സർവകലാശാലകളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍ നടപടി
*271.
ശ്രീ.ആര്.
രാമചന്ദ്രന്
,,
ഇ.കെ.വിജയന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ
സര്‍വ്വകലാശാലകളിലെയും
വിദ്യാര്‍ത്ഥി
പ്രവേശനം, പരീക്ഷാ
നടത്തിപ്പ്,
ഫലപ്രഖ്യാപനം എന്നിവ
ഏകീകരിക്കുന്നതിന്
നീക്കമുണ്ടോ;
വിശദമാക്കാമോ;
(ബി)
ബിരുദ,
ബിരുദാനന്തര
പരീക്ഷകളുടെ ഫലം
യഥാക്രമം ഏപ്രില്‍ 30
നും മെയ് 30 നും
മുന്‍പ്
പ്രഖ്യാപിക്കണമെന്ന
നിര്‍ദ്ദേശം
നടപ്പിലാക്കിത്തുടങ്ങിയോ;
വ്യക്തമാക്കുമോ;
(സി)
സര്‍വ്വകലാശാലകള്‍
നല്കുന്ന സേവനങ്ങള്‍
പരമാവധി ഓണ്‍ലൈന്‍
ആക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ;
ആയതിനുള്ള തടസ്സങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കുമോ;
(ഡി)
ആര്‍ട്സ്
ആന്‍ഡ് സയന്‍സ്
കോളേജുകളില്‍ ബിരുദ,
ബിരുദാനന്തര
ക്ലാസ്സുകള്‍ ജൂണ്‍
മാസത്തില്‍ തന്നെ
ആരംഭിക്കുന്നതിനും
അതിന്റെ ഫലമായി ഒരു
സെമസ്റ്ററില്‍ തൊണ്ണൂറ്
പ്രവൃത്തിദിനം
ഉറപ്പുവരുത്തുന്നതിനും
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(ഇ)
സര്‍വ്വകലാശാലാ
ബിരുദങ്ങളുടെ തുല്യതയും
അംഗീകാരവും
സംബന്ധിച്ചുള്ള
അവ്യക്തതയും
ആശയക്കുഴപ്പവും
നീക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
വ്യക്തമാക്കുമോ?
ജെെവ
കാര്ഷികോല്പന്നങ്ങള്ക്ക്
സര്‍ട്ടിഫിക്കേഷനും
ബ്രാന്‍ഡിംഗും
*272.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
സി. കെ. ശശീന്ദ്രന്
,,
സജി ചെറിയാന്
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജെെവകാര്ഷിക
നയത്തിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്ത്
കാര്ഷികോല്പാദനമേഖലയില്
ഗുണപരമായ മാറ്റങ്ങള്‍
സൃഷ്ടിക്കുകയെന്ന
ലക്ഷ്യത്തോടെ മണ്ണിലും
കുടിവെള്ളത്തിലും
ദോഷഫലമുളവാക്കുന്ന
കളനാശിനികള്‍ക്ക്
സമ്പൂര്‍ണ്ണ നിരോധനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
രാസകീടനാശിനികളുടെ
ഉപയോഗത്തില്‍
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
പൊതുവേ
പ്രതിസന്ധി നേരിടുന്ന
കാര്‍ഷികമേഖലയില്‍
ഹ്രസ്വകാല
സാമ്പത്തികലാഭത്തിനായി
കര്‍ഷകര്‍ ജെെവേതര കൃഷി
പരിപാലനമുറകള്‍
അവലംബിക്കാന്‍
നിര്‍ബന്ധിതരാകുന്നത്
ഒഴിവാക്കാന്‍
ജെെവകാര്ഷികോല്പന്നങ്ങള്ക്ക്
ന്യായവിലയും കയറ്റുമതി
ഉള്‍പ്പെടെ പര്യാപ്തമായ
വിപണനമാര്‍ഗ്ഗവും
ഏര്‍പ്പെടുത്താന്‍
സാധിക്കുമോയെന്നറിയിക്കുമോ:
(സി)
ഉപഭോക്താക്കള്‍
വഞ്ചിതരാകാതിരിക്കാനായി
ജെെവകാര്ഷികോല്പന്നങ്ങള്ക്ക്
സര്‍ട്ടിഫിക്കേഷനും
ബ്രാന്‍ഡിംഗും
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ജെെവ
സര്ട്ടിഫിക്കേഷന്
നല്‍കുന്നതിനുള്ള
മാനദണ്ഡം എന്താണെന്ന്
വ്യക്തമാക്കുമോ?
പ്ലാസ്റ്റിക്
മാലിന്യ സംസ്ക്കരണം
*273.
ശ്രീ.ഷാഫി
പറമ്പില്‍
,,
വി.ഡി.സതീശന്
,,
വി.എസ്.ശിവകുമാര്‍
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്ലാസ്റ്റിക് മാലിന്യം
മൂലം പരിസ്ഥിതിക്ക്
ഗുരുതരമായ ദോഷം ഉണ്ടായ
സ്ഥിതിവിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എല്ലാ
ഗ്രാമപഞ്ചായത്തുകളിലും
നഗരസഭകളിലും
പ്ലാസ്റ്റിക് മാലിന്യം
ശേഖരിച്ച്
സംസ്ക്കരിക്കുന്നതിന്
പദ്ധതി
ആവിഷ്ക്കരിക്കുവാന്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
നിലവിലെ പുരോഗതി
അറിയിക്കാമോ;
(സി)
ജൈവമാലിന്യം
ഉറവിടത്തില്‍ത്തന്നെ
സംസ്ക്കരിക്കുന്ന ഉറവിട
മാലിന്യ സംസ്ക്കരണ
പദ്ധതി വിജയപ്രദമാണോ;
(ഡി)
ആധുനിക
സാങ്കേതിക വിദ്യ
ഉപയോഗിച്ച്
പ്രവര്‍ത്തിക്കുന്ന,
മാലിന്യത്തില്‍ നിന്ന്
ഊര്‍ജ്ജം
ഉല്പാദിപ്പിക്കുന്നതിനുള്ള
ഖരമാലിന്യ സംസ്ക്കരണ
പ്ലാന്റുകള്‍
സ്ഥാപിക്കുന്ന പദ്ധതി
ഏത് ഘട്ടത്തിലാണ്;
ഇതിനെതിരെ ചില സംഘടനകൾ
മുന്നോട്ട് വന്നത് ഏത്
സാഹചര്യത്തിലാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കിൽ വ്യക്തമാക്കുമോ;
(ഇ)
കോഴിക്കോട്
ജില്ലയില്‍
ഞെളിയംപറമ്പില്‍
ഇത്തരത്തിലുള്ള
പ്ലാന്റ്
സ്ഥാപിക്കുന്നതിന്
കരാര്‍
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഏത്
ഏജന്‍സിക്കാണ് കരാര്‍
നല്‍കിയത്; വിശദാംശം
നല്‍കുമോ?
