ആദ്യ
നെെറ്റ് ലെെഫ് നഗരമായുള്ള
തിരുവനന്തപുരത്തിന്റെ മാറ്റം
1613.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നഗരജീവിതം
കൂടുതല്‍
ആസ്വാദ്യകരമാക്കുന്നതിന്
സംസ്ഥാനത്തെ ആദ്യ
നെെറ്റ് ലെെഫ് നഗരമായി
തിരുവനന്തപുരത്തെ
മാറ്റുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഭാഗമായി തിരുവനന്തരപുരം
നഗരത്തില്‍ 24
മണിക്കൂര്‍ സജീവമാകുന്ന
കച്ചവട സ്ഥാപനങ്ങള്‍
ഏതൊക്കെ
പ്രദേശങ്ങളില്‍
ആരംഭിക്കുവാനാണ്
തീരുമാനിച്ചിട്ടുള്ളത്;
(സി)
പൊതുജനങ്ങളുടെ
സുരക്ഷ ഉറപ്പാക്കി
മെച്ചപ്പെട്ട രീതിയില്‍
ഇത് നടപ്പാക്കുന്നതിന്
എന്തൊക്കെ സംവിധാനമാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
ഏതൊക്കെ വകുപ്പുകളുടെ
ഏകോപനം ഇതിന്
ആവശ്യമുണ്ട്
എന്നറിയിക്കാമോ;
(ഡി)
സംസ്ഥാനത്തെ
മറ്റ് നഗരങ്ങളില്‍ കൂടി
ഈ പദ്ധതി
വ്യാപിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
വികസന
ക്ഷേമ
പ്രവര്‍ത്തനങ്ങള്‍ക്കായി
അനുവദിച്ചിട്ടുളള തുക
1614.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വികസന ക്ഷേമ
പ്രവര്‍ത്തനങ്ങള്‍ക്കായി
ഓരോ ജില്ലകള്‍ക്കും
അനുവദിച്ചിട്ടുളള തുക
എത്രയെന്ന്
വിശദമാക്കാമോ; ആലപ്പുഴ
ജില്ലയില്‍ ഉള്‍പ്പെട്ട
ഓരോ മണ്ഡലങ്ങള്‍ക്കും
ഇത്തരത്തില്‍
അനുവദിച്ചിട്ടുള്ള തുക
എത്രയെന്ന്
വിശദമാക്കാമോ?
വന്‍കിട
പദ്ധതികള്‍
1615.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഉദ്ഘാടനം ചെയ്തതും
എന്നാല്‍ മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ചതുമായ വന്‍കിട
പദ്ധതികള്‍
ഏതെല്ലാമാണ്; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ച് ഉദ്ഘാടനം
ചെയ്ത വന്‍കിട
പദ്ധതികള്‍
ഏതെല്ലാമാണ്; ഇനിയും
ഉദ്ഘാടനം ചെയ്യാത്തതും
പുരോഗമിച്ചുകൊണ്ടിരിക്കുന്നതുമായ
പദ്ധതികള്‍
ഏതെല്ലാമാണ്; വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ച വന്‍കിട
പദ്ധതികള്‍ക്കായി ആകെ
എത്ര തുക ഇതിനോടകം
വിനിയോഗിച്ചിട്ടുണ്ട്;
ഇനി എത്ര തുക ഇതിനായി
മാറ്റിവച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
മുന്നാക്ക
വിഭാഗങ്ങളിലെ സാമ്പത്തിക
പിന്നോക്കാവസ്ഥയുള്ളവര്‍ക്ക്
സംവരണം
1616.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്നോക്ക
വിഭാഗങ്ങളിലെ
സാമ്പത്തിക
പിന്നോക്കാവസ്ഥ
ഉള്ളവര്‍ക്ക് പത്ത്
ശതമാനം സംവരണം
നല്‍കുന്നതിന് ശശിധരന്
നായര്‍ കമ്മീഷന്
എന്തെല്ലാം
മാനദണ്ഡങ്ങളാണ്
നിശ്ചയിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
(ബി)
സര്‍ക്കാര്‍
ഉത്തരവില്‍ അപേക്ഷകന്റെ
കുടുംബം എന്ന
നിര്‍വ്വചനത്തില്‍
ആരെയൊക്കെയാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്
എന്ന് അറിയിക്കുമോ;
(സി)
പത്ത്
ശതമാനം സാമ്പത്തിക
സംവരണം എന്നുമുതല്‍
നടപ്പാക്കും എന്ന്
സര്‍ക്കാര്‍ ഉത്തരവില്‍
വ്യക്തമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്നുമുതല്‍
നടപ്പാക്കും എന്ന്
വ്യക്തമാക്കാമോ?
മുന്നാക്ക
വിഭാഗങ്ങള്‍ക്കുള്ള
സാമ്പത്തിക സംവരണം
1617.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്നാക്ക
വിഭാഗങ്ങളിലെ
സാമ്പത്തികമായി
പിന്നോക്കം
നില്‍ക്കുന്നവര്‍ക്ക്
സംവരണം
നല്‍കുന്നതിനുള്ള
ഭരണഘടനാ ഭേദഗതി നിയമം
കേന്ദ്ര സര്‍ക്കാര്‍
പാസ്സാക്കി ഒരു വര്‍ഷം
കഴിഞ്ഞിട്ടും
സംസ്ഥാനത്ത്
നടപ്പിലാക്കുന്നതിന്
കാലതാമസം ഉണ്ടാകുന്നത്
ഏത്
സാഹചര്യത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
സാമ്പത്തിക
പിന്നോക്കാവസ്ഥയില്‍
ഉള്ളവര്‍ക്ക് പത്ത്
ശതമാനം സംവരണം
നല്‍കുന്നതിന്റെ
മാനദണ്ഡം നിശ്ചയിച്ച്
ശ്രീ ശശിധരന് നായര്‍
കമ്മീഷന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
പ്രസ്തുത റിപ്പോർട്ടിലെ
പ്രധാന ശിപാർശകള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(സി)
അപേക്ഷകന്റെ
കുടുംബത്തിന്റെ
വരുമാനവും
ഭൂവിസ്തൃതിയും
കണക്കാക്കുന്നതിന്
കുടുംബം എന്ന
നിര്‍വ്വചനം
സംബന്ധിച്ച് കമ്മീഷന്
നല്കിയ ശിപാര്‍ശ
എന്തായിരുന്നുവെന്ന്
അറിയിക്കാമോ;
(ഡി)
സര്‍ക്കാര്‍
ഇതില്‍ എന്തെങ്കിലും
മാറ്റം
വരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്താണെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഇപ്രകാരം
ഒരു മാറ്റം വരുത്തിയത്
ഏത്
സാഹചര്യത്തിലാണെന്ന്
അറിയിക്കാമോ?
സുസ്ഥിരവികസന
ലക്ഷ്യം 2030 ന്റെ
ഭാഗമായുള്ള സാമ്പത്തിക
സര്‍വ്വേ
1618.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഐക്യരാഷ്ട്രസഭയുടെ
സുസ്ഥിരവികസന ലക്ഷ്യം
2030 ന്റെ ഭാഗമായുള്ള
സാമ്പത്തിക സര്‍വ്വേ
ദേശീയ
സ്റ്റാറ്റിസ്റ്റിക്കൽ
ഓര്ഗനൈസേഷൻ
സംസ്ഥാനത്ത്
ആരംഭിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
വിവര
ശേഖരണത്തിന് എത്തുന്ന
ഉദ്യോഗസ്ഥരെ ജനങ്ങള്‍
സംശയത്തോടെ കാണുന്നതും
ആക്രമിക്കുവാൻ
മുതിരുന്നതുമായ
സംഭവങ്ങള്‍ സംസ്ഥാനത്ത്
ഉണ്ടായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
എങ്കിൽ
ഇക്കാര്യത്തിലുള്ള
ജനങ്ങളുടെ ആശങ്ക
അകറ്റുന്നതിനും
സര്‍വ്വേ നടപടികള്‍
തടസ്സം കൂടാതെ
നടത്തുന്നതിനും
ആവശ്യമായ നടപടികള്‍
കൈക്കൊള്ളുമോയെന്ന്
അറിയിക്കാമോ?
പൊതുജന
പരാതി പരിഹാരത്തിനുള്ള
അദാലത്തുകൾ
1619.
ശ്രീ.എം.
സ്വരാജ്
,,
ഐ.ബി. സതീഷ്
,,
പി.കെ. ശശി
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
പുതുതായി
പ്രഖ്യാപിച്ചിട്ടുള്ള
കര്‍മപരിപാടിയില്‍
പൊതുജന പരാതി
പരിഹാരത്തിന് താലൂക്ക്
തലത്തില്‍ അദാലത്ത്
നടത്തി മുഴുവന്‍
പരാതികളും ഈ വര്‍ഷം
തീര്‍ക്കാന്‍
ലക്ഷ്യമിടുന്നുണ്ടോ
എന്നറിയിക്കാമോ;
(ബി)
താരതമ്യേന
കാര്യക്ഷമത കൂടിയതും
അഴിമതി കുറഞ്ഞതുമായ
സംസ്ഥാന സിവില്‍
സര്‍വീസ്
പൗരസമൂഹത്തോട്
കൂടുതല്‍
ഉത്തരവാദിത്തമുള്ളതും
വികസനക്ഷേമ പരിപാടികള്‍
കൂടുതല്‍
കാര്യക്ഷമതയോടെ
നടപ്പിലാക്കാന്‍
പ്രാപ്തിയുള്ളതുമാക്കിത്തീര്ക്കുന്നതിന്
സ്വീകരിച്ച് വരുന്ന
നടപടികള്‍
അറിയിക്കാമോ;
(സി)
സെക്രട്ടേറിയറ്റില്‍
കെട്ടിക്കിടക്കുന്ന
ഫയലുകള്‍ തീര്‍പ്പ്
കല്പിക്കാനായി നടത്തിയ
ഫയല്‍ തീര്‍പ്പാക്കല്‍
യജ്ഞം
പൂര്‍ത്തിയായിട്ടുണ്ടോ;
(ഡി)
ആധുനിക
സാങ്കേതിക
വിദ്യാധിഷ്ഠിത
സേവനങ്ങള്‍
സാധാരണക്കാരായ
പൊതുജനങ്ങള്‍ക്ക് കൂടി
അനായാസം കെെകാര്യം
ചെയ്യാവുന്ന രീതിയില്‍
ഉപഭോക്തൃ
സൗഹൃദമാക്കിത്തീര്ക്കാന്
നടപടിയെടുത്തിട്ടുണ്ടോ
എന്ന് വ്യക്തമാക്കമോ?
സെക്രട്ടേറിയറ്റില്‍
ബയന്റര്‍ സീനിയര്‍ ഗ്രേഡ്
തസ്തിക
1620.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിലെയും
ഗവ. പ്രസ്സിലെയും
ബയന്റര്‍ തസ്തികയുടെ
ശമ്പള സ്കെയിലുകള്‍
തമ്മില്‍ വലിയ അന്തരം
നിലവിലുള്ളതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
ബയന്റര്‍
സീനിയര്‍ ഗ്രേഡ്,
ജൂനിയര്‍ ഫോര്മാന്
എന്നീ തസ്തികകള്‍
സെക്രട്ടേറിയറ്റില്‍
അനുവദിച്ച് ഗവ.
പ്രസ്സിലേതിന് സമാനമായ
രീതിയില്‍ റേഷ്യോ
പ്രൊമോഷന്
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ;
വിശദമാക്കുമോ?
സർക്കാർ
ഉദ്യോഗസ്ഥർക്ക് ഗ്രാമ സഭകളിൽ
പങ്കെടുക്കുവാൻ അവധി
1621.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സർക്കാർ
ഉദ്യോഗസ്ഥർക്ക് സ്വന്തം
താമസസ്ഥലത്തുള്ള
ഗ്രാമസഭകളിൽ
പങ്കെടുക്കുവാൻ
കഴിയുന്നില്ല എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രശ്നം പരിഹരിക്കുവാൻ
ഗ്രാമസഭ നടക്കുന്ന
ദിവസം പ്രവൃത്തി
ദിവസമാണെകിൽ സ്പെഷ്യൽ
കാഷ്വൽ ലീവ്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
പൊതുഭരണ
സെക്രട്ടേറിയറ്റിലെ അംഗീകൃത
സര്‍വ്വീസ് സംഘടനകള്‍
1622.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുഭരണ
സെക്രട്ടേറിയറ്റിലെ
അംഗീകൃത സര്‍വ്വീസ്
സംഘടനകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
അംഗീകാരം
ലഭിച്ചിട്ടുള്ള
സര്‍വ്വീസ് സംഘടനകളുടെ
ബൈലോയുടെ പകര്‍പ്പ്
ലഭ്യമാക്കുമോ?
സര്‍ക്കാര്‍
ഓഫീസുകളിലെ ഹാജര്‍ നില
1623.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഓഫീസുകളിലെ ഹാജര്‍ നില
ഉറപ്പുവരുത്തുന്നതിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ;
(ബി)
എല്ലാ
സര്‍ക്കാര്‍
ഒാഫീസുകളിലും
ബയോമെട്രിക് പഞ്ചിംഗ്
സമ്പ്രദായം
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയത്
എന്ന് നടപ്പിലാക്കാന്‍
കഴിയുമെന്ന്
വിശദമാക്കുമോ?
ഗവണ്മെന്റ്
സെക്രട്ടേറിയറ്റിലെ
ലിഫ്റ്റുകളിലെ ഡ്യൂട്ടി
സംവിധാനം
1624.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗവണ്മെന്റ്
സെക്രട്ടേറിയറ്റില്‍
എത്ര ലിഫ്റ്റുകളാണ്
നിലവിലുള്ളതെന്നും
ലിഫ്റ്റ്
ഓപ്പറേറ്റര്‍മാരുടെയും
ലിഫ്റ്റ്
സൂപ്പര്‍വൈസര്‍മാരുടെയും
എണ്ണം എത്ര
വീതമാണെന്നും തസ്തിക
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(ബി)
ലിഫ്റ്റ്
ഓപ്പറേറ്റര്‍മാരുടെയും
സൂപ്പര്‍വൈസര്‍മാരുടെയും
ഡ്യൂട്ടി സമയം
വ്യക്തമാക്കാമോ;
(സി)
ലിഫ്റ്റ്
സൂപ്പര്‍വൈസര്‍മാര്‍
പഞ്ചുചെയ്ത ശേഷം ഓഫീസ്
സമയം സ്വകാര്യ
ആവശ്യങ്ങള്‍ക്കായി
പുറത്ത് പോകുന്നത്
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
സെക്രട്ടേറിയറ്റിലെ
മുഖ്യമന്ത്രിയുടെ ഓഫീസ്
സ്ഥിതി ചെയ്യുന്ന
അഞ്ചാം നമ്പര്‍
ലിഫ്റ്റില്‍ വനിതാ
ലിഫ്റ്റ്
ഓപ്പറേറ്റര്‍മാരെ
ഡ്യൂട്ടിക്ക്
നിയോഗിക്കുന്നതില്‍
വിലക്ക്
ഏര്പ്പെടുത്തിയിരിക്കുന്നതിനുള്ള
കാരണം വ്യക്തമാക്കാമോ;
(ഇ)
അവധി
ദിവസം ഒഴികെയുള്ള
പ്രവൃത്തി ദിവസങ്ങളില്‍
മുഖ്യമന്ത്രി
സഞ്ചരിക്കുന്ന
ലിഫ്റ്റില്‍ വനിതാ
ലിഫ്റ്റ്
ഓപ്പറേറ്റര്‍മാരെ
ഡ്യൂട്ടിക്ക്
നിയോഗിക്കാന്‍ പാടില്ല
എന്ന നിര്‍ദ്ദേശം
ലിഫ്റ്റ്
സൂപ്പര്‍വൈസര്‍മാര്‍ക്ക്
നല്‍കിയിട്ടുണ്ടോ;
എങ്കിൽ ആരാണ് നൽകിയത്
എന്നതിന്റെ വിശദാംശം
ലഭ്യമാക്കുമോ?
സെക്രട്ടേറിയറ്റ്
ഉദ്യോഗസ്ഥർ നടത്തുന്ന
പരീക്ഷാ പരിശീലന
കേന്ദ്രങ്ങള്‍
1625.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിലെ
ഉദ്യോഗസ്ഥര്‍
പി.എസ്.സി. പരീക്ഷാ
പരിശീലന കേന്ദ്രങ്ങള്‍
നടത്തുന്നതായുള്ള
പരാതിയില്‍ അന്വേഷണം
നടത്തുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
അന്വേഷണത്തിന്റെ
ഭാഗമായി ഏതെല്ലാം
ഉദ്യോഗസ്ഥരെ ചോദ്യം
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്ത്
ഏതെല്ലാം സ്ഥലങ്ങളില്‍
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍
പി.എസ്.സി.
ക്ലാസ്സുകള്‍
എടുക്കുന്നുണ്ടെന്നാണ്
വ്യക്തമായിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ഡി)
സെക്രട്ടേറിയറ്റ്
ഉദ്യോഗസ്ഥര്‍
പരിശീലനകേന്ദ്രങ്ങളില്‍
ക്ലാസ്സ് എടുക്കാന്‍
എത്തിയതിന് തെളിവുകള്‍
ലഭിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
സെക്രട്ടേറിയറ്റില്‍
കെട്ടിക്കിടക്കുന്ന ഫയലുകൾ
1626.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റില്‍
കെട്ടിക്കിടക്കുന്ന
ഫയലുകളിന്മേല്
അടിയന്തര
തീര്‍പ്പുണ്ടാക്കാനും
അപേക്ഷകര്‍ക്ക് യഥാസമയം
തീര്‍പ്പ്
ലഭ്യമാക്കാനുമായി ഈ
സര്‍ക്കാര്‍
അദാലത്തുകള്‍
ഉള്‍പ്പെടെ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്നറിയിക്കാമോ; ആയതു
വഴി എത്ര ഫയലുകള്‍
തീര്‍പ്പാക്കാന്‍
കഴിഞ്ഞു എന്നതിന്റെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇത്തരത്തില്‍
കെട്ടിക്കിടക്കുന്ന
ഫയലുകള്‍ കണ്ടെത്തി
യഥാസമയം അവ
തീര്‍പ്പാക്കാനും
അവകാശനിഷേധമുണ്ടെങ്കില്
അപേക്ഷകന് മറ്റ്
മാര്‍ഗ്ഗങ്ങള്‍
സ്വീകരിക്കാനും വേണ്ടി
സെക്രട്ടേറിയറ്റില്‍
ഓരോ മൂന്നു മാസത്തിലും
ഫയലുകളില്മേലുള്ള
(കാലതാസമുള്ളവയിന്മേല്)
അദാലത്തുകള്‍ നടത്തുന്ന
കാര്യം പരിഗണിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
ശ്രീചിത്ര
ഇന്‍സ്റ്റിറ്റ്യൂട്ടിലെ
നിയമനങ്ങളിലെ സംവരണം
1627.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശ്രീചിത്ര
ഇന്‍സ്റ്റിറ്റ്യൂട്ടിലെ
നിയമനങ്ങളില്‍ സംവരണം
പാലിക്കുന്നില്ലെന്ന
പരാതി സംസ്ഥാന
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ; ഇത്
സംബന്ധിച്ച് ലഭിച്ച
പരാതികള്‍
ഇന്‍സ്റ്റിറ്റ്യൂട്ടിന്
അയച്ചുകൊടുത്തിട്ടുണ്ടോ;
(ബി)
പ്രസ്തുത
പരാതികള്‍
കേന്ദ്രസര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
എങ്കില്‍
കേന്ദ്രസര്‍ക്കാരില്‍
നിന്നും ഇത്
സംബന്ധിച്ച്
എന്തെങ്കിലും മറുപടി
ലഭിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(സി)
കേരള
സര്‍ക്കാര്‍ ശ്രീചിത്ര
ഇന്‍സ്റ്റിറ്റ്യൂട്ടിന്
നിലവില്‍ ആകെ എത്ര
ഏക്കര്‍ സ്ഥലം
ലഭ്യമാക്കിയിട്ടുണ്ട്;
ശ്രീചിത്രയ്ക്ക് വേണ്ടി
സര്‍ക്കാര്‍
തയ്യാറാക്കിയ
തിരുവനന്തപുരം
മെഡിക്കല്‍ കോളേജ്
ഡെവലപ്മെന്റ് സ്കീമില്‍
നിന്നും ശ്രീചിത്ര
ആവശ്യപ്പെട്ട സ്ഥലം
സര്‍ക്കാര്‍
നല്‍കിയിട്ടുണ്ടോ; എത്ര
ഏക്കര്‍ നല്കി; സ്ഥലം
സൗജന്യമായിട്ടാണോ
ലഭ്യമാക്കിയത്;
വിശദമാക്കുമോ?
ബന്തിപ്പൂര്‍
യാത്രാ നിരോധനം
1628.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബന്തിപ്പൂര്‍
യാത്രാ നിരോധനം
നീക്കണമെന്ന് കേരള
നിയമസഭ ഐകകണ്ഠേന
പാസ്സാക്കിയ
പ്രമേയത്തിന്റെ
അടിസ്ഥാനത്തില്‍ ഈ
സര്‍ക്കാര്‍ ഇതിനകം
സ്വീകരിച്ച നടപടി
എന്തൊക്കെയാണ്;
(ബി)
മാനന്തവാടി-ഗോണിക്കുപ്പ-മൈസൂര്‍
ബദല്‍ പാത സംബന്ധിച്ച്
സംസ്ഥാന സര്‍ക്കാര്‍
സുപ്രീംകോടതിയില്‍
സത്യവാങ്മൂലം
നല്‍കിയിട്ടുണ്ടോ;
ബദല്‍ പാത സംബന്ധിച്ച്
സര്‍ക്കാര്‍ നിലപാട്
എന്താണ്;
(സി)
യാത്രാ
നിരോധനം നീക്കി ആകാശപാത
നിര്‍മ്മിക്കണമെന്ന്
സംസ്ഥാന സര്‍ക്കാര്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത പാത
നിര്‍മ്മിക്കുന്നതിനുവേണ്ടി
ബജറ്റില്‍ തുക
വകയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ലോകകേരളസഭയിൽ
ഭക്ഷണത്തിനായി ചെലവഴിച്ച തുക
1629.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയിൽ വിശപ്പുകാരണം
കുട്ടികള്‍ മണ്ണു
തിന്ന്
വിശപ്പടക്കിയതായുള്ള
വാര്‍ത്ത റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടത്
സര്‍ക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ
ഭരണസിരാകേന്ദ്രത്തിനടുത്ത്
പട്ടിണിയിലും
ദാരിദ്ര്യത്തിലും സമൂഹ
മന:സാക്ഷിയെ ഞെട്ടിച്ച
തരത്തിലുള്ള സംഭവം
ഉണ്ടായത് ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
വിശപ്പ് മാറ്റാൻ ഒരു
നേരത്തെ ഭക്ഷണം
ലഭിക്കാത്ത കുട്ടികള്‍
ഉള്ളതായ സംഭവങ്ങള്‍
റിപ്പോര്‍ട്ടു
ചെയ്യപ്പെടുമ്പോഴും
ലോകകേരളസഭയുടെ
സമ്മേളനത്തിൽ
പങ്കെടുത്ത
പ്രതിനിധികള്‍ക്ക്
ഭക്ഷണത്തിന് വൻതുക
ചെലവഴിച്ചതായുള്ള
ആക്ഷേപം
സര്‍ക്കാരിനെതിരെ
പൊതുസമൂഹത്തിൽ അവമതി
സൃഷ്ടിക്കുന്നതിന്
ഇടയാക്കിയിട്ടുണ്ടെന്ന്
കരുതുന്നുണ്ടോ;
(സി)
ലോകകേരളസഭയിൽ
പ്രതിനിധികളുടെയും
മറ്റുള്ളവരുടെയും
ഭക്ഷണത്തിനായി മാത്രം
എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നും
എത്ര പേര്‍ക്കാണ്
പ്രസ്തുത തുക
ചെലവഴിക്കേണ്ടിവന്നതെന്നുമുള്ള
കണക്ക് ലഭ്യമാക്കുമോ?
ഇടുക്കി
ജില്ലയില്‍ റീ ബില്‍ഡ് കേരള
പദ്ധതി
1630.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റീ
ബില്‍ഡ് കേരള
പദ്ധതിയില്‍ ഇടുക്കി
ജില്ലയില്‍ ഏതൊക്കെ
പ്രവൃത്തികളാണ്
ചെയ്യുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത പ്രവൃത്തികള്‍
നിയോജകമണ്ഡലം തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
റീ
ബില്‍ഡ് കേരളയിലെ
പ്രസ്തുത പ്രവൃത്തികള്‍
നിലവില്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
റീബില്‍ഡ്
കേരള പദ്ധതി
1631.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രളയാനന്തര
പുനരധിവാസവുമായി
ബന്ധപ്പെട്ട്
പ്രഖ്യാപിച്ച റീബില്‍ഡ്
കേരള പദ്ധതിയുടെ
കീഴില്‍ നാളിതുവരെ
ലഭിച്ച വിവിധ വായ്പകള്‍
ഏതെല്ലാമാണെന്നും, അവ
ആകെ എത്ര തുകയാണെന്നും,
എന്നാണ് അത്
ലഭിച്ചതെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തുക ഉപയോഗിച്ച്
എന്തെല്ലാം
പദ്ധതികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളത്
എന്നറിക്കാമോ; ഇതില്‍
എത്ര പദ്ധതികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
ഇനിയും എത്ര പദ്ധതികള്‍
പൂര്‍ത്തീകരിക്കുവാനുണ്ട്;
വിശദമായ വിവരം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയിന്‍ കീഴില്‍
സംസ്ഥാനത്തെ ഗ്രാമീണ
റോഡുകള്‍
നവീകരിക്കുന്നതിനായി
എത്ര തുക
അനുവദിച്ചിട്ടുണ്ട്;
ഏതെല്ലാം ജില്ലകളില്‍
എത്ര കിലോമീറ്റര്‍
റോഡുകള്‍
നവീകരിക്കുന്നതിനാണ്
പദ്ധതികൊണ്ട്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
ആലത്തൂര്‍
മണ്ഡലത്തിലെ റീ ബിൽഡ് കേരള
പദ്ധതികള്‍
1632.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റീ
ബിൽഡ് കേരളയിൽ
ഉള്‍പ്പെടുത്തി
നിര്‍മ്മാണം
നടത്തുന്നതിന് ഏതെല്ലാം
പ്രൊപ്പോസലുകളാണ്
ആലത്തൂര്‍
നിയോജകമണ്ഡലത്തിൽ
നിന്ന് ലഭ്യമായതെന്ന്
വ്യക്തമാക്കാമോ;
(ബി)
അതിൽ
ഏതെല്ലാം പദ്ധതികളാണ്
അംഗീകരിച്ചതെന്നും ഓരോ
പ്രവൃത്തിയുടേയും
നിലവിലെ അവസ്ഥ
എന്താണെന്നുമുള്ള
വിശദാംശം അറിയിക്കാമോ?
ലൈഫ്
പദ്ധതിയുടെ മൂന്നാം
ഘട്ടത്തില്‍ പ്രീ ഫാബ്
ടെക്നോളജി
1633.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലൈഫ്
പദ്ധതിയുടെ കീഴില്‍
മൂന്നാം ഘട്ടത്തില്‍
നടപ്പിലാക്കുവാന്‍
തീരുമാനിച്ചിട്ടുള്ള
കാര്യങ്ങള്‍
വിശദമാക്കുമോ;
(ബി)
ഇതിനായി
പ്രീ ഫാബ് ടെക്നോളജി
ഉപയോഗിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
പ്രളയം ഉള്‍പ്പെടെയുള്ള
പ്രകൃതിക്ഷോഭത്തെ
അതിജീവിക്കുവാന്‍
പര്യാപ്തമായ സാങ്കേതിക
വിദ്യയാണോ
ഉപയോഗിക്കുന്നത്;
(സി)
സംസ്ഥാനത്ത്
ഉപയോഗിക്കുന്ന പ്രീ
ഫാബ് സാങ്കേതിക വിദ്യ
സംസ്ഥാനത്തിന്റെ
ഭൂപ്രകൃതിക്കും
കാലാവസ്ഥക്കും
അനുയോജ്യമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
ഏത്
ഏജന്‍സിയെയാണ് പ്രസ്തുത
പ്രീ ഫാബ് ഫ്ലാറ്റുകള്‍
നിര്‍മ്മിക്കുന്നതിന്
തെരഞ്ഞെടുത്തതെന്നും
ഓരോ ഫ്ലാറ്റിനും
നിര്‍മ്മാണ ചെലവ്
എത്രയാകുമെന്നും
വിശദമാക്കാമോ?
