STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 9th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*31.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ വി കെ പ്രശാന്ത്
ശ്രീ. പി.പി. സുമോദ്
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും ഊര്‍ജ്ജസ്വലമായ ഒരു സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം രൂപീകരിക്കുന്നതിനും സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടത്തിയിട്ടുളള ഇടപെടലുകള്‍ വിശകലനം ചെയ്തിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
നിര്‍മ്മാണ വ്യവസായവുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കണ്‍സ്ട്രക്ഷന്‍ ഇന്നൊവേഷന്‍ ഹബ് രൂപീകരിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
വിദേശത്തും സംസ്ഥാനത്തിനകത്തും സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നതിന് പ്രവാസികളെ പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ സാങ്കേതിക സഹകരണം നല്‍കുന്നതിനും ലക്ഷ്യമിട്ട് സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി ലോഞ്ച് പാഡ് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*32.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ ഡി കെ മുരളി
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
സ്വകാര്യ വ്യവസായ എസ്റ്റേറ്റുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ കൂടുതല്‍ സംരംഭക സൗഹാര്‍ദ്ദമാക്കുന്നതിനായി പ്രൈവറ്റ് ഇൻഡസ്ട്രിയല്‍ എസ്റ്റേറ്റ് സ്കീമില്‍ ഭേദഗതി വരുത്തുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( സി )
ഈ സര്‍ക്കാരിന്റെ കാലയളവിൽ എത്ര സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും സംരംഭകര്‍ക്ക് ഡെവലപ്പര്‍ പെര്‍മിറ്റ് വിതരണം ചെയ്യുവാന്‍ തുടങ്ങിയിട്ടുണ്ടോയെന്നും വിശദമാക്കാമോ?
*33.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സ്ഥാപനങ്ങള്‍ മുഖാന്തിരം പെന്‍ഷന്‍ വിതരണം കാര്യക്ഷമമായി നടപ്പാക്കിയിട്ടുണ്ടോ; ഈ ഇനത്തില്‍ എത്ര കോടി രൂപ എത്ര ഗുണഭോക്താക്കള്‍ക്കായി സഹകരണബാങ്കുകള്‍ വഴി വിതരണം ചെയ്തിട്ടുണ്ടെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ആരോഗ്യപരിരക്ഷ, വയോജന സംരക്ഷണം എന്നീ രംഗങ്ങളില്‍ സഹകരണ വകുപ്പിന്റെ ഇടപെടല്‍ മൂലമുള്ള ആര്‍ജിത നേട്ടങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്താമോ;
( സി )
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫയര്‍ ബോർഡ് സഹകാരികളുടെ സാമൂഹ്യ ഉന്നമനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം ലക്ഷ്യം കൈവരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ?
*34.
ഡോ. എം. കെ. മുനീർ
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. പി. ഉബൈദുള്ള
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി വിതരണ രംഗം നവീകരിക്കുന്നതിന്റെ ഭാഗമായി സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കണമെന്ന കേന്ദ്ര നിർദ്ദേശം സംസ്ഥാനത്ത് നടപ്പാക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിയിൽ നിന്നും പിന്മാറുന്നതോടുകൂടി സംസ്ഥാനത്തിന് ലഭിക്കേണ്ട ഒന്‍പതിനായിരം കോടി രൂപയുടെ ഗ്രാൻഡ് നഷ്ടമാകുമെന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( സി )
കേന്ദ്ര സഹായം കൂടാതെ സംസ്ഥാനത്ത് പ്രസ്തുത പദ്ധതി നടപ്പാക്കാൻ കഴിയുമോ; എങ്കിൽ വിശദാംശം നൽകുമോ?
*35.
