UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 12th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
655.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരിന്തളം-വയനാട് 400 കെ.വി. ലൈൻ കടന്നു പോകുന്ന പ്രദേശങ്ങളിലെ ഭൂവുടമകള്‍ക്കും കര്‍ഷകര്‍ക്കും നഷ്ടപരിഹാരം നല്കുന്നതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത നഷ്ടപരിഹാരം നല്കുന്നതിനായി പ്രത്യേക പാക്കേജ് പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
656.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിൽ നടപ്പിലാക്കുന്ന വൈദ്യുതി പദ്ധതികളുടെ വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾ യാഥാർത്ഥ്യമാകുമ്പോൾ ഉണ്ടാകുന്ന ഭൗതിക നേട്ടങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
657.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 സാമ്പത്തിക വര്‍ഷം മുതല്‍ നാളിതുവരെ ഉദുമ മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ് മുഖേന നടപ്പിലാക്കിയിട്ടുള്ള പദ്ധതികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിനായി എത്ര തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ?
658.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രതിമാസം 250 യൂണിറ്റിന് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കും സൗരോർജ്ജ വൈദ്യുതി ഉല്പാദിപ്പിച്ച് ഗ്രിഡിലേക്ക് നല്‍കുന്നവർക്കും നിരക്ക് വർധിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കുമോ?
659.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട്-കരിന്തളം 400 കെ.വി. പവര്‍ ഹൈവേ പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കാമോ;
( ബി )
ഭൂമി ഏറ്റെടുക്കലിന് നല്‍കുന്ന നഷ്ടപരിഹാര പാക്കേജിന് അന്തിമരൂപം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
പദ്ധതി എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കാമോ?
660.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ് നടപ്പാക്കുന്നതും, നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതുമായ പദ്ധതികള്‍ എന്തൊക്കെയാണെന്നും, പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കാമോ?
661.
ശ്രീ. സണ്ണി ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധി പരിഹരിക്കുന്നതിന് ജലവൈദ്യുത നിലയങ്ങൾ സ്ഥാപിക്കുന്നത് പ്രായോഗികമല്ലെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് ആണവ വൈദ്യുത നിലയം സ്ഥാപിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്ത് ആണവ നിലയങ്ങൾ സ്ഥാപിക്കുന്നത് സുരക്ഷിതമാണോ എന്നതു സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് ഫലപ്രദമായ ബദൽ മാർഗങ്ങൾ ആവിഷ്കരിക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
662.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിലുണ്ടായ വര്‍ദ്ധനവ് കണക്കിലെടുത്ത് വൈദ്യുതി ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കാമോ?
663.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിൽ സർക്കാർ അനുവദിച്ച എല്ലാ ആനുകൂല്യങ്ങളും വിലങ്ങാടും പരിഗണിക്കാൻ സർക്കാർ ഉത്തരവിട്ടെങ്കിലും വിലങ്ങാട് മേഖലയിൽ വൈദ്യുതി എനർജി ചാർജ് ഒഴിവാക്കുന്നതിന് നിർദേശം നൽകാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് നാദാപുരം നിയമസഭാംഗം നൽകിയ കത്തിന്മേൽ നാളിതു വരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദികരിക്കാമോ?
664.
ശ്രീ. എം. എം. മണി
ശ്രീ ഡി കെ മുരളി
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വൈദ്യുതി വിതരണ മേഖലയുടെ നവീകരണവുമായി ബന്ധപ്പെട്ട് നടപ്പാക്കിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഇതിന്റെ ഭാഗമായി സഞ്ചിത സാങ്കേതിക വാണിജ്യനഷ്ടം കുറയ്ക്കുന്നതിന് സാധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
റിവാമ്പ്ഡ് ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ സ്‌കീമിലുള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതികള്‍ വിശദമാക്കുമോ;
( ഡി )
തടസ്സരഹിത വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിനായി പുതുതായി സ്കാഡ് കണ്‍ട്രോള്‍ റൂമുകൾ സ്ഥാപിക്കുന്നത് പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ?
665.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ നെല്ലിയാമ്പതി പഞ്ചായത്തില്‍ ഇടക്കിടെ ഉണ്ടാകുന്ന വൈദ്യുതി തടസ്സം പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഇത്തരത്തില്‍ വൈദ്യുതി തടസ്സപ്പെടുന്നതിനുള്ള കാരണം എന്താണെന്നും ആയത് പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും വിശദമാക്കാമോ?
666.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തില്‍ കൃഷി ആവശ്യത്തിനായി എത്ര പേർക്ക് സൗജന്യമായി വൈദ്യുതി കണക്ഷന്‍ നല്‍കിയിട്ടുണ്ടെന്ന് പഞ്ചായത്ത്/ മുനിസിപ്പാലിറ്റി തിരിച്ച് വിശദമാക്കാമോ?
667.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടെന്‍ഡര്‍ ചെയ്തെങ്കിലും ഇനിയും പ്രവൃത്തി ആരംഭിക്കാത്ത മറിപ്പുഴ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ തടസ്സങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ഇത് പരിഹരിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ;
( സി )
നിര്‍മ്മാണം ആരംഭിക്കുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കുമോ?
668.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം -ചെങ്കോട്ട അന്തർ സംസ്ഥാന പാതയിൽ, കുളത്തൂപ്പുഴയിലെ അരിപ്പ മുതൽ തെന്മല വരെയുള്ള സംസ്ഥാന പാതയുടെ ഇരുവശങ്ങളിലും, പാതയോരത്തെ വൻമരങ്ങൾ തുടർച്ചയായി ഒടിഞ്ഞ് വൈദ്യുതി കമ്പികളുടെ മുകളിലേക്ക് വീഴുകയും, മേഖലയില്‍ വൈദ്യുതി സ്ഥിരമായി തടസ്സപ്പെടുകയും ചെയ്യുന്നു എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഈ പ്രദേശത്ത് ഒന്നിലേറെ ഫീഡറുകൾ ഇല്ലാത്തതു കാരണം വൈദ്യുതി ലൈനുകൾ മാറ്റി വൈദ്യുതി വിതരണം പുന:സ്ഥാപിക്കാൻ കഴിയാത്തതിനാൽ, മണിക്കൂറുകളോളം ഇവിടെ തുടർച്ചയായി വൈദ്യുതി തടസ്സം ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ എന്ത് പരിഹാരം കാണാൻ ആകും; വിശദമാക്കാമോ;
( സി )
പൂർണമായും തോട്ടം, വനം മേഖലയിലൂടെ കടന്നുപോകുന്ന ഈ പാതയിൽ ഭൂമിക്കടിയിലൂടെയുള്ള കേബിളുകൾ സ്ഥാപിച്ചു വൈദ്യുതി വിതരണം നൽകുന്നതിന്നുള്ള സാധ്യതകൾ പരിശോധിയ്ക്കുമോ; തുടർനടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
669.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ പരാതി സമയബന്ധിതമായി പരിഹരിക്കുന്നതിന് എന്തെല്ലാം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നറിയിക്കുമോ;
( ബി )
വൈദ്യുതി സംബന്ധമായ സേവനങ്ങളെല്ലാം വീട്ടുപടിക്കല്‍ എത്തിക്കാനുള്ള പദ്ധതി ആരംഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
670.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവില്‍ സോളാര്‍ ഹൈബ്രിഡ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് വൈദ്യുതി ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമുണ്ടോയെന്നും ഇതിന് എം എൻ ആർ ഇ സബ്‌സിഡി നല്‍കുന്നുണ്ടോയെന്നും വ്യക്തമാക്കുമോ;
( ബി )
ഇത്തരത്തില്‍ സോളാര്‍ ഹൈബ്രിഡ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് ബോർഡ് അംഗീകൃത ഡ്രോയിങ് /സ്‌കെച്ച് നിലവിലുണ്ടെങ്കിൽ അവയുടെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
സോളാർ ഹൈബ്രിഡ് പ്ലാന്റുകളിലെ സോളാർ ജനറേഷൻ മീറ്ററിൽ കൃത്യമായി ജനറേഷൻ രേഖപ്പെടുത്തുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ ;
( ഡി )
കെഎസ്ഇബി സൗര സബ്സിഡി പദ്ധതിയിലൂടെ സ്ഥാപിച്ച പ്ലാന്റുകൾ ഉപഭോക്താവിന് അനിവാര്യമായ കാരണത്താൽ വേണ്ടെന്ന് വെക്കാൻ ( Dismantle ) നിയമാനുസൃതമായ തടസ്സം ഉണ്ടെങ്കിൽ ആയത് വ്യക്തമാക്കുമോ;
( ഇ )
ത്രീ ഫേസ് സർവീസ് കണക്ഷൻ ഉള്ള ഉപഭോക്താവിന് സിംഗിൾ ഫേസ് സോളാർ ഇൻവർട്ടർ ഉപയോഗിച്ച് ഓരോ ഫെയ്സിലും 5 കിലോ വാട്ട് വരെ സ്ഥാപിക്കാമോ;
( എഫ് )
നിലവിൽ സോളാർ സ്ഥാപിച്ച ഉപഭോക്താക്കൾക്ക് ഗ്രിഡ് ഓവർ വോൾട്ടേജ് കാരണം സോളാർ ഇൻവർട്ടർ ഓഫായി വൈദ്യതോൽപാദനം കുറയുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ; എങ്കിൽ ഇക്കാര്യം പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ?
