കെ.എസ്.ആര്.ടി.സി
ജീവനക്കാരുടെ ശമ്പളം
1814.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
കൂടി സാമ്പത്തിക
സഹായത്തിന്റെ
അടിസ്ഥാനത്തിലാേ
അല്ലാതെയോ
കൃത്യദിവസങ്ങളില്‍ ജോലി
നോക്കുന്ന ആരോഗ്യമുള്ള
ജീവനക്കാര്ക്ക്പ്രതിമാസ
ശമ്പളം നല്കുമ്പോള്
വിവിധ
ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍
കൃത്യമായി ലൈന്‍
ഡ്യൂട്ടി
ചെയ്യാനാവാത്തവര്‍ക്ക്
സപ്ലിമെന്ററി എന്ന
പേരില്‍ ഒന്നര
വര്‍ഷത്തിലധികമായി
കെ.എസ്.ആര്.ടി.സി
ശമ്പളം
നല്‍കാതിരിക്കുന്നത്
മാനുഷികമൂല്യങ്ങള്‍ക്ക്
നിരക്കുന്നതാണെന്ന്
കരുതുന്നുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
നീതിയുക്തമായി
മാനുഷികമൂല്യങ്ങള്‍ക്ക്
പ്രാധാന്യം നല്കി
അത്തരക്കാരുടെ ശമ്പളവും
ഇതിനോടനുബന്ധിച്ച്
നല്കാന് ആവശ്യമായ
സംവിധാനം ഒരുക്കുമോ;
(സി)
എങ്കില്‍
മുടക്കം വന്നിട്ടുള്ള ഈ
ശമ്പളം എന്ന് വിതരണം
നടത്തുമെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി
മിനിസ്റ്റീരിയല്‍
സ്റ്റാഫുകളുടെ ഡ്യൂട്ടി
1815.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യില്‍ കഴിഞ്ഞ
സര്‍ക്കാരിന്‍െറ
കാലത്ത്
കണ്ടക്ടര്‍മാര്‍ക്കും
ഡ്രെെവര്‍മാര്‍ക്കും
ഓരോ ഷെഡ്യൂള്‍
ഡ്യൂട്ടിയ്ക്കും നല്കി
വന്നിരുന്ന ഡ്യൂട്ടി
എണ്ണത്തില്‍ ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
താമസമില്ലാതെ
വെട്ടിക്കുറവ്
വരുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
മുന്‍സര്‍ക്കാരിന്റെ
കാലയളവില്‍ ഇത്തരം
ഷെഡ്യൂളുകള്‍ക്ക്
നല്കിവന്നിരുന്ന
ഡ്യൂട്ടി എണ്ണം
അധികമാണെന്ന്
കണ്ടെത്തിയതിന്റെ
ഫലമായിട്ടാണോ ഇങ്ങനെ
ഒരു വെട്ടിക്കുറവ്
വരുത്തിയത്;
(സി)
ശമ്പളം
ലഭിക്കുന്ന ഇത്തരം
ഡ്യൂട്ടി എണ്ണം കുറവ്
ചെയ്ത് അല്ലെങ്കില്‍
മറ്റേതെങ്കിലും
രീതിയില്‍
കെ.എസ്.ആര്.ടി.സി
മിനിസ്റ്റീരിയല്‍
സ്റ്റാഫിനും
ബാധകമാക്കിയിരുന്നോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
(ഡി)
മിനിസ്റ്റീരിയല്‍
സ്റ്റാഫുകള്‍ക്ക്
ഡ്യൂട്ടി എണ്ണം
ബാധകമല്ലാത്തതിനാല്‍
അവര്‍ക്ക് ജോലിക്ക്
ലഭിച്ചിരുന്ന പ്രതിമാസ
ശമ്പളം
ഇക്കാര്യങ്ങളൊന്നുകൊണ്ടും
കുറവ്
വരുന്നില്ലെന്നിരിക്കെ
കാഠിന്യമുളള ലെെന്‍
ഡ്യൂട്ടി ചെയ്യുന്ന
വിഭാഗങ്ങളോട് മാത്രം
കഴിഞ്ഞ
മൂന്നരകൊല്ലമായി
തുടര്‍ന്ന് വരുന്ന
തൊഴിലാളി വിരുദ്ധ
നടപടി ഇനിയെങ്കിലും
അവസാനിപ്പിക്കുമോ;
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.
യിലെ സ്ഥലംമാറ്റവും പിരിച്ചു
വിടലും
1816.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
ജോലിയില്‍ പ്രവേശിച്ചു
വര്‍ഷം കഴിഞ്ഞിട്ടും
വനിതാ
കണ്ടക്ടര്‍മാര്‍ക്ക്
സ്വന്തം
ജില്ലയിലേയ്ക്കും സമീപ
പ്രദേശങ്ങളിലേയ്ക്കും
മാറ്റം നല്കാന്
വൈകുന്നത്
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കോടതി
വിധിയെ തുടര്‍ന്ന്
കണ്ണൂര്‍, കാസര്‍ഗോഡ്
ജില്ലകളില്‍ നിന്ന്
എത്ര ഡ്രൈവര്‍മാരെ
പിരിച്ചുവിട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഇവര്‍ക്ക്
പകരം പി.എസ്.സി. നിയമനം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
പുതിയ
സബ് റീജിയണല്‍
ട്രാന്‍സ്പോര്‍ട്ട് ഓഫീസുകള്‍
1817.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ സബ് റീജിയണല്‍
ട്രാന്‍സ്പോര്‍ട്ട്
ഓഫീസുകള്‍
സ്ഥാപിക്കേണ്ടതിന്റെ
ആവശ്യകത സംബന്ധിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
അറിയിക്കുമോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ
അടിസ്ഥാനത്തില്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പുതിയ
മാേട്ടാേര്‍ നിയമം
1818.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
ഗവണ്മെന്റിന്റെ പുതിയ
മാേട്ടാേര്‍ നിയമം
കേരളത്തില്‍
പൂര്‍ണ്ണമായും
നടപ്പിലാക്കിയിട്ടുണ്ടാേ
എന്ന് വെളിപ്പെടുത്താമോ
;
(ബി)
പ്രസ്തുത
നിയമം അനുസരിച്ച്
ട്രാഫിക് ചട്ടങ്ങളുടെ
ലംഘനത്തിന് ഇൗടാക്കുന്ന
പിഴ വിവരം ഇനംതിരിച്ച്
അറിയിക്കാമോ;
(സി)
പ്രസ്തുത
നിയമം പ്രാബല്യത്തില്‍
വന്നതിന് ശേഷം ട്രാഫിക്
നിയമലംഘനത്തിന്
ചുമത്തിയ പിഴ മൂഖേന
സര്‍ക്കാരിനുണ്ടായ
വരുമാനം എത്രയാണെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമാേ ?
പ്രകൃതി
സൗഹാര്‍ദ്ദ ഗതാഗത സംവിധാനം
1819.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൂര്‍ണ്ണമായും
പ്രകൃതിസൗഹാര്‍ദ്ദ
ഗതാഗത
സംവിധാനത്തിലേക്ക്
മാറ്റുന്നതിനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
സംവിധാനത്തിന്റെ
ഭാഗമായി എന്തൊക്കെ
നടപടികളാണ് ഇതിനകം
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
നിലവില്‍
പെട്രോള്‍/ഡീസല്‍
ഇന്ധനം ഉപയോഗിക്കുന്ന
പതിനഞ്ചു വര്‍ഷത്തിലേറെ
പഴക്കമുള്ള
ആട്ടോറിക്ഷകള്‍
പ്രകൃതിസൗഹാര്‍ദ്ദ
ഇന്ധനത്തിലേക്ക്
മാറിയാല്‍ മാത്രമേ 2020
ഏപ്രില്‍ മുതല്‍
പെര്‍മിറ്റ്
നല്കുകയുള്ളുവെന്ന്
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്ത്
വൈദ്യുതി വാഹനങ്ങളുടെ
ബാറ്ററി ചാര്‍ജ്ജ്
ചെയ്യുന്നതിനുള്ള
സംവിധാനം
ഒരുക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്അറിയിക്കാമോ;
(ഇ)
കെ.എസ്.ഇ.ബിയുമായി
ഇക്കാര്യത്തില്‍
എന്തെങ്കിലും ധാരണ
ഉണ്ടാക്കിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ?
സ്കൂള്‍
വാഹനങ്ങളിലെ സുരക്ഷാ
സംവിധാനം
1820.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സ്കൂള്‍
വാഹനങ്ങളിലെ സുരക്ഷാ
സംവിധാനം
കാര്യക്ഷമമാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
എല്ലാ
സ്കൂള്‍ വാഹനങ്ങളിലും
ജി.പി.എസ്. സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
കേന്ദ്ര
സര്‍ക്കാരിന്റെ ഗതാഗത നിയമം
1821.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ പാസാക്കിയ
ഗതാഗത നിയമം സംസ്ഥാന
സര്‍ക്കാര്‍ അതേപടി
നടപ്പിലാക്കിയിട്ടുണ്ടോ;
ഉത്തരവിന്‍െറ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
എങ്കില്‍
ഓരോ
നിയമലംഘനങ്ങള്‍ക്കും
മുമ്പ് ഉണ്ടായിരുന്നതും
ഇപ്പോഴത്തേതുമായ
പിഴത്തുക എത്രയാണെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
പിഴത്തുക
കൂടുതലായതിനാല്‍ ആയത്
കുറയ്ക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ;
(ഡി)
പിഴത്തുക
വര്‍ദ്ധിപ്പിച്ചതിനുശേഷം
മോട്ടോര്‍ വാഹന
വകുപ്പിന് ഉണ്ടായ
വരുമാന വര്‍ദ്ധനവ് എത്ര
ശതമാനമാണ്;
വിശദമാക്കാമോ?
ഗതാഗതനിയമ
ലംഘനങ്ങള്‍ക്ക് കേന്ദ്ര
മോട്ടോര്‍ വാഹന
നിയമപ്രകാരമുളള പിഴ
1822.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
മോട്ടോര്‍ വാഹന
നിയമപ്രകാരം ഗതാഗതനിയമ
ലംഘനങ്ങള്‍ക്കുള്ള പിഴ
കുറയ്ക്കാനുളള നീക്കം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
അനുകൂലമായ
നിയമോപദേശമല്ല
സര്‍ക്കാരിന്
ലഭിച്ചതെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കേന്ദ്ര
വിജ്ഞാപനം വന്നയുടന്‍
പിഴ ഇൗടാക്കുവാന്
ഉദ്യോഗസ്ഥരെ
ചുമതലപ്പെടുത്തിക്കൊണ്ട്
സംസ്ഥാനം
വിജ്ഞാപനമിറക്കിയതു
മൂലം ഇപ്പോള്‍ പഴയ
നിരക്കിൽ പിഴ
ഇൗടാക്കാന്‍ കഴിയാത്ത
സാഹചര്യമുണ്ടോ;
(ഡി)
കേന്ദ്രം
നിശ്ചയിച്ച മിനിമം
നിരക്കില്‍ നിന്ന് പിഴ
കുറയ്ക്കാന്‍
കഴിയില്ലെന്ന
നിയമോപദേശം
സര്‍ക്കാരിന്
ലഭിക്കുകയുണ്ടായോ;
(ഇ)
പിഴ
ചുമത്തുന്നതിലെ
അനിശ്ചിതത്വം
സംസ്ഥാനത്ത്
വാഹനപരിശോധനയെ
പ്രതികൂലമായി
ബാധിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
വാഹന്‍സാരഥി
സോഫ്റ്റ്വെയര്
1823.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മോട്ടോര്‍ വാഹനങ്ങളുടെ
വാഹന രജിസ്ട്രേഷനും
ലൈസന്‍സ്
നടപടികള്‍ക്കുമായി
വാഹന്‍സാരഥി
സോഫ്റ്റ്വെയറിന്റെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
ഇതിന്റെ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
സോഫ്റ്റ്വെയറിന്റെ
പോരായ്മകള്‍
സംബന്ധിച്ച്
എന്തെങ്കിലും പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ചുള്ള
വിശദവിവരം നല്‍കുമോ;
(സി)
ഇത്
പരിഹരിക്കുവാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
വാഹനങ്ങളില്‍
ബോര്‍ഡ്
പ്രദര്‍ശിപ്പിക്കുന്നതു
സംബന്ധിച്ച്
1824.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സർക്കാർ
വാഹനങ്ങളില്‍ ബോര്‍ഡ്
പ്രദര്‍ശിപ്പിക്കുന്നതു
സംബന്ധിച്ച് ചട്ടം
ഭേദഗതി ചെയ്ത് ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ
വിശദവിവരങ്ങള്‍
നല്‍കുമോ?
