UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >16th KLA >1st Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

SIXTEENTH   KLA - 1st SESSION
30.06.2026 STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 

വിദ്യാലയങ്ങളിൽ കായികാഭ്യാസങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് നടപടി

*121  ശ്രീമതി രമ്യ ഹരിദാസ്
ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീ. റോയി. കെ. പൗലോസ്
ശ്രീ. എം. എം. നസീർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സ്‌കൂൾ പാഠ്യപദ്ധതിയിൽ സ്പോർട്സ് പരിശീലനത്തിനും ആയോധന കലകൾ അഭ്യസിപ്പിക്കുന്നതിനും അർഹമായ പ്രാധാന്യം നൽകുമോ; വ്യക്തമാക്കാമോ;

(ബി)  എല്ലാ വിദ്യാലയങ്ങൾക്കും ആവശ്യമായ തോതിൽ കളിക്കളം ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിക്കുമോ; സ്പോര്‍ട്സ് ഹോസ്റ്റലുകളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;

(സി)  കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനും അവരെ ലഹരി ഉപയോഗം പോലുള്ള ദുർനടപടികളിൽ നിന്ന് അകറ്റി നിർത്തുന്നതിനും സ്‌കൂളുകളിൽ പ്രത്യേക കായിക പദ്ധതികൾ ആവിഷ്കരിക്കുമോ; വ്യക്തമാക്കാമോ?

മോട്ടോര്‍ വാഹന വകുപ്പിലെ സേവനങ്ങള്‍ സുതാര്യവും ജനസൗഹൃദവുമാക്കാന്‍ നടപടി

*122  ശ്രീ. സജി ചെറിയാന്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. ടി. എം. ശശി
ശ്രീ. പി. പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മോട്ടോര്‍ വാഹന വകുപ്പിലെ സേവനങ്ങള്‍ കൂടുതല്‍ സുതാര്യവും ജനസൗഹൃദവുമാക്കാന്‍ മുൻ സര്‍ക്കാര്‍ നടപ്പിലാക്കിയ പ്രധാന ഡിജിറ്റല്‍വല്‍ക്കരണ പദ്ധതികള്‍ എന്തെല്ലാമായിരുന്നു എന്ന് വിശദമാക്കാമോ;

(ബി)  സാരഥി, പരിവാഹന്‍ തുടങ്ങിയ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വഴി ആര്‍.ടി.ഒ. ഓഫീസുകളില്‍ നേരിട്ട് പോകാതെ തന്നെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയ പ്രധാന സേവനങ്ങള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(സി)  ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിംഗ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ആരംഭിച്ച കമ്പ്യൂട്ടറൈസ്ഡ് ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് ട്രാക്കുകളുടെ സവിശേഷതകള്‍ വിശദമാക്കാമോ;

(ഡി)  മോട്ടോര്‍ വാഹന വകുപ്പിലെ സേവനങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനാക്കിയതിലൂടെ ഇടനിലക്കാരുടെ ചൂഷണവും അഴിമതിയും ഇല്ലാതാക്കാന്‍ എത്രത്തോളം കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

കാര്‍ഷിക മേഖലയില്‍ വനിതകളുടെ പങ്കാളിത്തം

*123  ശ്രീ. സജീവ് ജോസഫ്
ശ്രീ. കെ. ജയന്ത്
ശ്രീ. വി. എസ്. ജോയി
ശ്രീ. കെ. പി. നൗഷാദ് അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വനിതകളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനും കൃഷിയിലൂടെ കാര്യക്ഷമമായ വരുമാനം അവർക്ക് സാധ്യമാക്കുന്നതിനും പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുമോ; എങ്കിൽ വിശദമാക്കാമോ;

(ബി)  വനിതാ സംരംഭകർക്ക്‌ കാർഷിക സംരംഭങ്ങൾ ആരംഭിക്കുന്നതിന് എന്തൊക്കെ പിന്തുണയാണ് സർക്കാരിന്റെ ഭാഗത്തു നിന്നും ലഭ്യമാക്കുകയെന്ന് വ്യക്തമാക്കാമോ;

(സി)  വനിതകള്‍ക്ക് ആധുനിക കൃഷി രീതികള്‍ പരിചയപ്പെടുത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കുമോ; വ്യക്തമാക്കാമോ?

ഉന്നത വിദ്യാഭ്യാസ മേഖലയുടെ ആധുനികീകരണം

*124  ശ്രീ. വിനു ജോബ് കുഴിമണ്ണിൽ
ശ്രീ. അപു ജോൺ ജോസഫ്
ശ്രീ. ഷിബു തെക്കുംപുറം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ അതിന്റെ സാമൂഹിക സ്വഭാവവും പ്രാപ്യതയും നിലനിർത്തിക്കൊണ്ട് ആധുനികീകരിക്കുന്നതിനായി സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ വ്യക്തമാക്കാമോ;

(ബി)  ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെയും ഗവേഷണത്തിന്റെയും കേന്ദ്രങ്ങളാക്കുകയെന്ന ലക്ഷ്യത്തോടെ അക്കാദമിക് സ്ഥാപനങ്ങൾക്കും വ്യവസായ ഗവേഷണ സ്ഥാപനങ്ങൾക്കുമിടയിലുള്ള സഹകരണം സാധ്യമാക്കുവാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കാമോ; ഇതിനായി ഒരു അപ്രന്റിസ്‌ഷിപ് എക്സ്ചേഞ്ച് പ്ലാറ്റ്ഫോം വികസിപ്പിക്കാൻ പദ്ധതിയുണ്ടോ; വ്യക്തമാക്കാമോ;

