ട്രഷറിക്യൂവിലേക്ക്
മാറ്റിയ തുക
410.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
സാമ്പത്തികവര്‍ഷം എത്ര
തുകയാണ്
ട്രഷറിക്യൂവിലേക്ക്
മാറ്റിയത്; ഇതില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടേത്
എത്രയാണെന്ന്
അറിയിക്കാമോ;
(ബി)
ഇതില്‍
ഇൗ സാമ്പത്തികവര്‍ഷം
എത്ര തുക ഇതുവരെ മടക്കി
നല്‍കിയെന്ന്
വ്യക്തമാക്കുമോ?
സി.എസ്.ആര്.സ്കീമില്‍
പണം ചെലവിടേണ്ട കമ്പനികള്‍
411.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
കമ്പനി നിയമത്തിലെ
ഏറ്റവും പുതിയ ഭേദഗതി
പ്രകാരം
സി.എസ്.ആര്.സ്കീമില്‍
സംസ്ഥാനത്ത് പണം
ചെലവിടാന്‍ ബാധ്യതയുള്ള
സംസ്ഥാന
സര്‍ക്കാര്‍/കേന്ദ്ര
സര്‍ക്കാര്‍/പൊതുമേഖലാ
കമ്പനികള്‍
ഏതൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
കമ്പനികള്‍ എത്ര തുക
വീതം സി.എസ്.ആര്
സ്കീമില്‍
ചെലവിടണമെന്നാണ് നിയമം
അനുശാസിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഭൂമി
പൊന്നുംവിലയ്ക്ക്
എടുക്കുന്നതിനുള്ള
കണ്ടിജന്‍സി തുക
412.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂമി
പൊന്നും വിലയ്ക്ക്
എടുക്കുന്നതിന്
നാമമാത്ര കണ്ടിജന്‍സി
തുക പോലും അടക്കുവാന്‍
തിരുവനന്തപുരത്ത്
വരേണ്ട സാഹചര്യം
നിലനില്‍ക്കുന്നത്
കാലതാമസത്തിനിടയാക്കുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇതൊഴിവാക്കുന്നതിന്
ഓരോ ജില്ലാതല
അര്ത്ഥനാധികാരിക്കും
ഭരണാനുമതി തുകയില്‍
നിന്നും നിശ്ചിത തുക
റവന്യൂ വകുപ്പില്‍
അടക്കുന്നതിന് അനുമതി
നല്കി പൊതു
ഉത്തരവിറക്കാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
വേയ്സ്
ആന്റ് മീന്‍സ് ക്യൂവിലേക്ക്
മാറ്റിയ തുക
413.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
സാമ്പത്തിക വര്‍ഷം എത്ര
തുകയാണ് വേയ്സ് ആന്റ്
മീന്‍സ് (വാംസ്)
ക്യൂവിലേക്ക്
മാറ്റിയതെന്ന്
അറിയിക്കാമോ;
(ബി)
ഇപ്രകാരം
ക്യൂവിലേക്ക് മാറ്റിയ
തുകയില്‍ എത്ര തുക
നാളിതുവരെ പാസ്സാക്കി
കൊടുത്തുവെന്ന്
വ്യക്തമാക്കുമോ?
ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
414.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
അധ്യാപകര്‍ക്കും
നടപ്പിലാക്കുന്ന ആരോഗ്യ
ഇന്‍ഷുറന്‍സ്
പദ്ധതിയുടെ ഇപ്പോഴത്തെ
അവസ്ഥ എന്താണെന്ന്
വിശദമാക്കുമോ;
(ബി)
പദ്ധതിയുടെ
ടെന്‍ഡറില്‍ പങ്കെടുത്ത
ഇന്‍ഷുറന്‍സ്
കമ്പനികള്‍ ഏതെല്ലാമാണ്
എന്നറിയിക്കാമോ; ഇതില്‍
ആര്‍ക്കാണ് പദ്ധതി
അനുവദിച്ചു നല്‍കിയത്;
അനുവദിച്ച ടെന്‍ഡര്‍
ക്യാന്‍സല്‍
ചെയ്തിട്ടുണ്ടോ;
എന്തുകൊണ്ടാണ് പ്രസ്തുത
ടെന്‍ഡര്‍ ക്യാന്‍സല്‍
ചെയ്യേണ്ടി വന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പുതുതായി
ഈ ഇന്‍ഷുറന്‍സ് പദ്ധതി
നടപ്പിലാക്കുന്നതിന്
വേണ്ടി സര്‍ക്കാര്‍
ടെന്‍ഡര്‍
ക്ഷണിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
കമ്പനികളാണ്
ടെന്‍ഡറില്‍
പങ്കെടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി എന്നുമുതല്‍
തുടങ്ങാനാണ്
ഉദ്ദേശിക്കുന്നതെന്നും
എന്നുമുതല്‍
ജീവനക്കാരില്‍ നിന്നും
പ്രീമിയം തുക
സ്വീകരിക്കുന്നതെന്നും
വ്യക്തമാക്കുമോ?
കാര്‍ഷിക
വായ്പ
415.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2019 ഒക്ടോബര്‍ 1
മുതല്‍
സ്വര്ണ്ണപ്പണയത്തിന്മേല്
നല്കുന്ന കാര്‍ഷിക
വായ്പ കര്‍ഷകര്‍ക്ക്
മാത്രമായി
പരിമിതപ്പെടുത്തിയിട്ടുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇതുസംബന്ധിച്ച്
സംസ്ഥാന സര്‍ക്കാര്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
;വിശദമാക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ സംസ്ഥാനതല
ബാങ്കേഴ്സ് സമിതിക്ക്
സമര്‍പ്പിച്ച
നിര്‍ദ്ദേശങ്ങളും
ഉത്തരവുകളും
ഏതൊക്കെയെന്ന്
അറിയിക്കുമോ;
(സി)
സംസ്ഥാനത്ത്
സ്വര്ണ്ണപ്പണയത്തിന്മേല്
നല്‍കിവരുന്ന കാര്‍ഷിക
വായ്പയുടെ പരിധിയും
നിബന്ധനകളും
വിശദമാക്കുമോ; ഇതില്‍
മാറ്റം വരുത്തണമെന്ന്
കേന്ദ്ര
ഗവണ്മെന്റിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
പാറശ്ശാല
മണ്ഡലത്തിലെ പദ്ധതികള്‍
416.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍ കാലയളവില്‍
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തി
പാറശ്ശാല നിയോജക
മണ്ഡലത്തില്‍
അനുവദിച്ചിട്ടുളള
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
അറിയിക്കാമോ;
ഒാരോന്നിന്റേയും
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളില്‍ ടോക്കണ്‍
പ്രൊവിഷന്‍
ഉണ്ടായിരുന്ന
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തികളില്‍ ഇനിയും
ഭരണാനുമതി ലഭിക്കാത്തവ
ഉണ്ടോ; ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ക്യൂവില്‍
നിറുത്തിയ ബില്ലുകള്‍
417.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019
മാര്‍ച്ച് 31-ന്
മുന്‍പായി ത്രിതല
പഞ്ചായത്തുകളുടെയും
നഗരസഭകളുടെയും
ക്യൂവില്‍ നിറുത്തിയ
ബില്ലുകളുടെ ആകെ സംഖ്യ
എത്ര കോടി രൂപയാണ്;
വ്യക്തമാക്കുമോ;
(ബി)
2018-19
ലേക്ക് നിയമസഭ വോട്ട്
ചെയ്തു പാസാക്കിയ
പദ്ധതി വിഹിതത്തില്‍
ഉള്‍പ്പെട്ട പ്രസ്തുത
തുക 2018-19 ലെ
സാമ്പത്തിക വര്‍ഷത്തെ
അലോട്ട്മെന്റില്പ്പെടുത്തി
നല്കാതിരിക്കാന്
കാരണം എന്താണ്;
വ്യക്തമാക്കുമോ;
(സി)
2019
സെപ്തംബര്‍ 30വരെ
ത്രിതല പഞ്ചായത്തുകള്‍,
നഗരസഭകള്‍,
കോര്‍പ്പറേഷനുകള്‍
എന്നിവയുടെ പദ്ധതി
ചെലവ് എത്ര
രൂപയാണെന്നും ഇത് എത്ര
ശതമാനം വീതമാണെന്നും
വെളിപ്പെടുത്തുമോ;
ക്യൂവില്‍ നിറുത്തിയ
മുന്‍ വര്‍ഷത്തെ ചെലവ്
കൂടി
ഉള്‍പ്പെടുത്തിയാണോ ഈ
പദ്ധതി ചെലവ്
കണക്കാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
2018-19
ലെ ത്രിതല
പഞ്ചായത്തുകളുടെയും,
നഗരസഭകളുടെയും സ്പില്‍
ഓവര്‍ വര്‍ക്കിന്റെ തുക
ആകെ എത്ര കോടി
രൂപയാണെന്ന്
അറിയിക്കുമോ?
സാമ്പത്തിക
മാന്ദ്യം നേരിടുന്നതിനുളള
നടപടി
418.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രാജ്യം
കടുത്ത സാമ്പത്തിക
മാന്ദ്യത്തിലേക്കാണെന്ന
സൂചനകള്‍ പുറത്ത്
വന്നുകൊണ്ടിരിക്കുന്ന
സാഹചര്യത്തില്‍ ഇതുമൂലം
ഉളവായിട്ടുളള സ്ഥിതി
വിശേഷം നേരിടുന്നതിന്
സംസ്ഥാന സര്‍ക്കാര്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിവരിക്കാമോ;
(ബി)
മാന്ദ്യത്തില്‍
നിന്നും പുറത്ത്
കടക്കുവാന്‍
കേന്ദ്രസര്‍ക്കാര്‍
പ്രഖ്യാപിച്ച
പദ്ധതികള്‍ ഫലം
ചെയ്യുമെന്ന്
വിലയിരുത്തുന്നുണ്ടോ;
(സി)
രാജ്യത്തെ
സാമ്പത്തിക വളര്‍ച്ച
ആറു വര്‍ഷത്തെ ഏറ്റവും
താഴ്ന്ന നിലയില്‍
നില്ക്കുന്ന
സാഹചര്യത്തില്‍ ഇത്
സംസ്ഥാന സര്‍ക്കാരിന്റെ
വികസന പ്രവര്‍ത്തനങ്ങളെ
എപ്രകാരം
ബാധിക്കുമെന്ന്
വെളിപ്പെടുത്തുമോ?
സര്‍ക്കാര്‍
ഫണ്ട് ഉപയോഗിച്ചുള്ള
പ്രവൃത്തികളിലെ കാലതാമസം
419.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
ഫണ്ട് ഉപയോഗിച്ചും
മറ്റ് സര്‍ക്കാര്‍
ഫണ്ട് ഉപയോഗിച്ചുമുള്ള
പ്രവൃത്തികള്‍
ഏറ്റെടുക്കുന്ന ചില
അംഗീകൃത സര്‍ക്കാര്‍
ഏജന്‍സികളും
ഉദ്യോഗസ്ഥരും
പ്രവൃത്തികള്‍
നടപ്പിലാക്കുന്നതിന്
അകാരണമായ കാലതാമസം
വരുത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അത്തരം
സംഭവങ്ങള്‍ക്ക് പരിഹാരം
ഉണ്ടാകുന്നതിനും
പദ്ധതികള്‍
നടപ്പിലാക്കുന്നത്
വേഗത്തിലാക്കുന്നതിനും
എന്ത് നടപടി
സ്വീകരിക്കാനാകുമെന്ന്
വിശദമാക്കാമോ?
സംസ്ഥാനത്തിന്റെ
വാര്‍ഷിക പദ്ധതി അടങ്കല്‍ തുക
420.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നടപ്പുവര്‍ഷം
സംസ്ഥാനത്തിന്റെ
വാര്‍ഷിക പദ്ധതി
അടങ്കല്‍ തുക എത്ര
കോടി രൂപയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
നാളിതുവരെ
എത്ര കോടി രൂപ വിവിധ
വകുപ്പുകള്‍ ഇതിനോടകം
ചെലവഴിച്ചു; അടങ്കല്‍
തുകയുടെ എത്ര ശതമാനം;
വ്യക്തമാക്കുമോ;
(സി)
കടമെടുപ്പിന്
കേന്ദ്രം നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുള്ള
സാഹചര്യത്താലും 2019-ലെ
പ്രളയവും
ഉരുള്‍പൊട്ടലും മൂലവും
നടപ്പുവര്‍ഷത്തെ
വാര്‍ഷിക പദ്ധതി
അടങ്കല്‍ തുക
വെട്ടിച്ചുരുക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
കടമെടുപ്പിന്
കേന്ദ്രത്തില്‍
നിന്നുള്ള
നിയന്ത്രണത്തില്‍ ഇളവു
കിട്ടുകയാണെങ്കില്‍
നടപ്പുവര്‍ഷം എത്ര
കോടി രൂപയാണ്
കടമെടുക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
2018
ല്‍ ധനകാര്യ ഇന്സ്പെക്ഷന്
വിഭാഗം നടത്തിയ പരിശോധന
421.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018
ല്‍ ധനകാര്യ
ഇന്സ്പെക്ഷന് വിഭാഗം
നടത്തിയ പരിശോധനയില്‍
പ്രധാനമായും ഏതൊക്കെ
ഓഫീസുകളിലാണ്
ക്രമക്കേടുകള്‍
കണ്ടെത്തിയതെന്നും അവ
എന്തൊക്കെയായിരുന്നുവെന്നും
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഇന്സ്പെക്ഷന്
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
ഭരണ വകുപ്പ്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കാരുണ്യ
ബനവലന്റ് ഫണ്ട്ചികിത്സാ
ധനസഹായം
422.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബനവലന്റ് ഫണ്ടില്‍
നിന്നും ധനസഹായം
ലഭിക്കുന്നതിനായി
രഘുത്തമന് സി.,
കോണികുര്യന് ഹൗസ്,
അഴീക്കോട് സൗത്ത്,
നീര്‍ക്കടവ് പി.ഒ.,
കണ്ണൂര്‍ (റഫറന്‍സ്
നമ്പര്‍ 31581)
എന്നവര്‍ സമര്‍പ്പിച്ച
11.12.2013 ലെ
അപേക്ഷയില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
അപേക്ഷയില്‍
14.10.2014-ന് ചെക്ക്
നമ്പര്‍ 273115 ആയി
ഫണ്ട് അനുവദിച്ച്
ബന്ധപ്പെട്ട
ആശുപത്രിയിലേയ്ക്ക്
അയച്ചിരുന്നോ; പ്രസ്തുത
ചെക്ക്ആശുപത്രിയില്
നിന്ന് മടക്കി
അയയ്ക്കുന്നതിനുണ്ടായ
സാഹചര്യമെന്തായിരുന്നു
;വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വിഷയത്തില്‍ തുക
റീഫണ്ടു ചെയ്തു
ലഭിക്കുന്നതിനായി
നല്കിയ അപേക്ഷയില്‍
എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(ഡി)
ആറുവര്‍ഷങ്ങള്‍ക്ക്
ശേഷവും രോഗിയുടെ
അക്കൗണ്ടിലേയ്ക്ക്
റീഫണ്ട് ചെയ്ത് തുക
നല്കാതിരുന്നതില്
വീഴ്ച
സംഭവിച്ചതെവിടെയാണെന്ന്
പരിശോധിക്കുമോ;
(ഇ)
പ്രസ്തുത
അപേക്ഷ
തീര്‍പ്പാക്കിയത്
സംബന്ധിച്ച് അപേക്ഷകന്
എന്തെല്ലാം മറുപടികളാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
ആയതിന്റെ പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(എഫ്)
ഈ
കാലതാമസം
ഗൗരവമായിക്കണ്ട്
അപേക്ഷകന് മതിയായ
ധനസഹായം
ലഭ്യമാക്കുന്നതിനും
നീതി
ഉറപ്പാക്കുന്നതിനും
എത്രയും വേഗം നടപടി
സ്വീകരിക്കുമോ?
കാരുണ്യ
ബെനവലന്റ് ഫണ്ട്
423.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് ഫണ്ട്
സര്‍ക്കാര്‍
നിര്‍ത്തലാക്കിയിട്ടുണ്ടോ;
എങ്കില്‍ പകരം
ഏര്‍പ്പെടുത്തിയ പദ്ധതി
സംബന്ധിച്ച്
വിശദമാക്കാമോ;
(ബി)
പുതിയ
ഇന്‍ഷുറന്‍സ് പദ്ധതി
മുഖേന ഏതെല്ലാം
രോഗങ്ങള്‍ക്കാണ്
ധനസഹായം
ലഭ്യമാക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
(സി)
ഇൗ
പദ്ധതിയില്‍ ലഭിക്കുന്ന
ധനസഹായത്തിന് പരിധി
നിശ്ചയിച്ചിട്ടുണ്ടോ;
(ഡി)
പദ്ധതിയുടെ
ആനുകൂല്യം
ലഭിക്കുന്നതിനുളള
അര്‍ഹതാ മാനദണ്ഡങ്ങള്‍
വിശദമാക്കാമോ;
(ഇ)
പദ്ധതിയില്‍
ചേരുന്നതിന് കാലപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
കാരുണ്യ
ബെനവലന്റ് ഫണ്ട്
424.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കാരുണ്യ ബെനവലന്റ്
ഫണ്ട് വഴി എത്ര കോടി
രൂപയുടെ സഹായമാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കാരുണ്യ
റീഇംബേഴ്സ്മെന്റ് തുക
ആവശ്യപ്പെട്ട് എത്ര
അപേക്ഷകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ?
കാരുണ്യ
ബെനവലന്റ് പദ്ധതി
425.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് പദ്ധതിയുടെ
കാലാവധി 2020 വരെ
ദീര്‍ഘിപ്പിച്ചു
നല്‍കാനുള്ള
തീരുമാനപ്രകാരം പുതിയ
അപേക്ഷകള്‍
സ്വീകരിക്കാന്‍ ജില്ലാ
ലോട്ടറി ആഫീസുകളില്‍
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
കാരുണ്യ
ബെനവലന്റ് പദ്ധതിക്കു
പകരം സര്‍ക്കാര്‍
നടപ്പാക്കുന്ന കാരുണ്യ
ഇന്‍ഷ്വറന്‍സ്
പദ്ധതിയുടെ നടത്തിപ്പ്
ചുമതല ഏതു വകുപ്പിനാണ്;
ഇന്‍ഷ്വറന്‍സ്
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
സാമ്പത്തിക
സ്ഥിതി മെച്ചപ്പെടുത്താന്‍
പദ്ധതികള്‍
426.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.കാരാട്ട്
റസാഖ്
,,
ബി.സത്യന്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
മെച്ചപ്പെടുത്തുന്നതിനായി
ഇൗ സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുള്ള
നൂതന പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടികളുടെ ഭാഗമായി
നികുതി സമാഹരണ തീവ്ര
യജ്ഞ പരിപാടി
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
നികുതി
കുടിശിക
സമാഹരിക്കുന്നതിനായി
റവന്യൂ റിക്കവറി
നടപടികള്‍ക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ;
(ഡി)
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനായി
ജി.എസ്.ടി. സമാഹരണം
ഊര്‍ജ്ജിതപ്പെടുത്താന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
സംസ്ഥാന വാര്‍ഷിക
പദ്ധതിച്ചെലവ്
427.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
വാര്‍ഷിക പദ്ധതിച്ചെലവ്
വെട്ടിച്ചുരുക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കിൽ എത്ര
ശതമാനമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതെങ്കിലും
വകുപ്പുകളെ
ഇതില്‍നിന്നും
ഒഴിവാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്നും
അങ്ങനെയെങ്കിൽ ഏതെല്ലാം
വകുപ്പുകളെയെന്നും
അറിയിക്കുമോ?