ആകാശപ്പാതയുടെ
നിര്‍മ്മാണപുരോഗതി
1825.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയം
നഗരത്തിന്റെ
ഹൃദയഭാഗത്ത്
ഗതാഗതവകുപ്പിനു
കീഴിലായി നിര്‍വ്വഹണം
നടത്തി വരുന്ന 'സ്കൈ
വാക്ക്'
(ആകാശപ്പാത)ന്റെ
നിര്‍മ്മാണ പുരോഗതി
വിശദമാക്കുമോ; പ്രസ്തുത
പദ്ധതിയുടെ
പൂര്‍ത്തീകരണത്തിന്
കാലതാമസം ഉണ്ടാവുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പദ്ധതിയ്ക്കായി മൊത്തം
എത്ര രൂപ ചെലവ്
പ്രതീക്ഷിക്കുന്നു;
(സി)
ആകാശപ്പാത
പദ്ധതി പൂര്‍ണ്ണമായും
പ്രവര്‍ത്തനസജ്ജമാക്കി
ഈ സാമ്പത്തിക വര്‍ഷം
തന്നെ പൊതുജനങ്ങള്‍ക്ക്
ഉപയോഗയോഗ്യമാക്കുന്നതിനുള്ള
സത്വര നടപടി
സ്വീകരിക്കുമോ?
കേന്ദ്രസര്‍ക്കാരിന്റെ
പുതിയ വാഹന നിയമത്തിലെ
വ്യവസ്ഥകള്‍
1826.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
പുറപ്പെടുവിച്ച പുതിയ
വാഹന നിയമത്തില്‍ പിഴ
ഈടാക്കുന്ന
വ്യവസ്ഥകളുടെ വിശദാംശം
നല്‍കുമോ;
(ബി)
കേന്ദ്രസര്‍ക്കാര്‍
ആദ്യം പുറപ്പെടുവിച്ച
പിഴയുടെ താരിഫുകളില്‍
സംസ്ഥാന സര്‍ക്കാരിന്റെ
അഭ്യര്‍ത്ഥനയെത്തുടര്‍ന്ന്
കുറവ്
വരുത്തിയിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ;
(സി)
പ്രസ്തുത
നിയമത്തിന്റെ
അടിസ്ഥാനത്തില്‍
കേരളത്തിന് ഏതെല്ലാം
വ്യവസ്ഥകളില്‍ തനതായി
തീരുമാനമെടുക്കാന്‍
കഴിയും; വിശദമാക്കുമോ?
കേന്ദ്ര മോട്ടോർ വാഹന നിയമം
പ്രതിസന്ധി മറികടക്കാൻ
തയ്യാറെടുപ്പുകള്‍
1827.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പഴയ
വാഹനങ്ങൾ
നിർത്തലാക്കുന്നതിന്
പകരം നിലവിൽ ഓടുന്ന
വാഹനങ്ങൾ ഇലക്ട്രിക്കൽ
ആക്കുന്നതിനും ബി.എസ് -
6 നിലവാരത്തിലുള്ള
പെട്രോൾ/ ഡീസൽ എൻജിൻ
കൺവേർട്ട്
ചെയ്യുന്നതിനും കേന്ദ്ര
മോട്ടോർ വാഹന നിയമത്തിൽ
ഭേദഗതി വരുത്തുവാൻ
സംസ്ഥാന സർക്കാർ
കേന്ദ്ര സർക്കാരിൽ
സമ്മർദ്ദം ചെലുത്തുമോ;
(ബി)
കേന്ദ്ര
മോട്ടോർ വാഹന നിയമം
നടപ്പിൽ വരുത്തിയാൽ ഈ
മേഖലയിൽ തൊഴിൽ
ചെയ്തുവരുന്ന
ലക്ഷക്കണക്കിന്
ഓട്ടോമൊബൈൽ
തൊഴിലാളികളുടെ തൊഴിൽ
നഷ്ടപ്പെടുമെന്ന സ്ഥിതി
നിലവിലുണ്ടോ; എങ്കിൽ ഈ
പ്രതിസന്ധി മറികടക്കാൻ
സർക്കാർ നടത്തുന്ന
തയ്യാറെടുപ്പുകളെ
സംബന്ധിച്ച്
വിശദമാക്കുമോ?
'സേഫ്
കേരള' പദ്ധതി
1828.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
'സേഫ്
കേരള' പദ്ധതിയുമായി
ബന്ധപ്പെട്ട്
നടത്തിയിട്ടുളള
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
'സേഫ്
കേരള' പദ്ധതിയുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ ഇതുവരെ
പുറപ്പെടുവിച്ചിട്ടുളള
ഉത്തരവുകളുടെയും,സര്‍ക്കുലറുകളുടെയും
പകര്‍പ്പുകള്‍
ലഭ്യമാണോ; എങ്കില്‍
വിശദാംശങ്ങള്‍
നല്‍കാമോ?
റോഡ്
സേഫ്റ്റി ഫണ്ട്
1829.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ റോഡ്
സേഫ്റ്റി ഫണ്ടില്‍
നിന്ന് എത്ര തുക
ചെലവഴിച്ചെന്നും ഇതുവഴി
ഏതെല്ലാം
പ്രവൃത്തികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(ബി)
റോഡ്
സേഫ്റ്റി ഫണ്ടില്‍
നിന്ന് ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
തുക
അനുവദിക്കുന്നതെന്നും
പ്രസ്തുത തുക
അനുവദിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തെല്ലാമാണെന്നും
വിശദമാക്കുമോ?
കെ.എം.ബഷീര്‍
മരിക്കാന്‍ ഇടയായ സാഹചര്യം
1830.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരത്ത്
മ്യൂസിയം ജംഗ്ഷനില്‍
നടന്ന വാഹനാപകടത്തില്‍
പത്രപ്രവര്‍ത്തകനായ
കെ.എം.ബഷീര്‍
മരിക്കാന്‍ ഇടയായ
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
അപകടമുണ്ടാക്കിയത്ആരാണെന്നും,
എങ്ങനെയാണ് അപകടം
സംഭവിച്ചതെന്നുമുളള
വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഗതാഗത
വകുപ്പിന്റെ
കണ്ടെത്തലുകളുടെ
അടിസ്ഥാനത്തില്‍,
അശ്രദ്ധയും അമിതവേഗവും
മൂലം ഉണ്ടായ അപകടത്തിന്
കാരണക്കാരായവര്‍ക്കെതിരെ
എന്തെല്ലാം
നിയമനനടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
ഇത്
സംബന്ധിച്ച
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഇ)
അമിതവേഗം,
അശ്രദ്ധ, മദ്യപിച്ചു
വാഹനമോടിക്കല്‍
തുടങ്ങിയ ഗുരുതരമായ
വീഴ്ച
വരുത്തുന്നവര്‍ക്കെതിരെ
എന്തു നടപടിയാണ്
സ്വീകരിച്ചുവരുന്നത്;
അപകടത്തില്‍ അമിതവേഗം,
അശ്രദ്ധ, മദ്യപിച്ചു
വാഹനമോടിക്കല്‍ എന്നീ
കുറ്റങ്ങള്‍
ഉണ്ടെങ്കില്‍ പുതിയ
മോട്ടോര്‍ വാഹന
നിയമപ്രകാരം പരമാവധി
ലഭിക്കുന്ന ശിക്ഷ
എന്താണെന്ന്
വ്യക്തമാക്കുമോ;
ഇത്തരം കേസുകളില്‍
പരമാവധി ശിക്ഷ ഉറപ്പ്
വരുത്തുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
പിലാത്തറ-പാപ്പിനിശ്ശേരി
റോഡില്‍ ക്യാമറകള്‍
സ്ഥാപിക്കുന്ന പ്രവൃത്തി
1831.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
വാഹനാപകടങ്ങള്‍
വര്‍ദ്ധിച്ചുവരുന്നത്
കണക്കിലെടുത്ത് കേരള
റോഡ് സേഫ്റ്റി
അതോറിറ്റി മുഖേന ഫണ്ട്
ലഭ്യമാക്കിയ
പിലാത്തറ-പാപ്പിനിശ്ശേരി
കെ.എസ്.ടി.പി. റോഡില്‍
ക്യാമറകള്‍
സ്ഥാപിക്കുന്ന
പ്രവൃത്തിയുടെ പുരോഗതി
അറിയിക്കാമോ?
പൊതുഗതാഗത
വാഹനങ്ങളില്‍ ഡാഷ് ക്യാമറ
1832.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാഹനാപകടങ്ങളുടെ
കാരണവും
ഉത്തരവാദികളായവരെയും
കണ്ടെത്താന്‍ പൊതുഗതാഗത
വാഹനങ്ങളില്‍ ഡാഷ്
ക്യാമറ
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട്
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
ഈ
വിഷയത്തില്‍ കോടതിയില്‍
സര്‍ക്കാര്‍
സത്യവാങ്മൂലം
നല്‍കിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
ഇപ്രകാരം
ആധൂനിക സാങ്കേതിക വിദ്യ
ഉപയോഗപ്പെടുത്തുന്നതുവഴി
കുറ്റവാളികള്‍
രക്ഷപ്പെടാതിരിക്കുന്നതിനും
ഇന്‍ഷുറന്‍സ് പരാതികള്‍
പെട്ടെന്ന്
തീര്‍പ്പാക്കുന്നതിനും
ഡ്രൈവര്‍മാര്‍ കൂടുതല്‍
ജാഗരൂകരാകുന്നതു വഴി
അപകടങ്ങള്‍
കുറക്കുന്നതിനും
ഉപയോഗപ്രദമാകുമെന്ന്
കണ്ട് ഇതിനായുള്ള
നടപടികള്‍
ത്വരിതപ്പെടുത്തുമോ?
വാഹനങ്ങളുടെ
ഹെഡ് ലൈറ്റ്
1833.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
രാത്രികാലങ്ങളില്‍
വാഹനങ്ങളുടെ ഹെഡ്
ലൈറ്റ് ഡിം ചെയ്യാത്തത്
മൂലം നിരവധി
റോഡപകടങ്ങള്‍
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
ഇത് തടയുന്നതിന്
സ്വീകരിച്ച
മാര്‍ഗ്ഗങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ?
റോഡപകടങ്ങള്‍
കുറയ്ക്കുന്നതിന് നടപടി
1834.
ശ്രീ.സജി
ചെറിയാന്
,,
കെ. ആന്‍സലന്‍
,,
പുരുഷന് കടലുണ്ടി
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വര്‍ദ്ധിച്ചുവരുന്ന
റോഡപകടങ്ങള്‍
കുറയ്ക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
റോഡ്
സുരക്ഷ
ഉറപ്പാക്കുന്നതിനായി
പൂര്‍ണ്ണസമയ നിരീക്ഷണ
സ്ക്വാഡ്
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
വാഹനങ്ങളുടെ
അമിതവേഗം,
ഡ്രെെവിംഗിനിടയിലെ
മൊബെെല്‍ ഫോണ്‍
ഉപയോഗം തുടങ്ങിയവ
കണ്ടുപിടിക്കുന്നതിനായി
കൂടുതല്‍ അത്യാധുനിക
ക്യാമറകള്‍
സ്ഥാപിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
റോഡ്
സുരക്ഷയുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍
വിദ്യാര്‍ത്ഥികളിലൂടെ
പൊതുജനങ്ങളിലേയ്ക്ക്
എത്തിക്കുന്നതിനും
റോഡ്സുരക്ഷാ പ്രചരണ
പരിപാടികള്‍ കൂടുതല്‍
ഉൗര്ജ്ജിതമാക്കുന്നതിനും
വിദ്യാര്‍ത്ഥികളെ റോഡ്
സേഫ്റ്റി കേഡറ്റുകളായി
തെരഞ്ഞെടുക്കുന്നതിനുമുളള
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വിദ്യാര്‍ത്ഥികളില്‍
ട്രാഫിക് അവബോധം
1835.
ശ്രീ.കെ.
ആന്‍സലന്‍
,,
ജെയിംസ് മാത്യു
,,
യു. ആര്. പ്രദീപ്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദ്യാര്‍ത്ഥികളില്‍
ട്രാഫിക് അവബോധം
സൃഷ്ടിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി പോലീസ്
വകുപ്പിന്റെ സഹായത്തോടെ
സ്മാര്‍ട്ട് ട്രാഫിക്
ക്ലാസ്സ് റൂം പദ്ധതി
നടപ്പാക്കുന്നുണ്ടോ;
(സി)
ഗതാഗത
നിയമലംഘനം
തടയുന്നതിനായി
പൊതുജനപങ്കാളിത്തത്തോടെ
നടപ്പാക്കിയിട്ടുള്ള
തേഡ് ഐ
എന്‍ഫോഴ്സ്മെന്റ്
പ്രോജക്ടിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ?
