UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >10th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 10th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സില്‍ ലഭിച്ച പരാതികളുടെ വകുപ്പ് തിരിച്ചുള്ള വിശദാംശങ്ങള്‍ ജില്ലാ അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ; അതില്‍ എത്ര പരാതികള്‍ പരിഹരിച്ചു എന്നതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കോട്ടക്കല്‍ നിയോജക മണ്ഡലത്തില്‍ നിന്നും ലഭിച്ച പരാതികളില്‍ എത്ര എണ്ണം പരിഹരിച്ചു എന്നറിയിക്കുമോ;
( സി )
ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായത്തിനായി നവകേരള സദസ്സില്‍ ലഭിച്ച അപേക്ഷകളുടെ വിശദാംശം ലഭ്യമാക്കുമോ; അതില്‍ എത്ര അപേക്ഷകള്‍ തീര്‍പ്പാക്കി എന്നും വിശദമാക്കുമോ?
2.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, ബോർഡുകൾ, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ തമ്മിലുള്ള തർക്കം കാരണം പദ്ധതികൾ തടസ്സപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിനുള്ള കാരണം വ്യക്തമാക്കാമോ;
( ബി )
ഇത്തരത്തിൽ പദ്ധതികൾ തടസ്സപ്പെടുന്നത് കാരണം സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക നഷ്ടം എത്രയാണെന്ന് വ്യക്തമാക്കാമോ;
( സി )
ഇത്തരത്തിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?
3.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളീയം പരിപാടിക്ക് സ്‌പോണ്‍സര്‍ഷിപ്പ് നൽകിയ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും വിശദാംശങ്ങളും, ഓരോ സ്ഥാപനവും വ്യക്തിയും നൽകിയ തുകയും വ്യക്തമാക്കാമോ?
4.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് ഒരു ലക്ഷത്തിൽ താഴെ ചെലവ് വരുന്ന കാര്യങ്ങൾക്കായുള്ള അപേക്ഷയോടൊപ്പം ബില്ല് ആവശ്യമില്ല എന്ന കാര്യം നിലനിൽക്കെ മിക്ക വില്ലേജ് ഓഫീസർമാരും ബില്ലിനായി അപേക്ഷ മടക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നിർദ്ദേശം നൽകാൻ സാധിക്കുമോ;
( ബി )
ബില്ല് സ്കാൻ ചെയ്യുന്നതിനും മറ്റുമായി അക്ഷയ കേന്ദ്രങ്ങൾ ഉയർന്ന ഫീസ് ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
5.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സുമായി ബന്ധപ്പെട്ട് കിട്ടിയ പരാതികള്‍ എത്ര, കിട്ടിയ പരാതികളില്‍ പൂര്‍ണ്ണമായും പരിഹരിച്ചവ, ഭാഗികമായി പരിഹരിച്ചവ, ഒരു നടപടിയും സ്വീകരിക്കാത്തവ എത്ര എന്നിവ ജില്ല തിരിച്ച് ലഭ്യമാക്കുമോ;
( ബി )
നവകേരള സദസ്സിനായി ഓരോ മണ്ഡലത്തിലും പരസ്യം , ഫ്ലക്സ്, പന്തല്‍, ലൈറ്റ് & സൗണ്ട്സ്, കസേര, ഭക്ഷണം, പൗര പ്രമുഖരുമായി നടത്തിയ പ്രഭാത ഭക്ഷണം, പ്രചരണം, മറ്റു ചെലവുകള്‍ എന്നിവയ്ക്കായി ആകെ ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ പട്ടിക രൂപത്തിൽ ലഭ്യമാക്കുമോ;
( സി )
നവകേരള സദസ്സിന്റെ ചെലവുകള്‍ക്കായി സര്‍ക്കാര്‍ നല്‍കിയ തുക, സ്പോണ്‍സര്‍ഷിപ്പ് വഴി ലഭിച്ച തുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ലഭിച്ച തുക, സദസ്സിന്റെ ചുമതല വഹിച്ച കണ്‍വീനര്‍മാര്‍ പിരിച്ചു നല്‍കിയ തുക, മറ്റു സംഭാവനകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
നവകേരള സദസ്സുമായി ബന്ധപ്പെട്ടുള്ള പരിപാടികള്‍ക്കായി ആകെ എത്ര മതിലുകള്‍ പൊളിച്ചു; അവ പുതുക്കി പണിതോ; മതിലുകള്‍ പൊളിച്ചു കെട്ടുന്നതിനായി എത്ര രൂപ ചെലവായി; ആ തുക എവിടെ നിന്ന് കണ്ടെത്തി; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
6.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ 2023 നവംബർ മാസം നടത്തിയ കേരളീയം പരിപാടിക്കായി അനുവദിച്ച തുക എത്രയാണ്; വ്യക്തമാക്കാമോ;
( ബി )
കേരളീയത്തിൽ എന്തെല്ലാം പരിപാടികളാണ് അവതരിപ്പിക്കപ്പെട്ടത്; അതിനോരോന്നിനുമായി അനുവദിച്ച തുക എത്രയാണെന്ന് ഇനം തിരിച്ച് വ്യക്തമാക്കാമോ?
7.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നവകേരള സദസ്സില്‍ സംസ്ഥാനമൊട്ടാകെ എത്ര നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അവയില്‍ എത്രയെണ്ണം ഇതിനോടകം തീര്‍പ്പാക്കിയിട്ടുണ്ടെന്നും ജില്ലാടിസ്ഥാനത്തില്‍ വിശദമാക്കാമോ;
( ബി )
പരാതികള്‍ തീര്‍പ്പാക്കുന്നതിനുള്ള സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ;
( സി )
ഉണ്ടെങ്കില്‍ എത്ര ദിവസത്തിനകം തീര്‍പ്പാക്കുമെന്നും ഏത് രീതിയിലാണെന്നും വിശദമാക്കാമോ;
( ഡി )
വാമനപുരം മണ്ഡലത്തില്‍ നിന്ന് എത്ര നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ആയതില്‍ എത്രയെണ്ണം ഇതിനോടകം തീര്‍പ്പാക്കിയിട്ടുണ്ടെന്നും, വിശദമാക്കാമോ?
നവകേരള സദസ്സ് സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട ചെലവ്
8.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സ് സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് നാളിതുവരെ സംസ്ഥാന സര്‍ക്കാര്‍ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; ഓരോ വകുപ്പില്‍ നിന്നും എത്ര തുക വീതം ചെലവഴിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
നവകേരള സദസ്സ് സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങള്‍ എത്ര തുക അനുവദിച്ചിട്ടുണ്ട്, ഓരോ ജില്ലയിലെയും തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച തുക എത്രയെന്ന് അറിയിക്കാമോ;
( സി )
നവകേരള സദസ്സ് സംഘടിപ്പിയ്ക്കുന്നതിനും പരിപാടിയുടെ മറ്റ് ആവശ്യങ്ങള്‍ക്കുമായി സ്വകാര്യ വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും എത്ര തുക സ്വരൂപിച്ചിട്ടുണ്ട്; സ്പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ എന്തെല്ലാം ലഭിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( ഡി )
നവകേരള സദസ്സ് സംഘടിപ്പിയ്ക്കുന്നതിനും പരിപാടിയുടെ മറ്റ് ആവശ്യങ്ങള്‍ക്കുമായി സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ കമ്പനികള്‍, ബോര്‍ഡുകള്‍, സഹകരണസ്ഥാപനങ്ങള്‍ എന്നിവ എത്ര തുക വീതം നല്‍കിയിട്ടുണ്ട്; സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?
9.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളീയം പരിപാടിയുടെ ഭാഗമായി സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിച്ചിരുന്നോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പരിപാടിയുടെ ഭാഗമായി സ്പോണ്‍സര്‍ഷിപ്പ് സ്വീകരിക്കാന്‍ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കാൻ സ്വീകരിച്ച മാനദണ്ഡങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
സര്‍ക്കാരുമായി കേസില്‍ ഏര്‍പ്പെട്ടതോ സര്‍ക്കാരിന് കുടിശ്ശിക നല്‍കാനുള്ളതോ ആയ ഏതെങ്കിലും സ്ഥാപനങ്ങളിൽ നിന്നും സ്പോണ്‍സര്‍ഷിപ്പ് ലഭിച്ചിരുന്നോ; എങ്കിൽ വ്യക്തമാക്കാമോ?
10.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സ് സംഘടിപ്പിച്ചത് എന്നു മുതൽ എന്നു വരെയാണ്; പ്രസ്തുത ദിവസങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്ത ആഡംബര ബസ് വാങ്ങി സജ്ജീകരിക്കുന്നതിനായി ചെലവഴിച്ച തുക ഇനം തിരിച്ച് വ്യക്തമാക്കുമോ; നവകേരള സദസ്സുമായി ബന്ധപ്പെട്ട യാത്രയിൽ ഇന്ധന ചെലവും മെയിന്റനൻസും ഉൾപ്പെടെ ഈ ബസ്സിനായി ചെലവഴിച്ച തുക എത്രയെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
നവകേരള സദസ്സ് സംഘടിപ്പിച്ച ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഔദ്യോഗിക വാഹനങ്ങളുടെയും അവരുടെ ഓഫീസുകളിലേക്ക് സർക്കാർ അനുവദിച്ച് നൽകിയിട്ടുള്ള മറ്റ് വാഹനങ്ങളുടെയും യാത്രാ വിവരങ്ങൾ ഉൾപ്പെടുന്ന ലോഗ് ബുക്കുകളുടെ പകർപ്പ് ലഭ്യമാണോ; എങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
ഈ ദിവസങ്ങളിൽ പ്രസ്തുത വാഹനങ്ങളുടെ ഇന്ധന ചാർജ്, മെയിന്റനൻസ് എന്നീ ഇനത്തിൽ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന വിവരം ലഭ്യമാക്കുമോ?
11.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി മണ്ഡലത്തിലെ നവകേരള സദസ്സിൽ എത്ര പരാതികൾ ലഭിച്ചു എന്ന് വ്യക്തമാക്കാമോ; എത്ര പരാതികൾക്ക് പൂർണമായ പരിഹാരം കാണുവാൻ സാധിച്ചു എന്ന് വ്യക്തമാക്കാമോ;
( ബി )
പരിഹരിച്ച പരാതികളുടെ വിശദാംശം വ്യക്തമാക്കുമോ;
( സി )
മഞ്ചേരി മണ്ഡലത്തിൽ ഏത് വിഷയത്തിലാണ് ഏറ്റവും കൂടുതൽ പരാതി ലഭിച്ചതെന്ന് വ്യക്തമാക്കാമോ;
( ഡി )
മഞ്ചേരി മണ്ഡലത്തിലെ നവകേരള സദസ്സിന് എത്ര രൂപ ചെലവഴിച്ചു; ഏതൊക്കെ വിഭാഗങ്ങളിലാണ് പണം ചെലവഴിച്ചതെന്ന് വ്യക്തമാക്കാമോ; ഓരോ വിഭാഗത്തിനും ചെലവഴിക്കാനുള്ള പണം എവിടെ നിന്ന് കണ്ടെത്തിയെന്ന് വ്യക്തമാക്കാമോ?
12.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ നടത്തിയ കേരളീയം-2023 പരിപാടിക്ക് സ്പോൺസർമാരായി പണം നൽകിയ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരും വിശദാംശവും ലഭ്യമാക്കുമോ;
( ബി )
ഇപ്രകാരം വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സ്പോൺസർഷിപ്പ് നേടുന്നത് സംബന്ധിച്ച് സർക്കാർ എന്തെങ്കിലും മാർഗ്ഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
കേരളീയം പരിപാടിക്ക് സ്പോൺസർഷിപ്പ് നൽകിയവരിൽ സർക്കാരിന് നികുതി കുടിശ്ശിക നൽകാനുള്ളവരും നികുതിവെട്ടിപ്പ് കേസുകളിൽ ഉൾപ്പെട്ടതുമായ വ്യക്തികളും സ്ഥാപനങ്ങളും ഉൾപ്പെട്ടിട്ടുണ്ടോയെന്നും ഇപ്രകാരം സ്പോൺസർഷിപ്പ് നൽകിയ ഓരോ സ്ഥാപനങ്ങള്‍ക്കും വ്യക്തികൾക്കും സർക്കാരിലേക്ക് അടയ്ക്കാനുള്ള നികുതി ഇനത്തിൽ ഇളവുകൾ അനുവദിച്ച് നൽകിയിട്ടുണ്ടോ; വിശദാംശം നൽകുമോ?
13.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2023 കേരളീയം നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള കേരളീയം വെബ്ബ് സൈറ്റിലുള്ള സ്പോൺസേഴ്സ് ബ്രോഷറിൽ ഉൾപ്പെട്ട സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പുമായോ മറ്റേതെങ്കിലും സർക്കാർ വകുപ്പുമായോ ഏതെങ്കിലും ഫോറങ്ങളിലോ കോടതികളിലോ വ്യവഹാരം നിലവിലുണ്ടോ;
( ബി )
ഉണ്ടെങ്കിൽ വകുപ്പിന്റെ പേര്, സ്ഥാപനങ്ങളുടെ പേര്, വ്യവഹാരങ്ങൾ സംബന്ധിച്ച മറ്റ് വിവരങ്ങൾ എന്നിവ ലഭ്യമാക്കാമോ; ഇത്തരത്തിലുള്ള വ്യവഹാരത്തിൽ സംസ്ഥാന സർക്കാരിന് നികുതിയായോ അല്ലാതെയോ ലഭിക്കേണ്ട തുകയുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
14.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നവകേരള സദസ്സ് സംഘടിപ്പിച്ചതിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് വിശദമാക്കാമോ;
( ബി )
അങ്കമാലി നിയോജകമണ്ഡലത്തില്‍ എന്നാണ് നവകേരള സദസ്സ് നടത്തിയതെന്നും പ്രസ്തുത സദസ്സില്‍ എത്ര പരാതികളും അപേക്ഷകളുമാണ് വിവിധ വിഷയങ്ങളിന്‍മേല്‍ ലഭിച്ചതെന്നും വകുപ്പ് തിരിച്ച് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത അപേക്ഷകളില്‍ നാളിതുവരെ തീര്‍പ്പാക്കിയ പരാതികളിലെയും അപേക്ഷകളിലെയും ഗുണഭോക്താക്കളുടെ പട്ടികയും സംക്ഷിപ്ത വിവരവും വകുപ്പ് തിരിച്ച് ലഭ്യമാക്കാമോ;
( ഡി )
നവകേരള സദസ്സ് അങ്കമാലിയില്‍ സംഘടിപ്പിച്ചതിന് സ്റ്റേജ്, ഭക്ഷണം, വാഹനം, യാത്രാബത്ത, അലങ്കാരം, പരസ്യം എന്നീ ഇനങ്ങളില്‍ ചെലവായ തുകയുടെ കണക്ക് ലഭ്യമാണോ; എങ്കില്‍ തുകയുടെ വിവരം ഇനം തിരിച്ച് ലഭ്യമാക്കുമോ; ഈ തുക സര്‍ക്കാര്‍ ഖജനാവില്‍ നിന്നും നല്‍കിയതാണോ എന്ന് അറിയിക്കാമോ; മറ്റ് വിധത്തില്‍ കണ്ടെത്തിയതാണെങ്കില്‍ ആരില്‍ നിന്നെല്ലാമാണെന്നും പണം പിരിക്കുന്നതിനും ചെലവാക്കുന്നതിനുമുള്ള ചുമതല ആര്‍ക്കായിരുന്നുവെന്നും വ്യക്തമാക്കാമോ?
15.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള യാത്രയുമായി ബന്ധപ്പെട്ട് എത്ര രൂപ വിനിയോഗിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;
( ബി )
നവകേരള യാത്രയില്‍ ആകെ എത്ര പരാതികളാണ് ലഭിച്ചിട്ടുള്ളതെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ; അവയില്‍ എത്ര പരാതികള്‍ തീര്‍പ്പാക്കിയിട്ടുണ്ടെന്ന് വിശദമാക്കുമോ;
( സി )
ഈ സര്‍ക്കാര്‍ നടത്തിയിരുന്ന താലൂക്ക് അദാലത്തുകളില്‍ ലഭിച്ച പരാതികളുടെ താലൂക്ക് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ഡി )
താലൂക്ക് അദാലത്തുകളില്‍ ലഭിച്ച പരാതികളില്‍ ഇതിനോടകം തീര്‍പ്പാക്കിയവയുടെ താലൂക്ക് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
16.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സിൽ ലഭിച്ച പരാതികളുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ച മലപ്പുറം ജില്ലയിൽ പരാതികളുടെ എണ്ണം വകുപ്പ് തിരിച്ച് വ്യക്തമാക്കാമോ; ഇതിൽ നാൽപ്പത്തിയഞ്ചു ദിവസത്തിനകം നടപടികൾ സ്വീകരിച്ചവ, തീർപ്പു കൽപ്പിച്ചവ, പെന്റിങ് കേസുകൾ എന്നിവയുടെ കണക്കുകൾ വ്യക്തമാക്കാമോ; ബാക്കിയുള്ള പരാതികൾ എന്നത്തേക്ക് തീർപ്പാക്കാൻ സാധിക്കുമെന്ന് അറിയിക്കാമോ;
( സി )
മലപ്പുറം ജില്ലയിൽ ഓരോ മണ്ഡലങ്ങളിലും നവകേരള സദസ്സ് സംഘടിപ്പിക്കുവാൻ എന്ത് തുക ചെലവായി; സർക്കാരിൽ നിന്നും ഈ ഇനത്തിൽ തുക അനുവദിച്ചിരുന്നോ; പരിപാടിയുടെ നടത്തിപ്പിനായി എന്തെല്ലാം മാർഗ്ഗങ്ങളിലൂടെയാണ് തുക കണ്ടെത്തിയത്; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
17.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഈ സര്‍ക്കാരിന്റെ കാലത്തും വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ പുതുതായി എത്ര തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് വകുപ്പ് തിരിച്ചുള്ള കണക്ക് വിശദമാക്കാമോ?
18.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഈ സർക്കാരിന്റെ കാലത്തും റിട്ടയർ ചെയ്ത എത്ര ഐ.എ.എസ്, ഐ.പി.എസ്‌ ഉദ്യോഗസ്ഥർക്ക് സർക്കാർ വിവിധ തസ്തികകളിൽ നിയമനം നൽകിയിട്ടുണ്ട്; ഇവർ ആരെല്ലാമാണെന്നും ഏതെല്ലാം തസ്തികയിലാണ് നിയമം നൽകിയിട്ടുള്ളത് എന്നും വിശദമാക്കുമോ;
( ബി )
നിയമനം നൽകിയ തസ്തികകളിൽ ഇവർക്ക് നൽകുന്ന ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സംബന്ധിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ?
19.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ചരിത്രത്തില്‍ പുതിയ മുന്നേറ്റമായി മാറിയ നവകേരള സദസ്സിന്റെ ജനകീയ മുന്നേറ്റം സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ;
( ബി )
സംസ്ഥാനത്ത് എത്ര ലക്ഷം ജനങ്ങളാണ് നവകേരള സദസ്സില്‍ പങ്കളികളായതെന്ന് സര്‍ക്കാര്‍ വിശദമാക്കുമോ;
( സി )
നവകേരള സദസ്സില്‍ പൊതുജനങ്ങളില്‍ നിന്നും എത്ര പരാതികളാണ് ലഭിച്ചതെന്ന് വിശദമാക്കുമോ ;
( ഡി )
ഇത്തരത്തില്‍ ലഭിച്ചിട്ടുള്ള പരാതികള്‍ തീര്‍പ്പാക്കുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് കെെക്കൊണ്ടിട്ടുള്ളതെന്ന് വിശദമാക്കുമോ?
20.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീമതി ഒ എസ് അംബിക
ശ്രീ എം മുകേഷ്
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അടുത്ത 25 വര്‍ഷത്തിനുള്ളില്‍ വികസിത രാജ്യങ്ങളുടെ ജീവിത നിലവാരത്തിലേക്ക് കേരളത്തെ എത്തിക്കുക എന്ന ലക്ഷ്യത്തിന് ഊര്‍ജ്ജം പകരാന്‍ കേരളീയം 2023 -ന് കഴിഞ്ഞിട്ടുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
നാലാം വ്യാവസായിക വിപ്ലവവും, നിര്‍മ്മിതബുദ്ധിയും, മെഷീന്‍ ലേണിങ്ങുമെല്ലാം ലോകത്തിന്റെ ചിന്താഘടനയെത്തന്നെ മാറ്റിമറിക്കുന്ന ഈ സാഹചര്യത്തില്‍ കേരളം ഒരു വൈജ്ഞാനിക നൂതനത്വ സമൂഹമായി പരിണമിക്കുന്നതിന്റെ സവിശേഷതകള്‍ കേരളീയത്തില്‍ പ്രതിഫലിപ്പിക്കുന്നതിന് സാധിച്ചിട്ടുണ്ടോ;
( സി )
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും സംസ്ഥാനത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിന് ഉതകുന്ന തരത്തിലും കുറ്റമറ്റ നിലയിലും കേരളീയം-2023 സംഘടിപ്പിക്കുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം മുന്‍കരുതലുകളാണ് സ്വീകരിച്ചതെന്ന് അറിയിക്കാമോ;
( ഡി )
കേരളീയം ഒരു തുടര്‍ പദ്ധതിയായി വരും വര്‍ഷങ്ങളിലും നടപ്പാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
21.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ വി ശശി
ശ്രീമതി സി. കെ. ആശ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന്റെ ജനാധിപത്യചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായത്തിന് നവകേരള സദസ്സിലൂടെ തുടക്കം കുറിക്കാനായിട്ടുണ്ടോ ; വിശദമാക്കാമോ;
( ബി )
കേന്ദ്രസർക്കാരിന്റെ നയങ്ങള്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിനൊപ്പം നിൽക്കേണ്ട പ്രതിപക്ഷവും ചില മാധ്യമങ്ങളും സർക്കാരിന്റെ ജനകീയതയെ തകർക്കാന്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സ്ത്രീസംരക്ഷണത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾക്കുള്ള സ്വീകാര്യതയുടെ പ്രതിഫലനമായി നവകേരള സദസ്സിലെ വനിതാ പ്രാതിനിധ്യം മാറിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
കേരളം കൈവരിച്ച സമഗ്രവികസനത്തിന്റെയും സാമൂഹ്യപുരോഗതിയുടേയും മുന്നേറ്റം കൂടുതൽ ഊർജ്ജിതമായി മുന്നോട്ടു കൊണ്ടു പോകുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
22.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സിന്റെ ഭാഗമായി ലഭിച്ച പരാതികളുടെ എണ്ണവും, 45 ദിവസത്തിനുള്ളിൽ തീർപ്പാക്കിയ പരാതികളുടെ എണ്ണവും, നാളിതുവരെ തീർപ്പാക്കിയ പരാതികളുടെ എണ്ണവും, ഇനിയും തീർപ്പ് കൽപ്പിക്കാൻ അവശേഷിക്കുന്ന പരാതികളുടെ എണ്ണവും ഉൾപ്പെടെയുള്ള വിശദാംശം നിയോജക മണ്ഡലാടിസ്ഥാനത്തിൽ ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( ബി )
നവകേരള സദസ്സ് സംഘടിപ്പിച്ചതിന്റെ ഭാഗമായി സർക്കാര്‍ അനുവദിച്ചതും വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകിയതും സ്പോൺസർഷിപ്പിനത്തിൽ കണ്ടെത്തിയതും ഉൾപ്പെടെ ആകെ സമാഹരിച്ച തുകയും ചെലവഴിച്ച തുകയും നിയോജക മണ്ഡലാടിസ്ഥാനത്തിൽ ജില്ല തിരിച്ച് വ്യക്തമാക്കുമോ?
