ഊരാളുങ്കൽ
ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയ്ക്ക്
നൽകുന്ന പ്രവൃത്തികൾ
*91 ശ്രീ.
കെ. ബിനിമോൻ
ശ്രീ.
സി. ആര്‍. മഹേഷ്
ശ്രീ.
ദീപക് ജോയ്
ശ്രീ.
എഫ്. രാജ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഊരാളുങ്കൽ ലേബർ കോ-ഓപ്പറേറ്റീവ്
സൊസൈറ്റിക്ക് പൊതുമരാമത്ത് വകുപ്പിന്റെ
പ്രവൃത്തികൾ നൽകുന്നതിന് എന്തെങ്കിലും
മുൻഗണന നിലവിൽ ഉണ്ടോ; വ്യക്തമാക്കാമോ;
(ബി) നടപടിക്രമങ്ങൾ
പാലിക്കാതെ പ്രസ്തുത സൊസൈറ്റിക്ക്
അധികമായി പ്രവൃത്തികൾ നൽകിയത്
പ്രവൃത്തികളുടെ ഗുണനിലവാരം
കുറയുന്നതിനും അഴിമതിക്കും
കാരണമായിട്ടുണ്ടോ എന്ന് പരിശോധിക്കുമോ;
(സി) പ്രസ്തുത
സൊസൈറ്റിക്ക് ഇക്കാര്യത്തിൽ ഇളവ്
നൽകുന്നത് സംബന്ധിച്ച് ഉത്തരവുകൾ
നിലവിലുണ്ടോ; വ്യക്തമാക്കുമോ?
പ്ലസ്
വൺ സീറ്റുകളുടെ ലഭ്യത ഉറപ്പാക്കാന്‍
നടപടി
*92 ശ്രീ.
സജീവ് ജോസഫ്
ശ്രീ.
കെ. ജയന്ത്
ശ്രീ.
വി. എസ്. ജോയി
ശ്രീ.
കെ. പി. നൗഷാദ് അലി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) മുൻ
സർക്കാരിന്റെ കാലത്ത് പ്ലസ് വൺ
സീറ്റുകളുടെ അലോട്ട്മെന്റിൽ ജില്ലാ
തലത്തിൽ ഉണ്ടായിരുന്ന അസന്തുലിതാവസ്ഥ
പരിശോധിച്ചിട്ടുണ്ടോ; പ്രസ്തുത അപാകത
പരിഹരിക്കാൻ എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(ബി) പത്താം
തരം പാസായ എല്ലാ കുട്ടികള്‍ക്കും
പര്യാപ്തമായ സീറ്റുകള്‍ പ്ലസ് വൺ
തലത്തില്‍ ലഭ്യമാണോ; കുട്ടികളുടെ
അഭിരുചിയനുസരിച്ച് കോഴ്സ്
തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന
വിധത്തിലാണോ സീറ്റ് അലോട്ട്മെന്റ്
ഏർപ്പെടുത്തിയിട്ടുള്ളത്;
വിശദമാക്കുമോ;
(സി) ഏതൊക്കെ
ജില്ലകളിലാണ് പ്ലസ് വണ്ണിന് അധിക സീറ്റ്
ആവശ്യമായിവരുന്നത് എന്ന്
കണക്കാക്കിയിട്ടുണ്ടോ; സീറ്റ്
അലോട്ട്മെന്റിനുള്ള ഏകജാലക സംവിധാനം
കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി) അവസാന
അലോട്ട്മെന്റ് കഴിയുമ്പോള്‍ എല്ലാ
കുട്ടികള്‍ക്കും സീറ്റ് ഉറപ്പാക്കാനും
സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത്
ഒഴിവാക്കാനും വേണ്ട നടപടികള്‍
കൈക്കൊള്ളുമോ;വിശദമാക്കുമോ?
റവന്യു
വകുപ്പിന്റെ സമ്പൂര്‍ണ്ണ ഡിജിറ്റൈസേഷൻ
*93 ശ്രീമതി
ഉമ തോമസ്
ശ്രീ.
സെബാസ്റ്റ്യൻ. എം. ജെ
ശ്രീ.
എ. ഡി. തോമസ്
ശ്രീ.
പഴകുളം മധു :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) ഭൂരേഖകള്‍
ലഭ്യമാക്കുന്നതിലെ കാലതാമസം
ഒഴിവാക്കുന്നതിനും അനുബന്ധ സര്‍ക്കാര്‍
സേവനങ്ങള്‍ സുരക്ഷിതവും
സുതാര്യവുമാക്കുന്നതിനുമായി ഡിജിറ്റല്‍
സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുമോ;
വ്യക്തമാക്കുമോ;
(ബി) മുന്‍
സര്‍ക്കാര്‍ തുടങ്ങിവച്ച ഡിജിറ്റല്‍
സര്‍വേയുടെ തല്‍സ്ഥിതി വ്യക്തമാക്കാമോ;
അതിൻപ്രകാരം ആകെ എത്ര ശതമാനം സര്‍വേ
പൂര്‍ത്തിയായിട്ടുണ്ടെന്നും എത്ര
പദ്ധതികൾ ഇനി
പൂർത്തീകരിക്കാനുണ്ടെന്നുമുള്ള
കണക്കുകള്‍ ലഭ്യമാക്കാമോ;
(സി) റവന്യു
വകുപ്പിന്റെ സമ്പൂര്‍ണ്ണ ഡിജിറ്റൈസേഷന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
പി.എം.ശ്രീ
പദ്ധതി
*94 ശ്രീമതി
ഉഷ വിജയൻ
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
കെ. എം. അഭിജിത്ത്
ശ്രീ.
കെ. പ്രവീൺ കുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) പി.എം.ശ്രീ
പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ സർക്കാർ
എടുത്ത നടപടികൾ എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി) മുന്‍
സർക്കാർ പി.എം.ശ്രീ പദ്ധതിയിൽ
ഒപ്പിടുകയും കേന്ദ്ര ഫണ്ട്
കൈപ്പറ്റുകയും ചെയ്തിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത പദ്ധതിയിൽ തുടരാൻ സംസ്ഥാനം
നിയമപരമായി നിര്‍ബന്ധിതമായിരിക്കുകയാണോ;
വ്യക്തമാക്കുമോ;
(സി) പ്രസ്തുത
വിഷയവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം
നിലനിൽക്കുന്നതിനാൽ വിദ്യാഭ്യാസ
മേഖലയുമായി ബന്ധപ്പെട്ട മറ്റ് ഫണ്ടുകൾ
ലഭിക്കാത്തതോ തടഞ്ഞുവെച്ചിരിക്കുന്നതോ
ആയ സാഹചര്യം സംജാതമായിട്ടുണ്ടോ;
വിശദമാക്കുമോ?
