UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 12th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
179.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏകാരോഗ്യം (വൺ ഹെൽത്ത്) പദ്ധതി സംസ്ഥാനത്ത് ഏതൊക്കെ ജില്ലകളിൽ ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ആരോഗ്യ മേഖലയിൽ ഇതുവരെ ഉണ്ടായിട്ടുള്ള നേട്ടങ്ങൾ വിശദമാക്കാമോ;
( സി )
ഏകാരോഗ്യം പദ്ധതി നടപ്പിലാക്കിയ ജില്ലകളിൽ പകർച്ചവ്യാധികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( ഡി )
ഏകാരോഗ്യം പദ്ധതി ആരംഭിച്ചിട്ടും സംസ്ഥാനത്ത് കൊതുകുജന്യ രോഗങ്ങളുടെയും ജന്തുജന്യ രോഗങ്ങളുടെയും തീവ്രത വർദ്ധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ?
180.
ശ്രീ പി എസ്‍ സുപാല്‍
ശ്രീമതി സി. കെ. ആശ
ശ്രീ വി ശശി
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്യാൻസർ ചികിത്സയ്ക്കാവശ്യമായി വരുന്ന വൻചെലവ് ഇടത്തരക്കാർക്കും സാധാരണക്കാർക്കും താങ്ങാനാവാത്ത നിലയിൽ ഉയർന്നുകൊണ്ടിരിക്കുകയാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
ക്യാൻസർ ചികിത്സയ്ക്കുള്ള അവശ്യ മരുന്നുകൾ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നത് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ ഭാഗമായി വിലയേറിയ ക്യാൻസർ മരുന്നുകൾ കാരുണ്യ ഫാർമസി വഴി നൽകാനുള്ള കാരുണ്യ സ്പർശം പദ്ധതി പ്രവർത്തനം ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി പൂർണമായും പ്രയോജനപ്പെടുത്തുന്നതിനായി കൂടുതൽ ഇടങ്ങളിൽ ക്യാൻസർ മരുന്നുകൾ എത്തിച്ചു വിതരണം ചെയ്യാൻ സംവിധാനമൊരുക്കുമോയെന്ന് വിശദമാക്കുമോ;
( ഡി )
കാരുണ്യ സ്പർശം പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കുള്ള മരുന്നുകൾ സൗജന്യമായി നൽകുവാന്‍ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ?
ആരോഗ്യ വകുപ്പിലെ വിവിധ പദ്ധതികൾ
181.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലയളവില്‍ തുടങ്ങിവച്ച ഏതെല്ലാം പദ്ധതികളാണ് നിലവിലെ സർക്കാർ വന്നശേഷം ആരോഗ്യവകുപ്പിൽ നടപ്പിലാക്കിയിട്ടുള്ളത്; വിശദാംശം നൽകാമോ;
( ബി )
നിലവിലെ സർക്കാർ വന്നശേഷം ആരോഗ്യ വകുപ്പിൽ നടപ്പിലാക്കിയ പുതിയ പദ്ധതികൾ ഏതെല്ലാമാണ്; വിശദാംശം ലഭ്യമാക്കുമോ?
182.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ ഇതുവരെ വിവിധ ആശുപത്രികളില്‍ 'കാസ്പ്' പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കായി എത്ര രൂപയുടെ ചികിത്സാ സഹായമാണ്‌ അനുവദിച്ചിട്ടുളളതെന്ന് തുക, വര്‍ഷം, രോഗികളുടെ എണ്ണം എന്നിവയുടെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രി തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ;
( ബി )
ആലപ്പുഴ ജില്ലയിലെ ഓരോ ആശുപത്രിയിലും ഈ പദ്ധതി മുഖേന ലഭ്യമാക്കിയ സഹായത്തിന്റെ വിശദാംശങ്ങള്‍ വര്‍ഷം തിരിച്ചു ലഭ്യമാക്കാമോ;
( സി )
ചില സ്വകാര്യ ആശുപത്രികളില്‍ ഗുണഭോക്താക്കള്‍ക്ക് കാസ്പ് പദ്ധതി മുഖേന ചികിത്സാ സഹായം ലഭ്യമാക്കുന്നതിന് തടസ്സങ്ങള്‍ നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാന്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വ്യക്തമാക്കുമോ?
183.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തിൽ 2016 സാമ്പത്തിക വർഷം മുതൽ എൻ.എച്ച്.എം. ഫണ്ട് ഉപയോഗിച്ച് ആരോഗ്യ വകുപ്പിന് കീഴിൽ നടന്ന വികസന പ്രവർത്തനങ്ങളും ലഭ്യമാക്കിയ സൗകര്യങ്ങളും പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികൾക്കായി അനുവദിച്ച തുക എത്രയെന്നും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ?
184.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്‍ദ്രം മിഷന്‍ II-ന്റെ ഭാഗമായി 30 വയസ്സ് കഴിഞ്ഞ വ്യക്തികളുടെ അടിസ്ഥാന ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുന്ന വാര്‍ഷിക ആരോഗ്യ പരിശോധനയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ആദ്യത്തെ 48 മണിക്കൂര്‍ സൗജന്യ ചികിത്സ നല്‍കുന്നതിനുള്ള പദ്ധതി നിലവിലെ ആരോഗ്യ ഇൻഷുറൻസ് സ്കീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
185.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്‍ദ്രം മിഷന്‍ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മുപ്പത് വയസ്സിന് മുകളില്‍ പ്രായമുളളവരുടെ അടിസ്ഥാന ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിശദമാക്കുമോ;
( ബി )
പ്രസ്തുത വിവര ശേഖരണത്തിനായി ഏത് വിഭാഗം ജീവനക്കാരെയാണ് നിയോഗിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ?
186.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുന്നത്തുനാട് മണ്ഡലത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ആരോഗ്യ സ്ഥാപനങ്ങളിൽ എന്തെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്നും ആയതിലേക്കായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ;
( സി )
കുന്നത്തുനാട് മണ്ഡലത്തിൽ അപ്‍ഗ്രേഡ് ചെയ്യാൻ ഉദ്ദേശിക്കുന്ന പി.എച്ച്.സികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ഡി )
അപ്‍ഗ്രേഡ് ചെയ്യുന്നതിനായി എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?
187.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആശുപത്രികളിൽ ചില പ്രത്യേക മരുന്നുകൾക്ക് ക്ഷാമം നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ടൈപ്പ് 1 പ്രമേഹബാധിതരായ കൗമാരക്കാർക്ക് സൗജന്യമായി നൽകുന്ന ഇൻസുലിന് പല ജനറൽ ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും ക്ഷാമം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ടൈപ്പ് 1 പ്രമേഹബാധിതരായ കുട്ടികൾക്ക് മുടക്കം കൂടാതെ ഇൻസുലിൻ നൽകുന്നതിന് നടപടി സ്വീകരിക്കുമോ?
188.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും അവശ്യമരുന്നുകളുടെ ക്ഷാമവും കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതായുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ലിഫ്റ്റ് പ്രവർത്തിക്കാത്തതിനാൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രോഗികളെ മുളങ്കമ്പിൽ കെട്ടിയ തുണിയിൽ കിടത്തി കൊണ്ടു പോകേണ്ടി വന്ന സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമോ;
( സി )
പ്രമേഹ രോഗത്തിനുള്ള ഇൻസുലിൻ മരുന്ന് ഉൾപ്പെടെ പല മരുന്നുകൾക്കും സർക്കാർ ആശുപത്രികളിൽ ക്ഷാമം അനുഭവപ്പെടുന്നതായുള്ള വാർത്തകൾ ഗൗരവത്തോടെ കാണുന്നുണ്ടോ; മരുന്ന് ക്ഷാമം പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
189.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ കാരുണ്യ ഡയാലിസിസ് സെന്ററില്‍ പി.എസ്.സി വഴി നിയമിതരായ എത്ര ജീവനക്കാര്‍ ഉണ്ടെന്നും ഏതെല്ലാം തസ്തികകളിലാണ് നിയമനം നടന്നിട്ടുള്ളതെന്നും വ്യക്തമാക്കുമോ;
( ബി )
കാരുണ്യ ഡയാലിസിസ് സെന്ററില്‍ നഴ്‌സിംഗ് സ്റ്റാഫ്, ഡയാലിസിസ് ടെക്‌നീഷ്യന്‍, നെഫ്രോളജിസ്റ്റ് എന്നിവരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
190.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ മുണ്ടക്കയത്ത് പ്രവർത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികളുടെ വിശദാംശം വ്യക്തമാക്കുമോ?