ഹരിതകേരളം
പദ്ധതി മൂലം
കാര്‍ഷികരംഗത്തുണ്ടായ
മാറ്റങ്ങൾ
*274.
ശ്രീ.എം.
വിന്‍സെന്റ്
,,
എ.പി. അനില്‍ കുമാര്‍
,,
അന്‍വര്‍ സാദത്ത്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിതകേരളത്തിന്റെ
ഭാഗമായി നടപ്പിലാക്കിയ
പദ്ധതികൾ മൂലം
പച്ചക്കറി കൃഷിയിലും
നെൽകൃഷിയിലും
ഉണ്ടായിട്ടുള്ള
മാറ്റങ്ങൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
എന്തൊക്കെ
കാര്യങ്ങളാണ് ഇതിനകം
നടപ്പിലാക്കിയിട്ടുള്ളത്;
തരിശുനിലങ്ങളില്‍
നെൽകൃഷി ചെയ്യുന്ന
പദ്ധതി
വിജയപ്രദമാണോ;വിശദാംശം
നല്‍കുമോ;
(സി)
സര്‍ക്കാര്‍
ഭൂമിയിലും
പുറമ്പോക്കിലും
ചെറുവനങ്ങള്‍
വച്ചുപിടിപ്പിക്കുക,
ഹരിതഭവനങ്ങള്‍
നിർമ്മിക്കുക
എന്നിവയിലൂടെ ഈ
മേഖലയില്‍ ഉണ്ടായ
നേട്ടം എന്താണെന്ന്
വിശദമാക്കാമോ;
(ഡി)
ഹരിതകേരളം
പദ്ധതിയില്‍ അനാവശ്യമായ
ധൂര്‍ത്തും
പാഴ്ച്ചെലവുകളും
നടക്കുന്നതായിട്ടുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ ആയത്
നിയന്ത്രിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പൊതുജനാരോഗ്യത്തില്‍
തദ്ദേശഭരണ സ്ഥാപനങ്ങളുടെ
ഇടപെടല്‍
*275.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
സി. ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുജനാരോഗ്യ
പരിപാലനത്തില്‍
തദ്ദേശഭരണ
സ്ഥാപനങ്ങളുടെ ഇടപെടല്‍
എത്രത്തോളം ഫലപ്രദമായി
നടക്കുന്നുണ്ട്;
വിശദമാക്കുമോ;
(ബി)
വിവിധ
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍
വാര്‍ഷികപദ്ധതിയുടെ
ഭാഗമായി
സന്നദ്ധസംഘടനകളുടെ
സഹകരണത്തോടെ
ആവിഷ്കരിച്ചിട്ടുള്ള
പ്രധാന പദ്ധതികള്‍
ഏതെല്ലാമാണ്;
വിശദീകരിക്കാമോ;
(സി)
വിവിധ
വകുപ്പുകളെ
ഏകോപിപ്പിച്ച്
നടത്തുന്ന
ആരോഗ്യപദ്ധതികളുടെ
അവലോകനം സര്‍ക്കാരിന്റെ
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍
ഫലപ്രദമായി
നടത്താറുണ്ടോ;
എത്രത്തോളം
കാര്യക്ഷമമായാണ് ഇവ
നടക്കുന്നത്;
വിശദമാക്കുമോ;
(ഡി)
തദ്ദേശസ്ഥാപനങ്ങള്‍
മുന്‍കയ്യെടുത്ത് വിവിധ
ആരോഗ്യപദ്ധതികളുടെ
പ്രവര്‍ത്തനവും
ആരോഗ്യകേന്ദ്രം,
ആയുർവേദ , ഹോമിയോ
ഡിസ്പെന്‍സറികള്‍
എന്നിവയുടെ
പ്രവര്‍ത്തനവും
ഹെല്‍ത്ത് സ്റ്റാറ്റസ്
റിപ്പോര്‍ട്ടും
വിശദമായി
പരിശോധിക്കാറുണ്ടോ;
(ഇ)
ഇക്കാര്യത്തില്‍
സര്‍ക്കാര്‍
നിര്‍ദ്ദേശങ്ങളും
തീരുമാനങ്ങളും
നടപ്പാക്കുന്നുണ്ടോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
എഞ്ചിനീയറിംഗ്
വിദ്യാഭ്യാസ മേഖലയുടെ നിലവാരം
*276.
ശ്രീ.വി.
ജോയി
,,
ആര്. രാജേഷ്
,,
പി.വി. അന്‍വര്‍
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാഷണല്‍
എംപ്ലോയബിലിറ്റി
റിപ്പോര്‍ട്ടിൽ,
രാജ്യത്തെ
എഞ്ചിനീയറിംഗ്
ബിരുദധാരികള്‍ വേണ്ടത്ര
തൊഴില്‍
വൈദഗ്ദ്ധ്യമുള്ളവരല്ലെന്നും
വലിയൊരു വിഭാഗത്തിന്
അര്‍ഹമായ ജോലി
ലഭിക്കുന്നില്ലെന്നും
ചൂണ്ടിക്കാണിച്ചിരിക്കുന്ന
സാഹചര്യത്തില്‍
സംസ്ഥാനത്തെ
എഞ്ചിനീയറിംഗ്
വിദ്യാഭ്യാസത്തിന്റെ
നിലവാരം
മെച്ചപ്പെടുത്തുന്നതിനായി
നടത്തുന്ന ഇടപെടലുകള്‍
അറിയിക്കാമോ;
(ബി)
സംസ്ഥാനത്ത്
ബി.ടെക്-ന്റെ പഠനഭാരം
കുറയ്ക്കുവാനും
സ്പെഷ്യലൈസേഷന്
ഏര്‍പ്പെടുത്തുവാനും
തീരുമാനമായിട്ടുണ്ടോ;
(സി)
കഴിഞ്ഞ
വര്‍ഷം സംസ്ഥാനത്തെ
സ്വാശ്രയ എഞ്ചിനീയറിംഗ്
കോളേജുകളില്‍ എത്ര
ശതമാനം സീറ്റുകളില്‍
വിദ്യാര്‍ത്ഥികള്‍
പ്രവേശനം നേടിയിരുന്നു;
സ്വാശ്രയ എഞ്ചിനീയറിംഗ്
കോളേജുകളിലെ
നിലവാരത്തകര്‍ച്ച
പരിഹരിക്കുന്നതിന്
എന്തെല്ലാം ഇടപെടലുകൾ
സാധ്യമാകുമെന്ന്
അറിയിക്കാമോ?
