UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >16th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 16th SESSION
 
03.02.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

1232.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പൊതുമരാമത്ത് വകുപ്പിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിലെ തടസ്സങ്ങള്‍ പരിഹരിക്കുന്നതിന് വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ഉറപ്പാക്കുന്നതിനുവേണ്ടി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കുന്ന പ്രവൃത്തികള്‍ ഉയർന്ന ഗുണനിലവാരത്തിലും, സമയബന്ധിതമായും നടപ്പിലാക്കുന്നതിന് എന്തെല്ലാം പരിഷ്കാരങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളത്; വ്യക്തമാക്കുമോ?
കരാറുകാർക്ക് നൽകാനുള്ള കുടിശ്ശിക
1233.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന് കീഴിൽ വിവിധ പ്രവൃത്തികൾ നടപ്പാക്കിയ കരാറുകാർക്ക് നിലവിൽ നൽകാനുള്ള കുടിശ്ശികയുടെ വിശദാംശങ്ങൾ വ്യക്തമാക്കുമോ;
( ബി )
കുടിശ്ശിക വിതരണം ചെയ്യാത്തത് പൊതുമരാമത്ത് വകുപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങളെയും റോഡുകളുടെ അറ്റകുറ്റപ്പണികളെയും ഉൾപ്പെടെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; എങ്കിൽ കുടിശ്ശിക വിതരണം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
റോഡുകളെ ബി.എം. & ബി.സി നിലവാരത്തിലേക്ക് ഉയർത്തുന്നതിന് നടപടി
1234.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 കാലഘട്ടത്തില്‍ എത്ര കിലോമീറ്റര്‍ വരെയുള്ള പി.ഡബ്ല്യൂ.ഡി. റോഡുകളാണ് ബി. എം. & ബി. സി. (ബിറ്റുമിനസ് മെക്കാഡം & ബിറ്റുമിനസ് കോൺക്രീറ്റ്) നിലവാരത്തില്‍ നവീകരിച്ചതെന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ എത്ര കിലോമീറ്റർ വരെയുള്ള റോഡുകളാണ് ഇനി ബി. എം. & ബി. സി. നിലവാരത്തിലേക്ക് ഉയർത്തുവാനുള്ളത്; വിശദമാക്കാമോ;
( സി )
അതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
1235.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആലപ്പുഴ മണ്ഡലത്തില്‍ പൊതുമരാമത്ത് മെയിന്റനന്‍സ് വിഭാഗം മുഖേന നടത്തിയ പ്രവൃത്തികളുടെ വിശദാംശം നല്‍കാമോ;
( ബി )
നിലവില്‍ നടന്നുവരുന്ന പ്രവൃത്തികള്‍ ഏതൊക്കെയാണന്നും അവയുടെ നിലവിലെസ്ഥിതിയും വിശദമാക്കാമോ;
( സി )
ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള പ്രൊപ്പോസലുകളുണ്ടെങ്കില്‍ അവയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
1236.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന റോഡ്, കെട്ടിടം, പാലം പ്രവൃത്തികളുടെ നിലവിലെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ;
( ബി )
2021 ജൂണ്‍ മാസത്തിന് ശേഷം കുണ്ടറ നിയോജക മണ്ഡലത്തിലേയ്ക്ക് അനുവദിച്ചിട്ടുളള റോഡ്, കെട്ടിടം, പാലം പദ്ധതികള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ?
1237.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തില്‍ പി.ഡബ്ല്യു.ഡി. റോഡ്സ്,ബിള്‍ഡിംഗ്സ്, മെയിന്റനന്‍സ് കെ.ആര്‍.എഫ്.ബി, എന്നീ വിഭാഗങ്ങള്‍ മുഖേന നടപ്പിലാക്കി വരുന്ന വിവിധ നിര്‍മ്മാണ പ്രവൃര്‍ത്തികളുടെ പുരോഗതി അറിയിക്കാമോ;
( ബി )
കൊടുന്താർ- മേൽപ്പാടം പാലത്തിന്റെ നിര്‍വ്വഹണ പുരോഗതി അറിയിക്കാമോ;
( സി )
മുതലക്കുറിച്ചിക്കല്‍ പാലത്തിന്റെ നിര്‍വ്വഹണ പുരോഗതി അറിയിക്കാമോ; ഈ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണത്തിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കാമോ;
( ഡി )
ഹരിപ്പാട് എം.എൽ.എ.യുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പിഡബ്ല്യുഡി വകുപ്പ് മുഖേന ഹരിപ്പാട് മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പ്രവൃർത്തികളുടെ നിര്‍വ്വഹണ പുരോഗതി അറിയിക്കാമോ?
1238.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി വലിയ പാലത്തോട് ചേർന്ന് ബസ്‌ബേ നിർമ്മാണത്തിനുള്ള സ്ഥലമെടുപ്പ് നടപടികൾക്കായി പി. ഡബ്ല്യു. ഡി. പാലങ്ങൾ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അതിർത്തി നിർണ്ണയം നടത്തിയത് ഏത് തീയതിയിലാണ്; ആയതിന് തയ്യാറാക്കിയ സർവേ റിപ്പോർട്ടിന്റെയും സ്കെച്ചിന്റെയും വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
സ്ഥലമുടമകളുമായി നടത്തിയ ചർച്ചകൾ ഏത് ഘട്ടത്തിലാണ്; എത്ര പേരിൽ നിന്ന് സമ്മതപത്രം ലഭിച്ചിട്ടുണ്ടെന്നും സമ്മതം നൽകാത്ത ഉടമകൾ ഉണ്ടെങ്കിൽ അതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ;
( സി )
സ്ഥലമെടുപ്പിനായി തയ്യാറാക്കിയ പ്രാഥമിക സ്കെച്ച്, അളവു രേഖകൾ എന്നിവ റവന്യൂ വകുപ്പിന് കൈമാറിയിട്ടുണ്ടോ; ഇല്ലെങ്കിൽ കാലതാമസത്തിനുണ്ടായ കാരണം വ്യക്തമാക്കാമോ;
( ഡി )
യൂട്ടിലിറ്റി ഷിഫ്റ്റിംഗ് സംബന്ധിച്ച് കെ. എസ്. ഇ. ബി, കേരള വാട്ടർ അതോറിറ്റി, ബി. എസ്. എൻ. എൽ, കെ-ഫോൺ എന്നീ സ്ഥാപനങ്ങളുമായി നടത്തിയ സംയുക്ത പരിശോധനകളുടെ തീയതികൾ ഏതെല്ലാമാണെന്നും അവരിൽ നിന്ന് ലഭിച്ച എസ്റ്റിമേറ്റുകൾക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത ബസ്ബേ നിർമ്മാണത്തിനായുള്ള ഡി. പി. ആർ. തയ്യാറാക്കൽ നിലവിൽ ഏത് ഘട്ടത്തിലാണ്; ഡി .പി. ആർ. പൂര്‍ത്തിയാക്കി അംഗീകാരത്തിനായി സമർപ്പിക്കാൻ എന്നത്തേക്ക് സാധിക്കും; വ്യക്തമാക്കാമോ?
1239.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ നിയോജക മണ്ഡലാടിസ്ഥാനത്തിൽ കോണ്‍സ്റ്റിറ്റ്യൂന്‍സി മോണിട്ടറിംഗ് ടീം (സി.എം.ടി.) പ്രതിമാസം യോഗം ചേരണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
സി. എം. ടി. യോഗങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കാറുണ്ടോ; ആലപ്പുഴ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ ഒരു വര്‍ഷം ചേര്‍ന്ന യോഗങ്ങളുടെ മിനിറ്റ്സ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത കാലയളവില്‍ ചേര്‍ന്ന യോഗങ്ങളിലെ തീരുമാനങ്ങളില്‍ ഏതെല്ലാമാണ് ഇതുവരെ നടപ്പിലാക്കിയത് എന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത കാലയളവില്‍ ചേര്‍ന്ന യോഗങ്ങളിലെ തീരുമാനങ്ങളില്‍ ഇതുവരെ നടപ്പിലാക്കാത്തവ ഏതെല്ലാമാണ്; അവ നടപ്പിലാക്കാത്തത് എന്തുകൊണ്ടാണ്; വിശദാംശം ലഭ്യമാക്കാമോ?
1240.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിന് 2016-17 മുതല്‍ 2025-26 സാമ്പത്തിക വര്‍ഷം വരെ പൊതുമരാമത്ത് വകുപ്പ് മുഖേന റോ‍‍ഡ് നിര്‍മ്മാണം, മെയിന്റനന്‍സ് എന്നീ പ്രവൃത്തികള്‍ക്കായി അനുവദിച്ച ഫണ്ട് എത്രയാണെന്നും; ഓരോ പ്രവൃത്തിയുടെ പേരും അതിന് ഒരോന്നിനും അനുവദിച്ച തുകയും എത്രയെന്ന് സാമ്പത്തികവര്‍ഷാടിസ്ഥാനത്തില്‍ ഇനം തിരിച്ച് വിശദമാക്കാമോ?
1241.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-25 കാലഘട്ടത്തില്‍ തൊടുപുഴ നിയോജക മണ്ഡലത്തില്‍ പൊതുമരാമത്തു വകുപ്പിനു കീഴില്‍ പൂര്‍ത്തീകരിച്ച റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ ഏതെല്ലാമാണ് ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ടി വകുപ്പിന് കീഴില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചവ, നിര്‍മാണത്തിലിരിക്കുന്നവ, ഭരണാനുമതി ലഭിച്ചിട്ടും ആരംഭിക്കാത്തവ എന്നിവ ഇനം തിരിച്ച് വിശദാംശം ലഭ്യമാക്കാമോ?
ഏറനാട് മണ്ഡലത്തിലെ മരാമത്ത് വകുപ്പ് പദ്ധതികള്‍
1242.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറനാട് മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിൽ പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കിയ റോഡ്, പാലം, കെട്ടിട നിർമ്മാണം, നവീകരണം എന്നിവയുടെ പ്രവൃത്തി തിരിച്ചുള്ള വിശദാംശം നൽകാമോ;
( ബി )
പ്രസ്തുത കാലയളവിൽ ഏറനാട് മണ്ഡലത്തിൽ മരാമത്തു പ്രവൃത്തികൾക്കായി അനുവദിച്ച തുകയും, ഓരോ പ്രവര്‍ത്തിക്കും വിനിയോഗിച്ച തുകയും എത്രയാണെന്ന് പദ്ധതി/വർഷം തിരിച്ചുള്ള കണക്കുകൾ സഹിതം വ്യക്തമാക്കാമോ; നിലവിൽ ഏറനാട് മണ്ഡലത്തിൽ പൂർത്തീകരിക്കപ്പെടാതെ കിടക്കുന്ന അല്ലെങ്കിൽ വൈകുന്ന മരാമത്തു പ്രവൃത്തികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടോ; അറിയിക്കാമോ;
( സി )
ഏറനാട് മണ്ഡലത്തിലെ സംസ്ഥാനപാതകൾ, പ്രധാന ജില്ലാ റോഡുകൾ, മറ്റ് പി.ഡബ്ല്യൂ.ഡി. റോഡുകൾ എന്നിവയുടെ ദൈർഘ്യം എത്രയാണെന്നും അവയുടെ നിലവിലെ അവസ്ഥ എന്താണെന്നും വിശദീകരിക്കാമോ; കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഏറനാട് മണ്ഡലത്തിൽ റോഡ് പരിപാലനം, പാച്ച് വർക്ക്, റീസർഫസിംഗ് എന്നിവയ്ക്കായി ചെലവഴിച്ച തുക എത്രയാണെന്ന് അറിയിക്കാമോ?
1243.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന് കീഴില്‍ നടന്നുവരുന്ന പ്രവൃത്തികളുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പ്രസ്തൂത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; നിലവിലെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കാമോ?
1244.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്നശേഷം ഒറ്റപ്പാലം നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് (മെയിന്റനൻസ് വിഭാഗം) മുഖേന നടപ്പിലാക്കിയതും നിലവിൽ നടന്നുവരുന്നതുമായ ഓരോ പദ്ധതികളുടെയും അനുവദിച്ച തുകയും അവയുടെ നിലവിലെ സ്ഥിതി വിവരങ്ങളും ലഭ്യമാക്കാമോ;?
1245.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ പാവറട്ടി സെന്റര്‍ നവീകരണ പ്രവൃത്തി നിലവില്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തുക എത്രയാണെന്നും; എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രവൃത്തികള്‍ എന്തെല്ലാമാണെന്നും; അതില്‍ ഏതെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചുവെന്നും അറിയിക്കാമോ;
( സി )
ബാക്കിയുള്ള പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുള്ള തടസ്സം എന്താണെന്ന് വിശദമാക്കുമോ;
( ഡി )
പാവറട്ടി സെന്റര്‍ റോഡ് വീതി കൂട്ടുന്നതിനുള്ള നടപടികള്‍ ഏതുഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ഇ )
ഈ സര്‍ക്കാരിന്റെ കാലാവധിയ്ക്കുള്ളില്‍ പ്രസ്തുത പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
1246.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തിലെ ഒരാടം പാലം-മാനത്തുമംഗലം ബൈപ്പാസ് നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കുമോ;
( ബി )
റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണത്തിനുള്ള പി & ഇ ചാര്‍ജ്ജില്‍ അധികമായി അടയ്ക്കണമെന്ന് റെയില്‍വേ ആവശ്യപ്പെട്ട തുക അടച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാലതാമസത്തിന് കാരണമെന്താണ്; വ്യക്തമാക്കുമോ;
( സി )
ബൈപ്പാസിന്റെ നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള റെയില്‍വേ സ്പാനിന്റെ ഡിസൈന്‍ ഡ്രോയിംഗ്സ്, അംഗീകരിച്ച അലൈൻമെന്റ്, സോയില്‍ ഇന്‍വസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് എന്നിവ അടങ്ങിയ വിശദാംശങ്ങള്‍ സമര്‍പ്പിക്കുവാൻ ചീഫ് എഞ്ചിനീയര്‍,എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; എങ്കില്‍ ആയത് സമര്‍പ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാലതാമസത്തിന് കാരണമെന്താണ്; അടിയന്തരമായി വിശദാംശങ്ങള്‍ ലഭ്യമാക്കി പ്രവർത്തി ആരംഭിയ്ക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
പ്രവൃത്തി നടപ്പിലാക്കുന്നത് ത്വരിതപ്പെടുത്തുവാൻ പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ; ദീര്‍ഘകാലമായി കാര്യമായ പുരോഗതി കൈവരിക്കാത്ത പ്രസ്തുത പ്രവൃത്തി സമയബന്ധിതമായി നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
പദ്ധതി നിര്‍വഹണത്തിനായി പൊതുമരാമത്ത് വകുപ്പ് ചെലവഴിച്ച തുക
1247.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതല്‍ 2026വരെ പൊതുമരാമത്ത് വകുപ്പ് പദ്ധതി നിര്‍വഹണത്തിനായി എത്ര തുക ചെലവഴിച്ചു; വര്‍ഷം തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ;
( ബി )
ഇതില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് എത്ര പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു; നിലവില്‍ എത്ര പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച് വരുന്നു; വിശദാംശം വ്യക്തമാക്കാമോ?
1248.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നാളിതുവരെ പൊതുമരാമത്ത് വകുപ്പ് മാവേലിക്കര മണ്ഡലത്തില്‍ അനുവദിച്ച പ്രവൃത്തികളുടെ പേരും തുകയും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കുമോ?
1249.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ വിവിധ വിഭാഗങ്ങള്‍ വഴി മുന്‍ സര്‍ക്കാരിന്റെയും നിലവിലെ സര്‍ക്കാരിന്റെയും കാലത്ത് നടപ്പാക്കിയതും നിലവില്‍ നടന്നുവരുന്നതുമായ പ്രവൃത്തികള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
മങ്കട മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള നിര്‍മ്മിതികളില്‍ ശോചനീയാവസ്ഥയിലുള്ളതും നിലവില്‍ നവീകരണത്തിന് യാതൊരു തുകയും വകയിരുത്തിയിട്ടില്ലാത്തവ ഏതെല്ലാമാണെന്നും ഇവയില്‍ അടയിന്തര പ്രാധാന്യത്തോടെ നവീകരിക്കേണ്ടത് ഏതെല്ലാമാണെന്നുമുള്ള മുന്‍ഗണനാക്രമത്തിലുള്ള പട്ടിക ലഭ്യമാക്കുമോ?
