UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 6th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
171.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
'വണ്‍ ഹെല്‍ത്ത് ' പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങൾ, ആരോഗ്യവകുപ്പ് സ്വീകരിച്ചുവരുന്ന നടപടികൾ എന്നിവ വിശദമാക്കാമോ?
172.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2013 മുതൽ ചാത്തന്നൂർ മണ്ഡലത്തിൽ നടപ്പിലാക്കി വരുന്നതും ആരോഗ്യകുടുംബക്ഷേമ (എം) വകുപ്പിന്റെ 21.04.2017 ലെ സ.ഉ.(സാധാ)1140/2017 നമ്പർ ഉത്തരവ് പ്രകാരം ആർദ്രം പദ്ധതിയുമായി സംയോജിപ്പിച്ച് നടപ്പിലാക്കുന്നതിന് അനുമതി നല്കിയിട്ടുള്ളതുമായ ആരോഗ്യ രക്ഷ ചാത്തന്നൂർ പദ്ധതി വിഭാവനം ചെയ്ത രീതിയിൽ എൻ. ക്യൂ. എ. എസ്. ഉൾപ്പെടെയുള്ള അക്രഡിറ്റേഷൻ നേടുന്നതിനായി ചാത്തന്നൂർ മണ്ഡലത്തിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ നടന്നുവരുന്ന പ്രവർത്തനങ്ങളുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
ചാത്തന്നൂർ മണ്ഡലത്തിൽ എൻ. ക്യൂ. എ. എസ്. ഉൾപ്പെടെയുള്ള അക്രഡിറ്റേഷൻ നേടിയ ആരോഗ്യകേന്ദ്രങ്ങൾ ഉണ്ടോയെന്നും പ്രസ്തുത അക്രഡിറ്റേഷൻ കൈവരിക്കാൻ കഴിയും വിധം സജ്ജമാക്കിയ ആരോഗ്യകേന്ദ്രങ്ങൾ ഉണ്ടോയെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത അക്രഡിറ്റേഷൻ കൈവരിക്കുന്നതിനായുള്ള കല്ലുവാതുക്കൽ ഹോമിയോ ആശുപത്രിയുടെ പ്രവർത്തനങ്ങളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
173.
ശ്രീ. എം. എം. മണി
ശ്രീ. ടി.ഐ.മധുസൂദനന്‍
ഡോ സുജിത് വിജയൻപിള്ള
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധവും രോഗവ്യാപന നിയന്ത്രണവും അതിവേഗ ചികിത്സയും ഉറപ്പുവരുത്തുന്നതിനായി സ്ഥിരം ഐസൊലേഷന്‍ വാര്‍ഡുകള്‍ എന്ന പദ്ധതി ആരംഭിച്ചിട്ടുണ്ടോ;
( ബി )
ഇതിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങളില്‍ എന്തെല്ലാം ആധുനിക സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തുന്നത്; പ്രസ്തുത പദ്ധതിയ്ക്കായി നീക്കിവച്ച തുക, പ്രവര്‍ത്തന പുരോഗതി എന്നിവ വിശദമാക്കാമോ;
( സി )
ഏകാരോഗ്യ പദ്ധതിയുടെ (വണ്‍ ഹെല്‍ത്ത് ഇനീഷ്യേറ്റീവ്) പ്രവര്‍ത്തനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; ഇതുവഴി എന്തൊക്കെ കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
174.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് നടപ്പിലാക്കുന്ന ആരോഗ്യക്ഷേമ പദ്ധതികളുടെ വിശദാംശം നല്‍കാമോ;
( ബി )
ഇത്തരത്തില്‍ കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശം ഇനം തിരിച്ച് വ്യക്തമാക്കാമോ?
175.
ശ്രീ സി എച്ച് കുഞ്ഞമ്പു
ഡോ.കെ.ടി.ജലീൽ
ശ്രീമതി ഒ എസ് അംബിക
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കാന്‍സര്‍ നിയന്ത്രണ പരിപാടിയുടെ ഭാഗമായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്;
( ബി )
കാന്‍സര്‍ പ്രതിരോധം സംബന്ധിച്ച് ശാസ്ത്രീയമായ അവബോധം നല്‍കുന്നതിലേക്കായി സ്റ്റേറ്റ് കാന്‍സര്‍ കണ്‍ട്രോള്‍ സ്ട്രാറ്റജി എന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിലൂടെ എന്തൊക്കെ കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്; വിശദാംങ്ങള്‍ നല്‍കാമോ;
( സി )
സമഗ്ര കാന്‍സര്‍ നിയന്ത്രണ തന്ത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പ്രത്യേകമായ കാന്‍സര്‍ കെയര്‍ സ്യൂട്ട് എന്ന സോഫ്റ്റ് വെയര്‍ വികസിപ്പിച്ചിട്ടുണ്ടോ; എന്തെല്ലാം സേവനങ്ങളും ലക്ഷ്യങ്ങളുമാണ് ഇതിലൂടെ പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
176.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ-ഹെല്‍ത്ത് പദ്ധതിയുടെ പുരോഗതി അറിയിക്കാമോ;
( ബി )
സംസ്ഥാനത്ത് പ്രസ്തുത പദ്ധതിയുടെ ഭാഗമായി വിവര ശേഖരണം പൂര്‍ത്തിയായിട്ടുണ്ടോ;
( സി )
പ്രസ്തുത പദ്ധതി പൂര്‍ണ്ണ തോതില്‍ എന്നുമുതല്‍ നടപ്പിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കാമോ?
177.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിരോധ സാമഗ്രികൾ വാങ്ങുന്നതിനായി നാഷണൽ ഹെൽത്ത് മിഷൻ, കേരള മെഡിക്കൽ സർവീസസ് കോർപറേഷന് 2020 ജനുവരി 1 മുതൽ എത്ര തുക നൽകിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തുകയിൽ എത്ര കോടി രൂപ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ നാളിതുവരെ ഉപയോഗപ്പെടുത്തി എന്നും എത്ര തുകയുടെ ബില്ലുകൾ നാഷണൽ ഹെൽത്ത് മിഷന് സമർപ്പിച്ചു എന്നും വ്യകതമാക്കാമോ;
( സി )
നാഷണൽ ഹെൽത്ത് മിഷൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷന് നൽകിയ തുകയിൽ നിന്നും പി.പി.ഇ. കിറ്റ് വാങ്ങുന്നതിനായി എത്ര തുക ചെലവഴിച്ചു എന്ന് വ്യക്തമാക്കാമോ;
( ഡി )
സാൻ ഫാർമ എന്ന കമ്പനിയിൽ നിന്നും പി.പി.ഇ. കിറ്റ് വാങ്ങിയത് നാഷണൽ ഹെൽത്ത് മിഷൻ നൽകിയ ഫണ്ടിൽ നിന്നും ആയിരുന്നോ എന്ന് വ്യക്തമാക്കാമോ;
( ഇ )
എങ്കിൽ സാൻ ഫാർമ കമ്പനിയിൽ നിന്നും പി.പി.ഇ. കിറ്റ് വാങ്ങുവാന്‍ നാഷണൽ ഹെൽത്ത് മിഷൻ ഫണ്ടിൽ നിന്നും എത്ര തുക ഉപയോഗപ്പെടുത്തി എന്ന് വ്യക്തമാക്കാമോ?
178.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൃക്ക രോഗികള്‍ക്ക് സഹായകരമാകുന്ന പെരിട്ടോണിയില്‍ ഡയാലിസിസ് പദ്ധതി വ്യാപകമായി ഉപയോഗപ്പെടുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കാമോ ;
( ബി )
കോഴിക്കോട് ജില്ലയില്‍ ഏതെല്ലാം സര്‍ക്കാര്‍ ആശുപത്രികളിൽ പെരിട്ടോണിയല്‍ ഡയാലിസിസ് പദ്ധതി ആരംഭിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
179.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജക മണ്ഡലത്തിലെ ഏതെല്ലാം ആശുപത്രികളിലാണ് ഇ-ഹെല്‍ത്ത് പദ്ധതി നടപ്പാക്കിയിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇ-ഹെല്‍ത്ത് പദ്ധതികള്‍ക്കായി കുണ്ടറ നിയോജകമണ്ഡലത്തില്‍ അനുവദിച്ചിട്ടുളള തുക എത്രയാണെന്നും, തുക അനുവദിച്ച് കിട്ടുന്നതിനുളള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ?
180.
ശ്രീ സജി ചെറിയാൻ
ശ്രീ. കെ.വി.സുമേഷ്
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിപ, കോവിഡ് എന്നിവ ഉള്‍പ്പെടെയുള്ള ജന്തുജന്യ രോഗങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണമായ സംഭവങ്ങളുടെ നിരീക്ഷണം, ഇതിലേക്ക് നയിക്കുന്ന ഘടകങ്ങളെ നേരത്തെ കണ്ടെത്തല്‍, ഇടപെടല്‍ എന്നിവ ലക്ഷ്യം വച്ച് സംസ്ഥാനത്ത് പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
സമ്പൂര്‍ണ്ണ ആരോഗ്യം ഉറപ്പുവരുത്തുന്നതിനുളള പ്രസ്തുത പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി, മനുഷ്യാരോഗ്യം, മൃഗാരോഗ്യം എന്നിവയുടെ ഏകോപനം എതെല്ലാം തരത്തില്‍ സാധ്യമാക്കാനാകുമെന്ന് വിശദമാക്കാമോ?
181.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്‍ദ്രം മിഷന്‍-2 പദ്ധതിയുടെ ഭാഗമായി പൗരന്മാരുടെ അടിസ്ഥാന ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുകയും ജീവിതശൈലി രോഗങ്ങള്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടുപിടിക്കുകയും ചെയ്യുന്ന പദ്ധതി ദേവികുളം മണ്ഡലത്തിലെ ഏതൊക്കെ സ്ഥാപനങ്ങളില്‍ നടപ്പിലാക്കിയിട്ടുണ്ട്; അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി മുഖേന പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ വിശദമാക്കാമോ?
182.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
ചങ്ങനാശ്ശേരി മണ്ഡലത്തിലെ ഏതെല്ലാം ആശുപത്രികളാണ് ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ചിട്ടുള്ളതെന്നും അതിനായി എത്ര തുകയാണ് ചെലവായിട്ടുള്ളതെന്നും വിശദമാക്കുമോ?