ജിഡ
ഫണ്ട് വിനിയോഗിച്ചുള്ള
നിർമ്മാണ പ്രവര്‍ത്തനങ്ങൾ
1634.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജിഡ
ഫണ്ട് വിനിയോഗിച്ച്
നിര്‍മ്മിക്കാനുദ്ദേശിക്കുന്ന
കോതാട്-ചേന്നൂര്‍
പാലത്തിന്റെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണം
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ;
(സി)
മുളവുകാട്
മൂന്നാഘട്ടത്തിലുള്പ്പെട്ട
റോഡുവികസന
പ്രവൃത്തികളുടെ പുരോഗതി
വിശദമാക്കാമോ;
(ഡി)
എത്ര
സ്വകാര്യ വ്യക്തികളുടെ
ഭൂമിയാണ്
ഏറ്റെടുക്കാനുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
പ്രദേശത്തെ
യൂട്ടിലിറ്റി
ഷിഫ്റ്റിങ്ങ്
പ്രവൃത്തികള്‍
ഏതുഘട്ടത്തിലാണെന്ന്
വിശദമാക്കാമോ; ഇവ
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കാമോ;
(എഫ്)
റോഡ്
നിര്‍മ്മാണ
പ്രവൃത്തികള്‍
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
കുന്ദമംഗലത്തെ സ്കൂള്‍ ഓഫ്
മാത്തമാറ്റിക്സ്
1635.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശാസ്ത്ര
സാങ്കേതിക വകുപ്പിന്
കീഴിലുള്ള
കുന്ദമംഗലത്തെ സ്കൂള്‍
ഓഫ് മാത്തമാറ്റിക്സില്‍
പുതുതായി ഏതെല്ലാം
കോഴ്സുകള്‍
ആരംഭിക്കുന്നതിനാണ്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ക്ലാസ്സുകള്‍
നടത്തുന്നതിനുള്ള
സൗകര്യങ്ങള്‍ പ്രസ്തുത
സ്ഥാപനത്തില്‍
ഒരുക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
കേരള
ശാസ്ത്ര സാങ്കേതിക
പരിസ്ഥിതി കൗൺസില്‍
രൂപീകരിച്ചതിന്റെ
ലക്ഷ്യങ്ങള്‍
1636.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ശാസ്ത്ര സാങ്കേതിക
പരിസ്ഥിതി കൗൺസില്‍
രൂപീകരിച്ചതിന്റെ
ലക്ഷ്യങ്ങള്‍
എന്തെല്ലാമായിരുന്നു;
വിശദമാക്കാമോ;
(ബി)
ഈ
സ്വതന്ത്ര ശാസ്ത്ര
സ്ഥാപനത്തിന്റെ ഭരണഘടനാ
പ്രകാരമുള്ള
അധികാരികള്‍
ആരൊക്കെയാണ്;
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സ്ഥാപനത്തിലെ
ജീവനക്കാരുടെ സർവ്വീസ്
സംബന്ധമായ
കാര്യങ്ങളില്‍
സർക്കാരിന് ഇടപെട്ട്
നിർദ്ദേശങ്ങള്‍
നല്കുവാൻ
സാധിക്കില്ലെന്ന്
ഹൈക്കോടതിയും സുപ്രീം
കോടതിയും
വ്യക്തമാക്കിയിട്ടുണ്ടോ;
അറിയിക്കാമോ;
(ഡി)
കോടതി
വിധി ഉണ്ടായിട്ടും കേരള
ശാസ്ത്ര സാങ്കേതിക
പരിസ്ഥിതി കൗൺസിലിലെ
ജീവനക്കാരുടെ സർവ്വീസ്
സംബന്ധമായ
കാര്യങ്ങളില്‍ സർക്കാർ
ഇടപെട്ട്
നിർദ്ദേശങ്ങള്‍
നല്‍കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് ശരിയായ
നടപടിയാണോയെന്ന്
പരിശോധിക്കുമോ;
വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
കോടതി വിധി സംബന്ധമായ
കാര്യങ്ങളില്‍ ശാസ്ത്ര
സാങ്കേതിക വകുപ്പ്
സംസ്ഥാന നിയമ
വകുപ്പിന്റെ അഭിപ്രായം
തേടിയിരുന്നോ; എങ്കിൽ
അഭിപ്രായം
എന്തായിരുന്നുവെന്ന്
അറിയിക്കാമോ?
കേരള
ശാസ്ത്ര സാങ്കേതിക
പരിസ്ഥിതി കൗണ്‍സില്‍
1637.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിനുശേഷം കേരള
ശാസ്ത്ര സാങ്കേതിക
പരിസ്ഥിതി കൗണ്‍സിലിന്
2016-17, 2017-18,
2018-19, 2019-2020
സാമ്പത്തിക
വര്‍ഷങ്ങളില്‍ പ്ലാന്‍
ഫണ്ടില്‍ എത്ര തുകയാണ്
ഓരോ വിഭാഗത്തിലുമായി
വകയിരുത്തിയത്;
വിശദമാക്കാമോ;
(ബി)
ഓരോ
സമ്പത്തിക വര്‍ഷവും ഓരോ
വിഭാഗത്തിലുമായി എത്ര
തുകയാണ് നല്‍കിയതെന്ന്
വ്യക്തമാക്കാമോ;
2019-2020 സാമ്പത്തിക
വര്‍ഷത്തില്‍ എത്ര
തുകയാണ് ഓരോ
വിഭാഗത്തിലുമായി ഇതുവരെ
നല്‍കിയതെന്നും എന്നാണ്
നല്‍കിയതെന്നും
വ്യക്തമാക്കാമോ; ഫണ്ട്
നല്‍കിയില്ലെങ്കില്‍
ആയതിന്റെ കാരണം
വിശദീകരിക്കാമോ;
(സി)
ശാസ്ത്ര
സാങ്കേതിക പരിസ്ഥിതി
കൗണ്‍സിലിന് ഫണ്ട്
ലഭ്യമല്ലാത്തതിനാല്‍
ഗവേഷക
വിദ്യാര്‍ത്ഥികളുടെ
ഫെല്ലോഷിപ്പ്
നല്‍കുന്നത്
തടസ്സപ്പെട്ട വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
തടസ്സപ്പെട്ട
ഫെല്ലോഷിപ്പ്
നല്‍കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(ഡി)
മുന്‍കാലങ്ങളിലെ
ശാസ്ത്ര ഗവേഷണ
പ്രചരണത്തിനായി
നടപ്പിലാക്കിയ എത്ര
പദ്ധതികള്‍ക്കാണ് പണം
നല്കാന്
ബാക്കിയുള്ളത്; ഇതിനായി
എത്ര തുകയാണ് വിവിധ
സ്ഥാപനങ്ങള്‍ക്ക്
നല്കുവാനുള്ളത്;
വിശദമാക്കാമോ;
(ഇ)
കേരള
ശാസ്ത്ര സാങ്കേതിക
പരിസ്ഥിതി
കൗണ്‍സിലിന്റെ
സ്ഥാപനങ്ങളിലെ ഗവേഷണ
പദ്ധതികള്‍ ഫണ്ട്
ലഭിക്കാത്തതിനാല്‍
മുടങ്ങിയിരിക്കുന്ന
വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഫണ്ട്
ലഭ്യമല്ലാത്തതിനാല്‍
കേരള ശാസ്ത്ര സാങ്കേതിക
പരിസ്ഥിതി കൗണ്‍സിലിലെ
ഏതെല്ലാം ശാസ്ത്ര
പദ്ധതികളാണ്
നിര്‍ത്തിവെച്ചിരിക്കുന്നത്;
വിശദമാക്കാമോ?
വെെറോളജി
ഗവേഷണ കേന്ദ്രത്തിന്റെ
നിര്‍മ്മാണവും
പ്രവര്‍ത്തനവും
1638.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ദ്ധിച്ചുവരുന്ന
പകര്‍ച്ചവ്യാധികളുടെ
സാഹചര്യത്തില്‍ സംസ്ഥാന
സര്‍ക്കാരിന്റെ
വെെറോളജി ഗവേഷണ
കേന്ദ്രത്തിന്റെ
നിര്‍മ്മാണവും
പ്രവര്‍ത്തനവും ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
വിവിധയിനം
വെെറസുകളുടെ
പരിശോധനയും
ഗവേഷണത്തിനുളള
സൗകര്യവും പ്രസ്തുത
ഇന്‍സ്റ്റിറ്റ്യൂട്ടില്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് അറിയിക്കാമോ;
(സി)
ഇപ്പോള്‍
സംസ്ഥാനത്ത്
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്ന ഈ
സ്ഥാപനത്തിൽ പൂനെയിലുളള
ലാബില്‍
ലഭ്യമാകുന്നതിനേക്കാള്‍
മികച്ച പരിശോധന
ലഭ്യമാകുമോ എന്ന്
വ്യക്തമാക്കാമോ; ഏത്
വകുപ്പിന്റെ കീഴിലാണ്
ഇൗ സ്ഥാപനം
പ്രവര്‍ത്തിക്കുക എന്ന്
വെളിപ്പെടുത്താമോ?
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി
1639.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉന്നത നിലവാരത്തിലുള്ള
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് അഡ്വാന്‍സ്ഡ്
വൈറോളജി (ഐ.എ.വി)
ആരംഭിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഇന്‍സ്റ്റിറ്റ്യൂട്ടില്‍
എല്ലാ വിധ വൈറസ് രോഗ
നിര്‍ണ്ണയത്തിനും,
ഗവേഷണത്തിനും
സാധ്യമാണോ?
എസ്.ഇ.ഐ.എ.എ.
യിൽ പാരിസ്ഥിതിക അനുമതി
നല്കുന്ന നടപടി
1640.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാരിസ്ഥിതിക
അനുമതി നല്‍കുന്നതിന്
വേണ്ടി കേരള
സര്‍ക്കാരിന് കീഴില്‍
പ്രവര്‍ത്തിച്ച് വരുന്ന
എസ്.ഇ.ഐ.എ.എ.എന്ന
സ്ഥാപനത്തില്‍
ലഭിക്കുന്ന അപേക്ഷകള്‍
പരിശോധിക്കുന്നത്തിന്റെയും
അനുമതി
നല്കുന്നതിന്റെയും
നടപടിക്രമം
വിശദമാക്കാമോ;
(ബി)
നിലവില്‍
അപേക്ഷകള്‍
നല്‍കിയിട്ട്
പൂര്‍ണ്ണമായും
നടപടികള്‍ സ്വീകരിച്ചവ
എത്രയുണ്ട് എന്ന്
അറിയിക്കാമോ;
ജില്ലാതലത്തിലുള്ള
കണക്കുകള്‍
വ്യക്തമാക്കാമോ;
(സി)
അനുമതി
ഇനിയും ലഭിക്കാത്ത
അപേക്ഷകരുടെ
വിശദാംശങ്ങള്‍
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ; അനുമതി
നൽകാത്തതിനുള്ള
കാരണങ്ങള്‍
വിശദമാക്കാമോ?
കണ്ണൂര്‍
ജില്ലയിലെ എക്കോഗ്രീന്‍
ബാഗ്സ് കമ്പനി
1641.
ശ്രീ.സണ്ണി
ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ പിണറായി
പഞ്ചായത്തില്‍
എക്കോഗ്രീന്‍ ബാഗ്സ്
എന്ന കമ്പനിയുടെ ഉടമ
ഷംനാസ് പോലീസിന്
നല്കിയ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
എന്ത് നടപടി
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ;
(ബി)
മണ്ണില്‍
അലിയുന്ന
ക്യാരിബാഗുകള്‍
ഉപയോഗിക്കാമെന്ന്
പരിസ്ഥിതി വകുപ്പ്
ഉത്തരവിറക്കിയിട്ടുണ്ടോ;
ഈ ഉത്തരവ് ഇപ്പോള്‍
നിലവില്‍ ഉണ്ടോ;
ഉത്തരവ്
പിന്‍വലിച്ചിട്ടുണ്ടെങ്കില്‍
കാരണം വ്യക്തമാക്കുമോ;
(സി)
ഉത്തരവ്
പിന്‍വലിച്ചിട്ടില്ലെങ്കില്‍
പ്രവാസിയായ ഷംനാസിന്റെ
എക്കോ ഗ്രീന്‍ ബാഗ്സ്
എന്ന കമ്പനി അടച്ചു
പൂട്ടാനും അവിടെ
ഉല്പാദിപ്പിക്കുന്ന
ക്യാരിബാഗുകള്‍
ഉപയോഗിക്കുവാന്‍
പാടില്ല എന്നും
അധികാരികള്‍
നിര്‍ദ്ദേശം
നല്കിയതെന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
മണ്ണില്‍
അലിയുന്നതും
അലിയാത്തതുമായ
ക്യാരിബാഗുകള്‍
തമ്മില്‍ വേര്‍തിരിച്ച്
അറിയുവാന്‍
സാധിക്കുന്നില്ല എന്ന
കാരണത്താല്‍ ബാങ്ക്
ലോണെടുത്തും വായ്പ
വാങ്ങിയും തുടങ്ങിയ
കമ്പനി അടച്ചു
പൂട്ടാന്‍ ഉത്തരവ്
നല്കിയിട്ടുണ്ടോയെന്നറിയിയ്ക്കുമോ?
തീരദേശ
പരിപാലന
നിയമം
ലംഘിച്ച്
പണിത കെട്ടിടങ്ങളടെ വിശദാംശം
1642.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരദേശ
പരിപാലന നിയമം ലംഘിച്ച്
സംസ്ഥാനത്ത് പണിത
കെട്ടിടങ്ങളെ
സംബന്ധിച്ച വിശദാംശം
സുപ്രീംകോടതിയുടെ
നിര്‍ദ്ദേശ പ്രകാരം
നല്‍കിയിട്ടുണ്ടോ;
(ബി)
എത്ര
കെട്ടിടങ്ങളാണ്
നിലവില്‍ നിയമം
ലംഘിച്ച് പണിതതായി
കണ്ടെത്തിയിട്ടുള്ളത്;
(സി)
2011
ലെ തീരദേശ പരിപാലന
സംരക്ഷണ നിയമത്തിന്റെ
അടിസ്ഥാനത്തിലാണോ
പ്രസ്തുത പട്ടിക
തയ്യാറാക്കിയത്
എന്നറിയിക്കാമോ;
(ഡി)
പ്രസ്തുത
നിയമത്തില്‍ 2019 ല്‍
വരുത്തിയ ഇളവിന്റെ
അടിസ്ഥാനത്തില്‍ പുതിയ
തീരദേശ പ്ലാനും,
ഭൂപടവും തയ്യാറാക്കി
കേന്ദ്ര അംഗീകാരത്തിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ഇ)
മാസ്റ്റര്‍
പ്ലാന്‍
തയ്യാറാക്കുന്നതിന്
കേന്ദ്ര ഏജന്‍സിയായ
ദേശീയ ഭൗമശാസ്ത്ര പഠന
കേന്ദ്രത്തെയാണോ
ആശ്രയിക്കുന്നത്
എന്നറിയിക്കാമോ;
(എഫ്)
ഇവരെ
മാത്രം ആശ്രയിക്കുന്നത്
കാലതാമസം
ഉണ്ടാക്കുമെന്നതിനാല്‍
മറ്റ് ഏതെങ്കിലും
ഏജന്‍സികളുടെ സഹായം
കൂടി ഇക്കാര്യത്തില്‍
തേടുന്ന കാര്യം
പരിഗണിക്കുമോ?
തീരദേശ
പരിപാലന നിയമപ്രകാരമുള്ള
ദൂരപരിധി
1643.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരദേശ
പരിപാലന നിയമപ്രകാരം
വീടുകളും മറ്റും
നിര്‍മ്മിക്കുന്നതിനുള്ള
ദൂരപരിധി എത്രയെന്ന്
അറിയിക്കുമോ;
(ബി)
നിലവില്‍
ഈ പരിധിക്കുള്ളില്‍
നിര്‍മ്മിച്ച
വീടുകള്‍ക്ക് നമ്പര്‍
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ സ്ഥിര
നമ്പറാണോ താല്‍ക്കാലിക
നമ്പര്‍ ആണോ
നല്‍കിയിട്ടുള്ളത്
എന്നറിയിക്കാമോ;
(സി)
അരൂര്‍
മണ്ഡലത്തിലെ
പഞ്ചായത്തുകളില്‍
ഇത്തരത്തില്‍ നമ്പര്‍
നല്‍കിയിട്ടുള്ള
വീടുകളുടെ എണ്ണം
പഞ്ചായത്ത് തിരിച്ച്
അറിയിക്കുമോ; വിശദാംശം
നല്‍കുമോ?
കേന്ദ്രസര്‍ക്കാര്‍
വിജ്ഞാപനം അനുസരിച്ചുളള
തീരദേശ പ്ലാന്‍
1644.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
കെ.സുരേഷ് കുറുപ്പ്
,,
എം. നൗഷാദ്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പരിസ്ഥിതി
സംരക്ഷണത്തിന്റെ
പ്രാധാന്യം
കണക്കിലെടുത്ത് ചില
കേസുകളില്‍ കോടതി
സ്വീകരിക്കുന്ന കര്‍ശന
നിലപാടിന്റെ
പശ്ചാത്തലത്തില്‍
റാംസര്‍
പട്ടികയില്‍പ്പെട്ട
വേമ്പനാട്ട് കായല്‍
ചതുപ്പില്‍ സര്‍ക്കാര്‍
ഭൂമി കെെയേറി
തീരദേശപരിപാലന നിയമം
ലംഘിച്ചുകൊണ്ട്
നിര്‍മ്മിച്ച
കാപ്പിക്കോ
റിസോര്‍ട്ട്
പൊളിക്കണമെന്ന
കോടതിയുത്തരവ്
നടപ്പിലാക്കാന്‍ നടപടി
സ്വീകരിച്ചു
വരുന്നുണ്ടോ;
(ബി)
തീരദേശ
ജില്ലകളിലെ
കളക്ടര്‍മാര്‍ തീരത്ത്
നിന്നു നൂറു
മീറ്ററിനുളളിലുളള
കെട്ടിടങ്ങളുടെ
കണക്കെടുക്കാന്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന്
പറയുന്നത് വര്‍ഷങ്ങളായി
തീരത്ത്
വസിക്കുന്നവര്‍ക്കിടയില്‍
വ്യാപകമായ ആശങ്ക
സൃഷ്ടിച്ചിട്ടുളള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ദൂര
പരിധിയില്‍ കുറവ്
വരുത്തിക്കൊണ്ട് 2019
ജനുവരിയില്‍
കേന്ദ്രസര്‍ക്കാര്‍
പുറത്തിറക്കിയ
വിജ്ഞാപനം അനുസരിച്ചുളള
തീരദേശ പ്ലാന്‍
തയ്യാറാക്കി
കേന്ദ്രസര്‍ക്കാരില്‍
നിന്നും അംഗീകാരം
വാങ്ങുന്നതിന്
നടപടിയെടുത്തിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കെ.എ.എസ്
പരീക്ഷയുടെ നടത്തിപ്പ്
1645.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വീസ് പരീക്ഷയുടെ
പ്രിലിമിനറി പരീക്ഷ
കുറ്റമറ്റ രീതിയില്‍
നടത്തുന്നതിന്
പി.എസ്.സി.ക്ക്
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
കാസര്‍കോഡ്
സിവില്‍ പോലീസ് ഓഫീസര്‍
പരീക്ഷയില്‍ നടത്തിയ
രീതിയിലുള്ള തിരിമറി
കെ.എ.എസ് പരീക്ഷയിലും
നടത്താതിരിക്കുവാന്‍
കൈക്കൊണ്ട
മുന്‍കരുതലുകള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(സി)
പി.എസ്.സി.
പരീക്ഷകള്‍
കുറ്റമറ്റതും പഴുതടച്ച
രീതിയിലും
നടത്തുന്നതിനും അതിന്റെ
വിശ്വാസ്യത
നിലനിര്‍ത്തുന്നതിനും
നിലവിലുള്ള സംവിധാനം
പര്യാപ്തമാണോ; എങ്കില്‍
ഇത് കൂടുതല്‍
പരിഷ്ക്കരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
കെ.എ.എസ്
പ്രിലിമിനറി പരീക്ഷയുടെ
ആറ് ചോദ്യങ്ങള്‍, 2001-
ലെ പാക്കിസ്ഥാന്
സിവില്‍ സര്‍വ്വീസ്
പരീക്ഷയുടെ ചോദ്യങ്ങള്‍
അതേപടി
പകര്‍ത്തിയതാണെന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
അത് എപ്രകാരം
സംഭവിച്ചുവെന്ന്
വിശദമാക്കുമോ?
കെ.എ.എസ്.പരീക്ഷ
സംബന്ധിച്ച ആക്ഷേപങ്ങള്‍
1646.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എ.എസ്.
പരീക്ഷ സംബന്ധിച്ച്
പി.എസ്.സി.യുടെ പേരില്‍
ചില ആരോപണങ്ങളുണ്ടായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നും
ഇവയില്ലാതാക്കാന്
സര്‍ക്കാരും
പി.എസ്.സി.യും
നടത്തുന്ന
തുടര്‍പ്രവര്‍ത്തനങ്ങള്‍
എന്താണെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പരീക്ഷയുമായി
ബന്ധപ്പെട്ട്
ആരോപണവിധേയമായ
പി.എസ്.സി. പരീക്ഷ
പരിശീലനകേന്ദ്രങ്ങള്‍,
അവരുടെ വാട്സ്അപ്
ഗ്രൂപ്പുകള്‍, പ്രസ്തുത
പരിശീലന
കേന്ദ്രങ്ങള്‍ക്ക്
പി.എസ്.സി.യുമായുള്ള
ബന്ധം, ആയതുവഴി
ചോദ്യക്കടലാസുണ്ടാക്കുന്നവരുമായുള്ള
ബന്ധം എന്നിങ്ങനെ
പി.എസ്.സിയുടെ പേരില്‍
ഇത്തരം
തട്ടിപ്പുകളുണ്ടെങ്കില്
കുറ്റക്കാരെ
കണ്ടെത്തുന്നതിനും
മാതൃകാപരമായ ശിക്ഷ
ഉറപ്പു
വരുത്തുന്നതിനുമായി ഈ
സര്‍ക്കാര്‍ നടത്തുന്ന
പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(സി)
പി.എസ്.സി.യുടെ
വിശ്വാസ്യത
ഉറപ്പിക്കാനും
കെ.എ.എസ്. പോലുള്ള
പരീക്ഷയിലെ
ആരോപണങ്ങള്‍
പരിശോധിച്ച് കര്‍ശന
നടപടികള്‍ക്കുമായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
ചെയ്യുമെന്ന്
വ്യക്തമാക്കുമോ?
പി.എസ്.സി
പരീക്ഷാ പരിശീലന
കേന്ദ്രങ്ങളുടെ മറവില്‍ ചൂഷണം
1647.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
പരീക്ഷാ പരിശീലന
കേന്ദ്രങ്ങളുടെ മറവില്‍
നടക്കുന്ന
ഉദ്യോഗാര്‍ത്ഥി ചൂഷണം
അവസാനിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കാമോ;
(ബി)
ഇത്തരം
പരീക്ഷാ പരിശീലന
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനത്തിന്
കര്‍ശന മാനദണ്ഡങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കാമോ?
പി.എസ്.സി.
വഴി നിയമനം ലഭിച്ചവരുടെ എണ്ണം
1648.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
മുന്‍
സര്‍ക്കാര്‍ പി.എസ്.സി.
മുഖാന്തരം എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ടെന്നും
നിലവിലുള്ള സര്‍ക്കാര്‍
പി.എസ്.സി. മുഖാന്തരം
എത്ര പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ടെന്നും
തസ്തിക തിരിച്ച്
വ്യക്തമാക്കാമോ?
അനുബന്ധം
പി.എസ്.സി.
മുഖാന്തരം നടത്തിയ നിയമനങ്ങൾ
1649.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാർ
അധികാരമേറ്റശേഷം
പി.എസ്.സി മുഖാന്തരം
സംസ്ഥാനത്ത് നടത്തിയ
നിയമനങ്ങളുടെ വിശദവിവരം
വകുപ്പുകള്‍ തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാന-ജില്ലാതല
നിയമനങ്ങളുടെ
വിശദാംശങ്ങളും
ലഭ്യമാക്കുമോ;
(സി)
ജില്ലാതലത്തില്‍
നടന്ന നിയമനങ്ങള്‍
വകുപ്പ് തിരിച്ച്
ലഭ്യമാക്കുമോ?
അനുബന്ധം
പി.എസ്.സി.
മുഖാന്തരമുള്ള നിയമന നടപടി
1650.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
വകുപ്പുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്ന
ഒഴിവുകള്‍ക്ക്
പി.എസ്.സി. അഡ്വൈസ്
അയയ്ക്കുന്നതിൽ
കാലതാമസം വരുത്തുന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇക്കാര്യം
വേഗത്തിലാക്കുന്നതിനു
വേണ്ട നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ;
(ബി)
വിവിധ
വകുപ്പുകളിലെ
തസ്തികകള്‍ പുനര്‍
വിന്യാസം നടത്തുന്നതു
സംബന്ധിച്ച്
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ
വിശദാംശങ്ങള്‍
സര്‍ക്കാര്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഇതു സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; ഇതിൽ
ഏതെല്ലാം
തസ്തികകളിലേക്കുള്ള
പുനര്‍വിന്യാസമാണ്
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നത്; ഇത്
പി.എസ്.സി.യിൽ
നിന്നുള്ള നിയമനങ്ങളെ
എത്രത്തോളം
ബാധിക്കുന്നു
എന്നതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ആശ്രിത
നിയമനത്തിനായി
ഒഴിവുകളുടെ അഞ്ച്
ശതമാനം നീക്കി
വയ്ക്കണമെന്ന വ്യവസ്ഥ
മിക്ക വകുപ്പുകളും
ലംഘിക്കുന്നതായുള്ള
പരാതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത്തരം
വകുപ്പുകള്‍ക്കെതിരെ
നിയമ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രതീക്ഷിത
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നില്ല എന്ന
പരാതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇക്കാര്യം
പരിഹരിക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
പി.എസ്.സി.
നിയമനത്തിനുള്ള കുറഞ്ഞ
പ്രായപരിധി
1651.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പബ്ലിക് സര്‍വ്വീസ്
കമ്മീഷന് വിവിധ
തസ്തികകളില്‍
പൊതുനിയമനത്തിന്
വിജ്ഞാപനം
പ്രസിദ്ധീകരിക്കുമ്പോള്‍
നിശ്ചയിച്ചിട്ടുള്ള
അടിസ്ഥാന വിദ്യാഭ്യാസ
യോഗ്യത നേടേണ്ടത്
അപേക്ഷ സ്വീകരിക്കുന്ന
അവസാന തീയതിയുടെ
അടിസ്ഥാനത്തിലാണോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉദ്യോഗാര്‍ത്ഥികള്‍
അപേക്ഷ
സമര്‍പ്പിക്കുന്നതിന്
നിശ്ചയിച്ചിട്ടുള്ള
കുറഞ്ഞ പ്രായപരിധി
യോഗ്യതയുടെ ഗണത്തില്‍
ഉള്‍പ്പെടുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
ആര്.
ചന്ദന എന്ന
ഉദ്യോഗാര്‍ത്ഥി ഫയല്‍
ചെയ്ത OP(KAT) No.22 OF
2020 കേസില്‍
22.01.2020 ന് കേരള
ഹൈക്കോടതി
പുറപ്പെടുവിച്ച
വിധിന്യായ പ്രകാരം
ഉദ്യോഗാര്‍ത്ഥികളുടെ
കുറഞ്ഞ പ്രായം
കണക്കാക്കുന്നതിന്
വിജ്ഞാപനം
പ്രസിദ്ധീകരിക്കുന്ന
വര്‍ഷം ജനുവരി ഒന്ന്
അടിസ്ഥാനമാക്കുന്നതോടൊപ്പം
ഉദ്യോഗാര്‍ത്ഥികള്‍
അപേക്ഷ
സമര്‍പ്പിക്കുന്നതിന്
നിശ്ചയിച്ചിട്ടുളള
അവസാനതീയതിയും
മാനദണ്ഡമാക്കി
പ്രായപരിധി വ്യവസ്ഥ
ഭേദഗതി ചെയ്ത് അടിയന്തര
ഉത്തരവ്
പുറപ്പെടുവിക്കുമോയെന്ന്
അറിയിക്കുമോ?
പി.എസ്.സി.ക്ക്
വിട്ട തസ്തികകളില്‍ നിയമനം
നടത്താന്‍ കഴിയാത്ത
സാഹചര്യം
1652.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
പി.കെ.ബഷീര്‍
,,
ടി.എ.അഹമ്മദ് കബീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിശേഷാല്‍
ചട്ടങ്ങള്‍
തയ്യാറാക്കാത്തതിനാലും
ചട്ടങ്ങളില്‍ ആവശ്യമായ
ഭേദഗതികള്‍
വരുത്താത്തതിനാലും
പി.എസ്.സി.ക്ക് വിട്ട
ചില തസ്തികകളില്‍
നിയമനങ്ങള്‍ നടത്താന്‍
കഴിയാത്ത അവസ്ഥ
ഉണ്ടായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ചട്ടങ്ങള്‍
രൂപീകരിക്കുന്നതില്‍
വീഴ്ച വരുത്തിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഭാഷാ
ന്യൂനപക്ഷങ്ങള്ക്കായുളള
സ്കൂളുകളില്‍ പി.എസ്.സി
മുഖേനയുളള നിയമനങ്ങള്‍
1653.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭാഷാ
ന്യൂനപക്ഷങ്ങള്ക്കായുളള
സ്കൂളുകളില്‍ പി.എസ്.സി
മുഖേന അദ്ധ്യാപക
നിയമനങ്ങള്‍
നടത്തുമ്പോള്‍
പ്രസ്തുത നിയമനങ്ങള്‍
ഭാഷാ ന്യൂനപക്ഷ
വിഭാഗത്തില്‍പ്പെട്ട
ഉദ്യോഗാര്‍ത്ഥികളില്‍
നിന്നും മാത്രമായി
നിജപ്പെടുത്തുന്നതിന്
നിലവിലുളള ഏതൊക്കെ
ചട്ടങ്ങളിലാണ് മാറ്റം
വരുത്തേണ്ടതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇൗ
വിഭാഗത്തില്‍പ്പെട്ടവരുടെ
ഭാഷ കെെകാര്യം
ചെയ്യാനാകാത്തവര്‍ ഭാഷാ
ന്യൂനപക്ഷങ്ങള്ക്കായുളള
സ്കൂളുകളില്‍ നിയമനം
നേടുന്നത് തടയാന്‍
നിലവിലുളള ചട്ടങ്ങളില്‍
വ്യവസ്ഥയില്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
പി.എസ്.സി
നിയമനത്തില്‍
നിലനില്‍ക്കുന്ന ഇൗ
അനൗചിത്യം
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ഒഴിവുകള്‍
പി.എസ്.സി. ക്ക്
റിപ്പോര്‍ട്ട് ചെയ്യാത്ത
നടപടി
1654.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
സര്‍ക്കാര്‍
വകുപ്പുകളില്‍
ഉണ്ടാകുന്ന ഒഴിവുകള്‍
പി.എസ്.സി ക്ക്
സമയബന്ധിതമായി
റിപ്പോര്‍ട്ട്
ചെയ്യുന്നില്ലായെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉദ്യോഗസ്ഥ
ഭരണ പരിഷ്ക്കാര
വകുപ്പിന്റെ
അഡ്മിനിസ്ട്രേറ്റീവ്
വിജിലന്‍സ് വിഭാഗം
എല്ലാ വകുപ്പുകളിലും
ദ്രുതപരിശോധന നടത്തി
ഒഴിവുകള്‍ പി.എസ്.സി -
ക്ക് റിപ്പോര്‍ട്ട്
ചെയ്യാത്ത
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
2019-ല്‍
എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ
ഇപ്രകാരം നടപടി
സ്വീകരിച്ചുവെന്ന്
വെളിപ്പെടുത്തുമോ?