(സി)  സംസ്ഥാനത്ത് നിന്നുള്ള അക്കാദമിക് പലായനം കുറയ്ക്കുന്നതിനും പ്രഗത്ഭരായ വിദ്യാർത്ഥികളെ കേരളത്തിൽ നിലനിർത്തുന്നതിനും വേണ്ടി വിഭാവനം ചെയ്തിട്ടുള്ള പദ്ധതികൾ ഏതൊക്കെയാണെന്ന് അറിയിക്കാമോ;

(ഡി)  സംസ്ഥാനത്ത് അന്തർദേശീയ തലത്തിൽ മത്സരക്ഷമതയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കരുപ്പിടിപ്പിക്കുന്നതിലൂടെ അക്കാദമിക് ടൂറിസത്തിനുള്ള സാധ്യതകൾ ഉയർത്താനാകുമെന്ന് കരുതുന്നുണ്ടോ; വിശദമാക്കാമോ?

പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിന് നടപടി

*125  ശ്രീ. ജ്യോതികുമാർ ചാമക്കാല
ശ്രീ. എൻ. ശക്തൻ
ശ്രീ. ഐ. സി. ബാലകൃഷ്ണന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കെ.എസ്.ആര്‍.ടി.സി.യിലെ പ്രിയദര്‍ശിനി സ്ത്രീ സൗജന്യയാത്രാ പദ്ധതി നിലവില്‍ എത്ര ബസ്സുകളിലാണ് നടപ്പാക്കിയിട്ടുള്ളത്; സിറ്റി ഫാസ്റ്റ് സർവ്വീസുകൾ കൂടുതലുള്ള റൂട്ടുകളിൽ പ്രസ്തുത പദ്ധതിയുടെ ഗുണം കൂടുതല്‍ യാത്രക്കാര്‍ക്ക് ലഭ്യമാകുന്ന വിധത്തിൽ ഓർഡിനറി സർവ്വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി)  എല്ലാ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റുകളിലും സ്ത്രീകള്‍ക്കും ട്രാന്‍സ്ജെൻഡര്‍ വ്യക്തികള്‍ക്കും സുരക്ഷിതമായ ടോ‍യ്‍ലറ്റ് സൗകര്യം ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കുമോ; ഇവര്‍ക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(സി)  പൊതുഗതാഗതം കൂടുതല്‍ ഉപഭോക്ത‍ൃ സൗഹൃദമാക്കുന്നതിനും കാലാനുസൃതമായി പരിഷ്കരിക്കുന്നതിനും ഇ-ടിക്കറ്റിംഗ് സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും യു.പി.ഐ. പേയ്മെന്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമോ?

ക്ഷീരമേഖലയിലെ സ്വയംപര്യാപ്തത

*126  ശ്രീ. മുഹമ്മദ് മുഹസിന്‍
ശ്രീ. ജി. ആര്‍. അനില്‍
ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ
ശ്രീ. കെ. രാജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തൊഴിൽ, മൃഗസംരക്ഷണ – വനിതാ ശിശു വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് പാലുല്പാദനത്തില്‍ സ്വയംപര്യാപ്തത നേടുകയെന്ന ലക്ഷ്യത്തോടെ മുന്‍ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി കൈവരിച്ച നേട്ടങ്ങള്‍ എന്തെല്ലാമാണ്;

(ബി)  പാലുല്പാദനത്തില്‍ സ്വയംപര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കുന്നതിനടുത്തെത്തുകയും ഉല്പാദനം വില്പനയെ അധികരിക്കുകയും ചെയ്തിട്ടുള്ള സാഹചര്യത്തില്‍ മൂല്യവർദ്ധിത ഉല്പന്നങ്ങൾ വഴി ഉല്പന്ന വൈവിധ്യവത്ക്കരണത്തിന് പദ്ധതിയുണ്ടോ; വ്യക്തമാക്കുമോ;

(സി)  കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും യുവതലമുറയെ ക്ഷീരോല്പാദന മേഖലയിലേക്ക് ആകർഷിക്കുന്നതിനും വേണ്ടി മുന്‍ സർക്കാർ നടപ്പിലാക്കിയ പദ്ധതികള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി)  ഉൽപാദനക്ഷമതയും മെച്ചപ്പെട്ട പ്രതിരോധശേഷിയുമുള്ള കന്നുകാലി സമ്പത്ത് നിലനിർത്തുന്നതിന് നടപ്പിലാക്കി വന്ന പ്രവർത്തനങ്ങൾ തുടരുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?

സിലബസ് പരിഷ്കരണത്തിനും തൊഴില്‍ സാധ്യതകള്‍ ഉയര്‍ത്തുന്നതിനും നടപടി

*127  ശ്രീ. മനോജ് മൂത്തേടൻ
ശ്രീ. വി. ടി. ബൽറാം
ശ്രീ. ടോണി ചമ്മണി
ശ്രീ. മുഹമ്മദ് ഷിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സര്‍വകലാശാലകളിലെ പാഠ്യപദ്ധതി കാലാനുസൃതമായി പരിഷ്കരിക്കപ്പെട്ടതാണോ; പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിന് ആലോചിക്കുന്നുണ്ടോ;

(ബി)  നാലുവര്‍ഷ ബിരുദ കോഴ്സുകളുടെ പുതിയ പാഠ്യപദ്ധതിയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ടോ;

(സി)  പുതിയ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുന്നതിനും കരസ്ഥമാക്കുന്നതിനും സാധിക്കുന്ന വിധത്തില്‍ കരിക്കുലത്തോടൊപ്പം നൈപുണ്യവികസനത്തിന് പദ്ധതികള്‍ ആവിഷ്കരിക്കുമോയെന്ന് വ്യക്തമാക്കാമോ?