191.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തിലെ കൂരാച്ചുണ്ട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവർത്തിക്കുന്ന ഐസോലേഷൻ വാർഡിന്റെ പ്രവൃത്തി പൂർത്തീകരിക്കുന്നതിൽ കാലതാമസം നേരിട്ടത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തി പൂർത്തീകരിക്കുന്നതിലുണ്ടായ കാലതാമസത്തിന്റെ കാരണം എന്താണെന്നറിയിക്കാമോ?
192.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗികളുടെ എണ്ണത്തിനനുസരിച്ച് ചികിത്സ നടത്തുന്നതിന് പുതിയ ഡോക്ടര്‍മാരെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വിശദമാക്കാമോ;
( ബി )
ഒ.പി.യിലും, അത്യാഹിത വിഭാഗത്തിലും ഉണ്ടാകുന്ന രോഗികളുടെ തിരക്ക് പരിഗണിച്ച് മെഡിസിന്‍ വിഭാഗത്തില്‍ എത് തരത്തിലുള്ള ക്രമീകരണങ്ങള്‍ നടത്താന്‍ കഴിയുമെന്ന് വിശദമാക്കാമോ?
193.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വര്‍ഷം മുതല്‍ നാളിതുവരെ ചിറയിന്‍കീഴ് മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ അനുവദിച്ച് നടപ്പിലാക്കിയ പദ്ധതികള്‍, അനുവദിച്ച തുക എന്നിവയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
വിവിധ പദ്ധതികള്‍ പ്രകാരം മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ നടന്നുവരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിശദമാക്കാമോ?
194.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കാക്കര മണ്ഡലത്തിലെ കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള തുക അനുവദിക്കുകയും ഭരണാനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്താണെന്നും എന്നത്തേക്ക് പൂർത്തീകരിക്കാൻ സാധിക്കുമെന്നുമുള്ള വിശദവിവരം ലഭ്യമാക്കുമോ?
195.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൃക്കസംബന്ധമായ രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
നിര്‍ധനരായ വൃക്കരോഗികള്‍ക്കും മറ്റ് ഗുരുതര രോഗം ബാധിച്ചവര്‍ക്കുമുള്ള മരുന്നുകള്‍ പാലക്കാട് ജില്ലയില്‍ സൗജന്യമായി ലഭ്യമാക്കിയിട്ടുള്ളത് എവിടെയെല്ലാമാണെന്ന് അറിയിക്കാമോ?
196.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവല്ല താലൂക്ക് ആശുപത്രിയിലെ സിവിൽ വർക്കുകൾ പൂർത്തിയായിട്ടുള്ള ഐ.പി ബ്ലോക്കിന്റെ പുതിയ നിലകളുടെ ശേഷിക്കുന്ന നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ച് ആയത് പ്രവർത്തനക്ഷമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
197.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാഷണല്‍ ഹെല്‍ത്ത് മിഷനിൽ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കുറ്റിപ്പുറം താലൂക്ക് കണ്ണാശുപത്രിയുടെ പ്രവര്‍ത്തനം എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ;
( ബി )
ചികിത്സാ ഉപകരണങ്ങള്‍ ലഭ്യമാക്കിയും മതിയായ ജീവനക്കാരെ നിയമിച്ചും ആശുപത്രി അടിയന്തരമായി പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ സൂപ്രണ്ടായിരിക്കെ മരണപ്പെട്ട ഡോ.അലിയാമുവിന്റെ പേര് പ്രസ്തുത കണ്ണാശുപത്രിക്ക് നല്‍കുന്നത് സംബന്ധിച്ച് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സമർപ്പിച്ച നിവേദനത്തിന്മേല്‍ (8625545/2024/മിൻ/ഹെൽത്ത്) ആരോഗ്യ വകുപ്പ് ‍‍ഡയറക്ടറേറ്റില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
198.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2010-ല്‍ സര്‍ക്കാരിന് സൗജന്യമായി വിട്ടുകിട്ടിയ മാവൂര്‍ തെങ്ങിലക്കടവിലെ കാന്‍സര്‍ സെന്റര്‍ ഭൂമിയും കെട്ടിടവും ഉപയോഗപ്പെടുത്താന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
ആയത് പ്രാവര്‍ത്തികമാക്കുന്നതിന് പ്രസ്തുത ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കാന്‍ കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് സന്നദ്ധത അറിയിച്ചിട്ടുണ്ടോ; ഇതു സംബന്ധിചുള്ള അപേക്ഷ ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഭൂമിയും കെട്ടിടങ്ങളും ജില്ലാ പ‍ഞ്ചായത്തിന് ഏല്പിക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്താന്‍ നിര്‍ദ്ദേശം നൽകുമോ; വിശദമാക്കാമോ?
199.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കാക്കര മണ്ഡലത്തില്‍ ആരോഗ്യവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ഏതെല്ലാം സർക്കാർ ആശുപത്രികളിലാണ് കിടത്തി ചികിത്സാസൗകര്യം നിലവിലുള്ളതെന്ന് വിശദമാക്കാമോ;
( സി )
കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
200.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗം പ്രവര്‍ത്തനമാരംഭിക്കുന്നതിനായി എന്തെല്ലാം ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്;
( ബി )
പ്രസ്തുത ആശുപത്രിയിൽ നിലവില്‍ ഒഴിവുള്ള ഗൈനക്കോളജി ഡോക്ടര്‍, അറ്റന്‍ഡന്റ് ഗ്രേഡ് 2, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ എന്നീ തസ്തികകളിൽ നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
ദേശീയപാതയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ട്രോമ കെയര്‍ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
201.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തിൽ അനുവദിച്ചിട്ടുള്ള നെഹ്റു ട്രോഫി വാർഡിലെ പ്രാഥമിക ആരോഗ്യകേന്ദ്രം നിർമ്മിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദവിവരം ലഭ്യമാക്കാമോ?
202.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ പ്രവർത്തനം വിപുലീകരിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ആശുപത്രിയിൽ നാളിതുവരെ സൃഷ്ടിച്ച തസ്തികകൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
പുതിയ തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ നൽകാമോ;
( ഡി )
പ്രസ്തുത ആശുപത്രിയില്‍ ഏതൊക്കെ വിഭാഗങ്ങളിൽ എന്തെല്ലാം സേവനങ്ങൾ നിലവിൽ നല്കിവരുന്നുണ്ടെന്ന് വിശദമാക്കാമോ?
203.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തിലെ അരൂക്കുറ്റി എഫ്.എച്ച്.സി-യില്‍ എം.എല്‍.എ.യുടെ ആസ്തിവികസന ഫണ്ട് പ്രകാരം നിര്‍ദ്ദേശിച്ച ഐസൊലേഷൻ വാര്‍ഡ് നിര്‍മ്മാണം പൂര്‍ണ്ണമായും നിലച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
204.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജനറൽ ആശുപത്രിയിലെ സൗജന്യ ചികിത്സ സംവിധാനങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പണമടച്ചാല്‍ ലഭ്യമാക്കുന്ന ചികിത്സ സംവിധാനങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
ഡോക്ടർമാരടക്കമുള്ള ജീവനക്കാരുടെ ഒഴിവുകളുടെ വിശദാംശം നൽകാമോ; പ്രസ്തുത ഒഴിവുകൾ എത്രകാലമായി തുടരുന്നുവെന്നും ആയത് എപ്പോൾ നികത്തുമെന്നും വ്യക്തമാക്കാമോ;
( ഡി )
രാത്രികാല പോസ്റ്റ്മോർട്ടം നടക്കുന്ന സംസ്ഥാനത്തെ ഏക ആശുപത്രിയാണ് കാസര്‍ഗോഡ് ജനറൽ ആശുപത്രി എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതിനായി എത്ര ഫോറൻസിക് സർജന്മാരാണാവശ്യമുള്ളതെന്നും ഇപ്പോൾ എത്ര പേരാണുള്ളതെന്നും വ്യക്തമാക്കാമോ;
( ഇ )
ഫോറൻസിക് സർജന്മാരുടെ എണ്ണം ഇപ്പോൾ കുറവാണെങ്കിൽ കൂടുതൽ പേരെ നിയമിക്കാൻ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
205.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സർക്കാർ വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ ഉള്‍പ്പെടെയുളള ഓരോ ആരോഗ്യകേന്ദ്രങ്ങളിലെയും നിലവിലുളള സൗകര്യങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ; ഈ ആശുപത്രികളില്‍ നിന്നും രോഗികള്‍ക്ക് നല്‍കുന്ന സേവനം എത്ര സമയം വരെയാണെന്ന് വ്യക്തമാക്കുമോ;
( സി )
ഓരോ ആശുപത്രിയിലേയും ശരാശരി ഒ.പി. എത്രയെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത ആരോഗ്യകേന്ദ്രങ്ങളില്‍ വിവിധ തസ്തികകളിലായി എത്ര ഒഴിവുകളാണ് നികത്താനുള്ളതെന്ന് വിശദമാക്കുമോ?