അന്താരാഷ്ട്ര
നിലവാരത്തിലുള്ള
കമ്മ്യൂണിറ്റി സ്കില്‍
പാര്‍ക്കുകള്‍
*277.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
എം. സ്വരാജ്
,,
കെ. ബാബു
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആര്‍ട്സ് ആന്റ് സയന്‍സ്
ബിരുദ
വിദ്യാര്‍ത്ഥികളുടെയും
എഞ്ചിനീയറിംഗ്,
പോളിടെക്നിക്
വിദ്യാര്‍ത്ഥികളുടെയും
തൊഴില്‍ നൈപുണി
വികസനത്തിനായുള്ള
പദ്ധതികള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(ബി)
പുതുതായി
ആരംഭിച്ച
ഇന്റേണ്‍ഷിപ്പ്
പോര്‍ട്ടല്‍
വിദ്യാര്‍ത്ഥികള്‍ക്ക്
എപ്രകാരം
പ്രയോജനപ്രദമാകുമെന്ന്
അറിയിക്കാമോ;
(സി)
അധിക
വൈദഗ്ദ്ധ്യ ആര്‍ജ്ജന
പരിപാടിയുടെ ഭാഗമായുള്ള
സ്കില്‍ ഡെവലപ്മെന്റ്
സെന്ററുകളും
അഡ്വാന്‍സ്ഡ് സ്കില്‍
ഡെവലപ്മെന്റ്
സെന്ററുകളും
സജ്ജീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
അന്താരാഷ്ട്ര
നിലവാരത്തിലുള്ള
കമ്മ്യൂണിറ്റി സ്കില്‍
പാര്‍ക്കുകള്‍
രൂപീകരിക്കുന്ന
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
(ഇ)
ആര്‍ട്ടിഫിഷ്യല്‍
ഇന്റലിജന്‍സ്
ഉള്‍പ്പെടെ
അന്താരാഷ്ട്ര തൊഴില്‍
കമ്പോളത്തിലെ നൂതന
പ്രവണതകള്‍ക്കനുസൃതമായി
മികച്ച പ്രൊഫഷണലുകളെ
രൂപപ്പെടുത്തുന്നതിന്
നടത്തുന്ന പ്രവര്‍ത്തനം
അറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.
വാടകയ്ക്കെടുത്ത സ്ക്കാനിയ
ബസ്സുകള്‍
*278.
ശ്രീ.സി.മമ്മൂട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
കെ.എം.ഷാജി
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.ക്ക്
വേണ്ടി അന്തര്‍ സംസ്ഥാന
സര്‍വ്വീസ് നടത്തുന്ന
വാടക സ്ക്കാനിയ
ബസ്സുകള്‍ നികുതി
അടയ്ക്കുന്നതില്‍
വീഴ്ചവരുത്തിയതിനെ
തുടര്‍ന്ന് മോട്ടോര്‍
വാഹന വകുപ്പ്
പിടിച്ചെടുത്തിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഫലമായി
യാത്രക്കാര്‍ക്കുണ്ടായ
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
കെ.എസ്.ആര്.ടി.സി.ക്കുണ്ടായ
നഷ്ടം ഈടാക്കുന്നതിന്
എന്തെങ്കിലും നടപടി
എടുത്തിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ?
ലൈഫ്
പദ്ധതിയുടെ പുരോഗതി
*279.
ശ്രീ.ഡി.കെ.
മുരളി
,,
എസ്.ശർമ്മ
,,
കെ.വി.വിജയദാസ്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവനരഹിതരില്ലാത്ത
സംസ്ഥാനമെന്ന സ്വപ്നം
സാക്ഷാല്‍ക്കരിക്കാനായി
നടപ്പാക്കി വരുന്ന ലൈഫ്
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
പാതിവഴിയില്‍
നിര്‍മ്മാണം നിലച്ചുപോയ
വീടുകള്‍
പൂര്‍ത്തിയാക്കുക എന്ന
ലൈഫ് പദ്ധതിയുടെ
ഒന്നാംഘട്ട ലക്ഷ്യം
നിറവേറിയോ എന്ന്
അറിയിക്കാമോ ;
(ബി)
ഭൂമിയുളള
ഭവനരഹിതര്‍ക്ക്
ഭവനനിര്‍മ്മാണത്തിന്
സാമ്പത്തികസഹായം
നല്കുന്ന രണ്ടാംഘട്ട
പദ്ധതിയില്‍
നിര്‍ണ്ണയിക്കപ്പെട്ട
ഗുണഭോക്താക്കളുടെയും
നിര്‍മ്മാണം ആരംഭിച്ച
വീടുകളുടെയും വിശദാംശം
ലഭ്യമാക്കാമോ;
(സി)
ഭൂരഹിതരായ
ഭവനരഹിതര്‍ക്ക്
ഭവനസമുച്ചയങ്ങള്‍
നിര്‍മ്മിച്ചുനല്‍കുന്ന
പ്രവര്‍ത്തനത്തിന്റെ
പുരോഗതി അറിയിക്കാമോ?
വെെദ്യുത
വാഹന നയം
*280.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
എം. നൗഷാദ്
,,
ഐ.ബി. സതീഷ്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വെെദ്യുത വാഹന നയത്തിന്
അംഗീകാരമായിട്ടുണ്ടാേ;
2022 ഓടെ പത്തുലക്ഷം
ഇലക്ട്രിക് വാഹനങ്ങള്‍
നിരത്തിലിറക്കുകയെന്ന
ലക്ഷ്യത്തിന്
അനുപൂരകമായി നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
കെ.എസ്.ആര്.ടി.സി.
വെെദ്യുത ബസുകള്‍
വാങ്ങാന്‍
ഉദ്ദേശിക്കുന്നുണ്ടാേ;
പരീക്ഷണാടിസ്ഥാനത്തില്‍
വെറ്റ് ലീസ്
വ്യവസ്ഥയില്‍ നടത്തിയ
സര്‍വ്വീസുകളുടെ
ലാഭനഷ്ടം
വിലയിരുത്തിയിട്ടുണ്ടോ;
(സി)
രാജ്യത്തെ
ആദ്യ സമ്പൂര്‍ണ്ണ
പരിസ്ഥിതി സൗഹൃദ
പാെതുഗതാഗത നഗരമായി
തലസ്ഥാനത്തെ
മാറ്റിത്തീര്‍ക്കാന്‍
ഗതാഗത വകുപ്പും
കെ.എസ്.ആര്.ടി.സി.യും
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടാേ;
(ഡി)
പരിസ്ഥിതി
മലിനീകരണം താരതമ്യേന
കുറഞ്ഞ സി.എന്‍.ജി.
ബസുകള്‍ വാങ്ങാനുള്ള
കെ.എസ്.ആര്.ടി.സി.