പി.എസ്.സി
റാങ്ക് ലിസ്റ്റുകളുടെ
കാലാവധി
1655.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
ഉള്‍പ്പെടെയുള്ള
സേനകളുടെ തസ്തികകളില്‍
നിയമിക്കപ്പെടുന്നതിന്
പി.എസ്.സി
തയ്യാറാക്കുന്ന റാങ്ക്
ലിസ്റ്റുകളുടെ കാലാവധി
ഒരു വർഷമായി
നിജപ്പെടുത്തിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
എങ്കില്‍
ഏതെല്ലാം
വിഭാഗങ്ങളില്‍പ്പെട്ട
ഉദ്യോഗസ്ഥർക്കായുളള
റാങ്ക് ലിസ്റ്റ്
കാലാവധിയാണ് ഒരു
വർഷമായി
ചുരുക്കിയിട്ടുള്ളതെന്ന്
അറിയിക്കാമോ; ഇത്തരമൊരു
തീരുമാനമെടുക്കാനുണ്ടായ
സാഹചര്യം വിശദമാക്കാമോ;
(സി)
റാങ്ക്
ലിസ്റ്റില്‍
ഉള്‍പ്പെടുന്ന
ഉദ്യോഗാർത്ഥികളെ ഈ
തീരുമാനം
പ്രയാസപ്പെടുത്തുന്നതായ
ആക്ഷേപം സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
സർക്കാർ ഒരു
പുനരാലോചനക്ക്
തയ്യാറാകുമോയെന്ന്
വ്യക്തമാക്കാമോ?
എച്ച്.എസ്.എസ്.ടി
മാത്തമാറ്റിക്സ്
തസ്തികയിലേയ്ക്കുള്ള നിയമനം
1656.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എച്ച്.എസ്.എസ്.ടി
മാത്തമാറ്റിക്സ്
(ജൂനിയര്‍)
തസ്തികയിലേയ്ക്ക്
നേരിട്ടുള്ള നിയമനം വഴി
നികത്തേണ്ട എത്ര
ഒഴിവുകള്‍
പി.എസ്.സി-യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
എന്‍.സി.എ -യ്ക്ക്
മാറ്റിവെച്ച ഒഴിവുകള്‍,
അവ റിപ്പോര്‍ട്ട് ചെയ്ത
തീയതി,
അംഗപരിമിതര്‍ക്കായുള്ള
ബാക്ക് ലോഗ്
നികത്തുന്നതിനായുള്ള
ഒഴിവുകളുടെ എണ്ണം, അവ
റിപ്പോര്‍ട്ട് ചെയ്ത
തീയതി എന്നിവ
അറിയിക്കാമോ;
(ബി)
കാറ്റഗറി
331/2017 തസ്തികയുടെ
അഡ്വൈസിനായി
നീക്കിവെച്ച ഒഴിവുകളുടെ
എണ്ണം അറിയിക്കാമോ;
(സി)
എച്ച്.എസ്.എസ്.ടി
ജൂനിയര്‍ ടു സീനിയര്‍
പ്രമോഷന് നടന്നപ്പോള്‍
ജൂനിയര്‍
തസ്തികയിലുണ്ടായ
ഒഴിവുകളില്‍ എത്ര എണ്ണം
പി.എസ്.സി-യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തുവെന്ന്
വിശദമാക്കാമോ?
സിവില്‍
പോലീസ് ഓഫീസര്‍ റാങ്ക്
ലിസ്റ്റ്
1657.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
നം. 653/2017 സിവില്‍
പോലീസ് ഓഫീസര്‍ (വുമണ്‍
പോലീസ്
കോണ്‍സ്റ്റബിള്‍)
നിയമനത്തിനുള്ള റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇല്ലെങ്കില്‍
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(സി)
നിലവില്‍
ഈ തസ്തികയിലെ എത്ര
ഒഴിവുകളാണ്
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
മൂന്നാം
ഗ്രേഡ്
ഓവര്‍സീയര്‍/ട്രേസര്‍
തസ്തികയിലെ നിയമനം
1658.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൂന്നാം
ഗ്രേഡ്
ഓവര്‍സീയര്‍/ട്രേസര്‍
(പൊതുമരാമത്ത്/
ജലസേചനം) തസ്തികയിലെ
നിയമനവുമായി
ബന്ധപ്പെട്ട് കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രെെബ്യൂണലില്
ഏതെങ്കിലും കേസ്
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
കേസിന്റെ നമ്പര്‍
ഉള്‍പ്പെടെ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികയിലെ
നിയമനത്തിനായി എത്ര
ഒഴിവുകള്‍ നാളിതുവരെ
പി.എസ്.സി-ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
ഇവയില്‍ എത്ര
എന്‍.ജെ.ഡി
ഒഴിവുകളുണ്ടെന്നും
അവയുടെ പൊതുവിഭാഗം,
സംവരണവിഭാഗം എന്നിങ്ങനെ
തിരിച്ചുളള വിവരവും
ലഭ്യമാക്കാമോ?
സിവില്‍
പോലീസ് ഓഫീസര്‍മാരുടെ
നിയമനം
1659.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസ് സേനയിലെ സിവില്‍
പോലീസ് ഓഫീസര്‍
തസ്തികയില്‍ നിലവില്‍
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(ബി)
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട
ഒഴിവുകളില്‍ പി.എസ്.സി.
നിയമനം
നടത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
നിലവില്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ള സിവില്‍
പോലീസ് ഓഫീസര്‍മാരുടെ
ഒഴിവുകള്‍ എത്രയാണെന്ന്
അറിയിക്കാമോ?
സിവില്‍
എക്സൈസ് ഓഫീസര്‍ റാങ്ക്
ലിസ്റ്റ്
1660.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സിവില്‍
എക്സൈസ് ഓഫീസര്‍
(പുരുഷന്മാര്) റാങ്ക്
ലിസ്റ്റ് നിലവില്‍
വന്ന് രണ്ട്
വര്‍ഷമായിട്ടും
ആവശ്യമായ നിയമനങ്ങള്‍
നടന്നിട്ടില്ലെന്ന
വസ്തുത സര്‍ക്കാര്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടും റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടും
ജീവനക്കാരുടെ
അപര്യാപ്തത മൂലം
പ്രയാസപ്പെടുന്ന
എക്സൈസ് വകുപ്പില്‍
നിയമനങ്ങള്‍
നടത്താത്തതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കാമോ;
(സി)
വകുപ്പിന്റെ
കാര്യക്ഷമമായ
പ്രവര്‍ത്തനങ്ങള്‍ക്ക്
നിലവിലുള്ള റാങ്ക്
ലിസ്റ്റില്‍ നിന്നും
പ്രസ്തുത ഓഫീസര്‍മാരെ
നിയമിക്കുമോ എന്ന്
വെളിപ്പെടുത്താമോ?
ലാസ്റ്റ്
ഗ്രേഡ് തസ്തികയില്‍
നിലവിലുളള ഒഴിവുകള്‍
1661.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
സര്‍വ്വീസില്‍ ലാസ്റ്റ്
ഗ്രേഡ് തസ്തികയില്‍
നിലവില്‍ എത്ര
ഒഴിവുകള്‍ ഉണ്ടെന്ന്
ജില്ല, വകുപ്പ്
തിരിച്ച് അറിയിക്കാമോ;
(ബി)
പ്രസ്തുത
ഒഴിവുകളില്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട് ചെയ്തവ
എത്ര എന്ന്
വ്യക്തമാക്കാമോ;
(സി)
നിലവില്‍
ഏതൊക്കെ ജില്ലകളിലാണ്
റാങ്ക് ലിസ്റ്റ്
നിലവിലുളളതെന്നും
അതില്‍ എത്രപേര്‍ക്ക്
ഇതുവരെ നിയമനം നല്കി
എന്നും വിശദമാക്കാമോ?
മലപ്പുറം
ജില്ലയിലെ എല്‍.ഡി.സി. നിയമന
ശിപാര്‍ശ
1662.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ എല്‍.ഡി.സി
(ലോവര്‍ ഡിവിഷന്
ക്ലാര്‍ക്ക്)
തസ്തികയിലേക്ക്
പി.എസ്.സി. വഴി 2016
ജനുവരി മുതല്‍ നല്കിയ
നിയമന ശിപാര്‍ശകള്‍
എത്രയെന്ന്
അറിയിക്കാമോ;
(ബി)
വിദ്യാഭ്യാസം,
ആരോഗ്യം, പോലീസ്,
വി.എച്ച്.എസ്.ഇ.,
ഹയര്‍സെക്കണ്ടറി
തുടങ്ങിയ വകുപ്പുകളില്‍
2016 ജനുവരി മുതല്‍
എത്ര എല്‍.ഡി.സി
ഒഴിവുകളാണ്
റിപ്പോര്‍ട്ട്
ചെയ്തതെന്ന്
അറിയിക്കാമോ;
(സി)
വിവിധ
ജില്ലകളില്‍ 2016
ജനുവരി മുതല്‍
പി.എസ്.സി. ശിപാര്‍ശ
ചെയ്ത
എല്‍.ഡി.സി.മാരുടെ
എണ്ണം ലഭ്യമാക്കാമോ;
(ഡി)
മലപ്പുറം
ജില്ലയില്‍
എല്‍.ഡി.സി.മാരുടെ
നിയമന ശിപാര്‍ശ മറ്റു
ജില്ലകളെ അപേക്ഷിച്ച്
കുറവാണെന്ന ആക്ഷേപം
പരിശോധിക്കുമോ;
വ്യക്തമാക്കാമോ?
ബിവറേജസ്
കോര്‍പ്പറേഷനിലെ എല്‍.ഡി
ക്ലര്‍ക്ക് തസ്തികയുടെ
റാങ്ക് ലിസ്റ്റ്
1663.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
22.02.2016-ല്‍
ബിവറേജസ്
കോര്‍പ്പറേഷനിലെ
എല്‍.ഡി ക്ലര്‍ക്ക്
തസ്തികയിലേക്ക്
പി.എസ്.സി. നടത്തിയ
പരീക്ഷയുടെ റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
പ്രസ്തുത റാങ്ക്
ലിസ്റ്റില്‍ നിന്നും
എത്ര പേര്‍ക്ക് ഇതിനകം
നിയമനം നല്‍കിയെന്ന്
അറിയിക്കാമോ?
അസിസ്റ്റന്റ്
സെയില്സ്മാന്
തസ്തികയിലേക്കുള്ള പി.എസ്.സി.
റാങ്ക് ലിസ്റ്റ്
1664.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ്
കോര്‍പ്പറേഷനിലെ
അസിസ്റ്റന്റ്
സെയില്സ്മാന്
തസ്തികയില്‍
തിരുവനന്തപുരം
ജില്ലയില്‍ നിന്നും
എത്ര ഒഴിവുകളാണ്
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവര്‍ക്ക്
എന്നത്തേയ്ക്ക് നിയമന
ഉത്തരവ് നല്കാന്
കഴിയുമെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
തസ്തികയില്‍
24/10/2019ലെ
അപ്പോയ്മെന്റ്
ചാര്‍ട്ടില്‍
ക്രമനമ്പര്‍ പതിനാറ്
ആയി ഒ.ബി.സി.
സംവരണത്തിന് ഒരൊഴിവ്
മാറ്റി വച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്തരത്തില്‍
ഒരൊഴിവ് ഒഴിച്ചിടാനുള്ള
കാരണം വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
തസ്തികയില്‍ നിയമന
ഉത്തരവ് നല്‍കുന്നതിന്
എന്തെങ്കിലും തടസ്സം
നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും ഒ.ബി.സി.
വിഭാഗത്തില്‍ നിയമനം
തടസ്സപ്പെടുത്തുന്നതിനുള്ള
കാരണമെന്തെന്ന്
വ്യക്തമാക്കുമോ; മതിയായ
രേഖകളില്ലാതെ ഒ.ബി.സി.
വിഭാഗത്തില്‍
ആരെങ്കിലും പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
കടന്ന് കൂടിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(എഫ്)
ഈ
തസ്തികയിലേയ്ക്കുള്ള
നിയമന നടപടികള്‍
എന്നത്തേയ്ക്ക്
പുനഃരാരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
കാറ്റഗറി
നമ്പര്‍ 613/2012-ന്റെ
റാങ്ക് ലിസ്റ്റ് കാലാവധി
1665.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേള്‍വിക്കുറവുള്ളവര്‍ക്കായി
സര്‍ക്കാര്‍/കമ്പനി/കോര്പ്പറേഷന്/ബോര്‍ഡ്
എന്നിവിടങ്ങളില്‍
അസിസ്റ്റന്റ്/ക്ലര്‍ക്ക്
തസ്തികയില്‍ എന്‍.സി.എ
വിജ്ഞാപനപ്രകാരം
(കാറ്റഗറി നമ്പര്‍
613/2012) 2017-ല്‍
നിലവില്‍ വന്ന
പി.എസ്.സി റാങ്ക്
ലിസ്റ്റില്‍ നിന്നും
എത്ര പേര്‍ക്ക് നിയമന
ശിപാര്‍ശ
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റ്
ഇപ്പോള്‍
നിലവിലുണ്ടോയെന്ന്
അറിയിക്കാമോ;
ഇല്ലെങ്കില്‍ പ്രസ്തുത
റാങ്ക് ലിസ്റ്റിന്റെ
കാലാവധി എന്നാണ്
അവസാനിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
റാങ്ക് ലിസ്റ്റിന്റെ
കാലാവധി
അവസാനിക്കുന്നതിന്
മുന്‍പായി പുതിയ
വേക്കന്‍സി
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ഡി)
പ്രസ്തുത
റാങ്ക് ലിസ്റ്റിന്റെ
കാലാവധി നീട്ടുന്നത്
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ഡ്രാഫ്റ്റ്സ്മാന്‍
ഗ്രേഡ്-III തസ്തികയുടെ
ഉത്തര സൂചിക
1666.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി
20/11/2019-ന് നടത്തിയ
ഡ്രാഫ്റ്റ്സ്മാന്‍
ഗ്രേഡ്-III
തസ്തികയിലേക്ക്
(കാറ്റഗറി നമ്പര്‍
-085/2018) നടത്തിയ
പരീക്ഷയുടെ ഫൈനല്‍
ആന്‍സര്‍ കീ
പ്രസിദ്ധീകരിച്ചതിന്
ശേഷം ഫൈനല്‍ ആന്‍സര്‍
കീ (റിവൈസ്ഡ്)
പ്രസിദ്ധീകരിക്കാന്‍
ഇടയായ സാഹചര്യം
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പരീക്ഷയുടെ ഫൈനല്‍
ആന്‍സര്‍ കീ, ഫൈനല്‍
ആന്‍സര്‍ കീ (റിവൈസ്ഡ്)
എന്നിവ
തയ്യാറാക്കുന്നതുമായി
ബന്ധപ്പെട്ട നടപടികള്‍
സ്വീകരിച്ച പി.എസ്.സി
യുടെ ഓഫീസ് ഏതാണെന്നും
ആയതിന്റെ ഫയല്‍
നമ്പറുകളും
ലഭ്യമാക്കാമോ; പ്രസ്തുത
ഫയലുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ?
എസ്.
സി/എസ്.ടി സ്പെഷ്യല്‍
റിക്രൂട്ട്മെന്റ്
1667.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എസ്.
സി/എസ്.ടി സ്പെഷ്യല്‍
റിക്രൂട്ട്മെന്റ് വഴി
നിയമനം ലഭിച്ച
തസ്തികയില്‍ നിന്നും
ആരെങ്കിലും ജോലി രാജി
വയ്ക്കുകയോ ഏതെങ്കിലും
വിധത്തില്‍ ജോലിയില്‍
നിന്നും പിരിഞ്ഞ്
പോകുകയോ ചെയ്താല്‍
എസ്.സി/എസ്.ടി
സ്പെഷ്യല്‍
റിക്രൂട്ട്മെന്റ്
റാങ്ക് ലിസ്റ്റ്
നിലനില്‍ക്കുന്നിടത്തോളം
പ്രസ്തുതു വേക്കൻസി
സ്പെഷ്യല്‍ ആയി തന്നെ
പി.എസ്.സിയെ അറിയിക്കണം
എന്ന G.O.
(MS)268/92/GAD dt
15.7.1992 പ്രകാരം ഈ
സർക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര വകുപ്പില്‍
ഇത്തരത്തില്‍ നിയമനം
നടന്നുവെന്ന് തസ്തിക
തിരിച്ചും വകുപ്പ്
തിരിച്ചും അറിയിക്കാമോ;
(ബി)
പ്രസ്തുത
ഉത്തരവ് പ്രകാരം
ഏതെല്ലാം വകുപ്പുകളില്‍
ഏതെല്ലാം തസ്തികകളില്‍
നിയമനം നടത്തിയിട്ടില്ല
എന്നും ഈ തസ്തികകള്‍
ഇപ്പോഴും ഒഴിഞ്ഞ്
കിടക്കുകയാണോ എന്നും
വ്യക്തമാക്കാമോ;
(സി)
ഹൈഡ്രോഗ്രാഫിക്
സര്‍വ്വേ വിംഗില്‍
അസിസ്റ്റന്റ് മറൈന്‍
തസ്തികയില്‍
ഇത്തരത്തില്‍
വേക്കന്‍സി യഥാസമയം
പി.എസ്.സിയ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാത്തത് കാരണം
ശ്രീ. സനീഷ് എന്ന
വ്യക്തിക്ക് അവസരം
നഷ്ടമായത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഉദ്യോഗസ്ഥരുടെ അനാസ്ഥ
കാരണം ഒരു
ഉദ്യോഗാര്‍ത്ഥിക്ക്
ജോലി നഷ്ടമായതിന് എന്ത്
പരിഹാര നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
എസ്.സി./എസ്.ടി.
യ്ക്കായി റിസര്‍വ് ചെയ്ത
തസ്തികകളിലെ നിയമനം
1668.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാരിന്റെ
കാലയളവില്‍
എസ്.സി./എസ്.ടി.യ്ക്കായി
റിസര്‍വ് ചെയ്ത
തസ്തികകളില്‍ നാളിതുവരെ
നിയമനം നടത്താത്ത എത്ര
തസ്തികകകള്‍ നിലവില്‍
ഉണ്ട്; അവയുടെ വകുപ്പ്,
തസ്തിക എന്നിവ
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
ഈ
സർക്കാരിന്റെ കാലത്ത്
എസ്.സി./എസ്.ടി.യ്ക്കായി
റിസര്‍വ് ചെയ്തുകൊണ്ട്
ഇറങ്ങിയിട്ടുള്ള
സര്‍ക്കാര്‍
ഉത്തരവുകള്‍ ഏതെല്ലാം
ആണ്; ആയതിന്റെ
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ;
(സി)
പി.എസ്.സി.
നാളിതുവരെ നിയമനം
നടത്താത്ത ഇത്തരം
തസ്തികകളുടെ വകുപ്പ്
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ?
എസ്.സി./എസ്.റ്റി.
വിഭാഗക്കാര്‍ക്കായി
തസ്തികകള്‍
1669.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
എത്തിയശേഷം എത്ര
തസ്തികകള്‍
എസ്.സി./എസ്.റ്റി.
വിഭാഗക്കാര്‍ക്കായി
മാത്രം റിസര്‍വ് ചെയ്ത്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടെന്ന്
വകുപ്പ്, തസ്തിക
തിരിച്ച് ഉത്തരവുകളുടെ
പകര്‍പ്പ് സഹിതം
ലഭ്യമാക്കാമോ;
(ബി)
ഇത്തരത്തില്‍
റിസര്‍വ് ചെയ്ത
തസ്തികകളില്‍ എത്ര
എണ്ണത്തിൽ നിയമനം
നടന്നുവെന്ന് വകുപ്പ്,
തസ്തിക തിരിച്ച്
കണക്കുകള്‍
ലഭ്യമാക്കാമോ?
സര്‍ക്കാര്‍
സര്‍വ്വീസില്‍
എസ്.സി/എസ്.ടി വിഭാഗങ്ങളുടെ
പ്രാതിനിധ്യം
1670.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എസ്.സി
/ എസ്.ടി
ഉദ്യോഗാര്‍ത്ഥികളുടെ
നിയമനം സംബന്ധിച്ച
1978-ലെ G.O.(MS)
594/78/Fin/dt.29/07/1978
എന്ന സര്‍ക്കാര്‍
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍ ഈ
സര്‍ക്കാര്‍ കാലയളവില്‍
എത്ര തസ്തികകളില്‍
നിയമനം
നടത്തിയിട്ടുണ്ടെന്ന്
വകുപ്പും തസ്തികയും
തിരിച്ച് വിശദാംശം
നല്‍കാമോ;
(ബി)
പ്രസ്തുത
ഉത്തരവ് നടപ്പിലാക്കി
എസ്.സി/എസ്.ടി
വിഭാഗങ്ങളുടെ
പ്രാതിനിധ്യം
സര്‍ക്കാര്‍
സര്‍വ്വീസില്‍
ഉറപ്പാക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ;
(സി)
ഉത്തരവില്‍
പറയുന്ന പ്രകാരം നടപടി
സ്വീകരിക്കാത്ത വകുപ്പ്
മേധാവികള്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
സെക്രട്ടേറിയറ്റ്
സബോര്‍ഡിനേറ്റ് സര്‍വ്വീസ്
1671.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റ്
സബോര്‍ഡിനേറ്റ്
സര്‍വ്വീസില്‍ ഏതെല്ലാം
തസ്തികകളാണ് പുതിയതായി
ഉള്‍പ്പെടുത്തിയത്;
വിശദമാക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(സി)
പുതിയതായി
ഉള്‍പ്പെടുത്തിയ
തസ്തികകള്‍ക്ക് ശമ്പള
സ്കെയില്‍
നിശ്ചയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ തസ്തിക
തിരിച്ച് ഇതിന്റെ
വിശദാംശം
വെളിപ്പെടുത്തുമോ;
(ഡി)
സെക്രട്ടേറിയറ്റ്
സര്‍വ്വീസിലെ പാര്‍ട്ട്
ടൈം ഫുള്‍ ടൈം
ജീവനക്കാര്‍ക്ക്
ഏതെല്ലാം തസ്തികകളില്‍
ബൈ ട്രാന്‍സ്ഫര്‍
മുഖേനയുള്ള നിയമനത്തിന്
അര്‍ഹതയുണ്ട്;
വിശദമാക്കുമോ?
ആശ്രിത
നിയമന അപേക്ഷയിൽ സ്വീകരിച്ച
നടപടി
1672.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
വകുപ്പില്‍ ജോലി
ചെയ്യവെ 27.02.2008-ല്‍
മരണമടഞ്ഞ ജെയിംസ്
എം.എസ്.(CPO K.
6382)-ന്റെ ആശ്രിതനായ
ജെറിന് ജെയിംസിന്
ആശ്രിത നിയമന
വ്യവസ്ഥയില്‍ നിയമനം
നല്‍കുന്നത്
സംബന്ധിച്ചുള്ള
അപേക്ഷയില്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ശ്രീ.ജെറിന്
ജെയിംസിന്റെ അപേക്ഷ
ഇപ്പോള്‍ ആരുടെ
പക്കലാണ്; ഈ ഫയല്‍
സര്‍ക്കാരിലേക്ക്
എത്തിയിട്ടുണ്ടോ
എന്നറിയിക്കാമോ;
എങ്കില്‍ ഗവണ്മെന്റ്
സെക്രട്ടേറിയറ്റിലെ
ഫയല്‍ നമ്പരും ആയതിന്റെ
കമ്പ്യൂട്ടര്‍
നമ്പര്‍/റസീപ്ട്
നമ്പര്‍ ലഭ്യമാക്കാമോ?
ആശ്രിത
നിയമനത്തിനായുള്ള
അപേക്ഷയിന്മേല് സ്വീകരിച്ച
നടപടി
1673.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആശ്രിത
നിയമന പ്രകാരം
ജോലിയ്ക്ക്
അപേക്ഷിച്ചിട്ടും
ഇതുവരെയും ജോലി
ലഭിക്കാത്ത എത്ര
പേരുണ്ടെന്നും
അവര്‍ക്ക് ജോലി
നല്‍കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്നും
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം എത്ര
പേര്‍ക്ക് ആശ്രിത
നിയമനം നല്കി; പൊതു
ഭരണ സി.ഇ. സെല്ലിലെ
സീനിയോറിറ്റി
പട്ടികയിലുള്ളവര്‍ക്ക്
കാലതാമസം കൂടാതെ ജോലി
നല്‍കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കാമോ;
(സി)
ആശ്രിത
നിയമനത്തിനായി
ലഭിക്കുന്ന അപേക്ഷ
തീര്‍പ്പ്
കല്പിക്കുന്നതിന്
കാലതാമസം
നേരിടുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു; വിശദാംശം
വെളിപ്പെടുത്താമോ?
ഐ.ടി.
മേഖല വിപുലീകരിക്കുന്നതിന്
പദ്ധതി
1674.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
ശാസ്ത്ര സാങ്കേതിക
ഗവേഷണ വികസന
സ്ഥാപനങ്ങളെയും,
സംസ്ഥാന സര്‍ക്കാരിന്റെ
കീഴില്‍
പ്രവര്‍ത്തിക്കുന്ന
ഐ.ടി. മിഷനെയും സമാന
സ്ഥാപനങ്ങളെയും, ഐ.ടി.
മേഖലയുമായി
ബന്ധപ്പെട്ട്
പ്രവര്‍ത്തിക്കുന്ന
മറ്റിതര സ്ഥാപനങ്ങളെയും
കൂട്ടിയിണക്കുന്നതിന്
എന്തെങ്കിലും പ്രത്യേക
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
എല്ലാ
ജില്ലകളിലും ഇവയുടെ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കെ-ഫോണ്‍
പദ്ധതി
1675.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
ശ്രീമതി
സി.കെ. ആശ
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യും
കെ.എസ്.ഐ.റ്റി.എല്‍.ഉം
ചേര്‍ന്ന്
കമ്പനിയുണ്ടാക്കി
വീടുകള്‍ക്കും
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍ക്കും
ഫൈബര്‍ നെറ്റ് വര്‍ക്ക്
മുഖേന അതിവേഗ ബ്രോഡ്
ബാന്റ് കണക്ടിവിറ്റി
ലഭ്യമാക്കുന്ന കെ-ഫോണ്‍
(കേരള ഫൈബര്‍ ഓപ്റ്റിക്
നെറ്റ് വര്‍ക്ക്)
പദ്ധതിയുടെ പുരോഗതി
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തെ
സര്‍ക്കാര്‍
സ്ഥാപനങ്ങളെ ഒരേ നെറ്റ്
വര്‍ക്കില്‍
കൊണ്ടുവരുന്നതിനുള്ള
കെ.എസ്.ഡബ്ല്യു.എ.എന്‍.(കേരള
സ്റ്റേറ്റ് വൈഡ് ഏര്യാ
നെറ്റ് വര്‍ക്ക്)ന്റെ
പുരോഗതി
വിശദീകരിക്കുമോ; ഈ
പദ്ധതി മുഖേനയുള്ള
നേട്ടങ്ങള്‍
അറിയിക്കുമോ;
(സി)
പൊതുജനത്തിന്
നിശ്ചിത ഇടങ്ങളില്‍
സൗജന്യ വൈഫൈ സൗകര്യം
ലഭ്യമാക്കുന്നത്
ഏതൊക്കെ രീതിയില്‍
പ്രയോജനകരമാകും എന്നത്
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
കെ-ഫോണ്‍
പദ്ധതി
പ്രാവര്ത്തികമാകുന്നതുവഴി
ഡിജിറ്റല്‍ ഭരണ
സംവിധാനത്തിലൂടെ
സര്‍ക്കാര്‍ സേവനങ്ങള്‍
കൂടുതല്‍ കാര്യക്ഷമമായി
ലഭ്യമാക്കുന്നതിന്
സാധിക്കുമോ;
വിശദമാക്കുമോ?
അക്ഷയ
കേന്ദ്രങ്ങള്‍ അമിത ഫീസ്
ഈടാക്കുന്നത് തടയുന്നതിന്
നടപടി
1676.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചില അക്ഷയ
കേന്ദ്രങ്ങള്‍ അമിത
ഫീസ് ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സര്‍ക്കാര്‍
അക്ഷയ കേന്ദ്രങ്ങളിലെ
സേവനങ്ങള്‍ക്കുള്ള
ഏകീകൃത നിരക്കുകള്‍
നിശ്ചയിച്ച്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(സി)
അമിത
ഫീസ് ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടാല്‍
നടപടികള്‍ എടുക്കാന്‍
ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്;
വ്യക്തമാക്കാമോ?
