|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >11th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 12th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
2242.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മാരകമായ
മയക്കുമരുന്ന്, ലഹരി
വസ്തുക്കള്‍ എന്നിവ
സംസ്ഥാനത്ത് എത്തുന്നതിന്റെ
കണക്ക് എക്സൈസ് വകുപ്പിന്റെ
കൈവശമുണ്ടോ; ഉണ്ടെങ്കില്‍
2014 മുതലുള്ള വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(
ബി )
ഏതെല്ലാം
തരത്തിലുള്ള ലഹരിവസ്തുക്കളും
സിന്തറ്റിക് ഡ്രഗുകളുമാണ്
സംസ്ഥാനത്ത് എത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
മദ്യത്തിന്റെ
ഉപഭോഗവും വില്‍പ്പനയും
സംസ്ഥാനത്ത് കുറയുന്നതായുള്ള
റിപ്പോര്‍ട്ടുകൾ
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ
;എങ്കിൽ നിജസ്ഥിതി
വ്യക്തമാക്കാമോ;
(
ഡി )
അനധികൃത
മദ്യവ്യാപാരവുമായി
(നിര്‍മ്മാണം, വിതരണം,
സംഭരണം) ബന്ധപ്പെട്ട് എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; ആയതിന്റെ
കഴിഞ്ഞ 10 വര്‍ഷത്തെ കണക്ക്
ലഭ്യമാക്കാമോ?
2243.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിമുക്തി
മിഷന്റെ കീഴില്‍ സംസ്ഥാനത്ത്
എത്ര ഡീ-അഡിക്ഷന്‍
സെന്ററുകള്‍ ആണ്
പ്രവർത്തിക്കുന്നതെന്ന്
വ്യക്തമാക്കാമോ; മിഷന്‍
ആരംഭിച്ച ശേഷം ഓരോ വര്‍ഷവും
ഡീ-അഡിക്ഷന്‍ സെന്ററുകളിൽ
പ്രവേശിപ്പിച്ചിട്ടുള്ളവരുടെ
എണ്ണം വ്യക്തമാക്കാമോ;
(
ബി )
മയക്കുമരുന്ന്
ഉപയോഗിച്ച് പ്രശ്നങ്ങള്‍
സൃഷ്ടിക്കുന്നവരെ പ്രസ്തുത
സെന്ററുകളിൽ
പ്രവേശിപ്പിക്കുന്നുണ്ടോ;
എങ്കില്‍ അവരുടെ എണ്ണം വര്‍ഷം
തിരിച്ച് ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
മിഷന്റെ കീഴില്‍ സംസ്ഥാനത്ത്
കൗണ്‍സിലിംഗ് സെന്ററുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍ എത്ര സെന്ററുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്; ഓരോ
സെന്ററിലും കൗണ്‍സിലിംഗിനായി
പ്രവേശിപ്പിക്കുന്നവരുടെ
എണ്ണം വര്‍ഷം തിരിച്ച്
ലഭ്യമാക്കാമോ?
2244.
ശ്രീ.
സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസർഗോഡ്
ജില്ലയിലെ ചെറുവത്തൂരിൽ
കൺസ്യൂമർഫെഡിന്റെ മദ്യശാല
തുടങ്ങിയ ദിവസംതന്നെ
പ്രവർത്തനം അവസാനിപ്പിച്ചത്
എന്തുകൊണ്ടാണെന്ന്
അറിയിക്കാമോ; പ്രസ്‌തുത ദിവസം
എത്ര വരുമാനം കിട്ടിയെന്ന്
വ്യക്തമാക്കാമോ ?
2245.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മദ്യം
ഒഴികെയുള്ള ലഹരിവസ്തുക്കളുടെ
ഉപയോഗം സംസ്ഥാനത്ത്
വര്‍ദ്ധിച്ചു വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഏതെല്ലാം തരത്തിലുള്ള
മയക്കുമരുന്നുകളാണ്
സംസ്ഥാനത്ത്
കണ്ടെത്തിയിട്ടുള്ളത്;
ഉപഭോക്താക്കളില്‍
മയക്കുമരുന്നുകള്‍
സൃഷ്ടിക്കുന്ന
പ്രത്യാഘാതങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ബി )
2014
മുതൽ എക്സെെസ് വകുപ്പ്
പിടികൂടിയ മയക്കുമരുന്നിന്റെ
അളവ്, വില എന്നിവ
ഉള്‍പ്പെടെയുള്ള
വിശദാംശങ്ങളും നടത്തിയ
പരിശോധന/റെയ്ഡ് എന്നിവയുടെ
എണ്ണവും വ്യക്തമാക്കുമോ;
(
സി )
എൻ.ഡി.പി.സി.
നിയമം പ്രകാരം സംസ്ഥാനത്ത്
2014 മുതല്‍ രജിസ്റ്റര്‍
ചെയ്ത കേസുകളുടെയും അറസ്റ്റ്
ചെയ്തവരുടെയും എണ്ണം
വ്യക്തമാക്കുമോ;
ഇക്കാര്യത്തില്‍ ദേശീയ ശരാശരി
എത്രയാണ് എന്നറിയിക്കാമോ;
(
ഡി )
ഇത്തരം
കേസുകളില്‍
പിടിക്കപ്പെടുന്നവരുടെ
തൊഴിലും പ്രായവും
ആശങ്കയുളവാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കുമോ;
(
ഇ )
സ്കൂള്‍
കുട്ടികള്‍,
വിദ്യാര്‍ത്ഥിനികള്‍
എന്നിവര്‍ ഇത്തരം കേസുകളില്‍
പെടുന്നതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
2246.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എക്സൈസ്
സർക്കിൾ ഓഫീസ് ഉണ്ടായിട്ടും
റേഞ്ച് ഓഫീസ് ഇല്ലെന്ന
അസാധാരണ സാഹചര്യമാണ് പുനലൂരിൽ
നിലവിലുള്ളത് എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
നിരോധിത ലഹരി വസ്തുക്കളും
പുകയില ഉൽപന്നങ്ങളും
തമിഴ്‌നാടുമായി അതിർത്തി
പങ്കിടുന്ന പട്ടണം എന്ന
നിലയിൽ ദേശീയ പാത വഴിയും,
ട്രെയിൻ മാർഗവും പുനലൂരിൽ
എത്തിയതിനുശേഷം ആണ്
ജില്ലയിലേക്കും സമീപ
ജില്ലകളിലേക്കും എത്തുന്നത്
എന്നതിനാൽ ഇവിടെ എക്സൈസ്
റേഞ്ച് ഓഫീസ്
അനുവദിക്കുന്നതിന് നടപടി
എടുക്കുമോ; ആയതിനുവേണ്ടി
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(
ബി )
തമിഴ്‌നാട്
അതിര്‍ത്തിയിലെ ആര്യങ്കാവ്
കോട്ടവാസൽ ഭാഗത്ത്
എക്സൈസിന്റെയും പോലീസിന്റെയും
സംയുക്ത ചെക്പോസ്റ്റ്
സ്ഥാപിക്കുമെന്ന
പ്രഖ്യാപനത്തിന്റെ നിലവിലെ
സ്ഥിതി അറിയിക്കുമോ; പ്രസ്തുത
ചെക്ക് പോസ്റ്റ്
ആരംഭിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(
സി )
കേരളം-തമിഴ്‌നാട്
അതിർത്തിയിൽ സ്ഥിതിചെയ്യുന്ന
ആര്യങ്കാവ് എക്സൈസ്
ചെക്പോസ്റ്റില്‍ നിലവിൽ
എന്തൊക്കെ സൗകര്യങ്ങളാണ്
ഒരുക്കിയിട്ടുള്ളത് എന്ന്
വിശദമാക്കാമോ; സ്കാനർ അടക്കം
ആധുനികമായ പരിശോധനാ
സംവിധാനങ്ങൾ, ശാസ്ത്രീയ
പരിശോധന സാമഗ്രികൾ,അടിസ്ഥാന
സൗകര്യങ്ങൾ എന്നിവ
ഒരുക്കിയിട്ടുണ്ടെങ്കിൽ
ആയതിന്റെ വിശദാംശങ്ങൾ
ലഭ്യമാക്കാമോ; ഇവിടെ
ഒരുക്കേണ്ട സൗകര്യങ്ങളെ
സംബന്ധിച്ച റിപ്പോർട്ട്
സർക്കാരിന് ലഭിച്ചിട്ടുണ്ടോ;
ആയതിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(
ഡി )
പുനലൂർ
മണ്ഡലത്തിൽ നിലവിലെ സർക്കാർ
അധികാരത്തിൽ വന്നതിനുശേഷം
എക്സൈസ് വകുപ്പ് അനുവദിച്ച
വിവിധ
പ്രവർത്തികളുടെ/പദ്ധതികളുടെ
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
ഓരോ പ്രവൃത്തിയുടെ പേരും,
അനുവദിച്ച തുകയും, പദ്ധതി
നിര്‍വഹണ ഏജന്‍സിയുടെ
വിവരങ്ങളും ലഭ്യമാക്കാമോ;
(
ഇ )
മുൻ
സര്‍ക്കാരിന്റെ കാലയളവില്‍
അനുവദിച്ചതും, എന്നാല്‍ 2021
മാർച്ചിനു മുൻപ്
പൂര്‍ത്തിയാക്കാന്‍
കഴിയാത്തതുമായ വിവിധ
പ്രവൃത്തികളുടെ /പദ്ധതികളുടെ
വിശദാംശങ്ങൾ ലഭ്യമാക്കാമോ?
2247.
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എക്സൈസ്
സ്പെഷ്യൽ റൂൾസിൽ ബോർഡ്
യുണിറ്റിലേയും എക്സൈസ്
ഇന്റലിജൻസിലേയും സ്പെഷ്യൽ
യൂണിറ്റിലേയും ജീവനക്കാർക്ക്
നിഷ്കർഷിച്ചിരിക്കുന്ന
കാലാവധി എത്രയാണെന്ന്
വ്യക്തമാക്കാമോ; ഈ കാലാവധി
കൃത്യമായി പാലിക്കുന്നുണ്ടോ;
ഈ കാലാവധി കഴിഞ്ഞും ജോലിയിൽ
തുടരുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എക്സൈസ്
വകുപ്പിൽ വാഹനങ്ങൾ ലേലം
ചെയ്യാതെ കിടക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വാഹനങ്ങൾ സമയബന്ധിതമായി ലേലം
ചെയ്യുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(
സി )
കേസുകളിൽ
ഉൾപ്പെട്ട വാഹനങ്ങളുടെ
കെമിക്കൽ റിസൽട്ട് ലാബിൽ
നിന്നും അടിയന്തരമായി
ലഭ്യമാക്കുന്നതിന് എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
2248.
ശ്രീ.
നജീബ് കാന്തപുരം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എക്സൈസ്
വകുപ്പ് 2023, 2024 എന്നീ
വർഷങ്ങളിൽ രജിസ്റ്റർ ചെയ്ത
കോട്പ, അബ്കാരി.
എൻ.ഡി.പി.എസ് കേസുകളുടെ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(
ബി )
എക്സൈസ്
വകുപ്പിൽ ഡെപ്യൂട്ടി എക്സൈസ്
കമ്മീഷണർ, അസി.എക്സൈസ്
കമ്മീഷണർ, എക്സൈസ് സർക്കിൾ
ഇൻസ്പെക്ടർ, എക്സൈസ്
ഇൻസ്പെക്ടർ, സിവിൽ എക്സൈസ്
ഓഫീസർ, വനിതാ സിവിൽ എക്സൈസ്
ഓഫീസർ എന്നീ തസ്തികകളിൽ എത്ര
ഒഴിവുകൾ ഉണ്ടെന്ന്
അറിയിക്കാമോ;
(
സി )
പ്രസ്തുത
ഒഴിവുകൾ നികത്തുന്ന കാര്യം
പരിഗണനയിലുണ്ടോയെന്ന്
വിശദമാക്കുമോ?
2249.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിമുക്തി
ബോധവത്ക്കരണത്തിനായി
നാളിതുവരെ എത്ര രൂപ
ചെലവഴിച്ചിട്ടുണ്ടെന്ന
വിശദാംശങ്ങൾ ഇനം തിരിച്ചു
വ്യക്തമാക്കുമോ?
2250.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കഴിഞ്ഞ ആറ് മാസത്തിനിടയില്‍
സിന്തറ്റിക്ക് ഡ്രഗ്സ് കൈവശം
വെച്ച കേസില്‍ എത്ര പേരെ
അറസ്റ്റ് ചെയ്തുവെന്ന കണക്ക്
മാസം, ജില്ല എന്നിവ തിരിച്ച്
ലഭ്യമാക്കുമോ?
2251.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആരോഗ്യ
വകുപ്പുമായി സഹകരിച്ച്
വിമുക്തി മിഷന്‍ നടത്തുന്ന
ഡി-അഡിക്ഷന്‍ സെന്ററുകളിലൂടെ
ഇതുവരെ എത്ര പേര്‍ക്ക്
ചികിത്സ നല്‍കിയിട്ടുണ്ട്;
വ്യക്തമാക്കാമോ?
2252.
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
: താഴെ കാണുന്ന ചോദ്യങ്ങൾക്കു
തദ്ദേശ സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തളിപ്പറമ്പ്
സ്ഥിതിചെയ്യുന്ന കിലയുടെ
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
പബ്ലിക് പോളിസി ആൻഡ്
ലീഡര്‍ഷിപ്പ് ക്യാമ്പസില്‍
ഇതുവരെ ഭരണാനുമതി ലഭിച്ച
പ്രവൃത്തികളുടെ വിശദ
വിവരങ്ങളും ഓരോ പ്രവൃത്തിയുടെ
നിലവിലെ സ്ഥിതിയും
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികള്‍ സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
സ്വീകരിക്കുന്ന നടപടികള്‍
വ്യക്തമാക്കാമോ?
2253.
ശ്രീ.
ടി. ജെ. വിനോദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിശാല
കൊച്ചി വികസന അതോറിറ്റിയിലെ
ജീവനക്കാർക്കും പെൻഷൻകാർക്കും
പതിനൊന്നാം ശമ്പള പരിഷ്കരണം
അനുവദിക്കുന്നത് സംബന്ധിച്ച്
തദ്ദേശ സ്വയംഭരണ വകുപ്പും
ധനകാര്യ വകുപ്പും പരിശോധിച്ചു
വരികയാണെന്ന് ഈ നിയമസഭയുടെ
എട്ടാം സമ്മേളനത്തിൽ
03.08.2023-ലെ 4186-ാം നമ്പർ
ചോദ്യത്തിന് തദ്ദേശ സ്വയംഭരണ
വകുപ്പ് മന്ത്രി മറുപടി നൽകിയ
വിഷയത്തിൽ നാളിതുവരെയും
യാതൊരു നടപടിയും
എടുത്തിട്ടില്ല എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ശമ്പള
പരിഷ്കരണം മൂലം ഉണ്ടാകുന്ന
അധികബാധ്യത അതോറിറ്റി തനത്
ഫണ്ടിൽ നിന്ന്
കണ്ടെത്തുമെന്ന്
അറിയിച്ചിട്ടും സർക്കാർ നടപടി
വൈകുന്നതിന് കാരണം
എന്താണെന്ന് വ്യക്തമാക്കുമോ;
(
സി )
ജി.സി.ഡി.എ.
ജനറൽ കൗൺസിൽ തീരുമാനപ്രകാരം
01.07.2019 മുതൽ
ജീവനക്കാർക്ക് ശമ്പള പരിഷ്കരണ
ആനുകൂല്യം നൽകിയതുപോലെ
പെൻഷൻകാർക്ക് കൂടി പ്രസ്തുത
ആനുകൂല്യം നൽകാൻ നടപടി
സ്വീകരിക്കുമോ;
(
ഡി )
നിലവിലുള്ള
ജീവനക്കാരുടെ സ്റ്റാഫ്
പാറ്റേൺ നടപ്പിലാക്കുന്നത്
സംബന്ധിച്ച് കാലതാമസം
വരുന്നതുകൊണ്ട് പെൻഷൻ പറ്റിയ
ജീവനക്കാരുടെ ആനുകൂല്യങ്ങൾ
വൈകുന്നു എന്ന ആരോപണം
ശ്രദ്ധയിൽപ്പട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
2254.