ട്രാവൽ
ആൻഡ് ടൂറിസം മേഖലയിലെ പുതിയ പദ്ധതികൾ
*95 ശ്രീ.
എം. എസ്. അരുണ്‍ കുമാർ
ശ്രീ.
പി. എ. മുഹമ്മദ് റിയാസ്
ശ്രീ.
എ. പ്രഭാകരന്‍
ശ്രീ.
പി. പി. സുമോദ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മുൻ
സർക്കാരിന്റെ കാലത്ത് ട്രാവൽ ആൻഡ്
ടൂറിസം മേഖലയിലുണ്ടായിട്ടുള്ള പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(ബി) ടൂറിസം
മേഖലയിലേക്ക് പുതുതായി കടന്നുവരുന്ന
സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം
നൽകുന്നതിനായി മുൻ സർക്കാർ കേരള
സ്റ്റാർട്ടപ്പ് മിഷൻ മുഖേന ഇന്നൊവേഷൻ
ഗ്രാന്റ്, സീഡ് ഫണ്ടിംഗ് മുതലായ
സാമ്പത്തിക സഹായങ്ങളും തൊഴിലിടങ്ങളും
ഉറപ്പാക്കിയതിന്റെ ഗുണഫലങ്ങൾ
എന്തെല്ലാമായിരുന്നുവെന്ന്
വിശദമാക്കാമോ;
(സി) ടൂറിസം
വകുപ്പും കേരള സ്റ്റാർട്ടപ്പ് മിഷനും
ഒരുമിച്ച് പ്രവർത്തിക്കാൻ ധാരണാപത്രം
ഒപ്പുവച്ചിട്ടുണ്ടോ; എങ്കിൽ അതിന്റെ
അടിസ്ഥാനത്തിൽ ആരംഭിച്ചിട്ടുള്ള നൂതന
പദ്ധതികളേതൊക്കെയെന്നും അതുകാരണം ടൂറിസം
മേഖലയിലുണ്ടായ മുന്നേറ്റവും
വിശദമാക്കാമോ;
(ഡി) ടൂറിസം
മേഖലയിൽ നടപ്പാക്കിയിട്ടുള്ള കേരള
സംസ്ഥാന ഡിസൈൻ പോളിസി ടൂറിസം പദ്ധതികളെ
പ്രകൃതിക്കിണങ്ങുന്ന തരത്തിൽ രൂപകൽപ്പന
ചെയ്യുന്നതിന് എത്രമാത്രം
സഹായകരമായിട്ടുണ്ടെന്ന് വിശദമാക്കാമോ?
ഉപാധിരഹിത
പട്ടയം നല്‍കാന്‍ നടപടി
*96 ശ്രീ.
വിനു ജോബ് കുഴിമണ്ണിൽ
ശ്രീ.
അപു ജോൺ ജോസഫ്
ശ്രീ.
ഷിബു തെക്കുംപുറം :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കൃഷി
ഭൂമിയിന്മേല്‍ കർഷകന് ഉപാധികളില്ലാത്ത
ഉടമസ്ഥാവകാശം നൽകുകയെന്ന ലക്ഷ്യത്തോടെ
സർക്കാർ വിഭാവനം ചെയ്തിട്ടുള്ള നടപടികൾ
എന്തൊക്കെ; വിശദമാക്കാമോ;
(ബി) നിസ്സാര
കാരണങ്ങളാൽ കർഷകർ കൃഷിഭൂമിയിൽ നിന്ന്
പുറന്തള്ളപ്പെടുന്ന ദുര്യോഗത്തിന്
ശാശ്വത പരിഹാരമെന്ന നിലയിൽ ഉപാധിരഹിത
പട്ടയങ്ങൾ അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ;
(സി) ദശാബ്ദങ്ങളായി
തങ്ങള്‍ കൃഷി ചെയ്തു വരുന്ന ഭൂമിയിൽ
കര്‍ഷകര്‍ക്കുള്ള അവകാശരേഖയായ പട്ടയം
ലഭിക്കുന്നതിലെ തടസ്സങ്ങള്‍
പരിഹരിക്കുന്നതിനാവശ്യമായ
നിയമനിർമ്മാണവും നിയമഭേദഗതികളും
പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
(ഡി) വനാതിര്‍ത്തി
പങ്കിടുന്ന പ്രദേശങ്ങളില്‍ വനം-റവന്യു
ജോയിന്റ് വെരിഫിക്കേഷന്‍ നടപടി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഇ) തോട്ടം
മേഖലയില്‍ ഭൂവിനിയോഗത്തിന് നിലവിലുള്ള
നിയന്ത്രണങ്ങളിൽ കാലികമായ പരിഷ്കരണവും
തോട്ടഭൂമിയുടെ ഫലപ്രദമായ
വൈവിധ്യവൽക്കരണവും ലക്ഷ്യമിട്ട് നിയമ
ഭേദഗതിക്ക് തയ്യാറാകുമോ; വിശദമാക്കാമോ?
അര്‍ഹരായവര്‍ക്ക്
പട്ടയം ലഭ്യമാക്കുന്നതിന് നടപടി
*97
ഡോ. മാത്യു കുഴൽനാടൻ
ശ്രീ.
സിറിയക് തോമസ്
ശ്രീ.
നാട്ടകം സുരേഷ്
ശ്രീ.
റോണി. കെ. ബേബി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കാലങ്ങളായി
കൈവശമുള്ള ഭൂമിയ്ക്ക് ഉപാധികളില്ലാതെ
ഉടമസ്ഥാവകാശം ലഭ്യമാക്കുന്നതിന് വേണ്ട
നടപടികള്‍ സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(ബി) തോട്ടം
മേഖലയിലെ ഭൂമി സംബന്ധിച്ചുള്ള
നിയമങ്ങള്‍ പരിഷ്കരിച്ച്
അര്‍ഹരായവര്‍ക്ക് പട്ടയം ലഭ്യമാക്കാന്‍
വേണ്ട നടപടികള്‍ സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(സി) നിലവില്‍
പട്ടയത്തിനുള്ള അപേക്ഷകളില്‍ ഇനിയും
തീര്‍പ്പാക്കേണ്ടുന്ന അപേക്ഷകള്‍
എത്രയുണ്ട്; അപേക്ഷകര്‍ക്ക് പട്ടയം
വിതരണം ചെയ്യുന്നത് വേഗത്തിലാക്കാന്‍
നടപടി സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
എന്റെ
ഭൂമി ഡിജിറ്റല്‍ റീ സര്‍വ്വേ പദ്ധതി
*98 ശ്രീ.
