UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1170.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2024-25 സാമ്പത്തിക വർഷത്തെ പദ്ധതി അടങ്കലിന്റെ 50% വരെ വെട്ടിക്കുറവ് വരുത്താനുള്ള സർക്കാർ തീരുമാനത്തെ തുടർന്ന് പൊതുമരാമത്ത് വകുപ്പിലെ ഏതൊക്കെ പദ്ധതികൾക്കാണ് വെട്ടിക്കുറവ് സംഭവിച്ചിരിക്കുന്നതെന്നും എത്ര ശതമാനം വരെ വെട്ടിക്കുറവ് സംഭവിച്ചെന്നുമുള്ള വിവരം ലഭ്യമാക്കാമോ?
1171.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തില്‍ പൊതുമരാത്ത് വകുപ്പ് റോഡ്സ്, ബിൽഡിംഗ് , ബ്രിഡ്ജസ് , കെ.ആര്‍.എഫ്.ബി. എന്നിവ മുഖേന നടത്തുന്ന വിവിധ പ്രവൃത്തികളുടെ പുരോഗതി അറിയിക്കാമോ;
( ബി )
ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ പുതിയ ഡയാലിസിസ് ബ്ലോക്കിന്റെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ; ഇതിന്റെ നിര്‍വ്വഹണത്തില്‍ കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
ഹരിപ്പാട് മണ്ഡലത്തില്‍ ശബരിമല പാക്കേജില്‍ ഉള്‍പ്പടുത്തി നിര്‍വ്വഹിക്കുന്നതിനായി എസ്റ്റിമേറ്റ് നിര്‍ണ്ണയിച്ചിട്ടുള്ള റോഡുകളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ; ഇതില്‍ എത്ര വര്‍ക്കുകള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ?
1172.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റോഡുകളെപ്പറ്റിയുള്ള പരാതി അറിയിക്കാൻ വേണ്ടി വികസിപ്പിച്ച മൊബൈൽ ആപ്പ് ആയ പി.ഡബ്ല്യു.ഡി. ഫോര്‍ യൂ നിലവിൽ പ്രവർത്തിക്കുന്നുണ്ടോ; നാളിതുവരെ എത്ര പരാതികൾ ലഭിച്ചു എന്ന് വ്യക്തമാക്കാമോ;
( ബി )
പരാതികളിൽ എത്ര എണ്ണം പരിഹരിച്ചെന്നും ഇനി എത്ര എണ്ണം പരിഹരിക്കാൻ ഉണ്ടെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ആപ്പ് നിർമ്മിക്കുന്നതിനും പരിപാലിക്കുന്നതിനുമായി നാളിതുവരെ എത്ര തുക ചെലവഴിച്ചെന്ന് വ്യക്തമാക്കാമോ?
1173.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ടില്‍ നിന്നും 4.15 കോടി രൂപ വിനിയോഗിച്ച് നടപ്പിലാക്കുന്ന മലമ്പുഴ മലണ്ഡലത്തിലെ കഞ്ചിക്കോട്-മലമ്പുഴ റോഡ് നവീകരണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
നിലവില്‍ ഈ പ്രവൃത്തിയുടെ എത്ര ശതമാനം പണികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് അറിയിക്കാമോ; മുഴുവന്‍ പണികളും പൂര്‍ത്തിയാക്കി ഈ റോഡ് എന്നത്തേക്ക് ജനങ്ങള്‍ക്ക് തുറന്ന് നല്‍കാന്‍ കഴിയുമെന്ന് അറിയിക്കാമോ; വ്യക്തമാക്കുമോ ?
1174.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന റോഡുകളുടേയും കെട്ടിടങ്ങളുടേയും ഡിസൈനിങ്ങിൽ വകുപ്പിന്റേതായ പൊതു മാനദണ്ഡമുണ്ടോയെന്ന് വ്യക്തമാക്കാമോ; ഉണ്ടെങ്കിൽ ആയതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താമോ;
( ബി )
റോഡിന്റെ പ്രതലത്തിന് അനുസൃതമായി മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകുന്ന തരത്തിലുള്ള ഡ്രയ്‌നേജ് സംവിധാനം നിർബന്ധമായും റോഡ് ഡിസൈനിൽ ഉൾപ്പെടുത്തണമെന്ന നിർദ്ദേശം നൽകാൻ ഉദ്ദേശിക്കുന്നുണ്ടോ?
1175.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമരാമത്ത് റോഡുകള്‍ ഉന്നത നിലവാരത്തിലാക്കുന്ന സര്‍ക്കാര്‍ നയം ഏതെല്ലാം തരത്തിലാണ് നടപ്പാക്കി വരുന്നത്;
( ബി )
പൊതുമരാമത്ത് വകുപ്പിന് കീഴില്‍ ആകെ എത്ര കിലോമീറ്റര്‍ റോഡുണ്ടെന്നും അതില്‍ എത്ര കിലോമീറ്റര്‍ റോഡ് ബി.എം.&ബി.സി. നിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവെന്നുമുള്ള വിശദാംശങ്ങള്‍ ജില്ല തിരിച്ച് ലഭ്യമാക്കുമോ;
( സി )
2011 മുതൽ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ച ആകെ റോഡുകളുടെ എണ്ണവും കിലോമീറ്ററും അതില്‍ ബി.എം.&ബി.സി. നിലവാരത്തില്‍ ആക്കിയ റോഡുകളുടെ എണ്ണം, നിര്‍മ്മിച്ച പാലങ്ങളുടെ എണ്ണം (ജില്ല തിരിച്ച് ) ഓരോന്നിനും ചെലവഴിച്ച തുക എന്നിവ സംബന്ധിച്ച വിശദാംശം 2011 മുതല്‍ 2016 വരെ, 2016 മുതല്‍ 2021 വരെ, 2021 മുതല്‍ 2024 വരെ എന്നീ കാലയളവുകളായി വേര്‍തിരിച്ച് ലഭ്യമാക്കുമോ;?
1176.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകള്‍ ഉന്നത നിലവാരത്തില്‍ ടാറിങ് പൂര്‍ത്തിയാക്കിയാലുടന്‍ വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണക്കുഴലുകള്‍ സ്ഥാപിക്കുന്നതിനും വിവിധങ്ങളായ കേബിളുകള്‍ സ്ഥാപിക്കുന്നതിനും വെട്ടിപ്പൊളിക്കുന്നതു കാരണം കാലാവധിക്കു മുന്‍പ് റോഡുകളില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നതും റോഡുകള്‍ മോശമാവുന്നതും ശ്രദ്ധയില്‍‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഈ പ്രശ്നം സ്ഥിരമായി പരിഹരിക്കുന്നതിന് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികൾ അറിയിക്കാമോ; വിശദമാക്കുമോ ;
( ബി )
ഉന്നത നിലവാരത്തില്‍ ടാറിങ് പൂര്‍ത്തിയാക്കിയ റോഡുകള്‍ ഉടനെ കുഴിക്കാതെ റോഡുകളോട് ചേര്‍ന്ന് പ്രത്യേക ഡക്ടുകള്‍ ഉണ്ടാക്കി കേബിളുകളും പൈപ്പുകളും അതിലൂടെ സ്ഥാപിക്കുവാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ; വ്യക്തമാക്കുമോ;
( സി )
ഇക്കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകളോട് കൂടിയാലോചിച്ച് ഏകോപനമുണ്ടാക്കി അവരുടെ പദ്ധതികള്‍ ഉണ്ടെങ്കില്‍ അവ പൂര്‍ത്തീകരിക്കുന്നതിന് സമയം നല്കിയതിനുശേഷം റോഡ് നവീകരണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1177.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പൊതുമരാമത്ത് വകുപ്പ് പട്ടാമ്പി നിയോജക മണ്ഡലത്തില്‍ കെട്ടിടം, നിരത്ത്, പാലങ്ങള്‍, മെയ്‍ന്റനന്‍സ് എന്നീ വിഭാഗങ്ങള്‍ക്ക് അനുവദിച്ച പ്രവൃത്തികളുടെയും തുകയുടെയും വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിവരം ലഭ്യമാക്കുമോ;
( സി )
2016 - 2017 മുതല്‍ 2024-25 വരെയുള്ള വര്‍ഷങ്ങളിലെ ബഡ്ജറ്റില്‍ പൊതുമരാമത്ത് വകുപ്പ് മുഖേന നടപ്പിലാക്കാനുളള 20% ബഡ്ജറ്റ് പ്രൊവിഷന്‍ ലഭിച്ച പട്ടാമ്പി മണ്ഡലത്തിലെ പ്രവൃത്തികള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ഡി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് പട്ടാമ്പി മണ്ഡലത്തില്‍ പൂര്‍ത്തിയാക്കിയ റോ‍ഡ് പ്രവൃത്തികളുടെ വിവരം നല്‍കാമോ?
1178.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സിന്റെ ഭാഗമായി ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് മുഖാന്തരം നടപ്പിലാക്കുന്ന പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; വിശദവിവരം നല്‍കുമോ?
1179.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥാ വ്യതിയാനം മൂലമുളള അതിതീവ്ര പ്രകൃതി പ്രതിഭാസങ്ങളെയുള്‍പ്പെടെ പരിഗണിച്ച് പൊതുമരാമത്ത് വകുപ്പ് പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കാലാവസ്ഥയേയും വര്‍ഷപാതത്തേയും പരിഗണിയ്ക്കാതെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കി ടെണ്ടര്‍ നടപടികള്‍ നടത്തുന്നതുമൂലം ഇവയുടെ പൂര്‍ത്തീകരണത്തിന് കാലതാമസവും ഗുണനിലവാരത്തില്‍ ഇടിവും സംഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ ;
( സി )
ഇത്തരത്തിലുളള ന്യൂനതകള്‍ പരിഹരിക്കുവാന്‍ പൊതുമരാമത്ത് വകുപ്പ് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
1180.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ കുറ്റ്യാടി നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളുടെ പുരോഗതി ,അടങ്കല്‍ തുക, പൂര്‍ത്തീകരണ കാലാവധി, പൂര്‍ത്തീകരിക്കുന്ന നീളം/ വീതി എന്നിവ സഹിതവും വിശദമാക്കാമോ?
1181.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ കോയവളപ്പ്-പയ്യാനക്കല്‍ ബി.സി. റോഡ് സ്ഥലം ഏറ്റെടുക്കുന്നതിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
1182.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി നിയോജകമണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് 2021 മുതല്‍ നാളിതുവരെ ഏതെല്ലാം പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും അവയില്‍ ഏതെല്ലാം പൂര്‍ത്തീകരിച്ചുവെന്നും അറിയിക്കുമോ; ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക, ഭരണാനുമതി ലഭിച്ച തീയതി, പ്രവൃത്തി തുടങ്ങിയ വര്‍ഷം എന്നിങ്ങനെ തരം തിരിച്ച് ലഭ്യമാക്കുമോ?
1183.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂർ മണ്ഡലത്തിൽ ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ലഭിച്ച മരാമത്ത് പ്രവൃത്തികൾ ഏതെല്ലാമെന്ന് അറിയിക്കാമോ;
( ബി )
ഓരോ പ്രവൃത്തിയുടേയും നിലവിലെ സ്ഥിതിയും ഇതിൽ പൂർത്തീകരിച്ച പ്രവൃത്തികൾ ഏതെല്ലാമെന്നും വ്യക്തമാക്കാമോ?
1184.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയ്ക്കല്‍ മണ്ഡലത്തിലെ പുത്തൂര്‍-ചെനക്കല്‍ ബൈപ്പാസ് റോഡിന്റെ മൂന്നാംഘട്ട നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
ബൈപ്പാസിന് അധിക സ്ഥലം ഏറ്റെടുക്കാത്ത രീതിയില്‍ നിലവിലത്തെ അലൈന്‍മെന്റില്‍ തന്നെ പ്രവൃത്തി പൂര്‍ത്തികരിക്കുന്ന വിധത്തില്‍ തയ്യാറാക്കിയ പുതുക്കിയ പ്രൊപ്പോസലിന് അംഗീകാരം ലഭിച്ചിട്ടുണ്ടോ; പ്രസ്തുത വിഷയത്തിന്മേല്‍ ധനകാര്യവകുപ്പില്‍ നിന്നും അനുമതി ലഭ്യമായിട്ടുണ്ടോ; വ്യക്തമാക്കുമോ ;
( സി )
പ്രസ്തുത പ്രവൃത്തിയ്ക്ക് പുതുക്കിയ ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ?
1185.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഉദുമ മണ്ഡലത്തില്‍ നവീകരിച്ച റാേഡുകളുടെ പേരും ഓരോന്നിനും അനുവദിച്ച തുകയും വ്യക്തമാക്കാമാേ;
( ബി )
ഉദുമ മണ്ഡലത്തില്‍ നിലവില്‍ പുരാേഗമിക്കുന്ന പാെതുമരാമത്ത് വകുപ്പ് റാേഡുകളുടെ പ്രവൃത്തി പുരാേഗതി സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാമാേ;
( സി )
കാസര്‍ഗാേഡ് ജില്ലയില്‍ നിർമ്മാണം പുരാേഗമിക്കുന്ന ദേശീയപാത, പ്രവൃത്തി പൂര്‍ത്തീകരിച്ച് എന്നത്തേക്ക് ഗതാഗതത്തിന് തുറന്നു നല്‍കാൻ കഴിയുമെന്ന് വ്യക്തമാക്കാമാേ?
1186.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തില്‍ ബി.എം. ആൻഡ് ബി.സി. നിലവാരത്തില്‍ നവീകരിക്കപ്പെട്ട റോഡുകളുടെ പേര്, അവയുടെ നീളം എന്നീ വിവരങ്ങള്‍ അറിയിക്കുമോ ?
1187.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരമ്പരാഗതമായി അനുവർത്തിച്ചുവരുന്ന റോഡ് നിർമ്മാണ രീതികൾ സംസ്ഥാനത്തിന്റെ സവിശേഷ സാഹചര്യങ്ങൾക്ക് അനുയോജ്യമാകുന്ന തരത്തിൽ പരിസ്ഥിതി സൗഹൃദമായി പരിഷ്ക്കരിക്കേണ്ടതിന്റെ ആവശ്യകത പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
എങ്കിൽ പരിസ്ഥിതി സൗഹൃദ റോഡ് നിർമ്മാണ രീതികളിൽ ഫുൾ ഡെപ്ത് റിക്ലമേഷൻ സമ്പ്രദായം ഉൾപ്പെടെ ഏതെല്ലാം രീതികളാണ് സംസ്ഥാനത്ത് അവലംബിച്ച് വരുന്നതെന്ന് അറിയിക്കുമോ;
( സി )
ഇത്തരത്തിലുള്ള പരിസ്ഥിതി സൗഹൃദ റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് നിലവിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
1188.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ പൊതുമരാമത്ത് റോഡ്സ് വിഭാഗം നിര്‍വ്വഹിച്ചു വരുന്ന പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ?
1189.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി ബൈപ്പാസ് നിർമ്മിക്കുന്നതിനുള്ള അലൈൻമെന്റ് സർക്കാർ അംഗീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
തീരദേശ ഹൈവേ നിർമ്മാണം
1190.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ ഹൈവേ നിർമ്മാണ നടപടികൾ ഏത് ഘട്ടത്തിലാണെന്നും ഇതുവരെ എത്ര കിലോമീറ്റർ റോഡ് പ്രവൃത്തി പൂർത്തീകരിച്ചുവെന്നും അറിയിക്കാമോ;
( ബി )
കാസർഗോഡ് ജില്ലയിലെ തീരദേശ ഹൈവേ പ്രവൃത്തി സംബന്ധിച്ച വിശദാംശം നൽകാമോ?
1191.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തിലെ കിഫ്ബി വഴി നടപ്പിലാക്കുന്ന എഫ്.ഡി.ആർ. പ്രവൃത്തികളായ കിള്ളി-ഇ.എം.എസ്. അക്കാഡമി റാേഡിന്റെയും, പാെട്ടന്‍കാവ്-നെല്ലിക്കാട് റാേഡിന്റെയും നിര്‍മ്മാണ പുരാേഗതി സംബന്ധിച്ചുളള വിവരങ്ങള്‍ ലഭ്യമാക്കാമാേ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ എന്ന് പൂര്‍ത്തീകരിയ്ക്കാനാകുമെന്നും പാെട്ടന്‍കാവ്-നെല്ലിക്കാട് റാേഡിന്റെ എൽ.എ. യൂട്ടിലിറ്റി ഷിഫ്റ്റിംഗ് (വാട്ടര്‍ അതാേറിറ്റി, കെ.എസ്.ഇ.ബി.) എന്നിവ സംബന്ധിച്ച വിവരങ്ങളും ലഭ്യമാക്കുമാേ; പ്രസ്തുത പ്രവൃത്തികള്‍ വേഗത്തില്‍ നടപ്പിലാക്കുന്നതിന് കെ.ആർ.എഫ്.ബി. സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാമാേ?
