UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >14th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 14th SESSION
09.10.2025
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3832.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാരിന്റെ കാലയളവിൽ ഗതാഗത വകുപ്പിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളും ഏജൻസികളും നാളിതുവരെ നൽകിയിട്ടുള്ള പരസ്യങ്ങളുടെ വിശദാംശങ്ങൾ, പരസ്യം നൽകിയ സ്ഥാപനം, പരസ്യത്തിനായി ചെലവഴിച്ച തുക, ഏത് ഏജൻസി മുഖേനയാണ് പരസ്യം നൽകിയത്, പ്രസ്തുത ഏജൻസിയെ തെരഞ്ഞെടുത്ത നടപടിക്രമം, ഏത് പദ്ധതിയുടെ ഭാഗമായാണ് പരസ്യം നൽകിയത് എന്നിവ സംബന്ധിച്ച വിവരം ലഭ്യമാക്കാമോ;
( ബി )
ഇക്കാലയളവിൽ പരസ്യ ഇനത്തിൽ ആകെ ചെലവഴിച്ച തുക വ്യക്തമാക്കാമോ?
3833.
ശ്രീ. ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ. എസ്. ആർ. ടി. സി. പുതിയതായി നിരത്തിലിറക്കുന്ന ആധുനിക സാങ്കേതികവിദ്യയും സൗകര്യങ്ങളുമുള്ള ബസ്സുകൾ ഉപയോഗപ്പെടുത്തി മലബാറിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ നിലമ്പൂരിൽ നിന്നും സംസ്ഥാന, അന്തർസംസ്ഥാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ടൂർ പാക്കേജ് സർവീസുകൾ ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ?
3834.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷിക്കാരായവരുടെ പേരിൽ വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോൾ റോഡ് ടാക്സ് ഒഴിവാക്കുന്ന ഉത്തരവ് നിലവിലുണ്ടെങ്കിലും മാനസിക വെല്ലുവിളി നേരിടുന്നവർക്ക് പ്രസ്തുത ഉത്തരവിന്റെ ആനുകൂല്യം ലഭിക്കുന്നില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ബാങ്കിലോ ആർ.ടി.ഒ. ഓഫീസിലോ നേരിട്ടെത്തി ബന്ധപ്പെട്ട രേഖകളില്‍ ഒപ്പിടുന്നതിനോ രേഖാമൂലം അപേക്ഷ നല്‍കുന്നതിനോ കഴിയാത്ത സാഹചര്യത്തിൽ ഇവരുടെ മാതാപിതാക്കളുടെ പേരിൽ വാഹനം എടുക്കുന്നതിന് പ്രസ്തുത ഇളവ് ബാധകമാക്കാമോ; വിശദമാക്കാമോ;
( സി )
മാനസിക വെല്ലുവിളികൾ നേരിടുന്നവര്‍ക്ക് പൊതുഗതാഗത സംവിധാനത്തിൽ സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇവരുടെ മാതാപിതാക്കളുടെ പേരിൽ വാഹനം എടുക്കേണ്ടിവരുന്ന ഈ വിഷയത്തില്‍ എന്തു നടപടി എടുക്കാനാകുമെന്ന് വിശദമാക്കാമോ?
3835.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ. എസ്. ആർ. ടി. സി. കൊറിയര്‍/പാഴ്‍സല്‍ സര്‍വീസ് മുഖേന എത്ര രൂപയുടെ വരുമാനം നാളിതുവരെ നേടിയിട്ടുണ്ട്; വ്യക്തമാക്കാമോ?
3836.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി മണ്ഡലത്തിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ചേർന്ന ജനകീയ സദസ്സിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ജനകീയ സദസ്സിൽ വന്ന എത്ര പരാതികൾ തീർപ്പാക്കിയിട്ടുണ്ട്; ഏതൊക്കെ റൂട്ടിലെ ഗതാഗത പ്രശ്നങ്ങൾ ഇത്തരത്തിൽ പരിഹരിക്കപ്പെട്ടിട്ടുണ്ട്; വിശദമാക്കാമോ;
( സി )
പട്ടാമ്പി മണ്ഡലത്തില്‍ പട്ടാമ്പി കേന്ദ്രമാക്കി ബസ് വെയിറ്റിംഗ് സ്റ്റേഷനും സ്റ്റേഷന്‍ മാസ്റ്റര്‍ നിയമനവും നടത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം അറിയിക്കാമോ?
3837.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ പ്രകൃതി ഭംഗി ആസ്വദിക്കുന്നതിന് കെ. എസ്. ആർ. ടി. സി. യുടെ ടൂർ പാക്കേജ് ആരംഭിക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
എടത്വ, ആലപ്പുഴ, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ഹരിപ്പാട്, എറണാകുളം, കോട്ടയം, പത്തനംതിട്ട, അടൂർ, കൊല്ലം തുടങ്ങിയ ഡിപ്പോകളിൽ നിന്നും ഡബിൾ ഡെക്കർ സർവീസ് കുട്ടനാടിന്റെ ഗ്രാമീണ പാതകളിലൂടെ നടപ്പാക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( സി )
പരീക്ഷണാടിസ്ഥാനത്തിൽ ജില്ലാ ആസ്ഥാനങ്ങളിൽ നിന്നും ഇത്തരം സർവീസ് ആരംഭിക്കാൻ നടപടിയുണ്ടാകുമോയെന്ന് അറിയിക്കാമോ?
3838.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ എത്ര കെ. എസ്. ആർ. ടി. സി. ബസ്സുകൾ ഇപ്പോൾ നിരത്തിലുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഈ ബസ്സുകൾക്ക് ഇൻഷുറൻസ് ഉണ്ടോ എന്നും ഉണ്ടെങ്കിൽ ഫസ്റ്റ് ക്ലാസ് ഇൻഷുറൻസ് ആണോ എന്നും വ്യക്തമാക്കാമോ;
( സി )
ഇൻഷുറൻസ് ഇല്ലാത്ത ബസ്സുകൾ സർവീസ് നടത്തുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ; വിശദാംശം ജില്ല തിരിച്ച് നൽകാമോ;
( ഡി )
ഇൻഷുറൻസ് ഇല്ലാത്ത ബസ്സുകൾ അപകടത്തിൽപ്പെട്ടാൽ ഇൻഷുറൻസ് ക്ലെയിം വരികയാണെങ്കിൽ എന്താണ് ചെയ്യാറുളളതെന്ന് വ്യക്തമാക്കാമോ?
3839.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടക്കുന്ന വാഹന അപകടങ്ങളെക്കുറിച്ച് പഠിക്കാന്‍ ഈ സര്‍ക്കാരിന്റെ കാലയളവില്‍ ഏതെങ്കിലും കമ്മീഷനെ നിയമിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത കമ്മീഷന്‍ റിപോര്‍ട്ട് നല്‍കിയിട്ടുണ്ടോ; എങ്കില്‍ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകളും ശിപാര്‍ശകളും എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
വാഹന അപകടങ്ങളെക്കുറിച്ച് പഠിക്കാന്‍ 2011-2016 കാലയളവിലെ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ചന്ദ്രശേഖരദാസ് കമ്മീഷന്റെ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ഡി )
ഇത് മൂലം വാഹന അപകടങ്ങള്‍ കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദവിവരം നല്‍കാമോ?
