UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >10th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 10th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2044.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 2023 ഡിസംബര്‍ 31 വരെ എത്ര തസ്തികകൾ ഏതെല്ലാം വകുപ്പുകളില്‍ നിര്‍ത്തലാക്കിയെന്ന് വർഷം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
മേല്പറഞ്ഞ കാലയളവിൽ ഗവ.സെക്രട്ടേറിയറ്റില്‍ മാത്രം ഏതെല്ലാം തസ്തികകള്‍ എത്ര എണ്ണം വീതം നിര്‍ത്തലാക്കിയെന്ന് വർഷം തിരിച്ച് വ്യക്തമാക്കാമോ;
( സി )
ഏതെല്ലാം സാഹചര്യത്തിലാണ് ഈ തസ്തികകള്‍ നിര്‍ത്തലാക്കിയത്; വിശദാംശം ലഭ്യമാക്കുമോ?
2045.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. കെ. ആൻസലൻ
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സുസ്ഥിര വികസനം ലക്ഷ്യമിട്ട് സംസ്ഥാനം കൈവരിച്ച പ്രധാന നേട്ടങ്ങള്‍ വിശദമാക്കാമോ;
( ബി )
സുസ്ഥിര വികസനത്തിന്റെ കേരള മോഡല്‍ രാജ്യത്ത് മാതൃകയാക്കേണ്ടതാണെന്ന് നീതി ആയോഗ് ഉപാദ്ധ്യക്ഷന്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അഭിപ്രായപ്പെട്ടിട്ടുണ്ടോ;
( സി )
2016 മുതല്‍ സുസ്ഥിര വികസനം ലക്ഷ്യം വച്ചുകൊണ്ട് കിഫ്ബി വഴി സംസ്ഥാനത്ത് നടപ്പാക്കിവരുന്ന വന്‍കിട പദ്ധതികളുടെ പുരോഗതി വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാനത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചതും കേന്ദ്ര വിഹിതം ലഭ്യമാക്കുന്നതില്‍ കാലതാമസം വരുത്തിയതും മൂലം ഉണ്ടാകുന്ന സാമ്പത്തിക ഞെരുക്കം സുസ്ഥിര വികസനമേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതായി വിലയിരുത്തിയിട്ടുണ്ടോ;
( ഇ )
എങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ നയവൈകല്യം മൂലം സംസ്ഥാനത്തെ സുസ്ഥിര വികസനമേഖലയില്‍ തിരിച്ചുപോക്ക് ഉണ്ടാകാതിരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
2046.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സിന്റെ ഭാഗമായി സംസ്ഥാനത്ത് എത്ര പൊതുസ്ഥാപനങ്ങളുടെ മതിലുകളും പ്രവേശന കവാടങ്ങളും പൊളിച്ചു; അവ ഏതെല്ലാം; പ്രസ്തുത ആവശ്യത്തിന് ചെലവഴിച്ച തുക എത്ര; ഫണ്ട് എങ്ങനെ കണ്ടെത്തി; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
ഇപ്രകാരം പൊളിച്ച മതിലുകളും പ്രവേശനകവാടങ്ങളും പൂർവ്വസ്ഥിതിയിലാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ; പൂർവ്വസ്ഥിതിയിലാക്കാത്തവ ഏതെല്ലാം എന്ന് വിശദമാക്കാമോ;
( സി )
പൂർവ്വസ്ഥിതിയിലാക്കാൻ ഏത് ഫണ്ടിൽ നിന്നാണ് പണം വിനിയോഗിച്ചത്; പൊളിക്കാനും പുനർനിർമ്മാണത്തിനുമായി ആകെ ചെലവഴിച്ച തുക എത്ര; വിശദമാക്കാമോ;
( ഡി )
മലപ്പുറം ജില്ലയിൽ എത്ര മതിലുകളും കവാടങ്ങളും പൊളിച്ചു; അവയുടെ പേരും വിവരവും ലഭ്യമാക്കാമോ; ഇതിനായി ചെലവഴിച്ച തുക എത്രയാണ് എന്ന് വ്യക്തമാക്കാമോ?
2047.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇനിയും ഏറ്റെടുക്കാന്‍ എത്ര ഭൂമിയുണ്ടെന്നും ഇത് എന്ന് പൂർത്തീകരിക്കുമെന്നും അറിയിക്കാമോ; ദേശീയ പാതയില്‍ എത്ര റീച്ചുകളില്‍ ഇപ്പോള്‍ പ്രവൃത്തി ആരംഭിച്ചിട്ടുണ്ടെന്നും എത്ര ശതമാനം പ്രവൃത്തി പുരോഗതി ഉണ്ടായിട്ടുണ്ടെന്നുമുള്ള വിവരം ലഭ്യമാക്കാമോ?
2048.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നവകേരള സദസ്സുമായി ബന്ധപ്പെട്ട് മണലൂർ മണ്ഡലത്തിൽ ആകെ എത്ര നിവേദനങ്ങളാണ് ലഭിച്ചത്; വ്യക്തമാക്കാമോ;
( ബി )
അതിൽ ജില്ലാ തലത്തിൽ പരിഹരിക്കേണ്ടവ എത്രയെണ്ണമാണ്; അവയിൽ എത്രയെണ്ണത്തിന് പരിഹാരം കാണാൻ കഴിഞ്ഞു; വിശദാംശം നൽകുമോ;
( സി )
സംസ്ഥാന തലത്തിൽ പരിഹരിക്കേണ്ട നിവേദനങ്ങൾ എത്രയെണ്ണമാണ്; ആയതിൽ എത്രയെണ്ണം പരിഹരിച്ചു; വിശദമാക്കാമോ;
( ഡി )
മണലൂർ മണ്ഡലത്തിൽ ലഭിച്ച ആകെ അപേക്ഷകളിൽ ഇനി എത്രയെണ്ണം തീർപ്പാക്കാനുണ്ട്; അവ എന്നത്തേക്ക് തീർപ്പാക്കാനാകുമെന്ന് അറിയിക്കാമോ?
2049.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ദളിത് ക്രൈസ്തവരെ സംബന്ധിച്ച വ്യവസ്ഥകൾ എന്തൊക്കെയാണെന്നും പ്രസ്തുത റിപ്പോർട്ട് നടപ്പാക്കുവാൻ നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നിഷേധിച്ചുകൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവ് പിൻവലിക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( സി )
ദളിത് ക്രൈസ്തവർക്ക് ഉന്നതവിദ്യാഭ്യാസ മേഖലയിൽ സംവരണം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
2050.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സിന്റെ ഭാഗമായി സംസ്ഥാനത്ത് എത്ര പൊതുസ്ഥാപനങ്ങളുടെ മതിലുകളും പ്രവേശന കവാടങ്ങളും പൊളിച്ചു; അവ ഏതെല്ലാം; പൊളിക്കാൻ ചിലവഴിച്ച തുക എത്ര; ഫണ്ട് എങ്ങിനെ കണ്ടെത്തി; പൊളിച്ചവ പൂർവ്വസ്ഥിതിയിലാക്കിയിട്ടുണ്ടോ;
( ബി )
പൂർവ്വസ്ഥിതിയിലേക്ക് മാറ്റാത്ത സ്ഥാപനങ്ങളുണ്ടെങ്കിൽ അവ ഏതെല്ലാം; പൂർവ്വസ്ഥിതിയിലാക്കാൻ ഏത് ഫണ്ടിൽ നിന്നാണ് പണം വിനിയോഗിച്ചത്; പൊളിക്കാനും പുനർനിർമിക്കാനുമായി ആകെ ചിലവഴിച്ച തുക എത്ര;
( സി )
മലപ്പുറം ജില്ലയിൽ മാത്രം എത്ര മതിലുകളും കവാടങ്ങളും പൊളിച്ചു; അവ ഏതെല്ലാമെന്ന് പേരുകളും വിവരങ്ങളും അറിയിക്കാമോ; ജില്ലയിൽ മാത്രം ചിലവഴിച്ച തുക എത്രയാണെന്ന് വ്യക്തമാക്കാമോ?
2051.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സിന്റെ ഭാഗമായി ദേവികുളം മണ്ഡലത്തില്‍ നിന്നും എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് വകുപ്പ് തിരിച്ച് വിശദമാക്കാമോ; ഇവയില്‍ എത്ര അപേക്ഷകളില്‍ പരിഹാരമുണ്ടായെന്ന് അറിയിക്കുമോ;
( ബി )
ദേവികുളം മണ്ഡലത്തില്‍ നവകേരള സദസ്സ് നടത്തിയതിൽ നിന്നും മണ്ഡലത്തില്‍ ഏത് വിധത്തിലുള്ള വികസനമാണ് ആവശ്യമായിട്ടുള്ളതെന്ന് വിലയിരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ?
2052.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നിന്നും നവകേരള സദസ്സില്‍ ലഭിച്ച ആകെ പരാതികള്‍, ഇവയില്‍ തീര്‍പ്പാക്കിയ പരാതികള്‍ എന്നിവയുടെ വിശദാംശം വകുപ്പുകള്‍ തിരിച്ച് ലഭ്യമാക്കാമോ?
2053.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സ് സംഘടിപ്പിക്കുന്നതിന് ഏതെല്ലാം വിധത്തിലാണ് സർക്കാർ പണം സമാഹരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
2054.
ശ്രീ. പി. വി. അൻവർ
ശ്രീ. മുരളി പെരുനെല്ലി
ശ്രീ എം രാജഗോപാലൻ
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നീതി ആയോഗ് ഉപാദ്ധ്യക്ഷനുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിൽ സംസ്ഥാനം നേരിടുന്ന സാമ്പത്തിക വെല്ലുവിളിയും അതിനിടയാക്കിയ സാഹചര്യവും സംബന്ധിച്ച് ചർച്ച നടത്താൻ കഴിഞ്ഞിരുന്നുവോ; വിശദമാക്കുമോ;
( ബി )
സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതം യഥാസമയം ലഭിക്കാത്തതും അകാരണമായി വെട്ടിക്കുറയ്ക്കുന്നതും സംസ്ഥാനത്തിന്റെ ക്ഷേമ വികസന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യം അദ്ദേഹത്തെ ബോധ്യപ്പെടുത്തുന്നതിന് കൂടിക്കാഴ്ച സഹായകമായോ; വിശദമാക്കാമോ;
( സി )
സാമൂഹ്യ-പശ്ചാത്തല വികസന മേഖലകളിൽ കേരളം നടത്തുന്ന ഇടപെടലുകളും നടപ്പാക്കുന്ന നൂതന പദ്ധതികളും മാതൃകാപരമാണെന്നും അവ രാജ്യം മാതൃകയാക്കേണ്ടതാണെന്നും കൂടിക്കാഴ്ചയിൽ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നോ എന്നറിയിക്കുമോ?
2055.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട്-കാണിയൂർ റെയിൽ പാത യാഥാർത്ഥ്യമാക്കുന്നതിനായി നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പാതയുടെ നിർമ്മാണത്തിന് തുക നീക്കിവെച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( സി )
കർണ്ണാടക സർക്കാരുമായി ബന്ധപ്പെട്ട് പ്രസ്തുത റെയിൽ പാത യാഥാർത്ഥ്യമാക്കാൻ ചർച്ചകൾ നടന്നിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ?
2056.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തിലും സുതാര്യമായും നടപ്പിലാക്കുന്നതിന് ഇ-ഓഫീസ് സംവിധാനം ഇപ്പോള്‍ എത്ര വകുപ്പില്‍ പൂര്‍ണ്ണമായും നടപ്പിലാക്കിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
ഡയറക്ടറേറ്റില്‍ നിന്നും സെക്രട്ടേറിയറ്റിലേക്ക് ഇ-ഓഫീസ് മുഖേന ഫയലുകള്‍ അയയ്ക്കുന്നതിന് ഇപ്പോള്‍ സാധ്യമാണോ; എങ്കില്‍ ഏതൊക്കെ വകുപ്പുകളിലാണ് ഇത് സാധ്യമായിട്ടുള്ളതെന്ന് വിശദമാക്കാമോ?
2057.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വാട്ട്സാപ്പ് പോലുള്ള നവമാധ്യമങ്ങൾ വഴി ഏതെങ്കിലും വകുപ്പിൽ ദൈനംദിന കാര്യങ്ങൾ നിർവ്വഹിക്കാൻ അനുമതി നൽകിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
വകുപ്പുകളിൽ ഒഫീഷ്യൽ ആയി വാട്ട്സാപ്പ് ഗ്രൂപ്പ് ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
സർക്കാർ രേഖകളും റിപ്പോർട്ടുകളും നവമാധ്യമങ്ങൾ വഴി ദുരുപയോഗം ചെയ്യപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇക്കാര്യം പരിശോധിച്ചിട്ടുണ്ടോ;
( ഡി )
സർക്കാർ കത്തിടപാടുകൾ ഔദ്യോഗിക ഈ-മെയിൽ വഴിയല്ലാതെ വാട്ട്സാപ്പ് വഴി നടത്തുന്നത് ശ്രദ്ധയിൽ വന്നിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ഇ )
ഫയൽ സമ്പ്രദായം ഡിജിറ്റൽ ആയി മാറിയ ശേഷവും സർക്കാർ ഓഫീസുകളിൽ ബഹുഭൂരിപക്ഷവും, ഫയലുകളുടെയും കത്തുകളുടെയും മറ്റ് പ്രധാന രേഖകളുടെയും ഹാർഡ് കോപ്പി സൂക്ഷിക്കാൻ വേണ്ടി ധാരാളം പേപ്പർ ഉപയോഗിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ അവയുടെ ഉപയോഗം കുറയ്ക്കാനും കാര്യക്ഷമമായ ബദൽ സമ്പ്രദായം സ്വീകരിക്കാനും എന്തെല്ലാം മാർഗ്ഗനിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( എഫ് )
ക്ലാസ് നാല് വിഭാഗം ജീവനക്കാർ ഒഴികെയുള്ള സർക്കാർ ജീവനക്കാർക്ക് ഓഫീസ് സമയം കഴിഞ്ഞ് നിലവിലുള്ള ജോലിക്ക് തടസ്സം വരാതെ വേതനം കൈപ്പറ്റി മറ്റ് ജോലികൾ ചെയ്യാൻ കഴിയും വിധം നിലവിലുള്ള നിയമം ലഘൂകരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമോ?
2058.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർക്കാർ വകുപ്പുകളിൽ ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തിലുടെ ജീവനക്കാരുടെ ഹാജരും ശമ്പളവും ബന്ധിപ്പിക്കുവാനുള്ള സർക്കാർ നിർദ്ദേശം പാലിച്ച വകുപ്പുകൾ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
സിവിൽ സ്റ്റേഷനുകൾ, മിനിസിവിൽ സ്റ്റേഷനുകൾ സ്വന്തം ഉടമസ്ഥതയിലുള്ള വിവിധ സർക്കാർ വകുപ്പുകളുടെ കെട്ടിടങ്ങൾ എന്നിവയിൽ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം പൂർത്തീകരിക്കാൻ അനുവദിച്ച കാലപരിധി എന്നായിരുന്നു; വിശദമാക്കാമോ;
( സി )
ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കുന്നത് ഇനിയും പൂർത്തീകരിക്കാത്ത ഓഫീസുകളിൽ പ്രസ്തുത ജോലി എന്ന് പൂർത്തീകരിക്കുവാൻ സാധിക്കും എന്ന് വ്യക്തമാക്കാമോ; സംസ്ഥാനത്ത് ബയോമെട്രിക് പഞ്ചിങ്ങ് മെഷീനിന് ദൗർലഭ്യം നേരിടുന്നുണ്ടോ; ഇത് സ്ഥാപിക്കാൻ ഏതെങ്കിലും ഏജൻസിയെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
2059.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിൽ വിവിധ സർക്കാർ ഓഫീസുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ നിലവിൽ എത്ര ഒഴിവുകളാണ് ഉള്ളത്;
( ബി )
തിരുവനന്തപുരം ജില്ലയിൽ വിവിധ സർക്കാർ ഓഫീസുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ എംപ്ലോയ‍്മെന്റ് എക‍്സ്ചേഞ്ച് മുഖേന / കോൺട്രാക്ട് അടിസ്ഥാനത്തില്‍ / ദിവസവേതന അടിസ്ഥാനത്തില്‍ എത്ര പേർ ജോലി ചെയ്ത് വരുന്നു;
( സി )
തിരുവനന്തപുരം ജില്ലയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ നിലവിലെ റാങ്ക് ലിസ്റ്റ് പ്രകാരം ഇതുവരെ എത്ര പേർക്ക് നിയമനം നൽകിയിട്ടുണ്ട്; വിശദാംശം നൽകുമോ?
2060.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഫയല്‍ നീക്കം വേഗത്തിലാക്കാനും സുതാര്യമാക്കുന്നതിനുമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തെ എതെല്ലാം വകുപ്പുകളിലാണ് ഇ-ഫയല്‍ സംവിധാനം നിലവില്‍ വന്നിട്ടുള്ളത്; അറിയിക്കാമോ;
( സി )
ഇനിയും ഇ-ഫയല്‍ സംവിധാനത്തിലേക്ക് മാറാത്ത വകുപ്പുകൾ ഏതെല്ലാം; പ്രസ്തുത വകുപ്പുകളെ ഇ-ഫയല്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ്; വിശദമാക്കാമോ?
2061.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസുമായി ബന്ധപ്പെട്ട് ആലപ്പുഴ നിയോജകമണ്ഡലത്തില്‍ നിന്നും എത്ര നിവേദനങ്ങള്‍ ലഭിച്ചുവെന്നും ആയതില്‍ എത്ര എണ്ണം ഇതിനകം തീര്‍പ്പാക്കി എന്നും വകുപ്പ് തിരിച്ച് വിശദവിവരം ലഭ്യമാക്കാമോ?
2062.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആരാധനാലയങ്ങൾ നിർമ്മിക്കുന്നതിനും പുതുക്കി പണിയുന്നതിനുമുള്ള അനുമതി നൽകിയിരുന്നത് ജില്ലാ കളക്ടർമാർ ആയിരുന്നുവോ; വിശദമാക്കാമോ;
( ബി )
മേൽപ്പറഞ്ഞ അനുമതി ഗ്രാമപഞ്ചായത്തിനും നൽകാം എന്ന കോടതി വിധി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഈ സാഹചര്യത്തിൽ എപ്രകാരമായിരിക്കണം അനുവാദം നൽകേണ്ടതെന്ന കൃത്യമായ നിർദ്ദേശങ്ങൾ ഗ്രാമപഞ്ചായത്തുകൾക്ക് നൽകുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദീകരിക്കാമോ;
( ഡി )
ഇതിനാവശ്യമായ നിയമങ്ങളും ചട്ടങ്ങളും പുതുതായി രൂപീകരിക്കാനോ നിലവിലുള്ളത് ഭേദഗതികൾ വരുത്തുവാനോ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദീകരിക്കാമോ?
2063.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സുമായി ബന്ധപ്പെട്ട് അഴീക്കോട് നിയോജകമണ്ഡലത്തില്‍ നിന്നും എത്ര പരാതികള്‍ ലഭിച്ചെന്ന് പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ;
( ബി )
പരാതികളില്‍ എത്രയെണ്ണം തീര്‍പ്പാക്കി എന്ന് പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ;
( സി )
ബാക്കിയുളള അപേക്ഷകള്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ഡി )
ഏതെങ്കിലും അപേക്ഷകള്‍ നിരസിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
2064.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭാഷാ ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റ് (ലിൻഗ്വിസ്റ്റിക് മൈനോറിറ്റി സർട്ടിഫിക്കറ്റ്) നല്‍കുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത് ആരെയാണെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
2065.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന മേഖലാ അവലോകനയോഗങ്ങളിൽ ഹരിപ്പാട് നിയോജകമണ്ഡലവുമായി ബന്ധപ്പെട്ട് എന്തെല്ലാം വികസന പ്രശ്‌നങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത് അല്ലെങ്കിൽ വിലയിരുത്തിയിട്ടുള്ളത് എന്നത് വ്യക്തമാക്കാമോ; ഇതിന്മേല്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ?
2066.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ നവകേരള സദസ്സിൽ ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തില്‍ എത്ര പരാതികളാണ് ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇവയില്‍ എത്ര പരാതികള്‍ തീര്‍പ്പാക്കിയെന്നും, ബാക്കിയുള്ളവ തീര്‍പ്പാക്കുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ; വിശദവിവരം നല്‍കുമോ?