183.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് എത്ര പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയിട്ടുണ്ട്;
( ബി )
ഇതുമായി ബന്ധപ്പെട്ട് എത്ര തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്; വിശദാംശം നല്‍കുമോ;
( സി )
പാലക്കാട് ജില്ലയില്‍ പട്ടാമ്പി നിയോജക മണ്ഡലത്തില്‍ ഏതെല്ലാം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയിട്ടുള്ളത്;
( ഡി )
പട്ടാമ്പി മണ്ഡലത്തിലെ ഏതെല്ലാം ആരോഗ്യകേന്ദ്രങ്ങള്‍ക്കാണ് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് അംഗീകാരം ലഭിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( ഇ )
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പ്രവർത്തനോദ്ഘാടനം‌ നടത്തിയ പട്ടാമ്പി താലൂക്ക് ആശുപത്രിക്ക് പൂതിയ കെട്ടിടം നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കുമോ; മേല്‍ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
184.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്‍ദ്രം പദ്ധതി പ്രകാരം മലമ്പുഴ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
മലമ്പുഴ നിയോജകമണ്ഡലത്തിലെ ഏതെല്ലാം ആശുപത്രികളിലാണ് ആര്‍ദ്രം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതെന്ന് അറിയിക്കുമോ; ഇതിന് അനുവദിക്കപ്പെട്ട തുകയും പ്രവൃത്തികളുടെ വിശദാംശങ്ങളും അറിയിക്കാമോ?
185.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ ചെറുവാഞ്ചേരി സി.എച്ച്.സി.യില്‍ ആവശ്യത്തിന് ജീവനക്കാരെ അനുവദിക്കാത്തതിനാല്‍ രോഗികള്‍ പ്രയാസപ്പെടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത സി.എച്ച്.സി.യില്‍ ആവശ്യമായ തസ്തിക സൃഷ്ടിക്കുന്ന കാര്യം പരിശോധിക്കുമോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത തസ്തിക സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ പ്രൊപ്പോസലുകളില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ഡി )
ആദിവാസി മേഖലയായ നരിക്കോട്, വാഴമല, വെങ്ങളം, മുണ്ടയോട്, കണ്ണവം തുടങ്ങിയ കോളനികളിലെ രോഗികളുടെ ഏക ആശ്രയമായ പ്രസ്തുത സി.എച്ച്.സി.ക്ക് ഒരു വാഹനം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
186.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എത്ര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് നാളിതുവരെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയത് എന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
കുടുംബരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുന്നതോടെ എന്തൊക്കെ സൗകര്യങ്ങളും സംവിധാനങ്ങളുമാണ് പ്രസ്തുത സ്ഥാപനത്തില്‍ കൂടുതലായി ലഭിക്കുന്നതെന്ന്‌ വിശദമാക്കാമോ?
187.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് എന്തെല്ലാം സേവനങ്ങളാണ് ലഭ്യമാക്കുന്നത്; വിശദമാക്കുമോ?
188.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ മുണ്ടക്കയം കുടുംബാരോഗ്യകേന്ദ്രത്തിൽ കിടത്തിചികിത്സ ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( ബി )
ജീവനക്കാരുടെ കുറവ് പ്രസ്തുത ആരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നതിനാൽ കൂടുതൽ ജീവനക്കാരെ നിയമിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
189.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വര്‍ഷത്തില്‍ എം.എല്‍.എ.മാരുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും നീക്കിവെച്ച 4 കോടി രൂപ വിനിയോഗിച്ച് അരൂര്‍ മണ്ഡലത്തിലെ അരൂകുറ്റി ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
അരൂര്‍ മണ്ഡലത്തില്‍ ഐസൊലേഷന്‍ വാര്‍ഡ് സ്ഥാപിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ?
190.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങൾക്ക് വകയിരുത്തിയിട്ടുള്ള ഫണ്ടുകളുടെ വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
കേന്ദ്രാവിഷ്കൃത പദ്ധതിയിൽ ഉൾപ്പെടുത്തി മഞ്ചേശ്വരം മണ്ഡലത്തിൽ ആരോഗ്യ മേഖലയിൽ എന്തൊക്കെ പ്രവർത്തനങ്ങളും പരിപാടികളുമാണ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; ഇതിനായി എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നും ഏതൊക്കെ ആരോഗ്യകേന്ദ്രങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുകയെന്നും വിശദമാക്കുമോ?
191.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ മുല്ലശ്ശേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഡി-അഡിക്ഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ പ്രസ്തുത സെന്റര്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നും എപ്പോൾ ആരംഭിക്കാനാകുമെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത സെന്ററിനായി എത്ര തുക അനുവദിച്ചുവെന്നും എന്തൊക്കെ സേവനങ്ങളാണ് പ്രസ്തുത സെന്ററില്‍ നിന്നും ലഭ്യമാകുക എന്നും വിശദമാക്കാമോ?
192.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ട്രോമാകെയര്‍ പ്രവര്‍ത്തനം അടിയന്തരമായി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ബി )
മാവേലിക്കര ജില്ലാ ആശുപത്രിയിലെ കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്. പേവാര്‍ഡിന്റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത പേവാര്‍ഡിന് പകരമായി പുതിയ പേവാര്‍ഡ് നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ; ഇതിന് ആവശ്യമായ തുക അനുവദിക്കുമോ; വിശദമാക്കുമോ?
193.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വള്ളിക്കുന്ന് മണ്ഡലത്തിലെ ആയുര്‍വേദം, അലോപ്പതി, ഹോമിയോ എന്നീ വിവിധ ആശുപത്രികളുടെ വികസനത്തിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ആയതിലേയ്ക്കായി എത്ര തുക ചെലവഴിച്ചിട്ടുണ്ട്; ആശുപത്രി തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ; പ്രസ്തുത പ്രവര്‍ത്തനങ്ങളുടെ പുരോഗതി അറിയിക്കാമോ;
( സി )
ആയുര്‍വേദം, അലോപ്പതി, ഹോമിയോ എന്നീ വിവിധ തരത്തിലുള്ള ആശുപത്രികളുടെ വികസനവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ തരംതിരിച്ച് നല്‍കാമോ?
194.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാേന്നി താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ എപ്പോൾ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
195.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ വാടാനപ്പള്ളി പഞ്ചായത്തില്‍ ഹോമിയോ ആശുപത്രി/ഡിസ്പെന്‍സറി നിലവിലില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഹോമിയോ ആശുപത്രിക്കായി വാടാനപ്പള്ളി പഞ്ചായത്ത് അടിസ്ഥാന സൗകര്യം ഒരുക്കിയിട്ടുള്ളതുകൂടി പരിഗണിച്ച് ആശുപത്രി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വാടാനപ്പള്ളി പഞ്ചായത്ത് അധികൃതരിൽ നിന്നും അപേക്ഷ ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
വാടാനപ്പള്ളിയില്‍ ഹോമിയോ ആശുപത്രി അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ നല്‍കാമോ?
196.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുലാമന്തോള്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ്, നഴ്‌സിംഗ് സ്റ്റാഫ് എന്നിവരുടെ ഒഴിവ് നിലനില്‍ക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?
197.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ നിലവിലുള്ള സ്ഥിര തസ്തികകള്‍ എതൊക്കെയാണ്; അതില്‍ ഒഴിവുള്ള തസ്തികകള്‍ ഏതെല്ലാമാണ്; വ്യക്തമാക്കാമോ;
( ബി )
ഒഴിവുള്ള തസ്തികകളില്‍ എന്നത്തേയ്ക്ക് നിയമനം നടത്തുമെന്ന് വ്യക്തമാക്കാമോ?
198.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം എം.എല്‍.എ.യുടെ ആസ്തി വികസന പദ്ധതിയില്‍ നിന്നും 23,51,332 (ഇരുപത്തിമൂന്ന് ലക്ഷത്തി അന്‍ പത്തിയൊന്നായിരത്തി മുന്നൂറ്റി മുപ്പത്തിരണ്ട്) രൂപക്ക് ഭരണാനുമതി ലഭിച്ച ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ബ്ല‍ഡ് ബാങ്ക് നിര്‍മ്മാണം എന്ന പ്രവൃത്തി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദമാക്കാമോ;
( ബി )
ബ്ലഡ് ബാങ്കിനുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള നടപടി പൂര്‍ത്തിയായോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
199.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിലെ പൂടംങ്കല്ല് താലൂക്ക് ആശുപത്രിയിൽ അമ്മയും കുഞ്ഞും വാർഡ് ആരംഭിക്കുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
200.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂർ ജനറൽ ആശുപത്രി കോംപ്ലക്സിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ നിര്‍മ്മാണം പൂർത്തിയാകാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പൂർത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
201.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല നിയോജക മണ്ഡലത്തിലെ ആശുപത്രികളുടെ വികസനത്തിനായി 2016 മുതല്‍ ഇന്നേവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
202.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗാേഡ് ജില്ലയില്‍ അനുവദിച്ച അമ്മയും കുഞ്ഞും ആശുപത്രി എപ്പോൾ പൂര്‍ണ്ണമായും പ്രവർത്തനം ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ; ഈ സ്ഥാപനത്തിലേക്ക് നിലവിൽ എത്ര തസ്തികകൾ അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
203.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഏതെല്ലാം വിഭാഗങ്ങളാണ് നിലവിലുള്ളതെന്നും അവയെല്ലാം പൂര്‍ണ്ണസജ്ജമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും വ്യക്തമാക്കാമോ;
( ബി )
മലപ്പുറം ജില്ലയില്‍ ഏതെല്ലാം സര്‍ക്കാര്‍ ആശുപത്രികളിൽ ഹൃദ്രോഗ ചികിത്സാ വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയിക്കാമോ; നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഒരു ഹൃദ്രോഗ ചികിത്സാ വിഭാഗം സജ്ജമാക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ;
( സി )
ജില്ലാ ആശുപത്രി നിലവാരത്തിലുള്ളത്ര എണ്ണം കിടക്കകള്‍ നിലമ്പൂര്‍ ജില്ലാ ആശൂപത്രിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; കിടക്കകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷകള്‍ പരിഗണയിലുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
ആശുപത്രിയിലെ ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാരുടെ വിവരങ്ങള്‍ പട്ടിക തിരിച്ച് ലഭ്യമാക്കാമോ;
( ഇ )
നിര്‍മ്മാണം നടന്നുവരുന്ന പുതിയ കെട്ടിടം പൂര്‍ത്തിയാക്കി, മതിയായ ജീവനക്കാരുടെ തസ്തിക സൃഷ്ടിച്ച് എല്ലാ വിഭാഗങ്ങളും പൂര്‍ണ്ണ സജ്ജമാക്കാനുള്ള നടപടി ത്വരിതപ്പെടുത്തുമോ; ആനുപാതികമായി സ്റ്റാഫ് പാറ്റേണ്‍ വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
204.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ നിര്‍ത്തിവെച്ച കുട്ടികളുടെ ഐ.സി.യു, എമര്‍ജന്‍സി ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവയുടെ പ്രവര്‍ത്തനം ഇതുവരെ പുനരാരംഭിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കുട്ടികളുടെ ഐ.സി.യു, എമര്‍ജന്‍സി ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
205.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി താലൂക്ക് ഹെഡ്‍ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ നിലവിലുള്ള കിടക്കകളുടെ എണ്ണം എത്രയെന്ന് അറിയിക്കുമോ;
( ബി )
ഇത് വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
ചാലക്കുടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലെ നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദീകരിക്കുമോ;
( ഡി )
പ്രസ്തുത ആശുപത്രിയില്‍ അനുവദിച്ച സര്‍ജറി കണ്‍സള്‍ട്ടന്റ് തസ്തികയ്ക്കു പകരം നിലവില്‍ ഇ.എന്‍.ടി കണ്‍സള്‍ട്ടന്റ് ആണ് ഉള്ളതെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഇ )
സര്‍ജറി വിഭാഗത്തില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഇല്ലാത്തതു മൂലം സര്‍ജറി കേസ്സുകളുടെ എണ്ണത്തില്‍ കുറവുണ്ടായത് പരിഗണിച്ച് പ്രസ്തുത തസ്തിക അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ;
( എഫ് )
ചാലക്കുടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയെ ജനറല്‍ ആശുപത്രിയായി ഉയര്‍ത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
206.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയുടെ സമഗ്ര നവീകരണ നിര്‍മ്മാണത്തിനുള്ള പ്രൊപ്പോസല്‍ ലഭ്യമായിട്ടുണ്ടോ; പ്രസ്തുത പ്രൊപ്പോസല്‍ നബാര്‍ഡില്‍ ഉള്‍പ്പെടുത്തിയതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുമായി ബന്ധപ്പെട്ട പ്രൊപ്പോസല്‍ നിലവില്‍ ഏത് ഓഫീസിന്റെ പരിഗണനയിലാണെന്ന് അറിയിക്കുമോ; ഫയലിന്റെ വിശദാംശം ലഭ്യമാക്കുമോ?
