കെ.എസ്.ആര്.ടി.സി.
ഇലക്ട്രിക് ബസുകള്‍
5324.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ.എസ്.ആര്.ടി.സി യുടെ
നിയന്ത്രണത്തില്‍ എത്ര
ഇലക്ട്രിക് ബസുകള്‍
സര്‍വ്വീസ്
നടത്തുന്നുവെന്നുംഏതെല്ലാം
റൂട്ടില്‍ എത്ര എണ്ണം
വീതം സര്‍വ്വീസ്
നടത്തുന്നുവെന്നും
വിശദീകരിക്കുമോ;
(ബി)
ഇതിന്റെ
പ്രതിദിന വാടക
എത്രയെന്നും ഇതില്‍
നിന്നുളള ശരാശരി
വരുമാനം എത്രയെന്നും
വിശദീകരിക്കുമോ;
(സി)
പ്രസ്തുത
ബസുകള്‍
കെ.എസ്.ആര്.ടി.സി.
ക്ക്
ലഭ്യമാക്കിയിട്ടുളളത്
ഏതെങ്കിലും സ്വകാര്യ
ഏജന്‍സികളാണോ;
എങ്കില്‍ ഏജന്‍സിയുടെ
വിവരം ലഭ്യമാക്കുമോ;
(ഡി)
ഇലക്ട്രിക്
നോണ്‍ എ.സി. ബസുകള്‍
നിരത്തിലിറക്കുന്നതിന്
പദ്ധതിയുണ്ടോ
വിശദീകരിക്കുമോ?
കെ.എസ്.ആര്.ടി.സി
ബസ്സുകള്‍ വഴി പാഴ്സല്‍
5325.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
ബസ്സുകള്‍ വഴി പാഴ്സല്‍
കൊണ്ടുപോകുന്നതിന്
ഏജന്‍സിയെ
തീരുമാനിച്ചത്
ടെന്‍ഡര്‍ വഴിയാണോ;
എങ്കില്‍ ഏത്
ഏജന്‍സിക്കാണ്
ടെന്‍ഡര്‍ നല്‍കിയത്;
അറിയിക്കാമോ;
(ബി)
പ്രസ്തുത
ടെന്‍ഡര്‍ വഴി ഈ വര്‍ഷം
കെ.എസ്.ആര്.ടി.സിക്ക്
എന്ത് തുകയാണ്
ലഭിച്ചതെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി
യെ ലാഭത്തിലാക്കാന്‍
സ്വീകരിച്ച നടപടികള്‍
5326.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആവശ്യത്തിന്
ജീവനക്കാരില്ലാത്തതിനാല്‍
കെ.എസ്.ആര്.ടി.സി യുടെ
ട്രിപ്പുകള്‍
മുടങ്ങുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കെ.എസ്.ആര്.ടി.സി യെ
ലാഭത്തിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വയനാട് ജില്ലയില്‍
ആരംഭിച്ച പുതിയ
സര്‍വ്വീസുകള്‍ ഏതൊക്കെ
എന്ന് വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി
യെ ലാഭത്തിലാക്കുന്നതിന്
നടപടി
5327.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജീവനക്കാര്‍ക്ക്
യഥാസമയം മാസശമ്പളം
പോലും നല്കാന്
കഴിയാത്ത ദയനീയമായ
അവസ്ഥയിലാണോ നിലവില്‍
കെ.എസ്.ആര്.ടി.സിയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
കെ.എസ്.ആര്.ടി.സി
യെ ലാഭത്തിലാക്കുന്നതു
സംബന്ധിച്ച് പഠനം
നടത്തി റിപ്പോര്‍ട്ട്
സമര്‍പ്പിക്കാന്‍
കൊല്‍ക്കത്ത ഇന്ത്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് മാനേജ്മെന്റ്
സ്റ്റഡീസിലെ പ്രൊഫ.
സുശീല്‍ ഖന്നയെ
സര്‍ക്കാര്‍ എന്നാണ്
നിയമിച്ചതെന്ന്
അറിയിക്കാമോ;
(സി)
2017-ഏപ്രിലില്‍
ഇടക്കാല റിപ്പോര്‍ട്ടും
2019-ല്‍ അന്തിമ
റിപ്പോര്‍ട്ടും അദ്ദേഹം
സമര്‍പ്പിക്കുകയുണ്ടായോ;
(ഡി)
അന്തിമ
റിപ്പോര്‍ട്ട്
കിട്ടിയാലുടന്‍ നടപടി
എടുക്കുമെന്ന്
സര്‍ക്കാര്‍ പലതവണ
വ്യക്തമാക്കിയിരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
ഇപ്പോള്‍ എട്ടുമാസം
പിന്നിടുമ്പോള്‍ ഈ
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍
പ്രകാരമുള്ള നടപടികള്‍
എന്നേയ്ക്ക്
നടപ്പാക്കുമെന്ന്
വ്യക്തമാക്കാമോ;
വിശദാംശങ്ങള്‍
നല്‍കാമോ?
ഇലക്ട്രിക്
വാഹനങ്ങളുടെ സ്വീകാര്യത
5328.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇലക്ട്രിക്
വാഹനങ്ങളെ
പ്രോത്സാപ്പിക്കുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
നിലവില്‍
പുറത്തിറങ്ങുന്ന
ഇലക്ട്രിക് വാഹനങ്ങളുടെ
വില സാധാരണക്കാരന്
താങ്ങാവുന്നതിലും
അപ്പുറമാണെന്നുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കിൽ
അതു
പരിഹരിക്കുന്നതിനായി
സബ്സിഡി
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കാമോ;
(ഡി)
സര്‍ക്കാരിന്റെ
ഇലക്ട്രിക് വാഹന നയം
എന്താണെന്ന്
വിശദമാക്കുമോ?
വാഹനങ്ങള്‍ക്ക്
ജി പി എസ് ഘടിപ്പിക്കല്‍
5329.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വാഹനങ്ങളില്‍ ജി പി എസ്
സംവിധാനം
നടപ്പിലാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ജി
പി എസ്
ഘടിപ്പിക്കുമ്പോഴുണ്ടാകുന്ന
അധികചെലവ് മോട്ടോര്‍
വ്യവസായത്തിന്റെ
നിലനില്‍പ്പിനെ
ഗുരുതരമായി
ബാധിക്കുമെന്ന ആക്ഷേപം
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(സി)
ഇതു
സംബന്ധിച്ച് പഠനം
നടത്തുവാന്‍ ഏതെങ്കിലും
വിദഗ്ദ്ധ സമിതിയെ
നിയോഗിച്ചിട്ടുണ്ടോ
വിശദാംശം നല്‍കുമോ?
റോഡ്
അപകടങ്ങള്‍
5330.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2018-2019
വര്‍ഷങ്ങളില്‍
നാളിതുവരെയായി എത്ര
റോഡ് അപകടങ്ങള്‍
നടന്നിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
അപകടങ്ങളില്‍
മരണപ്പെട്ടവരുടെയും
ഗുരുതരമായി
പരിക്കേറ്റവരുടെയും
എണ്ണം എത്രയാണ്;
(സി)
റോഡ്
അപകടങ്ങള്‍
ഒഴിവാക്കുന്നതിനായി
ഗതാഗത വകുപ്പ്
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ഡി)
പ്രസ്തുത
പ്രവത്തനങ്ങള്‍ വഴി
റോഡ് അപകടങ്ങളുടെ എണ്ണം
കുറക്കുവാന്‍
സാധിച്ചിട്ടുണ്ടെങ്കില്‍
ആയതിന്റെ കണക്ക്
നല്‍കുമോ?
സ്കൂള്‍
വാഹനങ്ങള്‍
അപകടത്തില്‍പ്പെടുന്നത്
തടയാന്‍ നടപടി
5331.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സ്കൂള്‍
വാഹനങ്ങള്‍
അപകടത്തില്‍പ്പെടുന്നത്
തടയാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കുമോ?
