എസ്.എല്‍.ഐ.,
ജി.ഐ.എസ്. വിവരങ്ങള്‍
അറിയാന്‍ ഓണ്‍ലെെന്‍ സംവിധാനം
5749.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാരുടെ
എസ്.എല്‍.ഐ., ജി.ഐ.എസ്.
എന്നീ പദ്ധതികളിലെ
പ്രീമിയം അടവ്
വിവരങ്ങള്‍ ഓണ്‍ലെെന്‍
സംവിധാനത്തിലൂടെ
ജീവനക്കാര്‍ക്ക്
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
സ്പാര്‍ക്ക്
വഴി ശമ്പളം വാങ്ങുന്ന
ജീവനക്കാരുടെ
വിവരങ്ങള്‍ ഓണ്‍ലെെനായി
ലഭിക്കുന്ന രീതിയും
വിശ്വാസ്
സോഫ്റ്റ്വെയര്
മുഖേനയുള്ള തദ്ദേശഭരണ
സ്ഥാപനങ്ങളിലെ
ജീവനക്കാർക്ക്
ഓണ്‍ലൈനായി വിവരങ്ങൾ
ലഭ്യമാകുന്ന രീതിയും
വിശദമാക്കുമോ;
(സി)
2018-19
സാമ്പത്തിക വര്‍ഷം
മുതല്‍ ഇത്തരത്തില്‍
ഓണ്‍ലെെന്‍ സംവിധാനം
ലഭ്യമാക്കുമെന്ന ഉറപ്പ്
പാലിക്കപ്പെട്ടിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ജീവനക്കാര്‍ക്ക്
അവരവരുടെ വിവരങ്ങള്‍
ലഭ്യമാകുന്ന രീതി
വ്യക്തമാക്കാമോ?
വണ്‍
ടെെം മെയിന്റനന്‍സ് ഫണ്ട്
5750.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ഗ്രാമീണ റാേഡുകള്‍
ആധുനിക രീതിയില്‍
നവീകരിക്കുന്നതിനായി
വണ്‍ ടെെം
മെയിന്റനന്‍സ് ഫണ്ട്
അനുവദിക്കുമാേ ;
(ബി)
ഗ്രാമീണ
റാേഡുകളുടെ
പുനരുദ്ധാരണത്തിന് ഇൗ
സര്‍ക്കാര്‍
പ്രത്യേകമായി വണ്‍ ടെെം
മെയിന്റനന്‍സ് ഫണ്ട്
അനുവദിച്ചിരുന്നാേയെന്ന്
അറിയിക്കുമോ ?
കേരള
പുനര്‍ നിര്‍മ്മാണ പദ്ധതി
5751.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
തരണം ചെയ്ത മഹാപ്രളയം
മൂലം സാമ്പത്തിക
മേഖലക്കുണ്ടായ കനത്ത
നഷ്ടം
പരിഹരിക്കുന്നതിനും
സാമ്പത്തിക
സമാഹരണത്തിനുമായി
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമാണ്;
വിശദാംശം അറിയിക്കുമോ;
(ബി)
സംസ്ഥാനത്തിന്റെ
അടിസ്ഥാന സൗകര്യ
വികസനത്തിനായി മറ്റ്
പദ്ധതി വിഹിതം
കുറയ്ക്കുന്നതിന്
ആലോചിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(സി)
ധനസ്ഥിതി
മെച്ചപ്പെടുത്തുന്നതിന്
നടപ്പിലാക്കാനുദ്ദേശിക്കുന്ന
വിവിധ മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമാണ്;
വിശദവിവരം
ലഭ്യമാക്കുമോ?
വിധവാ
പെന്ഷന്-ഉത്തരവിന്റെ
പുന:പരിശാേധന
5752.
ശ്രീ.പി.ഉബൈദുള്ള
,,
കെ.എം.ഷാജി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിയമപരമായി
വിവാഹബന്ധം
വേര്പ്പെടുത്തിയവരെ
വിധവകളായി
കണക്കാക്കാനാവില്ലെന്നും
അവര്‍ക്ക് നല്കി
വരുന്ന വിധവാ പെന്ഷന്
നിര്‍ത്തലാക്കണമെന്നും
നിര്‍ദ്ദേശിച്ച്
സര്‍ക്കാര്‍
ഉത്തരവിറക്കിയിട്ടുണ്ടാേ;
അതിന്റെ പകര്‍പ്പുകള്‍
ലഭ്യമാക്കുമാേ;
(ബി)
എങ്കില്‍
പ്രസ്തുത ഉത്തരവ്
പുന:പരിശാേധിക്കുവാനും
അവരുടെ ജീവിത സാഹചര്യം
കണക്കിലെടുത്ത് വിധവാ
പെന്ഷന്
പുന:സ്ഥാപിക്കുവാനും
സത്വര നടപടികള്‍
സ്വീകരിക്കാമാേ;
വ്യക്തമാക്കാമോ?
ധനകാര്യ
ഇന്സ്പക്ഷന് വിഭാഗം നടത്തിയ
പരിശോധന
5753.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17,
2017-18 വര്‍ഷങ്ങളില്‍
ധനകാര്യ ഇന്സ്പക്ഷന്
വിഭാഗം പരിശോധന
നടത്തിയതില്‍ ഏതൊക്കെ
ഓഫീസുകളിലാണ്
ക്രമക്കേടുകള്‍
കണ്ടെത്തിയതെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഓഫീസുകളില്‍ കണ്ടെത്തിയ
ക്രമക്കേടുകള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(സി)
അതിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്കായി
സമ്പാദ്യ പദ്ധതി
5754.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്കൂള്‍
വിദ്യാര്‍ത്ഥികളില്‍
സമ്പാദ്യശീലം
വളര്‍ത്തുന്നതിന്
കെ.എസ്.എഫ്.ഇ. ശാഖകള്‍
വഴി ഏതെങ്കിലും
പ്രോജക്ടുകള്‍
നിലവിലുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ദേശീയ
സമ്പാദ്യ പദ്ധതിയുടെ
ഭാഗമായി
നടപ്പിലാക്കിയിരുന്ന
സ്കൂള്‍ സമ്പാദ്യ
പദ്ധതി ഇപ്പോഴും
നിലവിലുണ്ടോ;
വിശദീകരിക്കുമോ;
(സി)
സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ
കൈയിലെത്തുന്ന പണം
അനാവശ്യമായി
ചെലവഴിക്കപ്പെടുകയും
നിരോധിത പുകയിലയുടെയും
മറ്റ് ലഹരി
വസ്തുക്കളുടെയും ഉപഭോഗം
വര്‍ദ്ധിച്ചു വരുന്ന
സാഹചര്യത്തിലും
സമ്പാദ്യശീലത്തിന്റെയും
മിതവ്യയത്തിന്റെയും
പാഠങ്ങള്‍ കുട്ടികളെ
മനസ്സിലാക്കിക്കുന്നതിനും
പരിശീലിപ്പിക്കുന്നതിനും
വേണ്ടി സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്കായി
ഒരു സമ്പാദ്യ പദ്ധതി
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
സംസ്ഥാനത്തെ
വികസന പ്രവര്‍ത്തനങ്ങള്‍
5755.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം കിഫ്ബി ബജറ്റ്
ഫണ്ട്, എം.എല്‍.എ.യുടെ
ആസ്തി വികസന ഫണ്ട്,
എസ്.ഡി.എഫ്. ഫണ്ട്
ഉള്‍പ്പെടെ എത്ര കോടി
രൂപയുടെ വികസന
പ്രവര്‍ത്തനങ്ങള്‍ക്കാണ്
അനുമതി നല്‍കിയത്;
വിശദമാക്കാമോ;
(ബി)
മലയോര
ഹൈവേ ഉള്‍പ്പെടെ
ഏതൊക്കെ
പ്രവൃത്തികള്ക്കാണെന്ന്
വകുപ്പ് തിരിച്ച്
വ്യക്തമാക്കാമോ;
(സി)
അനുമതി
ലഭിച്ചിട്ടില്ലാത്തതും
പരിഗണനയിലുളളതുമായ
പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ഡി)
2019-ല്‍
നിലമ്പൂരിലുണ്ടായ
പ്രളയത്തിന്റെ
സാഹചര്യത്തില്‍
നിലമ്പൂരിന്റെ
പുനര്‍നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് പ്രത്യേക
പാക്കേജ്
അനുവദിക്കുന്നത്
സംബന്ധിച്ച കാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ;
വിശദമാക്കാമോ?
സര്‍ക്കാര്‍
ജീവനക്കാരുടെ ശമ്പളം
5756.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കായി
ശമ്പള ഇനത്തില്‍
സംസ്ഥാനത്ത് 2019
ഒക്ടോബര്‍ മാസം എത്ര
രൂപ ചെലവാക്കി
എന്നതിന്റെ കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
2019
ഒക്ടോബര്‍ മാസത്തെ
സംസ്ഥാനത്തിന്റെ മൊത്തം
ചെലവ് എത്ര
രൂപയായിരുന്നുവെന്ന്
അറിയിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ;
(സി)
2019
ഒക്ടോബര്‍ മാസത്തെ
സംസ്ഥാനത്തിന്റെ
വരുമാനം
എത്രയായിരുന്നുവെന്ന്
വ്യക്തമാക്കുമോ?
പ്രളയാനന്തര
പ്രോജക്ടുകള്‍ക്ക്
വകയിരുത്തിയ തുക
5757.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
പുനര്‍നിര്‍മ്മാണ
പദ്ധതിയുടെ കീഴിലുള്ള
പ്രളയാനന്തര
പ്രോജക്ടുകള്‍ക്കായി
എത്ര തുകയാണ് ഈ
സാമ്പത്തിക വര്‍ഷം
വകയിരുത്തിയിരിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഏതൊക്കെ
വിഭാഗങ്ങളിലായിട്ടാണ് ഈ
തുക
വകയിരുത്തിയിരിക്കുന്നതെന്നും
ഓരോ വിഭാഗത്തിലുമായി
എത്ര തുക
ചെലവഴിച്ചുവെന്നും
അറിയിക്കാമോ?
പ്രളയാനന്തര
പ്രോജക്ടുകള്‍ക്ക്
ലോകബാങ്കിന്റെ സഹായം
5758.
ശ്രീ.വി.ഡി.സതീശന്
,,
റോജി എം. ജോണ്‍
,,
അന്‍വര്‍ സാദത്ത്
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
പുനര്‍നിര്‍മ്മാണ
പദ്ധതിയുടെ കീഴിലുളള
പ്രളയാനന്തര
പ്രോജക്ടുകള്‍
നടപ്പിലാക്കുന്നതിനായി
ലഭിച്ച ലോക ബാങ്കിന്റെ
സഹായം എന്ന്, ഏത് ഹെഡ്
ഓഫ് അക്കൗണ്ടിലാണ്
ക്രെഡിറ്റ് ചെയ്തതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഹെഡ്ഡില്‍
31.10.2019ല്‍ എന്ത്
തുക നീക്കിയിരിപ്പുണ്ട്
എന്ന്
വെളിപ്പെടുത്തുമോ?
പ്രളയാനന്തരം
സംസ്ഥാനത്തെ അനാവശ്യ
ചെലവുകളിലെ നിയന്ത്രണം
5759.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തരം
സംസ്ഥാനത്ത് അനാവശ്യ
ചെലവുകള്‍ക്ക്
നിയന്ത്രണം കൊണ്ടു
വന്നിരുന്നോ എന്ന്
അറിയിക്കുമോ; എങ്കില്‍
എന്തൊക്കെ
നിയന്ത്രണങ്ങളാണ്
കൊണ്ടു വന്നതെന്നും
പ്രസ്തുത
നിയന്ത്രണങ്ങള്‍
ഫലപ്രദമായിരുന്നോ
എന്നും വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നിയന്ത്രണം നിലവില്‍
വന്നശേഷം ക്യാബിനറ്റ്
റാങ്കിലുള്ള എത്ര
തസ്തികകളാണ്
സംസ്ഥാനത്ത്
സൃഷ്ടിച്ചത്; ഇതുമൂലം
ഒരു വര്‍ഷമുണ്ടാകുന്ന
അധികബാധ്യത എത്രയാണ്
എന്നറിയിക്കാമോ?
സമ്പദ്വ്യവസ്ഥയിലുണ്ടായിട്ടുള്ള
നേട്ടങ്ങള്‍
5760.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
എസ്.രാജേന്ദ്രന്
ശ്രീമതി
യു. പ്രതിഭ
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രാജ്യത്ത്
നടപ്പാക്കിയ നവലിബറല്‍
നയങ്ങളുടെയും
അശാസ്ത്രീയവും
ദീര്ഘവീഷണമില്ലാത്തതുമായ
സാമ്പത്തിക
പരിഷ്കാരങ്ങളുടെയും
ഫലമായി
സമ്പദ്വ്യവസ്ഥയില്
ഉണ്ടായിട്ടുള്ള വലിയ
പ്രതിസന്ധിയുടെ കാലത്ത്
സംസ്ഥാനത്തിന്റെ
സാമ്പത്തിക മേഖലയെ
സംരക്ഷിക്കുകയും വികസന
പ്രവര്‍ത്തനത്തിനാവശ്യമായ
ധനാഗമമാര്‍ഗ്ഗങ്ങള്‍
കണ്ടെത്തുകയും ചെയ്ത
നടപടികള്‍
വിശദമാക്കുമോ;
(ബി)
കേവലം
വിനോദസഞ്ചാരത്തിനുമപ്പുറം
സംസ്ഥാനത്തിന്റെ ടൂറിസം
മേഖല
ആരോഗ്യ-വിദ്യാഭ്യാസ-ഫാം-സാംസ്കാരിക-തീര്‍ത്ഥാടന
മേഖലകളിലെല്ലാം
വ്യാപിക്കുകയും ടൂറിസം
ഒരു വ്യവസായമായി
മാറിയിരിക്കുകയും
ചെയ്തിരിക്കുന്ന
സാഹചര്യത്തില്‍ അതുവഴി
സംസ്ഥാനത്തിന്റെ
സമ്പദ്വ്യവസ്ഥയിലുണ്ടായിട്ടുള്ള
നേട്ടങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ടൂറിസം
മേഖലയുടെ സ്ഥിരവും
ജനകീയവുമായ വികസനത്തിന്
സാധ്യമാക്കുന്നതില്‍
മുഖ്യ പങ്ക് വഹിക്കാന്‍
കഴിയുന്ന ടൂറിസം സഹകരണ
സംഘങ്ങളുടെ
പ്രവര്‍ത്തനത്തിനും
വികസനത്തിനുമായി
എന്തെല്ലാം
ധനസഹായങ്ങളാണ്
നല്‍കിയിട്ടുള്ളതെന്നും
അതിന്റെ മാനദണ്ഡവും
വിശദമാക്കുമോ; അതിനായി
പ്രത്യേക സാമ്പത്തിക
പദ്ധതി ആവിഷ്കരിക്കുമോ;
വ്യക്തമാക്കുമോ?