ശ്രീ വി ജോയി
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. കെ.വി.സുമേഷ്
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട നികുതി വിഹിതം വെട്ടിക്കുറയ്ക്കുകയും ജി.എസ്.ടി. നഷ്ടപരിഹാരം നിര്‍ത്തലാക്കുകയും കടമെടുപ്പ് പരിധി വെട്ടികുറയ്ക്കുകയും ചെയ്തിട്ടുണ്ടോ; എങ്കിൽ ഇത് മൂലം സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടോ;
( ബി )
ഉണ്ടെങ്കിൽ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തടസ്സം കൂടാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( സി )
കേന്ദ്ര നയങ്ങള്‍ കാരണം സംസ്ഥാനത്ത് വിഭവ ദൗര്‍ലഭ്യം നേരിടുന്നുണ്ടോ; എങ്കിൽ അത് പരിഹരിക്കുന്നതിനായി കടമെടുപ്പ് പരിധി വര്‍ദ്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നോ; വിശദമാക്കുമോ;
( ഡി )
സംസ്ഥാനത്ത് തനത് നികുതി വരുമാനം വർദ്ധിപ്പിക്കുന്നതിന് സാധിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
*36.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേഫ് കേരള പദ്ധതിയുടെ ഭാഗമായി എ.ഐ. ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്കായി കെൽട്രോൺ ടെൻഡർ വിളിച്ചിരുന്നോ എന്ന് വ്യക്തമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച് കെൽട്രോൺ പ്രസിദ്ധീകരിച്ച ടെൻഡർ ഡോക്യുമെന്റില്‍ സാങ്കേതികമായും സാമ്പത്തികമായും യോഗ്യതയുള്ള ഒറിജിനൽ ഇക്വിപ്മെന്റ് മാനുഫാക്ചറർ (ഒ.ഇ.എം.) അല്ലെങ്കിൽ ഒ.ഇ.എം.ന്റെ അംഗീകൃത വെണ്ടർക്ക് മാത്രമേ ടെൻഡർ നൽകാൻ സാധിക്കുകയുള്ളൂ എന്ന് നിഷ്കർഷിച്ചിരുന്നോ;
( സി )
കെൽട്രോണിന്റെ പ്രസ്തുത ടെൻഡർ നേടിയ എസ്.ആർ.ഐ.ടി. എന്ന സ്ഥാപനം ഒ.ഇ.എം. അല്ലെങ്കിൽ ഒ.ഇ.എം.ന്റെ അംഗീകൃത വെണ്ടർ ആണോ എന്ന് വ്യക്തമാക്കാമോ;
( ഡി )
എസ്.ആർ.ഐ.ടി. എന്ന സ്ഥാപനം സമർപ്പിച്ച ടെക്നിക്കൽ ഡോക്യുമെന്റിൽ ഉപകരാർ സംബന്ധിച്ച വിവരങ്ങൾ നൽകിയിട്ടുണ്ടോ; വിശദമാക്കാമോ?
*37.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ ജി എസ് ജയലാൽ
ശ്രീമതി സി. കെ. ആശ
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെറുകിട, സൂക്ഷ്മ, ഇടത്തരം വ്യവസായ സംരംഭങ്ങളെ (എം.എസ്.എം.ഇ) പ്രോത്സാഹിപ്പിക്കുന്നതിനായി ഈ സര്‍ക്കാര്‍ നടപ്പാക്കിയ സംരംഭകത്വ വർഷം പദ്ധതി എത്രത്തോളം വിജയകരമായിരുന്നുവെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ ആയിരം എം.എസ്.എം.ഇ. വ്യവസായ സംരംഭങ്ങളെ മൂന്ന് വർഷത്തിനുള്ളിൽ നൂറ് കോടി വീതം ടേണോവർ ഉള്ള സ്ഥാപനങ്ങളാക്കി മാറ്റുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കേരളത്തിൽ പ്രവർത്തനം ആരംഭിച്ച എം.എസ്.എം.ഇ.കളുടെ വളർച്ചയ്ക്കായി പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
എം.എസ്.എം.ഇ സംരംഭങ്ങൾ നല്ല രീതിയിൽ പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പ് വരുത്താനായി എല്ലാ ജില്ലകളിലും സർവ്വേ നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; എം.എസ്.എം.ഇ.കളുടെ വളർച്ചയ്ക്കായി എല്ലായിടത്തും എം.എസ്.എം.ഇ. ക്ലിനിക് പ്രവർത്തനം ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
വൺ ലോക്കൽ ബോഡി വൺ പ്രോഡക്റ്റ് സ്കീമിന്റെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; പദ്ധതിപ്രകാരം ഉത്പന്നങ്ങൾ കണ്ടെത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വിശദ പദ്ധതി രേഖ തയ്യാറാക്കാൻ ധനസഹായം നൽകുമോ; വിശദമാക്കാമോ?