ഇരുചക്രവാഹന
യാത്രക്കാര്‍ക്ക് ഹെല്‍മറ്റ്
നിര്‍ബന്ധമാക്കാന്‍ നടപടി
5332.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇരുചക്രവാഹനങ്ങളില്‍
യാത്രക്കാര്‍ക്ക്
ഹെല്‍മറ്റ്
നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും
സ്ത്രീകള്‍
ഉള്‍പ്പെടെയുള്ള
യാത്രക്കാര്‍
ഹെല്‍മറ്റ് ധരിക്കാതെ
ഹെല്‍മറ്റ്
വാഹനങ്ങളില്‍ തന്നെ
തൂക്കിയിട്ട് യാത്ര
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മേല്‍
സൂചിപ്പിച്ച വിധമുള്ള
പ്രവണതകള്‍
ഇല്ലാതാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നത്
എന്ന് വ്യക്തമാക്കുമോ;
(സി)
ഇരുചക്രവാഹനങ്ങളിലെ
പിന്‍സീറ്റ്
യാത്രക്കാര്‍ക്ക്
ഹെല്‍മറ്റ്
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
അത് നടപ്പിലാക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
മുഴുവന്‍
ഇരുചക്രവാഹന
യാത്രക്കാരും
ഹെല്‍മറ്റ്
നിര്‍ബന്ധമായും ധരിച്ചു
എന്ന്
ഉറപ്പാക്കുന്നതിനും
അപകടങ്ങള്‍
കുറയ്ക്കുന്നതിനും
കൂടുതല്‍ സമഗ്രമായ
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
റോഡപകടങ്ങള്‍
5333.
ഡോ.എം.
കെ. മുനീര്‍
ശ്രീ.മഞ്ഞളാംകുഴി
അലി
,,
ടി.എ.അഹമ്മദ് കബീര്‍
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
റോഡപകടങ്ങള്‍ക്ക്
കാരണമായി
കണ്ടെത്തിയിട്ടുളള
പ്രധാന നിയമലംഘനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
അമിതവേഗം,
മദ്യപിച്ചുളള
ഡ്രൈവിംഗ്,
വാഹനങ്ങളില്‍ രൂപമാറ്റം
വരുത്തി ഓടിക്കുന്ന
പ്രവണത, തുടര്‍ച്ചയായ
വാഹന ഡ്രൈവിംഗ് ഇവ
മുഖേനയുളള അപകടങ്ങള്‍
നിയന്ത്രിക്കുന്നതിന്
മോട്ടോര്‍ വാഹന വകുപ്പ്
സ്വീകരിച്ച് വരുന്ന
നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(സി)
ഈ
വർഷം 30.9.2019 വരെ
സംസ്ഥാനത്തുണ്ടായ
അപകടങ്ങളുടെ ജില്ല
തിരിച്ചുളള കണക്ക്
വെളിപ്പെടുത്തുമോ?
വിദ്യാർത്ഥികൾ
ലൈസന്‍സില്ലാതെ വാഹനം
ഓടിയ്ക്കുന്നത് തടയാന്‍
ബോധവല്‍ക്കരണം
5334.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികള്‍
ലൈസന്‍സില്ലാതെ വാഹനം
ഓടിയ്ക്കുന്നതായി
കണ്ടെത്തിയ എത്ര
കേസ്സുകള്‍ ഈ
സര്‍ക്കാരിന്റെ കാലത്ത്
ഉണ്ടായിട്ടുണ്ട്;
(ബി)
പക്വതക്കുറവ്
മൂലവും ലൈസന്‍സ്
ഇല്ലായ്മ മൂലവും
വിദ്യാര്‍ത്ഥികള്‍
ഓടിക്കുന്ന വാഹനങ്ങള്‍
അപകടത്തില്‍പെടുന്നത്
കണക്കിലെടുത്ത്
ഇതിനെതിരെ
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍
ബോധവല്‍ക്കരണം
നടത്തുന്നതിന്
ഗതാഗതവകുപ്പ് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
എല്ലാ
ഹൈസ്കൂള്‍-ഹയര്‍സെക്കന്ററി
സ്കൂളുകളും
കേന്ദ്രീകരിച്ച്
ബോധവല്‍ക്കരണം
നടത്തിയിട്ടുണ്ട് എന്ന്
ഉറപ്പുവരുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
വര്‍ദ്ധിച്ചുവരുന്ന
വാഹന അപകടങ്ങള്‍
5335.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്ന
വാഹന അപകടങ്ങള്‍
ഇല്ലാതാക്കുന്നതിനായി
ഗതാഗതവകുപ്പ്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
നികുതി
കുടിശ്ശിക ഒടുക്കാത്ത ബസ്
സര്‍വ്വീസുകള്‍
5336.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അന്തര്‍സംസ്ഥാന
സ്വകാര്യ ബസ്
സര്‍വ്വീസുകളില്‍
നിന്ന് നികുതി
കുടിശ്ശിക ഇനത്തില്‍
എത്ര തുകയാണ്
പിരിച്ചെടുക്കാനുള്ളത്;
കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
നികുതി
കുടിശ്ശിക ഒടുക്കാതെ
സര്‍വ്വീസുകള്‍
നടത്തുന്ന ബസ്
ഉടമകള്‍ക്കെതിരെ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഇത്തരം
നികുതി കുടിശ്ശിക
പിരിച്ചെടുക്കുന്നതിനുള്ള
നടപടികള്‍
കര്ശനമാക്കുമോയെന്ന്
അറിയിക്കുമോ?
സമാന്തര
സര്‍വ്വീസുകളെ
നിയന്ത്രിക്കാന്‍ നടപടി
5337.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ഡി.കെ. മുരളി
,,
കെ.ജെ. മാക്സി
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമാന്തര സര്‍വ്വീസുകള്‍
നടത്തുന്ന വാഹനങ്ങളെ
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം
പരിശോധനകളാണ് നടത്തി
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പൊതുജനങ്ങളുടെയും
പോലീസിന്റെയും
സഹായത്തോടെ സമാന്തര
സര്‍വ്വീസുകള്‍ക്കെതിരെ
ശക്തവും ഫലപ്രദവുമായ
നടപടികള്‍
സ്വീകരിച്ചതിന്റെ
ഫലമായി കെ. എസ്. ആര്.
ടി. സി. യുടെ
വരുമാനത്തില്‍
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
(സി)
ഇപ്രകാരം
സമാന്തര സര്‍വ്വീസുകള്‍
നിര്‍ത്തലാക്കിയ
പ്രദേശങ്ങളില്‍
ആവശ്യമായ
സര്‍വ്വീസുകള്‍
നടത്തുവാന്‍ കെ. എസ്.
ആര്. ടി. സി. ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ഡി)
ഇത്തരം
സമാന്തര
സര്‍വ്വീസുകളില്‍
യാത്രക്കാര്‍ക്ക് വളരെ
മോശപ്പെട്ട
അനുഭവങ്ങള്‍
ഉണ്ടാകുന്നതായി
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട
സാഹചര്യത്തില്‍
പരിശോധനകള്‍ കൂടുതല്‍
കര്‍ശനമാക്കുവാനും
ശിക്ഷാ നടപടികള്‍
സ്വീകരിക്കുവാനും നടപടി
സ്വീകരിക്കുമോ?
കെ.ടി.ഡി.എഫ്.സി
യില്‍ നിന്നും
കെ.എസ്.ആര്.ടി.സി
എടുത്തിട്ടുള്ള വായ്പ
5338.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2011-16
കാലയളവില്‍
കെ.ടി.ഡി.എഫ്.സി യില്‍
നിന്നും
കെ.എസ്.ആര്.ടി.സി
എടുത്തിട്ടുള്ള
വായ്പയും പലിശയും
സംബന്ധിച്ചുള്ള
വിശദവിവരം നല്‍കുമോ;
(ബി)
ഈ
സ്ഥാപനത്തില്‍
നിന്നുള്ള വായ്പ
തിരിച്ചടച്ച് കുറഞ്ഞ
പലിശ നിരക്കിലുള്ള
വായ്പ
എടുക്കുന്നതിനുള്ള
സാധ്യതകള്‍
തേടിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്; വിശദവിവരം
നല്‍കുമോ?
കെ.എസ്.
ആര്. ടി. സി.-യില്‍ ആശ്രിത
നിയമനം
5339.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.
