പുതിയ
ബസ്സുകളും സര്‍വ്വീസുകളും
1138.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
കെ.എസ്.ആര്.റ്റി.സി.
എത്ര പുതിയ ബസുകള്‍
നിരത്തിലിറക്കിയെന്ന്
വ്യക്തമാക്കുമോ;
(ബി)
തിരുവനന്തപുരം
ജില്ലയില്‍ എത്ര പുതിയ
സര്‍വ്വീസുകള്‍
ആരംഭിച്ചുവെന്നും അവ
എവിടെയൊക്കയാണെന്നും
വ്യക്തമാക്കുമോ?
കെ. എസ്.
ആര്. ടി. സി.യുടെ സി.
എ൯. ജി ബസ്സ് സര്‍വ്വീസ്
1139.
ശ്രീ.കെ.സി.ജോസഫ്
,,
ഹൈബി ഈഡന്
,,
വി.ഡി.സതീശന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ. എസ്. ആര്. ടി.
സി., സി. എ൯. ജി ബസ്സ്
സര്‍വ്വീസ്
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
എവിടെയൊക്കെയാണ്
ഇത്തരം ബസ്സുകള്‍
സര്‍വ്വീസ്
നടത്താനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
ഇതിനായി
എന്തെല്ലാം കേന്ദ്ര
സഹായമാണ്
ലഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കെ.ടി.ഡി.എഫ്.സി.യുമായുള്ള
കെ.എസ്.ആര്.ടി.സി.യുടെ
പണമിടപാട്
1140.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.ടി.ഡി.എഫ്.സി.യുമായുള്ള
പണമിടപാടുകളില്‍
കെ.എസ്.ആര്.ടി.സി.ക്ക്
ഇതേവരെയുണ്ടായിട്ടുളള
ലാഭനഷ്ടങ്ങളുടെ
വിശദവിവരം
വെളിപ്പെടുത്തുമോ;
(ബി)
ഇരു
സ്ഥാപനങ്ങളും
തമ്മിലുള്ള
പണമിടപാടുകളുടെ
പലിശനിരക്ക് എത്രയാണ്;
പലിശനിരക്കു
നിശ്ചയിക്കുന്നതിന്റെ
മാനദണ്ഡമെന്തായിരുന്നു;
കരാര്‍ വ്യവസ്ഥയുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ലോണ്‍
അക്കൗണ്ട് റീവര്‍ക്ക്
ചെയ്തു
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
തടസ്സം എന്താണെന്ന്
വ്യക്തമാക്കുമോ; ആയത്
എന്നത്തേക്ക്
പൂര്‍ത്തിയാവും എന്ന്
അറിയിക്കാമോ;
(ഡി)
കെ.ടി.ഡി.എഫ്.സി.
ഈടാക്കിയ പലിശ
കൂടുതലാണെന്ന
അക്കൗണ്ടന്റ് ജനറലിന്റെ
കണ്ടെത്തല്‍
സംബന്ധിച്ച് പരിശോധന
പൂര്‍ത്തിയായിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണം വിശദമാക്കുമോ;
എത്ര തുക അധികം
നല്‍കിയെന്നാണ്
കണ്ടെത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി. സി.
ബസ്സുകളില്‍ ജി. പി. എസ്. സംവിധാനം
1141.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.
സി. ബസ്സുകളില്‍ ജി.
പി. എസ് സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ എത്ര
ബസ്സുകളില്‍; ഇതിനായി
ബസ്സൊന്നിന് എത്ര തുക
ചെലവ് വരും;
(ബി)
ഇതിന്റെ
നിയന്ത്രണം എവിടെ
നിന്നാണ് നടത്തുന്നത്;
ഇതിനായി എത്ര
ഉദ്യോഗസ്ഥരെ
ചുമതലപ്പെടുത്തിയിട്ടുണ്ട്;
(സി)
കെ.എസ്.ആര്.ടി.
സി. ബസ്സുകളില്‍ ജി.
പി. എസ് സംവിധാനം
ഏര്‍പ്പെടുത്താന്‍
ഉണ്ടായ സാഹചര്യം
എന്താണ്;
(ഡി)
ബസ്സുകളുടെ
അമിത വേഗത
നിയന്ത്രിക്കുന്നതിന്
മോട്ടോര്‍
വെഹിക്കിള്‍സ് ആക്ട്
പ്രകാരം
നിര്‍ബന്ധമാക്കിയ
സ്പീഡ് ഗവര്‍ണര്‍ എല്ലാ
കെ.എസ്.ആര്.ടി. സി.
ബസ്സുകളിലും
ഘടിപ്പിച്ച്
പ്രവര്‍ത്തിച്ച്
വരുന്നുണ്ടോ;
(ഇ)
ഇല്ലെങ്കില്‍
നിയമപരമായി അത്
ഘടിപ്പിക്കുന്നതില്‍
നിന്നും
ഒഴിവാക്കപ്പെട്ട
ബസ്സുകളെത്ര; അപ്രകാരം
ഇവയ്ക്ക് ഇളവ്
നല്‍കാനുള്ള കാരണം
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി
ബസ് സര്‍വ്വീസ്
1142.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസികേന്ദ്രങ്ങളിലേക്കുകൂടി
ഉദ്ദേശിച്ച്
കെ.എസ്.ആര്.ടി.സി എത്ര
സര്‍വ്വീസുകള്‍
നടത്തുന്നുണ്ടെന്നും അവ
എവിടെയെല്ലാം എന്നും
വ്യക്തമാക്കുമോ ;
(ബി)
തിരുവനന്തപുരം
ജില്ലയിലെ കാഞ്ചിനട,
മോട്ടോറ്റുകാല,
വട്ടപ്പുല്,
ചെമ്പന്‍കോട്
എന്നിവിടങ്ങളിലെ
നിവാസികളെ ഉദ്ദേശിച്ച്
ഇപ്പോള്‍ ബസ്
സര്‍വ്വീസ്
നടത്തുന്നുണ്ടോ;
(സി)
നിലവില്‍
കൊച്ചാലുംമൂട് വരെയും,
കല്ലറ നിന്ന്
ചടയന്മുക്ക് വരെയുമുളള
സര്‍വ്വീസുകള്‍
മേൽസൂചിപ്പിച്ച
പ്രദേശവാസികള്‍ക്കുകൂടി
പ്രയോജനപ്രദമാവും വിധം
പുന:ക്രമീകരിക്കുന്ന
കാര്യം പരിഗണിക്കുമോ?
കെ.എസ്.ആര്.ടി.സി
വാഹനങ്ങളിലെ ഇന്ധന
ചെലവുകള്‍
1143.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യി
യുടെ കീഴിലുള്ള
പാസഞ്ചര്‍ വാഹനങ്ങള്‍
ഒഴികെയുള്ളവയില്‍
ഡീസല്‍ വാഹനങ്ങള്‍,
പെട്രോള്‍ വാഹനങ്ങള്‍
എന്നിവ
എത്രയെണ്ണമാണെന്നുള്ള
വിവരം വ്യക്തമoക്കുമോ;
(ബി)
പ്രസ്തുത
വാഹനങ്ങളില്‍ ഇന്ധനം
നിറയ്ക്കുന്നതിന്
രജിസ്റ്ററില്‍
രേഖപ്പെടുത്തുന്ന
സംവിധാനം
നിലവിലുണ്ടോ;വിശദമാക്കുമോ;
(സി)
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പാസഞ്ചര്‍ വാഹനങ്ങള്‍
ഒഴികെയുള്ള
വാഹനങ്ങളില്‍
ഓരോന്നിലും ഇന്ധനം
ചെലവായതിന്റെ കണക്ക്
വ്യക്തമാക്കുമോ?ഇതിനു
വേണ്ടി
കെ.എസ്.ആര്.ടി.സി. ആകെ
എന്ത് തുക
ചെലവാക്കിയെന്നു
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി
ഡ്രൈവര്‍മാരാകാനുള്ള
യോഗ്യതകള്‍
1144.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രാന്‍സ്പോര്‍ട്ട്
ഭവന് ഓഫീസിലെ ഔദ്യോഗിക
വാഹനങ്ങള്‍
ഓടിക്കുന്നതിന്
ഡ്രൈവര്‍മാരെ
തെരഞ്ഞെടുക്കുന്നതിന്
നിലവിലുള്ള മാനദണ്ഡം
എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഔദ്യോഗിക
വാഹന ഡ്രൈവര്‍മാരാകാന്‍
വേണ്ട യോഗ്യതകള്‍
എന്തെല്ലാം;
നിയമനരീതിയും നിയമന
കാലപരിധിയും
സംബന്ധിച്ച്
വ്യവസ്ഥകളുണ്ടോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
നിലവിലുള്ള
ഡ്രൈവര്‍മാര്‍
ഓരോരുത്തരും എത്ര
വര്‍ഷം ഈ തസ്തികയില്‍
സേവനം അനുഷ്ഠിച്ചു
എന്ന് വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി-യെ
ലാഭത്തിലാക്കാ൯ നടപടി
1145.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈസര്‍ക്കാര്‍
കെ.എസ്.ആര്.ടി.സി-യെ
ലാഭത്തിലാക്കുന്നതിന്
സ്വീകരിയ്ക്കുവാനുദ്ദേശിക്കുന്ന
നടപടികളുടെ വിശദാംശം
നല്‍കുമോ?
കെ.എസ്.ആര്.ടി.സി.
യെ മെച്ചപ്പെടുത്താനുള്ള
നടപടികള്‍
1146.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
എം. മുകേഷ്
,,
കെ. ആന്‍സലന്‍
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യെ ആധുനികവത്ക്കരിച്ച്
സേവനം
മെച്ചപ്പെടുത്തുവാനായി
എന്തൊക്കെ കാര്യങ്ങളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
ചാര്‍ജ്ജ്
വര്‍ദ്ധിപ്പിക്കാതെ
നഷ്ടം നികത്താന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
കെ.എസ്.ആര്.ടി.സി.
ക്ക് മാത്രം മിനിമം
ചാര്‍ജ്ജ്
കുറയ്ക്കാനിടയാക്കിയ
സാഹചര്യം
എന്തായിരുന്നു;
സ്വകാര്യ ബസുകളെ
ഒഴിവാക്കി
കെ.എസ്.ആര്.ടി.സി.
യില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യ യാത്ര
അനുവദിക്കാന്‍
നിശ്ചയിച്ചത് എത്ര
വരുമാന നഷ്ടം
ഉണ്ടാക്കിയിട്ടുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ഇത്തരം തീരുമാനങ്ങള്‍
പിന്‍വലിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
മാനേജ്മെന്റിന്റെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കാനും
ജീവനക്കാരുടെ പിന്തുണ
നേടാനും എന്തൊക്കെ
പദ്ധതികളാണുള്ളതെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.
ബസ് ടെര്‍മിനല്‍ കം വാണിജ്യ
സമുച്ചയങ്ങള്‍
1147.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ.എസ്.ആര്.ടി.സി. ബസ്
ടെര്‍മിനല്‍ കം വാണിജ്യ
സമുച്ചയം എവിടെയെല്ലാം
നിര്‍മ്മിച്ച് നിലവില്‍
വരുമാനമുണ്ടാക്കി
വരുന്നു;
ഓരോന്നിലുമുളള
സ്ഥാപനങ്ങളുടെ എണ്ണവും
അവയില്‍ നിന്ന്
ലഭിക്കുന്ന വരുമാനവും
പട്ടിക തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
ബി.ഒ.ടി.
അടിസ്ഥാനത്തില്‍
സംസ്ഥാനത്തെവിടെയെല്ലാം
ആധുനിക രീതിയിലുളള ബസ്
ടെര്‍മിനല്‍ കം വ്യാപാര
സമുച്ചയം നിലവില്‍
പ്രവര്‍ത്തിച്ച്
വരുന്നു;
ഓരോന്നിലുമുളള
സ്ഥാപനങ്ങളുടെ എണ്ണവും
അവയില്‍ നിന്ന്
ലഭിക്കുന്ന വരുമാനവും
പട്ടിക തിരിച്ച്
ലഭ്യമാക്കുമോ;
(സി)
ബി.ഒ.ടി.
അടിസ്ഥാനത്തില്‍ ഇവ
എവിടെയെല്ലാം പണി
പൂര്‍ത്തിയാക്കിയിട്ടുണ്ട്;
പണി പൂര്‍ത്തിയാക്കിയവ
പ്രവര്‍ത്തന
സജ്ജമാക്കാത്തത്
ഉണ്ടെങ്കില്‍
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇവയില്‍
നിന്നുളള
വരുമാനത്തിന്‍െറ എത്ര
ഭാഗമാണ്
കെ.എസ്.ആര്.ടി.സി.
യ്ക്ക് ലഭിക്കുന്നത്;
ലഭിക്കുന്നില്ലെങ്കില്‍
അതിന്‍െറ
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(ഇ)
കോടിക്കണക്കിന്
തുക ചെലവിട്ട്
നിര്‍മ്മിച്ച ഇത്തരം
സമുച്ചയങ്ങള്‍ വരുമാനം
ലഭ്യമാകുന്ന രീതിയില്‍
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിയ്ക്കുമോ?
കെ.എസ്.ആര്.ടി.സി.
യുടെ വികസനത്തിനുള്ള
നടപടികള്‍
1148.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
മഞ്ഞളാംകുഴി അലി
,,
എം.ഉമ്മര്‍
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യെ നഷ്ടത്തില്‍ നിന്ന്
കര കയറ്റാന്‍ എന്തൊക്കെ
നിര്‍ദ്ദേശങ്ങളാണ്
പരിഗണനയിലുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
സ്റ്റേറ്റ്
ട്രാന്‍സ്പോര്‍ട്ട്
ഡിപ്പാര്‍ട്ട്മെന്റില്‍
നിന്നും
കെ.എസ്.ആര്.ടി.സി.