3840.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന റോഡപകടങ്ങൾ 2030-ഓടെ പകുതിയായി കുറയ്ക്കുന്നതിന് റോഡ് സുരക്ഷാ അതോറിറ്റി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരുന്നോ; വ്യക്തമാക്കാമോ;
( ബി )
ഈ പദ്ധതി പഠിച്ച് നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത്; വിശദമാക്കാമോ;
( സി )
പ്രസ്തുത മാസ്റ്റർ പ്ലാനിലെ നിർദേശങ്ങൾ എന്തെല്ലാമായിരുന്നുവെന്നും അവ ​എത്രത്തോളം നടപ്പിലാക്കാൻ കഴിഞ്ഞുവെന്നും വിശദമാക്കാമോ?
3841.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വാഹന അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി എന്തെല്ലാം ബോധവത്ക്കരണ പരിപാടികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് വിശദമാക്കുമോ;
( ബി )
അലക്ഷ്യമായി വാഹനമോടിക്കുന്നവർക്കും അപകടം വരുത്തിവെക്കുന്നവര്‍ക്കുമെതിരെ എന്തെല്ലാം കര്‍ശന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് വിശദമാക്കുമോ?
3842.
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാഹനങ്ങളുടെ അമിത വേഗത തടയുന്നതിന് നിലവിൽ എന്തെല്ലാം സംവിധാനങ്ങളാണുളളത്; അമിത വേഗത തടയാൻ നിലവിലുളള സംവിധാനങ്ങൾ പര്യാപ്തമാണോ എന്ന് പരിശോധിച്ചിട്ടുണ്ടോ;
( ബി )
കാതടപ്പിക്കുന്ന ശബ്ദമുളള ഹോണുകളും പല നിറത്തിലുളള ആഡംബര ലൈറ്റുകളും ഉപയോഗിച്ച് സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാറുണ്ടോ; വ്യക്തമാക്കുമോ;
( സി )
നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന വാഹന ഉടമകൾക്കെതിരെയും ​​ഡ്രൈവര്‍മാർക്കെതിരെയും എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന്‌ വിശദമാക്കുമോ?
3843.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. കെ. ആൻസലൻ
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ. എസ്. ആർ. ടി. സി. ജീവനക്കാരുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്കും ജീവിതശൈലീ രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിലേക്കായി പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇതിനായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ സഹകരണം ഉറപ്പുവരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി വിവിധ രോഗനിർണ്ണയ പരിശോധനകളുടെ മെഡിക്കല്‍ കളക്ഷൻ സെന്റർ സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇതിനെ ലബോറട്ടറി ഡയഗ്നോസ്റ്റിക്ക് കേന്ദ്രമായി മാറ്റുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ?
3844.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെയും ഈ സർക്കാരിന്റെയും കാലത്ത് കെ. എസ്. ആർ. ടി. സി. യ്ക്കുണ്ടായ ലാഭ /നഷ്ട കണക്ക് വർഷം തിരിച്ചു ലഭ്യമാക്കുമോ; കെ. എസ്. ആർ. ടി. സി. യുടെ നിലവിലുള്ള ആകെ ലാഭം/നഷ്ടം എത്രയാണെന്ന് അറിയിക്കാമോ;
( ബി )
കഴിഞ്ഞ സർക്കാരിന്റെയും ഈ സർക്കാരിന്റെയും കാലത്ത് ഓരോ വർഷവും സർക്കാർ സഹായമായി കെ. എസ്. ആർ. ടി. സി. യ്ക്ക് നൽകിയ തുക എത്രയെന്നും ഈ കാലയളവിൽ വിവിധ ഏജൻസികളിൽ നിന്നും കെ. എസ്. ആർ. ടി. സി. നേരിട്ടോ സർക്കാർ കെ. എസ്. ആർ. ടി. സി. യ്ക്ക് വേണ്ടിയോ എടുത്തിട്ടുള്ള വായ്പ തുക എത്രയാണെന്നും വർഷം തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( സി )
കെ. എസ്. ആർ. ടി. സി. യിൽ നിലവിലുള്ള സ്ഥിരം ജീവനക്കാരുടെ എണ്ണം എത്രയെന്നും താൽക്കാലിക/കരാർ ജീവനക്കാരുടെ എണ്ണം എത്രയെന്നും ഏതെല്ലാം തസ്തികകളിൽ എത്ര ഒഴിവ് വീതം നിലവിലുണ്ടെന്നും ഈ കാലയളവിൽ പി. എസ്‌. സി. മുഖാന്തിരം ജോലിയിൽ പ്രവേശിച്ചവരുടെ എണ്ണം എത്രയെന്നും തസ്തിക തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( ഡി )
കെ. എസ്. ആർ. ടി. സി. യിൽ ആകെ സർവീസ് നടത്തുന്ന ബസുകൾ, സർവ്വീസിന് യോഗ്യമല്ലാത്ത ബസുകൾ, കഴിഞ്ഞ സർക്കാരിന്റെയും ഈ സർക്കാരിന്റെയും കാലത്ത് പൊളിച്ചുമാറ്റിയ ബസുകൾ, ഈ കാലയളവിൽ പുതിയതായി വാങ്ങിയ ബസുകൾ എന്നിവയുടെ എണ്ണം വർഷം തിരിച്ചു ലഭ്യമാക്കുമോ?
3845.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്ധന ചെലവ് കുറയ്ക്കുന്നതിനായി കെ. എസ്. ആർ. ടി. സി. സ്വീകരിച്ചുവരുന്ന പ്രധാന നടപടികൾ വിശദമാക്കാമോ;
( ബി )
ഇന്ധന ചെലവും മലിനീകരണ തോതും കുറഞ്ഞ ഇലക്ട്രിക് ബസുകളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
ഡീസൽ ബസുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇലക്ട്രിക് ബസുകൾ സർവീസ് നടത്തിയാൽ ലഭിക്കുന്ന സാമ്പത്തിക ലാഭം എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കെ. എസ്. ആർ. ടി. സി. വാങ്ങിയ ഇലക്ട്രിക്, ഡീസൽ ബസുകളുടെ എണ്ണം എത്രയെന്നും ഇതിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
3846.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലുണ്ടായിരുന്ന കൊടിയത്തൂര്‍ - സിവില്‍ സ്റ്റേഷന്‍ - കോഴിക്കോട് കെ. എസ്. ആര്‍. ടി. സി. സര്‍വ്വീസ് നിര്‍ത്താനിടയായ സാഹചര്യം വിശദമാക്കുമോ;
( ബി )
പ്രസ്‌തുത സർവീസ് പുനഃസ്ഥാപിക്കുന്നതിന് അപേക്ഷ ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; എങ്കിൽ, അപേക്ഷയിന്മേൽ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( സി )
പ്രസ്‌തുത സര്‍വ്വീസ് പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3847.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാധാരണക്കാർക്ക് കുറഞ്ഞ ചെലവില്‍ വിനോദസഞ്ചാരം സാധ്യമാക്കുന്ന കെ. എസ്. ആർ. ടി. സി. യുടെ ബജറ്റ് ടൂറിസം പദ്ധതിയുടെ വിവരങ്ങള്‍ വിശദമാക്കാമോ;
( ബി )
ഏതൊക്കെ ഡിപ്പോകളിലാണ് പ്രസ്തുത ടൂറിസം പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
സ്വകാര്യ ടൂർ യാത്രകള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി കെ. എസ്. ആർ. ടി. സി. ബസ് അനുവദിക്കുന്ന പദ്ധതി നിലവിലുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ?
