UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
ഇരവിപുരം മണ്ഡലത്തിൽ പൊതുമരാമത്തു വകുപ്പിന്റെ പ്രവൃത്തികൾ
4899.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരവിപുരം മണ്ഡലത്തില്‍ 2021 വര്‍ഷം മുതല്‍ നാളിതുവരെ കെട്ടിടങ്ങള്‍, നിരത്തുകള്‍ , പാലങ്ങള്‍ എന്നീ വിഭാഗങ്ങള്‍ക്ക് അനുവദിച്ച പ്രവൃത്തികളുടെയും അനുവദിച്ച തുകയുടെയും വിശദവിവരം ലഭ്യമാക്കാമോ; പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
ബൈപാസുകളുടെ നിർമ്മാണം
4900.
ഡോ. കെ. ടി. ജലീൽ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. പി. ടി. എ. റഹീം
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്നതിന് ശേഷം എത്ര ബൈപാസുകളുടെ നിർമ്മാണം പൂർത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഏതെല്ലാം ബൈപാസുകളുടെ നിർമ്മാണമാണ് പൊതുമരാമത്ത് വകുപ്പ് നടത്തി വരുന്നത്; വിശദമാക്കുമോ?
എസ്റ്റിമേറ്റ് സമര്‍പ്പിച്ച പ്രവൃത്തികളുടെ ഭരണാനുമതി ലഭിക്കുന്നതിന് നടപടി
4901.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വര്‍ഷത്തില്‍ ബജറ്റില്‍ 20% തുക നീക്കി വെച്ച പെരുമ്പൂള - നായാടംപൊയില്‍ പ്രവൃത്തി പ്രായോഗികമല്ലാത്തതിനാല്‍ തുക വ്യത്യാസമില്ലാതെ രണ്ടു പ്രവൃത്തികള്‍ക്ക് (മുക്കം ടൗണ്‍ പരിഷ്കരണം - രണ്ടാം ഘട്ടം, മുക്കം - കുറ്റിപ്പാല - വെസ്റ്റ് മാമ്പറ്റ) പൊതുമരാമത്തു വകുപ്പിന് എസ്റ്റിമേറ്റ് സമര്‍പ്പിച്ചുവെങ്കിലും ഭരണാനുമതി ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നതിന്റെ കാരണം വിശദമാക്കുമോ;
( ബി )
ഈ രണ്ടു പ്രവൃത്തികള്‍ക്കും അടിയന്തരമായി ഭരണാനുമതി ലഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
തേഞ്ഞിപ്പാലം വില്ലേജ് ഓഫീസിന് സ്ഥലം
4902.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിലെ തേഞ്ഞിപ്പാലം വില്ലേജ് ഓഫീസിന് പൊതുമരാമത്ത് വകുപ്പിൻെറ (ദേശീയപാത വിഭാഗം) കീഴിലുള്ള സ്ഥലം അനുവദിക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ ഫയല്‍ -13/ഡി3/2023/പി.ഡബ്ല്യൂ.ഡി. (കംപ്യൂട്ടര്‍ നം-2413922) ൻെറ നിലവിലെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് അന്തിമ റിപ്പോര്‍ട്ട് വകുപ്പ് തലത്തില്‍ ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാലതാമസം ഒഴിവാക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?
കാഞ്ഞങ്ങാട് മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകൾ
4903.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന് കീഴിൽ എത്ര കിലോമീറ്റർ റോഡുകളാണ് ഉള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റോഡുകളുടെ പേര് വിവരം, നീളം,വീതി എന്നീ വിശദാംശം നൽകാമോ;
( സി )
അതിൽ ഏതെല്ലാം റോഡുകൾ എത്ര കിലോമീറ്റർ വീതം ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിച്ചിട്ടുണ്ട് എന്നും ഏതെല്ലാം റോഡുകൾ എത്ര കിലോമീറ്റർ വീതം അപ്രകാരം നവീകരിക്കാൻ ബാക്കിയുണ്ടെന്നും വിശദമാക്കാമോ;
( ഡി )
പ്രസ്തുത മണ്ഡലത്തിലെ റോഡുകൾ ഏതെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തി ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിക്കാൻ നടപടികൾ ഉണ്ടോയെന്ന് വിശദീകരിക്കാമോ?
തൃപ്പൂണിത്തുറ എസ്.എൻ. ജംഗ്ഷൻ പൂത്തോട്ട റോഡ് വികസന പദ്ധതി
4904.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയായി പ്രഖ്യാപിച്ച തൃപ്പൂണിത്തുറ എസ്.എൻ.ജംഗ്ഷൻ പൂത്തോട്ട റോഡ് വികസന പദ്ധതി ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത വികസന പദ്ധതി അനിശ്ചിതമായി നീണ്ടു പോകുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ നടപടി ത്വരിതപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
പാലാ ബൈപാസ് റോഡിന്റെ മൂന്നാംഘട്ട പൂര്‍ത്തീകരണം
4905.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ ബൈപാസ് മൂന്നാംഘട്ടം പൂര്‍ത്തീകരണത്തിന് വിഘാതമായി നില്‍ക്കുന്ന പാലാ മരിയന്‍ ജംഗ്ഷനിലെ സാജന്‍ ഗീതാഞ്ജലിയുടെ ഉടമസ്ഥതയിലുള്ള സ്ഥലവും വീടും ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ അനുവദിച്ച തുക അദ്ദേഹത്തിന് നല്‍കി ബൈപാസിന്റെ മൂന്നാംഘട്ടം പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
ഇത് സംബന്ധിച്ച നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; പ്രസ്തുത തുക അദ്ദേഹത്തിന് നല്‍കുമ്പോള്‍ പലിശ ഉള്‍പ്പെടെയുള്ള തുകയാണോ സര്‍ക്കാര്‍ നല്‍കേണ്ടത്; വ്യക്തമാക്കാമോ?
കുട്ടനാട്ടിലെ മുണ്ടക്കൽ ചാവറ റോഡ് നവീകരണം
4906.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ ചാവറ ഭവനിലേക്ക് മുണ്ടക്കൽ ഭാഗത്തുനിന്നും ആരംഭിക്കുന്ന റോഡിന്റെ നവീകരണം വൈകുന്നതിന്റെ കാരണങ്ങൾ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റോഡ് സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
വടക്കാഞ്ചേരി മണ്ഡലത്തിലെ കൊട്ടേക്കാട് മുണ്ടൂർ പി.ഡബ്ല്യു.ഡി. റോഡിന്റെ നിർമ്മാണ പ്രവർത്തനം
4907.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ മിഷന്‍ മുഖേന പൈപ്പിടുന്നതിന്റെ കാലതാമസം കാരണം വടക്കാഞ്ചേരി മണ്ഡലത്തിലെ കൊട്ടേക്കാട് മുണ്ടൂർ പി.ഡബ്ല്യു.ഡി. റോഡിന്റെ നിർമ്മാണ പ്രവർത്തനത്തിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ പൈപ്പിടുന്നതിന് കാലതാമസം വരുന്നതിന്റെ കാരണം അറിയുമോ; വ്യക്തമാക്കാമോ;
( ബി )
കാലതാമസം ഒഴിവാക്കി പ്രസ്തുത റോഡിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിക്കുന്നതിന് ജലവിഭവ വകുപ്പുമായി ചേർന്ന് അടിയന്തര നടപടികള്‍ സ്വീകരിക്കാമോ?
ഏഴക്കാട് - വേലിക്കാട് റോഡ് നവീകരണം
4908.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 വർഷത്തെ സംസ്ഥാനബജറ്റില്‍ 2.5 കോടി രൂപ വകയിരുത്തിയ മലമ്പുഴ മണ്ഡലത്തിലെ ഏഴക്കാട് - വേലിക്കാട് റോഡ് നവീകരണ പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത തുക വിനിയോഗിച്ച് എന്തെല്ലാം പ്രവൃത്തികള്‍ നടത്തുവാനാണ് തീരുമാനിച്ചിട്ടുളളതെന്ന് അറിയിക്കാമോ?
കൊല്ലം സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി
4909.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതിനായുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ്; ഭൂമി ഏറ്റെടുക്കല്‍ ആരംഭിക്കുന്നതിനായുള്ള കണ്ടിന്‍ജന്‍സി ചാര്‍ജ്ജ് അനുവദിച്ച് നല്‍കിയിട്ടുണ്ടോ;
( ബി )
നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തി ഭൂമി ഏറ്റെടുക്കല്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
ഇരവിപുരം മണ്ഡലത്തിലെ ക്യൂ.എ.സി റോഡിലെ റെയില്‍വേ കയ്യേറ്റം
4910.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരവിപുരം മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുളള ക്യൂ.എ.സി.റോഡില്‍ റെയില്‍വേ കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിനെതിരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോ‍ഡ് പുറമ്പോക്ക് സ്ഥലം തിട്ടപ്പെടുത്തല്‍
4911.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരവിപുരം മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോ‍ഡ് പുറമ്പോക്ക് സ്ഥലം തിട്ടപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ ആയത് ഏതൊക്കെ ഭാഗങ്ങളിലാണെന്നതിന്റെ വിശദാംശം ലഭ്യമാക്കാമോ; തിട്ടപ്പെടുത്തിയിട്ടില്ലെങ്കില്‍ ആയതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
കൊല്ലം-ചെങ്കോട്ട റോഡ് വികസനം
4912.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24-ലെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച കാെല്ലം-ചെങ്കോട്ട റോഡിന്റെ വികസനത്തിനായുള്ള ഇന്‍വെസ്റ്റിഗേഷനും വിശദമായ പദ്ധതിരേഖയും തയ്യാറാക്കുന്നതിനുള്ള നടപടികളുടെ പുരോഗമനം വിശദമാക്കുമോ;
( ബി )
പ്രസ്തുത റോഡിന്റെ വികസനം ദേശീയപാത വികസന അതോറിറ്റിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചിട്ടുണ്ടോ; ദേശീയപാത വികസന അതോറിറ്റി ഈ റോഡിന്റെ വികസനത്തിനായുള്ള പ്രൊപ്പോസലിന്മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഇക്കാര്യത്തില്‍ ദേശീയപാത വികസന അതോറിറ്റിയില്‍ നിന്നും വ്യക്തത വരുത്തുമോ; ഗതാഗത തിരക്കേറിയ പ്രസ്തുത റോഡിന്റെ വികസനത്തിന് നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
കുന്നത്തുനാട് മണ്ഡലത്തില്‍ റണ്ണിംഗ് കോണ്‍ട്രാക്ടില്‍ ഉള്‍പ്പെട്ട റോഡുകള്‍
4913.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ റണ്ണിംഗ് കോണ്‍ട്രാക്ടില്‍ ഉള്‍പ്പെട്ട റോഡുകളുടെ പട്ടിക ലഭ്യമാക്കാമോ;
( ബി )
അവയിൽ ഏതൊക്കെ റോഡുകള്‍ക്ക് തുക അനുവദിച്ച് കരാര്‍ ഉറപ്പിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ; കരാറുകാരുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
കരാറില്‍ ഏർപ്പെട്ടിട്ടില്ലാത്ത റോഡുകളുടെ അറ്റകുറ്റപണി നടത്തുന്നതിന് എന്ത് സംവിധാനമാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
തിരുവനന്തപുരം - അങ്കമാലി പാത
4914.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.സി. റോഡിന് സമാന്തരമായി നിര്‍മ്മിക്കുന്ന തിരുവനന്തപുരം-അങ്കമാലി പാതയുടെ നിർമ്മാണത്തിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ?
കഴക്കൂട്ടം-അടൂർ റോഡ് സുരക്ഷ ഇടനാഴി
4915.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴക്കൂട്ടം-അടൂർ റോഡ് സുരക്ഷാ ഇടനാഴി പദ്ധതി ആരംഭിച്ചത് എന്നാണ്; പ്രസ്തുത പദ്ധതിക്ക് വേണ്ടി നാളിതുവരെ എന്തു തുക ഏതൊക്കെ ഇനത്തിൽ ചെലവഴിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ;
( ബി )
റോഡ് സുരക്ഷാ ഇടനാഴിയുടെ ഭാഗമായി ഇവിടെ എന്തൊക്കെ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തുവാൻ ഉദ്ദേശിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; പ്രസ്തുത ക്രമീകരണങ്ങൾ എല്ലാം പൂർത്തീകരിക്കാൻ സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ പൂർത്തീകരിച്ച പ്രവൃത്തികളുടെയും ഇനി പൂർത്തീകരിക്കാനുള്ളവയുടെയും വിശദാംശം വെളിപ്പെടുത്തുമോ;
( സി )
പ്രസ്തുത പാതയിൽ സിഗ്നൽ സംവിധാനം ഇല്ലാത്ത എത്ര ജംഗ്ഷനുകൾ ഉണ്ടെന്നും അവ ഏതൊക്കെയാണെന്നും വ്യക്തമാക്കുമോ;
( ഡി )
കഴക്കൂട്ടം-അടൂർ സുരക്ഷാ ഇടനാഴി പദ്ധതി പരാജയപ്പെടാനുള്ള കാരണം വ്യക്തമാക്കുമോ?