കാരുണ്യ
ബെനവലന്റ് ഫണ്ട്
5761.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കാരുണ്യ ബെനവലന്റ്
ഫണ്ട് വഴി എത്ര തുക
വിതരണം ചെയ്തു എന്നും
ഇതിന്റെ
ഗുണഭാേക്താക്കളുടെ
എണ്ണവും ജില്ല തിരിച്ച്
ലഭ്യമാക്കാമാേ?
ഓഡിറ്റ്
കമ്മീഷന് രൂപീകരണം
5762.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റിന്റെ ആദ്യ
ബഡ്ജറ്റില്‍ ഓഡിറ്റ്
കമ്മീഷന് രൂപീകരണം
പ്രഖ്യാപിച്ചിരുന്നോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ഓഡിറ്റ്
കമ്മീഷന്
രൂപീകരണവുമായി
ബന്ധപ്പെട്ട് ധനകാര്യ
വകുപ്പ്
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിച്ചിരുന്നോ
എന്ന് അറിയിക്കുമോ;
(സി)
സംസ്ഥാനത്ത്
ഓഡിറ്റ് കമ്മീഷന്
രൂപീകരിച്ചു
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
ആംനെസ്റ്റി
പദ്ധതി
5763.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
വര്‍ഷം നികുതി
കുടിശ്ശികയും മറ്റും
സമാഹരിക്കുന്നതിന്
വേണ്ടി സര്‍ക്കാര്‍
പ്രഖ്യാപിച്ച
ആംനെസ്റ്റി പദ്ധതി
പ്രകാരം 31.10.2019 വരെ
എന്ത് തുക
സമാഹരിക്കുവാന്‍
സാധിച്ചു എന്ന്
അറിയിക്കുമോ;
(ബി)
ഈ
പദ്ധതി പ്രകാരം ഈ
സാമ്പത്തിക വര്‍ഷം എത്ര
തുകയാണ്
സമാഹരിക്കുവാന്‍
ലക്ഷ്യമിടുന്നത് എന്ന്
വെളിപ്പെടുത്തുമോ?
കാരുണ്യബെനവലന്റ്
സ്കീം
5764.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യബെനവലന്റ്
സ്കീം നിലവിലില്ലെങ്കിൽ
പ്രസ്തുത സ്കീം
അനുസരിച്ചു
ലഭ്യമായിരുന്ന
ആനുകൂല്യങ്ങള്‍
പാവപ്പെട്ട
രോഗികള്‍ക്ക്
ഇപ്പോള്‍ എങ്ങനെ
ലഭിക്കുന്നെന്ന്
വ്യക്തമാക്കാമോ;
(ബി)
കാരുണ്യബെനവലന്റ്
പദ്ധതി ഉപേക്ഷിച്ചു
ബദല്‍ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍
സാധാരണക്കാരനു ഗുണകരവും
പ്രയാസരഹിതവും
ഏതാണെന്നതിനെക്കുറിച്ചു
പഠനം
നടത്തിയിട്ടുണ്ടോ;
(സി)
കാരുണ്യബെനവലന്റ്
സ്കീം
നിലവിലുണ്ടായിരുന്ന
കാലയളവില്‍
സര്‍ക്കാറിന്റെ
സാമ്പത്തിക ബാധ്യത
എന്തായിരുന്നുവെന്നും
പ്രസ്തുത സ്കീം
എടുത്തുകളഞ്ഞിട്ടുണ്ടെങ്കില്
അതിനുശേഷം
സാമ്പത്തികമായി
സര്‍ക്കാറിന്
ആശ്വാസമുണ്ടായിട്ടുണ്ടോ
എന്നും
വ്യക്തമാക്കാമോ;
ആശ്വാസം ഏത്
നിലയ്ക്കാണെന്ന്
വിശദമാക്കാമോ;
(ഡി)
കാരുണ്യബെനവലന്റ്
സ്കീമിന്റെ പരിധിയില്‍
ഉണ്ടായിരുന്ന
ആശുപത്രികള്‍ക്ക്
ഇതുവരെ എത്ര രൂപ
നല്‍കിയെന്നും ഇനി എത്ര
രൂപ നല്‍കാനുണ്ടെന്നും
ആശുപത്രി തിരിച്ചു
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
കടം സ്രോതസ്സ്
അടിസ്ഥാനത്തില്‍
5765.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതുമുതല്‍ നാളിതുവരെ
വിദേശ, ആഭ്യന്തര
സ്രോതസ്സുകളില്‍ നിന്ന്
എത്ര രൂപയുടെ കടം
വാങ്ങിയിട്ടുണ്ടെന്ന
വിവരം സ്രോതസ്സ്
അടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ;
(ബി)
എത്ര
രൂപയുടെ കടം
തിരിച്ചടച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
തിരിച്ചടച്ച
കടങ്ങള്‍ ഏതൊക്കെ
സ്രോതസ്സുകളില്‍ നിന്ന്
ഏതൊക്കെ തീയതികളില്‍
എടുത്തതാണെന്നും ഓരോ
സ്രോതസ്സില്‍
നിന്നുമെടുത്ത
കടത്തിന്റെ പലിശ എത്ര
രൂപയായിരുന്നുവന്നും
അറിയിക്കുമോ?
സര്‍ക്കാര്‍
പൊതുവിപണിയില്‍ നിന്നും വായ്പ
എടുത്ത തുകയുടെ കണക്ക്
5766.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2019-20
സാമ്പത്തിക
വര്‍ഷത്തില്‍ ഇതുവരെ
സര്‍ക്കാര്‍
പൊതുവിപണിയില്‍ നിന്നും
വായ്പ എടുത്ത തുകയുടെ
കണക്ക് ലഭ്യമാക്കുമോ;
ഇതിന്റെ തിരിച്ചടവ്
കാലാവധിയും, പലിശയും
സംബന്ധിച്ചുള്ള
വിശദാംശം ലഭ്യമാക്കുമോ?
സംസ്ഥാനത്തിന്റെ
പൊതുകടം
5767.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം സംസ്ഥാനത്തിന്റെ
പൊതുകടത്തില്‍ എത്ര
വര്‍ദ്ധനവുണ്ടായി;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പൊതുകടം
കുറയ്ക്കുന്നതിനും
ധനക്കമ്മി
കുറക്കുന്നതിനും അധിക
വിഭവ സമാഹരണം
നടത്തുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
സംസ്ഥാന
സര്‍ക്കാരിന് ഒരു
വര്‍ഷം പരമാവധി എത്ര
തുക കടം എടുക്കാന്‍
കഴിയും; ഈ സര്‍ക്കാര്‍
ഓരോ വര്‍ഷവും കടമെടുത്ത
തുകയും ചെലവഴിച്ച
തുകയും എത്ര;
എന്തെല്ലാം
കാര്യത്തിനാണ് തുക
ചെലവഴിച്ചത്; വിശദാംശം
ലഭ്യമാക്കുമോ?
ജി.എസ്.ടി
നടപ്പിലാക്കിയ ശേഷമുള്ള
നികുതി വരുമാനം
5768.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി
നടപ്പിലാക്കിയ ശേഷം
സംസ്ഥാനത്തിന്റെ നികുതി
വരുമാനത്തില്‍ കുറവ്
വന്നിട്ടുണ്ടോയെന്ന്
അറിയിക്കാമോ ;
(ബി)
ജി.എസ്.ടി
നടപ്പിലാക്കിയപ്പാേള്
നികുതി വെട്ടിപ്പ്
തടയുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമാേ ?
കാര്‍ഷികാദായ
നികുതി രംഗത്തെ
പരിഷ്ക്കാരങ്ങള്‍
5769.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കാര്‍ഷികാദായ നികുതി
രംഗത്ത് വരുത്തിയ
പരിഷ്ക്കാരങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമാേ;
(ബി)
പ്രസ്തുത
പരിഷ്ക്കാരങ്ങള്‍
കാെണ്ടുണ്ടായ
നേട്ടങ്ങള്‍
വിശദമാക്കാമാേ?
സാമ്പത്തിക
പ്രതിസന്ധി
5770.
ശ്രീ.പി.ടി.
തോമസ്
,,
അന്‍വര്‍ സാദത്ത്
,,
എ.പി. അനില്‍ കുമാര്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
വ്യാപകമായ സാമ്പത്തിക
പ്രതിസന്ധിയിലാണ്
എന്നത് വസ്തുതയാണോ;
സാമ്പത്തിക പ്രതിസന്ധി
പരിഹരിക്കാന്‍ ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ ഒന്നും
ഫലപ്രദമായിട്ടില്ല
എന്നാണോ ഇത്
സൂചിപ്പിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
നികുതി
പിരിവിലുണ്ടായതായി
പറയപ്പെടുന്ന അനാസ്ഥയും
സാമ്പത്തിക പ്രതിസന്ധി
രൂക്ഷമാകാന്‍
കാരണമായിട്ടുണ്ടോ
എന്നറിയിക്കാമോ;
(സി)
സാമ്പത്തിക
പ്രതിസന്ധി
രൂക്ഷമായിരിക്കുമ്പോഴും
അനാവശ്യ ചെലവും
ധൂര്‍ത്തും നടത്തുന്നു
എന്ന ആക്ഷേപം
പരിശോധിക്കുമോ;
വിശദമാക്കാമോ?
സാമ്പത്തിക
പ്രതിസന്ധി പരിഹരിക്കുന്നതിന്
സെക്രട്ടറിതല സമിതി
5771.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
നേരിടുന്ന സാമ്പത്തിക
പ്രതിസന്ധി
പരിഹരിക്കുവാനും വിഭവ
സമാഹരണം
മെച്ചപ്പെടുത്തുവാനും
ലക്ഷ്യമാക്കി
സെക്രട്ടറിതല സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
സമിതിയുടെ
എത്ര സിറ്റിംഗുകള്‍
ഇതിനകം നടന്നുവെന്നും
സര്‍ക്കാരിന്റെ വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനും
ചെലവുകള്‍
ചുരുക്കുന്നതിനും
സമിതിയുടെ ശിപാര്‍ശകള്‍
എന്തെല്ലാമെന്നും
വിശദീകരിക്കാമോ;
(സി)
വാര്‍ഷിക
പദ്ധതി അടങ്കല്‍
വെട്ടിച്ചുരുക്കി ചെലവ്
ചുരുക്കുവാനുള്ള
നിര്‍ദ്ദേശങ്ങള്‍
പരിഗണനയിലുണ്ടോ; ഇതു
സംബന്ധിച്ച
സര്‍ക്കാരിന്റെ നയം
വ്യക്തമാക്കുമോ?
സംസ്ഥാനത്തിന്റെ
കടബാധ്യത
5772.
ശ്രീ.വി.ഡി.സതീശന്
,,
എം. വിന്‍സെന്റ്
,,
വി.ടി.ബല്‍റാം
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
കടബാധ്യത ഇൗ
സര്‍ക്കാരിന്റെ കാലത്ത്
അതിഭീമമായ തോതില്‍
വര്‍ദ്ധിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
എത്ര വര്‍ദ്ധനവാണ്
2016ന് ശേഷം
ഉണ്ടായിട്ടുളളത്;അറിയിക്കുമോ;
(ബി)
2016-17
മുതല്‍ ബജറ്റില്‍
പ്രഖ്യാപിച്ച
പദ്ധതികളില്‍
ഭൂരിഭാഗവും
നടപ്പിലാക്കിയിട്ടില്ലായെന്ന
ആക്ഷേപം
നിലനിൽക്കുമ്പോഴും കട
ബാധ്യത നാള്‍ക്കുനാള്‍
വര്‍ദ്ധിക്കുന്നതിനുളള
കാരണം എന്താണ് എന്ന്
വെളിപ്പെടുത്താമോ;
(സി)
വിഭവ
സമാഹരണം ഫലപ്രദമായി
നടപ്പിലാക്കേണ്ട
മേഖലയില്‍ സര്‍ക്കാര്‍
ഇടപെടല്‍ ഫലപ്രദമായി
ഉണ്ടാകാത്തതാണ് നിലവിലെ
സാമ്പത്തിക
പ്രതിസന്ധിക്കും കടം
വര്ദ്ധിക്കുന്നതിനുമുളള
കാരണം എന്ന്
വിലയിരുത്തുന്നുണ്ടോ;
വിശദമാക്കുമോ?
കിഫ്ബി
വഴി നടപ്പിലാക്കുന്ന
ട്രാന്‍സ് ഗ്രിഡ് പദ്ധതി
5773.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
റോജി എം. ജോണ്‍
,,
ടി.ജെ. വിനോദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
വഴി നടപ്പിലാക്കുന്ന
ട്രാന്‍സ് ഗ്രിഡ്
പദ്ധതിയിലെ കോട്ടയം
കോലത്തുനാട് ലൈന്‍സ്
പാക്കേജ് പദ്ധതികളുടെ
നടത്തിപ്പിനായി കീഫ്ബി
നാളിതുവരെ എന്തെങ്കിലും
തുക നല്‍കിയിട്ടുണ്ടോ;
(ബി)
കീഫ്ബി
ഏര്‍പ്പെട്ടിരിക്കുന്ന
ത്രികക്ഷി കരാര്‍
പ്രകാരം ടെന്‍ഡര്‍
നടപടികളില്‍ സംസ്ഥാന
സര്‍ക്കാരിന്റെ
നിയമങ്ങള്‍
പാലിക്കണമെന്ന്
നിഷ്കര്‍ഷിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
കിഫ്ബി
നടപ്പിലാക്കുന്ന
പ്രോജക്ടുകളുടെ പരിശോധന
5774.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
മുപ്പത്തി ഒന്നാമത്
ബോര്‍ഡ് മീറ്റിംഗിന്റെ
അജണ്ട നമ്പര്‍ 14
എന്തായിരുന്നു;
അതിന്മേല് ബോര്‍ഡ്
എടുത്ത തീരുമാനം
എന്തായിരുന്നു;
പ്രസ്തുത ബോര്‍ഡ്
മീറ്റിംഗില്‍
അദ്ധ്യക്ഷത വഹിച്ചത്
ആരായിരുന്നുവെന്ന്
അറിയിക്കാമോ;
(ബി)
സര്‍ക്കാര്‍
നടപ്പിലാക്കുന്നതതും
സാങ്കേതിക പരിജ്ഞാനം
ആവശ്യമായിട്ടുള്ളതുമായ
മുഴുവന്‍ പ്രോജക്ടുകളും
സൂക്ഷ്മമായി
പരിശോധിക്കുന്നതിന്
ധനകാര്യ (സി.ടി.ഇ)
വിഭാഗത്തെ സര്‍ക്കാര്‍
ചുമതലപ്പെടുത്തിയിരിക്കുന്ന
സാഹചര്യത്തില്‍ കിഫ്ബി
നടപ്പിലാക്കുന്ന
പ്രോജക്ടുകള്‍ ധനകാര്യ
(സി.ടി.ഇ) വിഭാഗം
പരിശോധിക്കേണ്ടതില്ലായെന്നും
പ്രസ്തുത പ്രോജക്ടുകള്‍
കിഫ്ബി തന്നെ
പരിശോധിച്ചാല്‍
മതിയെന്നും തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
എങ്കില്‍ ഏത്
ചട്ടത്തിന്റെ
അടിസ്ഥാനത്തിലാണെന്ന്
അറിയിക്കാമോ;
(സി)
മേല്‍
വിഷയം പരിശോധിച്ച
ഫയലില്‍ സി.ടി.ഇ.
