STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

1181.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പൊതുമരാമത്ത് വകുപ്പ് മാവേലിക്കര നിയോജക മണ്ഡലത്തില്‍ കെട്ടിടം, നിരത്ത്, പാലങ്ങള്‍, മെയ്‍ന്റനന്‍സ് വിഭാഗങ്ങള്‍ക്ക് അനുവദിച്ച പ്രവൃത്തികളുടെയും തുകയുടെയും വിശദവിവരം ലഭ്യമാക്കുമോ; പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിവരം ലഭ്യമാക്കുമോ?
1182.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിൽ നേര്യമംഗലത്ത് നിര്‍മ്മിക്കുന്ന പി.ഡബ്ല്യു.ഡി. എഞ്ചിനീയര്‍മാര്‍ക്കുള്ള പരിശീലന കേന്ദ്രത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പരിശീലന കേന്ദ്രത്തിലെ പൂര്‍ത്തീകരിച്ചതും പൂര്‍ത്തീകരിക്കാനുള്ളതുമായ പ്രവൃത്തികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
പൂര്‍ത്തീകരിക്കുവാൻ ബാക്കിയുള്ള പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാൻ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ഡി )
നേര്യമംഗലം പി.ഡബ്ല്യു.ഡി. പരിശീലന കേന്ദ്രത്തിന്റെ നിര്‍മ്മാണം വേഗത്തിൽ പൂര്‍ത്തീകരിച്ച് ആവശ്യമായ ജീവനക്കാരെ നിയോഗിച്ച് അടിയന്തരമായി പ്രവര്‍ത്തനം ആരംഭിക്കുവാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1183.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ 2022-23 വരെയുള്ള വര്‍ഷങ്ങളിലെ ബഡ്ജറ്റില്‍ പൊതുമരാമത്ത് വകുപ്പ് മുഖേന നടപ്പിലാക്കാനുളള 20% ബഡ്ജറ്റ് പ്രൊവിഷന്‍ ലഭിച്ച ദേവികുളം മണ്ഡലത്തിലെ പ്രവൃത്തികള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
ഇവയില്‍ ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍ ഏതൊക്കെയെന്നും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ;
( സി )
ഭരണാനുമതി ലഭിക്കാത്ത പ്രവൃത്തികള്‍ ഏതൊക്കെയെന്നും ഭരണാനുമതി നല്‍കാന്‍ വൈകുന്നതിന്റെ കാരണവും വിശദമാക്കാമോ?
1184.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് റോഡുകളില്‍ കുടിവെള്ളം, സ്വീവേജ് തുടങ്ങിയ പ്രവൃത്തികള്‍ നിര്‍വഹിക്കുന്നതിന് ഡെപ്പോസിറ്റ് ഈടാക്കിയ ശേഷം പ്രസ്തുത റോഡുകളുടെ പുന:സ്ഥാപന പ്രവൃത്തികള്‍ക്ക് ഈ തുക മതിയാകാതെ വരുന്നുണ്ടോ; എങ്കില്‍ ഈ അവസ്ഥ പരിഹരിക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് കഴക്കൂട്ടം മണ്ഡലത്തില്‍ പൂര്‍ത്തിയാക്കിയ റോ‍ഡ് പ്രവൃത്തികളുടെ വിവരം നല്‍കാമോ;
( സി )
കാര്യവട്ടം, ചേങ്കോട്ടുകോണം റോഡ് വികസിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ഡി )
തുമ്പ സ്റ്റേഷന്‍കടവ് ജംഗ്ഷന്‍ റോഡ് വികസനത്തിന്റെ വിശദാംശം ലഭ്യമാക്കാമോ?
1185.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിലെ ഗ്രേഡ് II സിവില്‍ ഓവര്‍സിയര്‍ തസ്തികയില്‍ പി.എസ്.സി. വഴി നിയമനം ലഭിച്ചവര്‍ക്ക് സംസ്ഥാന ഓഫീസില്‍ ഹാജരായി വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ച ശേഷം അപ്പോയിന്റ്മെന്റ് ഓര്‍ഡര്‍ നല്‍കുന്നത് ഏത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത വെരിഫിക്കേഷന് ഹാജരാകാത്ത ഉദ്യോഗാര്‍ത്ഥികളുടെ ജോയിനിംഗ് ടൈം ആയ 15/45 ദിവസം പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് അവ എന്‍.ജെ.ഡി. ആയി വീണ്ടും റിപ്പോര്‍ട്ട് ചെയ്യണമെന്നിരിക്കെ ഇ.ബി.6 സീറ്റില്‍ നിന്നും അപ്രകാരം റിപ്പോര്‍ട്ട് ചെയ്യാത്തത് ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ;
( സി )
ആയത് കൈകാര്യം ചെയ്യുന്ന സി.ഇ. ഓഫീസിലെ സെക്ഷന് ഇപ്രകാരമുള്ള എന്‍.ജെ.ഡി. സമയബന്ധിതമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം നല്‍കാമോ?
1186.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ മണ്ഡലത്തിലെ പുനലൂർ-അഞ്ചൽ-കുളത്തൂപ്പുഴ മലയോര ഹൈവേയിൽ അടുക്കളമൂല പ്രദേശത്തെ അപകടകരമായ നിലയിലുള്ള വളവ് ഒഴിവാക്കുന്നതിനുള്ള സാധ്യത പരിശോധിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളുമോയെന്ന് വിശദമാക്കാമോ?
1187.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജക മണ്ഡലത്തില്‍ നടന്നുവരുന്ന പൊതുമരാമത്ത് പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും അവയുടെ നിലവിലെ പ്രവര്‍ത്തന പുരോഗതിയും വിശദമാക്കാമോ?
1188.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന്റെ കാര്യക്ഷമതയും സാങ്കേതിക മികവും പ്രവൃത്തികളുടെ ഗുണനിലവാരവും ഉയര്‍ത്തി വകുപ്പിനെ കാലികമായി പരിഷ്കരിക്കുന്നത് സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രീ എഞ്ചിനീയറിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് കെട്ടിടം നിര്‍മ്മിക്കുന്നത് വഴി നിര്‍മ്മാണത്തിന്റെ വേഗതയും ഗുണമേന്മയും മെച്ചപ്പെടുത്താന്‍ സാധിക്കുമോ എന്നത് വ്യക്തമാക്കാമോ;
( സി )
സാങ്കേതിക വിദ്യയിലും ഗുണമേന്മയിലും മികവു വര്‍ധിപ്പിക്കാന്‍ എന്തൊക്കെ പരിഷ്കാരങ്ങള്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കുമോ ?
1189.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗവണ്‍മെന്റ് ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടർമാർ നേരിടുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ പരിശോധന നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇലക്ട്രിക് ജോലികള്‍ സിവില്‍ കരാറുകാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുവാന്‍ ഇടയായ സാഹചര്യം വിശദമാക്കുമോ;
( സി )
ഇന്ത്യന്‍ ഇലക്ട്രിസിറ്റി നിയമം അനുസരിച്ച് യോഗ്യരായവര്‍ക്ക് തൊഴില്‍ നല്‍കുന്നതിനു പകരം സിവില്‍ കരാറുകാര്‍ അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ഇലക്ട്രിക് പ്രവൃത്തികള്‍ നടത്തുന്നത് നിയമ വിരുദ്ധമാണെന്ന വസ്തുത പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
എങ്കില്‍ കോംപോസിറ്റ് ടെന്‍ഡറില്‍ ഇലക്ട്രിക്കല്‍ പാര്‍ട്ടില്‍ അംഗീകൃത ഇലക്ട്രിക്കല്‍ കരാറുകാര്‍ക്കു കൂടി പങ്കെടുക്കുന്നതിന് അനുമതി നല്‍കുന്ന കാര്യം പരിഗണിക്കുമോയെന്ന് വിശദമാക്കുമോ?
1190.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര അമരവിള എക്സെെസ് മന്ദിരം നിര്‍മ്മിക്കുന്നതിന്റെ ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ചിട്ടുണ്ടോ എന്ന് വിശദമാക്കാമോ; ഇല്ലെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
ഡ.പി.ആര്‍. പ്രകാരം എത്ര തുകയ്ക്കാണ് ഭരണാനുമതി നല്‍കിയതെന്ന് വിശദമാക്കാമോ ?
