ട്രാന്‍സ്ഗ്രിഡ്
പദ്ധതി
*31.
ശ്രീ.ഷാഫി
പറമ്പില്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിഫ്ബി
വഴി നടപ്പിലാക്കുന്ന
ട്രാന്‍സ്ഗ്രിഡ്
പദ്ധതിയിലെ
കോലത്തുനാട് ലെെന്‍സ്
പാക്കേജില്‍
എസ്റ്റിമേറ്റ് തുകയുടെ
അമ്പത്തിനാല് ശതമാനം
അധിക തുകയ്ക്ക് ഒരു
സ്വകാര്യ കമ്പനിക്ക്
കരാര്‍ നല്‍കിയതിന്റെ
കാരണം വിശദമാക്കാമോ;
(ബി)
മത്സരാധിഷ്ഠിത
ടെന്‍ഡറുകളില്‍ സംസ്ഥാന
സര്‍ക്കാര്‍
നിഷ്കര്‍ഷിച്ചിട്ടുളള
നിയമങ്ങള്‍
പാലിച്ചുകൊണ്ടാണോ
കോലത്തുനാട് ലെെന്‍സ്
പാക്കേജിന്റെ ടെന്‍ഡര്‍
നടപടികള്‍
പൂര്‍ത്തിയാക്കിയിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍ ഇതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കാമോ;
(സി)
കോലത്തുനാട്
ലെെന്‍സ് പാക്കേജിന്റെ
നടത്തിപ്പിനായുളള
ടെന്‍ഡറില്‍ ഏതൊക്കെ
കമ്പനികളാണ്
പങ്കെടുത്തിരുന്നത്
എന്ന് വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
ടെന്‍ഡറില്‍ പങ്കെടുത്ത
ഏതു കമ്പനിക്കാണ്
കരാര്‍ നല്‍കിയത് എന്ന്
വിശദമാക്കാമോ;
പ്രസ്തുത കമ്പനിക്ക്
കരാര്‍ നല്‍കാനുളള
കാരണങ്ങള്‍
വിശദമാക്കാമോ?
വിനോദസഞ്ചാര
മേഖലയില്‍ സ്ത്രീകളുടെ
പങ്കാളിത്തം
*32.
ശ്രീ.യു.
ആര്. പ്രദീപ്
,,
പുരുഷന് കടലുണ്ടി
,,
ഒ. ആര്. കേളു
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രത്യക്ഷമായും
പരോക്ഷമായും പതിനഞ്ച്
ലക്ഷത്തോളം പേർ
തൊഴിലിനായി
ആശ്രയിക്കുന്ന
വിനോദസഞ്ചാര മേഖലയില്‍
സംരംഭകരായും വിവിധ
സേവനങ്ങള്‍
നല്‍കുന്നവരായും
സ്ത്രീകള്‍ക്കുകൂടി
പങ്കാളിത്തം
ഉറപ്പാക്കുന്ന
തരത്തിലുളള പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
ഉത്തരവാദിത്ത
ടൂറിസം മിഷന്
ആവിഷ്കരിച്ചിട്ടുളള
'എക്സ്പീരിയന്‍സ്
എത്നിക് കുസിന്‍'
പദ്ധതിയെ കുറിച്ച്
വ്യക്തമാക്കാമോ;
(സി)
വിനോദസഞ്ചാര
വികസനത്തിന്റെ
സദ്ഫലങ്ങൾ
സമ്പന്നരില്‍
കേന്ദ്രീകരിക്കാതെ
പ്രദേശവാസികളിലേക്ക്
എത്തിക്കുകയെന്ന
ലക്ഷ്യത്തോടെയുളള
ഉത്തരവാദിത്ത ടൂറിസം
മിഷന്റെ
പ്രവര്‍ത്തനത്തെക്കുറിച്ച്
വിശദമാക്കാമോ;
(ഡി)
വിനോദസഞ്ചാര
വികസനത്തിനാവശ്യമായ
അടിസ്ഥാന സൗകര്യം
ഒരുക്കുന്നതിന്
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കാമോ?
കേരള
ബാങ്ക് രൂപീകരണം
*33.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളം
ആസ്ഥാനമായി ഏറ്റവും
വലിയ ബാങ്കാകാന്‍
ശേഷിയുള്ള കേരള ബാങ്ക്
എന്നത്തേക്ക്
രൂപീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ;
(ബി)
റിസര്‍വ്
ബാങ്കും നബാര്‍ഡും
മുന്നോട്ടുവച്ച എല്ലാ
നിബന്ധനകളും
അംഗീകരിച്ചാണോ കേരള
ബാങ്കിന് അനുമതി
നല്‍കിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
സഹകരണ
നിയമത്തില്‍ എന്തൊക്കെ
ഭേദഗതികളാണ് കേരള
ബാങ്കിന്റെ
രൂപീകരണത്തിന്
വേണ്ടിവരുന്നത്
എന്നറിയിക്കുമോ;
(ഡി)
പ്രസ്തുത
ബാങ്ക് നിലവില്‍
വരുന്നതിന് എന്തൊക്കെ
പ്രതിബന്ധങ്ങളുണ്ടെന്നും
ആയത് എന്നത്തേക്ക്
മറികടക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കുമോ?
കിഫ്ബിയില്‍
സി.എ.ജി. ഓഡിറ്റ്
*34.
ശ്രീ.വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍ സ്ഥാപനമായ
കിഫ്ബിയില്‍
സി.എ.ജി.യുടെ സമഗ്ര
ഓഡിറ്റ് നടത്താനുള്ള
അനുവാദം നല്‍കിക്കൊണ്ട്
സി.എ.ജി.ക്ക് കത്ത്
നല്‍കിയിട്ടുണ്ടോ;
(ബി)
സര്‍ക്കാര്‍
ഗ്രാന്റിന്റെയും സഞ്ചിത
നിധിയുടെ
അടിസ്ഥാനത്തില്‍
ലഭ്യമാക്കിയ
ഗ്യാരണ്ടിയുടെയും
അടിസ്ഥാനത്തില്‍
പ്രവര്‍ത്തിക്കുന്ന
കിഫ്ബിയില്‍
സി.എ.ജി.യുടെ സമഗ്ര
ഓഡിറ്റ് നടത്താനുള്ള
അനുവാദം
നല്കാതിരിക്കുന്നതിന്റെ
അടിസ്ഥാനം
വിശദമാക്കാമോ;
(സി)
സി.എ.ജി.