ശ്രീ.
ടി. ജെ. വിനോദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എറണാകുളം
മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന
അംബേദ്കർ സ്റ്റേഡിയത്തിന്റെ
പുനരുദ്ധാരണത്തിനായി
ജി.സി.ഡി.എ. തയ്യാറാക്കിയ
സ്പോർട്സ് സിറ്റി പദ്ധതിക്ക്
സർക്കാർ അംഗീകാരം
ലഭിച്ചിട്ടുണ്ടോ; പ്രസ്തുത
സ്റ്റേഡിയത്തിന്റെ
നവീകരണത്തിനായി
മറ്റേതെങ്കിലും പദ്ധതികൾ
നിലവിലുണ്ടോ; വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
സ്റ്റേഡിയത്തിന്റെ നവീകരണ
പദ്ധതികൾക്കായി എത്ര രൂപയാണ്
അനുവദിച്ചിട്ടുള്ളതെന്നും
പദ്ധതിയുടെ നിലവിലെ സ്ഥിതി
എന്താണെന്നും വിശദമാക്കുമോ;
(
സി )
അംബേദ്കർ
സ്റ്റേഡിയത്തിൽ നിന്നും
നിലവിൽ ലഭിക്കുന്ന വരുമാനം
എത്രയാണെന്നും പ്രസ്തുത
വരുമാനം ഏതെല്ലാം
മാർഗങ്ങളിലൂടെയാണ്
ലഭിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(
ഡി )
പ്രസ്തുത
സ്റ്റേഡിയത്തിന് പിന്നിൽ
സ്ഥിതി ചെയ്യുന്നതും
റെയിലുകൾക്ക് ഇടയിലായി
നിലനിൽക്കുന്നതുമായ
കമ്മട്ടിപ്പാടത്തേക്കുള്ള
റോഡ് നിർമ്മാണത്തിന്റെ
പുരോഗതി വെളിപ്പെടുത്തുമോ;
വിശദാംശങ്ങള്‍ നല്‍കുമോ?
2255.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നീർത്തടാധിഷ്ഠിത
ആസൂത്രണം എല്ലാ ജില്ലകളിലും
എപ്പോള്‍ നടപ്പാക്കാന്‍
കഴിയുമെന്ന് വ്യക്തമാക്കാമോ;
(
ബി )
ഏതൊക്കെ
പഞ്ചായത്തുകളിലാണ് ഇനിയും
സമഗ്ര നീര്‍ത്തട പ്ലാന്‍
തയ്യാറാക്കാന്‍
ബാക്കിയുള്ളതെന്ന്
വ്യക്തമാക്കാമോ?
2256.
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2023
- ൽ വള്ളിക്കുന്ന്
മണ്ഡലത്തിലെ ചേലേമ്പ്ര
ഗ്രാമപഞ്ചായത്തിൽ കുടിവെള്ള
വിതരണം നടത്തിയ ഇനത്തില്‍
കരാറുകാരന് തുക
അനുവദിക്കുന്നതില്‍ സാധൂകരണം
ലഭ്യമാക്കുന്നത് സംബന്ധിച്ച
നിലവിലുള്ള ഫയല്‍ നം.
ഡി.സി.2/143/2024/എൽ.എസ്.ജി.ഡി.-
ൽ സ്വീകരിച്ചു വരുന്ന
നടപടികള്‍ സംബന്ധിച്ച
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
മേല്‍
വിഷയം സംബന്ധിച്ച്
പ്രിന്‍സിപ്പല്‍ ഡയറക്ടറോട്
29.07.2024 -ല്‍ ആവശ്യപ്പെട്ട
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ?
2257.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആശാവർക്കർമാർ
മുഖേന നടത്തി വരുന്ന ശൈലി
സർവ്വേയുടെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തെല്ലാം എന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സർവ്വേയുടെ 2-ാം ഘട്ടത്തിന്റെ
നിലവിലെ അവസ്ഥ വിശദമാക്കാമോ;
(
സി )
നിലവിൽ
ശൈലി സർവ്വേ നടത്തുന്ന
ഒരാൾക്ക് എത്ര രൂപയാണ്
നൽകി വരുന്നത് ; പ്രസ്തുത തുക
20 രൂപ ആയി വർദ്ധിപ്പിക്കാൻ
നടപടി സ്വീകരിക്കുമോ;
(
ഡി )
ബ്ലോക്ക്
ക്രിയേഷൻ
വൈകിയവർക്ക് സർവ്വെ
പൂർത്തീകരിക്കുന്നതിനു
ആറുമാസത്തെ സാവകാശം കൂടി
നൽകാൻ നടപടി സ്വീകരിക്കുമോ;
(
ഇ )
ആശാവർക്കർമാരുടെ
പ്രവർത്തനങ്ങൾക്ക് അടിസ്ഥാന
സൗകര്യം ലഭ്യമാക്കുന്നതിനായി
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ?
2258.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ
നിലവിൽ എത്ര ജീവനക്കാരുടെ
തസ്തികകൾ
ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന
വിവരം ജില്ല തിരിച്ചും ജില്ലാ
പഞ്ചായത്ത്, ബ്ലോക്ക്
പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്,
മുനിസിപ്പാലിറ്റി, കോർപ്പറേഷൻ
എന്നിവ തിരിച്ചും
ലഭ്യമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
ഓരോ ജില്ലാ പഞ്ചായത്തിലും
എത്ര ജീവനക്കാരുടെ തസ്തികകൾ
ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന്
ജില്ലാ പഞ്ചായത്ത് തിരിച്ച്
ലഭ്യമാക്കാമോ;
(
സി )
സംസ്ഥാനത്ത്
ഓരോ കോർപറേഷനിലും ഓരോ
മുനിസിപ്പാലിറ്റിയിലും എത്ര
ജീവനക്കാരുടെ തസ്തികകൾ
ഒഴിഞ്ഞുകിടക്കുന്നുണ്ട് എന്ന
വിവരം മുനിസിപ്പാലിറ്റി,
കോർപ്പറേഷൻ എന്നിവ തിരിച്ച്
പ്രത്യേകം ലഭ്യമാക്കാമോ;
(
ഡി )
സംസ്ഥാനത്ത്
ഓരോ ബ്ലോക്ക് പഞ്ചായത്തിലും
ഓരോ ഗ്രാമപഞ്ചായത്തിലും എത്ര
ജീവനക്കാരുടെ തസ്തികകൾ
ഒഴിഞ്ഞുകിടക്കുന്നുണ്ട് എന്ന
വിവരം ബ്ലോക്ക് പഞ്ചായത്ത്,
ഗ്രാമപഞ്ചായത്ത് എന്നിവ
തിരിച്ച് പ്രത്യേകം
ലഭ്യമാക്കാമോ ;
(
ഇ )
സംസ്ഥാനത്ത്
എല്ലാ
തദ്ദേശസ്ഥാപനങ്ങളിലുമായി എത്ര
സെക്രട്ടറിമാരുടെ തസ്തികകളാണ്
ഒഴിഞ്ഞു കിടക്കുന്നത്;
(
എഫ് )
സംസ്ഥാനത്ത്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ
നിലവിൽ ഒഴിഞ്ഞുകിടക്കുന്ന
തസ്തികകൾ നികത്തുന്നതിന്
സ്വീകരിച്ച നടപടികൾ
എന്തെല്ലാമാണെന്നും
എന്നത്തേക്ക് ഒഴിവുകൾ
നികത്തുമെന്നും അറിയിക്കാമോ?
2259.
ശ്രീ.
നജീബ് കാന്തപുരം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2023-24
സാമ്പത്തിക വര്‍ഷത്തില്‍
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് ബജറ്റ്
വിഹിതമായി ജനറല്‍ ഫണ്ട്,
എസ്.സി., എസ്.ടി.,
മെയിന്റനന്‍സ് ഗ്രാന്റ്,
ജനറല്‍ പര്‍പ്പസ് ഗ്രാന്‍ഡ്
എന്നീ ഇനങ്ങളില്‍ ആകെ നീക്കി
വെച്ച തുക എത്രയാണെന്ന്
വിശദമാക്കുമോ;
(
ബി )
ഇവ
എത്ര ഗഡുക്കളായും ഏതെല്ലാം
തീയതികളിലുമാണ്
ട്രഷറികള്‍ക്ക്
അനുവദിച്ചതെന്ന്
വിശദമാക്കുമോ;
(
സി )
ഇതില്‍
എത്ര തുക തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ 2023-24
സാമ്പത്തിക വര്‍ഷം തന്നെ
ചെലവഴിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(
ഡി )
മെയിന്റനന്‍സ്
ഗ്രാന്റിന്റെ അവസാന ഗഡു
ഉപയോഗിച്ച് കേരളത്തില്‍
ഏതെങ്കിലും തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുടെ ബില്ല് മാറി
നല്‍കിയിട്ടുണ്ടോ;
(
ഇ )
2023-24ല്‍
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുടെ ഫണ്ടുകള്‍ക്ക്
ഏതു മാസം മുതല്‍ ട്രഷറിയില്‍
നിയന്ത്രണം
ഏര്‍പ്പെടുത്തിയിരുന്നുവെന്ന്
അറിയിക്കാമോ;
(
എഫ് )
ട്രഷറി
ക്യൂ ലിസ്റ്റില്‍
ഉള്‍പ്പെടുത്തിയ 2023-24 ലെ
ബില്ലുകള്‍ക്ക് പിന്നീട് തുക
അനുവദിച്ചത് ഏത് സാമ്പത്തിക
വര്‍ഷത്തെ ബജറ്റ്
വിഹിതത്തില്‍ നിന്നാണ്;
വിശദമാക്കാമോ?
2260.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
തൊഴിലുറപ്പ് പദ്ധതിക്ക്
സാധനങ്ങൾ വാങ്ങുന്നതിന്
2023-24, 2024-25 സാമ്പത്തിക
വർഷങ്ങളിൽ അനുവദിച്ചിട്ടുള്ള
തുക എത്രയാണെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
സാമ്പത്തിക വർഷങ്ങളിൽ
തൊഴിലുറപ്പ് പദ്ധതിക്ക്
സാധനങ്ങൾ വാങ്ങിയതിൽ സംസ്ഥാന
സർക്കാരിന് നഷ്ടം
ഉണ്ടായിട്ടുണ്ടോ; എങ്കിൽ അത്
എത്രയാണെന്ന് അറിയിക്കാമോ;
അതിലേക്ക് നയിച്ച കാരണങ്ങൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ; അതിന്
കാരണക്കാരായവർക്കെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
സി )
പരമാവധി
ചില്ലറ വിലയേക്കാൾ (എം.ആർ.പി)
തുക നൽകി 2023-24, 2024-25
സാമ്പത്തിക വർഷങ്ങളിൽ
തൊഴിലുറപ്പ് പദ്ധതിക്ക്
വേണ്ടി ഏതെല്ലാം തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങൾ സാധനങ്ങൾ
വാങ്ങിയിട്ടുണ്ടെന്നും ഓരോ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും
അപ്രകാരം വാങ്ങിയ സാധനങ്ങളുടെ
തുക എത്രയാണെന്നും
അറിയിക്കാമോ;
(
ഡി )
തൊഴിലുറപ്പ്
പദ്ധതിയിൽ ജി.എസ്.ടി ബില്ല്
ഹാജരാക്കാത്ത കരാറുകാർക്ക്
2023-24, 2024-25 സാമ്പത്തിക
വർഷങ്ങളിൽ ഏതെല്ലാം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ
കരാർ തുക നൽകിയിട്ടുണ്ടെന്നും
ഓരോ തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളും അപ്രകാരം നൽകിയ
തുക എത്രയാണെന്നും
അറിയിക്കാമോ?
2261.
ശ്രീ.
നജീബ് കാന്തപുരം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തദ്ദേശ
സ്ഥാപനങ്ങള്‍ക്ക് 2023-24
സാമ്പത്തികവര്‍ഷം യഥാസമയം
ഫണ്ട് അനുവദിക്കാത്തതുമൂലം
ചെലവഴിക്കാന്‍ കഴിയാതെ പോയ
തുക 2024-25 സാമ്പത്തികവര്‍ഷം
പ്രത്യേക വിഹിതമായി
അനുവദിക്കാന്‍ സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(
ബി )
ഈ
സാമ്പത്തിക വര്‍ഷം
ട്രഷറികളില്‍ ബില്ലുകള്‍ക്ക്
നിലവില്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
നിയന്ത്രണം ഒഴിവാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
2262.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തദ്ദേശ സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പെരുമ്പാവൂർ
മണ്ഡലത്തിൽ റീബിൽഡ് കേരള
പദ്ധതിയിൽ ഉൾപ്പെടുത്തി എത്ര
പ്രവൃത്തികൾക്ക് ഭരണാനുമതി
നൽകിയിട്ടുണ്ട്;
വിശദമാക്കാമോ;
(
ബി )
ഭരണാനുമതി
നൽകിയിട്ടുള്ള പ്രവൃത്തികളുടെ
നിലവിലെ പുരോഗതി
വിശദമാക്കാമോ?
2263.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളില്‍ നിന്ന്
ഈടാക്കുന്ന ഒറ്റത്തവണ കെട്ടിട
നികുതിയും, ആഡംബര നികുതിയും
കണക്കാക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും തുക
എത്രയാണെന്നും വിശദമാക്കുമോ;
(
ബി )
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
എഞ്ചിനീയര്‍ അംഗീകരിച്ച
കംപ്ലീഷന്‍ പ്ലാനിലെ അളവിന്റെ
അടിസ്ഥാനത്തില്‍ ഒറ്റത്തവണ
നികുതി കണക്കാക്കാന്‍ നിയമസഭ
ബില്‍ പാസാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത ബില്‍
പ്രകാരം നികുതി എങ്ങനെ
പിരിക്കണമെന്ന് കാണിച്ച്
ഉത്തരവ് ഇറക്കിയിട്ടുണ്ടോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ;
(
സി )
തദ്ദേശ
സ്വയംഭരണ വകുപ്പിന്റെ സാകേതം
പോര്‍ട്ടലില്‍ അപ്‍ലോഡ്
ചെയ്യുന്ന കംപ്ലീഷന്‍ പ്ലാന്‍
വില്ലേജ് ഓഫീസുകളില്‍ കൂടി
ലഭ്യമാക്കാനും, നേരിട്ട്
നല്‍കുന്ന കംപ്ലീഷന്‍
പ്ലാനുകള്‍ പോര്‍ട്ടലില്‍
അപ്‍ലോഡ് ചെയ്യാനും നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ;
(
ഡി )
നികുതി
പിരിവ് സുഗമമാക്കാന്‍
കംപ്ലീഷന്‍ പ്ലാന്‍,
ഒറ്റത്തവണ നികുതി പിരിവ്
തുടങ്ങി ആവശ്യമായ വിവരങ്ങള്‍
പരസ്പരം ലഭിക്കത്തക്ക
വിധത്തില്‍ തദ്ദേശ സ്വയംഭരണം,
റവന്യൂ വകുപ്പുകളുടെ
സോഫ്റ്റ്‌വെയര്‍
പരിഷ്കരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
2264.
ശ്രീ.
അഹമ്മദ് ദേവര്‍കോവില്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തദ്ദേശ സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച്
നിര്‍മ്മിച്ച കെട്ടിടങ്ങളിൽ
ഉപയോഗ ശൂന്യമായവയുടെ എണ്ണം
ശേഖരിച്ചിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കിൽ
അവ സ്വകാര്യ സംരംഭകര്‍ക്ക്
ഉൾപ്പെടെ വാടകയ്ക്ക്
നല്‍കുന്നതിനോ മറ്റേതെങ്കിലും
രീതിയിൽ ഉപയുക്തമാക്കുന്നതിനോ
ആവശ്യമായ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
2265.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തദ്ദേശ സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള
ആകെ റോഡുകള്‍, അവയുടെ ദൈർഘ്യം
എന്നിവ തദ്ദേശ സ്ഥാപനങ്ങളുടെ
അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
റോഡുകളുടെ ആസ്തി വികസന
രജിസ്റ്ററിലെ പേരുകള്‍
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
റോഡുകളില്‍ 2020-21, 2021-22,
2022-23, 2023-24 എന്നീ
സാമ്പത്തിക വര്‍ഷങ്ങളില്‍
നവീകരിച്ചതും
നവീകരിക്കുന്നതിനായി
തെരഞ്ഞെടുത്തതുമായ റോഡുകള്‍
ഏതെല്ലാമെന്നും എത് പദ്ധതിയിൻ
കീഴിലാണ് ഇവ
ഉൾപ്പെടുത്തിയിട്ടുള്ളതെന്നുമുള്ള
വിവരങ്ങൾ ലഭ്യമാക്കുമോ?