206.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ നിലവിൽ നടന്നുവരുന്ന കെട്ടിട നിര്‍മ്മാണ പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ?
207.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുക്കം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിര്‍മ്മാണത്തിന് നബാര്‍ഡ് ധനസഹായം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നിലവില്‍ എത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
208.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തിലെ ചെങ്ങളായി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ചുഴലി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവംമൂലം രോഗികള്‍ നേരിടുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പി.എച്ച്.സി-യ്ക്ക് ആവശ്യമായ കെട്ടിട സൗകര്യം ഇല്ലാത്തതിനാല്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട് ;
( സി )
ചുഴലി പി.എച്ച്.സിയെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
209.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവളം മണ്ഡലത്തിലെ ഒരു സർക്കാർ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് സ്ഥാപിച്ച് ആവശ്യമായ ജീവനക്കാരെ നിയോഗിച്ച് പ്രവർത്തനം ആരംഭിക്കുവാൻ നടപടി സ്വീകരിക്കുമോ;
( ബി )
നിരവധി രോഗികൾക്ക് ആശ്വാസം നല്കുന്ന പ്രസ്തുത പദ്ധതി തുടങ്ങുന്നതിനുള്ള തടസ്സമെന്താണെന്ന് വ്യക്തമാക്കുമോ;
( സി )
പുല്ലുവിളയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഡയാലിസിസ് ബ്ലോക്ക് നിർമ്മിക്കുവാനാവശ്യമായ 3 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ളതും, 13/05/2024 തീയതിയില്‍ പൊതുമരാമത്ത് ബിൽഡിങ് വിഭാഗം ചീഫ് ഇഞ്ചിനീയറുടെ ഓഫീസിൽ നിന്നും പേര് മാറ്റത്തിനായി സമർപ്പിച്ചിട്ടുള്ളതുമായ ഫയലിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ ?
210.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറ മണ്ഡലത്തിലെ നീണ്ടകര താലൂക്ക് ആശുപത്രിക്ക് വേണ്ടി കിഫ്ബി ഫണ്ടുപയോഗിച്ച് ഹൗസിംഗ് ബോര്‍ഡ് എസ്.പി.വി. ആയി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടങ്ങളുടെ 2020-ല്‍ ആരംഭിച്ച നിര്‍മ്മാണം പൂര്‍ത്തിയാക്കാതെ നീട്ടികൊണ്ട് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നിശ്ചിത കാലാവധിക്കുള്ളില്‍ പണി പൂര്‍ത്തിയാക്കാതിരുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമോ;
( സി )
പ്രസ്തുത കെട്ടിടങ്ങളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിന് പ്രത്യേക യോഗം വിളിച്ച് ചേര്‍ക്കുന്നതിന് നടപടി സ്വീകരിക്കുമോ?
211.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി ആരംഭിച്ച കിഫ്ബി പ്രോജക്ടിന്റെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ ഇതുവരെ പൂര്‍ത്തിയാക്കിയ പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രോജക്ടില്‍ ഇനി പൂര്‍ത്തിയാക്കാനുള്ള പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും അത് എന്നത്തേക്ക് പൂര്‍ത്തിയാക്കുമെന്നും വ്യക്തമാക്കാമോ?
212.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കൊല്ലം ജില്ലയിലെ ഏതൊക്കെ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് എൻ.എച്ച്.എം-ല്‍ നിന്നും തുക അനുവദിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
ചവറ എഫ്.എച്ച്.സി-ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനായി എൻ.എച്ച്.എം-ന് സമര്‍പ്പിച്ച അപേക്ഷയിന്മേൽ നാളിതുവരെ തീരുമാനമായിട്ടില്ലാത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
213.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുക്കം സി.എച്ച്.സി.യില്‍ നിര്‍മ്മിച്ച ഐസൊലേഷന്‍ വാര്‍ഡിന്റെ നിര്‍മ്മാണച്ചെലവ് എത്രയാണെന്നും ഇതില്‍ എന്തെല്ലാം സൗകര്യങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും വിശദമാക്കാമോ;
( ബി )
ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മാണത്തില്‍ അപാകതകളുണ്ടെന്നും ഗുണനിലവാരം പാലിച്ചിട്ടില്ലയെന്നുമുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഐസൊലേഷൻ വാർഡ് നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കുന്നതിനും വാര്‍ഡ് പ്രവര്‍ത്തനം ആരംഭിക്കുന്നതിനുമുള്ള നടപടി സ്വീകരിക്കുമോ?
214.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയുടെ സാമ്പത്തിക അനുമതി ലഭിച്ച കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിര്‍മ്മാണത്തിന് വാപ്കോസ് ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;
( ബി )
ടെണ്ടര്‍ നടപടികള്‍ വൈകുന്ന സാഹചര്യത്തില്‍ ആയത് വേഗത്തിലാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമോ?
215.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി മണ്ഡലത്തിലെ ബജറ്റ് വർക്കുകളായ കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി ആശുപത്രികളുടെ കെട്ടിട നിര്‍മ്മാണത്തിൽ നേരിട്ടിരിക്കുന്ന തടസ്സം വ്യക്തമാക്കാമോ;
( ബി )
രണ്ടു സ്ഥാപനങ്ങളുടെയും പ്ലോട്ട് ക്ലിയർ ചെയ്യുന്നതിന്റെ ഭാഗമായി പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിന് അനുമതി നൽകിയിട്ടുണ്ടോ; എങ്കിൽ അതിന്റെ നടപടികൾ ഏതു ഘട്ടത്തിലാണെന്ന് വിശദീകരിക്കാമോ;
( സി )
കടപ്ലാമറ്റത്ത് കണ്ടെത്തിയ സ്ഥലത്തിനോട് ചേർന്ന് ബ്ലോക്ക് പഞ്ചായത്ത് വാട്ടർ ടാങ്ക് നിർമ്മിക്കുന്ന സാഹചര്യത്തില്‍, അംഗീകരിച്ച പ്ലാൻ പ്രകാരം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് സാങ്കേതിക തടസ്സമുള്ളതിനാൽ, മാറ്റം വരുത്തി സമർപ്പിച്ച പ്ലാനിന് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് അംഗീകാരം നൽകിയിട്ടുണ്ടോ; പൊതുമരാമത്ത് (കെട്ടിടവിഭാഗം) വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ടോ;
( ഡി )
മരങ്ങാട്ടുപിള്ളി എഫ്.എച്ച്.സി.യുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് (കെട്ടിടവിഭാഗം) വകുപ്പ് തയ്യാറാക്കി നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ അത് ആരോഗ്യ വകുപ്പ് അംഗീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ?
216.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് താലൂക്ക് ആശുപത്രിക്ക് വേണ്ടി നിർമ്മിച്ച പന്ത്രണ്ട് നിലകളുള്ള പുതിയ കെട്ടിടം പ്രവർത്തന സജ്ജമായിട്ടും ഉപയോഗപ്പെടുത്താൻ സാധിക്കാത്ത കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
ജീവനക്കാരെ ക്രമീകരിച്ച് ആശുപത്രി പ്രവർത്തന സജ്ജമാക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( സി )
കൂത്തുപറമ്പ് താലൂക്ക് ആശുപത്രി പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ?
217.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാർ വന്നശേഷം വാമനപുരം മണ്ഡലത്തില്‍ ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള അലോപ്പതി, ആയുര്‍വ്വേദ, ഹോമിയോ ആരോഗ്യകേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഏതെല്ലാം പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്നും ഓരോന്നിനുമായി എത്ര തുക ചെലവാക്കിയിട്ടുണ്ടെന്നും അവയുടെ നിലവിലെ സ്ഥിതിയും ആരോഗ്യകേന്ദ്രം തിരിച്ച് വിശദമാക്കാമോ?
218.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ എലവഞ്ചേരി, നെല്ലിയാമ്പതി പഞ്ചായത്തുകളിൽ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ മുഖേന നടപ്പിലാക്കുന്ന പി.എച്ച്.സി.കളുടെ കെട്ടിടങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടിക്രമങ്ങളാണ് പൂര്‍ത്തീകരിച്ചിട്ടുളളത്; വിശദമാക്കുമോ;
( ബി )
പ്രസ്തുത കെട്ടിടങ്ങളുടെ പണി എന്ന് തുടങ്ങാന്‍ കഴിയുമെന്നും ആയതിന് ഇനി എന്തെല്ലാം നടപടിക്രമങ്ങളാണ് പൂര്‍ത്തീകരിക്കാനുള്ളതെന്നും വിശദമാക്കുമോ?