വി. കെ. സനോജ്
ശ്രീ.
സി. കെ. ഹരീന്ദ്രന്‍
ശ്രീ.
യു. ആര്‍. പ്രദീപ്
ശ്രീ.
കെ. പ്രേമൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) എന്റെ
ഭൂമി ഡിജിറ്റല്‍ റീ സര്‍വ്വേ പദ്ധതിയുടെ
ഒന്നും രണ്ടും ഘട്ടങ്ങളിലെ നിലവിലെ
പ്രവര്‍ത്തന പുരാേഗതി വിശദമാക്കാമാേ;
(ബി) പ്രസ്തുത
പദ്ധതിയുമായി ബന്ധപ്പെട്ട്
പ്രവര്‍ത്തിക്കുന്ന കാേർസ്
(Continuously Operating Reference
Station) ശൃംഖലയുടെയും റാേവര്‍
ഉപകരണങ്ങളുടെയും കാര്യക്ഷമത
ഉറപ്പുവരുത്തിയിട്ടുണ്ടാേ; സര്‍വ്വേ
നടപടികളില്‍ നേരിടുന്ന സാങ്കേതിക
തടസ്സങ്ങള്‍ പരിഹരിക്കാന്‍ സ്വീകരിച്ച
അടിയന്തര നടപടികള്‍ എന്തെല്ലമാണ്;
വിശദമാക്കാമാേ;
(സി) റീ
സര്‍വ്വേ നടപടികള്‍ സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിനായി നിയമനം
നടത്തിയ പുതിയ സര്‍വ്വേയര്‍മാരുടെയും
ഹെല്‍പ്പര്‍മാരുടെയും വിശദാംശങ്ങള്‍
നല്‍കാമാേ;
(ഡി) പാെതുജനങ്ങള്‍ക്ക്
തങ്ങളുടെ ഭൂമിയുടെ സ്കെച്ചും
റെക്കാേര്‍ഡുകളും എന്റെ ഭൂമി
പാേര്‍ട്ടല്‍ വഴി എളുപ്പത്തില്‍
പരിശാേധിക്കുന്നതിനും സര്‍വ്വേയുമായി
ബന്ധപ്പെട്ട് പരാതികള്‍ ഓണ്‍ലെെനായി
സമര്‍പ്പിച്ച് പരിഹാരം കാണുന്നതിനുമുള്ള
സംവിധാനം നിലവില്‍ പൂര്‍ണ്ണ സജ്ജമാണാേ;
വിശദമാക്കാമാേ?
വിനോദസഞ്ചാരമേഖലയിലെ
അപകടമരണങ്ങൾ
*99 ശ്രീ.
കുറുക്കോളി മൊയ്തീന്‍
ശ്രീ.
പി. കെ. നവാസ്
ശ്രീ.
എം. എ. റസാഖ് മാസ്റ്റർ
ശ്രീ.
കല്ലട്ര മാഹിൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) വിനോദസഞ്ചാരമേഖലകളിൽ
അപകടമരണങ്ങൾ വർദ്ധിച്ചുവരുന്നത്
പരിശോധിച്ചിട്ടുണ്ടോ;
(ബി) പ്രസ്തുത
അപകടമരണങ്ങൾക്കുള്ള കാരണങ്ങൾ
എന്തെല്ലാമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ;
(സി) അപകടമരണങ്ങൾ
ഒഴിവാക്കുന്നതിന് സ്വീകരിക്കേണ്ട
മുൻകരുതലുകൾ എന്തെല്ലാമാണെന്ന്
പരിശോധിച്ച് മേൽനടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
ഭൂവിവരങ്ങളുടെ
ഡിജിറ്റൽ പരിപാലനവും ഓൺലൈൻ സേവനങ്ങളും
*100 ശ്രീ.
ജി. ആര്‍. അനില്‍
ശ്രീ.
സി. അജയപ്രസാദ്
ശ്രീ.
കെ. കെ. വത്സരാജ്
ശ്രീ.
മുഹമ്മദ് മുഹസിന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) ആധുനിക
സാങ്കേതികവിദ്യയുടെ സഹായത്തോടെ
സംസ്ഥാനത്തെ ഭൂവിവരങ്ങൾ കൃത്യതയോടെ
സമാഹരിച്ച് ഡിജിറ്റൽ സംവിധാനത്തിൽ
സൂക്ഷിക്കുന്നതിനായി മുൻ സർക്കാർ
ആരംഭിച്ച പ്രവർത്തനങ്ങളുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ
വിശദമാക്കുമോ;
(ബി) സംസ്ഥാനത്തെ
ഭൂമിയുടെ പൂർണ്ണ വിവരങ്ങൾ ഓൺലൈനായി
ലഭ്യമാക്കാൻ കഴിയുന്ന സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ
വിശദമാക്കുമോ;
(സി) ഭൂമി
സംബന്ധമായ സേവനങ്ങളിൽ സുതാര്യതയും
സുരക്ഷയും ഉറപ്പാക്കുന്നതിനോടൊപ്പം
ആധുനിക സാങ്കേതികവിദ്യയുടെ പൂർണ
പ്രയോജനം ലഭ്യമാക്കാൻ
കഴിഞ്ഞിട്ടുണ്ടോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ
വിശദമാക്കുമോ;
(ഡി) ഇന്റഗ്രേറ്റഡ്
ലാൻഡ് ഇൻഫർമേഷൻ മാനേജ്‌മെന്റ് സംവിധാനം
നിലവിൽ വന്നതിനുശേഷം ഭൂരേഖാ
പരിപാലനത്തിൽ കൃത്യതയും സമഗ്രതയും
ഉറപ്പുവരുത്താനായിട്ടുണ്ട് എന്നത്
പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
ആദിവാസി
കൈവശ ഭൂമി പട്ടയം
*101 ശ്രീമതി
ഫാത്തിമ തഹിലിയ
ശ്രീ.