2067.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വർക്കല ശിവഗിരി മഠത്തിലെ നമുക്ക് ജാതിയില്ല വിളംബര സ്മാരക മ്യൂസിയത്തിന്റെയും ശിവഗിരി തീർത്ഥാടന ഓഡിറ്റോറിയത്തിന്റെയും നിർമ്മാണ പ്രവർത്തനങ്ങളിൽ നേരിടുന്ന സാങ്കേതിക തടസ്സം നീക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് 21.1.2021 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എന്തൊക്കെ തീരുമാനങ്ങളാണ് എടുത്തിട്ടുള്ളത്; ആയതിന്റെ അടിസ്ഥാനത്തിൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ?
2068.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളീയം 2023-മായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളെ അധികരിച്ച് എത്ര സെമിനാറുകളാണ് സംഘടിപ്പിച്ചിരുന്നത്;
( ബി )
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വിവിധ സെമിനാറുകളിൽ എത്തിച്ചേർന്ന വിദഗ്ദ്ധരുടെ സാന്നിധ്യം ഓരോ സെമിനാറിനേയും സമ്പന്നമാക്കിയിട്ടുണ്ടെന്ന വിലയിരുത്തൽ നടത്തിയിട്ടുണ്ടോ;
( സി )
സെമിനാറുകളിലേയ്ക്ക് എത്ര പ്രതിനിധികളെയാണ് പ്രതീക്ഷിച്ചിരുന്നതെന്നും അതിൽ എത്ര പേർ പങ്കെടുത്തുവെന്നും വ്യക്തമാക്കുമോ?
2069.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നവകേരള സദസ്സിന്റെ ഭാഗമായി മട്ടന്നൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും ലഭിച്ച അപേക്ഷകള്‍ എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളില്‍ വേഗത്തില്‍ തീരുമാനം കൈക്കൊള്ളുന്നതിന് വേണ്ടി എടുത്ത നടപടിക്രമങ്ങള്‍ വിശദമാക്കാമോ?
2070.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സിൽ ചിറയിന്‍കീഴ് മണ്ഡലത്തില്‍ നിന്ന് എത്ര നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ആയതിൽ എത്രയെണ്ണം ഇതിനോടകം തീര്‍പ്പാക്കിയിട്ടുണ്ടെന്നും വിശദമാക്കാമോ?
2071.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള പദ്ധതി പ്രകാരം ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിയുടേയും നിലവിലെ സ്ഥിതിയും നിര്‍മ്മാണ പുരോഗതിയും വ്യക്തമാക്കുമോ?
2072.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ മേജര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്പ്മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കൊല്ലം സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഡി.പി.ആര്‍. പൂര്‍ത്തിയായിട്ടുണ്ടോ; എങ്കില്‍ വിശദാംശം നൽകാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കേണ്ടി വരുന്ന സ്ഥലത്തിന്റെ വിശദാംശം ലഭ്യമാണോ; എങ്കില്‍ വെളിപ്പെടുത്താമോ;
( സി )
പദ്ധതിയുടെ ആകെ അടങ്കല്‍ തുക എത്രയാണെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എപ്പോൾ ആരംഭിക്കാൻ കഴിയുമെന്നും അറിയിക്കാമോ?
2073.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയുടെ വികസനത്തിനായുള്ള ഇടുക്കി പാക്കേജില്‍ എത്ര കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;
( ബി )
നാളിതുവരെ ഭരണാനുമതി നല്‍കിയ പദ്ധതികളുടെയും പൂര്‍ത്തീകരിച്ച പദ്ധതികളുടെയും വിശദാംശം ലഭ്യമാക്കാമോ;
( സി )
ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി എത്ര കോടി രൂപയുടെ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്; വിശദമാക്കാമോ;
( ഡി )
എത്ര വര്‍ഷത്തിനുള്ളില്‍ പ്രസ്തുത പാക്കേജ് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ഇ )
ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി ഈ വര്‍ഷം ഏതൊക്കെ പദ്ധതികളാണ് ഏറ്റെുടുക്കുന്നത്; വിശദാംശം ലഭ്യമാക്കാമോ?
2074.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോ‍ഡ് വികസന പാക്കേജില്‍ നിന്നും 2017 മുതൽ 2023 വരയുള്ള വര്‍ഷങ്ങളിൽ ജില്ലയിലെ 5 മണ്ഡലങ്ങള്‍ക്കായി ചെലവഴിച്ച തുക മണ്ഡലം തിരിച്ച് ലഭ്യമാക്കാമോ; പ്രസ്തുത വികസന പാക്കേജിൽ ഉദ്യോഗസ്ഥ തലത്തില്‍ എന്തെല്ലാം പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്ന് അറിയിക്കാമോ?
2075.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തില്‍ റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ പ്രവൃത്തികൾ ഏതെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
ഓരോ പ്രവൃത്തികൾക്കും അനുവദിച്ച തുക, നിലവിലെ സ്ഥിതി എന്നിവ വിശദമാക്കുമോ?
2076.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരവിപുരം മണ്ഡലത്തില്‍ റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തിയ പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ഓരോ പ്രവൃത്തികളുടെയും നിലവിലെ സ്ഥിതിയും ചെലവഴിക്കുന്ന തുകയും നിര്‍വ്വഹണ ഏജന്‍സി ഏതാണെന്നുമുള്ള വിവരവും ലഭ്യമാക്കാമോ?
2077.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ ഏതൊക്കെ; വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ?
2078.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതി പ്രകാരം അനുവദിച്ച പ്രവൃത്തികള്‍ ഏതൊക്കെ; ഇതില്‍ പൂര്‍ത്തീകരിച്ചവയുടെയും പൂര്‍ത്തീകരിക്കാനുള്ളവയുടെയും വിശദാംശം ലഭ്യമാക്കാമോ?
2079.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്ററിൽ 56 വയസ്സ് കഴിഞ്ഞ രണ്ട് ശാസ്ത്രജ്ഞരുടെ സേവന കാലാവധി നീട്ടി നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
56 വയസ്സ് കഴിഞ്ഞവർക്ക് കാലാവധി നീട്ടി നൽകുമ്പോൾ എക്സ്റ്റേണൽ എക്സ്പെർട്ട് കമ്മിറ്റിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലായിരിക്കണം എന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടോ; എങ്കിൽ ഇവരുടെ കാലാവധി നീട്ടി നൽകിയത് പ്രസ്തുത കമ്മിറ്റിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണോ എന്ന് വിശദമാക്കാമോ;
( സി )
2022 ൽ വിരമിച്ച 2 ശാസ്ത്രജ്ഞരുടെ പ്രവർത്തന മികവ് പരിശോധിച്ച് അവർക്ക് സേവന കാലാവധി നീട്ടി നൽകാതിരുന്നതിന്റെ കാരണം വിശദമാക്കാമോ?
2080.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ പുളിക്കൽ ഗ്രാമ പഞ്ചായത്തിൽ പതിനാലാം വാർഡിലെ അമന്‍ സ്റ്റീല്‍ ഒ പ്ലാസ്റ്റ് എന്ന പേരിൽ ഒരു വേസ്റ്റ് പ്ലാസ്റ്റിക് കംപ്രസ്സിംഗ് യൂണിറ്റ് പ്രവർത്തിക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന ഓറഞ്ച് കാറ്റഗറിയിൽപ്പെട്ട പ്രസ്തുത സ്ഥാപനത്തിൽ വൻതോതിലുള്ള ഉൽപാദനം സാധ്യമല്ല എന്നും അതിനാൽ പ്രതിദിന ഉൽപാദനം 100 കിലോഗ്രാമിൽ തന്നെ നിലനിർത്തണമെന്നും 23-10-2020-ലെ പിസിബി/എംഎപിഎം/സിഒഎംപി/ജിഇആ‍ര്‍ ആന്റ്എഎംറ്റി/181/2020 എന്ന നമ്പർ കത്തിൽ പി.സി.ബി. യുടെ മലപ്പുറം യൂണിറ്റിലെ എൻവയോൺമെന്റ് എൻജിനീയർ കമ്പനി ഉടമയോട് ആവശ്യപ്പെട്ടിരുന്നോ;
( സി )
എങ്കിൽ പ്രസ്തുത കമ്പനിക്ക് ഇപ്പോൾ പ്രതിദിനം 2000 കിലോ പ്ലാസ്റ്റിക് പി.ഇ.റ്റി. കുപ്പികള്‍ കംപ്രസ് ചെയ്യുന്നതിന് അനുമതിയുണ്ടോ; എങ്കിൽ ഏത് ഏജൻസിയാണ് പ്രസ്തുത അനുമതി നൽകിയത്;
( ഡി )
ഒരു പ്ലാസ്റ്റിക് ബോട്ടിലിന്റെ ശരാശരി തൂക്കം 15 ഗ്രാം എന്നാണെന്നിരിക്കെ 2000 കിലോ കംപ്രസ്സ് ചെയ്യുമ്പോൾ പ്രതിദിനം ഒരു ലക്ഷത്തി മുപ്പതിനായിരം കുപ്പികളാണ് പ്രോസസ് ചെയ്യുന്നതെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;
( ഇ )
ഉഗ്രശക്തിയുള്ള കീടനാശിനി കുപ്പികൾ, കാലാവധി കഴിഞ്ഞ അലോപ്പതി മരുന്ന് കുപ്പികൾ, പലവിധ വിഷ ദ്രാവകങ്ങൾ അടങ്ങിയ കുപ്പികൾ, ആശുപത്രികളിൽ നിന്നും ഒഴിവാക്കുന്ന മരുന്നു കുപ്പികൾ എന്നിവ കൂടാതെ മനുഷ്യന്റെ ആരോഗ്യത്തിനും ജീവനും ഹാനികരമായ ഒട്ടേറെ വസ്തുക്കൾ അടങ്ങിയ കുപ്പികളും നിത്യേന അവിടെ പ്രോസസ് ചെയ്യുന്നവയിൽ ഉൾപ്പെടുന്നു എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( എഫ് )
എങ്കിൽ മുകളിൽ പരാമര്‍ശിച്ച കത്തിലെ നിർദ്ദേശപ്രകാരമാണോ പ്രസ്തുത കമ്പനിയുടെ പ്രവർത്തനം എന്ന് വ്യക്തമാക്കുമോ; പരിസരവാസികളെ ഇത് ഏതൊക്കെ വിധത്തിൽ പ്രതികൂലമായി ബാധിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
2081.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ജില്ലാ, സ്റ്റേറ്റ്, റീജിയണൽ ഫോറൻസിക് ലബോറട്ടറികളില്‍ നിന്നും നാളിതു വരെ റിപ്പോർട്ട് നൽകാൻ ബാക്കിയുള്ള കേസുകളുടെ വിവരങ്ങൾ അറിയിക്കുമോ;
( ബി )
അടിയന്തരമായി റിപ്പോർട്ട് ലഭിയ്ക്കേണ്ട വിഷയങ്ങളിൽ എന്ത് നടപടിയാണ് സ്വീകരിക്കുന്നത് എന്ന് വിശദമാക്കാമോ;
( സി )
സമയബന്ധിതമായി റിപ്പോർട്ടുകൾ ലഭ്യമാക്കുന്നതിനായി എത്ര സയന്റിഫിക്ക് ഓഫീസർമാരുടെ തസ്തിക സൃഷ്ടിച്ചിട്ടുണ്ട് എന്ന് വിശദമാക്കാമോ?
2082.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറി വകുപ്പിലെ ജോലി ഭാരം സംബന്ധിച്ചും പുതിയ തസ്തികകൾ സൃഷ്ടിക്കുന്നത് സംബന്ധിച്ചും ഉദ്യോഗസ്ഥ ഭരണ വകുപ്പിന്റെ വർക്ക് സ്റ്റഡി റിപ്പോർട്ട് സർക്കാരിന് നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ വർക്ക് സ്റ്റഡി സിറ്റിംഗുകൾ കഴിഞ്ഞിട്ടും റിപ്പോർട്ട് സമർപ്പിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ; റിപ്പോർട്ട് എന്നത്തേക്ക് ലഭ്യമാവും എന്നറിയിക്കാമോ;
( ബി )
കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറി വകുപ്പിലെ രാസ പരിശോധന ലാബുകളിൽ ജോലി ഭാരം കുറയ്ക്കുന്നതിനായി പുതിയ തസ്തികകൾ അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് വകുപ്പിൽനിന്ന് സർക്കാരിന് അപേക്ഷ ലഭിച്ചിട്ടുണ്ടോ; എങ്കിൽ ഈ വിഷയത്തില്‍ എന്ത് തീരുമാനമാണ് എടുത്തിട്ടുള്ളത് എന്നറിയിക്കുമോ;
( സി )
കെമിക്കൽ എക്സാമിനേഷൻ വകുപ്പിലെ രാസ പരിശോധന ലാബുകളിൽ 2023 ഡിസംബർ മാസത്തിലെ കണക്ക് അനുസരിച്ച് എത്ര കേസുകളിലായി എത്ര സാമ്പിൾ പരിശോധനക്കായി കെട്ടികിടക്കുന്നുണ്ടെന്ന് അറിയിക്കുമോ; രാസ പരിശോധനയ്ക്കുള്ള സാമ്പിളുകൾ കെട്ടികിടക്കുന്നത് മൂലം വിവിധ ലഹരിവസ്തുക്കളുടെ കേസുകളിൽ കുറ്റവാളികൾക്ക് ജാമ്യം ലഭിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടോ; പരിശോധിക്കേണ്ട സാംപിളിന്റെ എണ്ണം അനുസരിച്ച് സയന്റിഫിക് ഓഫീസർമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് നടപടി പരിഗണനയിലുണ്ടോ;
( ഡി )
കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറി വകുപ്പില്‍ നിന്നും രാസപരിശോധനാഫലം വൈകുന്നത് സംബന്ധിച്ചുളള കോടതി പരാമർശങ്ങളും പത്രവാർത്തകളും ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ഇ )
കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറി വകുപ്പിലെ രാസപരിശോധന ലാബുകളിൽ കഴിഞ്ഞ പത്ത് വർഷത്തിൽ ഓരോ വർഷവും പരിശോധനക്ക് ലഭിച്ച സാമ്പിളിന്റെ എണ്ണം, മുൻ വർഷത്തെ അപേക്ഷിച്ച് സാമ്പിളിൽ വന്ന വർദ്ധനവിന്റെ ശതമാനം, ഓരോ വർഷവും പരിശോധന പൂർത്തിയായതിന്റെ എണ്ണം, പെൻഡിംഗ് സാമ്പിളിന്റെ എണ്ണം, അതത് വർഷങ്ങളിൽ പരിശോധനക്കായി ഉണ്ടായിരുന്ന സയന്റിഫിക് ഓഫീസർമാരുടെ എണ്ണം എന്നീ വിവരങ്ങൾ ലഭ്യമാക്കാമോ?
2083.
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫോറന്‍സിക് സയന്‍സ് ലാബുകളിലെ സയന്റിഫിക് ഓഫീസര്‍ തസ്തികയിലേക്കുള്ള പുതിയ പി.എസ്.സി. വിജ്ഞാപന പ്രകാരം ഫോറന്‍സിക് സയന്‍സില്‍ ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാന്‍ കഴിയാത്ത സാഹചര്യം ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
മറ്റു സംസ്ഥാനങ്ങളില്‍ ഈ തസ്തികയിലേയ്ക്ക് ഫോറന്‍സിക് സയന്‍സ് ബിരുദാനന്തര ബിരുദം നേടിയവരെയും പരിഗണിക്കുന്നതിനാല്‍ ഇവിടെയും അതിനനുസൃതമായി സ്പെഷ്യല്‍ റൂള്‍ ഭേദഗതി ചെയ്യണമെന്ന നിര്‍ദ്ദേശം നിലവിലുണ്ടോ; വിശദാംശം വെളിപ്പെടുത്താമോ;
( സി )
ഇത്തരത്തില്‍ റൂള്‍ ഭേദഗതി ചെയ്യുവാന്‍ കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
മറ്റു യോഗ്യതകള്‍ ഉള്ളവരെ ഈ തസ്തികയില്‍ നിയമിച്ച ശേഷം അവര്‍ക്ക് പരിശീലനം നല്‍കാന്‍ അയയ്ക്കുന്നത് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ഇ )
അടിയന്തരമായി സ്പെഷ്യല്‍ റൂള്‍ ഭേദഗതി ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( എഫ് )
റൂള്‍ ഭേദഗതി നിലവില്‍ വരുന്നത് വരെ ഫോറന്‍സിക് സയന്‍സ് ബിരുദാനന്തര ബിരുദ യോഗ്യത ഉള്ളവര്‍ക്ക് അവസരം നിഷേധിക്കപ്പെടുമെന്നതിനാല്‍ നിലവിലെ പി.എസ്.സി. വിജ്ഞാപനം റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കുമോ; വിശദമാക്കാമോ?
2084.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് കാറ്റഗറി നമ്പർ 657/2017 പി.എസ്.സി. റാങ്ക് ലിസ്റ്റിൽ നിന്നും എത്ര നിയമനങ്ങൾ നടന്നുവെന്നും എത്ര ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും വിശദമാക്കുമോ;
( ബി )
പ്രസ്തുത ഒഴിവുകളിൽ വിരമിക്കൽ, സ്ഥാനകയറ്റം, കെ.സി.പി. ട്രാന്‍സ്ഫർ, ഡെപ്യൂട്ടേഷന്‍, വകുപ്പ് മാറ്റം, എല്‍.ഡബ്ല്യു.എ., ജീവനക്കാരുടെ മരണം, റെസിഗ്നേഷന്‍, ക്യാമ്പ് ഡ്രോപ് എന്നിവ ഉൾപ്പെട്ടിട്ടുണ്ടോ; എങ്കിൽ അവ ഓരോന്നും എത്ര വീതമാണെന്ന് അറിയിക്കുമോ?
2085.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ബയോമെഡിക്കല്‍ എഞ്ചിനീയർ തസ്തികയിലേയ്ക്ക് പി.എസ്.സി. മുഖേനയുള്ള തിരഞ്ഞെടുപ്പിന് നിശ്ചയിച്ചിട്ടുള്ള യോഗ്യതകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബയോമെഡിക്കല്‍ ബിരുദധാരികള്‍, മറ്റു ബിരുദധാരികള്‍ എന്നിവർക്ക് വെവ്വേറെ ലിസ്റ്റുകളാണോ തയ്യാറാക്കി വരുന്നത്; ഇതുമൂലം ബയോമെഡിക്കല്‍ ബിരുദധാരികളെക്കാള്‍ കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കിയ മറ്റ് ബിരുദധാരികള്‍ ഒഴിവാക്കപ്പെടുന്നതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ?
2086.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2024-ല്‍ പി.എസ്.സി. മുഖേന എത്ര നിയമനങ്ങള്‍ നടത്താനാവുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ?