1192.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായി റോഡുകൾക്ക് തകരാർ സംഭവിക്കുന്നതിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിനായി ഗവേഷണപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
റോഡുകൾക്ക് തകരാർ സംഭവിക്കുന്നതിനു കാരണങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടുണ്ടോ; എങ്കിൽ അവ പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
തീരദേശനിർമ്മിതികളുടെ അതിജീവനകാലയളവ് മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക പഠനം നടത്തുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ ?
1193.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല ബൈപാസ് നിര്‍മ്മാണനടപടികളുടെ പുരോഗതി വിശദമാക്കാമോ?
1194.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അശാസ്ത്രീയമായ റോഡ് നിർമ്മാണത്തെ തുടർന്ന് അപകടങ്ങൾ വർദ്ധിച്ച് വരുന്നുവെന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ ;
( ബി )
എങ്കിൽ റോഡ് നിർമ്മാണത്തിലെ അപാകതകൾ ഒഴിവാക്കി അപകടങ്ങൾ കുറയ്ക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
1195.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോടഞ്ചേരി കക്കാടംപൊയിൽ മലയോര ഹൈവേയ്ക്ക് 2017-18 ൽ ടെൻഡർ ഉറപ്പിച്ച തുക എത്രയായിരുന്നു എന്ന് വ്യക്തമാക്കാമോ;
( ബി )
ടെൻഡർ പ്രകാരമുള്ള റോഡിൽ കൂമ്പാറ ആനക്കല്ലുംപാറ മുതൽ താഴെ കക്കാട് വരെ മുന്‍പുണ്ടായിരുന്ന 6.7കിലോമീറ്റർ റോഡ് ഒഴിവാക്കി പുതിയ റോഡ് നിർമ്മിക്കുന്നതിന് വേണ്ടി നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്റ് റിസര്‍ച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഉത്തരവ് ഇറക്കിയിട്ടുണ്ടോ;
( സി )
ഈ ഉത്തരവിന് വിപരീതമായി മുന്‍പുണ്ടായിരുന്ന റോഡ് ഉള്‍പ്പെടുത്തി പ്രവ‍ൃത്തി നടന്നതിനാല്‍ 6.7 km റോഡ് കുറയുകയും നേരത്തെ നാഥ് കൺസ്ട്രക്ഷൻ കമ്പനി മറ്റൊരു ഫണ്ട് ഉപയോഗിച്ച് നടത്തിയ പ്രസ്തുത പ്രവൃത്തി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന് നല്‍കുകയും ചെയ്തിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
144 കോടി രൂപയ്ക്ക് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് കരാർ ഏറ്റെടുത്ത പദ്ധതിയിൽനിന്നും പ്രസ്തുത തുക കുറയ്ക്കുന്നതിന് പകരം 198.35 കോടി രൂപയാക്കി തുക ഉയർത്തി നൽകിയിട്ടുണ്ടോ; വിശദമാക്കുമോ?
1196.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ പത്തനാപുരം പാലം നിര്‍മ്മാണ പ്രവൃത്തി എന്നേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ?
1197.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് മണ്ഡലത്തിലെ കല്ലടക്ക ചെർക്കള റോഡ് ഇപ്പോൾ ഗതാഗതയോഗ്യമാണോ എന്ന് വ്യക്തമാക്കാമോ;
( ബി )
ഈ റോഡിൽ ഇതുവരെ എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്നും ഏതൊക്കെ കാലയളവിലാണ് പ്രസ്തുത പ്രവൃത്തികൾ നടത്തിയതെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത റോഡിൽ ഏതെല്ലാം പ്രവൃത്തികളാണ് ഇനി ചെയ്യാനിരിക്കുന്നതെന്നും അവശേഷിക്കുന്ന പ്രവൃത്തികൾക്ക് എത്ര തുക വേണ്ടി വരുമെന്നും വ്യക്തമാക്കാമോ;
( ഡി )
അവശേഷിക്കുന്ന പ്രവൃത്തികൾക്ക് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോയെന്നും അതിന് ഭരണാനുമതി എപ്പോൾ ലഭ്യമാക്കുമെന്നും വ്യക്തമാക്കാമോ?
1198.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ കാരപൊറ്റ-ചൂലിപാടം റോഡ് പ്രവൃത്തി എന്നേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ?
1199.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ സംസ്ഥാനത്തെ പൊതുമരാമത്തു റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ വർഷം തിരിച്ച് വ്യക്തമാക്കുമോ?
1200.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തിലെ മലയോര ഹൈവേയുടെ പ്രവര്‍ത്തികള്‍ ഏത് ഘട്ടത്തിലാണുള്ളതെന്ന് വിശദമാക്കാമോ?
1201.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് പുതിയങ്ങാടി തണ്ണീര്‍പന്തല്‍ റോഡ് വികസന പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ; ആയത് സമയബന്ധിതമായി പൂര്‍ത്തീയാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്;
( ബി )
പദ്ധതിയുടെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട കേസുകള്‍ വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്നറിയിക്കുമോ ?
1202.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡ് (ഇപ്പോൾ പൊതുമരാമത്ത് വകുപ്പ് റോഡ് ) കുണ്ടും കുഴിയും കാരണം ഗതാഗത യോഗ്യമല്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കിൽ ഇത് പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്നും സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്നും വ്യക്തമാക്കാമോ; വിശദാംശം നല്‍കാമോ;
( സി )
ഈ റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറായിട്ടുണ്ടോ; എങ്കിൽ തുക എത്രയാണെന്ന് വ്യക്തമാക്കാമോ?
1203.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലരാമപുരം-വഴിമുക്ക് റോഡ് വികസനത്തിന് എടുത്ത നടപടികള്‍ ഏതെല്ലാം എന്ന് വ്യക്തമാക്കാമോ;
( ബി )
റോഡ് വികസനത്തിന്റെ പുതിയ ഡി.പി.ആർ. പൂര്‍ത്തീകരിച്ചിട്ടുണ്ടോ എന്നും എത്ര കോടി രൂപയുടെ ഡിപിആർ ആണ് പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നും വിശദമാക്കാമോ?
1204.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ 5 കോടി രൂപ ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുന്ന മലമ്പുഴ - ആനക്കല്‍ റിംഗ് റോഡ് നവീകരണത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
ഈ പ്രവൃത്തിയുടെ എത്ര ശതമാനം പണികള്‍ പൂര്‍ത്തിയായിട്ടുണ്ട്; മുഴുവന്‍ പണികളും പൂര്‍ത്തിയാക്കി പ്രസ്തുത റോഡ് എന്ന് മുതല്‍ പ്രവര്‍ത്തനയോഗ്യമാക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
1205.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃപ്രയാര്‍-കാഞ്ഞാണി-ചാവക്കാട് റാേഡില്‍ ഏനാമാവ് പള്ളി ജംഗ്ഷന്‍ ഭാഗം വീതി കൂട്ടുന്നതിനായി എം.എല്‍.എ. യുടെ ആസ്തി വികസന പദ്ധയില്‍ ഉള്‍പ്പെടുത്തി ആദ്യം 130 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കുകയും എന്നാല്‍ പ്രസ്തുത തുക അപര്യാപ്തമായതിനാല്‍ 2024-25 വര്‍ഷം എം.എല്‍.എ. യുടെ ആസ്തി വികസന പദ്ധതി പ്രകാരം 50 ലക്ഷം രൂപ കൂടി അനുവദിച്ച് ഭരണാനുമതി ലഭ്യമാക്കുകയും ചെയ്തിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ; വ്യക്തമാക്കുമോ ;
( ബി )
പ്രസ്തുത പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമാേ;
( സി )
പ്രസ്തുത പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണെന്നും പദ്ധതി എന്ന് പൂര്‍ത്തീകരിക്കാനാകുമെന്നും വ്യക്തമാക്കാമാേ?
1206.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന്റെ റോഡുകൾ മഴക്കാലത്ത് വളരെ വേഗം പൊട്ടിപൊളിഞ്ഞു പോകുന്നതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദമാക്കാമോ;
( ബി )
കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മഴക്കാലങ്ങളെ അതിജീവിക്കുന്ന റോഡുകൾ നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1207.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി മണ്ഡലത്തില്‍ റീ-ബില്‍ഡ് കേരള പദ്ധതിയില്‍ നിര്‍മ്മിക്കുന്ന മൂക്കന്നൂര്‍-ഏഴാറ്റുമുഖം-ബ്ലാച്ചിപ്പാറ-പാലിശ്ശേരി റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡ് നിര്‍മ്മാണം നിലവില്‍ എത്ര ശതമാനം പൂർത്തീകരിച്ചുവെന്നു വിശദമാക്കാമോ;
( സി )
കെ.എസ്.ടി.പി.യുടെ മേല്‍നോട്ടത്തില്‍ നിര്‍മ്മാണം നടത്തുന്ന റോഡുകളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനും പരിശോധന നടത്തുന്നതിനും പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ടി റോഡിന്റെ നിര്‍മ്മാണം സംബന്ധിച്ച പരിശോധന പ്രസ്തുത ഉദ്യോഗസ്ഥന്‍ നടത്തിയിട്ടുണ്ടോ എന്നറിയിക്കുമോ ; വിശദമാക്കാമോ;
( ഡി )
കെ.എസ്.ടി.പി.യുടെ ചുമതലയില്‍ നിര്‍മ്മാണം നടത്തുന്ന ടി റോഡിന്റെ നിര്‍മ്മാണ പുരോഗതിയും മറ്റ് പരാതികളും പരിശോധിക്കുന്നതിനും നിര്‍മ്മാണം വേഗത്തിലാക്കുന്നതിനും ബഹുമാനപ്പെട്ട മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം വിളിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇപ്രകാരം ഒരു യോഗം വിളിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഇ )
കരാര്‍ പ്രകാരം ടി പ്രവൃത്തി എന്നാണ് പൂര്‍ത്തീകരിക്കേണ്ടതെന്നും സമയപരിധിയ്ക്കുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചോയെന്നും ഇല്ലെങ്കില്‍ പൂര്‍ത്തീകരിക്കാത്തതിന്റെ കാരണവും വിശദമാക്കാമോ; ഈ വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ നടത്തി എത്രയും വേഗം ടി റോഡിന്റെ നിര്‍മ്മാണം കുറ്റമറ്റ രീതിയില്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
1208.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വേലിയേറ്റം വര്‍ഷം തോറും രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യവും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്ത് തീരപ്രദേശങ്ങളുടെ സംരക്ഷണത്തിനായി കായലോര റോഡ് നിര്‍മ്മാണം എന്ന പദ്ധതി നടപ്പിലാക്കാന്‍ നിയമപരമായ തടസ്സങ്ങള്‍ ഉണ്ടോ എന്നറിയിക്കുമോ ; വിശദമാക്കാമോ;
( ബി )
കായലുകളിലും തോടുകളിലും അടിഞ്ഞു കൂടിയിരിക്കുന്ന എക്കലും ചെളിയുമുപയോഗിച്ച് തോടുകളുടെയും പുഴകളുടെയും പാര്‍ശ്വഭിത്തികള്‍ കെട്ടി കായലോര റോഡ് നിര്‍മ്മാണത്തിനായി നടപടി സ്വീകരിക്കുമോ;
( സി )
വെെപ്പിന്‍ മണ്ഡലത്തിലെ കായലോര റോഡിന്റെ സാധ്യതാ പഠനത്തിനായി 19.11.2024-ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്ക് നല്‍കിയിരുന്നതും പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി 27.11.2024-ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയ്ക്ക് നല്‍കിയതുമായ കത്തില്‍ (റഫറൻസ് നമ്പർ - 9015997/2024/മിൻ (പി ഡബ്ല്യൂ ഡി )) സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ?
1209.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ മണ്ഡലത്തിലെ ഈരാറ്റുപേട്ട ബൈപാസ് നിർമ്മാണവുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കൽ നടപടികൾ ഇപ്പോൾ ഏത് ഘട്ടത്തിലാണ് എന്നറിയിക്കുമോ ; വിശദാംശം ലഭ്യമാക്കുമോ ?
1210.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 വര്‍ഷത്തെ ബഡ്ജറ്റ് പ്രകാരം ഭരണാനുമതി ലഭിച്ച ദേവികുളം മണ്ഡത്തിലെ വട്ടവട-പഴത്താേട്ടം-ചിലന്തിയാര്‍ റാേഡ് നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കുമാേ;
( ബി )
പ്രസ്തുത റാേഡ് നിര്‍മ്മാണത്തിന് കാലതാമസം നേരിടുന്നതിന്റെ കാരണം വിശദമാക്കുമാേ?
1211.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോടഞ്ചേരി - കക്കാടംപൊയില്‍ റീച്ചില്‍ അകമ്പുഴ - കക്കാടംപൊയില്‍ കണക്ടിംഗ് റോഡിന്റെ വിശദാംശവും ആയത് വരാനിടയായ സാഹചര്യവും വിശദമാക്കുമോ; കണക്ടിംഗ് റോഡ് പ്രവൃത്തി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
1212.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റോഡ് പ്രവൃത്തിയുടെ ഭാഗമായി ട്രാഫിക് സ്റ്റഡി നടത്തി വീതി നിശ്ചയിക്കുന്നതിനു സ്വീകരിക്കുന്ന മാനദണ്ഡങ്ങൾ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
ഇതിനായി ആധുനിക രീതിയിലുള്ള സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടോ;
( സി )
പ്രസ്തുത പ്രവൃത്തിയിൽ ഭാവിയിലെ വാഹനവർദ്ധനവ് കൂടി പരിഗണിച്ച് വീതി നിശ്ചയിക്കുമോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ?
1213.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ദേശീയപാത ഉൾപ്പെടെയുള്ള വിവിധ റോഡുകളിൽ എത്ര ടോൾ ബൂത്തുകള്‍ പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ടോൾ ബൂത്തുകള്‍ ഉള്ള ഓരോ സ്ഥലത്തും ടോൾ പിരിവ് ആരംഭിച്ചത് എന്ന് മുതലാണെന്നും ടോൾ പിരിവ് ആരംഭിച്ചതിനുശേഷം എത്ര തവണ നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അറിയിക്കുമോ ; ഓരോ തവണയും നിരക്കിലുണ്ടായ വർദ്ധനവ് എത്രയാണെന്ന് വ്യക്തമാക്കുമോ;
( സി )
ഓരോ സ്ഥലത്തും ടോള്‍ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമെന്താണെന്ന് വെളിപ്പെടുത്തുമോ;
( ഡി )
ടോൾ പിരിവിന് ആധാരമായ ഓരോ പദ്ധതിയുടെയും ആകെ നിർമ്മാണ ചെലവ് എത്രയായിരുന്നുവെന്നും ഓരോ സ്ഥലത്തു നിന്നും നാളിതുവരെ ടോൾ ഇനത്തില്‍ എത്ര തുക സമാഹരിക്കുവാൻ ബന്ധപ്പെട്ട കമ്പനി/ ഏജൻസിക്ക് സാധിച്ചിട്ടുണ്ടെന്നും ഓരോ സ്ഥലത്തും ടോൾ പിരിവ് എന്നുവരെ തുടരാനാണ് കരാർ ഉള്ളതെന്നും വ്യക്തമാക്കുമോ?