3848.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്നതിനുശേഷം കെ. എസ്. ആർ. ടി. സി. യില്‍ നടപ്പിലാക്കിയ പരിഷ്കാരങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
കെ. എസ്. ആർ. ടി. സി. യില്‍ വിദ്യാർത്ഥികള്‍ക്കുള്ള കൺസഷൻ ചാർജ്ജ് എല്ലാ ജില്ലകളിലുമുണ്ടോ; ഇല്ലെങ്കില്‍ എല്ലാ ജില്ലകളിലും നടപ്പിലാക്കാൻ നടപടി സ്വീകരിക്കുമോ?
3849.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. യില്‍ 2023 ജനുവരി 1 മുതല്‍ വാങ്ങിയതും ഇനി വാങ്ങാന്‍ തീരുമാനിച്ചതുമായ ബസ്സുകള്‍ എത്രയാണെന്നും ഏതൊക്കെ തരത്തിലുള്ളതാണെന്നും വിശദമാക്കുമോ;
( ബി )
ഇത്തരം പുതിയ ബസ്സുകള്‍ ഏതൊക്കെ മേഖലയില്‍ സര്‍വീസ് നടത്തുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
3850.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011 മുതൽ 2016 വരെയുള്ള സർക്കാരിന്റെ കാലയളവിൽ കെ. എസ്. ആർ. ടി. സി. എത്ര ബസ്സുകൾ വാങ്ങിയിട്ടുണ്ട്; ബസ്സുകളുടെ വിശദാംശം ഇനം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ കെ. എസ്. ആർ. ടി. സി. എത്ര പുതിയ ബസ്സുകൾ വാങ്ങിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ബസ്സുകളുടെ വിശദാംശം ഇനം തിരിച്ച് വ്യക്തമാക്കുമോ;
( സി )
നടപ്പ് സാമ്പത്തിക വർഷം കെ. എസ്. ആർ. ടി. സി. പുതുതായി വാങ്ങിയ ബസുകളിൽ എത്രയെണ്ണം മലബാർ മേഖലയ്‌ക്ക് അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
3851.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം തലസ്ഥാനത്തുനിന്നും മലബാർ മേഖലയിലേക്ക് ദീർഘദൂര ബസ്സുകൾ അനുവദിച്ചിട്ടുണ്ടോ; വിശദാംശം നൽകാമോ;
( ബി )
മലബാർ മേഖലയിലെ ജനങ്ങളെ തലസ്ഥാന ജില്ലയുമായി ബന്ധിപ്പിക്കുന്നതിന് കൂടുതൽ ദീർഘദൂര ബസ്സുകൾ അനുവദിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3852.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. മിന്നല്‍ ഉല്‍പ്പെടെയുള്ള സർവീസുകളിൽ മുന്‍കൂര്‍ ബുക്ക് ചെയ്യുന്നതിനായി ഫുള്‍ ജേര്‍ണി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ പിക്ക് അപ്പ്, ഡ്രോപ്പ് ഓഫ് പോയിന്റുകള്‍ മാറ്റി നിശ്ചയിക്കാന്‍ സാധിക്കാത്ത പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; യാത്രക്ക് ഇടയിലുള്ള വിവിധ സ്റ്റോപ്പുകള്‍ പിക്ക് അപ്പ്, ഡ്രോപ്പ് ഓഫ് പോയിന്റുകള്‍ ആയി നിശ്ചയിക്കാന്‍ സാധിക്കുന്ന വിധം ആവശ്യമായ സംവിധാനം ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുമോയെന്ന് വ്യക്തമാക്കാമോ?
3853.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ. എസ്. ആര്‍. ടി. സി. കൊറിയര്‍ സര്‍വീസില്‍ ട്രാക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നത് പരിഗണനയിലുണ്ടോ; വിശദവിവരം നൽകാമോ?
3854.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ. എസ്. ആർ. ടി. സി. യും മോട്ടോർ വാഹനവകുപ്പും സംയുക്തമായി കനകക്കുന്നിൽ നടത്തിയ ട്രാൻസ്പോ എക്സ്പോയിൽ എത്ര സ്റ്റാളുകൾ ഉണ്ടായിരുന്നുവെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സ്റ്റാളുകളിൽ നിന്നും കെ. എസ്. ആർ .ടി .സി. ക്ക് എത്ര തുക വരുമാനമായി ലഭിച്ചിട്ടുണ്ട്; തുക ലഭിക്കാത്ത സ്റ്റാളുകൾ ഏതൊക്കെയാണ്; വ്യക്തമാക്കാമോ;
( സി )
എക്സ്പോയ്ക്കായി കെ. എസ്. ആർ. ടി. സി. ചെലവാക്കിയ തുക എത്രയെന്ന് അറിയിക്കാമോ; ആയതിൽ എത്ര തുക സ്വന്തം വരുമാനത്തിൽ നിന്നും ചെലവാക്കിയിട്ടുണ്ട്; ബാക്കി തുക സമാഹരിച്ചത് ഏതു വിധേനയാണ്; സമാഹരിച്ച തുക ഇനം തിരിച്ച് വിവരം ലഭ്യമാക്കാമോ?
3855.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ. എസ്. ആര്‍. ടി. സി. ബസ് ട്രാക്കിങ്ങിനായി ഏര്‍പ്പെടുത്തിയ ചലോ ആപ്പില്‍ ബസ് ട്രാക്ക് ചെയ്യുന്നതില്‍ ഉപഭോക്താക്കള്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്‌തുത ആപ്പ് കൂടുതല്‍ ഉപഭോക്തൃ സൗഹൃദമാക്കുന്നതിനുള്ള നടപടികള്‍ പരിഗണനയിലുണ്ടോ?
3856.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ. എസ്. ആര്‍. ടി. സി. ഡിപ്പോകളില്‍ വാണിജ്യാവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങള്‍, സ്റ്റാളുകള്‍ എന്നിവ എവിടെയെല്ലാം ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഇത്തരത്തില്‍ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളും സ്റ്റാളുകളും വാടകയ്ക്ക് നല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
ഇത്തരം വാണിജ്യാവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങള്‍, സ്റ്റാളുകള്‍ എന്നിവയില്‍ നിന്നും പ്രതിമാസം ശരാശരി എത്ര തുകയുടെ വരുമാനമാണ് കെ. എസ്. ആര്‍. ടി. സി.-ക്ക് ലഭിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ?