2087.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ സയന്റിഫിക് ഓഫീസർ തസ്തികയിലേക്ക്(കാറ്റഗറി നമ്പർ 633/2023) ഇപ്പോൾ ഏതെല്ലാം വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഫോറൻസിക് സയൻസിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർക്ക് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയില്ല എന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത തസ്തികയിലേക്ക്‌ അപേക്ഷിക്കുന്നതിന് പൂർണ്ണ യോഗ്യതയുണ്ടായിട്ടും ഫോറൻസിക് സയൻസിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരെ ഒഴിവാക്കിയത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത യോഗ്യതയുള്ളവർക്ക് കൂടി അപേക്ഷിക്കാൻ അവസരം നൽകുന്നതിന് വീണ്ടും നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
2088.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജുകളിലെ വിവിധ വിഭാഗങ്ങളിലെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കാറ്റഗറി നമ്പര്‍ 168/2023 മുതല്‍ കാറ്റഗറി നമ്പര്‍ 178/2023 വരെയുള്ള വിജ്ഞാപനങ്ങള്‍ക്ക് കെ.പി.എസ്.സി. 16.11.2023-ന് തിരുത്തല്‍ വിജ്ഞാപനം പുറപ്പെടുവിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കാമോ; ആയത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ്/നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജുകളിലെ വിവിധ വിഭാഗങ്ങളിലെ പ്രൊഫസര്‍ തസ്തികയിലേക്കുള്ള 30.12.2023-ലെ കാറ്റഗറി നമ്പര്‍ 625/2023 മുതല്‍ കാറ്റഗറി നമ്പര്‍ 628/2023 പ്രകാരമുള്ള വിജ്ഞാപനത്തില്‍ ഉള്‍ക്കൊള്ളിച്ച അടിസ്ഥാന യോഗ്യത കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് മെഡിക്കല്‍ എജ്യൂക്കേഷന്‍ (ടീച്ചിംഗ്) സര്‍വ്വീസസ് സ്പെഷ്യല്‍ റൂള്‍സ് -2019-ല്‍ പരാമര്‍ശിച്ചിട്ടുള്ള മാനദണ്ഡം ലംഘിക്കുന്നതാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത അസോസിയേറ്റ് പ്രൊഫസര്‍/പ്രൊഫസര്‍ തസ്തികകളിലേക്കുള്ള നേരിട്ടുള്ള നിയമനത്തിന് അന്യസംസ്ഥാന സ്വകാര്യ ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജുകളിലെ അധികാരികള്‍ സാക്ഷ്യപ്പെടുത്തിയ/അനുവദിച്ച പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് അടിസ്ഥാന യോഗ്യതയായി പരിഗണിക്കുന്നതിന് പ്രസ്തുത തിരുത്തല്‍ വിജ്ഞാപനങ്ങള്‍ക്ക് അടിസ്ഥാനമായ സര്‍ക്കാര്‍ ഉത്തരവ്/നിര്‍ദ്ദേശം പ്രകാരം അനുമതി നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാനത്തെ ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജുകളില്‍ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച് മുഖേന താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിതരായിരുന്നവര്‍ക്ക് പ്രസ്തുത നിയമനക്കാലയളവിലെ ഇടവേളകള്‍ കണക്കാക്കി അനുവദിക്കേണ്ട പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റിനു പകരം ദീര്‍ഘകാലത്തെ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിട്ടുണ്ടോ; പ്രസ്തുത സര്‍ട്ടിഫിക്കറ്റ് അസോസിയേറ്റ് പ്രൊഫസര്‍/പ്രൊഫസര്‍ തസ്തികകളിലേക്കുള്ള നേരിട്ടുള്ള നിയമനങ്ങള്‍ക്കുള്ള അടിസ്ഥാന യോഗ്യതയായി പരിഗണിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ്/നിര്‍ദ്ദേശം പ്രകാരം അനുമതി നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത അസോസിയേറ്റ് പ്രൊഫസര്‍/പ്രൊഫസര്‍ തസ്തികകളിലേക്കുള്ള നേരിട്ടുള്ള നിയമനത്തിന് അന്യസംസ്ഥാന സ്വകാര്യ ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജുകളിലെ അധികാരികള്‍ സാക്ഷ്യപ്പെടുത്തിയ/അനുവദിച്ച പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് അടിസ്ഥാന യോഗ്യതയായി സമര്‍പ്പിച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ യു.ജി.സി. റെഗുലേഷന്‍സ്, 2018 പ്രകാരം പ്രസ്തുത കാലയളവില്‍ ജോലി ചെയ്യുന്ന/ചെയ്തുവരുന്ന സ്ഥാപനങ്ങളില്‍ നിന്നും യു.ജി.സി. മാനദണ്ഡപ്രകാരമുള്ള നിയമന ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജോലിയില്‍ പ്രവേശിച്ചിട്ടുള്ളതായും ആയതനുസരിച്ചുള്ള ശമ്പളം കൈപ്പറ്റിയിട്ടുള്ളതായും തെളിയിക്കേണ്ടതുണ്ടോ; വിശദമാക്കാമോ?
2089.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ സ്കൂളുകളിലേക്കുള്ള എൽ.പി, യു.പി. അദ്ധ്യാപക തസ്തികകളിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചിട്ടുണ്ടോ; ഇതിലേക്കായി അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി എന്നാണ്; എത്ര വർഷങ്ങൾക്ക് ശേഷമാണ് ഈ തസ്തികകളിലേക്ക് പി.എസ്.സി. വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത് എന്നറിയിക്കുമോ;
( ബി )
ഈ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിന് കെ-ടെറ്റ് പരീക്ഷ പാസായിരിക്കണം എന്ന് നിബന്ധന ചെയ്തിട്ടുണ്ടോ; എങ്കിൽ ഈ വർഷം കെ-ടെറ്റ് പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ നാളിതുവരെ വിതരണം ചെയ്തിട്ടില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
എങ്കിൽ ഇതുമൂലം നൂറുകണക്കിന് ഉദ്യോഗാർത്ഥികളുടെ അവസരം നഷ്ടപ്പെടും എന്നത് പരിശോധിച്ചിട്ടുണ്ടോ;
( ഡി )
ദീര്‍ഘനാളത്തെ ഇളവേളയ്ക്കുശേഷം ലഭിച്ച ഈ അവസരം ഇപ്പോൾ പരീക്ഷ എഴുതി പാസായ കുട്ടികൾക്ക് കൂടി പ്രയോജനപ്പെടുത്താന്‍ കഴിയുന്ന തരത്തിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടുന്ന കാര്യം പരിഗണിക്കുമോ എന്ന് വ്യക്തമാക്കാമോ?
2090.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-16-കാലഘട്ടത്തിൽ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍ വ്യാപകമായ സാമ്പത്തിക ക്രമക്കേടും ധൂര്‍ത്തും, കെടുകാര്യസ്ഥതയും നിലനിന്നിരുന്നതായും അംഗങ്ങളും സെക്രട്ടറിയും അതിന് കൂട്ടു നിന്നിരുന്നു എന്നുമുള്ള പ്രസ്തുത കാലഘട്ടത്തെ പി.എസ്.സി. പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് അന്നത്തെ ധനകാര്യ അഡീഷണല്‍ സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിരുന്ന വിവരങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
2016 മുതല്‍ സംസ്ഥാനത്ത് ഇതുവരെ പി.എസ്.സി. വഴി നടത്തിയ നിയമനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പി.എസ്.സി. വഴി നടത്തിയ നിയമനങ്ങള്‍ എത്രയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
പി.എസ്.സി. നിയമനം വേഗത്തിലും സുതാര്യതയിലും നടത്തുന്നതിന് എന്തെല്ലാം പരിഷ്ക്കാരങ്ങളാണ് നടപ്പാക്കിവരുന്നതെന്ന് അറിയിക്കാമോ?
2091.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊറോണ കാലത്ത് പി.എസ്.സി. വിജ്ഞാപനം വെെകുകയും തന്മൂലം പ്രായപരിധി കഴിഞ്ഞെന്ന കാരണത്താൽ പരീക്ഷ എഴുതുന്നതിന് അവസരം നഷ്ടപ്പെടുകയും ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് എന്തെങ്കിലും ഇളവുകള്‍ നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത ഉദ്യോഗാർത്ഥികൾക്ക് എന്തെങ്കിലും ഇളവുകള്‍ നല്‍കുന്നതിനെകുറിച്ച് ആലോചിക്കുന്നുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ?
2092.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പിന്റെ 26.10.2023-ലെ ഉ.പ.സി3/150/2023/പി&എ.ആർ.ഡി. നമ്പര്‍ സർക്കുലർ പ്രകാരം ഏതൊക്കെ വകുപ്പുകൾ 2024-ലെ പ്രതീക്ഷിത ഒഴിവുകൾ പി.എസ്.സി. ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഏതൊക്കെ വകുപ്പുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വിശദമാക്കാമോ;
( ബി )
കാറ്റഗറി നമ്പർ 171/2015 പ്രകാരമുള്ള എക്സൈസ് ഇൻസ്‌പെക്ടർ (ട്രെയിനി) തസ്തികയിലേക്ക് മുന്‍ കാലങ്ങളിൽ പ്രതീക്ഷിത ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടോ; വ്യക്തമാക്കുമോ?
2093.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളിൽ പകുതി പേര്‍ സർക്കാർ സർവീസിൽ കുറഞ്ഞത് പത്ത് വർഷം സർവീസ് ഉള്ളവരായിരിക്കണം എന്ന വ്യവസ്ഥ ഏത് ചട്ടങ്ങളിലാണ്/ നിയമങ്ങളിലാണ് നിഷ്കർഷിച്ചിട്ടുള്ളത് എന്നറിയിക്കാമോ;
( ബി )
നിലവിലെ കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ എണ്ണത്തിൽ മേൽപ്പറഞ്ഞ അനുപാതം പാലിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
നിലവിലെ കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളിൽ സർക്കാർ സർവീസിൽ നിന്നല്ലാതെ തിരഞ്ഞെടുത്തിട്ടുള്ളത് എത്ര പേരെയാണ് എന്നറിയിക്കുമോ;
( ഡി )
സർക്കാർ സർവീസിൽ നിന്നല്ലാതെ തിരഞ്ഞെടുക്കുന്ന കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ/ യോഗ്യതാ മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ/ യോഗ്യതാ മാനദണ്ഡങ്ങൾ നിശ്ചയിച്ചുകൊണ്ട് സർക്കാർ/കേരള പബ്ലിക് സർവീസ് കമ്മീഷൻ എന്തെങ്കിലും ഉത്തരവുകളോ ചട്ടങ്ങളോ പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കിൽ പകർപ്പ് ലഭ്യമാക്കാമോ;
( എഫ് )
യു.ജിസി. അംഗീകൃത ബിരുദം ഇല്ലാത്ത ആരെയെങ്കിലും നിലവിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗമായി നിയമിച്ചിട്ടുണ്ടോ എന്നറിയിക്കാമോ; എങ്കിൽ അവരുടെ പേര് വിവരം നൽകുമോ?
2094.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയില്‍ വിവിധ വകുപ്പുകളിലേക്ക് കാറ്റഗറി നമ്പർ 207/2019 ലോവര്‍ ഡിവിഷന്‍ ക്ലർക്ക് നിയമനത്തിന് പി.എസ്.സി. റാങ്ക് പട്ടിക നിലവിലുണ്ടോ; എങ്കിൽ അത് എന്ന് പ്രസിദ്ധീകരിച്ചുവെന്നും എത്രപേര്‍ക്ക് നാളിതുവരെ നിയമനം നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ലിസ്റ്റ് നിലവില്‍ ഉള്ളപ്പോള്‍ ജില്ലയില്‍ തദ്ദേശ സ്വയംഭരണം , വിദ്യാഭ്യാസം, സഹകരണം തുടങ്ങിയ വകുപ്പുകളില്‍ ഇപ്പോഴും കരാറടിസ്ഥാനത്തിലും ദിവസവേതനാടിസ്ഥാനത്തിലും നിയമനം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത ജില്ലയില്‍ പട്ടികജാതി വികസനം, തൊഴില്‍, ഭക്ഷ്യവിതരണം, ഗ്രാമവികസനം, നഗരസഭാ കോര്‍പ്പറേഷന്‍, വിദ്യാഭ്യാസം, സഹകരണം എന്നീ വകുപ്പുകളില്‍ എല്‍.ഡി. ക്ലർക്ക് തസ്തിക നിലവില്‍ ഒഴിഞ്ഞ് കിടക്കുന്നത് മേധാവികള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നതിന്റെ കാരണം വിശദമാക്കാമോ; ഈ ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യാത്ത ഓഫീസ് മേധാവികള്‍ക്കെതിരെ നടപടി സ്വീകരിക്കുമോ; ജില്ലയിലെ പ്രസ്തുത ഡിപ്പാര്‍ട്ടുമെന്‍റുകളിലെ ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
വിവിധ വകുപ്പുകളിലായി എറണാകുളം ജില്ലയില്‍ 01-01-2024 ല്‍ എത്ര എല്‍.ഡി. ക്ലര്‍ക്കുമാരുടെ ഒഴിവുകളാണ് നിലവിലുള്ളത്; വകുപ്പ് തിരിച്ചുള്ള ഒഴിവുകളുടെ എണ്ണം വ്യക്തമാക്കുമോ?
2095.
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2023 ഡിസംബർ മാസത്തിൽ നിലവിൽ വന്ന പി.എസ്.സി. റാങ്ക് ലിസ്റ്റുകള്‍ ഏതൊക്കെയാണെന്നും ഓരോന്നും നിലവിൽ വന്ന തീയതിയും ഇതിൽ എത്ര പേര്‍ക്ക് നിയമന ശിപാർശ നാളിതുവരെ നൽകിയിട്ടുണ്ടെന്നുമുള്ള വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത റാങ്ക് ലിസ്റ്റുകളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട മുഴുവൻ ഒഴിവുകളിലേക്കും ലോക്‌സഭാ ഇലക്ഷൻ നോട്ടിഫിക്കേഷൻ വരുന്നതിന് മുൻപ് നിയമന ശിപാർശ നൽകി ഉദ്യോഗാർത്ഥികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ;
( സി )
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെ ജൂനിയർ സയന്റിഫിക് അസ്സിസ്റ്റന്റ് തസ്തികയുടെ റാങ്ക് ലിസ്റ്റിൽ നിന്നും നിയമന ശിപാർശ നാളിതുവരെ നൽകാത്തതിന്റെ കാരണം വ്യക്തമാക്കുമോ?
2096.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പി.എസ്.സി.യുടെ എച്ച്‌.എസ്.ടി. മലയാളം കാറ്റഗറി നമ്പർ 663/2012 (റാങ്ക് ലിസ്റ്റ് നമ്പർ 410/2017/എസ്.എസ്.വി.) റാങ്ക് ലിസ്റ്റിലെ നാലുപേർക്ക് (റാങ്ക്നമ്പര്‍ 29, 34, 36, 37) നിയമനം നൽകണമെന്ന സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയിന്മേല്‍ സർക്കാര്‍ തീരുമാനം എടുത്തിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഷയത്തിന്മേല്‍ കോടതിയലക്ഷ്യ നോട്ടീസ് വന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കോടതിയിൽ വിശദീകരണം നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
29, 34, 36,37 എന്നീ നമ്പര്‍ റാങ്കുകാർക്ക് നിയമന സാധ്യതയുണ്ടോ; എങ്കില്‍ നിയമനം നൽകുമ്പോള്‍ പ്രസ്തുത റാങ്ക് ലിസ്റ്റിൽ നിന്ന് അവസാന നിയമനം നടന്നത് ഓപ്പൺ കാറ്റഗറിയിലെ ഇരുപതാം നമ്പര്‍ റാങ്കുവരെയാണ് എന്നിരിക്കെ ശേഷം വരുന്ന റാങ്കുകാരെ ഒഴിവാക്കി 29, 34, 36,37 എന്നീ നമ്പര്‍ റാങ്കുകാർക്ക് നിയമനം നൽകിയിട്ടുണ്ടോ; എങ്കില്‍ ഇതിനുള്ള കാരണം വ്യക്തമാക്കാമോ;
( ഡി )
മേൽ സൂചിപ്പിച്ച നമ്പര്‍ റാങ്കുകാർക്ക് നിയമനം നൽകുന്നുണ്ടെങ്കിൽ അത് പ്രസ്തുത റാങ്ക് ലിസ്റ്റ് അവസാനിക്കുന്നതിന് മുമ്പ് നിലവിൽ വന്ന ഒഴിവുകളിലേക്കാണോ; വിശദമാക്കുമോ;
( ഇ )
കോടതി വിധി പ്രകാരം പ്രസ്തുത നമ്പര്‍ റാങ്കുകാർക്ക് നിയമനം നൽകുന്നുണ്ടെങ്കിൽ ആ ഒഴിവുകൾ 09.08.2023-ന് നിലവില്‍ വന്ന പുതിയ റാങ്ക് ലിസ്റ്റില്‍ (കാറ്റഗറി നമ്പര്‍ 255/21, റാങ്ക് ലിസ്റ്റ് നമ്പര്‍ 677/23/എസ്.എസ്.III) ഉൾപ്പെട്ടവർക്ക് അർഹതപ്പെട്ടതാണോ; എങ്കിൽ മേൽ പറഞ്ഞ നിയമനം പുതിയ റാങ്കുലിസ്റ്റിലുള്ളരെ ബാധിക്കാതിരിക്കാൻ സ്വീകരിക്കുന്ന ബദൽ മാർഗ്ഗമെന്തെന്ന് അറിയിക്കുമോ?
2097.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാറ്റഗറി നമ്പര്‍ 305/2019 അസിസ്റ്റന്റ് സർജൻ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ തസ്തികയുടെ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നത് എന്നാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റാങ്ക്‌ലിസ്റ്റിൽ ഓരോ വിഭാഗത്തിലുമുള്ള ഉദ്യോഗാർത്ഥികളുടെ എണ്ണം ജില്ല തിരിച്ചു ലഭ്യമാക്കാമോ;
( സി )
പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് പരമാവധി നിയമനം നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
2098.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരമേറ്റ ശേഷം നാളിതുവരെ സംസ്ഥാന പോലീസ് സർവ്വീസിലെ വിവിധ തസ്തികകളിൽ എത്ര ഒഴിവുകൾ ഉണ്ടായിട്ടുണ്ടെന്നും എത്ര നിയമനം പി.എസ്.സി. മുഖേന നടത്തിയിട്ടുണ്ടെന്നുമുള്ള വിവരം ലഭ്യമാക്കുമോ;
( ബി )
സബ് ഇൻസ്പെക്ടർ തസ്തികയിൽ എത്ര ഒഴിവുകൾ നിലവിലുണ്ടെന്നും പ്രസ്തുത ഒഴിവുകളിൽ നിയമനം നടത്തുവാൻ സ്വീകരിച്ച നടപടികളും അറിയിക്കുമോ;
( സി )
സബ് ഇൻസ്പെക്ടർ നിയമനത്തിനുള്ള പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ; പ്രസ്തുത റാങ്ക് ലിസ്റ്റിൽ നിന്നും എത്ര നിയമനം നാളിതുവരെ നടന്നിട്ടുണ്ടെന്ന് അറിയിക്കുമോ?
2099.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാറ്റഗറി നം 530/2019 മുഖേന തിരുവനന്തപുരം ജില്ലയില്‍ പോലീസ് കോണ്‍സ്റ്റബിൾ റാങ്ക് പട്ടികയില്‍ നിന്നും നാളിതുവരെ എത്ര ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തു നിയമനം നല്‍കിയിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒഴിവുകളുടെ വിശദാംശം, ഒഴിവുണ്ടായ രീതിയും വര്‍ഷവും തിരിച്ച് ലഭ്യമാക്കാമോ?
2100.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എസ്.സി കാറ്റഗറി നമ്പർ 456/2016 എൽ.ഡി.സി. (കന്നട, മലയാളം) തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ നിലവിൽ തടസ്സങ്ങളൊന്നുമില്ലാതിരുന്നിട്ടും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
നിലവിലെ സാധ്യത പട്ടിക റദ്ദ് ചെയ്യുന്നത് സംബന്ധിച്ച ട്രിബ്യൂണലിന്റെ ഒ.എ ഇ.കെ.എം 762/2023 നമ്പർ കേസിൽ ട്രിബ്യൂണൽ പുറപ്പെടുവിച്ച 07.11.2023 ലെ അന്തിമ വിധി ഒ.പി കെ.എ.റ്റി 553/23 നമ്പർ പ്രകാരം 13.12.2023 ന് ഹൈക്കോടതി സ്റ്റേ ചെയ്തതിനുശേഷം സ്വീകരിച്ച നടപടിക്രമങ്ങളുടെ വിശദാംശവും പകർപ്പും ലഭ്യമാക്കുമോ;
( സി )
ട്രിബ്യൂണലിന്റെ അന്തിമ വിധിക്കെതിരെ പി.എസ്.സി. ഹൈക്കോടതിയിൽ നൽകിയ ഒ.പി കെ.എ.റ്റി 26/2024 നമ്പര്‍ അപ്പീലിൽ സ്റ്റേ ലഭിച്ചതിന് ശേഷം സ്വീകരിച്ച നടപടിക്രമങ്ങളുടെ വിശദാംശവും പകർപ്പും ലഭ്യമാക്കുമോ;
( ഡി )
എ4-1/8/2022-കെ.പി.എസ്.സി ഫയലിൽ 30.01.2023 ന് പി.എസ്.സി ചെയർമാൻ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ ഉത്തരവിട്ടിരുന്നിട്ടും തുടർനടപടി സ്വീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ഇ )
നിലവിൽ ഈ തസ്തികയിൽ എത്ര ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്; ഒന്‍പത് വർഷമായി പ്രസ്തുത റാങ്ക് ലിസ്റ്റ് ഇല്ലാത്തതിനാൽ ന്യൂനപക്ഷ മേഖലയായ കാസർഗോഡ് ജില്ലയിൽ ഈ തസ്തികയിലെ ഒഴിവുകൾ നികത്താത്തത് കാരണം റവന്യു വകുപ്പിലടക്കം പൊതുജനങ്ങൾ ബുദ്ധിമുട്ടുന്നതായുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ നടപടി സ്വീകരിക്കുമോ?