റോഡുകൾ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നതിനുള്ള നടപടി
4916.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ ടി.ടി.അബ്ദുള്ള മാസ്റ്റർ സ്മാരക റോഡ്, പൂക്കിപ്പറമ്പ് അറക്കൽ ഒഴൂവൂർ റോഡ് എന്നീ രണ്ടു റോഡുകൾ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നതിന് ആവശ്യപ്പെട്ട പ്രകാരം സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ ;
( ബി )
പ്രസ്തുത റോഡുകൾ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നതിനുള്ള അനുകൂല നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ ;
( സി )
ഈ രണ്ട് റോഡുകളും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കേണ്ട ആവശ്യകത സംബന്ധിച്ച വിവരങ്ങളും റോഡുകളുടെ പ്രത്യേകതകളും ലഭ്യമായിട്ടുണ്ടോ; വിശദമാക്കാമോ?
പുതുക്കാട് മണ്ഡലത്തില്‍ മുടങ്ങിക്കിടക്കുന്ന റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍
4917.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട കുറുമാലി - തൊട്ടിപ്പാള്‍ റോഡ്, മണ്ണംപേട്ട - മാവിന്‍ചുവട് റോഡ് എന്നിവയുടെ നിര്‍മ്മാണം കരാറുകാരുടെ അനാസ്ഥ മൂലം മുടങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ കരാറുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനും നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനും ആവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കാമോ;
( സി )
കുറുമാലി - തൊട്ടിപ്പാള്‍ റോഡ് നിര്‍മ്മാണം അപകടസ്ഥിതിയിൽ പാതി വഴിയില്‍ ഉപേക്ഷിച്ച കരാറുകാരനെ ഒഴിവാക്കുന്നത് സംബന്ധിച്ച നടപടികള്‍ ഏത് ഘട്ടത്തിലാണ് എന്നറിയിക്കാമോ?
അങ്കമാലി-കുണ്ടന്നൂർ പുതിയ റോഡ്
4918.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി-കുണ്ടന്നൂർ പുതിയ റോഡ് നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ റോഡിന്റെ ദിശ നിർണ്ണയിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡിന്റെ ദിശ നിർണ്ണയിച്ചിട്ടുള്ളത്‌ എങ്ങനെയെന്ന് വ്യക്തമാക്കാമോ;
( സി )
ഇതിനായി സ്ഥലം ഏറ്റെടുക്കൽ നടപടി ആരംഭിച്ചിട്ടുണ്ടോ; വിശദവിവരം വ്യക്തമാക്കാമോ?
കണിയാമ്പുഴ റോഡ് വികസനം
4919.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃപ്പൂണിത്തുറ നഗരസഭയിലെ ഏരൂരും വൈറ്റിലയുമായി ബന്ധിപ്പിക്കുന്ന കണിയാമ്പുഴ റോഡിന്റെ വികസനത്തിന് ഭരണാനുമതി നൽകിയിട്ടുണ്ടോ; എങ്കിൽ ഇത് സംബന്ധിച്ച നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനുള്ള തടസ്സങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത റോഡിന്റെ വികസനം യാഥാർത്ഥ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കാമോ?
ബി.എം. ആന്റ് ബി.സി. നിലവാരത്തില്‍ പൂർത്തീകരിച്ച റോഡുകളുടെ വിശദാംശം
4920.
ശ്രീ ഡി കെ മുരളി
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2017 മുതല്‍ 2023 വരെ പൊതുമരാമത്ത് വകുപ്പിന് കീഴില്‍ ബി.എം. ആന്റ് ബി.സി. പ്രവൃത്തി പൂർത്തീകരിച്ച റോഡുകളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഈ സർക്കാരിന്റെ കാലത്ത് എത്ര കിലോമീറ്റര്‍ റോഡുകള്‍ ബി.എം. ആന്റ് ബി.സി. നിലവാരത്തില്‍ പൂർത്തീകരിക്കാന്‍ കഴിയുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( സി )
ഈ സർക്കാരിന്റെ കാലത്ത് കേരള റോഡ് ഫണ്ട് ബോർഡിന്റെയും നഗര പാത വികസന പദ്ധതികളിലും ബി.എം. ആന്റ് ബി.സി. നിലവാരത്തില്‍ പൂർത്തിയാക്കിയതും ഇപ്പോള്‍ നിർമ്മാണം നടക്കുന്നതുമായ റോഡുകളുടെ വിശദാംശം ലഭ്യമാക്കുമോ?
പുറമേരി കുനിങ്ങാട് വേറ്റുമ്മല്‍ റോഡ് നിര്‍മ്മാണം
4921.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുറമേരി-കുനിങ്ങാട്-വേറ്റുമ്മല്‍ റോഡ് നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ; പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പ്രവൃത്തിയില്‍ എന്തൊക്കെ ഘടകങ്ങളാണ് (എസ്റ്റിമേറ്റിലെ കമ്പോണെന്റ്സ്) ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും അറിയിക്കാമോ?
വൈപ്പിൻ മണ്ഡലത്തിലെ തീരദേശ ഹൈവേയുടെ നിർമ്മാണം
4922.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിൻ മണ്ഡലത്തിലൂടെ കടന്നുപോകുന്ന തീരദേശ ഹൈവേയുടെ നിർമ്മാണത്തിനായി നാളിതുവരെ പൂര്‍ത്തിയാക്കിയിട്ടുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ഇതു സംബന്ധിച്ച സാമൂഹ്യാഘാത പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കിൽ അതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പഠന റിപ്പോര്‍ട്ട് പ്രകാരം വൈപ്പിന്‍ മണ്ഡലത്തിലെ എത്ര കുടുംബങ്ങളേയും സ്ഥാപനങ്ങളേയും തീരദേശ ഹൈവേ നിര്‍മ്മാണം ബാധിക്കുമെന്ന് വ്യക്തമാക്കാമോ;
( ഡി )
അവർക്കായുള്ള പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
മണലൂര്‍ മണ്ഡലത്തിലെ കരുവന്തല -ചക്കംകണ്ടം റോഡിലെ വെളളക്കെട്ട്
4923.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തില്‍ ബി.എം.ബി.സി. നിലവാരത്തില്‍ നിര്‍മ്മിച്ച കരുവന്തല-ചക്കംകണ്ടം റോഡിന്റെ പല ഭാഗങ്ങളിലും കാനകളുടെ അപര്യാപ്തത മൂലം മഴക്കാലത്ത് വെളളക്കെട്ട് രൂപപ്പെടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റോഡില്‍ വെളളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങളില്‍ കാന നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
മൂവാറ്റുപുഴ - കൂത്താട്ടുകുളം ലിങ്ക് റോഡ്
4924.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂവാറ്റുപുഴ - കൂത്താട്ടുകുളം ലിങ്ക് റോഡിന്റെ നിര്‍മ്മാണ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റോഡ് നിര്‍മ്മാണം നിര്‍ത്തിവെയ്ക്കുവാന്‍ കിഫ്ബി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ;
( സി )
മൂവാറ്റുപുഴ - കൂത്താട്ടുകുളം ലിങ്ക് റോഡ് വികസന പദ്ധതിയ്ക്കുവേണ്ടി നാളിതുവരെ എത്ര രൂപ ചെലവഴിച്ചുവെന്നും സ്ഥലം ഏറ്റെടുക്കല്‍ നടപടികളുടെ നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കാമോ?
നെയ്യാറ്റിന്‍കര മണ്ഡലത്തിലെ റോഡ് പ്രവൃത്തികള്‍ക്ക് അനുവദിച്ച തുക
4925.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തിലെ റോഡ് പ്രവൃത്തികള്‍ക്ക് 2021-22 മുതൽ 2023-24 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിൽ എത്ര കോടി രൂപയുടെ ഭരണാനുമതി ആണ് നല്‍കിയത് എന്ന് വിശദമാക്കാമോ; ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയെന്നും വ്യക്തമാക്കാമോ?
എരുമേലി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം
4926.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ എരുമേലി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി കൊരട്ടി- ഓരുങ്കൽതടം-കരിമ്പിൻതോട് റോഡിനെ എരുമേലി ബൈപ്പാസ് റോഡ് ആയി പ്രഖ്യാപിച്ച് ദീർഘദൂര യാത്രക്കാരുടെ വാഹനങ്ങൾ പ്രസ്തുത റോഡ് വഴി തിരിച്ചു വിടുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
ഭരണാനുമതി നൽകിയ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പൊതുമരാമത്ത് വകുപ്പ് റോഡുകൾ
4927.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 മുതൽ 2024-25 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് ഭരണാനുമതി നൽകിയ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ വിശദാംശങ്ങൾ ജില്ല, വർഷം, റോഡിന്റെ പേര് എന്നിവ സഹിതം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കാലയളവിൽ പ്രസ്തുത ജില്ലകളിൽ പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ഏതെങ്കിലും തദ്ദേശസ്ഥാപനങ്ങളുടെ അധീനതയിലുള്ള റോഡുകൾ നവീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത കാലയളവിൽ പ്രസ്തുത ജില്ലകളിൽ അതത് സാമ്പത്തിക വർഷത്തെ ബജറ്റിൽ അടങ്കൽ തുകയുടെ ഇരുപത് ശതമാനം ഫണ്ട് ഉൾപ്പെടുത്തിയിട്ടില്ലാത്ത റോഡുകൾക്ക് പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ട് അനുവദിച്ചിട്ടുണ്ടോ; എങ്കിൽ റോഡിന്റെ പേര് വിവരമടക്കമുള്ള വിശദാംശം ലഭ്യമാക്കുമോ?
കുറ്റ്യാടി പക്രന്തളം റോഡ് പുനരുദ്ധാരണം
4928.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി നിന്നും പക്രന്തളം ഭാഗത്തേക്കുള്ള റോഡ് തകരാറിലായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത റോഡ് പുനരുദ്ധാരണം നടത്തുമോ; വിശദമാക്കാമോ?
കാഞ്ഞാണി ബസ്റ്റാന്റിലെ വെളളക്കെട്ട് ഒഴിവാക്കാൻ നടപടി
4929.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ തൃപ്രയാര്‍-കാഞ്ഞാണി- ചാവക്കാട് റോഡില്‍ ബി.എം. പ്രവൃത്തി ചെയ്തിട്ടുണ്ടെങ്കിലും കാഞ്ഞാണി ബസ് സ്റ്റാന്റിനോട് ചേര്‍ന്ന കാനയിലൂടെ വെളളം ഒഴുകി പോകുന്ന തരത്തില്‍ പുനഃക്രമീകരണം നടത്താത്തതിനാല്‍ പ്രസ്തുത ബസ്‍ സ്റ്റാന്റിലും പരിസര പ്രദേശങ്ങളിലും വെളളക്കെട്ടും തന്മൂലം അപകടങ്ങളും ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ?
തിരുവനന്തപുരം നഗരത്തിലെ സ്മാര്‍ട്ട് റോഡ്
4930.
ശ്രീ. എം. വിൻസെന്റ്
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം നഗരത്തിലെ സ്മാര്‍ട്ട് റോഡ് നിർമ്മാണ കരാർ ഏത് സ്ഥാപനത്തിനാണ് നൽകിയതെന്ന് വിശദമാക്കുമോ;
( ബി )
കരാർ പ്രകാരം എന്നാണ് പ്രസ്തുത പ്രവൃത്തി പൂർത്തീകരിക്കേണ്ടതെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതി എന്നാണ് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
റോഡ് അലൈന്‍മെന്റ് പരിഷ്കരണം
4931.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ കരുവാന്‍ കല്ല്-പടിക്കല്‍ റോഡിലെ ഉങ്ങുങ്ങല്‍ വളവില്‍ പ്രദേശത്തെ റോഡ് അലൈന്‍മെന്റ് പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ (നിരത്തുകള്‍) അയച്ച പി.ഡബ്ല്യു.ഡി./ആര്‍.ബി./എഫ്.എല്‍./22927/2022 എന്ന എസ്റ്റിമേറ്റിന് അംഗീകാരം നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ?
തീരദേശ പാതയുടെ നിർമ്മാണത്തിനായി സാമൂഹികാഘാത പഠനം
4932.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊഴിയൂർ മുതൽ കോവളം വരെയുള്ള തീരദേശ പാതയുടെ നിർമ്മാണത്തിനായി സാമൂഹികാഘാത പഠനം നടത്തിയിട്ടുണ്ടോ; എങ്കിൽ പ്രധാന കണ്ടെത്തലുകൾ എന്തൊക്കെയാണ്; പ്രസ്തുത റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ?
ബാലുശ്ശേരി അങ്ങാടിയിലെ ഗതാഗത തടസ്സം പരിഹരിക്കാന്‍ നടപടി
4933.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി താമരശ്ശേരി റോഡില്‍ ബാലുശ്ശേരി അങ്ങാടിയില്‍‍ സ്ഥിരമായി ഗതാഗത തടസ്സം ഉണ്ടാകുന്നതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ബാലുശ്ശേരി അങ്ങാടിയില്‍‍ റോഡിന് ആവശ്യത്തിന് വീതി ഇല്ലാത്തത് കാരണം ഗതാഗത തടസ്സം ഉണ്ടാകുന്നത് പരിഹരിക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കിഫ്ബി മുഖേന പത്ത് കോടി രൂപ അനുവദിച്ച ബാലുശ്ശേരി ബൈപ്പാസ് നിര്‍മ്മാണ പ്രവൃത്തി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദമാക്കാമോ?