മഞ്ഞളാംകുഴി അലി
ശ്രീ.
എ. കെ. എം. അഷ്റഫ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) മലയോര
ആദിവാസി മേഖലകളില്‍ ദീര്‍ഘനാളായി കൈവശം
വെച്ച് കൃഷി ചെയ്തുവരുന്ന ഭൂമിക്ക്
പട്ടയം ലഭിച്ചിട്ടില്ല എന്നത്
പരിശോധിച്ചിട്ടുണ്ടോ; അറിയിക്കാമോ;
(ബി) കാര്‍ഷിക
ലോണ്‍ ഉള്‍പ്പെടെയുള്ള ലോണ്‍
ലഭിക്കുന്നതിനായി പട്ടയം നല്‍കാന്‍
പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം അറിയിക്കാമോ?
വൈറ്റ്
ടോപ്പിംഗ്
*102 ശ്രീ.
ജി. സുധാകരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) റോഡ്
നിർമ്മാണത്തിലെ ആധുനിക സാങ്കേതിക
വിദ്യയായ വൈറ്റ് ടോപ്പിംഗ് പ്രധാന
പി.ഡബ്ല്യു.ഡി. റോഡുകളിൽ നടപ്പാക്കാൻ
നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
(ബി) മുപ്പത്
വർഷംവരെ റോഡുകൾ കേടുപാടുകൾ കൂടാതെ
സൂക്ഷിക്കുന്ന പ്രസ്തുത നൂതന
സാങ്കേതികവിദ്യ നടപ്പാക്കിയാൽ
ഉണ്ടാകുന്ന സാമ്പത്തിക ലാഭം പഠന
വിധേയമാക്കുന്നതിന് പരിഗണിക്കുമോ;
(സി) ബാംഗ്ലൂർ
നഗരത്തിൽ ഒന്‍പതിനായിരം കോടി രൂപ
മുടക്കി തൊള്ളായിരം കിലോമീറ്റർ നഗര
റോഡുകൾ വൈറ്റ് ടോപ്പിംഗ് നടത്തി നഗര
ഗതാഗതം ആധുനികവത്കരിച്ചതിനെക്കുറിച്ച്
പഠിക്കുന്നതിനായി വകുപ്പ് മന്ത്രിയുടെ
നേതൃത്വത്തിൽ ഒരു ഔദ്യോഗിക സംഘം
സന്ദർശനം നടത്തുമോ; വിശദമാക്കാമോ?
പി.എം.ശ്രീ
പദ്ധതി
*103 ശ്രീ.
കെ. രാജന്‍
ശ്രീ.
പി. പ്രസാദ്
ശ്രീ.
ഗോവിന്ദൻ പള്ളിക്കാപ്പിൽ
ശ്രീമതി
ഗീതാ ഗോപി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) പി.എം.ശ്രീ
പദ്ധതിയുടെ ധാരണാപത്രത്തിൽ നിന്നും
പിന്മാറുന്നതായി അറിയിച്ചുകൊണ്ട് മുൻ
സർക്കാർ കേന്ദ്ര സർക്കാരിന്
കത്തയച്ചിട്ടുള്ളത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി) പ്രസ്തുത
പദ്ധതിയുമായി മുന്നോട്ടു പോകുന്നതിന്
സർക്കാർ തീരുമാനമെടുത്തിട്ടുണ്ടോ;
ഇതിന്റെ നടത്തിപ്പിനായി ഏതെങ്കിലും തുക
കേന്ദ്ര സർക്കാരിൽനിന്നും
കൈപ്പറ്റിയിട്ടുണ്ടോ; വിശദമാക്കുമോ;
(സി) പി.എം.ശ്രീ
പദ്ധതി വിഷയത്തിൽ സംസ്ഥാന സർക്കാർ
സ്വീകരിച്ച തുടർനടപടി സംബന്ധിച്ച
തീരുമാനം അറിയിക്കണമെന്നാവശ്യപ്പെട്ട്
കേന്ദ്ര സർക്കാരിൽ നിന്നും കത്ത്
ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
ഡിജിറ്റൽ
സർവ്വേ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ
*104 ശ്രീ.
എൻ. ശക്തൻ
ശ്രീ.
ഐ. സി. ബാലകൃഷ്ണന്‍
ശ്രീ.
ജ്യോതികുമാർ ചാമക്കാല :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്ത്
ഡിജിറ്റൽ സർവ്വേ മൂലമുണ്ടാകുന്ന
ബുദ്ധിമുട്ടുകൾ സംബന്ധിച്ച പരാതികൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി) ഡിജിറ്റൽ
സർവ്വേയില്‍ രണ്ടുമൂന്നു പ്ലോട്ടുകൾ
ഒന്നിച്ചു ചേർത്ത് ഒരേ സർവ്വേ നമ്പർ
ആക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ
പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ;
(സി) ഇങ്ങനെ
പ്ലോട്ടുകൾ കൂട്ടിച്ചേർക്കുമ്പോൾ അതിൽ
ഏതെങ്കിലും ഒരു പ്ലോട്ടിന്റെ ആധാരം
പണയപ്പെടുത്തുന്നതിനോ വിൽക്കുന്നതിനോ
ബുദ്ധിമുണ്ടാകുന്ന വിഷയം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത
വിഷയം പരിഹരിക്കാൻ എന്തെല്ലാം നടപടികൾ
സ്വീകരിക്കാൻ കഴിയുമെന്ന് വിശദമാക്കാമോ;
(ഡി) ഡിജിറ്റൽ
സർവ്വേ നടപ്പിലാക്കിയതിന് ശേഷം വസ്തു
ഉടമ മരണപ്പെട്ട് കഴിഞ്ഞാൽ വസ്തുവിന്റെ
ക്രയവിക്രയത്തിൽ ഉണ്ടാകുന്ന
പ്രശ്നങ്ങളും കാലതാമസവും പരിഹരിക്കാൻ
നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
റോഡുകളുടെ
ഗുണനിലവാരം ഉറപ്പാക്കുന്നതിനായുള്ള നൂതന
പദ്ധതികള്‍
*105 ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ.
എ. സി. മൊയ്തീന്‍
ശ്രീ.