ആര്. ടി. സി. -യില്‍
ആശ്രിത നിയമനം
നടത്തുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാണ്; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
മാനദണ്ഡങ്ങള്‍
അടിസ്ഥാനപ്പെടുത്തിയാണോ
നാളിതുവരെയുള്ള
ആശ്രിതനിയമനങ്ങള്‍
നടത്തിയിട്ടുള്ളത്;
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
ഒരേ
കേസില്‍ രണ്ട്
ആശ്രിതര്‍ക്ക്
നിയമനങ്ങള്‍
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ; എന്ത്
മാനദണ്ഡപ്രകാരം ആണ്
അത്തരത്തില്‍ നിയമനം
നടത്തുന്നത്;
വ്യക്തമാക്കുമോ;
(ഡി)
കെ.
എസ്. ആര്. ടി. സി.-
യില്‍ ഒരു ലക്ഷത്തിനും
രണ്ടു ലക്ഷത്തിനും
മുകളില്‍ ശമ്പളം
വാങ്ങുന്ന എത്ര
ഉദ്യോഗസ്ഥര്‍ ഉണ്ട്;
ഓരോരുത്തരുടെയും
ഡെസിഗിനേഷന്, നിയമനം
(ആശ്രിതനിയമനം
,നേരിട്ടുള്ള നിയമനം,
ഡെപ്യൂട്ടേഷന്)
ഉള്‍പ്പെടെയുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
മാനദണ്ഡങ്ങള്‍ക്ക്
വിരുദ്ധമായി ആശ്രിത
നിയമനങ്ങള്‍
പ്രൊമോഷനുകള്‍ ഇവ
നടത്തിയതിന്റെ പേരില്‍
വിജിലന്‍സ്
അന്വേഷണങ്ങള്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
കെ.എസ്.ആര്.ടി.സി.
ബസ് സ്റ്റേഷനുകള്‍
കേന്ദ്രീകരിച്ച്
നിര്‍മ്മിച്ചിട്ടുളള
കെട്ടിടങ്ങള്‍
5340.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ബസ് സ്റ്റേഷനുകള്‍
കേന്ദ്രീകരിച്ച്
നിര്‍മ്മിച്ചിട്ടുളള
കെട്ടിടങ്ങള്‍ കച്ചവട
സ്ഥാപനങ്ങള്‍ക്കും
ഓഫീസുകള്‍ക്കുമായി
വാടകയ്ക്ക്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ആയതില്‍
നിന്നും പ്രതിമാസം
ലഭിക്കുന്ന വരുമാനം
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ഏതെല്ലാം
കെ.എസ്.ആര്.ടി.സി.
ബസ്സ് സ്റ്റേഷനുകളില്‍
ഇത്തരത്തില്‍
നിര്‍മ്മിച്ചിട്ടുളള
കെട്ടിടങ്ങളുടെ
കടമുറികളോ വലിപ്പമേറിയ
ഹാളുകളോ വാടകയ്ക്ക്
ഏറ്റെടുക്കാതെ ഒഴിഞ്ഞു
കിടക്കുന്നുണ്ട്;
വ്യക്തമാക്കാമോ;
(സി)
ഉണ്ടെങ്കില്‍
ആവ അടിയന്തരമായി
വാടകയ്ക്ക് നല്കി
വരുമാന വര്‍ദ്ധനവ്
വരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.
യില്‍ നിന്നുള്ള
മരണാനന്തരാനുകൂല്യങ്ങള്
5341.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ആറ്റിങ്ങല്‍
ഡിപ്പോയില്‍
ഡ്രൈവറായിരുന്ന എസ്.
ഷിജു എന്നയാള്‍
ഡ്യൂട്ടിക്കിടെ
മരണപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്നാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ടിയാന്റെ
ഏതെല്ലാം
ആനുകൂല്യങ്ങളാണ്
നാളിതുവരെ
അവകാശികള്‍ക്ക്
നല്‍കിയിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇനി
ഏതെല്ലാം
ആനുകൂല്യങ്ങള്‍
നല്‍കുവാനുണ്ടെന്നും അവ
എന്നത്തേക്ക് വിതരണം
ചെയ്യുമെന്നും ഇനം
തിരിച്ച്
വെളിപ്പെടുത്തുമോ;
(ഡി)
ഇത്
സംബന്ധിച്ചുള്ള
ഫയലുകള്‍ ഏതെല്ലാം
ഓഫീസുകളില്‍
നിലവിലുണ്ടെന്നും
അവയുടെ നിലവിലെ
അവസ്ഥയും
വിശദീകരിക്കുമോ;
(ഇ)
ആശ്രിത
നിയമനം
നല്‍കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്നും
നിയമനം എന്നത്തേയ്ക്ക്
നല്കുവാന്
കഴിയുമെന്നും
വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി.
എടുത്തിരിക്കുന്ന വായ്പകള്‍
5342.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.ക്ക്
നിലവില്‍ ഏതെല്ലാം
സ്ഥാപനങ്ങളില്‍
നിന്നാണ് വായ്പ
ലഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
സ്ഥാപനത്തില്‍ നിന്നും
എടുത്തിട്ടുള്ള
വായ്പയുടെ
വിശദാംശങ്ങള്‍
നല്‍കുമോ; ഓരോ
വായ്പയും എത്ര ശതാമനം
പലിശയ്ക്കുവീതമാണ്
ലഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വായ്പകളില്‍ 2011-2016
കാലയളവില്‍
എടുത്തിട്ടുള്ള
വായ്പകളുടെ
വിശദവിവരങ്ങള്‍
നല്‍കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
നിലവിലെ കടബാധ്യത
5343.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യുടെ നിലവിലെ കടബാധ്യത
എത്രയെന്നും, ഈ
കടബാധ്യതകള്‍ ഏതെല്ലാം
സ്ഥാപനങ്ങളുമായി
ബന്ധപ്പെട്ടതാണെന്നും
വ്യക്തമാക്കാമോ;
(ബി)
ഓരോ
സ്ഥാപനങ്ങളില്‍
നിന്നുമുള്ള
കടങ്ങള്‍ക്ക്
കോര്പ്പറേഷന് എത്ര
ശതമാനമാണ് പലിശയായി
നല്‍കുന്നതെന്നും
ഇതനുസരിച്ച് ഓരോ മാസവും
എത്ര തുക വീതം
പലിശയിനത്തില്‍
നല്‍കുന്നുണ്ടെന്നും
വെളിപ്പെടുത്തുമോ;
(സി)
കടം
എടുത്തിരിക്കുന്നത്
എത്ര വര്‍ഷം വീതമുള്ള
തിരിച്ചടവ്
കാലയളവിലാണെന്ന്
വിശദമാക്കാമോ ?
കെ.എസ്.ആര്.ടി.സി.ക്ക്
നല്കുന്ന ധനസഹായം
5344.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.ക്ക്
പ്രതിമാസം എത്ര കോടി
രൂപയാണ് സര്‍ക്കാര്‍
ധനസഹായമായി
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
അതിലെന്തെങ്കിലും കുറവ്
വരുത്തിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
കാരണമെന്താണ്;
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.യുടെ
കെെവശമുള്ള ഭൂമി
5345.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ക്ക് കെെവശമുള്ള
ഭൂമിയുടെ വിസ്തൃതി
എത്രയെന്നുള്ള വിവരം
ജില്ല തിരിച്ച്
നല്‍കുമോ;
(ബി)
പ്രസ്തുത
ഭൂമിയ്ക്ക് ഇനിയും
പട്ടയം ലഭിക്കാത്ത
ഭൂമിയുണ്ടോ; ജില്ല
തിരിച്ചുള്ള വിവരം
നല്‍കുമോ?
കെ.എസ്.ആര്.റ്റി.സി.
സര്‍വ്വീസുകളുടെ സമയക്രമം
5346.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിശേഷിച്ച്
കെ.എസ്.ആര്.റ്റി.സി
സര്‍വ്വീസുകള്‍
കൂടുതലുള്ള തെക്കന്‍
ജില്ലകളിലെ
ഡിപ്പോകളില്‍ നിന്നും
യാതൊരു സമയക്രമവും
പാലിക്കാതെ സര്‍വ്വീസ്
ഓപ്പറേറ്റ് ചെയ്ത്
യാത്രക്കാര്‍ക്ക്
ദുരിതവും
കെ.എസ്.ആര്.റ്റി.സി.ക്ക്
വന്‍നഷ്ടവും ഉണ്ടാകുന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കെ.എസ്.ആര്.റ്റി.സി.