1191.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ നിയോജക മണ്ഡലത്തില്‍ കോടംതുരുത്ത് ഗ്രാമപഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന അമിനിറ്റി സെന്റര്‍ കാടുകയറി നശിച്ചുപോകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സെന്ററിന്റെ പരിപാലന ചുമതല ഏത് ഏജന്‍സിക്കാണ് നല്‍കിയിട്ടുള്ളത് എന്ന് വ്യക്തമാക്കമോ;
( സി )
പ്രസ്തുത സെന്ററില്‍ നിലവില്‍ എത്ര സ്ഥാപനങ്ങള്‍ പ്രവൃത്തിക്കുന്നുണ്ട് എന്ന് വിശദമാക്കാമോ?
1192.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ച പൊതുമരാമത്ത് പ്രവ‍ൃത്തികളില്‍ ഏതൊക്കെ പ്രവൃത്തികള്‍ പുതുക്കിയ ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പുതിയ ഭരണാനുമതിക്കായി സമര്‍പ്പിച്ച ഓരോ പൊതുമരാമത്ത് പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി അറിയിക്കുമോ;
( സി )
കാലതാമസം ഒഴിവാക്കി പുതുക്കിയ ഭരണാനുമതി ലഭ്യമാക്കി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1193.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മിനി സിവിൽ സ്റ്റേഷന്‍ പ്രവൃത്തി എപ്പോഴാണ് ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കി കരാറിൽ ഏര്‍പ്പെട്ടിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ടെണ്ടര്‍ ചെയ്ത പ്രവൃത്തി നാളിതുവരെയും ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രവൃത്തി ആരംഭിക്കുന്നതിനായി മണ്ണ് നീക്കം ചെയ്യുന്നതിന് സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ; പ്രസ്തുത പ്രവൃത്തിക്ക് എത്ര തവണയാണ് ലേലം നടത്തിയിട്ടുള്ളത്; ലേല തീയതി ഉള്‍പ്പെടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
ബാലുശ്ശേരി മിനി സിവില്‍ സ്റ്റേഷന്‍ പ്രവൃത്തി എത്രയും വേഗം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോയെന്ന് വ്യക്തമാക്കുമോ?
1194.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തില്‍ മലയോര ഹൈവേയുടെ ഭാഗമായുള്ള റോഡ് നിര്‍മ്മാണത്തിന്റെ അലൈന്‍മെന്റിന് അംഗീകാരം നല്‍കിയിട്ടുണ്ടോ; പ്രസ്തുത റോഡ് നിര്‍മ്മാണം എന്നത്തേയ്ക്ക് ആരംഭിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ചേനായി പാലം നിര്‍മ്മാണത്തിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
1195.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയില്‍ പൊതുമരാമത്ത് വകുപ്പിന് കീഴില്‍ കെട്ടിടം, ഇലക്ട്രിക്കല്‍ എന്നീ വിഭാഗങ്ങളുടെ എത്ര ഓഫീസുകളാണ് നിലവിലുള്ളതെന്ന് അറിയിക്കാമോ; പ്രസ്തുത വിഭാഗങ്ങളില്‍ ഏതൊക്കെ തസ്തികകള്‍ നിലവിലുണ്ടെന്നും അവയില്‍ ഒഴിവുകള്‍ ഉണ്ടോയെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത ജില്ലയിലെ പൊതുമരാമത്ത് ഇലക്ടിക്കല്‍ പ്രവൃത്തികള്‍ക്കായി എത്ര സെക്ഷന്‍ ഓഫീസുകള്‍, സബ് ഡിവിഷന്‍ ഓഫീസുകള്‍ എന്നിവ നിലവിലുണ്ടെന്ന് അറിയിക്കാമോ; ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ ചെയ്യുവാന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ഓവര്‍സിയര്‍, ലെെന്‍മാന്‍ എന്നീ തസ്തികകളില്‍ എത്ര പേര്‍ ജോലി ചെയ്യുന്നുണ്ടെന്ന് അറിയിക്കാമോ;
( സി )
മലപ്പുറം ജില്ലയില്‍ പൊതുമരാമത്ത് വകുപ്പിന് കീഴില്‍ വരുന്ന കെട്ടിടങ്ങളുടെ ഇലക്ടിക്കൽ പ്രവൃത്തികള്‍ക്കായി പുതിയ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകള്‍ ആരംഭിക്കുവാന്‍ ഉദ്ദേശമുണ്ടോയെന്ന് വിശദമാക്കാമോ?
1196.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ നിയോജക മണ്ഡലത്തിലെ ഗുരുവായൂര്‍-ചുണ്ടൽ റോഡിലെ ചൊവ്വല്ലൂര്‍പടി തൈക്കാട് ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി സ്വീകരിച്ച നടപടികളുടെ വിശദാംശം അറിയിക്കാമോ?
1197.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിലെ വല്ലാർപാടം കണ്ടെയിനര്‍ റോഡ് - റെയിൽ പദ്ധതിക്ക് വേണ്ടി 2008- ൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് വേണ്ടി 2008 മാർച്ച് 19-ന് ഇറക്കിയ പുനരധിവാസ ഉത്തരവിന്മേൽ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
( ബി )
പുനരധിവാസ ഭൂമികളിൽ റോഡ്, വൈദ്യതി, കുടിവെള്ളം, ഡ്രെയിനേജ്, ഇരുനിലക്കെട്ടിടം പണിയത്തക്ക എ ക്ലാസ് ഭൂമി എന്നി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതുവരെ പ്രതിമാസം എത്ര രൂപ വീട്ടു വാടക ഇനത്തിൽ നൽകണമെന്നാണ് ഹൈക്കോടതി വിധിയിലുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
വീട്ടുവാടക ഇനത്തിലുള്ള ഈ തുക ഏതു വര്‍ഷം വരെ നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
കുടിയൊഴിപ്പിക്കപ്പെട്ട കുടുംബത്തിലെ ഒരാൾക്ക് വീതം വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് പദ്ധതിയിൽ ജോലി നൽകും എന്ന ഉത്തരവ് അനുസരിച്ച് എത്രപേർക്ക് ജോലി നൽകിയിട്ടുണ്ട്; ആർക്കൊക്കെ; പേര് വിവരങ്ങൾ വെളിപ്പെടുത്തുമോ;
( ഇ )
എറണാകുളം ജില്ലയിലെ ചേരാനല്ലൂർ വില്ലേജിലെ വടുതല പുനരധിവാസ ഭൂമിയിലെ റോഡ് നിർമ്മാണവും ഡ്രെയിനേജ് നിർമ്മിക്കലും കളിസ്ഥലത്തിന്റെ പുനരുദ്ധാരണവും എന്നത്തേക്ക് തുടങ്ങി പൂർത്തിയാക്കാൻ സാധിക്കും എന്ന് വ്യക്തമാക്കുമോ?
1198.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ പാത 766-ലെ താമരശ്ശേരി ചുരത്തില്‍ അടുത്ത കാലത്തായി നടത്തിയ വികസന പ്രവൃത്തികളും ഇനി നടത്താന്‍ വിഭാവനം ചെയ്തിട്ടുള്ള വികസന പ്രവര്‍ത്തനങ്ങളും സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
ചുരം വികസനത്തിന് തടസ്സമായി നില്‍ക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
1199.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ടുപയോഗിച്ച് പീച്ചി-വാഴനി കോറിഡോര്‍ നിര്‍മ്മിക്കുന്നതു സംബന്ധിച്ച നടപടികളുടെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് കിഫ്ബിയുടെ അനുമതി ലഭിക്കുന്നതിനുളള കാലതാമസം ഒഴിവാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ?
1200.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ നിയോജക മണ്ഡലത്തിലെ കാരപ്പൊറ്റ-പുളിതപ്പറമ്പ് റോഡ് പണി എന്ന് തുടങ്ങാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
1201.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പൊതുമരാമത്ത് വകുപ്പിന്റെ പ്ലാന്‍ ഫണ്ട് വിനിയോഗിച്ച് പാലക്കാട് ജില്ലയില്‍ ബി.എം & ബി.സി നിലവാരത്തില്‍ നവീകരിക്കുന്നതിന് ഭരണാനുമതി നല്‍കിയിട്ടുള്ള റോഡുകളുടെ പേര്, ദൈര്‍ഘ്യം, അനുവദിച്ച തുക എന്നീ വിശദാംശം ലഭ്യമാക്കാമോ?
1202.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ ഹൈവേയ്ക്കായുള്ള ഭൂമി ഏറ്റെടുക്കൽ നടപടിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായുള്ള നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടോ; എങ്കില്‍ ആയത് വിശദമാക്കാമോ?