നിയമത്തിലെ 20(2)
വകുപ്പ് പ്രകാരം
ഓഡിറ്റ് നടത്താനുള്ള
അനുമതി
നല്‍കണമെന്നാവശ്യപ്പെട്ട്
സി.എ.ജി. സംസ്ഥാന
സര്‍ക്കാരിന് നിരവധി
കത്തുകൾ നല്‍കിയിട്ടും
സി.എ.ജി. നിയമത്തിലെ 14
(1) പ്രകാരം
സി.എ.ജി.ക്ക്
അധികാരമുണ്ടെന്ന്
വരുത്തിത്തീര്‍ക്കാനുള്ള
സര്‍ക്കാരിന്റെ ശ്രമം
എന്തടിസ്ഥാനത്തിലാണ്
എന്ന് വിശദമാക്കാമോ?
ട്രാന്‍സ്ഗ്രിഡ്
പദ്ധതിയുടെ പ്രാധാന്യം
*35.
ശ്രീ.രാജു
എബ്രഹാം
,,
എം. സ്വരാജ്
,,
ഡി.കെ. മുരളി
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രസരണ
ശേഷി
വര്‍ദ്ധിപ്പിക്കുന്നതിനും
കാര്യക്ഷമമാക്കുന്നതിനും
കിഫ്ബി സഹായത്താേടെ
ആവിഷ്കരിച്ചിട്ടുള്ള
പതിനായിരം കാേടി
രൂപയുടെ
ട്രാന്‍സ്ഗ്രിഡ്
പദ്ധതിയെക്കുറിച്ച്
വിശദമാക്കാമാേ;
(ബി)
2005-ല്‍
ആരംഭിച്ചതും മുൻ
സര്‍ക്കാരിന്റെ കാലത്ത്
നിശ്ചലമായതുമായ
കൂടംകുളത്ത് നിന്ന്
വെെദ്യുതി
എത്തിക്കുന്നതിനുള്ള
400 കെ.വി ലെെന്‍
നിര്‍മ്മാണം ഇൗ
സര്‍ക്കാര്‍ 2016-ല്‍
പുനരാരംഭിച്ച്
വിജയകരമായി
പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന്
തങ്ങളുടെ ഭരണകാലത്തെ
അഴിമതിക്കും
കെടുകാര്യസ്ഥതക്കും
മറയിടുന്നതിന്
നടത്തുന്ന ആരാേപണങ്ങള്‍
ശ്രദ്ധയില്പ്പെട്ടിരുന്നാേ;
(സി)
ആവശ്യമായ
വെെദ്യുതിയുടെ എഴുപതു
ശതമാനവും സംസ്ഥാനത്തിന്
പുറത്തുനിന്നെത്തിക്കേണ്ട
സാഹചര്യത്തില്‍
ട്രാന്‍സ്ഗ്രിഡ്
പദ്ധതിയുടെ പ്രാധാന്യം
അറിയിക്കാമാേ?
കേരള
ബാങ്കിന്റെ പ്രവര്‍ത്തനം
*36.
ശ്രീ.റ്റി.വി.രാജേഷ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
എം. മുകേഷ്
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സ്വന്തം
ബാങ്ക് രൂപീകരിച്ച്
സഹകരണ മേഖലയെ
വികസനത്തിന്റെ
അടിത്തറയാക്കുകയെന്ന
ലക്ഷ്യത്തോടെ
പ്രഖ്യാപിച്ച കേരള
ബാങ്കിന് റിസര്‍വ്
ബാങ്ക് അനുമതി
നല്‍കിയിട്ടുണ്ടോ;
എന്തൊക്കെ നിബന്ധനകളാണ്
വച്ചിട്ടുള്ളത്;
(ബി)
ആധുനിക
സേവന സൗകര്യങ്ങള്‍
സാധാരണക്കാരിലേയ്ക്കുകൂടി
എത്തിക്കുന്നതിന് കോര്‍
ബാങ്കിംഗ്
സൗകര്യമുള്‍പ്പെടെ
സാങ്കേതിക മികവുള്ള
സംവിധാനം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
നിലവിലുണ്ടായിരുന്ന
ജില്ലാ ബാങ്കുകള്‍ക്ക്
പ്രവാസി നിക്ഷേപം
സ്വീകരിക്കാന്‍
കഴിയാതിരുന്ന സാഹചര്യം
കേരള ബാങ്ക്
രൂപീകരണത്തോടെ
പരിഹൃതമാകുന്ന
സാഹചര്യത്തില്‍
സംസ്ഥാനത്തിന്റെ
വികസനത്തിന് വേഗത
സുസാധ്യമാക്കുന്നതിന്
ഒന്നര ലക്ഷം കോടിയോളം
രൂപ വരുന്ന പ്രവാസി
സമ്പാദ്യം ആകര്‍ഷിച്ച്
നിക്ഷേപമാക്കി
മാറ്റാവുന്ന തരത്തിലാണോ
കേരള ബാങ്കിന്റെ
പ്രവര്‍ത്തനം
ലക്ഷ്യമാക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഹൈഡല്‍
ടൂറിസത്തിന് ഭൂമി
*37.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
പി.കെ.അബ്ദു റബ്ബ്
,,
കെ.എന്‍.എ ഖാദര്‍
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ പൊന്മുടി
അണക്കെട്ടിനു സമീപം
കെ.എസ്.ഇ.ബി. യുടെ
കൈവശമുള്ള ഇരുപത്തി
ഒന്ന് ഏക്കര്‍ ഭൂമി
ഹൈഡല്‍ ടൂറിസത്തിനായി
പാട്ട വ്യവസ്ഥയില്‍
കൈമാറ്റം
നടത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ആര്‍ക്കാണ് നല്‍കിയത്;
വ്യവസ്ഥകള്‍
എന്തെല്ലാമാണ്;
(സി)
അപ്രകാരം
പാട്ടത്തിന്
നല്കുന്നതിനു മുമ്പ്
റവന്യൂ വകുപ്പിന്റെ
അനുമതി തേടിയിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ?