ഫ്രണ്ട്സ്
ജനസേവന കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
1677.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാലയിലെ
പരീക്ഷാ ഫീസ്
സ്വീകരിയ്ക്കുന്നതില്‍
നിന്നും ഫ്രണ്ട്സ്
ജനസേവന കേന്ദ്രങ്ങളെ
വിലക്കിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
കാരണം അറിയിക്കുമോ;
(ബി)
സര്‍വ്വകലാശാലാ
വിദ്യാര്‍ത്ഥികള്‍ക്ക്
ഉപകാരപ്രദമായിരുന്ന
പ്രസ്തുത സൗകര്യം
പുന:സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഫ്രണ്ട്സ്
ജനസേവന കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഫ്രണ്ട്സ്
ജനസേവന കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
വിപുലീകരിക്കുന്നതിന്
പദ്ധതിയുണ്ടോ;
വ്യക്തമാക്കുമോ?
ആലത്തൂര്‍
താലൂക്കില്‍ പുതിയ അക്ഷയ
കേന്ദ്രങ്ങള്‍
1678.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ ആലത്തൂര്‍
താലൂക്കിലെ എത്ര
കേന്ദ്രങ്ങളില്‍ പുതിയ
അക്ഷയ കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിന്
അപേക്ഷ
ലഭിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
അപേക്ഷകളിന്മേല്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
ഐ.റ്റി.
മേഖലയിലെ വികസനം
1679.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഐ.റ്റി.
മേഖലയില്‍ മാത്രമായി
എത്ര തൊഴിലവസരങ്ങള്‍
സൃഷ്ടിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഇതിനായി എന്തൊക്കെ
കാര്യങ്ങള്‍ ആണ്
നടപ്പാക്കിയിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
എല്ലാ
ജില്ലയിലും ഐ.റ്റി.
പാര്‍ക്കുകള്‍
സ്ഥാപിക്കുമെന്ന
സ്രക്കാരിന്റെ
പ്രഖ്യാപനം എത്ര
ജില്ലകളില്‍
നടപ്പാക്കിയിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ഡി)
ബാക്കിയുള്ള
ജില്ലകളില്‍ ഐ.റ്റി.
പാര്‍ക്കുകള്‍
സ്ഥാപിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
ആണ് സ്വീകരിച്ചത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
റീ
ബില്‍ഡ് കേരള പദ്ധതിയിലെ
കോതമംഗലം മണ്ഡലത്തിലെ
പ്രവൃത്തികള്‍
1680.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
നവകേരള
നിര്‍മ്മിതിക്കായി
രൂപീകരിച്ചിട്ടുള്ള
റീ-ബില്‍ഡ് കേരള
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കോതമംഗലം മണ്ഡലത്തില്‍
എന്തെങ്കിലും
പ്രവൃത്തികള്‍ നടന്നു
വരുന്നുണ്ടോ;
(ബി)
എങ്കില്‍
ഓരോ പ്രവൃത്തിയും
ഏതാണെന്നും ഓരോ
പ്രവൃത്തിക്കും
അനുവദിച്ചിട്ടുള്ള തുക
എത്ര വീതമാണെന്നും
അറിയിക്കാമോ;
(സി)
മണ്ഡലത്തില്‍
റീ ബില്‍ഡ് കേരളയുമായി
ബന്ധപ്പെട്ട
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതിയും
പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയും എന്നും
വ്യക്തമാക്കുമോ?
കേരള
പുന:സൃഷ്ടിക്കുള്ള
വിദേശധനസഹായം ലഭ്യമാക്കല്‍
1681.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയം
ദുരിതത്തിലാഴ്ത്തിയ
കേരളത്തെ
പുന:സൃഷ്ടിക്കാന്‍
ഏതൊക്കെ വിദേശ
രാജ്യങ്ങളില്‍ നിന്നും
സഹായം ലഭിച്ചു
എന്നറിയിക്കാമോ;
(ബി)
വിദേശഫണ്ട്
സ്വീകരിക്കുന്നതിന്
എന്തൊക്കെ
തടസ്സങ്ങളാണ്
നേരിടുന്നത്
എന്നറിയിക്കാമോ;
(സി)
പ്രളയം
തകര്‍ത്ത കേരളത്തിന്റെ
പുന:സൃഷ്ടിക്ക്
കൂടുതല്‍ വിദേശ സഹായം
ലഭ്യമാക്കുന്നതിനും
നവകേരള നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ത്വരിതപ്പെടുത്തുന്നതിനും
നടപടി സ്വീകരിക്കുമോ?
പ്രളയ
ദുരിതാശ്വാസം വകമാറ്റി
ചെലവഴിക്കല്‍
1682.
ശ്രീ.പി.ഉബൈദുള്ള
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയ
ദുരിതാശ്വാസം വകമാറ്റി
ചെലവഴിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
ഉയര്‍ന്നു വന്നിട്ടുള്ള
വ്യാപക പരാതികള്‍
അന്വേഷിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
എറണാകുളം
ജില്ലാ
കളക്ട്രേറ്റില്‍
അഡീഷണല്‍ ജില്ലാ
മജിസ്ട്രേറ്റിന്റെ
യൂസര്‍നെയിമും പാസ്സ്
വേഡും ഉപയോഗിച്ച് തുക
വകമാറ്റി ചെലവഴിച്ചത്
സംബന്ധിച്ച വിഷയം
അന്വേഷിച്ചിട്ടുണ്ടോ;
ഇക്കാര്യത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
കുറ്റക്കാര്‍ക്കെതിരെ
എന്ത് അച്ചടക്ക
നടപടികള്‍
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
പ്രളയ
ദുരിതാശ്വാസം ഇനിയും
ലഭിക്കാത്ത
അര്‍ഹരായവര്‍ക്ക്
ധനസഹായം എത്തിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
നവകേരള കർമ്മ പദ്ധതിയുമായി ബന്ധപ്പെട്ട ജീവനക്കാരുടെ ശമ്പളം
1683.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നവകേരള
കർമ്മ പദ്ധതിയുടെ
ഭാഗമായുള്ള ഹരിത കേരള
മിഷൻ, ആര്‍ദ്രം മിഷൻ,
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം, ലൈഫ്
മിഷൻ എന്നിവയില്‍
ഓരോന്നിലും നിലവില്‍
എത്ര പേർ ജോലി
ചെയ്യുന്നുണ്ട്;
അവരില്‍
കരാർ/താല്‍ക്കാലിക
നിയമനത്തില്‍ ജോലി
ചെയ്യുന്നവർ എത്രയെന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
ഓരോ മിഷനിലും ജോലി
ചെയ്യുന്ന ജീവനക്കാരുടെ
ശമ്പളം/ഓണറേറിയം
ഇനത്തില്‍ 31.01.2020
വരെ എന്ത് തുക
ചെലവഴിച്ചു;
(സി)
ഹരിത
മിഷൻ ഉപാദ്ധ്യക്ഷക്ക്
ശമ്പളയിനത്തിലും
മറ്റിനത്തിലും ഇതിനകം
എന്ത് തുക ചെവഴിച്ചു;
(ഡി)
നവകേരള
കർമ്മ പദ്ധതി
കോ-ഓർഡിനേറ്റർക്ക്
ശമ്പളയിനത്തിലും
മറ്റിനത്തിലും ഇതിനകം
എന്ത് തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ?
റീബില്‍ഡ്
കേരള വഴിയുള്ള മൂവാറ്റുപുഴ
മണ്ഡലത്തിലെ പ്രവൃത്തികള്‍
1684.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ
നിയോജക മണ്ഡലത്തില്‍
റീബില്‍ഡ് കേരള പദ്ധതി
പ്രകാരം
അനുവദിച്ചിട്ടുള്ള
പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി എന്താണെന്നും
എപ്പോള്‍
പൂര്‍ത്തിയാക്കാന്‍
കഴിയും എന്നും
അറിയിക്കാമോ?
റീബില്‍ഡ്
കേരള ഇനിഷ്യേറ്റീവിന്റെ
ഭാഗമായുള്ള കൊല്ലം ജില്ലയിലെ
പ്രവൃത്തികൾ
T 1685.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റീബില്‍ഡ്
കേരള ഇനിഷ്യേറ്റീവിന്റെ
ഭാഗമായി കൊല്ലം
ജില്ലയില്‍പ്പെടുന്ന
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിരുന്നുവെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
വിശദാംശങ്ങളും നിലവിലെ
സ്ഥിതിയും
വെളിപ്പെടുത്തുമോ;
(സി)
പ്രവൃത്തികളുടെ
നിര്‍വ്വഹണചുമതല
നല്‍കിയിരിക്കുന്നത്
ആര്‍ക്കാണ് എന്നതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ?
റീബില്‍ഡ്
കേരള ഇന്‍ഷ്യേറ്റീവില്‍
കണ്‍സല്‍ട്ടന്‍സി സേവനം
1686.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റീബില്‍ഡ്
കേരള ഇന്‍ഷ്യേറ്റീവില്‍
സാങ്കേതിക
വിദഗ്ദ്ധരില്ലാത്തതിനാല്‍
കണ്‍സല്‍ട്ടന്‍സിയെ
നിയോഗിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(ബി)
കണ്സല്ട്ടന്സിയില്
നിന്നും എന്തെല്ലാം
സേവനങ്ങളാണ്
ലഭിക്കുന്നതെന്നറിയിക്കാമോ;
(സി)
റീ
ബില്‍ഡ് കേരളയ്ക്ക്
ഏതെല്ലാം
സ്രോതസ്സുകളില്‍
നിന്നാണ് തുക
കണ്ടെത്താന്‍
ഉദ്ദേശിക്കുന്നത്;
സംസ്ഥാനത്തിന്റെ
പുനര്‍ നിര്‍മ്മിതിക്കായുള്ള
കണ്‍സള്‍ട്ടന്‍സി
1687.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
പുനര്‍
നിര്‍മ്മിതിക്കായുള്ള
കണ്‍സള്‍ട്ടന്‍സി 2018
ല്‍ കെ.പി.എം.ജി.
കമ്പനിക്ക്
നല്‍കിയിരുന്നോ;
(ബി)
പ്രസ്തുത
കമ്പനിയെ പിന്നീട്
ഒഴിവാക്കുവാന്‍
തീരുമാനിച്ചിരുന്നോ;
അതിനുള്ള
കാരണമെന്തായിരുന്നു;
(സി)
പ്രസ്തുത
കമ്പനിയെ വീണ്ടും
കണ്‍സള്‍ട്ടന്റായി
നിയമിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തൊക്കെ
വ്യവസ്ഥകളുടെ
അടിസ്ഥാനത്തിലാണ് അവരെ
നിയമിച്ചത്; വിശദാംശം
നല്‍കുമോ?
ഉരുള്‍പ്പൊട്ടലിനെ
തുടര്‍ന്ന് നാശം സംഭവിച്ച
പ്രദേശങ്ങളുടെ
പുനര്‍നിര്‍മ്മാണവും
നാശനഷ്ടങ്ങള്‍
സംഭവിച്ചവര്‍ക്കുളള
സഹായധനവിതരണവും
1688.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019-ലെ
വെളളപ്പൊക്കത്തിലും,
ഉരുള്‍പൊട്ടലിലും
നാശനഷ്ടങ്ങള്‍
സംഭവിച്ചവര്‍ക്കുളള
സഹായധനം വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
എത്ര തുകയുടെ സഹായമാണ്
കേന്ദ്രസര്‍ക്കാരിനോട്
സംസ്ഥാനം
ആവശ്യപ്പെട്ടതെന്നും
കേന്ദ്രസര്‍ക്കാര്‍
അനുവദിച്ചിട്ടുണ്ടെങ്കില്‍
അത് എത്രയാണെന്നും
അറിയിക്കാമോ;
(സി)
മലപ്പുറത്തെ
കവളപ്പാറയും,
വയനാട്ടിലെ പുത്തുമലയും
ഉള്‍പ്പെടെ വലിയ
ഉരുള്‍പ്പൊട്ടലിനെ
തുടര്‍ന്ന് സര്‍വ്വനാശം
സംഭവിച്ച പ്രദേശങ്ങളുടെ
പുനര്‍നിര്‍മ്മാണത്തിനായുളള
നടപടികള്‍ ഏത്
ഘട്ടത്തിലാണ് എന്ന്
അറിയിക്കാമോ?
ദുരിതാശ്വാസ
നിധിയില്‍ നിന്നും
അനര്‍ഹര്‍ക്ക് തുക കൈമാറിയത്
1689.
ശ്രീ.വി.ഡി.സതീശന്
,,
റോജി എം. ജോണ്‍
,,
അന്‍വര്‍ സാദത്ത്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
പ്രളയദുരിതാശ്വാസ
നിധിയില്‍ നിന്നും
പ്രളയ ബാധിതനല്ലാത്ത
ഭരണകക്ഷിയിലെ ഒരു
രാഷ്ട്രീയ
പാര്‍ട്ടിയുടെ
പ്രാദേശിക നേതാവിന്റെ
അക്കൗണ്ടിലേക്ക് 10.54
ലക്ഷം രൂപ കൈമാറിയതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ഇപ്രകാരം
അനര്‍ഹര്‍ക്ക് തുക
കൈമാറിയത് സംബന്ധിച്ച്
എന്തെങ്കിലും അന്വേഷണം
നടത്തിയിട്ടുണ്ടോ;
ഇതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടി
എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
2018ല്‍
പ്രളയദുരിതാശ്വാസ ഫണ്ട്
തിരിമറി നടത്തിയ
കേസിന്റെ അന്വേഷണം ഏത്
ഘട്ടത്തിലാണ്; എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ
ഇതിനകം നടപടി
സ്വീകരിച്ചു;
ഇല്ലെങ്കില്‍ അതിന്റെ
കാരണമെന്താണെന്ന്
വിശദമാക്കുമോ?
പ്രളയത്തില്‍
തകര്‍ന്ന ഗ്രാമീണ റോഡുകളുടെ
നവീകരണം
1690.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയത്തില്‍ തകര്‍ന്ന
ഗ്രാമീണ റോഡുകളുടെ
നവീകരണത്തിനായി ഒരു
സ്പെഷ്യല്‍ പാക്കേജിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പാക്കേജിന്റെ
ഭാഗമായി മലപ്പുറം
ജില്ലയിലെ ഗ്രാമീണ
റോഡുകളുടെ നവീകരണത്തിന്
എത്ര രൂപ
നല്‍കിയിട്ടുണ്ട്
എന്നത്
നിയോജകമണ്ഡലാടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(സി)
ഇത്തരത്തില്‍
മങ്കട
നിയോജകമണ്ഡലത്തിലെ എത്ര
റോഡുകള്‍
നവീകരിക്കുന്നതിന്
വകുപ്പ് തലത്തില്‍
നടപടികള്‍ സ്വീകരിച്ചു
വരുന്നു; വിശദമാക്കാമോ?
മുഖ്യമന്ത്രിയുടെ
റോഡ് പുനരുദ്ധാരണ പദ്ധതി
1691.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രാദേശിക റോഡുകളുടെ
പുനരുദ്ധാരണത്തിനായി
മുഖ്യമന്ത്രിയുടെ റോഡ്
പുനരുദ്ധാരണ പദ്ധതി
എന്ന ഒരു പാക്കേജ്
പ്രഖ്യാപിച്ച്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയിൽ
നിന്ന് ഈയിനത്തിൽ തുക
ചെലവഴിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഈയിനത്തിൽ
ആകെ വകയിരുത്തിയ തുകയും
ഓരോ ജില്ലയിലും
തെരഞ്ഞെടുത്ത
പ്രവൃത്തികളും
ഏതൊക്കെ; ഇവയ്ക്ക്
ഭരണാനുമതി
നൽകിയിട്ടുണ്ടോ; എങ്കിൽ
പ്രവൃത്തികള്‍ ഏത്
ഘട്ടത്തിലാണ്;
വിശദമാക്കുമോ;
(സി)
ഇപ്രകാരമുള്ള
റോഡുകളെ
തെരഞ്ഞെടുത്തതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ; ഇതിന്
നിയോഗിച്ചത്
ആരെയൊക്കെയാണ്;
വ്യക്തമാക്കുമോ?
പ്രകൃതിദുരന്തങ്ങള്‍
നേരിടാന്‍
സാമൂഹ്യസന്നദ്ധസേനയുടെ
രൂപീകരണം
1692.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
പി.കെ.അബ്ദു റബ്ബ്
,,
എം.ഉമ്മര്‍
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രകൃതിദുരന്തങ്ങള്‍
ഉണ്ടാകുമ്പോള്‍
ആവശ്യമായ സഹായം
എത്തിക്കുന്നതിനായി
സാമൂഹ്യസന്നദ്ധസേന
രൂപീകരിക്കുവാന്‍
ആലോചനയുണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ?
കൊച്ചി
അന്താരാഷ്ട്ര
വിമാനത്താവളത്തിന്റെ മതില്
പുനര്‍നിര്‍മ്മാണം
1693.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
2018-ലെ
പ്രളയത്തില്‍ ചെങ്ങല്‍
തോട്ടിലെ വെള്ളം കയറി
തകര്‍ന്ന കൊച്ചി
അന്താരാഷ്ട്ര
വിമാനത്താവളത്തിന്റെ
മതില് ഇപ്പോള്‍
കൂടുതല്‍ ബലവത്തായി
പുനര്‍നിര്‍മ്മാണം
നടത്തിവരുമ്പോള്
കാഞ്ഞൂര്‍,
ശ്രീമൂലനഗരം,
ചെങ്ങമനാട്,
നെടുമ്പാശ്ശേരി എന്നീ
പഞ്ചായത്തു
പ്രദേശങ്ങളിലെ
ജനങ്ങളുടെ
സുരക്ഷയ്ക്കായി
എന്തെല്ലാം
മുന്‍കരുതല്‍
നടപടികളാണ് സിയാലും
സര്‍ക്കാരും
സ്വീകരിച്ചിട്ടുള്ളതെന്നും
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ?
തിരുവനന്തപുരം
അന്താരാഷ്ട്ര വിമാനത്താവള
കൈമാറ്റത്തിനെതിരെയുള്ള നടപടി
1694.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
അന്താരാഷ്ട്ര
വിമാനത്താവളം അദാനി
ഗ്രൂപ്പിന്
കൈമാറുന്നതിനുള്ള
കേന്ദ്ര
തീരുമാനത്തിനെതിരെ
സംസ്ഥാന സര്‍ക്കാര്‍
സുപ്രീംകോടതിയെ
സമീപിച്ചിട്ടുണ്ടോ;
(ബി)
എന്തൊക്കെ
കാര്യങ്ങളുടെ
അടിസ്ഥാനത്തിലാണ്
സംസ്ഥാന സര്‍ക്കാര്‍
സുപ്രീംകോടതിയെ
സമീപിച്ചത് ;
(സി)
പ്രസ്തുത
കേസ് വാദിക്കുന്നതിന്
പുറത്തുനിന്നുള്ള
പ്രഗത്ഭരായ അഭിഭാഷകരുടെ
സേവനം തേടിയിട്ടുണ്ടോ ;
എങ്കില്‍ ആരുടെയെന്ന്
വ്യക്തമാക്കാമോ ;
(ഡി)
പ്രസ്തുത
വിമാനത്താവള
കൈമാറ്റത്തിനെതിരെ
സംസ്ഥാന സര്‍ക്കാര്‍
കേന്ദ്രത്തെ
സമീപിച്ചിരുന്നോ;
എങ്കില്‍
ഇക്കാര്യത്തിലുള്ള
കേന്ദ്രസര്‍ക്കാരിന്റെ
പ്രതികരണം എന്താണെന്ന്
വ്യക്തമാക്കാമോ?
തിരുവനന്തപുരം
വിമാനത്താവളം
സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള
തീരുമാനം
1695.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
വിമാനത്താവളം
സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള
അന്തിമ തീരുമാനം
വൈകുന്ന സാഹചര്യത്തില്‍
വിമാനത്താവള വികസനം
പ്രതിസന്ധിയിലായിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
മൂന്നാമത്തെ
ടെര്‍മിനല്‍
നിര്‍മ്മിക്കുന്നതിന്
ഭൂമി
ഏറ്റെടുക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്; എത്ര
ഏക്കര്‍ സ്ഥലം ഇനിയും
ഏറ്റെടുക്കേണ്ടതുണ്ട്;
വിശദമാക്കാമോ;
(സി)
ഈ
വിമാനത്താവളത്തില്‍
നിന്നും ഓപ്പറേറ്റ്
ചെയ്തിരുന്ന പല
അന്താരാഷ്ട്ര വിമാന
സര്‍വ്വീസുകളും
നിര്‍ത്തലാക്കിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ഡി)
പല
വിമാനകമ്പനികളും
തിരുവനന്തപുരത്ത്
നിന്നും
നടത്തുന്നതിന്റെ പകുതി
നിരക്കില്‍ കൊച്ചിയില്‍
നിന്നും ആഭ്യന്തര
സര്‍വ്വീസുകള്‍
നടത്തുന്നതിനാല്‍
വിമാനത്താവള വികസനം
വഴിമുട്ടി നില്ക്കുന്ന
സാഹചര്യം സര്‍ക്കാര്‍
ഗൗരവമായി പരിഗണിക്കുമോ;
വിശദമാക്കാമോ?
തിരുവനന്തപുരം
വിമാനത്താവളത്തിന്റെ
സ്വകാര്യവല്‍ക്കരണം
1696.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.കെ.ബഷീര്‍
,,
പാറക്കല്‍ അബ്ദുല്ല
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
വിമാനത്താവളം
സ്വകാര്യവല്‍ക്കരിക്കാനുള്ള
തീരുമാനം
പുന:പരിശോധിക്കണമെന്ന
സംസ്ഥാന സര്‍ക്കാരിന്റെ
ആവശ്യത്തിന്മേല്
കേന്ദ്ര സര്‍ക്കാര്‍
നിലപാട്
വ്യക്തമാക്കിയിട്ടുണ്ടോ;
(ബി)
കേന്ദ്രസര്‍ക്കാര്‍
തീരുമാനത്തിനെതിരെ
സുപ്രീംകോടതിയെ
സമീപിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
സെമി
ഹൈസ്പീഡ് ട്രെയിന്‍
1697.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
മുതല്‍ കാസറഗോഡ്
വരെയുള്ള സെമി ഹൈസ്പീഡ്
ട്രെയിന്‍ പദ്ധതിയുടെ
ഇതുവരെയുള്ള
പ്രവര്‍ത്തനവും
പുരോഗതിയും
വിശദമാക്കാമോ;
(ബി)
ഈ
പദ്ധതി ഏതു
വര്‍ഷത്തില്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നാണ്
കരുതുന്നതെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
റെയില്‍ നിലവിലുള്ള
റെയില്‍പ്പാതയുടെ
ഓരത്തു കൂടിയാണോ
നിര്‍മ്മിക്കാന്‍
വിഭാവനം
ചെയ്തിരിക്കുന്നത്
എന്ന് അറിയിക്കുമോ?
സര്‍ക്കാരിന്റെ
വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച്
സോഷ്യല്‍ മീഡിയ വഴി പ്രചരണം
1698.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ ഒന്നാം
വാര്‍ഷികം, രണ്ടാം
വാര്‍ഷികം, ആയിരം ദിവസം
എന്നിവയോട്
അനുബന്ധിച്ച് സോഷ്യല്‍
മീഡിയ വഴി പ്രചരണം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ഏത് ഏജന്‍സി
വഴിയാണ് പ്രസ്തുത
പ്രചരണം നടത്തിയതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രചരണത്തിന്
എന്ത് തുക ഓരോ തവണയും
പ്രസ്തുത ഏജന്‍സിക്ക്
നല്‍കിയെന്ന്
വെളിപ്പെടുത്താമോ?
'ഒഡെപെക്'
-ന്റെ ബ്രാഞ്ച് ആഫീസ്
ചെങ്ങന്നൂരില്‍
ആരംഭിക്കാന്‍ നടപടി
1699.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആതുര
സേവനം ഉള്‍പ്പെടെയുള്ള
തൊഴില്‍ മേഖലകളില്‍
വിദേശ രാജ്യങ്ങളില്‍
തൊഴില്‍
തേടിപ്പോയിട്ടുള്ളവര്
കൂടുതലും മദ്ധ്യ
തിരുവിതാംകൂറില്‍
നിന്നാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
പ്രവാസികളുടെ
പ്രശ്നങ്ങളും
ആവശ്യങ്ങളും
സംബന്ധിച്ച് 'ഒഡെപെക്'
(ODEPEC) തിരുവനന്തപുരം
ആഫീസുമായി
ബന്ധപ്പെടേണ്ടി വരുന്ന
സാഹചര്യം പരിഗണിച്ച്
'ഒഡെപെക്'-ന്റെ ഒരു
ബ്രാഞ്ച് ആഫീസ്
ചെങ്ങന്നൂരില്‍
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോയെന്ന്
അറിയിക്കാമോ?
പ്രവാസി
ക്ഷേമനിധി
1700.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുളള
പ്രവാസി ക്ഷേമനിധിയെ
സംബന്ധിച്ച
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
കോതമംഗലം
മണ്ഡലത്തില്‍ നിന്നും
എത്ര ആളുകള്‍ പ്രവാസി
ക്ഷേമനിധിയില്‍
അംഗങ്ങളായിട്ടുണ്ടെന്നും
എത്ര പേര്‍ക്ക്
ക്ഷേമനിധി
ആനുകൂല്യങ്ങള്‍
ലഭിച്ചുവരുന്നുണ്ട്
എന്നും
വ്യക്തമാക്കാമോ;
(സി)
നിലവില്‍
അറുപത് വയസ്സുകഴിഞ്ഞ
ആളുകള്‍ക്ക് പ്രവാസി
ക്ഷേമനിധിയില്‍
ചേരുവാന്‍ കഴിയാത്ത
സാഹചര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
തൊഴില്‍
നഷ്ടപ്പെട്ടും
രോഗബാധിതരായും
നാട്ടില്‍
തിരിച്ചെത്തുന്ന അറുപത്
വയസ്സുകഴിഞ്ഞ
പ്രവാസികള്‍ക്കായി
ഒറ്റത്തവണ തുക അടച്ച്
പ്രവാസി ക്ഷേമനിധിയില്‍
അംഗത്വമെടുക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുന്ന കാര്യം
പരിഗണിക്കുമോ;
വിശദമാക്കാമോ?
പ്രവാസി
പുനരധിവാസ പദ്ധതി
1701.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മടങ്ങി
വരുന്ന
പ്രവാസികള്‍ക്കായുള്ള
പുനരധിവാസ പദ്ധതി
പ്രകാരം 2017-18,
2018-19, 2019-20
വര്‍ഷങ്ങളിൽ എത്ര
പ്രവാസികള്‍ക്ക്
ബാങ്കുകള്‍ മുഖേന
സാമ്പത്തിക ആനുകൂല്യം
നൽകിയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
മേല്‍സൂചിപ്പിച്ച
ഓരോ സാമ്പത്തികവര്‍ഷവും
ഇതിലേക്കായി
മാര്ജിൻമണിയായും പലിശ
സബ്സിഡിയായും നോര്‍ക്ക
എത്ര രൂപ
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി വിപുലീകരിക്കാൻ
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
പരിഗണനയിലുണ്ടോ
എന്നറിയിക്കാമോ?
മാവേലിക്കര
മണ്ഡലത്തിലെ ലോക കേരള
കേന്ദ്രത്തിന്റെ നിർമ്മാണം
1702.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ ലോക കേരള
കേന്ദ്രത്തിന് സ്ഥലം
ഏറ്റെടുത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥലത്ത് ലോക കേരള
കേന്ദ്രവുമായി
ബന്ധപ്പെട്ട്
നിർമ്മാണത്തിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
നിർമ്മാണ
പ്രവർത്തനം എന്ന്
ആരംഭിക്കുവാൻ
കഴിയുമെന്ന്
വ്യക്തമാക്കുമോ?
പ്രവാസികളുടെ
മൃതദേഹം
നാട്ടിലെത്തിക്കുന്നതിനുള്ള
ചെലവുകള്‍
1703.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസികളുടെ
മൃതദേഹം
നാട്ടിലെത്തിക്കുന്നതിനുള്ള
ചെലവുകള്‍ക്കായി
2018-19, 2019-20
വര്‍ഷങ്ങളില്‍ എത്ര
കോടി രൂപ വീതമാണ്
ബജറ്റില്‍
വകയിരുത്തിയതെന്നും
ഇതില്‍ എത്ര കോടി
ചെലവഴിച്ചുവെന്നും
വെളിപ്പെടുത്താമോ;
(ബി)
ഈ
കാലയളവില്‍ ഏതെല്ലാം
രാജ്യങ്ങളില്‍ നിന്നും
എത്ര മൃതദേഹങ്ങളാണ്
നാട്ടില്‍ എത്തിക്കാന്‍
സഹായിച്ചതെന്നും ഇവ
ഓരോന്നിനും എത്ര രൂപ
ചെലവഴിച്ചുവെന്നും
വെളിപ്പെടുത്താമോ;
(സി)
സംസ്ഥാനത്തെ
ഏതെല്ലാം
വിമാനത്താവളങ്ങളില്‍
പ്രവാസികള്‍ക്കായി
ആംബുലന്‍സ് സര്‍വ്വീസ്
ഇതിനോടകം
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും
ഇതിന് എത്ര രൂപ
ചെലവായെന്നും
വെളിപ്പെടുത്താമോ?