സര്‍വ്വീസുകളുടെ
സമയക്രമം കൃത്യമായി
പാലിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്താന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
വ്യക്തമാക്കുമോ;
(സി)
കെ.എസ്.ആര്.റ്റി.സി.യില്‍
യാത്രാ ടിക്കറ്റ്
ബുക്ക്
ചെയ്യുന്നവര്‍ക്ക്
വാഹനം എവിടെയെത്തി
എന്ന് മുന്‍കൂട്ടി
അറിയുന്നതിനുള്ള
മൊബൈല്‍ ആപ്ലിക്കേഷന്‍
സംവിധാനം ഒരുക്കുന്ന
കാര്യം പരിഗണിക്കുമോ?
പൊതുവിപണിയെക്കാള്‍
കുറഞ്ഞ വിലക്ക്
കെ.എസ്.ആര്.ടി.സിക്ക് ഡീസല്‍
5347.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സിക്ക്
പ്രതിദിനം അതിന്റെ
സര്‍വ്വീസ്
നടത്തുന്നതിന് എത്ര
ലക്ഷം ലിറ്റര്‍ ഡീസലാണ്
വേണ്ടത്; അതിനായി എന്ത്
തുക ചിലവാകും;
(ബി)
പൊതുവിപണിയെക്കാള്‍
കുറഞ്ഞ വിലക്ക്
കെ.എസ്.ആര്.ടി.സിക്ക്
ഡീസല്‍ നല്കുവാന്
ഏതെങ്കിലും കമ്പനികള്‍
മുന്നോട്ട്
വന്നിട്ടുണ്ടോ;
(സി)
ഇതിനായി
കെ.എസ്.ആര്.ടി.സി
ടെന്‍ഡര്‍
ക്ഷണിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വിദ്യാര്‍ത്ഥികള്‍ക്കുള്ള
യാത്രാസൗജന്യം
5348.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
യാത്രാസൗജന്യം
അനുവദിക്കാറുണ്ടോ എന്ന്
വ്യക്തമാക്കാമോ;
എങ്കില്‍ അതിനുളള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
സ്വകാര്യസ്ഥാപനങ്ങളില്‍
പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
യാത്ര സൗജന്യം
അനുവദിക്കാറുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(സി)
സര്‍ക്കാര്‍
സ്ഥാപനങ്ങളിലും,
സ്വകാര്യസ്ഥാപനങ്ങളിലും
പഠിക്കുന്ന എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
യാത്രാസൗജന്യം
അനുവദിക്കുന്നുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
ഈ
അധ്യയനവര്‍ഷം എത്ര
വിദ്യാര്‍ത്ഥികളില്‍
നിന്ന്
യാത്രസൗജന്യത്തിന്
അപേക്ഷകള്‍
കിട്ടിയെന്നും അതില്‍
എത്ര പേര്‍ക്ക്
അനുവദിച്ചുവെന്നും
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ഇ)
യാത്രാസൗജന്യം
അനുവദിക്കുമ്പോള്‍
സര്‍ക്കാറിന്
സഹിക്കേണ്ടി വരുന്ന
നഷ്ടം എത്രയാണെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി
5349.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
വി.ടി.ബല്‍റാം
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എം
പാനല്‍ ഡ്രൈവര്‍മാരെ
പിരിച്ച് വിട്ടത് മൂലം
കെ.എസ്.ആര്.ടി.സിയുടെ
ഷെഡ്യൂളുകള്‍
മുടങ്ങുന്ന
സാഹചര്യമുണ്ടായിട്ടുണ്ടോ;
എങ്കില്‍ എത്ര
ഷെഡ്യൂളുകളാണ്
മുടങ്ങിയത്;
(ബി)
പിരിച്ചുവിടപ്പെട്ട
എം പാനല്‍ ഡ്രൈവര്‍മാരെ
179 ദിവസത്തേക്ക്
വീണ്ടും നിയമിക്കുവാന്‍
തീരുമാനിച്ചിരുന്നോ;
എങ്കില്‍ അതിലെത്ര
പേര് ജോലിക്ക്
ഹാജരായി;
(സി)
കാലാവധി
കഴിഞ്ഞ പി.എസ്.സിയുടെ
ഡ്രൈവര്‍ റാങ്ക്
പട്ടികയില്‍
ഉണ്ടായിരുന്നവര്‍ക്ക്
കെ.എസ്.ആര്.ടി.സി
താല്‍ക്കാലിക നിയമനം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എത്രപേര്‍ക്ക്;
(ഡി)
സുശീല്‍
ഖന്ന പാക്കേജ് പ്രകാരം
കെ.എസ്.ആര്.ടി.സി
ബസ്സും ജീവനക്കാരും
തമ്മിലുള്ള അനുപാതം
നിലവിലെത്രയാണ്;
(ഇ)
ഇതുപ്രകാരം
എത്ര ഡ്രൈവര്‍മാരെയാണ്
കെ.എസ്.ആര്.ടി.സിക്ക്
ആവശ്യമായിട്ടുള്ളത്
വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി
യില്‍ നിന്നും രാജി വച്ച ദീപ
എസ്.എന്‍.-ന്റെ
ആനുകൂല്യങ്ങള്‍
5350.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
പേരൂര്‍ക്കട
ഡിപ്പോയില്‍ ദീപ
എസ്.എന്‍. എന്നയാള്‍
കണ്ടക്ടറായി ജോലി
നോക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്നുമുതല്‍
എന്നുവരെയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇവര്‍
എന്തു കൊണ്ടാണ്
കെ.എസ്.ആര്.ടി.സി.
യില്‍ നിന്നും രാജി
വച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
പുതിയ
ജോലി ലഭിക്കുമ്പോള്‍
കെ.എസ്.ആര്.ടി.സി.
യില്‍ നിന്നും രാജി
വയ്ക്കുന്ന
ജീവനക്കാര്‍ക്ക് അവരുടെ
നാളിതുവരെയുള്ള
ആനുകൂല്യങ്ങള്‍
നല്‍കാറുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
എങ്കില്‍
ദീപ എസ്.എന്‍.-ന്
നാളിതുവരെ എന്തെല്ലാം
ആനുകൂല്യങ്ങള്‍
നല്‍കിയിട്ടുണ്ടെന്നും
ഇനി എന്തെല്ലാം
ആനുകൂല്യങ്ങള്‍
നല്‍കുവാനുണ്ടെന്നും
ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(ഇ)
ടിയാള്‍
എന്‍.പി.എസ്.-ലേക്ക്
അടച്ച തുക തിരികെ
ലഭിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
കൈക്കൊള്ളണമെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.അഭിമുഖീകരിക്കുന്ന
പ്രതിസന്ധി
5351.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
എം. വിന്‍സെന്റ്
,,
ടി.ജെ. വിനോദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സുശീല്‍ഖന്നയുടെ
റിപ്പോര്‍ട്ട്
നടപ്പിലാക്കുന്നതോടെ
രണ്ട് വര്‍ഷത്തിനകം
കെ.എസ്.ആര്.ടി.സി.
ലാഭത്തിലാകുമെന്നും
ശമ്പളവും പെന്‍ഷനും
മുടങ്ങില്ലെന്നും
ബജറ്റ് പ്രസംഗത്തില്‍
പറഞ്ഞ ഉറപ്പ്
പാലിക്കുന്നതിന്
സര്‍ക്കാരിന്
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
മുന്‍സര്‍ക്കാര്‍
അധികാരമൊഴിയുമ്പോള്‍
കെ.എസ്.ആര്.ടി.സി.യുടെ
കടം എത്രയായിരുന്നു;
നിലവില്‍ അത് എത്രയാണ്;
വ്യക്തമാക്കുമോ;
(സി)
ഐ.ഒ.സി.ക്ക്
നല്കുവാനുള്ള
ഇന്ധനകുടിശ്ശിക
നല്‍കുന്നതിനായി
പ്രതിമാസം
കെ.എസ്.ആര്.ടി.സി.ക്ക്
സര്‍ക്കാര്‍ നല്കുന്ന
ധനസഹായത്തില്‍ കുറവ്
വരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
നിലവില്‍
കെ.എസ്.ആര്.ടി.സി.