കരുനാഗപ്പള്ളി
നിയോജക
മണ്ഡലത്തിലെ
ടെണ്ടര്‍
സേവിംഗ്
428.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജക മണ്ഡലത്തില്‍
2016-2017, 2017-2018,
2018-19 എന്നീ
വര്‍ഷങ്ങളിലായി എത്ര
രൂപയുടെ ടെണ്ടര്‍
സേവിംഗ് ഉണ്ടെന്നുള്ള
വര്‍ഷം തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
തുക ഉപയോഗിച്ച് പുതിയ
പദ്ധതിക്ക് വേണ്ടി
നിര്‍ദ്ദേശം
സമര്‍പ്പിക്കുന്നതിന്
കഴിയുമോ; ആയതിന്റെ
നിബന്ധനകളും
വിശദാംശങ്ങളും
ലഭ്യമാക്കുമോ?
സര്‍ക്കാരിന്റെ
നികുതി - നികുതിയേതര വരുമാനം
429.
ശ്രീ.എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സാമ്പത്തിക വര്‍ഷം
സര്‍ക്കാരിന്റെ
പ്രതീക്ഷിത വരുമാനം
എത്രയെന്നാണ്
കണക്കാക്കിയിരുന്നത്;
അതില്‍ നാളിതുവരെ എന്ത്
തുകയാണ് നികുതി -
നികുതിയേതര ഇനത്തില്‍
സമാഹരിക്കാന്‍
കഴിഞ്ഞത്;
വിശദമാക്കാമോ;
(ബി)
ഇതില്‍
ലോട്ടറി
വില്പനയിലൂടെയും മദ്യ
വില്പനയിലൂടെയും എത്ര
കോടി രൂപയാണ് ഈ
സാമ്പത്തിക വര്‍ഷം
സമാഹരിച്ചത്;
വ്യക്തമാക്കുമോ;
(സി)
മോട്ടോര്‍
വാഹന സെസ്സ്,
പെട്രോളിയം സെസ്സ്
എന്നിവയില്‍ നിന്നും
സര്‍ക്കാരിലേക്കും
കിഫ്ബിയിലേക്കും ഈ
സാമ്പത്തിക വര്‍ഷം
സമാഹരിച്ച തുക
വേര്‍തിരിച്ച്
നല്‍കാമോ?
സംസ്ഥാനത്തിന്റെ
പൊതുകടം
430.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
31.3.2016-ലെ
സംസ്ഥാനത്തിന്റെ
പൊതുകടം,മൊത്തം കടം,
ആളോഹരി കടം എന്നിവ
എത്രയായിരുന്നു ;
(ബി)
30.09.2019-ലെ
സംസ്ഥാനത്തിന്റെ പൊതു
കടം,മൊത്തം കടം, ആളോഹരി
കടം എന്നിവ
വ്യക്തമാക്കുമോ?
ഹൗസ്
ബില്‍ഡിംഗ് അഡ്വാന്‍സിന്റെ
പലിശ എഴുതിതള്ളുന്നതിന് നടപടി
431.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജലഗതാഗത
വകുപ്പിന്റെ തേവര
ഓഫീസില്‍
ചാര്ജ്ജ്മാനായി
ജോലിചെയ്തിരുന്ന,
19.12.2015 ല്‍
മരണപ്പെട്ട, പട്ടികജാതി
സമുദായംഗമായ
കെ.കെ.പുരുഷോത്തമന്റെ
പേരിലുള്ള ഹൗസ്
ബില്‍ഡിംഗ്
അഡ്വാന്‍സിന്റെ പലിശ
തുക സംബന്ധിച്ച
ധനകാര്യവകുപ്പിന്റെ
പരിഗണനയിലിരിക്കുന്ന
ഗതാഗത വകുപ്പിന്റെ
42/ഡി/2019/ഗത.ഫയലിന്മേല്,
ടിയാന്റെ
കുടുംബത്തിന്റെ
ദയനീയാവസ്ഥ
കണക്കിലെടുത്ത്,
പ്രസ്തുത തുക
എഴുതിതള്ളാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
ഫയലില്‍ തിരുമാനം
എടുക്കുന്നതില്‍
നേരിടുന്ന കാലതാമസം
ഒഴിവാക്കാനും ടി
കുടുംബത്തിന്
ലഭ്യമാക്കേണ്ട
അനുകൂല്യം
ലഭ്യമാക്കുന്നതിനും
അടിയന്തര നടപടി
സ്വീകരിക്കുമോ?
പ്രളയ
സെസും നികുതി കുടിശ്ശികയും
432.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019
ആഗസ്റ്റ്- ല്‍ പ്രളയ
സെസ്
ഏര്‍പ്പെടുത്തിയശേഷം
നാളിതുവരെ എത്ര തുകയാണ്
പ്രളയ സെസ് ആയി
ലഭിച്ചിട്ടുള്ളതെന്നും
രണ്ടുവര്‍ഷം കൊണ്ട്
എത്ര തുകയാണ് പ്രളയ
സെസ് ആയി
സ്വരൂപിക്കാന്‍
തീരുമാനിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(ബി)
നികുതി
കുടിശ്ശികയിനത്തില്‍
നാളിതുവരെ എത്ര തുകയാണ്
പരിഞ്ഞുകിട്ടാനുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
നികുതി
കുടിശ്ശിക
സമയബന്ധിതമായി
പിരിച്ചെടുക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ഡി)
2018
ഒക്ടോബര്‍ മുതല്‍
നാളിതുവരെ എത്ര തുകയാണ്
നികുതി കുടിശ്ശിക
പിരിച്ചെടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
തുകയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
നികുതി
കുടിശ്ശിക പിരിച്ചെടുക്കല്‍
433.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജി.എസ്.ടി. നിലവില്‍
വന്നപ്പോള്‍
ഉണ്ടായിരുന്ന നികുതി
കുടിശ്ശിക
എത്രയായിരുന്നുവെന്നും
ആയതില്‍ എത്ര തുക
നാളിതുവരെ
പിരിച്ചെടുത്തിട്ടുണ്ടെന്നും
അറിയിക്കുമോ;നികുതി
കുടിശ്ശിക ഇനത്തില്‍
ഇനി എത്ര ശതമാനം തുക
പിരിച്ചെടുക്കാന്‍
അവശേഷിക്കുന്നുണ്ടെന്ന്
കണക്കുകള്‍ സഹിതം
വ്യക്തമാക്കുമോ;
(ബി)
മേല്‍പ്പറഞ്ഞ
നികുതി കുടിശ്ശികയ്ക്ക്
ഏതെങ്കിലും തരത്തിലുളള
ഇളവുകള്‍
നല്‍കിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
നികുതി
കുടിശ്ശിക പൂര്‍ണ്ണമായി
പിരിച്ചെടുക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
ആയത് എന്നത്തേക്കു
പൂര്‍ത്തിയാക്കുമെന്നും
വിശദമാക്കുമോ?
നടപ്പ്
സാമ്പത്തിക വര്‍ഷത്തെ നികുതി
434.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019-20
സാമ്പത്തിക
വര്‍ഷത്തില്‍ നികുതി
ഇനത്തില്‍
പിരിച്ചെടുത്തിട്ടുള്ള
തുക തരം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഈ
സാമ്പത്തിക വര്‍ഷം
പകുതി പിന്നിടുമ്പോള്‍
നികുതി ഇനത്തില്‍
ഉദ്ദേശിച്ച ലക്ഷ്യം
കൈവരിക്കാനായിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ ;
(സി)
പ്രളയം
കാരണം നികുതി
പിരിച്ചെടുക്കുന്നതില്‍
മാന്ദ്യം
അനുഭവപ്പെട്ടിട്ടുണ്ടോ
;
(ഡി)
പ്രളയസെസ്
ഇനത്തില്‍ ഈ സാമ്പത്തിക
വര്‍ഷത്തില്‍ എത്ര തുക
പിരിച്ചെടുത്തു എന്ന്
വ്യക്തമാക്കാമോ ?
വേയ്സ്
ആന്റ് മീന്‍സ്
നിയന്ത്രണങ്ങള്‍
435.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വേയ്സ്
ആന്റ് മീന്‍സ്
നിയന്ത്രണങ്ങള്‍ ഇൗ
സാമ്പത്തിക വര്‍ഷം
ഏര്‍പ്പെടുത്തിയിട്ടുണ്ടാേ;
ഇതുമായി ബന്ധപ്പെട്ട
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമാേ;
(ബി)
ഇൗ
സാമ്പത്തിക വര്‍ഷം
ഏപ്രില്‍ 1 മുതല്‍
സെപ്റ്റംബര്‍ 30 വരെ
എത്ര തുകയ്ക്കുള്ള
ബില്ലുകളാണ് വേയ്സ്
ആന്റ് മീന്‍സ്
നിയന്ത്രണവുമായി
ബന്ധപ്പെട്ട്
തടഞ്ഞുവച്ചതെന്ന് മാസം
തിരിച്ച്
വ്യക്തമാക്കുമാേ?
സാമ്പത്തിക
പ്രതിസന്ധി മറികടക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
436.
ശ്രീ.വി.ടി.ബല്‍റാം
,,
റോജി എം. ജോണ്‍
,,
കെ.എസ്.ശബരീനാഥന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
രൂക്ഷമായ സാമ്പത്തിക
പ്രതിസന്ധിയിലാണെന്നത്
വസ്തുതയാണോ; എങ്കില്‍
അതിനുള്ള കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
സാമ്പത്തിക
പ്രതിസന്ധി
മറികടക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
ധൂര്‍ത്തും
അനാവശ്യ ചെലവുകളും
ഒഴിവാക്കി സാമ്പത്തിക
പ്രതിസന്ധി
മറികടക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
നടപ്പിലാക്കുന്നത്;വിശദമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മന്ത്രിമാരൊഴികെ
ക്യാബിനറ്റ് പദവിയില്‍
ആര്‍ക്കൊക്കെ നിയമനം
നൽകി എന്ന വിവരം
ലഭ്യമാണോ;
വിശദമാക്കുമോ?
പട്ടാമ്പി മണ്ഡലത്തിലെ കിഫ്ബി
പദ്ധതികൾ
437.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
വഴി പട്ടാമ്പി
മണ്ഡലത്തിൽ
നടപ്പിലാക്കി വരുന്ന
പദ്ധതികൾ
ഏതൊക്കെയാണെന്നും
ഇപ്പോൾ പ്രസ്തുത
പദ്ധതികളുടെ നിലവിലെ
സ്ഥിതി എന്താണെന്നും
വ്യക്തമാക്കാമോ;
(ബി)
കിഫ്ബി
വഴി നടപ്പിലാക്കുന്ന
പദ്ധതികൾക്കായി
ബന്ധപ്പെട്ട
വകുപ്പുകളോട്
ആവശ്യപ്പെടുന്ന
വിവരങ്ങൾ
ലഭിക്കുന്നതിന്
വളരെയധികം കാലതാമസം
വരുത്തുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
പദ്ധതികൾ
എത്രയുംവേഗം
ആരംഭിക്കുന്നതിനായി
വിവരശേഖരണത്തിന് ഒരു
സമയപരിധി
നിശ്ചയിക്കുവാൻ
സാധിക്കുമോ;വിശദമാക്കുമോ?
മസാല
ബോണ്ട് വില്പന
438.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മസാല
ബോണ്ടുവഴി കിഫ്ബി എത്ര
കോടി രൂപയാണ്
സമാഹരിച്ചതെന്നും
പ്രസ്തുത
ബോണ്ടുകള്‍ക്ക്
നല്‍കേണ്ട പലിശ നിരക്ക്
എത്രയാണെന്നും
വ്യക്തമാക്കുമോ;
(ബി)
മസാല
ബോണ്ട് വില്പന വഴി
ലഭിച്ച തുക കിഫ്ബി
അക്കൗണ്ടില്‍ എത്തിയത്
എന്നാണെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
ബോണ്ടുവഴി സമാഹരിച്ച
തുക നിലവില്‍ ഏതൊക്കെ
ബാങ്കുകളില്‍ ആണ്
നിക്ഷേപിച്ചിട്ടുള്ളതെന്നും
ഓരോ ബാങ്കിലും എന്ത്
തുക വീതം എന്നാണ്
നിക്ഷേപിച്ചതെന്നും
അതിന് ലഭിക്കുന്ന പലിശ
നിരക്ക് എത്രയാണെന്നും
വ്യക്തമാക്കുമോ?
കിഫ്ബി
പദ്ധതി ഉദ്യോഗസ്ഥർക്ക്
പരിശീലനം
439.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
പദ്ധതികൾ
നടപ്പിലാക്കുന്ന വിവിധ
വകുപ്പുകളിലെ
ഉദ്യോഗസ്ഥർക്ക് കിഫ്ബി
മാനദണ്ഡങ്ങൾക്ക്
അനുസൃതമായി പദ്ധതികളുടെ
രൂപരേഖ
തയ്യാറാക്കുന്നതിനും
നടപ്പിലാക്കുന്നതിനും
ആവശ്യമായ പരിശീലനം
ലഭിച്ചിട്ടുണ്ടോ;
(ബി)
മാനദണ്ഡങ്ങളിൽ
നിന്ന് വ്യതിചലിച്ചു
കൊണ്ട് തയ്യാറാക്കുന്ന
രൂപരേഖയും അപൂർണമായ
ഉള്ളടക്കവും അത്
പരിഹരിക്കുന്നതിനായുള്ള
നിരവധി
എഴുത്തുകുത്തുകളും
കാരണം പദ്ധതി
നടപ്പിലാക്കുന്നതിന്
വളരെ കാലതാമസം
ഉണ്ടാകുന്നത്
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
(സി)
കിഫ്ബിയുടെ
മാനദണ്ഡങ്ങൾക്കനുസരിച്ച്
രൂപരേഖയും
പ്രവൃത്തികളും
നടപ്പിലാക്കുന്നതിന്
പ്രാപ്തരാക്കുന്നതിനാവശ്യമായ
പരിശീലനം ബന്ധപ്പെട്ട
ഉദ്യോഗസ്ഥർക്ക് നൽകുമോ;
അതിനു ശേഷവും തെറ്റുകൾ
വരുത്തുന്ന
ഉദ്യോഗസ്ഥർക്കെതിരെ
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കിഫ്ബി
വഴി നടപ്പാക്കിയ
പ്രോജക്ടുകള്‍
440.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
വഴി എത്ര പ്രോജക്ടുകള്‍
നാളിതുവരെ
പൂര്‍ത്തീകരിച്ചുവെന്ന്
അറിയിക്കുമോ;
(ബി)
പൂര്‍ത്തീകരിച്ച
പ്രോജക്ടുകളുടെ ഇനം
തിരിച്ചുളള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പൂര്‍ത്തീകരിച്ച
പ്രോജക്ടുകള്‍ക്കായി
എത്ര തുക കിഫ്ബി
ഫണ്ടില്‍ നിന്നും
ഇതിനകം
അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ?
കിഫ്ബി
വഴി പൂര്‍ത്തീകരിച്ച
പദ്ധതികള്‍
441.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
വഴി നാളിതുവരെ എത്ര
കോടി രൂപയുടെ
പദ്ധതികളാണ്
പൂര്‍ത്തീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
കിഫ്ബി വഴി എത്ര കോടി
രൂപയുടെ പദ്ധതികളാണ്
പ്രവര്‍ത്തന
ഘട്ടത്തിലുളളതെന്ന്
വിശദമാക്കാമോ;
(സി)
കിഫ്ബി
പദ്ധതികള്‍
നടപ്പിലാക്കുന്നതിനുളള
ധനസമാഹരണത്തിനായി മസാല
ബോണ്ടിന് പുറമേ
മറ്റെന്തെല്ലാം
ബോണ്ടുകള്‍
പുറത്തിറക്കാനാണ്
തീരുമാനിച്ചിട്ടുളളത്;
ഓരോ ബോണ്ടുവഴിയും
എത്ര രൂപ വീതം
സമാഹരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(ഡി)
പ്രവാസി
ചിട്ടിപ്പണം സ്ഥിര
നിക്ഷേപമാക്കിയ വകയില്‍
എത്ര രൂപ കിഫ്ബി
ബോണ്ട്
ആക്കിയിട്ടുണ്ട്;
വ്യക്തമാക്കുമോ?
കിഫ്ബി
മസാല ബോണ്ട്
442.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
മസാല ബോണ്ടുകളില്‍
വായ്പയ്ക്ക്
സര്‍ക്കാര്‍ നല്കിയ
ഗ്യാരന്റി
കണ്‍സോളിഡേറ്റഡ്
ഫണ്ടിന്റെ മുകളിലാണോ
എന്ന് വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാരിന്റെ
കണ്‍സോളിഡേറ്റഡ്
ഫണ്ടിന്റെ
അടിസ്ഥാനത്തില്‍
നല്കുന്ന
ഗ്യാരന്റികള്‍ക്ക്
പാലിക്കേണ്ട
നിബന്ധനകള്‍ പ്രസ്തുത
ബോണ്ടുകളുടെ
കാര്യത്തില്‍
സര്‍ക്കാര്‍
പാലിച്ചിട്ടുണ്ടോ;
ഇതുമായി ബന്ധപ്പെട്ട
സര്‍ക്കാര്‍
ഉത്തരവുകള്‍
ലഭ്യമാക്കുമോ;
(സി)
ഈ
ബോണ്ടുകള്‍ക്ക്
ആര്.ബി.എെ യില്‍
നിന്നും കിഫ്ബി
നേരിട്ട് അംഗീകാരം
ലഭ്യമാക്കിയിട്ടുണ്ടോ;
(ഡി)
കിഫ്ബി
മസാല ബോണ്ടുകള്‍ക്ക്
സര്‍ക്കാരിന്റെ
കണ്‍സോളിഡേറ്റഡ്
ഫണ്ടിന്റെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍ നല്കുന്ന
ഗ്യാരന്റികള്‍ക്ക്
ആര്‍ബിഎെ/കേന്ദ്ര
സര്‍ക്കാര്‍ അംഗീകാരം
ലഭ്യമാക്കേണ്ടതുണ്ടോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണം വ്യക്തമാക്കുമോ?