2101.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയില്‍ വിവിധ വകുപ്പുകളിലേക്ക് ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് നിയമനത്തിന് കാറ്റഗറി നമ്പര്‍ 207/2019 പ്രകാരമുള്ള പി.എസ്.സി. റാങ്ക് പട്ടിക നിലവിലുണ്ടോ; എങ്കില്‍ അത് എന്ന് പ്രസിദ്ധീകരിച്ചുവെന്നും എത്രപേര്‍ക്ക് നാളിതുവരെയായി നിയമനം നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്‌തുത ലിസ്റ്റ് നിലവില്‍ ഉള്ളപ്പോള്‍ ജില്ലയില്‍ എല്‍.എസ്.ജി.ഡി., വിദ്യാഭ്യാസം, സഹകരണം തുടങ്ങിയ വകുപ്പുകളില്‍ കരാര്‍ നിയമനവും ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനവും നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
എറണാകുളം ജില്ലയില്‍ പട്ടികജാതി വികസനം, തൊഴില്‍, ഭക്ഷ്യവിതരണം, ഗ്രാമവികസനം, നഗരസഭാ കോര്‍പ്പറേഷന്‍, വിദ്യാഭ്യാസം, സഹകരണം എന്നീ വകുപ്പുകളില്‍ എല്‍.ഡി. ക്ലര്‍ക്ക് തസ്തിക നിലവില്‍ ഒഴിഞ്ഞ് കിടക്കുന്നത് മേധാവികള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്ന ആക്ഷേപം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വിശദമാക്കാമോ; ജില്ലയില്‍ ഈ ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യാത്ത ഓഫീസ് മേധാവികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; പ്രസ്തുത ഡിപ്പാര്‍ട്ടുമെന്‍റുകളിലെ ജില്ലയിലെ ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
വിവിധ വകുപ്പുകളിലായി എറണാകുളം ജില്ലയില്‍ 01-01-2024 ല്‍ എത്ര എല്‍.ഡി. ക്ലര്‍ക്കുമാരുടെ ഒഴിവുകളാണ് നിലവിലുള്ളത്; വകുപ്പ് തിരിച്ചുള്ള ഒഴിവുകളുടെ എണ്ണം വ്യക്തമാക്കുമോ?
2102.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സിവില്‍ സര്‍വീസിന്റെ കാര്യക്ഷമത ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പ് വിവിധ വകുപ്പുകളിലെ തസ്തികകളിലേക്കുള്ള യോഗ്യതകളില്‍ മാറ്റം വരുത്തുന്നതിന് ശിപാര്‍ശ നല്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നല്‍കുമോ;
( ബി )
മോട്ടോര്‍ വാഹന വകുപ്പില്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കുന്നതിന് ലൈസന്‍സ് നേടുന്നതിനുള്ള അടിസ്ഥാന യോഗ്യത എസ്.എസ്.എല്‍.സി. ആയി ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; യോഗ്യത കാലോചിതമായി പരിഷ്ക്കരിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ;
( സി )
ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പിന്റെ ശിപാര്‍ശ കണക്കിലെടുത്ത് ഡ്രൈവര്‍ തസ്തിക സാങ്കേതിക വിഭാഗത്തില്‍ ഉള്‍പ്പെടുത്തുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാമോ?
2103.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഡോക്ടർ ഓഫ് ഫാർമസി പഠിച്ച വിദ്യാർത്ഥികൾക്ക് സർക്കാർ സര്‍വ്വീസില്‍ ഏതെങ്കിലും തസ്തികയിൽ നിയമനം നൽകാറുണ്ടോ; ഉണ്ടെങ്കിൽ തസ്തിക സംബന്ധിച്ച വിവരം നൽകാമോ;
( ബി )
ഇല്ലെങ്കിൽ അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കുനുസരിച്ച് സർക്കാർ സർവീസിൽ അവരുടെ സേവനം കൂടി ലഭ്യമാകത്തക്ക വിധത്തിൽ തസ്തികകൾ സൃഷ്ടിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
2104.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ സർവ്വീസിലെ ഇന്റർ ചേയ്ഞ്ചബിൾ തസ്തികകൾ എന്നാൽ എന്താണെന്ന് വ്യക്തമാക്കാമോ; പ്രസ്തുത തസ്തികകളെ നിർവചിച്ച് ഏതെങ്കിലും ഉത്തരവുകളോ ചട്ടങ്ങളോ പുറപ്പെടുവിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
കേരള മിനിസ്റ്റീരിയൽ സബോർഡിനേറ്റ് സർവീസിലെയോ കേരള ജനറൽ സബോർഡിനേറ്റ് സർവീസിലെയോ ഏതെങ്കിലും തസ്തികകൾ ഏതെങ്കിലും സർക്കാർ വകുപ്പുകളിൽ മാത്രമുള്ള തസ്തികയുമായി ഇന്റർ ചേയ്ഞ്ചബിൾ ആക്കി ഉത്തരവുകളോ സവിശേഷാൽ ചട്ടങ്ങളോ പുറപ്പെടുവിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ പകർപ്പ് ലഭ്യമാക്കാമോ;
( സി )
ഒരു സ്പെഷ്യൽ റൂൾ അനുസരിച്ചും ജൂനിയർ സൂപ്രണ്ട് തസ്തികയ്ക്ക് ഇന്റർ ചേയ്ഞ്ചബിൾ ആയി വേറെ തസ്തികകൾ ഒന്നും സ്പഷ്ടമായി പറഞ്ഞിട്ടില്ലാത്ത സാഹചര്യത്തിൽ 2016-ലെ ശമ്പള പരിഷ്കരണ ഉത്തരവിന്റെ അനുബന്ധം 16 (d)-യിൽ ജൂനിയർ സൂപ്രണ്ടുമാർക്കും സ്പെഷ്യൽ റൂൾ അനുസരിച്ചുള്ള അതിന്റെ ഇന്റർ ചേയ്ഞ്ചബിൾ തസ്തികകൾക്കും പറഞ്ഞിരിക്കുന്ന ഹയർ ഗ്രേഡ് ആനുകൂല്യം എപ്രകാരമാണ് ജൂനിയർ സൂപ്രണ്ടുമാർ അല്ലാത്തവർക്ക് അനുവദിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
ഇന്റർ ചേയ്ഞ്ചബിൾ തസ്തികകളുടെ നിർവചനം സംബന്ധിച്ച അവ്യക്തത നീക്കാൻ സ്പഷ്‌ടീകരണം നൽകി ഉത്തരവ് പുറപ്പെടുവിക്കുമോ; വിശദമാക്കാമോ?
2105.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ സർവ്വീസിൽ ഒരു ഉദ്യോഗസ്ഥന്‍ സ്ഥാനക്കയറ്റ ഉത്തരവ് കൈപ്പറ്റിയാല്‍ എത്ര ദിവസത്തിനകം സ്ഥാനക്കയറ്റം ലഭിച്ച തസ്തികയില്‍ പ്രവേശിക്കണമെന്ന് വ്യക്തമാക്കുന്ന സര്‍വീസ് ചട്ടങ്ങളോ ഉത്തരവുകളോ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ പകര്‍പ്പ് നല്‍കാമോ; കെ.എസ്.& എസ്.എസ്.ആര്‍.-ലെ ബന്ധപ്പെട്ട ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിനുള്ള നടപടികൾ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
2106.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാരുടെ ഓണ്‍ലെെന്‍ സ്ഥലംമാറ്റം ഏതൊക്കെ വകുപ്പുകളിലാണെ് നടപ്പാക്കാന്‍ കഴിയാത്തതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വകുപ്പുകളില്‍ ഓണ്‍ലെെന്‍ സ്ഥലംമാറ്റം നടപ്പിലാക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
2107.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചരക്കുസേവന നികുതി വകുപ്പിൽ അഡീഷണൽ കമ്മീഷണർ-1 തസ്തികയിൽ ജോലി ചെയ്തുവരുന്ന ഐ.ആർ.എസ്. ഉദ്യോഗസ്ഥന്റെ ഡെപ്യൂട്ടേഷൻ കാലാവധി നീട്ടുന്നതിലേക്കായി സർക്കാരിൽ നിന്നും വിജിലൻസ് സ്റ്റാറ്റസ് സർട്ടിഫിക്കറ്റ് കേന്ദ്രസർക്കാരിന് നൽകിയിട്ടുണ്ടോ; അറിയിക്കുമോ;
( ബി )
ചരക്കു സേവന നികുതി വകുപ്പിലെ ഫയൽ നമ്പർ സി.ടി./7309/2020-എ1 പ്രകാരം ഈ വിഷയത്തിൽ പ്രസ്തുത ഉദ്യോഗസ്ഥനെ സംബന്ധിച്ച് ഒരു "വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്" ഡെപ്യൂട്ടി കമ്മീഷണർ-1 തയ്യാറാക്കിയിരുന്നോ; എങ്കിൽ അത് ആരുടെ ആവശ്യപ്രകാരമാണെന്നും അത് ആർക്കാണ് നൽകിയിട്ടുള്ളതെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ക്ലിയറൻസ് സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നതിലേക്കായി സംസ്ഥാന വിജിലൻസ് വകുപ്പിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ടായിരുന്നോ; ഈ സർട്ടിഫിക്കറ്റ് തയ്യാറാക്കുന്ന വേളയിൽ ചരക്കുസേവന നികുതി വകുപ്പ് കമ്മീഷണറോ സ്പെഷ്യൽ കമ്മീഷണറോ ഫയൽ കാണുകയും ഉത്തരവിടുകയും ചെയ്തിരുന്നോയെന്നും വ്യക്തമാക്കാമോ;
( ഡി )
ഡെപ്യൂട്ടി കമ്മീഷണർ-1 ആണ് പ്രസ്തുത സർട്ടിഫിക്കറ്റ് തയ്യാറാക്കിയത് എന്ന് കണ്ടാൽ അക്കാലയളവിലെ ഡെപ്യൂട്ടി കമ്മീഷണർ-1ന്റെ ക്രമവിരുദ്ധ നടപടിക്കെതിരെ സർക്കാർതലത്തിൽ നടപടി സ്വീകരിക്കുമോ;
( ഇ )
പ്രസ്തുത അഡീഷണൽ കമ്മീഷണറുടെ ഡെപ്യൂട്ടേഷൻ എക്സ്റ്റൻഡ് ചെയ്യാനുള്ള വാണിജ്യനികുതി വകുപ്പ് കമ്മീഷണറുടെ ശിപാർശ ലഭ്യമാണോ; അറിയിക്കുമോ?
2108.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആശ്രിത നിയമനത്തിന്റെ മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;
( ബി )
ആശ്രിത നിയമനത്തിനായുള്ള ഒഴിവുകള്‍ കേഡര്‍ സ്ട്രെങ്ത്തിന് ആനുപാതികമായിട്ടാണോ ഒരു വര്‍ഷം ഉണ്ടാകുന്ന ഒഴിവിന് അനുപാതികമായിട്ടാണോ കണക്കാക്കുന്നതെന്ന് വ്യക്തമാക്കാമോ; ഒഴിവുകളുടെ എത്ര ശതമാനമാണ് ആശ്രിത നിയമനത്തിനായി നീക്കി വെക്കുന്നത് എന്നും വ്യക്തമാക്കാമോ;
( സി )
അപേക്ഷകന്റെ വിദ്യാഭ്യാസയോഗ്യത അടിസ്ഥാനമാക്കി നിയമനം ലഭിക്കുന്നതിനുള്ള ചട്ടം നിലവിലുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
അപേക്ഷ ലഭിക്കുന്ന തീയതി അടിസ്ഥാനപ്പെടുത്തിയാണോ മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നത് എന്ന് വ്യക്തമാക്കാമോ?
2109.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പല വകുപ്പുകളിലും ആശ്രിത നിയമനത്തിനായി വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ട സാഹചര്യം പരിശോധിച്ചിട്ടുണ്ടോ; ആയത് കണക്കിലെടുത്ത് ആശ്രിത നിയമനരീതി പരിഷ്ക്കരിക്കുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
2110.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആശ്രിതനിയമനത്തിന് അപേക്ഷ നല്‍കുന്നവരുടെ വരുമാന പരിധി എത്രയാണെന്ന് വിശദമാക്കാമോ;
( ബി )
ആശ്രിത നിയമനത്തിനുള്ള വരുമാന പരിധി അവസാനമായി നിജപ്പെടുത്തിയത് ഏത് വര്‍ഷമാണെന്ന് വ്യക്തമാക്കാമോ;
( സി )
ശമ്പള പരിഷ്കരണത്തിന് ശേഷം ജീവനക്കാരുടെ വരുമാനം വര്‍ദ്ധിച്ചതിന് ആനുപാതികമായി ആശ്രിത നിയമനത്തിനുള്ള വരുമാന പരിധി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
2111.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസ രംഗത്തെ നിരവധി വിജ്ഞാന കേന്ദ്രങ്ങളുടെ ആസ്ഥാനമായ വടക്കാഞ്ചേരി മണ്ഡലത്തിലെ മുളംകുന്നത്തുകാവ് പഞ്ചായത്ത് പരിധിയില്‍ വര്‍ക്ക് നിയര്‍ ഹോം, വര്‍ക്ക് സ്പേസ്, റീഡിംഗ് റൂം, ട്രെയിനിംഗ് ഹാള്‍, കമ്പ്യൂട്ടര്‍ ലാബ്, വെര്‍ച്വല്‍ റൂം, വെര്‍ച്വല്‍ ലൈബ്രറി, 24x7 കെയര്‍, കഫറ്റീരിയ, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഈവനിംഗ് സ്റ്റഡി സെന്റര്‍, എലവേറ്റഡ് കാര്‍ പാര്‍ക്കിംഗ് എന്നീ സൗകര്യങ്ങള്‍ ഉള്ള ഒരു നോളജ് പാര്‍ക്ക് സ്ഥാപിക്കാനുള്ള നടപടി സ്ഥലം വിട്ടു നല്‍കിയാല്‍ വകുപ്പ് സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
2112.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം എത്ര പേർക്ക് പാലക്കാട് ജില്ലയിൽ ആശ്രിത നിയമനം വഴി ജോലി നൽകിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ആശ്രിത നിയമനത്തിനായി സർക്കാരിലേക്ക് നിലവിൽ എത്ര അപേക്ഷകളാണ് പാലക്കാട് ജില്ലയിൽ നിന്നും സമർപ്പിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( സി )
ഏതൊക്കെ നിയമങ്ങളെ അടിസ്ഥാനമാക്കിയാണ് ആശ്രിത നിയമനത്തിനുള്ള അർഹത നിര്‍ണ്ണയിക്കുന്നതെന്ന് വിശദമാക്കുമോ;
( ഡി )
ഈ നിയമനങ്ങൾ എസ്. സി., എസ്. റ്റി., ഒ. ബി. സി., മറ്റ് ഇതര വിഭാഗങ്ങൾ എന്നിവര്‍ക്കെല്ലാം ഒരു പോലെ ബാധകമാണോ; എങ്കിൽ വിശദമാക്കാമോ; ബാധകമല്ലെങ്കിൽ എന്തുകൊണ്ടാണെന്നും വ്യക്തമാക്കാമോ?
2113.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ലാസ്റ്റ് ഗ്രേഡ് തസ്തിക റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട് നിയമനം ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് അതാത് വകുപ്പുകളിലെ ബൈ ട്രാന്‍സ്ഫര്‍ പ്രമോഷന് അപേക്ഷിക്കാന്‍ കഴിയുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം വകുപ്പുകളിലാണ് അപേക്ഷിക്കാന്‍ സാധിക്കാത്തതെന്ന് വിശദമാക്കുമോ;
( ബി )
വിദ്യാഭ്യാസ വകുപ്പിലെ പ്രീപ്രൈമറി വിഭാഗത്തിലെ 'ആയ' തസ്തികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി.എസ്.സി. മുഖേനയുള്ള ബൈ ട്രാന്‍സ്ഫര്‍ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അനുമതി നല്‍കി പ്രൊമോഷന്‍ ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
2114.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ സാമൂഹ്യ നീതി വകുപ്പിന്റെയും വനിതാ ശിശുവികസന വകുപ്പിന്റെയും നിയന്ത്രണത്തിലായത് മൂലം ഉണ്ടാവുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ വര്‍ഷത്തില്‍ ചേരേണ്ട സംയുക്ത യോഗം എന്നാണ് അവസാനമായി ചേര്‍ന്നത്; അറിയിക്കാമോ;
( സി )
രണ്ട് വകുപ്പുകളും ഒരു സെക്രട്ടറിക്ക് കീഴിലാക്കുന്ന കാര്യം പരിഗണിക്കുമോ; വ്യക്തമാക്കാമോ?
2115.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓരോ മണ്ഡലത്തിലും നൂറ് വീടുകള്‍ക്ക് സൗജന്യമായി കെ-ഫോണ്‍ കണക്ഷന്‍ നല്‍കുന്നതിന്റെ ഭാഗമായി പാറശ്ശാല മണ്ഡലത്തിലെ ഒന്‍പത് ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് ലഭിച്ച അപേക്ഷകളിന്മേല്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
( ബി )
അപേക്ഷിക്കുന്ന എല്ലാവര്‍ക്കും കെ-ഫോണ്‍ കണക്ഷന്‍ നല്‍കാന്‍ സാധിക്കുമോയെന്ന് വ്യക്തമാക്കാമോ?
2116.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. സജീവ് ജോസഫ്
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-ഫോൺ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ബെൽ കൺസോർഷ്യം നേടിയ പ്രധാന കരാറിന്റെ ടെൻഡറിൽ, എസ്.ആർ.ഐ.ടി. എന്ന സ്ഥാപനം ടെൻഡറിൽ പങ്കെടുത്ത ഒന്നിലധികം കൺസോർഷ്യങ്ങളിലും ഭാഗമായി പങ്കെടുത്തു എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഒരേ സ്ഥാപനം തന്നെ രണ്ടു കൺസോർഷ്യത്തിന്റെ ഭാഗമായി ടെൻഡറിൽ പങ്കെടുക്കാൻ പാടില്ല എന്ന് പ്രസ്തുത ടെൻഡർ ആർ. എഫ്. പി.യിൽ പ്രതിപാദിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ടെൻഡറിൽ ഒരേ സ്ഥാപനം രണ്ടു കൺസോർഷ്യത്തിന്റെ ഭാഗമായി ടെൻഡറിൽ പങ്കെടുക്കുന്നത് നിയമപരമായിരുന്നോ എന്ന് പരിശോധിച്ചിട്ടുണ്ടോ; അറിയിക്കുമോ?
2117.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-ഫോണ്‍ പദ്ധതി മുഖേന സംസ്ഥാനത്ത് ഇതിനോടകം എത്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ കെ-ഫോണ്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കിയ സ്ഥാപനങ്ങളുടെ വിശദാംശം നല്‍കാമോ?
2118.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 ലെ ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ട കഴക്കൂട്ടം- കൊല്ലം ഐ.ടി. ഇടനാഴിയുടെ പദ്ധതി രൂപീകരണ പുരോഗതി അറിയിക്കുമോ; പ്രസ്തുത പദ്ധതിയ്ക്കായി ഭൂമി കണ്ടെത്തുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?
2119.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൂടുതൽ അക്ഷയ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; അനധികൃത ഓൺലെെന്‍ സ്ഥാപനങ്ങൾ അക്ഷയ കേന്ദ്രങ്ങളെന്ന പേരിൽ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പ്രവർത്തിക്കുന്നത് സംബന്ധിച്ച പരാതികൾ ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
അക്ഷയ കേന്ദ്രങ്ങളിലൂടെ എന്തെല്ലാം സേവനങ്ങളാണ് നിലവിൽ ലഭ്യമാകുന്നത്; സേവനങ്ങൾ വർദ്ധിപ്പിക്കുന്ന വിഷയം പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
2120.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ താലൂക്ക് പരിധിയില്‍ പ്രവര്‍ത്തിച്ചുവരുന്ന അക്ഷയ കേന്ദ്രങ്ങള്‍ ഏതെല്ലാമാണ്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ആലത്തൂര്‍ താലൂക്ക് പരിധിയില്‍ പുതുതായി അക്ഷയകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുളള പ്രൊപ്പോസല്‍ പരിഗണനയിലുണ്ടോ; എങ്കില്‍ അതിനായി സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദവിവരം ലഭ്യമാക്കുമോ?