207.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈരാറ്റുപേട്ട സി.എച്ച്.സി.യിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സി.എച്ച്.സി.യിൽ വിദഗ്ധ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
208.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പോലീസ് സര്‍ജനെ നിയമിക്കുന്നതിന് സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ബി )
പോലീസ് സര്‍ജനെ നിയമിക്കുന്നതിന് ഏതെങ്കിലും തടസ്സമുണ്ടോയെന്ന് വ്യക്തമാക്കുമോ?
209.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര വെണ്‍പകല്‍ ആശുപത്രിയില്‍ 10 കിടക്കകള്‍ ഉള്ള ഐസൊലേഷന്‍ വാര്‍ഡ് സ്ഥാപിക്കുന്നതിന് എന്തൊക്കെ നടപടികളാണ് പൂര്‍ത്തികരിച്ചതെന്ന് വിശദമാക്കുമോ;
( ബി )
ഐസൊലേഷന്‍ വാര്‍ഡ് പൂര്‍ത്തികരിക്കുന്നതിന് എത്ര തുകയാണ് വിനിയോഗിക്കുന്നതെന്നും പ്രവൃത്തി ചെയ്യുന്ന ഏജന്‍സി ഏതെന്നും വ്യക്തമാക്കുമോ;
( സി )
പ്രവൃത്തി ആരംഭിച്ചതില്‍ കാലതാമസം ഉണ്ടായതിന്റെ കാരണവും ഭരണാനുമതി നല്‍കിയത് ഏതു വര്‍ഷത്തില്‍ ആണെന്നും വിശദമാക്കാമോ?
210.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ വടവുകോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ 1.75 കോടി രൂപ ചെലവില്‍ ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മിക്കുന്നതിന് ഭരണാനുമതി ലഭിച്ചെങ്കിലും നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
ഐസൊലേഷന്‍ വാര്‍ഡിന്റെ നിര്‍മ്മാണം സംബന്ധിച്ചു് സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
( സി )
പ്രസ്തുത നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
211.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ ഐസൊലേഷന്‍ വാര്‍ഡ് ആരംഭിക്കുന്നതിന് കുഴല്‍മന്ദം സി.എച്ച്.സി. യെ തെരഞ്ഞെടുത്തതിനു ശേഷം, സെന്റര്‍ മാറ്റാന്‍ തീരുമാനമെടുത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
അതിനു പകരമായി ഐസൊലേഷന്‍ വാര്‍ഡ് ആരംഭിക്കുന്നതിന് ഏതെങ്കിലും ആരോഗ്യ കേന്ദ്രത്തെ തെരഞ്ഞെടുത്തിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയത് വൈകുന്നതിന്റെ കാരണം അറിയിക്കാമോ?
212.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കീഴിൽ തൃക്കാക്കര നിയോജക മണ്ഡലത്തിൽ പ്രവർത്തിക്കുന്ന ലബോറട്ടറിയിൽ മൈക്രോബയോളജി സെക്ഷനിൽ നിലവിലുള്ള സ്റ്റാഫ് പാറ്റേൺ വിശദമാക്കാമോ;
( ബി )
പ്രസ്തുത സെക്ഷനിൽ നിലവിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ മൈക്രോബയോളജി ലാബിന്റെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തു ലാബിന്റെ സുഗമമായ പ്രവർത്തനത്തിനായി ടെക്നിക്കൽ അസിസ്റ്റന്റിനെ കൂടി നിയമിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ എന്ന് വിശദമാക്കാമോ?
213.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഹോട്ടലുകളടക്കം ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധമാക്കിയിട്ടുണ്ടോ;
( ബി )
ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ മേൽ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
214.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിതരണം ചെയ്തുവരുന്ന ബ്രാന്‍ഡഡ് കറി പൗഡറുകളില്‍ മായം ചേര്‍ത്തുവില്‍ക്കുന്നതായി പരിശാേധനയില്‍ കണ്ടെത്തിയിട്ടുണ്ടാേ; എങ്കില്‍ ഏതെല്ലാം കമ്പനികളുടെ ഉല്പന്നങ്ങളാണ് ഇത്തരത്തില്‍ കണ്ടെത്തിയതെന്നറിയിക്കാമാേ;
( ബി )
പ്രസ്തുത കമ്പനികളുടെ ഉല്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടാേ; ഉണ്ടെങ്കില്‍ ഇതു സംബന്ധിച്ച് വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ്/സര്‍ക്കുലര്‍/നടപടിക്രമങ്ങള്‍ എന്നിവയുടെ പകര്‍പ്പ് ലഭ്യമാക്കാമാേ;
( സി )
ഇത്തരം മായം കലര്‍ന്ന കറി പൗഡറുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പാെതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിച്ചിട്ടുണ്ടാേ; എങ്കിൽ വിശദമാക്കാമാേ;
( ഡി )
ഇത്തരത്തില്‍ പരിശാേധനയ്ക്ക് വിധേയമാക്കിയ കറി പൗഡറുകളില്‍ എത്രശതമാനം മായം ചേര്‍ത്തിരുന്നതായാണ് കണ്ടെത്തിയിരുന്നതെന്ന് അറിയിക്കാമോ; ലാബ് റിപ്പാേര്‍ട്ട് ലഭ്യമാക്കാമാേ?
215.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷനുവേണ്ടി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ; ഏതെല്ലാം പ്രായപരിധിയിലുള്ള കുട്ടികള്‍ക്കാണ് നിലവില്‍ വാക്സിനേഷന്‍ നല്‍കിയത്; ഓരോ പ്രായപരിധിയിലും ഉള്‍പ്പെട്ട കുട്ടികള്‍ക്ക് നല്‍കി വരുന്ന വാക്സിനുകള്‍ ഏതെല്ലാം; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഓരോ പ്രായപരിധിയിലും ഉള്‍പ്പെട്ട എത്ര കുട്ടികള്‍ക്ക് കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്; എത്ര ശതമാനം വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചു; സര്‍ക്കാര്‍ ആശുപത്രികളിലൂടെ നല്‍കിയത് എത്ര; ഒന്നാം ഡോസും രണ്ടാം ഡോസും നല്‍കിയതിന്റെ കണക്ക് എന്നിവയുടെ വിശദാംശങ്ങള്‍ ഇനം തിരിച്ച് ലഭ്യമാക്കുമോ;
( സി )
കുട്ടികള്‍ക്കു വേണ്ടിയുള്ള വാക്സിനേഷന് സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും മതിയായ സെന്ററുകള്‍ ലഭ്യമല്ലയെന്നും സ്വകാര്യ ആശുപത്രികളില്‍ പോലും വാക്സിനേഷന് മതിയായ സൗകര്യമില്ലയെന്നുമുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഒന്നാം ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് രണ്ടാം ഡോസ് ലഭിയ്ക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ;
( ഡി )
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് വാക്സിനേഷന്‍ നിര്‍ബന്ധമാക്കി ഉത്തരവ് നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഇ )
സ്കൂളുകള്‍ കേന്ദ്രീകരിച്ച് വാക്സിനേഷന്‍ നടത്തുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
216.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകളില്‍ വരെ മരുന്ന് ക്ഷാമം അനുഭവപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതിനുള്ള കാരണങ്ങൾ പരിശോധിച്ചിട്ടുണ്ടോ;
( ബി )
അവശ്യ മരുന്നുകളും വിലകൂടിയ മരുന്നുകളും കാരുണ്യ ഫാർമസികളിൽ പോലും ലഭ്യമല്ലെന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
മരുന്നുകൾ വാങ്ങുന്നതിനുള്ള ടെൻഡർ നടപടികൾ യഥാസമയം പൂർത്തീകരിക്കുന്നതിൽ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ ഭാഗത്ത് നിന്നും വീഴ്ച വന്നിട്ടുണ്ടോ; ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമോ;
( ഡി )
പനി, വയറിളക്ക രോഗങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ചികിത്സ തേടിയെത്തുന്ന പാവപ്പെട്ട രോഗികൾക്ക് മരുന്നുകൾ ലഭ്യമാക്കാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ?
217.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡയാലിസിസ് യൂണിറ്റുകളുടെ കുറവ് മൂലം വൃക്കരോഗികള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രശ്നത്തിന്പരിഹാരമായി കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഡയാലിസിസ് യൂണിറ്റുകള്‍ അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
218.
ഡോ സുജിത് വിജയൻപിള്ള
ശ്രീ. എ. രാജ
ശ്രീ. പി.വി.അൻവർ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ടുള്ള വാനര വസൂരി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും രോഗത്തെ നേരിടാനും കാര്യക്ഷമമായ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
സംസ്ഥാനത്ത് പകര്‍ച്ചവ്യാധി നിര്‍ണ്ണയ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ലബോറട്ടറി സൗകര്യങ്ങള്‍ ആധുനികീകരിക്കുന്നതിനും വിപുലീകരിക്കുന്നതിനും സാധിച്ചിട്ടുണ്ടോ;
( സി )
പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിന് ഫലപ്രദമായ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി നിയോജക മണ്ഡലാടിസ്ഥാനത്തില്‍ സ്ഥിരം ഐസൊലേഷന്‍ വാര്‍ഡുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടോ;
( ഡി )
പകര്‍ച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമുള്ള വണ്‍ ഹെല്‍ത്ത് ഇനിഷ്യേറ്റീവിനെ കുറിച്ച് വിശദമാക്കാമോ?