കിഫ്ബി
മുഖേന തീരദേശ ഹെെവേ
443.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കിഫ്ബി
മുഖേന തീരദേശ ഹെെവേ
പദ്ധതിയ്ക്ക് ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എത്ര കോടി
രൂപയുടേതാണ് ഭരണാനുമതി
എന്നറിയിക്കാമോ?
കിഫ്ബി
മുഖേന ധനാനുമതി നല്കിയ
പദ്ധതികള്‍
444.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കിഫ്ബി മുഖേന ഇതുവരെ
എത്ര പദ്ധതികള്‍ക്ക്
ധനാനുമതി
നല്കിട്ടുണ്ട്;
ഇത്രയും പദ്ധതികള്‍ക്ക്
ആകെ എത്ര കോടി രൂപയുടെ
ധനാനുമതി ആണ്
നല്കിട്ടുള്ളത്;
വ്യക്തമാക്കാമോ;
(ബി)
ബജറ്റ്
പ്രവൃത്തികള്ക്കുപുറമേ
കിഫ്ബി പദ്ധതിയില്‍
ഉള്‍പ്പെടുത്തി ധാരാളം
പ്രവൃത്തികള്‍
നടക്കുന്നതുകൊണ്ട്
വന്‍തോതില്‍ തൊഴില്‍
അവസരങ്ങള്‍ ഉണ്ടാകുകയും
അതോടൊപ്പം വന്‍
വികസനവും
ഉണ്ടാകുന്നതിന്റെ
ഭാഗമായി കേരള സമ്പദ്
വ്യവസ്ഥ
മാന്ദ്യത്തില്പ്പെടാതെ
സ്ഥിരവും
വികസനോന്മുഖവുമായി
നിലനില്‍ക്കുന്നുണ്ട്
എന്ന വിലയിരുത്തല്‍
ധനവകുപ്പ്
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതു
സംബന്ധിച്ച വിശദാംശം
വ്യക്തമാക്കുമോ?
കിഫ്ബി
മുഖേനയുളള പദ്ധതികള്‍
445.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കിഫ്ബി മുഖേന എത്ര
കോടി രൂപയുടെ
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
നൂറുകോടി
രൂപയ്ക്ക് മുകളില്‍
കിഫ്ബി മുഖേന ഭരണാനുമതി
നല്കിയിട്ടുളള
പദ്ധതികളുടെ വിശദവിവരം
ജില്ലതിരിച്ച്
നല്‍കുമോ?
കിഫ്ബി
പദ്ധതികള്‍
446.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എത്ര കോടി രൂപയുടെ
പദ്ധതികള്‍ക്കാണ്
കിഫ്ബി അംഗീകാരം
നല്‍കിയത്എന്ന്
അറിയിക്കുമോ;
(ബി)
ഇതില്‍
അടിസ്ഥാന സൗകര്യ
വികസനത്തിനായി എത്ര
പദ്ധതികള്‍ക്കും
അവയ്ക്കായി എത്ര
തുകയുമാണ്
വകയിരുത്തിയിട്ടുളളത്
എന്ന് വിശദമാക്കാമോ;
(സി)
വ്യവസായത്തിനുളള
പശ്ചാത്തല സൗകര്യ
വികസനത്തിനായി എത്ര
പദ്ധതികള്‍ക്ക് എത്ര
തുകയാണ്
വകയിരുത്തിയിട്ടുളളത്
എന്ന് വ്യക്തമാക്കുമോ;
(ഡി)
ഇവയില്‍
ഓരോ മേഖലയിലും എത്ര
പദ്ധതികള്‍ക്ക് എത്ര
തുകയ്ക്കാണ് അംഗീകാരം
നല്‍കിയതെന്ന്
വെളിപ്പെടുത്താമോ;
(ഇ)
ഇവയില്‍
എത്ര പദ്ധതികള്‍ക്കാണ്
നാളിതുവരെ ഭരണാനുമതി
നല്‍കിയിട്ടുളളതെന്നും
എത്ര പദ്ധതികള്‍ക്കാണ്
സാങ്കേതിക അനുമതി
നല്‍കിയിട്ടുളളതെന്നും
വ്യക്തമാക്കുമോ;
(എഫ്)
ഇതില്‍
എത്ര പദ്ധതികള്‍ ഇതിനകം
ആരംഭിച്ചിട്ടുണ്ടെന്നും
അവ ഏതാണെന്നും എത്ര
തുകയ്ക്കുളള
പദ്ധതിയാണെന്നും
വിശദമാക്കുമോ;
(ജി)
ഇതില്‍
എത്ര പദ്ധതികള്‍ ഇതിനകം
പൂര്‍ത്തീകരിച്ചുവെന്നും
അതിലേയ്ക്കായി എത്ര
തുകയാണ്
ചെലവഴിച്ചതെന്നും
അംഗീകാരം നല്കിയവയില്
50 കോടി രൂപയ്ക്ക്
മുകളിലുളള എത്ര
പദ്ധതികളാണ്
ഉള്‍പ്പെടുന്നതെന്നും
വിശദമാക്കുമോ?
കിഫ്ബി
മസാലബോണ്ട്
447.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
മസാലബോണ്ട് വഴി പണം
ലഭ്യമായിട്ടുണ്ടോ;എങ്കില്‍
ഇത് വഴി ലഭ്യമായ
തുകയുടെ വിവരം
ലഭ്യമാക്കുമോ; പ്രസ്തുത
തുക എന്നാണ് കിഫ്ബിക്ക്
ലഭ്യമായത് എന്ന്
അറിയിക്കുമോ;
(ബി)
മസാല
ബോണ്ടിന് നിശ്ചയിച്ച
പലിശ നിരക്ക്
എത്രയാണെന്നും
തിരിച്ചടവ്
കാലാവധിക്കുള്ളില്‍
പലിശയിനത്തില്‍ മസാല
ബോണ്ടിന് നല്‍കേണ്ട തുക
എത്രയാണെന്നും
വിശദമാക്കുമോ;
(സി)
പ്രസ്തുത
തുക ചെലവഴിക്കന്ന
പദ്ധതികള്‍
സംബന്ധിച്ചുള്ള വിശദ
വിവരം ഫണ്ടിംഗ്
ഏജന്‍സിക്ക്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദവിവരം നല്‍കുമോ?
കിഫ്ബി
പദ്ധതികള്‍ പരിശോധിക്കാൻ
സ്വകാര്യ കണ്‍സൾട്ടിംഗ്
ഏജന്‍സി
448.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
പി.ഉബൈദുള്ള
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
പദ്ധതികള്‍
പരിശോധിച്ച്
വിലയിരുത്തുന്നതിന്
സ്വകാര്യ കണ്‍സൾട്ടിംഗ്
ഏജന്‍സിയെ
ഏല്‍പ്പിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കമ്പനിക്ക് പ്രവര്‍ത്തന
പരിചയം ഇല്ല എന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇവരുടെ
പരിശോധനാഫലമായി
എന്തെങ്കിലും നേട്ടം
ഉണ്ടാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ?
കിഫ്ബി
പദ്ധതികളിലെ സാങ്കേതിക
പരിശോധന
449.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
കെ.എന്‍.എ ഖാദര്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
പദ്ധതികളിലെ സാങ്കേതിക
പരിശോധന നടത്തുന്നതിന്
നിലവിലുള്ള സംവിധാനം
എന്താണെന്ന്
അറിയിക്കുമോ;
(ബി)
പദ്ധതി
പ്രവര്‍ത്തനങ്ങള്‍
പരിശോധിക്കുവാന്‍
സ്വകാര്യ ഏജന്‍സിയെ
ഏല്‍പ്പിച്ചിട്ടുണ്ടോ;വിശദാംശം
അറിയിക്കുമോ;
(സി)
ഇതുമൂലം
എന്തെങ്കിലും നേട്ടം
ഉണ്ടാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
കിഫ്ബി
പുറത്തിറക്കിയ മസാല
ബോണ്ടുകള്‍
450.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
പുറത്തിറക്കിയ മസാല
ബോണ്ടുകള്‍ പ്രെെമറി
സെല്ലിങ്
മാര്‍ക്കറ്റില്‍
നിന്നും വാങ്ങിയ
കമ്പനികളുടെ പേര് വിവരം
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
കമ്പനികളെ
തെരഞ്ഞെടുത്തതിനുളള
മാനദണ്ഡം
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കമ്പനികളുടെ ഏതൊക്കെ
പ്രതിനിധികളാണ്
കേരളത്തിലെത്തി
സര്‍ക്കാരുമായി ചര്‍ച്ച
നടത്തിയതെന്ന്
അറിയിക്കുമോ;
(ഡി)
കിഫ്ബിയുടെ
മസാല ബോണ്ടുകളില്‍
എത്ര തുകയുടെ
ബോണ്ടുകളാണ് ഓരോ
കമ്പനിയും
വാങ്ങിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഇ)
കിഫ്ബിയുടെ
ന്യൂസ് ലെറ്ററുകളില്‍
പ്രതിപാദിച്ചിരിക്കുന്ന
ആങ്കര്‍ ഇന്‍വെസ്റ്റര്‍
ആരാണെന്ന്
വെളിപ്പെടുത്തുമോ?
കിഫ്ബി
അക്കൗണ്ടുകളുടെ ആഡിറ്റ്
451.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സി.എ.ജി.
നിയമം 1971 ലെ 20 (2)
ലെ വകുപ്പ് പ്രകാരം
കിഫ്ബിയുടെ ഫണ്ട്
വിനിയോഗം സമ്പൂര്‍ണ്ണ
ഓഡിറ്റ് ചെയ്യണമെന്ന്
സി.എ.ജി. സംസ്ഥാന
സര്‍ക്കാരിന് 2018
മാര്‍ച്ച് 15 ന് കത്ത്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്
നല്കിയ മറുപടിയുടെ
വിശദാംശം നൽകുമോ ;
(ബി)
സി.എ.ജി.
നിയമം 1971 ലെ 20(2) ലെ
വകുപ്പ് പ്രകാരം
സമ്പൂര്‍ണ്ണ ആഡിറ്റ്
നടത്താന്‍ അനുവാദം
നല്‍കാത്തതിനുള്ള
കാരണങ്ങള്‍
വ്യക്തമാക്കുമോ;
(സി)
കിഫ്ബി
അക്കൗണ്ടുകള്‍ സി.എ.ജി.
ആഡിറ്റ് ചെയ്താല്‍
നിക്ഷേപകര്‍ക്ക്
ആത്മവിശ്വാസം
കുറയുമെന്ന
വാര്‍ത്തകളോട്
സര്‍ക്കാര്‍
യോജിക്കുന്നുണ്ടോ;
(ഡി)
ഏതെങ്കിലും
നിക്ഷേപകര്‍ അങ്ങനെയൊരു
പരാതി
നല്കിയിട്ടുണ്ടെങ്കില്
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കിഫ്ബി
പ്രവൃത്തികളുടെ സാങ്കേതിക
പരിശോധന
452.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
പ്രവൃത്തികളുടെ
സാങ്കേതിക പരിശോധന
ആരെയാണ്
ഏല്‍പ്പിച്ചിരിക്കുന്നത്
എന്നറിയിക്കാമോ;
ആയതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
സാങ്കേതിക
പരിശോധനാ സമിതി
പരിശോധിച്ച
പ്രവൃത്തികൾക്ക് അന്തിമ
അനുമതി
നല്‍കിയിട്ടുണ്ടോ;
(സി)
പൂര്‍ത്തീകരിച്ച
പ്രവൃത്തികളുടെ പരിശോധന
ഏതു രീതിയിലാണ്
നടക്കുന്നത്
എന്നറിയിക്കാമോ;
നടന്നുകൊണ്ടിരിക്കുന്ന
പ്രോജക്ടുകളുടെ പരിശോധന
സാങ്കേതിക പരിശോധനാ
സമിതി നടത്താറുണ്ടോ;
(ഡി)
സാങ്കേതിക
പരിശോധനാ സമിതിക്ക്
പദ്ധതിയുടെ
മൂല്യത്തിന്റെ എത്ര
ശതമാനമാണ് ഫീസായി
നല്‍കുന്നത്; ആയതിന്റെ
മാനദണ്ഡം
വ്യക്തമാക്കാമോ?
കിഫ്ബി
പ്രവൃത്തികളുടെ ഗുണനിലവാരം
453.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
മുഖേന നടന്നുവരുന്ന
വലിയ വികസന
പ്രവൃത്തികളുടെ
ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിനായി
കിഫ്ബി എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നത്
എന്നറിയിക്കാമോ;
(ബി)
കിഫ്ബി
നിശ്ചയിച്ച
ഗുണനിലവാരമില്ലാത്തതിനാല്‍
ഏതെങ്കിലും
പ്രവൃത്തികള്‍
താല്‍ക്കാലികമായി
നിര്‍ത്തിവെക്കാന്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;എങ്കില്‍
അവ ഏതൊക്കെയാണെന്ന്
അറിയിക്കാമോ?
കിഫ്ബി
സഹായത്തോടെയുള്ള പദ്ധതികള്‍
454.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
ധനസഹായത്തോടെ
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ
പ്രവര്‍ത്തന പുരോഗതി
സംബന്ധിച്ച പട്ടിക
ലഭ്യമാക്കുമോ; പ്രസ്തുത
പ്രവൃത്തികളുടെ
ഗുണനിലവാരം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഏതെങ്കിലും
പദ്ധതിയുടെ ഗുണനിലവാര
പരിശോധന
നടത്തിയിട്ടുണ്ടോ;
വിശദീകരിക്കുമോ?
മുള്ളറവിള
ആയയില്‍ പാലത്തിന്റെ
ന്യൂനതകള്‍ പരിഹരിക്കുന്ന
നടപടി
455.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
മണ്ഡലത്തില്‍ മുള്ളറവിള
ആയയില്‍ പാലത്തിന്റെ
ന്യൂനതകള്‍ പരിഹരിച്ച്
പി.ഡബ്ല്യു.ഡി.
ബ്രിഡ്ജസ് വിഭാഗം നൽകിയ
ഡി.പി.ആര്. അനുസരിച്ച്
കിഫ്ബി ഭരണാനുമതി
പുതുക്കി
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
എത്രകോടി
രൂപയുടെ ഭരണാനുമതി ആണ്
കിഫ്ബി പി.ഡബ്ല്യു.ഡി.
ബ്രിഡ്ജസ് വിഭാഗത്തിനു
നല്‍കിയിത് എന്ന്
വിശദീകരിക്കാമോ?
കിഫ്ബിയിലെ
സി.എ.ജി. ഓഡിറ്റ്
456.
ശ്രീ.പി.ടി.
തോമസ്
,,
വി.പി.സജീന്ദ്രന്
,,
കെ.എസ്.ശബരീനാഥന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍ സ്ഥാപനമായ
കിഫ്ബിയില്‍ സി.എ.ജി.
നിയമത്തിലെ 20(2)
വകുപ്പ് പ്രകാരം
ഓഡിറ്റ് നടത്താനുള്ള
അനുമതി
നല്‍കണമെന്നാവശ്യപ്പെട്ട്
സി.എ.ജി. കത്ത്
നല്‍കിയിരുന്നോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
സി.എ.ജി.യുടെ
പ്രസ്തുത കത്തിന്
സര്‍ക്കാര്‍ നല്കിയ
മറുപടിയില്‍ സി.എ.ജി.
നിയമത്തിലെ 20(2)
വകുപ്പ് പ്രകാരം
ഓഡിറ്റ് നടത്താനുള്ള
അനുമതി നല്കാന്
സാധിക്കില്ല എന്ന്
വ്യക്തമാക്കിയിട്ടുണ്ടോ;
(സി)
സി.എ.ജി.
നിയമത്തിലെ 20(2)
വകുപ്പ് പ്രകാരം
ഓഡിറ്റ് നടത്താന്‍
സി.എ.ജി.ക്ക് അനുമതി
നല്‍കാത്തതിന്റെ
കാരണങ്ങളെന്തെല്ലാമെന്ന്
വിശദമാക്കാമോ?
കിഫ്ബിക്ക്
ധനസഹായം
457.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിക്ക്
രാജ്യത്തെ പൊതുമേഖലാ
സ്ഥാപനങ്ങള്‍,
ബാങ്കുകള്‍ എന്നിവയില്‍
നിന്നും പണം കടമായി
നല്‍കാമെന്ന് വാഗ്ദാനം
ലഭിച്ചിട്ടുണ്ടോ;
(ബി)
ഏതൊക്കെ
സ്ഥാപനങ്ങളാണ് ഇപ്രകാരം
വാഗ്ദാനം
നല്‍കിയിട്ടുള്ളത്; ഓരോ
സ്ഥാപനവും
ആവശ്യപ്പെടുന്ന പലിശ
നിരക്ക് എത്രയാണെന്ന്
അറിയിക്കുമോ;
(സി)
എത്ര
കോടി രൂപ ഇതിലൂടെ
സമാഹരിക്കുവാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ?
കിഫ്ബിയുടെ
ഓഡിറ്റിംഗ്
458.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
ഓഡിറ്റിംഗ്
നടത്തുന്നതിന്
നിയമപരമായി
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമാണ്;
വിശദവിവരം നല്‍കുമോ;
(ബി)
നിലവില്‍
കിഫ്ബിയുടെ ഓഡിറ്റിംഗ്
നടത്തിവരുന്നത്
എപ്രകാരമാണ്; ഏതെല്ലാം
ഏജന്‍സികൾ ഏതൊക്കെ
നിയമങ്ങളുടെ
അടിസ്ഥാനത്തിലാണ്
പ്രസ്തുത ഓഡിറ്റിംഗ്
നടത്തിവരുന്നത്;
വിശദവിവരം നല്‍കുമോ;
(സി)
കിഫ്ബിയുടെ
ഓഡിറ്റ് അക്കൗണ്ടന്റ്
ജനറൽ ഓഡിറ്റിംഗിന്റെ
പരിധിയില്‍
വരുന്നുണ്ടോ;
ഇക്കാര്യത്തില്‍
എ.ജി.യുടെ
ഓഡിറ്റില്ലെന്നുളള
മാധ്യമവാര്‍ത്തകളുടെ
നിജസ്ഥിതി എന്താണ്;
വിശദവിവരം നല്‍കുമോ?
