UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >10th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 10th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

397.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വാടക ബാദ്ധ്യത ഒഴിവാക്കുന്നതിന് ധനകാര്യവകുപ്പ് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ?
398.
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ആഭ്യന്തര ഉല്പാദനത്തിന്റെ മൂന്നു ശതമാനമായി നിശ്ചയിച്ചതനുസരിച്ച് ഇതുവരെ എത്ര തുകയാണ് കടമെടുത്തതെന്ന് വ്യകതമാക്കുമോ;
( ബി )
ഈ സാമ്പത്തിക വർഷത്തിന്റെ ശേഷിക്കുന്ന കാലയളവിൽ കടമെടുക്കാവുന്ന തുക എത്രയാണ്; ഇതിന് കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ടോയെന്ന് വ്യകതമാക്കുമോ;
( സി )
ഈ വർഷത്തെ വിവിധ ചെലവുകൾക്കായി എപ്രകാരം തുക കണ്ടെത്താനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
399.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ ന്യൂനപക്ഷ സ്കോളർഷിപ്പ് ഉൾപ്പെടെ വിവിധ സ്കോളർഷിപ്പുകൾക്കായി വകയിരുത്തിയിട്ടുള്ള തുകയും, ഓരോ ഇനത്തിലും നാളിതുവരെ ചെലവഴിച്ച തുകയും എത്രയാണെന്ന് വ്യക്തമാക്കുമോ?
400.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാരിനെ സാമ്പത്തികമായി തളര്‍ത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളും ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും വിശദമാക്കാമോ;
( ബി )
ധനകാര്യ നടത്തിപ്പ് കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
അടിയന്തര സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് നടപ്പിലാക്കിയ ട്രഷറി നിയന്ത്രണം പിന്‍വലിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ. കുടിശ്ശിക അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
401.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രവർത്തിച്ചുവരുന്ന എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റിയുടെ പ്രവർത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത കമ്മിറ്റി ഏറ്റവും ഒടുവിൽ റിപ്പോർട്ട് സമർപ്പിച്ചത് എന്നാണ്; ഏതെല്ലാം നിയമത്തിന്റെയും ചട്ടത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമസഭയിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടത്; വിശദമാക്കാമോ;
( സി )
പ്രസ്തുത കമ്മിറ്റിയുടെ ഏതെല്ലാം ശിപാർശകളാണ് ബജറ്റിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത കമ്മിറ്റിയുടെ പ്രവർത്തനം നിർത്തി വച്ചതായുള്ള മാധ്യമ റിപ്പോർട്ടുകൾ സർക്കാർ തലത്തിൽ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
ഏതെല്ലാം വർഷത്തെ റിപ്പോർട്ടുകളാണ് ഇനി നിയമസഭയിൽ സമർപ്പിക്കുവാനുള്ളതെന്ന് വിശദമാക്കാമോ?
402.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മാർച്ച് 31-ന് സംസ്ഥാനത്തിന്റെ പൊതു കടം എത്രയായിരുന്നുവെന്നും നിലവിൽ സംസ്ഥാനത്തിന്റെ പൊതു കടം എത്രയാണെന്നും വ്യകതമാക്കുമോ;
( ബി )
2016 മാർച്ച് 31ന് സംസ്ഥാനത്തെ ആളോഹരി കടം എത്രയായിരുന്നുവെന്നും നിലവിൽ സംസ്ഥാനത്തെ ആളോഹരി കടം എത്രയാണെന്നും വ്യകതമാക്കുമോ;
( സി )
ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും സംസ്ഥാനത്തിന്റെ പൊതു കടത്തിലും ആളോഹരി കടത്തിലും ഉണ്ടായ വർദ്ധനവ് എത്ര ആണെന്ന് വ്യക്തമാക്കുമോ?
403.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളീയം പരിപാടിക്കായി ധനകാര്യ വകുപ്പിന്റെ നിയന്ത്രണത്തില്‍ വരുന്ന വിവിധ സ്ഥാപനങ്ങൾ നൽകിയിട്ടുള്ള തുകയുടെ വിശദാംശം ഇനം തിരിച്ച് ലഭ്യമാക്കുമോ?
404.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. പി. അബ്ദുല്‍ ഹമീദ്
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-2024 സാമ്പത്തിക വർഷത്തിന്റെ അവസാനപാദം എത്ര കോടി രൂപ കടമെടുക്കാനാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്; എത്ര കോടി രൂപ കടമെടുക്കാനാണ് കേന്ദ്രാനുമതി ലഭിച്ചത്; വിശദമാക്കുമോ;
( ബി )
ഇത് വാർഷിക പദ്ധതിയെ എപ്രകാരം ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; പദ്ധതി നടത്തിപ്പിനായി എപ്രകാരം തുക കണ്ടെത്താനാകുമെന്നാണ് കരുതുന്നത്; വിശദമാക്കാമോ;
( സി )
വിവിധ ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്നതിനും കരാറുകാർക്കുള്ള തുക നൽകാനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
405.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്ഭവന്റെ ചെലവുകൾക്കായി നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ എത്ര തുക വകയിരുത്തിയിരുന്നുവെന്ന് വ്യക്തമാക്കുമോ ;
( ബി )
ബജറ്റ് വിഹിതത്തിന് പുറമെ എത്ര തുക അധികമായി അനുവദിച്ചു നൽകി; വിശദാംശം ഇനം തിരിച്ചു വ്യക്തമാക്കുമോ?
406.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ ലൈഫ്‌ മിഷൻ പദ്ധതിക്കായി വകയിരുത്തിയ തുക എത്രയാണ്; നാളിതുവരെ ഈ ഇനത്തിൽ അനുവദിച്ച തുകയിൽ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ?
മേജര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസന പദ്ധതികള്‍
407.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മേജര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസന പദ്ധതികള്‍ക്കായി നടപ്പ് സാമ്പത്തിക വര്‍ഷം വകയിരുത്തിയ തുകയുടെയും ചെലവഴിച്ച തുകയുടേയും വിശദാംശം ലഭ്യമാക്കാമോ;
( ബി )
റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതികള്‍ക്കായി വകയിരുത്തിയ തുകയുടെയും ചെലവഴിച്ച തുകയുടെയും വിശദാംശം ലഭ്യമാക്കാമോ?
408.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തില്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ചലഞ്ച് ഫണ്ട് സൗകര്യം ഏതൊക്കെ സ്കൂളുകളില്‍ ലഭിച്ചിട്ടുണ്ടെന്ന് പറയാമോ;
( ബി )
കുന്നുമ്മല്‍ സബ് ജില്ലയിലെ ദേവര്‍ കോവില്‍ വെസ്റ്റ്‌ എല്‍.പി. സ്കൂളിന് ചലഞ്ച് ഫണ്ട് പ്രകാരം ബില്‍ഡിംഗ് നിര്‍മ്മാണം പൂർത്തീകരിച്ചിട്ടും ഫണ്ട് ലഭ്യമാക്കാനുള്ള തടസ്സം എന്താണെന്ന് വിശദമാക്കാമോ?
409.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2013-14 വര്‍ഷത്തില്‍ കേരളത്തിന്റെ കടമെടുപ്പ് പരിധി എത്ര ശതമാനമായിരുന്നു എന്നത് വ്യക്തമാക്കാമോ;
( ബി )
നിലവില്‍ കേരളത്തിന്റെ കടമെടുപ്പ് പരിധി എത്ര ശതമാനമാണ് എന്നത് വിശദമാക്കാമോ?
410.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തില്‍ കിഫ്ബി പദ്ധതിയില്‍ എത്ര പ്രൊപ്പോസല്‍ ലഭിച്ചു എന്നും അവ ഏതൊക്കെയാണെന്നും വ്യക്തമാക്കാമോ;
( ബി )
ധനകാര്യ അനുമതി ലഭിച്ച പ്രവൃത്തികള്‍ ഏതൊക്കെയെന്നും അതിൽ പ്രവൃത്തികൾ പൂർത്തിയായവ ഏതൊക്കെയാണെന്നും അറിയിക്കാമോ;
( സി )
മറ്റ് പ്രവൃത്തികളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും വ്യക്തമാക്കുമോ?
411.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ടുപയോഗിച്ച് കിലയെ നിർവ്വഹണ ഏജന്‍സിയാക്കി നടപ്പിലാക്കുന്ന ആറ്റിങ്ങല്‍ ടൗൺ യു.പി.എസ് കെട്ടിട നിര്‍മ്മാണം, നഗരൂര്‍ നെടുമ്പറമ്പ് എച്ച്.എസ്.എസ് കെട്ടിട നിര്‍മ്മാണം, തട്ടത്തുമല എച്ച്.എസ്.എസ് കെട്ടിട നിര്‍മ്മാണം എന്നീ പ്രവൃത്തികളില്‍ കിഫ്ബി നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾ ആരംഭിക്കുന്നതില്‍ നിലനില്‍ക്കുന്ന തടസ്സങ്ങള്‍ വിശദമാക്കുമോ?
412.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് മുഖാന്തിരം പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ഭരണാനുമതി ലഭിച്ച കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ പുതൃക്ക ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിന്റെയും പഴത്തോട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിന്റേയും നിര്‍മ്മാണ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനുള്ള തടസ്സങ്ങള്‍ പരിഹരിച്ച് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
413.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ധനസഹായത്തോടെ നിര്‍മ്മിക്കുന്ന തൃശൂര്‍ ജില്ലയിലെ തിരുവത്ര ജി.എം.എല്‍.പി.എസ്. സ്കൂളിന്റെ നിര്‍മ്മാണം ആരംഭിയ്ക്കുവാന്‍ കഴിയാത്തതിന്റെ കാരണം എന്താണെന്നും പ്ര൮ത്തി ആരംഭിയ്ക്കുവാന്‍ വൈകുന്നത് പരിഹരിക്കാന്‍ സ്വീകരിച്ച നടപടികൾ എന്താണെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിന്റെ വിശദാംശം ലഭ്യമാക്കാമോ?
414.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയിലുൾപ്പെട്ട മലമ്പുഴ മണ്ഡലത്തിലെ കഞ്ചിക്കോട് ഇൻഡസ്ട്രിയൽ എസ്‍റ്റേറ്റ്-മൂപ്പൻ റോഡ് നിര്‍മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ടും ഇനിയും പ്രവൃത്തികൾ ആരംഭിക്കാൻ കഴിയാത്തതിന്റെ കാരണം അറിയിക്കാമോ?
415.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി തുക വകയിരുത്തിയിരുന്ന ചവറ മണ്ഡലത്തിലെ അരിനല്ലൂര്‍-പെരിങ്ങാലം പാലം നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ പുരോഗതി അറിയിക്കുമോ?
416.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തില്‍ കിഫ്ബി മുഖേന ഭരണാനുമതി ലഭിച്ചതും പൂര്‍ത്തിയാകാത്തതുമായ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( സി )
ഓരോ പ്രവൃത്തിയും പൂര്‍ത്തിയാക്കുന്നതിനു കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിനുള്ള കാരണം എന്താണെന്ന് അറിയിക്കുമോ?
417.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന നടപ്പാക്കുന്ന നാദാപുരം മണ്ഡലത്തിലെ കായപ്പനച്ചി - കുന്നുംചിറ - എടച്ചേരി (പുതിയങ്ങാടി ) റോഡ്‌ നിര്‍മ്മാണത്തിന് ഭരണാനുമതി ലഭ്യമാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് എന്ന് ഭരണാനുമതി ലഭ്യമാക്കും എന്ന് വ്യക്തമാക്കാമോ?
418.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിൽ കിഫ്ബി മുഖേന വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന അക്രെഡിറ്റഡ് ഏജന്‍സികളായ ഇന്‍കില്‍, കിറ്റ് കോ, വാപ്ക്കോസ്, റ്റി.ഡി.എൽ.സി., കോസ്റ്റ് ഫോര്‍ഡ്, നിര്‍മ്മിതി കേന്ദ്രം, കെ.ആർ.എഫ്.ബി., കെ.എസ്.റ്റി.പി. തുടങ്ങിയവ ഏറ്റെടുത്ത പ്ര൮ത്തികളുടെ വിശദാംശം, ആരംഭിച്ച തീയതി, നിലവിലെ സ്ഥിതി എന്നിവ ഏജന്‍സി തിരിച്ച് പട്ടികപ്പെടുത്തി ലഭ്യമാക്കാമോ?
419.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് മുഖേന നടപ്പിലാക്കുന്നതും കിറ്റ്കോ നിർവ്വഹണ ഏജന്‍സിയായിട്ടുമുള്ള കോങ്ങാട് മണ്ഡലത്തിലെ പത്തിരിപ്പാല സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് കെട്ടിട നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതില്‍ കാലതാമസം നേരിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു പ്രവൃത്തി ആരംഭിക്കുന്നതിനു എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നു വിശദമാക്കാമോ?
420.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ടുപയോഗിച്ച് കേരള സ്റ്റേറ്റ് കോസ്റ്റല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനെ നിർവ്വഹണ ഏജന്‍സിയാക്കി നടപ്പിലാക്കുന്ന വക്കം, മാങ്കുഴി, നിലയ്ക്കാമുക്ക്, കിളിമാനൂര്‍ (പഴയകുന്നുമ്മേല്‍) മാര്‍ക്കറ്റുകളുടെ നവീകരണം സംബന്ധിച്ച് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?
421.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്‌ബി മുഖേന നടപ്പാക്കുന്ന എറണാകുളം ജില്ലയിലെ തങ്കളം-കാക്കനാട് നാലുവരി പാതയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
അലൈന്‍മെന്റില്‍ മാറ്റം വരുത്താതെ കിഫ്ബി പദ്ധതിയായി തന്നെ പ്രസ്തുത പദ്ധതി നടപ്പാക്കുമോ; വ്യക്തമാക്കാമോ?
422.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ നിയോജകമണ്ഡലത്തിലെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കല്ലിങ്കല്‍ പാടം ജി.എച്ച്.എസ്.എസ്. കെട്ടിട നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്ന് ആരംഭിക്കുവാന്‍ കഴിയുമെന്നും നിലവിലെ സ്ഥിതി ഏത് ഘട്ടത്തിലാണെന്നും വ്യക്തമാക്കാമോ?
423.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തില്‍ 2022-23, 2023-24 സാമ്പത്തിക വര്‍ഷത്തില്‍ എം.എല്‍.എ. ആസ്തി വികസന പദ്ധതി പ്രകാരം നല്‍കിയ ശിപാര്‍ശകളില്‍ ഏതെല്ലാം പ്രവ‍ൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത വര്‍ഷത്തെ പ്രവൃത്തികളില്‍ ഏതെല്ലാം പ്രവൃത്തികള്‍ക്ക് ഇനി ഭരണാനുമതി നല്‍കാനുണ്ടെന്നും ഭരണാനുമതി നല്‍കാന്‍ വെെകുന്നത് എന്തുകൊണ്ടാണെന്നും അറിയിക്കാമോ?
424.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ നിയന്ത്രിത ഓട്ടോണമസ് സ്ഥാപനങ്ങളായ ഐ.എച്ച്.ആര്‍.ഡി., എല്‍.ബി.എസ്. സെന്റർ എന്നിവയ്ക്ക് നിയോജകമണ്ഡല ആസ്തി വികസന ഫണ്ട് ചെലവഴിച്ച് അക്കാദമിക് ബ്ലോക്കുകള്‍ നിർമ്മിക്കുന്നത് സംബന്ധിച്ച ഫയലിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
ആസ്തിവികസന ഫണ്ട് സംബന്ധിച്ച് ഗൈഡ് ലൈന്‍ പരിഷ്കരിക്കുന്ന നടപടികളുടെ പുരോഗതി അറിയിക്കാമോ;
( സി )
പ്രസ്തുത ഗൈഡ് ലൈന്‍ പരിഷ്കരിക്കുന്നതിന് ധനമന്ത്രി നല്കിയ നിർദ്ദേശം ഒരു വർഷത്തോളമായിട്ടും തീരുമാനമാകാതെ നീളുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അടിയന്തര ഇടപെടല്‍ നടത്തി പ്രസ്തുത വിഷയം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാമോ ?
425.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വണ്ടൂര്‍ മണ്ഡലത്തില്‍ 2016 -17 സാമ്പത്തിക വര്‍ഷം മുതല്‍ 2023-24 സാമ്പത്തിക വര്‍ഷം വരെ എം.എല്‍.എ. യുടെ മണ്ഡല ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പ്രവൃത്തികളുടെ പേര്, തുക എന്നിവ വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കാമോ?
426.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചായത്ത് ആസ്തികളിൽ രേഖപ്പെടുത്തിയിട്ടുള്ളതും ഉപയോഗ യോഗ്യമല്ലാത്ത രീതിയിൽ തകർന്ന് കിടക്കുന്നതുമായ വൈപ്പിൻ മണ്ഡലത്തിലെ റോഡുകള്‍ ടാറിംഗ് ചെയ്തും ഇന്റര്‍ലോക്കിംഗ് ടൈല്‍ വിരിച്ചും സംരക്ഷിക്കുന്നതിനായി മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്നും തുക വിനിയോഗിക്കുന്നതിനായി സമര്‍പ്പിച്ച പ്രൊപ്പോസലുകള്‍ക്ക് ധനകാര്യ വകുപ്പിന്റെ നിര്‍ദ്ദേശം കാരണം അനുമതി ലഭ്യമാകാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡുകളുടെ ശോചനീയാവസ്ഥയും റോഡുകള്‍ പുനരുദ്ധരിക്കാന്‍ മറ്റ് ഫണ്ടുകള്‍ അനുവദിക്കപ്പെടാത്ത സാഹചര്യവും കണക്കിലെടുത്ത് മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ സമര്‍പ്പിച്ചിട്ടുള്ള പ്രൊപ്പോസലുകള്‍ക്ക് പ്രത്യേക അനുമതി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?
427.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എടച്ചേരി ഗ്രാമ പഞ്ചായത്ത് കെട്ടിടം നിര്‍മ്മിക്കുന്നതിന് എം.എല്‍.എ. ആസ്തി വികസന ഫണ്ടിലെ സേവിംഗ്സില്‍ നിന്നും ഫണ്ട് അനുവദിക്കാന്‍ എം.എല്‍.എ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്നറിയിക്കുമോ?
428.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജകമണ്ഡലത്തിലെ എം.എല്‍.എ. ആസ്തിവികസന ഫണ്ട്/എസ്.ഡി.എഫ്. പദ്ധതികളില്‍ നിന്നും 2017-18 മുതല്‍ 2023-24 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ ടെന്‍ഡര്‍ സേവിംഗ്സ് തുക എത്രയാണെന്ന് സാമ്പത്തിക വര്‍ഷം തിരിച്ച് അറിയിക്കാമോ;
( ബി )
പ്രസ്തുത സേവിംഗ്സ് തുകകള്‍ ഉപയോഗിച്ച് പുതുതായി ഏതൊക്കെ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും വിശദവിവരം ലഭ്യമാക്കാമോ?
429.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി മണ്ഡലത്തില്‍ 2017-18 മുതല്‍ 2020-21 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഭരണാനുമതി നല്‍കിയ പ്രവൃത്തികളില്‍ ഇനിയും പൂര്‍ത്തീകരിക്കുവാനുള്ള പ്രവൃത്തികള്‍ ഏതൊക്കെയെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ പേരുവിവരം വെളിപ്പെടുത്തുമോ;
( സി )
പ്രസ്തുത പ്രവൃത്തികളില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചവ ഏതൊക്കെയെന്നും ഭരണാനുമതി നല്‍കിയ തുകയും ടെന്‍ഡര്‍ ചെയ്ത തുകയും എത്രയെന്നും അറിയിക്കുമോ;
( ഡി )
ചാലക്കുടി മണ്ഡലത്തില്‍ 2017-18 മുതല്‍ 2020-21 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഭരണാനുമതി നല്‍കിയ പ്രവൃത്തികളില്‍ പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍ ഏതൊക്കെയെന്നും അവയ്ക്ക് ഭരണാനുമതി നല്‍കിയ തുക എത്രയെന്നും ടെന്‍ഡര്‍ ചെയ്ത തുക എത്രയെന്നും അറിയിക്കാമോ;
( ഇ )
2017-18 മുതല്‍ 2020-21 വരെയുള്ള കാലയളവില്‍ ഏതൊക്കെ സാമ്പത്തികവര്‍ഷത്തെ ടെന്‍ഡര്‍ സേവിംഗ്സ് തിട്ടപ്പെടുത്തിയിട്ടുണ്ടെന്നും അവയുടെ വിശദാംശവും നല്‍കാമോ;
( എഫ് )
സാമ്പത്തികവര്‍ഷത്തെ ടെന്‍ഡര്‍ സേവിംഗ്സ് തിട്ടപ്പെടുത്തിയിട്ടില്ലെങ്കില്‍ ആയതിന്റെ കാരണം അറിയിക്കുമോ?
430.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-19 മുതല്‍ 2020-21 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ഗുരുവായൂര്‍ മണ്ഡലത്തിലെ ആസ്തി വികസന പദ്ധതി പ്രകാരമുള്ള ടെന്‍ഡര്‍ സേവിംഗ്സ് തുക എത്രയാണെന്ന് വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തുക ഉപയോഗിച്ച് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി നടപ്പിലാക്കുന്നതിന് അനുവാദമുണ്ടോ; വിശദമാക്കാമോ?
431.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ 2021-22, 2022-23 വര്‍ഷങ്ങളിലെ എം.എല്‍.എ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന നിധി എന്നിവയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ; പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
മണ്ഡലത്തില്‍ 2022-23 വര്‍ഷത്തെ എം.എല്‍.എ ആസ്തി വികസന ഫണ്ട്, പ്രത്യക വികസന നിധി പദ്ധതികളില്‍ ഭരണാനുമതി ലഭിക്കാത്ത പ്രവൃത്തികളുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
432.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ.-എ.ഡി.എസ്. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രന്ഥശാലകള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ; ഇതുമായി ബന്ധപ്പെട്ട ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
( ബി )
പാറശ്ശാല മണ്ഡലത്തില്‍ എം.എല്‍.എ.യുടെ പ്രാദേശിക വികസന പദ്ധതി, ആസ്തി വികസന പദ്ധതി എന്നിവയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തിലെ ആസ്തി വികസന പദ്ധതിയില്‍ ഇതുവരെയുള്ള ടെന്‍ഡര്‍ സേവിംഗ്സ് സംബന്ധിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ?
433.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി മണ്ഡലത്തില്‍ 2016 ജൂണ്‍ മുതല്‍ നാളിതുവരെ എം.എല്‍.എ- എ.ഡി.എഫ്, എം.എല്‍.എ - എസ്.ഡി.എഫ്. പദ്ധതികളില്‍ ഉള്‍പ്പെടുത്തി വയനാട് മെഡിക്കല്‍ കോളേജിന് അനുവദിച്ച പദ്ധതികളുടെ പേരും തുകയും വ്യക്തമാക്കാമോ;
( ബി )
ഓരോ പദ്ധതിയുടെയും നിലവിലെ പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ?
434.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ 2021-22, 2022-23, 2023-24 എന്നീ വർഷങ്ങളിലെ എല്‍.എ.സി.-എ.ഡി.എസ്., എസ്.ഡി.എഫ്. പ്രവൃത്തികളുടെ നിർവ്വഹണം നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?