3857.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ. എസ്. ആർ. ടി. സി. യുടെ ഗ്രാമവണ്ടി പദ്ധതി ഇപ്പോള്‍ നിലവിലുണ്ടോ; പ്രസ്തുത പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ലാഭകരമായി ഓടാന്‍ കഴിയുന്ന ഗ്രാമവണ്ടി റൂട്ടുകളില്‍ ഡീസല്‍ തുക പൂര്‍ണ്ണമായും തദ്ദേശസ്വയംഭരണ സ്ഥാപനം നല്‍കണം എന്ന നിബന്ധനയില്‍ മാറ്റം വരുത്താന്‍ കഴിയുമോ; വിശദമാക്കാമോ;
( സി )
ഗ്രാമവണ്ടി പദ്ധതിയില്‍ കെ. എസ്. ആർ. ടി. സി. ക്ക് നഷ്ടമില്ലാതെ ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ച് യാത്രക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഗ്രാമീണ റൂട്ടുകള്‍ ആരംഭിക്കാന്‍ തയ്യാറാവുമോ; വിശദമാക്കാമോ?
3858.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ. എസ്. ആര്‍. ടി. സി. പെന്‍ഷന്‍കാര്‍ക്ക് ഉത്സവബത്തയ്ക്ക് അര്‍ഹതയുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഏത് വര്‍ഷമാണ് കെ. എസ്. ആര്‍. ടി. സി. പെന്‍ഷന്‍കാര്‍ക്ക് അവസാനമായി ഉത്സവബത്ത നല്‍കിയതെന്ന് വ്യക്തമാക്കാമോ;
( സി )
2025 ലെ ഓണസമയത്ത് വിവിധ ജനവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ സഹായധനം കെ. എസ്. ആര്‍. ടി. സി. പെന്‍ഷന്‍കാര്‍ക്കും നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
കെ. എസ്. ആര്‍. ടി. സി. പെന്‍ഷന്‍കാര്‍ക്ക് സഹായത്തിന് അര്‍ഹതയുണ്ടെങ്കില്‍ എന്നത്തേക്ക് സഹായധനം നല്‍കുമെന്ന് വ്യക്തമാക്കാമോ?
3859.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ. എസ്. ആർ. ടി. സി. യിൽ നിലവിൽ ജൂനിയർ അസിസ്റ്റന്റ്, അസിസ്റ്റന്റ് ഗ്രേഡ് 2, എൽ. ഡി. ക്ലർക്ക് എന്നീ തസ്തികകളുടെ സാങ്ഷൻഡ് സ്ട്രെങ്ത് എത്രയാണെന്ന് വ്യക്തമാക്കുമോ; 2017 ജനുവരി മുതൽ 2025 മെയ് 5 വരെ മേൽപ്പറഞ്ഞ തസ്തികകളിൽ നിന്നും വിരമിച്ചവരുടെ പേരും വിരമിച്ച തീയതിയും വ്യക്തമാക്കുമോ; മേൽപ്പറഞ്ഞ തസ്തികകളിലെ 2025 - 2026 വർഷത്തെ റിട്ടയർമെന്റ് ചാർട്ട് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത തസ്തികകളിൽ നിലവിൽ പി. എസ്. സി. മുഖേന നിയമനം നേടിയ എത്രപേർ ജോലി ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കുമോ; ഈ തസ്തികകളിൽ നിലവിൽ താൽക്കാലിക/ദിവസവേതന ജീവനക്കാർ ജോലി ചെയ്യുന്നുണ്ടോ; ഉണ്ടെങ്കിൽ ഓരോരുത്തരും ജോലി ചെയ്യുന്ന ഓഫീസും ജോലിയിൽ പ്രവേശിച്ച തീയതിയും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത തസ്തികകളിൽ നിലവിൽ എത്ര ഒഴിവുകളുണ്ട് ; ഈ ഒഴിവുകൾ പി. എസ്. സി. യ്ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടോ ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ ;
( ഡി )
കെ. എസ്. ആർ. ടി. സി. യില്‍ അസിസ്റ്റന്റ്, എൽ. ഡി. ക്ലർക്ക് റാങ്ക് ലിസ്റ്റുകൾ നിലനിൽക്കുമ്പോൾ പ്രസ്തുത ഒഴിവുകൾ റിപ്പോർട്ട് ചെയ്ത് നിയമനം നടത്താത്തതിന്റെ കാരണം വ്യക്തമാക്കുമോ; മേൽപ്പറഞ്ഞ ഒഴിവുകൾ റിപ്പോർട്ട് ചെയ്യേണ്ടതില്ല എന്ന് ചൂണ്ടിക്കാണിച്ച് ഏതെങ്കിലും സർക്കുലറുകൾ പുറപ്പെടുവിച്ചിട്ടുണ്ടോ ; ഉണ്ടെങ്കിൽ അതിന്റെ പകർപ്പ് ലഭ്യമാക്കുമോ ;
( ഇ )
മേൽപ്പറഞ്ഞ തസ്തികകളിലെ നിയമനത്തിന് കെ. എസ്. ആർ. ടി. സി. യിൽ നിലവിൽ എന്തെങ്കിലും വിലക്കുകൾ ഏർപ്പെടുത്തിയിട്ടുണ്ടോ ; വിശദമാക്കുമോ?
3860.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വിഫ്റ്റ് കമ്പനി മുഖേന നാളിതുവരെ എത്രപേർക്ക് കെ.എസ്.ആര്‍.ടി.സി.യിൽ ജോലി നൽകിയിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത നിയമനം നടത്തുമ്പോള്‍ സംവരണതത്വം പാലിക്കാറുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി.യിൽ നിലവിൽ എത്ര സ്ഥിരം ജീവനക്കാരുണ്ട്; എത്ര താത്കാലിക ജീവനക്കാരുണ്ട്; കണക്കുകൾ ലഭ്യമാക്കാമോ?
3861.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാർ മേഖലയിൽ പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കെ. എസ്. ആർ. ടി. സി. പുതിയ ബസ്സുകൾ നിരത്തിലിറക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
ഗതാഗത വകുപ്പ് ഈ വർഷം എത്ര പുതിയ ബസ്സുകൾ കെ. എസ്. ആർ. ടി. സി.ക്കുവേണ്ടി വാങ്ങിയെന്ന് വ്യക്തമാക്കാമോ;
( സി )
ഗതാഗത വകുപ്പ് വാങ്ങിയ പുതിയ ബസ്സുകൾ ഏതൊക്കെ ജില്ലയിലേക്ക്, എത്ര വീതം, ഏതൊക്കെ ഡിപ്പോകൾക്ക്, ഏതൊക്കെ റൂട്ടിലേക്ക് ഉപയോഗിക്കാനായി നൽകിയെന്ന് വിശദമാക്കാമോ;
( ഡി )
പുതിയ ബസ്സുകൾക്കായി ഓർഡർ നൽകിയതിൽ എത്ര ബസ്സുകൾ ഇനി ലഭിക്കാനുണ്ടെന്ന് വ്യക്തമാക്കാമോ;
( ഇ )
ഓർഡർ നൽകിയതിൽ ഇനിയും ലഭിക്കാനുള്ള പുതിയ ബസ്സുകൾ ഏതൊക്ക ഡിപ്പോകളിൽ, ഏതൊക്കെ റൂട്ടുകളിൽ ഉപയോഗിക്കുന്നതിന് നൽകുവാനാണ് തീരുമാനിച്ചിട്ടുള്ളത്; ജില്ല തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കാമോ;
( എഫ് )
മലബാർ മേഖലയിലെ ഡിപ്പോകളിലേക്ക് പുതുതായി കൂടുതൽ ബസ്സുകൾ അനുവദിക്കുമോ; വിശദമാക്കാമോ?