2266.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മൂലമ്പിള്ളി,
ചാത്തനാട് പാലങ്ങള്‍ക്ക്
മധ്യത്തിലുള്ളതും കിഫ്ബി 43
കോടി രൂപ വകയിരുത്തി അംഗീകാരം
നല്‍കിയിട്ടുള്ളതുമായ
കടമക്കുടി-പിഴല
പാലത്തിലേക്കും മറ്റു രണ്ട്
പാലങ്ങളിലേക്കുമുള്ള
കണക്റ്റിവിറ്റിക്കായി വീതി
കൂട്ടി നിര്‍മ്മിക്കുന്നതിന്
ജി.ഐ.ഡി.എ. (ഗോശ്രീ ഐലന്റ്സ്
ഡെവലപ്പ്മെന്റ് അതോറിറ്റി)
തുക വകയിരുത്തിയിട്ടുള്ള
അനുബന്ധ റോഡുകൾ
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
റോഡുകള്‍ വീതികൂട്ടി
നിര്‍മ്മിക്കുന്നതിനായി
വകയിരുത്തിയിട്ടുള്ള തുക
എത്രയെന്നും
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തൊക്കെയെന്നും
വിശദമാക്കാമോ;
(
സി )
ജനങ്ങളനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
കണക്കിലെടുത്ത് മൂലമ്പിള്ളി
പാലത്തില്‍ നിന്നുള്ള 350
മീറ്റര്‍ റോഡിന്റെ
നിര്‍മ്മാണം
യുദ്ധകാലാടിസ്ഥാനത്തില്‍
പൂർത്തിയാക്കാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
ഡി )
പ്രസ്തുത
റോഡ് നിര്‍മ്മാണം
എന്നത്തേക്ക് പൂർത്തിയാക്കാൻ
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(
ഇ )
മൂലമ്പിള്ളി
പാലത്തെയും
ചാത്തനാട്-കടമക്കുടി
പാലത്തെയും
ബന്ധിപ്പിക്കുന്നതിനായി
അനുയോജ്യമായ അനുബന്ധ റോഡുകള്‍
ഇല്ലെന്ന കാരണം ഉന്നയിച്ച്
കിഫ്ബി തുക അനുവദിച്ച
കടമക്കുടി-പിഴല പാലം പദ്ധതി
മാറ്റിവെക്കുവാനുള്ള സാധ്യത
കണക്കിലെടുത്ത് എം.എല്‍.എ.
യുടെ നിര്‍ദ്ദേശപ്രകാരം
വിളിച്ച് ചേര്‍ത്ത കിഫ്ബിയുടെ
യോഗത്തിലെ തീരുമാനത്തിന്റെ
അടിസ്ഥാനത്തില്‍ പ്രസ്തുത
അനുബന്ധ റോഡുകളുടെ
നിര്‍മ്മാണം സമയബന്ധിതമായി
പൂർത്തിയാക്കാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
എഫ് )
ഉണ്ടെങ്കിൽ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
2267.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഹരിപ്പാട്
മണ്ഡലത്തില്‍
പി.എം.ജി.എസ്.വൈ,
സി.എം.എല്‍.ആര്‍.ആര്‍.പി.,
റീബിള്‍ഡ് കേരള എന്നിവ
പ്രകാരം നിര്‍വ്വഹിക്കുന്ന
വിവിധ റോഡ് വര്‍ക്കുകളുടെ
നിര്‍വ്വഹണ പുരോഗതി
അറിയിക്കാമോ;
(
ബി )
റീബിള്‍ഡ്
കേരള പദ്ധതി പ്രകാരമുള്ള
പനച്ചമൂട് - കൊച്ചുവീട്ടില്‍
മുക്ക് എന്ന റോഡിന്റെ
നിര്‍മ്മാണത്തില്‍ ചീഫ്
ടെക്‍നിക്കല്‍ എക്സാമിനര്‍
നിര്‍ദേശിച്ച മാറ്റങ്ങള്‍
ഉള്‍ക്കൊള്ളിച്ചിട്ടുണ്ടോ
;അറിയിക്കാമോ; പ്രസ്തുത
റോഡിന്റെ നിര്‍മ്മാണം
അടിയന്തരമായി
പൂര്‍ത്തീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
2268.
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊച്ചിൻ
കോർപ്പറേഷനിൽ വീടുകളിൽ
നിന്നും ഹരിത കർമ്മ സേന
ഏതെല്ലാം മാലിന്യങ്ങളാണ്
ശേഖരിക്കുന്നത് എന്ന വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
വീടുകളിൽ നിന്നും ഹരിത
സേനാംഗങ്ങൾ ഫുഡ് വേസ്റ്റിനും
റീസൈക്കിൾഡ് വേസ്റ്റിനും
പുറമേ ഓരോ മാസവും ശേഖരിക്കും
എന്നു രേഖപ്പെടുത്തിയിട്ടുള്ള
മാലിന്യങ്ങൾ ഇപ്പോൾ
ശേഖരിക്കാത്തതിന്
കാരണമെന്തന്ന് വിശദമാക്കാമോ;
ഇവ ശേഖരിക്കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
2269.
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പെരുമാട്ടി
അഗ്രി ഹൈടെക്ക് മാർക്കറ്റ്
നിർമ്മാണത്തിനായി 2020-21,
2021 -22 എന്നീ സാമ്പത്തിക
വർഷങ്ങളിലെ ബജറ്റുകളിൽ എത്ര
തുക അനുവദിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
എന്താണെന്നും പ്രവൃത്തിയുടെ
നിർവ്വഹണത്തിന് ഏതെങ്കിലും
ഏജൻസിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ
എന്നും വിശദമാക്കാമോ;
(
സി )
പ്രസ്തുത
മാർക്കറ്റ് നിർമ്മാണപ്രവൃത്തി
അടിയന്തര പ്രാധാന്യത്തോടെ
പൂർത്തീകരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
2270.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ബില്‍ഡിംഗ്
പെര്‍മിറ്റ്ഫീസ് നിരക്ക്
കുറച്ച വകയില്‍ സംസ്ഥാനത്തെ
തദ്ദേശസ്ഥാപനങ്ങള്‍ എത്ര
കോടി രൂപ ജനങ്ങള്‍ക്ക്
തിരിച്ചു നല്‍കേണ്ടി
വരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ എത്ര രൂപയാണെന്ന്
വ്യക്തമാക്കാമോ?
2271.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തദ്ദേശ
അദാലത്തില്‍ അരുവിക്കര
മണ്ഡലത്തില്‍ നിന്നും എത്ര
അപേക്ഷകളും നിവേദനങ്ങളും
ലഭിച്ചുവെന്നും അതില്‍
എത്രയെണ്ണം
തീര്‍പ്പാക്കിയെന്നുമുള്ള
വിവരം
പഞ്ചായത്തടിസ്ഥാനത്തില്‍
അറിയിക്കുമോ?
2272.
ശ്രീ.
ടി. സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മാലിന്യങ്ങൾ
പൊതുസ്ഥലങ്ങളിൽ
നിക്ഷേപിക്കുന്നത്
സംബന്ധിച്ച് പൊതുജനങ്ങൾക്ക്
ഫോട്ടോ സഹിതം പരാതി
അറിയിക്കാൻ പ്രത്യേക
വാട്സാപ്പ് നമ്പർ നിലവിൽ
വന്നിട്ടുണ്ടോ; ഇതുമായി
ബന്ധപ്പെട്ട നടപടികൾ
എന്തൊക്കെയാണ്; വിശദമാക്കാമോ;
(
ബി )
പ്രത്യേക
നമ്പർ നിലവിൽ വന്ന ശേഷം എത്ര
പരാതികളാണ് തെളിവായി
ചിത്രങ്ങൾ സഹിതം ലഭിച്ചത്;
പരാതിക്കാരില്‍ എത്ര പേർക്ക്
പാരിതോഷികം നൽകി; എത്ര
തുകയാണ് ഓരോരുത്തർക്കും
നൽകിയത്; വ്യക്തമാക്കാമോ;
(
സി )
ഓരോ
തദ്ദേശ സ്ഥാപനങ്ങൾക്കും
പ്രത്യേക വാട്സാപ്പ് നമ്പർ
ഉണ്ടായിരുന്ന കാലയളവില്‍ എത്ര
പരാതികളാണ് ഈ യജ്ഞത്തിൽ
ലഭിച്ചത്; ഇതിൽ എത്ര പേർക്ക്
പാരിതോഷികം നൽകി; എത്ര
തുകയാണ് നാളിതുവരെ
പാരിതോഷികമായി നൽകിയത്;
വിശദമാക്കാമോ;
(
ഡി )
പൊതുസ്ഥലങ്ങളിൽ
മാലിന്യം നിക്ഷേപിക്കുന്നവരെ
കണ്ടെത്താൻ എത്ര തദ്ദേശ
സ്ഥാപനങ്ങളിലായി എത്ര
ക്യാമറകള്‍
സ്ഥാപിച്ചിട്ടുണ്ട്; ഇതില്‍
പ്രവർത്തനക്ഷമമായിട്ടുള്ളത്
എത്ര; ക്യാമറകള്‍
സ്ഥാപിക്കുന്നതിനായി
ചെലവഴിച്ച തുക എത്ര; തദ്ദേശ
സ്ഥാപനങ്ങളാണോ മറ്റ്
ഏജൻസികളാണോ ഇതിനായി തുക
ചെലവഴിച്ചത്; വിശദമാക്കാമോ;
(
ഇ )
ടൂറിസം
കേന്ദ്രങ്ങൾ വൃത്തിയായി
സൂക്ഷിക്കാൻ ഇത്തരം ക്യാമറകൾ
സ്ഥാപിക്കാൻ പ്രത്യേക പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ; എത്ര
ക്യാമറകൾ, എത്ര സ്ഥലങ്ങളിൽ
ഇത്തരത്തില്‍
സ്ഥാപിച്ചിട്ടുണ്ട്;
വിശദാംശങ്ങൾ ലഭ്യമാക്കാമോ?
2273.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍
വിഭജിച്ച് പുതിയവ
രൂപീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ:
വാര്‍ഡ് വിഭജനം നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ബി )
ഇത്തരത്തിലുള്ള
ഒരു തീരുമാനം കൈക്കൊണ്ടത്
ഏതെങ്കിലും പഠനത്തിന്റെ
അടിസ്ഥാനത്തിലാണോ; എങ്കിൽ
വിശദമാക്കാമോ; ഇത്
സംബന്ധിച്ച് ബന്ധപ്പെട്ട
തദ്ദേശസ്ഥാപനങ്ങളോട്
അഭിപ്രായം ആരാഞ്ഞിട്ടുണ്ടോ ;
(
സി )
പ്രസ്തുത
തീരുമാനം മൂലം സര്‍ക്കാരിന്
അധിക സാമ്പത്തിക ബാദ്ധ്യത
ഉണ്ടാകുമോ;
(
ഡി )
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
വിഭജനത്തിനും രൂപീകരണത്തിനും
നിയമാനുസരണം പാലിക്കേണ്ട
വ്യവസ്ഥകള്‍ എന്തൊക്കെയാണ്;
വിശദമാക്കാമോ;
(
ഇ )
എന്തെല്ലാം
മാനദണ്ഡങ്ങളാണ് ഇതിനായി
സ്വീകരിച്ചത്;
മാനദണ്ഡങ്ങള്‍ക്ക് രൂപം
നല്‍കിയതാരാണ്; ഇതിനായി
പൊതുജനാഭിപ്രായം
ആരാഞ്ഞിട്ടുണ്ടോ;
(
എഫ് )
പുതിയ
തദ്ദേശ സ്ഥാപനങ്ങള്‍ എന്നു
മുതല്‍ നിലവില്‍ വരുമെന്ന്
വെളിപ്പെടുത്താമോ?
2274.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മാലിന്യ
സംസ്കരണത്തിനായി
നടപ്പാക്കിവരുന്ന നൂതന
പദ്ധതികള്‍ എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
വികേന്ദ്രീകൃത
മാലിന്യ സംസ്കരണ മേഖലയില്‍
ഹരിതകര്‍മ്മസേനകളുടെ
പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍
കാര്യക്ഷമമായി നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
സി )
വികേന്ദ്രീകൃത
മാലിന്യ സംസ്കരണ മേഖലയില്‍
പ്രവർത്തിക്കുന്ന
ഹരിതകര്‍മ്മസേനാ
പ്രവര്‍ത്തകരുടെ എണ്ണം
എത്രയെന്നും ഇവര്‍ക്ക്
പ്രതിമാസം ശരാശരി എത്ര വേതനം
ലഭിക്കുന്നുവെന്നും ഇവര്‍ക്ക്
കൂടുതല്‍ ആനുകൂല്യം
ലഭ്യമാക്കാന്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്നും
വ്യക്തമാക്കുമോ?
2275.
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
ജില്ലയില്‍ തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള
സ്കൂളുകളിലോ, അല്ലെങ്കില്‍
തിരുവനന്തപുരം ജില്ലയിൽ
ജഗതിയില്‍ ലഭ്യമായതുപോലുള്ള
സ്ഥലങ്ങളിലോ റോളര്‍
സ്കേറ്റിംഗിനായി ഒരു ബാങ്ക്ഡ്
ട്രാക്കോ റോഡ് ട്രാക്കോ
ആരംഭിക്കാന്‍ എന്തെങ്കിലും
പദ്ധതികളുണ്ടോ; ഉണ്ടങ്കില്‍
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
അല്ലെങ്കില്‍ ഇതിനായി നടപടി
സ്വീകരിക്കുമോ?
2276.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ലൈഫ്
പദ്ധതി തുടങ്ങിയതിന് ശേഷം
ആലത്തൂര്‍ നിയോജകമണ്ഡലത്തിലെ
പട്ടികജാതി പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട ഭൂമിയും
വീടും ഇല്ലാത്ത എത്ര
പേര്‍ക്ക് ഭൂമിയും വീടും
നല്‍കിയിട്ടുണ്ടെന്നും
പ്രസ്തുത പദ്ധതി പ്രകാരം
അപേക്ഷ സമര്‍പ്പിച്ച എത്ര
പേര്‍ക്ക് ഭൂമിയും വീടും ഇനി
നല്‍കാനുണ്ടെന്നും
വിശദമാക്കാമോ?