435.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 2014-15 മുതല്‍ 2019-20 വരെ യുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ എം.എല്‍.എ ആസ്തി വികസന ഫണ്ടിന്റെ ഭാഗമായി ഭരണാനുമതി ലഭിച്ചതും വിവിധ കാരണങ്ങളാല്‍ ആരംഭിക്കുവാന്‍ സാധിക്കത്തതുമായ പ്രവൃത്തികള്‍ക്ക്‌ പകരം എം.എല്‍.എ മാരുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ പുതിയ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഉണ്ടെങ്കില്‍ അവയുടെ വിശദാംശങ്ങള്‍ നിയോജകമണ്ഡല അടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ?
436.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തില്‍ നിന്നും 2022-23, 2023-24 സാമ്പത്തിക വര്‍ഷങ്ങളില്‍ എം.എല്‍.എ.യുടെ പ്രത്യേക വികസന ഫണ്ടിലേക്ക് ശിപാര്‍ശ ചെയ്ത പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വര്‍ഷം തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
ഇനിയും ഭരണാനുമതി ലഭിക്കാനുള്ള പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്നും ഭരണാനുമതി ലഭിക്കാന്‍ വെെകുന്നതിന്റെ കാരണം എന്താണെന്നും വിശദമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് ത്വരിതഗതിയില്‍ ഭരണാനുമതി ലഭിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
437.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതല്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട സാമ്പത്തിക സഹായത്തില്‍ ഏതെല്ലാം ഇനത്തില്‍ എത്ര കോടി രൂപയുടെ കുറവ് വരുത്തിയിട്ടുണ്ടെന്ന് വിശദമാക്കാമോ?
438.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട കേന്ദ്രവിഹിതം നേടിയെടുക്കുന്നതിനായി എന്തെല്ലാം നടപടികളാണ് നടത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
ഇതിനായി സ്വീകരിച്ച നിയമപരവും ഭരണഘടനാപരവുമായ നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?
439.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിലൂടെ സംസ്ഥാനത്തിന് ലഭിക്കേണ്ട തുക എത്രയെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
സമയബന്ധിതമായി കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്ക് പണം ലഭിക്കാത്തത് എന്തുകൊണ്ടാണെന്നും ഇതു മൂലമുളള പ്രതിസന്ധികള്‍ എന്തൊക്കെയാണെന്നും വിശദമാക്കുമോ?
440.
ശ്രീ ജി എസ് ജയലാൽ
ശ്രീമതി സി. കെ. ആശ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയും കെ.എസ്.എസ്.പി.എല്ലുും (കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് ) അടക്കമുള്ള സംസ്ഥാന ഉടമസ്ഥതയിലുള്ള സംരംഭങ്ങളുടെ സാമ്പത്തിക പ്രവർത്തനങ്ങളെ തടയുന്നതിൽ കേന്ദ്രസർക്കാർ വിവേചനപരമായ നീക്കം നടത്തിയിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണാവകാശത്തിന്മേലുള്ള കൈകടത്തൽ സംസ്ഥാനത്തിന് ദീർഘകാലാടിസ്ഥാനത്തിൽ വിനാശകരമാവുമെന്നത് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പുതിയ ജി.എസ്.ടി. സംവിധാനം അനുസരിച്ച് ജി.എസ്.ടി. വകുപ്പിനെ അടിമുടി പുന:സംഘടിപ്പിച്ചതിന്റെ ഫലമായി 2020-21 മുതലുള്ള സാമ്പത്തിക വർഷങ്ങളിൽ സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ കാര്യമായ വളർച്ചയുണ്ടായിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്തിന് ജി.എസ്.ടി. നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്രം വരുത്തിയ വീഴ്ച, റവന്യൂ കമ്മി ഗ്രാൻറിൽ കേന്ദ്രം വരുത്തിയ കുറവ് തുടങ്ങിയ ഘടകങ്ങൾ സംസ്ഥാനത്തെ എത്രത്തോളം സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് വ്യക്തമാക്കാമോ;
( ഇ )
കേന്ദ്രം അടിച്ചേൽപ്പിച്ച വായ്പാ നിയന്ത്രണങ്ങൾ മൂലം 2016-17 മുതൽ ഇതുവരെ സംസ്ഥാനത്തിന് അർഹതപ്പെട്ട വായ്പാ സമാഹരണത്തിൽ ആകെയുണ്ടായ നഷ്ടം കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
441.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രാവിഷ്കൃത പദ്ധതികൾക്കുള്ള വിഹിതം, നികുതി വിഹിതം എന്നിങ്ങനെ വിവിധ ഇനങ്ങളിലായി സംസ്ഥാന സർക്കാരിന് കേന്ദ്രസർക്കാരിൽ നിന്ന് നിലവിൽ ലഭിക്കുവാനുള്ള കുടിശ്ശിക തുകയുടെ വിശദാംശങ്ങൾ ഇനം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
ജി.എസ്.ടി. കോമ്പൻസേഷൻ ഇനത്തിൽ സംസ്ഥാന സർക്കാരിന് കേന്ദ്രസർക്കാരിൽ നിന്നും കുടിശ്ശിക തുക ലഭിക്കുവാൻ ഉണ്ടോ; ഉണ്ടെങ്കിൽ വിശദാംശം നൽകുമോ?
കേന്ദ്രസർക്കാരിൽ നിന്നും വിവിധ ഇനങ്ങളിലായി ലഭിക്കാനുള്ള കുടിശ്ശിക
442.
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിൽ സംസ്ഥാന സർക്കാരിന് കേന്ദ്രസർക്കാരിൽ നിന്നും കുടിശ്ശിക തുക ലഭിക്കാനുള്ള വിവിധ ഇനങ്ങൾ ഏതൊക്കെയാണെന്നും ഓരോ ഇനത്തിലും എത്ര തുക വീതം ലഭിക്കാനുണ്ട് എന്നും വ്യക്തമാക്കുമോ;
( ബി )
മേൽപ്പറഞ്ഞവയിൽ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് നൽകാത്തത് മൂലവും കേന്ദ്ര ഫണ്ട് ചെലവഴിച്ചത് സംബന്ധിച്ച റിപ്പോർട്ടുകൾ നൽകാത്തതു മൂലവും തുക അനുവദിച്ച് ലഭിക്കാത്ത ഇനങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ഏതൊക്കെ ഇനങ്ങളാണെന്നും എത്ര തുകയാണ് ഈ ഇനത്തിൽ ലഭിക്കാൻ ഉള്ളതെന്നും വ്യക്തമാക്കുമോ?
443.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാരിൽ നിന്നുളള വിഹിതം കുറയുന്നതു മൂലം സംസ്ഥാനം കടക്കെണിയിലാവുന്ന അവസ്ഥ നേരിടാന്‍ എന്തെല്ലാം ബദലുകള്‍ സ്വീകരിച്ചെന്ന് വിശദമാക്കുമോ;
( ബി )
ജി. എസ്. ടി. നഷ്ടപരിഹാരം നിര്‍ത്തിയതിലൂടെ സംസ്ഥാനത്തിനുണ്ടായ നഷ്ടം എത്രയെന്നു വിശദമാക്കാമോ?
444.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനകാര്യ രംഗത്തെ നിലവിലെ സ്ഥിതിഗതികള്‍ പരിഗണിച്ച് സംസ്ഥാനത്തിന്റെ താൽപ്പര്യവും ഭാവിയും മുന്‍നിര്‍ത്തിയുള്ള വികസന കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്താമോ;
( ബി )
സംസ്ഥാനത്തിന് ലഭിക്കേണ്ട ജി. എസ്. ടി. വിഹിതവും മറ്റു കേന്ദ്ര വിഹിതവുമടക്കം എത്ര തുകയാണ് ഈ സാമ്പത്തിക വര്‍ഷം തടഞ്ഞു വച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
സാമ്പത്തികമായ ഈ അവസ്ഥയെ അതിജീവിച്ച് സംസ്ഥാനത്തെ ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദീകരിക്കാമോ?
445.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ കേന്ദ്ര സര്‍ക്കാരില്‍ നിന്നും സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന വരുമാനത്തിന്റെ വിഹിതത്തില്‍ കുറവ് വന്നിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇത്തരത്തിൽ കേന്ദ്ര വിഹിതത്തില്‍ വന്നിട്ടുള്ള കുറവ് വികസന, ക്ഷേമ പദ്ധതികളെ കാര്യമായി ബാധിക്കാത്ത തരത്തില്‍ ചെലവുകള്‍ മുടങ്ങാതെ മുന്നോട്ടു കൊണ്ടുപോകുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ തനതു വരുമാനത്തില്‍ വര്‍ദ്ധനയുണ്ടാക്കുവാന്‍ സാധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
446.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിനുള്ള വായ്പ പരിധിയില്‍ എത്ര കുറവ് വരുത്തിയെന്നും അത് പരിഹരിക്കുന്നതിനായി എന്തു നടപടികള്‍ സ്വീകരിച്ചു വരുന്നുവെന്നും വ്യക്തമാക്കുമോ;
( ബി )
നെല്ല് സംഭരണത്തിനുള്ള കേന്ദ്ര വിഹിതത്തില്‍ കുറവ് വരുത്തിയിട്ടുണ്ടോ; മറ്റ് ഏതെല്ലാം മേഖലകളിലാണ് കേന്ദ്ര വിഹിതത്തില്‍ കുറവ് വരുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
കേന്ദ്ര സര്‍ക്കാരില്‍ നിന്നും സംസ്ഥാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ വിവിധയിനങ്ങളിലായി ലഭിക്കേണ്ട കുടിശ്ശികയുടെ വിശദാംശം തരംതിരിച്ച് വ്യക്തമാക്കുമോ?
447.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട കേന്ദ്രവിഹിതം ഓരോ സാമ്പത്തിക വര്‍ഷവും വെട്ടിക്കുറച്ചത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ ;
( ബി )
സംസ്ഥാനത്തിന്റെ കടമെടുക്കാനുള്ള വായ്പാപരിധി വെട്ടിക്കുറച്ചത് സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കുമോ?
448.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നഗരസഭകളില്‍ പുതിയതായി സൃഷ്ടിച്ച അക്കൗണ്ടന്റ് അസിസ്റ്റന്റ്, അക്കൗണ്ട്സ് ഓഫീസര്‍ തസ്തികകളില്‍ നിയമനം നടത്തുന്നത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നും ധനകാര്യ വകുപ്പിന്റെ അഭിപ്രായത്തിന് നല്‍കിയ ഫയലില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
നഗരസഭകളില്‍ മേല്‍പ്രകാരം തസ്തികകള്‍ സൃഷ്ടിച്ചത് വഴി സര്‍ക്കാരിന് അധിക ബാധ്യതകള്‍ വരുന്നുണ്ടോ; വിശദമാക്കാമോ?
449.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തു മെഡിസെപ്പ് പദ്ധതി പ്രകാരം ജീവനക്കാരിൽ നിന്നും പെൻഷൻകാരിൽ നിന്നും ഈടാക്കിവരുന്ന പ്രീമിയം വർദ്ധിപ്പിക്കണമെന്ന നിർദ്ദേശം ഉണ്ടായിട്ടുണ്ടോ;
( ബി )
മെഡിസെപ്പ് ആനുകൂല്യം നല്‍കിവന്നിരുന്ന പല ആശുപത്രികളും ഇപ്പോള്‍ ചികിത്സാ ആനുകൂല്യം നിഷേധിക്കുന്നതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കാമോ; അത്തരത്തിലുള്ള ആശുപത്രികള്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചു എന്ന് വിശദമാക്കുമോ; മെഡിസെപ്പ് പദ്ധതി പ്രകാരമുള്ള ചികിത്സ അനുകൂല്യങ്ങള്‍ നല്‍കുന്നത് തല്‍ക്കാലം നിര്‍ത്തിവയ്ക്കാന്‍ എംപാനല്‍ഡ് ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പദ്ധതിയില്‍ എംപാനല്‍ ചെയ്തിരുന്ന ഏതെങ്കിലും ആശുപത്രികളെ വ്യവസ്ഥകള്‍ ലംഘിച്ചതിന്റെ പേരില്‍ പദ്ധതിയില്‍ നിന്നും ഒഴിവാക്കുകയോ സസ്പെന്‍റ് ചെയ്യുകയോ ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
മെ‍ഡിസെപ്പ് എംപാനല്‍ഡ് ആശുപത്രികളില്‍ ചികിത്സയ്ക്ക് എത്തുന്നവര്‍ക്ക് അര്‍ഹമായ മുഴുവന്‍ ചികിത്സാ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാതെ വലിയ തുക ആശുപത്രിയില്‍ അടക്കേണ്ട സാഹചര്യം ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിനായി എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത പദ്ധതി പ്രകാരം തിമിര ശസ്ത്രക്രിയയ്ക്കായി പരമാവധി എത്ര രൂപയുടെ ആനുകൂല്യമാണ് ലഭിക്കുന്നതെന്ന് അറിയിക്കുമോ;
( എഫ് )
ഒ.പി. യിലെ പരിശോധനയെ തുടര്‍ന്നു അഡ്മിറ്റാകേണ്ടി വരുന്ന ആളിന് അഡ്മിറ്റാകുന്നതിന് മുന്നേ വരെ ഒ.പി. യില്‍ നടത്തിയ ചികില്‍സയ്ക്ക് മെഡിസെപ്പ് ആനുകൂല്യം ലഭ്യമാണോ; വിശദമാക്കുമോ; അഡ്മിറ്റാകുന്ന ആളിന് ഡിസ്ചാർജിന് ശേഷം ചികിത്സക്കായി ആവശ്യമായി വരുന്ന മുഴുവൻ മരുന്നുകളും മെഡിസെപ്പ് സ്കീമിൽ ഉൾപ്പെടുത്തി ലഭിക്കുമോ; വിശദാംശം നല്‍കുമോ?
450.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ തദ്ദേശ സ്വയംഭരണ ഏകീകൃത സര്‍വ്വീസില്‍ സ്പാര്‍ക്ക് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകപ്പില്‍ നിന്നും ധനകാര്യ വകുപ്പിലേക്ക് നല്‍കിയിട്ടുള്ള ശിപാര്‍ശയിന്മേല്‍ / ഫയലിന്മേല്‍ എന്ത് തുടര്‍ നടപടിയാണ് ധനകാര്യ വകുപ്പിന്റെ ഭാഗത്ത് നിന്നും കൈക്കൊണ്ടിട്ടുള്ളതെന്ന കാര്യം വ്യക്തമാക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട ഫയലിന്മേല്‍ ധനകാര്യവകുപ്പ് മന്ത്രി പ്രത്യേകമായി എന്തെങ്കിലും ഉത്തരവോ നിര്‍ദ്ദേശമോ നല്‍കിയിട്ടുണ്ടോ എന്നും എങ്കില്‍ പ്രസ്തുത നിര്‍ദേശത്തിന്റെ / ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടികളും, തീരുമാനങ്ങളും ധനകാര്യവകുപ്പില്‍ നിന്നും കൈക്കൊണ്ടിട്ടുണ്ടോ എന്നതും സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഏകീകരണത്തെ തുടര്‍ന്ന് സ്പാര്‍ക്ക് നിലവിലുണ്ടായിരുന്ന ഓഫീസുകളില്‍ നിന്നും പഞ്ചായത്തുകളിലേക്കും, നഗരസഭകളിലേക്കും സ്ഥലംമാറ്റം ലഭിച്ചിട്ടുള്ള ജീവനക്കാര്‍ നേരിടുന്ന പ്രതിസന്ധിയും, സര്‍വ്വീസ് സംബന്ധമായ പ്രശ്നങ്ങളും കണക്കിലെടുത്ത് ഇക്കാര്യത്തില്‍ അനുകൂലമായ ഉത്തരവ് ധനകാര്യ വകുപ്പില്‍ നിന്നും ലഭ്യമാക്കുന്നതിനുള്ള സത്വര നടപടി സ്വീകരിക്കുമോ?
451.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ്പ് പദ്ധതി പ്രകാരം വൃക്കരോഗികള്‍ക്ക് എന്തെല്ലാം തരത്തിലുള്ള ചികിത്സാ ചെലവുകളാണ് ലഭിച്ച് വരുന്നതെന്ന് വിശദമാക്കുമോ;
( ബി )
ഈ പദ്ധതി പ്രകാരം വൃക്കരോഗികള്‍ക്ക് ഡയാലിസിസ് നടത്തേണ്ടി വരുന്ന സാഹചര്യത്തില്‍ ഡയാലിസിസ് ചാര്‍ജ്ജ് മാത്രമേ ലഭിയ്ക്കുന്നുള്ളൂവെന്നും ഡയലൈസര്‍, ബ്ലഡ് ട്യൂബിംഗ് സെറ്റ്, മറ്റ് അനുബന്ധ ചികിത്സാചെലവുകള്‍ എന്നിവ ലഭിയ്ക്കാറില്ലെന്നുമുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതുമൂലം രോഗികളായ ജീവനക്കാരും പെന്‍ഷനായവരും വളരെ പ്രയാസമനുഭവിയ്ക്കേണ്ടി വരുന്നുണ്ടെന്നത് അനുഭാവപൂര്‍വ്വം പരിശോധിക്കുമോ; വിശദമാക്കുമോ;
( സി )
വിവിധ രോഗങ്ങളാല്‍ പ്രയാസമനുഭവിയ്ക്കുന്ന ജീവനക്കാരും പെന്‍ഷനായവരും സമാനമായ രീതിയില്‍ ഉന്നയിച്ചിട്ടുള്ള പരാതികളിന്മേൽ പരിശോധന നടത്തി പരമാവധി ചികിത്സ ആനുകൂല്യങ്ങള്‍ മെഡിസെപ്പ് പദ്ധതി പ്രകാരം ഉറപ്പ് വരുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
452.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മെഡിസെപ് പദ്ധതിയുടെ നടത്തിപ്പിനായി ഓറിയന്റല്‍ ഇൻഷുറൻസ് കമ്പനിയുമായുള്ള ധാരണാപത്രം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പക‍ര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
ധാരണാപത്രം രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിൽ ധാരണാപത്രം ഇല്ലാതെ മെഡിസെപ് പദ്ധതിയുടെ നടത്തിപ്പിനായി ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയെ സര്‍ക്കാര്‍ എന്തടിസ്ഥാനത്തിലാണ് ഏൽപ്പിച്ചതെന്ന് വ്യക്തമാക്കാമോ?
453.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് ഏർപ്പെടുത്തിയ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ഉണ്ടോ; എങ്കിൽ ഇതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നു വിശദമാക്കാമോ;
( ബി )
പങ്കാളിത്ത പെൻഷൻ പുനഃപരിശോധന സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചതെന്നാണെന്നും അതിന്മേല്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്നും വ്യക്തമാക്കാമോ;
( സി )
പുനഃപരിശോധനാ സമിതിക്കായി എത്ര തുകയാണ് ചെലവഴിച്ചതെന്നും അത് ഏതൊക്കെ ആവശ്യങ്ങൾക്കാണെന്നും വിശദമാക്കാമോ?
454.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഏർപ്പെടുത്തിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ ഉൾപ്പെട്ടിട്ടുളള ആശുപത്രികള്‍, പ്രസ്തുത ആശുപത്രികളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന ചികിത്സകള്‍/പരിശോധനകള്‍ എന്നിവ ജില്ലതിരിച്ച് അറിയിക്കാമോ;
( ബി )
മെഡിസെപ്പ് വിഹിതമായി നാളിതുവരെ സർക്കാരിന് എത്ര രൂപ ലഭിച്ചിട്ടുണ്ടെന്നും അതിൽ എത്ര രൂപ ഇൻഷുറൻസ് കമ്പനിക്ക് വിഹിതമായി നൽകിയിട്ടുണ്ടെന്നും അറിയിക്കാമോ;
( സി )
മെഡിസെപ്പിൽ ഉൾപ്പെട്ട പല ആശുപത്രികളും ആയതിന്റെ സേവനം ഇപ്പോൾ നൽകുന്നില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിന്റെ കാരണവും അത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടിയും അറിയിക്കാമോ;
( ഡി )
മെഡിസെപ്പ് പരിരക്ഷ ആശുപത്രികൾ നിഷേധിക്കുന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് ഏതെങ്കിലും ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ ആയതിന്റെ വിവരം നൽകാമോ?
455.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എയ്ഡഡ് കോളേജുകളിലെ ജീവനക്കാർ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടാൽ അവർ ജനപ്രതിനിധികളായി പ്രവർത്തിച്ച കാലയളവ് ഔദ്യോഗിക സർവീസിന്റെ ഭാഗമായി പരിഗണിക്കുന്നത് സംബന്ധിച്ച എഡ്യു സി5/17/2023/ഫിൻ നമ്പർ ഫയലിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ?
456.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നിലവിൽ എത്ര ശതമാനം ഡി എ യാണ് നൽകുന്നത്;
( ബി )
കേന്ദ്രസർക്കാർ ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ളതും എന്നാൽ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ആയതിന് ആനുപാതികമായി നൽകാത്തതുമായ ഡി എ കുടിശികയുടെ ശതമാന കണക്ക് വ്യക്തമാക്കാമോ;
( സി )
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകാനുള്ള ഡി എ കുടിശിക എന്നത്തേയ്ക്ക് നൽകുവാനാണ് തീരുമാനിച്ചിട്ടുള്ളത്;
( ഡി )
ഡി എ കുടിശിക നൽകാത്തതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ സംസ്ഥാനത്തെ ഏതെങ്കിലും കോടതിയിൽ കേസ് നിലവിലുണ്ടോ; ഉണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഇ )
കോടതിയിൽ പ്രസ്തുത കേസിൽ എന്ത് നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ?
457.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജീവനക്കാര്‍ക്ക് ലീവ് ട്രാവല്‍ കണ്‍സഷന്‍ ലഭ്യമാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
‍ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ലീവ് ട്രാവല്‍ കണ്‍സഷന്‍ അനുവദിക്കേണ്ടത് സേവനം ചെയ്യുന്ന വകുപ്പില്‍ നിന്നാണോ, അല്ലെങ്കില്‍ മാതൃ വകുപ്പില്‍ നിന്നാണോ എന്ന് വ്യക്തമാക്കാമോ?
458.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാരിന്റെ ഔദ്യോഗിക വാഹനങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഈ സർക്കാർ അധികാരമേറ്റ ശേഷം ഔദ്യോഗിക വാഹനങ്ങളുടെ ദുരുപയോഗം സംബന്ധിച്ച് എത്ര പരാതികള്‍ ലഭിച്ചുവെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പരാതികളില്‍ എത്ര എണ്ണത്തിൽ പരിശോധന നടത്തിയെന്നും ആയതില്‍ എത്ര ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ; പിഴ ഇനത്തില്‍ എത്ര രൂപ സർക്കാർ ഖജനാവിലേക്ക് ലഭ്യമാക്കിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( സി )
ഔദ്യോഗിക വാഹനം ദുരുപയോഗം സംബന്ധിച്ച നിലവിലുള്ള ചട്ടപ്രകാരം തുച്ഛമായ പിഴ മാത്രമേ ഈടാക്കാന്‍ കഴിയൂ എന്ന പരിമിതി മറികടക്കാന്‍ ചട്ടത്തില്‍ ആവശ്യമായ ഭേദഗതി വരുത്താന്‍ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ഗതാഗത ചട്ട ലംഘനങ്ങള്‍ അറിയിക്കാനുള്ള സംവിധാനത്തിന്റെ മാതൃകയില്‍ പൊതുജനങ്ങള്‍ക്ക് ഔദ്യോഗിക വാഹനങ്ങളുടെ ദുരുപയോഗം സർക്കാരിന്റെ ശ്രദ്ധയില്‍ക്കൊണ്ടു വരുന്നതിനുള്ള ഒരു സംവിധാനം ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ?