നോര്‍ക്ക
റൂട്ട്സ് വഴിയുള്ള സാന്ത്വന
സഹായ പദ്ധതികള്‍
1704.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോര്‍ക്ക
റൂട്ട്സ് വഴി
നടപ്പാക്കുന്ന സാന്ത്വന
സഹായ പദ്ധതികള്‍
ഏതൊക്കെയാണ്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്ക്
അപേക്ഷിക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
ലോക
കേരള സഭയുടെ നേട്ടങ്ങള്‍
1705.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോകത്തെ
എല്ലാ മലയാളികളെയും
സംസ്ഥാനത്തിന്റെ
സമഗ്രവികസനത്തിന്റെ
ഭാഗമാക്കാനായി ആരംഭിച്ച
ഒന്നാം ലോക കേരള സഭ വഴി
നേടിയെടുത്ത പ്രധാന
നേട്ടങ്ങള്‍
എന്തെല്ലാമാണെന്നും
രണ്ടാം ലോക കേരള സഭ വഴി
നടന്നു വരുന്ന പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(ബി)
ഒന്നും
രണ്ടും ലോക കേരള
സഭകളില്‍ എത്ര
രാജ്യങ്ങളില്‍ നിന്നും
എത്ര പ്രതിനിധികള്‍
പങ്കെടുത്തു; വിശദാംശം
ലഭ്യമാക്കുമോ;
(സി)
പ്രവാസികളുടെ
പ്രശ്നങ്ങള്‍
ഉള്‍ക്കൊള്ളാനും
സംസ്ഥാന ആവശ്യങ്ങള്‍
അവരെ ധരിപ്പിക്കാനും
അവരുമായി ആശയവിനിമയം
നടത്തി പ്രസ്തുത
ആവശ്യങ്ങളിന്മേല്
തുടര്‍നടപടികള്‍ക്കുമായി
നാളിതുവരെ നടത്തിയ
പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
ലോക
കേരള സഭയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
1706.
ശ്രീ.സി.
ദിവാകരന്
,,
മുല്ലക്കര രത്നാകരന്
,,
ആര്. രാമചന്ദ്രന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒന്നാം
ലോക കേരള സഭയില്‍
ഉയര്‍ന്ന
നിര്‍ദ്ദേശങ്ങള്‍
ഫലപ്രദമായി
നടപ്പാക്കുന്നതിന്
രൂപീകരിച്ച
സ്റ്റാന്റിംഗ്
കമ്മിറ്റികള്‍
സമര്‍പ്പിച്ച പ്രധാന
ശിപാര്‍ശകള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
ഇതിന്മേല് സ്വീകരിച്ച
തുടര്‍നടപടികളെന്തെന്ന്
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഓവര്‍സീസ്
കേരളൈറ്റ്സ്
ഇന്‍വെസ്റ്റ്മെന്റ്
& ഹോള്‍ഡിംഗ്
കമ്പനി എന്ന നിക്ഷേപ
കമ്പനി സ്ഥാപിച്ചതിന്റെ
ഉദ്ദേശലക്ഷ്യങ്ങള്‍
അറിയിക്കുമോ;
(സി)
എന്‍.ആര്.ഐ
കണ്‍സ്ട്രക്ഷന്‍
കമ്പനിയുടെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
ഏതൊക്കെ തരത്തിലുള്ള
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളാണ്
പ്രസ്തുത കമ്പനി മുഖേന
നടത്തുന്നത്
എന്നറിയിക്കുമോ;
(ഡി)
വനിതാ
കുടിയേറ്റക്കാരുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
നോര്‍ക്കാ റൂട്ട്സില്‍
വനിതാ സെല്‍
ആരംഭിച്ചിട്ടുണ്ടോ;
ഇതിന്റെ പ്രവര്‍ത്തനം
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
എയര്‍പോര്‍ട്ടുകളില്‍
ഇമിഗ്രേഷന്‍
ഫെസിലിറ്റേഷന്‍
സെന്റര്‍ (Immigration
Facilitation Centre),
പാസ്പോര്‍ട്ട്
ഓഫീസുകളില്‍
പ്രീ-എംബാര്ക്മെന്റ്
ഓറിയന്റേഷന്‍ സെന്റര്‍
(Pre-embarkment
Orientation Centre)
എന്നിവ
രൂപീകരിക്കണമെന്ന
ശിപാര്‍ശ കേന്ദ്ര
സര്‍ക്കാരിന്
നല്‍കിയിട്ടുണ്ടോ; അവ
രൂപീകരിക്കുന്നതിന്റെ
ഉദ്ദേശലക്ഷ്യങ്ങളെന്തെന്ന്
അറിയിക്കുമോ?
ഒന്നാം
ലോക കേരള സഭ
T 1707.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒന്നാം
ലോക കേരള സഭയുടെ
നടത്തിപ്പിന് 2018-19,
2019-20 എന്നീ
സാമ്പത്തിക വര്‍ഷങ്ങളിൽ
അനുവദിച്ച തുകയുടെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഒന്നാം
ലോക കേരള സഭയുടെ
ചെലവുകള്‍
സ്റ്റാറ്റ്യൂട്ടറി
ഓഡിറ്റിംഗിന്
വിധേയമാക്കിയിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത
ഓഡിറ്റിംഗ് സംബന്ധിച്ച
വിശദവിവരം
ലഭ്യമാക്കുമോ?
രണ്ടാം
ലോക കേരള സഭയുടെ ഭക്ഷണ
ഇനത്തിലുള്ള ചെലവ്
T 1708.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
രണ്ടാം
ലോക കേരള സഭയില്‍
പങ്കെടുത്ത
പ്രതിനിധികളുടെ ഭക്ഷണ
ഇനത്തില്‍ ഒരു
പ്രതിനിധിക്ക് ഒരു
ദിവസത്തെ ചെലവ് എത്ര
രൂപയായി എന്ന്
വെളിപ്പെടുത്തുമോ?
രണ്ടാം
ലോക കേരള സഭയുമായി
ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ
വഴി പ്രചരണം
1709.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രണ്ടാം
ലോക കേരള സഭയുമായി
ബന്ധപ്പെട്ട് സോഷ്യല്‍
മീഡിയ വഴി പ്രചരണം
നടത്തിയിരുന്നോ;
എങ്കില്‍ ഏത്
ഏജന്‍സിക്കാണ് പ്രസ്തുത
പ്രചരണ ചുമതല
നല്‍കിയതെന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
കമ്പനിയെ
തെരഞ്ഞെടുത്തതിന്റെ
മാനദണ്ഡം
എന്തായിരുന്നു; ലോക
കേരള സഭയുടെ സോഷ്യല്‍
മീഡിയ പ്രചരണത്തിന്
എന്തു തുക ചെലവഴിച്ചു;
വിശദമാക്കാമോ?
സിംസ്
പദ്ധതിയുടെ കരാറിന്റെ
പ്രീക്വാളിഫിക്കേഷന്
വ്യവസ്ഥകള്‍
T 1710.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
സണ്ണി ജോസഫ്
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസും
കെല്‍ട്രോണും
സംയുക്തമായി നടത്തുന്ന
സിംസ് പദ്ധതിയുടെ
കരാറിന്റെ ടെന്‍ഡര്‍
നടപടികളുടെ
പ്രീക്വാളിഫിക്കേഷന്
വ്യവസ്ഥകള്‍
എന്തൊക്കെയായിരുന്നു;
(ബി)
ടെന്‍ഡര്‍
നടപടികളില്‍ പങ്കെടുത്ത
കമ്പനികളുടെ
വിശദാംശങ്ങളും
ഗാലക്സോണ്‍ എന്ന
കമ്പനിയെ
തെരഞ്ഞെടുക്കാനുള്ള
കാരണവും വിശദമാക്കാമോ?
സിംസ്
പദ്ധതിയില്‍ കെല്‍ട്രോണിന്റെ
പങ്കാളിത്തം
T 1711.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
വകുപ്പില്‍ സിംസ് എന്ന
സുരക്ഷാ പദ്ധതി
നടപ്പിലാക്കുന്നതില്‍
കെല്‍ട്രോണിന്റെ
പങ്കാളിത്തം
എന്തെല്ലാമാണെന്നതിന്റെ
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിന്
പരിചയ സമ്പന്നതയും
യോഗ്യതയുമുള്ള
കമ്പനികളില്‍ നിന്ന്
കെല്‍ട്രോൺ
താല്പര്യപത്രം
ക്ഷണിച്ചിരുന്നുവോ;
എങ്കില്‍ ഇതിനായി എത്ര
കമ്പനികള്‍ അപേക്ഷ
നല്‍കിയിരുന്നു;
പ്രസ്തുത കമ്പനികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
സിംസ്
പദ്ധതി നടത്തിപ്പിന്
ഗാലക്സോൺ എന്ന
കമ്പനിക്ക് കരാർ
നല്കുവാനുണ്ടായ
മാനദണ്ഡം എന്താണ്;
ടെൻഡറില്‍ പങ്കെടുത്ത
മറ്റ് കമ്പനികളെക്കാള്‍
ഗാലക്സോൺ കമ്പനിക്കുള്ള
അധിക യോഗ്യതയും പരിചയ
സമ്പന്നതയും
സംബന്ധിച്ചുള്ള
വിശദവിവരം നല്‍കുമോ;
(ഡി)
ഗാലക്സോൺ
കമ്പനി കെല്‍ട്രോണില്‍
സമർപ്പിച്ചിട്ടുള്ള
രേഖകളില്‍ ഇതിന്റെ
ഡയറക്ടേഴ്സ്
ഉള്‍പ്പെടെയുള്ളവരുടെ
വിവരം നൽകിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഇ)
2017
ല്‍ ആരംഭിച്ച ഗാലക്സോൺ
കമ്പനി സമാനരീതിയിലുള്ള
പ്രോജക്ടുകള്‍ ചെയ്ത
പരിചയ സമ്പന്നതയും
അനുഭവജ്ഞാനവും
സംബന്ധിച്ച് കെല്‍ട്രോൺ
പരിശോധന
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ചുള്ള വിശദ
വിവരം നല്‍കുമോ;
(എഫ്)
കെല്‍ട്രോണും
ഗാലക്സോൺ കമ്പനിയും
തമ്മില്‍ സിംസ് പദ്ധതി
സംബന്ധിച്ച്
ഉണ്ടാക്കിയിട്ടുള്ള
കരാറിന്റെ പകർപ്പ്
ലഭ്യമാക്കുമോ;
(ജി)
സിംസ്
പദ്ധതി കരാർ ഗാലക്സോൺ
കമ്പനിക്ക്
നല്‍കിയതിനെതിരെ
എന്തെങ്കിലും പരാതി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ പരാതിയുടെ
വിശദാംശം ലഭ്യമാക്കാമോ?
ദേശസുരക്ഷയെ
ബാധിക്കുന്ന കാര്യങ്ങള്‍
1712.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശസുരക്ഷയെത്തന്നെ
ബാധിക്കുന്ന
കാര്യങ്ങള്‍
സംസ്ഥാനത്ത് അടിക്കടി
ഉണ്ടായിട്ടും
സര്‍ക്കാര്‍
ഇക്കാര്യത്തില്‍
ഗൗരവതരമായ ഇടപെടല്‍
നടത്തുന്നില്ലയെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കളിയിക്കാവിളയില്‍
എസ്.ഐയെ വെടിവെച്ച്
കൊന്നവര്‍ ഒരു
തീവ്രവാദി സംഘടനയുമായി
ബന്ധമുള്ളവെരെന്ന
കണ്ടെത്തലും
കുളത്തുപ്പുഴയില്‍
പാക്കിസ്ഥാന്
നിര്‍മ്മിതവും ചൈനീസ്
നിര്‍മ്മിതവുമായ
വെടിയുണ്ടകള്‍
കണ്ടെടുത്ത സംഭവവും
പോലീസിന്റെ പക്കല്‍
നിന്നും ആയുധങ്ങളും
വെടിയുണ്ടകളും
നഷ്ടപ്പെട്ടുവെന്ന
റിപ്പോര്‍ട്ടുകളും
ജനങ്ങളില്‍
ഉണ്ടാക്കിയിട്ടുള്ള
ഭീതിയും ഉത്കണ്ഠയും
ശമിപ്പിക്കുവാന്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചത്;
വിശദമാക്കാമോ;
(സി)
സംസ്ഥാനം
തീവ്രവാദികളുടെയും
ദേശവിരുദ്ധ
ശക്തികളുടെയും
താവളമാകുന്നത്
തടയുന്നതിന് നിതാന്ത
ജാഗ്രത
പുലര്‍ത്തുന്നതിനും
കുറ്റവാളികളെ
നിയമത്തിന്റെ മുന്നില്‍
കൊണ്ടുവരുന്നതിനും
ശക്തമായ ഇടപെടലുകള്‍
ഉണ്ടാകുമോ;
വ്യക്തമാക്കാമോ?
കോടതികളില്‍
പരാജയപ്പെടുന്ന കേസുകള്‍
1713.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പോലീസ് രജിസ്റ്റര്‍
ചെയ്യുന്ന വിവിധ
കേസുകള്‍ കോടതികളില്‍
എത്തുമ്പോള്‍
തളളിപ്പോകുന്ന കാര്യം
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)
2016
ജനുവരി മുതല്‍ 2019
ഡിസംബര്‍ വരെ എത്ര
കേസുകള്‍ ഇത്തരത്തില്‍
വിവിധ കോടതികളില്‍
തളളിപ്പോയിട്ടുണ്ട്;
ജില്ല തിരിച്ച് കണക്ക്
ലഭ്യമാക്കാമോ;
(സി)
കേസുകള്‍
രജിസ്റ്റര്‍
ചെയ്യുമ്പോഴുണ്ടാകുന്ന
താല്പര്യം
ഉദ്യോഗസ്ഥര്‍ക്ക്
പിന്നീട് ഇല്ലെന്ന
കാര്യം
പരിശോധിക്കുമോ;
(ഡി)
2016
ജനുവരി മുതല്‍ 2019
ഡിസംബര്‍ വരെ
ഇത്തരത്തില്‍
തളളിപ്പോയ കേസുകള്‍
രജിസ്റ്റര്‍ ചെയ്ത
ഉദ്യോഗസ്ഥരുടെ
പേരുവിവരം
ലഭ്യമാക്കുമോ;
(ഇ)
ഇൗ
ഉദ്യോഗസ്ഥരുടെ പേരില്‍
ഉയര്‍ന്ന ഉദ്യോഗസ്ഥര്‍
വിശദീകരണം
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദീകരണത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(എഫ്)
സംസ്ഥാന
പോലീസ് സേനയില്‍
കേസുകള്‍ രജിസ്റ്റര്‍
ചെയ്യുന്നതില്‍ ജാഗ്രത
കാണിക്കാത്ത നിരവധി
ഒാഫീസർമാർ ഉണ്ടെന്ന
കാര്യം
പരിശോധിക്കുമോ;
ഇവരുടെ വിവരം ആഭ്യന്തര
വകുപ്പിന്റെ കെെവശം
ഉണ്ടോ;
വ്യക്തമാക്കുമോ?
സി&എ.ജി.
റിപ്പോര്ട്ടിന്മേല്
ജുഡീഷ്യല്‍ അന്വേഷണം
1714.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിയമസഭയില്‍
കഴിഞ്ഞ ഇരുപത്
വര്‍ഷങ്ങളില്‍
സമര്‍പ്പിച്ച
സി.&എ.ജി.
റിപ്പോര്ട്ടുകളിന്മേല്
സര്‍ക്കാര്‍
എപ്പോഴെങ്കിലും
ജുഡീഷ്യല്‍ അന്വേഷണം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ഏത് വര്‍ഷത്തെ
റിപ്പോര്‍ട്ടിലാണ്
അന്വേഷണം
നടത്തിയതെന്നും ഏത്
വിഷയത്തിലാണ് അന്വേഷണം
നടത്തിയതെന്നതിന്റെയും
വിശദവിവരം നല്‍കുമോ;
(ബി)
2020 ഫെബ്രുവരിയില്‍
നിയമസഭയില്‍
സമര്‍പ്പിച്ച
സി.&എ.ജി.
റിപ്പോര്‍ട്ടില്‍
പരാമര്‍ശിച്ചിട്ടുള്ള
പോലീസ് വകുപ്പിലെ
അഴിമതിയെ സംബന്ധിച്ച്
മുന്‍ സി.&എ.ജി.
റിപ്പോര്ട്ടുകളിന്മേൽ
ചെയ്തതുപോലെ ജുഡീഷ്യല്‍
അന്വേഷണം നടത്തുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
പോലീസ്
വാഹനപരിശോധനയുടെ ഭാഗമായി
പിരിച്ചെടുത്ത ഫൈന്‍
1715.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാഹന
പരിശോധനയുടെ പേരില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഇതുവരെ
എത്ര രൂപ ഫൈന്‍
ഇനത്തില്‍
ലഭിച്ചിട്ടുണ്ട്; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
പോലീസ്
ഡിപ്പാര്‍ട്ട്മെന്റ്
വാഹനപരിശോധനയുടെ
ഭാഗമായി ഫൈന്‍
പിരിച്ചെടുക്കുന്നതിനായി
ഓരോ പോലീസ്
ഓഫീസര്‍മാര്‍ക്കും
ടാര്‍ജറ്റ് നിശ്ചയിച്ച്
നല്കുന്നതായ
വാര്‍ത്തകള്‍ക്ക്
അടിസ്ഥാനമുണ്ടോ;
നിസ്സാര നിയമ
ലംഘനങ്ങള്ക്കുപോലും
വലിയ തുക ഈടാക്കുന്നതായ
പരാതി പരിശോധിക്കുവാന്‍
തയ്യാറാകുമോ;
(സി)
ഫൈന്‍
ഇനത്തില്‍ ലഭിച്ച തുക
ഏതെല്ലാം
ആവശ്യങ്ങള്‍ക്കായി
വിനിയോഗിച്ചു എന്നും
എത്ര തുക വീതമെന്നും
അറിയിക്കാമോ?
എക്സ്റേ
സ്കാനറുകള്‍ ഘടിപ്പിച്ച
വാഹനങ്ങള്‍
1716.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
കെ.സി.ജോസഫ്
,,
അന്‍വര്‍ സാദത്ത്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍ എക്സ്റേ
സ്കാനറുകള്‍
ഘടിപ്പിച്ചിട്ടുള്ള
രണ്ട് വാഹനങ്ങള്‍
വാങ്ങിയതില്‍
ക്രമക്കേടുണ്ടെന്ന്
സി&എ.ജി.
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
മുന്‍
സര്‍ക്കാര്‍ നടത്തിയ
ടെൻഡര്‍ നടപടികളില്‍
മതിയായ യോഗ്യത
ഇല്ലാത്തതിനാല്‍ മാറ്റി
നിര്‍ത്തിയ കമ്പനിയില്‍
(എസില്‍ റാപിസ്കാൻ)
നിന്നും കെല്‍ട്രോൺ
എക്സ്റേ സ്കാനുകള്‍
വാങ്ങിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇക്കാര്യത്തിൽ
എന്തൊക്കെ നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിരിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കാമോ?
വെടിയുണ്ടയും
തോക്കും കാണാതായ സംഭവം
1717.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസില്‍
വെടിയുണ്ടയും തോക്കും
കാണാതായ സംഭവം
സംബന്ധിച്ച
ക്രൈംബ്രാഞ്ച് അന്വേഷണം
ഏത് ഘട്ടത്തിലാണ്
എന്നറിയിക്കാമോ;
(ബി)
ഇത്
സംബന്ധിച്ച്
തിരുവനന്തപുരം
സ്പെഷ്യല്‍ ആംഡ് പോലീസ്
ക്യാമ്പില്‍ നടത്തിയ
പരിശോധനയില്‍ വ്യാജ
വെടിയുണ്ടകളും
കാലിക്കേസുകളും
കണ്ടെത്തിയിട്ടുണ്ടോ;
(സി)
ഇത്
സംബന്ധിച്ച് കേരള
ഹൈക്കോടതി എന്തെങ്കിലും
റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത കേസില്‍ ഒരു
മന്ത്രിയുടെ ഗണ്‍മാനെ
പ്രതി
ചേര്‍ത്തിട്ടുണ്ടോ;
അദ്ദേഹത്തെ ഇതേവരെ
ചോദ്യം ചെയ്യാത്തത്
എന്തുകൊണ്ടാണ് എന്ന്
വെളിപ്പെടുത്താമോ;
(ഡി)
വെടിയുണ്ട
കാണാതായത് സംബന്ധിച്ച്
സി.ആന്റ് എ.ജി. ആഡിറ്റ്
ക്വറിയില്‍
പരാമര്‍ശിച്ചപ്പോള്‍
സംസ്ഥാന പോലീസ് മോധാവി
എച്ച്4/178579/പി.എച്ച്.ക്യു
ഫയലില്‍ ഉത്തരവ്
നല്‍കിയിട്ടും,
അന്വേഷണം മന്ദഗതിയില്‍
ആയത് ഏത്
സാഹചര്യത്തിലാണ്;
(ഇ)
രാജ്യത്തിന്റെ
സുരക്ഷയെ ബാധിക്കുന്ന
ഇത്തരം കേസുകളില്‍
സത്വര അന്വേഷണം
നടത്തുന്നതിനും
കുറ്റക്കാര്‍ക്കെതിരെ
നടപടി
സ്വീകരിക്കുന്നതിനും
നിര്‍ദ്ദേശം നല്‍കുമോ
എന്നറിയിക്കാമോ?
വെടിയുണ്ടകള്‍
കാണാതായത് സംബന്ധിച്ച്
1718.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എസ്.എ.പി.
ക്യാമ്പില്‍ പോലീസിന്റെ
വെടിയുണ്ട കാണാതായ
കേസ്സില്‍ ഇതുവരെ എത്ര
അറസ്റ്റ്
നടന്നിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ബറ്റാലിയനുകളില്‍
നിന്ന് എത്ര
വെടിയുണ്ടകള്‍
നഷ്ടമായെന്നാണ്
സി.എ.ജി.
റിപ്പോര്‍ട്ടില്‍
പറയുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പോലീസ്
വെടിയുണ്ടകളുടെ
കണക്കെടുത്തിട്ടുണ്ടോ
എന്നും പ്രസ്തുത
കണക്കെടുപ്പില്‍
കാണുന്ന നഷ്ടം
എത്രയാണെന്നും
വ്യക്തമാക്കാമോ;
(ഡി)
വെടിയുണ്ടകള്‍
കാണാതായത് സംബന്ധിച്ച്
ആഭ്യന്തര
പ്രിന്‍സിപ്പല്‍
സെക്രട്ടറി
സര്‍ക്കാരിന്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
റിപ്പോര്‍ട്ടില്‍
പറയുന്നതെന്താണെന്ന്
വ്യക്തമാക്കാമോ?
എസ്.എെ.എസ്.എഫ്.ലേത്
ഉൾപ്പെടെയുള്ള ഒഴിവുകളിലെ
നിയമനം
1719.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എത്ര
തസ്തികകളാണ് സ്റ്റേറ്റ്
ഇന്‍ഡസ്ട്രിയല്‍
സെക്യൂരിറ്റി ഫോഴ്സ്
(എസ്.എെ.എസ്.എഫ്.) നു്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
നിയമനങ്ങള്‍ നിലവിലുള്ള
പോലീസ് ലിസ്റ്റില്‍
നിന്നാണോ നികത്താന്‍
ആലോചിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
2021
ഡിസംബര്‍ 31 വരെ ഏഴ്
ബറ്റാലിയനുകളിലുള്ള
പ്രതീക്ഷിത ഒഴിവുകള്‍
നിലവിലുള്ള പോലീസ്
റാങ്ക് ലിസ്റ്റില്‍
നിന്നും നികത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഓരോ
ബറ്റാലിയനിലേക്കും എത്ര
ഒഴിവുകളാണ് ഈ
തീയതിയ്ക്കകം
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇന്റഗ്രേറ്റഡ്
പര്‍പ്പസ് ട്രെയിനിംഗ്
വേക്കന്‍സി ഏഴ്
ബറ്റാലിയനുകളിലും
നിലവിലുള്ള പോലീസ്
റാങ്ക് ലിസ്റ്റില്‍
ഉള്ളവര്‍ക്ക് എത്ര വീതം
നല്‍കാനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഏഴ്
ബറ്റാലിയനുകളിലും
നിലവില്‍ എത്ര
ഒഴിവുകള്‍ വീതം
പി.എസ്.സി യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്; ഇനി
എത്ര ഒഴിവുകള്‍ വീതം
റിപ്പോര്‍ട്ട്
ചെയ്യാനുണ്ടെന്ന്
വ്യക്തമാക്കാമോ?
ചീഫ്
കെമിക്കല്‍ എക്സാമിനേഴ്സ്
ലാബിലെ തെറ്റായ പരിശോധനാ
റിപ്പോര്‍ട്ട്
1720.
ശ്രീ.കെ.എം.ഷാജി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
കെ.എന്‍.എ ഖാദര്‍
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ചീഫ് കെമിക്കല്‍
എക്സാമിനേഴ്സ്
ലബോറട്ടറിയില്‍ നിന്നും
വ്യാജമദ്യ കേസ്സുകളിലെ
സാമ്പിള്‍ പരിശോധിച്ച്
തെറ്റായ പരിശോധനാ
റിപ്പോര്‍ട്ട്
നല്‍കിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇപ്രകാരം കോടതികളെ
കബളിപ്പിച്ച
ഉദ്യേഗസ്ഥര്‍ക്കെതിരെ
അന്വേഷണം
നടത്തിയിട്ടുണ്ടോ;
(സി)
ഇത്തരം
സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
സ്വീകരിച്ച് വരുന്ന
നടപടികള്‍
വിശദമാക്കുമോ?
സിംസ്
പദ്ധതി
T 1721.
ശ്രീ.അനൂപ്
ജേക്കബ്
ശ്രീമതിഷാനിമോള്
ഉസ്മാന്
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പോലീസും കെൽട്രോണും
സംയുക്തമായി നടത്തുന്ന
'സിംസ്' (സി.ഐ.എം.എസ്)
പദ്ധതിയുടെ കരാര്‍
ലഭ്യമായ ഗാലക്സോൺ എന്ന
സ്വകാര്യ കമ്പനിക്ക്
വിദേശ രാജ്യങ്ങളിൽ
ഉണ്ടെന്നു പറയുന്ന
പ്രവൃത്തിപരിചയം
വ്യാജമാണോ എന്നത്
പരിശോധനാ
വിധേയമാക്കിയിട്ടുണ്ടോ;
(ബി)
സിംസ്
പദ്ധതിയിൽ അംഗമാകുന്ന
കമ്പനികളോ വ്യക്തികളോ
കെൽട്രോണിൽ നിന്നും
ഉപകരണങ്ങള്‍ വാങ്ങണം
എന്ന്
നിഷ്കര്‍ഷിക്കുന്നുണ്ടോ;
(സി)
പ്രസ്തുത
ഉപകരണങ്ങള്‍ കെൽട്രോൺ
ഏത് കമ്പനിയിൽ നിന്നാണ്
ലഭ്യമാക്കുന്നത്;
വിശദാംശങ്ങള്‍ നൽകാമോ;
(ഡി)
പ്രസ്തുത
പദ്ധതിയിൽ
അംഗമാകുന്നവരിൽ നിന്നും
യൂസര്‍ ഫീ
ഈടാക്കുന്നുണ്ടോ;
വിശദാംശങ്ങള്‍ നൽകാമോ?
സിംസ്
പദ്ധതി
1722.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
ടി.ജെ. വിനോദ്
,,
അനില്‍ അക്കര
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പോലീസില്‍ സിംസ് പദ്ധതി
ബൂട്ട് മാതൃകയില്‍
നടപ്പിലാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച ടെന്‍ഡര്‍
വ്യവസ്ഥയില്‍
ടെന്‍ഡറില്‍
പങ്കെടുക്കുന്നവര്‍ക്ക്
മൂന്ന് വര്‍ഷത്തെ
പ്രവര്‍ത്തന പരിചയവും
ഇന്ത്യയിലോ വിദേശത്തോ
ഇത്
നടപ്പിലാക്കിയതിന്റെ
പരിചയവും
നിഷ്കര്‍ഷിച്ചിരുന്നോ;
(സി)
സിംസ്
പദ്ധതി അനുവദിച്ച്
നല്കിയ ഗാലക്സോണ്‍
ഇന്റര്‍ നാഷണല്‍
കമ്പനിക്ക് മേല്പറഞ്ഞ
യോഗ്യതയുണ്ടോ;
(ഡി)
2017
ജൂലൈ 10 ന് മാത്രം
രജിസ്റ്റര്‍ ചെയ്ത
പ്രസ്തുത കമ്പനിക്ക്
ഇക്കാര്യത്തില്‍
എന്തെങ്കിലും ഇളവ്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണമെന്താണ്;
(ഇ)
ഗാലക്സോണ്‍
കമ്പിനിയുടെ രണ്ട്
ഡയറക്ടർമാരെ
കരിമ്പട്ടികയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്നറിയിക്കാമോ?
ഹെെവേ
പോലീസ് സംവിധാനം
1723.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാതകള്‍
കുരുതിക്കളമാകുമ്പോള്‍
അവിടെ ഗതാഗത
സുരക്ഷിതത്വം
ഒരുക്കേണ്ട ഹെെവേ
പോലീസിന്റെ പരിശോധന
വെറും വഴിപാടായി
മാറുന്നുവെന്ന ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
നിലവില്‍
എത്ര ഹെെവേ പോലീസ്
യൂണിറ്റുകളാണ്
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
വണ്ടി
ഇടവഴിയില്‍ ഒതുക്കി
പോലീസ് ഉദ്യോസ്ഥര്‍
ഉറങ്ങുന്നതായും
യാത്രക്കാരെ
ഭീഷണിപ്പെടുത്തി പണം
വാങ്ങുന്നതായും
വിജിലന്‍സിന്റെ
പരിശോധനയില്‍
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്തെ
ഹെെവേകളില്‍ പരിശോധന
കര്‍ശനമാക്കി
നിയമലംഘകരെ
കണ്ടെത്തുന്നതിനും
ഹെെവേ പോലീസ് സംവിധാനം
കാര്യക്ഷമമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
പോലീസ്
വകുപ്പ് വാങ്ങിയ വാഹനങ്ങൾ
1724.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
പി.ടി. തോമസ്
,,
എം. വിന്‍സെന്റ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മോഡണൈസേഷൻ
ഓഫ് പോലീസ് ഫോഴ്സ്
പദ്ധതി മാർഗ്ഗ നിർദ്ദേശ
പ്രകാരം പോലീസ്
സ്റ്റേഷനുകളിലും ഔട്ട്
പോസ്റ്റുകളിലും
വിന്യസിക്കുന്നതിനായി
ജീപ്പുകൾ, മോട്ടോർ
ബൈക്കുകൾ, മീഡിയം/ഹെവി
വാഹനങ്ങള്‍ എന്നിവ
മാത്രം വാങ്ങുന്നതിന്
അനുവദിക്കുമ്പോള്‍
അതിന് വിരുദ്ധമായി
വാഹനങ്ങള്‍
വാങ്ങിയതിന്റെ സാഹചര്യം
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതിയിൻ കീഴില്‍
ടെയോട്ടോ ക്രിസ്റ്റ,
ഇന്നോവ, മാരുതി ഡിസയർ,
മാരുതി എർട്ടിഗ,
സ്വിഫ്റ്റ് ഡിസയർ
മുതലായ വാഹനങ്ങളും
ആഡംബര വാഹനങ്ങളും
വാങ്ങിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
വാഹനങ്ങള്‍ വാങ്ങി
എന്നും അതിന് ആകെ എന്ത്
ചെലവ് വന്നു എന്നും
അറിയിക്കാമോ;
(സി)
ഈ
പദ്ധതി പ്രകാരം വാങ്ങിയ
വാഹനങ്ങളില്‍
ഏതെങ്കിലും ഒന്ന് ചീഫ്
സെക്രട്ടറിയുടെ
ഉപയോഗത്തിനായി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വാഹനം
ഏതെന്നും അതിന്റെ
വിലയെത്രയെന്നും
വ്യക്തമാക്കുമോ?
