ഭൂമിയുടെ
തരംനോക്കി ന്യായവില
നിശ്ചയിക്കുന്ന നടപടി
2789.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ന്യായവില കൃത്യമായി
നിശ്ചയിക്കാത്ത ഒട്ടേറെ
സര്‍വ്വേ
നമ്പറുകള്‍
നിലനില്‍ക്കുന്നതായി
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
ഭൂമിയുടെ
തരംനോക്കി ന്യായ വില
നിശ്ചയിക്കുന്ന
നടപടികള്‍
പൂര്‍ത്തിയാവാത്തത്
കാരണം വരുമാന
ചോര്‍ച്ചയുണ്ടാവുന്നത്
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കാമോ;
(സി)
സംസ്ഥാനത്തെ
എല്ലാ സര്‍വ്വേ
നമ്പറുകള്‍ക്കും
കൃത്യമായി ന്യായവില
നിശ്ചയിക്കുന്നതിനുളള
നടപടികള്‍
വേഗത്തിലാക്കാമോ?
ഹാരിസണ്‍
കമ്പനിയുടെ തോട്ടങ്ങളുടെ
തണ്ടപ്പേര്
2790.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
59000-ല്‍പരം
ഏക്കര്‍ വരുന്ന
ഹാരിസണ്‍ കമ്പനിയുടെ
തോട്ടങ്ങളുടെ
തണ്ടപ്പേര് ബ്രിട്ടീഷ്
കമ്പനിയുടെ പേരിലാണോ;
എങ്കില്‍ ആധാര്‍
അധിഷ്ഠിത തണ്ടപ്പേര്
ഇവിടെ എപ്രകാരം
നടപ്പിലാക്കുവാന്‍
സാധിക്കുമെന്ന്
വെളിപ്പെടുത്തുമോ?
കായംകുളം
മണ്ഡലത്തില്‍
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ
നിധിയിലേക്കുളള അപേക്ഷകള്‍
T 2791.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തിലേറി
നാളിതുവരെ കായംകുളം
മണ്ഡലത്തില്‍
ഉള്‍പ്പെട്ട വിവിധ
വില്ലേജുകള്‍ വഴി
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക് എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും
എത്ര രൂപ ആകെ
അനുവദിച്ചെന്നും
വില്ലേജ് തിരിച്ചുളള
കണക്കുകള്‍
ലഭ്യമാക്കാമോ;
(ബി)
ഇതില്‍
അപകടമരണം സംഭവിച്ചവരുടെ
എത്ര ആശ്രിതര്‍ക്ക്
ധനസഹായം അനുവദിച്ചു
എന്നും ആകെ എത്ര രൂപ
അനുവദിച്ചു എന്നും
വിശദമാക്കാമോ?
നിയമാനുസൃത
അവകാശി സാക്ഷ്യപത്രം
2792.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിയമാനുസൃത
അവകാശി
സാക്ഷ്യപത്രത്തിന്(ലീഗല്‍
ഹെയര്‍
സര്‍ട്ടിഫിക്കറ്റ്)
അപേക്ഷിക്കാനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
അപേക്ഷ
നല്കി എത്ര
ദിവസത്തിനകം ഈ
സര്‍ട്ടിഫിക്കറ്റ്
ലഭ്യമാകുമെന്ന്
വ്യക്തമാക്കാമോ;
(സി)
ഗസറ്റില്‍
പ്രസിദ്ധീകരിച്ച് എത്ര
ദിവസത്തിനകം
ബന്ധപ്പെട്ടവര്‍
അപേക്ഷകന്
സര്‍ട്ടിഫിക്കറ്റ്
നല്‍കണമെന്നാണ്
വ്യവസ്ഥയെന്ന്
വ്യക്തമാക്കാമോ;
(ഡി)
സര്‍ട്ടിഫിക്കറ്റ്
ഇഷ്യൂ ചെയ്യേണ്ട
അധികാരി ആരാണെന്ന്
വ്യക്തമാക്കാമോ;
(ഇ)
കാസര്‍കോട്
ജില്ലയിലെ
ഹോസ്ദുര്‍ഗ്ഗ്
താലൂക്കില്‍
മുഹമ്മദ്കുഞ്ഞി
എന്നയാള്‍
മരണപ്പെട്ടതിനെത്തുടര്‍ന്ന്
മകന് പി.എം.അബ്ദുല്‍
റഹിമാന്‍ ലീഗല്‍ ഹെയര്‍
സര്‍ട്ടിഫിക്കറ്റിന്
അപേക്ഷ നല്‍കിയിരുന്നോ
എന്നും അപേക്ഷ
ലഭിച്ചതെപ്പോഴാണെന്നും
സര്‍ക്കാര്‍
പ്രസ്സിലേക്കയച്ചതെപ്പോഴാണെന്നും
ഏത് ഗസറ്റിലാണ്
പ്രസിദ്ധീകരിച്ചതെന്നും
സര്‍ട്ടിഫിക്കറ്റ്
അപേക്ഷകന് നല്‍കിയോ
എന്നും വ്യക്തമാക്കാമോ?
വില്ലേജുകളുടെ
വിഭജനം
2793.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിനുശേഷം എതെല്ലാം
വില്ലേജുകള്‍ വിഭജിച്ചു
എന്നറിയിക്കാമോ;
(ബി)
നടപ്പു
സാമ്പത്തിക വര്‍ഷം
പുതുതായി വില്ലേജുകള്‍
വിഭജിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
വില്ലേജുകളുടെ
ഭൂവിസ്തൃതിയും ജനസംഖ്യ
അനുപാതവും
വ്യക്തമാക്കാമോ;
(സി)
വില്ലേജുകള്‍
വിഭജിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ?
ഭൂമി
കെെയ്യേറ്റം തടയുന്നതിന്
നടപടി
2794.
ശ്രീ.കെ.വി.വിജയദാസ്
,,
യു. ആര്. പ്രദീപ്
,,
കെ.സുരേഷ് കുറുപ്പ്
,,
കെ.യു. ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍ വക
ഭൂമിയുടെ കെെയ്യേറ്റം
തടയുന്നതിന് ഇൗ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
ഇതിന്റെ
ഭാഗമായി എല്ലാ
ജില്ലകളിലും ജാഗ്രതാ
സ്ക്വാഡുകള്‍
രൂപീകരിച്ചിട്ടുണ്ടോ;
(സി)
കെെയ്യേറ്റങ്ങള്‍
തടയുന്നതില്‍ വീഴ്ച
വരുത്തുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെല്ലാം കര്‍ശന
നടപടികളാണ് സ്വീകരിച്ചു
വരുന്നത്;
(ഡി)
റവന്യൂ
വിജിലന്‍സ്
വിഭാഗത്തിന്റെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കാന്‍
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
വ്യക്തമാക്കാമോ ?
ഹാരിസണ്‍
കമ്പനി കെെവശം വച്ചിരിക്കുന്ന
തോട്ടങ്ങളില്‍
സര്‍ക്കാരിന്റെ ഉടമസ്ഥത
2795.
ശ്രീ.വി.ടി.ബല്‍റാം
,,
റോജി എം. ജോണ്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാരിസണ്‍
മലയാളം ലിമിറ്റഡ്
കമ്പനി കെെവശം
വച്ചിരിക്കുന്ന
തോട്ടങ്ങളില്‍
സര്‍ക്കാരിന്റെ ഉടമസ്ഥത
സ്ഥാപിച്ചുകിട്ടാന്‍
സിവില്‍ കോടതികളില്‍
കേസ് ഫയല്‍
ചെയ്തിട്ടുണ്ടോ ;
(ബി)
ഇതിനകം
എത്ര ജില്ലകളില്‍
കളക്ടര്‍മാര്‍ കേസ്
ഫയല്‍ ചെയ്തിട്ടുണ്ട് ;
വിശദാംശം നല്‍കാമോ ;
(സി)
ഹാരിസണ്‍
മലയാളം ലിമിറ്റഡും
മലയാളം പ്ലാന്റേഷനും
അധികമായി കെെവശം വച്ച
76000 ഏക്കര്‍
ഭൂമിയില്‍ ഉടമസ്ഥാവകാശം
സ്ഥാപിച്ച്
കിട്ടുവാനായി
നല്കിയിട്ടുളള
കേസുകളില്‍
മേല്‍നോട്ടം
വഹിക്കുവാന്‍ റവന്യൂ
വകുപ്പില്‍ പ്രത്യേക
സെല്‍
രൂപീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
അടിയന്തരമായി
രൂപീകരിക്കാമോ;
(ഡി)
പ്രസ്തത
കേസ് നടത്തിപ്പിന്
നിലവിലുളള സര്‍ക്കാര്‍
അഭിഭാഷകന് പുറമെ
പുറത്തുനിന്നുളള
പ്രഗത്ഭരായ അഭിഭാഷകരുടെ
ഉപദേശവും സേവനവും
ഉറപ്പു വരുത്തുവാന്‍
നടപടി സ്വീകരിക്കാമോ?
എസ്ചീറ്റ്
& ഫോർഫീച്ചർ നിയമം
2796.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്ചീറ്റ് &
ഫോർഫീച്ചർ നിയമപ്രകാരം
സർക്കാരില്‍
നിക്ഷിപ്തമായ വയനാട്
ജില്ലയിലെ വുഡ് ലാന്റ്
എസ്റ്റേറ്റ് ഭൂമിയുടെ
നിലവിലെ അവസ്ഥ
വിശദമാക്കാമോ;
(ബി)
പ്രസ്തുത
745.93 ഏക്കർ ഭൂമിയില്‍
264 പേർ കൈവശം വെച്ച്
അനുഭവിക്കുന്ന 146.59
ഏക്കർ ഭൂമിയില്‍
നിന്നും കൈവശക്കാരെ
ഒഴിപ്പിക്കല്‍
അസാധ്യമായതിനാല്‍
പ്രസ്തുത കൈവശക്കാർക്ക്
പട്ടയം നല്‍കുന്നതിനായി
ലാന്റ് റവന്യൂ
കമ്മീഷണർക്ക് നല്കിയ
റിപ്പോർട്ടിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
ഇത്തരത്തില്‍ പട്ടയം
നല്‍കുന്നതിന് നിലവില്‍
എന്തെങ്കിലും
തടസ്സമുണ്ടോ; ;
ഇല്ലെങ്കില്‍
കൈവശക്കാർക്ക് എന്ന്
പട്ടയം നല്‍കാനാകും;
(സി)
പ്രസ്തുത
ഭൂമി എസ്ചീറ്റ്
നടപടികള്‍ക്ക്
വിധേയമാക്കാൻ
കഴിയില്ലെന്ന
സുല്‍ത്താൻ ബത്തേരി സബ്
കോടതിയുടെ
വിധിയ്ക്കെതിരെ യഥാസമയം
അപ്പീല്‍ നല്കാൻ
കഴിയാതെ വന്നതിനാല്‍
ഇനി അപ്പീല്‍
നല്‍കുന്നതിന്
സാധ്യതയുണ്ടോയെന്നാരാഞ്ഞതിന്
ജില്ലാ ഗവൺമെന്റ്
പ്ലീഡർ നല്കിയ
നിയമോപദേശം എന്താണെന്ന്
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
നിയമോപദേശത്തിന്റെ
അടിസ്ഥാനത്തില്‍
ഫയലില്‍ സ്വീകരിക്കേണ്ട
നടപടികള്‍
വിശദമാക്കാമോ?
സര്‍ക്കാര്‍
ഭൂമി കയ്യേറുന്നത് തടയല്‍
2797.
ശ്രീ.റ്റി.വി.രാജേഷ്
,,
കെ.കുഞ്ഞിരാമന്
,,
കെ.ജെ. മാക്സി
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍ ഭൂമി
കയ്യേറുന്നത്
തടയുന്നതിനും അവ
സാമൂഹ്യപരവും
വികസനപരവുമായ
ആവശ്യങ്ങള്‍ക്ക്
ശാസ്ത്രീയമായി
വിനിയോഗിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
(ബി)
കൈയ്യേറ്റങ്ങള്‍
കണ്ടെത്തി അവ യഥാവിധി
തടയുന്നതിനും
ശാസ്ത്രീയവും
സമഗ്രവുമായ
ഭൂവിനിയോഗവും
ഭൂസംരക്ഷണവും
സാധ്യമാക്കുന്നതിനും
കേരള സ്റ്റേറ്റ് ലാന്റ്
ബാങ്ക് എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചു
വരുന്നത്;
(സി)
പൊതുജനങ്ങള്‍ക്ക്
സര്‍ക്കാര്‍ ഭൂമി
കൈയ്യേറ്റങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്യാന്‍ ടോള്‍ ഫ്രീ
നമ്പര്‍ സംവിധാനം
നിലവിലുണ്ടോ; വിശദാംശം
നല്‍കുമോ?
മോണിറ്ററിംഗ്
സെല്ലിന്റെ അധികാരങ്ങള്‍
2798.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഭൂമി കയ്യേറ്റം
സംബന്ധിച്ചുള്ള
നടപടികള്‍
സ്വീകരിക്കുന്നതിനും
മേല്‍നോട്ടം
വഹിക്കുന്നതിനും
സംസ്ഥാനത്ത് ഒരു
മോണിറ്ററിംഗ് സെല്‍
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
മോണിറ്ററിംഗ്
സെല്ലിന്റെ
അധികാരങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
മോണിറ്ററിംഗ് സെല്‍
രൂപീകരിച്ചശേഷം ഇതുവരെ
ഭൂമി കയ്യേറ്റം
സംബന്ധിച്ച് എത്ര
കേസ്സുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
ഇതിന്റെ വിശദാംശം
ലഭ്യമാക്കുമോ?