219.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ചില സ്വകാര്യ ആശുപത്രികള്‍ രോഗികളില്‍ നിന്നും അമിത നിരക്ക് ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സ്വകാര്യ ആശുപത്രികളിലെ ചികിത്സ ഉള്‍പ്പെടെയുള്ള വിവിധ സേവനങ്ങള്‍ക്ക് ഈടാക്കുന്ന നിരക്ക് നിയന്ത്രിക്കുന്നതിനും ഏകീകരിക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ ?
220.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം രൂക്ഷമാണെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
( ബി )
എങ്കില്‍ ആയത് പരിഹരിക്കുന്നതിനായി സ്വീകരിച്ച മാര്‍ഗങ്ങള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ;
( സി )
ഒരു ആശുപത്രിയിലെ ആവശ്യത്തിന് ഇൻഡെന്റ് കൊടുത്തു വാങ്ങിയ മരുന്ന് മറ്റ് ആശുപത്രികള്‍ക്ക് നല്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം ഉണ്ടാകാനിടയായ സാഹചര്യം എന്താണെന്നും ഇതിന്റെ കാരണക്കാര്‍ ആരാണെന്നും കണ്ടെത്തിയിട്ടുണ്ടോ; അറിയിക്കുമോ;
( ഇ )
സാധാരണക്കാര്‍ കൂടുതലായി ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം മന:പൂര്‍വ്വം സൃഷ്ടിച്ച് സ്വകാര്യ മരുന്ന് കമ്പനികളെയും മെഡിക്കല്‍ സ്റ്റോറുകളെയും സഹായിക്കുന്നതിനുള്ള ശ്രമം ആണോ ഉണ്ടായിരിക്കുന്നത് എന്നു പരിശോധിച്ചിട്ടുണ്ടോ; വെളിപ്പെടുത്തുമോ?
221.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൃക്ക രോഗികള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്ത് നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ഡയാലിസിസ് സെന്ററുകള്‍ സ്ഥാപിക്കുന്നതിനുളള നടപടി സ്വീകരിക്കാമോ;
( ബി )
കൊല്ലം ജില്ലയിലെ ഏതൊക്കെ സര്‍ക്കാര്‍ ആശുപത്രികളിലാണ് ഡയാലിസിസ് സെന്ററുകള്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
കൊല്ലം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നാളിതുവരെ ഡയാലിസിസ് ചെയ്തുവരുന്ന രോഗികളുടെ എണ്ണം വ്യക്തമാക്കാമോ;
( ഡി )
സ്വകാര്യ ആശുപത്രികളില്‍ ഡയാലിസിസ് ചെയ്തു വരുന്ന രോഗികളുടെ വിവരം ആരോഗ്യ വകുപ്പ് ശേഖരിക്കാറുണ്ടോ; എങ്കില്‍ കൊല്ലം ജില്ലയില്‍ എത്ര രോഗികളാണ് ഡയാലിസിസിനായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഇ )
സര്‍ക്കാര്‍ ആശുപത്രികളില്‍ ഡയാലിസിസിന് ഈടാക്കുന്ന ഫീസ് എത്രയാണെന്നും ഏതെല്ലാം വിഭാഗത്തിലുളള രോഗികള്‍ക്കാണ് സൗജന്യമായി ഡയാലിസിസ് നല്‍കുന്നതെന്നും വ്യക്തമാക്കാമോ?
222.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഡെങ്കിപ്പനി പടരാതിരിക്കാന്‍ എന്തെല്ലാം പ്രതിരോധ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നറിയിക്കുമോ;
( സി )
ഇത്തരം പ്രതിരോധ നടപടികള്‍ നടപ്പില്‍ വരുത്തുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിലവിലുണ്ടോ; വിശദമാക്കാമോ?
223.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജീവിതശെെലീരോഗങ്ങള്‍ വേഗത്തില്‍ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമായി എന്തെല്ലാം പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
224.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇതുവരെ എത്ര മങ്കി പോക്സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
മങ്കി പോക്സ് വ്യാപനം തടയുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
ഒരിക്കല്‍ മങ്കി പോക്സ് രോഗബാധ ഉണ്ടായ ആളുകൾക്ക് പിന്നീട് രോഗബാധ ഉണ്ടാകുവാൻ സാധ്യതയുണ്ടോ; രോഗബാധയിലൂടെ ലഭിക്കുന്ന പ്രതിരോധശേഷി വീണ്ടും രോഗബാധ ഉണ്ടാകുന്നത് പൂർണ്ണമായി തടയുന്നതിന് പര്യാപ്തമാണോ; വിശദാംശം നൽകാമോ;
( ഡി )
മങ്കി പോക്സിന് വാക്സിൻ കണ്ടെത്തിയിട്ടുണ്ടോ; മങ്കി പോക്സ് പ്രതിരോധത്തിന് ഏതൊക്കെ വാക്സിനുകൾ ഉപയോഗിക്കാമെന്നാണ് കണ്ടെത്തിയിട്ടുള്ളത്; സാർവൃത്രിക കുത്തിവെയ്പ് ആവശ്യമാണോ; വാക്സിനേഷൻ പ്രോട്ടോകോൾ തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം നൽകാമോ?
225.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. എം.വിജിന്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഹീമോഫീലിയ രോഗബാധിതരായ പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ചികിത്സ ലഭ്യമാക്കുന്നതിനായി പ്രത്യേകമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
ഹീമോഫീലിയ രോഗികളുടെ എണ്ണം സംബന്ധിച്ച് ജില്ലാടിസ്ഥാനത്തില്‍ പട്ടിക തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ ഇതനുസരിച്ച് ഓരോ രോഗികളുടെയും അവസ്ഥ കണക്കിലെടുത്ത് റീപ്ലേസ്മെന്റ് തെറാപ്പി ലഭ്യമാക്കുന്നതിന് സംവിധാനമൊരുക്കിയിട്ടുണ്ടോ;
( സി )
ഹീമോഫീലിയ രോഗത്തിന് മരുന്നുകള്‍ ലഭ്യമാക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദാമാക്കുമോ?
226.
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ വിവിധ വിഭാഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത് രോഗികൾക്ക് സൗകര്യപ്രദമായ രീതിയിലുളള ഒരു മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിലല്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
രോഗികൾക്ക് സൗകര്യപ്രദവും മെച്ചപ്പെട്ട സേവനം വേഗത്തിൽ ലഭിക്കുന്ന വിധവും സർക്കാർ ആശുപത്രികളിലെ വിവിധ വിഭാഗങ്ങൾ ഒരു മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിച്ച് രോഗീ സൗഹൃദം ആക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
ആശുപത്രികളിൽ നടന്നുവരുന്ന മാസ്റ്റർപ്ലാൻ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
പ്രസ്തുത മാസ്റ്റർ പ്ലാനിന്റെ ഭാഗമായി ആശുപത്രികളുടെ ഗേറ്റ് മുതൽ രോഗീ സൗഹൃദം ആക്കുവാനും പേപ്പർ രഹിത സേവനങ്ങൾ നൽകുവാനും ശുചിത്വം, മാലിന്യ നിർമ്മാർജ്ജനം എന്നിവ ഉറപ്പുുവരുത്തുവാനും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
227.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ ആശുപത്രികളില്‍ രോഗികള്‍ക്ക് മരുന്ന് ലഭിക്കുന്നില്ലായെന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ മരുന്ന് ക്ഷാമം പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ;
( ബി )
രോഗികള്‍ക്ക് അത്യാവശ്യഘട്ടത്തില്‍ നിര്‍ദ്ദേശിക്കുന്ന എല്ലാ മരുന്നുകളും സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാകുന്നുണ്ടോ; വിശദമാക്കാമോ?
228.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വസൂരി, കോളറ, എബോള എന്നീ രോഗങ്ങള്‍ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിനായി സ്വീകരിച്ചിട്ടുള്ള പ്രതിരോധ നടപടികൾ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
പാലാ നിയോജകമണ്ഡലത്തില്‍ ഇത്തരം രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ?
229.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ വേണ്ടത്ര ജീവനക്കാരില്ലാത്തതുമൂലം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും താലൂക്ക് ആശുപത്രികളിലും ഉണ്ടായിരിക്കുന്ന മരുന്ന് ക്ഷാമം പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;
( സി )
സര്‍ക്കാര്‍ ആശുപത്രികളില്‍ ഒ.പി. ടിക്കറ്റ് എടുക്കുന്നതിന് സ്വീകരിച്ച പുതിയ സംവിധാനങ്ങള്‍ വിശദമാക്കാമോ;
( ഡി )
മെഡിക്കല്‍ കോളേജുകളെ റഫറല്‍ ആശുപത്രികളാക്കി മാറ്റിയതിനാല്‍ അവശ്യ ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് മെഡിക്കല്‍ കോളേജുകളിലെ സേവനം ലഭിക്കുന്നതിനുളള ബുദ്ധിമുട്ട് പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
230.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 2011-2016, 2016-2022 കാലയളവിൽ പി.എസ്.സി. വഴിയുളള നഴ്സുമാരുടെ എത്ര പുതിയ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
അവിടെ അതേ കാലയളവിൽ ആശുപത്രി വികസന സമിതി, നാഷണൽ ഹെൽത്ത് മിഷൻ എന്നിവ വഴി താല്‍ക്കാലിക നഴ്സുമാരുടെ എത്ര പുതിയ തസ്തികകള്‍ സൃഷ്ടിച്ചുവെന്ന് വ്യക്തമാക്കുമോ;
( സി )
സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക്, റ്റി.സി.സി (കാന്‍സര്‍ വിഭാഗം) ബ്ലോക്ക് എന്നിവ നിലവില്‍ വന്നശേഷം അവിടേയ്ക്ക് നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയത് സംബന്ധിച്ച ശിപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
231.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ലബോറട്ടറി പരിശോധനകളുടെ റിസള്‍ട്ട് ലഭിക്കുന്നതിന് വലിയ കാലതാമസം വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സാമ്പിള്‍ കളക്ഷന്‍ സെന്ററും റിസള്‍ട്ട് കൗണ്ടറും എത്ര വീതമാണ് സജ്ജീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
സാമ്പിള്‍ കളക്ഷന്‍ കൗണ്ടറുകളില്‍ നിന്ന് റിസള്‍ട്ട് ലഭിക്കുന്നതിനായി ബാര്‍കോഡ് സംവിധാനം നല്‍കുന്നതിനു പകരം ക്യു.ആര്‍. കോഡ് സംവിധാനത്തിലേക്ക് മാറ്റിയാല്‍ നിലവിലെ കാലതാമസം ഒഴിവാക്കാനും അതാതിടങ്ങളില്‍ തന്നെ റിസള്‍ട്ട് ലഭ്യമാക്കാനും കഴിയുമെന്ന കാര്യം പരിശോധിക്കാമോ?
