UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >10th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 10th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3380.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. സണ്ണി ജോസഫ്
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ വിതരണം പരിഷ്കരിക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കാമോ;
( ബി )
വിദ്യാർത്ഥികൾക്ക് നൽകുന്ന ഉച്ചഭക്ഷണത്തിന്റെ ഗുണമേന്മ പരിശോധിക്കാൻ നിലവിൽ എന്തൊക്കെ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയിൽ കേന്ദ്രവിഹിത കുടിശ്ശിക ഉണ്ടോ; എന്നാൽ കേന്ദ്ര കുടിശ്ശിക സമയബന്ധിതമായി ലഭ്യമാക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കാമോ?
3381.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിൽ പ്രവർത്തിക്കുന്ന എൽ.പി, യു.പി, സെക്കണ്ടറി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളുകളുടെ എണ്ണം ഗവൺമെന്റ്, എയിഡഡ് തരം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഒരേ ക്യാമ്പസിനകത്ത് എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗങ്ങൾ പ്രവർത്തിച്ചു വരുന്ന ഗവൺമെന്റ്, എയിഡഡ് സ്ഥാപനങ്ങളുടെ എണ്ണം തരം തിരിച്ച് ലഭ്യമാക്കാമോ;
( സി )
ഒരേ ക്യാമ്പസിൽ പ്രവർത്തിക്കുന്ന എൽ.പി, യു.പി, സെക്കണ്ടറി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളുകളിൽ വിഭവങ്ങൾ പങ്കുവയ്ക്കുന്നത് സംബന്ധിച്ചുള്ള തർക്കങ്ങൾ രേഖാമൂലം സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ; ഒരേ ക്യാമ്പസിനകത്ത് വിവിധ വിഭാഗങ്ങൾ പ്രവർത്തിക്കുന്നത് കാരണം ഉടലെടുത്ത എത്ര തർക്കങ്ങളാണ് രേഖാമൂലം സർക്കാരിന്റെ മുൻപാകെയുള്ളത് ; വിശദമാക്കാമോ;
( ഡി )
വിഭവങ്ങൾ പങ്കുവയ്ക്കുന്നത് സംബന്ധിച്ചുള്ള തർക്കങ്ങള്‍ ഉണ്ടെങ്കിൽ അത്തരം തർക്കങ്ങൾ എപ്രകാരമാണ് പരിഹരിച്ചത്; ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ സർക്കാരിന്റെ പരിഗണനയിലുള്ള ഫയലുകളുടെ നമ്പർ സഹിതമുള്ള വിശദാംശങ്ങൾ നൽകാമോ?
3382.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരീക്ഷാഭവനിലെ അപേക്ഷകള്‍ സ്വീകരിക്കുന്ന കൗണ്ടറില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതിനായി എത്ര ഉദ്യോഗസ്ഥരാണുള്ളതെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത കൗണ്ടറില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതിനും കംപ്യൂട്ടറില്‍ ഫയല്‍ നമ്പറിടുന്നതിനും ആവശ്യമായ ജീവനക്കാരില്ല എന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
പരീക്ഷാഭവനിലെ എന്‍ക്വയറി കൗണ്ടറില്‍ എത്ര ഉദ്യോഗസ്ഥരെ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവരുടെ ഡ്യൂട്ടി എന്താണെന്നും വ്യക്തമാക്കാമോ;
( ഡി )
പരീക്ഷാഭവനില്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന സ്ഥലത്ത് നെറ്റ് കണക്ഷന്‍ പ്രശ്നം നിലനില്‍ക്കുന്നുണ്ടോ; എങ്കിൽ നെറ്റ് കണക്ഷന്‍ പ്രശ്നം ഉണ്ടാകുന്നതിന്റെ കാരണവും ആയത് പരിഹരിക്കുന്നതിനായി സ്വീകരിച്ച നടപടികളും അറിയിക്കുമോ;
( ഇ )
നെറ്റ് കണക്ഷന്‍ ലഭിക്കാതെ വരുമ്പോള്‍ അപേക്ഷ സ്വീകരിക്കുന്നത് എങ്ങനെയാണെന്നും അത്തരത്തിലുള്ള അപേക്ഷകള്‍ കംപ്യൂട്ടറില്‍ എന്‍ട്രി ചെയ്യുന്നതിന് എത്ര ദിവസമെടുക്കുമെന്നും വ്യക്തമാക്കാമോ;
( എഫ് )
പരീക്ഷാഭവനിലെ തപാല്‍ സെക്ഷനില്‍ എത്ര ജീവനക്കാര്‍ ജോലി നോക്കുന്നുണ്ടെന്ന് തസ്തിക സഹിതം അറിയിക്കുമോ; നിലവില്‍ പരീക്ഷാഭവനിലെ തപാലില്‍ ലഭിച്ച പരാതികളില്‍ /അപേക്ഷകളില്‍ എത്ര പരാതികള്‍ ഇനിയും തീര്‍പ്പാക്കാനുണ്ടെന്ന് പരാതികളുടെ സ്വഭാവം തിരിച്ച് വിശദമാക്കാമോ;
( ജി )
പരീക്ഷാഭവനില്‍ പരാതികള്‍/അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്നതിനും ഓണ്‍ലൈനായി അപേക്ഷകളുടെ സ്റ്റാറ്റസ് ചെക്ക്‌ ചെയ്യുന്നതിനുമാവശ്യമായ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
3383.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാലയങ്ങളിൽ പാചക തൊഴിലാളികളെ നിയമിക്കുന്നതിന് നിലവിൽ സ്വീകരിക്കുന്ന മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ഇവർക്ക്‌ നൽകാനുള്ള പ്രതിഫലം കുടിശികയുണ്ടോ; എങ്കിൽ എത്ര തുക കുടിശിക ഉണ്ടെന്നും ഏതു കാലയളവ് മുതലാണ് കുടിശിക ഉള്ളതെന്നും വ്യക്തമാക്കാമോ; കുടിശിക തീർത്തു വിതരണം ചെയ്യാൻ അടിയന്തര നടപടി സ്വീകരിയ്ക്കുമോ?
3384.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാതൃഭാഷാ പഠനത്തിന് കൂടുതല്‍ പ്രാധാന്യം നൽകുന്നതിനും പ്രീപ്രൈമറി തലം മുതല്‍ ഹയര്‍ സെക്കണ്ടറി തലം വരെ ഭാഷാ നൈപുണ്യം ശക്തിപ്പെടുത്തുന്നതിനും എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
മാതൃഭാഷാ പഠനത്തോടൊപ്പം മറ്റ് ഭാഷകളുടെ പഠനവും ശക്തിപ്പെടുത്താന്‍ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
3385.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസ നിലവാരവും മെച്ചപ്പെടുത്തുകയും പാഠ്യപദ്ധതി വിദ്യാർത്ഥി സൗഹൃദമാക്കുകയും ചെയ്തിട്ടും ഒരു ചെറിയ ശതമാനം കുട്ടികൾ ഇപ്പോഴും സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിക്കുന്നതായുള്ള സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
2022-2023 ലെ കണക്ക് പ്രകാരം വിദ്യാഭ്യാസം ഉപേക്ഷിക്കുന്ന കുട്ടികളില്‍ കൂടുതലും ആൺകുട്ടികളാണെന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇവരുടെ സാമൂഹിക സാമ്പത്തിക പശ്ചാത്തലം പരിശോധിക്കുന്നതിനും പഠനത്തിലേക്ക് ഇവരെ തിരികെ കൊണ്ടുവരുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വിശദീകരിക്കുമോ;
( സി )
ഒൻപതാം ക്ലാസിൽ പഠനം ഉപേക്ഷിക്കുന്ന ആൺകുട്ടികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ, ലഹരി ഉപയോഗശീലം കുട്ടികൾ പഠനം ഉപേക്ഷിക്കുന്നതിന് കാരണമാകുന്നുണ്ടോ; വിശദീകരിക്കുമോ;
( ഡി )
ഭിന്നശേഷിക്കാർ, മസ്‌തിഷ്ക്ക സംബന്ധമായ അസുഖം ബാധിച്ചവർ, വിവിധ തലത്തിൽ ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾ തുടങ്ങിയവരുടെ പഠനത്തിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് നിയന്ത്രിക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദീകരിക്കുമോ?
3386.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്രവർഷമായി അദ്ധ്യാപകരുടെ തസ്തിക നിർണ്ണയം നടക്കുന്നില്ലായെന്ന് വ്യക്തമാക്കാമോ;
( ബി )
തസ്തിക നിർണ്ണയം നടക്കാത്തതിനാൽ പ്രയാസം അനുഭവിക്കുന്ന എത്ര അദ്ധ്യാപകരുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;പ്പോൾ;
( സി )
ദിവസവേതാനാടിസ്ഥാനത്തിൽ ജോലി ചെയ്ത എത്ര അദ്ധ്യാപകർക്ക് ശമ്പളം നൽകാൻ ബാക്കിയുണ്ട്; പ്രസ്തുത അദ്ധ്യാപകർക്ക് എത്ര മാസത്തെ ശമ്പളം നൽകാനുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;പ്പോൾ;
( ഡി )
കാസർകോട് പൊതുവിദ്യാഭ്യാസ ജില്ലയിലെ നെല്ലിക്കുന്ന് അൻവാറുൾ ഉലൂം എ.യു.പി. സ്കൂളിൽ ആയിഷത്ത് ഷിഫാന ടി എസ്, ആയിഷത്ത് ഷംസാന എന്നീ അദ്ധ്യാപികമാർ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നോ എന്ന് വ്യക്തമാക്കാമോ;
( ഇ )
എങ്കിൽ ഏത് വർഷം, എത്ര മാസമാണ് ജോലി ചെയ്തതെന്നും പ്രസ്തുത അദ്ധ്യാപകർക്ക് ശമ്പളം നൽകിയിരുന്നോ എന്നും വ്യക്തമാക്കാമോ; പ്രസ്തുത അദ്ധ്യാപകർക്ക് എന്തുകൊണ്ടാണ് ശമ്പളം നൽകാതിരുന്നതെന്നും എന്നത്തേയ്ക്കു നൽകുമെന്നും വ്യക്തമാക്കാമോ?
3387.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗസറ്റ് വിജ്ഞാപനത്തിലൂടെ പിതാവിന്റെ പേര് മാറ്റം വരുത്തിയാല്‍ ആ മാറ്റം എസ്.എസ്.എല്‍.സി. ബുക്കിലും വരുത്തുന്നതിന് നിലവില്‍ തടസ്സമുണ്ടോ; വിശദീകരിക്കുമോ;
( ബി )
ഏതെങ്കിലും ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് തടസ്സമെങ്കില്‍ ആ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3388.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടികളിൽ പഠനതാൽപര്യവും സ്വഭാവ രൂപീകരണവും ഉണ്ടാകുന്ന പ്രധാനപ്പെട്ട ഘട്ടമാണ് പ്രൈമറി, അപ്പർ പ്രൈമറി തലങ്ങൾ എന്നിരിക്കെ കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ ഏതെല്ലാം പ്രൈമറി, അപ്പർ പ്രൈമറി വിദ്യാലയങ്ങളിൽ ക്ലാസ് ലൈബ്രറികളും ആവശ്യമായ സയൻസ് ലാബുകളും പ്രവർത്തിക്കുന്നുണ്ട് എന്നുളള കണക്ക് ലഭ്യമാക്കാമോ;
( ബി )
വായനാശീലം വളർത്തുന്നതിനായി പ്രൈമറി തലങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് എന്തെല്ലാം തനത് പരിപാടികളാണ് വിദ്യാലയങ്ങളിൽ നടത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചിട്ടുള്ളത്?
3389.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സ്കൂളുകളിൽ അദ്ധ്യാപകരാകുന്നതിന് കെ-ടെറ്റ് നിർബന്ധമാക്കിയത് എന്ന് മുതൽ ആണ്; ഇത് സമന്വയ സോഫ്റ്റ്‌വെയറിൽ മാൻഡേറ്ററി ഫീൽഡ് ആക്കിയത് എന്നു മുതലാണ്;
( ബി )
കെ-ടെറ്റ് മാൻഡേറ്ററി ഫീൽഡ് ആക്കുന്നതിന് തൊട്ടു മുൻപ് വരെ എയ്ഡഡ് സ്കൂൾ മാനേജർമാർ നടത്തിയ നിയമനങ്ങൾ പ്രകാരം ജോലിയിൽ പ്രവേശിച്ചവർക്ക് നിയമിതരാകുമ്പോൾ കെ-ടെറ്റ് യോഗ്യത ഇല്ലായിരുന്നു എന്ന കാരണത്താൽ നിയമനാംഗീകാരം നിഷേധിക്കപ്പെടുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഇപ്രകാരം നിയമന അംഗീകാരം ലഭിക്കാത്ത അദ്ധ്യാപകരുടെ കാര്യത്തിൽ സർക്കാർ എന്ത് നടപടികളാണ് ഇതിനോടകം കൈക്കൊണ്ടിട്ടുള്ളത്; ഇവർക്ക് നിയമന അംഗീകാരം നൽകുന്ന കാര്യം സർക്കാർ പരിഗണനയിലുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
കെ-ടെറ്റ് നിർബന്ധിത യോഗ്യതയാക്കിയിട്ടുള്ള എൽ.പി, യു.പി അദ്ധ്യാപക തസ്തികകളിലേക്കുള്ള പി.എസ്‌.സി വിജ്ഞാപനത്തിന്റെ അവസാന തീയതിക്ക് മുൻപായി ഈ വർഷത്തെ കെ-ടെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ച് സർട്ടിഫിക്കറ്റുകൾ നൽകാൻ കഴിയാത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഇ )
ഇതുമൂലം ഈ വർഷം പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന ആയിരക്കണക്കിന് വരുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് വർഷങ്ങൾ കാത്തിരിക്കേണ്ട സാഹചര്യമുണ്ടാകും എന്നത് പരിശോധിക്കുകയുണ്ടായോ;വിശദമാക്കുമോ;
( എഫ് )
എങ്കിൽ കെ-ടെറ്റ് പരീക്ഷാഫലം ഉടനടി പ്രസിദ്ധീകരിക്കുന്നതിനും ഈ വർഷം യോഗ്യത നേടിയവർക്ക് കൂടി പി.എസ്‌.സി പരീക്ഷ എഴുതാൻ അവസരം ലഭിക്കുന്ന തരത്തിൽ അവസാന തീയതി നീട്ടി കൊടുക്കുകയോ ഇവരെ കൂടി പരീക്ഷ എഴുതാൻ അനുവദിക്കുകയോ ചെയ്യുന്നതിന് പി.എസ്‌.സിയോട് ശിപാർശ ചെയ്യുന്നതിനും നടപടി സ്വീകരിക്കുമോ?