*38.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനായി ഈ സര്‍ക്കാര്‍ ആരംഭിച്ച സംരംഭകവര്‍ഷം, സംരംഭകവര്‍ഷം 2.0 എന്നീ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ 100 കോടി വിറ്റുവരവുള്ള സ്ഥാപനങ്ങളായി ഉയര്‍ത്തുന്നതിനായി നടപ്പാക്കുന്ന മിഷന്‍-1000 പദ്ധതിയുടെ പ്രവര്‍ത്തനം അവലോകനം ചെയ്തിട്ടുണ്ടോ; വിശദാംശം നല്‍കമോ;
( സി )
മിഷന്‍-1000 പദ്ധതി പ്രകാരം സഹായം ലഭ്യമാക്കുന്ന മുന്‍ഗണനാ മേഖലകള്‍ നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*39.
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിൽ ബാങ്കിന് ഉണ്ടായ നഷ്ടം ബന്ധപ്പെട്ടവരിൽ നിന്നും ഈടാക്കാൻ നടപടി സ്വീകരിച്ചിരുന്നോ;
( ബി )
റവന്യൂ റിക്കവറി വഴി ഈടാക്കേണ്ട തുക എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
റവന്യൂ റിക്കവറി റിപ്പോർട്ടുകൾ കൃത്യസമയത്ത് സമർപ്പിക്കുന്നതിൽ അസിസ്റ്റൻറ് രജിസ്ട്രാർ ഓഫീസിന് വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ;
( ഡി )
റവന്യൂ റിക്കവറി നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ?
*40.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. എം. എം. മണി
ശ്രീ വി ജോയി
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര ആദായ നികുതി നിയമത്തില്‍ 194 എ വകുപ്പ് പ്രാബല്യത്തില്‍ വന്നതോടെ പ്രാഥമിക സഹകരണ ബാങ്കുകള്‍ ആദായ നികുതി ഈടാക്കണമെന്ന് നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ടോ; പ്രസ്തുത വ്യവസ്ഥ പ്രാഥമിക സഹകരണ സംഘങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ; സര്‍ക്കാര്‍ ഈ കാര്യത്തില്‍ സ്വീകരിച്ച നടപടി സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
194 എ വകുപ്പ് പ്രകാരം റ്റി.ഡി.എസ്. ഈടാക്കണമെന്ന വ്യവസ്ഥ നിലവില്‍ വന്നിട്ടുണ്ടോ; പ്രസ്തുത വ്യവസ്ഥ നടപ്പാക്കുന്നത് സംബന്ധിച്ച് സഹകരണ മേഖലയില്‍ എന്ത് പ്രതികരണമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്ന് വിലയിരുത്തിയിട്ടുണ്ടോ;
( സി )
സഹകരണ രംഗം ഏറ്റെടുത്തിട്ടുള്ള സാമൂഹ്യ പരിഷ്കരണ പദ്ധതികളെ കേന്ദ്ര നിയമത്തില്‍ വന്ന പ്രസ്തുത ഭേദഗതി പ്രതികൂലമായി ബാധിക്കുമോയെന്ന് വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
*41.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവ ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമായി രാജ്യത്തെ വൈദ്യുത മേഖലയെ സ്വകാര്യവല്‍കരിക്കുന്നതിനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഒരുപോലെ ഇടപെടൽ അവകാശങ്ങളുള്ള വൈദ്യുതി മേഖലയ്ക്കുമേൽ സംസ്ഥാന സർക്കാരുകൾക്കുള്ള അധികാരാവകാശങ്ങൾ കവർന്നെടുക്കുവാനുള്ള വ്യവസ്ഥകള്‍ ഉൾപ്പെടുത്തി വൈദ്യുതി നിയമം ഭേദഗതി ചെയ്യുവാന്‍ കേന്ദ്ര സർക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വൈദ്യുതി ബോർഡുകളെ വിഭജിച്ച് കമ്പനികളാക്കി സ്വകാര്യ മേഖലയ്ക്ക് കൈമാറുമ്പോഴും ഉത്പാദന-പ്രസരണ-വിതരണ വിഭാഗങ്ങളെ പൊതുമേഖലയിലെ ഒറ്റ സ്ഥാപനമായി നിലനിർത്തി സംസ്ഥാനം മാതൃക കാട്ടിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സ്വകാര്യ കമ്പനികൾ വഴി സ്മാർട്ട് മീറ്റർ വ്യാപന പദ്ധതി നടപ്പിലാക്കാൻ നിര്‍ദേശിക്കുന്നതിലൂടെ സംസ്ഥാനത്തും സ്വകാര്യവത്കരണം നടത്താൻ കേന്ദ്രസർക്കാർ നീക്കം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
*42.