കെ
എസ് ആ൪ ടി സി ബസ്സുകളിലെ
ടിക്കറ്റിംഗ് മെഷീന്
1836.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ
എസ് ആ൪ ടി സി
ബസ്സുകളില്‍ ടിക്കറ്റ്
വില്‍പ്പന നടത്തുന്ന
ടിക്കറ്റിംഗ് മെഷീന്
നിലവില്‍
ഉപയോഗിക്കുന്നുണ്ടോ;
പ്രവ൪ത്തനം
അവസാനിപ്പിച്ചിട്ടുണ്ടെങ്കില്‍
ആയതിനുള്ള കാരണം
എന്താണെന്ന്
അറിയിക്കുമോ;
(ബി)
ഇതേ
രീതിയിലുള്ള
ടിക്കറ്റിംഗ് മെഷീന്
സ്വകാര്യ ബസ്സുകളില്‍
വളരെ സുഗമമായി
ഉപയോഗിക്കുന്നുണ്ടെങ്കിലും
കെ എസ് ആ൪ ടി സി യില്‍
മാത്രം അവയുടെ
പ്രവ൪ത്തനം
അവസാനിപ്പിച്ചത് ആരുടെ
നിർദേശപ്രകാരമാണ് ;
പ്രസ്തുത നടപടി
സ്വകാര്യകമ്പനികള്‍ക്ക്
സാമ്പത്തിക നേട്ടം
കൊയ്യാനുളള സാഹചര്യം
സൃഷ്ടിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
സ്വകാര്യ
ബസ്സുകളില്‍
ഉപയോഗിക്കുന്ന
തരത്തിലുളള
ടിക്കറ്റിംഗ്
മെഷീനുകള്‍ കെ എസ് ആ൪
ടി സി ബസ്സുകളില്‍
ഉപയോഗിക്കാത്തതിന്െറ
കാരണം വ്യക്തമാക്കുമോ;
ആയതിന്റെ എല്ലാ
ടെണ്ടര്‍ നടപടികളും
സര്‍ക്കാരിന്റെ
മേല്‍നോട്ടത്തില്‍
ധനകാര്യ വകുപ്പിന്റെ
സഹായത്തോടെ ചെയ്യുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
കെ.
എസ്. ആര്. ടി. സിയിലെ ഡബിള്‍
ഡ്യൂട്ടി സമ്പ്രദായം
നിർത്തലാക്കൽ
1837.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.
എസ്. ആര്. ടി. സി യിലെ
ഡബിള്‍ ഡ്യൂട്ടി
സമ്പ്രദായം
നിര്‍ത്തലാക്കിയിട്ടുണ്ടോ;
ഇതിലൂടെ സാമ്പത്തിക
മെച്ചം
ഉണ്ടായിട്ടുണ്ടോ;
(ബി)
പ്രതിദിന
അലവന്‍സ് ഉള്‍പ്പെടെ
എത്ര ചെലവ്
കുറയ്ക്കാന്‍ പ്രസ്തുത
പരിഷ്കരണത്തിലൂടെ
സാധിച്ചുവെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആർ.ടി.സി.
ഡിപ്പോകളില്‍
കുടിവെള്ളത്തിന്റെ ലഭ്യത
1838.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആർ.ടി.സി.
ഡിപ്പോകളില്‍
പൊതുജനങ്ങള്‍ക്ക്
കുടിവെള്ളം ലഭ്യമാകാത്ത
ഇടങ്ങളില്‍ സ്ഥലത്തെ
കച്ചവടക്കാര്‍ പ്രസ്തുത
ജലം ദുരുപയോഗം
ചെയ്യുന്നില്ലെന്ന്
ഉറപ്പു വരുത്തി
സ്പോണ്‍സര്‍മാരെ
കണ്ടെത്തിയോ
എം.പി./എം.ൽ.എ. ഫണ്ട്
വഴിയോ കുടിവെള്ള
സൗകര്യം
ഒരുക്കുന്നതിനുള്ള
നിര്‍ദ്ദേശം
പാലിക്കപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദവിവരം നല്‍കുമോ;
(ബി)
ഇല്ലെങ്കില്‍
സമയപരിധി തീരുമാനിച്ച്
അത് നടപ്പിലാക്കാന്‍
സത്വര നിര്‍ദ്ദേശം
നല്‍കുമോ?
കെ.എസ്.ആര്.ടി.സി.
1839.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
മാത്രം സര്‍വ്വീസ്
നടത്തിയിരുന്ന കോതമംഗലം
മണ്ഡലത്തിലെ ഗ്രാമീണ
മേഖലയായ
നെല്ലിമറ്റം-വാളാച്ചിറ,
നാടുകാണി-പെരുമണ്ണൂര്‍
തുടങ്ങിയ
സ്ഥലങ്ങളിലേക്കുളള
സര്‍വ്വീസുകള്‍
കെ.എസ്.ആര്.ടി.സി.
കോതമംഗലം ഡിപ്പോയില്‍
നിന്നും
നിര്‍ത്തലാക്കിയിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സര്‍വ്വീസുകള്‍
നിര്‍ത്തലാക്കിയതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
കെ.എസ്.ആര്.ടി.സി.
യെ മാത്രം
ആശ്രയിക്കുന്ന ഈ
മേഖലയിലുളള
നൂറുകണക്കിന്
ജനങ്ങള്‍ക്കുണ്ടായിട്ടുളള
ബുദ്ധിമുട്ട്
കണക്കിലെടുത്ത്
പ്രസ്തുത
സര്‍വ്വീസുകള്‍
പുനരാരംഭിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി
യുടെ ഓഡിറ്റ് ചെയ്ത
ഫൈനാന്‍ഷ്യല്‍
സ്റ്റേറ്റ്മെന്റ്
1840.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എന്നും
അതീവ സാമ്പത്തിക
പ്രതിസന്ധി മാത്രം
പല്ലവിയായ
കെ.എസ്.ആര്.ടി.സി യുടെ
ഓഡിറ്റ് ചെയ്ത
ഫൈനാന്‍ഷ്യല്‍
സ്റ്റേറ്റ്മെന്റ് ഏത്
വര്‍ഷം വരെയുള്ളതാണ്
നിയമസഭയുടെ
മേശപ്പുറത്ത്
വച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓഡിറ്റിംഗ്
കഴിഞ്ഞ് സഭയില്‍ ഇനി
വയ്ക്കാനുള്ളത്ഏതെല്ലാം
വര്‍ഷങ്ങളിലെ
സ്റ്റേറ്റ്മെന്റുകളാണ്;പ്രസ്തുത
സ്റ്റേറ്റ്മെന്റുകള്‍
കൃത്യമായി വയ്ക്കാതെ
അവിടത്തെ ഉദ്യോഗസ്ഥര്‍
അതിന്റെ നടപടികള്‍
ബോധപൂര്‍വ്വം
വൈകിക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കാമോ;
(സി)
മുടക്കമുള്ള
ഇത്തരം
റിപ്പോര്‍ട്ടുകളും,
ഓഡിറ്റിംഗ്
പൂര്‍ത്തിയാക്കിയ
ഫൈനാന്‍ഷ്യല്‍
സ്റ്റേറ്റ്മെന്റുകളും
വരുന്ന സമ്മേളനത്തില്‍
നിയമസഭയുടെ
മേശപ്പുറത്ത്
വയ്ക്കുന്നതിന് കര്‍ശന
നിര്‍ദ്ദേശം
നല്‍കുമോ;വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി
യുടെ പുനസംഘടന
1841.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യെ
പുനസംഘടിപ്പിക്കുന്നതിനു
വേണ്ടി നിയുക്തമായ
സുശീല്‍ ഖന്ന സമിതിയുടെ
നിര്‍ദ്ദേശപ്രകാരം
കെ.എസ്.ആര്.ടി.സി.യെ
മേഖലകളായി
തിരിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശം നല്‍കുമോ;
(ബി)
ഇപ്രകാരം
മേഖലകളായി തിരിച്ചത്
മൂലം
കെ.എസ്.ആര്.ടി.സി.ക്ക്
ഉണ്ടായ നേട്ടം
എന്താണെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി-യില്‍
ഷെഡ്യൂള്‍ റദ്ദാക്കല്‍
1842.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഡ്രെെവര്‍മാരുടെ
കുറവുമൂലം
കെ.എസ്.ആര്.ടി.സി-യ്ക്ക്
പ്രതിദിനം ശരാശരി എത്ര
ഷെഡ്യൂളുകള്‍
റദ്ദാക്കേണ്ടിവരുന്നു
എന്ന് വ്യക്തമാക്കാമാേ;
(ബി)
ഇതിന്
പ്രകാരം ഉണ്ടാകുന്ന
നഷ്ടം
കണക്കാക്കിയിട്ടുണ്ടാേ;
ഇൗ പ്രശ്നം
പരിഹരിക്കുന്നതിന്
വകുപ്പുതല നടപടികള്‍
സ്വീകരിച്ചിട്ടുണ്ടാേ?
കെ.എസ്.ആര്.ടി.സി.
ഭരണ റിപ്പോര്‍ട്ട്
1843.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
അതിന്റെ ഭരണ
റിപ്പോര്‍ട്ട്
നിയമസഭയില്‍ അവസാനമായി
സമര്‍പ്പിച്ചത്
എന്നാണ്; ഏതെല്ലാം
വര്‍ഷത്തേയ്ക്കുള്ളത്
സഭയില്‍
സമര്‍പ്പിക്കുവാന്‍
ബാക്കിയുണ്ട്;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കാര്യങ്ങള്‍ കൃത്യമായി
ചെയ്യുന്നതിലും
സമര്‍പ്പിക്കുന്നതിലും
കെ.എസ്.ആര്.ടി.സി.യിലെ
ഉദ്യോഗസ്ഥര്‍ കാട്ടുന്ന
ബോധപൂര്‍വ്വമായ അലംഭാവം
അതീവ ഗൗരവമായി
കാണുന്നുണ്ടോ;
(സി)
എങ്കില്‍
ഇത് കൃത്യമായി
സമര്‍പ്പിക്കുന്നതുമായി
ബന്ധപ്പെട്ട് വകുപ്പ്
കോര്പ്പറേഷന്
അറിയിപ്പ്
നല്‍കിയിരുന്നോ;
എങ്കില്‍ എത്ര തവണ;
വിശദമാക്കുമോ;
(ഡി)
സര്‍ക്കാരില്‍
നിന്നും ഇത്തരം
അറിയിപ്പുകള്
കൃത്യമായി
നിര്‍വ്വഹിക്കുന്നുണ്ടെന്ന്
ഉറപ്പാക്കാന്‍ പ്രത്യേക
സംവിധാനം ഒരുക്കുമോ;
ആയതിന് കര്‍ശന
നിര്‍ദ്ദേശം
ബന്ധപ്പെട്ടവര്‍ക്ക്
നല്‍കുമോ?
കെ.എസ്.ആര്.ടി.സി.
യില്‍ താല്‍ക്കാലിക
ഡ്രെെവര്‍മാര്‍
1844.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യില്‍ താല്‍ക്കാലിക
ഡ്രെെവര്‍മാരെ പിരിച്ച്
വിട്ടിട്ടുണ്ടോ;
എങ്കില്‍ അതിനുളള
കാരണമെന്താണ്;
(ബി)
താല്‍ക്കാലിക
ഡ്രെെവര്‍മാരെ പിരിച്ച്
വിട്ടത് മൂലം
സര്‍വ്വീസുകള്‍
മുടങ്ങുന്ന സാഹചര്യം
ഉണ്ടായിട്ടുണ്ടോ; 2019
സെപ്റ്റംബര്‍ 1 ന് ശേഷം
ഇപ്രകാരം മുടങ്ങിയ
സര്‍വ്വീസുകള്‍
എത്രയാണ്;
(സി)
പിരിച്ചുവിടപ്പെട്ട
ഡ്രെെവര്‍മാരെ
ദിവസവേതനാടിസ്ഥാനത്തില്‍
നിയമിക്കുമെന്ന്
വകുപ്പ് മന്ത്രി
വ്യക്തമാക്കിയിരുന്നോ;
ആയതിന്‍പ്രകാരം
സ്വീകരിച്ച
നടപടിയെന്താണ്;
(ഡി)
കടുത്ത
സാമ്പത്തിക പ്രതിസന്ധി
നേരിടുന്ന
കെ.എസ്.ആര്.ടി.സി
യില്‍ ഡ്രെെവര്‍മാരുടെ
എണ്ണത്തിലുണ്ടായ കുറവ്
എപ്രകാരമാണ്
പരിഹരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.
യാത്രക്കാര്‍ക്കായുള്ള നൂതന
പദ്ധതികള്‍
1845.
ശ്രീ.എസ്.ശർമ്മ
,,
വി. കെ. സി. മമ്മത് കോയ
,,
സജി ചെറിയാന്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകള്‍
പൊതുജനങ്ങള്‍ക്ക്
കൂടുതല്‍ സൗകര്യപ്രദവും
സുഖപ്രദവുമാക്കുന്നതിന്
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പണം
മുന്‍കൂര്‍ അടച്ച്
യാത്രചെയ്യാന്‍
സൗകര്യമൊരുക്കുന്ന
സ്മാര്‍ട്ട് സീസണ്
കാര്‍ഡുകള്‍ ഇപ്പോള്‍
നിലവിലുണ്ടോ; വിശദാംശം
നല്‍കുമോ;
(സി)
എ.ടി.എം.
കാര്‍ഡ് വഴി ടിക്കറ്റ്
എടുക്കാന്‍ കഴിയുന്ന
ഇലക്ട്രോണിക് ടിക്കറ്റ്
മെഷീനുകള്‍
തയ്യാറാക്കിയിട്ടുണ്ടോ;
(ഡി)
ബസ്സുകളുടെ
യാത്രാവിവരം
സംബന്ധിച്ച്
യാത്രക്കാരുടെ
ചോദ്യങ്ങള്‍ക്ക് മറുപടി
നല്കാന്
കോര്പ്പറേഷന്
ഫെയ്സ്ബുക്ക്, വാട്സ്
ആപ് അക്കൗണ്ടുകള്‍
തുടങ്ങിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കെ.എസ്.ആര്.ടി.സി.യില്‍
വാടക ബസ്സുകള്‍
1846.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
ദീര്‍ഘദൂര
സര്‍വ്വീസുകള്‍
നടത്തുന്ന ബസ്സുകളുടെ
അഞ്ച് വര്‍ഷം
പെര്‍മിറ്റ് കാലാവധി
അവസാനിക്കുന്നതിനനുസരിച്ച്,
പ്രസ്തുത സര്‍വ്വീസ്
നടത്തുന്നതിനായി പുതിയ
ബസ്സുകള്‍
വാങ്ങുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
കെ.എസ്.ആര്.ടി.സി.