671.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ ഈയിടെ നടത്തിയ പബ്ളിക് ഹിയറിംഗില്‍ എത്ര പേർ പങ്കെടുത്തുവെന്ന് വിശദമാക്കാമോ;
( ബി )
പബ്ളിക് ഹിയറിംഗിലെ പൊതുജന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ വൈദ്യുതി മേഖലയിൽ ജനസൗഹൃദമായ എന്തെല്ലാം നടപടികൾ ആവിഷ്ക്കരിക്കുമെന്ന് വിശദമാക്കാമോ?
672.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂതത്താന്‍കെട്ട് മിനി ജലവൈദ്യുത പദ്ധതിയുടെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ;
( ബി )
സാങ്കേതിക തടസങ്ങള്‍ നീക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് പദ്ധതി കമ്മീഷന്‍ ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
673.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ മാർമല ചെറുകിട ജലവൈദ്യുത പദ്ധതിക്കാവശ്യമായ 7.4726 ഹെക്ടര്‍ ഭൂമിയില്‍ പട്ടയ ഭൂമിയായ 5.9099 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കുന്നതിനുളള ഭൂമിയുടെ വില വസ്തു ഉടമകൾക്ക് നൽകുന്നതിനായി 7 കോടി 34 ലക്ഷം രൂപ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് വിശദാംശങ്ങൾ സഹിതം സ്പെഷ്യൽ തഹസിൽദാർ (ലാൻറ് ആക്വസിഷൻ - ജനറൽ , പാല) 16.11.2023 തീയതി പ്രോജക്ട് മാനേജർക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?
674.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി നിയോജകമണ്ഡലത്തിലെ കീരിയങ്ങാടി, ഉപ്പിലാറമല, കുറുന്തോടി, പൂളക്കൂല്‍, മൊകേരി, കുറ്റ്യാടി ടൗണ്‍ എന്നീ പ്രദേശങ്ങളിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ?
675.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-2024 വർഷത്തിൽ സംസ്ഥാനത്തിന്റെ വൈദ്യുതി ഉല്പാദനം എത്ര യൂണിറ്റാണ് ; വിശദാംശം ലഭിക്കുമോ;
( ബി )
സംസ്ഥാനത്തിന് പുറത്തുനിന്നും കഴിഞ്ഞ സാമ്പത്തിക വർഷം എത്ര യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനം വാങ്ങിയത് ; ഇതിനായി ചെലവഴിച്ച തുകയുടെ വിശദാംശം ലഭ്യമാക്കുമോ?
676.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഹെെഡല്‍ ടൂറിസവുമായി ബന്ധപ്പെടുത്തി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
സൗരോര്‍ജ്ജത്തില്‍ നിന്നും നിലവില്‍ എത്ര മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്ത് ലഭിക്കുന്നത് ; പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നും കൂടുതലായി എത്ര മെഗാവാട്ട് വൈദ്യുതി വരും വര്‍ഷങ്ങളില്‍ ഉല്പാദിപ്പിക്കാനാകും ; വ്യക്തമാക്കാമോ?
677.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം വൈദ്യുത നിലയം കമ്മീഷൻ ചെയ്തപ്പോള്‍ നാഷണൽ തെർമൽ പവർ കോർപ്പറേഷൻ സംസ്ഥാനവുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കരാർ ഒപ്പുവെച്ചതെന്നാണ് ; കരാർ കാലാവധി എത്ര വർഷമാണ് ; ദ്രവീകൃത പ്രകൃതിവാതകം ഉൾപ്പെടെയുള്ള ബദൽ ഇന്ധനങ്ങളിലേക്ക് മാറണമെന്ന് കരാറിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കരാർ വ്യവസ്ഥ പ്രകാരം നാളിതുവരെ എത്ര രൂപയാണ് ഫിക്സഡ് ചാർജിനത്തിൽ നാഷണൽ തെർമൽ പവർ കോർപ്പറേഷന് അടച്ചിട്ടുള്ളതെന്നും, കരാറിൽ ഇപ്രകാരം ഫിക്സഡ് ചാർജ് വ്യവസ്ഥ ചെയ്യാനിടയായ സാഹചര്യം എന്താണെന്നും വിശദമാക്കാമോ;
( ഡി )
സംസ്ഥാനം നാളിതുവരെ കായംകുളം താപവൈദ്യുത നിലയത്തിൽ നിന്നും എത്ര യൂണിറ്റ് വൈദ്യുതിയാണ് വാങ്ങിയിട്ടുള്ളത് എന്ന് വർഷവും ,വൈദ്യുതി നിരക്കും തിരിച്ച് വിശദമാക്കുമോ;
( ഇ )
എൻ.ടി.പി.സി യുമായി നിലവിലുള്ള കരാർ അവസാനിക്കുന്നത് എന്നാണ് ; പ്രസ്തുത കരാർ പുതുക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ ഫിക്സഡ് ചാർജിനത്തിലോ മറ്റേതെങ്കിലും ചാർജുകൾ ആയോ സംസ്ഥാനം എത്ര തുകയാണ് കൊടുക്കേണ്ടി വരുന്നത് ; വ്യക്തമാക്കാമോ;
( എഫ് )
കരാർ പുതുക്കാതിരിക്കുന്നത് മൂലം സംസ്ഥാനത്തിന് ഉണ്ടായേക്കാവുന്ന നേട്ടങ്ങളോ കോട്ടങ്ങളോ സംബന്ധിച്ച് പരിശോധന നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ വ്യക്തമാക്കുമോ?
678.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. അൻവർ സാദത്ത്
ശ്രീ. സജീവ് ജോസഫ്
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി ചാർജ് വർദ്ധനവിനായി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ മുമ്പാകെ കെ.എസ്.ഇ.ബി. താരിഫ് പെറ്റീഷൻ സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഏത് കാലയളവിലേക്ക് ഏതൊക്കെ നിരക്കിലുള്ള വൈദ്യുതി ചാർജ് വർദ്ധനവിനാണ് ആവശ്യം ഉന്നയിച്ചിട്ടുള്ളതെന്നറിയിക്കുമോ;
( സി )
വേനൽക്കാലത്തെ ഉപഭോഗത്തിന് സമ്മർ താരിഫ് എന്ന ഇനത്തിൽ യൂണിറ്റിന് 10 പൈസ അധികം ഈടാക്കുവാൻ നിർദ്ദേശം സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ ഏത് സാഹചര്യത്തിലാണ് ഇപ്രകാരം ഒരു നിർദ്ദേശം നൽകിയത് എന്ന് വ്യക്തമാക്കുമോ;
( ഡി )
ഉയർന്ന വില കൊടുത്ത് വൈദ്യുതി വാങ്ങുന്നതിന്റെ ഭാരം ബില്ലിൽ അടിച്ചേൽപ്പിക്കുന്നതിനെതിരെ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ തെളിവെടുപ്പുകളിൽ ജനരോഷം ഉയർന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; ഉണ്ടെങ്കിൽ സമ്മർ താരിഫ് ഉൾപ്പെടെ വൈദ്യുതി നിരക്ക് വർദ്ധനവിനുള്ള നടപടികൾ ഉപേക്ഷിക്കാൻ തയ്യാറാകുമോ വിശദാംശം വ്യക്തമാക്കുമോ?
679.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെറുകിട വ്യവസായങ്ങൾക്ക് കെ.എസ്.ഇ.ബി.യുടെ ഭാഗത്തുനിന്നും എന്തെല്ലാം ആനുകൂല്യങ്ങളാണ് നൽകുന്നതെന്ന് വിശദമാക്കാമോ;
( ബി )
പണം അടച്ചിട്ടും ചെറുകിട വ്യവസായ മേഖലയിലേക്ക് ട്രാൻസ്‍ഫോമർ ലഭ്യമാക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( സി )
വൈദ്യുതി ബോർഡിന് ട്രാൻസ്‍ഫോമർ നൽകുന്നത് ഏത് കമ്പനിയാണ്; പ്രസ്തുത കമ്പനി കൃത്യമായി ബോർഡിന് ട്രാൻസ്‍ഫോമർ നൽകിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്തെ പൊതു നിരത്തുകളിൽ സ്ട്രീറ്റ് ലൈറ്റുകൾ തെളിയിക്കുന്നതിന് ആവശ്യമായ ട്യൂബ് ലൈറ്റുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എത്തിച്ചിട്ടുണ്ടോ; അവ കൃത്യമായി സ്ഥാപിക്കുന്നതിന് വേണ്ടി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ; സ്ട്രീറ്റ് ലൈറ്റുകൾ തെളിയിക്കുന്നതുമായി ബന്ധപെട്ട് ഇപ്പോള്‍ കെ.എസ്.ഇ.ബി.യുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്ന മാറ്റം എന്തൊക്കെയാണ്; ഇത് സംബന്ധിച്ച് പൊതുജനങ്ങള്‍ ആര്‍ക്കാണ് പരാതി നല്‍കേണ്ടത്; വിശദമാക്കാമോ?