കിഫ്ബിയില്‍
എ.ജി. ഓഡിറ്റിംഗ്
459.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
നാളിതുവരെ എത്ര തുക
സമാഹരിച്ചിട്ടുണ്ട്;
അതില്‍ എന്ത് തുക
ചെലവഴിച്ചിട്ടുണ്ട്;
വര്‍ഷം തിരിച്ചുളള
കണക്കുകള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
തുക ചെലവഴിച്ചത് എ.ജി.
ഓഡിറ്റിംഗിന്
വിധേയമാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതു
വര്‍ഷം മുതലാണ്
ഓഡിറ്റിംഗ്
നടത്തിയിട്ടുളളത്;
വിശദമാക്കാമോ;
(സി)
എ.ജി.
ഓഡിറ്റിന് വേണ്ടി
സര്‍ക്കാരിലേക്ക് കത്ത്
നല്‍കിയിരുന്നോ;
പകര്‍പ്പ്
ലഭ്യമാക്കാമോ; ആയതിന്
സര്‍ക്കാര്‍ നല്കിയ
മറുപടി വിശദമാക്കാമോ;
ആയതിന്റെ ഫയല്‍
കുറിപ്പിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
കിഫ്ബിയില്‍
എ.ജി. ഓഡിറ്റിംഗ്
നടത്തുന്നതുമായി
ബന്ധപ്പെട്ട്
നിയമവകുപ്പിന്റെ ഉപദേശം
തേടിയിരുന്നോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
കിഫ്ബിയില്‍
സി.എ.ജി സമ്പൂര്‍ണ്ണ
ഓഡിറ്റിംഗ്
460.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്ഥാപനമായ കിഫ്ബിയില്‍
സി.എ.ജി-യുടെ ഡി.പി.സി.
നിയമത്തിലെ 20(2)
വകുപ്പ് പ്രകാരം
സമ്പൂര്‍ണ്ണ ഓഡിറ്റിംഗ്
നടക്കുന്നുണ്ടോ;
ഇതിന്റെ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
വകുപ്പ് പ്രകാരം
ഓഡിറ്റിംഗിന് അനുമതി
തേടിക്കൊണ്ട് സി.എ.ജി
സര്‍ക്കാരിന് കത്ത്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദവിവരം നല്‍കുമോ;
(സി)
കിഫ്ബിയില്‍
അനുവദിച്ച
പ്രവൃത്തികളുടെ
മുഴുവന്‍ ഫണ്ടും
സി.എ.ജി ഓഡിറ്റിംഗിന്
വിധേയമാക്കുവാന്‍
സര്‍ക്കാര്‍ അനുമതി
നല്‍കുമോ;
വ്യക്തമാക്കാമോ?
കിഫ്ബിയിലും
കിയാലിലും സി.എ.ജി.
ഓഡിറ്റിംഗ്
461.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്ഥാപനങ്ങളായ
കിഫ്ബിയിലും കിയാലിലും
സമഗ്ര ഓഡിറ്റിംഗ്
നടത്താന്‍ സി.എ.ജിക്ക്
അനുവാദം നല്‍കണമെന്ന
ആവശ്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
1971-ലെ
സി.എ.ജി.നിയമത്തിലെ
20(2)വകുപ്പ് പ്രകാരം
കിഫ്ബിയില്‍ ഓഡിറ്റിന്
അനുമതി
നല്‍കണമെന്നാവശ്യപ്പെട്ട്
2018 മാര്‍ച്ച് 15-ന്
സി.എ.ജി. സര്‍ക്കാരിന്
കത്ത് നല്കുകയൂണ്ടായോ;
(സി)
എന്നാല്‍
ഓഡിറ്റിന് അനുമതി
നല്‍കാത്തതിന്റെ
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(ഡി)
അറുപത്തിയഞ്ച്
ശതമാനത്തോളം
സര്‍ക്കാരിനും
പൊതുമേഖല
സ്ഥാപനങ്ങള്‍ക്കും കൂടി
ഓഹരിയുള്ള കിയാലിനെ ഒരു
സര്‍ക്കാര്‍ കമ്പനിയായി
അംഗീകരിക്കുന്നുണ്ടോ;
(ഇ)
എങ്കില്‍
കമ്പനി നിയമപ്രകാരം
ഇതിനെ ഡീംഡ് കമ്പനിയായി
കണക്കാക്കി സി.എ.ജി
ഓഡിറ്റിന്
വിധേയമാക്കണമെന്ന്
സി.എ.ജി
ആവശ്യപ്പെടുകയുണ്ടായോ;
എന്നിട്ടും കിയാല്‍
അക്കൗണ്ടുകള്‍
ഓഡിറ്റിംഗിന്
വിധേയമാക്കാത്തതിന്റ
കാരണം വ്യക്തമാക്കുമോ?
കിഫ്ബിയിലേക്ക്
ലഭിച്ച തുക
462.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയിലേക്ക്
ഇതുവരെ എത്രകോടി രൂപ
ലഭിച്ചിട്ടുണ്ടെന്നും
ഇതിലേക്ക് ലഭിച്ച
മുഴുവന്‍ തുകയും
അതിന്റെ വിനിയോഗവും സി
& എ.ജി.യുടെ
ആഡിറ്റിന്
വിധേയമാക്കുന്നുണ്ടോയെന്നും
വ്യക്തമാക്കാമോ;
പ്രസ്തുത ആഡിറ്റ്
റിപ്പോര്‍ട്ട് സഭയുടെ
മേശപ്പുറത്തു
വയ്ക്കാന്‍
തയ്യാറാകുമോ;
(ബി)
കിഫ്ബിയിലേയ്ക്കുളള
ഫണ്ട് ഏതെല്ലാം
മാര്‍ഗ്ഗങ്ങളിലൂടെയാണ്
കണ്ടെത്തുന്നതെന്നും
കിഫ്ബിക്കു വേണ്ടിയുള്ള
കടപ്പത്രങ്ങളുടെയും
വായ്പകളുടെയും മറ്റ്
വരുമാന
മാര്‍ഗ്ഗങ്ങളുടേയും
പലിശ നിരക്ക്
എത്രയെന്നും
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തിന്റെ
സാമ്പത്തിക
സ്വയംപര്യാപ്തതയെ
കിഫ്ബി ഏതു തരത്തില്‍
ബാധിക്കുമെന്നത്
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
(ഡി)
കിഫ്ബി
സംസ്ഥാനത്തിന് ഒരു
ബാധ്യതയായി തീരുമെന്ന
ആശങ്ക സര്‍ക്കാര്‍ ഏതു
തരത്തിലാണ് നോക്കി
കാണുന്നതെന്ന്
വ്യക്തമാക്കാമോ?
ട്രാന്‍സ്
ഗ്രിഡ് പദ്ധതിയുമായി
ബന്ധപ്പെട്ട ത്രികക്ഷി കരാര്‍
463.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
അന്‍വര്‍ സാദത്ത്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
വഴി നപ്പിലാക്കുന്ന
ട്രാന്‍സ് ഗ്രിഡ്
പദ്ധതിയുമായി
ബന്ധപ്പെട്ട് ത്രികക്ഷി
കരാര്‍ നിലവിലുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ത്രികക്ഷി കരാറില്‍
പദ്ധതികളുടെ ടെന്‍ഡര്‍
നടത്തിപ്പുമായി
ബന്ധപ്പെട്ട്
എന്തൊക്കെ
നിബന്ധനകളാണ്
അടങ്ങിയിരിക്കുന്നത്;
(സി)
പ്രസ്തുത
ത്രികക്ഷി കരാര്‍
പ്രകാരം 2017
ഫെബ്രുവരിയില്‍
അന്നുവരെയുള്ള
ടെന്‍ഡര്‍ നിയമങ്ങളില്‍
മാറ്റം വരുത്തി
അന്നത്തെ ധനകാര്യ
അഡീഷണല്‍ ചീഫ്
സെക്രട്ടറി ടെന്‍ഡര്‍
നടപടികളുമായി
ബന്ധപ്പെട്ട്
പുറത്തിറക്കിയ
സര്‍ക്കാര്‍ ഉത്തരവ്
പാലിച്ചുകൊണ്ട്
മാത്രമല്ലേ കരാര്‍
നല്കാന്
സാധിക്കുകയുള്ളൂ
എന്ന്അറിയിക്കുമോ ;
(ഡി)
ട്രാന്‍സ്
ഗ്രിഡ് പദ്ധതികളുടെ
നടത്തിപ്പിനായി നല്കിയ
കരാറുകളില്‍ പ്രസ്തുത
നിയമം പാലിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
കിഫ്ബിയ്ക്കെതിരെയുള്ള
ദുഷ് പ്രചരണം
464.
ശ്രീ.ജെയിംസ്
മാത്യു
,,
സി.കെ. ഹരീന്ദ്രന്‍
,,
കെ.വി.വിജയദാസ്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വികസന
കാഴ്ചപ്പാടോടെ
പ്രാവര്‍ത്തികമാക്കിയ
കിഫ്ബിയെക്കുറിച്ച്
അവമതിപ്പുണ്ടാക്കാനായി
കരുതിക്കൂട്ടിയുള്ള
ദുഷ് പ്രചരണം,
കിഫ്ബിയ്ക്ക്
നിലവിലുള്ള ഏറ്റവും
മികച്ച ആഗോള
റേറ്റിംഗിനെ
പ്രതികൂലമായി
ബാധിക്കാതിരിക്കാനായി
ദുഷ് പ്രചരണങ്ങള്‍
തുറന്നു കാട്ടാന്‍
നടപടിയെടുത്തിട്ടുണ്ടോ;
(ബി)
സ്റ്റാറ്റ്യൂട്ടറി
ഓഡിറ്ററും അതിനു പുറമേ
നിധിയുടെ എല്ലാ
നിക്ഷേപങ്ങളും
നിയമത്തിന്റെ
ഉദ്ദേശ്യത്തിനനുസൃതമാണെന്നും
അതു വകമാറ്റി
ചെലവഴിക്കപ്പെടുന്നില്ലെന്നും
ഉറപ്പു
വരുത്തുന്നതിനായി
സ്വതന്ത്രാധികാരത്തോടെ
രൂപീകരിച്ച ഫണ്ട്
ട്രസ്റ്റി ആന്റ്
അഡ്വെെസറി കമ്മീഷന്റെ
പ്രവര്‍ത്തനവും വഴി
അന്താരാഷ്ട്രതലത്തില്‍
അംഗീകൃതമായ തരത്തില്‍
കിഫ്ബിയ്ക്ക് സുതാര്യത
ഉറപ്പു
വരുത്താനായിട്ടുണ്ടോ;വ്യക്തമാക്കുമോ;
(സി)
ലക്ഷ്യമിട്ട
സമയത്തിനുള്ളില്‍
അന്‍പതിനായിരം കോടി
രൂപയുടെ വികസനം
സാധ്യമാക്കാന്‍ കിഫ്ബി
അംഗീകാരം നല്കിയ
പദ്ധതികളുടെ
നിര്‍വ്വഹണം
ത്വരിതപ്പെടുത്താന്‍
ശ്രദ്ധപതിപ്പിക്കുമോ;വ്യക്തമാക്കുമോ?
കിഫ്ബി
സഹായം
465.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഉദുമ
നിയോജകമണ്ഡലത്തില്‍
കിഫ്ബിയിലൂടെ
പദ്ധതികള്‍
നടപ്പാക്കുന്നതിന് എത്ര
തുകയുടെ അനുമതി
ലഭ്യമാക്കിയിട്ടുണ്ടെന്ന്
ഇനം തിരിച്ച്
വിശദമാക്കാമോ?
തൃശൂര്‍
ജില്ലയിലെ കിഫ്ബി പദ്ധതികള്‍
466.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം തൃശൂര്‍
ജില്ലയില്‍ കിഫ്ബി
മുഖേന എത്ര
പദ്ധതികള്‍ക്ക്
അംഗീകാരം നല്‍കിയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ തുകയും
നിലവിലെ സ്ഥിതിയും
വിശദമാക്കാമോ;
(സി)
ഒല്ലൂര്‍
നിയോജകമണ്ഡലത്തില്‍
പ്രഖ്യാപിച്ച കിഫ്ബി
പദ്ധതികളുടെ നിലവിലെ
അവസ്ഥ എന്താണെന്ന്
അറിയിക്കാമോ ?
നാട്ടിക
മണ്ഡലത്തിലെ വികസന
പ്രവര്‍ത്തനങ്ങള്‍
467.
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നാട്ടിക
മണ്ഡലത്തിലെ വിവിധ
വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര തുക
അനുവദിച്ചിട്ടുണ്ട്;
ഏതെല്ലാം
പ്രവര്‍ത്തികള്‍ക്കാണ്
(എം.എല്‍.എ.-എ.ഡി.എഫ്,
എസ്.ഡി.എഫ്.ഒഴികെ) തുക
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമാേ ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നാട്ടിക
മണ്ഡലത്തില്‍ കിഫ്ബി
മുഖാന്തിരം എത്ര തുക
അനുവദിച്ചുവെന്നും
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
തുക
അനുവദിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമാേ ;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമാേ ?
നെന്മാറ
മണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
468.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയാേജക മണ്ഡലത്തില്‍
കിഫ്ബി മുഖേന
നടപ്പിലാക്കുന്ന എത്ര
പദ്ധതികളാണുള്ളതെന്ന്
വിശദമാക്കുമാേ;
(ബി)
ഇതില്‍
എത്ര പദ്ധതികളുടെ
പ്രവര്‍ത്തനമാണ്
തുടങ്ങിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
മറ്റ്
പദ്ധതികളുടെ
പ്രവര്‍ത്തനം
തുടങ്ങുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമാേ?
കോതമംഗലം
മണ്ഡലത്തിലെ കിഫ്ബി
പ്രവൃത്തികള്‍
469.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ ഏതെല്ലാം
പ്രവൃത്തികളാണ് കിഫ്ബി
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
കിഫ്ബി അംഗീകാരം
ലഭ്യമായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
കിഫ്ബി
അംഗീകാരം
ലഭിച്ചിട്ടുള്ള
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(ഡി)
ഇനിയും
കിഫ്ബി അംഗീകാരം
ലഭിക്കാത്ത
പ്രവൃത്തികള്‍ക്ക്
വേഗത്തില്‍ അംഗീകാരം
ലഭ്യമാക്കുന്നതിനു
വേണ്ട നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
തലശ്ശേരി
മണ്ഡലത്തിലെ കിഫ്ബി
പ്രവൃത്തികള്‍
470.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തലശ്ശേരി നിയോജക
മണ്ഡലത്തില്‍ കിഫ്ബി
മുഖാന്തരം
നടപ്പിലാക്കുന്ന
പ്രവൃത്തികളും അവയുടെ
നിലവിലെ അവസ്ഥയും
വ്യക്തമാക്കാമോ;
(ബി)
ഇവയില്‍
പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിന്
ഇനി എന്തെല്ലാം നടപടി
ക്രമങ്ങളാണുള്ളതെന്ന്
വ്യക്തമാക്കാമോ?
പീരുമേട്
നിയോജകമണ്ഡലത്തിലെ കിഫ്ബി
പദ്ധതികൾ
471.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പീരുമേട്
നിയോജകമണ്ഡലത്തിൽ
കിഫ്ബി മുഖേന
പൂർത്തിയാക്കിയതും
നടപ്പാക്കിവരുന്നതുമായ
പദ്ധതികളുടെ
വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(ബി)
ഈ
മണ്ഡലത്തില്‍
കിഫ്ബിയുടെ
പരിഗണനയിലുള്ള പദ്ധതികൾ
ഏതെല്ലാമെന്ന്
വിശദാംശങ്ങൾ സഹിതം
വ്യക്തമാക്കുമോ?
കളമശ്ശേരി
മണ്ഡലത്തിലെ കിഫ്ബി
പ്രവര്‍ത്തനം
472.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
വഴി കളമശ്ശേരി നിയോജക
മണ്ഡലത്തില്‍ ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഇതുവരെ ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
നാളിതുവരെയുള്ള
പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ;
(സി)
കിഫ്ബിയില്‍
നിന്ന് ഈ
പ്രവൃത്തികള്‍ക്ക് എത്ര
തുക
ചെലവഴിച്ചിട്ടുണ്ട്;
ഇനി എത്ര തുക നല്കാന്
ബാക്കിയുണ്ട്; വിശദാംശം
ലഭ്യമാക്കാമോ ?
വൈപ്പിന്‍
മണ്ഡലത്തിലെ കിഫ്ബി
പ്രവൃത്തികള്‍
473.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈപ്പിന്‍
നിയോജകമണ്ഡലത്തില്‍
കിഫ്ബിയിലുള്‍പ്പെടുത്തി
നിര്‍മ്മാണം
നടത്തുന്നതിന്
നിര്‍ദ്ദേശിച്ചിട്ടുള്ള
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ഇവയില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഭരണാനുമതി
നല്‍കിയിട്ടും
നാളിതുവരെ പ്രവര്‍ത്തനം
ആരംഭിക്കാത്ത
പ്രവൃത്തികള്‍
ഏതൊക്കെയെന്നും
കാരണമെന്തെന്നും
വിശദമാക്കാമോ?
ഹരിപ്പാട്
മണ്ഡലത്തിലെ കിഫ്ബി
പ്രവൃത്തികള്‍
474.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
നിയാേജക മണ്ഡലത്തില്‍
കിഫ്ബി മുഖേന എത്ര
കാേടി രൂപയുടെ വികസന
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കുമാേ;
(ബി)
ആയതില്‍
പ്രവര്ത്തനാേദ്ഘാടനം
നടത്തിയിട്ടുള്ള
പദ്ധതികളുടെ വിശദവിവരം
നല്കുമാേ?
ഒറ്റപ്പാലം
മണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
475.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം
പദ്ധതികള്‍ക്ക് ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കിഫ്ബി മുഖാന്തരം ഫണ്ട്
അനുവദിയ്ക്കുകയുണ്ടായി;
ഓരോന്നിനും എത്ര തുക
വീതം അനുവദിച്ചു;
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഓരോ
പ്രവൃത്തിയുടെയും
കാലികസ്ഥിതി
വ്യക്തമാക്കാമോ?
കിഫ്ബയില്‍
ഉള്‍പ്പെട്ട
മനക്കകടവ്-പട്ടിമറ്റം-നെല്ലാട്-കിഴക്കമ്പലം
റാേഡ്
476.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
പദ്ധതിയില്‍
ഉള്‍പ്പെട്ട
മനക്കകടവ്-പട്ടിമറ്റം-നെല്ലാട്-കിഴക്കമ്പലം
റാേഡിലെ കെ.എസ്.ഇ.ബി.