ജീവനക്കാര്‍ക്ക് ഡി.എ.
കുടിശ്ശികയുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
ശതമാനമെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി
യുടെ സംരക്ഷണം
5352.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യെ മുഖ്യമായി
ആശ്രയിക്കുന്ന
ജില്ലകളുടെ
ഗതാഗതസൗകര്യം
ഉറപ്പുവരുത്താനും ഈ
പ്രസ്ഥാനത്തെ
നിലനിര്‍ത്താനും
സ്വയംപര്യാപ്തത
കൈവരിക്കാനുമായി ഈ
സര്‍ക്കാര്‍ എന്തു
നടപടികള്‍ സ്വീകരിച്ചു
വരുന്നുവെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനത്തെ
സംരക്ഷിക്കാനായി
തൊഴിലാളികളുടെ സഹകരണം
ഉറപ്പു
വരുത്തുന്നതിനായി എന്തു
നടപടി സ്വീകരിച്ചു
വരുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)
കെ.എസ്.ആര്.ടി.സി
യുടെ പഠനവിധേയമാക്കാത്ത
ഡ്യൂട്ടി പരിഷ്ക്കരണവും
അതുമൂലമുണ്ടാകുന്ന
ഷെഡ്യൂള്‍
വെട്ടിക്കുറയ്ക്കലും
പൂര്‍ണ്ണമായും
കെ.എസ്.ആര്.ടി.സി യെ
ആശ്രയിക്കുന്ന
തിരുവനന്തപുരം
ജില്ലയേയും മറ്റു
ജില്ലകളേയും
ബാധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടുവോ;എങ്കില്‍
ഇതൊഴിവാക്കാന്‍ എന്തു
നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി.
വാടകയ്ക്കെടുത്ത് സര്‍വ്വീസ്
നടത്തുന്ന ബസുകള്‍
5353.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
എത്ര ബസുകള്‍
വാടകയ്ക്കെടുത്ത്
ഏതെല്ലാം റൂട്ടുകളില്‍
സര്‍വ്വീസ്
നടത്തുന്നുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ബസുകള്‍
വാടകയ്ക്കെടുത്തതിന്റെ
കരാര്‍ മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
(സി)
ബസുകള്‍
വാടകയ്ക്കെടുത്ത്
സര്‍വ്വീസ് നടത്തുന്നത്
കെ.എസ്.ആര്.ടി.സി.യ്ക്ക്
ലാഭകരമാണോ; വിശദാംശം
ലഭ്യമാക്കാമോ?
തൃശൂര്‍
കെ.എസ്.ആര്.ടി.സി. ഡിപ്പോ
5354.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
കെ.എസ്.ആര്.റ്റി.ടി.സി
ഡിപ്പോയ്ക്ക് കീഴില്‍
ഡ്രൈവര്‍മാര്‍
ഇല്ലാത്തതുമൂലം എത്ര
ഷെഡ്യൂളുകള്‍
റദ്ദാക്കേണ്ടിവന്നിട്ടുണ്ട്;
അറിയിക്കുമോ;
(ബി)
ഇതുമൂലം
ഉള്‍പ്രദേശങ്ങളിലുള്ള
യാത്രക്കാര്‍ക്ക് വലിയ
യാത്രാക്ലേശം
അനുഭവപ്പെടുന്നത്
കണക്കിലെടുത്ത്
ഡ്രൈവര്‍മാരുടെ
ഒഴിവുകള്‍ നികത്തി
ഷെഡ്യൂളുകള്‍
പുനരാരംഭിക്കുന്നതിന്
പരിഗണന നല്‍കുമോ;
(സി)
എങ്കില്‍
അതിന്റെ വിശദാംശം
വ്യക്തമാക്കുമോ?
ദീര്‍ഘദൂര
റൂട്ടുകളില്‍ സൂപ്പര്‍
ഫാസ്റ്റ് സര്‍വ്വീസ്
5355.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.
എസ്. ആര്. ടി. സി.
ദീര്‍ഘദൂര റൂട്ടുകളില്‍
ഫാസ്റ്റ് പാസഞ്ചര്‍
ഒഴിവാക്കി സൂപ്പര്‍
ഫാസ്റ്റ് സര്‍വ്വീസ്
ആരംഭിച്ചിട്ടുണ്ടോ;
(ബി)
എത്ര
ഫാസ്റ്റ് പാസ്സഞ്ചര്‍
സര്‍വ്വീസുകളാണ് ഈ
വര്‍ഷം ഒഴിവാക്കിയത്;
ഇതുപ്രകാരം കെ. എസ്.
ആര്. ടി. സി. ക്ക്
സാമ്പത്തിക നേട്ടം
ഉണ്ടാക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഗ്രാമീണ
മേഖലകളിലെ
യാത്രക്കാര്‍ക്ക്
പ്രധാന നഗരങ്ങളിലേക്ക്
നേരിട്ട് ഉണ്ടായിരുന്ന
സര്‍വ്വീസുകളെ പ്രസ്തുത
പരിഷ്കാരം ബാധിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇതുമൂലമുണ്ടായ
ബുദ്ധിമുട്ട്
പരിഹരിക്കുവാന്‍
കോര്പ്പറേഷന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;വിശദമാക്കാമോ?
മലപ്പുറം
ജില്ലയിലെ കെ.എസ്.ആര്.ടി.സി.
ബസ് സര്‍വ്വീസുകള്‍
5356.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
വന്നതിനുശേഷം മലപ്പുറം
ജില്ലയിലെ വിവിധ
കെ.എസ്.ആര്.ടി.സി.
ഡിപ്പോകളില്‍
റദ്ദുചെയ്ത ബസ്
സര്‍വ്വീസുകളെക്കുറിച്ച്
വിശദമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍
വന്നതിനുശേഷം മലപ്പുറം
ജില്ലയിലെ
കെ.എസ്.ആര്.ടി.സി.
ഡിപ്പോകളില്‍ പുതുതായി
ആരംഭിച്ച ബസ്
റൂട്ടുകള്‍ ഏതെല്ലാം;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
കാലിക്കറ്റ്
എയര്‍പോര്‍ട്ട്
കേന്ദ്രീകരിച്ച്
ജില്ലാന്തര/അന്തര്‍സംസ്ഥാന
ബസ് സര്‍വ്വീസുകള്‍
ആരംഭിക്കാന്‍
പദ്ധതിയുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കോതമംഗലം
ഡിപ്പോയിലെ കെ എസ് ആർ ടി സി
ബസ്സ് സര്‍വ്വീസുകള്‍
5357.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
ഡിപ്പോയില്‍ നിന്നും
നിലവില്‍ എത്ര കെ എസ്
ആർ ടി സി ബസ്സുകള്‍
സര്‍വ്വീസ്
നടത്തുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര ബസ്സുകള്‍
പുതുതായി കോതമംഗലം കെ
എസ് ആർ ടി സി
ഡിപ്പോയില്‍
അനുവദിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(സി)
ഹൈറേഞ്ചിന്റെ
കവാടവും ഏറെ
തീര്ത്ഥാടകരുമുള്ള
കോതമംഗലത്ത് നിന്നും
വേളാങ്കണ്ണിയിലേക്കും
പഴനിയിലേക്കും പുതിയ
ബസ്സ് റൂട്ട്
ആരംഭിക്കണമെന്ന ആവശ്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
ആവശ്യത്തിന്മേല്
സ്വീകരിച്ചിട്ടുളള
തുടര്‍നടപടികള്‍
വ്യക്തമാക്കാമോ;
(ഇ)
ഏറെ
തീര്‍ത്ഥാടകരുള്ള
പ്രദേശമായ കോതമംഗലത്ത്
നിന്നും
വേളാങ്കണ്ണിയിലേക്കും
പഴനിയിലേക്കും
ദീര്‍ഘദൂര സര്‍വ്വീസ്
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ;
വിശദമാക്കാമോ?
