റോഡ്
സുരക്ഷ ഫണ്ട്
3706.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
റോഡ്
ഗതാഗതം
സുരക്ഷിതമാക്കുന്നതിനുവേണ്ടി
റോഡ് സുരക്ഷ ഫണ്ടില്‍
നിന്നും ഏതെല്ലാം
പദ്ധതികള്‍ക്കാണ് തുക
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കുമോ;വിശദീകരിക്കുമോ;
(ബി)
പൊതുമരാമത്ത്
വകുപ്പിന്റെ
അധീനതയിലുള്ള റോഡിന്റെ
വശങ്ങളിലും റോഡിലും
കെ.എസ്.ഇ.ബി.
സ്ഥാപിച്ചിട്ടുള്ള
ഇലക്ട്രിക്
പോസ്റ്റുകള്‍ മാറ്റി
സ്ഥാപിക്കുന്നതിന്
വേണ്ടി റോഡ് സുരക്ഷ
ഫണ്ട് അനുവദിക്കുമോ;
വിശദീകരിക്കുമോ;
(സി)
കരുനാഗപ്പള്ളി
നിയോജക മണ്ഡലത്തിലെ
പുതിയകാവ് ചക്കുവള്ളി
റോഡില്‍ ഗതാഗത
തടസ്സമുണ്ടാക്കുന്ന
അപകടകരമായ നിലയിലുള്ള
ഇലക്ട്രിക്
പോസ്റ്റുകള്‍ റോഡ്
സുരക്ഷ ഫണ്ട്
ഉപയോഗിച്ച് മാറ്റി
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.യെ
ലാഭകരമാക്കാന്‍ നടപടി
3707.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
നിലവില്‍ എത്ര ബസ്സ്
സര്‍വ്വീസുകള്‍
നടത്തുന്നുണ്ട്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
ബസ്സുകള്‍ വാങ്ങി
നിരത്തിലിറക്കിയിട്ടുണ്ട്;
(സി)
കെ.എസ്.ആര്.ടി.സി.
യുടെ ഒരു മാസത്തെ
ശരാശരി കളക്ഷന്‍
എത്രകോടി രൂപയാണ്;
(ഡി)
കെ.എസ്.ആര്.ടി.സി.
യുടെ വരുമാനവും ചെലവും
തമ്മിലുള്ള അന്തരം
ശരാശരി മാസത്തില്‍
എത്രകോടി രൂപയാണ്;
(ഇ)
കെ.എസ്.ആര്.ടി.സി.
യുടെ വരുമാനം
വര്‍ദ്ധിപ്പിച്ച്
ലാഭകരമാക്കുന്നതിനും
യാത്രക്കാര്‍ക്ക്
മെച്ചപ്പെട്ട സേവനം
നല്‍കുന്നതിനും
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സിയുടെ
ശബരിമല വരുമാനക്കണക്ക്
3708.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കെ.എസ്.ആര്.ടി.സി
യ്ക്ക് കഴിഞ്ഞ അഞ്ച്
വര്‍ഷം ശബരിമല
സർവീസുകളിൽ നിന്ന്
ലഭിച്ച വരുമാനത്തിന്റെ
കണക്ക് ലഭ്യമാക്കാമോ?