23.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവ കേരള സദസ്സ് സംഘടിപ്പിച്ചത് സംബന്ധിച്ച വരവ് ചെലവ് കണക്കുകളുടെ വിശദാംശങ്ങൾ നിയമസഭാ മണ്ഡലം അടിസ്ഥാനത്തിൽ ഇനം തിരിച്ചു വ്യക്തമാക്കുമോ?
24.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട നിയോജകമണ്ഡലത്തില്‍ നടന്ന നവകേരള സദസ്സില്‍ ആകെ എത്ര അപേക്ഷകള്‍ / പരാതികള്‍ ലഭിച്ചിട്ടുണ്ട്; ഏതെല്ലാം വകുപ്പുകളുമായി ബന്ധപ്പെട്ട് എത്ര അപേക്ഷകള്‍/ പരാതികള്‍ ലഭിച്ചിട്ടുണ്ട് എന്ന കണക്കുകള്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത അപേക്ഷകള്‍/പരാതികള്‍ എത്ര എണ്ണം പരിഹരിച്ചിട്ടുണ്ടെന്നും പരിഹരിയ്ക്കാന്‍ ബാക്കിയുള്ളത് എത്രയെന്നും വകുപ്പ് തിരിച്ച് അറിയിക്കാമോ;
( സി )
പ്രസ്തുത അപേക്ഷകള്‍/പരാതികള്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടവ എത്രയാണെന്നും അതില്‍ തീരുമാനമെടുത്തിട്ടുള്ളത് എത്രയാണെന്നും ഇനി തീരുമാനം എടുക്കാന്‍ ബാക്കിയുള്ളത് എത്രയാണെന്നും വകുപ്പ് തിരിച്ച് വ്യക്തമാക്കുമോ;
( ഡി )
മണ്ഡലത്തില്‍ നിന്ന് ലഭിച്ച മുഴുവന്‍ അപേക്ഷകള്‍/പരാതികള്‍ തീര്‍പ്പാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള തീയതി എന്നാണ്; പ്രസ്തുത സമയ പരിധിയ്ക്കുള്ളില്‍ മുഴുവന്‍ അപേക്ഷകള്‍/പരാതികള്‍ തീര്‍പ്പാക്കുന്നതിന് കഴിയുമോ; ഇവയുടെ പുരോഗതി വിലയിരുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
നവകേരള സദസ്സിലൂടെ കൈവരിച്ച നേട്ടങ്ങൾ
25.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സിലൂടെ കൈവരിച്ച നേട്ടങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
നവകേരള സദസ്സിലൂടെ ഒരോ മണ്ഡലത്തിൽ നിന്നും എത്ര പരാതികൾ ലഭിച്ചുവെന്നും ലഭിച്ച പരാതികളിൽ എത്രയെണ്ണത്തിന് തീർപ്പ് കൽപ്പിച്ചുവെന്നും മണ്ഡലം തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കുമോ;
( സി )
നവകേരള സദസ്സിന് വേണ്ടി വിവിധ മേഖലകളിൽ എത്ര രൂപ ചെലവഴിച്ചു എന്നുള്ള വിശദാംശം ലഭ്യമാക്കുമോ;
( ഡി )
നവകേരള സദസ്സിന്റെ പരസ്യങ്ങൾക്ക് വേണ്ടി പി.ആർ. ഡി മുഖേന എത്ര തുക ചെലവഴിച്ചുവെന്ന് വിശദമാക്കുമോ;
( ഇ )
140 മണ്ഡലങ്ങളിലെയും സംഘാടക സമിതി പിരിച്ചെടുത്ത തുകയുടെയും ചെലവഴിച്ച തുകയുടെയും വിശദാംശം ലഭ്യമാക്കുമോ; ഇവ ഏതെങ്കിലും തരത്തിലുള്ള ഓഡിറ്റിംഗിന് വിധേയമാണോ എന്ന് വ്യക്തമാക്കുമോ;
( എഫ് )
മുഖ്യമന്ത്രി വിളിച്ചുചേർത്ത പ്രഭാത യോഗങ്ങളിലേക്ക് പൗര പ്രമുഖരെ ക്ഷണിക്കുന്നതിന് സ്വീകരിച്ച മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കുമോ; പ്രഭാത യോഗങ്ങളിൽ ഉയർന്നുവന്ന ആവശ്യങ്ങളുടെയും അവ നടപ്പിലാക്കുന്നതിനുള്ള പദ്ധതികളുടെയും വിശദാംശം ലഭ്യമാക്കുമോ?
26.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവ കേരള സദസ്സുമായി ബന്ധപ്പെട്ട് അരുവിക്കര നിയോജകമണ്ഡലത്തില്‍ നിന്നും എത്ര പരാതികള്‍ ലഭിച്ചുവെന്ന വിവരം പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഈ പരാതികളില്‍ നാളിതുവരെ എത്രയെണ്ണം തീര്‍പ്പാക്കി എന്ന വിവരം അറിയിക്കാമോ?
കേരളീയം പരിപാടിക്കുള്ള ചെലവ്
27.
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളീയം പരിപാടിക്കായി സർക്കാർ അനുവദിച്ച് നൽകിയ തുക എത്രയെന്നും സ്പോൺസർഷിപ്പ് ഇനത്തിൽ എത്ര തുക ലഭിച്ചിട്ടുണ്ടെന്നും പ്രസ്തുത പരിപാടിക്കായി വീണ്ടും തുക അനുവദിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പരിപാടിയുടെ നടത്തിപ്പ് ചുമതല ആർക്കായിരുന്നുവെന്നും നടത്തിപ്പിനായി ഏതൊക്കെ കമ്മിറ്റികളാണ് രൂപീകരിച്ചിട്ടുള്ളതെന്നും ഓരോ കമ്മിറ്റിയുടെയും ചെയർമാൻ ആരായിരുന്നുവെന്നും കമ്മിറ്റികളുടെ ചുമതലകൾ എന്തൊക്കെയായിരുന്നുവെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത പരിപാടിയുടെ നടത്തിപ്പിനായി ടെൻഡർ നടപടികൾ ഒഴിവാക്കി ഉത്തരവ് നൽകിയിട്ടുണ്ടോ; നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ ജോലികൾക്ക് കരാർ ലഭിച്ച സ്ഥാപനങ്ങൾ/വ്യക്തികൾ എന്നിവരുടെ വിശദാംശങ്ങളും കരാർ തുകയും ഇനം തിരിച്ച് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പരിപാടിയുമായി ബന്ധപ്പെട്ട് തലസ്ഥാന നഗരിയിലെ ദീപാലങ്കാരത്തിനായി എത്ര രൂപ അനുവദിച്ചിട്ടുണ്ട്; അതിനായി കരാർ നൽകിയത് ഏത് സ്ഥാപനത്തിനാണ്; ടെൻഡർ വിളിച്ചാണോ കരാർ നൽകിയത്; അല്ലെങ്കിൽ കരാറുകാരനെ എങ്ങനെയാണ് തെരഞ്ഞെടുത്തത്; ദീപാലങ്കാരത്തിന്റെ ഭാഗമായി തലസ്ഥാന നഗരിയിൽ ചെയ്ത പ്ര൮ത്തികളുടെ വിശദാംശം വ്യക്തമാക്കുമോ; ഈ പ്ര൮ത്തിക്കായി സ്പോൺസർഷിപ്പ് ലഭിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ഇ )
പ്രസ്തുത പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച കമ്മിറ്റികൾ വിവിധ ഇനങ്ങളിലായി ചെലവഴിച്ച തുകയുടെ വിശദാംശം ഇനം തിരിച്ച് വ്യക്തമാക്കുമോ; ഓരോ പ്ര൮ത്തിക്കും സർക്കാരിൽ നിന്ന് ലഭിച്ച തുക, സ്പോൺസർഷിപ്പ് ഇനത്തിൽ ലഭിച്ച തുക എന്നിവ ഇനം തിരിച്ച് വ്യക്തമാക്കുമോ?
28.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളീയം പരിപാടിക്ക് സ്പോൺസർഷിപ്പ് സ്വീകരിച്ചതിൽ ഉൾപ്പെടെ ആക്ഷേപങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിൽ പ്രസ്തുത പരിപാടിയുടെ മുഴുവൻ വരവ് ചെലവ് കണക്കുകളുടെയും വിശദാംശം ഇനം തിരിച്ച് ലഭ്യമാക്കുമോ?
29.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സില്‍ വിവിധ മണ്ഡലങ്ങളില്‍ നിന്നും ലഭിച്ച അപേക്ഷകളും പരാതികളും നിവേദനങ്ങളും തീര്‍പ്പാക്കുന്നതിനായി ആവിഷ്കരിച്ച കര്‍മ്മപദ്ധതി വിശദമാക്കുമോ;
( ബി )
പ്രഭാതയോഗത്തില്‍ ഉന്നയിക്കപ്പെട്ട ആവശ്യങ്ങളും നൽകിയിട്ടുള്ള അപേക്ഷകളും എങ്ങനെ തീര്‍പ്പുകല്‍പ്പിക്കുമെന്ന് വ്യക്തമാക്കുമോ?
30.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളീയം പരിപാടിക്കായി സർക്കാർ തലത്തിൽ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് ഇനം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തുക ഏത് ഹെഡ് ഓഫ് അക്കൗണ്ടിൽ നിന്നുമാണ് ചെലവഴിച്ചതെന്ന് വ്യക്തമാക്കാമോ;
( സി )
സ്പോൺസർഷിപ്പിലൂടെയും മറ്റ് മാർഗ്ഗങ്ങളിലൂടെയും ലഭിച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ;
( ഡി )
കേരളീയം പരിപാടിയുടെ കണക്കുകൾ സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തുമെന്ന്  പ്രഖ്യാപിച്ചിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത പരിപാടിയുടെ ആവശ്യത്തിലേക്കായി ഏതെങ്കിലും തുക വകമാറ്റി ചെലവഴിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
31.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നവകേരള സദസ്സ് സംഘടിപ്പിച്ചതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ; പ്രസ്തുത സദസ്സ് ഓരോ നിയോജകമണ്ഡലത്തിലും ഏതൊക്കെ ദിവസങ്ങളിലാണ് നടത്തിയതെന്ന് വ്യക്തമാക്കുമോ; വിവിധ വിഷയങ്ങളിന്‍മേല്‍ എത്ര പരാതികളും അപേക്ഷകളുമാണ് പ്രസ്തുത സദസ്സില്‍ ലഭ്യമായതെന്ന് നിയോജകമണ്ഡലാടിസ്ഥാനത്തിൽ വകുപ്പ് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
നവകേരള സദസ്സില്‍ ലഭ്യമായ അപേക്ഷകളിന്മേല്‍ നാളിതുവരെ തീര്‍പ്പാക്കിയിട്ടുള്ള ഗുണഭോക്താക്കളുടെ പട്ടികയും സംക്ഷിപ്ത വിവരവും വകുപ്പ് തിരിച്ച് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പരിപാടി സംഘടിപ്പിച്ച വകയിൽ സ്റ്റേജ്, ഭക്ഷണം, വാഹനം, യാത്രാബത്ത, അലങ്കാരം, പരസ്യം എന്നീ ഇനത്തില്‍ എത്ര രൂപ ചെലവായി എന്നതിന്റെ കണക്കുകള്‍ സര്‍ക്കാരിന്റെ പക്കല്‍ ലഭ്യമാണോ; എങ്കില്‍ ആയതിന്റെ വിവരം നിയോജകമണ്ഡലാടിസ്ഥാനത്തിൽ ഇനം തിരിച്ച് ലഭ്യമാക്കുമോ;
( ഡി )
നവകേരള സദസ്സ് സംഘടിപ്പിച്ചതിന് ചെലവായ തുക സര്‍ക്കാര്‍ ഖജനാവില്‍ നിന്നും നല്‍കിയതാണോയെന്ന് അറിയിക്കാമോ; പ്രസ്തുത തുക മറ്റ് വിധത്തില്‍ കണ്ടെത്തിയതാണെങ്കില്‍ ആരില്‍ നിന്നെല്ലാമാണ് ലഭ്യമായതെന്നും പ്രസ്തുത തുക പിരിക്കുന്നതിനും ചെലവാക്കുന്നതിനുമുള്ള ചുമതല ആരുടെതായിരുന്നുവെന്നും വ്യക്തമാക്കാമോ?
32.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സ് പരിപാടികള്‍ക്കായി എത്ര തുക സമാഹരിച്ചു എന്നും എത്ര തുക ചിലവഴിച്ചു എന്നുമുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പരിപാടികളുടെ ചെലവിലേക്കായി എങ്ങനെയാണ് പണം കണ്ടെത്തിയത് എന്ന് വിശദമാക്കുമോ;
( സി )
നവകേരള സദസ്സ് പരിപാടികള്‍ക്കായി ചെലവഴിച്ച തുകയുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;
( ഡി )
തിരൂര്‍ നിയോജകമണ്ഡലത്തില്‍ പ്രസ്തുത പരിപാടിയുടെ നടത്തിപ്പിനായി എത്ര തുക സമാഹരിച്ചു എന്നും എത്ര തുക ചെലവായി എന്നും വ്യക്തമാക്കുമോ?
33.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സില്‍ ലഭിച്ച നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള എന്തൊക്കെ തുടര്‍നടപടികളാണ് സ്വീകരിക്കാന്‍ പോകുന്നതെന്ന് വിശദമാക്കാമോ?
34.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സിൽ അരൂർ മണ്ഡലത്തിൽ നിന്നും എത്ര പരാതികൾ ലഭിച്ചുവെന്നും അതിൽ എത്ര പരാതികൾ തീർപ്പാക്കിയെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത പരാതികളുടെ നിലവിലെ സ്ഥിതി അറിയുന്നതിനായി മണ്ഡല തലത്തിൽ പ്രത്യേക പോർട്ടൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ ആയതിന്റെ വിശദാംശം വ്യക്തമാക്കാമോ;
( സി )
മണ്ഡലത്തിലെ പരാതികളുടെ നിലവിലെ സ്ഥിതി എം.എൽ.എ.മാർക്ക് അറിയുന്നതിനായി ജില്ലാ തലത്തിലോ താലുക്ക് തലത്തിലോ എന്തെങ്കിലും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കിൽ ആയതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
35.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ കേരള നോളജ് എക്കണോമി മിഷന്റെ നേതൃത്വത്തില്‍ നൈപുണ്യ പരിശീലനം നല്‍കുന്നതിനായി എന്തൊക്കെ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ഒരു ജില്ല ഒരു ആശയം പദ്ധതി തിരുവനന്തപുരം ജില്ലയില്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പദ്ധതിയുടെ വിശദാംശം നല്‍കാമോ?
36.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി നിയോജകമണ്ഡലത്തില്‍ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ ഉള്‍പ്പെട്ടിട്ടുള്ള തവിഞ്ഞാല്‍ പഞ്ചായത്തിലെ 41-ാം മൈല്‍ പാലം എന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( സി )
മേൽ പ്രവൃത്തികളില്‍ 100% പൂര്‍ത്തിയാക്കിയ പ്രവൃത്തികളുടെ പേര് അറിയിക്കാമോ?
37.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച 2019-ലെ തീരദേശ പരിപാലന വിജ്ഞാപന പ്രകാരമുള്ള തീരദേശപരിപാലന പ്ലാന്‍ കേന്ദ്ര കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
38.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ശാസ്ത്രസാങ്കേതിക വകുപ്പിന് കീഴിലുള്ള കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വര്‍ഷങ്ങളായി താല്ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
കെ.എഫ്.ആര്‍.ഐ.യുടെ തൃശ്ശൂര്‍, പീച്ചി, പുലിക്കണ്ണി, നിലമ്പൂര്‍ എന്നിവിടങ്ങളിലെ ഓഫീസുകള്‍ക്ക് കീഴില്‍ താല്ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിനും അവര്‍ക്ക് ന്യായമായ ശമ്പള വര്‍ദ്ധനവ്, മറ്റ് മെഡിക്കല്‍ ഇന്‍ഷുറന്‍സ്, പി.എഫ്. ആനുകൂല്യങ്ങള്‍ എന്നിവ അനുവദിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
39.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
1991-ന് മുമ്പ് സ്ഥാപിക്കപ്പെട്ട തൂമ്പുകളും ബണ്ടുകളും വേലിയേറ്റ രേഖയായി പുനര്‍നിര്‍വ്വചിച്ചുകൊണ്ട് നിലവിലിരിക്കുന്ന 2011-ലെ സി.ആര്‍.ഇസഡ് വിജ്ഞാപനത്തിലെയും 2019-ലെ പുതിയ വിജ്‍ഞാപനത്തിലെയും 26.11.2021-ലെ S.O.4886(E) ഭേദഗതിയിലെയും ഇളവുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കരട് മാപ്പിലെ ആക്ഷേപങ്ങള്‍ പരിഹരിച്ച് കേന്ദ്ര അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്നത്തേക്ക് സമര്‍പ്പിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( ബി )
ഉണ്ടെങ്കില്‍ അനുമതിക്കായി ഇനിയുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( സി )
പുതിയ മാപ്പ് ഇന്റഗ്രേറ്റ‍‍ഡ് ഐലന്റ് മാനേജ്മെന്റ് പ്ലാനിനോടൊപ്പമാണോ സമര്‍പ്പിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
( ഡി )
പുതിയ മാപ്പും ഇന്റഗ്രേറ്റഡ് ഐലന്റ് മാനേജ്മെന്റ് പ്ലാനും കേന്ദ്ര അനുമതിക്കായി സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ അതിന് ഇനി എത്രനാള്‍ കൂടി വേണ്ടിവരും എന്ന് വിശദമാക്കാമോ;
( ഇ )
2019-ലെ വിജ്‍ഞാപനത്തിലെയും 26.11.2021-ലെ ഭേദഗതിയിലെയും നിര്‍ണ്ണായകമായ ഇളവുകള്‍ ലഭിക്കാന്‍ കാലതാമസം നേരിടുന്നുവെങ്കില്‍ നിലവിലെ 2011-ന് അനുബന്ധമായി 01.05.2020-ല്‍ പ്രസിദ്ധീകരിച്ച S.O.1422(E) ഭേദഗതിയില്‍ നിര്‍ദേശിക്കപ്പെട്ട പ്രകാരം തൂമ്പുകളുടെയും ബണ്ടുകളുടെയും ലൈനില്‍ വേലിയേറ്റ രേഖ കണക്കാക്കി തീരദേശവാസികളുടെ കെട്ടിടനിര്‍മ്മാണത്തിന് അനുമതിയ്ക്കായി നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കാമോ;
( എഫ് )
ലൈഫ് ഭവന പദ്ധതിയിൽ അര്‍ഹരായവര്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് തീരദേശവാസികളുടെ പാര്‍പ്പിട പ്രശ്നം പരിഹരിക്കാനുതകുന്ന 2020 മെയ് 1-ലെ S.O.1422(E) ഭേദഗതി നടപ്പിലാക്കാന്‍ സാധിക്കാത്തതിന് കാരണം വിശദമാക്കാമോ?
40.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനങ്ങളിലെ മലിനീകരണ നിയന്ത്രണ ബോർഡുകളിൽ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ ജീവനക്കാരുടെ എണ്ണം പരിഷ്കരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; ഇതിന്റെ ഭാഗമായി എത്ര പുതിയ തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ;
( ബി )
2023 നവംബറിൽ ദേശീയ ഹരിത ട്രിബ്യൂണൽ പ്രസ്തുത നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കുന്നതിനായി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
മലിനീകരണ നിയന്ത്രണ ബോർഡിന്റെ പ്രവർത്തനത്തിൽ ഏറ്റവും നിർണായകമായ ലബോറട്ടറി പരിശോധനകൾ നടത്തുന്ന സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിൽ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിച്ചു പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് ദേശീയ ഹരിത ട്രിബ്യുണലിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ചിട്ടുള്ളത്;
( ഡി )
ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം വ്യക്തമാക്കുമോ;
( ഇ )
കൂടുതൽ തസ്തിക സൃഷ്ടിക്കലുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രൊപ്പോസലുകൾ ബോർഡിന്റെ പരിഗണനയ്ക്ക് വന്നിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?
41.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന് കീഴിൽ എത്ര ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ്, സീനിയർ സയന്റിഫിക് അസിസ്റ്റന്റ് തസ്തികകൾ നിലവിലുണ്ട്; ഏതൊക്കെ ഓഫിസുകൾ, ലബോറട്ടറികൾ എന്നിവിടങ്ങളിൽ എത്ര തസ്തികകൾ വീതമാണ് നിലവിലുള്ളതെന്നും മേൽപ്പറഞ്ഞ സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിലെ ജീവനക്കാരുടെ എണ്ണം അവസാനമായി നിർണയിച്ചത് എന്നാണെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത തസ്തികയിലെ ജീവനക്കാരുടെ എണ്ണം കാലാനുസൃതമായി പരിഷ്കരിക്കാത്തതിനാൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ പ്രവർത്തനത്തിൽ നിർണായകമായ ലബോറട്ടറി പരിശോധനകൾ യഥാസമയം പൂർത്തീകരിക്കാൻ സാധിക്കാതെ വരികയും തന്മൂലം ബോർഡിന്റെ കാര്യക്ഷമമായ പ്രവർത്തനത്തെ ദോഷകരമായി ബാധിച്ചിരിക്കുകയും ചെയ്യുന്നത് സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( സി )
ബോർഡിന്റെ സ്വന്തം ഫണ്ടിൽ നിന്നും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിനാൽ സർക്കാരിന് സാമ്പത്തിക ബാധ്യത ഉണ്ടാകുന്നില്ല എന്ന കാര്യം കൂടി പരിഗണിച്ചുകൊണ്ട് പ്രസ്തുത തസ്തികയിലെ ജീവനക്കാരുടെ എണ്ണം പരിഷ്കരിച്ചു കൂടുതൽ തസ്തികകൾ സൃഷ്ടിച്ചു നിയമനം നടത്തുവാൻ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?
42.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി എന്ന സ്ഥാപനം ഗവേഷണ സ്ഥാപനമായി മാറ്റുന്നിനുവേണ്ടി എന്തെല്ലാം നടപടികള്‍ സ്വീകരിച്ച് വരുന്നു എന്ന് വിശദമാക്കാമോ;
( ബി )
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രാഥമിക ലക്ഷ്യം വിശദീകരിക്കാമോ;
( സി )
പേവിഷബാധയ്ക്കുള്ള തദ്ദേശീയ വാക്സിന്‍ വികസിപ്പിക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ;
( ഡി )
ആന്റിബോഡികള്‍, വാക്സിനുകള്‍, രോഗനിര്‍ണ്ണയ കിറ്റുകള്‍ എന്നിവ വികസിപ്പിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ ?