ആലപ്പുഴ നിയോജക മണ്ഡലത്തിനായി ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികൾ
459.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജകമണ്ഡലത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ബജറ്റില്‍ പ്രഖ്യാപിച്ചതും 20% തുക വകയിരുത്തിയതുമായ പദ്ധതികൾ ഏതൊക്കെ; 2021-22, 2022-23, 2023-24 എന്നിങ്ങനെ തരം തിരിച്ച് നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതികളിലെ ഏതൊക്കെ പ്രവൃത്തികളുടെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് ബന്ധപ്പെട്ട ഭരണ വകുപ്പില്‍ നിന്നും ധനവകുപ്പില്‍ എത്തിയിട്ടുണ്ടെന്നും ആയതിന്മേല്‍ ധനവകുപ്പ് സ്വീകരിച്ച നടപടികളും വിശദമാക്കാമോ?
വടകര മണ്ഡലത്തിലെ പദ്ധതികൾ
460.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതൽ 2021-22 വരെയുള്ള സംസ്ഥാന ബജറ്റുകളിൽ വടകര നിയോജകമണ്ഡലത്തിനായി 20 ശതമാനം തുക നീക്കിവെച്ചിരുന്ന പദ്ധതികൾ ഏതൊക്കെയാണ്;
( ബി )
ഓരോ ബജറ്റിലും മണ്ഡലത്തിനായി നീക്കിവെച്ച തുകകൾ എത്രവീതമാണ്; പദ്ധതി തിരിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുമോ;
( സി )
ഈ പദ്ധതികളിൽ ഭരണാനുമതി ലഭിച്ച പദ്ധതികൾ ഏതൊക്കെയാണ്; വിശദാംശം ലഭ്യമാക്കുമോ?
461.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ ട്രഷറികളില്‍ മാറാന്‍ പറ്റാത്ത നിലവിലെ സാഹചര്യം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( ബി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ബജറ്റ് വിഹിതം മുഴുവനായും അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
ആലത്തൂര്‍ മണ്ഡലത്തിലെ പദ്ധതികള്‍
462.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഏതെല്ലാം പദ്ധതികളാണ് ആലത്തൂര്‍ മണ്ഡലത്തില്‍ നടപ്പാക്കാനുള്ളതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ?
കുത്തിയതോട് മിനി സിവില്‍ സ്റ്റേഷന്‍
463.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 ബജറ്റിൽ അരൂര്‍ മണ്ഡലത്തിൽ അനുവദിച്ച കുത്തിയതോട് മിനിസിവില്‍ സ്റ്റേഷന്‍ എന്ന പ്രവൃത്തി റദ്ദു ചെയ്ത് പുതിയ പ്രവൃത്തി എടുക്കുന്നതിനായി നല്‍കിയ അപേക്ഷയില്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ?
464.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 -17 മുതൽ 2023- 24 (2023 ഡിസംബർ 31) വരെയുള്ള കാലയളവിലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതം എത്ര രൂപയാണ്; വർഷം തിരിച്ചുള്ള തുക അറിയിക്കാമോ;
( ബി )
പ്രസ്തുത കാലയളവിലെ റിവൈസ്ഡ് എസ്റ്റിമേറ്റിലെ കേന്ദ്ര വിഹിതം എത്ര രൂപയാണ്; വർഷം തിരിച്ചുള്ള തുക അറിയിക്കാമോ; പ്രസ്തുത കാലയളവിൽ ലഭിച്ച കേന്ദ്ര വിഹിതം എത്ര രൂപയാണ്; വർഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത കാലയളവിലെ നികുതി /നികുതിയേതര വരുമാനം, എസ്റ്റിമേറ്റ്, റിവൈസ്ഡ് എസ്റ്റിമേറ്റ്, ലഭിച്ച തുക എന്നിവയുടെ ഇനവും വർഷവും തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?
2023-24 വർഷത്തിൽ വകുപ്പുകള്‍ക്ക് വകയിരുത്തിയതും ചെലവാക്കിയതുമായ തുക
465.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 വര്‍ഷത്തില്‍ ഓരോ വകുപ്പുകള്‍ക്കും പദ്ധതിയിനത്തിൽ എത്ര തുകയാണ് വകയിരുത്തിയിരുന്നത്; വകുപ്പ്, പദ്ധതി എന്നിവ തിരിച്ച് വ്യക്തമാക്കുമോ;
( ബി )
വകയിരുത്തപ്പെട്ട തുകയില്‍ 2024 ജനുവരി 15 വരെ എത്ര തുക ചെലവഴിച്ചു എന്ന് വകുപ്പ് തിരിച്ച് വ്യക്തമാക്കുമോ;
( സി )
ഓരോ വകുപ്പും എത്ര ശതമാനം ചെലവഴിച്ചു എന്ന് വ്യക്തമാക്കുമോ;
( ഡി )
അന്‍പത് ശതമാനത്തില്‍ താഴെ പദ്ധതി വിഹിതം ചെലവഴിച്ച വകുപ്പുകള്‍ ഏതെല്ലാം; വിശദമാക്കാമോ?
ബജറ്റ് പ്രസംഗത്തിൽ ഉൾപ്പെടുത്തിയ വിവിധ പദ്ധതികളുടെ നിർവ്വഹണം
466.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തികവർഷത്തെ ബജറ്റ് പ്രസംഗത്തിൽ ഉൾപ്പെടുത്തിയ വിവിധ പദ്ധതികള്‍ക്കായി ഇതിനകം എത്ര രൂപ ചെലവഴിച്ചു എന്ന് വ്യക്തമാക്കുമോ;
( ബി )
ബജറ്റ് ചർച്ചയ്ക്ക് മറുപടി പറഞ്ഞപ്പോൾ പ്രഖ്യാപിച്ച പദ്ധതികളിൽ ഏതെല്ലാം തുടങ്ങാൻ സാധിച്ചു എന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള റോഡ് നവീകരിക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കുന്നതിന് ഇതിനകം സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
പദ്ധതി വിഹിതവും വിനിയോഗവും
467.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ വകുപ്പുകള്‍ക്ക് നടപ്പു സാമ്പത്തിക വര്‍ഷം പദ്ധതി വിഹിതമായി എത്ര തുക നീക്കി വച്ചിരുന്നു; അതില്‍ വിവിധ വകുപ്പുകള്‍ നാളിതുവരെ എത്ര തുക ചെലവഴിച്ചു; ചെലവഴിക്കാതെ ബാക്കിയുള്ളതെത്ര തുകയാണ്; ഓരോ വകുപ്പും വിവിധ പദ്ധതികള്‍ക്ക് എത്ര ശതമാനം തുക ചെലവഴിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
വിവിധ ക്ഷേമ പദ്ധതികള്‍ക്കായി ഈ വര്‍ഷം എത്ര തുക വകയിരുത്തി; അതില്‍ എത്ര തുക അനുവദിച്ചു; എത്ര തുക ചെലവഴിച്ചു; ലൈഫ് പദ്ധതിയ്ക്കായി നടപ്പു വര്‍ഷം എത്ര തുക വകയിരുത്തി; അതില്‍ എത്ര തുക അനുവദിച്ചു; എത്ര തുക ചെലവഴിച്ചു; ചെലവഴിച്ച തുകയുടെ ശതമാനം ഉള്‍പ്പടെയുള്ള വിശദാംശം ലഭ്യമാക്കുമോ;
( സി )
2016-17 മുതല്‍ നടപ്പു സാമ്പത്തിക വര്‍ഷം വരെ സംസ്ഥാനത്ത് വിവിധ വകുപ്പുകള്‍ക്ക് പദ്ധതി വിഹിതമായി എത്ര തുക നീക്കി വച്ചിരുന്നു; അതില്‍ വിവിധ വകുപ്പുകള്‍ എത്ര തുക ചെലവഴിച്ചു; ഓരോ വര്‍ഷവും ചെലവഴിക്കാതെ ബാക്കിയായ തുകയെത്ര; ഓരോ വകുപ്പും വിവിധ പദ്ധതികള്‍ക്ക് എത്ര ശതമാനം ചെലവഴിച്ചു; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
സാമ്പത്തിക വര്‍ഷം അവസാനിക്കാറായിട്ടും സംസ്ഥാനത്തെ വിവിധ പദ്ധതികളുടെ നടത്തിപ്പില്‍ ഗുരുതരമായ അലംഭാവം ഉണ്ടായി എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ; അച്ചടക്കമില്ലായ്മയും ധൂര്‍ത്തും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയാണ് പദ്ധതി നടത്തിപ്പിനെ പ്രതികൂലമായി ബാധിച്ചത് എന്ന ആക്ഷേപം ഗൗരവമായി കാണുന്നുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
ബജറ്റില്‍ ഉൾപ്പെട്ട കാഞ്ഞങ്ങാട് മണ്ഡലത്തിലെ പ്രവൃത്തികൾ
468.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം, ബജറ്റില്‍ ഉള്‍പ്പെടുത്തിയ കാഞ്ഞങ്ങാട് മണ്ഡലത്തിലെ പ്രവൃത്തികൾ ഏതെല്ലാമാണെന്നും ഓരോ പ്രവൃത്തിക്കും അനുവദിച്ച നീക്കിയിരിപ്പ് തുക എത്രയാണെന്നും വിശദമാക്കുമോ;
( ബി )
ഇതിൽ ഏതെല്ലാം പ്രവൃത്തികൾക്കാണ് ഭരണാനുമതി നൽകിയതെന്ന് വ്യക്തമാക്കാമോ?
ചങ്ങനാശ്ശേരി മണ്ഡലത്തിലെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭ്യമാക്കാന്‍ നടപടി
469.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-20, 2020-21, 2021-22 വര്‍ഷങ്ങളിലെ ബഡ്ജറ്റ് എസ്റ്റിമേറ്റുകളുടെ അനുബന്ധം II-ല്‍ ഉള്‍പ്പെടുത്തി ചങ്ങനാശ്ശേരി മണ്ഡലത്തിലെ ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ഇരുപത് ശതമാനം തുക അനുവദിച്ചതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇവയില്‍ ഏതെല്ലാം പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയെന്നും ഭരണാനുമതി ലഭ്യമാകാത്ത പ്രവൃത്തികള്‍ക്ക് കാലതാമസം ഒഴിവാക്കി ഭരണാനുമതി ലഭ്യമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നും വ്യക്തമാക്കുമോ?
470.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തു നടപ്പ് സാമ്പത്തിക വർഷം തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതമായി ഉൾപ്പെടുത്തിയിട്ടുള്ള തുക എത്രയാണ്; ഇതിൽ എത്ര ഗഡു നാളിതുവരെ തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുണ്ട്; എത്ര തുകയാണ് ഈ ഇനത്തിൽ ലഭ്യമാക്കിട്ടുള്ളത്; ഓരോ ഗഡുവും അനുവദിച്ച തീയതിയും തുകയും അറിയിക്കുമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഓരോ സാമ്പത്തിക വർഷവും തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം ഇനത്തിൽ വകയിരുത്തിയ തുകയും തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കൈമാറി ലഭിച്ച തുകയും വ്യക്തമാക്കുമോ;
( സി )
മുൻ സാമ്പത്തിക വർഷം വകയിരുത്തിയതിൽ നിന്നും അനുവദിക്കാതിരുന്ന തുക കൂടി കൂടുതലായി ഉൾപ്പെടുത്തി ആണോ നടപ്പു സാമ്പത്തിക വർഷം പദ്ധതി വിഹിതം അനുവദിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;
( ഡി )
അല്ലെങ്കിൽ ഇപ്രകാരം പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കാൻ ഇടയായത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിച്ചോ എന്നറിയിക്കാമോ; വിശദാംശം വ്യക്തമാക്കുമോ?
ഭരണാനുമതി ലഭിക്കാത്ത പ്ര൮ത്തികൾ
471.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 സാമ്പത്തിക വർഷം മുതൽ നാളിതുവരെ സംസ്ഥാന ബജറ്റുകളില്‍ ഇരുപത് ശതമാനം തുക വകയിരുത്തിയിട്ടുള്ള പ്രവൃത്തികൾ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ ഇനിയും ഭരണാനുമതി ലഭിക്കാത്ത പ്രവൃത്തികളുണ്ടോ; എങ്കിൽ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ?
ബജറ്റില്‍ 20% പ്രൊവിഷന്‍ അനുവദിച്ച പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന് സംവിധാനം
472.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ബജറ്റില്‍ 2016-17 മുതല്‍ 2023-24 വരെ 20% പ്രൊവിഷന്‍ അനുവദിച്ച പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; പ്രസ്തുത പ്രവൃത്തികളുടെ വിശദാംശങ്ങള്‍ നിയോജകമണ്ഡല അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന് ഒരു പ്രത്യേക ഡാഷ് ബോര്‍ഡ്‌ സംവിധാനം രൂപീകരിക്കാന്‍ സാധിക്കുമോ; ഇതുവഴി ധനകാര്യ വകുപ്പ്, ബന്ധപ്പെട്ട നിര്‍വ്വഹണ വകുപ്പ്, ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിവർക്കെല്ലാം ആയതിന്റെ പുരോഗതി വിലയിരുത്തുവാന്‍ സാധിക്കും എന്നുള്ള കാര്യം പരിഗണിക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് അതത് സാമ്പത്തിക വര്‍ഷം തന്നെ നിര്‍വ്വഹണം പൂര്‍ത്തീകരിക്കുന്നതിനായി ഭരണാനുമതി നല്‍കുന്ന നിലവിലെ സങ്കീർണമായ രീതിക്കു പകരം അതത് വകുപ്പ് മേധാവികള്‍ക്ക് തന്നെ ചീഫ് ടെക്നിക്കൽ എക്സാമിനറുടെ പരിശോധനയുടെ അടിസ്ഥാനത്തില്‍ ഭരണാനുമതി നല്‍കുവാനുള്ള അധികാരം നല്‍കാമോ?
തൃശൂർ മണ്ഡലത്തിലെ പ്രവൃത്തികള്‍
473.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ 2023-24 വരെയുള്ള സാമ്പത്തികവര്‍ഷങ്ങളിലെ ബജറ്റില്‍ പ്രഖ്യാപിച്ചതും 20% ബജറ്റ് പ്രൊവിഷന്‍ ലഭിച്ചതുമായ തൃശൂർ മണ്ഡലത്തിലെ പ്രവൃത്തികള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
ഇവയില്‍ ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍ ഏതൊക്കെയെന്നും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ;
( സി )
ഭരണാനുമതി ലഭിക്കാത്ത പ്രവൃത്തികള്‍ ഏതൊക്കെയെന്നും ഭരണാനുമതി നല്‍കാന്‍ വൈകുന്നതിന്റെ കാരണവും വിശദമാക്കാമോ?
474.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തു ക്ഷേമ പെൻഷൻ വിതരണത്തിനായി കേന്ദ്ര സർക്കാരിൽ നിന്നും എന്തെല്ലാം ധന സഹായങ്ങളാണ് ലഭ്യമായിരിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
ക്ഷേമ പെൻഷൻ വിതരണത്തിനായുള്ള കേന്ദ്ര വിഹിതം സമയബന്ധിതമായി സംസ്ഥാനത്തിന് ലഭ്യമായിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കേന്ദ്ര വിഹിതം വാങ്ങി എടുക്കുന്നതിനായി സർക്കാർ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ; ആയതിനായി കേന്ദ്ര സർക്കാരിന് അയച്ച കത്തിന്റെ പകർപ്പുകൾ ലഭ്യമാക്കാമോ;
( ഡി )
ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ നിന്ന് നാളിതുവരെ ലഭിച്ച കത്തിന്റെ പകർപ്പുകൾ ലഭ്യമാക്കാമോ?
475.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ നല്‍കി വരുന്ന വിവിധ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍/ വിവിധ ക്ഷേമ പെന്‍ഷനുകള്‍ എന്നിവയ്ക്ക് ഈ സാമ്പത്തിക വര്‍ഷം എത്ര രൂപയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്;
( ബി )
2023 ഡിസംബര്‍ വരെ പ്രസ്തുത പെന്‍ഷനുകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ സഹായമായി എത്ര രൂപ ലഭിച്ചു; ഇനി കിട്ടാനുള്ള കേന്ദ്ര വിഹിതം എത്ര; വിശദമാക്കാമോ;
( സി )
ഈ സാമ്പത്തിക വര്‍ഷം നാളിതുവരെ എത്ര മാസത്തെ പെന്‍ഷന്‍ കുടിശ്ശികയുണ്ട്;
( ഡി )
2023-24 ല്‍ മദ്യത്തിനും, പെട്രോള്‍, ഡീസല്‍ എന്നിവയ്ക്കും സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതു വഴി പിരിഞ്ഞു കിട്ടിയ തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
ക്ഷേമ പെന്‍ഷന്‍
476.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീമതി ദെലീമ
ശ്രീ. എ. പ്രഭാകരൻ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-16 കാലഘട്ടത്തിലെ സർക്കാർ അധികാരമൊഴിയുമ്പോള്‍ ക്ഷേമ പെന്‍ഷനുകളിൽ ഓരോ വിഭാഗത്തിലും കുടിശ്ശികയുണ്ടായിരുന്ന തുക എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
തുടര്‍ന്ന് അധികാരത്തിലെത്തിയ സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രപ്രകാരം ക്ഷേമ പെന്‍ഷന്‍ ഇനത്തില്‍ മുന്‍ സര്‍ക്കാര്‍ വരുത്തിയ കുടിശ്ശിക എത്രയാണ്; ഈ കുടിശ്ശിക തുടര്‍ന്നുവന്ന സര്‍ക്കാര്‍ കൊടുത്തുതീര്‍ത്തിരുന്നോ;
( സി )
2016-ൽ നിലവിൽ വന്ന സര്‍ക്കാര്‍ ക്ഷേമ പെന്‍ഷനുകൾ പരിഷ്കരിച്ചിരുന്നോ; വിശദമാക്കാമോ;
( ഡി )
2011-2016, 2016-2021, 2021-2023 കാലയളവില്‍ വിതരണം ചെയ്ത ക്ഷേമ പെന്‍ഷനുകളുടെ തുകയെത്രയെന്ന കണക്ക് ലഭ്യമാണോ; എങ്കില്‍ വിശദമാക്കാമോ?
477.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിലുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ എണ്ണം വ്യക്തമാക്കാമോ;
( ബി )
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കേന്ദ്രവിഹിതം ഓരോ വിഭാഗത്തിലും എത്ര രൂപയാണ്; ആയത് കേന്ദ്രം നേരിട്ടു വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കേന്ദ്ര വിഹിതം ഏത് മാസം വരെ ഗുണഭോക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ട്; എത്ര പേര്‍ക്കാണ് കേന്ദ്ര വിഹിതം വിതരണം ചെയ്യുന്നത്; വ്യക്തമാക്കാമോ?
478.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഒരു മാസം സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ നല്കുന്നതിന് എത്ര കോടി രൂപ ചെലവഴിക്കന്നുണ്ട്; എത്ര പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ട്;
( ബി )
സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ പദ്ധതി ഇനത്തിൽ സംസ്ഥാനത്തിന് കേന്ദ്ര സർക്കാരിൽ നിന്നും എത്ര കോടി രൂപ കുടിശ്ശികയായിട്ടുണ്ട്; വിശദമാക്കാമോ?
479.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിലെ 9 പഞ്ചായത്തുകളിലുമായി നിലവില്‍ വിവിധ ക്ഷേമനിധി പെന്‍ഷനുകൾ വാങ്ങുന്നവരുടെ എണ്ണവും അതിനുവേണ്ടി പ്രതിമാസം ചെലവാക്കുന്ന തുകയും എത്രയാണെന്ന് ഇനം തിരിച്ച് വിശദമാക്കാമോ?
480.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ ക്ഷേമ പെന്‍ഷനുകള്‍ വാങ്ങുന്നവരുടെ എണ്ണം എത്രയെന്നും ആയതിലേക്ക് പ്രതിവര്‍ഷം എത്ര രൂപ ചെലവഴിക്കുന്നുണ്ടെന്നും വിശദമാക്കാമോ?
481.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട തുക കുടിശ്ശിക വന്നിട്ടുണ്ടോ; ഉണ്ടെങ്കിൽ എത്ര തുക, ഏതെല്ലാം ക്ഷേമ പെന്‍ഷനുകളില്‍ കുടിശ്ശികയായിട്ടുണ്ടെന്ന് വിശദമാക്കാമോ?
വിധവ, അവിവാഹിത പെന്‍ഷനുകള്‍
482.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിധവ, അവിവാഹിത പെന്‍ഷന്‍ ഗുണഭോക്താക്കള്‍ അവിവാഹിത, പുനര്‍വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ യഥാസമയം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നല്‍കിയിട്ടും പെന്‍ഷന്‍ ലഭിക്കാത്ത വിഷയം ധനകാര്യവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് വകുപ്പ് സ്വീകരിച്ചിട്ടുള്ളത് ?
483.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റബ്ബർ വില സ്ഥിരത ഫണ്ടിനായി നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ എത്ര തുകയാണ് വകയിരുത്തിയിരുന്നത്; നാളിതുവരെ അനുവദിച്ച്‌ നൽകിയതിൽ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദാംശങ്ങൾ വ്യക്തമാക്കുമോ?
484.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റിൽ തീരദേശ പാക്കേജിനായി പ്രഖ്യാപിച്ചിരുന്ന ആയിരം കോടി രൂപയിൽ നാളിതുവരെ എത്ര രൂപയാണ് ചെലവഴിച്ചിട്ടുള്ളത്;
( ബി )
ഏതൊക്കെ പദ്ധതികളിലായി എത്ര രൂപ വീതമാണ് ഇതിനോടകം ചെലവഴിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( സി )
ഈ തുക ഉപയോഗിച്ച് നടപ്പാക്കുന്നതിനായി അനുമതി നൽകുകയും നിർവ്വഹണാവസ്ഥയിൽ തുടരുകയും ചെയ്യുന്ന പദ്ധതികൾ എത്രയെണ്ണമാണ്; ഈ പദ്ധതികൾക്കായി വകയിരുത്തിയിട്ടുള്ള തുക എത്ര വീതമാണെന്ന് അറിയിക്കുമോ;
( ഡി )
ഈ തുക ഉപയോഗിച്ച് ഇനി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ ഏതെല്ലാമാണ്; വിശദാംശങ്ങൾ ലഭ്യമാക്കുമോ?
485.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 01.04.2023 മുതല്‍ വിറ്റ് വരുന്ന ഇന്ധനത്തിന് എത്ര രൂപയാണ് അധിക സെസ് ഏര്‍പ്പെടുത്തിയതെന്നും ഈ ഇനത്തില്‍ സര്‍ക്കാരിന് എത്ര തുകയാണ് 31.12.2023 വരെ ലഭിച്ചതെന്നുമുള്ള കണക്ക് ലഭ്യമാണോ; എങ്കില്‍ കണക്ക് മാസം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഇന്ധന സെസ് വര്‍ദ്ധിപ്പിച്ചത് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കാനാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്ത് സര്‍ക്കാര്‍ അധിക സെസ്സ് പിരിച്ചിട്ടും സാമൂഹ്യക്ഷേമ പെന്‍ഷന്‍ നല്‍കുന്നതില്‍ കുടിശ്ശിക വരുത്തിയതിന്റെ കാരണവും ഏതൊക്ക വിഭാഗത്തില്‍പ്പെട്ട പെന്‍ഷനുകള്‍ നല്‍കുന്നതിനാണ് ഈ തുക പിരിക്കുന്നതെന്നും വ്യക്തമാക്കാമോ;
( ഡി )
ഇന്ധനത്തിന് അധിക സെസ് വിവിധ ക്ഷേമ പെന്‍ഷനുകള്‍ നല്‍കുന്നതിനാണെന്ന പേരില്‍ സർക്കാർ പിരിച്ചിട്ടും സുരക്ഷാ പെന്‍ഷനുകള്‍ കുടിശ്ശിക വരാതെ നല്‍കാന്‍ പറ്റാത്തതിന്റെ കാരണം പിരിച്ച തുക വക മാറ്റി ചെലവഴിച്ചതുകൊണ്ടാണോയെന്ന് പരിശോധിക്കുമോ; വിശദാംശം ലഭ്യമാക്കു മോ?