1214.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 ബഡ്ജറ്റിൽ നാല് കോടി രൂപ അനുവദിച്ച ഇരിക്കൂർ മണ്ഡലത്തിലെ നുച്യാട് - മണിക്കടവ്-കാഞ്ഞിരിക്കൊല്ലി റോഡിന്റെ നിലവിലെ പ്രവൃത്തികളുടെ വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത റോഡിന്റെ നിർമ്മാണം പാതിവഴിയില്‍ നിലച്ചതിനാൽ പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഉണ്ടെങ്കിൽ പ്രസ്തുത റോഡിന്റെ നിർമ്മാണം എത്രയും വേഗം ആരംഭിക്കാനും അത് പൂർത്തിയാക്കാനുമുള്ള നടപടി അടിയന്തിരമായി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1215.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓരോ ജില്ലയിലും പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളില്‍ ബി.എം.&ബി.സി. ചെയ്ത് നവീകരിക്കാൻ ബാക്കിയുള്ളത് എത്ര കിലോമീറ്റര്‍ റോഡ് ആണെന്ന് അറിയിക്കാമോ;
( ബി )
ഇനിയും ബി.എം.&ബി.സി. ചെയ്യാത്ത പൊതുമരാമത്ത് റോഡുകള്‍ അപ്രകാരം ചെയ്ത് നവീകരിക്കുന്നതിന് ഏതെങ്കിലും പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
1216.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃപ്പൂണിത്തുറ ബൈപാസ് നിര്‍മാണത്തിനായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നിലവില്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
ഭൂമി ഏറ്റെടുക്കുന്നതിനായി പുതുക്കിയ എസ്റ്റിമേറ്റിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അംഗീകാരം നല്‍കിയിട്ടുണ്ടോയെന്ന് അറിയിക്കുമോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത വിഷയവുമായി ബന്ധപെട്ട് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ഡി )
ഭൂമി അടിയന്തിരമായി ഏറ്റെടുക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1217.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവീകരിച്ച റോഡുകളില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണപ്പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി കുഴിയെടുക്കുന്നതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റോഡുകളില്‍ റെസ്റ്റോറേഷന്‍ പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ റോഡിന്റെ ഉപരിതല സമനിരപ്പ് നിലനിര്‍ത്തുന്ന രീതിയില്‍ പൂര്‍ത്തിയാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇരു വകുപ്പുകളും ചേര്‍ന്ന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1218.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ ഏതൊക്കെ പി.ഡബ്ല്യു.ഡി റോഡുകളുടെ റണ്ണിംഗ് കോൺട്രാക്റ്റുകള്‍ക്ക് ഫണ്ട് അനുവദിക്കുന്നതിനാണ് പ്രൊപ്പോസൽ ലഭ്യമായിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; ആയതിന് ഫണ്ട് അനുവദിച്ചിട്ടുണ്ടോ; വിശദവിവരങ്ങൾ ലഭ്യമാക്കാമോ?
1219.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്തിന്റെ ആസ്തിയിൽ പെട്ടിരുന്നതും നിലവിൽ ജില്ലാപഞ്ചായത്ത് ഏറ്റെടുത്തതിനെത്തുടർന്ന്അവരുടെ ആസ്തിയിൽപ്പെട്ടതുമായ രാജപുരം-ബളാൽ റോഡ് തിരിച്ചെടുക്കണമെന്ന ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡ് പൊതുമരാമത്ത് വകുപ്പിന് തിരിച്ച് നൽകുന്നത് സംബന്ധിച്ച്‌ കാസർഗോഡ് ജില്ലാ പഞ്ചായത്ത് തീരുമാനം എടുത്ത്‌ അറിയിച്ചിട്ടുണ്ടോ; എങ്കിൽ അതിന്റെ വിശദാംശം നൽകാമോ;
( സി )
പ്രസ്തുത റോഡ് പൊതുമരാമത്ത് വകുപ്പ് തിരിച്ചെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ നൽകാമോ?
1220.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തില്‍ 2024-25 സാമ്പത്തിക വര്‍ഷം പൂര്‍ത്തിയായതും, നടന്നു വരുന്നതുമായ റോഡ് പുനരുദ്ധാരണ പ്രവൃത്തികളുടെ വിശദവിവരങ്ങള്‍, അനുവദിച്ച തുക, പ്രദേശം എന്നിവ സഹിതം ലഭ്യമാക്കാമോ?
1221.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്ഥാപനങ്ങളുടെ അധീനതയിലുള്ള ഗ്രാമീണ റോഡുകൾ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
കൊണ്ടോട്ടി മണ്ഡലത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ അധീനതയിലുള്ളതും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നതിന് അനുയോജ്യമായതുമായ മേലങ്ങാടി-എയര്‍പോര്‍ട്ട് റോഡ്, കാരാട്-മൂളപ്പുറം-ചെണ്ണയില്‍ പള്ളി റോഡ്, മുസ്ലിയാരങ്ങാടി-ഒഴുകൂര്‍ റോഡ്, പെരിയമ്പലം-പള്ളിക്കല്‍ ബസാര്‍ റോഡ്, തുറക്കല്‍-ഇ.എം.ഇ.എ-വലിയപറമ്പ് റോഡ് എന്നിവ ഏറ്റെടുക്കണമെന്ന ആവശ്യത്തിന്മേല്‍ അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ ?
1222.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈക്കം, കടുത്തുരുത്തി മണ്ഡലങ്ങളിലൂടെ കടന്ന് പോകുന്ന വടയാർ-ചന്ദപ്പാലം-മുളക്കുളം റോഡിന്റെ നിർമ്മാണ കരാർ റദ്ദാക്കിയതിനുശേഷം പുതിയ ടെൻഡർ നൽകുന്ന നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
നിലവിൽ ആകെയുള്ള പ്രവൃത്തിയുടെ എത്ര ശതമാനം പൂർത്തിയായിയെന്നും ശേഷിക്കുന്ന പ്രവൃത്തിയ്ക്ക് ആവശ്യമായ തുക കണക്കാക്കിയിട്ടുണ്ടോയെന്നും അറിയിക്കുമോ;
( സി )
റീ-ടെൻഡർ നടപടികൾ എന്നത്തേക്ക് പൂർത്തീകരിക്കാൻ സാധിക്കുമെന്നും റോഡ് നിർമ്മാണം എന്നത്തേക്ക് പൂർത്തീകരിക്കാൻ സാധിക്കുമെന്നും വ്യക്തമാക്കുമോ?
1223.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി, അഴീക്കോട് നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിന്റെ ഉപരിതലം മിനുക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കാമോ?
1224.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ വളാഞ്ചേരി റിംഗ് റോഡ് നിര്‍മ്മാണ പ്രവൃത്തിയ്ക്ക് ഭരണാനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുമായി ബന്ധപ്പെട്ടുള്ള ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോയെന്നും ഡി‌.പി‌.ആര്‍. -നു അംഗീകാരം ലഭ്യമായിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ;
( സി )
നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ ശേഷിക്കുന്നുണ്ടെന്ന് വിശദമാക്കുമോ; പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
1225.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയങ്ങാടി-ഉള്ള്യേരി- കുറ്റ്യാടി-ചൊവ്വ (പി യു കെ സി ) സംസ്ഥാന പാത നവീകരണ പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പുതിയങ്ങാടി മുതല്‍ ഉള്ള്യേരി വരെയുള്ള ഒന്നാം ഘട്ടത്തിന്റെ സ്ഥലമെടുപ്പ് നടപടി ഏത് ഘട്ടത്തിലാണുള്ളതെന്ന് വ്യക്തമാക്കാമോ ;
( സി )
ഉള്ള്യേരി മുതല്‍ കുറ്റ്യാടി വരെയുള്ള രണ്ടാം ഘട്ടത്തിന്റെ സ്ഥലമെടുപ്പ് നടത്തുമ്പോള്‍ സാമ്പത്തിക ബാധ്യത ഏറെ ഉണ്ടാകുന്നതും ധാരാളം കച്ചവട സ്ഥാപനങ്ങളെ ഒഴിപ്പിക്കേണ്ടി വരുന്നതുമായ പേരാമ്പ്ര ടൗണിനെ ഒഴിവാക്കി പേരാമ്പ്ര ബൈപാസില്‍ കൂടി റോഡ് കടന്നുപോകുന്ന വിധം അലൈന്‍മെന്റ് നിശ്ചയിക്കുന്ന കാര്യം പരിശോധിക്കുമോ;
( ഡി )
പേരാമ്പ്ര ബൈപ്പാസില്‍ നിന്നും പേരാമ്പ്ര ബസ് സ്റ്റാന്റിലേയ്ക്ക് റോ‍ഡ് നിര്‍മ്മിക്കുന്നതിനുള്ള നടപടി കൈക്കൊള്ളുമോ?
1226.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിൽ പൊതുമരാമത്തു വകുപ്പിന്റെ അധീനതയിലുള്ള ചാത്തന്നൂർ-മരക്കുളം റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് 12.08.2024-ൽ എം എൽ എ നൽകിയ നിവേദനത്തിന്മേൽ (ഇ നമ്പർ 8702104) സ്വീകരിച്ച തുടർനടപടികൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കുന്നതിന് പൊതുമരാമത്ത് നിരത്ത് വിഭാഗം തയ്യാറാക്കിയ പരിശാധനകൾ പൂർത്തിയാക്കിയിട്ടുള്ള എസ്റ്റിമേറ്റ് പരിഗണിച്ച് ഭരണാനുമതി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോയെന്ന് അറിയിക്കുമോ; വ്യക്തമാക്കുമോ?
1227.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് റോഡിലെ കുഴികളില്‍ വീണ് യാത്രക്കാര്‍ മരണമടഞ്ഞ എത്ര സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന വിവരം അറിയിക്കുമോ; വിശദമാക്കുമോ;
( ബി )
റോഡിലെ കുഴികളില്‍ വീണ് യാത്രക്കാര്‍ മരണമടയുകയോ അപകടത്തില്‍പ്പെടുകയോ ചെയ്താല്‍ വകുപ്പ് ഏതെങ്കിലും തരത്തിലുള്ള നഷ്ടപരിഹാരം നല്‍കി വരുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
യഥാസമയം റോഡ് നവീകരിച്ച് പരിപാലിക്കാത്തതു മൂലം അപകടത്തില്‍ ഇരകളാകേണ്ടി വരുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1228.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാങ്കേതിക അനുമതി ലഭിക്കേണ്ട ചിറക്കൽ- കാട്ടാമ്പള്ളി- മയ്യിൽ കൊളോളം റോഡ് (ആർ.പി 2023-24 ബി.സി ഓവർലേ) പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
1229.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെ.എസ്.ടി.പി. മുഖേന നടപ്പിലാക്കിയ കൊയിലാണ്ടി - എടവണ്ണ സംസ്ഥാനപാത നവീകരണത്തിന്റെ പ്രവര്‍ത്തന പുരോഗതി റിപ്പോര്‍ട്ട് ലഭ്യമാക്കുമോ; പദ്ധതിയില്‍ ഇനി അവശേഷിക്കുന്ന പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
കൊയിലാണ്ടി മുതല്‍ എരണിമാവു വരെയുള്ള റീച്ചില്‍ നിര്‍മ്മാണത്തിനായി എത്ര തുക അനുവദിച്ചെന്നും ഇതില്‍ എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പാതനിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന്മേൽ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ?
1230.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി നിയോജകമണ്ഡലത്തിലെ മഞ്ചേരി ബൈപ്പാസ് 3-ാം റീച്ചിന്റെ നവീകരണം, ചെരണി-പന്നിപ്പാറ റോഡ്, മാലാംകുളം-ചെറാൻ കുത്ത്-ചെറുകുളം റോഡ് ഗതാഗത യോഗ്യമാക്കൽ എന്നിവക്ക് സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ;
( ബി )
മഞ്ചേരി-ഒലിപ്പുഴ റോഡിന്റെ നിർമ്മാണ പുരോഗതി വിശദമാക്കുമോ;
( സി )
പ്രസ്തുത റോഡുകളുടെ പ്രവൃത്തികൾ ആരംഭിക്കുന്നതിന് ആവശ്യമായ തുക അനുവദിച്ച് പ്രവൃത്തികൾ ദ്രുതഗതിയിലാക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1231.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ടറ മണ്ഡലത്തിലേയ്ക്ക് അനുവദിച്ചിട്ടുളളതും നിലവില്‍ നടന്നു വരുന്നതുമായ റോഡ് പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ?
1232.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന റോഡുകളിലെ അപകട വളവുകൾ നിവർത്തുന്നതിനും ആവശ്യമായ ക്രാഷ് ബാരിയറുകൾ സ്ഥാപിക്കുന്നതിനും ട്രാഫിക്ക് സുഗമമാക്കുന്നതിനുമുതകുന്ന തരത്തിലുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും റോഡ് ഡിസൈനിൽ ഉൾപ്പെടുത്തുമോ എന്ന് വ്യക്തമാക്കാമോ;
( ബി )
റോഡിന്റെ ഡിസൈനിലെ അപാകതകൾ മൂലവും അറ്റകുറ്റപണികൾ യഥാസമയം നടത്താത്തത് മൂലവും സുരക്ഷാ സംവിധാനങ്ങൾ ലഭ്യമാക്കാത്തത് മൂലവും സംഭവിക്കുന്ന റോഡ് അപകടങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കൂടി പ്രതിചേർക്കുന്ന തരത്തിൽ റോഡ് സുരക്ഷ കർശനമാക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1233.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിനു കീഴില്‍ എത്ര കിലോമീറ്റര്‍ റോഡുകളാണ് 2016-ന് മുന്‍പ് ഉണ്ടായിരുന്നതെന്നും 2016 മുതൽ നാളിതുവരെ എത്ര കിലോമീറ്റര്‍ റോഡുകൾ പുതുതായി പണിതെന്നുമുള്ള വിവരം ലഭ്യമാക്കാമോ?
1234.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തങ്കളം-കാക്കനാട് നാലുവരിപ്പാതയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയ്ക്ക് വലിയ വികസന സാധ്യത നല്‍കുന്ന പദ്ധതി എന്ന നിലയിൽ തങ്കളം-കാക്കനാട് നാലുവരിപ്പാത പദ്ധതി സാങ്കേതിക തടസ്സങ്ങള്‍ നീക്കി യാഥാര്‍ത്ഥ്യമാക്കുന്നതിനായുള്ള നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
1235.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റോഡുകളിലെ സീബ്രാലൈന്‍ മാ‍ഞ്ഞുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ പ്രസ്തുത സീബ്രാലൈന്‍ പുന:സ്ഥാപിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1236.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ എത്ര റോഡ് നിര്‍മ്മാണത്തിനാണ് ഫണ്ട് അനുവദിച്ചതെന്നും ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയെന്നും വ്യക്തമാക്കാമോ?
1237.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കോങ്ങാട് മണ്ഡലത്തിലെ പത്തിരിപ്പാല ഗവ. ഹൈസ്കൂള്‍ കെട്ടിട നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി വ്യക്തമാക്കുമോ?
1238.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിൽ കുമ്പളയിൽ പുതിയ റെസ്റ്റ് ഹൗസ് കം കൺവെൻഷൻ സെന്റർ നിർമ്മിക്കുന്നത് പരിഗണനയിൽ ഉണ്ടോ; ഉണ്ടെങ്കിൽ ആയത് സംബന്ധിച്ച പ്രപ്പോസൽ ലഭ്യമായിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത സ്ഥലത്ത് പൊതുമരാമത്ത് വകുപ്പിന് എത്ര ഭൂമിയാണ് ഉള്ളതെന്ന് വ്യക്തമാക്കുമോ?
1239.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
സംസ്ഥാനത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും കണക്കിലെടുത്ത് ആര്‍ക്കിടെക്ചറല്‍ രീതികള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പഠനങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
എല്ലാ കെട്ടിടങ്ങളിലും സോളാര്‍ പ്ലാന്റുകള്‍, ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സൗകര്യം, വാഹന പാര്‍ക്കിംഗ് സൗകര്യം, ഭൂഗര്‍ഭ മഴവെള്ള സംഭരണി തുടങ്ങി പരിസ്ഥിതി സൗഹൃദമായ നിര്‍മ്മിതികള്‍ സാധ്യമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യകത്മാക്കുമോ?
1240.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിൽ തോണിപ്പാടം ചാപ്ര ജി.എം.എൽ.പി. സ്ക്കൂൾ കെട്ടിടത്തിന്റെ 1 കോടി രൂപയുടെ (2023-24 പ്ലാൻ ഫണ്ട്) നിർമ്മാണ പ്രവർത്തനം നിലവിൽ ഏത് ഘട്ടത്തിലാണ് വ്യക്തമാക്കാമോ?