2121.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂർ മണ്ഡലത്തിൽ പുതിയ അക്ഷയ സെന്റർ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ച് വിശദമാക്കാമോ;
( ബി )
പുതിയ അക്ഷയ സെന്ററുകൾ ആരംഭിക്കുന്ന നടപടി എപ്പോൾ പൂർത്തിയാകുമെന്ന് വ്യക്തമാക്കാമോ?
2122.
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അക്ഷയ കേന്ദ്രങ്ങള്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ അവയെ സംരക്ഷിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
വ്യാജ ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങളും അനധികൃത സി.എസ്.സി. കേന്ദ്രങ്ങളും നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കുമോ; തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയമ പരിധിയില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന അനധികൃത ഓണ്‍ലൈന്‍ കേന്ദ്രങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( സി )
അക്ഷയ കേന്ദ്രങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് പ്രസ്തുത കേന്ദ്രങ്ങള്‍ക്ക് മാത്രമായി വിവരസാങ്കേതികവിദ്യയില്‍ നൈപുണ്യമുള്ള ഒരു മുഴുവന്‍ സമയ മേധാവിയെ നിയമിക്കുവാന്‍ നടപടി സ്വീകരിക്കാമോ;
( ഡി )
അക്ഷയ കേന്ദ്രങ്ങളുടെ സംരക്ഷണത്തിനായി നിയമം കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കാമോ; വിശദമാക്കുമോ?
2123.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജനസേവന കേന്ദ്രങ്ങള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ ആരംഭിക്കുന്നത് സംബന്ധിച്ച് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്; ഇവയില്‍ മാറ്റം വരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കുമോ;
( ബി )
നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പ്രസ്തുത കേന്ദ്രങ്ങള്‍ എവിടെയെല്ലാം അനുവദിക്കണമെന്നത് ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പുതുതായി അക്ഷയ കേന്ദ്രങ്ങള്‍ അനുവദിക്കുവാന്‍ തയ്യാറാകുമോയെന്നും അതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രാഥമികമായി എന്തെല്ലാം സൗകര്യങ്ങള്‍ ആണ് ലഭ്യമാക്കേണ്ടതെന്നും വ്യക്തമാക്കുമോ;
( ഡി )
കോട്ടയം‍ ജില്ലയില്‍ എവിടെയെല്ലാമാണ് ജനസേവന കേന്ദ്രങ്ങളും അക്ഷയ കേന്ദ്രങ്ങളും സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഇ )
അക്ഷയ പദ്ധതിയ്ക്ക് മാത്രമായി ഒരു ഡയറക്ടറെ നിയമിക്കുമോയെന്നും ഇതിനായി ഒരു ഡയറക്ടറേറ്റ് രൂപീകരിക്കാന്‍ കഴിയുമോയെന്നും അറിയിക്കുമോ;
( എഫ് )
അക്ഷയ സംരംഭകരുമായി കരാര്‍ പുതുക്കുന്നതിനോടൊപ്പം സേവന നിരക്കില്‍ മാറ്റം വരുത്തുവാന്‍ നടപടി സ്വീകരിക്കുമോ;
( ജി )
സംസ്ഥാനത്ത് അനധികൃത ഓണ്‍ലൈന്‍ കേന്ദ്രങ്ങളെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമോ; കോട്ടയം ജില്ലയില്‍ അനുവദിച്ചിട്ടും പ്രവര്‍ത്തനം നിലച്ചുപോയ അക്ഷയ കേന്ദ്രങ്ങള്‍ ഏതെല്ലാമെന്ന് അറിയിക്കാമോ?
2124.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല മണ്ഡലത്തില്‍ എത്ര അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പഞ്ചായത്ത് തിരിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അക്ഷയകേന്ദ്രങ്ങളില്‍ ഏതെങ്കിലും നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ അവ എത്രയെണ്ണമാണെന്നും ഏതെല്ലാമാണെന്നും പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;
( സി )
പാറശാല മണ്ഡലത്തില്‍ പുതുതായി അക്ഷയ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതിനുള്ള എത്ര അപേക്ഷകള്‍ ലഭ്യമായിട്ടുണ്ട് എന്നുള്ള വിവരം അറിയിക്കാമോ; അതിനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കാമോ?
2125.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സി-ഡിറ്റിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായ വിവിധ വിഷയങ്ങളിന്മേൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് തൊഴിലാളി സംഘടനയായ സി-ഡിറ്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (01.12.2020 ലെ നമ്പര്‍: സി.ഇ.ഒ/2020/31) സര്‍ക്കാരിന് നിവേദനം സമർപ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നിവേദനത്തില്‍ ഏതൊക്കെ വിഷയങ്ങളിന്മേലാണ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നതെന്നും ആയതിന്മേൽ സ്വീകരിച്ച തുടര്‍നടപടികൾ എന്തെല്ലാമെന്നും വിശദമാക്കുമോ?
2126.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര നിയോജക മണ്ഡലത്തിൽ എത്ര കെ-ഫോൺ കണക്ഷനുകൾ നൽകിയിട്ടുണ്ട് എന്ന് അറിയിക്കുമോ;
( ബി )
തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ ഇതിന്റെ വിവരങ്ങൾ ലഭ്യമാക്കുമോ;
( സി )
മാവേലിക്കര മണ്ഡലത്തിൽ കെ-ഫോൺ ഗാർഹിക കണക്ഷനുകൾ നല്കുന്നതിനു സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ഡി )
എത്ര കണക്ഷനുകൾ നാളിതുവരെ നൽകിയിട്ടുണ്ടെന്ന് അറിയിക്കുമോ?
2127.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സി-ഡിറ്റിന്റെ എഴുപെത്തിയെട്ടാമത് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം സി-ഡിറ്റ് രജിസ്ട്രാറുടെ 03.06.2022 -ലെ 215/എ1/എ.ഡി.എം.എന്‍./സി-ഡിറ്റ്/2022 നമ്പർ കത്ത് വകുപ്പിന് ലഭിച്ചിരുന്നോ; എങ്കിൽ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കത്തിന്മേൽ എന്ത് തുടര്‍നടപടി സ്വീകരിച്ചുവെന്നും ഇല്ലെങ്കിൽ എന്തുകൊണ്ടെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ക്രയവിക്രയങ്ങളില്‍ ഏതൊക്കെയാണ് പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് സി-ഡിറ്റ് വാങ്ങിയതെന്ന് വിശദമാക്കുമോ;
( ഡി )
പ്രസ്തുത കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള ക്രയവിക്രയങ്ങള്‍ വഴി അതിഭീമമായ നഷ്ടം സി-ഡിറ്റിനും സര്‍ക്കാരിനും വന്നിട്ടുണ്ടെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യങ്ങളില്‍ വിജിലൻസ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്യുമോ; വ്യക്തമാക്കുമോ?
2128.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-ഫോൺ പദ്ധതിക്ക് കിഫ്ബി മുഖേനയാണോ ഫണ്ട് ലഭ്യമാക്കിയിട്ടുള്ളത്; എങ്കിൽ നാളിതുവരെ എത്ര ഫണ്ട് നൽകിയിട്ടുണ്ടെന്നും ഏതൊക്കെ ഇനത്തിലാണ് പ്രസ്തുത ഫണ്ട് ചെലവഴിച്ചിട്ടുള്ളതെന്നും വിശദമാക്കാമോ;
( ബി )
കെ-ഫോൺ പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് പഠനം നടത്താതെ കൂടുതൽ ഫണ്ട് അനുവദിക്കില്ല എന്നു കിഫ്‌ബി സർക്കാരിനെ അറിയിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
സി-ഡിറ്റ്
2129.
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സി-ഡിറ്റിലെ കോര്‍ ഗ്രൂപ്പില്‍പ്പെട്ട ജീവനക്കാരുടെ 2006-ലെ സി.എസ്.ഐ.ആര്‍. ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ഫയലില്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരുന്ന ശ്രീ. ജി. ജയരാജ്‌ “ has not produced the certificate showing the prescribed qualification as per CSIR norms. He has only produced the mark-sheet of the B Sc Engineering Degree Examination. Hence we may ask AD to confirm whether Sri. Jayaraj has acquired the prescribed qualifications as per CSIR norms and to act accordingly” എന്ന് രേഖപ്പെടുത്തിയിട്ടുണ്ടോ;
( ബി )
സി-ഡിറ്റില്‍ ഡെപ്യൂട്ടി ഡയറക്ടറും രജിസ്ട്രാറും പിന്നീട് ഡയറക്ടറുമായ ശ്രീ. ജി. ജയരാജിന്റെ എഞ്ചിനീയറിംഗ് ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
ശ്രീ. ജി. ജയരാജ് ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലും രജിസ്ട്രാര്‍ തസ്തികയിലും പ്രൊബേഷന്‍ കാലാവധി പൂര്‍ത്തിയാക്കിയ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
2130.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തില്‍ നിന്നും സൗജന്യ കെ-ഫോണ്‍ കണക്ഷന്‍ നല്‍കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ എത്രയാണെന്നും അതില്‍ എത്ര പേര്‍ക്ക് കണക്ഷന്‍ ലഭിച്ചിട്ടുണ്ടെന്നും തദ്ദേശസ്ഥാപനങ്ങൾ തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ എത്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് കെ-ഫോണ്‍ കണക്ഷന്‍ നല്‍കിയിട്ടുണ്ടെന്നുള്ള വിശദാംശം തദ്ദേശസ്ഥാപനങ്ങൾ തിരിച്ച് ലഭ്യമാക്കാമോ;
( സി )
പൂഞ്ഞാർ മണ്ഡലത്തില്‍ കൂടുതല്‍ കെ-ഫോണ്‍ കണക്ഷനുകള്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
2131.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-ഫോണ്‍ പദ്ധതിയുടെ ഭാഗമായി ബെല്‍ കണ്‍സോര്‍ഷ്യത്തിനു ലഭിച്ച കരാറിന്റെ ടെൻഡർ ആർ.എഫ്.പി.യുടെ പകർപ്പ് നൽകാമോ; അറിയിക്കുമോ?
2132.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ; ഇതുമായി ബന്ധപ്പെട്ട് എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്താന്‍ സാധിച്ചിട്ടുള്ളതെന്നു വിശദമാക്കാമോ?
2133.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് മുന്നാട് വില്ലേജ് സ്വദേശി കെ. രവീന്ദ്രന്റെ മകളായ 22-കാരി വി. രഞ്ജിത 03.08.2021-ന് ബേഡഡുക്ക സി. എച്ച്. സി യിൽ നിന്ന് കോവിഷീൽഡ് വാക്സിൻ സ്വീകരിച്ച് 25.08.2021- ന് മരണപ്പെട്ടതിനെത്തുടർന്ന് സി. എം. ഡി. ആർ. എഫ്‌ ൽ നിന്നും ധനസഹായം ലഭിക്കുന്നതിന് കുടുംബം അപേക്ഷ നല്കിയിരുന്നോ;
( ബി )
ഈ അപേക്ഷയിൽ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ അറിയിക്കാമോ?
2134.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍ നിലമ്പൂര്‍, ചുങ്കത്തറ, കുറുമ്പലങ്ങോട്, പോത്തുകല്‍, എടക്കര, വഴിക്കടവ്, മൂത്തോടം, കരുളായി, അമരമ്പലം എന്നീ വില്ലേജുകളില്‍ 2016 മുതല്‍ നാളിതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ആകെ എന്ത് തുക, ആകെ എത്ര പേര്‍ക്ക് നല്‍കിയെന്ന വിവരം വില്ലേജുകള്‍ തിരിച്ച് ലഭ്യമാക്കാമോ?
2135.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇൻഷുറൻസ് പരിരക്ഷയില്ലാത്ത മത്സ്യബന്ധന യാനങ്ങളും വലകളും മറ്റ് ഉപകരണങ്ങളും അപകടത്തിൽപ്പെട്ട് നഷ്ടമാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ആനുകൂല്യം അനുവദിയ്ക്കുമോ;
( ബി )
ഇതു പ്രകാരം ആനുകൂല്യം ലഭിയ്ക്കുന്നതിനായി സ്വീകരിയ്ക്കേണ്ട നടപടിക്രമങ്ങൾ, ആവശ്യമായ സർട്ടിഫിക്കറ്റുകൾ എന്നിവയെക്കുറിച്ച് വിശദീകരിക്കുമോ;
( സി )
2016 മുതൽ നാളിതുവരെ ഗുരുവായൂർ മണ്ഡലത്തിൽ പ്രസ്തുത ആനുകൂല്യം ലഭിച്ചവരുടെയും അപേക്ഷകരുടെയും വില്ലേജ് തിരിച്ചുള്ള വിശദവിവരങ്ങൾ ലഭ്യമാക്കുമോ?
2136.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി മണ്ഡലത്തിൽ 2021 മെയ് മുതൽ നാളിതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ആർക്കെല്ലാം എത്ര രൂപ ധനസഹായമായി നൽകിയെന്ന് വിശദമാക്കാമോ?
2137.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിലെ അംഗഡിമൊഗർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഈ അധ്യയന വർഷം ജൂലൈ മാസം മരം മറിഞ്ഞ് മരണപ്പെട്ട ആയിഷത്ത് മിൻഹയുടെ കുടുംബത്തിന് സമാശ്വാസമായി 10 ലക്ഷം രൂപ ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം എം.എൽ.എ. നൽകിയ കത്തിൽ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
സ്കൂൾ കോമ്പൗണ്ടിനകത്ത് മരം മറിഞ്ഞ് വീണ് മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന് മന്ത്രിസഭ തീരുമാനപ്രകാരം പ്രത്യേക ധനസഹായം അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കുട്ടിയുടെ കുടുംബത്തിന് പ്രത്യേക ധനസഹായം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2138.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാളിതുവരെ പയ്യന്നൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുളള സഹായം ലഭിക്കുന്നതിനായി എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുളളത് എന്നും അതില്‍ എത്ര തുക വീതമാണ് അനുവദിച്ചത് എന്നും വില്ലേജ് തിരിച്ച് കണക്കുകള്‍ ലഭ്യമാക്കാമോ?
2139.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 മുതൽ 2024 വരെയുള്ള കാലഘട്ടത്തിൽ മലപ്പുറം ജില്ല ദുരന്ത നിവാരണ അതോറിറ്റി എത്ര സിറ്റിങ്/മീറ്റിങ് നടത്തിയിട്ടുണ്ട് എന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത അതോറിറ്റിയുടെ മീറ്റിങ് കൃത്യമായ ഇടവേളകളില്‍ കൂടാത്തത് മൂലം കമ്മിറ്റി പരിശോധിച്ച് നല്കേണ്ട സാക്ഷ്യപത്രങ്ങള്‍ അപേക്ഷകര്‍ക്ക് ലഭിക്കുന്നില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത അതോറിറ്റി കൃത്യമായ ഇടവേളകളില്‍ കൂടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
2140.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ ഡി കെ മുരളി
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതിയ്ക്ക് പാരിസ്ഥിതാഘാത പഠനം നടത്തുന്നതിനായുളള ടേംസ് ഓഫ് റഫറന്‍സിന് കേന്ദ്ര വനം മന്ത്രാലയത്തിന്റെ അനുമതി ലഭ്യമായിട്ടുണ്ടോ; എങ്കില്‍ അതിനെ തുടര്‍ന്നുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടോ;
( ബി )
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സെെറ്റ് ക്ലിയറന്‍സ് അനുമതിയും കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ നോ ഒബ്‍ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും എന്നാണ് ലഭിച്ചത് എന്ന് വ്യക്തമാക്കാമോ;
( സി )
ശബരിമല അന്താരാഷ്ട്ര വിമാനത്താവള നിര്‍മ്മാണ ചുമതല നല്‍കിയിരിക്കുന്നത് ഏത് ഏജന്‍സിക്കാണെന്ന് അറിയിക്കാമോ; ഇല്ലെങ്കില്‍ അതു സംബന്ധിച്ച നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത വിമാനത്താവളം സാക്ഷാല്ക്കരിക്കുന്നതിനായി നടത്തിവരുന്ന ഇടപെടലുകളുടെ ഫലമായുള്ള പുരോഗതി വിശദമാക്കുമോ;
( ഇ )
ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം എന്നത്തേയ്ക്ക് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; അറിയിക്കുമോ?
2141.
ഡോ. എം. കെ. മുനീർ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മറ്റ് എയർപോർട്ടുകളില്‍ ഹജ്ജ് തീര്‍ത്ഥാടകരില്‍ നിന്നും ടിക്കറ്റിനത്തില്‍ ഈടാക്കുന്ന തുകയേക്കാൾ എണ്‍പതിനായിരം രൂപ അധികമായി കോഴിക്കോട് എയർപോർട്ടിൽ നിന്നും യാത്ര ചെയ്യുന്ന ഹജ്ജ് തീര്‍ത്ഥാടകരില്‍ നിന്ന് ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
എങ്കില്‍ പ്രസ്തുത വിവേചനം അവസാനിപ്പിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ;
( സി )
കേരളത്തിലെ ഹജ്ജ് തീര്‍ത്ഥാടകരിൽ എണ്‍പത് ശതമാനത്തോളം കോഴിക്കോട് എയർപോർട്ടിൽ നിന്നും യാത്ര​ ചെയ്യുന്നതിനാൽ ഇക്കാര്യത്തിൽ ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കുമോ?
2142.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. പി. ടി. എ. റഹീം
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം വിമാനത്താവളങ്ങളുടെ വികസനത്തിനായി നടത്തിവരുന്ന ശ്രമങ്ങളോട് കേന്ദ്ര സര്‍ക്കാരിന്റെ സമീപനം എപ്രകാരമാണെന്ന് വ്യക്തമാക്കുമോ;
( ബി )
ദേശീയതലത്തില്‍ എയര്‍പോർട്ടുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനായി ലേലത്തില്‍ വച്ചപ്പോള്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടിന്റെ നടത്തിപ്പ് സംസ്ഥാനത്തിന് കൈമാറണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നോ; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ലേലത്തില്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടിനായി ക്വാട്ട് ചെയ്യുന്ന ഉയര്‍ന്ന തുക സംസ്ഥാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നോ; എങ്കിൽ തുടര്‍ന്ന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ഡി )
തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും കൂടുതല്‍ ആഭ്യന്തര, വിദേശ സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്തുമോ; വിശദവിവരം ലഭ്യമാക്കാമോ?
2143.
ശ്രീ. എം. എം. മണി
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി വാട്ടർ മെട്രോയുടെ സവിശേഷതകൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
അത്യാധുനിക സൗകര്യമുള്ളതും വേഗതയേറിയതുമായ പൊതുഗതാഗത സംവിധാനങ്ങൾ സാധാരണക്കാർക്ക് പ്രാപ്യമാക്കുകയെന്ന ഈ സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം സാധ്യമാക്കുന്നതിന് കൊച്ചി വാട്ടർ മെട്രോ സഹായകമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കുമോ;
( സി )
കൊച്ചി വാട്ടർ മെട്രോയുടെ ഒന്നാം ഘട്ട പ്രവർത്തന പുരോഗതിയും ഇതിനായി ചെലവഴിച്ച തുകയും ഏതെല്ലാം മേഖലയിൽ നിന്നാണ് ധനസമാഹരണം നടത്തിയതെന്നുമുള്ള വിശദാംശവും ലഭ്യമാക്കാമോ?
പാര്‍വ്വതി പുത്തനാര്‍ വേളി-ആക്കുളം-വര്‍ക്കല ബോട്ട് സര്‍വ്വീസ് പദ്ധതി
2144.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പാര്‍വ്വതി പുത്തനാര്‍- വേളി- ആക്കുളം- വര്‍ക്കല ബോട്ട് സര്‍വ്വീസ് ആരംഭിക്കുന്ന പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത ബോട്ട് സര്‍വ്വീസ് എന്ന് മുതല്‍ ആരംഭിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത് എന്ന് വിശദമാക്കാമോ; ഈ സര്‍വ്വീസ് സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
2145.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ വാട്ടര്‍ മെട്രോ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 14 ടെര്‍മിനലുകളുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത ടെര്‍മിനലുകള്‍ എന്നത്തേക്ക് പ്രവര്‍ത്തന സജ്ജമാകുമെന്ന് വ്യക്തമാക്കാമോ?