1203.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ കൊടുവായൂര്‍ ബൈപാസ് റോഡ് പ്രവൃത്തി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തീകരിച്ച് പ്രസ്തുത റോഡ് പ്രവൃത്തി എന്ന് തുടങ്ങാൻ കഴിയുമെന്ന് വിശദമാക്കുമോ?
1204.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല-കല്ലമ്പലം-റോഡ് നവീകരിക്കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി കാലതാമസമുണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ?
1205.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇപ്പോള്‍ നിര്‍മ്മാണം നടന്നുവരുന്ന എൻ.എച്ച്. 966-ന്റെ താണാവ്-നാട്ടുകല്‍ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ഥാപിക്കാന്‍ നിശ്ചയിച്ചിട്ടുള്ള ടോള്‍ ബൂത്ത് പൊരിയാനിയില്‍ നിന്നും മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം പരിഗണനയിലുണ്ടോ;
( ബി )
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ?
1206.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെ.എസ്.ടി.പി. നിര്‍മ്മാണ ചുമതല നിര്‍വ്വഹിക്കുന്ന പാലക്കാട് ജില്ലയിലെ മുണ്ടൂര്‍-തൂത റോഡിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തി എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കാമോ?
1207.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നഗരപാത വികസന പദ്ധതി രണ്ടാം ഘട്ടം പ്രവ‍ൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
പദ്ധതി വേഗത്തിലാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
1208.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ മണ്ഡലത്തിലെ നിലയ്ക്കാമുക്ക്-കായിക്കരക്കടവ്-പണയില്‍ കടവ് റോഡ് നവീകരണത്തിന് 4 കോടി രൂപ അനുവദിച്ചതില്‍ നാളിതുവരെ വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
1209.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡ് പ്രവൃത്തി നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ചതിനുശേഷം നിര്‍മ്മാണ ഘട്ടത്തിൽ എസ്റ്റിമേറ്റിൽ വ്യതിയാനം വരുത്തുന്നതിന് സി.ടി.ഇ. (ചീഫ് ടെക്നിക്കൽ എക്സാമിന‍ർ) നിര്‍ദ്ദേശം നൽകുന്ന പതിവുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഷെഡ്യൂള്‍ നിരക്കിൽ വരുന്ന വ്യതിയാനം മൂലം നിര്‍മ്മാണ പ്രവ‍ൃത്തി ഏറ്റെടുത്ത കരാറുകാരൻ പിൻമാറുന്ന സാഹചര്യം ഉണ്ടാകാറുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഇത്തരം സാഹചര്യങ്ങൾ പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1210.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന്റെ പല റോഡുകളുടെയും വളവുകള്‍ നിവര്‍ത്തുമ്പോഴും മറ്റും ഉപയോഗിക്കാതെ കിടക്കുന്ന പഴയ റോഡ് ഭാഗങ്ങള്‍ സമീപവാസികള്‍ കയ്യേറുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് നിരവധി ഉണ്ടായിട്ടും അവ തിരിച്ചുപിടിക്കാന്‍ വകുപ്പ് നടപടികള്‍ സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരത്തിലുളള ഉപയോഗിക്കാത്ത പഴയ റോഡ് ഭാഗങ്ങള്‍ വകുപ്പില്‍ നിലനിര്‍ത്തുന്നതിനും ആവശ്യമെങ്കില്‍ പ്രസ്തുത റോഡ് ഭാഗങ്ങള്‍ ലീസിന് നല്‍കുക വഴി ഡിപ്പാര്‍ട്ട്മെന്റിന് അധിക വിഭവ സമാഹരണം നടത്തുന്നതിനും സാധിക്കുമോ എന്ന് പരിശോധിക്കുമോ; ഇതിനായി ഒരു പ്രത്യേക പാക്കേജ് നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ?
1211.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017-2018 ലെ ബഡ്ജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെട്ട വടക്കാഞ്ചേരി ബെെപ്പാസ് നിര്‍മ്മാണ പദ്ധതിയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി അടിയന്തരമായി നടപ്പിലാക്കാനുളള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1212.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തോവാള-ഇരട്ടയാര്‍ റോഡിന് വീതി കൂട്ടുന്നതിനായി ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലെ വലിയതോവാളയില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്തുരാജ ഹൈസ്കൂള്‍ സ്ഥലം വിട്ടു നല്‍കിയിരുന്നുവോയെന്ന് വ്യക്തമാക്കുമോ;
( ബി )
അപകട ഭീഷണി ഒഴിവാക്കുന്നതിനായി പ്രസ്തുത ഭാഗത്ത് ഭാഗികമായി സംരക്ഷണ ഭിത്തി നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ടോ;
( സി )
ബാക്കി ഭാഗത്ത് സംരക്ഷണഭിത്തി നിര്‍മ്മിക്കാത്തത് സ്കൂള്‍ കുട്ടികള്‍ക്കും വഴിയാത്രക്കാര്‍ക്കും അപകട ഭീഷണി ഉയര്‍ത്തുന്നു എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
ഈ ഭാഗത്തെ സംരക്ഷണ ഭിത്തി നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1213.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി പട്ടണത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന ഗതാഗതക്കുരുക്ക് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ; ഇതിന് പരിഹാരം കാണുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് വിശദമാക്കാമോ;
( ബി )
02.06.2017-ല്‍ പൊതുമരാമത്ത് വകുപ്പ് ഭരണാനുമതിയും 2017-ല്‍ തന്നെ കിഫ്ബി അംഗീകാരം നല്‍കിയതുമായ അങ്കമാലി ബൈപ്പാസ് പദ്ധതി നാളിതുവരെയായി തുടങ്ങാന്‍ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കാമോ; പ്രസ്തുത ബൈപ്പാസ് നിര്‍മ്മാണം ആരംഭിക്കുവാനായി ഇനി എന്തെല്ലാം നടപടികളാണ് ഉള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കാന്‍ റവന്യൂ വകുപ്പ് ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത യോഗത്തിന്റെ മിനിറ്റ്സിന്റെ പകര്‍പ്പും ഇതിന്മേല്‍ വകുപ്പ് സ്വീകരിച്ച തുടര്‍ നടപടികളുടെ വിശദാംശവും ലഭ്യമാക്കാമോ;
( ഡി )
അങ്കമാലി ബൈപ്പാസ് നിര്‍മ്മാണം വേഗത്തിലാക്കുന്ന വിഷയം ചര്‍ച്ച ചെയ്യുന്നതിന് വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേരുമോ; വിശദാംശം ലഭ്യമാക്കുമോ;
( ഇ )
അടിയന്തര ഇടപെടല്‍ നടത്തി അങ്കമാലി ബൈപ്പാസ് നിര്‍മ്മാണം ത്വരിതപ്പെടുത്തുന്നതിനുളള നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
1214.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് പുതിയങ്ങാടി-മാളിക്കടവ് റോഡ് വികസനത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പദ്ധതിയുടെ സാമൂഹ്യാഘാത പഠനത്തിനുവേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1215.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വര്‍ഷത്തില്‍ അരുവിക്കര നിയോജകമണ്ഡലത്തില്‍ അനുവദിച്ച റോഡ് മെയിന്റനന്‍സ് പ്രവൃത്തികളില്‍ ഭരണാനുമതി ലഭിക്കാനുളളവ ഏതെല്ലാമാണെന്ന വിവരം നല്‍കുമോ?
1216.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ ആലംകോട്-മീരാന്‍കടവ് റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?
1217.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബജറ്റില്‍ 20% തുക അനുവദിച്ച ചില പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് പുതുക്കിയ ഭരണാനുമതി നല്‍കുന്നതില്‍ കാലതാമസം വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
റേറ്റിലും, ജി.എസ്.ടി. യിലും വരുന്ന വര്‍ദ്ധനവ് ധനകാര്യ വകുപ്പിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കേണ്ടത് മൂലം നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാമോയെന്ന് വ്യക്തമാക്കുമോ;
( സി )
2022-23 സാമ്പത്തിക വര്‍ഷത്തില്‍ 20% തുക അനുവദിച്ച മുണ്ടോത്ത് തെരുവത്ത കടവ് റോഡിന്റെ പുതുക്കിയ ഭരണാനുമതി നല്‍കിയിട്ടുണ്ടോ; പ്രസ്തുത ഫയല്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് എന്നറിയിക്കാമോ?