വര്‍ക്കല
മണ്ഡലത്തില്‍
കെ.എസ്.ആര്.ടി.സി. ബസുകളില്‍
കണ്സഷന് ടിക്കറ്റ്
5358.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തിലെ പകല്കുറി
എച്ച്.എസ്സ്.എസ്സില്‍
പഠിക്കുവാന്‍ ഓയൂര്‍
ഭാഗത്ത് നിന്ന്
എത്തുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
കെ.എസ്.ആര്.ടി.സി.
ബസുകളില്‍ കണ്സഷന്
ടിക്കറ്റ്
അനുവദിക്കാത്ത സാഹചര്യം
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(ബി)
എങ്കില്‍
കണ്സഷന് ടിക്കറ്റ്
അനുവദിക്കുന്നതിനുളള
നടപടി
സ്വീകരിക്കുമോയെന്ന്
വെളിപ്പെടുത്താമോ ?
വൈപ്പിന്‍
ദ്വീപ് നിവാസികളുടെ
യാത്രാക്ലേശം
പരിഹരിക്കുന്നതിന് നടപടി
5359.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വൈപ്പിന്‍
ദ്വീപ് നിവാസികളുടെ
യാത്രാക്ലേശം
പരിഹരിക്കുന്നതിനായി
കൊച്ചി നഗരത്തിലേക്ക്
ബസ് സര്‍വീസുകള്‍
ദീര്‍ഘിപ്പിക്കുന്നതിനായി
സര്‍ക്കാരില്‍ നിവേദനം
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
സ്വീകരിച്ച
തുടര്‍നടപടികള്‍
വിശദമാക്കാമോ?
നിലമ്പൂര്‍
കെ.എസ്.ആര്.ടി.സി.
ഡിപ്പോയിലെ ഷോപ്പിംഗ്
കോംപ്ലക്സ് നിര്‍മ്മാണം
5360.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
കെ.എസ്.ആര്.ടി.സി
ഡിപ്പോയുടെ സ്ഥലത്ത്
ഷോപ്പിംഗ് കോംപ്ലക്സ്
നിര്‍മ്മിക്കുന്നതിന്
എന്നാണ്
തീരുമാനമെടുത്തത്;
ഇതിന് ഭരണാനുമതി,
സാങ്കേതിക അനുമതി
എന്നിവ നല്കിയ
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഷോപ്പിംഗ്
കോംപ്ലക്സ്
നിര്‍മ്മിച്ചത് ഏത്
ഫണ്ട് ഉപയോഗിച്ചാണ്;
വായ്പ എടുത്താണ്
നിര്‍മ്മിച്ചതെങ്കിൽ
പ്രസ്തുത വിവരം
ലഭ്യമാക്കാമോ;
പ്രസ്തുത ഷോപ്പിംഗ്
കോംപ്ലക്സ്
നിര്‍മ്മിച്ച സമയത്ത്
ഗതാഗത വകുപ്പ് മന്ത്രി
ആരായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഷോപ്പിംഗ് കോംപ്ലക്സ്
നിര്‍മ്മാണത്തിന്റെ
എസ്റ്റിമേറ്റ്,
അനുവദിച്ച ഫണ്ട്,
ചെലവഴിച്ച തുക എന്നിവ
എത്രയാണെന്ന്
വ്യക്തമാക്കാമോ ;
നിര്‍മ്മാണത്തിന്
ആവശ്യമായ ബാക്കി തുക
എങ്ങനെ കണ്ടെത്താനാണ്
ഉദ്ദേശിച്ചിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(ഡി)
നിലമ്പൂര്‍
കെ.എസ്.ആര്.ടി.സി
ഡിപ്പോയുടെ നിര്‍മ്മാണ
പ്രവൃത്തി
ആരംഭിച്ചതെന്നാണ്;
ഇപ്പോഴത്തെ
കെട്ടിടത്തിന്റെ
അവസ്ഥയെന്താണ്;
കെട്ടിടം
ഉപയോഗയോഗ്യമാണോ എന്ന്
വ്യക്തമാക്കാമോ;
കെട്ടിടം ഉപയോഗ
യോഗ്യമാക്കുന്നതിന്
ഇനിയും എത്ര തുക വേണ്ടി
വരുമെന്ന് അറിയിക്കുമോ;
(ഇ)
കെട്ടിട
നിര്‍മ്മാണം
പാതിവഴിയില്‍
ഉപേക്ഷിച്ചതിന്റെ കാരണം
വ്യക്തമാക്കാമോ?
ശങ്കരമംഗലം
കേന്ദ്രീകരിച്ച്
പുതിയ
ഓപ്പറേറ്റിംഗ്
സെന്റര്‍
5361.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചവറ
നിയോജക മണ്ഡലത്തിലെ
ശങ്കരമംഗലം ജംഗ്ഷന്
കേന്ദീകരിച്ച് കെ. എസ്.
ആര്. ടി. സി. യുടെ ഒരു
ഓപ്പറേറ്റിംഗ് സെന്റര്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
നിലവില്‍
ശങ്കരമംഗലം - കാട്ടില്‍
ക്ഷേത്രം സര്‍വ്വീസ്
നടത്തുന്നതിനായി കെ.
എസ്. ആര്. ടി. സി.
നിയോഗിച്ചിട്ടുള്ള
സ്റ്റാഫിനെ ഉപയോഗിച്ച്
ഓപ്പറേറ്റിംഗ് സെന്റര്‍
ആരംഭിക്കുവാൻ നടപടി
സ്വീകരിക്കുമോ?
നെടുമങ്ങാട്
കെ.എസ്.ആര്.ടി.സി ഡിപ്പോ
5362.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെടുമങ്ങാട്
കെ.എസ്.ആര്.ടി.സി
ഡിപ്പോയില്‍ നിന്ന്
ദിവസവും എത്ര
സര്‍വ്വീസുകളാണ്
നടത്തേണ്ടതെന്നും അവ
ഏതെല്ലാമെന്നും
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
ഇതില്‍ എത്ര
സര്‍വ്വീസുകള്‍
നടത്തുന്നു എന്ന്
വ്യക്തമാക്കുമോ;
ക്യാന്‍സല്‍ ചെയ്ത
സര്‍വ്വീസുകള്‍
ഏതെല്ലാമെന്നും
വ്യക്തമാക്കുമോ;
(സി)
രാവിലെയും
വൈകുന്നേരവും ഉള്ള
സര്‍വ്വീസുകള്‍
ക്യാന്‍സല്‍
ചെയ്യുന്നത് മൂലം
വിദ്യാര്‍ത്ഥികള്‍
സ്കൂളുകളില്‍ സമയത്ത്
എത്താന്‍
ബുദ്ധിമുട്ടുന്നതായ
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
യാത്രാക്ലേശം
പരിഹരിക്കുന്നതിന്
എന്തെല്ലാം
ക്രമീകരണങ്ങളാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ചെങ്ങന്നൂര്‍
ബസ് സ്റ്റാന്‍ഡില്‍ അന്തര്‍
സംസ്ഥാന ബസുകള്‍ക്ക്
സ്റ്റോപ്പ്
5363.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ശബരിമല
മണ്ഡല മഹോത്സവവുമായി
ബന്ധപ്പെട്ട്
ലക്ഷക്കണക്കിന്
ഇതരസംസ്ഥാന
തീര്‍ത്ഥാടകര്‍
എത്തുന്ന ചെങ്ങന്നൂര്‍
കെ.എസ്.ആര്.ടി.സി. ബസ്
സ്റ്റാന്‍ഡില്‍ അന്തര്‍
സംസ്ഥാന ബസുകള്‍ക്ക്
സ്റ്റോപ്പ്
അനുവദിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ?
തിരുവില്വാമല
ക്ഷേത്രം - ഗുരുവായൂര്‍ ബസ്
സര്‍വ്വീസ് ആരംഭിക്കുവാന്‍
നടപടി
5364.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയിലെ തിരുവില്വാമല
ക്ഷേത്ര പരിസരത്ത്
നിന്ന് വടക്കാഞ്ചേരി,
എരുമപ്പെട്ടി,
കുന്നംകുളം വഴി
ഗുരുവായൂര്‍ക്ക് ഒരു
കെ.എസ്.ആര്.ടി.സി.