1250.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയ്പമംഗലം മണ്ഡലത്തിൽ ബജറ്റിൽ ഇരുപത് ശതമാനം തുക വകയിരുത്തിയതും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അനുവദിക്കപ്പെട്ടതുമായ പ്രവൃത്തികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ ഭരണാനുമതി ലഭിച്ച പ്രവൃത്തികൾ ഏതെല്ലാമാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികളില്‍ സാങ്കേതിക അനുമതി ലഭ്യമായ പ്രവൃത്തികൾ ഏതെല്ലാമാണെന്നും സാങ്കേതിക അനുമതി ലഭ്യമാകാത്ത പ്രവൃത്തികളിൽ അത് ഉറപ്പാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തികളിൽ നിർമ്മാണം പൂർത്തീകരിക്കാതിരിക്കുന്ന പ്രവൃത്തികൾ ഏതെല്ലാമാണെന്നും ഇവ പൂർത്തീകരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നും വ്യക്തമാക്കാമോ?
1251.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് ഉദുമ നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് അനുവദിച്ച നബാർഡ് പദ്ധതികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ പുരോഗതി റിപ്പോര്‍ട്ട് ലഭ്യമാക്കാമോ?
കരുനാഗപ്പള്ളി മണ്ഡലത്തിലെ മരാമത്ത് വകുപ്പിന്റെ പദ്ധതികൾ
1252.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-26 കാലയളവിൽ കരുനാഗപ്പള്ളി മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിൽ നിന്നും ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെയും പദ്ധതികളുടെയും വിവരങ്ങള്‍ ലഭ്യമാക്കാമാേ;
( ബി )
പ്രസ്തുത പദ്ധതികളുടെ പേര്, അനുവദിച്ച തുക, നിലവിലെ സ്ഥിതി എന്നിവ വർഷം തിരിച്ച് വിശദമാക്കാമാേ?
ക്ലിഫ് ഹൗസിൽ നടപ്പാക്കിയ നിർമ്മാണ പ്രവൃത്തികൾ
1253.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ പൊതുമരാമത്ത് വകുപ്പു മുഖേന ക്ലിഫ് ഹൗസിൽ നടപ്പാക്കിയ നിർമ്മാണ പ്രവൃത്തികളുടെ വിശദാംശം നൽകാമോ; ഇതിനായി ചെലവഴിച്ച തുകയുടെ വിശദാംശം ഇനം തിരിച്ചു വ്യക്തമാക്കുമോ?
1254.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാറിന്റെ കാലയളവില്‍ മഞ്ചേരി നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് (നിരത്തുകൾ വിഭാഗം) വഴി ഏതെല്ലാം പ്രവൃത്തികളാണ് അനുവദിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ; അനുവദിച്ച ഓരോ പ്രവൃത്തിയുടെയും പേര്, അടങ്കൽ തുക എന്നിവ വർഷം തിരിച്ച് ലഭ്യമാക്കാമോ; പ്രസ്തുത പ്രവൃത്തിയുടെ പുരോഗതി, ഇതുവരെ ചെലവഴിച്ച തുക എന്നിവയുടെ വിശദാംശങ്ങൾ നൽകുമോ;
( ബി )
മേൽപ്പറഞ്ഞ കാലയളവിൽ മഞ്ചേരി മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിട വിഭാഗം വഴി ഏതെല്ലാം പ്രവൃത്തികളാണ് അനുവദിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ; പ്രസ്തുത പ്രവൃത്തികളുടെ അടങ്കൽ തുക, പുരോഗതി, ഇതുവരെ ചെലവഴിച്ച തുക എന്നിവ വ്യക്തമാക്കാമോ;
( സി )
മേൽപ്പറഞ്ഞ കാലയളവിൽ മഞ്ചേരി മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ പാലം വിഭാഗം വഴി ഏതെല്ലാം പ്രവൃത്തികൾക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ആയവയുടെ അനുവദിച്ച അടങ്കൽ തുക, പ്രവൃത്തിയുടെ പുരോഗതി, ഇതുവരെ ചെലവഴിച്ച തുക എന്നിവയുടെ വിശദാംശങ്ങൾ നൽകുമോ?
1255.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം-കാക്കനാട് റോഡ് നിർമ്മാണം പൂർത്തീകരിക്കുവാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശം വ്യക്തമാക്കാമോ;
( ബി )
നിർദിഷ്ട കോതമംഗലം-കാക്കനാട് റോഡിന്റെ അലൈൻമെന്റ് മാറ്റുന്നതിനുള്ള പുതിയ പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ടങ്കിൽ ആയതിന്റെ വിശദാംശം വ്യക്തമാക്കാമോ;
( സി )
കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിൽ (എന്‍. എച്ച്-85) നേര്യമംഗലം മുതൽ വാളറ വരെ 14.5 കിലോമീറ്റർ ദൂരം റോഡ് വികസനം സംബന്ധിച്ച് കാലതാമസം കൂടാതെ ഉത്തരവിറക്കി നിർമ്മാണ പ്രവർത്തനങ്ങൾ തുടരുവാൻ ബഹു. കേരള ഹൈകോടതി ആര്‍. പി-972/25 നമ്പർ കേസിലെ 24.10.2025 -ലെ വിധി പ്രകാരം നിർദ്ദേശം നൽകിയതിന് ശേഷം ഇക്കാര്യത്തിൽ എടുത്ത നടപടികളുടെ വിശദ വിവരം വ്യക്തമാക്കാമോ?
1256.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാഹനസാന്ദ്രത വര്‍ദ്ധനവും വികസന സാധ്യതകള്‍ പരിമിതവുമായ താമരശ്ശേരി ചുരത്തിന് ബദലായി വിഭാവനം ചെയ്യുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്നും ആയതിന്റെ വിശദാംശവും ലഭ്യമാക്കുമോ;
( ബി )
ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ റോഡിന്റെ സാധ്യതാ പഠനം സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
1257.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഹു. വകുപ്പ് മന്ത്രി ഉദ്ഘാടനം നിർവഹിച്ച കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിലെ പുത്തൂര്‍ പോസ്റ്റോഫീസ് – കൈവേലിക്കല്‍ - നിള്ളങ്ങല്‍ റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി ഇതുവരെ ആരംഭിക്കാന്‍ സാധിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പി.ഡബ്ല്യൂ.ഡി. വിഭാഗം നിരക്ക് പുതുക്കിയതിനാലും ജലജീവന്‍ മിഷനുമായി ബന്ധപ്പെട്ട റീസ്റ്റോറേഷന്‍ പ്രവൃത്തി വൈകിയതിനാലും, പ്രസ്തുത റോഡിന്റെ പ്രവൃത്തിക്കായി സമര്‍പ്പിച്ച പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള തുക അനുവദിക്കുന്നതിന് സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ പുതുക്കിയ ഭരണാനുമതി എപ്പോള്‍ ലഭ്യമാവുമെന്ന് വ്യക്തമാക്കാമോ?
1258.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാഷണല്‍ ഹൈവേ 766-ല്‍ എത്ര ബൈപ്പാസുകളാണ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇവ ഏതൊക്കെ ഇടങ്ങളിലാണെന്ന് വിശദമാക്കാമോ;
( സി )
നാഷണല്‍ ഹൈവേ 766 വീതികൂട്ടി നവീകരിക്കുന്ന പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
1259.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയങ്ങാടി-ഉള്ള്യേരി-കുറ്റ്യാടി-ചൊവ്വ (പി.യു.കെ.സി.) റോഡിന്റെ നിര്‍മ്മാണം നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡിന്റെ രണ്ടാം റീച്ചായ ഉള്ള്യേരി-കുറ്റ്യാടി റോഡിന്റെ അലൈന്‍മെന്റ് നിർമ്മാണം പരിഗണയിലുണ്ടോ; വിശദാംശം നൽകുമോ;
( സി )
ഉണ്ടെങ്കിൽ പ്രസ്തുത റോഡ് എത്ര മീറ്റര്‍ വീതിയിലാണ് നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്; പേരാമ്പ്ര ബൈപാസ് വഴിയാണോ പ്രസ്തുത റോഡ് നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കാമോ?
1260.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര നിയോജക മണ്ഡലത്തിൽ മലയോര ഹൈവേയുടെ പ്രവൃത്തി ഏതു ഘട്ടത്തിലാണുളളത്; പ്രസ്തുത പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തുക എത്രയാണ്;
( ബി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂർത്തിയാക്കാൻ കഴിയുമെന്ന് അറിയിക്കാമോ?
1261.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരുമ്പാവൂർ ബൈപ്പാസിന്റെ രണ്ടാം ഘട്ട നിർമ്മാണം സംബന്ധിച്ച പ്രവർത്തന പുരോഗതി വിശദമാക്കാമോ;
( ബി )
ബൈപ്പാസിന്റെ രണ്ടാംഘട്ട നിർമ്മാണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
1262.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ 2016 മുതല്‍ നാളിതുവരെ പൊതുമരാമത്തു റോഡ്സ് വിഭാഗത്തില്‍ ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോന്നിന്റെയും എസ്റ്റിമേറ്റ് തുക, ചെലവഴിച്ച തുക എന്നിവ വ്യക്തമാക്കാമോ;
( സി )
പൂര്‍ത്തിയാകാത്ത പ്രവൃത്തികള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ?
1263.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരുമ്പാവൂർ നിയോജക മണ്ഡലത്തിലൂടെ കടന്നുപോകുന്ന മലയോര പാതയുടെ പ്രവര്‍ത്തനം പുരോഗമിച്ചിട്ടില്ലായെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
വെറ്റിലപ്പാറയിൽ നിന്നും തുടങ്ങി പെരുമ്പാവൂര്‍ മണ്ഡലത്തിലെ ചെട്ടിനാട് ജംഗ്ഷൻ വരെ വനത്തിലൂടെ കടന്നുവരുന്ന റോഡിന് വനാനുമതി ലഭ്യമാക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
1264.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയ്ക്കല്‍ മണ്ഡലത്തിലെ പുത്തൂര്‍-ചെനക്കല്‍ ബൈപ്പാസ് റോഡിന്റെ മൂന്നാം ഘട്ട നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത റോഡിന്റെ മൂന്നാം ഘട്ട നിർമ്മാണ പ്രവൃത്തിക്ക് ഐ.ആർ. സി. (Indian Roads Congress) മാനദണ്ഡ പ്രകാരമുള്ള പുതിയ അലൈന്മെന്റിനു അംഗീകാരം ലഭ്യമായിട്ടുണ്ടോ; പ്രവൃത്തിയ്ക്ക് ആവശ്യമായി വരുന്ന സ്ഥലം ഏറ്റെടുത്ത് നഷ്ടപരിഹാര തുക നല്‍കുന്നത് ഉള്‍പ്പെടെയുളള പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ആവശ്യമായി വരുന്ന തുകയ്ക്കുള്ള പ്രൊപ്പോസല്‍ ലഭ്യമായിട്ടുണ്ടോ; ആയതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
പ്രവൃത്തിയ്ക്ക് പുതുക്കിയ ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1265.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കൊല്ലം മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് (നിരത്തുവിഭാഗം) മുഖേന നടപ്പിലാക്കുന്നതിനായി ഭരണാനുമതി ലഭിച്ചതും പൂർത്തീകരിച്ചതും നിർവ്വഹണം പുരോഗമിക്കുന്നതുമായ വിവിധ പ്രവൃത്തികൾ ഏതെല്ലാമാണെന്നും അവയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദവിവരങ്ങളും ലഭ്യമാക്കാമോ?
ദേശീയപാത 85-ലെ നേര്യമംഗലം-വാളറ പ്രദേശത്തെ സംരക്ഷിത വനമേഖല
1266.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ പാത 85- ലെ നേര്യമംഗലം-വാളറ പ്രദേശം സംരക്ഷിത വനമാണോ എന്ന വിഷയത്തിൽ സർക്കാർ പരസ്പരവിരുദ്ധമായ സത്യവാങ്മൂലങ്ങൾ ഹൈക്കോടതിയിൽ നൽകിയതിനെ തുടർന്ന് കോടതി താക്കീത് ചെയ്യുന്ന സാഹചര്യമുണ്ടായിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( ബി )
ഇപ്രകാരം പരസ്പരവിരുദ്ധമായ സത്യവാങ്മൂലങ്ങൾ നൽകിയത് ഏത് സാഹചര്യത്തിലാണെന്നറിയിക്കാമോ; ഭൂമിയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വസ്തുത വ്യക്തമാക്കുമോ?
1267.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് -പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേ , ഹൈ സ്പീഡ് കോറിഡോർ ആയി വികസിപ്പിക്കുവാനുള്ള കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ നിർദ്ദേശം മൂലം നിലവിൽ നിർദ്ദേശിക്കപ്പെട്ട എൻട്രി എക്സിറ്റ് പോയിന്റുകളുടെ എണ്ണം പുതുക്കി നിശ്ചയിക്കാൻ തീരുമാനമെടുത്തിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഗ്രീൻഫീൽഡ് ഹൈവേ കടന്നുപോകുന്ന മണ്ണാർക്കാട് മണ്ഡലത്തിലെ എടത്തനാട്ടുകര കോട്ടപ്പള്ള ഭാഗത്ത് എൻട്രി/എക്സിറ്റ് പോയിന്റുകൾ നിലനിർത്തുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിലും ദേശിയ ഹൈവേ അതോറിറ്റിയിലും സമ്മർദ്ദം ചെലുത്തുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1268.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ കണ്ണമ്പ്ര-മണപ്പാടം റോഡ് നവീകരണ പ്രവൃത്തി ഏത് ഘട്ടത്തിലാണ്; വ്യക്തമാക്കാമോ?
1269.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് പ്രവൃത്തി പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയ്ക്കായി ഭൂമി സൗജന്യമായി വിട്ടുനല്കുന്നവര്‍ക്ക് മതിലുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും മറ്റ് ജീവനോപാധികള്‍ നിലനിര്‍ത്തുന്നതിനും എത്ര തുക വകയിരുത്തിയിട്ടുണ്ട് എന്ന് അറിയിക്കാമോ?
1270.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തിലെ ഓരോടം പാലം-വെലോങ്ങര ബൈപ്പാസ് നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുക്കല്‍ നടപടികളുടെ നിലവിലെ സ്ഥിതി അറിയിക്കുമോ; സ്ഥലമേറ്റെടുക്കല്‍ നടപടി ത്വരിതപ്പെടുത്തുന്നതിന് റവന്യൂ വകുപ്പിന് നിര്‍ദ്ദേശം നല്‍കുമോ;
( സി )
ബൈപ്പാസ് നിര്‍മ്മാണം സമയപരിധി നിശ്ചയിച്ച് പൂര്‍ത്തിയാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
1271.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ദേശീയപാത നിലവാരത്തിലേക്ക് പുതുതായി ഉയര്‍ത്തുവാന്‍ ഉദ്ദേശിക്കുന്ന റോഡുകള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
ഇതിനായുള്ള പദ്ധതിരേഖ തയ്യാറായിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്നത്തേക്ക് തയ്യാറാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയിലേക്ക് വൈപ്പിന്‍ മണ്ഡലത്തില്‍ നിന്നുള്ള റോഡുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ റോഡ് ഏതെന്നും എവിടെ നിന്ന് ആരംഭിച്ച് എവിടെയാണ് അവസാനിക്കുന്നതെന്നും വ്യക്തമാക്കാമോ?
1272.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ മണ്ഡലത്തിലെ ഈരാറ്റുപേട്ട ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഭൂമിയേറ്റെടുക്കൽ നടപടികൾ ഇപ്പോൾ ഏത് ഘട്ടത്തിലാണ്; വിശദാംശം ലഭ്യമാക്കുമോ?
1273.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2025-26-ലെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ അരൂര്‍ മണ്ഡലത്തിലെ ചെങ്ങണ്ട-തൃച്ചാറ്റുകുളം റോഡിന് അനുവദിച്ച 6 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചോയെന്ന് വിശദമാക്കാമോ;
( ബി )
ടി പ്രവൃത്തിയ്ക്ക് ഭരണാനുമതി ലഭിച്ചിട്ടില്ലായെങ്കില്‍ ആയതിന്റെ കാരണം വിശദമാക്കാമോ?