232.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഓഡിയോളജിസ്റ്റ് ആന്‍ഡ് സ്പീച്ച് പാത്തോളജിസ്റ്റിന്റെ എത്ര സ്ഥിര തസ്തികകളാണ് നിലവിലുള്ളതെന്ന് അറിയിക്കാമോ;
( ബി )
ഇടുക്കി, മഞ്ചേരി, കോന്നി മെഡിക്കല്‍ കോളേജുകളില്‍ ഓഡിയോളജിസ്റ്റിന്റെ എത്ര സ്ഥിര തസ്തികകളാണ് ഉള്ളതെന്നും ഇവയില്‍ എത്ര നിയമനം നടത്തിയിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് ഇന്‍ ഓഡിയോളജി എന്ന തസ്തിക കൂടാതെ ഓഡിയോളജിസ്റ്റിന്റെ മറ്റ് സ്ഥിര തസ്തികകള്‍ ഉണ്ടോ; വ്യക്തമാക്കാമോ?
233.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്ത വിഭാഗങ്ങൾ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
നിലവില്‍ പ്രവൃത്തി പൂര്‍ത്തിയായ കെട്ടിടത്തിൽ ഏതൊക്കെ വിഭാഗങ്ങൾ പ്രവര്‍ത്തിപ്പിക്കാനാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
നിലവില്‍ പരിമിതമായ സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന ഓപ്പറേഷന്‍ തിയേറ്ററുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുവാന്‍ നടപടി സ്വീകരിക്കുമോ; പ്രസ്തുത നടപടികള്‍ എത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ഡി )
എല്ലാ ലബോറട്ടറികളും ഒരു കോംപ്ലക്സില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഇ )
ജീവിതശൈലി രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ?
234.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിര്‍മ്മിക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലാേക്കിന് അനുവദിച്ച തുക എത്രയെന്നും ഏര്‍പ്പെടുത്തുന്ന സൗകര്യങ്ങൾ എന്തൊക്കെയെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ടോ; പൂര്‍ത്തിയാക്കാന്‍ അവശേഷിക്കുന്ന പ്രവൃത്തികൾ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;
( സി )
സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍, സ്റ്റാഫ് എന്നിവ ലഭ്യമായിട്ടുണ്ടോ; പുതുതായി ലഭ്യമാക്കിയ ഉപകരണങ്ങള്‍ എന്തൊക്കെയെന്നും പുതുതായി അനുവദിക്കപ്പെട്ട തസ്തികകള്‍ ഏതൊക്കെയെന്നും വ്യക്തമാക്കാമോ;
( ഡി )
സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിലെ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കാമോ?
235.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉദ്ഘാടനം ചെയ്ത ഒ.പി. - ഐ.പി. ബ്ലോക്കുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മള്‍ട്ടി ഫ്ലോര്‍ സ്കൈവാക്ക് സംവിധാനം അടഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് തുറന്നു കൊടുക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണത്തിന് ചെലവായ തുക എത്രയെന്നും നിര്‍മ്മാണ കരാര്‍ നല്‍കിയിരുന്നത് ആര്‍ക്കാണെന്നും ഏത് ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മിച്ചതെന്നും വ്യക്തമാക്കാമോ;
( സി )
പൊതുജനങ്ങള്‍ക്ക് പ്രയോജനപ്രദമാകുന്ന പ്രസ്തുത സംവിധാനം എന്ന് തുറന്നു കൊടുക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
236.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂർ മാനസികാരോഗ്യ ആശുപത്രിയിലെ ഒക്കുപേഷണൽ തെറാപ്പിസ്റ്റായ ശ്രീ. ജോസഫ് സണ്ണി 27/01/2022 ല്‍ ആരോഗ്യവകുപ്പ് ഡയക്ടർക്ക് സമർപ്പിച്ച ശൂന്യവേതന അവധി സംബന്ധിച്ച അപേക്ഷയിന്മേൽ സ്വീകരിച്ച നടപടി എന്തെന്ന് വ്യക്തമാക്കാമോ;
( ബി )
ശ്രീ. ജോസഫ് സണ്ണിയുടെ അവധി അപേക്ഷ തീർപ്പാക്കുന്നതിനുളള ഭരണപരവും സാങ്കേതികവുമായ തടസ്സങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് ഒക്കുപേഷണൽ തെറാപ്പിസ്റ്റുകളുടെ എത്ര ഒഴിവുകൾ നിലവിലുണ്ടെന്ന് വ്യക്തമാക്കുമോ; ആയത്പി.എസ്സ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( ഡി )
ഈ തസ്തികയിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്‌ വഴി നിയമനം നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
237.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാരാമെഡിക്കല്‍ ജീവനക്കാരുടെ യാേഗ്യത, നിയമനം, പ്രമാേഷന്‍ എന്നിവ സംബന്ധിച്ച സ്പെഷ്യല്‍ റൂള്‍ നിലവിലുണ്ടാേ;
( ബി )
ഇല്ലെങ്കില്‍ അവ രൂപീകരിക്കുന്നതിന് എന്താെക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമാേ?
238.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു ജില്ലാ ആശുപത്രിയിൽ ഡോക്ടർമാർ, ടെക്നിക്കൽ സ്റ്റാഫുകൾ, മറ്റു തസ്തികകൾ എന്നിങ്ങനെ വിവിധ തസ്തികകളിലായി എത്ര ജീവനക്കാർ ഉണ്ടാകണം എന്നാണ് നിഷ്കർഷിച്ചിട്ടുള്ളത്;
( ബി )
ഒരു ജില്ലാ ആശുപത്രിയിൽ ഏതൊക്കെ രോഗങ്ങളുടെ ചികിത്സകളാണ് ലഭ്യമാകുക; പ്രസ്തുത രോഗങ്ങളുടെ ചികിത്സയ്ക്കായി ആശുപത്രിയിൽ ഉണ്ടായിരിക്കണമെന്ന് സർക്കാർ നിഷ്കർഷിച്ചിട്ടുള്ള ഉപകരണങ്ങളുടെ പട്ടിക ലഭ്യമാക്കാമോ;
( സി )
വടകര ജില്ലാ ആശുപത്രിയെ താലൂക്ക് ആശുപത്രിയിൽ നിന്നും ജില്ലാ ആശുപത്രിയായി ഉയർത്തിയപ്പോൾ ആശുപത്രിയിലെ സ്റ്റാഫ് പാറ്റേണിൽ മാറ്റം വരുത്തുകയുണ്ടായോ;
( ഡി )
എങ്കിൽ ഏതൊക്കെ വിഭാഗങ്ങളിലായി എത്ര വീതം തസ്തികകളാണ് ഇപ്രകാരം അധികമായി ഇവിടെ ഉണ്ടായത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ഇ )
ജില്ലാ ആശുപത്രി എന്ന നിലയിൽ ഉണ്ടായിരിക്കേണ്ടതും എന്നാൽ നിലവിൽ വടകര ജില്ലാ ആശുപത്രിയിൽ ഇല്ലാത്തതുമായ ചികിത്സാ വിഭാഗങ്ങൾ ഏതൊക്കെയാണ്;
( എഫ് )
വടകര ജില്ലാ ആശുപത്രിയിൽ നിലവിൽ ഏതൊക്കെ വിഭാഗങ്ങളിൽ എത്രവീതം ജീവനക്കാരുടെ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്;
( ജി )
പ്രസ്തുത തസ്തികകളിൽ നിയമനം നടത്താത്തതിനുള്ള കാരണങ്ങളെന്തൊക്കെയാണ്; പ്രസ്തുത തസ്തികകളിൽ ഉടൻ തന്നെ നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?
239.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരാേഗ്യ വകുപ്പില്‍ നിലവില്‍ എത്ര തസ്തികകള്‍ ഉണ്ടെന്നും അവ ഏതാെക്കെയെന്നും വിശദമാക്കാമാേ;
( ബി )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആരാേഗ്യ വകുപ്പില്‍ പുതുതായി തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടാേ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമാേ?
240.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട സി.എച്ച്.സി യിലെ നിലവിലെ സ്റ്റാഫ് പാറ്റേണ്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തില്‍ ആവശ്യമായ മെഡിക്കല്‍, പാരാമെ‍‍‍ഡിക്കല്‍ സ്റ്റാഫുകളെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ; ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത സ്ഥാപനത്തില്‍ നിലവില്‍ ആവശ്യമായ മെഡിക്കല്‍, പാരാമെഡിക്കല്‍ ജീവനക്കാരുടെ തസ്തിക തിരിച്ചുള്ള എണ്ണം എത്രയാണെന്ന് വിശദമാക്കാമോ?
241.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ ജനറല്‍ ഒ.പി. പരിശോധനയ്ക്ക് അസിസ്റ്റന്റ് സര്‍ജന്‍ തസ്തിക ഇല്ലാത്തതിനാല്‍ ജനറല്‍ വിഭാഗം രോഗികളെയും എന്‍.സി.ഡി. രോഗികളെയും അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ക്ക് പരിശോധിക്കേണ്ടിവരുന്നതുമൂലം രോഗികളും ഡോക്ടര്‍മാരും ബുദ്ധിമുട്ടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ അസിസ്റ്റന്റ് സര്‍ജന്‍ തസ്തിക സൃഷ്ടിക്കുന്ന കാര്യം പരിശോധിക്കുമോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത തസ്തിക സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ പ്രൊപ്പോസലുകളിന്മേല്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
242.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടർ (ഫൈലേറിയ) എന്ന തസ്തിക എന്നുമുതൽ ഒഴിഞ്ഞു കിടക്കുന്നു എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഒഴിവ് നികത്തുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ;
( സി )
നിലവിലുള്ള സർക്കാർ ഉത്തരവ് പ്രകാരം പ്രസ്തുത ഒഴിവ് സീനിയർ ഗ്രേഡ് മലേറിയ ഓഫീസർ/സീനിയർ ബയോളജിസ്റ്റ് എന്നീ വിഭാഗങ്ങളിൽ ഏത് വിഭാഗത്തില്‍ നിന്നാണ് നികത്തേണ്ടതെന്ന് വ്യക്തമാക്കുമോ;
( ഡി )
സീനിയർ ഗ്രേഡ് മലേറിയ ഓഫീസർമാരുടെയും സീനിയർ ബയോളജിസ്റ്റുമാരുടെയും ഏകീകൃത സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുവാനുള്ള നടപടി സ്വീകരിക്കുമോ?
243.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ പർച്ചെയ്‌സ് ഓർഡർ പി.ആര്‍.ഓ.ആര്‍ 1141 ന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പർച്ചെയ്‌സ് ഓർഡർ സംബന്ധിച്ച നോട്ട് ഫയൽ പകർപ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ഓർഡറിന് സർക്കാരിൽ നിന്നും എക്സ് പോസ്റ്റ് ഫാക്റ്റോ അംഗീകാരം നേടിയെടുത്തിട്ടുണ്ടോ; എങ്കിൽ ഈ അംഗീകാരത്തിന്റെ നോട്ട് ഫയലിന്റെ പകർപ്പ് ലഭ്യമാക്കാമോ?