680.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാ‍ർഷികഭൂമിയുടെ അളവ് 30 സെന്റിൽ താഴെയായതിനാൽ കൃഷി ആവശ്യത്തിനായുള്ള വൈദ്യുതി സൗജന്യം നിർത്തലാക്കിയ സാഹചര്യത്തിൽ കൃഷി വകുപ്പ് വൈദ്യുതി ബോർഡിന് കൊടുക്കേണ്ടതായ കുടിശിക തുകയുടെ കൂട്ടുപലിശയും ഉൾപ്പെടുത്തി ബില്ല് നൽകിയിട്ടുള്ളത് ഒഴിവാക്കുന്നതിനായി ചേർപ്പ് സെക്ഷൻ (5637), കൺസ്യൂമർ നമ്പർ: 1156397013722 വൈദ്യുതി കണക്ഷന്റെ ഗുണഭോക്താവായ ശ്രീ. വി.എം. വിജയൻ, വായ്ക്കപ്പറമ്പ് മഠത്തിൽ വീട്, വല്ലച്ചിറ പിടിക്കപ്പറമ്പ് സമർപ്പിച്ച അപേക്ഷയിൽ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്നറിയിക്കാമോ;
( ബി )
പ്രസ്തുത അപേക്ഷ പരിഗണിച്ച് അർഹമായ ഇളവുകൾ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
681.
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വൈദ്യുത ആവശ്യം നിറവേറ്റുന്നതിനുള്ള കെഎസ്ഇബിയുടെ ദീർഘകാല കരാറുകൾ റദ്ദായതിനു പകരം പുതിയ ഹ്രസ്വകാല കരാറിൽ ഏർപ്പെടുവാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
വൈദ്യുതി ഉപയോഗത്തിന്റെ പീക്ക് സമയങ്ങളിൽ വൈദ്യുതി ലഭ്യതയിൽ ഉണ്ടാകുന്ന കുറവ് എപ്രകാരം പരിഹരിക്കാമെന്നാണ് കരുതുന്നത്; വിശദമാക്കുമോ?
682.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇ.വി. ചാര്‍ജ്ജിംഗിനായി ഒരുക്കിയിട്ടുള്ള നിലവിലെ സംവിധാനങ്ങള്‍ അപര്യാപ്തമാണെന്നത് വിലയിരുത്തിയിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പരിഷ്കരിക്കുന്നതിനുമായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
683.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി ഉപഭോക്താക്കൾക്ക് പ്രതിമാസം ബില്ല് നല്കുന്നതിനുള്ള പരിഷ്കാര നടപടികൾ സ്വീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
( ബി )
ഉണ്ടെങ്കിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;
( സി )
ബില്ലിംഗിനായി ക്യൂ.ആർ.കോഡ് സ്കാനിംഗ് സംവിധാനം ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ;
( ഡി )
വൈദ്യുതി ഉല്പാദനത്തിന്റെ കുറവ് മൂലം കഴിഞ്ഞ മൂന്നു വർഷക്കാലം എത്ര മെഗാ വാട്ട് വൈദ്യുതി പുറത്തു നിന്നും സംസ്ഥാനം വാങ്ങിയിട്ടുണ്ടെന്നും, ഇതിനായി ഓരോ വർഷവും ചെലവഴിച്ച തുക എത്രയാണെന്നും വിശദമാക്കുമോ?
684.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. കെ. ആൻസലൻ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ വൈദ്യുതിയുടെ അധിക ആവശ്യകത നിറവേറുന്നതിനായി ദീര്‍ഘകാല കോള്‍ ലിങ്കേജ് അനുവദിക്കണമെന്ന ആവശ്യം നേടിയെടുക്കുവാന്‍ സാധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കോള്‍ ലിങ്കേജ് സംവിധാനം നേടിയെടുക്കുന്നതിലൂടെ ഉണ്ടാകുന്ന നേട്ടങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
ഇതു സംബന്ധിച്ച കരാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
685.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി പെൻഷൻ ഫണ്ടായ മാസ്റ്റർ ട്രസ്റ്റിലേക്കുള്ള പണത്തിനായി സംസ്ഥാന സർക്കാർ ചുമത്തിയിരുന്ന തീരുവ കെ.എസ്.ഇ.ബിക്ക് നല്കില്ലെന്ന് തീരുമാനമെടുത്തിട്ടുണ്ടോ എന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത തീരുവ ഈടാക്കുന്നത് ഒഴിവാക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
( സി )
പെൻഷൻ ബാധ്യതയിലേക്ക് പണം കണ്ടെത്തുന്നതിന് വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നതിനുള്ള നിർദേശം കെ.എസ്.ഇ.ബി. വൈദ്യുതി റെഗുലേറ്ററി കമ്മീഷന് മുന്നിൽ വെച്ചിട്ടുണ്ടോ?
686.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വൈദ്യുതി സ്വയംപര്യാപ്തത ലക്ഷ്യമിട്ട് എന്തെങ്കിലും പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പദ്ധതികൾ നടപ്പാക്കുന്നതിന് എന്തു തുക ആവശ്യമായി വരുമെന്നാണ് കെ.എസ്.ഇ.ബി. കണക്കാക്കിയിട്ടുള്ളതെന്നു വ്യക്തമാക്കുമോ ;
( ബി )
പ്രസ്തുത പദ്ധതികൾക്ക് ഫണ്ട് ഏത് രീതിയിൽ കണ്ടെത്തുവാനാണ് ആലോചിച്ചിട്ടുള്ളതെന്നും അതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്നും വ്യക്തമാക്കുമോ;
( സി )
ആഭ്യന്തര വൈദ്യുതോല്പാദനം വർദ്ധിപ്പിക്കുന്നതിനു പകരം പുറത്തുനിന്നും പരമാവധി വൈദ്യുതി വാങ്ങിയും ബാറ്ററി സ്റ്റോറേജ് രീതിയിലൂടെയും പ്രതിസന്ധി പരിഹരിക്കാമെന്ന സമീപനം കെഎസ്ഇബി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ ഇത് സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?
687.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയ്ക്കു വേണ്ടി മലപ്പുറം പാക്കേജ് എന്ന പേരിൽ കെ.എസ്.ഇ.ബി. പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ പ്രസരണ-വിതരണ രംഗത്ത് എത്ര രൂപയുടെ പദ്ധതികളാണ് സമർപ്പിച്ചതെന്നും അതിൽ മലപ്പുറം പാക്കേജിൽ ഉൾപ്പെടുത്തി എത്ര പദ്ധതികൾക്ക് അംഗീകാരം നൽകിയെന്നും വ്യക്തമാക്കാമോ;
( സി )
മലപ്പുറം പാക്കേജിലെ പദ്ധതികൾക്കായി ഇതിനകം അനുവദിച്ച തുക ; പദ്ധതികളുടെ പേര്, പദ്ധതികൾ സമർപ്പിച്ച വർഷം, പദ്ധതികൾക്കായി അംഗീകരിച്ച തുക എന്നിവ ജില്ലയിലെ അസംബ്ലി മണ്ഡലം തിരിച്ച് വിശദമാക്കുമോ?
688.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആവശ്യകതയ്ക്ക് ആനുപാതികമായി ഉൽപാദനം വർദ്ധിപ്പിക്കാൻ സാധിക്കാത്തതിനാൽ കഴിഞ്ഞ എട്ട് വർഷക്കാലയളവിനുള്ളിൽ വൈദ്യുതി വാങ്ങാൻ ചെലവിടുന്ന തുകയിൽ 5500 കോടിയിലധികം രൂപയുടെ വർദ്ധനവ് ഉണ്ടായിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നതിനാൽ ഈ കാലയളവിൽ നിരവധി തവണ വൈദ്യുതി ചാർജ് വർധിപ്പിക്കേണ്ടി വന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ ; എങ്കിൽ ഉപഭോക്താവിന്റെ അധിക ബാധ്യത ഒഴിവാക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ;
( സി )
വൈദ്യുതി ഉല്പാദനം വർധിപ്പിച്ചും ഫലപ്രദമായ ബദൽ മാർഗം ആവിഷ്കരിച്ചും വൈദ്യുതി ചാർജ് വർദ്ധനവ് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ ?
689.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. നൽകുന്ന സേവനങ്ങളിൽ വീഴ്ചയുണ്ടാകുന്ന പക്ഷം പൊതുജനങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് നിലവിലുള്ള വ്യവസ്ഥകൾ വിശദമാക്കുമോ;
( ബി )
ഇത്തരത്തിൽ നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഉപഭോക്താവ് സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ എന്തൊക്കയാണെന്നും എത്ര ദിവസത്തിനുള്ളിൽ തീർപ്പാക്കുമെന്നുമുള്ള വിവരങ്ങൾ അറിയിക്കുമോ;
( സി )
ഇക്കാര്യങ്ങളിൽ ഉപഭോക്താക്കൾക്ക് അവബോധമുണ്ടാക്കുന്നതിനായി വിവരങ്ങൾ കെ.എസ്.ഇ.ബി. ഓഫീസുകളിൽ പ്രദർശിപ്പിക്കുന്നുണ്ടോ; കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി ഇത്തരത്തിൽ നഷ്ടപരിഹാരം നൽകുന്നതിനായി കെ.എസ്.ഇ.ബി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?
690.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. കുന്ദമംഗലം, കെട്ടാങ്ങല്‍ സെക്ഷന്‍ ഓഫീസുകള്‍ സ്വന്തമായ കെട്ടിടങ്ങളിലേക്ക് മാറ്റാന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
ഇവയോരോന്നും എവിടെയെല്ലാമാണ് നിർമ്മിക്കുന്നതെന്ന് വ്യക്തമാക്കാമോ ?