3862.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ ചേര്‍ത്തല അരൂക്കുട്ടി റോഡ് വഴി സര്‍വീസ് നടത്തുന്ന കെ. എസ്. ആർ. ടി. സി. സര്‍വീസുകള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
കോവിഡിന് ശേഷം നിര്‍ത്തലാക്കിയ സര്‍വീസുകള്‍ ഏതെല്ലാമാണെന്നും അതില്‍ ഏതെല്ലാം സര്‍വീസ് പുനരാരംഭിച്ചുവെന്നും വിശദമാക്കാമോ?
3863.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ. എസ്. ആർ. ടി. സി. കഴിഞ്ഞ സാമ്പത്തിക വർഷം എത്ര രൂപയുടെ സ്പെയർപാർട്സുകൾ വാങ്ങിയിട്ടുണ്ട്; വിശദാംശം ഇനം തിരിച്ചു വ്യക്തമാക്കുമോ; കെ. എസ്. ആർ. ടി. സി. സ്പെയർപാർട്സുകൾ വാങ്ങുന്നതിന്റെ മാനദണ്ഡം എന്താണ്; വ്യക്തമാക്കുമോ;
( ബി )
ഈ സർക്കാരിന്റെ കാലയളവിൽ ഓരോ സാമ്പത്തിക വർഷവും കെ. എസ്. ആർ. ടി. സി. എത്ര സർവീസുകൾ നടത്തിയിട്ടുണ്ട്; ഓരോ സാമ്പത്തിക വർഷവും കെ. എസ്. ആർ. ടി. സി. യുടെ വാർഷിക വരുമാനം എത്രയാണ്; ചെലവ് എത്രയാണ്; ലാഭം എത്രയാണ്; വ്യക്തമാക്കുമോ?
3864.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം കെ. എസ്. ആർ. ടി. സി യൂണിറ്റിന് പുതിയ ബസുകളും പുതിയ സർവീസുകളും അനുവദിക്കുമോ; വ്യക്തമാക്കാമോ?
3865.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ. എസ്. ആർ. ടി. സി. പയ്യന്നൂര്‍ യൂണിറ്റിലെ പഴയ ഓഫീസ് കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണിയുന്നതിനുള്ള നടപടികള്‍ പരിഗണനയില്‍ ഉണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പയ്യന്നൂര്‍ ഡിപ്പോ കോമ്പൗണ്ടില്‍ റിഫ്രഷ്‍മെന്റ് സെന്റര്‍ തുടങ്ങുന്നതിനായി സ്ഥലം അനുവദിച്ച് നൽകുന്നതിന് പയ്യന്നൂര്‍ നഗരസഭ അപേക്ഷ നല്‍കിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
എങ്കില്‍ അതിന്മേൽ സ്വീകരിച്ച മേൽനടപടികൾ എന്തൊക്കെ ; വിശദമാക്കാമോ?
3866.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ പ്രധാനപ്പെട്ട 2 റെയിൽവേ സ്റ്റേഷനുകളായ ഒറ്റപ്പാലം, ഷൊർണ്ണൂർ എന്നിവിടങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് രാത്രി 9.30 ന് ശേഷം പാലക്കാട് ഭാഗത്തേക്ക് യാത്ര ചെയ്യാൻ ബസ്സ് സർവീസ് ഇല്ല എന്നുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇതുവഴി രാത്രി സമയങ്ങളിൽ കൂടുതൽ ബസ്സ് സർവീസ് ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദവിവരങ്ങൾ ലഭ്യമാക്കാമോ?
3867.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ കെ. എസ്. ആര്‍. ടി. സി. മൊബിലിറ്റി ഹബ് നിര്‍മ്മാണത്തിനായി എത്ര കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
ആലപ്പുഴ കെ. എസ്. ആര്‍. ടി. സി. മൊബിലിറ്റി ഹബ് നിര്‍മ്മാണം എന്ന് ആരംഭിക്കാനാകും; വിശദമാക്കാമോ;
( സി )
നിര്‍മ്മാണം ആരംഭിക്കുന്നതിലെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഗതാഗത വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
3868.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂന്നാര്‍ കെ. എസ്. ആർ. ടി. സി. ഡിപ്പോയില്‍ നിന്നും പുതിയ ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ അവയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്നതിന് ആധുനിക നിലവാരത്തിലുള്ള ബസുകള്‍ പ്രസ്‌തുത ഡിപ്പോയ്ക്ക് അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; അറിയിക്കാമോ?
3869.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല ശിവഗിരി-പിറവം കെ. എസ്. ആര്‍. ടി. സി. ബസ്സ് സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3870.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഡ്ജറ്റ് തുക ഉപയോഗിച്ചുള്ള മൂന്നാർ കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ നവീകരണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദീകരിക്കാമോ;
( ബി )
പ്രസ്തുത നവീകരണത്തിനോടനുബന്ധിച്ച് നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്ന വികസന പ്രവൃത്തികളെക്കുറിച്ച് വിശദമാക്കാമോ?
3871.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ചങ്ങനാശ്ശേരി കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്ന് ഓപ്പറേറ്റ് ചെയ്തിരുന്ന ഏതെല്ലാം സര്‍വീസുകളാണ് നിര്‍ത്തലാക്കിയിട്ടുള്ളത്; ആയതിനുള്ള കാരണം വ്യക്തമാക്കാമോ;
( ബി )
ചങ്ങനാശ്ശേരി ഡിപ്പോയില്‍ നിന്ന് അമൃത ആശുപത്രിയിലേക്കുള്ള സര്‍വീസ്, ചങ്ങനാശ്ശേരി - ഗുരുവായൂര്‍ സര്‍വീസ് എന്നിവ പുനരാരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കിയ റൂട്ടുകളിലെ യാത്രക്കാര്‍ക്ക് യാത്രചെയ്യുന്നതിനായി എന്തെല്ലാം ബദല്‍ സംവിധാനങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്; വ്യക്തമാക്കുമോ?
3872.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ. എസ്. ആർ. ടി. സി. പുതിയ ബസ്സുകള്‍ വാങ്ങുന്ന സാഹചര്യത്തില്‍ യാത്രാക്ലേശം രൂക്ഷമായ തിരുവമ്പാടി മണ്ഡലത്തിലെ മലയോര മേഖലകളെ ഉള്‍പ്പെടുത്തി പുതിയ സര്‍വ്വീസുകള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ;
( ബി )
തിരുവമ്പാടി മണ്ഡലത്തിലെ മലയോര മേഖലകളെ ഉള്‍പ്പെടുത്തി പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ?