കാര്‍ഷിക വിളകളുടെ തറവില പുതുക്കുന്നതിനും സംഭരണം ശക്തമാക്കുന്നതിനും നടപടി

*128  ശ്രീ. കെ. പ്രവീൺ കുമാർ
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി ഉഷ വിജയൻ
ശ്രീ. കെ. എം. അഭിജിത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നെല്ല്, തേങ്ങ, റബ്ബർ തുടങ്ങിയ കാർഷികോത്പന്നങ്ങളുടെ തറവില പുതുക്കി നിശ്ചയിക്കുന്നതിനും ന്യായവില ഉറപ്പാക്കി സമയബന്ധിതമായി ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;

(ബി)  മലയോരമേഖലയിലെയും വന്യജീവി ആക്രമണം നേരിടുന്ന മേഖലയിലെയും കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ;

(സി)  കാർഷികോത്പന്നങ്ങളുടെ സംഭരണം ശക്തിപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ; സംഭരണ സംവിധാനങ്ങള്‍ ആധുനികവൽക്കരിക്കാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?

കാർഷിക ഉല്പന്നങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

*129  ശ്രീ. കെ. യു. ജനീഷ് കുമാര്‍
ശ്രീ. കെ. വി. സുമേഷ്
ശ്രീ. എ. പ്രഭാകരന്‍
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്തുന്നതിനും മൂല്യവര്‍ദ്ധനവിനുമായി മുന്‍ സര്‍ക്കാര്‍ രൂപീകരിച്ച കേരള അഗ്രാേ ബിസിനസ്സ് കമ്പനിയുടെ (കാബ്‌കോ) പ്രധാന ലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമാേ;

(ബി)  കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി കാബ്കാേയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ആനയറയില്‍ നിര്‍മ്മാണം ആരംഭിച്ച എക്സ്പാേ സെന്റര്‍ ആൻഡ് അഗ്രി പാര്‍ക്കിന്റെ സവിശേഷതകൾ വിശദമാക്കാമാേ;

(സി)  കാര്‍ഷിക ഉല്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ മുൻ സര്‍ക്കാര്‍ ആവിഷ്കരിച്ച കേരളഗ്രാേ എന്ന ഏകീകൃത ബ്രാൻഡിന് കീഴിൽ എത്ര കര്‍ഷകരുടെ ഉല്പന്നങ്ങൾക്ക് നാളിതുവരെ പ്രസ്തുത ബ്രാന്‍ഡിംഗ് നല്‍കാന്‍ കഴിഞ്ഞുവെന്ന് വ്യക്തമാക്കാമാേ;

(ഡി)  ആമസാേണ്‍, ഫ്ലിപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലെെന്‍ പ്ലാറ്റ്ഫാേമുകള്‍ വഴി കര്‍ഷകര്‍ക്ക് നേരിട്ട് തങ്ങളുടെ ഉല്പന്നങ്ങള്‍ വില്‍ക്കാന്‍ കേരളഗ്രാേ എന്ന ഏകീകൃത ബ്രാന്‍ഡിംഗ് സഹായകമായിട്ടുണ്ടോ; വ്യക്തമാക്കാമാേ?

മ്യൂസിയങ്ങളുടെ പരിഷ്കരണവും ചരിത്രരേഖകളുടെ ഡിജിറ്റൈസേഷനും

*130  ശ്രീ. സുധീർഷാ പാലോട്
ശ്രീ. ആര്യാടന്‍ ഷൗക്കത്ത്
ശ്രീ. എം. ആർ. ബൈജു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മ്യൂസിയങ്ങളെ കാലാനുസൃതമായി പരിഷ്കരിക്കുന്നതിനും എ.ഐ. സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതൽ ഇന്ററാക്ടീവ് ആക്കുന്നതിനും പദ്ധതികൾ ആവിഷ്കരിക്കുമോ; വ്യക്തമാക്കാമോ;

(ബി)  ആർകൈവ് ചരിത്ര രേഖകളുടെ സമ്പൂർണ ഡിജിറ്റൈസേഷനും ഗവേഷകർക്ക് സഹായകമാകുന്ന വിധത്തിൽ ഓൺലൈൻ റഫറൻസ് സൗകര്യത്തിനും നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;

(സി)  കേരളത്തിലെ ഗോത്ര ഭാഷകളുടെ സവിശേഷതകളും, മലയാളഭാഷയുടെയും ലിപിയുടെയും വികാസപരിണാമങ്ങളും വരും തലമുറയ്ക്കും ലോക സഞ്ചാരികള്‍ക്കും ഭാഷാകുതുകികള്‍ക്കും മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒരു ഭാഷാ ചരിത്ര മ്യൂസിയം ആരംഭിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുമോ; വ്യക്തമാക്കാമോ?

എം.വി.ഡി. സേവാ കേന്ദ്രങ്ങൾ

*131  ശ്രീ. വി. എസ്. ജോയി
ശ്രീ. സജീവ് ജോസഫ്
ശ്രീ. കെ. ജയന്ത്
ശ്രീ. കെ. പി. നൗഷാദ് അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പാസ്പോർട്ട് സേവാ കേന്ദ്രങ്ങളുടെ മാതൃകയിൽ മോട്ടോർ വാഹന വകുപ്പിൽ എം.വി.ഡി. സേവാ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് പദ്ധതിയുണ്ടോ; എങ്കിൽ വ്യക്തമാക്കുമോ;

(ബി)  എം.വി.ഡി. സേവാ കേന്ദ്രങ്ങൾ വഴി ലഭ്യമാക്കുന്ന സേവനങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കുമോ;

(സി)  മോട്ടോർ വാഹന വകുപ്പിലെ സേവനങ്ങളെല്ലാം ഓൺലൈൻ മുഖേന ലഭ്യമാണെങ്കിലും അപേക്ഷ നൽകുന്നതിലുൾപ്പെടെയുള്ള സങ്കീർണതകൾ ഇടനിലക്കാർ മുതലെടുക്കുന്നു എന്ന പരാതികൾ പരിഹരിക്കാൻ എന്തെല്ലാം പദ്ധതികൾ ആവിഷ്കരിക്കും എന്നറിയിക്കുമോ?