റാന്നി
മണ്ഡലത്തിലെ കൈവശക്കാര്‍ക്ക്
പട്ടയം
2799.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
നിയോജകമണ്ഡലത്തിൽ എത്ര
കൈവശക്കാര്‍ക്ക് പട്ടയം
നൽകാനുണ്ട്; ഇവരുടെ
എണ്ണം വില്ലേജ്
തിരിച്ച് നൽകാമോ;
(ബി)
ഇവര്‍ക്ക്
പട്ടയം നല്കുന്ന നടപടി
ഏത് ഘട്ടം വരെയായി
എന്ന് അറിയിക്കാമോ;
എന്നത്തേക്ക് ഇവര്‍ക്ക്
പട്ടയം
നല്‍കാനാകുമെന്ന്
അറിയിക്കുമോ;
(സി)
ഇവരിൽ
ആര്‍ക്കെങ്കിലും പട്ടയം
നൽകുന്നതിന്
എന്തെങ്കിലും തടസ്സം
നേരിടുന്നുണ്ടോ;
എങ്കില്‍ എന്താണ്
തടസ്സം; ഇത്
പരിഹരിക്കാൻ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പട്ടയം
നല്‍കിയതിന്റെ വിശദാംശം
2800.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
എത്ര പേര്‍ക്ക് പട്ടയം
നല്‍കിയെന്നതിന്റെ
വിശദാംശം ലഭ്യമാക്കുമോ?
ചേലക്കര
മണ്ഡലത്തിലെ പുറമ്പോക്ക്
കൈവശക്കാര്‍ക്ക് പട്ടയം
2801.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലപ്പിള്ളി
താലൂക്ക് ഓഫീസില്‍
റവന്യൂ പുറമ്പോക്ക്,
പഞ്ചായത്ത് പുറമ്പോക്ക്
ഭൂമികളിലെ
കൈവശക്കാര്‍ക്ക് പട്ടയം
ലഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള
എത്ര അപേക്ഷകള്‍
നിലവില്‍
തീര്പ്പുകല്പിക്കുവാന്
ബാക്കിയുണ്ട്;
(ബി)
ഇതില്‍
ചേലക്കര
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെടുന്ന
വില്ലേജുകളില്‍ പട്ടയം
ലഭിക്കുന്നതിനായി
അപേക്ഷിച്ചവരുടെ
പേരുവിവരം
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
അപേക്ഷകര്‍ക്ക് പട്ടയം
ലഭ്യമാക്കുന്നതിന്
സമയബന്ധിതമായി നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ?
ദേവികുളം
നിയോജകമണ്ഡലത്തിലെ പട്ടയ
വിതരണം
2802.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ദേവികുളം
നിയോജകമണ്ഡലത്തില്‍
എത്ര പട്ടയങ്ങള്‍
വിതരണം
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
ആയതിന്റെ വില്ലേജ്
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പട്ടയങ്ങളില്‍ ലാന്റ്
അസൈൻമെന്റ്
കമ്മിറ്റിയുടെ
ശുപാര്‍ശയുടെ
അടിസ്ഥാനത്തില്‍ വിതരണം
ചെയ്ത പട്ടയങ്ങള്‍
എത്രയെന്നും അവയുടെ
വില്ലേജ്
അടിസ്ഥാനത്തിലുള്ള
കണക്കും
വ്യക്തമാക്കാമോ;
(സി)
ലാന്റ്
അസൈൻമെന്റ് കമ്മിറ്റി
ശുപാര്‍ശ ചെയ്യുന്ന
പട്ടയങ്ങള്‍ക്ക്
കമ്മിറ്റി
തീരുമാനത്തിന് ശേഷം
ജില്ലാ കളക്ടറുടെ
അംഗീകാരം
ലഭ്യമാക്കേണ്ടതുണ്ടോ;
ലാന്റ് അസൈന്മെന്റ്
കമ്മിറ്റി മുഖേന പട്ടയം
നല്‍കുന്നതിനുള്ള
നടപടിക്രമം
വ്യക്തമാക്കാമോ;
(ഡി)
ലാന്റ്
അസൈൻമെന്റ്
കമ്മിറ്റികള്‍ നിയമസഭാ
സാമാജികരുടെ
പങ്കാളിത്തം ഇല്ലാതെ
കൂടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ലാന്റ് അസൈൻമെന്റ്
കമ്മിറ്റികളില്‍
സാമാജികരുടെ
പങ്കാളിത്തം
ഉറപ്പുവരുത്തുന്നതിനുള്ള
നിര്‍ദ്ദേശം റവന്യു
ഉദ്യോഗസ്ഥര്‍ക്ക്
നല്‍കുന്നതിന്
തയ്യാറാകുമോയെന്ന്
വ്യക്തമാക്കാമോ?
വെെത്തിരി
താലൂക്കില്‍ കര്‍ഷകര്‍ക്ക്
പട്ടയം ലഭിച്ച ഭൂമി
2803.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെത്തിരി
താലൂക്കില്‍ കര്‍ഷകര്‍
വര്‍ഷങ്ങളായി കെെവശം
വച്ചുവരുന്നതും പട്ടയം
ലഭിച്ചതും എന്നാല്‍ വനം
വകുപ്പ് പിന്നീട്
അവകാശവാദമുന്നയിക്കുകയും
ചെയ്ത എത്ര ഏക്കര്‍
ഭൂമി ഏതെല്ലാം
വില്ലേജുകളില്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തില്‍
ഭൂമിയ്ക്കുമേല് അവകാശം
നഷ്ടമായ കര്‍ഷകരുടെ
കണക്ക് വില്ലേജ്
തിരിച്ച്
വ്യക്തമാക്കാമോ?
പട്ടയവിതരണം
ത്വരിതപ്പെടുത്തുന്നതിന്
നടപടി
2804.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടയവിതരണം
ത്വരിതപ്പെടുത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
അതിനായി സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം ഇതിനകം
എത്രപേര്‍ക്ക് പട്ടയം
നല്കി; ഇനി
എത്രപേര്‍ക്ക് പട്ടയം
നല്‍കുന്നതിനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ?
കരുനാഗപ്പള്ളി
താലൂക്കില്‍ പട്ടയം വിതരണം
2805.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
താലൂക്കില്‍ പട്ടയം
ലഭിക്കുന്നതിനുവേണ്ടി
എത്ര അപേക്ഷകള്‍
നിലവില്‍
തീരുമാനമാകാതെയുണ്ടെന്ന്
വിശദീകരിക്കുമോ; അവയുടെ
ലിസ്റ്റും നടപടിയുടെ
പുരോഗതിയും
വിശദമാക്കുന്ന പട്ടിക
ലഭ്യമാക്കുമോ;
(ബി)
ഓച്ചിറ
വില്ലേജിലെ പുവര്‍മാന്‍
ഹൗസിംഗ് കോളനിയില്‍
ഭൂമി ലഭിച്ചവര്‍ക്ക്
പട്ടയം
നല്‍കിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
കരുനാഗപ്പള്ളി
താലൂക്കില്‍ സുനാമി
പുനരധിവാസ
പദ്ധതിപ്രകാരം ഭൂമിയും
വീടും നല്‍കിയവര്‍ക്ക്
പട്ടയം വിതരണം
ചെയ്തിട്ടുണ്ടോ; ഈ
ഭൂമിയും വീടും
കൈമാറുന്നതിന് നിബന്ധന
വല്ലതും നിലവിലുണ്ടോ;
വിശദീകരിക്കുമോ?
പട്ടയഭൂമിയില്‍
കര്‍ഷകര്‍ നട്ടുവളര്‍ത്തിയ
മരങ്ങളുടെ അവകാശം
2806.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
താലൂക്കില്‍
പട്ടയഭൂമിയില്‍
കര്‍ഷകര്‍
നട്ടുവളര്‍ത്തിയ
മരങ്ങളുടെ അവകാശം
പട്ടാദാര്ക്കു
നല്‍കുന്നതുമായി
ബന്ധപ്പെട്ട്
റവന്യൂ-വനം വകുപ്പ്
മന്ത്രിമാരുടെ
സാന്നിധ്യത്തില്‍
18-07-2019ലും
03-09-2019ലും
05-02-2020 ലും
ചേര്‍ന്ന യോഗ
തീരുമാനങ്ങളില്‍
സ്വീകരിച്ച തുടര്‍
നടപടി വിശദമാക്കാമോ;
(ബി)
05-02-2020
ല്‍ റവന്യൂ - വനം
വകുപ്പ് മന്ത്രിമാരുടെ
സാന്നിധ്യത്തില്‍
ചേര്‍ന്ന യോഗത്തില്‍
പട്ടയ വ്യവസ്ഥകളില്‍
ഭേദഗതി വരുത്തിക്കൊണ്ട്
പുറപ്പെടുവിച്ച SRO
No.621/17
നോട്ടിഫിക്കേഷന്‍
അനുസരിച്ച് കര്‍ഷകര്‍
നട്ടുവളര്‍ത്തിയതും
പട്ടയഭൂമിയില്‍
നിലനിന്നിരുന്നതുമായ
ചന്ദനം ഒഴികെയുള്ള
എല്ലാ മരങ്ങളുടേയും
ഉടമസ്ഥാവകാശം
പട്ടാദാര്ക്കാണെന്നും
പ്രസ്തുത
നോട്ടിഫിക്കേഷന്‍ 2017
മുതല്‍
നിലവിലുള്ളതിനാല്‍
പട്ടയ ഫോറത്തിലുള്ള
വ്യവസ്ഥകള്‍
കണക്കാക്കേണ്ടതായി
കാണുന്നില്ല എന്ന്
തീരുമാനിക്കുകയും
ഇക്കാര്യം
ചൂണ്ടിക്കാട്ടി എല്ലാ
ജില്ലാ
കളക്ടര്‍മാര്‍ക്കും
സര്‍ക്കുലര്‍ വഴി
നിര്‍ദ്ദേശം നല്കുവാന്
യോഗത്തില്‍ ധാരണയായതും
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
വിഷയത്തിൽ U3/187/Rev
എന്ന ഫയലിൽ സ്വീകരിച്ച
നടപടികൾ വിശദമാക്കുമോ;
(ഡി)
05/02/2020
ലെ യോഗ തീരുമാന പ്രകാരം
പട്ടയഭൂമിയിലെ മരം
മുറിയ്ക്കല്‍
സംബന്ധിച്ച് ജില്ലാ
കളക്ടര്‍മാര്‍ക്ക്
സര്‍ക്കുലര്‍ വഴി
വേഗത്തില്‍ നിര്‍ദ്ദേശം
നല്‍കുന്നതിന് വേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
പട്ടയത്തിന്മേല്
അപ്പീൽ നൽകാനുള്ള അവസരം
2807.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടയം
ലഭിച്ച ഭൂമിയിലെ അപാകത
സംബന്ധിച്ച്
ഉദ്യോഗസ്ഥതലത്തിൽ
അപ്പീൽ നൽകാനുള്ള അവസരം
ഭൂമി ഉടമയ്ക്ക്
ലഭിക്കുന്ന വിധത്തിൽ
നിയമ ഭേദഗതി വരുത്താൻ
സർക്കാർ തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
പ്രസ്തുത തീരുമാനം
സംബന്ധിച്ച വിശദ
വിവരങ്ങൾ ലഭ്യമാക്കുമോ?
റെഡ്
അലര്‍ട്ട് പ്രഖ്യാപനം
T 2808.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-ല്‍
ഉണ്ടായ പ്രളയത്തിന്
മുന്‍പുള്ള ഒരു വര്‍ഷം
എത്ര ദിവസം സംസ്ഥാനത്ത്
റെഡ് അലര്‍ട്ട്
പ്രഖ്യാപിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
പ്രളയാനന്തരം
എത്ര ദിവസം സംസ്ഥാനത്ത്
റെഡ് അലര്‍ട്ട്
പ്രഖ്യാപിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരം
ജാഗ്രതാ
നിര്‍ദ്ദേശങ്ങളില്‍
പലതും
കൃത്യതയില്ലാത്തതുകാരണം
പൊതുജനങ്ങള്‍ അവയെ
ലാഘവത്തോടെ കാണുന്നതിന്
ഇടയാക്കുന്നുണ്ടെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
കാലാവസ്ഥാ
മുന്നറിയിപ്പ്
നല്കുന്നതില് കൃത്യത
പുലര്‍ത്തുന്ന
തരത്തില്‍ സംസ്ഥാനത്തെ
മുന്നറിയിപ്പ്
സംവിധാനങ്ങളില്‍
എന്തെല്ലാം
പരിഷ്കാരങ്ങള്‍
വരുത്തുന്നതിനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
ഇടുക്കി
അണക്കെട്ടിന് സമീപമുണ്ടായ
ഭൂചലനം
2809.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
അണക്കെട്ടിന് സമീപം
തുടര്‍ച്ചയായി ഭൂചലനം
ഉണ്ടാകുന്നത് മൂലം
പ്രസ്തുത പ്രദേശത്തെ
ജനങ്ങളില്‍ ആശങ്ക
ഉണ്ടായിട്ടുളള കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
റിക്ടര്‍
സ്കെയിലില്‍ എത്ര
തീവ്രതയുളള ഭൂചലനമാണ്
2020 ഫെബ്രുവരി മാസം ഇൗ
മേഖലയില്‍ ഉണ്ടായത്;
അതിനുളള കാരണം
എന്തെന്ന് പഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
ചാലിയാര്‍
പഞ്ചായത്തില്‍ പ്രകൃതി
ദുരന്തത്തില്‍പ്പെട്ട
കുടുംബങ്ങള്‍ക്ക് സഹായം
2810.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
ഓഗസ്റ്റ് മാസം എട്ടാം
തീയതി ചാലിയാര്‍
പഞ്ചായത്തില്‍ ഉണ്ടായ
പ്രകൃതി ദുരന്തം എത്ര
കുടുംബങ്ങളെ ബാധിച്ചു
എന്നറിയിക്കാമോ;
(ബി)
അവര്‍ക്ക്
എത്ര തുക
നഷ്ടപരിഹാരമായി നല്കി
അല്ലെങ്കില്‍
എന്തെല്ലാം
ധനസഹായങ്ങള്‍
അനുവദിച്ചു ,
ഗുണഭോക്താക്കളുടെ
പട്ടിക ഉള്‍പ്പെടെയുളള
വിശദാംശം
ലഭ്യമാക്കുമോ;
(സി)
നാളിതുവരെയായി
ധനസഹായങ്ങളും ,
ആനുകൂല്യങ്ങളും വിതരണം
ചെയ്തിട്ടില്ലെങ്കില്‍
ആയതിനുളള
കാരണമെന്തന്നും
,തടസ്സങ്ങള്‍ നീക്കി
അടിയന്തരമായി അവ വിതരണം
ചെയ്യുമോയെന്നും
വ്യക്തമാക്കുമോ?