പുതിയ
വൈദ്യുത പദ്ധതികള്‍
*38.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പുതുതായി എത്ര
വൈദ്യുത പദ്ധതികള്‍
ആരംഭിച്ചുവെന്നും അത്
ഏതെല്ലാമെന്നും
വിശദമാക്കാമോ;
(ബി)
ഇതില്‍
എത്ര പദ്ധതികള്‍
പൂര്‍ത്തീകരിച്ച്
വൈദ്യുതി ഉല്‍പ്പാദനം
ആരംഭിച്ചുവെന്നും അത്
ഏതെല്ലാമെന്നും
വിശദമാക്കാമോ; അവയില്‍
നിന്നും എത്ര യൂണിറ്റ്
വൈദ്യുതി
ഉല്‍പ്പാദിപ്പിക്കാന്‍
സാധിച്ചുവെന്ന്
വെളിപ്പെടുത്തുമോ;
(സി)
വൈദ്യുതി
ബോര്‍ഡിന്റെ കീഴില്‍
നിര്‍മ്മാണ
പുരോഗതിയിലുള്ള വൈദ്യുത
പദ്ധതികളുടെ വിശദാംശവും
അവ എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്നും
വ്യക്തമാക്കാമോ?
ദ്യുതി
2021 പദ്ധതി
*39.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
മുരളി പെരുനെല്ലി
,,
കാരാട്ട് റസാഖ്
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
വര്‍ഷവും ഈ വര്‍ഷവും
ഉണ്ടായ പ്രളയസമയത്ത്
വൈദ്യുതി കണക്ഷന്
അതിദ്രുതം
പുനസ്ഥാപിക്കുന്നതിനും
ചിലയിടങ്ങളില്‍
പുനസൃഷ്ടിക്കുന്നതിനും
കെ.എസ്.ഇ.ബി. നടത്തിയ
പ്രശംസനീയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
കെ.എസ്.ഇ.ബി.
ലിമിറ്റഡിന് പ്രളയം
സൃഷ്ടിച്ച സാമ്പത്തിക
നഷ്ടം
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ഗുണമേന്മയുള്ള
വൈദ്യുതി തടസ്സരഹിതമായി
എല്ലാ
ഉപഭോക്താക്കള്‍ക്കും
ഉറപ്പുവരുത്തുകയെന്ന
ലക്ഷ്യത്തോടെ വിഭാവനം
ചെയ്തിട്ടുള്ള 'ദ്യുതി
2021' ന്റെ വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
ഉപഭോക്തൃ
സേവനം
മെച്ചപ്പെടുത്തുന്നതിന്റെ
ഭാഗമായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ അറിയിക്കാമോ?
വ്യവസായ
സംരംഭകര്‍ക്കുള്ള സേവനങ്ങള്‍
*40.
ശ്രീ.എം.
മുകേഷ്
,,
കെ.വി.വിജയദാസ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
വ്യവസായ
സംരംഭകര്‍ക്കായി
സംസ്ഥാനത്ത് വ്യവസായ
അദാലത്ത്
സംഘടിപ്പിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പുതിയ
സംരംഭകര്‍ക്ക്
സഹായകരമാകുന്ന
രീതിയില്‍ വ്യവസായ
വകുപ്പിലെ സേവനങ്ങള്‍
ഏകജാലകമാക്കിയിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
(സി)
സംരംഭകരുടെ
സാമ്പത്തിക
ബാധ്യതകള്‍ക്ക്
പരിഹാരമായി ഒറ്റത്തവണ
തീര്‍പ്പാക്കല്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കിഫ്ബിയില്‍
സമ്പൂര്‍ണ്ണ ഓഡിറ്റ്
*41.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
എം.ഉമ്മര്‍
,,
പാറക്കല്‍ അബ്ദുല്ല
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മറ്റ്
സര്‍ക്കാര്‍
വകുപ്പുകളില്‍
ചെയ്യുന്നതുപോലെ
കിഫ്ബിയിലെ
പണമിടപാടുകള്‍ സമയക്രമം
നിശ്ചയിച്ച്
നിയമപ്രകാരമുള്ള
നിര്‍ബന്ധിത ഓഡിറ്റിന്
വിധേയമാക്കാന്‍ അനുമതി
നല്‍കണമെന്ന് സി.ആന്റ്
എ.ജി. സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
രീതിയിലാണോ നിലവില്‍
കിഫ്ബിയിലെ ഓഡിറ്റ്
നടക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
സി.
ആന്റ് എ.ജി.യുടെ
നിര്‍ദ്ദേശം
അംഗീകരിച്ച്
കിഫ്ബിയില്‍
സമ്പൂര്‍ണ്ണ ഓഡിറ്റ്
നടത്താന്‍ സര്‍ക്കാര്‍
അനുമതി നല്‍കാത്തതിന്റെ
കാരണം
വെളിപ്പെടുത്തുമോ?
ഇടമണ്‍
- കൊച്ചി പവര്‍ ഹെെവേ
*42.
ശ്രീ.ജി.എസ്.ജയലാല്‍
,,
ചിറ്റയം ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വെെദ്യുതമേഖലയില്‍ വന്‍
കുതിച്ചുചാട്ടത്തിന്
ഇടയാക്കുന്ന ഇടമണ്‍-
കൊച്ചി പവര്‍ ഹെെവേ
ചാര്‍ജ്
ചെയ്തിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം ഈ പദ്ധതി
പൂര്‍ത്തിയാക്കുന്നതിന്
പ്രത്യേക താല്പര്യം
നല്കി സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി
പൂര്‍ത്തിയാകുമ്പോള്‍
മറ്റ് സംസ്ഥാനങ്ങളില്‍
നിന്ന് കൂടുതല്‍
വെെദ്യുതി
എത്തിക്കുന്നതിനുള്ള
ഇടനാഴിയുടെ അഭാവം
പരിഹരിക്കപ്പെടുമോ;
(ഡി)
കൂടംകുളം
ആണവ നിലയത്തില്‍ നിന്ന്
കേരളത്തിനുള്ള വിഹിതം
കൊണ്ടുവരുന്നത് ഈ
ലെെന്‍ മുഖേനയാകുമോ;
വ്യക്തമാക്കുമോ?