ചാലെച്ചിറ ചാവറ ഭവൻ റോഡ് നവീകരണം
4934.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ ചാലെച്ചിറ ചാവറ ഭവൻ റോഡിന്റെ നവീകരണം എന്നത്തേക്ക് പൂർത്തീകരിക്കാൻ കഴിയുമെന്ന് വ്യക്തമാക്കുമോ;
( ബി )
ബഡ്ജറ്റ് വിഹിതം ഉള്ള ഈ റോഡിന്റെ പ്രാധാന്യം കണക്കിലെടുത്ത് റീ ടെൻഡർ ചെയ്യുവാൻ അടിയന്തര നടപടികൾ സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
തേനാരി - കൊച്ചിന്‍ ഫ്രണ്ടിയര്‍ റോ‍ഡ് നവീകരണം
4935.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ 3.5 കോടി രൂപ വകയിരുത്തിയ മലമ്പുഴ മണ്ഡലത്തിലെ തേനാരി - കൊച്ചിന്‍ ഫ്രണ്ടിയര്‍ റോ‍ഡ് നവീകരണ പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിന് വകുപ്പ് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ തുക വിനിയോഗിച്ച് എന്തെല്ലാം പ്രവൃത്തികള്‍ നടത്തുവാനാണ് വിഭാവനം ചെയ്തിട്ടുളളത് എന്ന് അറിയിക്കാമോ?
നെയ്യാറ്റിന്‍കര മണ്ഡലത്തിലെ റോഡുകളുടെ മെയിന്റനന്‍സ്
4936.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23, 2023-24 സാമ്പത്തികവര്‍ഷങ്ങളിൽ നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലെ ഏതൊക്കെ റോഡുകള്‍ക്കാണ് മെയിന്റനന്‍സിന് ഫണ്ട് അനുവദിച്ചതെന്നും ഓരോ പ്രവൃത്തിക്കും എത്ര തുകയാണ് അനുവദിച്ചതെന്നും വ്യക്തമാക്കാമോ?
കുറുമാലി - തൊട്ടിപ്പാള്‍ - മുളങ്ങ് റോഡ് നിര്‍മ്മാണം
4937.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിലെ കുറുമാലി - തൊട്ടിപ്പാള്‍ - മുളങ്ങ് റോഡ് നിര്‍മ്മാണം കരാറുകാരന്‍ പാതി വഴിയില്‍ ഉപേക്ഷിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത നിര്‍മ്മാണത്തിന്റെ ഭാഗമായി കരാര്‍ കമ്പനിയായ മലബാര്‍ കണ്‍സ്ട്രക്ഷന്‍സ് പല ഭാഗങ്ങളിലും റോഡ് പൊളിച്ചിട്ടിരിക്കുന്നത് മൂലം ഗതാഗതം അപകടാവസ്ഥയിലായതിനാൽ അടിയന്തരമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണമെന്ന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം പാലിക്കാത്ത പ്രസ്തുത കരാറുകാരനെ ഒഴിവാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
അതിനായി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകൾ തീര്‍പ്പാക്കുന്നതിന് വലിയ കാലതാമസം വന്നിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ അടിയന്തരമായി അക്കാര്യത്തില്‍ ഉത്തരവാകുന്നതിനും റോഡ് നവീകരണം പൂര്‍ത്തീകരിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
റോഡുകളിലെ കുഴികൾ അടയ്ക്കുന്നതിന് സ്വീകരിച്ച നടപടികള്‍
4938.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഴ പെയ്താല്‍ റോഡുകൾ തകര്‍ന്നുപോകുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തുവാൻ സ്വീകരിച്ച നടപടി എന്താണെന്ന് അറിയിക്കാമോ;
( ബി )
പൊതുമരാമത്ത് റോഡുകളുടെ പരിപാലനത്തിനും മെച്ചപ്പെട്ട ടാറിംഗ് നടത്തുന്നതിനും പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുമോ; മഴയുള്ളപ്പോഴും ടാർ ചെയ്യാമെന്ന അവസ്ഥ ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
റോഡുകളിലെ കുഴികൾ അടയ്ക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്താണെന്നും ഈ കുഴികള്‍ അടയ്ക്കുന്നതിന് ശാസ്ത്രീയമായ നടപടി സ്വീകരിക്കുമോയെന്നും അറിയിക്കുമോ;
( ഡി )
അതിശക്തമായ മഴയിൽ റോഡുകളിലെ ടാർ ഒലിച്ചുപോകുന്നതും കുഴികളുണ്ടാകുന്നതും തടയുന്നതിനായി വകുപ്പിന്റെ റിസര്‍ച്ച് വിഭാഗം സ്വീകരിച്ച നടപടി എന്താണെന്ന് വ്യക്തമാക്കാമോ?
ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍സംസ്ഥാന പാത
4939.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെര്‍ക്കള - ജാല്‍സൂര്‍ അന്തര്‍സംസ്ഥാന പാത ഗതാഗത യോഗ്യമല്ലാത്ത വിധം തകര്‍ന്നിരിക്കുകയാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത റോഡ് മികച്ച രീതിയിൽ നവീകരിച്ചു ഗതാഗത യോഗ്യമാക്കുവാൻ സ്വീകരിച്ച നടപടികള്‍ എന്തൊക്കയാണെന്ന് വിശദമാക്കാമോ;
( ബി )
ഒ.പി.ബി.ആര്‍.സി.സ്കീമില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി ചെയ്യുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
വർക്കല മോഡൽ ഹെെസ്ക്കൂള്‍ കെട്ടിടത്തിന്റെ രണ്ടാം ഘട്ട പ്രവൃത്തി
4940.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വർക്കല ഗവ. മോഡൽ ഹെെസ്ക്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ രണ്ടാം ഘട്ട പ്രവൃത്തിയുടെ സാങ്കേതികാനുമതി നല്കുന്നതിൽ കാലതാമസം വരുന്നതിന്റെ കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി അടിയന്തരമായി ടെന്‍ഡർ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
കൊടുവള്ളി മണ്ഡലത്തിലെ നരിക്കുനി ഫയർ സ്റ്റേഷൻ കെട്ടിടം
4941.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുവള്ളി മണ്ഡലത്തിലെ നരിക്കുനിയിൽ സ്ഥിതിചെയ്യുന്ന ഫയർസ്റ്റേഷന്റെ കെട്ടിട നിർമ്മാണത്തിന് ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ;
( ബി )
ഭരണാനുമതി ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
തോലന്നൂർ കോളേജ് കെട്ടിട നിർമ്മാണപ്രവർത്തനം
4942.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-20 ബജറ്റിൽ ഉൾപ്പെടുത്തിയ തോലന്നൂർ ഗവ: ആർട്സ് & സയൻസ് കോളേജ് കെട്ടിട നിർമ്മാണ പ്രവൃത്തി നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്ന് പൂർത്തീകരിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
തൃക്കരിപ്പൂർ മണ്ഡലത്തിലെ പി.ഡബ്ല്യൂ.ഡി. റോഡ്സ് സെക്ഷനും ഗവ.റെസ്റ്റ് ഹൗസിനും കെട്ടിട നിർമ്മാണം
4943.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കരിപ്പൂർ മണ്ഡലത്തിലെ വെസ്റ്റ് എളേരിയിൽ (ഭീമനടി) വാടക കെട്ടിടത്തില്‍ പ്രവർത്തിക്കുന്ന പി.ഡബ്ല്യൂ.ഡി.റോഡ്സ് സെക്ഷനും അതോടനുബന്ധിച്ച് ഗവ.റെസ്റ്റ് ഹൗസിനും പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് തുക വകയിരുത്തിയിട്ടും ഭരണാനുമതി നല്‍കാന്‍ വൈകുന്നതെന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ?
ഗസ്റ്റ് ഹൗസ് നിർമ്മാണം
4944.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വർക്കല പി.ഡബ്ല്യൂ.ഡി ഗസ്റ്റ് ഹൗസ് നിർമ്മാണത്തിന്റെ പുരോഗതി വിശദമാക്കാമോ?
കോട്ടായി സബ്‍രജിസ്ട്രാർ ഓഫീസ് കെട്ടിട നിർമ്മാണം
4945.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ കോട്ടായി സബ്‍രജിസ്ട്രാർ ഓഫീസ് കെട്ടിട നിർമ്മാണം (1.90 കോടി രൂപ) നിലവിൽ ഏത് ഘട്ടത്തിലാണെന്നും എന്ന് പൂർത്തീകരിക്കാൻ കഴിയുമെന്നും വ്യക്തമാക്കാമോ?
തൃക്കണ്ണാപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കെട്ടിട നിര്‍മ്മാണം
4946.
ഡോ. കെ. ടി. ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തവനൂര്‍ മണ്ഡലത്തിലെ തൃക്കണ്ണാപുരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് തുക അനുവദിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ അനുവദിച്ച തുക എത്രയെന്നും പ്രസ്തുത നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ?
കൊണ്ടോട്ടി പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിന്റെ നവീകരണം
4947.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അടുത്ത് സ്ഥിതി ചെയ്യുന്ന കൊണ്ടോട്ടി പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിന്റെ നവീകരണത്തിനായി ഈ സർക്കാരിന്റെ കാലത്ത് സമർപ്പിച്ച പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന റസ്റ്റ് ഹൗസ് ആയതുകൊണ്ട് അതിനനുസൃതമായ നവീകരണ പ്രവർത്തനത്തിനുളള ഭരണാനുമതി നൽകുമോ എന്ന് വ്യക്തമാക്കുമോ?
ചാത്തന്നൂർ മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന്റെ പ്രവൃത്തികൾ.
4948.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറുടെ നിർവഹണ ചുമതലയിൽ ഏതെല്ലാം പ്രവൃത്തികളാണ് നടന്നു വരുന്നത്; ഓരോന്നിന്റെയും നിലവിലെ സ്ഥിതി പ്രത്യേകം വിശദമാക്കാമോ?
പത്തിരിപ്പാല ഗവണ്‍മെന്റ് സ്കൂള്‍ കെട്ടിടനിര്‍മ്മാണം
4949.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിലെ പത്തിരിപ്പാല ഗവണ്‍മെന്റ് സ്കൂളില്‍ 17.01.2024-ലെ സര്‍ക്കാര്‍ ഉത്തരവ് [സ.ഉ.(സാധാ) 454/2024/പൊവിവ] പ്രകാരം ഭരണാനുമതി ലഭിച്ച കെട്ടിടനിർമ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തിയ സ്കൂൾ കെട്ടിട നിർമ്മാണം
4950.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 പ്ലാൻ ഫണ്ടിൽ ഒരു കോടി രൂപ വകയിരുത്തിയ തരൂർ ചാപ്രതോണിപ്പാടം ജി.എം.എല്‍.പി സ്ക്കൂളിലെ കെട്ടിട നിർമ്മാണം നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ ?
വർക്കല മണ്ഡലത്തിലെ വിവിധ കെട്ടിട നിർമ്മാണങ്ങൾ
4951.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വർക്കല മണ്ഡലത്തിലെ വിവിധ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കി ബന്ധപ്പെട്ട സ്ഥാപന മേധാവികൾക്ക് നല്കിയത് സംബന്ധിച്ച തുടര്‍ വിവരം നല്കാമോ;
( ബി )
നിലവിൽ രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കി വരുന്നവ ഏതെല്ലാമെന്ന് വിശദമാക്കാമോ;ഓരോന്നിന്റേയും നിലവിലെ സ്ഥിതി വിശദമാക്കാമോ?
നെന്മാറ മണ്ഡലത്തിലെ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിൻെറ പ്രവൃത്തികൾ
4952.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ നിയോജക മണ്ഡലത്തില്‍ ഈ സര്‍ക്കാറിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന് കീഴില്‍ ഏതെല്ലാം പദ്ധതികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
ഇതില്‍ ഏതെല്ലാം പ്രവൃത്തികളാണ് ആരംഭിച്ചിട്ടുള്ളതെന്നും അത് എന്ന് പൂര്‍ത്തീകരിക്കുമെന്നും വിശദമാക്കുമോ;
( സി )
പ്രവൃത്തി ആരംഭിക്കാത്ത പദ്ധതികളുടെ നിലവിലെ സ്ഥിതി എന്താണെന്നും എന്ന് തുടങ്ങാന്‍ കഴിയുമെന്നും വിശദമാക്കുമോ?
ഒള്ളൂര്‍ക്കടവ് പാലം നിര്‍മ്മാണം
4953.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി-കൊയിലാണ്ടി മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒള്ളൂര്‍ക്കടവ് പാലം പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് കാലതാമസം വന്നിട്ടുണ്ടോ; നിലവില്‍ എന്തൊക്കെ പ്രവൃത്തികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്; പാലത്തിന്റെ പ്രവൃത്തി എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്; വിശദമാക്കാമോ?
തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ വെഞ്ചാലി പാലം
4954.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ തൃക്കുളം തെയ്യാല റോഡിൽ വെഞ്ചാലി പ്രദേശത്തുള്ള പമ്പ് ഹൗസിന് സമീപം തോടിന് കുറുകെയുള്ള പാലം പൊതുമരാമത്ത് വകുപ്പിന്റേതാണോ എന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പാലത്തിന് വീതി വളരെ കുറവായതിനാല്‍ ഈ പ്രദേശത്ത് തൃക്കുളം തെയ്യാല റോഡില്‍ ഗതാഗത ബുദ്ധിമുട്ടും പാലത്തിന്റെ തൊട്ടുമുൻപിൽ റോഡിന് വളവ് ആയതിനാല്‍ അപകടങ്ങൾ സംഭവിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
തൃക്കുളം തെയ്യാല റോഡിലുള്ള പ്രസ്തുത ചെറിയ പാലം വീതി കൂട്ടുകയാണെങ്കിൽ അപകടങ്ങൾ ഒഴിവാക്കാം എന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
വടവന്തൂർ പാലം നിർമ്മാണം
4955.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂർ മണ്ഡലത്തിലെ വടവന്തൂർ പാലം നിർമ്മാണ പ്രവൃത്തിയുടെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത നിർമ്മാണ പ്രവൃത്തി എപ്പോഴാണ് ആരംഭിച്ചത്; എത്ര സമയമാണ് പ്രവൃത്തിക്ക് അനുവദിച്ചിരിക്കുന്നത്; എത്ര തവണ കരാർ കാലാവധി നീട്ടിനൽകി; എത്ര തുക പിഴ ഈടാക്കി; എന്നിവ വിശദമാക്കാമോ;
( സി )
പാലം പണി അടിയന്തരമായി പൂർത്തിയാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ; നിർമ്മാണം പൂർത്തീകരിച്ച് എപ്പോൾ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അറിയിക്കാമോ?
കല്ലാച്ചേരി കടവ് പാലം നിര്‍മ്മാണം
4956.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം-കൂത്ത്‌ പറമ്പിനെ ബന്ധിപ്പിക്കുന്ന കല്ലാച്ചേരി കടവ് പാലം നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിന്റെ പുരോഗതി അറിയിക്കാമോ?
നാദാപുരം മണ്ഡലത്തിലെ ചെടിയാലക്കടവ് പാലം നിര്‍മ്മാണം
4957.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ തൂണേരി - ചെക്ക്യാട് ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചെടിയാലക്കടവ് പാലത്തിന്റെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പാലത്തിന്റെ പണി എന്ന് പൂര്‍ത്തികരിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
നാദാപുരം മണ്ഡലത്തിലെ പാക്വോയി പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണം
4958.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ പാക്വോയി പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ?
ആലത്തൂര്‍ മണ്ഡലത്തില്‍ കിഴക്കഞ്ചേരി പഞ്ചായത്തിലെ പുന്നപ്പാടം പാലം നിര്‍മ്മാണം
4959.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ കിഴക്കഞ്ചേരി പഞ്ചായത്തിലെ പുന്നപ്പാടം പാലം നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
പുതുക്കാട് റെയില്‍വേ ഓവര്‍ബ്രിഡ്ജ് നിര്‍മ്മാണം
4960.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
10.50 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് സ്ഥലം ഏറ്റെടുത്ത് പുതുക്കാട് റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണത്തിനുള്ള റെയില്‍വേയുടെ അനുമതി ഇനിയും ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പുതുക്കാട് റെയില്‍വേ ഓവര്‍ ബ്രിഡ്ജ്, നെല്ലായി, ആലത്തൂര്‍, നന്തിക്കര റെയില്‍വേ ഓവര്‍ ബ്രിഡ്ജുകള്‍ എന്നിവയുടെ നിര്‍മ്മാണ അനുമതിയ്ക്കായി ആര്‍.ബി.ഡി.സി.കെ. വഴി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകളില്‍ അനുമതി ലഭ്യമാക്കുന്നതിനാവശ്യമായ ഇടപെടലുകള്‍ സ്വീകരിക്കുമോ;
( സി )
എന്തെല്ലാം നടപടികളാണ് ഇതിനായി സ്വീകരിച്ചിട്ടുള്ളത് എന്ന് അറിയിക്കാമോ?
കാവാലിപ്പുഴ തൂക്കുപാലം നിര്‍മ്മാണം
4961.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-20, 2024-25സാമ്പത്തിക വർഷങ്ങളിലെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള കാവാലിപ്പുഴ തൂക്കുപാലം നിര്‍മ്മാണത്തിനായുള്ള ഡി.പി.ആര്‍.(ഡീറ്റെയ്ൽഡ് പ്രോജക്ട് റിപ്പോർട്ട്) തയ്യാറാക്കുന്നതിനുള്ള നടപടി ഏത് ഘട്ടത്തിലാണെന്ന് വിശദീകരിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് മണ്ണ്‌ പരിശോധനക്കായുള്ള എസ്റ്റിമേറ്റിന് ഭരണാനുമതി നൽകുന്നതിനുള്ള നടപടി സംബന്ധിച്ച് പാലങ്ങൾ വിഭാഗം ചീഫ് എഞ്ചിനീയർ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ രൂപകല്‍പ്പന പൊതുമരാമത്ത്‌ വകുപ്പ്‌ ഡിസൈന്‍ വിഭാഗത്തെക്കൊണ്ട് നിർവ്വഹിപ്പിക്കുവാൻ ചീഫ് എഞ്ചിനീയർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ?
കടുത്തുരുത്തി മണ്ഡലത്തില്‍ തകര്‍ന്ന പാലങ്ങളുടെ നിര്‍മ്മാണാനുമതി
4962.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-ലെ പ്രളയത്തിൽ കോട്ടയം ജില്ലയിലെ കടുത്തുരുത്തി മണ്ഡലത്തിൽ തകർന്ന വെമ്പള്ളി-കല്ലാലി പാലം, വയലാ-കോടികുളം പാലം എന്നിവ പുനര്‍നിര്‍മ്മിക്കുന്നതിനായി കോട്ടയം ബ്രിഡ്ജസ് ഡിവിഷന്‍ തയ്യാറാക്കി സമര്‍പ്പിച്ചിരിക്കുന്ന ഡീറ്റെയ്ൽഡ് പ്രോജക്റ്റ് റിപ്പോർട്ടിൽ (ഡി.പി.ആര്‍.) എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള നടപടികൾ പാലങ്ങൾ വിഭാഗം ചീഫ് എഞ്ചിനീയറുടെ കാര്യാലയത്തിൽ ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാലതാമസത്തിന്റെ കാരണം വിശദീകരിക്കാമോ;
( സി )
പ്രസ്തുത വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
പയ്യന്നൂര്‍ മണ്ഡലത്തിലെ പാടിയില്‍ കടവ് പാലം നിര്‍മ്മാണം
4963.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച പയ്യന്നൂര്‍ മണ്ഡലത്തിലെ പാടിയില്‍ കടവ് പാലം നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി എത്ര തവണയാണ് ടെണ്ടര്‍ ചെയ്തത്; കരാറുകാര്‍ എത്ര ശതമാനം തുകയാണ് അധികം ക്വാട്ട് ചെയ്തതെന്ന് വിശദമാക്കാമോ;
( സി )
പൊതുമരാമത്ത് ചീഫ് എഞ്ചിനീയര്‍ക്ക് അനുവദിക്കാന്‍ കഴിയുന്ന പരമാവധി അധിക തുക എത്ര ശതമാനമാണ്; പ്രസ്തുത തുകയിലേയ്ക്ക് കരാറുകാരനെ എത്തിക്കുന്നതിനുള്ള നെഗോസിയേഷന്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ അതുമായി ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ?
പഴയങ്ങാടിപാലം, വെങ്ങര റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണം
4964.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയില്‍ നിന്ന് ധനാനുമതി ലഭിച്ചതും കേരള റോഡ് ഫണ്ട് ബോര്‍ഡ് മുഖേന പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നതുമായ കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ പഴയങ്ങാടിപാലത്തിന്റെയും വെങ്ങര റെയില്‍വേ മേല്‍പ്പാലത്തിന്റെയും നിര്‍മ്മാണ പുരോഗതി അറിയിക്കാമോ?
കൈപ്പമംഗലം മണ്ഡലത്തിലെ പാലങ്ങളുടെ നിർമ്മാണ പുരോഗതി
4965.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ ആല - ഗോതുരുത്ത് പാലം, പുത്തംപള്ളി -മുനക്കൽ പാലം, ചക്കര പാടം-മുഴുവഞ്ചേരി പാലം, ഉപ്പുംതുരുത്തി പാലം,ആറാട്ടുവഴി പാലം എന്നിവയുടെ നിർമ്മാണ പുരോഗതി അറിയിക്കാമോ; പ്രസ്തുത പാലങ്ങളുടെ നിർമ്മാണം വേഗത്തിലാക്കാനുള്ള എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വിശദമാക്കുമോ?
നെടുമ്പ്രക്കാട് - വിളക്കുമരം പാലം നിര്‍മ്മാണം
4966.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തിലെ നെടുമ്പ്രക്കാട് - വിളക്കുമരം പാലം നിര്‍മ്മാണം അനിശ്ചിതമായി നീളുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ അത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനായുള്ള സ്ഥലമെടുപ്പ് നടപടി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ; സ്ഥലമെടുപ്പ് നടപടി ദ്രുതഗതിയില്‍ ആക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
പയ്യന്നൂർ മണ്ഡലത്തിലെ കോഴിച്ചാൽ- മീന്തുള്ളി പാലം
4967.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ തുക വകയിരുത്തിയ പയ്യന്നൂർ മണ്ഡലത്തിലെ കോഴിച്ചാൽ - മീന്തുള്ളി പാലം നിർമ്മാണ പ്രവൃത്തിക്ക് ഭരണാനുമതി നൽകുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
പുലിമല പാലം നിര്‍മ്മാണം
4968.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ തൃക്കാരിയൂര്‍ വടക്കുംഭാഗം റോഡിലെ പുലിമല പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വകുപ്പ് നാളിതുവരെ സ്വീകരിച്ച നടപടി എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
പാണ്ടമംഗലം പാലം പുനര്‍നിര്‍മ്മാണം
4969.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ പാണ്ടമംഗലം പാലം പുനര്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച പ്രൊപ്പോസലിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; ആയത് സംബന്ധിച്ച ഫയല്‍ നിലവില്‍ ഏത് ഓഫീസിന്റെ പരിഗണനയിലാണെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് അടിയന്തരമായി ഭരണാനുമതി ലഭ്യമാക്കുന്നതിനും നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
തോരായിക്കടവ് പാലം നിര്‍മ്മാണം
4970.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി, കൊയിലാണ്ടി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായിക്കടവ് പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി അറിയിക്കാമോ; പ്രസ്തുത പാലത്തിന് എത്ര മീറ്റര്‍ അപ്രോച്ച് റോഡ് നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( ബി )
പ്രസ്തുത പാലം കരാർ പ്രകാരം എപ്പോഴാണ് പൂര്‍ത്തീകരിക്കേണ്ടത്; നിര്‍മ്മാണം കാലതാമസമില്ലാതെ പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
കുന്നത്തുനാട് മണ്ഡലത്തിലെ പാലങ്ങളുടെ നിര്‍മ്മാണം
4971.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ പുതിയ പാലങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പാലങ്ങളുടെ നിർമ്മാണം സംബന്ധിച്ച പ്രൊപ്പോസലുകള്‍ ഓരോന്നും നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( സി )
മംഗലത്തുനട-പാങ്കോട് റോഡില്‍ വെട്ടിക്കല്‍ ക്ഷേത്രത്തിന് സമീപമുള്ള പാലം (ഫയല്‍ നമ്പർ പി.ഡബ്ല്യൂ.എഫ്./ബി.ആര്‍./എഫ്.എല്‍./7680/2022) ചെമ്പറക്കി-വിലങ്ങ് റോഡിലെ കനാല്‍ പാലം (ഫയല്‍ നമ്പർ പി.ഡബ്ല്യൂ.ഡി./ബി.ആര്‍./എഫ്.എല്‍./8775/2022) എന്നിവയുടെ പുനര്‍ നിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
നിലമ്പൂര്‍ മണ്ഡലത്തില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച പാലങ്ങള്‍
4972.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗത്തിന്റെ കീഴില്‍ നിലവില്‍ ഏതെല്ലാം പ്രവൃത്തികളാണ് പുരോഗമിക്കുന്നതെന്ന് അറിയിക്കാമോ; 2016 മുതല്‍ നാളിതുവരെ പ്രസ്തുത മണ്ഡലത്തിൽ പ്രവൃത്തി പൂര്‍ത്തീകരിച്ച പാലങ്ങള്‍ ഏതെല്ലാമാണെന്നും അവ പൊതുജനങ്ങൾക്കായി തുറന്നു നല്‍കിയിട്ടുണ്ടോയെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ മരത്തിന്‍കടവ് പാലം, എടക്കരയിലെ സമാന്തര പാലം എന്നിവയുടെ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ പുരോഗമിക്കുന്നുണ്ടോ; പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്നും പ്രസ്തുത പ്രവൃത്തിയുമായി ബന്ധപ്പെട്ട ഫയല്‍ ഇപ്പോള്‍ ഏതു കാര്യാലയത്തിലാണുള്ളതെന്നും ഫയല്‍ നമ്പര്‍ സഹിതം അറിയിക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തിലെ ഏനാന്തിക്കടവ് പാലം, ഇരുട്ടുകുത്തിക്കടവ് പാലം, അമ്പൂട്ടാന്‍പെട്ടി- ശാന്തിഗ്രാം പാലം എന്നീ പ്രവൃത്തികളുടെ നിലവിലെ സ്ഥതി എന്താണെന്ന് അറിയിക്കാമോ?