യ്ക്ക് കൈമാറിക്കിട്ടിയ
ആസ്തികള്‍ക്ക്
പ്രതിവര്‍ഷം സംസ്ഥാന
സര്‍ക്കാരിന് വിഹിതം
നല്‍കേണ്ടതുണ്ടോ;
ഉണ്ടെങ്കില്‍ അതു
സംബന്ധിച്ച വിവരം
വെളിപ്പെടുത്തുമോ;
(സി)
പബ്ലിക്
യൂട്ടിലിറ്റി
സര്‍വ്വീസ് എന്ന
നിലയില്‍ സര്‍ക്കാരില്‍
നിന്നും
കെ.എസ്.ആര്.ടി.സി.
യ്ക്ക് ധനസഹായം
നല്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഇതുവരെ
നല്കിയ ധനസഹായത്തിന്റെ
വിവരം വ്യക്തമാക്കുമോ ?
കെ.എസ്.ആര്.ടി.സി.
യിലെ ചെലവ് നിയന്ത്രണം
1149.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.-യില്‍
പാഴ്ചെലവ് എന്നു
കരുതിയിരുന്ന
എന്തെല്ലാം കാര്യങ്ങള്‍
ഈ സര്‍ക്കാര്‍ വന്നശേഷം
ഒഴിവാക്കി എന്നതിന്റെ
വിശദാംശം നല്‍കുമോ;
(ബി)
ഉന്നതോദ്യോഗസ്ഥരുടെ
അധിക ചെലവിനങ്ങള്‍
ഒഴിവാക്കാന്‍
എന്തെല്ലാം നടപടി
സ്വീകരിച്ചു; വിശദവിവരം
നല്‍കുമോ;
(സി)
ചായ
സല്‍ക്കാര ഇനത്തിലും
വൈദ്യുത ഉപയോഗ
ഇനത്തിലും അധിക ചെലവ്
നിയന്ത്രിക്കാന്‍
ഏതൊക്കെ നടപടികള്‍
സ്വീകരിച്ചു; ഈ
നടപടികള്‍ മുഖേന എത്ര
തുക പ്രതിമാസം
ലാഭിക്കാന്‍ തുടങ്ങി
എന്നതിന്റെ കണക്ക്
നല്‍കുമോ?
കെ.എസ്.ആര്.ടി.സി.
യുടെ നഷ്ടം നികത്താന്‍
നടപടി
1150.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര
കെ.എസ്.ആര്.ടി.സി.
ബസ്സുകള്‍ നിലവില്‍
സര്‍വ്വീസ്
നടത്തിവരുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഒരു
ദിവസം
കെ.എസ്.ആര്.ടി.സി.
യുടെ ശരാശരി വരുമാനം
എത്രയാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
നിലവില്‍
കെ.എസ്.ആര്.ടി.സി.
യുടെ നഷ്ടം എത്രകോടി
രൂപയാണ്; ട്രെയിന്‍
ടിക്കറ്റ് നിരക്കില്‍
വരാന്‍ പോകുന്ന
വര്‍ദ്ധനവ്
കണക്കിലെടുത്ത്
കൂടുതല്‍ ദീര്‍ഘദൂര
സര്‍വ്വീസുകള്‍
നടത്തുന്നതിനും,
അതിലൂടെ വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനും
നടപടി സ്വീകരിക്കുവാന്‍
ഉദ്ദേശമുണ്ടോ;വിശദാംശം
ലഭ്യമാക്കുമോ?
കെ.എസ്.ആര്.ടി.സി.
യുടെ അധീനതയിലുള്ള
വ്യാപാരസമുച്ചയം
1151.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കരയില്‍
കെ.എസ്.ആര്.ടി.സി.
യുടെ അധീനതയിലുള്ള
വ്യാപാരസമുച്ചയത്തില്‍
എത്ര കടമുറികള്‍
വാടകയ്ക്ക്
നല്‍കിയിട്ടുണ്ട്;വിശദമാക്കുമോ;
(ബി)
വാടക
ഇനത്തില്‍ പ്രതിമാസം
എത്ര തുകയാണ്
കെ.എസ്.ആര്.ടി.സി.ക്ക്
ലഭിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
വ്യാപാരസമുച്ചയത്തില്‍
സ്ഥലം
അവശേഷിക്കുന്നുണ്ടെങ്കില്‍
വാടകയ്ക്ക്
നല്‍കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.
യുടെ അധീനതയിലുണ്ടായിരുന്ന
വസ്തുവകകള്‍
1152.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.ടി.ഡി.എഫ്.സി.യുമായുളള
പണമിടപാടുകളുമായി
ബന്ധപ്പെട്ട്,
കെ.എസ്.ആര്.ടി.സി യുടെ
അധീനതയിലുണ്ടായിരുന്ന
ഏതൊക്കെ വസ്തുവകകള്‍
പണയപ്പെടുത്തിയിട്ടുണ്ടെന്നതിന്റെ
വിശദമായ
സ്റ്റേറ്റ്മെന്റ്
ലഭ്യമാക്കുമോ;
(ബി)
ഈ
വസ്തുവകകള്‍
കെ.എസ്.ആര്.ടി.സി.
നിലവില്‍ വന്ന ശേഷം
സമ്പാദിച്ചവയാണോ
എന്നും, അല്ലെങ്കില്‍
അവ ആരില്‍ നിന്ന്, ഏത്
വിധത്തില്‍, എന്ന്,
കെ.എസ്.ആര്.ടി.സി.
യുടെ കൈവശം വന്നു
ചേര്‍ന്നു എന്നും
വിശദമാക്കുമോ;
(സി)
ഈ
വസ്തുവകകള്‍
പണയപ്പെടുത്താന്‍
സര്‍ക്കാരില്‍ നിന്നും
അനുമതി വാങ്ങിയിരുന്നോ;
എങ്കില്‍ അനുമതി
പത്രത്തിന്റെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ?
കെ.എസ്.ആര്.ടി.സി.
യില്‍ ജീവനക്കാരുടെ
പരാതികള്‍ക്ക് കൈപ്പറ്റ്
രസീത്
1153.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ഭവനില്‍ ജീവനക്കാരില്‍
നിന്നും ലഭിക്കുന്ന
പരാതികളും അപേക്ഷകളും
കമ്പ്യൂട്ടറിലോ,
രജിസ്റ്ററിലോ ചേര്‍ത്ത്
നമ്പരിട്ട് കൈപ്പറ്റ്
രസീത് നല്‍കാറുണ്ടോ;
(ബി)
എങ്കില്‍
2016-ല്‍ അത്തരത്തില്‍
ലഭിച്ച എത്ര അപേക്ഷകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
വിശദവിവരം നല്‍കാമോ;
(സി)
അത്തരത്തില്‍
രജിസ്റ്റര്‍ ചെയ്യുന്ന
രീതി
നിലവിലില്ലെങ്കില്‍
ഓഫീസ് മാന്വല്‍
വ്യവസ്ഥകളും
ഗവണ്മെന്റ്
കാലാകാലങ്ങളില്‍
(30.03.1985-ലെ
3461/A2/85 ഉ. ഭ. പ. വ
, 12.01.2009-ലെ 168/
AR 13(2)/9/ഉ.ഭ.പ.വ. ,
16.07.2015-ലെ11433/AR13(2)
2015/ഉ.ഭ.പ.വ.)
പുറപ്പെടുവിക്കുന്ന
സര്‍ക്കുലറുകളിലെ
നിര്‍ദ്ദേശങ്ങളും
കെ.എസ്.ആര്.ടി.സി.
യില്‍
പാലിക്കപ്പെടാതിരിക്കാനുള്ള
കാരണം വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.
കൊല്ലം ഡിപ്പോയില്‍ ബസ്സുകള്‍
അനുവദിക്കുന്നതിന് നടപടി
1154.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
കൊല്ലം ഡിപ്പോയില്‍
നിലവിലുള്ള
സര്‍വ്വീസുകള്‍
ഓപ്പറേറ്റ്
ചെയ്യുന്നതിന് എത്ര
ബസ്സുകളാണ്
ആവശ്യമെന്നും, എത്ര
ബസ്സുകളുടെ
കുറവുണ്ടെന്നും
അറിയിക്കുമോ;
(ബി)
കുറവുള്ള
ബസ്സുകള്‍
അനുവദിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.
ബസുകളില്‍ ബയോ ഡീസല്‍
1155.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ബസുകളില്‍ ബയോ ഡീസല്‍
ഉപയോഗിക്കുന്നതിനുളള
നിര്‍ദ്ദേശം
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
എത്ര ബയോ ഡീസല്‍
പമ്പുകള്‍
ആരംഭിക്കാനുദ്ദേശിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.
ആസ്ഥാനത്തെ വര്‍ക്കിംഗ്
അറേഞ്ച്മെന്റ്
1156.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ആസ്ഥാനത്ത് കണ്ടക്ടര്‍,
ഡ്രൈവര്‍ എന്നീ
തസ്തികകളിലുള്ള എത്ര
ജീവനക്കാര്‍
വര്‍ക്കിംഗ്
അറേഞ്ച്മെന്റില്‍ ജോലി
ചെയ്യുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ജീവനക്കാരെ
ഡിപ്പോകളിലേയ്ക്ക്
മാറ്റി നിയമിക്കാന്‍
നടപടി സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.
ബസ്സുകളില്‍
സി.എന്‍.ജി.യുടെ ഉപയോഗം
1157.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
എത്ര ബസ്സുകളില്‍
സി.എന്‍.ജി. ഉപയോഗിച്ച്
തുടങ്ങിയിട്ടുണ്ട്;
ഇല്ലെങ്കില്‍ അതിന്റെ
കാലതാമസത്തിനുള്ള കാരണം
അറിയിക്കുമോ;
(ബി)
ഡീസലില്‍
നിന്ന്
സി.എന്‍.ജി.യിലേക്ക്
മാറുന്നതിനുള്ള
തീരുമാനം ഏതു
കാലയളവിലാണ്
സ്വീകരിച്ചത്; അത്
കെ.എസ്.ആര്.ടി.സി.യുടെ
ഇന്ധനച്ചെലവിനെ എത്ര
കണ്ട്
ലാഭകരമാക്കാനാകുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
സി.എന്‍.ജി.
യിലേക്ക് മാറുന്നതിന്
കേന്ദ്ര ഗവണ്മെന്റ്
എന്തെങ്കിലും
സാമ്പത്തിക സഹായം
വാഗ്ദാനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ എത്ര തുക;
എപ്പോൾ;അപ്രകാരം
നല്കിയ തുക സംസ്ഥാന
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ പണം
സ്വീകരിച്ചു കഴിഞ്ഞ
ശേഷവും പദ്ധതി
നടപ്പാക്കാത്തതിനു
കാരണം വ്യക്തമാക്കുമോ ?
കെ.എസ്.ആര്.ടി.സി.
ജീവനക്കാരുടെ ശമ്പള
പരിഷ്കരണം
1158.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ജീവനക്കാരുടെ ശമ്പള
പരിഷ്കരണം സംബന്ധിച്ച
കരാര്‍
അവസാനിക്കുന്നതെന്നാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ശമ്പള പരിഷ്കരണ
ചര്‍ച്ചകള്‍
ആരംഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.
ഉദ്യോഗസ്ഥരുടെ ഔദ്യോഗിക
വാഹനങ്ങള്‍
1159.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്സര്ക്കാരിന്െറ
കാലത്ത്
കെ.എസ്.ആര്.ടി.സി.
യിലെ ഏതൊക്കെ
ഉദ്യോഗസ്ഥര്‍ക്ക്
ഏതൊക്കെ തരത്തിലുള്ള
എത്ര വാഹനങ്ങള്‍
ഔദ്യോഗിക ആവശ്യത്തിനായി
വാങ്ങിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
അതിന്
എന്ത് തുക ചെലവായെന്നും
ആയത് എവിടെ നിന്ന്
കണ്ടെത്തിയെന്നും
വ്യക്തമാക്കുമോ;
(സി)
ഔദ്യോഗിക
വാഹനം
അനുവദിക്കപ്പെട്ടിട്ടുള്ള
ഉദ്യോഗസ്ഥര്‍ക്കെല്ലാം
അവ ലഭ്യമാകാത്തത്
കാരണമാണോ പുതിയ
വാഹനങ്ങള്‍
അടിയന്തരമായി
വാങ്ങേണ്ടി വന്നതെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
കടബാധ്യത
1160.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
ഷാഫി പറമ്പില്‍
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
കടബാധ്യത നിലവില്‍ എത്ര
കോടി രൂപയാണ്;
(ബി)
2016
ജൂണിനു ശേഷം ശമ്പളവും
പെന്‍ഷനും നല്‍കാനായി
കെ.എസ്.ആര്.ടി.സി.
എത്ര കോടി രൂപ കടം
വാങ്ങി; എത്ര ശതമാനം
പലിശയാണ് നല്‍കേണ്ടത്;
ഏതൊക്കെ ധനകാര്യ
സ്ഥാപനങ്ങളില്‍
നിന്നുമാണ് കടം
വാങ്ങിയത്;
(സി)
കെ.എസ്.ആര്.ടി.സി.യുടെ
പ്രതിദിന കളക്ഷന്‍
എത്രയാണ്;
(ഡി)
കെ.എസ്.ആര്.ടി.സി.