യില്‍ നിലനില്‍ക്കുന്ന
സാമ്പത്തിക പ്രതിസന്ധി
പുതിയ ബസ്സുകള്‍
വാങ്ങുന്നതിന്
പ്രതിബന്ധമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
സാഹചര്യത്തില്‍ പുതിയ
ബസ്സുകള്‍
വാങ്ങുന്നതിന് പകരം
വാടക ബസ്സുകള്‍
നിരത്തിലിറക്കുവാന്‍
കെ.എസ്.ആര്.ടി.സി.
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇതിനായുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്നും
വാടകയ്ക്ക് ബസ്സുകള്‍
നല്‍കുന്നതിന്
ഏതെങ്കിലും സഹകരണ സംഘം
മുന്നോട്ട്
വന്നിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ;
(ഇ)
ഉണ്ടെങ്കില്‍
ഏത് സംഘമെന്നും, എത്ര
ബസ്സുകളാണ് അവരില്‍
നിന്ന് ഇപ്രകാരം
വാടകയ്ക്ക്
എടുക്കുന്നതെന്നും
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സിയിൽ
ഗുണമേന്മയുള്ള ടിക്കറ്റിങ്
മെഷീൻ
1847.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ക്ക് ടിക്കറ്റ് മെഷീനും
അനുബന്ധ സേവനങ്ങളും
നല്കുന്ന ഏജന്‍സി
ഏതാണ്;
(ബി)
സേവനങ്ങള്‍
നല്കിയ ഇനത്തില്‍
പ്രസ്തുത ഏജന്‍സിക്ക്
തുക നല്കാനുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
ഏജന്‍സികളെ
ഒഴിവാക്കി ഗുണമേന്മ
കൂടിയതും വില
കുറവുളളതുമായ ടിക്കറ്റ്
മെഷീനുകള്‍ വാങ്ങാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും;
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.
യിൽ ഡ്യൂട്ടി പരിഷ്കരണം
1848.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യില്‍ ദൈനംദിന
ഭരണത്തില്‍ തൊഴിലാളി
നേതാക്കളുടെ ഇടപെടല്‍
ഒഴിവാക്കണമെന്ന്
സുശീല്‍ ഖന്ന
റിപ്പോര്‍ട്ടില്‍
ശുപാര്‍ശ
നല്‍കിയിരുന്നോ;
ഇതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
കെ.എസ്.ആര്.ടി.സി.
ഡ്യൂട്ടി പരിഷ്കരണം
സംബന്ധിച്ച സുശീല്‍
ഖന്നയുടെ ശുപാര്‍ശകള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വിശദമാക്കാമോ;
(സി)
ബസ്സിലെ
ജീവനക്കാരുടെ എണ്ണം
സംബന്ധിച്ച ദേശീയ
ശരാശരി നിലവിലെത്രയാണ്;
കെ.എസ്.ആര്.ടി.സി
യില്‍ അത് എത്രയാണെന്ന്
അറിയിക്കാമോ;
(ഡി)
ദേശീയ
ശരാശരി
നിലവാരത്തിലേക്ക്
പ്രസ്തുത അനുപാതം
കൊണ്ടുവരുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സിയില്‍
ഇ.ടി.എം. വഴിയുള്ള ടിക്കറ്റ്
വിതരണം
1849.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സിയില്‍
ഇ.ടി.എം. വഴിയുള്ള
ടിക്കറ്റ് വിതരണം
തടസ്സപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
കാരണം വിശദമാക്കാമോ;
(ബി)
പ്രസ്തുത കാരണത്താല്‍
യാത്രക്കാര്‍ക്ക്
ടിക്കറ്റ്
നല്‍കുന്നതിന് കാലതാമസം
നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇക്കാരണത്താല്‍
കെ.എസ്.ആര്.ടി.സിയുടെ
പ്രതിദിന വരുമാനത്തില്‍
കുറവ് വന്നിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
ഇ.ടി.എം.
വഴിയുള്ള ടിക്കറ്റ്
വിതരണം
പുന:സ്ഥാപിക്കാന്‍
വേണ്ടി സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
ദുർഘട
മേഖലകളിലെ കെ.എസ്.ആർ.ടി.സി.
സർവീസ്
1850.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഗുരുതര
അപകടങ്ങൾ ഒഴിവാക്കുവാൻ
അതിദുർഘട മലയോര
മേഖലകളിലേക്ക് ദീർഘദൂര
സർവീസ് നടത്തുന്ന
കെ.എസ്.ആർ.ടി.സി.
ബസുകളിൽ
പരിചയസമ്പന്നരായ മികച്ച
ഡ്രൈവർമാരാണ്
ഡ്യൂട്ടിക്ക്
നിയോഗിക്കപ്പെടുന്നത്
എന്ന് ഉറപ്പുവരുത്താൻ
നടപടി സ്വീകരിക്കുമോ;
(ബി)
കെ.എസ്.ആർ.ടി.സി.
ബസ് റൂട്ടുകൾ
പ്രദേശങ്ങളുടെ
പ്രത്യേകതയും റോഡിന്റെ
നിലവാരവും
കണക്കിലെടുത്ത്
പ്രത്യേക വിഭാഗങ്ങളായി
തരംതിരിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
സൗജന്യ
യാത്രാ സൗകര്യം
1851.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
ദീര്‍ഘകാലം
ലൈന്ഡ്യൂട്ടി നോക്കി
പെന്‍ഷനായി
മരണപ്പെട്ടവരുടെ
വിധവകൾക്കും മറ്റ്
സര്‍ക്കാര്‍
ആനുകൂല്യങ്ങള്‍ ഒന്നും
ലഭിക്കുന്നില്ലെങ്കിൽ
സ്ഥിരമായ
സൗജന്യയാത്രാപാസ്
അനുദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
ഇത്തരത്തില്‍
പണി എടുത്ത്
പെന്ഷനായവരുടേതൊഴികെ
മറ്റ് എല്ലാ
രീതിയിലുള്ള
സൗജന്യയാത്രാ
പാസ്സുകളും
നിലനിര്‍ത്തുമ്പോള്‍
ഇത്തരക്കാരോട് മാത്രം
നിഷേധ നിലപാട്
സ്വീകരിക്കുന്നതില്‍
മാറ്റം വരുത്താന്‍
തയ്യാറാകുമോ;എങ്കില്‍
വ്യക്തമാക്കുമോ?
സുശീല്‍
ഖന്ന കമ്മിറ്റി റിപ്പോർട്ട്
1852.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
പ്രശ്നങ്ങള്‍ പഠിച്ച്
റിപ്പാേര്‍ട്ട്
സമര്‍പ്പിക്കുന്നതിന്
നിയുക്തമായ സുശീല്‍
ഖന്ന കമ്മിറ്റി അന്തിമ
റിപ്പാേര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടാേ;
എങ്കില്‍ എന്നാണ്
സമര്‍പ്പിച്ചതെന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
റിപ്പാേര്ട്ടിലെ
പ്രധാന ശിപാര്‍ശകള്‍
എന്താെക്കെയാണ്;
ഇവയില്‍ ഏതാെക്കെ
ശിപാര്‍ശകള്‍ ഇതിനകം
നടപ്പിലാക്കിയെന്ന്
വ്യക്തമാക്കുമാേ;
(സി)
ശിപാര്‍ശകള്‍
നടപ്പിലാക്കിയതുവഴി
കെ.എസ്.ആര്.ടി.സി.
യുടെ കാര്യക്ഷമതയും
വരുമാനവും
വര്‍ദ്ധിപ്പിക്കുവാന്‍
സാധിച്ചിട്ടുണ്ടാേ;
വിശദാംശം നല്കുമാേ?
ഹൈസ്പീഡ്
ഡീസലിന്റെ നികുതിയിളവിന്
ശിപാര്‍ശ
1853.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വന്‍
നഷ്ടത്തില്‍ പൊതുഗതാഗത
സര്‍വ്വീസ് നടത്തുന്ന
കെ.എസ്.ആര്.ടി.സി.-യ്ക്ക്
2019-20 വര്‍ഷത്തിലെ
സംസ്ഥാന ബഡ്ജറ്റില്‍
ഹൈസ്പീഡ് ഡീസലിന്റെ
നികുതിയിളവിന്
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിക്കുന്നതിന്
ആവശ്യപ്പെട്ടത്
എന്നാണ്;
നിര്‍ദ്ദേശങ്ങള്‍
ആവശ്യപ്പെട്ട് നല്കിയ
കത്തിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ബന്ധപ്പെട്ട
നിര്‍ദ്ദേശങ്ങള്‍
കെ.എസ്.ആര്.ടി.സി.
പാലിച്ചിരുന്നോ;
എങ്കില്‍ അത്
സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കാമോ;
(സി)
ഇല്ലെങ്കില്‍
കെ.എസ്.ആര്.ടി.സി.
യ്ക്ക് ലഭിച്ച
ഇത്തരമൊരു
പ്രധാനപ്പെട്ട
നിര്‍ദ്ദേശം
പാലിക്കാതിരുന്നതിന്റെ
കാരണം എന്താണ്;
സര്‍ക്കാര്‍ നല്കിയ
ഗൗരവമായ നിര്‍ദ്ദേശം
പാലിക്കാതിരുന്നത് ഏത്
നിയമത്തിന്
വിധേയമായിട്ടാണ്;
(ഡി)
ആയത്
പാലിക്കാതിരുന്നവര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിരുന്നോ;
വിശദവിവരം നല്‍കുമോ ;
ഗവണ്മെന്റ് നല്കുന്ന
നിര്‍ദ്ദേശം
പാലിക്കാതിരിക്കുന്ന
സമീപനം
തുടരാതിരിക്കാന്‍
ആവശ്യമായ മുന്‍കരുതല്‍
എടുക്കുമോ;
(ഇ)
സര്‍ക്കാര്‍
നിര്‍ദ്ദേശം
പാലിക്കാന്‍
തയ്യാറാകാത്ത
കെ.എസ്.ആര്.ടി.സി.
അധികൃതര്‍ക്ക് പകരം
2020-21സാമ്പത്തിക
വര്‍ഷത്തില്‍ പ്രസ്തുത
നിര്‍ദ്ദേശം
സമര്‍പ്പിക്കാന്‍
മറ്റാരെയെങ്കിലും
ചുമതലപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ?
ഓപ്പറേറ്റിംഗ്
വിഭാഗക്കാരുടെ ശമ്പളം
1854.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യിലെ ഓപ്പറേറ്റിംഗ്
വിഭാഗം ജീവനക്കാരുടെ
ശമ്പളം മുമ്പുളളപോലെ
മിനിസ്റ്റീരിയല്‍
വിഭാഗം ജീവനക്കാരില്‍
നിന്ന് കുറവാണെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിടുണ്ടോ;പ്രസ്തുത
വിഷയം അംഗീകൃത
തൊഴിലാളി
യൂണിയനുകളുമായുളള ശമ്പള
പരിഷ്ക്കരണ ചര്‍ച്ചയുടെ
അജണ്ടയിലുള്‍പ്പെടുത്താന്‍
തയ്യാറാകുമോ;
(ബി)
ഇല്ലെങ്കില്‍
സംസ്ഥാനത്ത് മറ്റ്
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
നിലവിലുളള
രീതിയനുസരിച്ച് ഓഫീസ്
സ്റ്റാഫുകളെക്കാള്‍
അധികരിച്ച ശമ്പളം
ഓപ്പറേറ്റിംഗ്
വിഭാഗത്തിന് നല്കാന്
നടപടി സ്വീകരിക്കുമോ;
ഇല്ലെങ്കില്‍
കാരണമെന്തെന്ന്
അറിയിക്കുമോ?
കിഴക്കേകോട്ടയിലുള്ള
അനധികൃത കയ്യേറ്റം
ഒഴിപ്പിക്കുന്നതിന് നടപടികള്‍
1855.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കിഴക്കേകോട്ടയിലുള്ള
സംരക്ഷണ മതിലിന്
ചുറ്റുമുള്ള കെ.
എസ്.ആര്.ടി.സി. യുടെ
ഉടമസ്ഥതയിലുള്ള 72. 250
സെന്റ് സ്ഥലത്തെ
അനധികൃത കയ്യേറ്റം
ഒഴിപ്പിക്കുന്നതിന്
കെ.എസ്.ആര്.ടി.സി.യുടെ
ഭാഗത്തുനിന്നും തുടർ
നടപടികള്‍
ഉണ്ടായിട്ടില്ലെങ്കിൽ
ആയതിന്റെ കാരണം
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
വിഷയത്തില്‍ കെ.