1218.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേട്ട - ആനയറ - ഒരുവാതില്‍കോട്ട റോഡ് നവീകരണ പ്രോജക്ടിന്റെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എപ്പോള്‍ ആരംഭിക്കുവാന്‍ കഴിയുമെന്ന് വിശദമാക്കാമോ;
( സി )
മണ്ണന്തല - പൗഡിക്കോണം റോഡ് നവീകരണ പ്രോജക്ട് ഉദ്യോഗസ്ഥ അലംഭാവം നിമിത്തം ഇഴഞ്ഞു നീങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
പൗഡിക്കോണം - ശ്രീകാര്യം റോഡ് നവീകരണ പ്രോജക്ടിന്റെ പുരോഗതി വിശദമാക്കാമോ?
1219.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാവക്കാട്-വടക്കാഞ്ചേരി പൊതുമരാമത്ത് റോഡില്‍ വീതി കൂട്ടാത്ത ഗുരുവായൂര്‍ മണ്ഡലത്തിലെ ചാട്ടുകുളം മുതല്‍ ചാവക്കാട് വരെയുള്ള ഭാഗം വീതി കൂട്ടുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
സര്‍ക്കാരിന്റെ ബജറ്റ് നിര്‍ദേശത്തില്‍ പ്രസ്തുത പദ്ധതി ഉണ്ടാകാറുണ്ടെങ്കിലും ഭരണാനുമതി നല്‍കി പ്രവൃത്തി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?
1220.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റോഡുകളുടെ അറ്റകുറ്റ പണിയുടേയും നവീകരണ പ്രവ‍‍ൃത്തികളുടേയും വിശദാംശം ലഭ്യമാക്കുമോ?
1221.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവൻ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനായി ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിൽ നിന്ന് എന്തെല്ലാം പദ്ധതികളിൽ റോഡ് കട്ടിംഗിന് അനുമതി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
നിലവിൽ ഏതെല്ലാം റോഡുകള്‍ക്ക് അനുമതി നൽകിയിട്ടുണ്ടെന്നും ഇനിയും അനുമതി നൽകാത്തവയ്ക്ക് എപ്പോള്‍ അനുമതി നൽകാൻ കഴിയുമെന്നും വിശദമാക്കാമോ?
1222.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രീന്‍ഫീല്‍ഡ് ഹൈവേ കോങ്ങാട് നിയോജക മണ്ഡലത്തിലെ ഏതെല്ലാം പ്രദേശങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ആവശ്യത്തിനായി ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിയുടെ വിസ്തൃതി ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
1223.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറക്കല്‍പ്പടി-കാഞ്ഞിരപ്പുഴ റോഡ് നവീകരണവുമായി ബന്ധപ്പെട്ട റീടെന്‍ഡറിന്റെ ഭാഗമായുള്ള ടെക്നിക്കല്‍ ബിഡ് തുറന്നത് ഏത് തീയതിയിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
റീടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം തീയതി ഉള്‍പ്പെടെ അറിയിക്കാമോ;
( സി )
റീടെന്‍ഡര്‍ നടപടികളില്‍ കാലതാമസം നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
പ്രസ്തുത റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കുമോ?
1224.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചായത്ത് റോഡുകളെ പൊതുമരാമത്ത് വകുപ്പിന് കീഴിലാക്കുന്നതിനായി അരുവിക്കര മണ്ഡലത്തില്‍ നിന്ന് ലഭിച്ചിട്ടുളള അപേക്ഷകള്‍ സംബന്ധിച്ച വിശദവിവരം പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ?
1225.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര നിയോജക മണ്ഡലത്തിലെ നെടുമങ്ങാട് മഞ്ച-അരുവിക്കര-വെളളനാട് കുളക്കോട് റോഡ് നവീകരണ പ്രവര്‍ത്തനങ്ങളുടെ നിലവിലെ പുരോഗതി വിശദമാക്കാമോ?
1226.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ 2022-23 വര്‍ഷത്തില്‍ റോഡ് നവീകരിക്കുന്നതിന് ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍ ഏതൊക്കെ എന്ന് വിശദമാക്കാമോ; ഒരോ റോഡിനും അനുവദിച്ച തുക എത്ര എന്ന് വ്യക്തമാക്കാമോ?
1227.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര അമരവിള-ഒറ്റശേഖരമംഗലം റോഡ് നവീകരണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതിയും പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ച നടപടികളും വിശദമാക്കാമോ?
1228.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ദേശീയപാതകളുടെ പുനര്‍നാമകരണത്തിന് ശേഷമുള്ള പേരുവിവരം വിശദമാക്കാമോ; പുനര്‍നാമകരണത്തിന് ആധാരമായി സ്വീകരിച്ച മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ;
( ബി )
സംസ്ഥാനത്തെ ഏതെങ്കിലും സംസ്ഥാന,സംസ്ഥാനാന്തര പാതകള്‍ ദേശീയ പാതയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ;
( സി )
കൊല്ലം-തേനി, കൊല്ലം-ചെങ്കോട്ട ദേശീയപാതകളുടെ അലൈന്‍മെന്റിന് അന്തിമരൂപമായിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ;
( ഡി )
പ്രസ്തുത ദേശീയപാതകളുടെ വികസനം സംബന്ധിച്ച പദ്ധതിരേഖയ്ക്ക് കേന്ദ്രത്തിന്റെ അന്തിമാനുമതി ലഭ്യമായിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
1229.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളുടെ നീളം, അവയുടെ നിലവിലെ അവസ്ഥ എന്നീ വിവരങ്ങള്‍ സെക്ഷന്‍ തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള പാറശ്ശാല റെസ്റ്റ് ഹൗസിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; റെസ്റ്റ് ഹൗസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി സമര്‍പ്പിച്ചിരുന്ന എസ്റ്റിമേറ്റിന്മേല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( സി )
പാറശ്ശാല മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ ഭരണാനുമതി ലഭിച്ചിട്ടും ആരംഭിക്കാത്തതും പൂര്‍ത്തിയാക്കാത്തതുമായ പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയാണെന്നും വ്യക്തമാക്കുമോ; മേല്‍പ്പറഞ്ഞ ഓരോ പ്രവൃത്തിയും നിലവില്‍ ഏത് ഘട്ടത്തിലാണെന്ന വിശദവിവരവും ലഭ്യമാക്കുമോ?