സി. കെ. ഹരീന്ദ്രന്‍
ശ്രീമതി
ഒ. എസ്. അംബിക :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) റോഡുകളുടെ
ദീര്‍ഘകാല ഈടുനില്‍പ്പിനും ഗുണനിലവാരം
ഉറപ്പാക്കുന്നതിനും പുതിയ സാങ്കേതിക
വിദ്യകള്‍ സമന്വയിപ്പിച്ചുകൊണ്ട് മുന്‍
സര്‍ക്കാര്‍ നടപ്പാക്കിയ നൂതന
പദ്ധതികള്‍ എന്തൊക്കെയായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി) മുന്‍
സര്‍ക്കാരിന്റെ കാലത്ത് എത്ര
കിലോമീറ്റര്‍ റോഡുകളാണ് ബി.എം.&
ബി.സി. നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തിയതെന്ന് വ്യക്തമാക്കാമോ;
(സി) കാലാവസ്ഥാ
വ്യതിയാനങ്ങളെ അതിജീവിക്കാന്‍
പുനര്‍നിര്‍മ്മാണ (റീബില്‍ഡ് കേരള)
പദ്ധതിയിലൂടെ എങ്ങനെയാണ് റോഡുകള്‍
നവീകരിച്ചതെന്ന് വ്യക്തമാക്കാമോ;
(ഡി) റോഡ്,
പാലം നിര്‍മ്മാണത്തില്‍
ഉപയോഗപ്പെടുത്തിയ പരിസ്ഥിതി സൗഹൃദവും
ആധുനികവുമായ സാങ്കേതിക വിദ്യകള്‍
എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
റോഡ്
സുരക്ഷാ ഓഡിറ്റ്
*106 ശ്രീ.
പാറക്കൽ അബ്‌ദുല്ല
ശ്രീ.
ഫൈസൽ ബാബു
ശ്രീ.
പി. കെ. ഫിറോസ്
പ്രൊഫ.
ആബിദ് ഹുസൈന്‍ തങ്ങള്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) റോഡപകടങ്ങള്‍
വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ റോഡ്
സുരക്ഷാ ഓഡിറ്റ് നടത്തുന്നതില്‍
ഗുരുതരമായ വീഴ്ച ഉണ്ടായതായി
കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
(ബി) റോഡ്
സുരക്ഷാ വിഷയത്തില്‍
വൈദഗ്ദ്ധ്യമുള്ളവര്‍ അപകട സാധ്യതയുള്ള
സ്ഥലം സന്ദര്‍ശിച്ച് പരിഹാര
മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാറുണ്ടോ;
എങ്കിൽ വിശദമാക്കുമോ;
(സി) കൂടുതല്‍
ഉദ്യോഗസ്ഥര്‍ക്ക് റോഡ് സുരക്ഷയില്‍
പരിശീലനം നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
(ഡി) റോഡപകടങ്ങള്‍
കുറയ്ക്കുന്നതിന് വകുപ്പ്
സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍
വിശദമാക്കുമോ?
ടൂറിസം
വികസനം
*107 ശ്രീ.
സെബാസ്റ്റ്യൻ. എം. ജെ
ശ്രീമതി
ഉമ തോമസ്
ശ്രീ.
എ. ഡി. തോമസ്
ശ്രീ.
പഴകുളം മധു :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
ടൂറിസം മേഖല അഭിമുഖീകരിക്കുന്ന നിലവിലെ
വെല്ലുവിളികൾ എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ; പ്രസ്തുത വെല്ലുവിളികൾ
പരിഹരിച്ച് ടൂറിസം മേഖല
മെച്ചപ്പെടുത്തുന്നതിനായി എന്തെല്ലാം
പദ്ധതികളാണ് ആവിഷ്കരിച്ചു നടപ്പാക്കാൻ
ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(ബി) സംസ്ഥാനത്തെത്തുന്ന
വിദേശ, ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം
ഓരോ വർഷവും കുറയുന്നുണ്ടോ; എങ്കിൽ
കൂടുതൽ വിദേശ, ആഭ്യന്തര ടൂറിസ്റ്റുകളെ
ആകർഷിക്കുന്നതിന് എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന് അറിയിക്കുമോ;
(സി) വിനോദസഞ്ചാര
കേന്ദ്രങ്ങൾ മാലിന്യമുക്തമാക്കുന്നതിനും
വിനോദസഞ്ചാരികളുടെ സുരക്ഷ
ഉറപ്പാക്കുന്നതിനും വിനോദ സഞ്ചാര
കേന്ദ്രങ്ങളിൽ ആധുനിക ശൗചാലയ സൗകര്യങ്ങൾ
ഏർപ്പെടുത്തുന്നതിനും പദ്ധതികൾ
ആവിഷ്കരിക്കുമോ; വിശദമാക്കുമോ?
പാഠ്യ
പദ്ധതികളിലെ മൂല്യങ്ങൾ
*108 ശ്രീ.
ടി. എം. ശശി
ശ്രീ.
വി. കെ. സനോജ്
പ്രൊഫ.
സി. രവീന്ദ്രനാഥ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) പാഠപുസ്തകങ്ങളില്‍
ഭരണഘടനാ മൂല്യങ്ങള്‍, ലിംഗനീതി,
ശാസ്ത്രബോധം തുടങ്ങിയ വിഷയങ്ങള്‍ക്ക്
മുൻ സർക്കാർ നല്‍കിവന്നിരുന്ന
പ്രാധാന്യം നിലനിര്‍ത്തുന്നതിന്
പദ്ധതികള്‍ ആവിഷ്ക്കരിക്കുമോ;
വിശദമാക്കാമോ;
(ബി) അറിവ്
പകര്‍ന്ന് നല്‍കുന്നതിനോടൊപ്പം
കുട്ടികളില്‍ വിമര്‍ശനാത്മക ചിന്താശേഷി
വളര്‍ത്തുന്നതിനായി മുന്‍ സര്‍ക്കാര്‍
നടപ്പിലാക്കിയ വിമര്‍ശനാത്മക
ബോധനശാസ്ത്രം അടിസ്ഥാനമാക്കിയുള്ള പഠന
രീതികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന്
എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(സി) പരീക്ഷാ
സംവിധാനത്തില്‍ കേവലം ഓര്‍മ്മ ശക്തിക്ക്
പകരം ചിന്താശേഷിക്ക് പ്രാധാന്യം
നല്‍കിക്കൊണ്ട് മുന്‍ സര്‍ക്കാര്‍
നടപ്പാക്കിയ ചോദ്യപേപ്പര്‍ ഘടനയിലെ
മാറ്റങ്ങളും നിബന്ധനകളും
നിലനിര്‍ത്തുന്നതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
പാഠ്യപദ്ധതി
പരിഷ്കരണത്തിനുള്ള നടപടികള്‍
*109 ശ്രീ.