219.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇരവിപുരം മണ്ഡലത്തില്‍ ആരോഗ്യ വകുപ്പ് മുഖേന എന്തെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കി വരുന്നതെന്ന് വിശദമാക്കാമോ; പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആയുര്‍വ്വേദ ആശുപത്രികളുടെയും ഡിസ്പെന്‍സറികളുടെയും വിശദാംശം ലഭ്യമാക്കാമോ?
220.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം താലൂക്ക് ആശുപത്രിയില്‍ ലഭ്യമാകുന്ന ലബോറട്ടറി സേവനങ്ങള്‍ എന്തൊക്കെയെന്നും ഓരോന്നിനും ഈടാക്കുന്ന ഫീസ് എത്രയെന്നും വിശദമാക്കാമോ?
221.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തിലെ ആറ് പ‍ഞ്ചായത്തുകളിലായി എത്ര ആരോഗ്യ ഉപകേന്ദ്രങ്ങളെയാണ് ഹെല്‍ത്ത് ആൻഡ് വെല്‍നസ് സെന്ററായി ഉയര്‍ത്താന്‍ അനുമതി നല്‍കിയിട്ടുള്ളത്; എന്തെല്ലാം സൗകര്യങ്ങളാണ് പ്രസ്തുത സെന്ററുകളില്‍ ഒരുക്കുന്നത്; വിശദാംശം ലഭ്യമാക്കാമോ; പ്രസ്തുത പ്രവൃത്തികള്‍ എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കാനാകുമെന്ന് വ്യക്തമാക്കാമോ?
222.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം എഫ്.എച്ച്.സി.യിൽ നടപ്പിലാക്കുന്ന അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിനിർവ്വഹണം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തികൾ എന്ന് തുടങ്ങിയെന്നും എപ്പോള്‍ പൂർത്തീകരിക്കുമെന്നും വിശദമാക്കുമോ?
223.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എലപ്പുള്ളിയിലെ പാലക്കാട് താലൂക്ക് ആശുപത്രിക്ക് നബാര്‍ഡ് ആര്‍.ഐ.ഡി.എഫ്. പദ്ധതിയിലുള്‍പ്പെടുത്തി അനുവദിച്ച പുതിയ കെട്ടിട നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയ്ക്കായി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റിന് ആരോഗ്യ വകുപ്പ് അംഗീകാരം നല്‍കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
എസ്റ്റിമേറ്റിന് ആരോഗ്യ വകുപ്പ് അംഗീകാരം നല്‍കാത്തതുമൂലം പൊതുമരാമത്ത് വകുപ്പിന് ഈ പദ്ധതിയുടെ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യമുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ?
224.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ ഞാറക്കല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയത് എന്നാണ്; പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
നിലവില്‍ ഞാറക്കല്‍ താലൂക്ക് ആശുപത്രിയുടെ സ്റ്റാഫ് പാറ്റേണ്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റേതാണോ താലൂക്ക് ആശുപത്രിയുടേതാണോ എന്ന് വ്യക്തമാക്കാമോ;
( സി )
ഞാറക്കല്‍ താലൂക്ക് ആശുപത്രിയില്‍ താലൂക്ക് ആശുപത്രിയുടെ സ്റ്റാഫ് പാറ്റേണ്‍ അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
പ്രസ്തുത ആശുപത്രിയുടെ സേവനം മെച്ചപ്പെടുത്തുന്നതിനായി ഒന്നരവര്‍ഷം മുന്‍പ് സമര്‍പ്പിച്ച പ്രൊപ്പോസല്‍ അടിയന്തരമായി നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ; ഇതു സംബന്ധിച്ച സ്പഷ്ടീകരണം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സമര്‍പ്പിച്ചിട്ടുണ്ടോ; പ്രസ്തുത പ്രൊപ്പോസല്‍ എന്നത്തേക്ക് നടപ്പിലാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
225.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മൃതസഞ്ജീവനി പദ്ധതി ആരംഭിച്ചത് എന്നാണെന്നും പ്രസ്തുത പദ്ധതിയിലൂടെ നാളിതുവരെ ആകെ എത്ര അവയവമാറ്റ ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ടെന്നുമുള്ള വിവരം സര്‍ക്കാര്‍, പൊതുമേഖലാ, സ്വകാര്യ ആശുപത്രികൾ എന്നിങ്ങനെ ഇനം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഏറ്റവും കൂടുതല്‍ അവയവമാറ്റ ശസ്ത്രക്രിയകള്‍ നടത്തിയ ആശുപത്രി ഏതാണെന്ന് വ്യക്തമാക്കാമോ;
( സി )
സര്‍ക്കാര്‍, പൊതുമേഖലാ ആശുപത്രികളില്‍ അവയവമാറ്റ ശസ്ത്രക്രിയയ്ക്കുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ ഗ്രാന്റ് നേടിയെടുക്കുന്നതിന് അടിയന്തരനടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
226.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആന്റിബയോട്ടിക്കിന്റെ ഉപയോഗം വർദ്ധിച്ചുവരുന്നതായുള്ള പത്രവാർത്തകൾ സർക്കാർ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ആന്റിബയോട്ടിക്കിന്റെ ക്രമാതീതമായ ഉപയോഗംമൂലം സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർധിക്കുന്നതായി വിലയിരുത്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്ത് ആൻറിബയോട്ടിക്കിന്റെ ഉപയോഗം കുറച്ചു കൊണ്ടുവരുന്നതിന് സർക്കാർ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നും ആൻറിബയോട്ടിക്കിന്റെ ഉപയോഗം കുറച്ചു കൊണ്ടുവരുന്നതിന് പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ നടപടികൾ സ്വീകരിക്കുമോയെന്നും വിശദമാക്കുമോ?
227.
ശ്രീ. എം. വിൻസെന്റ്
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരബാധ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത രോഗം പടരുന്നത് ഏതൊക്കെ മാർഗങ്ങളിലൂടെയാണെന്നും പ്രതിരോധമാർഗങ്ങൾ എന്തൊക്കെയാണെന്നും ഈ രോഗത്തിന്റെ മരണനിരക്ക് എത്രയാണെന്നും വ്യക്തമാക്കുമോ;
( സി )
അമീബിക് മസ്തിഷ്ക ജ്വരബാധ തടയുന്നതിനായി പ്രതിരോധപ്രവർത്തനങ്ങളും ബോധവൽക്കരണവും കാര്യക്ഷമമാക്കുവാൻ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
228.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എലിപ്പനി മൂലമുള്ള മരണങ്ങൾ വർദ്ധിച്ചുവരുന്നത് സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദാംശം നല്‍കാമോ; എലിപ്പനി രോഗബാധ നിയന്ത്രിക്കുവാൻ സാധിക്കാത്തതിന്റെ കാരണത്തെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം വ്യക്തമാക്കുമോ;
( ബി )
രോഗബാധയെ കുറിച്ചുള്ള അവബോധത്തിന്റെ കുറവും പ്രതിരോധ ഗുളിക കഴിക്കുന്നതിലെ വീഴ്ചയും മരണനിരക്ക് കൂടുന്നതിന് കാരണമായിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
പ്രതിരോധ പ്രവർത്തനങ്ങള്‍ ശക്തിപ്പെടുത്തി രോഗ, മരണ നിരക്കുകൾ കുറയ്ക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
229.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ തരം പകർച്ചവ്യാധികൾ വ്യാപകമാകുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അവ ഏതെല്ലാമാണെന്നും, ഓരോ തരം പകര്‍ച്ചവ്യാധികൾ മൂലം എത്ര ആളുകൾക്ക് ജീവഹാനി സംഭവിച്ചുവെന്നും വ്യക്തമാക്കുമോ;
( ബി )
രാജ്യത്തു നിന്നും പൂർണ്ണമായും ഇല്ലായ്മ ചെയ്ത പകർച്ചവ്യാധികൾ പോലും തിരിച്ചുവരുന്നുവെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇവ നിയന്ത്രിക്കുന്നതിനും ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
ചെലവു കുറഞ്ഞ ആരോഗ്യ സംവിധാനം
230.
ശ്രീ എം നൗഷാദ്
ശ്രീമതി യു പ്രതിഭ
ശ്രീ ജി സ്റ്റീഫന്‍
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യനീതിയിലും തുല്യതയിലും അധിഷ്ഠിതമായ ചെലവു കുറഞ്ഞ ആരോഗ്യ സംവിധാന മാതൃക വികസിപ്പിക്കുന്ന രീതിയില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ പ്രദാനം ചെയ്യുന്ന സംസ്ഥാനമായി മാറാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ടോ; ഈ സർക്കാർ സംസ്ഥാനത്ത് സൗജന്യ ചികിത്സ ലഭ്യമാക്കിയതിന്റെ വിശദാംശം നല്‍കാമോ;
( ബി )
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കെ.എം.സി.സി.എ‍ല്‍. വഴി നല്‍കിയ സൗജന്യ മരുന്നുകളുടെ വിശദാംശം അറിയിക്കാമോ;
( സി )
ഈ സർക്കാരിന്റെ കാലത്ത് കാരുണ്യ ഫാര്‍മസികള്‍ വഴി ക്യാന്‍സര്‍ സംബന്ധമായ മരുന്നുകള്‍ക്ക് അനുവദിച്ച തുകയുടെ വിശദാംശം നല്‍കുമോ; സംസ്ഥാനത്ത് എത്ര ആശുപത്രികളില്‍ പദ്ധതിയുടെ സേവനം ലഭ്യമാവുന്നുണ്ടെന്ന് വിശദമാക്കാമോ?
