ചിറയിൻകീഴ്
മണ്ഡലത്തിൽ
പുതിയ
ബസ്
സർവീസുകൾ
1628 ശ്രീമതി
രമ്യ
ഹരിദാസ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ചിറയിൻകീഴ്
നിയോജക
മണ്ഡലത്തിലെ
പ്രദേശങ്ങളിൽ
പുതിയ
ബസ്
സർവീസുകൾ
അനുവദിക്കുന്നതിനായി
ലഭിച്ച
അപേക്ഷകളിന്മേൽ
സ്വീകരിച്ച
നടപടി
വിശദമാക്കാമോ?
കോഴിക്കോട്
നഗരത്തിൽ
സമഗ്ര
നഗര
ഗതാഗത
പദ്ധതി
1629 ശ്രീ.
ഫൈസൽ
ബാബു
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കോഴിക്കോട്
നഗരത്തിലെ
ഗതാഗതത്തിരക്ക്
കുറയ്ക്കുന്നതിനും
വിവിധ
പൊതുഗതാഗത
സംവിധാനങ്ങളെ
ഏകോപിപ്പിക്കുന്നതിനുമായി
സമഗ്ര
നഗര
ഗതാഗത
പദ്ധതി
നടപ്പാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ബി) കോഴിക്കോട്
നഗരത്തിനായി
ഏകീകൃത
നഗര
ഗതാഗത
മാസ്റ്റർ
പ്ലാൻ
നിലവിലുണ്ടോ;
വ്യക്തമാക്കാമോ;
(സി) ബസ്,
റെയിൽ,
ലൈറ്റ്
മെട്രോ,
ജലഗതാഗതം
തുടങ്ങിയ
സംവിധാനങ്ങളെ
ഏകോപിപ്പിക്കുന്നതിനുള്ള
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ഡി) കോഴിക്കോട്
നഗരത്തിൽ
കോമൺ
മൊബിലിറ്റി
അഥവാ
ഇന്റഗ്രേറ്റഡ്
പബ്ലിക്
ട്രാൻസ്പോർട്ട്
സംവിധാനം
നടപ്പാക്കാൻ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ
അതിന്റെ
വിശദാംശങ്ങളും
സമയക്രമവും
വ്യക്തമാക്കാമോ?
പൊതുഗതാഗതം
കാര്യക്ഷമമാക്കാൻ
നടപടി
1630 ശ്രീ.
ജി. ആര്.
അനില്‍
ശ്രീ.
പി.
പ്രസാദ്
ശ്രീ.
കെ. കെ.
വത്സരാജ്
ശ്രീമതി
ഗീതാ
ഗോപി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ഉയർന്ന
ജനസാന്ദ്രതയും
വാഹനസാന്ദ്രതയുമുള്ള
കേരളത്തിൽ
കാര്യക്ഷമമായ
പൊതുഗതാഗതത്തിന്റെ
അഭാവം
മൂലം
ജനങ്ങൾ
സ്വന്തം
വാഹനങ്ങളെ
(പ്രത്യേകിച്ച്
ഇരുചക്ര
വാഹനങ്ങൾ)
ആശ്രയിക്കുന്നത്
വർദ്ധിച്ചു
വരുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി) കെ.എസ്.ആര്.ടി.സി.
വർഷങ്ങളായി
വലിയ
സാമ്പത്തിക
നഷ്ടത്തിലാണ്
എന്നത്
ഗൗരവമായി
കാണുന്നുണ്ടോ;
വിശദമാക്കാമോ;
(സി) 15
വർഷത്തിലധികം
പഴക്കമുള്ള
പൊതുഗതാഗത
വാഹനങ്ങൾ
പൊളിക്കണമെന്ന
കേന്ദ്ര
സർക്കാർ
നയം (വെഹിക്കിൾ
സ്ക്രാപ്പിംഗ്
പോളിസി)
നിലവിൽ
വന്നതോടെ
സാധാരണ
സർവീസുകൾ
നടത്താൻ
ആവശ്യത്തിന്
ബസുകളില്ലാത്ത
അവസ്ഥ
കെ.എസ്.ആർ.ടി.സി.
നേരിടുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ഡി) സ്ത്രീകളുടെ
സൗജന്യ
യാത്രയ്ക്കായി
കെ.എസ്.ആർ.ടി.സി.
നടപ്പിലാക്കിയ
പ്രിയദർശിനി
പോലുള്ള
പദ്ധതികൾ
സ്വകാര്യ
ബസുകളുടെ
വരുമാനത്തെ
ബാധിച്ചതായി
ബസ്
ഉടമകൾ
പരാതിപ്പെടുന്നുണ്ടോ;
വിശദമാക്കാമോ?
മോട്ടോര്‍
വാഹനവകുപ്പിലെ
ഇടനിലക്കാരുടെ
പ്രവര്‍ത്തനം
തടയാൻ
നടപടി
1631 ശ്രീ.
പി .എം. എ.
സമീർ
ശ്രീ.
കല്ലട്ര
മാഹിൻ
ശ്രീ.
എം.
റഹ്മത്തുളള
ശ്രീ.
ടി. പി.
അഷ്റഫലി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) മോട്ടോര്‍
വാഹനവകുപ്പില്‍
ഇടനിലക്കാരുടെ
പ്രവര്‍ത്തനം
വ്യാപകമാണെന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(ബി) ഇടനിലക്കാരുടെ
പ്രവര്‍ത്തനം
നിയന്ത്രിക്കുന്നതിനും
ഉദ്യോഗസ്ഥരുടെ
പീഡനവും
അഴിമതിയും
ഇല്ലാതാക്കാനും
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി) മലപ്പുറം
കിഴിശ്ശേരിയില്‍
കൊണ്ടോട്ടി
സബ്
ആര്.ടി.
ഓഫീസിലെ
ഉദ്യോഗസ്ഥരുടെ
പീഡനത്തില്‍
മനം
നൊന്ത്
ഷൗക്കത്തലി
എന്ന
ഓട്ടോ
ഡ്രെെവര്‍
ആത്മഹത്യ
ചെയ്ത
സംഭവത്തില്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കെ.
എസ്.ആര്.
ടി.സി.യുടെ
പാർസൽ
സംവിധാനം
1632 ശ്രീ.
എന്‍.
കെ.
അക്ബര്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കെ.എസ്.ആര്.ടി.സി.
യുടെ
പാർസൽ
സംവിധാനം
നിർത്തലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ബി) 2025-26
സാമ്പത്തിക
വർഷത്തിൽ
കെ.എസ്.ആര്.ടി.സി
പാർസൽ
സംവിധാനം
ലാഭകരമായിരുന്നോ;
വ്യക്തമാക്കാമോ?
മഞ്ചേശ്വരം
താലൂക്കിൽ
പുതിയ
സബ് ആർ.ടി.
ഓഫീസ്
1633 ശ്രീ.
എ. കെ. എം.
അഷ്റഫ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കാസർകോട്
ജില്ലയിലെ
മഞ്ചേശ്വരം
താലൂക്കിൽ
സബ് ആർ.ടി.
ഓഫീസ്
പ്രവര്‍ത്തിക്കുന്നില്ലായെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) താലൂക്ക്
ആസ്ഥാനത്ത്
സബ് ആർ.ടി.
ഓഫീസ്
ഇല്ലാത്തതുമൂലം
ജനങ്ങൾ
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകൾ
പരിഹരിക്കുന്നതിനായി
മഞ്ചേശ്വരത്ത്
പുതിയ
സബ് ആർ.ടി.
ഓഫീസ്
അനുവദിക്കുന്നതിന്
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി) പ്രസ്തുത
വിഷയത്തിൽ
സ്ഥലം
എം.എൽ.എ.
ഗതാഗത
വകുപ്പിന്
സമർപ്പിച്ച
കത്തിൽ
കൈക്കൊണ്ട
തുടർനടപടികൾ
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ഡി) പ്രസ്തുത
അപേക്ഷയിന്മേൽ
ഗതാഗത
വകുപ്പിലും
മോട്ടോർ
വാഹന
വകുപ്പിലുമുള്ള
ഫയലിന്റെ
നിലവിലെ
സ്ഥിതിയും
ബന്ധപ്പെട്ട
ഫയൽ
നമ്പറും
ലഭ്യമാക്കുമോ?
ഷൊര്‍ണ്ണൂര്‍
റെയില്‍വേ
സ്റ്റേഷനിൽ
നിന്നും
കണക്റ്റിംഗ്
ബസ്
സർവീസുകൾ
1634 ശ്രീ.
പി.
മമ്മിക്കുട്ടി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സ്ത്രീകള്‍ക്കായി
നടപ്പിലാക്കിയ
പ്രിയദര്‍ശിനി
സൗജന്യ
ബസ്
യാത്ര
പദ്ധതിയുടെ
ഭാഗമായി
കഴിഞ്ഞ
രണ്ടുമാസത്തിനിടെ
എത്ര
യാത്രകള്‍
നടന്നു;
യാത്രയുടെ
ഭാഗമായി
കെ.എസ്.ആർ.ടി.സി.
ക്കുണ്ടായ
അധിക
സാമ്പത്തിക
ബാധ്യത
എത്രയാണ്;
വിശദമാക്കാമോ;
(ബി) ഷൊര്‍ണ്ണൂര്‍
റെയില്‍വേ
ജംഗ്ഷനില്‍
എത്തുന്ന
ദീര്‍ഘ
ദൂര
ട്രെയിന്‍
യാത്രക്കാര്‍ക്ക്
പ്രയോജനപ്പെടുത്തുന്ന
വിധത്തില്‍
രാത്രി/പുലര്‍ച്ചെ
കെ.എസ്.ആർ.ടി.സി.
കണക്ടിവിറ്റി
സർവീസ്
വര്‍ധിപ്പിക്കാന്‍
ആലോചനയുണ്ടോ;
വിശദമാക്കാമോ;
മോട്ടോർ
വാഹന
വകുപ്പിന്റെ
പോർട്ടൽ
1635 പ്രൊഫ.
സി.
രവീന്ദ്രനാഥ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) മോട്ടോർ
വാഹന
വകുപ്പിന്റെ
നിലവിലുള്ള
പോർട്ടൽ
മുഖേന
എന്തൊക്കെ
സേവനങ്ങളാണ്
പൊതുജനങ്ങൾക്ക്
ലഭ്യമാകുന്നതെന്ന്
വിശദമാക്കുമോ;
(ബി) സാങ്കേതിക
തടസ്സം
മൂലം
പോർട്ടൽ
മുഖേനയുള്ള
സേവനം
ലഭ്യമാകാത്തത്
കാരണം
പൊതുജനങ്ങൾക്ക്
അപ്രതീക്ഷിതമായ
ബുദ്ധിമുട്ടുകൾ
നേരിടുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ
ഇത്
പരിഹരിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
ഇതിനകം
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ഗതാഗത
നയം
രൂപീകരിക്കൽ
1636 ശ്രീ.
വി. ടി.
ബൽറാം
ശ്രീമതി
വിദ്യാ
ബാലകൃഷ്ണൻ
ശ്രീ.
മുഹമ്മദ്
ഷിയാസ്
ശ്രീ.
ദീപക്
ജോയ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) വ്യവസായ
നയം
പോലെ,
സംസ്ഥാനത്ത്
ഒരു
ഗതാഗത
നയത്തിന്
രൂപം
നൽകാൻ
പദ്ധതിയുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(ബി) റോഡ്
സുരക്ഷാ
മാനദണ്ഡങ്ങൾ
മനസ്സിലാക്കാനും
റോഡപകടങ്ങൾ
കുറയ്ക്കുന്നതിനും
ജനങ്ങളെ
ബോധവൽക്കരിക്കാൻ
പദ്ധതിയുണ്ടോ;
വിശദമാക്കുമോ;
(സി) റോഡ്
സുരക്ഷ
ഉറപ്പാക്കുന്നതിനായി
ആരംഭിക്കുന്ന
ഗതാഗത
സാക്ഷരതാ
യജ്ഞത്തെക്കുറിച്ച്
വിശദമാക്കുമോ?
റോഡ്
സുരക്ഷയും
വാഹന
അപകട
ഇൻഷുറൻസും
1637 ശ്രീ.
സജീവ്
ജോസഫ്
ശ്രീ.
റോയി.
കെ.
പൗലോസ്
ശ്രീ.
പഴകുളം
മധു
ശ്രീ.
റോണി.
കെ.
ബേബി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കാൽനട
യാത്രക്കാരുടെ
സുരക്ഷ
ഉറപ്പാക്കാൻ
തിരക്കേറിയ
പ്രധാന
റോഡുകളിലെ
സീബ്രാ
ക്ലോസിങ്ങുകളുടെ
വീതി
മൂന്ന്
മീറ്ററിൽ
നിന്ന്
ആറ്
മീറ്റർ
ആക്കാൻ
പദ്ധതിയുണ്ടോ;
വ്യക്തമാക്കുമോ;
(ബി) വാഹന
അപകട
ചികിത്സയ്ക്ക്
ഒന്നരലക്ഷം
രൂപ
വരെ
സഹായം
ലഭിക്കുന്ന
പി.എം.
റാഹത്ത്
പദ്ധതി,
കേന്ദ്ര
സർക്കാരുമായി
ചേർന്ന്
നടപ്പിലാക്കാൻ
നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ;
(സി) സംസ്ഥാനത്ത്
സമഗ്ര
ഗതാഗത
സാക്ഷരതായജ്ഞം
നടപ്പാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ
വിശദാംശം
ലഭ്യമാക്കുമോ?
കാൽനടയാത്രക്കാരുടെ
സുരക്ഷിതത്വം
1638 ശ്രീ.
സനീഷ്കുമാര്
ജോസഫ്
ശ്രീ.
കെ.
ജയന്ത്
ശ്രീമതി
ഉഷ
വിജയൻ
ശ്രീ.
ടി .ഒ.
മോഹനൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്തെ
റോഡുകളിൽ
കാൽനടയാത്രക്കാരുടെ
സുരക്ഷിതത്വം
ഉറപ്പുവരുത്തുന്നതിനും
അവരുടെ
ബുദ്ധിമുട്ടുകൾ
പരിഹരിക്കുന്നതിനുമായി
പ്രത്യേക
കർമ്മപദ്ധതി
തയ്യാറാക്കാൻ
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി) വാഹനങ്ങളുടെ
ബാഹുല്യത്താൽ
കാൽനടയാത്രക്കാർക്ക്
റോഡ്
മുറിച്ച്
കടക്കുന്നതിന്
ഏറെ
പ്രയാസം
അനുഭവിക്കേണ്ടിവരുന്ന
സാഹചര്യത്തിൽ
റോഡുകളിലെ
സീബ്രാ
ലൈനുകളുടെ
വീതി
വർദ്ധിപ്പിക്കാൻ
നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ;
(സി) മൾട്ടിലൈൻ
ട്രാഫിക്
വരുന്ന
പാതകളിൽ
പെഡസ്ട്രിയൻ
ക്രോസിംഗ്
റെസ്ക്യൂ
സ്പോട്ട്
സജ്ജീകരിക്കുമോ;
വിശദമാക്കുമോ?
സ്ത്രീ
സൗജന്യ
യാത്ര
പദ്ധതി
മൂലം
സ്വകാര്യ
ബസ്
മേഖലയിലെ
പ്രതിസന്ധി
1639 ശ്രീ.
രാജൻ.
ജെ.
പല്ലൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) പ്രിയദർശിനി
പദ്ധതി
നടപ്പിലാക്കിയത്
കാരണം
സ്വകാര്യ
ബസ്
മേഖലയിൽ
പ്രതിസന്ധി
ഉണ്ടായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി) കെ.എസ്.ആർ.ടി.സി.
ബസ്
സർവീസുകൾ
ആവശ്യത്തിനില്ലാത്ത
ഗ്രാമീണ
മേഖലകളിൽ
ജനങ്ങൾ
കൂടുതലായി
ആശ്രയിക്കുന്നതും
ധാരാളം
തൊഴിലവസരങ്ങൾ
സൃഷ്ടിക്കുന്നതുമായ
സ്വകാര്യ
ബസ്
വ്യവസായത്തെ
നിലനിർത്തിക്കൊണ്ടുപോകാൻ
കൂടുതൽ
ആശ്വാസനടപടികൾ
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
എറണാകുളം
നഗരത്തിലെ
ട്രാഫിക്
സിഗ്നല്‍
ലൈറ്റുകള്‍
1640 ശ്രീ.
ടി. ജെ.