1241.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ കുറ്റിപ്പുറം ടെക്നിക്കല്‍ ഹൈസ്കൂള്‍ കെട്ടിട നിര്‍മ്മാണത്തിന് 3 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതില്‍ കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കാമോ; നിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
1242.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ ഇന്ത്യന്‍ കോഫി ഹൗസ് ഔട്ട് ലെറ്റ് സ്ഥാപിക്കുന്നതിനുളള നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത വിഷയത്തിൽ വിവിധ വകുപ്പുകളില്‍ നിന്നും ലഭിക്കാനുളള അനുമതി വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1243.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് രണ്ടാം ഘട്ട നിർമ്മാണ നടപടികൾക്ക് 2024-25 വർഷത്തെ ബജറ്റ് മറുപടി പ്രസംഗത്തിൽ ധനകാര്യ വകുപ്പ് മന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ച അഞ്ചു കോടി രൂപയുടെ എസ്റ്റിമേറ്റ് സംബന്ധിച്ച നടപടികൾ നിലവില്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
ജില്ലാ ആസ്ഥാനത്തെ മാസ്റ്റർ പ്രൊജക്റ്റായ കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് രണ്ടാം ഘട്ട നിർമ്മാണ നടപടികൾക്ക് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതി നൽകണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എൽ.എ 10.12.2024നു നൽകിയ പിയു/84/2024/പിഡബ്ല്യുഡി/എംപിഎം നമ്പർ കത്തിന്മേൽ നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
1244.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടുവണ്ണൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവൃത്തി പൂർത്തീകരിക്കുന്നതിൽ കാലതാമസം വന്നിട്ടുണ്ടോ; എത്ര കോടിയുടെ പ്രവൃത്തിയാണ് ഇപ്പോൾ നടന്നു വരുന്നതെന്നും എന്തെല്ലാം സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തിൽ ലഭ്യമാവുകയെന്നും വിശദമാക്കാമോ;
( ബി )
നടുവണ്ണൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവൃത്തി എഗ്രിമെന്റ് പ്രകാരം എപ്പോഴാണ് പൂർത്തീകരിക്കേണ്ടത്; നിലവിൽ റിവേഴ്സ് എസ്റ്റിമേറ്റിന് അനുമതി നൽകിയിട്ടുണ്ടോ ; വിശമാക്കാമോ ?
1245.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി മണ്ഡലത്തിലെ മഞ്ചേരി ഫയർ സ്റ്റേഷൻ, പാണ്ടിക്കാട് ഗവൺമെൻറ് ഗസ്റ്റ് ഹൗസ് , മഞ്ചേരി ഗവൺമെൻറ് നഴ്സിംഗ് സ്കൂള്‍ എന്നീ കെട്ടിടങ്ങളുടെ നിർമ്മാണ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിട നിർമ്മാണ പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമോ?
1246.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തിലെ ചെറിയകൊണ്ണി ആയുര്‍വേദ ആശുപത്രി കെട്ടിട നിര്‍മ്മാണം നാളിതുവരെ ആരംഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് സമയബന്ധിതമായി ആരംഭിക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കുമോ?
1247.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 വര്‍ഷത്തെ ബഡ്ജറ്റില്‍ 20% തുക വകയിരുത്തിയിട്ടുള്ള 2 കോടി രൂപയുടെ ഒറ്റപ്പാലം താലൂക്ക് ആശുപത്രി പേവാര്‍ഡ് നിര്‍മ്മാണം എന്ന പ്രവൃത്തിക്ക് ഭരണാനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്നറിയിക്കുമോ ; പൊതുമരാമത്ത് വകുപ്പ് നിര്‍വ്വഹണ ചുമതല വഹിക്കുന്ന പ്രസ്തുത പ്രവൃത്തിയുടെ ഫയല്‍ നിലവിൽ ഏത് ഉദ്യോഗസ്ഥന്റെ കൈവശമാണെന്നും എന്നു മുതല്‍ കൈവശമിരിക്കുന്നുവെന്നും ഉള്ള വിശദ വിവരം ലഭ്യമാക്കാമോ?
1248.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരി സബ്‍രജിസ്ട്രാര്‍ ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ഭരണാനുമതി ലഭ്യമായിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1249.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് സൗത്ത് നിയോജകമണ്ഡലത്തിലുള്ള പുതിയപാലത്ത് വലിയ പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( ബി )
നിലവിലെ പ്രവര്‍ത്തന വേഗം കണക്കാക്കി പദ്ധതിയുടെ പൂര്‍ത്തീകരണ സമയം അറിയിക്കാമോ?
1250.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലുൾപ്പെട്ട പരവൂർ നഗരസഭയിൽ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം കൊല്ലം എക്സിക്യൂട്ടീവ് എൻജിനീയറുടെ നിർവ്വഹണ ചുമതലയിൽ നടന്നുവരുന്ന പരവൂർ സ്മാർട്ട് കൃഷിഭവൻ നിർമ്മാണവുമായി ബന്ധപ്പെട്ട നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിട നിർമ്മാണ കരാറുകാരന്റെ നിര്യാണത്തെ തുടർന്ന് പ്രവൃത്തി കരാർ വീണ്ടും നല്കുന്നതിന് എന്തെല്ലാം നടപടികൾ സമയബന്ധിതമായി സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
പുതിയ കരാർ നൽകുന്നതിന് ഇനി എന്തെല്ലാം നടപടികളാണ് ആവശ്യമായിട്ടുള്ളതെന്ന് അറിയിക്കാമോ?
1251.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 ലെ ബജറ്റില്‍ തുക അനുവദിക്കുകയും 10/3/2024 ലെ ജി.ഒ.(ആർ.ടി.) 334/2024/പി.ഡബ്ല്യൂ.ഡി പ്രകാരം ഭരണാനുമതി ലഭിക്കുകയും ചെയ്ത പാലാ നിയോജകമണ്ഡത്തില്‍ മേലുകാവ് ഗ്രാമപഞ്ചായത്തിലെ കുരിശ്ശിങ്കല്‍ പാലം നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
വര്‍ഷങ്ങളുടെ കാലതാമസം നേരിടുന്ന പ്രസ്തുത പാലം നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിച്ച് ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?
1252.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ - കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കിടഞ്ഞി - തുരുത്തിമുക്ക് പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കുമോ?
1253.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാല നിയോജകമണ്ഡലം മൂന്നിലവ് പഞ്ചായത്തിലെ മൂന്നിലവ് മേച്ചാല്‍ - ചക്കിക്കാവ് റോഡില്‍ മീനച്ചിലാറിനു് കുറുകെയുള്ള കടവുപുഴ പാലം 2021-ലെ പ്രളയത്തില്‍ തകര്‍ന്നതിനാല്‍ ജനങ്ങള്‍ക്ക് ദൈനംദിനം കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടിവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ടി പാലം പുനര്‍നിര്‍മ്മിച്ച് ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ; ;
( ബി )
പ്രസ്തുത പാലം നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; പാലം നിര്‍മ്മിക്കുന്നതിന് ‍വിശദമായ എസ്റ്റിമേറ്റ് നല്‍കിയിട്ടുണ്ടോ ; വിശദമാക്കാമോ;
( സി )
2023-24 ബജറ്റില്‍ സീരിയല്‍ നമ്പര്‍ 1313 പേജ് നമ്പര്‍ 86 പ്രകാരം എസ്റ്റിമേറ്റ് തുകയും ടോക്കണ്‍ പ്രോവിഷന്‍ ലഭ്യമായിട്ടുള്ള ടി പാലം സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ ?
1254.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍ദിഷ്ട വടക്കാഞ്ചേരി ബെെപ്പാസില്‍ നിര്‍മ്മിക്കേണ്ട റെയില്‍വേ മേല്‍പാലത്തിന്റെ രൂപരേഖ തയ്യാറാക്കുന്ന പ്രവൃത്തിയുടെ പുരോഗതി അറിയിക്കാമോ?
1255.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 സംസ്ഥാന ബഡ്ജറ്റില്‍ അനുമതി ലഭിക്കുകയും പൊതുമരാമത്ത് (ബ്രിഡ്ജസ്) വിഭാഗം മുഖാന്തിരം എസ്റ്റിമേറ്റ് സമര്‍പ്പിക്കുകയും ചെയ്ത വാമനപുരം മണ്ഡലത്തിലെ വെള്ളയംദേശം പാലം നിര്‍മ്മാണം (3.5 കോടി രൂപ), ജവഹര്‍ കോളനി പാലം നവീകരണം (1.5 കോടി രൂപ) എന്നിവയുടെ ഭരണാനുമതി ലഭിക്കാന്‍ കാലതാമസം നേരിടുന്നതിന്റെ കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ ഫയലിന്റെ നിലവിലെ സ്ഥിതി അറിയിക്കുമോ?
1256.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ എടച്ചേരിയേയും കൂത്ത്പറമ്പ് മണ്ഡലത്തിലെ കരിയാടിനേയും ബന്ധിപ്പിക്കുന്ന തുരുത്തിമുക്ക് പാലത്തിന്റെ നിർമ്മാണപുരോഗതി വിശദമാക്കുമോ?
1257.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല നിയോജകമണ്ഡലത്തില്‍ കിഫ്ബി ഫണ്ട് വിനിയോഗിച്ച് എത്ര റെയില്‍വേ മേല്‍പ്പാലങ്ങളാണ് നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളത്; അതില്‍ ഓരോ പ്രവൃത്തിയുടെയും പുരോഗതി വിശദമാക്കാമോ?
1258.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ ചാലിയാര്‍ തോടിന് കുറുകെ ഇരുമ്പോത്തിങ്ങല്‍ പാലം നിര്‍മ്മിക്കുന്നതിനും, വള്ളിക്കുന്ന്- ബേപ്പൂര്‍ നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പുല്ലിപ്പുഴയ്ക്ക് കുറുകെ മുനമ്പത്ത് കടവ് പാലം നിര്‍മ്മിക്കുന്നതിനും പാലങ്ങൾക്കും അനുബന്ധ റോഡുകൾക്കുമായും സ്ഥലം ഏറ്റെടുക്കുകയും ചെയ്യുന്ന നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം ചീഫ് എന്‍ജിനീയര്‍ നല്‍കിയ ശിപാര്‍ശയിന്മേൽ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1259.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര നിയോജകമണ്ഡലത്തിലെ ചേനായി കടവില്‍ പാലം നിര്‍മ്മിക്കുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പാലം നിര്‍മ്മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ?
1260.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങോട് മണ്ഡലത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് കെ.ആര്‍.എഫ്.ബി. നിര്‍വ്വഹണ ഏജന്‍സിയായി നടപ്പിലാക്കുന്ന എഴുത്തോംപാറ പാലം നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പാലം നിര്‍മ്മാണം അടിയന്തരമായി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1261.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-20, 2024-25 സാമ്പത്തിക വർഷങ്ങളിലെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള കാവാലിപ്പുഴ തൂക്കുപാലം നിര്‍മ്മാണത്തിനായുള്ള ഡി.പി.ആര്‍. തയ്യാറാക്കുന്നതിനുള്ള നടപടി ഏത് ഘട്ടത്തിലാണെന്ന് വിശദീകരിക്കാമോ;
( ബി )
കാവാലിപ്പുഴ തൂക്കുപാലത്തിന്റെ സോയില്‍ ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തിയുടെ പുരോഗതി വിശദീകരിക്കുമോ;
( സി )
കാവാലിപ്പുഴ തൂക്കുപാലത്തിന്റെ ഡിസൈന്‍ തയ്യാറാക്കുന്നതിനായി ഡിസൈന്‍ വിഭാഗത്തിന് നല്‍കിയിട്ടുണ്ടോ; ഇതില്‍ നാളിതുവരെ സ്വീകരിച്ച നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ?
1262.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറ നിയോജകമണ്ഡലത്തിലെ ചവറ പാലത്തിന് ഇരുവശത്തുമായി കാല്‍നടയാത്രക്കാര്‍ ഉപയോഗിച്ചു വരുന്ന നടപ്പാലത്തിന്റെ തകരാര്‍ പരിഹരിച്ച് ആയത് അടിയന്തരമായി തുറന്ന് കൊടുക്കുന്നതിനുളള നടപടി സ്വീകരിക്കുമോ?
1263.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിൽ ചാലക്കുടി പുഴക്കു കുറുകെ കുണ്ടൂർ -പായുംതുരുത്ത് പാലം നിർമ്മാണം സംബന്ധിച്ചു നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ;
( ബി )
പ്രസ്തുത വിഷയത്തിൽ തയ്യാറാക്കിയ എസ്റ്റിമേറ്റിന്റെയും പ്രവൃത്തിക്കു ഭരണാനുമതി ലഭിച്ചെങ്കിൽ അതിന്റെയും പകർപ്പുകൾ ലഭ്യമാക്കാമോ; ഇല്ലെങ്കിൽ കാലതാമസത്തിനുള്ള കാരണവും അത് പരിഹരിക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികളും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി എപ്പോൾ ആരംഭിക്കാൻ കഴിയും എന്ന് വ്യക്തമാക്കാമോ?
1264.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-ല്‍ 24.46 കോടി രൂപയ്ക്ക് പുതുക്കിയ ഭരണാനുമതി ലഭിച്ചതും ജി.എസ്.ടി. പ്രശ്നത്താല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി നിര്‍മ്മാണം നിലച്ചിരിക്കുന്നതുമായ വൈപ്പിന്‍ മണ്ഡലത്തിലെ കോണ്‍വെന്റ് ബീച്ച് പാലത്തിന്റെ നിര്‍മ്മാണം പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് വിശദമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച് ധനകാര്യ വകുപ്പില്‍ ഫയല്‍ പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത ഫയലുകളില്‍ ജി.എസ്.ടി. പ്രശ്നം പരിഹരിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശം ലഭ്യമായിട്ടുണ്ടോ; പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പുനരാരംഭിക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
1265.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ കോട്ടപ്പടി റോഡില്‍ ആര്യവൈദ്യശാലയ്ക്ക് സമീപമുള്ള കാക്കതോട് പാലം പുനര്‍നിര്‍മ്മിക്കുന്നതിന് ഭരണാനുമതി ലഭ്യമായതിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് സാങ്കേതികാനുമതി ലഭ്യമായിട്ടുണ്ടോ; പ്രസ്തുത പ്രവൃത്തിക്ക് ആവശ്യമായ സ്ഥലലഭ്യത ഉറപ്പ് വരുത്തുന്നതിനായി വകുപ്പ് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദീകരിക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ അവശേഷിക്കുന്നുണ്ടെന്ന് വിശദമാക്കുമോ; പ്രസ്തുത നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനു നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1266.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈക്കം മണ്ഡലത്തിലെ ചെമ്പ്-വാലയിൽകടവ് പാലത്തിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികളുടെ നിലവിലെ അവസ്ഥ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പാലത്തിന്റെ നിർമ്മാണം ടെൻഡർ ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികൾ വ്യക്തമാക്കുമോ?
1267.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുന്ന മലമ്പുഴ മണ്ഡലത്തിലെ പാറമണ്ണ്ക്കാട് പാലം നിര്‍മ്മാണപ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പാലത്തിന്റെ എത്ര ശതമാനം പണികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; മുഴുവന്‍ പണികളും പൂര്‍ത്തിയാക്കി പാലം എന്ന് ജനങ്ങള്‍ക്ക് തുറന്ന് നല്‍കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
1268.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയോര ഹൈവയുടെ ഭാഗമായി നുച്യാട് പാലം നിർമ്മിക്കുന്നതിനുള്ള ഭരണാനുമതി പുതുക്കുന്നതിനായി എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട് ;
( ബി )
ഇരിക്കൂർ മണ്ഡലത്തിലെ പ്രസ്തുത പാലം നിർമ്മാണത്തിന് ഭരണാനുമതി പുതുക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ?