43.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൂടുതല്‍ ഫോറന്‍സിക് ലാബുകള്‍ സ്ഥാപിക്കുന്നതിന് ആലോചിക്കുന്നുണ്ടോ;
( ബി )
നിലവില്‍ എറണാകുളം ഫോറന്‍സിക് ലാബില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതിന് വലിയ കാലതാമസം വരുന്ന സാഹചര്യത്തില്‍, കൂടുതല്‍ ലാബുകള്‍ ആരംഭിക്കുന്നതിനോ നിലവിലുള്ള ലാബിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനോ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
44.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 2023 വരെ പി.എസ്.സി. വഴി നടത്തിയ നിയമനങ്ങൾ എത്രയാണെന്ന് വർഷം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
2016-ലെ സർക്കാർ അധികാരത്തിൽ വന്നതുമുതൽ ഇതു വരെ സൃഷ്ടിക്കപ്പെട്ടിട്ടുള്ള പുതിയ തസ്തികകൾ എത്രയാണെന്ന് വകുപ്പ്, വർഷം എന്നിവ തിരിച്ച് ലഭ്യമാക്കാമോ;
( സി )
2011 മുതൽ 2016 വരെയുള്ള സര്‍ക്കാരിന്റെ ഭരണ കാലത്ത് നടത്തിയ പി.എസ്.സി. നിയമനങ്ങളുടെ എണ്ണം വർഷം തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
2011 മുതൽ 2016 വരെയുള്ള കാലയളവിൽ പുതുതായി സൃഷ്ടിക്കപ്പെട്ട തസ്തികകളുടെ എണ്ണം എത്രയാണെന്ന് വകുപ്പ്, വർഷം എന്നിവ തിരിച്ച് വ്യക്തമാക്കാമോ?
45.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിലെ നിയമനത്തിനായി എത്ര ഒഴിവുകൾ പി.എസ്‌.സി.യിലേക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്; ബോർഡിൽ പ്രസ്തുത തസ്തികയിൽ നിലവിലുള്ള മുഴുവൻ ഒഴിവുകളും പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
സീനിയർ സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിലെ ഒഴിവുകൾ കൂടി ഡൗൺ ഗ്രേഡ് ചെയ്തു ജെ.എസ്.എ. തസ്തികയിൽ നിയമനത്തിനായി റിപ്പോർട്ട് ചെയ്തിട്ടുണ്ടോ; എങ്കിൽ എത്ര ഒഴിവുകളാണ് ഇപ്രകാരം റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് അറിയിക്കുമോ;
( സി )
റിപ്പോർട്ട് ചെയ്യാത്ത ഏതെങ്കിലും ഒഴിവുകൾ മേൽപറഞ്ഞ തസ്തികകളിൽ നിലവിൽ അവശേഷിക്കുന്നുണ്ടോ; എങ്കിൽ റിപ്പോർട്ട് ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കുമോ; പ്രസ്തുത തസ്തികകളിൽ മലിനീകരണ നിയന്ത്രണ ബോർഡിൽ നിലവിൽ താൽക്കാലിക ജീവനക്കാർ ജോലി ചെയ്യുന്നുണ്ടോ; വിശദാംശം നൽകുമോ;
( ഡി )
മലിനീകരണ നിയന്ത്രണ ബോർഡിന് കീഴിലുള്ള ജില്ലാ ലാബുകളിൽ നിലവിൽ എത്ര ജെ.എസ്.എ. തസ്തികകൾ വീതമാണുള്ളത്; ലബോറട്ടറി പരിശോധനകൾ സമയബന്ധിതമായി പൂർത്തീകരിക്കുവാൻ പ്രസ്തുത സ്റ്റാഫ്‌ സ്‌ട്രെങ്ത് പര്യാപ്തമാണോ; അല്ലെങ്കിൽ ആയത് പരിഷ്കരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ;
( ഇ )
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ വാർഷിക റിപ്പോർട്ടുകളുടെ പകർപ്പ് ലഭ്യമാക്കുമോ?
46.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പി.എസ്.സി. മുഖേന എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് നിയമനം നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കുമോ; ആയതിന്റെ വകുപ്പ് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
47.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ഏപ്രില്‍ 1 മുതല്‍ 2023 ഡിസംബര്‍ 31 വരെ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തിയ പരീക്ഷകളിലൂടെ ഏതെല്ലാം വകുപ്പുകളില്‍ എത്ര നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന വിവരം ലഭ്യമാക്കുമോ;
( ബി )
ഈ കാലയളവില്‍ പി.എസ്.സി. വഴി നിയമനം ലഭിച്ച പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ എണ്ണം വകുപ്പ് തിരിച്ച് ജില്ലാടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ?
48.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് കാരണം പി.എസ്.സി. പരീക്ഷ എഴുതാനുള്ള രണ്ട് വര്‍ഷത്തെ അവസരം നഷ്ടപ്പെട്ടതായ ഉദ്യോഗാര്‍ത്ഥികളുടെ പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മറ്റ് സംസ്ഥാനങ്ങള്‍ അനുവദിച്ചത് പോലെ കേരളത്തിലും ഉദ്യോഗാര്‍ത്ഥികള്‍ക്ക് കോവിഡ് കാരണം നഷ്ടപ്പെട്ടുപോയ 2 വര്‍ഷത്തെ അവസരം (വൺ ടൈം റിലാക്‌സേഷൻ) നല്‍കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
49.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ല്‍ മുന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ 2023 ഡിസംബര്‍ വരെ കേരള പി.എസ്.സി. വഴി എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി നല്‍കിയിട്ടുണ്ട്; വിശദമാക്കാമോ?
50.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ജൂണ്‍ മുതല്‍ 2023 ഡിസംബര്‍ 31 വരെ കേരള പോലീസ്, ഫയര്‍ ഫോഴ്സ്, എക്സൈസ്, വനം വകുപ്പ് എന്നീ വകുപ്പുകളില്‍ പി.എസ്.സി. വഴി നിയമനം ലഭിച്ച പട്ടികവര്‍ഗ്ഗക്കാരുടെ എണ്ണം വ്യക്തമാക്കാമോ;
( ബി )
ഇവരില്‍ എത്ര പേര്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് വഴി നിയമനം നേടിയെന്ന് വ്യക്തമാക്കുമോ;
( സി )
ഈ കാലയളവില്‍ പി.എസ്.സി. വഴി പ്രസ്തുത വകുപ്പുകളില്‍ നിയമനം നേടിയ വയനാട് ജില്ലക്കാരായ പട്ടികവര്‍ഗ്ഗക്കാരുടെ എണ്ണം തസ്തിക തിരിച്ച് ലഭ്യമാക്കാമോ?
51.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മലിനീകരണ നിയന്ത്രണ ബോർഡിലെ ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ 2023 ഡിസംബറിൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം ലഭിക്കുന്നതിനായി എത്ര ഒഴിവുകൾ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്; പ്രസ്തുത ഒഴിവുകളിലേക്ക് നിയമന ശിപാർശ നൽകുന്നതിനുള്ള നടപടിക്രമങ്ങളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത തസ്തികയിൽ ജീവനക്കാരുടെ എണ്ണം കുറവായതിനാൽ മലിനീകരണ നിയന്ത്രണ ബോർഡ് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ നിയമന ശിപാർശകൾ അടിയന്തരമായി നൽകുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
52.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന പോലീസിൽ വിവിധ വിഭാഗങ്ങളിലായി സിവിൽ പോലീസ് ഓഫീസർമാരുടെ എത്ര ഒഴിവുകൾ നിലവിലുണ്ടെന്നും അവയിൽ എത്ര ഒഴിവുകൾ പി.എസ്.സി. ക്കു റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത തസ്തികയിൽ പി.എസ്.സി. റാങ്ക് ലിസ്റ്റുകൾ നിലവിലുണ്ടോ; എങ്കിൽ അവയുടെ കാലാവധി എന്നുവരെയാണെന്നും ഈ ലിസ്റ്റിൽ നിന്നും ഇതുവരെ എത്ര നിയമനം നടത്തിയിട്ടുണ്ടെന്നും വിശദമാക്കാമോ?
53.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാറ്റഗറി നമ്പർ 530/2019 വിജ്ഞാപന പ്രകാരം നിലവിൽ വന്ന കേരള പബ്ലിക് സർവീസ് കമ്മിഷന്റെ കെ.എ.പി.1, സി.പി.ഒ.റാങ്ക് ലിസ്റ്റിൽ എത്രപേർ ഉൾപ്പെട്ടിട്ടുണ്ടെന്നും പ്രസ്തുത റാങ്ക് ലിസ്റ്റിൽ നിന്നും നാളിതുവരെ ഏതു റാങ്ക് വരെയുള്ള എത്രപേർക്ക് അഡ്വൈസ് മെമ്മോ നൽകിയിട്ടുണ്ടെന്നും ഇതിൽ എത്രപേർ ജോലിയിൽ പ്രവേശിച്ച് ട്രെയിനിങ് അറ്റൻഡ് ചെയ്തു വരുന്നു എന്നുമുള്ള വിശദവിവരം നൽകാമോ;
( ബി )
ഏതു തീയതി വരെയുള്ള ഒഴിവുകൾ കണക്കാക്കിയാണ് ഇവർക്ക് അഡ്വൈസ് മെമ്മോ നൽകിയിട്ടുള്ളത് എന്ന കാര്യം വ്യക്തമാക്കാമോ;
( സി )
മേൽ അഡ്വൈസ് നൽകിയതിനു ശേഷം പ്രസ്തുത റാങ്ക് ലിസ്റ്റിൽ നിന്നും നികത്തുന്നതിനായി നിലവിൽ എൻ.ജെ.ഡി. ഒഴിവുകൾ ഉൾപ്പെടെ എത്ര ഒഴിവുകൾ ഉണ്ട് എന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കിൽ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാൻ വളരെ കുറച്ചുനാളുകൾ മാത്രമേ ഉള്ളൂ എന്ന സാഹചര്യം പരിഗണിച്ചും ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികളിൽ ഭൂരിഭാഗം പേരും വീണ്ടും അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി കഴിഞ്ഞവരാണെന്ന വസ്തുത കണക്കിലെടുത്തും നിലവിലുള്ള ഒഴിവുകൾ കണ്ടെത്തി പരമാവധി പേർക്ക് നിയമനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ എന്ന് വിശദമാക്കാമോ?
54.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ക്രിമിനൽ കേസ്സിലും വിജിലൻസ് കേസ്സിലും ഉൾപ്പെട്ട എത്ര സർക്കാർ ജീവനക്കാർ ഉണ്ടെന്നു വകുപ്പ് തിരിച്ചു അറിയിക്കാമോ;
( ബി )
പ്രസ്തുത ജീവനക്കാർക്കെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നു വിശദമാക്കാമോ?
55.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വിവിധ വകുപ്പുകളിലായി എത്ര പുതിയ തസ്തികകള്‍ സ‍ഷ്ടിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ഏതെല്ലാം വകുപ്പുകളിലാണ് പുതിയ തസ്തികകള്‍ അനുവദിച്ച് നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
56.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷനിലെ ജീവനക്കാരനായ ജോണ്‍സന്‍ ജി -ക്ക് നിയമപരമായി ലഭിക്കാന്‍ അര്‍ഹതയുള്ള മുഴുവന്‍ സീനിയോറിറ്റിയും സാമ്പത്തിക ആനുകൂല്യങ്ങളും നല്‍കാത്തതിന്റെ കാരണങ്ങള്‍ വ്യക്തമാക്കുമോ;
( ബി )
2006 മുതല്‍ 2016 വരെയുള്ള സീനിയോരിറ്റി ഇദ്ദേഹത്തിനു നല്‍കാത്തത് ഏതു ചട്ടപ്രകാരമാണ് എന്ന് വ്യക്തമാക്കുമോ; ഇദ്ദേഹത്തിന് അര്‍ഹതപ്പെട്ട 2003 മുതലുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കാതെ നോഷണല്‍ ആക്കാന്‍ ഏതു ചട്ടപ്രകാരമാണ് തീരുമാനിച്ചത് എന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്‌തുത വിഷയത്തില്‍ സര്‍ക്കാര്‍ നല്‍കിയ രണ്ട് ഉത്തരവുകളുടെ കോപ്പി ലഭ്യമാക്കുമോ; ഇങ്ങനെ വ്യക്തമായി സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടും ആയതു നടപ്പാക്കാതെ നീട്ടികൊണ്ട് പോകുന്ന ഉദ്യോഗസ്ഥർക്കെതിരെ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല എന്ന് വ്യക്തമാക്കുമോ;
( ഡി )
ജോണ്‍സന്‍ ജി -ക്ക് മുഴുവന്‍ സീനിയോറിട്ടിക്കും സാമ്പത്തിക ആനുകൂല്യങ്ങള്‍ക്കും അര്‍ഹത ഉണ്ടെന്നു മൂന്ന് കോടതി ഉത്തരവുകള്‍ ഉണ്ടായിട്ടും അതു നടപ്പാക്കാത്തത് സംബന്ധിച്ച് പി.എസ്.സി. എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ഇ )
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ രണ്ടാമത്തെ ഉത്തരവിനെ തുടര്‍ന്ന് എല്ലാ ആനുകൂല്യങ്ങളും നല്കാന്‍ പി.എസ്.സി സെക്രട്ടറി ഉത്തരവായിട്ടും അത് നല്കാന്‍ കഴിയില്ല എന്ന് നോട്ട് എഴുതിയ അസ്സിസ്റ്റന്റിനും സെക്ഷന്‍ ഓഫീസർക്കും എതിരെ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;
( എഫ് )
ഒന്‍പതാം നിയമസഭാ സമ്മേളനത്തില്‍ പ്രസ്‌തുത വിഷയവുമായി ബന്ധപ്പെട്ട് ചോദിച്ച ചോദ്യങ്ങള്‍ക്ക് വസ്തുതാവിരുദ്ധവും വ്യക്തമല്ലാത്തതുമായ ഉത്തരങ്ങള്‍ നല്‍കിയ പി.എസ്.സി യിലെ ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ജി )
ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്ന പി.എസ്. സി. യിലെ ഉദ്യോഗസ്ഥർക്കെതിരെ പി. എസ്.സി. നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
57.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാര്‍ വകുപ്പ് മാറുന്നതിനുള്ള അപേക്ഷ നല്‍കുമ്പോള്‍ ആയതിന്റെ നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
ഡിപ്പാര്‍ട്ട്മെന്റ് മാറുന്ന ജീവനക്കാരന്റെ സര്‍വ്വീസ് സംരക്ഷിക്കപ്പെടുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
വകുപ്പ് മാറുന്ന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധാരണ ഗതിയില്‍ എടുക്കുന്ന സമയം അറിയിക്കാമോ;
( ഡി )
വകുപ്പ് മാറുന്നതിനുള്ള അപേക്ഷ നിരസിക്കുന്ന സാഹചര്യങ്ങൾ വിശദമാക്കാമോ?
58.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര പേര്‍ക്ക് സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം ജോലി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ഏതെല്ലാം വകുപ്പുകളില്‍ ഏതെല്ലാം തസ്തികകളിലാണ് നിയമനം നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; പ്രസ്തുത ലിസ്റ്റില്‍ ഇനിയും എത്ര പേര്‍ക്ക് ജോലി ലഭിക്കാനുണ്ട് എന്നറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം ജോലി ലഭിക്കുന്നതിന് കാലതാമസം നേരിടുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കുമോ;
( ഡി )
ഇത്തരത്തിലുള്ള കാലതാമസം ഒഴിവാക്കി സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം നിയമനം നല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
59.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പി.എസ്.സി. വഴി നിയമനം നടത്തുന്ന തസ്തികകളിലെ സൂപ്പർ അനുവേഷൻ തീയതികളും അതനുസരിച്ചുള്ള ഒഴിവുകളും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും മനസ്സിലാക്കാൻ കഴിയും വിധം ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഇത് സംബന്ധിച്ച് നൽകിയ ഉറപ്പ് നടപ്പാക്കുന്നത് സംബന്ധിച്ച നടപടി ഇപ്പോൾ ഏതുഘട്ടത്തിലാണെന്നുള്ള വിശദാംശം ലഭ്യമാക്കാമോ?
60.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്കും വിവിധ സാങ്കേതിക പരിജ്ഞാനം നേടിയവര്‍ക്കും വിദേശത്ത് ജോലി ലഭിക്കുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം സഹായങ്ങളാണ് നൽകി വരുന്നതെന്ന് വിശദമാക്കുമോ;
( ബി )
ആയതിലേക്ക് ചുമതലപ്പെടുത്തിയിട്ടുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ ഏതെല്ലാമെന്ന് അറിയിക്കാമോ?
61.
ഡോ. എം. കെ. മുനീർ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പബ്ലിക് സർവ്വീസ് കമ്മീഷൻ വഴിയുളള നിയമനങ്ങളിൽ മുസ്ലീം സമുദായത്തിന് നീക്കിവെച്ച സംവരണ ഊഴങ്ങൾ ഭിന്നശേഷി സംവരണത്തിനായി അനുവദിച്ചുകൊണ്ട് ഉത്തരവായിട്ടുണ്ടോ;
( ബി )
പുതിയ ഉത്തരവ് നടപ്പിലാക്കുന്നതിലൂടെ മുസ്ലീം സമുദായത്തിന് സംവരണത്തിൽ രണ്ടു ശതമാനം കുറവ് വരുമെന്നത് പരിശോധിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത ഉത്തരവ് പുന:പരിശോധിക്കുവാൻ സർക്കാർ നടപടി സ്വീകരിക്കുമോ: വിശദമാക്കുമോ?
62.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറ നിയോജകമണ്ഡലത്തില്‍ എത്ര കെ-ഫോണ്‍ കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്ന് വ്യകതമാക്കുമോ;
( ബി )
പന്മന ഗ്രാമപഞ്ചായത്ത് ഏരിയയില്‍ അനുവദിച്ച കെ-ഫോണ്‍ കണക്ഷന്‍ ഇതുവരെ പൂർണമായും നല്‍കിയിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ?
63.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-ഫോൺ പദ്ധതിയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
ഈ പദ്ധതിക്ക് വേണ്ടി ആകെ വേണ്ടിവരുന്ന ചെലവ് എത്രയാണെന്നും ഇതുവരെ എത്ര രൂപ ഇതിനായി ചെലവഴിച്ചു എന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയിൽ എത്ര ഗുണഭോക്താക്കളെയാണ് ലക്ഷ്യമിട്ടിരുന്നതെന്നും ഇതിനകം എത്ര കണക്ഷനുകൾ നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ;
( ഡി )
ഓഫീസുകൾ, സൗജന്യമായി നൽകുന്ന കണക്ഷനുകൾ എന്നിവ ഒഴികെ താരിഫ് പ്ലാൻ തെരഞ്ഞെടുത്തവർക്ക് ഇതിനകം എത്ര കണക്ഷനുകൾ നൽകിയിട്ടുണ്ട് എന്ന് വിശദമാക്കുമോ;
( ഇ )
വീടുകളിൽ കെ-ഫോൺ ലഭ്യമാക്കുന്നതിനുള്ള ലാസ്റ്റ് മൈൽ നെറ്റ്‌വർക്ക് ദാതാവിനെ തെരഞ്ഞെടുത്തിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( എഫ് )
കെ-ഫോൺ എസ്.ആർ.ഐ.ടി. എന്ന സ്ഥാപനവുമായി എന്ത് കരാറിലാണ് ഏർപ്പെട്ടിട്ടുള്ളതെന്നും പദ്ധതിയുടെ ഭാഗമായി ഇതിനകം അവർ ചെയ്ത സേവനങ്ങൾ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ;
( ജി )
കെ-ഫോൺ സംബന്ധിച്ച സി.എ.ജി. നിരീക്ഷണങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ടോ; എങ്കിൽ ഇത് സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കുമോ?
64.
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീമതി യു പ്രതിഭ
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്റര്‍നെറ്റിന്റെ ലഭ്യത സാര്‍വ്വത്രികമാക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ പുരോഗതിയിലും വിജ്ഞാന സമ്പദ് വ്യവസ്ഥയിലേയ്ക്കുള്ള പ്രയാണത്തിലും മുഖ്യ പങ്കുവഹിക്കാന്‍ കെ-ഫോണ്‍ പദ്ധതിക്ക് സാധിക്കുമോയെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തി ആരെങ്കിലും കോടതിയെ സമീപിച്ചിട്ടുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച് കോടതി നടത്തിയ പ്രതികരണങ്ങള്‍ ലഭ്യമാണോ; വ്യക്തമാക്കാമോ;
( സി )
കെ-ഫോണ്‍ പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമോ; വിശദമാക്കുമോ?
65.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-ഫോണ്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നാളിതുവരെ എത്ര രൂപ ചിലവഴിച്ചു എന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത തുക ഏതൊക്കെ ഇനങ്ങളിൽ ഏതൊക്കെ സ്ഥാപനങ്ങള്‍ക്കാണ് നല്‍കിയതെന്ന് വിശദമാക്കാമോ;
( സി )
കെ-ഫോണ്‍ പദ്ധതിയുമായി ബന്ധപെട്ടു സര്‍ക്കാര്‍ സ്വീകരിച്ച വായ്പകളുടെ തുകയും പലിശയും ഉൾപ്പെടെ നാളിതുവരെ എത്ര രൂപ സര്‍ക്കാര്‍ വായ്പയായി സ്വീകരിച്ചു എന്നും വിശദമാക്കാമോ?
66.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-ഫോണ്‍ പദ്ധതിയുടെ ഭാഗമായി ബെല്‍ കണ്‍സോര്‍ഷ്യത്തിനു ലഭിച്ച കരാറിന്റെ ടെന്‍ഡറില്‍ ഏതൊക്കെ സ്ഥാപനങ്ങളാണ് പങ്കെടുത്തത് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ടെന്‍ഡറില്‍ രണ്ടാമതെത്തിയ സ്ഥാപനം കണ്‍സോര്‍ഷ്യം രൂപീകരിച്ചാണോ പങ്കെടുത്തത് എന്ന് വ്യക്തമാക്കാമോ; എങ്കില്‍ പ്രസ്തുത കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ നല്‍കാമോ?
67.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഐ. ടി. വ്യവസായ മേഖലയില്‍ കേരളം നല്‍കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും നിക്ഷേപ സാധ്യതകളും ലോകവുമായി പങ്കുവയ്ക്കുന്നതിന് നടത്തുന്ന പരിശ്രമങ്ങള്‍ വിശദമാക്കാമോ;
( ബി )
കഴിഞ്ഞ ഏഴര വര്‍ഷമായി സംസ്ഥാനത്തെ ഐ.ടി. രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളുടെയും വിവിധ കമ്പനികളിലെ ജീവനക്കാരുടെ എണ്ണത്തിലുണ്ടായിട്ടുള്ള വര്‍ദ്ധനവും എത്രയെന്ന് അറിയിക്കുമോ;
( സി )
തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കില്‍ ഇപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഫേസ് 3 -ല്‍ എന്തെല്ലാം സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ഡി )
ടോറസ് ‍ഡൗണ്‍ ടൗണ്‍ പദ്ധതിയുടെ ആദ്യഘട്ടമായ നയാഗ്ര യാഥാര്‍ത്ഥ്യമാക്കുന്നതിന് എന്തെല്ലാം തടസ്സങ്ങളാണ് നേരിടേണ്ടിവന്നതെന്ന് വിശദമാക്കാമോ?