1274.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മുതല്‍ നാളിതുവരെ പാറശ്ശാല നിയോജകമണ്ഡലത്തില്‍ കെ.ആര്‍.എഫ്.ബി., പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ കീഴിലുള്ള വിവിധ റോഡുകളുടെ നിര്‍മ്മാണത്തിനായി പാതയോരത്തെ എത്ര മരങ്ങള്‍ മുറിച്ചുമാറ്റിയിട്ടുണ്ടെന്ന് റോഡ് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനായി സ്വീകരിച്ചിട്ടുള്ള നിയമപരമായ നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ; ഓരോ റോഡിന്റെ കാര്യത്തിലും ഇതുമായി ബന്ധപ്പെട്ട വകുപ്പുതല ഫയല്‍ നമ്പറുകള്‍ ലഭ്യമാക്കാമോ;
( സി )
മുറിച്ചുമാറ്റിയ മരങ്ങള്‍ക്ക് വിലനിര്‍ണ്ണയം (വാല്യുവേഷന്‍) നടത്തിയിട്ടുണ്ടോ; എങ്കില്‍ ഓരോ റോഡിലെയും മരങ്ങള്‍ ഇനം തിരിച്ച് (ഉദാ: തേക്ക്, ആഞ്ഞിലി, പ്ലാവ് തുടങ്ങിയവ) അവയുടെ മൂല്യം സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
പാതയോരത്തെ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് നിലവില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്; പാറശ്ശാല മണ്ഡലത്തില്‍ പ്രസ്തുത നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചാണോ മരങ്ങള്‍ നീക്കം ചെയ്തതെന്ന് വ്യക്തമാക്കാമോ;
( ഇ )
മരങ്ങള്‍ ലേലം ചെയ്തത് സംബന്ധിച്ച ഓരോ പ്രവൃത്തിയുടെയും ടെന്‍ഡര്‍ വിവരങ്ങളും ലേലം വഴി സര്‍ക്കാരിലേക്ക് ലഭിച്ച തുകയുടെ വിശദാംശങ്ങളും ലഭ്യമാക്കാമോ?
1275.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡ് പദ്ധതിക്ക് സ്റ്റേറ്റ് എൻവയോൺമെന്റ് ഇമ്പാക്ട് അസെസ്മെന്റ് അതോറിറ്റിയുടെ പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ; പാരിസ്ഥിതിക അനുമതി ലഭ്യമാക്കുന്ന കാര്യത്തിൽ ഇനി എന്തൊക്കെ തുടർനടപടികളാണ് സ്വീകരിക്കേണ്ടതെന്ന് വ്യക്തമാക്കുമോ;
( ബി )
പദ്ധതിയുടെ ആദ്യഘട്ടത്തിന് മേൽപ്പറഞ്ഞ അതോറിറ്റിയിൽ നിന്നും പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നൽകേണ്ടത് കേന്ദ്രപരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ആണോ; ആണെങ്കിൽ ആദ്യഘട്ടത്തിൽ ഉൾപ്പെടെ പുതിയതായി അനുമതി തേടേണ്ട സാഹചര്യം നിലവിലുണ്ടോ; ഈ കാര്യത്തിൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;
( ഡി )
പദ്ധതിക്കായി സ്ഥലം വിട്ടുകൊടുത്ത പ്രദേശവാസികൾ പ്രതിസന്ധി നേരിടുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; ഉടമകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1276.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍കോട് മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
കഴിഞ്ഞ പതിനഞ്ച് വര്‍ഷ കാലയളവില്‍ പ്രസ്തുത റോഡുകള്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനായി അനുവദിച്ച തുക, റോഡിന്റെ പേരും വര്‍ഷവും തിരിച്ച് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത റോഡുകള്‍ക്കായി അനുവദിച്ച തുക വിനിയോഗിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍, ആയത് സംബന്ധിച്ച വിവരം റോഡിന്റെ പേരും വര്‍ഷവും തിരിച്ച് വിശദമാക്കാമോ;
( ഡി )
പ്രസ്തുത റോഡുകള്‍ക്കായി അനുവദിച്ച തുക വിനിയോഗിക്കാന്‍ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ഇ )
കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ കാസര്‍കോട് മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുളള റോഡുകള്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനായി പൊതുമരാമത്ത് വകുപ്പ് തുക അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ റോഡിന്റെ പേര് തിരിച്ച് വിശദാംശം ലഭ്യമാക്കാമോ?
1277.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി മണ്ഡലത്തിലെ പ്രധാന റോഡായ മഞ്ചേരി-ഒലിപ്പുഴ റോഡ് നിർമ്മാണത്തിന് കിഫ്ബിയുടെ ആദ്യഘട്ട പ്രവൃത്തികളിൽ ഉൾപ്പെടുത്തി 85.61 കോടി രൂപയുടെ ഭരണാനുമതിയും സാമ്പത്തികാനുമതിയും നൽകിയിരുന്നോ;
( ബി )
നിലവിലുളള റോഡ് 9 മീറ്റർ വീതിയോടെ ബി. എം. (ബിറ്റുമിനസ് മക്കാഡം), ബി. സി. (ബിറ്റുമിനസ് കോൺക്രീറ്റ്) നിലവാരത്തിൽ പുതുക്കി നിർമ്മിക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( സി )
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിൽ നിന്നും ഉത്തരവുകൾ പുറപ്പെടുവിച്ച പ്രസ്തുത പ്രവൃത്തിയുടെ സ്ഥലമെടുപ്പ് നടപടികൾ നിലവിൽ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ഡി )
കിഫ്ബി ഏറ്റെടുത്ത് ഭരണാനുമതി നൽകിയ പ്രസ്തുത പ്രവൃത്തിക്ക് മെയിന്റനൻസ് വർക്ക് ചെയ്യുന്നതിന് എത്ര രൂപ വകയിരുത്തിയിട്ടുണ്ട്; പ്രസ്തുത പ്രവൃത്തിക്ക് സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ഇ )
പ്രസ്തുത പ്രവൃത്തിയുടെ ലാൻഡ് അക്വിസിഷനുമായി ബന്ധപ്പെട്ട് കാലതാമസം നേരിടുന്നതിനാൽ റോഡിന്റെ 90 ശതമാനവും 12 മീറ്ററിൽ കൂടുതൽ വീതിയുളളതിനാൽ ബി.എം. & ബി.സി. നിലവാരത്തിൽ പ്രവൃത്തികൾ തുടങ്ങുന്നതിന് സ്ഥലം എം.എൽ.എ.-യെ ഉൾപ്പെടുത്തി ഒരു യോഗം വിളിക്കണമെന്ന നിർദ്ദേശത്തിൻമേൽ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കുമോ;
( എഫ് )
കിഫ്ബി ഏറ്റെടുത്ത് ഭരണാനുമതി നൽകിയിട്ടുളള പ്രവൃത്തികളിൽ ലാൻഡ് അക്വിസിഷനുമായി ബന്ധപ്പെട്ട് കാലതാമസം നേരിടുന്ന പ്രവൃത്തികൾ എത്രയെണ്ണമുണ്ടെന്ന് വിശദമാക്കുമോ;
( ജി )
ലാൻഡ് അക്വിസിഷനിൽ കാലതാമസം നേരിടുന്ന പ്രവൃത്തികളിൽ നിലവിൽ 9 മീറ്റർ വീതിയിൽ കൂടുതലുളള റോഡുകളുടെ പ്രവൃത്തികൾ ഏറ്റെടുത്തിട്ടുണ്ടോ; വിശദമാക്കുമോ?
1278.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ശോചനീയാവസ്ഥയിലുള്ളതുമായ പൊതുമരാമത്ത് റോഡുകള്‍ നവീകരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും പത്തു വര്‍ഷത്തിലധികമായി നവീകരിക്കാത്തതും ശോചനീയാവസ്ഥയലുള്ളതുമായ നിരവധി റോഡുകള്‍ ഉള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ, എങ്കില്‍ ഈ റോഡുകള്‍ നവീകരിക്കുന്നതിന് തുക വകയിരുത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അറിയിക്കാമോ;
( ബി )
മങ്കട മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തിരൂര്‍ക്കാട് -ആനക്കയം റോഡ്, കുളത്തൂര്‍-മലപ്പുറം റോഡ് എന്നിവ ദീര്‍ഘകാലമായി ശോചനീയാവസ്ഥയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇവ പൂര്‍ണ്ണമായി ബി.എം.& ബി.സി. ചെയ്ത് നവീകരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
1279.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാവങ്ങാട് -ഉള്ളിയേരി-കുറ്റ്യാടി റോഡിലെ കരുവണ്ണൂര്‍ പുതിയപ്പുറത്തുള്ള അപകട വളവും ജംഗ്ഷനും നവീകരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇത് സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ജംഗ്ഷന്‍ പരിഷ്കരിക്കുന്നതിന് എത്ര കോടിയുടെ എസ്റ്റിമേറ്റാണ് പരിഗണനയില്‍ ഉള്ളതെന്ന് വ്യക്തമാക്കാമോ; പ്രസ്തുത എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
1280.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂർ നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുളള റോഡുകളിൽ ഡി. എല്‍. പി. (ഡിഫെക്ട് ലയബിലിറ്റി പീരീഡ്) കഴിഞ്ഞതും റണ്ണിംഗ് കോൺട്രാക്ട് വ്യവസ്ഥയിൽ പരിപാലിക്കുന്നതുമായ റോ‍ഡുകളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഗുരുവായൂർ നിയോജക മണ്ഡലത്തിലെ ഏറ്റവും നീളം കൂടിയതും പ്രധാനപ്പെട്ടതും സ്റ്റേറ്റ് ഹൈവേയുമായ ഗുരുവായൂർ-ആൽത്തറ-പൊന്നാനി റോ‍ഡിന്റെ ഡി. എല്‍ . പി. കാലാവധി അവസാനിച്ചതെന്നാണെന്ന് വിശദമാക്കാമോ?
1281.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മെഡിക്കല്‍ കോളേജ് - കാളാണ്ടിതാഴം റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസിന്റെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
കേസ് തീര്‍പ്പുകല്‍പ്പിച്ചു പ്രവൃത്തി നടത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?
1282.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം സിറ്റി റോ‍ഡ് ഇംപ്രൂവ്മെന്റ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനായുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ്; ഭൂമി ഏറ്റെടുക്കല്‍ ആരംഭിക്കുന്നതിനായുള്ള കണ്ടിജന്‍സി ചാര്‍ജ്ജ് അനുവദിച്ച് നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കാമോ; നടപടി ക്രമങ്ങള്‍ ത്വരിതപ്പെടുത്തി ഭൂമി ഏറ്റെടുക്കല്‍ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1283.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മെയ് മുതല്‍ കുറ്റ്യാടി മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ റോഡ്സ്, റോഡ്സ്‍ മെയിന്റ‍നന്‍സ്, ബില്‍ഡിങ്സ് എന്നീ വിഭാഗങ്ങള്‍ ഏതൊക്കെ പ്രവൃത്തികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് പ്രവ‍്യത്തിയുടെ പേരും അടങ്കല്‍ തുകയും നിലവിലെ സ്ഥിതിയും സഹിതം വിശദമാക്കാമോ;
( ബി )
കുറ്റ്യാടി മണ്ഡലത്തില്‍ 2021 മെയ് മുതല്‍ എത്ര റോഡുകളടെ പ്രവൃത്തി പൂർത്തിയാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് റോഡിന്റെ പേരും നീളവും സഹിതം അറിയിക്കാമോ; ഇനി എത്ര റോഡുകളുടെ പ്രവൃത്തി പൂർത്തിയാക്കാന്‍ ബാക്കിയുണ്ട് എന്ന് റോഡിന്റെ പേരും നീളവും സഹിതം വിവരം ലഭ്യമാക്കാമോ?
വിഴിഞ്ഞം - നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡ് നിര്‍മ്മാണം
1284.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം - നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ ഇതുവരേയും ആരംഭിക്കാതിരിക്കാനുള്ള കാരണങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി കേന്ദ്രസര്‍ക്കാരില്‍ നിന്ന് എന്തെല്ലാം അനുമതികൾ ലഭിച്ചുവെന്നും എന്തെല്ലാം അനുമതികളാണ് ഇനി ലഭിക്കേണ്ടതെന്നും വിശദമാക്കാമോ;
( സി )
ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ പുരോഗതി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ഡി )
ഭൂമി ഏറ്റെടുക്കുന്നതിനായി സംസ്ഥാന വിഹിതം നിശ്ചയിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ഇ )
പദ്ധതിക്ക് വേണ്ട ആകെ അടങ്കൽ തുക എത്രയാണെന്ന് വ്യക്തമാക്കാമോ?
1285.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ കാഞ്ഞാണി-ചാവക്കാട് റോഡില്‍ കാഞ്ഞാണി മുതല്‍ ചീരോത്ത് പടി വരെയും, പാങ്ങ് മുതല്‍ ചാവക്കാട് വരെയും ബി. എം, & ബി. സി. പ്രവൃത്തി പൂര്‍ത്തീകരിച്ചെങ്കിലും പ്രസ്തുത പാതയിലെ ചീരോത്ത് പടി മുതല്‍ പാങ്ങ് വരെയുള്ള റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ നടന്നിട്ടില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഗുരുവായൂരിനെയും തൃപ്രയാറിനെയും ബന്ധിപ്പിക്കുന്നതും നിരവധി അപകടങ്ങളും ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നതുമായ പ്രസ്തുത റോഡിലെ ചീരോത്ത് പടി മുതല്‍ പാങ്ങ് വരെയുള്ള റോഡ് നിര്‍മ്മാണത്തിനായി എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത റോഡിനായുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദാംശങ്ങള്‍ നല്‍കാമോ?
1286.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. ഐ. ബി. സതീഷ്
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ വികസനത്തിനും തലസ്ഥാനത്തെ ഗതാഗത വികസനത്തിനും ഒരു പോലെ ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്ന നിര്‍ദ്ദിഷ്ട "വിഴിഞ്ഞം നാവായിക്കുളം ഗ്രീന്‍ഫീല്‍ഡ് ഔട്ടര്‍ റിങ് റോഡ് (എന്‍. എച്ച്-866)" പദ്ധതിയുടെ നിലവിലെ അവസ്ഥ വ്യക്തമാക്കുമോ;
( ബി )
ഇതു സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രിയുമായി ബഹു. മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചകള്‍ പദ്ധതി നടത്തിപ്പിന് പ്രതീക്ഷ നല്‍കുന്നതാണോ;
( സി )
നിര്‍ദ്ദിഷ്ട അലൈന്‍മെന്റില്‍ മാറ്റം വരുത്താതെയും പരിസ്ഥിതിയ്ക്ക് കോട്ടം തട്ടാതെയും ടണലുകളിലൂടെയും ഫില്ലറുകളിലൂടെയും റോഡ് നിര്‍മ്മിക്കാന്‍ കഴിയുമെന്ന നിഗമനത്തില്‍ ദേശീയപാത അതോറിറ്റി എത്തിച്ചേര്‍ന്നിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ;
( ഡി )
ഏതെല്ലാം താലൂക്കുകളെയും വില്ലേജുകളെയും ബന്ധിപ്പിച്ചുകൊണ്ടാണ് റിങ് റോഡ് കടന്നുപോകുന്നത്; ഇതിനായി എത്ര ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരും;
( ഇ )
പ്രസ്തുത പദ്ധതിയ്ക്ക് അനുമതി നല്‍കുമെന്ന് കേന്ദ്രമന്ത്രി സംസ്ഥാനത്തിന് ഉറപ്പു നല്‍കിയിരുന്നോ; പ്രവര്‍ത്തനാനുമതി നേടിയെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ; വിശദമാക്കുമോ?