ദുരിതാശ്വാസ
നിധിയിൽ നിന്നുള്ള ധനസഹായം
T 2811.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്നശേഷം
2016-17, 2017-18,
2018-19 വര്‍ഷങ്ങളിൽ
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയിൽ
നിന്നും നെടുമങ്ങാട്
താലൂക്ക് ആഫീസ് മുഖേന
എത്ര രൂപ ധനസഹായം
നൽകിയിട്ടുണ്ടെന്ന്
വില്ലേജ് അടിസ്ഥാനത്തിൽ
വിശദമാക്കാമോ;
(ബി)
ധനസഹായം
ലഭിച്ചവരുടെ എണ്ണവും
തുകയും വില്ലേജ്
അടിസ്ഥാനത്തിൽ
അറിയിക്കാമോ?
ദുരിതാശ്വാസ
കേന്ദ്രങ്ങള്‍ ഒരുക്കുന്ന
പദ്ധതി
2812.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രകൃതിക്ഷോഭത്തില്പ്പെടുന്നവര്ക്ക്
ദുരിതാശ്വാസ
കേന്ദ്രങ്ങള്‍
ഒരുക്കുന്ന പദ്ധതി ഏത്
ഘട്ടത്തിലാണ്;
(ബി)
നിലവില്‍
ഏതൊക്കെ ജില്ലകളിലാണ്
ഇതിന്റെ നിര്‍മ്മാണം
നടക്കുന്നത്; എത്ര
പേര്‍ക്കു വരെ
താമസിക്കുന്നതിനുള്ള
സൗകര്യമാണ് ഓരോ
കേന്ദ്രത്തിലും
ഒരുക്കുന്നത്;
(സി)
ഇതിനായി
കേന്ദ്ര സര്‍ക്കാരില്‍
നിന്നും എന്തൊക്കെ
സഹായമാണ് ലഭിച്ചത്;
(ഡി)
പ്രസ്തുത
കേന്ദ്രങ്ങളുടെ
നടത്തിപ്പിന് മാനദണ്ഡം
തയ്യാറാക്കിയിട്ടുണ്ടോ;
പ്രകൃതിക്ഷോഭം ഇല്ലാത്ത
സമയങ്ങളില്‍ പ്രസ്തുത
കേന്ദ്രങ്ങള്‍ ഏത്
വിധത്തില്‍
പ്രയോജനപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നത്?
ദുരന്തനിവാരണ
സംവിധാനം
2813.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
എം. സ്വരാജ്
,,
സി. കെ. ശശീന്ദ്രന്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദുരന്തനിവാരണ സംവിധാനം
കാര്യക്ഷമമാക്കുന്നതിന്
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ദുരന്തനിവാരണം
കൂടുതല്‍
ഫലപ്രദമാക്കുന്നതിനായി
ഏതെല്ലാം വകപ്പുകളുടെ
പ്രവര്‍ത്തനങ്ങളാണ്
ഏകോപിപ്പിച്ചിട്ടുള്ളതെന്ന്
അറിയിയ്ക്കാമോ;
(സി)
വരള്‍ച്ചാ
കാലത്ത് തടസ്സരഹിതമായ
കുടിവെള്ള വിതരണത്തിനും
കന്നുകാലികളുടെയും
മറ്റു മൃഗങ്ങളുടെയും
വന്യജീവികളുടെയും
സംരക്ഷണത്തിനുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പ്രകൃതിക്ഷോഭ
കെടുതികളില്‍ നിന്ന്
രക്ഷിക്കുന്നതിന് ചെലവഴിച്ച
തുക
T 2814.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരള്‍ച്ചയും
വെളളപ്പൊക്കവും
കൊണ്ട് ഉണ്ടാകുന്ന
കെടുതികളില്‍ നിന്ന്
ജനങ്ങളെ
രക്ഷിക്കുന്നതിനുള്ള
പദ്ധതി പ്രകാരം എത്ര
തുകയാണ് 2019-20
വര്‍ഷത്തില്‍
ചെലവഴിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്
ഏതൊക്കെ വകുപ്പുകള്‍
വഴിയാണ്
നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
ഈ
പദ്ധതി
നടപ്പിലാക്കുന്നതിന്
ഏതെങ്കിലും ഏജന്‍സികളെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
ഏജന്സികളെയാണെന്ന്
അറിയിക്കാമോ;
(ഡി)
ഏതെങ്കിലും
ഉദ്യോഗസ്ഥര്‍ ഇത്
നടപ്പിലാക്കുന്നതില്‍
വീഴ്ച
വരുത്തിയിട്ടുണ്ടോ;
എങ്കില്‍ എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
ദുരന്തനിവാരണവകുപ്പ്
കാസര്‍ഗോഡ് ജില്ലയിലെ
റോഡുകളുടെ പുനരുദ്ധാരണത്തിന്
അനുവദിച്ച തുക
2815.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദുരന്തനിവാരണവകുപ്പ്
കാസര്‍ഗോഡ് ജില്ലയ്ക്ക്
കഴിഞ്ഞ മൂന്ന്
വര്‍ഷത്തിനിടെ
റോഡുകളുടേയും മറ്റ്
എടുപ്പുകളുടേയും
പുനരുദ്ധാരണത്തിന് എത്ര
തുക
അനുവദിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത
തുക മുഴുവനായി
ചെലവഴിക്കാന്‍
സാധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
യഥാസമയം
നടപടികള്‍
പൂര്‍ത്തിയാക്കാത്തത്
കാരണം എത്ര
പ്രവൃത്തികള്‍ റദ്ദ്
ചെയ്യപ്പെട്ടിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
ഇത്തരത്തില്‍
പണം ചെലവഴിക്കാന്‍
കഴിയാത്തതിന്റെ കാരണം
ജില്ലാ ഭരണകൂടം
പരിശോധനയ്ക്ക്
വിധേയമാക്കിയിട്ടുണ്ടോ;
(ഇ)
ഇത്തരം
പ്രവൃത്തികളില്‍
കാലതാമസം
വരുത്തുന്നവരുടെ
പേരില്‍ അച്ചടക്ക നടപടി
സ്വീകരിക്കുന്നതോടൊപ്പം
തുടര്‍ന്ന് പണം
നഷ്ടപ്പെടാതെ
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കാനുള്ള
നടപടി സ്വീകരിക്കുമോ;
വിശദാംശം അറിയിക്കാമോ?
കോട്ടയം
ജില്ലയിലെ റിവര്‍
മാനേജ്മെന്റ് ഫണ്ട്
ഉപയോഗിച്ചുള്ള പ്രവൃത്തി
2816.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റിവര്‍
മാനേജ്മെന്റ് ഫണ്ട്
ഉപയോഗിച്ച് പത്തനംതിട്ട
ജില്ലാ
നിര്‍മ്മിതികേന്ദ്രം
മുഖേന കോട്ടയം
ജില്ലയില്‍
ചവിട്ടുവേലിക്കടവ്
റെഗുലേറ്റര്‍ കം
ബ്രിഡ്ജിന്റെ
(നട്ടാശ്ശേരി )
പ്രവൃത്തി ഏറ്റെടുത്ത
സേംസ് ഇന്‍ഫ്രാ
സ്ട്രക്ചര്‍ പ്രൈവറ്റ്
ലിമിറ്റഡ് എന്ന കമ്പനി
പാലം പണി നിര്‍ത്തി
വയ്ക്കുവാന്‍ ഇടയായ
സാഹചര്യം
വ്യക്തമാക്കുമോ;
(ബി)
റിവര്‍
മാനേജ്മെന്റ് ഫണ്ടില്‍
മതിയായ തുക വകയിരുത്തി
പ്രസ്തുത റഗുലേറ്റര്‍
കം ബ്രിഡ്ജിന്റെ
പ്രവര്‍ത്തനം
പൂര്‍ത്തിയാക്കുവാന്‍
ആവശ്യമായ നടപടികള്‍
സര്‍ക്കാര്‍
സ്വീകരിക്കുമോ?
കുന്നത്തുനാട്
മണ്ഡലത്തിലെ റിവര്‍
മാനേജുമെന്റ് ഫണ്ട്
2817.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്നത്തുനാട്
നിയോജകമണ്ഡലത്തിലെ
പൂതൃക്ക പഞ്ചായത്തിലെ
തമ്മാനിമറ്റത്തെയും
ഷട്കാല ഗോവിന്ദ മാരാര്‍
സ്മാരകം
സ്ഥിതിചെയ്യുന്ന
രാമമംഗലത്തെയും
ബന്ധിപ്പിച്ച് റിവര്‍
മാനേജ്മെന്റ് ഫണ്ട്
വിനിയോഗിച്ച്
മൂവാറ്റുപുഴ ആറിന്
കുറുകെ പണിതതും
2018-ല്‍ തകര്‍ന്ന്
വീണതുമായ തൂക്കുപാലം
പുനര്‍നിര്‍മ്മിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
നടപടി വ്യക്തമാക്കാമോ?
നിലം
നികത്തി വീട്
നിര്‍മ്മിക്കുന്നതിനുള്ള
പാലക്കാട് ജില്ലയിലെ
അപേക്ഷകള്‍
2818.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലം
നികത്തി വീട്
നിര്‍മ്മിക്കുന്നതിനുള്ള
അപേക്ഷകള്‍ പാലക്കാട്
ജില്ലയിലെ ബന്ധപ്പെട്ട
വിവിധ ഓഫീസുകളില്‍
കെട്ടികിടക്കുന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
അപേക്ഷകളിന്മേല്
അനുമതി ഉത്തരവോ,നിരസന
ഉത്തരവോ സമയബന്ധിതമായി
നല്‍കുന്നതിന് നിലവില്‍
എന്തെല്ലാം
തടസ്സങ്ങളാണുള്ളതെന്ന്
വ്യക്തമാക്കാമോ?
നെല്‍വയല്‍
തണ്ണീര്‍തട സംരക്ഷണ
നിയമത്തിന്റെ ഭേദഗതി
2819.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍വയല്‍
തണ്ണീര്‍തട സംരക്ഷണ
നിയമം സംസ്ഥാനത്ത്
പ്രാബല്യത്തില്‍ വന്ന
2008 ആഗസ്റ്റ് 12-ന്
ശേഷം നിലം
വാങ്ങിയവര്‍ക്ക് ഭവന
നിര്‍മ്മാണത്തിനായി അത്
പരിവര്‍ത്തനം ചെയ്ത്
അനുമതി
നല്‍കേണ്ടതില്ലായെന്ന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് 2017-ല്‍
ഉണ്ടായ ഹെെക്കോടതി
വിധിയുടെ
അടിസ്ഥാനത്തില്‍
നിയമത്തിലെന്തെങ്കിലും
ഭേദഗതി
വരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
റവന്യൂ
രേഖകളില്‍ നിലം എന്ന്
രേഖപ്പെടുത്തിയ
സ്ഥലത്ത് 1990 കളിലും
അതിന് മുമ്പും
സര്‍ക്കാര്‍
അനുമതിയോടെ പണിത
വീടുകള്‍ ഉപയോഗ
ശൂന്യമായാല്‍ അതിന്റെ
പുനര്‍നിര്‍മ്മാണത്തിന്
അനുമതി നല്‍കുന്നതിന്
നിലവിലുളള വ്യവസ്ഥ
എന്താണ്
എന്നറിയിക്കാമോ?
നെല്‍വയല്‍
തണ്ണീര്‍ത്തട സംരക്ഷണ നിയമം
2008
2820.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍വയല്‍
തണ്ണീര്‍ത്തട സംരക്ഷണ
നിയമം 2008 പ്രകാരം
12.08.2008 നു മുന്‍പ്
നികത്തിയതും 12.08.2008
നു ശേഷം കൈവശാവകാശം
സിദ്ധിച്ചിട്ടുള്ളതുമായ
സാധാരണക്കാരായ
ഭൂഉടമകള്‍ വീട്
വയ്ക്കുന്നതിനുള്ള
അനുമതി ലഭിക്കാതെ
ബുദ്ധിമുട്ടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യം
പരിഹരിക്കുന്നതിനു
നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
സര്‍ക്കാരിലേക്ക് തിരിച്ചു
പിടിച്ച ഭൂമി
2821.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാട്ടക്കാലാവധി
കഴിഞ്ഞ ഭൂമി,
പാട്ടക്കുടിശ്ശിക
വരുത്തിയ ഭൂമി, ഭൂമി
കയ്യേറ്റക്കാരുടെ
കെെവശമുളള ഭൂമി
എന്നിങ്ങനെ എത്ര
ഹെക്ടര്‍ ഭൂമി ഇൗ
സര്‍ക്കാര്‍ തിരിച്ചു
പിടിച്ചു; തരംതിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇപ്രകാരം
തിരിച്ചു പിടിച്ച
ഭൂമിയില്‍ എത്ര
ഹെക്ടര്‍ ഭൂമി
സംസ്ഥാനത്തെ
ഭൂരഹിതര്‍ക്ക് നല്കി;
(സി)
ഇത്തരത്തില്‍
അന്യായമായി കെെവശം
വച്ചിരുന്ന സര്‍ക്കാര്‍
ഭൂമി പിടിച്ചെടുത്ത്
സംസ്ഥാനത്തെ
അവശേഷിക്കുന്ന എല്ലാ
ഭൂരഹിതര്‍ക്കും വിതരണം
ചെയ്യുവാന്‍ ഇൗ
സര്‍ക്കാര്‍ എന്തു
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
പൊതു
നിര്‍മ്മാണ പ്രവൃത്തികള്‍ക്ക്
സ്ഥലം ഏറ്റെടുക്കുന്നതിലെ
കാലതാമസം
2822.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡ് /പാലം തുടങ്ങിയ
പൊതു നിര്‍മ്മാണ
പ്രവൃത്തികള്‍ക്കാവശ്യമായ
സ്ഥലം
എല്‍.എ.ആര്.ആര്.