68.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-ഫോൺ പദ്ധതി പ്രകാരം എത്ര ഗാർഹിക കണക്ഷനുകളും എത്ര വാണിജ്യ കണക്ഷനുകളും നൽകുവാനാണ് ഉദ്ദേശിച്ചിരുന്നതെന്നും ഏത് കാലയളവിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും വ്യക്തമാക്കുമോ;
( ബി )
നാളിതുവരെ എത്ര ഗാർഹിക കണക്ഷനുകളും എത്ര വാണിജ്യ കണക്ഷനുകളും നൽകിയെന്ന് വെളിപ്പെടുത്തുമോ;
( സി )
പ്രസ്തുത പദ്ധതിയ്ക്കായി നാളിതുവരെ എത്ര തുക ചെലവഴിച്ചു; വിശദാംശം ഇനം തിരിച്ച് അറിയിക്കുമോ?
69.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-ഫോൺ പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം കാഞ്ഞങ്ങാട് മണ്ഡലത്തിൽ എത്ര കണക്ഷനുകൾ നൽകിയെന്ന് പഞ്ചായത്ത് തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ;
( സി )
പുതുതായി ഓരോ പഞ്ചായത്തിലും കണക്ഷനുകൾ നൽകാൻ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ?
70.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിൽ കെ-ഫോൺ കണക്ഷൻ സൗജന്യമായി നൽകുന്നതിന് തിരഞ്ഞെടുത്തവരുടെ പേരുവിവരം പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഇവരിൽ ആർക്കെല്ലാം കെ-ഫോൺ കണക്ഷൻ നൽകിയെന്നും ഇനി ആർക്കെല്ലാം നൽകാനുണ്ടെന്നും പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ;
( സി )
ബാക്കിയുള്ളവർക്ക് കണക്ഷൻ നൽകാത്തതിന്റെ കാരണം വ്യക്തമാക്കാമോ?
71.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-ഫോണ്‍ പദ്ധതിയില്‍ എസ്.ആര്‍.ഐ.ടി. അടങ്ങുന്ന ബെല്‍ കണ്‍സോര്‍ഷ്യത്തിന് എത്ര തവണ കരാര്‍ കാലാവധി നീട്ടി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഇപ്രകാരം കരാര്‍ കാലാവധി നീട്ടി നല്കാനുണ്ടായ കാരണം വിശദമാക്കാമോ;
( സി )
കരാര്‍ കാലാവധി നീട്ടി നല്‍കിയത് സംബന്ധിച്ച രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ?
72.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ടെക്നോപാര്‍ക്ക് ഫേസ്-3യില്‍ പുതിയതായി എത്ര കമ്പനികളാണ് പ്രവര്‍ത്തനത്തിന് തയ്യാറായി വന്നിട്ടുളളതെന്ന് വിശദമാക്കാമോ;
( ബി )
ടെക്നോപാര്‍ക്ക് ഫേസ്-3 പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ പ്രത്യക്ഷമായും പരോക്ഷമായും എത്രപേര്‍ക്ക് തൊഴില്‍ നല്‍കുവാന്‍ സാധിക്കും എന്ന് വ്യക്തമാക്കാമോ?
ഐ.ടി. മേഖലയിലെ ഉല്പാദനവും തൊഴിലവസരങ്ങളും
73.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 വര്‍ഷം നാളിതുവരെ സംസ്ഥാനത്തെ ഐ.ടി. മേഖലയില്‍ എത്ര കോടി രൂപയുടെ ഹാര്‍ഡ്‍വെയര്‍ ഉല്പാദനമാണ് നടന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
2025-26 വര്‍ഷം ആകുമ്പോള്‍ ഹാര്‍ഡ്‍വെയര്‍ ഉല്പാദനം എത്ര കോടി രൂപയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്ത് നിലവിലുള്ള ഐ.ടി. സംരഭകര്‍ എത്രയെന്നും ഐ.ടി., ഐ.ടി. അനുബന്ധ മേഖലയിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും എണ്ണം എത്രയെന്നും വ്യക്തമാക്കുമോ;
( ഡി )
ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍ പാര്‍ക്ക് എന്നിവയുടെ വികസനത്തിനായി ഈ സര്‍ക്കാര്‍ നടത്തി വരുന്ന പ്രധാന പ്രവര്‍ത്തനങ്ങളും അതുവഴിയുണ്ടാക്കിയ തൊഴിലവസരങ്ങളും വിശദമാക്കാമോ?
74.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരഭകർ നടത്തുന്ന അക്ഷയ കേന്ദ്രങ്ങളുടെ കൈമാറ്റത്തിന് നിലവിലുള്ള മാനദണ്ഡങ്ങള്‍ എന്തെക്കെയെന്ന് വ്യക്തമാക്കാമോ ;
( ബി )
സംരഭകര്‍ സ്വന്തമായി പണം ചിലവഴിച്ച് നടത്തിവരുന്ന അക്ഷയകേന്ദ്രങ്ങളടെ കൈമാറ്റം നടത്താനുള്ള അവകാശം സംരഭകരില്‍ നിലനിര്‍ത്തുന്നതിന് മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( സി )
അക്ഷയ കേന്ദ്രത്തിലെ ഓപ്പറേറ്റര്‍/സൂപ്പര്‍വൈസര്‍ എന്നിവരെ വേരിഫയര്‍ ആയി അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
അക്ഷയ സ്വതന്ത്ര സ്ഥാപനം ആക്കി മാറ്റുന്നതിനുള്ള ഭരണ പരിഷ്ക്കാര കമ്മീഷന്റെ നിര്‍ദ്ദേശം നടപ്പിലാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുമോ; വിശദമാക്കാമോ?
75.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ പുതിയ അക്ഷയ സെന്ററുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
പുതിയ അക്ഷയ സെന്ററുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുമോ; അറിയിക്കുമോ?
76.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ എത്ര വീടുകള്‍ക്കും ഏതെല്ലാം ഓഫീസുകള്‍ക്കുമാണ് കെ-ഫോണ്‍ കണക്ഷന്‍ ലഭ്യമാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഏതെല്ലാം വീടുകളിലാണ് ഇപ്രകാരം കെ-ഫോണ്‍ കണക്ഷന്‍ ലഭ്യമാക്കിയിട്ടുള്ളതെന്നുള്ള വിശദവിവരം നല്‍കുമോ;
( സി )
വീടുകളില്‍ കെ-ഫോണ്‍ കണക്ഷന്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
77.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെ-ഫോൺ സംവിധാനം നടപ്പാക്കുന്നതിന്റെ ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പുതുക്കാട് മണ്ഡലത്തില്‍ എത്ര കെ-ഫോൺ കണക്ഷനുകളാണ് നല്‍കിയിട്ടുള്ളത് എന്ന് അറിയിക്കാമോ;
( സി )
മണ്ഡലത്തിലെ ഏതെല്ലാം സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് പ്രസ്തുത സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
കെ-ഫോൺ പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ?
78.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സിഡിറ്റിനെ വിഭജിച്ച് കമ്പനി രൂപീകരിക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
സിഡിറ്റ് ഡയറക്ടറായിരുന്ന ശ്രീ.ജി.ജയരാജിനെ തൽസ്ഥാനത്തുനിന്നും നീക്കി പുതിയ ഡയറക്ടറെ നിയമിച്ച് സർക്കാർ ഉത്തരവായിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ശ്രീ.ജി.ജയരാജ് ഡയറക്ടറായിരുന്ന കാലയളവിൽ എടുത്ത നടപടികളും തീരുമാനങ്ങളും പുനഃപരിശോധിക്കുമോയെന്ന് വ്യക്തമാക്കുമോ;
( ഡി )
ശ്രീ.ജി.ജയരാജ് ഡയറക്ടറായിരുന്ന കാലയളവിൽ കൈപ്പറ്റിയ ശമ്പളവും മറ്റിനങ്ങളും സംബന്ധിച്ച വിശദാംശങ്ങൾ നൽകുമോ;
( ഇ )
ശ്രീ.ജി.ജയരാജ് ഡയറക്ടറായിരുന്ന കാലയളവിൽ വിവിധ ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവക്ക് അനുവദിച്ചു നൽകിയ പണം സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കുമോ?
79.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെ-ഫോൺ കണക്ഷൻ നൽകുന്ന പദ്ധതി നിലവിൽ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
മലപ്പുറം ജില്ലയിൽ കെ-ഫോൺ കണക്ഷൻ നൽകൽ ഇപ്പോൾ ഏതു ഘട്ടത്തിലാണെന്നും ജില്ലയിൽ കണക്ഷൻ നൽകുന്ന അതോറിറ്റി ആരാണെന്നും അറിയിക്കുമോ;
( സി )
മഞ്ചേരി മണ്ഡലത്തിൽ കെ-ഫോൺ കണക്ഷൻ നൽകുന്നതിനുള്ള അധികാരം ആർക്കാണെന്ന് വ്യക്ത മാക്കുമോ;
( ഡി )
പ്രസ്തുത മണ്ഡലത്തിൽ കെ-ഫോൺ കണക്ഷൻ ഏതെല്ലാം സർക്കാർ ഓഫീസുകൾക്ക് നൽകിയെന്ന് വ്യക്തമാക്കാമോ;
( ഇ )
മഞ്ചേരി മണ്ഡലത്തിൽ വ്യക്തികൾക്ക് കണക്ഷൻ നൽകുന്നതിനുവേണ്ടി തെരഞ്ഞെടുത്ത വീടുകളുടെയും ഇതിനകം നൽകിയ കണക്ഷനുകളുടെയും വിശദാംശം തദ്ദേശസ്‌ഥാപന അടിസ്ഥാനത്തിൽ ലഭ്യമാക്കാമോ?
80.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-ഫോണ്‍ പദ്ധതിയില്‍ നാളിതുവരെ എത്ര പേര്‍ക്ക് സൗജന്യമായി കണക്ഷന്‍ നല്‍കിയെന്ന് വ്യക്തമാക്കാമോ;
( ബി )
കെ-ഫോണ്‍ പദ്ധതിയില്‍ നാളിതുവരെ എത്ര പേര്‍ക്ക് വാണിജ്യ അടിസ്ഥാനത്തില്‍ കണക്ഷന്‍ നല്‍കിയെന്ന് അറിയിക്കാമോ;
( സി )
കെ-ഫോണ്‍ പദ്ധതിയിലെ ഡാര്‍ക്ക് ഫൈബര്‍ ലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഏതൊക്കെ സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്ന് വിശദമാക്കാമോ?
81.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. എം.വിജിന്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഔദ്യോഗിക വെബ്സൈറ്റുകള്‍ ഹാക്കര്‍മാരില്‍ നിന്നും സംരക്ഷിക്കുന്നതിനാവശ്യമായ ജാഗ്രതാ നിർദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
അമേരിക്ക കേന്ദ്രീകരിച്ചുള്ള ഹാക്കര്‍മാരുടെ സൈബര്‍ ആക്രമണത്തിൽ നിന്ന് കേരള പോലീസിന്റെ കമ്പ്യൂട്ടര്‍ ശൃംഖലയെ സംരക്ഷിക്കുന്നതില്‍ നടത്തിയ സമയോചിത ഇടപെടല്‍ ഫലപ്രദമായിട്ടുണ്ടോ; അറിയിക്കുമോ;
( സി )
ഇത്തരത്തിലുള്ള സൈബര്‍ അറ്റാക്കുകള്‍ തടയുന്നതിനും വെബ്സൈറ്റുകള്‍ സംരക്ഷിക്കുന്നതിനും മറ്റ് ഔദ്യോഗിക ഏജന്‍സികളുടെ സഹകരണം സംസ്ഥാന പോലീസിന് ലഭ്യമാക്കാന്‍ വിവര സാങ്കേതികവിദ്യാ വകുപ്പിന് കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാന സൈബര്‍ പോലീസിന് അത്യാധുനിക സാങ്കേതികവിദ്യയിൽ ആവശ്യമായ പരിശീലനം നല്‍കാന്‍ നടപടി സ്വീകരിക്കുമോ?
82.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-ഫോണ്‍ പദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലയില്‍ പബ്ലിക് വൈഫൈ അനുവദിക്കപ്പെട്ട സ്ഥലങ്ങള്‍ ഏതൊക്കെ ആണെന്ന് വ്യക്തമാക്കാമോ?
83.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സൗജന്യ കെ-ഫോണ്‍ കണക്ഷന്‍ നല്‍കുന്നതിനായി കുന്നത്തുനാട് മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ എത്രയെന്നും അതില്‍ എത്ര പേര്‍ക്ക് കണക്ഷന്‍ നല്‍കിയിട്ടുണ്ടെന്നും പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
മണ്ഡലത്തിലെ എത്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് കെ-ഫോണ്‍ കണക്ഷന്‍ നല്‍കിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ;
( സി )
കുന്നത്തുനാട് മണ്ഡലത്തില്‍ കൂടുതല്‍ കണക്ഷനുകള്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
84.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സി-ഡിറ്റിൽ 2017-18 കാലയളവിൽ പദ്ധതി ഫണ്ട് ഉപയോഗിച്ച് കിൻസ്‌ഫോക്ക് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നിന്ന് അസ്സറ്റ്‌ മാനെജ്മെന്റ് സിസ്റ്റം എന്ന സോഫ്റ്റ്‌വെയര്‍ വാങ്ങിയിരുന്നോ; എങ്കിൽ എത്ര തുകയ്ക്കാണ് പ്രസ്തുത സോഫ്റ്റ്‌വെയര്‍ വാങ്ങിയതെന്ന് വിശദമാക്കുമോ; പ്രസ്തുത സോഫ്റ്റ്‌വെയറിന്റെ ക്ലൗഡ് ഹോസ്റ്റിംഗിനു വേണ്ടി എത്ര തുക ചിലവഴിച്ചു എന്നു വ്യക്തമാക്കുമോ;
( ബി )
കെ.എസ്.എഫ്.ഇ. പദ്ധതിയുടെ പേരില്‍ വാങ്ങിച്ച ഈ സോഫ്റ്റ്‌വെയര്‍ കെ.എസ്.എഫ്.ഇ. പദ്ധതിയിലോ മറ്റേതെങ്കിലും പദ്ധതിയിലോ നാളിതു വരെ ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത സോഫ്റ്റ്‌വെയര്‍ വാങ്ങിയത് പൊതു ഖജനാവിന് നഷ്ടമുണ്ടാക്കിയിട്ടുണ്ടോ; എങ്കിൽ ഉത്തരവാദികള്‍ക്കെതിരെ എന്തു നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
85.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ എന്‍. സി. സി. നാഷണല്‍ ട്രെയിനിംഗ് സെന്ററിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
നിര്‍ദിഷ്ട പദ്ധതി പ്രദേശത്ത് തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശം ഒഴിവാക്കി നിര്‍മ്മാണം ആരംഭിക്കുന്നതിന് പ്രത്യേക നിര്‍ദേശം നല്‍കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
പദ്ധതി പ്രദേശത്തോട് ചേര്‍ന്ന് വൈദികര്‍ നടത്തുന്ന സ്ഥാപനത്തിന് ബുദ്ധിമുട്ട് ഉണ്ടാകാത്ത നിലയില്‍ പദ്ധതി വേഗം നടപ്പാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ഡി )
ഇത് സംബന്ധിച്ച് ബന്ധപ്പെട്ട വിഭാഗങ്ങളെ എല്ലാം ഉള്‍പ്പെടുത്തി യോഗം വിളിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
86.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സൈനിക ക്ഷേമ വകുപ്പിൽ കാസർഗോഡ്, ഇടുക്കി, കോട്ടയം, പാലക്കാട് എന്നീ ജില്ലകളിൽ ഒഴിവുള്ള ജില്ലാ ഓഫീസർമാരുടെ തസ്തികകൾ അസിസ്റ്റന്റ് ജില്ലാ ഓഫീസർമാർക്ക് ഫുൾ ചാർജ്ജ് നൽകി നികത്തിയിട്ടുണ്ടോ;
( ബി )
കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിൽ ജില്ലാ ഓഫീസർമാരുടെ ഒഴിവുകൾ നിലവിലുണ്ടോ;
( സി )
ഒഴിവുകൾ ഉണ്ടെങ്കിൽ അടിയന്തരമായി അസിസ്റ്റന്റ് ജില്ലാ ഓഫീസർമാർക്ക് ഫുൾ ചാർജ്ജ് നൽകി ഉത്തരവാകുമോ; വിശദാശങ്ങൾ ലഭ്യമാക്കാമോ?
87.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സൈനിക ക്ഷേമ വകുപ്പിലെ ജില്ലാ ഓഫീസർമാരുടെ നിയമനം കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരം ഉന്നത സൈനിക ഓഫീസർമാർക്കായി നീക്കി വച്ചിരിക്കുന്നതിനാലും പ്രസ്തുത വിഷയം കോടതിയുടെ പരിഗണനയിലായതിനാലും ഡയറക്ടറെ കൂടാതെ എത്ര ജില്ലാ ഓഫീസർമാരുടെ ഒഴിവുകളാണ് നിലവിൽ ഉള്ളത് എന്ന് വ്യക്തമാക്കാമോ;
( ബി )
വിമുക്ത ഭടൻമാർക്ക്/വിധവകൾക്ക്/ആശ്രിതർക്ക് ലഭിക്കുന്ന സേവനങ്ങളിൽ തടസ്സം/താമസം നേരിടാതിരിക്കുവാൻ നിലവിൽ 2 ജില്ലാ ഓഫീസർമാർക്ക് സ്ഥാനക്കയറ്റം നൽകിയ വ്യവസ്ഥയിൽ മറ്റ് അർഹരായ ഉദ്യോഗസ്ഥർക്ക് കൂടി താൽക്കാലിക സ്ഥാനക്കയറ്റം നൽകി ഒഴിവുള്ള ജില്ലാ ഓഫീസർമാരുടെ തസ്തികകൾ നികത്തുമോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
ആറു മാസത്തിൽ കുറവ് സേവനകാലം ബാക്കിയുള്ളവർക്ക് താൽക്കാലികാടിസ്ഥാനത്തിൽ അർഹമായ പ്രമോഷൻ നൽകുന്നതിന് നടപടി സ്വീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ?
88.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍‍ നിയോജകമണ്ഡലത്തില്‍ 2016 മുതല്‍ നാളിതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം അനുവദിച്ചത് എത്രപേര്‍ക്കാണെന്നും എത്ര തുകയാണ് ആകെ അനുവദിച്ചതെന്നും വില്ലേജ് തിരിച്ച് അറിയിക്കാമോ;
( ബി )
2018, 2019 കാലഘട്ടത്തിലെ പ്രളയദുരന്തവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ എത്രപേര്‍ക്ക് ധനസഹായം നല്‍കിയെന്നും എത്ര തുക ഇതിനായി ചെലവഴിച്ചുവെന്നും വര്‍ഷവും വില്ലേജും തിരിച്ച് വിവരം ലഭ്യമാക്കുമോ; പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി പ്രസ്തുത മണ്ഡലത്തില്‍ അനുവദിച്ച ഭൂമിയും വീടുകളും എത്രയെന്ന് വില്ലേജ് തിരിച്ച് വിവരം നല്‍കാമോ;
( സി )
2018, 2019 പ്രളയവുമായി ബന്ധപ്പെട്ട് റീബില്‍ഡ് കേരള പദ്ധതിയില്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികളും ചെലവഴിച്ച തുകയും എത്രയെന്ന് പദ്ധതികളുടെ പേര് സഹിതം വ്യക്തമാക്കാമോ;
( ഡി )
2016 മുതല്‍ നാളിതുവരെ മുഖ്യമന്ത്രിയുടെ ഗ്രാമീണ റോ‍ഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉൾപ്പെടുത്തി നിലമ്പൂര്‍ മണ്ഡലത്തിലെ എത്ര റോഡുകളാണ് നവീകരിച്ചതെന്നും ചെലവഴിച്ച തുക എത്രയെന്നും പഞ്ചായത്തുകള്‍ തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ?
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി
89.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-16 കാലയളവിലെ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് എത്ര പേര്‍ക്ക് ധനസഹായം ലഭിച്ചിട്ടുണ്ടെന്നും ആകെ എത്ര രൂപ ധനസഹായമായി വിതരണം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
ഈ ഇനത്തില്‍ 2016-21 കാലയളവില്‍ എത്ര പേര്‍ക്ക് ധനസഹായം ലഭിച്ചിട്ടുണ്ടെന്നും ആകെ എത്ര രൂപ ധനസഹായമായി വിതരണം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഈ ഇനത്തില്‍ നാളിതുവരെ എത്ര പേര്‍ക്ക് ധനസഹായം ലഭിച്ചിട്ടുണ്ടെന്നും ആകെ എത്ര രൂപ ധനസഹായമായി വിതരണം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കാമോ; ?
90.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇൗ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി (സി.എം.ഡി.ആര്‍.എഫ്.)യില്‍ നിന്ന് നാളിതുവരെ എത്ര തുക ധനസഹായമായി നല്‍കി എന്നും ഇതുവഴി എത്ര പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ;
( ബി )
ഏതെല്ലാം അവശതയുള്ളവര്‍ക്കാണ് ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായം ലഭിക്കുന്നത്; വിശദമാക്കാമോ;
( സി )
മുന്‍ സര്‍ക്കാരിന്റെ കാലയളവില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് വാമനപുരം മണ്ഡലത്തില്‍ അനുവദിച്ചിട്ടുള്ള ധനസഹായ തുകയുടെയും എത്ര പേര്‍ക്ക് അവിടെ അതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്നുള്ളതിന്റെയും വിവരങ്ങള്‍ വിശദമാക്കാമോ?
91.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കടലാക്രമണത്തിലും മറ്റും സംഭവിക്കുന്ന നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ കാലതാമസമുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ?
92.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2023 ല്‍ സംസ്ഥാനത്ത് ഏത്ര ജലാശയ അപകടങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ; അതിൽ എത്രപേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
93.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സാ സഹായത്തിനും മറ്റുമായി എത്ര തുകയാണ് നാളിതുവരെ അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
വടക്കാഞ്ചേരി മണ്ഡലത്തിൽ എത്ര തുകയാണ് ഇപ്രകാരം അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
94.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ജിയോളജിക്കൽ സർവ്വെ ഓഫ് ഇൻഡ്യ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എന്നിവർ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച ദുരന്ത നിവാരണ (എ) വകുപ്പിന്റെ 29.10.2021 ലെ സ.ഉ.(കൈ)നം. 5/2021/ഡി.എം.ഡി പ്രകാരം കാഞ്ഞിരപ്പള്ളി താലൂക്കിലെ 110 കുടുംബങ്ങളേയും മീനച്ചിൽ താലൂക്കിലെ 138 കുടുംബങ്ങളേയും നിലവിലെ സ്ഥലത്ത് നിന്നും മാറ്റേണ്ടതും ഇവർക്ക് വസ്തു വാങ്ങി വീട് നിർമ്മിക്കുന്നതിന് ഒരു കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതം നൽകേണ്ടതുമാണെന്നുമുള്ള റിപ്പോർട്ടിന്മേല്‍ സ്വീകരിച്ചു വരുന്ന നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
95.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2023 വര്‍ഷത്തില്‍ കേരള അഗ്നിരക്ഷാസേന എത്ര രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട് എന്ന് അറിയിക്കാമോ;
( ബി )
എത്ര ജീവനുകള്‍ രക്ഷാപ്രവര്‍ത്തനത്തിലൂടെ രക്ഷപ്പെടുത്തിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ?