കിഫ്ബിയുടെ
നിര്‍ദ്ദേശത്തോട്
വിയോജിപ്പ്
രേഖപ്പെടുത്തിയിരുന്നോ;
പ്രസ്തുത നോട്ട്
ഫയലിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
നേമം
മണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
5775.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നേമം
നിയോജക മണ്ഡലത്തില്‍
കിഫ്ബി മുഖാന്തിരം
ഏതൊക്കെ പദ്ധതികളാണ്
അനുവദിച്ചിട്ടുള്ളതെന്നും
ഇതില്‍ പണി ആരംഭിച്ചതും
ആരംഭിക്കാത്തതുമായ
പദ്ധതികള്‍
ഏതൊക്കെയെന്നും
അറിയിക്കുമോ;
(ബി)
പദ്ധതികളുടെ
പണി തുടങ്ങാതിരിക്കാന്‍
കാരണമെന്തെന്ന്
വെളിപ്പെടുത്താമോ?
വേങ്ങര
മണ്ഡലത്തിലെ കിഫ്ബി
പ്രവൃത്തികള്‍
5776.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വേങ്ങര
നിയോജകമണ്ഡലത്തില്‍
കിഫ്ബി
ഫണ്ടുപയോഗപ്പെടുത്തി
നടത്തുന്ന
പ്രവൃത്തികള്‍
ഏതൊക്കെയാണ്; അവ
ഓരോന്നും നിലവിൽ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
മേല്‍പ്പറഞ്ഞ
ഓരോ പ്രവൃത്തിക്കും
കിഫ്ബി വഴി ഭരണാനുമതി
നല്കിയിട്ടുണ്ടെങ്കില്
ആയതിന്റെ രേഖകള്‍
നല്‍കാമോ;
(സി)
കിഫ്ബി
വഴി കൂടുതല്‍
പദ്ധതികള്‍ പ്രസ്തുത
മണ്ഡലത്തില്‍
അനുവദിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
മഞ്ചേരി
മണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
5777.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മഞ്ചേരി
നിയോജകമണ്ഡലത്തില്‍
കിഫ്ബിയിലൂടെ
പദ്ധതികള്‍
നടപ്പാക്കുന്നതിന് എത്ര
തുകയുടെ അനുമതി
ലഭ്യമാക്കിയിട്ടുണ്ടെന്ന്
ഇനം തിരിച്ച്
വിശദമാക്കാമോ;
(ബി)
കിഫ്ബിയിലേക്ക്
നിര്‍ദ്ദേശിച്ചിരുന്ന
ഏതെല്ലാം പദ്ധതികളാണ്
ഒഴിവാക്കിയതെന്നറിയിക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
ഒഴിവാക്കാന്‍ ഇടയാക്കിയ
കാരണങ്ങള്‍
വിശദമാക്കാമോ?
കോന്നി
മണ്ഡലത്തിലെ കിഫ്ബി
പ്രവൃത്തികള്‍
5778.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോന്നി
നിയോജക മണ്ഡലത്തില്‍
2016 മുതല്‍ കിഫ്ബി
മുഖാന്തരം
അനുവദിച്ചിട്ടുള്ള
പ്രവൃത്തികള്‍
ഏതെല്ലാമാണ്;
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
പ്രവൃത്തികള്‍ക്ക് എത്ര
രൂപ വീതം
അനുവദിച്ചിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(സി)
ഭരണാനുമതി
ലഭ്യമായ പ്രവൃത്തികള്‍
ഏതെല്ലാമാണ്; ഇനി എത്ര
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭിക്കാനുണ്ട്;
വിശദമാക്കാമോ?
കാെച്ചി
നിയോജകമണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
5779.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
കാെച്ചി
നിയോജകമണ്ഡലത്തില്‍
കിഫ്ബി വഴി
നടപ്പിലാക്കുവാന്‍
പ്രഖ്യാപിച്ചതും
അവയില്‍ കിഫ്ബി
അംഗീകാരം നല്കിയതുമായ
പദ്ധതികളുടെ
വിശദാംശങ്ങളും അവയുടെ
നിലവിലെ സ്ഥിതിയും
എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഓരോ പ്രവൃത്തികളുടെയും
നിര്‍മ്മാണത്തിന്റെ
കാലാവധി എന്നത്തേയ്ക്ക്
അവസാനിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി അനുമതി
ലഭ്യമായ പ്രവൃത്തികളുടെ
തുടര്‍ന്നുളള
നടപടിക്രമങ്ങള്‍ക്ക്
ഉണ്ടാകുന്ന കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് ലഘൂകരിച്ച്
വേഗത്തിലാക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
കോതമംഗലം
മണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
5780.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കോതമംഗലം
മണ്ഡലത്തില്‍
അനുവദിച്ചിട്ടുളള
കിഫ്ബി പദ്ധതികളിൽ
ചിലതിന് എന്തുകൊണ്ടാണ്
കിഫ്ബി അംഗീകാരം
വൈകുന്നതെന്ന്
വിശദമാക്കാമോ;
പാലക്കാട്
ജില്ലയിലെ കിഫ്ബി
പ്രവൃത്തികള്‍
5781.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ കിഫ്ബി വഴി
നടത്തുന്ന
പ്രവൃത്തികള്‍
ഏതൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
ഇതില്‍
നാളിതുവരെ എത്ര
തുകയ്ക്കുളള
പദ്ധതികളാണ്
പൂര്‍ത്തിയാക്കിയതെന്ന്
പാലക്കാട് ജില്ലയിലെ
നിയോജകമണ്ഡലങ്ങള്‍
തിരിച്ച് വിശദമാക്കുമോ?
പ്രവാസികള്‍ക്കായി
കിഫ്ബി വഴി നിക്ഷേപപദ്ധതി
5782.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രവാസികള്‍ക്കായി
കിഫ്ബി വഴി
നിക്ഷേപപദ്ധതി വിഭാവനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ പദ്ധതിയുടെ
വിശദാംശം ലഭ്യമാക്കാമോ;
(ബി)
നിക്ഷേപത്തിനുള്ള
പലിശ ഏത് രീതിയില്‍
നല്കാന്
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വ്യക്തമാക്കാമോ?
ആസ്തി വികസന
ഫണ്ടുപയോഗിച്ച്നടക്കുന്ന
പ്രവൃത്തികളുടെ പുരോഗതി
5783.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.
എല്‍. എ. ആസ്തി വികസന
ഫണ്ട്, പ്രാദേശിക വികസന
ഫണ്ട് എന്നിവയുടെ
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിച്ചാല്‍
ഭരണാനുമതിയുടെ
പകര്‍പ്പ്
എം.എല്‍.എ.മാര്‍ക്ക്
ലഭിക്കാറുണ്ടെങ്കിലും
അതിനു ശേഷം
പ്രവൃത്തിയുടെ പുരോഗതി
കൃത്യമായ ഇടവേളകളില്‍
അറിയിക്കുന്ന സംവിധാനം
നിലവിലില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
പ്രോജക്ടിന്റെ ഓരോ
മാസവും നടക്കുന്ന
പുരോഗതി എം.എല്‍
എ.മാരെ അറിയിക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോയെന്ന്
വെളിപ്പെടുത്താമോ?
വര്‍ക്കല
മണ്ഡലത്തിലെ പ്രത്യേക വികസന
പദ്ധതി
5784.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വര്‍ക്കല
മണ്ഡലത്തില്‍ പ്രത്യേക
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
പ്രവൃത്തികള്‍
ഏതെല്ലാമെന്നും
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി നല്കിയ തുക
എത്രയെന്നും
വ്യക്തമാക്കാമോ;
(ബി)
ഇവയില്‍
പൂര്‍ത്തീകരിച്ച
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
ഇവയില്‍
പൂര്‍ത്തീകരിക്കാത്തവ
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ഡി)
പൂര്‍ത്തീകരിച്ച
പ്രവൃത്തികള്‍
ഓരോന്നിനും ടെണ്ടര്‍
സേവിംഗ്സ് എത്ര
രൂപയെന്ന്
വ്യക്തമാക്കാമോ?
ഇരിക്കൂര്‍
മണ്ഡലത്തിലെ എം.എല്‍.എ.ആസ്തി
വികസന ഫണ്ട്
T 5785.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17,
2017-18, 2018-19
സാമ്പത്തിക വര്‍ഷം
ഇരിക്കൂര്‍
നിയോജകമണ്ഡലത്തിലെ
എം.എല്‍.എ. അസറ്റ്
ഡെവലപ്മെന്റ് ഫണ്ടില്‍
നിന്നും ഓരോ വര്‍ഷവും
ഏതെല്ലാം
പദ്ധതികള്‍ക്കാണ്
ശിപാര്‍ശ നല്‍കിയതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഓരോ
വര്‍ഷവും ഭരണാമനുമതി
നല്കിയ ഏതെല്ലാം
പദ്ധതികളുടെ ഫണ്ട്
ഇനിയും
ചെലവഴിച്ചിട്ടില്ലായെന്നത്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
ഫണ്ടില്‍ എം.എല്‍.എ.
മാരുടെ ശിപാര്‍ശ
ലഭിച്ച് ഒരു
മാസത്തിനുള്ളില്‍
ഭരണാനുമതി നല്കി
ടെണ്ടര്‍
വിളിക്കുന്നതിന് നടപടി
സ്വീകരിക്കാനുള്ള
വ്യവസ്ഥകള്‍
നടപ്പാക്കുമോ എന്ന്
അറിയിക്കുമോ?
ആസ്തി
വികസന ഫണ്ട് ഉപയോഗപ്പെടുത്തി
സ്കൂളുകള്‍ക്ക് ബസ്
5786.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.-മാരുടെ
ആസ്തി വികസന ഫണ്ട്
ഉപയോഗപ്പെടുത്തി
സ്കൂളുകള്‍ക്ക് ബസ്
വാങ്ങി
നല്‍കുന്നതിനുള്ള
നടപടിക്രമങ്ങള്‍
പുതുക്കി
നിശ്ചയിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ ചുമതല
നിര്‍വഹിക്കല്‍
ബന്ധപ്പെട്ട ജില്ലാ
വിദ്യാഭ്യാസ ഡെപ്യൂട്ടി
ഡയറക്ടറില്‍
നിക്ഷിപ്തമാക്കിയിട്ടും
പ്രൊപ്പോസലുകള്‍
വീണ്ടും
സര്‍ക്കാരിലേയ്ക്ക്
ലഭ്യമാക്കേണ്ടി
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അത്തരത്തിലുള്ള
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
2018-19-
ലെ ആസ്തി വികസന
ഫണ്ടുപയോഗപ്പെടുത്തി
സ്കൂള്‍ ബസ് വാങ്ങി
നല്‍കുന്നതിനുള്ള
ഏതെങ്കിലും
പ്രൊപ്പോസലുകള്‍
ഒന്നില്‍ കൂടുതല്‍
പ്രാവശ്യം
ധനകാര്യവകുപ്പിന്റെ
അനുമതിയ്ക്കായി
ലഭ്യമാക്കിയിട്ടുണ്ടോ;
അതിനു കാരണം
വിശദമാക്കുമോ?
വൈക്കം
മണ്ഡലത്തില്‍ എം.എല്‍.എ.
ആസ്തി വികസന ഫണ്ട്
5787.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
വൈക്കം നിയോജക
മണ്ഡലത്തില്‍
എം.എല്‍.എ. ആസ്തി വികസന
ഫണ്ട് ഉപയോഗിച്ച്
നടപ്പിലാക്കിയ
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ?
നാട്ടിക
നിയോജകമണ്ഡലത്തിലെ
എം.എല്‍.എ.-എ.ഡി.എഫ്./എസ്.ഡി.എഫ്.
പ്രവൃത്തികള്‍
5788.
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-2017-
ല്‍ നാട്ടിക
നിയോജകമണ്ഡലത്തിലെ.
എം.എല്‍.എ.-എ.ഡി.എഫ്./എസ്.ഡി.എഫ്.
പ്രകാരം തുടങ്ങിയ
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന വിവരം
നല്കുാമാേ ;
(ബി)
ഓരാേ
പ്രവൃത്തിക്കും
ഭരണാനുമതി നല്കിയ
ഉത്തരവിന്റെ പകര്‍പ്പും
തുകയും അറിയിക്കാമാേ ;
(സി)
2016-2017-ല്‍
എത്ര തുക
ചെലവായിയെന്നും ബാക്കി
എത്രയുണ്ടെന്നും
ടെണ്ടര്‍ ബാലന്‍സ്
ഇനത്തില്‍ എത്ര തുക
ബാക്കിയുണ്ടെന്ന
വിവരവും നല്‍കാമാേ?
പാര്‍ട്ട് ടൈം
സ്വീപ്പര്‍/വാച്ച്മാന്
തുടങ്ങിയ ഒഴിവുകളിലേക്ക്
എംപ്ലോയ്മെന്റ് എക്സേഞ്ചിലൂടെ
നിയമനം
5789.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
1975
ലെ കേരള പാര്‍ട്ട് ടൈം
കണ്ടിജന്റ് സര്‍വ്വിസ്
സ്പെഷ്യല്‍ റൂള്‍സിലെ
വ്യവസ്ഥകള്‍ക്ക്
വിരുദ്ധമായി എല്ലാ
വകുപ്പിലെയും ശുചീകരണ
സുരക്ഷാ ജോലികള്‍ക്ക്
കുടുംബശ്രീ,
കെക്സ്കോണ്‍ എന്നീ
സ്ഥാപനങ്ങളുമായി
കരാറില്‍
ഏര്‍പ്പെടാമെന്ന്
വ്യവസ്ഥ ചെയ്യുന്ന
25.11.2005 ലെ
ധനകാര്യവകുപ്പിന്റെ
സര്‍ക്കുലര്‍ കൊണ്ട്
എന്താണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത സര്‍ക്കുലര്‍
റദ്ദാക്കുമോ;
(ബി)
സമുദായിക
സംവരണതത്വങ്ങളും
അംഗീകൃത മാനദണ്ഡങ്ങളും
ഇല്ലാതാക്കി
പിന്‍വാതില്‍ നിയമനം
പ്രോത്സാഹിപ്പിക്കുന്നതിന്
സഹായകരമായ 05.10.2019
ലെ 84/2019/ധന എന്ന
സര്‍ക്കുലര്‍ പാര്‍ട്ട്
ടൈം കണ്ടിജന്റ്
സര്‍വ്വിസ് സ്പെഷ്യല്‍
റൂള്‍സ് ന്
വിരുദ്ധമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
ഈ
സര്‍ക്കുലര്‍
പിന്‍വലിച്ച് പാര്‍ട്ട്
ടൈം
സ്വീപ്പര്‍/വാച്ച്മാന്
തുടങ്ങിയ
ഒഴിവുകളിലേക്ക്
എംപ്ലോയ്മെന്റ്
എക്സേഞ്ചി ലൂടെ നിയമനം
നടത്തുവാന്‍ നടപടി
എടുക്കാമോ;
(ഡി)
പാര്‍ട്ടൈം
കണ്ടിജന്റ്
ജീവനക്കാരുടെ
നിയമനത്തില്‍ നിന്ന്
എംപ്ലോയ്മെന്റ്
എക്സേഞ്ചുകളെ
ഒഴിവാക്കുവാനും ഈ
തസ്തികകളില്‍ അതാത്
വകുപ്പുകള്‍ക്ക് കരാര്‍
നിയനമം നടത്തുവാന്‍
അധികാരം നല്കി
ധനകാര്യവകുപ്പ്
പുറപ്പെടുവിച്ചിട്ടുള്ള
05.10.2019 ലെ
84/2019/ധന നമ്പര്‍
സര്‍ക്കുലര്‍
തൊഴില്‍വകുപ്പുമായി
കൂടിയാലോചിച്ച്
സ്വീകരിച്ചിട്ടുള്ളതാണോയെന്നും
ഇത്തരത്തില്‍
സര്‍ക്കുലര്‍
പുറപ്പെടുവിക്കാനുള്ള
സാഹചര്യമെന്താണെന്നും
വ്യക്തമാക്കാമോ;
(ഇ)
പാര്‍ട്ടൈം
കണ്ടിജന്റ്
ജീവനക്കാരുടെ
താല്‍ക്കാലിക/ സ്ഥിരം
നിയമനങ്ങള്‍ ഇപ്പോള്‍
നടത്തുന്നത് ഏതെല്ലാം
നിയമത്തിന്റെയും
ചട്ടങ്ങളുടെയും
അടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കാമോ?