3873.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം പാറശാല മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ സർവീസ് നടത്തുന്നതിനായി എത്ര പുതിയ കെ. എസ്. ആർ. ടി. സി. ബസുകൾ അനുവദിച്ചിട്ടുണ്ട്; അവ ഓരോന്നിന്റേയും സമയവും റൂട്ടും അറിയിക്കാമോ;
( ബി )
പാറശാലയിലേക്കുള്ള രാത്രികാല യാത്രാക്ലേശം പരിഹരിക്കുന്നതിനായി പുതിയ ബസുകൾ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; മണ്ഡലത്തിലെ വിവിധ ഡിപ്പോകളിൽ നിന്നും പുതിയതായി ആരംഭിക്കാനുദ്ദേശിക്കുന്ന ബസ് സർവീസുകളുടെ വിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത നിയോജക മണ്ഡലത്തിലെ കെ. എസ്. ആർ. ടി. സി. ഡ്രൈവിംഗ് സ്ക്കൂളിന്റെ നാളിതുവരെയുള്ള പ്രവർത്തനം സംബന്ധിച്ച വിവരങ്ങൾ നൽകുമോ;
( ഡി )
കെ. എസ്. ആർ. ടി. സി. പുതിയതായി ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ഡ്രൈവിംഗ് സ്ക്കൂളുകൾ സംബന്ധിച്ച വിവരങ്ങൾ അറിയിക്കുമോ?
3874.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ. എസ്. ആർ. ടി. സി. നെയ്യാറ്റിന്‍കര ഡിപ്പോയ്ക്ക് പുതിയതായി അനുവദിച്ച ഇലക്ട്രിക് ബസുകള്‍ ഏതൊക്കെ റൂട്ടിലാണ് സർവീസ് നടത്തുന്നതെന്ന് വിശദമാക്കാമോ?
3875.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ‌.എസ്‌.ആര്‍‌.ടി‌.സി. ബൈപ്പാസ് റൈഡര്‍, മിന്നല്‍, ഡീലക്സ് ശ്രേണിയില്‍പ്പെട്ട ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് കോട്ടക്കല്‍ മണ്ഡലത്തിലെ വളാഞ്ചേരിയില്‍ ഫെയര്‍ സ്റ്റേജ്, ബുക്കിംഗ് പോയിന്റ് എന്നിവ ഇല്ലാത്തതിനാല്‍ ദീര്‍ഘദൂര യാത്ര പോയി വരുന്നവര്‍ എറണാകുളത്തും കുറ്റിപ്പുറത്തും മറ്റും ഇറങ്ങി മറ്റ് ബസുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണെന്നും ഇത് രാത്രി കാലങ്ങളില്‍ രോഗികളടക്കമുള്ള യാത്രികര്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നുമുള്ള സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് നിവേദനം ലഭ്യമായിട്ടുണ്ടോ; എങ്കിൽ അതിന്മേൽ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
ദീര്‍ഘദൂര യാത്രികര്‍ക്ക് പ്രയോജനപ്പെടുംവിധം കെ‌.എസ്‌.ആര്‍‌.ടി‌.സി.യുടെ മുഴുവന്‍ സര്‍വീസുകള്‍ക്കും വളാഞ്ചേരിയില്‍ സ്റ്റോപ്പും ബുക്കിംഗ് പോയിന്റും ഫെയര്‍ സ്റ്റേജും അനുവദിച്ച് നിലവിലുള്ള യാത്രാക്ലേശം പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാമോ; വിശദമാക്കാമോ?
3876.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുഗതാഗത സംവിധാനത്തിന്റെ അപര്യാപ്തത മൂലം പ്രയാസം നേരിടുന്ന കുറ്റ്യാടി നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങള്‍ ബന്ധിപ്പിച്ചുകൊണ്ട് കെ. എസ്. ആര്‍. ടി. സി. ബസ്സുകള്‍ അനുവദിക്കുമോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത നിയോജക മണ്ഡലത്തിലെ ഗതാഗത പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സമര്‍പ്പിച്ച അപേക്ഷകള്‍ പരിഗണിച്ച് പുതുതായി കെ. എസ്. ആര്‍. ടി. സി. ബസ് സര്‍വീസ് അനുവദിക്കുമോയെന്ന് വ്യക്തമാക്കാമോ?
3877.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി കെ. എസ്. ആര്‍. ടി. സി. ഡിപ്പോ നിര്‍മ്മാണ പുരോഗതി വിശദമാക്കുമോ;
( ബി )
പ്രവൃത്തി എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
3878.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഗതാഗത വകുപ്പ് മുഖേന ഒറ്റപ്പാലം മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ; ആയതിനായി ചെലവഴിച്ച തുകകള്‍ എത്രയെന്നും വിശദമാക്കാമോ?
3879.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയില്‍ കുമ്പള – ബദിയഡുക്ക അനില്‍ കുംബ്ലെ റോഡില്‍ 2022-ല്‍ സ്ഥാപിച്ച എ. ഐ. ക്യാമറയില്‍ പതിഞ്ഞ നിയമ ലംഘനത്തിനുള്ള നോട്ടീസുകള്‍ 2025 മുതല്‍ ലഭിച്ചു തുടങ്ങിയ വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഈ വിഷയത്തില്‍ പിഴ ഒഴിവാക്കണമെന്ന് കാണിച്ച് കുമ്പള എ. ഐ. ക്യാമറ നീതിവേദി എന്ന സംഘടന സമര്‍പ്പിച്ച അപേക്ഷയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ?
3880.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ പാലക്കാട് ജില്ലയില്‍ മോട്ടോര്‍ വാഹന നിയമലംഘനത്തിന് എത്ര കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇക്കാലയളവില്‍ പാലക്കാട് ജില്ലയില്‍ എത്ര രൂപയാണ് പിഴയായി ഈടാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
ഏറ്റവും കൂടുതല്‍ നിയമലംഘനം നടത്തിയിട്ടുള്ളത് ഏതുതരം വാഹനങ്ങളാണെന്ന് വ്യക്തമാക്കാമോ?
3881.
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. ഇ കെ വിജയൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റോഡുകളിൽ വാഹനങ്ങളുടെ അമിതവേഗം മൂലം ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിന് സർക്കാർ ഒരുക്കിയിട്ടുള്ള നിരീക്ഷണ സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ലൈസൻസ് റദ്ദാക്കപ്പെട്ടവരും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും വാഹനങ്ങള്‍ ഓടിക്കുന്നത് കര്‍ശനമായി നിരീക്ഷിക്കുന്നതിനും തടയുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് ഇറക്കുമതി ചെയ്ത വിദേശനിര്‍മ്മിത വാഹനങ്ങള്‍ ഇന്‍ഷുറന്‍സ്, ഫിറ്റ്നസ് തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാതെ ഉപയോഗിക്കപ്പെടുന്നുവെന്നത് ഗൗരവമായി കാണുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് പ്രസ്തുത നിരീക്ഷണ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3882.