1269.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയിലെ കാവാലം-തട്ടാശ്ശേരി പാലത്തിന്റെ നിര്‍വ്വഹണ പുരോഗതി അറിയിക്കുമോ;
( ബി )
പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണത്തിനായുള്ള സ്ഥലം ഏറ്റെടുപ്പ് എന്നാണ് പൂര്‍ത്തീകരിച്ചതെന്നും എത്ര രൂപയാണ് സ്ഥലം ഏറ്റെടുത്ത ഇനത്തില്‍ വിതരണം നടത്തിയതെന്നും ഇനി നല്‍കാനുള്ള തുക എത്രയെന്നും അറിയിക്കാമോ;
( സി )
തട്ടാശ്ശേരി പാലത്തിന്റെ ടെണ്ടര്‍ നടപടികള്‍ വൈകുന്നതിന്റെ കാരണം വിശദമാക്കാമോ;
( ഡി )
പുതുക്കിയ സാമ്പത്തിക അനുമതിക്കായുള്ള എസ്റ്റിമേറ്റ് കിഫ്ബിയില്‍ എന്നാണ് സമര്‍പ്പിച്ചതെന്ന് വ്യക്തമാക്കാമോ;
( ഇ )
കുട്ടനാടിന്റെ വടക്കന്‍ മേഖലയിലെ ജനങ്ങള്‍ നേരിടുന്ന യാത്ര പ്രതിസന്ധി കണക്കിലെടുത്ത് കാവാലം-തട്ടാശ്ശേരി പാലത്തിന്റെ നിര്‍മ്മാണം എത്രയും വേഗം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1270.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ 2016-17 മുതല്‍ എത്ര റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്നും ഓരോന്നിനും എത്ര രൂപ വീതം ഫണ്ട് അനുവദിച്ചുവെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത പാലങ്ങളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായി സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കാമോ?
1271.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ലൂരിക്കടവ് പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പാലത്തിനായുള്ള ഡി.പി.ആര്‍ പുതുക്കുന്ന നടപടികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ; ആയത് സാമ്പത്തികാനുമതിക്കായി സമർപ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1272.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ പൊതുമരാമത്ത് വകുപ്പിന് ആവശ്യത്തിന് ഓഫീസുകളും ജീവനക്കാരും ഇല്ലാത്തതിനാൽ വകുപ്പിന്റെ റോഡ്, കെട്ടിടം, പാലം വിഭാഗങ്ങളിലെ ജീവനക്കാരുടെ അമിതജോലിഭാരം വികസന പ്രവർത്തങ്ങളെ ബാധിക്കുന്നുവെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പതിനാറ് നിയമസഭാ മണ്ഡലങ്ങളുള്ള ജില്ലയിൽ പൊതുമരാമത്ത് വകുപ്പിന്റെ വിവിധ വിഭാഗങ്ങളിൽ സെക്ഷൻ/ഡിവിഷൻ ഓഫീസുകളുടെ അപര്യാപ്തത മൂലമുള്ള വിഷമതകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ഭരണവിഭാഗം ചീഫ് എൻജിനീയർ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിന്മേൽ അനുകൂല നടപടികൾ സ്വീകരിച്ചു ജില്ലയിൽ പുതിയ സെക്ഷൻ/ഡിവിഷൻ ഓഫീസുകൾ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1273.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഫണ്ട് അനുവദിക്കപ്പെട്ടിട്ടും പൊതുമരാമത്ത് ആർക്കിടെക്ചർ വിഭാഗത്തിന്റെ മെല്ലെപ്പോക്ക് മൂലം പദ്ധതികൾ നടപ്പാക്കുന്നതിൽ കാലതാമസമുണ്ടാകുന്നതായ ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ ;
( ബി )
ആർക്കിടെക്ചർ വിഭാഗത്തിൽ ആകെ എത്ര തസ്തികകളാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നും ഇതിൽ എത്ര തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നതെന്നും മേഖല കാര്യാലയങ്ങൾ തിരിച്ച് അറിയിക്കാമോ;
( സി )
പ്രസ്തുത വിഭാഗത്തിൽ ആകെ എത്ര ഫയലുകളാണ് നിലവില്‍ തീർപ്പാക്കാനുള്ളതെന്ന് മേഖല കാര്യാലയവും വർഷവും തിരിച്ച് അറിയിക്കാമോ;
( ഡി )
പ്രസ്തുത വിഭാഗത്തിന്റെ പ്രവർത്തനം വിലയിരുത്തുന്നതിനായി 2023-ല്‍ നിയോഗിച്ച ഓഡിറ്റ് ടീം നടത്തിയ പരിശോധനയിൽ നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള പർച്ചേസ്, ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ, അനധികൃത സ്ഥാനക്കയറ്റങ്ങൾ തുടങ്ങിയ ക്രമക്കേടുകൾ കണ്ടെത്തുകയുണ്ടായോ; മറ്റെന്തൊക്കെ പ്രധാന കണ്ടെത്തലുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്;
( ഇ )
അഡ്മിനിസ്ട്രേഷൻ വിഭാഗത്തിന്റെ നിയന്ത്രണത്തിലല്ലാതെയാണോ ആർക്കിടെക്ച്ചർ വിഭാഗം പ്രവർത്തിക്കുന്നത്; പൊതുമരാമത്ത് വകുപ്പിൽ ഏതൊക്കെ വിഭാഗങ്ങളാണ് ഇപ്രകാരം അഡ്മിനിസ്ട്രേഷൻ വകുപ്പിന്റെ നിയന്ത്രണത്തിലല്ലാതെ പ്രവർത്തിക്കുന്നത്; ഇവ അപ്രകാരം പ്രവർത്തിക്കാൻ ഇടയായ സാഹചര്യം എന്താണെന്ന് വിശദമാക്കുമോ;
( എഫ് )
ആർക്കിടെക്ച്ചർ വിഭാഗത്തിലെ ഫയലുകൾ പൂർണമായും ഇ-ഓഫീസ് സംവിധാനം മുഖേനയാണോ കൈകാര്യം ചെയ്യുന്നത്; വിഭാഗത്തിലെ ഫയലുകൾ സംബന്ധിച്ച വിവരങ്ങൾ സിറ്റിസൺ പോർട്ടൽ മുഖേന പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ ആയത് ഉടനടി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ജി )
പ്രസ്തുത വിഭാഗത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
1274.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം വൻകിട ചെറുകിട പ്രോജക്ടുകളില്‍ ഏറ്റെടുത്ത കരാർ പ്രകാരമുള്ള പ്രവൃത്തികൾ പൂർത്തികരിക്കാതെ പ്രവൃത്തി ഉപേക്ഷിച്ച് പോയ പ്രോജക്ടുകളുടെ വിശദാംശങ്ങൾ ജില്ലതിരിച്ച് നൽകാമോ;
( ബി )
ഇത്തരം പ്രവൃത്തികളുടെ പേര്, കരാറുകാരുടെ പേര്, അടങ്കൽ തുക, പൂർത്തീകരിച്ച പ്രവൃത്തികളുടെ ശതമാനം, നൽകിയ തുക എന്നിവ സംബന്ധിച്ച വിവരം നൽകാമോ;
( സി )
ഇത്തരം പ്രവൃത്തികളുടെ കരാർ ലംഘിച്ചതിന് വകുപ്പ് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ഡി )
ഇടക്ക് വെച്ച് പ്രവൃത്തികൾ പൂർത്തിയാകാതെ വന്നതുമൂലം റീ ടെണ്ടർ ചെയ്ത പ്രവൃത്തികളുടെ വിവരങ്ങൾ, റേറ്റിൽ വന്ന വ്യതിയാനം എന്നിവ വ്യക്തമാക്കാമോ;
( ഇ )
ആദ്യം കരാർ എടുത്ത കമ്പനിയും റീ ടെണ്ടർ എടുക്കുന്ന കമ്പനിയും തമ്മിൽ എന്തെങ്കിലും സാമ്പത്തിക ഇടപാടുകൾ ഉദ്യോഗസ്ഥ ഒത്താശയോടെ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
1275.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നബാര്‍ഡ് ധനസഹായത്തോടെ നടപ്പിലാക്കുന്ന പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് മിനിമം തുക നിശ്ചയിച്ചിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ അത് എത്രയാണെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ അമ്പായത്തോട്-ഈരൂട്-കോടഞ്ചേരി റോഡും ഈരൂട് പാലവും ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ഉള്‍പ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1276.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സി.ആര്‍.ഐ.എഫ്. പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് ഏറ്റവും ഒടുവില്‍ ഏത് സാമ്പത്തിക വര്‍ഷമാണ് തുക അനുവദിച്ചിരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
തുടര്‍ വര്‍ഷങ്ങളില്‍ തുക അനുവദിക്കുന്നതിനുള്ള പ്രൊപ്പോസല്‍ ഏതൊക്കെ തീയതികളിലാണ് നല്‍കിയിരുന്നതെന്ന് വിശദമാക്കാമോ; ആയത് അനുവദിക്കപ്പെട്ടിട്ടില്ലെങ്കില്‍ തുക ലഭ്യമാകാതിരിക്കുന്നതിന്റെ കാരണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്നും വിവരം ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
2024-25 വര്‍ഷത്തില്‍ കേന്ദ്രത്തിലേയ്ക്ക് പുതിയ പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയത് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
1277.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് എത്ര കോടി രൂപയുടെ പൊതുമരാമത്ത് പ്രവൃത്തികൾ നൽകിയിട്ടുണ്ടെന്ന വിവരം നൽകാമോ; വിശദമാക്കാമോ ;
( ബി )
ഇതിൽ എത്ര കോടി രൂപയുടെ പ്രവൃത്തികൾ ടെണ്ടർ മുഖേനയല്ലാതെ നൽകിയിട്ടുണ്ടെന്നും ടെൻഡർ മുഖേനയല്ലാതെയുള്ള പ്രവൃത്തികൾക്ക് നൽകിയ പരമാവധി തുക എത്രയാണെന്നും വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത സൊസൈറ്റിക്ക് ലഭിച്ച പ്രവൃത്തികളില്‍, എൽ 1 കരാറുകാരന്‍ അല്ലാതിരുന്നിട്ടും പത്ത് ശതമാനത്തിൽ താഴെയോ അതിന് തുല്യമോ ആയ തുകയുടെ അടിസ്ഥാനത്തില്‍ സൊസൈറ്റിക്ക് മുൻഗണന നൽകിയതിനാൽ എത്ര പ്രവൃത്തികൾ ലഭിച്ചുവെന്നും അവ ഏതൊക്കെയാണെന്നും എത്ര കോടി രൂപയുടെ പദ്ധതികളാണ് ഇപ്രകാരം നൽകിയതെന്നും വ്യക്തമാക്കുമോ?
1278.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം തിരൂരങ്ങാടി മണ്ഡലത്തിൽ എസ്.എൽ.ടി.എഫ്. ഇനത്തിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭ്യമാക്കിയ പ്രവൃത്തികളുടെ പേരും തുകയും തീയതികളും ഇനം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ എസ്.എൽ.ടി.എഫ്. ഇനത്തിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭ്യമാക്കുന്നതിന് നിലവിലുള്ള പ്രൊപ്പോസലുകൾ ഏതെല്ലാമാണെന്ന് ഓരോന്നിന്റെയും ഫയൽ നമ്പർ സഹിതം ഇനം തിരിച്ച് വിശദമാക്കുമോ;
( സി )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മലപ്പുറം ജില്ലയിൽ എസ്.എൽ.ടി.എഫ്. ഇനത്തിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭ്യമാക്കിയ പ്രവൃത്തികളുടെ പേരും തുകയും മണ്ഡലം തിരിച്ച് വിശദമാക്കുമോ?
ബീച്ച് കോറിഡോര്‍ പദ്ധതി
1279.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാര സാധ്യതകളുള്ള ദ്വീപ് മണ്ഡലമായ വൈപ്പിന്‍ കരയില്‍ 2017-ല്‍ 4.50 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ച ബീച്ച് കോറിഡോര്‍ പദ്ധതി ഏഴ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അപാകതകള്‍ പരിഹരിച്ച് പുതുക്കിയ ഭരണാനുമതിയോടുകൂടി നടപ്പിലാക്കുവാന്‍ സാധിക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
വര്‍ഷങ്ങളായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന സി.ആര്‍.ഇസഡ് ഘടകങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള പദ്ധതി റിപ്പോര്‍ട്ട് നിര്‍വ്വഹണ ഏജന്‍സിയായ കെല്ലിന് എന്നത്തേക്ക് സമര്‍പ്പിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( സി )
നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രസ്തുത പദ്ധതി എന്നത്തേക്ക് ആരംഭിക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
1280.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിൽ നിർമ്മാണത്തിന്റെ സാങ്കേതിക ഗുണമേന്മയും പ്രവൃത്തിയുടെ ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള ആധുനിക സാങ്കേതികവിദ്യകൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പൊതുമരാമത്ത് പ്രവൃത്തി വിലയിരുത്തുന്നതിന് പി.ഡബ്ലു.ഡി. മിഷൻ, ഡി.ഐ.സി.സി., സി.എം.റ്റി. തുടങ്ങിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടും പ്രവൃത്തികൾ പൂർത്തീകരിക്കുവാൻ കാലതാമസം ഉണ്ടാകുന്നത് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ ഇതിന്റെ വിശദാംശം നൽകാമോ?
1281.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി മണ്ഡലത്തില്‍ കിഫ്ബി മുഖേന പൊതുമരാമത്ത് വകുപ്പിന് അനുവദിച്ച പ്രവൃത്തികളും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളിൽ നിര്‍മ്മാണം പൂര്‍ത്തീകരിച്ചവ ഉണ്ടോ; ഉണ്ടെങ്കില്‍ ഏതൊക്കെയെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തികളിൽ ഇനിയും നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാനുള്ളവയുടെ നിലവിലെ സ്ഥിതിയും എത്ര ശതമാനം നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവെന്നും വ്യക്തമാക്കുമോ?
1282.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാത 544-ല്‍ മണ്ണൂത്തി-ഇടപ്പള്ളി ഭാഗത്ത് ദേശീയപാത അതോറിറ്റിയും കരാര്‍ കമ്പനിയുമായുണ്ടായിരുന്ന കരാര്‍ പ്രകാരമുള്ള മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ബസ്സ്ബേകള്‍, ബസ്സ് ഷെല്‍ട്ടറുകള്‍, സുരക്ഷാ സംവിധാനങ്ങൾ, ആംബുലന്‍സുകള്‍, സ്ട്രീറ്റ് ലൈറ്റുകള്‍ തുടങ്ങി പല പ്രവൃത്തികളും ഇനിയും പൂര്‍ത്തീകരിക്കാനുള്ളത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത പ്രവൃത്തികളുൾപ്പെടെ പൂര്‍ത്തിയാക്കുന്നതിനും പുതുതായി നിര്‍മ്മിക്കേണ്ട പ്രവൃത്തികള്‍ കാലതാമസമില്ലാതെ നടപ്പാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഡി )
പുതുക്കാട് ഓവര്‍ബ്രിഡ്ജ്, ആമ്പല്ലൂര്‍, പേരാമ്പു, മുരിങ്ങൂര്‍, കൊരട്ടി, ചെറങ്ങര എന്നിവിടങ്ങളിലെ അണ്ടര്‍ പാസ്സേജുകള്‍ എന്നിവയുടെ നിര്‍മ്മാണ നടപടികള്‍ ഏത് ഘട്ടത്തിലാണ് എന്നറിയിക്കുമോ?
1283.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എന്‍.എച്ച്. 85-ല്‍ കോതമംഗലം, മൂവാറ്റുപുഴ എന്നീ രണ്ട് ബൈപ്പാസ് നിര്‍മ്മാണ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ബൈപ്പാസ് പദ്ധതികളിന്മേല്‍ സര്‍ക്കാര്‍ നാളിതുവരെ നടത്തിയ ഇടപെടലുകള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ?