486.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെട്രോളിനും ഡീസലിനും സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയത് വഴി എത്ര തുക സമാഹരിക്കാനാണ് ലക്ഷ്യമിട്ടതെന്നും എത്ര തുക നാളിതുവരെ സമാഹരിച്ചിട്ടുണ്ടെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തിയത് വഴി എത്ര തുക സമാഹരിക്കാനാണ് ലക്ഷ്യമിട്ടതെന്നും എത്ര തുക നാളിതുവരെ സമാഹരിച്ചിട്ടുണ്ടെന്നുമുള്ള വിശദാംശം നല്‍കാമോ;
( സി )
സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതിന് ശേഷം സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ കുടിശ്ശികയില്ലാതെ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് അതിന് കഴിയാത്തതെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രതിമാസം വിവിധ സാമൂഹ്യ സുരക്ഷാ സെസ് വഴി സമാഹരിക്കുന്ന തുകയും സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ വിതരണം ചെയ്യാന്‍ വേണ്ടി വരുന്ന തുകയും ഏകദേശം എത്ര വീതമാണെന്നും ഇവ തമ്മിലുള്ള അന്തരം എത്ര തുകയാണെന്നും സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ വിതരണം ചെയ്യാന്‍ മറ്റ് ഏതെല്ലാം മാര്‍ഗ്ഗത്തിലൂടെയാണ് തുക വകയിരുത്തിയിട്ടുള്ളതെന്നും വിശദമാക്കുമോ?
487.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മതിയായ പരിശോധനയില്ലാത്തതിനാൽ അന്തർസംസ്ഥാന ചരക്കു നീക്കത്തിൽ വ്യാപകമായ നികുതി വെട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ചെക്ക്പോസ്റ്റുകൾ പൂർണ്ണമായും ഒഴിവാക്കിയ സാഹചര്യത്തിൽ നികുതി വെട്ടിപ്പ് തടയാൻ അതിർത്തികളിൽ എന്തെല്ലാം സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്; വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് നികുതി വെട്ടിപ്പ് തടയുന്നതിനായുള്ള ഇ-വേ ബിൽ സമ്പ്രദായത്തിന്റെ നിലവിലെ പുരോഗതി എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
488.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. അൻവർ സാദത്ത്
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജി. എസ്. ടി. നടപ്പിലായതിന് ശേഷം വിമാനത്താവളങ്ങള്‍, സീ പോര്‍ട്ടുകള്‍, റെയില്‍വേ, റോഡ് എന്നീ മാർഗ്ഗങ്ങളിലൂടെ സ്വര്‍ണ്ണ കള്ളക്കടത്ത് വര്‍ദ്ധിച്ച് വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ഏറ്റവും അധികം കള്ളക്കടത്ത് സ്വര്‍ണ്ണം പിടികൂടിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം മുന്‍പന്തിയിലാണ് എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ജി. എസ്. ടി. നടപ്പിലാക്കിയ ശേഷം സ്വര്‍ണ്ണത്തില്‍ നിന്നുള്ള നികുതി കുറഞ്ഞുവരുന്നതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ;
( ഡി )
ഈ മേഖലയിലെ നികുതിശോഷണം തടയുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമാക്കാമോ?
489.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജി.എസ്.ടി. നടപ്പിലായതിന് ശേഷം വിമാനത്താവളങ്ങൾ, സീ പോർട്ടുകൾ, റെയിൽവേ, റോഡ് എന്നീ മാർഗ്ഗങ്ങളിലൂടെയുള്ള സ്വർണ്ണ കള്ളക്കടത്ത് വർദ്ധിച്ച് വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; കഴിഞ്ഞ അഞ്ച് വർഷം ഏറ്റവും അധികം കള്ളക്കടത്ത് സ്വർണ്ണം പിടികൂടിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം മുൻപന്തിയിലാണെന്ന് 2023 ഡിസംബർ 12 ന് കേന്ദ്ര ധന മന്ത്രാലയം രാജ്യസഭയിൽ നൽകിയ മറുപടി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ജി.എസ്.ടി. നടപ്പിലാക്കിയ ശേഷം സ്വർണ്ണ കച്ചവടത്തിൽ നിന്നുള്ള നികുതി കുറഞ്ഞ് വരുന്നത് പരിശോധിച്ചിട്ടുണ്ടോ; ഈ മേഖലയിൽ നിന്നുള്ള നികുതി ശോഷണം തടയുവാൻ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( സി )
2020- ൽ സംസ്ഥാനത്തെ പ്രധാന സ്വർണ്ണക്കടകളിൽ ഒരേ ദിവസം പരിശോധന നടത്തി അവിടെ നിന്നും ശേഖരിച്ച ഡേറ്റ സി-ഡാക്ക് നെ വിശകലനം ചെയ്യുവാൻ ഏൽപ്പിച്ചതിൻ പ്രകാരം സി-ഡാക്കിൽ നിന്ന് റിപ്പോർട്ട് ലഭിച്ചോ; എങ്കിൽ ആ ഡേറ്റ ഉപയോഗിച്ച് കണ്ടെത്തിയ അധിക നികുതി വരുമാനം എത്രയെന്ന് അറിയിക്കാമോ;
( ഡി )
സ്വർണ്ണ കച്ചവടത്തിലെ നികുതി വെട്ടിപ്പ് തടയുവാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
490.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. പി. ടി. എ. റഹീം
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഇക്കണോമിക് അസോസിയേഷനും ഗുലാത്തി ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്സേഷനും ചേർന്ന് സംഘടിപ്പിച്ച സംസ്ഥാന സാമ്പത്തിക സ്ഥിതിയെകുറിച്ചുള്ള പാനൽ ചർച്ചയിൽ സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ഉയർന്നു വന്നിട്ടുള്ള അഭിപ്രായങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക മാനേജ്മെന്റ് രംഗത്തെ കെടുകാര്യസ്ഥതയെക്കുറിച്ചും സംസ്ഥാന, കേന്ദ്ര ബന്ധത്തിൽ ഉണ്ടായിട്ടുള്ള പ്രതിസന്ധിയെക്കുറിച്ചും സാമ്പത്തിക വിദഗ്ദ്ധര്‍ നടത്തിയിട്ടുള്ള അഭിപ്രായങ്ങൾ വിശദമാക്കാമോ;
( സി )
സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം, മറ്റ് സാമ്പത്തിക ആനുകൂല്യങ്ങൾ സംബന്ധിച്ച് ഉയർന്നു വന്നിട്ടുള്ള നിർദേശങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കാമോ?
491.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനം എത്ര ദിവസം ഓവര്‍ ഡ്രാഫ്ററിലായിരുന്നു; ഓവര്‍ ഡ്രാഫ്റ്റ് നികത്തുന്നതിന് സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിക്കാറുള്ളത്; വ്യക്തമാക്കുമോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനം ഏതെല്ലാം സ്ഥാപനങ്ങളില്‍ നിന്നും എത്ര തുക വീതം കടമെടുത്തിട്ടുണ്ട്; കേന്ദ്ര സര്‍ക്കാരില്‍ നിന്നും എത്ര തുക വായ്പയായി ലഭിച്ചിട്ടുണ്ട്; വിദേശ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും എത്ര തുക വായ്പയായി ലഭിച്ചിട്ടുണ്ട്; വിവിധ ഏജന്‍സികളില്‍ നിന്നും വായ്പയായി സര്‍ക്കാര്‍ സ്വരൂപിച്ച തുകയുടെ പലിശ നിരക്ക്, തിരിച്ചടവ് തീയതി എന്നിവ ഉള്‍പ്പെടുത്തി വിശദാംശം ലഭ്യമാക്കുമോ;
( സി )
സർക്കാരിന്റെ ഗ്യാരന്റിയില്‍ വിവിധ ധനകാര്യസ്ഥാപനങ്ങള്‍, പെന്‍ഷന്‍ ഫണ്ടുകള്‍, മറ്റുള്ളവ എന്നിവ എത്ര തുക വായ്പയെടുത്തിട്ടുണ്ട്; സ്ഥാപനങ്ങള്‍, പെന്‍ഷന്‍ ഫണ്ടുകള്‍, മറ്റുള്ളവ ഏതെല്ലാമെന്നും എത്ര തുക ഏതെല്ലാം സ്ഥാപനങ്ങളില്‍ നിന്നും എത്ര പലിശ നിരക്കില്‍ കൈപ്പറ്റിയെന്നും അറിയിക്കുമോ;
( ഡി )
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച പരിഹാര നടപടികള്‍ എന്തെല്ലാം; അവയുടെ ഫലപ്രാപ്തി വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
492.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാനത്തിൽ പുതിയ ബജറ്റ് തയ്യാറാക്കുന്നതിൽ വകുപ്പുകൾക്ക് പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഉണ്ടെങ്കിൽ ഏതെല്ലാം പദ്ധതികൾ വെട്ടിച്ചുരുക്കാനാണ് വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്; വ്യക്തമാക്കാമോ;
( സി )
അടുത്ത സാമ്പത്തിക വർഷം ചെലവുകൾ ചുരുക്കുന്നതിനായി എന്തെല്ലാം കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?
493.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം നിലവില്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ; എങ്കില്‍ ഇതു സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ;
( ബി )
സാമ്പത്തിക പ്രതിസന്ധിക്കുള്ള കാരണങ്ങള്‍ എന്തെല്ലാമാണെന്ന് പരിശോധിച്ചിട്ടുണ്ടോ; ആയത് തരണം ചെയ്യുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ സംബന്ധിച്ച വിശദാംശം നല്‍കുമോ;
( സി )
അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കുന്നതിനും സര്‍ക്കാരിന് ലഭിക്കേണ്ട വിവിധ നികുതി കുടിശ്ശികകള്‍ പിരിച്ചെടുക്കുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ;
( ഡി )
ഒരു ലക്ഷം രൂപ പോലും മാറാന്‍ സാധിക്കാത്ത തരത്തിലുള്ള നിയന്ത്രണം നിലനിൽക്കുന്നുണ്ടോ; എങ്കിൽ അത് ഒഴിവാക്കാന്‍ സാധിക്കുമോയെന്നും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നും വ്യക്തമാക്കുമോ?
494.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സർക്കാരിന്റെ നയങ്ങള്‍ കാരണം സംസ്ഥാനത്തുണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി എന്തെല്ലാം കര്‍മ്മപദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
നോട്ട് നിരോധനവും, പ്രളയവും, കോവിഡും ഒഴികെ മറ്റ് എന്തെല്ലാം പ്രതിസന്ധികളാണ് സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമായി കണ്ടെത്തിയിട്ടുള്ളത്; വിശദമാക്കുമോ;
( സി )
2021 ഏപ്രില്‍ 1 മുതൽ നാളിതുവരെ കേന്ദ്രവിഹിതമായി സംസ്ഥാനത്തിന് എത്ര തുക ലഭിക്കേണ്ടതായിട്ടുണ്ട്; അതില്‍ എത്ര തുക ലഭിച്ചു; വാർഷികാടിസ്ഥാനത്തില്‍ വിശദമാക്കാമോ?
495.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
വിവിധ വകുപ്പുകൾക്കും, കരാറുകാർക്കുമായി എത്ര തുക കുടിശികയായി ഉണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
ക്ഷേമപെൻഷനുകൾ ഇപ്പോൾ എത്ര കുടിശികയുണ്ടെന്നും അവ കൊടുത്തുതീർക്കുന്നതിന് എത്ര രൂപ വേണ്ടി വരുമെന്നും വ്യക്തമാക്കുമോ ;
( ഡി )
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ കുടിശിക ഇനത്തിൽ എത്ര തുക നൽകാനുണ്ടെന്നും ഇത് എന്നത്തേക്ക് നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ;
( ഇ )
ബജറ്റിൽ ഉൾപ്പെടുത്തിയ അധികനികുതിയിൽ നിന്നും ഡീസൽ/ പെട്രോൾ സെസിൽ നിന്നും എത്ര രൂപ ഈ സാമ്പത്തിക വർഷം പ്രതീക്ഷിച്ചിരുന്നുവെന്നും ഇതുവരെ എത്ര രൂപ ലഭിച്ചുവെന്നും വ്യക്തമാക്കുമോ;
( എഫ് )
ദൈനംദിന ചെലവുകൾ നടത്തുന്നതിനായി കടം എടുക്കുന്നതുമൂലം സംസ്ഥാനത്തിന്റെ പൊതുകടം വർദ്ധിക്കുന്നത് ഒഴിവാക്കാൻ എന്ത് നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
496.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. റോജി എം. ജോൺ
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെട്രോള്‍, ഡീസല്‍ സെസ് അടക്കം വിവിധ നികുതികള്‍ വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളതായി പറയപ്പെടുന്ന വിലക്കയറ്റത്തെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടോ; എങ്കില്‍ ഇതിന്റെ കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സാമ്പത്തിക പ്രതിസന്ധി മൂലം സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പോലും മുടങ്ങിയിരിക്കുന്നതായുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ?
497.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്രാഥമിക മത്സ്യ സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ ശമ്പള പരിഷ്കരണം 01.07.2011 പ്രാബല്യത്തില്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് ധനകാര്യ വകുപ്പിന്റെ പരിഗണനയിലുള്ള ഫയലില്‍ സ്വീകരിച്ചിട്ടുള്ള നടപടി എന്തെന്ന് വിശദമാക്കാമോ;
( ബി )
24.03.2023-ലെ സ.ഉ.(സാധാ) നം.255/2023/എഫ് &പി നമ്പര്‍ ഉത്തരവ് പ്രകാരം കാലതാമസം പരിഹരിക്കുന്നതിന് മത്സ്യബന്ധന വകുപ്പ് ഉത്തരവ് ഇറക്കിയിട്ടുണ്ടോ; ധനകാര്യ വകുപ്പിന്റെ പരിഗണനയില്‍ ഇരിക്കുന്ന പ്രസ്തുത ഫയലില്‍ കാലതാമസം നേരിടുന്നതിന് കാരണം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രൊപ്പോസലിന് എന്നത്തേയ്ക്ക് അംഗീകാരം കൊടുക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
498.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാലയളവിൽ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് വിപണി വിലയേക്കാൾ കൂടിയ വിലയ്ക്ക് പി.പി.ഇ. കിറ്റുകൾ, സ്കാനർ, ഗ്ലൗസ് എന്നിവ വാങ്ങിയതിലെ ക്രമക്കേട് സംബന്ധിച്ച് ധനകാര്യവകുപ്പ് പരിശോധനാ വിഭാഗം നടത്തിയ അന്വേഷണം ഏത് ഘട്ടത്തിലാണെന്നും ആയതിന്റെ പുരോഗതിയും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അന്വേഷണം എന്നാണ് ആരംഭിച്ചതെന്നും എന്നത്തേക്ക് പൂർത്തിയാകുംഎന്നും വ്യക്തമാക്കാമോ;
( സി )
അന്വേഷണം അനന്തമായി നീളുന്നത് അഴിമതി നടത്തിയവരെ സംരക്ഷിക്കുന്നതിനാണെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
പ്രവൃത്തികള്‍ ലഭിക്കുന്നതിന് മുന്‍ഗണനക്ക് അര്‍ഹതയുള്ള ലേബര്‍ കോൺട്രാക്ട് സൊസൈറ്റികള്‍
499.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര ലേബര്‍ കോൺട്രാക്ട് സൊസൈറ്റികള്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്നുണ്ട്; അവ ഏതെല്ലാമാണ്; ഇവയില്‍ ഏതൊക്കെ സൊസൈറ്റികള്‍ക്കാണ് പ്രവൃത്തികള്‍ ലഭിക്കുന്നതിന് 10 ശതമാനത്തിന്റെ മുന്‍ഗണനക്ക് അര്‍ഹതയുള്ളത്; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സൊസൈറ്റികള്‍ക്ക് പ്രവൃത്തികള്‍ നല്‍കുന്നതിനുള്ള പ്രത്യേക മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്; ഓരോ വര്‍ഷത്തിലും ടി സൊസൈറ്റികള്‍ക്ക് നിശ്ചിത തുകയ്ക്കുള്ള നിശ്ചിത എണ്ണം പ്രവൃത്തി എന്നു നിജപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ ആയത് എത്രയാണ്; വ്യക്തമാക്കുമോ; ഇതിനായി ഇറക്കിയ സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
( സി )
2016 മുതല്‍ ഊരാളുങ്കല്‍ ലേബര്‍ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (യു.എല്‍.സി.സി.എസ്) - ന് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്നും എത്ര രൂപയുടെ പ്രവൃത്തികളാണ് നല്‍കിയിട്ടുള്ളതെന്നും ഓരോ വര്‍ഷവും നല്കിയ പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത കാലയളവിൽ യു.എല്‍.സി.സി.എസ്-ന് ലഭിച്ച പ്രവൃത്തികളില്‍, എല്‍1 കരാറുകാരന്‍ അല്ലാതിരുന്നിട്ടും പത്ത് ശതമാനത്തില്‍ താഴെയോ അതിന് തുല്യമോ ആയ തുകയുടെ അടിസ്ഥാനത്തില്‍ യു.എല്‍.സി.സി.എസ്-ന് മുൻഗണന നൽകിയതിനാൽ എത്ര പ്രവൃത്തികള്‍ ലഭിച്ചു; അവ ഏതൊക്കെയാണ്; വകുപ്പ് തിരിച്ച് കണക്ക് നല്‍കാമോ;
( ഇ )
ടി പ്രവൃത്തികളില്‍ മുകളിൽ പറഞ്ഞ എല്‍1 കരാറുകാരനും, യു.എല്‍.സി.സി.എസ്-യും തമ്മിലുള്ള വ്യത്യാസം എത്രയാണ്; എല്‍1- കാർക്ക് പകരം യു.എല്‍.സി.സി.എസ്-ന് പ്രവൃത്തികൾ കരാര്‍ നല്കിയത് മൂലം സംസ്ഥാന ഖജനാവിന് ഉണ്ടായ അധിക ചെലവ് എത്രയാണ് ഓരോ പ്രവൃത്തി യുടെയും പട്ടിക തിരിച്ച് കണക്ക് നല്‍കാമോ;
( എഫ് )
2016 മുതല്‍ നാളിതു വരെയായി ടെണ്ടര്‍ മുഖേനയും അല്ലാതെയും ഊരാളുങ്കല്‍ ലേബര്‍ കോൺട്രാക്ട് സൊസൈറ്റിക്കു നല്കിയ പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വെളിപ്പെടുത്തുമോ;
( ജി )
അക്രെഡിറ്റഡ് ഏജന്‍സി എന്ന നിലയില്‍ ടി സൊസൈറ്റിക്കു ലഭിച്ച പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മുഖേന ലഭിച്ച പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും അറിയിക്കുമോ?
സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയ്ക്കായി വകയിരുത്തിയ തുക
500.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കായി നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ എത്ര തുകയാണ് വകയിരുത്തിയിട്ടുള്ളത്; നാളിതുവരെ ഈ ഇനത്തിൽ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന് വ്യക്തമാക്കാമോ;
( ബി )
ഉച്ചഭക്ഷണ പദ്ധതിയിൽ കേന്ദ്ര സർക്കാർ വിഹിതവും സംസ്ഥാനസർക്കാർ വിഹിതവും എത്ര വീതമാണെന് വ്യക്തമാക്കുമോ; ഉച്ചഭക്ഷണ പദ്ധതിയുടെ കേന്ദ്രസർക്കാർ വിഹിതമായി എത്ര തുക കുടിശ്ശികയായി നിലവിൽ ലഭിക്കാനുണ്ട്; വിശദാംശം നൽകുമോ;
( സി )
ഫണ്ട്‌ ചെലവഴിച്ചത് സംബന്ധിച്ച യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് നൽകാത്തതിനാൽ കേന്ദ്ര വിഹിതം ലഭിക്കാത്ത സാഹചര്യം നിലവിലുണ്ടോ; ഉണ്ടെങ്കിൽ എത്ര തുകയാണ് ഈ ഇനത്തിൽ ലഭിക്കാൻ ഉള്ളത്; വിശദാംശം വ്യക്തമാക്കുമോ?
501.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ ബാങ്കുകളിലെ സ്ഥിരനിക്ഷേപത്തിന്റെ പലിശ നിരക്ക് കൂട്ടിയത് മൂലം ട്രഷറികളില്‍ നിന്നും ദിനംപ്രതി കോടിക്കണക്കിന് രൂപയുടെ സ്ഥിരനിക്ഷേപം പിന്‍വലിക്കുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
502.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി.ക്ക് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ എത്ര കോടി രൂപ സാമ്പത്തിക സഹായമായി ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ?
503.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-20 ബഡ്ജറ്റില്‍ ഇരുപത് ശതമാനം ടോക്കണ്‍ പ്രൊവിഷനോടുകൂടി പത്ത് കോടി അടങ്കല്‍ തുക നിശ്ചയിച്ചിട്ടുള്ള ശ്രീകാര്യം മിനി സിവില്‍ സ്റ്റേഷന്റെ നിര്‍മ്മാണത്തിന് ധനകാര്യ വകുപ്പ് അനുമതി നല്‍കുന്നതിനുള്ള തടസ്സം എന്താണെന്ന് വിശദമാക്കാമോ;
( ബി )
സ്വകാര്യ വ്യക്തികളുടെ കെെവശമുള്ള തരിശ് ഭൂമി നിര്‍ദ്ദിഷ്ട പ്രവൃത്തിക്ക് ഏറ്റെടുക്കുന്നതിന് ധനകാര്യ വകുപ്പിന്റെ അനുമതിയില്ലാതെ ബന്ധപ്പെട്ട വകുപ്പിന് ഭരണാനുമതി നല്‍കുവാന്‍ കഴിയുമോ എന്ന് വിശദമാക്കാമോ;
( സി )
നിര്‍ദ്ദിഷ്ട പ്രവൃത്തിയുടെ ഡി. പി. ആര്‍. തയ്യാറാക്കുന്നതിന് പ്രസ്തുത സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രവേശിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് ആവശ്യമാണോ എന്ന് വ്യക്തമാക്കാമോ;
( ഡി )
നിര്‍ദ്ദിഷ്ട പ്രവൃത്തിക്ക് ഭരണാനുമതി നല്‍കാതെ സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ പ്രവേശിക്കുന്നതിന് അനുമതി നല്‍കുവാന്‍ കഴിയുമോ എന്ന് വിശദമാക്കാമോ;
( ഇ )
ധനകാര്യ വകുപ്പിന്റെ 18.03.2019-ലെ സ.ഉ. പി.നം 32/2019 ഉത്തരവിലെ ഒന്നാമത്തെ ഗെെഡ് ലെെന്‍ പ്രകാരം ശ്രീകാര്യം മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിന് ധനകാര്യവകുപ്പ് അനുമതി നിഷേധിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( എഫ് )
പ്രസ്തുത പ്രവൃത്തിക്ക് ധനകാര്യ വകുപ്പിന്റെ അനുമതി ലഭിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ വിശദമാക്കാമോ;
( ജി )
ഈ വിഷയത്തില്‍ സര്‍ക്കാര്‍ താൽപ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമോ എന്ന് വിശദമാക്കാമോ?