ശ്രീ ജി എസ് ജയലാൽ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീമതി സി. കെ. ആശ
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾക്ക് ആഗോള, ആഭ്യന്തര വിപണികള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പൊതുമേഖലാ ഉത്പന്നങ്ങൾക്ക് ആഗോള വിപണി ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഓപ്പൺ നെറ്റ്‍വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സുമായി വ്യവസായ വകുപ്പ് ധാരണാപത്രം ഒപ്പിട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
പൊതുമേഖലാ സ്ഥാപനങ്ങൾ നിർമ്മിക്കുന്ന പരമ്പരാഗത ഉത്പന്നങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്നതോടെ ഈ മേഖലയില്‍ ‍വ്യവസായ വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത ഉത്പന്നങ്ങളുടെ ഓൺലൈന്‍ വിപണനത്തിന് നിലവിലെ ബിസിനസ്-ടു-കൺസ്യൂമർ മാതൃകയ്ക്ക് പകരം അടുത്ത ഘട്ടത്തിൽ ബിസിനസ്-ടു-ബിസിനസ് മാതൃക അവലംബിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
*43.
ശ്രീ. ഇ കെ വിജയൻ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും 2022-23 സാമ്പത്തിക വർഷാന്ത്യത്തിൽ വരവിലും ചെലവിലും റെക്കോർഡ് പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ബജറ്റിൽ പ്രഖ്യാപിച്ച പ്രതീക്ഷിത വരുമാനത്തിൽ നാല്പതിനായിരം കോടി രൂപയുടെ കുറവ് ഉണ്ടായപ്പോഴും പദ്ധതി ചെലവിൽ മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പൊതു ചെലവുകളിൽ കുറവ്‌ വരുത്താതെ ശമ്പളം, പെൻഷൻ, വായ്‌പാ തിരിച്ചടവ്‌ ഉൾപ്പെടെ പതിനായിരം കോടി രൂപയുടെ നിർബന്ധിത ചെലവ്‌ ഉറപ്പാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ചെലവും സർക്കാർ വാർഷിക പദ്ധതി ചെലവും മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ?
*44.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. കെ. ജെ. മാക്‌സി
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ മേഖലയില്‍ മത്സ്യവിപണനം നടത്തുന്നവര്‍, അനുബന്ധ മേഖലയിലെ തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങിയവര്‍ക്കായി നടപ്പാക്കിയ ലഘു വായ്പാ പദ്ധതിയുടെ പുരോഗതി അറിയിക്കുമോ;
( ബി )
14 ജില്ലകളിലായി 500 ഏക്കര്‍ സ്ഥലത്ത് സഹകരണ സംഘങ്ങള്‍ മുഖേന നടപ്പിലാക്കിയ കാര്‍ഷിക പദ്ധതി പ്രകാരം എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
ഭിന്നശേഷിക്കാര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാനും സ്ഥിരവരുമാനം ലഭ്യമാക്കാനുമായി സഹകരണ സംഘങ്ങള്‍ മുഖേന 'സഹകരണം സൗഹൃദം' എന്ന പേരില്‍ വായ്പാ പദ്ധതി ആരംഭിച്ചിട്ടുണ്ടോ; എങ്കിൽ ഈ പദ്ധതി പ്രകാരം എത്ര പേര്‍ക്ക് എത്ര കോടി രൂപ വായ്പ നല്‍കാന്‍ കഴിഞ്ഞുവെന്നും എത്ര തൊഴിലവസരം സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നും വെളിപ്പെടുത്തുമോ?