3390.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എം.പി. ഫണ്ട്, എം.എൽ.എ. ഫണ്ട്, തദ്ദേശ ഫണ്ടുകൾ തുടങ്ങിയവ ഉപയോഗിച്ച് വാങ്ങുന്ന സ്കൂൾ ബസ്സുകളുടെ നടത്തിപ്പ് പൊതുവിദ്യാലയങ്ങൾക്ക് ബാധ്യതയാകുന്നത് സംബന്ധിച്ച് സർക്കാർ വിലയിരുത്തൽ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇത്തരം ആവർത്തന പരിപാലന ചെലവുകൾക്കായി മെയിന്റനൻസ് ഗ്രാന്റ് മാതൃകയിൽ ഫണ്ട് അനുവദിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
പൊതുവിദ്യാലയങ്ങളിലെ സ്കൂൾ ബസ്സുകളുടെ നടത്തിപ്പിനും പരിപാലനത്തിനും ധനസമാഹരണത്തിനുമായി സർക്കാർ മാർഗനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ഇതിനായി നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3391.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ സ്കൂളുകളില്‍ അദ്ധ്യാപക - രക്ഷാകര്‍ത്തൃ സമിതിയുടെ ചുമതലകള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ; പി.ടി.എ. യ്ക്ക് സര്‍ക്കാർ സ്കൂളുകളുടെ ഏതെല്ലാം ദെെനംദിന കാര്യങ്ങളിലാണ് ഇടപെടാന്‍ അധികാരമുള്ളതെന്നും ഏതെല്ലാം കാര്യങ്ങളില്‍ ഇടപെടാനുള്ള അധികാരമില്ലായെന്നും അറിയിക്കാമോ; പി.ടി.എ. യുടെ അമിതമായതും അധികാരമില്ലാത്തതുമായ വിഷയങ്ങളിലെ ഇടപെടലുകള്‍ ചില സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്ന വിവരം സര്‍ക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;വ്യക്തമാക്കാമോ;
( ബി )
അദ്ധ്യാപകരല്ലാത്ത പി.ടി.എ. ഭാരവാഹികള്‍ ചില സർക്കാർ സ്കുളുകളില്‍ വടിയുമായി വിദ്യാർത്ഥികളുടെ അച്ചടക്കകാര്യങ്ങളില്‍ ഇടപെടുന്നത് പരിശോധിക്കുമോ; ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിന് ഏന്തെങ്കിലും സര്‍ക്കുലർ ഇറക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പകര്‍പ്പ് ലഭ്യമാക്കാമോ; ഇല്ലെങ്കില്‍ സര്‍ക്കുലര്‍ ഇറക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകുമോ;വിശദമാക്കാമോ?
3392.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവില്‍ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ എത്ര രൂപ കേന്ദ്ര കുടിശ്ശികയുണ്ട്; വിശദമാക്കാമോ ?
3393.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയ്ക്കായി 2023-24 അക്കാദമിക വര്‍ഷം ആകെ എത്ര തുകയാണ് വേണ്ടത്; അതില്‍ കേന്ദ്ര വിഹിതം എത്ര; സംസ്ഥാന വിഹിതം എത്ര;
( ബി )
അതില്‍ പ്രസ്തുത പദ്ധതിയ്ക്കായി നാളിതുവരെ കേന്ദ്ര വിഹിതം എത്ര രൂപ ലഭിച്ചിട്ടുണ്ടെന്നും ഇനി എത്ര രൂപ ലഭിയ്ക്കാനുണ്ടെന്നും അറിയിക്കുമോ; ഇതില്‍ സംസ്ഥാന വിഹിതം എത്ര രൂപയാണ് അനുവദിക്കേണ്ടിയിരുന്നതെന്നും എത്ര രൂപ അനുവദിച്ചുവെന്നും ഇനി എത്ര രൂപ അനുവദിക്കാന്‍ ബാക്കിയുണ്ടെന്നുമുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;
( സി )
പബ്ലിക് ഫിനാന്‍സ് മാനേജ്‍മെന്റ് സിസ്റ്റം ആരംഭിച്ചതിനുശേഷം സംസ്ഥാനത്ത് സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രം ആവശ്യപ്പെട്ട റിപ്പോര്‍ട്ട് സംസ്ഥാനം യഥാസമയം സമര്‍പ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള കാലതാമസം ഉണ്ടായിട്ടുണ്ടോ; എങ്കില്‍ കേന്ദ്ര വിഹിതം യഥാസമയം ലഭിയ്ക്കാതിരിക്കുന്നതിന് ഇത് കാരണമായിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഇ )
അടുത്ത അക്കാദമിക വര്‍ഷം പ്രസ്തുത പദ്ധതി കുടിശ്ശികയില്ലാതെ നടപ്പിലാക്കുന്നതിന് എന്തെല്ലാം മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
3394.
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ടൈപ്പ് വണ്‍ പ്രമേഹം അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളുടെ വിശദമായ കണക്കെടുപ്പ് നടത്തിയിട്ടുണ്ടോ;
( ബി )
എങ്കിൽ ഇത്തരത്തിലുള്ള കുട്ടികൾക്കായി എന്തൊക്കെ ക്രമീകരണങ്ങളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പിലാക്കിയിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( സി )
അസുഖ ബാധിതരായ കുട്ടികളുടെ ആരോഗ്യം കണക്കിലെടുത്ത് പൊതു വിദ്യാലയങ്ങളില്‍ നടപ്പിലാക്കേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം നൽകാമോ?
3395.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ൽ കേന്ദ്ര സർക്കാർ പാചക ചെലവ് ഇനത്തിൽ വരുത്തിയ വർദ്ധനവ് ഉൾപ്പെടുത്തി സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിക്കായി അനുവദിക്കുന്ന തുക വർദ്ധിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിയ്ക്കുമോ; വ്യക്തമാക്കുമോ?
3396.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹൈടെക് സ്കൂള്‍, ഹൈടെക് ലാബ് പദ്ധതികളില്‍ ഉള്‍പ്പെടുത്തി കുന്നത്തുനാട് മണ്ഡലത്തിലെ സ്കൂളുകളില്‍ വിതരണം ചെയ്ത ഉപകരണങ്ങളുടെ വിശദാംശം സ്കൂള്‍ തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഉപകരണങ്ങള്‍ക്കായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും അവയുടെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ എന്തൊക്കെയാണെന്നും വിശദമാക്കാമോ?
3397.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. റോജി എം. ജോൺ
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ കേന്ദ്ര സർക്കാർ കുടിശ്ശിക വരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ; പ്രസ്തുത പദ്ധതിയിൽ സംസ്ഥാന സർക്കാർ കുടിശ്ശിക വരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എല്ലാ സ്കൂളുകളിലും ജൈവകൃഷി വ്യാപിപ്പിക്കുന്നതിനും അതിലൂടെ ഗുണനിലവാരമുള്ള ഉച്ചഭക്ഷണം കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
സ്കൂൾ കുട്ടികൾക്ക് ആവശ്യമുള്ള പോഷകാഹാരം ലഭ്യമാക്കാൻ സപ്ലിമെൻററി ന്യൂട്രീഷൻ പരിപാടി നടപ്പിലാക്കിയിട്ടുണ്ടോ; ഇതിനായി സർക്കാർ പ്രത്യേക ഫണ്ട് അനുവദിക്കുന്നുണ്ടോ; വിശദമാക്കാമോ?
3398.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ രംഗത്തെ പുതുക്കിയ സ്കൂള്‍ പാറ്റേണ്‍ വിശദമാക്കാമോ; സംസ്ഥാനത്ത് അത് എന്നത്തേക്ക് ആണ് പ്രായോഗികമാക്കുകയെന്ന് അറിയിക്കാമോ;
( ബി )
എല്‍ പി, യു പി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി തലത്തില്‍ ഇത്തരത്തില്‍ പാറ്റേണ്‍ മാറ്റുന്നതിലൂടെ ലക്ഷ്യമിടുന്ന പ്രയോജനങ്ങള്‍ അറിയിക്കാമോ;
( സി )
പാറ്റേണ്‍ മാറ്റുന്നത് ഏതെങ്കിലും സമിതിയുടെ നിര്‍ദേശം നടപ്പിലാക്കുന്നതിന്റെ ഭാഗമാണോ; എങ്കില്‍ ആ സമിതിയുടെ റിപ്പോര്‍ട്ടിന്റെ വിശദാംശം അറിയിക്കാമോ?
3399.
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഏത് ക്ലാസ് മുതലാണ് ഭരണഘടനാ പഠനം ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് അറിയിക്കാമോ;
( ബി )
ഒന്നാം ക്ലാസ് മുതല്‍ തന്നെ ഭരണഘടനയും പൗരധര്‍മ്മവും ചുമതലകളും അവകാശങ്ങളും പഠിക്കുന്നതിന് അവസരം ലഭിക്കത്തക്ക വിധത്തില്‍ സിലബസില്‍ ഇക്കാര്യങ്ങൾ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കാമോ?
3400.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തിലെ പണയില്‍ ഗവണ്‍മെന്റ് എല്‍.പി.എസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള പ്രവൃത്തി ആരംഭിക്കുന്നതിന് നിലവിലെ കെട്ടിടം പൊളിച്ച് മാറ്റി സൈറ്റ് ക്ലിയര്‍ ചെയ്തു നല്‍കുന്നതിനായി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം, സ്കൂളിന് നല്‍കിയ 31.10.2023-ലെ ബി.എസ്.സി/8637/2018 നമ്പര്‍ കത്തിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ;
( ബി )
പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനാവശ്യമായ ടെണ്ടര്‍ നടപടി പൂര്‍ത്തിയായതിനാല്‍ നിലവിലെ കെട്ടിടം ഇടിച്ചു മാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
3401.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നന്താനം പാലയ്ക്കത്തകിടി സെന്റ് മേരിസ് ഹൈസ്കൂളിന് കിഫ്‌ബി ഫണ്ട്, ആസ്തി വികസന ഫണ്ട് എന്നിവ ഉപയോഗിച്ച് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള പദ്ധതി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പദ്ധതി നിർവഹണത്തിന് എന്തെങ്കിലും തടസ്സം നിലനിൽക്കുന്നുണ്ടോ എന്ന് വിശദമാക്കാമോ;
( സി )
കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എന്നത്തേക്ക് തുടങ്ങുവാൻ സാധിക്കുമെന്ന് വിശദമാക്കാമോ?
3402.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹയര്‍ സെക്കണ്ടറി തലത്തിലെ പൊതുപരീക്ഷയില്‍ സ്ക്വാഡുകളിലെ അംഗങ്ങളെ നിയമിക്കുന്നതിനുളള മാനദണ്ഡം എന്താണ്; ഇവരുടെ ജോലി സ്വഭാവം എങ്ങനെയാണ്; ആലപ്പുഴ ജില്ലയില്‍ കഴിഞ്ഞവര്‍ഷം ഈ സ്ക്വാഡ് നടത്തിയ പരിശോധനയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3403.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പു അദ്ധ്യയന വർഷം സംസ്ഥാനത്തെ പ്ലസ് വൺ ക്‌ളാസ്സുകളിൽ 200 അദ്ധ്യയന ദിനങ്ങൾ ഉറപ്പാക്കാൻ സാധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രവേശന നടപടികൾ സമയബന്ധിതമായി പൂർത്തീകരിച്ചും അദ്ധ്യാപകരുടെ മറ്റ് ചുമതലകൾ ഒഴിവാക്കിയും ഹയർ സെക്കണ്ടറി തലത്തിൽ ഇരുന്നൂറ് അദ്ധ്യയന ദിനങ്ങൾ ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3404.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. അൻവർ സാദത്ത്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂള്‍ കുട്ടികളില്‍ ലഹരി മരുന്ന് ഉപയോഗം കൂടി വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; സ്കൂള്‍ തലത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
സ്കൂളുകളില്‍ കുട്ടികള്‍ കൃത്യമായി ഹാജരാകുന്നില്ലെങ്കില്‍ ആ വിവരം രക്ഷിതാക്കളെ അറിയിക്കുന്ന പദ്ധതി പൂര്‍ണ്ണമായി നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( ഡി )
സ്കൂളുകളില്‍ കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടികളുടെ വിശദാംശം ലഭ്യമാക്കുമോ?
3405.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. സണ്ണി ജോസഫ്
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്കൂൾ കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം വർദ്ധിച്ചുവരുന്നത് തടയാന്‍ എന്തൊക്കെ പ്രതിരോധ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
വിദ്യാർത്ഥികളെ ലഹരി വിൽപ്പനയ്ക്കായി ദുരുപയോഗം ചെയ്യുന്നതും സ്കൂൾ പരിസരത്തെ ലഹരി വിൽപ്പന തടയുന്നതിനും വിദ്യാഭ്യാസവകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്ത് സ്കൂൾ കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം വർദ്ധിച്ചുവരുന്നത് തടയാൻ രക്ഷിതാക്കൾക്കായി എന്തെങ്കിലും പദ്ധതികൾ വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചു നടപ്പിലാക്കുന്നുണ്ടോ; എങ്കിൽ വിശദമാക്കാമോ?
3406.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം നിയോജക മണ്ഡലത്തിൽ ഇനിയും കെ-ഫോൺ പദ്ധതി പ്രകാരം ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള വിദ്യാലയങ്ങൾ ഉണ്ടോ; ഉണ്ടെങ്കിൽ ഇവിടങ്ങളിൽ എന്നത്തേയ്ക്കു ഇത് ലഭ്യമാക്കാൻ സാധിക്കും;
( ബി )
ഈ ഇന്റർനെറ്റ് സൗകര്യം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനായി ഐടി വകുപ്പ് വഴി മോണിറ്ററിംഗ് സംവിധാനം കാര്യക്ഷമമായി നടത്താൻ സാധിക്കുമോ;വിശദാംശം നൽകുമോ?
3407.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ 149 വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഓൺലൈൻ പഠനത്തിനാവശ്യമായ ഡി.റ്റി.എച്ച്. സ്ഥാപിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കിൽ സിറ്റി കൂള്‍ ഇലക്ട്രോണിക്സ്, കാസര്‍ഗോഡ് എന്ന സ്ഥാപനമാണോ ഇതു സ്ഥാപിച്ചതെന്ന് വ്യക്തമാക്കാമോ;
( സി )
ഏത് ഫണ്ട് ഉപയോഗിച്ചാണ് ഈ പ്രവൃത്തി ചെയ്തതെന്നും ഏത് ഉത്തരവ് പ്രകാരമാണ് ഈ സ്ഥാപനത്തെ പ്രവൃത്തി ചെയ്യുന്നതിന് ചുമതലപ്പെടുത്തിയതെന്നും വ്യക്തമാക്കാമോ;
( ഡി )
ഭരണാനുമതി തുക എത്രയാണെന്നും ഭരണാനുമതി ലഭിച്ചതെപ്പോഴാണെന്നും വ്യക്തമാക്കാമോ; ഭരണാനുമതിയുടെ പകർപ്പ് ലഭ്യമാക്കാമോ;
( ഇ )
പ്രവൃത്തി പൂർത്തീകരിച്ചിട്ടുണ്ടെങ്കിൽ എപ്പോഴാണ് പൂർത്തീകരിച്ചതെന്ന് വ്യക്തമാക്കാമോ; പ്രവൃത്തി ഏറ്റെടുത്ത സ്ഥാപനത്തിന് തുക നൽകിയോ എന്നും ഇല്ലെങ്കിൽ എത്ര തുക നൽകാനുണ്ടെന്നും തുക എന്നത്തേയ്ക്കു നൽകുമെന്നും വ്യക്തമാക്കാമോ?