504.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര പ്ലാമൂട്ട്കടയില്‍ കെ.എസ്.എഫ്.ഇ. യുടെ പുതിയ ബ്രാഞ്ച് തുടങ്ങുന്നതിന് ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സ്ഥലം എം.എൽ.എ. യുടെ നിവേദനത്തിന്മേലുള്ള ഫയൽ നമ്പർ. 6402914/2022 പ്രകാരം 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ബ്രാഞ്ച് ആരംഭിക്കുന്നതിനു നടപടി സ്വീകരിക്കാന്‍ കഴിയുമോ; വിശദമാക്കാമോ?
505.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ ഒ.പി.ബി.ആര്‍.സി പാക്കേജ് IV,V എന്നിവയില്‍പ്പെട്ട റോഡുകള്‍ റിവൈസ് ചെയ്യുന്നതിനുള്ള അനുമതിക്കായി ധനകാര്യവകുപ്പിന് നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഈ ഫയലില്‍ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ നിര്‍ദേശം എന്താണെന്ന് വിശദമാക്കാമോ;
( സി )
ഒ.പി.ബി.ആര്‍.സി പാക്കേജ് ഒഴിവാക്കി, റോഡുകള്‍ പൂര്‍ണ്ണമായി ബി.എം&ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തുന്നതിന് ധനകാര്യ വകുപ്പിന്റെ അനുമതി നല്‍കുന്ന വിഷയം പരിഗണിക്കുമോ?
506.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനകാര്യവകുപ്പിന്റെ അനുമതിക്കുവേണ്ടി പൊതുമരാമത്തു വകുപ്പില്‍ നിന്നും സമര്‍പ്പിച്ചിട്ടുള്ള തൃക്കാരിയൂര്‍ വടക്കുഭാഗം റോഡു പ്രവൃത്തിയുമായി ബന്ധപ്പെട്ടുള്ള ഫയല്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
2022-23 വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രസ്തുത പ്രവൃത്തി നടപ്പിലാക്കുന്നതിലുണ്ടായ കാലതാമസം മൂലം റോഡ് പൂര്‍ണ്ണമായി തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായിരിക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത ഫയലില്‍ അടിയന്തരമായി തീര്‍പ്പ് കല്‍പ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
കേരള പബ്ലിക് എന്റർപ്രൈസസ് റിക്രൂട്ട്മെന്റ് ബോർഡിലെ ചെയർമാൻ നിയമനം
507.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പബ്ലിക് എന്റർപ്രൈസസ് റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനായി മുൻ ചീഫ് സെക്രട്ടറിയ്ക്ക് ഉയർന്ന ശമ്പളത്തോടെ പുനർനിയമനം നൽകുന്നത് സംബന്ധിച്ച ഫയലിൽ ധനകാര്യ വകുപ്പ് അഭിപ്രായം രേഖപ്പെടുത്തിയിരുന്നോ; എങ്കിൽ ധനകാര്യവകുപ്പിന്റെ അഭിപ്രായം എന്തായിരുന്നു എന്ന് വിശദമാക്കാമോ?
508.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിക്ക് എന്തൊക്കെ ആനുകൂല്യങ്ങളും സൗകര്യങ്ങളുമാണ് സർക്കാർ അനുവദിച്ചു നൽകിയിട്ടുള്ളത്; വ്യക്തമാക്കുമോ;
( ബി )
മേൽപ്പറഞ്ഞ ആനുകൂല്യങ്ങളും സൗകര്യങ്ങളും നൽകുന്നതിനായി നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് ഇനം തിരിച്ചു വ്യക്തമാക്കുമോ;
( സി )
സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിക്ക് പ്രൈവറ്റ് സെക്രട്ടറിയെ അനുവദിച്ചു നൽകിയിട്ടുണ്ടോ; എങ്കിൽ എന്നു മുതലാണ് അദ്ദേഹത്തിന് നിയമനം നൽകിയത്; നിയമന ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ഡി )
പ്രസ്‌തുത നിയമനത്തിന് മുൻകാല പ്രാബല്യം നല്‍കിയിട്ടുണ്ടെങ്കില്‍ നൽകാനുള്ള സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ;
( ഇ )
എന്തൊക്കെ ആനുകൂല്യങ്ങളാണ് പ്രൈവറ്റ് സെക്രട്ടറിക്ക് അനുവദിച്ചു നൽകിയിട്ടുള്ളത്; മുൻകാലപ്രാബല്യത്തോടെയാണ് നിയമിച്ചതെങ്കില്‍ നാളിതുവരെയുള്ള ആനുകൂല്യങ്ങളുടെ കുടിശ്ശിക അനുവദിച്ചു നൽകിയിട്ടുണ്ടോ; എത്ര തുകയാണ് ഈ ഇനത്തിൽ അനുവദിക്കേണ്ടത്; വ്യക്തമാക്കുമോ?
509.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എൽ.എ മാരുടെ അഡീഷണൽ സ്റ്റാഫിനു വേതനം വർദ്ധിപ്പിക്കുന്നതിന് സർക്കാരിന് ലഭിച്ച നിവേദനം സംബന്ധിച്ച് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
എം.എൽ.എ മാരുടെ അഡീഷണൽ സ്റ്റാഫിനു എന്ന് മുതൽ വേതന വർധന നടപ്പിലാക്കാൻ കഴിയും എന്ന് വ്യക്തമാക്കാമോ;
( സി )
ദിവസ വേതനക്കാരേക്കാൾ കുറഞ്ഞ വേതനമാണ് ഇവർക്ക് ലഭിക്കുന്നത് എന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
ഉണ്ടെങ്കിൽ അത് പരിഹരിച്ച് മെച്ചപ്പെട്ട വേതനം എം.എൽ.എ മാരുടെ അഡീഷണൽ സ്റ്റാഫിനു നൽകാൻ സർക്കാർ നടപടി സ്വീകരിക്കുമോ?
510.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ വ‍ര്‍ഷം കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് സ‍ര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭ്യമാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ എത്ര തുക അനുവദിച്ചു എന്ന വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത തുക അനുവദിച്ച് നൽകിയ സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ; ഏത് ഏജൻസിക്കാണ് പ്രസ്തുത തുക അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സ്ഥിരം പുസ്തകശാലയിൽ നിന്നും വിൽക്കുന്ന പുസ്തകങ്ങളുടെ ലാഭവിഹിതം സ‍ര്‍ക്കാരിലേക്ക് ലഭിക്കുന്നുണ്ടോയെന്ന് വ്യക്തമാകുമോ; ഇല്ലെങ്കിൽ ലാഭവിഹിതം ആര്‍ക്കാണ് ലഭിക്കുന്നതെന്ന് വ്യക്തമാക്കാമോ?
511.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന് 2023-24 വാര്‍ഷിക പദ്ധതിയില്‍ മെയ്ന്റനന്‍സ് ഗ്രാന്റ് (റോഡ്‌ ഇതരം) ഇനത്തിൽ അനുവദിച്ച വിഹിതം അപര്യാപ്തമായതിനാല്‍ തുക വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ധനകാര്യ വകുപ്പിന് നല്‍കിയ നിവേദനത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് എന്ന് വ്യക്തമാക്കാമോ;
( ബി )
ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്റര്‍ ഉള്‍പ്പടെ നിരവധി ഘടക സ്ഥാപനങ്ങളുടെയും വ്യവസായ എസ്റ്റേറ്റുകളുടെയും പരിപാലനത്തിനും കൈമാറി കിട്ടിയ സ്ഥാപനങ്ങളുടെ കണ്ടിജന്‍സി ചിലവുകള്‍ക്കുമായി ബ്ലോക്ക് പഞ്ചായത്തിന് ലഭിക്കുന്ന ജനറല്‍ പര്‍പ്പസ് ഗ്രാന്റ് ഉപയോഗിക്കുവാന്‍ സാധിക്കാത്ത സാഹചര്യം ധനകാര്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തുടര്‍ നടപടികള്‍ സ്വീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
ഇത് സംബന്ധിച്ച് എംപവേര്‍ഡ്‌ കമ്മിറ്റി പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് 2023 ജൂണ്‍ മാസം ധനകാര്യ വകുപ്പ് അറിയിച്ചെങ്കിലും മറ്റ് തുടര്‍ നടപടികള്‍ സ്വീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന് 2023-24 വാര്‍ഷിക പദ്ധതിയില്‍ ബജറ്റ് വിഹിതമായി മെയ്ന്റനന്‍സ് ഗ്രാന്റ് (റോഡ്‌ ഇതരം) ഇനത്തില്‍ അനുവദിച്ച തുക വര്‍ദ്ധിപ്പിച്ച് നല്‍കുന്നതിനാവശ്യമായ നടപടികള്‍ എത്രയും വേഗം സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
512.
ഡോ. മാത്യു കുഴല്‍നാടൻ
ചാണ്ടി ഉമ്മന്‍
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രത്യക്ഷ നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട് എറണാകുളത്തുള്ള സി.എം.ആര്‍.എല്‍. കമ്പനിക്കെതിരെ ഇന്‍കം ടാക്‌സ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് നടപടി സ്വീകരിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇതുമായി ബന്ധപ്പെട്ട്, സി.എം.ആര്‍.എല്‍. കമ്പനി സ്വീകരിക്കാത്ത സേവനത്തിന് ജി.എസ്.ടി. ഇന്‍പുട്ട് ടാക്‌സ് എടുത്തത് തിരിച്ച് പിടിക്കുവാന്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ജി.എസ്.ടി. കമ്മീഷണര്‍ക്ക് പരാതി ലഭിച്ചിരുന്നോ; വ്യക്തമാക്കുമോ;
( സി )
എങ്കില്‍ പ്രസ്തുത പരാതിയിന്മേല്‍ സംസ്ഥാന ജി.എസ്.ടി. ഇന്റലിജന്‍സ് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
513.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ.യില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നിലവിലുണ്ടോയെന്നും ഇല്ലെങ്കില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കുമോ?
514.
ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ധനപ്രതിസന്ധി തദ്ദേശഭരണസ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന വികസനപ്രവർത്തനങ്ങളെ ബാധിക്കാതെയിരിക്കുന്നതിന് എന്തു നടപടികളാണ് നിലവിൽ കൈക്കൊണ്ടിട്ടുള്ളത്; ഇതു കാരണം ആസൂത്രണ പദ്ധതികൾക്കുള്ള തദ്ദേശഭരണസ്ഥാപനങ്ങളുടെ വിഹിതത്തിൽ കുറവ് വരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
നടപ്പു സാമ്പത്തിക വർഷത്തിൽ ആസൂത്രണ പദ്ധതികൾക്ക് തദ്ദേശഭരണസ്ഥാപന പദ്ധതി വിഹിതമായി സംസ്ഥാന സർക്കാർ വകയിരുത്തിയ തുകയെത്ര; ഇതിൽ എത്ര ശതമാനം നാളിതുവരെ ചെലവഴിച്ചു; മുൻ സാമ്പത്തിക വർഷം അടിസ്ഥാനപ്പെടുത്തുമ്പോൾ നാളിതുവരെ ചെലവഴിച്ചതിന്റെ ശതമാനക്കണക്കിൽ വന്ന വ്യത്യാസമെത്ര; വിശദമാക്കുമോ;
( സി )
2023 മാർച്ച് 31 ന് മുമ്പ് പാസ്സാക്കിയെടുക്കേണ്ട തദ്ദേശഭരണസ്ഥാപനങ്ങളുടെ ഇപ്രകാരമുള്ള പദ്ധതികളുടെ അന്തിമ ബില്ലുകൾ സമർപ്പിച്ചിട്ടും ട്രഷറികളിൽ നിന്ന് ആയത് മാറി നൽകുന്നില്ല എന്ന ജനപ്രതിനിധികളുടെ വ്യാപകമായ പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചു വരുന്നത്?
515.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നം.2415551/ എന്‍ സി- ബി3-/80/2023/ഫിന്‍. തീയ്യതി 07-07-2023 നമ്പർ ഉത്തരവ് പുറപ്പെടുവിക്കാനുള്ള കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത ഉത്തരവും ഉത്തരവിന് കാരണമായ ഫയലുകളുടെയും പകർപ്പ് ലഭ്യമാക്കാമോ;
( സി )
മുൻകാലങ്ങളിൽ ഇത്തരം കേസുകളിൽ എ.ഡി.എഫ്, എസ്.ഡി.എഫ് ഫണ്ടുകൾ വിനിയോഗിക്കുന്നതിൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
516.
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളീയം പരിപാടിയുമായി ബന്ധപ്പെട്ട് പരമാവധി സ്പോൺസർഷിപ്പ് നേടിയെടുത്തതിന് ലോട്ടറി ഡയറക്ടറെ സർക്കാർ ആദരിച്ചിട്ടുണ്ടോയെന്നും ഇദ്ദേഹത്തിന് ജി.എസ്.ടി. വകുപ്പിൽ ഏതൊക്കെ ചുമതലകളാണ് നിലവിലുള്ളതെന്നും വ്യക്തമാക്കാമോ;
( ബി )
കേരളീയം പരിപാടിക്ക് സ്പോൺസർഷിപ്പ് നൽകിയവരിൽ നികുതി കുടിശ്ശിക നൽകാനുള്ളതും നികുതി വെട്ടിപ്പിൽ ഉൾപ്പെട്ടിട്ടുള്ളതുമായ സ്ഥാപനങ്ങളും വ്യക്തികളും ഉൾപ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
ഇപ്രകാരം സ്പോൺസർഷിപ്പ് സമാഹരിക്കുവാൻ ധനകാര്യ വകുപ്പ് ജി.എസ്.ടി. ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഡി )
ജി.എസ്.ടി. വകുപ്പിന്റെ സുപ്രധാന ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനെ ഉപയോഗിച്ച് സർക്കാർ പരിപാടിക്ക് സ്പോൺസർഷിപ്പ് സമാഹരിച്ചതിലൂടെ നികുതി കുടിശ്ശിക സമാഹരണം അട്ടിമറിക്കപ്പെട്ടതായുള്ള ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇപ്രകാരം തീരുമാനമെടുത്തതിന്റെ കാരണം വ്യക്തമാക്കുമോ?
പെരിഞ്ചേരികടവ് റെഗുലേറ്റര്‍ കം ബ്രിഡ്‍ജ്
517.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തിലെ ചെറുവണ്ണൂര്‍ പഞ്ചായത്തിനെയും കുറ്റ്യാടി മണ്ഡലത്തിലെ തിരുവള്ളൂര്‍ പഞ്ചായത്തിനേയും ബന്ധിപ്പിച്ച് പെരിഞ്ചേരികടവ് കേന്ദ്രമാക്കി നിര്‍മ്മിക്കുന്ന പെരിഞ്ചേരികടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പ്രവൃത്തി നിലച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ആയത് പരിഹരിക്കുവാന്‍ ധനകാര്യ വകുപ്പ് എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?
518.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളീയം പരിപാടിയുടെ ഭാഗമായി ജി.എസ്.ടി. അഡീഷണല്‍ കമ്മീഷണറെ സ്പോണ്‍സര്‍ഷിപ്പ് കമ്മിറ്റിയുടെ കണ്‍വീനര്‍ ആക്കിയത് ധനവകുപ്പിന്റെ അനുമതിയോടെ ആയിരുന്നോ എന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തെ നികുതി പിരിക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ തന്നെ കേരളീയം പരിപാടിയുടെ സ്പോണ്‍സര്‍ഷിപ്പ് പിരിവ് ഏറ്റെടുക്കുന്നത് കോണ്‍ഫ്‌ലിക്ട് ഓഫ് ഇന്ററെസ്റ്റിന് ഇടയാക്കില്ലേ എന്ന് വ്യക്തമാക്കാമോ;
( സി )
സര്‍ക്കാരുമായി നികുതി സംബന്ധിച്ച നിയമ യുദ്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളതോ സര്‍ക്കാരിന് നികുതി കുടിശിക നല്‍കാനോ ഉള്ള സ്ഥാപനങ്ങളില്‍ നിന്നും സ്പോണ്‍സര്‍ഷിപ്പ് സ്വീകരിച്ചിട്ടുണ്ടോ എന്ന് ധനവകുപ്പ് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ പരിശോധനയുടെ വിശദാംശം നല്‍കാമോ?
519.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമേഖലാ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങി സർക്കാരിൽ നിന്നും ഗ്രാന്റ് കൈപ്പറ്റുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നതിന് ധനകാര്യ പരിശോധന വിഭാഗത്തെ അധികാരപ്പെടുത്തി പുറപ്പെടുവിച്ചിട്ടുള്ള 20/12/2021 തീയതിയിലെ സ.ഉ.(അച്ചടി) നം. 173/2021/ധന നമ്പർ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ഉത്തരവിലെ വ്യവസ്ഥകൾക്ക് നിയമ സാധുത നല്കുന്നതിനായി കേരള ഫിനാന്‍ഷ്യല്‍ കോഡില്‍ ബന്ധപ്പെട്ട പ്രൊവിഷനിൽ ഭേദഗതി വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;  ഇല്ലെങ്കിൽ അതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഉത്തരവിലെ വ്യവസ്ഥകൾക്ക് നിയമ സാധുത നല്കുന്നതിനുള്ള അടിയന്തര നടപടികൾ  സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
520.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യബന്ധന തുറമുഖ വകുപ്പ് 24.07.2018-ന് 251.04 ലക്ഷം രൂപയ്ക്ക് ഭരണാനുമതി നല്‍കിയിട്ടുള്ളതും റവന്യൂ വകുപ്പ് സ്ഥലമെടുപ്പ് വിജ്ഞാപനത്തിന്റെ കാലാവധി 19.03.2024 വരെ മാത്രം ദീര്‍ഘിപ്പിച്ച് നല്‍കിയിട്ടുള്ളതുമായ വൈപ്പിന്‍ ഫിഷ് ലാന്റിംഗ് സെന്ററിലേക്കുള്ള പ്രവേശന പാതയ്‌ക്കും പാര്‍ക്കിംഗ് ഏരിയയ്‌ക്കും വേണ്ടിയുള്ള സ്ഥലമെടുപ്പിനായി തുക അനുവദിക്കേണ്ടത് സംബന്ധിച്ച് ധനകാര്യ വകുപ്പിന്റെ പരിഗണനയിലുള്ള ബി 2/77/2022/എഫ് &പി നമ്പര്‍ ഫയലില്‍ പ്രവൃത്തിയുടെ പ്രാധാന്യം കണക്കിലെടുത്ത് എത്രയും വേഗം തുക അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
ആയതിനുള്ള അനുമതി എന്നത്തേയ്ക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
521.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നിലവിലെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കാമോ; സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം ഇറക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നുവെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ കാരണങ്ങള്‍ അപഗ്രഥിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും എന്തൊക്കെ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ?
522.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിലെ പൂച്ചിനിപ്പാടം-ചാത്തക്കുടം റോഡിന്റെ റിവൈസ്ഡ് എസ്റ്റിമേറ്റ്സ് പ്രവൃത്തികള്‍ക്കായി പൊതുമരാമത്ത് വകുപ്പ് മുഖേന സമര്‍പ്പിച്ചിട്ടുള്ള പ്രൊപ്പോസലിന് ധനകാര്യ വകുപ്പിന്റെ അനുമതി ഇനിയും ലഭ്യമായിട്ടില്ല എന്നത് സര്‍ക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് ആവശ്യമായ അനുമതി നല്‍കുന്നതിനും ഫണ്ട് അനുവദിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
523.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മലയോര ഹൈവേയ്ക് 12 മീറ്റര്‍ വീതി ലഭിക്കാത്തതുമൂലം പ്രസ്തുത റോഡില്‍ വര്‍ഷങ്ങളായി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡിന് 12 മീറ്റര്‍ വീതി ലഭ്യമാക്കുന്നതിനുവേണ്ടി നിരവധി ഇടപെടലുകള്‍ നടത്തിയിട്ടും ഫ്രീ സറണ്ടര്‍ ആയി സ്ഥലം വിട്ടു നല്‍കാന്‍ ജനങ്ങള്‍ തയ്യാറാവാത്തതുകൊണ്ട് നിലവിലെ വീതിയില്‍ കോതമംഗലം മണ്ഡലത്തിലെ മലയോര ഹൈവേയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് അടിയന്തരമായി നടപടി സ്വീകരിക്കുമോ?
524.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ 2023 ഡിസംബര്‍ 31 വരെ അടിസ്ഥാന വികസന പദ്ധതികള്‍ക്കായി കിഫ്ബി മുഖേന എത്ര കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
കിഫ്ബി സഹായത്തോടെ 2023 ഡിസംബര്‍ 31 വരെ എത്ര പദ്ധതികള്‍ പൂര്‍ത്തിയാക്കിയെന്നും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നതും ഭാഗികമായി പൂര്‍ത്തിയാക്കിയതുമായ പദ്ധതികള്‍ എത്രയെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ചെലവുകള്‍ക്ക് പണം കണ്ടെത്താനായി മോട്ടോര്‍ വാഹന സെസ്സ് ഇനത്തില്‍ നാളിതുവരെ എത്ര തുക കിഫ്ബി സമാഹരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
525.
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്‌ബി മുഖേന നാളിതുവരെ എത്ര കോടി രൂപ സമാഹരിക്കാൻ സാധിച്ചിട്ടുണ്ട്; എത്ര കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്; എത്ര കോടി രൂപയുടെ പദ്ധതികൾ പൂർത്തീകരിച്ചിട്ടുണ്ട്; എത്ര പദ്ധതികൾ നിർമ്മാണ ഘട്ടത്തിൽ ഉണ്ട്; വ്യക്തമാക്കുമോ;
( ബി )
പ്രഖ്യാപിച്ച പദ്ധതികളുടെ പൂർത്തീകരണത്തിനായി അധിക വിഭവസമാഹരണം ഏത് രീതിയിൽ നടത്താനാണ് ഉദ്ദേശിക്കുന്നത്; വിശദാംശം നൽകുമോ;
( സി )
കിഫ്‌ബി വഴി നടപ്പാക്കിയ വിവിധ പദ്ധതികളുടെ കരാറുകാർക്ക് നിലവിൽ എത്ര തുക കുടിശിക നൽകാൻ ഉണ്ട്; വിശദാംശം വ്യക്തമാക്കുമോ?
526.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കിഫ്‌ബി നാളിതുവരെ സമാഹരിച്ചിട്ടുള്ള മുഴുവൻ വായ്പകളുടെയും വിശദാംശങ്ങൾ ലഭ്യമാക്കാമോ; വായ്പ അനുവദിച്ച തീയതി, അനുവദിച്ച തുക, സമാഹരിച്ച തുക, അനുവദിച്ച സ്ഥാപനം, വായ്പ സമാഹരണത്തിനായി അവലംബിച്ച മാർഗം, വായ്പയുടെ പലിശ നിരക്ക്, തിരിച്ചടവ് മാനദണ്ഡങ്ങൾ, ഓരോ വായ്പയുടെയും മൊറട്ടോറിയം പിരീഡ് എന്നിവ ഇനം തിരിച്ചു വ്യക്തമാക്കുമോ?