എസ്.ആര്.ടി.സിയുടെ
ഭാഗത്ത് നിന്ന് തുടര്‍
നടപടി
ഉണ്ടാകാതിരിക്കാനുള്ള
കാരണങ്ങള്‍ എന്തെല്ലാം;
വ്യക്തമാക്കുമോ;
(സി)
ഇവര്‍ക്ക്
തുടര്‍നടപടികളില്‍
നിന്ന് വിട്ട്
നില്‍ക്കുന്നതിന്
എന്തെങ്കിലും
വിധത്തിലുള്ളതോ
ഏതെങ്കിലും
ഭാഗത്തുനിന്നോ ഉള്ള
സമ്മര്‍ദ്ദം
ഉണ്ടായിരുന്നോ;
അറിയിക്കുമോ;
(ഡി)
എങ്കില്‍
ഇത് സംബന്ധിച്ചുള്ള
വിശദവിവരം
ലഭ്യമാക്കുമോ;
(ഇ)
പ്രസ്തുത
കയ്യേറ്റം
ഒഴിപ്പിക്കുന്നതിന് കെ.
എസ്.ആര്.ടി.സിയുടെ
നിലപാട്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.
യുടെ പുനരുദ്ധാരണം
1856.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
പുനരുദ്ധാരണം
സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(ബി)
കെ.എസ്.ആര്.ടി.സി.യുടെ
സാമ്പത്തിക ബാധ്യത
കുറയ്ക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
ഫലപ്രദമായിരുന്നോയെന്നും
നടപടികള്‍ക്ക്
ജീവനക്കാരുടെ
വിശ്വാസ്യത നേടുന്നതിന്
സാധിച്ചിട്ടുണ്ടോയെന്നും
അറിയിക്കുമോ;
(സി)
സാമ്പത്തിക
പുനരുദ്ധാരണം
നടത്തിയതുവഴി
ജീവനക്കാരുടെ ശമ്പളം
കെ.എസ്.ആര്.ടി.സി.യുടെ
സ്വന്തം ഫണ്ടില്‍
നിന്ന് നല്‍കുന്നതിന്
സാധിക്കുന്നുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ഡി)
കെ.എസ്.ആര്.ടി.സി.
യുടെ പ്രവര്‍ത്തനം
കൂടുതല്‍ കാര്യക്ഷമവും
ജനസൗഹൃദവുമാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍ അറിയിക്കുമോ?
കെ.എസ്.ആര്.ടി.സി
യിലെ പിരിച്ചുവിട്ട
ജീവനക്കാര്‍
1857.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ബഹു.
ഹെെക്കോടതിയുടെ
നിര്‍ദ്ദേശപ്രകാരം
പിരിച്ചുവിട്ട
കെ.എസ്.ആര്.ടി.സി യിലെ
താല്കാലിക
ഡ്രെെവര്‍മാരെയും
കണ്ടക്ടര്‍മാരെയും
സംരക്ഷിക്കുന്നതിനായി
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ആയിരക്കണക്കിന്
കണ്ടക്ടര്‍മാരും,
ഡ്രെെവര്‍മാരും
കൂട്ടമായി
പിരിച്ചുവിട്ടപ്പോള്‍
കെ.എസ്.ആര്.ടി.സി
യ്ക്കുണ്ടായ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്താമോ;
(സി)
ഇപ്രകാരം
പിരിച്ചുവിട്ട എംപാനല്‍
കണ്ടക്ടര്‍മാരെയും
ഡ്രെെവര്‍മാര്‍
ഉള്‍പ്പെട്ട ഇതര
ജീവനക്കാരെയും
ഭാവിയില്‍
സംരക്ഷിക്കുന്നതിനായി
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി
യിലെ മിനിസ്റ്റീരിയല്‍
സ്റ്റാഫ്
1858.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യിലെ മിനിസ്റ്റീരിയല്‍
സ്റ്റാഫിന്റെ അനുപാതം
എത്രയാണെന്നും ഇതിന്റെ
ദേശീയ ശരാശരി
എത്രയെന്നും
അറിയിക്കുമോ;
(ബി)
ഈ
അനുപാതം ടി
സ്ഥാപനത്തിന്റെ
സാമ്പത്തിക
കെട്ടുറപ്പിന്
അനുയോജ്യമല്ലെന്ന്
നാളിതുവരെ
സ്ഥാപനത്തെക്കുറിച്ച്
സുശീല്‍ഖന്ന
ഉള്‍പ്പെടെയുള്ള
വിദഗ്ധര്‍ നടത്തിയ പഠനം
കണ്ടെത്തിയിട്ടുണ്ടോ;എങ്കില്‍
വ്യക്തമാക്കുമോ;
(സി)
മിനിസ്റ്റീരിയല്‍
സ്റ്റാഫിന് ലഭിക്കുന്ന
ആനുകൂല്യങ്ങള്‍ പലതും
കെ.എസ്.ആര്.ടി.സി യിലെ
കണ്ടക്ടര്‍ക്കോ
ഡ്രൈവര്‍ക്കോ
ലഭിയ്ക്കുന്നില്ലെന്നതിന്റെ
കാരണം പരിശോധിക്കുമോ;
(ഡി)
കണ്ടക്ടര്‍മാര്‍ക്കും
ഡ്രൈവര്‍മാര്‍ക്കും ഇതേ
ആനുകൂല്യങ്ങള്‍
ലഭിയ്ക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ഹർത്താൽ
മുഖേനയുള്ള നാശനഷ്ടത്തുക
ഈടാക്കൽ
1859.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
03-01-2019
ന് സംസ്ഥാനത്ത് നടന്ന
ഹര്‍ത്താലിനോടനുബന്ധിച്ച്
കെ.എസ്. ആർ.ടി.സി. യുടെ
99 ബസ്സുകള്‍ക്ക്
നേരെയുണ്ടായ
അതിക്രമത്തില്‍
സംഭവിച്ച
നാശനഷ്ടത്തുകയായ 3.35
കോടി രൂപ ആക്രമണം
നടത്തിയവരില്‍ നിന്ന്
ഈടാക്കിയിരുന്നോ;
എങ്കില്‍ അതിന്റെ
വിശദവിവരം പട്ടിക
തിരിച്ച് ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
നഷ്ടപരിഹാരത്തുക
നാളിതുവരെ
ഈടാക്കാതിരിക്കുന്നതിനുള്ള
കാരണങ്ങള്‍ എന്തെല്ലാം;
അതിന് നിലനില്‍ക്കുന്ന
തടസ്സങ്ങളെന്തൊക്കെയെന്ന്
അറിയിക്കുമോ; നിയമം
കൈയിലെടുത്ത്
ഗവണ്മെന്റ് മുതലുകള്‍
നശിപ്പിച്ചവരില്‍
നിന്ന് നാശനഷ്ടത്തുക
ഈടാക്കാതിരിക്കുന്നത്
സംസ്ഥാനത്ത് നിലവിലുള്ള
നിയമം അനുവദിക്കാത്തത്
കൊണ്ടാണോ എന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
തുക അടിയന്തിരമായി
പിരിച്ചെടുക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കുമോ ?
കെ.എസ്.ആര്.ടി.സി.
ബസ്സുകള്‍
1860.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യുടെ നിയന്ത്രണത്തില്‍
ഇപ്പോള്‍ എത്ര
ബസ്സുകള്‍ സര്‍വ്വീസ്
നടത്തുന്നുണ്ട്;
ഓര്‍ഡിനറി മുതലുള്ള
ബസ്സുകളുടെ കണക്ക് ഇനം
തിരിച്ച് ലഭ്യമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തുമ്പോള്‍
ഇത് എത്രയായിരുന്നു
എന്ന് വ്യക്തമാക്കാമോ;
(സി)
കെ.എസ്.ആര്.ടി.സി.
ഇലക്ട്രിക് ബസ്സ്
സര്‍വ്വീസുകള്‍
നടത്തുന്നുണ്ടോയെന്നും;
എങ്കില്‍ എത്ര
ബസ്സുകള്‍ സര്‍വ്വീസ്
നടത്തുന്നുണ്ടെന്നും ;
ഒരു ഇലക്ട്രിക്
ബസ്സിന്റെ
വിലയെത്രയെന്നും;
പ്രസ്തുത ബസ്സ്
സര്‍വ്വീസ് ലാഭകരമാണോ;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
കെ.എസ്.ആര്.ടി.സി
യുടെ വാഹനങ്ങളുടെ
കാര്യക്ഷമമായ ഉപയോഗം,
ജനങ്ങള്‍ക്ക് ഫലപ്രദമായ
രീതിയിലുള്ള ഉപയോഗം,
തൊഴിലാളികളുടെ സഹകരണം,
സര്‍വ്വീസുകള്‍
നടത്തുന്നതില്‍
ഫലപ്രദമായ
പ്രവര്‍ത്തനങ്ങള്‍
എന്നിവ
ഉറപ്പുവരുത്താനായി
എന്തു നടപടികള്‍
സ്വീകരിച്ചുവരുന്നു;
വിശദീകരിക്കാമോ?
കെ.എസ്.ആര്.ടി.സി.
യിലെ ഡ്യൂട്ടി ക്രമീകരണം
1861.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സർക്കാർ അധികാരത്തില്‍
വന്നതു മുതല്‍ കെ.
എസ്.ആര്.ടി.സി. യില്‍
ഓരോ ഷെഡ്യൂളിലും ജോലി
ചെയ്യുന്ന
കണ്ടക്ടര്‍/ഡ്രെെവര്‍
വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക്
കഴിഞ്ഞ സർക്കാരിന്റെ
കാലത്ത് നല്കി
വന്നിരുന്ന
ഡ്യൂട്ടിയുടെ
എണ്ണത്തില്‍ കുറവ്
വരുത്തിയിട്ടുണ്ടോ;
എങ്കില്‍ അത്
സംബന്ധിച്ച വിശദവിവരം
നല്‍കുമോ;
(ബി)
ഇത്തരത്തില്‍
ഡ്യൂട്ടിയിലെ
എണ്ണത്തില്‍ വരുത്തിയ
കുറവ് ഇൗ സ്ഥാപനത്തില്‍
ഇൗ വിഭാഗങ്ങള്‍ക്ക്
മാത്രമല്ലാതെ
മിനിസ്റ്റീരിയല്‍
വിഭാഗം
ജീവനക്കാര്‍ക്കും
ബാധകമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
അറിയിക്കുമോ;
(സി)
ഒരേ
സ്ഥാപനത്തില്‍ ജോലി
നോക്കുന്നവരിൽ
പ്രധാനമായും ഏണിംഗ്
സ്റ്റാഫുകള്‍ക്ക്
മാത്രമായി ഡ്യൂട്ടി
എണ്ണത്തില്‍ വരുത്തിയ
കുറവ് ഗവണ്മെന്റ്
നയത്തിന്
അനുസൃതമായിട്ടാണോ;
ഇല്ലെങ്കില്‍ അത്
തിരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
പി.
എസ്. സി. വഴി നിയമനം
നേടി ജോലിക്കെത്തുന്ന
കെ.എസ്.ആര്.ടി.സി.
യിലെ ഏണിംഗ്
വിഭാഗത്തിന് മാത്രം
ഇത്തരത്തില്‍ നേരത്തേ
നല്കി വന്നിരുന്ന
ഡ്യൂട്ടി നിരക്കിലെ
ശമ്പളവെട്ടിക്കുറവ്
വരുത്തിയത് തിരുത്താന്‍
ആവശ്യമായ നിര്‍ദ്ദേശം
നല്‍കുമോ
എന്നറിയിക്കാമോ?
ഇലക്ട്രിക്ക്
ബസുകളുടെ ഇന്ധനക്ഷമത
1862.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
ആരംഭിച്ചിട്ടുള്ള
ഇലക്ട്രിക് ബസ്
സര്‍വീസ് ഡീസല്‍
ഇന്ധനമായി
ഉപയോഗിക്കുന്ന
ബസ്സുകളെക്കാള്‍
ലാഭത്തിലാണോ എന്നത്
വിശദമാക്കാമോ;
(ബി)
ഡീസല്‍
ഇന്ധനമായി
ഉപയോഗിക്കുന്ന
ബസ്സുകളും ഇലക്ട്രിക്
ചാര്‍ജ്ജ് ഇന്ധനമായി
ഉപയോഗിക്കുന്ന
ബസ്സുകളും തമ്മിലുള്ള
ഇന്ധനക്ഷമത
കീലോമീറ്ററിന് എത്ര
രൂപയെന്ന്
വ്യക്തമാക്കാമോ?
കൊട്ടാരക്കര
കെ.എസ്.ആര്.ടി.സി.ഡിപ്പോയിലെ
ഡ്രൈവര്‍മാരുടെ അഭാവം
1863.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഡ്രൈവര്‍മാരുടെ
അഭാവം മൂലം
കൊട്ടാരക്കര
കെ.എസ്.ആര്.ടി.സി.ഡിപ്പോയില്‍
പ്രതിദിനം എത്ര
സര്‍വ്വീസുകള്‍
റദ്ദാക്കുന്നുണ്ട്;അറിയിക്കുമോ;
(ബി)
ഡ്രൈവര്‍മാരുടെ
അഭാവം നിമിത്തം
ഡിപ്പോയില്‍ നിന്നും
എത്ര സര്‍വ്വീസുകള്‍
സ്ഥിരമായി
നിര്‍ത്തലാക്കിയിട്ടുണ്ടെന്നും
അവ ഏതെല്ലാമെന്നും
വെളിപ്പെടുത്തുമോ;
(സി)
ആയത്,
ഡിപ്പോ വരുമാനത്തെ
എപ്രകാരം ബാധിച്ചു
എന്നതിന്റെ കണക്ക്
വെളിപ്പെടുത്തുമോ?