*45.
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. പി.പി. സുമോദ്
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നവീകരിക്കുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ഒരു വിദഗ്ദ്ധ സമിതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
റിയാബിനെ ബോര്‍ഡ് ഫോര്‍ പബ്ലിക് സെന്റര്‍ ട്രാന്‍സ്ഫര്‍മേഷന്‍ ആയി ഉയര്‍ത്തുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( ഡി )
പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റിനായി റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കുന്നത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ?
*46.
ശ്രീ. മുരളി പെരുനെല്ലി
ഡോ. കെ. ടി. ജലീൽ
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാരിന്റെ കീഴിലുള്ള കൂടുതല്‍ പ്രദേശങ്ങളെ വ്യവസായ എസ്റ്റേറ്റുകളായി പ്രഖ്യാപിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പുതുതായി പ്രഖ്യാപിച്ചിട്ടുള്ള വ്യവസായ എസ്റ്റേറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും സംരംഭകരെ ആകര്‍ഷിക്കുന്നതിനുമായി സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ;
( സി )
ഭക്ഷ്യ സംസ്കരണ രംഗത്ത് പുരോഗതി കൈവരിക്കുന്നതിനായി ഭക്ഷ്യ സംസ്കരണ പാര്‍ക്കുകള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ഡി )
സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം തൊഴില്‍ എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായി ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
*47.
ശ്രീ എം നൗഷാദ്
ശ്രീമതി യു പ്രതിഭ
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അഞ്ച് വര്‍ഷത്തിനുള്ളില്‍ കാര്‍ഷിക വികസന മുന്നേറ്റമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കോ-ഓപ്പറേറ്റീവ് ഇനീഷ്യേറ്റീവ് ഇന്‍ ടെക്നോളജി ഡ്രിവൺ അഗ്രിക്കള്‍ച്ചര്‍ പദ്ധതി ആരംഭിച്ചിട്ടുണ്ടോ; പ്രസ്തുത പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ മികവുറ്റതാക്കുന്നതിനും വായ്പ തിരിച്ചടക്കുവാന്‍ കഴിയാതെ വന്നവര്‍ക്ക് ആശ്വാസം നല്‍കാനും വേണ്ടി സംസ്ഥാനത്തെ സഹകരണ മേഖലയില്‍ നവകേരളീയം, കുടിശ്ശിക നിവാരണം, ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി തുടങ്ങിയവ നടപ്പില്‍ വരുത്തിയതിന്റെ അനുഭവങ്ങള്‍ വിശദമാക്കുമോ;
( സി )
പരിസ്ഥിതി വീണ്ടെടുപ്പ് ലക്ഷ്യമിട്ട് സഹകരണ വകുപ്പ് നടപ്പാക്കുന്ന ഹരിതം-സഹകരണം പദ്ധതിയുടെ പുരോഗതി അറിയിക്കുമോ?
*48.
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. പി. ടി. എ. റഹീം
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന് അനുവദനീയമായ വായ്പാ പരിധി വെട്ടിക്കുറക്കുകയും ഗ്രാന്റുകൾ നിഷേധിക്കുകയും ചെയ്യുന്ന കേന്ദ്ര നടപടികള്‍ കാരണം സംസ്ഥാനം സാമ്പത്തിക ഞെരുക്കം നേരിടുന്നുണ്ടോ;
( ബി )
നികുതി പിരിവ് ഊര്‍ജ്ജിതപ്പെടുത്തികൊണ്ട് തനത് വരുമാനം വർധിപ്പിക്കുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
നികുതി പിരിവ് ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി നികുതി വെട്ടിപ്പ് തടയുന്നതിന് രൂപീകരിച്ചിട്ടുള്ള ഇന്റലിജന്‍സ് വിഭാഗത്തിന്റെ പ്രവര്‍ത്തനം വിശദമാക്കുമോ?