231.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. സജീവ് ജോസഫ്
ശ്രീമതി ഉമ തോമസ്
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിപ്പ രോഗബാധ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യം ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
നിപ്പ രോഗബാധയെ പൂർണ്ണമായും നിയന്ത്രണവിധേയമാക്കുവാൻ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത നിപ്പ കേസുകളിൽ എത്ര എണ്ണത്തിൽ രോഗബാധയുടെ ഉറവിടം കണ്ടെത്തുവാൻ സാധിച്ചിട്ടുണ്ട്; ഉറവിടം കണ്ടെത്തുവാൻ സാധിക്കാതെ വരുന്നത് രോഗനിയന്ത്രണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടോ; എങ്കിൽ വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാനത്ത് നിപ്പ രോഗനിർണയത്തിനായി പരിശോധനാ സംവിധാനങ്ങൾ നിലവിലുണ്ടോയെന്ന് വ്യക്തമാക്കുമോ?
232.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എംപോക്സ് രോഗത്തിന്റെ വ്യാപനം തടയാന്‍ സംസ്ഥാനത്ത് എന്തെല്ലാം പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
എംപോക്സ് സംസ്ഥാനത്ത് എവിടെയെല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ജില്ല തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ ?
233.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ നടപ്പുവര്‍ഷം നാളിതുവരെ എത്ര പകർച്ചവ്യാധി കേസുകൾ ഉണ്ടായിട്ടുണ്ടെന്നും എത്ര പേർ ഏതെല്ലാം പകർച്ചവ്യാധികള്‍ കാരണം മരണപ്പെട്ടുവെന്നും വ്യക്തമാക്കുമോ;
( ബി )
അപകടകരമായ പകർച്ചവ്യാധികളിലുള്‍പ്പെട്ട നിപ , അമീബിക് മസ്തിഷ്ക ജ്വരം, എം.പോക്സ് എന്നിവ ജില്ലയിൽ കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ ഇവ ബാധിക്കാനിടയായ സാഹചര്യം വിശദമാക്കുമോ;
( സി )
നിപ രോഗം ആവർത്തിച്ച് വരുന്ന പശ്ചാത്തലത്തിൽ ഇവയുടെ ഉറവിടം, രോഗപ്രതിരോധ മാർഗ്ഗങ്ങൾ സംബന്ധിച്ച പഠനം, പ്രതിരോധ പ്രവർത്തനങ്ങള്‍ എന്നിവ നടത്തിയതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
പകർച്ചവ്യാധികളെ നേരിടുന്നതിനായി ജില്ലയിലെ ആരോഗ്യരംഗം ശക്തിപ്പെടുത്തുന്നതിനും ആശുപത്രികളിൽ ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തുന്നതിനും ജനസംഖ്യാനുപാതികമായി ആരോഗ്യപ്രവർത്തകരെ നിയമിക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
234.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജീവിതശൈലി രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത രോഗങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായി സ്കൂള്‍തലത്തിലുള്ള പാഠഭാഗത്തില്‍ ഈ മേഖല ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
235.
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിയമവിധേയമായ അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനും ഈ മേഖലയിലെ ചൂഷണങ്ങള്‍ ഒഴിവാക്കുന്നതിനും സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;
( ബി )
സര്‍ക്കാര്‍ ആശുപത്രികളില്‍ അവയവദാന ശസ്ത്രക്രിയകള്‍ നടത്തുന്നതിന് പുതുതായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങൾ എന്തെല്ലാമാണെന്നും അതുവഴി കൈവരിച്ച നേട്ടങ്ങള്‍ എന്തൊക്കെയാണെന്നും വിശദമാക്കാമോ;
( സി )
അവയവദാനത്തിന് മാത്രമായി പുതിയ ഒരു സ്ഥാപനം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം വെളിപ്പെടുത്താമോ?
236.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലേക്ക് പുതിയ ടെലി കോബാൾട്ട് മെഷീൻ കെ.എ.എസ്.പി ഫണ്ടിൽ ഉൾപ്പെടുത്തി വാങ്ങുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
237.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ 33 കെ.വി. സബ്സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിനുള്ള ഭൂമി മെഡിക്കല്‍ കോളേജിന്റെ ഉടമസ്ഥതയില്‍ നിലനിര്‍ത്തിക്കൊണ്ട് കെ.എസ്.ഇ.ബി.ക്ക് കൈമാറുന്നത് സംബന്ധിച്ച് ഏതെങ്കിലും നിവേദനം സര്‍ക്കാരില്‍ ലഭ്യമായിട്ടുണ്ടോ;
( ബി )
പ്രസ്തുത ഭൂമിയുടെ കൈമാറ്റം സംബന്ധിച്ച ഫയലിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( സി )
മെ‍ഡിക്കല്‍ കോളേജിന്റെ ഉടമസ്ഥതയില്‍ ഭൂമി നിലനിര്‍ത്തിക്കൊണ്ട് കെ.എസ്.ഇ.ബി.ക്ക് ഭൂമി കൈമാറുന്നതിന് എന്‍.ഒ.സി. നല്‍കുന്നതിന് ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കാമോ?
238.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ തസ്തികയില്‍ നിലവില്‍ എത്ര ഒഴിവുകളുണ്ട്;
( ബി )
പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
ഇല്ലെങ്കില്‍ ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തരമായി നടപടി സ്വീകരിക്കുമോ?
239.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. കോഴ്സ് എന്നത്തേയ്ക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ; ഈ സ്ഥാപനത്തില്‍ നിലവില്‍ എത്ര ജീവനക്കാരാണ് ഉള്ളതെന്ന് തസ്തിക തിരിച്ച് വ്യക്തമാക്കാമോ?
240.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള പ്രോജക്ടുകളുടെ വിശദാംശം ലഭ്യമാക്കുമോ; ഇതില്‍ പൂര്‍ത്തിയാക്കിയ പ്രവൃത്തികളുടെയും അവശേഷിക്കുന്ന പ്രവൃത്തികളുടെയും വിശദവിവരം അറിയിക്കുമോ;
( ബി )
ഓരോ പ്രവൃത്തിയും പൂര്‍ത്തീകരിക്കുന്നതിന് അനുവദിച്ച കാലവധിയും പൂര്‍ത്തിയാക്കാനെടുത്ത കാലാവധിയും എത്രയാണെന്ന് അറിയിക്കുമോ; അവശേഷിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എയിംസ് മോഡലിലാക്കുമെന്ന പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കാമോ?