പദ്ധതിയുടെ പുരാേഗതി
അറിയിക്കാമാേ?
സേഫ്
കേരള പദ്ധതി
*281.
ശ്രീ.യു.
ആര്. പ്രദീപ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.
ആന്‍സലന്‍
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2020
ഓടെ റോഡപകടങ്ങള്‍
പകുതിയായി
കുറയ്ക്കുകയെന്ന
ലക്ഷ്യത്തോടെ
ആവിഷ്കരിച്ചിട്ടുള്ള
സേഫ് കേരള പദ്ധതി
പ്രകാരം നടപ്പാക്കിയ
പ്രവർത്തനങ്ങൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
വാഹനപ്പെരുപ്പം
ക്രമാതീതമായി
തുടര്‍ന്നിട്ടും അപകട
നിരക്കിലും അപകടമരണ
നിരക്കിലും കുറവ്
വരുത്താന്‍
കഴിഞ്ഞിട്ടുണ്ടോ;
(സി)
ജില്ലാ
തലത്തില്‍ റോഡ് സുരക്ഷാ
കൗണ്‍സിലുകള്‍ നടത്തി
വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ;
(ഡി)
റഡാര്‍
സര്‍വെയിലന്‍സ്,
ജി.പി.എസ്. വെഹിക്കിള്‍
ട്രാക്കിംഗ് സിസ്റ്റം,
പൊതുജന
പങ്കാളിത്തത്തോടെയുള്ള
തേഡ് ഐ
എന്‍ഫോഴ്സ്മെന്റ്
തുടങ്ങിയവ
കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും
ഇന്റഗ്രേറ്റഡ്
ഡിജിറ്റല്‍ ട്രാഫിക്
എന്‍ഫോഴ്സ്മെന്റ്
സിസ്റ്റം നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്നും
വ്യക്തമാക്കുമോ?
ഓണത്തിന്
ഒരു മുറം പച്ചക്കറി
*282.
ശ്രീ.റ്റി.വി.രാജേഷ്
,,
കെ.കുഞ്ഞിരാമന്
,,
പുരുഷന് കടലുണ്ടി
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ വളരെ
വിജയപ്രദമായി
നടപ്പിലാക്കിയ ഓണത്തിന്
ഒരു മുറം പച്ചക്കറി
പദ്ധതി ഈ വര്‍ഷവും
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; ഈ
പദ്ധതിപ്രകാരം
മുന്‍വര്‍ഷങ്ങളില്‍
കൈവരിക്കാനായ
പച്ചക്കറിയുല്പാദന
വര്‍ദ്ധന
എത്രയായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
കേവലം
ഉല്പാദനവര്ദ്ധനവ്
എന്നതിനപ്പുറം സ്കൂള്‍
കുട്ടികളെക്കൂടി
ഉള്‍പ്പെടുത്തിയും
ജനപങ്കാളിത്തം
വര്‍ദ്ധിപ്പിച്ചുകൊണ്ടും
വാണിജ്യേതരകൃഷി ഒരു
സംസ്കാരമായി
രൂപപ്പെടുത്തി
സുസ്ഥിരനേട്ടം
കൈവരിക്കുകയെന്ന
ലക്ഷ്യത്തോടെയാണോ
പ്രസ്തുത പദ്ധതി
ആവിഷ്ക്കിരിച്ചിരിക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
പച്ചക്കറിയുല്പാദനത്തില്
സ്വയംപര്യാപ്തത
കൈവരിക്കാനായി
വി.എഫ്.പി.സി.കെ.യിലൂടെ
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ഡി)
കര്‍ഷകരുടെ
ഉല്പന്നങ്ങള്
ന്യായവിലയ്ക്ക്
സംഭരിക്കുന്നതിനും
അവയുടെ വിപണനത്തിനും
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
ഉറവിട
മാലിന്യസംസ്ക്കരണം
*283.
ശ്രീ.ഐ.ബി.
സതീഷ്
,,
എ. പ്രദീപ്കുമാര്‍
,,
രാജു എബ്രഹാം
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉറവിട
മാലിന്യസംസ്ക്കരണം
കാര്യക്ഷമമാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ഉറവിട
മാലിന്യസംസ്കരണ
പ്രക്രിയ
ത്വരിതപ്പെടുത്തുന്നതിനായി
സംസ്ഥാനത്തിന്
അനുയോജ്യവും
തദ്ദേശീയവുമായ
സാങ്കേതികവിദ്യകള്‍
വികസിപ്പിക്കുന്നതിനും
അത്
അംഗീകരിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ദ്രവമാലിന്യങ്ങള്‍
ഉറവിടത്തില്‍ത്തന്നെ
ജൈവവളമാക്കുന്നതിനും
ഖരമാലിന്യങ്ങള്‍
പുനരുപയോഗത്തിനായി
ശേഖരിക്കുന്നതിനും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
ഹരിതകര്‍മ്മസേന എന്ന
പേരില്‍ തൊഴില്‍
സേനകള്‍
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ അവയുടെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
റബ്ബര്‍
മേഖലയിലെ പ്രശ്നങ്ങള്‍
*284.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
,,
അനൂപ് ജേക്കബ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
നേരിട്ട കനത്ത വരള്‍ച്ച
മൂലം റബ്ബര്‍ കര്‍ഷകര്‍
അതീവ പ്രതിസന്ധിയില്‍
ആണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റബ്ബര്‍
മേഖലയിലെ പ്രശ്നങ്ങള്‍
പഠിക്കുവാനും പരിഹാരം
നിര്‍ദ്ദേശിക്കുവാനുമായി
ചീഫ് സെക്രട്ടറി
അദ്ധ്യക്ഷനായി
രൂപീകരിച്ച ടാസ്ക്
ഫോഴ്സ് ഓണ്‍ റബ്ബര്‍
നല്കിയ ഇടക്കാല
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍
എന്തൊക്കെയാണ്;
ഇതിലേതെങ്കിലും
ശിപാര്‍ശ
അംഗീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(സി)
റബ്ബറിന്റെ
താങ്ങുവില കിലോയ്ക്ക്
150 രൂപയില്‍ നിന്നും
200 രൂപയായി
വര്‍ദ്ധിപ്പിക്കുവാന്‍
ആവശ്യമായ കേന്ദ്ര ഫണ്ട്
അനുവദിക്കണമെന്ന്
ആവശ്യപ്പെട്ട് സംസ്ഥാന
നിയമസഭ പാസ്സാക്കിയ
പ്രമേയത്തിന്റെ
അടിസ്ഥാനത്തില്‍
എന്തെങ്കിലും
തുടര്‍നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഇതിന്മേലുള്ള
കേന്ദ്ര പ്രതികരണം
വ്യക്തമാക്കുമോ?