ആക്ട് 2013 പ്രകാരം
ഏറ്റെടുക്കുമ്പോൾ
ഉണ്ടാകുന്ന കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്രകാരം
സ്ഥലം
ഏറ്റെടുക്കുമ്പോള്‍
നടത്തുന്ന സാമൂഹ്യ
ആഘാതപഠനം വലിയതോതിലുള്ള
സ്ഥലം
ഏറ്റെടുക്കുമ്പോള്‍
മാത്രമായി
പരിമിതപ്പെടുത്തുന്നത്
പരിഗണിക്കുമോ;
(സി)
സ്ഥലം
ഉടമകള്‍ ഡയറക്ട്
പര്‍ച്ചേസ്/നെഗോഷ്യേറ്റഡ്
പര്‍ച്ചേസിനു
തയ്യാറാകുന്ന
സാഹചര്യത്തില്‍
അപ്രകാരം സ്ഥലം
ഏറ്റെടുക്കുന്നത്
സര്‍ക്കാര്‍
പരിഗണിക്കുമോ;
(ഡി)
റോഡ്
/പാലം തുടങ്ങിയ പൊതു
നിര്‍മ്മാണ
പ്രവൃത്തികള്‍ക്കാവശ്യമായ
സ്ഥലം വേഗത്തിൽ
ഏറ്റെടുത്ത് നൽകി
പദ്ധതി
പ്രവര്‍ത്തനങ്ങളുടെ
കാലതാമസം ഒഴിവാക്കി
പൂര്‍ത്തീകരിക്കുന്നതിനുള്ള
സാഹചര്യം
ലഭ്യമാക്കുന്നത്
പരിഗണിക്കുമോ?
ഒറ്റ
തണ്ടപ്പേര് പദ്ധതി
2823.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒറ്റ തണ്ടപ്പേര്
പദ്ധതി എങ്ങനെ
നടപ്പിലാക്കാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നതെന്നുള്ള
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ഒറ്റ
തണ്ടപ്പേര് വരുമ്പോള്‍
കേരളത്തില്‍ എവിടെയും
ഭൂമിയുള്ള ഒരാളുടെ
ഭൂമിയുടെ വിശദാംശങ്ങള്‍
പൂര്‍ണമായും വേഗത്തിലും
ലഭ്യമാകുമോ; വിശദാംശം
വ്യക്തമാക്കുമോ?
പൊതു
ആവശ്യങ്ങള്‍ക്ക് സ്വകാര്യ
ഭൂമി ഏറ്റെടുക്കല്‍
T 2824.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
ആവശ്യങ്ങള്‍ക്കായി
സ്വകാര്യ വ്യക്തികളുടെ
ഭൂമി
ഏറ്റെടുക്കുമ്പോള്‍
നഷ്ട പരിഹാര തുക
കണക്കാക്കുന്നത്
എങ്ങനെയാണെന്ന്
വിശദീകരിക്കാമോ;
(ബി)
വിവിധ
ആവശ്യങ്ങള്‍ക്കായി ഭൂമി
ഏറ്റെടുക്കുമ്പോള്‍
നഷ്ടപരിഹാരം
കണക്കാക്കുന്നതിന് ഒരേ
രീതി തന്നെയാണോ
സ്വീകരിച്ചുവരുന്നത്;
വ്യത്യാസം ഉണ്ടെങ്കില്‍
അത് കണക്കാക്കുന്നത്
എങ്ങനെ എന്ന്
വ്യക്തമാക്കാമോ?
ഭൂമി
ഏറ്റെടുക്കുന്നതിന് വരുന്ന
കാലതാമസം പരിഹരിക്കാന്‍ നടപടി
2825.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടിസ്ഥാന
സൗകര്യ
വികസനങ്ങള്‍ക്കായി ഭൂമി
ഏറ്റെടുക്കുന്നതിന്
വരുന്ന കാലതാമസം
പരിഹരിക്കാന്‍
നടപടികള്‍ ആയിട്ടുണ്ടോ;
(ബി)
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍ പരസ്പരം
ഭൂമി കൈമാറ്റം
ചെയ്യാന്‍ ഉള്ള
നടപടികള്‍
ലഘൂകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
റാന്നി
പുതിയ പാലത്തിന്റെ അപ്രോച്ച്
റോഡ് നിര്‍മ്മാണം
2826.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍മ്മാണത്തിലിരിക്കുന്ന
റാന്നി പുതിയ
പാലത്തിന്റെ അപ്രോച്ച്
റോഡിനായി വസ്തു
ഏറ്റെടുക്കാനുളള
നടപടികള്‍ ഏത് ഘട്ടം
വരെയായി; റാന്നി,
അങ്ങാടി വില്ലേജുകളിലെ
എത്ര വസ്തു ഉടമകളുടെ
സ്ഥലമാണ്
ഏറ്റെടുക്കേണ്ടി വരിക;
ഓരോ വില്ലേജിലും ആകെ
എത്ര വസ്തു
ഏറ്റെടുക്കണമെന്ന്
വിശദമാക്കാമോ;
(ബി)
വസ്തു
ഏറ്റെടുത്ത്
നല്‍കുന്നതിന്
എന്തെങ്കിലും തടസ്സം
നേരിടുന്നുണ്ടോ;
എങ്കില്‍ എന്തൊക്കെ;
ഇത് പരിഹരിക്കാന്‍
എന്തൊക്കെ നടപടി
സ്വീകരിച്ചു;
(സി)
വസ്തു
ഏറ്റെടുക്കുന്നതിനായി
എന്തൊക്കെ നടപടിയാണ്
റവന്യൂ വകുപ്പ്
സ്വീകരിച്ചിട്ടുളളത്;
ഇനി എന്തൊക്കെ
നടപടികളാണ്
പൂര്‍ത്തിയാക്കാനുളളത്;
(ഡി)
നടപടികള്‍
പൂര്‍ത്തിയാക്കി
എന്നത്തേയ്ക്ക് വസ്തു
ഏറ്റെടുക്കല്‍
പൂര്‍ത്തിയാക്കാനാകുമെന്ന്
വിശദമാക്കാമോ?
മുട്ടം
സ്പൈസസ് പാര്‍ക്കിനായി ഭൂമി
ഏറ്റെടുക്കുന്ന നടപടി
2827.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ മുട്ടം
സ്പൈസസ് പാര്‍ക്കിനായി
ഭൂമി ഏറ്റെടുക്കുന്ന
നടപടി ഏത് ഘട്ടം
വരെയായി എന്ന്
വ്യക്തമാക്കാമോ;
(ബി)
കിൻഫ്രയ്ക്ക്
വേണ്ടി എത്ര ഹെക്ടര്‍
സ്ഥലമാണ്
ഏറ്റെടുക്കുന്നത്;
വിശദാംശം ലഭ്യമാക്കാമോ?
റവന്യു
വകുപ്പിന് നല്‍കേണ്ട
കണ്ടിജന്‍സി ചാര്‍ജ്
2828.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്‍.എ.ആര്.ആര്.
ആക്ട് 2013 പ്രകാരം
പദ്ധതികള്‍ക്കായി സ്ഥലം
ഏറ്റെടുക്കുമ്പോള്‍
റവന്യു വകുപ്പിന്
നല്‍കേണ്ട കണ്ടിജന്‍സി
ചാര്‍ജ് ലഭിക്കുവാന്‍
വൈകുന്നതിനാല്‍ സ്ഥലം
ഏറ്റെടുപ്പ്
നടപടിക്രമങ്ങള്‍
വൈകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അറിയിക്കാമോ;
(ബി)
പൊതുആവശ്യങ്ങള്‍ക്ക്
സ്ഥലം
ഏറ്റെടുക്കുമ്പോള്‍
കണ്ടിജന്‍സി ചാര്‍ജ്
മറ്റ് വകുപ്പുകളില്‍
നിന്ന് ലഭിക്കുവാന്‍
ഉണ്ടാകുന്ന കാലതാമസം
ഒഴിവാക്കുവാനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തിലെ
കൈപ്പാലകടവ്, മഠത്തില്‍
കടവ് പാലങ്ങള്‍ക്ക്
ആവശ്യമായ സ്ഥലം
വിട്ടുതരുവാന്‍
ഗുണഭോക്താക്കള്‍
തയ്യാറായതിനാല്‍
ഡയറക്ട് പര്‍ച്ചയിസ്
മുഖേന
ഏറ്റെടുക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
തങ്കുളം-കോഴിപ്പിള്ളി
ന്യൂ ബൈപാസ് റോഡിന് സ്ഥലം
ഏറ്റെടുക്കല്‍
2829.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ
തങ്കുളം-കോഴിപ്പിള്ളി
ന്യൂ ബൈപാസ് റോഡ്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് കോതമംഗലം
മുനിസിപ്പാലിറ്റിയുടേയും,
എക്സൈസ് വകുപ്പിന്റേയും
സ്ഥലം ഏറ്റെടുക്കുവാന്‍
ഡിപ്പാര്‍ട്ട്മെന്റ്
തലത്തില്‍ തീരുമാനം
കൈക്കൊള്ളുവാനായി
വിശദമായ പ്ലാനും,
സര്‍വ്വേ നമ്പരും
അടക്കം ജില്ലാ
കളക്ടര്‍ക്ക്
എം.എല്‍.എ. നല്കിയ
കത്ത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കത്തില്‍
സ്വീകരിച്ചിട്ടുള്ള
തുടര്‍നടപടി
വിശദമാക്കാമോ;
(സി)
പ്രസ്തുത
ബൈപ്പാസ് റോഡ്
നിര്‍മ്മാണത്തിനായി
സര്‍ക്കാര്‍
വകുപ്പുകളുടെ കൈവശമുള്ള
സ്ഥലം ഏറ്റെടുക്കുവാന്‍
അതാത് വകുപ്പ്
തലത്തില്‍
തീരുമാനമെടുക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
കിഫ്ബിയുടെ
കീഴിലേക്ക് മാറ്റുന്ന ഭൂമി
ഏറ്റെടുക്ക്ല ഓഫീസുകള്‍
2830.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡിനും
അനുബന്ധ
കാര്യങ്ങള്‍ക്കുമായി
റവന്യൂ വകുപ്പിലെ
ലാന്റ് റവന്യൂ
കമ്മീഷണറുടെ കീഴില്‍
പ്രവർത്തിച്ചിരുന്ന
ഭൂമി ഏറ്റെടുക്ക്ല
ഓഫീസുകള്‍ കിഫ്ബിയുടെ
കീഴിലേക്ക്
മാറ്റുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഏതൊക്കെ
ഓഫീസുകളാണ് കിഫ്ബിയുടെ
കീഴിലേക്ക്
മാറ്റുന്നതെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
ഓഫീസുകളില്‍ നിലവില്‍
എത്ര ജീവനക്കാരുണ്ട്; ഈ
ജീവനക്കാരുടെ ശമ്പളവും
ഓഫീസ് ചെലവും കിഫ്ബി
വഹിക്കുന്നതിന്
നിർദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ഡി)
കിഫ്ബിയുടെ
നിലവിലുള്ള
പ്രവൃത്തികള്‍
പൂർത്തിയാകുമ്പോള്‍ ഈ
ജീവനക്കാർക്ക് ജോലി
നഷ്ടപ്പെടുന്ന
സാഹചര്യമുണ്ടോയെന്ന്
വ്യക്തമാക്കുമോ?
മാവേലിക്കര
മണ്ഡലത്തിലെ
തെക്കേക്കരവാലില്
കോളനിയിലേക്കുള്ള വഴിയ്ക്കായി
ഭൂമി ഏറ്റെടുക്കല്‍
2831.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ
തെക്കേക്കരവാലില്
കോളനിയിലേക്കുള്ള
വഴിയ്ക്കായി ഭൂമി
ഏറ്റെടുക്കുന്നതിന്
തദ്ദേശവകുപ്പിന്റെ
അനുമതി ലഭ്യമായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ടി
വഴിയ്ക്കായി ഭൂമി
ഏറ്റെടുക്കുന്നതിലേക്കായി
റവന്യു വകുപ്പിന്റെ
അനുമതി കൂടി
ലഭിക്കേണ്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ടി
അനുമതിക്കായി
സമര്‍പ്പിച്ച
അപേക്ഷയില്‍ അടിയന്തര
തീരുമാനമെടുക്കുമോ;
ഇതിനാവശ്യമായ നടപടികള്‍
വ്യക്തമാക്കുമോ?
ഭൂമി
പതിവ് ചട്ടങ്ങളില്‍ വരുത്തിയ
ഭേദഗതികള്‍
2832.
ശ്രീ.കെ.
രാജന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1964ലെ
ഭൂമി പതിവ്
ചട്ടങ്ങളില്‍ ഈ
സര്‍ക്കാര്‍ വരുത്തിയ
ഭേദഗതികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
കൈവശത്തിലില്ലാത്ത
പതിച്ചുകിട്ടുന്ന ഭൂമി
കൈമാറ്റത്തിനുള്ള
കാലപരിധി
കുറച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(സി)
പതിച്ചുകിട്ടുന്ന
കൈവശ ഭൂമി എപ്പോള്‍
വേണമെങ്കിലും കൈമാറ്റം
ചെയ്യാനാകുമോ;
വ്യക്തമാക്കുമോ;
(ഡി)
കൈവശ
ഭൂമിയായാലും
കൈവശത്തിലില്ലാത്ത
ഭൂമിയായാലും അത്
എല്ലാത്തരം
ബാങ്കുകളിലും ഈട് വച്ച്
ലോണ്‍ എടുക്കുന്നതിന്
സാധിക്കുമോ;
(ഇ)
പട്ടയഭൂമിയില്‍
കൃഷിക്കാര്‍
വച്ചുപിടിപ്പിക്കുന്ന
മരങ്ങളുടെ അവകാശം
കൃഷിക്കാര്‍ക്ക് തന്നെ
ലഭിക്കുന്ന വിധത്തില്‍
ചട്ടങ്ങളില്‍ വരുത്തിയ
ഭേദഗതികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?
ഭൂപതിവ്
ചട്ടങ്ങള്‍ ലംഘിച്ചുള്ള
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
2833.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1964-ലെ
ഭൂപതിവ് ചട്ടങ്ങള്‍
ലംഘിച്ചുകൊണ്ടുള്ള
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കുള്ള
നിരോധനം സംസ്ഥാനം
മുഴുവനും ബാധകമാക്കി
ഉത്തരവ്
പുറപ്പെടുവിക്കുവാന്‍
കേരള ഹൈക്കോടതി
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(സി)
ഇക്കാര്യത്തില്‍
കൂടുതല്‍ സമയം
അനുവദിക്കണമെന്ന്
ഹൈക്കോടതിയില്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ?