പവര്‍
ഹൈവേ പദ്ധതി
*43.
ശ്രീ.എസ്.രാജേന്ദ്രന്
,,
കെ.സുരേഷ് കുറുപ്പ്
,,
കെ. ദാസന്
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുൻസര്‍ക്കാരിന്റെ
കാലത്തെ പവര്‍കട്ടും
ലോഡ്ഷെഡിംഗും ഒഴിവാക്കി
താങ്ങാവുന്ന നിരക്കില്‍
എല്ലാ വീട്ടിലും
ഗുണമേന്മയുളള വൈദ്യുതി
ഉറപ്പാക്കുന്നതില്‍
വിജയിച്ച ഈ സര്‍ക്കാര്‍
അതിനായി ഉല്പാദന,
പ്രസരണ, വിതരണ മേഖലകളിൽ
നടത്തിയ പ്രധാന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്തിന്റെ
വൈദ്യുതി ആവശ്യകത
അനുസരിച്ച് കുറഞ്ഞ
നിരക്കില്‍ പുറമെനിന്ന്
വൈദ്യുതി
എത്തിക്കുന്നതിനും
പ്രസരണ നഷ്ടം
കുറക്കുന്നതിനും പവര്‍
ഹൈവേ എത്ര
പ്രയോജനപ്രദമാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
മേഖലയിൽ
മുന്‍സര്‍ക്കാരിന്റെ
കാലത്ത് നടന്ന
അഴിമതിയും
കെടുകാര്യസ്ഥതയും
സ്വകാര്യവല്‍ക്കരണ
ശ്രമങ്ങളും മറച്ചു
പിടിക്കുന്നതിനും
നിലവിലെ സര്‍ക്കാരിന്റെ
നേട്ടത്തെ
ഇകഴ്ത്തുന്നതിനും
നിക്ഷിപ്ത
താല്പര്യക്കാരായ ചിലര്‍
നടത്തുന്ന ദുഷ് പ്രചരണം
ശ്രദ്ധയില്‍പ്പെട്ടിരുന്നോ?
ഖാദി
മേഖലയുടെ പുനരുദ്ധാരണം
*44.
ശ്രീ.കെ.കുഞ്ഞിരാമന്
,,
സി.കൃഷ്ണന്
,,
പി. ഉണ്ണി
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഖാദി
മേഖലയുടെ
പുനരുദ്ധാരണത്തിനായി ഈ
സര്‍ക്കാര്‍
നടപ്പാക്കിയ പദ്ധതികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഖാദി
വസ്ത്രങ്ങളുടെ വിപണനം
വ്യാപിപ്പിക്കുന്നതിന്റെ
ഭാഗമായി
സംസ്ഥാനമൊട്ടാകെ
പ്രത്യേക പരിപാടികള്‍
സംഘടിപ്പിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഖാദി തൊഴിലാളികളുടെ
മിനിമം കൂലി
പരിഷ്കരിച്ച്
ഉത്തരവായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഖാദി
തൊഴിലാളികള്‍ക്കായി ഇൗ
സര്‍ക്കാര്‍
നടപ്പാക്കിയ ഇന്‍കം
സപ്പോര്‍ട്ട്
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കാമോ?
കോട്ടയം,
കോലത്തുനാട് ലൈന്‍സ്
പാക്കേജുകളിലെ എസ്റ്റിമേറ്റ്
*45.
ശ്രീ.എം.
വിന്‍സെന്റ്
,,
കെ.സി.ജോസഫ്
,,
സണ്ണി ജോസഫ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
വഴി നടപ്പിലാക്കുന്ന
ട്രാന്‍സ്ഗ്രിഡ്
പദ്ധതിയിലെ കോട്ടയം,
കോലത്തുനാട് ലൈന്‍സ്
പാക്കേജുകളിലെ
എസ്റ്റിമേറ്റ്
തയ്യാറാക്കിയത് ഏതു
ഷെഡ്യൂള്‍ ഓഫ്
റേറ്റിന്റെ
അടിസ്ഥാനത്തിലാണ് എന്ന്
വിശദമാക്കാമോ;
(ബി)
ഡി.എസ്.ആര്.-ല്‍
പെടാത്ത വസ്തുക്കളുടെ
എസ്റ്റിമേറ്റുകള്‍
സ്റ്റെര്‍ലൈറ്റും എല്‍
ആന്റ് ടി യും
സമര്‍പ്പിച്ച
സ്പെഷ്യല്‍ റേറ്റ്
വച്ചാണോ
തയ്യാറാക്കിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
ആണെങ്കില്‍ ഇതിന്റെ
കാരണം
വെളിപ്പെടുത്താമോ;
(സി)
സ്റ്റെര്‍ലൈറ്റും
എല്‍ ആന്റ് ടി യും
സമര്‍പ്പിച്ച
സ്പെഷ്യല്‍ റേറ്റ്
ഉപയോഗിച്ചുണ്ടാക്കിയ
എസ്റ്റിമേറ്റുകള്‍
ഡി.എസ്.ആര്. മാത്രം
ഉപയോഗിച്ചുണ്ടാക്കുന്ന
എസ്റ്റിമേറ്റ്
തുകയേക്കാള്‍ അമ്പത്
ശതമാനത്തിലധികം
ഉയര്‍ന്ന നിരക്കിലാണ്
എന്നത്
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
എസ്റ്റിമേറ്റുകള്‍ക്ക്
വൈദ്യുതി റെഗുലേറ്ററി
കമ്മീഷന്റെ അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
വൈദ്യുതി
അപകടങ്ങള്‍ ഒഴിവാക്കാന്‍
നടപടി
*46.
