കുടുംബശ്രീ
പ്രവര്‍ത്തനം
വിപുലീകരിക്കാന്‍ നടപടി
*421.
ശ്രീ.പുരുഷന്
കടലുണ്ടി
ശ്രീമതി
യു. പ്രതിഭ
ശ്രീ.കെ.കുഞ്ഞിരാമന്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്ത്രീ
ശാക്തീകരണത്തിന്റെ
ജനകീയ ഇടപെടലായതും
രാജ്യത്തിന്
മാതൃകയായതുമായ
കുടുംബശ്രീ
പ്രസ്ഥാനത്തെ കൂടുതല്‍
ശക്തിപ്പെടുത്തുന്നതിനും
വരുമാനദായക
പ്രവര്‍ത്തനങ്ങളില്‍
ഗുണപരമായ മാറ്റം
വരുത്തുന്നതിനും
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
വിപണി
നിയന്ത്രിതമാണ്
ഉല്പന്നങ്ങളുടെ
ആവശ്യകതയെന്നതിനാല്,
കുടുംബശ്രീ
ബ്രാന്‍ഡിംഗ്
ഏര്‍പ്പെടുത്തുന്നതോടൊപ്പം
ഉല്പന്നങ്ങളുടെ വിപണനം
കാര്യക്ഷമമാക്കുന്നതിനും
പദ്ധതികള്‍
നടപ്പിലാക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
വിവിധ
സേവന രംഗങ്ങളിലെ
അനുഭവത്തിന്റെ
വെളിച്ചത്തില്‍ കാല്
ലക്ഷം വനിതകള്‍ക്ക്
മികച്ച വരുമാനം
ലഭിക്കുന്ന സ്ഥായിയായ
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിന്
നടത്തുന്ന
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
അറിയിക്കുമോ;
(ഡി)
കേരള
പുനര്‍നിര്‍മ്മിതിയുടെ
ഭാഗമായി കുടുംബശ്രീ വഴി
ഉപജീവന പദ്ധതികള്‍
നടത്തി വരുന്നുണ്ടോ;
കുടുംബശ്രീ വഴി എത്ര
കുടുംബങ്ങള്‍ക്ക്
പ്രളയാനന്തരം പലിശരഹിത
വായ്പ
ലഭ്യമായെന്നതിന്റെ
കണക്ക് ലഭ്യമാണോ;
വ്യക്തമാക്കുമോ;
(ഇ)
മുട്ട,
കോഴിയിറച്ചി എന്നിവയുടെ
വിപണന
രംഗത്ത്കുടുംബശ്രീയുടെ
പ്രവര്‍ത്തനം
വിപുലീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
നാളികേരത്തിന്റെ
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
*422.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
അനില്‍ അക്കര
,,
ഐ.സി.ബാലകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നാളികേരത്തിന്റെ
ഉല്പാദനക്ഷമതയും
ഉല്പാദനവും
ആശങ്കാജനകമാകുംവിധത്തില്
കുറഞ്ഞതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഉല്പാദനം
വര്‍ദ്ധിപ്പിക്കുവാനായി
രോഗപ്രതിരോധ
പ്രവര്‍ത്തനങ്ങളിലും
പരിപാലന മുറകളിലും
ശാസ്ത്രീയമായ
മാറ്റങ്ങള്‍
കൊണ്ടുവരുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍
അതിനായുള്ള നടപടികള്‍
സ്വീകരിക്കുമോ;
(സി)
നാളികേരത്തിനായി
പ്രത്യേക കൃഷിരീതിയും
ആധുനിക
സാങ്കേതികവിദ്യയും
ഉപയോഗപ്പെടുത്തിയുള്ള
പദ്ധതികള്‍
രൂപീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
മഴവെള്ള
സംഭരണം വ്യാപകമാക്കാൻ നടപടി
*423.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
കെ.എന്‍.എ ഖാദര്‍
,,
എന്‍. ഷംസുദ്ദീന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഴവെള്ളം
സംഭരിക്കേണ്ടതിന്റെയും
ആയത് യുക്തിപൂര്‍വ്വം
പുനരുപയോഗിക്കേണ്ടതിന്റെയും
ആവശ്യകത
ബോധ്യപ്പെടുത്താന്‍
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ നിലവില്‍
എന്തെല്ലാം പദ്ധതികളും
സഹായങ്ങളുമാണ്
തദ്ദേശീയര്‍ക്ക് നല്കി
വരുന്നത്;
വിശദമാക്കുമോ;
(ബി)
മഴവെള്ള
സംഭരണം, മഴക്കുഴി
നിര്‍മ്മാണം എന്നീ
പദ്ധതികള്‍
വ്യാപകമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
ഇൗ സര്‍ക്കാര്‍
സ്വീകരിച്ചത് എന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിനായി
നല്‍കിയിരുന്ന
ഏതെങ്കിലും
ആനുകൂല്യങ്ങള്‍
നിര്‍ത്തലാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
സ്മാര്‍ട്ട്
നമ്പര്‍ പ്ലേറ്റുകള്‍
*424.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
പി.ഉബൈദുള്ള
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാഹനങ്ങള്‍ക്ക്
സ്മാര്‍ട്ട് നമ്പര്‍
പ്ലേറ്റുകള്‍
ഘടിപ്പിക്കുന്നതിനുളള
നടപടികളുടെ ഇപ്പോഴത്തെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
സ്മാര്‍ട്ട്
നമ്പര്‍ പ്ലേറ്റുകളുടെ
ഉപയോഗം കൊണ്ട്
പ്രതീക്ഷിക്കുന്ന
ഗുണങ്ങൾ
എന്താെക്കെയാണെന്ന്
വിശദമാക്കുമോ;
(സി)
വിദേശ
രാജ്യങ്ങളില്‍
വാഹനങ്ങളില്‍
സ്മാര്‍ട്ട് നമ്പര്‍
പ്ലേറ്റുകളും
റോഡുകളില്‍
കമ്പ്യൂട്ടര്‍
നിയന്ത്രിത
സി.സി.ടി.വി.