കേരള
റോഡ്
സേഫ്റ്റി
അതോറിറ്റിയുടെ
പ്രവര്‍ത്തനം
3709.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
റോഡ് സേഫ്റ്റി
അതോറിറ്റിക്ക്
പ്രവര്‍ത്തന മൂലധനം
നല്‍കുന്നതിനായി ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
ബജറ്റില്‍ ഫണ്ട്
വകയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
അതോറിറ്റിയുടെ
പ്രവര്‍ത്തനത്തിനായി
സെസ്സ്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
ബജറ്റിലേക്ക് മുതല്‍
ചേര്‍ക്കാറുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
അതോറിറ്റിക്കായി
സര്‍ക്കാര്‍
പിരിച്ചെടുത്ത തുക
അതോറിറ്റിക്ക്
കൈമാറാന്‍
കഴിയാത്തതിന്റെ
വിശദാംശം നല്‍കുമോ;
(ഡി)
പ്രവര്‍ത്തന
മൂലധനത്തിന്റെ
അപര്യാപ്തത മൂലം
അതോറിറ്റിയുടെ
പ്രവര്‍ത്തനം തുടരാന്‍
കഴിയാത്ത അവസ്ഥ
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
പുതു
തലമുറ വാഹനങ്ങളുടെ ഹെഡ്
ലൈറ്റുകളുടെ പ്രകാശം
സൃഷ്ടിക്കുന്ന അപകടങ്ങള്‍
3710.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പുതുതലമുറ
വാഹനങ്ങളിലെ ഹെഡ്
ലൈറ്റുകളുടെ വിവിധ
വര്‍ണ്ണങ്ങളിലുള്ള
ശക്തമായ പ്രകാശം
എതിര്‍ദിശയില്‍ വരുന്ന
വാഹനങ്ങള്‍ക്ക്
ബുദ്ധിമുട്ടുണ്ടാക്കുന്നതും
അപകടങ്ങള്‍ക്ക്
കാരണമാകുന്നതും
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
നിലവിലുള്ള
നിയമപ്രകാരം
വാഹനങ്ങളിലെ ഹെഡ്
ലൈറ്റുകളുടെ പ്രകാശ
തീവ്രതയ്ക്ക്
അനുവര്‍ത്തിച്ചു വരുന്ന
മാനദണ്ഡങ്ങൾ എന്തെന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്തരം
ലൈറ്റുകള്‍
സ്ഥാപിച്ചിട്ടുള്ള
വാഹനങ്ങള്‍ കണ്ടെത്തി
കുറ്റക്കാര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
റോഡ്
സുരക്ഷ പദ്ധതികള്‍
3711.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡ് സുരക്ഷയ്ക്കും
വാഹനാപകടങ്ങള്‍
ഇല്ലാതാക്കുന്നതിനും
നിലവില്‍ എന്തെല്ലാം
പദ്ധതികളാണ് ഉള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ലക്ഷ്യം
കൈവരിക്കുന്നതിന്
എന്തെല്ലാം പുതിയ
പദ്ധതികളാണ്
ആവിഷ്കരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
റോഡ്
സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍
നടപടി
3712.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
റോഡ്
സുരക്ഷ
വര്‍ദ്ധിപ്പിക്കുന്നതിനായി
ഈ സര്‍ക്കാര്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
റോഡ്
സുരക്ഷ
വര്‍ദ്ധിപ്പിക്കുന്നതിനായി
മോട്ടോര്‍
വെഹിക്കിള്‍സ്
ഡിപ്പാര്‍ട്ട്മെന്റിന്
നടപ്പുസാമ്പത്തിക
വര്‍ഷത്തിലെ പ്ലാന്‍
ഫണ്ടില്‍ വകയിരുത്തിയ
തുക എത്രയായിരുന്നു;
ഇതില്‍ എത്ര രൂപ
നാളിതുവരെ ചെലവാക്കാന്‍
സാധിച്ചിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ?
റോഡ്
സേഫ്റ്റി കേഡറ്റുകളെ
നിയോഗിക്കാന്‍ പദ്ധതി
3713.
ശ്രീ.പി.
ഉണ്ണി
,,
ബി.സത്യന്
,,
പി.ടി.എ. റഹീം
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡ് സുരക്ഷയുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍ക്കായി
വിദ്യാര്‍ത്ഥികളില്‍
നിന്നും റോഡ് സേഫ്റ്റി
കേഡറ്റുകളെ
നിയോഗിക്കാന്‍
പദ്ധതിയുണ്ടോ;
(ബി)
ഇതിനായി
വിദ്യാര്‍ത്ഥികളെ
തെരഞ്ഞെടുത്ത് റോഡ്
സുരക്ഷാ ബോധവത്കരണം
സംബന്ധിച്ച പരിശീലനം
നല്കാന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
സ്റ്റുഡന്റ്
പോലീസ് കേഡറ്റുകള്‍ക്ക്
നല്കുന്നതുപോലെ, റോഡ്
സേഫ്റ്റി
കേഡറ്റുകള്‍ക്കും
ഗ്രേസ് മാര്‍ക്ക്
നല്കി പദ്ധതി കൂടുതല്‍
ആകര്‍ഷകമാക്കാന്‍
ആലോചനയുണ്ടോ; വിശദാംശം
നല്‍കുമോ;
ഓട്ടോ-ടാക്സികളിൽ
ബില്ലിംഗ് മെഷീനോടു കൂടിയ
ഫെയര്‍ മീറ്ററുകള്‍
3714.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഓട്ടോറിക്ഷാ,
ടാക്സി ഡ്രൈവര്‍മാര്‍
യാത്രക്കാരിൽ നിന്നും
അമിത ചാര്‍ജ്
ഈടാക്കുന്നതായ
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ;
(സി)
ഓട്ടോ-ടാക്സികളിൽ
ബില്ലിംഗ് മെഷീനോടു
കൂടിയ ഫെയര്‍
മീറ്ററുകള്‍ സ്ഥാപിച്ച്
ഇത്തരം തര്‍ക്കങ്ങള്‍
പരിഹരിക്കുന്ന കാര്യം
പരിശോധിക്കുമോ?