നബാര്‍ഡില്‍
നിന്നുള്ള വായ്പ
5790.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019-20
ല്‍ നബാര്‍ഡ്
സംസ്ഥാനത്തിന് വായ്പ
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ എന്ത് തുകയാണ്
വായ്പ അനുവദിച്ചത്;
വിശദമാക്കാമോ;
(ബി)
ഇത്
ഏതെല്ലാം മേഖലയില്‍
വിനിയോഗിക്കുവാനാണ്
അനുവദിച്ചതെന്നറിയിക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നബാര്‍ഡില്‍ നിന്നും
ലഭിച്ച വായ്പകള്‍
ഏതെല്ലാം മേഖലകളിലാണ്
വിനിയോഗിച്ചത്;
വിശദാംശം നല്‍കുമോ?
ഡെപ്യൂട്ടേഷനില്‍ ജോലി
ചെയ്യുന്ന സെക്രട്ടേറിയറ്റ്
ജീവനക്കാര്‍
5791.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റ്(ധനകാര്യ
വകുപ്പ്) ജീവനക്കാരില്‍
എത്ര പേര്
സെക്രട്ടേറിയറ്റിന്
പുറത്ത്
ഡെപ്യൂട്ടേഷനില്‍
നിലവില്‍ ജോലി
ചെയ്തുവരുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവരുടെ
പേര് വിവരങ്ങളും
സെക്രട്ടേറിയറ്റിലെ
തസ്തികയും ഇപ്പോഴത്തെ
തസ്തികയും
ഏതൊക്കെയെന്ന്
വിശദമാക്കാമോ?
ഹൗസ്
ബിൽഡിംഗ് അഡ്വാന്‍സ് പദ്ധതി
5792.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
ഡിപ്പാര്‍ട്ട്മെന്റ്
മുഖേന നല്‍കിയിരുന്ന
ഹൗസ് ബിൽഡിംഗ്
അഡ്വാന്‍സ്
നിര്‍ത്തലാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഇപ്പോള്‍
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
അധ്യാപകര്‍ക്കും
ഭവനനിര്‍മ്മാണത്തിനായി
നല്കുന്ന
ഡിപ്പാര്‍ട്ട്മെന്റ്
വായ്പയുടെ വ്യവസ്ഥകള്‍
എന്തെല്ലാമാണ്;
വിശദാംശം ലഭ്യമാക്കുമോ;
(സി)
പഴയ
രീതിയില്‍
ജിവനക്കാര്‍ക്ക് ഹൗസ്
ബിൽഡിംഗ് അഡ്വാന്‍സ്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദാംശം അറിയിക്കുമോ?
ശമ്പള
പരിഷ്കരണ കമ്മീഷന്
റിപ്പോര്‍ട്ട്
5793.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ശമ്പള
പരിഷ്കരണ കമ്മീഷന്
റിപ്പോര്‍ട്ട്
ലഭ്യമാക്കുന്നതിന്
സമയപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ?
ഹില്‍
ട്രാക്റ്റ് അലവന്‍സ്
ലഭിക്കുന്ന പ്രദേശങ്ങള്‍
5794.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
20.01.2016
ലെ ജി.ഒ
(പി)7/2016/ഫിന്
നമ്പര്‍ സര്‍ക്കാര്‍
ഉത്തരവ് പ്രകാരം
സംസ്ഥാനത്തെ ഏതെല്ലാം
പ്രദേശങ്ങളില്‍ ഹില്‍
ട്രാക്റ്റ് അലവന്‍സ്
ലഭിക്കുന്നുവെന്ന്
വിശദമാക്കുമോ;
(ബി)
ആര്‍ക്കൊക്കെയാണ്
ഈ അലവന്‍സിന്
അര്‍ഹതയുള്ളതെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
സ്പാര്‍ക്ക്
ഡേറ്റാബേസ് അനുസരിച്ചുള്ള
ജീവനക്കാരുടെ എണ്ണം
5795.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്പാര്‍ക്ക്
ഡേറ്റാബേസ് അനുസരിച്ച്
2019 ഒക്ടോബര്‍ മാസത്തെ
സര്‍ക്കാര്‍ സ്ഥിരം
ജീവനക്കാരുടെ എണ്ണം
ലഭ്യമാക്കുമോ; എങ്കില്‍
വിശദാംശങ്ങള്‍ നൽകാമോ;
(ബി)
2019
ഒക്ടോബര്‍ മാസം
അടിസ്ഥാനമാക്കി
സ്പാര്‍ക്ക് ഡേറ്റാ
ബേസ് അനുസരിച്ചുള്ള
താത്കാലിക കരാര്‍
ജീവനക്കാരുടെ എണ്ണം
എത്രയാണെന്ന്
വെളിപ്പെടുത്തുമോ?
പണിമുടക്കിയ
ജീവനക്കാരുടെ ശമ്പളം
5796.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാര്‍
നടപ്പിലാക്കിയ
പങ്കാളിത്ത പെന്ഷന്
പദ്ധതിക്കെതിരെ
ജീവനക്കാര്‍ നടത്തിയ
പണിമുടക്കിനെത്തുടര്‍ന്ന്
പണിമുടക്കിയ
ജീവനക്കാരുടെ ശമ്പളം
തടഞ്ഞുവെച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
തടഞ്ഞുവെച്ചിട്ടുണ്ടെങ്കില്‍
എത്ര ജീവനക്കാരുടെ
ശമ്പളമാണ്
തടഞ്ഞുവെച്ചിട്ടുള്ളത്
എന്ന് അറിയിക്കുമോ?
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
കോമ്പന്‍സേഷന്‍ അലവന്‍സ്
5797.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിയമസഭാ
സെക്രട്ടേറിയറ്റില്‍
നിന്നും 15-10-2019ല്‍
ധനകാര്യ
വകുപ്പിലേയ്ക്കയച്ച
12220/എംഎസി1/19-ാം
നമ്പര്‍ ഫയലിന്മേല്
ധനകാര്യ വകുപ്പ് എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ;
(ബി)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
കോമ്പന്‍സേഷന്‍
അലവന്‍സ്
ലഭ്യമാക്കുന്നതിന്
സ്വീകരിക്കുന്ന
മാനദണ്ഡത്തെക്കുറിച്ച്
വിശദമാക്കാമോ; ആയതുമായി
ബന്ധപ്പെട്ട
സര്‍ക്കാര്‍
ഉത്തരവ്/സര്‍ക്കുലറിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ധനകാര്യ
വകുപ്പില്‍
കോമ്പന്‍സേഷന്‍
അലവന്‍സ് ലഭ്യമാകുന്ന
തസ്തികകള്‍
എത്രയെണ്ണമുണ്ടെന്നും
അവ ഏതെല്ലാമാണെന്നും
വ്യക്തമാക്കാമോ?
സെക്രട്ടേറിയറ്റിലെ
കോമ്പന്‍സേഷന്‍ അലവന്‍സ്
5798.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റില്‍
കോമ്പന്‍സേഷന്‍
അലവന്‍സ് ലഭ്യമാകുന്ന
തസ്തികകള്‍
എത്രയെണ്ണമുണ്ടെന്നും
അവ ഏതെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(ബി)
ഏത്
തരം ഡ്യൂട്ടി ചെയ്യുന്ന
ഗവ. ജീവനക്കാര്‍ക്കാണ്
കോമ്പന്‍സേഷന്‍
അലവന്‍സ്
ലഭ്യമാക്കുന്നതെന്നും
പരമാവധി ഒരു മാസം എത്ര
രൂപ വരെ ഈയിനത്തില്‍
ജീവനക്കാര്‍ക്ക്
ലഭ്യമാക്കുമെന്നും
വിശദമാക്കാമോ;
(സി)
കോമ്പന്‍സേഷന്‍
അലവന്‍സുമായി
ബന്ധപ്പെട്ട് നിയമസഭാ
സെക്രട്ടേറിയറ്റില്‍
നിന്നും 15.10.2019 ല്‍
ധനകാര്യ
വകുപ്പിലേക്കയച്ച
12220/എംഎസി1/19 -ാം
നമ്പര്‍ ഫയലിന്മേല്
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
2013
ഏപ്രില്‍ ഒന്നിനുശേഷം
സര്‍വ്വീസില്‍ പ്രവേശിച്ച
ജീവനക്കാരുടെ ആനുകൂല്യങ്ങള്‍
5799.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2013
ഏപ്രില്‍ ഒന്നിനുശേഷം
സര്‍ക്കാര്‍ /പൊതുമേഖലാ
സ്ഥാപനങ്ങളില്‍
സര്‍വ്വീസില്‍ കയറിയ
ജീവനക്കാരുടെ
ആനുകൂല്യങ്ങള്‍
സംബന്ധിച്ച്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ;
(ബി)
സ്റ്റാറ്റ്യൂട്ടറി
പെന്‍ഷന്‍കാര്‍ക്കുള്ള
20 ലക്ഷം രൂപവരെയുള്ള
ആനുകൂല്യം പങ്കാളിത്ത
പെന്‍ഷന്‍കാര്‍ക്കും
ബാധകമാക്കി
കേന്ദ്രസര്‍ക്കാര്‍
പുറപ്പെടുവിച്ച ഉത്തരവ്
സംസ്ഥാനത്തെ
ജീവനക്കാര്‍ക്ക്
നടപ്പിലാക്കുമോ;
(സി)
ഇതു
സംബന്ധിച്ച് നിയമിച്ച
സമിതി റിപ്പോര്‍ട്ട്
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
കേന്ദ്രസര്‍ക്കാരും
കോടതികളും തീരുമാനിച്ച
പങ്കാളിത്ത
പെന്‍ഷന്‍കാര്‍ക്കുള്ള
ആനുകൂല്യം കേരളത്തിലെ
ജീവനക്കാര്‍ക്കും
ലഭ്യമാക്കുമോ
എന്നറിയിക്കാമോ?
സര്‍ക്കാര്‍
വാഹനങ്ങളുടെ ദുരുപയോഗം
സംബന്ധിച്ച പരിശോധന
5800.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധനകാര്യ
ഇന്സ്പെക്ഷന് വകുപ്പ്
സര്‍ക്കാര്‍
വാഹനങ്ങളുടെ ദുരുപയോഗം
സംബന്ധിച്ച് പരിശോധന
നടത്താറുണ്ടോ;
(ബി)
ഈ
വര്‍ഷം എത്ര
ക്രമക്കേടുകള്‍
കണ്ടെത്തിയെന്നും
പ്രസ്തുത
റിപ്പോര്‍ട്ടുകളില്‍
സര്‍ക്കാര്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്നും
വ്യക്തമാക്കാമോ;
(സി)
ധനകാര്യ
പരിശോധന വിഭാഗത്തോടും
ജില്ല പരിശോധന
സ്ക്വാഡുകളോടും വാഹന
പരിശോധന
നടത്തേണ്ടതില്ല എന്ന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇപ്രകാരം
ഒരു നിര്‍ദ്ദേശം
നല്കുവാനുണ്ടായ
സാഹചര്യമെന്താണ്;
പ്രസ്തുത ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
വിദ്യാഭ്യാസ
വായ്പ തിരിച്ചടവ് സഹായ പദ്ധതി
5801.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വായ്പ തിരിച്ചടവ് സഹായ
പദ്ധതി പ്രകാരം
അര്‍ഹരായ
അപേക്ഷകര്‍ക്ക് രണ്ടാം
ഗഡു അനുവദിക്കാത്ത
വിഷയം സർക്കാരിന്റെ
ശ്രദ്ധയിൽ
വന്നിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇക്കാര്യത്തിലുള്ള
പോരായ്മകള്‍
പരിഹരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ഹൗസിംഗ്
ബോര്‍ഡിനുള്ള ബഡ്ജറ്റ്
വിഹിതം
5802.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം ബഡ്ജറ്റില്‍
2016-17, 2017-18,
2018-19, 2019-20
വര്‍ഷങ്ങളില്‍ കേരള
സ്റ്റേറ്റ് ഹൗസിംഗ്
ബോര്‍ഡിന്
പ്ലാന്‍/നോണ്‍ പ്ലാന്‍
ഫണ്ട് ഇനത്തില്‍ തുക
വകയിരുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഓരോ വര്‍ഷവും ബോര്‍ഡ്
ചെലവഴിച്ച തുക
എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
ബോര്‍ഡിന്റെ
പദ്ധതി ചെലവുകള്‍
ശരാശരിക്ക്
താഴെയാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പ്രളയാനന്തര
കേരളത്തിന്റെ പുനസൃഷ്ടിക്കായി
ധനസമാഹരണം
5803.