ക്യാമറകളും സ്ഥാപിച്ച്
നിരീക്ഷണം നടത്തുന്നത്
മുഖേന ഗതാഗത
നിയന്ത്രണത്തിലും
നിയമലംഘനങ്ങള്‍
കണ്ടെത്തി
നിയന്ത്രിക്കുന്നതിലും
കെെവരിക്കാനായ
നേട്ടങ്ങളെക്കുറിച്ച്
പഠിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
മാലിന്യ
സംസ്ക്കരണത്തില്‍ വീഴ്ച
വരുത്തിയ നഗരസഭകള്‍
*425.
ശ്രീ.എം.
സി. കമറുദ്ദീന്
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാലിന്യ
സംസ്ക്കരണത്തില്‍ വീഴ്ച
വരുത്തിയതിന്
സംസ്ഥാനത്തെ ഏതെങ്കിലും
നഗരസഭകളോട് പിഴ
ഒടുക്കുവാന്‍ സംസ്ഥാന
മലിനീകരണ നിയന്ത്രണ
ബോര്‍ഡ്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ ;
(ബി)
മാലിന്യ
സംസ്ക്കരണത്തിന് ശാശ്വത
പരിഹാരമുണ്ടാക്കാന്‍
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
വിദ്യാര്‍ത്ഥികളുടെ
സംഘടിക്കാനുള്ള മൗലികാവകാശം
*426.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
എ. എന്‍. ഷംസീര്‍
,,
പി.ടി.എ. റഹീം
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിമര്‍ശനാത്മകമായി
പ്രശ്നങ്ങളെ
സമീപിക്കുന്നതിന്
പ്രാപ്തിയും
രാഷ്ട്രീയാവബാേധവുമുള്ള
യുവജനങ്ങളാണ് ബഹുസ്വര
ജനാധിപത്യ
രാഷ്ട്രത്തിന്റെ
അടിത്തറയെന്നതുകൊണ്ട്
സമാധാനപരമായി
സംഘടിക്കാനുള്ള
വിദ്യാര്‍ത്ഥികളുടെ
മൗലികാവകാശം
സംരക്ഷിക്കാന്‍
നടപടിയെടുത്തിട്ടുണ്ടാേ
എന്ന് അറിയിക്കുമോ;
(ബി)
ഉന്നത
വിദ്യാഭ്യാസത്തിന്റെ
ജനാധിപത്യവല്‍ക്കരണത്തിനും
സാമൂഹ്യവല്ക്കരണത്തിനുമായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്താെക്കെയെന്ന്
അറിയിക്കാമാേ;
(സി)
സ്വാശ്രയകാേളേജുകളും
ഓട്ടാേണമസ് കാേളേജുകളും
ഇന്റേണല്‍ മാര്‍ക്ക്
എന്ന ഭീഷണി
ഉയര്‍ത്തിയും
അല്ലാതെയും നടത്തുന്ന
വിദ്യാര്‍ത്ഥി പീഡനം
അവസാനിപ്പിക്കാന്‍
ഇടപെട്ടിരുന്നാേ എന്ന്
വ്യക്തമാക്കുമോ?
റോഡ്
ഗതാഗത സുരക്ഷാ
പ്രവര്‍ത്തനങ്ങള്‍
*427.
ശ്രീ.കെ.ജെ.
മാക്സി
,,
വി. ജോയി
,,
എം. മുകേഷ്
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന വകുപ്പ് നടത്തുന്ന
റോഡ് ഗതാഗത സുരക്ഷാ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
എന്‍ഫോഴ്സ്മെന്റിന്
വകുപ്പില്‍ ആവശ്യത്തിന്
ജീവനക്കാരുണ്ടോ;
(ബി)
അഴിമതിക്കാര്യത്തില്‍
കുപ്രസിദ്ധമായ
വകുപ്പെന്ന ആക്ഷേപം
മാറ്റി വകുപ്പിനെ
ശുദ്ധീകരിക്കാനായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തെ
എല്ലാ പൊതുവാഹനങ്ങളിലും
അപായ ബട്ടണ്‍
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
ഇതുകൊണ്ടുളള നേട്ടം
അറിയിക്കാമോ;
(ഡി)
റോഡപകടങ്ങള്‍
പത്തുശതമാനമെങ്കിലും
കുറയ്ക്കുക എന്ന
ലക്ഷ്യത്തോടെ റോഡ്
സുരക്ഷാ അതോറിറ്റി
നടത്തുന്ന
പ്രവര്‍ത്തനങ്ങളുടെ ഫലം
അറിയിക്കാമോ;
(ഇ)
അടിക്കടി
അപകടമുണ്ടാകുന്ന
സ്ഥലങ്ങളിലെ അപകടസാധ്യത
നിവാരണത്തിനും ശരിയായ
ഡ്രൈവിംഗ് സംസ്കാരം
രൂപപ്പെടുത്തിയെടുക്കുന്നതിനും
ചെയ്തുവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
മാലിന്യ
സംസ്കരണ സംവിധാനം
*428.