സുമേഷ് അച്ചുതൻ
ശ്രീ.
സനീഷ്‌കുമാര്‍ ജോസഫ്
ശ്രീ.
രമേഷ് പിഷാരടി
ശ്രീ.
രാജൻ. ജെ. പല്ലൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) പാഠ്യപദ്ധതി
പരിഷ്കരണത്തില്‍ ഏതെല്ലാം
വിഷയങ്ങള്‍ക്കാണ് പ്രാധാന്യം
നല്കുന്നത്; ലഹരിയുടെ
ദൂഷ്യങ്ങളെക്കുറിച്ച് അവബോധം
സൃഷ്ടിക്കുന്നതിന് ഉതകുന്ന വിധത്തിൽ
കൂടുതൽ വിഷയങ്ങൾ പാഠ്യപദ്ധതിയിൽ
ഉൾപ്പെടുത്തുമോ; വ്യക്തമാക്കാമോ;
(ബി) പരിസ്ഥിതി
സംരക്ഷണം, കൃഷി, ജലസംരക്ഷണം,
മാലിന്യനിര്‍മ്മാര്‍ജ്ജനം എന്നീ
വിഷയങ്ങളിലുള്ള ശാസ്ത്രീയവും
പ്രായോഗികവുമായ അറിവുകള്‍ നൽകുന്ന വിധം
പാഠ്യപദ്ധതി പരിഷ്കരിക്കുവാന്‍
നടപടികള്‍ സ്വീകരിക്കുമോ;
വ്യക്തമാക്കുമോ ;
(സി) കാലാനുസൃതമായ
പാഠ്യപദ്ധതി പരിഷ്കരണത്തിന് അനുസൃതമായി
അദ്ധ്യാപകരെ പരിശീലിപ്പിക്കുന്നതിനും
അധ്യയനത്തിന്റെ ഗുണനിലവാരം
ഉറപ്പാക്കുന്നതിനും വേണ്ടി സ്വീകരിച്ച
നടപടികൾ വിശദമാക്കുമോ?
റോഡ്
നിർമ്മാണത്തിലെ നിർജീവാവസ്ഥ
*110 ശ്രീമതി
ഗീതാ ഗോപി
ശ്രീ.
പി. പ്രസാദ്
ശ്രീ.
ഗോവിന്ദൻ പള്ളിക്കാപ്പിൽ
ശ്രീ.
കെ. കെ. വത്സരാജ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പശ്ചിമേഷ്യൻ
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത്
പെട്രോളിയം ഉൽപന്നങ്ങളുടെ
വിലവർധനവിനോടൊപ്പം റോഡ്
നിർമ്മാണത്തിനാവശ്യമായ സാമഗ്രികളുടെ വില
വർധിച്ച സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കാമോ;
(ബി) നിർമ്മാണ
സാമഗ്രികളുടെയും ടാറിന്റെയും
വിലവർധനവിനെത്തുടര്‍ന്ന് കരാറുകാർ
നിർമ്മാണ പ്രവർത്തനങ്ങൾ പല സ്ഥലത്തും
പൂർണമായും നിർത്തിവച്ചിരിക്കുന്ന വിവരം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കാമോ;
(സി) മൺസൂൺ
മഴയുടെ ആരംഭത്തോടെ പല പ്രധാന റോഡുകളും
തകരാൻ തുടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ
ഗതാഗത സംവിധാനം സുഗമവും
അപകടരഹിതവുമാക്കുന്നതിന് നിർമ്മാണ
പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും
വേഗത്തിൽ പൂർത്തീകരിക്കുന്നതിനുള്ള
അടിയന്തര നടപടി സ്വീകരിക്കുമോ;
വിശദീകരിക്കാമോ;
(ഡി) കേന്ദ്രസർക്കാരിന്റെ
ചുമതലയിലുള്ള നിർമ്മാണ പ്രവൃത്തികൾക്ക്
ബിറ്റുമിന്റെ വിലയിലുണ്ടായ
വർധനവിനനുയോജ്യമായ തുക കരാറുകാർക്ക്
വർധിപ്പിച്ചു നൽകുന്നതിന് കേന്ദ്രം
തീരുമാനമെടുത്തിട്ടുള്ള സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; സമാനമായി
സംസ്ഥാനത്തെ കരാറുകാർക്ക് ബിറ്റുമിന്റെ
വിലവർധനവ് മൂലമുള്ള നഷ്ടം
പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
കേരളത്തിലെ
ദേശീയപാത വികസനം
*111 ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
സജി ചെറിയാന്‍
ശ്രീ.
കാരായി രാജൻ
ശ്രീ.
എന്‍. കെ. അക്ബര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മുന്‍
സര്‍ക്കാരിന്റെ ഭരണകാലത്ത് കേരളത്തിലെ
ദേശീയപാത വികസനത്തിലും മറ്റ് വന്‍കിട
റോഡ് പദ്ധതികളിലും സംസ്ഥാന
സര്‍ക്കാരിന്റെ ഇടപെടലിലൂടെ ഉണ്ടായ
പ്രധാന പരിവര്‍ത്തനങ്ങള്‍
വിശദീകരിക്കാമോ;
(ബി) ദേശീയപാത
66-ന്റെ വികസനം യാഥാര്‍ത്ഥ്യമാക്കാന്‍
2016 മുതല്‍ സംസ്ഥാന സര്‍ക്കാര്‍
ചെലവഴിച്ച തുക എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി) ഏറെക്കാലമായി
പൂര്‍ത്തിയാകാതിരുന്ന കുതിരാന്‍ ടണല്‍,
മൂന്നാര്‍-ബോഡിമെട്ട് ദേശീയപാത
എന്നിവയുടെ നിര്‍മ്മാണം
പൂര്‍ത്തീകരിച്ചത് സംബന്ധിച്ച നടപടികൾ
വ്യക്തമാക്കാമോ;
(ഡി) ഔട്ടര്‍
റിംഗ് റോഡ്, എറണാകുളം ബൈപാസ്,
കൊല്ലം-ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേ
തുടങ്ങിയവക്കായി സംസ്ഥാന സര്‍ക്കാര്‍
ഏറ്റെടുത്ത സാമ്പത്തിക ബാധ്യതകള്‍
എന്തെല്ലാമായിരുന്നു; വിശദമാക്കുമോ?