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതി
*285.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
ജെയിംസ് മാത്യു
,,
കെ.ഡി. പ്രസേനന്‍
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗ്രാമീണമേഖലയിലെ
ജനങ്ങളുടെ
ഉപജീവനമാര്‍ഗ്ഗങ്ങള്‍
വിപുലപ്പെടുത്തുന്നതിനും
വരുമാന വര്‍ദ്ധനവിനും
സഹായകമാകുന്ന തരത്തില്‍
എന്തെല്ലാം
പ്രവൃത്തികളാണ്
മഹാത്മാഗാന്ധി ദേശീയ
ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതിയില്‍ പുതുതായി
ഉള്‍പ്പെടുത്തിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാന
സര്‍ക്കാരിന്റെ പ്രധാന
പദ്ധതിയായ ലെെഫ്
മിഷന്റെ
ഗുണഭോക്താക്കള്‍ക്ക്
തൊഴിലുറപ്പ്
പദ്ധതിപ്രകാരം
അവിദഗ്ദ്ധ തൊഴില്‍
ദിനങ്ങള്‍
നല്‍കുന്നതിന് പുറമേ
കെട്ടിടനിര്‍മ്മാണ
സാമഗ്രികള്‍
നിര്‍മ്മിച്ച്
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഗ്രാമീണ
ജനതയുടെ, പ്രത്യേകിച്ച്
സ്ത്രീകള്‍, പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍, മറ്റു
പിന്നോക്ക വിഭാഗങ്ങള്‍
ഉള്‍പ്പെടെയുളളവരുടെ
സാമൂഹികവും
സാമ്പത്തികവുമായ
ശാക്തീകരണത്തിന്
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
നെല്‍കൃഷി
വ്യാപനം
*286.
ശ്രീ.ഒ.
ആര്. കേളു
,,
ആര്. രാജേഷ്
,,
പി. ഉണ്ണി
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍കൃഷിയില്‍
ഉത്തമ കൃഷി മുറകള്‍
പാലിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
നെല്‍കൃഷിയുടെ
വിസ്തൃതി കൂടുതല്‍
വര്‍ദ്ധിപ്പിക്കുക എന്ന
ലക്ഷ്യത്തോടെ തരിശുനില
കൃഷിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
നെല്‍കൃഷി
വ്യാപനത്തിനായി
'നമ്മുടെ നെല്ല്
നമ്മുടെ അന്നം' എന്ന
മുദ്രാവാക്യം
മുന്‍നിര്‍ത്തി
ആവിഷ്ക്കരിച്ചിട്ടള്ള
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
കര്‍ഷകരെ
ചൂഷണത്തില്‍ നിന്ന്
രക്ഷപ്പെടുത്തുന്നതിനുള്ള
നടപടികള്‍
*287.
ശ്രീ.എല്‍ദോ
എബ്രഹാം
,,
സി. ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കര്‍ഷകരെ
ഇടത്തട്ടുകാരുടെ
ചൂഷണത്തില്‍ നിന്ന്
രക്ഷപ്പെടുത്തുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തെയും
ഇതരസംസ്ഥാനങ്ങളിലെയും
കര്‍ഷകരില്‍ നിന്ന്
പച്ചക്കറി നേരിട്ട്
സംഭരിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
ഇങ്ങനെ
സംഭരിക്കുന്ന
പച്ചക്കറികള്‍
കേടാകാതിരിക്കാൻ
ശീതസംഭരണികളില്‍
ശേഖരിക്കുന്നതിനും
ഫ്രഷ് ആയി
ഉപഭോക്താക്കള്‍ക്ക്
വിതരണം ചെയ്യുന്നതിനും
നടപടി സ്വീകരിക്കുമോ;
(ഡി)
എല്ലാ
ജില്ലകളിലും
ജില്ലാസംഭരണകേന്ദ്രങ്ങള്
ആരംഭിക്കുമോ;
വ്യക്തമാക്കുമോ;
(ഇ)
വിപണനരംഗത്ത്
സ്വാശ്രയകർഷകസമിതികളുടെ
പ്രവര്‍ത്തനം
വ്യാപിപ്പിക്കുമോ;
വിശദമാക്കുമോ;
(എഫ്)
ഓണ്‍ലൈന്‍
പോര്‍ട്ടല്‍ സജ്ജമാക്കി
വിപണന മേഖല
വിപുലീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കാര്‍ഷിക
മേഖലയിലെ പ്രതിസന്ധിയും
സുസ്ഥിര കൃഷി രീതിയും
*288.
ശ്രീ.എം.
രാജഗോപാലന്‍
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
എന്‍. വിജയന് പിള്ള
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
നയങ്ങളുടെ ഫലമായി
രാജ്യത്താകെ
കാര്‍ഷികമേഖല നേരിടുന്ന
നാണ്യവിളകളുടെ
വിലത്തകര്‍ച്ച പോലുള്ള
പ്രതിസന്ധി സംസ്ഥാനം
തരണം ചെയ്യുന്നതിന്
ഭൂഘടനയ്ക്കും
പരിസ്ഥിതിക്കും
ഇണങ്ങുന്ന കൃഷിയിലൂടെ
ചെലവുകുറച്ച് ഉല്പാദനം
വര്‍ദ്ധിപ്പിക്കാന്‍
ഉതകുന്ന
സുസ്ഥിരകൃഷിരീതി
അവലംബിക്കുവാന്‍,
മണ്ണിന്റെ ഘടനയും
ഭൂപ്രകൃതിയുടെയും
കാലാവസ്ഥയുടെയും
പ്രത്യേകതകളും
കണക്കിലെടുത്ത്
കാര്‍ഷിക
പരിസ്ഥിതിമേഖലകള്‍
വേര്‍തിരിക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
വിളകളെ
അടിസ്ഥാനപ്പെടുത്തി
പ്രത്യേക കാര്‍ഷിക
സാമ്പത്തികമേഖലകള്‍
നിര്‍ണയിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതുവഴി
ലക്ഷ്യമിടുന്ന
നേട്ടങ്ങള്‍
എന്തെല്ലാമാണ്; മലബാര്‍
കാപ്പിയുടെ
ബ്രാന്‍ഡിംഗ്
സൃഷ്ടിക്കാനിടയുള്ള
നേട്ടം അറിയിക്കാമോ;
(സി)
കാര്‍ഷികരംഗത്തെ
ഗവേഷണത്തിനും പുതിയ
അറിവുകള്‍
കര്ഷകരിലേക്കെത്തിക്കുന്നതിനും
ഉള്ള മാര്‍ഗം
അറിയിക്കാമോ; ഇത്
കൂടുതല്‍
കാര്യക്ഷമമാക്കാന്‍
പദ്ധതിയുണ്ടോ;
വ്യക്തമാക്കുമോ?