1287.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃപ്രയാര്‍-കാഞ്ഞാണി-ചാവക്കാട് റോഡിലെ ഏനാമാവ് ഭാഗത്തെ വീതികുറഞ്ഞ ഭാഗം വീതി കൂടുന്നതിനുവേണ്ടി 2014-15 വര്‍ഷത്തെ എം.എല്‍.എ. യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 130 ലക്ഷം രൂപയും, 2024-25 വര്‍ഷത്തെ എം.എല്‍.എ. യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും വീണ്ടും 50 ലക്ഷം രൂപയും അനുവദിക്കുകയും ഭരണാനുമതി ലഭ്യമാക്കുകയും ചെയ്തെങ്കിലും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കണ്ടിജന്‍സി ചാര്‍ജ്ജ് അനുവദിക്കുന്നതിനുള്ള അനുമതി ലഭിച്ചിട്ടില്ലാത്തതിനാല്‍ പ്രസ്തുത പ്രവൃത്തി ഇതുവരെ നടപ്പാക്കാനായിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കണ്ടിജന്‍സി ചാര്‍ജ്ജ് അനുവദിക്കുന്നതിനുള്ള അനുമതിയ്ക്കായി 27.01.2025-ലെ കത്ത് പ്രകാരം തൃശൂര്‍ പി.ഡബ്ല്യൂ.ഡി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ചീഫ് എഞ്ചിനീയറുടെ കാര്യാലയത്തിലെ സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ (റോഡ‍്സ്)-ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ;
( സി )
കണ്ടിജന്‍സി ചാര്‍ജ്ജ് അടയ്ക്കുന്നതിനുള്ള അനുമതി ഇതിനോടകം നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ നല്‍കാമോ; ഇല്ലെങ്കില്‍ എത്രയും വേഗം കണ്ടിജന്‍സി ചാര്‍ജ്ജ് അടയ്ക്കുന്നതിനുള്ള അനുമതി ലഭ്യമാക്കാന്‍ നടപടി എടുക്കുമോ ;
( ഡി )
കണ്ടിജന്‍സി ചാര്‍ജ്ജ് അടയ്ക്കാത്തതിനാല്‍ പ്രസ്തുത പ്രവൃത്തിയ്ക്കുള്ള ഭൂമി ഏറ്റെടുക്കുന്നതിന് കാലതാമസം നേരിടുന്നതിനാല്‍ എത്രയും വേഗം അനുമതി ലഭ്യമാക്കാന്‍ നിര്‍ദ്ദേശിക്കുമോ; വിശദാംശങ്ങള്‍ നല്‍കാമോ?
1288.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തങ്കളം-കാക്കനാട് നാലുവരിപ്പാത നിർമ്മാണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നിർമ്മാണം വേഗത്തിലാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1289.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ കഴനി - പഴമ്പാലക്കോട് റോഡിന്റെ ആദ്യഘട്ട നിര്‍മ്മാണ പ്രവൃത്തി ഏത് ഘട്ടത്തിലാണെന്നും എന്ന് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ;
( ബി )
രണ്ടാം ഘട്ടമായ അഞ്ച് കോടി രൂപയുടെ പ്രവൃത്തി എന്ന് ആരംഭിക്കുമെന്ന് വ്യക്തമാക്കാമോ?
1290.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ടിന്റെ രണ്ടാം ഘട്ടത്തില്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ ഏതെല്ലാം റോഡുകളുടെ വികസനത്തിനാണ് അനുമതി നല്‍കിയിട്ടുള്ളത്; വ്യക്തമാക്കുമോ;
( ബി )
മേല്‍പറഞ്ഞ പദ്ധതിയില്‍ ഉള്‍പ്പെട്ട റോഡുകളുടെ നവീകരണ പ്രവൃത്തികളുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ;
( സി )
സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ട് ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ട മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡിന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കുമോ?
1291.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിൻകര മണ്ഡലത്തിൽ 2016-17 സാമ്പത്തിക വർഷം മുതൽ 2025-26 വരെ പൊതുമരാമത്ത് വകുപ്പ് റോഡ് നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി ഓരോ സാമ്പത്തികവര്‍ഷവും അനുവദിച്ച തുക എത്രയാണെന്ന് വിശദമാക്കാമോ;
( ബി )
ഓരോ പദ്ധതിയുടെ പേരും അതിന് അനുവദിച്ച തുകയും വിശദമാക്കാമോ?
1292.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം അരുവിക്കര നിയോജക മണ്ഡലത്തിൽ ബി.എം.ബി.സി., ബി.സി. ഓവർലേ, എം.എസ്.എസ്. നിലവാരത്തിൽ നവീകരിച്ച റോഡുകളുടെ എണ്ണം, അവയുടെ നീളം എന്നിവ സംബന്ധിച്ച വിവരങ്ങൾ തരംതിരിച്ച് അറിയിക്കാമോ?
1293.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അങ്കമാലി നിയോജകമണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ വികസനത്തിനായി പ്ലാന്‍, നോണ്‍ പ്ലാന്‍, ശബരിമല പാക്കേജ്, മെയിന്റനൻസ് തുടങ്ങിയ ഇനങ്ങളിലായി എത്ര രൂപ ചെലവഴിച്ചിട്ടുണ്ട്; നിലവില്‍ നടന്നുവരുന്ന പ്രവ്യത്തികളുടെ ഇനം തിരിച്ചുള്ള പട്ടിക ലഭ്യമാക്കുമോ?
1294.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഡ്ജറ്റില്‍ തുക അനുവദിച്ച് ഭരണാനുമതി നല്‍കിയ ദേവികുളം മണ്ഡലത്തിലെ വട്ടവട-പഴത്തോട്ടം ചിലന്തിയാര്‍ റോഡിന്റെ നിര്‍മ്മാണത്തിന് കാലതാമസം നേരിടുന്നതിന്റെ കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
( സി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കുമോ?
1295.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍ കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പുതുക്കാട്-മുപ്ലിയം-കോടാലി റോഡ്, പള്ളിക്കുന്ന്-ചിമ്മിനി ഡാം റോഡ്, കൊടകര-വെള്ളിക്കുളങ്ങര-കോടാലി റോഡ്, നിര്‍ദ്ദിഷ്ട മലയോര ഹൈവേ എന്നീ റോഡുകളുടെ നിര്‍മ്മാണം ഇനിയും ആരംഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡുകളുടെ നിര്‍മ്മാണം ആരംഭിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ;
( സി )
നിര്‍മ്മാണം ആരംഭിക്കുന്നതിനാവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കുമോ; നടപടികള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
1296.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയോര ഹൈവേ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ;
( ബി )
ഇതിനായി എത്ര കോടി രൂപയാണ് സര്‍ക്കാര്‍ ചെലവിട്ടത്; വ്യക്തമാക്കാമോ;
( സി )
പദ്ധതിയുടെ ഭാഗമായി എത്ര റോഡുകളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്;
( ഡി )
കേരളത്തിലെ എല്ലാ ജില്ലകളിലേക്കും കണക്ടിവിറ്റി ഉണ്ടാക്കുന്ന തരത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?
1297.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തു റോഡ് ഇൻഫ്രസ്ട്രക്ച്ചര്‍ കമ്പനി ലിമിറ്റഡ് (റിസ്ക്)-ന് നിർമ്മാണ ചുമതലയുള്ള റോഡുകൾ ഏതൊക്കെയെന്നും അവയുടെ നിർമ്മാണ പുരോഗതിയും സംബന്ധിച്ച വിശദാംശം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രസ്തുത കമ്പനി പൂര്‍ത്തീകരിച്ച റോഡ്‌ നിര്‍മ്മാണ പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും അവയുടെ അടങ്കല്‍ തുക, കരാര്‍ ഏല്‍പ്പിച്ച ദിവസം, പ്രവൃത്തി പൂര്‍ത്തീകരിച്ച ദിവസം, തുക അനുവദിച്ചതു സംബന്ധിച്ച വിശദാംശം എന്നീ വിവരങ്ങൾ ജില്ല തിരിച്ച് ലഭ്യമാക്കാമോ?
1298.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ ഹൈവേയുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ വൈപ്പിന്‍ മണ്ഡലത്തിലെ റീച്ചിന്റെ സ്ഥലമെടുപ്പ് നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; സ്ഥലമെടുപ്പ് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
( സി )
സ്ഥലമുടമകള്‍ക്ക് എന്നത്തേക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനും നിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കാനും സാധിക്കുമെന്ന് വ്യക്തമാക്കാമോ?
1299.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ മണ്ഡലത്തിലെ നഗരൂര്‍ പോലീസ് സ്റ്റേഷന്‍, മിനി സിവില്‍ സ്റ്റേഷന്‍ എന്നിവയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1300.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ എറണാകുളത്ത് പുതിയ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്‍‍ഡ് നിർമ്മിക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങളുടെ വിശദാംശം നൽകാമോ?
1301.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം കോര്‍ട്ട് കോംപ്ലക്സ് നിര്‍മ്മാണ പ്രവൃത്തിക്ക് ഭരണാനുമതി റീവാലിഡേറ്റ് ചെയ്ത് ലഭിച്ചിട്ടുണ്ടോ; പ്രസ്തുത പ്രവൃത്തിക്ക് സാങ്കേതികാനുമതി ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്നത്തേക്ക് ലഭിക്കും; അടിയന്തരമായി സാങ്കേതികാനുമതി ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
1302.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര കുളത്തൂര്‍ ഗവണ്‍മെന്റ് ഹൈസ്ക്കൂളില്‍ 2 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ച സ്കൂള്‍ കെട്ടിടത്തിന്റെ ഒന്നാം നില പൂര്‍ത്തീകരിക്കുന്നതിന്റെ ടെണ്ടര്‍ നടപടിയുടെ നിലവിലെ സ്ഥിതി എന്തെന്ന് വിശദമാക്കാമോ; അടിയന്തരപ്രാധാന്യമുള്ള ഈ കെട്ടിടനിര്‍മ്മാണം വൈകുന്നതിന്റെ കാരണം വിശദമാക്കാമോ?
1303.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് ഐ. ബി. ഉദ്ഘാടനം ചെയ്‌തെങ്കിലും, ബ്രിട്ടീഷ് കാലഘട്ടത്തിലെ കുതിരലായം ഉള്‍പ്പെടെയുള്ള സ്മാരകങ്ങളെ സംരക്ഷിച്ചുകൊണ്ടുള്ള സൗന്ദര്യവത്ക്കരണ പ്രവൃത്തികള്‍ ഉള്‍പ്പെടുത്തി അടങ്കല്‍ തയ്യാറാക്കി സമര്‍പ്പിച്ചെങ്കിലും തുക അനുവദിക്കാത്തതിന്റെ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ എപ്പോള്‍ പൂര്‍ത്തീകരിക്കാനാകുമെന്ന് വ്യക്തമാക്കാമോ;
( സി )
പാനൂര്‍ ഐ. ബി. നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചെങ്കിലും ഉപയോഗപ്രദമായിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
പാനൂര്‍ ഐ. ബി. യിൽ മതിയായ സൗകര്യങ്ങൾ ഒരുക്കി പൂര്‍ണ്ണ തോതില്‍ എപ്പോള്‍ തുറന്നുകൊടുക്കാനാകുമെന്ന് വ്യക്തമാക്കാമോ?
1304.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് ഫയര്‍ സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതിനായി ലഭിച്ചിട്ടുള്ള ഫണ്ടിന്റെ വിശദാംശം വ്യക്തമാക്കാമോ;
( സി )
ഫയര്‍ സ്റ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
1305.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര ജനറല്‍ ആശൂപത്രിയിലെ ഭരണാനുമതി ലഭ്യമായ പുതിയ മന്ദിരത്തിന്റെ പ്ലാന്‍, ഡിസൈനിംഗ് എന്നിവ വൈകുന്നതിന്റെ കാരണം വിശദമാക്കാമോ; ഈ പ്രവൃത്തികള്‍ എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
1306.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പത്തനംതിട്ട ഡി.റ്റി.പി.സി.-യുടെ കീഴിലുള്ള തിരുവല്ല സത്രം കോംപ്ലക്സിൽ ആഡിറ്റോറിയവും മുറികളും നിർമ്മിക്കുന്നതിനുള്ള പദ്ധതി നിലവിലുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1307.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുവള്ളി മണ്ഡലത്തിൽ സ്ഥിതിചെയ്യുന്ന നരിക്കുനി ഫയർ സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിന് 15/08/2025-ലെ ജി.ഒ.(ആര്‍.റ്റി)നം.2802/2025/ഹോം പ്രകാരം നൽകിയ ഭരണാനുമതിയുടെ അടിസ്ഥാനത്തിൽ എന്തെല്ലാം തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഫയർ സ്റ്റേഷൻ നിർമ്മാണത്തിന് സാങ്കേതിക അനുമതി ലഭ്യമാക്കിയിട്ടുണ്ടോ; സാങ്കേതിക അനുമതി സംബന്ധിച്ച ഫയലിന്റെ വിശദാംശം ലഭ്യമാക്കാമോ?
1308.
ശ്രീ. ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂർ റസ്റ്റ് ഹൗസിനോടനുബന്ധിച്ച് ഭരണാനുമതി ലഭിച്ചിട്ടുള്ള പി.ഡബ്ല്യു.ഡി. കോംപ്ലക്സിന്റെ നിർമ്മാണ പ്രവൃത്തിക്കു വേണ്ട നടപടികൾ സ്വീകരിക്കുമോ;
( ബി )
പ്രസ്തുത കോംപ്ലക്സ് നിർമ്മിക്കുന്നതിനുള്ള പദ്ധതി ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
1309.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 ബജറ്റില്‍ പ്രഖ്യാപിച്ച അരൂര്‍ മണ്ഡലത്തിലെ വിവിധ അംഗന്‍വാടികളുടെ നിര്‍മ്മാണത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ അവസ്ഥ എന്താണെന്ന് വിശദമാക്കാമോ?
1310.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി മണ്ഡലത്തിലെ കിടങ്ങൂർ പഞ്ചായത്തിൽ മീനച്ചിലാറിന് കുറുകെ നിർദ്ദേശിച്ചിരിക്കുന്ന കാവാലിപ്പുഴ മിനി ബ്രിഡ്ജ് പദ്ധതിയുടെ നിലവിലെ ഭരണപരവും സാങ്കേതികവുമായ സ്ഥിതിവിവരങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
2024–25 ലെ സംസ്ഥാന ബഡ്ജറ്റിൽ പൊതുമാരാമത്ത് വകുപ്പിനായി സീരിയൽ നമ്പർ 505 ആയി 20% പ്രൊവിഷൻ (ആകെ 600 ലക്ഷം രൂപ) നൽകിയിരിക്കുന്നതിൽ ഇതുവരെ എത്ര തുക ചെലവഴിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
6.50 മീറ്റർ വീതിയിൽ ഡിസൈൻ ചെയ്തിട്ടുള്ള മിനി ബ്രിഡ്ജിനും അനുബന്ധ അപ്രോച്ചിനുമായി 8 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് വിശദമായ സാങ്കേതിക റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടോ;
( ഡി )
ഈ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ (ലാന്റ് അക്ക്വിസിഷന്‍) നടപടികൾ ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ, ആരംഭിക്കാൻ എന്തൊക്കെ തടസ്സങ്ങളാണ് നിലവിലുള്ളത്; ലഭ്യമായ ഡിസൈൻ അടിസ്ഥാനമാക്കി ഫീസിബിലിറ്റി സ്റ്റഡി നടത്തുന്നതിനും അതിന്റെ അടിസ്ഥാനത്തിൽ ഭരണാനുമതി നൽകുന്നതിനും വകുപ്പുതലത്തിൽ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
( ഇ )
പദ്ധതിക്ക് ഭരണാനുമതി ലഭിച്ച് ടെൻഡർ നടപടികൾ ആരംഭിക്കുന്നതിനുള്ള സമയക്രമം അറിയിക്കാമോ; ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതിലൂടെ പ്രദേശത്തെ ഗതാഗത സൗകര്യത്തിലും ടൂറിസം വികസനത്തിലും പ്രതീക്ഷിക്കുന്ന നേട്ടങ്ങൾ എന്തൊക്കെയാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
1311.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം മണ്ഡലത്തിലെ കോടിമത രണ്ടാം പാലം നിർമ്മാണത്തിന് ഭരണാനുമതി നൽകിയ തീയതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ഭാഗമായ അപ്രോച്ച് റോഡ് നിർമ്മാണം ആരംഭിച്ച തീയതി വ്യക്തമാക്കാമോ;
( സി )
കോടിമത രണ്ടാം പാലത്തിന്റെ നിർമ്മാണം എപ്പോൾ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
സംസ്ഥാനത്തെ റോഡുകളും പാലങ്ങളും
1312.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011 -2016 , 2016 -2021 , 2021 - 2026 എന്നീ കാലയളവുകളിൽ എത്ര വീതം പാലങ്ങൾ സംസ്ഥാനത്ത് നിർമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;
( ബി )
പ്രസ്തുത കാലയളവുകളില്‍ ഓരോന്നിലും പെതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത ഗ്രാമീണ റോഡുകളുടെ എണ്ണവും ദൂരവും (കിലോമീറ്ററിൽ) എത്രയെന്ന് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത കാലയളവുകളില്‍ ഓരോന്നിലും പുതുതായി പ്രഖ്യാപിച്ച സംസ്ഥാന റോഡുകളുടെ പേരും ദൂരവും (കിലോമീറ്ററിൽ) സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കാമോ?