ശ്രീ.ജെയിംസ്
മാത്യു
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
വി.കെ.പ്രശാന്ത്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യ
മേഖലയില്‍ ഏറെ
മുന്നിലായിരിക്കുമ്പോഴും
ജനസാന്ദ്രതയും മാലിന്യ
സംസ്കരണത്തിലെ
അപര്യാപ്തതകളും കൊണ്ട്
മഴക്കാലമാകുമ്പോള്‍
സംസ്ഥാനത്ത് പകര്‍ച്ച
വ്യാധികള്‍
വ്യാപിക്കുന്നതു
തടയാന്‍ തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
നേതൃത്വത്തില്‍ നടത്തി
വരുന്ന
പ്രവര്‍ത്തനങ്ങള്‍
ഫലപ്രദമാക്കാനായി
മാലിന്യ സംസ്കരണ
സംവിധാനം ഉറപ്പു
വരുത്താന്‍ സര്‍ക്കാര്‍
തലത്തില്‍
പദ്ധതിയുണ്ടോ;
(ബി)
വികേന്ദ്രീകൃത
രീതിയില്‍ മാലിന്യ
സംസ്കരണം
സാധ്യമാക്കാന്‍
രൂപീകരിച്ച സംഘടനാ
സംവിധാനം വിശദമാക്കാമോ;
(സി)
ഏതെങ്കിലും
തദ്ദേശ സ്വയംഭരണ
സ്ഥാപനത്തില്‍ സീറോ
വേസ്റ്റ് പദ്ധതി
നടപ്പിലാക്കി
വരുന്നുണ്ടോ;
(ഡി)
ഹരിത
കര്‍മ്മസേനയുടെ
പ്രവര്‍ത്തനം
കാര്യക്ഷമമായി
നടക്കുന്നുണ്ടോ;
(ഇ)
ഹരിതകേരളം
മിഷന്റെ ഭാഗമായ
ശുചിത്വ-മാലിന്യ നിവാരണ
പദ്ധതിയുടെ
കാര്യക്ഷമതയെക്കുറിച്ച്
അറിയിക്കാമോ; അജൈവ
മാലിന്യ ശേഖരണത്തിനും
സംസ്കരണത്തിനും ഉള്ള
സംവിധാനത്തെക്കുറിച്ച്
അറിയിക്കാമോ?
അമൃത്
പദ്ധതി
*429.
ശ്രീ.റ്റി.വി.രാജേഷ്
,,
കെ. ദാസന്
,,
കെ. ആന്‍സലന്‍
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രധാന
നഗരങ്ങളുടെ അടിസ്ഥാന
സൗകര്യ
വികസനത്തിനായുള്ള അമൃത്
പദ്ധതി ഏതൊക്കെ
നഗരങ്ങളിലാണ്
നടപ്പാക്കുന്നത്;
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
(ബി)
എത്ര
കോടി രൂപയുടെ
പദ്ധതികള്‍ക്കാണ്
ഭരണാനുമതി
ലഭ്യമായിട്ടുള്ളത്;
(സി)
ഈ
പദ്ധതിയിലെ
സംസ്ഥാനത്തിന്റെ മികച്ച
പ്രകടനത്തിന്റെയടിസ്ഥാനത്തില്
കേന്ദ്ര സര്‍ക്കാരിന്റെ
ഇന്‍സെന്റീവ്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
മേഖലയിലെന്ന്
അറിയിക്കാമോ;
(ഡി)
എറണാകുളം,
തിരുവനന്തപുരം
നഗരസഭകള്‍ക്കായുള്ള
സ്മാര്‍ട് സിറ്റി
പദ്ധതിയെക്കുറിച്ചും
നിലവിലെ
സ്ഥിതിയെക്കുറിച്ചും
അറിയിക്കാമോ?
നാളികേര
കൃഷിയുടെ സമഗ്ര വികസനം
*430.
ശ്രീ.ഒ.
ആര്. കേളു
,,
സി.കൃഷ്ണന്
,,
കാരാട്ട് റസാഖ്
,,
കെ.യു. ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉല്പാദനത്തിലും
ഉല്പാദനക്ഷമതയിലും വില
നിലവാരത്തിലും
പ്രതിസന്ധി നേരിടുന്ന
സംസ്ഥാനത്തെ നാളികേര
കൃഷിയുടെ
ഉത്തേജനത്തിനായി
കോഴിക്കോട്ടുവച്ചു
നടന്ന അന്താരാഷ്ട്ര
നാളികേര സമ്മേളനത്തില്‍
ഉരുത്തിരിഞ്ഞു വന്ന
ആശയങ്ങളില്‍ മുഖ്യമായവ
എന്തൊക്കെയായിരുന്നു;
(ബി)
തെങ്ങുകൃഷിയുടെ
സമഗ്ര വികസനം
ലക്ഷ്യമിട്ട് ഈ
സര്‍ക്കാര്‍ രൂപീകരിച്ച
നാളികേര കൗണ്‍സില്‍
നടത്തുന്ന
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
അറിയിക്കാമോ;
അത്യുല്പാദന ശേഷിയുള്ള
രണ്ടുകോടി തെങ്ങിന്
തൈകള്‍ സബ്സിഡിയോടു
കൂടി വിതരണം ചെയ്യുന്ന
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
(സി)
നീര
ഉള്‍പ്പെടെ തെങ്ങില്‍
നിന്നും തേങ്ങയില്‍
നിന്നുമുള്ള
മൂല്യവര്ദ്ധിതോല്പന്നങ്ങള്
പ്രോത്സാഹിപ്പിക്കാന്‍
പദ്ധതിയുണ്ടോ; വിശദാംശം
നല്‍കുമോ?
അധിക
വൈദഗ്ദ്ധ്യ ആര്‍ജ്ജന പദ്ധതി
*431.