വകുപ്പുകള്‍
തമ്മില്‍ ഭൂമി കെെമാറ്റം
ചെയ്യുന്നതിനുളള
നടപടിക്രമങ്ങള്‍
2834.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വികസന
ആവശ്യങ്ങള്‍ക്കായി
രണ്ട് സര്‍ക്കാര്‍
വകുപ്പുകള്‍ തമ്മില്‍
ഭൂമി കെെമാറ്റം
ചെയ്യുന്നതിനുളള
നടപടിക്രമങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച് ഭൂമി
കെെമാറ്റം
ചെയ്യുന്നതില്‍
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
ഒഴിവാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
ഭൂമി കൈവശം
വച്ചിരിക്കുന്നവര്‍ക്കെതിരെ
നടപടി
2835.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
കെ.എം.ഷാജി
,,
എം. സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അനധികൃതമായി
സര്‍ക്കാര്‍ ഭൂമി കൈവശം
വച്ചിരിക്കുന്നവര്‍ക്കെതിരെ
നടപടി
സ്വീകരിക്കുന്നതില്‍
റവന്യു വകുപ്പ് അമാന്തം
കാട്ടുന്നതായി സി &
എ.ജി. റിപ്പോര്‍ട്ടില്‍
സൂചിപ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
സംസ്ഥാനത്തെ
മിച്ചഭൂമി സംബന്ധിച്ച
കണക്കുകള്‍ ശരിയായി
സൂക്ഷിക്കുന്നില്ല എന്ന
സി & എ.ജി.
റിപ്പോര്ട്ടിന്മേല്
എന്തെല്ലാം തുടര്‍നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
നിലമ്പൂര്‍
താലൂക്കിലെ സര്‍ക്കാര്‍ ഭൂമി
2836.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
താലൂക്കില്‍
സര്‍ക്കാര്‍ ഭൂമിയോ,
സര്‍ക്കാരില്‍
നിക്ഷിപ്തമാകേണ്ടിയിരുന്ന
ഭൂമിയോ ഏതെങ്കിലും
വ്യക്തികള്‍ക്കോ
കമ്പനികള്‍ക്കോ
സ്ഥാപനങ്ങള്‍ക്കോ
പാട്ടത്തിന്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
ഭൂമി, ആര്‍ക്കെല്ലാം
പാട്ടത്തിന്
നല്‍കിയെന്നും,
ആയതിന്റെ വിസ്തൃതി,
നല്കിയ തീയതി,
പാട്ടവ്യവസ്ഥ,
പാട്ടകാലാവധി തുടങ്ങിയവ
വിശദമാക്കാമോ;
(ബി)
ചുങ്കത്തറ,
എടക്കര വില്ലേജുകളിലായി
സ്ഥിതി ചെയ്യുന്ന
നിലമ്പൂര്‍ റബ്ബര്‍
കമ്പനിയുടെ
ഉടമസ്ഥതയിലുളള പാലുണ്ട
എസ്റ്റേറ്റിന്റെ
സര്‍വ്വേ നമ്പറും,
വിസ്തീര്‍ണ്ണവും
എത്രയെന്ന്
വിശദമാക്കാമോ;
(സി)
പാലുണ്ട
എസ്റ്റേറ്റിന്റെ
ഉടമസ്ഥാവകാശം
തെളിയിക്കുന്ന
ചുങ്കത്തറ, എടക്കര
വില്ലേജുകളില്‍ ഉളള
കരാറുകളുടെയും
ആധാരങ്ങളുടെയും മറ്റു
അനുബന്ധ രേഖകളുടെയും
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ;
(ഡി)
പാലുണ്ട
എസ്റ്റേറ്റ് ഭൂമിയില്‍
നിന്ന് സര്‍ക്കാരോ,
വനംവകുപ്പോ സ്ഥലം
നിയമപ്രകാരം
കെെവശപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
എടക്കര, ചുങ്കത്തറ
വില്ലേജുകളിലുളള
രേഖകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ?
മൂന്നാറില്‍
വാണിജ്യാവശ്യത്തിന്ഉപയോഗിക്കുന്ന
ഭൂമിയുടെ പട്ടയം
2837.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറില്‍
വാണിജ്യാവശ്യത്തിന്
ഉപയോഗിക്കുന്ന ഭൂമിയുടെ
പട്ടയം റദ്ദ് ചെയ്ത്
ഭൂമി സര്‍ക്കാരില്‍
നിക്ഷിപ്തമാക്കുന്നതിനും,
അതില്‍ നിര്‍മ്മിച്ച
കെട്ടിടം വ്യവസ്ഥക്ക്
വിധേയമായി പാട്ടത്തിന്
നല്കുവാനും
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
1964-ലെ
ഭൂപതിവ് ചട്ടങ്ങള്‍
പ്രകാരം പതിച്ച്
നല്കിയ പട്ടയഭൂമിയില്‍
ഉപജീവനത്തിന്
ഉപയോഗിക്കുന്ന 1500
ചതുരശ്ര അടിയില്‍
താഴെയുള്ള
കെട്ടിടങ്ങള്‍
ക്രമവല്‍ക്കരിച്ച്
നല്‍കുന്നതിന് 1964-ലെ
ചട്ടം ഭേദഗതി
ചെയ്യുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
അനധികൃതമായി
നല്കിയ പട്ടയങ്ങളെ
സംബന്ധിച്ച്
പരിശോധിക്കുന്നതിനായി
പ്രത്യേക സമിതി
രൂപീകരിച്ചിട്ടുണ്ടോ;
പ്രസ്തുത സമിതി അതിന്റെ
പരിശോധന
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പാട്ടത്തിന്
നല്‍കിയിട്ടുള്ള സര്‍ക്കാര്‍
ഭൂമി
2838.
ശ്രീ.എസ്.രാജേന്ദ്രന്
,,
ബി.ഡി. ദേവസ്സി
,,
ബി.സത്യന്
,,
കെ.യു. ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
സംഘടനകളും സ്ഥാപനങ്ങളും
പല ആശ്യങ്ങള്‍ക്കായി
പാട്ടത്തിനെടുക്കുന്ന
സര്‍ക്കാര്‍ ഭൂമി
വ്യവസ്ഥ ലംഘിച്ചുകൊണ്ട്
മറ്റാവശ്യങ്ങള്‍ക്ക്
ഉപയോഗിക്കുകയും
പാട്ടത്തുക വന്‍തോതില്‍
കുടിശ്ശിക വരുത്തുകയും
ചെയ്തിട്ടുള്ളതിനാല്‍
ഇത്തരക്കാര്‍ക്കെതിരെ
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണ്;വ്യക്തമാക്കാമോ;
(ബി)
സാമൂഹ്യ
സാംസ്കാരിക
ആവശ്യങ്ങള്‍ക്കായി
വ്യക്തികള്‍ക്കും
സ്ഥാപനങ്ങള്‍ക്കും
അനുവദിക്കുന്ന ഭൂമിയുടെ
പാട്ട നിരക്ക്
എത്രയെന്ന്
അറിയിക്കാമോ;
(സി)
പാട്ടത്തിന്
നല്‍കിയിട്ടുള്ള ഭൂമി
സംബന്ധിച്ച്
സൂക്ഷിക്കേണ്ട രേഖകളുടെ
കൃത്യത
ഉറപ്പുവരുത്തുന്നതിന്
പുറപ്പെടുവിച്ചിട്ടുള്ള
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണ്;
അറിയിക്കാമോ;
(ഡി)
ഹാരിസണ്‍
ഉള്‍പ്പെടെയുള്ള
വന്‍കിട കുത്തകകള്‍
അനധികൃതമായി കൈവശം
വച്ചിട്ടുള്ള ഭൂമി
തിരിച്ചെടുക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ?
ലാന്റ്
ട്രൈബ്യൂണലുകളുടെ
പ്രവര്‍ത്തനം
2839.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലാന്റ്
ട്രൈബ്യൂണലുകളുടെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
ലാന്റ്
ട്രൈബ്യൂണലുകളിലെ കേസ്
റിക്കാര്‍ഡ്സ്
ഡിജിട്ടൈസ്
ചെയ്യുന്നതിനുള്ള
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
അതിന്റെ നിലവിലെ സ്ഥിതി
എന്താണ്;
(സി)
നിലവില്‍
ഏറ്റവും കൂടുതല്‍
കേസുകള്‍
കെട്ടികിടക്കുന്നത്
ഏതൊക്കെ ജില്ലകളിലാണ്.
പ്രസ്തുത ജില്ലകളില്‍
അത്
തീര്‍പ്പാക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചത്;
(ഡി)
ദേവസ്വങ്ങള്‍
ജന്മികളായി വരുന്ന
പട്ടയക്കേസുകള്‍
കൈകാര്യം ചെയ്യുന്നതിന്
എന്തെങ്കിലും പ്രത്യേക
സംവിധാനം
ഒരുക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ലാന്റ്
ട്രിബ്യൂണലുകളില്‍
തീരുമാനമാകാതെക്കിടക്കുന്ന
കേസുകള്‍
2840.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമിയുടെ
ഉടമസ്ഥാവകാശവുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്തെ ലാന്റ്
ട്രിബ്യൂണലുകളില്‍
തീരുമാനമാകാതെ
കെട്ടിക്കിടക്കുന്ന
കേസുകള്‍ എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കേസ്സുകള്‍
സമയബന്ധിതമായി
തീര്‍പ്പാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നാളിതുവരെ എത്ര
കേസുകള്‍
തീര്പ്പാക്കിയെന്നറിയിക്കാമോ;
വിശദമാക്കാമോ?
എല്ലാ
പഞ്ചായത്തുകളിലും വില്ലേജ്
ഓഫീസ്
2841.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
കെ.എന്‍.എ ഖാദര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എല്ലാ പഞ്ചായത്തുകളിലും
വില്ലേജ് ഓഫീസ്
നിലവിലുണ്ടോ;
ഇത്തരത്തില്‍ വില്ലേജ്
ഓഫീസ് ഇല്ലാത്ത എത്ര
പഞ്ചായത്തുകളുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
മലപ്പുറം
ജില്ലയില്‍ ഏതെങ്കിലും
വില്ലേജ് ഓഫീസുകള്‍ക്ക്
ഒന്നില്‍ കൂടുതല്‍
പഞ്ചായത്തുകളുടെ അധികാര
പരിധി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഭരണപരമായ
സൗകര്യം,
പിന്നാക്കാവസ്ഥ, വികസന
സാധ്യത, യാത്രാസൗകര്യം
എന്നിവ പരിഗണിച്ച് ഈ
ജില്ലയില്‍ എല്ലാ
പഞ്ചായത്തുകള്‍ക്കും
ഓരോ വില്ലേജ് ഓഫീസ്
എന്നത് നടപ്പിലാക്കുമോ?
നടത്തറ
വില്ലേജ് ഓഫീസിന് പുതിയ
കെട്ടിടം
2842.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒല്ലൂർ
നിയോജകമണ്ഡലത്തിലെ
നടത്തറ വില്ലേജ്
ഓഫീസിന്റെ ശോച്യാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത ഓഫീസിന് പുതിയ
കെട്ടിടം
നിർമ്മിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
പാവറട്ടി
സ്മാര്‍ട്ട് വില്ലേജ് ഓഫീസ്
2843.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ ജനസൗഹൃദ
സ്മാര്‍ട്ട്
വില്ലേജുകള്‍
സ്ഥാപിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
മണലൂര്‍ മണ്ഡലത്തിലെ
പാവറട്ടി വില്ലേജ്
സ്മാര്‍ട്ട് വില്ലേജ്
ഓഫീസാക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
പാവറട്ടി
സ്മാര്‍ട്ട് വില്ലേജ്
ഓഫീസ് കെട്ടിട
നിര്‍മ്മാണത്തിന് ഭൂമി
ലഭ്യമായിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
തൃശ്ശൂര്‍
ജില്ലയിലെ വില്ലേജുകളും
വില്ലേജ് ഓഫീസുകളും
2844.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയില്‍ ആകെ എത്ര
വില്ലേജുകളും വില്ലേജ്
ഓഫീസുകളും ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര വില്ലേജ്
ഓഫീസുകള്‍ക്കാണ് മറ്റു
വില്ലേജുകളുടെ ഭരണചുമതല
കൂടി
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഒല്ലൂര്‍
നിയോജക മണ്ഡലത്തില്‍
ഒന്നില്‍ കൂടുതല്‍
വില്ലേജുകളുടെ
ഭരണചുമതലയും നിയന്ത്രണ
അധികാരവുമുള്ള എത്ര
വില്ലേജ് ഓഫീസുകള്‍
ഉണ്ടെന്നും അവയുടെ
പരിധിയില്‍ വരുന്ന
വില്ലേജുകള്‍
ഏതെല്ലാമെന്നും
അറിയിക്കുമോ?
ഇരിക്കൂര്‍
മണ്ഡലത്തിലെ സ്മാര്‍ട്ട്
വില്ലേജ് ഓഫീസുകള്‍
2845.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇരിക്കൂര്‍
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം
വില്ലേജ് ഓഫീസുകള്‍ക്ക്
സ്മാര്‍ട്ട് വില്ലേജ്
ഓഫീസ് കെട്ടിടങ്ങള്‍
നിര്‍മ്മിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍ നിലവില്‍
സ്മാര്‍ട്ട് വില്ലേജ്
ഓഫീസ് പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
ഓരോ ഓഫീസ്
കെട്ടിടത്തിന്റെയും
നിര്‍മ്മാണ പുരോഗതി
വിശദമാക്കാമോ;
(സി)
ഈ
വര്‍ഷം പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കണ്ണൂര്‍ ജില്ലയില്‍
ഏതെല്ലാം വില്ലേജ്
ഓഫീസുകള്‍ക്ക് തുക
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
സ്മാര്‍ട്ട്
വില്ലേജ് ഒാഫീസുകള്‍
2846.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
വില്ലേജ് ഓഫീസുകള്‍
അടിസ്ഥാന സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്റെ
ഭാഗമായി സ്മാര്‍ട്ട്
വില്ലേജ് ഒഫീസുകളായി
മാറ്റുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ട്;
(ബി)
ഇതില്‍
എത്ര എണ്ണത്തിന്റെ
നിര്‍മ്മാണ പ്രവര്‍ത്തി
ഇതിനകം
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
ഇനി എത്ര എണ്ണത്തിന്റെ
നിര്‍മ്മാണ പ്രവൃത്തി
പൂര്‍ത്തീകരിക്കാനുണ്ട്;
വിശദാംശം
വ്യക്തമാക്കാമോ;
(സി)
സമയബന്ധിതമായി
ഈ പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം
വ്യക്തമാക്കുമോ?