3408.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ന് ശേഷം ആലത്തൂർ നിയോജക മണ്ഡലത്തിലെ സർക്കാർ - എയ്ഡഡ് വിദ്യാലയങ്ങൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി ലഭിച്ച തുകയും തുക നൽകിയ ഏജൻസിയും പട്ടിക തിരിച്ച് ലഭ്യമാക്കുമോ;
( ബി )
നിലവിൽ ഓരോ പ്രവൃത്തിയുടേയും പ്രവർത്തന പുരോഗതി എന്താണെന്ന് അറിയ്ക്കാമോ;
( സി )
2016-ന് ശേഷം എം.എൽ.എ. ഫണ്ട് ലഭ്യമായ ആലത്തൂർ നിയോജക മണ്ഡലത്തിലെ സർക്കാർ- എയ്ഡഡ് സ്ക്കൂളുകളുടെ പേരും തുകയും വ്യക്തമാക്കാമോ?
3409.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം പാവനാത്മ കോര്‍പ്പറേറ്റ് എജുക്കേഷന്‍ ഏജന്‍സി 28.01.2023-ല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പ്ലസ് ടു കൊമേഴ്സ് കോമ്പിനേഷനില്‍ മാറ്റം വരുത്തുന്നതിനായി സമര്‍പ്പിച്ച അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സര്‍ക്കാരിന് സാമ്പത്തിക ബാധ്യത വരുത്താത്തതിനാലും എറണാകുളം ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്തും പ്രസ്തുത അപേക്ഷയില്‍ അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3410.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരവൂർ നഗരസഭയിലെ കോട്ടപ്പുറം ഗവ. എൽ.പി.എസ് കെട്ടിടത്തിന്റെ നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് സ്ഥലം എം.എല്‍.എ നൽകിയ നിവേദനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത നിവേദനത്തിന്മേൽ സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
കിഫ്‌ബി ധനസഹായത്തോടെ തീരദേശ വികസന കോർപ്പറേഷന്റെ ചുമതലയിൽ നടക്കുന്ന പ്രസ്തുത കെട്ടിട നിർമ്മാണം പൂർത്തീകരിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങൾ അവശേഷിക്കുന്നുണ്ടോ; എങ്കിൽ പ്രസ്തുത തടസ്സങ്ങൾ പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്നും കെട്ടിടനിർമ്മാണം എന്ന് പുനരാരംഭിക്കാൻ കഴിയുമെന്നും അറിയിക്കാമോ?
3411.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാറിന്റെയും ഈ സർക്കാറിന്റെയും കാലയളവുകളിൽ വര്‍ക്കല മണ്ഡലത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളില്‍ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും ആയതിനായി അനുവദിച്ചിട്ടുള്ള തുക എത്രയെന്നും സ്കൂളുകള്‍ തിരിച്ച് വിശദമാക്കാമോ?
3412.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017-18 വർഷത്തെ പ്ലാൻഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ച നെന്മാറ നിയോജക മണ്ഡലത്തിലെ വട്ടേക്കാട് ജി.യു.പി. സ്കൂൾ കെട്ടിടത്തിന്റെ നിര്‍മ്മാണം നാളിതുവരെ പൂർത്തീകരിച്ചിട്ടില്ല എന്ന വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഈ പ്രവൃത്തി ഇത്രയും കാലം പൂർത്തീകരിക്കാൻ കഴിയാത്തതിന്റെ കാരണം വിശദമാക്കുമോ;
( സി )
ഈ സ്കൂളിൽ കെട്ടിടസൗകര്യം ഇല്ലാത്തത് കഴിഞ്ഞ വർഷത്തെ അഡ്മിഷനെ ഉൾപ്പെടെ ബാധിച്ചതുകൊണ്ട് കെട്ടിടം പണി അടിയന്തരമായി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കുമോ;
( ഡി )
ഈ സ്കൂളിന്റെ കെട്ടിടം പണി എന്ന് പൂർത്തീകരിക്കുമെന്ന് വിശദമാക്കുമോ?
3413.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരശ്ശേരി പഞ്ചായത്തിലെ കക്കാട് ഗവ.എൽ.പി. സ്ക്കൂൾ കെട്ടിട നിർമ്മാണ പൂർത്തീകരണത്തിന് പ്ലാൻ ഫണ്ട് അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ഫണ്ട് അനുവദിക്കുന്നതിനും ഭരണാനുമതി നൽകുന്നതിനും നടപടികൾ സ്വീകരിക്കുമോ?
3414.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ തിരുപുറം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പുതിയ മന്ദിരം നിര്‍മ്മിക്കുന്നതിന് അനുവദിച്ച ഒരു കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിന്റെ കാലതാമസം എന്ത് കൊണ്ടെന്ന് വിശദമാക്കാമോ;
( ബി )
കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിക്കുന്ന മന്ദിരത്തിന്റെ നിര്‍മ്മാണ പ്രവൃത്തി നടത്തുന്നതിന് ആരെയാണ് ചുമതലപ്പെടുത്തിയത് എന്ന് വിശദമാക്കാമോ?
3415.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-12 അധ്യയന വര്‍ഷം മുതല്‍ 2014-15 വരെ അധിക തസ്തികകളില്‍ നിയമനാംഗീകാരം നേടുകയും പിന്നീട് തസ്തിക നഷ്ടം മൂലം പുറത്തുപോകേണ്ടി വരികയും ചെയ്ത അദ്ധ്യാപകര്‍ക്ക് സംരക്ഷണാനുകൂല്യം അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നോ എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഉത്തരവ് പുറപ്പെടുവിക്കുന്ന കാലയളവില്‍ മാതൃസ്കൂളില്‍ പുനര്‍നിയമിക്കപ്പെട്ട് തുടര്‍ന്ന് വന്നതിനാല്‍ ഈ ആനുകൂല്യത്തിന് പരിഗണിക്കപ്പെടാതെ പോവുകയും 2023-24 വര്‍ഷത്തില്‍ തസ്തിക നഷ്ടപ്പെടുകയും ചെയ്ത കുന്ദമംഗലം ഉപജില്ലയിലെ പറമ്പില്‍ കടവ് എം.എ.എം. യു.പി. സ്കൂള്‍ ജൂനിയര്‍ അറബിക് അദ്ധ്യാപിക സജ്ന ഇ.കെ., സ.ഉ. നമ്പര്‍ 8/2022/പൊ.വി.വ. സര്‍ക്കാര്‍ ഉത്തരവിന്റെ ആനുകൂല്യം തനിക്കും അനുവദിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ടോ; എങ്കില്‍ എസ് സി3/219/2023-ജിഇഡിഎന്‍ ഫയലില്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത സംരക്ഷണ ആനുകൂല്യം സജ്ന ഇ.കെ.യ്ക്ക് നല്‍കുന്നതിന് എന്തെങ്കിലും തടസ്സം നിലവിലുണ്ടോ; ഈ ഫയലിന്‍മേല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
3416.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ സർവീസിൽ നിന്നും റിട്ടയർ ചെയ്തവർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൽ പുനർനിയമനം നൽകുന്നത് സംബന്ധിച്ച് സർക്കാരിന്റെ നയം വ്യക്തമാക്കാമോ;
( ബി )
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഏതെല്ലാം സ്ഥാപനങ്ങളിലാണ് സർവീസിൽ നിന്നും റിട്ടയർ ചെയ്ത ഉദ്യോഗസ്ഥരെ പുനർനിയമിച്ചിട്ടുള്ളതെന്നും അവർ ആരെല്ലാമാണെന്നും എവിടെയെല്ലാം ഏതെല്ലാം തസ്തികകളിലാണ് നിയമനം നൽകിയിട്ടുള്ളതെന്നും വിശദമാക്കാമോ;
( സി )
ഇവർക്ക് ശമ്പളവും മറ്റാനുകൂല്യവും നൽകുന്നതിനുവേണ്ടി ഓരോ സ്ഥാപനത്തിനും പ്രതിമാസം ചിലവാകുന്ന തുക എത്രയെന്ന് വിശദമാക്കാമോ?
3417.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 വർഷത്തിലെ കുട്ടികളുടെ കണക്കെടുപ്പിന് ശേഷം ഓരോ ജില്ലകളിലേയും അദ്ധ്യാപക തസ്തിക നിർണ്ണയ നടപടികൾ ഏതുവരെയായി എന്ന് വിശദമാക്കാമോ;
( ബി )
അദ്ധ്യാപക തസ്തിക നിർണ്ണയത്തിനു ശേഷം പുതിയ തസ്തികകൾ ആവശ്യമാണ് എന്ന് കാണുന്ന പക്ഷം ആയത് ഈ അധ്യയന വർഷം തന്നെ അനുവദിക്കുമോ; വിശദമാക്കാമോ?
3418.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹയർ സെക്കണ്ടറി വിഭാഗത്തിൽ അറബി ഭാഷ അദ്ധ്യാപക തസ്തിക സൃഷ്ടിക്കാൻ എത്ര കുട്ടികൾ വേണം എന്നറിയിക്കുമോ;
( ബി )
2019 വരെ ഹയർ സെക്കണ്ടറിയിൽ അറബിക്, ഉറുദു, സംസ്കൃതം, കന്നട, തമിഴ് എന്നീ ഭാഷകൾ പഠിപ്പിക്കാൻ പത്തു കുട്ടികൾ വേണമെന്ന രീതിയിൽ നിന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 16.12.2019 ലെ 610/02/2019 നമ്പർ സർക്കുലർ പ്രകാരം അറബിക് ഭാഷയ്ക്കു മാത്രം ഇരുപത്തിയഞ്ച് കുട്ടികൾ വേണമെന്ന നിബന്ധന ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് പുറപ്പെടുവിച്ചതെന്നു വിശദമാക്കാമോ;
( സി )
അറബിക് ഭാഷയ്ക്കു മാത്രം ഇരുപത്തിയഞ്ച് കുട്ടികൾ വേണമെന്ന സർക്കുലർ പിൻവലിക്കാൻ ആവശ്യമായ എന്തെങ്കിലും നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോ;വ്യക്തമാക്കാമോ?
3419.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയില്‍ ചാലഞ്ച് ഫണ്ട് ഉപയോഗിച്ച് അടിസ്ഥാന സൗകര്യ വികസന പ്രവൃത്തി പൂര്‍ത്തിയാക്കിയ എത്ര എയ്‍ഡഡ് സ്കൂളുകളുണ്ട്;വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്കൂളുകളില്‍ കല്ല്യാശ്ശേരി മണ്ഡലത്തില്‍ ഉള്‍പ്പെടുന്നവ ഏതൊക്കെയാണ്;
( സി )
പ്രസ്തുത മണ്ഡലത്തില്‍ ചാലഞ്ച് ഫണ്ട് ഉപയോഗിച്ച് കെട്ടിട നിർമ്മാണം പൂര്‍ത്തിയാക്കിയ ഏതൊക്കെ സ്കൂളുകള്‍ക്കാണ് ഫണ്ട് നല്‍കാന്‍ ബാക്കിയുള്ളത്; വ്യക്തമാക്കാമോ;
( ഡി )
ഈ സാമ്പത്തിക വര്‍ഷം തന്നെ പ്രസ്തുത സ്കൂളുകള്‍ക്ക് ഫണ്ട് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
3420.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയില്‍ വിവിധ മാനേജ്മെന്റുകളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എല്‍.പി.എസ്.എ., യു.പി.എസ്.എ., എച്ച്.എസ്.എ. എന്നീ തസ്തികകളില്‍ നിയമനം ലഭിച്ച അദ്ധ്യാപകര്‍ക്ക് നിയമന അംഗീകാരം ലഭിക്കുന്നതിന് വേണ്ടിയുള്ള എത്ര അപേക്ഷകളാണ് വിവിധ എ.ഇ.ഒ., ഡി.ഇ.ഒ. ഓഫീസുകളില്‍ നാളിതുവരെ തീര്‍പ്പാക്കാതെ കിടക്കുന്നത്തെന്നും പ്രസ്തുത അപേക്ഷകള്‍ തീര്‍പ്പാക്കാത്തതിന്റെ കാരണം എന്താണെന്നും ഓഫീസ് തിരിച്ചുള്ള പട്ടിക ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത അദ്ധ്യാപകരുടെ നിയമന അംഗീകാരത്തിനായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയ അപ്പീല്‍ അപേക്ഷകളിന്മേല്‍ അനുകൂല തീര്‍പ്പുണ്ടാക്കിയ കേസുകളില്‍ ബന്ധപ്പെട്ട എ.ഇ.ഒ., ഡി.ഇ.ഒ.മാര്‍ അദ്ധ്യാപകരുടെ നിയമനം അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവുകള്‍ നല്‍കാത്ത എത്ര കേസുകളാണ് നിലവില്‍ എറണാകുളം ജില്ലയില്‍ ഉള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
ശമ്പളം പോലും ലഭിക്കാതെ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന മാനേജ്മെന്റ് സ്‍കൂളുകളിലെ അദ്ധ്യാപകരുടെ നിയമന അംഗീകാരം ത്വരിതഗതിയിലാക്കാനുള്ള നിര്‍ദ്ദേശം ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
3421.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-ന് ശേഷം എയ്ഡഡ് സ്കൂളിൽ താത്കാലിക നിയമനാംഗീകാരം കിട്ടിയ അദ്ധ്യാപകർക്ക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കുമോ;
( ബി )
ഇവരുടെ അർഹതപ്പെട്ട ശമ്പള കുടിശ്ശിക പി. എഫ്-ൽ ലയിപ്പിക്കാൻ നടപടി സ്വീകരിക്കാമോ?
3422.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാർബേസിൽ സ്കൂളിലെ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയര്‍) ശ്രീമതി സ്മിതാ കുര്യന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് എറണാകുളം റീജണൽ ഡെപ്യൂട്ടി ഡയറക്ടർക്ക് സമർപ്പിച്ചിരിക്കുന്ന അപേക്ഷ (നം.ബി1/6686/2022/ ആര്‍ഡിഡി/എച്ച്എസ്ഇ/ഇകെഎം) ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത അപേക്ഷയിന്മേൽ അടിയന്തരമായി തീർപ്പു കൽപ്പിച്ച് ടിയാള്‍ക്ക് പ്രമോഷൻ നൽകുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3423.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പത്താം ക്ലാസ്സ്, പ്ലസ്ടു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഏതെല്ലാം മികവുകളുടെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാര്‍ക്ക് നല്‍കുന്നതെന്നും ഓരോ വിഭാഗത്തിനും എത്ര മാര്‍ക്ക് വരെയാണ് ഗ്രേസ് മാര്‍ക്ക് നല്‍കുന്നതെന്നും വിശദമാക്കാമോ?