സര്‍വകലാശാലകളുടെ ഭരണനിര്‍വ്വഹണം ഏകോപിപ്പിക്കുന്നതിന് സമിതി

*132  ശ്രീ. പഴകുളം മധു
ശ്രീമതി ഉമ തോമസ്
ശ്രീ. സെബാസ്റ്റ്യൻ. എം. ജെ
ശ്രീ. എ. ഡി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരളത്തിലെ സര്‍വകലാശാലകളുടെ ഭരണനിര്‍വ്വഹണം ഏകോപിപ്പിക്കുന്നതിന് ഒരു പരമോന്നത സമിതി രൂപീകരിക്കുവാന്‍ ആലോചിക്കുന്നുണ്ടോ; എന്താണ് പ്രസ്തുത സമിതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്ന് വ്യക്തമാക്കാമോ;

(ബി)  ഏകീകൃതമായ യു.ജി.സി. മാനദണ്ഡങ്ങള്‍ പിന്തുടരുമ്പോഴും പരീക്ഷാനടത്തിപ്പ്, മൂല്യനിര്‍ണയം, പ്രവേശനം, കോഴ്സുകളുടെ എലിജിബിലിറ്റി, തുല്യത തുടങ്ങിയ വിവിധ വിഷയങ്ങളില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ തമ്മില്‍ വ്യത്യാസമുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതുമൂലം വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കി നടപടികള്‍ സ്വീകരിക്കുമോ;

(സി)  സംസ്ഥാനത്ത് യു.ജി.സി. അംഗീകാരമില്ലാത്ത കോഴ്സുകളോ സ്ഥാപനങ്ങളോ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത സ്ഥാപനങ്ങൾക്കെതിരെ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?

കെ.എസ്.ആർ.ടി.സി. യുടെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍

*133  ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ
ശ്രീ. കെ. രാജന്‍
ശ്രീ. ജി. ആര്‍. അനില്‍
ശ്രീ. മുഹമ്മദ് മുഹസിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കെ.എസ്.ആർ.ടി.സി.യിൽ ശമ്പളവും പെൻഷനും മുടങ്ങാതിരിക്കാൻ മുൻ സർക്കാർ സ്വീകരിച്ചിരുന്ന നടപടികൾ എന്തൊക്കെയാണെന്ന് വിലയിരുത്തിയിട്ടുണ്ടോ;

(ബി)  കെ.എസ്.ആർ.ടി.സി.യുടെ പ്രവര്‍ത്തനനഷ്ടം കുറയ്ക്കുന്നതിന് മുൻ സർക്കാർ നടത്തിവന്ന ഇടപെടലുകള്‍ തുടരുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ അവയുടെ വിശദാംശം വ്യക്തമാക്കാമോ;

(സി)  കെ.എസ്.ആർ.ടി.സി.യുടെ പ്രവര്‍ത്തനകാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി നടപ്പിലാക്കി വരുന്ന സാങ്കേതികവിദ്യാധിഷ്ഠിതമായതുള്‍പ്പെടെയുള്ള നവീകരണങ്ങളെക്കുറിച്ച് അറിയിക്കാമോ;

(ഡി)  കെ.എസ്.ആർ.ടി.സി.യുടെ ഉപയോഗക്ഷമമല്ലാത്ത ബസുകൾ കോർപ്പറേഷന് മുതൽക്കൂട്ടാകുന്ന രീതിയിൽ ഗതാഗതേതര ആവശ്യങ്ങൾക്കായി പുനരുപയോഗിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദമാക്കുമോ?

കർഷക ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങളും ക്ഷേമപദ്ധതികളും

*134  ശ്രീ. തോമസ് ഉണ്ണിയാടൻ
ശ്രീ. വർഗ്ഗീസ് മാമ്മൻ
ശ്രീ. റെജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കർഷക ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം വിശദമാക്കാമോ;

(ബി)  2021ല്‍ പ്രവർത്തനമാരംഭിച്ച ക്ഷേമനിധി ബോർഡിലേക്ക് ക്ഷേമനിധി വിഹിതമായി കർഷകർ അടച്ച തുകയ്ക്ക് തുല്യമായി സർക്കാർ വിഹിതമായി മുന്‍ സർക്കാർ എത്ര തുകയാണ് നൽകിയതെന്ന് വ്യക്തമാക്കാമോ; പ്രസ്തുത ഇനത്തിൽ നിലവിൽ കുടിശ്ശികയുണ്ടോ; വ്യക്തമാക്കാമോ;