241.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ഐ.പി. സംവിധാനമടക്കം സജ്ജീകരിച്ച് പൂര്‍ണ്ണമായ രീതിയില്‍ എന്നുമുതല്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( ബി )
നിലവില്‍ മെഡിക്കല്‍ കോളേജില്‍ നടക്കുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണ്; വിശദമാക്കാമോ;
( സി )
കോവിഡ് കാലത്ത് ആരംഭിച്ച കാസർഗോഡ് ചട്ടംചാലിലെ ടാറ്റ കോവിഡ് ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തുന്നതിനുളള നടപടി ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
242.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ സൂപ്രണ്ടിന്റെ തസ്തിക ഒഴിഞ്ഞ് കിടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സൂപ്രണ്ട് തസ്തികയിലേക്കുള്ള നിയമനം വൈകുന്നത് എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ;
( സി )
സൂപ്രണ്ടി ​നെ നിയമിക്കുന്നതിന് ഉടന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
243.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
5-ാം ശമ്പളപരിഷ്കരണ കമ്മീഷന്റെ ഉത്തരവ് പ്രകാരം ഗസറ്റഡ് സ്കെയിൽ ആക്കിയിട്ടുള്ളതും എ.ജി വഴി പേ ഫിക്സ് ചെയ്ത് വരികയും ചെയ്യുന്ന സീനിയർ ഗ്രേഡ് ഒഫ്താൽമിക് അസിസ്റ്റൻറ്/സീനിയർ ഗ്രേഡ് ഒപ്റ്റോമെട്രിസ്റ്റ് തസ്തിക നോൺ-ഗസറ്റഡ് ആണെന്ന് അഡിഷണൽ ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസ്‌, എ.ജിയ്ക്ക് കത്തെഴുതിയിട്ടുള്ളതും ആയത് പ്രകാരം പുതിയതായി സ്ഥാനക്കയറ്റം ലഭിച്ച സീനിയർ ഗ്രേഡ് ഒപ്റ്റോമെട്രിസ്റ്റുകളുടെ എന്‍ടൈറ്റില്‍മെന്റ് രജിസ്റ്റർ എ.ജി തിരിച്ചയച്ചിട്ടുള്ള വിവരവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്നും ഉത്തരവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ട്രൈബ്യൂണലിനെ സമീപിച്ച ജീവനക്കാരെ മാത്രം ഗസറ്റഡ് ഓഫീസർമാരായി പരിഗണിക്കുന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
സീനിയർ ഒപ്റ്റോമെട്രിസ്റ്റ് തസ്തിക നോൺ ഗസറ്റഡ് തസ്തിക ആക്കി മാറ്റിയ ഏതെങ്കിലും ഗവ. ഉത്തരവ്/നിർദ്ദേശം നിലവിലുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
സീനിയർ ഒപ്റ്റോമെട്രിസ്റ്റ് തസ്തിക ഗസറ്റഡായി പരിഗണിക്കുന്നതിന് ലോവർ ഡി.പി.സി കൂടുന്നതിനായി നിലവിലുള്ള സ്പെഷ്യൽ റൂൾ/ജനറൽ എക്സിക്യൂട്ടീവ് ഓർഡർ ഭേദഗതി ചെയ്യുന്നതിന് സർക്കാർ തലത്തിൽ നടപടി സ്വീകരിക്കുമോ;
( ഇ )
ഇത് സംബന്ധിച്ച് സർക്കാരിന് നിവേദനങ്ങൾ ലഭിച്ചിട്ടുണ്ടോ; എങ്കിൽ ഏതൊക്കെ സംഘടനകളുടേതാണെന്നു വ്യക്തമാക്കുമോ;
( എഫ് )
സീനിയർ ഒപ്റ്റോമെട്രിസ്റ്റ് തസ്തിക ഗസറ്റഡായി നിലനിർത്തുന്നതിന് സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വിശദീകരിക്കുമോ?
244.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന ഫാര്‍മസിസ്റ്റുകളുടെ ഡ്യൂട്ടി സമയം നിലവില്‍ ഏതാണ്; ഇവര്‍ ദിവസവും എത്ര മണിക്കൂര്‍ ജോലി ചെയ്യേണ്ടതുണ്ടെന്ന് വിശദമാക്കാമോ;
( ബി )
കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഇതര സര്‍ക്കാര്‍ ജീവനക്കാര്‍, ഡോക്ടര്‍മാര്‍ എന്നിവരുടെ ജോലി സമയത്തിന് തുല്യമായി ഫാര്‍മസിസ്റ്റ് തുടങ്ങിയ പാരാമെഡിക്കല്‍ ജീവനക്കാരുടെ ജോലി സമയം ക്രമീകരിച്ച് പാരാമെഡിക്കല്‍ ജീവനക്കാരുടെ ജോലി സമയത്തിലെ വ്യത്യാസം പരിഹരിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കാമോ?
245.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തില്‍ അനുവദിക്കപ്പെട്ട എം.സി.എച്ച്. കോഴ്സ് ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മെഡിക്കല്‍ കോളേജിൽ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തില്‍ എത്ര ഡോക്ടര്‍മാരുണ്ടെന്നും, എത്ര ഒഴിവുകളുണ്ടെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമോ?
246.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഒരു ഫോറന്‍സിക് സര്‍ജനെ നിയമിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഫോറന്‍സിക് സര്‍ജനെ നിയമിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാമോ?
247.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെടുങ്ങോലം രാമറാവു മെമ്മോറിയൽ ഗവ. താലൂക്ക് ആശുപത്രിയുടെ ദൈനംദിന നടത്തിപ്പിനാവശ്യമായ തസ്തികകൾ സൃഷ്ടിക്കുന്നതിനായി ആരോഗ്യ വകുപ്പിൽ നിലവിലുള്ള എം1/295/2024 എന്ന നമ്പറിലുള്ള ഫയലിൽ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത ആശുപത്രിയിൽ ഡോക്ടർമാരും നേഴ്‌സുമാരുമടക്കം വേണ്ടത്ര ജീവനക്കാർ ഇല്ലാത്തതിനാൽ രോഗികൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി അനിവാര്യമായ തസ്തികകൾ അനുവദിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ ?
248.
ശ്രീ. കെ.വി.സുമേഷ്
ശ്രീ. എ. പ്രഭാകരൻ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിലുണ്ടായ പ്രകൃതിദുരന്തത്തില്‍ അകപ്പെട്ട് പരിക്ക് പറ്റിയവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പുവരുത്തുന്നതിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
അപകടത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനും, ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
പുനരധിവാസ കേന്ദ്രങ്ങളിലും മറ്റും കഴിയുന്നവരെയും സമീപപ്രദേശവാസികളെയും ചികിത്സിക്കുന്നതിനും മാനസിക പിന്തുണ നല്‍കുന്നതിനും ആവിഷ്കരിച്ച് നടപ്പാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത മേഖലയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് തുടരുന്നതെന്ന് വിശദമാക്കുമോ?
249.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ മരുന്ന് സംഭരണശാല വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് ഏതെല്ലാം ജില്ലകളിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
വിവിധ ജില്ലകളില്‍ സ്വന്തമായി സംഭരണശാലകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( സി )
കോഴിക്കോട് ജില്ലയില്‍ മരുന്ന് സംഭര​ണശാല നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ സ്ഥലം അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
250.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നഴ്സിംഗ് സ്കൂളുകളിലേക്ക് നടത്തുന്ന പ്രവേശന നടപടികളിൽ സ്കൂൾ അധികൃതരെ കൂടാതെ കൗൺസിൽ അംഗമോ പ്രതിനിധിയോ പങ്കെടുക്കണമെന്ന് ചട്ടങ്ങൾ അനുശാസിക്കുന്നുണ്ടോ;
( ബി )
ഇതിന് വിരുദ്ധമായി കൗൺസിൽ അംഗങ്ങൾ അഭിമുഖത്തിൽ പങ്കെടുക്കേണ്ടെന്നും കൗൺസിൽ പ്രതിനിധിയായി മറ്റേതെങ്കിലും ഉദ്യോഗസ്ഥരെ നിയോഗിച്ചാൽ മതിയെന്നും സർക്കാർ നിർദ്ദേശം നൽകുകയുണ്ടായോ;
( സി )
അഭിമുഖങ്ങൾ നടത്തുന്നത് സംബന്ധിച്ച് നിലവിലുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ; സ്വാശ്രയ സീറ്റുകളിലേക്കും സർക്കാർ സീറ്റുകളിലേക്കും ഉള്ള അഭിമുഖങ്ങളിൽ ആരൊക്കെയാണ് പങ്കെടുക്കേണ്ടത് എന്നാണ് കൗൺസിൽ ചട്ടം വ്യക്തമാക്കുന്നത്; കൗൺസിലിൽ നിലവിലുള്ള അംഗങ്ങൾ ആരൊക്കെയാണ്; പേര് വിവരങ്ങൾ ലഭ്യമാക്കുമോ;
( ഡി )
ഉദ്യോഗസ്ഥരും കൗൺസില‍‍ര്‍മാരും തമ്മിലുള്ള ഈ തർക്കം മൂലം സെപ്റ്റംബർ 30ന് പൂർത്തിയാക്കേണ്ടിയിരുന്ന അഡ്മിഷൻ പ്രക്രിയ ഇനിയും പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യം നിലവിലുണ്ടോ; എങ്കിൽ അഭിമുഖം നടത്തുന്നതിനുള്ള കാലതാമസത്തിനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ഇ )
സംസ്ഥാനത്ത് ജനറൽ നഴ്സിംഗ് കോഴ്സ് പഠിക്കുന്നതിനായി ആകെ എത്ര സീറ്റുകൾ ആണ് നിലവിലുള്ളത്; സർക്കാർ, സ്വാശ്രയ മേഖലകൾ തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( എഫ് )
ഇതിൽ എത്ര സ്ഥാപനങ്ങളാണ് നഴ്സിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള അഭിമുഖം ഇതിനോടകം പൂർത്തീകരിച്ചിട്ടുള്ളത്?