പാേസ്റ്റുകള്
മാറ്റുന്നതിന് തുക
അനുവദിക്കുന്നതിനുള്ള
തടസം വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തുക അനുവദിക്കാത്തത്
കാരണം നിര്‍മ്മാണ
പ്രവൃത്തി
തടസപ്പെട്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(സി)
പ്രസ്തുത
റാേഡിലുള്ള മുഴുവന്‍
കെ.എസ്.ഇ.ബി.
പാേസ്റ്റുകളും
മാറ്റുന്നതിനുള്ള തുക
എന്നത്തേക്ക്
അനുവദിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
കാങ്കക്കടവ്
- കുറ്റിപ്പുറം റെഗുലേറ്റര്‍
കം ബ്രിഡ്ജ്
477.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
നിയോജക മണ്ഡലത്തിലെ
കാങ്കക്കടവ് -
കുറ്റിപ്പുറം
ആര്.സി.ബി.
(റെഗുലേറ്റര്‍ കം
ബ്രിഡ്ജ്)-യുടെ
അംഗീകാരം സംബന്ധിച്ച
പ്രാെപ്പോസല് കിഫ്ബി
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ; ഇത്
സംബന്ധിച്ച
പ്രൊപ്പോസല്‍
അംഗീകരിച്ച് പദ്ധതി
പ്രാവര്‍ത്തികമാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
വളാഞ്ചേരി
നഗരസഭാ കെട്ടിടത്തിന്റെ
പ്രൊപ്പോസല്‍
കിഫ്ബിയില്‍
ലഭിച്ചിട്ടുണ്ടോ;
ഇതിന് കിഫ്ബി അനുവാദം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അനുവാദം
നല്കുവാന് നടപടി
സ്വീകരിക്കുമോ?
നെടുമങ്ങാട്
നിയോജകമണ്ഡലത്തിലെ വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
അനുവദിച്ച തുക
478.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നെടുമങ്ങാട്
നിയോജകമണ്ഡലത്തില്‍
വിവിധ വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര തുക
അനുവദിച്ചിട്ടുണ്ടെന്നും
എം.എല്‍ എ.-എസ്.ഡി.
എഫ്.,എ.ഡി.എഫ്.ഒഴികെ
ഏതെല്ലാം
പ്രവര്‍ത്തികള്‍ക്കാണ്
തുക അനുവദിച്ചതെന്നും
വ്യക്തമാക്കുമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നെടുമങ്ങാട് നിയോജക
മണ്ഡലത്തില്‍ കിഫ്ബി
മുഖാന്തരം എത്ര തുക
അനുവദിച്ചുവെന്നും
ഏതെല്ലാം
പ്രവര്‍ത്തികള്‍ക്കാണ്
തുക അനുവദിച്ചതെന്നും
വ്യക്തമാക്കുമോ;
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ?
തിരുവനന്തപുരം
മണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
479.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയിലുള്‍പ്പെടുത്തി
തിരുവനന്തപുരം
മണ്ഡലത്തില്‍
ഏറ്റെടുക്കുമെന്ന്
പ്രഖ്യാപിച്ച
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ; പ്രസ്തുത
പദ്ധതികളുടെ നിലവിലെ
സ്ഥിതി വിശദമാക്കുമോ;
(ബി)
കിഫ്ബിയിലുള്‍പ്പെടുത്തി
തിരുവനന്തപുരം
നിയോജകമണ്ഡലത്തില്‍
നിര്‍വ്വഹണം
നടന്നുവരുന്ന
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ; പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
(സി)
2017-18
ലെ ബജറ്റില്‍
കിഫ്ബിയിലുള്‍പ്പെടുത്തി
നിര്‍വ്വഹണം
നടത്തുമെന്ന്
പ്രഖ്യാപിച്ച ശംഖുംമുഖം
- വേളി റോഡിന്റെ
വികസനം, അട്ടക്കുളങ്ങര
ഫ്ലൈഓവര്‍ എന്നീ
പദ്ധതികള്‍ കാലതാമസം
കൂടാതെ
ആരംഭിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ; ഇനിയും
കാലതാമസം
ഉണ്ടാകാതിരിക്കാന്‍
എന്തെല്ലാം കര്‍ശന
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
കല്ല്യാശ്ശേരിയിലെ
കിഫ്ബി പ്രോജക്ടുകള്‍
480.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ കിഫ്ബി
വഴി ഇതുവരെ എത്ര
പ്രോജക്ടുകളിലായി എത്ര
കോടി രൂപയുടെ അംഗീകാരം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതുവരെ
എത്ര കോടി രൂപയുടെ
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടെന്നും
എത്ര കോടി രൂപയുടെ
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
പൂര്‍ത്തീകരിച്ചവ
ഏതൊക്കെയാണെന്നും
വിശദമാക്കുമോ?
പെരിന്തല്‍മണ്ണയിലെ
കിഫ്ബി പദ്ധതികള്‍
481.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജക മണ്ഡലത്തില്‍
കിഫ്ബി മുഖേന
നടപ്പിലാക്കി വരുന്ന
പ്രവൃത്തികള്‍
ഏതൊക്കെയാണ്; ഓരോ
പ്രവൃത്തിയുടെയും
നിലവിലെ അവസ്ഥ
എന്താണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ക്കായി
ആകെ എത്ര തുകയാണ്
കിഫ്ബിയില്‍ നിന്നും
നാളിതുവരെ
ചെലവഴിച്ചിട്ടുള്ളത്;
ഇനി എത്ര തുകയാണ്
നല്കാന്
ബാക്കിയുള്ളത്;
വിശദാംശം
ലഭ്യമാക്കുമോ?
ആസ്തി വികസന ഫണ്ട്
482.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാർഷിക
സർവ്വകലാശാലയിലെ ഗവേഷണ
പ്രവർത്തനങ്ങളെയും മററു
അനുബന്ധ
പ്രവർത്തനങ്ങളെയും
സഹായിക്കുന്നതിനായി
മണ്ഡലം ആസ്തി വികസന
ഫണ്ടിൽ നിന്നും
വാഹനങ്ങൾ നല്കാൻ
സാധിക്കുമോ; എങ്കില്‍
വിശദമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
ഇക്കാര്യത്തിൽ ആവശ്യമായ
നടപടി സർക്കാർ
സ്വീകരിക്കുമോ?
വാപ്കോസിനു നൽകിയ
അക്രെഡിറ്റേഷൻ
പുനഃപരിശോധിക്കാൻ നടപടി
483.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിയമസഭാ
മണ്ഡലങ്ങളുമായി
ബന്ധപ്പെട്ടുള്ള ആസ്തി
വികസന ഫണ്ട്
ഉള്‍പ്പെടെയുള്ളവ
കെെകാര്യം ചെയ്യുന്ന
അക്രഡിറ്റഡ്
ഏജന്‍സികളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഇത്തരത്തിലുള്ള
അക്രഡിറ്റഡ് ഏജന്‍സിയായ
വാപ്കോസിന്റെ
പ്രവര്‍ത്തനം
സംബന്ധിച്ചും പ്രസ്തുത
ഏജന്‍സി ഇൗടാക്കുന്ന
സെന്റേജ് സംബന്ധിച്ച
വിഷയങ്ങളും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍,
പ്രസ്തുത ഏജന്‍സിയുടെ
അക്രെഡിറ്റേഷൻ
പുനഃപരിശോധിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
എ.ഡി.എഫ്,
എസ്. ഡി.എഫ് എന്നിവയില്‍
നിന്നുള്ള തുക വിനിയോഗം
484.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നിയമസഭാ
മണ്ഡലങ്ങളുമായി
ബന്ധപ്പെട്ടുള്ള
എ.ഡി.എഫ്, എസ്. ഡി.എഫ്
എന്നിവയില്‍ നിന്നുള്ള
തുക വിനിയോഗം
സംബന്ധിച്ച നിലവിലുള്ള
എല്ലാ
ഉത്തരവുകളുടേയും/ചട്ടങ്ങളുടേയും
പകര്‍പ്പ്
ലഭ്യമാക്കാമോ?
മഞ്ചേരി
നിയോജകമണ്ഡലത്തിലെ ആസ്തി
വികസന ഫണ്ട്
485.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മഞ്ചേരി
നിയോജകമണ്ഡലത്തിലെ
ആസ്തിവികസനഫണ്ടിലും
സ്പെഷ്യല്ഡെവലപ്മെന്റ്ഫണ്ടിലുമായി
2016-17, 2017-18
സാമ്പത്തിക
വര്‍ഷങ്ങളിലെ എല്ലാ
പ്രവര്‍ത്തികളും
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കില്‍
പ്രസ്തുത സാമ്പത്തിക
വര്‍ഷങ്ങളില്‍ ടെണ്ടര്‍
സേവിംഗ്സ്/എക്സസ്
എന്നീയിനങ്ങളില്‍ എത്ര
തുക മിച്ചമുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പൂര്‍ത്തീകരിച്ചിട്ടില്ലെങ്കില്‍
പ്രസ്തുത സാമ്പത്തിക
വര്‍ഷങ്ങളിലെ ഏതെല്ലാം
പ്രവൃത്തികളാണ്
പൂര്‍ത്തീകരിക്കാനുള്ളതെന്ന്
അറിയിക്കുമോ;
(ഡി)
ടെണ്ടര്‍
സേവിംഗ്സ് ഉണ്ടെങ്കില്‍
പ്രസ്തുത തുക
വിനിയോഗിക്കാന്‍ ഈ
സാമ്പത്തിക വര്‍ഷം
കഴിയുമോ
എന്നറിയിക്കാമോ?
തലശ്ശേരി
മണ്ഡലത്തില്‍ ആസ്തി വികസന
ഫണ്ട്
486.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
മണ്ഡലത്തില്‍, 2018-19,
2019-20 വര്‍ഷങ്ങളില്‍,
എം.എല്‍.എ. യുടെ ആസ്തി
വികസന ഫണ്ടുപയോഗിച്ച്
നടത്തുന്ന മുഴുവന്‍
പ്രവൃത്തികളുടെയും
നിലവിലെ
അവസ്ഥയെന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികള്‍
ഏതെല്ലാമാണെന്നും, ആയത്
പൂര്‍ത്തീകരിക്കുന്നതിന്
എന്തെല്ലാം
നടപടിക്രമങ്ങളാണുള്ളതെന്നും
വ്യക്തമാക്കാമോ?
ആസ്തിവികസന
ഫണ്ടുപയോഗിച്ച് ബസ്
കാത്തിരിപ്പുകേന്ദ്രം
487.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019-20
സാമ്പത്തിക വര്‍ഷം,
എം.എല്‍.എ. ആസ്തിവികസന
ഫണ്ടുപയോഗിച്ച്
മണ്ഡലത്തില്‍ ബസ്
കാത്തിരിപ്പുകേന്ദ്രങ്ങള്‍
നിര്‍മ്മിക്കുന്നതിന്
റോഡ് സേഫ്റ്റി
അതോറിറ്റിയുടെ അനുമതി
ആവശ്യമുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത അനുമതി
നല്‍കുന്നതിന്
ചുമതലയുള്ള
ഉദ്യാഗസ്ഥര്‍ ആരാണ്;
(സി)
മങ്കട
നിയോജകമണ്ഡലത്തില്‍
നിന്നും ലഭിച്ച
ഇത്തരത്തിലുള്ള
അപേക്ഷയിന്മേല്
എന്‍.ഒ.സി.
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിനുള്ള
കാലതാമസം
പരിശോധിക്കുമോ;
(ഡി)
അടിയന്തരമായി
ബന്ധപ്പെട്ടവരില്‍
നിന്നും എന്‍.ഒ.സി.
ലഭ്യമാക്കി പ്രസ്തുത
നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക്
അനുമതി നല്‍കുമോ;
വ്യക്തമാക്കാമോ?
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തിലെ ആസ്തിവികസന
പദ്ധതികളുടെ പുരോഗതി
488.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തില്‍
ആസ്തിവികസന പദ്ധതി
പ്രകാരമുള്ള 2016-17
മുതല്‍ 2019-20 വരെയുളള
പദ്ധതികളുടെ നിലവിലെ
പുരോഗതി
വ്യക്തമാക്കുമോ;
(ബി)
പദ്ധതികളുടെ
നിര്‍വ്വഹണ ഏജന്‍സി,
എത്ര തുക ഓരോ
പദ്ധതിയ്ക്കായി
ചെലവഴിച്ചു എന്നീ
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച
പ്രവൃത്തികള്‍
ഏതൊക്കെയാണ്; ഇനിയും
നിര്‍മ്മാണം
ആരംഭിച്ചിട്ടില്ലാത്ത
പ്രവൃത്തികള്‍
ഏതൊക്കെയാണ്; ഏതൊക്കെ
പ്രവൃത്തികളുടെ
ബില്ലുകള്‍ മാറി
നല്‍കിയിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
എം.എല്‍.എ.
ആസ്തി വികസന ഫണ്ട് വിനിയോഗം
489.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
ആസ്തി വികസന ഫണ്ടില്‍
നിന്നും ഹൈമാസ്സ്-
ലോമാസ്സ് ലൈറ്റുകള്‍,
ബസ്സ് വെയിറ്റിംഗ്
ഷെല്‍ട്ടറുകള്‍ എന്നിവ
സ്ഥാപിക്കുന്നതിന്
ഏതെല്ലാം സര്‍ക്കാര്‍
അംഗീകൃത ഏജന്‍സികളെ
നിര്‍ദ്ദേശിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെങ്കിലും
സര്‍ക്കാര്‍
അക്രഡിറ്റഡ് ഏജന്‍സിയെ
ഇത്തരം പ്രവൃത്തികള്‍
നേരിട്ട്
ഏല്‍പ്പിക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
തടസങ്ങള്‍ നിലവിലുണ്ടോ;
എങ്കിൽ ഇത് സംബന്ധിച്ച
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
ഹെഡ്
ഓഫ് അക്കൗണ്ട് മാറ്റുന്നതിന്
നടപടി
490.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധനകാര്യ
വകുപ്പിന്റെ
പരിഗണനയിലുള്ള എല്‍.എ.
എല്‍.എ.ഡി.എസ്-ല്‍
ഉള്‍പ്പെടുത്തിയ
തിരുവമ്പാടി
കെ.എസ്.ആര്.ടി.സി.
ഡിപ്പോ
നിര്‍മ്മാണത്തിന് ഹെഡ്
ഓഫ് അക്കൗണ്ട്
മാറ്റണമെന്ന്
ആവശ്യപ്പെട്ടുള്ള
ഫയലിന്റെ നിലവിലെ
സ്ഥിതി
വ്യക്തമാക്കുമോ;
(ബി)
ഹെഡ്
ഓഫ് അക്കൗണ്ട് മാറ്റി
നല്‍കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
ആസ്തി
വികസന ഫണ്ടിലെ ടെണ്ടര്‍
ബാലന്‍സ് ഉപയോഗിച്ച് പുതിയ
പ്രവൃത്തികള്‍
491.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആസ്തി
വികസന ഫണ്ടിലെ ടെണ്ടര്‍
ബാലന്‍സ് തുക
ഉപയോഗിച്ച് പുതിയ
പ്രവൃത്തികള്‍ക്ക്
അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഒരു
സാമ്പത്തിക വര്‍ഷം
ആസ്തി വികസന ഫണ്ടില്‍
നിന്ന് അനുവദിക്കുന്ന
എല്ലാ പ്രവൃത്തികളും
പൂര്‍ത്തീകരിച്ചതിന്
ശേഷം മാത്രം ടെണ്ടര്‍
ബാലന്‍സ് ഉപയോഗിക്കാന്‍
അനുമതി നല്‍കുന്നത്
മൂലം, ടെണ്ടര്‍
ബാലന്‍സ് ഉപയോഗിക്കാന്‍
സാധിക്കാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ആസ്തി
വികസന ഫണ്ടുപയോഗിച്ചുളള
മങ്കടയിലെ പ്രവൃത്തികള്‍
492.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019-20
സാമ്പത്തിക വര്‍ഷം
മങ്കട
നിയോജകമണ്ഡലത്തിലെ
ആസ്തി വികസന ഫണ്ടില്‍
നിന്ന് നിര്‍ദ്ദേശിച്ച
പദ്ധതികളുടെ
ഡി.പി.ആര്.
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
ഇല്ലെങ്കില്‍,
ഡി.പി.ആര്.
തയ്യാറാക്കുന്നതിന്
ബന്ധപ്പെട്ട
വകുപ്പുകള്‍ക്ക് കര്‍ശന
നിര്‍ദ്ദേശം
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(സി)
ധനകാര്യ
വകുപ്പ്
കാലാകാലങ്ങളില്‍
ഇറക്കിയ ഉത്തരവുകളിലെ
നിബന്ധനകള്‍ പ്രകാരം
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
ഇതിനകം
ലഭ്യമാകേണ്ടിയിരുന്ന
ഭരണാനുമതി
ലഭിയ്ക്കുന്നതില്‍
കാലതാമസം വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ?
കോതമംഗലം
മണ്ഡലത്തിലെ ആസ്തി വികസന
ഫണ്ട്പദ്ധതികൾ
493.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍ 2017-18,
2018-19 വര്‍ഷങ്ങളിലായി
എം.എൽ.എ ആസ്തി വികസന
ഫണ്ടില്‍ നിന്നും
നടപ്പിലാക്കിയ
പദ്ധതികളുടെ ഭാഗമായി
എത്ര തുകയുടെ ടെണ്ടര്‍
സേവിംഗ്സ്
ഉണ്ടായിട്ടുണ്ട് എന്ന്
വിശദമാക്കാമോ;
(ബി)
എം.എൽ.എ-എ.ഡി.എസ്-
ല്‍ ടെണ്ടര്‍ സേവിംഗ്സ്
വരുന്ന തുക
ഉപയോഗപ്പെടുത്തുന്നത്
സംബന്ധിച്ച ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ടെണ്ടര്‍
സേവിംഗ്സ് തുകയുമായി
ബന്ധപ്പെട്ട
വിശദാംശങ്ങള്‍
സമയബന്ധിതമായി എം.എൽ.എ
മാരെ അറിയിക്കുന്നതിനു
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
ആലത്തൂര്‍
മണ്ഡലത്തില്‍ എം.എല്‍.എ.
ഫണ്ടുപയോഗിച്ച് പ്രവൃത്തികള്‍
494.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം,
ആലത്തൂര്‍ മണ്ഡലത്തില്‍
എം.എല്‍.എ.
ഫണ്ടുപയോഗിച്ച്
പൂര്‍ത്തീകരിച്ച
പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
ബില്ലുകള്‍,
ബന്ധപ്പെട്ട
കരാറുകാര്‍ക്ക്
കൊടുത്തു
തീര്‍ത്തോയെന്ന്
വിശദമാക്കാമോ?