കെ.എസ്.ആര്.ടി.സി
സര്‍വ്വീസുകള്‍
1864.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കെ.എസ്.ആര്.ടി.സി
യുടെ മാവേലിക്കര
ഡിപ്പോയില്‍ നിന്നും
ബാംഗ്ലൂര്‍,
കോയമ്പത്തൂര്‍, പളനി
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ആലുവ-കിഴക്കമ്പലം-കരിമുകള്‍-തൃപ്പൂണിത്തുറ
റൂട്ടിലെ കെ.എസ്.ആര്.ടി.സി
സര്‍വ്വീസുകള്‍
1865.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആലുവ-കിഴക്കമ്പലം-കരിമുകള്‍-തൃപ്പൂണിത്തുറ
റൂട്ടിലെ
കെ.എസ്.ആര്.ടി.സി
സര്‍വ്വീസുകള്‍
മുന്നറിയിപ്പില്ലാതെ
നിര്‍ത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ലാഭകരമായ
ഈ റൂട്ടില്‍ നിന്നും
സര്‍വ്വീസുകള്‍
റദ്ദാക്കിയത് സ്വകാര്യ
ബസുകളെ
സംരക്ഷിക്കുന്നതിനാണെന്ന
തരത്തില്‍ വാർത്തകൾ
വന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എന്തുകൊണ്ടാണ്
ഈ സര്‍വ്വീസുകള്‍
നിര്‍ത്തലാക്കിയതെന്ന്
അറിയിക്കുമോ;
(ഡി)
ഈ
സര്‍വ്വീസുകള്‍
മുടങ്ങാതെ
നടത്തുന്നതിലേക്ക്
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
അങ്കമാലി
കെ.എസ്.ആര്.ടി.സി. ഡിപ്പോ
1866.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം അങ്കമാലി
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്നും
ഓപ്പറേറ്റ് ചെയ്തിരുന്ന
റൂട്ടുകള്‍
ഏതെല്ലാമെന്ന് റൂട്ട്
തരംതിരിച്ചുള്ള വിവരം
ലഭ്യമാക്കാമോ;
(ബി)
നിലവില്‍
ഓപ്പറേറ്റ് ചെയ്തിരുന്ന
ഏതെങ്കിലും റൂട്ട്
അങ്കമാലി ഡിപ്പോയില്‍
നിന്നും
റദ്ദാക്കിയിട്ടുണ്ടോ;
പുതിയതായി ഏതെങ്കിലും
റൂട്ട്
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശം ലഭ്യമാക്കാമോ;
(സി)
അങ്കമാലി
കെ.എസ്.ആര്.ടി.സി
ഡിപ്പോയില്‍ നിലവില്‍
സര്‍വ്വീസ് നടത്താന്‍
ഫിറ്റ്നസ്സ് ഉള്ള എത്ര
ബസ്സുകളാണ് ഉള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
അങ്കമാലി
ഡിപ്പോയില്‍ കൂടുതല്‍
ബസ്
അനുവദിക്കാനും,യാത്രക്കാര്‍
നേരിടുന്ന പ്രധാന
പ്രശ്നമായ ഡിപ്പോയിലെ
വെള്ളക്കെട്ടും
വന്‍കുഴികളും
നികത്തുന്നതിനും
അടിയന്തരമായ നടപടി
ഉണ്ടാകുമോ; വിശദാംശം
ലഭ്യമാക്കാമോ?
കായംകുളം
ഡിപ്പോയിലെ സര്‍വ്വീസുകള്‍
1867.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്നും
പുറപ്പെടുന്ന
നിലവിലുള്ള
സര്‍വ്വീസുകള്‍
ഏതൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഡിപ്പോയില്‍ നിന്നും
2016 ജൂണ്‍മാസം മുതല്‍
നാളിതുവരെ
റദ്ദാക്കിയിട്ടുള്ള
സര്‍വ്വീസുകള്‍,
പുതുതായി ആരംഭിച്ച
സര്‍വ്വീസുകള്‍,
അന്തര്‍സംസ്ഥാന
സര്‍വ്വീസുകള്‍
എന്നിവയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കോതമംഗലം
ഡിപ്പോയില്‍ ടയര്‍, സ്പെയര്‍
പാര്‍ട്സ് ദൗര്‍ലഭ്യം
1868.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടയറുകള്‍,
സ്പെയര്‍ പാര്‍ട്സ്
തുടങ്ങിയവ കൃത്യമായി
ലഭിക്കാത്തതിനാല്‍
കോതമംഗലം ഡിപ്പോയിലെ
ബസ്സുകള്‍ കൂടുതല്‍
ഡോക്ക് ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തിലുള്ള
പ്രശ്നങ്ങള്‍ കൊണ്ട് ഈ
ഡിപ്പോയില്‍ എത്ര
ബസ്സുകള്‍ നിലവില്‍
ഡോക്ക് ചെയ്തിട്ടുണ്ട്;
(സി)
കെ.എസ്.ആര്.ടി.സി.യെ
മാത്രം ആശ്രയിക്കുന്ന
നൂറ് കണക്കിന്
യാത്രക്കാര്‍ക്ക് വലിയ
ബുദ്ധിമുട്ടുണ്ടാകുന്നതിനാല്‍
യഥാസമയം ടയറുകളും
സ്പെയര്‍ പാര്‍ട്സും
ലഭ്യമാക്കി
ഇത്തരത്തില്‍
സര്‍വ്വീസുകള്‍
മുടങ്ങാതിരിക്കുന്നതിനു
വേണ്ട നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
പൊഴിയൂര്‍-
നെടുമങ്ങാട്-കോട്ടയം ബസ്
പുനഃസ്ഥാപിക്കാന്‍ നടപടി
1869.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
കെ.എസ്.ആര്.ടി.സി.ഡിപ്പോയില്‍
നിന്ന് രാവിലെ ഏഴ്
മണിക്ക്
പുറപ്പെട്ടിരുന്ന
പൊഴിയൂര്‍-
നെടുമങ്ങാട്-കോട്ടയം
ബസ് ഇപ്പോള്‍
കൊട്ടാരക്കരയില്‍ യാത്ര
അവസാനിപ്പിക്കാന്‍
തീരുമാനിച്ചതിന്റെ
കാരണം വ്യക്തമാക്കുമോ;
(ബി)
നിലവില്‍
പൊഴിയൂര്‍-നെയ്യാറ്റിന്‍കര-നെടുമങ്ങാട്-കോട്ടയം
റൂട്ടില്‍ ഓടിയിരുന്ന
ബസിന് ശരാശരി
എത്രതുകയാണ്
ടിക്കറ്റിനത്തില്‍
ലഭിച്ചിരുന്നത് എന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
ബസ് പുനഃസ്ഥാപിക്കാന്‍
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
മാനന്തവാടി
- കോയമ്പത്തൂര്‍
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസ്
1870.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മാനന്തവാടിയില്‍
നിന്നും പുതുതായി
ആരംഭിച്ച
കോയമ്പത്തൂര്‍
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസ് സ്പെയര്‍
ബസ് ഇല്ലാത്തതിനാല്‍
മുടങ്ങുന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
സര്‍വീസ്
ആരംഭിച്ചതിനുശേഷം
ഏതെങ്കിലും ദിവസം ബസ്
റിപ്പയര്‍
ചെയ്യുന്നതിന്റെ
ആവശ്യത്തിലേയ്ക്കായി
മുടങ്ങിയ സ്ഥിതി
ഉണ്ടായിട്ടുണ്ടോ;
(സി)
എങ്കിൽ
വിഷയം പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
മാവേലിക്കര
കെ.എസ്.ആര്.ടി.സി. ഡിപ്പോ
കെട്ടിടനിര്‍മ്മാണം
1871.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
ആസ്തിവികസനഫണ്ടില്‍
നിന്നും തുക അനുവദിച്ച
മാവേലിക്കര
കെ.എസ്.ആര്.ടി.സി.
ഡിപ്പോ
കെട്ടിടനിര്‍മ്മാണം
തടസ്സപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തടസ്സം
മാറ്റുന്നതിലേക്കായി
മനുഷ്യാവകാശ കമ്മീഷന്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(സി)
ഉത്തരവ്
നടപ്പിലാക്കുവാന്‍
സ്വീകരിച്ച
നടപടികളെന്തെന്ന്
വ്യക്തമാക്കാമോ;
ആയതിന്റെ പുരോഗതി
വിശദമാക്കാമോ?
കോഴിക്കോട്
ജില്ലയില്‍ പുതുതായി
അനുവദിച്ച കെ.എസ്.ആര്.ടി.സി.
ബസുകള്‍
1872.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
കേന്ദ്രമാക്കി
പേരാമ്പ്ര വഴി
മാനന്തവാടിയിലേയ്ക്കും
മണിയൂര്‍ വഴി
വടകരയിലേയ്ക്കും പുതിയ
കെ.എസ്.ആര്.ടി.സി.
ബസുകള്‍
അനുവദിക്കുന്നതിനായി
നല്കിയ
അപേക്ഷയിന്മേല്
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടതെന്ന്
വിശദമാക്കാമോ;
(ബി)
ഇക്കാര്യവുമായി
ബന്ധപ്പെട്ട്
കെ.എസ്.ആര്.ടി.സി എം.
ഡി യില്‍ നിന്നും
ഏതെങ്കിലും തരത്തിലുള്ള
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കോഴിക്കോട് ജില്ലയില്‍
പുതുതായി അനുവദിച്ച
കെ.എസ്.ആര്.ടി.സി.
ബസ്സുകള്‍
(ട്രിപ്പുകള്‍)
ഏതൊക്കെയെന്ന്
വിശദമാക്കാമോ?
നാദാപുരത്ത്
നിന്നും
വിമാനത്താവളങ്ങളിലേയ്ക്ക്
യാത്രാസൗകര്യം
1873.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തിന്റെ വിവിധ
ഭാഗങ്ങളിൽ നിന്നും
കണ്ണൂർ
വിമാനത്താവളത്തിലേയ്ക്ക്
ഗതാഗത വകുപ്പ് ഒരുക്കിയ
നിലവിലെ
യാത്രാസൗകര്യങ്ങള്‍
വിശദമാക്കാമോ;
(ബി)
നാദാപുരത്തുനിന്നും
കണ്ണൂർ, കോഴിക്കോട്
വിമനത്താവളങ്ങളിലേയ്ക്ക്
രാവിലെ
കെ.എസ്.ആർ.ടി.സി. ബസ്
സൗകര്യം ഒരുക്കുമോ;
വിശദമാക്കാമോ?
മൂവാറ്റുപുഴ
ഡിപ്പോയിലെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
1874.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍
നടന്നുവരുന്ന
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഏതൊക്കെയാണെന്നും
അവയുടെ നിലവിലെ
സ്ഥിതിയെന്തെന്നും
അറിയിക്കാമോ;
(ബി)
ഇപ്രകാരം
അനുമതി ലഭിച്ചതും
നിര്‍മ്മാണം
ആരംഭിക്കാനുള്ളതുമായ
പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും അവ
ആരംഭിക്കാത്തതിനുള്ള
കാരണവും അറിയിക്കാമോ?
അടിമാലിയില്‍
എ.റ്റി.ഒ. ഓഫീസ്
സ്ഥാപിക്കാന്‍ നടപടി
1875.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവികുളം
നിയോജക മണ്ഡലത്തിലെ
മൂന്നാര്‍ ഉള്‍പ്പെടെ
മുഴുവന്‍
സ്ഥലങ്ങളിലേയ്ക്കുമുള്ള
പ്രധാന പ്രവേശന
മാര്‍ഗ്ഗമായ
അടിമാലിയില്‍
കെ.എസ്.ആര്.ടി.സി.യുടെ
എ.റ്റി.ഒ. ഓഫീസ്
സ്ഥാപിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പുതിയ
എ.റ്റി.ഒ. ഓഫീസ്
അനുവദിക്കുന്നതിനുള്ള
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍
അടിമാലിയില്‍
പാലിക്കപ്പെടാത്തവ
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
ചെങ്ങന്നൂര്‍
ഡിപ്പോയിലെ റദ്ദുചെയ്ത
സര്‍വ്വീസുകള്‍
1876.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ചെങ്ങന്നൂര്‍
ഡിപ്പോയിലെ പുതിയ
ബസ്സുകള്‍ മറ്റ്
ഡിപ്പോയിലേക്ക്
മാറ്റുന്നതായും
കളക്ഷന്‍ ലഭിക്കുന്ന
റൂട്ടുകള്‍ റദ്ദ്
ചെയ്യുന്നതായുമുള്ള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഡിപ്പോയില്‍ നിന്ന്
യാത്രക്കാര്‍ക്ക്
പ്രയോജനകരമായതും
കളക്ഷന്‍
ലഭിക്കുന്നതുമായ എത്ര
സര്‍വ്വീസുകളാണ്
ഇപ്രകാരം
ഒഴിവാക്കിയതെന്ന്
വിശദമാക്കാമോ;
ആയതിന്റെ കാരണങ്ങള്‍
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഡിപ്പോയിലെ പുതിയ
കെട്ടിടനിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുമെന്ന്
അറിയിക്കാമോ?