ശ്രീ.കെ.വി.വിജയദാസ്
,,
എം. സ്വരാജ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തല്പരരായ
വിദ്യാര്‍ത്ഥികള്‍ക്ക്
വിദ്യാഭ്യാസത്തോടൊപ്പം
തൊഴില്‍ വൈദഗ്ദ്ധ്യം
നേടി കര്‍മശേഷി
വര്‍ദ്ധിപ്പിക്കുന്ന
അധിക വൈദഗ്ദ്ധ്യ
ആര്‍ജ്ജന പദ്ധതി
(അസാപ്) അവലോകനം
ചെയ്തിരുന്നോ; എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
നൈപുണി ശേഷി വികസന
പരിശീലനം
നല്‍കിയെന്നതിന്റെ
കണക്ക് ലഭ്യമാണോ;
പദ്ധതിയുടെ നിക്ഷേപ
പ്രയോജനം സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി സ്കില്‍
ഡെവലപ്മെന്റ്
സെന്ററുകളും
അഡ്വാന്‍സ്ഡ് സ്കില്‍
ഡെവലപ്മെന്റ്
സെന്ററുകളും
സ്ഥാപിച്ചിട്ടുണ്ടോ;
ആധുനിക സാങ്കേതിക
വിദ്യയില്‍ പരിശീലനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
തൊഴിലധിഷ്ഠിത
ന്യൂജനറേഷന് അപ്ലൈഡ്
ഹ്രസ്വകാല കോഴ്സുകള്‍
ആരംഭിക്കാന്‍
പദ്ധതിയുണ്ടോയെന്ന്
അറിയിക്കുമോ?
എന്‍ജിനീയറിംഗ്
കോളേജുകളില്‍ അക്കാദമിക്
ആഡിറ്റിംഗ്
*432.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
പി.കെ.അബ്ദു റബ്ബ്
,,
അബ്ദുല്‍ ഹമീദ് പി.
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാങ്കേതിക
സര്‍വ്വകലാശാലയില്‍
അഫിലിയേറ്റ് ചെയ്ത
എല്ലാ എന്‍ജിനീയറിംഗ്
കോളേജുകളിലും
അക്കാദമിക് ആഡിറ്റിംഗ്
നടത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍
കോളേജുകളുടെ
അഫിലിയേഷന്
മാനദണ്ഡങ്ങളില്‍
എന്തെങ്കിലും മാറ്റം
വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം അറിയിക്കുമോ?
പച്ചക്കറിയുടെ
വിലവര്‍ദ്ധനവ് തടയുന്നതിന്
നടപടി
*433.
ശ്രീ.പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിപണിയില്‍
പച്ചക്കറികളുടെ
വിലവര്‍ദ്ധനവ്
തടയുന്നതിന്
സര്‍ക്കാര്‍
സംവിധാനങ്ങള്‍
ഫലപ്രദമല്ല എന്ന
ആക്ഷേപത്തിന് പരിഹാരം
കണ്ടെത്തുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഹോര്‍ട്ടികോര്‍പ്പിന്‍െറ
വില്പനശാലകളില്
പൊതുവിപണിയെക്കാള്‍
വിലവര്‍ദ്ധനവ്
അനുഭവപ്പെടുന്നതായുള്ള
പരാതി പരിഹരിക്കുമോ;
(സി)
ഇടനിലക്കാരാണ്
വിപണിയില്‍ പച്ചക്കറി
വിലവര്‍ദ്ധനവ്
സൃഷ്ടിക്കുന്നതെന്ന
ആക്ഷേപത്തിന്റെ
അടിസ്ഥാനത്തില്‍ ഇവരെ
ഒഴിവാക്കി
മാര്‍ക്കറ്റില്‍
ഇടപെടുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
വാഹനാപകടങ്ങള്‍
കുറയ്ക്കാന്‍ നടപടി
*434.
ശ്രീ.എന്‍.
വിജയന് പിള്ള
,,
എ. എന്‍. ഷംസീര്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്ന
വാഹനാപകടങ്ങളുടെ മുഖ്യ
കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്
പരിഹരിക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
അമിത
വേഗത
നിയന്ത്രിക്കുന്നതിനായി
ഹെവി വാഹനങ്ങളിലും
സ്കൂള്‍ വാഹനങ്ങളിലും
ടിപ്പറുകളിലും സ്പീഡ്
ഗവര്‍ണര്‍
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
അമിത
വേഗതയിലും അശ്രദ്ധമായും
ട്രാഫിക് നിയമങ്ങള്‍
ലംഘിച്ചും മദ്യപിച്ചും
വാഹനങ്ങള്‍
ഓടിക്കുന്നവര്‍ക്ക്
എന്തെല്ലാം
ശിക്ഷാനടപടികളാണ്
നല്കി വരുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ഇ)
വാഹനാപകടങ്ങള്‍
ഗണ്യമായി
കുറയ്ക്കുന്നതിനായി
ദീര്‍ഘകാലാടിസ്ഥാനത്തില്‍
വിവിധ ബോധവത്ക്കരണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനും
എന്‍ഫോഴ്സ്മെന്റ്
കാര്യക്ഷമമാക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പ്രത്യേക
കാര്‍ഷിക മേഖലകള്‍
*435.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രത്യേക കാര്‍ഷിക
മേഖലകള്‍
നിലവിലുണ്ടാേയെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഏതാെക്കെ
വിളകള്‍ക്കാണ് പ്രത്യേക
കാര്‍ഷിക മേഖലകള്‍
ഉള്ളതെന്ന്
വ്യക്തമാക്കാമാേ;
(സി)
പ്രത്യേക
കാര്‍ഷിക മേഖലകള്‍
തെരഞ്ഞെടുത്തത്
ഏതാെക്കെ
മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കാമാേ;
(ഡി)
ചെറു
ധാന്യങ്ങളുടെ കൃഷിയെ
പ്രാേത്സാഹിപ്പിക്കുന്നതിന്
വേണ്ടി ട്രെെബല്‍
അഗ്രികള്ച്ചറിനായി
പ്രത്യേക കാര്‍ഷിക മേഖല
രൂപീകരിച്ചിട്ടുണ്ടാേ;
എങ്കില്‍
വിശദമാക്കുമാേ;
(ഇ)
തെങ്ങ്
കൃഷി സംബന്ധിച്ച
പ്രത്യേക കാര്‍ഷിക
മേഖലയില്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കാമാേ?