96.
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമല ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര വിമാനത്താവളം പദ്ധതിയുടെ നിലവിലെ പുരോഗതി അറിയിക്കാമോ;
( ബി )
ഇതിനോടനുബന്ധിച്ച സ്ഥലമേറ്റെടുക്കലിന്റെ ഭാഗമായുള്ള സാമൂഹ്യാഘാത പഠനം നടത്തുന്നതിനായി സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; എങ്കില പ്രസ്തുത സമിതിയുടെ റിപ്പോർട്ട് ലഭ്യമായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
സ്ഥലമേറ്റെടുക്കല്‍ നടപടികളില്‍ പൊന്തന്‍പുഴ വനമേഖലയുമായി ബന്ധപ്പെട്ട് പട്ടയം ലഭിക്കാത്തവരുടെ സ്ഥലവും ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ വസ്തു ഉടമസ്ഥർക്ക് നിയമപ്രകാരം ലഭിക്കുന്ന നഷ്ടപരിഹാരം ലഭിക്കാന്‍ എന്തെങ്കിലും തടസ്സം നേരിടുമോ; പതിറ്റാണ്ടുകളായി അവിടെ താമസിക്കുന്ന വ്യക്തികൾക്ക് നഷ്ടപരിഹാരത്തിന് സ്പെഷ്യല്‍ പാക്കേജ് രൂപീകരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
പ്രസ്തുത പദ്ധതിയുടെ ഡിസൈന്‍, ഡി.പി.ആർ. എന്നിവ പൂർത്തിയായിട്ടുണ്ടോ; അവയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത ഡിസൈന്‍ പ്രകാരം സമീപത്തുള്ള റോഡുകളുടെ അലൈന്‍മെന്റിൽ വ്യത്യാസം വരുത്തുവാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം അറിയിക്കാമോ;
( എഫ് )
പ്രസ്തുത പദ്ധതിക്കായി സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിച്ചിട്ടുണ്ടോ; എങ്കിൽ എസ്.പി.വി.യുടെ ഓഫീസ് ഉൾപ്പെടെയുള്ള വിശദാംശം ലഭ്യമാക്കാമോ?
97.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കരിപ്പൂരിലെ കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനം ഇപ്പോൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
റിസ വികസനത്തിനായി ഭൂമി ഏറ്റെടുത്തു നൽകിയതിന്റെ അടിസ്ഥാനത്തിൽ റൺവേ വികസനത്തിനായി എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് അറിയിക്കാമോ;
( സി )
വിമാനത്താവള വികസനത്തിന് സ്ഥലം ഏറ്റെടുത്തപ്പോൾ അടഞ്ഞുപോയ എയർപോർട്ട് ബെൽറ്റ് റോഡിന് പകരം പുതിയ റോഡിന് സ്ഥലം ഏറ്റെടുത്ത് നിർമ്മിക്കുന്ന നടപടി സ്വീകരിക്കുമോ;
( ഡി )
കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നതിനും കൂടുതൽ ആഭ്യന്തര- അന്താരാഷ്ട്ര സർവീസുകൾ നടത്തുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
98.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മെട്രോ റെയിലിന്റെ തരം, റൂട്ട്, സ്റ്റേഷനുകള്‍, പ്രോജക്ട് തുക തുടങ്ങിയവ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതി സംബന്ധിച്ച് കെ.എം.ആര്‍.എല്‍. റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
സിൽവർ ലൈൻ പദ്ധതി
99.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രത്യേകമായി സോയിൽ ടെസ്റ്റിംഗ് നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത സോയിൽ ടെസ്റ്റിംഗ് 532 കി.മീ. വരുന്ന പാതയുടെ എത്ര ഇടങ്ങളിൽ എവിടെയെല്ലാമാണ് നടത്തിയതെന്നും ഏതെല്ലാം ഏജൻസികളെയാണ് വിവിധ ജില്ലകളിൽ ഇതിനായി നിയോഗിച്ചിരുന്നത് എന്നും ഇതിനായി എത്ര തുക ചെലവായി എന്നുമുള്ള വിശദാംശം നൽകുമോ; ഇതിന്റെ പഠന റിപ്പോർട്ടുകളുടെ പകർപ്പുകൾ ലഭ്യമാക്കാമോ; സിൽവർ ലൈൻ പദ്ധതിക്കും അനുബന്ധമായ മറ്റ് ആവശ്യങ്ങൾക്കും വേണ്ടി എത്ര ഭൂമിയാണ് വേണ്ടത് എന്നും ഇതോടനുബന്ധിച്ചുള്ള സ്മാർട്ട് സിറ്റികൾ നിർമ്മിക്കുന്നതിനു മാത്രമായി എത്ര ഭൂമിയാണ് വേണ്ടത് എന്നുമുള്ള ജില്ല തിരിച്ചുള്ള വിശദമായ കണക്ക് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് ഇന്ത്യൻ റെയിൽവെയുടെ കൈവശമുള്ള എത്ര ഭൂമി നല്കാമെന്നാണ് റെയിൽവേ സമ്മതിച്ചിട്ടുള്ളത് എന്ന വിവരം ജില്ല തിരിച്ചു ലഭ്യമാക്കാമോ ;
( സി )
പ്രസ്തുത പദ്ധതിക്ക് എത്ര അതിരടയാളക്കല്ലുകൾ(ബൗണ്ടറി സ്റ്റോൺസ് ) വാങ്ങിയിട്ടുണ്ട് എന്നും ഏതെല്ലാം ഏജൻസികൾക്കാണ് ഇതിന്റെ ഓർഡർ കൊടുത്തത് എന്നും സപ്ലൈ ഓർഡർ പ്രകാരം ഇതിന്റെ വിതരണം പൂർത്തിയാക്കിയിരുന്നോ എന്നും പ്രസ്തുത കല്ല് സപ്ലൈ ചെയ്യുന്നതിന് എത്ര തുക ചെലവായി എന്നുമുള്ള വിശദ വിവരം കല്ലുകളുടെ വിലയുൾപ്പടെ ഇനം തിരിച്ച് നല്കുമോ;
( ഡി )
ഈ കല്ലുകൾ വസ്തുവകകളിൽ സ്ഥാപിക്കുന്നത് തടഞ്ഞു എന്നാരോപിച്ച് എത്ര കേസുകൾ ഇപ്പോൾ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിലവിലുണ്ട് എന്ന വിശദ വിവരം ജില്ല തിരിച്ച്‌ ലഭ്യമാക്കാമോ;
( ഇ )
പ്രസ്തുത പദ്ധതി നടപ്പിലാക്കിയാലുണ്ടാകാവുന്ന ഭവിഷ്യത്തുകൾ സൂചിപ്പിച്ചു കൊണ്ട് പദ്ധതി ഉപേക്ഷിക്കണമെന്നും മറ്റും ആവശ്യപ്പെട്ടുകൊണ്ട് നിവേദനങ്ങൾ ലഭിച്ചിട്ടുണ്ടോ; എങ്കിൽ അപ്രകാരം ലഭിച്ചിട്ടുള്ള നിവേദനങ്ങളുടെ വിശദ വിവരവും പ്രസ്തുത നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളുടെ വിവരവും ലഭ്യമാക്കാമോ ;
( എഫ് )
പ്രസ്തുത വിഷയത്തിൽ 2023 ഡിസംബർ മാസത്തിൽ മാത്രം എത്ര വ്യക്തിഗത നിവേദനങ്ങളും ഭീമ ഹർജികളും സർക്കാരിന് ലഭിച്ചിട്ടുണ്ട് എന്ന വിശദ വിവരവും ഇതിന്മേൽ സ്വീകരിച്ചിട്ടുള്ള നടപടികളും വ്യക്തമാക്കാമോ;
( ജി )
കെ.ആർ.ഡി.സി.എൽ. രൂപീകരണത്തിനുശേഷം സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് നാളിതു വരെയുള്ള ചെലവുകളുടെ വിശദ വിവരം ഇനം തിരിച്ച് വ്യക്തമാക്കാമോ?
100.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര-മാഹി കനാലിന്റെ മൂന്നാം റീച്ചിന്റെ പ്രവൃത്തി ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ; മൂന്നാം റീച്ചിന്റെ ഡി.പി.ആർ. എന്ന് സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
വടകര-മാഹി കനാലിന്റെ കുറുകെയുളള കോട്ടപ്പള്ളി പാലത്തിന്റെ പ്രവൃത്തിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
2025 വർഷത്തോടെ ജലഗതാഗതത്തിന് സൗകര്യപ്രദമാകുന്ന തരത്തിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയെന്ന് വിശദമാക്കാമോ?
101.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ദേശീയ ജലപാതയൊഴികെയുള്ള സഞ്ചാരയോഗ്യമായ ജലപാതയിലൂടെ വെസലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തുന്നതിനായുളള കോസ്റ്റല്‍ ഷിപ്പിംഗ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വകുപ്പിന്റെ 20.12.2019-ലെ സ.ഉ.(കൈ)നം.10/2019/സി.എസ്.ഐ.എന്‍.ഡി ഉത്തരവ് പ്രകാരം നിശ്ചയിച്ചിട്ടുള്ള മാനദണ്ഡം എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ഉത്തരവിലെ ഫി‍ഡര്‍ കനാലിനു കുറുകെ പാലം നിര്‍മ്മിക്കാന്‍ അഞ്ച് മീറ്റര്‍ വെര്‍ട്ടിക്കല്‍ ക്ലിയറന്‍സ് വേണമെന്ന നിബന്ധന ഗ്രാമപ്രദേശങ്ങളിലെ ചെറുവഞ്ചികള്‍ മാത്രം കടന്നുപോകുന്ന തോടുകള്‍ക്ക് കുറുകെയുള്ള പാലങ്ങളുടെ നിര്‍മ്മാണത്തിനും പുനര്‍ നിര്‍മ്മാണത്തിനും എസ്റ്റിമേറ്റ് തുക മൂന്നിരട്ടിയാകുന്നതിനാലും സ്ഥലമെടുപ്പ് ആവശ്യമായി വരുന്നതിനാലും തടസ്സം സൃഷ്ടിക്കുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ;
( സി )
വൈപ്പിന്‍കര നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ മത്സ്യത്തൊഴിലാളികളുടെ വഞ്ചികള്‍ മാത്രം കടന്നുപോകുന്ന തോടിന് കുറുകെയുള്ളതും കാലപ്പഴക്കത്താല്‍ ജീര്‍ണ്ണാവസ്ഥയില്‍ ആയിട്ടുള്ളതുമായ മാലിപ്പുറം പാലത്തിന്റെ പുനര്‍ നിര്‍മ്മാണം ബഡ്ജറ്റില്‍ ഏഴ് കോടി രൂപ വകയിരുത്തിയിട്ടും പ്രസ്തുത ഉത്തരവിലെ ഫി‍ഡര്‍ കനാലിനു കുറുകെ പാലം പണിയാന്‍ അഞ്ച് മീറ്റര്‍ വെര്‍ട്ടിക്കല്‍ ക്ലിയറന്‍സ് വേണമെന്ന നിബന്ധന മൂലം എസ്റ്റിമേറ്റ് തുക ഏകദേശം 20 കോടിയായി വര്‍ദ്ധിക്കുന്നതിനാലും സ്ഥലമെടുപ്പും പുനരധിവാസവും ആവശ്യമായി വരുന്നതിനാലും നടപ്പിലാക്കാന്‍ കാലതാമസം വന്നിട്ടുള്ളതിനാല്‍ പ്രസ്തുത ഉത്തരവ് പുനഃപരിശോധിച്ച് സ്ഥലത്തിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്ത് ഭേദഗതി വരുത്താന്‍ നടപടി സ്വീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
102.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നഗരത്തില്‍ കനോലി കനാല്‍ നവീകരണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന കനാല്‍ സിറ്റി പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി തയ്യാറാക്കുന്നതിന് ഏത് ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും പദ്ധതിയുടെ ഉദ്ദേശ അടങ്കല്‍ തുക എത്രയാണെന്നും അറിയിക്കുമോ;
( സി )
പദ്ധതി നിര്‍മ്മാണം പരിസ്ഥിതി സൗഹൃദമായിരിക്കുമെന്ന് ഉറപ്പുവരുത്തുമോ; വ്യക്തമാക്കുമോ?
103.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവളം-ബേക്കല്‍ ജലപാത നിര്‍മ്മാണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും എന്തെല്ലാം പ്ര൮ത്തികളാണ് പൂര്‍ത്തിയാക്കിയിട്ടുള്ളതെന്നും പ്രസ്തുത നിര്‍മ്മാണം എപ്പോൾ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത പാതയുടെ ഭാഗമായ കോവളം-ആക്കുളം ഭാഗത്ത് ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്കിയിട്ടുള്ളതെന്നും ഇവയിൽ പൂര്‍ത്തിയായവയും ബാക്കിയുള്ളവയും ഏതെല്ലാമാണെന്നും ഇവ എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും വെളിപ്പെടുത്തുമോ;
( സി )
പ്രസ്തുത ജലപാതയില്‍ ഉൾപ്പെട്ട പാര്‍വതി പുത്തനാര്‍ നവീകരിക്കുന്നതിനും സംരക്ഷണ ഭിത്തി കെട്ടുന്നതിനും തീരുമാനം എടുത്തിട്ടുണ്ടോ; എങ്കില്‍ വിശദാംശം നൽകാമോ?
104.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ സുല്‍ത്താന്‍ കനാലിന്റെ തകര്‍ന്ന പാര്‍ശ്വഭിത്തി പുനര്‍നിര്‍മ്മിക്കുന്നതിന് കോസ്റ്റൽ ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ വകുപ്പ് മുഖേന 5.8 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പ്രവ‍ൃത്തി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
105.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര-മാഹി കനാൽ നിർമ്മാണത്തിന് ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഭൂവുടമകൾക്ക് ലഭിക്കേണ്ട തുക ലഭ്യമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എത്ര ഭൂവുടമകൾക്ക് ഇനി തുക നൽകാൻ ബാക്കിയുണ്ട് എന്നും ഇത് എന്നത്തേയ്ക്ക് നൽകാൻ സാധിക്കുമെന്നും വ്യക്തമാക്കുമോ?
106.
ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സിന്റെ പ്രചാരണത്തിന്, ഓരോ മണ്ഡലങ്ങളിലും സർക്കാരിന്റെ നേട്ടങ്ങൾ അടങ്ങിയ, ഒരു മണിക്കൂർ വീതമുള്ള, കണ്ടന്റ് തയ്യാറാക്കി കലാ ജാഥ നടത്തുന്നതിന് താല്പര്യമുള്ള ഏജൻസികളിൽ നിന്നും പ്രതിഫലം നൽകിക്കൊണ്ട് ഐ&പി.ആർ.ഡി. വകുപ്പ് മുഖേന പ്രോപ്പോസൽ ക്ഷണിച്ചിരുന്നോ; എങ്കിൽ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രൊപ്പോസലിൽ പങ്കെടുക്കുന്നതിന് അപേക്ഷ സമർപ്പിച്ച ഏജൻസികൾ ഏതൊക്കൊയെന്നും ആയതിന് തെരഞ്ഞെടുത്ത ഏജൻസികൾ ഏതൊക്കെയെന്നും അവർക്ക് നിശ്ചയിച്ച് നൽകിയ പ്രതിഫലം എത്രയെന്നും വ്യക്തമാക്കുമോ;
( സി )
ഇപ്രകാരം തെരഞ്ഞെടുത്ത ഏജൻസികൾ മുഖേന എത്ര മണ്ഡലങ്ങളിൽ കലാ ജാഥ നടത്തിയെന്നും ഇതിനായി എത്ര തുക ചെലവഴിച്ചുവെന്നുമുള്ള വിശദാംശം നൽകുമോ;
( ഡി )
സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉൾക്കൊള്ളിച്ച കണ്ടന്റുകൾ തയ്യാറാക്കുന്നതിന് ഐ&പി.ആർ.വകുപ്പിന് കീഴിൽ സംവിധാനമുണ്ടായിട്ടും ഇത് പുറം ഏജൻസികളെ ഏൽപ്പിക്കാനുണ്ടായ സാഹചര്യം വെളിപ്പെടുത്താമോ?
107.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രവാസി ക്ഷേമനിധിയിലെ അംഗം മരണപ്പെട്ടാല്‍ അവകാശിക്ക് പെന്‍ഷന്‍ ലഭിക്കുവാന്‍ സമര്‍പ്പിക്കേണ്ട അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ എന്തെല്ലാമാണെന്നും സമര്‍പ്പിക്കേണ്ട രീതിയെക്കുറിച്ചുള്ള വിശദാംശവും നല്‍കാമോ;
( ബി )
അപേക്ഷ സമര്‍പ്പിച്ചാല്‍ നടപടി പൂര്‍ത്തിയാക്കുവാന്‍ എടുക്കുന്ന സാധാരണ സമയപരിധി അറിയിക്കാമോ;
( സി )
അപേക്ഷ നിരസിച്ചാല്‍ അപേക്ഷകരെ അറിയിക്കാറുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
108.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2023 ഡിസംബര്‍ 20ന് സെക്രട്ടേറിയേറ്റിനു മുമ്പില്‍ ഒരു പ്രതിപക്ഷ യുവജന സംഘടന നടത്തിയ അക്രമസമരത്തില്‍ എത്ര പോലീസുകാര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
എത്ര രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
ഇത് സംബന്ധിച്ച് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; ആരൊക്കെയാണ് പ്രതികള്‍; വിശദാംശങ്ങള്‍ അറിയിക്കാമോ?
109.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മുഖ്യാതിഥിയായി പങ്കെടുത്ത എം.ടി. വാസുദേവൻ നായരുടെ പ്രസംഗം വിവാദമാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നോ; എങ്കിൽ റിപ്പോർട്ടിലെ വിശദാംശവും റിപ്പോർട്ടിന്റെ പകർപ്പും ലഭ്യമാക്കുമോ;
( ബി )
ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് നൽകുന്നതിന് സ്പെഷ്യൽ ബ്രാഞ്ചിന് ആഭ്യന്തര വകുപ്പ് നിർദ്ദേശം നൽകിയിരുന്നോ; എങ്കിൽ എന്തെല്ലാം വിവരങ്ങളാണ് വകുപ്പ് ആരാഞ്ഞത്; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രസംഗത്തിന് പിന്നിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടോയെന്ന് അന്വേഷിക്കാൻ ആഭ്യന്തര വകുപ്പ് രഹസ്യാന്വേഷണ വിഭാഗത്തോട് ആവശ്യപ്പെട്ടിരുന്നോ; എങ്കിൽ ഇത് സംബന്ധിച്ച് എന്ത് റിപ്പോർട്ടാണ് രഹസ്യന്വേഷണ വിഭാഗം സമർപ്പിച്ചിട്ടുള്ളത്; റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ?
110.
ശ്രീ. എ. പി. അനിൽ കുമാർ
ചാണ്ടി ഉമ്മന്‍
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രതിപക്ഷ യുവജന സംഘടനകള്‍ നടത്തുന്ന സമരങ്ങളില്‍ പങ്കെടുക്കുന്നവരെ പോലീസ് ലാത്തികൊണ്ട് തലക്കടിക്കുന്നതായി പറയപ്പെടുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇപ്രകാരമുള്ള നടപടി നിയമപരമാണോ എന്ന് വിശദമാക്കാമോ;
( ബി )
യുവജന സംഘടനകള്‍ നടത്തുന്ന സമരങ്ങളില്‍ പങ്കെടുക്കുന്ന വനിതകളുടെ വസ്ത്രം പുരുഷ പോലീസ് അടക്കം വലിച്ചുകീറുന്നതും അവരുടെ മുടിയില്‍ ബൂട്ടിട്ട് ചവിട്ടുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത നടപടി നിയമപരമാണോ എന്ന് വിശദമാക്കാമോ?
111.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. സണ്ണി ജോസഫ്
ശ്രീ. ഷാഫി പറമ്പിൽ
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് ഏതൊക്കെ സാഹചര്യങ്ങളിലാണ് സിആര്‍. പി. സി. പ്രകാരമുള്ള 41A നോട്ടീസ് നല്‍കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
സിആര്‍. പി. സി. പ്രകാരമുള്ള 41A നോട്ടീസ് നല്‍കുന്നതിന്റെ നടപടിക്രമങ്ങള്‍ വിശദമാക്കാമോ;
( സി )
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിനെ പുലര്‍ച്ചെ അടൂരിലെ വീട്ടില്‍ നിന്നും തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയ സംഭവത്തില്‍ സിആര്‍. പി. സി. പ്രകാരമുള്ള 41A നോട്ടീസ് നല്‍കിയിട്ടുണ്ടോ; എങ്കിൽ എപ്പോഴാണ് നോട്ടീസ് നൽകിയത് എന്ന് വിശദമാക്കാമോ?
112.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ ഡി കെ മുരളി
ശ്രീ. പി. വി. അൻവർ
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിന് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കേരളം സ്വീകരിക്കുന്നത് എന്ന് നീതി ആയോഗ് വെളിപ്പെടുത്തിയ സാഹചര്യം വ്യക്തമാക്കാമോ;
( ബി )
സമാധാന അന്തരീക്ഷം തകർക്കാനും സംസ്ഥാനത്തെ ഒരു കലാപഭൂമിയാക്കി മാറ്റാനുമുള്ള ഉദ്ദേശത്തോടുകൂടി ചിലര്‍ നടത്തിയതായി പറയപ്പെടുന്ന വ്യാജ പ്രസ്താവനകൾ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് ഗൗരവമായി കാണുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങൾ മൂലം സമാധാന അന്തരീക്ഷം തകരാറിലായതായി പറയപ്പെടുന്ന സാഹചര്യത്തിലും സമാധാനം പുലര്‍ത്താന്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന പോലീസ് സേനയേയും സർക്കാരിനേയും ഇകഴ്‍ത്തി കാണിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഈ പ്രസ്താവനകളുടെ പിന്നിലെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ഡി )
പ്രസ്തുത സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ സര്‍ക്കാര്‍ പോലീസിന് നിര്‍ദ്ദേശം നല്കിയിട്ടുണ്ടോ; വിശദമാക്കാമോ?
113.
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തു ഒരു പ്രതിപക്ഷ യുവജവ സംഘടന പ്രസിഡന്റിനെ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് സി.ആര്‍.പി.സി പ്രകാരമുള്ള 41A നോട്ടീസ് നല്‍കിയിരുന്നോ; എങ്കില്‍ ഈ നോട്ടീസിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
114.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ആലപ്പുഴയിലൂടെ കടന്നു പോകവെ മുദ്രാവാക്യം വിളിച്ച പ്രതിപക്ഷ വിദ്യാർത്ഥി യുവജന പ്രവര്‍ത്തകരെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസ് സംഘം അവരുടെ നിയന്ത്രണത്തിലാക്കിയതിന് ശേഷം, മുഖ്യമന്ത്രിയോടൊപ്പം സഞ്ചരിക്കേണ്ട ഒരു പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസർ മുഖ്യമന്ത്രി പോയികഴിഞ്ഞശേഷം അകമ്പടി വാഹനത്തില്‍ നിന്നിറങ്ങി പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന പ്രവര്‍ത്തകരെ വടി ഉപയോഗിച്ച് തലയ്ക്കടിച്ച സംഭവത്തില്‍ പരാതി ലഭിച്ചിട്ടും കേസെടുക്കുന്നതില്‍ പോലീസിനു പറ്റിയ വീഴ്ച ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പരാതി ലഭിച്ചിട്ട് എത്ര ദിവസം കഴിഞ്ഞാണ് ഇക്കാര്യത്തിൽ കേസെടുത്തത്;
( സി )
ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ പി.എസ്. ഒ ക്കെതിരെ കേസെടുത്ത പോലീസ് ഏതെല്ലാം വകുപ്പുകളാണ് ടിയാനെതിരെ ചുമത്തിയിട്ടുള്ളത് എന്നറിയിക്കാമോ?