2277.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തദ്ദേശസ്വയംഭരണ
വകുപ്പിൽ സ്ഥാനക്കയറ്റം
വൈകുന്നതിനാല്‍ ക്ലാർക്ക്,
എല്‍ .ജി. എസ് നിയമനങ്ങള്‍
നടക്കുന്നില്ലെന്നതും
വിരമിക്കൽ ഒഴിവുകളിലേക്ക് ഒരു
വര്‍ഷത്തോളമായി സ്ഥാനക്കയറ്റം
നടക്കുന്നില്ലെന്നതും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
തദ്ദേശസ്വയംഭരണ
വകുപ്പിലെ ഏകീകരണ ഫലമായി
ഉണ്ടായ മുൻസിപ്പൽ കോമൺ സർവീസ്
,പഞ്ചായത്ത് വകുപ്പ്, ഗ്രാമ
വികസന വകുപ്പ് എന്നിവയിലേക്ക്
കഴിഞ്ഞ ഒരു വർഷമായി പ്രൊമോഷൻ
നടപടികൾ ആരംഭിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(
സി )
തദ്ദേശസ്വയംഭരണ
വകുപ്പ് ഏകീകരിച്ചപ്പോൾ
മുനിസിപ്പൽ കോമൺ സർവീസിലെ
ജീവനക്കാർക്ക് ഉണ്ടായ
സ്ഥാനക്കയറ്റ നഷ്ടം
പരിശോധിക്കുമോ;
സ്ഥാനക്കയറ്റമില്ലാത്ത പലരും
ഇപ്പോൾ അതേ തസ്തികയില്‍
തുടരുകയും ഇതേ കാലഘട്ടത്തിൽ
സർവീസിൽ പ്രവേശിച്ച
പഞ്ചായത്ത് ജീവനക്കാർക്ക്
പ്രൊമോഷൻ ലഭിക്കുകയും
ചെയ്യുന്ന അവസ്ഥ സംജാതമായത്
പരിശോധിച്ചിട്ടുണ്ടോ;
ഇക്കാര്യം പരിശോധിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ;
(
ഡി )
സ്ഥാനക്കയറ്റം
സംബന്ധിച്ച് പ്രിൻസിപ്പൽ
ഡയറക്ടർ ഓഫീസിൽ എന്തെങ്കിലും
സാങ്കേതിക പ്രശ്നം
നിലവിലുണ്ടോ; എങ്കില്‍ അയത്
പരിഹരിക്കുന്നതിന് ആവശ്യമായ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;വിശദീകരിക്കാമോ;
(
ഇ )
തദ്ദേശസ്വയംഭരണ
വകുപ്പ് ജീവനക്കാരുടെ
സ്ഥലംമാറ്റം സംബന്ധിച്ച്
അനോമലി പരിഹരിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
എഫ് )
തിരുവനന്തപുരം
ജില്ലയിലേയ്ക്കുള്ള ട്രാൻസ്ഫർ
അപേക്ഷകളിൽ എക്സ്-സര്‍വ്വീസ്
മെന്‍ സീനിയോറിറ്റിയിൽ (ഹെഡ്
ക്ലാർക്ക് /റവന്യു
ഇൻസ്പെക്റ്റർ) എത്ര അപേക്ഷകൾ
ലഭിച്ചിരുന്നുവെന്നും അതിൽ
എത്ര എണ്ണത്തിൽ ട്രാൻസ്ഫർ
അനുവദിച്ചുവെന്നും
വ്യക്തമാക്കുമോ;
(
ജി )
തദ്ദേശസ്വയംഭരണ
വകുപ്പില്‍
സേവനമനുഷ്ഠിക്കുന്ന വിമുക്ത
ഭടൻമാരായ ജീവനക്കാരുടെ
അന്തര്‍ ജില്ലാ
സ്ഥലമാറ്റത്തിന് സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കാമോ?
2278.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുന്‍സിപ്പല്‍
കോര്‍പ്പറേഷന്‍ മേഖലകളില്‍
നടപ്പിലാക്കിയ
കെ-സ്മാർട്ടിനെക്കുറിച്ച്
പഠിക്കാന്‍ ഏതെല്ലാം സംസ്ഥാന
സര്‍ക്കാരുകളാണ്
കേരളത്തിലേക്ക് പ്രതിനിധികളെ
അയച്ചതെന്ന് വ്യക്തമാക്കുമോ;
(
ബി )
പഞ്ചായത്തുകളില്‍
എന്ന് മുതലാണ് കെ-സ്മാർട്ട്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത് ;
(
സി )
വകുപ്പിന്റെ
കീഴില്‍ എത്ര 'ടേക്ക് എ
ബ്രേക്ക്' കേന്ദ്രങ്ങളാണ്
ആരംഭിച്ചിട്ടുള്ളത്; ഇതില്‍
എത്രയെണ്ണം കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്നുണ്ട് ;
വ്യക്തമാക്കുമോ?
2279.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഇപ്പോള്‍ എത്ര ഹരിതകര്‍മ്മ
സേനകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
നിലവിൽ
ഹരിതകര്‍മ്മ സേനയുടെ വരുമാന
മാര്‍ഗം യൂസര്‍ഫീ ആണെന്നതിനാൽ
ഇവയെ സ്ഥിരമായ
വരുമാനമാര്‍ഗമുള്ള ഒരു
ഗ്രൂപ്പായി മാറ്റുന്നതിന്
ഇവര്‍ക്ക് ഓണറേറിയമോ മറ്റ്
ആനുകൂല്യങ്ങളോ നല്‍കുവാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(
സി )
ഹരിതകര്‍മ്മ
സേന അംഗങ്ങള്‍ക്ക് ആരോഗ്യ
ഇന്‍ഷുറന്‍സ്
ഏര്‍പ്പെടുത്തുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
2280.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മണലൂർ
മണ്ഡലത്തിൽ 2024 സെപ്റ്റംബർ
മാസത്തിൽ നടന്ന തദ്ദേശ
അദാലത്തിൽ എത്ര പരാതികൾ
ലഭിച്ചു;
(
ബി )
പ്രസ്തുത
പരാതികളിൽ എത്രയെണ്ണത്തിന്
പരിഹാരം കാണാൻ സാധിച്ചു എന്ന്
അറിയിക്കാമോ;
(
സി )
ബാക്കിയുള്ള
പരാതികളുടെ നിലവിലെ സ്ഥിതി
എന്തെന്ന് വ്യക്തമാക്കാമോ ;
അവ എന്നത്തേക്ക് പരിഹാരം
കാണാനാകും എന്നും
അറിയിക്കാമോ?
2281.
ശ്രീ.
നജീബ് കാന്തപുരം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലാവ്
പദ്ധതി പ്രകാരം സംസ്ഥാനത്ത്
എത്ര തെരുവ് വിളക്കുകള്‍
സ്ഥാപിച്ചിട്ടുണ്ടെന്ന് ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(
ബി )
ഇവയില്‍
എത്ര എണ്ണം പ്രവര്‍ത്തന
രഹിതമായി കിടക്കുന്നുണ്ടെന്ന
ജില്ല തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(
സി )
പ്രവര്‍ത്തന
രഹിതമായതില്‍ എത്ര ലൈറ്റുകള്‍
കെ.എസ്.ഇ.ബി.
അറ്റകുറ്റപ്പണികള്‍
നടത്തിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(
ഡി )
അറ്റകുറ്റപ്പണി
നടത്തേണ്ട ഉത്തരവാദിത്തം
കെ.എസ്.ഇ.ബി.ക്കാണോ അതോ
തദ്ദേശ സ്ഥാപനങ്ങൾക്കാണോ
എന്ന് വ്യക്തമാക്കുമോ?
2282.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കായംകുളം
മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ നിലവിലുള്ള
തസ്തികകള്‍ ,ഒഴിവുകൾ എന്നിവ
ഏതൊക്കെയാണ്; വിശദ വിവരം
തദ്ദേശസ്ഥാപനങ്ങള്‍ തിരിച്ച്
ലഭ്യമാക്കാമോ;
(
ബി )
ഒഴിവുകള്‍
നിലവിലുണ്ടെങ്കിൽ പ്രസ്തുത
ഒഴിവുകൾ
നികത്തുന്നതിനാവശ്യമായ സത്വര
നടപടി സ്വീകരിക്കുമോ?
2283.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചങ്ങനാശ്ശേരി
നഗരസഭയിലെ വേസ്റ്റ്
മാനേജ്മെന്റുമായി
ബന്ധപ്പെട്ട് പ്രോജക്ട്
തയ്യാറാക്കുന്നതിന് ഖരമാലിന്യ
പരിപാലന പദ്ധതി (കെ എസ്
ഡബ്ല്യൂ എം പി ) തിരഞ്ഞെടുത്ത
ഐ.പി.ഇ. ഗ്ലോബല്‍ എന്ന
സ്ഥാപനം റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ
;എങ്കിൽ അതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തിൽ എന്തെല്ലാം
തുടര്‍നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ; വിശദവിവരം
നല്‍കുമോ?
2284.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
റോഡുകളുടെ സൈഡില്‍
ജനങ്ങള്‍ക്ക് അപകടകരമായ
രീതിയില്‍ നില്‍ക്കുന്ന
മരങ്ങളും മരച്ചില്ലകളും
മുറിച്ചു
മാറ്റുന്നതിനാവശ്യമായ ഫണ്ട്
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
അനുവദിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
2285.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തദ്ദേശസ്വയംഭരണ
പൊതുസർവ്വീസ്
രൂപീകരിച്ചതിനുശേഷം നാളിതുവരെ
വിവിധ കാറ്റഗറിയിൽ എത്ര
ജീവനക്കാർക്ക് പുതിയതായി
നിയമനം ലഭിച്ചുവെന്ന്
കാറ്റഗറി തിരിച്ച്
വിശദമാക്കാമോ;
(
ബി )
തദ്ദേശസ്വയംഭരണ
പൊതുസർവ്വീസിന്റെ ഭാഗമായി
പുതിയതായി ജോലിയിൽ പ്രവേശിച്ച
ജീവനക്കാരുടെ പി.എഫ്. ,പെൻ .
അനുവദിക്കൽ, ഇ-സർവ്വീസ്
ബുക്ക്,എച്ച്.ബി.എ. തുടങ്ങിയവ
എപ്രകാരമായിരിക്കുമെന്ന്
വിശദമാക്കാമോ;
(
സി )
തദ്ദേശസ്വയംഭരണ
പൊതുസർവ്വീസ്
രൂപീകരണത്തിനുശേഷം നഗരസഭകളിൽ
പുതിയതായി എത്ര പേർക്ക്
നിയമനം നൽകിയിട്ടുണ്ടെന്നും
അവരുടെ പി.എഫ്.
എപ്രകാരമായിരിക്കുമെന്നും
വിശദമാക്കാമോ?
2286.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചാത്തനാട്
- കടമക്കുടി പാലത്തിന്റെ
നിര്‍മ്മാണത്തിനായി സ്ഥലം
വിട്ടുനല്‍കിയവര്‍ക്ക് ജിഡ
(ഗോശ്രീ ഐലന്റ് ഡെവലപ്മെന്റ്
അതോറിറ്റി ) നല്‍കാമെന്ന്
ഏറ്റിരുന്ന അധികഭൂമി
ലഭ്യമാക്കുന്നതില്‍ നേരിടുന്ന
കാലതാമസത്തിന് കാരണം
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ഭൂമി നല്‍കുന്നത് സംബന്ധിച്ച
എല്‍.എസ്.ജി.ഡി.യിലെ ഫയലിന്
മന്ത്രിസഭയുടെ അംഗീകാരം
ലഭ്യമാക്കേണ്ടതുണ്ടോ;
എങ്കില്‍ പ്രസ്തുത അംഗീകാരം
ലഭ്യമാക്കുന്നതിലെ
കാലതാമസത്തിന് കാരണം
എന്തെന്ന് വിശദമാക്കാമോ ;
എന്നത്തേക്ക് അംഗീകാരം
ലഭ്യമാക്കുമെന്ന്
വ്യക്തമാക്കാമോ?
2287.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇരവിപുരം
മണ്ഡലത്തില്‍ ലൈഫ് മിഷന്റെ
ഭാഗമായി നാളിതുവരെ എത്ര
അപേക്ഷകള്‍ ലഭിച്ചുവെന്നും
അവയില്‍ എത്ര വീടുകള്‍
അനുവദിച്ചുവെന്നും ഇതിൽ എത്ര
വീടുകളുടെ നിർമാണം
പൂർത്തിയായെന്നും തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങൾ തിരിച്ച്
വിശദാംശം ലഭ്യമാക്കാമോ ?
ആദിവാസികൾക്ക്
വേണ്ടി ആരംഭിച്ച സംരംഭങ്ങൾ
2288.
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2016-ലെ
സര്‍ക്കാര്‍ അധികാരമേറ്റതു
മുതല്‍ നാളിതുവരെ കുടുംബശ്രീ
മുഖാന്തിരം ആദിവാസി മേഖലയിൽ
എത്ര സംരംഭങ്ങളാണ്
ആരംഭിച്ചിട്ടുള്ളത്;
(
ബി )
പ്രസ്തുത
കാലയളവില്‍ ഗ്രാമപഞ്ചായത്ത്,
ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ
പഞ്ചായത്ത് തലങ്ങളില്‍
ആദിവാസി
പ്രവർത്തനങ്ങള്‍ക്കായി നീക്കി
വച്ച തുക എത്രയാണ്; വര്‍ഷവും
പദ്ധതിയും തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(
സി )
ഈ
കാലയളവില്‍ ആദിവാസി മേഖലകളിൽ
കുടുംബശ്രീ മുഖേന
നടപ്പിലാക്കിയ പദ്ധതികള്‍
ഏതെല്ലാമാണ്; ഈ
പദ്ധതികള്‍ക്കായി സര്‍ക്കാര്‍
നീക്കി വച്ചിരുന്ന തുക എത്ര
വീതമാണെന്ന് അറിയിക്കുമോ;
(
ഡി )
ഈ
കാലയളവില്‍ കുടുംബശ്രീ
മുഖാന്തിരം അട്ടപ്പാടിയിലെ
ആദിവാസികൾക്ക് വേണ്ടി
ആരംഭിച്ച സംരംഭങ്ങൾ എത്രയാണ്;
ഇതില്‍ നിലവിൽ
പ്രവർത്തിക്കുന്നവ
എത്രയെണ്ണമാണ്; സംരംഭങ്ങളുടെ
പേരുവിവരങ്ങളും ഒരോ
സംരംഭത്തിനും ചെലവഴിച്ച
തുകയും അറിയിക്കുമോ?
2289.
ശ്രീ.
പി. കെ. ബഷീർ
ശ്രീ.
എൻ. എ. നെല്ലിക്കുന്ന്
ശ്രീ.
എൻ. ഷംസുദ്ദീൻ
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തരംതിരിക്കാൻ
കഴിയാത്ത മാലിന്യങ്ങൾ
ഉപയോഗിച്ച് ഇന്ധനം
ഉല്പാദിപ്പിക്കുന്നതിനുള്ള
പദ്ധതി നടപ്പാക്കാൻ
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
എങ്കിൽ
പ്രസ്തുത പ്ലാന്റുകൾ
എവിടെയെല്ലാം
സ്ഥാപിക്കാനാണുദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(
സി )
പ്രസ്തുത
പ്ലാന്റുകൾ സ്ഥാപിക്കുന്നതിന്
കേന്ദ്രസർക്കാരിൽ നിന്നും
ഫണ്ട് ലഭ്യമാകുമോ; വിശദാംശം
നൽകുമോ?
ഭിന്നശേഷിക്കാര്‍ക്ക്
ബ്ലോക്ക് അടിസ്ഥാനത്തില്‍
ക്യാമ്പ്
2290.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭിന്നശേഷിക്കാര്‍ക്ക്
ആയത് രേഖപ്പെടുത്തി
കിട്ടുന്നതിനായുള്ള മെഡിക്കൽ
ക്യാമ്പുകള്‍ ബ്ലോക്ക്
അടിസ്ഥാനത്തില്‍
സംഘടിപ്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ബി )
നിലവില്‍
ഇത്തരം മെഡിക്കല്‍
ക്യാമ്പുകള്‍
സംഘടിപ്പിച്ചുവരുന്നത് എന്ത്
മാനദണ്ഡപ്രകാരമാണ്
എന്നറിയിക്കാമോ;
(
സി )
പുതുക്കാട്
മണ്ഡലത്തിലെ കൊടകര ബ്ലോക്ക്
പഞ്ചായത്തില്‍ ഇത്തരത്തില്‍
ഒരു ക്യാമ്പ് നടത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
2291.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുതുക്കാട്
മണ്ഡലത്തിലെ 'പൊലിമ
പുതുക്കാട്' പദ്ധതിയുടെ
വിപുലീകരണത്തിനായി കൂടുതല്‍
പച്ചക്കറിതൈകള്‍, വിത്തുകള്‍,
വളങ്ങള്‍, കീടനാശിനികള്‍
എന്നിവ പ്രത്യേകമായി
അനുവദിക്കുന്നതിനും
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങളുടെ
ഉല്‍പ്പാദനത്തിനും
വിതരണത്തിനുമായി ഈ
പദ്ധതിയ്ക്കായി പ്രത്യേകം
ഫണ്ട് അനുവദിക്കുന്നതിനും
നടപടി സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
2292.