ഗുരുവായൂരില്‍
നിന്നുണ്ടായിരുന്ന ബസ്
സര്‍വ്വീസ്
1877.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഗുരുവായൂരില്‍
നിന്നും ചാവക്കാട്,
അങ്ങാടിത്താഴം,
മരുതയൂര്,
വെണ്മേനാട്,
ചുക്കുബസാര്‍, കരുവന്തല
വഴി മുന്‍കാലങ്ങളില്‍
ഉണ്ടായിരുന്ന ബസ്
സര്‍വ്വീസ്
നിലച്ചതുമൂലം ഈ
പ്രദേശത്തെ ജനങ്ങള്‍
യാത്രാക്ലേശം
അനുഭവിക്കുന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
മുമ്പ്
പെര്‍മിറ്റുണ്ടായിരുന്ന
അതേ റൂട്ടില്‍ ബസ്
സര്‍വ്വീസ്
നടത്തുന്നതിന്
ഏതെങ്കിലും ബസ് ഉടമയുടെ
അപേക്ഷ തൃശൂര്‍
ആര്.ടി.ഒ. യ്ക്ക്
ലഭിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത അപേക്ഷ
പ്രകാരം പെര്‍മിറ്റ്
അനുവദിച്ചിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
പ്രസ്തുത അപേക്ഷയില്‍
കൈക്കൊണ്ട നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
തൃപ്പൂണിത്തുറ-എരൂര്‍-വെണ്ണല-പാലാരിവട്ടം
റൂട്ടിലെ യാത്രാക്ലേശം
1878.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ-എരൂര്‍-വെണ്ണല-പാലാരിവട്ടം
ബസ് റൂട്ടില്‍ സ്വകാര്യ
ബസുകള്‍ സ്ഥിരമായി
ട്രിപ്പ് മുടങ്ങുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുകാരണം
പൊതുജനങ്ങള്‍
അനുഭവിക്കുന്ന
യാത്രാക്ലേശത്തിന്
പരിഹാരമായി ഈ റൂട്ടില്‍
കൂടുതല്‍
കെ.എസ്.ആര്.ടി.സി
ബസുകള്‍ സര്‍വ്വീസ്
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
എങ്കിൽ
വിശദാംശം അറിയിക്കുമോ?
കാേട്ടയ്ക്കല്
വഴി കെ.എസ്.ആര്.ടി.സി
സര്‍വ്വീസുകള്‍
1879.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യുടെ നെടുമ്പാശ്ശേരി
-കാേഴിക്കാേട്
ലാേഫ്ളോര്
ബസ്സുകള്‍ക്ക്
തൃശൂരിനും
കാേഴിക്കാേടിനും
ഇടയ്ക്ക് റിസര്‍വേഷന്‍
പാേയിന്റുകള്
അനുവദിക്കുന്നത്
സംബന്ധിച്ച 1873/VIP/
KSRTC/2019/M(T)എന്ന
നമ്പറിലുള്ള
നിവേദനത്തിന്മേലും
കെ.എസ്.ആര്.ടി.സി യുടെ
ചില് ബസിന്
കാേട്ടയ്ക്കല്
(ചങ്കുവെട്ടി)
സ്റ്റാേപ്പ്
അനുവദിക്കുന്നത്
സംബന്ധിച്ച
1875/VIP/KSRTC/2019/
M(T) എന്ന നമ്പർ
നിവേദനത്തിന്മേലും
സ്വീകരിച്ച നടപടികള്‍
അറിയിക്കുമാേ;
(ബി)
കെ.എസ്.ആര്.ടി.സി
യുടെ ശബരി ബസ്സുകളുടെ
എത്ര സര്‍വ്വീസുകള്‍
മലപ്പുറത്തു നിന്നും
തിരുവനന്തപുരത്തേയ്ക്ക്
ഓപ്പറേറ്റ്
ചെയ്യുന്നുണ്ട്;
(സി)
തിരൂരില്‍
നിന്ന് കാേട്ടയ്ക്കല്
വഴി
പെരിന്തല്‍മണ്ണയിലേയ്ക്ക്
കെ.എസ്.ആര്.ടി.സി
ബസ്സുകള്‍ നിലവില്‍
ഓടുന്നുണ്ടാേ;
ഇല്ലെങ്കില്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമാേ;
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി
ഭവനില്‍ വാടകക്ക്
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങള്‍
1880.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാനത്തെ
കെ.എസ്.ആര്.ടി.സി
ഭവനില്‍
പ്രവര്‍ത്തിച്ച് വരുന്ന
ആര്.ടി.ഓഫീസുള്‍പ്പെടെയുള്ള
വാടക ലഭിച്ചിരുന്ന എത്ര
സ്ഥാപനങ്ങള്‍ ഇപ്പോള്‍
ഇവിടെനിന്നും
പ്രവര്‍ത്തനം
അവസാനിപ്പിച്ച്
ഒഴിവായി; ഇത് കാരണം
കെ.എസ്.ആര്.ടി.സി
യ്ക്ക്
ലഭിച്ചുവന്നിരുന്ന
വരുമാനത്തില്‍ കുറവ്
വന്നിട്ടുണ്ടോ;
(ബി)
ഇപ്പോള്‍
ഒഴിഞ്ഞുകിടക്കുന്ന
പ്രസ്തുത ഇടങ്ങള്‍ വേറെ
സ്ഥാപനങ്ങള്‍ക്ക്
വാടകയ്ക്ക്
നല്‍കുന്നതിന്
ഉദ്ദേശ്യമുണ്ടോ;
എങ്കില്‍ ഇതു
സംബന്ധിച്ച്
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി
സര്‍വ്വീസ്
1881.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
മലയാേര
മേഖലയായ
അകമ്പാടം-കക്കാടം
പാേയില്-കൂടരഞ്ഞി വഴി
തിരുവമ്പാടിയിലേയ്ക്കുള്ള
കെ.എസ്.ആര്.ടി.സി
ബസ്സ് സര്‍വ്വീസ്
നിര്‍ത്തിവയ്ക്കാനുള്ള
കാരണം വിശദമാക്കാമാേ ;
ആയതു
പുനരാരംഭിക്കുവാന്‍
നടപടി സ്വീകരിക്കുമാേ?
കെ.എസ്.ആര്.ടി.സി.വെയിറ്റിംഗ്
ഷെഡില്‍ തണ്ണീര്‍ പന്തല്‍
പദ്ധതി
1882.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം-കാെട്ടാരക്കര
എം.സി റാേഡിന്റെ
സെെഡില്‍ സദാനന്ദപുരം
ആശ്രമം ജംഗ്ഷനില്‍
കെ.എസ്.ആര്.ടി.സി.
യുടെ അരനൂറ്റാണ്ടിലധികം
പഴക്കമുള്ള ഒരു
വെയിറ്റിംഗ് ഷെഡ്
കാടുപിടിച്ച്
ഉപയാേഗരഹിതമായി
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
പ്രസ്തുത
സ്ഥലത്ത് തണ്ണീര്‍
പന്തല്‍ എന്ന
പാെതുജനാേപകാരപ്രദമായ
പദ്ധതി
നടപ്പിലാക്കുവാന്‍
കാെല്ലം ജില്ലാ
പഞ്ചായത്തിന്
പെര്‍മിസീവ് സാംങ്ഷന്‍
നല്‍കണമെന്ന പത്തനാപുരം
എം.എല്‍.എ. യുടെ കത്തും
ജില്ലാ പഞ്ചായത്തിന്റെ
അപേക്ഷയും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(സി)
ഇക്കാര്യത്തില്‍
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമാേ;
(ഡി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുവാന്‍
അനുവാദം നല്കുമാേ;
വിശദമാക്കാമോ?
കായംകുളം
കെ.എസ്.ആര്.ടി.സി. ബസ്സ്
ടെര്‍മിനല്‍
1883.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കായംകുളത്ത്
പുതിയ
കെ.എസ്.ആര്.ടി.സി.ബസ്സ്
ടെര്‍മിനല്‍
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട പദ്ധതിയുടെ
നിലവിലുള്ള
നടപടിക്രമങ്ങളുടെ
പുരോഗതി വിശദമാക്കാമോ?
കാട്ടാക്കട
കെ.എസ്.ആര്.ടി.സി
ഡിപ്പോയില്‍ നിന്നുള്ള
മലിനജലം
1884.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
കെ.എസ്.ആര്.ടി.സി
ഡിപ്പോയില്‍ നിന്നുള്ള
മലിനജലം പൊതുമരാമത്ത്
റോഡിലെ ഓടയിലേയ്ക്ക്
ഒഴുക്കിവിടുന്നത്
തടയുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
മലിനജലം പൊതുമരാമത്ത്
ഓടവഴി കുളത്തുമ്മല്‍
തോടിലേയ്ക്ക് ഒഴുകി
എത്തുന്നത് തടയണമെന്ന
പൊതുജനാവശ്യത്തിന്മേൽ
അടിയന്തര നടപടി
സ്വീകരിയ്ക്കാമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
തിരുവനന്തപുരം
സിറ്റി ഡിപ്പോയില്‍ യാത്രാ
കണ്സഷന് അമിത തുക
1885.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയിലെ സിറ്റി
ഡിപ്പോയില്‍
വിദ്യാര്‍ത്ഥികള്‍ക്കുളള
യാത്രാ കണ്സഷനുളള
മുപ്പത്തിനാല്
അപേക്ഷകളിന്മേല്
സർക്കാർ അനുമതി ഇല്ലാതെ
അമിത തുക
ഇൗടാക്കിയതുമായി
ബന്ധപ്പെട്ട്
കെ.എസ്.ആര്.ടി.സി.യിലെ
ചീഫ് ഓഫീസ് വിജിലന്‍സ്
വിഭാഗം നടത്തിവന്ന
അന്വേഷണം ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്; പ്രസ്തുത
അന്വേഷണ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ് മേശപ്പുറത്ത്
വയ്ക്കുമോ;
(ബി)
പ്രസ്തുത
അന്വേഷണത്തില്‍
കുറ്റക്കാരായി
കണ്ടെത്തിയവര്‍ക്കെതിരെ
കെ.എസ്.ആര്.ടി.സി.
അതിന്റേതായ നിലയില്‍
എന്തൊക്കെ ശിക്ഷണ
നടപടിക്ക്
റിപ്പോര്‍ട്ടില്‍
ശിപാര്‍ശ
ചെയ്തിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(സി)
കെ.എസ്.ആര്.ടി.സി.യിലെ
ഒൗദ്യോഗികസ്ഥാനം
ദുരുപയോഗം ചെയ്ത
ഇത്തരം കേസ്സുകള്‍
പൊതുജനത്തെ
ബാധിക്കുന്നതാകയാല്‍
ആഭ്യന്തര വകുപ്പിലെ
വിജിലന്‍സിനെ
ഏല്‍പ്പിച്ച് അന്വേഷണം
സുതാര്യമാക്കുന്നതില്‍
സർക്കാരിന്
എന്തെങ്കിലും
തടസ്സമുണ്ടോ; എങ്കില്‍
അത് അറിയിക്കുമോ;
(ഡി)
ഇല്ലെങ്കില്‍
പ്രസ്തുത വിഷയം
സമയബന്ധിതമായി
അന്വേഷിച്ച്
മാതൃകാപരമായി നടപടി
സ്വീകരിക്കാന്‍ വിഷയം
ആഭ്യന്തര വകുപ്പിലെ
വിജിലന്‍സിനെ
ഏല്‍പ്പിക്കുമോയെന്ന്
വ്യക്തമാക്കാമോ?
കല്ലമ്പലം
ജംഗ്ഷനില്‍ ട്രാഫിക്ക്
സിഗ്നല്‍ ലൈറ്റ്
T 1886.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തിലെ കല്ലമ്പലം
ജംഗ്ഷനില്‍ ട്രാഫിക്ക്
സിഗ്നല്‍ ലൈറ്റ്
സ്ഥാപിക്കുന്നതിന്
വേണ്ടിയുള്ള
പ്രൊപ്പോസല്‍ റോഡ്
സേഫ്റ്റി അതോറിറ്റി
അംഗീകരിച്ച് ആയതിലേക്ക്
വിശദ പഠനം നടത്തുവാന്‍
എല്പിച്ച ഏജന്‍സി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആയതിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടി വിശദമാക്കാമോ;
(ബി)
പ്രസ്തുത
പഠനം നടത്തുവാന്‍
ഏജന്‍സിയെ
ചുമതലപ്പെടുത്തിയത്
എന്നാണെന്ന്
വിശദമാക്കാമോ;
(സി)
ജംഗ്ഷനിലെ
ട്രാഫിക്ക് തിരക്ക്
ഒഴിവാക്കുവാന്‍
എന്തെല്ലാം നടപടികളാണ്
ഇപ്പോള്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കൊച്ചുവേളി
റെയില്‍വേ സ്റ്റേഷനില്‍ പൊതു
ഗതാഗത സംവിധാനങ്ങൾ
1887.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂരില്‍
നിന്ന്
കൊച്ചുവേളിയിലേക്കും
തിരിച്ചും സര്‍വ്വീസ്
നടത്തുന്ന രാജ്യറാണി
എക്സ്പ്രസ് യാത്ര
പുറപ്പെടുന്ന/എത്തിച്ചേരുന്ന
സമയത്ത്
യാത്രക്കാര്‍ക്ക്
സൗകര്യപ്രദമാംവിധം
കൊച്ചുവേളി റെയില്‍വേ
സ്റ്റേഷനില്‍
കെ.എസ്.ആര്.ടി.സി.