വിനോദ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) എറണാകുളം
നഗരത്തിലെ
സിഗ്നൽ
ലൈറ്റുകളെല്ലാം
പ്രവർത്തിക്കുന്നുണ്ടോ
എന്ന്
അറിയിക്കാമോ;
ഇല്ലെങ്കിൽ
ഏതൊക്കെ
ജംഗ്ഷനുകളിലാണ്
സിഗ്നലുകൾ
പ്രവർത്തനരഹിതമായിട്ടുള്ളത്
എന്ന്
അറിയിക്കാമോ;
(ബി) തേവര
ജംഗ്ഷനിലെ
ട്രാഫിക്
സിഗ്നൽ
പ്രവർത്തനരഹിതമായത്
പരിഹരിക്കാൻ
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന്
വ്യക്തമാക്കാമോ;
(സി) എറണാകുളം
നഗരത്തിലെ
ട്രാഫിക്
സിഗ്നലുകൾ
പ്രവർത്തനരഹിതമായാൽ
അവ
നന്നാക്കാനുള്ള
ഉത്തരവാദിത്തം
ആര്‍ക്കാണ്;
ഇതിനായി
എ.എം.സി.(ആന്വൽ
മെയിന്റനൻസ്
കോൺട്രാക്റ്റ്)നിലവിലുണ്ടോ
എന്ന്
വിശദമാക്കുമോ?
എൻഫോഴ്സ്മെന്റ്
വിഭാഗത്തിന്റെ
24
മണിക്കൂർ
പട്രോളിംഗ്
സംവിധാനം
1641 ശ്രീമതി
ഉമ
തോമസ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) റോഡ്
അപകടങ്ങൾ
വർധിച്ചുവരുന്ന
സാഹചര്യത്തിൽ
സംസ്ഥാനത്തെ
ദേശീയപാതകളിലും
സംസ്ഥാനപാതകളിലും
മോട്ടോർ
വാഹന
വകുപ്പ്
എൻഫോഴ്സ്മെന്റ്
വിഭാഗത്തിന്റെ
24
മണിക്കൂർ
പട്രോളിംഗ്
സംവിധാനം
ഏർപ്പെടുത്തുന്നത്
പരിഗണനയിലുണ്ടോ;
(ബി) 24
മണിക്കൂർ
പട്രോളിംഗ്
സംവിധാനം
നടപ്പാക്കുന്നതിനാവശ്യമായ
മോട്ടോർ
വെഹിക്കിൾ
ഇൻസ്പെക്ടർ
ഉൾപ്പെടെയുള്ള
തസ്തികകൾ
സൃഷ്ടിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ?
പെഡസ്ട്രിയൻ
ക്രോസിംഗുകൾ
സ്ഥാപിക്കാൻ
നടപടി
1642 ശ്രീ.
ഫൈസൽ
ബാബു
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) പ്രധാന
നഗരങ്ങളിലും
തിരക്കേറിയ
റോഡുകളിലും
കാൽനട
യാത്രക്കാരുടെ
സുരക്ഷയ്ക്കായി
പെഡസ്ട്രിയൻ
ക്രോസിംഗുകൾ,
സീബ്രാ
ക്രോസിംഗുകൾ,
പെലിക്കൻ/സിഗ്നൽ
ക്രോസിംഗുകൾ
ഉൾപ്പെടെയുള്ള
സംവിധാനങ്ങൾ
ശാസ്ത്രീയമായി
സ്ഥാപിക്കുന്നതിനും
നിലവിലുള്ളവ
നവീകരിക്കുന്നതിനും
പ്രത്യേക
പദ്ധതി
നടപ്പാക്കുമോ;
ഇതിനായി
പ്രധാന
കേന്ദ്രങ്ങൾ
കണ്ടെത്തി
സമയബന്ധിതമായി
നടപടി
സ്വീകരിക്കുമോ?
വാഹനാപകടങ്ങള്‍
കുറയ്ക്കാൻ
നടപടി
1643 ശ്രീ.
സജി
ചെറിയാന്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്ത്
കഴിഞ്ഞ
അഞ്ച്
വര്‍ഷങ്ങളില്‍
നടന്ന
വാഹനാപകടങ്ങള്‍
എത്രയാണെന്ന്
വര്‍ഷം
തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കാമോ;
(ബി) വാഹനാപകടങ്ങളില്‍
എത്രപേര്‍ക്ക്
ജീവൻ
നഷ്ടപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി) കഴിഞ്ഞ
സര്‍ക്കാര്‍
സ്ഥാപിച്ച
എ.ഐ.
ക്യാമറകളുടെ
പ്രവര്‍ത്തനം
കാരണം
വാഹനാപകടങ്ങളുടെ
എണ്ണത്തില്‍
നിയന്ത്രണം
വന്നിട്ടുണ്ടോ;
(ഡി) എ.ഐ.
ക്യാമറ
സംവിധാനം
കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഈ
പദ്ധതി
കൂടുതല്‍
സ്ഥലങ്ങളിലേക്ക്
വ്യാപിപ്പിക്കാൻ
ആലോചിക്കുന്നുണ്ടോ;
(ഇ) വാഹനാപകടങ്ങള്‍
കുറയുന്നതിന്
മറ്റ്
എന്തെല്ലാം
പദ്ധതികള്‍
ആണ്
വിഭാവനം
ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കാമോ?
വെമ്പായം,
വട്ടപ്പാറ,
പോത്തൻകോട്
ജംഗ്ഷനുകളിലെ
റോഡ്
സുരക്ഷ
1644 ശ്രീ.
ജി. ആര്.
അനില്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) പോത്തൻകോട്,
വട്ടപ്പാറ,
വെമ്പായം
ജംഗ്ഷനുകളിലെ
ഗതാഗതക്കുരുക്ക്
ഒഴിവാക്കാനായി
കേരള
റോഡ്
സുരക്ഷാ
അതോറിറ്റിയിൽ
നിന്നും
രണ്ട്
കോടി
രൂപ
അനുവദിച്ചിരുന്നത്
ഉപയോഗപ്പെടുത്തുന്നതിനായി
പൊതുമരാമത്ത്
വകുപ്പ്
സമര്‍പ്പിച്ച
പദ്ധതിയുടെ
എസ്റ്റിമേറ്റിന്
ഭരണാനുമതി
നൽകിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
എസ്റ്റിമേറ്റ്
കേരള
റോഡ്
സേഫ്റ്റി
അതോറിറ്റിയുടെ
ടെക്നിക്കൽ
കമ്മിറ്റി
യോഗം
ചേർന്ന്
പരിശോധിച്ച്
അംഗീകാരം
നൽകിയിട്ടുണ്ടോ;
എങ്കിൽ
യോഗം
ചേർന്ന
തീയതിയും
യോഗ
തീരുമാനങ്ങളും
വിശദമാക്കാമോ;
(സി) പ്രസ്തുത
പ്രവൃത്തിക്ക്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടെങ്കിൽ
ടെൻഡർ
നടപടികൾ
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ
നിലവിൽ
ഏത്
ഘട്ടത്തിലാണെന്നും
പ്രവൃത്തി
എന്നേക്ക്
ആരംഭിക്കാൻ
സാധിക്കുമെന്നും
വ്യക്തമാക്കാമോ?
കേരള
റോഡ്
സുരക്ഷാ
മിഷൻ
1645 ഡോ.
മാത്യു
കുഴൽനാടൻ
ശ്രീ.
കെ. എം.
അഭിജിത്ത്
ശ്രീമതി
കെ. കെ.
രമ
ശ്രീ.
രമേഷ്
പിഷാരടി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) റോഡിലെ
നിയമലംഘനങ്ങൾ
കർശനമായി
തടയുന്നതിനായി
കേരള
റോഡ്
സുരക്ഷാ
മിഷൻ
നടപ്പാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി) പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിലൂടെ
മദ്യപിച്ചോ
മറ്റ്
ലഹരിവസ്തുക്കൾ
ഉപയോഗിച്ചോ
വാഹനമോടിക്കുന്ന
കേസുകളിൽ
ശിക്ഷ
കൂടുതൽ
കർശനമാക്കുമോ;
വിശദമാക്കാമോ;
(സി) പ്രിയദർശിനി,ഓപ്പറേഷൻ
തൂഫാൻ
എന്നീ
പദ്ധതികളുടെ
തുടർച്ചയായുള്ള
ജനകീയ
പദ്ധതി
എന്ന
നിലയിലാണോ
റോഡ്
സുരക്ഷാ
യജ്ഞത്തെ
വിഭാവനം
ചെയ്യുന്നതെന്ന്
വിശദമാക്കാമോ;
ഏതൊക്കെ
വകുപ്പുകളുടെ
സഹകരണത്തോടെയാണ്
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കാമോ?
തിരുവല്ല
ട്രാന്‍സ്പോർട്ട്
കോംപ്ലക്സിൽ
വാടകക്ക്
പ്രവർത്തിക്കുന്ന
വ്യാപാര
സ്ഥാപനങ്ങള്‍
1646 ശ്രീ.
വർഗ്ഗീസ്
മാമ്മൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) തിരുവല്ലയിലെ
ട്രാന്‍സ്പോർട്ട്
കോംപ്ലക്സില്‍
മുഴുവന്‍
മുറികളും
വ്യാപാര
സ്ഥാപനങ്ങള്‍ക്കായി
വിട്ടുനല്കിയിട്ടുണ്ടോ;
ഇനി
എത്ര
സ്ഥാപനങ്ങള്‍ക്ക്
കൂടി
അവസരമുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി) പ്രസ്തുത
കെട്ടിടത്തില്‍
വ്യാപാര
സ്ഥാപനങ്ങള്‍
ആരംഭിക്കുന്നതിനുള്ള
അർഹതാ
മാനദണ്ഡങ്ങള്‍,
വാടകനിരക്ക്,
ഗ്യാരണ്ടി
ഡിപ്പോസിറ്റ്
എന്നിവയുടെ
വിശദാംശം
ലഭ്യമാക്കുമോ;
(സി) പ്രസ്തുത
കെട്ടിടത്തില്‍
ഇന്‍ഡ്യന്‍
കോഫീ
ഹൗസിനായി
മാനദണ്ഡങ്ങളിലും
വാടക
നിരക്കിലും
ഇളവ്
നല്കി
സ്ഥലം
വിട്ടുനല്‍കുന്നത്
അനുഭാവപൂർവ്വം
പരിഗണിക്കുമോ?
കെ
. എസ് .ആർ
. ടി .സി .
ബസ്
നവീകരണ
ധനസമാഹരണ
പദ്ധതി
1647 ശ്രീ.
ജി.
സുധാകരൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കെ.എസ്.ആര്.ടി.സി.യുടെ
കാലപ്പഴക്കം
ചെന്നതും
സാങ്കേതികമായി
സർവീസ്
നടത്താൻ
പ്രയാസമുള്ളതുമായ
ബസ്സുകളുടെ
എണ്ണം,
അവ
സർവീസിൽ
നിന്നും
പിൻവലിക്കേണ്ട
സാഹചര്യം,
പുതിയ
ബസ്സുകൾ
വാങ്ങുന്നതിനാവശ്യമായ
സാമ്പത്തിക
വിഭവങ്ങളുടെ
അപര്യാപ്തത
എന്നീ
വിഷയങ്ങൾ
ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി) നിലവിൽ
കെ.എസ്.ആർ.ടി.സി.യുടെ
ബസ്
ഫ്ലീറ്റിൽ
കാലപ്പഴക്കം
മൂലം
സർവ്വീസ്
നടത്താൻ
കഴിയാത്തതോ
ഉടൻ
പിൻവലിക്കേണ്ടതോ
ആയ
ബസുകളുടെ
എണ്ണം
എത്രയെന്ന്
വർഷം
തിരിച്ചുള്ള
കണക്ക്
ലഭ്യമാണോ;
(സി) ഇത്തരത്തിലുള്ള
ബസുകൾക്ക്
പകരമായി
പുതിയ
ബസ്സുകൾ
വാങ്ങുന്നതിനായി
നിലവിൽ
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികളും
ആവശ്യമായ
ഏകദേശ
തുകയും
എത്രയെന്ന്
വ്യക്തമാക്കാമോ;
(ഡി) കെ.എസ്.ആര്.ടി.സി.യുടെ
സാമ്പത്തിക
ബാധ്യത
സർക്കാരിന്
അധികഭാരം
സൃഷ്ടിക്കാത്ത
വിധത്തിൽ
'കെ.എസ്.ആര്.ടി.സി.
ബസ്
നവീകരണ
ധനസമാഹരണ
പദ്ധതി'
എന്ന
നിലയിൽ
പ്രത്യേക
ടിക്കറ്റ്/ധനസമാഹരണ
സംവിധാനം
ആരംഭിക്കുന്നതിനുള്ള
സാധ്യത
പരിശോധിച്ചിട്ടുണ്ടോ;
(ഇ) അത്തരം
സംവിധാനം
നടപ്പാക്കിയാല്‍
അതിലൂടെ
ലഭിക്കുന്ന
അധിക
വരുമാനം
പുതിയ
ബസ്
വാങ്ങുന്നതിനായി
മാത്രം
വിനിയോഗിക്കുന്നതിന്
പ്രത്യേക
ഫണ്ട്
രൂപീകരിക്കുന്ന
കാര്യം
പരിഗണിക്കുമോ?
പ്രിയദര്‍ശിനി
ബസ്
സര്‍വീസ്
1648 ശ്രീ.
മഞ്ഞളാംകുഴി
അലി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) പ്രിയദർശിനി
ബസ്
സർവീസ്
ആരംഭിച്ചതിനു
ശേഷം
പൊതുഗതാഗത
സംവിധാനം
ഉപയോഗിക്കുന്ന
സ്ത്രീകളുടെ
എണ്ണത്തിൽ
എത്രമാത്രം
വർദ്ധനവുണ്ടായി
എന്ന്
വിശദമാക്കാമോ;
(ബി) ഒരു
സ്ത്രീശാക്തീകരണ
പദ്ധതി
എന്ന
നിലയില്‍
ഇത്
സമൂഹത്തില്‍
ഉണ്ടാക്കിയിട്ടുള്ള
പ്രതിഫലനം
എന്തെല്ലാമാണ്;
(സി) പദ്ധതി
നടപ്പിലാക്കുന്നതിലെ
പ്രധാന
വെല്ലുവിളികൾ
എന്തൊക്കെയാണ്;
ഇവ
മറികടക്കാൻ
എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുന്നത്;
വ്യക്തമാക്കുമോ?
പി.എം.ജി.യിൽ
ദീർഘദൂര
ബസ്സുകൾക്ക്
ബോർഡിംഗ്
പോയിന്റ്
അനുവദിക്കാൻ
നടപടി
1649 ശ്രീ.
എം. എം.
നസീർ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) നിയമസഭാ
സെക്രട്ടേറിയറ്റ്,
ഇലക്ഷൻ
ഓഫിസ്,
ലോകായുക്ത,
പബ്ലിക്
ഓഫീസ്,
വികാസ്
ഭവൻ, ഐ.എം.ജി.
തുടങ്ങിയ
സ്ഥാപനങ്ങളിൽ
ജോലി
ചെയ്യുന്ന
വടക്കൻ
ജില്ലകളിലെ
ജീവനക്കാർ
ആശ്രയിക്കുന്ന
പ്രധാന
ബസ്
സ്റ്റോപ്പായ
പി.എം.ജിയിൽ,
സൂപ്പർ
ഡീലക്സ്
മുതൽ എ.സി.
മൾട്ടി
ആക്സിൽ
സ്ലീപ്പർ
വരെയുള്ള
ദീർഘദൂര
ബസ്സുകൾക്ക്
ബോർഡിംഗ്
പോയിന്റ്
ഇല്ലാത്തതുമൂലം
റിസർവേഷൻ
യാത്രക്കാർ
ബുദ്ധിമുട്ട്
നേരിടുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) ഉണ്ടെങ്കിൽ
പി.എം.ജി.യിൽ
സൂപ്പർ
ഡീലക്സ്,
എ.സി
സ്ലീപ്പർ,
എ.സി
മൾട്ടി
ആക്സിൽ
തുടങ്ങിയ
ദീർഘദൂര
ബസ്സുകൾക്ക്
പുതിയ
ബോർഡിംഗ്
പോയിന്റ്
അനുവദിച്ച്
ദീര്‍ഘദൂര
യാത്രക്കാര്‍
നേരിടുന്ന
യാത്രാക്ലേശം
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
(സി) റിസർവ്
ചെയ്ത
ബസ്സുകൾ
അനിശ്ചിതമായി
വൈകുമ്പോൾ
അതേ
നിലവാരത്തിലുള്ളതോ
താഴ്ന്ന
നിലവാരത്തിലുള്ളതോ
ആയ
മറ്റ്
ബസ്സുകളിൽ
യാത്ര
ചെയ്യാൻ
സ്റ്റേഷൻ
മാസ്റ്ററുടെ
സാക്ഷ്യപ്പെടുത്തൽ
വേണമെന്ന
നിബന്ധന
കാരണം
ബസ്
സ്റ്റാൻഡല്ലാത്ത
ഇടങ്ങളിൽ
നിന്ന്
കയറുന്ന
യാത്രക്കാർ
വീണ്ടും
ടിക്കറ്റെടുക്കേണ്ടി
വരുന്ന
സാഹചര്യം
നിലവിലുണ്ടോ;
(ഡി) റിസർവ്
ചെയ്ത
ബസ്സുകൾ
അനിശ്ചിതമായി
വൈകുമ്പോൾ
അതേ
നിലവാരത്തിലുള്ളതോ
അതിൽ
താഴെയുള്ളതോ
ആയ
മറ്റ്
ബസ്സുകളിൽ
റിസർവേഷൻ
ടിക്കറ്റ്
കാണിച്ച്
യാത്ര
ചെയ്യാൻ
അനുവദിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ?