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തദ്ദേശസ്വയംഭരണ
വകുപ്പിൽ ഗ്രാമ പഞ്ചായത്ത്
സെക്രട്ടറിമാരുടെ
സ്ഥലംമാറ്റത്തിന്
സ്വീകരിക്കുന്ന മാനദണ്ഡങ്ങൾ
വിശദീകരിക്കുമോ;
(
ബി )
ഒരു
പഞ്ചായത്തിൽ തുടർച്ചയായി എത്ര
വർഷം ജോലിനോക്കിയ
സെക്രട്ടറിമാരെയാണ്
സ്ഥലംമാറ്റിയത്;
(
സി )
ഒരേ
ജില്ലയിൽ മറ്റ്
പഞ്ചായത്തുകളിൽ ജോലിനോക്കിയ
കാലയളവ് കൂടി
കണക്കിലെടുക്കുമ്പോൾ അഞ്ച്
വർഷം കഴിഞ്ഞവരെ ജില്ലയ്ക്
പുറത്തേക്ക് മാറ്റുവാൻ
മാനദണ്ഡങ്ങളിൽ വ്യവസ്ഥയുണ്ടോ;
(
ഡി )
തിരുവനന്തപുരം,
കൊല്ലം, ആലപ്പുഴ ജില്ലകളിലെ
അഞ്ചു വർഷം സർവീസ് കഴിഞ്ഞ
സെക്രട്ടറിമാരുടെ പേരുവിവരവും
സേവന കാലയളവും ജില്ല തിരിച്ചു
വ്യക്തമാക്കുമോ;
(
ഇ )
പ്രിൻസിപ്പൽ
ഡയറക്ടർ ഓഫീസിൽ മൂന്ന് വർഷം
കഴിഞ്ഞ ജീവനക്കാരുടെ
പേരുവിവരം തസ്തിക തിരിച്ചു
വ്യക്തമാക്കുമോ;
(
എഫ് )
പ്രിൻസിപ്പൽ
ഡയറക്ടർ ഓഫീസിലും ജില്ലാതല
ജോയിന്റ് ഡയറക്ടർ ഓഫീസുകളിലും
ജോലിനോക്കുന്നവർക്ക് മൂന്ന്
വർഷ കാലയളവിൽ ഇളവ്
നൽകിയിട്ടുണ്ടോ;വ്യക്തമാക്കാമോ?
2293.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എത്ര തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളാണ്
ഖരമാലിന്യസംസ്ക്കരണവുമായി
ബന്ധപ്പെട്ട ശുചിത്വ
മാനദണ്ഡങ്ങള്‍
പാലിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി
എത്ര ടണ്‍ ഖരമാലിന്യങ്ങളാണ്
നിലവില്‍ സംസ്ക്കരിച്ചു
വരുന്നതെന്ന് അറിയിക്കാമോ?
2294.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തദ്ദേശസ്വയംഭരണ
വകുപ്പ് രൂപീകരിച്ചപ്പോൾ
അതിന്റെ ഭാഗമായ നഗര കാര്യ
ഡയറക്ടറേറ്റില്‍ മാത്രം
ജോലിചെയ്യുന്നവരിൽ സീനിയർ
ക്ലാർക്ക് പ്രൊമോഷനായി ജുനിയർ
സൂപ്രണ്ട് ആകുന്നത്
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
വകുപ്പിലെ മറ്റ്
ജീവനക്കാര്‍ക്ക് ഇല്ലാത്ത
ആനുകൂല്യം എങ്ങനെ സാധ്യമായി
എന്നറിയിക്കാമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(
ബി )
മറ്റെല്ലാ
തദ്ദേശസ്വയംഭരണ വകുപ്പുകളിലും
ഹെഡ് ക്ലാർക്ക് /റവന്യൂ
ഇൻസ്‌പെക്ടർ ആയതിനുശേഷം
മാത്രമേ ജൂനിയർ സൂപ്രണ്ട്
പ്രൊമോഷൻ ലഭിക്കുകയുള്ളൂ എന്ന
കാര്യം
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; ഇത്
പരിഹരിക്കുന്നതിനുള്ള നടപടികൾ
സ്വീകരിക്കുമോ;
(
സി )
തദ്ദേശസ്വയം
ഭരണ വകുപ്പ് രൂപീകരിച്ചപ്പോൾ
ഉണ്ടായിരിക്കുന്ന
ജീവനക്കാരുടെ സര്‍വ്വീസ്
സംബന്ധമായ അനോമലി
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ; അനോമലി
കമ്മിറ്റി ഇപ്പോള്‍
നിലവിലുണ്ടോ; ഇതിലെ അംഗങ്ങള്‍
ആരെല്ലാമാണ്; വിശദാംശം
നല്കാമോ;
(
ഡി )
തദ്ദേശസ്വയം
ഭരണ വകുപ്പ് രൂപീകരിച്ചപ്പോൾ
പഴയ മുന്‍സിപ്പല്‍ കോമണ്‍
സര്‍വ്വീസ് ജീവനക്കാരുടെ
പ്രൊമോഷന്‍ സാധ്യത
മുമ്പുണ്ടായിരുന്നതിനെക്കാള്‍
കുറഞ്ഞിട്ടുണ്ടോ; വിശദീകരണം
നല്‍കാമോ;
(
ഇ )
കേരളാ
മുന്‍സിപ്പൽ കോർപ്പറേഷനുകൾ,
മൂനിസിപ്പാലിറ്റികൾ
എന്നിവിടങ്ങളിൽ
എച്ച്.സി.,ആർ.ഐ., ജൂനിയർ
സൂപ്രണ്ട്, സീനിയർ സൂപ്രണ്ട്,
അക്കൗണ്ട്സ് ഓഫീസർ, റവന്യൂ
ഓഫീസർ, കൗൺസിൽ സെക്രട്ടറി,
ഡെപ്യൂട്ടി സെക്രട്ടറി എന്നീ
തസ്തികകളിൽ ഗ്രാമവികസനം,
പഞ്ചായത്ത്, അർബൻ അഫയേർസ് ,
തദ്ദേശ സ്വയംഭരണ എൻജിനീയറിങ്
എന്നീ വകുപ്പുകളിൽനിന്നും
എത്ര ജീവനക്കാരെ പ്രൊമോഷൻ,
സ്ഥലംമാറ്റം എന്നിവ മുഖേന
നിയമിച്ചിട്ടുണ്ട്; വിവരം
ലഭ്യമാക്കാമോ;
(
എഫ് )
മുന്‍സിപ്പല്‍
സര്‍വ്വീസിൽ 6 അക്കൗണ്ട്സ്
ഓഫീസർ, 93 അക്കൗണ്ട്സ്
അസിസ്റ്റൻറ് എന്നീ തസ്തികകൾ
സൃഷ്ടിച്ചതിന്മേൽ നാളിതുവരെ
നടത്തിയിട്ടുള്ള നിയമനങ്ങൾ
സംബന്ധിച്ച വിവരങ്ങൾ
ലഭ്യമാക്കാമോ; നിയമനങ്ങൾ
നടത്തിയിട്ടില്ലായെങ്കിൽ
നാളിതുവരെ സ്വീകരിച്ചിട്ടുള്ള
നടപടിക്രമങ്ങൾ വിശദമാക്കാമോ?
2295.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കായംകുളം
ഗവ. ഐ.ടി.ഐ.യ്ക്കു
വേണ്ടിയുള്ള
സ്ഥലമേറ്റെടുക്കലിനായി
കായംകുളം നഗരസഭ എത്ര തുകയാണ്
നീക്കി വെച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ;
(
ബി )
ഇതുമായി
ബന്ധപ്പെട്ടിട്ടുള്ള നടപടി
ക്രമങ്ങളുടെ നാളിതുവരെയുള്ള
പുരോഗതി വിശദമാക്കാമോ?
2296.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്വന്തമായി
ഭൂമിയും വീടും
ഇല്ലാത്തവര്‍ക്കായി ലൈഫ്
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
എത്ര ഫ്ലാറ്റ് സമുച്ചയങ്ങളാണ്
കേരളത്തില്‍
നിര്‍മ്മിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
കോഴിക്കോട്
ജില്ലയില്‍ ബാലുശ്ശേരി
നടുവണ്ണൂരില്‍ നിര്‍മ്മാണം
ആരംഭിച്ച ഫ്ലാറ്റ്
സമുച്ചയത്തിന്റെ
പ്രവൃത്തിയുടെ പുരോഗതി
അറിയിക്കാമോ; പ്രസ്തുത
പ്രവൃത്തി എപ്പോഴാണ്
ആരംഭിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(
സി )
നടുവണ്ണൂരില്‍
നിര്‍മ്മിക്കുന്ന ഫ്ലാറ്റ്
സമുച്ചയത്തിന്റെ പ്രവൃത്തി
എപ്പോള്‍ പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന് വിശദമാക്കാമോ;
പ്രസ്തുത ഫ്ലാറ്റില്‍ എത്ര
കുടുംബങ്ങള്‍ക്ക്
താമസിക്കാന്‍ കഴിയും; എത്ര
കോടി രൂപയാണ് ഇതിനായി
അനുവദിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
2297.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
മണ്ഡലത്തില്‍ നിന്നും
നാളിതുവരെ ലൈഫ് പദ്ധതി
ലിസ്റ്റില്‍ എത്ര പട്ടികജാതി
കുടുംബങ്ങൾ
ഉള്‍പ്പെട്ടിട്ടുണ്ടെന്നും,
ഇതിൽ എത്ര കുടുംബങ്ങൾക്ക്
വീട് നല്‍കിയിട്ടുണ്ടെന്നും,
ഇനി എത്രപേര്‍ക്ക് വീട്
നൽകാനുണ്ടെന്നുമുള്ള വിവരം
ലഭ്യമാക്കുമോ?
2298.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുതുക്കാട്
മണ്ഡലത്തിലെ പുതുക്കാട്,
പറപ്പൂക്കര
ഗ്രാമപഞ്ചായത്തുകളെ തമ്മില്‍
ബന്ധിപ്പിക്കുന്നതിനായി
കുറുമാലിപ്പുഴയില്‍
നിര്‍മ്മിക്കുന്ന നെല്ലായി
ലിഫ്റ്റ് ഇറിഗേഷന്‍ കടവ് പാലം
നിര്‍മ്മാണ പ്രവൃത്തി നിലവിൽ
ഏത് ഘട്ടത്തിലാണ്;
(
ബി )
ഇതിനായി
സമര്‍പ്പിച്ച പുതുക്കിയ
എസ്റ്റിമേറ്റിന് അനുമതിയും
ആവശ്യമായ ഫണ്ടും
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
2299.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2023-24
ബജറ്റില്‍ ഉള്‍പ്പെടുത്തിയ
തെക്ക്മണ്ണ്,
കോങ്ങാട്ട്മുറി, ചികോട്
എന്നീ അങ്കണവാടി
കെട്ടിടങ്ങളുടേയും
ചുണ്ടക്കാട്, കുംഭാരതറ -
പുഴക്കല്‍ റോഡ് എന്നീ
പ്രവൃത്തികളുടെയും പുരോഗതി
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
2300.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2023-24
ബജറ്റില്‍ ഉള്‍പ്പെടുത്തിയ
തരൂർ മണ്ഡലത്തിലെ
മേരിഗിരി-രക്കാണ്ടി-പോത്തുചാടി
റോഡ് നിര്‍മ്മാണ പ്രവൃത്തി
നിലവില്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
2301.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2024-25
വര്‍ഷത്തെ ബജറ്റില്‍
ഉള്‍പ്പെടുത്തിയ
കുന്നത്തൂര്‍-ചിറക്കോട് പാലം
നിർമ്മാണ പ്രവൃത്തി നിലവില്‍
ഏതുഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
2302.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ഗ്രാമീണ റോഡുകള്‍ തകര്‍ന്ന്
കിടക്കുന്നത് വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
സംസ്ഥാന
സര്‍ക്കാര്‍ ആയിരം കോടി രൂപ
ഗ്രാമീണ റോഡുകളുടെ
പുനരുദ്ധാരണത്തിനായി 2024-25
ബജറ്റിൽ വകയിരുത്തിയതിൽ എത്ര
രൂപ ഇതിനായി നാളിതുവരെ
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ;
(
സി )
മുഖ്യമന്ത്രി
വിളിച്ച് ചേര്‍ത്ത
നിയമസഭാംഗങ്ങളുടെ യോഗത്തില്‍
ഗ്രാമീണ റോഡുകളുടെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെടുത്തി
മുഖ്യമന്ത്രിക്ക് നല്‍കിയ
കത്ത് തദ്ദേശ സ്വയംഭരണ
വകുപ്പിന് ലഭ്യമായിട്ടുണ്ടോ;
പ്രസ്തുത ലിസ്റ്റ് പ്രകാരം
പ്രവൃത്തികള്‍ക്ക് ഭരണാനുമതി
നല്‍കിയിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
2303.
ശ്രീ.
സി. ആര്‍. മഹേഷ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജോലി
ക്രമീകരണ (വര്‍ക്കിംഗ്
അറേഞ്ച്മെന്റ് ) വ്യവസ്ഥയിൽ
ജീവനക്കാരെ വിവിധ
ഓഫീസുകളിലേക്ക് മാറ്റി
നിയമിക്കുന്നത്
നിരോധിച്ചുകൊണ്ട് ധനകാര്യ
വകുപ്പിന്റെയും ഉദ്യോഗസ്ഥ
ഭരണപരിഷ്കാര വകുപ്പിന്റെയും
ഉത്തരവുകൾ നിലവിലുള്ളപ്പോൾ
തദ്ദേശ സ്വയംഭരണ വകുപ്പിൽ
ഏതൊക്കെ ഓഫീസിൽ ആരെയൊക്കെയാണ്
ജോലി ക്രമീകരണ വ്യവസ്ഥയിൽ
നിയമിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
ബി )
എത്ര
വർഷമായി ഇവർ പ്രസ്തുത
വ്യവസ്ഥയിൽ തുടരുന്നുവെന്നും
ഇവരുടെ നിയമനോദ്ദേശ്യം
എന്തെന്നും വ്യക്തമാക്കുമോ;
ഇവർ ഈ കാലയളവിൽ ചെയ്തിട്ടുള്ള
ജോലികൾ എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
സി )
ഇതിൽ
സർക്കാർ ഉത്തരവിലൂടെ
നിയമിച്ചിട്ടുള്ളത്
ആരെയൊക്കെയാണെന്ന്
അറിയിക്കാമോ; നിയമന
ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(
ഡി )
സർക്കാർ
ഉത്തരവില്ലാതെ
നിയമിച്ചിട്ടുള്ളത്
ആരെയൊക്കെയാണെന്നും ഏത്
കാലയളവ് വരെയാണ് ഇവരെ
നിയമിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ; പ്രസ്തുത
നിയമന ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കുമോ;
(
ഇ )
ചട്ട
വിരുദ്ധമായ വർക്കിംഗ്
അറേഞ്ച്മെന്റ് നിയമനം
പുന:പരിശോധിക്കുന്നതിനും
ഭാവിയിൽ ഇത്തരം നിയമന രീതി
നടപ്പിലാക്കാതിരിക്കുന്നതിനും
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
2304.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ധനകാര്യ
വകുപ്പിന്റെയും ഉദ്യോഗസ്ഥ ഭരണ
പരിഷ്കാര വകുപ്പിന്റെയും
ഉത്തരവുകൾ അനുസരിച്ച് ജോലി
ക്രമീകരണ(വർക്കിംഗ്
അറേഞ്ച്മെന്റ് ) വ്യവസ്ഥയിൽ
ജീവനക്കാരെ വിവിധ
ഓഫീസുകളിലേക്ക് മാറ്റി
നിയമിക്കുന്നത് നിരോധിച്ച്
ഉത്തരവുകൾ ഉള്ളപ്പോൾ തദ്ദേശ
സ്വയം ഭരണം വകുപ്പിൽ ഏതൊക്കെ
ഓഫീസിൽ ആരെയൊക്കെയാണ് ജോലി
ക്രമീകരണ വ്യവസ്ഥയിൽ
നിയമിച്ചിട്ടുള്ളതെന്നറിയിക്കുമോ;
(
ബി )
ഇവർ
എത്ര വർഷമായി പ്രസ്തുത
ഓഫീസുകളിൽ തുടരുന്നുവെന്നും
ഇവരുടെ നിയമന ഉദ്ദേശം
എന്തെന്നും വ്യക്തമാക്കുമോ;
ഇവർ ഈ കാലയളവിൽ ചെയ്തിട്ടുള്ള
ജോലികൾ എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(
സി )
ഇതിൽ
സർക്കാർ ഉത്തരവിലൂടെ
നിയമിച്ചിട്ടുള്ളത്
ആരെയൊക്കെയാണ് എന്ന്
വ്യക്തമാക്കുമോ ; നിയമന
ഉത്തരവിന്റെ പകർപ്പ് നൽകുമോ;
(
ഡി )
സർക്കാർ
ഉത്തരവില്ലാതെ
നിയമിച്ചിട്ടുള്ളത്
ആരെയൊക്കെയാണെന്നറിയിക്കുമോ;
എന്ന് വരെയാണ് ഇവരെ
നിയമിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ; നിയമന
ഉത്തരവിന്റെ പകർപ്പ് നൽകുമോ;
(
ഇ )
ചട്ട
വിരുദ്ധമായ വർക്കിംഗ്
അറേഞ്ച്മെന്റ് നിയമനം
പുന:പരിശോധിക്കുന്നതിനും
ഭാവിയിൽ ഇത്തരം നിയമനം
ഉണ്ടാകാതെയിരിക്കുന്നതിനും
സ്വീകരിച്ചിട്ടുള്ള നടപടികൾ
വ്യക്തമാക്കുമോ?
2305.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ
മാത്യു ടി. തോമസ്
ശ്രീ.
കെ.പി.മോഹനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ത്രിതല
പഞ്ചായത്തുകള്‍ വഴി
ആറ്റുമണല്‍ നീക്കം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(
ബി )
മണല്‍
കൂടുതല്‍ എത്തുന്ന
പ്രദേശങ്ങളില്‍നിന്നും
നിരന്തരം മണല്‍നീക്കം
ചെയ്യുന്നതിന് സംവിധാനം
ഏര്‍പ്പെടുത്തുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
2306.
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തദ്ദേശ സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2024
ഫെബ്രുവരി മാസത്തിന് ശേഷം
രാജി, വിടുതൽ, സ്ഥാനകയറ്റം,
ലീവ് വിത്തൗട്ട് അലവൻസ്
എന്നിവ മുഖേന എത്ര ഒഴിവുകളാണ്
ഡിഗ്രി ക്വോട്ടയിൽ
തദ്ദേശസ്വയംഭരണ വകുപ്പ്
എഞ്ചിനീയർ തസ്തികയിൽ
വന്നിട്ടുള്ളത്; ഇതിൽ
എത്രയെണ്ണം പി.എസ്.സി.യ്ക്ക്
റിപ്പോർട്ട് ചെയ്തിട്ടുണ്ട്;
(
ബി )
പ്രസ്തുത
തസ്തികയിൽ അസിസ്റ്റൻറ്
എൻജിനീയർ മുതൽ സൂപ്രണ്ടിങ്
എൻജിനീയർ വരെയുള്ള തസ്തികകളിൽ
പ്രമോഷൻ നടപടികൾ
എന്തുകൊണ്ടാണ് വൈകുന്നതെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
തസ്തികയിൽ എത്ര എൻ. ജെ. ഡി.
ഒഴിവുകളാണ് ഡിഗ്രി ക്വോട്ടയിൽ
നിലവിലുള്ളത്; ഈ ഒഴിവുകൾ
പി.എസ്.സി.യ്ക്ക് റിപ്പോർട്ട്
ചെയ്തിട്ടുണ്ടോ?
2307.
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതിയിൽ സാധനങ്ങൾ
വാങ്ങിയതിൽ ക്രമക്കേടുകൾ
നടന്നതിനാൽ കോടികളുടെ
നഷ്ടമുണ്ടായത് സംബന്ധിച്ച
റിപ്പോർട്ടുകൾ ഗൗരവത്തോടെ
കാണുന്നുണ്ടോ; വിശദാംശം
വ്യക്തമാക്കുമോ;
(
ബി )
ഇക്കാര്യത്തിൽ
എന്തെങ്കിലും അന്വേഷണം
നടത്തിയിട്ടുണ്ടോ; എങ്കിൽ
കണ്ടെത്തലുകൾ
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(
സി )
സോഷ്യൽ
ഓഡിറ്റിംഗ് വിഭാഗം
ഇത്തരത്തിലുള്ള എന്തെങ്കിലും
ക്രമക്കേടുകൾ റിപ്പോർട്ട്
ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി )
തൊഴിലുറപ്പ്
പദ്ധതി അഴിമതിരഹിതമായും
സുതാര്യമായും
നടപ്പാക്കുന്നതിന് കർശന
നടപടികൾ സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
2308.
ഡോ.
എൻ. ജയരാജ്
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ.
പ്രമോദ് നാരായൺ
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ
4, 5, 31 ചട്ടങ്ങൾ പാലിക്കാതെ
പ്ലോട്ടുകളായി തിരിച്ച്
അടിസ്ഥാന
സൗകര്യമൊന്നുമില്ലാതെ റിയല്‍
എസ്റ്റേറ്റ് സംഘങ്ങള്‍
വില്‍ക്കുന്നതു തടയുന്നതിനും
അത്തരം ഭൂമിയില്‍ കെട്ടിട
നിർമാണ പെർമിറ്റ്, കെട്ടിട
നമ്പർ എന്നിവ അനുവദിക്കുന്നതു
നിരോധിക്കുന്നതിനുമായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കുമോ;
(
ബി )
ചട്ടങ്ങള്‍
പാലിച്ചോ അല്ലാതെയോ വാങ്ങിയ
എല്ലാ ഭൂമിയിലും
കെട്ടിടനിർമ്മാണ പെർമിറ്റ്
നിരുപാധികം അനുവദിച്ചശേഷം
സ്ഥലം വിറ്റയാള്‍ക്കെതിരെ
നടപടിയെടുക്കുകയെന്ന
നിർദ്ദേശം പഞ്ചായത്ത് ഡയറക്ടർ
നല്‍കാനുള്ള സാഹചര്യം
വിശദമാക്കുമോ; എങ്കില്‍
അത്തരം നടപടികളുടെ നിയമസാധുത
എത്രത്തോളമുണ്ടെന്ന്
അറിയിക്കുമോ;
(
സി )
ഭൂമി
രജിസ്ട്രേഷനുമായി
ബന്ധപ്പെട്ട് കേരള കെട്ടിട
നിർമ്മാണ ചട്ടങ്ങള്‍
പരിഗണിക്കാത്ത സാഹചര്യത്തില്‍
വസ്തു വിറ്റയാള്‍ക്കെതിരെ
നടപടി
സ്വീകരിക്കാനാകുമോയെന്ന്
വ്യക്തമാക്കുമോ;
(
ഡി )
പ്രസ്തുത
ചട്ടങ്ങള്‍
പാലിക്കുന്നവർക്കും
പാലിക്കാത്തവർക്കും കെട്ടിട
നിർമ്മാണ പെർമിറ്റ്
അനുവദിക്കാനുള്ള തീരുമാനം
പുന:പരിശോധിക്കുമോ; എങ്കില്‍
ഇത് സംബന്ധിച്ച
തുടർനടപടികള്‍ക്കായി പുതിയ
മാനദണ്ഡമുണ്ടാക്കാന്‍ ഒരു
ഉന്നതസമിതിക്ക് രൂപം നൽകുമോ;
വിശദമാക്കുമോ;
(
ഇ )
ഇപ്രകാരമുള്ള
ഭൂമിയില്‍ കെട്ടിട നിർമ്മാണ
പെർമിറ്റ് അനുവദിക്കുന്ന
ഉദ്യോഗസ്ഥർക്കെതിരെ കർശനനടപടി
സ്വീകരിക്കുമോ?
2309.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2023-24
ബജറ്റില്‍ ഉള്‍പ്പെടുത്തിയ
ചക്കുംപുറം മണിമല-
അത്താണിമുക്ക് റോഡ് പ്രവൃത്തി
നിലവില്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
2310.
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എൽ
എസ് ജി ഡി എൻജിനീയറിങ്
വിഭാഗത്തിൽ ഓവർസിയർ ഗ്രേഡ്
രണ്ട് തസ്തികയിൽ സൂപ്പർ
ന്യൂമററി പോസ്റ്റില്‍ എത്ര
പേരെ നിയമിച്ചിട്ടുണ്ട് ;
ഇവരുടെ നിയമനം സ്ഥിരമാണോ; ഇവർ
ജോലി ചെയ്യുന്ന ഓഫീസുകൾ
ഏതൊക്കെ; ഏതൊക്കെ ഓഫീസുകളിൽ
ആണ് സൂപ്പർ ന്യൂമററി
പോസ്റ്റുകൾ സൃഷ്ടിച്ചത് ;
നിലവിൽ ഇവരെ മാറ്റി
നിയമിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
(
ബി )
കോഴിക്കോട്
കോർപ്പറേഷനിൽ നിന്നും കഴിഞ്ഞ
പൊതുസ്ഥലം മാറ്റത്തിൽ സൂപ്പർ
ന്യൂമററി തസ്തികയിൽ ജോലിയില്‍
പ്രവേശിച്ച എത്ര രണ്ടാംതരം
ഓവർസിയർമാരെ സ്ഥലം
മാറ്റിയിട്ടുണ്ട്; ജനറൽ
പോസ്റ്റിൽ എങ്ങനെയാണ് ഇവരെ
മാറ്റി നിയമിച്ചതെന്ന്
അറിയിക്കാമോ; ഇത് സംബന്ധിച്ച
ഉത്തരവ് ലഭ്യമാക്കുമോ;
കോഴിക്കോട് ജില്ലാ
പഞ്ചായത്തിൽ നിലവിൽ
സൂപ്പർന്യൂമററി തസ്തിക
നിലവിലുണ്ടോ; വ്യക്തമാക്കാമോ;
(
സി )
കോഴിക്കോട്
ജില്ലാ പഞ്ചായത്തില്‍
നിലവിലുണ്ടായിരുന്ന
വേക്കൻസിയിൽ നിയമനം
നടത്തിയിട്ടുണ്ടോ; കോഴിക്കോട്
ജില്ലാ പഞ്ചായത്തിലെ നിലവിലെ
സെക്കൻഡ് ഗ്രേഡ് ഓവർസിയരുടെ
പി എസ് സി അപ്പോയിൻമെന്റ്
അഡ്വൈസ് നമ്പറും തീയതിയും
ലഭ്യമാക്കാമോ;
(
ഡി )
പ്രൊമോഷൻ
ലഭിച്ചിട്ടുള്ളവരാണെങ്കിൽ
നേരത്തെ ഉണ്ടായിരുന്ന
തസ്തികയിലെ അപ്പോയ്ന്മെന്റ്
വിവരങ്ങൾ ലഭ്യമാക്കുമോ;
കോഴിക്കോട് ജില്ലാ
പഞ്ചായത്തിൽ എൻജിനീയറിങ്
വിഭാഗത്തിൽ നിലവിൽ ഏതൊക്കെ
ടെക്നിക്കൽ
തസ്തികകളുണ്ടെന്നും എത്ര
ഒഴിവുകൾ ഈ വിഭാഗത്തിൽ
നിലവിലുണ്ടെന്നും
വിശദമാക്കുമോ;
(
ഇ )
ജനറൽ
ട്രാൻസ്ഫറിൽ സർക്കാർ ഉത്തരവ്
പ്രകാരമുള്ള ദൂരപരിധി
എന്തുകൊണ്ടാണ് തദ്ദേശ
സ്വയംഭരണ വകുപ്പിൽ
നടപ്പാക്കാത്തതെന്ന്
വിശദമാക്കാമോ; ഇത്
സംബന്ധിച്ച് സർക്കാർ
ഉത്തരവുണ്ടെങ്കിൽ അതിന്റെ
പകർപ്പ് ലഭ്യമാക്കുമോ?
2311.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ലിങ്കേജ്
വായ്പ എടുക്കുന്ന കുടുംബശ്രീ
അംഗങ്ങള്‍ക്ക് ലഭിക്കുന്ന
സബ്സിഡി, സഹകരണ ബാങ്ക് വഴി
വായ്പ എടുക്കുന്നവര്‍ക്ക്
ലഭിക്കുന്നില്ല എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
നിജസ്ഥിതി വിശദമാക്കാമോ?
2312.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്കായി
നിലവിലുള്ള ചട്ടങ്ങള്‍
കാലാനുസൃതമായി
പരിഷ്കരിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍ അറിയിക്കുമോ?
2313.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലത്തൂര്‍
മണ്ഡലത്തിലെ വിവിധ
ഗ്രാമപഞ്ചായത്തുകളില്‍ എത്ര
ഹരിതകര്‍മ്മസേനാംഗങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
പഞ്ചായത്തടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(
ബി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം പ്രസ്തുത
മണ്ഡലത്തിലെ വിവിധ
ഗ്രാമപഞ്ചായത്തുകളില്‍ നിന്ന്
ഹരിതകര്‍മ്മസേനാംഗങ്ങള്‍
ശേഖരിച്ച അജൈവ മാലിന്യങ്ങളുടെ
കണക്കും അതുവഴി എത്ര തുക
സമാഹരിക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്നുമുളള
വിവരവും വര്‍ഷം തിരിച്ച്
ഗ്രാമപഞ്ചായത്തടിസ്ഥാനത്തില്‍
നല്‍കാമോ?
2314.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗുരുവായൂർ
മണ്ഡലത്തിലെ വിവിധ തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങൾക്ക്
കീഴിലുള്ള റോഡുകളിൽ
ഗതാഗതയോഗ്യമല്ലാത്തവ
ഏതൊക്കെയെന്ന് അറിയിക്കാമോ;
(
ബി )
ഗതാഗത
യോഗ്യമല്ലാത്ത പ്രസ്തുത
റോഡുകൾ നവീകരിക്കുന്നതിന്
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ?
2315.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിവിധ
സര്‍ക്കാര്‍
ആരോഗ്യകേന്ദ്രങ്ങളില്‍
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍
വഴി ഡോക്ടര്‍മാരുടെ സേവനം
ആവശ്യാനുസരണം
ലഭ്യമാക്കുന്നതിന്
തടസ്സങ്ങള്‍
നിലനില്‍ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
രോഗികളുടെ
വര്‍ദ്ധനവിനനുസരിച്ച്
സര്‍ക്കാര്‍
ആരോഗ്യകേന്ദ്രങ്ങളില്‍
ഡോക്ടര്‍മാരുടെ സേവനം
ഏര്‍പ്പെടുത്തുന്നതിന്
നിലനില്‍ക്കുന്ന തടസ്സങ്ങള്‍
മാറ്റുന്നതിന് ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ;
(
സി )
തൃശ്ശൂര്‍
ജില്ലയിലെ ചേര്‍പ്പ്
സാമൂഹികാരോഗ്യ കേന്ദ്രത്തില്‍
കൂടുതല്‍ ഡോക്ടര്‍മാരുടെ
സേവനം ലഭ്യമാക്കുന്നതിനും
വരന്തരപ്പിള്ളി
ഗ്രാമപഞ്ചായത്തിലെ ആരോഗ്യ
കേന്ദ്രങ്ങളില്‍ കൂടുതല്‍
ഡോക്ടര്‍മാരെ
നിയമിക്കുന്നതിന് അനുമതി
ലഭ്യമാക്കുന്നതിനും ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ?
2316.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
മാലിന്യം വലിച്ചെറിയുന്ന രീതി
ഇല്ലാതാക്കാന്‍ എന്തൊക്കെ
നടപടികളാണ് തദ്ദേശ സ്വയംഭരണ
വകുപ്പ് സ്വീകരിക്കാന്‍
തീരുമാനിച്ചിട്ടുളളത്;
വിശദമാക്കാമോ;
(
ബി )
മാലിന്യം
വലിച്ചെറിയല്‍ മുക്ത
കേരളമാക്കാന്‍ പദ്ധതികള്‍
ആവിഷ്ക്കരിക്കുമ്പോള്‍ പിഴ
ചുമത്തുന്നത് ഉള്‍പ്പെടെയുള്ള
നടപടികൾ സ്വീകരിക്കുന്നുണ്ടോ;
വിശദമാക്കാമോ?