ശ്രീ.പുരുഷന്
കടലുണ്ടി
,,
രാജു എബ്രഹാം
,,
ഐ.ബി. സതീഷ്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി അപകടങ്ങള്‍
ഒഴിവാക്കുന്നതിന്
എന്തെല്ലാം
മുന്‍കരുതല്‍
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കാലപ്പഴക്കം
ചെന്ന പോസ്റ്റുകളും
ലൈനുകളും അനുബന്ധ
സാമഗ്രികളും യഥാസമയം
മാറ്റി
സ്ഥാപിക്കുന്നതിന്
കര്‍ശന നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
വൈദ്യുതി
അപകടങ്ങളില്‍ പെട്ട്
മരണമടയുന്നവരുടെ
ആശ്രിതര്‍ക്ക് അര്‍ഹമായ
നഷ്ടപരിഹാരം കാലതാമസം
കൂടാതെ നല്‍കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
പുരപ്പുറ
സൗരോര്‍ജ്ജ പദ്ധതി
*47.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
,,
വി.ആര്. സുനില്‍ കുമാര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുരപ്പുറ
സൗരോര്‍ജ്ജ പദ്ധതി
സംബന്ധിച്ച വിശദ
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ആദ്യഘട്ട
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം സോളാര്‍
പാനലുകള്‍
സ്ഥാപിക്കുന്നതിന്
വീടുകള്‍
തെരഞ്ഞെടുത്തത് ഏതൊക്കെ
മാനദണ്ഡങ്ങള്‍
അടിസ്ഥാനമാക്കിയാണ്
എന്നറിയിക്കുമോ;
(ഡി)
ഏതൊക്കെ
സോളാര്‍
കമ്പനികള്‍ക്കാണ്
പദ്ധതിയുടെ കരാര്‍
എന്ന് വ്യക്തമാക്കുമോ?
ക്വാറികളുടെ
പ്രവര്‍ത്തനാനുമതി
*48.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
ടി.എ.അഹമ്മദ് കബീര്‍
,,
ടി. വി. ഇബ്രാഹിം
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൈനിംഗ്
ആന്റ് ജിയോളജി വകുപ്പ്
മാനദണ്ഡങ്ങള്‍
പാലിക്കാതെ
ക്വാറികള്‍ക്ക് അനുമതി
നല്കിയിട്ടുള്ളതായി
വിജിലന്‍സ് വകുപ്പിന്റെ
പരിശോധനയില്‍
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
പ്രവര്‍ത്തനാനുമതി
ലഭിച്ച പല ക്വാറികളും
അനുവദിച്ചതിലേറെ
സ്ഥലങ്ങളില്‍ ഖനനം
നടത്തുന്നതായി
കണ്ടുപിടിച്ചിട്ടുണ്ടോ;
(സി)
അനധികൃത
ക്വാറി ഇടപാടുകള്‍
അവസാനിപ്പിക്കാന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ?
കിഫ്ബി,
കണ്ണൂര്‍ എയര്‍പോര്‍ട്ട്
എന്നിവയിലെ ഓഡിറ്റ്
*49.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
ഡോ.എം.
കെ. മുനീര്‍
ശ്രീ.കെ.എം.ഷാജി
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെയും
കണ്ണൂര്‍
എയര്‍പോര്‍ട്ടിന്റെയും
കണക്കുകള്‍ സി. ആന്റ്
എ.ജി സമഗ്ര ഓഡിറ്റ്
നടത്തിയാല്‍ അത്
നിക്ഷേപകര്‍ക്ക്
തെറ്റായ സന്ദേശം
നല്‍കുമെന്ന്
കരുതുന്നുണ്ടോ;
(ബി)
നിലവില്‍
പ്രസ്തുത സ്ഥാപനങ്ങളിലെ
ഓഡിറ്റ് എപ്രകാരമാണ്
നടക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
ഈ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
സുതാര്യമാക്കുന്നതിന്
സി. ആന്റ് എ.ജി മുഖേന
സമഗ്രമായ ഓഡിറ്റ്
നടത്തുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശം അറിയിക്കുമോ?
കിഫ്ബി
പദ്ധതികളുടെ നിര്‍വ്വഹണം
*50.
ശ്രീ.എം.
രാജഗോപാലന്‍
,,
എസ്.ശർമ്മ
,,
ഐ.ബി. സതീഷ്
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഓരോ
നിയോജകമണ്ഡലത്തിലും
അഞ്ഞൂറ് കോടിയോളം
രൂപയുടെ വികസന
പ്രവര്‍ത്തനങ്ങള്‍
നടത്തുകയെന്ന
ലക്ഷ്യത്തോടെ നടത്തുന്ന
കിഫ്ബി പദ്ധതികളുടെ
ആവിഷ്കരണത്തിലോ
നടത്തിപ്പിലോ യാതൊരു
പരാതിയും
ഇല്ലാതിരിക്കുന്ന
സാഹചര്യത്തില്‍
അവയ്ക്കെതിരെ ആക്ഷേപം
ഉന്നയിക്കുന്നത് വികസന
പ്രവര്‍ത്തനത്തെ
ദുര്‍ബലപ്പെടുത്തുകയെന്ന
ലക്ഷ്യത്തോടെയാണെന്ന
കാര്യം പരിശോധനാ
വിധേയമാക്കിയിട്ടുണ്ടോ;
(ബി)
പ്രഖ്യാപിത
ലക്ഷ്യാനുസരണം
പദ്ധതികള്‍ വിശദമായി
പരിശോധിച്ച് അംഗീകാരം
നല്കിയ അത്ര
കാര്യക്ഷമതയോടെ
നിര്‍വ്വഹണം കൂടി
സാധ്യമാക്കുന്നതിന്
പ്രത്യേകോദ്ദേശ്യ
സ്ഥാപനങ്ങളുടെ
നിര്‍വ്വഹണശേഷി
വര്‍ദ്ധിപ്പിക്കാന്‍
വേണ്ട ഇടപെടലുണ്ടാകുമോ;
(സി)
കിഫ്ബിയിലെ
ധനകാര്യ-ഭരണ വിഭാഗം,
പദ്ധതി അവലോകന വിഭാഗം,
ഇന്സ്പെക്ഷന്
അതോറിറ്റി എന്നിവയുടെ
പ്രവര്‍ത്തനം
വിശദമാക്കാമോ?
സംസ്ഥാന
വികസനത്തിൽ കിഫ്ബി വഹിക്കുന്ന
പങ്ക്
*51.