251.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നൂറനാട് ലെപ്രസി സാനറ്റോറിയത്തെ ഗവ. സ്പെഷ്യാലിറ്റി ആശുപത്രിയാക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
( സി )
പ്രസ്തുത സാനറ്റോറിയത്തില്‍ ട്രോമാകെയര്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
252.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സമീപകാലത്തായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള നിപ രോഗബാധയുടെ ഉറവിടം കണ്ടെത്തുവാന്‍ സാധിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ;
( ബി )
ആവര്‍ത്തിച്ച് വരുന്ന നിപ ബാധയും തുടര്‍ന്നുണ്ടാകുന്ന മരണങ്ങളും നിയന്ത്രിക്കുന്നതിന് ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികളെ സംബന്ധിച്ച് വ്യക്തമാക്കാമോ?
253.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മികച്ചൊരു ഫാര്‍മ ഹബ്ബാക്കി മാറ്റുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
ഈ പദ്ധതിയിലൂടെ പൊതുജനങ്ങള്‍ക്ക് എത്രമാത്രം പ്രയോജനം ലഭിക്കുമെന്നതിന്റെ വിശദാംശങ്ങള്‍ അറിയിക്കാമോ?
254.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആശാ വർക്കർമാർ മുഖേന നടപ്പിലാക്കുന്ന ശൈലി ആപ്പിന്റെ പ്രവർത്തന പുരോഗതി വിശദമാക്കുമോ;
( ബി )
ശൈലി ആപ്പ് സർവ്വേ നടത്തുമ്പോൾ എല്ലാ ഭാഗങ്ങളിലും ഇന്റർനെറ്റ് കണക്ഷൻ ലഭ്യമല്ലാത്തതിനാൽ ഉണ്ടാവുന്ന പ്രയാസങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( സി )
ശൈലി ആപ്പ് സർവ്വേ നടത്തുന്നതിനായി ആശാ വർക്കർമാർക്ക് നൽകിവരുന്ന തുക വർധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( ഡി )
ആശാ വർക്കർമാരുടെ ഓണറേറിയം കാലാനുസൃതമായി വർധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
255.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എത്ര ആശുപത്രികള്‍ക്ക് നിലവില്‍ നാഷണൽ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരവും, പുനരംഗീകാരവും ലഭിച്ചിട്ടുണ്ടെന്നും അവയേതൊക്കെയാണെന്നും തരംതിരിച്ച് ജില്ലാടിസ്ഥാനത്തില്‍ വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത അംഗീകാരത്തിന് പരിഗണിക്കുന്നതിലെ മാനദണ്ഡങ്ങളും ലഭിക്കുന്ന വാർഷിക നേട്ടവും വിശദമാക്കാമോ ?
256.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ വകുപ്പുകളിൽ നിന്നും ആരോഗ്യ വകുപ്പു ഡയറക്ടറുടെ പരിശോധനക്കും സാക്ഷ്യപ്പെടുത്തലിനുമായി വരുന്ന ജീവനക്കാരുടെ മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് അപേക്ഷകൾ തീർപ്പാക്കുന്നതിനായി ആരോഗ്യ വകുപ്പു ഡയറക്ടറേറ്റിൽ നിലവിലുള്ള സംവിധാനങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
ഇതിനായി എത്ര സെക്ഷനുകൾ ഡയറക്ടറേറ്റിൽ ഉണ്ടെന്നും എത്ര ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തുന്നുവെന്നും വിശദമാക്കുമോ; ഇവ ജില്ലാടിസ്ഥാനത്തിലാണോ തരം തിരിച്ച് തീർപ്പാക്കുന്നതെന്നും ഇപ്രകാരം ലഭിക്കുന്ന അപേക്ഷകൾ തീർപ്പാക്കുന്നതിനായി വേണ്ടി വരുന്ന ശരാശരി സമയം എത്രയെന്നും വെളിപ്പെടുത്താമോ;
( സി )
പ്രസ്തുത അപേക്ഷകൾ തീർപ്പാക്കുന്നതിന് ഒരു വർഷത്തിലധികം സമയമെടുക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ ഇതിന് ആധാരമായ സാഹചര്യം വിശദമാക്കുമോ; നിലവിൽ എന്നുവരെ ലഭിച്ച അപേക്ഷകള്‍ തീര്‍പ്പാക്കിയിട്ടുണ്ടെന്ന വിവരം ജില്ലാടിസ്ഥാനത്തിൽ നൽകാമോ;
( ഡി )
പ്രസ്തുത അപേക്ഷകൾ തീർപ്പാക്കുന്നതിൽ വലിയ കാലതാമസം വരുന്നതു കാരണം ചികിസ്തക്കു വിധേയരായ ജീവനക്കാരും ആശ്രിതരും നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി സമയബന്ധിതമായി മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് അപേക്ഷകൾ തീർപ്പാക്കുന്നതിന് വേണ്ട സംവിധാനം ഏർപ്പെടുത്താമോ?
257.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പുതുതായി അനുവദിച്ച ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
ഡയാലിസിസ് യൂണിറ്റിനായി എത്ര രൂപയാണ് അനുവദിച്ചിരുന്നതെന്നും, ഏതെല്ലാം ഘടകങ്ങള്‍ക്കാണ് ഈ തുക വിനിയോഗിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതെന്നും വിശദമാക്കാമോ;
( സി )
മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന് എത്രരൂപയാണ് ഇതിന്റെ ഭാഗമായി കൈമാറിയിട്ടുള്ളതെന്നും, ഇതിനനുസൃതമായ തുടര്‍ നടപടികള്‍ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ സ്വീകരിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം എത്രയും വേഗം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
258.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. മുരളി പെരുനെല്ലി
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എക്സ്ഇസി എന്ന അതിവേഗ വ്യാപനശേഷിയുളള കോവിഡിന്റെ വകഭേദം യൂറോപ്പ് അടക്കമുളള വിദേശരാജ്യങ്ങളില്‍ ആശങ്കവരുത്തുന്നതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഈ പുതിയ വൈറസിനെതിരെ മുന്‍കരുതലെടുക്കുന്നതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ നിന്നും ഏന്തെങ്കിലും നിര്‍ദ്ദേശം സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
രാജ്യത്ത് എവിടെയെങ്കിലും എക്സ്ഇസി പോലുളള കോവിഡ് വകഭേദങ്ങള്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
സംസ്ഥാനത്ത് കോവിഡ് വകഭേദങ്ങളോ മറ്റ് പകര്‍ച്ചവ്യാധികളോ റിപ്പോര്‍ട്ട് ചെയ്താൽ ആവശ്യമായ മുന്‍കരുതല്‍ ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
259.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലാ പബ്ലിക്ക് ഹെൽത്ത് ലാബിനെ ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലാബാക്കി ഉയർത്തുന്നതുമായി ബന്ധപ്പെട്ട നവീകരണ പ്രവർത്തനങ്ങൾക്കും ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനുമായി 1.25 കോടി രൂപയുടെ ഡി.പി.ആർ. തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിടത്തിന്റെ നവീകരണ പ്രവൃത്തികള്‍ എന്നത്തേക്ക് ആരംഭിക്കുവാൻ സാധിക്കുമെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത കെട്ടിട നിർമ്മാണത്തിന് കോട്ടപ്പടിയിൽ സ്ഥലം ലഭ്യമാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെ നിരാക്ഷേപ സാക്ഷ്യപത്രം ലഭിച്ചിട്ടുണ്ടോയെന്നും അത് ലഭിക്കുന്നതിനായി വകുപ്പ് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നും വിശദമാക്കാമോ?
260.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നഗരസഭകളില്‍ അര്‍ബന്‍ ഹെല്‍ത്ത് വെല്‍നസ് സെന്ററുകള്‍ ആരംഭിക്കുന്ന പദ്ധതി നിലവിലുണ്ടോ; ഇവയില്‍ ഏതൊക്കെ സേവനങ്ങളാണ് ലഭ്യമാക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഈ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരാണോ ഫണ്ട് അനുവദിക്കുന്നത്; സംസ്ഥാന സര്‍ക്കാര്‍ ഏന്തെങ്കിലും വിഹിതം നല്‍കുന്നുണ്ടോ; എങ്കില്‍ ഓരോ വെല്‍നസ് സെന്ററിനും സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
നാദാപുരം താലൂക്ക് ഹോസ്പിറ്റലിലെ ജീവനക്കാരുടെ ഒഴിവുകൾ
261.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം താലൂക്ക് ഹോസ്പിറ്റലില്‍ ഡോക്ടർമാർ ഉൾപ്പെടെ എത്ര ജീവനക്കാരുടെ ഒഴിവുകളുണ്ടെന്ന് അറിയിക്കാമോ;
( ബി )
നിലവിലുള്ള ഒഴിവുകൾ നികത്താൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
262.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വർക്കല മണ്ഡലത്തിലെ നാവായിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ താല്‍കാലിക നിയമനം നടത്തുന്നതിന് ഗ്രാമപഞ്ചായത്ത് അനുമതി ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; ഉണ്ടെങ്കില്‍ ആയതിന് അനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
263.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തിലെ വെട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനാവശ്യമായ ഫണ്ട് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
ആയതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?