2317.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തദ്ദേശ സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ സാങ്കേതിക
വിഭാഗം തസ്തികകളായ
അസിസ്റ്റന്റ് എഞ്ചിനീയര്‍,
ഓവര്‍സിയര്‍ (വിവിധ
ഗ്രേഡുകള്‍),
ഡ്രാഫ്റ്റ്സ്മാന്‍ എന്നിവയിൽ
നിലവില്‍ എത്ര ഒഴിവുകള്‍
ഉണ്ടെന്നറിയിക്കുമോ;
(
ബി )
പി.എസ്.സി.
റാങ്ക് ലിസ്റ്റ് നിലനില്‍ക്കെ
ഇത്തരം ഒഴിവുകള്‍
നികത്താതിരിക്കുന്നതായോ
ഒഴിവുകള്‍ യഥാസമയം
റിപ്പോര്‍ട്ട്
ചെയ്യാതിരിക്കുന്നതായോ ഉള്ള
സാഹചര്യം നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ ഒഴിവുകള്‍
റിപ്പോര്‍ട്ട് ചെയ്യാത്ത
ഉദ്യോഗസ്ഥരുടെ പേരില്‍ കര്‍ശന
നടപടികള്‍ സ്വീകരിക്കുമോ;
(
സി )
നിലവിലെ
ഒഴിവുകള്‍ അടിയന്തരമായി
നികത്തുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;വിശദാംശം
നൽകുമോ ?
തദ്ദേശ
സ്വയംഭരണസ്ഥാപനങ്ങൾ ഫയലുകൾ
തീർപ്പാക്കുന്നതിലെ കാലതാമസം
2318.
ശ്രീ.
യു. എ. ലത്തീഫ്
ശ്രീ.
കെ. പി. എ. മജീദ്
ഡോ.
എം. കെ. മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങൾ ഫയലുകൾ
തീർപ്പാക്കുന്നതിൽ കാലതാമസം
വരുത്തുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(
ബി )
പ്രസ്തുത
സ്ഥാപനങ്ങൾ ഫയലുകൾ
തീർപ്പാക്കുന്നതിനും പരാതികൾ
പരിഹരിക്കുന്നതിനും
അദാലത്തുകൾ നടത്താറുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
ഫയലുകൾ
കാലതാമസം കൂടാതെ
തീർപ്പാക്കുന്നതിനും പരാതികൾ
സമയബന്ധിതമായി
പരിഹരിക്കുന്നതിനും
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികൾ എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
2319.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ജില്ലയിലെ വിവിധ തദ്ദേശ
സ്ഥാപനങ്ങളിൽ സെക്രട്ടറി,
എഞ്ചിനീയറിംഗ് സ്റ്റാഫ് എന്നീ
തസ്തികകളിൽ എവിടെയെല്ലാം എത്ര
ഒഴിവുകൾ വീതം നിലവിലുണ്ടെന്ന്
തദ്ദേശസ്ഥാപനം അടിസ്ഥാനത്തിൽ
തസ്തിക തിരിച്ച് വിശദ വിവരം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
ഒഴിവുകൾ എന്നത്തേക്ക്
നികത്തുമെന്ന്
വ്യക്തമാക്കുമോ?
2320.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തദ്ദേശ സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വടക്കാഞ്ചേരി
മണ്ഡലത്തില്‍ 2016-17 മുതല്‍
2023-24 വരെയുള്ള
വര്‍ഷങ്ങളിലെ ബഡ്ജറ്റില്‍ 20%
ബഡ്ജറ്റ് പ്രൊവിഷന്‍
ലഭിച്ചതും തദ്ദേശസ്വയംഭരണ
വകുപ്പ് മുഖേന
നടപ്പിലാക്കാനുള്ളതുമായ
പ്രവൃത്തികള്‍ ഏതൊക്കെയെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളില്‍ ഭരണാനുമതി
ലഭിച്ച പ്രവൃത്തികള്‍
എതൊക്കെയെന്നും അവയുടെ
നിലവിലെ സ്ഥിതി എന്താണെന്നും
വിശദമാക്കാമോ;
(
സി )
ഭരണാനുമതി
ലഭിക്കാത്ത പ്രവൃത്തികള്‍
എതൊക്കെയെന്നും അത്
ലഭിക്കാന്‍ വൈകുന്നതിന്റെ
കാരണം എന്താണെന്നും
വിശദമാക്കാമോ?
2321.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ലൈഫ്
സമ്പൂർണ്ണ പാർപ്പിട സുരക്ഷ
പദ്ധതിയുടെ ഭാഗമായി 2024 വരെ
കരാറിൽ ഏർപ്പെട്ട എത്ര
പേർക്ക് ഇനി ഭവന നിർമ്മാണം
പൂർത്തീകരിക്കാനുണ്ട്; ഇത്
ഏത് ഘട്ടത്തിലാണ്;
വ്യക്തമാക്കുമോ;
(
ബി )
ലൈഫ്
മിഷൻ മുഖേനയും,
പാർട്ണർഷിപ്പിലൂടെയും 2024
വരെ എത്ര ഭവനസമുച്ചയങ്ങളാണ്
നിർമ്മിച്ചിട്ടുള്ളതെന്നും
നിർമ്മാണത്തിൽ ഉള്ളവ
എത്രയാണെന്നും
വിശദീകരിക്കുമോ?
2322.
ശ്രീ.
ചാണ്ടി ഉമ്മന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നടപ്പു
സാമ്പത്തിക വർഷം
പകുതിയായിരിക്കെ സംസ്ഥാനത്തെ
വിവിധ തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളിലെ പദ്ധതി
നിർവഹണത്തിന്റെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ഫണ്ട്
ലഭിക്കാത്തതിനാൽ തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
വാർഷിക പദ്ധതി നടത്തിപ്പ്
പ്രതിസന്ധിയിലായ
സാഹചര്യമുണ്ടോ; പദ്ധതി
നിർവഹണത്തിനായി ചെലവഴിച്ച
തുകയുടെ വിവരങ്ങൾ
ജില്ലാടിസ്ഥാനത്തിൽ നൽകാമോ;
(
സി )
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
പദ്ധതി നിർവഹണം തടസ്സമില്ലാതെ
വേഗത്തിലാക്കാൻ എന്തൊക്കെ
നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്നും
ഫണ്ട് റിലീസ് ചെയ്യുന്നതിന്
തടസ്സം നേരിടുന്നുണ്ടോയെന്നും
വിശദമാക്കുമോ;
(
ഡി )
സർക്കാരിൽ
നിന്ന് തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങൾക്കുള്ള പദ്ധതി
വിഹിതം പൂർണ്ണമായി
ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ
ലഭിച്ച തുകയുടെയും ഇനി
ലഭിക്കാനുള്ള തുകയുടെയും
വിവരങ്ങൾ നൽകാമോ?
2323.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെട്ടിടനിർമ്മാണ
ചട്ടങ്ങള്‍ ലംഘിക്കുന്നത്
തടയാന്‍ സ്വീകരിച്ച് വരുന്ന
നടപടികള്‍ അറിയിക്കാമോ;
(
ബി )
കെട്ടിട
നിർമ്മാണ പെർമിറ്റോ എന്‍. ഒ
.സി. യോ എടുക്കാതെ
കെട്ടിടങ്ങള്‍ പണിയുന്നത്
ശ്രദ്ധയില്‍പ്പെട്ടാല്‍
സ്വീകരിക്കുന്ന നടപടികളും
കുറ്റം തെളിയിക്കപ്പെട്ടാല്‍
നല്കുന്ന ശിക്ഷകളും
അറിയിക്കാമോ;
(
സി )
പഞ്ചായത്ത്,
പൊതുമരാമത്ത്, ദേശീയപാത
റോഡുകളുടെ അരികിലുള്ള
ഭൂമികളില്‍ കെട്ടിടം
നിർമ്മിക്കുന്നതിന്
വസ്തുവിന്റെ അതിരില്‍ നിന്ന്
കെട്ടിടത്തിന്‍റെ
മുന്‍ഭാഗത്ത് ഒഴിച്ചിടേണ്ട
ദൂരം എത്രയെന്ന് ഇനം തിരിച്ച്
അറിയിക്കാമോ;
(
ഡി )
വർഷങ്ങള്‍ക്ക്
മുമ്പ് പണിത വീടുകള്‍
പുതുക്കി പണിയുമ്പോള്‍
പെർമിറ്റ് എടുക്കാതെ ഇത്തരം
സെറ്റ്ബാക്ക് പരിധി
ലംഘിക്കുന്നത് തടയാന്‍ നടപടി
സ്വീകരിക്കാമോ;
(
ഇ )
സംസ്ഥാനത്തെ
ഏതൊരു നിർമ്മിതിക്കും അതത്
തദ്ദേശ സ്ഥാപനങ്ങള്‍ നല്കുന്ന
പെർമിറ്റ് വിവരങ്ങള്‍ ബോർഡ്
രൂപത്തില്‍
പ്രദർശിപ്പിക്കാന്‍ നടപടി
സ്വീകരിക്കാമോ; അത്തരം
ബോർഡുകള്‍ സ്ഥാപിക്കാതെ
നടത്തുന്ന നിർമ്മിതികള്‍
സംബന്ധിച്ച് പരാതി
സമർപ്പിക്കാന്‍ തദ്ദേശ
സ്വയംഭരണ വകുപ്പിന്റെ വെബ്
സൈറ്റില്‍ സംവിധാനമൊരുക്കാമോ?
2324.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മാലിന്യമുക്തം
നവകേരളം പദ്ധതിയെക്കുറിച്ച്
വിശദീകരിക്കാമോ; ഇതുമായി
ചേര്‍ന്ന് ആവിഷ്കരിക്കുന്ന
പുതിയ പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
2325.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
1994-ന്
മുമ്പ് സര്‍ക്കാരിലേക്ക്
പൊതുജനങ്ങള്‍ വിട്ടുനല്‍കിയ
ആസ്തികള്‍ (റോഡുകള്‍)
ഗ്രാമപഞ്ചായത്തിന്റെ ആസ്തി
രജിസ്റ്ററില്‍
ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും
ആയത് ഇപ്പോഴും
സര്‍ക്കാര്‍/സ്വകാര്യ
വ്യക്തികളുടെ പേരില്‍
നിലനില്‍ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
തിരുത്തുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
1994-ന്
മുമ്പ് നിലവില്‍
ഉണ്ടായിരുന്നതും 1994-ലെ
പഞ്ചായത്ത് രാജ് ആക്ട്
പ്രകാരം
ഗ്രാമപഞ്ചായത്തുകള്‍ക്ക്
കൈമാറി 2005 ആസ്തി
രജിസ്റ്റര്‍ പ്രകാരം
പരിപാലിച്ചു വരുന്നതുമായ
ഗ്രാമീണ റോഡുകള്‍ 1984-ലെ
റീസര്‍വേ പ്രകാരം സ്വകാര്യ
വ്യക്തികള്‍ അളന്ന്
കൈവശപ്പെടുത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത് പ്രകാരം എത്ര
കേസുകള്‍ നിലവിലുണ്ടെന്നും,
ടി റോഡുകള്‍ തിരികെ
പഞ്ചായത്തുകള്‍ക്ക്
ലഭ്യമാക്കുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ?
2326.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തദ്ദേശ സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വടക്കാഞ്ചേരി
നഗരസഭയിൽ ഉള്‍പ്പെടുന്ന
കിഫ്ബി പദ്ധതികളായ ഓട്ടുപാറ,
അത്താണി മാർക്കറ്റുകളുടെ
നവീകരണം സംബന്ധിച്ച
പ്രവൃത്തിയുടെ പുരോഗതി
അറിയിക്കാമോ?
2327.
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ.
പ്രമോദ് നാരായൺ
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മാലിന്യമുക്തം
നവകേരളം പരിപാടിയുടെ
വിശദാംശങ്ങളും പുരോഗതിയും
അറിയിക്കുമോ;
(
ബി )
പ്രസ്തുത
പരിപാടിയുടെ ഭാഗമായി
നടപ്പാക്കിയ നൂതനാശയങ്ങളുടെ
വിശദാംശം ലഭ്യമാക്കുമോ;
(
സി )
വിദേശ
രാജ്യങ്ങളിലെ മാതൃകയില്‍
റോഡരികിലുള്ള വീടുകള്‍,
സ്ഥാപനങ്ങള്‍ എന്നിവയുടെ
മുൻഭാഗത്തുള്ള റോഡ് വശങ്ങൾ
ശുചീകരിച്ച്
സൗന്ദര്യവൽക്കരിക്കുന്നതിന്റെ
ഉത്തരവാദിത്വം അതത് കെട്ടിട
ഉടമസ്ഥർക്ക് നൽകാൻ നടപടി
സ്വീകരിക്കുമോ?
2328.
ശ്രീ.
പ്രമോദ് നാരായൺ
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തദ്ദേശ
സ്വയംഭരണ വകുപ്പിന്റെ
എഞ്ചിനീയറിംഗ് വിഭാഗത്തെ
നിർവഹണ ഏജന്‍സിയായി
നിശ്ചയിച്ചിട്ടുള്ളതും
കേന്ദ്ര ഹെല്‍ത്ത് ഗ്രാന്റ്
വിനിയോഗിച്ചിട്ടുള്ളതുമായ
ആരോഗ്യ ഉപകേന്ദ്രങ്ങളുടെയും
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളുടെയും
കെട്ടിടങ്ങളുടെ നിർമ്മാണ
പുരോഗതിയുടെ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
ഇതിന്
കേന്ദ്രസർക്കാരില്‍ നിന്ന്
എത്രഘട്ടമായി തുക
ലഭിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ; ആദ്യഘട്ടങ്ങള്‍
പൂർത്തിയാക്കിയതും
പൂർണ്ണതയിലേക്ക് അടുത്തതുമായ
കെട്ടിടങ്ങളുടെ പട്ടിക തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍
തിരിച്ച് തയാറാക്കിയിട്ടുണ്ടോ
എന്നറിയിക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയ്ക്കായുള്ള ചെലവിന്
കേന്ദ്ര-സംസ്ഥാന സർക്കാർ
അനുപാതം എത്രയാണെന്ന്
അറിയിക്കുമോ;
(
ഡി )
പദ്ധതിയുടെ
സമയബന്ധിതമായ നടത്തിപ്പിന്
തദ്ദേശ എഞ്ചിനീയറിംഗ്
വകുപ്പിന് പുറമെ സർക്കാർ
അക്രഡിറ്റഡ് ഏജന്‍സികളെക്കൂടി
നിർവഹണ ഏജന്‍സിയായി
നിശ്ചയിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
2329.
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
മുഴുവന്‍ ഗ്രാമ
പഞ്ചായത്തുകളിലും നിലവില്‍
അസിസ്റ്റന്റ് സെക്രട്ടറി
തസ്തിക നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ഇനി എത്ര
പഞ്ചായത്തുകളില്‍
അസിസ്റ്റന്റ് സെക്രട്ടറി
തസ്തിക സൃഷ്ടിക്കുവാനുണ്ട്;
(
ബി )
പ്രസ്തുത
ഗ്രാമ പഞ്ചായത്തുകളില്‍
തദ്ദേശ സ്വയംഭരണ പൊതു
സര്‍വീസ് രൂപീകരണത്തിന്റെ
ഭാഗമായി അസിസ്റ്റന്റ്
സെക്രട്ടറി തസ്തികക്കായി
മാത്രം
ചുമതലപ്പെടുത്തിയിട്ടുള്ള
ഉത്തരവാദിത്വങ്ങള്‍
നിര്‍വ്വഹിക്കുന്നതിന്
ബുദ്ധിമുട്ട് നേരിടും എന്ന
കാര്യം സര്‍ക്കാരിന്റെ
പരിഗണനയില്‍ ഉണ്ടോ;
(
സി )
അസിസ്റ്റന്റ്
സെക്രട്ടറി തസ്തിക ഇല്ലാത്ത
ഗ്രാമ പഞ്ചായത്തുകളിലെ
പ്രസ്തുത തസ്തികയില്‍ ഹെഡ്
ക്ലാര്‍ക്കുമാരില്‍ നിന്നും
പ്രമോഷന്‍ നല്‍കി നിയമനം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
2330.