3424.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാർത്ഥികൾക്ക് സർക്കാർ നൽകിവരുന്ന സ്കോളർഷിപ്പുകളും മറ്റ് ആനുകൂല്യങ്ങളും എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
എല്‍.എസ്.എസ്., യു.എസ്.എസ്. ഉൾപ്പെടെയുള്ള സ്കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന തുക സമയബന്ധിതമായി നൽകാൻ സർക്കാർ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ;
( സി )
പ്രസ്‌തുത സ്‌കോളർഷിപ്പുകളും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിൽ കുടിശ്ശികയുണ്ടോ; വിശദമാക്കുമോ;
( ഡി )
ഇത്തരം സ്കോളര്‍ഷിപ്പ് പദ്ധതികള്‍ സുഗമവും കാര്യക്ഷമവുമായി നടപ്പിലാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കുമോ?
3425.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലുൾപ്പെട്ട പരവൂർ നഗരസഭയിലെ കൂനയിൽ ഗവ.എൽ.പി. സ്‍കൂളിന് കോവിഡ് കാലത്ത് ഉപയോഗിക്കാത്ത ജലത്തിന് ചുമത്തിയ ഭീമമായ വെള്ളക്കരം ഒഴിവാക്കുന്നതിനും സ്‍കൂളിലെ കുടിവെള്ള കണക്ഷൻ പുനഃസ്ഥാപിക്കുന്നതിനുമായി നവകേരള സദസ്സിൽ സമർപ്പിച്ച കെ.എല്‍.എം.1260926 നമ്പർ നിവേദനത്തിന്മേല്‍ തുടർ നടപടികൾ ഉണ്ടായിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സ്‍കൂളിന് കുടിവെള്ള കണക്ഷൻ ലഭിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
3426.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിദ്യാഭ്യാസരംഗത്ത് ആവശ്യമായ മാറ്റങ്ങള്‍ ശിപാര്‍ശ ചെയ്യുന്നതിനായി നിയോഗിച്ച ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്തെല്ലാം ശിപാര്‍ശകളാണ് ഉള്ളത്; ആയതില്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
( ബി )
റിപ്പോര്‍ട്ടില്‍ എല്‍‌പി, യു‌പി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി സ്കൂളുകളുടെ ഘടന മാറ്റം എങ്ങനെയാണ് ശിപാര്‍ശ ചെയ്തിരിക്കുന്നതെന്നും അദ്ധ്യാപകരെ എങ്ങനെയാണ് പുനര്‍ വിന്യസിപ്പിക്കുന്നതെന്നും ഓരോ തലത്തിലെയും അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതങ്ങള്‍ എങ്ങനെയാണെന്നും വെളിപ്പെടുത്തുമോ;
( സി )
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രതിലോമകരമായ ഏതെല്ലാം ശിപാര്‍ശകള്‍ ആണ് ഒഴിവാക്കിയിട്ടുള്ളതെന്നും ശിപാർശകൾ എന്നുമുതൽ നടപ്പിലാക്കുന്നതിനാണ് തീരുമാനം എടുത്തിട്ടുള്ളതെന്നും അറിയിക്കുമോ?
3427.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീമതി ദെലീമ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന അരി സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി ഉപയോഗിക്കാൻ സർക്കാർ കേന്ദ്ര ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്തിയിരുന്നോ; വിശദമാക്കാമോ;
( ബി )
നിലവിൽ കേരളത്തിൽ കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കുന്ന നെല്ല് പ്രസ്തുത ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുമെന്നും നെല്ല് സംഭരണത്തിലെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാവുമെന്നും കരുതുന്നുണ്ടോ;
( സി )
ഒരു വർഷത്തേക്ക് ഉച്ചഭക്ഷണ പദ്ധതിക്കായി എത്ര ടൺ അരി വേണ്ടി വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്; വ്യക്തമാക്കാമോ;
( ഡി )
അന്യസംസ്ഥാനങ്ങളിൽ നിന്നും അരി സംഭരിക്കാൻ കേന്ദ്രം ചെലവിടുന്ന തുക കേരളത്തിന് പണമായി നൽകണമെന്ന ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
3428.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, സര്‍ക്കാര്‍ അംഗീകാരമുള്ള ഏതെല്ലാം കോഴ്സുകളാണ് നടത്തി വരുന്നത്; കോഴ്സുകളുടെ കാലാവധി, ഇപ്പോള്‍ നടന്നുവരുന്ന കോഴ്സുകള്‍, നിലവില്‍ വിജ്ഞാപനം ചെയ്തിട്ടുള്ള കോഴ്സുകള്‍, ഓരോ കോഴ്സുകളിലും നിലവില്‍ എത്ര കുട്ടികള്‍ വീതം പഠിക്കുന്നുണ്ട് എന്നീ വിവരങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴില്‍ നടത്തുന്ന പല കോഴ്സുകളും അവയുടെ അഡ്മിഷന്‍ സംബന്ധിച്ച് സമയബന്ധിതമായി പത്രപരസ്യങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കാത്തതിനാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ അഡ്മിഷന്‍ എടുക്കുന്നതിന് കഴിയാതെ വരുന്ന സ്ഥിതിയുണ്ടാകുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ ആസ്ഥാന ഓഫീസില്‍ നടത്തിവന്നിരുന്ന ഡി.സി.എ. കോഴ്സ് അവസാനമായി നടത്തിയത് ഏത് വര്‍ഷമാണെന്ന് വ്യക്തമാക്കാമോ; ഇവിടെ ഡി.സി.എ. കോഴ്സ് നിര്‍ത്തലാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഈ കോഴ്സിന്റെ പുതിയ ബാച്ച് എന്നത്തേയ്ക്ക് ആരംഭിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ഡി )
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴില്‍ നടത്തുന്ന വിവിധ കോഴ്സുകളുടെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കാലതാമസം നേരിടുന്നത് കാരണം വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ അടിയന്തര ‍നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ഇ )
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ പ്രവര്‍ത്തനവും ഇവിടെ നടത്തുന്ന വിവിധ കോഴ്സുകളും വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്രദമാകുന്ന വിധം കാര്യക്ഷമമാക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ; ഇതില്‍ ഉദ്യോഗസ്ഥതലത്തില്‍ വീഴ്ച ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കുമോ; വ്യക്തമാക്കാമോ?
3429.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്‍.എസ്.എസ്., യു.എസ്.എസ്. വിഭാഗങ്ങളിലായി എത്ര രൂപ വീതമാണ് ഇപ്പോള്‍ സ്കോളര്‍ഷിപ്പ് നല്‍കിവരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഏത് വര്‍ഷത്തിലാണ് സ്കോളര്‍ഷിപ്പ് തുക വര്‍ദ്ധിപ്പിച്ചതെന്ന് അറിയിക്കുമോ;
( സി )
എല്‍.എസ്.എസ്., യു.എസ്.എസ്. സ്കോളര്‍ഷിപ്പുകള്‍ യഥാസമയം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
3430.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പൊതുവിദ്യാഭ്യാസത്തിന്റെ സ്വീകാര്യത ഉയര്‍ത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ; ഇതിന്‍ പ്രകാരം എന്തെല്ലാം മാറ്റം പൊതുവിദ്യാഭ്യാസരംഗത്ത് ഉണ്ടാക്കി എടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വിശദമാക്കാമോ?
3431.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട ഗവ.എല്‍.പി. സ്കൂള്‍ ലൂര്‍ദ്ദ്പുരം-ഇഞ്ചക്കുണ്ട്, അളഗപ്പനഗര്‍ ഗവ.എച്ച്.എസ്.എസ്., (എല്‍.പി.) , മുപ്ലിയാ ഗവ. എച്ച്.എസ്.എസ്., (എല്‍.പി.) , കണാറ്റുപാടം ഗവ. ഹൈസ്കൂള്‍ (എല്‍.പി.) വിഭാഗങ്ങള്‍ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ഇതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
3432.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറയിൻകീഴ് എസ്.സി.വി.ബി.എച്ച്.എസ്. -ലെ ക്ലാസ് മുറികളുടെ ഫിറ്റ്നസ് ഉറപ്പാക്കുന്നതിൽ മാനേജ്‍മെന്റ് വീഴ്ച വരുത്തിയതിനാൽ സ്റ്റാഫ് ഫിക്സേഷനിൽ അദ്ധ്യാപക തസ്തികകൾ നഷ്ടമാകുകയും തന്മൂലം അദ്ധ്യാപകര്‍ ജോലി ചെയ്ത ദിവസങ്ങളിൽ വാങ്ങിയ ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തിരിച്ചടയ്ക്കാൻ ഉത്തരവാകുകയും അനദ്ധ്യാപക ജീവനക്കാർക്ക് നിലവിൽ ശമ്പളം ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( ബി )
ജോലി ചെയ്തതിന് ലഭിച്ച ആനുകൂല്യങ്ങൾ മാനേജ്‍മെന്റ് വീഴ്ചയുടെ പേരിൽ അദ്ധ്യാപകർ തിരിച്ചടയ്ക്കണമെന്ന സമീപനം ഉചിതമല്ലാത്തതിനാൽ മാനുഷിക പരിഗണന നൽകി ആനുകൂല്യങ്ങൾ തിരികെ പിടിക്കാനുള്ള നടപടി അവസാനിപ്പിക്കുന്നതിനും അനദ്ധ്യാപകർക്ക് അവർ ജോലി ചെയ്ത കാലയളവിലെ തടഞ്ഞു വെച്ചിരിയ്ക്കുന്ന ശമ്പളം അനുവദിയ്ക്കുന്നതിനും നടപടി സ്വീകരിയ്ക്കുമോ; വ്യക്തമാക്കുമോ;
( സി )
പ്രസ്‌തുത സ്കൂൾ മാനേജ്‍മെന്റ് 2023-24 അധ്യയന വർഷത്തിൽ ഫിറ്റ്നസ് നേടുന്നതിനായുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടുണ്ടോ; ഫിറ്റ്നസ് നൽകിയിട്ടുണ്ടോ; എത്ര ക്ലാസ് മുറികൾക്ക് ഫിറ്റ്നസ് ലഭിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;
( ഡി )
സ്‌കൂളിന് മതിയായ ഫിറ്റ്നസ് ലഭിക്കാത്ത പക്ഷം ഫിറ്റ്നസ് ഉള്ള ക്ലാസ് മുറികളിൽ പഠിയ്ക്കുക എന്നത് കുട്ടികളുടെ അവകാശമായതിനാലും പഠന-പരീക്ഷപ്രവർത്തനങ്ങളും സുരക്ഷയും മുൻനിർത്തി കുട്ടികളെ സമീപത്തെ മറ്റു സ്‌കൂളുകളിലേക്ക് താത്കാലികമായി മാറ്റുന്നതിന് നടപടി സ്വീകരിയ്ക്കുമോ; വ്യക്തമാക്കുമോ;
( ഇ )
മേല്പറഞ്ഞ പ്രകാരം അധികമുള്ള കുട്ടികളെ മറ്റു സ്‌കൂളുകളിലേക്ക് മാറ്റുന്നതിനാൽ ഈ സ്‌കൂളിലെ അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരുടെ ജോലി സംരക്ഷിച്ച് മാനേജ്‍മെന്റിന്റെ മറ്റു സ്‌കൂളുകളിൽ സീനിയോറിറ്റി അടിസ്ഥാനത്തിൽ പുനർ വിന്യസിക്കുന്നതിനും അധികമുള്ളവരെ അദ്ധ്യാപക ബാങ്കിലേക്ക് മാറ്റി മറ്റു സ്‌കൂളുകളിൽ നിയമിക്കുന്നതിനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3433.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തില്‍ കിഫ്ബി വഴി പണം അനുവദിച്ച പണി പൂര്‍ത്തിയാവാത്ത സ്കൂളുകളുടെ എണ്ണം, പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്നിവ വ്യക്തമാക്കാമോ;
( ബി )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട ചില സ്കൂളുകളില്‍ സാങ്കേതികാനുമതി ലഭിക്കാത്തതിനാല്‍ പ്രവൃത്തികള്‍ മുടങ്ങികിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത പ്രവൃത്തികള്‍ തുടങ്ങാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
3434.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തില്‍ കിഫ്ബിയില്‍ നിന്നും ഫണ്ട് അനുവദിച്ച എത്ര സ്കൂളുകളുടെ പ്രവൃത്തികളാണ് ഇത് വരെ ആരംഭിക്കാന്‍ കഴിയാത്തതെന്നും ഓരോ സ്കൂളിന്റെയും പ്രവൃത്തി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്നും പ്രസ്തുത സ്കൂളുകളുടെ ഡി.പി.ആര്‍. നിലവില്‍ ഏത് ഘട്ടത്തിലാണെന്നും അറിയിക്കാമോ;
( ബി )
ബാലുശ്ശേരി മണ്ഡലത്തില്‍ കിഫ്ബി മുഖേന ഫണ്ട് അനുവദിച്ച് പ്രവൃത്തി ആരംഭിച്ച സ്കൂളുകള്‍ ഏതൊക്കെയെന്നും പ്രസ്തുത പ്രവൃത്തികളിലെ പുരോഗതിയും വ്യക്തമാക്കാമോ?
3435.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയിൽ എത്ര കേന്ദ്രീയ വിദ്യാലയങ്ങൾ ഉണ്ടെന്ന് അറിയിക്കുമോ;
( ബി )
കേന്ദ്ര സർക്കാർ കൊല്ലം ജില്ലയിൽ പുതിയതായി കേന്ദ്രിയ വിദ്യാലയം അനുവദിച്ചിട്ടുണ്ടോ; എങ്കിൽ ഇവ തുടങ്ങുന്നതിന് വേണ്ടി സ്ഥലം കണ്ടെത്തി നൽകുന്നതിനും ക്ലാസുകൾ ആരംഭിക്കുന്നതിനും താത്കാലിക കെട്ടിടം കണ്ടെത്തി നൽകുന്നതിനും ഉള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
3436.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തില്‍ സ്വന്തമായി ഭൂമിയില്ലാത്ത എത്ര സര്‍ക്കാര്‍ സ്കൂളുകളാണ് ഉള്ളത്; വിശദാംശങ്ങള്‍ അറിയിക്കാമോ; പ്രസ്തുത സ്കൂളുകള്‍ക്ക് ഭൂമി വാങ്ങുന്നതിനായി കിഫ്ബിയില്‍ പ്രപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സ്വന്തമായി ഭൂമിയില്ലാത്ത സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ഭൂമി വാങ്ങുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, എം.എല്‍.എ, എം.പി എന്നിവരുള്‍പ്പടെയുള്ളവരുടെ സഹകരണത്തോടെ ഒരു പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ സർക്കാര്‍ തയ്യാറാവുമോ; വിശദമാക്കാമോ?