കാര്‍ഷിക
മേഖലയുടെ വീണ്ടെടുപ്പിനുള്ള
പദ്ധതികള്‍
*436.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
കെ.സുരേഷ് കുറുപ്പ്
,,
ആന്റണി ജോണ്‍
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആവര്‍ത്തിച്ചുണ്ടായ
പ്രളയം ഏറ്റവും
നാശംവിതച്ച കാര്‍ഷിക
മേഖലയുടെ
വീണ്ടെടുപ്പിനും
കാര്‍ഷിക രംഗത്ത്
സ്വയംപര്യാപ്തത
കൈവരിക്കുകയെന്ന
ലക്ഷ്യത്തോടെയും
ആവിഷ്ക്കരിച്ചിട്ടുളള
പദ്ധതികളെക്കുറിച്ച്
അറിയിക്കാമോ;
വിലസ്ഥിരതയ്ക്കായി
നടത്തുന്ന വിപണി
ഇടപെടലിനെക്കുറിച്ച്
അറിയിക്കാമോ;
(ബി)
ജീവനോപാധിയായ
കൃഷിയുടെ സമ്പൂര്‍ണ്ണ
നാശത്തില്‍
കര്‍ഷകര്‍ക്ക്
ആശ്വാസമേകുന്ന സംസ്ഥാന
വിള ഇന്‍ഷുറന്‍സ്
പദ്ധതിയെക്കുറിച്ച്
അറിയിക്കാമോ;
പദ്ധതിക്ക് വിപുലമായ
പ്രചാരം
നല്‍കിയിട്ടുണ്ടോ;
നഷ്ടപരിഹാരത്തുക
കാലോചിതമായി
പുതുക്കിയിട്ടുണ്ടോ;
ഇതിനു പുറമേ
പ്രകൃതിക്ഷോഭ
ദുരിതാശ്വാസം
നല്‍കാനായി
സ്വീകരിച്ചിട്ടുളള
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
(സി)
കൃഷി
വിജയത്തിന് അനിവാര്യമായ
വിള ആരോഗ്യ പരിപാലന
പദ്ധതി വ്യാപകമാക്കാന്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍ അറിയിക്കാമോ?
കുടുംബശ്രീ
മിഷന്റെ മുറ്റത്തെ മുല്ല
പദ്ധതി
*437.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
കുടുംബശ്രീ മിഷന്
നടപ്പിലാക്കുന്ന
മുറ്റത്തെ മുല്ല
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
നിലവില്‍
എത്ര ജില്ലകളിലാണ്
പ്രസ്തുത പദ്ധതി
നടപ്പാക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
മുറ്റത്തെ
മുല്ല പദ്ധതിക്ക്
എന്തെല്ലാം
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ്
കുടുംബശ്രീ
നിഷ്കര്‍ഷിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കുമോ?
സര്‍വ്വകലാശാലകളെ
മികവുറ്റതാക്കുന്നതിനുള്ള
പദ്ധതികള്‍
*438.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ. ആന്‍സലന്‍
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉന്നതവിദ്യാഭ്യാസ
വകുപ്പിന് കീഴിലുളള
എല്ലാ
സര്‍വ്വകലാശാലകളെയും
മികവിന്റെ
കേന്ദ്രങ്ങളാക്കുന്നതിനായി
ആവിഷ്ക്കരിച്ചിട്ടുളള
വിവിധ
പദ്ധതികളെക്കുറിച്ച്
വിശദമാക്കാമോ;
(ബി)
ഉന്നതവിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരം
മെച്ചപ്പെടുത്തുന്നതിനായി
നടപ്പിലാക്കി വരുന്ന
ഫ്ലയര്‍ (ഫോസ്റ്ററിംഗ്
ലിങ്കേജസ് ഇന്‍
അക്കാഡമിക് ഇന്നവേഷന്‍
ആന്റ് റിസര്‍ച്ച്)
ഗവേഷണ സഹായ പദ്ധതി
(എസ്.എസ്.പി),
പഠിതാവിനൊപ്പം
(ഡബ്ല്യൂ.ഡബ്ല്യൂ.എസ്)
എന്നീ പദ്ധതികളുടെ
വിശദാംശം നല്‍കുമോ;
(സി)
അക്കാദമിക
തലത്തില്‍ ഉന്നത
നിലവാരം പുലര്‍ത്തുന്ന
ബിരുദാനന്തര ബിരുദ
വിദ്യാര്‍ത്ഥികള്‍ക്കായി
ആസ്പയര്
സ്കോളര്‍ഷിപ്പ് പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഉന്നതവിദ്യാഭ്യാസ
മേഖലയുടെ യശസ്സിനെ ബാധിച്ച
വിഷയങ്ങള്‍
*439.
ശ്രീ.പി.ടി.
തോമസ്
,,
വി.ഡി.സതീശന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈയിടെയുണ്ടായ
മാര്‍ക്ക് ദാനം,
പരീക്ഷാത്തട്ടിപ്പ്
തുടങ്ങിയ വിവാദങ്ങള്‍
സംസ്ഥാനത്തെ
ഉന്നതവിദ്യാഭ്യാസ
മേഖലയുടെ യശസ്സിനെ
കാര്യമായി ബാധിച്ചു
എന്നത് വസ്തുതയല്ലേ
എന്ന് വ്യക്തമാക്കാമോ;
(ബി)
എം.ജി.യൂണിവേഴ്സിറ്റി
മാര്‍ക്ക് ദാന വിവാദവും
കേരള യൂണിവേഴ്സിറ്റി
പരീക്ഷയുടെ
ഉത്തരക്കടലാസ്സും സീലും
യൂണിവേഴ്സിറ്റി
കോളേജിലെ കുത്ത് കേസ്
പ്രതിയുടെ വീട്ടില്‍
നിന്നും കണ്ടെടുത്തതും
യൂണിവേഴ്സിറ്റി
പരീക്ഷകളുടെ
വിശ്വാസ്യതയെത്തന്നെ
ചോദ്യം ചെയ്യുന്ന അവസ്ഥ
സംജാതമാക്കിയിട്ടില്ലേ
എന്നറിയിക്കാമോ?