പ്രിയദർശിനി
സൗജന്യയാത്ര
പദ്ധതി
1650 ശ്രീ.
പാറക്കൽ
അബ്ദുല്ല
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) പ്രിയദർശിനി
ബസ്
സർവ്വീസുകൾ
കെ.എസ്.ആർ.ടി.സി.
-യെ
കൂടുതൽ
ജനങ്ങളിലേക്ക്
അടുപ്പിക്കുകയും
സ്ഥാപനത്തെ
കൂടുതൽ
ജനകീയമാക്കുകയും
ചെയ്തിട്ടുണ്ടെന്ന്
കരുതുന്നുണ്ടോ;
(ബി) പ്രസ്തുത
പദ്ധതി
100 ദിനം
പിന്നിട്ടിട്ടുള്ള
വേളയിൽ
എത്ര
സൗജന്യ
യാത്രകളാണ്
നടന്നിട്ടുള്ളതെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കിൽ
വിശദാംശം
നൽകുമോ;
(സി) പ്രസ്തുത
പദ്ധതിയ്ക്കായി
എത്ര
കോടി
രൂപയുടെ
ടിക്കറ്റുകൾ
സൗജന്യമായി
നൽകിയെന്ന്
വ്യക്തമാക്കുമോ;
(ഡി) ഇപ്രകാരം
ആനുകൂല്യം
നല്കുിയത്
കെ.എസ്.ആർ.ടി.സി.
യുടെ
വരുമാനത്തെ
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോ;
എങ്കിൽ
അത്
മറികടക്കുന്നതിന്
എന്തൊക്കെ
നടപടികൾ
സ്വീകരിക്കാനാകുമെന്ന്
വ്യക്തമാക്കുമോ?
ചാത്തന്നൂരിൽ
ജോയിന്റ്
റീജിയണൽ
ട്രാൻസ്പോർട്ട്
ഓഫീസ്
1651 ശ്രീ.
ബി. ബി.
ഗോപകുമാർ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ചാത്തന്നൂർ
കേന്ദ്രീകരിച്ച്
ജോയിന്റ്
റീജിയണൽ
ട്രാൻസ്പോർട്ട്
ഓഫീസ്
ആരംഭിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
ഇതിനായി
ആവശ്യമായ
അടിസ്ഥാന
സൗകര്യങ്ങളും
ജീവനക്കാരെയും
അനുവദിക്കുന്നതിന്
അടിയന്തര
നടപടി
സ്വീകരിക്കുമോ;
(ബി) പൊതുജനങ്ങളുടെ
ആവശ്യപ്രകാരം
ചാത്തന്നൂരിൽ
ഡ്രൈവിംഗ്
ലൈസൻസ്
ടെസ്റ്റും
വാഹന
പരിശോധനയും
നടത്തുന്നതിനായി
കൊല്ലം
ആർ.ടി.ഒ.-യുടെ
നേതൃത്വത്തിൽ
ആരംഭിച്ച
താൽക്കാലിക
സംവിധാനം
ആഴ്ചയിൽ
രണ്ട്
ദിവസത്തിൽ
നിന്ന്
ഒരു
ദിവസമായി
ചുരുക്കിയതിന്റെ
കാരണം
വ്യക്തമാക്കാമോ?
പ്രിയദർശിനി
ബസ്സുകൾ
1652 ശ്രീ.
കെ. കെ.
വത്സരാജ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്താകമാനം
കെ.എസ്.ആർ.ടി.സി.
യുടെ
എത്ര
പ്രിയദർശിനി
ബസ്സുകളാണ്
സർവീസ്
നടത്തിക്കൊണ്ടിരിക്കുന്നതെന്ന്
അറിയിക്കാമോ;
പ്രസ്തുത
പദ്ധതി
പ്രകാരം
എത്ര
എണ്ണം
ഓരോ
മാസവും
സർവീസ്
നടത്തിയെന്നതിന്റെ
മാസം
തിരിച്ചുള്ള
കണക്കുകൾ
ലഭ്യമാക്കാമോ;
(ബി) പ്രസ്തുത
ബസുകളുടെ
പ്രയോജനം
എല്ലാ
ജില്ലകൾക്കും
ഒരേപോലെയാണോ
ലഭ്യമാകുന്നതെന്ന്
വ്യക്തമാക്കാമോ;
ഓരോ
ജില്ലയിലും
സർവീസ്
നടത്തുന്ന
ബസ്സുകളുടെ
എണ്ണം
ജില്ല
തിരിച്ച്
ലഭ്യമാക്കാമോ;
(സി) കൈപ്പമംഗലം
നിയോജകമണ്ഡലത്തിലൂടെ
എത്ര
പ്രിയദർശിനി
ബസ്സുകൾ
ആണ്
സർവീസ്
നടത്തിക്കൊണ്ടിരിക്കുന്നതെന്ന്
അറിയിക്കാമോ;
ഓരോ
ബസ്സിന്റെയും
റൂട്ടും
സമയവും
വ്യക്തമാക്കുന്ന
ചാർട്ട്
ലഭ്യമാക്കാമോ;
(ഡി) ഏത്
ജില്ലയിലാണ്
ഏറ്റവും
കൂടുതൽ
പ്രിയദർശിനി
ബസ്സുകൾ
സർവീസ്
നടത്തിക്കൊണ്ടിരിക്കുന്നതെന്നും
ഏതു
ജില്ലയിലാണ്
ഏറ്റവും
കുറവ്
പ്രിയദർശിനി
ബസുകൾ
സർവീസ്
നടത്തിക്കൊണ്ടിരിക്കുന്നതെന്നും
ഉള്ള
വിവരം
ലഭ്യമാക്കാമോ;
(ഇ) എറണാകുളം
ഗുരുവായൂർ
റൂട്ടുകളിൽ
പ്രിയദർശിനി
ബസ്സുകളുടെ
എണ്ണം
വർദ്ധിപ്പിക്കുവാൻ
നടപടികൾ
സ്വീകരിക്കുമോ?
സ്ത്രീ
സൗജന്യ
യാത്രാ
പദ്ധതി
വിപുലീകരിക്കാൻ
നടപടി
1653 ശ്രീ.
തോമസ്
ഉണ്ണിയാടൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ഈ
സർക്കാർ
നടപ്പിലാക്കിയ
പ്രിയദർശിനി
സൗജന്യ
യാത്രാ
പദ്ധതി
സ്ത്രീകൾക്ക്
ഗുണകരമായ
സാഹചര്യത്തിൽ
ഇത്തരം
പദ്ധതികൾ
കൂടുതൽ
വിപുലീകരിക്കാൻ
നടപടി
സ്വീകരിക്കുമോ;
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
കെ.എസ്.ആര്.ടി.സി.
ഡിപ്പോകളിലും
ദീര്‍ഘദൂര
ബസ്സുകളിലും
സ്ത്രീകള്‍ക്ക്,
പ്രത്യേകിച്ച്
പ്രായമായവര്‍ക്ക്
കൂടുതല്‍
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്താൻ
നടപടികള്‍
സ്വീകരിക്കുമോ;
എങ്കില്‍
വിശദാംശം
ലഭ്യമാക്കാമോ?
പ്രിയദർശിനി
ബസ്സുകള്‍
സ്പെയര്‍
പാര്‍ട്സ്
വാനുകളാക്കി
മാറ്റുന്ന
നടപടി
1654 ശ്രീ.
എ. സി.
മൊയ്തീന്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) പ്രിയദർശിനി
സ്ത്രീ
സൗജന്യയാത്രാ
ബസുകൾ
സ്പെയർ
പാർട്സ്
വാനുകളാക്കി
മാറ്റുന്നതിന്
സർക്കാർ
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി) ഉണ്ടെങ്കില്‍
എത്ര
ബസ്സുകളാണെന്ന്
വ്യക്തമാക്കാമോ;
(സി) ഇവ
ഏതൊക്കെ
റൂട്ടുകളില്‍
ഓടിക്കുന്നവയാണെന്ന്
ജില്ല
തിരിച്ച്
വിശദമാക്കാമോ?
കെ.എസ്.ആർ.ടി.സി
യുടെ
സാമ്പത്തിക
പ്രതിസന്ധി
1655 ശ്രീ.
എ. സി.
മൊയ്തീന്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കെ.എസ്.ആർ.ടി.സി.യുടെ
സാമ്പത്തിക
പ്രതിസന്ധി
കുറച്ചുകൊണ്ടുവരുന്നതിന്
ഈ
സർക്കാർ
സ്വീകരിച്ച
നടപടികൾ
വിശദമാക്കാമോ;
(ബി) കെ.എസ്.ആർ.ടി.സി.
ജീവനക്കാരുടെ
ശമ്പളം
എല്ലാ
മാസവും
ആദ്യ
തീയതിയിൽ
തന്നെ
വിതരണം
ചെയ്യുന്നതിനും
പെൻഷൻ
മുടക്കം
കൂടാതെ
ലഭ്യമാക്കുന്നതിനും
സ്വീകരിച്ച
നടപടികൾ
വിശദമാക്കാമോ?
പ്രിയദര്‍ശിനി
സൗജന്യ
യാത്രയ്ക്കായി
സർക്കാർ
നൽകേണ്ട
തുക
1656 ശ്രീ.
എ. സി.
മൊയ്തീന്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) പ്രിയദർശിനി
സൗജന്യ
യാത്രയ്ക്കായി
ഓരോ
മാസവും
സർക്കാർ
നൽകേണ്ട
തുക
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി) ഇതുവരെ
ഓരോ
മാസവും
നൽകിയ
തുകയുടെ
വിശദാംശം
ലഭ്യമാക്കാമോ;
(സി) കെ.എസ്.ആർ.ടി.സി.
യുടെ
കണക്കനുസരിച്ച്
പ്രിയദർശിനി
പദ്ധതിയിനത്തിൽ
കെ.എസ്.ആർ.ടി.സി.ക്ക്
ലഭിക്കാനുള്ള
തുകയിൽ
കുടിശ്ശികയുണ്ടോ;
എങ്കില്‍
എത്രയാണെന്ന്
വ്യക്തമാക്കാമോ?
ഒറ്റപ്പാലം
മണ്ഡലത്തിൽ
പുതിയ
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസ്
1657 ശ്രീ.
കെ.
പ്രേംകുമാര്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) നിലവിലെ
സർക്കാർ
അധികാരത്തിൽ
വന്നതിന്
ശേഷം
ഒറ്റപ്പാലം
മണ്ഡലത്തിലൂടെ
ഏതെങ്കിലും
പുതിയ
കെ.എസ്.ആർ.ടി.സി.
സർവ്വീസ്
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി.യുടെ
സാമ്പത്തിക
ബാധ്യത
1658 ശ്രീ.
ടി. എം.
ശശി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കെ.എസ്.ആര്.ടി.സി.യുടെ
നിലവിലെ
സാമ്പത്തിക
ബാധ്യത
എത്രയാണെന്ന്
വ്യക്തമാക്കുമോ;
സ്ഥാപനത്തെ
ലാഭകരമാക്കുന്നതിനായി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണ്;
(ബി) കെ.എസ്.ആര്.ടി.സി.
ജീവനക്കാരുടെ
ശമ്പളവും
പെൻഷനും
സമയബന്ധിതമായി
വിതരണം
ചെയ്യുന്നതിന്
ഗതാഗത
വകുപ്പ്
സ്വീകരിച്ചിട്ടുള്ള
സുസ്ഥിര
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
കാസർഗോഡ്
-
മംഗലാപുരം
റൂട്ടിൽ
കൂടുതൽ
ബസ്
സർവീസുകൾ
1659 ശ്രീ.
എ. കെ. എം.
അഷ്റഫ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കാസർഗോഡ്
-
മംഗലാപുരം
അന്തർസംസ്ഥാന
ദേശസാൽകൃത
റൂട്ടിൽ
കെ.എസ്.ആർ.ടി.സി.
ബസ്സുകളിൽ
അനുഭവപ്പെടുന്ന
കടുത്ത
തിരക്ക്
കാരണം
പൊതുജനങ്ങളും
വിദ്യാർത്ഥികളും
യാത്രാക്ലേശം
നേരിടുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) പ്രസ്തുത
റൂട്ടിൽ
യാത്രക്കാരുടെ
വർദ്ധനവിന്
ആനുപാതികമായി
രാവിലെയും
വൈകുന്നേരവുമുള്ള
തിരക്കേറിയ
സമയങ്ങളിൽ
(Peak hours)
കൂടുതൽ
കെ.എസ്.ആർ.ടി.സി.
സർവീസുകൾ
അനുവദിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
(സി) പ്രസ്തുത
റൂട്ടിലെ
യാത്രാക്ലേശത്തിന്
പരിഹാരമായി
പുതിയ
ബസ്സുകൾ
അനുവദിക്കുന്നതിനോ
നിലവിലെ
സർവീസുകളുടെ
ട്രിപ്പുകൾ
പുനഃക്രമീകരിച്ച്
അധിക
സർവീസുകൾ
ഓടിക്കുന്നതിനോ
ഉള്ള
നടപടികൾ
ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ?
നെല്ലിയാമ്പതിയിലേക്ക്
കൂടുതൽ
ബസ്
സർവീസുകൾ
1660 ശ്രീ.
കെ.
പ്രേമൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) നെന്മാറ
നിയോജകമണ്ഡലത്തിലെ
നെല്ലിയാമ്പതിയിലേക്ക്
നിലവിൽ
കെ.എസ്.ആർ.ടി.സി.
നടത്തിവരുന്ന
ബസ്
സർവ്വീസുകൾ,
അവയുടെ
സമയക്രം,
പുറപ്പെടുന്ന
ഡിപ്പോകൾ
എന്നിവയുടെ
വിശദവിവരങ്ങൾ
ലഭ്യമാക്കാമോ;
(ബി) നെല്ലിയാമ്പതി
റൂട്ടിലെ
കെ.എസ്.ആർ.ടി.സി.
ബസുകളിലെ
അനിയന്ത്രിതമായ
തിരക്ക്
കാരണം
പ്രദേശത്തെ
കൺസെഷൻ
ഉള്ള
സ്കൂൾ
വിദ്യാർത്ഥികളെ
ഉൾപ്പെടെ
ബസുകളിൽ
നിന്ന്
ഇറക്കിവിടുന്നതായി
പരാതി
ഉണ്ടോ;
പ്രസ്തുത
സാഹചര്യത്തിൽ
വിദ്യാർത്ഥികളുടെയും
പ്രദേശവാസികളുടെയും
യാത്രാദുരിതം
പരിഹരിക്കുന്നതിനായി
ഈ
റൂട്ടിൽ
കൂടുതൽ
കെ.എസ്.ആർ.ടി.സി.
സർവ്വീസുകൾ
അനുവദിക്കുന്നത്
പരിഗണിക്കാമോ;
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി
ബസ്സുകളുടെ
റിപ്പയർ
1661 ശ്രീ.
ദീപക്
ജോയ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ഈ
സർക്കാർ
നിലവിൽ
വന്നതിനുശേഷം
കെ.എസ്.ആർ.ടി.സി.
യിൽ
കേടായി
കിടന്ന
എത്ര
ബസ്സുകൾ
റിപ്പയർ
ചെയ്ത്
നിരത്തിലിറക്കിയിട്ടുണ്ട്;
വിശദാംശം
നല്‍കുമോ?
കെ.എസ്.ആർ.ടി.സി.യുടെ
ടൂറിസം
പാക്കേജുകൾ
1662 ശ്രീ.
കെ. വി.
സുമേഷ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കെ.എസ്.ആർ.ടി.സി.
യുടെ
ടൂറിസം
പദ്ധതിയുടെ
വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
കെ.എസ്.ആർ.ടി.സി.
കേരളത്തിൽ
നടത്തുന്ന
ടൂർ
സർവീസുകളെക്കുറിച്ചുള്ള
വിശദമായ
വിവരങ്ങളും
പദ്ധതികളും
വിശദമാക്കാമോ;
(ബി) കെ.എസ്.ആർ.ടി.സി.
ഇന്ത്യയ്ക്കകത്ത്
നടത്തുന്ന
ടൂർ
പാക്കേജുകളുടെ
വിശദമായ
വിവരങ്ങൾ
തുക
സഹിതം
ലഭ്യമാക്കാമോ;
(സി) കെ.എസ്.ആർ.ടി.സി.
ഇന്ത്യയ്ക്ക്
പുറത്ത്
നടത്തുന്ന
ടൂർ
പാക്കേജുകളുടെ
വിശദമായ
വിവരങ്ങൾ
തുക
സഹിതം
ലഭ്യമാക്കാമോ;
(ഡി) ഏതൊക്കെ
ഡിപ്പോകൾ
മുഖേനയാണ്
പൊതുജനങ്ങൾക്ക്
ടൂർ
പാക്കേജുകളുമായി
ബന്ധപ്പെടാനാകുന്നതെന്ന്
അവയുടെ
ഫോൺ
നമ്പറുകൾ
സഹിതം
അറിയിക്കാമോ?