മലപ്പുറം പോലീസ് സ്റ്റേഷൻ മുതൽ കിഴക്കേത്തല വരെയുള്ള ഫ്ലൈ ഓവറിന്റെ നിര്‍മ്മാണം
4973.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം പോലീസ് സ്റ്റേഷൻ മുതൽ കിഴക്കേത്തല വരെ നിർമ്മിയ്ക്കുന്ന ഫ്ലൈ ഓവർ പദ്ധതി നിലവില്‍ ഏതു ഘട്ടത്തിലാണ്; വിശദാംശം നൽകുമോ ;
( ബി )
പ്രസ്തുത പദ്ധതിക്ക് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ നിരാക്ഷേപ പത്രം ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ അതിന്റെ കാരണം വിശദീകരിക്കാമോ ;
( സി )
പ്രസ്തുത പദ്ധതിയുടെ ഡി.പി.ആർ. തയ്യറാക്കിയിട്ടുണ്ടോയെന്നും ഭരണാനുമതി ലഭിച്ചിട്ടുണ്ടോ എന്നും അറിയിക്കാമോ; പദ്ധതി എപ്പോള്‍ ആരംഭിക്കുവാൻ സാധിക്കുമെന്ന് വെളിപ്പെടുത്തുമോ; വിശദാംശം നൽകുമോ?
അഴിക്കോട് - മുനമ്പം പാലത്തിന്റെ നിര്‍മ്മാണം
4974.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയില്‍ നിന്നും 154.626 കോടി രൂപയുടെ സാമ്പത്തിക അനുമതിയും 16.12.2021-ന് 143.15 കോടി രൂപയുടെ സാങ്കേതികാനുമതിയും ലഭ്യമായിട്ടുള്ള അഴിക്കോട് -മുനമ്പം പാലം നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പാലം നിർമ്മാണത്തിനായി മുനമ്പം ഭാഗത്തെ പെട്രോള്‍ പമ്പിന്റെ സ്ഥലം ഏറ്റെടുക്കുന്നതില്‍ നേരിടുന്ന കാലതാമസം പരിഹരിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
കടമക്കുടി ഗ്രമപഞ്ചായത്തിലെ കോതാട് -ചേന്തര്‍ പാലത്തിന്റെ നിര്‍മ്മാണം
4975.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തില്‍ ജി.ഐ.ഡി.എ. (ഗോശ്രീ ഐലൻഡ് ഡെവലപ്മെന്റ് അതോറിറ്റി) യുടെ ധനസഹായത്തോടെ നിര്‍മ്മിക്കുന്നതും പൊതുമരാമത്ത് വകുപ്പ് 06.11.2021ന് 37.50 കോടി രൂപയ്ക്ക് ഭരണാനുമതി നല്‍കിയതുമായ കടമക്കുടി ഗ്രമപഞ്ചായത്തിലെ കോതാട് -ചേന്തര്‍ പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് നേരിടുന്ന കാലതാമസത്തിന് കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത പാലത്തിനായുള്ള സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിച്ചോ; എത്ര സെന്റ് ഭൂമിയാണ് പാലം നിര്‍മ്മാണത്തിനായി ഏറ്റെടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പാലത്തിനായി വാട്ടര്‍ മെട്രോയുടെ സ്ഥലം ഏറ്റെടുക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ഡി )
പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
തൃപ്പൂണിത്തുറയിലെ ഇരുമ്പ് പാലം നിർമ്മാണം
4976.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃപ്പൂണിത്തുറ നഗരത്തെ കൊച്ചി നഗരസഭയുമായി ബന്ധിപ്പിക്കുന്ന ഇരുമ്പ് പാലത്തിന്റെ നിർമ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ നടപടി ഏത് ഘട്ടത്തിലാണെന്നും എന്നത്തേയ്ക്ക് പൂർത്തിയാക്കുമെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പാലത്തിന്റെ നിർമ്മാണം എന്നത്തേക്ക് പൂർത്തിയാകുമെന്ന് വ്യക്തമാക്കാമോ?
ഫ്ലൈ ഓവർ നിർമ്മാണം
4977.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനപാതകളിൽ ഫ്ലൈ ഓവർ നിർമ്മാണത്തിനായുള്ള എത്ര പ്രൊപ്പോസലുകൾ നിലവിൽ പരിഗണനയിലുണ്ടെന്നും അവ ഏതൊക്കെയാണെന്നും വ്യക്തമാക്കുമോ;
( ബി )
ഈ സർക്കാരിന്റെ കാലയളവിൽ എത്ര ഫ്ലൈ ഓവർ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും ഓരോന്നും നിർമ്മാണം ആരംഭിച്ചത് എന്നാണെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കുമോ;
( സി )
ഫ്ലൈ ഓവർ നിർമ്മാണത്തിന് ഓരോ സ്ഥലത്തും നിർവ്വഹണ ഏജൻസി ആരാണെന്നും എത്ര തുക നാളിതുവരെ ചെലവഴിച്ചിട്ടുണ്ടെന്നും എന്തൊക്കെ പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
കുട്ടനാട്ടിലെ മുട്ടേൽ പാലത്തിന്റെ നിർമ്മാണം
4978.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ മുട്ടേൽ പാലത്തിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ സ്വീകരിച്ചുവരുന്ന നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
ലാൻഡ് അക്വിസിഷൻ നടപടികൾ കഴിഞ്ഞ പ്രസ്തുത പാലത്തിന്റെ ടെൻഡർ നടപടികൾ അടിയന്തരമായി നടത്തുന്നതിന് എന്തെല്ലാം പുതിയ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
കോട്ടക്കല്‍ മണ്ഡലത്തിലെ കുളക്കാട് സ്കൂള്‍ കെട്ടിട നിര്‍മ്മാണം
4979.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ കുറ്റിപ്പുറം പഞ്ചായത്തിലെ കുളക്കാട് സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റും പ്രൊപ്പോസലും ലഭ്യമായിട്ടുണ്ടോ; അതിന്‍മേല്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
നടപ്പ് സാമ്പത്തിക വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയും എസ്റ്റിമേറ്റ് പ്രകാരമുള്ള തുക വകയിരുത്തിയും പ്രസ്തുത സ്കൂളിന് കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ഭരണാനുമതി ലഭ്യമാക്കുമോ?
മമ്മിയൂര്‍ ഫ്ലെെ ഓവര്‍ നിര്‍മ്മാണ പദ്ധതി
4980.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തിലെ മമ്മിയൂര്‍ ഫ്ലെെ ഓവര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മമ്മിയൂര്‍ ഫ്ലെെ ഓവര്‍ പദ്ധതി നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
സ്മാർട്ട് സിറ്റി പദ്ധതി
4981.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിൽ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നിലവിൽ ഏതൊക്കെ റോഡുകളിലാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്; ഓരോന്നിന്റെയും നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
മേൽപ്പറഞ്ഞ പദ്ധതികൾ പൂർത്തീകരിക്കുന്നതിന് മുൻപ് തന്നെ സിറ്റി റോഡ് ഇമ്പ്രൂവ്മെന്റ് പ്രോജക്ടിന്റെ ഭാഗമായി നഗരത്തിലെ റോഡുകൾ നവീകരിക്കുവാൻ തീരുമാനിച്ചിട്ടുണ്ടോ; എത്ര റോഡുകളാണ് ഇപ്രകാരം നവീകരിക്കുന്നത്; ഏതൊക്കെ; ഏത് ഏജൻസിയാണ് പ്രസ്തുത പ്രവൃത്തി നടപ്പാക്കുന്നത്;
( സി )
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി പൊളിച്ച റോഡുകൾ യഥാസമയം പുനർനിർമ്മിക്കുന്നതിൽ പരാജയപ്പെട്ടത് മൂലം ജനങ്ങൾ വലിയ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തില്‍ മേൽപ്പറഞ്ഞ പ്രവൃത്തികൾ സമയബന്ധിതമായും കൂടുതൽ യാത്രാദുരിതങ്ങൾ ഉണ്ടാകാതെയും നടപ്പാക്കുവാൻ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?
നാദാപുരം മണ്ഡലത്തിലെ മലയോര ഹൈവെയുടെ പ്രവൃത്തികള്‍
4982.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ മലയോര ഹൈവേ നിർമ്മാണ പ്രവൃത്തിയുടെ ഓരോ റീച്ചിന്റെയും നിർമ്മാണ പുരോഗതി അറിയിക്കാമോ?
തീരദേശ ഹെെവേ
4983.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര കിലോമീറ്റര്‍ റോഡാണ് തീരദേശ ഹെെവേ ആക്കി മാറ്റുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിനായി എത്ര രൂപ ചെലവഴിച്ചു ; പ്രസ്തുത തുക ഏത് എജന്‍സി മുഖേനയാണ് ലഭ്യമാക്കിയത്; നിര്‍വ്വഹണ ചുമതല ആര്‍ക്കാണ്; എന്നിവ വ്യക്തമാക്കുമോ;
( സി )
തീരദേശ ഹെെവേയുടെ നിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ടോ; എങ്കിൽ എത്ര ഹെക്ടര്‍ സ്ഥലം ഏതൊക്കെ ജില്ലകളിലായി ഏറ്റെടുത്തുവെന്നും ഈ ഭൂമിയ്ക്ക് പണം നല്‍കിയിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ എത്രയാണ് നൽകിയതെന്നും അറിയിക്കാമോ;
( ഡി )
ആലപ്പുഴ മണ്ഡലത്തില്‍ തീരദേശഹെെവേ പദ്ധതിയ്ക്കായി എത്ര സ്ഥലം ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ടെന്നും എത്ര രൂപ നല്‍കിയെന്നും വ്യക്തമാക്കുമോ?
ദേശീയപാത 66 ന്റെ നവീകരണ പ്രവർത്തനങ്ങൾ
4984.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാത 66 ന്റെ നവീകരണ പ്രവർത്തനങ്ങൾ എന്നത്തേക്ക് പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നും നാളിതുവരെ എത്ര ശതമാനം പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
എത്ര റീച്ചുകൾ നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ച് പൂർണ്ണ തോതില്‍ ഗതാഗതത്തിനായി തുറന്നിട്ടുണ്ട്; അവ ഏതൊക്കെയെന്ന് വ്യക്തമാക്കുമോ ;
( സി )
എത്ര റീച്ചുകളിൽ പണി പൂർത്തീകരിക്കാൻ ഉണ്ടെന്നും അവ ഏതൊക്കെയെന്നും ഓരോ റീച്ചിലും പൂർത്തീകരിച്ച പ്രവൃത്തികളുടെ വിശദാംശവും വ്യക്തമാക്കുമോ;
( ഡി )
ഓരോ റീച്ചിലും പൂർത്തീകരിക്കാനുള്ള പ്രവൃത്തികളുടെ വിശദാംശവും നിലവിലെ സാഹചര്യത്തിൽ പണികൾ എന്നത്തേക്ക് പൂർത്തീകരിക്കാൻ സാധിക്കുമെന്നും വ്യക്തമാക്കുമോ?
തീരദേശ ഹെെവേ കടന്നുപോകുന്ന ജില്ലകള്‍
4985.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തീരദേശ ഹെെവേകള്‍ ഏതൊക്കെ ജില്ലകളിലൂടെയും തുറമുഖങ്ങളിലൂടെയുമാണ് കടന്ന് പോകുന്നതെന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തിന്റെ മാത്രം ഫണ്ട് ഉപയോഗിച്ചാണോ പ്രസ്തുത പദ്ധതിയുടെ നിർമ്മാണ പ്രവർത്തനവും അനുബന്ധ പ്രവർത്തനങ്ങളും നടത്തുന്നതെന്നും പദ്ധതിക്ക് വേണ്ട സ്ഥലമെടുപ്പ് പൂർത്തീകരിച്ചിട്ടുണ്ടോയെന്നും പദ്ധതി എന്ന് പൂർത്തീകരിക്കാൻ കഴിയുമെന്നും വിശദമാക്കാമോ?
ദേശീയപാതയായി പ്രഖ്യാപിച്ച റോഡുകള്‍
4986.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഏതൊക്കെ റോഡുകള്‍ ദേശീയപാതയായി കേന്ദ്ര ഉപരിതല റോഡ് ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് റോഡുകളുടെ പേരും ആകെ ദൂരവും സഹിതം വ്യക്തമാക്കാമോ; എന്നുമുതലാണ് ഇവയ്ക്ക് ദേശീയപാത സ്റ്റാറ്റസ് ലഭിച്ചതെന്ന് വ്യക്തമാക്കാമോ;
( ബി )
ദേശീയപാതയായി പ്രഖ്യാപിക്കപ്പെട്ടശേഷം പ്രസ്തുത റോഡുകളുടെ നവീകരണത്തിനായോ അറ്റകുറ്റപ്പണിക്കായോ സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
ദേശീയപാതയായി പ്രഖ്യാപിച്ച പ്രസ്തുത റോഡുകള്‍ക്ക് ദേശീയപാതയുടെ വീതിയോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
ഇവയുടെ നിലവാരം ഉയര്‍ത്തുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുള്ളതായി സംസ്ഥാനത്തിന് വിവരം ലഭ്യമായിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്തുമോ?