നേരിടുന്ന കടുത്ത
പ്രതിസന്ധി
പരിഹരിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
കൈവശമുളള ഭൂമി
1161.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
നോട്ടിഫിക്കേഷന്‍
നമ്പര്‍ 4936/TC4/65/PW
dated 12.3.1965
പ്രകാരം
കെ.എസ്.ആര്.ടി.സി.യ്ക്ക്
കൈമാറിക്കിട്ടിയ മൊത്തം
ഭൂമിയുടെ വിസ്തീര്‍ണ്ണം
എത്രയായിരുന്നു; അതില്‍
എത്ര ഭൂമി ഇപ്പോള്‍
കെ.എസ്.ആര്.ടി.സി.യുടെ
കൈവശമുണ്ട് എന്ന്
വിശദമാക്കുമോ;
(ബി)
സ്വകാര്യ
വ്യക്തികള്‍
അനധികൃതമായി കൈയേറിയ
കെ.എസ്.ആര്.ടി.സി.യുടെ
ഭൂമി
എവിടെയെല്ലാമാണെന്നും
ഓരോ സ്ഥലത്തും എത്ര
ഭൂമി കൈയ്യേറിയെന്നും,
ആ സ്ഥലത്തിന്റെ
ചുമതലയുള്ള
ഉദ്യോഗസ്ഥര്‍
ആരൊക്കെയെന്നും
വ്യക്തമാക്കുമോ;
(സി)
ഓരോ
സ്ഥലത്തെയും കൈയ്യേറ്റം
ശ്രദ്ധയില്‍പ്പെട്ടത്
എന്നാണെന്നും,
ഒഴിപ്പിക്കല്‍
നടപടിക്ക് ജില്ലാ
ഭരണകൂടത്തെ സമീപിച്ചത്
എന്നാണെന്നും
അറിയിക്കുമോ;
ജില്ലാകളക്ടര്മാര്ക്കുള്ള
കത്തുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
അധീനതയിലെ ഭൂമി
1162.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
അധീനതയിലെ ഭൂമിയില്‍,
കെ.ടി.ഡി.എഫ്.സി. എത്ര
ബസ് സ്റ്റേഷനുകളും,
ഷോപ്പിംഗ്
കോംപ്ലക്സുകളും
നിര്മ്മിച്ചിട്ടുണ്ടെന്നതിന്റെ
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
ഇവ
ഓരോന്നിനും എന്തു
തുകവീതം
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
തുകയ്ക്ക്, എഗ്രിമെന്റ്
പ്രകാരം, കോസ്റ്റ് ഓഫ്
ഫണ്ടിന്റെ
അടിസ്ഥാനത്തില്‍ എന്തു
തുക പ്രതിവര്‍ഷ
പലിശയാവുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
നിര്‍മ്മിതികളില്‍
നിന്ന് പ്രതിവര്‍ഷം
ലഭിക്കുന്ന
വരുമാനത്തിന്റെ
വിശദവിവരം നല്‍കാമോ?
കെ.എസ്.ആര്.ടി.സി.യുടെ
ലോഫ്ലോര്‍ ബസുകള്‍
1163.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ.എസ്.ആര്.ടി.സി.യുടെ
ലോഫ്ലോര്‍ ബസുകള്‍
ഉള്‍പ്പെടെയുള്ളവയുടെ
അറ്റകുറ്റപ്പണികള്‍
യഥാസമയം ചെയ്യാറില്ല
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
ബസുകള്‍ യഥാസമയം
അറ്റകുറ്റപ്പണി
ചെയ്യാത്തതു മൂലം
സര്‍വ്വീസുകള്‍
മുടങ്ങുന്ന സാഹചര്യം
ഉണ്ടാകാറുണ്ടോ;
(സി)
ഇപ്രകാരം
സര്‍വ്വീസുകള്‍
മുടങ്ങുന്നതുമൂലമുണ്ടാകുന്ന
നഷ്ടം
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഈ നഷ്ടം
ഏതുരീതിയില്‍
നികത്തുന്നതിനാണ്
കെ.എസ്.ആര്.ടി.സി.
നടപടി
സ്വീകരിക്കാറുള്ളത്;
(ഡി)
കെ.എസ്.ആര്.ടി.സി.യുടെ
ബസുകള്‍ സമയബന്ധിതമായി
അറ്റകുറ്റപ്പണികള്‍
ചെയ്ത് മുടക്കമില്ലാതെ
സര്‍വ്വീസ്
നടത്തുന്നതിന് ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ ?
കെ.എസ്.ആര്.ടി.സി.യുടെ
പരസ്യവരുമാനം
1164.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യുടെ വസ്തുവകകളില്‍
വലിയ പരസ്യ ബോര്‍ഡുകള്‍
സ്ഥാപിക്കുന്നതിനും
ബസ്സുകളുടെ
ഇരുവശങ്ങളിലും പുറത്തും
ഉളളിലും പരസ്യം
പതിക്കുന്നതിനുമുളള
നടപടിക്രമം
എന്തൊക്കെയാണ്;
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
സ്പെയ്സ്
അലോട്ട്മെന്റിന്
സ്വീകരിക്കുന്ന
മാനദണ്ഡം എന്താണ്;
വിശദീകരിക്കുമോ;
(സി)
ബസ്സുകളില്‍
അന്തര്‍സംസ്ഥാന
കമ്പനികളുടെയും
അന്താരാഷ്ട്ര
വന്‍കിടക്കാരുടെയും
പരസ്യങ്ങള്‍ കൂടെക്കൂടെ
പ്രത്യക്ഷപ്പെടുന്നത്
നിയമാനുസൃതമായിട്ടാണോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കുമോ;
(ഡി)
പരസ്യ
വരുമാനം ഭീമമാണെങ്കിലും
കെ.എസ്.ആര്.ടി.സി.യുടെ
കണക്കില്‍ അത്
കൃത്യമായി
എത്തുന്നില്ലെന്ന
ആക്ഷേപം
ശ്രദ്ധിച്ചിട്ടുണ്ടോ;
(ഇ)
ഓരോ
പരസ്യത്തോടുമൊപ്പം
അനുമതി പത്രത്തിന്റെ
നമ്പര്‍ കൂടി
നിര്‍ബന്ധമായും
രേഖപ്പെടുത്താന്‍
നിര്‍ദ്ദേശം നല്‍കുമോ?
കെ.എസ്.ആര്.ടി.സി.മാവേലിക്കര
ഡിപ്പോയിലെ
ഡ്രൈവര്‍മാരുടെ എണ്ണം
1165.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
മാവേലിക്കര ഡിപ്പോയില്‍
ഈ സര്‍ക്കാര്‍
അധികാരമേല്‍ക്കുമ്പോഴുണ്ടായിരുന്ന
ഡ്രൈവര്‍മാരുടെ എണ്ണം
എത്രയായിരുന്നെന്നും
നിലവിലുള്ള
ഡ്രൈവര്‍മാരുടെ എണ്ണം
എത്രയാണെന്നും
വ്യക്തമാക്കുമോ;
കൂടുതല്‍ ഡ്രൈവര്‍മാരെ
ഡിപ്പോയിലേക്ക്
ലഭ്യമാക്കണം എന്ന
ആവശ്യത്തിന് അടിയന്തര
പരിഹാരം കാണുമോ;
(ബി)
മാവേലിക്കര
മണ്ഡലത്തില്‍ക്കൂടി
കടന്നുപോകുന്ന
കായംകുളം- കോമല്ലൂര്‍
-നൂറനാട് -പന്തളം
സര്‍വ്വീസ്
അടിയന്തരമായി
ആരംഭിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.റ്റി.സി.
ഡ്രൈവര്‍ തസ്തിക
1166.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.റ്റി.സി.യില്‍
ഡ്രൈവര്‍ തസ്തികയില്‍
നിലവില്‍ എത്ര
ഒഴിവുകളാണുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവിലുള്ള
പി.എസ്.സി റാങ്ക്
ലിസ്റ്റില്‍ നിന്നും
എത്ര പേരെ പ്രസ്തുത
ഒഴിവുകളില്‍
നിയമിച്ചിട്ടുണ്ട്;
(സി)
പി.എസ്.സി.
അഡ്വൈസ് ചെയ്ത
എത്രപേര്‍ക്ക് നിയമനം
നല്കാന്
ബാക്കിയുണ്ട്;
(ഡി)
പി.എസ്.സി.
അഡ്വൈസ് ചെയ്ത മുഴുവന്‍
പേര്‍ക്കും നിയമനം
നല്കാന് എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ഇ)
ഡ്രൈവര്‍മാരുടെ
മുഴുവന്‍ ഒഴിവുകളും
നികത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
കെ.റ്റി.ഡി.എഫ്.സി.
1167.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
പാറക്കല്‍ അബ്ദുുല്ല
,,
ടി.എ.അഹമ്മദ് കബീര്‍
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ട്രാന്‍സ്പോര്‍ട്ട്
ഡവലപ്പ്മെന്റ്
ഫിനാന്‍ഷ്യല്‍
കോര്പ്പറേഷന്
(കെ.റ്റി.ഡി.എഫ്.സി.)
സ്ഥാപിച്ചതിന്‍െറ
ഉദ്ദേശ ലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
കോര്പ്പറേഷന്
സ്ഥാപിതമായ ശേഷം
കെ.എസ്.ആര്.ടി.സി.
യുമായി എന്തൊക്കെ
ഇടപാടുകള്‍ ഇതേവരെ
നടത്തിയിട്ടുണ്ടെന്നതിന്െറ
വിശദ വിവരം നല്‍കാമോ;
(സി)
കോര്പ്പറേഷന്
ലാഭത്തിലാണോ
പ്രവര്‍ത്തിക്കുന്നതെന്ന്
വിശദമാക്കുമോ;
എങ്കില്‍ ലാഭത്തിന്‍െറ
സ്രോതസ്സുകള്‍
വെളിപ്പെടുത്തുമോ;
നഷ്ടത്തിലാണെങ്കില്‍
കാരണം
വെളിപ്പെടുത്തുമോ?
കെ.റ്റി.ഡി.എഫ്.സി.
1168.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.റ്റി.ഡി.എഫ്.സി.
രൂപീകരിച്ചതെന്നാണെന്നും
രൂപീകരിക്കുമ്പോള്‍
അതിന്റെ പരമ പ്രധാനമായ
ലക്ഷ്യമെന്തായിരുന്നുവെന്നും
വിശദമാക്കുമോ;
(ബി)
ഇത്
രൂപീകൃതമായതുമുതല്‍
കെ.എസ്.ആര്.റ്റി.സി.
വിവിധ ഘട്ടങ്ങളിലായി
കെ.റ്റി.ഡി.എഫ്.സി.
യില്‍ നിന്ന് എത്ര തുക
കടം വാങ്ങിയെന്നും ഓരോ
തവണയും
കെ.റ്റി.ഡി.എഫ്.സി.
അതിന് ഈടാക്കിയ പലിശ
നിരക്ക്എത്രയെന്നും
വെളിപ്പെടുത്തുമോ;
(സി)
പലിശയിനത്തില്‍
കെ.എസ്.ആര്.റ്റി.സി.
കൂടുതല്‍ തുക
തിരിച്ചടച്ചതായി ഏ.ജി.
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ അങ്ങനെ
അടയ്ക്കാനിടയായ
സാഹചര്യം
വിശദീകരിക്കുമോ;
(ഡി)
കെ.എസ്.ആര്.റ്റി.സി.
ഉള്‍പ്പെടെയുള്ളവര്‍ക്ക്
ഇത്തരത്തില്‍ ലോണ്‍
നല്‍കുന്നതിനുള്ള തുക
കെ.റ്റി.ഡി.എഫ്.സി.
എങ്ങനെയാണ്
സ്വരൂപിക്കുന്നതെന്ന്
വിശദമാക്കുമോ?
സബ്
റീജിയണല്‍
ട്രാന്‍സ്പോര്‍ട്ട് ഓഫീസ്
കുന്ദമംഗലം
1169.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
സബ് താലൂക്ക് ആസ്ഥാനമായ
കുന്ദമംഗലത്ത് ഒരു സബ്
റീജിയണല്‍
ട്രാന്‍സ്പോര്‍ട്ട്
ഓഫീസ് ആരംഭിക്കുന്നത്
സംബന്ധിച്ച
നിര്ദ്ദേശത്തിന്മേല്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ?
ബസ്
ടെര്‍മിനല്‍ ആരംഭിക്കുന്നതിന്
നടപടി
1170.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാരുംമൂട്
കേന്ദ്രമാക്കി ഒരു ബസ്
ടെര്‍മിനല്‍
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
കേരളത്തിലെ
കെ.എസ്.ആര്.ടി.സി. ബസ്
ഡിപ്പോകളുടെ
കെട്ടിടങ്ങള്‍
പഞ്ചായത്ത് /
മുനിസിപ്പാലിറ്റി
അധീനതയില്‍
നില്ക്കുന്ന
സ്ഥലങ്ങളില്‍
നിര്‍മ്മിച്ചിട്ടുണ്ടോ;
കെ.എസ്.ആര്.ടി.സി.-യുടെ
പേരില്‍ പോക്കുവരവ്
നടത്തിയിട്ടില്ലാത്ത
സ്ഥലങ്ങളില്‍ കെട്ടിട
നിര്‍മ്മാണം
നടത്തിയിട്ടുണ്ടോ ;
എങ്കില്‍ ഇത്തരം
നിര്‍മ്മാണം നടന്ന
സ്ഥലങ്ങളുടെയും
കെട്ടിടത്തിന്റെയും
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
അമിത
ശബ്ദം ഉണ്ടാക്കുന്ന
ഹോണുകള്‍
1171.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നത
ഉദ്യോഗസ്ഥരുടെയും
സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള മറ്റ്
ഔദ്യോഗിക വാഹനങ്ങളിലും
അമിത ശബ്ദം
ഉണ്ടാക്കുന്ന ഹോണുകള്‍
ഘടിപ്പിക്കുന്നതിന്
എന്തെങ്കിലും
പ്രത്യേകാനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ?
(ബി)
ഇല്ലെങ്കില്‍
തീവ്രതയുള്ള ഹോണുകള്‍
ഉണ്ടാക്കുന്ന
ശബ്ദമലിനീകരണം
സാധാരണക്കാരായ റോഡ്
യാത്രക്കാര്‍ക്ക്
ഉണ്ടാക്കുന്ന
ബുദ്ധിമുട്ട് ഗൗരവമായി
കാണുമോ;
(സി)
പൊതുമേഖലാ
സ്ഥാപനങ്ങളിലെ
വാഹനങ്ങളില്‍ തീവ്ര
ശബ്ദമുള്ള ഹോണുകള്‍
നീക്കം ചെയ്യാനും
സ്വകാര്യ വാഹനങ്ങളില്‍
ഇതു സംബന്ധിച്ച
പരിശോധന
കര്‍ശനമാക്കാനും
നിര്‍ദ്ദേശം നല്‍കുമോ?
എല്‍.എന്‍.ജി.