കൊട്ടാരക്കര
കെ.എസ്.ആർ.ടി.സി
ഡിപ്പോയിൽ
ഓപ്പറേറ്റ്
ചെയ്യുന്ന
സർവ്വീസുകൾ
1663 ശ്രീ.
കെ. എന്‍.
ബാലഗോപാല്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കൊട്ടാരക്കര
കെ.എസ്.ആർ.ടി.സി.
ഡിപ്പോയിൽ
നിന്നും
പ്രതിദിനം
എത്ര
സർവ്വീസുകൾ
ഓപ്പറേറ്റ്
ചെയ്യുന്നുവെന്നും
അവ
കാറ്റഗറി
തിരിച്ച്
ഏതെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(ബി) ഡിപ്പോയുടെ
പ്രതിമാസ
വരുമാനം
2026
ജനുവരി,
ഫെബ്രുവരി,
മാർച്ച്,
ഏപ്രിൽ,
മെയ്
മാസങ്ങളിൽ
എത്ര
ആയിരുന്നു;
വ്യക്താക്കാമോ;
(സി) പ്രിയദർശിനി
പദ്ധതി
ഡിപ്പോയുടെ
പ്രതിമാസ
വരുമാനത്തെ
ബാധിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ
നൽകുമോ?
കൊട്ടാരക്കര
കെ.എസ്.ആർ.ടി.സി.
ഡിപ്പോക്ക്
വേണ്ടിയുള്ള
നിർമ്മാണ
പ്രവൃത്തികൾ
1664 ശ്രീ.
കെ. എന്‍.
ബാലഗോപാല്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കഴിഞ്ഞ
സർക്കാരിന്റെ
കാലത്ത്
കൊട്ടാരക്കര
കെ.എസ്.ആർ.ടി.സി.
ഡിപ്പോയ്ക്ക്
വേണ്ടി
ഏതെല്ലാം
നിർമ്മാണ
പ്രവൃത്തികൾക്കാണ്
ഭരണാനുമതി
നൽകിയിരുന്നതെന്ന്
വിശദമാക്കാമോ;
(ബി) പ്രസ്തുത
പ്രവൃത്തികളുടെ
നിർവ്വഹണം
ഏതു
ഏജൻസി
മുഖാന്തിരമാണ്
നടപ്പിലാക്കുന്നത്;
(സി) നിർമ്മാണ
പ്രവൃത്തികൾ
തുടങ്ങുന്നതിനായി
കെ.എസ്.ആർ.ടി.സി.
യുടെ
ഭാഗത്ത്
നിന്ന്
പൂർത്തീകരിക്കേണ്ട
നടപടികൾ
എന്തെല്ലാമാണ്;
ആയത്
പൂർത്തീകരിക്കാൻ
അടിയന്തര
നടപടികൾ
സ്വീകരിക്കുമോ?
കെ.എസ്.ആർ.ടി.സി.
ബസ്സുകളിലെ
സ്ത്രീ
സൗജന്യയാത്ര
1665 ശ്രീ.
പി.
മമ്മിക്കുട്ടി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സ്ത്രീകൾക്ക്
കെ.എസ്.ആർ.ടി.സി.യുടെ
എല്ലാ
ബസുകളിലും
സൗജന്യയാത്ര
അനുവദിക്കുവാൻ
നടപടി
സ്വീകരിക്കുമോ;
ഇല്ലെങ്കിൽ
കാരണം
വ്യക്തമാക്കാമോ;
(ബി) നിലവിൽ
കെ.എസ്.ആർ.ടി.സി.
സർവീസ്
നടത്തുന്ന
ആകെ
ബസുകൾ
എത്രയെന്നും
അവയിൽ
എത്രയെണ്ണത്തിലാണ്
സൗജന്യയാത്ര
അനുവദിച്ചിട്ടുള്ളതെന്നും
അറിയിക്കാമോ;
(സി) ഓരോ
ജില്ലയിലും
സർവീസ്
നടത്തുന്ന
എത്ര
ബസുകളുണ്ടെന്നും
ഇവ വഴി
ഓരോ
മാസവുമുണ്ടാകുന്ന
സാമ്പത്തിക
ബാധ്യത
എത്രയെന്നും
ഈ തുക
സർക്കാർ
കെ.എസ്.ആർ.ടി.സി.ക്ക്
നൽകിയിട്ടുണ്ടോ
എന്നും
വ്യക്തമാക്കാമോ;
(ഡി) ഓരോ
ജില്ലയിലും
സർവീസ്
നടത്തുന്ന
കെ.എസ്.ആർ.ടി.സി.
ബസുകളുടെ
എണ്ണം,
സർവീസുകളുടെ
എണ്ണം,
റൂട്ട്
എന്നിവയും
ഇതിൽ
സൗജന്യയാത്ര
അനുവദിച്ചിട്ടുള്ള
ബസുകളുടെ
എണ്ണം,
റൂട്ട്,
സർവീസുകളുടെ
എണ്ണം
എന്നിവയും
സംബന്ധിച്ച
വിവരം
ജില്ല
തിരിച്ച്
ലഭ്യമാക്കാമോ?
ആറ്റിങ്ങലിൽ
കെ.എസ്.ആർ.ടി.സി.
യാത്ര
ഫ്യുവൽസ്
1666 ശ്രീമതി
ഒ. എസ്.
അംബിക
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ആറ്റിങ്ങലിൽ
കെ.എസ്.ആർ.ടി.സി.
യാത്ര
ഫ്യുവൽസ്
സ്ഥാപിക്കുന്നതിന്
സ്വീകരിച്ച
നടപടികൾ
വിശദമാക്കുമോ?
ആറ്റിങ്ങല്‍
കെ.എസ്.ആർ.ടി.സി.
ബസ്
ടെർമിനൽ
കം
ഷോപ്പിംഗ്
കോംപ്ലക്സ്
നിർമ്മാണം
1667 ശ്രീമതി
ഒ. എസ്.
അംബിക
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ആറ്റിങ്ങലിലെ
കെ.എസ്.ആർ.ടി.സി.
ബസ്
ടെർമിനൽ
കം
ഷോപ്പിംഗ്
കോംപ്ലക്സ്
നിർമ്മാണം
എന്ന
പദ്ധതിയുമായി
ബന്ധപ്പെട്ട്
വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികൾ
വിശദമാക്കുമോ?
കെ.എസ്.ആർ.ടി.സി.യിലെ
ഡ്രൈവർ
കം
കണ്ടക്ടർ
തസ്തിക
1668 ശ്രീ.
കെ.
പ്രേമൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കെ.എസ്.ആർ.ടി.സി.യിൽ
ഡ്രൈവർ,
കണ്ടക്ടർ
തസ്തികകളിൽ
എത്ര
ഒഴിവുകൾ
നിലവിലുണ്ട്;
ഈ
ഒഴിവുകളിൽ
നിയമനം
നടത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികൾ
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ;
(ബി) ചട്ടപ്രകാരം
ഡബിൾ
ഡ്യൂട്ടിക്ക്
അടുത്ത
ദിവസം
ഡ്യൂട്ടി-ഓഫ്
നൽകാതെ
ദീർഘദൂര
സർവ്വീസുകളിൽ
ഡ്രൈവർമാരെ
ഡ്യൂട്ടിക്ക്
നിയോഗിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി) ദീർഘദൂര
സർവ്വീസുകളിൽ
ഡ്രൈവർ
കം
കണ്ടക്ടർമാരെ
നിയോഗിക്കാൻ
നടപടി
സ്വീകരിക്കുമോ?
ആലുവ
മണ്ഡലത്തിലെ
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകള്‍
1669 ശ്രീ.
അൻവർ
സാദത്ത്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) അങ്കമാലി-വാപ്പലശ്ശേരി-എയര്‍പോര്‍ട്ട്-ആവണംകോട്-പറമ്പയം
വഴി
ആലുവയിലേയ്ക്കുണ്ടായിരുന്ന
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസ്
പുനാരാരംഭിക്കുന്നതിനുള്ള
പ്രൊപ്പോസലിന്റെ
നിലവിലെ
സ്ഥിതി
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസ്
പുനരാരംഭിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ;
(സി) യാത്രാക്ലേശം
ദൂരീകരിക്കുന്നതിനായി
അങ്കമാലി-പാറപ്പുറം-വല്ലംകടവ്
സര്‍വ്വീസ്
അങ്കമാലി-പാറപ്പുറം-വല്ലംകടവ്-വല്ലം
കവല
സര്‍വ്വീസ്
ആക്കി
നീട്ടുന്നത്
സംബന്ധിച്ച
പ്രൊപ്പോസലിന്റെ
നിലവിലെ
സ്ഥിതി
വ്യക്തമാക്കാമോ;
(ഡി) ആലുവ–കോമ്പാറ–തേവയ്ക്കല്‍
വഴി
കാക്കനാടേയ്ക്കുണ്ടായിരുന്ന
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസ്
പുനരാരംഭിക്കുന്നതിനുള്ള
പ്രൊപ്പോസലിന്റെ
നിലവിലെ
അവസ്ഥ
വ്യക്തമാക്കാമോ?
(ഇ) പ്രസ്തുത
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസ്
പുനരാരംഭിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ;
പ്രിയദർശിനി
സൗജന്യയാത്രാ
പദ്ധതി
1670 ശ്രീ.
മുഹമ്മദ്
മുഹസിന്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കെ.എസ്.ആർ.ടി.സി.യിൽ
പ്രിയദർശിനി
സൗജന്യയാത്രാ
പദ്ധതി
പ്രകാരം
ടിക്കറ്റ്
നൽകിയ
വകയിൽ
സർക്കാരിൽ
നിന്ന്
എത്ര
രൂപ
ലഭിക്കാനുണ്ടെന്നും
ഇതുവരെ
എത്ര
രൂപ
ലഭിച്ചിട്ടുണ്ടെന്നും
അറിയിക്കാമോ;
(ബി) പ്രസ്തുത
പദ്ധതി
പ്രകാരം
നൽകുന്ന
തുക
ഏത്
ഏജൻസി
മുഖേനയാണ്
നൽകുന്നതെന്നും
അതിന്
കെ.എസ്.ആർ.ടി.സി.
യിൽ
നിന്ന്
പലിശ
ഈടാക്കുന്നുണ്ടോ
എന്നും
അറിയിക്കാമോ;
പലിശ
ഈടാക്കുന്നുണ്ടെങ്കിൽ
നാളിതുവരെ
പലിശയിനത്തിൽ
കെ.എസ്.ആർ.ടി.സി.
എത്ര
തുക
നൽകിയിട്ടുണ്ടെന്ന്
അറിയിക്കാമോ?
പ്രിയദർശിനി
സൗജന്യ
യാത്രാ
പദ്ധതി
1671 ശ്രീ.
ടി. ജെ.
വിനോദ്
ശ്രീ.
എ. ഡി.
തോമസ്
ശ്രീമതി
രമ്യ
ഹരിദാസ്
ശ്രീ.
സന്ദീപ്
വാര്യർ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) പ്രിയദർശിനി
സൗജന്യ
യാത്രാ
പദ്ധതി
100 ദിവസം
പൂർത്തിയാക്കിയപ്പോൾ
ഏകദേശം
എത്ര
വനിതകൾ
യാത്ര
ചെയ്തുവെന്നും
ഇതിനായി
ഏകദേശം
എത്ര
രൂപയുടെ
ടിക്കറ്റുകൾ
സൗജന്യമായി
നൽകിയെന്നും
വ്യക്തമാക്കുമോ;
(ബി) പദ്ധതി
ആരംഭിച്ച
ആദ്യ
ദിവസങ്ങളിൽ
ആകെ
യാത്രക്കാരിൽ
സ്ത്രീകളുടെ
എണ്ണം
എത്ര
ശതമാനമായിരുന്നുവെന്നും
100 ദിവസം
പൂർത്തിയായപ്പോൾ
സ്ത്രീകളുടെ
എണ്ണം
എത്ര
ശതമാനമായിരുന്നുവെന്നും
വിശദമാക്കുമോ;
(സി) പ്രതിദിനം
ശരാശരി
എത്ര
വനിതകൾ
സൗജന്യ
യാത്ര
പ്രയോജനപ്പെടുത്തുന്നുവെന്നും
സൗജന്യ
യാത്ര
മുഖേന
സ്ത്രീകൾക്ക്
പ്രതിമാസം
ശരാശരി
എത്ര
രൂപ
മിച്ചമായി
സമ്പാദിക്കുവാൻ
കഴിയുന്നുവെന്നും
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.
ബസ്സുകള്‍
1672 ശ്രീമതി
കെ. കെ.
രമ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) 2016
–ലും 2021 -ലും
2026 -ലും
സര്‍ക്കാരുകള്‍
അധികാരമേല്‍ക്കുമ്പോള്‍
കെ.എസ്.ആർ.ടി.സി.
നിരത്തിൽ
ഓടിച്ചിരുന്ന
ബസ്സുകളുടെ
എണ്ണം
എത്ര
വീതം
ആണെന്ന്
അറിയിക്കാമോ;
(ബി) പ്രസ്തുത
കാലഘട്ടങ്ങളില്‍
റിപ്പയര്‍
ചെയ്താല്‍
ഓടിക്കാന്‍
കഴിയുന്ന
വിധത്തിലുള്ള
എത്ര
ബസ്സുകള്‍
വീതമാണ്
കെ.എസ്.ആർ.ടി.സി.-ക്ക്
ഉണ്ടായിരുന്നതെന്ന്
അറിയിക്കാമോ;
(സി) പ്രസ്തുത
കാലഘട്ടങ്ങളില്‍
കെ.എസ്.ആർ.ടി.സി.യി.
-ൽ ജോലി
ചെയ്തിരുന്ന
ആകെ
ജീവനക്കാർ
എത്രവീതമായിരുന്നു
എന്ന
വിവരം
ഡ്രൈവർമാര്‍,
കണ്ടക്ടർമാര്‍,
മറ്റ്
ജീവനക്കാർ
എന്നിങ്ങനെയും
സ്ഥിരം,
താല്‍ക്കാലികം,
കോണ്‍ട്രാക്ട്
എന്നിങ്ങനെയും
തരംതിരിച്ച്
ലഭ്യമാക്കാമോ?
കണ്ടക്ടര്‍മാരുടെയും
ഡ്രൈവർമാരുടെയും
ഗ്രഡേഷൻ
ലിസ്റ്റ്
1673 ശ്രീ.
പി. കെ.
ഫിറോസ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കെ.എസ്.ആർ.ടി.സി.
യിൽ പി.എസ്.സി.
അഡ്വൈസ്
പ്രകാരം
നിയമനം
ലഭിച്ച
കണ്ടക്ടര്‍മാരുടെയും
ഡ്രൈവർമാരുടെയും
ഗ്രഡേഷൻ
ലിസ്റ്റ്
നിലവിലുണ്ടോ;
എങ്കിൽ
പകർപ്പ്
നൽകാമോ;
(ബി) ഇല്ലെങ്കിൽ
പി.എസ്.സി.
അഡ്വൈസോടെ
നിയമിക്കപ്പെട്ട
സർവീസിലുള്ള
കണ്ടക്ടർമാരുടെ
ഗ്രഡേഷൻ
ലിസ്റ്റ്
30-09-2026
അടിസ്ഥാനമാക്കി
ഒരു
നിശ്ചിത
തീയതിയ്ക്കകം
പ്രസിദ്ധപ്പെടുത്താൻ
നിർദ്ദേശം
നൽകുമോ;
(സി) മുൻ
സർക്കാരുകളുടെ
കാലയളവിൽ
പി.എസ്.സി.
അഡ്വൈസ്
വഴിയല്ലാതെ
നിയമിക്കപ്പെട്ട
കണ്ടക്ടർമാരെ
ഉൾപ്പെടെ
ജോലിയിൽ
സ്ഥിരപ്പെടുത്തി
ചട്ട
വിരുദ്ധമായും
ഗ്രഡേഷൻ
ലിസ്റ്റിൽ
വ്യാപകമായ
കൃത്രിമം
നടത്തിയും
യഥാർത്ഥ
പ്രൊമോഷൻ
ലിസ്റ്റ്
അട്ടിമറിച്ചതായുള്ള
ആരോപണം
പരിശോധിയ്ക്കാമോ;
(ഡി) അപ്രകാരം
നടന്നിട്ടുണ്ടെങ്കിൽ
പ്രൊമോഷനുമായി
ബന്ധപ്പെട്ടു
സ്വീകരിച്ച
നടപടികൾ
പരിപൂർണമായും
മുൻകാല
പ്രാബല്യത്തോടെ
റദ്ദുചെയ്തു
സർവീസ്
ചട്ടങ്ങൾ
പാലിച്ചു
പ്രസിദ്ധപ്പെടുത്തുന്ന
ലിസ്റ്റ്
പ്രകാരം
പ്രൊമോഷൻ
നൽകാൻ
അടിയന്തര
നടപടി
സ്വീകരിക്കുമോ;
(ഇ) കെ.എസ്.ആർ.ടി.സി.