ചീനിബസാര്‍
മാതൃകാ അംഗന്‍വാടി കെട്ടിട
നിര്‍മ്മാണം
495.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.യുടെ
മണ്ഡലം ആസ്തി വികസന
ഫണ്ടില്‍
ഉള്‍പ്പെടുത്തി
കൊണ്ടോട്ടി
മണ്ഡലത്തില്‍ നിന്നും
2018-19-ല്‍
നിര്‍ദ്ദേശിച്ച
വാഴക്കാട് പഞ്ചായത്തിലെ
ചീനിബസാര്‍ മാതൃകാ
അംഗന്‍വാടി കെട്ടിടം
(പ്രൊജക്ട് എെ.ഡി.6941)
നിര്‍മ്മാണ
പ്രവൃത്തിക്ക്
നാളിതുവരെയായി
ഭരണാനുമതി
ലഭിച്ചിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രൊപ്പോസല്‍
നല്കി മാസങ്ങള്‍
കഴിഞ്ഞിട്ടും ഇൗ
പ്രവൃത്തിക്ക്
ഭരണാനുമതി നല്കാന്
കഴിയാത്തതിന്റെ
കാരണങ്ങള്‍
വിശദമാക്കാമോ; ഇത്
സംബന്ധിച്ച ഫയലിന്റെ
നിലവിലെ അവസ്ഥ
വിശദമാക്കാമോ;
(സി)
ഇൗ
പ്രവൃത്തിക്ക്
ഭരണാനുമതി ലഭിക്കാന്‍
ഇനി എത്ര ദിവസം കൂടി
ആവശ്യമുണ്ട് എന്ന
കാര്യം അറിയിക്കാമോ?
മാനന്തവാടി
മണ്ഡലത്തിലെ ആസ്തി വികസന
ഫണ്ട് പ്രകാരമുളള
പ്രവൃത്തികള്‍
496.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിയോജകമണ്ഡലം
ആസ്തി വികസന ഫണ്ട്
പ്രകാരം 2017-18 ല്‍
മാനന്തവാടി
മണ്ഡലത്തില്‍
നിര്‍ദ്ദേശിച്ച
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി അറിയിക്കാമോ;
(ബി)
മാനന്തവാടി
മണ്ഡലത്തിലെ 2017-18
വര്‍ഷത്തെ എം.എല്‍.എ
എസ്.ഡി.എഫ്.
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ?
പെരിന്തല്‍മണ്ണ
മണ്ഡലത്തില്‍ എം.എല്‍.എ. യുടെ
പ്രത്യേക വികസന പദ്ധതി
497.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തില്‍
എം.എല്‍.എ. യുടെ
പ്രത്യേക വികസന പദ്ധതി
(എസ്.ഡി.എഫ്) പ്രകാരം
2016-17 മുതല്‍ 2019-20
വരെയുള്ള പദ്ധതികളുടെ
നിലവിലുള്ള പുരോഗതി
ലഭ്യമാക്കുമോ;
(ബി)
ഓരോ
പദ്ധതിയ്ക്കും എത്ര രൂപ
ചെലവഴിച്ചിട്ടുണ്ട്;
ഏതൊക്കെ
പ്രവൃത്തികളുടെ
ബില്ലുകള്‍ മാറി
നല്‍കിയിട്ടുണ്ട്; ഇനി
എത്ര പ്രവൃത്തികള്‍ക്ക്
തുക നല്കാന്
ബാക്കിയുണ്ട്; വിശദാംശം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തികളില്‍
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയ
പ്രവൃത്തികള്‍
ഏതൊക്കെയാണ്; ഇനിയും
നിര്‍മ്മാണം
ആരംഭിച്ചിട്ടില്ലാത്ത
പ്രവൃത്തികള്‍
ഏതൊക്കെയാണ്; അവയുടെ
നിര്‍മ്മാണം
ആരംഭിക്കാത്തതിന്റെ
കാരണം എന്താണ്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
ഇൗ
പദ്ധതി പ്രകാരം ഇനി
എത്ര തുകയ്ക്കുളള
പദ്ധതികളാണ് ശിപാര്‍ശ
നല്കാന് ബാക്കിയുളളത്
എന്ന് അറിയിക്കുമോ?
കോര്‍പ്പറേറ്റ്
സോഷ്യല്‍ റെസ്പോണ്സിബിലിറ്റി
ഫണ്ട്
498.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൊതുമേഖലാ
/ സ്വകാര്യ
സ്ഥാപനങ്ങള്‍
കോര്‍പ്പറേറ്റ്
സോഷ്യല്‍
റെസ്പോണ്സിബിലിറ്റി
(സി.എസ്.ആർ.) ഫണ്ട്
വിനിയോഗിക്കുന്നതിനെ
കുറിച്ച് ഗൈഡ് ലൈന്‍
നിലവിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
സി.എസ്.ആർ
ഫണ്ട് ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന
എല്ലാ സ്വകാര്യ /
പൊതുമേഖലാ സ്ഥാപനങ്ങളും
ചെലവഴിക്കണമെന്നു
നിര്‍ബന്ധമുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
2018-19
വര്‍ഷം സി.എസ്.ആർ ഫണ്ട്
ചെലവഴിച്ച
സ്ഥാപനങ്ങളുടെ പട്ടിക,
ചെലവഴിച്ച തുക,
ഏറ്റെടുത്ത പദ്ധതികള്‍
എന്നിവ വിശദമാക്കാമോ;
(ഡി)
സി.എസ്.ആർ
ഫണ്ടുകളുടെ
വിനിയോഗത്തിന്റെ
മേല്‍നോട്ടത്തിന്
ഏതെങ്കിലും തരത്തിലുള്ള
സംവിധാനം സംസ്ഥാനത്ത്
നിലവിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
സംസ്ഥാനത്തിന്റെ
സാമ്പത്തിക
ആവശ്യങ്ങളിന്മേലുള്ള കേന്ദ്ര
നിലപാട്
499.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
കെ.ഡി. പ്രസേനന്‍
,,
സജി ചെറിയാന്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേശീയ
സമ്പദ്ഘടനയുടെ
വികസനത്തേക്കാള്‍
കോര്‍പ്പറേറ്റ്
താത്പര്യങ്ങള്‍ക്ക്
മുന്‍ഗണന നല്‍കുന്നതും
തൊഴിലില്ലായ്മയും
കാര്‍ഷിക പ്രതിസന്ധിയും
രൂക്ഷമാക്കുന്നതുമായ
കേന്ദ്ര ബജറ്റ്
സംസ്ഥാനങ്ങളുടെ
സാമ്പത്തിക
വ്യവസ്ഥക്കേല്പിക്കുന്ന
ആഘാതം കുറയ്ക്കുന്നതിന്
എന്തെല്ലാം
മുന്‍കരുതലുകളാണ് ഈ
സര്‍ക്കാര്‍
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രളയ
ദുരന്തത്തില്‍ തകര്‍ന്ന
സംസ്ഥാനത്തിന്റെ പുനര്‍
നിര്‍മ്മാണത്തിനായുള്ള
ധനസഹായ അഭ്യര്‍ത്ഥന
പരിഗണിക്കാതെ കേന്ദ്ര
ബജറ്റ് കേരളത്തെ
പൂര്‍ണമായി അവഗണിച്ച
സാഹചര്യമുണ്ടോ;
എങ്കില്‍ ഇത്
മറികടക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
കടമെടുക്കുന്നതിനുള്ള
പരിധി ഉയര്‍ത്തണമെന്ന
സംസ്ഥാനത്തിന്റെ ആവശ്യം
സംബന്ധിച്ച് കേന്ദ്ര
സര്‍ക്കാര്‍ സമീപനം
എന്താണെന്ന്
അറിയിക്കാമോ?
ധനകാര്യവകുപ്പ്
അംഗീകാരം നൽകിയിട്ടുള്ള
തസ്തികകൾ
500.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
വിവിധ വകുപ്പുകളിൽ
പുതുതായി സൃഷ്ടിച്ച
എത്ര തസ്തികകൾക്ക്
ധനകാര്യ വകുപ്പ്
അംഗീകാരം
ലഭ്യമാക്കിയിട്ടുണ്ട്;
വകുപ്പ് തിരിച്ച്
വിശദാംശം നല്‍കുമോ?
കുടുംബശ്രീ,
കെക്സോണ് എന്നിവ വഴി
താല്‍ക്കാലിക നിയമനങ്ങള്‍
501.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
വകുപ്പുകളില്‍
കരാര്‍/താല്‍ക്കാലിക
നിയമനങ്ങള്‍
നടത്തുന്നതില്‍
ധനകാര്യവകുപ്പ്
എന്തെങ്കിലും നിബന്ധന
കൊണ്ടുവന്നിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഓഫീസ്
പരിസരം വൃത്തിയാക്കല്‍,
സുരക്ഷാ ജോലി
എന്നിവയ്ക്ക്
കുടുംബശ്രീ, കെക്സോണ്
എന്നിവ വഴി മാത്രമേ
ജീവനക്കാരെ
നിയമിക്കാവുയെന്ന്
നിഷ്ക്കര്‍ഷിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
തസ്തികകള്‍
ഇല്ലാത്ത വിവിധ
കമ്മീഷനുകള്‍,
താല്‍ക്കാലിക ഓഫീസുകള്‍
എന്നിവിടങ്ങളില്‍
താല്‍ക്കാലിക ജീവനക്കാരെ
എപ്രകാരം
നിയമിക്കണമെന്നാണ്
നിഷ്ക്കര്ഷിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
സ്റ്റാറ്റ്യൂട്ടറി പെന്ഷന്
T 502.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജീവനക്കാരുടെ
സ്റ്റാറ്റ്യൂട്ടറി
പെന്ഷന്
പുനസ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട് കമ്മീഷനെ
നിയമിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
കമ്മീഷനിലെ
അംഗങ്ങള്‍
ആരെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
കമ്മീഷന്
എന്നാണ് നിലവില്‍
വന്നതെന്നും എന്നാണ്
കാലാവധി
അവസാനിക്കുന്നതെന്നും
ഇതുവരെ എത്ര
സിറ്റിംഗുകള്‍
നടത്തിയിട്ടുണ്ടെന്നും
വിശദമാക്കാമോ?
ഡി.എ
കുടിശ്ശിക
503.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
കേന്ദ്ര സര്‍ക്കാര്‍
ഏറ്റവും ഒടുവില്‍
പ്രഖ്യാപിച്ച ഡി.എ
അടക്കം എത്ര ശതമാനം
കുടിശ്ശിക
നല്കുവാനുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കേന്ദ്ര
സര്‍ക്കാര്‍ ഡി.എ
അനുവദിക്കുന്ന
കാലഘട്ടത്തില്‍ തന്നെ
അതേ ഡി.എ സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
അനുവദിക്കുന്നതിന്
കാലതാമസം നേരിടുന്നത്
സംബന്ധിച്ച്
വിശദമാക്കാമോ;
(സി)
ഇതു
സംബന്ധിച്ച് സര്‍വ്വീസ്
/ പെന്ഷന്
സംഘടനകളില്‍ നിന്നും
നിവേദനങ്ങള്‍
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആയതിന്മേല് സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ?
എല്‍.ഡി.ടൈപ്പിസ്റ്റ്
തസ്തിക
504.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എല്‍.ഡി.ടൈപ്പിസ്റ്റ്
തസ്തിക എല്‍.ഡി
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ് എന്നാക്കി
മാറ്റണമെന്ന ശമ്പള
കമ്മീഷന്റെ
ശിപാര്‍ശയില്‍
എന്തെങ്കിലും തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
ഇതിന്
എന്തെങ്കിലും
തടസ്സമുണ്ടോ;
ഇല്ലെങ്കില്‍ കമ്മീഷന്
ശിപാര്‍ശയില്‍ ഉടന്‍
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
ശമ്പളം
ട്രഷറി വഴി വിതരണം ചെയ്യുന്ന
പദ്ധതി
505.
ശ്രീ.കെ.
രാജന്
,,
ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെയും
അദ്ധ്യാപകരുടെയും
ശമ്പളം ട്രഷറി വഴി
വിതരണം ചെയ്യുന്ന
പദ്ധതിയുടെ പുരോഗതി
വിശദമാക്കുമോ;
(ബി)
ഇ-ടി.
എസ്. ബി അക്കൗണ്ടില്‍
ബാക്കി നില്ക്കുന്ന
തുകയ്ക്ക് നല്കുന്ന
പലിശ നിരക്ക്
ബാങ്കുകള്‍
നല്കുന്നതിനേക്കാള്
അധികമാണോ;
വ്യക്തമാക്കുമോ;
(സി)
ട്രഷറി
അക്കൗണ്ടില്‍ ബാക്കി
നില്കുന്ന തുകയുടെ
വിനിമയം സംബന്ധിച്ച്
എന്ത്
തീരുമാനമെടുക്കാനും
ജീവനക്കാരന്
അവകാശമുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ഇത്തരത്തില്‍
ശമ്പളബാക്കി
ട്രഷറിയില്‍
സൂക്ഷിക്കുന്നത്
സര്‍ക്കാരിന്
എത്രമാത്രം
ഗുണകരമാകുമെന്ന്
അറിയിക്കുമോ?
മെഡിസെപ്
506.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കുമായി
ആവിഷ്ക്കരിച്ച മെഡിസെപ്
പദ്ധതി 2019 ഏപ്രില്‍
മുതല്‍
നടപ്പിലാക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
മെഡിസെപ്പില്‍
ടെന്‍ഡര്‍ നേടിയ
റിലയന്‍സ് ജനറല്‍
ഇന്‍ഷ്വറന്‍സ്
കമ്പനിയുടെ കരാര്‍
റദ്ദാക്കിയിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
ചികിത്സാ
നിരക്ക്
പരിഷ്ക്കരിക്കുന്നത്
സംബന്ധിച്ച് പുതിയ
സമിതി
രൂപീകരിച്ചിട്ടുണ്ടോ;
അതിന്റെ റിപ്പോര്‍ട്ട്
എന്നത്തേക്ക്
നല്‍കണമെന്നാണ്
നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(ഡി)
ആശുപത്രികള്‍ക്ക്
നല്‍കേണ്ട ചികിത്സാ
നിരക്ക് വര്‍ദ്ധന
മെഡിസെപ് പ്രീമിയം
കൂട്ടുന്നതിന്
ഇടയാക്കില്ലേ; ഈ
വര്‍ദ്ധനവ്
ജീവനക്കാരില്‍ നിന്നും
പെന്‍ഷന്‍കാരില്‍
നിന്നും ഇൗടാക്കുവാന്
ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)
ടെന്‍ഡര്‍
നടപടികള്‍ അടിയന്തരമായി
ആരംഭിച്ച് മെഡിസെപ്
പദ്ധതി കാലവിളംബം
കൂടാതെ
നടപ്പിലാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
മെഡിസെപ്
പദ്ധതി
507.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
പി.ഉബൈദുള്ള
,,
എന്‍. ഷംസുദ്ദീന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കുമായി
ആവിഷ്കരിച്ച മെഡിസെപ്
ആരോഗ്യ ഇന്‍ഷ്വറന്‍സ്
പദ്ധതിയില്‍ നിന്നും
റിലയന്‍സിനെ
ഒഴിവാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഒഴിവാക്കിയതിന്റെ കാരണം
വ്യക്തമാക്കുമോ;
(സി)
മെഡിസെപ്
ഇന്‍ഷ്വറന്‍സ് പദ്ധതി
സര്‍ക്കാര്‍
ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
508.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത
പെന്ഷന് പദ്ധതിയില്‍
അംഗങ്ങളായവരില്‍ കുറഞ്ഞ
സര്‍വ്വീസുള്ള
ജീവനക്കാര്‍ക്ക്
നാമമാത്രമായ പെന്ഷന്
തുകയാണ്
ലഭിക്കുന്നതെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
പദ്ധതിയില്‍
അംഗങ്ങളായവര്‍ക്ക്
കുടുംബ പെന്ഷന്,
ഡി.സി.ആര്.ജി,
കമ്മ്യൂട്ടേഷന്‍,
പെന്ഷന് റിവിഷന്‍
എന്നീ
ആനുകൂല്യങ്ങള്‍ക്ക്
അര്‍ഹതയുണ്ടോ;
(സി)
സംസ്ഥാനത്ത്
ഈ പദ്ധതി നടപ്പിലാക്കിയ
ശേഷം അംഗങ്ങളായ എത്ര
സര്‍ക്കാര്‍
ജീവനക്കാര്‍
സര്‍വ്വീസില്‍ നിന്നും
വിരമിച്ചുവെന്ന്
വിശദമാക്കാമോ;
(ഡി)
സര്‍വ്വീസില്‍
നിന്നും
വിരമിച്ചവര്‍ക്ക്
ലഭിച്ച കൂടിയ പ്രതിമാസ
പെന്‍ഷനും കുറഞ്ഞ
പെന്‍ഷനും
എത്രയായിരുന്നുവെന്ന്
വിശദമാക്കാമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
509.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ
പങ്കാളിത്ത പെന്ഷന്
പദ്ധതി
പുന:പരിശോധിക്കുന്നതിന്
നിയോഗിച്ച സമിതിയുടെ
പ്രവര്‍ത്തനം
ഏതുവരെയായെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
സമിതിയുടെ കാലാവധി
എന്നുവരെയാണെന്നും
പരിഗണനാ വിഷയങ്ങള്‍
എന്തെല്ലാമെന്നും
വിശദമാക്കാമോ;
(സി)
സംസ്ഥാനത്ത്
പങ്കാളിത്ത പെന്ഷന്
പദ്ധതിയില്‍
ഉള്‍പ്പെട്ട എത്ര
ജീവനക്കാരാണുള്ളതെന്ന്
വകുപ്പുതിരിച്ച്
അറിയിക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെട്ട എത്ര
ജീവനക്കാര്‍ നാളിതുവരെ
സര്‍വ്വീസില്‍ നിന്നും
വിരമിച്ചിട്ടുണ്ടെന്നും
അവരുടെ ആനുകൂല്യങ്ങള്‍
വിതരണം ചെയ്യുന്നതിലെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ?