1284.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാത 66 വികസനത്തിന്റെ ഫലമായി മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നേരത്തെയുണ്ടായിരുന്ന ഓട്ടോ, മറ്റ് ടാക്സി സ്റ്റാൻഡുകൾ എന്നിവക്ക് ആവശ്യമായ സ്ഥല സൗകര്യങ്ങൾ നിലവിലില്ലാത്ത അവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുതപ്രദേശത്തെ ദേശീയപാതയുടെ വിവിധ ഭാഗങ്ങളിൽ ടാക്സി സ്റ്റാൻഡുകൾ സ്ഥാപിക്കുന്നതിനാവശ്യമായ അധികഭൂമി ഏറ്റെടുക്കണമെന്ന് ദേശീയപാത അതോറിറ്റിക്ക് പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ടോ;
( സി )
ഇത്തരം സാഹചര്യത്തിൽ 45 മീറ്ററിന് പുറമേയുള്ള അധിക സ്ഥലം ഏറ്റെടുക്കുന്നതിനു ദേശീയപാത വിഭാഗം തയ്യാറായില്ലെങ്കിൽ ഓട്ടോ, ടാക്സി സ്റ്റാൻഡുകൾ സ്ഥാപിക്കുന്നതിന് ആവശ്യമായ ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്ന കാര്യം പരിഗണനയിലുണ്ടോ; ദേശീയപാത 66 നിർമ്മാണം നടന്നുകൊണ്ടിരിക്കുമ്പോൾ പാതയുടെ വിവിധ ഭാഗങ്ങളിൽ വാഹനം പാർക്ക് ചെയ്യുമ്പോൾ പോലീസ് സഹായത്തോടെ അമിതമായ ഫൈൻ ഈടാക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ; ടാക്സി തൊഴിലാളികളുടെ ഉപജീവനമാർഗ്ഗം പുന:സ്ഥാപിക്കുന്നതിന് പ്രത്യേക പരിഗണന നൽകി അവരെ സംരക്ഷിക്കുന്നതിനുള്ള പ്രത്യേക പാക്കേജ് ദേശീയപാത വിഭാഗത്തിന് സമർപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;വ്യക്തമാക്കുമോ;
( ഡി )
ദേശീയപാത 66 ൽ ഇടിമുഴിക്കൽ മുതൽ തലപ്പാറ വരെ പലയിടങ്ങളിലും ബസ് സ്റ്റോപ്പുകൾ സ്ഥാപിക്കുന്നതിനും ജംഗ്ഷൻ ഇപ്രൂവ്മെന്റിനും വേണ്ടത്ര സ്ഥലം ഇല്ലാത്ത അവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അത് പരിഹരിക്കുന്നതിന് ആവശ്യമായ അധികഭൂമി ഏറ്റെടുക്കുന്നതിന് ദേശീയപാത വിഭാഗത്തിന് പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ടോ; അതിൻറെ വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
( ഇ )
ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് കാക്കഞ്ചേരി ജംഗ്ഷനിലെ കാക്കഞ്ചിരി-കൊട്ടപ്പുറം റോഡ്, ചേളാരി-മാതാപ്പുഴ റോഡ് ജംഗ്ഷൻ, ഇടിമുഴിക്കൽ അങ്ങാടി എന്നിവിടങ്ങളിൽ പ്രധാന പൊതുമരാമത്ത് റോഡ്, മറ്റു റോഡ് എക്സിറ്റ്-എൻട്രികൾ ഇടുങ്ങിയ രീതിയിലായതിനാൽ ജംഗ്ഷനുകളിൽ ഗതാഗത കുരുക്ക് നിലവിലുള്ളത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിനാവശ്യമായ അധികഭൂമി ഏറ്റെടുക്കുന്ന കാര്യം സർക്കാർ പരിഗണനയിലുണ്ടോ; എങ്കിൽ അധികഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രൊപ്പോസൽ ദേശീയപാത വിഭാഗത്തിന് സമർപ്പിച്ചിട്ടുണ്ടോ?
1285.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. റോജി എം. ജോൺ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാത 66 പദ്ധതിയുടെ സ്ഥലമേറ്റെടുപ്പിനായി സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം പൂർണ്ണമായും നല്‍കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ടോ; എങ്കിൽ ഇതിന് കേന്ദ്ര സർക്കാരിനെ അറിയിച്ചിരിക്കുന്ന കാരണം എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
ദേശീയപാത നിര്‍മാണ സാമഗ്രികളുടെ ജി.എസ്.ടി. വേണ്ടെന്നുവെച്ചാല്‍ സ്ഥലമേറ്റെടുപ്പിനുള്ള സംസ്ഥാന വിഹിതം നല്‍കേണ്ടതില്ലെന്ന് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ സംസ്ഥാനം സ്വീകരിച്ച നിലപാട് എന്താണെന്ന് വ്യക്തമാക്കുമോ?
1286.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിൽ ദേവികുളം മണ്ഡലത്തിലുള്ള അടിമാലി ഗ്രാമ പഞ്ചായത്തില്‍ പാെതുമരാമത്ത് (കെട്ടിടം) വകുപ്പിന് കീഴില്‍ തരിശു ഭൂമി ലഭ്യമാണാേ; ലഭ്യമാണെങ്കിൽ എത്ര സെന്റ് സ്ഥലം ഉണ്ടെന്ന് അറിയിക്കുമാേ;
( ബി )
പ്രസ്തുത വസ്തുവിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമാേ?
1287.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് റോഡുകളില്‍ കെ.എസ്.ഇ.ബി. ലെെന്‍ വലിക്കുമ്പോള്‍ പൊതുമരാമത്ത് വകുപ്പിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാറുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
റോഡിന്റെ നവീകരണ പ്രവൃത്തികള്‍ നടത്തുമ്പോള്‍ പോസ്റ്റുകളും യു.ജി. കേബിളുകളും മാറ്റി സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി യ്ക്ക് വരുന്ന ചെലവ് പൊതുമരാമത്ത് വകുപ്പാണോ വഹിയ്ക്കുന്നത് ; ഇത്തരം പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസം വരുന്നത് പൊതുമരാമത്ത് പ്രവൃത്തികള്‍ വെെകാൻ ഇടയാക്കുന്ന സാഹചര്യം പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്ത് നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
1288.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് എം.എല്‍.എമാര്‍ നടത്താറുള്ള പൊതുമരാമത്ത് വകുപ്പിന്റേതൊഴികെയുള്ള എല്ലാ റിവ്യൂ മീറ്റിംഗുകള്‍ക്കും മറ്റ് ഔദ്യോഗിക യോഗങ്ങള്‍ക്കും വാടക ഈടാക്കുന്നുണ്ടോ; സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനവും മണ്ഡലത്തിലെ പ്രവൃത്തികളുടെ പുരോഗതിയും വിലയിരുത്തുന്നതിനായി ജനപ്രതിനിധികള്‍ നടത്തുന്ന ഔദ്യോഗിക യോഗങ്ങള്‍ക്ക് റസ്റ്റ് ഹൗസ് മീറ്റിംഗ് ഹാള്‍ സൗജന്യമായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ബി )
ഔദ്യോഗിക യാത്രകളുടെ ഭാഗമായി കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് സാമാജികര്‍ക്കൊപ്പം യാത്ര ചെയ്യേണ്ടിവരുന്ന അഡീഷണല്‍ പി.എ/ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസില്‍ ഡി.എ. നിരക്കില്‍ റൂം അനുവദിക്കുന്നതിന് നടപടി സ്വികരിക്കുമോ; വിശദമാക്കാമോ?
1289.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പരപ്പനങ്ങാടി നഗരസഭയിൽപ്പെട്ട ഒട്ടുമ്മൽ ഡ്രൈനേജ് തകർന്നതിനാൽ റോഡിലും പ്രദേശത്തും മലിനജലം കെട്ടിനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
ചീഫ് എൻജിനീയറുടെ ഓഫീസിലെ മുൻഗണന ലിസ്റ്റിൽ ഒരു വർഷത്തോളമായി ഉൾപ്പെട്ട പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിന് എന്തെങ്കിലും സാങ്കേതിക തടസ്സങ്ങൾ ഉണ്ടോയെന്നറിയിക്കുമോ; ഇല്ലെങ്കില്‍ മുൻഗണന ലിസ്റ്റിൽ ഉൾപ്പെട്ട അടിയന്തിര സ്വഭാവമുള്ള ഈ പ്രവൃത്തിക്ക് ഭരണാനുമതി വൈകുന്നതിനുള്ള കാരണം എന്തെന്നറിയിക്കുമോ ; വിശദമാക്കാമോ?
1290.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ തിരൂർ കടലുണ്ടി പി.ഡബ്ല്യു.ഡി. റോഡിൽപ്പെട്ട പൂരപ്പുഴ ഡ്രെയിനേജ് നിർമ്മാണ അനുമതിക്കുള്ള ഫയൽ പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയറുടെ ഓഫീസിൽ ഒരു വർഷത്തിൽ കൂടുതലായി അനുമതി ലഭിക്കാതെ കിടക്കുന്നത് ശ്രദ്ധയിൽ വന്നിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി നടപ്പിലാക്കാത്തതിനാൽ മലപ്പുറം ജില്ലയിലെ പ്രധാന റോഡായ തിരൂർ-കടലുണ്ടി റോഡിൽ പൂരപ്പുഴ ചിറമംഗലം ഭാഗത്ത് വെള്ളം കെട്ടിനിൽക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പൊതുമരാമത്ത് വകുപ്പിന്റെ ഫയൽ നമ്പർ (പ്രൈസ് ഐഡി)-11728/2023/ആർ.ഡി. പ്രകാരമുള്ള പ്രസ്തുത പ്രവൃത്തിക്ക് എന്നത്തേക്ക് ഭരണാനുമതി നൽകുമെന്ന് വിശദമാക്കാമോ?
1291.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി വലിയ പാലത്തോട് ചേർന്ന് ബസ്ബേ ടെർമിനൽ നിർമ്മിക്കുന്നതിനുള്ള സ്ഥലമെടുപ്പ് നടപടികൾക്കായുള്ള റിക്വിസിഷൻ റവന്യൂ വകുപ്പിന് നല്‍കിയിട്ടുണ്ടോ; പ്രസ്തുത റിക്വിസിഷൻ തയ്യാറാക്കി നല്‍കേണ്ട പാലങ്ങള്‍ വിഭാഗം എക്സിക്യൂട്ടിവ്‌ എഞ്ചിനീയര്‍ ഇതു സംബന്ധിച്ച് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
കടുത്തുരുത്തി ബസ്ബേ ടെര്‍മിനല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 04.02.2023 തീയതിയിലെ (സാധാ) നം.121/2023/പൊ.മ.വ നമ്പർ പ്രകാരം പുറപ്പെടുവിച്ച സർക്കാർ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയ്ക്ക് സ്ഥലമേറ്റെടുപ്പിനായി വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ;
( ഡി )
പ്രസ്തുത പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
1292.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരമേറ്റതിന് ശേഷം നാളിതുവരെ പൊതുമരാമത്ത് വകുപ്പിന് കീഴിൽ വിവിധ പ്രവൃത്തികൾ ഏറ്റെടുത്തു നടപ്പാക്കിയ കരാറുകാർക്ക് നൽകാനുള്ള കുടിശ്ശികത്തുക വർഷവും ജില്ലയും തിരിച്ച് ലഭ്യമാക്കുമോ;
( ബി )
ഇതിൽ പൊതുമരാമത്ത് കെട്ടിട വിഭാഗം, റോഡ് വിഭാഗം ഉൾപ്പടെ ഓരോ വിഭാഗവും നൽകാനുള്ള കുടിശിക തുകകൾ തരംതിരിച്ച് ലഭ്യമാകുമോ;
( സി )
കുടിശ്ശികത്തുകകളുടെ വർദ്ധനവ് മൂലം പുതിയ പ്രവൃത്തികൾ ഏറ്റെടുക്കുന്നതിൽ കരാറുകാർ വിമുഖത കാട്ടുന്നതായും ഏറ്റെടുത്ത പ്രവൃത്തികൾ പൂർത്തിയാക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നതായും ഉള്ള ആരോപണങ്ങൾ പരിശോധിക്കുകയുണ്ടായോ;
( ഡി )
കുടിശികത്തുക സമയബന്ധിതമായി വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1293.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനം വിലയിരുത്താൻ നിയോഗിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഇന്‍ ഗവൺമെന്റിന്റെ റിപ്പോർട്ടിൽ വകുപ്പ് അഴിച്ചു പണിയണമെന്ന് പരാമർശമുണ്ടോ ; എങ്കിൽ വിശദമാക്കാമോ;
( ബി )
റോഡുകൾ വേഗം പൊളിയുന്നതിനുള്ള കാരണം ഗുണനിലവാരം കർശനമാക്കാത്തതാണ് എന്നും ഗുണനിലവാര പരിശോധന കാര്യക്ഷമമായി നടക്കാത്തതാണ് എന്നും റിപ്പോർട്ടിൽ കണ്ടെത്തുകയുണ്ടായോ; വ്യക്തമാക്കുമോ ;
( സി )
മറ്റെന്തെല്ലാം പ്രധാനപ്പെട്ട കണ്ടെത്തലുകളാണ് റിപ്പോർട്ടിൽ ഉള്ളതെന്ന് വിശദമാക്കാമോ; റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ഡി )
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്തെല്ലാം തിരുത്തല്‍ നടപടികളാണ് സര്‍ക്കാര്‍ സ്വികരിക്കാനുദ്ദേശിക്കുന്നത് എന്നറിയിക്കുമോ?
1294.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര ഡാമിലെ ശിവാപാര്‍ക്ക് നവീകരണവുമായി ബന്ധപ്പെട്ട പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ; കേരള വാട്ടര്‍ അതോറിറ്റിയുടെ എന്‍.ഒ.സി. ലഭ്യമായ സാഹചര്യത്തില്‍ നിര്‍വ്വഹണം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1295.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാടാനപ്പളളി പഞ്ചായത്തില്‍ ഈസ്റ്റ് ടിപ്പു സുല്‍ത്താന്‍ റോഡിന്റെ വലതുവശത്ത് (സിഎച്ച്: 11/500) മാസ്റ്റേഴ്സ് ഹാളിന് സമീപം കുടിവെളള പദ്ധതിയ്ക്കായി പമ്പ് ഹൗസ് നിര്‍മ്മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ നിരാക്ഷേപ പത്രം ആവശ്യപ്പെട്ടുകൊണ്ട് വാടാനപ്പളളി പഞ്ചായത്ത് സെക്രട്ടറി സമര്‍പ്പിച്ച കത്ത് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ ;
( ബി )
വാഹന ഗതാഗതത്തിനും കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടില്ലാതെ കുടിവെളള പ്രശ്നത്തിന് പരിഹാരമാകുന്ന പ്രസ്തുത പമ്പ് ഹൗസ് നിര്‍മ്മാണത്തിന് എന്‍. ഒ. സി നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുവേണ്ട അടിയന്തര നടപടി സ്വീകരിക്കുമോ?
1296.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-20-ലെ ബഡ്ജറ്റില്‍ തുക അനുവദിച്ച് പ്രവൃത്തി ആരംഭിച്ചിട്ടുളള തൃപ്രയാര്‍-കാഞ്ഞാണി-ചാവക്കാട് റോഡിലെ പാവറട്ടി സെന്റര്‍ നവീകരണ പ്രവൃത്തി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ഭാഗമായി റോഡ് വീതി കൂട്ടുന്നതിനും സ്ഥലം ഏറ്റെടുക്കുന്നതിനും സെന്റ് ജോസഫ് ആശ്രമത്തിന്റെ ചുറ്റുമതില്‍ പുനര്‍ നിര്‍മ്മിക്കുന്നതിനുമുളള അനുമതിയ്ക്കായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത അനുമതി ലഭ്യമാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ; ഇല്ലെങ്കില്‍ പ്രസ്തുത പ്രവൃത്തി അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1297.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തുറവൂര്‍ വേ-സൈഡ് പാര്‍ക്ക് കാടുകയറിപ്പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത് പരിഹരിക്കുന്നതിന് പ്രസ്തുത വേ-സൈഡ് പാര്‍ക്ക് ടെണ്ടർ ചെയ്ത് കൊടുക്കുന്നതിനുവേണ്ടി ആലപ്പുഴ ഡിസ്ട്രിക്ട് ടൂറിസം പ്രമോഷൻ കൗൺസിൽ(‍‍ഡി.ടി.പി.സി.) ക്ഷണിച്ച ടെണ്ടറിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1298.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഹെലി ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് സര്‍ക്കാര്‍തലത്തില്‍ തീരുമാനമുണ്ടായിട്ടുണ്ടോ എന്ന് വിശദമാക്കുമോ;
( ബി )
സംസ്ഥാനത്തിന്റെ ഹെലി ടൂറിസം നയം എന്താണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് വകുപ്പ് എന്തെല്ലാം നടപടികളാണ് ഇതിനകം സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ഡി )
പദ്ധതി ആദ്യ ഘട്ടത്തില്‍ ഏതെല്ലാം പ്രദേശങ്ങളില്‍ ആരംഭിക്കുന്ന കാര്യമാണ് പരിഗണിച്ചുവരുന്നതെന്ന് വിശദമാക്കുമോ?