ഉപയോഗിച്ച് ബസ് ഗതാഗതം
1172.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എല്‍.എന്‍.ജി.
ബസ്സുകള്‍ ഉപയോഗിച്ചു്
ഗതാഗതം നടത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇത്തരത്തിലുള്ള
പദ്ധതി
ആവിഷ്കരിക്കുന്നതിന്
മുമ്പ് ആവശ്യമായ
പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ഏത്
തരത്തിലുള്ള പഠനങ്ങളാണ്
നടത്തിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(സി)
ഈ
പദ്ധതി
ആവിഷ്കരിക്കുന്നതിന്
ഏതെങ്കിലും വിദേശ
രാജ്യങ്ങളുമായി
സഹകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ എന്തെങ്കിലും
തരത്തിലുള്ള
ചര്‍ച്ചകള്‍
നടത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
പുതിയ
ബസ്സുകള്‍
1173.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം ആറ്റിങ്ങല്‍,
കിളിമാനൂര്‍
കെ.എസ്.ആര്.ടി.സി
ഡിപ്പോകളിലേയ്ക്ക്
പുതിയതായി എത്ര
ബസ്സുകള്‍ വീതം
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ബസ്സുകളുടെ
അപര്യാപ്തതമൂലം ഈ
ഡിപ്പോകളില്‍ ദിനംപ്രതി
നിരവധി സര്‍വ്വീസുകളും
ഷെഡ്യൂളുകളും
വെട്ടിക്കുറയ്ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ദേശസാത്കൃത
റൂട്ടുകളില്‍
സര്‍വ്വീസ്
നടത്തുന്നതും മികച്ച
കളക്ഷനുകള്‍ ഉള്ളതുമായ
പ്രസ്തുത
ഡിപ്പോകളിലേയ്ക്ക്
പുതിയതായി ബസ്സുകള്‍
അനുവദിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ഗതാഗത
തിരക്ക് ഒഴിവാക്കുന്നതിനുള്ള
കര്‍മ്മ പദ്ധതി
1174.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളിലെ
ഗതാഗത തിരക്ക്
ഒഴിവാക്കുന്നതിനുള്ള
കര്‍മ്മ പദ്ധതി
ആവിഷ്കരിക്കുന്നതിന്
ആരംഭിച്ച നടപടികളുടെ
പുരോഗതി വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ കൊയിലാണ്ടി
നഗരത്തെ
ഉള്‍പ്പെടുത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
പരസ്യ
ബോര്‍ഡുകള്‍
1175.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡ്
സുരക്ഷയെ
അപായപ്പെടുത്തുന്ന
പരസ്യ ബോര്‍ഡുകള്‍
നീക്കം ചെയ്യുന്നത്
സംബന്ധിച്ച്
എന്തെങ്കിലും മാര്‍ഗ്ഗ
രേഖകള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
റോഡു
സുരക്ഷാനിയമങ്ങള്‍
1176.
ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി
,,
കെ.എം.ഷാജി
,,
അബ്ദുല്‍ ഹമീദ് പി.
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡു
സുരക്ഷാനിയമങ്ങളൂടെയും,
അവയുടെ
നടപ്പാക്കലിന്റെയും
കാര്യത്തില്‍ ജനങ്ങളുടെ
ജീവനും, സ്വത്തിനും
പരമാവധി സംരക്ഷണം
ലഭിക്കത്തക്കവിധത്തിലുള്ള
നയമാണോ സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഹെല്‍മെറ്റ്
നിര്‍ബന്ധമാക്കിയും ഒരു
വിഭാഗം വാഹനങ്ങള്‍ക്ക്
സ്പീഡ് ഗവര്‍ണര്‍
നിര്‍ബന്ധിതമാക്കിയും
റോഡപകടങ്ങള്‍
നിയന്ത്രിക്കാനാവുമെന്ന്
കരുതുന്നുണ്ടോ:
(സി)
ഇല്ലെങ്കില്‍
അപകടങ്ങൾക്ക് കാരണമായ
അമിതവേഗതയും,
അശ്രദ്ധമായ ഡ്രെെവിംഗും
ഫലപ്രദമായി
നിയന്ത്രിക്കാന്‍ എന്തു
നടപടിയാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
കൊല്ലം
കെ.എസ്.ആര്. ടി. സി.
സ്റ്റോറിന്റെ പ്രവര്‍ത്തനം
1177.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
കെ. എസ്. ആര്. ടി. സി.
സ്റ്റോറില്‍
ജീവനക്കാര്‍ കൃത്യമായി
ജോലിക്ക്
ഹാജരാകുന്നില്ല എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയതിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(സി)
കൊല്ലം
കെ.എസ്.ആര്.ടി.സി.
സ്റ്റോറില്‍ ലോക്കല്‍
പര്‍ചേസിന്റെ
നടപടിക്രമങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
ലോക്കല്‍ പര്‍ചേസിന്റെ
കാര്യത്തില്‍
അപാകതയുണ്ടായിട്ടുണ്ടോ;
എങ്കിൽ വിശദമാക്കുമോ;
(ഇ)
കൊല്ലം
കെ.എസ്.ആര്.ടി.സി.
സ്റ്റോറിലെ
അറ്റന്റന്‍സ്
രജിസ്റ്ററില്‍
തിരുത്തല്‍
വരുത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
ഉണ്ടെങ്കില്‍
ആയതിന്റെ രേഖകള്‍
ലഭ്യമാക്കുമോ?
റാന്നി
കെ.എസ്.ആര്.ടി.സി.
ഓപ്പറേറ്റിംഗ് സെന്റര്‍
1178.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
കെ.എസ്.ആര്.ടി.സി.
ഓപ്പറേറ്റിംഗ് സെന്റര്‍
എന്നാണ് പ്രവര്‍ത്തനം
ആരംഭിച്ചത്; എത്ര
ഷെഡ്യൂളുകളാണ്
ഇവിടെയുളളത്; ഈ
ഷെഡ്യൂളുകള്‍
നടത്തുന്നതിനായി എത്ര
ബസ്സുകളാണ്
ഇവിടെയുളളത്; എത്ര
ജീവനക്കാരാണ്
ഇവിടെയുളളത്;വ്യക്തമാക്കുമോ
;
(ബി)
ജീവനക്കാരുടെ
അഭാവംമൂലം ഷെഡ്യൂളുകള്‍
മുടങ്ങുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
സംസ്ഥാനത്തെ വിവിധ
ഡിപ്പോകളില്‍ ജോലി
നോക്കി വരുന്നതും
റാന്നിയിലേക്ക് സ്ഥലം
മാറ്റം
ആവശ്യപ്പെട്ടവരുമായവരുടെ
ലിസ്റ്റ് എം.എല്‍.എ.
നല്കിയാല് അവരെ
റാന്നിയിലേക്ക് സ്ഥലം
മാറ്റം നല്‍കാം എന്ന
ബഹുമാനപ്പെട്ട
മന്ത്രിയുടെ
ഉറപ്പനുസരിച്ച് എത്ര
പേരെയാണ്
റാന്നിയിലേക്ക് സ്ഥലം
മാറ്റിയത്; സ്ഥലം
മാറ്റം
നല്‍കിയില്ലെങ്കില്‍
നല്കാതിരുന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
ബഹുമാനപ്പെട്ട
മന്ത്രിയുടെ
സാന്നിദ്ധ്യത്തിലെടുത്ത
തീരുമാനം
നടപ്പാക്കാതിരുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തു വകുപ്പുതല നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
ചീമേനി
കേന്ദ്രീകരിച്ച് കെ. എസ്.
ആര്. റ്റി. സി. ഡിപ്പോ
1179.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍,
കാസര്‍ഗോഡ് ജില്ലകളിലെ
മലയോര മേഖലകളിലെ
യാത്രാക്ലേശം
പരിഹരിക്കുന്നതിന്
ചീമേനി കേന്ദ്രീകരിച്ച്
ഒരു കെ. എസ്. ആര്.
റ്റി. സി. ഡിപ്പോ
അനുവദിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
മലയോര മേഖലകളില്‍
സര്‍വ്വീസ് നടത്തുന്ന
കെ. എസ്. ആര്. റ്റി.
സി. ബസ്സുകള്‍ക്ക്
ചീമേനി ഡിപ്പോ
ആരംഭിക്കുകയാണെങ്കില്‍
ബസ്സുകള്‍ സുഗമമായി
ഓപ്പറേറ്റ് ചെയ്യുവാന്‍
കഴിയുമെന്നതിനാല്‍
ഡിപ്പോയുടെ
പ്രവര്‍ത്തനം
ആരംഭിക്കാന്‍ നടപടികള്‍
ഉണ്ടാകുമോ;
(സി)
ഇതിനാവശ്യമായ
ഭൂമിയും അടിസ്ഥാന
സൗകര്യങ്ങളും
സൗജന്യമായി
ഏര്‍പ്പെടുത്തിയാല്‍
ഡിപ്പോ പ്രവര്‍ത്തനം
ഉടന്‍ ആരംഭിക്കാന്‍
കഴിയുമോ;
വ്യക്തമാക്കാമോ?
അനധികൃത
കൈയ്യേറ്റം
1180.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയിലെ
കിഴക്കേക്കോട്ടയില്‍
കെ.എസ്.ആര്.ടി.സി
യുടേതായ സ്ഥലം
അനധികൃതമായി
കൈയ്യേറിയിട്ടുണ്ടെങ്കില്‍
ഏത്ര സ്ഥലമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സ്ഥലം ഒഴിപ്പിക്കാന്‍
ജില്ലാ കളക്ടര്‍ക്ക്
അറിയിപ്പു
നല്‍കിയിട്ടുണ്ടോ;
എങ്കിൽ എന്നാണ്;
കത്തിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
അനധികൃത
കൈയ്യേറ്റം
ഒഴിപ്പിക്കുമ്പോള്‍
അവര്‍ക്ക്
കെ.എസ്.ആര്.ടി.സി യുടെ
മറ്റേതെങ്കിലും
സ്ഥലത്ത് സൗകര്യം
ചെയ്തു കൊടുക്കാമെന്ന
ധാരണ
ഉണ്ടായിട്ടുണ്ടോ;എങ്കില്‍
അതിനുള്ള സാഹചര്യം
വിശദമാക്കുമോ;
(ഡി)
കിഴക്കേക്കോട്ടയില്‍
അനധികൃത കൈയ്യേറ്റം
നടന്നതും
ശേഷിക്കുന്നതുമായ
സ്ഥലത്തിന്റെ
കസ്റ്റോഡിയന്‍
ആരാണെന്ന്
വ്യക്തമാക്കുമോ?
സ്കാനിയ
ബസ്സുകള്‍ക്ക് ഫെയര്‍
സ്റ്റേജ്
1181.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയതായി
അനുവദിച്ച സ്കാനിയ
ബസ്സുകള്‍ക്ക്
കോട്ടക്കല്‍-ചങ്കുവെട്ടിയില്‍
ഒരു ഫെയര്‍സ്റ്റേജ്
അനുവദിക്കണമെന്ന
നിവേദനത്തിന്മേല്
അനുകൂല നടപടി
സ്വീകരിച്ചോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കില്‍,
ഫെയര്‍സ്റ്റേജ്
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ട്രാഫിക്
നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ
1182.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
അധികാരമേറ്റത് മുതല്‍
ഹെല്‍മറ്റ് ധരിക്കാത്ത
ടൂ വീലര്‍ യാത്രക്കാര്‍
ഉള്‍പ്പെടെയുളള വാഹന
യാത്രക്കാരില്‍ നിന്നു്
വിവിധ ട്രാഫിക് നിയമ
ലംഘനങ്ങള്‍ക്ക്
മോട്ടോര്‍ വാഹന
വകുപ്പ് എത്ര തുക
പിഴയിനത്തില്‍
ഇൗടാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
മുന്‍
സര്‍ക്കാരിന്‍െറ ആദ്യ
നൂറ് ദിവസ കാലയളവില്‍
പ്രസ്തുത വിഷയത്തില്‍
എത്ര തുക
പിരിച്ചെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ട്രാഫിക്
നിയമം
ലംഘിക്കുന്നവര്‍ക്ക്
എതിരെ ചുമത്തുന്ന പിഴ
1183.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രാഫിക്
നിയമം
ലംഘിക്കുന്നവര്‍ക്കും
മതിയായ സുരക്ഷയില്ലാതെ
യാത്ര
ചെയ്യുന്നവര്‍ക്കുമെതിരെ
ചുമത്തുന്ന പിഴ
ഉയര്‍ത്തി
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ ഓരോ ഇനത്തിലും
ഈടാക്കാനാവുന്ന പരമാവധി
പിഴ എത്ര രൂപയാണ്
എന്നത് സംബന്ധിച്ച
വിശദാംശം നല്‍കാമോ?
മലബാറിലെ
യാത്രാ ക്ലേശം
പരിഹരിക്കുന്നതിന് നടപടി
1184.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലബാറിലെ
യാത്രാ ക്ലേശം
പരിഹരിക്കുന്നതിന്
എന്തെങ്കിലും സമഗ്ര
പദ്ധതി
കെ.എസ്.ആര്.ടി.സി.
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
കണ്ണൂര്‍
- കോഴിക്കോട് റൂട്ടില്‍
ടൗണ്‍ ടു ടൗണ്‍
സര്‍വ്വീസ് 15
മിനിട്ടിന് ഒന്ന് എന്ന
രീതിയില്‍
ക്രമീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
കെ.എസ്.ആര്.ടി.സി.യില്‍
കണ്ടക്ടര്‍മാരുടെ എത്ര
ഒഴിവുകളുണ്ട്;
വ്യക്തമാക്കുമോ?
മലിനീകരണ
നിയന്ത്രണം
1185.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലിനീകരണം
നിയന്ത്രിക്കുന്നതിന്റെ
ഭാഗമായി കെ. എസ് .ആര്.