ശ്രീ.അനില്‍
അക്കര
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
കേരളത്തിന്റെ
പുനസൃഷ്ടിക്കായി
ധനസമാഹരണം
നടത്തുന്നതിന് സംസ്ഥാന
സര്‍ക്കാര്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
നവകേരള
സൃഷ്ടിക്കായി എത്ര കോടി
രൂപ ആവശ്യമായി
വരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
ഇതിനകം സ്വീകരിച്ച
നടപടികള്‍ കൊണ്ട് ഈ തുക
സമാഹരിക്കുവാന്‍
സാധിക്കുമെന്ന്
വിലയിരുത്തുന്നുണ്ടോ;
(സി)
പുനര്‍
നിര്‍മ്മാണ
പദ്ധതിക്കായി ഇതിനകം
ഏതൊക്കെ വിദേശ
സര്‍ക്കാര്‍/ഏജന്‍സികളുമായി
ചര്‍ച്ച നടത്തി;
(ഡി)
ആര്.എെ.ഡി.എഫ്,
എന്‍.എെ.ഡി.എ, ഹഡ്കോ
എന്നിവയില്‍ നിന്നും
ലഭ്യമാകുന്ന തുക പദ്ധതി
പുനക്രമീകരണത്തിലൂടെ
നവകേരള
നിര്‍മ്മിതിക്കായി
ഉപയോഗിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
സാമൂഹ്യ
സുരക്ഷാ പെന്ഷന്
5804.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
സാമൂഹ്യ സുരക്ഷാ
പെന്ഷന് വാങ്ങുന്ന
എത്ര ഗുണഭോക്താക്കള്‍
ഉണ്ട്;
(ബി)
ഓരോ
വിഭാഗത്തിലും എത്ര
ഗുണഭോക്താക്കള്‍ എന്ന്
ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഓരോ
വിഭാഗത്തിനും എത്ര രൂപ
വീതമാണ് മാസം
നല്‍കുന്നതെന്നും
അതില്‍ കേന്ദ്ര
സര്‍ക്കാരിന്റെ വിഹിതം
ഓരോ വിഭാഗത്തിനും എത്ര
രൂപയാണ്
ലഭിക്കുന്നതെന്നും
വിശദമാക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സാമൂഹ്യക്ഷേമ പെന്ഷന്
ഇനത്തില്‍ എത്ര കോടി
നല്കി എന്നും അതില്‍
കേന്ദ്ര വിഹിതം എത്ര
കോടി കിട്ടി എന്നും
വ്യക്തമാക്കാമോ?
സാമുഹ്യക്ഷേമ
പെന്ഷന്
5805.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒരു
അപേക്ഷകന് സാമുഹ്യക്ഷേമ
പെന്ഷന്
ലഭിക്കുന്നതിന് നിലവിലെ
മാനദണ്ഡങ്ങള്‍
(വ്യത്യസ്ത
വിഭാഗത്തില്‍ വരുന്ന
പെന്ഷന് വ്യത്യസ്ത
മാനദണ്ഡങ്ങള്‍
ഉണ്ടെങ്കില്‍ അവ
ഓരോന്നും) എന്താണ്
എന്ന് വിശദമാക്കാമോ;
(ബി)
ഒരു
ഗുണഭോക്താവിന്
നിലവില്‍ രണ്ട് തരം
പെന്ഷന്
അനുവദനീയമാണോ;
ആണെങ്കില്‍ അതിന്റെ
മാനദണ്ഡം
വിശദമാക്കാമോ?
സാമൂഹ്യസുരക്ഷാ
പെന്ഷന്
5806.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമൂഹ്യസുരക്ഷാ
പെന്‍ഷന്റെ പുതുക്കിയ
മാനദണ്ഡമനുസരിച്ച്
ഇതിനകം എത്ര പേര്‍ക്ക്
പെന്ഷന്
നഷ്ടപ്പെട്ടു; ജില്ല
തിരിച്ചുള്ള വിശദാംശം
നല്‍കുമോ;
(ബി)
ഓണത്തിന്
സാമൂഹ്യസുരക്ഷാ
പെന്ഷന് കുടിശ്ശിക
സഹിതം നല്‍കുന്നതിനായി
ഏതെങ്കിലും
സ്ഥാപനത്തില്‍ നിന്നും
വായ്പ എടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഓരോ
സ്ഥാപനത്തില്‍ നിന്നും
വായ്പ എടുത്ത തുകയും
അതിന്റെ പലിശ നിരക്കും
വ്യക്തമാക്കുമോ;
(സി)
ഇപ്രകാരം
എടുത്ത വായ്പയില്‍ എത്ര
തുക ഇതിനകം
തിരിച്ചടച്ചുവെന്ന്
വിശദമാക്കുമോ?
വൈക്കം
താലൂക്ക് ആശുപത്രിയില്‍ തുക
അനുവദിക്കുന്നതിന് പ്രത്യേക
അനുവാദം
5807.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വൈക്കം
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍
ഓക്സിജന്‍ പ്ലാന്റ്
സ്ഥാപിക്കുന്നതിനുവേണ്ടി
എം.എല്‍.എ. ആസ്തി വികസന
ഫണ്ടില്‍നിന്നും തുക
അനുവദിക്കുന്നത്
സംബന്ധിച്ച് പ്രത്യേക
അനുവാദത്തിനായി
എം.എല്‍.എ. നല്കിയ
കത്തിന്മേലുളള
തുടര്‍നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
വൈക്കം
മണ്ഡലത്തിലെ പദ്ധതികള്‍
5808.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം 2016-17,
2017-18, 2018-19
വാര്‍ഷിക
ബഡ്ജറ്റുകളില് വൈക്കം
മണ്ഡലത്തില്‍ അനുവദിച്ച
പദ്ധതികളുടെ
വിശദാംശങ്ങള്‍ ഓരോ
പദ്ധതിക്കും അനുവദിച്ച
തുകയുടെ വിവരങ്ങള്‍
സഹിതം വിശദമാക്കാമോ?
വൈക്കം
മണ്ഡലത്തിലെ പദ്ധതികളുടെ
പുരോഗതി
5809.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈക്കം
നിയോജകമണ്ഡലത്തില്‍
എം.എല്‍.എ.യുടെ
പ്രത്യേക വികസന ഫണ്ട്
ഉപയോഗിച്ച്
നടപ്പാക്കുന്ന 2016-17
മുതല്‍ 2019-20
വരെയുള്ള പദ്ധതികളുടെ
നിലവിലെ പുരോഗതി
ലഭ്യമാക്കുമോ;
(ബി)
ഓരോ
പദ്ധതിക്കും എത്ര രൂപ
ചെലവഴിച്ചിട്ടുണ്ട്;
ഏതൊക്കെ പ്രവൃത്തികളുടെ
ബില്ലുകള്‍ മാറി
നല്‍കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
എം.എല്‍.എ.
എസ്.ഡി.എഫ് പ്രകാരം ഇനി
എത്ര തുകയ്ക്കുള്ള
പദ്ധതികളാണ് ശിപാര്‍ശ
ചെയ്യാന്‍
കഴിയുന്നതെന്ന്
വ്യക്തമാക്കുമോ?
ഏറ്റവും
ഉയര്‍ന്ന പെന്ഷന് തുക
ലഭിച്ച പെന്ഷണര്
5810.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019
ഒക്ടോബര്‍ മാസം
സംസ്ഥാനത്ത് ഏറ്റവും
ഉയര്‍ന്ന പെന്ഷന് തുക
ലഭിച്ച പെന്ഷണര് ആര്
എന്ന വിവരം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഉദ്യോഗസ്ഥന്
റിട്ടയര്‍ ചെയ്ത
സമയത്തെ ഒൗദ്യോഗിക
മേല്‍വിലാസവും വര്‍ഷവും
ലഭ്യമാക്കുമോ?
താനൂര്‍
സമ്പൂര്‍ണ്ണ കുടിവെള്ള
പദ്ധതിയുടെ രണ്ടാം ഘട്ടം
ഫണ്ട്
5811.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
താനൂര്‍
നിയോജക മണ്ഡലത്തിലെ
സമ്പൂര്‍ണ്ണ കുടിവെള്ള
പദ്ധതിയുടെ ഒന്നാം
ഘട്ടത്തിനായി അനുവദിച്ച
100 കോടി രൂപ
വിനിയോഗിച്ച
സാഹചര്യത്തില്‍ രണ്ടാം
ഘട്ടമായി
ഡിസ്ട്രിബ്യൂഷന്‍ ലൈന്‍
സ്ഥാപിക്കുന്നതിന്
ഫണ്ട്
അനുവദിക്കുന്നതിന്
ഇറിഗേഷന്‍ വിഭാഗം
പ്രൊപ്പോസല്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
മേല്‍സൂചിപ്പിച്ച
പ്രൊപ്പോസലില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(സി)
ഒന്നാം
ഘട്ടം പൂര്‍ത്തീകരിച്ച
സ്ഥിതിക്ക് പദ്ധതി
പൂര്‍ത്തീകരണത്തിനായി
രണ്ടാം ഘട്ടം ഫണ്ട്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വര്‍ക്കല
മണ്ഡലത്തിലെ ആസ്തി വികസന
പദ്ധതി
5812.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ആസ്തി വികസന
പദ്ധതി പ്രകാരം
വര്‍ക്കല നിയോജക
മണ്ഡലത്തില്‍ ശിപാര്‍ശ
ചെയ്ത പദ്ധതികള്‍
ഏതെല്ലാമെന്ന്
അറിയിക്കാമോ; പ്രസ്തുത
പദ്ധതികള്‍ക്ക് എത്ര
രൂപയുടെ ഭരണാനുമതി
നല്‍കിയെന്നും
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളില്‍
പൂര്‍ത്തിയായ
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതികളില്‍
പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ഡി)
പൂര്‍ത്തീകരിച്ച
പ്രവൃത്തികള്‍
ഓരോന്നിനും ടെണ്ടര്‍
സേവിംഗ്സ് എത്ര
രൂപയെന്ന്
വ്യക്തമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തിലെ ആസ്തി വികസന
പദ്ധതി
5813.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18,
2018-19 വര്‍ഷങ്ങളില്‍
ആലത്തൂര്‍ മണ്ഡലത്തിലെ
ആസ്തി വികസന
പദ്ധതിയിലേക്ക്
നിര്‍ദ്ദേശിച്ച
പ്രവൃത്തികളില്‍
ഏതെല്ലാം
പൂര്‍ത്തീകരിച്ചുവെന്ന്
അറിയിക്കാമോ;
(ബി)
ഏതെല്ലാം
പദ്ധതികളാണ് ഇനി
പൂര്‍ത്തീകരിക്കാനുള്ളത്;
പ്രസ്തുത
പ്രവൃത്തികളുടെ പുരോഗതി
സംബന്ധിച്ച്
വിശദാംശങ്ങള്‍
നല്‍കാമോ?
ആലത്തൂര്‍
മണ്ഡലത്തില്‍ അനുവദിച്ച
പദ്ധതികള്‍
5814.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വാര്‍ഷിക ബജറ്റുകളില്‍
ആലത്തൂര്‍ മണ്ഡലത്തില്‍
അനുവദിച്ച പദ്ധതികളുടെ
വിശദാംശങ്ങള്‍ ഓരോ
പദ്ധതിക്കും അനുവദിച്ച
തുകയുടെ വിവരങ്ങള്‍
സഹിതം വിശദമാക്കാമോ?
മാനന്തവാടി
നിയോജക മണ്ഡലത്തിലെ
പദ്ധതികള്‍
5815.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മാനന്തവാടി
നിയോജക മണ്ഡലത്തില്‍
2017-18, 2018-19,
2019-2020 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളിലെ ബജറ്റില്‍
20% വിഹിതം അനുവദിച്ച
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
സാമ്പത്തിക വര്‍ഷം
തിരിച്ച്
വ്യക്തമാക്കാമോ?
ബില്ലുകള്‍
അനുവദിക്കുന്നതിലെ കാലതാമസം
5816.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
നിയന്ത്രണത്തിലും,
മേല്നോട്ടത്തിലുമുള്ള
നിര്‍മ്മാണ
പ്രവൃത്തികളുടെ ഭാഗമായി
നല്‍കിയിട്ടുള്ള
ബില്ലുകള്‍
അനുവദിക്കുന്നതിന്
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എം.എല്‍.എമാരുടെ
വികസന ഫണ്ടിന്റെ
ഭാഗമായി
സമര്‍പ്പിക്കുന്ന
കരാറുകാരുടെ ബില്ലുകള്‍
അടക്കം മാറി
നല്‍കുന്നതിന് കാലതാമസം
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ഇരിങ്ങാലക്കുട
ജനറല്‍ ആശുപത്രിയിലെ രണ്ടാം
ഘട്ടനിര്‍മ്മാണം
5817.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇരിങ്ങാലക്കുട
ജനറല്‍ ആശുപത്രിയിലെ
രണ്ടാം
ഘട്ടനിര്‍മ്മാണത്തിന്
ഭരണാനുമതി നല്‍കുന്നത്
സംബന്ധിച്ച നടപടികളുടെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ?
ഇരിങ്ങാലക്കുട
മണ്ഡലത്തിലെ ആസ്തി വികസന
ഫണ്ട്
5818.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18,
2018-19 വര്‍ഷങ്ങളില്‍
ഇരിങ്ങാലക്കുട നിയോജക
മണ്ഡലത്തിനായി ശിപാര്‍ശ
ചെയ്ത ആസ്തി വികസന
ഫണ്ടിലെ പ്രവൃത്തികളുടെ
പുരോഗതി അറിയിക്കാമോ;
(ബി)
2018-19
സാമ്പത്തിക വര്‍ഷത്തിലെ
ആസ്തി വികസനഫണ്ടില്‍
ഉള്‍പ്പെട്ട
പ്രവൃത്തികളില്‍ എത്ര
എണ്ണത്തിന് ഡി.പി.ആര്.
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
സംസ്ഥാനത്തിന്റെ
വിഭവ സമാഹരണം
ഉൗര്ജ്ജിതപ്പെടുത്തല്
5819.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നികുതി
പിരിവ്
ഉൗര്ജ്ജിതപ്പെടുത്തിയും
അനാവശ്യചെലവുകളും
ധൂര്‍ത്തും
ഒഴിവാക്കിയും നിലവിലുളള
വ്യയനിയന്ത്രണ
ഉത്തരവുകള്‍
കര്‍ശനമാക്കിയും
സാമ്പത്തിക അച്ചടക്കം
പാലിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുന്നതിന്
സര്‍ക്കാരിന്
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
വിശദമാക്കാമോ;
(ബി)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
സംസ്ഥാനത്തിന്റെ റവന്യൂ
വരുമാനവും, ചെലവും
എത്രയായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
ചെലവ്
വരവിനെക്കാള്‍ കൂടുന്ന
സാഹചര്യത്തില്‍
സംസ്ഥാനത്തിന്റെ വിഭവ
സമാഹരണം കൂടുതല്‍
ഉൗര്ജ്ജിതപ്പെടുത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
മാവേലിക്കരയില്‍
കോര്‍ട്ട് കോംപ്ലക്സിന് തുക
5820.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മാവേലിക്കരയില്‍
കോര്‍ട്ട് കോംപ്ലക്സ്
സ്ഥാപിക്കുന്നതിനുളള
തുക
അനുവദിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
വാറ്റ്
നികുതി കുടിശ്ശിക
5821.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
എത്ര രൂപയുടെ വാറ്റ്
നികുതി കുടിശ്ശികയാണ്
നിലവിലുളളതെന്ന്
അറിയിക്കുമോ; ഇതില്‍
പിരിച്ചെടുക്കാവുന്ന
തുക എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എത്ര തുക
പിരിച്ചെടുത്തുവെന്ന്
അറിയിക്കുമോ?
വാറ്റ്,
ജി.എസ്.ടി എന്നിവ കുറവ്
ചെയ്തു നല്കുന്ന സാഹചര്യം
5822.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2011-16
കാലയളവില്‍
പി.ഡബ്ല്യു.ഡി.