യിൽ
സ്റ്റേഷൻ
മാസ്റ്റർ
തസ്തികയിൽ
നികത്തപ്പെടേണ്ടതായി
എത്ര
ഒഴിവുകളാണ്
നിലവിൽ
ഉള്ളതെന്ന്
ഡിപ്പോ
തിരിച്ച്
കണക്ക്
നൽകുമോ;
(എഫ്) കഴിഞ്ഞ
പത്തുവർഷമായി
പ്രസ്തുത
ഒഴിവുകൾ
നികത്തുന്നതിന്
നടപടി
സ്വീകരിക്കാതിരുന്നത്
പരിഗണിച്ച്
പ്രസിദ്ധപ്പെടുത്തുന്ന
ഗ്രഡേഷൻ
ലിസ്റ്റ്
പ്രകാരം
പ്രൊമോഷൻ
നല്കാൻ
നടപടി
സ്വീകരിക്കുമോ?
കെ.എസ്.ആർ.ടി.സി.യിലെ
പെന്‍ഷനേഴ്സ്
ഐ.ഡി.
കാർഡ്
1674 ശ്രീ.
എം.
റഹ്മത്തുളള
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സംസ്ഥാന
സർക്കാർ
സർവീസുകളിലെ
ജീവനക്കാരിൽ
ഏറിയപങ്ക്
രോഗികളും
പൊതുഗതാഗത
ട്രാൻസ്പോർട്ട്
സർവീസുകളിലെ
കണ്ടക്ടർ/ഡ്രൈവർ
വിഭാഗം
തൊഴിലാളികളാണെന്ന
ശാസ്ത്രസാഹിത്യ
പരിഷത്തിന്റെ
കണ്ടെത്തലിന്മേല്
അതിനനുകൂലമായി
മുന്‍
രണ്ട്
സർക്കാരുകള്‍
എന്തെങ്കിലും
നടപടി
സ്വീകരിച്ചിരുന്നോയെന്ന്
വ്യക്തമാക്കുമോ;
(ബി) മിക്കവാറുമുള്ള
എല്ലാ
ഇതരസംസ്ഥാന
പൊതുഗതാഗത
ട്രാൻസ്പോർട്ട്
സർവീസുകളിലെയും
കണ്ടക്ടർ/ഡ്രൈവർ
തൊഴിലാളികളുൾപ്പടെയുള്ളവർക്ക്
സർവീസാനന്തരം
നൽകുന്ന
പെന്‍ഷനേഴ്സ്
ഐ.ഡി.
കാർഡിൽ
പങ്കാളിയുടെതുൾപ്പടെയുള്ള
ജോയിന്റ്
ഫോട്ടോഗ്രാഫ്
പതിച്ചുനൽകുന്ന
രിതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി) കെ.എസ്.ആർ.ടി.സി.യിലും
പ്രസ്തുതരീതി
നടപ്പാക്കാൻ
അടിയന്തര
നിർദേശം
നൽകുമോ;
എങ്കിൽ
ഇത്
എന്ന്
മുതൽ
നടപ്പാവുമെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആർ.ടി.സി.
യിലെ
ഒഴിവുകളും
മുടങ്ങുന്ന
സർവീസുകളും
1675 ശ്രീ.
കെ. കെ.
രാമചന്ദ്രന്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കെ.എസ്.ആർ.ടി.സി.
യില്‍
ഡ്രൈവർമാർ,
കണ്ടക്ടർമാർ
തുടങ്ങിയവരുടെ
ഒഴിവുകള്‍
നികത്താത്തതുമൂലം
സർവ്വീസുകള്‍
വ്യാപകമായി
നിർത്തലാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) ആവശ്യത്തിന്
ഡ്രൈവർമാരും
കണ്ടക്ടർമാരും
ഇല്ലാത്ത
സാഹചര്യത്തിലും
ട്രാന്‍സ്ഫറുകള്‍
വ്യാപകമായി
നടത്തുന്നു
എന്ന
ആരോപണം
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
എങ്കിൽ
സർവ്വീസ്
നടത്തുന്നതിനുണ്ടായിട്ടുള്ള
പ്രയാസങ്ങള്‍
പരിഹരിക്കുവാനും
സർവ്വീസ്
മുടങ്ങാതിരിക്കുന്നതിനാവശ്യമായ
ക്രമീകരണങ്ങള്‍
ഏർപ്പെടുത്തിമാത്രം
ട്രാന്‍സ്ഫറുകള്‍
നടപ്പാക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി) പുതുക്കാട്
കെ.എസ്.ആർ.ടി.സി.
ഡിപ്പോയില്‍
നിലവിലുള്ള
ഡ്രൈവർ,
കണ്ടക്ടർ
തസ്തികകളിലെ
ഒഴിവുകള്‍
നികത്തി
സർവ്വീസുകള്‍
മുടക്കം
വരാതെ
നടത്തുന്നതിന്
ആവശ്യമായ
നടപടി
സ്വീകരിക്കുമോ?
കോവിഡ്-19
മൂലം
നിർത്തിവച്ച
ബസ്
സർവീസുകൾ
പുനരാരംഭിക്കൽ
1676 ശ്രീ.
വി.
മുരളീധരൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്ത്
കോവിഡ്-19
വ്യാപനത്തെ
തുടർന്ന്
പലയിടങ്ങളിലും
നിർത്തിവച്ച
കെ.എസ്.ആർ.ടി.സി.
ബസ്
സർവീസുകൾ
ഇതുവരെ
പുനരാരംഭിച്ചിട്ടില്ലെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) ഇവ
പുനരാരംഭിക്കുന്നതിന്
എന്ത്
നടപടിയാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി) കഴക്കൂട്ടം
നിയോജകമണ്ഡലത്തിൽ
ഇത്തരത്തിൽ
നിർത്തിവച്ച
ബസ്
സർവീസുകൾ
പുനരാരംഭിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
പരപ്പ
കെ.എസ്.ആർ.ടി.സി.
സബ്
ഡിപ്പോ
1677 ശ്രീ.
ഗോവിന്ദൻ
പള്ളിക്കാപ്പിൽ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) പരപ്പ
കെ.എസ്.ആർ.ടി.സി.
സബ്
ഡിപ്പോ
ആരംഭിക്കുന്നതിനുള്ള
നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ
വിശദാംശം
ലഭ്യമാക്കാമോ?
മലബാറിലെ
പ്രിയദർശിനി
പദ്ധതി
1678 ശ്രീ.
ടി. വി.
ഇബ്രാഹിം
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) നിലവിലെ
സർക്കാർ
അധികാരത്തിൽ
വന്നതിനുശേഷം
പ്രിയദർശിനി
പദ്ധതിയിൽ
ഉൾപ്പെടുത്തിയ
ബസുകളിൽ
നാളിതുവരെ
എത്ര
സ്ത്രീകൾ
യാത്ര
ചെയ്തിട്ടുണ്ടെന്നും
പ്രസ്തുത
പദ്ധതി
വഴി
എത്ര
രൂപയുടെ
ആനുകൂല്യം
സ്ത്രീകൾക്ക്
ലഭ്യമായിട്ടുണ്ടെന്നും
ജില്ല
തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കാമോ;
(ബി) പ്രസ്തുത
പദ്ധതി
ആരംഭിച്ചതിനു
ശേഷം
കെ.എസ്.ആർ.ടി.സി.
സർവീസ്
താരതമ്യേന
കുറവുള്ള
മലബാർ
മേഖലയിലെ
ജില്ലകളിൽ
പുതുതായി
എത്ര
കെ.എസ്.ആർ.ടി.സി.
സർവീസ്
ആരംഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി) മലപ്പുറം
ജില്ലയിലൂടെയും
വള്ളിക്കുന്ന്
നിയോജക
മണ്ഡലത്തിലൂടെയും
ഉള്ള
കെ.എസ്.ആർ.ടി.സി.
പ്രിയദർശിനി
ബസ്
സർവീസുകളുടെ
വിശദാംശം
ലഭ്യമാക്കുമോ;
(ഡി) ഏറെ
യാത്രാദുരിതം
അനുഭവിക്കുന്നതും
മത്സ്യത്തൊഴിലാളികൾ
തിങ്ങിപ്പാർക്കുന്നതുമായ
മലപ്പുറം
ജില്ലയിലെ
വള്ളിക്കുന്ന്
ഗ്രാമപഞ്ചായത്തിലെ
തീരദേശത്തേക്ക്
പുതുതായി
പ്രിയദർശിനി
ബസ്
സർവീസുകൾ
ആരംഭിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
കോന്നി
കെ.എസ്.ആർ.ടി.സി.
ബസ്
സ്റ്റേഷന്റെ
സ്ഥലം
ഏറ്റെടുത്തത്
സംബന്ധിച്ച്
സ്വകാര്യ
വ്യക്തി
നൽകിയിട്ടുള്ള
ഹർജി.
1679 ശ്രീ.
കെ. യു.
ജനീഷ്
കുമാര്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കോന്നി
കെ.എസ്.ആർ.ടി.സി.
ബസ്
സ്റ്റേഷന്റെ
സ്ഥലം
ഏറ്റെടുത്തത്
സംബന്ധിച്ച്
സ്വകാര്യ
വ്യക്തി
ഹൈക്കോടതി
മുമ്പാകെ
നൽകിയിട്ടുള്ള
ഹർജിയിൽ
ഈ
സർക്കാർ
സത്യവാങ്മൂലം
സമർപ്പിച്ചിട്ടുണ്ടോ:
(ബി) പ്രസ്തുത
ബസ്
സ്റ്റേഷന്റെ
മതിൽക്കെട്ടിനുള്ളിൽ
സ്ഥിതി
ചെയ്യുന്ന
ഭൂമിയിൽ
എത്ര
സെന്റ്
നിലമാണെന്നും
കരഭൂമി
എത്ര
സെന്റാണെന്നുമുള്ള
വിവരം
ഗതാഗത
വകുപ്പിന്റെ
പക്കൽ
ഉണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി) ഇതിൽ
എത്ര
സെന്റ്
ഭൂമിയിലാണ്
സ്വകാര്യ
വ്യക്തി
അവകാശവാദം
ഉന്നയിച്ചിരിക്കുന്നത്;
അവകാശവാദം
ഉന്നയിച്ചിരിക്കുന്ന
ഭൂമിയുടെ
നിലവിലെ
ഫെയർ
വാല്യൂ
എത്ര
രൂപയാണ്;
വിശദമാക്കുമോ?
സ്ത്രീകൾക്കുള്ള
സൗജന്യയാത്രാ
ബസുകളുടെ
എണ്ണം
1680 ശ്രീ.
വി.
ജോയി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കെ.എസ്.ആർ.ടി.സി.യിൽ
സ്ത്രീകൾക്കുള്ള
സൗജന്യയാത്രാ
പദ്ധതിയുടെ
ഭാഗമായി
എത്ര
ബസുകൾ
സർവീസ്
നടത്തുന്നുണ്ടെന്ന്
വിശദമാക്കാമോ;
(ബി) തിരുവനന്തപുരം
ജില്ലയിൽ
സ്ത്രീകൾക്കുള്ള
സൗജന്യയാത്രാ
പദ്ധതിയുടെ
ഭാഗമായി
എത്ര
ബസുകൾ
സർവീസ്
നടത്തുന്നുണ്ടെന്ന്
വിശദമാക്കാമോ;
അവയുടെ
എണ്ണം
ഡിപ്പോ
തിരിച്ച്
നൽകാമോ?
ചാലക്കുടി
കെ.എസ്.ആർ.ടി.സി.
ബസ്
ടെർമിനൽ
നിർമ്മാണം
1681 ശ്രീ.
സനീഷ്കുമാര്
ജോസഫ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ചാലക്കുടി
കെ.എസ്.ആർ.ടി.സി.
ബസ്
ടെർമിനൽ
നിർമ്മാണത്തിനായുള്ള
നടപടികൾ
ഏത്
ഘട്ടത്തിലാണ്;
(ബി) മേല്പറഞ്ഞ
പ്രവൃത്തിക്ക്
സാങ്കേതികാനുമതി
ലഭിച്ചിട്ടുണ്ടോ;
ഇക്കാര്യത്തിൽ
എന്തെങ്കിലും
സാങ്കേതിക
പ്രശ്നങ്ങളുള്ളതായി
പൊതുമരാമത്ത്
വകുപ്പ്
കെട്ടിട
വിഭാഗം
ചീഫ്
എഞ്ചിനീയർ
ശ്രദ്ധയിൽപ്പെടുത്തിയിരുന്നോ;
എങ്കിൽ
അവ
എപ്രകാരം
പരിഹരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
കോട്ടക്കൽ
മണ്ഡലത്തിൽ
പുതിയ
കെ.എസ്.ആർ.ടി.സി
ബസ്
സർവീസുകൾ
1682 പ്രൊഫ.
ആബിദ്
ഹുസൈന്
തങ്ങള്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കോട്ടക്കൽ
നിയോജകമണ്ഡലത്തിലെ
വിവിധ
ഗ്രാമപ്രദേശങ്ങളില്‍
കെ.എസ്.ആര്.ടി.സി.
ബസ്
സർവ്വീസുകൾ
ഇല്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ
മണ്ഡലത്തിലെ
പ്രദേശവാസികളുടെ
യാത്രാക്ലേശം
പരിഹരിക്കുന്നതിന്
പുതിയ
കെ.എസ്.ആര്.ടി.സി.
ബസ്
സർവീസുകൾ
ആരംഭിക്കാൻ
അടിയന്തര
നടപടി
സ്വീകരിക്കുമോ;
(ബി) കുറ്റിപ്പുറം-വളാഞ്ചേരി-അങ്ങാടിപ്പുറം-പെരിന്തൽമണ്ണ
റൂട്ടിലും,
വളാഞ്ചേരി-കാടാമ്പുഴ-മലപ്പുറം
റൂട്ടിലും
കോട്ടയ്ക്കല്‍-മലപ്പുറം-പെരിന്തൽമണ്ണ
റൂട്ടിലും
പുതിയ
കെ.എസ്.ആർ.ടി.സി.
പ്രിയദർശിനി
ബസ്
സർവീസുകൾ
അടിയന്തരമായി
ആരംഭിക്കാൻ
നടപടി
സ്വീകരിക്കുമോ;
മണ്ഡലത്തിൽ
കെ.എസ്.ആർ.ടി.സി.
പ്രിയദർശിനി
ബസ്
സർവ്വീസുകൾ
ആരംഭിക്കുന്നത്
സംബന്ധിച്ച്
സമർപ്പിച്ച
നിവേദനത്തിന്മേൽ
സ്വീകരിച്ച
നടപടികളുടെ
വിശദാംശം
ലഭ്യമാക്കുമോ?
കെ.എസ്.ആര്.ടി.സി.
സർവ്വീസുകൾക്ക്
വളാഞ്ചേരിയിൽ
സ്റ്റോപ്പ്
അനുവദിക്കാൻ
നടപടി
1683 പ്രൊഫ.
ആബിദ്
ഹുസൈന്
തങ്ങള്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ദേശീയപാത
66-ന്റെ
ഭാഗമായി
വളാഞ്ചേരിയിൽ
പുതിയ
വയഡക്ട്
പാലം
വന്നതോടെ
കെ.എസ്.ആര്.ടി.സി.
ബസുകൾ
വളാഞ്ചേരി
ടൗണിൽ
പ്രവേശിക്കാതെ
ദേശീയപാതയിലൂടെ
കടന്നുപോകുന്നത്
വളാഞ്ചേരിയിലെയും
പരിസര
പ്രദേശങ്ങളിലെയും
യാത്രക്കാർക്ക്
വലിയ
തോതിൽ
ബുദ്ധിമുട്ട്
സൃഷ്ടിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) കെ.എസ്.ആര്.ടി.സി.