1299.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിനോദസഞ്ചാര മേഖലയില്‍ സ്വദേശ-വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് എന്താെക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വിശദാംശം നല്‍കാമോ;
( ബി )
കേരളത്തിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ ഫലപ്രദമായിട്ടുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
നിലിവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഓരോ വര്‍ഷവും കേരളം സന്ദര്‍ശിച്ച വിദേശ വിനോദസഞ്ചാരികളുടെ എണ്ണം സംബന്ധിച്ച വിശദാംശം നല്‍കാമോ?
1300.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തിലെ വലിയഴീക്കല്‍ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രോജക്ട് തയ്യാറാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രോജക്ടിന്റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ; ഈ പ്രോജക്ട് അടിയന്തരമായി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1301.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിന് ടൂറിസം വകുപ്പ് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ഹെലിടൂറിസം പദ്ധതിയുടെ ഏകോപന ചുമതല ആര്‍ക്കാണ് നല്‍കിയിരിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
ഹെലിപാഡും ഹെലിസ്റ്റേഷനുകളും നിര്‍മ്മിക്കാന്‍ അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന് വിദഗ്‍ദ്ധ സമിതിയെ നിയമിച്ചിട്ടുണ്ടോ; അറിയിക്കുമോ;
( ഡി )
ഇതിനായി സര്‍വ്വെയും സാധ്യതാപഠനവും നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
1302.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം വികസനത്തിന്റെ ഭാഗമായി കടലിലും കായലിലും ചെറിയ റൺവേകളിലും ഇറങ്ങാൻ കഴിയുന്ന സീപ്ലെയിൻ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ടൂറിസം മേഖലയ്ക്ക് ഗുണകരമായ പ്രസ്തുത പദ്ധതി നടത്തിപ്പിന് ടൂറിസം സംരംഭകരുമായി ചർച്ച നടത്തിയിട്ടുണ്ടോ;
( സി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
1303.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാഹസിക വിനോദസഞ്ചാര മേഖലയില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മേഖലയില്‍ എന്തൊക്കെ നടപടികളാണ് പുതുതായി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
ആക്കുളം ലെഷർ ആന്റ് അഡ്വെഞ്ചർ പദ്ധതി
1304.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആക്കുളം ലെഷർ ആന്റ് അഡ്വെഞ്ചർ പദ്ധതിയുടെ നടത്തിപ്പിനായി വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്ന സ്ഥാപനത്തെ തിരുവനന്തപുരം ഡി.ടി.പി.സി. തെരെഞ്ഞെടുത്തിരുന്നോ എന്ന് വ്യക്തമാക്കാമോ; കരാറിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ലെഷർ ആന്റ് അഡ്വെഞ്ചർ പദ്ധതിയ്ക്കായി തിരുവനന്തപുരം ഡി.ടി.പി.സി. ടെൻഡർ വിളിച്ചിരുന്നോ; ആർ.എഫ്.പി.യുടെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
തിരുവനന്തപുരം ഡി.ടി.പി.സി. വിളിച്ച പ്രസ്തുത ടെൻഡറിൽ പ്രീ ക്വാളിഫിക്കേഷൻ കണ്ടീഷൻ എന്തായിരുന്നുവെന്ന് വ്യക്തമാക്കാമോ; പ്രീ ക്വാളിഫിക്കേഷൻ കണ്ടീഷൻ വ്യവസ്ഥകളുടെ പകർപ്പ് ലഭ്യമാക്കാമോ;
( ഡി )
ആദ്യം നിശ്ചയിച്ച പ്രീ ക്വാളിഫിക്കേഷൻ കണ്ടീഷനിൽ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ഇ )
തിരുവനന്തപുരം ഡി.ടി.പി.സി വിളിച്ച പ്രസ്തുത ടെൻഡറിൽ ഏതൊക്കെ സ്ഥാപനങ്ങളാണ് പങ്കെടുത്തതെന്നും എത്ര തുകയാണ് ഓരോ സ്ഥാപനവും ക്വാട്ട് ചെയ്തതെന്നും വിശദമാക്കാമോ?
1305.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം ഇന്‍വസ്റ്റേഴ്സ് മീറ്റ് വഴി സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ പുതുതായി ലഭിച്ച നിക്ഷേപങ്ങളെക്കുറിച്ച് വിശദമാക്കാമോ?
1306.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവില്‍ ഏതൊക്കെ ടൂറിസം ഡെസ്റ്റിനേഷനുകളിലാണ് ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പാക്കിയിട്ടുളളതെന്ന് വിശദമാക്കാമോ;
( ബി )
കൂടുതല്‍ ഡെസ്റ്റിനേഷനുകളില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എവിടെയൊക്കെയാണെന്ന് വിശദമാക്കാമോ?
1307.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട ചിമ്മിനി ഡാം-വനമേഖലയില്‍, ചിമ്മിനി ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ അനുമതിയും ഫണ്ടും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുകയും ആയതിന് ഭരണാനുമതിയും ലഭിച്ച സാഹചര്യത്തില്‍ വിനോദസഞ്ചാര വകുപ്പിന്റെ (വരന്തരപ്പിളളി ഗ്രാമപഞ്ചായത്തിന്റെ) ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
ചിമ്മിനി ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുന്നതിനായി വനം വകുപ്പ് മുഖേന തയ്യാറാക്കി സമര്‍പ്പിച്ച 5 കോടി രൂപയുടെ വിശദമായ എസ്റ്റിമേറ്റിന് അനുമതിയും ബാക്കി ഫണ്ടും അനുവദിക്കുന്നതിനാവശ്യമായ നടപടിയും സ്വീകരിക്കുമോ; വിശദമാക്കുമോ?
1308.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തിലെ തൂങ്ങാംപാറ എക്കോ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ എന്ന് മുതല്‍ ആരംഭിക്കാനാകുമെന്നും എത്ര നാള്‍ കൊണ്ട് പൂര്‍ത്തീകരിക്കാനാകുമെന്നതും സംബന്ധിച്ച് വിശദമാക്കാമോ?
1309.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള എരുമേലി പിൽഗ്രിം അമിനിറ്റി സെന്ററിന്റെ രണ്ടാംഘട്ട നവീകരണ പ്രവൃത്തികള്‍ക്കായി തയ്യാറാക്കിയിട്ടുള്ള എസ്റ്റിമേറ്റ് പ്രകാരമുള്ള 1 കോടി 50 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി നല്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1310.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ത്രിതല പഞ്ചായത്തുകളിലെ മുൻ ജനപ്രതിനിധികൾക്ക് സർക്കാർ അതിഥി മന്ദിരങ്ങളിൽ വാടക ഇനത്തിൽ ഇളവ് നൽകുന്ന കാര്യം പരിഗണനയിലുണ്ടോ; ഇല്ലെങ്കിൽ അതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
1311.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂർ മണ്ഡലത്തിലെ പൈതൽമല, പാലക്കയംതട്ട്, കാഞ്ഞിരകൊല്ലി തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസം സർക്യൂട്ട് നടപ്പിലാക്കുന്ന പദ്ധതി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പാലക്കയംതട്ട് ടൂറിസം കേന്ദ്രം വികസനവുമായി ബന്ധപ്പെട്ട് എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട് എന്തൊക്കെ പദ്ധതികളാണ് പരിഗണനയിലുള്ളതെന്ന് വിശദമാക്കാമോ?
1312.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21-ലെ സർക്കാരിന്റെയും നിലവിലെ സർക്കാരിന്റെയും കാലയളവിൽ വർക്കല മണ്ഡലത്തിൽ ടൂറിസം വികസനത്തിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ടൂറിസം മേഖലയിൽ പുതുതായി നടപ്പിലാക്കുവാൻ ഉദ്ദേശിച്ച് പ്രസ്തുത മണ്ഡലത്തിൽ ഭരണാനുമതി നല്കിയിട്ടുള്ള പദ്ധതികൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ; ഭരണാനുമതി നല്കിയിട്ടുള്ള പ്രവൃത്തികൾ ആരംഭിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ?
1313.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതൊക്കെ സ്ഥലങ്ങളിൽ ടൂറിസം പാർക്കുകൾ സ്ഥാപിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
മലപ്പുറം ജില്ലയിലുള്ള മഞ്ചേരിയിലെ ചെരണിയിൽ നിലവിലുള്ള ടൂറിസം പാർക്ക് പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്ത വിധം ശോചനീയമായ അവസ്ഥയിലാണെന്നുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത ടൂറിസം പാർക്ക് പുനരുദ്ധരിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ?
1314.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബേക്കൽ റിസോർട്സ് ഡെവലപ്മെന്റ് കോർപറേഷനിലെ ജീവനക്കാരുടെ വിരമിക്കൽ പ്രായം എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
1315.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അതിരപ്പിള്ളിയിലെ യാത്രി നിവാസ് നിര്‍മ്മാണത്തില്‍ വേണ്ടത്ര പുരോഗതി ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തി ആരംഭിച്ചത് എന്നാണെന്നും നിലവില്‍ എത്ര ശതമാനം പൂര്‍ത്തീകരിച്ചുവെന്നും അറിയിക്കുമോ;
( സി )
നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നും നിര്‍വ്വഹണ ഏജന്‍സി ആവശ്യപ്പെട്ട പ്രകാരം കരാറുകാരന്‍ പൂര്‍ത്തീകരണ ഷെഡ്യൂള്‍ സമര്‍പ്പിച്ചിട്ടുണ്ടോയെന്നും അറിയിക്കാമോ?
1316.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ ഗ്ലാസ് ബ്രിഡ്ജ് നിർമ്മാണം കരാർ പ്രകാരം എന്നാണ് പൂർത്തീകരിക്കേണ്ടതെന്ന് വ്യക്തമാക്കാമോ;
( ബി )
കരാർ പ്രകാരം നിർമ്മാണം പൂർത്തീകരിക്കാൻ കരാർ കമ്പനിക്ക് സാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
ഗ്ലാസ് ബ്രിഡ്ജ് നിർമ്മിക്കുമ്പോൾ പാലിക്കേണ്ട എല്ലാവിധ സുരക്ഷാ മാർഗ്ഗനിർദേശങ്ങളും പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ പരിശോധനാ രേഖകളുടെ പകർപ്പ് ലഭ്യമാക്കാമോ?
1317.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബേക്കൽ ബീച്ച് ഫെസ്റ്റിവൽ ഒന്ന്, രണ്ട് സീസണുകൾ പ്രത്യേക സംഘാടക സമിതി രൂപീകരിച്ചാണോ നടത്തിയതെന്ന് വ്യക്തമാക്കാമോ;
( ബി )
സംഘാടക സമിതിയിൽ ആരൊക്കെ ഉണ്ടായിരുന്നുവെന്ന് അറിയിക്കാമോ;
( സി )
ബേക്കൽ ബീച്ച് ഫെസ്റ്റിവലിന് വേണ്ടി സംഘാടക സമിതിക്ക് ബേക്കൽ റിസോർട്സ്‌ ഡെവലപ്മെൻറ് കോർപറേഷന്റെ തനത് ഫണ്ടിൽ നിന്ന് തുക അനുവദിച്ചിട്ടുണ്ടോ; എങ്കിൽ എത്രയെന്ന് വ്യക്തമാക്കാമോ?
1318.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 വര്‍ഷത്തെ ബഡ്ജറ്റില്‍ ഇരുപത് ശതമാനം തുക വകയിരുത്തിയിട്ടുളള ഒറ്റപ്പാലം മണ്ഡലത്തിലെ ഒരു കോടി രൂപയുടെ 'ബാപ്പുജി പാര്‍ക്ക് നവീകരണം' എന്ന ടൂറിസം വകുപ്പിന് നിർവ്വഹണച്ചുമതലയുള്ള പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
ഭരണാനുമതി ലഭിച്ചിട്ടില്ലെങ്കില്‍ പ്രസ്തുത പ്രവൃത്തിയുടെ ഡി.പി.ആര്‍. എന്നാണ് ധനകാര്യ വകുപ്പിന് സമര്‍പ്പിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( സി )
ഭരണാനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രസ്തുത പ്രവൃത്തിയുടെ ഫയല്‍ നിലവില്‍ ഏത് ഉദ്യോഗസ്ഥ തലത്തിലാണ് ഉളളത്; എന്നു മുതല്‍; വിശദവിവരം ലഭ്യമാക്കാമോ?
1319.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ ഗ്ലാസ് ബ്രിഡ്ജ് നിർമ്മാണത്തിനായി തിരുവനന്തപുരം ഡി.ടി.പി.സി. തയ്യാറാക്കിയ എസ്റ്റിമേറ്റ് തുക എത്രായിരുന്നുവെന്ന് വ്യക്തമാക്കുമോ; എസ്റ്റിമേറ്റിന്റെ പകർപ്പ് ലഭ്യമാക്കാമോ?
1320.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വദേശ് ദര്‍ശന്‍ പദ്ധതി പ്രകാരം കല്ല്യാശ്ശേരി മണ്ഡലത്തില്‍ ഉള്‍നാടന്‍ ജലഗതാഗത വിഭാഗം മുഖേനയും കേരള ഇലക്ട്രിക്കല്‍ ആൻഡ് അലെെഡ് എഞ്ചിനീയറിംഗ് കമ്പനി മുഖേനയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പദ്ധതികള്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന് കെെമാറി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
1321.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വട്ടിയൂര്‍കാവ് മണ്ഡലത്തിലെ മേലേക്കടവില്‍ പ്രഖ്യാപിച്ച ടൂറിസം പദ്ധതിയുടെ ഡി.പി.ആര്‍. തയ്യാറാക്കിയിട്ടുണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
മേലേക്കടവ് ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് വകുപ്പ് സ്വീകരിച്ചിട്ടുളള നടപടികള്‍, നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
1322.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 വര്‍ഷത്തെ ബഡ്ജറ്റില്‍ 20% തുക വകയിരുത്തിയിട്ടുള്ള ഒറ്റപ്പാലം മണ്ഡലത്തിലെ ബാപ്പുജി പാര്‍ക്കിന് സമീപം കരിമ്പുഴ പുഴയില്‍ ബോട്ടിംഗും അനുബന്ധ പ്രവൃത്തികളും അപ്രോച്ച് റോഡ് നിര്‍മ്മാണവും എന്ന പ്രവൃത്തിയുടെ നിര്‍വഹണം ടൂറിസം വകുപ്പാണോയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി ലഭിക്കുന്നതിലേക്കായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമോ?
1323.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ വള്ളിക്കുന്നം ചിറ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് ടൂറിസം (എ) വകുപ്പിന്റെ 5.10.2024-ലെ ജി.ഒ.(സാധാ.)നം. 569/2024/ടി.എസ്.എം. എന്ന നമ്പർ ഉത്തരവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് ബജറ്റിൽ രണ്ട് കോടി രൂപ അടങ്കൽ തുകയും 20% ടോക്കൻ പ്രൊവിഷനും നൽകി എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത ഉത്തരവിൽ ഏതെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ അത് പരിഹരിച്ച് പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ?
1324.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാര മേഖലയെ പരിപോഷിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഹെലി ടൂറിസം പദ്ധതിയുടെ വിശദാംശം നല്‍കാമോ;
( ബി )
വാമനപുരം മണ്ഡലത്തിലെ മലയോര ടൂറിസ്റ്റ് കേന്ദ്രമായ പൊന്‍മുടിയുമായി ബന്ധിപ്പിച്ച് ഹെലി ടൂറിസം പദ്ധതി നടപ്പാക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
1325.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര ഈരാറ്റിന്‍പുറം ടൂറിസം കേന്ദ്രത്തില്‍ ഇറിഗേഷന്‍ വിഭാഗം മുഖേന നടപ്പിലാക്കുന്ന നിര്‍മ്മാണപ്രവൃത്തികള്‍ക്കായി, ഡി.റ്റി.പി.സി. യ്ക്ക് നല്‍കിയ ഡി.പി.ആർ. അംഗീകരിച്ചു നല്‍കിയിട്ടുണ്ടോ എന്ന് വിശദമാക്കാമോ; ഇല്ലെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
ഇറിഗേഷന്‍ വിഭാഗം എത്ര തുകയുടെ ഡി.പി.ആർ. ആണ് നല്‍കിയതെന്നും 2024-ല്‍ ഏതു മാസത്തില്‍ ആണ് പ്രസ്തുത ഡി.പി.ആർ. നല്‍കിയത് എന്നും വ്യക്തമാക്കാമോ?