ഓര്‍ഡിനറി ബസ്
സര്‍വ്വീസ്
ആരംഭിയ്ക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ഭക്തജനങ്ങള്‍ക്കും
മറ്റ്
യാത്രക്കാര്‍ക്കും
പ്രയോജനം ചെയ്യുംവിധം
രാവിലെ 7 മണിക്ക്
തിരുവില്വാമലയില്‍
നിന്ന് ആരംഭിച്ച് 8.30
മണിക്ക് ഗുരുവായൂരില്‍
എത്തിച്ചേര്‍ന്ന്
തിരിച്ച് പോരുന്നതും
രാത്രി
തിരുവില്വാമലയില്‍
ഹാള്‍ട്ട്
ചെയ്യുന്നതുമായ
തരത്തില്‍ സര്‍വ്വീസ്
ഷെഡ്യൂള്‍
ചെയ്യുന്നതിന് മുന്തിയ
പരിഗണന നല്‍കുമോ;
(സി)
എങ്കില്‍
അതിന്റെ വിശദാംശം
വ്യക്തമാക്കുമോ?
ഇരിങ്ങാലക്കുട
ഡിപ്പോയിലെ ഒഴിവാക്കിയ
സര്‍വ്വീസുകള്‍
പുനരാരംഭിക്കുന്നതിന് നടപടി
5365.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇരിങ്ങാലക്കുട
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നല്ല
കളക്ഷന്‍
ലഭിച്ചുകൊണ്ടിരുന്ന
ബസുകള്‍ മറ്റ്
ഡിപ്പോകളിലേയ്ക്ക്
മാറ്റിയതുമൂലം എത്ര
സര്‍വ്വീസുകളാണ്
ഒഴിവാക്കിയത്
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
സര്‍വ്വീസുകള്‍
പുനരാരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
താനൂര്‍
മണ്ഡലത്തിലെ യാത്രാക്ലേശം
പരിഹരിക്കുന്നതിന് നടപടി
5366.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
താനൂര്‍
നിയോജകമണ്ഡലത്തിലെ
യാത്രാക്ലേശം
പരിഗണിച്ച്
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകള്‍
അനുവദിക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുളള
അപേക്ഷയില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുളളതെന്ന്
അറിയിക്കുമോ;
(ബി)
കടലോരപ്രദേശവും
പതിനായിരങ്ങള്‍
തിങ്ങിപ്പാര്‍ക്കുന്നതുമായ
താനൂരില്‍ നിന്നും
തിരൂര്‍ വഴിയോ
വട്ടത്താണി-വൈലത്തൂര്‍-കോട്ടയ്ക്കല്‍
വഴിയോ
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
താനൂര്‍-തിരൂര്‍-പൊന്നാനി
വഴി ഗുരുവായൂര്ക്കുളള
രാത്രികാല
സര്‍വ്വീസിന്റെ എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കണ്ണൂരില്‍
നിന്നും കാസര്‍ഗോഡേക്ക്
കൂടുതല്‍ ടൗണ്‍ ടു ടൗണ്‍
ബസ്സുകള്‍
5367.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ പിലാത്തറ -
പാപ്പിനിശ്ശേരി
കെ.എസ്.ടി.പി.
റോഡിന്റെ പ്രവൃത്തി
പൂര്‍ത്തിയായതും
പയ്യന്നൂരിലേക്ക് ഈ
റൂട്ട് വഴിയുള്ള
ദൂരക്കുറവും പരിഗണിച്ച്
കണ്ണൂരില്‍ നിന്നും
പഴയങ്ങാടി വഴി
കാസര്‍ഗോഡേക്ക്
കെ.എസ്.ആര്.ടി.സി.
യുടെ കൂടുതല്‍ ടൗണ്‍ ടു
ടൗണ്‍ ബസ്സുകള്‍
ഓടിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ;
വിശദാംശം ലഭ്യമാക്കുമോ
?;
വാഹനങ്ങളില്‍നിന്നും
എയര്‍ഹോണുകള്‍ നീക്കം
ചെയ്യുവാന്‍ സ്വീകരിച്ച
നടപടികള്‍
5368.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
വാഹനങ്ങളിലും,സര്‍ക്കാര്‍
വാഹനങ്ങളിലും
എയര്‍ഹോണ്‍
ഉപയോഗിക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;മോട്ടോര്‍
വാഹന നിയമ പ്രകാരം
ഇത്തരം എയര്‍ഹോണുകള്‍
ഉപയോഗിക്കുന്നത്
അനുവദനീയമാണോ;വ്യക്തമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
ഇത്തരം എയര്‍ഹോണുകള്‍
ഉപയോഗിച്ചതിന്റെ
പേരില്‍ എത്ര വാഹന
ഉടമകള്‍ക്കെതിരെ നടപടി
സ്വീകരിച്ചു എന്നതിന്റെ
ആര്.റ്റി.ഒ ഓഫീസ്
തിരിച്ചുളള കണക്ക്
ലഭ്യമാക്കുമോ;
(സി)
എയര്‍ഹോണുകള്‍
വാഹനത്തില്‍ നിന്നും
നീക്കം ചെയ്യുവാന്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
വാഹന
അപകടങ്ങളും അവയുണ്ടാക്കുന്ന
മരണനിരക്കിനെയും സംബന്ധിച്ച
വിവര ശേഖരണവും
5369.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അപകടങ്ങളുണ്ടാക്കുന്ന
വാഹനങ്ങളില്‍ കൂടുതലും
ഏതു
വിധത്തിലുള്ളവയാണെന്നും
ഓരോ വിഭാഗത്തിലുമുള്ള
വാഹനങ്ങളുണ്ടാക്കുന്ന
അപകടങ്ങളെ സംബന്ധിച്ചും
താരതമ്യ പഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
വലിയ
വാഹനങ്ങള്‍
ഉണ്ടാക്കുന്ന
അപകടങ്ങളെയും
അവയുണ്ടാക്കുന്ന
മരണനിരക്കിനെയും
സംബന്ധിച്ച് വിവരശേഖരണം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
സ്കൂള്‍-ഓഫീസ്
സമയങ്ങളില്‍ ടിപ്പര്‍
ലോറികള്‍ക്ക്
നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും
അവ പാലിക്കുന്നുവെന്ന്
ഉറപ്പു വരുത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
ട്രാഫിക്
നിയമലംഘനങ്ങള്‍
5370.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ട്രാഫിക്
നിയമലംഘനങ്ങള്‍
കണ്ടെത്താന്‍
വാഹനങ്ങള്‍ വഴിയില്‍
തടഞ്ഞുനിര്‍ത്തി
പരിശാേധിക്കുന്ന
സമ്പ്രദായത്തിനു പകരം
ആധുനിക ക്യാമറയുടെ
സഹായം തേടാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
ഇതിനായി
മോട്ടോര്‍ വാഹന
വകുപ്പ് എന്തെങ്കിലും
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടാേ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ?
വാഹനങ്ങളുടെ
പിഴ തുക കുറയ്ക്കുന്നതിന്
നടപടി
5371.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന നിയമം
ലംഘിക്കുന്നതിനുള്ള
പിഴതുക
തീരുമാനിക്കുന്നതിന്
സംസ്ഥാനങ്ങള്‍ക്ക്
പ്രത്യേക അധികാരം
കേന്ദ്രസര്‍ക്കാര്‍
അനുവദിച്ചിട്ടുണ്ടോ;
(ബി)
കേന്ദ്രം
വര്‍ദ്ധിപ്പിച്ച
ഉയര്‍ന്ന പിഴ തുകയില്‍
സംസ്ഥാനം
വരുത്തിയിട്ടുളള
ഇളവുകള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?