115.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സിനിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചവർക്ക് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനിൽ നിന്നും മർദ്ദനം ഏൽക്കേണ്ടി വന്നിട്ടുണ്ടോ; ഇതു സംബന്ധിച്ച കേസുകളുടെ വിശദാംശം അറിയിക്കുമോ;
( ബി )
മുഖ്യമന്ത്രിയുടെ വാഹനത്തിന് മുൻപിൽ പ്രതിഷേധിച്ചവരെ ഗൺമാനും അകമ്പടി സേനയും ആക്രമിച്ചതായി പറയപ്പെടുന്ന കേസ്സിൽ ഗൺമാൻ ഉൾപ്പെടെയുളളവർക്കെതിരെ കേസെടുത്തിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഇവർക്കെതിരെ മറ്റെന്തെല്ലാം നിയമ നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കുമോ?
116.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടിയില്‍ പോലീസ് ജീപ്പ് തല്ലിതകര്‍ത്ത സംഭവത്തില്‍ പ്രതികള്‍ ആരൊക്കെയാണെന്നും അവര്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെയോ പോഷക സംഘടനയുടെയോ ഭാരവാഹിത്വം വഹിക്കുന്നവരാണോ എന്നും വ്യക്തമാക്കാമോ;
( ബി )
ഈ കേസില്‍ ഏതൊക്കെ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( സി )
പ്രഥമ വിവര റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ബലം പ്രയോഗിച്ച് മോചിപ്പിച്ചതുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആര്‍ക്കെല്ലാമെതിരെ ഏതെല്ലാം വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് അറിയിക്കുമോ?
117.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടിയില്‍ പോലീസ് ജീപ്പ് അടിച്ചു തകര്‍ക്കുകയും, ജീപ്പിന് മുകളില്‍ കയറിനിന്ന് കലാപാഹ്വാനം നല്‍കുകയും ഡി.വൈ.എസ്.പി ഉള്‍പ്പടെയുള്ള പോലീസുകാരെ അസഭ്യം പറയുകയും ചെയ്ത ഭരണപക്ഷാനുകൂല യുവജന സംഘടനയുടെ നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടും ഭരണകക്ഷിയിൽപെട്ട നേതാക്കള്‍ ഇടപെട്ട് മോചിപ്പിച്ച സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ടി സംഭവം നടന്ന് എത്ര ദിവസം കഴിഞ്ഞാണ് പോലീസ് ഭരണപക്ഷാനുകൂല യുവജന സംഘടനയുടെ നേതാവിനെ അറസ്റ്റ് ചെയ്തത്;
( സി )
അദ്ദേഹത്തിനെതിരെ പോലീസ് ഏതെല്ലാം വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്?
118.
ശ്രീ. പി. ഉബൈദുള്ള
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള യാത്രയ്ക്കിടയിൽ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചവരെ മുഖ്യമന്ത്രിയുടെ ഗൺമാൻ ആക്രമിച്ചതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ആരോപണ വിധേയനായ ഗൺമാനിൽ നിന്നും വിശദീകരണം തേടിയിരുന്നോ; വിശദമാക്കാമോ;
( സി )
വ്യക്തിഗത സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നും ഉണ്ടായതായി പറയപ്പെടുന്ന നിയമവിരുദ്ധ പ്രവർത്തനത്തിനെതിരെ എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
119.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള യാത്രയുമായി ബന്ധപ്പെട്ട പ്രതിപക്ഷ പ്രതിഷേധങ്ങളെ തുടര്‍ന്ന് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്ക് നൽകാമോ;
( ബി )
പ്രസ്തുത കേസുകളില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
പ്രതിഷേധക്കാര്‍ക്കെതിരെയുണ്ടായ ഭരണപക്ഷ വിദ്യാര്‍ത്ഥി, യുവജന സംഘടനകളുടെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ; എങ്കിൽ പ്രസ്തുത കേസുകളുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത കേസുകളില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ഇ )
നവകേരള യാത്രയുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തവരെ അക്രമിച്ച മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാര്‍ക്കെതിരെ കേസെടുക്കാനുള്ള ബഹു. കോടതിയുടെ നിര്‍ദേശ പ്രകാരമെടുത്ത കേസിന്റെ നിലവിലെ അവസ്ഥ വിശദമാക്കുമോ;
( എഫ് )
പ്രസ്തുത കേസിലെ പ്രതികള്‍ക്കെതിരെ ഏതെല്ലാം വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്; കേസ് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
120.
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ് പരിപാടിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും മന്ത്രിസഭാംഗങ്ങൾക്കുമെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ സംസ്ഥാനത്തുടനീളം പ്രതിപക്ഷ യുവജന സംഘടനാ പ്രവർത്തകർ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടി പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ;
( ബി )
എങ്കില്‍ ഏതൊക്കെ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും എത്ര പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇതില്‍ എത്രപേർ ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ;
( സി )
നവകേരള സദസ് പരിപാടിയുമായി ബന്ധപ്പെട്ട് എത്ര പ്രതിപക്ഷ പാര്‍ട്ടി പ്രവർത്തകരെ കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ടെന്നുള്ള വിശദാംശം ജില്ല തിരിച്ച് വ്യക്തമാക്കുമോ; ഏത് സാഹചര്യത്തിലാണ് ഇപ്രകാരം കരുതൽ തടങ്കൽ നടപ്പാക്കിയതെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പരിപാടിയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച പ്രതിപക്ഷ യുവജന സംഘടനാ പ്രവര്‍ത്തകര്‍ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടി പ്രവർത്തകരെ കയ്യേറ്റം ചെയ്തതിന്റെ പേരില്‍ ഭരണപക്ഷ യുവജന സംഘടനാ പ്രവർത്തകർക്കെതിരെ എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഏതൊക്കെ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും എത്ര പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ?
121.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ സംരക്ഷണത്തിന് പോലീസ് മേധാവി ആവശ്യപ്പെട്ട അധിക തസ്തിക അനുവദിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ആശുപത്രികളിലെ നിലവിലുള്ള സുരക്ഷ ജീവനക്കാരും, ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും കൃത്യമായി പ്രവര്‍ത്തിച്ചാല്‍ അധിക പോലീസ് സംവിധാനം ആവശ്യമില്ലായെന്ന് ആഭ്യന്തര വകുപ്പ് തീരുമാനം എടുത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആശൂപത്രി ജീവനക്കാര്‍ക്ക് എതിരെ നടന്ന അതിക്രമങ്ങളുടെ വിശദാംശം ജില്ലാ അടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ?
122.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജനങ്ങളുടെ സ്വൈര്യ ജീവിതം തകര്‍ക്കുന്നതിനും മതസ്പര്‍ദ്ധയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തുന്നതായി പറയപ്പെടുന്ന പ്രചാരണങ്ങള്‍ സര്‍ക്കാര്‍ പ്രത്യേകം നിരീക്ഷിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഫെയ്സ്ബുക്ക് പേജിലൂടെ നടത്തിയ തെറ്റായ പ്രചാരണങ്ങള്‍ സംസ്ഥാനത്തെ മതസൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കുന്നതും ലഹളയുണ്ടാക്കണമെന്ന ബോധപൂര്‍വ്വമായ ലക്ഷ്യത്തോടെയായിരുന്നുവെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് ഗൗരവമായി കാണുന്നുണ്ടോ; വ്യക്തക്കാമോ;
( സി )
ഇത് സംബന്ധിച്ച പരാതിയുടെയും അനുബന്ധ അന്വേഷണ നടപടികളുടെയും പുരോഗതി വ്യക്തമാക്കാമോ;
( ഡി )
ഇത്തരത്തില്‍ നിരുത്തരവാദപരമായ പ്രചാരണങ്ങള്‍ സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനവും നിയമ നടപടികളും കര്‍ശനമാക്കുമോ; വിശദമാക്കാമോ?
123.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവ കേരള യാത്രയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചവരെ  മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള അംഗരക്ഷകര്‍ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ;
( ബി )
എങ്കിൽ ഇതുമായി ബന്ധപ്പെട്ട് ആർക്കെല്ലാം എതിരെയാണ് കേസ് എടുത്തിട്ടുള്ളത്; എതെല്ലാം വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്; വിശദമാക്കാമോ;
( സി )
പ്രസ്തുത കേസുമായി ബന്ധപ്പെട്ടവരെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ടോ; ഇതിൽ സ്വീകരിച്ചിട്ടുള്ള തുടർനടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
124.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. ഷാഫി പറമ്പിൽ
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഒരു വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
രാഷ്ട്രീയ സമരങ്ങളില്‍ പങ്കെടുക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള സുപ്രീം കോടതിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാതെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്യുന്നതായുള്ള സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് നിയമപരമാണോ എന്ന് വിശദമാക്കാമോ;
( സി )
പ്രമുഖ പ്രതിപക്ഷ യുവജന സംഘടനയുടെ സംസ്ഥാന പ്രസിഡന്റിനെ അടൂരിലെ വീട്ടില്‍ നിന്നും പുലര്‍ച്ചെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസ് പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത സംഭവത്തിൽ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് നൽകേണ്ട സിആർ.പി.സി. 41 എ നോട്ടീസ് നൽകിയിരുന്നോ; വിശദമാക്കാമോ?
125.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ. ആന്റണി ജോൺ
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന പോലീസ് സേനയെ രാജ്യത്തെ ഏറ്റവും മികച്ച ക്രമസമാധാനപാലന സേനയാക്കി മാറ്റുന്നതിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
വര്‍ഗ്ഗീയ സംഘര്‍ഷങ്ങളില്ലാത്ത ഏക സംസ്ഥാനമായി കേരളത്തെ കാത്തുസൂക്ഷിക്കുന്നതില്‍ പോലീസ് സേന വഹിക്കുന്ന വിവിധങ്ങളായ പങ്ക് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
മതനിരപേക്ഷതയിലൂന്നിയതും ജനാധിപത്യബോധത്തോടുകൂടിയതുമായ നാടിന്റെ പ്രത്യേകതകള്‍ തകര്‍ക്കുന്നതിനും വര്‍ഗ്ഗീയ വിദ്വേഷ പ്രചാരണങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിക്കാനുമുള്ള ശ്രമങ്ങള്‍ തടയുന്നതില്‍ കേരള പോലീസിന് നിര്‍ണ്ണായക പങ്ക് വഹിക്കുവാന്‍ സാധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
സംസ്ഥാനത്തെ ക്രമസമാധാനനില സംബന്ധിച്ച് നിതി ആയോഗിന്റെ വിലയിരുത്തല്‍ എന്തായിരുന്നുവെന്ന് വിശദമാക്കുമോ?
126.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ പ്രതിഷേധ സമരം നടത്തുന്ന ആൾക്കൂട്ടത്തെ പിരിച്ചുവിടുന്നതിനായി ഗ്രനേഡ് ഉൾപ്പെടെയുള്ള ആയുധങ്ങൾ പ്രയോഗിക്കുന്നത് സംബന്ധിച്ച് നിലവിലുള്ള ചട്ടങ്ങളും മാർഗനിർദ്ദേശങ്ങളും എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
2023 ഡിസംബർ മാസത്തിൽ സെക്രട്ടേറിയറ്റിലേക്ക് കെ.പി.സി.സി. അധ്യക്ഷന്റെയും പ്രതിപക്ഷ നേതാവിന്റെയും നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിന്റെ ഉദ്ഘാടന വേദിയിലേക്ക് ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചതായുള്ള അക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അത് ഏത് സാഹചര്യത്തിൽ ആണെന്ന് വ്യക്തമാക്കുമോ;
( സി )
മേൽപ്പറഞ്ഞ, നടന്നതായി പറയപ്പെടുന്ന സംഭവത്തിൽ ചട്ടങ്ങളും മാർഗനിർദേ ശങ്ങളും അനുസരിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു മുന്നറിയിപ്പുകൾ നൽകിയാണോ പ്രസ്തുത ആയുധങ്ങൾ പ്രയോഗിച്ചിട്ടുള്ളത്; അല്ലെങ്കിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശം നൽകുമോ;
( ഡി )
കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും എം.പിമാർക്കും എം.എൽ.എമാർക്കും എതിരെ പ്രകോപനം ഇല്ലാതെ പോലീസിന്റെ ഭാഗത്തുനിന്ന് വധശ്രമത്തിനു സമാനമായ ആക്രമണം നടത്തിയതായുള്ള ആക്ഷേപത്തെക്കുറിച്ച് ഡിജിപി അന്വേഷണം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ കണ്ടെത്തലുകൾ എന്തൊക്കെയാണ്; ഇതിന്റെ അടിസ്ഥാനത്തിൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ?
127.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കുന്നതിനായി നിയോഗിച്ചിട്ടുള്ള ഗൺമാൻമാരുടെ ചുമതലകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ; ഇവരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമം എന്താണ്; എന്തൊക്കെ ആയുധങ്ങളാണ് ഇവർക്ക് ഔദ്യോഗിക ചുമതലയുടെ ഭാഗമായി നൽകിയിട്ടുള്ളത്; വിശദാംശങ്ങൾ നൽകുമോ;
( ബി )
ഇപ്രകാരം നിയോഗിക്കപ്പെടുന്ന ഗൺമാൻമാർക്ക് ലോക്കൽ പോലീസിനെ മറികടന്ന് ക്രമസമാധാന പ്രശ്നങ്ങളിൽ ഇടപെടുന്നതിന് അധികാരം നൽകിയിട്ടുണ്ടോ; ഇവർക്ക് ലാത്തി ഉപയോഗിച്ച് ആളുകളെ മർദ്ദിക്കുന്നതിന് അധികാരം ഉണ്ടോ; വിശദാംശം നൽകുമോ;
( സി )
ഇപ്രകാരം സുരക്ഷയ്ക്കായി നിയോഗിക്കപ്പെടുന്ന ഗൺമാൻമാർ ഡ്യൂട്ടി സമയത്ത് മുഖ്യമന്ത്രിയോടൊപ്പം സഞ്ചരിക്കാതെ മറ്റു വാഹനങ്ങളിൽ സഞ്ചരിക്കുന്നതിന് അനുമതി ഉണ്ടോ; വ്യക്തമാക്കുമോ;
( ഡി )
മുഖ്യമന്ത്രിയോടൊപ്പം സഞ്ചരിക്കേണ്ട സുരക്ഷാ ചുമതലയുള്ള ഗൺമാൻ പ്രസ്തുത വാഹനവ്യൂഹത്തിൽ നിന്നും പുറത്തിറങ്ങി ലോക്കൽ പോലീസ് തടഞ്ഞു വച്ചിരുന്ന പ്രതിഷേധക്കാരെ മർദ്ദിക്കുന്നത് ഇയാളുടെ കൃത്യനിർവഹണത്തിൽ ഉള്ള ഗുരുതര വീഴ്ചയല്ലേ; ഇത്തരം സന്ദർഭങ്ങളിൽ ഇയാൾക്ക് എതിരെ എന്തൊക്കെ ശിക്ഷാ നടപടികളാണ് സ്വീകരിക്കാൻ കഴിയുന്നതെന്ന് വ്യക്തമാക്കുമോ;
( ഇ )
നവകേരള സദസ്സ് പരിപാടിക്കായി മുഖ്യമന്ത്രിയും സംഘവും ആലപ്പുഴയിൽ എത്തിച്ചേർന്നപ്പോൾ പ്രതിപക്ഷ വിദ്യാർഥി യുവജന സംഘടനാ പ്രവർത്തകരെ ലാത്തി കൊണ്ട് മർദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺമാന് എതിരെ നാളിതുവരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ?
128.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര പോലീസ് സ്റ്റേഷനുകളാണ് ജനമൈത്രി പോലീസ് സ്റ്റേഷനുകൾ ആയി പ്രഖ്യാപിച്ചിട്ടുള്ളത്;
( ബി )
മറ്റു പോലീസ് സ്റ്റേഷനുകളിൽ നിന്നും വ്യത്യസ്തമായി എന്തൊക്കെ സംവിധാനങ്ങളാണ് ജനമൈത്രി പോലീസ് സ്റ്റേഷനുകളിൽ ഏർപ്പെടുത്തിയിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമോ;
( സി )
ജനമൈത്രി പോലീസ് സ്റ്റേഷനുകളിൽ പൊതുജനങ്ങൾക്ക് ഇരിപ്പിടം ഉൾപ്പെടെയുള്ളവ സജ്ജമാക്കിയത് തുടർച്ചയായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് എന്തെങ്കിലും സംവിധാനം നിലവിൽ ഉണ്ടോ; ഇത് ഉറപ്പുവരുത്താൻ എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് ?
129.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുതര ക്രിമിനൽ കേസുകളിലോ, സംഭവങ്ങളിലോ ഉൾപ്പെട്ടതിന്റെ പേരിൽ പോലീസ് വകുപ്പിലെ എത്ര ഉദ്യോഗസ്ഥരെയാണ് 2016 മുതൽ 2023 വരെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടതെന്ന് വർഷം, പദവി എന്നിവ തിരിച്ച് അറിയിക്കാമോ;
( ബി )
സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലെ എസ്.എച്ച്.ഒ ആയി ജോലി ചെയ്തു വരുന്നവരിൽ ഗുരുതര ക്രിമിനൽ കേസുകളിൽ ഉള്‍പ്പെട്ടവര്‍ ഉണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
ജനങ്ങൾക്ക് പോലീസിൽ ഉള്ള വിശ്വാസം വർദ്ധിപ്പിക്കുന്നതിന് എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്?
130.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധ സമരങ്ങളുടെ പേരിൽ ആകെ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഏതെല്ലാം വകുപ്പ് അനുസരിച്ചാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും വിശദമാക്കാമോ;
( ബി )
നവകേരള സദസ്സുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധ സമരങ്ങളുടെ പേരിൽ പ്രതിപക്ഷ യുവജന സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; ഏതെല്ലാം വകുപ്പുകള്‍ അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്; വിശദമാക്കാമോ;
( സി )
പ്രതിഷേധ സമരങ്ങളില്‍ പങ്കെടുത്ത പ്രതിപക്ഷ യുവജന സംഘടനാ പ്രവര്‍ത്തകരെ ആക്രമിച്ചതിന് ഭരണപക്ഷ യുവജന സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ; എങ്കിൽ എത്ര പേർക്കെതിരെയാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുളളത്; ഏതെല്ലാം വകുപ്പുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്; വിശദമാക്കാമോ?
131.
ശ്രീമതി ഉമ തോമസ്
ചാണ്ടി ഉമ്മന്‍
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വണ്ടിപ്പെരിയാറില്‍ കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പോലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്ത് നിന്നും ഗുരുതരമായ കൃത്യവിലോപം ഉണ്ടായതായി കോടതി കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ ആയത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
പ്രസ്തുത കേസില്‍ പ്രതിയെ രക്ഷപെടുത്താനായി ഉദ്യോഗസ്ഥര്‍ അന്വേഷണത്തിൽ ബോധപൂര്‍വ്വമായ വീഴ്ച വരുത്തിയതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഇത്തരത്തില്‍ പ്രതികൾക്കെതിരെ നടക്കുന്ന അന്വേഷണത്തില്‍ അട്ടിമറികള്‍ ആവർത്തിക്കുന്നത് കാരണം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നീതി ലഭിക്കാതെ പോകുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത വിഷയം ഗൗരവമായി പരിഗണിക്കുന്നുണ്ടോ; ആയത് തടയാനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
132.
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുമ്പോൾ പോലീസ് പാലിക്കേണ്ട നടപടിക്രമങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടിയുടെ യുവജനസംഘടനയുടെ സംസ്ഥാന അധ്യക്ഷനെ വീട്ടിൽ ചെന്ന് അറസ്റ്റ് ചെയ്ത സംഭവത്തിൽ മേൽപ്പറഞ്ഞ നടപടിക്രമങ്ങളെല്ലാം പാലിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( സി )
മേൽ അറസ്റ്റ് വിഷയത്തിൽ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെങ്കിൽ നടപടിക്രമം പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ എന്തൊക്കെ നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;
( ഡി )
അറസ്റ്റ് നടപടിക്രമങ്ങൾ പാലിക്കാത്തതിന്റെ പേരിൽ കഴിഞ്ഞ സർക്കാരിന്റെ(2016-2021) കാലം മുതൽ നാളിതുവരെ ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ എത്ര ഉദ്യോഗസ്ഥർക്കെതിരെ ഏതൊക്കെ കേസുകളിലാണ് ഇപ്രകാരം നടപടി സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങൾ നൽകാമോ?
133.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പോലീസില്‍ 01.01.2024 തീയതിയിലെ കണക്ക് പ്രകാരം ഡയറക്ട് സബ് ഇന്‍സ്പെക്ടര്‍മാരുടെ സാങ്ഷൻഡ് സ്‌ട്രെങ്ത് എത്രയാണ്; നിലവില്‍ എത്രപേര്‍ ഈ പദവിയിൽ ജോലി ചെയ്ത് വരുന്നു; എത്ര പുതിയ വേക്കന്‍സികള്‍ പി.എസ്.സി.യിലേയ്ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നിലവിലുണ്ട് എന്ന് വ്യക്തമാക്കാമോ;
( ബി )
07.07.2022 തീയതി മുതല്‍ 17.01.2024 വരെയുള്ള കാലയളവില്‍ എത്ര ഡയറക്ട് സബ് ഇന്‍സ്പെക്ടര്‍മാര്‍ മറ്റു വകുപ്പുകളിലേയ്ക്കും മാതൃവകുപ്പുകളിലേയ്ക്കും റിലീവ് ചെയ്തു പോയിട്ടുണ്ട്; ഓരോന്നും തരം തിരിച്ച് വ്യക്തമാക്കാമോ;
( സി )
07.07.2022 മുതല്‍ 17.01.2024 വരെയുള്ള കാലയളവില്‍ എത്ര ഡയറക്ട് സബ് ഇന്‍സ്പെക്ടര്‍മാരെ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് തസ്തികയിലേയ്ക്ക് പ്രോമോട്ട് ചെയ്തിട്ടുണ്ട്; പ്രമോഷന്‍ ഉത്തരവിന്റെ തീയതിയും എണ്ണവും വ്യക്തമാക്കാമോ;
( ഡി )
07.07.2022 തീയതി മുതല്‍ 17.01.2024 വരെയുള്ള കാലയളവില്‍ എത്ര ഡയറക്ട് സബ് ഇന്‍സ്പെക്ടര്‍മാര്‍ ഏതൊക്കെ ഏജന്‍സികളിലേയ്ക്ക് അന്യത്ര സേവനത്തിനായി പോയിട്ടുണ്ട് എന്നറിയിക്കാമോ; 07.07.2022 തീയതി മുതല്‍ 17.01.2024 വരെയുള്ള കാലയളവില്‍ എത്ര ഡയറക്ട് സബ് ഇന്‍സ്പെക്ടര്‍മാരുടെ അന്യത്ര സേവന കാലാവധി കഴിഞ്ഞുവെന്നും ഏതൊക്കെ ഏജന്‍സികളില്‍ നിന്നും മടങ്ങി വന്നിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ഇ )
07.07.2022 തീയതി മുതല്‍ 17.01.2024 വരെയുള്ള കാലയളവില്‍ എത്ര ഡയറക്ട് സബ് ഇന്‍സ്പെക്ടര്‍മാര്‍ സര്‍വ്വീസില്‍ ഇരിക്കെ മരണപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( എഫ് )
സ.ഉ.(കൈ) നം. 4/2024/2024/ആഭ്യന്തരം തീയതി 05.01.2024 പ്രകാരം കേരളം പുതിയതായി രൂപീകരിച്ച സൈബര്‍ ഡിവിഷനില്‍ കേരള സിവില്‍ പോലീസില്‍ ഡയറക്ട് സബ് ഇന്‍സ്പെക്ടര്‍, ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, ഡി.വൈ.എസ്.പി., എസ്.പി. (നോണ്‍ ഐ.പി.എസ്.) തസ്തികകള്‍ ഉണ്ടെന്ന് അറിയിക്കാമോ;
( ജി )
ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഉപദേശ-സി) വകുപ്പിന്റെ 26.10.2023-ലെ ഉപ.സി.3/150/2023/പി&ആര്‍.ഡി. നം. പ്രകാരമുള്ള സര്‍ക്കുലറിലെ നിര്‍ദേശ പ്രകാരം സബ് ഇന്‍സ്പെക്ടര്‍ തസ്തികയില്‍ 2023-2024 കലണ്ടര്‍ വര്‍ഷത്തില്‍ ഉണ്ടാകുന്ന പ്രതീക്ഷിത ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; സ്വീകരിച്ചിട്ടില്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ?