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2023-24
ബജറ്റിൽ ഉൾപ്പെട്ട മഞ്ചേശ്വരം
മണ്ഡലത്തിലെ എൻമകജെ
പഞ്ചായത്തിലെ ബെദ്രം
പള്ള-ബന-ബലതകല്ല്-പട്ളതല റോഡ്
പ്രവൃത്തിയുടെ
ഭരണാനുമതിക്കായുള്ള
പ്രൊപ്പോസൽ നിലവിൽ ഏത്
ഓഫീസിലാണ് ഉള്ളതെന്നും ഇത്
സംബന്ധിച്ച ഫയൽ നമ്പർ
ഏതാണെന്നും വ്യക്തമാക്കാമോ?
2331.
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2024-25
-ലെ ബജറ്റിൽ 20 % തുക
വകയിരുത്തിയിട്ടുള്ള
മഞ്ചേശ്വരം മണ്ഡലത്തിലെ
വോർക്കാടി, പൈവളിഗെ
ഗ്രാമപഞ്ചായത്തുകളിലെ ഗ്രാമീണ
റോഡ് പ്രവൃത്തിയുടെ നിർവ്വഹണം
നിലവിൽ ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിക്ക് എപ്പോൾ
ഭരണാനുമതി നൽകാൻ കഴിയുമെന്ന്
വ്യക്തമാക്കുമോ?
2332.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജലജീവന്‍
പദ്ധതിയുടെ പൈപ്പ് ലൈന്‍
സ്ഥാപിക്കുന്നതിന്റെ ഭാഗമായി
സംസ്ഥാനത്ത് വെട്ടിപ്പൊളിച്ച
പഞ്ചായത്ത് റോഡുകള്‍
പൂര്‍വ്വസ്ഥിതിയിലാക്കാന്‍
വകുപ്പ് സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
2333.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗോശ്രീ
പാലത്തിന്റെ
നിര്‍മ്മാണത്തിനായി മുളവുകാട്
ഗ്രാമപഞ്ചായത്തില്‍ എത്രപേര്‍
സ്ഥലം വിട്ട്
നല്‍കിയിട്ടുണ്ടെന്നും ഇതില്‍
എത്ര പേരെ
പുനരധിവസിപ്പിച്ചിട്ടുണ്ടെന്നും
എത്ര പേരെ
പുനരധിവസിപ്പിക്കാനുണ്ടെന്നും
വ്യക്തമാക്കുമോ;
(
ബി )
പുനരധിവാസവുമായി
ബന്ധപ്പെട്ട് കോടതി വിധി
നിലവിലുണ്ടോ; പ്രസ്തുത വിധി
നടപ്പാക്കുന്നതിനായി
സ്വീകരിച്ച നടപടി
വിശദമാക്കുമോ;
(
സി )
സ്ഥലം
വിട്ടുനല്‍കിയ കുടുംബങ്ങൾക്ക്
പുനരധിവാസത്തിനായി ഭൂമി
നല്‍കാമെന്ന പഞ്ചായത്ത്
കമ്മിറ്റിയുടെ
തീരുമാനത്തിന്മേൽ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
ഡി )
ഇത്
സംബന്ധിച്ച് തദ്ദേശ സ്വയംഭരണ
വകുപ്പിലെ ഫയലുകള്‍
ഏതെല്ലാമെന്നും പ്രസ്തുത
ഫയലുകളുടെ നിലവിലെ സ്ഥിതി
എന്തെന്നും വിശദമാക്കുമോ?
2334.
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവല്ല
മണ്ഡലത്തിലെ പെരിങ്ങര
പഞ്ചായത്തിൽ കാവുംഭാഗം
വില്ലേജിൽ വിജയ കൺവെൻഷൻ
സെന്റർ എന്ന സ്ഥാപനത്തിന്
കെട്ടിട നിർമ്മാണത്തിന്
അനുമതി നൽകിയിട്ടുണ്ടോ;
എങ്കിൽ എന്നാണ് അനുമതി
നൽകിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
റവന്യൂ
രേഖകളിൽ നിലം എന്ന്
രേഖപ്പെടുത്തിയിട്ടുള്ള
പ്രസ്തുത സ്ഥലത്ത്
നിർമ്മാണത്തിന് അനുമതി
നൽകുന്നതിന് എന്തെങ്കിലും
പ്രത്യേക ഉത്തരവുണ്ടോ; എങ്കിൽ
ആയതിന്റെ പകർപ്പ്
ലഭ്യമാക്കാമോ?
2335.
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്തിന്
2022-23, 2023-24
വര്‍ഷങ്ങളിലെ വാര്‍ഷിക
പദ്ധതിയില്‍ ബജറ്റ് വിഹിതമായി
മെയിന്റനന്‍സ് ഗ്രാന്റ്
(റോഡ് ഇതരം) ഇനത്തില്‍
ലഭിച്ച തുക
അപര്യാപ്തമായിരുന്നതിനാല്‍
പ്രസ്തുത തുക
വര്‍ദ്ധിപ്പിക്കുന്നതിന്
ബ്ലോക്ക് പഞ്ചായത്ത് നല്‍കിയ
നിവേദനത്തിന്മേൽ സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
വിഷയം ധനകാര്യ വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെടുത്തി
2024-25 വാര്‍ഷിക പദ്ധതിയില്‍
ബജറ്റ് വിഹിതമായി
മെയിന്റനന്‍സ് ഗ്രാന്റ്
ഇനത്തില്‍ അനുവദിച്ച തുക
ബ്ലോക്ക് പഞ്ചായത്തിന്റെ
വികസന/ക്ഷേമ
പ്രവര്‍ത്തനങ്ങള്‍ക്ക്
പര്യാപ്തമാകും വിധം
വര്‍ദ്ധിപ്പിച്ച്
നല്‍കുന്നതിനാവശ്യമായ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
2336.
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗ്രാമപഞ്ചാത്തുകളിൽ
പെർമിറ്റും ഒക്കുപൻസി
സർട്ടിഫിക്കറ്റും എത്ര
ദിവസത്തിനകം നൽകണമെന്നാണ്
ചട്ടങ്ങളിലും മറ്റും വ്യവസ്ഥ
ചെയ്തിരിക്കുന്നതെന്ന്
വിശദീകരിക്കുമോ;
(
ബി )
റവന്യു
വകുപ്പ് മുഖേന ഈടാക്കുന്ന
കെട്ടിട നികുതി ഒടുക്കാതെ
ഒക്കുപൻസി സർട്ടിഫിക്കറ്റ്
നല്കരുതെന്ന് നിർദ്ദേശം
നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ
ഉദ്യോഗസ്ഥർ ഇപ്രകാരം
നിർദ്ദേശിക്കുന്നതിനെ
കുറിച്ച് അന്വേഷിക്കുമോ;
(
സി )
കെട്ടിട
നിർമ്മാണ തൊഴിലാളി ക്ഷേമനിധി
ഫണ്ട് പിരിക്കുന്ന ചുമതല
ഗ്രാമ പഞ്ചായത്തുകൾക്ക്
നൽകിയിട്ടുണ്ടോയെന്നും വിഹിതം
ഒടുക്കാതെ ഒക്കുപൻസി
സർട്ടിഫിക്കറ്റ് നൽകുവാൻ
കഴിയുമോയെന്നും
വ്യക്തമാക്കുമോ;
(
ഡി )
പഞ്ചായത്ത്
ചട്ടങ്ങളിലൂടെയും
ഉത്തരവുകളിലൂടെയും കാലാവധി
നിശ്ചയിച്ചിട്ട് മറ്റു
വകുപ്പുകളുടെ നികുതി/
ക്ഷേമനിധി വിഹിതം
ഈടാക്കുന്നതിനായി പൊതു
ജനങ്ങൾക്ക്
ബുദ്ധിമുട്ടുണ്ടാക്കുന്ന
ഉത്തരവുകൾ
പുറപ്പെടുവിക്കുന്നത്
നിയമാനുസൃതമാണോ എന്ന്
പരിശോധിക്കുമോ;
(
ഇ )
ഒക്കുപ്പൻസി
സർട്ടിഫിക്കറ്റ്
ലഭിക്കുന്നതിനുള്ള കാലതാമസം
പരിഹരിക്കുവാൻ എന്ത്
നടപടികളാണ് സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്നത്;
(
എഫ് )
ഒക്കുപൻസി
സർട്ടിഫിക്കറ്റ്
ലഭിക്കുന്നതിന് നാഷണൽ ഹൈവേ
അതോറിറ്റിയുടെ നിരാക്ഷേപ
പത്രം നിർബന്ധമാക്കിയത്
അടക്കമുള്ള തടസ്സങ്ങൾ
ഒഴിവാക്കുന്നതിന് നടപടികൾ
സ്വീകരിക്കുമോ?
2337.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാമനപുരം
മണ്ഡലത്തിലുള്‍പ്പെട്ട
ഗ്രാമപഞ്ചായത്തുകളിലെ
കുടുംബങ്ങളുടെ എണ്ണം
പഞ്ചായത്തടിസ്ഥാനത്തില്‍
നല്‍കാമോ;
(
ബി )
പ്രസ്തുത
പഞ്ചായത്തുകളില്‍ 2023-24
സാമ്പത്തിക വര്‍ഷം ലഭിച്ച
കെട്ടിട നികുതിയുടെ
വിശദാംശങ്ങള്‍ പഞ്ചായത്ത്
തിരിച്ച് ലഭ്യമാക്കാമോ?
2338.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പയ്യന്നൂര്‍
നഗരസഭയിലെ കോറോത്തിലെ ലൈഫ്
മിഷന് കീഴില്‍ വരുന്ന
ഫ്ലാറ്റ് നിര്‍മ്മാണത്തിന്റെ
നിലവിലെ അവസ്ഥ എന്താണെന്ന്
വിശദമാക്കാമോ;
(
ബി )
നിര്‍മ്മാണ
പ്രവൃത്തി നടക്കാത്തത്
ശ്രദ്ധയില്‍ വന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പദ്ധതി
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതി പൂര്‍ത്തീകരിച്ച്
എപ്പോള്‍ ഗുണഭോക്താക്കള്‍ക്ക്
കൈമാറാന്‍ കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
അറിയിക്കുമോ?
2339.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തദ്ദേശ സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
മണ്ഡലത്തിലെ ഈരാറ്റുപേട്ട
മുനിസിപ്പാലിറ്റിയിൽ
നടപ്പാക്കുന്ന അമൃത്
കുടിവെള്ള പദ്ധതിയുടെ നിലവിലെ
സ്ഥിതി സംബന്ധിച്ച
വിശദാംശങ്ങൾ ലഭ്യമാക്കുമോ?
2340.
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ബ്രഹ്മപുരം
മാലിന്യ പ്ലാന്റ് പൂർണ്ണമായും
പ്രവർത്തനക്ഷമമാകുമ്പോൾ
തൃക്കാക്കര
മുനിസിപ്പാലിറ്റിയിൽ
നിന്നുള്ള മാലിന്യങ്ങളും
ശേഖരിക്കുമെന്ന്
പറഞ്ഞിരുന്നുവെങ്കിലും
ഇതുവരെയും അവിടെനിന്നുള്ള
മാലിന്യ ശേഖരണം
ആരംഭിക്കാത്തതിന്റെ കാരണം
വിശദമാക്കുമോ;
(
ബി )
മാലിന്യ
നിർമ്മാർജ്ജനത്തിനായി
വളരെയധികം ബുദ്ധിമുട്ടുന്ന
തൃക്കാക്കര
മുനിസിപ്പാലിറ്റിയിൽ നിന്നും
ബ്രഹ്മപുരത്തേക്കു മാലിന്യം
ശേഖരിക്കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
2341.
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
നഗരസഭയിൽ നിന്നും
ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി
ചെയ്യുന്ന കെ. മധുസൂദനൻ
തിരുവനന്തപുരം നഗരസഭയിൽ
19.06.2024-ൽ നൽകിയ പി.എഫ്.
ക്ലോഷർ അപേക്ഷ നമ്പർ 22
86035-ൽ ഇതുവരെ സ്വീകരിച്ച
നടപടി വിശദീകരിക്കാമോ;
(
ബി )
പ്രസ്തുത
അപേക്ഷ തീർപ്പാക്കുന്നതിനുള്ള
കാലതാമസത്തിന്റെ കാരണം
വിശദീകരിക്കാമോ;
(
സി )
പ്രസ്തുത
അപേക്ഷ പ്രിൻസിപ്പൽ
ഡയറക്ടർക്ക്
കൈമാറിയിട്ടുണ്ടോ; ഇല്ലെങ്കിൽ
കൈമാറാത്തതിനുള്ള കാരണം
വ്യക്തമാക്കാമോ; ഈ അപേക്ഷ
എന്നത്തേക്ക് ഡയറക്ടർക്ക്
കൈമാറും എന്നറിയിക്കാമോ?
2342.
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
കോര്‍പ്പറേഷന് കീഴിലുള്ള
പുത്തരിക്കണ്ടം മൈതാനത്ത്
വ്യായാമത്തിനും
ആരോഗ്യത്തിനുമായി സൈക്കിള്‍
ട്രാക്ക് ഉണ്ടെങ്കിലും
സന്ദർശകർക്ക് സൈക്കിളുകള്‍
ലഭ്യമല്ലെന്നവിവരം
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
കുടുംബശ്രീയോ
മറ്റേതെങ്കിലും കമ്പനികളോ
മുഖാന്തിരം സൈക്കിള്‍
വാടകയ്ക്ക് നൽകുന്ന സേവനം
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
അങ്ങനെയെങ്കില്‍
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2343.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
ബജറ്റിൽ ഉൾപ്പെട്ട ചാവക്കാട്
നഗരസഭ ഓഫീസിന്റെ നിർമ്മാണ
പുരോഗതി വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
നിർമ്മാണ പ്രവൃത്തിയ്ക്ക്
ഭരണാനുമതി നൽകുന്നതിനുള്ള
കാലതാമസം എന്താണെന്ന്
വിശദമാക്കാമോ?
2344.
ശ്രീ
ആന്റണി രാജു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
മണ്ഡലത്തിലെ ആസ്തിവികസന
ഫണ്ടുപയോഗിച്ച് ഹൈമാസ്റ്റ്
ലൈറ്റുകള്‍
സ്ഥാപിക്കുന്നതിനുള്ള നോ
ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിനായി
ഈ വര്‍ഷം എത്ര
പ്രോപ്പോസലുകളാണ്
കോര്‍പ്പറേഷന്
ലഭിച്ചിട്ടുള്ളത്
എന്നറിയിക്കാമോ;
(
ബി )
ഇതില്‍
ഏതിനെല്ലാം നോ ഒബ്ജക്ഷൻ
സർട്ടിഫിക്കറ്റ്
നല്‍കിയെന്നും ഇനി
നല്‍കാനുള്ളവ ഏതെല്ലാമെന്നും
വെളിപ്പെടുത്താമോ;
(
സി )
ആസ്തിവികസന/
പ്രത്യേക വികസന നിധി
ഉപയോഗിച്ചുള്ള
പ്രവൃത്തികള്‍ക്കുള്ള നോ
ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്
സമയബന്ധിതമായി നല്‍കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിക്കുമെന്ന്
അറിയിക്കാമോ?
2345.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ - എക്സൈസ് -
പാര്‍ലമെന്ററികാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജനാധിപത്യ
മൂല്യങ്ങളും ഭരണഘടനയുടെ
പ്രാധാന്യവും പുതുതലമുറയ്ക്ക്
പകര്‍ന്നുനൽകുന്നതിന്
പാര്‍ലമെന്ററികാര്യ
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
ആഭിമുഖ്യത്തില്‍ എന്തൊക്കെ
പദ്ധതികളാണ് ആവിഷ്കരിച്ച്
നടപ്പാക്കി വരുന്നതെന്ന്
വിശദമാക്കാമോ?
|
|
|
|
|
|
|
|