ടി. സി. ബസ്സുകള്‍
എല്‍.എന്‍ .ജി
ഉപയോഗിച്ച്
ഓടിക്കുന്നതിന്
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കിവരുന്നു
എന്ന് അറിയിക്കുമോ;
(ബി)
മലിനീകരണത്തിന്റെ
തോത് ഏറ്റവും
കൂടുതലായുളള എറണാകുളം
നഗര പരിസരങ്ങളിലും
പ്രസ്തുത പദ്ധതി
നടപ്പിലാക്കുമോ?
സ്വകാര്യ
ബസ്സുകളില്‍ സീറ്റുകള്‍
തമ്മിലുള്ള അകലം
1186.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.
എസ് .ആര്. ടി. സി.
വാഹനങ്ങളിലെന്ന പോലെ
സ്വകാര്യ ബസ്സുകളില്‍
സീറ്റുകള്‍ തമ്മിലുള്ള
നിശ്ചിത അകലം
പാലിക്കപെടുന്നില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
(ബി)
പ്രസ്തുത
വിഷയത്തില്‍ കര്‍ശന
നടപടി സ്വീകരിക്കുമോ?
(സി)
സ്വകാര്യ
ബസ്സുകളില്‍ സീറ്റുകള്‍
തമ്മില്‍ എത്ര അകലമാണ്
പാലിക്കേണ്ടത്;
(ഡി)
ഇത്തരത്തിലുള്ള
യാത്രാ പ്രശ്നം
പരിഹരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ച് വരുന്നത്?
ട്രാഫിക്
സിഗ്നലുകളിലെ
പ്രവര്‍ത്തനരഹിതമായ
ക്യാമറകള്‍
1187.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ട്രാഫിക് സിഗ്നലുകളില്‍
ഘടിപ്പിച്ചിരിക്കുന്ന
ക്യാമറകള്‍
പ്രവര്‍ത്തനരഹിതമായിരിക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത ക്യാമറകള്‍
ഏത് കമ്പനിയാണ്
നല്‍കിയിട്ടുള്ളതെന്നും
അതിന്റെ വ്യവസ്ഥകള്‍
എന്തെല്ലാമാണെന്നും
വിശദമാക്കാമോ;
(സി)
എങ്കില്‍
പ്രസ്തുത കമ്പനികളുമായി
സര്‍ക്കാര്‍
എ.എം.സി.വ്യവസ്ഥ
ചെയ്തിട്ടുണ്ടോ; അത്
പാലിക്കപ്പെടുന്നുണ്ടോ
എന്നറിയിക്കാമോ;
(ഡി)
പ്രസ്തുത
ക്യാമറകള്‍ പ്രവര്‍ത്തന
സജ്ജമാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്?
ആലത്തൂര്‍
മലയോര പ്രദേശങ്ങളിലേക്ക്
സ്വകാര്യ ബസ്സുകളുടെ സേവനം
1188.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ
കിഴക്കഞ്ചേരി, വണ്ടാഴി
പഞ്ചായത്തുകളിലെ മലയോര
പ്രദേശങ്ങളിലേക്ക്
വേണ്ടത്ര ഗതാഗത
സൗകര്യമില്ലാത്തതുമൂലം
ജനങ്ങള്‍
ബുദ്ധിമുട്ടനുഭവിക്കുന്നുയെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പിന്നോക്ക,
പട്ടികജാതി
വിഭാഗങ്ങളിലുള്പ്പെട്ടവര്
കൂടുതലായി
അധിവസിക്കുന്ന പ്രസ്തുത
പ്രദേശങ്ങളിലേക്ക്
സ്വകാര്യ ബസ്സുകളുടെ
സേവനം ലഭ്യമാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
മേഖലയിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
കെ.എസ്.ആര്.ടി.സി.
ബസ്സുകളില്‍ യാത്രാ
നിരക്കില്‍ ഇളവ്
നല്കുവാന് വേണ്ട
നടപടികള്‍
സ്വീകരിക്കുവാന്‍
കഴിയുമോ
എന്നറിയിക്കാമോ?
വകുപ്പ്തല
നടപടികള്‍
1189.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യിലെ വിവിധ തൊഴിലാളി
യൂണിയനുകള്‍
17-12-2014ന്
തിരുവനന്തപുരം
ജില്ലയില്‍ മാത്രമായി
നടത്തിയ
ഹര്‍ത്താലിനോടനുബന്ധിച്ച്
രജിസ്റ്റര്‍ ചെയ്ത
കേസ്സുകളില്‍
പ്രതികളായവര്‍ക്കെതിരെ
സ്വീകരിച്ച വകുപ്പ്തല
നടപടികള്‍ സംബന്ധിച്ച്
വിശദവിവരം നല്‍കുമോ?
പൊതുഗതാഗത
സംവിധാനങ്ങള്‍
1190.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുഗതാഗത
സംവിധാനങ്ങള്‍
കൂടുതലായി
പ്രയോജനപ്പെടുത്തുന്നതിനും
അതിലൂടെ മലിനീകരണം,
ഇന്ധന ഉപയോഗം
എന്നിവയുടെ തോത്
കുറയ്ക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുന്നു എന്ന്
അറിയിക്കുമോ;
(ബി)
ഇതു
സംബന്ധമായ അവബോധം
ജനങ്ങളില്‍
സൃഷ്ടിക്കുന്നതിന്
പ്രചാരണ പരിപാടികള്‍
നടപ്പിലാക്കുമോ;
വിശദാംശം അറിയിക്കുമോ?
ചാലക്കുടി-
മലക്കപ്പാറ-പഴനി ബസ് സർവീസ്
1191.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്തര്‍
സംസ്ഥാന-ടൂറിസം പാതയായ
ചാലക്കുടി-ആനമല
റോഡിലൂടെ,
ചാലക്കുടിയില്‍ നിന്നും
മലക്കപ്പാറ വഴി
പഴനിയിലേക്കും
തിരിച്ചും
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകള്‍
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കാസര്‍ഗോഡ്
ഡിപ്പോയിലെ ജീവനക്കാരുടെ
ഒഴിവുകള്‍
1192.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
കാസര്‍ഗോഡ് ഡിപ്പോയില്‍
ഡ്രെെവര്മാരുടെയും
കണ്ടക്ടര്‍മാരുടെയും
എത്ര
തസ്തികകളുണ്ടെന്നും ഈ
തസ്തികകളില്‍ എത്ര
ഒഴിവുകളുണ്ടെന്നും
പ്രസ്തുത ഒഴിവുകള്‍
എത്രകാലമായി
തുടരുന്നുവെന്നും അത്
നികത്തപ്പെടാത്തതിന്റെ
കാരണമെന്താണെന്നും
ഒഴിവുകള്‍ എപ്പോള്‍
നികത്താനാണുദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(ബി)
കണ്ടക്ടര്‍മാരും
ഡ്രെെവര്‍മാരും
അവധിയെടുത്താല്‍
ഏര്‍പ്പെടുത്തുന്ന
ബദല്‍ സംവിധാനം
എന്താണെന്ന്
വിശദീകരിക്കാമോ;
(സി)
സുള്ള്യയില്‍
നിന്ന് പുലര്‍ച്ചെ 5.15
നു പുറപ്പെട്ട്
കാസര്‍ഗോഡ് 6.45 നു
എത്തേണ്ട കാസര്‍ഗോഡ്
ഡിപ്പോയിലെ ബസ്,
കണ്ടക്ടറുടെ വിവാഹം
മൂലം രണ്ട് ദിവസം
ഓടിയില്ലെന്നുള്ള
പത്രവാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വാര്‍ത്ത വസ്തുതാപരമാണ്
എങ്കില്‍ ഇൗ
സംഭവത്തില്‍
കൃത്യവിലോപം
നടന്നിട്ടുണ്ടോ എന്ന്
പരിശോധിച്ച് എന്ത്
നടപടികള്‍
സ്വീകരിക്കാനാണുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
കാസര്‍ഗോഡ്
ഡിപ്പോയില്‍ നിന്നും
നിലവില്‍ എത്ര
സര്‍വ്വീസുകളാണു
നടത്തുന്നത്; ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പുതിയ
ബസ്സുകള്‍ കാസര്‍ഗോഡ്
ഡിപ്പോയിലേക്കു
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ബസ്സുകള്‍ ഏത്
റൂട്ടിലാണു സര്‍വ്വീസ്
നടത്തുന്നത്;
വ്യക്തമാക്കാമോ?
മാവേലിക്കര
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍
നിര്‍മ്മിക്കുന്ന
ഷോപ്പിംഗ് കോംപ്ലക്സ്
1193.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ എം.എല്‍.എ.
ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മിക്കുന്നതിന്
ഭരണാനുമതി ലഭിച്ച
ഷോപ്പിംഗ്
കോംപ്ലക്സിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
വിശദ വിവരം
ലഭ്യമാക്കുമോ;
(ബി)
ഡിപ്പോ
പ്രവര്‍ത്തിക്കുന്ന
സ്ഥലത്തിന്റെ
വിശദാംശങ്ങളും പ്രസ്തുത
സ്ഥലത്തിന്റെ
ഉടമസ്ഥതയുമായി
ബന്ധപ്പെട്ട
സര്‍ക്കാര്‍ ഉത്തരവും
ലഭ്യമാക്കുമോ?
ഒറ്റപ്പാലം
നഗരത്തിലെ ഗതാഗതക്കുരുക്ക്
1194.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
നഗരത്തിലെ രൂക്ഷമായ
ഗതാഗതക്കുരുക്ക്
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ
;
(ബി)
എങ്കിൽ
അത്
പരിഹരിക്കുന്നതിനായി
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
നടപടികള്‍ പര്യാപ്തമല്ല
എന്ന ആക്ഷേപം
ശ്രദ്ധയിലുണ്ടോ;
(ഡി)
ഇതു
സംബന്ധിച്ച് എന്തെല്ലാം
മേല്‍നടപടികളാണ്
ആവിഷ്ക്കരിച്ചിരിക്കുന്നത്എന്ന്
വ്യക്തമാക്കാമോ?
വാഹനങ്ങളിലെ
തീവ്ര ശബ്ദമുള്ള ഹോണുകള്‍
1195.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഔദ്യോഗിക
വാഹനങ്ങളിലെ തീവ്ര
ശബ്ദമുള്ള ഹോണുകള്‍
നീക്കം ചെയ്യാനും
സ്വകാര്യ വാഹനങ്ങളില്‍
ഇതു സംബന്ധിച്ചുള്ള
പരിശോധന
കര്‍ശനമാക്കാനും
നിര്‍ദ്ദേശം നല്‍കുമോ ?
ആറ്റിങ്ങള്‍
കെ. എസ്. ആര്. റ്റി. സി.
യ്ക്ക് പുതിയ ഓഫീസ്
കെട്ടിടം
1196.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങള്‍
കെ. എസ്. ആര്. റ്റി.
സി. ഓഫീസ്
കെട്ടിടത്തിന്റെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആറ്റിങ്ങള്‍
കെ. എസ്. ആര്. റ്റി.
സി. ഡിപ്പോയില്‍ പുതിയ
ഓഫീസ് കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
തിരുവമ്പാടി
കെ.എസ്.ആര്.ടി.സി
ഓപ്പറേറ്റിംഗ് സെന്റര്‍
1197.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവമ്പാടി
കെ.എസ്.ആര്.ടി.സി
ഓപ്പറേറ്റിംഗ് സെന്റര്‍
ശോചനീയാവസ്ഥയിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാ
നുദ്ദേശിക്കുന്നതെന്നു
വിശദമാക്കാമോ?
തിരുവമ്പാടി
കെ.എസ്.ആര്.ടി.സി
ഓപ്പറേറ്റിംഗ് സെന്ററിലെ
ജീവനക്കാരുടെ അഭാവം
1198.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവമ്പാടി
കെ.എസ്.ആര്.ടി.സി.
ഓപ്പറേറ്റിംഗ്
സെന്ററില്‍ ആവശ്യത്തിന്
കണ്ടക്ടര്മാരുള്പ്പെടെയുള്ള
ജീവനക്കാരില്ലാത്തതിനാല്‍
സര്‍വ്വീസുകള്‍
മുടങ്ങുന്നതും അതുമൂലം
ജനങ്ങൾ യാത്രാക്ലേശം
അനുഭവിക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇവ പരിഹരിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
കൊട്ടാരക്കര
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്നുളള
സര്‍വ്വീസുകള്‍
1199.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്നും
കര്‍ണാടക
സംസ്ഥാനത്തേക്ക്
ഏതെല്ലാം
സര്‍വ്വീസുകള്‍
നടത്തിവരുന്നു;
(ബി)
പ്രസ്തുത
സര്‍വ്വീസുകളുടെ ശരാശരി
വരുമാനം എത്ര രൂപയാണ്;
(സി)
നിലവില്‍
സര്‍വ്വീസ് നടത്തുന്ന
ബസുകളുടെ ശോച്യാവസ്ഥയും
കാലപ്പഴക്കവും
സര്‍വ്വീസിന്റെ കളക്ഷനെ
ബാധിക്കുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
സര്‍വ്വീസ്
നടത്തിപ്പിനായി ആധുനിക
സൗകര്യങ്ങളുള്ള ബസുകള്‍
ലഭ്യമാക്കാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
ഹെല്‍മെറ്റ് ഉപയോഗം
1200.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇരുചക്രവാഹനം
ഓടിക്കുന്നവര്‍ക്കും
സഹയാത്രക്കാര്‍ക്കും
ഹെല്‍മെറ്റ്
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
എങ്കില്‍ ഏതു
നിയമപ്രകാരമാണെന്ന്
അറിയിക്കാമോ;
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഹെല്‍മെറ്റ്
പരിശോധനയിലൂടെ എത്ര
രൂപയുടെ പിഴ
ഈടാക്കിയിട്ടുണ്ടെന്ന്,
ജില്ല തിരിച്ച്,
അറിയിക്കാമോ;
(സി)
ഹെല്‍മെറ്റ്
ഉപയോഗം സംബന്ധിച്ച്
എന്തൊക്കെ ബോധവല്‍ക്കരണ
പരിപാടികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
അറിയിക്കാമോ?