(സി)  ബോർഡിൽ നിന്നുള്ള പെൻഷൻ, ചികിത്സയ്ക്കും വിവാഹത്തിനും വിദ്യാഭ്യാസത്തിനുമുള്ള സഹായങ്ങൾ, മരണാനന്തര സഹായങ്ങൾ തുടങ്ങിയവ എന്നുമുതലാണ് വിതരണം ചെയ്തു തുടങ്ങേണ്ടത്; ഇതിനായി പ്രതിമാസം എത്ര തുക ചെലവ് വരുമെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി)  കർഷക ക്ഷേമവും ഉന്നമനവും ലക്ഷ്യമിട്ട് കൂടുതൽ കർഷകരെ ക്ഷേമനിധിയിൽ അംഗങ്ങളാക്കുന്നതിനും അംഗങ്ങളായ കർഷകർ അടച്ച തുകയ്ക്ക് തുല്യമായ സർക്കാർ വിഹിതത്തിലെ കുടിശിക തീർത്തും ബോർഡിന്റെ പ്രവർത്തനങ്ങൾ ശാക്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

ജവഹര്‍ലാല്‍ നെഹ്റു സയന്റിഫിക് സെന്ററുകള്‍

*135  ശ്രീ. കെ. ബിനിമോൻ
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. ദീപക് ജോയ്
ശ്രീ. എഫ്. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വിദ്യാര്‍ത്ഥികളിലെ ശാസ്ത്രാവബോധം വളര്‍ത്തുന്നതിന് ജവഹര്‍ലാല്‍ നെഹ്റു സയന്റിഫിക് സെന്ററുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടോ; ഉണ്ടെങ്കില്‍ എത്ര സെന്ററുകള്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ; അവയുടെ ചട്ടക്കൂടും പ്രവര്‍ത്തനങ്ങളും വിശദമാക്കാമോ;

(ബി)  ജവഹര്‍ലാല്‍ നെഹ്റു സയന്റിഫിക് സെന്ററുകളില്‍ ഗവേഷണ പദ്ധതികള്‍ നടപ്പിലാക്കുമോയെന്ന് വ്യക്തമാക്കാമോ; എന്തെല്ലാം അക്കാദമിക പ്രവര്‍ത്തനങ്ങളാണ് പ്രസ്തുത സെന്ററുകളുടെ ആഭിമുഖ്യത്തില്‍ നടത്താനുദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;

(സി)  ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനായി മികവിന്റെ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പദ്ധതികള്‍ ആവിഷ്കരിക്കുമോയെന്ന് വ്യക്തമാക്കാമോ?

നെൽകൃഷി സംരക്ഷണം

*136  ശ്രീ. കെ. പ്രേമൻ
ശ്രീ. പി. എ. മുഹമ്മദ് റിയാസ്
ശ്രീ. കെ. കെ. രാമചന്ദ്രന്‍
ശ്രീമതി ഒ. എസ്. അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മുന്‍ സര്‍ക്കാരിന്റെ കാലത്ത് നെല്‍വയലുകള്‍ സംരക്ഷിക്കുന്നതിനും തരിശുഭൂമിയില്‍ കൃഷി ഇറക്കുന്നതിനുമായി ആവിഷ്ക്കരിച്ച തരിശുരഹിത ഗ്രാമം പദ്ധതിയിലൂടെ എത്ര ഹെക്ടര്‍ തരിശുഭൂമി കൃഷിയോഗ്യമാക്കി മാറ്റാന്‍ സാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)  നെല്‍കൃഷി നിലനിര്‍ത്തുന്ന കര്‍ഷകര്‍ക്ക് പ്രോത്സാഹനമായി ഇന്ത്യയിലാദ്യമായി ഹെക്ടറിന് മൂവായിരം രൂപ നിരക്കില്‍ റോയല്‍റ്റി നല്‍കുന്ന പദ്ധതി നടപ്പിലാക്കിയത് കര്‍ഷകര്‍ക്ക് എത്രത്തോളം സാമ്പത്തിക സുരക്ഷ നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;

(സി)  കേന്ദ്ര സർക്കാരിന്റെ നെല്ല് സംഭരണ വില കിലോഗ്രാമിന് 18 രൂപ ആയിരുന്നപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അത് 28 രൂപയായും പിന്നീട് വര്‍ദ്ധിപ്പിച്ചും നല്‍കിയത് കർഷകരുടെ വരുമാനത്തിൽ എന്ത് മാറ്റമാണ് ഉണ്ടാക്കിയത് വ്യക്തമാക്കാമോ;

(ഡി)  ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിച്ചതും ജി.പി.എസ്. സംവിധാനം വഴി നെല്‍വയലുകള്‍ നിരീക്ഷിക്കാന്‍ സംവിധാനമൊരുക്കിയതും കാര്‍ഷിക ഭരണനിര്‍വ്വഹണത്തില്‍ വരുത്തിയ മാറ്റങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?

കാര്‍ഷികമേഖല ആധുനികവത്കരിക്കുന്നതിനുള്ള നടപടികള്‍

*137  ശ്രീമതി വിദ്യാ ബാലകൃഷ്ണൻ
ശ്രീ. എം. വിന്‍സെന്റ്
ശ്രീമതി കെ. കെ. രമ
ശ്രീ. വി. ടി. സൂരജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാർഷികോല്പാദനം കാര്യക്ഷമമാക്കുന്നതിനും കൃഷി ചെലവ് കുറയ്ക്കുന്നതിനും യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;

(ബി)  കൃഷിയുടെ വൈവിധ്യവത്കരണത്തിനും ആധുനിക കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും എന്തെല്ലാം പദ്ധതികളും ആനുകൂല്യങ്ങളുമാണ് സർക്കാർ ലഭ്യമാക്കുന്നതെന്ന് വിശദമാക്കാമോ;

(സി)  കാര്‍ഷികോല്പന്നങ്ങളുടെയും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെയും ലാഭകരമായ വിപണനത്തിനും ബ്രാന്‍ഡിങ്ങിനും പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കുമോയെന്ന് വ്യക്തമാക്കാമോ?