വിഴിഞ്ഞം തുറമുഖം മുതൽ കൊച്ചി തുറമുഖം വരെ പുതിയ ഗ്രീന്‍ഫീല്‍ഡ് ദേശീയപാത
4987.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ദേശീയപാത അതോറിറ്റി മുഖേന റോഡ് വികസനം നടപ്പാക്കുന്ന പ്രധാന റോഡ് പദ്ധതികള്‍ ഏതൊക്കെയെന്നും ഇവയെ ഭാരത് മാലാ പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ; പദ്ധതിയുടെ പേരും ചെലവഴിക്കുന്ന തുകയും ഇനം തിരിച്ച് വ്യക്തമാക്കാമോ; ഇവയുടെ നിര്‍മ്മാണ പുരോഗതി വെളിപ്പെടുത്തുമോ;
( ബി )
വിഴിഞ്ഞം തുറമുഖത്തു നിന്നും കൊച്ചി തുറമുഖം വരെ എത്തുന്ന പുതിയ ഒരു ഗ്രീന്‍ഫീല്‍ഡ് ദേശീയപാതയുടെ നിര്‍മ്മാണത്തിന് ദേശീയപാതാ അതോറ്റിയോ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമോ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയാമോ; വിശദാംശം ലഭ്യമാക്കാമോ?
വടക്കഞ്ചേരി മണ്ണുത്തി ദേശീയപാതയിലെ ടോൾ പിരിവ്
4988.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കഞ്ചേരി മണ്ണുത്തി ദേശീയപാതയിൽ പന്നിയങ്കരയിൽ പുതുക്കിയ ടോൾ നിരക്ക് നിലവിൽ വന്നിട്ടുണ്ടോ; എന്നാണ് നിരക്ക് നിലവിൽ വന്നത്; പുതുക്കിയ നിരക്കുകൾ എപ്രകാരമാണ്; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സ്ഥലത്ത് ടോൾ പിരിവ് ആരംഭിച്ചത് എന്നാണ്; ടോൾ പിരിവ് ആരംഭിച്ചതിനുശേഷം എത്ര തവണ ടോൾ നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്; ഓരോ തവണയും നിരക്കിലുണ്ടായ വർദ്ധനവ് എത്രയാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ആകെ നിർമ്മാണ ചെലവ് എത്രയായിരുന്നു; നാളിതുവരെ ടോൾ പിരിവിലൂടെ എത്ര തുക സമാഹരിക്കുവാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്; ടോൾ പിരിവ് എന്നുവരെ തുടരാനാണ് കരാർ ഉള്ളതെന്ന് വ്യക്തമാക്കുമോ?
മിൽമ ബൂത്ത് സ്ഥാപിക്കാൻ എൻ.ഒ.സി.
4989.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടി നഗരസഭയിൽപ്പെട്ട നാടുകാണി പരപ്പനങ്ങാടി പി.ഡബ്ല്യു.ഡി. റോഡിൽ പരപ്പനങ്ങാടി ബസ് സ്റ്റാൻഡിന്റെയും റെയിൽവേ അണ്ടർപ്പാസിന്റെയും അടുത്ത് പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയിൽ മിൽമ ബൂത്ത് സ്ഥാപിക്കുന്നതിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ശ്രീമതി കെ.ഫാത്തിമ നൽകിയ നിവേദനത്തിൽ അന്തിമ തീരുമാനമായിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത വിഷയത്തിൽ നം: 6917173/2023/എം(പി.ഡബ്ല്യു.ഡി.) ഫയൽ പ്രകാരം പൊതുമരാമത്ത് വകുപ്പ് മന്ത്രി പൊതുമരാമത്ത് വകുപ്പ് (നിരത്തുകൾ)വിഭാഗം ചീഫ് എൻജിനീയർക്ക് വിഷയം പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിന് ആവശ്യപ്പെട്ടത് പ്രകാരമുള്ള റിപ്പോർട്ട് ലഭ്യമായിട്ടുണ്ടോ; എങ്കിൽ പ്രസ്തുത റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
ശ്രീമതി കെ.ഫാത്തിമയുടെ നിവേദന പ്രകാരം മിൽമ ബൂത്ത് സ്ഥാപിക്കുന്നതിനുള്ള അനുമതിക്കായുള്ള എൻ.ഒ.സി. നൽകുമോ; വിശദമാക്കാമോ?
റോഡുകളുടെ ഇരുവശങ്ങളിലും ഫലവൃക്ഷത്തെെകള്‍ നട്ടുപിടിപ്പിക്കുന്നതിന് നടപടി
4990.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ പാതകളുടെയും സംസ്ഥാന, ഗ്രാമീണ റോഡുകളുടെയും ഇരുവശങ്ങളിൽ ഫലവൃക്ഷത്തെെകള്‍ നട്ടുപിടിപ്പിക്കുന്നതിനായി പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
വിവിധ വകുപ്പുകളുമായി ചേര്‍ന്ന് സന്നദ്ധ/സഹകരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സംസ്ഥാനത്തെ മുഴുവന്‍ റോഡുകളുടെയും ഇരുവശങ്ങളിലും ഫലവൃക്ഷത്തെെകള്‍ വച്ചുപിടിപ്പിക്കുന്നതിനും അവ നിശ്ചിത കാലയളവുവരെ പരിപാലിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമോ;
( സി )
സംസ്ഥാനത്തുകൂടി കടന്നുപോകുന്ന എല്ലാ പ്രധാന റോഡുകളും പരിസ്ഥിതി സൗഹൃദമാക്കുന്നതിനും സൗന്ദര്യവല്‍ക്കരിക്കുന്നതിനുമായി നിശ്ചിത കാലയളവിലേയ്ക്ക് ഒരു പ്രത്യേക പദ്ധതിയ്ക്ക് രൂപം നല്‍കുമോ?
കോട്ടയം ജില്ലയില്‍ നബാര്‍ഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പൊതുമരാമത്ത് പ്രവൃത്തികള്‍
4991.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കോട്ടയം ജില്ലയില്‍ നബാര്‍ഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പൊതുമരാമത്ത് പ്രവൃത്തികള്‍ ഏതെല്ലാം; വിശദാംശം നല്‍കാമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകയും അവയുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കുമോ?
ടോൾ പിരിവ് കേന്ദ്രങ്ങൾ
4992.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ദേശീയപാത ഉൾപ്പെടെയുള്ള വിവിധ റോഡുകളിൽ എത്ര ടോൾ ബൂത്തുകള്‍ പ്രവർത്തിക്കുന്നുണ്ട്; ഏതൊക്കെ; വ്യക്തമാക്കാമോ;
( ബി )
ഓരോ സ്ഥലത്തും ടോൾ പിരിവ് ആരംഭിച്ചത് എന്നാണ്; ടോൾ പിരിവ് ആരംഭിച്ചതിനുശേഷം എത്ര തവണ നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്; ഓരോ തവണയും നിരക്കിലുണ്ടായ വർദ്ധനവ് എത്രയാണെന്ന് വ്യക്തമാക്കുമോ;
( സി )
ടോൾ പിരിവിന് ആധാരമായ ഓരോ പദ്ധതിയുടെയും ആകെ നിർമ്മാണ ചെലവ് എത്രയായിരുന്നു; ഓരോ സ്ഥലത്തും നാളിതുവരെ ടോൾ പിരിവിലൂടെ എത്ര തുക സമാഹരിക്കുവാൻ ബന്ധപ്പെട്ട കമ്പനി/ ഏജൻസിക്ക് സാധിച്ചിട്ടുണ്ട്; ഓരോ സ്ഥലത്തും ടോൾ പിരിവ് എന്നുവരെ തുടരാനാണ് കരാർ ഉള്ളതെന്ന് വ്യക്തമാക്കുമോ?
പൊതുമരാമത്ത് വകുപ്പിൽ നിന്നും എൻ.ഒ.സി. നൽകുന്ന നടപടി
4993.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈവശഭൂമിയുടെ അതിർത്തികളിലൂടെ പൊതുമരാമത്ത് റോഡ് കടന്നുപോകുന്ന പ്രദേശങ്ങളിൽ പൊതുമരാമത്ത് വകുപ്പിന്റെ എൻ.ഒ.സി.(നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ) ലഭിക്കാത്തതുമൂലം അപേക്ഷകർക്ക് പട്ടയം ലഭിക്കാത്തതിനാൽ ഇതുമായി ബന്ധപ്പെട്ട 30.09.2009-ലെ 20541/സി3/2009/പൊ.മ.വ. നമ്പര്‍ സര്‍ക്കുലര്‍ പുനഃപരിശോധിക്കുന്നതിനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
അർഹതപ്പെട്ട എല്ലാവർക്കും പട്ടയം നൽകുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി പ്രസ്തുത അപേക്ഷകർക്ക് പൊതുമരാമത്ത് വകുപ്പിന്റെ എൻ.ഒ.സി. ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
വള്ളിക്കുന്ന് മണ്ഡലത്തിലെ ദേശീയപാത വിഭാഗം ഓഫീസ് മിനി റെസ്റ്റ് ഹൗസായി മാറ്റുന്നതിന് നടപടി
4994.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാത വികസനത്തിന്റെ ചുമതല കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഏറ്റെടുത്തതിന്റെ ഭാഗമായി വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ ചേളാരിയില്‍ പ്രവര്‍ത്തിച്ചിരുന്ന പൊതുമരാമത്ത് ദേശീയപാത വിഭാഗം ഓഫീസ് മിനി റെസ്റ്റ് ഹൗസ് ആയി മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
ഇത് സംബന്ധിച്ച് മലപ്പുറം ജില്ലാ പൊതുമരാമത്ത് (കെട്ടിട വിഭാഗം) വകുപ്പ് തയ്യാറാക്കിയ പ്രൊപ്പോസലില്‍മേല്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പ്രൊപ്പോസല്‍ വകുപ്പുതല വര്‍ക്കിംഗ് കമ്മിറ്റിയുടെ അംഗീകാരത്തിനായി നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ?
കുറ്റ്യാടി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് നടപടി
4995.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട്ടിലേക്കും കോഴിക്കോട്ടേക്കും യാത്ര ചെയ്യുന്നവര്‍ കുറ്റ്യാടി ജംഗ്ഷനില്‍ യാത്രാക്കുരുക്കില്‍പെടുന്നത് പരിഹരിക്കുന്നതിനായി നടപടികള്‍ സ്വീകരിക്കുമോ;
( ബി )
ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി വകുപ്പ് തലത്തില്‍ സമര്‍പ്പിച്ച പദ്ധതി അംഗീകരിക്കുമോയെന്ന് വിശദമാക്കാമോ;
( സി )
കുറ്റ്യാടി ടൗണ്‍ നവീകരണ പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തിയാക്കും എന്നറിയിക്കാമോ?
പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ സെക്ഷൻ ഓഫീസ്
4996.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ സെക്ഷൻ ഓഫീസ് ഇല്ലാത്തതിനാൽ സർക്കാർ കെട്ടിടങ്ങളുമായി ബന്ധപ്പെട്ട ഇലക്ട്രിക്കല്‍ പ്രവർത്തനങ്ങൾക്കും മറ്റും ബുദ്ധിമുട്ടുണ്ടാക്കുന്നത് കണക്കിലെടുത്ത്‌ പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ ഒരു സെക്ഷൻ ഓഫീസ് മണ്ഡലത്തിൽ ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
മണലൂര്‍ മണ്ഡലത്തിലെ ചൊവ്വല്ലൂര്‍പടി തിരുവ് സെന്ററില്‍ വെളളക്കെട്ടിന് പരിഹാരം
4997.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയില്‍പ്പെട്ട ചൊവ്വല്ലൂര്‍പടി തിരുവ് സെന്ററില്‍ മഴപെയ്താലുടൻ റോഡില്‍ നിന്നും ഭൂരിഭാഗം കടകളിലേക്കും വെളളം കയറി കച്ചവടക്കാര്‍ക്ക് വലിയ നഷ്ടവും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകളും ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത സെന്ററിലെ വെളളക്കെട്ടിന് പരിഹാരം കാണാന്‍ എന്തെങ്കിലും നടപടി എടുത്തിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുവേണ്ട നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കാമോ?
ഡെസ്റ്റിനേഷന്‍ ചല‍ഞ്ച്
4998.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വിനോദ സ‍ഞ്ചാര കേന്ദ്രം വികസിപ്പിക്കാന്‍ വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഡെസ്റ്റിനേഷന്‍ ചല‍ഞ്ച് പദ്ധതിയുടെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്കു് അപേക്ഷ നല്‍കേണ്ടത് എങ്ങനെയാണെന്ന് വിശദമാക്കുമോ?
വിനോദസഞ്ചാര മേഖലയിലെ അടിസ്ഥാനസൗകര്യ വികസനം
4999.
ഡോ. എം. കെ. മുനീർ
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശ - ആഭ്യന്തര വിനോദസഞ്ചാരികളുടെ വർദ്ധനവിന് അനുസൃതമായി വിനോദസഞ്ചാര മേഖലയിലെ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സഞ്ചാരയോഗ്യമല്ലാത്ത റോഡുകളും റോഡുവക്കിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങളും വിനോദസഞ്ചാരമേഖലയെ പ്രതികൂലമായി ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതി
5000.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി പാലക്കാട് ജില്ലയില്‍ നിന്നും ലഭിച്ച പ്രൊപ്പോസലുകളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രൊപ്പോസലുകളിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
ഉത്തരവാദിത്ത ടൂറിസം
5001.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ എം രാജഗോപാലൻ
ശ്രീ. പി. വി. അൻവർ
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉത്തരവാദിത്ത ടൂറിസം പദ്ധതിയില്‍ മലബാര്‍ മേഖലയ്ക്ക് അനുയോജ്യമായ പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയിട്ടുള്ള പദ്ധതികളെക്കുറിച്ച് വിശദമാക്കുമോ;
( സി )
നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്നും അവയുടെ പുരോഗതിയും വ്യക്തമാക്കാമോ?
കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം
5002.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പിലാക്കിയ ശേഷം ടൂറിസം മേഖലയില്‍ പ്രാദേശിക തൊഴിലുകളിൽ വളര്‍ച്ച ഉണ്ടായിട്ടുണ്ടോ; വിശദമാക്കാമോ?
ഒരു പഞ്ചായത്തില്‍ ഒരു വിനോദ സഞ്ചാര കേന്ദ്രം പദ്ധതി
5003.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്തില്‍ ഒരു വിനോദസഞ്ചാര കേന്ദ്രം പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ ഏതെല്ലാം പഞ്ചായത്തുകളാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും വ്യക്തമാക്കുമോ?
ജല ടുറിസം പ്രോത്സാഹിപ്പിക്കാൻ നടപടി
5004.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജല ടുറിസം സാദ്ധ്യത കണക്കിലെടുത്ത് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിരിക്കുന്നത്; വിശദമാക്കാമോ;
( ബി )
ജലടുറിസം സാദ്ധ്യത കണക്കിലെടുത്ത് സ്വകാര്യ മേഖലയില്‍ വാട്ടര്‍ ഫ്രെണ്ടേജ് ഉള്ള പ്രദേശങ്ങളിൽ കായലിനോട് ചേര്‍ന്ന് വസ്തു ഉള്ളവര്‍ക്കു് സംരംഭങ്ങള്‍ ആരംഭിക്കുവാൻ നിലവില്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്; അത്തരം സംരംഭങ്ങള്‍ക്കു് എന്തെങ്കിലും സബ്സിഡി നല്‍കാൻ ലക്ഷ്യമിടുന്നുണ്ടോ; വിശദമാക്കാമോ;
( സി )
കായലിനോട് ചേര്‍ന്നു് കിടക്കുന്ന സി.ആര്‍.ഇസഡ് 2-ല്‍ പെട്ട കരഭൂമിയില്‍ ജലടുറിസം സാദ്ധ്യത കണക്കിലെടുത്ത് എന്തെല്ലാം ഇളവുകള്‍ നല്‍കിയിട്ടുണ്ട്; പ്രസ്തുത ഭൂമിയില്‍ ജലടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ സംരംഭം ആരംഭിക്കാന്‍ എന്തെല്ലാം നടപടിക്രമങ്ങളാണ് പാലിക്കേണ്ടത്; വിശദമാക്കാമോ?
ഗ്ലാസ് ബ്രിഡ്ജ് നിർമ്മാണം
5005.
ശ്രീ. റോജി എം. ജോൺ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട്ടിലെയും വാഗമൺ-ലെയും ഗ്ലാസ് ബ്രിഡ്ജുകളുടെ കരാറുകൾ ടെൻഡർ വഴിയാണോ നൽകിയതെന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കിൽ പ്രസ്തുത കരാറുകൾ നൽകുന്നതിന് മുൻപ്, കരാർ നേടിയ സ്ഥാപനങ്ങൾക്ക് ഗ്ലാസ് ബ്രിഡ്ജ് നിർമ്മാണത്തിൽ മുൻപരിചയമുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
ജലസാഹസ ടൂറിസം
5006.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജലസാഹസ ടൂറിസത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്താനുള്ള എന്തൊക്കെ പദ്ധതികള്‍ക്കാണ് രൂപം നല്‍കുവാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;
( ബി )
ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ മാലിന്യമുക്തമാക്കുവാനും ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പുവരുത്തുവാനുമായി എന്തൊക്കെ നൂതന പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
മെഡിക്കല്‍ ടൂറിസത്തിന്റെ ഭാഗമായി കേരളത്തില്‍ എത്തുന്ന വിദേശികളുടെ എണ്ണം
5007.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിക്കല്‍ ടൂറിസത്തിന്റെ ഭാഗമായി കേരളത്തില്‍ എത്തുന്ന വിദേശികളുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ദ്ധനവുണ്ടായിട്ടുണ്ടോ; പ്രധാനമായും ഏതെല്ലാം രാജ്യങ്ങളില്‍ നിന്നാണ് ടൂറിസ്റ്റുകള്‍ എത്തുന്നതെന്ന് അറിയിക്കാമോ; ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
ചിമ്മിനി ഇക്കോ ടൂറിസം
5008.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിമ്മിനി ഡാം മേഖലയില്‍ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുന്നതിനായി വനം വകുപ്പ് മുഖേന ടൂറിസം ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുള്ള ചിമ്മിനി ഇക്കോ ടൂറിസം പദ്ധതി പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്കായി 13.01.2023-ല്‍ സമര്‍പ്പിച്ചിട്ടുള്ള 5 കോടി രൂപയുടെ എസ്റ്റിമേറ്റിന് അനുമതി നല്‍കുന്നതിനും ഫണ്ട് ലഭ്യമാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
ടൂറിസം എഞ്ചിനീയറിംഗ് വിഭാഗം
5009.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം എഞ്ചിനീയറിംഗ് വിഭാഗം എന്ന പേരില്‍ പ്രത്യേക വിംഗ് രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത വിഭാഗത്തിന്റെ പ്രവർത്തനവും ഘടനയും വിശദമാക്കാമോ?
ആസ്ട്രോ ടൂറിസം പദ്ധതി
5010.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി ഭരണാനുമതി നൽകിയ പയ്യന്നൂർ മണ്ഡലത്തിലെ ആസ്ട്രോ ടൂറിസം പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
ഭരണാനുമതി ലഭിച്ചിട്ടും പദ്ധതി ആരംഭിക്കാൻ കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്നും പ്രശ്നങ്ങൾ പരിഹരിച്ച് പദ്ധതി വേഗത്തിൽ ആരംഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമോയെന്നും അറിയിക്കാമോ?
ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതി
5011.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തിലെ വിളപ്പിൽ പഞ്ചായത്തിൽ ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തി കടുമ്പു പാറയിൽ ടൂറിസം പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ; ഇതിനായി ഭൂമി കെെമാറുകയോ രൂപരേഖ തയ്യാറാക്കുകയോ ചെയ്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
നെന്മാറ മണ്ഡലത്തിലെ ടൂറിസം വികസനം
5012.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ നിയോജകമണ്ഡലത്തിലെ പോത്തുണ്ടി ഡാം പ്രദേശത്തെ ടൂറിസം വികസനത്തിന്റെ സാധ്യതകള്‍ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രദേശത്തെ ടൂറിസം വികസനത്തിനായി നിലവില്‍ എന്തെങ്കിലും പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
( സി )
ടൂറിസത്തിന് ഏറെ സാധ്യതയുള്ള പോത്തുണ്ടിയില്‍ പുതിയ ടൂറിസം പദ്ധതി നടപ്പിലാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?
ഒറ്റപ്പാലം മണ്ഡലത്തിലെ ബാപ്പുജി പാര്‍ക്ക് നവീകരണം
5013.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 വര്‍ഷത്തെ ബഡ്ജറ്റില്‍ 20% തുക വകയിരുത്തുകയും ടൂറിസം വകുപ്പിന് നിര്‍വ്വഹണ ചുമതലയുള്ളതുമായ ഒറ്റപ്പാലം മണ്ഡലത്തിലെ ബാപ്പുജി പാര്‍ക്ക് നവീകരണം എന്ന പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ എസ്റ്റിമേറ്റും ഡി.പി.ആറും സര്‍ക്കാരിലേയ്ക്ക് സമര്‍പ്പിച്ചതെന്നാണ്; വിശദവിവരം ലഭ്യമാക്കാമോ?
കായംകുളം ഡി.റ്റി.പി.സി. അമിനിറ്റി സെന്റര്‍
5014.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മാസം മുതല്‍ 2024 മെയ് വരെ കായംകുളം ഡി.റ്റി.പി.സി. അമിനിറ്റി സെന്റര്‍ വഴി ലഭിച്ച വരുമാനം എത്രയെന്നും ഏതൊക്കെ മാര്‍ഗ്ഗങ്ങളിലൂടെയാണ് വരുമാനം ലഭിച്ചതെന്നും വിശദമാക്കാമോ?
കാപ്പാട് ബീച്ചിന്റെ സമഗ്ര വികസനം
5015.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാപ്പാട് ബീച്ചിൻെറ സമഗ്ര വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ആലോചിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ബ്ലൂ ഫ്ലാഗ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ബീച്ച് എന്ന നിലയ്ക്കുളള പരിഗണന ടൂറിസം ഡിപ്പാര്‍ട്ട്മെന്റിന്റെ ഭാഗത്ത് നിന്ന് കാപ്പാടിന് ലഭിച്ചിട്ടില്ല എന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
കാഞ്ഞങ്ങാട് മണ്ഡലത്തിലെ ടൂറിസം പദ്ധതികൾ
5016.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ ടൂറിസം മേഖലയുടെ വികസനത്തിനായി എന്തെല്ലാം പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ടൂറിസം വികസനത്തിനായി 2016 മെയ് മുതൽ നാളിതുവരെ നടപ്പിലാക്കിയ പദ്ധതികൾ സംബന്ധിച്ച വിശദാംശം നൽകാമോ;
( സി )
ഓരോ പദ്ധതിയുടെയും പ്രവർത്തന പുരോഗതി വിശദമാക്കാമോ?
വാഗമണിലെ ഗ്ലാസ് ബ്രിഡ്ജ്
5017.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാഗമണിലെ ഗ്ലാസ് ബ്രിഡ്ജ് നിർമ്മാണത്തിന്റെ എസ്റ്റിമേറ്റ് തുക എത്രയായിരുന്നു എന്ന് വ്യക്തമാക്കാമോ; എസ്റ്റിമേറ്റിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
വാഗമണിലെ ഗ്ലാസ് ബ്രിഡ്ജ് നിർമ്മാണത്തിനായി സർക്കാർ ടെൻഡർ വിളിച്ചിരുന്നോ ; ആർ.എഫ്.പി.യുടെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ടെൻഡറിൽ പ്രീ ക്വാളിഫിക്കേഷൻ കണ്ടീഷൻ എന്തായിരുന്നു എന്ന് വ്യക്തമാക്കാമോ; ആദ്യം നിശ്ചയിച്ച പ്രീ ക്വാളിഫിക്കേഷൻ കണ്ടീഷനിൽ ഏതെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; പ്രീ ക്വാളിഫിക്കേഷൻ കണ്ടീഷൻ വ്യവസ്ഥകളുടെ പകർപ്പ് ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത ടെൻഡറിൽ ഏതൊക്കെ സ്ഥാപനങ്ങളാണ് പങ്കെടുത്തത് എന്നും എത്ര തുകയാണ് ഓരോ സ്ഥാപനവും ക്വാട്ട് ചെയ്തത് എന്നും വിശദമാക്കാമോ;
( ഇ )
ഏതു സ്ഥാപനത്തിനാണ് പ്രസ്തുത നിർമ്മാണ കരാർ നൽകിയത് എന്ന് വ്യക്തമാക്കാമോ; കരാറിന്റെ പകർപ്പ് ലഭ്യമാക്കാമോ?
വയനാട്ടിലെ ഗ്ലാസ് ബ്രിഡ്ജ്
5018.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. സണ്ണി ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട്ടിലെ ഗ്ലാസ് ബ്രിഡ്‌ജിന്റെ കരാർ ടെൻഡറിലൂടെയാണോ നൽകിയതെന്നും ഏതു സ്ഥാപനത്തിനാണ് കരാർ നൽകിയതെന്നും അറിയിക്കുമോ;
( ബി )
കരാർ നൽകുന്നതിന് മുൻപ് കരാർ നേടിയ സ്ഥാപനങ്ങൾക്ക് ഗ്ലാസ് ബ്രിഡ്ജ് നിർമ്മാണത്തിൽ മുൻ പ്രവൃത്തിപരിചയം ഉണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കരാർ നേടിയ സ്ഥാപനത്തിന്റെ മുൻ പ്രവൃത്തിപരിചയം സംബന്ധിച്ച രേഖകൾ നല്കിയിരുന്നോ; വിശദമാക്കുമോ?
പിറവം മണ്ഡലത്തിലെ ടൂറിസം സ്പോട്ടുകൾ
5019.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിറവം മണ്ഡലത്തിലെ വിനോദസഞ്ചാര വികസനത്തിനായി തിരഞ്ഞെടുക്കുന്നതിന് അനുയോജ്യമായ സ്പോട്ടുകൾ ഏതൊക്കെയെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ടൂറിസം സ്പോട്ടുകളാക്കി മാറ്റുന്നതിനായി പ്രസ്തുത മണ്ഡലത്തിൽ നിന്നും ഏതെല്ലാം സ്ഥലങ്ങളുടെ പ്രൊപ്പോസൽ ആണ് ലഭിച്ചിട്ടുള്ളത്; വിശദവിരം ലഭ്യമാക്കാമോ;
( സി )
ഇതുമായി ബന്ധപ്പെട്ട് നിലവിൽ സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ?