3437.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ സ്ഥിതി വിവര കണക്കുകൾരണ്ടാം ഭാഗം സമൂഹ വായനയ്ക്ക് ലഭ്യമാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
ഈ വിദഗ്ദ്ധ സമിതിയുടെ പ്രവർത്തനങ്ങൾക്ക് ചെലവായ തുക, കമ്മിറ്റി അംഗങ്ങളുടെ പ്രതിഫലം, യാത്രാ ബത്ത, കൺസൾട്ടിംഗ് ഫീസ്, മറ്റ് ചിലവുകൾ എന്നിവ തരം തിരിച്ച് ലഭ്യമാക്കാമോ;
( സി )
ഖാദർ കമ്മിറ്റി റിപ്പോർട്ടിൻമേലുള്ള തുടർ നടപടിയുടെ ഭാഗമായി കെ. ഇ. ആർ. പരിഷ്കരണവുമായി ബന്ധപ്പെട്ട് ഖാദർ കമ്മിറ്റി വിദഗ്ദ്ധ സമിതി അംഗങ്ങളായ ഡോ. സി. രാമകൃഷ്ണൻ, ജ്യോതി ചൂഡൻ എന്നിവർക്ക് പ്രതിഫലം, യാത്രാ ബത്ത, കൺസൾട്ടിംഗ് ഫീസ് എന്നിവ അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ തരം തിരിച്ച് വിവരം ലഭ്യമാക്കാമോ?
3438.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പരിഷ്കാരങ്ങൾ എന്തൊക്കെയാണെന്നു വിശദമാക്കുമോ; എൽ.പി., യു.പി., എച്ച്.എസ്‌., എച്ച്.എസ്.എസ്. എന്ന നിലവിലെ സംവിധാനത്തിൽ എന്ത് മാറ്റമാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;
( ബി )
ഇത് സംബന്ധിച്ച നിയമ നിർമ്മാണം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?
3439.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ലോക് സഭാ എം.പി., അദ്ദേഹത്തിന്റെ എം.പി. ഫണ്ടില്‍ നിന്നും നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളിലാണ് ഫണ്ടുകള്‍ ചെലവഴിച്ചതെന്ന് സ്കൂളിന്റെ പേരും പദ്ധതിയും നിര്‍ദേശിച്ച തുകയും പദ്ധതിയുടെ നിലവിലെ അവസ്ഥയും അടക്കം വിശദമാക്കാമോ;
( ബി )
വയനാട് ലോക് സഭാ എം.പി., അദ്ദേഹത്തിന്റെ എം.പി. ഫണ്ടില്‍ നിന്നും മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, തിരുവമ്പാടി, ഏറനാട്, വണ്ടൂര്‍ എന്നീ നിയോജക മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളിലാണ് ഫണ്ടുകള്‍ ചെലവഴിച്ചതെന്ന് സ്കൂളിന്റെ പേരും പദ്ധതിയും നിര്‍ദേശിച്ച തുകയും പദ്ധതിയുടെ നിലവിലെ അവസ്ഥയും അടക്കം വിശദമാക്കാമോ;
( സി )
മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, തിരുവമ്പാടി, ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലെ സ്കൂളുകളില്‍ 2019 മുതല്‍ നാളിതുവരെ നടപ്പാക്കിയ കേന്ദ്രാവിഷ്കൃത പദ്ധതികളും ചെലവഴിച്ച തുകയും സ്കൂളുകളുടെ പേരും പദ്ധതിയും നിയോജക മണ്ഡലം തിരിച്ച് വിവരം ലഭ്യമാക്കാമോ?
3440.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് ഉപയോഗിച്ചും പ്ലാന്‍ ഫണ്ട് ഉപയോഗിച്ചും അഴീക്കോട് മണ്ഡലത്തില്‍ നിര്‍മ്മിക്കുന്ന വിദ്യാഭ്യാസ സ്ഥാപന കെട്ടിടങ്ങള്‍ ഏതൊക്കെയാണെന്നും അവയുടെ പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ?
3441.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൈപ്പ് വണ്‍ ഡയബറ്റിസ് (ജുവനൈല്‍ പ്രമേഹം) ബാധിതരായ സ്‌കൂള്‍ കുട്ടികളുടെ പരിരക്ഷ സംബന്ധിച്ച് അദ്ധ്യാപകര്‍ക്ക് ബോധവല്‍ക്കരണം നൽകുന്നതിന് വകുപ്പ് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
3442.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എയ്ഡഡ് സ്കൂളുകളിൽ എല്‍.പി., യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്.ടി., വൊക്കേഷണൽ എച്ച്.എസ്.എസ്.ടി. വിഭാഗങ്ങളിൽ നിയമിക്കപ്പെട്ടിട്ടുള്ള എത്ര പേർക്കാണ് നിലവിൽ നിയമന അംഗീകാരം ലഭിക്കാനുള്ളത്; പ്രസ്തുത വിഭാഗങ്ങളിൽ നിയമന അംഗീകാരം ലഭിക്കാൻ ഉള്ളവരുടെ എണ്ണം വിഭാഗം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്ത് വൊക്കേഷണൽ ഹയർ സെക്കണ്ടറി കോഴ്‌സുകൾ നിർത്തലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഇനിമുതൽ അദ്ധ്യാപക നിയമനം നടത്തേണ്ടതില്ല എന്ന് നിർദേശം നൽകിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
വൊക്കേഷണൽ ഹയർ സെക്കണ്ടറി കോഴ്‌സുകൾ നിർത്തലാക്കിയാൽ നിലവിലുള്ള അദ്ധ്യാപകരെ ഏതു രീതിയിൽ പുനർവിന്യസിക്കും എന്ന് വ്യക്തമാക്കുമോ; നിലവിൽ നിയമന അംഗീകാരം പ്രതീക്ഷിക്കുന്ന അദ്ധ്യാപകരെ ഇത് ഏത് രീതിയിൽ ബാധിയ്ക്കുമെന്ന് വ്യക്തമാക്കുമോ;
( ഡി )
തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് വൊക്കേഷണൽ ഹയർ സെക്കണ്ടറി കോഴ്‌സുകൾ നിർത്തലാക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറുമോ; വ്യക്തമാക്കുമോ?
3443.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ ഭാഗമായി മണലൂർ മണ്ഡലത്തിലെ എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി ഏതെല്ലാം സ്കൂളുകളാണ് അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്തിയിട്ടുള്ളത്; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഓരോ സ്കൂളിനും എത്ര രൂപ വീതമാണ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
മണലൂർ മണ്ഡലത്തിൽ അനുവദിക്കപ്പെട്ട പ്രവൃത്തികളിൽ ഇനി ഏതെല്ലാം സ്കൂളുകളുടെ നിർമ്മാണ പ്രവൃത്തികളാണ് പൂർത്തീകരിക്കാനുള്ളതെന്നും അവയുടെ നിർമ്മാണ പുരോഗതി എന്താണെന്നും വിശദമാക്കാമോ?
3444.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സ്‌കൂളുകളിൽ തസ്തിക നിർണ്ണയം പൂർത്തിയാവാൻ ഉള്ള കാലതാമസത്തിന്റെ കാരണം എന്താണെന്ന് വിശദമാക്കാമോ;
( ബി )
തസ്തിക നിർണ്ണയ പ്രവർത്തനങ്ങളുടെ നിലവിലെ സ്ഥിതി എന്താണെന്നും ആയത് പൂർത്തീകരിക്കാൻ എത്ര സമയം എടുക്കുമെന്നും വിശദമാക്കാമോ;
( സി )
2023 ജൂൺ മാസത്തിലെ ആറാം പ്രവർത്തി ദിവസത്തെ കണക്ക് പ്രകാരം എത്ര തസ്തികകൾ സംസ്ഥാനത്തെ സർക്കാർ പ്രൈമറി വിദ്യാലയങ്ങളിൽ നഷ്ടപ്പെട്ടിട്ടുണ്ട്; എൽ.പി.എസ്.ടി. തസ്തികകളുടെയും യു.പി.എസ്.ടി. തസ്തികകളുടെയും എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കാമോ?
3445.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ എച്ച്.എസ്.എ. (ഇംഗ്ലീഷ്) തസ്തികയിൽ നിലവില്‍ എത്ര ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്;
( ബി )
എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേന സ്ഥിരം തസ്തികകളിലേക്കും മറ്റ് രീതികളിലും നടത്തിയ നിയമനങ്ങളിൽ എച്ച്.എസ്.എ. (ഇംഗ്ലീഷ്) ആയി എത്ര പേര്‍ ജോലി ചെയ്യുന്നുണ്ട്; വിശദാംശം ലഭ്യമാക്കുമോ?
3446.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇംഗ്ലീഷ് അദ്ധ്യാപകര്‍ ഇല്ലാത്ത സ്‍കൂളുകളിൽ സ്ഥിര അദ്ധ്യാപക തസ്തിക സൃഷ്ടിച്ച് ഇംഗ്ലീഷ് അദ്ധ്യാപകരെ തന്നെ നിയമിക്കണമെന്ന ഹൈക്കോടതിവിധി 2023-24 ലെ തസ്തികനിർണ്ണയത്തിന് ശേഷം നടപ്പിലാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
2023-24-ലെ തസ്തിക നിർണയം പൂർത്തിയായിട്ടുണ്ടോ; എങ്കിൽ ഗവണ്മെന്റ് സ്‍കൂളുകളിൽ ഹൈസ്‌കൂൾ ഇംഗ്ലീഷ് അദ്ധ്യാപകരുടെ ആകെ ഒഴിവുകൾ എത്രയെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( സി )
എച്ച്‌.എസ്‌.ടി. ഫിസിക്കല്‍ സയന്‍സ് അദ്ധ്യാപക തസ്തികയിലേക്ക് നിലവില്‍ നിഷ്കര്‍ഷിച്ചിരിയ്ക്കുന്ന യോഗ്യതകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
3447.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സെറ്റ്, നെറ്റ് എന്നിവയടക്കം ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളതും നിരവധി പി.എസ്.സി. റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടും നിർഭാഗ്യവശാൽ ജോലി ലഭിക്കാതെ പോയതുമായ ഉദ്യോഗാർഥികളുടെ ഏക പ്രതീക്ഷയായിരുന്ന സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ താല്ക്കാലിക അദ്ധ്യാപകരുടെ നിയമനങ്ങൾ പ്രായപരിധി പിന്നിട്ടുവെന്ന കാരണത്താൽ മാത്രം ഒഴിവാക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പുനഃപരിശോധിക്കുവാൻ കഴിയുമോയെന്ന് വ്യക്തമാക്കാമോ;
( ബി )
സ്‍കൂളുകളിൽ നിലവിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേനയാണോ താല്ക്കാലിക നിയമനങ്ങൾ നടത്തുന്നത്; വ്യക്തമാക്കുമോ;
( സി )
എങ്കില്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലെ സീനിയോറിറ്റി ലിസ്റ്റ് പ്രകാരമാണോ പ്രസ്തുത നിയമനങ്ങൾ നടത്തുന്നതെന്ന് വ്യക്തമാക്കാമോ?
3448.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എസ്.സി. നടത്തുന്ന ലാസ്റ്റ് ഗ്രേഡ് സെർവന്റ് പരീക്ഷയിലൂടെ വിദ്യാഭ്യാസ വകുപ്പിലെ പ്രീപ്രൈമറി വിഭാഗത്തിലെ ആയ തസ്തികയിൽ നിയമനം ലഭിച്ചവരിൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ബൈ-ട്രാൻസ്‍ഫർ നിയമനത്തിനുള്ള പരീക്ഷയ്ക്ക് അപേക്ഷിക്കാൻ നിലവിൽ കഴിയുന്നില്ല എന്ന വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഇതേ പരീക്ഷയിലൂടെ നിയമനം ലഭിച്ച ഓഫീസ് അറ്റൻഡന്റ് , വാച്ച്മാൻ തസ്തികയിലുള്ള ഉദ്യോഗസ്ഥർക്ക് നൽകുന്ന പ്രൊമോഷൻ പോലെ ആയ തസ്തികയിലുള്ള ഉദ്യോഗസ്ഥർക്കും പ്രൊമോഷൻ നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
3449.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയിൽ അവസാനമായി പി.എസ്.സി. സംഗീത അദ്ധ്യാപക പരീക്ഷ നടത്തിയതെന്നാണെന്ന് വ്യക്തമാക്കാമോ;
( ബി )
എത്ര വർഷത്തിന് ശേഷമാണ് ഈ പരീക്ഷ നടത്തിയതെന്ന് വ്യക്തമാക്കാമോ;
( സി )
ഈ പരീക്ഷയെ തുടര്‍ന്ന് എത്ര ഉദ്യോഗാർത്ഥികൾ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ഉദ്യോഗാർത്ഥികൾ ഇനി ഒരു പി.എസ്.സി. പരീക്ഷ എഴുതാൻ സാധിക്കാത്തവിധം പ്രായപരിധി കഴിഞ്ഞവരാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഇ )
ജില്ലയിലെ പല മ്യൂസിക് ടീച്ചർ തസ്തികകളും ഡ്രോയിംഗിലേക്ക് മാറ്റുന്നു എന്നത് ശരിയാണോ;
( എഫ് )
ജില്ലയിൽ എത്ര ഹൈസ്ക്കുളുകൾ ഉണ്ടെന്ന് വ്യക്തമാക്കാമോ; എത്ര സംഗീത അദ്ധ്യാപക തസ്തികകളാണ് പി.എസ്.സി. ക്ക് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുളളതെന്ന് വ്യക്തമാക്കാമോ?
3450.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ എച്ച് എസ് ടി സോഷ്യല്‍ സയന്‍സ് (കാറ്റഗറി നമ്പര്‍. 203/2011 മലയാളം മീഡിയം) തസ്തികയില്‍ നിലവില്‍ ആകെ എത്ര ഒഴിവുകള്‍ ഉണ്ട്;
( ബി )
നിലവിലുള്ള ഒഴിവുകള്‍ പി.എസ് .സി ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;
( സി )
റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ?
3451.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ല എച്ച്.എസ്സ്.എ. മാത്തമാറ്റിക്സ് റാങ്ക് ലിസ്റ്റ് എന്ന് നിലവില്‍ വന്നു; ഇതില്‍ നിന്നും എത്ര പേരെ നിയമിച്ചു എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്നും അഡ്വൈസ് നടത്തിയതില്‍ എത്ര പേര്‍ ജോലിയിൽ പ്രവേശിച്ചു; അതിലെ എന്‍.ജെ.ഡി. ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത റാങ്ക് ലിസ്റ്റ് നിലവിൽ വന്നത് മുതൽ 2024 മാര്‍ച്ച് 31 വരെ ഈ തസ്തികയിൽ ഉണ്ടാകുന്ന ഒഴിവുകളുടെ എണ്ണം എത്രയാണ്; ഇതില്‍ എത്രയെണ്ണം പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തു എന്നറിയിക്കാമോ; ഏതെങ്കിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ ഉണ്ടെങ്കിൽ കാരണം വ്യക്തമാക്കാമോ;
( ഡി )
ഈ റാങ്ക്‌ലിസ്റ്റിന്റെ മെയിൻ ലിസ്റ്റിലും സപ്ലിമെന്ററി ലിസ്റ്റിലും എത്ര വീതം പട്ടിക ജാതിക്കാർ ഉണ്ട്; പട്ടികജാതി വിഭാഗത്തില്‍ നിന്നും എത്രപേരെ ഈ റാങ്ക് ലിസ്റ്റ് പ്രകാരം ഇത് വരെ നിയമിച്ചു; വിശദമാക്കാമോ?