സുരക്ഷിത
ഇടനാഴി പദ്ധതി
*289.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
കെ.എന്‍.എ ഖാദര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
റോഡപകടങ്ങള്‍
കുറയ്ക്കന്നതിന്റെ
ഭാഗമായി ലോകബാങ്ക്
സഹായത്തോടുകൂടി
നടപ്പിലാക്കുന്ന
സുരക്ഷിത ഇടനാഴി പദ്ധതി
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
സംസ്ഥാനത്ത്
എവിടെയൊക്കെ പ്രസ്തുത
പദ്ധതി
നടപ്പിലാക്കിയെന്നും
ഇതിന്റെ നിര്‍വ്വഹണ
ചുമതല ആര്‍ക്കാണെന്നും
അറിയിക്കുമോ;
(സി)
പദ്ധതി
നടപ്പിലാക്കിയതുവഴി
റോഡപകടങ്ങള്‍
കുറഞ്ഞതായി
കണ്ടെത്തിയിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ഗ്രാമപഞ്ചായത്തുകളുടെ
നേതൃത്വത്തിലുള്ള വിവിധ
കമ്മിറ്റികൾ
*290.
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ്
ശ്രീ.മോന്‍സ്
ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്തുകളുടെ
നേതൃത്വത്തില്‍
ട്രാഫിക് കമ്മിറ്റികള്‍
പോലെയുള്ള വിവിധ
കമ്മിറ്റികള്‍ വിളിച്ചു
ചേര്‍ക്കുന്നത്
സംബന്ധിച്ച് നിലവിലുള്ള
വ്യവസ്ഥകള്‍
എന്തൊക്കെയെന്ന്
വെളിപ്പെടുത്തുമോ;
അങ്ങനെ
വിളിച്ചുചേര്‍ക്കേണ്ട
കമ്മിറ്റികൾ
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കമ്മറ്റികളിൽ ആരൊക്കെ
അംഗങ്ങൾ
ആയിരിക്കണമെന്ന്
വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ജനകീയവിഷയങ്ങള്‍ക്ക്
പരിഹാരം കാണാൻ
പ്രാപ്തമായ ഇത്തരം
കമ്മിറ്റികള്‍
നിർബന്ധമായും നിശ്ചിത
ഇടവേളകളില്‍
വിളിച്ചുചേർക്കുന്നതിന്
ബന്ധപ്പെട്ടവര്‍ക്ക്
കര്‍ശന നിര്‍ദ്ദേശം
നൽകുമോ?
നഗരങ്ങളിലെ
ശുചിത്വ സംവിധാനം
*291.
ശ്രീ.ബി.സത്യന്
,,
വി. കെ. സി. മമ്മത് കോയ
,,
സി.കൃഷ്ണന്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നഗരങ്ങളിലെ ശുചിത്വ
സംവിധാനം
മെച്ചപ്പെടുത്തുന്നതിനായി
കേന്ദ്രീകൃതവും
വികേന്ദ്രീകൃതവുമായ
മാലിന്യ സംസ്കരണം
ശക്തിപ്പെടുത്താന്‍
പദ്ധതിയുണ്ടോ;
(ബി)
സ്ഥല
ലഭ്യതയുടെ
അപര്യാപ്തതയും പൊതുവെ
സ്വീകാര്യമായ മാലിന്യ
സംസ്കരണ രീതികള്‍
പ്രാവര്‍ത്തികമാകാത്തതും
കണക്കിലെടുത്ത്
പൊതു-സ്വകാര്യ
പങ്കാളിത്തത്തോടെ
മാലിന്യത്തില്‍ നിന്ന്
വെെദ്യുതി
ഉല്പാദിപ്പിക്കുന്ന
സംസ്കരണ പ്ലാന്റുകള്‍
സ്ഥാപിക്കാനുള്ള
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
(സി)
വിപുലമായ
ശുചിത്വ ബോധവല്‍ക്കരണ
പ്രവര്‍ത്തനത്തിലൂടെയും
അനുയോജ്യമായ മാതൃകകള്‍
അവതരിപ്പിച്ചുകാെണ്ടും
ഉറവിട മാലിന്യ സംസ്കരണം
സംസ്കാരമാക്കിത്തീര്ക്കുന്നതിന്
വേണ്ട പ്രവര്‍ത്തനം
ഉൗര്ജ്ജിതമാക്കുമോ;
അജെെവ മാലിന്യ
സംസ്കരണത്തിനായി
ഏര്‍പ്പെടുത്തിയിട്ടുള്ള
ക്രമീകരണം
അറിയിക്കാമോ;
(ഡി)
തെരഞ്ഞെടുക്കപ്പെട്ട
നഗരസഭകളില്‍
നടപ്പാക്കുന്ന സീറോ
വേസ്റ്റ് ഓണ്‍ ഗ്രൗണ്ട്
വ്യാപകമാക്കാന്‍
സാധിക്കുമോ എന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസ് പരിഷ്കരണം
*292.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
മുല്ലക്കര രത്നാകരന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സാധാരണക്കാര്‍
കൂടുതലായി
ആശ്രയിക്കുന്ന
കെ.എസ്.ആര്.ടി.സി.
ഓര്‍ഡിനറി
സര്‍വ്വീസുകള്‍
നിര്‍ത്തലാക്കുന്നതിനുള്ള
നീക്കമുണ്ടാേ; എങ്കില്‍
ആയതിന്റെ കാരണങ്ങള്‍
വ്യക്തമാക്കുമാേ;
(ബി)
കെ.എസ്.ആര്.ടി.സി.
നടത്തുന്ന ദീര്‍ഘദൂര
സര്‍വ്വീസുകള്‍ ചില
ദിവസങ്ങളില്‍
മുടങ്ങിപ്പാേകുന്നത്
ഒഴിവാക്കുന്നതിനും
സ്ഥിരം
യാത്രക്കാര്‍ക്ക്
അതുകാരണം
ദുരിതമുണ്ടാകാതെ
നാേക്കുന്നതിനും സത്വര
നടപടി സ്വീകരിക്കുമാേ;
(സി)
തിരുവനന്തപുരത്ത്
നിന്നും
മണിപ്പാലിലേക്കും
സുള്ള്യയിലേക്കും
നടത്തിയിരുന്ന
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകള്‍
നിര്‍ത്തലാക്കിയിരിക്കുന്ന
സാഹചര്യത്തില്‍
സ്വകാര്യ ബസ്സുകള്‍
അനധികൃതമായി പ്രസ്തുത
റൂട്ടുകളിലേക്ക്
സര്‍വ്വീസ് ആരംഭിച്ചത്
കെ.എസ്.ആര്.ടി.സി.
യുടെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ഡി)
കെ.എസ്.ആര്.ടി.സി.
നിലവില്‍ നടത്തിവരുന്ന
ദീര്‍ഘദൂര
സര്‍വ്വീസുകള്‍
കാര്യക്ഷമവും ഭാവിയില്‍
കൂടുതല്‍
ലാഭകരവുമാക്കുന്നതിനുള്ള
നടപടികളെടുക്കാന്‍
കഴിയാതിരിക്കുന്നത്
എന്തുകാെണ്ടാണെന്ന്
വ്യക്തമാക്കുമാേ;
(ഇ)
സര്‍വ്വീസുകള്‍
ലാഭകരമാക്കുന്ന
ജീവനക്കാര്‍ക്ക്
പ്രാേത്സാഹനം
നല്‍കുന്നതിന്
മുന്കയ്യെടുക്കുമാേ;
വ്യക്തമാക്കുമാേ?
എയ്ഡഡ്
കോളേജുകള്‍ക്ക് സ്വയംഭരണപദവി
*293.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
എം.ഉമ്മര്‍
,,
പി.കെ.ബഷീര്‍
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എയ്ഡഡ്
കോളേജുകള്‍ക്ക്
സ്വയംഭരണപദവി
ലഭിക്കുന്നതിനായി
സര്‍ക്കാര്‍ എന്‍.ഒ.സി
നല്കാറുണ്ടോയെന്നറിയിക്കുമോ;
(ബി)
എന്‍.ഒ.സി
നല്‍കുന്നതിനായി
പ്രത്യേക സമിതി
നിലവിലുണ്ടോ; എങ്കില്‍
പ്രസ്തുത സമിതിയുടെ ഘടന
വ്യക്തമാക്കുമോ;
(സി)
സര്‍ക്കാര്‍
അനുമതി ഇല്ലാതെ
കോളേജുകള്‍
സ്വയംഭരണപദവിക്കായി
യു.ജി.സി.യെ
സമീപിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ശുചിത്വ
പദ്ധതികള്‍ നടപ്പാക്കുന്ന
ഏജന്‍സികള്‍
*294.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.ഉബൈദുള്ള
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാലിന്യസംസ്കരണചുമതല
നിര്‍വ്വഹിക്കുന്നതിനും
ശുചിത്വപദ്ധതികള്‍
നടപ്പാക്കുന്നതിനുമായി
ഏതൊക്കെ ഏജന്‍സികള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഈ
ഏജന്‍സികള്‍ ഓരോന്നും
എന്തൊക്കെ ചുമതലകളാണ്
നിര്‍വ്വഹിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഓരോ
ഏജന്‍സിയിലും
ദിവസവേതനക്കാര്‍
ഉള്‍പ്പെടെ ഏതൊക്കെ
തസ്തികകളില്‍ എത്ര വീതം
ഉദ്യോഗസ്ഥരും
ജോലിക്കാരും
പ്രവര്‍ത്തിക്കുന്നുണ്ടെന്ന
വിവരം ലഭ്യമാണോ;
എങ്കില്‍
വെളിപ്പെടുത്തുമോ;
(ഡി)
ഓരോ
ഏജന്‍സിയുടെയും
പ്രതിവര്‍ഷ ചെലവ്
എത്രയാണെന്ന്
വിശദമാക്കുമോ?
കേന്ദ്രീകൃത
മാലിന്യസംസ്കരണ പ്ലാന്റുകള്‍
*295.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
ടി. വി. ഇബ്രാഹിം
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കോര്‍പ്പറേഷനുകളിലും
മുനിസിപ്പാലിറ്റികളിലും
കേന്ദ്രീകൃത
മാലിന്യസംസ്കരണ
പ്ലാന്റുകള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എവിടെയൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
ഇല്ലെങ്കില്‍
വര്‍ദ്ധിച്ചുവരുന്ന
ഇ-വേസ്റ്റ്
ഉള്‍പ്പടെയുള്ള
മാലിന്യങ്ങള്‍
ഏതുവിധത്തില്‍
സംസ്കരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
നിലവില്‍
സംസ്ഥാനത്ത്
കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്ന
മാലിന്യസംസ്കരണ,
പുനരുപയോഗ പ്ലാന്റുകള്‍
എവിടെയെല്ലാം
ഉണ്ടെന്നതിന്റെ
വിശദവിവരം
വെളിപ്പെടുത്തുമോ ?
കവുങ്ങ്
കൃഷി സംരക്ഷണത്തിനായുള്ള
പദ്ധതി
*296.
ശ്രീ.കെ.
ബാബു
,,
എം. രാജഗോപാലന്‍
,,
കാരാട്ട് റസാഖ്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രത്യേകിച്ച് വടക്കന്‍
ജില്ലകളിലെ പ്രധാന
തോട്ടവിളയായിരുന്ന
കവുങ്ങ് കൃഷിയുടെ
വിസ്തൃതിയും അതില്‍
നിന്നുള്ള ഉല്പാദനവും
കുറഞ്ഞുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കവുങ്ങ്
കൃഷിയെ പ്രതികൂലമായി
ബാധിക്കുന്ന ഘടകങ്ങള്‍
എന്തെല്ലാമാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ;
(സി)
കവുങ്ങ്
കൃഷിയുടെ വിസ്തൃതി
വര്‍ദ്ധിപ്പിക്കുന്നതിനും
കൃഷി സംരക്ഷണത്തിനും
പരിപാലനത്തിനുമായി ഈ
സര്‍ക്കാര്‍
പ്രത്യേകപദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ഡി)
കവുങ്ങ്
കൃഷിയുടെ ചെലവ്
കുറയ്ക്കുന്നതിനും
നല്ലയിനം നടീല്‍
വസ്തുക്കള്‍
ലഭ്യമാക്കുന്നതിനും
മെച്ചപ്പെട്ട സാങ്കേതിക
കൃഷിരീതികള്‍
അവലംബിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
ഇതില്‍
ഉള്‍പ്പെടുത്തിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
കാര്‍ഷികമേഖല
നേരിടുന്ന പ്രശ്നങ്ങള്‍
*297.