പങ്കാളിത്ത
പെന്ഷന് പുനഃപരിശാേധനാ
സമിതി
510.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത
പെന്ഷന്
പുനഃപരിശാേധനാ
സമിതിയുടെ ഓഫീസ്
മേല്‍വിലാസം
പിന്കാേഡും ഫാേണ്‍
നമ്പറും ഉള്‍പ്പെടെ
നല്കുമാേ ;
(ബി)
പുനഃപരിശാേധനാ
സമിതി 2019 ഒക്ടാേബര്‍
20 വരെ എത്ര
സിറ്റിംഗുകള്‍ നടത്തി ;
ഏതാെക്കെ രേഖകള്‍
പരിശാേധിച്ചു ;
വിശദാംശം നല്കുമാേ ;
(സി)
ജീവനക്കാരുടെ
സംഘടനകളുമായി ചര്‍ച്ച
നടത്തിയിരുന്നാേ ;
എങ്കില്‍ ഏതെല്ലാം
സംഘടനകളുമായിട്ടാണ്
ചര്‍ച്ച നടത്തിയത് ;
വിശദാംശം നല്കുമാേ ;
(ഡി)
ആയതിന്റെ
അടിസ്ഥാനത്തില്‍
പങ്കാളിത്ത പെന്ഷന്
പുനഃപരിശാേധിക്കുന്നത്
സംബന്ധിച്ച സര്‍ക്കാര്‍
നയം വ്യക്തമാക്കുമാേ ?
സര്‍ക്കാര്‍
ജീവനക്കാരുടെ ഡി.എ. കുടിശ്ശിക
511.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
നിലവില്‍ എത്ര ശതമാനം
ഡി.എ. കുടിശ്ശികയുണ്ട്;
എന്നുമുതലുള്ള
കുടിശ്ശികയാണ്
നിലവിലുള്ളത്;
(ബി)
ഡി.എ.
കുടിശ്ശിക
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ജീവനക്കാരുടെ
ശമ്പളപരിഷ്ക്കരണം
512.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ
ശമ്പളപരിഷ്ക്കരണ
നടപടികള്‍
സമയബന്ധിതമായി
നടപ്പിലാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
ഇതിനായി
കമ്മീഷനെ
നിയോഗിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വിദ്യാഭ്യാസ
വായ്പ തിരിച്ചടവ് സഹായ പദ്ധതി
513.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വായ്പാ തിരിച്ചടവ് സഹായ
പദ്ധതിയുടെ നിലവിലെ
അവസ്ഥ വിശദമാക്കാമോ;
(ബി)
ഇൗ
പദ്ധതി പ്രകാരം ഏത്
തീയതി വരെ
അപേക്ഷിച്ചവര്‍ക്കാണ്
ആനുകൂല്യത്തിന്
അര്‍ഹതയുള്ളതെന്ന്
വിശദമാക്കാമോ;
(സി)
ഇൗ
പദ്ധതി പ്രകാരം എത്ര
അപേക്ഷകള്‍
ലഭിച്ചുവെന്നും ലഭിച്ച
അപേക്ഷകളില്‍ എത്ര
അപേക്ഷകര്‍ക്ക്
ആനുകൂല്യം ലഭ്യമാക്കി
എന്നുമുള്ളതിന്റെ ജില്ല
തിരിച്ചുളള കണക്ക്
ലഭ്യമാക്കാമോ;
(ഡി)
ഇൗ
പദ്ധതി
നടപ്പാക്കുന്നതിനായി
എത്ര കോടി രൂപ
മാറ്റിവച്ചു; ഇതില്‍
എത്ര കോടി രൂപ ഇതിനകം
ആനുകൂല്യ വിതരണത്തിനായി
ചെലവഴിച്ചുവെന്ന്
വിശദമാക്കാമോ?
വിദ്യാഭ്യാസവായ്പ
തിരിച്ചടവ് പദ്ധതി
514.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസവായ്പ
തിരിച്ചടവ് പദ്ധതി
പ്രകാരം ആലത്തൂര്‍
മണ്ഡലത്തില്‍ നിന്നും
എത്ര ഹര്‍ജികള്‍
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഹര്ജികളിന്മേല്
സ്വീകരിച്ച നടപടികള്‍
എന്താെക്കെയാണെന്നുള്ള
വിശദ വിവരങ്ങള്‍
പഞ്ചായത്ത് തിരിച്ച്
ലഭ്യമാക്കാമോ?
മങ്കട നിയോജക മണ്ഡലത്തിലെ
പ്രവൃത്തികള്‍
515.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019-20
സാമ്പത്തിക വര്‍ഷം
സംസ്ഥാന ബജറ്റില്‍ ആകെ
അടങ്കല്‍ തുകയുടെ 20%
തുക വകയിരുത്തിയ മങ്കട
നിയോജക മണ്ഡലത്തില്‍
ഉള്‍പ്പെട്ടിട്ടുള്ള
പ്രവൃത്തികളുടെ
മുഴുവന്‍ വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്ക്
ഭരണാനുമതി നല്കി തുക
വകയിരുത്തുന്നതിന്
കാലതാമസം നേരിട്ടതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
2019-20
സാമ്പത്തിക വര്‍ഷത്തെ
ബജറ്റില്‍ 20%
പ്രൊവിഷന്‍
വച്ചിട്ടുള്ള എത്ര
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ട്; ടി
വിവരങ്ങള്‍
മണ്ഡലാടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(ഡി)
2019-20
ബജറ്റില്‍ ടോക്കണ്‍
പ്രൊവിഷനില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
എത്ര പ്രവൃത്തികള്‍ക്ക്
നാളിതുവരെ ഭരണാനുമതി
നല്കി; മണ്ഡലം
തിരിച്ച് കണക്ക്
വ്യക്തമാക്കാമോ?
516.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019-20
ബജറ്റില്‍ പ്രളയം
ബാധിച്ച
പഞ്ചായത്തുകള്‍ക്ക് 250
കോടി രൂപയുടെ സഹായം
ലഭ്യമാക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കാന്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
എന്തെല്ലാം
പദ്ധതികളാണ് ഇതര
പഞ്ചായത്തുകളില്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
പാറപ്പുറം
-വല്ലംകടവ് പാലം
517.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആലുവ
മണ്ഡലത്തില്‍ പാറപ്പുറം
വല്ലംകടവ് പാലത്തിന്റെ
നിര്‍മ്മാണത്തിനും
അപ്രോച്ച് റോഡിനുമായി
സ്ഥലം ഏറ്റെടുക്കലിന്
2114099/- രൂപ
5054-04-101-94-PV എന്ന
ശീര്‍ഷകത്തില്‍ അധിക
ധനാനുമതി നല്കി എല്‍.
ഒ. സി.
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് ധനകാര്യ
വകുപ്പിലെ ബഡ്ജറ്റ്
വിംഗ് E4/602/18
നമ്പര്‍ ആയിട്ടുള്ള
ഫയലില്‍ തുക
അനുവദിക്കുവാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(സി)
സ്ഥലമുടമകള്‍ക്ക്
നഷ്ടപരിഹാര തുക എന്ന്
നല്കുവാന് സാധിക്കും
എന്ന് വ്യക്തമാക്കാമോ?
ബഡ്ജറ്റ്
പ്രസംഗത്തില്‍ പ്രഖ്യാപിച്ച
പ്രധാന പദ്ധതികള്‍
518.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18
ലെ ബഡ്ജറ്റ്
പ്രസംഗത്തില്‍
പ്രഖ്യാപിച്ച പ്രധാന
പദ്ധതികള്‍
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
ഏതൊക്കെ പദ്ധതികള്‍
ഇതിനകം
പൂര്‍ത്തീകരിച്ചുവെന്ന്
വിശദമാക്കാമോ?
ഹെറിറ്റേജ്
സ്കൂളുകളുടെ നവീകരണത്തിന്
ബജറ്റില്‍ തുക
519.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇരുനൂറ്
വര്‍ഷത്തില്‍ അധികം
പഴക്കമുള്ള ഹെറിറ്റേജ്
സ്കൂളുകളുടെ
നവീകരണത്തിനും
സംരക്ഷണത്തിനും ആയതിനെ
അന്തര്‍ദേശീയ
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിനും
ബജറ്റില്‍ തുക
അനുവദിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്നതിന്റെ
അടിസ്ഥാനത്തിൽ പ്രസ്തുത
സ്കൂളുകള്‍ക്ക് തുക
അനുവദിക്കുന്നതിന്
ധനകാര്യ വകുപ്പ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
കാസര്‍കോട്
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
അപ്ലൈഡ് ഡെര്‍മ്മറ്റോളജി
520.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് അപ്ലൈഡ്
ഡെര്മ്മറ്റോളജിക്ക്
2014-15 ബജറ്റില്‍ എത്ര
തുകയാണ് സഹായമായി
അനുവദിച്ചത്;
(ബി)
ഇതില്‍
എത്ര തുക ഇതിനകം
സ്ഥാപനത്തിന്
നല്‍കിയിട്ടുണ്ടെന്നും
ബാക്കി തുക എപ്പോള്‍
നല്‍കുമെന്നും
വ്യക്തമാക്കാമോ;
(സി)
ഏത്
ആവശ്യത്തിനാണ് തുക
അനുവദിച്ചതെന്ന്
അറിയിക്കുമോ;
(ഡി)
ബജറ്റില്‍
പറഞ്ഞ മുഴുവന്‍ തുകയും
നല്കിയിട്ടില്ലെങ്കില്
അതിനുളള
കാരണമെന്താണെന്നും
ബാക്കി തുക എപ്പോള്‍
നല്‍കുമെന്നും
വ്യക്തമാക്കാമോ?
2019-20
വര്‍ഷത്തെ ബഡ്ജറ്റില്‍
ഒറ്റപ്പാലം അസംബ്ലി
മണ്ഡലത്തിനായി അനുവദിച്ച തുക
521.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019-20
വര്‍ഷത്തെ ബഡ്ജറ്റില്‍
ഒറ്റപ്പാലം അസംബ്ലി
മണ്ഡലത്തിനായി എത്ര തുക
അനുവദിച്ചു;
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
തുക അനുവദിച്ചത്;
വിശദാംശം ലഭ്യമാക്കാമോ;
(സി)
2019-20
വര്‍ഷത്തെ ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിരുന്ന
ഏതെല്ലാം
പദ്ധതികള്‍ക്ക് ഇരുപത്
ശതമാനമോ അതിലധിമോ തുക
അനുവദിച്ചു എന്ന്
വ്യക്തമാക്കാമോ?
ക്ഷേമ
പെന്ഷന്
522.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ ഓണക്കാലത്ത്
വിവിധ ക്ഷേമ പെന്ഷന്
പ്രകാരം എത്ര തുക
വിതരണം ചെയ്തിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ബി)
ക്ഷേമ
പെന്ഷന് കുടിശ്ശിക
നിലവിലുണ്ടോ എന്ന്
അറിയിക്കുമോ?
കയര്‍/കശുവണ്ടി
തൊഴിലാളികള്‍ക്ക് ക്ഷേമ
പെന്ഷന്
523.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമൂഹ്യക്ഷേമ
വിഭാഗത്തില്‍
ഉള്‍പ്പെടുന്ന
പെന്‍ഷനുകള്‍
ഏതെല്ലാമാണ്;
വിശദമാക്കാമോ;
(ബി)
കയര്‍/കശുവണ്ടി
തൊഴിലാളികള്‍ക്ക്
പ്രസ്തുത തൊഴില്‍
ചെയ്തതിന്റെ ഭാഗമായി
ലഭിക്കുന്ന പെന്ഷന്
കൈപ്പറ്റുന്നതിനാല്‍
അര്‍ഹമായ സാമൂഹ്യ
പെന്‍ഷനുകള്‍
നിരാകരിക്കുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക്
തൊഴില്‍പരമായി
ലഭിക്കുന്ന പെന്ഷന്
പുറമേ അര്‍ഹമായ
സാമൂഹ്യക്ഷേമ പെന്ഷന്
കൂടി ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
സാമൂഹ്യക്ഷേമ
പെന്ഷന്
524.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
കഴിഞ്ഞ ഓണത്തിന്
സാമൂഹ്യക്ഷേമ പെന്ഷന്
ഇനത്തില്‍ എത്ര രൂപ
വിതരണം ചെയ്തുവെന്ന്
വ്യക്തമാക്കാമോ;
(ബി)
കേരളത്തില്‍
സാമൂഹ്യക്ഷേമ പെന്ഷന്
കൈപ്പറ്റുന്നവര്‍
എത്രയെന്ന്
വ്യക്തമാക്കാമോ?
സാമൂഹ്യ
സുരക്ഷാ പെന്ഷന്
525.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമൂഹ്യ
സുരക്ഷാ പെന്ഷന്
ഗുണഭോക്താക്കളില്‍
നിന്നും അനര്‍ഹരെ
കണ്ടെത്തി
ഒഴിവാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
അറിയിക്കുമോ;
(ബി)
എത്ര
അനര്‍ഹരാണ് പ്രസ്തുത
പെന്ഷന്
വാങ്ങുന്നതായി
കണ്ടെത്തിയിട്ടുള്ളത്;
(സി)
ഏഴ്
വര്‍ഷത്തിലധികമായി
ഭര്‍ത്താവ്
കാണ്മാനില്ലാത്തവര്ക്ക്
വിധവാ പെന്ഷന്
ലഭിക്കുന്നതിന് റവന്യൂ
അധികാരികളുടെ
സര്‍ട്ടിഫിക്കറ്റ്
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
എൻ.
പി. എസ്. -ല്‍ ഉള്‍പ്പെടുന്ന
സംസ്ഥാന സര്‍ക്കാര്‍
ജീവനക്കാര്‍
526.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാരില്‍ എത്ര
പേരാണ് എൻ. പി. എസ്.
പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുള്ളത്;
2019 സെപ്റ്റംബര്‍ 30
വരെയുള്ള കണക്ക്
നല്‍കാമാേ ;
(ബി)
എൻ.
പി. എസ്-ല്‍
ഉള്‍പ്പെടുന്ന ഗസറ്റഡ്,
നാേണ്‍ ഗസറ്റഡ്
വിഭാഗക്കാരുടെ വിവരങ്ങൾ
നല്‍കാമാേ;
(സി)
എൻ.
പി. എസ്. ഇനത്തില്‍
ജീവനക്കാരില്‍നിന്നും
നാളിതുവരെ
ശേഖരിച്ചിട്ടുള്ള
തുകയുടേയും,
സര്‍ക്കാര്‍
ഒടുക്കിയിട്ടുള്ള
മാച്ചിങ്
ഗ്രാന്റിന്റേയും
വിശദവിവരം നല്‍കാമാേ ;
(ഡി)
ഇപ്രകാരം
ശേഖരിച്ചിട്ടുള്ള തുക
ഏതെല്ലാം ബാങ്കുളിലും
ഏജന്സികളിലുമായിട്ടാണ്
പി. എഫ്. ആർ. ഡി. എ.
നിര്‍ദ്ദേശപ്രകാരം
സര്‍ക്കാര്‍
നിക്ഷേപിച്ചിട്ടുള്ളത്;
വിശദവിവരം നല്കുമാേ?
ക്ഷേമപെന്‍ഷനുകള്‍
527.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേല്‍ക്കുമ്പോള്‍
എത്ര രൂപയാണ്
ക്ഷേമപെന്‍ഷനായി ഓരോ
ഗുണഭോക്താവിനും
ലഭിച്ചിരുന്നതെന്നും
പെന്‍ഷനുകള്‍
എന്തെല്ലാമെന്നും
നല്‍കിയിരുന്ന തുക എത്ര
വീതമെന്നും
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ എത്ര തവണ
തുക വര്‍ദ്ധിപ്പിച്ച്
നല്‍കിയെന്നും ഓരോ
പെന്‍ഷനും എത്ര രൂപ
വീതമാണ്
വര്‍ദ്ധിപ്പിച്ചതെന്നും
വിശദമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ എത്ര
മാസത്തെ പെന്ഷന്
തുകയാണ് വിതരണം
ചെയ്യാതെ
കുടിശ്ശികയുണ്ടായിരുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
നിലവില്‍
ഏതു മാസം വരെയുള്ള
പെന്ഷന് വിതരണം
ചെയ്തിട്ടുണ്ടെന്നും
കുടിശ്ശികയുണ്ടോയെന്നും
വ്യക്തമാക്കാമോ?
നികുതികുടിശ്ശിക
നിവാരണ പദ്ധതികള്‍
528.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നികുതി
പിരിച്ചെടുക്കുന്നതുമായി
ബന്ധപ്പെട്ട് നികുതി
വകുപ്പിന്റെ
നടപടിക്രമങ്ങള്‍
എന്തൊക്കയാണ്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
നികുതിയിനത്തില്‍
കുടിശ്ശിക വരുത്തുന്ന
ചെറുകിട
കച്ചവടക്കാര്‍ക്കും
വ്യവസായികള്‍ക്കും
വേണ്ടി നികുതി വകുപ്പ്
നടത്തിവരുന്ന കുടിശ്ശിക
നിവാരണ പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
ട്രഷറിയിലെ ഹ്രസ്വകാല
നിക്ഷേപം
529.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ട്രഷറിയില്‍ ഉയര്‍ന്ന
പലിശ നിരക്കില്‍
ഹ്രസ്വകാല നിക്ഷേപം
സ്വീകരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
നിക്ഷേപ
പദ്ധതികള്‍
ആകര്‍ഷകമാക്കി കൂടുതല്‍
പണം ട്രഷറിയില്‍
എത്തുന്നതിലൂടെ
സംസ്ഥാനം നേരിടുന്ന
കടുത്ത സാമ്പത്തിക
പ്രതിസന്ധി
മറികടക്കുവാനാകും എന്ന്
വിലയിരുത്തുന്നുണ്ടോ;
(സി)
ജീവനക്കാരുടെ
ശമ്പള തുക ട്രഷറിയില്‍
ഇ.റ്റി.എസ്.ബി.
അക്കൗണ്ടില്‍ ആദ്യ
പതിനെട്ട് ദിവസം
നിലനിര്‍ത്തിയാല്‍
കൂടിയ പലിശ നല്‍കുമോ;
എത്ര ശതമാനം പലിശയാണ്
ഇതിന് നല്‍കുന്നത്;
വ്യക്തമാക്കാമോ;
(ഡി)
2019
സെപ്റ്റംബറില്‍
ഇപ്രകാരം
ഇ.റ്റി.എസ്.ബി.
അക്കൗണ്ടില്‍ എന്ത് തുക
പതിനെട്ട് ദിവസത്തില്‍
ജീവനക്കാര്‍
നിലനിര്‍ത്തിയെന്നും
അതിന് പലിശയിനത്തില്‍
എന്ത് തുക
നല്‍കിയെന്നും
വ്യക്തമാക്കുമോ?
സംസ്ഥാനത്തെ
ട്രഷറികളുടെ ആധുനികവല്‍ക്കരണ
പ്രവൃത്തികള്‍
530.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
ട്രഷറികളുടെ
ആധുനികവല്‍ക്കരണ
പ്രവൃത്തികള്‍ എത്
ഘട്ടത്തിലാണ്; ഇതിനകം
എന്തെല്ലാം
ആധുനികവല്‍ക്കരണ
സംവിധാനങ്ങള്‍
സംസ്ഥാനത്തെ
ട്രഷറികളില്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
ചെറുപുഴ
സബ് ട്രഷറി കെട്ടിട
നിര്‍മ്മാണം
531.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പയ്യന്നൂര്‍
മണ്ഡലത്തിലെ ചെറുപുഴ
സബ് ട്രഷറി കെട്ടിട
നിര്‍മ്മാണത്തിന്
ഭരണാനുമതി
നല്‍കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ ?