1313.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂർ നിയോജകമണ്ഡലത്തിൽ അപകടാവസ്ഥയിലുളള കറുകമാട് പാലം പുന‍ർനിർമ്മിക്കുന്നതിന് പൊതുമരാമത്തു വകുപ്പ് പാലം വിഭാഗം ചീഫ് എഞ്ചിനീയർ സർക്കാരിലേയ്ക്ക് സമർപ്പിച്ച 13.6 കോടി രൂപയുടെ പ്രൊപ്പോസലിൽ ഭരണാനുമതി നൽകുന്നതിന് നടപടികൾ സ്വീകരിക്കുമോ;
( ബി )
പ്രസ്തുത പാലത്തിന്റെ അണ്ടർ വാട്ടർ ഇൻസ്പെക്ഷൻ നടത്തിയതിൽ പാലം വളരെ അപകടാവസ്ഥയിലാണെന്നും പാലത്തിന്റെ പല സ്ഥലത്തും കമ്പികൾ തുരുമ്പുപിടിച്ച അവസ്ഥയിലാണെന്നുമുളളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ?
1314.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂർ മണ്ഡലത്തിലെ കുരുത്തിക്കോട് പാലം പ്രവൃത്തി പൂര്‍ത്തീകരിച്ച് എന്നത്തേക്ക് ഗതാഗതത്തിന് തുറന്നുകൊടുക്കുവാന്‍ കഴിയുമെന്നു വ്യക്തമാക്കാമോ?
1315.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും തൂതപ്പുഴയ്ക്ക് കുറുകെയുള്ളതുമായ കോട്ടക്കൽ മണ്ഡലത്തിലെ ഇരിമ്പിളിയം–കൊടുമുടി-തിരുവേഗപ്പുറ പാലത്തിന്റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇരിമ്പിളിയം–കൊടുമുടി-തിരുവേഗപ്പുറ പാലത്തിന്റെ തിരുവേഗപ്പുറ ഭാഗത്ത് വലിയ വിള്ളൽ രൂപപ്പെട്ട് പാലം അപകടാവസ്ഥയിലായതിനെ തുടർന്ന് പ്രസ്തുത പാലത്തിനു സമാന്തരമായി പുതിയ പാലം നിർമ്മിക്കുന്നത് സംബന്ധിച്ച് കോട്ടക്കൽ എം.എൽ.എ. നല്‍കിയ നിവേദനത്തിന്മേല്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
സമാന്തര പാലം നിർമ്മിക്കുന്ന പ്രവൃത്തിയുടെ എസ്റ്റിമേറ്റും പ്രൊപ്പോസലും ലഭ്യമായിട്ടുണ്ടോ; ആയതിന്മേൽ ചീഫ് എഞ്ചിനീയര്‍ (പൊതുമരാമത്ത് വകുപ്പ്) ഓഫീസിലും സര്‍ക്കാര്‍ തലത്തിലും സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
1316.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂർ മണ്ഡലത്തിലെ കാവശ്ശേരി പഞ്ചായത്തിലെ പത്തനാപുരം പാലത്തിന്റെ നിർമ്മാണ പ്രവൃത്തി എന്നത്തേക്ക് പൂർത്തിയാക്കുമെന്ന് വ്യക്തമാക്കാമോ?
1317.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ പൊതുമരാമത്ത് വകുപ്പ് വഴി കായംകുളം മണ്ഡലത്തില്‍ അനുവദിച്ച പാലങ്ങള്‍, അനുവദിച്ച തുക, പ്രവ്യത്തികളുടെ പുരോഗതി എന്നിവ വിശദമാക്കാമോ;
( ബി )
കൃഷ്ണപുരം മാമ്പ്രക്കന്നേല്‍ റെയില്‍വേ മേല്‍പ്പാലം, കാക്കനാട് റെയില്‍വേ മേല്‍പ്പാലം എന്നിവയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പുരോഗതി വിശദമാക്കാമോ?
1318.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാതകളെയും ചെറുനഗരങ്ങളെയും ബന്ധിപ്പിക്കുന്ന റോഡുകളുടെ വികസനം എന്ന ശീര്‍ഷകത്തില്‍ പയ്യന്നൂര്‍ നിയോജകമണ്ഡലത്തിലെ പയ്യന്നൂര്‍ നഗരസഭയെയും കല്ല്യാശ്ശേരി നിയോജകമണ്ഡലത്തിലെ കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തരത്തില്‍ പെരുമ്പപുഴയില്‍ പുതിയ പാലം നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിക്ക് തുക നീക്കിവെച്ചിട്ടുണ്ടോ; അറിയിക്കാമോ;
( ബി )
നിര്‍ദ്ദിഷ്ട പാലത്തിന്റെ ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തീകരിച്ച് ഡിസൈന്‍ പ്രകാരം എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്ക് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഏതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി മേല്‍ പദ്ധതിക്ക് ഭരണാനുമതി നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ?
1319.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂര്‍ ജില്ലയിലെ അമല നഗര്‍ പാവറട്ടി റോഡില്‍ ചെയിനേജ് 6/537-ലെ കടാംതോട് പാലത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവൃത്തിക്ക് (ഫയല്‍ നമ്പര്‍ ഡി1/416/2025/പി.ഡബ്ല്യൂ.ഡി.) ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തുകയെത്രയെന്ന് അറിയിക്കാമോ;
( സി )
കാലപ്പഴക്കം കാരണം കേടുപാടുകള്‍ സംഭവിച്ചതിനാല്‍ വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രസ്തുത പാലത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവൃത്തി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1320.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ ഇഞ്ചത്തൊട്ടി പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിലവില്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
നിര്‍മ്മാണവുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ വേഗത്തിലാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1321.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കാക്കര നിയോജകമണ്ഡത്തിലെ കാക്കനാട് അത്താണിയിൽ പണിയുന്ന പാലത്തിന്റെ നിർമ്മാണ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പാലത്തിന്റെ പൂർത്തീകരണം നീണ്ടു പോകുന്നതിനുള്ള കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത പാലത്തിന്റെ പണി പൂർത്തിയാക്കി എന്നത്തേക്ക് ഗതാഗത യോഗ്യമാക്കാൻ സാധിക്കുമെന്ന കാര്യം വിശദമാക്കാമോ?
1322.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ മുട്ടുങ്ങള്‍-നാദാപുരം സ്റ്റേറ്റ് ഹൈവേയിലൂടെ കടന്ന് പോകുന്ന കളിയാംവള്ളി പാലത്തിന്റെ നിര്‍മ്മാണപുരോഗതി അറിയിക്കാമോ?
കഞ്ഞിക്കുഴി ഫ്ലൈ ഓവര്‍ നിര്‍മ്മാണം
1323.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന്റെ 04.12.2015-ലെ സ.ഉ.(സാധാ) നം.1804/2015/പി. ഡബ്ല്യൂ. ഡി. ഉത്തരവ് പ്രകാരം 30.71 കോടി രൂപയ്ക്ക് ഭരണാനുമതി നല്‍കിയ കഞ്ഞിക്കുഴി ഫ്ലൈ ഓവറിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നാളിതുവരെയുള്ള സര്‍ക്കാര്‍ തല അനുമതികളുടെ പകര്‍പ്പുകൾ ലഭ്യമാക്കാമോ;
( സി )
2016 മെയ് മുതൽ ഇതുവരെ പ്രസ്തുത പ്രവൃത്തിയുടെ പൂര്‍ത്തീകരണത്തിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തി എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
1324.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ കോണ്‍വെന്റ് ബീച്ച് പാലത്തിന്റെ നിര്‍മ്മാണത്തിന് ഭരണാനുമതി ലഭ്യമായത് ഏതു വര്‍ഷത്തിലാണെന്നും നിര്‍മ്മാണം ആരംഭിച്ചത് ഏത് വര്‍ഷത്തിലാണെന്നും വ്യക്തമാക്കാമോ;
( ബി )
ജി.എസ്.റ്റി. വിഷയത്താൽ പ്രവൃത്തിയുടെ കരാറുകാരന്‍ പ്രവൃത്തി നിര്‍ത്തിവെച്ചത് എന്നാണെന്നും പ്രസ്തുത വ്യക്തിയെ പുറത്താക്കിയത് എന്നാണെന്നും വ്യക്തമാക്കാമോ;
( സി )
ജി.എസ്.റ്റി. വിഷയത്താൽ നിര്‍മ്മാണ പ്രവര്‍ത്തനം നിലച്ച കോണ്‍വെന്റ് ബീച്ച് പാലത്തിന്റെ ബ്രിഡ്ജ് പ്രോപ്പര്‍ പ്രവൃത്തിക്കായി സമര്‍പ്പിച്ചിട്ടുള്ള ടെണ്ടറിന് അംഗീകാരം നല്‍കുന്നതില്‍ നേരിടുന്ന കാലതാമസത്തിന് കാരണം വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഇ )
പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതില്‍ നേരിടുന്ന കാലതാമസം മൂലം ജനങ്ങൾ ഉയര്‍ത്തുന്ന പ്രതിഷേധം കണക്കിലെടുത്ത് പൊതുമരാമത്ത് വകുപ്പും ധനകാര്യ വകുപ്പും സംയുക്തയോഗം ചേര്‍ന്ന് ഇതുസംബന്ധിച്ച ഫയലില്‍ അടിയന്തര തീരുമാനം ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?
1325.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ മാവൂരിനേയും മലപ്പുറം ജില്ലയെയും ബന്ധിപ്പിക്കുന്ന മണന്തലക്കടവ് പാലത്തിന്റെ ഭരണാനുമതിക്കായുള്ള പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ;
( ബി )
പാലം നിര്‍മ്മാണത്തിനാവശ്യമായ സ്ഥലം ലഭ്യമായിട്ടുണ്ടോ;
( സി )
പ്രസ്തുത പാലം നിര്‍മ്മാണത്തിനാവശ്യമായ തുക ബഡ്ജറ്റില്‍ വകയിരുത്തിയിട്ടില്ലാത്തതിനാല്‍ ടി പാലം സേതുബന്ധന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് ശിപാര്‍ശ ചെയ്യാന്‍ സാധിക്കുമോയെന്ന് വ്യക്തമാക്കാമോ?
1326.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവല്ല മണ്ഡലത്തിലെ ഭരണാനുമതി ലഭിച്ച പുല്ലംപ്ലാവിൽ കടവ് പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ എതു ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
1327.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂർ നിയോജക മണ്ഡലത്തിലെ എഇഒ- നാക്കോല റോഡിലെ കൾവർട്ട് തകർന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; അതിന്മേൽ സ്വീകരിച്ച ന‍ടപടികൾ വിശദമാക്കാമോ?
1328.
ശ്രീ. ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂർ നിയോജകമണ്ഡലത്തിലെ വാണിയമ്പുഴയ്ക്ക് കുറുകെയുള്ള തരിപ്പപൊട്ടി പാലം, കുമ്പളപ്പാറ ഉന്നതിയിലേയ്ക്ക് പോകുന്നതിനായുള്ള കുറുമ്പുട്ടി പുഴയ്ക്ക് കുറുകെയുള്ള കുമ്പളപ്പാറ പാലം എന്നിവയ്ക്ക് ഭരണാനുമതി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
1329.
ശ്രീ. ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂർ നിയോജകമണ്ഡലത്തിലെ വഴിക്കടവ് പഞ്ചായത്തിലുള്ള അളക്കൽ, പുഞ്ചക്കൊല്ലി ആദിവാസി ഊരുകളിലെ നിരവധി കുടുംബങ്ങൾ ആശ്രയിച്ചിരുന്ന പുന്നപ്പുഴയ്ക്ക് കുറുകെയുള്ള പാലം 2019-ലെ പ്രളയത്തിൽ തകർന്നുപോയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ആയത് ട്രൈബൽ കണക്ടിവിറ്റി ഫണ്ട് ഉപയോഗിച്ച് പുനർനിർമ്മിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുമോ?
1330.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന എഴുത്തോംപാറ പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്വീകരിച്ചു വരുന്ന നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തി സമയബന്ധിതമായി നടപ്പിലാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്നും പ്രവൃത്തിയുടെ നിര്‍മ്മാണം എന്ന് ആരംഭിക്കാന്‍ കഴിയുമെന്നുമുള്ള വിവരവും ലഭ്യമാക്കാമോ?
പൊതുമരാമത്ത് വകുപ്പിന്റെ ബ്രിഡ്ജസ് സെക്ഷൻ അനുവദിക്കാന്‍ നടപടി
1331.
ശ്രീ. ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂർ നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ ബ്രിഡ്ജസ് വിഭാഗം അനുവദിക്കുവാനുള്ള നിർദ്ദേശം പരിഗണനയിലുണ്ടോ;
( ബി )
പ്രസ്തുത സെക്ഷൻ അനുവദിക്കുവാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമോ?
1332.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നാളിതുവരെ അരുവിക്കര നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ വിവിധ വിഭാഗങ്ങൾ അനുവദിച്ച പ്രവൃത്തികൾ, അവയുടെ ഫണ്ട് വിവരം, നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച വിവരങ്ങൾ അറിയിക്കാമോ?
1333.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂർ മണ്ഡലത്തിൽ ബജറ്റിൽ 20% തുക വകയിരുത്തിയ പൊതുമരാമത്ത് പ്രവൃത്തികളിൽ ഭരണാനുമതി ലഭിച്ചതും ടെണ്ടർ നടപടികൾ സ്വീകരിക്കാത്തതുമായ പ്രവൃത്തികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവർത്തികളിൽ ആർ. ഐ. ക്യു. സി., പി‍ .ഡബ്ല്യു. ഡി. ഡിസൈൻ വിംഗ്, ആർക്കിടെക്റ്റ് വിഭാഗം എന്നിവിടങ്ങളില്‍ പെന്റിംഗായിരിക്കുന്ന പ്രവൃത്തികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികളുടെ ടെണ്ടർ നടപടികൾ ത്വരിതപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?
1334.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കിയതും തുടരുന്നതുമായ പദ്ധതികളുടെ വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾക്ക് അനുവദിച്ച തുക, നിർവ്വഹണ ഏജൻസി, പദ്ധതിയുടെ നിലവിലെ പുരോഗതി എന്നിവ സംബന്ധിച്ച വിവരം ലഭ്യമാക്കുമോ?
1335.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കല്ല്യാശ്ശേരി മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് വഴി നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാമെന്നും പ്രസ്തുത പ്രവൃത്തികള്‍ക്ക് അനുവദിച്ച തുക എത്രയെന്നും വിശദമാക്കാമോ?
1336.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പൊതുമരാമത്ത് വകുപ്പ് റോ‍‍ഡ്സ്, ബില്‍ഡിംഗ്സ്, ബ്രിഡ്ജസ് വിഭാഗങ്ങള്‍ വഴി കുന്നത്തുനാട് മണ്ഡലത്തില്‍ നടപ്പിലാക്കിയതും, നടപ്പിലാക്കി വരുന്നതുമായ വിവിധ പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ പദ്ധതിയ്ക്കും എത്ര തുക വീതമാണ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
ഓരോ പ്രവര്‍ത്തിയുടെയും നിലവിലെ സ്ഥിതി വിശദമാക്കാമോ?
1337.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ചങ്ങനാശ്ശേരി മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് ഏതെല്ലാം പ്രവൃത്തികളാണ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകയും അവയുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ; ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
1338.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുങ്ങല്ലൂർ മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പൊതുമരാമത്തു വകുപ്പ് മുഖേന നടപ്പിലാക്കുന്നതിന് അനുമതി ലഭിച്ച പ്രവൃത്തികൾ ഏതൊക്കെയാണെന്ന് വർഷം, തുക എന്നിവ തിരിച്ച് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവ‍ൃത്തികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ?
1339.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി മണ്ഡലത്തില്‍ കിഫ്ബി മുഖേന പൊതുമരാമത്ത് വകുപ്പ് അനുവദിച്ച പ്രവൃത്തികളും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളിൽ എത്ര ശതമാനം നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവെന്നും നിര്‍മ്മാണം പൂര്‍ത്തീകരിക്കാനുള്ളവയുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കുമോ?
1340.