ബൈപ്പാസ്
റൈഡര്‍,
മിന്നല്‍,
ഡീലക്സ്
ശ്രേണിയില്‍പ്പെട്ട
ദീര്‍ഘദൂര
സര്‍വീസുകള്‍ക്ക്
കോട്ടക്കല്‍
മണ്ഡലത്തിലെ
വളാഞ്ചേരിയില്‍
ഫെയര്‍
സ്റ്റേജ്,
ബുക്കിംഗ്
പോയിന്റ്
എന്നിവ
ഇല്ലാത്തതിനാല്‍
ദീര്‍ഘദൂര
യാത്ര
പോയി
വരുന്നവര്‍
എറണാകുളത്തും
കുറ്റിപ്പുറത്തും
മറ്റും
ഇറങ്ങി
മറ്റ്
ബസുകളെ
ആശ്രയിക്കേണ്ട
സ്ഥിതിയാണെന്നും
ഇത്
രാത്രി
കാലങ്ങളില്‍
രോഗികളടക്കമുള്ള
യാത്രികര്‍ക്ക്
ഏറെ
ബുദ്ധിമുട്ട്
സൃഷ്ടിക്കുന്നുണ്ടെന്നുമുള്ള
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി) പ്രസ്തുത
വിഷയങ്ങൾ
സംബന്ധിച്ച്
നിവേദനം
ലഭ്യമായിട്ടുണ്ടോ;
എങ്കിൽ
അതിന്മേൽ
സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ഡി) ദീര്‍ഘദൂര
യാത്രികര്‍ക്ക്
പ്രയോജനപ്പെടുംവിധം
കെ.എസ്.ആര്.ടി.സി.യുടെ
മുഴുവന്‍
സര്‍വീസുകള്‍ക്കും
വളാഞ്ചേരിയില്‍
സ്റ്റോപ്പും
ബുക്കിംഗ്
പോയിന്റും
ഫെയര്‍
സ്റ്റേജും
അനുവദിച്ച്
നിലവിലുള്ള
യാത്രാക്ലേശം
പരിഹരിക്കുന്നതിനുള്ള
അടിയന്തര
നടപടികള്‍
സ്വീകരിക്കാമോ;
വിശദമാക്കാമോ?
താനൂർ
നിയോജകമണ്ഡലത്തിലെ
ബസ്സ്
സര്‍വ്വീസുകള്‍
1684 ശ്രീ.
പി. കെ.
നവാസ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) താനൂര്‍
നിയോജകമണ്ഡലത്തില്‍
അടക്കം
മലപ്പുറം
ജില്ലയില്‍
ആരംഭിച്ച
പ്രിയദര്‍ശിനി
ബസ്സുകളുടെ
വിശദാംശം
നിയോജകമണ്ഡല
അടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(ബി) താനൂര്‍
നിയോജകമണ്ഡലത്തില്‍
പുതുതായി
ബസ്സ്
റൂട്ടുകള്‍
അനുവദിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
(സി) താനൂര്‍
ബ്ലോക്ക്
ജംഗ്ഷനില്‍
കെ.എസ്.ആര്.ടി.സി.
ബസുകള്‍ക്ക്
സ്റ്റോപ്പ്
അനുവദിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
പ്രസ്തുത
നിര്‍ദേശം
സംബന്ധിച്ചുളള
അറിയിപ്പിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
പെരുമ്പാവൂര്‍
കെ.എസ്.ആർ.ടി.സി
ഡിപ്പോ
നവീകരണം
1685 ശ്രീ.
മനോജ്
മൂത്തേടൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) പെരുമ്പാവൂര്‍
കെ.എസ്.ആർ.ടി.സി.
ഡിപ്പോയുടെ
നവീകരണവും
സംരക്ഷണവും
നടത്തുന്നതിന്
നടപടികൾ
സ്വീകരിക്കുമോ;
(ബി) പ്രസ്തുത
ഡിപ്പോയിൽ
കൂടുതൽ
ജീവനക്കാരെ
നിയമിച്ചും
കൂടുതൽ
ബസ്സുകൾ
അനുവദിച്ചും
ജനങ്ങൾക്ക്
കൂടുതൽ
യാത്രാസൗകര്യങ്ങൾ
ഏർപ്പെടുത്തുന്നതിനുമുള്ള
നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ആയൂർ
കെ.എസ്.ആർ.ടി.സി.
ബസ്
ഓപ്പറേറ്റിംഗ്
സെന്റർ
1686 ശ്രീ.
സി.
അജയപ്രസാദ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) പുനലൂർ
മണ്ഡലത്തിലെ
ആയൂരിൽ
എം.സി.
റോഡിന്
സമീപത്ത്
പ്രവർത്തിച്ചിരുന്ന
കെ.എസ്.ആർ.ടി.സി.
ബസ്
ഓപ്പറേറ്റിംഗ്
സെന്റർ
നിലവിൽ
പ്രവർത്തനക്ഷമമാണോയെന്നും
സർവീസുകൾ
കാര്യക്ഷമമാക്കാൻ
നിലവിൽ
സ്റ്റേഷൻ
മാസ്റ്ററെ
നിയമിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ;
(ബി) എൻക്വയറി
കൗണ്ടർ
ഉൾപ്പെടെയുള്ള
ഓഫീസ്
സംവിധാനങ്ങൾ
പുനരാരംഭിക്കാനും
മറ്റ്
സൗകര്യങ്ങൾ
ഒരുക്കാനും
കെ.എസ്.ആർ.ടി.സി.
നടപടികൾ
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(സി) കോവിഡ്
രോഗവ്യാപന
സമയത്ത്
നിലച്ചുപോയ
പ്രസ്തുത
സെന്ററിന്റെ
പ്രവർത്തനം
പൂര്‍ണ്ണമായി
പുനഃസ്ഥാപിക്കണമെന്ന്
ആവശ്യപ്പെട്ട്
സ്ഥലം
എം.എൽ.എ.
നൽകിയ
നിവേദനം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ
നിവേദനത്തിന്മേൽ
സ്വീകരിച്ച
നടപടികൾ
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
നിർത്തലാക്കിയ
സർവിസുകൾ
പുനരാരംഭിക്കാൻ
നടപടി
1687 ശ്രീ.
റെജി
ചെറിയാൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) എടത്വാ
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍
നിന്നും
ആരംഭിക്കുന്ന
എത്ര
ബസ്
ഷെഡ്യൂളുകള്‍
നിലവിൽ
സർവ്വീസ്
നടത്തുന്നുണ്ടെന്ന്
അറിയിക്കാമോ;
(ബി) കുട്ടനാട്
നിയോജകമണ്ഡലത്തിലെ
പലയിടത്തും
കെ.എസ്.ആര്.ടി.സി.
ബസുകള്‍
നിര്‍ത്തലാക്കിയത്
മൂലം
യാത്രാക്ലേശം
വര്‍ദ്ധിച്ചിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത്
പരിഹരിക്കാന്‍
നടപടി
സ്വീകരിക്കുമോ;
(സി) പടഹാരം
പാലം
നിര്‍മ്മാണ
സമയത്ത്
നിര്‍ത്തിവച്ചിരുന്ന
ബസ്
സര്‍വ്വീസ്,
പ്രസ്തുത
നിര്‍മ്മാണം
പൂര്‍ത്തിയായതിനെ
തുടര്‍ന്ന്
പുനരാരംഭിക്കുന്ന
നടപടി
ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
പാറശ്ശാല
മണ്ഡലത്തിലെ
കെ.എസ്.ആർ.ടി.സി.
ഗാരേജുകളുടെ
അടിസ്ഥാന
സൗകര്യ
വികസനം
1688 ശ്രീ.
സി. കെ.
ഹരീന്ദ്രന്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) പാറശ്ശാല
നിയോജക
മണ്ഡലത്തിലെ
വെള്ളറട,
പാറശ്ശാല
കെ.എസ്.ആർ.ടി.സി.
ഗാരേജുകളിലെ
അടിസ്ഥാന
സൗകര്യങ്ങളുടെ
അപര്യാപ്തതയും
ശോച്യാവസ്ഥയും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
പ്രസ്തുത
ഗാരേജുകളുടെ
നവീകരണത്തിനും
യാത്രക്കാർക്കും
ജീവനക്കാർക്കും
ആവശ്യമായ
അടിസ്ഥാന
സൗകര്യങ്ങള്‍
ഒരുക്കുന്നതിനുമായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി) മണ്ഡലത്തിലെ
കറുങ്കട്ടിയില്
കെ.എസ്.ആർ.ടി.സി.
റീജിയണല്‍
വർക്ക്ഷോപ്പ്
സ്ഥാപിക്കുന്നതിനായി
കെ.എസ്.ആർ.ടി.സി.
യുടെ
ഉടമസ്ഥതയില്‍
ഏറ്റെടുത്തിട്ടുള്ള
ഭൂമി
നിലവില്‍
ഉപയോഗിക്കാതെ
കാടുകയറി
കിടക്കുന്നതും
സംരക്ഷണമില്ലാത്ത
അവസ്ഥയിലുമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത
ഭൂമി
കെ.എസ്.ആർ.ടി.സി.
യുടെ
ഏതെങ്കിലും
സ്ഥാപനം,
വർക്ക്ഷോപ്പ്,
പരിശീലന
കേന്ദ്രം,
മറ്റ്
അനുബന്ധ
സ്ഥാപനങ്ങള്‍
എന്നിവ
സ്ഥാപിക്കുന്നതിനായി
പ്രയോജനപ്പെടുത്തുന്നതിനുള്ള
സാധ്യത
പരിശോധിക്കാമോ;
(സി) പ്രസ്തുത
ഭൂമി
നിലവില്‍
ഉപയോഗപ്പെടുത്താതെ
കിടക്കുന്നതിന്റെ
കാരണം
എന്താണെന്ന്
അറിയിക്കാമോ;
പ്രസ്തുത
സ്ഥലത്ത്
കെ.എസ്.ആർ.ടി.സി.
യുടെ
ഏതെങ്കിലും
സ്ഥാപനം
ആരംഭിക്കുന്നതിനായി
കെ.എസ്.ആർ.ടി.സി.
തലത്തില്‍
പദ്ധതിയോ
നിർദ്ദേശമോ
നിലവിലുണ്ടോ
എന്നും
വ്യക്തമാക്കാമോ;
ഉണ്ടെങ്കില്‍
അതിന്റെ
പുരോഗതി
വിശദമാക്കാമോ;
(ഡി) പാറശ്ശാല
നിയോജക
മണ്ഡലത്തിലെ
കെ.എസ്.ആർ.ടി.സി.
ഗാരേജുകളുടെയും
കറുങ്കട്ടിയിലെ
കെ.എസ്.ആർ.ടി.സി.
ഭൂമിയുടെയും
ഫലപ്രദമായ
വിനിയോഗം
ഉറപ്പാക്കുന്നതിനായി
പ്രത്യേക
പദ്ധതി
തയ്യാറാക്കി
സമയബന്ധിതമായി
നടപ്പിലാക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
സ്ത്രീ
സൗജന്യയാത്ര
നടപ്പിലാക്കിയതിന്
ആവശ്യമായ
തുക
1689 ശ്രീ.
വി.
ജോയി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കെ.എസ്.ആര്.ടി.സി.
യില്‍
സ്ത്രീ
സൗജന്യയാത്ര
നടപ്പിലാക്കിയതിന്
ആവശ്യമായ
എത്ര
തുക
സര്‍ക്കാര്‍
അനുവദിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി) സ്ത്രീ
സൗജന്യയാത്ര
നടപ്പിലാക്കുന്നതിനായി
കെ.എസ്.ആര്.ടി.സി.
കെ.എഫ്.സി.യില്‍
നിന്നും
വായ്പ
എടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആയതിന്
എത്ര
തുക
പലിശയിനത്തില്‍
നല്‍കണമെന്ന്
വിശദമാക്കാമോ;
(സി) കെ.എഫ്.സി.
യെ
കൂടാതെ
മറ്റ്
ഏതെങ്കിലും
ധനകാര്യ
സ്ഥാപനങ്ങളില്‍
നിന്നും
വായ്പ
എടുത്തിട്ടുണ്ടോ;
അഥവാ
എടുക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഡി) വായ്പ
തുകയുടെ
പലിശ
നല്‍കുന്നത്
സര്‍ക്കാരാണോ
കെ.എസ്.ആര്.ടി.സി.
ആണോയെന്ന്
വിശദമാക്കാമോ?
മാവേലിക്കര
കെ.എസ്.ആര്.ടി.സി.
ഡിപ്പോ
നവീകരണം
1690 ശ്രീ.
എം. എസ്.
അരുണ്‍
കുമാർ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) മാവേലിക്കര
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍
ഒരു
കോടി
രൂപ
വിനിയോഗിച്ച്
കെട്ടിടം
നിര്‍മ്മിക്കുവാന്‍
എം.എല്‍.എ.
യുടെ
നിയമസഭാ
മണ്ഡലം
ആസ്തി
വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
തുക
അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത
നിര്‍മ്മാണത്തിന്റെ
അനുമതിക്കായി
വകുപ്പ്
(TRANS-A2/150/2023)
സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി) പ്രസ്തുത
നിര്‍മ്മാണം
നടപ്പിലാക്കുവാന്‍
ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ;
(സി) മാവേലിക്കര
കെ.എസ്.ആര്.ടി.സി.
ഡിപ്പോയുടെ
കവാടം
നിര്‍മ്മാണത്തിന്
എം.എല്‍.എ.യുടെ
നിയമസഭാ
മണ്ഡലം
ആസ്തി
വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
തുക
അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
വകുപ്പ്
(TRANS-A2/47/2026)
സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
പുതുക്കാട്
കെ.എസ്.ആർ.ടി.സി
ഡിപ്പോ
നവീകരണം
1691 ശ്രീ.
കെ. കെ.
രാമചന്ദ്രന്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കഴിഞ്ഞ
സർക്കാരിന്റെ
കാലത്ത്
പുതുക്കാട്
കെ.എസ്.ആർ.ടി.സി
ഡിപ്പോ
നവീകരണത്തിനായി
സമർപ്പിച്ച
5 കോടി
രൂപയുടെ
പ്രോജക്ടിനും
എസ്റ്റിമേറ്റിനും
ഭരണാനുമതിയും
ഫണ്ടും
ലഭ്യമാക്കാൻ
ആവശ്യമായ
നടപടികൾ
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി) ഇതിനായുള്ള
നടപടികൾ
ഏത്
ഘട്ടത്തിലാണ്
എന്ന്
അറിയിക്കാമോ;
(സി) പ്രസ്തുത
പദ്ധതിയ്ക്ക്
ധനകാര്യ
വകുപ്പിന്റെ
അനുമതി
ലഭ്യമാക്കാന്‍
ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
വടക്കഞ്ചേരി
പ്രൈവറ്റ്
ബസ്
സ്റ്റാൻഡിൽ
കെ.എസ്.ആര്.ടി.സി.
ഓപ്പറേറ്റിംഗ്
സെന്റര്‍
1692 ശ്രീ.
പി. പി.
സുമോദ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) തരൂർ
നിയോജകമണ്ഡലത്തിലെ
വടക്കഞ്ചേരി
ടൗണിൽ
പഞ്ചായത്തിന്റെ
ഉടമസ്ഥതയിലുള്ള
വടക്കഞ്ചേരി
പ്രൈവറ്റ്
ബസ്
സ്റ്റാൻഡിൽ
കെ.എസ്.ആർ.ടി.സി.
ബസുകൾ
പ്രവേശിക്കുന്നതിനും
കെ.എസ്.ആർ.ടി.സി.
സർവീസ്
ഓപ്പറേറ്റിംഗ്
സെന്റർ
ആരംഭിക്കുന്നതിനും
ആവശ്യമായ
നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
ആറ്റിങ്ങൽ
കച്ചേരിനടയിൽ
സൂപ്പർഫാസ്റ്റ്
ബസ്സുകൾക്ക്
സ്റ്റോപ്പ്
1693 ശ്രീമതി
ഒ. എസ്.
അംബിക
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ആറ്റിങ്ങൽ
കച്ചേരിനടയും
കെ.എസ്.ആർ.ടി.സി.
ബസ്സ്റ്റാന്റും
ഐഡന്റിക്കൽ
ഫെയർ
സ്റ്റേജുകൾ
ആക്കി
മാറ്റണമെന്നും
കച്ചേരിനടയിൽ
സൂപ്പർഫാസ്റ്റ്
ബസ്സുകൾക്ക്
സ്റ്റോപ്പ്
അനുവദിക്കണമെന്നുമുള്ള
നിവേദനം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത
നിവേദനത്തിന്മേൽ
സ്വീകരിച്ച
നടപടികൾ
വിശദമാക്കുമോ?
കെ.എസ്.ആർ.ടി.സി.
ബസ്
സ്റ്റേഷനുകളുടെ
നിർമ്മാണം
1694 ശ്രീ.
കെ.
ബിനിമോൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്തെ
ഏതെല്ലാം
കെ.എസ്.ആർ.ടി.സി.
ബസ്
സ്റ്റേഷനുകളുടെ
നിർമ്മാണ
പ്രവർത്തനങ്ങളാണ്
ഇപ്പോൾ
നടക്കുന്നതെന്ന്
വ്യക്തമാക്കാമോ;
അവയുടെ
നിർമ്മാണ
പുരോഗതിയും
വ്യക്തമാക്കാമോ;
(ബി) കാലപ്പഴക്കം
മൂലം
അടിയന്തരമായി
പുനർനിർമ്മിക്കേണ്ട
ബസ്
സ്റ്റേഷനുകളുടെ
വിവരങ്ങൾ
ശേഖരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി) കൂടുതൽ
വാണിജ്യ
സ്ഥാപനങ്ങൾ
ഉൾപ്പെടുത്തി
കെ.എസ്.ആർ.ടി.സി.-യ്ക്ക്
സ്ഥിരമായ
വരുമാനമാർഗങ്ങൾ
ഉറപ്പാക്കുന്ന
വിധത്തിൽ
ബസ്
സ്റ്റേഷനുകൾ
നവീകരിക്കുമോ;
വ്യക്തമാക്കുമോ?