3452.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 അധ്യയന വർഷത്തിൽ മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലായി ആലപ്പുഴ ജില്ലയിൽ എത്ര എച്ച്.എസ്.ടി. മലയാളം അദ്ധ്യാപകർ വിരമിക്കുന്നുണ്ട്; ഏതൊക്കെ സ്കൂളുകളിൽ നിന്നാണ് ഇവർ വിരമിക്കുന്നത് എന്ന് വിരമിക്കൽ തീയതി അടക്കം വ്യക്തമാക്കാമോ;
( ബി )
2023- 24 ലെ സ്റ്റാഫ് ഫിക്‌സേഷന് ശേഷം ആലപ്പുഴ ജില്ലയിൽ എച്ച്.എസ്.ടി. മലയാളം തസ്തികകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോ; എങ്കിൽ അവ ഏതൊക്കെ സ്കൂളുകളിലാണെന്നു വ്യക്തമാക്കുമോ;
( സി )
ആലപ്പുഴ ജില്ലയിലെ ഗവ. മുഹമ്മദൻസ് ഹൈസ്കൂൾ കൊല്ലുകടവ് എന്ന സ്കൂളിൽ എച്ച്.എസ്.ടി. മലയാളം ഒഴിവ് ഉണ്ടോ; ഉണ്ടെങ്കിൽ ഈ ഒഴിവ് പി.എസ്.സി. ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടോ; ഇല്ല എങ്കിൽ എന്തുകൊണ്ടെന്ന് വ്യക്തമാക്കുമോ;
( ഡി )
ആലപ്പുഴ ജില്ലയിൽ എച്ച്.എസ്.ടി. മലയാളം തസ്തികയിൽ പ്രതീക്ഷിത ഒഴിവുകൾ പി.എസ്.സി. ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടോ; എത്ര ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് എന്നും ഒഴിവുകൾ റിപ്പോർട്ട് ചെയ്ത തീയതിയും വ്യക്തമാക്കുമോ?
3453.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലാ എച്ച്.എസ്.എ. ഇംഗ്ലീഷ്  പി.എസ്.സി. റാങ്ക് ലിസ്റ്റ് എന്ന് പ്രസിദ്ധീകരിച്ചു; ആയതില്‍ നിന്ന് എത്രപേരെ നിയമിച്ചു; ഈ റാങ്ക് ലിസ്റ്റില്‍ ജനറല്‍ മെറിറ്റില്‍ എത്ര ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്; വിശദാംശം അറിയിക്കാമോ;
( ബി )
കോഴിക്കോട് ജില്ലയില്‍ 2023-24 അധ്യയന വര്‍ഷം എച്ച്.എസ്.എ. ഇംഗ്ലീഷ് എത്ര ഒഴിവുകളാണ് നിലവിലുള്ളത്; ആയതില്‍ എത്രയെണ്ണം പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തു; ആയതില്‍ ജോയിന്‍ ചെയ്യാത്തവര്‍ എത്ര; ഈ വേക്കന്‍സി പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
എച്ച്.എസ്.എ. ഇംഗ്ലീഷ് അദ്ധ്യാപക തസ്തികയില്‍ 2024 മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം എത്ര റിട്ടയര്‍മെന്റ് വേക്കന്‍സി നിലവിലുണ്ട് എന്നറിയിക്കാമോ; അവ ഏതെല്ലാം സ്കൂളുകളില്‍ എന്ന് വിശദീകരിക്കാമോ;
( ഡി )
2024-25 അധ്യയന വര്‍ഷം ഏതെല്ലാം സ്കൂളുകളില്‍ എച്ച്.എസ്.എ. ഇംഗ്ലീഷ് അദ്ധ്യാപക തസ്തികയില്‍ ഒഴിവുണ്ടാകും എന്ന് വ്യക്തമാക്കാമോ?
3454.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അടുത്ത അദ്ധ്യയന വര്‍ഷാരംഭത്തില്‍ വിദ്യാഭ്യാസ ഓഫീസുകളില്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കാതിരിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
നിലവില്‍ സീനിയര്‍ സൂപ്രണ്ട് മുതല്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വരെയുള്ള എത്ര ഒഴിവുകള്‍ ഉണ്ടെന്ന് തരം തിരിച്ച് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഒഴിവുകള്‍ എന്നത്തേക്ക് നികത്താനാകുമെന്ന് വ്യക്തമാക്കാമോ?
3455.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-2023, 2023-2024 വർഷങ്ങളില്‍ പൊതുവിദ്യാഭ്യാസ വകുപ്പിൽ തിരുവനന്തപുരം ജില്ലയിൽ നടത്തിയ ഓഫീസ് അറ്റന്‍ഡന്റുമാരുടെ അന്തർ ജില്ലാ സ്ഥലം മാറ്റത്തിന്റെ എണ്ണം എത്രയാണെന്ന് അറിയിക്കാമോ; പ്രസ്തുത സ്ഥലം മാറ്റത്തിന്റെ വിശദ വിവരങ്ങളും സ്ഥലംമാറ്റം ലഭിച്ച ആളുകളുടെ പേരും ഏത് ജില്ലയില്‍ നിന്നും സ്ഥലം മാറി വന്നു എന്നതുള്‍പ്പടെയുള്ള വിവരങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത വകുപ്പിലെ ഓഫീസ് അറ്റന്‍ഡന്റുമാരുടെ അന്തർജില്ലാ സ്ഥലം മാറ്റത്തിനായി തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയക്ടറേറ്റിൽ 2021 വരെ മുൻഗണനാ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ഈ ജില്ലയില്‍ ഓരോ വര്‍ഷവും ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ എത്ര വീതം അന്തര്‍ ജില്ലാ സ്ഥലം മാറ്റങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
2022-2023, 2023-2024 വർഷങ്ങളില്‍ പൊതുവിദ്യാഭ്യാസ വകുപ്പിൽ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയക്ടറേറ്റിൽ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേയ്ക്ക് മറ്റുള്ള ജില്ലകളിൽ നിന്നും ലഭ്യമായിട്ടുള്ള അന്തർ ജില്ലാ സ്ഥലം മാറ്റത്തിനുള്ള അപേക്ഷകളുടെ എണ്ണം എത്രയാണെന്നും പ്രസ്തുത അപേക്ഷകളുടെ അടിസ്ഥാനത്തിൽ മുൻഗണനാ പട്ടിക തയ്യാറാക്കി സൂക്ഷിച്ചിട്ടുണ്ടോയെന്നും അറിയിക്കുമോ; ഉണ്ടെങ്കിൽ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ഡി )
തിരുവനന്തപുരം ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ 2022-23, 2023-2024 വർഷങ്ങളില്‍ ഓഫീസ് അറ്റന്‍ഡന്റ്മാരുടെ തസ്തികയില്‍ ആകെ ഉണ്ടായിട്ടുള്ള ഒഴിവുകള്‍ എത്രയാണെന്നും ഇതില്‍ എത്ര ഒഴിവുകള്‍ പി.എസ്.സിയ്ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും എത്ര ഓഫീസ് അറ്റന്‍ഡന്റുമാരുടെ ഒഴിവുകൾ അന്തര്‍ ജില്ലാ സ്ഥലം മാറ്റത്തിനായി മാറ്റിവച്ചെന്നും അറിയിക്കാമോ?ന്ന് ?
3456.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എയ്ഡഡ് സ്‍കൂളുകളിൽ ഭിന്നശേഷി സംവരണം പാലിച്ച് നിയമനം നൽകി തുടങ്ങിയോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഭിന്നശേഷി സംവരണ നിയമം പാലിച്ച് അംഗീകാരം നൽകുമ്പോൾ നിയമന തീയതി മുതൽ ശമ്പളം നൽകുന്നുണ്ടോ; ഇല്ലെങ്കിൽ അത് എന്നാണ് ലഭിക്കുകയെന്ന് വ്യക്തമാക്കുമോ;
( സി )
അംഗീകാരം ലഭിച്ച കാലഘട്ടത്തിലെ ശമ്പളം ഇപ്പോൾ ഏത് രീതിയിലാണ് നൽകിക്കൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കുമോ; ഇത് സംബന്ധിച്ച് സർക്കാർ ഇറക്കിയ ഉത്തരവ്, പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറുകള്‍ എന്നിവയുടെ പകർപ്പുകൾ ലഭ്യമാക്കുമോ;
( ഡി )
2021-ന് ശേഷം നൽകിയ നിയമനങ്ങളിൽ ഏതെങ്കിലും അദ്ധ്യാപകർക്കോ ഓഫീസ് അസിസ്റ്റന്റുമാർക്കോ എഫ്.ടി.എം.മാർക്കോ മുൻകാലപ്രാബല്യത്തിൽ കോടതി ഉത്തരവ് പ്രകാരം അവർ ജോലി ചെയ്ത മുഴുവൻ കാലഘട്ടത്തിലെയും ശമ്പളം ട്രഷറിയിൽ നിന്നും അവരുടെ അക്കൗണ്ടിലേക്ക് മാറി നല്കാനായിട്ടുണ്ടോ ; എങ്കിൽ അവരുടെ ശമ്പളം നൽകാനായി വിദ്യാഭ്യാസ വകുപ്പിൽ നിന്നും നൽകിയ നിർദ്ദേശത്തിന്റെ പകർപ്പുകൾ ലഭ്യമാക്കുമോ;
( ഇ )
ഭിന്നശേഷി നിയമം പാലിക്കാതെ അംഗീകാരം നൽകുന്ന ജീവനക്കാർക്ക് നൽകിവരുന്ന ദിവസ വേതന അടിസ്ഥാനത്തിലുള്ള നിയമനത്തിന് മുഴുവൻ ശമ്പളവും ശമ്പള സ്കെയിൽ അടിസ്ഥാനത്തിൽ എപ്പോൾ മുതലാണ് നൽകുക എന്ന് വ്യക്തമാക്കാമോ?
3457.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാറ്റഗറി നമ്പർ 339/2017 പ്രകാരം പ്രസിദ്ധീകരിച്ച എച്ച്.എസ്.എസ്.ടി. കൊമേഴ്സ് (ജൂനിയർ) തസ്തികയുടെ പി.എസ്.സി. റാങ്ക് ലിസ്റ്റിൽ നിന്നും നാളിതുവരെ എത്ര നിയമനങ്ങൾ നടത്തിയിട്ടുണ്ട്; പ്രസ്തുത തസ്തികയിലേക്കുള്ള നിയമനത്തിനായി നിലവിൽ എത്ര ഒഴിവുകൾ പി.എസ്.സി.യിലേക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ജെ.എ.2/56/2022/ജി.ഇ.ഡി. നമ്പർ ഫയൽ പ്രകാരം ബൈ ട്രാൻസ്ഫർ നിയമനം നടത്തിയതിനുശേഷം യോഗ്യരായ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ സ്പെഷ്യൽ റൂളിലെ വ്യവസ്ഥ പ്രകാരം ശേഷിച്ച 28 ഒഴിവുകളിൽ 20 എണ്ണം മാത്രം നേരിട്ടുള്ള റിക്രൂട്ട്മെന്റിനായി പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്യാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ; അവശേഷിക്കുന്ന 8 ഒഴിവുകൾ കൂടി സ്പെഷ്യൽ റൂൾ അനുശാസിക്കും പ്രകാരം നേരിട്ടുള്ള റിക്രൂട്ട്മെന്റിനായി പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( സി )
എച്ച്.എസ്.എസ്.ടി. കൊമേഴ്സ് അദ്ധ്യാപകർ ലെക്ചറർ തസ്തികയിലേക്ക് ജോലി നേടി പോയതുകൊണ്ട് പ്രസ്തുത തസ്തികയിൽ നിലവിലുണ്ടായിട്ടുള്ള അഞ്ച് ഒഴിവുകള്‍, പ്രമോഷൻ മുഖേനയുണ്ടായിട്ടുള്ള രണ്ട് ഒഴിവുകള്‍, ഡെപ്യൂട്ടേഷൻ മുഖേനയുണ്ടായിട്ടുള്ള ഒരു ഒഴിവ് എന്നിവ നേരിട്ടുള്ള നിയമനത്തിനായി നാളിതുവരെ പി.എസ്‌.സി.യിലേയ്ക്ക് റിപ്പോർട്ട് ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( ഡി )
പി.എസ്.സി. റാങ്ക് ലിസ്റ്റുകളിൽ നിന്നുള്ള നിയമനം ത്വരിതപ്പെടുത്തുന്നതിനായി, ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച ഉണ്ടാകരുതെന്ന സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ കാലാവധി 2024 ഏപ്രിൽ മാസത്തിൽ അവസാനിക്കുമെന്നത് കൂടി പരിഗണിച്ചുകൊണ്ടും പ്രസ്തുത 16 ഒഴിവുകളും ഇനി സംജാതമാഎല്ലാകാവുന്ന അർഹതപ്പെട്ട മറ്റ് ഒഴിവുകളും പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
3458.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാളിതുവരെയായി സര്‍ക്കാര്‍ എയിഡഡ് വിദ്യാലയങ്ങളില്‍ എൽ.പി.എസ്.ടി., യു.പി.എസ്.ടി., എച്ച്.എസ്.ടി., എച്ച്.എസ്.എസ്.ടി.(ജൂനിയർ), എച്ച്.എസ്.എസ്.ടി. (സീനിയർ) വിഭാഗങ്ങളിലായി എത്ര അദ്ധ്യാപകര്‍ക്ക് നിയമനം നല്‍കാൻ സാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
3459.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിലെ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളുകളിൽ ഹൈസ്കൂൾ അസിസ്റ്റന്റ് സോഷ്യൽ സയൻസ് തസ്തികയിൽ നിന്നും നിയമിക്കപ്പെടേണ്ട ഇൻസ്ട്രക്ടർ ഇൻ ഹുമാനിറ്റീസ് ആൻഡ് ലാംഗ്വേജസ് എന്ന തസ്തികയിൽ ഇംഗ്ലീഷ് അധ്യാപകരെ നിയമിച്ചിട്ടുണ്ടോ; വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
ഇത്തരത്തിൽ സംസ്ഥാനത്തെ മറ്റ് ടെക്നിക്കൽ ഹൈസ്കൂളുകളിൽ നിയമനങ്ങൾ നടന്നിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത നിയമനങ്ങൾ മൂലം 13/9/2011 വരെ കാലാവധി ഉണ്ടായിരുന്ന എച്ച്.എസ്.എ. സോഷ്യൽ സയൻസ് റാങ്ക് ലിസ്റ്റിലുണ്ടായിരുന്നവർക്ക് നിയമനം ലഭിക്കാതിരുന്ന സാഹചര്യത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
3460.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാലയങ്ങളിലെ തസ്തിക നിർണ്ണയം പൂര്‍ത്തിയാക്കിയിട്ടുണ്ടോ; എങ്കില്‍ 2022-24 വര്‍ഷങ്ങളിലായി എൽ.പി., യു.പി, ഹൈസ്കൂൾ എന്നിവയില്‍ എത്ര പുതിയ തസ്തികകൾക്കാണ് അംഗീകാരം നൽകിയതെന്ന് സർക്കാർ, എയ്ഡഡ് മേഖല എന്നിങ്ങനെ തരം തിരിച്ച് വിശദാംശം നൽകുമോ;
( ബി )
തസ്തിക നിര്‍ണ്ണയത്തിന് ശേഷം ഓരോ ജില്ലയിലും ഉണ്ടായ ഒഴിവുകള്‍ അറിയിക്കുമോ; പ്രസ്തുത തസ്തികകൾ നികത്തുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
3461.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ സത്വര പരിഹാരം കാണുന്നതിന് നിലവിലുള്ള സംവിധാനങ്ങള്‍ എന്തെല്ലാമാണ് എന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാന തൊഴില്‍ വകുപ്പിനെ സുശക്തവും കാര്യക്ഷമവുമാക്കി മാറ്റുന്നതിന് എന്തെല്ലാം നടപടികളാണ് നടപ്പാക്കാന്‍ ആലോചിച്ചിട്ടുള്ളത് എന്ന് അറിയിക്കാമോ;
( സി )
അതിഥി തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടാകുന്ന സാഹചര്യത്തില്‍ അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
3462.