244.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
29.03.2020 മുതൽ രണ്ടു മാസത്തിനുള്ളിൽ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ എത്ര പി.പി.ഇ. കിറ്റുകൾ വാങ്ങിയിട്ടുണ്ട്;
( ബി )
പ്രസ്തുത പി.പി.ഇ. കിറ്റുകള്‍ ഏതൊക്കെ സ്ഥാപനങ്ങളിൽ നിന്നും ഏതൊക്കെ തീയതികളിൽ എത്ര രൂപ നിരക്കിലാണ് വാങ്ങിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
245.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ ഏതാെക്കെ ആരോഗ്യ സ്ഥാപനങ്ങളിലാണ് പാമ്പ് കടിയേറ്റാൽ നൽകുന്ന ആന്റിവെനം ചികിത്സാ സൗകര്യം ലഭ്യമായിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ആന്റിവെനം മതിയായ അളവില്‍ പല ആശുപത്രികളിലും ഇല്ലാത്തതും വെന്റിലേറ്റര്‍ സൗകര്യത്തിന്റെ അഭാവവും മൂലം യഥാസമയം ചികിത്സ ലഭിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ടോ;
( സി )
ജില്ലാ ആശുപത്രിയിലും എല്ലാ താലൂക്ക് ആശുപത്രികളിലും ആന്റിവെനം ചികിത്സ ഉറപ്പ് വരുത്തുന്നതിനും ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമുള്ള നടപടി സ്വീകരിക്കുമോ?
246.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആൻഡ്രിയ ട്രേഡേഴ്സ് എന്ന കമ്പനിയിൽ നിന്നും എന്തൊക്കെ സാമഗ്രികളാണ് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ വാങ്ങിയിട്ടുള്ളത് എന്ന് വിശദമാക്കാമോ;
( ബി )
വാങ്ങിയ സാമഗ്രി, വാങ്ങിയ തീയതി, നിരക്ക് എന്നീ വിശദാംശങ്ങൾ നൽകാമോ;
( സി )
പ്രസ്തുത സ്ഥാപനത്തിന് നൽകിയ കരാറുകളിൽ ടെൻഡർ നടപടികൾ പാലിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത സ്ഥാപനത്തിന്റെ മുൻപരിചയവും വിശ്വാസ്യതയും പരിശോധിച്ചിട്ടുണ്ടോ;
( ഇ )
നാഷണൽ ഹെൽത്ത് മിഷനിൽ ജോലി ചെയ്യുന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണെന്നത് ഈ കമ്പനിക്ക് കരാർ നൽകുന്നതിന് സഹായകരമായിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
247.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഹിളാ അപ്പാരൽസ്‌ എന്ന സ്ഥാപനത്തിൽ നിന്നും 22.03.2020-ന് പി.പി.ഇ. കിറ്റുകൾ വാങ്ങാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ തീരുമാനിച്ചിരുന്നോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത തീരുമാനം റദ്ദാക്കിയിരുന്നോ; എങ്കിൽ എന്നാണ് ഈ തീരുമാനം റദ്ദാക്കിയത്; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത തീരുമാനം റദ്ദാക്കിയ ശേഷവും ഈ പർച്ചെയ്‌സ് ഓർഡറിന് സർക്കാരിൽ നിന്നും എക്സ് പോസ്റ്റ് ഫാക്ടോ അംഗീകാരം നേടിയെടുത്തിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കിൽ അതിനുളള കാരണം വിശദമാക്കാമോ?
248.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പബ്ലിക്ക് ഹെല്‍ത്ത് കേഡര്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി ആരോഗ്യമേഖലയ്ക്ക് ഉണ്ടാക്കുന്ന മാറ്റങ്ങള്‍ വിശദമാക്കാമോ?
249.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് വിപുലീകരണത്തിന് തുക അനുവദിച്ചുവെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിന് തടസ്സങ്ങളുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി എത്രയും വേഗം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
250.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആരോഗ്യവകുപ്പ് മന്ത്രി മിന്നൽ സന്ദർശനം നടത്തിയ അവസരത്തിൽ ആശുപത്രി സൂപ്രണ്ടിനെ പരസ്യമായി ശാസിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സൂപ്രണ്ടിന് എതിരായി കണ്ടെത്തിയ കൃത്യവിലോപങ്ങൾ എന്തൊക്കെയാണ്; ഇക്കാര്യത്തിൽ സ്വീകരിച്ച ശിക്ഷാ നടപടികൾ എന്തെല്ലാമാണ്; വിശദമാക്കാമോ;
( സി )
പ്രസ്തുത സന്ദർശനത്തെ തുടർന്ന് സൂപ്രണ്ടിനെ സ്ഥലം മാറ്റിയിട്ടുണ്ടോ; വിശദാംശം നൽകുമോ?
251.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
M/S ഹെല്‍പ് ലൈഫ് കണ്‍സള്‍ട്ടന്റ്സ് ആന്റ് റെയിന്‍ബോ ഡ്രഗ്സ് ആന്റ് കെമിക്കല്‍സ് എന്ന സ്ഥാപനത്തിൽ നിന്നും കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ പി.പി.ഇ. കിറ്റുകൾ ലഭ്യമാക്കിയിരുന്നോ; എങ്കിൽ ഏതൊക്കെ തീയതികളിലായി എത്ര രൂപ നിരക്കിലാണ് ഈ സ്ഥാപനത്തിൽ നിന്നും പി.പി.ഇ. കിറ്റുകൾ ലഭ്യമാക്കിയിരുന്നത്;
( ബി )
പ്രസ്തുത പർച്ചെയ്‌സ് ഓർഡറിന് സർക്കാരിൽ നിന്നും എക്സ് പോസ്റ്റ് ഫാക്ടോ അംഗീകാരം നേടിയെടുത്തിട്ടുണ്ടോ; എങ്കിൽ പ്രസ്തുത അംഗീകാരത്തിന്റെ നോട്ട് ഫയലിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത സ്ഥാപനത്തിൽ നിന്നും കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ പി.പി.ഇ. കിറ്റുകൾ ലഭ്യമാക്കിയതു സംബന്ധിച്ച നോട്ട് ഫയലിന്റെ പകർപ്പ് ലഭ്യമാക്കാമോ?
252.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ PROR00000010449 പർച്ചെയ്‌സ് ഓർഡർ സംബന്ധിച്ച നോട്ട് ഫയലിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പർച്ചെയ്‌സ് ഓർഡറിന് സർക്കാരിൽ നിന്നും എക്സ് പോസ്റ്റ് ഫാക്ടോ അംഗീകാരം നേടിയെടുത്തിട്ടുണ്ടോ; എങ്കിൽ ആയതിന്റെ നോട്ട് ഫയലിന്റെ പകർപ്പ് ലഭ്യമാക്കാമോ?
253.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ എം വിൻസെൻറ്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
30.03.2020 -ന് സാൻ ഫാർമ എന്ന കമ്പനിയിൽ നിന്നും അമ്പതിനായിരം പി. പി. ഇ. കിറ്റ് വാങ്ങാനുള്ള തീരുമാനം എടുത്തശേഷം പതിനയ്യായിരം കിറ്റ് മാത്രം വാങ്ങിയാൽ മതി എന്ന് മെഡിക്കൽ സർവ്വീസസ് കോർപറേഷൻ ഫിനാൻസ് മാനേജർ നോട്ട് ഫയലിൽ രേഖപ്പെടുത്തിയിരുന്നോ; എങ്കിൽ ഇതിന്റെ തീയതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കമ്പനിയിൽ നിന്നും പതിനയ്യായിരം പി. പി. ഇ. കിറ്റ് വാങ്ങാനുള്ള തീരുമാനം മെഡിക്കൽ സർവ്വീസസ് കോർപറേഷൻ കൈക്കൊണ്ട ശേഷം അമ്പതിനായിരം പി. പി. ഇ. കിറ്റ് വാങ്ങിയതിനുള്ള 7.75 കോടി രൂപയ്ക്കുള്ള എക്സ് പോസ്റ്റ് ഫാക്ടോ അംഗീകാരത്തിന് സർക്കാരിൽ സമർപ്പിച്ചിട്ടുണ്ടോ; എങ്കില്‍ കാരണം വിശദമാക്കാമോ;
( സി )
ശേഷിക്കുന്ന തുക എന്ത് ആവശ്യങ്ങൾക്കാണ് വിനിയോഗിച്ചതെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത തുകയുടെ വിനിയോഗത്തിനായി സർക്കാരിന്റെ അനുമതി നേടിയിരുന്നോ; എങ്കിൽ ആയത് സംബന്ധിച്ച വിശദാംശം നൽകാമോ?
254.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആരോഗ്യസ്ഥാപനങ്ങളിൽ ഭിന്നശേഷിക്കാര്‍ക്ക് ക്യൂ ഒഴിവാക്കിക്കൊണ്ടുള്ള അറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടോ എന്ന് പരിശോധന നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ പരിശോധന നടത്തുന്നതിനുള്ള നടപടി സ്വീകരിക്കാമോ;
( ബി )
എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രസ്തുത ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കാമോ?
255.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലെ കിണറുകളില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം പരിശോധിക്കുന്നതിന് എന്തൊക്കെ നടപടികള്‍ ആണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
കിണറുകളില്‍ ഇ-കോളി ബാക്ടീരിയ സാന്നിദ്ധ്യം കണ്ടെത്തുന്ന പക്ഷം എന്തൊക്കെ നടപടികള്‍ ആണ് സ്വീകരിക്കുന്നത് എന്നറിയിക്കാമോ?
256.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാൻ ഫാർമ എന്ന സ്ഥാപനത്തിൽ നിന്നും അമ്പതിനായിരം പി. പി. ഇ. കിറ്റുകൾ വാങ്ങാൻ തീരുമാനിച്ചതിനുശേഷം പതിനയ്യായിരം പി. പി. ഇ. കിറ്റുകൾ മാത്രം വാങ്ങാനുള്ള തീരുമാനം കൈക്കൊണ്ടതു സംബന്ധിച്ച രേഖകളുടെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിൽ നിന്നും പതിനയ്യായിരം പി. പി. ഇ. കിറ്റുകൾ വാങ്ങാനുള്ള തീരുമാനം മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ കൈക്കൊണ്ടതിനുശേഷം അമ്പതിനായിരം പി. പി. ഇ. കിറ്റ് വാങ്ങിയതിനുള്ള 7.75 കോടി രൂപയ്ക്കുള്ള എക്സ് പോസ്റ്റ് ഫാക്റ്റോ അംഗീകാരത്തിന് സർക്കാരിൽ സമർപ്പിച്ചതിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
ശേഷിക്കുന്ന തുകയുടെ വിനിയോഗത്തിനായി സർക്കാരിന്റെ അനുമതി നേടിയിരുന്നോ; എങ്കിൽ ആയത് സംബന്ധിച്ച രേഖകൾ ലഭ്യമാക്കാമോ ;
( ഡി )
പ്രസ്തുത അനുമതി സംബന്ധിച്ച സർക്കാർ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ?