1230.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രവൃത്തി പൂര്‍ത്തീകരിക്കാത്തതിനാല്‍, കുറ്റ്യാടി നിയോജക മണ്ഡലത്തിലെ കോട്ടപ്പള്ളി കാവില്‍ തീക്കുനി റോഡിലൂടെയുള്ള ഗതാഗതം ദുഷ്കരമായിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ദിവസേന ആയിരക്കണക്കിന് ജനങ്ങള്‍ ആശ്രയിക്കുന്ന ഈ റോഡിന്റെ പ്രവൃത്തി അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
ധാരാളം പരാതികള്‍ ദിവസേന ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഈ റോഡിലെ കുണ്ടും കുഴിയും നികത്തി ഗതാഗതയോഗ്യമാക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുന്നുണ്ടോയെന്ന് വിശദമാക്കുമോ;
( സി )
പ്രവൃത്തി പാതിവഴിയില്‍ നിര്‍ത്തിവച്ചത് കാരണം ആയഞ്ചേരി ടൗണില്‍ പൊടിശല്യം രൂക്ഷമായിരിക്കുന്നതും ഉപജീവനത്തിന് കച്ചവടക്കാര്‍ ഉള്‍പ്പെടെയുളളവര്‍ പ്രയാസപ്പെടുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത വിഷയം പരിഹരിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
1231.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വളാഞ്ചേരി-അങ്ങാടിപ്പുറം-വണ്ടൂര്‍-വടപുരം റോഡിന്റെ 6/395 മുതല്‍ 20/055 വരെയുള്ള 13.660 കിലോമീറ്റര്‍ ദൂരം മെയിന്റനന്‍സ് നടത്തുന്നതിനായി റണ്ണിംഗ് കോണ്‍ട്രാക്ട് അനുവദിച്ചതില്‍ എത്ര ശതമാനം പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ട്; നാളിതുവരെ എത്ര തുകയ്ക്കുള്ള പ്രവൃത്തിയാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് വകുപ്പ് ഏതെല്ലാം തരത്തിലുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്; റോഡിന്റെ തകര്‍ന്ന ഭാഗങ്ങളിലെ മുഴുവന്‍ മെയിന്റനന്‍സ് പ്രവൃത്തികളും പൂര്‍ത്തീകരിക്കുന്നതിന് സമയപരിധി നിശ്ചയിച്ച് നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത റോഡ് പൂര്‍ണ്ണമായും ബി.എം.& ബി.സി. ചെയ്ത് നവീകരിക്കുന്ന പ്രവൃത്തിയുടെ നിലവിലത്തെ സ്ഥിതി എന്താണ്; ആയതിന് ആവശ്യമായ ഫണ്ട് വകയിരുത്തുന്നതിന് വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
1232.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ നിർദിഷ്ട പതിനാറുങ്ങൽ പൂക്കിപ്പറമ്പ് ബൈപ്പാസ് റോഡ് നിർമ്മാണത്തിന്റെ അലൈൻമെന്റ് പതിനാറുങ്ങൽ വെന്നിയൂർ ബൈപ്പാസ് നിർമ്മാണം എന്നാക്കി മാറ്റുന്നതിന് സമർപ്പിച്ച പ്രൊപ്പോസലിന്റെ നിലവിലെ അവസ്ഥ വിശദമാക്കാമോ;
( ബി )
പുതിയ അലൈൻമെന്റ് പ്രകാരം ഭരണാനുമതി ലഭ്യമാക്കുന്നതിന് നാളിതുവരെ സ്വീകരിച്ച നടപടികളും ഇനി പൂർത്തീകരിക്കാനുള്ള നടപടികളും എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
പുതിയ അലൈൻമെന്റ് പ്രകാരം ഡി.പി.ആർ. തയ്യാറാക്കുന്നതിനായി ഇൻവെസ്റ്റിഗേഷൻ നടത്തുന്നതിനുളള അനുമതി ലഭ്യമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
1233.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-19 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള തുപ്പനാട് മീന്‍വല്ലം റോഡിന്റെ നവീകരണ പ്രവൃത്തി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ; പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് കാലതാമസം നേരിട്ടതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി പുന:ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് എഞ്ചിനീയര്‍ (നിരത്ത്) ശിപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ടോ;എങ്കില്‍ അതിന്മേല്‍ അടിയന്തര നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തി അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1234.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ വളാഞ്ചേരി-അങ്ങാടിപ്പുറം-വണ്ടൂര്‍-വടപുറം-നിലമ്പൂര്‍ റോഡില്‍ കമ്മുട്ടികളം ഭാഗത്ത്(2/600) നിലവിലുള്ള കലുങ്ക് പുതുക്കി പണിയുന്നതിലേക്കുള്ള എസ്റ്റിമേറ്റും പ്രപ്പോസലും ചീഫ് എഞ്ചിനിയറുടെ ഓഫീസില്‍ ലഭ്യമായിട്ടുണ്ടോ; ആയതിന്‍മേല്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം ഫയല്‍ നമ്പര്‍ സഹിതം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് വേഗത്തില്‍ ഭരണാനുമതി ലഭ്യമാക്കുന്നതിനും നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1235.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ ചാപ്പനങ്ങാടി- ഇന്ത്യനൂര്‍- കോട്ടക്കല്‍ റോഡിലെ പൂഴിത്തറ വളവ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട വിഷയത്തിന്‍മേല്‍ മഞ്ചേരി പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനിയറുടെ ഓഫീസില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
വീതി കുറവ് മൂലമുള്ള ഗതാഗത തടസ്സം പരിഹരിക്കുന്നതിന് പ്രസ്തുത റോഡിലെ പൂഴിത്തറ വളവ് വീതി കുട്ടി നിവര്‍ത്തുന്നതിന് ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1236.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയോജക മണ്ഡലത്തിലെ കിഫ്ബി വഴി നടപ്പിലാക്കുന്ന കിള്ളി-ഇ.എം.എസ്. അക്കാഡമി റോഡിന്റെയും പൊട്ടന്‍കാവ് നെല്ലിക്കാട് റോഡിന്റെയും ഫുള്‍ ഡെപ്ത്ത് റിക്ലമേഷൻ പ്രവൃത്തികള്‍ എന്ന് ആരംഭിക്കാനാകുമെന്ന് വിശദമാക്കാമോ; പ്രസ്തുത റോഡ് പ്രവൃത്തികള്‍ മഴക്കാലം ആരംഭിക്കുന്നതിന് മുന്‍പേ സമയബന്ധിതമായി പൂര്‍ത്തീകരിക്കാൻ നടപടി സ്വീകരിക്കുമോ; വിശദാംശം അറിയിക്കുമോ?
1237.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിലെ കിഴക്കഞ്ചേരി പഞ്ചായത്തിലെ മമ്പാട്-പൂവ്വത്തിങ്കലട്ടി റോഡ് നവീകരണവുമായി ബന്ധപ്പെട്ട പ്രൊപ്പോസല്‍ ലഭ്യമായിട്ടുണ്ടോ;
( ബി )
എങ്കില്‍ ആയതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1238.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂന്നുവര്‍ഷം മുന്‍പ് കരാര്‍ വച്ചെങ്കിലും കുറ്റ്യാടി ടൗണ്‍ നവീകരണ പ്രവൃത്തി പൂർത്തിയാകാത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ പ്രവൃത്തി പാതിവഴിയിലായതിനാൽ കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്കും വയനാട്ടിലേക്കും കോഴിക്കോട്ടേക്കുമുള്ള ഗതാഗതതിരക്കേറിയ റോഡുകള്‍ സംഗമിക്കുന്ന കുറ്റ്യാടി ടൗണിന്റെ ഹൃദയഭാഗത്ത് പൊതുജനങ്ങളും, കച്ചവടക്കാരും വലിയ പ്രയാസമനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ഈ പ്രവൃത്തി അടിയന്തരമായി പൂ‍‍ർത്തീകരിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ ഏതൊക്കെയെന്ന് അറിയിക്കുമോ;
( ബി )
ഈ പ്രവൃത്തിയുടെ ഭാഗമായി ഡ്രെയി‍നേജിനായി കുഴിച്ച കുഴികളില്‍ മഴവെള്ളം കെട്ടിക്കിടന്ന് യാത്രക്കാര്‍ക്ക് അപകട ഭീക്ഷണി ഉയര്‍ത്തുന്ന സാഹചര്യം പരിഹരിക്കുന്നതിനായി എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുന്നുണ്ടോയെന്ന് വിശദമാക്കുമോ?
1239.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ ഒരു വർഷത്തിനിടെ ഇരുപതോളം അപകടങ്ങൾ ഉണ്ടായ പുനലൂർ നിയോജക മണ്ഡലത്തിലെ പുനലൂർ കുളത്തൂപ്പുഴ മലയോര ഹൈവേയിൽ പുനലൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോ മുതൽ ചല്ലി മുക്ക് വരെയുള്ള പാതയുടെ സുരക്ഷക്കായി കിഫ്ബി യും നാറ്റ്പാക്കും നടത്തിയ പഠന റിപ്പോർട്ട് ലഭ്യമായിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത റിപ്പോർട്ട് അനുസരിച്ചുള്ള സുരക്ഷാക്രമീകരണങ്ങൾ പ്രസ്തുത പ്രദേശത്ത് നടപ്പാക്കുന്നതിനുള്ള അനുകൂല തീരുമാനങ്ങൾ എടുക്കുമോയെന്ന് വിശദമാക്കാമോ ?