ശ്രീ.അനില്‍
അക്കര
,,
കെ.സി.ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കാര്‍ഷികമേഖല നേരിടുന്ന
അതീവഗുരുതരമായ
സ്ഥിതിവിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കര്‍ഷകര്‍ക്ക്
ആശ്വാസം
നല്‍കുന്നതിനായി ഇൗ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രളയത്തിന്റെ
കെടുതികള്‍
അനുഭവിക്കുന്ന
കര്‍ഷകര്‍ക്കെതിരെ
സര്‍ഫാസി നിയമത്തിന്റെ
പേരില്‍ സഹകരണ
ബാങ്കുകള്‍
ഉള്‍പ്പെടെയുളള ധനകാര്യ
സ്ഥാപനങ്ങള്‍ ജപ്തി
നടപടികളുമായി
മുന്നോട്ട് പോകുന്നത്
അവരെ ആത്മഹത്യയിലേക്ക്
തളളിവിടുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
കഴിഞ്ഞ ഒരു
വര്‍ഷത്തിനുളളില്‍
സംസ്ഥാനത്ത് എത്ര
കര്‍ഷകരാണ് ആത്മഹത്യ
ചെയ്തതെന്ന്
അറിയിക്കുമോ;
(സി)
പ്രളയത്തില്‍
കാര്‍ഷികവിളകള്‍
പൂര്‍ണ്ണമായും
നശിക്കുകയും കൃഷിഭൂമി
കൃഷിക്ക്
ഉപയുക്തമല്ലാതാകുകയും
ചെയ്ത വയനാട്ടിലെയും
ഇടുക്കിയിലെയും
കര്‍ഷകര്‍ക്ക് പ്രത്യേക
പാക്കേജ്
കൊണ്ടുവരുന്നകാര്യം
പരിഗണിക്കുമോ?
റോഡപകടങ്ങള്‍
കുറയ്ക്കുന്നതിനുള്ള നൂതന
പദ്ധതികള്‍
*298.
ശ്രീ.എം.
നൗഷാദ്
,,
കെ. ദാസന്
,,
വി. അബ്ദുറഹിമാന്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡപകടങ്ങള്‍
കുറയ്ക്കുന്നതിന് ഇൗ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുളള
നൂതന പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക്
സര്‍ക്കാര്‍
ആശുപത്രികള്‍
പ്രയോജനപ്പെടുത്തിയും
സ്വകാര്യ
ആശുപത്രികളുമായി
സഹകരിച്ചും
ട്രോമാകെയര്‍ സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
ആരോഗ്യവകുപ്പിന്റെ
സഹകരണത്തോടെ
സുരക്ഷാവീഥി എന്ന
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ദേശീയ-സംസ്ഥാന
പാതകളിലെ അപകടസാധ്യതാ
മേഖലകളില്‍ നിരീക്ഷണ
ക്യാമറകള്‍
സ്ഥാപിക്കുന്ന പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ഡി)
പൊതുഗതാഗത
സംവിധാനം
നിരീക്ഷണവിധേയമാക്കി
അപകടങ്ങള്‍
കുറയ്ക്കുന്നതിന്
ജി.പി.എസ്.അധിഷ്ഠിത
വാഹന നിരീക്ഷണ സംവിധാനം
ഏര്‍പ്പെടുത്താന്‍
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കേന്ദ്ര
റബര്നയത്തിന്റെ കരട്
*299.
ശ്രീ.ആന്റണി
ജോണ്‍
,,
കെ.സുരേഷ് കുറുപ്പ്
,,
ബി.ഡി. ദേവസ്സി
,,
രാജു എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
പ്രസിദ്ധീകരിച്ച റബര്‍
നയത്തിന്റെ കരട്
പരിശോധനാവിധേയമാക്കിയിരുന്നോ;
നയത്തില്‍ സ്ഥായിയായ
കൃഷിയ്ക്ക് അനിവാര്യമായ
ഉല്പാദനക്ഷമത
വര്‍ദ്ധനവിനും
വിലസ്ഥിരതക്കും
പ്രാധാന്യം
നല്‍കിയിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
(ബി)
ഊഹക്കച്ചവടത്തിലൂടെ
(ഫ്യൂച്ചേഴ്സ്
ട്രേഡിംഗ്)
മാര്‍ക്കറ്റിടപെടല്‍
നടത്തുമെന്ന
നിര്‍ദ്ദേശം എത്ര
വിപരീതഫലം ഉളവാക്കാന്‍
സാധ്യതയുണ്ടെന്ന്
പരിശോധിക്കുമോ;
(സി)
ഇറക്കുമതി
നിയന്ത്രണത്തെക്കുറിച്ച്
പരാമര്‍ശിക്കാത്തതും
ഷീറ്റ് റബറില്‍ നിന്ന്
ബ്ലോക്ക് റബര്‍
ഉല്പാദനത്തിലേക്ക്
മാറണമെന്ന
നിര്‍ദ്ദേശവും
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
പ്രതികൂല
കാലാവസ്ഥ കൊണ്ട് റബര്‍
കൃഷി സാധ്യമാകാത്ത
സംസ്ഥാനങ്ങളില്‍
ഗ്വായൂലി,
ഡാണ്ഡെലായോണ്, സീയാരാ
തുടങ്ങിയ റബറിന്
പകരമായിട്ടുള്ള
ചെടികളും മരങ്ങളും
വച്ചുപിടിപ്പിക്കണമെന്നും
റബര്‍കൃഷിക്ക്
അനുയോജ്യമായ
വടക്കുകിഴക്കന്‍
സംസ്ഥാനങ്ങളിലേക്കു
കൂടി കൃഷി
വ്യാപിപ്പിക്കണമെന്നും
ഉള്ള നിര്‍ദ്ദേശങ്ങള്‍
കരട് നയത്തില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ഇ)
പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
സംസ്ഥാനത്തെ റബര്‍
കര്‍ഷകര്‍ക്ക് ആശ്വാസം
പകരുന്നതിന് പകരം
കൂടുതല്‍ ആശങ്ക
ഉയര്‍ത്തുന്നതായതിനാല്‍
കരടുനയത്തില്‍ സമഗ്ര
മാറ്റം വരുത്താന്‍
വേണ്ട ഇടപെടല്‍
ഉണ്ടാകുമോ
എന്നറിയിക്കാമോ?
ചെറുകിട
നാമമാത്ര നെല്‍കര്‍ഷകര്‍ക്ക്
പ്രോത്സാഹനം
*300.
ശ്രീ.കെ.കുഞ്ഞിരാമന്
,,
എസ്.ശർമ്മ
,,
കെ.വി.വിജയദാസ്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചെറുകിട നാമമാത്ര
നെല്‍കര്‍ഷകരുടെ കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ചെറുകിട
നാമമാത്ര കര്‍ഷകരുടെ
ഉല്പന്നങ്ങള്
കാര്യക്ഷമമായി വിപണനം
നടത്തുന്നതിനായി
സംസ്ഥാനത്ത് റൈസ്
മില്ലുകളും പ്രോസസിംഗ്
യൂണിറ്റുകളും
സ്ഥാപിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
പരമ്പരാഗത
നെല്ലിനങ്ങളുടെ കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
(ഡി)
ഇതിനായി
ക്ലസ്റ്ററുകള്‍
രൂപീകരിച്ച്
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?