സര്‍വ്വകലാശാലകളിലെ
ഫയല്‍ അദാലത്തുകള്‍
*440.
ശ്രീ.പി.ഉബൈദുള്ള
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.കെ.ബഷീര്‍
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍വ്വകലാശാല
നടത്തുന്ന ഫയല്‍
അദാലത്തില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
മോഡറേഷനോ മാര്‍ക്ക്
കൂട്ടിനല്‍കാനോ
ഏതെങ്കിലും തരത്തിലുള്ള
അധികാരം
സര്‍വ്വകലാശാലക്കോ
സര്‍ക്കാരിനോ
ഉണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
ഇത്തരത്തില്‍
എം.ജി.സര്‍വ്വകലാശാലയില്‍
മോഡറേഷന്/മാര്‍ക്ക്
കൂട്ടി നല്‍കലിന് ഇടയായ
സാഹചര്യം
വ്യക്തമാക്കുമോ; ആരാണ്
ഇതിന് ഉത്തരവാദിയെന്നും
എത്ര മാര്‍ക്ക് വരെ
ഇത്തരത്തില്‍ കൂട്ടി
നല്‍കിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
അദാലത്തില്‍
ആരെല്ലാമാണ്
പങ്കെടുത്തിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ?
കാര്‍ഷിക
മേഖലയുടെ പ്രളയാനന്തര
പുനരുജ്ജീവനം
*441.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയാനന്തരം
കാര്‍ഷിക മേഖലയുടെ
പുനരുജ്ജീവനത്തിന്
എന്തെല്ലാം കര്‍മ്മ
പരിപാടികളാണ് വിഭാവനം
ചെയ്തിരുന്നത്;
(ബി)
ഇതുമായി
ബന്ധപ്പെട്ട് ഇതിനോടകം
എന്തെല്ലാം കാര്യങ്ങള്‍
ചെയ്തുവെന്ന്
വ്യക്തമാക്കുമോ;
(സി)
മലയോര
കാര്‍ഷിക മേഖലയ്ക്ക്
പ്രത്യേകമായി എന്തു
സഹായമാണ് ചെയ്യാന്‍
സാധിച്ചതെന്ന്
വ്യക്തമാക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ സാമ്പത്തിക
ഭദ്രത
*442.
ശ്രീ.എം.
സ്വരാജ്
,,
സി.കെ. ഹരീന്ദ്രന്‍
,,
വി.കെ.പ്രശാന്ത്
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
ധനവിനിയോഗത്തിലുണ്ടായിട്ടുളള
നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിനും
പ്രാദേശിക വികസന
പദ്ധതികള്‍
ഏറ്റെടുക്കുന്നതിനുമായി
തനതു വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ
ഏതെല്ലാം
നിര്‍ദ്ദേശങ്ങളാണ്
സര്‍ക്കാര്‍
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
അഞ്ചാം
ധനകാര്യകമ്മീഷന്റെ
ശിപാര്‍ശ പ്രകാരം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
കെട്ടിടനികുതി
നിരക്കുകള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
പഞ്ചായത്ത്/മുനിസിപ്പല്‍
ആക്ടില്‍ ഭേദഗതികള്‍
നടത്തേണ്ടതായിട്ടുണ്ടോ;
എങ്കില്‍ അതു
സംബന്ധിച്ച് എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ഡി)
ഓരോ
തദ്ദേശ
സ്ഥാപനത്തിന്റേയും
പ്രാദേശികമായ
സാധ്യതകള്‍ക്കനുസരിച്ച്
തനത് വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിലൂടെ
സാമ്പത്തിക ഭദ്രത
കൈവരിക്കുന്നതിനും
പ്രദേശവാസികള്‍ക്ക്
കൂടുതല്‍ സേവനങ്ങള്‍
ലഭ്യമാക്കുന്നതിനും
ഉതകുന്ന തരത്തില്‍
പദ്ധതികള്‍ ആസൂത്രണം
ചെയ്ത്
നടപ്പാക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ;
വിശദമാക്കുമോ?
നിയമങ്ങളും
ചട്ടങ്ങളും ലംഘിച്ച്
നിര്‍മ്മിച്ച ഫ്ലാറ്റുകള്‍
*443.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
ടി.എ.അഹമ്മദ് കബീര്‍
,,
സി.മമ്മൂട്ടി
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിയമങ്ങളും
ചട്ടങ്ങളും ലംഘിച്ച്
നിര്‍മ്മിച്ച
ഫ്ലാറ്റുകളുടെയും
വന്‍കിട കെട്ടിട
സമുച്ചയങ്ങളുടെയും
കാര്യത്തില്‍
സര്‍ക്കാരിന്റെ
നയമെന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
അത്തരം
നിര്‍മ്മിതികളുടെ
കണക്കെടുപ്പ് നടത്താന്‍
ഏതെങ്കിലും ഏജന്‍സിയെ
നിയോഗിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കാമോ;
(സി)
നിയമലംഘനങ്ങള്‍ക്കെതിരെ
നടപടി സ്വീകരിക്കാതെ
ഒത്താശചെയ്തു കൊടുത്ത
ഉദ്യോഗസ്ഥരെ സംബന്ധിച്ച
വിവരം ശേഖരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അവര്‍ക്കെതിരെ
ശിക്ഷണനടപടി
ആലോചനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ?
സര്‍വ്വകലാശാലകളിലെ
പഠന-ഗവേഷണ സൗകര്യങ്ങള്‍
*444.
ശ്രീ.ഐ.ബി.
സതീഷ്
,,
എ. പ്രദീപ്കുമാര്‍
,,
രാജു എബ്രഹാം
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍വ്വകലാശാലകളിലെ
പഠന-ഗവേഷണ സൗകര്യങ്ങള്‍
എെ.എെ.എസ്.സി.,
എെ.എെ.ടി.