പഴയങ്ങാടി
സബ് ട്രഷറി കെട്ടിട
നിര്‍മ്മാണം
532.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇന്‍കെല്‍
ലിമിറ്റഡ് നിര്‍മ്മാണ
നിര്‍വ്വഹണ ഏജന്‍സിയായ,
213 ലക്ഷം രൂപയുടെ
കണ്ണൂര്‍ പഴയങ്ങാടി സബ്
ട്രഷറി കെട്ടിട
നിര്‍മ്മാണ
പുരോഗതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
നിലമ്പൂര്‍
സബ് ട്രഷറിക്ക് സ്വന്തമായി
കെട്ടിടം
533.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
സബ് ട്രഷറിക്ക്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്ന
നടപടികളുടെ വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
ട്രഷറികള്‍ക്ക്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
ഫണ്ട് ട്രഷറി
വകുപ്പിനുണ്ടോ;
(സി)
നിലമ്പൂരില്‍
സബ്ട്രഷറിക്ക് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
പ്രതീക്ഷിക്കുന്ന ചെലവ്
എത്രയാണ്;
(ഡി)
കെട്ടിട നിര്‍മ്മാണം ഈ
സര്‍ക്കാരിന്റെ കാലത്ത്
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കുമോയെന്ന്
വിശദമാക്കാമോ?
ചാത്തന്നൂര്‍
സബ്ട്രഷറി കെട്ടിട
നിര്‍മ്മാണം
534.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
സബ്ട്രഷറി
കെട്ടിടനിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കാമാേ;
(ബി)
പ്രസ്തുത
സബ്ട്രഷറിക്ക് കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
ഭരണാനുമതി ലഭിച്ചിട്ടും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കാന്‍
കഴിയാത്തത്
എന്തുകാെണ്ടാണെന്ന്
വിശദമാക്കാമാേ;
(സി)
ഇതിന്റെ
നിര്‍മ്മാണം
അടിയന്തരമായി
ആരംഭിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്ന് ആരംഭിക്കുവാന്‍
കഴിയുമെന്നും
വ്യക്തമാക്കാമാേ?
കോട്ടയ്ക്കല്‍
ട്രഷറി കെട്ടിട നിർമ്മാണം
535.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
ട്രഷറിക്ക് കെട്ടിടം
നിര്‍മ്മിക്കണമെന്നത്
സംബന്ധിച്ച്
ധനകാര്യവകുപ്പിലുള്ള
ഫയലിന്റെ മുഴുവന്‍
വിവരങ്ങളും
അറിയിക്കുമോ;
(ബി)
രജിസ്ട്രേഷന്
വകുപ്പ് അധികൃതരുമായി
പ്രസ്തുത വിഷയത്തില്‍
ഇടപെടല്‍
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വിഷയത്തില്‍ ട്രഷറി
ഡയറക്ടര്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ?
ഇതര
സംസ്ഥാനക്കാര്‍ക്ക് ലാേട്ടറി
സമ്മാനത്തുക
536.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ലാേട്ടറിയുടെ ഒന്നാം
സമ്മാനത്തിന്
അര്‍ഹരാകുന്ന ഇതര
സംസ്ഥാനക്കാര്‍ക്ക്
സമ്മാനത്തുക
ലഭിക്കുന്നതിന്
നിലവില്‍
നേരിടേണ്ടിവരുന്ന
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ
;
(ബി)
സര്‍ക്കാര്‍
നിഷ്കര്‍ഷിച്ചിട്ടുളള
പ്രകാരം എല്ലാ
രേഖകളോടും കൂടി
അപേക്ഷകള്‍
സമര്‍പ്പിച്ചാലും
ആയതില്‍
തീരുമാനമെടുക്കാന്‍
വെെകുന്നതിന്റെ കാരണം
വ്യക്തമാക്കാമാേ;
(സി)
ഇതര
സംസ്ഥാനക്കാരായ
വിജയികള്‍ക്ക്
സമ്മാനത്തുക വിതരണം
ചെയ്യുന്നതിന്
നിലവിലുള്ള
നടപടിക്രമങ്ങള്‍
എന്താെക്കെയാണെന്ന്
അറിയിക്കുമോ; സമ്മാന
വിതരണം സമയബന്ധിതമായി
നടത്തുന്നതിന്
എന്തെങ്കിലും ക്രമീകരണം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടാേ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമാേ?
കാരുണ്യ
ആരോഗ്യ സുരക്ഷാ പദ്ധതിയുടെ
ആനുകൂല്യങ്ങള്‍
T 537.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്.എസ്.ബി.വൈ.
കാര്‍ഡുകള്‍
ഇല്ലാത്തതുകൊണ്ട്
കാരുണ്യ ആരോഗ്യ സുരക്ഷാ
പദ്ധതിയുടെ
ആനുകൂല്യങ്ങള്‍
അര്‍ഹരായവര്‍ക്ക്
ലഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കാനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്നും ഈ
പദ്ധതിയെക്കുറിച്ചുള്ള
വിശദാംശങ്ങളും
വ്യക്തമാക്കാമോ;
(സി)
കാരുണ്യ
ആരോഗ്യ സുരക്ഷാ
പദ്ധതിയില്‍
പറഞ്ഞിട്ടുള്ള
പാക്കേജുകള്‍ നിലവില്‍
എംപാനല്‍ ചെയ്തിട്ടുള്ള
ഏതെല്ലാം
ആശുപത്രികളില്‍
ലഭ്യമാകുമെന്ന
വിശദാംശങ്ങള്‍
ജില്ലാടിസ്ഥാനത്തില്‍
വ്യക്തമാക്കുമോ?
കാരുണ്യ
ലോട്ടറി
538.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ലോട്ടറി വഴി ഈ
സര്‍ക്കാരിന്‍െറ
കാലത്ത് (30.09.2019
വരെ) എത്ര തുക
ലഭിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ഈ സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
30.09.2019 വരെ ഓരോ
ജില്ലയിലും ചികിത്സാ
സഹായമായി എത്ര തുക വീതം
ചെലവഴിച്ചിട്ടുണ്ടെന്നും
എത്ര
ഗുണഭോക്താക്കള്‍ക്ക്
സഹായം
ലഭിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ?
കാരുണ്യ
ലോട്ടറിയില്‍ നിന്നുള്ള തുക
539.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
നാളിതുവരെ എത്ര തുകയാണ്
കാരുണ്യ ലോട്ടറിയില്‍
നിന്ന് വിറ്റുവരവായും
അറ്റാദായമായും
ലഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
തുക എപ്രകാരമാണ്
ചെലവഴിച്ചതെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
തുക വക
മാറ്റിയിട്ടില്ലെങ്കില്‍
അടിയന്തരമായി തിരികെ
കാരുണ്യ പദ്ധതിയ്ക്കായി
ചെലവഴിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കേരള
ഫിനാന്‍ഷ്യല്‍
കോര്‍പ്പറേഷന്റെ ഉന്നമനം
540.
ശ്രീ.എ.
എന്‍. ഷംസീര്‍
ശ്രീമതി
യു. പ്രതിഭ
ശ്രീ.എം.
നൗഷാദ്
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
യു.ഡി.എഫ്.
സര്‍ക്കാരുകളുടെ
കാലത്ത് വന്‍
പ്രതിസന്ധിയിലായിരുന്ന
കേരള ഫിനാന്‍ഷ്യല്‍
കോര്‍പ്പറേഷന്റെ
ഉന്നമനത്തിനായി ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ച
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കെ.എഫ്.സി.
ഈ വര്‍ഷം എത്ര കോടി
രൂപയുടെ വായ്പാ
വിതരണമാണ്
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
കയര്‍
അടക്കമുള്ള പരമ്പരാഗത
മേഖലയുടെ
നവീകരണത്തിനായി
കെ.എഫ്.സി. കൂടുതല്‍
സാമ്പത്തിക സഹായം
നല്‍കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
പുതിയ
സ്റ്റാര്‍ട്ടപ്പുകള്‍ക്ക്
കെ.എഫ്.സി. നല്കുന്ന
സാമ്പത്തിക പിന്തുണ
വര്‍ദ്ധിപ്പിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കെ.എസ്.എഫ്.ഇ.
പ്രവാസി ചിട്ടി
541.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.യുടെ
പ്രവാസി ചിട്ടിയില്‍
ഇതിനോടകം എത്ര പേര്
അംഗങ്ങളായി
ചേര്‍ന്നിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രവാസി
ചിട്ടിയില്‍ നിന്നും
കിഫ്ബി ബോണ്ടുകളില്‍
ഇതിനകം എത്ര കോടി രൂപ
നിക്ഷേപിച്ചുവെന്ന്
വിശദമാക്കാമോ?
പ്രവാസി
ചിട്ടി
542.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ്
ഫിനാന്‍ഷ്യല്‍
എന്റര്‍പ്രെെസസ്
നടത്തിവരുന്ന പ്രവാസി
ചിട്ടിയില്‍ എത്ര
പ്രവാസി മലയാളികള്‍
എന്നുമുതല്‍
ചേര്‍ന്നിട്ടുണ്ടെന്നും
ആയതില്‍ എത്ര കോടി രൂപ
കെ.എസ്.എഫ്.ഇ.ക്ക്
ലഭിച്ചിട്ടുണ്ടെന്നും
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ചിട്ടി
വരുമാനത്തില്‍ നിന്നും
കിഫ്ബിക്ക് ഇതിനോടകം
എത്ര കോടി രൂപ സഹായം
നല്‍കിയെന്ന്
അറിയിക്കുമോ;
(സി)
ഗള്‍ഫ്
രാജ്യങ്ങള്‍ കൂടാതെ
മറ്റ് ഏതെല്ലാം
വിദേശരാജ്യങ്ങളിലാണ്
പ്രവാസി ചിട്ടി
ആരംഭിച്ചിട്ടുളളതന്ന്
വിശദാംശം നല്‍കുമോ;
(ഡി)
പ്രവാസി
ചിട്ടി സംബന്ധമായ
പരസ്യങ്ങള്‍ക്കും
മറ്റുമായി നാളിതുവരെ
എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ?
കെ.എസ്.എഫ്.ഇ
ബ്രാഞ്ചുകളുടെ നവീകരണം
543.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
കെ.എസ്.എഫ്.ഇ
ബ്രാഞ്ചുകളുടെ
നവീകരണമാണ്
പൂര്‍ത്തിയാക്കിയത്;
(ബി)
കോഴിക്കോട്
ജില്ലയില്‍ നവീകരണം
പൂര്‍ത്തിയാക്കിയ
ബ്രാഞ്ചുകള്‍
ഏതെല്ലാമാണ്;
(സി)
കോഴിക്കോട്
ജില്ലയില്‍, പുതിയ
ബ്രാഞ്ചുകള്‍
ആരംഭിക്കുന്നതിനായി
ഏതെല്ലാം സ്ഥലങ്ങളാണ്
കെ.എസ്.എഫ്.ഇ-യുടെ
പരിഗണനയിലുള്ളത്;
സ്ഥലങ്ങള്‍
തീരുമാനിച്ച് ആയതിന്
അന്തിമ അംഗീകാരം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ?
തഴക്കരയില്‍
കെ. എസ്. എഫ്. ഇ. ശാഖ
544.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നിയോജക മണ്ഡലത്തിലെ
തഴക്കരയില്‍ കെ. എസ്.
എഫ്. ഇ.-യുടെ ശാഖ
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ശാഖ ഇൗ സാമ്പത്തിക
വര്‍ഷം തന്നെ
ആരംഭിക്കുന്നതിന് വേണ്ട
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വെളിപ്പെടുത്താമോ?
ചെങ്ങന്നൂര്‍
കോട്ടുകുളഞ്ഞിയില്
കെ.എസ്.എഫ്.ഇ. ശാഖ
545.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍
കെ.എസ്.എഫ്.ഇ.യുടെ
പ്രവര്‍ത്തനം
വ്യാപിപ്പിക്കുന്നതിന്
ഒരു ശാഖ
കോട്ടുകുളഞ്ഞിയില്
ആരംഭിക്കുന്നതിനായി
കെ.എസ്.എഫ്.ഇ.
മാനേജിംഗ്
ഡയറക്ടര്‍ക്ക് 9.8.19ന്
3660528/19 നമ്പറില്‍
കൈമാറിയ ശിപാര്‍ശയില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
നെയ്യാറ്റിന്‍കര
പ്ലാമൂട്ടുകടയില്‍
കെ.എസ്.എഫ്.ഇ. ശാഖ
546.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
പ്ലാമൂട്ടുകടയില്‍
കെ.എസ്.എഫ്.ഇ. യുടെ
പുതിയ ശാഖ
സ്ഥാപിക്കുന്നതിനായി
സമര്‍പ്പിച്ച
നിവേദനത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടി
അറിയിക്കുമോ ;
(ബി)
2016
മുതല്‍ 2019
സെപ്റ്റംബര്‍ വരെ
തിരുവനന്തപുരം
ജില്ലയിലെ ഏതൊക്കെ
സ്ഥലങ്ങളില്‍
കെ.എസ്.എഫ്.ഇ പുതിയ
ശാഖകള്‍
ആരംഭിച്ചുവെന്ന്
വ്യക്തമാക്കാമോ ;
(സി)
കെ.എസ്.എഫ്.ഇ.
യുടെ പുതിയ ശാഖ
ആരംഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ ?
കാരുണ്യ
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
T 547.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാരുണ്യ ബനവലന്റ്
പദ്ധതി നിലവിലുണ്ടോ;
(ബി)
കാരുണ്യ
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
(സി)
ഈ
പദ്ധതിയില്‍ എത്രപേര്‍
അംഗങ്ങളായിട്ടുണ്ടെന്നും
അവരുടെ ജില്ല
തിരിച്ചുള്ള എണ്ണവും
നല്‍കുമോ;
(ഡി)
പ്രസ്തുത
പദ്ധതിയിലേക്ക് പുതിയ
അംഗങ്ങളെ ഇപ്പോള്‍
ചേര്‍ക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ;
(ഇ)
ആര്.എസ്.ബി.വൈ,
ചിസ് ഇന്‍ഷുറന്‍സ്
പദ്ധതിയിലുണ്ടായിരുന്ന
മുഴുവന്‍ പേരും
ഇപ്പോള്‍ കാരുണ്യ
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ?
മെഡിസെപ്
പദ്ധതി
T 548.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
വേണ്ടി
ആവിഷ്ക്കരിക്കുമെന്ന്
പ്രഖ്യാപിച്ച മെഡിസെപ്
പദ്ധതി ഇതുവരെ
ആരംഭിക്കാത്തത്
എന്തുകൊണ്ടാണ് എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ നടത്തിപ്പ്
ഏത് കമ്പനിക്കാണ്
നല്‍കിയത്; പ്രസ്തുത
ടെന്‍ഡര്‍
റദ്ദാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
കാരണമെന്താണ് എന്ന്
വിശദമാക്കാമോ;
(സി)
റിലയന്‍സ്
ഇന്‍ഷ്വറന്‍സ്
കമ്പനിക്ക് ഇൗ പദ്ധതി
നല്‍കിയത് സംബന്ധിച്ച
ആക്ഷേപം
വസ്തുതാപരമാണെന്ന്
ടെന്‍ഡര്‍
റദ്ദാക്കാനിടയായ
സാഹചര്യത്തിലൂടെ
വ്യക്തമായതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ഡി)
സമയബന്ധിതമായി
മെഡിസെപ് പദ്ധതി
നടപ്പിലാക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തൊക്കെയാണ് എന്ന്
വിശദമാക്കാമോ?
മെഡിസെപ്
പദ്ധതിയിൽ ഡെപ്യൂട്ടേഷന്
ജീവനക്കാരെ ഉൾപ്പെടുത്താൻ
നടപടി
T 549.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ നിന്നും
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍
സര്‍ക്കാര്‍ ഉത്തരവ്
പ്രകാരം ജോലി
ചെയ്യുന്ന ജീവനക്കാരെ
പുതുതായി ആരംഭിച്ച
മെഡിസെപ് ഇന്‍ഷുറന്‍സ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഇല്ലെങ്കില്‍
എം.എല്‍.എ. മാരുടെ പി.എ
മാര്‍ ഉള്‍പ്പെടെയുള്ള
അത്തരം ജീവനക്കാരെ ഇൗ
പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ
എന്ന്
വെളിപ്പെടുത്താമോ?
മെഡിസെപ്പ്
പദ്ധതി
550.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍,
പെന്‍ഷന്‍കാര്‍
എന്നിവര്‍ക്ക്
ഏര്‍പ്പെടുത്തിയ
മെഡിസെപ്പ് പദ്ധതിയുടെ
നിലവിലെ സ്ഥിതി
എന്താണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതിലെ
കാലതാമസം എന്താണെന്നും
എന്നു മുതല്‍
നടപ്പിലാക്കാന്‍
കഴിയുമെന്നും
അറിയിക്കാമോ?
ചകിരിച്ചോറ്
ഉത്പാദന-വിപണന ശൃംഖലാ
സിരാകേന്ദ്രം
551.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
നിയോജകമണ്ഡലത്തിലെ
ഇടക്കൊച്ചി വില്ലേജില്‍
രണ്ട് ഏക്കര്‍ എണ്‍പത്
സെന്റ് സ്ഥലത്ത്
ഉപയോഗശൂന്യമായി
കിടക്കുന്ന ഗോഡൗണ്‍
സമുച്ചയത്തെ കേരള
സര്‍ക്കാര്‍
നടപ്പിലാക്കി വരുന്ന
പ്രദേശിക ചകിരി,
ചകിരിച്ചോറ്
ഉത്പാദന-വിപണന
ശൃംഖലയുടെ
സിരാകേന്ദ്രമാക്കി
മാറ്റുന്നതിനായി
കയര്‍ഫെഡ് വിഭാവനം
ചെയ്ത പദ്ധതിയുടെ
നിജസ്ഥിതി
വ്യക്തമാക്കാമോ;
(ബി)
ഈ
ഗോഡൗണിലേയ്ക്കുളള വഴി
സംബന്ധിച്ച
പ്രശ്നത്തില്‍ പരിഹാരം
ആയിട്ടുണ്ടോ; ഇതിനായി
സ്വീകരിച്ചിട്ടുളള
നടപടി എന്തെന്ന്
വ്യക്തമാക്കാമോ?