691.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. പെൻഷൻ ബാധ്യത സർക്കാരിന് ഏറ്റെടുക്കാനാവില്ലെന്നും പെൻഷൻ മാസ്റ്റർ ട്രസ്റ്റ് വിപുലീകരിച്ച് സജീവമാക്കണമെന്നും വ്യക്തമാക്കി ഉത്തരവിറക്കാൻ ഇടയായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഉത്തരവ് 2014-ൽ സർക്കാരും കെ.എസ്.ഇ.ബി.യും സംഘടനകളും ചേർന്നുണ്ടാക്കിയ ത്രികക്ഷി കരാറിന് എതിരാണ് എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
പെൻഷൻ ബാധ്യതയിൽ നിന്നും സർക്കാർ പിന്മാറുമ്പോൾ മാസ്റ്റർ ട്രസ്റ്റിന് പണം കണ്ടെത്താൻ കെ.എസ്.ഇ.ബി. യ്ക്ക് താരിഫ് വർദ്ധനവിനു വേണ്ടി വരുന്നത് ഉപഭോക്താക്കൾക്ക് അധിക ബാധ്യതയാകും എന്ന കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ; എങ്കിൽ ഇപ്രകാരം വൈദ്യുതി നിരക്ക് വർദ്ധനവ് ഉണ്ടാകുന്നത് ഒഴിവാക്കാൻ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
692.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൈദ്യുതി വാങ്ങുന്നതിന് കെ.എസ്.ഇ.ബി.യുമായി കരാറിൽ ഏർപ്പെട്ടിട്ടുള്ള കമ്പനികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
കരാറിൽ ഏർപ്പെട്ടിട്ടുള്ള കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിന് നൽകുന്ന തുക എത്രയാണെന്ന് വ്യക്തമാക്കാമോ;
( സി )
വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഏർപ്പെട്ടിരുന്ന ദീർഘകാല കരാറുകളിൽ അപ്പലേറ്റ് ട്രൈബ്യൂണൽ റദ്ദാക്കിയവ ഏതെല്ലാമാണ്;വ്യക്തമാക്കാമോ;
( ഡി )
അപ്പലേറ്റ് ട്രൈബ്യൂണൽ പ്രസ്തുത കരാറുകൾ റദ്ദാക്കുന്നതിനുള്ള കാരണങ്ങൾ എന്താണെന്ന് വിശദമാക്കാമോ?
693.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വകാര്യ വ്യക്തികളുടെ വസ്തുക്കൾക്കും കെട്ടിടങ്ങൾക്കും അപകടമുണ്ടാക്കുന്ന നിലയിലുള്ള വൈദ്യുത പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിന് സ്വീകരിച്ചുവരുന്ന മാനദണ്ഡങ്ങൾ എന്തെല്ലാം;
( ബി )
തൃക്കാക്കര നിയോജകമണ്ഡലത്തിലെ ഇടപ്പള്ളി ഇന്ദിര ബൈ റോഡിൽ ഐആര്‍എ 18 എ- യിൽ ശ്രീ. മഹേഷിന്റെ വീടിന്റെ മതിലിനോട് ചേർന്ന് അപകടാവസ്ഥയിലുള്ള ഇ/ ഡിസി/13/3/2 നമ്പർ ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇടപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർക്ക് നൽകിയ അപേക്ഷയിന്മേൽ നാളിതുവരെ സ്വീകരിച്ച നടപടികൾ എന്തെന്ന് വിശദമാക്കാമോ;
( സി )
കെ.എസ്.ഇ.ബി. സ്ഥാപിച്ചതും, നിലവിൽ അപകടാവസ്ഥയിലായതുമായ പോസ്റ്റ് സുരക്ഷിതമായി മാറ്റി പുനഃസ്ഥാപിക്കുന്നതിന് വസ്തു ഉടമ തുക അടയ്ക്കണമെന്ന കെ.എസ്.ഇ.ബി. അസിസ്റ്റൻറ് എൻജിനീയറുടെ തീരുമാനം ഏതു ചട്ടത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വിശദമാക്കാമോ?
694.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ നൂറനാട് പടനിലം ക്ഷേത്രം, ചുനക്കര തിരുവൈരൂര്‍ മഹാദേവ ക്ഷേത്രം എന്നീ പ്രദേശങ്ങളില്‍ കെ.സ്. ഇ.ബി. അണ്ടർഗ്രൗണ്ട് കേബിൾ സ്ഥാപിക്കാൻ ബഡ്ജറ്റില്‍ തുക അനുവദിച്ച് ഭരണാനുമതി ലഭിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
695.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൈദ്യുതി ബില്ലുകൾ ഇപ്പോൾ ഏത് ഭാഷയിലാണ് ഉപഭോക്താക്കൾക്ക് നൽകുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ബില്ലുകൾ മലയാളത്തിൽ ആണെങ്കിൽ ഭാഷാ ന്യൂനപക്ഷം അധിവസിക്കുന്ന ജില്ലകളിൽ അവരുടെ മാതൃഭാഷയിൽ വൈദ്യുതി ബില്ലുകൾ നൽകാൻ നടപടി സ്വീകരിക്കുമോ;
( സി )
കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം, കാസർഗോഡ് മണ്ഡലങ്ങളിലെ ഗണനീയമായ വിഭാഗം കന്നട ഭാഷ മാത്രം അറിയാവുന്നവരായതിനാല്‍ മലയാളത്തിൽ ബില്ലുകൾ നൽകിയാൽ ഇവർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് ബില്ലുകളിൽ കന്നട ഭാഷ കൂടി ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കുമോ?
696.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇലക്ട്രിസിറ്റി ബോർഡിന്റെ നിലവിലുള്ള ബില്ലിംഗ് സമ്പ്രദായം മൂലം സാധാരണക്കാരായ ജനങ്ങൾ ബുദ്ധിമുട്ടുന്നത് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
നിലവിലുള്ള ബില്ലിംഗ് സമ്പ്രദായം മൂലം ഉപഭോക്താവ് കൂടുതൽ തുക അടയ്ക്കേണ്ടതായി വരുന്ന സാഹചര്യം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
എങ്കിൽ ഇലക്ട്രിസിറ്റി ബോർഡ് നടപ്പിലാക്കി വരുന്ന ബില്ലിംഗ് സമ്പ്രദായം ഉപഭോക്താക്കൾക്ക് കൂടുതൽ ഗുണപ്രദമാകുന്നതിനായി പ്രതിമാസ രീതിയിൽ ക്രമീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
നിലവിൽ തുടർന്നുവരുന്ന ബില്ലിംഗ് സമ്പ്രദായം കൊണ്ട് ബോർഡിന് എന്തെല്ലാം നേട്ടങ്ങളാണ് ഉള്ളത് എന്ന് വിശദമാക്കാമോ;
( ഇ )
നിലവിലുള്ള ബില്ലിംഗ് സമ്പ്രദായം പ്രതിമാസ രീതിയിലേക്ക് മാറ്റുമ്പോൾ എന്തെല്ലാം നഷ്ടങ്ങളാണ് ബോർഡിന് ഉണ്ടാകുന്നതെന്ന് വിശദമാക്കാമോ?
697.
ഡോ. എം. കെ. മുനീർ
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. പെൻഷൻ ഫണ്ടായ മാസ്റ്റർ ട്രസ്റ്റിലേക്കുളള പണത്തിനായി സർക്കാർ ചുമത്തി വന്നിരുന്ന തീരുവ കെ.എസ്.ഇ.ബി.യ്ക്ക് നൽകേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ടോ;
( ബി )
പെൻഷൻ ബാധ്യത പൂർണ്ണമായും ഏറ്റെടുത്തതുമൂലം കെ.എസ്.ഇ.ബി.യ്ക്ക് ഉണ്ടാകുന്ന പ്രതിവർഷ ബാധ്യത എത്രയാണെന്നു കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പെൻഷൻ ബാധ്യതയുടെ ഒരു നിശ്ചിത ശതമാനം സർക്കാർ വഹിക്കണമെന്ന് കരാർ ഉണ്ടായിരുന്നോ; കരാർ വ്യവസ്ഥ പാലിക്കാതിരിക്കുന്നതിന്റെ കാരണം വ്യക്തമാക്കുമോ;
( ഡി )
പെൻഷൻ ബാധ്യത മൂലം താരിഫ് വർദ്ധനവ് നടത്തേണ്ടി വരുമോ; താരിഫ് വർദ്ധനവ് ഇല്ലാതെ ഈ പ്രശ്നം പരിഹരിക്കാൻ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്നു വ്യക്തമാക്കുമോ?