ശ്രീ. എം. വിൻസെന്റ്
ശ്രീ. റോജി എം. ജോൺ
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വാഹനങ്ങൾ പോണ്ടിച്ചേരി അടക്കമുള്ള കേന്ദ്രഭരണ പ്രദേശങ്ങളിൽ രജിസ്റ്റർ ചെയ്യുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
ഇത്തരത്തിൽ നികുതി വെട്ടിക്കാൻ വേണ്ടി ഇതര സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും രജിസ്റ്റർ ചെയ്ത വാഹനങ്ങളെ കണ്ടെത്താൻ സാധിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
ഇത്തരത്തിലുള്ള നികുതി വെട്ടിപ്പ് തടയാൻ സ്വീകരിച്ച നടപടി വിശദമാക്കുമോ?
3883.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ പരിഷ്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ പുതുതായി എന്തൊക്കെ മാറ്റങ്ങളാണ് കൊണ്ടുവന്നതെന്ന് വിശദമാക്കുമോ;
( ബി )
ഒരു ദിവസം നടത്താവുന്ന ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് പരിധി നിശ്ചയിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
പഠനം, ജോലി തുടങ്ങിയ ആവശ്യങ്ങൾക്ക് ഇതര പ്രദേശങ്ങളിലേക്ക് പോകേണ്ടി വരുന്നവർക്ക് ലേണിംഗ് ടെസ്റ്റ്, ഡ്രൈവിംഗ് ടെസ്റ്റ് എന്നിവ സൗകര്യപ്രദമായ തീയതികളിൽ നടത്താന്‍ വ്യവസ്ഥയുണ്ടോ; വിശദമാക്കുമോ?
3884.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ ആർ. ടി. ഓഫീസിൽ 2018-ൽ KL 25 L 0012 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്ത വാഹനത്തിന്റെ ഉടമ ആരാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത രജിസ്ട്രേഷൻ നമ്പർ നൽകിയത് റീ രജിസ്ട്രേഷൻ നടപടികളുടെ ഭാഗമായിട്ടാണോ; അതോ പുതിയ വാഹനം എന്ന നിലക്കാണോ എന്ന് വ്യക്തമാക്കാമോ;
( സി )
റീ രജിസ്ട്രേഷൻ നടപടികളുടെ ഭാഗമായിരുന്നെങ്കിൽ മുൻപ് ഈ വാഹനം ഏതൊക്കെ സംസ്ഥാനങ്ങളിൽ ആരുടെയൊക്കെ പേരിലും വിലാസത്തിലുമായിരുന്നു രജിസ്റ്റർ ചെയ്തിരുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
ഇതേ വാഹനം മുൻപ് പോണ്ടിച്ചേരിയിലും തുടർന്ന് പുനലൂരും റീ രജിസ്റ്റർ ചെയ്തത് ഒരേ ആളിന്റെ പേരിലാണോ; എങ്കിൽ അയാളുടെ പോണ്ടിച്ചേരിയിലെ അഡ്രസ് വ്യാജമാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഇ )
നികുതി വെട്ടിപ്പിനായാണോ ഇപ്രകാരം പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തിൽ റീ രജിസ്ട്രേഷൻ നടത്തിയത്; വ്യക്തമാക്കുമോ;
( എഫ് )
മുൻപ് പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തിൽ ആഡംബര വാഹനങ്ങൾ രജിസ്റ്റർ ചെയ്ത വിഷയത്തിൽ സ്വീകരിച്ച നടപടി ഈ വിഷയത്തിലും സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ജി )
KL 25 L 0012 എന്ന വാഹനത്തിന്റെ രജിസ്ട്രേഷൻ രേഖയിൽ രജിസ്ട്രേഷൻ ടൈപ്പ് ന്യൂ എന്നും ഓണർഷിപ്പ് സീരിയൽ 1 എന്നും രേഖപ്പെടുത്തിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത വിവരം രേഖപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ പേരുവിവരം ലഭ്യമാക്കാമോ; ഇത് ആരുടെയെങ്കിലും സമ്മർദത്തിന് വഴങ്ങിയാണോ നടപ്പാക്കിയത്; വിശദമാക്കാമോ?
3885.
ശ്രീ. റോജി എം. ജോൺ
ശ്രീ. സജീവ് ജോസഫ്
ശ്രീമതി കെ. കെ. രമ
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശരാജ്യത്തുനിന്നും അനധികൃതമായി ഇറക്കുമതി ചെയ്ത വാഹനങ്ങൾ സംസ്ഥാനത്ത് റീ രജിസ്റ്റർ ചെയ്യുന്ന സംഭവം ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
നികുതി വെട്ടിക്കാനായി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ തടയുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
ഇത്തരം തട്ടിപ്പുകൾക്കായി വ്യാജരേഖ ഉണ്ടാക്കുന്നതും പരിവാഹൻ സൈറ്റിൽ അടക്കം തിരുത്തലുകൾ വരുത്തുന്നതും തടയാൻ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
3886.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പൊതു സ്ഥലംമാറ്റത്തിനും നിയമനത്തിനുമായുള്ള പൊതു മാനദണ്ഡങ്ങളും, മാർഗ്ഗനിർദേശങ്ങളും പ്രതിപാദിക്കുന്ന ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ 25.02.2017-ലെ സ. ഉ. (പി) നം. 3/2017/ഉഭപവ പ്രകാരമുള്ള ഉത്തരവിന് അനുസൃതമായാണോ മോട്ടോർ വാഹന വകുപ്പിലെ പൊതു സ്ഥലംമാറ്റം നടക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
സ്പാർക്കിലെ സീനിയോറിറ്റി ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണോ എം.വി.ഡി. മാരുടെ സ്ഥലംമാറ്റം നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
സ്പാർക്കിൽ പ്രോഗ്രാം ഹാക്ക് ചെയ്താണ് ട്രാൻസ്ഫർ നടത്തിയിട്ടുള്ളത് എന്നത് സംബന്ധിച്ച് എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഹാക്ക് ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
ഇതു സംബന്ധിച്ച് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ എത്ര കേസുകള്‍ നിലവിലുണ്ട്; വിശദാംശം നല്‍കുമോ?
3887.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിൽ നിലവില്‍ എ.എം.വി.ഐ. മുതൽ ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ വരെയുള്ള തസ്തികകളിലെ ഒഴിവുകൾ തസ്തിക തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകൾ നികത്തുന്നതിന് നിലവില്‍ എന്തെങ്കിലും തടസ്സമുണ്ടോ; എങ്കില്‍ എന്താണെന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കില്‍ പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് നടപടി സ്വീകരിക്കാമോ; വിശദമാക്കാമോ?
3888.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അവസാനം രൂപീകരിച്ച 13 സബ്-ആർ. ടി. ഓഫീസുകളിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെയും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെയും എണ്ണം മറ്റുള്ള ഓഫീസുകളെക്കാളും കുറവാണെന്നുള്ളതും അത് ഓഫീസുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നുമുള്ള വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
നിലവില്‍ ഓരോ സബ്-ആര്‍‌. ടി‌. ഓഫീസുകളിലുമുള്ള മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെയും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെയും അംഗബലം എത്രയാണെന്ന് വ്യക്തമാക്കാമോ;
( സി )
എങ്കില്‍ അവസാനം രൂപീകരിച്ച സബ് ആര്‍‌. ടി‌. ഓഫീസുകളില്‍ കുറവുള്ള പ്രസ്തുത തസ്തികകൾ സൃഷ്ടിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമോ?