വയനാട്
ചുരം
നാലാംവളവില്‍
ഫെയര്‍സ്റ്റേജ്
1695 ശ്രീ.
സി. കെ.
കാസിം
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ടൂറിസം
കേന്ദ്രമായ
വയനാട്
ചുരം
നാലാംവളവ്
കേന്ദ്രീകരിച്ച്
കെ.എസ്.ആര്.ടി.സി.
ബസുകള്‍ക്ക്
ഫെയര്‍സ്റ്റേജ്
അനുവദിക്കാനുളള
എന്തെങ്കിലും
പ്രൊപ്പോസല്‍
സര്‍ക്കാരില്‍
നിലവിലുണ്ടോ;
(ബി) ഇല്ലെങ്കില്‍
ടൂറിസം
കേന്ദ്രമായ
വയനാട്
ചുരം
നാലാംവളവില്‍
പ്രത്യേക
ഫെയര്‍സ്റ്റേജ്
അനുവദിക്കുന്ന
കാര്യം
പരിഗണിക്കുമോ?
ഗ്രാമപ്രദേശങ്ങളിലെ
ലാഭകരമായ
സര്‍വ്വീസുകള്‍
പുനരാരംഭിക്കാന്‍
നടപടി
1696 ശ്രീ.
തോമസ്
ഉണ്ണിയാടൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ഗ്രാമ
പ്രദേശങ്ങളിലൂടെ
ലാഭകരമായി
ഓടിയിരുന്ന
ഒട്ടനവധി
സര്‍വ്വീസുകള്‍
മുന്‍
സര്‍ക്കാരിന്റെ
കാലത്ത്
നിര്‍ത്തലാക്കി
എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ
അവ
പുനരാരംഭിക്കാന്‍
നടപടി
സ്വീകരിക്കുമോ;
വിശദാംശം
ലഭ്യമാക്കുമോ;
(ബി) കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകള്‍
പൂര്‍ണ്ണമായും
ലാഭകരമാക്കുന്നതിന്
ഷെഡ്യൂള്‍
പരിഷ്ക്കരണം
ഉള്‍പ്പെടെ
പഠിച്ച്
നടപ്പാക്കുന്നതിന്
ഒരു
വിദഗ്ദ്ധ
സമിതിയെ
നിയോഗിക്കാന്‍
നടപടി
സ്വീകരിക്കുമോ;
എങ്കില്‍
വിശദാംശം
ലഭ്യമാക്കുമോ;
(സി) കെ.എസ്.ആര്.ടി.സി.
യുടെ
സമഗ്ര
പുരോഗതിയ്ക്ക്
എന്തെല്ലാം
പുതിയ
പദ്ധതികളാണ്
ഈ സര്‍ക്കാര്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആർ.ടി.സി.-യുടെ
വരുമാന
വർധനയ്ക്കുള്ള
പദ്ധതികൾ
1697 ശ്രീ.
വർഗ്ഗീസ്
മാമ്മൻ
ശ്രീ.
റെജി
ചെറിയാൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കെ.എസ്.ആർ.ടി.സി.-യുടെ
മൂലധനച്ചെലവ്
കുറയ്ക്കുന്നതിനും
പുതിയ
വരുമാന
മാർഗങ്ങൾ
കണ്ടെത്തുന്നതിനുമായി
ഈ
സർക്കാർ
സ്വീകരിച്ചുവരുന്ന
നടപടികൾ
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി) നിലവിൽ
സർവീസ്
നടത്തുന്നതിനായി
കെ.എസ്.ആർ.ടി.സി.-യ്ക്ക്
എത്ര
ബസ്സുകളാണുള്ളത്;
അടുത്ത
അഞ്ച്
വർഷത്തിനുള്ളിൽ
ഇത്
എത്രയായി
ഉയർത്താനാണ്
ലക്ഷ്യമിടുന്നത്;
(സി) സ്വകാര്യ
വ്യക്തികൾക്കും
സ്ഥാപനങ്ങൾക്കും
ബസ്സുകൾ
വാങ്ങി
കെ.എസ്.ആർ.ടി.സി.-യ്ക്ക്
നൽകാൻ
സാധിക്കുന്ന
പദ്ധതിക്ക്
മികച്ച
പ്രതികരണം
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി) തുറമുഖാധിഷ്ഠിത
ചരക്കുനീക്ക
സേവന
മേഖലയിലേക്ക്
കടക്കാൻ
കെ.എസ്.ആർ.ടി.സി.
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ഇ) കെ.എസ്.ആർ.ടി.സി.യുടെ
ബജറ്റ്
ടൂറിസം
സെല്ലിന്റെ
പ്രവർത്തനം
വിശദമാക്കാമോ;
സെൽ
പുതുതായി
ആരംഭിച്ചിട്ടുള്ള
ലക്ഷ്വറി
പാക്കേജ്
സർവീസുകൾ
ഏതൊക്കെയാണ്;
വിശദമാക്കാമോ?
ദേശീയപാതകളിലെ
അപകടങ്ങൾ
കുറയ്ക്കുന്നതിനായി
എൻഫോഴ്സ്മെന്റ്
സംവിധാനം
1698 ശ്രീ.
ചാണ്ടി
ഉമ്മന്‍
ശ്രീ.
സുധീർഷാ
പാലോട്
ശ്രീ.
രാജൻ.
ജെ.
പല്ലൻ
ശ്രീ.
കെ.
ബിനിമോൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്തെ
ദേശീയപാതകളിലെ
അപകടങ്ങൾ
കുറയ്ക്കുന്നതിനായി
24
മണിക്കൂറും
നിരീക്ഷണം
നടത്തുന്നതിനുള്ള
എൻഫോഴ്സ്മെന്റ്
സംവിധാനം
നടപ്പാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
നൽകാമോ;
(ബി) ഇതിനായി
ദേശീയപാതയെ
വിവിധ
സോണുകളായി
തിരിച്ച്
പ്രത്യേക
സംഘങ്ങളെ
നിയോഗിക്കാൻ
പദ്ധതിയുണ്ടോ;
വിശദമാക്കാമോ;
(സി) പ്രസ്തുത
എൻഫോഴ്സ്മെന്റ്
വിഭാഗത്തിന്റെ
പ്രവർത്തനങ്ങൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
പോലീസുമായി
സഹകരിച്ചാണോ
മോട്ടോർ
വാഹന
വകുപ്പ്
ഉദ്യോഗസ്ഥർ
ഇത്തരം
പരിശോധനകൾ
നടത്തുന്നതെന്നും
വ്യക്തമാക്കാമോ?
റീജിയണൽ
ട്രാൻസ്പോർട്ട്
ഓഫീസർമാരുടെ
ശമ്പള
സ്കെയിൽ
1699 ശ്രീ.
അപു
ജോൺ
ജോസഫ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്തെ
മോട്ടോർ
വാഹന
വകുപ്പിൽ
റീജിയണൽ
ട്രാൻസ്പോർട്ട്
ഓഫീസർ/അസിസ്റ്റന്റ്
ട്രാൻസ്പോർട്ട്
കമ്മീഷണർ
തസ്തികയ്ക്ക്
നിലവിൽ
₹63,700–₹1,23,700
എന്ന
ശമ്പള
സ്കെയിലും,
തൊട്ടടുത്ത
സ്ഥാനക്കയറ്റ
തസ്തികയായ
ഡെപ്യൂട്ടി
ട്രാൻസ്പോർട്ട്
കമ്മീഷണർ
തസ്തികയ്ക്ക്
₹95,600–₹1,53,200
എന്ന
ശമ്പള
സ്കെയിലുമാണോ
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി) നിയമപരവും
ഭരണപരവുമായ
വിവിധ
ഉത്തരവാദിത്വങ്ങൾ
ആര്.ടി.ഒ.
മാർ
നിർവഹിക്കുന്ന
സാഹചര്യത്തിൽ
സമാന
ഉത്തരവാദിത്വവും
അധികാരവും
വഹിക്കുന്ന
മറ്റ്
വകുപ്പുകളിലെ
ഉന്നത
ഉദ്യോഗസ്ഥരുടെ
ശമ്പള
സ്കെയിലുമായി
താരതമ്യം
ചെയ്ത്
ആര്.ടി.ഒ.
തസ്തികയുടെ
ശമ്പള
സ്കെയിൽ
പുനഃപരിശോധിക്കേണ്ടതുണ്ടോയെന്ന്
സർക്കാർ
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി) എങ്കിൽ,
നോൺ-ഐ.പി.എസ്.
പോലീസ്
സൂപ്രണ്ട്
ഉൾപ്പെടെയുള്ള
സമാനതലത്തിലുള്ള
ഉദ്യോഗസ്ഥരുടെ
ശമ്പള
സ്കെയിലും
ചുമതലകളും
അധികാരങ്ങളും
താരതമ്യം
ചെയ്ത്
ആര്.ടി.ഒ.
മാരുടെ
ശമ്പള
സ്കെയിൽ
ഉയർത്തി
അനുയോജ്യമായ
ശമ്പള
പുനർനിർണ്ണയം
നടത്തുന്നതിന്
നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
മോട്ടോർ
വാഹന
വകുപ്പിലെ
അഴിമതി
തടയാന്‍
നടപടി
1700 ശ്രീ.
മഞ്ഞളാംകുഴി
അലി
ശ്രീ.
എം. എ.
റസാഖ്
മാസ്റ്റർ
ശ്രീ.
സി. കെ.
കാസിം
ശ്രീ.
നജീബ്
കാന്തപുരം
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) മോട്ടോർ
വാഹന
വകുപ്പിലെ
ഏജന്റുമാരെയും
ഇടനിലക്കാരെയും
ഒഴിവാക്കാന്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ബി) ഇതുവഴി
മോട്ടോർ
വാഹന
വകുപ്പിലെ
ക്രമക്കേടുകള്‍
എത്രമാത്രം
ഒഴിവാക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ;
(സി) ആദ്യം
ലഭിക്കുന്ന
അപേക്ഷകളുടെ
ക്രമത്തില്‍
വിവിധ
സേവനങ്ങള്‍ക്ക്
തീർപ്പുകല്‍പ്പിക്കാന്‍
ബന്ധപ്പെട്ടവർക്ക്
ആവശ്യമായ
നിർദ്ദേശം
നല്‍കുമോ;
(ഡി) മോട്ടോർ
വാഹന
വകുപ്പില്‍
അഴിമതിക്കുള്ള
സാഹചര്യം
പൂർണ്ണമായും
ഒഴിവാക്കാന്‍
നടപടി
സ്വീകരിക്കുമോ?
തേർഡ്
പാർട്ടി
ഇൻഷുറൻസ്
പരിരക്ഷാ
നിർദേശങ്ങൾ
1701 ശ്രീ.
ടി. കെ.
ഗോവിന്ദൻ
മാസ്റ്റർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്ത്
റോഡ്
അപകടങ്ങളിൽപ്പെടുന്ന
വലിയൊരു
ശതമാനം
വാഹനങ്ങൾക്കും
തേർഡ്
പാർട്ടി
ഇൻഷുറൻസ്
പരിരക്ഷ
ഇല്ലെന്നതും
ഇതുമൂലം
അപകടങ്ങൾക്കിരയാകുന്നവർക്ക്
മോട്ടോർ
ആക്സിഡന്റ്സ്
ക്ലെയിംസ്
ട്രൈബ്യൂണൽ
വഴി
അർഹമായ
നഷ്ടപരിഹാരം
സമയബന്ധിതമായി
ലഭിക്കുന്നില്ലെന്നതും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) തേർഡ്
പാർട്ടി
ഇൻഷുറൻസ്
പോളിസിയുടെ
കാലാവധി
അറിയാതെ
പോകുന്നത്
ഒഴിവാക്കുന്നതിനായി
വാഹനങ്ങളുടെ
ഫ്യുവൽ
ടാങ്ക്
ക്യാപ്പിൽ
ഇൻഷുറൻസ്
വിവരങ്ങൾ
(ഇൻഷുറൻസ്
കാലാവധി,
പോളിസി
നമ്പർ,
കമ്പനിയുടെ
പേര്)
അടങ്ങിയ
സ്റ്റിക്കർ
നിർബന്ധമായും
പതിക്കണമെന്ന
നിർദ്ദേശം
സർക്കാരിന്റെ
പരിഗണനയിലുണ്ടോ;
(സി) ഇൻഷുറൻസ്
കാലാവധി
കഴിഞ്ഞതോ
ഇത്തരം
ഇൻഷുറൻസ്
വിവരങ്ങൾ
അടങ്ങിയ
സ്റ്റിക്കർ
പതിക്കാത്തതോ
ആയ
വാഹനങ്ങൾക്ക്
ഫ്യുവൽ
സ്റ്റേഷനുകളിൽ
നിന്ന്
ഇന്ധനം
നൽകുന്നത്
വിലക്കിക്കൊണ്ട്
ഉത്തരവിറക്കാൻ
നടപടി
സ്വീകരിക്കുമോ;
(ഡി) ഇൻഷുറൻസ്
കമ്പനികൾ
തേർഡ്
പാർട്ടി
പോളിസികളുടെ
കാലാവധി
അവസാനിക്കുന്നതിന്
മുമ്പ്
ആർ.സി.
ഉടമകൾക്ക്
റിമൈൻഡർ
സന്ദേശങ്ങളോ
കത്തുകളോ
അയയ്ക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്തുന്നതിനായി
മോട്ടോർ
വാഹന
വകുപ്പ്
മുഖേന
എന്തെങ്കിലും
നടപടി
സ്വീകരിക്കുമോ?
ടൂറിസ്റ്റ്
ബസുകൾക്ക്
പ്രത്യേക
നിറം
1702 ശ്രീ.
പാറക്കൽ
അബ്ദുല്ല
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ടൂറിസ്റ്റ്
ബസുകൾക്ക്
വെള്ള
നിറം
മാത്രം
എന്നുള്ള
തീരുമാനം
പുനഃപരിശോധിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ
വിശദാംശം
നല്‍കാമോ;
(ബി) കേന്ദ്രസർക്കാർ
പുറത്തിറക്കിയ
ഓൾ
ഇന്ത്യാ
ടൂറിസ്റ്റ്
പെർമിറ്റ്
ചട്ടങ്ങളിൽ
ടൂറിസ്റ്റ്
ബസുകൾക്ക്
പ്രത്യേകമായ
നിറം
നിഷ്കർഷിച്ചിട്ടില്ല
എന്നുള്ള
റിപ്പോർട്ടുകൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി) സംസ്ഥാനത്തെ
ഇത്തരം
നിയന്ത്രണത്താൽ
വാഹന
ഉടമകൾ
വാഹനങ്ങൾ
ഇതര
സംസ്ഥാനങ്ങളിൽ
രജിസ്റ്റർ
ചെയ്യുന്നതിനാൽ
മോട്ടോർ
വാഹന
നികുതി,
പെർമിറ്റ്
ഫീസ്
എന്നിനങ്ങളിൽ
ലഭിക്കേണ്ട
വരുമാനത്തിൽ
സാരമായ
കുറവ്
വന്നിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി) എങ്കിൽ
ടൂറിസ്റ്റ്
ബസുകൾക്ക്
പ്രത്യേക
നിറം
എന്ന
നിബന്ധന
പുന:പരിശോധിക്കുമോ;
വ്യക്തമാക്കാമോ?
ഡ്രൈവിംഗ്
ലൈസൻസ്
സസ്പെൻഷൻ
ഫയലുകൾ
തീർപ്പാക്കാൻ
നടപടി
1703 ശ്രീ.
എ. ഡി.