സംസ്ഥാനത്തെ
റോഡുകളില്‍ കൂടി ഓടുന്ന
വാഹനങ്ങള്‍
1201.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
റോഡുകളില്‍ കൂടി ഓടുന്ന
മൊത്തം വാഹനങ്ങള്‍ എത്ര
എന്നുള്ള കണക്ക്
സര്‍ക്കാരിന്റെ
പക്കലുണ്ടോ;
ഉണ്ടെങ്കില്‍
എത്രയെന്ന്
വിശദമാക്കുമോ;
(ബി)
ഇതില്‍
ഇരുചക്രവാഹനങ്ങള്‍
എത്ര;
(സി)
ഇതില്‍
ലൈറ്റ് മോട്ടോര്‍
വാഹനങ്ങള്‍ (കാര്‍,
ജീപ്പ്, മുതലായവ) എത്ര;
(ഡി)
ഇതില്‍
ഹെവി മോട്ടോര്‍
വാഹനങ്ങള്‍ എത്ര;
(ഇ)
മറ്റുള്ള
വാഹനങ്ങള്‍ എത്ര?
തലസ്ഥാനത്തെ
കിഴക്കേക്കോട്ട ബസ്
സ്റ്റാന്റ്
1202.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലസ്ഥാനത്തെ
കിഴക്കേക്കോട്ട ബസ്
സ്റ്റാന്റ്
നിര്‍മ്മാണാനുമതി
നല്കിയ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
കോട്ടയോടു
ചേര്‍ന്നുള്ള
പുറമ്പോക്ക് ഭൂമി
കെ.എസ്.ആര്.ടി.സി.
ക്ക്
അനുവദിച്ചുകൊണ്ടള്ള
സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
സ്ഥലം അനധികൃതമായി
കൈവശം
വച്ചിട്ടുള്ളവര്‍ക്ക്
ഒഴിഞ്ഞുപോകാന്‍
നോട്ടീസ്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(ഡി)
മതിയായ
സ്ഥലലഭ്യത
ഉറപ്പുവരുത്തി
ശാസ്ത്രീയ രീതിയില്‍
ബസ് സ്റ്റാന്റ്
നിര്‍മ്മിക്കാത്തതുമൂലം
കഴിഞ്ഞ അഞ്ചു
വര്‍ഷത്തിനിടെ ഈ
ഭാഗത്തുണ്ടായ
അപകടങ്ങളില്‍ നിരവധി
മനുഷ്യ ജീവനുകള്‍
നഷ്ടപ്പെടാനിടയാക്കിയ
സാഹചര്യവും അതിന്
ഉത്തരവാദികളായവരെയും
കണ്ടെത്തുന്നതിന്
സമഗ്രമായ അന്വേഷണം
നടത്തുമോ ?
കൊയിലാണ്ടി
കേന്ദ്രീകരിച്ച്
കെ.എസ്.ആര്.ടി.സി.
ചെയിന്‍ സര്‍വ്വീസ്
1203.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താലൂക്ക്
ആസ്ഥാനമായ കൊയിലാണ്ടി
പട്ടണത്തില്‍ നിന്ന്
കിഴക്കന്‍ ഉള്‍നാടന്‍
മലയോര മേഖലകളിലേക്ക്
ആവശ്യത്തിന് ഗതാഗത
സൗകര്യങ്ങള്‍
ഇല്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍ താലൂക്ക്
ആസ്ഥാനത്ത് പലവിധ
ആവശ്യങ്ങള്‍ക്കായി
എത്തേണ്ടുന്ന
പൊതുജനങ്ങള്‍ക്ക്
സഹായകരമായി കൊയിലാണ്ടി
കേന്ദ്രീകരിച്ച്
കെ.എസ്.ആര്.ടി.സി.
ചെയിന്‍ സര്‍വ്വീസ്
ആരംഭിക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ?
വെഞ്ഞാറമൂട്,
പാലോട് . കെ.എസ്.ആര്.ടി.സി.
ഡിപ്പോകൾ
1204.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെഞ്ഞാറമൂട്,
പാലോട് .
കെ.എസ്.ആര്.ടി.സി.
ഡിപ്പോകളില്‍
ബസ്സുകളുടെയും
ബസുകളുടെയും
ജീവനക്കാരുടെയും കുറവു
മൂലം ഷെഡ്യൂളുകള്‍
മുടങ്ങുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാ;
(ബി)
പ്രസ്തുത
ഡിപ്പോകളിലെ
ജീവനക്കാരുടെ
ഒഴിവുകളുടെ വിവരം
വിശദമാക്കാമോ;
(സി)
ഷെഡ്യൂളുകള്‍
മുടങ്ങാതിരിക്കുവാന്‍
എത്ര ബസുകളുടെ
കുറവാണുള്ളതെന്ന്
വ്യക്തമാക്കുമോ?
ചാത്തന്നൂര്‍
കെ. എസ്. ആ൪. ടി.
സി.ഡിപ്പോ
1205.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുൻ
സര്‍ക്കാരിന്റെ അവസാന
മാസങ്ങളില്‍
ചാത്തന്നൂര്‍ കെ. എസ്.
ആ൪. ടി.
സി.ഡിപ്പോയില്‍
നിന്നും എത്ര
ഷെഡ്യൂളുകളാണ് ഒരു
ദിവസം ശരാശരി
ഓപ്പറേറ്റ്
ചെയ്തിരുന്നത്;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കൂടുതലായി
ഷെഡ്യൂളുകള്‍
ഓപ്പറേറ്റ്
ചെയ്യുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
സാഹചര്യത്തിലാണ്
കൂടുതലായ ഷെഡ്യൂളുകള്‍
ഓപ്പറേറ്റ് ചെയ്യാന്‍
കഴിയുന്നതെന്ന്
വിശദമാക്കാമോ;
(സി)
പൂര്‍ണതോതില്‍
എല്ലാ ഷെഡ്യൂളുകളും
ഓപ്പറേറ്റ്
ചെയ്യുന്നതിലേക്ക്
എന്തെല്ലാം
സാഹചര്യങ്ങളാണ്
ഒരുക്കേണ്ടതെന്ന്
വ്യക്തമാക്കുമോ?
ചാത്തന്നൂര്‍
കെ.എസ്.ആര്.ടി.സി.
ഡിപ്പോ
1206.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്ന്
വിവിധ വിഭാഗങ്ങളിലായി
എത്ര ഷെഡ്യൂളുകളാണ്
ഓപ്പറേറ്റ് ചെയ്യുവാന്‍
അനുമതി
ലഭിച്ചിട്ടുള്ളതെന്ന്
പട്ടിക തിരിച്ച്
അറിയിക്കുമോ;
(ബി)
പ്രസ്തുത
ഷെഡ്യൂളുകള്‍
ഓപ്പറേറ്റ്
ചെയ്യുന്നതിന് ആകെ എത്ര
ബസുകളാണ്
ആവശ്യമായിട്ടുള്ളതെന്നും
നിലവിലുള്ള ബസുകളുടെ
എണ്ണവും
വ്യക്തമാക്കുമോ;
(സി)
അനുമതി
നല്‍കിയിട്ടുള്ള
ഷെഡ്യൂളുകള്‍
ഓപ്പറേറ്റ്
ചെയ്യുന്നതിന് ഏതൊക്കെ
വിഭാഗങ്ങളിലെ എത്ര
ജീവനക്കാര്‍
ആവശ്യമുണ്ടെന്ന്
അറിയിക്കുമോ?
ഹെൽമറ്റിന്റെ
ഉപയോഗം
1207.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇരുചക്ര
വാഹന യാത്രക്കാര്‍
ഹെല്‍മറ്റ്
ധരിച്ചിരിക്കെ
അപകടമുണ്ടായാല്‍
ജീവഹാനി
ഒഴിവാക്കാനാകുമെന്ന
വസ്തുത ശാസ്ത്രീയമായി
തെളിയിക്കപ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
2015-ല്‍ സംഭവിച്ച
ഇരുചക്ര വാഹന അപകട
മരണങ്ങളില്‍
എത്രയെണ്ണത്തില്‍
യാത്രക്കാര്‍
ഹെല്‍മറ്റ്
ധരിച്ചിരുന്നുവെന്നും
എത്രയെണ്ണത്തില്‍
ധരിച്ചിട്ടുണ്ടായിരുന്നില്ല
എന്നും സംബന്ധിച്ച
വിശദമായ കണക്ക്
ലഭ്യമാക്കുമോ;
(സി)
ഹെല്‍മറ്റ്
ധരിച്ചിരുന്നിട്ടും
അപകടത്തില്‍ മരണം
സംഭവിക്കുന്നതിന്റെ
കാരണങ്ങള്‍ വിശകലനം
ചെയ്തിട്ടുണ്ടോ;
(ഡി)
ഹെല്‍മറ്റില്ലാതെ
യാത്ര ചെയ്യുന്നവരെ
ശിക്ഷിക്കുന്ന രീതിക്കു
പകരം ഹെല്‍മറ്റില്ലാ
യാത്രയ്ക്കെതിരെ
ബോധവല്‍ക്കരണം എന്ന നയം
പരിഗണിക്കുമോ?
കരുനാഗപ്പള്ളി
കെ.എസ്.ആര്.ടി.സി.
ഡിപ്പോ
1208.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്ന്
കായംകുളം-ഹരിപ്പാട്
ഭാഗത്തേക്ക് രാത്രി
പത്ത് മണിയ്ക്ക് ശേഷം
ഓര്‍ഡിനറി, ഫാസ്റ്റ്
പാസഞ്ചര്‍ തുടങ്ങിയ
ബസുകള്‍ ദേശീയ
പാതയിലൂടെ സര്‍വ്വീസ്
നടത്തുന്നില്ലെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതുമൂലം ഈ
ഭാഗത്തേക്കുള്ള
യാത്രക്കാരുടെ
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പുനലൂര്‍-കായംകുളം
റൂട്ടില്‍ ദേശീയ പാത
വഴി സര്‍വ്വീസ്
നടത്തുന്ന ഫാസ്റ്റ്
പാസഞ്ചര്‍ സര്‍വ്വീസിലെ
അവസാന ട്രിപ്പ് എത്ര
മണിയ്ക്കാണ്
കരുനാഗപ്പള്ളി വഴി
കടന്നുപോകുന്നത്; ഇത്
സര്‍വ്വീസ് മുടക്കം
കൂടാതെ
നടത്തുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
രാത്രി
പത്ത് മണിക്കുശേഷം
കരുനാഗപ്പള്ളി വഴി
കടന്നുപോകുന്ന
തരത്തില്‍
കൊല്ലത്തുനിന്നും
കായംകുളത്തേക്കോ
ഹരിപ്പാട്ടേക്കോ
ഫാസ്റ്റ് പാസഞ്ചര്‍ ബസ്
സര്‍വ്വീസ്
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
കരുനാഗപ്പള്ളി
കെ.എസ്.ആര്.ടി.സി.
ഡിപ്പോയ്ക്ക് കൂടുതല്‍
ബസുകള്‍
അനുവദിക്കുന്നതിന് നടപടി
1209.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ ഓര്‍ഡിനറി
ബസുകളുടെ കുറവു മൂലം പല
ഷെഡ്യൂളുകളും
മുടങ്ങുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഡിപ്പോയ്ക്ക് ആകെ എത്ര
ബസുകളാണ്
അനുവദിച്ചിട്ടുള്ളത്;
എത്ര എണ്ണം
പ്രവര്‍ത്തനക്ഷമമാണെന്നും
എത്ര ഷെഡ്യൂളുകള്‍
പ്രവര്‍ത്തിക്കുന്നുവെന്നും
വ്യക്തമാക്കുമോ;
(സി)
കെ.യു.ആര്.ടി.സി.
യുടെ എത്ര ലോ ഫ്ലോര്‍
ബസുകള്‍ പ്രസ്തുത
ഡിപ്പോയ്ക്ക്
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
ഡിപ്പോയ്ക്ക് കൂടുതല്‍
ഓര്‍ഡിനറി ബസുകളും ലോ
ഫ്ലോര്‍ നോണ്‍ എ.സി.
ബസുകളും
അനുവദിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ ?
റോഡപകടങ്ങളുടെ
കാരണം
1210.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജ്യത്ത്
റോഡപകടം ഏറ്റവും
കൂടുതല്‍ നടക്കുന്ന
സംസ്ഥാനങ്ങളില്‍
ഒന്നാമതായി
നില്‍ക്കുന്നത്
കേരളമാണെന്നത്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
മാസത്തില്‍
ചെറുതും വലുതുമായി
4500-നും
5000-നുമിടയ്ക്ക്
റോഡപകടം
കേരളത്തില്നടക്കുന്നുവെന്ന
വസ്തുത
മനസ്സിലാക്കിയിട്ടുണ്ടോ;
(സി)
എങ്കില്‍
ഇതിനെതിരെ എന്തെല്ലാം
കാര്യങ്ങള്‍
ചെയ്യുവാന്‍
കഴിയുമെന്ന്
വിശദമാക്കുമോ;
(ഡി)
കേരളത്തിലെ
നിരത്തുകളില്‍ ഏറ്റവും
കൂടുതല്‍ അപകടം
സംഭവിക്കുന്നത്
ഇരുചക്രവാഹനങ്ങള്ക്കാണെന്നത്
വിലയിരുത്തിയിട്ടുണ്ടോ;
(ഇ)
വാഹന
അപകടങ്ങള്‍ക്ക്
മുഖ്യമായും
കാരണമാകുന്നത് മോശമായ
റോഡുകളും, റോഡിലെ
കുഴികളും, ഡ്രൈവറുടെ
അശ്രദ്ധ, റോഡിന്റെ വീതി
കുറവ്, സിഗ്നലുകളുടെ
അഭാവം,ട്രാഫിക്
നിയമങ്ങളെക്കുറിച്ചുള്ള
ബോധവല്‍ക്കരണ
കുറവ്,റോഡിന്റെ
ഇരുവശങ്ങളിലായി
സ്ഥാപിച്ചിരിക്കുന്ന
പരസ്യബോര്‍ഡുകള്‍,
ഇലക്ട്രിക്
പോസ്റ്റുകള്‍ മുതലായവ
ആയിരിക്കെ ഇതിനെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
കഴീയുമെന്ന്
വിശദമാക്കുമോ?