ശ്രീമതി ഉമ തോമസ്
ശ്രീമതി കെ. കെ. രമ
ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗാര്‍ഹിക തൊഴില്‍ മേഖലയിലെ സ്ത്രീകൾക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് നൽകുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
ഗാര്‍ഹിക തൊഴില്‍ മേഖലയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ചു പഠനങ്ങൾ നടത്തിയിട്ടുണ്ടോ;
( സി )
ഗാര്‍ഹിക തൊഴിലാളി റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ഡി )
പ്രസ്തുത മേഖലയില്‍ തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക് ഏതെങ്കിലും ക്ഷേമനിധി ബോർഡിൽ ഉൾപ്പെടുത്തി ആനുകൂല്യങ്ങൾ നൽകുന്നുണ്ടോ; വ്യക്തമാക്കാമോ;
( ഇ )
ഇല്ലെങ്കിൽ ഇവരെ ക്ഷേമനിധി ബോർഡിൽ ഉൾപ്പെടുത്തി ആനുകൂല്യങ്ങൾ നൽകാൻ തയ്യാറാകുമോ?
3463.
ശ്രീമതി ഉമ തോമസ്
ശ്രീമതി കെ. കെ. രമ
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള ചൂഷണങ്ങള്‍ കൂടി വരുന്നു എന്ന ആക്ഷേപം ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സംരക്ഷണം നൽകാൻ ഇന്റേർണൽ കംപ്ലൈന്റ്സ് കമ്മിറ്റി എല്ലാ മേഖലയിലും നടപ്പിലാക്കിയിട്ടുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
തൊഴിലിടങ്ങളിൽ സ്ത്രീകൾ മാനസിക പീഡനങ്ങൾക്ക് ഇരയാകുന്നത് തടയുന്നതിനു എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ?
3464.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ വകുപ്പുകളില്‍ 2016 മുതല്‍ എത്ര താല്ക്കാലിക നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്നു വ്യക്തമാക്കാമോ;
( ബി )
എങ്കിൽ താല്ക്കാലിക നിയമനങ്ങള്‍ നടത്തുന്നതിന്റെ മാനദണ്ഡങ്ങള്‍ എന്തെന്ന് വ്യക്തമാക്കാമോ;
( സി )
ആരോഗ്യവകുപ്പില്‍ നടത്തിയ 10938 താല്ക്കാലിക നിയമനങ്ങളില്‍ ഒരു നിയമനം മാത്രമാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുവഴി നടത്തിയതെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ അന്വേഷണം നടത്തി അര്‍ഹരായവര്‍ക്ക് നിയമനം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
3465.
ശ്രീമതി സി. കെ. ആശ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴിൽ അന്വേഷകർക്ക് പുതിയ കാലത്തെ തൊഴിൽ മേഖലയിലെ വെല്ലുവിളികൾ നേരിടാൻ കൃത്യവും തൃപ്തികരവുമായ കരിയർ നിർദ്ദേശങ്ങൾ നൽകുന്നതിന് സംവിധാനം ഏർപ്പെടുത്തേണ്ട സാഹചര്യം പരിശോധനാവിധേയമാക്കിയിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
ആഗോള തൊഴിൽ സാധ്യതകൾക്കനുയോജ്യമായ വൈവിധ്യമാർന്ന കോഴ്സുകള്‍ക്ക് പ്രവേശനം നേടാൻ സഹായിക്കുന്ന കരിയർ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദീകരിക്കുമോ;
( സി )
തൊഴിൽ അന്വേഷകർക്ക് ഉന്നതപഠന മേഖലകളെക്കുറിച്ചും അതുവഴി എത്തിച്ചേരാൻ കഴിയുന്ന തൊഴിൽ മേഖലകളെക്കുറിച്ചും കൃത്യമായ മാർഗ്ഗനിർദ്ദേശവും സംശയനിവാരണവും ഉറപ്പാക്കുന്ന കേന്ദ്രങ്ങളായി ഇവയെ പരിവർത്തിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദീകരിക്കുമോ;
( ഡി )
ഉദ്യോഗാർത്ഥികളിൽ ദിശാബോധവും ആത്മവിശ്വാസവും ജനിപ്പിക്കുന്നതിന് പര്യാപ്തമായ കൗൺസിലിങ്, മോട്ടിവേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ സാധ്യമാക്കുന്നതിന് കരിയർ ഗൈഡൻസ് സെൻററുകൾ സഹായകരമാകുമോ; വിശദീകരിക്കുമോ?
3466.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ ക്ഷേമനിധി ബോര്‍ഡുകളെ സംയോജിപ്പിക്കുന്നത് സംബന്ധിച്ച് പഠിക്കുന്നതിനായി നിയോഗിച്ച ലേബർ കമ്മീഷണർ അധ്യക്ഷനായ സബ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ?
3467.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ കേരളാ തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംശാദായം അടച്ചുവരുന്ന ശ്രീമതി. സുചിത.ആര്‍, ടി.സി.7/600, സൗപര്‍ണിക, പാട്ടത്തില്‍ ലൈന്‍, ശ്രീകാര്യം എന്ന വ്യക്തിക്ക് അംഗത്വകാര്‍ഡ് നല്‍കിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
പ്രസ്തുത തൊഴിലാളിയുടെ അംഗത്വ രജിസ്ട്രേഷന്‍ നമ്പര്‍ എത്രയെന്നും എന്നു മുതലാണ് ക്ഷേമനിധിയിൽ അംഗമായതെന്നും വ്യക്തമാക്കാമോ;
( സി )
ഈ തൊഴിലാളിയുടെ രജിസ്ട്രേഷന്‍ എന്ന് പൂര്‍ത്തിയായെന്നും അംഗത്വ അക്കൗണ്ടില്‍ എത്ര തൂപ അടച്ചിട്ടുണ്ടെന്നുമുള്ള വിശദാംശങ്ങൾ അറിയിക്കാമോ?
3468.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെട്ടിടനിർമ്മാണ തൊഴിലാളി ക്ഷേമനിധി ഉൾപ്പെടെ സംസ്ഥാനത്തു പ്രവർത്തിക്കുന്ന ക്ഷേമനിധി ബോർഡുകളിൽ നിന്നും നിലവിൽ വിതരണം ചെയ്യാനുള്ള പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുടെ വിശദാംശങ്ങളും ഓരോ എണ്ണത്തിലും വിതരണം ചെയ്യാനുള്ള തുകയും ലഭിക്കാനുള്ള ഗുണഭോക്താക്കളുടെ എണ്ണവും ബോർഡ് തിരിച്ചു വ്യക്തമാക്കുമോ?
3469.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇതരസംസ്ഥാന തൊഴിലാളികള്‍ സംസ്ഥാനത്ത് കൊലപാതകം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 2016 മുതല്‍ നാളിതു വരെ സംസ്ഥാനത്ത് നടന്ന കുറ്റകൃത്യങ്ങളില്‍ എത്ര ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്; വിശദമാക്കുമോ;
( ബി )
വകുപ്പിന്റെ വിവരശേഖരണ സംവിധാനമായ ആവാസിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്രിമിനൽ പശ്ചാത്തലം അറിയാനുള്ള വിവരശേഖരണം നടത്തുന്നുണ്ടോ; ഇല്ലെങ്കിൽ അവരുടെ ക്രിമിനൽ പശ്ചാത്തലം ഉൾപ്പെടെയുള്ള സമഗ്ര വിവര സമാഹരണത്തിനുള്ള സംവിധാനം അടിയന്തരമായി ഏർപ്പെടുത്തുമോ; വ്യക്തമാക്കുമോ?
3470.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. പി. ഉബൈദുള്ള
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമീപ കാലത്തുണ്ടായ പല ക്രിമിനൽ സംഭവങ്ങളിലും അതിഥി തൊഴിലാളികൾ പ്രതിസ്ഥാനത്തു വന്ന സാഹചര്യത്തിൽ അവർക്ക് കൃത്യമായ തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കണമെന്ന ആവശ്യം പരിഗണനയിലുണ്ടോ;
( ബി )
അതിഥി തൊഴിലാളികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും, സാമൂഹ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനും സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
3471.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇതര സംസ്ഥാന തൊഴിലാളികള്‍ കൊലപാതകം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നത് തൊഴില്‍ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ 2021 മുതല്‍ നാളിതുവരെ നടന്ന ഇത്തരം കുറ്റകൃത്യങ്ങളില്‍ എത്ര ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പോലീസ് ക്ലിയറന്‍സും രജിസ്ട്രേഷനും നിര്‍ബന്ധമാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ജോലിക്കായി ഇവരെ കൊണ്ട് വരുന്ന ഏജന്റുമാര്‍, കോണ്‍ട്രാക്ടര്‍മാര്‍ എന്നിവര്‍ തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട ലേബര്‍ കമ്മീഷണര്‍ക്കും, പോലീസ് സ്റ്റേഷനിലും റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാല്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാനത്ത് നിലവില്‍ എത്ര ഇതരസംസ്ഥാന തൊഴിലാളികള്‍ തൊഴിലെടുക്കുന്നുവെന്ന് സംസ്ഥാനം തിരിച്ച് വ്യക്തമാക്കുമോ?
3472.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര ഇതര സംസ്ഥാന തൊഴിലാളികൾ ഉണ്ടെന്ന കണക്ക് തൊഴിൽ വകുപ്പിൽ ലഭ്യമാണോ; ഉണ്ടെങ്കിൽ അതിന്റെ വിശദാംശം ജില്ല തിരിച്ചു ലഭ്യമാക്കാമോ ?
3473.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. കെ. ആൻസലൻ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്ത് ഏറ്റവുമധികം മേഖലകളിൽ മിനിമം വേതനം പ്രഖ്യാപിച്ച സംസ്ഥാനമായി കേരളം മാറിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കാർഷിക-കാർഷികേതര മേഖലകളിൽ ദേശീയ ശരാശരിയുടെ ഇരട്ടിയിലധികം കൂലി ഉറപ്പ് നൽകാന്‍ സംസ്ഥാനത്തിന് കഴിയുന്നുണ്ടോ; വിശദമാക്കാമോ;
( സി )
പരമ്പരാഗത തൊഴിൽ മേഖലകളിൽ മിനിമം വേതനം ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികൾ അറിയ്ക്കാമോ?
3474.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡി.ജി.റ്റി ചട്ടങ്ങൾ അനുസരിച്ച് ഐ.ടി.ഐ. ഇൻസ്ട്രക്ടർമാരുടെ യോഗ്യതകളിൽ നാഷണൽ ക്രാഫ്റ്റ് ഇൻസ്ട്രക്ടർ സർട്ടിഫിക്കറ്റ് (എന്‍.സി.ഐ.സി.) നിർബന്ധമാണെന്നിരിക്കെ സ്പെഷ്യൽ റൂൾ ഭേദഗതി കരടിൽ ഈ യോഗ്യത അഭിലഷണീയ യോഗ്യതയായിട്ടാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; നിലവിൽ ഈ യോഗ്യത ഇല്ലാത്ത ഇൻസ്ട്രക്ടർമാർക്ക് ഈ യോഗ്യത നേടുന്നതിനും ഡി.ജി.റ്റി. ഉത്തരവ് പ്രകാരം നിർബന്ധിത യോഗ്യതയായ എന്‍.സി.ഐ.സി. നിർബന്ധയോഗ്യതയായിതന്നെ സ്പെഷ്യൽ റൂൾ ഭേദഗതി കരടിൽ ഉൾപ്പെടുത്തി ട്രെയിനിംഗ് നിലവാരം ഉയർത്തുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമോ;
( ബി )
ഇതര സംസ്ഥാനങ്ങളിലേതുപോലെ ഡി.ജി.റ്റി. ചട്ടപ്രകാരം കേരളത്തിൽ എല്ലാ ഗ്രൂപ്പ് ഇൻസ്ട്രക്ടർമാർക്കും വിവേചനരഹിതമായി വൈസ് പ്രിൻസിപ്പാൾ തസ്തികയിലേക്ക് സീനിയോറിറ്റി പ്രകാരം പ്രമോഷൻ ലഭിക്കുന്നില്ല എന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( സി )
ഐ.ടി.ഐ. ഇൻസ്ട്രക്ടർ തസ്തികക്കുള്ള യോഗ്യതകൾ ഡി.ജി.റ്റി. നിഷ്ക്കർഷിക്കും വിധമുള്ള ക്രമപ്രകാരം സ്പെഷ്യൽ റൂൾ ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത യോഗ്യതകൾ ഡി.ജി.റ്റി. നിർദ്ദേശാനുസരണമുള്ള ക്രമപ്രകാരം തന്നെ ഭേദഗതിയിൽ ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
സ്പെഷ്യൽ റൂൾ ഭേദഗതിയുമായി ബന്ധപ്പെട്ട് സർവ്വീസ് സംഘടനകളുമായി എത്ര തവണ ചർച്ച നടത്തി എന്നറിയിക്കാമോ; ഈ ചർച്ചകളുടെ മിനിറ്റ്സിന്റെ പകർപ്പുകൾ നൽകാമോ;
( ഇ )
സ്പെഷ്യൽ റൂൾ ഭേദഗതിയുമായി ബന്ധപ്പെട്ട് ഏതൊക്കെ ഘട്ടങ്ങളാണ് പൂർത്തീകരിക്കുവാനുള്ളത് എന്നറിയിക്കാമോ; നിലവിൽ ഈ ഫയൽ ഏത് വകുപ്പിലാണുള്ളത്; ഈ ഭേദഗതി കരടിന്റെ പകർപ്പ് ലഭ്യമാക്കാമോ?