തോമസ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) 2020
മുതൽ 2026
വരെ
വിവിധ
റീജിയണൽ,
സബ്
റീജിയണൽ
ട്രാൻസ്പോർട്ട്
ഓഫീസുകളിൽ
ഡ്രൈവിംഗ്
ലൈസൻസ്
സസ്പെൻഷൻ
സംബന്ധിച്ച്
ലഭിച്ചിട്ടുള്ളതും
ഇതുവരെ
തീര്‍പ്പുകൽപ്പിക്കാത്തതുമായ
ഫയലുകളുടെ
ജില്ല
തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കാമോ;
(ബി) പ്രസ്തുത
ഫയലുകളിൽ
തീരുമാനം
വൈകുന്നതിനുള്ള
പ്രധാന
കാരണങ്ങൾ
എന്തെല്ലാമാണെന്നും
ഫയലുകൾ
തീർപ്പാക്കുന്നതിന്
നിലവിൽ
സ്വീകരിച്ചുവരുന്ന
നടപടിക്രമം
എന്താണെന്നും
അറിയിക്കാമോ;
(സി) ഡ്രൈവിംഗ്
ലൈസൻസ്
സസ്പെൻഡ്
ചെയ്യൽ,
സസ്പെൻഷൻ
റദ്ദാക്കൽ/പിൻവലിക്കൽ
തുടങ്ങിയ
വിഷയങ്ങളിലുള്ള
ഫയലുകളിൽ
തീരുമാനമെടുക്കുന്നതിന്
നിശ്ചിത
സമയപരിധി
നിലവിലുണ്ടോ;
ഉണ്ടെങ്കിൽ
പ്രസ്തുത
സമയപരിധി
എത്രയാണെന്നും
അതു
സംബന്ധിച്ച
ഉത്തരവുകളോ
സര്‍ക്കുലറുകളോ
നിലവിലുണ്ടോയെന്നും
അറിയിക്കാമോ;
(ഡി) പ്രസ്തുത
വിഷയങ്ങളിൽ
ഫയലുകൾ
പരിശോധിച്ച്
തീരുമാനമെടുക്കുന്നതിനായി
മോട്ടോർ
വാഹന
വകുപ്പിൽ
സ്റ്റാൻഡേർഡ്
ഓപ്പറേറ്റിംഗ്
പ്രൊസീജർ
നിലവിലുണ്ടോ;
ഉണ്ടെങ്കിൽ
അതിന്റെ
വിശദാംശവും
ഇതിൻ
പ്രകാരം
ഫയൽ
തീർപ്പാക്കുന്നതിനുള്ള
ഓരോ
ഘട്ടവും
സമയപരിധിയും
വ്യക്തമാക്കാമോ?
വാഹന
രൂപമാറ്റം
1704 ശ്രീ.
എ. സി.
മൊയ്തീന്
ശ്രീ.
കെ.
പ്രേംകുമാര്‍
ശ്രീ.
പി. പി.
സുമോദ്
ശ്രീ.
കെ. കെ.
രാമചന്ദ്രന്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) വാഹന
രൂപമാറ്റം
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട
ആശയക്കുഴപ്പങ്ങൾ
പരിഹരിക്കുമെന്ന
ഉറപ്പുകൾ
പാലിക്കുന്നതിൽ
സർക്കാർ
പരാജയപ്പെട്ടു
എന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) വാഹന
രൂപമാറ്റം
സംബന്ധിച്ച
ഇളവുകൾ
നൽകുന്നതിന്
സംസ്ഥാന
സർക്കാരിന്
നിയമപരമായി
അധികാരമുണ്ടോയെന്ന്
അറിയിക്കാമോ;
(സി) ഇതുസംബന്ധിച്ച്
ഗതാഗത
വകുപ്പ്
കമ്മീഷണർ
റിപ്പോർട്ട്
സമർപ്പിച്ചിട്ടുണ്ടോ;
പ്രസ്തുത
റിപ്പോർട്ടിലെ
പ്രധാന
കണ്ടെത്തലുകൾ
എന്തെല്ലാമാണെന്നും
വാഹന
രൂപമാറ്റത്തിന്
പിഴ
ചുമത്തുന്നത്
സംബന്ധിച്ച
ബഹു.
ഹൈക്കോടതി
ഉത്തരവ്
നടപ്പാക്കുന്നതിൽ
നിലപാട്
എന്താണെന്നും
വിശദമാക്കാമോ;
(ഡി) സർക്കാർ
അനുമതിയോ
ഉത്തരവോ
ഇല്ലാതെ
മന്ത്രിമാർ
സ്വകാര്യ
വാഹനങ്ങൾ
ഉപയോഗിക്കുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
സ്വകാര്യ
വാഹനത്തിൽ
സ്റ്റേറ്റ്
ബോർഡും
ബീക്കണും
മറ്റും
വെക്കുന്നത്
കുറ്റകരമാണെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
അത്തരത്തിൽ
ഉപയോഗിച്ച
വാഹന
ഉടമകൾക്കെതിരെ
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ?
ഇരുചക്ര
വാഹനങ്ങള്‍ക്ക്
ഹെല്‍മെറ്റ്
നിര്‍ബന്ധമാക്കാന്‍
നടപടി
1705 ശ്രീ.
തോമസ്
ഉണ്ണിയാടൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കേരളത്തിൽ
റോഡപകട
മരണങ്ങൾ
വർദ്ധിച്ചുവരുന്ന
സാഹചര്യത്തിൽ
എല്ലാത്തരം
ഇരുചക്ര
വാഹന
യാത്രികർക്കും
ഹെൽമറ്റ്
നിർബന്ധമാക്കാൻ
നടപടി
സ്വീകരിക്കുമോ;
എങ്കില്‍
വിശദാംശം
ലഭ്യമാക്കുമോ;
(ബി) ഹെൽമറ്റ്
നിർബന്ധമല്ലാത്ത
ഇരുചക്രവാഹനങ്ങൾ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി) ഇലക്ട്രിക്
വാഹനങ്ങൾ
ഉൾപ്പെടെയുള്ള
ഇരുചക്രവാഹനങ്ങൾ
വിതരണം
ചെയ്യുമ്പോൾ
കുറഞ്ഞത്
രണ്ട്
ഹെൽമെറ്റുകളെങ്കിലും
സൗജന്യമായി
നൽകുന്നതിനുള്ള
നടപടികൾ
സ്വീകരിക്കുമോ;
എങ്കില്‍
വിശദാംശം
ലഭ്യമാക്കുമോ?
പിലാത്തറ–പാപ്പിനിശ്ശേരി
റോഡിലെ
വാഹനാപകടങ്ങൾ
1706 ശ്രീ.
എം.
വിജിന്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കല്ല്യാശ്ശേരി
മണ്ഡലത്തിലെ
പ്രധാന
റോഡായ
പിലാത്തറ–പാപ്പിനിശ്ശേരി
കെ.എസ്.ടി.പി.
റോഡിൽ
സംഭവിക്കുന്ന
അപകടങ്ങളുടെ
കാരണങ്ങൾ
സംബന്ധിച്ച്
മോട്ടോർ
വാഹന
വകുപ്പ്
പരിശോധന
നടത്തിയിട്ടുണ്ടോ;
(ബി) മേല്പറഞ്ഞ
റോഡിലെ
വാഹനങ്ങളുടെ
അമിതവേഗവും
അശ്രദ്ധമായ
ഡ്രൈവിങ്ങും
നിയന്ത്രിക്കുന്നതിനും
റോഡ്
സുരക്ഷാ
നിയമങ്ങളുടെ
കർശനമായ
പാലനം
ഉറപ്പാക്കുന്നതിനും
പ്രസ്തുത
റോഡിൽ
സംഭവിക്കുന്ന
അപകടങ്ങൾ
കുറയ്ക്കുന്നതിനുമായി
വകുപ്പ്
എന്തെല്ലാം
പദ്ധതികളും
പ്രവർത്തനങ്ങളുമാണ്
നടപ്പിലാക്കിവരുന്നതെന്നും
ആസൂത്രണം
ചെയ്യുന്നതെന്നും
വിശദമാക്കാമോ?
വാഹന
മോഡിഫിക്കേഷൻ
1707 ശ്രീ.
കെ. എന്‍.
ബാലഗോപാല്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) വാഹന
മോഡിഫിക്കേഷന്
നിലവിലെ
സർക്കാർ
ഇളവുകൾ
പ്രഖ്യാപിച്ചിട്ടുണ്ടോ
എന്നും
ഇത്തരം
ഇളവുകൾ
നൽകാൻ
സംസ്ഥാന
സർക്കാരിന്
നിയമപരമായ
അധികാരമുണ്ടോ
എന്നും
ഇതിൽ
കേന്ദ്ര-സംസ്ഥാന
സർക്കാരുകളുടെ
അധികാരപരിധി
എത്രത്തോളമാണെന്നും
വ്യക്തമാക്കാമോ;
(ബി) വാഹന
മോഡിഫിക്കേഷൻ
സംബന്ധിച്ച്
യുവജന/വാഹന
ഉടമ
സംഘടനകളുമായി
ഔദ്യോഗിക
ചർച്ച
നടത്തിയിട്ടുണ്ടോയെന്നും
അവർക്ക്
ഉറപ്പുകൾ
നൽകിയെങ്കിൽ
എന്തൊക്കെയായിരുന്നുവെന്നും
അവയിൽ
എത്രയെണ്ണം
നടപ്പാക്കിയെന്നും
വ്യക്തമാക്കാമോ;
(സി) ഈ
സർക്കാർ
അധികാരത്തിൽ
വന്ന
ശേഷം
രജിസ്റ്റർ
ചെയ്ത
മോഡിഫിക്കേഷൻ
സംബന്ധിച്ച
കേസുകളുടെയും
(ലൈറ്റ്,
ടയർ,
സൈലൻസർ
തുടങ്ങിയവയ്ക്ക്
പ്രത്യേകമായി)
ഇതിലൂടെ
ഈടാക്കിയ
പിഴയുടെയും
കണക്കുകൾ
മാസവും
ജില്ലയും
തിരിച്ച്
ലഭ്യമാക്കാമോ;
(ഡി) ഓരോ
അനധികൃത
മോഡിഫിക്കേഷനും
5000 രൂപ
വീതം
പിഴ
ചുമത്തണമെന്ന
ബഹു.
ഹൈക്കോടതി
നിർദ്ദേശപ്രകാരം
എത്ര
രൂപ
പിഴ
ചുമത്തി
എന്നും
പിഴ
വരുമാനം
വർദ്ധിപ്പിക്കാൻ
മോട്ടോർ
വാഹന
വകുപ്പിന്
എന്തെങ്കിലും
ടാർഗെറ്റ്
നിശ്ചയിച്ച്
നൽകിയിരുന്നോ
എന്നും
വ്യക്തമാക്കാമോ?
ഡ്രൈവിംഗ്
ടെസ്റ്റ്
പരിഷ്കരണം
1708 ശ്രീ.
അൻവർ
സാദത്ത്
ശ്രീ.
നാട്ടകം
സുരേഷ്
ശ്രീ.
സെബാസ്റ്റ്യൻ.
എം. ജെ
ശ്രീ.
അബിൻ
വർക്കി
കോടിയാട്ട്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്തെ
ഡ്രൈവിംഗ്
ടെസ്റ്റ്
നടത്തിപ്പിൽ
പുതുതായി
കൊണ്ടുവന്ന
മാറ്റങ്ങൾ
എന്തെല്ലാമാണ്;
വിശദമാക്കാമോ;
(ബി) കഴിഞ്ഞ
സർക്കാരിന്റെ
കാലത്ത്
നടപ്പിലാക്കിയ
രീതികളും
നിബന്ധനകളും
പ്രായോഗികമല്ലാത്തതായിരുന്നു
എന്ന
ആരോപണം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ
അവ
പരിഷ്കരിക്കാൻ
തയ്യാറാകുമോ;
വ്യക്തമാക്കാമോ;
(സി) റോഡിലെ
അപകടസാധ്യതകൾ
മനസ്സിലാക്കാനുള്ള
ഡ്രൈവറുടെ
കഴിവ്
പരിശോധിക്കുന്ന
കമ്പ്യൂട്ടർ
അധിഷ്ഠിത
ഹസാഡ്
പെർസെപ്ഷൻ
ടെസ്റ്റ്
ഡ്രൈവിംഗ്
ലൈസൻസിന്
നിർബന്ധമാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
ഗതാഗത
വകുപ്പിന്റെ
സേവനം
മെച്ചപ്പെടുത്തുവാൻ
നടപടി
1709 ശ്രീ.
ഐ. സി.
ബാലകൃഷ്ണന്
ശ്രീ.
ആര്യാടന്
ഷൗക്കത്ത്
ശ്രീ.
എഫ്.
രാജ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്തെ
മുഴുവൻ
ആർ.ടി.ഒ.
ഓഫീസുകളിലും
പ്രവർത്തനസമയം
പുന:ക്രമീകരിക്കാൻ
തീരുമാനിച്ചിട്ടുണ്ടോ;
ഉച്ചക്ക്
ശേഷം
ആർ.ടി.ഒ.
ഓഫീസുകളിൽ
മതിയായ
സേവനം
ലഭ്യമാകുന്നില്ല
എന്ന
പരാതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യകതമാക്കാമോ;
(ബി) 18
വയസ്സ്
പൂർത്തിയാകുന്ന
മുറയ്ക്ക്
എല്ലാ
വിദ്യാർത്ഥികൾക്കും
ഡ്രൈവിംഗ്
പരിശീലനം
നൽകാനുള്ള
പദ്ധതി
സർക്കാരിന്റെ
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ;
(സി) റോഡപകടങ്ങളിലെ
മരണനിരക്ക്
കുറയ്ക്കുന്നതിനായി
റോഡ്
സുരക്ഷാ
വിഭാഗം
കർമ്മപദ്ധതി
തയ്യാറാക്കുന്നുണ്ടോ;
കൂടാതെ
ഡ്രൈവിംഗ്
സ്കൂളുകളുടെ
നേതൃത്വത്തിൽ
റോഡ്
സുരക്ഷാ
സാക്ഷരതാ
ക്യാമ്പയിൻ
ആരംഭിക്കുവാൻ
പദ്ധതിയുണ്ടോ;
വിശദമാക്കുമോ?
കോവളം–ബേക്കൽ
ജലപാത
1710 ശ്രീ.
നീലകണ്ഠൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കോവളം–ബേക്കൽ
ജലപാത (വെസ്റ്റ്
കോസ്റ്റ്
കനാൽ)യുടെ
രണ്ടാംഘട്ടത്തിന്റെ
പുരോഗതി
അറിയിക്കാമോ;
(ബി) ഇതിനായി
ഭൂമി
ഏറ്റെടുക്കൽ
നടപടികൾ
പൂർത്തിയായിട്ടുണ്ടോ;
(സി) ഭൂമി
ഏറ്റെടുക്കലുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും
കേസുകൾ
കോടതികളിൽ
നിലവിലുണ്ടോ?
പൊതുമേഖലയിലെ
ബോട്ട്
സർവീസുകൾ
1711 ശ്രീ.
സി. ആര്.
മഹേഷ്
ശ്രീ.
കെ. പി.
നൗഷാദ്
അലി
ശ്രീ.
കെ.
പ്രവീൺ
കുമാർ
ശ്രീ.
സിറിയക്
തോമസ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്തെ
പ്രധാന
ടൂറിസം
കേന്ദ്രങ്ങളെ
ബന്ധിപ്പിച്ച്
പൊതുമേഖലയിൽ
ജലഗതാഗതവകുപ്പിന്റെ
ബോട്ട്
സർവീസുകൾ
വിപുലീകരിക്കുന്നതിന്
പദ്ധതിയുണ്ടോ;
വിശദമാക്കുമോ;
(ബി) യാത്രാബോട്ടുകളിൽ
സുരക്ഷാ
മാനദണ്ഡങ്ങൾ
പാലിക്കുന്നുണ്ടെന്ന്
ഉറപ്പാക്കാൻ
സ്വീകരിച്ച
നടപടികൾ
എന്തൊക്കെയാണ്;
സംസ്ഥാനത്തെ
പ്രധാന
ജലപാതകളിൽ
ഡ്രഡ്ജിങ്
നടത്താത്തതിനാൽ
ബോട്ട്
സർവീസുകൾ
തടസ്സപ്പെട്ട
സംഭവങ്ങൾ
ഉണ്ടായിട്ടുണ്ടോ;
വിശദമാക്കാമോ;
(സി) ജലഗതാഗത
മേഖലയിലെ
പഴയ
ബോട്ടുകൾക്ക്
പകരം
വൈദ്യുതി,
സൗരോർജം
തുടങ്ങിയ
പരിസ്ഥിതി
സൗഹൃദ
സാങ്കേതികവിദ്യകൾ
ഉപയോഗിക്കുന്ന
ബോട്ടുകൾ
ഏർപ്പെടുത്താൻ
പദ്ധതിയുണ്ടോ;
വിശദമാക്കാമോ?
തിരുവല്ലം–ആക്കുളം
ബോട്ട്
സർവീസ്
1712 ശ്രീ.
വി.
മുരളീധരൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ദിനംപ്രതി
വർധിച്ചുവരുന്ന
മോട്ടോർ
വാഹന
തിരക്ക്
ഒഴിവാക്കുന്നതിനും
കായൽ
ടൂറിസം
സാധ്യതകൾ
പ്രയോജനപ്പെടുത്തുന്നതിനുമായി
തീർത്ഥാടന
കേന്ദ്രമായ
തിരുവല്ലം
മുതൽ
ടൂറിസം
മേഖലയായ
ആക്കുളം
വരെ
ബോട്ട്
സർവീസ്
നടത്തുന്നതിന്
നടപടി
സ്വീകരിക്കുമോ;
വിശദാംശം
ലഭ്യമാക്കുമോ;
(ബി) ബോട്ട്
സർവീസ്
ആരംഭിക്കുന്നതിന്
മുന്നോടിയായി
ബോട്ട്
ജെട്ടികളും
മറ്റ്
അടിസ്ഥാന
സൗകര്യങ്ങളും
ഒരുക്കുന്നതിനായി
പദ്ധതി
തയ്യാറാക്കുമോ
എന്ന്
വ്യക്തമാക്കുമോ?
|