മാതൃകാ
പുകപരിശോധന കേന്ദ്രങ്ങള്‍
3715.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആട്ടോമൊബൈലുകള്‍
മൂലമുണ്ടാകുന്ന
പരിസ്ഥിതി ആഘാതം
കുറയ്ക്കുന്നതിനായി
മാതൃകാ പുകപരിശോധന
കേന്ദ്രങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പുകപരിശോധനാ
സര്‍ട്ടിഫിക്കറ്റുമായി
ബന്ധപ്പെട്ട്
കേന്ദ്രീകൃതമായി
നിരീക്ഷിക്കാവുന്ന
എന്തെല്ലാം
സംവിധാനങ്ങളാണ്
പ്രസ്തുത
കേന്ദ്രങ്ങളില്‍
സജ്ജമാക്കിയിട്ടുള്ളതെന്ന്
വിവരിക്കുമോ;
(സി)
എവിടെയെല്ലാമാണ്
പ്രസ്തുത കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാന
ഇലക്ട്രിക്ക് വാഹനനയം
3716.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ഇലക്ട്രിക്ക്
വാഹനനയത്തിന്റെ ഭാഗമായി
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകള്‍
ഇലക്ട്രിക്
വാഹനങ്ങളിലേക്ക്
മാറ്റുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
പരിസ്ഥിതി മലിനീകരണം
കുറയ്ക്കുന്നതിനും
പെട്രോള്‍, ഡീസല്‍
എന്നീ ഇന്ധനങ്ങളുടെ
ഉപയോഗം പൂര്‍ണ്ണമായും
ഒഴിവാക്കുന്നതിനും ഇത്
സഹായകമാകുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട
കാര്യങ്ങള്‍ ഇപ്പോള്‍
ഏതു ഘട്ടത്തിലാണ്;
സംസ്ഥാനത്ത് എന്നു
മുതല്‍ ഇലക്ട്രിക്ക്
വാഹനങ്ങള്‍
ഓടിത്തുടങ്ങുമെന്ന്
അറിയിക്കുമോ?
സ്വകാര്യ
ടൂറിസ്റ്റ് ബസുകളിലെ എക്സ്ട്രാ
ഫിറ്റിങ്ങുകൾ
3717.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ടൂറിസ്റ്റ് ബസുകളില്‍
മോട്ടോര്‍ വാഹന
നിയമപ്രകാരം
അനുവദനീയമായ
ശബ്ദത്തേക്കാള്‍
ഉയര്‍ന്ന തലത്തിലുള്ള
ശബ്ദം ഉണ്ടാക്കുന്ന
സ്പീക്കറുകളും
അതിതീക്ഷ്ണ
വെളിച്ചമുള്ള
ലൈറ്റുകളും ഫാന്‍സി
ലൈറ്റുകളും മറ്റ്
എക്സ്ട്രാ
ഫിറ്റിങ്ങുകളുമെല്ലാം
ഉപയോഗിക്കുന്നതുമൂലം
അപകടങ്ങള്‍
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മോട്ടോര്‍
വാഹന നിയമപ്രകാരം ഇത്
അനുവദനീയമാണോ;
അല്ലെങ്കില്‍
സംസ്ഥാനത്തെ എല്ലാ
സ്വകാര്യ ടൂറിസ്റ്റ്
ബസുകളില്‍ നിന്നും
ചട്ടവിരുദ്ധമായ അത്തരം
എക്സ്ട്രാ ഫിറ്റിങ്ങുകൾ
ഒഴിവാക്കിപ്പിക്കുന്നതിനുള്ള
കര്‍ശന നടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
വിഷയം സംബന്ധിച്ച
നിയമത്തില്‍
ആര്‍ക്കെങ്കിലും ഇളവ്
നല്കി
ഉത്തരവായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍ എത്ര
വാഹനങ്ങളില്‍ നിന്നും
ചട്ടവിരുദ്ധമായ
എക്സ്ട്രാ ഫിറ്റിങ്ങുകൾ
കണ്ടെത്തുകയും നടപടി
സ്വീകരിക്കുകയും
ചെയ്തിട്ടുണ്ട്;
ആര്.ടി.ഒ തിരിച്ച്
വിശദാംശം നല്‍കുമോ?