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ നടപടി

*138  ഡോ. ഡോ. മാത്യു കുഴൽനാടൻ
ശ്രീ. നാട്ടകം സുരേഷ്
ശ്രീ. സിറിയക് തോമസ്
ശ്രീ. റോണി. കെ. ബേബി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് അറിയിക്കാമോ;

(ബി)  വിദേശ സര്‍വകലാശാലകളുടെ മാതൃകയില്‍ സ്റ്റുഡന്റ്സ് എക്സ്ചേഞ്ച് പ്രോഗ്രാമുകള്‍ ആവിഷ്കരിക്കുമോ; എന്തെല്ലാം നടപടികളാണ് അതിന് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(സി)  വിദേശ സര്‍വകലാശാലകള്‍ നടപ്പിലാക്കുന്ന ഫെല്ലോഷിപ്പോടുകൂടിയ ഡോക്ടറല്‍, പോസ്റ്റ് ഡോക്ടറല്‍ ബിരുദങ്ങളുടെ മാതൃകയില്‍ ‍ഫെല്ലോഷിപ്പ് ഏര്‍പ്പെടുത്തിക്കൊണ്ട് അന്തര്‍ദേശീയ തലത്തില്‍ പ്രോഗ്രാമുകള്‍ വിഭാവനം ചെയ്യുമോയെന്ന് വ്യക്തമാക്കാമോ?

ജലഗതാഗതത്തിന്റെ സമഗ്രവികസനത്തിന് നടപടി

*139  ശ്രീ. എം. എം. നസീർ
ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീ. റോയി. കെ. പൗലോസ്
ശ്രീമതി രമ്യ ഹരിദാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  റോഡ് മാര്‍ഗ്ഗമുള്ള ചരക്കുനീക്കം കുറച്ച്, ജലപാതകള്‍ മുഖേനയുള്ള ചരക്കുനീക്കം വര്‍ദ്ധിപ്പിക്കുന്നതിന് ആലോചിക്കുന്നുണ്ടോ;

(ബി)  ഉള്‍നാടന്‍ ജലപാതകളുടെയും ജലഗതാഗതത്തിന്റെയും വികസനത്തിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(സി)  കൊച്ചി വാട്ടര്‍ മെട്രോയുടെ മാതൃകയില്‍ സംസ്ഥാനത്തിന്റെ മറ്റു ജലപാതകളില്‍ ജലഗതാഗത സൗകര്യം ഏര്‍പ്പെടുത്തുമോ; വിശദമാക്കാമോ?

തോട്ടങ്ങളിൽ ഫലവൃക്ഷ കൃഷി

*140  ശ്രീ. മുഹമ്മദ് ഷിയാസ്
ശ്രീ. വി. ടി. ബൽറാം
ശ്രീ. മനോജ് മൂത്തേടൻ
ശ്രീ. ടോണി ചമ്മണി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തോട്ടങ്ങളുടെ അടിസ്ഥാന സ്വഭാവം നിലനിർത്തിക്കൊണ്ട് ഫലവൃക്ഷ കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിനായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ വിശദമാക്കുമോ;

(ബി)  തോട്ടവിളകൾക്കൊപ്പം ഫലവൃക്ഷ കൃഷിയും വ്യാപകമാക്കി പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്താൻ എന്തെല്ലാം നടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കുമോ;

(സി)  ഫലവൃക്ഷ കൃഷി വ്യാപകമാകുന്നതോടെ കർഷകർക്കും തോട്ടം ഉടമകൾക്കും പുറമെ ഭക്ഷ്യസംസ്കരണ, വിപണന, കാർഷിക സംരംഭക മേഖലകൾക്കും പ്രയോജനം ലഭ്യമാകുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ?

ജലഗതാഗതം ആധുനികവും ലാഭകരവുമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ

*141  ശ്രീ. ടി. എം. ശശി
ശ്രീ. എ. സി. മൊയ്തീന്‍
ശ്രീ. കാരായി രാജൻ
ശ്രീ. എം. എസ്. അരുണ്‍ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ജലഗതാഗത വകുപ്പിനെ കൂടുതല്‍ ആധുനികവും ലാഭകരവുമാക്കുന്നതിനായി മുൻ സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയ പ്രധാന പദ്ധതികള്‍ എന്തെല്ലാമായിരുന്നു എന്ന് വിശദമാക്കാമോ;

(ബി)  ഇന്ത്യയിലെ ആദ്യത്തെ സൗരോര്‍ജ്ജ യാത്രാ ബോട്ട് സര്‍വീസ് (ആദിത്യ) വിജയകരമായി നടപ്പിലാക്കിയതിലൂടെ കേരളത്തിന് ലഭിച്ച അന്തര്‍ദേശീയ അംഗീകാരങ്ങളും ഇത് പരിസ്ഥിതിക്ക് നല്‍കിയ ഗുണങ്ങളും വ്യക്തമാക്കാമോ;

(സി)  ഉള്‍നാടന്‍ ജലഗതാഗതം വിപുലീകരിക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കുമായി ആരംഭിച്ച വാട്ടര്‍ ടാക്സി, സീ റസ്ക്യൂ ബോട്ടുകള്‍ എന്നിവയുടെ പ്രവര്‍ത്തന മികവ് വിശദമാക്കാമോ;

(ഡി)  റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി കൂടുതല്‍ യാത്രക്കാരെ ജലഗതാഗത സംവിധാനങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ സ്വീകരിച്ച അടിസ്ഥാന സൗകര്യ വികസനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?

പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത

*142  ശ്രീ. വിഷ്ണു മോഹൻ
ശ്രീ. ഉല്ലാസ് കോവൂർ
ശ്രീ. വി. കുഞ്ഞികൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഇതര സംസ്ഥാനങ്ങളിൽ നിന്നും പ്രതിദിനം എത്തുന്ന പച്ചക്കറിയുടെ കണക്ക് ശേഖരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;

(ബി)  ഇപ്രകാരം എത്തുന്ന പച്ചക്കറികളിൽ അമിതമായ അളവിൽ കീടനാശിനിയുടെ സാന്നിദ്ധ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് തടയുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;

(സി)  പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത നേടുന്നതിന് എന്തെല്ലാം പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ?

കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങള്‍

*143  ശ്രീ. പി. പ്രസാദ്
ശ്രീമതി ഗീതാ ഗോപി
ശ്രീ. കെ. കെ. വത്സരാജ്
ശ്രീ. സി. അജയപ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് കാര്‍ഷികോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് മുൻ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;

(ബി)  പ്രതികൂല സാഹചര്യത്തിലും സംസ്ഥാനത്തെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും അവർക്ക് സമൂഹത്തില്‍ നന്നായി ജീവിക്കുന്നതിനും ഉതകുന്ന പദ്ധതികളിലൂടെ മുൻ സര്‍ക്കാര്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(സി)  പ്രകൃതി ദുരന്തങ്ങള്‍ മൂലം പ്രതിസന്ധിയിലാകുന്ന കര്‍ഷകര്‍ക്ക‍് കെെത്താങ്ങായ വിള ഇന്‍ഷുറന്‍സ് പോലുള്ള പദ്ധതികള്‍ തുടരുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ഡി)  ഉല്പന്നങ്ങള്‍ക്ക് അടിസ്ഥാന വില നിശ്ചയിക്കുന്നതിനും അവയുടെ സംഭരണത്തിനും ഏര്‍പ്പെടുത്തിയിരുന്ന ക്രമീകരണങ്ങള്‍ വിശദമാക്കുമോ?

ക്ഷീരമേഖലയുടെ സമഗ്രവികസനത്തിന് നടപടികള്‍

*144  ശ്രീ. നാട്ടകം സുരേഷ്
ഡോ. ഡോ. മാത്യു കുഴൽനാടൻ
ശ്രീ. സിറിയക് തോമസ്
ശ്രീ. റോണി. കെ. ബേബി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തൊഴിൽ, മൃഗസംരക്ഷണ – വനിതാ ശിശു വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ക്ഷീരമേഖലയുടെ സമഗ്രവികസനത്തിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദീകരിക്കുമോ;

(ബി)  ക്ഷീരകര്‍ഷകര്‍ക്ക് അര്‍ഹമായ പ്രതിഫലം ഉറപ്പാക്കുന്നതിനും കൃഷിചെലവ് കുറയ്ക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(സി)  ക്ഷീരോല്പാദനത്തില്‍ സംസ്ഥാനം സമ്പൂര്‍ണമായി സ്വയംപര്യാപ്തത കൈവരിക്കുന്നതിന് പ്രത്യേക പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?

മെന്‍സ്ട്രല്‍ ഡിഗ്നിറ്റി പദ്ധതി

*145  ശ്രീ. എ. ഡി. തോമസ്
ശ്രീമതി ഉമ തോമസ്
ശ്രീ. സെബാസ്റ്റ്യൻ. എം. ജെ
ശ്രീ. പഴകുളം മധു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തൊഴിൽ, മൃഗസംരക്ഷണ – വനിതാ ശിശു വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആര്‍ത്തവത്തെ സംബന്ധിച്ചുള്ള പൊതുബോധം ശാസ്ത്രീയമായി പരിഷ്കരിക്കുന്നതിന് മെന്‍സ്ട്രല്‍ ഡിഗ്നിറ്റി പദ്ധതിയുടെ ഭാഗമായി എന്തെല്ലാം നടപടിയാണ് കൈക്കൊള്ളുന്നതെന്ന് വിശദമാക്കാമോ;

(ബി)  വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആര്‍ത്തവാവധി വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ എല്ലാ സര്‍ക്കാര്‍-എയ്ഡഡ് - അണ്‍എയ്ഡഡ് സ്കൂളുകളിലും ലഭ്യമാക്കുമോ;

(സി)  പെണ്‍കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും വൈകാരികമായ പിന്തുണയ്ക്കും വേണ്ട സാഹചര്യങ്ങള്‍ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമോ?

റോഡപകടങ്ങള്‍ കുറയ്ക്കാന്‍ നടപടി

*146  ശ്രീ. സി. കെ. ഹരീന്ദ്രന്‍
ശ്രീ. വി. കെ. സനോജ്
ശ്രീ. ജി. സ്റ്റീഫന്‍
ശ്രീ. പി. പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി മോട്ടോര്‍ വാഹന വകുപ്പ് നടപ്പിലാക്കിയ സേഫ് കേരള പദ്ധതിയുടെ പ്രധാന നേട്ടങ്ങള്‍ വിശദമാക്കാമോ;

(ബി)  റോഡുകളിൽ നിർമ്മിത ബുദ്ധി (എ.ഐ.) ക്യാമറകൾ സ്ഥാപിച്ചതിനുശേഷം വാഹനാപകടങ്ങളുടെയും മരണങ്ങളുടെയും എണ്ണത്തിൽ എത്രത്തോളം കുറവ് ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(സി)  ശാസ്ത്രീയമായ വാഹന പരിശോധനകള്‍ക്കായി മോട്ടോര്‍ വാഹന വകുപ്പിലെ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് ലഭ്യമാക്കിയ ആധുനിക സൗകര്യങ്ങളും ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളുടെ വിവരങ്ങളും വിശദമാക്കാമോ;

(ഡി)  സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ട്രാഫിക് നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മുൻ സര്‍ക്കാര്‍ നടപ്പിലാക്കിയ ബോധവല്‍ക്കരണ പരിപാടികള്‍ എന്തെല്ലാമായിരുന്നുവെന്ന് വ്യക്തമാക്കാമോ?