ബസുകള്‍ അധികമായി
സര്‍വ്വീസ് നടത്തുന്ന
കാര്യം പരിഗണിക്കുമോ;
(ബി)
പ്രീ-പെയ്ഡ്
ഓട്ടോ സംവിധാനം
കൊച്ചുവേളിയില്‍
അധികമായി
ഏര്‍പ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കോഴിക്കോട്
നഗരത്തില്‍ മൊബിലിറ്റി ഹബ്ബ്
1888.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
നഗരത്തില്‍ മലാപ്പറമ്പ്
ഭാഗത്ത് മൊബിലിറ്റി
ഹബ്ബ്
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട് ഇതുവരെ
നടത്തിയ നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
ഇവിടെ
മൊബിലിറ്റി ഹബ്ബ്
സ്ഥാപിക്കുന്നതിനായി
എത്ര തുകയാണ്
വകയിരുത്തിയിരിക്കുന്നതെന്ന്
വിശദമാക്കുമോ?
കേന്ദ്ര
മോട്ടോര്‍ വാഹന
നിയമപ്രകാരമുള്ള പിഴ
1889.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പാറക്കല്‍ അബ്ദുല്ല
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
മോട്ടോര്‍ വാഹന
നിയമപ്രകാരം ഗതാഗത
നിയമലംഘനങ്ങള്‍ക്ക്
ഏര്‍പ്പെടുത്തിയിട്ടുള്ള
വര്‍ദ്ധിച്ച തോതിലുള്ള
പിഴ കുറയ്ക്കണമെന്ന
ആവശ്യത്തിന്മേല് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
കേന്ദ്രത്തില്‍ നിന്നും
നിയമോപദേശം
തേടിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(സി)
ഏതെല്ലാം
നിയമലംഘനങ്ങളുടെ
പിഴയാണ് കുറച്ചതെന്നു
വ്യക്തമാക്കുമോ?
ഹൈസ്പീഡ്
ക്യാമറകള്‍
1890.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഹൈവേകളില്‍
മോട്ടോര്‍ വാഹന വകുപ്പ്
ഹൈസ്പീഡ് ക്യാമറകള്‍
ഘടിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍
എത്രയെണ്ണമെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
ഇതില്‍ എത്രയെണ്ണം
പ്രവര്‍ത്തന
സജ്ജമാണെന്ന്
അറിയിക്കാമോ;
(സി)
പ്രവര്‍ത്തന
രഹിതമായ ടി ക്യാമറകള്‍
നന്നാക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വെളിപ്പെടുത്താമോ?
മോട്ടോര്‍വാഹന
നിയമത്തിലെ കേന്ദ്ര
സര്‍ക്കാര്‍ ഭേദഗതി
1891.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മോട്ടോര്‍വാഹന
നിയമത്തില്‍ കേന്ദ്ര
സര്‍ക്കാര്‍ കൊണ്ടുവന്ന
ഭേദഗതി മൂലം ഗതാഗത നിയമ
ലംഘനങ്ങള്‍ക്കുള്ള പിഴ
വളരെയധികം വര്‍ദ്ധിച്ച
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(ബി)
കേന്ദ്ര
വിജ്ഞാപനം വന്നയുടനെ
സംസ്ഥാനത്ത് അത്
പ്രകാരമുള്ള പിഴ
ഈടാക്കുവാന്‍
ഉദ്യോഗസ്ഥരെ
ചുമതലപ്പെടുത്തി
സര്‍ക്കാര്‍ വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ടോ;
(സി)
പുതിയ
വിജ്ഞാപനം
നടപ്പിലാക്കിയ ശേഷം
പിഴയിനത്തില്‍ ഇതുവരെ
ഈടാക്കിയ തുക എത്രയാണ്;
(ഡി)
കേന്ദ്ര
നിരക്കിനേക്കാള്‍ പിഴ
കുറച്ച് വിജ്ഞാപനം
ഇറക്കുന്നതിന് സംസ്ഥാന
സര്‍ക്കാരിന്
അധികാരമുണ്ടോ;
(ഇ)
ഇല്ലെങ്കില്‍,
പിഴ ഈടാക്കി
കുറ്റകൃത്യം
കോമ്പൗണ്ടിംഗ്
ചെയ്യുവാനുള്ള അധികാരം
മാത്രമാണ്
സംസ്ഥാനത്തിന്
ഉളളതെന്നതിനാല്,
മേല്‍പ്പറഞ്ഞ കാര്യം
നിയമപരമായി
നിലനില്‍ക്കുമോ എന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(എഫ്)
പിഴ
ചുമത്തുന്ന
കാര്യത്തില്‍ നിലവില്‍
എന്തെങ്കിലും
അനിശ്ചിതത്വം
നിലനില്‍ക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
സാഹചര്യം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ?
പാറശാല
ആര്.ടി. ഓഫീസ് ടെസ്റ്റിംഗ്
ഗ്രൗണ്ടിന്റെ നവീകരണം
1892.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പാറശാല
ആര്.ടി. ഓഫീസ്
ടെസ്റ്റിംഗ്
ഗ്രൗണ്ടില്‍ മതിയായ
അടിസ്ഥാന സൗകര്യങ്ങള്‍
ഇല്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്ത്രീകളും
കുട്ടികളുമടക്കമുള്ളവര്‍ക്ക്
വിശ്രമസങ്കേതമോ
കുടിവെള്ള സംവിധാനമോ
ഇല്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
ടെസ്റ്റിംഗ്
ഗ്രൗണ്ടിലേക്കുള്ള
റോഡ്
ശോചനീയാവസ്ഥയിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത്
പരിഹരിക്കുന്നതിനുളള
നടപടി സ്വീകരിക്കാമോ;
(ഡി)
ഈ
ഗ്രൗണ്ടിന്റെ
നവീകരണത്തിനായി
ഏതെങ്കിലും തരത്തിലുള്ള
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
മലപ്പുറം
ആര്.ടി. ഓഫീസ് പരിധി
പുനര്‍നിര്‍ണ്ണയം
1893.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ആര്.ടി. ഓഫീസ് പരിധി
പുനര്‍നിര്‍ണ്ണയിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
മലപ്പുറം
നഗരത്തോട് ചേര്‍ന്നു
കിടക്കുന്ന മലപ്പുറം
നിയോജകമണ്ഡല പരിധിയിലെ
കോഡൂര്‍
പഞ്ചായത്തിനെക്കൂടി
ഉള്‍പ്പെടുത്തി
ആര്.ടി. ഓഫീസ് പരിധി
പുനര്നിര്ണ്ണയിക്കുമോ;
വിശദമാക്കാമോ?
കാെണ്ടാേട്ടിയില്
പുതിയ ജാേയിന്റ് ആര്.ടി.
ഓഫീസ്
1894.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാെണ്ടാേട്ടിയില്
പുതിയ ജാേയിന്റ്
ആര്.ടി. ഓഫീസ്
പ്രഖ്യാപിച്ചിട്ട്
മാസങ്ങള്‍ കഴിഞ്ഞിട്ടും
ഇതുവരെ ഓഫീസ്
പ്രവര്‍ത്തനം
ആരംഭിക്കാന്‍
കഴിയാത്തതിന്റെ കാരണം
വ്യക്തമാക്കാമാേ;
(ബി)
ജാേയിന്റ്
ആര്.ടി. ഓഫീസ്
ആരംഭിക്കുന്നതിന്
അനുയാേജ്യമായ സ്ഥലം
കണ്ടെത്തി 2019 ജൂണ്‍
മാസത്തില്‍ അനുമതിക്ക്
അപേക്ഷ നല്‍കിയിട്ടും
നാളിതുവരെ അനുമതി
നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കാമാേ;
(സി)
കാെണ്ടാേട്ടി
ജാേയിന്റ് ആര്.ടി.
ഓഫീസില്‍ രജിസ്റ്റര്‍
ചെയ്യുന്ന
വാഹനങ്ങള്‍ക്ക്
നല്കുന്ന
രജിസ്ട്രേഷന് നമ്പര്‍
കാേഡ് (കെ.എൽ ) ഏതെന്ന്
നിശ്ചയിച്ചിട്ടുണ്ടാേ;
ഇതിന്റെ നടപടികള്‍
അറിയിക്കാമാേ?
കെ.എസ്.ആര്.ടി.സി
ബസ്സുകളുടെ പരിപാലനം
1895.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
ടയറും സ്പെയര്‍
പാര്‍ട്ടുകളും
വാങ്ങാത്തതിനാല്‍ പല
ബസ്സുകളും നിലവില്‍
കട്ടപ്പുറത്താണെന്നകാര്യം
ശ്രദ്ധയിപ്പെട്ടിട്ടുണ്ടോ
;
(ബി)
നിലവില്‍
എത്ര ബസ്സുകളാണ്
ടയറുകളുടെയും സ്പെയര്‍
പാര്‍ട്ടുകളുടെയും
അഭാവം കാരണം സര്‍വ്വീസ്
നടത്താത്തത്;
(സി)
പുതിയ
ടയറുകള്‍ എന്നാണ്
കെ.എസ്.ആര്.ടി.സി
അവസാനമായി വാങ്ങിയത്;
ഗുരുതരമായ
സാമ്പത്തികസ്ഥിതി മൂലം
കൂടുതല്‍ ബസ്സുകള്‍
കട്ടപ്പുറത്താകുന്ന
സാഹചര്യത്തില്‍
ഇക്കാര്യത്തില്‍ എന്ത്
പരിഹാരമാര്‍ഗ്ഗമാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ?
വാഹന
ഉടമകള്‍ക്ക് എതിരെ
രജിസ്റ്റര്‍ ചെയ്ത കേസുകള്‍
1896.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പ്രായപൂര്‍ത്തിയാകാത്തവര്‍
വാഹനം ഓടിച്ചതിന് എത്ര
കേസുകള്‍ വാഹന
ഉടമകള്‍ക്ക് എതിരെ
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ടി
ഇനത്തില്‍ എത്ര രൂപ
പിഴയായി
ഈടാക്കിയിട്ടുണ്ടെന്ന്
അറിയിക്കുമോ?
പുതിയ
മോട്ടോര്‍ വാഹന നിയമം
1897.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കേന്ദ്രസര്‍ക്കാരിന്റെ
പുതിയ മോട്ടോര്‍ വാഹന
നിയമം ഏതെല്ലാം
തരത്തിലാണ് കേരളത്തെ
പ്രതികൂലമായി
ബാധിക്കുന്നത്;
വ്യക്തമാക്കാമോ?
ഇന്റര്‍നാഷണല്‍
ഡ്രൈവിംഗ് പെര്‍മിറ്റ്
1898.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിദേശത്ത്
പോകുന്നവര്‍ പ്രസ്തുത
രാജ്യത്തെ ഡ്രൈവിംഗ്
ലൈസന്‍സ് എടുക്കാതെ ഒരു
വര്‍ഷം വരെ വാഹനം
ഓടിക്കുവാന്‍ അനുമതി
കിട്ടുന്ന
ഇന്റര്‍നാഷണല്‍
ഡ്രൈവിംഗ് പെര്‍മിറ്റ്
സംസ്ഥാനത്ത് വിതരണം
ചെയ്യുന്നുണ്ടോ;
എങ്കില്‍ അതിനായുള്ള
നടപടിക്രമം എന്താണ്;
(ബി)
2016
ന് ശേഷം ഇപ്രകാരം
എത്രപേര്‍ക്ക്
ഇന്റര്‍നാഷണല്‍
ഡ്രൈവിംഗ് പെര്‍മിറ്റ്
അനുവദിച്ചു എന്ന്
വ്യക്തമാക്കുമോ?
പശ്ചിമകൊച്ചിയിലെ
ബോട്ട് സര്‍വ്വീസുകള്‍
1899.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലഗതാഗതത്തെ
പ്രധാന
യാത്രാമാര്‍ഗമായി
ആശ്രയിക്കുന്ന
പശ്ചിമകൊച്ചിയിലെ
ജനങ്ങള്‍ക്ക്
യാത്രക്ലേശം
സൃഷ്ടിക്കാതെ
കാര്യക്ഷമമായി ബോട്ട്
സര്‍വ്വീസുകള്‍
നടത്തുന്നതിനെ കുറിച്ച്
ചര്‍ച്ചചെയ്യുന്നതിനായി
12/6/2019 ന് വിളിച്ചു
ചേര്‍ത്ത യോഗത്തില്‍
എടുത്ത തീരുമാനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
യോഗതീരുമാനങ്ങള്‍
നടപ്പിലാക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
യോഗത്തിന്റെ
മിനിറ്റ്സിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?