2146.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീമതി ദെലീമ
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ നിലവിലെ പുരോഗതി വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ നഗര ജലഗതാഗതത്തിനായി ഇലക്ട്രിക് ബോട്ടുകളുടെ ലോകത്തിലെ ഏറ്റവും വലിയ സംവിധാനമായി കൊച്ചി വാട്ടര്‍ മെട്രോയെ മാറ്റാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
എങ്കില്‍ പ്രസ്തുത പദ്ധതിയുടെ രണ്ടാം ഘട്ടമായി എന്തെല്ലാം പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തുവരുന്നതെന്ന് അറിയിക്കാമോ;
( ഡി )
പരിസ്ഥിതി സൗഹൃദവും അപകടസാദ്ധ്യത കുറഞ്ഞതും അത്യാധുനിക സൗകര്യങ്ങളും വേഗതയും പ്രദാനം ചെയ്യുന്നതുമായ വാട്ടര്‍ മെട്രോ പദ്ധതി സാദ്ധ്യമായ എല്ലായിടത്തേയ്ക്കും വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
2147.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവളം മുതൽ ബേക്കൽ വരെയുള്ള വെസ്റ്റ് കോസ്റ്റ് കനാൽ നിർമ്മാണ പ്രവ‍ൃത്തിയിൽ ഉൾപ്പെട്ട നീലേശ്വരം-ബേക്കൽ ഭാഗത്ത് പുതുതായി കനാൽ നിർമ്മിക്കേണ്ടതുണ്ടോ; എങ്കില്‍ വിശദാംശങ്ങൾ അറിയിക്കാമോ;
( ബി )
ഇതിനായുള്ള സ്ഥലം ഏറ്റെടുക്കൽ, പദ്ധതി രേഖ തയ്യാറാക്കൽ എന്നിവ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( സി )
ഇതിനുമാത്രമായി എത്ര തുകയാണ് വകയിരുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
2148.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം കനാലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ എപ്രകാരമാണ് പുരോഗമിക്കുന്നത്; റീച്ചുകള്‍ തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതമായി നീളുന്നതിനാല്‍ പദ്ധതി അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ?
2149.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുര്‍ മണ്ഡലത്തിലെ വെട്ടം ഗ്രാമ പഞ്ചായത്തിലുളള പടിയത്ത്പറമ്പ്-ആശാന്‍പടി ഭാഗങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന താനൂര്‍-കൂട്ടായി കനാലിന് കുറുകെയുള്ള വൈശ്യം നടപ്പാലത്തെ ദേശീയ ജലപാത-3-ന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കോണ്‍ക്രീറ്റ് പാലമാക്കി നിര്‍മ്മിക്കുന്നതിനുളള ഭരണാനുമതി ലഭ്യമാക്കുന്ന നടപടി ഏത് ഘട്ടത്തിലാണെന്നുള്ള വിശദവിവരം ലഭ്യമാക്കുമോ?
2150.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇന്‍ലാന്റ് നാവിഗേഷന്‍ വകുപ്പ് മുഖേന പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
2023-24 സാമ്പത്തിക വര്‍ഷം ഭരണാനുമതി ലഭിക്കുന്നതിനായി എന്തെങ്കിലും പദ്ധതികള്‍ സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
2151.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അക്ഷയ പദ്ധതിക്ക് മാത്രമായി ഒരു ഡയറക്ടറെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ബി )
അക്ഷയ സേവന നിരക്കുകളിൽ കഴിഞ്ഞ അഞ്ച് വർഷമായി മാറ്റമില്ലാതെ തുടരുന്നത് കാലോചിതമായി പരിഷ്‌ക്കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( സി )
ശാസ്ത്രീയമായി പഠിക്കാതെ കൂടുതൽ അക്ഷയ കേന്ദ്രങ്ങൾ അനുവദിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്നത് വിശദമാക്കാമോ?
സോഷ്യൽ മീഡിയ ടീം
2152.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിന്റെ ചെലവുകൾക്കായി അനുവദിച്ചിട്ടുള്ള തുക ഇനം തിരിച്ച് വിശദമാക്കുമോ;
( ബി )
പ്രസ്തുത ടീമിൽ നിലവിൽ പ്രവർത്തിക്കുന്നവരുടെ പേരും തസ്തികയും ശമ്പളവും വിദ്യാഭ്യാസയോഗ്യതയും ഓരോരുത്തരെയും നിയമിച്ച തീയതിയും വ്യക്തമാക്കുമോ;
( സി )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ പ്രസ്തുത ടീമിന്റെ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ച തുക എത്രയെന്ന് ഇനം തിരിച്ച് വിശദമാക്കുമോ?
2153.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഭ്യന്തര അറ്റസ്റ്റേഷന്‍ നടത്തി നല്‍കുന്നത് ഏതെല്ലാം സര്‍ട്ടിഫിക്കറ്റുകളിലാണെന്നും ഓരോന്നും അറ്റസ്റ്റ് ചെയ്ത് കിട്ടുന്നതിന് ആവശ്യമായ മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്നും വിശദമാക്കാമോ;
( ബി )
വിദേശ രാജ്യങ്ങളിലേക്ക് പവര്‍ ഓഫ് അറ്റോര്‍ണി ആഭ്യന്തര അറ്റസ്റ്റേഷന്‍ ചെയ്ത് നല്‍കുന്നതിന് എന്തെല്ലാം രേഖകളാണ് ആവശ്യമുള്ളതെന്ന് വ്യക്തമാക്കാമോ?
2154.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നാട്ടില്‍ തിരികെയെത്തിയ പ്രവാസികള്‍ക്കുളള സാന്ത്വന പദ്ധതിയില്‍ അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ ;
( ബി )
പ്രസ്തുത പദ്ധതിയുടെ മാനദണ്ഡപ്രകാരം പത്ത് വര്‍ഷം നാട്ടില്‍ പൂര്‍ത്തിയാക്കിയവര്‍ പ്രവാസി ആനുകൂല്യത്തിനര്‍ഹരല്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത നിബന്ധന ഒഴിവാക്കി മുഴുവന്‍ പ്രവാസികള്‍ക്കും ഇത്തരത്തില്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ നല്‍കാമോ?
2155.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മടങ്ങി വന്ന പ്രവാസി മലയാളികള്‍ക്കും മരണമടഞ്ഞ പ്രവാസി മലയാളികളുടെ ആശ്രിതര്‍ക്കുമായി ആവിഷ്കരിച്ച സാന്ത്വനം പദ്ധതിയ്ക്കായി ഈ സാമ്പത്തിക വര്‍ഷം വകയിരുത്തിയ തുകയുടെയും ചെലവഴിച്ച തുകയുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
മടങ്ങിയെത്തിയ പ്രവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ടുള്ള എൻഡിപിആര്‍ഇഎം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 2023-24 ല്‍ വകയിരുത്തിയ തുക, ചെലവഴിച്ച തുക, തീര്‍പ്പാക്കാനുള്ള അപേക്ഷകരുടെ എണ്ണം എന്നിവ ലഭ്യമാക്കുമോ?
2156.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശ രാജ്യങ്ങളില്‍ കോടതി വ്യവഹാരങ്ങളിലും നിയമക്കുരുക്കുകളിലും ഉള്‍പ്പെട്ടു പോകുന്ന പ്രവാസികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ തലത്തില്‍ എന്തെല്ലാം സഹായങ്ങളാണ് ചെയ്തു കൊടുക്കുവാന്‍ കഴിയുന്നതെന്ന് വിശദമാക്കാമോ?
2157.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നോർക്ക മുഖേന നടപ്പിലാക്കിവരുന്ന സാന്ത്വന പദ്ധതി പ്രകാരം നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം എത്രപേർക്ക് ആനുകൂല്യം നൽകിയിട്ടുണ്ട്; ആയതിന്റെ വിശദാംശം നൽകാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് പ്രവാസിയായി രണ്ട് വർഷം ജോലി ചെയ്തിരിക്കേണ്ടതാണ് എന്ന നിബന്ധന ഒരു വർഷമായി കുറയ്ക്കുന്ന വിഷയം പരിഗണനയിലുണ്ടോയെന്ന് അറിയിക്കാമോ?
2158.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരികെ നാട്ടിലെത്തിയ പ്രവാസികള്‍ക്ക് പുനരധിവാസത്തിനായി രൂപീകരിച്ച് രജിസ്റ്റര്‍ ചെയ്ത എത്ര സ്വാശ്രയ സംഘങ്ങള്‍ മണലൂര്‍ മണ്ഡലത്തിലുണ്ട്;
( ബി )
അതില്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് നോര്‍ക്ക നല്‍കിയ സഹായങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
കുടുംബശ്രീക്ക് നല്‍കുന്നതുപോലെയുള്ള ആനുകൂല്യങ്ങള്‍ ഇത്തരത്തിലുള്ള സ്വാശ്രയസംഘങ്ങള്‍ക്ക് നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
2159.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രവാസി-ഭദ്രത പദ്ധതി പ്രകാരം എത്ര സംരംഭങ്ങള്‍ സംസ്ഥാനത്ത് അനുവദിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ?
2160.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിനോദത്തിനായി മൃഗങ്ങളെ ഉപയോഗിച്ച് മരമടി മത്സരങ്ങൾ നടത്തുന്നതിന് നിലവിൽ നിയമപരമായ അനുമതിയുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ചിറക്കര ഗ്രാമപഞ്ചായത്തിലെ ചിറക്കര ഏലയിൽ 2023 ഒക്ടോബർ മാസത്തിൽ നടന്ന മരമടി മത്സരം നിയമപാലകരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത മത്സരത്തിന്റെ നടത്തിപ്പിനായി വേദിയിൽ ഏതെല്ലാം സർക്കാർ ഉദ്യോഗസ്ഥർ സംബന്ധിച്ചിരുന്നു എന്ന് അറിയിക്കുമോ;
( ഡി )
നിയമവിധേയമല്ലാത്ത മേൽ പ്രവൃത്തി സംബന്ധിച്ച് സംഘാടകർക്കെതിരെ കേസ് എടുത്തിട്ടുണ്ടോ; എങ്കിൽ ആയതിന്റെ വിശദാംശങ്ങളും നിലവിലെ സ്ഥിതിയും അറിയിക്കുമോ?
2161.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഡ്‌സ് ആക്ട് ഷെഡ്യൂൾ 1 പ്രകാരം സഹകരണ സംഘങ്ങളുടെ റെഗുലേറ്റർ സംസ്ഥാന സർക്കാർ ആയതിനാൽ ബഡ്‌സ് ആക്ട് സെക്ഷൻ 4 പ്രകാരം ക്രൈം ചാർജ് ചെയ്യുന്നതിനായി സെക്ഷൻ 27 പ്രകാരം പരാതി നൽകാൻ ബി.എസ്.എൻ.എൽ. കോ ഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പ് കേസിൽ സർക്കാർ ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ;
( ബി )
എത്ര വസ്തുവകകൾ ബഡ്‌സ് ആക്ട് സെക്ഷൻ 7(3) പ്രകാരം കോംപീറ്റന്റ് അതോറിറ്റി അറ്റാച്ച്മെന്റ് ചെയ്തിട്ടുണ്ട്;
( സി )
ഇങ്ങനെയുള്ള താത്കാലികമായ അറ്റാച്ച്മെന്റ് -ൽ ബഡ്‌സ് ആക്ട് സെക്ഷൻ 14 പ്രകാരം എത്രയെണ്ണം കോടതിയിൽ ആപ്പ്ലിക്കേഷൻ ഫയൽചെയ്തിട്ടുണ്ട്; ഇങ്ങനെ കോടതിയിൽ ഫയൽ ചെയ്തതിൽ എത്രയെണ്ണം കോടതി മുഖാന്തരം അബ്സൊല്യൂട്ട് അറ്റാച്ച്മെന്റ് ചെയ്തിട്ടുണ്ട്; വിശദമാക്കാമോ;
( ഡി )
11-10-2023 ൽ കോ ഓപ്പറേറ്റീവ് രജിസ്ട്രാർ അംഗീകരിച്ച അന്വേഷണ റിപ്പോർട്ട് പ്രകാരം ബഡ്‌സ് ആക്ടിലെ ഏതൊക്കെ സെക്ഷനുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ സംഘത്തിലെ പ്രതികൾ ചെയ്തിട്ടുണ്ട്; വിശദമാക്കാമോ;
( ഇ )
ക്രൈം ബ്രാഞ്ച് കണ്ടെടുത്തിട്ടുള്ള വസ്തു വകകളിൽ എത്രയെണ്ണം 31/1/2023 ലെ എഫ്.ഐ.ആര്‍. നമ്പര്‍ 81/2023 ആയി രജിസ്റ്റർ ചെയ്ത് കോംപീറ്റന്റ് അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്; വിശദമാക്കാമോ?
2162.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂർ പോലീസ് സ്റ്റേഷനിലെ എഫ്.ഐ.ആർ. നമ്പർ 1272/2024, മലയിൻകീഴ് പോലീസ് സ്റ്റേഷനിലെ എഫ്.ഐ.ആർ. നമ്പർ 1294/2024 എന്നീ കേസുകളിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കിൽ അറസ്റ്റ് ചെയ്യാതിരിക്കാനുള്ള കാരണമെന്തെന്ന് വ്യക്തമാക്കുമോ; പ്രസ്തുത കേസുകളിൽ പ്രതിക്ക് ഹൈക്കോടതിയിൽ നിന്നും മുൻ‌കൂർ ജാമ്യം ലഭിച്ചിട്ടുണ്ടോ;വ്യക്തമാക്കാമോ;
( ബി )
മേൽപ്പറഞ്ഞ എഫ്.ഐ.ആർ. കളിലെ പ്രതി സംസ്ഥാന സർക്കാർ ജീവനക്കാരനാണോ; എങ്കിൽ ഏത് വകുപ്പിലാണ് സേവനം അനുഷ്ഠിക്കുന്നതെന്ന് വ്യക്തമാക്കുമോ?
2163.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പോലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
2164.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പ്രതിപക്ഷ സംഘടനകള്‍ നടത്തിയ സമരങ്ങളില്‍ എത്ര പോലീസ് ഉദ്യോഗസ്ഥരാണ് ആക്രമണത്തിന് ഇരയായിട്ടുള്ളതെന്നും എത്ര പോലീസ് വാഹനങ്ങളാണ് തകര്‍ത്തിട്ടുള്ളതെന്നും വിശദമാക്കുമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് എത്ര പേര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
2165.
ഡോ. കെ. ടി. ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പോലീസ് സേനയില്‍ കഴിഞ്ഞ ഏഴരവര്‍ഷമായി നടന്നുവരുന്ന സമാനതകള്‍ ഇല്ലാത്ത ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടായിട്ടുളള നേട്ടങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ പോലീസ് സേനയിലേയ്ക്ക് നടത്തിയിട്ടുളള നിയമനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
പോലീസ് സേനയില്‍ വനിതാ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി നടപ്പാക്കിവരുന്ന പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
2166.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ജോലിക്ക് പോകുമ്പോഴും വരുമ്പോഴും സംഭവിക്കുന്ന അപകടം കെ.എസ്.ആർ. റൂൾ 97 ലെ ജോലിയിലിരിക്കെ സംഭവിക്കുന്ന അപകടങ്ങളുടെ ഗണത്തിലാണെന്ന് കേരള ഹൈക്കോടതി റൂളിങ്ങ് നൽകിയിട്ടുണ്ടോ;
( ബി )
കെ.എസ്.ആർ. റൂൾ 103 പ്രകാരം സംസ്ഥാന പോലീസ് സേനയിലെ ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി സമയത്തുള്ള അപകടത്തിനും തുടർന്നുള്ള ചികിത്സയ്ക്കും അനുവദിക്കുന്ന ഹോസ്പിറ്റൽ ലീവിനും ഇതേ വ്യാഖ്യാനം നൽകി ഹൈക്കോടതി റൂളിങ്ങിന് സമാനമായി പരിഷ്കരിക്കുവാൻ സർക്കാർ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
ഇതേ ആവശ്യം ഉന്നയിച്ച് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഫയൽ ചെയ്യപ്പെട്ട ഓ.എ.(ഇ.കെ.എം.) 1911/2022 കേസിൽ സർക്കാർ സത്യവാങ്ങ്മൂലം നൽകിയോ; ഇല്ലെങ്കിൽ ആയതിന് കാരണം വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത കേസ് ഫയൽ ചെയ്ത ജീവനക്കാരിക്ക് കേസ് ഫയൽ ചെയ്തു എന്ന കാരണത്താൽ 2022 സെപ്തംബർ മാസത്തെ ശമ്പളം തടഞ്ഞ് വെച്ചിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത ജീവനക്കാരിക്ക് അർഹതപ്പെട്ട അവധി, ആർജിത അവധി,സറണ്ടർ അടക്കമുള്ള ആനുകുല്യങ്ങൾ കേസിൽ വിധി വന്ന് ലീവ് ക്രമപ്പെടുത്തുന്നത് വരെ തടഞ്ഞ് വെച്ചിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഇ )
പ്രസ്തുത കേസിൽ തീർപ്പ് കൽപ്പിക്കുന്നതുവരെ തർക്കമുള്ള അവധി നീക്കി വെച്ച് അർഹതപ്പെട്ട ശമ്പളവും അവധി ആനുകൂല്യങ്ങളും അനുവദിച്ച് കൊടുക്കുവാൻ സർക്കാർ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
2167.
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. പി. ഉബൈദുള്ള
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടാകുന്ന കൊലപാതകങ്ങൾ ഉൾപ്പെടെയുളള അക്രമ സംഭവങ്ങൾ മുൻകൂട്ടി തിരിച്ചറിയാൻ പോലീസിന് കഴിയുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
വിവര ശേഖരണത്തിൽ സ്പെഷ്യൽ ബ്രാഞ്ച് വീഴ്ച വരുത്തുന്നതായുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( സി )
സ്ഥിരമായി സംഘർഷങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങളെയും ഗുണ്ടാ സംഘങ്ങളെയും നിരീക്ഷിച്ച് കുറ്റകൃത്യങ്ങൾ തടയുന്നതിന് ആവശ്യമായ നിർദ്ദേശം നൽകുമോ?
2168.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈക്കം താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയോട് ചേർന്ന് നിലനിന്നിരുന്ന പോലീസ് എയിഡ് പോസ്റ്റ് നിർത്തലാക്കിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;വിശദമാക്കാമോ;
( ബി )
കൊലപാതകമടക്കം നിരവധി ക്രിമിനൽ ആക്രമണങ്ങൾ സർക്കാർ ആശുപത്രി ജീവനക്കാർക്കെതിരെ തുടർച്ചയായി ഉണ്ടായി വരുന്ന സാഹചര്യത്തിൽ പ്രസ്തുത എയിഡ് പോസ്റ്റ് പുന:സ്ഥാപിക്കുവാൻ നടപടി സ്വീകരിക്കുമോ?
2169.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. പി. ഉബൈദുള്ള
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മയക്കുമരുന്ന്, മദ്യപാനം എന്നിവ മൂലമുണ്ടാകുന്ന കുറ്റകൃത്യങ്ങൾ വർദ്ധിച്ച് വരുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
ഇത്തരം കേസ്സുകൾ പ്രത്യേകമായി കൈകാര്യം ചെയ്യുന്നതിന് എന്തെങ്കിലും പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
മദ്യ-മയക്കുമരുന്ന് സംഘങ്ങളിൽ നിന്നും പോലീസുകാർക്കെതിരെ അക്രമങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഇവർക്ക് മതിയായ സുരക്ഷാ ഉപകരണങ്ങൾ നൽകാൻ നടപടി സ്വീകരിക്കുമോ?
തൊഴിലിടങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന മാനസിക പീഡനം
2170.
ശ്രീമതി ഉമ തോമസ്
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴിലിടങ്ങളിൽ സ്ത്രീകൾ മാനസിക പീഡനത്തിന് ഇരയാകുന്ന സംഭവങ്ങൾ വർദ്ധിച്ച് വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
തൊഴിലിടത്തിലെ സമ്മർദ്ദം താങ്ങാനാകാതെ പരവൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആത്മഹത്യ ചെയ്ത സംഭവം ഗൗരവമായി കാണുന്നുണ്ടോ;
( സി )
ഇത് സംബന്ധിച്ച് എന്തൊക്കെ അന്വേഷണങ്ങളാണ് നടത്തുന്നതെന്ന് വ്യക്തമാക്കുമോ?