527.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 ലെ ബജറ്റ് പ്രസംഗം ഖണ്ഡിക 512 ല്‍ കിഫ്ബി വഴി 543 പദ്ധതികള്‍ ടെണ്ടര്‍ പൂര്‍ത്തീകരിച്ചിട്ടുള്ളതായും, 55 പദ്ധതികള്‍ ടെണ്ടര്‍ ചെയ്തവയുമാണെന്ന് പറഞ്ഞതിൽ 2023 ഡിസംബര്‍ വരെ പൂര്‍ത്തിയാക്കിയ പദ്ധതികള്‍, ഭാഗികമായി പൂര്‍ത്തീകരിച്ച പദ്ധതികള്‍, ഇതുവരെയും ആരംഭിക്കാത്ത പദ്ധതികള്‍ എന്നിവ എത്രയെന്നും, പ്രസ്തുത പദ്ധതികള്‍ക്കായി ആകെ ചെലവഴിച്ച തുക എത്രയെന്നുമുള്ള വിവരം ലഭ്യമാക്കാമോ?
528.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് മുഖേന നടപ്പിലാക്കുന്ന കോങ്ങാട് മണ്ഡലത്തിലെ ഓടന്നൂര്‍ എഴുത്തോംപാറ പാലങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് കിഫ്ബി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
529.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ കിഫ്ബി വഴി അനുവദിച്ച പദ്ധതികള്‍ ഏതൊക്കെയെന്നും, ഓരോ പദ്ധതിക്കും അനുവദിച്ച തുക എത്രയെന്നും മണ്ഡലം തിരിച്ച് വിശദമാക്കാമോ?
530.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളീയം പരിപാടിക്കായി കിഫ്ബിയിൽ നിന്നും തുക നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ എത്ര തുക ഏതൊക്കെ ഇനത്തിലാണ് കൈമാറിയിട്ടുള്ളതെന്ന് വിശദാംശം സഹിതം വ്യക്തമാക്കുമോ?
531.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്‌ബി മുഖേന സമാഹരിച്ച വായ്പകളുടെ തിരിച്ചടവ് ഇനത്തിൽ നടപ്പ് സാമ്പത്തിക വർഷം തിരിച്ചടയ്ക്കേണ്ട തുക, ഈ തുക കണ്ടെത്തുന്ന രീതി, നടപ്പ് സാമ്പത്തിക വർഷം തിരിച്ചടച്ചിട്ടുളള തുക എന്നിവയുടെ വിശദാംശം നൽകുമോ;
( ബി )
കിഫ്‌ബി മുഖേന നാളിതുവരെ വരുമാനദായകമായ എത്ര പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്നും അവ ഏതൊക്കെയാണെന്നും അവ ഓരോന്നിൽ നിന്നും നാളിതുവരെയുള്ള വരുമാനം എത്രയാണെന്നും ഇനം തിരിച്ച് വ്യക്തമാക്കുമോ;
( സി )
കിഫ്‌ബി മുഖേന സമാഹരിച്ച വായ്പകളുടെ തിരിച്ചടവ് ഇനത്തിൽ വരുന്ന അഞ്ച് സാമ്പത്തിക വർഷങ്ങളിൽ ആവശ്യമായി വരുന്ന തുകയുടെ വിശദാംശങ്ങൾ സാമ്പത്തിക വർഷം തിരിച്ച് വ്യക്തമാക്കുമോ;
( ഡി )
കിഫ്‌ബി വായ്പ തിരിച്ചടവിനുളള തുക കണ്ടെത്തുന്നതിന് നിലവിൽ പിന്തുടരുന്ന രീതി വരും വർഷങ്ങളിലെ തിരിച്ചടവ് ബാധ്യത നിറവേറ്റുവാൻ പര്യാപ്തമാണെന്ന് വിലയിരുത്തുന്നുണ്ടോ; ഇല്ലെങ്കിൽ പ്രസ്തുത തുക കണ്ടെത്തുന്നതിന് എന്ത് ബദൽ മാർഗ്ഗമാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
532.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 വർഷം കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കഴനി-പഴമ്പാലക്കോട് റോഡ് (32.89 കോടി) സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് കിഫ്ബിയുടെ സ്റ്റാൻഡേർഡ്-ക്രോസ്സ്‌ സെക്ഷനില്‍ 10.5 മീറ്റര്‍ എന്ന കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ ശേഷം മാത്രമേ റോഡ് നിര്‍മ്മിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാന്‍ സാധിക്കൂ എന്ന വിവരം അറിയിച്ചതിന്റെ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
533.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി കാഞ്ഞങ്ങാട് മണ്ഡലത്തിൽ അംഗീകാരം നൽകിയ പദ്ധതികളുടെ വിശദാംശങ്ങൾ നൽകാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
534.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മുതൽ കിഫ്‌ബി നാളിതുവരെ പരസ്യ ഇനത്തിൽ എത്ര തുക ചെലവഴിച്ചിട്ടുണ്ട് എന്നതിന്റെ വിശദാംശങ്ങൾ ഇനം തിരിച്ചു സാമ്പത്തിക വർഷം അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ;
( ബി )
കൈരളി ചാനൽ, ദേശാഭിമാനി ദിനപത്രം എന്നിവയ്ക്ക് നാളിതുവരെ പരസ്യ ഇനത്തിൽ കൈമാറിയിട്ടുള്ള തുകയുടെ വിശദാംശങ്ങൾ ഇനം തിരിച്ചു ലഭ്യമാക്കാമോ?
535.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സാമ്പത്തിക വർഷം നാളിതുവരെ കിഫ്ബി മുഖേന ചെലവഴിച്ച തുക എത്രയാണെന്നും ഇത് ആകെ ബജറ്റ് വിഹിതത്തിന്റെ എത്ര ശതമാനമാണെന്നും അറിയിക്കാമോ?
536.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തിലെ കിഫ്ബിയുടെ പദ്ധതിയായ കല്ലൂരിനടവ് പാലം നിര്‍മ്മാണപ്രവ‍ൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പദ്ധതിയുടെ ഡ്രോയിംഗ് പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ?
537.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി നിലവില്‍ വന്നതിന് ശേഷം പാലക്കാട് ജില്ലയില്‍ ഏതെല്ലാം പദ്ധതികള്‍ അനുവദിച്ചിട്ടുണ്ടെന്നും, ഇവയ്ക്ക് അനുവദിച്ച ഫണ്ട് എത്രയാണെന്നും പദ്ധതി തിരിച്ച് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളില്‍ പ്രവൃത്തി ആരംഭിക്കാത്തതും, പകുതി വഴിയില്‍ നില്‍ക്കുന്നതുമായ പദ്ധതികളും പൂർത്തീകരിച്ച പദ്ധതികളും നിയോജകമണ്ഡലാടിസ്ഥാനത്തില്‍ വിശദമാക്കാമോ;
( സി )
പ്രവൃത്തി ആരംഭിക്കാതിരിക്കാനും പകുതി വഴിയില്‍ നിര്‍ത്തിവെയ്ക്കാനുമുള്ള കാരണമെന്താണെന്ന വിവരം പദ്ധതി തിരിച്ച് നിയോജകമണ്ഡലാടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ?
538.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ മൊകേരി ഗവ. കോളേജില്‍ കിഫ്ബി മുഖേന നടത്തുന്ന ലേഡീസ് ഹോസ്റ്റല്‍ നിര്‍മ്മാണം മൂന്നുവര്‍ഷമായി നിര്‍ത്തിവച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പ്രവൃത്തി പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
539.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍കോളേജിന്റെ സമഗ്ര വികസനത്തിനായി കിഫ്ബി മുഖേന ട്രോമാകെയര്‍ ഒന്നാം ഘട്ട പദ്ധതിക്ക് 57.69 കോടി രൂപയുടെ ധനകാര്യ അനുമതി ലഭിച്ചിട്ടും ഇതുവരെ പ്രവൃത്തി ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത പ്രവൃത്തി എന്നത്തേയ്ക്കു ആരംഭിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
540.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ഡലത്തില്‍ അംഗീകാരം നല്‍കിയ പദ്ധതികളുടെ വിശദാംശം നൽകാമോ;
( ബി )
ആയതില്‍ ഓരോ പദ്ധതികളുടേയും നിലവിലെ സ്ഥിതിവിവരം അറിയിക്കുമോ?
541.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന ചാത്തന്നൂർ മണ്ഡലത്തിൽ നടപ്പാക്കുന്ന പള്ളിക്കമണ്ണടി - കുമ്മല്ലൂർ പാലങ്ങളുടെ നിർമ്മാണം സംബന്ധിച്ച പ്രവൃത്തികൾ ആരംഭിക്കുന്നതിനുള്ള നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
കിഫ്ബി ഫണ്ട് വിനിയോഗിച്ച് ചാത്തന്നൂർ മണ്ഡലത്തിലെ ചിറക്കര ഗവ.എച്ച്.എസ്, പരവൂർ ഗവ.എച്ച്.എസ്.എസ്, ഉളിയനാട് ഗവ.എച്ച്.എസ്, നെടുങ്ങോലം ഗവ.എച്ച്.എസ്, കോയിപ്പാട്‌ ഗവ.എൽ.പി.എസ്, പരവൂർ കോട്ടപ്പുറം എൽ.പി.എസ് എന്നീ സ്കൂളുകളിൽ നടപ്പിലാക്കുന്ന അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികളുടെ നിലവിലെ പുരോഗതിയുടെ വിവരങ്ങൾ ഓരോ സ്കൂളിന്റെയും ഇനം തിരിച്ചു ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികൾ ആരംഭിക്കുന്നതിനു ഇനി എന്തെല്ലാം നടപടിക്രമങ്ങളാണ് പൂർത്തിയാകുവാനുള്ളതെന്നും ആയത് വേഗത്തിലാക്കുവാൻ നടപടികൾ സ്വീകരിക്കുമോ എന്നും വിശദമാക്കാമോ?
542.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോകനാര്‍ക്കാവില്‍ കിഫ്ബി വഴി നടപ്പിലാക്കുന്ന പദ്ധതിയുടെ നിലവിലെ അവസ്ഥ അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി എന്നത്തേയ്ക്കു പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പദ്ധതി നടപ്പിലാക്കുന്നത് വഴി തീര്‍ത്ഥാടന ടൂറിസം രംഗത്ത് ഉണ്ടാകുന്ന സൗകര്യങ്ങള്‍ എന്തൊക്കെ എന്നും വിശദമാക്കാമോ?
543.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് ഉപയോഗിച്ചു കേരള വാട്ടര്‍ അതോറിറ്റി നിര്‍വഹണ ഏജന്‍സിയായി നടപ്പിലാക്കുന്ന കോങ്ങാട് മണ്ഡലത്തിലെ കുടിവെള്ള പദ്ധതികളുടെ നിര്‍മ്മാണ പുരോഗതി വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
544.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവില്‍ കുണ്ടറ നിയോജകമണ്ഡലത്തില്‍ കിഫ്ബി പദ്ധതി പ്രകാരം നടന്നുവരുന്ന പ്രവൃത്തികളുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ?
545.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച്, കിലയെ നിര്‍വഹണ ഏജന്‍സിയാക്കി നടപ്പിലാക്കുന്ന പ്രവൃത്തികളുടെ പുരോഗതി വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ ആരംഭിക്കുന്നതിനു കിഫ്ബി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നു വ്യക്തമാക്കാമോ?
546.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ എത്ര സ്ക്കൂളുകള്‍ക്ക് കിഫ്ബി ഫണ്ട് വിനിയോഗിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുമതി നല്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
അവയില്‍ ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കി നിര്‍മ്മാണം ആരംഭിച്ചവ എത്രയെന്ന് അറിയിക്കാമോ;
( സി )
തിരുവനന്തപുരം ജില്ലയില്‍ കിഫ്ബി ഫണ്ട് മുഖേന നിര്‍മ്മിക്കാന്‍ അനുമതി നല്കിയ എത്ര സ്ക്കുളുകള്‍ ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കുവാനുണ്ടെന്നും അത് ഏതെല്ലാം സ്ക്കൂളുകളെന്നും വിശദമാക്കാമോ?
547.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം നിയോജകമണ്ഡലത്തില്‍ കിഫ്ബി മുഖാന്തിരം നടപ്പിലാക്കിയ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
ആയതിൽ അംഗീകാരം നല്‍കാനുള്ള പ്രവൃത്തികൾ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
( സി )
ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതിയും അനുവദിച്ച തുക എത്രയെന്നും വ്യക്തമാക്കുമോ?
548.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയിലുൾപ്പെട്ട മലമ്പുഴ മണ്ഡലത്തിലെ ഒലവക്കോട് -ധോണി റോഡിന്റെ പുതുക്കിയ ധനാനുമതിക്കുള്ള നടപടിക്രമങ്ങൾ ഇപ്പോൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് എത്ര രൂപയുടെ സാമ്പത്തികാനുമതിയാണ് നൽകിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
549.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ 2016 മുതല്‍ നാളിതുവരെ കിഫ്ബി മുഖാന്തിരം നടപ്പാക്കിയ പദ്ധതികളുടെ വിവരങ്ങളും തുകയും നിലവിലെ സ്റ്റാറ്റസും വിശദമാക്കാമോ; ആകെ എത്ര കോടി രൂപയുടെ പ്രവൃത്തികളാണ് നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ മേല്‍ കാലയളവില്‍ നടന്നതെന്നും അറിയിക്കാമോ;
( ബി )
നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരിച്ച സ്ക്കൂളുകള്‍ ഏതെല്ലാമെന്നും ചെലവഴിച്ച തുക എത്രയാണെന്നും ഇനിയും ഏതെങ്കിലും സ്ക്കൂളുകളില്‍ പ്രവൃത്തി നിര്‍വ്വഹിക്കുവാന്‍ ശേഷിക്കുന്നുവെങ്കില്‍ ആ വിവരവും അറിയിക്കാമോ;
( സി )
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ കിഫ്ബി മുഖാന്തിരം നടപ്പാക്കാനുദ്ദേശിക്കുന്ന ഒ.പി., ഡയഗ്നോസ്റ്റിക് ബ്ലോക്കുകള്‍ എന്നിവയുടെ നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ അവസ്ഥയും ഇതുമായി ബന്ധപ്പെട്ട ഫയല്‍ ഏത് ഉദ്യോഗസ്ഥന്റെ കെെവശമാണെന്നും ഉദ്യോഗസ്ഥന്റെ കോൺടാക്ട് നമ്പരും മേല്‍ പ്രവൃത്തിയുടെ തുക എത്രയാണെന്നും അറിയിക്കാമോ;
( ഡി )
ചാലിയാര്‍ പുഴയ്ക്ക് കുറുകെ നിലമ്പൂര്‍ നഗരസഭയിലെ കളത്തിന്‍ കടവില്‍ പുതിയ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന പ്രവ‍ൃത്തിയുടെ പ്രൊപ്പോസല്‍ കിഫ്ബിയുടെ പരിഗണനയിലുണ്ടോ; തുക അടക്കമുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
550.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തിക വർഷത്തെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം സംസ്ഥാനത്തെ നികുതി വരുമാനം, നികുതിയിതര വരുമാനം എന്നിവ എത്രയാണ്;
( ബി )
2023-24 സാമ്പത്തിക വർഷം നാളിതുവരെ നികുതി വരുമാനമായും നികുതിയിതര വരുമാനമായും ലഭിച്ച തുക എത്രയാണെന്നുള്ളതിന്റെ വിശദാംശം ഇനം തിരിച്ചു നൽകുമോ?
551.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റ് നിരക്കിന്മേല്‍ സെസ്സ് ഏര്‍പ്പെടുത്തിയത് എന്നു മുതലാണ്; എത്ര കാലത്തേക്കാണ് ഇത് ഏര്‍പ്പെടുത്തിയത്; എത്ര ശതമാനം സെസ് ഈടാക്കാനാണ് ഉത്തരവ് നല്‍കിയത്; വ്യക്തമാക്കാമോ;
( ബി )
ബള്‍ക്ക് പര്‍ച്ചേസ് വിഭാഗത്തില്‍ നിന്നും കെ.എസ്.ആർ.ടി.സിയെ ഒഴിവാക്കിയ സാഹചര്യത്തില്‍ ടിക്കറ്റ് നിരക്കിന്മേല്‍ ഏര്‍പ്പെടുത്തിയ സെസ് പിന്‍വലിച്ചു കൊണ്ട് ഉത്തരവ് നല്‍കുമോ?
552.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില വർദ്ധിപ്പിച്ചതിലൂടെയും രജിസ്ട്രേഷൻ വകുപ്പ് മുഖേനയുള്ള വിവിധ സേവനങ്ങൾക്ക് മുദ്രവില, ഫീസ് നിരക്കുകൾ ഉയർത്തിയതിലൂടെയും എത്ര കോടി രൂപയുടെ അധിക വരുമാനമാണ് നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ പ്രതീക്ഷിച്ചിരുന്നത് ; ഇതിൽ ഓരോ ഇനത്തിലും എത്ര കോടി രൂപയുടെ വരുമാനം നാളിതുവരെ ലഭിച്ചിട്ടുണ്ട് ;വിശദാംശങ്ങൾ വ്യക്തമാക്കുമോ;
( ബി )
പുതുതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് ഈടാക്കിവരുന്ന ഒറ്റത്തവണ സെസ് ഉയർത്തിയതിലൂടെ നടപ്പ് സാമ്പത്തിക വർഷം എത്ര കോടി രൂപയുടെ അധിക വരുമാനമാണ് ലക്ഷ്യമിട്ടത്; വിശദാംശം വ്യക്തമാക്കുമോ?
553.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പെട്രോൾ ഡീസൽ എന്നിവയ്ക്ക് സാമൂഹ്യ സുരക്ഷ സെസ്സ് ഏർപ്പെടുത്തിയതിലൂടെ എത്ര തുക സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ടിലേക്ക് സമാഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിച്ചത്; നാളിതുവരെ എത്ര തുക ഈ ഇനത്തിൽ പിരിച്ചെടുത്തിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തുക സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ടിലേക്ക് കൈമാറി നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ തുക കൈമാറിയതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കുമോ?
554.
ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാരിന്റെ കേരളീയം പരിപാടിക്ക് സ്പോൺസർമാരെ കണ്ടെത്തി ചെലവുകൾക്കുള്ള തുക കണ്ടെത്തണമെന്ന് കാണിച്ച് സംസ്ഥാന ജി.എസ്.ടി വകുപ്പിന് നിർദ്ദേശം ലഭിച്ചിരുന്നോ; വകുപ്പിൽ ഇതിന്റെ പ്രവർത്തനങ്ങളുടെ നടത്തിപ്പും മേൽനോട്ടവും ഏൽപ്പിച്ചതാരെയൊക്കെയെന്നും ഇതിനെത്തുടർന്ന് വകുപ്പ് സ്വീകരിച്ച പ്രവർത്തനങ്ങൾ എന്തൊക്കെയെന്നും വിശദമാക്കുമോ;
( ബി )
കേരളീയത്തിന് ഏറ്റവും കൂടുതൽ സ്പോൺസർമാരെ കണ്ടെത്തി തുക സംഘടിപ്പിച്ചതിന് സംസ്ഥാന ജി.എസ്.ടി വകുപ്പിനോ അല്ലെങ്കിൽ വകുപ്പിലെ ഏതെങ്കിലും ഉദ്യോഗസ്ഥനോ കേരളീയം വേദിയിൽ ആദരം ലഭിച്ചിരുന്നോ; വ്യക്തമാക്കുമോ;
( സി )
ധനപ്രതിസന്ധി നേരിടുന്ന സംസ്ഥാനത്ത് നികുതി പിരിവ് ഊർജ്ജിതമാക്കുന്നതിനു പ്രധാന കർത്തവ്യം വഹിക്കേണ്ട ജി.എസ്.ടി വകുപ്പിലെ ഉദ്യോഗസ്ഥരെ ഇപ്രകാരം സ്പോൺസർമാരെ കണ്ടെത്തി തുക സംഘടിപ്പിക്കുന്നതിനു കൂടി നിയോഗിച്ചതു മൂലം നികുതി പിരിവിൽ വീഴ്ച വന്നതായി വിലയിരുത്തുന്നുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
നിലവിലെ കണക്കുകൾ പ്രകാരം സംസ്ഥാന ജി.എസ്.ടി വകുപ്പ് നടപ്പു സാമ്പത്തിക വർഷം പിരിച്ചെടുത്തതും ഇനി പിരിച്ചെടുക്കാനുള്ളതുമായ നികുതി തുകയുടെ വിവരങ്ങൾ മുൻ വർഷത്തെ ഇതേ കാലയളവിലെ കണക്കുകളുമായി താരതമ്യം ചെയ്തു നൽകുമോ?
555.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷ സെസ്സ് ഏർപ്പെടുത്തിയിട്ടുണ്ടോ ഉണ്ടെങ്കിൽ ഏതു നിരക്കിലാണ് സെസ്സ് ഏർപ്പെടുത്തിയത്; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഇനത്തിൽ നടപ്പ് വർഷത്തെ ബജറ്റിൽ പ്രതീക്ഷിച്ചിരുന്ന വരുമാനം എത്രയാണ്; പ്രസ്തുത ഇനത്തിൽ നാളിതുവരെ എത്ര തുക പിരിച്ചെടുത്തു; വിശദാംശം നൽകുമോ;
( സി )
പ്രസ്തുത തുക സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ടിലേക്ക് കൈമാറി നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ തുക കൈമാറിയതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കുമോ?
556.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2022-23 സാമ്പത്തിക വർഷവും 2023 - 24 ( ഡിസംബർ 31 വരെ) സാമ്പത്തിക വർഷവും ഇന്ധന സെസ്സ് ബാധകമാവുന്ന എത്ര ലിറ്റർ പെട്രോൾ, ഡീസൽ വിൽപന നടന്നു; 2023 - 24 സാമ്പത്തിക വർഷം ഡിസംബർ 31 വരെ 2 രൂപാ ഇന്ധന സെസ്സിലൂടെ എത്ര രൂപയാണ് ലഭിച്ചത്; പെട്രോളിനും ഡീസലിനും ലഭിച്ചത് പ്രത്യേകം പ്രത്യേകം പ്രതിമാസ കണക്കുകളായി ലഭ്യമാക്കാമോ;
( ബി )
2022-23 സാമ്പത്തിക വർഷത്തിൽ സമാന കാലയളവിൽ ഇന്ധന സെസ്സ് ബാധകമായിരുന്നെങ്കിൽ പ്രതിമാസം കിട്ടേണ്ട പെട്രോൾ, ഡീസൽ എന്നിവയുടെ തുക വെവ്വേറെ ലഭ്യമാക്കാമോ?
557.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2017-18, 2018-19, 2019-20, 2020-21, 2021-22, 2022-23, 2023-24 (ഡിസംബർ 31 വരെ) എന്നീ വര്‍ഷങ്ങളില്‍ കേരള വില്പന നികുതി നിയമം അനുസരിച്ച് ലഭിച്ച വരുമാനം വർഷം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കാലയളവിൽ പ്രസ്തുത നിയമം അനുസരിച്ച് ലഭിച്ച ആകെ വരുമാനം അതിന്റെ പിരിവുകൾ തിരിച്ച് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത കാലയളവിൽ പ്രസ്തുത നിയമമനുസരിച്ച് ഓയിൽ കമ്പനി, സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ, ബാറുകളുടെ ടേണ്‍ഓവര്‍ ടാക്സ് എന്നിവയില്‍ നിന്നുള്ള വരുമാനം ഇനം തിരിച്ച് ലഭ്യമാക്കാമോ?