നിലവാരത്തിലേക്കുയര്‍ത്തുകയെന്ന
ലക്ഷ്യത്തോടെ
സര്‍ക്കാര്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
സര്‍വ്വകലാശാലകളുടെ
ഗവേഷണ വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
കിഫ്ബി ഫണ്ടുപയോഗിച്ച്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന ബൃഹദ്
പദ്ധതികളെക്കുറിച്ച്
വിശദമാക്കാമോ;
(സി)
സര്‍വ്വകലാശാലകളില്‍
നിന്ന്
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭിക്കേണ്ട സേവനങ്ങള്‍
കാര്യക്ഷമമാക്കുന്നതിനും
പരീക്ഷാ
നടത്തിപ്പ്,ഫലപ്രഖ്യാപനം
എന്നിവ സമയബന്ധിതമായും
ഏകീകൃത രീതിയിലും
നടത്തുന്നതിനും വേണ്ടി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്താമോ;
(ഡി)
ബിരുദാനന്തര
ബിരുദ വിദ്യാഭ്യാസം
പുനഃസംഘടിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ; അതിനായി
നിയമിച്ച സമിതി
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
ദ്രവമാലിന്യ
സംസ്ക്കരണ പദ്ധതി
*445.
ശ്രീ.എല്‍ദോ
എബ്രഹാം
,,
ചിറ്റയം ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദ്രവമാലിന്യ
സംസ്ക്കരണ പദ്ധതി
ഏതൊക്കെ തരത്തിലാണ്
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ജില്ല,
താലൂക്ക് ആശുപത്രികളിലെ
ദ്രവമാലിന്യ
സംസ്ക്കരണത്തിനായും
സെപ്റ്റേജ്
ട്രീറ്റ്മെന്റ്
പ്ലാന്റുകള്‍
സ്ഥാപിക്കുന്നതിനായും
ശുചിത്വമിഷന്
സാങ്കേതിക, സാമ്പത്തിക
സഹായം നല്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ചന്തകള്‍,
പൊതുസ്ഥാപനങ്ങള്‍,
പൊതുഇടങ്ങള്‍
എന്നിവിടങ്ങളില്‍
ജൈവകമ്പോസ്റ്റിങ്
സംവിധാനങ്ങള്‍
ഒരുക്കുമോ;
വ്യക്തമാക്കുമോ;
(ഡി)
വീടുകളില്‍
താരതമ്യേന ചെലവ് കുറഞ്ഞ
കിച്ചന് ബിന്‍, റിംഗ്
കമ്പോസ്റ്റ്, പൈപ്പ്
കമ്പോസ്റ്റ്, കലം
കമ്പോസ്റ്റ് തുടങ്ങിയവ
സ്ഥാപിക്കുന്നതിന്
തദ്ദേശഭരണ സ്ഥാപനങ്ങള്‍
ധനസഹായം
നല്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
ഇത്തരം
മാലിന്യ സംസ്ക്കരണ
സംവിധാനങ്ങള്‍
ഒരുക്കുന്നതിന് എത്ര
ശതമാനം സബ്സിഡി
നല്‍കുമെന്ന്
വ്യക്തമാക്കുമോ?
വിള
ഇന്‍ഷുറന്‍സ് പദ്ധതി
*446.
ശ്രീ.ആര്.
രാജേഷ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ബി.ഡി.
ദേവസ്സി
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തുടരെയുണ്ടാകുന്ന
കാലാവസ്ഥാ വ്യതിയാനം
ഏതെല്ലാം കാര്‍ഷിക
വിളകളെയാണ് ഏറ്റവും
കൂടുതല്‍
ബാധിക്കുന്നതെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രകൃതിക്ഷോഭങ്ങളാല്‍
വിളനാശം സംഭവിക്കുന്ന
കര്‍ഷകര്‍ക്ക് യഥാസമയം
നഷ്ടപരിഹാരം
നല്‍കുന്നതിന് ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
എല്ലാ പ്രധാനപ്പെട്ട
കാര്‍ഷിക വിളകള്‍ക്കും
ഇന്‍ഷുറൻസ് പരിരക്ഷ
ഉറപ്പുവരുത്തിയും
നഷ്ടപരിഹാര തുക
കാലാനുസൃതമായി
വര്‍ദ്ധിപ്പിച്ചും വിള
ഇന്‍ഷുറന്‍സ് പദ്ധതി
പുനരാവിഷ്ക്കരിച്ചിട്ടുണ്ടോ;
(ഡി)
എപ്രകാരമെല്ലാമുള്ള
നാശനഷ്ടങ്ങള്‍ക്കാണ് ഈ
പദ്ധതി പ്രകാരം
നഷ്ടപരിഹാരം
ലഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കേന്ദ്ര
നയം ഉന്നതവിദ്യാഭ്യാസ
രംഗത്തുണ്ടാക്കുന്ന
പ്രത്യാഘാതം
*447.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്ധവിശ്വാസം
പ്രചരിപ്പിക്കുന്നതിനും
പുരാതന ചരിത്രം
മാത്രമല്ല
സ്വാതന്ത്ര്യസമര
ചരിത്രവും
ദേശനിര്‍മ്മാണത്തില്‍
രാഷ്ട്രപിതാവിന്റെയും
രാഷ്ട്രനേതാക്കളുടെയും
പങ്കുപോലും
വളച്ചൊടിക്കുന്നതിനും
ജ്ഞാന നിര്‍മ്മിതി
നടത്തുന്ന
സാഹചര്യത്തില്‍,
കേന്ദ്രസര്‍ക്കാരിന്റെ
പുതിയ വിദ്യാഭ്യാസ
നയവും യു.ജി.സി യെ
ഇല്ലാതാക്കുന്നതും
ഉന്നതവിദ്യാഭ്യാസ
രംഗത്തുണ്ടാക്കിയേക്കാവുന്ന
പ്രത്യാഘാതം പരിശോധനാ
വിധേയമാക്കിയിട്ടുണ്ടോ;
(ബി)
ഉന്നതവിദ്യാഭ്യാസ
രംഗത്തെ നിലവാരം ആഗോള
നിലവാരത്തിലേക്കുയര്‍ത്താനുള്ള
പ്രവര്‍ത്തനത്തില്‍
ആഗോള തൊഴില്‍
വിപണിയുടെ
സാധ്യതകളോടൊപ്പം
ദേശീയ, പ്രാദേശിക
സമ്പദ്വ്യവസ്ഥയുടെ
ശാക്തീകരണത്തിനുള്ള
മാനവവിഭവശേഷി
സൃഷ്ടിക്ക് ഊന്നല്‍
നല്‍കിയിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
ഉന്നതവിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ അടിസ്ഥാന
സൗകര്യങ്ങളും അക്കാദമിക
പരിസരവും
മികവുറ്റതാക്കുന്നതിന്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
ഇലക്ട്രിക്
വാഹനങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി
*448.