257.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അവയവമാറ്റവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സർക്കാർ നടത്തുന്ന ഇടപെടലുകൾ വിശദമാക്കാമോ;
( ബി )
അവയവമാറ്റവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ തടയുന്നതിനും അവയവ കച്ചവടം നിയന്ത്രിക്കുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ;
( സി )
അവയവമാറ്റത്തിനായി സർക്കാർ തലത്തിൽ പ്രത്യേക സംവിധാനം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത സംവിധാനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏത് ഘട്ടത്തിലാണെന്നും അവ എപ്പോൾ ആരംഭിക്കാൻ കഴിയുമെന്നും അറിയിക്കാമോ?
തിരുവല്ല താലൂക്ക് ആശുപത്രിയിലെ മിന്നൽ സന്ദർശനം
258.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആരോഗ്യവകുപ്പ് മന്ത്രി മിന്നൽ സന്ദർശനം നടത്തിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത സന്ദർശനം എന്നായിരുന്നു; തദവസരത്തിൽ ആശുപത്രിയുടെ പ്രവർത്തനത്തിൽ കണ്ടെത്തിയ കൃത്യവിലോപങ്ങളും പോരായ്മകളും എന്തൊക്കെയാണെന്നും ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അവസരത്തിൽ ആശുപത്രിയിൽ നിന്നും അത്യാവശ്യ മരുന്നുകൾ പോലും ലഭിക്കുന്നില്ല എന്ന് രോഗികൾ നേരിട്ട് പരാതി ഉന്നയിച്ചിരുന്നോ; എങ്കിൽ ഏതൊക്കെ മരുന്നുകൾ ലഭിക്കുന്നില്ല എന്നാണ് പരാതി ഉന്നയിച്ചതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പരാതിയുടെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ; മരുന്ന് ലഭ്യമല്ലാത്ത അവസ്ഥ ഉണ്ടാകുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോ; എങ്കിൽ ഇവർക്കെതിരെ സ്വീകരിച്ച നടപടികൾ എന്താണെന്ന് അറിയിക്കാമോ;
( ഡി )
മിന്നൽ സന്ദർശനം നടത്തിയ ദിവസം പ്രസ്തുത ആശുപത്രി ഫാർമസിയിൽ ഏതൊക്കെ അവശ്യ മരുന്നുകളാണ് ഇല്ലാതിരുന്നതെന്ന് വ്യക്തമാക്കാമോ; അന്നേ ദിവസം ആശുപത്രി ഫാർമസിയിലെ മരുന്നുകളുടെ സ്റ്റോക്ക് വിവരം സംബന്ധിച്ച വിശദാംശം നൽകാമോ?
259.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര നിയോജകമണ്ഡലത്തിൽ പ്രവര്‍ത്തിച്ചുവരുന്ന അലോപ്പതി, ആയുര്‍വേദ,ഹോമിയോ ആശുപത്രികളുടെ പേരു വിവരവും അവ പ്രവര്‍ത്തിച്ചുവരുന്ന സ്ഥലങ്ങളും, ജീവനക്കാരുടെ തസ്തിക തിരിച്ച വിവരങ്ങളും ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളിൽ ഓരോ വാര്‍ഡിലും നിയോഗിച്ചിട്ടുള്ള ഫീല്‍ഡ്തല ആരോഗ്യപ്രവര്‍ത്തകരുടെ തസ്തിക തിരിച്ചുള്ള എണ്ണം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ആരോഗ്യ സ്ഥാപനങ്ങളില്‍ ഐ.പി. സൗകര്യം ലഭ്യമായിട്ടുള്ള ആശുപത്രികളുടെ വിവരവും അനുവദിച്ചിട്ടുളള കിടക്കകളുടെ എണ്ണവും ലഭ്യമാക്കാമോ?
260.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ KL-01-BE-7115 നമ്പർ ആംബുലൻസിന്റെ ഫിറ്റ്നസ് പുതുക്കാൻ ആവശ്യമായ അറ്റകുറ്റപ്പണികൾക്കുള്ള എസ്റ്റിമേറ്റ് അംഗീകരിക്കുന്നതിന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ബന്ധപ്പെട്ട രേഖകൾ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് സമർപ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കിൽ എന്നാണ് പ്രസ്തുത ഫയൽ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ ലഭ്യമായതെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത ഫയലിന്മേൽ ആരോഗ്യവകുപ്പ് ഡയറക്ടർ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( ഡി )
03.06.2022 തീയതി രേഖപ്പെടുത്തിയ കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറുടെ കത്തിൽ കാലവിളംബം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഇ )
എസ്റ്റിമേറ്റ് അംഗീകരിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കിൽ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ?
261.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബാംഗം കോവിഡ് ബാധിച്ചു മരണപ്പെട്ടാല്‍ ആ കുടുംബത്തിന് 3 വർഷം പ്രതിമാസം 5000 രൂപ നൽകുമെന്ന് സംസ്ഥാന സർക്കാർ വാഗ്ദാനം നൽകിയിരുന്നോ; എങ്കിൽ എപ്പോഴാണ് വാഗ്ദാനം നൽകിയതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതു സംബന്ധിച്ച് ഏതെങ്കിലും ഉത്തരവ് പുറത്തിറക്കിയിട്ടുണ്ടോ; എങ്കില്‍ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
അപേക്ഷ സമർപ്പിക്കേണ്ട രീതി എന്താണെന്നും അപേക്ഷ സമർപ്പിച്ച് എത്ര ദിവസത്തിനുള്ളിലാണ് പണം നൽകുകയെന്നും വ്യക്തമാക്കാമോ;
( ഡി )
ഇതുവരെ എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും ഇതിൽ എത്ര എണ്ണമാണ് അംഗീകരിച്ചതെന്നും ജില്ല തിരിച്ചു വ്യക്തമാക്കാമോ;
( ഇ )
എത്ര അപേക്ഷകൾക്ക് സഹായം അനുവദിച്ചു എന്ന് ജില്ല തിരിച്ചു വ്യക്തമാക്കാമോ; അപേക്ഷകൾ നിരസിച്ചിട്ടുണ്ടെങ്കിൽ എത്രയെണ്ണമാണ് നിരസിച്ചതെന്നും അതിനുള്ള കാരണമെന്താണെന്നും ജില്ല തിരിച്ചു വ്യക്തമാക്കാമോ?
262.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിരോധ സാമഗ്രികൾ വാങ്ങുന്നതിനായി നാഷണൽ ഹെൽത്ത് മിഷൻ കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷന് നൽകുന്ന തുക വിനിയോഗിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരം ആവശ്യമാണോയെന്ന് വ്യക്തമാക്കാമോ; എങ്കിൽ ഇപ്രകാരം നാളിതുവരെ എത്ര തുക നൽകിയെന്നും എത്ര തുകയ്ക്ക് സർക്കാർ അംഗീകാരം നൽകിയെന്നും വിശദമാക്കാമോ?
263.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമം നടപ്പിലാക്കുമ്പാേള്‍ നിലവിലുള്ള ലബാേറട്ടറി ടെക്നീഷ്യന്മാരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ എന്താെക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ?
264.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ലിനിക്കല്‍ ലബാേറട്ടറികളിലെ സ്ഥല വിസ്തീര്‍ണ്ണം വര്‍ദ്ധിപ്പിക്കുക വഴി നിലവിലുള്ള സ്ഥാപനങ്ങള്‍ക്ക് എന്തെങ്കിലും പ്രയാസങ്ങള്‍ നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
( ബി )
എങ്കില്‍ പ്രയാസങ്ങള്‍ എന്താണെന്ന് വിശദമാക്കാമാേ;
( സി )
പ്രസ്തുത പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
265.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം പൂക്കോട്ടൂർ ബ്ലോക്ക് പി.എച്ച്.സി.യെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ആക്കി ഉയർത്തണമെന്ന ബ്ലോക്ക് പഞ്ചായത്തിന്റെയും എം.എൽ.എ.യുടെയും ആവശ്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ; പ്രസ്തുത പി.എച്ച്.സി.യെ അപ്ഗ്രേഡ് ചെയ്യാൻ നടപടി സ്വീകരിക്കുമോ;
( ബി )
ഇതു സംബന്ധിച്ച് 6358826/2022/M(H),W&CD നമ്പർ ഫയലിൽ സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ;
( സി )
01.08.2021-ലെ സ.ഉ (സാധാ )നം. 1633/2020/ആ.കു.വ. ഉത്തരവ് പ്രകാരം മലപ്പുറം പൂക്കോട്ടൂർ പി.എച്ച്.സി.യെ ബ്ലോക്ക് തല കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചിരു​ന്നോ; എങ്കില്‍ പ്രസ്തുത ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ; ആയതിനായി നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ?
266.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017-18 ബഡ്ജറ്റിൽ പുതിയ ഹോമിയോ ആശുപത്രി അനുവദിക്കുന്നതിന് 2210-02-102-73 എന്ന ശീർഷകത്തിൽ തുക വകയിരുത്തുകയും 12.05.2017-ന് വർക്കിങ് ഗ്രൂപ്പ് യോഗം ചേർന്ന് അംഗീകാരം നൽകുകയും ചെയ്ത പ്രകാരം മുപ്പത് പഞ്ചായത്തുകളിൽ പുതിയ ഹോമിയോ ഡിസ്പെൻസറി അനുവദിച്ച് ആയുഷ് ബി വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നോ; എങ്കിൽ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ഉത്തരവ് 27.07.2017-ൽ റദ്ദ് ചെയ്തിരുന്നോ; എങ്കിൽ പ്രസ്തുത ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ; റദ്ദ് ചെയ്യാനുളള കാരണം വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ഉത്തരവില്‍ ഉള്‍പ്പെട്ട ഏതെങ്കിലും പഞ്ചായത്തിൽ പിന്നീട് സർക്കാർ-എൻ.ആർ.എച്ച്.എം. ഹോമിയോ ഡിസ്‍പെൻസറികൾ അനുവദിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
റദ്ദ് ചെയ്ത ഉത്തരവിൽ ഉള്‍പ്പെട്ട മലപ്പുറം ജില്ലയിലെ മുതുവല്ലൂർ ഹോമിയോ ഡിസ്‍പെൻസറി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
267.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹോമിയോപ്പതി വകുപ്പിൽ നാഷണൽ ഹെൽത്ത് മിഷൻ വഴിയുള്ള ഡോക്ടർമാരുടെ കരാർ നിയമനം എത്ര വർഷത്തേക്കാണ് എന്ന് വ്യക്തമാക്കുമോ;
( ബി )
നാഷണൽ ഹെൽത്ത് മിഷൻ വഴിയുള്ള ഡോക്ടർമാരുടെ നിയമനം, നിലവിലുള്ള പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിന്നും താൽക്കാലികാടിസ്ഥാനത്തിൽ നടത്തുവാൻ നടപടി സ്വീകരിക്കുമോ;
( സി )
നാഷണൽ ഹെൽത്ത് മിഷൻ വഴി കരാറടിസ്ഥാനത്തിൽ നിയമിതരായ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 60 വയസ് എന്നത്‌ സംബന്ധിച്ച ഉത്തരവ് നിലവിലുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ഡി )
നാഷണൽ ഹെൽത്ത് മിഷൻ വഴിയുള്ള ഡോക്ടർമാരുടെ കരാർ നിയമനത്തിൽ സംവരണതത്വം പാലിച്ചിട്ടുണ്ടോ എന്ന് വിശദമാക്കുമോ;
( ഇ )
സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (ഹോമിയോപ്പതി) തസ്തികയിലെ നിയമനം കരാർ മുഖേനയാണോ അന്യത്ര സേവന വ്യവസ്ഥ മുഖേനയാണോ എന്ന് വ്യക്തമാക്കാമോ?