പോലീസ്
വകുപ്പില്‍ വാഹനങ്ങള്‍
വാങ്ങിയ നടപടി
1725.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
വകുപ്പില്‍ വെടിയുണ്ട
പ്രതിരോധ വാഹനങ്ങള്‍
വാങ്ങുന്നതിന് ഈ
സര്‍ക്കാര്‍ ഭരണാനുമതി
നല്‍കിയിരുന്നോ;
എങ്കില്‍ ഏതൊക്കെ
വ്യവസ്ഥകള്‍ക്ക്
വിധേയമായിട്ടാണ്
ഭരണാനുമതി
നല്‍കിയതെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
ഭരണാനുമതിയിലെ
വ്യവസ്ഥകള്‍ക്ക്
വിരുദ്ധമായി
ഹിന്ദുസ്ഥാന്‍ മോട്ടോർ
ഫിനാൻസ് കോർപ്പറേഷനില്‍
നിന്നും മിറ്റ് സുബുഷി
പജേറോ വാഹനം
വാങ്ങിയിരുന്നോ;
(സി)
ഈ
വാഹനം വാങ്ങുന്നതിന്
മുൻകൂർ വില
നല്‍കിയിരുന്നോ;
എങ്കില്‍ എന്ത് തുക;
അതിന് സർക്കാരിന്റെ
അനുമതി തേടിയിരുന്നോ;
(ഡി)
പ്രസ്തുത
വാഹനങ്ങള്‍
വാങ്ങുന്നതിന് സംസ്ഥാന
പോലീസ് ചീഫ്
തീരുമാനമെടുത്തത്
മോഡണൈസേഷൻ ഓഫ് പോലീസ്
ഫോഴ്സിന്റെ
മാർഗ്ഗനിർദ്ദേശങ്ങള്‍ക്ക്
അനുസൃതമായിട്ടാണോ;
അല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ഇ)
സ്റ്റോർ
പർച്ചേയ്സ് മാനുവലിലെ
നിബന്ധനകള്‍ക്ക്
വിരുദ്ധമായി പ്രസ്തുത
വാഹനം
വാങ്ങിക്കുന്നതിന്
തീരുമാനിച്ചതിന്റെ
കാരണം പോലീസ് ചീഫ്
ഫയലില്‍
രേഖപ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ?
പോലീസ്
പരിശീലനത്തിൽ പരിഷ്കാരങ്ങള്‍
1726.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പോലീസ് പരിശീലനത്തിൽ
പരിഷ്കാരങ്ങള്‍
വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
എഫ്.ഐ.ആര്
തയ്യാറാക്കുന്നതില്‍
പോലീസുകാര്‍ക്ക് വേണ്ട
പരിശീലനം നല്കുവാന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി)
സിവില്‍
പോലീസ് ഓഫീസര്‍
റിക്രൂട്ട്മെന്റിന്റെ
ഫിസിക്കല്‍ ടെസ്റ്റില്‍
കാലോചിതമായ മാറ്റങ്ങള്‍
പി.എസ്.സി യുമായി
ചര്‍ച്ച ചെയ്ത്
നടപ്പിലാക്കാന്‍
തയ്യാറാകുമോ;
(ഡി)
പോലീസ്
സേനയിലെ സ്ത്രീ
പ്രാതിനിധ്യം
ഉയര്‍ത്തുന്നതിനും
പോലീസുകാരുടെ പരിശീലനം
പോലീസ് അക്കാദമിയില്‍
മാത്രം നടത്തുന്നതിനും
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
മെറ്റൽ
ഡിറ്റക്ടറുകള്‍ വാങ്ങിയ നടപടി
1727.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയിൽ
സുരക്ഷ
ഒരുക്കുന്നതിന്റെ
ഭാഗമായി പോലീസ്
ഡിപ്പാര്‍ട്ട്മെന്റ്
മെറ്റൽ ഡിറ്റക്ടറുകള്‍
വാങ്ങിയതിൽ അഴിമതി
നടന്നതായ മാധ്യമ
വാര്‍ത്തകളുടെ
നിജസ്ഥിതി
പുറത്തുകൊണ്ടുവരുവാൻ
പോലീസ്
ഡിപ്പാര്‍ട്ട്മെന്റിന്
പുറത്തുള്ള
ഏജൻസിയെക്കൊണ്ട്
അന്വേഷിപ്പിക്കുവാൻ
സര്‍ക്കാര്‍
തയ്യാറാകുമോ;
(ബി)
വിവിധ
സുരക്ഷാ ഉപകരണങ്ങള്‍
വാങ്ങിയതുമായി
ബന്ധപ്പെട്ട്
ടെക്നിക്കൽ
കമ്മിറ്റിയുടെ
അഭിപ്രായങ്ങള്‍
അവഗണിച്ചുകൊണ്ട്
കെൽട്രോണിനെ
ഇടനിലക്കാരാക്കുവാൻ
കാരണമെന്തെന്ന്
അറിയിക്കുമോ;
(സി)
സുരക്ഷാ
ഉപകരണങ്ങളുടെ
വാങ്ങലുമായി
ബന്ധപ്പെട്ട് ഏതെല്ലാം
സ്ഥാപനങ്ങള്‍ ക്വട്ടേഷൻ
നൽകിയിരുന്നു എന്നും
ഓരോരുത്തരും ക്വാട്ട്
ചെയ്ത തുക എത്ര എന്നും
വിശദമാക്കുമോ?
പോലീസ്
ക്യാന്റിനുകളില്‍
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക് സാധനങ്ങള്‍
വാങ്ങുന്നതിന് അനുമതി
1728.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്തെ
പോലീസ്
ക്യാന്റിനുകളില്‍
പോലീസിതര സര്‍ക്കാര്‍
ജീവനക്കാര്‍ക്ക് കൂടി
സാധനങ്ങള്‍
വാങ്ങുന്നതിന് അനുമതി
നല്കുവാന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദവിവരം നല്‍കുമോ?
പോലീസില്‍
സന്ദേശം കൈമാറുന്നതിനുള്ള
സംവിധാനം
1729.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസില്‍
അതിവേഗം സന്ദേശം
കൈമാറുന്നതിനുള്ള
കമ്മ്യൂണിക്കേഷന്‍
ബാക്ക് ബോണ്‍ സിസ്റ്റം
നിലവിലുണ്ടോ;
(ബി)
സംസ്ഥാനത്ത്
നിലവില്‍ എത്ര സി.ഒ.ബി.
യൂണിറ്റുകളാണ്
പ്രവര്‍ത്തിക്കുന്നത്;
പ്രസ്തുത
യൂണിറ്റുകള്‍ക്കായി
കഴിഞ്ഞ ഒരു
വര്‍ഷത്തിനുള്ളില്‍
കമ്പ്യൂട്ടറും അനുബന്ധ
ഉപകരണങ്ങളും വാങ്ങി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എത്ര ലക്ഷം
രൂപയുടേതെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
സി.ഒ.ബി.
നിര്‍ത്തലാക്കി
പോലീസിന്റെ
കമ്പ്യൂട്ടര്‍ അധിഷ്ഠിത
ഐ എ പി എസ് ലൂടെ
സന്ദേശങ്ങള്‍
നല്കുവാന് തീരുമാനം
ആയിട്ടുണ്ടോ; എങ്കില്‍
അതിന്റെ
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ?
റോബോട്ടിക്
മൊബൈല്‍ എക്സ്പ്ലോസീവ്
കട്ടര്‍ വെഹിക്കിള്‍
1730.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ഫോടക
വസ്തുക്കള്‍ കൈകാര്യം
ചെയ്യുന്നതിനും
നിര്‍വ്വീര്യമാക്കുന്നതിനും
റോബോട്ടിക് മൊബൈല്‍
എക്സ്പ്ലോസീവ് കട്ടര്‍
വെഹിക്കിള്‍ എന്ന
ഉപകരണം പോലീസ്
വാങ്ങിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
എങ്കില്‍
ഏത് സ്ഥാപനത്തില്‍
നിന്നുമാണ്
വാങ്ങിയതെന്നും എന്ത്
വിലയ്ക്കാണ്
വാങ്ങിയതെന്നും
വ്യക്തമാക്കാമോ;
(സി)
ടെണ്ടര്‍
നടപടികളിലൂടെയാണോ ഇത്
വാങ്ങിയത്;
അല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ?
ഗാലക്സോണ്‍
കമ്പനിയുടെ യോഗ്യത
T 1731.
ശ്രീ.അനില്‍
അക്കര
,,
ടി.ജെ. വിനോദ്
ശ്രീമതിഷാനിമോള്
ഉസ്മാന്
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പോലീസും കെല്‍ട്രോണും
സംയുക്തമായി നടത്തുന്ന
'സിംസ്' പദ്ധതിയുടെ
ടെന്‍ഡര്‍ ലഭിച്ച
ഗാലക്സോണ്‍ കമ്പനിയുടെ
ഒരു ഡയറക്ടറെ
31/10/2021 വരെയും
മറ്റൊരു ഡയറക്ടറെ
31/10/2022 വരെയും
കേന്ദ്ര കമ്പനികാര്യ
മന്ത്രാലയം
അയോഗ്യരാക്കിയിട്ടുള്ള
സാഹചര്യത്തില്‍ കമ്പനി
നിയമം 2013 പ്രകാരം ഈ
കമ്പനിക്ക്
നിയമസാധുതയുണ്ടോയെന്ന്
വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ജൂലൈ
2017-ല്‍ രൂപീകരിച്ച
ഗാലക്സോണ്‍ എന്ന
സ്വകാര്യ കമ്പനിക്ക് ഈ
മേഖലയില്‍ മൂന്ന്
വര്‍ഷം പ്രവൃത്തി
പരിചയമുണ്ട് എന്ന്
കെല്‍ട്രോണ്‍ ഉറപ്പ്
വരുത്തിയതെങ്ങിനെയെന്ന്
വിശദമാക്കാമോ?
സ്റ്റോര്‍
പര്‍ച്ചേസ് മാനുവല്‍
പാലിക്കാതെ ഉപകരണങ്ങള്‍
വാങ്ങിയ നടപടി
1732.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്റ്റോര്‍
പര്‍ച്ചേസ് മാനുവല്‍
പാലിക്കാതെ
വിലപിടിപ്പുളള
ഉപകരണങ്ങള്‍
വാങ്ങിയശേഷം
സര്‍ക്കാരില്‍
സമ്മര്‍ദം ചെലുത്തി
നടപടികള്‍
ക്രമപ്പെടുത്തി
വാങ്ങുന്ന പോലീസിലെ
ഉന്നതരുടെ നീക്കം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
സ്പെക്ട്രം
അനലെെസര്‍ വാങ്ങാന്‍
സര്‍ക്കാര്‍
നിര്‍ദ്ദേശിച്ച
കമ്പനിയെ മാറ്റി പകരം
സ്വന്തം നിലയില്‍
ബംഗലുരുവിലെ ഒരു
സ്വകാര്യ കമ്പനിയുമായി
ഡി.ജി.പി. കരാര്‍
ഉറപ്പിച്ച സാഹചര്യം
പരിശോധിക്കുകയുണ്ടായോ;
(സി)
സ്റ്റോര്‍
പര്‍ച്ചേസ് മാനുവല്‍
പാലിക്കാതെ നടത്തിയ ഇൗ
ഇടപാടില്‍ ചട്ടലംഘനം
ബോധ്യപ്പെട്ടെങ്കിലും
സമ്മര്‍ദത്തിന് വഴങ്ങി
പ്രസ്തുത നടപടി സർക്കാർ
ക്രമവല്ക്കരിക്കുകയും
മേലില്‍
ഇതാവര്‍ത്തിക്കരുതെന്ന്
താക്കീത് നല്‍കുകയും
ഉണ്ടായോ;
(ഡി)
എന്നാൽ
2018-ല്‍ നടന്ന ഒരു
കോടിയിലേറെ വിലയുളള
ബുളളറ്റ് പ്രൂഫ് വാഹനം
വാങ്ങുന്ന ഇടപാടിലും
ഇതേ ചട്ടലംഘനം
ആവര്‍ത്തിക്കുകയും
പിന്നീട് അത്
ക്രമവല്ക്കരിക്കുകയുമുണ്ടായോ;
(ഇ)
സ്റ്റോര്‍
പര്‍ച്ചേസ് മാനുവലും
കേന്ദ്ര വിജിലന്‍സ്
കമ്മീഷന്റെ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും
അവഗണിച്ചുകൊണ്ടുളള
ഇത്തരം
ചട്ടലംഘനങ്ങള്‍ക്ക്
സര്‍ക്കാര്‍
പിന്തുണയുണ്ടെന്നുള്ള
ആക്ഷേപത്തിൽ നിലപാട്
വ്യക്തമാക്കുമോ;
(എഫ്)
ഇക്കാര്യം
സര്‍ക്കാരിനു പുറത്തുളള
ഒരു ഉന്നത ഏജന്‍സിയെ
കൊണ്ട്
പരിശോധിക്കുന്ന കാര്യം
പരിഗണിക്കുമോ;
ഇല്ലെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
പോലീസിന്റെ
ആവശ്യത്തിലേക്കായി
ഹെലികോപ്ടര്‍
1733.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പോലീസിന്റെ
ആവശ്യത്തിലേക്കായി
ഹെലികോപ്ടര്‍ വാടകക്ക്
എടുത്തിട്ടുണ്ടോ;
എങ്കില്‍ ഏത്
കമ്പനിയില്‍
നിന്നാണെന്നും അതിന്റെ
കരാര്‍ വ്യവസ്ഥകള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഹെലികോപ്ടറിന്
പ്രതിമാസം വാടക
ഇനത്തില്‍ എത്ര തുക
നല്‍കണം എന്നും ഇതിനകം
എത്ര തുക പ്രസ്തുത
കമ്പനിക്ക് നല്കി
എന്നും അറിയിക്കാമോ;
(സി)
ഹെലികോപ്ടര്‍
ഇതിനകം ഏതൊക്കെ
ആവശ്യങ്ങള്‍ക്കാണ്
വിനിയോഗിച്ചതെന്ന്
വ്യക്തമാക്കാമോ?
കേരള
പോലീസ് മിനിസ്റ്റീരിയല്‍
വിഭാഗം ജീവനക്കാരുടെ
പ്രൊമോഷന്
1734.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പോലീസ്
മിനിസ്റ്റീരിയല്‍
വിഭാഗത്തിലെ താഴ്ന്ന
വിഭാഗം ജീവനക്കാര്‍ക്ക്
അര്‍ഹതപ്പെട്ട പത്ത്
ശതമാനം പ്രൊമോഷന്
ലഭ്യമാകുന്നതില്‍
കാലതാമസം നേരിട്ടതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയതിനുള്ള
കാരണങ്ങള്‍
വിശദമാക്കാമോ;
(ബി)
എന്ന്
മുതല്‍ ഇത്തരം
ജീവനക്കാര്‍ക്ക്
പ്രൊമോഷന്
നല്‍കാനാകും;
വിശദമാക്കാമോ?
കേരള
സിവില്‍ പോലീസ് കേഡർ
1735.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സിവില്‍ പോലീസ്
കേഡറില്‍ ക്ലോസ്ഡ്
എ.ആറിൽ നിന്നുള്ള
ആർ.ഐ.,എ.സി.,ഡി.സി.
തസ്തികകളിലെ ഒഴിവുകളും
പ്രൊമോഷന് തസ്തികയിലെ
ഒഴിവുകളും
നികത്തുന്നതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും തടസങ്ങളോ
കോടതി വ്യവഹാരമോ ഉണ്ടോ
എന്ന്
വെളിപ്പെടുത്താമോ;
(ബി)
ആർ.ഐ.,എ.സി.,ഡി.സി.
തസ്തികകള്‍ കേരള
സിവില്‍ പോലീസ്
കേഡറില്‍
ലയിപ്പിക്കുന്നതിന്
തീരുമാനമായിട്ടുണ്ടോ
എന്നറിയിക്കാമോ?
പോലീസ്
സേനയില്‍ പതിനഞ്ച് ശതമാനം
വനിതാ പ്രാതിനിധ്യം
1736.
ശ്രീമതിവീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സേനയില്‍ പതിനഞ്ച്
ശതമാനം വനിതാ
പ്രാതിനിധ്യം ഉറപ്പു
വരുത്തുന്നതിനായുള്ള
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
ഇതുവഴി
എല്ലാ വനിതാ പോലീസ്
സ്റ്റേഷനുകളിലും മതിയായ
വനിതാ പോലീസുകാരുടെ
പ്രാതിനിധ്യം
ഉറപ്പുവരുത്താന്‍
സാധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
തൃശൂര്‍,
പാലക്കാട് ജില്ലകളില്‍
സിവില്‍ പോലീസ് ഓഫീസര്‍
ഒഴിവുകള്‍
1737.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍,
പാലക്കാട് ജില്ലകളില്‍
സിവില്‍ പോലീസ് ഓഫീസര്‍
തസ്തികയില്‍ എത്ര ഒഴിവ്
നിലവിലുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍ പി.എസ്.സി
ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദീകരിക്കുമോ;
(സി)
തൃശൂര്‍,
പാലക്കാട് ജില്ലകളില്‍
01.01.2020 മുതല്‍
30.06.2020 വരെ
വിരമിക്കല്‍ മൂലം
സിവില്‍ പോലീസ് ഓഫീസര്‍
തസ്തികയില്‍ ഉണ്ടാകുന്ന
ഒഴിവുകളുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
കെമിക്കല്‍
എക്സാമിനേഴ്സ് ലബോറട്ടറിയിലെ
ടെക്നിക്കല്‍ അസിസ്റ്റന്റ്
നിയമനം
1738.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
കെമിക്കല്‍
എക്സാമിനേഴ്സ്
ലബോറട്ടറിയിലും
കൊച്ചി, കോഴിക്കോട്
റീജിയണല്‍ ലാബുകളിലും
താത്കാലിക
അടിസ്ഥാനത്തില്‍
ടെക്നിക്കല്‍
അസിസ്റ്റന്റുമാരെ
നിയമിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
പേര്; നിയമന
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ടെക്നിക്കല്‍
അസിസ്റ്റന്റുമാരെ
തെരഞ്ഞെടുത്തത് എന്ത്
അടിസ്ഥാനത്തിലാണ്;
യോഗ്യത, തെരഞ്ഞെടുപ്പ്
രീതി എന്നിവ
വിശദമാക്കാമോ;
(സി)
തെരഞ്ഞെടുപ്പിനുള്ള
അറിയിപ്പുകള് ഏതൊക്കെ
പത്രമാധ്യമങ്ങളില്‍
നല്‍കിയിരുന്നു എന്ന്
വിശദമാക്കാമോ; കൂടാതെ
മറ്റേതെങ്കിലും
രീതിയില്‍ അറിയിപ്പ്
നല്‍കിയിരുന്നോ;
(ഡി)
കെമിക്കല്‍
എക്സാമിനേഴ്സ് ലാബിലും
റീജിയണല്‍ ലാബിലും ഏതു
തരം പരിശോധനകളാണ്
നടക്കുന്നതെന്ന്
അറിയിക്കുമോ; ടി
ലാബുകളില്‍ പരിശോധനാ
ഫലം ലഭ്യമാക്കാനുള്ള
എത്ര കേസുകള്‍ നിലവില്‍
ഉണ്ട്; ഇവയുടെ എണ്ണം
ഇനം തിരിച്ച്
ലഭ്യമാക്കുമോ;
(ഇ)
പ്രസ്തുത
ലാബുകളില്‍ നടത്തിയ
താത്കാലിക നിയമനത്തില്‍
സംവരണതത്വം
പാലിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കെ.എ.പി.
4-ാം ബറ്റാലിയനില്‍ സിവില്‍
പോലീസ് ഓഫീസര്‍ ഒഴിവുകള്‍
1739.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എ.പി.
4-ാം ബറ്റാലിയനില്‍
സിവില്‍ പോലീസ്
ഓഫീസര്‍ തസ്തികയില്‍
നിലവില്‍ 2020 ജനുവരി
31 വരെ എത്ര ഒഴിവുകളാണ്
റിപ്പോര്‍ട്ട്
ചെയ്തിട്ടുളളതെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
തസ്തികയില്‍ നിലവിലുളള
റാങ്ക് ലിസ്റ്റില്‍
നിന്ന് എത്ര പേരെയാണ്
നിയമിച്ചിട്ടുളളത്;
(സി)
പ്രസ്തുത
റാങ്ക് ലിസ്റ്റിന്റെ
കാലാവധി എപ്പോഴാണ്
അവസാനിക്കുന്നതെന്ന്
വ്യക്തമാക്കാമോ ?
കെ.എ.പി.
ബറ്റാലിയന്-5 ലെ സിവില്‍
പോലീസ് ഓഫീസറുടെ ഒഴിവുകള്‍
1740.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ആംഡ് പോലീസ്
ബറ്റാലിയന്-5 ല്‍
സിവില്‍ പോലീസ്
ഓഫീസറുടെ എത്ര
ഒഴിവുകളാണ്
നിലവിലുള്ളത്; ഇതില്‍
എത്ര ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്; ഇനി
എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാനുണ്ട്; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
റാങ്ക്
ലിസ്റ്റ് നിലവില്‍
വന്നിട്ടും യഥാസമയം
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാത്തതിന്
കാരണമെന്താണ്;
ഒഴിവുകള്‍ യഥാസമയം
റിപ്പോര്‍ട്ട്
ചെയ്യാത്തതിന്
ബന്ധപ്പെട്ട
ഉദ്യോഗസ്ഥരില്‍നിന്നും
ഏതെങ്കിലും തരത്തിലുള്ള
വിശദീകരണം
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
അറിയിക്കുമോ;
(സി)
ഒഴിവുകള്‍
യഥാസമയം റിപ്പാേര്‍ട്ട്
ചെയ്യാത്തതുമൂലം
ഉദ്യോഗാര്‍ത്ഥികള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ട്
പരിഹരിക്കുന്നതിന്
കര്‍ശന നടപടി
സ്വീകരിക്കുമോ;
(ഡി)
ഈ
ബറ്റാലിയനില്‍ സിവില്‍
പോലീസ് ഓഫീസര്‍
തസ്തികയില്‍ 31.12.2020
വരെ പ്രതീക്ഷിക്കുന്ന
ഒഴിവുകള്‍ എത്രയാണ്;
ഒഴിവുകള്‍ ഉണ്ടാകുന്ന
തീയതി തിരിച്ചുള്ള
വിശദാംശം
ലഭ്യമാക്കുമോ?
എയ്ഡഡ്
സ്കൂളുകളില്‍ എസ്.പി.സി.
1741.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര എയ്ഡഡ്
സ്കൂളുകളില്‍
എസ്.പി.സി.
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
അറിയിക്കുമോ;
(ബി)
എസ്.പി.സി.യുടെ
പ്രവര്‍ത്തനങ്ങള്‍ക്കായി
എയ്ഡഡ് സ്കൂളുകള്‍ക്ക്
എന്തെങ്കിലും
സാമ്പത്തിക സഹായങ്ങള്‍
നല്കുന്നുണ്ടോ;
ഇല്ലെങ്കില്‍
എസ്.പി.സി.
പ്രവര്‍ത്തിക്കുന്ന
എയ്ഡഡ് സ്കൂളുകള്‍ക്ക്
സാമ്പത്തിക സഹായം
നല്കുന്ന എന്തെങ്കിലും
തീരുമാനങ്ങള്‍
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ?
രാഷ്ട്രീയ
കാെലപാതകങ്ങള്‍
1742.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത് എത്ര
രാഷ്ട്രീയകൊലപാതകങ്ങള്‍
നടന്നിട്ടുണ്ട്; ജില്ല
തിരിച്ചുളള കണക്കുകള്‍
വ്യക്തമാക്കുമോ;
(ബി)
നാളിതുവരെ
പ്രതികളായി എത്രപേരെ
അറസ്റ്റ്
ചെയ്തിട്ടുണ്ട്; ഓരോ
രാഷ്ട്രീയ കക്ഷികളിലും
ഉള്‍പ്പെട്ടവര്‍
എത്രവീതമെന്ന്
അറിയിക്കുമോ;
(സി)
രാഷ്ട്രീയ
കാെലപാതകങ്ങള്‍
നിയന്ത്രിക്കുന്നതിനായി
സര്‍ക്കാര്‍ തലത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
സംസ്ഥാനത്ത്
നിന്നും കാണാതായ സ്ത്രീകളും
കുട്ടികളും
1743.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
മുതല്‍ 2018 വരെയുള്ള
കാലയളവിൽ ഓരോ വർഷവും
സംസ്ഥാനത്ത് നിന്നും
കാണാതായ സ്ത്രീകളുടെയും
കുട്ടികളുടെയും എണ്ണം
എത്രയാണെന്ന്
അറിയിക്കുമോ;
(ബി)
ഇക്കാര്യത്തിൽ
പ്രസ്തുത കാലയളവിൽ
ദേശീയതലത്തില്‍
സംസ്ഥാനത്തിന്റെ സ്ഥാനം
എത്രയാണെന്ന്
അറിയിക്കുമോ?
പട്ടിക
വിഭാഗത്തില്‍പ്പെട്ടവരുടെ
കൊലപാതകം
1744.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
മേയ് 25 ന് ശേഷം
സംസ്ഥാനത്ത് പട്ടികജാതി
പട്ടികവിഭാഗത്തില്‍പ്പെട്ട
എത്ര പേര്
കൊല്ലപ്പെട്ടു; അതില്‍
സ്ത്രീകളെത്ര
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
കൊലപാതക കേസ്സുകളിലെ
എത്ര പ്രതികളെ ഇനിയും
അറസ്റ്റ്
ചെയ്യുവാനുണ്ട് എന്ന്
വെളിപ്പെടുത്തുമോ?
പോലീസുദ്യോഗസ്ഥരുടെ
ബൈക്കുകളില്‍ നിന്നും മോഷണം
1745.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
യൂണിവേഴ്സിറ്റി
കോളേജിന് മുന്നില്‍
ഡ്യൂട്ടിയിലുണ്ടായിരുന്ന
പോലീസുദ്യോഗസ്ഥരുടെ
ബൈക്കുകളില്‍ നിന്നും
പെട്രോളും ഹെല്‍മറ്റും
മോഷണം
പോയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച
അന്വേഷണം ഏത്
ഘട്ടത്തിലാണ് എന്നും
കുറ്റവാളികള്‍
ആരാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ
എന്നും അറിയിക്കാമോ?
ലഹരി
മരുന്ന് വ്യാപനം
1746.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പലതരം
ലഹരി മരുന്ന് വ്യാപനം
നടത്തുന്ന ക്രിമിനല്‍
പശ്ചാത്തലമുളളവര്‍
സംസ്ഥാനത്ത് ചില
സ്ഥലങ്ങളില്‍
സ്ക്കൂളുകളുടെ
സമീപങ്ങളില്‍
വിദ്യാര്‍ത്ഥികളെ
വഴിതെറ്റിക്കുന്ന
പ്രവണത ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
ഇത്തരത്തിലുളള
എത്ര കേസുകളാണ് ഈ
വര്‍ഷം
ചാര്ജുചെയ്തിട്ടുളളത്;
(സി)
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍ എത്ര
കേസുകള്‍
രേഖപ്പെടുത്തിയിട്ടുണ്ട്;
(ഡി)
ഇവ
തടയുന്നതിന്
സ്വീകരിച്ചിട്ടുളള
കര്‍ശനനടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
സ്വാമി
സന്ദീപാനന്ദഗിരിയുടെ
ആശ്രമത്തിലെ വാഹനങ്ങള്‍
തീവെച്ച കേസ്
1747.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വാമി
സന്ദീപാനന്ദഗിരിയുടെ
ആശ്രമത്തിലെ വാഹനങ്ങള്‍
തീവെച്ച് നശിപ്പിച്ച
കേസിലെ അന്വേഷണം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കേസില്‍ എത്ര
പ്രതികളുണ്ട്; അതില്‍
എത്ര പേരെ ഇതിനകം
അറസ്റ്റ് ചെയ്തു; അവര്‍
ഏതെങ്കിലും രാഷ്ട്രീയ
പാര്‍ട്ടിയിലോ
സംഘടനയിലോ
അംഗങ്ങളായിരുന്നോ;
വ്യക്തമാക്കുമോ?