ശ്രീ.സി.
ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ഇലക്ട്രിക് ഗതാഗത നയം
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പരിസ്ഥിതി
സൗഹൃദ വാഹനങ്ങള്‍ എന്ന
നിലയില്‍ ഇലക്ട്രിക്
വാഹനങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഇലക്ട്രിക്
വാഹനങ്ങള്‍ക്ക്
ആവശ്യമായ ചാര്‍ജിംഗ്
സെന്ററുകള്‍ സംസ്ഥാന
വ്യാപകമായി
സ്ഥാപിക്കുമോ;
വ്യക്തമാക്കുമോ;
(ഡി)
ഇലക്ട്രിക്
വാഹനങ്ങള്‍ക്ക്
നികുതിയിളവ് നല്‍കുമോ;
എങ്കില്‍ അത്
സംബന്ധിച്ച വിവരങ്ങള്‍
അറിയിക്കുമോ;
(ഇ)
സര്‍ക്കാര്‍
ആവശ്യങ്ങള്‍ക്കായി
പരിസ്ഥിതി സൗഹൃദമായ
ഇലക്ട്രിക് കാറുകള്‍
ഉപയോഗിക്കുന്നത്
പരിഗണിക്കുമോ;
(എഫ്)
ഇലക്ട്രിക്
ഗതാഗത നയം
നടപ്പാക്കുമ്പോള്‍
നിലവിലെ വാഹന മേഖലയെയും
സാങ്കേതിക തൊഴില്‍
മേഖലകളെയും ഏതൊക്കെ
തരത്തില്‍
ബാധിക്കുമെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യെ
സ്വയംപര്യാപ്തമാക്കുന്നതിനുള്ള
നടപടി
*449.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
ശ്രീമതിഷാനിമോള്
ഉസ്മാന്
ശ്രീ.വി.ഡി.സതീശന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യെ
സാമൂഹ്യ
പ്രതിബദ്ധതയുള്ളതും
സാമ്പത്തികമായി
സ്വയംപര്യാപ്തവുമായ
സ്ഥാപനമാക്കുക എന്ന
ലക്ഷ്യം മുന്‍നിര്‍ത്തി
മൂന്ന് മേഖലകളാക്കി
മാറ്റിയിട്ടുണ്ടോ;
(ബി)
ഇത്
പ്രസ്തുത ലക്ഷ്യം
സാക്ഷാത്ക്കരിക്കുന്നതിന്
എത്രമാത്രം
പ്രയോജനപ്രദമായെന്ന്
വ്യക്തമാക്കുമോ;
(സി)
കെ.എസ്.ആര്.ടി.സി.യുടെ
വരുമാനം കുറവുള്ള
സര്‍വ്വീസുകളെ
പുന:ക്രമീകരിക്കുന്ന
പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ഡി)
ഇത്
ഗ്രാമീണ മേഖലയിലെ പല
ഷെഡ്യൂളുകളും
വെട്ടിക്കുറയ്ക്കുന്നു
എന്ന പരാതിക്ക്
ഇടയാക്കിയിട്ടില്ലേ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
ഇത് പരിഹരിക്കുന്നതിന്
എന്ത് നടപടി
സ്വീകരിച്ചു;
വിശദമാക്കാമോ;
(ഇ)
ജീവനക്കാരുടെ
ഡ്യൂട്ടി പാറ്റേണില്‍
എന്ത് പരിഷ്ക്കാരമാണ്
നടപ്പിലാക്കിയത്;
ഇതുമൂലമുണ്ടായ നേട്ടം
എന്താണെന്ന്
വിശദമാക്കാമോ;
(എഫ്)
കെ.എസ്.ആര്.ടി.സി.യുടെ
ഡിപ്പോ
വര്‍ക്ക്ഷോപ്പുകള്‍
ആധുനികവല്‍ക്കരിക്കുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ അധികാരങ്ങള്‍
*450.
ശ്രീ.കെ.എം.ഷാജി
,,
എം.ഉമ്മര്‍
,,
ടി. വി. ഇബ്രാഹിം
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
അധികാരങ്ങള്‍
കുറഞ്ഞുവരുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പഞ്ചായത്ത്,
മുനിസിപ്പാലിറ്റികള്‍
എന്നിവ കൈകാര്യം
ചെയ്തിരുന്ന ഏതെല്ലാം
അധികാരങ്ങളാണ്
സര്‍ക്കാര്‍
ഏറ്റെടുത്തതെന്ന്
അറിയിക്കാമോ;
(സി)
താഴെത്തട്ടിലേക്ക്
അധികാര വികേന്ദ്രീകരണം
നടത്തുന്നത്
സംബന്ധിച്ച് ഈ
സര്‍ക്കാരിന്റെ നിലപാട്
വിശദമാക്കാമോ?