ട്രാഫിക്
ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍
3718.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
റോഡ്
അപകടങ്ങള്‍
കുറയ്ക്കുന്നതിനായി
ഗതാഗത
നിയമങ്ങളെക്കുറിച്ച്
വിദ്യാര്‍ത്ഥികളെ
ബോധവാന്മാരാക്കുന്നതിന്
വേണ്ടി സര്‍ക്കാര്‍
ചെയ്യുന്ന കാര്യങ്ങള്‍
വിശദമാക്കാമോ;
(ബി)
ട്രാഫിക്
നിയമങ്ങള്‍
വിശദമാക്കുന്ന
ലഘുചിത്രങ്ങള്‍/ഡോക്യുമെന്ററികള്‍
എന്നിവ ലഭ്യമാണോ;
സ്കൂള്‍-കോളേജ്
തലങ്ങളില്‍ ഇവ
പ്രദര്‍ശിപ്പിക്കാറുണ്ടോ;
വിശദമാക്കാമോ;
(സി)
ട്രാഫിക്
ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍ക്ക്
വേണ്ടി ഗതാഗത
വകുപ്പില്‍ പ്രത്യേക
ഉദ്യോഗസ്ഥരോ
സംവിധാനങ്ങളോ
നിലവിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
പൊതുഗതാഗത
സംവിധാനം
3719.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
കെ. രാജന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വര്‍ദ്ധിച്ചുവരുന്ന
ആഗോളതാപനവും കാലാവസ്ഥ
വ്യതിയാനങ്ങളും
അന്തരീക്ഷ മലിനീകരണവും
സര്‍വ്വോപരി
ആരോഗ്യപ്രശ്നങ്ങളും
കുറയ്ക്കുന്നതിന്
സ്വകാര്യ വാഹനങ്ങളുടെ
എണ്ണം കുറച്ച്
പൊതുഗതാഗത
സംവിധാനത്തിലേക്ക്
ജനങ്ങളെ
ആകര്‍ഷിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
ബസ്
യാത്രാകൂലിയില്‍
വരുത്തിയ വര്‍ദ്ധനവും
ആദ്യത്തെ രണ്ട് ഫെയര്‍
സ്റ്റേജുകള്‍
ഒരുമിപ്പിച്ചതും ഫെയര്‍
സ്റ്റേജ്
സമ്പ്രദായത്തിലെ
അപാകതകളും ബസ് യാത്ര
അനാകര്ഷകമാക്കിയിട്ടുണ്ടോ;
(സി)
സ്വകാര്യ
ബസ്സുകളുടെ എണ്ണത്തില്‍
കഴിഞ്ഞ 25
വര്‍ഷത്തിനിടയില്‍ വലിയ
കുറവുണ്ടായിട്ടുണ്ടോ;
എങ്കില്‍ കാരണങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
പൊതുവാഹനങ്ങള്‍
കൃത്യസമയത്ത്
ലഭ്യമാകുന്നുവെന്ന്
ഉറപ്പുവരുത്തി അവ
നിശ്ചിത സമയത്ത്
ഉദ്ദേശിച്ച
സ്ഥലങ്ങളില്‍
എത്തിച്ചേരുമെന്ന്
ഉറപ്പാക്കി പൊതുഗതാഗത
സംവിധാനത്തിന്
വിശ്വാസ്യത
കൈവരിക്കുന്നതിന്
സാധിക്കുമോ എന്ന്
വ്യക്തമാക്കുമോ;
ഇതിനായി സ്വീകരിക്കുന്ന
നടപടികള്‍ അറിയിക്കുമോ?