വയ്യാങ്കരച്ചിറ ടൂറിസം പദ്ധതി
5020.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ താമരക്കുളം വയ്യാങ്കരച്ചിറ ടൂറിസം പദ്ധതിയുടെ വിപുലീകരണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളും അനുവദിച്ച തുകയും വിശദമായ പദ്ധതി രേഖയുടെ പകര്‍പ്പും ലഭ്യമാക്കുമോ?
മലബാറിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനം
5021.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാറിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനത്തിനു വേണ്ടി ഈ സ‍ർക്കാർ എന്തൊക്കെ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
മലബാർ റിവർ ക്രൂയിസ് പദ്ധതി എപ്പോള്‍ പൂർത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
ഹോംസ്റ്റേ നിർമ്മാണം
5022.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉത്തരവാദിത്ത ടൂറിസം നയത്തിന്റെ ഭാഗമായി ഹോംസ്റ്റേകള്‍ നിർമ്മിച്ചവർക്കും പുതുതായി നിർമ്മിക്കുന്നവർക്കും തീരദേശ മേഖലയില്‍ നിർമ്മാണത്തിന് ഇളവുകള്‍ അനുവദിക്കപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഇക്കാര്യത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കൂടി നിർദ്ദേശം നല്‍കി നിർമ്മാണപ്രവർത്തനങ്ങള്‍ക്ക് ഉദാര നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എരവത്ത്കുന്ന് പൈതൃക ടൂറിസം
5023.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എരവത്ത്കുന്ന് പൈതൃക ടൂറിസം പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
പെരിയ എയര്‍സ്ട്രിപ്പ് പദ്ധതി
5024.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പെരിയ എയര്‍സ്ട്രിപ്പ് പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
ഇതിനായി കാസര്‍ഗോഡ് ബേക്കല്‍ റിസോര്‍ട്ട്സ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ഇതിനകം എത്ര ഭൂമിയാണ് ഏറ്റെടുത്തിട്ടുള്ളത്;
( സി )
ഇപ്രകാരം ഏറ്റെടുത്ത ഭൂമിയില്‍ എത്ര ഭൂമി ലീസിന് നല്‍കിയെന്നും അതില്‍ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചോയെന്നും അറിയിക്കാമോ;
( ഡി )
ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും കേസുകള്‍ നിലവിലുണ്ടോ; ലീസിന് നല്‍കിയ ഭൂമിയില്‍ പാട്ട തുക കുടിശികയുണ്ടോ; വിശദമാക്കുമോ?
അരുവിക്കര ടൂറിസം കോറി‍‍‍ഡോര്‍ പദ്ധതി
5025.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച അരുവിക്കര ടൂറിസം കോറി‍‍‍ഡോര്‍ പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
സമയബന്ധിതമായി ഈ പദ്ധതി ആരംഭിച്ച് നടപ്പിലാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ?
വിനോദസഞ്ചാര മേഖലയെ അന്തർദേശീയ തലത്തിൽ അവതരിപ്പിക്കാൻ നടപടി
5026.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. എം.വിജിന്‍
ശ്രീ. എച്ച്. സലാം
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാര മേഖലയുടെ സാധ്യതകളും പ്രത്യേകതകളും ദേശീയ-അന്തർദേശീയ തലത്തിൽ അവതരിപ്പിക്കുന്നതിനും പ്രചാരണം നടത്തുന്നതിനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
ലോകത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാര മേളയായ സ്പെയിനിലെ ഫിടൂർ മേളയിൽ സംസ്ഥാന ടൂറിസം രംഗത്തെ അവതരിപ്പിക്കുവാൻ കഴിഞ്ഞിരുന്നോ; വിശദമാക്കാമോ;
( സി )
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന തരത്തിൽ വിനോദസഞ്ചാര മേഖലയ്ക്ക് ലഭിച്ചിട്ടുള്ള അംഗീകാരങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കുമോ?
സാഹസിക വിനോദസഞ്ചാര മേഖലയുടെ വികസനം
5027.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സാഹസിക വിനോദസഞ്ചാരം വികസിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ മേഖലയിൽ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
സാഹസിക വിനോദസഞ്ചാര മേഖലയുടെ വികാസം സംസ്ഥാനത്ത് ലഭ്യമാക്കുന്ന തൊഴിലവസരങ്ങള്‍ വിശകലനം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
ഈ സര്‍ക്കാരിന്റെ കാലത്ത് സാഹസിക വിനോദസഞ്ചാര മേഖലയിൽ ലഭ്യമായ വരുമാനം എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ?
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യസംസ്ക്കരണം
5028.
ശ്രീ. പി. കെ. ബഷീർ
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് കുപ്പികൾ, ക്യാരി ബാഗുകൾ, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നത് മാലിന്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യങ്ങൾ നിയന്ത്രിക്കുന്നതിനായി സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ, ബയോഗ്യാസ് പ്ലാന്റുകൾ, ഇൻസിനറേറ്ററുകൾ എന്നിവ സ്ഥാപിക്കുന്നതിന് പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( സി )
വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനായി മാലിന്യ സംസ്ക്കരണവും ശുചിത്വവും ഉറപ്പ് വരുത്താൻ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണ് എന്നറിയിക്കുമോ?
ആക്കുളം ഗ്ലാസ് ബ്രിഡ്ജ് നിർമ്മാണം
5029.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗ്ലാസ് ബ്രിഡ്ജ്, ഫ്ലോട്ടിങ് ബ്രിഡ്ജ് പോലെ വ്യത്യസ്തമായ നിർമ്മിതികൾ സർക്കാർ സ്ഥലങ്ങളിൽ നിർമ്മിക്കുന്നതിന് പൊതുവായ സുരക്ഷാ മാനദണ്ഡങ്ങൾ തയാറാക്കിയിട്ടുണ്ടോ; ഇതിന്റെ സുരക്ഷാപരിശോധന നടത്താൻ ഏത് ഏജൻസിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്; വിശദാംശം വ്യക്തമാക്കാമോ;
( ബി )
ആക്കുളം പാർക്കിന്റെ ചുമതല ഏത് സൊസൈറ്റിക്കാണ് നൽകിയിരിക്കുന്നതെന്ന് അറിയിക്കാമോ; ഇതിന്റെ കരാറും നടപടിക്രമങ്ങളും വിശദീകരിക്കാമോ;
( സി )
ആക്കുളത്ത് ഗ്ലാസ് ബ്രിഡ്ജ് നിർമ്മണത്തിന്റെ ടെൻഡർ നടപടിക്രമങ്ങൾ വിശദമാക്കുമോ; കരാറുകാരന്റെ ഇക്കാര്യത്തിലുള്ള മുൻപരിചയം സംബന്ധിച്ച് പരിശോധന നടത്തിയിട്ടുണ്ടോ; പ്രസ്തുത കരാറുകാരന് പൊതുമരാമത്ത് വകുപ്പിന്റെ രജിസ്ട്രേഷനുണ്ടോ; വിശദമാക്കുമോ;
( ഡി )
പ്രസ്തുത ബ്രിഡ്ജ് തകർന്ന സംഭവത്തിൽ പാർക്കിലെ ഏതെങ്കിലും ജീവനക്കാർക്ക് എതിരെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലോ ബന്ധപ്പെട്ട സൊസൈറ്റിയോ നടപടി സ്വീകരിച്ചിട്ടുണ്ടോ; ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കി ബ്രിഡ്ജ് തുറക്കാൻ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
വ്ലാത്താങ്കര-ചെങ്കല്‍ തീര്‍ത്ഥാടന ടൂറിസം
5030.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തിലെ വ്ലാത്താങ്കര, ചെങ്കല്‍ എന്നീ സ്ഥലങ്ങളില്‍ തീര്‍ത്ഥാടന ടൂറിസവുമായി ബന്ധപ്പെട്ട് ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥലങ്ങളില്‍ ഏതൊക്കെ പ്രവൃത്തികളാണ് ആരംഭിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ?
ഫാം ടൂറിസം പദ്ധതി
5031.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക മേഖലയെ വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെടുത്തുന്ന ഫാം ടൂറിസം പദ്ധതിയുടെ പുരോഗതി വിശകലന വിധേയമാക്കിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കാമോ;
( ബി )
ആരോഗ്യ ശുചിത്വ സംരക്ഷണത്തില്‍ വിനോദസഞ്ചാര മേഖലയെ മികച്ച നിലവാരത്തില്‍ നിലനിര്‍ത്തുന്നതിനുവേണ്ടി നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ?
കേരളത്തിന്റെ ടൂറിസം സാധ്യതകള്‍
5032.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡിനുശേഷം കേരളത്തില്‍ ടൂറിസത്തിന്റെ വ്യാപ്തി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓരോ ജില്ലയിലെയും ടൂറിസം സാധ്യതകളുടെ അടിസ്ഥാനത്തില്‍ മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കി ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
വിനോദസഞ്ചാര മേഖലകളിലെ അപകട മരണങ്ങൾ
5033.
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിനോദസഞ്ചാര മേഖലകളിൽ ചെറുപ്പക്കാരുടെയും വിദ്യാർത്ഥികളുടെയും അപകട മരണങ്ങൾ ആശങ്കജനകമാംവിധം വർദ്ധിച്ച് വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിനിടയാക്കുന്ന കാരണങ്ങൾ വിശകലനം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
അപകട മരണങ്ങൾക്ക് പ്രധാന കാരണങ്ങളിലൊന്ന് മദ്യം-മയക്കുമരുന്ന് എന്നിവയുടെ അനിയന്ത്രിത ഉപ​യോഗമാണെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഇത്തരം അപകടമരണങ്ങൾ ഒഴിവാക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുക​ളെ സംബന്ധിച്ച് അവബോധം ഉണ്ടാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
ടൂറിസം മേഖലയുടെ വികസനം
5034.
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സീസണ്‍ എന്ന സങ്കല്പം ഒഴിവാക്കി വര്‍ഷം മുഴുവനും വിനോദസഞ്ചാരികള്‍ക്ക് വന്നുപോകാന്‍ കഴിയുന്ന മേഖലയാക്കി സംസ്ഥാനത്തെ മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( ബി )
പ്രത്യേകമായ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ എന്നതിൽ നിന്നും സംസ്ഥാനത്തെ മുഴുവനായി ഒരു വിനോദ സഞ്ചാര മേഖലയായി വികസിപ്പിക്കുന്ന സമീപനത്തിന്റെ ഭാഗമായി സ്വീകരിച്ച നടപടി വിശദമാക്കുമോ;
( സി )
സഞ്ചാരികള്‍ക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ മേഖലയിലെ കൂടുതല്‍ കാഴ്ചകള്‍ സാധ്യമാക്കുന്നതിനുദ്ദേശിച്ചുകൊണ്ട് നടപ്പാക്കുന്ന പദ്ധതിയുടെ പുരോഗതി വെളിപ്പെടുത്തുമോ;
( ഡി )
വിനോദസഞ്ചാര കേന്ദ്രങ്ങളിലും അനുബന്ധ റോഡുകളിലും വൃത്തിയും ശുചിത്വവുമുള്ള വിശ്രമ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍ഗണന നല്‍കുമോ; വ്യക്തമാക്കുമോ?
വയനാട്ടിലെ ഗ്ലാസ് ബ്രിഡ്ജ് നിർമ്മാണം
5035.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട്ടിലെ ഗ്ലാസ് ബ്രിഡ്ജ് നിർമ്മാണത്തിന്റെ എസ്റ്റിമേറ്റ് തുക എത്രയായിരുന്നു എന്ന് വ്യക്തമാക്കാമോ; എസ്റ്റിമേറ്റിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഗ്ലാസ് ബ്രിഡ്ജ് നിർമ്മാണത്തിനായി ടെൻഡർ വിളിച്ചിരുന്നോ; ആർ.എഫ്.പി. യുടെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ടെൻഡറിൽ പ്രീ ക്വാളിഫിക്കേഷൻ കണ്ടീഷൻ എന്തായിരുന്നു എന്നും ആദ്യം നിശ്ചയിച്ച പ്രീ ക്വാളിഫിക്കേഷൻ കണ്ടീഷനിൽ ഏതെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ; പ്രീ ക്വാളിഫിക്കേഷൻ കണ്ടീഷൻ വ്യവസ്ഥകളുടെ പകർപ്പ് ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത ടെൻഡറിൽ ഏതൊക്കെ സ്ഥാപനങ്ങളാണ് പങ്കെടുത്തത് എന്നും എത്ര തുകയാണ് ഓരോ സ്ഥാപനവും ക്വാട്ട് ചെയ്തത് എന്നും വിശദമാക്കാമോ;
( ഇ )
ഏതു സ്ഥാപനത്തിനാണ് പ്രസ്തുത നിർമ്മാണ കരാർ നൽകിയത് എന്ന് വ്യക്തമാക്കാമോ; കരാറിന്റെ പകർപ്പ് ലഭ്യമാക്കാമോ?
കുന്നംകുളം മണ്ഡലത്തിലെ ടൂറിസം പദ്ധതി
5036.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം മണ്ഡലത്തില്‍ ആനക്കുണ്ട് ജലാശയവുമായി ബന്ധപ്പെട്ട ടൂറിസം പദ്ധതി നടപ്പിലാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.