വകുപ്പില്‍നിന്നും
ബില്ലുകള്‍
സമര്‍പ്പിക്കുന്നതിന്റെ
ഭാഗമായി വാറ്റ്,
ജി.എസ്.ടി എന്നിവ കുറവ്
ചെയ്തു നല്കുന്ന
സാഹചര്യം
ധനകാര്യവകുപ്പിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
ഇപ്രകാരം
ഈടാക്കേണ്ടുന്ന
നികുതികള്‍ ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ കുറവ്
ചെയ്തത് കാരണം
കോണ്‍ട്രാക്ടര്‍മാര്‍ക്കു
വലിയ തുക നികുതി
കുടിശ്ശികയായി
മാറിയിട്ടുളള സാഹചര്യം
വന്നുചേര്‍ന്നിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(സി)
ഈ
സാഹചര്യം
ഒഴിവാക്കുന്നതിനും
പ്രശ്നം
പരിഹരിക്കുന്നതിനുമായി
നടപടി സ്വീകരിക്കുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്; വിശദവിവരം
നല്‍കുമോ?
കോമേഴ്സ്യല്‍
ടാക്സ് ഡിപ്പാര്‍ട്ട്മെന്റിൽ
ഉന്നതതല കമ്മിറ്റി
5823.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോമേഴ്സ്യല്‍
ടാക്സ്
ഡിപ്പാര്‍ട്ട്മെന്റില്‍
ജി.എസ്.ടി.നിലവില്‍
വന്നതിനുശേഷം ഉദ്യോഗസ്ഥ
പുന:സംഘടനക്ക്
രൂപീകരിച്ചിരുന്ന
ഉന്നതതല കമ്മിറ്റിയുടെ
പ്രവര്‍ത്തന പുരോഗതി
അറിയിക്കുമോ;
(ബി)
മേല്‍
സൂചിപ്പിച്ച കമ്മിറ്റി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
ഉന്നതതല കമ്മിറ്റിയുടെ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
കമ്മിറ്റിയുടെ
ശുപാര്‍ശകള്‍ എപ്പോള്‍
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ട്രഷറി
ബാങ്കിംഗ് സുഗമമാക്കുന്നതിന്
എ.റ്റി.എം. സംവിധാനം
5824.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
ട്രഷറി ബാങ്കിംഗ്
സുഗമമാക്കുന്നതിന്
എ.റ്റിഎം. സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യം
പരിഗണനയിലുണ്ടാേ;
വിശദാംശം
വ്യക്തമാക്കാമാേ?
ട്രഷറി
വകുപ്പിന് പുതിയ കെട്ടിടം
5825.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ ട്രഷറി
വകുപ്പിന് പുതിയ
കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നത്
എവിടെയെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
അവയുടെ
നിര്‍മ്മാണ
പുരോഗതിയെക്കുറിച്ച്
വിശദമാക്കാമോ?
കാസര്‍ഗോഡ്
സബ്ട്രഷറി
5826.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
സബ്ട്രഷറി ഓഫീസ്
ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നത്
എവിടെയെന്നും ഏത്
കെട്ടിടത്തിലാണെന്നും
വ്യക്തമാക്കാമോ;
(ബി)
കാസര്‍ഗോഡ്
സബ്ട്രഷറി ഓഫീസ് ഏത്
വര്‍ഷത്തിലാണ്
പ്രവര്‍ത്തനം
ആരംഭിച്ചത്; ഇതുവരെ
പ്രവര്‍ത്തിച്ചിരുന്നത്
സ്വന്തം
കെട്ടിടത്തിലായിരുന്നോ;
വ്യക്തമാക്കാമോ;
(സി)
ഇതുവരെ
പ്രവര്‍ത്തിച്ചിരുന്ന
കെട്ടിടത്തിന്റെ
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്നും പുതിയ
കെട്ടിടം
നിര്‍മ്മിക്കാന്‍
തീരുമാനമായിട്ടുണ്ടോ
എന്നും
വ്യക്തമാക്കാമോ;
(ഡി)
എങ്കില്‍
കെട്ടിടത്തിന്റെ
നിര്‍മ്മാണം എപ്പോള്‍
തുടങ്ങും;
നിര്‍മ്മാണച്ചെലവ്
എത്രയാണ്; ആര്‍ക്കാണ്
കരാര്‍
നല്‍കിയിട്ടുളളത്;
നിര്‍മ്മാണ കാലാവധി
എത്രയാണ്;
വ്യക്തമാക്കാമോ?
അങ്കമാലി
സബ്ട്രഷറി ഓഫീസില്‍
ഇടപാടുകള്‍ സ്തംഭിക്കുന്ന
അവസ്ഥ
5827.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അങ്കമാലി
നിയോജക മണ്ഡലത്തിലെ
അങ്കമാലി സബ്ട്രഷറി
ഓഫീസിലെ ബാറ്ററി
തകരാറിനെ തുടര്‍ന്ന്
ട്രഷറി ഇടപാടുകള്‍
സ്തംഭിക്കുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ടി
ഓഫീസിലെ ബാറ്ററി തകരാറ്
പരിഹരിക്കുന്നതിന്
കഴിഞ്ഞ അഞ്ച് മാസമായി
കത്ത് നല്‍കിയിട്ടും
പരിഹാരം കാണാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
കഴിഞ്ഞ
പ്രളയത്തിന് ശേഷം
അടിക്കടി വൈദ്യുത ബന്ധം
തടസ്സപ്പെടുന്ന
സബ്ട്രഷറിയില്‍
ഇടപാടുകാര്‍ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ടിന്
അടിയന്തര പരിഹാരം
കാണുന്നതിനായി എന്ത്
നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കാമോ;
(ഡി)
മേല്വിഷയത്തിന്
പരിഹാരം കാണുന്നതിന്
അങ്കമാലി സബ്ട്രഷറി
ഓഫീസര്‍
മേലധികാരികള്‍ക്ക്
നല്കിയ കത്തുകളുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഇ)
വേഗത്തില്‍
പരിഹാരം കാണേണ്ട
വിഷയത്തില്‍ മാസങ്ങളോളം
പരിഹാരം കാണാതെ ട്രഷറി
ഇടപാടുകാരെ
പ്രയാസത്തിലാക്കുന്നവര്ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വെണ്ടര്‍
ഒഴിവ് നികത്തുന്നതിനുള്ള
നടപടിക്രമങ്ങള്‍
5828.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവില്‍
വെണ്ടര്‍ മരണപ്പെടുകയോ
ഏതെങ്കിലും
സാഹചര്യത്തില്‍
ഒഴിവാക്കപ്പെടുകയോ
ചെയ്യുന്ന അവസരത്തില്‍
വെണ്ടര്‍ ഒഴിവ്
നികത്തുന്നതിനുള്ള
നടപടിക്രമങ്ങള്‍
വിശദമാക്കാമോ?
(ബി)
കോഴിക്കോട്
ജില്ലയില്‍ ഏതൊക്കെ
പഞ്ചായത്തുകളില്‍
വെണ്ടര്‍ ഒഴിവ്
ഉണ്ടെന്ന് പറയാമോ;
(സി)
ഒഴിവുകള്‍
നികത്തുന്നതിന് അപേക്ഷ
സ്വീകരിക്കാന്‍ നടപടി
സ്വീകരിക്കാമോ?
കാെണ്ടാേട്ടി
സബ്ട്രഷറി
5829.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ കാെണ്ടാേട്ടി
സബ്ട്രഷറിയിലെ
ജാേലിഭാരം മൂലം ഇത്
വിഭജിച്ച് മറ്റാെരു
സബ്ട്രഷറി
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടാേ;
വിശദാംശങ്ങള്‍
അറിയിക്കാമാേ;
(ബി)
സംസ്ഥാനത്തെ
ട്രഷറി ഇടപാടിന്റെ
താേത് അനുസരിച്ച്
താലൂക്ക് ആസ്ഥാനത്തുള്ള
ഒരു സബ്ട്രഷറിയില്‍
എത്ര തസ്തികകളാണ്
ഉണ്ടാവേണ്ടതെന്നും
ഏതെല്ലാം
തസ്തികകളാണെന്നും
അറിയിക്കാമാേ;
(സി)
കാെണ്ടാേട്ടി
സബ്ട്രഷറിയില്‍ പുതിയ
തസ്തിക സൃഷ്ടിക്കുന്ന
കാര്യം
പരിഗണനയിലുണ്ടാേ;
വിശദാംശങ്ങള്‍
അറിയിക്കാമാേ?
ട്രഷറി നിക്ഷേപങ്ങള്‍
ആകര്‍ഷകമാക്കാന്‍ നടപടി
5830.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ ശമ്പളം
ട്രഷറി അക്കൗണ്ട് വഴി
വിതരണം ചെയ്യാന്‍
നടപടികള്‍ സ്വീകരിച്ച
സാഹചര്യത്തില്‍ ട്രഷറി
നിക്ഷേപങ്ങള്‍ കൂടുതല്‍
ആകര്‍ഷകമാക്കാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ട്രഷറികളില്‍
എ.ടി.എം.സൗകര്യമൊരുക്കുന്നതിന്
ആവശ്യമായ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
ട്രഷറി
മുഖേന പെന്ഷന്
വാങ്ങുന്നവരുടെ എണ്ണം
5831.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019
ഒക്ടോബര്‍ മാസം ട്രഷറി
മുഖേന പെന്ഷന്
കൈപ്പറ്റിയ
പെന്‍ഷൻകാരുടെ എണ്ണം
ലഭ്യമാക്കുമോ;
(ബി)
2019
ഒക്ടോബര്‍ മാസം
പെന്ഷന്
വിതരണത്തിനായി എത്ര തുക
ചെലവഴിച്ചു;
വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
ലോട്ടറി
ഏജന്റുമാരുടെ ആനുകൂല്യങ്ങള്‍
5832.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വന്‍കിട ലോട്ടറി
കച്ചവടക്കാരും ചെറുകിട
കച്ചവടക്കാരുമായി എത്ര
ലക്ഷം പേരാണ് അംഗീകൃത
ഏജന്‍സി
എടുത്തിട്ടുള്ളതായിട്ടുള്ളത്;
ജില്ലതിരിച്ചുള്ള
കണക്ക് നല്‍കുമോ;
(ബി)
ലോട്ടറി
കച്ചവടക്കാരുടെ
ക്ഷേമനിധിയില്‍ നിന്നും
ഏജന്റ്മാര്‍ക്ക് നല്കി
വരുന്ന ആനുകൂല്യങ്ങള്‍
എന്തെല്ലാമാണ്;
അറിയിക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുതിയതായി എന്തെങ്കിലും
ആനുകൂല്യം ഇവര്‍ക്ക്
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദ വിവരം
നല്‍കുമോ;
വ്യക്തമാക്കുമോ?
ഭാഗ്യക്കുറി
സബ്ബ് ഓഫീസുകള്‍
5833.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ ഭാഗ്യക്കുറി
വകുപ്പിന് എത്ര
ഭാഗ്യക്കുറി സബ്ബ്
ഓഫീസുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഭാഗ്യക്കുറി
സബ്ബ് ഓഫീസുകള്‍
നിലവിലില്ലാത്ത
മണ്ഡലങ്ങളില്‍/താലൂക്കുകളില്‍
ആയവ
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
അറിയിക്കുമോ?
ഭാഗ്യക്കുറി
വകുപ്പ് മുഖേന വില്പന നടത്തി
വരുന്ന ലോട്ടറികള്‍
5834.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ഭാഗ്യക്കുറിവകുപ്പ്
മുഖേന വില്പന നടത്തി
വരുന്ന ലോട്ടറികള്‍
ഏതെല്ലാമാണെന്ന്
അറിയിക്കുമോ; ഇവയുടെ
നിലവിലുള്ള വില
വര്‍ദ്ധിപ്പിയ്ക്കുവാന്‍
ഉദ്ദേശിയ്ക്കുന്നുണ്ടോ;
(ബി)
നിലവില്‍
ഓരോ ഇനത്തിലും എത്ര
ലോട്ടറികളാണ്
അച്ചടിയ്ക്കുന്നതെന്ന്
അറിയിക്കുമോ; ഇത്
സംസ്ഥാനത്തിലെ ലോട്ടറി
ആവശ്യം നിറവേറ്റാന്‍
പര്യാപ്തമാണോ; എങ്കില്‍
വിശദവിവരം നല്‍കുമോ?
ലോട്ടറി
സമ്മാനഘടനയിലെ മാറ്റങ്ങള്‍
5835.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ലോട്ടറിയുടെ സമ്മാനഘടന,
ഏജന്റ്മാര്‍ക്കുള്ള
കമ്മീഷന് എന്നിവയില്‍
എന്തെല്ലാം
മാറ്റങ്ങളാണ്
സര്‍ക്കാര്‍
നടപ്പാക്കിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ബി)
പുതുതായി
ലോട്ടറി ഏജന്‍സികള്‍
തൊഴില്‍ രഹിതര്‍ക്ക്
അനുവദിയ്ക്കുന്നതിനും
സമ്മാനത്തുക കാലതാമസം
കൂടാതെ വിതരണം
ചെയ്യുന്നതിനും
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
ലോട്ടറിയില്‍
നിന്നും സര്‍ക്കാരിന് ലഭിച്ച
ലാഭവിഹിതം
5836.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം 2019
സെപ്റ്റംബര്‍ 30 വരെ
ലോട്ടറിയില്‍ നിന്നും
സര്‍ക്കാരിന് ലഭിച്ച
ലാഭവിഹിതം എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
നിന്ന് കാരുണ്യ
പദ്ധതിയ്ക്കായി
വിനിയോഗിച്ച തുക എത്ര
;വിശദവിവരം നല്‍കുമോ;
(സി)
2011-16
വരെ കാലയളവില്‍
ലോട്ടറിയില്‍ നിന്നും
ലഭിച്ച ലാഭവിഹിതം
എത്രയായിരുന്നു; വര്‍ഷം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ ?
എഴുത്ത്
ലോട്ടറി മാഫിയ
5837.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എഴുത്ത് ലോട്ടറി
മാഫിയകളുടെ
പ്രവര്‍ത്തനം
നിലവിലുണ്ടോ; എങ്കില്‍
വിശദവിവരം നല്‍കുമോ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍
എഴുത്ത് ലോട്ടറി
പ്രവര്‍ത്തനം
അവസാനിപ്പിക്കുന്നതിനായി
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
(സി)
എന്തെല്ലാം
നിയമനടപടികളാണ്
സര്‍ക്കാര്‍
ഇക്കാര്യത്തില്‍
സ്വീകരിച്ചിട്ടുള്ളത്
എന്ന് അറിയിക്കാമോ ?