ശ്രീ.സജി
ചെറിയാന്
,,
പി.വി. അന്‍വര്‍
,,
പി.കെ. ശശി
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രാജ്യത്ത്
സംജാതമായിട്ടുള്ള
സാമ്പത്തിക
മാന്ദ്യത്തിന്റെ
സാഹചര്യത്തിലും
സംസ്ഥാനത്തെ
സമ്പദ്ഘടനയെ
ചലനാത്മകമാക്കുന്നതിനും
വികസനം
സാധ്യമാക്കുന്നതിനും
കിഫ്ബി വഹിക്കുന്ന
പങ്ക് വിശദമാക്കാമോ;
(ബി)
പ്രവര്‍ത്തന
മികവും സുതാര്യതയും
അന്താരാഷ്ട്ര നിലവാരം
പുലര്‍ത്തിയതുവഴി പൊതു
വിപണിയില്‍ നിന്ന്
ധനസമാഹരണം
സാധ്യമാകുംവിധം മികച്ച
റേറ്റിംഗ് രണ്ടാം
വര്‍ഷവും കൈവരിക്കാന്‍
കിഫ്ബിക്ക്
സാധിച്ചിട്ടുണ്ടോ;
(സി)
കഴിഞ്ഞ
സര്‍ക്കാറിന്റെ അഴിമതി
മറയ്ക്കുന്നതിനായി
കിഫ്ബിക്കെതിരെ
വ്യാജാരോപണങ്ങള്‍
ഉയര്‍ത്തുന്നവര്‍
കിഫ്ബി വഴി
നടപ്പാക്കുന്ന
ഏതെങ്കിലും പദ്ധതി
അനുവദിച്ചതിലോ
പ്രാവര്‍ത്തികമാക്കുന്നതിലോ
ഏതെങ്കിലും തരത്തിലുള്ള
ആക്ഷേപം
ഉന്നയിച്ചിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്താമോ;
(ഡി)
ദേശീയപാത
വികസനത്തിന് ഭൂമി
ഏറ്റെടുക്കുന്നതിന് തുക
അനുവദിക്കുന്നതുള്‍പ്പെടെ
അടിസ്ഥാന
സൗകര്യമേഖലയിലും
വിദ്യാഭ്യാസം, ആരോഗ്യം,
വൈദ്യുതിവിതരണം
തുടങ്ങിയ സാമൂഹ്യ സേവന
മേഖലകളിലും സംസ്ഥാനം
രാജ്യത്ത് പ്രഥമ സ്ഥാനം
കരസ്ഥമാക്കുന്നതിൽ
കിഫ്ബി വഹിച്ച പങ്ക്
വിശദമാക്കാമോ?
കേരള
ബാങ്ക് രൂപീകരണ വ്യവസ്ഥകള്‍
*52.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
എം. വിന്‍സെന്റ്
,,
അനൂപ് ജേക്കബ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് രൂപീകരണത്തിന്
ആര്.ബി.എെ തത്വത്തില്‍
അംഗീകാരം
നല്കിയപ്പോള്
നിര്‍ദ്ദേശിച്ച
വ്യവസ്ഥകള്‍
എന്തൊക്കെയായിരുന്നുവെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
വ്യവസ്ഥകള്‍
പൂര്‍ണ്ണതോതില്‍
നടപ്പിലാക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
(സി)
ലൈസന്‍സിംഗ്
അതോറിറ്റിയായ
ആര്.ബി.എെ നല്കിയ
നിര്‍ദ്ദേശങ്ങള്‍
മറികടക്കുവാന്‍ സഹകരണ
നിയമത്തില്‍
എന്തെങ്കിലും ഭേദഗതി
കൊണ്ടുവന്നിരുന്നോ;
വിശദാംശം നല്‍കുമോ;
(ഡി)
ഈ
ഭേദഗതിയെ ചോദ്യം
ചെയ്തുകൊണ്ട് കേരള
ഹൈക്കോടതിയില്‍
പെറ്റീഷനുകള്‍
നിലവിലുള്ളതായി
അറിവുണ്ടോ; എങ്കിൽ
വിശദമാക്കാമോ;
(ഇ)
ഇതുമായി
ബന്ധപ്പെട്ട കേസുകളിലെ
കോടതി വിധിക്ക്
വിധേയമായിട്ടാണോ കേരള
ബാങ്ക് രൂപീകരണത്തിന്
ആര്.ബി.എെ അനുമതി
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
വ്യവസായ
സൗഹൃദാന്തരീക്ഷം
മെച്ചപ്പെടുത്താന്‍ നടപടി
*53.
ശ്രീ.വി.
അബ്ദുറഹിമാന്
,,
എ. എന്‍. ഷംസീര്‍
,,
കെ.ഡി. പ്രസേനന്‍
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വ്യവസായ
സൗഹൃദാന്തരീക്ഷം
കൂടുതല്‍
മെച്ചപ്പെടുത്തുന്നതിന്
പത്ത് കോടി രൂപ വരെ
മുതല്‍മുടക്കുള്ള
വ്യവസായങ്ങള്‍
തുടങ്ങാന്‍ മുന്‍കൂര്‍
ലൈസന്‍സോ പെര്‍മിറ്റോ
ആവശ്യമില്ലെന്നും അത്
മൂന്ന്
വര്‍ഷത്തിനുള്ളില്‍
നേടിയാല്‍ മതിയെന്നും
തീരുമാനമെടുത്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
വ്യവസായ
വകുപ്പിലെ സേവനങ്ങള്‍
മുഴുവന്‍
ഏകജാലകമാക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണ്; നിക്ഷേപ
പ്രോത്സാഹന ബ്യൂറോ
രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;
(സി)
അടിസ്ഥാന
സൗകര്യ വികസനത്തിന്
കിഫ്ബി വഴി നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍,
വ്യവസായ ഇടനാഴിക്ക്
ലഭിച്ച അംഗീകാരം,
ദുബായില്‍ വച്ചു നടന്ന
സംരംഭക കൂട്ടായ്മ
എന്നിങ്ങനെ നിക്ഷേപകരെ
ആകര്‍ഷിക്കാന്‍
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
സഹകരണ
സ്ഥാപനങ്ങളുടെ ബാദ്ധ്യതകള്‍
ഏറ്റെടുത്ത നടപടി
*54.