*49.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. പി. ഉബൈദുള്ള
ശ്രീ. മഞ്ഞളാംകുഴി അലി
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന് നടപ്പ് സാമ്പത്തിക വർഷം കടം എടുക്കാവുന്ന തുകയുടെ പരിധി നിശ്ചയിച്ച് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നോ; എങ്കിൽ വിശദാംശം നൽകുമോ;
( ബി )
സംസ്ഥാനത്തിന്റെ വായ്പാ പരിധി വർദ്ധിപ്പിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നോ;
( സി )
കേന്ദ്രസർക്കാർ വായ്പാ പരിധി വർദ്ധിപ്പിച്ച് നൽകാത്ത സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
*50.
ശ്രീമതി ദെലീമ
ശ്രീ. കെ. ആൻസലൻ
ശ്രീ ഒ . ആർ. കേളു
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൈത്തറി ഉല്‍പ്പന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിനും അസംസ്കൃത വസ്തുക്കളുടെ വിലവര്‍ധനവും കേന്ദ്ര സര്‍ക്കാര്‍ സബ്സിഡി നിര്‍ത്തലാക്കിയതും കാരണം ഉണ്ടായിട്ടുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനും ഈ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
നെയ്ത്തുകാര്‍ക്ക് ആശ്വാസം പകരുന്നതിനായി നടപ്പാക്കിവരുന്ന സബ്സിഡി പദ്ധതികള്‍ സംബന്ധിച്ച് വിശദമാക്കാമോ;
( സി )
ഈ മേഖലയുടെ സമഗ്ര പരിഷ്കരണം ലക്ഷ്യമിട്ട് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
*51.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പ്രത്യേകോദ്ദേശ്യ സ്ഥാപനങ്ങള്‍ക്കും പദ്ധതി നിര്‍വ്വഹണത്തിനാവശ്യമായ ധനസമാഹരണത്തിന് വായ്പ എടുക്കുന്നതിനായി സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ വായ്പ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
വിദേശ വായ്പയുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്ക്കരിച്ച് പുറത്തിറക്കിയ ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഗ്യാരന്റി നല്‍കുന്നില്ലെന്ന തരത്തിലുള്ള വാര്‍ത്ത പ്രചരിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
*52.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. എച്ച്. സലാം
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യങ്ങളിലൂടെ എല്ലാ ജില്ലകളിലും സഹകരണ മേഖലയില്‍ വ്യവസായ പാര്‍ക്ക് തുടങ്ങുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ പദ്ധതിയുടെ പുരോഗതി വിശദമാക്കുമോ;
( ബി )
അടുത്ത മൂന്നര വര്‍ഷങ്ങള്‍ക്കുള്ളില്‍ എത്ര പാര്‍ക്കുകള്‍ തുടങ്ങാനാണ് ആസൂത്രണം ചെയ്തിട്ടുള്ളത്; ഇതിലൂടെ എത്ര ഏക്കര്‍ പ്രദേശത്ത് വ്യവസായം തുടങ്ങാന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്; ഇത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( സി )
വനിതാ വ്യവസായ സഹകരണ സംഘങ്ങളെ നവീകരിക്കുന്നതിനും പുതിയ യൂണിറ്റുകള്‍ സ്ഥാപിച്ച് വ്യവസായ സംരംഭങ്ങളാക്കി മാറ്റുന്നതിനും പദ്ധതികളുണ്ടോ; പ്രസ്തുത സംരംഭങ്ങളില്‍ നവീകരണവും പ്രൊഫഷണലിസവും ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?
*53.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്നശേഷം കേന്ദ്ര സർക്കാർ സംസ്ഥാനത്തിന്റെ വായ്പാപരിധി വെട്ടിക്കുറച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം അറിയിക്കാമോ;
( ബി )
വായ്പാ പരിധിക്ക് പുറമേ വിവിധ ഇനങ്ങളിലായി കേന്ദ്ര സർക്കാരില്‍ നിന്ന് ലഭിക്കേണ്ട വിവിധ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം അറിയിക്കാമോ;
( സി )
വായ്പാ പരിധി വെട്ടിക്കുറച്ചത് ഈ വർഷത്തെ ബജറ്റ് പ്രഖ്യാപനങ്ങളുടെ നടത്തിപ്പിനെ ഏതൊക്കെ തരത്തില്‍ ബാധിക്കുമെന്ന് അറിയിക്കാമോ?
