
പാലങ്ങളുടെയും
ഡാറ്റകള്‍ ജി.എെ.എസ്
മാപ്പിംഗിനു വേണ്ടി
അപ്ഗ്രേഡ്
ചെയ്തിട്ടുണ്ടോ;
(സി)
എന്തെല്ലാം
പ്രയോജനങ്ങളാണ്
മാപ്പിംഗ് വഴി
ലഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ചെറുകിട
ഭൂവുടമകളുടെ പട്ടയ പ്രശ്നം
പരിഹരിക്കാൻ നടപടി
*570.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
എല്‍. ഡി. എഫ്.
സര്‍ക്കാരിന്റെ കാലത്ത്
മലയോര കര്‍ഷക പട്ടയ
വിതരണത്തിനുള്ള സംയുക്ത
പരിശോധനക്കായി
നിയോഗിച്ച ലാന്റ്
റവന്യൂ അസിസ്റ്റന്റ്
കമ്മീഷണറുടെ
നേതൃത്വത്തിലെ പ്രത്യേക
സംഘത്തിന്റെ
റിപ്പോര്‍ട്ട്
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സാധാരണക്കാരായ ചെറുകിട
ഭൂവുടമകളുടെ പട്ടയ
പ്രശ്നം എത്രത്തോളം
പരിഹരിക്കാനായി എന്ന
കാര്യം വിശദമാക്കുമോ;
(സി)
അത്
വിജയപ്രദമായിരുന്നെങ്കില്‍,
മൂന്നാര്‍
ഉള്‍പ്പെടെയുള്ള
പ്രദേശങ്ങളിലെ ചെറുകിട
ഭൂവുടമകള്‍
പട്ടയമില്ലാത്തതിന്റെ
പേരില്‍ ഭൂമി
ക്രയവിക്രയത്തിനും
കാര്‍ഷിക വായ്പക്കും
നിലവില്‍ നേരിടുന്ന
പ്രശ്നങ്ങള്‍
ഒഴിവാകുമായിരുന്നുവെന്ന്
സർക്കാർ
വിലയിരുത്തിയിട്ടുണ്ടോ;
എങ്കിൽ വ്യക്തമാക്കുമോ?