കേരള
ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന്
5838.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
ഫിനാന്‍ഷ്യല്‍
കോര്‍പ്പറേഷന്റെ
(കെ.എഫ്.സി.) എത്ര
ശാഖകളിലൂടെ ബിസിനസ്
സംരംഭകര്‍ക്ക് വായ്പ
നല്കുന്നു;
(ബി)
2018-19
സാമ്പത്തിക വര്‍ഷം
ഇത്തരത്തില്‍ എത്ര കോടി
രൂപ വായ്പ
നല്കുകയുണ്ടായി; എത്ര
ബിസിനസ് സംരംഭകര്‍ക്ക്
ഇതിന്റെ പ്രയോജനം
ലഭിച്ചു;
വ്യക്തമാക്കുമോ;
(സി)
2018-19
സാമ്പത്തിക
വര്‍ഷത്തില്‍ എത്ര കോടി
രൂപ കെ.എഫ്.സി. ക്ക്
ലാഭം കിട്ടി; അതില്‍
എത്ര കോടി രൂപ
സര്‍ക്കാരിന് വിഹിതമായി
നല്കി;
(ഡി)
നിലവില്‍
കെ.എഫ്.സി. ക്ക്
വായ്പയിനത്തില്‍ എത്ര
കോടി രൂപയാണ്
കുടിശ്ശികയിനത്തില്‍
പിരിഞ്ഞുകിട്ടാനുള്ളത്;
എപ്രകാരമാണ് കെ.എഫ്.സി.
കുടിശ്ശിക
പിരിച്ചെടുക്കുന്നത്;
വിശദമാക്കുമോ?
പ്രവാസി
ചിട്ടി
5839.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രവാസി
ചിട്ടിയുടെ നിലവിലെ
പ്രൈസ്ഡ് ഡിഫാള്‍ട്ട്,
നോണ്‍ പ്രൈസ്ഡ്
ഡിഫാള്‍ട്ട് എന്നിവ
എത്രയാണ്; ഇതു
പരിഹരിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(ബി)
പ്രവാസി
ചിട്ടിയിലെ പേയ്മെന്റ്
ഗേറ്റ്വേയുമായി
ബന്ധപ്പെട്ട് പരാതികള്‍
ഉണ്ടാകുന്നുണ്ടോ;
എങ്കില്‍ അത്
പരിഹരിക്കുന്നതിന്
എന്ത് നടപടി
സ്വീകരിച്ചു;
വിശദമാക്കാമോ?
വായ്പാകുടിശ്ശിക
പിരിച്ചെടുക്കുന്നതിന്
സ്വകാര്യ ഏജന്‍സികൾ
5840.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
ടി.എ.അഹമ്മദ് കബീര്‍
ഡോ.എം.
കെ. മുനീര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എഫ്.സി
കുടിശ്ശിക
പിരിച്ചെടുക്കാന്‍
സ്വകാര്യ ഏജന്‍സികളെ
ചുമതലപ്പെടുത്തിയതു
പോലെ മറ്റേതെങ്കിലും
പാെതുമേഖലാ
സ്ഥാപനത്തിലെ
വായ്പാകുടിശ്ശിക
പിരിച്ചെടുക്കുന്നതിന്
സ്വകാര്യ ഏജന്‍സികളെ
ചുമതലപ്പെടുത്തിയിട്ടുണ്ടാേ;
വിശദമാക്കാമാേ;
(ബി)
പാെതുമേഖലാ
സ്ഥാപനങ്ങളുടെ
വായ്പാകുടിശ്ശിക
പിരിച്ചെടുക്കുന്നതിന്
സ്വകാര്യ സ്ഥാപനങ്ങളെ
ചുമതലപ്പെടുത്താനിടയായ
സാഹചര്യം
വ്യക്തമാക്കാമാേ ?
കെ.എസ്.എഫ്.ഇ.യുടെ
പ്രവാസി ചിട്ടി
5841.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കിഫ്ബി
പദ്ധതിയില്‍ ഫണ്ട്
കണ്ടെത്തുന്നതിന്റെ
ഭാഗമായി നടപ്പിലാക്കിയ
കെ.എസ്.എഫ്.ഇ.യുടെ
പ്രവാസി ചിട്ടി വഴി
കിഫ്ബിയിലേക്ക്
സര്‍ക്കാര്‍
പ്രതീക്ഷിച്ച വരുമാനം
ലഭിച്ചിട്ടുണ്ടോ എന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശം ലഭ്യമാക്കുമോ?
കെ.എസ്.എഫ്.ഇ.യുടെ
പ്രവാസി ചിട്ടി
5842.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.യുടെ
പ്രവാസി ചിട്ടിയിലൂടെ
എത്ര കോടി രൂപയുടെ
ചിട്ടി ഇടപാടുകളാണ്
നിലവില്‍
നടന്നുവരുന്നത്;
വ്യക്തമാക്കുമോ;
(ബി)
പ്രവാസി
ചിട്ടിയിലൂടെ അടുത്ത
രണ്ടു വര്‍ഷത്തിനകം
എത്ര കോടി രൂപ
സമാഹരിക്കുവാനാണ്
സര്‍ക്കാര്‍
ലക്ഷ്യമിടുന്നത്;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
നിലവില്‍
പ്രവാസി ചിട്ടികളുടെ
ലേലവും നറുക്കെടുപ്പും
എപ്രകാരമാണ്
നടന്നുവരുന്നത്;
വിശദമാക്കുമോ;
(ഡി)
പ്രവാസി
ചിട്ടിയില്‍ ലേലവും
നറുക്കെടുപ്പും
ഒഴിവാക്കി ഓരോ മാസവും
ചിട്ടിയിലെ അംഗങ്ങള്‍
കൂടിയാലോചിച്ച് ചിട്ടി
ലഭിക്കേണ്ട ആളെ
കണ്ടെത്തുംവിധം
പരിഷ്കരിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
കിഫ്ബി
ബോണ്ടുകള്‍
5843.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രവാസി
ചിട്ടി വഴി
സമാഹരിക്കുന്ന തുക
കിഫ്ബി
പദ്ധതികളിലേക്കായി
വിനിയോഗിക്കുന്നതിനായി
കെ.എസ്.എഫ്.ഇ.
പ്രത്യേകം രൂപകല്പന
ചെയ്ത കിഫ്ബി
ബോണ്ടുകള്‍ ഇതിനകം
പുറത്തിറക്കിയിട്ടുണ്ടോ;
(ബി)
ഇതിലൂടെ
നാളിതുവരെ എത്ര കോടി
രൂപ സമാഹരിച്ചു; ഈ
ബോണ്ടിന് സര്‍ക്കാര്‍
ഗ്യാരന്റി
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇപ്രകാരം
കിഫ്ബി ബോണ്ടുവഴി
സമാഹരിക്കുന്ന തുക
കിഫ്ബിയുടെ ഏത്
അക്കൗണ്ടിലാണ്
നിക്ഷേപിച്ചിട്ടുള്ളത്;
അതിന് ലഭിക്കുന്ന പലിശ
എത്രയാണ്; കിഫ്ബി
ബോണ്ടിന് നല്‍കേണ്ട
പലിശ എത്രയാണ്;
വ്യക്തമാക്കാമോ?
പ്രവാസി
ചിട്ടി കോള്‍ സെന്ററിലെ
ടെലഫോണ്‍, ഇന്റര്‍നെറ്റ്
ചാര്‍ജ്ജുകള്‍
5844.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രവാസി
ചിട്ടി കോള്‍
സെന്ററിലെ ടെലഫോണ്‍,
ഇന്റര്‍നെറ്റ്
ചാര്‍ജ്ജുകള്‍ നിലവില്‍
നല്‍കുന്നത്
കിഫ്ബിയാണോ എന്ന്
വ്യക്തമാക്കാമോ;
(ബി)
ഈയിനത്തില്‍
കിഫ്ബി ഇതിനകം എത്ര തുക
നല്കി എന്നറിയിക്കുമോ;
(സി)
പ്രവാസി
ചിട്ടിയുടെ സോഫ്റ്റ്
വെയര്‍ വികസനവും
പരിപാലനവും
മേല്‍നോട്ടവും
വഹിക്കുന്നത്
കിഫ്ബിയാണോ;
എന്തുകൊണ്ടാണ് ഇൗ
ചുമതല പൂര്‍ണ്ണമായും
കെ.എസ്.എഫ്.ഇ. ക്ക്
നല്‍കാത്തതെന്ന്
വ്യക്തമാക്കുമോ?
പ്രവാസി
ചിട്ടിക്ക് കിഫ്ബി പണം
5845.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രവാസി
ചിട്ടിക്ക് വേണ്ടി
ഏതെങ്കിലും തരത്തില്‍
കിഫ്ബി പണം
ചെലവഴിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
ഇനങ്ങളില്‍ എത്ര രൂപ
വീതമെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രവാസി
ചിട്ടിക്കുവേണ്ടി
കിഫ്ബി പണം
ചെലവഴിച്ചിട്ടുണ്ടെങ്കില്‍
ഇൗ തുക കെ.എസ്.എഫ്.ഇ.
തിരിച്ച്
നല്‍കിയിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
ഉണ്ടെങ്കില്‍ എത്ര രൂപ
നല്‍കിയെന്ന്
അറിയിക്കാമോ;
(സി)
കിഫ്ബി,
കെ.എസ്.എഫ്.ഇ.യുമായി
ഇതിനുവേണ്ടി കരാര്‍
ഉണ്ടാക്കിയിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
പ്രസ്തുത കരാര്‍
ഉണ്ടാക്കിയതെന്ന്
വെളിപ്പെടുത്താമോ ;
(ഡി)
പ്രവാസി
ചിട്ടിക്കുവേണ്ടി
കിഫ്ബി പണം ചെലവഴിച്ചത്
എന്നു മുതലാണെന്ന്
വ്യക്തമാക്കുമോ?
പ്രവാസി
ചിട്ടിക്കായി കിഫ്ബി
ചെലവഴിച്ച തുക
5846.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രവാസി
ചിട്ടിക്ക് വേണ്ടി
ഏതെങ്കിലും തരത്തില്‍
കിഫ്ബി പണം
ചെലവഴിച്ചിട്ടുണ്ടോ;എങ്കിൽ
ഏതൊക്കെ ഇനങ്ങള്‍ക്ക്
വേണ്ടി എത്ര രൂപ വീതം
ഇതുവരെ
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രവാസി
ചിട്ടിക്ക് വേണ്ടി
കിഫ്ബി പണം
ചെലവഴിച്ചിട്ടുണ്ടെങ്കില്‍
ഈ തുക കെ.എസ്.എഫ്.ഇ
തിരിച്ചു
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എത്ര രൂപ
തിരിച്ചുനല്‍കി;
(സി)
പ്രവാസി
ചിട്ടിക്കു വേണ്ടി
കിഫ്ബി പണം
ചെലവഴിക്കുമ്പോള്‍ ആ
തുക തിരികെ
പിടിക്കുമെന്ന്
കെ.എസ്.എഫ്.ഇ യുമായി
കരാര്‍
ഉണ്ടാക്കിയിട്ടുണ്ടോ;
(ഡി)
പ്രവാസി
ചിട്ടിക്കുവേണ്ടി
കിഫ്ബി പണം ചെലവഴിച്ചു
തുടങ്ങിയത് എന്നു
മുതലാണ്; കെ.എസ്.എഫ്.ഇ
യുമായി ഉണ്ടാക്കിയ
കരാറിന് എന്നു മുതലാണ്
പ്രാബല്യം ഉള്ളതെന്ന്
അറിയിക്കാമോ;
(ഇ)
പ്രവാസി
ചിട്ടി കാള്‍ സെന്ററിലെ
ടെലിഫോണ്‍
ഇന്റര്‍നെറ്റ്
ചാര്‍ജുകള്‍ നിലവില്‍
നല്‍കുന്നത് കിഫ്ബി
ആണോ; ഈ ഇനത്തില്‍
കിഫ്ബി എത്ര രൂപ
നല്കി;
(എഫ്)
പ്രവാസി
ചിട്ടിയുടെ
സോഫ്റ്റ്വെയര്
വികസനവും പരിപാലനവും
മേല്‍നോട്ടം
വഹിക്കുന്നത് കിഫ്ബി
ആണോ; എന്ത് കൊണ്ടാണ് ഈ
ചുമതല പൂര്‍ണ്ണമായും
കെ.എസ്.എഫ്.ഇ ക്ക്
നല്‍കാത്തതെന്ന്
അറിയിക്കാമോ?
കെ.എസ്.എഫ്.ഇ.
യിലെ ശിക്ഷണ നടപടികള്‍
5847.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.
യിൽ കഴിഞ്ഞ അഞ്ചു
വർഷത്തിനുള്ളിൽ എത്ര
ഉദ്യോഗസ്ഥരാണ് ശിക്ഷണ
നടപടികള്‍ക്ക് വിധേയര്‍
ആയിട്ടുള്ളത് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര പേരെ
സര്‍വ്വീസില്‍ നിന്ന്
പിരിച്ചു
വിട്ടിട്ടുണ്ട് എന്ന്
അറിയിക്കുമോ;
(സി)
അച്ചടക്ക
നടപടികളുടെ ഭാഗമായി
എത്രപേര്‍
സര്‍വ്വീസില്‍ നിന്ന്
പുറത്ത് നില്ക്കുന്നു
എന്ന് വ്യക്തമാക്കാമോ?
കെ.എസ്.എഫ്.ഇ.
ജീവനാക്കാരുടെ സേവന വേതന
വ്യവസ്ഥകള്‍
5848.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.
ജീവനക്കാരുടെ സേവന വേതന
വ്യവസ്ഥകളുടെ കാലാവധി
എന്നാണ്
അവസാനിക്കുന്നത്; അത്
പുതുക്കുന്നതിനുളള
നടപടി ഏതുഘട്ടത്തിലാണ്;
വ്യക്തമാക്കുമോ;
(ബി)
കെ.എസ്.എഫ്.ഇ.
യുടെ നിലവിലെ ബോര്‍ഡ്
സ്ഥാനമേറ്റെടുത്തശേഷം
എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ
ശിക്ഷണനടപടികള്‍
സ്വീകരിച്ചുവെന്നും
എത്ര പേരെ
സര്‍വ്വീസില്‍ നിന്നും
പിരിച്ചുവിട്ടെന്നും
വ്യക്തമാക്കാമോ?
കെ.എസ്.എഫ്.ഇ.യിലെ
നിയമനം
5849.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.യുടെ
2019 സെപ്റ്റംബര്‍
മാസത്തെ ബിസിനസ്സ്
റിവ്യു അനുസരിച്ച്
മാനേജര്‍, അസിസ്റ്റന്റ്
മാനേജര്‍,
അസിസ്റ്റന്റ്, പ്യൂണ്‍,
പി.റ്റി.എസ്.
തസ്തികകളില്‍ എത്ര വീതം
ഒഴിവുകളുണ്ട്; ഇവയില്‍
നിയമനം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഈ
സാമ്പത്തിക വര്‍ഷം
കെ.എസ്.എഫ്.ഇ. പുതിയ
ബ്രാഞ്ചുകള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എവിടെയെല്ലാം; വിശദാംശം
നല്‍കുമോ;
(സി)
ഒരു
പുതിയ ബ്രാഞ്ച്
തുടങ്ങുമ്പോള്‍ എത്ര
സ്റ്റാഫുകളെയാണ്
നിയമിക്കുന്നത്;
ഏതൊക്കെ പോസ്റ്റിലാണ്
നിയമനം നടത്തുന്നത്;
വ്യക്തമാക്കാമോ;
(ഡി)
നിലവില്‍
എത്ര ബ്രാഞ്ചുകളില്‍
ബ്രാഞ്ച് മാനേജര്‍
തസ്തിക
ഒഴിഞ്ഞുകിടക്കുന്നുണ്ട്;
പ്രസ്തുത തസ്തികയില്‍
നിയമനം നടത്തുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കെ.എസ്.എഫ്.ഇ
5850.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.