പട്ടയ
വിതരണം കാര്യക്ഷമമാക്കുന്നതിന് നടപടി
*112 ശ്രീ.
എഫ്. രാജ
ശ്രീ.
സി. ആര്‍. മഹേഷ്
ശ്രീ.
ദീപക് ജോയ്
ശ്രീ.
കെ. ബിനിമോൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്ത്
റവന്യൂഭൂമി കയ്യേറ്റം
അവസാനിപ്പിക്കുന്നതിനും അർഹരായവരുടെ
കൈവശഭൂമിക്ക് രേഖ നൽകുന്നതിനും
സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ
എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;
(ബി) പട്ടയ
വിതരണത്തിൽ ഉണ്ടാകുന്ന കാലതാമസം
ഒഴിവാക്കുന്നതിന് നടപടിക്രമങ്ങൾ
സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന്
വേണ്ട ഇടപെടൽ ഉണ്ടാകുമോ എന്ന്
വ്യക്തമാക്കുമോ;
(സി) ലാൻഡ്
ട്രിബ്യൂണലുകളിൽ കേസുകൾ വർഷങ്ങളായി
കെട്ടിക്കിടക്കുന്നത് പരിഹരിക്കാൻ നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
സംസ്ഥാന
പാതകളുടെ നവീകരണം
*113 ശ്രീ.
വിഷ്ണു മോഹൻ
ശ്രീ.
ഉല്ലാസ് കോവൂർ
ശ്രീ.
വി. കുഞ്ഞികൃഷ്ണൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാന
പാതകളുടെ നവീകരണവുമായി ബന്ധപ്പെട്ട്
നിലവിൽ അനുമതി നൽകിയിട്ടുള്ള പദ്ധതികൾ
ഏതൊക്കെയാണെന്ന് വിശദീകരിക്കാമോ;
(ബി) സംസ്ഥാന
പാതകളിൽ വർധിച്ചു വരുന്ന വാഹന അപകടങ്ങൾ
കുറയ്ക്കുന്നതിനായി അപകടസാധ്യതാ മേഖലകൾ
കണ്ടെത്തുന്നതിനും റോഡ് സുരക്ഷാ
ഓഡിറ്റിംഗ് നടത്തുന്നതിനും എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി) സംസ്ഥാന
പാതകളിൽ പലയിടത്തും ഡ്രയിനേജ്
സംവിധാനമില്ലാത്തതിനാൽ വെള്ളക്കെട്ട്
രൂപപ്പെട്ട് റോഡുകൾ തകരുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ
ഇതിന് ശാശ്വത പരിഹാരം കാണാൻ നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
ദേശീയപാത
66ന്റെ നിര്‍മ്മാണ പുരോഗതി
*114 ശ്രീ.
പി. എ. മുഹമ്മദ് റിയാസ്
ശ്രീ.
എ. പ്രഭാകരന്‍
ശ്രീ.
കാരായി രാജൻ
ശ്രീ.
എന്‍. കെ. അക്ബര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ദേശീയപാത
66 ആറുവരിയായി വികസിപ്പിക്കുന്നതിന്റെ
നിലവിലെ പുരോഗതി സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ;
(ബി) എത്ര
റീച്ചുകളുടെ നിര്‍മ്മാണം ഇതുവരെ
പൂര്‍ത്തിയാക്കി ഗതാഗതത്തിന്
തുറന്നുകൊടുത്തിട്ടുണ്ട്;
(സി) അവശേഷിക്കുന്ന
റീച്ചുകള്‍ എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ഡി) ഇക്കാര്യത്തില്‍
2016 മെയ് മുതല്‍ 2026 മെയ് വരെ സംസ്ഥാന
സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും
ചെലവഴിച്ച തുകയും സംബന്ധിച്ച
വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;
(ഇ) ദേശീയപാത
66 ആറുവരിയാക്കുന്നതിന് 2011-16
കാലയളവില്‍ സംസ്ഥാന സര്‍ക്കാര്‍
എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടത്
എന്ന് വ്യക്തമാക്കാമോ?
ഭൂനിയമ
പരിഷ്കരണവും ഭൂരേഖകളുടെ ഡിജിറ്റൈസേഷനും
*115
പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍
ശ്രീ.
മഞ്ഞളാംകുഴി അലി
ശ്രീ.
എം. എ. റസാഖ് മാസ്റ്റർ
ശ്രീ.
പി .എം. എ. സമീർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) ഭൂനിയമങ്ങള്‍
സമഗ്രമായി പരിഷ്ക്കരിക്കുന്നതിനായി
കമ്മീഷനെ നിയമിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
വിശദമാക്കുമോ;
(ബി) ഭൂനിയമങ്ങള്‍
പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി റവന്യൂ
വകുപ്പില്‍ എന്തെല്ലാം മാറ്റങ്ങള്‍
വരുത്താനാണ് ഉദ്ദേശിക്കുന്നത്;
(സി) ഭൂരേഖകള്‍
പൂര്‍ണ്ണമായും ഡിജിറ്റൈസ് ചെയ്യാന്‍
നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം
നല്‍കുമോ?
മലയോര
ഹൈവേയുടെ നിര്‍മ്മാണ പുരോഗതി
*116 ശ്രീ.
എ. ഡി. തോമസ്
ശ്രീമതി
ഉമ തോമസ്
ശ്രീ.
സെബാസ്റ്റ്യൻ. എം. ജെ
ശ്രീ.
പഴകുളം മധു :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മലയോര
ഹൈവേയുടെ നിർമ്മാണം ഇപ്പോൾ ഏത്
ഘട്ടത്തിലാണ്; വിശദാംശം ലഭ്യമാക്കാമോ;
(ബി) ഏതൊക്കെ
ജില്ലകളിലാണ് നിർമ്മാണം
പൂർത്തിയായിട്ടുള്ളത്; വിശദമാക്കാമോ;
(സി) നിർമ്മാണത്തിന്
കണക്കാക്കിയിട്ടുള്ള ആകെ അടങ്കൽ തുക
എത്രയാണെന്ന് വിശദമാക്കാമോ?