പരിസ്ഥിതി
മലിനീകരണം കുറയ്ക്കാന്‍
സഹായിക്കുന്ന വാഹന നയം
3720.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
കെ.സുരേഷ് കുറുപ്പ്
,,
വി. ജോയി
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുഗതാഗതസംവിധാനങ്ങള്‍
മെച്ചപ്പെടുത്തുന്നതും
പരിസ്ഥിതി മലിനീകരണം
കുറയ്ക്കാന്‍
സഹായിക്കുന്ന
തരത്തിലുളളതുമായ വാഹന
നയം
രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;
(ബി)
പരിസ്ഥിതി
സംരക്ഷണവും ഉൗര്‍ജ്ജ
സംരക്ഷണവും ഉറപ്പു
നല്കുന്ന ഇലക്ട്രിക്
വാഹനങ്ങള്‍ കൂടുതലായി
നിരത്തിലിറക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(സി)
സംസ്ഥാനത്ത്
ഇലക്ട്രിക് വാഹനങ്ങളുടെ
ഉപയോഗം
പ്രോത്സാഹിപ്പിക്കുന്നതിനും
കാര്യക്ഷമമായി
നടത്തുന്നതിനും
സാങ്കേതിക ഉപദേശക സമിതി
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
സര്‍ക്കാര്‍
ആവശ്യങ്ങള്‍ക്കായി
ഇലക്ട്രിക് കാറുകള്‍
ഉപയോഗിക്കുന്നതിനും
പരിസ്ഥിതി സൗഹൃദ ടാക്സി
കാറുകള്‍
ലഭ്യമാക്കുന്നതിനും
വാഹന നയം
ലക്ഷ്യമിടുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഇ)
പൊതുഗതാഗത
സംവിധാനം
മെച്ചപ്പെടുത്തുന്നതിനായി
ആവിഷ്ക്കരിച്ചിട്ടുളള
'ചലോ ആപ്പ്'
പദ്ധതിയുടെ വിശദാംശം
നല്‍കുമോ?
മോട്ടോര്‍
വെഹിക്കിള്‍ ചെക്
പോസ്റ്റുകളുടെ
ആധുനികവത്കരണം
3721.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
മോട്ടോര്‍
വെഹിക്കിള്‍ ചെക്
പോസ്റ്റുകളുടെ
ആധുനികവത്കരണം
നടപ്പിലാക്കാന്‍
എന്തൊക്കെ നടപടികളാണ്
ഈ സര്‍ക്കാര്‍
സ്വീകരിച്ചിരിക്കുന്നത്;വ്യക്തമാക്കാമോ?
മോട്ടോര്‍
വാഹനത്തൊഴിലാളികളുടെ വാഹന വായ്പ
തിരിച്ചടവിന് മൊറട്ടോറിയം
3722.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയം
മൂലം വാഹനങ്ങള്‍ക്ക്
ഉണ്ടായ റിപ്പയറിംഗുമായി
ബന്ധപ്പെട്ട്
ഇന്‍ഷുറന്‍സ് കമ്പനികളെ
സമീപിക്കുന്ന മോട്ടോര്‍
തൊളിലാളികളുടെ
അപേക്ഷകള്‍ അകാരണമായി
നിരസിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതിന്മേൽ സ്വീകരിച്ച
നടപടി വ്യക്തമാക്കാമോ ;
(ബി)
പ്രളയം
കാരണം
വാഹനങ്ങള്‍ക്കുണ്ടായ
നാശനഷ്ടങ്ങള്‍ മൂലം
ദുരിതത്തിലായ മോട്ടോര്‍
വാഹനത്തൊഴിലാളികളുടെ
വാഹന വായ്പയുടെ
തിരിച്ചടവിന്
മൊറട്ടോറിയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ ;
(സി)
പ്രസ്തുത
വിഷയങ്ങള്‍ പരിഹരിക്കാൻ
മോട്ടോര്‍ തൊഴിലാളി
യൂണിയനുകളുമായി ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ
?