558.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നികുതി കുടിശിക വരുത്തിയ ബാർ ഹോട്ടലുകൾക്ക് മദ്യം വിതരണത്തിന് നൽകേണ്ട എന്ന നികുതി വകുപ്പ് തീരുമാനം ശരിവച്ച കേരള ഹൈക്കോടതിയുടെ ഉത്തരവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
മേൽ ഉത്തരവ് നിലനിൽക്കേ പ്രസ്തുത കുടിശികക്കാർക്ക് മദ്യം വിതരണം ചെയ്യുവാൻ അനുമതി തേടി ബിവറേജസ് കോർപ്പറേഷൻ എം.ഡി. സർക്കാരിലേക്ക് കത്ത് നൽകിയിരുന്നോ; ആ കത്തിൽ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( സി )
സംസ്ഥാനത്തെ ബാർ ഹോട്ടലുകൾ ലാഭ ശതമാനം കുറച്ച് കാട്ടി ടി.ഓ.ടി. (ടേൺ ഓവർ ടാക്സ്) അടയ്ക്കുന്നതിൽ കുറവ് വരുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
ബാർ ഹോട്ടലുകളിൽ ഇന്റലിജൻസ് വിഭാഗത്തെക്കൊണ്ട് അതാത് വർഷങ്ങളിൽ പരിശോധന നടത്തി യഥാർഥ വിൽപന കണക്കിലും നികുതി റിട്ടേണുകളിലെ ടി.ഓ.ടി.യിലും കുറവ് വന്നിട്ടില്ലെന്ന് ഉറപ്പ് വരുത്തുവാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
559.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും വിവിധയിനങ്ങളിലെ നികുതിയായി പ്രതിമാസം ലഭിക്കുന്ന തുക എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ബില്ലിംഗ് രീതി ഏര്‍പ്പെടുത്തുന്നതിനും, മുഴുവന്‍ സ്ഥാപനങ്ങളും ബില്ല് നല്കുന്നതിനും, സര്‍ക്കാരിലേക്ക് ലഭിക്കേണ്ട തുക കൃത്യമായി അടച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
( സി )
നികുതി ചോര്‍ച്ച കണ്ടെത്തുന്നതിനും തടയുന്നതിനും എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെ ശാക്തീകരിക്കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;
( ഡി )
പര്‍ചേയ്സ് ചെയ്യുന്നവരില്‍ നിന്നും കളക്ട് ചെയ്യുന്ന നികുതി വിഹിതം കൃത്യമായി സര്‍ക്കാരിലേക്ക് അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് എന്തൊക്കെ സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്; ഇത് പരിശോധിക്കുന്നതിനും ഉറപ്പ് വരുത്തുന്നതിനുമുളള നടപടികള്‍ വിശദീകരിക്കാമോ ?
ആംനസ്റ്റി പദ്ധതി
560.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അബ്കാരി കുടിശികകൾ തീർപ്പാക്കുന്നതിനായി നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച ആംനസ്റ്റി പദ്ധതി പ്രകാരം എത്ര കോടി രൂപയുടെ കുടിശിക പിരിച്ചെടുക്കുവാനാണ് ലക്ഷ്യമിട്ടിരുന്നത്; നാളിതുവരെ ഈ ഇനത്തിൽ എത്ര കോടി രൂപ പിരിച്ചെടുത്തിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?
561.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2017-ന് ശേഷം ബാറുകളിൽ ഇന്റലിജൻസ് പരിശോധനകൾ നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ എത്ര ബാറുകളിൽ നടത്തി, ബാറുകളുടെ പേര് വിവരം, പരിശോധന നടത്തിയ തീയതി, കണ്ടെത്തിയ നികുതി വെട്ടിപ്പ് എന്നിവ സംബന്ധിച്ച സംക്ഷിപ്ത വിവരം ലഭ്യമാക്കാമോ; സംസ്ഥാനത്ത് 2017-ന് ശേഷം നാളിതുവരെ എത്ര ബാർ ഹോട്ടലുകൾ കെ.ജി.എസ്.ടി രജിസ്ട്രേഷൻ എടുത്തിട്ടുണ്ട്; സ്റ്റാർ ക്ലാസിഫിക്കേഷൻ തിരിച്ച് കണക്ക് ലഭ്യമാക്കാമോ;
( ബി )
2017-18 മുതൽ 2022-23 വരെ ബാർ ഹോട്ടലുകൾ കണക്കാക്കി സർക്കാരിലേക്ക് അടക്കുന്ന ടി.ഒ.ടിക്ക് ആനുപാതികമായിട്ടുളള ലാഭശതമാനത്തിന്റെ ജില്ല തിരിച്ചുള്ള ശരാശരി എത്രയാണ് എന്ന് വ്യക്തമാക്കുമോ; സംസ്ഥാനത്ത് ഏതെങ്കിലും ബാർ ഹോട്ടലുകൾ 1963-ലെ വിൽപന നികുതി നിയമം വകുപ്പ് 7 അനുസരിച്ചുള്ള കോമ്പോസിഷൻ സ്കീം തിരഞ്ഞെടുത്തിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ പേര് വിവരങ്ങൾ വെളിപ്പെടുത്താമോ;
( സി )
2017-ന് ശേഷം നാളിതുവരെ പ്രതിമാസ റിട്ടേണുകൾ കൃത്യമായി സമർപ്പിക്കാത്ത ബാർ ഹോട്ടലുകൾ എത്ര എന്നുളള ജില്ല തിരിച്ചുളള കണക്കും പേര് വിവരങ്ങളും വ്യക്തമാക്കാമോ; നികുതി റിട്ടേണുകൾ സമർപ്പിക്കാത്തവർക്കെതിരെ സ്വീകരിച്ച നടപടികൾ എന്തെല്ലാം എന്ന് ജില്ല തിരിച്ചു വിശദീകരിക്കാമോ ?
562.
ശ്രീ. സജീവ് ജോസഫ്
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2017-ന് ശേഷം ബാറുകളില്‍ ഇന്റലിജന്‍സ് വിഭാഗം പരിശോധന നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്തെ ബാര്‍ ഹോട്ടലുകള്‍ 1963-ലെ വിൽപ്പന നികുതി നിയമത്തിലെ വകുപ്പ് 7 അനുസരിച്ചുള്ള കോമ്പോസിഷന്‍ സ്കീം തിരഞ്ഞെടുത്തുകൊണ്ട് പ്രതിമാസ റിട്ടേണുകള്‍ കൃത്യമായി സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഇത്തരത്തില്‍ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാനത്തെ ബാര്‍ ഹോട്ടലുകള്‍ ലാഭശതമാനം കുറച്ച് കാണിച്ച് ടേണ്‍ഓവര്‍ ടാക്സ് അടക്കുന്നതില്‍ കുറവ് വരുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഇ )
ബാര്‍ ഹോട്ടലുകളില്‍ ഇന്റലിജന്‍സ് വിഭാഗത്തെക്കൊണ്ട് അതാത് വര്‍ഷങ്ങളില്‍ പരിശോധന നടത്തി യഥാര്‍ഥ വില്പനക്കണക്ക് ലഭ്യമാക്കുന്നതിനും നികുതി റിട്ടേണുകളിലെ ടേണ്‍ഓവര്‍ ടാക്സിൽ കുറവ് വന്നിട്ടില്ലെന്ന് ഉറപ്പ് വരുത്തുവാനുമുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
563.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യാജ മദ്യ വിതരണവുമായി ബന്ധപ്പെട്ട് ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ചന്ദ്രൻ അഥവാ മണിച്ചൻ സർക്കാരിലേക്ക് നികുതി കുടിശികയായി എത്ര തുക നൽകാനുണ്ട്; കുടിശിക ഉൾപ്പെട്ട വർഷം, നികുതി, പലിശ, പിഴ എന്നിവയുടെ വിശദാംശം നൽകാമോ; പ്രസ്തുത കുടിശിക ഈടാക്കുവാൻ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
കുടിശിക ഈടാക്കുവാൻ ചിറയിൻകീഴ് തഹസിൽദാർ പ്രസ്തുത വ്യക്തിയുടെ സ്ഥാവര ജംഗമ വസ്തുക്കൾ ലേലത്തിന് വെച്ചിരുന്നോ; ഇതിനെതിരെ കുടിശികക്കാരൻ നൽകിയ ഹർജി ബഹു. കേരള ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും നിരസിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത ലേല നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( സി )
നികുതി കുടിശിക ഇളവ് ചെയ്ത് തരണമെന്ന് ആവശ്യപ്പെട്ട് കുടിശികക്കാരൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്മേൽ എന്ത് നടപടി സ്വീകരിച്ചുവെന്നും കുടിശിക എഴുതി തള്ളാൻ നികുതി വകുപ്പ് ശിപാർശ നൽകിയോയെന്നും വ്യക്തമാക്കാമോ?
564.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇന്ധന കള്ളക്കടത്ത് മൂലം നികുതി ചോര്‍ച്ച വർദ്ധിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; 2023 ഡിസംബർ 31 വരെ സംസ്ഥാന നികുതി വകുപ്പ് ഇത്തരത്തിലുള്ള എത്ര കേസ് പിടികൂടി, വെട്ടിപ്പിന്റെ വ്യാപ്തി, ഈടാക്കിയ നികുതി, പിഴ, പലിശ എന്നിവയുടെ വിശദാംശം ലഭ്യമാക്കാമോ?
565.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജി.എസ്.ടി വകുപ്പ് പുന: സംഘടനക്ക് ശേഷം ലഭിച്ച പ്രതിമാസ ജി.എസ്.ടി വരുമാനം ഐ.ജി.എസ്.ടി / എസ്. ജി.എസ്.ടി (2023 ജനുവരി മുതൽ 2023 ഡിസംബർ 31 വരെ ) പ്രത്യേകം ലഭ്യമാക്കാമോ; ഇതിന് ആനുപതികമായി തലേവർഷം ലഭിച്ച വരുമാനം, വ്യത്യാസം എന്നിവ ലഭ്യമാക്കാമോ?
566.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ജി.എസ്.ടി. വരുമാനത്തില്‍ വര്‍ദ്ധനവ് കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടോ; മുന്‍ സര്‍ക്കാരിന്റെ കാലത്തും ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നാളിതുവരെയുമുള്ള വരുമാനത്തിന്റെ കണക്ക് വിവരം സാമ്പത്തിക വര്‍ഷാടിസ്ഥാനത്തില്‍ വിശദമാക്കാമോ?
567.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ജി.എസ്.ടി വകുപ്പ് പുന: സംഘടനയ്ക്ക് ശേഷം രൂപീകരിച്ച ഓഡിറ്റ് വിങ്ങിലെ ഉദ്യോഗസ്ഥരെ ഉൾകൊള്ളുന്ന വിധത്തിൽ ഓഫീസ് സംവിധാനങ്ങൾ പരിഷ്കരിച്ചിട്ടുണ്ടോ; ഉദ്യോഗസ്ഥർക്ക് വേണ്ട ക്യാബിൻ, മേശ, കസേര, കംപ്യൂട്ടർ, ലാപ് ടോപ്പ്, ഇന്റർനെറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമാണോ; ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുവാൻ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണ്; വിശദമാക്കുമോ;
( ബി )
പ്രസ്തുത വിങ്ങിൽ എത്ര ജീവനക്കാർ സേവനം ചെയ്യുന്നുണ്ട്; ഉപയോഗയോഗ്യമായ എത്ര കംപ്യൂട്ടർ, ലാപ്ടോപ്പ് എന്നിവ നിലവിൽ ഉണ്ട്; എത്ര ചതുരശ്രയടി ഓഫീസ് സ്പേസാണ് ആവശ്യമായത്; നിലവിൽ എത്ര കൈവശം ഉണ്ട്; വ്യക്തമാക്കാമോ;
( സി )
ഓഡിറ്റുമായി ബന്ധപ്പെട്ട് ബിസിനസ് സ്ഥാപനങ്ങൾ സന്ദർശിക്കുന്നതിന് സംസ്ഥാനത്തെ ഓഡിറ്റ് യൂണിറ്റുകൾക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടോ; നിലവിൽ എത്ര ഓഡിറ്റ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്; ഓഡിറ്റ് വിങ്ങിൽ പ്രവർത്തന ക്ഷമമായ എത്രവാഹനങ്ങൾ നിലവിലുണ്ട്; ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത വിങ്ങിലെ ഉദ്യോഗസ്ഥർ ഔദ്യോഗിക ആവശ്യങ്ങൾക്ക് സ്വന്തം വാഹനം ഉപയോഗിക്കുവാൻ അനുമതി നൽകുമോ; ഇത്തരത്തിൽ ഉദ്യോഗസ്ഥർ സ്വന്തം വാഹനം ഉപയോഗിക്കുമ്പോൾ ആവശ്യമായ ഇന്ധന അലവൻസ് നൽകുമോ; വ്യക്തമാക്കാമോ?
568.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. പുന:സംഘടനക്ക് ശേഷം എത്ര വ്യാപാരികള്‍ക്ക് പുതിയതായി രജിസ്ട്രേഷന്‍ നല്‍കി എന്ന് വ്യക്തമാക്കാമോ;
( ബി )
ബിനാമി/വ്യാജ രജിസ്ട്രേഷന്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു;
( സി )
വാഹന പരിശോധന ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ചെക്ക് പോയിന്റുകള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ?
569.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി വകുപ്പിന്റെ പുനഃസംഘടനക്ക് മുന്‍പും ശേഷവും നികുതി വരുമാനത്തിലുണ്ടായ മാറ്റം വിശദമാക്കാമോ;
( ബി )
ഇന്റലിജന്‍സ് വിഭാഗം പുനഃസംഘടനക്ക് ശേഷം എത്ര പരിശോധന നടത്തി; എത്ര കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി; വിശദമാക്കാമോ;
( സി )
ജി.എസ്.ടി. ഇനത്തില്‍ കേന്ദ്രത്തില്‍ നിന്ന് വിവിധ വിഭാഗങ്ങളിലായി എത്ര രൂപ ലഭിക്കുവാനുണ്ട്; വിശദമാക്കാമോ?
570.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പായ്ക്കുചെയ്തു വില്‍ക്കുന്നതുള്‍പ്പെടെയുള്ള എല്ലാ ഉല്പന്നങ്ങളെയും ക്രമേണ ജി.എസ്.ടി. പരിധിയിലാക്കുന്ന സ്ഥിതിവിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇതുമൂലം സംസ്ഥാന സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാകുന്ന വിലക്കയറ്റം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ മാറ്റം വരുത്തുവാനും ഒപ്പം വിലക്കയറ്റം തടയുവാനുമായി എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ?
571.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ബിസിനസ്‌ ആവശ്യങ്ങൾക്കുള്ള ആഭ്യന്തര സ്വർണ്ണ ഇടപാടുകളുടെ കൈമാറ്റത്തിന് ഇ-വേ ബിൽ എടുക്കേണ്ടതുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ പരിധി എത്ര രൂപയാണെന്ന് അറിയിക്കാമോ;
( ബി )
ഇ-വേ ബിൽ വേണമെന്ന ആവശ്യം കേരളം ജി.എസ്.ടി. കൗൺസിലിൽ ഉന്നയിച്ചിരുന്നോ; കേരളത്തിന്റെ കൂടി ആവശ്യ പ്രകാരം ജി.എസ്.ടി. കൗൺസിൽ ചുമതലപ്പെടുത്തിയ മന്ത്രിതല സമിതിയുടെ തലവൻ ആരായിരുന്നുവെന്ന് അറിയിക്കുമോ;
( സി )
ആ സമിതിയുടെ നിർദ്ദേശാനുസരണം സംസ്ഥാനത്തിനകത്തുള്ള ബിസിനസ് ആവശ്യത്തിന് 2 ലക്ഷം രൂപ വരുന്ന സ്വർണ്ണ ഇടപാടുകൾക്ക് ഇ-വേ ബിൽ നിഷ്കർഷിച്ച് വിജ്ഞാപനം ഇറക്കിയിരുന്നോയെന്ന് വ്യക്തമാക്കാമോ?
572.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇൻകംടാക്സ് ഇന്ററിം സെറ്റിൽമെന്റ് ബോർഡ് ഇല്ലാത്ത ചെലവുകൾ പെരുപ്പിച്ചും ലാഭം കുറച്ച് കാട്ടിയും പ്രത്യക്ഷ നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട് എറണാകുളത്തുള്ള സി.എം.ആർ.എൽ കമ്പനിക്കെതിരെ നടപടി സ്വീകരിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് സി.എം.ആർ.എൽ കമ്പനി സ്വീകരിക്കാത്ത സേവനത്തിന് ജി.എസ്.ടി ഇൻപുട്ട് ടാക്സ് എടുത്തത് തിരിച്ച് പിടിക്കുവാൻ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ജി.എസ്.ടി കമ്മീഷണർക്ക് പരാതി ലഭിച്ചിരുന്നോ; ലഭിച്ചിരുന്നു എങ്കിൽ പരാതിയുടെ ഉള്ളടക്കം വിശദമാക്കാമോ; ആ പരാതിയിൽ സംസ്ഥാന ജി.എസ്.ടി ഇന്റലിജൻസ് സ്വീകരിച്ച നടപടികൾ എന്തെല്ലാം?
ജി.എസ്.ടി. വകുപ്പിലെ പൊതു സ്ഥലം മാറ്റം
573.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ജി.എസ്.ടി. വകുപ്പിൽ 2024-ല്‍ പൊതു സ്ഥലം മാറ്റം നടത്തുവാൻ ഉദ്ദേശിക്കുന്നുണ്ടോ; പൊതു സ്ഥലം മാറ്റത്തിന് 2017-ലെ സർക്കാർ ഉത്തരവിലെ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുമോ; ജി.എസ്.ടി. വകുപ്പിൽ ഓൺലൈൻ സ്ഥലം മാറ്റത്തിനുള്ള ക്രമീകരണം എന്നത്തേക്ക് പൂർത്തിയാകുമെന്ന് അറിയിക്കാമോ;
( ബി )
കേന്ദ്ര ഫൈനാൻസ് ആക്ട് 2023 പ്രകാരവും കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പിന്റെ 21/2023 വിഞ്‌ജാപന പ്രകാരവും സംസ്ഥാനത്തെ 2023-24 സാമ്പത്തിക വർഷത്തെ പ്രൊവിഷണൽ ചെലവ് പണപ്പെരുപ്പ് സൂചിക 348 ആണെന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
2016-17-ൽ ചെലവ് പണപ്പെരുപ്പ് സൂചിക 264 ആയിരുന്നുവെന്നത് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ കഴിഞ്ഞ ആറ് വർഷം കൊണ്ട് ചെലവ് പണപ്പെരുപ്പ് സൂചികയിൽ 84 പോയിന്റ് വർദ്ധിച്ചത് കുറയ്ക്കുവാന്‍ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
574.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വി.എ.റ്റി/കെ.ജി.എസ്.റ്റി തു‍ടങ്ങിയ കാലഹരണപ്പെട്ട നിയമത്തിലും നിലവിലെ ജി.എസ്.റ്റി. നിയമത്തിലും നികുതി കുടിശ്ശിക വരുത്തിയിട്ടുള്ള സർക്കാർ വകുപ്പുകളും / പൊതുമേഖല സ്ഥാപനങ്ങളും ഏതെല്ലാം ആണ്; നികുതി കുടിശ്ശികയുടെ ഇനവും തുകയും കുടിശ്ശിക വരുത്തിയ സാമ്പത്തിക വർഷവും ലഭ്യമാക്കാമോ; ഈ തുക ഈടാക്കുന്നതിൽ എന്തെങ്കിലും സ്റ്റേ നിലവിലുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
റിക്കവറി നടത്തുന്നതിന് തടസ്സമില്ലാത്ത കേസുകളിൽ തുക ഈടാക്കുവാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടയിൽ ലിമിറ്റഡ് എന്ന കമ്പനി നികുതി കുടിശ്ശിക വരുത്തിയിട്ടുണ്ടെങ്കിൽ ആയതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാമോ; ഈ കമ്പനിയുടെ കുടിശ്ശിക പിരിച്ചെടുക്കുവാൻ നിലവിൽ സ്റ്റേ ഉണ്ടെങ്കിൽ ആയതിന്റെ വിശദാംശങ്ങളും സ്റ്റേ ഇല്ലായെങ്കിൽ കുടിശ്ശികഈടാക്കാൻ സ്വീകരിച്ച നടപടികളും വിശദമാക്കാമോ?
സാമൂഹ്യ മാധ്യമങ്ങളിലുടെയുള്ള അധിക്ഷേപം
575.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ മാധ്യമങ്ങളിലൂടെ വകുപ്പിനും വകുപ്പ് മന്ത്രിക്കും സർക്കാരിനും അവമതിപ്പ് ഉണ്ടാക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിലെ എത്ര ജീവനക്കാർക്കെതിരെ 2023ൽ അച്ചടക്ക നടപടികൾ സ്വീകരിച്ചു; അവരുടെ പേരും തസ്തികയും ഓഫീസിന്റെ പേരും, അച്ചടക്ക നടപടിക്ക് കാരണമായ സന്ദേശവും വിവരിക്കാമോ;
( ബി )
മേൽപ്രസ്താവിച്ച തരത്തിൽ അച്ചടക്കനടപടിക്ക് വിധേയരായ ഉദ്യോഗസ്ഥരെ തിരികെ സർവ്വീസിൽ പ്രവേശിപ്പിച്ചോ; ഇല്ലെങ്കിൽ തിരികെ പ്രവേശിപ്പിക്കുന്നതിന് വന്ന കാലതാമസത്തിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെ ഇന്ത്യൻ പ്രധാനമന്ത്രി, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി, ഈയിടെ അന്തരിച്ച മുൻ മുഖ്യമന്ത്രി, സംസ്ഥാന പ്രതിപക്ഷ നേതാവ്, സംസ്ഥാന പ്രതിപക്ഷ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ, അങ്കമാലി എം.എൽ.എ. തുടങ്ങിയവർക്കെതിരെ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ പക്ഷം ചേർത്ത് വാർത്താ കുറിപ്പുകൾ പ്രചരിപ്പിക്കുകയും, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കെ പ്രതിപക്ഷ സ്ഥാനാർഥിയ്ക്കെതിരെ അധിക്ഷേപകരമായ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് കാണിച്ചുകൊണ്ട് നികുതി വകുപ്പ് കമ്മീഷണറേറ്റിലെ ഒരു ഉദ്യോഗസ്ഥനെതിരെ രേഖാമൂലം പരാതി ലഭിച്ചിരുന്നോ;
( ഡി )
മേൽ പരാതിയിൽ പറയുന്ന ഉദ്യോഗസ്ഥന്റെ പേരും ഉദ്യോഗപ്പേരും ഇപ്പോൾ ജോലി ചെയ്യുന്ന ഓഫീസും ഏതെന്ന് അറിയിക്കാമോ;
( ഇ )
പ്രസ്തുത പരാതിയിന്മേൽ സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് അറിയിക്കാമോ; നടപടികൾ സ്വീകരിച്ചിട്ടില്ലെങ്കിൽ അതിനുള്ള കാരണം വ്യക്തമാക്കാമോ;
( എഫ് )
പരാതി ലഭിച്ച ഉടനെ പ്രസ്തുത ഉദ്യോഗസ്ഥൻ തന്റെ ഫെയ്സ്ബുക്ക് അക്കാണ്ട് ഡിലീറ്റ് ചെയ്ത് തെളിവ് നശിപ്പിക്കാൻ ശ്രമിച്ച വിവരം പരാതിക്കാർ ബോധിപ്പിച്ചിരുന്നോ; ഇതിന്മേൽ പോലീസ് സൈബർസെല്ലിനെ കൊണ്ട് അന്വേഷിപ്പിക്കുവാനും ഉദ്യോഗസ്ഥനെതിരെ കെ.എസ്.എസ്.ആർ. -ൽ നിഷ്കർഷിക്കുന്ന അച്ചടക്ക നടപടികൾ സ്വീകരിക്കുവാനും നിർദേശം നൽകുമോ ; വ്യക്തമാക്കുമോ?