698.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. പുന:സംഘടനയുടെ പേരിൽ നിയമന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന സെക്ഷൻ ഓഫീസുകളിൽ ലൈൻമാൻ ഉൾപ്പെടെയുളള തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ വിരമിച്ച ജീവനക്കാരെ നിയമിക്കാൻ തീരുമാനമെടുത്തിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഓരോ സെക്ഷനിലും കുറവുളള ജീവനക്കാരുടെ എണ്ണം ശേഖരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
പ്രസ്തുത ഒഴിവുകൾ പി.എസ്.സി. വഴി നികത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
699.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ. എസ്. ഇ. ബി. യുടെ പെൻഷൻ ഫണ്ടായ മാസ്റ്റർ ട്രസ്റ്റിലേക്ക് സംസ്ഥാന സർക്കാർ നൽകുന്ന പ്രതിമാസ വിഹിതം എത്രയാണെന്ന് അറിയിക്കാമോ;
( ബി )
നിലവിൽ കെ.എസ്.ഇ.ബിയുടെ പ്രതിമാസ പെൻഷൻ ബാധ്യത എത്രയാണെന്ന് വ്യക്തമാക്കാമോ;
( സി )
കെ.എസ്.ഇ.ബിയുടെ പെൻഷൻ ഫണ്ടിലേക്ക് സർക്കാർ നൽകുന്ന വിഹിതം നിർത്തലാക്കുന്നതിനായി തീരുമാനമെടുത്തിട്ടുണ്ടോ;
( ഡി )
പെൻഷൻ ഫണ്ടിലേക്കുള്ള സർക്കാർ വിഹിതം നിർത്തലാക്കുമ്പോൾ ഉണ്ടാകുന്ന ബാധ്യത ഒഴിവാക്കുന്നതിന് വൈദ്യുതിനിരക്ക് വർധിപ്പിക്കേണ്ടി വരുമോയെന്ന് വ്യക്തമാക്കാമോ; ഈ ബാധ്യത ഒഴിവാക്കുന്നതിന് കെ.എസ്.ഇ.ബി സ്വീകരിച്ചിട്ടുള്ള മറ്റ് മാർഗ്ഗങ്ങൾ ഏതെല്ലാമാണ് എന്ന് വ്യക്തമാക്കാമോ;
( ഇ )
കെ.എസ്.ഇ.ബിയിൽ പെൻഷൻ നൽകുന്നതിന് 2014 ൽ സർക്കാരും കെ.എസ്.ഇ.ബിയും ജീവനക്കാരുടെ സംഘടനകളും ചേർന്ന് ഉണ്ടാക്കിയിട്ടുള്ള ത്രികക്ഷി കരാർ പ്രകാരം കെ.എസ്.ഇ.ബിയുടെ പെൻഷൻ ബാധ്യതയിൽ നിന്ന് സർക്കാരിന് ഒഴിവാകാൻ സാധിക്കുമോ എന്ന് വ്യക്തമാക്കാമോ?
700.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം, ഇടുക്കി, കാസർഗോഡ് ജില്ലകൾക്കുള്ള പ്രത്യേക പാക്കേജിനും വൈദ്യുതി മേഖലയുടെ നവീകരണത്തിനുമായി ദ്യുതി 2.0 പദ്ധതി പ്രകാരം എത്ര കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഓരോ ജില്ലകൾക്കും അനുവദിച്ച തുക എത്രയാണെന്നും വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ എന്തെല്ലാം നവീകരണ പ്രവൃത്തികളാണ് നടത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം സെക്ഷൻ വിഭജനം നടത്തുന്ന കാര്യം പരിഗണനയിലുണ്ടോ; ഉണ്ടെങ്കിൽ വിഭജിക്കാൻ ഉദ്ദേശിക്കുന്ന സെക്ഷനുകൾ ഏതെല്ലാമാണെന്ന് വിശദമാക്കുമോ?
701.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുത വിതരണ മേഖലയിലെ സമഗ്രപുരോഗതി ലക്ഷ്യമിട്ട് സർക്കാർ പ്രഖ്യാപിച്ച മലപ്പുറം പാക്കേജിന്റെ പുരോഗതി വെളിപ്പെടുത്താമോ;
( ബി )
പ്രസ്തുത പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ള ഹ്രസ്വ -ദീർഘകാല പദ്ധതികളുടെ വിശദാംശം നൽകാമോ;
( സി )
ജില്ലയി‍ല്‍ നേരിടുന്ന വോള്‍ട്ടേജ് ക്ഷാമം, അടിക്കടിയുള്ള വൈദ്യുത തടസ്സങ്ങള്‍ എന്നിവയ്ക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ പാക്കേജിലൂടെ സാധിക്കുമോ;വിശദമാക്കാമോ;
( ഡി )
പാക്കേജിലെ വിവിധ പദ്ധതികള്‍ക്ക് മുന്‍ഗണനാ ക്രമം നിശ്ചയിച്ചിട്ടുണ്ടോ; പ്രസ്തുത പാക്കേജ് പരിപൂർണ്ണമായും യാഥാർത്ഥ്യമാകുന്നത് എന്നാണെന്ന് വെളിപ്പെടുത്താമോ?
702.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി.യുടെ ആധുനികവല്‍ക്കരണത്തിന് ആവശ്യമായ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കാനുള്ള നടപടികള്‍ വകുപ്പ് സ്വീകരിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ?
703.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നതിനുശേഷം ദ്യുതി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുന്നത്ത്നാട് മണ്ഡലത്തില്‍ എന്തെല്ലാം പ്രവൃത്തികളാണ് അനുവദിച്ചിട്ടുള്ളത് ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും ഓരോ പ്രവൃത്തിക്കും അനുവദിച്ചിട്ടുള്ള തുകയും അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ ഏതെല്ലാം പൂര്‍ത്തിയായെന്നും, പൂര്‍ത്തിയാകാത്തവ എന്നത്തേക്ക് പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്നും വിശദമാക്കാമോ;
( ഡി )
പൂര്‍ത്തിയാക്കാത്ത മുഴുവന്‍ പ്രവൃത്തികളും വേഗത്തില്‍ പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ വിശദമാക്കാമോ?
704.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂർ മണ്ഡലത്തിലെ അങ്കൻവാടികളിൽ അങ്കൺജ്യോതി പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകാമോ?
705.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി ഉൽപാദനം വർദ്ധിപ്പിക്കുന്നതിനായി സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കുന്നതിനുളള സ്ഥലം കണ്ടെത്താൻ കെ.എസ്.ഇ.ബി. നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
എങ്കിൽ ഇതിനായി കെ.എസ്.ഇ.ബി. നിർദ്ദേശിച്ചിരിക്കുന്ന സ്ഥലങ്ങൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( സി )
ആണവനിലയം സ്ഥാപിക്കാൻ സർക്കാർ നയപരമായ തീരുമാനം എടുത്തിട്ടുണ്ടോ എന്നറിയിക്കുമോ;
( ഡി )
എങ്കിൽ നയപരമായ തീരുമാനം എടുക്കുന്നതിനു മുൻപായി പ്രാഥമിക നടപടികൾ പൂർത്തിയാക്കാൻ കെ.എസ്.ഇ.ബി.ക്ക് അനുമതി നൽകിയിട്ടുണ്ടോ; വിശദമാക്കുമോ?
706.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ മരവട്ടം- കാടാമ്പുഴ 110 കെ. വി. സബ് സ്റ്റേഷൻ നിർമ്മാണത്തിന്റെ പ്രവർത്തന പുരോഗതി വിശദമാക്കുമോ;
( ബി )
സബ് സ്റ്റേഷനിലേക്കുള്ള 110 കെ.വി ഡബിൾ സർക്യൂട്ട് ലൈനിന്റെ നിർമ്മാണം ഏത് ഘട്ടത്തിലാണെന്ന്‌ വ്യക്തമാക്കാമോ; നിര്‍മ്മാണ പ്രവൃത്തി എന്നത്തേക്ക് യാഥാർഥ്യമാക്കാനാണ് കെ.എസ്.ഇ.ബി. ലക്ഷ്യമിട്ടിരിക്കുന്നതെന്ന് വിശദമാക്കാമോ?
707.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി.യിൽ നിലവില്‍ ട്രാൻസ്‍ഫോർമറുകളുടെ ലഭ്യതക്കുറവുണ്ടോ; എങ്കിൽ എന്താണ് കാരണമെന്ന് വിശദമാക്കുമോ;
( ബി )
ട്രാൻസ്‍ഫോർമർ ക്ഷാമം മൂലം പണമടച്ച സംരംഭകർക്ക് ട്രാൻസ്‍ഫോർമർ നൽകാൻ കഴിയാത്ത സാഹചര്യം നിലവിലുണ്ടോ; വിശദമാക്കുമോ;
( സി )
ട്രാൻസ്‍ഫോർമറുകളുടെ ലഭ്യതക്കുറവ് മൂലം അതിന്റെ കപ്പാസിറ്റിയിൽ അധികം ലോഡ് ഉണ്ടാകുന്ന പ്രദേശങ്ങളിൽ പീക് അവറുകളില്‍ വൈദ്യുതി വിതരണം തടസ്സപ്പെടുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
എങ്കില്‍ ട്രാൻസ്‍ഫോർമർ ക്ഷാമം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
708.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി മേഖലയില്‍ മലപ്പുറം ജില്ലയിലുണ്ടായ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
മലപ്പുറം ജില്ലയുടെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി ട്രാന്‍സ്മിഷന്‍ വിഭാഗം തയ്യാറാക്കിയ 521 കോടി രൂപയുടെ പദ്ധതി രൂപരേഖക്ക് അംഗീകാരം നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
709.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ എത്ര തവണ വൈദ്യൂതി ചാർജ് വർധിപ്പിച്ചു; ഓരോ തവണയും എത്ര രൂപ വീതം വർധിപ്പിച്ചു; ഈ ഇനത്തിൽ നാളിതുവരെ എത്ര രൂപയുടെ അധിക വരുമാനം ലഭിച്ചു; വിശദാംശം വ്യക്തമാക്കുമോ?