മന്ത്രിമാരുടെ
വാഹനങ്ങളില്‍ രജിസ്ട്രേഷന്
നമ്പര്‍
T 1211.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മുഖ്യമന്ത്രിയുടെയും
മന്ത്രിമാരുടെയും
വാഹനങ്ങളില്‍
രജിസ്ട്രേഷന് നമ്പര്‍
പ്രദര്‍ശിപ്പിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ന്
മുതല്‍ നടപ്പാക്കാനാണ്
നിര്‍ദ്ദേശിച്ചിരിക്കുന്നത്;വിശദീകരിക്കാമോ;
(ബി)
മന്ത്രിമാരുടെ
വാഹനത്തില്‍
സഞ്ചരിക്കുന്ന
മന്ത്രിയെ
വ്യക്തമാക്കുന്നതിന്
വകുപ്പിന്റെ പേര്
പ്രദര്‍ശിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ?
അംഗപരിമിതരുടെ
വാഹനങ്ങള്‍ക്ക്
നല്‍കിയട്ടുള്ള നികുതി
ഇളവുകള്‍
1212.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംഗപരിമിതരുടെ
വാഹനങ്ങള്‍ക്ക്
നല്‍കിയിട്ടുള്ള നികുതി
ഇളവുകളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
അംഗപരിമിതര്‍ക്ക്
വാഹനങ്ങള്‍
ഓടിക്കാനുള്ള
പ്രശ്നങ്ങള്‍
അതിജീവിക്കുന്നതിനായി
ഓട്ടോമാറ്റിക്
ട്രാന്സ്മിഷന് ഉള്ള
വാഹനങ്ങള്‍
പ്രയോജനപ്പെടും എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
അഞ്ചുലക്ഷത്തിന്
മുകളില്‍ വിലയാകുന്ന
വാഹനങ്ങള്‍ക്ക് റോഡ്
ടാക്സ് നല്‍കണമെന്ന
വ്യവസ്ഥ
അംഗപരിമിതര്‍ക്ക്
ഉണ്ടാക്കിയിട്ടുള്ള
പ്രയാസം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കാന്‍
നടപടി സ്വീകരിക്കുമോ?
കോട്ടയ്ക്കല്‍-താനൂര്‍
യാത്രാക്ലേശം
പരിഹരിക്കാന്‍ നടപടി
1213.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം,
കോട്ടയ്ക്കല്‍-താനൂര്‍
ഭാഗത്തെ യാത്രാക്ലേശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കാന്‍
മലപ്പുറം-കോട്ടയ്ക്കല്‍-വൈലത്തൂര്‍
താനാളൂര്‍-വട്ടത്താണി
വഴി താനൂര്ക്ക് ബസ്
സര്‍വ്വീസ്
ആരംഭിക്കാനുള്ള നടപടി
സ്വീകരിക്കുമോ?
അമിതശബ്ദത്തില്
ഹോണ്‍
1214.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമിതശബ്ദത്തില്
ഹോണ്‍മുഴക്കി
അലക്ഷ്യമായി
വാഹനമോടിച്ചതിന്
22-8-2016-ല്‍
കിഴക്കേകോട്ടയില്‍ ഒരു
സ്വകാര്യബസിനെ
മോട്ടോര്‍വാഹന വകുപ്പ്
കസ്റ്റഡിയില്‍
എടുത്തിട്ടുണ്ടോ;
(ബി)
പ്രസ്തുത
ബസിന്റെ ഡ്രൈവറെ
കസ്റ്റഡിയിലെടുത്ത്
മദ്യപിച്ചിട്ടുണ്ടോ
എന്നു പരിശോധന
നടത്തിയിരുന്നോ ;
എങ്കില്‍ പരിശോധനാഫലം
എന്തായിരുന്നു;
(സി)
ബസ്സ്
ഉടമയ്ക്ക്
വിട്ടുകൊടുത്തിട്ടുണ്ടോ;
എങ്കില്‍ എന്ന്;
ഏതൊക്കെ വകുപ്പുകള്‍
പ്രകാരമാണ് കേസ്
എടുത്തിട്ടുളളത്;
(ഡി)
ഹോണിന്റെ
ശബ്ദശേഷി
എത്രയായിരുന്നു എന്നു
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ഇ)
സ്വകാര്യ
ബസ്, ലോറി എന്നിവയുടെ
ഹോണ്‍ ഘട്ടംഘട്ടമായി
പരിശോധിച്ച്
നിയമലംഘകര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
നമ്പര്‍പ്ലേറ്റ്
പ്രദര്‍ശിപ്പിക്കാതെ
നിരത്തിലോടുന്ന
വാഹനങ്ങള്‍
1215.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിയമത്തില്‍ വ്യവസ്ഥ
ചെയ്യുന്ന പ്രകാരം
വാഹനങ്ങളുടെ
രജിസ്ട്രേഷന് നമ്പര്‍
വാഹനത്തില്‍
പ്രദര്‍ശിപ്പിക്കുന്നതില്‍
നിന്നും നിയമം മുഖേന
ഒഴിവാക്കപ്പെട്ടിട്ടുളളത്
ഏതെല്ലാം
വാഹനങ്ങളെയാണെതിന്റെ
വിശദവിവരം നല്‍കാമോ;
(ബി)
നിയമപ്രകാരം
ഒഴിവാക്കപ്പെട്ടിട്ടുള്ളതല്ലാത്ത
വാഹനങ്ങള്‍
യഥാവിധിയുള്ള
നമ്പര്‍പ്ലേറ്റ്
പ്രദര്‍ശിപ്പിക്കാതെ
നിരത്തിലോടുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ അവ ഏതൊക്കെ
വകുപ്പുകളുടെയും
ഉദ്യോഗസ്ഥരുടെയുമാണെന്നതിന്റെ
വിശദവിവരം
വെളിപ്പെടുത്തുമോ;
(സി)
ഇത്തരം
നിയമലംഘനം നടത്തുന്ന
വാഹനങ്ങളുടെ
ഡ്രൈവര്‍മാരുടെ പേരില്‍
മാത്രമാണോ നടപടിക്ക്
നിയമമുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
അത്തരം
നിയമലംഘനം നടത്തുന്ന
വാഹന ഉടമ/വാഹനം
ഉപയോഗിക്കുന്ന
ഉദ്യോഗസ്ഥന്
എന്നിവര്‍ക്കെതിരെ കൂടി
നടപടി
സ്വീകരിക്കുന്നകാര്യം
പരിശോധിക്കുമോ?
ഓട്ടോറിക്ഷകളിലും
മീറ്റര്ബില്ലിംഗ്
1216.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍വ്വീസ് നടത്തുന്ന
എല്ലാ ഓട്ടോറിക്ഷകളിലും
മീറ്റര്‍ ബില്ലിംഗ്
സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യത്തില്‍
സര്‍ക്കാര്‍ നിലപാട്
വ്യക്തമാക്കുമോ;
(ബി)
വിവിധരീതിയില്‍
ഉപകാരപ്രദമായ ഈ
സംവിധാനം
ഏര്‍പ്പെടുത്തുന്നതിനുള്ള
ബുദ്ധിമുട്ടുകള്‍
എന്തൊക്കെയെന്ന്
അറിയിക്കുമോ?
കിഴക്കേകോട്ടയിലെ
ട്രാഫിക് ലംഘനങ്ങള്‍
1217.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയിലെ കിഴക്കേകോട്ട
ബസ് സ്റ്റാന്റിലും
പരിസരത്തും
കെ.എസ്.ആര്.ടി.സി. /
സ്വകാര്യ ബസ്സുകള്‍
അനധികൃത, ദീര്‍ഘനേര
പാര്‍ക്കിംഗ്
നടത്തുന്നതിനെതിരെ
നടപടി
പ്രഖ്യാപിച്ചിരുന്നോ;
(ബി)
എങ്കില്‍
ഇൗ ഭാഗത്ത് നടുറോഡില്‍
വാഹനം നിര്‍ത്തി ആളെ
കയറ്റല്‍, ഉച്ചത്തിലുളള
ഹോണ്‍
പ്രവര്‍ത്തിപ്പിക്കല്‍,
മത്സര ഓട്ടം, സമയം
തെറ്റിച്ചുളള
ട്രിപ്പുകള്‍,
കിഴക്കേകോട്ടയില്‍
ട്രിപ്പ്
അവസാനിപ്പിക്കല്‍
തുടങ്ങിയവയുള്‍പ്പെടെയുളള
ട്രാഫിക്
ലംഘനങ്ങള്‍ക്കായി ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര
വാഹനങ്ങള്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ട്
എന്നും എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
എന്നതിന്‍െറ
വിശദവിവരവും നല്‍കാമോ;
(സി)
അനുവദിക്കപ്പെട്ട
റൂട്ടില്‍ യാത്രക്കാര്‍
കുറവാണെങ്കില്‍
ട്രിപ്പു മുടക്കി,
അതില്‍ കയറിയ
യാത്രക്കാരെ ഇറക്കി
വിടുന്ന എത്ര സ്വകാര്യ
ബസുകള്‍ക്കെതിരെ ഇൗ
കാലയളവില്‍ നടപടി
സ്വീകരിച്ചു;
വിശദമാക്കുമോ?
വിദ്യാര്‍ത്ഥികള്‍ക്ക്
കണ്സഷന്
1218.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ
ആദിവാസികള്‍
തിങ്ങിപ്പാര്‍ക്കുന്ന
കുട്ടമ്പുഴ, ഇടമലയാര്‍,
വടാട്ടുപാറ,
മാമലക്കണ്ടം
പ്രദേശങ്ങളിലേക്ക്
സര്‍വ്വീസ് നടത്തുന്ന
കെ.എസ്.ആര്.ടി.സി.
ബസുകളില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
കണ്സഷന്
അനുവദിക്കുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് നല്കിയ
നിവേദനത്തിന്മേല്
എന്തു നടപടി
സ്വീകരിച്ചു എന്നു
വ്യക്തമാക്കാമോ;
(സി)
ഈ
റൂട്ടില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
കണ്സഷന്
കൊടുക്കുന്നതില്‍
എന്താണ് തടസ്സമെന്ന്
വ്യക്തമാക്കാമോ;
(ഡി)
ആദിവാസികളും,
എസ്.സി.. വിഭാഗം
കുട്ടികളും
തിങ്ങിപ്പാര്‍ക്കുന്ന ഈ
മേഖലയില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
കണ്സഷന്
ലഭ്യമാക്കുന്നതിനു
വേണ്ട അടിയന്തര നടപടി
സ്വീകരിക്കുമോ ?
2015-ലെ
സി. ആന്റ് എ.ജി റിപ്പോര്‍ട്ട്
1219.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-ലെ
സി ആന്റ് എ.ജി.
റിപ്പോര്‍ട്ടില്‍,
ഏറ്റവും അധികം
നഷ്ടമുണ്ടാകുന്ന
പൊതുമേഖലാസ്ഥാപനം കെ.
എസ്. ആര്. ടി.
സി.-യാണെന്ന്
ചൂണ്ടിക്കാട്ടിയിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
ജീവനക്കാരുടെ
അവകാശങ്ങള്‍
കവര്‍ന്നെടുക്കാതെ
തന്നെ കഴിഞ്ഞ രണ്ട്
വര്‍ഷത്തില്‍ പ്രസ്തുത
സ്ഥാപനത്തിന്റെ
ചെലവിനത്തില്‍ എന്തു
കുറവ് വരുത്താനായി ;
വിശദമായ റിപ്പോര്‍ട്ട്
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
സ്ഥാപനത്തിലേക്ക്
ഡെപ്യൂട്ടേഷനില്‍
വരുന്നവരുടെ
വേതനനിരക്കിലേതിന്
തുല്യമായ സേവനം
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പാക്കിയിട്ടുണ്ടോ;
വിശദീകരിക്കാമോ?
ഹെല്‍മറ്റ് ബോധവത്ക്കരണം
1220.
ശ്രീ.ഷാഫി
പറമ്പില്‍
,,
അന്‍വര്‍ സാദത്ത്
,,
വി.പി.സജീന്ദ്രന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇരുചക്രവാഹനം
ഉപയോഗിക്കുന്നവര്‍ക്ക്
ഹെല്‍മറ്റ്
ധരിക്കുന്നതിന്
ബോധവത്ക്കരണം
നടത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്തെല്ലാം ബോധവത്ക്കരണ
പരിപാടികളാണ്
നടത്തിയിട്ടുള്ളത്;
(സി)
ഹെല്‍മറ്റ്
ധരിക്കാത്തവര്‍ക്ക്
പമ്പുകളില്‍ നിന്നും
ഇന്ധനം
കൊടുക്കേണ്ടതില്ലെന്ന
തീരുമാനം ഇതിന്റെ
ഭാഗമായിരുന്നോ; ഇതുമായി
പമ്പിന്റെ ഉടമസ്ഥര്‍
സഹകരിച്ചിട്ടുണ്ടോ;
(ഡി)
ഇൗ
പരിപാടിയുടെ
ഫലപ്രാപ്തിയെക്കുറിച്ച്
അവലോകനം
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
എന്തെല്ലാം?
സര്‍ക്കാര്‍
ഉദ്യോഗസ്ഥരുടെ ഔദ്യോഗിക
വാഹനങ്ങള്‍
T 1221.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നത
സര്‍ക്കാര്‍
ഉദ്യോഗസ്ഥരുടെ ഔദ്യോഗിക
വാഹനങ്ങളില്‍
കര്ട്ടന്, സണ്‍ഫിലിം
തുടങ്ങിയ മറകള്‍
ഉപയോഗിച്ച് മറച്ച്
യാത്രചെയ്യുന്നതിന്റെ
സുരക്ഷിത നിയമ പ്രശ്നം,
സുപ്രീം കോടതി
ചൂണ്ടിക്കാട്ടിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കൂടുതല്‍
പേര് വാഹനങ്ങളില്‍
മറകള്‍ ഉപയോഗിച്ച്
യാത്ര ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
പരിശോധനയ്ക്ക്
വാഹനങ്ങള്‍
വിധേയമാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.
ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍
വാഹനങ്ങളിലെ പുക പരിശോധന
1222.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പല
സര്‍ക്കാര്‍ വാഹനങ്ങളും
അനുവദിക്കപ്പെട്ട
അളവിനേക്കാള്‍ കൂടുതല്‍
പുക
പുറന്തള്ളുന്നവയാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കെ.എസ്.ആര്.ടി.സി.
ഉള്‍പ്പെടെ എല്ലാ
സര്‍ക്കാര്‍ വാഹനങ്ങളും
യഥാസമയം പുക പരിശോധന
നടത്തുന്നുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത വാഹനങ്ങളില്‍
പുക പരിശോധന നടത്തിയ
സര്‍ട്ടിഫിക്കറ്റ്
സൂക്ഷിക്കാറുണ്ടോ;
(ഡി)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രസ്തുത
സര്‍ട്ടിഫിക്കറ്റ്
സൂക്ഷിക്കാത്തതു
കാരണവും യഥാസമയം പുക
പരിശോധന
നടത്താത്തതുകാരണവും
എത്ര സര്‍ക്കാര്‍
വാഹനങ്ങള്‍ക്ക് പിഴ
ചുമത്തിയിട്ടുണ്ടെന്ന
വിവരം ലഭ്യമാക്കുമോ?
ജന്റം
പദ്ധതി
1223.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജന്റം
പദ്ധതി പ്രകാരം വാങ്ങിയ
എത്ര ലോഫ്ളോര്‍
ബസ്സുകള്‍ ഓടിക്കാതെ
വെറുതെ ഇട്ടിരിക്കുന്നു
എന്നറിയിക്കാമോ;
ഇതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
ഈ
ബസ്സുകള്‍ നന്നാക്കി
നിരത്തില്‍
ഇറക്കുന്നതിന്
കെ.എസ്.ആര്.ടി.സി.എന്ത്
നടപടിയാണ്
സ്വീകരിച്ചിരിക്കുന്നത്
എന്നറിയിക്കാമോ;
ഇതുമൂലം വരുമാനത്തില്‍
എത്ര കുറവാണ്
കെ.എസ്.ആര്.ടി.സി.യ്ക്ക്
ഉണ്ടായിരിക്കുന്നത്
എന്നറിയിക്കാമോ; എത്ര
ലോഫ്ലോര്‍ ബസ്സുകള്‍
വര്‍ക്ക്ഷോപ്പുകളില്‍
കിടക്കുന്നു
എന്നറിയിക്കാമോ?
ടാക്സി
വാഹനങ്ങള്‍
1224.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രജിസ്റ്റര്‍
ചെയ്തിട്ടുള്ള ടാക്സി
വാഹനങ്ങളുടെ എണ്ണവും
വാഹനങ്ങളുടെ
തരംതിരിച്ചുള്ള കണക്കും
ലഭ്യമാക്കുമോ;
(ബി)
ടാക്സി
പെര്‍മിറ്റില്ലാത്ത
വാഹനങ്ങള്‍ ടാക്സിയായി
ഓടുന്നത്
തടയുന്നതിനുള്ള
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കുമോ?
മോട്ടോര്‍
വാഹന വകുപ്പിലെ അഴിമതി
1225.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന വകുപ്പില്‍ അഴിമതി
തടയുന്നതിന് സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
നിലവിലെ
സര്‍ക്കാര്‍
വന്നതിനുശേഷം
ഇത്തരത്തില്‍ എത്ര
അഴിമതി കേസ്സുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
വ്യക്തമാക്കാമോ?
ജോയിന്റ്
ആര്.ടി ഓഫീസ്
1226.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചടയമംഗലത്ത്
ഒരു ജോയിന്റ് ആര്.ടി.
ഓഫീസ്
അനുവദിക്കുന്നകാര്യം
പരിഗണിക്കാമോ?
മോട്ടോര്‍
വാഹനവകുപ്പ്
അഴിമതിമുക്തമാക്കാന്‍
നടപടി
1227.
ശ്രീ.റോജി
എം. ജോണ്‍
,,
വി.പി.സജീന്ദ്രന്
,,
കെ.എസ്.ശബരീനാഥന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മോട്ടോര്‍
വാഹനവകുപ്പ്
അഴിമതിമുക്തമാക്കാന്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
ഇതിനായി
എന്തെല്ലാം ഉൗര്‍ജ്ജിത
ഇ-ഗവേണന്‍സ്
സംവിധാനങ്ങളാണ്
വകുപ്പില്‍
ഒരുക്കിയിട്ടുള്ളത്;
വിവരിക്കുമോ;
(സി)
പ്രസ്തുത
സംവിധാനങ്ങള്‍ വഴി
എന്തെല്ലാം സേവനങ്ങളാണ്
പൊതുജനങ്ങള്ക്കയി
ലഭ്യമാക്കുന്നത്?
വ്യക്തമാക്കാമോ?
കേരളത്തിലെ
ഓണ്‍ലൈന്‍ ടാക്സികള്‍
1228.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ഏതൊക്കെ ഓണ്‍ലൈന്‍
ടാക്സികള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഓണ്‍ലൈന്‍ ടാക്സി
കമ്പനികള്‍ക്ക് കേരള
സര്‍ക്കാര്‍ ഏതെങ്കിലും
വിധത്തിലുള്ള
ലൈസന്‍സുകള്‍
നല്‍കിയിട്ടുണ്ടോ എന്ന്
വിശദമാക്കുമോ;
(സി)
കേരളത്തിലെ
ടാക്സികളെക്കാളും വളരെ
കുറഞ്ഞനിരക്കിലാണ്
ഓണ്‍ലൈന്‍ ടാക്സികള്‍
ഇപ്പോള്‍ സര്‍വ്വീസ്
നടത്തുന്നതെന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇപ്പോള്‍
നിരക്ക് കുറച്ച്
കാണിച്ച് ജനങ്ങളുടെയും,
സര്‍ക്കാരിന്റെയും
അംഗീകാരം നേടിയിട്ട്,
പിന്നീട്ട് ജനങ്ങളെ
അമിത ടാക്സി ചാര്‍ജ്ജ്
വാങ്ങി
ബുദ്ധിമുട്ടിയ്ക്കാനാണ്
ടി കമ്പനികള്‍
ശ്രമിയ്ക്കുന്നതെന്ന
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ഇ)
കേരളത്തിലെ
ജനങ്ങള്‍ക്ക്
പ്രയോജനകരമായ
വിധത്തില്‍, ചാര്‍ജ്ജ്
കുറച്ചു വാങ്ങിയാണ് ടി
കമ്പനികള്‍ സര്‍വ്വീസ്
നടത്തുന്നതെങ്കില്‍
ഇതിനെ
പ്രോത്സാഹിപ്പിയ്ക്കാനും
കേരളത്തില്‍ ആകമാനം ഇത്
നടപ്പാക്കാനും നടപടി
സ്വീകരിക്കുമോ?
മോട്ടോര്‍
തൊഴിലാളി ക്ഷേമനിധി
1229.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
മോട്ടോര്‍ തൊഴിലാളി
ക്ഷേമനിധിയില്‍
രജിസ്റ്റര്‍ ചെയ്ത
തൊഴിലാളികളുടെ
എണ്ണമെത്ര എന്ന്
വിശദമാക്കുമോ;
(ബി)
തൊഴിലാളി
ഉടമസ്ഥ വിഹിതമായി എത്ര
രൂപ പിരിച്ചെടുത്തു
എന്ന് വിശദമാക്കുമോ;
(സി)
നിലവില്‍
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
തൊഴിലാളികള്‍ക്ക്
നല്‍കുന്നത് എന്ന്
വിശദമാക്കുമോ;
(ഡി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
നല്കിയ ആനുകൂല്യങ്ങളെ
സംബന്ധിച്ച വിശദാംശം
നല്‍കുമോ?
ഹെല്‍മെറ്റ്
ധരിക്കാത്തവരുടെ ചിത്രം
1230.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മോട്ടോര്‍ വാഹനവകുപ്പ്
ഹെല്‍മെറ്റ് ധരിക്കാതെ
യാത്ര
ചെയ്യുന്നവര്‍ക്കുള്ള
ബോധവല്‍ക്കരണ പരിപാടി
എന്ന നിലയില്‍
ഹെല്‍മെറ്റ് ധരിക്കാത്ത
പത്ത് പേരുടെ ചിത്രം
മോട്ടേര്‍ വാഹന
വകുപ്പിന്റെ
സൈറ്റിലേക്ക്
അയക്കണമെന്ന
നിര്‍ദ്ദേശം
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ നിര്‍ദ്ദേശം
നടപ്പാക്കിയത് ഏത്
ഉത്തരവിലൂടെയാണ്; അതിന്
ആധാരമായ ചട്ടം ഏതെന്ന്
വിശദമാക്കാമോ;
(സി)
ഇത്തരം
കേസ്സുകളില്‍ ഫോട്ടോ
എടുക്കുന്നതിന്
ആവശ്യമായ ഉപകരണം
മോട്ടോര്‍ വാഹന വകുപ്പ്
നല്കുന്നുണ്ടോ;
(ഡി)
ഈ
ഉത്തരവിന്റെ
അപ്രായോഗികത
വിലയിരുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
സര്‍വ്വീസുകള്‍
നിര്‍ത്തി വയ്ക്കുന്ന
നടപടി
1231.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ബസ് ജീവനക്കാരും
യാത്രക്കാരും തമ്മിലോ
മറ്റ് വാഹന
യാത്രക്കാരുമായോ,പരിശോധന
നടത്തുന്ന
പോലീസ്,മോട്ടോര്‍
വെഹിക്കിള്‍സ്
ഉദ്യോഗസ്ഥരുമായോ
സംഘര്ഷമുണ്ടായാല്ഒരു
മുന്നറിയിപ്പുമില്ലാതെ
സര്വ്വീസുകള്നിര്ത്തിവയ്ക്കുന്നതുമൂലംയാത്രക്കാര്ക്കുണ്ടാക്കുന്നദുരിതം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംഘര്‍ഷ
സംഭവങ്ങളുണ്ടായാല്‍
നടപടി സ്വീകരിക്കാന്‍
വ്യവസ്ഥാപിത
മാര്ഗ്ഗങ്ങളുളളപ്പോള്
ഇത്തരം
പ്രവണതകൾക്കെതിരെ എന്ത്
നടപടി സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സ്വകാര്യബസുകള്‍
1232.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വകാര്യബസുകള്‍
സമയക്രമം
പാലിക്കുന്നുണ്ടോയെന്നത്
പരിശോധിക്കാറുണ്ടോ;
ഉണ്ടെങ്കില്‍ പരിശോധനാ
രീതിയും ഇതിനായി
ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളതുമെന്നും
വ്യക്തമാക്കാമോ;
(ബി)
സമയക്രമം
പാലിക്കാതെയും അമിത
വേഗതയിലും ഓടിക്കുന്ന
സ്വകാര്യ
ബസുകള്‍ക്കെതിരെ നടപടി
സ്വീകരിക്കാറുണ്ടോ;
എങ്കില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചുവരുന്നത്;
അവര്‍ക്കെതിരെ കര്‍ശന
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(സി)
അലക്ഷ്യമായും
അമിത വേഗതയിലും
സ്വകാര്യ ബസ്
ഓടിക്കുന്ന
ഡ്രൈവര്‍മാര്‍ക്കെതിരെ
ഏതെങ്കിലും തരത്തിലുള്ള
നടപടി
സ്വീകരിക്കാറുണ്ടോ;
വിശദാംശം നല്‍കുമോ?
മോട്ടോര്‍വാഹനനിയമപ്രകാരം
ഇറക്കിയ ഉത്തരവില്‍ മാറ്റം
1233.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന നിയമപ്രകാരം മുൻ
സർക്കാരിന്റെ കാലത്ത്
ഇറക്കിയ ജി.ഒ.(പി) നം.
74/2015/ട്രാൻസ്
19/11/2015 ലെ
ഉത്തരവില്‍ മാറ്റം
വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഏത് തരത്തിലുളള
മാറ്റമാണ്
ഉദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
ഉത്തരവ് പരിഷ്ക്കരിച്ച്
സെക്രട്ടേറിയറ്റിന്
പുറത്തുളള ഏതെല്ലാം
വകുപ്പ്
ഉദ്യോഗസ്ഥര്‍ക്ക് കൂടി
ഇതിന്റെ ആനുകൂല്യം
നല്കാന്
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ?
1CC1
മുതല്‍ 1CC6 വരെയുള്ള
രജിസ്ട്രേഷന് നമ്പരുകള്‍
രേഖപ്പെടുത്തിയ വാഹനങ്ങലള്
1234.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലസ്ഥാനത്ത്
നീലനിറത്തില്‍ വെള്ള
ലിപിയില്‍ 1CC1 മുതല്‍
1CC6 വരെയുള്ള
നമ്പരുകള്‍
രേഖപ്പെടുത്തിയ
വാഹനങ്ങള്‍ സവാരി
നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
മോട്ടോര്‍
വാഹനനിയമത്തിലെ ഏത്
വ്യവസ്ഥ പ്രകാരമാണ് ഈ
വാഹനങ്ങള്‍ രജിസ്റ്റര്‍
ചെയ്ത്
നല്‍കിയിട്ടുള്ളത്;
പ്രസ്തുത രജിസ്ട്രേഷന്
നല്‍കിയത്
എന്നൊക്കെയാണെന്നും
ആര്‍ക്കൊക്കെയാണ്
നല്യിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വ്യവസ്ഥ പ്രകാരം മറ്റ്
ഏതെല്ലാം
ഇനത്തില്‍പ്പെടുന്ന
വാഹനങ്ങള്‍ക്കും/വ്യക്തികള്‍ക്കും
ഇനി മുതല്‍ ഇത്തരം
രജിസ്ട്രേഷന് നമ്പര്‍
നല്‍കാനാകുമെന്ന്
അറിയിക്കുമോ?