134.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് എത്ര മാധ്യമപ്രവർത്തകരുടെ പേരിൽ പോലീസ് കേസെടുത്തു; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഏതെല്ലാം മാധ്യമപ്രവർത്തകരുടെ പേരിൽ എന്തിനെല്ലാം ആണ് കേസെടുത്തത്; ഏതെല്ലാം കേസുകളിൽ പോലീസ് റിപ്പോർട്ട് നൽകി; റിപ്പോർട്ടിന്റെ പകർപ്പ് നൽകാമോ?
135.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈറിച്ച് ഓൺലൈൻ ഷോപ്പി എന്ന സ്ഥാപനത്തിനെതിരെ ബഡ്സ് ആക്ട് പ്രകാരം സ്വീകരിച്ച നടപടികളും അവരുടെ കണ്ട്കെട്ടിയ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച വിശദാംശങ്ങളും വിവരിക്കാമോ; പ്രസ്തുത കമ്പനിയുടെ ഉടമ സമാന മാതൃകയിൽ തട്ടിപ്പ് നടത്തിയതിന് ജയിൽ വാസവും വിചാരണയും നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇദ്ദേഹത്തിനെതിരെ നിലവിൽ ഇത്തരത്തിലുള്ള എത്ര കേസുകൾ ഉണ്ട്;
( ബി )
പ്രസ്തുത കമ്പനിയുടെ പ്രവർത്തനം സംസ്ഥാനത്തിന് പുറത്തും രാജ്യത്തിന് പുറത്തും വ്യാപിച്ച് കിടക്കുന്നതിനാലും റിസർവ് ബാങ്ക് അനുമതിയില്ലാതെ ബോണ്ടുകൾ സ്വീകരിച്ചതിനാലും ബഡ്സ് ആക്ട് നിയമം അനുശാസിക്കും പ്രകാരം സി.ബി.ഐ അന്വേഷണത്തിന് സർക്കാർ നടപടി സ്വീകരിക്കുമോ?
136.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2015 ജനുവരി മുതല്‍ 2023 ഡിസംബര്‍ വരെയുള്ള കാലയളവില്‍ രജിസ്റ്റർചെയ്ത ഐ.പി.സി. കേസുകള്‍, കൊലപാതകം, കൊലപാതക ശ്രമം, കവര്‍ച്ച, ആക്രമിച്ച് കവര്‍ച്ച, ആക്രമിക്കല്‍, സ്ത്രീ പീഡനം, സ്ത്രീകളോടും കുട്ടികളോടുമുള്ള അതിക്രമം, പോക്സോ കേസുകള്‍, ലഹരിക്കടത്ത് എന്നീ കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ വര്‍ഷം തിരിച്ച് ലഭ്യമാക്കുമോ;
( ബി )
2015 ജനുവരി മുതല്‍ 2023 ഡിസംബര്‍ വരെ പോലീസുകാര്‍ പ്രതികളായ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‍; ഇവയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് എത്ര, ശിക്ഷിക്കപ്പെട്ടവര്‍ എത്ര എന്നീ വിവരങ്ങള്‍ വര്‍ഷം തിരിച്ച് ലഭ്യമാക്കുമോ;
( സി )
കേരള പോലീസില്‍ ക്രിമിനല്‍ കേസിലെ പ്രതികളായ എത്ര പേരുണ്ടെന്നും അതില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായവര്‍, സ്ത്രീകളോടും കുട്ടികളോടുമുള്ള അതിക്രമം നടത്തിയവര്‍, ലൈംഗിക പീഡനം നടത്തിയവര്‍, ഗുണ്ടകളുമായി ചങ്ങാത്തം സ്ഥാപിച്ചവര്‍ എന്നിങ്ങനെയുള്ളവരുടെ വിവരങ്ങള്‍ ലഭ്യമാക്കാമോ?
137.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പോലീസ് കംപ്ലൈന്റ്സ് അതോറിറ്റിയുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വ്യക്തമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അതോറിറ്റിക്ക് എത്ര പരാതികള്‍ ലഭിച്ചുവെന്ന് ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ; ഇതില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാമോ; ഇത്തരം പരാതികളിൻമേൽ എത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
സമീപ കാലത്ത് പോലീസ് സേനയ്ക്കെതിരെ വ്യാപകമായി ഉയര്‍ന്നു വന്നിട്ടുള്ള ആക്ഷേപങ്ങളെക്കുറിച്ചു പരിശോധിക്കുന്നതിനും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിനും അതോറിറ്റിക്ക് സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( ഡി )
നിരന്തരം ആക്ഷേപങ്ങള്‍ക്ക് വിധേയരാകുന്ന ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി എന്തെങ്കിലും സംവിധാനം അതോറിറ്റിയിൽ നിലവിലുണ്ടോ; വ്യക്തമാക്കാമോ?
138.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ കേസുകളുടെ ഭാഗമായി പോലീസ് പിടിച്ചെടുത്ത് സ്റ്റേഷന്‍ പരിസരത്തും മറ്റു സ്ഥലങ്ങളിലുമായി സൂക്ഷിച്ചിട്ടുള്ള വാഹനങ്ങളുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( ബി )
പിടിച്ചെടുത്ത വാഹനങ്ങള്‍ സ്റ്റേഷന്‍ പരിസരത്തും മറ്റു പല സ്ഥലങ്ങളിലും കിടന്നു നശിക്കുന്നതും മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കുന്നതും പരിഗണിച്ച് കോടതി നടപടികള്‍ക്കായി ആവശ്യമുള്ളത് ഒഴികെയുള്ള വാഹനങ്ങള്‍ ലേലം ചെയ്തു നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
ഉടമകള്‍ രേഖകള്‍ ഹാജരാക്കി കൈപ്പറ്റാത്ത വാഹനങ്ങള്‍ പോലീസിന് ഉപയോഗിക്കാന്‍ സംവിധാനം ഉണ്ടാകണമെന്ന ആഭ്യന്തരം സംബന്ധിച്ച സബ്ജക്ട് കമ്മറ്റി യുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?
139.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്രിമിനൽ കേസുകളിൽ പ്രതികളായ എത്ര പോലീസ് ഉദ്യോഗസ്ഥർ സേനയിൽ ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്; ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരും ഗുണ്ടാ മാഫിയ ബന്ധമുള്ളവരുമായി എത്രപേരുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്;
( ബി )
ഇതിൽ എത്ര പേർ നിലവിൽ ക്രമസമാധാന ചുമതലയിൽ ഉണ്ട്; ഓരോരുത്തരും പ്രവർത്തിക്കുന്നത് എവിടെയാണെന്ന് വ്യക്തമാക്കുമോ;
( സി )
എത്ര പോലീസുകാരെയാണ് ക്രിമിനൽ ബന്ധത്തിന്റെ പേരിൽ സർവീസിൽ നിന്നും നാളിതുവരെ പിരിച്ചുവിടേണ്ടതായി വന്നിട്ടുള്ളത്; ഈ പോലീസ് ഉദ്യോഗസ്ഥരുടെ പേരും തസ്തികയും ഉൾപ്പെടെയുള്ള വിവരങ്ങൾ വ്യക്തമാക്കുമോ;
( ഡി )
പിരിച്ചുവിട്ട എത്ര പേരെ പിന്നിട് തിരിച്ചെടുത്തിട്ടുണ്ട്; ഏത് സാഹചര്യത്തിലാണ് ഇപ്രകാരം നടപടി ഉണ്ടായത്;
( ഇ )
മേൽപ്പറഞ്ഞ രീതിയിൽ പോലീസുകാരെ പിരിച്ചുവിടുന്നതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ്; ക്രിമിനൽ ബന്ധമുള്ള പോലീസുകാരെ പിരിച്ചുവിടുന്ന നടപടി തടസ്സപ്പെട്ടതിന്റെ സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ; ഈ കാര്യത്തിൽ അടിയന്തര തുടർനടപടി സ്വീകരിക്കുമോ?
140.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഒരു പ്രതിപക്ഷ യുവജന സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മിച്ചതിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
നിലവില്‍ ഏത് ഏജന്‍സിക്കാണ് അന്വേഷണ ചുമതല; ഏന്തൊക്കെ തട്ടിപ്പുകളാണ് കണ്ടെത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ അറിയിക്കാമോ?
141.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ൽ പുതിയ സർക്കാർ അധികാരമേറ്റത് മുതൽ നാളിതുവരെ മാധ്യമപ്രവർത്തകർക്കെതിരെയും മാധ്യമ സ്ഥാപനങ്ങൾക്കെതിരെയും ഫയൽ ചെയ്തിട്ടുള്ള ആകെ കേസുകൾ എത്രയാണ്; വർഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
പ്രസ്‌തുത കാലയളവിൽ ഓൺലൈൻ മാധ്യമപ്രവർത്തകർക്കെതിരെയും സ്ഥാപനങ്ങൾക്കെതിരെയും മറ്റു ദൃശ്യ ശ്രവ്യ മാധ്യമ പ്രവർത്തകർക്കെതിരെയും സ്ഥാപനങ്ങൾക്കെതിരെയും ഫയൽ ചെയ്ത കേസുകളുടെ എണ്ണം തരംതിരിച്ച് അറിയിക്കുമോ;
( സി )
പ്രസ്‌തുത കാലയളവിൽ സാമൂഹ്യമാധ്യമങ്ങളിൽ സർക്കാർവിരുദ്ധ പോസ്റ്റുകൾ ഇട്ടതിനും ഷെയർ ചെയ്തതിനും മറ്റു വിധത്തിലുള്ള ഇടപെടലുകൾ നടത്തിയതിനും രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ എണ്ണം എത്രയാണ്; വർഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ഡി )
മാധ്യമപ്രവർത്തനങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത ആകെ കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളതും പിൻവലിക്കപ്പെട്ടിട്ടുള്ളതും കോടതി തള്ളിക്കളഞ്ഞിട്ടുള്ളതുമായ കേസുകളുടെ എണ്ണം എത്രയാണ്; വിശദാംശങ്ങൾ ലഭ്യമാക്കുമോ?
ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ പരോള്‍
142.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ടി. പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ള പ്രതികളുടെ ജയില്‍ ശിക്ഷ ആരംഭിച്ചത് എന്നുമുതല്‍ക്കാണ്;
( ബി )
ജയിൽ ശിക്ഷ ആരംഭിച്ചത് മുതൽ നാളിതുവരെ ഈ പ്രതികളിൽ ഓരോരുത്തരും ജയിലിനുള്ളിൽ കഴിഞ്ഞ കാലയളവ് എത്ര വീതമാണെന്ന് അറിയിക്കുമോ;
( സി )
ഈ കാലയളവിൽ ഈ പ്രതികൾക്ക് ഓരോരുത്തർക്കും അനുവദിച്ചിട്ടുള്ള ആകെ പരോൾ എത്ര ദിവസം വീതം ആണെന്നും എത്ര തവണയായാണ് ഇത് അനുവദിക്കപ്പെട്ടിട്ടുള്ളതെന്നും വ്യക്തമാക്കുമോ;
( ഡി )
ഈ കാലയളവിൽ പ്രതികളിൽ ഓരോരുത്തർക്കും ഏതൊക്കെ തലത്തിലുള്ള ഉദ്യോഗസ്ഥർ എത്ര വീതം കാലയളവ് പരോളാണ് അനുവദിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ?
143.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീമതി കെ. കെ. രമ
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ആക്രമണ കേസുകളിലും അവർ കൊലചെയ്യപ്പെടുന്ന കേസുകളിലും പോലീസ് അന്വേഷണം കാര്യക്ഷമമാകാത്തതിന്റെ പരിശോധിച്ചിട്ടുണ്ടോ;
( ബി )
വാളയാറിലും വണ്ടിപ്പെരിയാറിലും കുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസുകളിൽ, പോലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തു നിന്നും കൃത്യ വിലോപം ഉണ്ടായതു മൂലം പ്രതികള്‍ രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടായതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് ഗൗരവമായി കാണുന്നുണ്ടോ;
( സി )
സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ആക്രമണ കേസുകളിലും അവർ കൊലചെയ്യപ്പെടുന്ന കേസുകളിലും പോലീസ് അന്വേഷണം കാര്യക്ഷമമാക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
144.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം അയിരൂര്‍പ്പാടം ആമിന അബ്ദുള്‍ഖാദര്‍ കൊലപാതക കേസിന്റെ അന്വേഷണ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത കൊലപാതക കേസുമായി ബന്ധപ്പെട്ട നാര്‍ക്കോ അനാലിസിസ് ടെസ്റ്റ് അടിയന്തരമായി നടത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
145.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹൈറിച്ച് മണി ചെയിൻ തട്ടിപ്പ് കേസിൽ, നിക്ഷേപകരായി അന്യ രാജ്യത്തും അന്യസംസ്ഥാനത്തും ഉള്ളവർ ഉണ്ടെന്ന് ഇതുവരെയുള്ള അന്വേഷണത്തിൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; അന്തർ സംസ്ഥാന, അന്താരാഷ്ട്ര പണമിടപാടുകൾ ഉള്ളതായി ഇതേവരെയുള്ള അന്വേഷണത്തിൽ വെളിവായിട്ടുണ്ടോ;
( ബി )
ഇതേവരെയുള്ള അന്വേഷണത്തിൽ, ഈ കേസിൽ ഉൾപ്പെട്ട ഏകദേശം നിക്ഷേപ തുക എത്രയാണ്;
( സി )
ഈ കേസ് 2019-ലെ ബി.യു.ഡി.എസ് ആക്ട് വകുപ്പ് 30 പ്രകാരം സി.ബി.ഐ.ക്ക് കൈമാറാനുള്ള വിവരങ്ങൾ കോംപീന്റന്റ് അതോറിറ്റി മുമ്പാകെ നിലവിലുണ്ടോ;വിശദമാക്കാമോ?
146.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സൈബര്‍ സുരക്ഷയ്ക്ക് ഭീക്ഷണിയായി വര്‍ദ്ധിച്ചുവരുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് പോലീസ് വകുപ്പില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നു എന്ന് വിശദമാക്കാമോ; സൈബര്‍ ഡോം പദ്ധതി എന്താണെന്ന് വിശദമാക്കാമോ?
147.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം റൂറല്‍ പോലീസ് ജില്ലയില്‍ അങ്കമാലി കേന്ദ്രീകരിച്ച് പോലീസ് സബ്ഡിവിഷന്‍ (ഡി.വൈ.എസ്.പി ഓഫീസ്) ആരംഭിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ;
( ബി )
ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
148.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോസ്റ്റൽ പോലീസ് പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാരിൽ നിന്നും എത്ര രൂപയാണ് പ്രതിവർഷം ലഭിക്കുന്നതെന്ന് വ്യകതമാക്കുമോ;
( ബി )
ഏതൊക്കെ ഇനങ്ങളിലായി എത്ര രൂപ വീതം ചെലവഴിക്കുന്നതിന് വേണ്ടിയാണ് ഈ ഫണ്ട് അനുവദിക്കുന്നതെന്ന് വ്യകതമാക്കുമോ;
( സി )
സംസ്ഥാന ബഡ്ജറ്റിലെ ഏതൊക്കെ ഹെഡുകളിലാണ് ഈ തുക ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് വ്യകതമാക്കുമോ;
( ഡി )
ഈ തുക ചെലവാക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ മാർഗ്ഗനിർദേശങ്ങൾ എന്തെങ്കിലും പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കിൽ മാർഗ നിർദേശങ്ങളുടെ പകർപ്പ് ലഭ്യമാകുമോ;
( ഇ )
ഈ സർക്കാർ അധികാരമേറ്റത് മുതൽ നാളിതുവരെ ഇപ്രകാരം കേന്ദ്രസഹായമായി ലഭിച്ച തുക പൂർണമായും ചെലവാക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടോ; എങ്കിൽ ചെലവഴിക്കാതെ ബാക്കിയായ തുകയുടെ വർഷം തിരിച്ചുള്ള കണക്ക് ലഭ്യമാകുമോ?
149.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുക്കം പോലീസ്‍സ്റ്റേഷന് നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പൂര്‍ത്തീകരണത്തിന് പ്ലാന്‍ ഫണ്ട് അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത ഫയലിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ;
( സി )
കെട്ടിട പൂര്‍ത്തീകരണത്തിന് ഭരണാനുമതി നല്‍കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
150.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിലെ കല്ലടിക്കോട് പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനു എത്ര തുകവകയിരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനു സ്വീകരിച്ച നടപടികളുടെ വിവരം വിശദമാക്കാമോ; പ്രവൃത്തി എന്നത്തേയ്ക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
151.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ഡലത്തിലെ വെള്ളയില്‍ പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണം തടസ്സപ്പെട്ടു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ആയത് പരിഹരിച്ചു കെട്ടിട നിര്‍മ്മാണം ആരംഭിക്കുന്നതിനു എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
152.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര പോലീസ് സ്റ്റേഷൻ കെട്ടിടവും ക്വാര്‍ട്ടേഴ്‍സും ജീര്‍ണ്ണാവസ്ഥയിലായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പോലീസ് സബ്ഡിവിഷന്‍ ഓഫീസ് ഉള്‍പ്പെടെ പുതിയകെട്ടിടം നി‍ർമ്മിക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( സി )
പേരാമ്പ്രയിലെ പഴയ പോലീസ് സ്റ്റേഷന്‍ കെട്ടിടം അറ്റകുറ്റപണികള്‍ ചെയ്ത് ഒരു പൈതൃക സ്മാരകമായി സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
153.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ പെരിങ്ങോം പോലീസ് സ്റ്റേഷനിലെ ഉപയോഗ ശൂന്യമായ സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് കെട്ടിടം പൊളിച്ച് പുതിയത് നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ഏതുവരെയായെന്ന് വിശദമാക്കാമോ;
( ബി )
പെരിങ്ങോം പോലീസ് സ്റ്റേഷന്‍ വളപ്പിന് ചുറ്റുമതില്‍ ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ചുറ്റുമതില്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
154.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
താത്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പയ്യന്നൂര്‍ മണ്ഡലത്തിലെ ചെറുപുഴ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ നടപടികള്‍ ഏതുവരെ ആയെന്ന് വ്യക്തമാക്കാമോ;
( ബി )
ചെറുപുഴ പോലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ് എന്ന് അറിയിക്കാമോ?
155.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കറുകച്ചാല്‍, പൊന്‍കുന്നം പോലീസ് സ്റ്റേഷനുകളിലെ ഉപയോഗ ശൂന്യമായ ഭൂമിയില്‍ എന്തെങ്കിലും പദ്ധതിക്ക് രൂപം നല്കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത സ്ഥലങ്ങളുടെ സർവേ നമ്പറുകള്‍, റിക്കാർ്ഡ് പ്രകാരമുള്ള ആകെ അളവുകള്‍. അതില്‍ നിലവില്‍ ഉപയോഗിക്കുന്ന പ്രദേശത്തിന്റെ അളവുകള്‍ എന്നിവ സംബന്ധിച്ച വിശദാംശം അറിയിക്കാമോ;
( സി )
പോലീസ് വകുപ്പ് പ്രസ്തുത സ്ഥലം ഉപയോഗപ്പെടുത്തി പദ്ധതികള്‍ പ്രാവർത്തികമാക്കുന്നില്ലായെങ്കില്‍ സ്ഥലലഭ്യതക്കുറവ് മൂലം ബുദ്ധിമുട്ടുന്ന മറ്റ് വകുപ്പുകളുടെ പദ്ധതികള്‍ക്ക് സ്ഥലം വിട്ടുകൊടുക്കുന്നതിന് നടപടി സ്വീകരിക്കാമോ;
( ഡി )
കറുകച്ചാല്‍, പൊന്‍കുന്നം ടൗണുകളുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന കോടികള്‍ വിലമതിക്കുന്ന ഏക്കർ കണക്കിന് ഭൂമി അന്യാധീനപ്പെട്ട് കാടുകയറിക്കിടക്കുന്ന സാഹചര്യത്തിന് പരിഹാരമുണ്ടാക്കാൻ നടപടി സ്വീകരിക്കുമോ?
156.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം റൂറലിലെ അയ്യമ്പുഴ പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ ക്വാര്‍ട്ടേഴ്സ് നിര്‍മ്മിക്കുന്നതിന് എസ്റ്റിമേറ്റും അനുബന്ധ രേഖകളും സംസ്ഥാന പോലീസ് മേധാവിക്ക് ലഭ്യമാക്കിയിട്ടും ഭരണാനുമതി നല്‍കാത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
പ്രദേശത്തിന്റെ ആവശ്യകത കണക്കിലെടുത്ത് പ്രസ്തുത നിർമ്മാണ പ്ര൮ത്തിക്ക് അടിയന്തരമായി ഭരണാനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
157.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം തീരപ്രദേശത്തെ ഒഴിഞ്ഞ വീടുകളും സ്ഥലങ്ങളും കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനായി തീരപ്രദേശ പോലീസ് സ്റ്റേഷനെയും, കൈപ്പമംഗലം പോലീസ് സ്റ്റേഷനെയും ക്രിയാത്മകമായി ഉപയോഗിക്കുന്നതിനായുള്ള പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടോ; ഇല്ലെങ്കിൽ നൂതന പരിപാടി ആസൂത്രണം ചെയ്യാമോ?
158.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ ആലത്തൂര്‍ മണ്ഡലത്തില്‍ ആഭ്യന്തര വകുപ്പ് വഴി നടപ്പാക്കിയ പദ്ധതികള്‍ ഏതൊക്കെയാണെന്നും ഇതിനായി എത്ര രൂപ വിനിയോഗിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ?