264.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശ രാജ്യങ്ങളില്‍ എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് പെര്‍മനന്റ് രജിസ്ടേഷന്‍ വേഗത്തിൽ ലഭിക്കുന്നതിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ;
( ബി )
പെര്‍മനന്റ് രജിസ്ട്രേഷന് അപേക്ഷിച്ചവരില്‍ രജിസ്ട്രേഷന്‍ നല്‍കാതിരിക്കാന്‍ പൊതുവെയുണ്ടാകുന്ന കാരണങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ;
( സി )
ഉക്രെയ്ന്‍ യുദ്ധ സാഹചര്യങ്ങളും കോവിഡും ഇത്തരം അപേക്ഷകരെ എങ്ങനെയാണ് സ്വാധീനിച്ചതെന്ന് അറിയിക്കുമോ?
265.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുര്‍വേദ സർവകലാശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പ്രൊപ്പോസലിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത ആയുര്‍വേദ സർവകലാശാല സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
266.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരിയില്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്ന കോളേജ് ഓഫ് നഴ്സിംഗിന്റെ പേരന്റ് ഹോസ്പിറ്റലായി വടക്കാഞ്ചേരി ജില്ലാ ആശുപത്രിയെ നിശ്ചയിക്കുന്നതിന് ഫയല്‍ നമ്പര്‍ ഹെല്‍ത്ത്-സി3/303/2024-ഹെല്‍ത്ത് കമ്പ്യൂട്ടര്‍ നമ്പര്‍ 2816180 എന്ന ഫയലിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
വടക്കാഞ്ചേരിയില്‍ കേപ് കോളേജ് ഓഫ് നഴ്സിംഗിന്റെ കെട്ടിട നിര്‍മ്മാണ നടപടികള്‍ പുരോഗമിക്കുന്നതിനോടൊപ്പം തന്നെ നഴ്സിംഗ് കോളേജ് അനുവദിക്കുന്നതിനും ആയതിന്റെ പേരന്റ് ഹോസ്പിറ്റലായി വടക്കാഞ്ചേരി ജില്ലാ ആശുപത്രിയെ നിശ്ചയിക്കുന്നതിനും ആവശ്യമായ നടപടി അടിയന്തരമായി സ്വീകരിക്കാമോ?
267.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ പരിയാരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ നിലവിലുള്ള പി.ജി.കോഴ്സുകള്‍ ഏതൊക്കെയാണെന്നു വ്യക്തമാക്കുമോ;
( ബി )
എത്ര വിദ്യാര്‍ത്ഥികള്‍ പ്രസ്തുത പി.ജി.കോഴ്സില്‍ പഠിക്കുന്നുണ്ട്;
( സി )
ഏതൊക്കെ വിഭാഗത്തില്‍ പുതിയ പി.ജി.കോഴ്സുകള്‍ ആരംഭിക്കുന്നതിനാണ് ഇപ്പോള്‍ പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
268.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആയുഷ് മേഖലയില്‍ ഈ സാമ്പത്തിക വര്‍ഷം എത്ര കോടി രൂപയുടെ വികസന പദ്ധതികള്‍ക്കാണ് അംഗീകാരം ലഭ്യമാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
269.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. ആന്റണി ജോൺ
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം വ്യാപകമാകുന്നതായുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ സ്വീകരിച്ച പ്രായോഗിക നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
മനുഷ്യരിലും വളര്‍ത്തുമൃഗങ്ങളിലും ആന്റിബയോട്ടിക് ഉപയോഗം കൂടി വരുന്നതായ പഠനങ്ങള്‍ പരിഗണിച്ച് പ്രസ്തുത വിഷയങ്ങളില്‍ അവബോധമുണ്ടാക്കുന്നതിന് പ്രത്യേക നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
270.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർക്കാർ ആതുരാലയങ്ങൾക്ക് നിലവിൽ ഔഷധങ്ങൾ നൽകുന്നതിന് കരാർ നൽകിയിട്ടുള്ള സ്ഥാപനങ്ങൾ ഏതെല്ലാമാണെന്ന് വെളിപ്പെടുത്താമോ;
( ബി )
സർക്കാർ ആതുരാലയങ്ങളിലേക്ക് വാങ്ങുന്ന മരുന്നുകളിൽ എത്ര ശതമാനം തുകയുടെ മരുന്നുകളാണ് കെ എസ് ഡി പി ആലപ്പുഴയിൽ നിന്നും വാങ്ങുന്നത്; വിശദമാക്കാമോ;
( സി )
സർക്കാർ ആതുരാലയങ്ങളിലേക്ക് വാങ്ങുന്ന മരുന്നുകളുടെ ഗുണനിലവാരം ഏതെല്ലാം ഘട്ടങ്ങളിലായാണ് പരിശോധിക്കുന്നത്; കെ എസ് ഡി പി യിൽ നിന്നും നൽകുന്ന മരുന്നുകൾക്ക് അവിടെത്തന്നെ ഗുണനിലവാര പരിശോധന നടത്തുന്ന സംവിധാനം ഉണ്ടോ; വിശദമാക്കാമോ;
( ഡി )
ഗുണനിലവാരം കുറവായതിനാൽ വിതരണം ചെയ്യരുതെന്ന് പറയുന്ന മരുന്നുകൾ കെ. എസ്. ഡി. പി.-യിൽ നിന്നും വിതരണം ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
സർക്കാർ ആതുരാലയങ്ങളിലേക്ക് നൽകുന്ന മരുന്നുകളുടെ ഗുണനിലവാര പരിശോധനയ്ക്ക് കെ എസ് ഡി പി-യിലെ നിലവിലുള്ള സംവിധാനത്തിനപ്പുറം പുറത്തുനിന്നുള്ള മറ്റൊരു ഏജൻസിയെക്കൊണ്ട് കൂടി പരിശോധന നടത്തിക്കാൻ നടപടി ഉണ്ടാകുമോ; വിശദമാക്കാമോ?
271.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏതൊക്കെ അംഗൻ വാടികളെ സ്മാർട്ട് അംഗൻ വാടികൾ ആക്കുന്നതിനായി ഫണ്ട് നൽകിയിട്ടുണ്ടെന്ന് വർഷം, അനുവദിച്ച തുക എന്നിവ തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഇവയില്‍ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചവയുടെയും നിർമ്മാണം നടന്നുവരുന്നവയുടെയും എണ്ണം എത്ര വീതമാണെന്ന് വ്യക്തമാക്കുമോ;
( സി )
നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചിട്ടില്ലാത്ത അംഗൻവാടികൾ ഏതൊക്കെയാണെന്നും നിർമ്മാണം വെെകുന്നതിന്റെ കാരണം എന്താണെന്നും എന്നത്തേക്ക് നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്നും വിശദമാക്കാമോ?
272.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അരുവിക്കര മണ്ഡലത്തില്‍ അങ്കണവാടികളുടെ നിര്‍മ്മാണത്തിനായി ചെലവഴിച്ച തുകയും അങ്കണവാടികളുടെ പേരുവിവരങ്ങളും പഞ്ചായത്ത്, വര്‍ഷം ഇവ തിരിച്ച് നല്‍കാമോ?
273.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി മണ്ഡലത്തില്‍ സ്വന്തമായി കെട്ടിടമില്ലാത്ത എത്ര അംഗൻവാടികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവയില്‍ സ്വന്തമായി ഭൂമിയുള്ളവ ഏതെല്ലാമാണെന്നും വിശദമാക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ചങ്ങനാശ്ശേരി മണ്ഡലത്തിലെ ഏതെല്ലാം അംഗൻവാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ തുക അനുവദിച്ചുവെന്ന് വ്യക്തമാക്കാമോ; ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
274.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി മണ്ഡലത്തിലെ വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലെ 51-ാം നമ്പര്‍ മാതൃക അംഗൻവാടി കെട്ടിട നിര്‍മ്മാണം നാളിതുവരെ പൂര്‍ത്തീകരിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് 14.11.2023-ല്‍ വനിത ശിശു വികസന വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാന പ്രകാരം എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത യോഗ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന് കാലതാമസം നേരിടുന്നതിനുള്ള കാരണം വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത കെട്ടിട നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കുമോ?
275.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യ സുരക്ഷാ വിഭാഗത്തില്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ തസ്തികയില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്ന് ജില്ല തിരിച്ച് വിശദമാക്കാമോ; പ്രസ്തുത ഒഴിവുകളില്‍ നിയമനം നടത്തുന്നതിന് സ്വീകരിച്ച നടപടി വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.