3475.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര ഐ.ടി.ഐ. കെട്ടിടനിര്‍മ്മാണത്തിനുളള പ്രവൃത്തി എത്ര കോടി രൂപയ്ക്കാണ് ടെന്‍ഡര്‍ ചെയ്തിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( ബി )
നിലവിലെ എല്ലാ ക്ലാസുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയാവുന്ന മുറയ്ക്ക് പ്രസ്തുത കെട്ടിടത്തിലേയ്ക്ക് മാറ്റുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാവുമോ എന്ന് വിലയിരുത്തിയിട്ടുണ്ടോ;
( സി )
ഇല്ലെങ്കില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കുമോ;വിശദാംശം നൽകാമോ?
3476.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡി.ജി.റ്റി.യുടെ പുതുക്കിയ സിലബസ് പ്രകാരം 2022 അധ്യയന വർഷം മുതൽ ഐ.ടി.ഐ.കളിലെ പഠന സമയത്തിൽ വന്നിട്ടുള്ള 400 മണിക്കൂർ കുറവിന്റെ ആനുകൂല്യം സംസ്ഥാനത്തെ ഐ.ടി.ഐ. വിദ്യാർത്ഥികൾക്ക് നൽകിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
ഐ.ടി.ഐ.കളിലെ പരിശീലന ദിവസങ്ങൾ കുറയ്ക്കുണമെന്നാവശ്യപ്പെട്ട് ലഭിച്ച നിവേദനങ്ങൾ പഠിക്കുന്നതിനായി നിയോഗിച്ച സമിതി സമർപ്പിച്ച റിപ്പോർട്ടിൽ മൂന്നുതവണ തിരുത്തലുകൾ വരുത്തിയത് ശ്രദ്ധയിൽപ്പെട്ടിരുന്നോ; ഇതിന് ഇടയായ സാഹചര്യം പരിശോധിക്കുമോ; ടി കമ്മിറ്റിയംഗങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ മിനിറ്റ്സിന്റെ പകർപ്പ് നൽകാമോ;
( സി )
2022 അധ്യയന വർഷം മുതൽ സിലബസിൽ നിന്നും 400 മണിക്കൂർ അഥവാ 62 പരിശീലന ദിവസങ്ങൾ കുറഞ്ഞ വിവരം മേൽ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ടോ എന്നറിയിക്കാമോ;
( ഡി )
2022-ൽ ഐ.ടി.ഐ.കളിൽ 62 പരിശീലന ദിവസങ്ങൾ അഥവാ 400 മണിക്കൂർ സിലബസിൽ നിന്ന് കുറച്ച സാഹചര്യത്തിൽ 2014-ലെ ട്രെയിനിംഗ് മാന്വൽ പ്രകാരം ആറ് ദിവസങ്ങൾ പരിശീലനം നൽകേണ്ടതുണ്ട് എന്ന് സൂചിപ്പിച്ചുകൊണ്ട് വ്യാവസായിക പരിശീലന വകുപ്പ് അഡീഷണൽ ഡയറക്ടർ സർക്കാരിന് സമർപ്പിച്ച കത്തിലെ പൊരുത്തമില്ലായ്മ പരിശോധിക്കുമോ; വ്യക്തമാക്കുമോ;
( ഇ )
ഐ.ടി.ഐ സിലബസിൽ 400 മണിക്കൂർ കുറഞ്ഞ സാഹചര്യത്തിൽ ശനിയാഴ്ച അവധി നൽകുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നതിനായി രൂപീകരിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിൽ അവധി അനുവദിക്കുന്നത് മൂലം സർക്കാരിന് ഉണ്ടാകുന്ന സാമ്പത്തിക നേട്ടത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ടോ എന്നറിയിക്കാമോ?
3477.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. സണ്ണി ജോസഫ്
ശ്രീ. ഷാഫി പറമ്പിൽ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1959- ലെ കമ്പൽസറി നോട്ടിഫിക്കേഷൻ ഓഫ് വേക്കൻസീസ് ആക്റ്റ് പ്രകാരം എല്ലാ സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഒഴിവുകൾ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിനെ അറിയിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ എൻഫോഴ്സ്മെന്റ് ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
എങ്കിൽ പ്രസ്തുത ആക്റ്റിന്റെ ലംഘനം നടന്ന എൻ. എച്ച്. എം.-ൽ എൻഫോഴ്സ്മെൻറ് ഓഫീസർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയിട്ടുണ്ടോ;
( സി )
പ്രസ്തുത നിയമത്തിന്റെ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് നിയമനം നടത്തിയ എൻ. എച്ച്. എം.-ലെ ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
3478.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കോട്ടയം ജില്ലയില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തിരം എത്ര പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ഏതെല്ലാം വകുപ്പുകളില്‍ ഏതെല്ലാം തസ്തികകളിലാണ് നിയമനം നല്‍കിയിട്ടുള്ളതെന്നുള്ള വിശദവിവരങ്ങൾ നല്‍കുമോ?
3479.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി പാർട്ട്‌ ടൈം ജോലിയിൽ പ്രവേശിച്ചിട്ട് ഫുൾ ടൈം ആയി സ്ഥാനക്കയറ്റം ലഭിച്ചവർക്ക് അന്തർ വകുപ്പ് മാറ്റത്തിന് അർഹത ഉണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഉണ്ടെങ്കിൽ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ?
3480.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതല്‍ നാളിതുവരെയായി എംപ്ലോയ്മെന്റ് എക്സ്ചെയ്ഞ്ചുകളില്‍ കൂടി എത്ര നിയമനങ്ങള്‍ നടത്തിയിട്ടുണ്ട് എന്ന് ജില്ല തിരിച്ച് വിശദാംശം നല്‍കുമോ;
( ബി )
നിലവില്‍ സംസ്ഥാനത്ത് എംപ്ലോയ്മെന്റ് എക്സ്ചെയ്ഞ്ചുകളില്‍ ജോലിക്കായി എത്രപേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജില്ല തിരിച്ച് വിശദാംശം നല്‍കുമോ?
3481.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചുകളില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരുടെ എണ്ണം എത്രയാണെന്ന് ബിരുദതലം, ബിരുദതലത്തിന് താഴെ, ബിരുദാനന്തര ബിരുദം, മറ്റ് പ്രൊഫഷണല്‍ യോഗ്യത എന്നിവതിരിച്ച് അറിയിക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേന എത്ര പേര്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിലും സർക്കാരുമായി ബന്ധപ്പെട്ട വിവിധ ഏജന്‍സികളിലുമായി താത്കാലിക/കരാർ നിയമനങ്ങളിലായി എത്ര പേർക്ക് തൊഴിൽ നൽകിയെന്നതിന്റെ വിശദാംശം വകുപ്പ് തിരിച്ചു വ്യക്തമാക്കുമോ?
3482.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലയളവിലും (2016-21) ഈ സര്‍ക്കാരിന്റെ കാലയളവില്‍ നാളിതുവരെയും എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച് മുഖേന എത്ര പേര്‍ക്ക് സ്ഥിരമായ ജോലി നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ?
3483.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എംപ്ലോയ്‍മെന്റ് എക്സേഞ്ചുകള്‍ മുഖേന എത്ര പേര്‍ക്ക് തൊഴില്‍ നല്‍കിയിട്ടുണ്ട് എന്ന് ജില്ല തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ;
( ബി )
മാവേലിക്കര എംപ്ലോയ്‍മെന്റ് എക്സേഞ്ച് മുഖേന എത്ര പേര്‍ക്ക് തൊഴില്‍ ലഭിച്ചുവെന്ന് വ്യക്തമാക്കുമോ;
( സി )
മാവേലിക്കര എംപ്ലോയ്‍മെന്റ് എക്സേഞ്ചില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരുടെ എണ്ണം എത്രയാണെന്ന് ബിരുദാനന്തര ബിരുദം, ബിരുദതലം, ബിരുദതലത്തിനു താഴെ, പ്രൊഫഷണല്‍ യോഗ്യത എന്നിവ തിരിച്ച് ലഭ്യമാക്കുമോ?
3484.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ ജി സ്റ്റീഫന്‍
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വിവിധ തൊഴിൽ പദ്ധതികളിലൂടെ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യപ്പെട്ട വായ്പയെയും ധനസഹായങ്ങളെയും കുറിച്ച് വിശദമാക്കാമോ;
( ബി )
ശരണ്യ സ്വയം തൊഴിൽ പദ്ധതിയിലൂടെ വിതരണം ചെയ്ത സഹായങ്ങളുടെ വിശദാംശം വെളിപ്പെടുത്താമോ;
( സി )
നവജീവൻ സ്വയം തൊഴിൽ പദ്ധതിയിൽ എത്രത്തോളം ഗുണഭോക്താക്കൾ ആനുകൂല്യങ്ങൾ കെെപ്പറ്റിയിട്ടുണ്ടെന്നും ഇതുവരെ എത്ര തുക വിതരണം ചെയ്യപ്പെട്ടിട്ടുണ്ടെന്നും വിശദമാക്കാമോ;
( ഡി )
കേരള സെൽഫ് എംപ്ലോയ്മെന്റ് സ്‌കീം ഫോർ ദി രജിസ്റ്റേഡ് അൺ എംപ്ലോയ്ഡ് (കെസ്‍റു) സ്വയം തൊഴിൽ പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ഇ )
സംരംഭങ്ങൾ ആരംഭിക്കുന്നതിന് മൾട്ടി പർപ്പസ് സർവ്വീസ് സെന്റേഴ്സ് സഹായകമായിട്ടുണ്ടോ?
3485.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴിൽവകുപ്പിന്റെ ആഭിമുഖ്യത്തിൽ മത്സര പരീക്ഷാ പരിശീലനം നൽകുന്നുണ്ടോ; ഉണ്ടെങ്കില്‍ ഏതെല്ലാം പരീക്ഷകൾക്കാണ് പരിശീലനം നൽകിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
കഴിഞ്ഞ വർഷം ഏതെല്ലാം കേന്ദ്രങ്ങളിൽ പരിശീലനം നൽകിയിട്ടുണ്ടെന്നും എത്ര ദിവസം വീതം എത്ര പേർക്കായാണ് ഓരോ കേന്ദ്രങ്ങളിലും പരിശീലനം നൽകിയതെന്നും വിശദമാക്കാമോ?
3486.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ. പാർട്ട് 2 റൂൾ 59, റൂളിംഗ് നമ്പർ 2-ൽ നിന്ന് വ്യത്യസ്തമായി വ്യാവസായിക പരിശീലന വകുപ്പ് ഇറക്കിയിട്ടുള്ള 15.06.2017ലെ എഫ്3/37066/15, 09.11.2015 ലെ എഫ് 3/31059/2015 എന്നീ ഉത്തരവുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
11.02.2021 ലെ സ.ഉ. (പി) നം. 29/2021/ധന പ്രകാരം കാറ്റഗറി VII ൽ ഉൾപ്പെട്ട വ്യാവസായിക പരിശീലന വകുപ്പിലെ ദിവസവേതന/കരാർ ജീവനക്കാരായ ജൂനിയർ ഇൻസ്ട്രക്ടർ/ എസിഡി ഇൻസ്ട്രക്ടർ എന്നിവർക്ക് സർക്കാർ അനുവദിച്ചിരിക്കുന്ന വേതനം നൽകാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
29.09.22 ലെ സ.ഉ. (സാധാ) 4183/2022/ജി.എ.ഡി. ഉദ്ധരിച്ചുകൊണ്ട് വ്യാവസായിക പരിശീലന വകുപ്പ് ഇറക്കിയ 01.10.22 ലെ ഡി.റ്റി./4770/2022-എഫ് 3 ചുറ്ററിയിപ്പിൽ ജീവനക്കാർ ഹാജരാകണമെന്ന തരത്തിൽ തെറ്റായി വ്യാഖ്യാനിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടർക്ക് വേണ്ടി അഡിഷണൽ ഡയറക്ടർ 11.01.2023 തീയതിയിൽ പുറത്തിറക്കിയ ഡി.ടി./4919/2022/ജി4 ചുറ്ററിയിപ്പിൽ വകുപ്പിലെ ജീവനക്കാർ ആരോഗ്യപരമായ കാരണങ്ങളാൽ മെഡിക്കൽ ലീവ് എടുക്കുമ്പോൾ ജില്ലാ മെഡിക്കൽ ബോർഡ്‌ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന് പരാമർശിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; സർക്കാരിൽ നിന്ന് ഇത്തരം നിർദ്ദേശം വ്യാവസായിക പരിശീലന വകുപ്പിനോ മറ്റു വകുപ്പുകൾക്കോ നൽകിയിട്ടുണ്ടോ; അറിയിക്കുമോ;
( ഇ )
സർക്കാർ ഉത്തരവുകൾ, കെ.എസ്.ആർ., കെ.എ.ടി. വിധികൾ എന്നീ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടുന്ന വിഷയങ്ങൾ ലാഘവത്തോടെയാണോ വ്യാവസായിക പരിശീലന വകുപ്പ് കൈകാര്യം ചെയ്യുന്നതെന്ന് പരിശോധിക്കുമോ; വിശദമാക്കാമോ?
3487.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എംപ്ലോയ്മെന്റ് വകുപ്പിന് കീഴില്‍ കരിയര്‍ ഡെവലപ്മെന്റ് സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചത് എപ്പോഴാണെന്ന് വ്യക്തമാക്കാമോ;
( ബി )
നിലവില്‍ സംസ്ഥാനത്ത് എത്ര കരിയര്‍ ഡെവലപ്മെന്റ് സെന്ററുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട് വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
സി. ഡി. സി.യുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ഡി )
കരിയര്‍ ഇന്‍ഫര്‍മേഷന്‍ ഡാറ്റാ ബാങ്ക് ഉള്‍പ്പെടെയുളള സോഫ്റ്റ്‌വെയറുകള്‍ സി. ഡി. സി.കള്‍ക്ക് ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; സെെക്കോമെട്രിക് അസസ്‌മെന്റ് ടെസ്റ്റുകള്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ;
( ഇ )
വകുപ്പിലെ ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നിലവിലുളളത്; വിശദമാക്കാമോ;
( എഫ് )
സംസ്ഥാനത്ത് കരിയര്‍ പോളിസി പരിഗണനയിലുണ്ടോ; ഇക്കാര്യങ്ങള്‍ ഏതു ഘട്ടത്തിലാണ്; വിശദാംശങ്ങള്‍ അറിയിക്കാമോ?
3488.
ശ്രീ. എം. എം. മണി
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാഴ്ച പരിമിതരായ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും നേരിടുന്ന വായനാ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ എന്തെങ്കിലും സംവിധാനം വികസിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഭിന്നശേഷി കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കുമായി പ്രത്യേക ഓണ്‍ലെെന്‍ പ്ലാറ്റ്ഫോം രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി വീഡിയോ ക്ലാസുകള്‍ സംപ്രേഷണം ചെയ്ത് വരുന്നുണ്ടോ; വിശദവിവരം നല്‍കാമോ?
3489.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയില്‍ എത്ര ഇ.എസ്.ഐ. ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ജില്ലയില്‍ വിസ്തൃതിയ്ക്കും ജനസംഖ്യയ്ക്കും ആനുപാതികമായി ഇ.എസ്.ഐ. ആശുപത്രികളുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
ജില്ലയില്‍ കൂടുതല്‍ ഇ.എസ്.ഐ. ആശുപത്രികള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.