ശ്രീ.എം.ഉമ്മര്‍
,,
മഞ്ഞളാംകുഴി അലി
,,
പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് രൂപീകരണത്തിന്റെ
ഭാഗമായി ഏതെങ്കിലും
സഹകരണ സ്ഥാപനങ്ങളുടെ
ബാദ്ധ്യതകള്‍
സര്‍ക്കാര്‍
ഏറ്റെടുത്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഈ
തുക വായ്പയായിട്ടാണോ
നല്‍കിയിരിക്കുന്നതെന്നും
തുക ഇൗടാക്കുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്നും
വിശദമാക്കാമോ?
കേരള
ബാങ്കിന്റെ വികസന
ലക്ഷ്യങ്ങള്‍
*55.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
എ. പ്രദീപ്കുമാര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്കിന്റെ വികസന
ലക്ഷ്യങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
സഹകരണ
മേഖലയെ സംസ്ഥാന
വികസനത്തിന്റെ
ചാലകശക്തിയാക്കുന്ന
വിധത്തിലാണോ കേരള
ബാങ്കിന്റെ
പ്രവര്‍ത്തനം വിഭാവനം
ചെയ്തിരിക്കുന്നത്;
വ്യക്തമാക്കാമോ;
(സി)
കുത്തകകളുടെ
താല്പര്യാര്ത്ഥം
പൊതുമേഖലാ ബാങ്കുകളുടെ
ഘടന അഴിച്ച്
പണിതുകൊണ്ടിരിക്കുന്ന
സാഹചര്യത്തില്‍
പുത്തന്‍ സാമ്പത്തിക
നയങ്ങള്‍ക്കുളള ബദലായി
പ്രവാസികള്‍
ഉള്‍പ്പെടെയുളള
സാധാരണക്കാരുടെയും
യുവജനങ്ങളുടെയും
താല്പര്യങ്ങള്
സംരക്ഷിക്കാന്‍
പര്യാപ്തമാകുംവിധം
താഴെത്തട്ടില്‍ വരെയുളള
സഹകരണ സംഘങ്ങളെക്കൂടി
ബന്ധിപ്പിക്കുന്ന
ആധുനീകരണം
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
വ്യവസായവത്കരണം
ത്വരിതപ്പെടുത്താന്‍ നടപടി
*56.
ശ്രീ.പി.
ഉണ്ണി
,,
എസ്.ശർമ്മ
,,
ബി.ഡി. ദേവസ്സി
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
പാതയോട് ചേര്‍ന്നുള്ള
പ്രദേശങ്ങളില്‍
സ്വകാര്യ മൂലധനം കൂടി
ഉപയോഗപ്പെടുത്തി
വ്യവസായ പാര്‍ക്കുകളും
വ്യവസായശാലകളും
സ്ഥാപിച്ച്
വ്യവസായവത്ക്കരണം
ത്വരിതപ്പെടുത്തുക എന്ന
ലക്ഷ്യത്തോടെ
ആവിഷ്ക്കരിച്ചിട്ടുള്ള
കൊച്ചി -
കോയമ്പത്തൂര്‍ വ്യവസായ
ഇടനാഴിക്ക് കേന്ദ്ര
സര്‍ക്കാരിന്റെ
അംഗീകാരം ലഭ്യമായ
സ്ഥിതിക്ക് തുടര്‍
പ്രവര്‍ത്തനം
ത്വരിതപ്പെടുത്താന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പദ്ധതിയുടെ
പ്രാഥമിക രൂപരേഖ
തയ്യാറായിട്ടുണ്ടോ;
പദ്ധതി വിഭാവനം
ചെയ്യുന്ന നേട്ടങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(സി)
ഫാക്ട്
സംസ്ഥാന സര്‍ക്കാരിന്
സ്ഥലം വില്ക്കാന്
തയ്യാറായ സ്ഥിതിക്ക്
കൊച്ചിയില്‍ പെട്രോ
കെമിക്കല്‍ പാര്‍ക്കും
ഫാര്‍മസ്യൂട്ടിക്കല്‍
പാര്‍ക്കും
സ്ഥാപിക്കാന്‍ പ്രാഥമിക
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
കേരള
ബാങ്കില്‍ പ്രവാസി
നിക്ഷേപത്തിന് അനുമതി
*57.
ശ്രീ.അനില്‍
അക്കര
,,
കെ.സി.ജോസഫ്
,,
സണ്ണി ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സഹകരണ ബാങ്കില്‍ ജില്ലാ
സഹകരണ ബാങ്കുകള്‍
ലയിപ്പിച്ച് കേരള
ബാങ്ക്
രൂപീകരിക്കുന്നതിന്
ആര്.ബി.ഐ.യുടെ
അംഗീകാരം ലഭിച്ചത്
ഏതെല്ലാം നിബന്ധനകളുടെ
അടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കേരള
ബാങ്ക് നിലവില്‍
വരുന്നതോടുകൂടി
നിക്ഷേപകര്‍ക്ക്
ലഭിക്കുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണ്;
(സി)
കേരള
ബാങ്കില്‍ പ്രവാസി
നിക്ഷേപം
സ്വീകരിക്കുന്നതിന്
അനുമതിയുണ്ടോ; പ്രസ്തുത
അനുമതി ലഭിക്കുന്നതിന്
ബാങ്ക് നിലവില്‍ വന്ന
ശേഷമുള്ള രണ്ട്
വര്‍ഷത്തെ പ്രവര്‍ത്തനം
അവലോകനം
ചെയ്യേണ്ടതുണ്ടോ;
(ഡി)
നിലവില്‍
കോഴിക്കോട്, ഇടുക്കി
ജില്ലാ സഹകരണ
ബാങ്കുകളില്‍ പ്രവാസി
നിക്ഷേപം
സ്വീകരിക്കുവാന്‍
ആര്.ബി.ഐ അനുമതി
നല്‍കിയിട്ടുണ്ടോ; കേരള
ബാങ്ക് നിലവില്‍
വരുന്നതോടു കൂടി
പ്രസ്തുത ലൈസന്‍സ്
റദ്ദാക്കപ്പെടുമോ;
(ഇ)
കേരള
ബാങ്ക് നിലവില്‍
വരുമ്പോള്‍ സംസ്ഥാനത്തെ
സഹകരണ മേഖല
പൂര്‍ണ്ണമായും
ആര്.ബി.ഐ
നിയന്ത്രണത്തില്‍
ആകുകയും അത് പ്രാഥമിക
സഹകരണ സംഘങ്ങള്‍ ഇന്ന്
അനുഭവിക്കുന്ന
പ്രവര്‍ത്തനസ്വാതന്ത്ര്യം
നഷ്ടമാകുന്ന സാഹചര്യം
ഉണ്ടാക്കുമോയെന്നും
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കിഫ്ബി
പ്രവർത്തനങ്ങളിലെ സുതാര്യത
*58.