576.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹൈറിച്ച് ഓൺ ലൈൻ ഷോപ്പിക്ക് എതിരെ സംസ്ഥാന ജി.എസ്.ടി. ഇന്റലിജൻസ് വകുപ്പ് സ്വീകരിച്ച നടപടികൾ എന്തെല്ലാമാണ് ; ഇവർ നടത്തിയ നികുതി വെട്ടിപ്പ് ഏത് തരത്തിലുളളതാണെന്നും ഏതൊക്കെ വർഷങ്ങളിലായി എത്ര രൂപയുടെ ടേണോവർ കണക്കിൽ പെടാതെ പോയെന്നും ഇതിൽ ഉൾപ്പെട്ട ഐ.ജി.എസ്.ടി./ സി.ജി.എസ്.ടി./ എസ്.ജി.എസ്.ടി. എത്ര രൂപയാണെന്നും ഇതിൽ എത്ര രൂപ ഈടാക്കിയെന്നും വ്യക്തമാക്കുമോ; ഏത് വകുപ്പ് പ്രകാരമാണ് നടപടി സ്വീകരിച്ചതെന്നും തുക ഈടാക്കിയത് ഏത് വകുപ്പ് പ്രകാരമാണെന്നും അറിയിക്കുമോ;
( ബി )
ഇതിൽ നികുതി / പിഴ / പലിശ എത്രയാണെന്നും ഈ നികുതി വെട്ടിപ്പിൽ പ്രതികളായ കമ്പനിയുടേയോ കമ്പനിയുടമകളുടേയോ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നോയെന്നും കമ്പനിയുടെ രണ്ട് ഡയറക്ടർമാരേയും അറസ്റ്റ് ചെയ്യുവാൻ നികുതി വകുപ്പ് കമ്മീഷണർ അനുമതി നൽകിയിരുന്നോയെന്നും വ്യക്തമാക്കാമോ;
( സി )
അന്വേഷണ ഉദ്യോഗസ്ഥൻ ഒരു ഉടമയെ അറസ്റ്റിൽ നിന്ന് ഒഴിവാക്കിയെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിന് പ്രത്യേക കാരണമുണ്ടോ; വിശദാംശം അറിയിക്കുമോ;
( ഡി )
ജി.എസ്.ടി. വെട്ടിപ്പ് സംബന്ധിച്ച മതിയായ രേഖകൾ ഒന്നും അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരാക്കാത്തതിനാൽ പ്രതിക്ക് സെഷൻസ് കോടതി ഏഴ് ദിവസത്തിനകം ജാമ്യം കൊടുത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ജാമ്യ വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകിയിരുന്നോയെന്നും പ്രസ്തുത കമ്പനിയിൽ നിന്നും കേരളീയത്തിനോ നവ കേരള സദസ്സിന്റെ നടത്തിപ്പിനോ സ്പോൺസർഷിപ്പ് ലഭിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ?
577.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തു ട്രഷറി നിയന്ത്രണം നിലവിലുണ്ടോ എന്ന് വ്യക്തമാക്കുമോ; എങ്കിൽ വിശദാംശം നൽകാമോ;
( ബി )
2022, 2023 വർഷങ്ങളിൽ ട്രഷറികളിൽ നിന്ന് മാറിയ ബില്ലുകൾ എത്രയാണെന്ന് ട്രഷറി, തുക, മാസം ഇവ തിരിച്ച് വിശദമാക്കാമോ;
( സി )
ഇവയിൽ ഏറ്റവും കൂടിയതും കുറഞ്ഞതുമായ തുകകളുടെ ബില്ലുകൾ സംബന്ധിച്ചു വിശദാംശം നൽകാമോ;
( ഡി )
പൊതുമരാമത്ത് കരാറുകാർക്ക് എത്ര ബില്ലുകൾ മാറിക്കിട്ടാനുണ്ടെന്ന് ജില്ലാ ട്രഷറി, തുക എന്നിവ തിരിച്ചു വ്യക്തമാക്കുമോ;
( ഇ )
ഈ കുടിശ്ശികയ്ക്ക് കാരണമെന്താണെന്നും ഇത് എന്നത്തേയ്ക്കു പരിഹരിക്കുമെന്നും വിശദമാക്കാമോ?
578.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. റോജി എം. ജോൺ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ എന്ന് മുതലാണെന്നും അപ്രകാരം നിയന്ത്രണം ഏര്‍പ്പെടുത്താനുണ്ടായ സാഹചര്യം എന്താണെന്നും വിശദമാക്കാമോ;
( ബി )
എത്ര ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറുന്നതിനാണ് ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
സർക്കാരിന്റെ അഴിമതിയും ധൂർത്തുമാണ് സാമ്പത്തിക പ്രതിസന്ധിയിലേക്കും ട്രഷറി നിയന്ത്രണത്തിലേക്കും തള്ളിവിട്ടത് എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
579.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ പഞ്ചായത്തിൽ നേരത്തെ ഉണ്ടായിരുന്ന വൺമാൻ ട്രഷറി നിർത്തിവച്ച് സബ് ട്രഷറി ആരംഭിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും സബ് ട്രഷറി നാളിതുവരെ അനുവദിക്കാൻ കഴിയാതെ വന്നത് എന്തുകൊണ്ടെന്നാണുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
സബ് ട്രഷറി നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലവും കെട്ടിടവും പഞ്ചായത്ത് സൗജന്യമായി നൽകാൻ തയ്യാറായിട്ടുള്ള സാഹചര്യത്തിൽ ട്രഷറി അനുവദിക്കുന്നത് എന്നത്തേയ്ക്കു പ്രഖ്യാപിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
580.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ മുണ്ടക്കയം സബ്ട്രഷറിയുടെ കെട്ടിട നിർമ്മാണത്തിനായി സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം വ്യക്തമാക്കുമോ;
( ബി )
ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
581.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെറുപുഴ സബ് ട്രഷറിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി നാട്ടുകാരുടെ സഹകരണത്തോടെ സ്ഥലം വാങ്ങി വകുപ്പിന് കെെമാറിയിട്ടുണ്ടോ; എങ്കിൽ ഏത് വര്‍ഷമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( സി )
ഈ സാമ്പത്തിക വര്‍ഷം തന്നെ പ്രസ്തുത പദ്ധതിക്ക് ഭരണാനുമതി നല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
582.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ സ്വന്തമായി കെട്ടിടം ഇല്ലാത്ത ട്രഷറികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ പുതുതായി നിര്‍മ്മിക്കുന്ന ട്രഷറി കെട്ടിടങ്ങളുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ; പ്രസ്തുത കെട്ടിടങ്ങളുടെ നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
583.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ എത്ര രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറുന്നതിനാണ് നിലവിൽ നിയന്ത്രണമുള്ളത്; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ വിവിധ ട്രഷറികളിലായി നിലവിൽ എത്ര രൂപയുടെ ബില്ലുകൾ മാറി നൽകുവാനുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാന സമ്പദ് വ്യവസ്ഥ എത്ര തവണ ഓവർഡ്രാഫ്റ്റ് ആയിട്ടുണ്ട്; വിശദാംശം നൽകാമോ?
സ്ഥിരം അംഗപരിമിതിയുളളവരുടെ കുടുംബ പെന്‍ഷന്‍
584.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടുംബ പെന്‍ഷന്‍ വാങ്ങുന്ന, സ്ഥിരം അംഗപരിമിതിയുളളവര്‍ ഓരോ വര്‍ഷവും മെഡിക്കല്‍ ബോര്‍ഡിന്റെ അംഗപരിമിതി സര്‍ട്ടിഫിക്കറ്റ് ട്രഷറിയില്‍ ഹാജരാക്കണമെന്ന് വ്യവസ്ഥയുണ്ടോ; വിശദമാക്കാമോ;
( ബി )
മെഡിക്കല്‍ ബോര്‍ഡ് നല്‍കുന്ന പെര്‍മനന്റ് ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിന് ആജീവനാന്തം സാധുത ഉള്ളതിനാല്‍, സ്ഥിരം അംഗപരിമിതിയുളളവര്‍ക്ക് ഓരോ വര്‍ഷവും പുതിയ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?
ട്രഷറികളില്‍ എ.ടി.എം. കൗണ്ടറുകള്‍ സ്ഥാപിക്കാൻ നടപടി
585.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍ക്കാര്‍ ജിവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി നടത്തുന്ന പണമിടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനായി ട്രഷറികളില്‍ എ.ടി.എം. മെഷീനുകള്‍ സ്ഥാപിക്കുവാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നൽകുമോ?
586.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കാരുണ്യ ലോട്ടറി പദ്ധതി വിപുലപ്പെടുത്തിയിട്ടുണ്ടോ; ഈ പദ്ധതിയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള ലാഭം പൂര്‍ണ്ണമായും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായി വിതരണം ചെയ്ത് കഴിഞ്ഞിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( സി )
ലോട്ടറിയിലൂടെ പ്രതിവര്‍ഷം ശരാശരി എന്തു തുക ലാഭം ലക്ഷ്യമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; അതനുസരിച്ച് ലോട്ടറിയുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
( ഡി )
ലാഭത്തില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് ജില്ലകള്‍ക്ക് ഫണ്ട് അലോട്ട് ചെയ്തിട്ടുണ്ടോ; എങ്കിൽ ഇതിന്റെ മാനദണ്ഡം വിശദമാക്കുമോ?
587.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ 21.10.2021 ലെ 155/2021/ഉഭപവ നമ്പർ സർക്കാർ ഉത്തരവ് പ്രകാരം എല്ലാ വകുപ്പുകളിലും ഓൺലൈൻ സംവിധാനത്തിലൂടെ മാത്രം പൊതു സ്ഥലംമാറ്റം നടത്തണമെന്ന ഉത്തരവ് ഭാഗ്യക്കുറി വകുപ്പിന് ലഭ്യമായിട്ടുണ്ടോ;
( ബി )
പ്രസ്തുത ഉത്തരവ് പ്രകാരം സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ ഓൺലൈൻ സംവിധാനത്തിലൂടെ സ്ഥലംമാറ്റം നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ എന്ത് കൊണ്ട് നടപ്പിലാക്കിയിട്ടില്ലെന്നും എന്ന് മുതൽ ഈ സംവിധാനം നടപ്പിലാക്കാൻ കഴിയുമെന്നും വ്യക്തമാക്കുമോ;
( സി )
സർക്കാർ ഉത്തരവ് നൽകി രണ്ടു വർഷം കഴിഞ്ഞിട്ടും ഉത്തരവ് നടപ്പിലാക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമോ;
( ഡി )
ഭാഗ്യക്കുറി വകുപ്പിലെ സ്ഥലംമാറ്റ ഉത്തരവുകൾക്കെതിരെ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ എത്ര കേസുകളുണ്ടായിട്ടുണ്ട്; ഓൺലൈൻ സ്ഥലംമാറ്റം നടപ്പാക്കാത്തത് മൂലമാണോ ഇത്തരം കേസുകൾ ഉണ്ടാകുന്നതെന്ന് പരിശോധിക്കുമോ?
588.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ. യില്‍ നിന്നും വായ്പ എടുത്ത വ്യക്തി മരണപ്പെട്ടാല്‍ വായ്പ തിരികെ ഒടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രസ്തുത കുടുംബത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ഇപ്രകാരം വായ്പ എടുത്ത വ്യക്തി മരണപ്പെട്ടാല്‍ വായ്പ ബാധ്യതയില്‍ എത്രയാണ് കെ.എസ്.എഫ്.ഇ. വഹിക്കുന്നതെന്ന് വ്യക്തമാക്കാമോ?
589.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ-ഗവേണൻസ് പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ച 'കെ.എസ്.എഫ്.ഇ. പവർ' എന്ന ആപ്ലിക്കേഷൻ പരിഷ്കരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത ആപ്ലിക്കേഷൻ മുഖേന കൂടുതൽ സേവനങ്ങൾ ഓൺലൈനായി നൽകുന്നതിന് നടപടി സ്വീകരിക്കുമോ?
590.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ. യിൽ ബിസിനസ് ലക്ഷ്യം പൂർത്തിയാക്കുന്നതിലേക്കായി ഹെഡ് ഓഫീസ്, റീജണൽ ഓഫീസ് തലത്തിലെ ഉദ്യോഗസ്ഥരിൽ നിന്നും ബ്രാഞ്ചുകളിൽ ജോലി ചെയ്യുന്ന മാനേജർമാരുടെയും മറ്റു ജീവനക്കാരുടെയും മേൽ അനാവശ്യമായ പീഡനങ്ങളും ഭീഷണികളും ഉണ്ടാകുന്നതിന്റെ ഫലമായി പ്രസ്തുത ജീവനക്കാരുടെ ഇടയിൽ ആത്മഹത്യകൾ പെരുകുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( ബി )
കെ.എസ്.എഫ്.ഇ. ബ്രാഞ്ചുകൾ വാർഷിക ബിസിനസ് ലക്ഷ്യം പൂർത്തിയാക്കുന്നതിലേക്കായി ഹെഡ് ഓഫീസ്, റീജണൽ ഓഫീസ് തലത്തിൽ നിന്നും എന്തൊക്കെ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത് എന്നതും വാർഷിക ലക്ഷ്യം പൂർത്തീകരിക്കുന്നതിൽ വീഴ്ച വന്നതിന്റെ ഭാഗമായി കഴിഞ്ഞ ഏഴ് വർഷക്കാലയളവിൽ ഏതെല്ലാം ഉദ്യോഗസ്ഥർ ഏതൊക്കെ തരത്തിലുള്ള ശിക്ഷാനടപടികൾക്ക് വിധേയമായി എന്നതും വിശദമാക്കാമോ;
( സി )
മേൽ സൂചിപ്പിച്ച ബ്രാഞ്ചുകളിലെ ബിസിനസിന്റെ ചുമതലകൾ പ്രസ്തുത കാലയളവിൽ വഹിച്ചിരുന്ന ഹെഡ്, റീജണൽ ഓഫീസുകളിലെ ഉദ്യോഗസ്ഥരിൽ ആരെയൊക്കെ വീഴ്ചയുടെ ഭാഗമായി ശിക്ഷാനടപടികൾക്ക്‌ വിധേയരാക്കിയിട്ടുണ്ട് എന്നതും ശിക്ഷാനടപടി സ്വീകരിച്ചില്ലെങ്കില്‍ എന്തുകൊണ്ട് എന്നതും വിശദമാക്കാമോ;
( ഡി )
കെ.എസ്.എഫ്.ഇ. യിൽ പ്രവർത്തിക്കുന്ന പ്രോപ്പർട്ടി വാല്യുവർമാരുമായും പാനൽ അഡ്വക്കേറ്റ് മാരുമായും ഏതൊക്കെ തരത്തിലുള്ള കരാറുകൾ നിലവിലുണ്ട് എന്നതും വസ്തു വില നിര്‍ണ്ണയത്തിലോ വസ്തു സ്വീകരിക്കുന്നതിലെ നിയമോപദേശത്തിലെയോ വീഴ്ചകൾ മൂലമോ കെ.എസ്.എഫ്.ഇ. യില്‍ ഉണ്ടാകുന്ന നഷ്ടങ്ങൾ പ്രോപ്പർട്ടി വാല്യുവർമാരിൽ നിന്നും പാനൽ അഡ്വക്കേറ്റ് മാരിൽ നിന്നും ഈടാക്കുന്ന തരത്തിലുള്ള കരാറുകൾ നിലവിലുണ്ടോ എന്നും ഇല്ലെങ്കിൽ വരുന്ന സാമ്പത്തിക വർഷം മുതൽ അത്തരത്തിലുള്ള വ്യവസ്ഥകൾ പ്രാബല്യത്തിൽ വരുത്തുമോ എന്നതും വിശദമാക്കാമോ;
( ഇ )
സ്ഥിരമായി മോശമായ ബിസിനസ് പ്രവർത്തനങ്ങൾ നടത്തുന്ന ബ്രാഞ്ചുകളെ പ്രത്യേകമായി തരംതിരിച്ച് ആ ബ്രാഞ്ചുകളിലെ പ്രശ്നങ്ങൾ പഠിച്ച് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രായോഗിക നിർദ്ദേശങ്ങൾ നടപ്പിലാക്കുന്ന തരത്തിലുള്ള നടപടികൾ വരുന്ന വർഷങ്ങളിൽ സ്വീകരിക്കാമോയെന്ന് വിശദമാക്കാമോ;
( എഫ് )
ബ്രാഞ്ചുകളിലെ ബിസിനസ് ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നതിനുള്ള ശാസ്ത്രീയ മാനദണ്ഡങ്ങൾ പ്രസിദ്ധീകരിക്കാമോ; വരുന്ന സാമ്പത്തിക വർഷം മുതൽ കെ.എസ്.എഫ്.ഇ.യിൽ ജാമ്യം വയ്ക്കുന്ന വസ്തുവിന്റെ വില നിർണ്ണയത്തിന് ശാസ്ത്രീയവും ആധികാരികവുമായ വ്യവസ്ഥകളും ക്രമീകരണങ്ങളും നടപ്പിലാക്കുമോ എന്നത് വ്യക്തമാക്കാമോ?
591.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പില്‍ ഉള്‍പ്പെടുത്തി 2023 ഡിസംബര്‍ വരെ എത്രപേര്‍ക്ക് എത്ര കോടി രൂപയുടെ ആനുകുല്യം നല്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ ;
( ബി )
കണ്ണൂര്‍ ജില്ലയില്‍ ഏതൊക്കെ ആശുപത്രികളെയാണ് മെഡിസെപ്പിന്റെ കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കുമോ?
മെഡിസെപ് ഇൻഷുറൻസ് പദ്ധതി
592.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻ വാങ്ങുന്നവർക്കും വേണ്ടി നടപ്പിലാക്കിയ മെഡിസെപ് ഇൻഷുറൻസ് പദ്ധതി പല ആശുപത്രികളിലും ലഭ്യമാകാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയതിന്റെ കാര്യകാരണങ്ങൾ സഹിതം വിശദമാക്കാമോ;
( ബി )
മലപ്പുറം ജില്ലയിൽ മെഡിസെപ് സേവനങ്ങൾ ലഭ്യമാകുന്ന ആശുപത്രികളുടെ പേരു വിവരങ്ങളും പ്രസ്തുത ആശുപത്രികളിൽ ഏതെല്ലാം ചികിത്സകൾ മെഡിസെപ് പദ്ധതിയിൽ ഉൾപ്പെടും എന്നതിന്റെയും വിശദാംശം ലഭ്യമാക്കാമോ;
( സി )
മെഡിസെപ് ഇനത്തിൽ ഉദ്യോഗസ്ഥരിൽ നിന്നും ഓരോ മാസവും ഈടാക്കുന്ന തുക പൂർണ്ണമായും പോളിസികൾക്കായി അടക്കുന്നുണ്ടോ; ഇല്ലെങ്കിൽ ബാക്കി തുക ഏത് ആവശ്യത്തിലേക്കാണ് ഉപയോഗപ്പെടുത്തുന്നതെന്ന് വിശദമാക്കാമോ;
( ഡി )
ചില ആശുപത്രികളിൽ, 2024 ജനുവരി മുതൽ മെഡിസെപ് ആനുകൂല്യം ലഭ്യമാകുന്നതല്ല എന്ന ബോർഡുകൾ പരസ്യമായി പ്രദർശിപ്പിച്ചത് സംബന്ധിച്ച മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതിനെതിരെ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ?
593.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മെഡിസെപ്പ് പദ്ധതി ആരംഭിച്ചതിനുശേഷം നാളിതുവരെ എത്രപേര്‍ക്ക് സഹായം ലഭിച്ചിട്ടുണ്ട്; എത്ര തുക ഇതിനായി ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ?
മെഡിസെപ്പ് പദ്ധതി
594.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തു മെഡിസെപ്പ് പദ്ധതിയിൽ എംപാനൽ ചെയ്തിട്ടുള്ള മിക്ക ആശുപത്രികളിലും പ്രത്യേകിച്ച് സ്വകാര്യ ആശുപത്രികളില്‍ ജീവനക്കാർക്ക് ചികിത്സ ആനുകൂല്യം കൃത്യമായി ലഭ്യമാക്കുന്നില്ല എന്ന പരാതി ലഭിച്ചിട്ടുണ്ടോ;
( ബി )
മെഡിസെപ്പ് സംബന്ധിച്ച എത്ര പരാതികള്‍ പദ്ധതി നടപ്പിലാക്കിയത് മുതല്‍ നാളിതുവരെ ലഭിച്ചുവെന്നും അവയില്‍ എത്ര എണ്ണം പരിഹരിച്ചു എന്നതിന്റെയും ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ; മെഡിസെപ്പ് സംബന്ധിച്ച വിവിധ പരാതികൾ സമയബന്ധിതമായി പരിഹരിക്കാൻ സാധിക്കാത്തത് എന്ത് കൊണ്ടാണെന്നു വ്യക്തമാക്കാമോ;
( സി )
ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തിൽ നിന്നും വിഹിതം പിടിച്ചിട്ടും ജീവനക്കാർക്ക് മതിയായ രീതിയിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ സാധിക്കാത്തത് എന്ത് കൊണ്ടാണെന്നു വ്യക്തമാക്കാമോ;
( ഡി )
കഴിഞ്ഞ ആറു മാസത്തിനിടക്ക് മെഡിസെപ്പില്‍ എംപാനല്‍ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികള്‍ ഏതെല്ലാമാണ് ജില്ല തിരിച്ചു പട്ടിക നല്‍കുമോ;
( ഇ )
സർക്കാരിന്റെ എംപാനൽ ചെയ്ത ലിസ്റ്റിൽ ഉണ്ടായിട്ടും ആനുകൂല്യം അനുവദിക്കാത്ത ആശുപത്രികൾക്കെതിരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
( എഫ് )
തിരുവനന്തപുരം ഉള്‍പ്പടെ മിക്ക ജില്ലകളിലുമുള്ള പ്രധാന സ്വകാര്യ ആശുപത്രികള്‍ മെഡിസെപ്പില്‍ നിന്നും വിട്ടു നില്‍ക്കുന്നതും ഉൾപ്പെട്ടിട്ടുള്ള പ്രധാന ആശുപത്രികളില്‍ തന്നെ പ്രധാന വകുപ്പുകള്‍ ഇല്ലാത്തത് കാരണവും പ്രസ്തുത സ്ഥലങ്ങളിലെ ജീവനക്കാര്‍ക്ക് മെഡിസെപ്പിന്റെ ഗുണം ലഭിക്കുന്നില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഈ സ്ഥലങ്ങളിലെ പ്രധാന സ്വകാര്യ ആശുപത്രികളെ എംപാനല്‍ ചെയ്യുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
595.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി നൽകുന്ന ലോണുകൾ ഉദാരമാക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;
( ബി )
മതിയായ രേഖകളുടെ അടിസ്ഥാനത്തിൽ കുറഞ്ഞ പലിശയ്ക്ക് കൂടുതൽ തുക അനുവദിക്കുന്നതിന് നടപടിക്രമങ്ങൾ ലഘൂകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.