*54.
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ്, വെള്ളപ്പൊക്കം, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ സഹകരണ മേഖലയിലെ ലോണുകളിന്മേലുള്ള കുടിശ്ശിക തുക റിക്കവറി നടത്തുന്നതിന് മാനുഷിക പരിഗണന നല്‍കിക്കൊണ്ടുള്ള നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വ്യക്തമാക്കുമോ;
( ബി )
കിടപ്പാടം ഉള്‍പ്പെടെ ജപ്തി ചെയ്യുന്ന നടപടികള്‍ ഒഴിവാക്കുന്നതിന് സഹകരണ മേഖലയില്‍ തുടക്കം കുറിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
റിക്കവറി നടപടി ഒഴിവാക്കി, ഇളവുകള്‍ നല്‍കി ലോണ്‍ പുതുക്കി നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
*55.
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിന്നും പിരിക്കുന്ന കേന്ദ്ര നികുതികളുടെ അർഹമായ വിഹിതം സംസ്ഥാനത്തിന് ലഭിക്കുന്നുണ്ടോ; നികുതി വിഹിതം ലഭിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നികുതി വിഹിതം ലഭിക്കുന്നതിനായി കേന്ദ്രത്തിന് സമര്‍പ്പിച്ച നിവേദനത്തിലെ നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിന് എന്തെല്ലാം മാർഗങ്ങളാണ് സ്വീകരിച്ച് വരുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാനത്തിന്റെ യഥാർത്ഥ വായ്‌പാവകാശം കേന്ദ്രസര്‍ക്കാര്‍ കുറച്ചിട്ടുണ്ടോ; എങ്കിൽ കാരണം വിശദമാക്കാമോ; ബഡ്ജറ്റിന് പുറത്തുള്ള വായ്പകൾ സംസ്ഥാനത്തിന്റെ പൊതുകടമായി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ;
( ഇ )
സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും നികുതി ചോർച്ച ഒഴിവാക്കുന്നതിനും നികുതി പിരിവ് ഊർജ്ജിതമാക്കുന്നതിനും സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന്‌ വ്യക്തമാക്കാമോ?
*56.
ശ്രീമതി യു പ്രതിഭ
ഡോ. കെ. ടി. ജലീൽ
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യാവസായിക മേഖലയില്‍ നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ആശയങ്ങളെ ഉത്പന്നങ്ങളാക്കി മാറ്റുന്നതിനും സംരംഭകരെ പ്രാപ്തരാക്കുന്നതിനായി സ്റ്റാര്‍ട്ടപ്പ് മിഷന് കീഴില്‍ ഇന്നൊവേഷന്‍ ഗ്രാന്റ് പദ്ധതി ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇന്നൊവേഷന്‍ ഗ്രാന്റ് പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി നല്‍കിവരുന്ന ഐഡിയ ഗ്രാന്റ് സംബന്ധിച്ച് വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ഉണ്ടായിട്ടുള്ള പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
*57.
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. ഐ. ബി. സതീഷ്
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നബാര്‍ഡില്‍ നിന്നും കേരള ബാങ്ക് വഴി പശ്ചാത്തല സൗകര്യ പുനര്‍നിര്‍ണ്ണയ വായ്പ ലഭ്യമാക്കുന്ന കോ ഓപ്പറേറ്റീവ്സ് ഇനിഷ്യേറ്റീവ് ഫോർ അഗ്രിക്കൾച്ചർ ഇൻഫ്രാസ്ട്രക്ച്ചർ ഇൻ കേരള (സി.എ.ഐ.കെ.) പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
എസ്.സി./ എസ്.റ്റി. സഹകരണ സംഘങ്ങളുടെ ആധുനികവത്ക്കരണം ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( സി )
കാര്‍ഷിക സബ്സിഡി വിതരണം ശാസ്ത്രീയമാക്കുന്നതിന് സബ്സിഡി പണമായല്ലാതെ കൃഷി സാമഗ്രികളായി വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
*58.