2171.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി കുറ്റവിമുക്തനാക്കിയത് കേസന്വേഷണത്തിന്റെ വീഴ്ച മൂലമാണെന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ;
( ബി )
ശാസ്ത്രീയമായി തെളിവ് ശേഖരിക്കുന്നതിന് മന:പൂർവ്വമായ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
( സി )
പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമം ചുമത്താതിരുന്നത് കേസിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ;
( ഡി )
ഈ കേസുമായി ബന്ധപ്പെട്ട് എന്തെല്ലാം തുടർനടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
2172.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം പരവൂർ മുൻസിഫ്/മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് ​പ്രോസിക്യൂട്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടോ;
( ബി )
സഹപ്രവർത്തകരിൽ നിന്നുണ്ടായ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കുറ്റക്കാർക്കെതിരെ എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
2173.
ശ്രീമതി ഉമ തോമസ്
ശ്രീമതി കെ. കെ. രമ
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പരവൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ഉൾപ്പെടെ ചുമത്തി എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ടോ;
( ബി )
നിയോഗിക്കപ്പെട്ട ജോലി ചെയ്യാത്ത സഹപ്രവര്‍ത്തകനെയും അതിന് പിന്തുണ നല്‍കുന്നവരെയും ചോദ്യം ചെയ്തതിനെ തുടർന്ന് അവരിൽ നിന്നും ഉണ്ടായ മാനസിക പീഡനം താങ്ങാനാവാതെയാണ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആത്മഹത്യ ചെയ്തത് എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ കുറ്റക്കാർക്കെതിരെ ആത്മഹത്യ പ്രേരണാ കുറ്റത്തിന് കേസ് എടുക്കാൻ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2174.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി കേന്ദ്രീകരിച്ച് നടന്ന ഗോള്‍ഡ് പാലസ് ജുവലറി നിക്ഷേപ തട്ടിപ്പ് സംബന്ധിച്ച അന്വേഷണ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തട്ടിപ്പിനിരയായവര്‍ക്കു നീതി ലഭിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കുമോ?
2175.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച് ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് 310/ജി.സി.ഡബ്ല്യൂ/ 2021 നമ്പറായി നല്‍കിയ കത്തില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ; പ്രസ്തുത ആവശ്യം സംബന്ധിച്ച ഫയല്‍ നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
ശബരിമല തീര്‍ത്ഥാടനകാലത്തെ 90 ശതമാനത്തോളം വാഹനങ്ങളും കടന്ന് പോകുന്ന സ്ഥലമെന്നത് പരിഗണിച്ച് പ്രസ്തുത യൂണിറ്റ് സ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
2176.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റോഡുവക്കില്‍ അലക്ഷ്യമായി കേബിളുകള്‍ ഇടുന്നത് നിമിത്തം വാഹനാപകടങ്ങള്‍ ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാത്തത് കാരണം ഉണ്ടാകുന്ന ഇത്തരം അപകടങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്ക് എതിരെ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ:;
( ബി )
ആവശ്യം കഴിഞ്ഞ കേബിളുകള്‍ റോഡരികില്‍ ഉപേക്ഷിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇവ നീക്കം ചെയ്യാന്‍ കൈക്കൊണ്ട നടപടികള്‍ വിശദമാക്കാമോ?
2177.
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമായി തുടരുന്നത് സർക്കാർ പരിശോധിച്ചിട്ടുണ്ടോ;
( ബി )
ഇത്തരം തട്ടിപ്പുകൾ തടയുന്നതിന് നിലവിൽ എന്തെല്ലാം സംവിധാനങ്ങളാണുളളത്;
( സി )
ഇതു തട്ടിപ്പുകളെ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനും, തട്ടിപ്പു സംഘങ്ങളെ നിയന്ത്രിക്കുന്നതിനും എന്തെല്ലാം പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
2178.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കോസ്റ്റൽ പോലീസ് സ്റ്റേഷനുകളിൽ എത്ര ബോട്ട് ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്; തസ്തിക തിരിച്ചുള്ള വിശദാംശം വ്യക്തമാക്കുമോ;
( ബി )
കടലിൽ അപകടങ്ങൾ ഉണ്ടാകുമ്പോൾ രക്ഷാപ്രവർത്തനം നടത്തുന്നതിന് മാതൃകാപരമായി പ്രവർത്തിക്കുന്ന മേൽപ്പറഞ്ഞവരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വർദ്ധിപ്പിച്ച് നൽകുന്നതിനും നിയമനം സ്ഥിരപ്പെടുത്തുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം നൽകാമോ?
2179.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം പോലീസ് സ്റ്റേഷന്‍ പരിധി ഏറെ വിസ്തൃതമായതിനാലും പാലക്കാട്, മലപ്പുറം ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന പ്രദേശമായതിനാലും കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്ന റിപ്പോര്‍ട്ട് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കുന്നംകുളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അപകടമരണങ്ങള്‍, മയക്കുമരുന്ന് വ്യാപകമാകുന്നതും ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുന്നതും പ്രസ്തുത സ്റ്റേഷനിലെ പരിമിതമായ പോലീസ് സേനയ്ക്ക് ഏറെ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നു എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പെരുമ്പിലാവ് കേന്ദ്രമായി പുതിയ പോലീസ് സ്റ്റേഷന്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ?
2180.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട പോലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികളുടെ നിലവിലത്തെ സ്ഥിതി അറിയിക്കുമോ;
( ബി )
പ്രസ്തുത കെട്ടിട നിർമ്മാണത്തിന് കണ്ടെത്തിയ സ്ഥലം അനുയോജ്യമല്ലെന്ന് തീരുമാനമെടുത്തിട്ടുണ്ടോ; എങ്കിൽ പകരം സ്ഥലം കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത കെട്ടിട നിർമ്മാണം പൂർത്തിയാക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ സമയപരിധി നിശ്ചയിച്ച് പ്രവൃത്തി നടപ്പിലാക്കുമോ?
2181.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവളം നിയോജകമണ്ഡലത്തിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബാലരാമപുരം പോലീസ് സ്റ്റേഷന് സ്ഥലം ഏറ്റെടുത്ത് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് സ്വീകരിച്ച നടപടികൾ എന്തൊക്കെ എന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പോലീസ് സ്റ്റേഷനിലെ ഡിപ്പാർട്ട്മെന്റ് സ്ഥലത്ത് തന്നെ പ്രവർത്തിക്കുന്ന ഔട്ട് പോസ്റ്റിനോട് ചേർന്നുള്ള സ്കൂളിന്റെ സ്ഥലം കൂടി ഏറ്റെടുത്ത് ബാലരാമപുരം ജംഗ്ഷനിൽ തന്നെ പോലീസ് സ്റ്റേഷൻ കെട്ടിടം നിർമ്മിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
2182.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ എടക്കരയില്‍ സ്ഥിതി ചെയ്യുന്ന പോലീസ് സ്റ്റേഷന്‍ 60 വര്‍ഷത്തോളമായി വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന വിവരം സര്‍ക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പോലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഭൂമി തരം മാറ്റുന്നതിനുള്ള സംസ്ഥാനതല സമിതി അതിന്റെ റിപ്പോര്‍ട്ട് സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ അത് ലഭ്യമാക്കാമോ;
( സി )
2008-ലെ കേരള നെൽവയൽ -തണ്ണീർത്തട സംരക്ഷണ ആക്റ്റ് വകുപ്പ് 27എ(8) പ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി പൊതു ആവശ്യത്തിന് പരിവര്‍ത്തനപ്പെടുത്താന്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച് തിരുത്താന്‍ വകുപ്പ് 27എ(9) പ്രകാരം സര്‍ക്കാരിന് അധികാരമുണ്ടോ; എങ്കിൽ പ്രസ്തുത വകുപ്പ് പ്രകാരം മേൽപ്പറഞ്ഞ ഭൂമി പരിവർത്തനപ്പെടുത്തുന്ന കാര്യം സർക്കാർ പരിഗണിക്കുമോ; വിശദമാക്കാമോ;
( ഡി )
പൊതു ആവശ്യങ്ങള്‍ക്ക് ഭൂമി പരിവര്‍ത്തനപ്പെടുത്താനുള്ള തീരുമാനമെടുക്കാന്‍ മന്ത്രിസഭാ യോഗത്തിന് കഴിയുന്നതാണോയെന്ന് അറിയിക്കാമോ; 2016 മുതല്‍ ഇതേ ആവശ്യത്തിന്മേല്‍ മന്ത്രിസഭാ യോഗം എത്ര തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും അറിയിക്കാമോ?
2183.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷന്റെ നിർമ്മാണ പുരോഗതി വിശദമാക്കുമോ;
( ബി )
മാവോയിസ്റ്റ് ഭീഷണി നിലനിൽകുന്ന പ്രസ്തുത പോലീസ് സ്റ്റേഷനിൽ എന്തൊക്കെ സൗകര്യങ്ങളാണ് ഉൾപ്പെടുത്തുക എന്ന് വിശദമാക്കാമോ;
( സി )
നിലവിലെ പ്രവൃത്തികളിൽ സ്റ്റേഷന്റെ ചുറ്റുമതിൽ ഉൾപ്പെടുന്നുണ്ടോ; ഇല്ലെങ്കിൽ സ്റ്റേഷന്റെ സുരക്ഷാ പ്രാധാന്യം കണക്കിലെടുത്ത് ചുറ്റുമതിൽ നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2184.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈക്കം മണ്ഡലത്തിലെ കല്ലറയിൽ അനുവദിക്കപ്പെട്ട മാഞ്ഞൂർ പോലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ഫർണിഷിങ്, നെറ്റ് വർക്കിംഗ് തുടങ്ങിയ ജോലികൾക്ക് ആവശ്യമായ തുക അനുവദിക്കുന്നത് സംബന്ധിച്ച വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത തുക അനുവദിക്കുന്നതിൽ എന്തെങ്കിലും തടസ്സമുണ്ടോ; വിശദമാക്കാമോ?
2185.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവല്ല പുളിക്കീഴ് പോലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
ബാക്കിയുള്ള നിർമ്മാണ പ്രവൃത്തികൾക്ക് ആവശ്യമായ തുക ഒന്നിച്ച് അനുവദിച്ച് കെട്ടിട നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ എന്ന് വിശദമാക്കാമോ?
2186.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ ആഭ്യന്തര വകുപ്പിന്റെ കീഴിൽ ഏതൊക്കെ ഓഫീസുകൾക്കാണ് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നത്; വിശദാംശങ്ങൾ അറിയിക്കാമോ;
( ബി )
ഇത് എന്നത്തേക്ക് പൂർത്തിയാക്കാനാകും എന്ന് വിശദമാക്കാമോ?
2187.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ശോച്യാവസ്ഥയിലായ കോഴഞ്ചേരി പോലീസ് സ്റ്റേഷന് കെട്ടിടം നിർമ്മിക്കുന്നതിന് ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടി ഇപ്പോൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഫണ്ട് അനുവദിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
2188.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
എഫ്.ഐ.ആർ.നമ്പർ 1176 കാസർഗോട് പോലീസ് ഏത് തീയതിയിലാണ് രജിസ്റ്റർ ചെയ്തതതെന്ന് വ്യക്തമാക്കാമോ; പ്രസ്തുത എഫ്.ഐ.ആർ-ന് ആസ്പദമായ സംഭവം നടന്നതെപ്പോഴാണെന്ന് വ്യക്തമാക്കാമോ; സംഭവത്തെക്കുറിച്ചുള്ള വിശദാംശം നൽകാമോ;
( ബി )
സംഭവം നടന്ന് എത്ര ദിവസം കഴിഞ്ഞതിന് ശേഷമാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതെന്ന് വ്യക്തമാക്കാമോ; കാലതാമസം ഉണ്ടായിട്ടുണ്ടെങ്കിൽ കാരണമെന്താണെന്ന് വ്യക്തമാക്കാമോ;
( സി )
കേസിൽ എത്ര പ്രതികളാണുളളതെന്നും ചുമത്തിയ വകുപ്പുകൾ ഏതൊക്കെയാണെന്നും വ്യക്തമാക്കാമോ;
( ഡി )
പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണമെന്താണെന്ന് വ്യക്തമാക്കാമോ;
( ഇ )
എഫ്.ഐ.ആർ. നമ്പർ 1176-ൽ പറഞ്ഞ കുറ്റകൃത്യം ചെയ്യാനുണ്ടായ കാരണവും സാഹചര്യവും എന്താണെന്ന വിവരം ലഭ്യമായിട്ടുണ്ടോ; വ്യക്തമാക്കാമോ;
( എഫ് )
പ്രതികൾ മുൻപ് ഏതെങ്കിലും കേസ്സിൽ ഉൾപ്പെട്ടിരുന്നുവോ; എങ്കിൽ വിശദാംശം നൽകാമോ; പോലീസല്ലാതെ മറ്റേതെങ്കിലും ഏജൻസി ഈ കേസ് അന്വേഷിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം നൽകാമോ; ഇല്ലെങ്കിൽ അതിന് സാധ്യത ഉണ്ടോ എന്ന് വ്യക്തമാക്കാമോ?
2189.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം റൂറൽ പോലീസ് ജില്ലയിൽ നിന്നും പുനലൂരിൽ ഒരു ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് ആരംഭിക്കുന്നതിനായി അയച്ചിട്ടുള്ള പ്രൊപ്പോസൽ പോലീസ് ആസ്ഥാനത്ത് നിന്നും സർക്കാരിലേക്ക് ലഭ്യമാക്കിയിട്ടുണ്ടോ; ആയതിന്റെ വിശദാംശങ്ങൾ നൽകാമോ;
( ബി )
എങ്കിൽ, പോലീസ് ആസ്ഥാനത്ത് നിന്നും പ്രൊപ്പോസലിന്മേൽ തയ്യാറാക്കിയ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
തമിഴ്‌നാട് അതിർത്തിയോട് ചേർന്നതും നാഷണൽ ഹൈവേ 744, മലയോര ഹൈവേ എന്നിവ കടന്ന് പോകുന്നതും പി.ഡബ്ല്യു.ഡി. യുടെ വിവിധ റോഡുകൾ സംഗമിക്കുകയും ചെയ്യുന്ന പുനലൂരിൽ ഒരു ട്രാഫിക്ക് പോലീസ് സ്റ്റേഷൻ അനുവദിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിയ്ക്കുമോ; വിശദമാക്കാമോ?
2190.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര ജനറൽ ആശുപത്രിയിലെ പോലീസ് ഔട്ട് പോസ്റ്റിൽ എല്ലാ ദിവസവും രാത്രി കാലങ്ങളിൽ പോലീസിന്റെ സേവനം ലഭ്യമാക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഔട്ട് പോസ്റ്റിൽ എത്രപേരെയാണ് ഡ്യൂട്ടിയ്ക്ക് നിയമിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
2191.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും സ്ഥാപിക്കേണ്ട നിരീക്ഷണ ക്യാമറക​ളെ സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ;
( സി )
ഈ പദ്ധതിയുടെ നടത്തിപ്പ് എപ്രകാരമാണെന്ന് വിശദമാക്കുമോ?
2192.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം, ഓണ്‍ലൈന്‍ ഗെയിം ആസക്തി എന്നിവ മൂലം ഉണ്ടാകുന്ന സ്വഭാവ വൈകല്യങ്ങള്‍ക്ക് ചികിത്സ തേടിയെത്തുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കുട്ടികളിലെ ഡിജിറ്റല്‍ ആസക്തി മാറ്റാനും സുരക്ഷിത ഇന്റര്‍നെറ്റ് ഉപയോഗം പഠിപ്പിക്കാനും കേരള പോലീസ് ഡി-ഡാഡ് എന്ന പേരില്‍ ഒരു പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
നിലവില്‍ എവിടെയെല്ലാമാണ് ഡി-ഡാഡ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്; എല്ലാ ജില്ലകളിലും ഡി-ഡാഡ് സെന്ററുകള്‍ തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2193.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന പോലീസിലെ റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സ് (ആർ.ആർ.ആർ.എഫ്.) വിഭാഗത്തിൽ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർ അമിത ജോലിഭാരം കാരണം കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നതായുള്ള വാർത്തകൾ സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ; എങ്കിൽ വ്യക്തമാക്കുമോ;
( ബി )
ഈ സാഹചര്യത്തിൽ പ്രസ്തുത സേനയുടെ അംഗബലം ഉയർത്തുന്നതിനും മാനസിക സമ്മർദ്ദവും ആരോഗ്യ പ്രശ്നങ്ങളും ഒഴിവാക്കുന്ന രീതിയിൽ ഡ്യൂട്ടി ക്രമീകരണം നടത്തുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമോ; എങ്കിൽ വിശദാംശം നൽകുമോ?
2194.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറി വകുപ്പിലെ ജോലി ഭാരം സംബന്ധിച്ചും പുതിയ തസ്തികകൾ സൃഷ്ടിക്കുന്നത് സംബന്ധിച്ചും ഉദ്യോഗസ്ഥ ഭരണ വകുപ്പിന്റെ വർക് സ്റ്റഡി റിപ്പോർട്ട് സർക്കാരിന് നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ വർക് സ്റ്റഡി സിറ്റിംഗുകൾ കഴിഞ്ഞിട്ടും റിപ്പോർട്ട് സമർപ്പിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ; റിപ്പോർട്ട് എന്നത്തേയ്ക്ക് ലഭ്യമാവും; വിശദമാക്കാമോ;
( ബി )
കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറി വകുപ്പിലെ രാസ പരിശോധന ലാബുകളിൽ ജോലി ഭാരം കുറയ്ക്കുന്നതിനായി പുതിയ തസ്തികകൾ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് വകുപ്പിൽ നിന്ന് അപേക്ഷ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഈ വിഷയത്തില്‍ എന്ത് തീരുമാനമാണ് എടുത്തിട്ടുള്ളത്; വിശദമാക്കാമോ;
( സി )
കെമിക്കൽ എക്സാമിനേഷൻ വകുപ്പിലെ രാസ പരിശോധന ലാബുകളിൽ 2023 ഡിസംബർ മാസത്തിലെ കണക്ക് അനുസരിച്ച് 59389 കേസുകളിലായി 180515 സാമ്പിൾ പരിശോധനക്കായി കെട്ടി കിടക്കുന്നതായുളള വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത്രയും രാസ പരിശോധന സാമ്പിളുകള്‍ കെട്ടി കിടക്കുന്നത് കൊണ്ട് വിവിധ ലഹരിവസ്തുക്കളുടെ കേസുകളിൽ കുറ്റവാളികൾക്ക് ജാമ്യം ലഭിക്കുന്നതായ കാര്യം പരിശോധിച്ചിട്ടുണ്ടോ; പരിശോധിക്കേണ്ട സാമ്പിള്‍സിന്റെ എണ്ണം അനുസരിച്ച് സയന്റിഫിക് ഓഫീസർമാരുടെ എണ്ണം കുറവാണ് എന്ന പ്രശ്നം പരിഹരിക്കാൻ എന്ത് നടപടിയാണ് പരിഗണനയിൽ ഉള്ളത്; വിശദമാക്കാമോ;
( ഡി )
കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയില്‍ നിന്നുളള രാസപരിശോധനാഫലം വൈകുന്നത് സംബന്ധിച്ച കോടതി പരാമർശങ്ങളും പത്ര വാർത്തകളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ഇ )
കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറി വകുപ്പിലെ രാസ പരിശോധന ലാബുകളിൽ കഴിഞ്ഞ പത്ത് വർഷത്തിൽ ഓരോ വർഷവും പരിശോധനക്ക് ലഭിച്ച സാമ്പിള്‍സിന്റെ എണ്ണം, മുൻ വർഷത്തെ അപേക്ഷിച്ച് സാമ്പിൾസിൽ വന്ന വർദ്ധനവിന്റെ ശതമാനം, ഓരോ വർഷവും പരിശോധന പൂർത്തിയായതിന്റെ എണ്ണം, പെന്‍ഡിംഗിന്റെ എണ്ണം, അതത് വർഷങ്ങളിൽ പരിശോധനക്കായി ഉണ്ടായിരുന്ന സയന്റിഫിക് ഓഫീസർമാരുടെ എണ്ണം എന്നീ വിവരങ്ങൾ ലഭ്യമാക്കാമോ ?