1240.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ 'പേരാമ്പ്ര ബൈപാസി' ന്റെ നിർമ്മാണ പ്രവൃത്തി ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
ബൈപാസിന്റെ പ്രവൃത്തി പൂര്‍ത്തിയാവുമ്പോള്‍ കല്ലോട് കക്കാട് ഭാഗത്ത് ഉണ്ടാവാന്‍ സാധ്യതയുള്ള ഗതാഗത പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
നിലവിലെ പേരാമ്പ്ര ബസ്സ്റ്റാന്‍ഡില്‍ നിന്നും ബൈപാസിലേക്ക് ഒരു ലിങ്ക് റോഡ് വേണമെന്ന ജനങ്ങളുടെ ആവശ്യം ശ്രദ്ധയിലുണ്ടോ;
( ഡി )
കക്കാട്-കല്ലോട് ഭാഗത്തുള്ള പ്രവേശന കവാടം വീതി കൂട്ടാനും ട്രാഫിക് ഐലന്റ് നിര്‍മ്മാണത്തിനും പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ;
( ഇ )
നിലവിലുള്ള ബൈപാസിന്റെ പ്രവൃത്തി പൂര്‍ത്തിയാകുമ്പോഴേക്കും മേല്‍ സൂചിപ്പിച്ച പ്രവൃത്തികള്‍ക്കായി സ്ഥലം ഏറ്റെടുക്കുന്നതിനും മറ്റുമുള്ള നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1241.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ഔട്ടർ റിംഗ് റോഡിന്റെ അലൈൻമെന്റ് നിശ്ചയിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
നിലവിൽ നിശ്ചയിച്ചിട്ടുള്ള അലൈൻമെന്റിൽ ഭേദഗതി വരുത്താൻ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ ഏതൊക്കെ ബ്ലോക്കുകളിൽ ആണ് മാറ്റം വരുത്തുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ഔട്ടർ റിംഗ് റോഡ് കണ്ടെയിനർ ഗതാഗതത്തിനു വേണ്ടി മാത്രമുള്ളതാണോ എന്നും മറ്റു വാഹനങ്ങൾക്ക് യാത്ര അനുമതി ഉണ്ടാകുമോ എന്നും വ്യക്തമാക്കുമോ;
( ഡി )
ഇപ്പോൾ തീരുമാനിച്ചിരിക്കുന്ന 45 മീറ്റർ കണ്ടെയ്നർ റോഡിനു പുറമേ അപ്രോച്ച് റോഡിനു വേണ്ടി സ്ഥലം ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ ഇരുവശത്തും എത്ര മീറ്റർ വീതമാണ് ഏറ്റെടുക്കുക എന്ന് വ്യക്തമാക്കുമോ ;
( ഇ )
ഏത് ഏജൻസി മുഖേനയാണ് റിംഗ് റോഡിന്റെ അലൈൻമെന്റ് സംബന്ധിച്ച സർവ്വേ നടത്തിയത്; റിംഗ് റോഡ് നിർമ്മാണത്തിന്റെ കൺസൾട്ടൻസിയായി തീരുമാനിച്ചിട്ടുള്ളത് ഏത് ഏജൻസിയെയാണ്; വിശദാംശം നല്‍കുമോ?
1242.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടിനട മുതൽ കളിയിക്കാവിള വരെയുള്ള റോഡ് വികസനം സംബന്ധിച്ച പ്രവൃത്തിയുടെ നിലവിലെ അവസ്ഥ വ്യക്തമാക്കുമോ;
( ബി )
ബാലരാമപുരം ജംഗ്ഷൻ വികസനത്തിനായി ഏതു രീതിയിലുള്ള പദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളത്; ഇതിനായുളള ഭൂമി ഏറ്റെടുക്കൽ നടപടികൾ എന്നത്തേക്ക് പൂർത്തിയാകും എന്ന് വ്യക്തമാക്കുമോ?
1243.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്‍കുന്നം കപ്പാട് കുഴിക്കാട്ട് വഴി തമ്പലക്കാട് മാന്തറ റോഡിന്റെ അറ്റകുറ്റപ്പണിക്ക് എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടോ; അറിയിക്കാമോ;
( ബി )
പ്രസ്തുത റോഡിന്റെ അതീവ ശോച്യാവസ്ഥ കണക്കിലെടുത്ത് റീ ടാറിംഗിനുള്ള തുക അനുവദിക്കുന്നത് പ്രത്യേകമായി പരിഗണിക്കാമോ?
1244.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ റണ്ണിങ് കോണ്‍ട്രാക്ടില്‍ ഉള്‍പ്പെട്ട റോഡുകളുടെ പട്ടിക ലഭ്യമാക്കാമോ;
( ബി )
അവയില്‍ ഏതൊക്കെ റോഡുകള്‍ക്ക് തുക അനുവദിച്ച് കരാര്‍ ഉറപ്പിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ; കരാറുകാരുടെ വിശദാംശം അറിയിക്കാമോ;
( സി )
പ്രസ്തുത കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലാത്ത റോഡുകള്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് എന്തു സംവിധാനമാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
1245.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ, അങ്കമാലി-പറവൂര്‍ റോഡില്‍ കാരയ്ക്കാ‌ട്ട് കുന്ന് മുതല്‍ പൊയ്ക്കാട്ടുശ്ശേരി വരെയുള്ള ഭാഗം നവീകരിക്കുന്നതിനായി നല്‍കിയ അപേക്ഷയില്‍ പി.ഡബ്ല്യൂ.ഡി. സെക്രട്ടറി (പി.ഡബ്ല്യൂ.ഡി - ജി2/150/2021-പി.ഡബ്ല്യൂ.ഡി.) നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഷയത്തില്‍ നിരത്ത് വിഭാഗം ചീഫ്എഞ്ചിനിയര്‍ (സി.ഇ.പി.ഡബ്ല്യൂ.ഡി./6812/2021) നാളിതുവരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന്അറിയിക്കാമോ; ഇതുവരെ നട‌ത്തിയ കത്തിടപാടുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
( സി )
ഈ പദ്ധതിയ്ക്ക് ആവശ്യമായ ഫണ്ട് അനുവദിച്ച് എത്രയും വേഗം പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1246.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ അത്താണി വെടിമറ റോഡിലെ പുത്തന്‍തോട് ചുങ്കം ഭാഗത്തുള്ള വളവ് നിവര്‍ത്തുന്നതിനുള്ള പദ്ധതി നടപ്പിലാക്കണമെന്ന അപേക്ഷയില്‍ പൊതുമാരാമത്ത് വകുപ്പ് സെക്രട്ടറി (ജി2/79/2022/പൊമവ.) നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ വിഷയത്തില്‍ പൊതുമരാമത്ത് വകുപ്പ് നിരത്ത്/ഡിസൈന്‍ വിഭാഗം ചീഫ് എഞ്ചിനിയര്‍മാര്‍ (സി.ഇ.പി.ഡബ്ല്യു.ഡി/5607/2022/സി6) നാളിതുവരെ എന്തെല്ലാം നടപടികള്‍‌ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; നാളിതുവരെ നടത്തിയ കത്തിടപാടുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
( സി )
ഈ പ്രവൃത്തി എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1247.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എ.സി. റോഡിന്റെ നവീകരണം പൂര്‍ത്തീകരിക്കുമ്പോള്‍ നാടിനും ജനങ്ങള്‍ക്കും ഉണ്ടാകുന്ന ഗുണങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റോഡിന്റെ നവീകരണം എന്നത്തേക്ക് പൂര്‍ത്തികരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കുമോ;
( സി )
കുട്ടനാടിന്റെ ടൂറിസം പ്രാധാന്യം മുന്നില്‍ കണ്ട് പരിഷ്ക്കരിക്കുന്ന എ.സി. റോഡിന്റെ പ്രാന്ത പ്രദേശങ്ങളിലെ പൊതുമരാമത്ത് റോഡുകളും നവീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
1248.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് റോഡുകളിലെ റണ്ണിങ് കോൺട്രാക്ട് പരിശോധിക്കുവാൻ ഓരോ ജില്ലകളിലും നിയോഗിക്കപ്പെട്ടിട്ടുള്ള സൂപ്രണ്ടിംഗ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനകൾ സംബന്ധിച്ചുള്ള വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത പരിശോധനകളിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അത് സംബന്ധിച്ചുള്ള വിശദവിവരം ജില്ലതിരിച്ച് ലഭ്യമാക്കുമോ?
1249.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.സി. റോഡിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ട് നിലവിലുള്ള എം.സി. റോഡിന്റെ രണ്ട് വരിപ്പാത നാല് വരിപ്പാതയായി മാറ്റുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇത് സംബന്ധിച്ച് സര്‍വേ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
എം.സി. റോഡ് രണ്ട് വരിപ്പാതയായി വികസിപ്പിക്കുന്നതിനുവേണ്ടി സ്ഥലം വിട്ട് നല്‍കിയവര്‍ തന്നെ നാലുവരിപ്പാതയ്ക്കും സ്ഥലം വിട്ടുനല്‍കേണ്ടിവരുമോയെന്നുള്ള റോഡ് കടന്നുപോകുന്ന സ്ഥലങ്ങളിലെ ജനങ്ങളുടെ ആശങ്ക ഒഴിവാക്കുന്നതിനായി ആയതിന്റെ സത്യാവസ്ഥ ജനങ്ങളെ ബോദ്ധ്യപ്പെടുത്തുമോ;
( ഡി )
എം.സി. റോഡ് നാല് വരിപ്പാത സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പഠന റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
1250.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണ മണ്ഡലത്തിലെ മണലായ-മുതുകുര്‍ശ്ശി-ആനമങ്ങാട് റോഡ് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിനായി കരാറില്‍ പറഞ്ഞിരിക്കുന്ന സമയ പരിധി എന്നാണ് അവസാനിക്കുന്നത് എന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി അനന്തമായി നീളുന്നതിന്റെ കാരണം വിശദമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തി എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വിശദമാക്കുമോ?