നെടുമങ്ങാട്
മണ്ഡലത്തിലെ വില്ലേജ്
ഓഫീസുകളുടെ നവീകരണം
2847.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നെടുമങ്ങാട്
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം വില്ലേജ്
ഓഫീസുകളാണ്
നവീകരിച്ചിട്ടുളളത്;
വിശദാംശം നല്‍കുമോ;
(ബി)
നെടുമങ്ങാട്
താലൂക്ക് ഒാഫീസ്
നവീകരണത്തിന് തുക
അനുവദിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
റവന്യൂ
വകുപ്പ് ഓഫീസുകളുടെ പരിഷ്കരണം
2848.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018ലെ
മഹാ പ്രളയകാലഘട്ടം
മുതല്‍ അധിക ജോലി
നിര്‍വ്വഹിക്കേണ്ടിവരുന്ന
റവന്യൂ വകുപ്പ്
ജീവനക്കാരുടെ അമിത
ജോലിഭാരം
കുറയ്ക്കുന്നതിനും
കൂടുതല്‍
കാര്യക്ഷമാക്കുന്നതിനും
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
വില്ലേജ്
ഓഫീസുകളും താലൂക്ക്
ഓഫീസുകളും
ഉള്‍പ്പെടെയുള്ള റവന്യൂ
വകുപ്പ് ഓഫീസുകളില്‍
കാലഘട്ടത്തിനനുയോജ്യമായ
പരിഷ്ക്കാരങ്ങള്‍
നടപ്പാക്കുന്നതിനും
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
റവന്യൂ
വകുപ്പില്‍ സൃഷ്ടിച്ച
തസ്തികകള്‍
2849.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തില്‍
വന്നതിന് ശേഷം റവന്യൂ
വകുപ്പുമന്ത്രിയുടെ
കീഴില്‍ വരുന്ന
വകുപ്പുകളില്‍ ആകെ എത്ര
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്;
(ബി)
ഓരോ
വകുപ്പിലും പുതുതായി
സൃഷ്ടിച്ച തസ്തികകളുടെ
എണ്ണം, വകുപ്പിന്റെ
പേര് എന്നീ ക്രമത്തില്‍
പട്ടികയായി
ലഭ്യമാക്കാമോ?
വില്ലേജ്
ഫീൽഡ് അസിസ്റ്റന്റുമാരുടെ
ബൈട്രാൻസ്ഫര്‍ പ്രമോഷൻ
2850.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
ഫീൽഡ്
അസിസ്റ്റന്റുമാരുടെ
ബൈട്രാൻസ്ഫര്‍ പ്രമോഷൻ
അനുപാതം ഇപ്പോള്‍
എത്രയാണെന്ന്
അറിയിക്കുമോ;
(ബി)
ആയത്
പതിനഞ്ച് ശതമാനം ആയി
ഉയര്‍ത്തിയിട്ടുണ്ടോ;
എങ്കിൽ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
അനുപാതത്തിന്റെ
അടിസ്ഥാനത്തിൽ
ബൈട്രാൻസ്ഫര്‍ പ്രമോഷൻ
നൽകുന്നതിന്
എന്തെങ്കിലും തടസ്സം
നിലവിലുണ്ടോ;
ഇല്ലെങ്കിൽ
അര്‍ഹതപ്പെട്ട
ജീവനക്കാര്‍ക്ക്
അടിയന്തരമായി പ്രമോഷൻ
നൽകുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
വില്ലേജ്
ആഫീസുകളിലെ ഒഴിഞ്ഞ തസ്തികകള്‍
നികത്താന്‍ നടപടി
2851.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയില്‍ തലപ്പിള്ളി
താലൂക്കിലെ ചേലക്കര
നിയോജകമണ്ഡല പരിധിയില്‍
വരുന്ന വില്ലേജ്
ആഫിസുകളില്‍ ഏതെല്ലാം
ആഫീസുകളില്‍ ആണ്
വില്ലേജ് ആഫീസര്‍
,വില്ലേജ് അസിസ്റ്റന്റ്
എന്നീ തസ്തികകള്‍
ഒഴിഞ്ഞു കിടക്കുന്നത്;
അവയുടെ വിശദാംശം
വ്യക്തമാക്കുമോ;
(ബി)
പല
ഗ്രൂപ്പ് വില്ലേജ്
ആഫീസുകളിലും ഭൂവിസ്തൃതി
കൊണ്ടും , അപേക്ഷകരുടെ
എണ്ണം കൊണ്ടും
വര്‍ദ്ധിച്ച ജോലി ഭാരം
അനുഭവപ്പെടുന്നുണ്ട്
എന്നത് കണക്കിലെടുത്ത്
ഒഴിഞ്ഞുകിടക്കുന്ന
വില്ലേജ് ആഫിസര്‍,
വില്ലേജ് അസിസ്റ്റന്റ്
തസ്തികകള്‍
നികത്തുന്നതിന് പരിഗണന
നല്‍കുമോ; വിശദാംശം
അറിയിക്കാമോ?
തലപ്പിള്ളി
താലൂക്കിലെ ഗ്രൂപ്പ് വില്ലേജ്
ഓഫീസുകള്‍
2852.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലപ്പിള്ളി
താലൂക്ക് ഓഫീസ്
പരിധിയില്‍ വരുന്ന
ചേലക്കര
നിയോജകമണ്ഡലത്തില്‍
എത്ര വില്ലേജ്
ഓഫീസുകള്‍ ഉണ്ടെന്ന്
അറിയിക്കാമോ;
(ബി)
ഇതില്‍
എത്ര എണ്ണം ഗ്രൂപ്പ്
വില്ലേജ് ഓഫീസുകളായി
പ്രവര്‍ത്തിക്കുന്നുണ്ട്;
അവയുടെ പേരുവിവരം
വ്യക്തമാക്കാമോ;
(സി)
ഭൂവിസ്തൃതി
കൊണ്ടും
ഗുണഭോക്താക്കളുടെ എണ്ണം
കൊണ്ടും ഗ്രൂപ്പ്
വില്ലേജ് ഓഫീസുകളില്‍
വര്‍ദ്ധിച്ച ജോലിഭാരം
അനുഭവപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇതുമൂലം
അപേക്ഷകര്‍ക്ക് സേവനം
ലഭിക്കുന്നതിന്
കാലതാമസം ഉണ്ടാകുന്നതു
കണക്കിലെടുത്ത്
തലപ്പിള്ളി താലൂക്കിലെ
ഗ്രൂപ്പ് വില്ലേജ്
ഓഫീസുകള്‍ വിഭജിച്ച്
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
കോങ്ങാട്
മണ്ഡലത്തില്‍ റവന്യൂ വകുപ്പ്
പദ്ധതികള്‍
2853.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കോങ്ങാട് മണ്ഡലത്തില്‍
റവന്യൂ വകുപ്പ് മുഖേന
നടപ്പിലാക്കിയിട്ടുളള
വിവിധ പദ്ധതികളുടെ
വിശദവിവരം നല്‍കുമോ;
(ബി)
ഓരോ
പദ്ധതിയുടെയും പുരോഗതി
സംബന്ധിച്ച വിവരം
നല്‍കുമോ?
വലിയമലയിലെ
ഭൂമിയുടെ നഷ്ടപരിഹാര തുക
2854.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
വലിയമല
എല്‍.പി.എസ്.സി.ക്ക്
വേണ്ടി വിജ്ഞാപനം
ചെയ്തിട്ടുള്ള ഭൂമിയുടെ
നഷ്ടപരിഹാരം
നല്‍കുന്നതിനായി
കണക്കാക്കിയ ഏകദേശ വില
ആരാണ്
തിട്ടപ്പെടുത്തിയതെന്നും
എന്നാണ്
തിട്ടപ്പെടുത്തിയതെന്നും
വ്യക്തമാക്കുമോ;
(ബി)
ഇതിലേക്ക്
ജില്ലാതലത്തില്‍
ന്യായമായ
നഷ്ടപരിഹാരത്തിനും
പുനഃസ്ഥാപനത്തിനും
പുനരധിവാസത്തിനും
വേണ്ടിയുള്ള
കമ്മിറ്റിയുടെ സേവനം
ലഭ്യമാക്കിയോ; എങ്കില്‍
എന്നെല്ലാം ഇതിലേക്കായി
കമ്മിറ്റി
കൂടിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(സി)
കമ്മിറ്റിയുടെ
സേവനം
ലഭ്യമാക്കിയിട്ടില്ലെങ്കില്‍
അതിനുള്ള കാരണങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഏകദേശവില
തിട്ടപ്പെടുത്തുന്നതിന്
മുന്‍പ് ജില്ലാ കളക്ടറോ
കമ്മിറ്റി അംഗങ്ങളോ
വിജ്ഞാപനം ചെയ്ത ഭൂമി
സന്ദര്‍ശിച്ചോ;
എങ്കില്‍ എന്നെല്ലാമാണ്
സന്ദര്‍ശനം നടത്തിയത്;
ഇല്ലെങ്കില്‍
സന്ദര്‍ശിക്കാത്തതിന്
കാരണം എന്താണെന്ന്
അറിയിക്കാമോ?
ഒറ്റപ്പാലം
മണ്ഡലത്തിലെ പുഴകളില്‍
നിന്നുള്ള മണല്‍ വാരല്‍
2855.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജകമണ്ഡലത്തില്‍
ഏതെല്ലാം പുഴകളില്‍
നിന്നും മണല്‍ വാരല്‍
നിരോധിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍പെട്ട
പുഴകളില്‍ നിന്നും
തോടുകളില്‍ നിന്നും
മറ്റുജലാശയങ്ങളില്
നിന്നും അനധികൃതമായി
മണലെടുപ്പ്
തടയുന്നതിനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കാമോ?
ചെങ്ങന്നൂര്‍
മണ്ഡലത്തിലെ
പ്രളയബാധിതര്‍ക്കുള്ള ധനസഹായം
2856.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019
ആഗസ്റ്റ് മാസത്തെ
പ്രളയത്തില്‍
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍
വീട് തകര്‍ന്നും
അല്ലാതെയും നാശനഷ്ടം
സംഭവിച്ചതിന്റെ ഫലമായി
അപേക്ഷ സമര്‍പ്പിച്ച
എല്ലാവര്ക്കും ധനസഹായം
അനുവദിച്ചിട്ടുണ്ടോ ;
(ബി)
അപൂര്‍ണ്ണമായി
സമര്‍പ്പിക്കപ്പെട്ട
അപേക്ഷ കാരണം ധനസഹായം
ലഭിയ്ക്കാന്‍ താമസം
നേരിട്ടവരും ഇനിയും
തുകകള്‍
കൈപ്പറ്റാത്തവരും എത്ര;
വിശദമാക്കാമോ?
പാവറട്ടിയില്‍
ഗ്യാസ് ശ്മശാനം
സ്ഥാപിക്കുന്നതിനായുള്ള
അനുമതി
2857.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയിലെ പാവറട്ടി
ഗ്രാമപഞ്ചായത്തില്‍
ഗ്യാസ് ശ്മശാനം
സ്ഥാപിക്കുന്നതിനായുള്ള
അനുമതിയ്ക്കായി
സമര്‍പ്പിച്ച അപേക്ഷ
തൃശൂര്‍ ജില്ലാ
കളക്ടര്‍
നിരസിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
നിരസിക്കാനുണ്ടായ കാരണം
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
തീരുമാനം
പുന:പരിശോധിക്കുന്നതിനായി
പാവറട്ടി
ഗ്രാമപഞ്ചായത്തിന്റെ
അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആയതിന്മേല് സ്വീകരിച്ച
നടപടി സംബന്ധിച്ച വിവരം
അറിയിക്കാമോ?
എം.എല്‍.എ.മാരും
എം.പി. മാരും
നിര്‍ദ്ദേശിക്കുന്ന
പ്രവൃത്തികള്‍
2858.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രകൃതി
ദുരന്തസഹായ പദ്ധതി
അനുസരിച്ച്
എം.എല്‍.എ.മാരും എം.പി.
മാരും
നിര്‍ദ്ദേശിക്കുന്ന
പ്രവൃത്തികള്‍ക്ക് അതത്
ജില്ലാ കളക്ടര്‍മാര്‍
തടസ്സം
നല്ക്കുന്നതായുള്ള
വ്യാപക പരാതി
സംസ്ഥാനത്ത്
നിലനില്‍ക്കുന്നുണ്ടോ;
പദ്ധതികളുടെ വിജയകരമായ
നടത്തിപ്പിന് വ്യക്തമായ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
അതത്
കളക്ടര്‍മാര്‍ക്കും
ഉദ്യോഗസ്ഥന്മാര്ക്കും
നല്കുവാന്
ശ്രദ്ധിക്കുമോ;
(ബി)
കോട്ടയം
ജില്ലയില്‍
എം.എല്‍.എ.മാര്‍
നിര്‍ദ്ദേശിച്ച
ഏതെല്ലാം ഫ്ലഡ്
വര്‍ക്കുകളാണ്
കളക്ടര്‍മാര്‍
തടഞ്ഞുവച്ചിരിക്കുന്നതെന്നും
തടസ്സങ്ങള്‍
ഉന്നയിച്ചിരിക്കുന്നതെന്നും
വ്യക്തമാക്കാമോ; ആയത്
പരിഹരിക്കുമോ;
(സി)
2012-ല്‍
ദുരന്ത നിവാരണ വകുപ്പ്
പുറപ്പെടുവിച്ച
പുതുക്കിയ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
അടങ്ങിയ ഉത്തരവില്‍
പറഞ്ഞിരിക്കുന്നത്
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഫ്ലഡ്
വര്‍ക്കിലൂടെ
നടപ്പാക്കുന്ന
വര്‍ക്കുകളുടെ തുക
വിതരണം ചെയ്യുന്നതിലെ
കാലതാമസം ഉണ്ടാകുന്ന
പ്രശ്നം പരിഹരിക്കാന്‍
അടിയന്തര നിര്‍ദ്ദേശം
നല്‍കുമോ?