ശ്രീ.എം.
സ്വരാജ്
,,
കെ. ആന്‍സലന്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുൻസർക്കാരിന്റെ
കാലത്ത് വികസന
പ്രവർത്തനങ്ങൾക്ക്
നിശ്ചലാവസ്ഥ
ഉണ്ടായിരുന്ന
സാഹചര്യത്തിൽ, ബജറ്റിതര
മാര്‍ഗത്തിലൂടെ
ധനസമാഹരണം നടത്തി
റോഡ്, കുടിവെളള
വിതരണം, വെെദ്യുതി,
വിദ്യാഭ്യാസം
ഉള്‍പ്പെടെയുളള
സാമൂഹിക-അടിസ്ഥാനസൗകര്യ
വികസന രംഗത്ത്
കുതിപ്പുണ്ടാക്കുന്നതിന്
ആരംഭിച്ച കിഫ്ബി
വികസനമാതൃകയില്‍
സുതാര്യത ഉറപ്പ്
വരുത്തുന്നതിനുളള
സംവിധാനം
വിശദീകരിക്കാമോ;
(ബി)
വികസന
പദ്ധതികള്‍
അനുവദിക്കുന്നതിലും
നടപ്പാക്കുന്നതിലും
മുന്‍സര്‍ക്കാരിന്റെ
കാലത്തേതില്‍ നിന്ന്
വിഭിന്നമായി
പക്ഷപാതരഹിതവും
സുതാര്യവുമായി
നടത്തുന്ന
പ്രവര്‍ത്തനങ്ങളെ
ദുര്ബലപ്പെടുത്തുവാന്
ചിലര്‍ ധനസമാഹരണ
മാര്‍ഗത്തിന്റെ പേരിലും
ഓഡിറ്റിന്റെ പേരിലും
നടത്തുന്ന അവാസ്തവ
പ്രചരണങ്ങളെ
തുറന്നുകാട്ടാന്‍
നടപടിയെടുക്കുമോ;
(സി)
ഏറ്റവും
സുതാര്യത ഉറപ്പു
വരുത്തുന്ന സോഷ്യല്‍
ഓഡിറ്റ് സാധ്യമാകും
വിധം ഓരോ പദ്ധതിക്കും
അനുവദിച്ചതും
ചെലവാക്കിയതുമായ തുകയും
പദ്ധതി നിര്‍വ്വഹണ
ഏജന്‍സിയുടെ വിവരവും
ഉള്‍പ്പെടെയുളള
സ്റ്റാറ്റസ്
റിപ്പോര്‍ട്ട്
കിഫ്ബിയുടെ വെബ്
സെെറ്റില്‍
ലഭ്യമാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കേരള
ബാങ്ക് രൂപീകരണ ഉപാധികള്‍
*59.
ശ്രീ.കെ.എം.ഷാജി
,,
അബ്ദുല്‍ ഹമീദ് പി.
,,
ടി. വി. ഇബ്രാഹിം
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എന്തെല്ലാം
ഉപാധികളുടെ
അടിസ്ഥാനത്തിലാണ്
കേരളബാങ്കിന്റെ
രൂപീകരണത്തിന് റിസര്‍വ്
ബാങ്ക് അനുമതി
നല്‍കിയിട്ടുളളത് എന്ന്
വ്യക്തമാക്കാമോ;
(ബി)
റിസര്‍വ്
ബാങ്ക് നിഷ്കര്‍ഷിച്ച
ഉപാധികള്‍ മുഴുവന്‍
പാലിക്കുന്നതിന് എത്ര
സമയം വേണ്ടിവരുമെന്നാണ്
കരുതുന്നത് എന്ന്
വ്യക്തമാക്കാമോ;
(സി)
കേരള
ബാങ്ക് രൂപീകരണവുമായി
ബന്ധപ്പെട്ട് എത്ര
കേസുകള്‍
ഹെെക്കോടതിയില്‍
നിലവിലുണ്ട്; അവ
തീര്‍പ്പാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
എന്ന് അറിയിക്കുമോ?
കാരുണ്യ
ബെനവലന്റ് പദ്ധതി
*60.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് പദ്ധതി
നിര്‍ത്തലാക്കിയിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
സാഹചര്യമെന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് പണം
ലഭിക്കുന്നതിനായി
നടപ്പിലാക്കിയ കാരുണ്യ,
കാരുണ്യ പ്ലസ് എന്നീ
ലോട്ടറികളില്‍ നിന്നും
2018 ജനുവരി മുതല്‍
2019 ജൂണ്‍ 30 വരെ
എന്ത് തുകയാണ്
അറ്റാദായമായി
ലഭിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
തുകയില്‍ നിന്നും ഇൗ
കാലയളവില്‍ കാരുണ്യ
ബെനവലന്റ് പദ്ധതിക്കായി
എന്ത് തുകയാണ്
അനുവദിച്ചതെന്ന്
അറിയിക്കാമോ;
(ഡി)
സര്‍ക്കാര്‍
ഫണ്ടില്‍ നിന്നും ഇൗ
പദ്ധതിക്കായി
എന്തെങ്കിലും തുക
ചെലവഴിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ലോട്ടറിയില്‍
നിന്നുള്ള വരുമാനം
കൊണ്ട് മാത്രം
നടപ്പിലാക്കിയിരുന്ന
പദ്ധതി
നിര്‍ത്തലാക്കിയത്
പാവപ്പെട്ട
രോഗികളോടുള്ള
അനീതിയാണെന്ന
ആക്ഷേപമുള്ളതിനാല്‍
പ്രസ്തുത തീരുമാനം
പുനഃപരിശോധിക്കുമോയെന്ന്
വ്യക്തമാക്കുമോ?