നിലക്കല്‍-പമ്പ
സര്‍വ്വീസിന് ഈടാക്കുന്ന
അമിത ചാര്‍ജ്
3723.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.ഡി.സതീശന്
,,
കെ.എസ്.ശബരീനാഥന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
മണ്ഡല-മകര മോട്ടോര്‍
വാഹനത്തൊഴിലാളികളുടെ
വാഹന വായ്പ
തിരിച്ചടവിന്
മൊറട്ടോറിയം വിളക്ക്
തീര്‍ത്ഥാടനത്തോടനുബന്ധിച്ച്
നിലക്കല്‍-പമ്പ
സര്‍വ്വീസിന്
കെ.എസ്.ആര്.ടി.സി. ബസ്
ചാര്‍ജ് കൂട്ടിയത്
എന്തടിസ്ഥാനത്തിലാണെന്ന്
വിശദീകരിക്കാമോ;
(ബി)
ശബരിമലയില്‍
അമിതമായ ബസ് ചാര്‍ജ്
ഈടാക്കുന്നത്
മൗലികാവകാശങ്ങളുടെ
ലംഘനമാണെന്ന്
സ്പെഷ്യല്‍ കമ്മീഷണര്‍
ഹൈക്കോടതിയില്‍
സമര്‍പ്പിച്ച
റിപ്പോര്‍ട്ടില്‍
പരാമര്‍ശിച്ചിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
നിലക്കല്‍-പമ്പ
സര്‍വ്വീസിന്
ഈടാക്കുന്ന അമിത
ചാര്‍ജ്
പിന്‍വലിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ഡ്രെെവിംഗ്
പരിശീലനത്തിന് പാഠ്യപദ്ധതി
തയ്യാറാക്കല്‍ പദ്ധതി
3724.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ഡ്രെെവിംഗ്
സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
വാഹന
അപകടങ്ങള്‍
കുറവില്ലാത്തത്
കണക്കിലെടുത്ത്
ഡ്രെെവിംഗ് സ്കൂളുകളുടെ
പ്രവര്‍ത്തനം
മികവുറ്റതാക്കി നല്ല
പരിശീലനം
നല്‍കുന്നതിനും
ഡ്രെെവിംഗ്
പരിശീലനത്തിന് സമഗ്രമായ
പാഠ്യപദ്ധതി
തയ്യാക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ
?
വാഹനങ്ങളുടെ
സര്‍ട്ടിഫിക്കറ്റ് ഓഫ്
ഫിറ്റ്നസ്
3725.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാഹന
പരിശോധന കഴിഞ്ഞതിനുശേഷം
സര്‍ട്ടിഫിക്കറ്റ് ഓഫ്
ഫിറ്റ്നസ് (ഫോം നമ്പര്‍
38) റീജിയണല്‍
ട്രാന്‍സ്പോര്‍ട്ട്
ഓഫിസില്‍ നിന്ന്
ഏതുവഴിയാണ് വാഹന
ഉടമകള്‍ക്ക്
എത്തിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ആര്.ടി.ഒ
ഓഫീസില്‍ നിന്ന്
നല്കുന്ന
സര്‍ട്ടിഫിക്കറ്റ് ഓഫ്
ഫിറ്റ്നെസ് ലഭിക്കാത്ത
പക്ഷം വെബ് സൈറ്റില്‍
നിന്ന് ഡൗണ്‍ ലോഡ്
ചെയ്ത് പ്രിന്റ്
എടുത്താല്‍ അതിന്
നിയമപരമായ സാധ്യതയും
അംഗീകാരവും
ഉണ്ടായിരിക്കുമോ എന്ന്
വ്യക്തമാക്കാമോ;
(സി)
സര്‍ട്ടിഫിക്കറ്റ്
ഓഫ് ഫിറ്റ്നസ് (ഫോം
നമ്പര്‍ 38) വാഹന
ഉടമകള്‍ക്ക് നേരിട്ടാണോ
ഏജന്റ് വഴിയാണോ
തപാല്വഴിയാണോ
മോട്ടോര്‍ വാഹന വകുപ്പ്
ഓഫീസില്‍ നിന്ന്
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇന്സ്പെക്ഷന്
കഴിയുന്ന ദിവസം തന്നെ
സര്‍ട്ടിഫിക്കറ്റ് ഓഫ്
ഫിറ്റ്നസ് നല്കാന്
വ്യവസ്ഥയുണ്ടോ എന്നും
എങ്കില്‍ ആ ദിവസം
സ്വീകരിക്കാന്‍
ബന്ധപ്പെട്ട വാഹന ഉടമ
ഓഫീസില്‍ എത്താത്തപക്ഷം
സര്‍ട്ടിഫിക്കറ്റ് ആര്
എവിടെ
സൂക്ഷിക്കുമെന്നും
പിന്നീട് ആരാണത്
നല്‍കുക എന്നും
വ്യക്തമാക്കാമോ?