1251.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന തൃശ്ശൂര്‍ ജില്ലയിലെ മുരിങ്ങൂര്‍-ഏഴാറ്റുമുഖം റോഡ് പണിയുടെ പുരോഗതി വിശദീകരിക്കുമോ;
( ബി )
നിലവില്‍ ഈ പ്രവൃത്തി എത്ര ശതമാനം പൂര്‍ത്തീകരിച്ചുവെന്ന് അറിയിക്കുമോ;
( സി )
ഈ പ്രവ‍ൃത്തി എന്ന് പൂര്‍ത്തീകരിക്കാനാകുമെന്ന് വെളിപ്പെടുത്തുമോ?
1252.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി മണ്ഡലത്തിലെ ഗതാഗതയോഗ്യമല്ലാത്ത പൊതുമരാമത്ത് റോഡുകൾ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത റോഡുകളുടെ നവീകരണത്തിനും അവ ബി. എം. ബി. സി ചെയ്യുന്നതിനുമായി നാളിതുവരെ സ്വീകരിച്ച നടപടികൾ എന്തല്ലാമാണെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത റോഡുകളിൽ റണ്ണിങ് കോൺട്രാക്ട് വ്യവസ്ഥയിൽ നന്നാക്കുന്ന റോഡുകൾ ഏതെല്ലാമാണെന്നും ഇവയിലൂടെ എന്തെല്ലാം നവീകരണ സാധ്യതകളാണ് ഉള്ളത് എന്നും വിശദമാക്കുമോ?
1253.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റോഡുകളുടെ ആധുനികരണത്തിന്റെ ഭാഗമായി വളവുകള്‍ നിവര്‍ത്തി റോഡ് നിര്‍മ്മിക്കുന്നത് മൂലം വിവിധ സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരത്തില്‍ കുറവ് വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം റോഡുകളിലെ സൈന്‍ബോര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള ദൂരം പരിഷ്കരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
( സി )
ഇപ്രകാരം റോഡിന്റെ ദൈർഘ്യത്തിൽ വന്ന കുറവ് സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള നോട്ടിഫിക്കേഷന്‍ / ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
1254.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിരവധി പൊതുമരാമത്ത് റോഡുകള്‍ കുണ്ടും കുഴിയുമായി ഗതാഗത യോഗ്യമല്ലാത്തതിനാല്‍ യാത്ര ചെയ്യുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
റോഡുകളുടെ അറ്റകുറ്റപ്പണികള്‍ കൃത്യസമയത്തുതന്നെ ചെയ്യുന്നതിനും പൊതുമരാമത്ത് പ്രവൃർത്തികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
( സി )
റാന്നിയിൽ ബണ്ട് പാലത്തിനുവേണ്ടി കോൺക്രീറ്റ് തൂണിൽ കമ്പിക്ക് പകരം തടി ഉപയോഗിച്ചതായി പറയപ്പെടുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവത്തോടെ കാണുന്നുണ്ടോ; പ്രസ്തുത സംഭവത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ?
1255.
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള നിരവധി റോഡുകള്‍ ഫണ്ടില്ലാത്തതിനാല്‍ അറ്റകുറ്റപ്പണി നടത്താന്‍ സാധിക്കാതെ ഗതാഗത യോഗ്യമല്ലാതെയായത് പൊതുമരാമത്ത് വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
എങ്കില്‍ ഇത്തരം റോ‍ഡുകള്‍ ഒറ്റത്തവണ റീ ടാര്‍ ചെയ്യാന്‍ പി. ഡബ്ല്യു.ഡി. ഫണ്ട് അനുവദിക്കുമോ; വ്യക്തമാക്കുമോ;
( സി )
തദ്ദേശഭരണ സ്ഥാപനങ്ങളുമായി ആലോചിച്ച് ഇത്തരം റോഡുകള്‍ ഏറ്റെടുക്കുന്നതിന് പദ്ധതി തയ്യാറാക്കുമോ; വിശദാംശം നല്‍കുമോ?
1256.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാഷണല്‍ ഹെെവേ ഉള്‍പ്പെടെയുളള പൊതുമരാമത്ത് വകുപ്പിന്റെ കീഴിലെ റോഡുകളില്‍ യഥാസമയം അറ്റകുറ്റപ്പണി നടത്തുന്നുവെന്ന് ഉറപ്പാക്കാന്‍ എന്തൊക്കെ ക്രമീകരണമാണ് എര്‍പ്പെടുത്തിയിട്ടുളളതെന്ന് വ്യക്തമാക്കുമോ;
( ബി )
അറ്റകുറ്റപ്പണി സമയബന്ധിതമായി നടത്താതെ കൃത്യ വിലോപം കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സ്വീകരിച്ച നടപടികളുടെ വിശദാംശം വ്യക്തമാക്കുമോ?
1257.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി സെൻട്രൽ ജംഗ്ഷൻ, മലപ്പുറം-മഞ്ചേരി റോഡ്, കച്ചേരിപ്പടി, മഞ്ചേരി- ഒലിപ്പുഴ റോഡ്, നാടുകാണി -പരപ്പനങ്ങാടി റോഡ്, മുള്ളിയാക്കുറിശ്ശി-പാണ്ടിക്കാട് റോഡിൽ പട്ടിക്കാട് മുതൽ ആക്കപ്പറമ്പ് വരെ, പാണ്ടിക്കാട്-വണ്ടൂർ- വടപുരം റോഡിൽ ഒറവംപുറം പാലം മുതൽ മരാട്ടപ്പടി പാലം വരെ, ചെരണി- പന്നിപ്പാറ റോഡ്, മഞ്ചേരി-ഒലിപ്പുഴ റോഡിൽ പാണ്ടിക്കാട് മുതൽ ഒലിപ്പുഴ വരെ, പയ്യനാട് അങ്ങാടി, മാലാങ്കുളം- ചെറാങ്കുത്ത്-ചെറുകുളംറോഡ്, മഞ്ചേരി 2nd ബൈപ്പാസ് എന്നീ റോഡുകൾ പൂർണ്ണമായും തകർന്നിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
വർഷങ്ങളായി ചുവപ്പ് നാടയിൽ കുടുങ്ങിക്കിടക്കുന്ന മഞ്ചേരി-ഒലിപ്പുഴ റോഡിന്റെ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( സി )
നാടുകാണി -പരപ്പനങ്ങാടി റോഡിൽ ചെരണി മുതൽ ജസീല ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിൽ റോഡ് തകർന്ന് ഗതാഗത യോഗ്യമല്ലാതായിട്ട് മാസങ്ങളായെന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ടോ; ഉണ്ടെങ്കിൽ ഈ റോഡുകളെ അടിയന്തരമായി പുനരുദ്ധാരണം നടത്തി ഗതാഗത യോഗ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( ഡി )
ഈ റോഡുകളിലെ ഗതാഗതം സുഗമമാക്കുന്നതിന് പൂർണ്ണമായും ബി.എം.&ബി.സി. ചെയ്യുന്നതിനുള്ളള നടപടികൾ സ്വീകരിക്കുമോ;
( ഇ )
മുള്ളമ്പാറ-കോണിക്കല്ല്-ഇരുമ്പുഴി റോഡ് പൂർണ്ണമായും തകർന്നു കിടക്കുന്നതിനാൽ ടി റോഡിന്റെ പുനരുദ്ധാരണം നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1258.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ മണ്ഡലത്തിൽ നിലവിൽ കിഫ്ബി വഴി പ്രവൃത്തി നടത്തുന്ന റോഡ്, പാലം എന്നിവയുടെ നിർമ്മാണ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ കിഫ്‌ബി വഴി എത്ര പദ്ധതികൾ നടപ്പിലാക്കിവരുന്നു എന്ന് വിശദമാക്കാമോ?
1259.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി മണ്ഡലത്തില്‍ ബി.എം & ബി.സി നിലവാരത്തില്‍ ഉയര്‍ത്തുന്നതിന് അവശേഷിക്കുന്ന റോഡുകളുടെ വിവരങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന് ഏറ്റെടുക്കുവാന്‍ സാധിക്കുന്ന ഗ്രാമീണ റോഡുകളുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടോ;എങ്കില്‍ ആയത് നല്‍കാമോ?