159.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ കൂട്ടമണ്ണ എം. എസ്. പി. യുടെ അധീനതയിലുള്ള ഗ്രൗണ്ടിന്റെ വടക്ക് - കിഴക്ക് ഭാഗങ്ങളിൽ സർക്കാർ അനുവദിച്ച അഞ്ച് സെന്റ് ഭൂമിയിൽ വടക്ക് ഭാഗത്തുള്ള 2.5 സെന്റ് ഭൂമി അലൈന്മെന്റ് മാറ്റം വരുത്തി നൽകണമെന്നാവശ്യപ്പെട്ട് എം.എൽ.എ. സി.എം.ഒ. പോർട്ടൽ വഴി സമർപ്പിച്ച നിവേദനത്തിൽ നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച സംസ്ഥാന പോലീസ് മേധാവിയുടെ കത്ത് പ്രകാരം ( H 14-178408/2023/PHQ ) ആവശ്യപ്പെട്ട വിവരങ്ങൾ എം.എസ്.പി കമാണ്ടന്റ് 30.10.23 ൽ റിപ്പോർട്ട് ചെയ്തിട്ടും അനുമതിക്കായി സർക്കാരിലേക്ക് അയയ്ക്കാൻ കാലതാമസം നേരിടുന്നതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കുമോ;
( സി )
അലൈൻമെന്റ് മാറ്റം വഴി സർക്കാരിന് യാതൊരു നഷ്ടവും വരാത്ത സാഹചര്യത്തിൽ സാങ്കേതിക തടസങ്ങൾ പരിഹരിച്ച് കൂട്ടമണ്ണ നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനും ഗതാഗത യോഗ്യമായ റോഡ് നിർമ്മാണത്തിനും ആഭ്യന്തര വകുപ്പ് സത്വര നടപടികൾ സ്വീകരിക്കുമോ?
160.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ കേസുകളുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത്, സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളുടെ പരിസരത്തുള്ള പൊതു നിരത്തുകളുടെ അരികില്‍ വര്‍ഷങ്ങളായി സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങള്‍ക്ക് ചുറ്റും കാട് പിടിച്ചുകിടക്കുന്നത് വഴിയാത്രക്കാര്‍ക്കുള്‍പ്പെടെ അപകടങ്ങള്‍ ഉണ്ടാക്കുന്നുവെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത പ്രശ്നത്തിന് പരിഹാരം കാണാനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ നല്‍കുമോ?
161.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ ഈരാറ്റുപേട്ടയിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിനായി കണ്ടെത്തിയിട്ടുള്ളതും ബി.റ്റി.ആര്‍. പ്രകാരം സര്‍ക്കാര്‍ പുറമ്പോക്കായിട്ടുള്ളതും ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനോട് ചേർന്ന് ആഭ്യന്തര വകുപ്പിന്റെ കൈവശമുള്ളതുമായ മീനച്ചില്‍ താലൂക്കിലെ ഈരാറ്റുപേട്ട വില്ലേജില്‍ ബ്ലോക്ക് 48 ല്‍ റീ.സ. 49/13 ല്‍ പ്പെട്ട 01.13.20 ഹെക്ടര്‍ സ്ഥലത്തില്‍ നിന്നും 50 സെന്റ് സ്ഥലം മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിനായി റവന്യൂ വകുപ്പിന് കൈമാറി നല്‍കുന്നത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
162.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തീരദേശ പോലീസ് സ്റ്റേഷനുകളിലെ കോസ്റ്റൽ വാര്‍ഡന്‍മാരുടെ ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( ബി )
ദുരിത കാലത്തെ സേവനം കണക്കിലെടുത്ത് മത്സ്യ തൊഴിലാളി സമൂഹത്തില്‍ നിന്നും തെരെഞ്ഞെടുത്ത കോസ്റ്റൽ വാര്‍ഡന്‍മാരുടെ ജോലിസ്ഥിരത ഉറപ്പുവരുത്താന്‍ സ്വീകരിച്ച നടപടികളെകുറിച്ച് വിശദമാക്കാമോ;
( സി )
പ്രസ്തുത ജീവനക്കാരുടെ കരാര്‍ പുതുക്കി നല്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ?
163.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ ഇന്നെവരെ കേരള പോലീസില്‍ പുതുതായി എത്ര പേര്‍ക്ക് ജോലി നൽകിയിട്ടുണ്ടെന്നും ഇതില്‍ വനിതാ വിഭാഗത്തില്‍ എത്ര പേര്‍ക്ക് ജോലി ലഭിച്ചിട്ടുണ്ടെന്നും ഉള്ള കണക്കു ലഭ്യമാക്കുമോ;
( ബി )
പുതുതായി ഈ കാലയളവിൽ എത്ര ബറ്റാലിയനുകള്‍ നിലവില്‍ വന്നിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
164.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്സണൽ സെക്യൂരിറ്റി ഓഫീസര്‍മാരായി സേവനം അനുഷ്ഠിക്കുന്നവ‍രുടെ കൃത്യ നിര്‍വ്വഹണ ചുമതലകള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;••••••;
( ബി )
ഇത് സംബന്ധിച്ച ഉത്തരവുകളുടെ പക‍ര്‍പ്പ് ലഭ്യമാക്കാമോ?
165.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പോലീസ് ​സ്റ്റേഷനുകളടക്കം കാസർകോട് ജില്ലയിൽ ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട എത്ര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഓഫീസ് തിരിച്ചു വ്യക്തമാക്കുമോ;
( ബി )
പ്രസ്‌തുത സ്ഥാപനങ്ങളിൽ അനുവദിച്ച തസ്തികകൾ എത്രയാണെന്ന് ഓഫീസും തസ്തികയും തിരിച്ചു വ്യക്തമാക്കുമോ;
( സി )
ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ എത്രയാണെന്ന് ഓഫീസും തസ്തികയും തിരിച്ചു വ്യക്തമാക്കുമോ;
( ഡി )
എത്ര കാലമായി തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നുണ്ടെന്നത് ഓഫീസും തസ്തികയും തിരിച്ചു വ്യക്തമാക്കുമോ;
( ഇ )
പ്രസ്‌തുത സ്ഥാപനങ്ങളിൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ നികത്താത്തത് എന്തുകൊണ്ടാണെന്നും എന്നത്തേയ്ക്കു അവ നികത്തുമെന്നും ഓഫീസും തസ്തികയും തിരിച്ചു വ്യക്തമാക്കുമോ?
166.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിലെ ബേക്കൽ ബീച്ച് ഫെസ്റ്റ് ഒന്നാം എഡിഷനിലെ അഴിമതികളും ക്രമക്കേടുകളും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് വിജിലൻസിൽ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയിട്ടുണ്ടോ;
( ബി )
വിജിലൻസ് ഡയറക്ടറേറ്റിൽ 7239364/vigiD/23 നമ്പറിലും സെക്രട്ടറിയേറ്റ് വിജിലൻസ് നമ്പർ D2/144/23 നമ്പറിലും ഉള്ള പരാതിയിൽ എന്തെങ്കിലും തുടർനടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
പരാതിക്കാരനില്‍ നിന്നും ഫെസ്റ്റ് ചെയർമാൻ, കൺവീനർ, കോഡിനേറ്റർ എന്നിവരിൽ നിന്നും വിജിലൻസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ടോ;
( ഡി )
എന്തൊക്കെ ക്രമക്കേടുകളും അഴിമതികളുമാണ് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്; വിശദാംശം അറിയിക്കുമോ;
( ഇ )
ബേക്കൽ ഫെസ്റ്റ് രണ്ടാം എഡിഷനെക്കുറിച്ച് വന്നിട്ടുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ വിജിലൻസ് സ്വമേധയാ അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ?
167.
ശ്രീ. അൻവർ സാദത്ത്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. റോജി എം. ജോൺ
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് കമ്പനിയിൽ നിന്നും മുഖ്യമന്ത്രിയുടെ മകളും മകളുടെ കമ്പനിയും നൽകാത്ത സേവനങ്ങൾക്ക് പണം വാങ്ങിയതായി പറയപ്പെടുന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതുസംബന്ധിച്ച് വിജിലൻസിന് പരാതി ലഭിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത പരാതിയിൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
പ്രസ്തുത പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ?
168.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീമതി ഉമ തോമസ്
ശ്രീ. സണ്ണി ജോസഫ്
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ മകളും മകളുടെ കമ്പനിയും പൊതുമേഖലാ സ്ഥാപനമായ കെ. എസ്. ഐ. ഡി. സി.യ്ക്ക് പങ്കാളിത്തമുള്ള സി. എം. ആര്‍. എല്‍. കമ്പനിയില്‍ നിന്നും അനധികൃതമായി പണം കൈപ്പറ്റിയെന്ന ബംഗളൂരു രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ അന്വേഷണ റിപ്പോർട്ടും ഇന്‍കം ടാക്‌സ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ വിധിയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
മുഖ്യമന്ത്രിയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസ്തുത കമ്പനി മുഖ്യമന്ത്രിയുടെ മകള്‍ക്കും മകളുടെ കമ്പനിക്കും ചെയ്യാത്ത സേവനങ്ങള്‍ക്ക് പണം നല്‍കിയത് എന്ന് സി.എം.ആര്‍.എല്‍. ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യം അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഇത് സംബന്ധിച്ച് എന്തെങ്കിലും പരാതികള്‍ വിജിലൻസ് വകുപ്പിന് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ വിജിലന്‍സ് വകുപ്പ് നാളിതുവരെ എന്തൊക്കെ നടപടികളാണ് ഇക്കാര്യത്തിൽ സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ?
169.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ടി. സിദ്ദിഖ്
ശ്രീമതി കെ. കെ. രമ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ. എസ്. ഐ. ഡി. സി.ക്ക് പങ്കാളിത്തമുള്ള സി. എം. ആർ. എൽ. കമ്പനിയിൽ നിന്നും മുഖ്യമന്ത്രിയുടെ മകൾ ചെയ്യാത്ത സേവനങ്ങൾക്ക് പണം വാങ്ങി എന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇത് സംബന്ധിച്ച് വിജിലൻസിന് പരാതി ലഭിച്ചിട്ടുണ്ടോ; എങ്കിൽ പരാതിയിൽ സർക്കാർ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( സി )
മുഖ്യമന്ത്രിയുമായുള്ള ബന്ധത്തിന്റെ പേരിലാണ് ചെയ്യാത്ത സേവനങ്ങൾക്ക് പണം നൽകിയത് എന്ന് സി. എം. ആർ. എൽ. ഉദ്യോഗസ്ഥർ ആരോപണം ഉന്നയിച്ചതായിശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന പ്രസ്തുത പരാതിയിൽ കേസ് എടുക്കാത്തതിന്റെ കാരണം വിശദമാക്കാമോ?
170.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ ബേക്കല്‍ ബീച്ച് ഫെസ്റ്റിന്റെ ഒന്നാം എഡിഷനിലെ അഴിമതികളും ക്രമക്കേടുകളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയിട്ടുണ്ടോ;
( ബി )
വി‍ജിലന്‍സ് ഡയറക്ടറേറ്റില്‍ 7239364/വിജി ഡി/23 നമ്പറിലും സെക്രട്ടേറിയറ്റ് വിജിലന്‍സ് ഡി2/144/23 നമ്പറിലുമുള്ള പരാതിയില്‍ തുടര്‍ നടപടി എന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
പരാതിക്കാരന്‍, ഫെസ്റ്റിന്റെ ചെയര്‍മാന്‍, കൺവീനര്‍, കോഡിനേറ്റര്‍ എന്നിവരില്‍ നിന്നും വിജിലന്‍സ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ടോ;
( ഡി )
എന്തൊക്കെ ക്രമക്കേടുകളും അഴിമതിയുമാണ് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമോ;
( ഇ )
ബേക്കല്‍ ഫെസ്റ്റ് രണ്ടാം എഡിഷനിലും വന്നിട്ടുള്ള വ്യപക ആരോപണത്തില്‍ വിജിലന്‍സ് സ്വമേധയാ അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
171.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട കോടതി സമുച്ചയത്തിന്റെ മൂന്നാംഘട്ട നിര്‍മ്മാണത്തിനുള്ള നടപടികള്‍ ഏത് വരെയായി എന്ന് വിശദീകരിക്കാമോ; പ്രസ്തുത പദ്ധതിക്കായുള്ള തുടര്‍നടപടി എന്താണെന്ന് വിശദമാക്കാമോ?
172.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ അഗ്നിശമന സേനാ വിഭാഗത്തില്‍ എത്ര ഫയര്‍ വുമണ്‍ തസ്തികകളാണ് പുതിയതായി സൃഷ്ടിച്ചതെന്ന് വൃക്തമാക്കാമോ;
( ബി )
ഫയര്‍ വുമണ്‍ തസ്തികയില്‍ നിയമനം ലഭിച്ച് പരിശീലനം പൂര്‍ത്തിയാക്കിയവരുടെ എണ്ണം എത്രയെന്ന് അറിയിക്കാമോ;
( സി )
പുതിയതായി എത്ര ഫയര്‍ വുമണ്‍ തസ്തികകളിലാണ് നിയമനം നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
173.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ മാള ഫയർ സ്റ്റേഷന്റെ പരിമിതികൾ പരിഹരിക്കണമെന്ന ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
174.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട ഫയര്‍ സ്റ്റേഷന്റെ കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനു സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സത്വര നടപടി സ്വീകരിക്കാമോയെന്ന് അറിയിക്കുമോ?
175.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫയര്‍ ആന്റ് റെസ്ക്യൂ സര്‍വ്വീസസ് വകുപ്പിനു വേണ്ടി വൈപ്പിന്‍ മണ്ഡലത്തിൽ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തില്‍ റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള എളങ്കുന്നപ്പുഴ വില്ലേജ് സര്‍വ്വേ 412/6 ല്‍ പ്പെട്ട 7.10 ആര്‍ ഭൂമി ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത ഭൂമി ഏറ്റെടുക്കുന്നതിനായി ജില്ലാ കളക്ടര്‍ക്ക് അര്‍ത്ഥനാപത്രം നല്‍കിയിട്ടുണ്ടോ; എങ്കിൽ എന്നാണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
176.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട്‌ അഗ്നിരക്ഷാ നിലയത്തിനു സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് എത്ര തുകയാണ് അനുവദിച്ചതെന്ന് വ്യക്തമാക്കാമോ; ഈ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ച തീയതി സഹിതമുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതില്‍ കാലവിളംബം നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത പ്രവൃത്തി എന്നത്തേയ്ക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
177.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശേരി, പാമ്പാടി ഫയർ സ്റ്റേഷനുകളുടെ പ്രയോജനം കറുകച്ചാല്‍ മുതല്‍ നെടുങ്കുന്നം, കങ്ങഴ, വെള്ളാവൂർ, മണിമല പ്രദേശങ്ങളില്‍ ലഭിക്കുന്നതിന് കാലതാമസം നേരിടുന്ന സാഹചര്യം കണക്കിലെടുത്ത് കറുകച്ചാലില്‍ പുതിയ ഫയർസ്റ്റേഷന്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാമോ;
( ബി )
കറുകച്ചാലിലെ പോലീസ് സ്റ്റേഷന്റെ ഭാഗമായിട്ടുള്ളതും ഉപയോഗശൂന്യമായി കാട് കയറിക്കിടക്കുന്നതുമായ ഭൂമിയില്‍ നിന്ന് ഫയർ സ്റ്റേഷന് ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാമോ?
178.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പരവൂർ ഫയർ സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായുള്ള നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
179.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കായലിലെയും കരയിലെയും അഗ്നിരക്ഷാപ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടി വരുന്ന ആലപ്പുഴ ഫയർ & റസ്ക്യൂ സ്റ്റേഷന്റെ ശോചനീയമായ അവസ്ഥ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കുന്നതിനായി സമർപ്പിക്കപ്പെട്ട പദ്ധതി നടപ്പിലാക്കുവാൻ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്ന് വിശദമാക്കാമോ?
180.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ ഫയര്‍സ്റ്റേഷന്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികളുടെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ;
( ബി )
ആലത്തൂര്‍ ഫയര്‍സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ വാടകക്കെട്ടിടത്തിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികളെന്തെല്ലാമാണെന്ന് വിശദമാക്കാമോ?
181.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയില്‍ ജില്ലാ ജയിലില്ലാത്തതിനാല്‍ തടവുപുള്ളികളെ കണ്ണൂരിലേക്ക് മാറ്റേണ്ടി വരുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സാഹചര്യം പരിഹരിക്കുന്നതിനായി മലപ്പുറം ജില്ലയില്‍ ജില്ലാ ജയില്‍ നിര്‍മ്മിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
182.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലില്‍ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
183.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഡോക്ടര്‍ ഉണ്ടെങ്കിലും കിടത്തിചികിത്സിക്കാന്‍ സൗകര്യമില്ലാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
മറ്റു സെന്‍ട്രല്‍ ജയിലുകളിലുള്ളതുപോലെ ഇവിടെയും ജയില്‍ പുള്ളികളെ കിടത്തി ചികിത്സിക്കാന്‍ ഒരു ആശുപത്രി തുടങ്ങുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
184.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗവ.ഹോമിയോപ്പതിക്  മെഡിക്കല്‍ കോളേജുകളില്‍ 2012 വരെ നിലവിലുണ്ടായിരുന്ന ട്യൂട്ടര്‍ തസ്തിക റദ്ദുചെയ്ത് ആരോഗ്യ വകുപ്പുസെക്രട്ടറിയുടെ 6695/ജെ2/2012/ജെ&എഫ്.ഡബ്ല്യൂ.ഡി തീ. 30.03.2012 കത്ത് പ്രകാരവും ജി.ഒ(പി) 48/2012/ഫിന്‍ തീ. 13.01.2012) എന്ന സര്‍ക്കാര്‍ ഉത്തരവ് പ്രകാരവും 2019-ലെ സ്പെഷ്യല്‍ റൂള്‍സ് അനുസരിച്ചും കേരള പി.എസ്.എസി പുറപ്പെടുവിച്ച കാറ്റഗറി നം.47/2020 മുതല്‍ 58/2020 വരെയുള്ള കാറ്റഗറി നമ്പര്‍ പ്രകാരമുള്ള  വി‍ജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ഗവ.ഹോമിയോപ്പതിക്  മെഡിക്കല്‍ കോളേജുകളിലെ വിവിധ വിഭാഗങ്ങളിലെ നാളിതുവരെയുള്ള യു.ജി.സി മാനദണ്ഡപ്രകാരമുള്ള അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ നിയമനത്തിന് അവലംബിക്കുവാന്‍ നിശ്ചയിച്ചിട്ടുള്ള റോട്ടേഷന്‍ ക്രമം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നിയമനങ്ങള്‍ക്കുള്ള റോട്ടേഷന്‍ ക്രമം, പുതിയ നിയമനങ്ങള്‍ക്കായി നിലവില്‍ കെ.പി.എസ്.സി അനുവര്‍ത്തിക്കുന്ന അതേരീതിയിലുള്ള റോട്ടേഷന്‍ ചാര്‍ട്ട് പ്രകാരമുള്ളതാണോയെന്ന് വ്യക്തമാക്കാമോ?
185.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി കാഞ്ഞങ്ങാട് മണ്ഡലത്തിൽ നടപ്പിലാക്കിയതും നടപ്പിലാക്കി കൊണ്ടിരിക്കുന്നതും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതുമായ പദ്ധതികൾ സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കാമോ ?
നവകേരള സദസ്സിൽ കാസർഗോഡ് ജില്ലയിൽ നിന്ന് ലഭിച്ച അപേക്ഷകളില്‍ നടപടി
186.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സിൽ കാസർഗോഡ് ജില്ലയിൽനിന്നും എത്ര അപേക്ഷകൾ ലഭിച്ചു എന്ന് മണ്ഡലം തിരിച്ചുള്ള കണക്ക് വ്യക്തമാക്കാമോ;
( ബി )
പ്രസ്‌തുത അപേക്ഷകൾ ഏതെല്ലാം വകുപ്പുകളുമായി ബന്ധപ്പെട്ടതാണെന്നും അപേക്ഷകളുടെ എണ്ണം വകുപ്പു തിരിച്ചും വ്യക്തമാക്കാമോ;
( സി )
ഏതെല്ലാം സ്വഭാവത്തിലുളള അപേക്ഷകളാണ് ലഭിച്ചത് ; അവയുടെ വകുപ്പ് തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ ;
( ഡി )
പ്രസ്‌തുത അപേക്ഷകളിൽ പരിഹരിക്കപ്പെട്ടവ എത്രയാണെന്ന് വകുപ്പു തിരിച്ചു വ്യക്തമാക്കാമോ;
( ഇ )
പരിഹരിക്കപ്പെടാൻ ഇനി ബാക്കിയുള്ള അപേക്ഷകളിൽ എന്നത്തേയ്ക്കു തീർപ്പുണ്ടാകുമെന്ന് വകുപ്പു തിരിച്ചു വ്യക്തമാക്കുമോ; പരിഹരിക്കപ്പെടാൻ കഴിയാത്ത അപേക്ഷകളുടെ എണ്ണം വകുപ്പു തിരിച്ചു വ്യക്തമാക്കുമോ;
( എഫ് )
പരിഹാരം കാണാൻ സാധിക്കാത്ത അപേക്ഷകളുടെ സ്വഭാവമെന്താണെന്നും ഇവയ്ക്ക് പരിഹാരം കാണാനുളള തടസ്സമെന്താണെന്നും വകുപ്പു തിരിച്ചു വ്യക്തമാക്കാമോ;
( ജി )
അപേക്ഷകളിൽ സ്വീകരിച്ച നടപടികളെക്കുറിച്ചും സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികളെക്കുറിച്ചും ബന്ധപ്പെട്ട എത്ര അപേക്ഷകർക്കു വിവരം നൽകിയിട്ടുണ്ടെന്ന് വകുപ്പു തിരിച്ചു വ്യക്തമാക്കാമോ?
187.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജാതി സെൻസസ് എടുക്കുന്നതിന് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ;
( ബി )
സംസ്ഥാനത്ത് ജാതി സെൻസസ് എടുക്കുവാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
വിവിധ ജാതി മത സമുദായങ്ങൾ വേർതിരിച്ചുള്ള ശതമാന കണക്ക് വിശദമാക്കാമോ;
( ഡി )
വിവിധ ജാതി മത സമുദായങ്ങളിൽ പെട്ടവർക്ക് ഉദ്യോഗരംഗത്ത് ലഭിച്ചിട്ടുള്ള പ്രാതിനിധ്യം ശതമാനാടിസ്ഥാനത്തിൽ വിശദമാക്കാമോ?
188.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വേമ്പനാട് കായലിന്റെ ആവാസവ്യവസ്ഥ സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
ഇതു സംബന്ധിച്ച കുഫോസിന്റെ പഠന റിപ്പോര്‍ട്ട് സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടികൾ അറിയിക്കുമോ;
( സി )
വേമ്പനാട് കായലിന്റെ സംരക്ഷണത്തിനായി വേമ്പനാട് കായല്‍ വികസന അതോറിറ്റി രൂപീകരണത്തിന് നടപടി സ്വീകരിക്കണമെന്ന നിര്‍ദ്ദേശത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.