268.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആയുഷ് വകുപ്പില്‍ നിലവിലുള്ള മെഡിക്കല്‍ ഓഫീസര്‍ പി‌.എസ്‌.സി. റാങ്ക് പട്ടികയില്‍ നിന്ന് എത്ര പേരെ നിയമിയിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
നിലവില്‍ എത്ര ഒഴിവുകള്‍ ഉണ്ട്; റാങ്ക് ലിസ്റ്റ് കാലാവധിക്കുള്ളില്‍ എത്ര ഒഴിവുകള്‍ പ്രതീക്ഷിക്കുന്നുവെന്ന് വ്യക്തമാക്കാമോ?
269.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം താലൂക്കിൽ കിടത്തിചികിത്സാ സൗകര്യത്തോടെയുള്ള ആയുർവേദ ആശുപത്രി തുടങ്ങുന്നത് പരിഗണനയിൽ ഉണ്ടോ; വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
എം എൽ എ ഫണ്ടിൽ നിന്നും അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ ഒരുക്കുകയാണെങ്കിൽ മഞ്ചേശ്വരത്ത് ആയുർവേദ ആശുപത്രി തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ?
270.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിലെ ഒരു വിഭാഗം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ദ്രവ്യഗുണവിഷയത്തിലും ചരകയിലും പരീക്ഷ എഴുതാന്‍ അനുവദിയ്ക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വിദ്യാര്‍ത്ഥി സമരത്തിന്റെ ഭാഗമായി ബഹിഷ്കരിച്ച മോഡല്‍ പരീക്ഷ മറ്റൊരു ദിവസം നടത്തുന്നതിന് പകരം മുഴുവന്‍ വിദ്യാര്‍ത്ഥികളെയും തോല്‍പ്പിച്ചിരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത കോളേജില്‍ അക്കാദമിക് കലണ്ടര്‍ തയ്യാറാക്കിയിട്ടുണ്ടോ; 2021-2022, 2022-23 വര്‍ഷങ്ങളിലെ അക്കാദമിക് കലണ്ടറിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
271.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുളത്തൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ കിടത്തി ചികിത്സയ്ക്ക് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ആശുപത്രിയില്‍ കിടത്തി ചികിത്സയ്ക്ക് ആവശ്യമായ ഏതൊക്കെ നടപടികളാണ് പൂര്‍ത്തീകരിക്കേണ്ടത് എന്ന് വ്യക്തമാക്കാമോ?
272.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹോമിയോ, ആയുര്‍വേദം തുടങ്ങിയ ആയുഷ് വകുപ്പ് ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം 60 വയസാക്കി ഉയര്‍ത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;
( ബി )
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനം എടുത്തിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഇതു സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
273.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നിന്റെ ദൗർലഭ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
മരുന്നുകള്‍ വാങ്ങുന്നതിന് കാരുണ്യ പദ്ധതിയില്‍ നിന്നും ഫണ്ട് വിനിയോഗിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ കാരണങ്ങള്‍ വിശദമാക്കാമോ;
( സി )
മരുന്ന് വാങ്ങലുമായി ബന്ധപ്പെട്ട ടെണ്ടര്‍ നടപടികള്‍ യഥാസമയം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിന്റെ കാരണങ്ങള്‍ വിശദമാക്കാമോ;
( ഡി )
സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം പരിഹരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?
274.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ നായരമ്പലം ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ നിലവിലുള്ള 13/50 നമ്പര്‍ അങ്കണവാടി പുനര്‍നിര്‍മ്മാണ അനുമതിക്കായി 11.12.2020 തീയതിയിലെ ബി4/136/2020 നമ്പര്‍ കത്ത്പ്രകാരം സമര്‍പ്പിച്ച അപേക്ഷയില്‍ അനുമതി ലഭ്യമാക്കുന്നതിലുളള കാലതാമസത്തിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അങ്കണവാടി പുനര്‍നിര്‍മ്മാണത്തിന് എത്രയും വേഗം അനുമതി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
അനുമതി ലഭ്യമാക്കിയിട്ടുണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
275.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അങ്കണവാടി ജീവനക്കാര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന പ്രതിമാസ വേതനം എത്രയാണെന്നും എന്ന് മുതല്‍ ഈ തുക ലഭിക്കുന്നുവെന്നും വ്യക്തമാക്കാമോ;
( ബി )
ഇതില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നത് എത്ര രൂപയാണെന്നും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത് എത്ര രൂപയാണെന്നും വിശദമാക്കാമോ;
( സി )
അങ്കണവാടി ജീവനക്കാരുടെ വേതനം കൃത്യമായ ഇടവേളകളില്‍ പുതുക്കുന്നതിന് എന്തെങ്കിലും സംവിധാനമുണ്ടോ;
( ഡി )
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനായി സ്വീകരിക്കുന്ന നടപടികളുടെ മാതൃകയില്‍ അങ്കണവാടി ജീവനക്കാരുടെ വേതനം പരിഷ്കരിക്കുവാന്‍ സ്ഥിരമായ ഒരു സംവിധാനം ഉണ്ടാക്കുന്നതിനും കൃത്യമായ ഇടവേളകളില്‍ ഇത് പരിഷ്കരിക്കുന്നതിനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
276.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പോഷകബാല്യം പദ്ധതിയിൽ വയനാട് ജില്ലയില്‍ എത്ര കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതിനാവശ്യമായ ചെലവും അംഗന്‍വാടികളുടെ എണ്ണവും താലൂക്ക് അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
277.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴിലിടങ്ങളില്‍ ശിശു പരിപാലന കേന്ദ്രം എന്ന പദ്ധതിയിലൂടെ കുട്ടികള്‍ക്ക് ലഭ്യമാകുന്ന സൗകര്യങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ എല്ലാ തൊഴിലിടങ്ങളിലും പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കാമോ?
278.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനിത-ശിശുവികസന വകുപ്പിന്റെ ഐ.സി.ഡി.എസ്. പ്രോജക്ടുകളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ എത്ര ഡ്രൈവർമാർ ജോലി ചെയ്യുന്നു; ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കാമോ; പ്രസ്തുത ഡ്രൈവര്‍മാര്‍ക്ക് ശമ്പള കുടിശ്ശിക ഉണ്ടോ; ഉണ്ടെങ്കില്‍ എത്ര മാസത്തേതെന്നും ആയതിനുള്ള കാരണവും വ്യക്തമാക്കുമോ?
279.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ സ്വന്തമായി കെട്ടിടമുള്ള അംഗന്‍വാടികള്‍ എത്ര; അവ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അംഗന്‍വാടികളില്‍ അറ്റകുറ്റപ്പണികള്‍ ആവശ്യമുള്ളവ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( സി )
സ്വന്തമായി സ്ഥലമുണ്ടായിട്ടും കെട്ടിടമില്ലാത്തതിനാല്‍ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികള്‍ എത്രയെന്നും അവ ഏതൊക്കെയെന്നും പഞ്ചായത്തടിസ്ഥാനത്തില്‍ വിശദീകരിക്കാമോ?
280.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പോഷകബാല്യം പദ്ധതിയുടെ ഭാഗമായി അംഗന്‍വാടി പ്രീസ്കൂള്‍ കുട്ടികള്‍ക്ക് പാലും മുട്ടയും നല്‍കുന്ന പദ്ധതിയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ എത്ര തുക അനുവദിച്ചെന്ന് വ്യക്തമാക്കാമോ; പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പ്രയോജനം എത്ര അംഗന്‍വാടി പ്രീസ്കൂള്‍ കുട്ടികള്‍ക്ക് ലഭിക്കുമെന്ന് വ്യക്തമാക്കാമോ?
281.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു അംഗന്‍വാടിയുടെ നിർമ്മാണത്തിന് ഏറ്റവും കുറഞ്ഞത് എത്ര സെന്റ് സ്ഥലം ആവശ്യമാണെന്ന് വ്യക്തമാക്കാമോ;
( ബി )
കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ മാഞ്ഞൂര്‍, ഉഴവൂര്‍ പഞ്ചായത്തുകളിലെ മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ടിന്റെ സ്ഥലം അനുവദിക്കുന്നത് സംബന്ധിച്ച് ഇറിഗേഷന്‍ ചീഫ് എഞ്ചിനീയര്‍, ഒരു അംഗന്‍വാടിക്ക് എത്ര സെന്റ് സ്ഥലം ആവശ്യമാണ് എന്നറിയിക്കുവാന്‍ വനിതാ ശിശുവികസന ഡയറക്ടര്‍ക്ക് നല്‍കിയ കത്തിന് ഡയറക്ടര്‍ മറുപടി നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം അറിയിക്കാമോ;
( സി )
പ്രസ്തുത വിഷയത്തില്‍ വനിതാ ശിശുവികസന ഡയറക്ടര്‍ നൽകിയ മറുപടി അറിയിക്കാമോ; ചീഫ് എഞ്ചിനീയര്‍ക്ക് നല്‍കിയ പ്രസ്തുത മറുപടിയുടെ പകർപ്പ് ലഭ്യമാക്കാമോ?
282.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അംഗന്‍വാടി മുഖേന കുട്ടികള്‍ക്കും അമ്മമാര്‍ക്കും വിതരണം ചെയ്യുന്ന പോഷകാഹാരങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
വനിതാശിശു വികസന വകുപ്പ് മുഖേന ഗര്‍ഭിണികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
ഗര്‍ഭിണികളുടെ മാനസികോല്ലാസത്തിന് അംഗന്‍വാടി കേന്ദ്രീകരിച്ച് പ്രത്യേക പദ്ധതികള്‍ നിലവിലുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
283.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വന്തമായി കെട്ടിടമില്ലാത്ത എത്ര അംഗന്‍വാടികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമാേ;
( ബി )
എത്ര അംഗന്‍വാടികള്‍ മാതൃകാ അങ്കണവാടികളായി ഉയര്‍ത്തിയിട്ടുണ്ടെന്ന വിവരം ജില്ല/സ്ഥാപനം തിരിച്ചു ലഭ്യമാക്കാമാേ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.