710.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയില്‍ കുട്ടനാട് താലൂക്കില്‍ കാവാലം വില്ലേജില്‍ നീലംപേരൂര്‍ കൃഷിഭവന്‍ പരിധിയില്‍ വരുന്ന ഐ-ബ്ലോക്ക് 3500 കായലില്‍ പമ്പിങ്ങ് സുഗമമാക്കുന്നതിന് 100 കെ.വി.ആര്‍.സി.ഇ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ച് വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നതിന് 5/08/2024 ല്‍ ബഹു.മന്ത്രിക്ക് നല്‍കിയ നിവേദനം നമ്പര്‍.564/2024 പ്രകാരം ആലപ്പുഴ ഇലക്ട്രിക്കല്‍ ഡെപ്യൂട്ടി സി.ഇ ക്ക് നല്‍കിയതില്‍ എന്തെല്ലാം നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;
( ബി )
പുഞ്ചകൃഷിയുടെ പമ്പിങ് ജോലികള്‍ ആരംഭിച്ചിരിക്കുന്നതിനാല്‍ എത്രയും വേഗം ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ച് നെല്‍കൃഷി മുന്നോട്ട് കൊണ്ടു പോകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ;
( സി )
കൃഷി ആവശ്യത്തിന് ട്രാന്‍സ്ഫോര്‍മര്‍ നല്‍കുന്നതില്‍ ഉണ്ടായിരിക്കുന്ന കാലതാമസത്തിന് കാരണം വ്യക്തമാക്കാമോ?
711.
ശ്രീ. യു. എ. ലത്തീഫ്
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. കെ. പി. എ. മജീദ്
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രതിമാസ വൈദ്യുതി ഉപഭോഗം 250 യൂണിറ്റിന് മുകളിൽ വരുന്ന ഗാ‌ര്‍ഹിക ഉപഭോക്താക്കൾക്ക് ടൈം ഓഫ് ഡേ അടിസ്ഥാനത്തിൽ നിരക്ക് വർദ്ധനവ് ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
നിലവില്‍ ഡിജിറ്റൽ മീറ്ററിൽ സോഫ്റ്റ്‌വെയർ ഭേദഗതി വരുത്തി ടൈം ഓഫ് ഡേ ആക്കി മാറ്റാൻ കഴിയുമോയെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
എങ്കിൽ ബാക്കിയുള്ള ഉപഭോക്താക്കൾക്ക് ടി.ഒ.ഡി. മീറ്റർ സ്ഥാപിക്കുന്നതിന് പ്രതീക്ഷിക്കുന്ന ചെലവ് എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
ടി.ഒ.ഡി. മീറ്ററുകൾ സ്ഥാപിച്ചു കഴിഞ്ഞാൽ താരിഫ് നിശ്ചയിക്കുന്നത് എപ്രകാരമാണെന്ന് വ്യക്തമാക്കുമോ?
712.
ശ്രീ. എം. എം. മണി
ശ്രീ. പി. ടി. എ. റഹീം
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്ന സൗര പദ്ധതിയുടെ നിര്‍വ്വഹണ പുരോഗതി അവലോകനം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് സൗരോര്‍ജ്ജ പദ്ധതികളുടെ ആകെ സ്ഥാപിതശേഷി 2016 മേയില്‍ എത്രയായിരുന്നുവെന്നും നിലവില്‍ എത്രയാണെന്നുമുള്ള വിശദാംശം നല്‍കുമോ;
( സി )
റൂഫ് ടോപ് സോളാര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി നടപ്പാക്കിവരുന്ന സൂര്യഘര്‍ പദ്ധതിയില്‍ രാജ്യത്ത് മികച്ച സ്ഥാനം നേടുവാന്‍ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
713.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്കൂളുകളിലും സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് ബഡ്ജറ്റ് അനുമതി ലഭ്യമായ പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കുമോ; തുടര്‍ നടപടികള്‍ എന്തെന്ന് വ്യക്തമാക്കാമോ;
( ബി )
കാട്ടാക്കട മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലും ,വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും, വീടുകളിലും സോളാര്‍ പാനല്‍ സ്ഥാപിച്ചതിന്റെ വിശദ വിവരങ്ങള്‍ ലഭ്യമാക്കാമോ?
714.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുനരുപയോഗ പുരപ്പുറ സോളാർ പദ്ധതിയിലെ പ്രൊസ്യൂമർമാർക്ക് രാത്രികാലങ്ങളിൽ ഉപയോഗിക്കുന്ന വൈദ്യുതിക്ക് വ്യത്യസ്ത നിരക്ക് ഏർപ്പെടുത്തുവാൻ ആലോചിക്കുന്നുണ്ടോ;
( ബി )
നിലവിൽ പ്രൊസ്യൂമർമാർ അധികമായി ഉത്പാദിപ്പിച്ച് കെ.എസ് .ഇ.ബി. ക്ക് നൽകുന്ന വൈദ്യുതിയുടെ തുക കൈപ്പറ്റുവാൻ ഒരോ തവണയും ബാങ്ക് അക്കൗണ്ട് രേഖകകളുമായി സെഷൻ ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കുന്ന രീതി മാറ്റി ഡയറക്റ്റ് ബെനിഫിഷ്യറി ട്രാൻസ്ഫർ വഴി പണം നൽകുവാൻ നടപടി സ്വീകരിക്കുമോ;
( സി )
അല്ലാത്തപക്ഷം പ്രസ്തുത അധിക തുക പ്രതിമാസ മീറ്റർ വാടകയിൽ വകകൊള്ളിക്കുവാൻ നടപടി സ്വീകരിക്കുമോ?
715.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സോളാർ വൈദ്യുതി ഉൽപാദനത്തിന് ഡ്യൂട്ടി ചുമത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
അപ്രകാരമുള്ള ഡ്യൂട്ടി ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നോ; എങ്കിൽ എന്തു നടപടി സ്വീകരിച്ചു; വിശദമാക്കാമോ ;
( സി )
കെ.എസ്.ഇ.ബി. പുരപ്പുറ സൗരോർജ്ജകർക്ക് നൽകുന്ന ബിൽ തുക കൂട്ടുന്നതിന്റെ കാരണം അപ്രകാരം ഏർപ്പെടുത്തിയ ഡ്യൂട്ടിയാണെന്നത് പരി​ശോധിച്ചിട്ടുണ്ടോ;
( ഡി )
വൈദ്യുതി ഉൽപാദിപ്പിച്ച് കെ.എസ്.ഇ.ബി. ക്കു നൽകുന്ന ഓൺഗ്രിഡ് ഉൽപാദക-ഉപഭോക്താക്കൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഡ്യൂട്ടി ഒഴിവാക്കാൻ നടപടി സ്വീകരിക്കുമോ?
716.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇതുവരെ എത്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വീടുകളിലും സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കുക വഴി എത്ര മെഗാവാട്ട് വെെദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
വാമനപുരം മണ്ഡലത്തിലെ എത്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വീടുകളിലും സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അനുമതി ലഭിക്കാത്ത എത്ര അപേക്ഷകള്‍ ബാക്കിയുണ്ടെന്നും സെക്ഷന്‍ അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
717.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ടൈറ്റാനിയത്തിൽ എത്ര മെഗാവാട്ട് സോളാർ പവർപ്ലാന്റ് സ്ഥാപിക്കുന്നതിനായി ടെൻഡർ ക്ഷണിച്ചുവെന്നും, ഏത് കമ്പനിയ്ക്കാണ് വർക്ക് ഓർഡർ നൽകിയതെന്നും അറിയിക്കുമോ; പ്രസ്തുത വർക്ക് ഓർഡറിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ടെൻഡറുമായി ബന്ധപ്പെട്ട നോട്ട് ഫയലിന്റെയും കറസ്പോണ്ടൻസ് ഫയലിന്റെയും പകർപ്പുകൾ ലഭ്യമാക്കാമോ;
( സി )
ടെൻഡർ ലഭിച്ച കമ്പനി അനെർട്ടിൽ ആദ്യം സമർപ്പിച്ച ബാങ്ക് ഗ്യാരന്റിയുടെ പകർപ്പ് ലഭ്യമാക്കാമോ; ഇതുമായി ബന്ധപ്പെട്ട് പ്രസ്തുത ബാങ്കിലേക്ക് അയച്ച കത്തുകളും ബാങ്കിന്റെ മറുപടി കത്തുകളും ലഭ്യമാക്കാമോ;
( ഡി )
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നാളിതുവരെ എത്ര തുകയുടെ സോളാർ പദ്ധതി നടപ്പാക്കി കഴിഞ്ഞുവെന്നും ,ഇതിൽ സംസ്ഥാന വിഹിതം, കേന്ദ്ര വിഹിതം എന്നിവ എത്രയെന്നും വിശദമാക്കുമോ?
718.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര മെഗാവാട്ട് സോളാര്‍ വൈദ്യുതി ഉല്പാദിപ്പിക്കുന്നുണ്ടെന്നും സോളാര്‍ വൈദ്യുതിക്ക് സര്‍ക്കാര്‍ നല്‍കുന്ന നിരക്കെത്രയെന്നും വ്യക്തമാക്കാമോ;
( ബി )
കാസര്‍ഗോഡ് ജില്ലയില്‍ വിവിധ സോളാര്‍ നിലയങ്ങളില്‍ നിന്നായി എത്ര മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നുണ്ടെന്ന വിവരം അതാത് സോളാര്‍ നിലയം തിരിച്ച് ലഭ്യമാക്കാമോ?