ശ്രീ. എം. വിൻസെന്റ്
ശ്രീ. ടി. ജെ. വിനോദ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയുള്ള ഔട്ടര്‍ റിംഗ് റോഡ് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത ഔട്ടര്‍ റിംഗ് റോഡിനുവേണ്ടി ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ് എന്ന് വ്യക്തമാക്കാമോ;
( സി )
സ്ഥലം ഏറ്റെടുപ്പിലെ അപാകതകൾ സംബന്ധിച്ച ആരോപണവും പ്രതിഷേധവും ഗൗരവത്തോടെ കാണുന്നുണ്ടോ; ഇത് പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി എന്നത്തേക്ക് പൂർത്തീകരിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
1341.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കോങ്ങാട് മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പൊതുമരാമത്ത് പ്രവൃത്തികളുടെ വിശദാംശം പൊതുമരാമത്ത് വിഭാഗങ്ങളുടെ ഇനം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്ക് അനുവദിച്ച തുക, ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍, പദ്ധതികളുടെ നിലവിലെ സ്ഥിതി എന്നിവ വിശദമാക്കാമോ?
1342.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ ഹൈവേയില്‍ ഫോര്‍ട്ട് കൊച്ചിയേയും വൈപ്പിനേയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഭൂഗര്‍ഭ ടണല്‍ നിര്‍മ്മാണം സ്വകാര്യ പങ്കാളിത്തത്തോടെ ഡിസൈൻ - ബിൽഡ് -ഫിനാൻസ് - ഓപ്പറേറ്റ് - ട്രാൻസ്ഫർ (ഡി. ബി. എഫ്. ഒ. ടി) മോഡല്‍ പ്രകാരം നടപ്പിലാക്കുന്നതിനായി താത്പര്യപത്രം ക്ഷണിക്കുവാനുള്ള നിര്‍ദ്ദേശത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഭൂഗര്‍ഭ ടണല്‍ നിര്‍മാണം സംബന്ധിച്ച് സര്‍ക്കാരിന്റെ പരിഗണനയിലുള്ള ഫയലുകള്‍ ഏതെല്ലാം വകുപ്പുകളിലാണെന്ന് ഫയല്‍ നമ്പര്‍ ഉൾപ്പടെ വ്യക്തമാക്കാമോ?
1343.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പൊതുമരാമത്ത് വകുപ്പ് മുഖേന മലമ്പുഴ മണ്ഡലത്തിൽ എന്തെല്ലാം വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ; ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി, പദ്ധതിയുടെ അടങ്കൽ തുക എന്നിവയുടെ വിശദാംശം ലഭ്യമാക്കാമോ?
നവകേരള സഭയ്ക്കായി കരാറുകാരിൽ ഫണ്ട്
1344.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സഭയ്ക്കായി കരാറുകാരിൽ നിന്നും ഫണ്ട് സമാഹരിക്കുന്നതിന് എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; ആയതിൽ വകുപ്പ് മന്ത്രി ഇടപെടൽ നടത്തിയെന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ആരോപണം സംബന്ധിച്ച് എന്തെങ്കിലും അന്വേഷണം വകുപ്പ് തലത്തിൽ നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; കൂടാതെ, ആരോപണം ഉന്നയിച്ചവർക്കെതിരെ എന്തെങ്കിലും നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
1345.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ അരൂര്‍ മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് വഴി നടപ്പിലാക്കിയ പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ടി പ്രവർത്തികള്‍ക്ക് അനുവദിച്ച തുക, നിലവിലെ അവസ്ഥ എന്നിവ വിശദമാക്കാമോ?
1346.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം നാളിതുവരെയായി പൊതുമരാമത്ത് വകുപ്പിന് കീഴില്‍ പയ്യന്നൂര്‍ നിയോജക മണ്ഡല പരിധിയില്‍ അനുവദിച്ച പദ്ധതികളും അവ ഓരോന്നിന്റെ തുകയും നിലവിലെ അവസ്ഥയും വിശദമാക്കുമോ?
മുൻ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച് പൂര്‍ത്തിയാകാത്ത പ്രവർത്തികള്‍
1347.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴി‍ഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മാണം ആരംഭിച്ചതും നാളിതുവരെ പൂര്‍ത്തീകരിക്കാത്തതുമായ എത്ര റോഡുകളും പാലങ്ങളും ഉണ്ടെന്നും അവ ഏതെല്ലാമാണെന്നും വ്യക്തമാക്കുമോ;
( ബി )
ഇവയില്‍ ഏതെല്ലാം പ്രവർത്തികളുടെ നിര്‍മ്മാണം നിര്‍ത്തിവച്ചിട്ടുണ്ടെന്നും നിര്‍ത്തിവയ്ക്കാനുണ്ടായ കാരണങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ;
( സി )
നിര്‍ത്തിവയ്ക്കപ്പെട്ട പ്രവൃത്തികള്‍ക്കായി നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
1348.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
'ലെവൽ ക്രോസ് ഇല്ലാത്ത' കേരളം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ അമലാപുരി, വെസ്റ്റ്‌ഹിൽ ചുങ്കം എന്നിവിടങ്ങളിൽ ആസൂത്രണം ചെയ്തിട്ടുള്ള റോഡ് ഓവർ ബ്രിഡ്ജ് (ആർ. ഒ. ബി.)-കളുടെ നിര്‍മ്മാണ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
മേല്‍ പ്രവൃത്തികളുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കൽ, ഡി. പി. ആർ. തയ്യാറാക്കൽ എന്നിവയ്ക്കായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?
പൊതുമരാമത്ത് വകുപ്പിൽ കണ്ടെത്തിയ ക്രമക്കേടുകൾ
1349.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മുതൽ നാളിതുവരെ വിവിധ ഓഡിറ്റ് റിപ്പോർട്ടുകളിലും ആഭ്യന്തര വിജിലൻസ് സംവിധാനത്തിന്റെ പരിശോധനയിലും ധനകാര്യ ഇൻസ്പെക്ഷൻ വിഭാഗത്തിന്റെ പരിശോധനയിലും പൊതുമരാമത്ത് വകുപ്പിന് കീഴിൽ കണ്ടെത്തിയിട്ടുള്ള ക്രമക്കേടുകൾ ഏതൊക്കെയാണ്; വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
ഓരോ ക്രമക്കേടിലും കുറ്റക്കാർക്കെതിരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചു; വ്യക്തമാക്കുമോ?
കാലാവസ്ഥ അതിജീവന നിര്‍മ്മാണ രീതി
1350.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ വർദ്ധിച്ചുവരുന്ന പ്രകൃതിക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ, പൊതുമരാമത്ത് വകുപ്പ് നിർമ്മിക്കുന്ന റോഡുകളും പാലങ്ങളും ഡിസാസ്റ്റർ റെസിലിയൻ്റ് ആണെന്ന് ഉറപ്പാക്കാൻ ഡിസൈൻ പോളിസിയിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്; ഇതിനായി അന്താരാഷ്ട്ര ഏജൻസികളുടെ സാങ്കേതിക സഹായം തേടിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
1351.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ പാത 766-ല്‍ കുന്ദമംഗലത്ത് ബൈപ്പാസ് നിര്‍മ്മിക്കുന്നതിന് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പ്രവൃത്തിയുടെ നിലവിലുള്ള സ്ഥിതി വിശദമാക്കുമോ;
( ബി )
ദേശീയ പാത 766-ന്റെ വികസനത്തിന്റെ ഭാഗമായി കുന്ദമംഗലത്ത് ബൈപ്പാസ് നിര്‍മ്മിക്കുന്ന വിഷയം പദ്ധതിയില്‍ ഉള്‍പ്പെടുത്താത്ത സാഹചര്യത്തില്‍ കിഫ്ബി മുഖേനയുള്ള ബൈപ്പാസ് നിര്‍മ്മാണം വേഗത്തിലാക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ?
ദേശീയപാത നിര്‍മാണമേഖലയിൽ സുരക്ഷാക്രമീകരണം
1352.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. റോജി എം. ജോൺ
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ - തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണത്തിനിടെ എരമല്ലൂരിൽ ഗര്‍ഡര്‍ വീണ് പിക്കപ്പ് വാന്‍ ഡ്രൈവര്‍ മരിച്ച സംഭവം ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
ദേശീയപാത നിർമ്മാണത്തിനിടെ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ നടത്തുന്ന ഇടപെടൽ വിശദമാക്കാമോ;
( സി )
ദേശീയപാത നിർമ്മാണം നടക്കുന്ന മേഖലകളിലെ അപകട സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും ബദൽ ക്രമീകരണങ്ങൾ നടത്തുന്നതിനും നടപടികൾ സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
1353.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം വൈറ്റില പാലാരിവട്ടം ഭാഗത്തുനിന്ന് ചക്കരപ്പറമ്പ് ജംഗ്ഷൻ മുതൽ കാളച്ചാൽ വഴി കാക്കനാട് ഇൻഫോപാർക്ക് വരെ ഒരു പുതിയ പാത നിർമ്മിക്കുന്നതിനുള്ള സാധ്യത പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുവാൻ ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയറോട് ആവശ്യപ്പെട്ടിരുന്നതു ലഭ്യമാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇല്ലെങ്കിൽ, മേൽ പ്രവൃത്തിയുടെ പ്രാഥമിക പഠനങ്ങളും അലൈൻമെന്റും തയ്യാറാക്കിയിട്ടുള്ളത് കെ. എസ്. സി. സി. മുഖേനയായതിനാലും കാക്കനാട് തങ്കളം ബൈപ്പാസിന്റെ പ്രവൃത്തികൾ കിഫ്‌ബി വഴി ചെയ്യുന്നതിനാലും പ്രസ്തുത റോഡ് കാക്കനാട് തങ്കളം ബൈപ്പാസിന്റെ തുടർച്ചയായി വരുന്നതിനാലും പ്രോജക്ടിന്റെ സാധ്യത പഠനം കെ. ആര്‍. എഫ്. ബി./കെ. എസ്. സി. സി. മുഖേന തയ്യാറാക്കുന്നതിനു നിർദ്ദേശം നൽകുമോ; വ്യക്തമാക്കാമോ ?
നിർമ്മാണത്തിലെ അപാകത മൂലമുണ്ടാകുന്ന ദേശീയപാതയിലെ അപകടങ്ങൾ
1354.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാത 66-ന്റെ വിവിധ റീച്ചുകളിൽ നിർമ്മാണത്തിലെ അപാകത മൂലം അപകടം ഉണ്ടാകുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ദേശീയ പാതയിൽ കൊല്ലം ജില്ലയിലെ കൊട്ടിയത്തടക്കമുള്ള സ്ഥലങ്ങളിൽ റോഡ് തകർന്ന സംഭവം ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ദേശീയ പാത നിർമ്മാണം സംസ്ഥാനത്തിന്റെ പ്രത്യേക ഭൂപ്രകൃതിയ്ക്കും കാലാവസ്ഥയ്ക്കും അനുസൃതമായാണോ നടത്തുന്നതെന്ന് വ്യക്തമാക്കാമോ; എങ്കിൽ ആയത് ഉറപ്പുവരുത്താൻ നടത്തിയ ഇടപെടൽ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട പരിശോധനകള്‍
1355.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാതയുടെ നിർമ്മാണം പൂർത്തീകരിക്കുന്നതിന് മുമ്പായി അതിന്റെ പല ഭാഗങ്ങളിലും വലിയതരത്തിലുള്ള കേടുപാടുകൾ സംഭവിച്ച് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
ദേശീയപാത 66-ന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് തകർച്ച സംഭവിച്ച ഭാഗങ്ങൾ ദേശീയപാതാ അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള കേന്ദ്രസംഘം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാനത്തിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമല്ലാത്ത രീതിയില്‍ മണ്ണിട്ട് ഉയർത്തിയ ഉയരപാതകൾക്ക് പകരമായി ഫ്ലൈ ഓവറുകൾ നിർമ്മിക്കുന്ന തരത്തിൽ ഡി. പി. ആർ-ൽ മാറ്റം വരുത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
ദേശീയപാത 66-ന്റെ നിർമ്മാണത്തിനിടയിൽ തകർച്ചയും അപകടങ്ങളും സംഭവിച്ച ഭാഗങ്ങളിൽ വീണ്ടും മണ്ണ് പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനകൾ നടത്തി നിർമ്മാണത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനുള്ള ഉറപ്പ് ലഭിച്ചിട്ടുണ്ടോ; വിശദീകരിക്കുമോ;
( ഇ )
ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിൽ വാഹനാപകടങ്ങളും മരണങ്ങളും തുടർച്ചയായുണ്ടാകുന്ന സാഹചര്യത്തിൽ നിർമ്മാണ പ്രവർത്തനത്തോടനുബന്ധിച്ച് പാലിക്കപ്പെടേണ്ട സുരക്ഷാ സംവിധാനങ്ങൾ നിർമ്മാണ കമ്പനികൾ പാലിക്കപ്പെടുന്നുണ്ടോയെന്നത് പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ; വിശദീകരിക്കുമോ?
1356.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാമനാട്ടുകര മുതൽ കോഴിക്കോട് വിമാനത്താവളത്തിലേക്ക് എത്തിച്ചേരുന്ന കുളത്തൂർ ജംങ്ഷൻ വരെയുള്ള ദേശീയ പാത വീതികൂട്ടി വികസിപ്പിക്കുന്നതിന്റെ നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാകാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് ഡി. പി. ആര്‍. തയ്യാറാക്കുന്നതിന് ടെണ്ടർ വിളിച്ചിരുന്നോ; എങ്കിൽ ഡി. പി. ആര്‍. തയാറാക്കുന്ന പ്രവൃത്തി ഏറ്റെടുത്തത് ഏത് കമ്പനിയാണെന്ന് വ്യക്തമാകാമോ;
( സി )
ഈ റോഡിന്റെ നിര്‍മ്മാണം പൊതുരാമത്ത് വകുപ്പിന്റെ എത് വിഭാഗമാണ് കൈകാര്യം ചെയ്യുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
ഭൂമി ഏറ്റെടുക്കൽ നടപടികൾ എപ്പോൾ പൂർത്തീകരിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
1357.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ ഹൈവേയുടെ കാസര്‍ഗോഡ് ജില്ലയിലെ നിർമ്മാണ പുരോഗതി ഏതു ഘട്ടത്തിലാണെന്ന വിവരം മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
തീരദേശ ഹൈവേയുടെ പ്രവർത്തനം കാസര്‍ഗോഡ് ജില്ലയിൽ എന്നാരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
1358.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി മണ്ഡലത്തിൽ 2016 മെയ് മുതൽ പൊതുമരാമത്ത് വകുപ്പിൽ നിന്നും വിവിധ പദ്ധതികൾക്കായി അനുവദിച്ച തുകയും പ്രവൃത്തികളുടെ പേരും അവയുടെ പുരോഗതിയും ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളിൽ പൂർത്തീകരിച്ചവയും പൂ‍ർത്തീകരിക്കാനുള്ളവയുടേയും വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികളിൽ കിഫ്ബി പദ്ധതികൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവയുടെ വിശദ വിവരങ്ങളും പുരോഗതിയും വിശദമാക്കാമോ?
1359.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മാസം മുതല്‍ നാളിതുവരെ പാറശ്ശാല നിയോജക മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ്, ടൂറിസം വകുപ്പ് എന്നിവ വഴി നടപ്പിലാക്കുന്നതിനായി അനുമതി ലഭിച്ച പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക, ഭരണാനുമതി ഉത്തരവ് നമ്പര്‍, പ്രസ്തുത പ്രവൃത്തികളില്‍ നിലവില്‍ പൂര്‍ത്തിയായവ, നിര്‍മ്മാണത്തിലിരിക്കുന്നവ, ടെന്‍ഡര്‍ നടപടികളിലുള്ളവ എന്നിങ്ങനെ തരംതിരിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
നിര്‍മ്മാണം തടസ്സപ്പെട്ട പ്രവൃത്തികള്‍ ഉണ്ടെങ്കില്‍ ആയതിന്റെ കാരണവും അവ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സ്വീകരിച്ച നടപടികളും വിശദമാക്കാമോ?
1360.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തിലെ പനങ്ങാട് വില്ലേജില്‍ പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഇരുപത് സെന്റ് ഭൂമി സമഗ്ര ശിക്ഷ കേരള (എസ്. എസ്. കെ.)-യുടെ ബാലുശ്ശേരി ഓഫീസ് നിര്‍മ്മാണത്തിന് വിട്ട് നല്‍കുന്നതിനുള്ള തടസ്സം എന്താണെന്നറിയിക്കാമോ;
( ബി )
പ്രസ്തുത സ്ഥലം വിട്ടു നല്‍കുന്നതിന് എസ്. എസ്. കെ. സമര്‍പ്പിച്ച അപേക്ഷയില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നു വിശദമാക്കാമോ?