3889.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉപയോഗിക്കാത്തതും അല്ലെങ്കിൽ ഫാക്ടറിയില്‍ മാത്രം ഉപയോഗിക്കുന്നതുമായ വാഹനങ്ങൾക്ക് വാഹന നികുതി അടക്കേണ്ടതില്ല എന്ന സുപ്രീം കോടതി വിധി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഈ വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടി വിശദമാക്കാമോ?
3890.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കര്‍ണ്ണാടക ട്രാന്‍സ്‍പോർട്ട് ബസുകളുടെ അമിതവേഗം യാത്രക്കാരുടെ ജീവന് വലിയ ഭീഷണിയായി മാറുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ദിവസങ്ങള്‍ക്ക് മുമ്പ് കേരളാ അതിര്‍ത്തിയില്‍ കര്‍ണ്ണാടക ട്രാന്‍സ്‍പോർട്ട് ബസ് ഓട്ടോയിലിടിച്ച് 6 യാത്രക്കാര്‍ക്ക് ജീവഹാനി ഉണ്ടായ സംഭവത്തിൽ സര്‍ക്കാര്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( സി )
വാഹനപരിശോധനകളിൽ കര്‍ണ്ണാടക ബസുകള്‍ കൂടി പരിശോധിക്കുന്നതില്‍ മോട്ടോര്‍ വാഹന വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത്; വിശദമാക്കാമോ?
3891.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മോട്ടോർ വാഹന വകുപ്പിൽ വാഹന നികുതി കുടിശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുമോ; നടപ്പാക്കുമെങ്കിൽ എന്നുമുതൽ എന്ന് വ്യക്തമാക്കാമോ;
( ബി )
തങ്ങളുടെ പേരിലുള്ള വാഹന നികുതി കുടിശികയെ പറ്റി അജ്ഞരായ നിരവധി ആളുകളുടെ ഭൂമി ജപ്തി ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട താലൂക്ക്, വില്ലേജ് ഓഫീസുകളിൽ നിർദ്ദേശമെത്തിയ വിവരം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഇത്തരത്തിൽ ജപ്തി ഭീഷണി നേരിടുന്ന പലരും വർഷങ്ങൾക്കു മുൻപ് വാഹനങ്ങൾ മറ്റുള്ളവർക്ക് വില്പന നടത്തിയവരോ അല്ലെങ്കിൽ വാഹനങ്ങൾ ഉപയോഗശൂന്യമായതിനാൽ ഒഴിവാക്കിയവരോ വാഹനങ്ങള്‍ നശിച്ചു പോയവരോ ആണെന്നത് സർക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഇത്തരത്തിൽ നികുതി കുടിശിക വന്ന് ജപ്തി ഭീഷണി നേരിടുന്നവർക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം കുടിശിക തീര്‍ക്കുന്നതിന് അവസരം നൽകുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഇ )
ഇത്തരത്തിൽ വാഹന നികുതി കുടിശികയുടെ പേരിൽ ജപ്തി നടപടി വന്നിട്ടുള്ളവരുടെ വിവരം തുകകളും ജില്ലകളും തിരിച്ച് വിശദമാക്കാമോ;
( എഫ് )
ഇത്തരത്തിൽ വാഹന നികുതി കുടിശിക ഒടുക്കുന്നതിന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മുൻവർഷങ്ങളിൽ നടപ്പാക്കിയിരുന്നത് സർക്കാരിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ടോ; വിശദമാക്കാമോ;
( ജി )
ഉപയോഗശൂന്യമായതിനാല്‍ പൊളിച്ചു മാറ്റുന്നതിനുള്ള അനുമതിക്കായി ബന്ധപ്പെട്ട ഓഫീസുകളിൽ അപേക്ഷ നൽകിയ വാഹനങ്ങളുടെ ഉടമസ്ഥര്‍ക്കും വാഹനം വില്പന നടത്തിയപ്പോള്‍ വാങ്ങിയ ആളിന്റെ പേരിലേക്ക് രേഖകൾ രജിസ്റ്റർ ചെയ്യുന്നതിന് എന്‍.ഒ.സി. ലഭിച്ചവര്‍ക്കും കുടിശിക ജപ്തി നോട്ടീസുകൾ ലഭിച്ചത് സർക്കാരിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ടോ; വിശദമാക്കാമോ?
3892.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളുടെ സേവനം വേഗത്തിലാക്കുന്നതിനായി കൊണ്ടുവന്ന ഫെയ്‌സ്‌ലെസ് അപേക്ഷാ സംവിധാനത്തിന്റെ പ്രധാനലക്ഷ്യം എന്താണ്; വ്യക്തമാക്കാമോ;
( ബി )
ഡ്യൂപ്ലിക്കേറ്റ് ആർ.സി. ഉൾപ്പെടെയുള്ള അപേക്ഷ നൽകുന്ന അപേക്ഷകരെ ഉദ്യോഗസ്ഥർ വീണ്ടും വിളിച്ചുവരുത്തുന്നത് എന്തു കാരണം ചൂണ്ടിക്കാട്ടിയാണ്; വ്യക്തമാക്കാമോ;
( സി )
പഴയ സംവിധാനത്തിലെന്നപോലെ അപേക്ഷകർ നേരിട്ട് ഹാജരാകേണ്ടി വരുന്ന സാഹചര്യം തുടരുന്നതുമൂലമുണ്ടാകുന്ന അഴിമതി സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ നൽകാമോ;
( ഡി )
അപേക്ഷകൾ സോഫ്റ്റ്‌വെയർ വഴി മറ്റു ജില്ലകളിലേക്ക് കൈമാറുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
3893.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിൻ ബസുകളുടെ നഗരപ്രവേശനത്തിന് അനുമതി ലഭിച്ചശേഷം പെർമിറ്റിനായി എത്ര അപേക്ഷകൾ സമർപ്പിക്കപ്പെട്ടിട്ടുണ്ടെന്നും എത്ര ബസുകൾക്ക് പെർമിറ്റ് അനുവദിച്ചിട്ടുണ്ടെന്നും ഏതെല്ലാം റൂട്ടുകളിലെന്നും വിശദമാക്കാമോ;
( ബി )
പെർമിറ്റ് അനുവദിച്ച എത്ര ബസുകൾക്ക് ടൈം ഷെഡ്യൂൾ ലഭ്യമായിട്ടുണ്ടെന്നും മറ്റ് ബസുകൾക്ക് ടൈം ഷെഡ്യൂൾ നൽകുന്നതിൽ നേരിടുന്ന കാലതാമസത്തിന് കാരണം എന്തെല്ലാമെന്നും വിശദമാക്കാമോ;
( സി )
പെർമിറ്റ് അനുവദിച്ചിട്ടും ടൈം ഷെഡ്യൂൾ ലഭ്യമാകാത്തതിനാൽ ബസുടമകൾ നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് ടൈം ഷെഡ്യൂൾ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ; ഇത് എപ്പോള്‍ ലഭ്യമാക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.