719.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനും വൈദ്യുതി സ്വയംപര്യാപ്തതയിൽ എത്തിക്കുന്നതിനും ഗാർഹിക മേഖലയിൽ പുരപ്പുറ സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് പ്രോത്സാഹനം നൽകുന്നുണ്ടോ; എങ്കിൽ എന്തൊക്കെയാണ് നിലവിലുള്ള പദ്ധതികളെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതികൾ പ്രകാരം എത്ര തുകയാണ് സബ്‌സിഡിയായി ഗുണഭോക്താക്കൾക്ക് ലഭിക്കുന്നതെന്ന്‌ അറിയിക്കാമോ?
720.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വൈദ്യുതി ഉപഭോഗം കണക്കിലെടുത്ത് വൈദ്യുതി ഉല്പാദനം വർദ്ധിപ്പിക്കുന്നതിന് സ്വീകരിക്കുന്ന നടപടികൾ വിശദമാക്കാമോ;
( ബി )
കഴക്കൂട്ടം മണ്ഡലത്തിൽ ഉൾപ്പെടുന്ന ഇരുപത്തിരണ്ട് നഗരസഭാ വാർഡുകളിൽ ഉണ്ടായിട്ടുള്ള തെരുവ് വിളക്കുകളുടെ പ്രശ്നം പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
721.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറ മണ്ഡലത്തിലെ തേവലക്കര സബ്സ്റ്റേഷന്‍ നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
സമയബന്ധിതമായി സബ്സ്റ്റേഷന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
722.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര മുനിസിപ്പാലിറ്റിയില്‍ നിന്നും ലീസിൽ മണിയൂര്‍ സബ്സ്റ്റേഷന്‍ നിര്‍മ്മാണ പ്രവൃത്തിക്കായി സ്ഥലം ലഭ്യമായിട്ടുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വലിയ ഭാരമുള്ള വാഹനങ്ങള്‍ക്ക് ഈ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ ഉതകുന്ന രീതിയില്‍ റോഡ് നിര്‍മ്മിക്കാന്‍ സാധിക്കുമോ; ഈ സ്ഥലത്തേക്ക് എത്തിച്ചേരുന്നതിന് റോഡ് നിര്‍മ്മിക്കുന്നതിന് എത്ര തുക ആവശ്യമുണ്ടെന്ന് അറിയുമോ;
( ബി )
ഇത്തരത്തില്‍ ഒരു സ്ഥലം നിലനില്‍ക്കെ ഭൂമി ഏറ്റെടുക്കല്‍ നടപടിക്രമങ്ങളിലൂടെ വേറൊരു സ്ഥലം കണ്ടെത്തി സബ്സ്റ്റേഷന്‍ നിര്‍മ്മാണം ആരംഭിക്കുന്നത് പരിഗണനയില്‍ ഉണ്ടോ; വടകര മുനിസിപ്പാലിറ്റി അനുവദിച്ച സ്ഥല വിസ്തൃതിയും നിലവില്‍ കണ്ടെത്തിയിട്ടുള്ള സ്ഥലവിസ്തൃതിയും എത്രയെന്ന് അറിയിക്കാമോ ; വടകര മുനിസിപ്പാലിറ്റിയില്‍ നിന്നും അനുമതി ലഭിച്ച സ്ഥലത്ത് സബ്സ്റ്റേഷന്‍ നിര്‍മ്മിക്കുമ്പോള്‍ സമയലാഭം ഉണ്ടാകുമോ; കൂടാതെ ഇത്തരത്തില്‍ പദ്ധതി ചെലവ് കുറയ്ക്കാന്‍ സാധിക്കുമോ ;വിശദമാക്കാമോ;
( സി )
ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കായി വരുന്ന തുകയേക്കാള്‍ കുറഞ്ഞ തുകയ്ക്ക് റോഡ് നിര്‍മ്മിക്കാന്‍ സാധിക്കും എന്നിരിക്കെ വടകര മുനിസിപ്പാലിറ്റിയില്‍ നിന്നും അനുമതി ലഭിച്ച സ്ഥലത്ത് സബ്സ്റ്റേഷന്‍ നിര്‍മ്മാണം പരിഗണിക്കുമോ; വ്യക്തമാക്കാമോ?
723.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് മണ്ഡലത്തിലെ കല്ലിക്കണ്ടി 110 കെ.വി സബ്സ്റ്റേഷൻ നിർമ്മാണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
പ്രസ്തുത സബ്സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപ്പെട്ട് തടസ്സങ്ങളെന്തെങ്കിലും നിലവിലുണ്ടോ; വ്യക്തമാക്കാമോ;
( സി )
സബ്സ്റ്റേഷൻ യാഥാർഥ്യമാക്കുന്നതിന് സ്വീകരിക്കുന്ന നടപടികൾ എന്തൊക്കെയെന്ന് വിശദമാക്കുമോ?
724.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മണ്ഡലത്തിലെ വിവിധ സബ്‌സ്റ്റേഷനുകളുടെ നിർമ്മാണ പുരോഗതികളും വോൾട്ടേജ് ഇംപ്രൂവ്മെന്റ് പദ്ധതികളുടെ വിശദാംശങ്ങളും വെളിപ്പെടുത്താമോ;
( ബി )
പാണക്കാട് യു.പി. സ്കൂൾ പരിസരം, പുല്‍പ്പറ്റ പഞ്ചായത്തിലെ കല്ലച്ചാല്‍, ശാന്തിപടി, കാഞ്ഞീരം കോഡൂർ പഞ്ചായത്തിലെ നൂറാടി പമ്പ് ഹൗസ് ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ്; പുരോഗതികള്‍ വിശദീകരിക്കാമോ;
( സി )
മലപ്പുറം നഗരസഭയിലെ പൈത്തിനിപറമ്പ് കുറേക്കുഴി, മൊറയൂർ പഞ്ചായത്തിലെ കള്ളാടിമുക്ക്-വട്ടപ്പൊലി റോഡ്‌, കോഡൂർ പഞ്ചായത്തിലെ ചട്ടിപ്പറമ്പ്, നെല്ലോളിപറമ്പ്‌, ചാഞ്ഞാൽ ചെനക്കൽപറമ്പ്‌ എന്നിവിടങ്ങളില്‍ വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കൽ, ത്രീ ഫേസ് ലൈൻ സ്ഥാപിക്കൽ എന്നിവ സംബന്ധിച്ച് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ?
725.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിലെ ചൂലുശ്ശേരിയിലെ പുതിയ 33 കെ.വി. സബ്സ്റ്റേഷന്‍ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കുമോ;
( ബി )
ചൂലുശ്ശേരിയില്‍ നിര്‍മ്മാണപ്രവര്‍ത്തനം പൂര്‍ത്തിയായ പോള്‍കാസ്റ്റിംഗ് യാര്‍ഡിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുളള അടിയന്തര നടപടി സ്വീകരിക്കാമോയെന്ന് വ്യക്തമാക്കുമോ?
726.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ പിണ്ണാക്കനാട് 33 കെ.വി. സബ്സ്റ്റേഷന് വേണ്ടി സ്ഥലം ഏറ്റെടുക്കുന്ന നടപടി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
സ്ഥലം ഏറ്റെടുക്കുന്ന നടപടി വേഗത്തിലാക്കി പ്രസ്തുത സബ്‌സ്റ്റേഷന്റെ നിർമ്മാണം ആരംഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
727.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അതിരപ്പിള്ളിയിൽ സബ്സ്റ്റേഷന്‍ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഇതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ;
( സി )
സാധ്യതാ പഠനം പൂര്‍ത്തിയായിട്ടുണ്ടോ; സ്ഥലം എറ്റെടുക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദ വിവരം നല്‍കുമോ?
728.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ് കമ്പനിയുടെ പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ വഹിക്കുകയില്ലെന്നും ഇതിനുള്ള പണം കമ്പനി തന്നെ കണ്ടെത്തണമെന്നും സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ടോ; എങ്കില്‍ ഇതിനുള്ള പണം എങ്ങനെ, എവിടെ നിന്ന് കണ്ടെത്താമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത കമ്പനിയില്‍ നിന്നും വിരമിച്ച എത്ര പേര്‍ക്ക് പെന്‍ഷന്‍, ഫാമിലി പെന്‍ഷന്‍ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നുണ്ട്; ഇതിനായി മാസം എത്ര തുക ചെലവഴിക്കുന്നുണ്ട്; വിശദമാക്കാമോ?
729.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി മണ്ഡലത്തില്‍ കെ.എസ്.ഇ.ബി.യുടെ അധീനതയിലുള്ള ആനത്തോട്, പമ്പ, മൂഴിയാര്‍, കക്കി അണക്കെട്ടുകളില്‍ ടൂറിസം പദ്ധതികള്‍ ആവിഷ്കരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ വിശദവിവരം നല്കാമോ?
730.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുത വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് വേണ്ടി ഏറനാട് മണ്ഡലത്തിൽ എത്ര ചാര്‍ജിംഗ് സ്റ്റേഷനുകള്‍ അനുവദിച്ചിട്ടുണ്ട്; അവ ഏതെല്ലാമാണ്; അവയില്‍ ഏതെല്ലാം പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ നിന്നും സ്വകാര്യ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ അനുവദിക്കുന്നതിനുള്ള അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ആരെല്ലാമാണ് അപേക്ഷ നല്‍കിയത്; വിശദമാക്കാമോ?