1326.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ മണ്ഡലത്തിലെ മേലുകാവ് പഞ്ചായത്തിലെ ഇലവീഴാപൂഞ്ചിറയിലും മൂന്നിലവ് പഞ്ചായത്തിലെ ഇല്ലിക്കക്കല്ലിലും ഭരണങ്ങാനം പഞ്ചായത്തിലെ വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ തീര്‍ത്ഥാടന കേന്ദ്രത്തിലും ദിവസേന ആയിരിക്കണക്കിനു് ആളുകള്‍ എത്തിച്ചേരുന്നതിനാല്‍ പ്രസ്തുത സ്ഥലങ്ങള്‍ ടൂറിസം മാപ്പ് ഓഫ് ഇന്ത്യയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമോ എന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥലങ്ങളിൽ ജനത്തിരക്ക് കൂടിവരുന്നതിനാല്‍ വിനോദസഞ്ചാരികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ നിലവിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
1327.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ ഗ്ലാസ് ബ്രിഡ്ജ് നിർമ്മാണത്തിനായി തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ടെൻഡർ വിളിച്ചിരുന്നോ; ആർ.എഫ്.പി.യുടെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ടെൻഡറിലെ പ്രീ ക്വാളിഫിക്കേഷൻ കണ്ടീഷൻ എന്തായിരുന്നുവെന്ന് വ്യക്തമാക്കുമോ;
( സി )
ആദ്യം നിശ്ചയിച്ചിരുന്ന പ്രീ ക്വാളിഫിക്കേഷൻ കണ്ടീഷനിൽ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; പ്രീ ക്വാളിഫിക്കേഷൻ കണ്ടീഷൻ വ്യവസ്ഥകളുടെ പകർപ്പ് ലഭ്യമാക്കുമോ;
( ഡി )
തിരുവനന്തപുരം ഡി.റ്റി.പി.സി. വിളിച്ച പ്രസ്തുത ടെൻഡറിൽ ഏതൊക്കെ സ്ഥാപനങ്ങളാണ് പങ്കെടുത്തതെന്നും എത്ര തുകയാണ് ഓരോ സ്ഥാപനവും ക്വാട്ട് ചെയ്തതെന്നും അറിയിക്കുമോ;
( ഇ )
ഏത് സ്ഥാപനത്തിനാണ് പ്രസ്തുത നിർമ്മാണ കരാർ നൽകിയതെന്ന് അറിയിക്കുമോ; കരാറിന്റെ പകർപ്പ് ലഭ്യമാക്കുമോ?
1328.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ പയ്യാമ്പലം ബീച്ച് വാക്ക് വേ-II സൗന്ദര്യ പുനരുദ്ധാരണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമാേ;
( ബി )
ഭരണാനുമതി ലഭിച്ചതിന് ശേഷം എന്താെക്കെ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിക്ക് ജലസേചന വകുപ്പിന്റെ നിരാക്ഷേപപത്രം ലഭ്യമായിട്ടുണ്ടാേ; ഇല്ലെങ്കില്‍ ആയത് ലഭിക്കുന്നതിന് എന്താെക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമാേ;
( ഡി )
പ്രസ്തുത പ്രവൃത്തിക്ക് തിരമാല പഠന റിപ്പാേര്‍ട്ട് ലഭിച്ചിട്ടുണ്ടാേ; ആയത് ഏത് ഏജന്‍സിയാണ് നല്‍കേണ്ടത്; വിശദാംശം ലഭ്യമാക്കാമാേ?
1329.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011 മുതൽ നാളിതുവരെ ഓരോ വർഷവും ടൂറിസം മേഖലയില്‍ നിന്നും ലഭിച്ച വരുമാനം എത്രയാണ് എന്ന വിവരം ലഭ്യമാക്കാമോ?
1330.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ ടൂറിസം വകുപ്പ് പ്ലാന്‍ ഫണ്ട്/നോണ്‍ പ്ലാന്‍ ഫണ്ട് മുഖേന ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദവിവരം, ചെലവഴിക്കുന്ന തുക എന്നിവ സംബന്ധിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ഡി.ടി.പി.സി. മുഖേന എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും അവയുടെ വിശദവിവരങ്ങളും ലഭ്യമാക്കാമോ;
( സി )
ബജറ്റില്‍ 20 ശതമാനം തുക വകയിരുത്തിയിട്ടുളള ടൂറിസം പ്രവൃത്തികളില്‍ ഏതൊക്കെ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുളളതെന്നും ഭരണാനുമതി ലഭ്യമായതില്‍ ഏതൊക്കെ പ്രവൃത്തികള്‍ക്കാണ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുളളതെന്നും അതിൽ ഏതൊക്കെ പ്രവൃത്തികളാണ് ആരംഭിച്ചിട്ടുളളതെന്നും ടെന്‍ഡര്‍ നോട്ടിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതികള്‍ എന്ന് പൂര്‍ത്തീകരിക്കാനാവുമെന്ന് വ്യക്തമാക്കാമോ?
1331.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വിനോദസഞ്ചാര വകുപ്പ് നടപ്പാക്കിയ നൂതന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്ത് പാലങ്ങളുടെ അടിഭാഗം ആകര്‍ഷകമാക്കി ഉപയോഗിക്കുന്നതും ദീപാലംകൃതമാക്കുന്നതുമായ പദ്ധതി നടപ്പിലാക്കിയതിന്റെ വിശദാംശം ലഭ്യമാക്കുമോ?
1332.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ ഏറ്റവും വലിയ ബീച്ചുകളില്‍ ഒന്നായ അഴീക്കോട് മുനക്കൽ ബീച്ചിന്റെ ബ്ലൂടാഗ് രജിസ്ട്രേഷൻ സംബന്ധിച്ചുള്ള പ്രവർത്തന പുരോഗതി അറിയിക്കാമോ;
( ബി )
അഴിക്കോട് മുനക്കൽ ബീച്ചിൽ സ്പോർട്സ് ടൂറിസവുമായി ബന്ധപ്പെട്ട് വിനോദോപാധികൾ സ്ഥാപിക്കുന്ന പദ്ധതിയുടെ പുരോഗതി അറിയിക്കാമോ;
( സി )
പുതുവത്സരത്തിൽ നടത്തിയ ബീച്ച് ഫെസ്റ്റിവലിൽ അൽഭുതാവഹമായ രീതിയിലുള്ള ജനക്കൂട്ടം പങ്കെടുത്തതിനാല്‍ ഇത് തുടർവർഷങ്ങളിൽ നടത്തുന്നതിന് എന്തെല്ലാം പദ്ധതികളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് അറിയിക്കാമോ;
( ഡി )
ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി മാറാൻ സാധിക്കുന്ന തരത്തിൽ എന്തെല്ലാം പദ്ധതികളാണ് അഴിക്കോട് മുനക്കൽ ഡോൾഫിൻ ബീച്ചുമായി ബന്ധപ്പെട്ട് വകുപ്പ് നടത്തുവാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
1333.
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. ആന്റണി ജോൺ
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തേക്ക് ആഭ്യന്തര വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ലണ്ടന്‍ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റിലെ പങ്കാളിത്തം ഗുണകരമാകുമോ; വിശദീകരിക്കുമോ;
( സി )
ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച കേരള ട്രാവല്‍ മാര്‍ട്ടിന് ഈ രംഗത്ത് സ്വീകാര്യത ലഭിച്ചിരുന്നോ; വ്യക്തമാക്കുമോ;
( ഡി )
വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്തേക്ക് എത്തിച്ചേര്‍ന്ന വിനോദസഞ്ചാരികളുടെ എണ്ണം ലഭ്യമാണോ; എങ്കിൽ അറിയിക്കുമോ?
1334.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ടൂറിസം വകുപ്പ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് എത്ര കോടി രൂപയുടെ പ്രവൃത്തികൾ നൽകിയിട്ടുണ്ടെന്ന വിവരം നൽകാമോ;
( ബി )
ഇതിൽ എത്ര കോടി രൂപയുടെ പ്രവൃത്തികൾ ടെണ്ടർ നടപടികളില്ലാതെ നൽകിയിട്ടുണ്ട്; ടെൻഡർ നടപടികളില്ലാതെയുള്ള പ്രവൃത്തികൾക്ക് നൽകിയ പരമാവധി തുക എത്രയാണ്; വിശദാംശം ലഭ്യമാക്കുമോ;
( സി )
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് ലഭിച്ച പ്രവൃത്തികളില്‍ എൽ 1 കരാറുകാരന്‍ അല്ലാതിരുന്നിട്ടും പത്ത് ശതമാനത്തിൽ താഴെയോ അതിന് തുല്യമോ ആയ തുകയുടെ അടിസ്ഥാനത്തില്‍ പ്രസ്തുത സൊസൈറ്റിക്ക് മുൻഗണന നൽകിയതിനാൽ എത്ര പ്രവൃത്തികൾ ലഭിച്ചുവെന്നും അവ ഏതൊക്കെയാണെന്നും എത്ര കോടി രൂപയുടെ പദ്ധതികളാണ് ഇപ്രകാരം നൽകിയതെന്നും വ്യക്തമാക്കുമോ?
1335.
ശ്രീ. എം. വിൻസെന്റ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫോര്‍ട്ട് കൊച്ചിയിൽ തകര്‍ന്നു കിടന്ന ഓടയില്‍ വീണ് വിദേശ വിനോദസഞ്ചാരിക്ക് പരുക്കേറ്റ സംഭവം ഗൗരവമായി കാണുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
സമാനമായ സംഭവം കോവളത്തും ഉണ്ടായതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ?
1336.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീമതി യു പ്രതിഭ
ശ്രീമതി ശാന്തകുമാരി കെ.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ത്രീ സൗഹൃദ വിനാേദസഞ്ചാര മേഖലയെന്ന ലക്ഷ്യം നേടുന്നതിനായി നടപ്പാക്കി വരുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി ഈ മേഖലയില്‍ ഉണ്ടായിട്ടുള്ള നേട്ടങ്ങള്‍ വിലയിരുത്തിയിട്ടുണ്ടാേ; വിശദാംശം നല്‍കുമാേ;
( ബി )
പ്രസ്തുത മേഖലയെ കൂടുതല്‍ സ്ത്രീ സൗഹൃദമാക്കുന്നതിനായി നടപ്പാക്കാനുദ്ദേശിക്കുന്ന നയപരിപാടികളെക്കുറിച്ച് വിശദമാക്കുമാേ;
( സി )
ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് എത്ര സ്ത്രീ സംരംഭങ്ങളാണുള്ളതെന്ന് കണക്കാക്കിയിട്ടുണ്ടാേ; വിശദമാക്കുമാേ;
( ഡി )
ആർ.ടി. മിഷന്റെ സ്ത്രീ സൗഹൃദ വിനാേദസഞ്ചാര പദ്ധതിയിലൂടെ 2025-ഓടെ എത്ര സ്ത്രീ സംരംഭങ്ങള്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമാേ?
1337.
ശ്രീ. പി. കെ. ബഷീർ
ഡോ. എം. കെ. മുനീർ
ശ്രീ. പി. ഉബൈദുള്ള
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാര കേന്ദ്രങ്ങളെ കുറഞ്ഞ സമയപരിധിക്കുളളിൽ ബന്ധിപ്പിക്കുന്നതിനായി ​ഹെലികോപ്റ്റർ ശൃംഖല സൃഷ്ടിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
എങ്കിൽ ഇപ്രകാരം ബന്ധിപ്പിക്കാൻ ഉദ്ദേശിക്കുന്ന ടൂറിസം കേന്ദ്രങ്ങൾ ഏതെല്ലാമാണെന്ന് അറിയിക്കുമോ;
( സി )
ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഇതിനകം എന്തെല്ലാം നടപടി സ്വീകരിച്ചു; വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതിയിൽ പങ്കാളികളാകാൻ ഏതെങ്കിലും ഏജൻസികൾ സമീപിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
1338.
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ വി ശശി
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാര മേഖലയുടെ ആധുനികവത്കരണത്തിനും മുന്നേറ്റത്തിനും നൂതനാശയങ്ങളും ആധുനിക സാങ്കേതികവിദ്യയും സംരംഭകത്വവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
വിനോദസഞ്ചാര മേഖലയുടെ കുതിപ്പിനായി വിനോദസഞ്ചാരവകുപ്പും കേരളസ്റ്റാർട്ടപ്പ് മിഷനും സംയുക്തമായി പ്രവർത്തിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( സി )
സംസ്ഥാനത്ത് ആരംഭിച്ച കാരവൻ ടൂറിസത്തിന്റെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കുമോ; ആധുനിക കാരവൻ പാർക്കുകളുടെ നിർമ്മാണത്തിന് സ്റ്റാർട്ടപ്പ് മിഷനുമായി ചേർന്ന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദീകരിക്കുമോ;
( ഡി )
വിനോദസഞ്ചാര മേഖലയുടെ പ്രവർത്തനക്ഷമതയും ഉപഭോക്തൃ ഇടപെടലുകളും മെച്ചപ്പെടുത്തുന്നതിനായി എന്തെല്ലാം പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത് വിശദമാക്കുമോ?
1339.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം വകുപ്പിന്റെ ഐ.സി.ടി. സൊല്യൂഷൻ പ്രൊവൈഡർ ആയ കമ്പനിക്ക് ധനകാര്യ വകുപ്പിന്റെയും എ.ജി.യുടെയും നിബന്ധനകൾക്ക് വിരുദ്ധമായി കരാർ ജോലികൾക്ക് മുൻകൂറായി പണം നൽകിയിട്ടുണ്ടോ;
( ബി )
മുൻകൂറായി കരാർ ജോലിക്ക് പണം നൽകുമ്പോൾ ആ ജോലി പൂർത്തിയാക്കി സമർപ്പിക്കേണ്ട സമയപരിധി നിശ്ചയിച്ചു നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ;
( സി )
വർക്ക് അഡ്വാൻസ് വാങ്ങിയതിന് ശേഷം വർക്കുകൾ തീർക്കാൻ വലിയ കാലതാമസം വരുത്തിയ കമ്പനിക്കെതിരെ നാളിതുവരെ വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ഡി )
ടൂറിസം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ സിൽവർ ജുബിലി വർഷം ആയിരുന്ന 2023ൽ ഒരു വീഡിയോയും തീം സോങ്ങും തയ്യാറാക്കുന്നതിനുളള അഡ്വാൻസ് ആയി 2022ൽ പ്രസ്തുത കമ്പനിയ്ക്ക് പണം നല്കിയിരുന്നോ; വീഡിയോയും തീം സോങ്ങും കമ്പനി ലഭ്യമാക്കിയിരുന്നോ; വ്യക്തമാക്കുമോ;
( ഇ )
ഇല്ലെങ്കിൽ കമ്പനിക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( എഫ് )
പ്രസ്തുത കമ്പനിയുടെ കരാർ 2024 ജൂണിൽ അവസാനിച്ചെങ്കിലും അഡ്വാൻസ് ആയി വൻ തുക നൽകിയതിനാൽ കരാർ കാലാവധി ആറ് മാസത്തിലധികം നീട്ടിയത് ക്രമ വിരുദ്ധമല്ലേയെന്ന് വ്യക്തമാക്കാമോ; ഈ കമ്പനിയെ വീണ്ടും പുനർ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1340.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2024-25 സാമ്പത്തിക വർഷത്തെ പദ്ധതി അടങ്കലിന്റെ അൻപത് ശതമാനം വരെ വെട്ടിക്കുറവ് വരുത്താനുള്ള സർക്കാർ തീരുമാനത്തെ തുടർന്ന് വിനോദസഞ്ചാര വകുപ്പിലെ ഏതൊക്കെ പദ്ധതികൾക്കുള്ള തുകയാണ് വെട്ടിക്കുറച്ചതെന്നും എത്ര ശതമാനം വരെ വെട്ടിക്കുറച്ചുവെന്നുമുള്ള വിവരം ലഭ്യമാക്കാമോ?
1341.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 സാമ്പത്തിക വർഷം പദ്ധതി അടങ്കലിൽ വിനോദസഞ്ചാര വകുപ്പിന് എത്ര തുകയാണ് വകയിരുത്തിയതെന്നും നാളിതുവരെ എത്ര ശതമാനം ചെലവഴിച്ചുവെന്നും വിശദമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.