2195.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 17-04-2023-ൽ നിലവിൽ വന്ന എം.എസ്.പി. ബറ്റാലിയൻ സിവിൽ പോലീസ് ഓഫീസർ തസ്തികയുടെ (കാറ്റഗറി നമ്പർ 530/2019) റാങ്ക് പട്ടികയിൽ നിന്നും എത്രപേർക്ക് നിയമന ഉത്തരവ് നൽകിയിട്ടുണ്ട് എന്നറിയിക്കാമോ;
( ബി )
പ്രസ്തുത തസ്തികയിൽ നേരിട്ടുള്ള നിയമനത്തിനായി നിലവിൽ എത്ര ഒഴിവുകൾ ഉണ്ട് എന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത തസ്തികയിലെ പ്രതീക്ഷിത ഒഴിവുകൾ പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( ഡി )
കെ.എ.പി. 6 ബറ്റാലിയനിലേക്കുള്ള നിയമനങ്ങളും പ്രസ്തുത റാങ്ക് പട്ടികയിൽ നിന്നും നികത്താമോ എന്ന് പരിശോധിക്കാമോ?
2196.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കേരള പോലീസ് വകുപ്പിന് കീഴിൽ ഫോറൻസിക് സയൻസ് ലാബിലേയ്ക്കുള്ള സയന്റിഫിക് ഓഫീസർ തസ്തികയിലേയ്ക്കുള്ള നിയമനത്തിന് അപേക്ഷിക്കുന്നതിന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അംഗീകാരത്തോടെ കേരള പോലീസ് അക്കാദമി നടത്തുന്ന എം.എസ്.സി. ഫോറൻസിക് സയൻസ് കോഴ്സ് കഴിഞ്ഞവരെ പരിഗണിക്കുന്നുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ;
( ബി )
കേരളത്തിൽ എം.എസ്.സി. ഫോറൻസിക് സയൻസ് കോഴ്സ് ആരംഭിക്കുന്നതിനായി സംസ്ഥാന പോലീസ് മേധാവി ശിപാർശ നൽകിയിരുന്നോ; പ്രസ്തുത കോഴ്സ് നടത്തുന്നത് വഴി മേൽപ്പറഞ്ഞ തസ്തികയിലേയ്ക്കുള്ള നിയമനം ലഭിക്കുന്നവർക്ക് അധിക പരിശീലനം നൽകേണ്ടതില്ലെന്നും അതുവഴി സർക്കാരിനുണ്ടാകുന്ന ബാധ്യത ഒഴിവാക്കാമെന്നും വിലയിരുത്തിയിരുന്നോ; വിശദീകരിക്കുമോ;
( സി )
പ്രസ്തുത കോഴ്സിനെ പി.എസ്.സി. യോഗ്യതകളിൽ ഉൾപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതിന് കാരണമെന്ത്; വിശദീകരിക്കാമോ;
( ഡി )
സംസ്ഥാനത്ത് നിന്നും ഫോറൻസിക് സയൻസ് കോഴ്സ് കഴിഞ്ഞ വിദ്യാർത്ഥികൾ കേന്ദ്ര ഫോറൻസിക് സയൻസ് ലാബുകളിൽ താൽക്കാലിക ജീവനക്കാരായി സേവനം നോക്കുന്ന നിലവിലെ സ്ഥിതി ഒഴിവാക്കുന്നതിനായി പി.എസ്.സി. യോഗ്യതകളിൽ പ്രസ്തുത കോഴ്സ് ഉൾപ്പെടുത്തുന്നതിനും കേരള പോലീസ് അക്കാദമി നടത്തുന്ന എം.എസ്.സി. ഫോറൻസിക് സയൻസ് കോഴ്സ് കഴിഞ്ഞവർക്ക് മേല്പറഞ്ഞ തസ്തികയിലേയ്ക്കുള്ള നിയമനത്തിന് മുൻഗണന നൽകുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ഇ )
കേരളത്തിലെ ഫോറൻസിക് സയൻസ് ലാബുകളിലെ സയന്റിഫിക് ഓഫീസർ തസ്തികയിലേയ്ക്കുള്ള നിയമനത്തിന് എം.എസ്.സി. ഫോറൻസിക് സയൻസ് കോഴ്സ് കൂടി ഉൾപ്പെടുത്തണമെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത് ലഭിച്ചിരുന്നോ; ലഭിച്ചെങ്കിൽ ഇതിനെത്തുടർന്ന് സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്ന് വെളിപ്പെടുത്തുമോ?
2197.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പോലീസ് കോൺസ്റ്റബിൾ നിയമനത്തിനായുള്ള കാറ്റഗറി നമ്പർ 530/2019 പ്രകാരമുള്ള റാങ്ക് ലിസ്റ്റിൽ നിന്നുമുള്ള നിയമനത്തിനായി ഓരോ ബറ്റാലിയനിൽ നിന്നും റിപ്പോർട്ട് ചെയ്ത ഒഴിവുകൾ എത്രയെന്നും പ്രസ്തുത ഒഴിവുകൾ എതൊക്കെ വർഷങ്ങളിലേതാണെന്നും അറിയിക്കുമോ; ഇപ്രകാരമുള്ള ഒഴിവുകൾ സംജാതമായതിന്റെ വിവരങ്ങൾ കൂടി നൽകാമോ;
( ബി )
വകുപ്പിലെ ജീവനക്കാരുടെ സ്ഥാനക്കയറ്റം, വിരമിക്കൽ, കെ.സി.പി. ട്രാൻസ്ഫർ, ഡെപ്യുട്ടേഷൻ എന്നിവയ്ക്കാനുപാതികമായി എത്ര ഒഴിവുകൾ കൂടി പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ സംജാതമാകുമെന്ന് അറിയിക്കാമോ?
2198.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാറ്റഗറി നമ്പര്‍ 657/2017 നോട്ടിഫിക്കേഷൻ മുഖാന്തിരം തിരുവനന്തപുരം ജില്ലയില്‍ പോലീസ് കോണ്‍സ്റ്റബിൾ തസ്തികയില്‍ 30.07.2019 മുതല്‍ 02.07.2020 വരെ എത്ര നിയമനശിപാര്‍ശകളാണ് നല്‍കിയിട്ടുള്ളത് എന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത നിയമനങ്ങളില്‍, റാങ്ക് പട്ടിക കാലാവധി അവസാനിക്കാന്‍ പോകുന്നു എന്ന കാരണത്താല്‍ 2021, 2022 വര്‍ഷങ്ങളില്‍ ഉണ്ടായേക്കാവുന്ന ഒഴിവുകള്‍ 2020-ല്‍ തന്നെ പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;
( സി )
ഉണ്ടെങ്കില്‍ അങ്ങനെ റിപ്പോര്‍ട്ട് ചെയ്ത് നല്‍കിയ ഒഴിവുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2199.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പോലീസ് സേനയില്‍ സേവനത്തിലിരിക്കവെ മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതര്‍ക്ക് ആശ്രിത നിയമനം നല്‍കുന്നതില്‍ വര്‍ഷങ്ങളുടെ കാലതാമസം നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ആയത് പരിഹരിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
പോലീസ് സേനയില്‍ ആശ്രിത നിയമനത്തിന് കാലതാമസം നേരിടുന്ന സാഹചര്യത്തില്‍ അപേക്ഷകര്‍ക്ക് മറ്റ് വകുപ്പുകളില്‍ നിയമനം ലഭിക്കുവാന്‍ ഓപ്ഷന്‍ നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ;
( ഡി )
വിവിധ വകുപ്പുകളിലെ ആശ്രിത നിയമന അപേക്ഷകള്‍ ക്രോഡീകരിച്ച് ഏകീകൃത ലിസ്റ്റാക്കി പ്രസ്തുത ലിസ്റ്റില്‍ നിന്നും സീനിയോറിറ്റി അനുസരിച്ച് നിയമനം നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
2200.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സിവില്‍ സര്‍വ്വീസിലെ അഴിമതി ഇല്ലാതാക്കുന്നതിനായി ഈ സർക്കാർ സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എത്ര അഴിമതി കേസുകളാണ് സംസ്ഥാന വിജിലന്‍സ് കണ്ടെത്തിയിട്ടുള്ളതെന്ന് അറിയിക്കുമോ; ഇതില്‍ ഏതെല്ലാം വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്ന് വിശദമാക്കുമോ?
2201.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിൽ എത്ര കുടുംബകോടതികൾ ഉണ്ട്; വിശദാംശങ്ങൾ നൽകാമോ;
( ബി )
വടകര കുടുംബകോടതിയുടെ പരിധിയിൽ ഏതൊക്കെ താലൂക്കുകളാണ് ഉൾപ്പെട്ടിട്ടുള്ളത്; നിലവിൽ വടകര കുടുംബ കോടതിയിൽ എത്ര കേസുകൾ പരിഗണനയിൽ ഉണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
നിലവിൽ പരിഗണനയിൽ ഉള്ള കേസുകൾ തീർപ്പാക്കുന്നതിന് താലൂക്ക് തല അദാലത്തുകൾ പരിഗണിക്കുന്നുണ്ടോ;
( ഡി )
പേരാമ്പ്രയിൽ കുടുംബകോടതി അനുവദിക്കണമെന്ന് പേരാമ്പ്ര ബാർ അസോസിയേഷന്റെ നിവേദനം ലഭിച്ചിട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യം സർക്കാറിന്റെ പരിഗണനയിലുണ്ടോ?
2202.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കോടതികളില്‍ ഇ-ഫയലിംഗ് സംവിധാനം നിലവില്‍ വന്നതോടെ അഭിഭാഷക ക്ലര്‍ക്കുമാര്‍ തൊഴില്‍ പ്രതിസന്ധി നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഇ-ഫയലിംഗ് സംവിധാനത്തില്‍ കൈയെഴുത്ത് പ്രതി സ്വീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( സി )
പകര്‍പ്പ് അപേക്ഷകള്‍ ഇ-ഫയലിംഗില്‍ നിന്ന് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ഡി )
കോടതികളില്‍ ഇ-സേവാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
2203.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹൈക്കോടതി നിർദ്ദേശിച്ചിട്ടും സംസ്ഥാനത്തെ സിവിൽ- ക്രിമിനൽ കോടതി ജീവനക്കാരുടെ സംയോജനം മന്ദഗതിയിലാകുന്നതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
സംയോജനം സംബന്ധിച്ച് ഹോം (എൽ) സെക്ഷന്റെ പരിഗണനയിലിരിക്കുന്ന ഫയലിലെ നടപടികള്‍ വേഗത്തിലാക്കുമോ; സംയോജനം സംബന്ധിച്ച ഫയൽ ലക്ഷ്യം കാണാത്തത് എന്തെങ്കിലും തടസ്സം നേരിടുന്നതിനാലാണോ; വിശദമാക്കുമോ?
2204.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ കോടതി കെട്ടിട നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ അവസ്ഥ എന്താണ് എന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിച്ച് എന്നത്തേയ്ക്കു ഉദ്ഘാടനം ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( സി )
പ്ലാനില്‍ പറഞ്ഞിരിക്കുന്ന എല്ലാ ഘടകങ്ങളും പൂര്‍ത്തീകരിക്കുന്നതിനായി എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഭരണാനുമതി നല്‍കുന്നതിനുളള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
2205.
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോടതികളിൽ എത്തുന്ന പോക്സോ കേസുകൾ ഒത്തുതീർപ്പാക്കാൻ പബ്ലിക് ​പ്രോസിക്യൂട്ടർമാർ ഇടനിലക്കാരാകുന്നതായി ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിട്ടുണ്ടോ;
( ബി )
കോടതിയിലെത്തുന്ന പോക്സോ കേസുകൾ പരിശോധിക്കാൻ എന്തെങ്കിലും നിർദേശം നൽകിയിട്ടുണ്ടോ;
( സി )
ഇടനിലക്കാരുടെ സ്വാധീനത്തിൽ മൊഴി മാറ്റുന്നതിനാൽ പ്രതികൾ രക്ഷപ്പെടുന്ന അവസ്ഥ ഒഴിവാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
2206.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറയില്‍ ഫയര്‍ സ്റ്റേഷന്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനായി കെ.എം.എം.എൽ. കെെമാറിയ 50 സെന്റ് ഭൂമിയില്‍ ഫയര്‍ സ്റ്റേഷന്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി അറിയിക്കുമോ?
2207.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഫയർ സ്റ്റേഷൻ ഇല്ലാത്ത താലൂക്കുകളിൽ ആയത് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
വെള്ളരിക്കുണ്ട് താലൂക്കിലെ പരപ്പ-ബിരിക്കുളത്ത് ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
2208.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതുതായി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച പത്ത് ഫയർ & റെസ്ക്യൂ സ്റ്റേഷനുകൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
അടിവാരം ഫയ‍ർ സ്റ്റേഷന്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ എന്ന് അറിയിക്കാമോ;
( സി )
എങ്കില്‍ പ്രസ്തുത ഫയ‍ർ സ്റ്റേഷന്‍ എപ്പോൾ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
2209.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെട്ടിടത്തിന്റെ ശോച്യാവസ്ഥ കാരണം ഫിറ്റ്നസ് നഷ്ടപ്പെട്ട് താത്ക്കാലികമായി മാറ്റിയ കോഴിക്കോട് ബീച്ച് ഫയർസ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
2210.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്ന സ്ഥലം സി.ആർ.ഇസെഡ് പരിധിയില്‍പ്പെടുന്നതാണോ; വ്യക്തമാക്കുമോ;
( സി )
ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മാണം സി.ആർ.ഇസെഡ് പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടോ; എങ്കിൽ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ?
2211.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ മാവൂരില്‍ ഫയര്‍ സ്റ്റേഷന്‍ അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;
( ബി )
ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയ സാഹചര്യത്തില്‍ പ്രസ്തുത ഫയര്‍ സ്റ്റേഷന്‍ എപ്പോള്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കാമോ?
2212.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഫയര്‍ ആന്റ് റസ്ക്യൂ സര്‍വ്വീസ് വകുപ്പിനെ ആധുനികവൽക്കരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എവിടെയെല്ലാമാണ് പുതിയ ഫയര്‍ സ്റ്റേഷനുകള്‍ ആരംഭിച്ചിട്ടുളളതെന്ന് അറിയിക്കാമോ;
( സി )
വാമനപുരം മണ്ഡലത്തില്‍ നന്ദിയോട് പഞ്ചായത്തില്‍ പാലോട് അനുമതി ലഭിച്ച പുതിയ ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികളാണ് ഇതുവരെ സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത സ്ഥലത്ത് സ്ഥാപിച്ചിട്ടുളള താല്‍ക്കാലിക കെട്ടിടത്തിൽ ഫയര്‍ സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമോ; വിശദമാക്കാമോ?
2213.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ നേര്യമംഗലത്ത് പുതിയ ഫയര്‍ സ്റ്റേഷന്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത ഫയര്‍ സ്റ്റേഷന്‍ വേഗത്തില്‍ ആരംഭിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ?
2214.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര പുതിയ ജയിലുകളുടെ നിര്‍മ്മാണ പ്രവൃത്തി നടന്നുവരുന്നു ; അവ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ; നിലവിലുള്ള അവയുടെ പ്രവൃത്തി പുരോഗതി വിശദമാക്കാമോ;
( ബി )
ജയില്‍ നിര്‍മ്മാണത്തിനായി വകുപ്പിന് സ്ഥലം ലഭിച്ചിട്ടും നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങാത്ത ഏതെങ്കിലും പ്രൊപ്പോസലുകള്‍ ഉണ്ടോ; എങ്കിൽ അത് ഏതെല്ലാമെന്ന് വ്യക്തമാക്കുമോ?
2215.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലാ ജയിൽ മാറ്റി സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങൾ അറിയ്ക്കാമോ;
( ബി )
ഈ ഭൂമി ജയിൽ വകുപ്പിന് കെെമാറി കിട്ടുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
2216.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ജയിൽ സുരക്ഷ സംബന്ധിച്ച് ജയിൽ വകുപ്പ് മേധാവി എന്തെങ്കിലും റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( ബി )
തടവുകാരുടെ ആധിക്യം മൂലം ജയിലുകളിലെ അടിസ്ഥാന സൗകര്യവും സുരക്ഷയും വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കുമോ?
2217.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ പുതുവൈപ്പിന്‍ വില്ലേജില്‍ ജയില്‍ വകുപ്പിനായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
റവന്യൂ വകുപ്പ് പ്രസ്തുത ഭൂമി ജയില്‍ വകുപ്പിന് കൈമാറിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഭൂമി കൈമാറുന്നതിനുണ്ടാകുന്ന കാലതാമസത്തിനുള്ള കാരണം വിശദമാക്കാമോ?
2218.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
എസ്.ആര്‍.ഒ. നം. 177/2021 ആയി 16.02.2021 ല്‍ വിജ്ഞാപനം ചെയ്ത കേരള ഗവണ്മെന്റ് പ്രെസ്സസ് സബോർഡിനേറ്റ് സർവീസ് (അമെൻമെന്റ്) സ്പെഷ്യൽ റൂൾ 2021 പ്രാബല്യത്തില്‍ വന്നിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഭേദഗതിയില്‍, അസിസ്റ്റന്റ് ഫോര്‍മാന്‍ (മെഷീന്‍) തസ്തികയുടെ ഫീഡര്‍ കാറ്റഗറി ആയ ഓഫ്സെറ്റ് പ്രിന്റിംഗ് മെഷീന്‍ ഓപ്പറേറ്റര്‍ ഗ്രേഡ് I ല്‍ നിന്നും ബൈ ട്രാന്‍സ്ഫര്‍ എന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളത് ശരിയാണോ; തെറ്റ് കടന്നു കൂടിയതാണെങ്കില്‍ തിരുത്തി വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
ഈ സ്പെഷ്യല്‍ റൂള്‍ ഭേദഗതി പ്രകാരം 08/09/2023 ന് പ്രൊമോഷന്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ നിരവധി ജീവനക്കാര്‍ക്ക് ഇത് കാരണം സീനിയോറിറ്റി നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
അച്ചടി വകുപ്പിലെ പ്രൊമോഷന്‍ നടപടികള്‍ തട‍ഞ്ഞുകൊണ്ട് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവുകള്‍ നിലനില്‍ക്കുന്നുണ്ടോ; വ്യക്തമാക്കാമോ; അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ് മറികടന്ന് വകുപ്പില്‍ പ്രൊമോഷന്‍ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; പരിശോധിക്കുമോ;
( ഇ )
അച്ചടി വകുപ്പില്‍ മെഷീന്‍ സെക്ഷനിലെ പ്രിന്റര്‍മാരും, ഓഫ് സെറ്റ് ഓപ്പറേറ്റര്‍മാരും തമ്മില്‍ നിലനില്‍ക്കുന്ന സീനിയോറിറ്റി തര്‍ക്കം പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2219.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാക്കനാട് മെട്രോ ടൗൺഷിപ്പിന് വേണ്ടി എത്ര തുകയാണ് വകയിരുത്തിയിട്ടുള്ളത് എന്നും പ്രസ്തുത പദ്ധതിക്കായി എത്ര സ്ഥലമാണ് ഏറ്റെടുത്തിട്ടുള്ളതെന്നും വിശദമാക്കാമോ;
( ബി )
ടൗൺഷിപ്പ് നിർമ്മാണത്തിനായി അതിന്റെ അന്തിമ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( സി )
ഇതിന്റെ നിർമ്മാണം എന്നത്തേയ്ക്കു ആരംഭിക്കാൻ കഴിയുമെന്നും ഇത് എന്നേക്ക് പൂർത്തിയാക്കാൻ കഴിയുമെന്നും വിശദമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിക്കായി ഏറ്റെടുത്ത എൻ.ജി.ഒ ക്വാർട്ടേഴ്സ് ഉൾപ്പെടെയുള്ള പ്രദേശം നിലവിൽ കാടുപിടിച്ച് മാലിന്യം തള്ളൽ കേന്ദ്രങ്ങളായും ലഹരി മാഫിയകളുടെ പ്രവർത്തന മേഖലയായും മാറിയിരിക്കുന്നത് പൊതുജനങ്ങളുടെ സ്വൈര ജീവിതത്തിന് ഭീഷണി ആയിരിക്കുന്ന സാഹചര്യത്തിൽ പ്രസ്തുത പ്രദേശങ്ങൾ വൃത്തിയാക്കി സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ എന്ന് വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.