1361.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സെന്‍ട്രല്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് (സി.ഐ.ആർ.എഫ്.) ഉപയോഗിച്ച് നിര്‍മ്മിക്കാനായി തിരുവമ്പാടി മണ്ഡലത്തില്‍ നിന്നും നിര്‍ദ്ദേശിക്കപ്പെട്ട പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവർത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ?
1362.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി മണ്ഡലത്തിൽ വിവിധ സ്ഥലങ്ങളിലായി എം. എല്‍. എ. യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ബസ് ഷെല്‍ട്ടര്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കിയ പദ്ധതികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ; 2018 മുതലുള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കപ്പെടാത്തതിന്റെ കാരണം എന്താണെന്ന് അറിയിക്കാമോ;
( ബി )
പ്രതീക്ഷ ബസ് ഷെല്‍ട്ടേഴ്സ് കേരള ലിമിറ്റഡ് എന്ന സ്ഥാപനം പബ്ലിക് അമിനിറ്റീസ് കേരള ലിമിറ്റഡിലേയ്ക്ക് ലയിപ്പിച്ച പശ്ചാത്തലത്തില്‍, മുമ്പ് അനുവദിച്ച ബസ് ഷെല്‍ട്ടര്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടപ്പാക്കുന്നതിനുള്ള ഭരണപരമായ തടസ്സങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
ഈ വിഷയവുമായി ബന്ധപ്പെട്ട് 10/06/2025-ന് ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും പുതിയ കമ്പനിക്കും നല്‍കിയ കത്തിന്മേല്‍ വകുപ്പ് സ്വീകരിച്ച നടപടി എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ഡി )
മലപ്പുറം സ്പൈസ് ഗ്രൂപ്പ് എന്ന കമ്പനി ടെണ്ടറില്‍ പങ്കെടുത്ത് ഏറ്റെടുത്ത ബസ് ഷെല്‍ട്ടര്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍, കോട്ടയം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ മുഖേനയോ അല്ലെങ്കില്‍ നിലവില്‍ ചുമതലയുള്ള ഔദ്യോഗിക ഏജന്‍സി മുഖേനയോ നടപ്പാക്കാന്‍ തയ്യാറാണോ;
( ഇ )
26.95 ലക്ഷം രൂപ വകയിരുത്തി അനുവദിച്ച ഫണ്ട് (4059-60-051-72 Projects under LAC ADS) ഇതുവരെ വിനിയോഗിക്കപ്പെടാതിരിക്കാന്‍ കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ?
1363.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന്റെ 'പി.ഡബ്ല്യു.ഡി. ഫോര്‍ യു' ആപ്പ് മുഖേന സംസ്ഥാനത്ത് എത്ര പരാതികൾ ലഭിച്ചിട്ടുണ്ട്; ലഭിച്ച പരാതികളിന്മേൽ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
വള്ളിക്കുന്ന് നിയോജകമണ്ഡലത്തില്‍ ഇത്തരത്തില്‍ പരാതികള്‍ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
വള്ളിക്കുന്ന് മണ്ഡലത്തില്‍ ലഭിച്ച പരാതികളിന്മേൽ തീര്‍പ്പ് കൽപ്പിച്ചിട്ടുണ്ടോ; വിവരങ്ങള്‍ ലഭ്യമാക്കാമോ?
1364.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ദേശീയപാതകൾ ഉൾപ്പെടെയുള്ള റോഡുകളിൽ ടോൾ പ്ലാസകൾ നിലവിലുള്ള സ്ഥലങ്ങള്‍, അവ സ്ഥാപിച്ച വര്‍ഷം, ഓരോ ടോൾ പ്ലാസയിലും ടോളിനത്തിൽ നാളിതുവരെ പിരിച്ച തുക എന്നിവ വ്യക്തമാക്കുമോ ;
( ബി )
രണ്ട് ടോൾ പ്ലാസകൾക്കിടയിൽ കുറഞ്ഞത് 60 കിലോമീറ്റർ ദൂരം വേണമെന്ന നിർദ്ദേശം ലംഘിച്ച് ടോൾ പ്ലാസകള്‍ പ്രവർത്തിക്കുന്ന സാഹചര്യം നിലവിലുണ്ടോ; ഉണ്ടെങ്കിൽ അത്തരം ടോൾ പ്ലാസകള്‍ പ്രവർത്തിക്കുന്നത് എവിടെയൊക്കെയാണെന്നും ഏത് സാഹചര്യത്തിലാണ് അവ പ്രവർത്തിക്കുന്നതെന്നും വ്യക്തമാക്കുമോ;
( സി )
മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ടോൾ പ്ലാസകൾ സ്ഥാപിച്ച് ജനങ്ങൾക്ക് അമിത സാമ്പത്തികഭാരം നൽകുന്നതിനെതിരെ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ?
1365.
ശ്രീ. പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്ത്യയിലെ വെല്‍നെസ് ടൂറിസം രംഗത്ത് 2025-ല്‍ കേരളത്തിന് ലഭിച്ച അംഗീകാരം വിശദമാക്കുമോ;
( ബി )
ഏതെല്ലാം ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രസ്തുത പുരസ്കാരം ലഭ്യമായതെന്ന് അറിയിക്കുമോ;
( സി )
വെല്‍നെസ് ടൂറിസം കൂടുതല്‍ ശക്തമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ?
തൊടുപുഴ നിയോജക മണ്ഡലത്തില്‍ വിനോദസഞ്ചാര വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍
1366.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-25 കാലഘട്ടത്തില്‍ തൊടുപുഴ നിയോജക മണ്ഡലത്തില്‍ വിനോദസഞ്ചാര വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1367.
ഡോ. കെ. ടി. ജലീൽ
ശ്രീ. കെ.വി.സുമേഷ്
ശ്രീമതി ഒ എസ് അംബിക
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉത്തരവാദിത്ത ടൂറിസം പദ്ധതിയിൽ നിലവിൽ ഉൾപ്പെടുത്തിയ കേരളത്തിലെ വിവിധ പദ്ധതികളുടെ വിശദവിവരങ്ങള്‍ നല്‍കാമോ;
( ബി )
ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടപ്പാക്കുന്ന പെപ്പര്‍ ടൂറിസം-2025 (പെപ്പർ-2025) സ്ട്രീറ്റ് ടൂറിസം എന്നീ പദ്ധതികള്‍ ഏതൊക്കെ ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ; ഇവയുടെ നടത്തിപ്പിനായി ഓരോ ജില്ലയിലും എത്ര തുക വീതം അനുവദിച്ചിട്ടുണ്ടെന്ന കണക്ക് ലഭ്യമാണോ; എങ്കിലത്‌ നൽകാമോ;
( സി )
മൂന്നാറിനെ ഗ്ലോബല്‍ റെസ്പോണ്‍സിബിള്‍ ടൂറിസം ഡസ്റ്റിനേഷനായി പ്രഖ്യാപിക്കാനുള്ള പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ; ഇതിനായി മൂന്നാറില്‍ നടപ്പാക്കുന്ന പ്രധാന പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്ത് ഉത്തരവാദിത്ത ടൂറിസം മിഷന്‍ വഴി സ്ത്രീ സംരംഭകര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയതിന്റെ വിശദാംശം അറിയിക്കാമോ?
ടൂറിസം മേഖലയിലെ പദ്ധതികള്‍
1368.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് ടൂറിസം മേഖലയില്‍ ഏതെല്ലാം പദ്ധതികളാണ് ആരംഭിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
ജില്ല തിരിച്ച് കണക്കുകള്‍ ലഭ്യമാക്കാമോ;
( സി )
ടൂറിസം മേഖലയില്‍ പുതുതായി എന്തെല്ലാം പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്; വ്യക്തമാക്കാമോ?
1369.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ പ്രതിപാദിച്ച ജൈവ വൈവിധ്യ സർക്യൂട്ടിന്റെ ഭാഗമായി പുനലൂർ മണ്ഡലത്തിൽ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയിലുൾപ്പെടുത്തി പുനലൂർ മണ്ഡലത്തിലെ ഏതൊക്കെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ നവീകരണമാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയിലുൾപ്പെടുത്തി മണ്ഡലത്തിലെ വിവിധ വിനോദ സഞ്ചാര മേഖലകളിൽ നടപ്പാക്കിയ പ്രവൃത്തികൾ, ഇനി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ, ആയതിനായി സ്വീകരിച്ച നടപടികള്‍ എന്നിവ വിശദമാക്കാമോ;
( ഡി )
പദ്ധതിയുടെ ഡി‌. പി‌. ആര്‍. തയ്യാറാക്കിയിട്ടുണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
1370.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ നിയോജകമണ്ഡലത്തിൽ വിനോദസഞ്ചാര വികസന പ്രവൃത്തികൾക്കായി ടൂറിസം വകുപ്പിന്റെ നിർവ്വഹണ ചുമതലയിൽ 2025-26 വർഷത്തെ ബജറ്റിൽ അനുവദിച്ചിട്ടുള്ള തുക വിനിയോഗിച്ച് നടപ്പിലാക്കേണ്ട തുടർപ്രവർത്തനങ്ങളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പരവൂർ പൊഴിക്കര ടൂറിസം പദ്ധതിയുടെ ഭാഗമായി വാച്ച് ടവർ നിർമ്മിക്കുന്നതിനുള്ള സ്ട്രക്ചറൽ ഡിസൈൻ തയ്യാറാക്കുന്നത് സംബന്ധിച്ച വർക്ക് ഓർഡർ, മുൻകൂർ തുക എന്നീ കാര്യങ്ങൾക്കായി നിലവിൽ സ്വീകരിച്ചിട്ടുള്ള തീരുമാനങ്ങൾ എന്തൊക്കെയാണെന്നും ഇതില്‍ നേരിടുന്ന കാലതാമസത്തിനുള്ള കാരണമെന്താണെന്നും വ്യക്തമാക്കാമോ?
1371.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദ സഞ്ചാര വകുപ്പിന് കീഴില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന ലൈഫ് ഗാര്‍ഡുകളുടെ വേതന വര്‍ദ്ധനവിനും തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കാനും നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1372.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തില്‍ 2021 മെയ് മാസം മുതല്‍ ഇതുവരെയായി ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവൃത്തികള്‍ ഏതൊക്കെയെന്ന് പ്രവൃത്തിയുടെ പേരും അടങ്കല്‍ തുക സഹിതവും വിശദമാക്കാമോ;
( ബി )
കുറ്റ്യാടി പൈതൃക പാത ടൂറിസം പദ്ധതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് അംഗീകാരം ലഭിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ; പ്രസ്തുത പദ്ധതിയുടെ ഭാഗമായി എന്തൊക്കെ ഘടകങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്ന് വിശദമാക്കാമോ?
വര്‍ക്കല ഫ്ലോട്ടിങ് ബ്രിഡ്ജ്
1373.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. അൻവർ സാദത്ത്
ശ്രീ. എം. വിൻസെന്റ്
ശ്രീ. ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വർക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് പദ്ധതിയുടെ വിശദാംശവും ഇതുസംബന്ധിച്ച കരാർ വിവരങ്ങളും ലഭ്യമാക്കാമോ;
( ബി )
വർക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ നിലവിലെ അവസ്ഥ വിശദീകരിക്കാമോ;
( സി )
വർക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് നിലവിൽ പ്രവർത്തനരഹിതമാണോ; എങ്കിൽ ഇത് കരാറിലെ വീഴ്ചയാണോ എന്നുള്ളത് വ്യക്തമാക്കാമോ; കരാർ വ്യവസ്ഥകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ സ്ഥാപനത്തിനെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ?
അഡ്വെഞ്ചർ ആക്ടിവിറ്റി പ്രൊവൈഡർ സര്‍ട്ടിഫിക്കറ്റ്
1374.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് സൊസൈറ്റിയെ കേരള ടൂറിസം വകുപ്പ് അഡ്വെഞ്ചർ ആക്ടിവിറ്റി പ്രൊവൈഡർ എന്ന നിലക്ക് അംഗീകരിച്ച് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നടപടി സംബന്ധിച്ച നോട്ട് ഫയൽ, കറന്റ് ഫയൽ എന്നിവയുടെ പകർപ്പുകൾ ലഭ്യമാക്കാമോ?
1375.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ വിനോദസഞ്ചാര വകുപ്പിന് കീഴിൽ നടപ്പിലാക്കിയതും നടപ്പിലാക്കി വരുന്നതുമായ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ പുരോഗതി വിശദമാക്കാമോ?
മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ടൂറിസം വകുപ്പ് പദ്ധതികള്‍
1376.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ ടൂറിസം വകുപ്പ് നടപ്പാക്കിയതും തുടരുന്നതുമായ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾക്ക് അനുവദിച്ച തുക, നിർവ്വഹണ ഏജൻസി, പദ്ധതിയുടെ നിലവിലെ നിർവ്വഹണ പുരോഗതി എന്നിവ സംബന്ധിച്ച വിവരം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പദ്ധതികളിലൂടെ ടൂറിസം മേഖലയ്ക്കുണ്ടായ നേട്ടങ്ങൾ വിശദമാക്കുമോ?
1377.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ ടൂറിസം വികസനത്തിനായി ആവിഷ്കരിച്ചതും 26.07.2025-ന് 2,98,46,600 രൂപയ്ക്ക് ഭരണാനുമതി ലഭിച്ചതുമായ ബീച്ച് കോറിഡോര്‍ പദ്ധതി ആരംഭിക്കുന്നതില്‍ നേരിടുന്ന കാലതാമസത്തിന് കാരണം വ്യക്തമാക്കാമോ;
( ബി )
12.09.2025-ലെ ടൂറിസം വകുപ്പ് ഡയറക്ടറുടെ ഉത്തരവ് പ്രകാരം ടൂറിസം ഡയറക്ടറും നിര്‍വഹണ ഏജന്‍സിയായ കേരള ഇലക്ട്രിക്കൽ & എൻജിനീയറിംഗ് കമ്പനി ലിമിറ്റഡും പതിന്നാല് ദിവസത്തിനുള്ളില്‍ കരാറിലേര്‍പ്പെടണമെന്നും ഏഴ് മാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്നും നിഷ്കര്‍ഷയുണ്ടായിട്ടും ഭരണാനുമതി ലഭിച്ച് നാല് മാസം കഴിഞ്ഞിട്ടും പ്രവൃത്തി ആരംഭിക്കാത്തതിന് കാരണം വിശദമാക്കാമോ;
( സി )
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആവിഷ്കരിക്കപ്പെട്ട പ്രസ്തുത പദ്ധതി എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
1378.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയിലെ വിവിധ ടൂറിസം ഡെസ്റ്റിനേഷനുകളെ തമ്മില്‍ ബന്ധിപ്പിച്ച് കൊണ്ടുള്ള ബയോഡൈവേഴ്സിറ്റി ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ ആദ്യഘട്ട പ്രവൃത്തികള്‍ക്ക് സാങ്കേതികാനുമതി ലഭ്യമാക്കുന്നതിന് കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കാമോ; ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്നതിന് സഹായകരമായ തുടര്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
1379.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഏറ്റെടുത്ത കായംകുളം കായലോര ടൂറിസം പദ്ധതികളുടെ നടത്തിപ്പിനായി എന്തെല്ലാം പുതിയ പദ്ധതികളാണ് ഡി. റ്റി. പി. സി. ആവിഷ്കരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
നിലവില്‍ ഇതിന്റെ ഉടമസ്ഥതാവകാശവുമായി ബന്ധപ്പെട്ട എന്തെങ്കിലും തര്‍ക്കങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
1380.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലുള്ള സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ടൂറിസം വകുപ്പ് മുഖാന്തിരം മലമ്പുഴ മണ്ഡലത്തിൽ ഏതെല്ലാം വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും അടങ്കൽ തുകയും നിലവിലെ പുരോഗതിയും സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1381.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം മ‍ണ്ഡലത്തിലെ വെണ്ടുരുത്തി പഴയപാലം ഫു‍ഡ് സ്ട്രീറ്റ് ആക്കുന്നതിനായുള്ള പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ; വിശദാംശം നല്‍കാമോ?