ശ്രീ വി ശശി
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രണ്ടായിരത്തി നാല്പതാമാണ്ടോടുകൂടി ഇപ്പോഴുള്ള തൊഴിലുകളിൽ നാല്പത് ശതമാനത്തോളം ഇല്ലാതാവുകയും പകരം പുതിയ തൊഴിൽ മേഖലകൾ രൂപപ്പെടുകയും ചെയ്യുമെന്ന അന്താരാഷ്ട്ര തൊഴിൽ സംഘടനയായ ഐ.എൽ.ഒ. യുടെ റിപ്പോർട്ട് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
മാറുന്ന വിവര സമ്പദ് വ്യവസ്ഥയിൽ കൃഷി, വ്യവസായം, സേവന മേഖലകൾ എന്നിവ നേരിടുന്ന വെല്ലുവിളികളെ പ്രതിരോധിക്കാൻ കഴിയുന്നവിധം സഹകരണ മേഖലയെ ശക്തിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
ഇതിന്റെ ഭാഗമായി വ്യവസായ വകുപ്പുമായി സഹകരിച്ച് വനിതാ സഹകരണ സംഘങ്ങൾക്കാവശ്യമായ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സുസ്ഥിര വികസനത്തിന് സഹകരണ പ്രസ്ഥാനമെന്ന സന്ദേശമുൾക്കൊണ്ടുള്ള പ്രവർത്തനങ്ങളുമായി സഹകരണ മേഖലയെ മുന്നോട്ട് നയിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
*59.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേഫ് കേരള പദ്ധതിയിൽ എ.ഐ. ക്യാമറകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിൽ സർക്കാർ കാലാകാലങ്ങളിൽ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ കെൽട്രോൺ ലംഘിച്ചതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
സർക്കാർ പദ്ധതികളിൽ കരാർ എടുത്ത ശേഷം സ്വകാര്യ കമ്പനികൾക്ക് ഉപകരാർ നൽകി കമ്മീഷൻ ഈടാക്കാൻ പാടില്ല എന്ന ധനകാര്യവകുപ്പിന്റെ നിർദ്ദേശം കെൽട്രാൺ ലംഘിച്ചിട്ടുണ്ടോ;
( സി )
കെൽട്രോൺ ഉപകരാർ നൽകിയതുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത അന്വേഷണത്തിലെ നിഗമനങ്ങൾ എന്തെല്ലാമാണ്; ക്രമക്കേടുകൾക്കെതിരെ എന്ത് നടപടി സ്വീകരിച്ചു; വിശദമാക്കാമോ?
*60.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. അൻവർ സാദത്ത്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേഫ് കേരള പദ്ധതിയുടെ ഭാഗമായി എ.ഐ. ക്യാമറകൾ സ്ഥാപിക്കാനായി കെൽട്രോൺ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നോ;
( ബി )
ഈ എസ്റ്റിമേറ്റ് പ്രകാരം എ.ഐ. ക്യാമറകൾക്ക് ആവശ്യമായ സാമഗ്രികളുടെ വില നിർണ്ണയിച്ചത് എന്തൊക്കെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് എന്ന് വിശദമാക്കാമോ;
( സി )
കെൽട്രോൺ നൽകിയ എസ്റ്റിമേറ്റ് പ്രകാരം എ.ഐ. ക്യാമറകള്‍ക്കും ക്യാമറകൾക്ക് ആവശ്യമായ സാമഗ്രികള്‍ക്കുമുള്ള വില മാർക്കറ്റ് വിലയേക്കാൾ നിരവധി മടങ്ങ് വര്‍ദ്ധിക്കാനിടയായ സാഹചര്യം വിശദമാക്കാമോ;
( ഡി )
കെൽട്രോൺ ഈ പദ്ധതിക്ക് കോസ്റ്റ് മോഡലിംഗ് തയ്യാറാക്കിയത് എന്തൊക്കെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് എന്ന് വ്യക്തമാക്കാമോ?
 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.