ഒരു
വ്യക്തിയ്ക്ക് ഒറ്റ
തണ്ടപ്പേര്
2859.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
എം. സി. കമറുദ്ദീന്
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഒരു
വ്യക്തിയുടെ പേരില്‍
വ്യത്യസ്ത
സ്ഥലങ്ങളിലുള്ള
ഭൂമിക്കെല്ലാംചേര്ത്ത്
ഒറ്റ തണ്ടപ്പേര്
ഏര്‍പ്പെടുത്തുന്നത്
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
പഴയ രീതിയില്‍
തണ്ടപ്പേര്
നിലനിര്‍ത്തുന്നതിനും
അനുവാദം നല്‍കുന്നതിന്
ഉദ്ദേശിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
വലിയമല
ഐ.എസ്.ആര്.ഒ.,
എല്‍.പി.എസ്.സി.-യുടെ ഭൂമി
2860.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
വലിയമല ഐ.എസ്.ആര്.ഒ.,
എല്‍.പി.എസ്.സി.ക്ക്
സര്‍ക്കാര്‍ നല്കിയതോ
അവരുടെ ഏതെങ്കിലും
ആവശ്യത്തിന്
സര്‍ക്കാര്‍ പൊന്നും
വിലയ്ക്ക് എടുത്ത്
നല്കിയതോ അവര്‍
വിലയ്ക്ക് വാങ്ങിയതോ ആയ
ഭൂമികളില്‍ നിന്ന്
സര്‍ക്കാരിന്റെയോ
സര്‍ക്കാര്‍
ഏജന്‍സികളുടെയോ മറ്റ്
പൊതുസ്ഥാപനങ്ങളുടെയോ
ആവശ്യത്തിനോ മറ്റ്
ഏതെങ്കിലും
പൊതുആവശ്യത്തിനോ
ഉപയോഗിക്കുന്നതിലേക്ക്
ഏറ്റെടുക്കുന്നതിന്
അവരുമായി കത്തിടപാടുകളോ
ചര്‍ച്ചയോ
നടത്തിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതുസംബന്ധിച്ച്
എന്തെല്ലാം നടപടികള്‍
നാളിതുവരെ
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
റവന്യൂ
വകുപ്പിലെ പണിമുടക്കിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
2861.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റവന്യൂ
ഡിപ്പാര്‍ട്ട്മെന്റിലെ
ഒരു വിഭാഗം
ജീവനക്കാരുടെ സംഘടനയായ
കെ.ആര്.ഡി.എസ്.എ.
പണിമുടക്ക്
നടത്തുവാനുണ്ടായ
സാഹചര്യം എന്താണെന്ന്
വിശദമാക്കുമോ; ഇവര്‍
ഉന്നയിച്ച ആവശ്യങ്ങള്‍
ന്യായമാണെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍
കെ.ആര്.ഡി.എസ്.എ. യുടെ
ആവശ്യങ്ങള്‍
നടപ്പിലാക്കുവാന്‍
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പണിമുടക്കില്‍ വില്ലേജ്
ഓഫീസുകള്‍
ഉള്‍പ്പെടെയുള്ളവ
പൂര്‍ണ്ണമായും
അടച്ചിട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പണിമുടക്കില്‍
പങ്കെടുത്ത് ജനങ്ങളെ
ബുദ്ധിമുട്ടിച്ച
ഉദ്യോഗസ്ഥര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ;
എന്തെല്ലാം നടപടി
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ;
(സി)
പണിമുടക്കില്‍
പങ്കെടുക്കാത്ത റവന്യു
വകുപ്പിലെ മറ്റ്
സംഘടനകളില്‍
അംഗമായവര്ക്കെതിരെ
സ്ഥലം മാറ്റം
ഉള്‍പ്പെടെയുള്ള ശിക്ഷണ
നടപടികള്‍
സ്വീകരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
കൊപ്പം
പഞ്ചായത്തില്‍
ഉപയോഗത്തിലില്ലാത്ത റവന്യു
ഭൂമി
2862.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കൊപ്പം
പഞ്ചായത്തില്‍ റവന്യു
വകുപ്പിന് കീഴില്‍
ഉപയോഗിക്കാതെ
കിടക്കുന്ന റവന്യു ഭൂമി
ഉണ്ടോ ; എങ്കില്‍
അതിന്റെ വിശദ
വിവരങ്ങള്‍
ലഭ്യമാക്കാമോ?
പാമ്പ്ര-മരിയനാട്
കാപ്പിത്തോട്ടം തൊഴിലാളികളുടെ
പുനരധിവാസ പാക്കേജ്
2863.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ
പാമ്പ്ര-മരിയനാട്
കാപ്പിത്തോട്ടം
തൊഴിലാളികളുടെ
പുനരധിവാസ പാക്കേജ്
നടപ്പിലാക്കുന്നതിന്
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍വന്നിട്ടുണ്ടോ;
എങ്കില്‍ അതിന്
കാരണമെന്തെന്ന്
വിശദമാക്കാമോ;
(ബി)
ഇക്കാര്യത്തില്‍
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ തന്നെ
പ്രസ്തുത പുനരധിവാസ
പാക്കേജ്
നടപ്പിലാക്കുന്നതിന്
തയ്യാറാവുമോ എന്ന്
അറിയിക്കുമോ?
കാര്‍ഷിക
ആവശ്യങ്ങള്‍ക്ക് ഭൂമി പതിച്ച്
കൊടുക്കാമെന്ന വ്യവസ്ഥ
2864.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1964
ലെ ഭൂമി പതിവ്
ചട്ടങ്ങളിൽ 2014ല്‍
വരുത്തിയിട്ടുള്ള
ഭേദഗതി പ്രകാരം
ഹില്‍ട്രാക്ട്
പ്രദേശങ്ങളില്‍ നാല്
ഏക്കര്‍ വരെയും സമതല
പ്രദേശങ്ങളില്‍ രണ്ട്
ഏക്കര്‍ വരെയും സ്ഥലം
കാര്‍ഷിക
ആവശ്യങ്ങള്‍ക്ക്
പതിച്ച് കൊടുക്കാമെന്ന
വ്യവസ്ഥ നിലവിലുണ്ടോ;
(ബി)
GO
(MS) 280/11 റവന്യു
പ്രകാരം ഭൂരഹിതര്‍ക്ക്
വീട് വച്ച്
താമസിക്കുവാന്‍ വേണ്ടി
പതിനഞ്ച് സെന്റ്
സ്ഥലത്തിന് മാത്രമേ
പട്ടയം
നല്‍കിവരുന്നുള്ളു എന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
2014ലെ ഭേദഗതി പ്രകാരം
കോതമംഗലം താലൂക്കില്‍
ഹില്‍ട്രാക്ട്
പ്രദേശത്ത് 4 ഏക്കറും,
സമതല പ്രദേശങ്ങളില്‍
രണ്ട് ഏക്കറും
ഭുമിയ്ക്ക് പട്ടയം
നല്കുവാന് നടപടി
സ്വീകരിക്കുന്നതുമായി
ബന്ധപ്പെട്ട്
05/02/2020ല്‍ റവന്യു
മന്ത്രിയുടെ
സാന്നിധ്യത്തില്‍
ചേര്‍ന്ന യോഗത്തില്‍ GO
(MS) 280/11ന് ആവശ്യമായ
ക്ലാരിഫിക്കേഷന്
നല്‍കണമെന്ന
തീരുമാനത്തില്‍
കൈക്കൊണ്ട തുടര്‍ നടപടി
വിശദമാക്കാമോ;
(ഡി)
ഇതുമായി
ബന്ധപ്പെട്ട് റവന്യൂ
വകുപ്പില്‍ U2/282/Rev-
എന്ന ഫയലിന്റെ നിലവിലെ
അവസ്ഥ വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
ഫയലില്‍ സത്വര
തീരുമാനമെടുത്ത് GO
(MS) 280/11ന് ആവശ്യമായ
ക്ലാരിഫിക്കേഷന് നല്കി
കോതമംഗലം താലൂക്കിലെ
പട്ടയ നടപടികള്‍
വേഗത്തിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
ഭൂവിനിയോഗത്തില്‍
വരുത്തേണ്ട മാറ്റങ്ങള്‍
2865.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
പി. ഉണ്ണി
,,
രാജു എബ്രഹാം
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആവര്‍ത്തിച്ചുണ്ടായ
പ്രകൃതി ദുരന്തങ്ങളുടെ
പശ്ചാത്തലത്തില്‍
ഭൂവിനിയോഗത്തില്‍
വരുത്തേണ്ട മാറ്റങ്ങള്‍
സംബന്ധിച്ച്
പഠിക്കാനേല്‍പ്പിച്ച
വിദഗ്ധ സമിതി നല്കിയ
റിപ്പോര്‍ട്ടിലെ പ്രധാന
നിഗമനങ്ങളും
ശിപാര്‍ശകളും
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
മണ്ണെടുപ്പ്,
മണല്‍കടത്തല്‍, അനധികൃത
പാറഖനനം എന്നിവ
തടയുവാനും പ്രകൃതിലോല
പ്രദേശങ്ങളില്‍
നിര്‍മ്മാണ
നിയന്ത്രണത്തിനും
നടപടിയുണ്ടാകുമോ;
ദുരന്ത മേഖലയില്‍
നിന്ന് താമസം മാറ്റാന്‍
നല്‍കുിവരുന്ന സഹായവും
അതിനുള്ള
മാര്‍ഗരേഖയെയും
കുറിച്ച് അറിയിക്കാമോ;
(സി)
ദുരന്താഘാത
ലഘൂകരണത്തിന്
ആവിഷ്കരിച്ചിട്ടുള്ള
മാര്‍ഗ്ഗങ്ങള്‍
അറിയിക്കാമോ;
(ഡി)
നെല്‍വയല്‍-
തണ്ണീര്‍ത്തടങ്ങളുടെ
സംരക്ഷണത്തിനും അതേസമയം
ഏറെക്കാലം മുമ്പു തരം
മാറ്റിയ ഭൂമിയില്‍ ഭവന
നിര്‍മ്മാണത്തിനും
അത്തരം ഭൂമിയുടെ
യുക്തിഭദ്രമായ
വിനിയോഗത്തിനും
സ്വീകരിച്ചുവരുന്ന
നടപടികള്‍ അറിയിക്കാമോ?
കോഴിക്കോട്
ജില്ലയിലെ റീ സര്‍വ്വേ നടപടി
2866.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ റീ സര്‍വ്വേ
നടപടികളുടെ പുരോഗതി
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ജില്ലയിലെ
റീ സര്‍വ്വേ നടപടികള്‍
എന്ന്
പൂര്‍ത്തീകരിക്കാൻ
കഴിയുമെന്നാണ്
കരുതുന്നതെന്ന്
വിശദമാക്കാമോ;
(സി)
കൂടുതല്‍
വേഗത്തില്‍ റീ സര്‍വ്വേ
പൂര്‍ത്തീകരിക്കാൻ
ജില്ലയില്‍ കൈക്കൊണ്ട
നടപടികള്‍
വിശദമാക്കാമോ?
പത്തനംതിട്ട,
കോഴഞ്ചേരി വില്ലേജുകളിലെ
റീസര്‍വ്വേ
2867.
ശ്രീമതിവീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട,
കോഴഞ്ചേരി
വില്ലേജുകളിലെ
റീസര്‍വ്വേ നടപടികള്‍
ഏത് ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
നടപടികള്‍ എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
സാധിക്കുമെന്ന്
വെളിപ്പെടുത്തുമോ?
സർക്കാരിന്റെ
കൈവശമുള്ള ഭൂമിയിന്മേല്
റീ-സർവ്വേ നടപടികള്‍
2868.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സർക്കാരിന്റെ കൈവശം
എത്ര ഹെക്ടർ ഭൂമിയാണ്
നിലവിലുള്ളത്;
(ബി)
സംസ്ഥാന
സർക്കാരിന്റെ കൈവശമുള്ള
ഭൂമിയിന്മേല്
റീ-സർവ്വേ നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
പ്രസ്തുത
റീ-സർവ്വേയിലൂടെ
അന്യാധീനപ്പെട്ട
ഭൂമിയുടെ കണക്കുകള്‍
സംബന്ധിച്ച വിവരം
ലഭ്യമായിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
മലപ്പുറം
ജില്ലയില്‍
സർക്കാരിന്റെ കൈവശം
എത്ര ഹെക്ടർ
ഭൂമിയുണ്ട്;
അന്യാധീനപ്പെട്ട
ഭൂമിയുടെ അളവ്
എത്രയാണ്; വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
അന്യാധീനപ്പെട്ട
ഭൂമി
ഏറ്റെടുക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഒരു
വ്യക്തിയുടെ പേരിലുള്ള മുഴുവൻ
ഭൂമിക്കും ഒറ്റ തണ്ടപ്പേര്
2869.
ശ്രീ.റോജി
എം. ജോണ്‍
,,
കെ.എസ്.ശബരീനാഥന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
വ്യക്തിയുടെ പേരിലുള്ള
മുഴുവൻ ഭൂമിക്കും ഒറ്റ
തണ്ടപ്പേര് നൽകുന്ന
പദ്ധതി ആധാര്‍
അധിഷ്ഠിതമായിട്ടാണോ
നടപ്പിലാക്കുന്നത്;
ഇതിനായി ഏതൊക്കെ
വകുപ്പുകളിലെ രേഖകള്‍
തമ്മിൽ
ബന്ധിപ്പിക്കേണ്ടതുണ്ട്;വിശദമാക്കാമോ;
(ബി)
ആധാര്‍
വിവരങ്ങള്‍
നിര്‍ബന്ധമായും
വാങ്ങുന്നതിനുള്ള
നടപടിയാണ് ഇതെന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇതുമൂലം ജനങ്ങൾക്ക്
ഉണ്ടായിട്ടുള്ള ആശങ്ക
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഈ
പദ്ധതി
നടപ്പിലാക്കുന്നതിനുള്ള
സോഫ്റ്റ് വെയര്‍
തയ്യാറാക്കാനുള്ള ചുമതല
ഏത് ഏജൻസിക്കാണ്
നൽകിയിട്ടുള്ളത്;
ഇതിനായി എന്ത് തുക
ചെലവഴിച്ചു?