1260.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി ടി.ബി. യ്ക്ക് പുതിയ കെട്ടിടം പണിയുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; എത്ര രൂപയാണ് ചെലവ് കണക്കാക്കുന്നത്;
( ബി )
ഹൈറേഞ്ചിന്റെ കവാടം എന്ന നിലയിലുള്ള സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കാലപ്പഴക്കമുള്ള നിലവിലെ കെട്ടിടത്തിന്റെ അവസ്ഥ പരിഗണിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് പ്രത്യേക പരിഗണന നല്‍കി തുക അനുവദിക്കുമോയെന്ന് വ്യക്തമാക്കുമോ?
1261.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി മണ്ഡലത്തിലെ പാണ്ടിക്കാട് റസ്റ്റ്ഹൗസിന് വേണ്ടി പുതുതായി കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ;
( ബി )
മഞ്ചേരി ഗവ: പോളിടെക്‌നിക് കോളേജിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് നിർമ്മാണത്തിന് ഡി.പി.ആർ സമർപ്പിച്ചിരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത കെട്ടിടത്തിന് ഫണ്ട്‌ അനുവദിച്ച് പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( സി )
2017 ൽ 14 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച മഞ്ചേരി സർക്കാർ നഴ്സിംഗ് കോളേജ് കെട്ടിട നിർമ്മാണം ടെണ്ടർ ചെയ്യാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ടെണ്ടർ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1262.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന്റെ കീഴില്‍ നടക്കുന്ന മട്ടന്നൂര്‍ പൊളിടെക്നിക് കെട്ടിട നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവില്‍ തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കാമോ;
( സി )
സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് നടപടികള്‍ കൈക്കൊള്ളുമോ?
1263.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2014-ല്‍ പൂര്‍ത്തീകരിച്ച തിരുര്‍-പൊന്‍മുണ്ടം റയില്‍വേ മേല്‍പ്പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മിക്കാത്തത് മൂലം പ്രസ്തുത പാലം ഗതാഗത യോഗ്യമാക്കാനാകാത്ത അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
തിരൂര്‍ നഗരത്തിലെ ഗതാഗതകുരുക്ക് കണക്കിലെടുത്ത് പ്രസ്തുത പ്രവൃത്തിയ്ക്ക് ഭരണാനുമതി നല്‍കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1264.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ബജറ്റില്‍ പാലാ നിയോജക മണ്ഡലത്തിലെ കുരിശ്ശിങ്കല്‍ പാലം നിര്‍മ്മാണത്തിന് തുക അനുവദിച്ചിരുന്നുവെങ്കിലും വകുപ്പുകളുടെ ഏകോപനം ഇല്ലാത്തതിനാൽ നിർമ്മാണത്തിലുണ്ടാകുന്ന കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ പ്രസ്തുത പ്രദേശത്തെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
1265.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിലെ മുദിയം പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേരള റോഡ് ഫണ്ട് ബോർഡ്(കെ.ആര്‍.എഫ്.ബി) നിലവില്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പാലം നിര്‍മ്മാണത്തിന്റെ ഡീറ്റെയ്ൽഡ് പ്രോജക്ട് റിപ്പോർട്ട് (ഡി‍.പി.ആര്‍.) തയ്യാറാക്കുന്നതിന്റെ ഭാഗമായി ഡ്രോയിങ് പൂർത്തീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത നിര്‍മാണത്തിനുളള സാമ്പത്തിക അനുമതിക്കായി കിഫ്ബിയില്‍ സമയബന്ധിതമായി ഡീറ്റെയ്ൽഡ് പ്രോജക്ട് റിപ്പോർട്ട് സമര്‍പ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1266.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കുര്‍ മണ്ഡലത്തിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള ഇരിക്കൂര്‍ പാലം ബലക്ഷയം മൂലം ശോചനീയാവസ്ഥയില്‍ ആയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പാലത്തിന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ പൂര്‍ത്തികരിച്ച് ‍ഡി.പി.ആര്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
പ്രസ്തുത പാലത്തിൽ ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം എന്ന് പൊതുമരാമത്ത് വകുപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; എങ്കില്‍ ഇതിന്മേല്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം നല്‍കാമോ;
( ഡി )
പ്രസ്തുത പാലത്തിനു പകരം പുതിയ പാലം നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കുമോയെന്ന് വ്യക്തമാക്കുമോ?
1267.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയില്‍ പൊതുമരാമത്ത് വകുപ്പിന് കീഴില്‍ എത്ര പാലങ്ങളുടെ പ്രവ‍ൃത്തികളാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നതെന്നും അവയില്‍ നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന എത്ര പാലങ്ങള്‍ ഉണ്ടെന്നും അറിയിക്കാമോ;
( ബി )
നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ കരിമ്പുഴയ്ക്ക് കുറുകെയുള്ള ഏനാന്തി പാലത്തിന്റെ നിര്‍മ്മാണം സംബന്ധിച്ച ഫയല്‍ ഇപ്പോള്‍ ഏത് വകുപ്പിലാണ് നിലവിലുള്ളതെന്ന് അറിയിക്കാമോ; പ്രസ്തുത പ്രവൃത്തിയുടെ ഫയല്‍ നമ്പര്‍, ഫയലിലെ ഇപ്പോഴത്തെ സ്ഥിതി എന്നിവ വ്യക്തമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തിലെ പോത്തുകല്ല് ഗ്രാമ പഞ്ചായത്തിലെ ശാന്തിഗ്രാം അമ്പുട്ടാന്‍പൊട്ടി പാലത്തിന്റെ നിര്‍മ്മാണം, ഇരുട്ടുകത്തി ആദിവാസി കോളനിയിലേക്കുള്ള പാലത്തിന്റെ നിര്‍മ്മാണം എന്നിവ സംബന്ധിച്ച ഫയലുകൾ ഇപ്പോള്‍ ഏത് വകുപ്പുകളിലാണ് നിലവിലുള്ളതെന്ന് അറിയിക്കാമോ; പ്രസ്തുത പ്രവൃത്തികളുടെ ഫയല്‍ നമ്പര്‍, ഫയലിലെ ഇപ്പോഴത്തെ സ്ഥിതി എന്നിവ വ്യക്തമാക്കാമോ?
1268.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ പാനൂര്‍ നഗരസഭാ പരിധിയിലുള്ള കിടഞ്ഞിയില്‍ നിര്‍മ്മിക്കുന്നതും കണ്ണൂര്‍, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്നതുമായ തുരുത്തിമുക്ക് പാലത്തിന്റെ പ്രവൃത്തി നിര്‍ത്തിവെച്ചിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിന്റെ കാരണം വിശദമാക്കുമോ;
( ബി )
പ്രസ്തുത പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം അക്വയര്‍ ചെയ്ത് കേരള റോഡ് ഫണ്ട് ബോർഡിന് (കെ.ആര്‍.എഫ്.ബി.) കൈമാറിയിട്ടുണ്ടെങ്കിലും പ്രവൃത്തി മുടങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
1269.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം നിയോജക മണ്ഡലത്തിലെ കുട്ടമ്പുഴ-കീരംപാറ ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇഞ്ചത്തൊട്ടി പാലം നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എത്ര തുകയുടെ ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റിനാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്;
( സി )
പ്രസ്തുത ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് പൂര്‍ത്തിയാക്കി ഡ്രോയിങ് തയ്യാറാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത പാലം നിര്‍മ്മാണത്തിനായുള്ള ഡി.പി.ആര്‍. തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( എഫ് )
ഡി.പി.ആര്‍. വേഗത്തിലാക്കി എത്രയും പെട്ടെന്ന് ഭരണാനുമതി ലഭ്യമാക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?
1270.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ പൊതുമരാമത്ത് പാലം വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ഏതെല്ലാം പ്രവൃത്തികളാണ് പുരോഗമിച്ചു വരുന്നത്; അവയുടെ ഇപ്പോഴത്തെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ ഏതെല്ലാമെന്നും അവയുടെ ടെണ്ടര്‍ നടപടികള്‍ സംബന്ധിച്ച പുരോഗതിയും വിശദമാക്കുമോ?
1271.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ പത്തനാപുരം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിനോട് റിവൈസ്ഡ് എസ്റ്റിമേററ് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത് എന്നാണെന്നും ആയത് ലഭ്യമായിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പാലം നിര്‍മാണം അടിയന്തരമായി ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
1272.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല തൊടുവൈ പാലം നിര്‍മ്മാണത്തിനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടും പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിനുള്ള കാലതാമസം എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ?