UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >14th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 14th SESSION
 
06.10.2025 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
ധനകാര്യ വകുപ്പ് നല്‍കിയ പരസ്യങ്ങളുടെ വിശദാംശങ്ങൾ
2472.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ ധനകാര്യ വകുപ്പിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളും ഏജൻസികളും നാളിതുവരെ നൽകിയിട്ടുള്ള പരസ്യങ്ങളുടെ വിശദാംശം, പരസ്യം നൽകിയ സ്ഥാപനം, പരസ്യത്തിനായി ചെലവഴിച്ച തുക, ഏത് ഏജൻസി മുഖേനയാണ് പരസ്യം നൽകിയത്, പ്രസ്തുത ഏജൻസിയെ തിരഞ്ഞെടുത്ത നടപടിക്രമം, ഏത് പദ്ധതിയുടെ ഭാഗമായാണ് പരസ്യം നൽകിയത് എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്‌തുത കാലയളവിൽ പരസ്യ ഇനത്തിൽ ആകെ ചെലവഴിച്ച തുക എത്രയെന്ന് വ്യക്തമാക്കുമോ?
അരൂർ മണ്ഡലത്തില്‍ ധനകാര്യ വകുപ്പ് വഴി അനുവദിച്ച പ്രവൃത്തികള്‍
2473.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ അരൂർ മണ്ഡലത്തില്‍ ധനകാര്യ വകുപ്പ് വഴി അനുവദിച്ച പ്രവൃത്തികള്‍ (ആസ്തി വികസന, പ്രാദേശിക വികസന ഫണ്ടുകള്‍ ഒഴികെ) ഏതെല്ലാം എന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് അനുവദിച്ച തുക, അതിന്റെ നിർവ്വഹണ ചുമതല, നിലവിലെ അവസ്ഥ എന്നിവ വിശദമാക്കാമോ?
ധനകാര്യവകുപ്പിന്റെ അംഗീകാരമുള്ള അക്രഡിറ്റഡ് ഏജൻസികൾ
2474.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനകാര്യവകുപ്പിന്റെ അംഗീകാരമുള്ള അക്രഡിറ്റഡ് ഏജൻസികൾ ഏതെല്ലാമാണ് ; പ്രസ്തുത സ്ഥാപനങ്ങൾക്ക് എത്ര വർഷത്തേക്കാണ് അംഗീകാരം നൽകുന്നത്; ആയത് സംബന്ധിച്ച ഉത്തരവ് ഏതാണ് ; വ്യക്തമാക്കാമോ;
( ബി )
ഏറ്റെടുത്ത പ്രവൃത്തികൾ സമയബന്ധിതമായി തീർക്കാത്ത അക്രഡിറ്റഡ് ഏജൻസികൾക്കെതിരെ സ്വീകരിച്ചു വരുന്ന നടപടി എന്തെന്ന് വ്യക്തമാക്കാമോ;
( സി )
വിവിധ മേഖലകളിലെ പ്രവൃത്തികൾ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് അക്രഡിറ്റേഷൻ നൽകുന്നതിന് നിലവിലുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
പാര്‍ട്ട് ബില്ലുകള്‍ മാറുന്നതിനുള്ള കാലതാമസം
2475.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബജറ്റില്‍ 20% തുക വകയിരുത്തിയിട്ടുള്ള പ്രവൃത്തികളുടെ പാര്‍ട്ട് ബില്ലുകള്‍ മാറി നല്കാൻ വിവിധ കാരണങ്ങളാല്‍ വൈകുന്നതു കാരണം പ്രവൃത്തികള്‍ തടസ്സപ്പെടുന്നത് ഒഴിവാക്കാന്‍ വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വിശദമാക്കാമോ;
( ബി )
പൊതുമരാമത്ത് വകുപ്പ് ഒഴികെയുള്ള മറ്റു വകുപ്പുകളുടെ പ്രസ്തുത ബില്ലുകള്‍ ധനവകുപ്പില്‍ എത്തുമ്പോള്‍ കാലതാമസം ഒഴിവാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നത്; വ്യക്തമാക്കാമോ;
( സി )
ഇത്തരത്തില്‍ 20% തുക വകയിരുത്തിയിട്ടുള്ള എത്ര ബില്ലുകളാണ് ധനവകുപ്പിന്റെ കൈവശമുള്ളതെന്നും പ്രസ്തുത ബില്ലുകള്‍ മാറി നല്‍കുന്നതിന് വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്നും വ്യക്തമാക്കാമോ?
സാമൂഹ്യസുരക്ഷാ പെന്‍ഷന്‍
2476.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ വിവിധ സാമൂഹ്യസുരക്ഷാ പെന്‍ഷനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച തുക എത്രയാണെന്ന് സാമ്പത്തിക വര്‍ഷം തിരിച്ച് നല്‍കാമോ;
( ബി )
കഴിഞ്ഞ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കുടിശികയിനത്തില്‍ എത്ര മാസത്തെ തുകയാണ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഇനത്തില്‍ നല്‍കാനുണ്ടായിരുന്നത്; വിശദമാക്കാമോ;
( സി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ വിവിധ പെന്‍ഷന്‍ വിതരണത്തിനായി കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിച്ച തുക എത്രയാണെന്ന് സാമ്പത്തിക വര്‍ഷം തിരിച്ച് നല്‍കാമോ?
വിവിധ വകുപ്പുകൾക്കായി ഭരണാനുമതി ലഭിച്ച അടങ്കൽ തുക
2477.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചമല്ലാത്തതു കാരണം പദ്ധതി ചെലവുകൾ വെട്ടിക്കുറച്ച സാഹചര്യമുണ്ടായിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിവിധ വകുപ്പുകൾക്കായി ഭരണാനുമതി ലഭിച്ച ആകെ അടങ്കല്‍ തുക എത്രയെന്നും ഇതിൽ കുറവു വരുത്തിയ തുക എത്രയെന്നും വകുപ്പു തിരിച്ചുള്ള കണക്കുകൾ അറിയിക്കുമോ;
( സി )
ഏതൊക്കെ ക്ഷേമ പദ്ധതികൾക്കുള്ള തുക വെട്ടിക്കുറക്കൽ നടത്തിയിട്ടുണ്ട്; വിശദമാക്കുമോ?
കൺസ്യൂമർ പ്രൈസ് ഇൻഡെക്സ്
2478.
ശ്രീ. റോജി എം. ജോൺ
ശ്രീ. സജീവ് ജോസഫ്
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കൺസ്യൂമർ പ്രൈസ് ഇൻഡെക്സ് വർദ്ധിച്ചു വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് തടയുന്നതിന് സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത സൂചികയുടെ വര്‍ദ്ധനവിന് ഇടയായിട്ടുള്ള കാരണം സർക്കാർ പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
തുടർച്ചയായി എട്ടുമാസം പ്രസ്തുത സൂചികയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടും സർക്കാർ കാര്യക്ഷമമായ ഇടപെടൽ നടത്താന്‍ തയ്യാറായിട്ടില്ലായെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിനുള്ള കാരണം വിശദമാക്കാമോ?
2016-17 ബജറ്റിൽ പ്രഖ്യാപിച്ച റവന്യൂ ടവര്‍, മിനി സിവില്‍ സ്റ്റേഷനുകളുടെ നിര്‍മ്മാണം
2479.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17ലെ പുതുക്കിയ ബജറ്റ് പ്രസംഗത്തിലും മറുപടി പ്രസംഗത്തിലും പ്രഖ്യാപിച്ച റവന്യൂ ടവറുകള്‍/മിനി സിവില്‍ സ്റ്റേഷനുകള്‍ ഏതൊക്കെയാണ്; അതിനായി എത്ര തുകയാണ് വകയിരുത്തിയിരുന്നത്; വ്യക്തമാക്കാമോ;
( ബി )
ഇതില്‍ ഏതൊക്കെ പ്രവൃത്തികള്‍ക്ക് കിഫ്ബിയുടെ അംഗീകാരം ലഭിച്ചുവെന്ന് വിശദമാക്കാമോ;
( സി )
നിര്‍മ്മാണം പൂര്‍ത്തീകരിച്ച/ആരംഭിച്ച/പുരോഗമിക്കുന്ന റവന്യൂ ടവര്‍/മിനി സിവില്‍ സ്റ്റേഷനുകളുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( ഡി )
സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുള്ള കിഫ്ബിയുടെ പരിഗണനയിലുള്ള റവന്യൂ ടവര്‍/മിനി സിവില്‍ സ്റ്റേഷനുകള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ഇ )
പ്രസ്തുത പ്രവൃത്തികള്‍ക്ക് അംഗീകാരം നല്‍കുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ;
( എഫ് )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഏതൊക്കെ റവന്യൂ ടവറുകള്‍/മിനി സിവില്‍ സ്റ്റേഷനുകള്‍ക്ക് കിഫ്ബിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
ജനങ്ങളുടെ വാങ്ങൽ ശേഷി വർദ്ധിപ്പിക്കാന്‍ നടപടി
2480.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. റോജി എം. ജോൺ
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷേമ പെൻഷൻ, ക്ഷേമ പദ്ധതികളുടെ കുടിശിക, സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ എന്നിവ നല്‍കി ജനങ്ങളുടെ വാങ്ങൽ ശേഷി വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ നടപടി
2481.
ശ്രീ. പി. കെ. ബഷീർ
ഡോ. എം. കെ. മുനീർ
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി പദ്ധതി ചെലവ് വെട്ടിക്കുറയ്ക്കാൻ സർക്കാർ നിർദേശം നൽകിയിരുന്നോ; വിശദാംശം നൽകുമോ;
( ബി )
എത്ര രൂപയുടെ പദ്ധതികളാണ് വെട്ടിക്കുറച്ചത്; പദ്ധതി ചെലവ് വെട്ടിക്കുറച്ചതിലൂടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
പ്രസ്‌തുത നടപടി ക്ഷേമപ്രവർത്തനങ്ങളെയും വികസന പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ?
തനതു വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍
2482.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുമ്പോഴും വികസന പദ്ധതികളും മറ്റും കൃത്യമായി നടപ്പിലാക്കുന്നതിനായി തനതു വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തിന് ലഭിക്കേണ്ട വിവിധ കേന്ദ്ര വിഹിതങ്ങള്‍, ഗ്രാന്റുകള്‍, ധന സഹായങ്ങള്‍ എന്നിവ സമയബന്ധിതമായി ലഭിക്കുന്നതിന് എന്തെല്ലാം ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നത്; വിശദമാക്കാമോ?
വിവിധ വകുപ്പുകൾക്ക് അനുവദിച്ച പ്ലാൻ ഫണ്ട്‌
2483.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതൽ വിവിധ വകുപ്പുകൾക്ക് വേണ്ടി പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച തുക എത്രയാണെന്നുള്ളതിന്റെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത വർഷങ്ങളിൽ ഓരോ വകുപ്പും ചെലവഴിച്ച തുക എത്രയാണെന്ന കണക്ക് ലഭ്യമാക്കാമോ?
2025 - 26 ലെ പദ്ധതി അടങ്കലിന്റെ നിലവിലെ പുരോഗതി
2484.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. അൻവർ സാദത്ത്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2025 - 26 സാമ്പത്തിക വർഷത്തിലെ സംസ്ഥാനത്തെ പദ്ധതി അടങ്കലിന്റെ നിലവിലെ പുരോഗതി വിശദമാക്കുമോ;
( ബി )
സാമ്പത്തിക വർഷം ആരംഭിച്ചു ആറുമാസമായിട്ടും പദ്ധതിയിൽ പ്രതീക്ഷിച്ച പുരോഗതിയില്ല എന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ ; എങ്കിൽ അതിന്റെ കാരണമെന്താണെന്ന് വിശദമാക്കുമോ;
( സി )
പദ്ധതി പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ നടപടികൾ സ്വീകരിക്കുമോ?
അച്ചടി ജോലികള്‍ക്കായി ചെലവഴിച്ച തുക
2485.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 മുതല്‍ 2024-25 വരെയുള്ള സാമ്പത്തിക വർഷങ്ങളിലായി സംസ്ഥാന സര്‍ക്കാരിന്റെ ഭരണ വകുപ്പുകള്‍, യൂണിവേഴ്സിറ്റികള്‍, വിവിധ കമ്മീഷനുകള്‍ എന്നിവയുടെ വിവിധ അച്ചടി ജോലികള്‍ക്കായി സർക്കാർ പ്രസ് വഴിയല്ലാതെ ചെലവഴിച്ച ആകെ തുക സാമ്പത്തികവർഷം തിരിച്ച് ലഭ്യമാക്കാമോ?
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി
2486.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കുന്നത് ഏത് ഏജൻസിയിലൂടെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്കായി അനുവദിച്ച തുക എത്രയാണെന്നും അത് ഏത് വകുപ്പിലൂടെയാണ് അനുവദിച്ചതെന്നും വ്യക്തമാക്കാമോ;
( സി )
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഈ പദ്ധതി വഴി എത്ര പേർക്ക് എത്ര രൂപയുടെ സൗജന്യ ചികിത്സ നൽകി എന്ന് വ്യക്തമാക്കാമോ;
( ഡി )
പദ്ധതികളുമായി ബന്ധപ്പെട്ട പരാതികൾക്കും വിവരങ്ങൾക്കും പൊതുജനങ്ങൾ ബന്ധപ്പെടേണ്ട ഹെൽപ്‌ലൈൻ നമ്പർ ഏതാണെന്ന് അറിയിക്കാമോ?
ചേന്നമംഗല്ലൂര്‍ ഹൈസ്കൂള്‍ ചലഞ്ച് ഫണ്ട്
2487.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എയിഡഡ് സ്കൂളുകള്‍ക്കുള്ള കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചലഞ്ച് ഫണ്ട് സര്‍ക്കുലറിന് വ്യക്തത വരുത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും ധനകാര്യവകുപ്പിലേക്ക് കൈമാറിയ 458/പി.2/24/ജി.ഇ.ഡി.എൻ. ഫയലില്‍ തീരുമാനം വൈകാനിടയായതിന്റെ കാരണം വിശദമാക്കാമോ;
( ബി )
ചേന്നമംഗല്ലൂര്‍ ഹൈസ്കൂളിന് ചലഞ്ച് ഫണ്ട് അനുവദിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
2488.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർവ്വീസ് പെൻഷൻകാരുടെ മെഡിസെപ്പ് പദ്ധതിയിലെ ഗുണഭോക്താക്കള്‍ ആരെല്ലാമാണ്;
( ബി )
പ്രസ്തുത പദ്ധതിയിൽ പെൻഷനായവരുടെ മാതാപിതാക്കളെ ഉൾപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഇല്ലെങ്കിൽ പെൻഷൻകാരെ ആശ്രയിച്ച് കഴിയുന്ന മാതാപിതാക്കളെയും, ഭാര്യ/ഭർത്താവ് എന്നിവരുടെ മാതാപിതാക്കളെയും കൂടി പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
സര്‍ക്കാര്‍ എടുക്കുന്ന വായ്പകള്‍
2489.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിപണിയില്‍ നിന്നും കടപത്രം വഴിയും മറ്റും സര്‍ക്കാര്‍ എടുക്കുന്ന വായ്പകള്‍ പദ്ധതി ചെലവിന് ഉപയോഗിക്കാതെ മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാറുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര തുകയാണ് വായ്പയായി എടുത്തത്; കടപത്രം വഴിയും നബാര്‍ഡില്‍ നിന്നും വിദേശ വായ്പയിനത്തിലും ദേശീയ ലഘുസമ്പാദ്യ പദ്ധതിയില്‍ നിന്നും കടമെടുത്ത തുക സംബന്ധിച്ച വിവരം പ്രത്യേകം പ്രത്യേകം നല്‍കാമോ;
( സി )
ഇപ്രകാരം കടമെടുത്ത തുക മറ്റ് ആവശ്യങ്ങള്‍ക്കായും കടം തിരിച്ചടയ്ക്കുവാന്‍ വേണ്ടിയും ഉപയോഗിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
2024-25 സാമ്പത്തിക വര്‍ഷത്തിലും 2025-26 സാമ്പത്തിക വര്‍ഷം സെപ്തംബര്‍ 30-വരെയും കടമെടുത്ത തുകയുടെ എത്ര ശതമാനമാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചതെന്ന് വ്യക്തമാക്കാമോ?
സംസ്ഥാനത്തിന്റെ പൊതു കടം
2490.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ൽ പുതിയ സർക്കാർ അധികാരമേൽക്കുമ്പോള്‍ സംസ്ഥാനത്തിന്റെ പൊതു കടം എത്ര കോടി രൂപയാണ് എന്നതിന്റെ വിശദാംശം നൽകാമോ;
( ബി )
അക്കൗണ്ട് ജനറലിന്റെ പ്രാരംഭ കണക്കുകൾ പ്രകാരം 2024-25 സാമ്പത്തിക വർഷത്തെ സംസ്ഥാനത്തെ പൊതു കടം എത്ര കോടി രൂപയാണ് ; വ്യക്തമാക്കാമോ?
ലോകബാങ്ക് വായ്പ
2491.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോകബാങ്കിൽ നിന്ന് വിവിധ വകുപ്പുകൾക്കായി സംസ്ഥാന സർക്കാർ നിലവിൽ എടുത്തിട്ടുള്ള വായ്പകളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
നിലവിലുള്ള ലോകബാങ്ക് വായ്പകളുടെ പലിശ നിരക്ക്, തിരിച്ചടവ് കാലാവധി, സംസ്ഥാന സർക്കാരിന്റെ മൊത്തം ബാധ്യത എന്നിവയുടെ വിശദാംശങ്ങൾ നൽകാമോ;
( സി )
ലോകബാങ്ക് അല്ലാതെ മറ്റു അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ നിന്ന് സംസ്ഥാന സർക്കാർ നിലവിൽ എടുത്തിട്ടുള്ള വായ്പകളുടെ വിശദാംശങ്ങൾ നൽകാമോ;
( ഡി )
ഈ വായ്പകളുടെ പലിശ നിരക്ക്, തിരിച്ചടവ് കാലാവധി, സംസ്ഥാന സർക്കാരിന്റെ മൊത്തം ബാധ്യത എന്നിവയുടെ വിശദാംശങ്ങൾ നൽകാമോ?
സംസ്ഥാനത്തിന്റെ കടബാധ്യതയില്‍ ഉള്‍പ്പെടുന്ന ഘടകങ്ങള്‍
2492.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ മൊത്ത കടബാധ്യതയിലെ ഓരോ ഘടകങ്ങളിലും മുൻ സർക്കാറിന്റെ കാലം മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും കടം എത്ര വീതം ആയിരുന്നുവെന്ന് ഇനം തിരിച്ച് വ്യക്തമാക്കാമോ?
സാമ്പത്തിക പ്രതിസന്ധി നിയന്ത്രിക്കാന്‍ നടപടി
2493.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന സാഹചര്യമാണോ നിലവിലുള്ളത്; ആണെങ്കില്‍ എന്തൊക്കെ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നതെന്നുള്ള വിശദാംശം നൽകുമോ?
കിഫ്ബി പദ്ധതിയിലെ റവന്യൂ ടവര്‍ നിര്‍മ്മാണം
2494.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിറവം മണ്ഡലത്തിൽ കിഫ്ബി പദ്ധതിയിലെ റവന്യൂ ടവര്‍ നിര്‍മ്മാണം നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണത്തിനായി എത്ര തുകയുടെ ഭരണാനുമതിയാണ് നല്‍കിയിരിക്കുന്നത്; വിശദമാക്കാമോ;
( സി )
നിലവില്‍ ഏതെല്ലാം നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്; നിലവില്‍ എന്തെങ്കിലും സാങ്കേതികമായ തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ അവ എന്തെല്ലാമെന്ന് അറിയിക്കാമോ?
അരൂര്‍ മണ്ഡലത്തിലെ ജി. എച്ച്. എസ്. എസ്. ചന്തിരൂര്‍ സ്കൂള്‍ നിര്‍മ്മാണം
2495.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് ഉപയോഗിച്ച് അരൂര്‍ മണ്ഡലത്തിൽ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ജി. എച്ച്. എസ്. എസ്. ചന്തിരൂര്‍ സ്കൂള്‍ കെട്ടിടത്തിന്റെ ഫൈനല്‍ ബില്‍ പാസാക്കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത സ്കൂൾ നിര്‍മ്മാണത്തിന് അധിക തുകയായി എം. എല്‍. എ. ഫണ്ടില്‍ നിന്നും അനുവദിച്ച 95 ലക്ഷം രൂപ വിനിയോഗിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ടി തുക വിനിയോഗിച്ചിട്ടില്ലെങ്കില്‍ ടി തുകയ്ക്ക് മറ്റൊരു പ്രവൃത്തി അനുവദിക്കുന്നതിന് വേണ്ടി സമര്‍പ്പിച്ച അപേക്ഷയിന്മേൽ സ്വീകരിച്ച നടപടി വിശദമാക്കുമോ?
കല്ലിക്കൽ പാടം സ്ക്കൂൾ കെട്ടിടം നി‍ർമ്മാണം
2496.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ ജി. എച്ച്. എസ്. എസ്. കല്ലിക്കൽ പാടം സ്ക്കൂൾ കെട്ടിടം (1.30 കോടി) പ്രവൃത്തിയുടെ പുരോഗതി നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
കോട്ടയം മണ്ഡലത്തില്‍ കിഫ്ബി വഴി നടപ്പിലാക്കിയ പദ്ധതികള്‍
2497.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാരിന്റെയും മുന്‍ സര്‍ക്കാരിന്റെയും കാലങ്ങളിലായി കോട്ടയം മണ്ഡലത്തില്‍ കിഫ്ബി വഴി അനുവദിച്ചതും നടപ്പിലാക്കിയതുമായ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇക്കാലയളവില്‍ കോട്ടയം മണ്ഡലത്തില്‍ കിഫ്ബി വഴി അനുവദിച്ചതില്‍ നടപ്പിലാക്കാന്‍ സാധിക്കാത്ത പദ്ധതികള്‍ ഉണ്ടോ; എങ്കില്‍ പ്രസ്തുത പദ്ധതികള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
കോഴിക്കോട് - നിലമ്പൂർ - ഗൂഡല്ലൂർ റോഡ് പുനരുദ്ധാരണം
2498.
ശ്രീ. ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അന്തർസംസ്ഥാന ഹൈവേയായ കോഴിക്കോട് - നിലമ്പൂർ - ഗൂഡല്ലൂർ റോഡ് (കെ.എൻ.ജി. റോഡ്) കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി പുനരുദ്ധരിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുമോ?
തൊടുപുഴ മണ്ഡലത്തിലെ കിഫ്ബി പ്രവൃത്തികള്‍
2499.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതല്‍ നാളിതുവരെ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി തൊടുപുഴ മണ്ഡലത്തില്‍ ഏതെങ്കിലും പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
കോഴിക്കോട് ജില്ലയിലെ കൊല്ലം - നെല്ല്യാടി - മേപ്പയൂര്‍ റോഡിന്റെ പ്രവൃത്തികള്‍
2500.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര - കൊയിലാണ്ടി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന കോഴിക്കോട് ജില്ലയിലെ പ്രധാന റോഡായ കൊല്ലം-നെല്ല്യാടി - മേപ്പയൂര്‍ റോഡിന്റെ പ്രവൃത്തിയ്ക്ക് എത്ര രൂപയുടെ ധനകാര്യ അനുമതിയാണ് കിഫ്ബിയില്‍ നിന്നും ലഭിച്ചതെന്നും ഇതിന്റെ നിലവിലെ നടപടികള്‍ ഏത് ഘട്ടത്തിലാണെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയ്ക്ക് സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സോഷ്യൽ ഇമ്പാക്ട് അസ്സസ്സ്മെന്റ് പൂര്‍ത്തിയാക്കി 11 (1) പ്രകാരം നോട്ടിഫിക്കേഷന്‍ ഇറങ്ങിയിട്ടും മറ്റു നടപടികള്‍ പൂര്‍ത്തിയാക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഇതിന്റെ തുടര്‍ നടപടികള്‍ എന്നത്തേയ്ക്ക് പൂര്‍ത്തിയാകുമെന്ന് വ്യക്തമാക്കുമോ?
കിഫ്ബിയുടെ വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ
2501.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ കെ വിജയൻ
ശ്രീ വി ശശി
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയെ മുന്നോട്ട് നയിക്കുന്നതിനും സാമൂഹിക വികസനം വർദ്ധിപ്പിക്കുന്നതിനും വൻകിട അടിസ്ഥാനസൗകര്യ പദ്ധതികൾ ഒഴിച്ചുകൂടാനാവാത്തതാണ് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സാമ്പത്തിക മേഖലയിലെ മാന്ദ്യത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും കിഫ്ബിക്ക് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കിഫ്ബി മുഖേന ആധുനിക ഗതാഗത സംവിധാനങ്ങൾ, ഊർജ്ജ ഗ്രിഡുകൾ, ആശയവിനിമയ ശൃംഖലകൾ എന്നിവയിൽ അധിഷ്ഠിതമായ വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
നൂതന ധനകാര്യസ്ഥാപനമെന്ന രീതിയിൽ ആഭ്യന്തര - അന്താരാഷ്ട്ര മാർക്കറ്റുകളില്‍ കിഫ്ബി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
2502.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറ്റൂർ ഗവൺമെന്റ് കോളേജിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റിനായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച തുക എത്രയാണെന്ന് വ്യക്തമാക്കാമോ; ഭരണാനുമതി ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ അവസ്ഥ എന്താണെന്നും നിർമ്മാണം ആരംഭിക്കുവാനുള്ള കാലതാമസത്തിന്റെ കാരണമെന്താണെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുവാൻ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
ദേവികുളം മണ്ഡലത്തില്‍ കിഫ്ബി പദ്ധതി മുഖേന അനുവദിച്ച പ്രവൃത്തി
2503.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവികുളം മണ്ഡലത്തില്‍ കിഫ്ബി മുഖേന അനുവദിച്ച പ്രവൃത്തികളുടെ വിവരം ലഭ്യമാക്കുമോ;
( ബി )
ഇവയില്‍ ഏതൊക്കെ പ്രവൃത്തികള്‍ക്ക് ഭരണാനുമതിയും സാമ്പത്തികാനുമതിയും നല്‍കിയിട്ടുണ്ടെന്നും ഓരോ പ്രവൃത്തികളുടെയും നിലവിലെ സ്ഥിതി എന്തെന്നും വിശദമാക്കുമോ;
( സി )
ദേവികുളം താലൂക്ക് ലെവല്‍ ഹോസ്പിറ്റല്‍ എന്ന പ്രവൃത്തിക്ക് സാമ്പത്തികാനുമതി നല്‍കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലുള്ള കിഫ്ബി പദ്ധതികള്‍
2504.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലുള്ള കിഫ്ബി പദ്ധതികളായ ഒട്ടുപാറ-അത്താണി മാര്‍ക്കറ്റിന്റെയും വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലെ ആധുനിക ഗ്യാസ് ശ്മശാനത്തിന്റെയും നിലവിലെ പുരോഗതി അറിയിക്കാമോ;
( ബി )
മേല്‍ പരാമര്‍ശിച്ച വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ കിഫ്ബി പദ്ധതികളുടെ ഡി. പി. ആര്‍., ഡ്രോയിങ്സ്, എസ്റ്റിമേറ്റ് എന്നിവ കിഫ്ബിക്ക് ലഭ്യമായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
ഒട്ടുപാറ-അത്താണി മാര്‍ക്കറ്റിന്റെയും വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലെ ആധുനിക ഗ്യാസ് ശ്മശാനത്തിന്റെയും നിര്‍മ്മാണം അടിയന്തരമായി ആരംഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാമോ?
ഉള്ളിയേരി മുതൽ കുറ്റ്യാടി വരെയുള്ള റോഡ് നവീകരണം
2505.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാവങ്ങാട്-ഉള്ളിയേരി-കുറ്റ്യാടി-ചൊവ്വ (പി. യു. കെ. സി.) റോഡ് നവീകരണത്തിനായി ഉള്ളിയേരി മുതൽ കുറ്റ്യാടി വരെയുള്ള ഭാഗത്ത് എത്രകോടി രൂപയാണ് കിഫ്ബിയിൽ നിന്നും അനുവദിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് ബജറ്റിൽ എത്ര കോടി രൂപയാണ് ആദ്യഘട്ടത്തിൽ അനുവദിച്ചിരുന്നതെന്നും പ്രസ്തുത പ്രവൃത്തിയിൽ ഭൂമി ഏറ്റെടുക്കുന്നതിന് പ്രത്യേക തുക വകയിരുത്തിയിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ?
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ജി.എച്ച്.എസ്.എസ് തോലന്നൂര്‍ സ്കൂള്‍ കെട്ടിടം
2506.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ജി.എച്ച്.എസ്.എസ്. തോലന്നൂർ സ്കൂള്‍ കെട്ടിടത്തിന്റെ (3.90 കോടി) പ്രവൃത്തി പുരോഗതി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
പൂഞ്ഞാർ മണ്ഡലത്തിലെ കിഫ്ബി പദ്ധതികള്‍
2507.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന കിഫ്ബി പദ്ധതികളിൽ ഭരണാനുമതി നൽകിയിട്ടുള്ള ഏതെല്ലാം പ്രവൃത്തികളാണ് ഇനിയും പൂർത്തിയാക്കാനുള്ളതെന്ന് അറിയിക്കാമോ; പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
അടിസ്ഥാന വികസന പദ്ധതികള്‍ക്കായി കിഫ്ബി മുഖേന അനുവദിച്ച തുക
2508.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ 2025 മാര്‍ച്ച് 31 വരെ അടിസ്ഥാന വികസന പദ്ധതികള്‍ക്കായി കിഫ്ബി മുഖേന എത്ര കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
കിഫ്ബി സഹായത്തോടെ ഇക്കാലയളവിനുള്ളില്‍ എത്ര പദ്ധതികള്‍ പൂര്‍ത്തിയാക്കിയെന്നും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നതും ഭാഗികമായി പൂര്‍ത്തിയാക്കിയതുമായ പദ്ധതികള്‍ എത്രയെന്നും വ്യക്തമാക്കുമോ?
അരൂര്‍ മണ്ഡലത്തിലെ നെടുമ്പ്രക്കാട്-വിളക്കുമരം പാലം നിര്‍മ്മാണം
2509.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച നെടുമ്പ്രക്കാട്-വിളക്കുമരം പാലത്തിന് എത്ര രൂപയാണ് അനുവദിച്ചതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പാലം നിര്‍മ്മാണത്തിന്റെ എസ്റ്റിമേറ്റില്‍ അപ്രോച്ച് റോഡിനുള്ള തുക ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
പാലം പൂര്‍ത്തീകരിച്ചെങ്കിലും പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നു കിടക്കുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിനായി അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
വല്ലാര്‍പാടം - പനമ്പുകാട് കായലോര റിംഗ് റോഡ് നിര്‍മ്മാണം
2510.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയായ വല്ലാര്‍പാടം - പനമ്പുകാട് കായലോര റിംഗ് റോഡ് നിര്‍മ്മാണത്തിന് അംഗീകാരം നല്‍കുന്നത് സംബന്ധിച്ച ഫയലിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
വല്ലാര്‍പാടം, പനമ്പുകാട് പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പ്രസ്തുത പദ്ധതിക്ക് അടിയന്തരമായി അംഗീകാരം നൽകാനും പ്രവൃത്തി ആരംഭിക്കാനും നടപടി സ്വീകരിക്കുമോ?
കോട്ടക്കല്‍ മണ്ഡലത്തിലെ സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം
2511.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയിൽ ഉള്‍പ്പെടുത്തി മൂന്ന് കോടി രൂപയുടെ ഭരണാനുമതി ലഭിച്ച കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ കുറ്റിപ്പുറം ഗവൺമെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പൊന്മള ഗവൺമെന്റ് യു. പി. സ്കൂള്‍ എന്നിവയുടെ നവീകരണ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ പ്രോജക്ട് എക്സിക്യൂഷന്‍ ഡോക്യുമെന്റ്‍സ്-ന് കിഫ്ബിയുടെ അനുമതി ലഭ്യമായിട്ടുണ്ടോ; പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ചുളള റെയിൽവെ മേൽപ്പാല നിർമ്മാണം
2512.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ കിഫ്‌ബി ഫണ്ട്‌ വകയിരുത്തി ഏതൊക്കെ റെയിൽവെ മേൽപ്പാലങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഏറ്റെടുത്തിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
ഏതൊക്കെ റെയിൽവെ മേൽപ്പാലങ്ങളുടെ നിർമ്മാണ പ്രവൃത്തി ടെൻഡർ ചെയ്തുവെന്നതിന്റെ ജില്ലതിരിച്ചുള്ള കണക്ക് നൽകുമോ;
( സി )
ഏതൊക്കെ റെയിൽവെ മേൽപ്പാലങ്ങളുടെ നിർമ്മാണം ആരംഭിച്ചുവെന്നതിന്റെ ജില്ലതിരിച്ചുള്ള കണക്കുകൾ നൽകുമോ;
( ഡി )
പ്രസ്തുത നിർമ്മാണ പ്രവൃത്തികൾ നിലവിൽ ഏതൊക്കെ ഘട്ടങ്ങളിലാണെന്ന് വിശദീകരിക്കുമോ?
പൂവച്ചല്‍ ഗവൺമെന്റ് യു. പി. സ്കൂൾ കെട്ടിട നിര്‍മ്മാണം
2513.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തില്‍ കിഫ്ബി മുഖേന നിര്‍മ്മിക്കുന്ന പൂവച്ചല്‍ ഗവൺമെന്റ് യു. പി. സ്കൂൾ കെട്ടിടനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദാംശം അറിയിക്കുമോ;
( ബി )
പ്രസ്തുത നിര്‍മ്മാണം പുനരാരംഭിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കുമോ?
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വണ്ടാഴി-കിഴക്കഞ്ചേരി-വടക്കഞ്ചേരി-കണ്ണമ്പ്ര കുടിവെള്ള പദ്ധതി
2514.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വണ്ടാഴി-കിഴക്കഞ്ചേരി-വടക്കഞ്ചേരി-കണ്ണമ്പ്ര കുടിവെള്ള പദ്ധതി നിലവില്‍ ഏത് ഘട്ടത്തിലാണ്; പ്രസ്തുത പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയും; വ്യക്തമാക്കാമോ?
കിഫ്‌ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കഴനി-പഴമ്പാലക്കോട് റോഡ് നിര്‍മ്മാണം
2515.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്‌ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കഴനി-പഴമ്പാലക്കോട് റോഡ് നിർമ്മാണം നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
കോട്ടക്കല്‍ നഗരസഭ മാര്‍ക്കറ്റിന്റെ ആധുനികവല്‍ക്കരണം
2516.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനാനുമതി ലഭ്യമായിട്ടുള്ള കോട്ടക്കല്‍ നഗരസഭ മാര്‍ക്കറ്റ് ആധുനികവല്‍ക്കരണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രവൃത്തി ആരംഭിക്കുന്നതിന് ഇനി എന്തെല്ലാം നടപടിക്രമങ്ങള്‍ പൂര്‍ത്തികരിക്കാനുണ്ടെന്ന് വിശദമാക്കുമോ; പ്രവൃത്തിയ്ക്ക് കിഫ്ബിയുടെ പുതുക്കിയ ധനാനുമതിയും സാങ്കേതികാനുമതിയും ലഭ്യമായിട്ടുണ്ടോ; പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ?
കാഞ്ഞങ്ങാട് മണ്ഡലത്തിലെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികൾ
2517.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ 2021 മുതൽ നാളിതുവരെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്നതിന് നൽകിയ പ്രൊപ്പോസലുകളുടെ നിലവിലെ സ്ഥിതി ഇനം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രൊപ്പോസലുകളിൽ ഭരണാനുമതി ലഭിച്ച എത്ര പ്രവൃത്തികളുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കാനുണ്ടെന്നും അവ ഏതെല്ലാമാണെന്നും വിശദമാക്കാമോ?
എം. എൽ. എ. മാരുടെ ആസ്തി / പ്രത്യേക വികസന നിധി പ്രവൃത്തികൾക്കുളള കുടിശിക
2518.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയിൽ എം. എൽ. എ. യുടെ ആസ്തി / പ്രത്യേക വികസന നിധി പ്രവൃത്തികളുമായി ബന്ധപ്പെട്ട് കരാറുകാർക്ക് എത്ര രൂപയുടെ കുടിശികയുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ജില്ലയിൽ ഓരോ കരാറുകാരനും നൽകാനുള്ള കുടിശികയുടെ വിശദാംശം, ചെയ്ത പ്രവൃത്തിയുടെ പേര്, പണി പൂർത്തീകരിച്ച വർഷം എന്നിവ ഇനം തിരിച്ച് വ്യക്തമാക്കാമോ;
( സി )
എത്ര കാലത്തെ കുടിശിക ബാക്കിയുണ്ടെന്നും കുടിശിക വരാൻ കാരണമെന്താണെന്നും ഇത് എപ്പോഴത്തേക്ക് തീർക്കാനാകുമെന്നും അറിയിക്കാമോ?
2016 -17 സാമ്പത്തിക വര്‍ഷത്തില്‍ ആസ്തി വികസന ഫണ്ടില്‍ നിന്നും നിര്‍ദേശിച്ചിട്ടുള്ള പദ്ധതികള്‍
2519.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 -17 സാമ്പത്തിക വര്‍ഷത്തില്‍ പട്ടാമ്പി മണ്ഡലത്തില്‍ ആസ്തി വികസന ഫണ്ടില്‍ നിന്നും നിര്‍ദേശിച്ചിട്ടുള്ള പദ്ധതികള്‍ ഏതെല്ലാമാണ്; അതില്‍ നടപ്പിലാക്കിയ പദ്ധതികളുടെയും പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത പദ്ധതികളുടെയും തുക, ഫണ്ടിന്റെ സ്വഭാവം, നിലവിലെ സ്ഥിതി എന്നിവ ഉൾപ്പെടെയുള്ള വിവരം ലഭ്യമാക്കാമോ;
( ബി )
2016-17 വര്‍ഷത്തില്‍ ആസ്തി വികസന ഫണ്ടില്‍ നിന്നും തുക ചെലവഴിച്ച് പട്ടാമ്പി താലൂക്ക്‌ ആശുപത്രിയില്‍ ഡിജിറ്റല്‍ എക്സ്-റേ മെഷീന്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല എങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുവാന്‍ എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ; തടസ്സങ്ങള്‍ ഇല്ല എങ്കില്‍ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
കാഞ്ഞങ്ങാട് മണ്ഡലത്തിലെ ടെൻഡർ സേവിംഗ്സ് തുക
2520.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിലെ ആസ്തി വികസന ഫണ്ട്‌ വിനിയോഗത്തിൽ 2020-21 മുതലുള്ള ടെൻഡർ സേവിംഗ്സ് തുക എത്രയെന്ന് വർഷം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത തുക ഉപയോഗിച്ച് പുതിയ പ്രവൃത്തികൾ നടപ്പിലാക്കുന്നതിനുള്ള സർക്കാർ ഉത്തരവുകൾ ഏതെല്ലാമാണെന്ന് അറിയിക്കുമോ; ഉത്തരവുകളുടെ പകർപ്പുകൾ ലഭ്യമാക്കുമോ?
2521.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിലെ ആസ്തിവികസന പദ്ധതി 2023-24 പ്രകാരം പൂര്‍ത്തിയായ പ്രവൃത്തികളുടെ ടെണ്ടര്‍ സേവിംഗ്സ് എത്രയാണെന്ന് വിശദമാക്കാമോ?
കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ ടെണ്ടർ സേവിംഗ്സ്
2522.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ എം. എൽ. എ ആസ്തി വികസന നിധി, പ്രത്യേകവികസന നിധി പദ്ധതികളിൽ 2020-21 സാമ്പത്തിക വർഷം മുതൽ 2024-25 സാമ്പത്തിക വർഷം വരെയുള്ള ടെണ്ടർ സേവിംഗ്സ് തുക സംബന്ധിച്ച വിശദാംശം സാമ്പത്തിക വർഷം തിരിച്ച് ലഭ്യമാക്കാമോ?
കോങ്ങാട് മണ്ഡലത്തിലെ എം.എല്‍.എ. ആസ്തി വികസന പദ്ധതികള്‍
2523.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 മുതല്‍ 2025-26 വരെ എം.എല്‍.എ. ആസ്തി വികസന പദ്ധതി പ്രകാരം കോങ്ങാട് മണ്ഡലത്തില്‍ ഏതെല്ലാം പദ്ധതികള്‍ക്കാണ് ശിപാര്‍ശ നല്‍കിയിട്ടുള്ളത്; വര്‍ഷം തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളിൽ ഏതെല്ലാം പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കാലയളവില്‍ ശിപാര്‍ശ ചെയ്ത പദ്ധതികളിൽ ഇനിയും ഭരണാനുമതി ലഭിക്കാനുള്ളവ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ?
ടെണ്ടര്‍ സേവിംഗ്സ് തുക
2524.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആസ്തി വികസന പദ്ധതിയിലെയും പ്രത്യേക വികസന നിധിയിലെയും ടെണ്ടര്‍ സേവിംഗ്സ് തുക എത്രയെന്ന് യഥാസമയം എം.എല്‍.എ.മാരെ അറിയിക്കുന്നുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ;
( ബി )
ഇതു സംബന്ധിച്ച വിശദാംശം യഥാസമയം എം.എല്‍.എ.മാരെ അറിയിക്കാത്തതുമൂലം പ്രസ്തുത തുക വേണ്ടരീതിയില്‍ വിനിയോഗിക്കപ്പെടാത്ത സാഹചര്യം ഒഴിവാക്കുന്നതിനായി നടപടി സ്വീകരിക്കുമോ; എങ്കില്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടി വ്യക്തമാക്കാമോ;
( സി )
വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ ടെണ്ടര്‍ സേവിംഗ്സ് തുക എത്രയെന്ന് സാമ്പത്തിക വര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ വിശദമാക്കാമോ?
തൊടുപുഴ നിയോജകമണ്ഡലത്തിലെ എം.എല്‍.എ. ആസ്തി വികസന പദ്ധതി
2525.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. ആസ്തി വികസന പദ്ധതി പ്രകാരം തൊടുപുഴ നിയോജകമണ്ഡലത്തില്‍ 2021-22, 2022-23, 2023-24, 2024-25 സാമ്പത്തിക വര്‍ഷങ്ങളില്‍ നിര്‍ദ്ദേശിച്ച പ്രവൃത്തികളില്‍ ഏതെല്ലാം പ്രവൃത്തികള്‍ക്ക് ഇതുവരെ ഭരണാനുമതി നല്‍കിയെന്ന് സാമ്പത്തിക വര്‍ഷം തിരിച്ച് വിശദമാക്കാമോ;
( ബി )
ഭരണാനുമതി നല്‍കിയ ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( സി )
നിര്‍മ്മാണം തുടങ്ങാത്ത പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ?
2526.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് നിയോജകമണ്ഡലത്തിലെ പാലപ്പിള്ളി ഫോറസ്റ്റ് റെയ്ഞ്ചിന് കീഴില്‍ വിവിധ സ്ഥലങ്ങളില്‍ എ. ഐ. ക്യാമറകള്‍ സ്ഥാപിക്കുന്നതിനായി എം. എല്‍. എ. - എസ്. ഡി. എഫില്‍ നിന്നും തുക അനുവദിക്കുന്നതിന് പ്രത്യേക അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
വന്യജീവികളുടെ സാന്നിധ്യവും ആക്രമണ സാധ്യതയുമുള്ള വ്യത്യസ്ത മേഖലകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനായി ധനകാര്യ വകുപ്പിന്റെ അനുമതി ലഭ്യമാക്കുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
കോങ്ങാട് മണ്ഡലത്തിൽ ഭരണാനുമതി ലഭിച്ച പ്രവൃത്തികൾ
2527.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം കോങ്ങാട് മണ്ഡലത്തിൽ എം.എൽ.എ. യുടെ ആസ്തിവികസന ഫണ്ട് (എ.ഡി.എഫ്.) പ്രകാരവും സ്പെഷ്യൽ ഡെവലപ്മെന്റ് ഫണ്ട് (എസ്.ഡി.എഫ്.) പ്രകാരവും ഭരണാനുമതി ലഭിച്ച പ്രവൃത്തികൾ ഏതെല്ലാമെന്നും ടി പ്രവൃത്തികൾക്ക് അനുവദിച്ച തുകയും ഓരോ പ്രവൃത്തികളുടെ പുരോഗതിയും വിശദമാക്കുമോ;
( ബി )
എം.എൽ.എ. ശിപാർശ ചെയ്ത പ്രവൃത്തികളിൽ ഭരണാനുമതി നൽകിയിട്ടില്ലാത്ത പ്രവൃത്തികൾ ഉണ്ടെങ്കിൽ അതിന്റെ വിശദാംശം നൽകുമോ?
മോഡല്‍ സാന്ത്വന കേന്ദ്രത്തിനുള്ള ഭരണാനുമതി
2528.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. യുടെ ആസ്തി വികസന പദ്ധതിയില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന മോഡല്‍ സാന്ത്വന കേന്ദ്രത്തിനുള്ള ഭരണാനുമതി നല്‍കാൻ കാലതാമസം വന്നിട്ടുണ്ടോ; ഇല്ലെങ്കിൽ ഭരണാനുമതി നല്‍കാൻ അടിയന്തര നടപടി സ്വീകരിക്കാമോ; വിശദമാക്കാമോ?
2529.
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചേലക്കര എം. എല്‍. എ.-യുടെ 2021-22-ലെ ആസ്തി വികസന ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി നല്‍കിയതും നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിയാതെ പോയതുമായ മാട്ടിന്‍മുകള്‍ - അടക്കോട് റോഡ് നിർമ്മാണത്തിന് പുതുക്കിയ ഭരണാനുമതി ലഭിക്കുന്നതിനു വേണ്ടി ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതിക്കായി നല്‍കിയ കത്തിന്മേലുള്ള നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണ്; നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പുതുക്കിയ ഭരണാനുമതി ലഭിക്കുന്നതിനായി പ്രത്യേക അനുമതി നല്‍കുന്നത് പരിഗണിക്കുമോ?
2530.
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചേലക്കര നിയോജകമണ്ഡലത്തിലെ എളനാട് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് എം. എല്‍. എ. എസ്. ഡി. എഫ് 2025-2026 -ല്‍ നിന്നും തുക അനുവദിച്ച് ബൊലേറോ വാഹനം വാങ്ങി നല്‍കുന്നതിന് ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതിയ്ക്കായി നല്‍കിയ കത്തിന്മേലുള്ള നടപടിക്രമങ്ങള്‍ ഏതു ഘട്ടത്തിലാണ്; വിശദമാക്കാമോ;
( ബി )
ചേലക്കര മണ്ഡലത്തിലെ വനാതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളില്‍ കാട്ടാന ഇറങ്ങി കൃഷി നശിപ്പിക്കുന്ന സാഹചര്യത്തില്‍ വനപാലകര്‍ക്ക് വാഹന സൗകര്യം ലഭ്യമാക്കുവാന്‍ പ്രത്യേക അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് മുന്തിയ പരിഗണന നല്‍കുമോ; വിശദമാക്കാമോ?
2531.
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചേലക്കര മണ്ഡലം എം.എൽ.എ.- എസ്.ഡി.എഫ്.( 2025-2026)-ലെ പ്രവൃത്തിയിൽ ഉൾപ്പെടുത്തി ചെറുതുരുത്തി കൊച്ചിന്‍ചേലക്കര മണ്ഡലം പാലത്തിന് സമീപം കേരള സ്റ്റേറ്റ് എക്സ് സര്‍വ്വീസ് ലീഗ് സംഘടനക്കായി അനുവദിച്ച സ്ഥലത്ത് ധീര ജവാന്‍ സ്മാരകം നിര്‍മ്മിക്കുന്നതിനായി പ്രത്യേക അനുമതി ലഭിയ്ക്കുന്നതിന് നല്‍കിയ കത്തിന്മേൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കത്തിന്മേൽ നടപടി സ്വീകരിച്ചിട്ടില്ലായെങ്കിൽ പ്രത്യേക അനുമതി നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?
2532.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറനാട് മണ്ഡലത്തില്‍ 2021 മുതല്‍ നാളിതുവരെ പ്രാദേശിക വികസന പദ്ധതി വിനിയോഗിച്ച് പ്രവൃത്തി ചെയ്യുന്നതിന് നല്കിയ പ്രൊപ്പോസലുകളില്‍ ഓരോന്നിന്റെയും നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കുമോ;
( ബി )
പ്രാദേശിക വികസന പദ്ധതി പ്രകാരം 2021 മുതല്‍ നടപ്പാക്കിയ പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം ഓരോ വര്‍ഷവും ചെലവഴിച്ച തുക എത്രയാണെന്ന് അറിയിക്കുമോ?
കേന്ദ്രാവിഷ്കൃത പദ്ധതികളിൽ സംസ്ഥാനം നൽകേണ്ട വിഹിതം
2533.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രാവിഷ്കൃത പദ്ധതികളിൽ സംസ്ഥാനം നൽകേണ്ട വിഹിതം സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
കേന്ദ്രാവിഷ്കൃത പദ്ധതികൾക്കായിട്ടുളള തുകകൾ ട്രഷറിയിലല്ലാതെ മറ്റ് ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ അതിൽ നിന്നും ലഭിക്കുന്ന പലിശ എന്തിനായാണ് വിനിയോഗിക്കുന്നത്; വിശദാംശം വെളിപ്പെടുത്താമോ; ഇതു സംബന്ധിച്ച് ഉത്തരവ് ഉണ്ടെങ്കിൽ പകർപ്പ് ലഭ്യമാക്കുമോ;
( സി )
സംസ്ഥാന വിഹിതം നല്‍കാത്തതിനാല്‍ ഈ സര്‍ക്കാരിന്റെ കാലയളവില്‍ കേന്ദ്രം ഏതെങ്കിലും പദ്ധതി ഒഴിവാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട്
2534.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2025 - 26 വർഷത്തെ ബജറ്റിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടി ഉൾപ്പെടുത്തിയിരിക്കുന്ന ഫണ്ടിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
നിലവിലെ സാമ്പത്തികവർഷം നാളിതുവരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ച തുക ഇനം തിരിച്ച് വ്യക്തമാക്കാമോ;
( സി )
കേന്ദ്ര ധനകാര്യ കമ്മീഷൻ നൽകുന്ന ഗ്രാന്റിന് അപ്രായോഗികമായ നിബന്ധനകൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതുമൂലം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഫണ്ട് വിനിയോഗത്തിൽ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടോ; വ്യക്തമാക്കാമോ ;
( ഡി )
കേന്ദ്ര ധനകാര്യ കമ്മീഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഗ്രാന്റ് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളിൽ കാലോചിതമായ മാറ്റം വരുത്തുവാൻ ആവശ്യമായ ശിപാർശ കേന്ദ്രത്തിന് നൽകിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിലവിലെ സാമ്പത്തിക വർഷം ബജറ്റിൽ വക കൊള്ളിച്ചിട്ടുള്ള തുക സമയബന്ധിതമായി അനുവദിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമോ;
( എഫ് )
ഈ സർക്കാരിന്റെ കാലത്ത് മുൻ വർഷങ്ങളിൽ ബജറ്റ് വിഹിതമായി അനുവദിച്ച തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്നതിൽ കുടിശ്ശികയുണ്ടോയെന്ന് വ്യക്തമാക്കാമോ; വിശദാംശം ലഭ്യമാക്കാമോ?
വരവു ചെലവു കണക്കുകൾ
2535.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 സാമ്പത്തിക വര്‍ഷത്തെ വരവു ചെലവു കണക്കുകൾ അക്കൗണ്ടന്റ് ജനറലിന് സമ‍ര്‍പ്പിക്കാത്തതിനാൽ സർക്കാരിന്റെ കടമെടുപ്പിനെ ബാധിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
എതൊക്കെ വകുപ്പുകളാണ് പ്രസ്‌തുത വരവു ചെലവു കണക്കുകൾ സമര്‍പ്പിക്കാത്തതെന്നും പ്രസ്‌തുത വകുപ്പുകളിൽ നിന്നും കണക്കുകൾ ശേഖരിക്കുന്നതിന് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നും വിശദമാക്കുമോ;
( സി )
പ്രസ്‌തുത വരവു ചെലവു കണക്കുകൾ സമര്‍പ്പിക്കുന്നതിന് അക്കൗണ്ടന്റ് ജനറൽ നൽകിയിട്ടുള്ള പുതിയ സമയപരിധി എന്നുവരെയാണെന്നും പ്രസ്‌തുത പരിധിക്കുള്ളിൽ വരവു ചെലവു കണക്കുകൾ നൽകിയില്ലെങ്കിൽ വിവിധ വകുപ്പുകൾക്കുള്ള ഫണ്ട് വിതരണത്തെ അത് ബാധിക്കുമോയെന്നും വിശദമാക്കാമോ?
നബാര്‍ഡ് ഫണ്ട്
2536.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദാംശം നല്‍കുമോ; ആയതിന്റെ ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ?
സർക്കാർ ജീവനക്കാരുടെ ഭവന നിർമ്മാണ വായ്പ
2537.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ജീവനക്കാർക്ക് അനുവദിച്ചു വന്നിരുന്ന ഭവന നിർമ്മാണ വായ്പാപദ്ധതി പുതുക്കിക്കൊണ്ട് 2018 ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നോ; വ്യക്തമാക്കാമോ;
( ബി )
ജീവനക്കാര്‍ ബാങ്കില്‍ നിന്നും നേരിട്ട് എടുക്കുന്ന ഭവനവായ്പയ്ക്ക് എത്ര ശതമാനം പലിശ സബ്‌സിഡി സര്‍ക്കാര്‍ അനുവദിക്കുമെന്നാണ് പ്രസ്തുത ഉത്തരവില്‍ വ്യക്തമാക്കിയതെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത ഉത്തരവിന്റെ അടിസ്ഥാനത്തിൽ എത്ര ജീവനക്കാർക്ക് പലിശ സബ്‌സിഡി അനുവദിച്ചുവെന്നും 2018 മുതൽ നാളിതു വരെ ഈ ഇനത്തിൽ സർക്കാരിന് എത്ര രൂപ ചെലവായിയെന്നും വിശദമാക്കുമോ;
( ഡി )
ജീവനക്കാരുടെ ഭവന നിർമ്മാണ വായ്പ പഴയ രീതിയിൽ തന്നെ അനുവദിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2538.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള മെഡിസെപ്പ് ഇന്‍ഷുറന്‍സ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിന് സർക്കാർ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
പദ്ധതിയില്‍ അംഗമായി ചികിത്സതേടുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുന്ന തരത്തില്‍ മെഡിസെപ്പ് പദ്ധതി പരിഷ്കരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ;
( സി )
പദ്ധതിയുടെ ഭാഗമാകാത്ത സ്വകാര്യ ആശുപത്രികളില്‍ അടിയന്തര സാഹചര്യത്തില്‍ ചികിത്സതേടുന്ന അംഗങ്ങള്‍ക്ക് പൂര്‍ണ്ണമായും ചികിത്സാ ചെലവ് റീ-ഇംബേഴ്സ്മേന്റ് ചെയ്യുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( ഡി )
സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളെ പ്രസ്തുത പദ്ധതിയുടെ ഭാഗമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വ്യക്‌തമാക്കുമോ?
2539.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട് സർവീസിൽ ഇരിക്കെ മരിക്കുന്ന ജീവനക്കാരുടെ കുടുംബത്തിന് കുടുംബ പെൻഷന് അർഹതയുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
കുടുംബ പെൻഷന് അർഹതയില്ല എങ്കിൽ പകരം ധനസഹായം ഏർപ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
പദ്ധതിയിൽ നിന്നും ലഭിക്കുന്ന തുകയ്ക്ക് പുറമെയാണോ ഈ സഹായമെന്നും സർക്കാരിന്റെ സാമ്പത്തിക സഹായം ഒറ്റത്തവണയാണോ പ്രതിമാസമാണോ എന്നും അറിയിക്കാമോ;
( ഡി )
31.08.2016 ലെ ധനകാര്യവകുപ്പിന്റെ 126/2016/ഫിന്‍ നമ്പര്‍ ഉത്തരവില്‍ എന്തെല്ലാം ആനുകൂല്യങ്ങളാണ് സര്‍വീസില്‍ ഇരുന്ന് മരണപ്പെടുന്ന പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ അംഗമായ സര്‍ക്കാര്‍ ജീവനക്കാരന്റെ കുടുംബത്തിന് നല്കിയിരുന്നത്/നല്‍കുന്നതിന് തീരുമാനിച്ചിരുന്നതെന്ന് വിശദമാക്കുമോ;
( ഇ )
പ്രസ്തുത ഉത്തരവ് പിന്നീട് പരിഷ്കരിച്ച് ഇറക്കിയിട്ടുണ്ടോ; ആയതില്‍ 126/2016/ഫിന്‍ ഉത്തരവില്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ഒഴിവാക്കിയിരുന്നോ; എങ്കില്‍ ഓരോന്നിന്റെയും വിശദാംശം ഉത്തരവുകളുടെ പകര്‍പ്പ് ഉള്‍പ്പെടെ നല്‍കാമോ?
2540.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായുള്ള മെഡിസെപ്പ് പദ്ധതിയില്‍ കൂടുതല്‍ ആശുപത്രികളെ ഉള്‍പ്പെടുത്തി മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
പങ്കാളിത്ത പെൻഷൻ പരിഷ്കരിക്കുന്നത് സംബന്ധിച്ച പഠന റിപ്പോർട്ട്
2541.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പങ്കാളിത്ത പെൻഷൻ പരിഷ്കരിക്കുന്നത് സംബന്ധിച്ച് പഠന റിപ്പോർട്ട് തയ്യാറാക്കുന്നതിനായി സർക്കാർ ഏതെങ്കിലും കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ; ഈ കമ്മിറ്റിയുടെ ഘടനയും പരിഗണനാ വിഷയങ്ങളും എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്‌തുത കമ്മിറ്റിക്ക് റിപ്പോർട്ട്‌ സമർപ്പിക്കാൻ കാലാവധി നിശ്ചയിച്ച് നൽകിയിരുന്നോ; എങ്കിൽ വിശദമാക്കാമോ;
( സി )
പ്രസ്തുത കമ്മിറ്റി സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ മീറ്റിംഗിന്റെ മിനിറ്റ്സ് അടക്കമുള്ള വിശദാംശം ഉൾപ്പെടെയുള്ള റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ഡി )
റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങളും ശിപാർശകളും വിശദമാക്കാമോ?
സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം
2542.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ അടുത്ത ശമ്പള പരിഷ്കരണത്തിന്റെ പ്രാബല്യ തീയതി ഏതാണെന്ന് വ്യക്തമാക്കാമോ;
( ബി )
അഞ്ച് വർഷ തത്വം പാലിച്ചുകൊണ്ട് ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
പതിനൊന്നാം ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട മുഴുവൻ കുടിശികയും എന്നത്തേക്ക് കൊടുത്തുതീർക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( ഡി )
2024 ജൂലൈ മാസം നിലവിൽ വരേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കാൻ ഉള്ള നടപടികൾ ഏത് ഘട്ടത്തിൽ ആണെന്ന് വ്യക്തമാക്കാമോ; ജീവനക്കാരുടെ ശമ്പള പരിഷ്കരണം നിലവിലെ സർക്കാരിന്റെ കാലത്ത് തന്നെ പ്രാബല്യത്തില്‍ വരുമോയെന്ന് വ്യക്തമാക്കാമോ?
തസ്തികകളുടെ അപ്​ഗ്രഡേഷന്‍
2543.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഏതൊക്കെ വകുപ്പിലെ തസ്തികകൾ അപ്​ഗ്രേഡ് ചെയ്യുവാൻ ധനവകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്; വിശദാംശം നല്‍കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സെക്രട്ടേറിയറ്റിലെ (പൊതുഭരണ വകുപ്പ്/ധനകാര്യം/നിയമം) വകുപ്പുകളില്‍ നിന്നും മറ്റു സര്‍ക്കാര്‍ വകുപ്പുകളിലെ ഡയറക്ടറേറ്റുകള്‍/വിവിധ മിഷനുകള്‍/ബോര്‍ഡ്‌/കോര്‍പ്പറേഷന്‍ തുടങ്ങിയ വിവിധ സ്ഥാപനങ്ങളിലേക്ക് എത്ര ജീവനക്കാര്‍ക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നൽകിയിട്ടുണ്ട്; അവയുടെ കാറ്റഗറി തിരിച്ചുള്ള വിശദാംശം നല്‍കാമോ;
( സി )
ഇത്തരത്തില്‍ ഡെപ്യൂട്ടേഷന്‍ വരുന്ന ഒഴിവുകളിലേക്ക് എത്ര ജീവനക്കാര്‍ക്ക് സ്ഥാനകയറ്റം നല്‍കിയിട്ടുണ്ട്; അവയുടെ കാറ്റഗറി തിരിച്ചുള്ള വിശദാംശം നല്‍കാമോ; ഈ ഇനത്തില്‍ വന്നിട്ടുള്ള സാമ്പത്തിക ബാധ്യത എത്രയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
തദേശസ്വയംഭരണ വകുപ്പില്‍ നിന്നും സമീപകാലത്ത് ധനകാര്യ വകുപ്പിന് സമര്‍പ്പിച്ച ഹെഡ് ക്ലാര്‍ക്ക് ടു ജൂനിയര്‍ സൂപ്രണ്ട് തസ്തിക പരിവര്‍ത്തനം അനുവദിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ഇ )
സെക്രട്ടേറിയേറ്റ് സര്‍വ്വീസിന് നല്‍കുന്ന പരിഗണന മറ്റു വകുപ്പുകളില്‍ നിന്നും വരുന്ന അര്‍ഹമായ പ്രപ്പോസലുകള്‍ക്ക് നല്‍കുന്നുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ?
ജീവനക്കാര്‍ക്ക് നല്‍കുവാനുള്ള ആനുകൂല്യം
2544.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിനൊന്നാം ശമ്പളപരിഷ്കരണത്തിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് അനുവദിക്കാനുള്ള കുടിശികയുടെ ബാക്കിയുള്ള രണ്ട് ഗഡു വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; എപ്പോഴാണ് പ്രസ്തുത കുടിശിക തുക പി. എഫ്. അക്കൗണ്ടിൽ ലയിപ്പിക്കാന്‍ കഴിയുകയെന്ന് വ്യക്തമാക്കാമോ;
( ബി )
ജീവനക്കാര്‍ക്കും പെന്‍ഷന്‍ക്കാര്‍ക്കും നല്‍കുവാനുള്ള ഡി. എ/ഡി. ആര്‍ സംബന്ധിച്ച വിശദാംശം നല്‍കാമോ; കുടിശികയുള്ള ഡി. എ/ഡി. ആര്‍ അനുവദിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കാമോ; വ്യക്തമാക്കാമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എത്ര ഗഡു ഡി. എ/ഡി. ആര്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അനുവദിച്ചു; അവയുടെ കുടിശിക നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കുവാനുള്ള ഡി. എ/ഡി. ആര്‍ സംബന്ധിച്ചും അവയുടെ അരിയര്‍ സംബന്ധിച്ചും പതിനൊന്നാം ശമ്പളപരിഷ്കരണത്തിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് അനുവദിക്കാനുള്ള കുടിശിക സംബന്ധിച്ചും ചട്ടം 300 പ്രകാരം ബഹു. മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പിന്മേൽ ധനവകുപ്പ് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാമോ;
( ഇ )
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പന്ത്രണ്ടാം ശമ്പളപരിഷ്ക്കരണം നടപ്പിലാക്കുവാന്‍ ആവശ്യമായ പ്രാഥമിക നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2545.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻക്കാർക്കുമായി നടപ്പിലാക്കിയ മെഡിസെപ് പദ്ധതിയുടെ കരാർ കാലാവധി കഴിഞ്ഞിട്ടുണ്ടോ; എങ്കിൽ എന്നാണ് അവസാനിച്ചതെന്ന് വ്യക്തമാക്കാമോ;
( ബി )
മെഡിസെപ് പദ്ധതിയുമായി ബന്ധപ്പെട്ട് ഇൻഷുറൻസ് കമ്പനിയുമായി ഉണ്ടാക്കിയതും ഈ വർഷം പൂർത്തിയായതുമായ കരാറിന്റെ വിശദാംശം വ്യക്തമാക്കാമോ; പ്രസ്‌തുത കരാറിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്‌തുത കരാർ എന്നാണ് രജിസ്റ്റർ ചെയ്തതെന്ന് വ്യക്തമാക്കാമോ?
2546.
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ്പ് പദ്ധതിയിലൂടെ ഇതുവരെ എത്രപേര്‍ക്ക് ചികിത്സാ ആനുകൂല്യം നല്‍കിയിട്ടുണ്ട്;
( ബി )
മെഡിസെപ്പ് ചികിത്സാ പദ്ധതി മുഖേന എത്രകോടി രൂപയുടെ ആനുകൂല്യം ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലഭ്യമായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
സൂപ്പര്‍ ആനുവേഷനില്‍ പെന്‍ഷനാകുന്നവരുടെ അവസാന വര്‍ഷ ഇന്‍ക്രിമെന്‍റ്
2547.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍വീസില്‍ നിന്ന് സൂപ്പറാനുവേഷന്‍ പ്രകാരം മെയ് 31 ന് വിരമിക്കുന്നയാളിന് തൊട്ടടുത്ത മാസമായ ജൂണ്‍ 1 ന് ലഭിക്കേണ്ടിയിരുന്ന വാ‍ര്‍ഷിക ഇന്‍ക്രിമെന്റ് ലഭിക്കാതെ വരുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
വാര്‍ഷിക ഇന്‍ക്രിമെന്റിന് അര്‍ഹതപ്പെട്ട 12 മാസവും സര്‍വീസില്‍ തുടരുകയും പിറ്റേദിവസം പ്രാബല്യ തീയതി എന്ന തികച്ചും സാങ്കേതികത്വത്തിന്റെ പേരില്‍ മാത്രം ആനുകൂല്യം നഷ്ടപ്പെടുന്ന സാഹചര്യത്തിന് പരിഹാരമുണ്ടാക്കാമോ; അങ്ങനെ സംഭവിക്കുന്ന കേസുകളില്‍ ഈ നഷ്ടം പരിഹരിക്കുന്നതിന് മാത്രമായി വിരമിക്കല്‍ തീയതില്‍ ഒരു നോഷണല്‍ ഇന്‍ക്രിമെന്‍റ് അനുവദിക്കാന്‍ നടപടി സ്വീകരിക്കാമോ;
( സി )
21-02-2025 ലെ സ.ഉ.(സാധാ) നം.1673/2025/ധന. ഉത്തരവ് പ്രകാരം ഇങ്ങനെ ആനുകൂല്യം നല്കുന്നത് അനുവദിച്ച ഉത്തരവില്‍ ആ ഉത്തരവിന് കാരണമായ കോടതിയിൽ കേസ് ഫയല്‍ ചെയ്തവര്‍ക്ക് മാത്രമായി നിജപ്പെടുത്തിയത് എന്തുകൊണ്ടെന്ന് അറിയിക്കാമോ; സമാന സ്വാഭാവത്തില്‍ ആനുകൂല്യം നിഷേധിക്കപ്പെട്ടവര്‍ക്ക് കൂടി ബാധകമാക്കി പൊതു ഉത്തരവ് ഇറക്കാന്‍ നടപടി സ്വീകരിക്കാമോ;
( ഡി )
മേല്‍പ്പറഞ്ഞ കോടതി ഉത്തരവ് പ്രകാരം ഇന്‍ക്രിമെന്റ് അനുവദിക്കുന്നത് എല്ലാ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബാധകമാക്കി കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം പുറപ്പെടുവിച്ച 19/116/2024 നമ്പര്‍ ഓഫീസ് മെമ്മോറാണ്ടം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് ഇവിടെയും നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കാമോ?
ക്ഷാമബത്ത കുടിശിക
2548.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും എന്ന് മുതലുള്ള ക്ഷാമബത്ത നൽകാനുണ്ടെന്നും എത്ര ശതമാനം ക്ഷാമബത്ത കുടിശികയുണ്ടെന്നും അറിയിക്കാമോ;
( ബി )
വിരമിച്ച സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും എന്ന് മുതലുള്ള ക്ഷാമബത്ത നൽകാനുണ്ടെന്നും എത്ര ശതമാനം ക്ഷാമബത്ത കുടിശികയുണ്ടെന്നും അറിയിക്കാമോ;
( സി )
സംസ്ഥാനത്തെ ഹൈക്കോടതി ജഡ്ജിമാർ, മറ്റ് കോടതികളിലെ ജഡ്ജിമാർ, മജിസ്ട്രേറ്റുമാർ, ഐ. എ. എസ്. ഉദ്യോഗസ്ഥർ, ഐ. പി. എസ്. ഉദ്യോഗസ്ഥർ, ഗവർണ്ണർ, മുഖ്യമന്ത്രി, മറ്റു മന്ത്രിമാർ, ക്യാബിനറ്റ് പദവിയുള്ള മറ്റ് വ്യക്തികൾ എന്നിവരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർക്ക് എന്ന് മുതലുള്ള ക്ഷാമബത്ത നൽകാനുണ്ടെന്നും എത്ര ശതമാനം ക്ഷാമബത്ത കുടിശികയുണ്ടെന്നും പ്രത്യേകം അറിയിക്കാമോ;
( ഡി )
2024-25 സാമ്പത്തിക വര്‍ഷം മുതല്‍ പ്രതിവര്‍ഷം രണ്ടു ഗഡു ഡി.എ. / ഡി. ആർ. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അനുവദിക്കുമെന്ന് ചട്ടം 300 പ്രകാരം ബഹു. മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തിനധിഷ്ഠിതമായി ക്ഷാമബത്ത നൽകുന്നുണ്ടോയെന്നും പ്രസ്തുത പ്രഖ്യാപനത്തിലൂടെ പ്രതിവർഷം നൽകേണ്ട രണ്ട് ഗഡുക്കളോടൊപ്പം കുടിശികയായിട്ടുള്ള രണ്ട് ഗഡുക്കൾ കൂടി നൽകുമെന്നാണോ ഉദ്ദേശിച്ചതെന്നും വ്യക്തമാക്കാമോ;
( ഇ )
പശ്ചിമബംഗാളിലെ സർക്കാർ ജീവനക്കാർ ക്ഷാമബത്ത കുടിശിക ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഹർജിയുടെ വിധിയിൽ ക്ഷാമബത്ത ജീവനക്കാരുടെ അവകാശമാണെന്ന സുപ്രീംകോടതിയുടെ പരാമർശം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ക്ഷാമബത്ത അവകാശമല്ലേയെന്ന് വ്യക്തമാക്കാമോ;
( എഫ് )
ക്ഷാമബത്ത കുടിശിക ലഭ്യമാക്കാത്തതിനാൽ പ്രതിമാസം മൊത്ത ശമ്പളത്തിന്റെ എത്ര ശതമാനം കുറവാണ് സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ഉണ്ടാകുന്നതെന്ന് അറിയിക്കാമോ;
( ജി )
2021 മുതൽ കേരളത്തിലെ സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ക്ഷാമബത്ത അനുവദിച്ച തീയതി, പ്രസ്തുത ക്ഷാമബത്ത അനുവദിക്കേണ്ടിയിരുന്നത് ഏത് തീയതി മുതലായിരുന്നു എന്നിവ വ്യക്തമാക്കാമോ ; അനുവദിച്ച ക്ഷാമബത്തക്ക് അനുവദിക്കേണ്ടിയിരുന്ന തീയതി മുതലുള്ള മുൻകാല കുടിശിക നൽകുമോ; എങ്കിൽ എന്നത്തേക്ക് നല്കാൻ കഴിയും; വ്യക്തമാക്കുമോ ?
വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതി
2549.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതിയനുസരിച്ച് ഇളവിനായി എത്ര കുട്ടികള്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയില്‍പ്പെട്ട എത്ര കുട്ടികള്‍ക്ക് ഈ പദ്ധതിയനുസരിച്ച് ആനുകൂല്യം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം നാളിതുവരെ ആനുകൂല്യം നല്‍കിയിട്ടില്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കാമോ;
( ഡി )
പദ്ധതിയ്ക്ക് വേണ്ടിയുള്ള തുക ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ തുക എങ്ങനെ കണ്ടെത്തുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
ബ‍ജറ്റില്‍ പ്രഖ്യാപിച്ച ദേവികുളം മണ്ഡലത്തിലെ പ്രവൃത്തികള്‍
2550.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവികുളം മണ്ഡലത്തില്‍ 2016-17 മുതല്‍ 2025-26 വരെയുള്ള സാമ്പത്തിക വർഷങ്ങളില്‍ 20% ബ‍ജറ്റ് പ്രൊവിഷൻ ലഭിച്ച പ്രവൃത്തികൾ ഏതൊക്കെയാണ്; പ്രവൃത്തിയുടെ പേര്, വർഷം, തുക, നിലവിലെ സ്ഥിതി എന്നിവ ഉൾപ്പെടെയുള്ള വിശദാംശം നൽകുമോ?
ആലത്തൂർ മണ്ഡലത്തിൽ സംസ്ഥാന ബജറ്റിൽ 20% ടോക്കൺ പ്രൊവിഷൻ ലഭിച്ച പ്രവൃത്തികളുടെ വിശദാംശം
2551.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂർ മണ്ഡലത്തിൽ 2016-17 മുതൽ 2025-26 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ സംസ്ഥാന ബജറ്റിൽ 20% ടോക്കൺ പ്രൊവിഷൻ ലഭിച്ച പ്രവൃത്തികളുടെ വിശദാംശം, പ്രവൃത്തിയുടെ പേര്, സാമ്പത്തികവർഷം, തുക എന്നിവ സഹിതമുള്ള വിവരം ലഭ്യമാക്കുമോ?
സംസ്ഥാന ബജറ്റിൽ 20 ശതമാനം തുക വകയിരുത്തി അനുവദിക്കപ്പെട്ട പ്രവൃത്തികളുടെ ഭരണാനുമതി
2552.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം മണ്ഡലത്തിൽ 2016 മുതൽ 2020 വരെ സംസ്ഥാന ബജറ്റിൽ 20 ശതമാനം തുക വകയിരുത്തി അനുവദിക്കപ്പെട്ട പ്രവൃത്തികൾ ഏതെല്ലാമാണ്; ഇവയിൽ ഭരണാനുമതി ലഭിച്ചവ ഏതെല്ലാമാണ്; വിശദമാക്കാമോ;
( ബി )
ഈ പ്രവൃത്തികളിൽ ഇനിയും ഭരണാനുമതി ലഭിക്കാത്ത പ്രവൃത്തികൾ ഏതെല്ലാമാണ്; പ്രസ്തുത പ്രവൃത്തികൾക്ക് ഭരണാനുമതി ലഭ്യമാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ?
2553.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് ഉദുമ മണ്ഡലത്തില്‍ ഇരുപത് ശതമാനം ബജറ്റ് വിഹിതം അനുവദിച്ച പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ പേരും അനുവദിച്ച തുകയും നിലവിലെ പുരോഗതി വിവരങ്ങളും ലഭ്യമാക്കാമോ?
മാവേലിക്കര മണ്ഡലത്തിലെ പദ്ധതികളുടെ വിശദവിവരം
2554.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ 2025-26 വരെ ബജറ്റില്‍ ഇരുപതു ശതമാനം തുക വകയിരുത്തിയ മാവേലിക്കര മണ്ഡലത്തിലെ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളില്‍ ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ?
കോട്ടക്കല്‍ മണ്ഡലത്തിലെ ബജറ്റ് പ്രവൃത്തികള്‍
2555.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതലുള്ള ബജറ്റുകളില്‍ 20 ശതമാനം തുക നീക്കിവച്ചിട്ടുള്ള കോട്ടക്കല്‍ മണ്ഡലത്തിലെ പദ്ധതികൾ ഏതെല്ലാമാണ് ; ഓരോ പദ്ധതികളുടെയും നിലവിലെ സ്ഥിതി എന്താണെന്ന് സാമ്പത്തിക വര്‍ഷാടിസ്ഥാനത്തില്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളിൽ ഭരണാനുമതി ലഭിക്കാത്ത പ്രവൃത്തികള്‍ ഏതെല്ലാമാണ്; ഭരണാനുമതി ലഭിക്കുന്നതിലെ കാലതാമസത്തിനുള്ള കാരണം അറിയിക്കുമോ;
( സി )
നാളിതുവരെ ഭരണാനുമതി ലഭ്യമായിട്ടില്ലാത്ത പ്രവൃത്തികള്‍ക്ക് അടിയന്തരമായി ഭരണാനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
ചങ്ങനാശ്ശേരി മണ്ഡലത്തിലെ പ്രവൃത്തികള്‍
2556.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി മണ്ഡലത്തില്‍ 2018-19 സാമ്പത്തിക വര്‍ഷം മുതല്‍ 2025-26 വരെയുള്ള കാലഘട്ടത്തില്‍ ബജറ്റ് എസ്റ്റിമേറ്റുകളുടെ അനുബന്ധം II വാല്യം II -ല്‍ ഉള്‍പ്പെടുത്തി ഇരുപത് ശതമാനം തുക അനുവദിച്ച പ്രവൃത്തികളില്‍ ഇനിയും ഭരണാനുമതി ലഭ്യമാക്കാനുള്ള പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ?
സാമൂഹ്യക്ഷേമ പെന്‍ഷന്‍ നല്‍കുന്നതില്‍ സംസ്ഥാന വിഹിതം
2557.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യക്ഷേമ പെന്‍ഷന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഒരു വര്‍ഷം നല്‍കേണ്ട തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
2011-16 കാലഘട്ടത്തിലെ ഓരോ സാമ്പത്തിക വര്‍ഷത്തിലും എത്ര പേര്‍ക്ക് എത്ര രൂപ വീതം സാമൂഹ്യക്ഷേമ പെന്‍ഷനായി വിതരണം ചെയ്തിരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
2016 മുതല്‍ എത്ര ആളുകൾക്ക് എത്ര തുക വീതം പെന്‍ഷന്‍ നല്‍കി വരുന്നു എന്ന വർഷംതിരിച്ചുള്ള വിവരം നൽകാമോ ?
പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ സെസ്സിൽ നിന്നുള്ള വരുമാനം
2558.
ശ്രീ. അൻവർ സാദത്ത്
ശ്രീമതി കെ. കെ. രമ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെട്രോളിനും ഡീസലിനും സെസ്സ് ഏർപ്പെടുത്തിയ നടപടിയിലൂടെ സർക്കാറിന് പ്രതീക്ഷിച്ച വരുമാനം നേടാൻ സാധിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
2559.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ജി. എസ്. ടി. പരിഷ്കാരങ്ങൾ കാരണം അവശ്യസാധനങ്ങളുടെ വില കുറയുമ്പോൾ വിപണി കൂടുതൽ ചലനാത്മകമാകുമെന്നും അതുവഴി നഷ്ടപ്പെടാൻ ഇടയുള്ള നികുതി വരുമാനം നേടാൻ സാധിക്കും എന്നുമുള്ള കേന്ദ്ര സർക്കാരിന്റെ വാദം പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
തനത് റവന്യൂ വരുമാനത്തിലെ നേട്ടങ്ങള്‍
2560.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ തനത് റവന്യൂ വരുമാനത്തില്‍ ഈ സര്‍ക്കാറിന്റെ കാലത്ത് ആര്‍ജിക്കുവാന്‍ കഴിഞ്ഞിട്ടുള്ള നേട്ടങ്ങള്‍ വിശദമാക്കാമോ;
( ബി )
2011-16 സര്‍ക്കാറിന്റെ കാലഘട്ടത്തെ അപേക്ഷിച്ച് തനത് റവന്യൂ വരുമാനത്തില്‍ നേട്ടങ്ങള്‍ ആര്‍ജിക്കുവാന്‍ നിലവിലെ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ടോ; വിശദാംശം നൽകാമോ?
നഗരസഭകൾക്കുള്ള പദ്ധതി വിഹിതം
2561.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നഗരസഭകൾക്ക് പദ്ധതി വിഹിതമായി തുക അനുവദിക്കുന്നതിന് സ്വീകരിച്ചു വരുന്ന മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
ജനസംഖ്യ കൂടുതലുള്ള നഗരസഭകൾക്ക് കൂടുതൽ തുക അനുവദിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
പദ്ധതി തുക പൂർണ്ണമായും ചെലവഴിക്കാത്ത നഗരസഭകളുടെ അടുത്ത സാമ്പത്തിക വർഷത്തെ പദ്ധതിയിൽ വെട്ടിക്കുറവ് വരുത്താറുണ്ടോ; എത്ര ശതമാനം വീതമാണ് വെട്ടിക്കുറയ്ക്കുന്നതെന്ന് വ്യക്തമാക്കുമോ?
തദ്ദേശ സ്വയംഭരണ പൊതു സര്‍വ്വീസില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ക്ക് സ്പാര്‍ക്ക് അനുവദിക്കാന്‍ നടപടി
2562.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ പൊതു സര്‍വീസില്‍ ഉള്‍പ്പെട്ട വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് സ്പാര്‍ക്ക് അനുവദിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ; പ്രസ്തുത വകുപ്പിലെ പി. എസ്. സി. മുഖേന നിയമനം ലഭിച്ച സ്ഥിര ജീവനക്കാരോട് ധനവകുപ്പ് അവഗണന കാണിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; അങ്ങനെയെങ്കിൽ ആയത് പുന:പരിശോധിക്കുമോ;
( ബി )
തദ്ദേശ സ്വയംഭരണ പൊതുസര്‍വീസില്‍ ഉള്‍പ്പെട്ട പഞ്ചായത്ത് വകുപ്പിൽ ഹെഡ് ക്ലാര്‍ക്കിൽ നിന്നും ജൂനിയര്‍ സൂപ്രണ്ടിലേയ്ക്കുള്ള സ്ഥാനക്കയറ്റത്തിനുള്ള തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ശിപാര്‍ശ എതിര്‍ക്കുവാന്‍ ഇടയായ സാഹചര്യം വ്യക്തമാക്കുമോ; പ്രസ്തുത ഫയല്‍ ധനവകുപ്പ് മടക്കി അയച്ചതിന്റെ കാരണം എന്തൊക്കെയാണ്; വിശദമാക്കുമോ?
അണ്ടർ സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരെ ഡി. എഫ്. ഐ. ഒ. മാരായി നിയമിക്കാൻ നടപടി
2563.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനകാര്യ വകുപ്പിന്റെ പരിശോധന കാര്യക്ഷമമാക്കുന്നതിനായി വകുപ്പിന്റെ ജില്ലാ പരിശോധനാ ഓഫീസുകളില്‍ അണ്ടര്‍ സെക്രട്ടറി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരെ ഡി. എഫ്. ഐ. ഒ. മാരായി നിയമിക്കേണ്ടതാണ് എന്നുള്ള വസ്തുത പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
സെക്ഷന്‍ ഓഫീസര്‍ റാങ്കിലുള്ള ഡി. എഫ്. ഐ. ഒ. മാര്‍ അവരെക്കാള്‍ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ ഓഫീസുകളില്‍ പരിശോധന നടത്തുന്നതിലുള്ള അപാകത പരിഹരിക്കുന്നതിനായി ജില്ലാ പരിശോധനാ ഓഫീസുകളില്‍ അണ്ടര്‍ സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരെ ഡി. എഫ്. ഐ. ഒ. മാരായി നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
പെരിങ്ങോട്ടുകുറിശ്ശി ജി. എച്ച്. എസ്. എസ്.
2564.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്‌ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പെരിങ്ങോട്ടുകുറിശ്ശി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിടത്തിന്റെ പ്രവൃത്തിയുടെ പുരോഗതി നിലവില്‍ ഏത് ഘട്ടത്തിലാണ്‌ ; പ്രസ്തുത പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയും ; വിശദമാക്കാമോ?
2565.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24, 2024-25 സാമ്പത്തിക വര്‍ഷങ്ങളിലെ ബജറ്റില്‍ പേരാമ്പ്ര മണ്ഡലത്തില്‍ എത്ര പ്രവൃത്തികള്‍ അനുവദിച്ചുവെന്നും പ്രസ്തുത പ്രവൃത്തികളുടെ നടപടികള്‍ ഏത് ഘട്ടത്തിലാണെന്നും വിശദമാക്കാമോ?
അങ്കണവാടി ജീവനക്കാരുടെ യാത്രാബത്ത
2566.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പര്‍മാരുടെയും യാത്രാബത്ത ഇനത്തില്‍ കുടിശികയുണ്ടോ; ഉണ്ടെങ്കില്‍ അത് അനുവദിക്കുന്ന കാര്യം പരിഗണിക്കുമോയെന്ന് വ്യക്തമാക്കാമോ?
എച്ച് - വൺ. ബി. വിസയും കേരള സമ്പദ്ഘടനയും
2567.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. പി. സി. വിഷ്ണുനാഥ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എച്ച്- വൺ. ബി. വിസയുടെ ഫീസ് കുത്തനെ കൂട്ടിയ അമേരിക്കൻ നടപടി കേരള സമ്പദ്ഘടനയെ എപ്രകാരം ബാധിക്കുമെന്ന് വിശദമാക്കുമോ;
( ബി )
ഈ പ്രതിസന്ധി പരിഹരിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
ഈ നടപടി കേരളത്തിലെ ഐ. ടി. രംഗത്തെ എപ്രകാരം ബാധിക്കുമെന്ന് വ്യക്തമാക്കുമോ?
ആറ്റിങ്ങല്‍ മണ്ഡലത്തിലെ കിഫ്ബി പദ്ധതികൾ
2568.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ മണ്ഡലത്തില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടിസ്ഥാന സൗകര്യ വികസനത്തിനായി ഏതെല്ലാം റോഡുകളുടെയും പാലങ്ങളുടെയും നവീകരണത്തിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്;
( ബി )
ഇതില്‍ ഏതെല്ലാം പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്; മറ്റ് പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
തിരൂരങ്ങാടി മണ്ഡലത്തിലെ കുണ്ടൂർ തോട് നവീകരണം
2569.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലത്ത് തിരൂരങ്ങാടി മണ്ഡലത്തിലെ കുണ്ടൂർ തോട് നവീകരണം പദ്ധതിക്ക് സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി കിഫ്ബി മുഖേന പൂർത്തീകരിക്കുന്നതിന് 15 കോടി രൂപ അനുവദിച്ചുകൊണ്ട് പ്രഖ്യാപനം നടത്തിയിരുന്നോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് കിഫ്ബി ബോർഡിന്റെ അനുമതി ലഭ്യമാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ പ്രസ്തുത പ്രവൃത്തിക്ക് എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടോ വിശദമാക്കമോ;
( സി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിൽ വന്ന കാലതാമസത്തിന്റെ കാരണങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ഡി )
ഈ പ്രവൃത്തിക്ക് കിഫ്ബി ബോർഡിന്റെ അനുമതി ലഭ്യമാക്കി എന്നേക്ക് ടെൻഡർ ചെയ്യാൻ കഴിയുമെന്ന് വിശദമാക്കുമോ?
മട്ടന്നൂര്‍ മണ്ഡലത്തിലെ കിഫ്ബി പ്രോജക്ടുകള്‍
2570.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ മണ്ഡലത്തില്‍ കിഫ്ബി മുഖേന ധനകാര്യ അനുമതി നല്‍കിയിട്ടുള്ള പ്രോജക്ടുകള്‍ ഏതൊക്കെയാണ്; വിശദാംശം ലഭ്യമാക്കുമോ?
കല്ല്യാശ്ശേരി മണ്ഡലത്തിലെ കിഫ്ബി പ്രവൃത്തികള്‍
2571.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ല്യാശ്ശേരി നിയോജക മണ്ഡലത്തില്‍ കിഫ്ബിയില്‍ നിന്നും ധനകാര്യ അനുമതി ലഭിച്ച പ്രവൃത്തികള്‍ ഏതൊക്കെയാണ്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
കിഫ്ബിയില്‍ ധനകാര്യ അനുമതിക്കായി സമർപ്പിച്ച കല്ല്യാശ്ശേരി - പയ്യന്നൂർ മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മൂലക്കീല്‍കടവ് പാലത്തിന്റെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
നാദാപുരം മണ്ഡലത്തിലെ വിവിധ പദ്ധതികൾ
2572.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17, 2017-18, 2018-2019, 2019-2020 വർഷങ്ങളിൽ കിഫ്ബി മുഖാന്തിരം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളതും എന്നാൽ ഇതുവരെ ധനാനുമതി നല്‍കാത്തതുമായ നാദാപുരം മണ്ഡലത്തിലെ പദ്ധതികള്‍ ഏതെല്ലാമാണെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്ക് കിഫ്ബി ഇതുവരെ ധനാനുമതി നല്‍കാതിരിക്കാനുള്ള കാരണം വ്യക്തമാക്കുമോ;
( സി )
2016-17മുതൽ 2023-2024 വരെയുള്ള വർഷങ്ങളിലെ ബജറ്റുകളില്‍ തുക വകയിരുത്തിയിട്ടുള്ള നാദാപുരം മണ്ഡലത്തിലെ വിവിധ പ്രവൃത്തികൾ ഏതൊക്കെയെന്ന് വിശദമാക്കുമോ;
( ഡി )
പ്രസ്തുത പ്രവൃത്തികളില്‍ ഇനിയും ഭരണാനുമതി ലഭിക്കാത്ത പ്രവൃത്തികളുണ്ടെങ്കിൽ അവ ഏതൊക്കെയെന്ന് അറിയിക്കുമോ?
ആലത്തൂര്‍ മണ്ഡലത്തിലെ കിഫ്ബി പ്രവൃത്തികള്‍
2573.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ധനസഹായത്തോടെ ആലത്തൂര്‍ മണ്ഡലത്തില്‍ അനുവദിക്കപ്പെട്ട പ്രവൃത്തികള്‍, പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍, സാങ്കേതിക കാരണങ്ങളാല്‍ ആരംഭിച്ചിട്ടില്ലാത്ത പ്രവൃത്തികള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ഇനം തിരിച്ച് അറിയിക്കുമോ?
ആറ്റിങ്ങല്‍ മണ്ഡലത്തിലെ സ്കൂള്‍ നവീകരണം
2574.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറ്റിങ്ങല്‍ മണ്ഡലത്തില്‍ എത്ര സ്കൂളുകളാണ് നവീകരിച്ചത്; ഇതിനായി എത്ര തുകയാണ് വകയിരുത്തിയത്; അതില്‍ എത്ര രൂപയുടെ പദ്ധതികള്‍ നടപ്പിലായിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
ഇനിയും നടപ്പിലാക്കേണ്ട പദ്ധതികളുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
പാറശാല മണ്ഡലത്തിലെ കിഫ്ബി പ്രവൃത്തികള്‍
2575.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല നിയോജകമണ്ഡലത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടത്തി വരുന്ന പ്രവൃത്തികള്‍ ഏതൊക്കെയെന്ന് വകുപ്പ് തിരിച്ച് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് അനുവദിച്ചിട്ടുള്ള തുക എത്രയാണെന്നും പ്രവൃത്തികളുടെ നിര്‍വ്വഹണ ഏജന്‍സികള്‍ ഏതൊക്കെയാണെന്നും ടി പദ്ധതികളുടെ നിലവിലെ പ്രവര്‍ത്തന പുരോഗതി എന്താണെന്നും വ്യക്തമാക്കുമോ;
( സി )
പാറശാല നിയോജകമണ്ഡലത്തില്‍ കില നിര്‍വഹണ ഏജന്‍സിയായിട്ടുള്ള സ്കൂളുകളുടെ നിര്‍മ്മാണം, തീരദേശ വികസന കോര്‍പ്പറേഷന്‍ നിര്‍വഹണ ഏജന്‍സിയായിട്ടുള്ള പനച്ചമൂട് മത്സ്യ മാര്‍ക്കറ്റ് നവീകരണം എന്നീ കിഫ്ബി പ്രവൃത്തികള്‍ നാളിതുവരെ പൂര്‍ത്തീകരിച്ചിട്ടില്ലായെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പ്രവൃത്തികള്‍ എത്രയും വേഗം ആരംഭിക്കാനുള്ള നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
കോതമംഗലം മണ്ഡലത്തിലെ കിഫ്ബി പദ്ധതികള്‍
2576.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ കിഫ്ബി പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദീകരിക്കാമോ; ഇവയിൽ പൂര്‍ത്തീകരിച്ചതും നിര്‍മ്മാണത്തിലിരിക്കുന്നതുമായ പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളിൽ ഇതുവരെ നിര്‍മ്മാണം ആരംഭിക്കാത്തവ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
പദ്ധതികളുടെ നിര്‍മ്മാണം വേഗത്തില്‍ ആരംഭിക്കുന്നതിനും പൂര്‍ത്തീകരിക്കുന്നതിനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
നികുതി പിരിവ് കാര്യക്ഷമമാക്കാൻ നടപടി
2577.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ എം രാജഗോപാലൻ
ശ്രീ. പി.പി. സുമോദ്
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്താദ്യമായി പരോക്ഷ നികുതി സംവിധാനത്തില്‍ ഫേസ്‍ലെസ് അഡ്ജുഡിക്കേഷന്‍ നടപ്പാക്കുന്ന സംസ്ഥാനമായി മാറുവാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
സംസ്ഥാനത്തെ നികുതി ഭരണരംഗം പരിഷ്കരിക്കുന്നതിനും നികുതി പിരിവ് കാര്യക്ഷമമാക്കുന്നതിനും സര്‍ക്കാര്‍ നടത്തിയിട്ടുള്ള ഇടപെടലുകള്‍ ഫലപ്രദമാണോ; വിശദാംശം നല്‍കുമോ;
( സി )
ഈ രംഗത്ത് സര്‍ക്കാര്‍ നടപ്പാക്കുന്ന നൂതന പരിഷ്കാരങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ?
ജി. എസ്. ടി നികുതി വരുമാനം വർദ്ധിപ്പിക്കാൻ പദ്ധതി
2578.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2025-ൽ ആകെ ജി. എസ്. ടി. വരുമാനം വ‍ർദ്ധിപ്പിക്കാൻ എന്തെല്ലാം പുതിയ പദ്ധതികൾ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ജി. എസ്. ടി. ചോര്‍ച്ച തടയുന്നതിനുള്ള ടെക്നോളജി അധിഷ്ഠിത മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
2579.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജി.എസ്.ടി വകുപ്പ് നടത്തിയ ഓപ്പറേഷൻ പാം ട്രീ-യുമായി ബന്ധപ്പെട്ട് എത്ര കോടിയുടെ അനധികൃത ജി. എസ്. ടി ഇടപാടുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഓപ്പറേഷനുമായി ബന്ധപ്പെട്ട് നികുതിയായി എത്ര കോടി രൂപ ഈടാക്കിയിട്ടുണ്ട് എന്നതിന്റെ കണക്ക് ലഭ്യമാക്കുമോ;
( സി )
വ്യാജ മേൽവിലാസങ്ങൾ ഉപയോഗിച്ച് ഇൻപുട്ട് ടാക്സ് വെട്ടിച്ച എത്ര സ്ഥാപനങ്ങൾ ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ഇവർക്കെതിരെ സ്വീകരിച്ച അറസ്റ്റ് അടക്കമുള്ള തുടര്‍നടപടികൾ വിശദമാക്കുമോ?
ജി. എസ്. ടി. പരിഷ്കരണത്തിന്റെ നികുതി ഇളവുകൾ
2580.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി. എസ്. ടി. പരിഷ്കരണത്തിന്റെ ഫലമായുള്ള നികുതി ഇളവുകൾ ഗുണഭോക്താക്കൾക്ക് ലഭ്യമാകുന്നു എന്ന് ഉറപ്പാക്കുവാൻ ജി. എസ്. ടി. നിയമത്തിൽ എന്തൊക്കെ വ്യവസ്ഥകൾ ഉണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ഗുണഭോക്താക്കൾക്ക് നികുതിയിളവുകൾ ലഭ്യമാകുന്നു എന്ന് ഉറപ്പാക്കുവാൻ എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?
ആക്രി കച്ചവടത്തിന്റെ മറവിലെ ജി. എസ്. ടി. വെട്ടിപ്പ് തടയാൻ നടപടി
2581.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആക്രി കച്ചവടത്തിന്റെ മറവിൽ ജി. എസ്. ടി. വെട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് ഏതെല്ലാം ജില്ലകളില്‍ ജി. എസ്. ടി. എന്‍ഫോഴ്സ്മെന്റ് - ഇന്റലിജന്‍സ് വിഭാഗങ്ങള്‍ പരിശോധന നടത്തിയിട്ടുണ്ട്; ഓരോ ജില്ലയിലും എത്ര തുകയുടെ തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്; ഇതിനെതിരെ എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ;
( സി )
ഇതുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും പരിശോധന ശക്തമാക്കി വെട്ടിപ്പ് തടയാന്‍ സ്വീകരിച്ചുവരുന്ന തുടര്‍ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ?
ജി. എസ്. ടി. പരിഷ്കരണം
2582.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസർക്കാർ ജി. എസ്. ടി. യിൽ വരുത്തിയിട്ടുള്ള കുറവ് സംസ്ഥാനത്തെ വിപണിയിൽ വിലക്കുറവ് സൃഷ്ടിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
കേന്ദ്രസർക്കാർ ജി. എസ്. ടി. യിൽ വരുത്തിയിട്ടുള്ള കുറവ് സംസ്ഥാനത്തെ വിപണിയിൽ പ്രതിഫലിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
ജി. എസ്. ടി. നടപ്പിലാക്കിയത് മുതൽ നാളിതുവരെ സംസ്ഥാനത്തു നിന്ന് ലഭ്യമായിട്ടുള്ള ആകെ ജി. എസ്. ടി. വരുമാനം എത്രയാണെന്നും അതിൽ സംസ്ഥാന വിഹിതമായി എത്ര ലഭിച്ചിട്ടുണ്ടെന്നും സാമ്പത്തിക വർഷം തിരിച്ച് ലഭ്യമാക്കുമോ;
( ഡി )
സംസ്ഥാനത്തിന് നാളിതുവരെ ലഭിച്ചിട്ടുള്ള ജി. എസ്. ടി. നഷ്ടപരിഹാരം എത്രയാണെന്ന് വർഷം തിരിച്ചു ലഭ്യമാക്കുമോ?
2583.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ നാല് വർഷത്തിനിടെ സ്വർണ്ണവ്യപാര സ്ഥാപനങ്ങളിൽ ജി. എസ്. ടി. ഇന്റലിജൻസ് വിഭാഗം എത്ര റെയ്ഡുകൾ നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിലൂടെ എത്രത്തോളം ടേൺഓവർ ഒളിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് വിശദമാക്കുമോ;
( സി )
ഇതുമായി ബന്ധപ്പെട്ട് എത്രത്തോളം നികുതി മൂല്യം കണ്ടെത്തിയിട്ടുണ്ട് എന്നതിന്റെ വിശദവിവരം ലഭ്യമാക്കുമോ;
( ഡി )
ഇതുവരെ സർക്കാരിന് എത്ര വരുമാനം വീണ്ടെടുക്കാനായി എന്ന് വിശദമാക്കുമോ?
2584.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി. എസ്. ടി. അപ്പീൽ ട്രൈബ്യൂണൽ, ജി. എസ്. ടി. ഇന്റലിജൻസ് ആൻഡ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം, ജി. എസ്. ടി. ഓഡിറ്റ് ഹെഡ് ക്വാർട്ടേഴ്‌സ്, എറണാകുളത്തെ ഓഡിറ്റ് ടീമുകൾ എന്നിവയുടെ ഉപയോഗത്തിനായി വാടകയ്ക്ക് എടുത്ത വടക്കേക്കോട്ട തൃപ്പൂണിത്തുറയിൽ സ്ഥിതി ചെയ്യുന്ന കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ കെട്ടിടത്തിന്റെ മൊത്തം വിസ്തീർണ്ണം എത്രയാണ് ; പ്രതിമാസം നൽകേണ്ട വാടക എത്രയാണ് ; വാടക കരാർ ഒപ്പുവെച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇതുവരെ അടച്ച വാടകയുടെ മൊത്തം തുക എത്ര; വിശദമാക്കാമോ;
( ബി )
വാടകയ്ക്കെടുത്ത കെട്ടിടത്തിൽ എന്തെങ്കിലും പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടോ; വാടക കെട്ടിടത്തിന്റെ ഇന്റീരിയർ ഫർണിഷിങ്ങ് പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ഇന്റീരിയർ ഫർണിഷിങ്ങിന് കണക്കാക്കിയ ചെലവ് എത്ര; ഈ ചെലവിന് അനുമതി നൽകിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഇന്റീരിയർ ജോലികൾ ആരാണ് നിർവ്വഹിക്കുക; എപ്പോഴാണ് പൂർത്തീകരിക്കുക; കരാറുകാരന്റെ പേര് എന്താണ്; മേൽപ്പറഞ്ഞ യൂണിറ്റുകൾ നിർദ്ദിഷ്ട സ്ഥലത്തേക്ക് മാറ്റുന്നതിനുള്ള സമയപരിധി എന്നാണെന്ന് വ്യക്തമാക്കുമോ?
ജി.എസ്.ടി. പരിഷ്കരണത്തെ തുടർന്നുള്ള വരുമാന നഷ്ടം
2585.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. പരിഷ്കരണത്തിനെ തുടർന്ന് വരുമാന നഷ്ടം ഉണ്ടാകുന്നതിനാൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ; നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരുമായി നടത്തിയ കത്തിടപാടുകളുടെ പകർപ്പ് ലഭ്യമാക്കുമോ?
2586.
ശ്രീ തോമസ് കെ തോമസ്
ശ്രീ മാത്യു ടി. തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സർക്കാർ ജി. എസ്. ടി. യിൽ കൊണ്ടുവന്നിരിക്കുന്ന രണ്ട് സ്ലാബ്‌ സമ്പ്രദായത്തിലൂടെ ജനങ്ങൾക്കും സംസ്ഥാനത്തിനും ഉണ്ടാകുന്ന ഗുണദോഷങ്ങൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
ജി.എസ്.ടി. ഈടാക്കുന്നതിലെ അശാസ്ത്രീയത
2587.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍മ്മാണ പ്രവൃത്തികളില്‍ സര്‍ക്കാര്‍ 18% ജി.എസ്.ടി. ഈടാക്കുന്നതിലെ അശാസ്ത്രീയത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയത് ഒഴിവാക്കുന്നതിനോ കുറയ്ക്കുന്നതിനോ ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ നിർദേശം നൽകുമോയെന്ന് വ്യക്തമാക്കുമോ;
( ബി )
നിര്‍മ്മാണത്തിനുപയോഗിക്കുന്ന ഓരാ വസ്തുവിനും ജി.എസ്.ടി. ചുമത്തുന്ന സാഹചര്യത്തില്‍ പ്രസ്തുത പ്രവൃത്തികള്‍ക്കായി 18% ജി.എസ്.ടി ഏര്‍പ്പെടുത്തിയിട്ടുള്ളത് അന്യായവും, അശാസ്ത്രീയവുമായതിനാല്‍ ആയത് ഒഴിവാക്കുന്നതിനോ കുറയ്ക്കുന്നതിനോ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?
2588.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ഖജനാവിൽ നിന്നും വിവിധ ഫണ്ടുകൾ മുഖേന അനുവദിക്കുന്ന നിർമ്മാണ പ്രവര്‍ത്തനങ്ങളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോൾ 18 ശതമാനം തുക ജി. എസ്. ടി. –ക്കായി നീക്കി വയ്ക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
വിവിധ കരാറുകാർ ജി. എസ്. ടി. തുക നല്‍കി വാങ്ങുന്ന സാധനസാമഗ്രികൾ ഉപയോഗിച്ച് നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽ വീണ്ടും ജി. എസ്. ടി. ചുമത്തപ്പെടുന്നു എന്നത് പരിശോധിക്കുകയുണ്ടായോ; വിശദമാക്കുമോ;
( സി )
ഇപ്രകാരം അധികമായി ചുമത്തപ്പെടുന്ന ജി. എസ്. ടി. തുക നിലവിലെ ചട്ടങ്ങള്‍ പ്രകാരം റിട്ടേൺ ആയി ലഭിക്കുമോ; എങ്കില്‍ ഇതിനായുള്ള നടപടിക്രമങ്ങൾ വിശദമാക്കുമോ; ഇത് ആർക്കാണ് ക്ലെയിം ചെയ്യാന്‍ കഴിയുന്നത്; വിശദമാക്കുമോ;
( ഡി )
ഒരേ സാമഗ്രികൾക്ക് രണ്ടു തവണ ജി. എസ്. ടി. ചുമത്തപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഇ )
കേന്ദ്രസർക്കാർ ജി. എസ്. ടി. സ്ലാബുകളിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ സംസ്ഥാനത്ത് നടപ്പാക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ ഈ ഇളവ് ബാധകമാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്; പ്രൈഡ് സോഫ്റ്റ്‍വെയറില്‍ ഇതിന്‍ പ്രകാരമുള്ള മാറ്റങ്ങള്‍ വരുത്തുന്നതിന് നിര്‍ദേശം നല്‍കുകയുണ്ടായോ; വിശദമാക്കാമോ?
ജി. എസ്. ടി നിരക്കുകളുടെ പരിഷ്കരണം
2589.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി. എസ്. ടി നിരക്കുകള്‍ പരിഷ്കരിച്ചത് വേണ്ടത്ര പഠനം നടത്താതെയാണെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തിന് ജി. എസ്. ടിയില്‍ നിന്ന് ലഭിച്ചുവരുന്ന നികുതി വരുമാനത്തിന്റെ 78 ശതമാനവും ഏതൊക്കെ സ്ലാബുകളിൽ നിന്നാണെന്ന് വിശദമാക്കുമോ;
( സി )
ജി. എസ്. ടി പരിഷ്കരണത്തിന് അധികാരമുള്ള ജി. എസ്. ടി കൗൺസിൽ യോഗത്തില്‍ നടത്തേണ്ട പ്രസ്തുത പ്രഖ്യാപനം അപ്രകാരം നടത്തിയിട്ടില്ലായെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ?
നികുതി വെട്ടിപ്പ് തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍
2590.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നികുതി പിരിവ് കാര്യക്ഷമമാക്കുന്നതിനും നികുതി വെട്ടിപ്പ് ഫലപ്രദമായി തടയുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഇതിന്റെ ഭാഗമായി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിൽ പുന:സംഘടന നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നികുതി പിരിവ് കാര്യക്ഷമമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
വ്യാജ ജി. എസ്. ടി. രജിസ്ട്രേഷനിലൂടെ വ്യാപാരം നടത്തി വൻതോതിൽ നികുതിവെട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ജി. എസ്‌. ടി. വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 200 കോടിയിലധികം നികുതിവെട്ടിപ്പ്‌ കണ്ടെത്തിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ?
ജി.എസ്.ടി. പരിഷ്കരണം
2591.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ വി ജോയി
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ കൃത്യമായ പഠനമോ മുന്നൊരുക്കമോ കൂടാതെയാണ് പുതിയ ജി. എസ്. ടി. പരിഷ്കരണം നടത്തിയിട്ടുള്ളതെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
സാധന-സേവനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നത് പരിശോധിക്കുന്നതിനായി നിലവിലുണ്ടായിരുന്ന സമിതിയെ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ജി. എസ്. ടി. പരിഷ്കരണത്തിന്റെ ഫലമായി സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടത്തിനു പുറമെ ഉപഭോക്താക്കള്‍ക്ക് ഇതുകൊണ്ടുള്ള ഗുണം പൂര്‍ണ്ണതോതില്‍ ലഭിക്കുന്നില്ലെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ജി. എസ്. ടി. പരിഷ്കരണത്തിന്റെ ഗുണഫലങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കാതെ വൻകിട നിര്‍മ്മാണക്കമ്പനികള്‍ ഇതു കൈക്കലാക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിന് എന്തെങ്കിലും പുതിയ സംവിധാനം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ ; വിശദാംശം നല്‍കുമോ?
ജി. എസ്. ടി. എൻഫോഴ്സ്മെന്റ് സ്‌ക്വാഡുകളിൽ വനിതാ ജീവനക്കാരെ ഉൾപ്പെടുത്തുന്നതിന് നടപടി
2592.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി. എസ്. ടി. വകുപ്പിൽ പുതിയതായി രൂപീകരിച്ച എൻഫോഴ്സ്മെന്റ് സ്‌ക്വാഡുകളിൽ വനിതാ ജീവനക്കാരെ ഉൾപ്പെടുത്താതിരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഏത് സാഹചര്യത്തിലാണ് വനിതാ ജീവനക്കാരെ ഒഴിവാക്കിയതെന്ന് വ്യക്തമാക്കുമോ;
( ബി )
വനിതാ ജീവനക്കാരെ എൻഫോഴ്സ്മെന്റ് പ്രവൃത്തികൾക്ക് നിയോഗിക്കേണ്ടതില്ല എന്ന് വകുപ്പ് തീരുമാനിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ പ്രസ്‌തുത നടപടി അടിയന്തരമായി റദ്ദാക്കുമോ; വിശദാംശം വ്യക്തമാക്കുമോ;
( സി )
എൻഫോഴ്സ്മെന്റ് ജോലികൾക്ക് താല്പര്യമറിയിച്ചിട്ടുള്ള വനിതാ ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി സ്‌ക്വാഡുകൾ പുനസംഘടിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
ജി. എസ്. ടി. വകുപ്പിന്റെ പുനഃസംഘടന
2593.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി. എസ്. ടി. വകുപ്പിന്റെ രണ്ടാംഘട്ട പുനഃസംഘടന ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ എത്ര മാസത്തിനുള്ളിൽ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;
( ബി )
ഓഡിറ്റ് വിംഗ് ശക്തമാക്കി റവന്യൂ വരുമാനം വർദ്ധിപ്പിക്കുന്നതിനുവേണ്ടി 356 സീനിയർ ക്ലർക്കുമാരെ എ. എസ്. റ്റി. ഒ. മാരായി അപ്ഗ്രേഡ് ചെയ്തതിന്റെ ഭാഗമായി വരുമാനം വർദ്ധിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ; ഇല്ലെങ്കിൽ ഓഡിറ്റ് വിങ്ങ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ അറിയിക്കുമോ;
( സി )
സീനിയർ ക്ലർക്കുമാരെ അപ്ഗ്രേഡ് ചെയ്തതിന്റെ ഭാഗമായി വകുപ്പിലെ ക്ലർക്കുമാരുടെ ജോലിഭാരം എങ്ങനെ പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;
( ഡി )
2017-ൽ ചെക്ക് പോസ്റ്റുകൾ നിർത്തലാക്കിയതിന്റെ ഭാഗമായി അധികമായി വന്ന ക്വാളിഫൈഡ് ആയിട്ടുള്ള ക്ലറിക്കൽ അസിസ്റ്റന്റുമാരെ എങ്ങനെ ഉപയോഗിക്കാനാണ് വകുപ്പ് ആലോചിക്കുന്നത്; വിശദാംശം നൽകുമോ?
2594.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്ത്, ജി. എസ്. ടി. ഇന്റലിജൻസ് വിഭാഗത്തിന് നൽകിയ പഞ്ചനക്ഷത്ര നിലവാരമുള്ള പരിശീലന സൗകര്യങ്ങൾക്കായി ഏകദേശം 200 പ്രതിനിധികൾക്ക് 6 ദിവസത്തേക്ക് 48 ലക്ഷം രൂപ ചെലവഴിച്ചത് മിതവ്യയ നയത്തിന് അനുസൃതമാണോ; വ്യക്തമാക്കാമോ;
( ബി )
ഇക്കാര്യത്തിൽ കൂടുതൽ ഫണ്ട് അനുവദിക്കുന്നതിനായി സംസ്ഥാന ജി. എസ്. ടി. കമ്മീഷണർ നൽകിയ എന്തെങ്കിലും നിർദേശം സർക്കാരിന്റെ പരിഗണനയിൽ തീർപ്പാകാതെ കിടക്കുന്നുണ്ടോ; ഇക്കാര്യത്തിൽ അധിക ഫണ്ട് അനുവദിക്കുന്നതിന് ധനവകുപ്പ് സ്വീകരിച്ച നിലപാട് അറിയിക്കാമോ;
( സി )
പ്രസ്‌തുത പരിശീലനത്തിനായി ചെലവഴിച്ച തുകയുടെ ഇനം തിരിച്ചുള്ള വിശദവിവരം നൽകാമോ?
2595.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിലെ വേസ്റ്റ് ഓയിൽ കമ്പനിയിൽ നിന്ന് ജി. എസ്. ടി. വകുപ്പ് ഉദ്യോഗസ്ഥർ കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ; എങ്കിൽ അതിന്റെ വിശദാംശം നൽകാമോ;
( ബി )
പ്രസ്തുത പരാതിക്കെതിരെ ഇതുവരെ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( സി )
ഇതു സംബന്ധിച്ച് എറണാകുളത്തെ ജോയിന്റ് കമ്മീഷണർ ഓഫ് ഇന്റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റിൽ നിന്ന് എന്തെങ്കിലും റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോ; എങ്കിൽ അതിന്റെ പകർപ്പ് നൽകാമോ;
( ഡി )
പരാതി നൽകിയ കമ്പനിക്കെതിരെയും ചില മാധ്യമങ്ങൾക്കെതിരെയും തെറ്റായതും അസത്യവുമായ വാർത്തകൾ പ്രചരിപ്പിച്ചതിന് നിയമ നടപടി സ്വീകരിക്കാൻ ജി. എസ്. ടി. എൻഫോഴ്സ്മെന്റ് ഓഫീസറിൽ നിന്ന് എന്തെങ്കിലും നിർദേശം ലഭിച്ചിട്ടുണ്ടോ; എങ്കിൽ അതിന്റെ പകർപ്പ് ലഭ്യമാക്കാമോ?
ജി. എസ്. ടി. ഓഡിറ്റ് വിഭാഗം
2596.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതുതായി സ്ഥാപിതമായ ജി. എസ്. ടി. ഓഡിറ്റ് വിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി എന്തെല്ലാം കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
ജി. എസ്. ടി. ഓഡിറ്റ് വിഭാഗത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
ഓഡിറ്റ് ഓഫീസുകളിൽ പഴയതും തകർന്നതുമായ ഫർണിച്ചറുകളുൾപ്പെടെ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലുള്ള കസേരകളും മേശകളുമാണ് ഉപയോഗിക്കുന്നതെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ഡി )
സംസ്ഥാന ജി. എസ്. ടി. വകുപ്പിൽ പുതുതായി രൂപീകരിച്ച ഓഡിറ്റ് വിഭാഗങ്ങൾക്കായി അത്യാവശ്യ ഫർണിച്ചർ വാങ്ങുന്നതിനായി സംസ്ഥാന ജി. എസ്. ടി. കമ്മീഷണർ ഏതെങ്കിലും നിർദ്ദേശം സർക്കാരിന് സമർപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ, ഈ നിർദ്ദേശത്തിന്റെ നിലവിലെ അവസ്ഥ എന്താണെന്ന് അറിയിക്കുമോ;
( ഇ )
സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി കാരണം ഫർണിച്ചർ സംഭരണത്തിന് ധനകാര്യവകുപ്പ് എതിർപ്പ് ഉന്നയിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ നിർദ്ദിഷ്ട ആശങ്കകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( എഫ് )
ഓഡിറ്റ് വിഭാഗങ്ങൾക്കായി അത്യാവശ്യ ഫർണിച്ചർ വാങ്ങുന്നതിന് പ്രത്യേക അനുമതി നൽകാൻ സർക്കാരിന് എന്തെങ്കിലും പദ്ധതിയുണ്ടോയെന്ന് അറിയിക്കുമോ?
2597.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ നിയോജക മണ്ഡലത്തിലുൾപ്പെട്ട പൂയപ്പള്ളി സബ് ട്രഷറിക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണ് ; കെട്ടിട നിർമ്മാണത്തിന്റെ ചുമതല ഏത് ഏജൻസിയാണ് നിർവഹിക്കുന്നത് ; പ്രസ്തുത പ്രവൃത്തിയുടെ അടങ്കൽ തുക എത്രയാണ്; വ്യക്തമാക്കാമോ;
( ബി )
ചാത്തന്നൂർ നിയോജക മണ്ഡലത്തിലുൾപ്പെട്ട പരവൂർ നഗര സഭയിലെ പരവൂർ സബ് ട്രഷറിക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ നിലവിലെ പുരോഗതിയും വിശദാംശവും അറിയിക്കാമോ?
2598.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി സബ് ട്രഷറി കെട്ടിട നിര്‍മ്മാണം നിലവില്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( ബി )
നിലവില്‍ ഈ പ്രവൃത്തി എത്ര ശതമാനം പൂര്‍ത്തീകരിച്ചുവെന്ന് അറിയിക്കാമോ;
( സി )
ഈ പ്രവ‍ൃത്തി എന്ന് പൂര്‍ത്തീകരിക്കാനാകുമെന്ന് വെളിപ്പെടുത്തുമോ?
2599.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മാനാഞ്ചിറ സബ്ട്രഷറി കെട്ടിടം പുതുക്കി പണിയുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത കെട്ടിടം പുതുക്കി പണിയുന്നതിന് എന്തെങ്കിലും തടസ്സം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;
( സി )
നിലവിലുള്ള കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം റെക്കാര്‍ഡുകള്‍ പ്രകാരം കെെമാറുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
നിലവിലുള്ള കെട്ടിടത്തിൽ സബ് ട്രഷറി പ്രവര്‍ത്തനമാരംഭിച്ചിട്ട് എത്ര വര്‍ഷമായെന്നത് വ്യക്തമാക്കാമോ?
ലോട്ടറി വിൽപ്പനയുടെ ജി. എസ്. ടി.
2600.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ ലക്ഷക്കണക്കിന് ആൾക്കാരുടെ ഉപജീവനമാർഗമായ ലോട്ടറി വിൽപ്പനയുടെ ജി. എസ്. ടി. നിരക്ക് നാൽപതു ശതമാനമായി വർദ്ധിപ്പിച്ചതുകാരണം ഈ മേഖലയിൽ ഉണ്ടാകുന്ന പ്രതിസന്ധി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതിനെ എങ്ങനെ നേരിടാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളതെന്നും സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്നും വിശദമാക്കുമോ;
( ബി )
2015-16 മുതൽ 2025-26 വരെ കേരളത്തിൽ ലോട്ടറി വില്പന വഴി ലഭിച്ചു വരുന്ന വരുമാനത്തിന്റെ കണക്കുകൾ വാർഷികാടിസ്ഥാനത്തിൽ വെളിപ്പെടുത്തുമോ;
( സി )
ഈ സർക്കാരിന്റെ കാലത്ത് ലോട്ടറി പ്രൈസ് ഘടനയിൽ എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവന്നെന്നും ഇത് വില്പനയെ എപ്രകാരം ബാധിച്ചെന്നും അറിയിക്കുമോ?
2601.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ലോട്ടറി വിലയിലും സമ്മാനഘടനയിലും ലോട്ടറി ഏജന്റമാരുടേയും വില്പനക്കാരുടേയും കമ്മീഷനിലും നടപ്പ് സാമ്പത്തിക വർഷത്തില്‍ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ജി. എസ്. ടി. പരിഷ്കരണത്തെ തുടർന്ന് ലോട്ടറി വിലയിലോ സമ്മാനഘടനയിലോ വ്യത്യാസം വരുത്തിയിട്ടുണ്ടോയെന്നും ലോട്ടറി ഏജന്റുമാരുടെയും വില്പനക്കാരുടെയും കമ്മീഷനിൽ എന്തെങ്കിലും വ്യത്യാസം വരുത്തിയിട്ടുണ്ടോയെന്നുമുള്ള വിശദാംശം വ്യക്തമാക്കുമോ?
ലോട്ടറി വകുപ്പ് ഡയറക്ടറുടെ ഡിജിറ്റൽ ഒപ്പ് അനധികൃതമായി ഉപയോഗിച്ചതിന്മേലുള്ള അന്വേഷണം
2602.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോട്ടറി വകുപ്പ് ഡയറക്ടറേറ്റിലെ ഒരു ജീവനക്കാരൻ നിയമവിരുദ്ധമായി ഡയറക്ടറുടെ ഡിജിറ്റൽ ഒപ്പ് ഉപയോഗിച്ച് അനധികൃതമായി ജീവനക്കാരുടെ ഇൻക്രിമെന്റ് പാസാക്കുക, ലീവ് അനുവദിക്കുക തുടങ്ങിയ പ്രവൃത്തികൾ ചെയ്തത് സംബന്ധിച്ച് എന്തെങ്കിലും അന്വേഷണം നടക്കുന്നുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( ബി )
സമ്മാനാർഹമായ ലോട്ടറിയുടെ കൈപ്പറ്റാത്ത സമ്മാനത്തുകകള്‍ ഇത്തരത്തിൽ ഡിജിറ്റൽ ഒപ്പ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയത് സംബന്ധിച്ച് എന്തെങ്കിലും അന്വേഷണം നടക്കുന്നുണ്ടോ; ഉണ്ടെങ്കിൽ ആർക്കെല്ലാമെതിരെയാണ് അന്വേഷണം നടക്കുന്നതെന്നും അന്വേഷണത്തിന്റെ നിലവിലെ സ്ഥിതി എന്തെന്നും വിശദമാക്കാമോ;
( സി )
ഇത്തരത്തിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ?
ഓഡിറ്റ് വകുപ്പിലെ പൊതു സ്ഥലമാറ്റവും ഫയൽ തീർപ്പാക്കലും
2603.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ഓഡിറ്റ് വകുപ്പിൽ പൊതു സ്ഥലംമാറ്റ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
ഓഡിറ്റ് ഡയറക്ടറുടെ കാര്യാലയത്തിലെ ഓരോ ജീവനക്കാരും എത്ര നാളായി അവിടെ ജോലി ചെയ്യുന്നുണ്ടെന്നുള്ള വിവരം തസ്തിക, പേരുവിവരം, കാലാവധി എന്നിവ സഹിതം വ്യക്തമാക്കുമോ;
( സി )
സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡയറക്ടറേറ്റിൽ എത്ര ഫയലുകൾ ഇനിയും തീർപ്പാക്കാനുണ്ട്; വർഷം തിരിച്ചുള്ള കണക്കും വിശദാംശവും നല്കാമോ;
( ഡി )
സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ ഓരോ ജില്ലാഓഫീസുകളിലും ഇനിയും എത്ര ഫയലുകൾ തീർപ്പാക്കാനുണ്ട്; വർഷം തിരിച്ചുള്ള കണക്കും വിശദാംശവും നല്കാമോ;
( ഇ )
സംസ്ഥാന ഓഡിറ്റ് വകുപ്പിൽ നിന്നുള്ള ക്ലിയറൻസ് നൽകുന്നതിനുള്ള നടപടികൾ കൃത്യമായി വകുപ്പ് സ്വീകരിക്കാതിരിക്കുന്നത് കാരണം വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും വിരമിക്കുന്ന ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കുന്നതിന് കാലവിളംബം നേരിടുന്നു എന്ന കാര്യം പരിശോധിക്കുമോ; വിശദമാക്കുമോ;
( എഫ് )
പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നതിന് മുന്നോടിയായുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങൾ വഴി ലഭിച്ച എത്ര തപാലുകൾ/ഫയലുകൾ വകുപ്പിൽ പെൻഡിങ്ങിലുണ്ടെന്നുള്ള ജില്ല തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കുമോ;
( ജി )
സംസ്ഥാന ഓഡിറ്റ് വകുപ്പിൽ ഇനിയും തീർപ്പാക്കാനുളള ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ?