തൊഴിലാളി
സംഘടനകള്‍ നടത്തുന്ന
മൗലികാവകാശ ലംഘനം
1748.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊഴിലെടുത്ത്
ജീവിക്കുവാനുള്ള അവകാശം
രാജ്യത്ത് ഓരോ പൗരനും
ഭരണഘടന ഉറപ്പ്
നല്കുമ്പോള് തങ്ങള്‍
നിശ്ചയിക്കുന്നതു പോലെ
മാത്രമേ ആളുകള്‍ പണി
ചെയ്യാവൂ എന്ന്
തൊഴിലാളി സംഘടനകള്‍
ഭീഷണിപ്പെടുത്തുന്ന
നടപടി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
കോഴിക്കോട്
എലത്തൂരിലെ ഓട്ടോ
ഡ്രൈവറായ രാജേഷ് എന്ന
യുവാവിന് തൊഴില്‍
എടുത്ത്
ജീവിക്കുവാനുള്ള
മൗലികാവകാശം
നിഷേധിക്കുകയും മറ്റ്
മാര്‍ഗങ്ങളില്ലാതെ
അയാള്‍ ആത്മഹത്യ
ചെയ്തതുമായ സംഭവം
സര്‍ക്കാര്‍ ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(സി)
ഇക്കാര്യത്തിലുള്ള
അന്വേഷണം ഏത്
ഘട്ടത്തിലാണ്;
ഏതെങ്കിലും തൊഴിലാളി
സംഘടനയുടെ ഭീഷണിയാണോ ഈ
യുവാവിനെ
ആത്മഹത്യയിലേക്ക്
നയിച്ചത്;
ഇക്കാര്യത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ?
അന്ധവിശ്വാസങ്ങളുടെ
പേരിലുള്ള ചികിത്സാ
പീഡനകേസുകള്‍
1749.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്ധവിശ്വാസങ്ങളുടെ
പേരില്‍ സംസ്ഥാനത്ത്
നടക്കുന്ന വിവിധതരം
ചികിത്സാ പീഡനങ്ങളും
മരണങ്ങളും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്
അവസാനിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
ഈ
വിഭാഗത്തില്‍പ്പെടുന്ന
എത്ര കേസുകള്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
ജില്ലാടിസ്ഥാനത്തിലുള്ള
കണക്കുകള്‍
ലഭ്യമാക്കാമോ?
കസ്റ്റഡി
മരണങ്ങള്
1750.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
കസ്റ്റഡിയില്‍
സൂക്ഷിയ്ക്കുന്ന എല്ലാ
വ്യക്തികളോടും വളരെ
മാന്യമായി മാത്രമേ
പെരുമാറുവാന്‍
പാടുള്ളുവെന്ന
നിര്‍ദ്ദേശവും അവബോധവും
പോലീസിന്
നല്കുന്നുണ്ടോ;
(ബി)
ഇപ്രകാരം
അവബോധം നല്‍കിയിട്ടും
കസ്റ്റഡി മരണങ്ങള്
ആവര്‍ത്തിക്കുന്നത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം ഇതിനകം എത്ര
പേര് പോലീസ്
കസ്റ്റഡിയിലും എക്സൈസ്
കസ്റ്റഡിയിലും
ജുഡീഷ്യല്‍
കസ്റ്റഡിയിലും
കൊല്ലപ്പെടുകയുണ്ടായി
എന്ന് അറിയിക്കാമോ;
(ഡി)
ജുഡീഷ്യല്‍
കസ്റ്റഡി മരണം
സംബന്ധിച്ച്
അന്വേഷിക്കുന്നതിനായി
നിലവില്‍ എത്ര
ജുഡീഷ്യല്‍ അന്വേഷണ
കമ്മീഷനുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
അവ ഏതൊക്കെ എന്നും ഓരോ
കമ്മീഷനും ഇതുവരെ എന്ത്
തുക ചെലവായി എന്നും
വെളിപ്പെടുത്തുമോ?
ഗുരുതരമായ
കുറ്റകൃത്യം ചെയ്യുന്ന
പോലീസുകാരെ
പിരിച്ചുവിടാനുള്ള നടപടി
1751.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കസ്റ്റഡി
മര്‍ദ്ദനം ഉള്‍പ്പെടെ
ഗുരുതരമായ കുറ്റകൃത്യം
ചെയ്യുന്ന പോലീസുകാരെ
പിരിച്ചുവിടാനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഏതെല്ലാം
ഗുരുതരമായ കേസ്സിലെ
പ്രതികളായ
പോലീസുകാര്ക്കെതിരായാണ്
പിരിച്ചുവിടല്‍
നടപടിയെടുക്കാന്‍
പോലീസ് മേധാവി
ആഭ്യന്തരവകുപ്പിന്
ശിപാർശ
നല്‍കിയിരിക്കുന്നത്
എന്നറിയിക്കാമോ;
(സി)
പ്രസ്തുത
ശിപാർശ ആഭ്യന്തര
വകുപ്പ്
അംഗീകരിച്ചിട്ടുണ്ടോ;
ഇതു സംബന്ധിച്ച്
ഉത്തരവ്
ഇറക്കിയിട്ടുണ്ടോ
എന്നറിയിക്കാമോ?
ക്രിമിനല്‍
കേസുകളില്‍ പ്രതികളായ
പോലീസ് ഉദ്യോഗസ്ഥര്‍
1752.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസ് സേനയില്‍
ക്രിമിനല്‍ കേസുകളില്‍
പ്രതിയായ എത്ര
പേരുണ്ട്; അവരുടെ
റാങ്ക് തിരിച്ചുള്ള
പട്ടിക നല്‍കുമോ;
(ബി)
24.04.2018-ലെ
ഡി6/56574/പി.എച്ച്.ക്യു
ഉത്തരവ് പ്രകാരം
രൂപീകരിച്ച കമ്മിറ്റി
ഇത്തരം കേസുകള്‍ റിവ്യു
ചെയ്തിട്ടുണ്ടോ;
പ്രസ്തുത കമ്മിറ്റിയുടെ
തീരുമാനം എന്താണ്;
(സി)
ക്രിമിനല്‍
കേസുകളില്‍ പ്രതികളായ
എത്ര ഉദ്യോഗസ്ഥര്‍
നിലവില്‍ സര്‍വ്വീസില്‍
തുടരുന്നുണ്ടെന്ന്
വ്യക്തമാക്കാമോ?
ഹൈവേ
പട്രോളിംഗ്
1753.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹൈവേ പോലീസിന്റെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കാമോ;
(ബി)
ഹൈവേ
പട്രോളിംഗിനായി
നിലവില്‍ എത്ര
യൂണിറ്റുകളാണ്
ഉള്ളതെന്ന്
വിശദമാക്കാമോ?
ഡിജിറ്റൽ
ഗതാഗത മേൽനോട്ട പദ്ധതി
1754.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പോലീസ് വിവിധ
സ്ഥലങ്ങളിൽ ക്യാമറകള്‍
സ്ഥാപിച്ചുകൊണ്ടുള്ള
ഡിജിറ്റൽ ഗതാഗത
മേൽനോട്ട പദ്ധതി
(ഇന്റ്റഗ്രേറ്റഡ്
ഡിജിറ്റല്‍ ട്രാഫിക്
എന്‍ഫോഴ്സ്മെന്റ്
സിസ്റ്റം)
നടപ്പിലാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
ഇതിനെക്കുറിച്ച്
വിശദീകരിക്കുമോ;
(ബി)
ഇതിനായി
കമ്പനികളിൽ നിന്ന്
ടെണ്ടര്‍
ക്ഷണിച്ചിട്ടുണ്ടോ; ഇത്
നടപ്പിലാക്കുന്നതിനായി
കമ്പനികളുമായി
സര്‍ക്കാര്‍
ഏര്‍പ്പെടുന്ന
കരാറിന്റെ വ്യവസ്ഥകള്‍
എന്തൊക്കെ; മുമ്പ്
നിശ്ചയിച്ചിരുന്നതിൽ
നിന്നും കരാര്‍
വ്യവസ്ഥകള്‍ ഏതെങ്കിലും
പുതുക്കി
നിശ്ചയിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
വാഹനാപകടങ്ങള്‍
കുറയ്ക്കുവാന്‍ നടപടി
1755.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാഹനാപകടങ്ങളുടെ
എണ്ണം ദിനംപ്രതി
വര്‍ദ്ധിക്കുമ്പോഴും
സര്‍ക്കാര്‍ അത്
കുറയ്ക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുന്നില്ല
എന്ന ആക്ഷേപത്തിന്റെ
നിജസ്ഥിതി
വ്യക്തമാക്കുമോ;
(ബി)
സീറ്റ്
ബെല്‍റ്റും ഹെല്‍മറ്റും
നിര്‍ബന്ധമാക്കിയിട്ടും
സംസ്ഥാനത്ത് ഉണ്ടാകുന്ന
വാഹനാപകടങ്ങള്‍
മൂലമുള്ള മരണസംഖ്യയില്‍
കുറവ്
ഉണ്ടായിട്ടില്ലായെന്നത്
വസ്തുതയല്ലേയെന്നറിയിയ്ക്കാമോ
;
(സി)
കര്‍ശന
നടപടികളിലൂടെ മാത്രമേ
ഗതാഗത ചട്ടലംഘനങ്ങളും
അതു വഴി അപകടങ്ങളും
കുറയ്ക്കുവാനാകൂ
എന്നിരിക്കെ
ഇക്കാര്യത്തില്‍ കര്‍ശന
നിലപാട്
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ;
(ഡി)
അവിനാശിയിലുണ്ടായ
വാഹനാപകടത്തില്‍ 19
മലയാളികളുടെ ജീവന്
നഷ്ടപ്പെട്ട
സാഹചര്യത്തില്‍
സംസ്ഥാനത്തെ
നിരത്തുകള്‍
സുരക്ഷിതമാക്കുന്നതിനും
നിയമലംഘകര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുന്നതിനും
നിര്‍ദ്ദേശം നല്‍കുമോ?
ഫേസ്
ബുക്കിലെ വ്യാജ ബിസിനസ്
അക്കൗണ്ട് വഴി തട്ടിപ്പ്
1756.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫേസ്
ബുക്കില്‍ വ്യാജ
ബിസിനസ് അക്കൗണ്ടുകള്‍
തുടങ്ങി
നിലവാരമില്ലാത്ത
തുണികള്‍ ഓണ്‍ലെെന്‍
വഴി അയച്ചുകൊടുത്ത്
തട്ടിപ്പ് നടത്തുന്ന
സംഘങ്ങളെ സംബന്ധിച്ച്
പോലീസിന് കഴിഞ്ഞ രണ്ട്
വര്‍ഷത്തിനിടയില്‍ എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ടെന്ന്
പറയാമോ; ഇൗ
പരാതികളില്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഫ്രഞ്ച്
സ്റ്റൈൽ, ഫാഷൻ ബസാർ
ഡീൽ, ഫാഷൻ ആൻഡ്
സ്റ്റൈൽ, ദേശി ഫാഷൻസ്,
ദി ലക്കിമെൻസ്, ഓഫർ ഓൺ
കോൾ, സ്റ്റൈലിഷ് ഫാഷൻ,
ഷർട്ട്സ് കളക്ഷൻ,
റിപ്ലൈ ട്രെൻഡ് തുടങ്ങി
നിരവധി പേരുകളില്‍
വ്യാജ ഫേസ് ബുക്ക്
വ്യാപാര അക്കൗണ്ടുകള്‍
തുടങ്ങി കേരളത്തിലെ
ജനങ്ങളെ സാമ്പത്തികമായി
തട്ടിപ്പ് നടത്തുന്ന
സംഘങ്ങള്‍ക്കെതിരെ കേരള
പോലീസിലെ സെെബര്‍
സെല്‍ എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(സി)
ഇത്തരം
വ്യാജ ബിസിനസ്
അക്കൗണ്ടുകള്‍ ഫേസ്
ബുക്കില്‍ നിന്ന്
നീക്കം ചെയ്യുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ഇത്തരം
തട്ടിപ്പ് നടത്തുന്ന
സംഘങ്ങള്‍ക്കെതിരെ
സെെബര്‍ നിയമപ്രകാരമുളള
നിയമ നടപടി
എന്തെങ്കിലും
സ്വീകരിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍
സ്വീകരിക്കുമോ എന്ന്
വെളിപ്പെടുത്താമോ?
സെെബര്‍
പോലീസ് സ്റ്റേഷനുകള്‍
1757.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആഭ്യന്തര വകുപ്പിന്റെ
ആധുനികവത്കരണത്തിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍ പുതുതായി
സെെബര്‍ പോലീസ്
സ്റ്റേഷനുകള്‍
ആരംഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ;
(സി)
പുതുതായി
എവിടെയെല്ലാമാണ്
സെെബര്‍ പോലീസ്
സ്റ്റേഷനുകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
സമൂഹമാദ്ധ്യമങ്ങള്‍
വഴിയുള്ള അസത്യ പ്രചരണം
1758.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമൂഹമാദ്ധ്യമങ്ങള്‍
വഴിയും മറ്റ് പലവിധ
മാര്‍ഗ്ഗങ്ങളിലൂടെയുമുള്ള
അസത്യ പ്രചരണങ്ങള്‍
കൂടി വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇത്തരം
ദുഷ്പ്രചരണക്കാരായവരെ
കണ്ടെത്തി കര്‍ശന
നടപടികള്‍
സ്വീകരിക്കുവാനും ഒപ്പം
ജാമ്യമില്ലാവകുപ്പുകള്‍
ഉള്‍പ്പെടെ ചുമത്തി
കേസെടുക്കാനുമുള്ള
നടപടികള്‍
സ്വീകരിയ്ക്കുമോ;
(സി)
പൊതുസമൂഹത്തിന്
മുമ്പില്‍ നടമാടുന്ന
പ്രസ്തുത ദുഷ്പ്രവണത
ഇല്ലാതാക്കാനായി മറ്റ്
എന്തെല്ലാം നടപടികള്‍ ഈ
സര്‍ക്കാര്‍
സ്വീകരിയ്ക്കുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇതുമായി
ബന്ധപ്പെട്ട് ഈ
സര്‍ക്കാര്‍ കാലയളവില്‍
നാളിതുവരെ എത്ര പേരെ
അറസ്റ്റ് ചെയ്തു; അവര്‍
ആരെല്ലാം;
അവര്‍ക്കെതിരെ
നിയമപരമായി എന്തൊക്കെ
നടപടികള്‍ സ്വീകരിച്ചു
വരുന്നു; വിശദാംശം
ലഭ്യമാക്കുമോ?
പുതിയ
പോലീസ് സ്റ്റേഷനുകള്‍
1759.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര പോലീസ്
സ്റ്റേഷനുകള്‍
ആരംഭിക്കുവാനാണ്
തീരുമാനം എടുത്തത്;
അതില്‍ ഇതിനകം
എത്രയെണ്ണം
പ്രവര്‍ത്തനം
ആരംഭിച്ചു; അവ
എവിടെയെല്ലാമാണ്;
വ്യക്തമാക്കാമോ?
പോലീസ്
സ്റ്റേഷന് വളപ്പില്‍
സൂക്ഷിച്ചിരിക്കുന്ന
വാഹനങ്ങള്‍
1760.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പല പോലീസ്
സ്റ്റേഷനുകളിലും
കേസുകളില്‍
പിടിക്കപ്പെടുന്ന
വാഹനങ്ങള്‍ സ്റ്റേഷന്
വളപ്പില്‍
സൂക്ഷിച്ചിരിക്കുന്നത്
സ്റ്റേഷനുകളുടെ
പ്രവര്‍ത്തനത്തെ
സാരമായി
ബാധിക്കുന്നവെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ഇത്തരം
വാഹനങ്ങള്‍ സ്റ്റേഷന്
സമീപത്തെ റോഡിന്റെ
ഇരുവശവും
സൂക്ഷിക്കുന്നത്
യാത്രക്കാര്‍ക്ക്
ബുദ്ധിമുണ്ടാക്കുകയും
അത് മൂലം അപകടങ്ങള്‍
വര്‍ദ്ധിക്കുകയും
ചെയ്യുന്ന
സാഹചര്യത്തില്‍ അവ
സമയബന്ധിതമായി നീക്കം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കാമോ?
ജനസൗഹൃദ
പോലീസ് സ്റ്റേഷനുകള്‍
1761.
ശ്രീ.റ്റി.വി.രാജേഷ്
ശ്രീമതിപി.
അയിഷാ പോറ്റി
ശ്രീ.പുരുഷന്
കടലുണ്ടി
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സ്റ്റേഷനുകള്‍
ജനസൗഹൃദപരമാക്കി അവയെ
ജനസേവന കേന്ദ്രങ്ങള്‍
എന്ന സ്ഥിതിയിലേക്ക്
മെച്ചപ്പെടുത്തുന്നതിന്
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പൊതുജനങ്ങള്‍,
റസിഡന്റ്സ്
അസോസിയേഷനുകള്‍,
ജനപ്രതിനിധികള്‍
എന്നിവരുടെ സഹകരണത്തോടെ
ജനമൈത്രി പോലീസ്
സംവിധാനം
ശാക്തീകരിച്ച്
ക്രമസമാധാനം
ഉറപ്പാക്കാന്‍
പരിപാടിയുണ്ടോ;
(സി)
കുറ്റകൃത്യങ്ങള്‍
തടയുന്നതിന് പോലീസില്‍
നടത്തിവരുന്ന
ആധുനികീകരണ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
സ്വന്തമായി
കെട്ടിടങ്ങള്‍ ഇല്ലാത്ത
പോലീസ് സ്റ്റേഷനുകള്‍
1762.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വന്തമായി
കെട്ടിടങ്ങള്‍ ഇല്ലാത്ത
എത്ര പോലീസ്
സ്റ്റേഷനുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പോലീസ്
ക്വാര്‍ട്ടേഴ്സുകള്‍
ഇല്ലാത്ത എത്ര
സ്റ്റേഷനുകള്‍
ഉണ്ടെന്ന് അറിയിക്കാമോ?
ചിതറ
പോലീസ് സ്റ്റേഷന്
1763.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചിതറ
പോലീസ് സ്റ്റേഷന്
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്
കാലതാമസം
നേരിടുന്നുവെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചിതറ
പോലീസ് സ്റ്റേഷന്
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
വിശദീകരിക്കാമോ;
(സി)
ചിതറ
പോലീസ് സ്റ്റേഷന്
എന്ന് പ്രവര്‍ത്തനം
ആരംഭിക്കുമെന്ന്
വ്യക്തമാക്കാമോ?
വാഗമൺ,മുല്ലപ്പെരിയാർ
പോലീസ് സ്റ്റേഷനുകളുടെ
നിർമ്മാണ പുരോഗതി
1764.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
പീരുമേട്
നിയോജകമണ്ഡലത്തിലെ
വാഗമൺ,മുല്ലപ്പെരിയാർ
പോലീസ് സ്റ്റേഷനുകളുടെ
നിർമ്മാണ പുരോഗതിയെ
സംബന്ധിച്ച വിശദാംശങ്ങൾ
ലഭ്യമാക്കാമോ?
പൊന്മുടി
പോലീസ് സ്റ്റേഷന് പുതിയ
കെട്ടിടം
1765.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
പൊന്മുടി പോലീസ്
സ്റ്റേഷന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്ന
പദ്ധതി നിലവില്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
കെട്ടിട
നിര്‍മ്മാണം
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാൻ
കഴിയുമെന്ന്
അറിയിക്കാമോ?
ബാലരാമപുരത്ത്
പുതിയ പോലീസ് സ്റ്റേഷന്
1766.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലരാമപുരത്ത്
പുതിയ പോലീസ്
സ്റ്റേഷന്
നിര്‍മ്മിക്കുന്നതിന്
സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;പഞ്ചായത്ത്
വക സ്ഥലം
കെെമാറിയിട്ടുണ്ടോ;
(ബി)
സ്റ്റേഷന്
നിര്‍മ്മാണം എന്ന്
ആരംഭിക്കുവാന്‍ കഴിയും
എന്ന് വ്യക്തമാക്കാമോ?
കരുനാഗപ്പള്ളി
പോലീസ് സ്റ്റേഷനിലെ
ജീവനക്കാര്‍
1767.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
പോലീസ് സ്റ്റേഷനിലെ
വിവിധ വിഭാഗം
ജീവനക്കാരുടെ പട്ടിക
ലഭ്യമാക്കുമോ; നിലവിലെ
സ്റ്റാഫ് സ്ട്രെങ്ത്
എത്രയാണെന്നും ഒഴിവുള്ള
തസ്തികകള്‍
ഏതൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(ബി)
നിലവിൽ
ഒഴിവുള്ള
തസ്തികയിലേക്ക്
അടിയന്തരമായി നിയമനം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
സ്റ്റേഷൻ
പരിധിയിലെ ക്രമസമാധാന
പ്രശ്നങ്ങളുള്ള
പ്രദേശങ്ങളിൽ സായുധ
പോലീസ് ബറ്റാലിയനുകളിൽ
നിന്ന് കൂടുതൽ
പോലീസുകാരെ നിയമിക്കുമോ
എന്ന്
വെളിപ്പെടുത്താമോ?
പോലീസ്
ഹൗസിങ് ആന്റ് കണ്‍സ്ട്രക്ഷന്‍
കോര്‍പ്പറേഷന്റെ പ്രവർത്തനം
1768.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തമ്പാനൂര്‍
പോലീസ് സ്റ്റേഷന്
നിര്‍മ്മാണത്തിന്റെ
കരാര്‍ ആദ്യം പോലീസ്
ഹൗസിങ് ആന്റ്
കണ്‍സ്ട്രക്ഷന്‍
കോര്‍പ്പറേഷനെ
ഏല്പ്പിച്ചിരുന്നോ;
(ബി)
എങ്കില്‍
പിന്നീട് ഈ പ്രവൃത്തി
അവരില്‍ നിന്ന്
എടുത്തുമാറ്റി
ഹാബിറ്റാറ്റ് എന്ന
സ്വകാര്യ കമ്പനിക്ക്
ഒരു കോടിയിലേറെ
ഉയര്‍ന്ന തുകയ്ക്ക്
കൈമാറുകയുണ്ടായോ;
എങ്കില്‍ മൊത്തം എത്ര
കോടി രൂപയ്ക്കാണ് ഈ
കരാര്‍ അവര്‍ക്ക്
മറിച്ച് നല്‍കിയത്;
ഇതുകൂടാതെ പോലീസിന്റെ
ഏതൊക്കെ നിര്‍മ്മാണ
പ്രവൃത്തികളാണ്
പ്രസ്തുത കമ്പനി
നേരത്തേ
നിര്‍വ്വഹിച്ചിട്ടുള്ളത്;
(സി)
ഇപ്പോള്‍
ഈ കമ്പനി പോലീസിന്റെ
ഏതൊക്കെ നിര്‍മ്മാണ
പ്രവൃത്തികളാണ്
നടത്തുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
തൊണ്ണൂറ്റി
ഒന്ന് ജീവനക്കാരുള്ള
പോലീസ് കണ്‍സ്ട്രക്ഷന്‍
കോര്‍പ്പറേഷന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ഗുണനിലവാരവും വേഗതയും
ഇല്ലെന്ന്
കരുതുന്നുണ്ടോ;
(ഇ)
എങ്കില്‍
ഇതിനെ നവീകരിക്കുന്നതോ
അല്ലെങ്കില്‍
പ്രവര്‍ത്തനം
അവസാനിപ്പിക്കുന്നതോ ആയ
കാര്യം
പരിഗണനയിലുണ്ടോയെന്ന്
അറിയിക്കുമോ?
മരട്
പഞ്ചായത്ത് മുൻ
പ്രസിഡന്റിനെ ചോദ്യം
ചെയ്യുന്നതിന് അനുമതി
1769.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മരട്
ഫ്ലാറ്റ്
നിര്‍മ്മാണത്തിന്
അനുമതി നല്‍കിയതുമായി
ബന്ധപ്പെട്ട് അന്നത്തെ
മരട് പഞ്ചായത്ത്
പ്രസിഡന്റിനെ ചോദ്യം
ചെയ്യുന്നതിന് അനുമതി
തേടി ഡെപ്യൂട്ടി
സൂപ്രണ്ട് ഓഫ് പോലീസ്
ക്രെെം ബ്രാഞ്ച്
സെന്‍ട്രല്‍ യൂണിറ്റ്
എറണാകുളം, അഡീഷണല്‍
ഡയറക്ടര്‍ ജനറല്‍ ഓഫ്
പോലീസ്
ക്രെെംബ്രാഞ്ചിന്
നല്കിയ കത്തില്‍ എന്ത്
നടപടി സ്വീകരിച്ചു
എന്നറിയിക്കാമോ;
(ബി)
D13/18815/CB/19
നമ്പർ ആയി 06.12.2019
ന് ഡയറക്ടര്‍ ഓഫ്
ക്രെെംബ്രാഞ്ച്
സര്‍ക്കാരിലേക്ക്
നല്കിയ കത്തില്‍ എന്ത്
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ;
(സി)
M3/272/2019/Home
തീയതി 20.01.20 നമ്പര്‍
പ്രകാരം ഡയറക്ടര്‍
ജനറല്‍ ഓഫ്
പ്രോസിക്യൂഷന്
നല്കിയ കത്തിന് മറുപടി
ലഭിച്ചുവോ; എങ്കില്‍
ഇതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
മരട്
ഫ്ലാറ്റ് അനുമതിയുമായി
ബന്ധപ്പെട്ട ക്രൈംബ്രാഞ്ച്
അന്വേഷണം
1770.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മരട്
ഫ്ലാറ്റിന് അനുമതി
നല്‍കിയതുമായി
ബന്ധപ്പെട്ട് അന്നത്തെ
മരട് പഞ്ചായത്തിലെ
ഏതൊക്കെ പഞ്ചായത്ത്
അംഗങ്ങളെയാണ്
ക്രൈംബ്രാഞ്ച് ചോദ്യം
ചെയ്തത് എന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതൊക്കെ
ഉദ്യോഗസ്ഥൻമാരെ ചോദ്യം
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇവരെ
ചോദ്യം ചെയ്യുന്നതിന്
ക്രൈംബ്രാഞ്ച്
സര്‍ക്കാരിനോട് അനുമതി
തേടിയിരുന്നോ എന്ന്
വ്യക്തമാക്കുമോ;
(ഡി)
ഏതൊക്കെ
ചാര്‍ജുകളാണ്
പ്രതികളായി
ചേര്‍ക്കപ്പെട്ടവരുടെ
പേരില്‍ ഉള്ളതെന്ന്
വ്യക്തമാക്കുമോ?
കൊല്ലം
ജില്ലയിലെ റൂറല്‍
പോലീസിന്റെ നിരീക്ഷണ
ക്യാമറകള്‍
1771.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സുരക്ഷാ
സംവിധാനങ്ങള്‍ക്കായി
കൊല്ലം റൂറല്‍ പോലീസ്
ജില്ലയിലെ
അതിര്‍ത്തികളില്‍
നിരീക്ഷണ ക്യാമറകള്‍
സ്ഥാപിച്ച്
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
സംവിധാനങ്ങള്‍ അടങ്ങിയ
ക്യാമറകളാണ്
സ്ഥാപിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
പോലീസ്
ഡ്രൈവറെ മര്‍ദ്ദിച്ചുവെന്ന
പരാതി
1772.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എ.ഡി.ജി.പി.
സുദേഷ് കുമാറിന്റെ
മകള്‍ എസ്.എ.പി.
ബറ്റാലിയനിലെ ഡ്രൈവര്‍
ഗവാസ്ക്കറെ
മര്‍ദ്ദിച്ചുവെന്ന
പരാതിയിന്മേലുള്ള
അന്വേഷണം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
ആരാണ് പ്രസ്തുത
അന്വേഷണം
നടത്തുന്നതെന്നറിയിക്കാമോ;
(സി)
പരാതിക്ക്
ആസ്പദമായ സംഭവം
നടന്നിട്ട് രണ്ട്
വര്‍ഷം കഴിഞ്ഞിട്ടും
ഇക്കാര്യത്തിലുള്ള
അന്വേഷണം
പൂര്‍ത്തിയാക്കുന്നതിന്
സാധിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇത്
സംബന്ധിച്ച്
മനുഷ്യാവകാശ കമ്മീഷന്
എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
അതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടി
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
പോലീസ്
ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്ന
സംഭവത്തിൽ സംസ്ഥാനത്തെ
അന്വേഷണം
1773.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കളിയിയ്ക്കാവിളയില്
ഡ്യൂട്ടിയില്‍
ഉണ്ടായിരുന്ന ഒരു
പോലീസ് ഉദ്യോഗസ്ഥനെ
വെടിവെച്ചുകൊന്ന
സംഭവവുമായി
ബന്ധപ്പെട്ട് പ്രതികള്‍
എന്ന് സംശയിക്കുന്നവര്‍
സംസ്ഥാനത്ത്
ഒളിച്ചുതാമസിച്ചത്
സംബന്ധിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
എവിടെയൊക്കെയാണ്
അവര്‍ ഒളിവില്‍
താമസിച്ചത്, ആരാണ്
അവര്‍ക്ക് ഒളിവില്‍
താമസിക്കുവാന്‍ സൗകര്യം
നല്‍കിയത് എന്നിവ
സംബന്ധിച്ച അന്വേഷണം
നടത്തിയിട്ടുണ്ടോ എന്ന്
അറിയിക്കാമോ;
(സി)
കേരളം
തീവ്രവാദികളുടെ
ഒളിസങ്കേതം ആകുന്നു
എന്ന ആക്ഷേപം
സംബന്ധിച്ച് വിശദമായ
അന്വേഷണം നടത്തുവാന്‍
തയ്യാറാകുമോ എന്ന്
വ്യക്തമാക്കാമോ?