കാര്‍ഷിക മേഖലയിലെ വനിതാ പങ്കാളിത്തം

*147  ശ്രീ. റെജി ചെറിയാൻ
ശ്രീ. തോമസ് ഉണ്ണിയാടൻ
ശ്രീ. വർഗ്ഗീസ് മാമ്മൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വനിതകൾക്കിടയിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും കാർഷിക മേഖലയിൽ വനിതാ പങ്കാളിത്തം വർധിപ്പിക്കുന്നതിനും സർക്കാർ സ്വീകരിച്ചുവരുന്ന നടപടികൾ വ്യക്തമാക്കാമോ;

(ബി)  വനിതകളുടെയും വനിതാ കൂട്ടായ്മകളുടെയും കാർഷിക മേഖലയിലെ പങ്കാളിത്തത്തെ പിന്തുണയ്ക്കുന്നതിനായി വനിതാ കർഷക കൺസോർഷ്യം ആരംഭിക്കാൻ പദ്ധതിയുണ്ടോ; വിശദമാക്കാമോ;

(സി)  സ്ത്രീകൾക്കും സ്ത്രീകൂട്ടായ്മകൾക്കും മികച്ച ഇടപെടലും വരുമാനവും സാധ്യമാകുന്ന കാർഷിക മേഖലകൾ ഏതൊക്കെയെന്ന് കണ്ടെത്തിയിട്ടുണ്ടോ; പഴം, പച്ചക്കറി, തേനീച്ച കൃഷി എന്നിവയ്ക്ക് പ്രത്യേക ഊന്നൽ നൽകാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;

(ഡി)  ഉല്പാദനം, സംസ്കരണം, വിപണനം എന്നിവയുൾപ്പെടെയുള്ള കാർഷികവൃത്തിയുടെ സമഗ്ര മേഖലകളിലും സ്ത്രീ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും അവർക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കാനും നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?

ക്ഷീരമേഖല നവീകരിക്കാൻ പദ്ധതി

*148  ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീ. റോയി. കെ. പൗലോസ്
ശ്രീ. എം. എം. നസീർ
ശ്രീമതി രമ്യ ഹരിദാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് തൊഴിൽ, മൃഗസംരക്ഷണ – വനിതാ ശിശു വികസന വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് പ്രാദേശികമായി വിവിധ കർഷകർ ഉൽപാദിപ്പിക്കുന്ന പാലുൽപന്നങ്ങൾക്ക് കേന്ദ്രീകൃത രീതിയിലുള്ള വിപണന സൗകര്യം ഒരുക്കുവാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;

(ബി)  തരിശിടങ്ങളിൽ തീറ്റപ്പുൽ കൃഷി പ്രോത്സാഹിപ്പിക്കാനും അതിൽ നിന്നും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കാനും നടപടി സ്വീകരിക്കുമോ;

(സി)  ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന കന്നുകാലികളെ ചെക്ക് പോസ്റ്റുകളിൽ പരിശോധിച്ച് അസുഖമുള്ളവയെ തിരിച്ചയക്കാൻ നടപടി ഉണ്ടാകുമോ; വിശദമാക്കുമോ?

രാസവള വില വര്‍ദ്ധനവ്

*149  ശ്രീ. നീലകണ്ഠൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേന്ദ്ര സര്‍ക്കാർ രാസവളത്തിന്റെ വില വര്‍ദ്ധിപ്പിച്ചതുമൂലം സംസ്ഥാനത്തെ കൃഷിക്കാർ ബുദ്ധിമുട്ട് നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  പ്രസ്തുത പ്രതിസന്ധിയിൽ നിന്നും കര്‍ഷകരെ സഹായിക്കുവാന്‍ എന്തൊക്കെ നടപടികൾ സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നുവെന്ന് വിശദമാക്കാമോ?

പൈക്ക അഴിമതി

*150  ശ്രീ. കെ. പി. നൗഷാദ് അലി
ശ്രീ. സജീവ് ജോസഫ്
ശ്രീ. കെ. ജയന്ത്
ശ്രീ. വി. എസ്. ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മുൻ സർക്കാരിന്റെ കാലത്ത് കായിക വികസനത്തിനുള്ള കേന്ദ്ര പദ്ധതിയായ പൈക്ക (പഞ്ചായത്ത് യുവ ക്രീഡാ ഔർ ഖേൽ അഭിയാൻ)വഴി കേരളത്തിന് അനുവദിച്ച തുകയിൽ പന്ത്രണ്ട് കോടി രൂപ കാണാതായ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമോ; വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത തുക കാണാതായ പരാതിയെക്കുറിച്ച് കായിക വകുപ്പ് സ്പോർട്സ് കൗൺസിലിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നോ; വ്യക്തമാക്കാമോ;

(സി)  പ്രസ്തുത അന്വേഷണത്തിന് സ്പോർട്സ് കൗൺസിലിൽ നിന്നും മറുപടി ലഭ്യമാകാതിരുന്നിട്ടും മുൻ സർക്കാർ ഇടപെട്ടില്ലെന്ന ആക്ഷേപം പരിശോധിക്കുമോ; വിശദമാക്കാമോ?


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.