കെ. എസ്. എഫ്. ഇ. യുടെ പ്രവര്‍ത്തനം
2604.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ. എസ്. എഫ്. ഇ. രൂപീകൃതമായശേഷം സർക്കാരിൽ നിന്ന് എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക ധനസഹായം കെ. എസ്. എഫ്. ഇ. ക്ക് നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം നൽകാമോ;
( ബി )
കെ. എസ്. എഫ്. ഇ. യുടെ 2024-2025 സാമ്പത്തിക വർഷത്തെ മൊത്തം ലാഭം എത്ര കോടി രൂപയാണ്; വിശദാംശം നൽകാമോ;
( സി )
ഈ സർക്കാർ വിവിധ ആവശ്യങ്ങൾക്കായി കെ. എസ്. എഫ്. ഇ. യിൽ നിന്ന് എത്ര കോടി രൂപ കടം വാങ്ങിയിട്ടുണ്ട്; എത്ര കോടി രൂപ തിരികെ നൽകി; ഇനി ആകെ എത്ര കോടി രൂപ കെ. എസ്. എഫ്. ഇ. ക്ക് തിരികെ നൽകാനുണ്ട്; കടം വാങ്ങിയ തുകയ്ക്ക് പലിശ ഇനത്തിൽ കെ. എസ്. എഫ്. ഇ. ക്ക് എത്ര കോടി രൂപ നൽകി; വിശദാംശം ലഭ്യമാക്കാമോ;
( ഡി )
ട്രഷറിയിൽ ഡെപ്പോസിറ്റ് ആയി നാളിതുവരെ കെ. എസ്. എഫ്. ഇ. എത്ര കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്; വിശദാംശം നൽകാമോ?
2605.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ. എസ്. എഫ്. ഇ. യില്‍ നിന്നുമെടുത്ത വായ്പകള്‍ കുടിശികയായി റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്നവര്‍ക്ക് എന്തെല്ലാം ആശ്വാസ നടപടികളാണ് കെ. എസ്. എഫ്. ഇ. നിലവില്‍ നല്‍കി വരുന്നതെന്ന് വിശദമാക്കുമോ?
കെ. എസ്. എഫ്. ഇ. യിലെ ശമ്പള പരിഷ്കരണം
2606.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സേവന വേതന വ്യവസ്ഥകൾ സംബന്ധിച്ച സർക്കാർ ഉത്തരവ് ജി. ഒ. (പി) നം. 131/2022 കെ. എസ്. എഫ്. ഇ. യിൽ നടപ്പിൽ വരുത്തിയിട്ടുണ്ടോ; കെ. എസ്. എഫ്. ഇ. യെ ഈ ഉത്തരവിൽ നിന്നും ഒഴിവാക്കുന്നത് പരിഗണിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കെ. എസ്. എഫ്. ഇ. യിൽ 2022 ജൂലൈ 31-ന് അവസാനിച്ച ശമ്പള പരിഷ്കരണ കരാറിന്റെ കാലാവധി മൂന്ന് വർഷം കഴിഞ്ഞിട്ടും ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പിലാക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ; ഇതിനെതിരെ ജീവനക്കാരും സംഘടനകളും സമരപരിപാടികളുമായി മുന്നോട്ട് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
കെ. എസ്. എഫ്. ഇ. പോലുള്ള പൊതുമേഖല സ്ഥാപനങ്ങളിൽ ശമ്പള പരിഷ്കരണം നടത്തുന്നത് എന്ത് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ആണെന്ന് അറിയിക്കുമോ; ഇതിനായുള്ള ചർച്ചകൾ നടത്തുന്നത് ആരൊക്കെയാണെന്ന് അറിയിക്കുമോ; ഇതിനായി ശമ്പള പരിഷ്കരണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കെ. എസ്. എഫ്. ഇ. യിലെ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടത്തുന്നത് എങ്ങനെയെന്ന് വിശദീകരിക്കാമോ;
( ഡി )
കെ. എസ്. എഫ്. ഇ. യിൽ മാനേജ്‌മെന്റും യൂണിയനുകളുമായി ഉഭയകക്ഷി ചർച്ച നടത്തി ശമ്പള പരിഷ്കരണ കരാറിൽ എത്തി ചേരുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമുണ്ടോ; ഉണ്ടെങ്കിൽ അത്തരത്തിലുള്ള ഏതെങ്കിലും ഉത്തരവ് കെ. എസ്. എഫ്. ഇ. ക്ക് മാത്രമായി നൽകിയിട്ടുണ്ടോ; മുൻകാലങ്ങളിൽ ഇത്തരത്തിൽ കെ. എസ്. എഫ്. ഇ. യിൽ ശമ്പള പരിഷ്കരണ ചർച്ചകൾ നടത്തി ഉഭയകക്ഷി കരാറിൽ എത്തിച്ചേരാൻ സർക്കാർ ഉത്തരവ് നൽകിയിട്ടുണ്ടോ; വിശദാംശം നൽകാമോ;
( ഇ )
കമ്പനി / തൊഴിൽ നിയമപ്രകാരം മാനേജ്‌മെന്റും തൊഴിലാളി പ്രതിനിധികളും ചേർന്ന് ചർച്ച നടത്തി ധാരണയിൽ എത്തിച്ചേരേണ്ട സേവന വേതന ഉഭയകക്ഷി വ്യവസ്ഥകളിൻമേൽ സർക്കാർ മുൻകൂറായി നിയന്ത്രണം രേഖപ്പെടുത്തി എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിക്കാൻ സാധിക്കുമോ; ആയതിന് നിയമ പ്രാബല്യം ലഭിക്കുമോ; വ്യക്തമാക്കാമോ;
( എഫ് )
കെ. എസ്. എഫ്. ഇ. യിലെ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പിലാക്കിയാൽ സർക്കാരിന് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ബാധ്യത ഉണ്ടാകുന്നുണ്ടോ; ഇല്ലെങ്കിൽ എന്തുകൊണ്ടെന്ന് വിശദമാക്കാമോ;
( ജി )
കെ. എസ്. എഫ്. ഇ. രൂപീകൃതമായ ശേഷം ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ നടപ്പിലാക്കിയതിലൂടെ നാളിതുവരെ സർക്കാരിന് എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക ബാധ്യത ഉണ്ടായിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
2607.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2025 ജനുവരി മുതൽ നാളിതു വരെ കെ. എസ്. എഫ്. ഇ. യിൽ നിന്നും എത്ര ജീവനക്കാർ റിട്ടയർ ചെയ്തിട്ടുണ്ട്; ഏതൊക്കെ തസ്തികകളിൽ നിന്നാണെന്ന് വ്യക്തമാക്കുമോ; ഇതിൽ എത്ര തസ്തികകൾ നാളിതുവരെ പി. എസ്. സി. ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്; റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം വരുന്നതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
2025 ജനുവരി മുതൽ നാളിതു വരെ തസ്തിക രൂപീകരണത്തിലൂടെ കെ. എസ്. എഫ്. ഇ. യിൽ വിവിധ തസ്തികകളുടെ എൻട്രി കേഡറിൽ എത്ര ഒഴിവുകൾ ഉണ്ടായിട്ടുണ്ട്; ഇതിൽ എത്ര ഒഴിവുകൾ നാളിതുവരെ പി. എസ്. സി. ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്; റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം വരുന്നതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
പി. എസ്. സി. മുഖേന റിക്രൂട്ട്മെന്റ് നടത്തേണ്ട മുഴുവൻ തസ്തികകളിലെ ഒഴിവുകളും അടിയന്തരമായി റിപ്പോർട്ട് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?
കെ. എസ്. എഫ്. ഇ. ഏജന്റുമാരുടെ ആനുകൂല്യങ്ങള്‍
2608.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ. എസ്. എഫ്. ഇ. ഏജന്റുമാര്‍ക്ക് നിലവില്‍ ലഭ്യമായിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
കെ. എസ്. എഫ്. ഇ. ചിട്ടികള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ തൊട്ടടുത്ത ദിവസം തന്നെ ഏജന്റുമാര്‍ക്ക് കമ്മീഷന്‍ ലഭിച്ചിരുന്ന രീതിയില്‍ നിന്നും മാറി 3 മാസം തുടര്‍ച്ചയായി വരിക്കാരന്‍ തുക അടച്ചെങ്കില്‍ മാത്രമേ കമ്മീഷന് അര്‍ഹതയുള്ളൂ എന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ഉത്തരവ് പുനപരിശോധിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമോ, വിശദമാക്കുമോ.;
( സി )
കെ. എസ്. എഫ്. ഇ. ഏജന്റ്സ് അസോസിയേഷന്‍ തലശ്ശേരി മേഖല കമ്മിറ്റി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സർക്കാരിന് നല്‍കിയ നിവേദനത്തില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
മെഡിസെപ് പദ്ധതിയുടെ രണ്ടാംഘട്ട നടപടികൾ
2609.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും നടപ്പിലാക്കിയ ആദ്യഘട്ട മെഡിസെപ് പദ്ധതിയുമായി ബന്ധപ്പെട്ട് ഇൻഷുറൻസ് കമ്പനിയുമായി ഒപ്പിട്ടിട്ടുള്ള ധാരണാപത്രത്തിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ട ഇൻഷുറൻസ് കമ്പനി ഏതാണെന്നും പ്രസ്തുത കമ്പനിയുമായി ഒപ്പിട്ട ധാരണാപത്രത്തിലെ വ്യവസ്ഥകൾ എന്തൊക്കെയാണ് എന്നും അറിയിക്കാമോ;
( സി )
മെഡിസെപ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ നിന്ന് രണ്ടാം ഘട്ടത്തിലേക്കെത്തുമ്പോൾ വ്യവസ്ഥകളിലും ഗുണഭോക്താക്കൾക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണ് എന്ന് അറിയിക്കാമോ;
( ഡി )
മെഡിസെപ്പിന്റെ രണ്ടാംഘട്ടത്തിൽ സേവനം ലഭ്യമാക്കുന്ന ആശുപത്രികളുടെ ലിസ്റ്റ് ജില്ലതിരിച്ച് ലഭ്യമാക്കാമോ;
( ഇ )
മെഡിസെപ്പിലൂടെ ജീവനക്കാർക്കും അധ്യാപകർക്കും എല്ലാവിധ അസുഖങ്ങൾക്കും പണം അടയ്ക്കാതെ ചികിത്സ ലഭ്യമാകുമോ എന്നറിയിക്കാമോ;
( എഫ് )
ഒരു കുടുംബത്തിൽ ഒന്നിലധികം പേർ സർക്കാർ ജീവനക്കാരായിട്ടുണ്ടെങ്കിൽ അവരെല്ലാവരും മെഡിസെപ്പിന്റെ തുക അടയ്ക്കേണ്ടതുണ്ടോ എന്നും ഒരു കുടുംബത്തിൽ നിന്നും ഒന്നിലധികം പേർ മെഡിസെപ് പ്രീമിയം അടയ്ക്കുന്നുണ്ട് എങ്കിൽ അവർക്ക് എന്തെങ്കിലും പ്രത്യേക അധിക ആനുകൂല്യം ലഭിക്കുമോ എന്നും വ്യക്തമാക്കാമോ;
( ജി )
മറ്റേതെങ്കിലും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ താല്പര്യപ്പെടുന്ന സർക്കാർ ജീവനക്കാരെയും അധ്യാപകരെയും മെഡിസെപ്പ് പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നതിന് ഉള്ള തടസ്സം എന്താണ് എന്ന് വിശദമാക്കാമോ?
2610.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്കും ഏര്‍പ്പെടുത്തിയ മെഡിസെപ് പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായോ എന്ന് വ്യക്തമാക്കുമോ;
( ബി )
മെഡിസെപ് പദ്ധതിയുടെ ഒന്നാം ഘട്ട നടത്തിപ്പിൽ പോരായ്മകള്‍ കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ രണ്ടാം ഘട്ടം മുതൽ ആയത് പരിഹരിച്ച് പദ്ധതിയെ കൂടുതല്‍ കാര്യക്ഷമവും പരാതിരഹിതവും ആകര്‍ഷകവുമാക്കുന്നതിനായി നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( സി )
പദ്ധതിയുടെ ഇനിയുള്ള നടത്തിപ്പിൽ എല്ലാ ആശുപത്രികളിൽ നിന്നും ഗുണഭോക്താവിന് കാഷ്‍ലെസ് ചികിത്സ ലഭ്യമാകുന്ന തരത്തിലുള്ള പരിഷ്കരണം കൊണ്ടുവരുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
2611.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി. എസ്. ടി. പരിഷ്കരണത്തെ തുടർന്ന് ആരോഗ്യ ഇൻഷുറൻസ് സ്കീമുകളിൽ നികുതിയിളവ് അനുവദിച്ച സാഹചര്യത്തിൽ മെഡിസെപ്പ് പദ്ധതിയുടെ പ്രീമിയം തുകയിൽ ആനുപാതികമായ കുറവ് വരുത്തുന്നതിന് സർക്കാർ തയ്യാറാകുമോ; വ്യക്തമാക്കാമോ;
( ബി )
മെഡിസെപ്പ് പദ്ധതിയുടെ പുതിയ കരാറിൽ ജി. എസ്. ടി. ഇളവിന് അനുപാതികമായ രീതിയിൽ പ്രീമിയം കുറയ്ക്കുന്നതിനു ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കാമോ;
( സി )
മെഡിസെപ്പ് പദ്ധതിയിൽ ക്ലെയിമുകൾ നിരസിക്കപ്പെടുന്ന ജീവനക്കാർക്ക് പരാതി നൽകുന്നതിനുള്ള എന്തൊക്കെ സംവിധാനങ്ങളാണ് നിലവിലുള്ളത്; ഇവയുടെ പ്രവർത്തനം ഏത് രീതിയിലാണെന്നും നാളിതുവരെ ഇപ്രകാരം പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ എത്ര ക്ലെയിമുകള്‍ അനുവദിച്ചു നൽകിയിട്ടുണ്ടെന്നും വിശദമാക്കാമോ?
2612.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന് ആരംഭിച്ച മെഡിസെപ്പ് പദ്ധതി നിലവിൽ വന്ന വർഷവും മാസവും ഏതെന്ന് വ്യക്തമാക്കാമോ; ഇതിനായി ഒരു ജീവനക്കാരിൽ നിന്നും എത്ര തുകയാണ് പ്രതിമാസം ഈടാക്കി വരുന്നതെന്ന് വിശദമാക്കാമോ; പ്രസ്തുത തുകയിൽ ജി. എസ്. ടി. യായി സർക്കാരിനും പ്രീമിയമായി ഇൻഷുറൻസ് കമ്പനിക്കും ലഭിക്കുന്ന തുക എത്രയെന്ന് വിശദമാക്കാമോ;
( ബി )
മെഡിസെപ്പ് പദ്ധതി ആരംഭിക്കുന്നതിന് ആദ്യഘട്ടത്തിൽ നിയോഗിച്ച ഇൻഷുറൻസ് കമ്പനിയുടെ വിശദാംശം ലഭ്യമാക്കാമോ; എത്ര വർഷത്തേക്കാണ് ഈ കമ്പനിയെ നിയോഗിച്ചതെന്നും ആയതിന്റെ കാലാവധി അവസാനിക്കുന്ന തീയതിയും വർഷവും ഉള്‍പ്പെടെ വ്യക്തമാക്കാമോ;
( സി )
ആദ്യഘട്ടത്തിൽ നിയോഗിക്കപ്പെട്ട ഇൻഷുറൻസ് കമ്പനിയുടെ കാലാവധി അവസാനിച്ചശേഷം പദ്ധതിയുടെ തുടർനടത്തിപ്പിനായി മറ്റേതെങ്കിലും കമ്പനികളെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ അതേത് തീയതി മുതലാണെന്ന് വിശദമാക്കാമോ;
( ഡി )
ആദ്യ ഘട്ടത്തിൽ നിയോഗിക്കപ്പെട്ട ഇൻഷുറൻസ് കമ്പനിയുടെ കാലാവധി കഴിഞ്ഞതിന് ശേഷം മറ്റൊരു കമ്പനിയെ ചുമതലപ്പെടുത്തുന്നതിന് കാലവിളംബം ഉണ്ടായിട്ടുണ്ടോ എന്ന് വിശദമാക്കാമോ; ഉണ്ടെങ്കിൽ എത്ര മാസം കാലവിളംബം ഉണ്ടായെന്നും പ്രസ്തുത കാലയളവിൽ ജീവനക്കാരിൽ നിന്നും പ്രീമിയം ഇടാക്കിയിരുന്നോയെന്നും വിശദമാക്കാമോ;
( ഇ )
മേൽ കാലയളവിലും ജീവനക്കാർക്ക് ക്ലെയിം അനുവദിച്ചിരുന്നോ എന്നും കാലാവധി കഴിഞ്ഞ ഇൻഷുറൻസ് കമ്പനിക്ക് അതിന് ഉത്തരവാദിത്തമുണ്ടായിരുന്നോ എന്നും വിശദമാക്കാമോ;
( എഫ് )
മെഡിസെപ്പ് പദ്ധതിയെ ജി. എസ്. ടി. യിൽ നിന്ന് ഒഴിവാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ പ്രീമിയം തുകയിൽ കുറവ് വരുത്താൻ ഉദ്ദേശിക്കുന്നുണ്ടോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.