ജോര്‍ജ്
ഇൻറര്‍നാഷണല്‍ കമ്പനിയുടെ
ജോലി തട്ടിപ്പ്
1774.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
പനമ്പള്ളി നഗറിലെ
ജോര്‍ജ് ഇൻറര്‍നാഷണല്‍
എന്ന കമ്പനി ജോലി
വാഗ്ദാനം നല്കി
കോടികള്‍ തട്ടിയെടുത്തു
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കമ്പനിക്കെതിരെ കേസ്സ്
എടുത്തിട്ടുണ്ടോ; ഏത്
സ്റ്റേഷനിലാണ്
കേസ്സ്എടുത്തിരിക്കുന്നതെന്നും
തുടര്‍ നടപടികള്‍
ഏതുവരെയായി എന്നും
അറിയിക്കാമോ;
(ബി)
എത്ര
പേര്‍ക്കാണ് ജോലി
വാഗ്ദാനം നല്കി
തട്ടിപ്പ് നടത്തിയത്
എന്നറിയിക്കാമോ;
(സി)
സംഭവവുമായി
ബന്ധപ്പെട്ട് എത്ര പേരെ
അറസ്റ്റ്
ചെയ്തിട്ടുണ്ട് എന്നും
ഈ സ്ഥാപനം ഇപ്പോഴും
തുറന്നു
പ്രവര്‍ത്തിക്കുന്നുണ്ടോ
എന്നും അറിയിക്കാമോ;
(ഡി)
ഇനി
തട്ടിപ്പ്
നടത്താതിരിക്കാന്‍
സ്ഥാപനം
അടച്ചുപൂട്ടിക്കുന്നതിനും
തട്ടിപ്പിന്
ഇരയായവര്‍ക്ക്
നഷ്ടപരിഹാരം
വാങ്ങിക്കൊടുക്കുന്നതിനും
നടപടി സ്വീകരിക്കുമോ
എന്ന്
വെളിപ്പെടുത്താമോ?
താനൂരില്‍
പോലീസ് കണ്ട്രോള് റൂം
1775.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷത്തെ
ബജറ്റില്‍ താനൂരിന്
അനുവദിച്ച പോലീസ്
കണ്ട്രോള് റൂം
താനൂരില്ത്തന്നെ
ആരംഭിക്കണം എന്ന്
ഹൈക്കോടതി ഉത്തരവ്
നല്‍കിയിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദാംശം
നല്‍കാമോ;
(ബി)
സുരക്ഷയും
താനൂരിലെ സംഘര്‍ഷ
സാധ്യതയും
കണക്കിലെടുത്ത്
താനൂരിന് അനുവദിച്ച
പോലീസ് കണ്ട്രോള്
റൂമിന്റെ നിലവിലെ
പ്രവര്‍ത്തന പുരോഗതി
അറിയിക്കുമോ;
(സി)
താനൂര്‍
ഒരു പ്രശ്നബാധിത
മേഖലയാണെന്ന പ്രത്യേക
സാഹചര്യം
കണക്കിലെടുത്ത്,ഹൈക്കോടതി
നിര്‍ദ്ദേശപ്രകാരം
പോലീസ് കണ്ട്രോള് റൂം
താനൂരില്‍
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
പട്ടികജാതി
കോളനിയില്‍ കുടിവെള്ളം
നിഷേധിച്ച സംഭവം
1776.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൗരത്വ
നിയമ ഭേദഗതിയെ
അനുകൂലിച്ചതിന്റെ
പേരില്‍ വളാഞ്ചേരി
പൈങ്കണ്ണൂർ തെക്കുംമുറി
പട്ടികജാതി കോളനിയില്‍
കുടിവെള്ളം നിഷേധിച്ച
സംഭവം സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ അന്വേഷണം
നടത്തുമോ; കുടിവെള്ള
വിതരണം
പുന:സ്ഥാപിക്കുവാൻ
തയ്യാറാകുമോ;
(ബി)
കോളനി
നിവാസികള്‍ക്ക് എതിരെ
ഉണ്ടാകുന്ന ഭീഷണിയും
ഒറ്റപ്പെടുത്തലും
സംബന്ധിച്ച് അന്വേഷണം
നടത്തി
കുറ്റക്കാർക്കെതിരെ
കർശന നടപടി
സ്വീകരിക്കുവാൻ
തയ്യാറാകുമോ;
(സി)
കുറ്റക്കാർക്കെതിരെ
പട്ടികജാതി പീഡന നിരോധന
നിയമപ്രകാരം നടപടി
എടുക്കുവാൻ തയ്യാറാകുമോ
എന്ന്
വെളിപ്പെടുത്താമോ?
പന്തല്ലൂര്‍
വയര്‍ലെസ് റിപ്പീറ്റര്‍
സ്റ്റേഷന്
1777.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ പോലീസിന്റെ
വാര്‍ത്താവിനിമയ
കേന്ദ്രമായ പന്തല്ലൂര്‍
വയര്‍ലെസ് റിപ്പീറ്റര്‍
സ്റ്റേഷനില്‍ ഡ്യൂട്ടി
എടുക്കുന്ന
പോലീസുദ്യോഗസ്ഥര്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഭക്ഷണം
പാചകം ചെയ്യുന്നതിനും
മറ്റും ആഴ്ചയില്‍
ഒരിക്കല്‍ മാത്രം
വെളളമെത്തിക്കുന്നതിന്
പകരം സ്ഥിരമായി വെളളം
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
1974ല്‍
സ്ഥാപിതമായ
റിപ്പീറ്റര്‍
സ്റ്റേഷനില്‍ ഇതുവരെ
ടോയ് ലറ്റ്
സൗകര്യമില്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ;
(ഡി)
നിലവില്‍
റിപ്പീറ്റര്‍
സ്റ്റേഷന്
പ്രവര്‍ത്തിക്കുന്ന
താല്‍ക്കാലിക ഷെഡില്‍
മിന്നല്‍ രക്ഷാചാലകം
ഇല്ലാത്തത് കൊണ്ടും
ഇടക്കിടെ പാമ്പുകള്‍
കയറുന്നത് മൂലവും
ജീവനക്കാരുടെ ജീവന്
ഭീഷണി ഉളളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ മിന്നല്‍
രക്ഷാചാലകം
ഉള്‍പ്പെടെയുളള
സുരക്ഷിതമായ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കണ്ണാശുപത്രിയിൽ
സെക്യൂരിറ്റി ഉദ്യോഗസ്ഥനെ
തല്ലിച്ചതച്ച സംഭവം
1778.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
27.01.2020
ന് തലസ്ഥാനത്തെ
കണ്ണാശുപത്രിയിൽ
പൊതുജനങ്ങള്‍ക്ക്
പെയ്ഡ് പാര്‍ക്കിംഗ്
നടത്തുന്നിടത്ത് ഫീസ്
പിരിക്കുന്നതിനായി
നിയോഗിച്ചിരിക്കുന്ന
സെക്യൂരിറ്റി
ഉദ്യോഗസ്ഥനെ,രണ്ട്
ദിവസമായി ഈ സ്ഥലത്ത്
പാര്‍ക്ക് ചെയ്തിരുന്ന
സെക്രട്ടേറിയറ്റ്
ജീവനക്കാരന്റെ
വാഹനത്തിന് ഫീസ്
ആവശ്യപ്പെട്ടതിന്
ക്രൂരമായി തല്ലിച്ചതച്ച
സംഭവത്തിൽ പോലീസ് കേസ്
എടുത്തിരുന്നോ;എങ്കിൽ
സംഭവം നടന്ന് എത്ര
ദിവസം കഴിഞ്ഞാണ് പോലീസ്
ഈ വിഷയത്തിൽ കേസ്
രജിസ്റ്റര്‍
ചെയ്തത്;ഏതൊക്കെ
വകുപ്പുകള്‍
ചുമത്തിയാണ് കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്;
(ബി)
പൊതുജനങ്ങള്‍
ഫീസ് നൽകി പാര്‍ക്ക്
ചെയ്യേണ്ട ഗവൺമെന്റ്
സ്ഥലങ്ങളിൽ ഗവൺമെന്റ്
വകുപ്പുകളിലെയോ
ഓഫീസുകളിലെയോ
ഏതെങ്കിലും
തലത്തിൽപ്പെട്ട
ഉദ്യോഗസ്ഥരെ അവരവരുടെ
സ്വകാര്യ വാഹനങ്ങള്‍
സൗജന്യമായി പാര്‍ക്ക്
ചെയ്യുന്നതിന്
നിയമത്തിൽ ഇളവ് നൽകി
ഉത്തരവ്
പുറപ്പെടുവിച്ചിരുന്നോ;എങ്കിൽ
ആയതിന്റെ പകര്‍പ്പ്
നൽകുമോ ;
(സി)
ഇത്തരത്തിൽ
നിയമത്തിൽ ഇളവ്
ലഭ്യമല്ലായെങ്കിൽ അതിന്
തങ്ങള്‍ ജോലി നോക്കുന്ന
സ്ഥാപനത്തിന്റെ പേര്
പറഞ്ഞ് പാര്‍ക്കിംഗ്
ഫീസിൽ ഇളവിന്
നിര്‍ബന്ധിക്കുന്നത്
ചട്ടവിധേയമായിട്ടാണോ;
അല്ലെങ്കിൽ
സെക്യൂരിറ്റി
ഉദ്യോഗസ്ഥനെ തല്ലിയ
ഉദ്യോഗസ്ഥനെതിരെ
വകുപ്പ് തലത്തിൽ
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ; നടപടി
ഒഴിവാക്കി
നൽകിയിട്ടുണ്ടെങ്കിൽ
ആയതിന്റെ കാരണം
വ്യക്തമാക്കുമോ?
പോലീസ്
വകുപ്പ് വാങ്ങിയ വാഹനങ്ങൾ
1779.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
,,
വി.എസ്.ശിവകുമാര്‍
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
2019
ലെ പ്രളയത്തില്‍
തകരാറായ വാഹനങ്ങളാണ്
പോലീസ് വകുപ്പ് കഴിഞ്ഞ
ആറ് മാസത്തിനുള്ളിൽ
വാങ്ങിയതെന്നതും അതില്‍
നിരവധി വാഹനങ്ങള്‍
ഇതിനോടകം
പ്രവര്‍ത്തനരഹിതമായി
എന്നതും വസ്തുതയാണോ;
അറിയിക്കുമോ?
ഭരണ
രംഗത്തെ അഴിമതി
നിര്‍മ്മാര്‍ജ്ജനം
1780.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്ന ശേഷം
ഭരണ രംഗത്തെ അഴിമതി
അവസാനിപ്പിക്കാൻ
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാരിന്റെ
ഇതുവരെയുള്ള കാലയളവിൽ
കൈക്കൂലി വാങ്ങിയതുമായി
ബന്ധപ്പെട്ട് എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ
കേസ്സെടുത്തിട്ടുണ്ട്;
വിശദമാക്കാമോ?
മുൻ
മന്ത്രിമാര്‍ക്കെതിരെ
വിജിലന്‍സ് കേസ്
1781.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അവിഹിത
സ്വത്ത് സമ്പാദനം,
പദ്ധതി നടത്തിപ്പിലെ
ക്രമക്കേട്, നിര്‍മ്മാണ
പ്രവൃത്തികളിലെ അപാകത
തുടങ്ങിയ ഗുരുതരമായ
ആരോപങ്ങളെത്തുടർന്ന്
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്തെ എത്ര
മന്ത്രിമാര്‍ക്കെതിരെയാണ്
ഇപ്പോള്‍ വിജിലന്‍സ്
കേസ്
നിലനില്‍ക്കുന്നത്;
എത്ര പേര്‍ക്കെതിരെ
വിജിലന്‍സ് അന്വേഷണം
നടത്തുന്നുണ്ടെന്നും
അറിയിക്കാമോ;
(ബി)
ഭരണതലത്തിലെ
ഇത്തരം ഗുരുതരമായ
ക്രമക്കേടുകള്‍ക്കെതിരെ
രജിസ്റ്റര്‍ ചെയ്ത
കേസുകളുടെ ഇപ്പോഴത്തെ
സ്ഥിതി
എന്താണെന്നറിയിക്കാമോ?
വിജിലന്‍സ്
കേസില്‍ ഉള്‍പ്പെട്ട
ഐ.എ.എസ്./ഐ.പി.എസ്.
ഉദ്യോഗസ്ഥര്‍
1782.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഐ.എ.എസ്./ഐ.പി.എസ്.
കേഡറിലുളള എത്ര
ഉദ്യോഗസ്ഥര്‍
ഇപ്പോള്‍ വിജിലന്‍സ്
കേസ്
നേരിടുന്നുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഉദ്യോഗസ്ഥരുടെ കണക്ക്
വെവ്വേറെ
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം
എെ.എ.എസ്./എെ.പി.എസ്.
കേഡറിലുളള എത്ര
ഉദ്യോഗസ്ഥരെ
കുറ്റവിമുക്തരാക്കിയിട്ടുണ്ട്;
പേരുവിവരം
വെളിപ്പെടുത്താമോ?
വിജിലൻസ്
രജിസ്റ്റർ ചെയ്ത അഴിമതി
കേസുകള്‍
1783.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തില്‍
വന്നശേഷം വിജിലൻസ്
ആന്റ് ആന്റി കറപ്ഷൻ
ബ്യൂറോ 29.02.2020 വരെ
എത്ര അഴിമതി കേസ്സുകള്‍
രജിസ്റ്റർ ചെയ്തു
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
കേസുകളില്‍
എത്രയെണ്ണത്തില്‍
ഇതിനകം കോടതി ശിക്ഷ
വിധിച്ചു
എന്നറിയിക്കാമോ?
മലപ്പുറം
കുടുംബ കോടതി സമുച്ചയ
നിര്‍മ്മാണം
1784.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
കുടുംബ കോടതി സമുച്ചയ
നിര്‍മ്മാണ പ്രവൃത്തികൾ
ഇപ്പോള്‍ എതു
ഘട്ടത്തിലാണ്; വിശദാംശം
നല്‍കുമോ;
(ബി)
ഭൂമി
കൈമാറ്റ നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടും
കെട്ടിട നിര്‍മ്മാണം
ആരംഭിക്കുന്നതിനുള്ള
കാലതാമസം
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
നിര്‍മ്മാണ
പ്രവൃത്തികൾ
ആരംഭിക്കുവാനും കോടതി
സമുച്ചയം
യാഥാര്‍ത്ഥ്യമാക്കുവാനും
സത്വര നടപടികള്‍
സ്വീകരിക്കുമോ?
ഫയർ
സ്റ്റേഷനുകളില്‍ പുതിയ
തസ്തികകള്‍
1785.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സർക്കാർ അധികാരത്തില്‍
വന്നതിനുശേഷം പുതുതായി
എത്ര ഫയർ സ്റ്റേഷനുകള്‍
അനുവദിച്ചിട്ടുണ്ടെന്നും
ആയതിന്റെ ഭാഗമായി പുതിയ
എത്ര തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
ഫയര്‍
& റസ്ക്യൂ
സ്റ്റേഷനുകള്‍ ആരംഭിക്കാന്‍
നടപടി
1786.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നിയമസഭാ മണ്ഡലത്തില്‍
ചാരുംമ്മൂട്
കേന്ദ്രമാക്കി ഫയര്‍
& റസ്ക്യൂ
സ്റ്റേഷന്
ആരംഭിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കാമോ ;
(ബി)
പ്രസ്തുത
പ്രദേശം
നിലനില്‍ക്കുന്ന
കായംകുളം-പുനലൂര്‍
റോഡില്‍
കായംകുളത്തിനും
അടൂരിനും മധ്യേയും
കൊല്ലം-തേനി ദേശീയ
പാതയില്‍
ആലപ്പുഴ-കൊല്ലം
ജില്ലയുടെ അതിര്‍ത്തി
പ്രദേശങ്ങളിലും ഫയര്‍
സ്റ്റേഷനുകള്‍ ഇല്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
ടി
വസ്തുതകള്‍
പരിശോധിച്ച് ഫയര്‍
& റസ്ക്യൂ
സ്റ്റേഷന്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
വിശദമാക്കുമോ?
അഗ്നി
സുരക്ഷാ വകുപ്പ്
നടപ്പാക്കിയ വികസന
പ്രവര്‍ത്തനങ്ങള്‍
1787.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്നശേഷം
ആലത്തൂര്‍ മണ്ഡലത്തിൽ
സുരക്ഷാ മേഖലയിൽ അഗ്നി
സുരക്ഷാ വകുപ്പ്
നടപ്പാക്കിയ വികസന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കാമോ?
നാദാപുരം
ഫയര്‍ സ്റ്റേഷന്
1788.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
നാദാപുരം
ഫയര്‍ സ്റ്റേഷന്
സൗജന്യമായി ഭൂമി
ലഭ്യമാക്കിയ
സാഹചര്യത്തില്‍
കെട്ടിടം
നിർമ്മിക്കുന്നതിന്
ഫണ്ട് അനുവദിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
പരോള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
1789.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഓരോ വര്‍ഷവും
അനുവദിക്കപ്പെട്ട
പരോളുകള്‍ എത്രയാണ്;
കണക്ക് ലഭ്യമാക്കാമോ;
(ബി)
പരോള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്; പരോള്‍
അനുവദിക്കുന്നതിനുള്ള
അധികാരം
ആര്‍ക്കെല്ലാമാണ്
ഉള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പരോള്‍
അനുവദിക്കുന്നതിലെ
മാനദണ്ഡങ്ങളില്‍ ഈ
സര്‍ക്കാര്‍ ഇളവ്
വരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏതെങ്കിലും
വ്യക്തികള്‍ക്ക് പരോള്‍
മാനദണ്ഡങ്ങളില്‍ ഇളവ്
അനുവദിച്ച് കൂടുതല്‍
പരോള്‍
അനുവദിച്ചിട്ടുണ്ടോ;
ഇവർക്ക് ഉദ്യോഗസ്ഥ
തലത്തിലും പിന്നീട്
മുഖ്യന്ത്രിയും പരോള്‍
അനുവദിച്ചിരുന്നോ;
എങ്കില്‍ ഇത്
സംബന്ധിച്ച പൂര്‍ണ്ണമായ
വിശദാംശം ലഭ്യമാക്കുമോ;
(ഇ)
എങ്കില്‍
ഇത്തരത്തില്‍ കൂടുതല്‍
പരോള്‍ അനുവദിക്കാന്‍
ഇടയായ സാഹചര്യം
വിശദമാക്കുമോ?
ജയിലുകളെയും
കോടതികളെയും
ബന്ധിപ്പിക്കുന്ന വീഡിയോ
കോണ്‍ഫറന്‍സിംഗ് സംവിധാനം
1790.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജയിലുകളെയും
കോടതികളെയും
ബന്ധിപ്പിക്കുന്ന
വീഡിയോ
കോണ്‍ഫറന്‍സിംഗ്
സംവിധാനം എത്ര
ജില്ലകളിലാണ്
നടപ്പിലായിത്തുടങ്ങിയത്;
(ബി)
നിലവില്‍
എത്ര കോടതികളും
ജയിലുകളുമാണ്
പദ്ധതിയുടെ
ഭാഗമായിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
തടവുകാരെ
ജയിലില്‍ നിന്നും
കോടതിയിലേയ്ക്കും
തിരിച്ചും കൊണ്ട്
വിടുന്നതിനായി
പ്രതിദിനം എത്ര
പോലീസുകാരെ
എസ്കോര്‍ട്ട്
ഡ്യൂട്ടിക്കായി
ചുതലപ്പെടുത്താറുണ്ടെന്ന്
അറിയിക്കാമോ;
(ഡി)
വീഡിയോ
കോണ്‍ഫറന്‍സ് സംവിധാനം
മുഴുവന്‍
കോടതികളിലേയ്ക്കും
ജയിലുകളിലേക്കും
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ ?
തടവുകാര്‍ക്കുള്ള
തൊഴില്‍ പരിശീലന
പദ്ധതികള്‍
1791.
ശ്രീ.എം.
സ്വരാജ്
,,
ഐ.ബി. സതീഷ്
,,
പി.കെ. ശശി
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തടവുകാര്‍ ജയില്‍
മോചിതരാകുമ്പോള്‍
അവര്‍ക്ക് വിവിധ
തൊഴിലുകളില്‍
ഏര്‍പ്പെട്ട്
ഉപജീവനത്തിനുള്ള
മാര്‍ഗ്ഗം
കണ്ടെത്തുവാനും അതുവഴി
സമൂഹത്തിലെ ഉത്തമ
പൗരന്മാരായി
ജീവിക്കുവാന്‍ അവരെ
പ്രാപ്തരാക്കുന്നതിനും
എന്തെല്ലാം തൊഴില്‍
പരിശീലനങ്ങളാണ്
ജയിലുകളില്‍ നല്കി
വരുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ജയിലുകളില്‍
നിന്നും
പൊതുജനങ്ങള്‍ക്ക്
കുറഞ്ഞ നിരക്കില്‍
ഭക്ഷ്യോല്പന്നങ്ങള്
ഉണ്ടാക്കി വില്പന
നടത്തുന്ന പദ്ധതി
കൂടുതല്‍
വിജയകരമാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;വ്യക്തമാക്കാമോ;
(സി)
തടവുകാരുടെ
സേവനം ഉപയോഗിച്ച്
ഉല്പാദിപ്പിക്കുന്ന
പച്ചക്കറി, പാല്,
ഇറച്ചിക്കോഴി
എന്നിവയിലൂടെ വരുമാനം
ഗണ്യമായി
വര്‍ദ്ധിപ്പിക്കുന്നതിനും
ഇവ അവരുടെ
ഭക്ഷണത്തിനായി
ഉപയോഗിക്കുന്നതിനും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;അറിയിക്കാമോ;
(ഡി)
വനിതാ
തടവുകാര്‍ക്കായി
നടപ്പാക്കി വരുന്ന
പ്രത്യേക തൊഴില്‍
പരിശീലന പരിപാടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
പീരുമേട്
സബ് ജയിൽ നവീകരണം
1792.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
പീരുമേട്
സബ് ജയിലിൽ വളരെ
പരിമിതമായ അടിസ്ഥാന
സൗകര്യങ്ങൾ മാത്രമാണ്
നിലവിലുള്ളത് എന്ന
കാര്യം സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത ജയിൽ
നവീകരണത്തിന് പദ്ധതികൾ
സർക്കാർ
പരിഗണനയിലുണ്ടോ;
വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
നാദാപുരത്ത്
ജയില്‍
1793.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാദാപുരത്ത്
അനുവദിച്ച ജയില്‍
സ്ഥാപിക്കാന്‍
നാളിതുവരെ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ജയില്‍
സ്ഥാപിക്കാന്‍ പോലീസ്
വകുപ്പിന്റെ അധീനതയില്‍
വളയത്ത് ഉള്ള ഭൂമി
ജയില്‍ വകുപ്പിന്
കൈമാറാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
ഭൂമി ജയില്‍ വകുപ്പിന്
കൈമാറാന്‍ നിലവില്‍
നിയമ തടസ്സങ്ങള്‍
ഉണ്ടോയെന്ന്
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്
ജില്ലാ ജയില്‍
നിര്‍മ്മാണത്തിനുളള സ്ഥലം
1794.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലാ ജയില്‍
നിര്‍മ്മിക്കാന്‍ സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇതിനായി
പെരിയ വില്ലേജില്‍
അനുയോജ്യമായ സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
(സി)
കണ്ടെത്തിയ
സ്ഥലത്ത് ആയത്
സ്ഥാപിക്കുന്നതിന്
ഡി.പി.ആര്.
തയ്യാറാക്കി ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ഇരിങ്ങാലക്കുട
നിയോജകമണ്ഡലത്തിലെ ജയില്‍
നിര്‍മ്മാണം
1795.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഇരിങ്ങാലക്കുട
നിയോജകമണ്ഡലത്തിലെ
ജയിലിന്റെ മൂന്നാംഘട്ട
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ
തുക അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കാമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വയനാട്
ജില്ലാ ഫാറം സ്റ്റോര്‍
1796.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലാ ഫാറം സ്റ്റോര്‍
എന്നാണ്
അനുവദിച്ചതെന്നും
ഇതിനായി പ്രത്യേകം
കെട്ടിടം
നിര്‍മ്മിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ;
(ബി)
വയനാട്
ജില്ലാ ഫാറം
സ്റ്റോറില്‍ ആവശ്യമായ
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
ഇല്ലെങ്കില്‍
എപ്രകാരമാണ് അവിടെയുള്ള
ജോലി
നിര്‍വ്വഹിക്കുന്നത്
എന്ന് വിശദീകരിക്കുമോ;
(സി)
വയനാട്
ജില്ലാ ഫാറം
ഓഫീസിനുവേണ്ട
തസ്തികകള്‍
സൃഷ്ടിക്കാന്‍ അച്ചടി
വകുപ്പ് ഡയറക്ടര്‍
ആവശ്യപ്പെട്ടിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്തുമോ;
(ഡി)
വയനാട്
ജില്ലാ ഫാറം
സ്റ്റോറില്‍ ആവശ്യമായ
തസ്തികകള്‍
അനുവദിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
പ്രസ്സ്
ജീവനക്കാര്‍ക്ക് അധികവേതന
കുടിശ്ശിക
1797.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍ പ്രസ്സ്
ജീവനക്കാര്‍ക്ക് അധിക
ജോലി ചെയ്ത ഇനത്തില്‍
നിലവില്‍ എത്ര രൂപ
വേതനമായി നല്കുവാന്
കുടിശ്ശികയായിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
കേരളത്തിലെ
11 പ്രസ്സുകളില്‍
ഓരോന്നിലെയും
ജീവനക്കാര്‍ക്ക്
അധികവേതനം
കുടിശ്ശികയായി
നല്‍കാനുള്ള തുക,
പ്രസ്സ് തിരിച്ച്
വ്യക്തമാക്കാമോ?
ഇന്റഗ്രേറ്റഡ്
അര്‍ബന്‍ റീജനറേഷന്‍ ആന്റ്
വാട്ടര്‍
ട്രാന്‍സ്പോര്‍ട്ട്
സിസ്റ്റം
1798.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
നഗരത്തിലെ കനാലുകളെ
ഉള്‍ക്കൊള്ളിച്ചു
കൊണ്ട് നടപ്പിലാക്കുന്ന
ഇന്റഗ്രേറ്റഡ് അര്‍ബന്‍
റീജനറേഷന്‍ ആന്റ്
വാട്ടര്‍
ട്രാന്‍സ്പോര്‍ട്ട്
സിസ്റ്റം എന്ന സമഗ്ര
ജലഗതാഗത പദ്ധതിക്കായി
എത്ര കുടുംബങ്ങളെ
മാറ്റി
പാര്പ്പിക്കേണ്ടതായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
പുനരധിവസിപ്പിക്കേണ്ടതായ
കുടുംബങ്ങളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ഡി)
പ്രസ്തുത
പദ്ധതിയുടെ നിജസ്ഥിതി
വിശദമാക്കാമോ?
സെമി
ഹൈസ്പീഡ് റെയില്‍പാത
നിര്‍മ്മാണം
1799.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ ഏതെല്ലാം
നിയോജക
മണ്ഡലങ്ങളിലൂടെയാണ്
സെമി ഹൈസ്പീഡ്
റെയില്‍പാത കടന്നു
പോകുന്നതെന്ന്
വ്യക്തമാക്കുമോ; ഓരോ
മണ്ഡലത്തിലും എത്ര
സ്ഥലം പദ്ധതിക്കായി
ഏറ്റെടുക്കേണ്ടി വരും
എന്ന് വ്യക്തമാക്കുമോ;
(ബി)
ഓരോ
മണ്ഡലത്തിലും
ഏറ്റെടുക്കേണ്ടി വരുന്ന
സ്ഥലത്തിന്റെ വിശദാംശം
(സര്‍വ്വേ നമ്പര്‍
ഉള്‍പ്പെടെ)
ലഭ്യമാക്കുമോ;
(സി)
നടപടികള്‍
പൂര്‍ത്തീകരിച്ച്
എന്നത്തേക്ക് സ്ഥലം
ഏറ്റെടുക്കല്‍
ആരംഭിക്കാനാകുമെന്നാണ്
സര്‍ക്കാര്‍
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
താലസീമിയ
ജനിതക രോഗം മൂലം
ബുദ്ധിമുട്ടുന്ന കുടുംബം
1800.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ മട്ടാഞ്ചേരി
ലോബോ ജംഗ്ഷന് സമീപം
ഗേലാസേട്ട് പറമ്പില്‍
വാടകയ്ക്ക്
താമസിക്കുന്ന പടവുകല്‍
വീട്ടില്‍ മുബാറക്ക് -
സൈബുന്നീസ ദമ്പതികളുടെ
മക്കളായ ആറുവയസ്സുള്ള
അഹമ്മദ് ഫൈസി, അഞ്ചു
വയസ്സുള്ള ഫൈഹ
മെഹറിന്, രണ്ടു
വയസുള്ള അഹമ്മദ് ഫായിസ്
എന്നിവര്‍ താലസീമിയ
എന്ന ജനിതക രോഗത്താല്‍
ബുദ്ധിമുട്ടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചികിത്സക്കായും
സാമ്യമുള്ള
മൂലകോശങ്ങള്‍
ലഭിക്കുന്നതിനായും
പ്രസ്തുത കുടുംബം
അനുഭവിക്കുന്ന
കഷ്ടപ്പാടുകള്‍
കണക്കിലെടുത്ത്
കുട്ടികളുടെ ജീവന്
രക്ഷിക്കുന്നതിനായി
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ;
(സി)
എങ്കില്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍ എന്തെന്ന്
വിശദമാക്കാമോ?
കേരളത്തിന്
ലഭിച്ചിട്ടുള്ള
അവാര്‍ഡുകള്‍
1801.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കേന്ദ്ര
സര്‍ക്കാരിന്റെയും
മറ്റ് വിവിധ
ഏജന്‍സികളുടെയും എത്ര
അവാര്‍ഡുകളാണ്
കേരളത്തിന്
ലഭ്യമായിട്ടുള്ളത്; ഇവ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
അവാര്‍ഡുകള്‍ക്ക്
മാനദണ്ഡമാക്കിയിരിക്കുന്ന
കാലയളവ് വിശദമാക്കുമോ?