വണ്ടൂര്‍
നിയോജക മണ്ഡലത്തിലെ വികസന
പ്രവൃത്തികള്‍
2870.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വണ്ടൂര്‍
നിയോജക മണ്ഡലത്തില്‍
വെള്ളപ്പൊക്ക
ദുരിതാശ്വാസ
പദ്ധതിയിലും വരള്‍ച്ച
ദുരിതാശ്വാസ
പദ്ധതിയിലും
ഉള്‍പ്പെടുത്തി
1-7-2016 മുതല്‍
31-1-2020 വരെ റവന്യു
വകുപ്പില്‍ നിന്ന്
അനുവദിച്ച
പ്രവൃത്തികളുടെ പേര്,
തുക എന്നിവയുടെ
വിശദാംശം
വര്‍ഷാടിസ്ഥാനത്തില്‍
നല്‍കാമോ ;
(ബി)
ഓരോ
പ്രവൃത്തിയുടെയും
നിലവിലെ സ്ഥിതി
എന്തെന്ന്
വ്യക്തമാക്കാമോ ?
തോട്ടഭൂമിയുടെ
വില്പന
T 2871.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തോട്ടഭൂമി
മുറിച്ചുവില്ക്കുന്നത്
കേരള ഭൂപരിഷ്കരണ
നിയമത്തിന് എതിരാണെന്ന്
ഹൈക്കോടതി
വിധിന്യായത്തില്‍
പറഞ്ഞിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
മുറിച്ചുവില്‍പന
നടത്തിയ തോട്ടഭൂമി
തോട്ടഭൂമിയായിത്തന്നെ
നിലനിര്‍ത്തി കൃഷി
ചെയ്തുവരുന്ന
കര്‍ഷകരുടെ വിഷയത്തില്‍
എന്തെങ്കിലും ഇളവ്
നല്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(സി)
തോട്ടഭൂമി
മുറിച്ചുവാങ്ങി
പരിപാലിച്ചുവരുന്ന
കര്‍ഷകരുടെയും
തൊഴിലാളികളുടെയും
ആശങ്കകള്‍
പരിഹരിക്കാന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ?
ഗൃഹശ്രീ
പദ്ധതി
2872.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുൻ
യു.ഡി.എഫ്.
സര്‍ക്കാരിന്റെ കാലത്ത്
ഭവന നിര്‍മ്മാണ വകുപ്പ്
മുഖാന്തരം ആവിഷ്കരിച്ച
ഗൃഹശ്രീ പദ്ധതി
നിലവിലുണ്ടോ
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിപ്രകാരം
ഗുണഭോക്താക്കള്‍ക്ക്
ഭവന നിര്‍മ്മാണത്തിന്
എത്ര ലക്ഷം രൂപയാണ്
സബ്സിഡി നൽകുകയെന്നും
അതിനുള്ള മാനദണ്ഡം
എന്താണെന്നും
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതി പ്രകാരം 2013-14
മുതൽ 2015-16 വരെ എത്ര
വീടുകള്‍ക്ക് ധനസഹായം
നൽകി എന്നറിയിക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍ കാലയളവിൽ
ഗൃഹശ്രീ പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഇതിനകം
എത്രപേര്‍ക്ക് വീട്
വയ്ക്കുന്നതിനായി തുക
അനുവവദിച്ചു എന്ന്
വെളിപ്പെടുത്തുമോ;
(ഇ)
ഗൃഹശ്രീ
പദ്ധതിക്ക് 2020-21 ലെ
ബജറ്റിൽ എന്ത് തുകയാണ്
വകയിരുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കാലാവസ്ഥാ
പ്രതികരണ ഭവന രൂപകല്‍പ്പന
പ്രചാരണ പരിപാടി
2873.
ശ്രീ.എം.ഉമ്മര്‍
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാലാവസ്ഥാ പ്രതികരണ ഭവന
രൂപകല്‍പ്പന പ്രചാരണ
പരിപാടി
സംഘടിപ്പിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി ബജറ്റില്‍
ഈ വര്‍ഷം തുക
വകയിരുത്തിയിട്ടുണ്ടോ;ഇല്ലെങ്കില്‍
കാരണം വിശദമാക്കാമോ;
(സി)
പ്രളയാനന്തര
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പുരോഗമിക്കുന്ന
സാഹചര്യത്തില്‍
കാലാവസ്ഥാ പ്രതികരണ ഭവന
രൂപകല്‍പ്പന പ്രചാരണ
പരിപാടികള്‍ക്ക്
കൂടുതല്‍ പ്രാധാന്യം
കൊടുക്കേണ്ടതുണ്ട്
എന്ന്
കരുതുന്നുണ്ടോ;ഉണ്ടെങ്കില്‍
അതിന്മേല് എന്ത്
നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്?
അതിരപ്പിള്ളി
വില്ലേജ് ഓഫീസ് കെട്ടിട
നിര്‍മ്മാണം
2874.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
ഏതെല്ലാം വില്ലേജ്
ഓഫീസ് കെട്ടിട
നിര്‍മ്മാണങ്ങള്‍ക്കാണ്
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുള്ളത്എന്നറിയിക്കാമോ;
(ബി)
അതിരപ്പിള്ളി
വില്ലേജ് ഓഫീസ് കെട്ടിട
നിര്‍മ്മാണം
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(സി)
നിര്‍മ്മാണം
ഉടന്‍ ആരംഭിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
ഭവനരഹിതര്‍ക്കായി
നിര്‍മ്മിച്ചു നല്കിയ
ഭവനങ്ങളുടെ എണ്ണം
2875.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സംസ്ഥാനത്ത്
ഭവനരഹിതര്‍ക്കായി എത്ര
ഭവനങ്ങള്‍
നിര്‍മ്മിച്ചു നല്കി;
(ബി)
സര്‍ക്കാര്‍
നിര്‍മ്മിച്ചു നല്കിയ
ഭവനങ്ങളുടെ കണക്ക്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്ത്
ഇപ്പോള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കി വരുന്ന
ഭവന നിര്‍മ്മാണ
പദ്ധതികള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ?
ലൈഫ്
പദ്ധതിയുമായി ചേര്‍ന്ന്
ഭവനനിര്‍മ്മാണ ബോര്‍ഡ്
ഏറ്റെടുത്ത പ്രവൃത്തികള്‍
2876.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
ലൈഫ് പദ്ധതിയുമായി
ബന്ധപ്പെട്ട്
എന്തെല്ലാം പദ്ധതികളാണ്
ഭവന നിര്‍മ്മാണ ബോര്‍ഡ്
നടപ്പിലാക്കിയിട്ടുളളത്;
വിശദവിവരം നല്‍കുമോ;
(ബി)
ലൈഫ്
പദ്ധതിയുമായി ചേര്‍ന്ന്
വീട് നിര്‍മ്മിച്ചു
നല്കുന്ന പദ്ധതിക്ക്
എന്തെങ്കിലും സാങ്കേതിക
തടസ്സം ഉണ്ടോ; എങ്കില്‍
വിശദവിവരം നല്‍കുമോ;
(സി)
ലൈഫ്
പദ്ധതിയില്‍
സര്‍ക്കാര്‍ നല്കുന്ന
തുക ഉപയോഗിച്ചു കൊണ്ട്
ഭവനരഹിതര്‍ക്ക്
വീടുകള്‍ വച്ച്
നല്‍കുന്നതിനുളള പദ്ധതി
ഭവനനിര്‍മ്മാണ ബോര്‍ഡ്
ഏറ്റെടുത്ത്
നടപ്പിലാക്കിയിട്ടുണ്ടോ;
ഇക്കാര്യത്തില്‍
എടുത്തിട്ടുളള നിലപാട്
വ്യക്തമാക്കുമോ?
ഭവന
നിർമ്മാണ ബോർഡിന്റെ
പ്രവർത്തനം
2877.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിർമ്മാണം
പൂർത്തിയാക്കാത്തതിനാലും
മാർഗ്ഗനിർദ്ദേശങ്ങള്‍
പാലിക്കാത്തതിനാലും ഭവന
നിർമ്മാണ ബോർഡിന്റെ പല
പദ്ധതികളും
പരാജയപ്പെട്ടതായി
സി&എ.ജി.
കണ്ടെത്തുകയുണ്ടായോ;
(ബി)
2013-18
കാലത്ത് ബോർഡ് 3377
വീടുകളുടെ നിർമ്മാണം
പൂർത്തിയാക്കിയപ്പോള്‍
പ്രസ്തുത കാലയളവില്‍
തദ്ദേശ വകുപ്പ്
3,16,396 വീടുകള്‍
പൂർത്തിയാക്കിയതായി
സി&എ.ജി.
കണ്ടെത്തുകയുണ്ടായോ;
(സി)
2013-18
കാലത്ത് ബോർഡിന്റെ
എസ്റ്റാബ്ലിഷ്മെന്റ്
ചെലവ് 289.96 കോടി
രൂപയായിരുന്നുവെങ്കിലും
നിർമ്മാണ
പദ്ധതികള്‍ക്കായി
വിനിയോഗിച്ചത് 96.77
കോടി രൂപ
മാത്രമായിരുന്നോ;
(ഡി)
ദുർബ്ബല
വിഭാഗത്തില്‍പ്പെട്ട
ഭവനരഹിതർക്ക് ഫ്ലാറ്റ്
നല്കുന്ന സാഫല്യം
പദ്ധതിയില്‍ 1032
വീടുകളുടെ നിർമ്മാണം
ലക്ഷ്യമിട്ടുവെങ്കിലും
പൂർത്തിയായത് വെറും 72
എണ്ണം മാത്രമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ബോർഡിന്റെ
നിലനില്‍പ്പുതന്നെ
ചോദ്യം ചെയ്യുന്ന
ഇത്തരം കാര്യങ്ങളിൽ
സർക്കാർ നിലപാട്
വ്യക്തമാക്കുമോ ;
വിശദവിവരങ്ങള്‍
നല്‍കുമോ?
ഭവന
നിര്‍മ്മാണ ബോര്‍ഡിന്റെ
കൈവശമുള്ള സ്ഥലം
2878.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവന
നിര്‍മ്മാണ ബോര്‍ഡിന്റെ
കൈവശം വാസയോഗ്യമായ
വീടുകള്‍
നിര്‍മ്മിക്കുന്നതിനാവശ്യമായ
എത്രത്തോളം
സ്ഥലമുണ്ടെന്ന് ജില്ല
തിരിച്ചുള്ള കണക്ക്
നല്‍കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഭവന നിര്‍മ്മാണ
ബോര്‍ഡ് വീടുകള്‍
നിര്‍മ്മിക്കുന്നതിനായി
സ്ഥലം
ഏറ്റെടുത്തിട്ടുണ്ടോ;
എങ്കില്‍ ജില്ല
തിരിച്ചുള്ള കണക്ക്
നല്‍കുമോ; ഇല്ലെങ്കില്‍
എന്തുകൊണ്ട്;
വ്യക്തമാക്കാമോ?
ഭവന
നിര്‍മ്മാണ ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
2879.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ഭവനനിര്‍മ്മാണ ബോര്‍ഡ്
നിലവില്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ബോര്‍ഡിന് ആവശ്യമായ തുക
ബജറ്റില്‍
വകയിരുത്താത്തത് മൂലം
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
മന്ദീഭവിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
നഗരപ്രദേശത്തെ
ദരിദ്രര്‍ക്കായുള്ള
നവീന ഭവന പദ്ധതി
ബോര്‍ഡ്
നടപ്പിലാക്കിയിട്ടുണ്ടോ;
ഇതില്‍ എത്ര
ഫ്ലാറ്റുകളുടെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ ;
(ഡി)
നിലവില്‍
എവിടെയൊക്കെയാണ് ഈ
പദ്ധതി പ്രകാരമുള്ള
ഫ്ലാറ്റുകളുടെ
നിര്‍മ്മാണം
നടക്കുന്നതെന്ന
വിശദാംശം നല്‍കാമോ?
ലെെഫ്
ഭവനപദ്ധതിയുടെ ഭാഗമായ ഭവന
സമുച്ചയത്തിന്റെ നിര്‍മ്മാണം
2880.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
നിയോജകമണ്ഡലത്തിലെ
ലെെഫ് ഭവനപദ്ധതിയുടെ
ഭാഗമായി
നിര്‍മ്മാണോത്ഘാടനം
കഴിഞ്ഞ ഭവന
സമുച്ചയത്തിന്റെ
നിലവിലെ സ്ഥിതി
വിശദമാക്കുമോ;
(ബി)
സംസ്ഥാന
നിര്‍മ്മിതി കേന്ദ്രം
വഴി നടപ്പിലാക്കുന്ന
പ്രസ്തുത
സമുച്ചയത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിനുണ്ടാകുന്ന
കാലതാമസം എന്താണെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ നിര്‍മ്മാണ
പ്രവര്‍ത്തനം
എന്നാരംഭിയ്ക്കാനാകുമെന്നും
എന്നത്തേക്ക്
പൂര്‍ത്തിയാകുമെന്നും
വിശദമാക്കാമോ?
ഒറ്റപ്പാലം
മണ്ഡലത്തില്‍ ഭവന നിർമ്മാണ
ബോർഡിന്റെ പ്രോജക്ടുകള്‍
2881.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജക മണ്ഡലത്തില്‍
ഭവന നിർമ്മാണ
ബോർഡിന്റെ ഏതെല്ലാം
പ്രോജക്ടുകള്‍
നിലവിലുണ്ട്;
(ബി)
ലക്കിടി
പേരൂർ
ഗ്രാമപഞ്ചായത്തിലെ ഭവന
നിർമ്മാണ ബോർഡിന്റെ
പ്രോജക്ട്
പൂർത്തീകരിച്ചോ;
എങ്കില്‍
ഗുണഭോക്താക്കള്‍ക്ക്
എന്നത്തേക്ക് നല്കുവാൻ
കഴിയുമെന്ന്
വ്യക്തമാക്കാമോ?