വാഹനങ്ങളിലെ
ബോര്‍ഡ്
5372.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാഹനങ്ങളില്‍
ബോര്‍ഡ് വയ്ക്കാന്‍
നിയമാനുസരണം
ആര്‍ക്കെല്ലാമാണ്
അധികാരമുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍,
പൊതുമേഖലാ സ്ഥാപനങ്ങള്‍
എന്നിവയുടെ
വാഹനങ്ങളില്‍ ബോര്‍ഡ്
വെയ്ക്കുന്നതിന്റെ
നിബന്ധനകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
മോട്ടോര്‍
വാഹന ഉദ്യോഗസ്ഥരുടെ സുരക്ഷ
5373.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിരത്തുകളില്‍
വാഹന പരിശോധന നടത്തുന്ന
മോട്ടോര്‍ വാഹന
ഉദ്യോഗസ്ഥര്‍ക്കെതിരെ
സാമൂഹ്യവിരുദ്ധരുടെയും
ക്രിമിനലുകളുടെയും
ആക്രമണങ്ങള്‍
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
01.06.2019
മുതല്‍ 31.10.2019 വരെ
എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ
ഡ്യൂട്ടി സമയത്ത്
ആക്രമണങ്ങള്‍
ഉണ്ടായിട്ടുണ്ടെന്ന്
അറിയിക്കുമോ; ആയതിന്‍െറ
ജില്ലതിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കാമോ;
(സി)
ഡ്യൂട്ടി
സമയത്ത്
ആക്രമണങ്ങളില്‍
പരിക്കേല്‍ക്കുന്ന
ഉദ്യോഗസ്ഥര്‍ക്ക്
മോട്ടോര്‍ വാഹന വകുപ്പ്
എന്തൊക്കെ സഹായങ്ങളാണ്
നല്കിവരുന്നതെന്ന്
അറിയിക്കുമോ;
(ഡി)
പ്രസ്തുത
ഉദ്യോഗസ്ഥരുടെ
സുരക്ഷയ്ക്കായി
സര്‍ക്കാര്‍ പ്രത്യേക
പരിശീലനം നല്കുവാന്
ഉദ്ദേശിക്കുന്നുണ്ടോ;
അവരുടെ സുരക്ഷയ്ക്കായി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി,
സ്വകാര്യ ബസുകളിലെ
നിയമലംഘനങ്ങൾ
5374.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ.എസ്.ആര്.ടി.സി,
സ്വകാര്യ ബസുകളില്‍
സീറ്റുകള്‍ തമ്മിലുളള
അകലം വളരെ
കുറവായതിനാല്‍ കയറി
ഇരിക്കുന്നതിനും,
ഇറങ്ങുന്നതിനും
വളരെയധികം
പ്രയാസമനുഭവപ്പെടുന്നു
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
മോട്ടോര്‍ വാഹന
നിയമപ്രകാരം സീറ്റുകള്‍
ക്രമീകരിക്കേണ്ട വിധം,
സീറ്റുകള്‍ തമ്മിലുളള
അകലം, വാതിലുകളുടെ
ക്രമീകരണം, മറ്റ്
സുരക്ഷാ മാനദണ്ഡങ്ങള്‍
ഇവ എന്തെല്ലാമാണ്;
വെളിപ്പെടുത്തുമോ;
(സി)
പെര്‍മിറ്റ്
അനുവദിക്കുമ്പോഴും
പിന്നീട്
പുതുക്കുമ്പോഴും
റീടെസ്റ്റ്
നടത്തുമ്പോഴും വാഹന
പരിശോധന വേളകളിലും
ഇക്കാര്യങ്ങള്‍
അടിസ്ഥാനപ്പെടുത്തിയാണോ
പരിശോധന നടത്തുന്നത്;
(ഡി)
എങ്കില്‍
ഇത്തരം നിയമലംഘനങ്ങളുടെ
പേരില്‍ എത്ര
വാഹനങ്ങളുടെ
പെര്‍മിറ്റുകള്‍
റദ്ദാക്കിയിട്ടുണ്ട്;
ആര്.ടി.ഒ തിരിച്ച്
വിശദാംശം നല്‍കുമോ;
(ഇ)
ഇക്കാര്യത്തില്‍
പരിശോധന
കര്‍ശനമാക്കുന്നതിന്
ഉദ്യോഗസ്ഥര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ?
ഭാരവാഹനങ്ങളുടെ
അമിതഭാരത്തിന്മേലുള്ള ചെക്ക്
റിപ്പോര്‍ട്ടുകള്‍
5375.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മോട്ടോര്‍
വാഹനവകുപ്പ്
പരിശോധിച്ച് കണ്ടെത്തിയ
ഭാരവാഹനങ്ങളുടെ
അമിതഭാരത്തിന്മേലുള്ള
ചെക്ക്
റിപ്പോര്‍ട്ടുകളില്‍
എത്ര എണ്ണം നടപടി
സ്വീകരിക്കാതെ മാറ്റി
വച്ചിട്ടുണ്ട്;വിശദമാക്കാമോ;
(ബി)
പ്രസ്തുത
ചെക്ക്
റിപ്പോര്‍ട്ടുകളില്‍
നിന്നും എത്ര തുക
സര്‍ക്കാരിന് പിഴ
ഇനത്തില്‍
ലഭിക്കാനുണ്ട്;ആയതിന്റെ
കണക്കുകള്‍
ലഭ്യമാക്കാമോ?
സീ
അഷ്ടമുടി പദ്ധതി
5376.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അഷ്ടമുടി
കായലിലൂടെ ബോട്ട്
യാത്രക്ക് സീ അഷ്ടമുടി
എന്ന പേരില്‍ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
ഈ
ആവശ്യത്തിനായി പ്രത്യേക
ബോട്ട്
പുറത്തിറക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇതിന്റെ നിര്‍മ്മാണ
ചെലവ് എത്ര കോടി
രൂപയാണെന്നും ഏത്
ഏജന്‍സിയെയാണ്
നിര്‍മ്മാണ ചുമതല
ഏല്പിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ?
ജലഗതാഗത
വകുപ്പിന്റെ പ്രവര്‍ത്തനം
മെച്ചപ്പെടുത്തല്‍
5377.
ശ്രീ.ആര്.
രാമചന്ദ്രന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലഗതാഗത
വകുപ്പിന്റെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
ഇൗ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തെന്ന്
വിശദമാക്കുമോ;
(ബി)
ജലഗതാഗത
വകുപ്പ് വാട്ടര്‍
ആംബുലന്‍സ് സര്‍വീസ്
ആരംഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
രാജ്യത്തെ
ആദ്യത്തെ സോളാര്‍
ബോട്ട് കേരളത്തില്‍
സര്‍വീസ്
ആരംഭിച്ചിട്ടുണ്ടോ;
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
കൂടുതല്‍ സോളാര്‍
ബോട്ടുകള്‍
ഓടിക്കുന്നത്
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കുമോ;
അതിനായി സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ;
(ഡി)
ജലഗതാഗത
വകുപ്പ് അതിവേഗ എ.സി.
ബോട്ടുകള്‍ സര്‍വീസ്
നടത്തുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
വാട്ടര്‍ ടാക്സി
സര്‍വീസ് നടത്തുന്നതിന്
പദ്ധതിയുണ്ടോ;
വിശദമാക്കുമോ;
(ഇ)
ഒരേ
സമയം കരയിലും
വെളളത്തിലും ഓടിക്കാന്‍
കഴിയുന്ന വാട്ടര്‍ ബസ്
സര്‍വീസ്
ആരംഭിക്കുന്നതിന്
പദ്ധതിയുണ്ടോയെന്ന്
വെളിപ്പെടുത്താമോ?
ജലഗതാഗതം
അഭിവൃദ്ധിപ്പെടുത്താന്‍
പദ്ധതികള്‍
5378.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലഗതാഗതവകുപ്പ്
നിലവില്‍ ലാഭകരമായാണോ
പ്രവര്‍ത്തിച്ചുവരുന്നത്;
(ബി)
വകുപ്പിന്റെ
വരുമാനമാര്‍ഗ്ഗങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
2016-17,
2017-18, 2018-19
സാമ്പത്തിക
വര്‍ഷങ്ങളില്‍
വകുപ്പിനുണ്ടായ വരവ്,
ചെലവ്,
നീക്കിയിരിപ്പ്/നഷ്ടം
എന്നിവ എത്രയെന്ന്
വിശദമാക്കാമോ;
(ഡി)
ജലഗതാഗതം
അഭിവൃദ്ധിപ്പെടുത്താന്‍
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?