1382.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന്റെ അഭിമാനമായ കുട്ടനാടൻ കായൽ ടൂറിസം അഭിവൃദ്ധിപ്പെടുത്തുവാൻ കൂടുതൽ നടപടികൾ സ്വീകരിക്കുമോ; എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
ഹൗസ് ബോട്ടുകളിലെ ശുചിമുറിമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് എന്തൊക്കെ നൂതന നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?
1383.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ ബി. ആർ. ഡി. സി. (ബേക്കൽ റിസോർട്ട്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്)യുടെ നേതൃത്വത്തില്‍ കൂടുതല്‍ ടൂറിസം പദ്ധതികള്‍ ആരംഭിക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ;
( ബി )
കവ്വായി കായല്‍, വലിയ പറമ്പ് വില്ലേജ്, അഴീത്തല തെക്കെക്കാട്, മാടക്കാല്‍ പ്രദേശങ്ങളില്‍ ടൂറിസം പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നടപടികള്‍ ഉണ്ടാകുമോ; വിശദമാക്കാമോ?
കോതമംഗലം മണ്ഡലത്തിലെ പുതിയ വിനോദസഞ്ചാര പദ്ധതികള്‍
1384.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിൽ വിനോദസഞ്ചാര മേഖലയിൽ പുതുതായി ആരംഭിക്കാൻ ലക്ഷ്യമിടുന്ന പദ്ധതികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
മേൽ സൂചിപ്പിച്ച വിഷയവുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ വേഗത്തിലാക്കുമോ; വ്യക്തമാക്കാമോ?
1385.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ പൂതൃക്ക പഞ്ചായത്തില്‍ തമ്മാനിമറ്റത്ത് 5 ഏക്കറോളം വരുന്ന സ്ഥലത്ത് തമ്മാനിമറ്റം ടൂറിസം പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് സമർപ്പിക്കപ്പെട്ട പ്രൊപ്പോസല്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രൊപ്പോസലില്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ വിശദമാക്കാമോ;
( സി )
ഈ പ്രദേശത്തിന്റെ ടൂറിസം വികസനത്തിനുള്ള സാധ്യത മുന്‍നിര്‍ത്തി ഇവിടെ തമ്മാനിമറ്റം ടൂറിസം പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1386.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിനോദസഞ്ചാര വകുപ്പ് വഴി കുന്നത്തുനാട് മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ പദ്ധതിയ്ക്കും അനുവദിച്ചിട്ടുള്ള തുക എത്ര വീതമെന്നും ഓരോ പദ്ധതിയുടേയും നിലവിലെ സ്ഥിതിയെന്തെന്നും വ്യക്തമാക്കാമോ?
1387.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നതുമുതൽ ഇതുവരെ കല്ല്യാശ്ശേരി മണ്ഡലത്തിലെ വിനോദസഞ്ചാര മേഖലയിൽ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ; കൂടാതെ, ഈ കാലയളവിൽ മണ്ഡലത്തിലെ ടൂറിസം വികസന പദ്ധതികൾക്കായി ആകെ എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ കല്ല്യാശ്ശേരി മണ്ഡലത്തിലെ വിവിധ വിനോദസഞ്ചാര മേഖലകളിൽ എത്രത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നത് സംബന്ധിച്ചും വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1388.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ നടപ്പിലാക്കാനുദ്ദേശിക്കുന്ന തിരുവമ്പാടി മണ്ഡലത്തിലെ കക്കാടംപൊയില്‍ ടൂറിസം പ്രോജക്ടില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് വിഭാവനം ചെയ്യുന്നതെന്ന് വിശദമാക്കുമോ;
( ബി )
പ്രോജക്ടിന് അനുമതി ലഭിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുമോ?
1389.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആലപ്പുഴ നിയോജക മണ്ഡലത്തില്‍ വിനോദസഞ്ചാര വകുപ്പ് മുഖേന നടപ്പിലാക്കുന്ന പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ ഭരണാനുമതി ലഭിച്ച തീയതി, ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച തീയതി, പ്രവൃത്തി ആരംഭിച്ചിട്ടുള്ള തീയതി, പൂര്‍ത്തീകരിക്കാന്‍ വേണ്ട സമയം എന്നിങ്ങനെ തരം തിരിച്ച് വിവരം ലഭ്യമാക്കാമോ?
1390.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 സാമ്പത്തിക വര്‍ഷം മുതല്‍ 2025-26 സാമ്പത്തിക വര്‍ഷം വരെ നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ ഏതൊക്കെ സ്ഥലത്ത് ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ; ടൂറിസം പദ്ധതി അനുവദിച്ച സ്ഥലങ്ങളുടെ പേരുവിവരവും അനുവദിച്ച തുക എത്രയെന്നും വ്യക്തമാക്കാമോ?
1391.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ മണ്ഡലത്തിലെ ഇല്ലിക്കക്കല്ല്, ഇലവീഴാപുഞ്ചിറ എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം വിനോദസഞ്ചാരികൾ ബുദ്ധിമുട്ട് അനുഭവിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രദേശങ്ങളില്‍ ധാരാളം വിനോദസഞ്ചാരികൾ വന്നുപോകുന്നതിനാല്‍ എന്തെങ്കിലും പുതിയ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
1392.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അതിരപ്പിള്ളിയിലെ യാത്രി നിവാസ് നിര്‍മ്മാണത്തില്‍ വേണ്ടത്ര പുരോഗതിയില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തി ആരംഭിച്ചത് എന്നാണെന്നും നിലവില്‍ എത്ര ശതമാനം പൂര്‍ത്തീകരിച്ചുവെന്നും അറിയിക്കുമോ;
( സി )
ആയതിന്റെ നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് അറിയിക്കാമോ?
1393.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1,53,82,810/- രൂപയുടെ ഡി. പി. ആര്‍. തയ്യാറാക്കിയിട്ടുള്ള കോടിമത - കച്ചേരിക്കടവ് ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവൃത്തികളുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി അടിയന്തരമായി‍ പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ?
1394.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പാലക്കാട് ജില്ലയിലെ ടൂറിസം മേഖലയിൽ പശ്ചാത്തല വികസനങ്ങള്‍ക്കായി ചെലവഴിച്ച തുക സംബന്ധിച്ച വിശദവിവരം ലഭ്യമാക്കാമോ?
1395.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ത്യശ്ശൂര്‍ ജില്ലയിൽ ടൂറിസം വകുപ്പിന് കീഴിലുള്ള തുമ്പൂര്‍മുഴി പാര്‍ക്കില്‍ എത്ര കടമുറികളാണ് ഒഴിഞ്ഞ് കിടക്കുന്നതെന്നും അവ ഒഴിഞ്ഞ് കിടക്കാനുള്ള കാരണം എന്താണെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത പാര്‍ക്കില്‍ 01.01.2024 മുതല്‍ 31.12.2025 വരെ വാഹന പാര്‍ക്കിംഗ്, സഞ്ചാരികളുടെ പ്രവേശന ഫീസ് എന്നീ ഇനങ്ങളിൽ പ്രതിമാസം എത്ര രൂപയുടെ വരുമാനമാണ് കിട്ടിയതെന്നു് മാസം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ; പാര്‍ക്കിലെ ജീവനക്കാരുടെ ശമ്പളം, ശമ്പളേതര ചെലവ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായ് എത്ര രൂപ പ്രതിമാസം ചെലവ് വരുന്നുവെന്നതിന്റെ കണക്കും അതോടൊപ്പം ലഭ്യമാക്കുമോ;
( സി )
പ്രവേശന ഫീസ് ഈടാക്കി നടത്തുന്ന പാര്‍ക്കില്‍ തകര്‍ന്ന് കിടക്കുന്ന റോഡിന്റെയും വിനോദ ഉപകരണങ്ങളുടെയും കേടുപാടുകൾ തീർക്കാത്തിന് കാരണം വിശദമാക്കുമോ?
1396.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തിലെ പുളിമാത്ത് കടലുകാണിപ്പാറ നവീകരണ പ്രവൃത്തിയുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ?
1397.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന ഹോംസ്റ്റേകൾ വിനോദസഞ്ചാര മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; വിനോദസഞ്ചാരികൾ വഞ്ചിക്കപ്പെടാതിരിക്കാൻ ടൂറിസം വകുപ്പ് ഇക്കാര്യത്തിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ഹോംസ്റ്റേകൾക്ക് അംഗീകാരം ലഭിക്കുന്നതിന് എന്തൊക്കെ നടപടിക്രമങ്ങളാണ് പൂർത്തീകരിക്കേണ്ടത്; വിശദാംശം നല്‍കാമോ;
( സി )
ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിൽ ഹോംസ്റ്റേയിലെ സൗകര്യങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകി വിനോദസഞ്ചാരികളെ വഞ്ചിക്കുന്നത് തടയുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1398.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് കുപ്പികൾ, ക്യാരി ബാഗുകൾ, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നത് മാലിന്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനായി മാലിന്യ സംസ്ക്കരണവും ശുചിത്വവും ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ?
കേരള ടൂറിസത്തിന്റെ പ്രചാരവും അംഗീകാരവും
1399.
ശ്രീ വി ജോയി
ശ്രീ. യു. ആര്‍. പ്രദീപ്
ശ്രീ. എ. രാജ
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ടൂറിസത്തെ വിദേശ വിപണികളില്‍ പ്രചരിപ്പിക്കുന്നതിനായി സര്‍ക്കാര്‍ സംഘടിപ്പിച്ചതോ പങ്കെടുത്തതോ ആയ അന്താരാഷ്ട്ര ടൂറിസം എക്സിബിഷന്‍, മാര്‍ക്കറ്റിംഗ് ക്യാമ്പയിന്‍, ഡിജിറ്റല്‍ ക്യാമ്പയിന്‍ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
കേരള ടൂറിസത്തെ വിദേശ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും എയര്‍ലെെന്‍ കമ്പനികള്‍ക്കുമായി പരിചയപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്; വ്യക്തമാക്കാമോ;
( സി )
കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തിനുള്ളില്‍ ടൂറിസം മേഖലയിൽ ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ നിന്നും സംസ്ഥാനത്തെ തേടിയെത്തിയ അംഗീകാരങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ?
1400.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ജനതയിൽ 10 ശതമാനം പേർക്ക് ഉപജീവനവും വരുമാനവും പ്രദാനം ചെയ്യുന്ന വിനോദസഞ്ചാരമേഖലയുടെ പുരോഗതിയില്‍ തീരദേശ ഹെെവേ നിര്‍മ്മാണം നിര്‍ണ്ണായക സ്വാധീനം വഹിക്കാനുള്ള സാധ്യതകള്‍ വിശകലനം ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാന വികസനത്തിലെ സ്വപ്ന പദ്ധതികളില്‍ ഒന്നായ തീരദേശ ഹെെവേയുടെ വികസനത്തോടെ പുതിയ ബീച്ചുകള്‍ രൂപപ്പെടുത്തുന്നതിനുള്ള സാധ്യത വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
തീരദേശ ഹെെവേയുടെ നിര്‍മ്മാണം കേരളത്തിലെ വിവിധ തീരപ്രദേശങ്ങളുടെ വെെവിധ്യമാര്‍ന്ന വികസനത്തിനും വിനോദസഞ്ചാര മേഖലയുടെ വളർച്ചക്കും കാരണമാകുമെന്നും ഒപ്പം ജനങ്ങൾക്കുള്ള തൊഴില്‍ സാധ്യത വർദ്ധിപ്പിക്കുമെന്നും കരുതുന്നുണ്ടോ; വിശദമാക്കുമോ?
1401.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിനോദസഞ്ചാര മേഖലയിലേക്ക് സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുന്നതിന് നല്‍കിയ പ്രോത്സാഹനങ്ങള്‍ എന്തൊക്കെയാണെന്നും അതിന്‍ പ്രകാരം വന്ന പ്രകടമായ മാറ്റങ്ങള്‍ എന്തൊക്കെയാണെന്നും വിശദമാക്കാമോ?
1402.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈബ്‌കോസ് എന്ന സ്ഥാപനത്തിന് ടൂറിസം വകുപ്പും ഡി. ടി. പി. സി.യും നൽകിയിട്ടുള്ള കരാറുകളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1403.
ശ്രീ വി ജോയി
ശ്രീമതി യു പ്രതിഭ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തീരദേശ മേഖലയെ ഉപയോഗപ്പെടുത്തി ബീച്ച് ടൂറിസം കോറിഡോര്‍ രൂപീകരിക്കുന്നതിന് പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
തീരദേശ ടൂറിസം കോറിഡോറിനായി ഉപയോഗ യോഗ്യമായ വിവിധ ബീച്ചുകള്‍ ഏതെല്ലാമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; അവയുടെ തെരഞ്ഞെടുപ്പിനായി ഉപയോഗിച്ച മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ;
( സി )
ബീച്ച് ടൂറിസം കോറിഡോറിന്റെ ഭാഗമായി തീരദേശ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
ബീച്ച് ടൂറിസം കോറിഡോര്‍ നടപ്പാക്കുന്നതിലൂടെ തീരപ്രദേശങ്ങളില്‍ സൃഷ്ടിക്കപ്പെടുന്ന തൊഴില്‍ അവസരങ്ങളുടെ കണക്കുകളും, രാജ്യാന്തര-ദേശീയ ടൂറിസ്റ്റുകളുടെ സന്ദര്‍ശന വര്‍ദ്ധനവിനുള്ള നിര്‍ദ്ദേശങ്ങളും എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
1404.
ശ്രീ ജി എസ് ജയലാൽ
ശ്രീമതി സി. കെ. ആശ
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരമ്പരാഗത വൈജ്ഞാനിക-തൊഴില്‍ മേഖലകളെ കമ്മ്യൂണിറ്റി ബെയ്‌സ്ഡ് ടൂറിസം പ്രോഡക്റ്റുകളാക്കി വികസിപ്പിച്ച് അന്താരാഷ്ട്രതലത്തിൽ പ്രചരിപ്പിക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
കമ്മ്യൂണിറ്റി ബെയ്‌സ്ഡ് ടൂറിസം പദ്ധതികളില്‍ കളരി ഉള്‍പ്പെടെയുള്ള ആയോധനകലകളെയും പാരമ്പര്യ ചികിത്സാ രീതികളെയും ഉൾപ്പെടുത്തിയിട്ടുണ്ടോ; വിശദീകരിക്കുമോ;
( സി )
കേരള ടൂറിസത്തിന്റെ പ്രചാരണത്തിനായി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വളരെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോ; വിശദീകരിക്കുമോ;
( ഡി )
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുവാനും അന്താരാഷ്ട്രതലത്തിൽ സംസ്ഥാനത്തെ ഒരു പ്രധാന യാത്രാ കേന്ദ്രമാക്കി മാറ്റുന്നതിനും കഴിഞ്ഞിട്ടുണ്ടോ; വിശദീകരിക്കുമോ?
1405.
ശ്രീ എം രാജഗോപാലൻ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. ആന്റണി ജോൺ
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024 മുതൽ കേരളത്തിലെത്തിയ വിനോദ സഞ്ചാരികളുടെ കണക്ക് കേരള ടൂറിസം മേഖലയുടെ വളര്‍ച്ചയെ സൂചിപ്പിക്കുന്നതായി വിലയിരുത്തിയിട്ടുണ്ടോ;
( ബി )
ഒരു സീസണല്‍ വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയില്‍ നിന്നും പൂര്‍ണ്ണവര്‍ഷ വിനോദ സഞ്ചാര ലക്ഷ്യ സ്‌ഥാനമായി കേരളം മാറിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
കോവിഡ് കാലഘട്ടത്തിന് മുന്‍പും ശേഷവുമുള്ള വിദേശ-ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലുള്ള വ്യത്യാസം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ഡി )
ഏതെല്ലാം സംസ്ഥാനങ്ങളില്‍ നിന്നുമാണ് വിനോദ സഞ്ചാരികള്‍ കേരളത്തിലെത്തുന്നത് എന്നത് വെളിപ്പെടുത്താമോ; വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ സംബന്ധിച്ച വിലയിരുത്തല്‍ വിശദമാക്കാമോ;
( ഇ )
വിദേശ, ആഭ്യന്തര സഞ്ചാരികളുടെ സാന്നിദ്ധ്യം ഏതൊക്കെ മേഖലകളെയാണ് കൂടുതല്‍ ശക്തിപ്പെടുത്തുന്നത് എന്നത് സംബന്ധിച്ച പഠനങ്ങള്‍ നടന്നുവരുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?
1406.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പാക്കുന്ന ക്രൂയിസ് ടൂറിസം പോളിസി പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ?



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.