റോഡുകളുടെ
നിലവാരം ഉയർത്താൻ നടപടി
*117 ശ്രീ.
ജ്യോതികുമാർ ചാമക്കാല
ശ്രീ.
എൻ. ശക്തൻ
ശ്രീ.
ഐ. സി. ബാലകൃഷ്ണന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മുൻ
സർക്കാരിന്റെ കാലത്ത് റോഡുകളുടെ
അറ്റകുറ്റപ്പണിയിൽ നിലവാരം
പുലർത്താതിരുന്നതുകൊണ്ട് വളരെയധികം
റോഡുകൾ തകർന്ന്
ഉപയോഗശൂന്യമായിരിക്കുകയാണെന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത
റോഡുകൾ ഗതാഗതയോഗ്യമാക്കുന്നതിനായി
സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ
എന്തെല്ലാമാണെന്ന് അറിയിക്കാമോ;
(ബി) സംസ്ഥാനത്ത്
റോഡുകളുടെ നിർമ്മിതിയിൽ ഉണ്ടാകാവുന്ന
ക്രമക്കേടുകൾ നിയന്ത്രിക്കാൻ പുതുതായി
എന്തെങ്കിലും നടപടികൾ സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
(സി) നിശ്ചിത
കാലയളവിനു മുമ്പ് റോഡുകൾക്ക് നാശനഷ്ടം
ഉണ്ടാവുകയോ നിർമ്മാണ വൈകല്യം
കണ്ടെത്തുകയോ ചെയ്താൽ കരാറുകാരനും
ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും എതിരെ
ശക്തമായ നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
വിനോദ
സഞ്ചാര കേന്ദ്രങ്ങളിലെ അതിക്രമങ്ങൾ
*118 ശ്രീ.
എം. വിന്‍സെന്റ്
ശ്രീമതി
കെ. കെ. രമ
ശ്രീ.
വി. ടി. സൂരജ്
ശ്രീമതി
വിദ്യാ ബാലകൃഷ്ണൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മൂന്നാർ,
പൊന്മുടി തുടങ്ങിയ വിനോദ സഞ്ചാര
കേന്ദ്രങ്ങളിൽ സാമൂഹ്യ വിരുദ്ധരും
ഗുണ്ടകളും വിനോദസഞ്ചാരികളെ
ആക്രമിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി) ഇങ്ങനെയുള്ള
ആക്രമണങ്ങൾ വിനോദ സഞ്ചാര മേഖലയെ സാരമായി
ബാധിക്കുന്നത് ഗൗരവമായി കാണുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി) ആഭ്യന്തര
വകുപ്പുമായി ചേർന്ന് ഇത്തരം
സാമൂഹ്യവിരുദ്ധരെ അമർച്ച ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
ഉത്തരവാദിത്ത
ടൂറിസം ശക്തിപ്പെടുത്തുന്നതിന്
നടപടികള്‍
*119 ശ്രീ.
കെ. എം. അഭിജിത്ത്
ശ്രീ.
ടി. ജെ. വിനോദ്
ശ്രീമതി
ഉഷ വിജയൻ
ശ്രീ.
കെ. പ്രവീൺ കുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര - സാംസ്കാരിക വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) പാരിസ്ഥിതിക
ജാഗ്രതയോടെ ടൂറിസം വികസനം
സാധ്യമാക്കുന്നതിന് എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി) സ്ത്രീകള്‍ക്ക്
സുരക്ഷിതമായ യാത്രയും താമസവും
ലഭ്യമാക്കുന്നതിന് ടൂറിസം മേഖലയില്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
ജെന്‍ഡര്‍ ഓഡിറ്റിങ്ങിലൂടെ
സമയാസമയങ്ങളില്‍ വേണ്ട പരിഷ്കാരങ്ങള്‍
കൊണ്ടുവരുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോ;
(സി) അഗ്രോ
ടൂറിസം പദ്ധതികളിലൂടെ കര്‍ഷകര്‍ക്ക്
അധികവരുമാനം ലഭ്യമാക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
ഭൂനിയമങ്ങളുടെ
സമഗ്ര പരിഷ്കരണം
*120 ശ്രീ.
തോമസ് ഉണ്ണിയാടൻ
ശ്രീ.
വർഗ്ഗീസ് മാമ്മൻ
ശ്രീ.
റെജി ചെറിയാൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ
വകുപ്പ് മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ) കൃഷി,
ഡയറി, വ്യവസായം, ടൂറിസം എന്നീ
ആവശ്യങ്ങൾക്കായി ഭൂവിനിയോഗം
സാധ്യമാക്കും വിധം സംസ്ഥാനത്ത്
ഭൂനിയമങ്ങളുടെ സമഗ്ര പരിഷ്കരണം
പരിഗണനയിലുണ്ടോ; എങ്കിൽ വിശദമാക്കാമോ;
(ബി) തോട്ടം
ഭൂമിയുടെ സ്വാഭാവികത നിലനിർത്തി
ഭൂവിനിയോഗത്തിൽ വൈവിധ്യവല്‍ക്കരണം
നടപ്പാക്കുന്നതിന്റെ ഭാഗമായി അവ
വ്യാവസായിക ആവശ്യങ്ങൾക്ക്
വിട്ടുനല്‍കുമോയെന്ന് അറിയിക്കാമോ;
(സി) തോട്ടവിളകൾക്കൊപ്പം
പ്രാദേശിക വിപണനത്തിനും കയറ്റുമതിക്കും
സാധ്യതകളുള്ള വിദേശ പഴങ്ങൾ
ഉൾപ്പെടെയുള്ള ഫലവൃക്ഷ കൃഷി
പ്രോത്സാഹിപ്പിക്കും വിധം റവന്യു
നിയമങ്ങളിൽ കാലോചിത പരിഷ്കാരങ്ങൾ
കൊണ്ടുവരുമോയെന്ന് വ്യക്തമാക്കാമോ;
(ഡി) വനഭൂമിയുമായും
തീരദേശഭൂമിയുമായും ബന്ധപ്പെട്ട്
അനുവദിക്കുന്ന പട്ടയങ്ങൾ പൂർണമായും
ഉപാധിരഹിതമാക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
(ഇ) ഭൂമി
തരംമാറ്റ നടപടികൾ
കാര്യക്ഷമമാക്കുന്നതിനായി ജില്ലാതല
അദാലത്തുകൾ സംഘടിപ്പിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
|