യുടെ 2019 സെപ്തംബര്‍
ബിസിനസ് റിവ്യൂ
അനുസരിച്ച് മാനേജര്‍,
അസിസ്റ്റന്റ് മാനേജര്‍,
അസിസ്റ്റന്റ്, പ്യൂണ്‍,
പി.റ്റി.എസ്
തസ്തികകളില്‍ എത്ര വീതം
ഒഴിവുകള്‍ ഉണ്ട്;
ഇവയില്‍ നിയമനം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(ബി)
ഈ
സാമ്പത്തിക വര്‍ഷം എത്ര
ബ്രാഞ്ചുകളാണ് പുതുതായി
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
പറയാമോ; ഇതിന്റെ
നടപടികളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
(സി)
ഒരു
പുതിയ ബ്രാഞ്ച്
തുടങ്ങുമ്പോള്‍ എത്ര
സ്റ്റാഫുകളെ ഏതൊക്കെ
തസ്തികകളില്‍
നിയമിക്കാറുണ്ടെന്ന്
വിശദമാക്കാമോ;
(ഡി)
നിലവില്‍
ബ്രാഞ്ച് മാനേജര്‍
തസ്തിക ഒഴിഞ്ഞു
കിടക്കുന്ന എത്ര
ബ്രാഞ്ചുകളുണ്ട്;
ഇവയിലെ നിയമന നടപടികള്‍
പൂര്‍ത്തിയാക്കാത്തതിന്
കാരണം വ്യക്തമാക്കുമോ;
(ഇ)
ഒരു
അസിസ്റ്റന്റ് മാനേജര്‍
മാത്രമുള്ള എത്ര
കെ.എസ്.എഫ്.ഇ.
ബ്രാഞ്ചുകള്‍
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്നുണ്ട്;
(എഫ്)
ഒന്നില്‍
കൂടുതല്‍ അസിസ്റ്റന്റ്
മാനേജര്‍ തസ്തികയുടെ
ഒഴിവുകള്‍
ഉണ്ടായിരിക്കുകയും
എന്നാല്‍ ഒരു
അസിസ്റ്റന്റ് മാനേജരെ
മാത്രം വച്ച്
പ്രവര്‍ത്തിപ്പിക്കുന്ന
എത്ര ബ്രാഞ്ചുകള്‍
സംസ്ഥാനത്തുണ്ടെന്ന്
അറിയിക്കാമോ?
കെ.എസ്.എഫ്.ഇ.
കോര്‍ ആപ്ലിക്കേഷന്‍
സോഫ്റ്റ് വെയര്‍
5851.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.
യുടെ ഹെഡ് ഓഫീസ്,
റീജിയണല്‍ ഓഫീസ്,
റവന്യൂ റിക്കവറി ഓഫീസ്
എന്നിവ കോര്‍
ആപ്ലിക്കേഷന്‍
സോഫ്റ്റ് വെയറുമായി
ബന്ധിപ്പിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
എന്തുകൊണ്ടാണ്
കാലതാമസം
നേരിടുന്നതെന്ന്
അറിയിക്കാമോ; ഇതിനുളള
നടപടികള്‍ എന്തായി
എന്ന് വിശദമാക്കാമോ?
കെ.എസ്.എഫ്.ഇ.
ബ്രാഞ്ച് ഓഫീസുകളുടെ നവീകരണം
5852.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.
-യുടെ ബ്രാഞ്ച്
ഓഫീസുകള്‍
നവീകരിക്കുന്നതിന് എത്ര
കോടി രൂപ ഇൗ
സാമ്പത്തിക വര്‍ഷം
ചെലവഴിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
എത്ര
ബ്രാഞ്ചുകളാണ് ഇപ്രകാരം
നവീകരിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(സി)
ഒാരോ
ബ്രാഞ്ചിന്റേയും
നവീകരണത്തിനായി
നല്‍കിയിരിക്കുന്ന
ബഡ്ജറ്റ് വിഹിതം
എത്രയാണെന്ന്
അറിയിക്കാമോ;
(ഡി)
ഏതൊക്കെ
ഏജന്‍സികള്‍ക്കാണ് ഇൗ
കരാര്‍
നല്‍കിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.എഫ്.ഇ.
ജീവനക്കാരുടെ കാലാവധി കഴിഞ്ഞ
സേവന-വേതന വ്യവസ്ഥകളുടെ
പരിഷ്കരണം
5853.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.-യിലെ
ജീവനക്കാരുടെ കാലാവധി
കഴിഞ്ഞ സേവന-വേതന
വ്യവസ്ഥകള്‍
പരിഷ്കരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടാേ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കുമാേ ;
(ബി)
പുതിയ
സേവന-വേതന വ്യവസ്ഥകള്‍
എന്നു മുതല്‍ നടപ്പില്‍
വരുത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
പറയാമാേ ?
കെ.എസ്.എഫ്.ഇ.
ജീവനക്കാരുടെ സഹകരണസംഘത്തിലെ
തിരിമറി
5854.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.
ജീവനക്കാരുടെ
തിരുവനന്തപുരം
സ്റ്റാച്യൂവിലുള്ള
സഹകരണ സംഘത്തില്‍ നടന്ന
തിരിമറിയുമായി
ബന്ധപ്പെട്ട്
ഇടപാടുകാര്‍ക്ക്
സംഭവിച്ച നഷ്ടം
നികത്തുന്നതിന്
കെ.എസ്.എഫ്.ഇ. എന്ത്
നടപടി സ്വീകരിച്ചു;
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
ഇതിനകം എന്ത് തുക
നല്കി; നല്കിയ തുക
എപ്രകാരമാണ് തിരിച്ചു
പിടിക്കുന്നത്; അതിനായി
എന്ത് ഗ്യാരന്റിയാണ്
സര്‍ക്കാര്‍
നല്‍കിയിട്ടുള്ളത്;
വ്യക്തമാക്കുമോ?
തൃശ്ശൂര്‍
ജില്ലയില്‍ കെ.എസ്.എഫ്.ഇ.
ബ്രാഞ്ചുകള്‍
5855.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എത്ര
കെ.എസ്.എഫ്.ഇ.
ബ്രാഞ്ചുകളാണ്
തൃശ്ശൂര്‍ ജില്ലയില്‍
പുതുതായി ആരംഭിച്ചത്;
വിശദമാക്കാമോ;
(ബി)
തൃശ്ശൂര്‍
ജില്ലയില്‍ പുതിയ
ബ്രാഞ്ചുകള്‍
ആരംഭിക്കുന്നതിന്
ഏതെല്ലാം സ്ഥലങ്ങളാണ്
കെ.എസ്.എഫ്.ഇ.യുടെ
പരിഗണനയിലുള്ളത്;
സ്ഥലങ്ങള്‍
തീരുമാനിച്ച് ആയതിന്
അന്തിമ അംഗീകാരം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ?
കെ.എസ്.എഫ്.ഇ.യിലെ
മീഡിയ കണ്‍സള്‍ട്ടന്റ് നിയമനം
5856.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കെ.എസ്.എഫ്.ഇ.യിലെ
നിയമനങ്ങള്‍ പി.എസ്.സി.
വഴിയോ എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴിയോ
ആയിരിക്കെ
കെ.എസ്.എഫ്.ഇ.യുടെ
പ്രവാസി ചിട്ടി
ഓഫീസില്‍ മീഡിയ
കണ്‍സള്‍ട്ടന്റിനെ
എപ്രകാരമാണ്
നിയമിച്ചതെന്ന്
വ്യക്തമാക്കുമോ;
മെഡിക്കല്‍
ഇന്‍ഷുറന്‍സ് പദ്ധതി
5857.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
വേണ്ടി
നടപ്പിലാക്കുന്നതിന്
തീരുമാനിച്ചിട്ടുള്ള
മെഡിക്കല്‍
ഇന്‍ഷുറന്‍സ്
പദ്ധതിയില്‍
പങ്കാളിയാകുന്നതിനു്
സംസ്ഥാനത്തെ പ്രധാന
ആശുപത്രികള്‍
ഉള്‍പ്പെട്ടിട്ടില്ല
എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
പദ്ധതിയില്‍ കൂടുതല്‍
പ്രധാന ആശുപത്രികളെ
കൂടി
ഉള്‍പ്പെടുത്തുമോയെന്ന്
അറിയിക്കാമോ;
(സി)
ഈ
പദ്ധതി
നടപ്പിലാക്കുന്നതിനുവേണ്ടി
ടെണ്ടര്‍ നടപടി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
സര്‍ക്കാര്‍
ജീവനക്കാര്‍ക്കുള്ള ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
5858.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സര്‍ക്കാര്‍
ജീവനക്കാര്‍ക്കുള്ള
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതി അടിയന്തരമായി
നടപ്പാക്കുന്നതിനാവശ്യമായ
നടപടികള്‍ സര്‍ക്കാര്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
സംസ്ഥാന
ഇന്‍ഷുറന്‍സ് വകുപ്പില്‍
നടപ്പാക്കിയ പരിഷ്കാരങ്ങള്‍
5859.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സംസ്ഥാന
ഇന്‍ഷുറന്‍സ്
വകുപ്പില്‍ നടപ്പാക്കിയ
പരിഷ്കാരങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
അതിനെ
തുടർന്ന് എന്തൊക്കെ
പ്രയോജനങ്ങള്‍ ഈ
മേഖലയില്‍
ഉണ്ടായിട്ടുണ്ടെന്ന്
വിശദീകരിക്കാമോ ?
കയര്‍
മേഖലയുടെ പുന:സംഘടന
5860.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
പ്രഖ്യാപിച്ച കയര്‍
മേഖലയുടെ പുന:സംഘടന
ഫലപ്രാപ്തിയിലെത്തിയില്ല
എന്നത് വസ്തുതയല്ലേ ;
എങ്കില്‍ ഇതിനുള്ള
കാരണങ്ങള്‍
എന്താെക്കെയാണ്;
വിശദാംശം നല്‍കാമോ;
(ബി)
പരമ്പരാഗത
കയറുല്പന്ന മേഖലയുടെ
സംരക്ഷണം,
വ്യവസായത്തിന്റെ
സമ്പൂര്‍ണ്ണ നവീകരണം
എന്നീ ലക്ഷ്യങ്ങള്‍
നേടുന്നതിന് എത്രമാത്രം
കഴിഞ്ഞുവെന്ന്
വിശദമാക്കുമാേ ;
(സി)
യന്ത്രവല്‍ക്കരണത്തില്‍
ഉൗന്നല്‍ നല്കിയ
രണ്ടാം പുന:സംഘടന
താെഴില്‍ അവസരങ്ങള്‍
നടഷ്ടപ്പെടുത്തുവാന്
ഇടയാക്കിയിട്ടുണ്ടാേ;
വിശദമാക്കുമാേ;
(ഡി)
കയര്‍
ഭൂവസ്ത്രത്തിന്റെ
ഡിമാന്റില്‍ വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
ഇക്കാര്യത്തില്‍
സര്‍ക്കാര്‍ തലത്തില്‍
എന്താെക്കെ
ഇടപെടലുകളാണ്
നടത്തുന്നത്;
അറിയിക്കാമോ?
അരിയല്ലൂര്‍
പരപ്പാല്‍ ബീച്ചില്‍
കയര്‍ഭൂവസ്ത്ര പദ്ധതി
5861.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വള്ളിക്കുന്ന്
അരിയല്ലൂര്‍ പരപ്പാല്‍
ബീച്ചില്‍
കയര്‍ഭൂവസ്ത്ര പദ്ധതി
പ്രകാരം തീരദേശം
സംരക്ഷിക്കുന്നതിന്
നിവേദനം
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നിവേദനത്തിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്താമോ ;
(സി)
ഇക്കാര്യത്തിന്മേല്
നടപടി
സ്വീകരിക്കുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോയെന്ന്
വ്യക്തമാക്കാമോ?
പച്ചത്തൊണ്ട്
ശേഖരണം തദ്ദേശീയമായി നടത്തി
സംസ്കരണം നടത്താന്‍ നടപടി
5862.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
ഉത്പാദനത്തിന്റെ
അസംസ്കൃത വസ്തുവായ
പച്ചത്തൊണ്ട് ശേഖരണം
ഫലപ്രദമായി നടക്കാത്തത്
കാരണം ഇപ്പോള്‍ ആയത്
അയല്‍ സംസ്ഥാനങ്ങളില്‍
നിന്ന് ഇറക്കുമതി
ചെയ്യേണ്ടി വരുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേരളത്തിലെ
പച്ചത്തൊണ്ടുകള്‍
തമിഴ്നാട്ടില്‍
നിന്നുള്ളവര്‍ വന്ന്
അവിടേക്ക് കൊണ്ടുപോയി
സംസ്കരണം നടത്തി
നമുക്ക് തന്നെ തിരിച്ചു
നല്കുന്ന കാര്യവും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇതിന്
പരിഹാരമായി
പച്ചത്തൊണ്ട് ശേഖരണം
ഇവിടെ തന്നെ നടത്തി
സംസ്കരണം നടത്താന്‍
സര്‍ക്കാര്‍
മുന്കെെയെടുക്കുമോ;
ആയതിന് എന്തെല്ലാം
നടപടികള്‍ ആണ്
സ്വീകരിച്ചു
വരുന്നതെന്ന്
വിശദമാക്കാമോ?
കേരള
സ്റ്റേറ്റ് കയര്‍
കോര്പ്പറേഷന് ലിമിറ്റഡിലെ
എല്‍.ഡി.ക്ലാര്‍ക്ക്
5863.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് കയര്‍
കോര്പ്പറേഷന്
ലിമിറ്റഡിലേക്കായി
നടത്തിയ
എല്‍.ഡി.ക്ലാര്‍ക്ക്
പരീക്ഷയിലെ (കാറ്റഗറി
നം. 665/2014)റാങ്ക്
പട്ടികയില്‍ നിന്നും
ആകെ എത്ര പേര്‍ക്ക്
നിയമനം
ലഭിച്ചിട്ടുണ്ട്;
അറിയിക്കാമോ;
(ബി)
കയര്‍
കോര്പ്പറേഷന്
കീഴിലുള്ള ഓഫീസുകളില്‍
നിന്നും എല്‍.ഡി.
ക്ലാര്‍ക്കിന്റെ
ഏതെങ്കിലും ഒഴിവുകള്‍
ഇനിയും റിപ്പോര്‍ട്ട്
ചെയ്യാന്‍
ബാക്കിയുണ്ടോ;
വിശദമാക്കാമോ;
(സി)
ബാക്കിയുണ്ടെങ്കില്‍
അവ എന്ന് റിപ്പോര്‍ട്ട്
ചെയ്യുമെന്ന്
വ്യക്തമാക്കാമോ?