731.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യുന്നതിന് വേണ്ടി ചങ്ങനാശ്ശേരി മണ്ഡലത്തില്‍ എത്ര ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ അനുവദിച്ചിട്ടുണ്ടെന്നും അവയില്‍ ഏതെല്ലാം പ്രവര്‍ത്തനസജ്ജമാണെന്നും വിശദമാക്കാമോ;
( ബി )
ചങ്ങനാശ്ശേരി മണ്ഡലത്തില്‍ പുതുതായി ഇലക്ട്രിക് വാഹന ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
732.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ ഒന്നും, രണ്ടും വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച എക്സിബിഷനുകളില്‍ അനെര്‍ട്ട് എത്ര രൂപ വീതമാണ് ചെലവഴിച്ചത് എന്ന കണക്ക് ജില്ലാടിസ്ഥാനത്തിൽ ലഭ്യമാക്കുമോ;
( ബി )
സ്റ്റാള്‍ തയ്യാറാക്കുന്നതിന് സംസ്ഥാന തലത്തില്‍ ടെണ്ടര്‍ ക്ഷണിച്ചിരുന്നോ;എങ്കിൽ എത്ര സ്ഥാപനങ്ങള്‍ ടെണ്ടറില്‍ പങ്കെടുത്തു;വ്യക്തമാക്കുമോ ; ടെണ്ടര്‍ ലഭിച്ച സ്ഥാപനം , ടെൻഡർ തുക, സ്റ്റാള്‍ വിസ്തീര്‍ണ്ണം എന്നിവ വിശദമാക്കാമോ; ടെണ്ടര്‍ നടപടിക്രമങ്ങളുടെയും തുക അനുവദിച്ചതിന്റെയും ഫയലുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അനെര്‍ട്ട് സ്പോണ്‍സര്‍ഷിപ്പിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ ; അനെര്‍ട്ട് തുക നല്‍കിയ സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവയുടെ പേരും വിലാസവും,പരിപാടിയുടെ പേരും, തീയതിയും സ്ഥലവും, പ്രസ്തുത സ്ഥാപനങ്ങളും സംഘടനകളും അനെര്‍ട്ടിന് ലഭ്യമാക്കിയ സേവനങ്ങളുടെ വിവരങ്ങളും ലഭ്യമാക്കുമോ;
( ഡി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അനെര്‍ട്ടിന് സ്പോണ്‍സര്‍ഷിപ്പ്‌ ഇനത്തില്‍ എത്ര തുക ലഭിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ ; ലഭിച്ച തുക, നല്‍കിയ സ്ഥാപനങ്ങള്‍/ സംഘടനകള്‍, പരിപാടിയുടെ പേര് , അനെര്‍ട്ട് ഈ തുക ചെലവഴിച്ചിട്ടുണ്ടെങ്കില്‍ ഏതൊക്കെ ഇനങ്ങള്‍ക്ക് എത്ര രൂപ വീതം ചെലവഴിച്ചു എന്നീ വിവരങ്ങൾ ലഭ്യമാക്കുമോ?
733.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അനെര്‍ട്ട് സൗരോര്‍ജ്ജ പ്ലാന്റുകള്‍ പരിശോധിക്കുന്നതിന് പ്രത്യേക സോളാര്‍ ഇന്‍സ്പെക്ടര്‍ പരിശീലനം നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഇതില്‍ പങ്കെടുക്കാനായി അപേക്ഷിക്കുന്നവരുടെ യോഗ്യത എന്താണ്; പരിശീലനം ലഭിച്ചവരുടെ ലിസ്റ്റ്, പരിശോധിക്കാവുന്ന പ്ലാന്റുകളുടെ ശേഷി, നല്‍കുന്ന പ്രതിഫലം എന്നിവയുടെ വിവരം ലഭ്യമാക്കുമോ;
( ബി )
അനെര്‍ട്ട് സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് സോളാര്‍ ഇന്‍സ്റ്റാളര്‍ പരിശീലനം നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഇതില്‍ പങ്കെടുക്കാനായി അപേക്ഷിക്കുന്നവരുടെ യോഗ്യത എന്താണ്; പരിശീലനം ലഭിച്ചവരുടെ ലിസ്റ്റ് ലഭ്യമാക്കുമോ; ഒരേ ആളിന് ഇന്‍സ്റ്റാളര്‍ സര്‍ട്ടിഫിക്കറ്റും, ഇന്‍സ്പെക്ടര്‍ സര്‍ട്ടിഫിക്കറ്റും നല്‍കിയിട്ടുണ്ടോ; എങ്കില്‍ അവരുടെ ലിസ്റ്റ് ലഭ്യമാക്കുമോ; ഇതില്‍ അനെര്‍ട്ട് എംപാനൽ ചെയ്ത കമ്പനികളില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിവരം ലഭ്യമാണോ;
( സി )
തിരുവനന്തപുരം സ്മാര്‍ട്ട്‌ സിറ്റിയുടെ ഭാഗമായി സ്ഥാപിച്ച സൗരോര്‍ജ്ജ പ്ലാന്റുകള്‍ പരിശോധിക്കുന്നതിന് താത്കാലിക ജീവനക്കാര്‍, അനെര്‍ട്ട് പരിശീലനം നല്‍കിയ സോളാര്‍ ഇന്‍സ്പെക്ടര്‍ എന്നിവരുടെ സേവനം വിനിയോഗിച്ചിട്ടുണ്ടോ; എങ്കില്‍ ഇവരുടെ പേരും, വിലാസവും, കൂടാതെ പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥാപനം, പരിശോധന നടത്തിയ തീയതി, പ്ലാന്റുകളുടെ ശേഷി, പ്ലാന്റുകളുടെ നിര്‍മ്മാണ ചിലവ്, പരിശോധനയ്ക്ക് നല്‍കിയ പ്രതിഫലം, പ്ലാന്റുകള്‍ സ്ഥാപിച്ച കമ്പനി എന്നിവയുടെ പട്ടിക ലഭ്യമാക്കുമോ;
( ഡി )
അനെര്‍ട്ട് കേന്ദ്രകാര്യാലയത്തില്‍ നിലവിൽ എത്ര സ്ഥിരം എഞ്ചിനീയര്‍മാരും, സയന്റിസ്റ്റുകളും ഉണ്ട്; അവരുടെ പേരും തസ്തികയും ലഭ്യമാക്കുമോ; സ്മാര്‍ട്ട്‌ സിറ്റിയുടെ ഭാഗമായി സ്ഥാപിച്ച സൗരോര്‍ജ്ജ പ്ലാന്റുകള്‍ പരിശോധിക്കുന്നതിന് ഇവരുടെ സേവനം വിനിയോഗിച്ചിട്ടുണ്ടോ; എങ്കില്‍ ഓരോ ഉദ്യോഗസ്ഥരും പരിശോധന നടത്തിയ പ്ലാന്റുകളുടെ എണ്ണം , പ്രസ്തുത പ്ലാന്റുകളുടെ ശേഷി, പ്ലാന്റുകളുടെ നിര്‍മ്മാണ ചെലവ്, പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥാപനം എന്നിവയുടെ പട്ടിക ലഭ്യമാക്കുമോ?
734.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അനർട്ടിന്റെ ഹെഡ് ഓഫീസിൽ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കുന്നതിന് എത്ര പ്രാവശ്യം ഇ–ടെണ്ടർ ക്ഷണിച്ചുവെന്നും ടെൻഡറുകൾ ക്യാൻസൽ ചെയ്യാനുണ്ടായ സാഹചര്യങ്ങൾ എന്തെല്ലാമെന്നും വിശദീകരിക്കാമോ;
( ബി )
ടെൻഡറിൽ പങ്കെടുത്ത കമ്പനികളുടെ പേരും, ഓരോ കമ്പനിയും ക്വാട്ട് ചെയ്ത തുകയും ലഭ്യമാക്കാമോ; ടെൻഡർ ലഭിച്ച കമ്പനിയ്ക്ക് നൽകിയ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ; നിലവിലെ പ്രവർത്തന പുരോഗതി അറിയിക്കാമോ;
( സി )
പ്രസ്തുത ടെൻഡറുമായി ബന്ധപ്പെട്ട ഇ–ടെൻഡർ നോട്ട് ഫയലിന്റെയും, കറസ്‌പോണ്ടൻസ് ഫയലിന്റെയും പകർപ്പുകൾ ലഭ്യമാക്കാമോ ;
( ഡി )
പി. എം. കുസും പദ്ധതിയുമായി ബന്ധപ്പെട്ട് ഇ-ടെൻഡർ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തില്‍ റൂഫ് ടോപ്പ് പവർ പ്ലാന്റിനും, ഗ്രൗണ്ട് മൗണ്ടഡ് പവർ പ്ലാന്റിനും വിവിധ കപ്പാസിറ്റിയിൽ വിവിധ കമ്പനികൾ ക്വാട്ട് ചെയ്ത തുകയുടെ ഇ–ഫയലിന്റെ പകർപ്പ് ലഭ്യമാക്കാമോ?
735.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സൗരോര്‍ജ്ജോല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുരപ്പുറ സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് എന്തൊക്കെ സാമ്പത്തിക സഹായങ്ങളാണ് നല്‍കി വരുന്നത്; വിശദമാക്കുമോ;
( ബി )
ഇതിനായി അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ചുളള വിശദാംശം ലഭ്യമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.