കമ്പ്യൂട്ടറൈസ്ഡ്
മോട്ടോര്‍ ഡ്രൈവിംഗ് ടെസ്റ്റ്
ഗ്രൗണ്ടുകള്‍
3726.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കമ്പ്യൂട്ടറൈസ്ഡ്
മോട്ടോര്‍ ഡ്രൈവിംഗ്
ടെസ്റ്റ് ഗ്രൗണ്ടുകള്‍
നിലവിൽ
എവിടെയെല്ലാമാണുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഗ്രൗണ്ടുകളുടെ സംരക്ഷണ
ചുമതലയും നിരീക്ഷണ
ചുമതലയും
ആര്‍ക്കാണെന്ന്
വ്യക്തമാക്കുമോ;
(സി)
മൂവാറ്റുപുഴ
അരക്കുഴയിലുള്ള
ടെസ്റ്റ് ഗ്രൗണ്ട്
എന്നത്തേയ്ക്ക്
പ്രവര്‍ത്തനം
ആരംഭിക്കുമെന്ന്
വ്യക്തമാക്കുമോ ?
ശബരിമലയിലേക്കുള്ള
റോഡുകളിലെ സുരക്ഷാ
സംവിധാനങ്ങള്‍
3727.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടനവുമായി
ബന്ധപ്പെട്ട് മോട്ടോര്‍
വാഹന വകുപ്പ്
ശബരിമലയിലേക്കുള്ള
റോഡുകളിൽ
ഏർപ്പെടുത്തിയിട്ടുള്ള
സുരക്ഷാ സംവിധാനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
മേഖലയില്‍ ഒന്നാം
ഘട്ടത്തില്‍ എത്ര
ഉദ്യോഗസ്ഥരെ ഈ വര്‍ഷം
ഡ്യൂട്ടിക്ക്
നിയമിച്ചിട്ടുണ്ട്;
കഴിഞ്ഞവര്‍ഷം ഒന്നാം
ഘട്ടത്തില്‍ എത്ര പേരെ
ഡ്യൂട്ടിക്ക്
നിയമിച്ചിരുന്നു;
വ്യക്തമാക്കുമോ;
(സി)
രാത്രികാലങ്ങളില്‍
തീര്‍ത്ഥാടനത്തിന്
എത്തുന്ന അയ്യപ്പ
ഭക്തരുടെ വാഹനങ്ങളുടെ
സുരക്ഷക്കായി റോഡില്‍
എന്തൊക്കെ
സംവിധാനങ്ങളാണ്
ചെയ്തിരിക്കുന്നതെന്ന്
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
ആധുനികവത്കരണം
3728.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
ഡിപ്പോകളും
വര്‍ക്ക്ഷോപ്പുകളും
ആധുനികവത്കരിക്കുന്നതിനു
വേണ്ടി 2018-19 പ്ലാന്‍
ഫണ്ടില്‍ നിന്നും എത്ര
തുകയാണ്
നീക്കിവച്ചിരുന്നത്;
(ബി)
പ്രസ്തുത
തുകയുടെ എത്ര ശതമാനം
നാളിതുവരെ
ചെലവഴിക്കാന്‍
സാധിച്ചിട്ടുണ്ട്;
(സി)
പ്രസ്തുത
ആധുനികവത്കരണ നടപടികള്‍
ഏതൊക്കെ ഡിപ്പോകളിലാണ്
നടപ്പാക്കിയിരിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കാമോ?
ബാങ്കുകളുടെ
കണ്‍സോര്‍ഷ്യത്തില്‍ നിന്നും
കെ.എസ്.ആർ.ടി.സി.-ക്ക് വായ്പ
3729.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ബാങ്കുകളുടെ
കണ്‍സോര്‍ഷ്യത്തില്‍
നിന്നും
കെ.എസ്.ആർ.ടി.സി.-ക്ക്
വായ്പ
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
വിശദമാക്കാമോ;
(ബി)
2018-19
സാമ്പത്തിക വര്‍ഷം കെ
എസ്.ആർ.ടി.സി.
പുനരുദ്ധാരണ വര്‍ഷമായി
പ്രഖ്യാപിച്ചതിന്റെ
അടിസ്ഥാനത്തില്‍
നടപ്പിലാക്കിയ പദ്ധതികൾ
വിശദമാക്കാമോ;
(സി)
ഡ്യൂട്ടി
പാറ്റേണ്‍
പരിഷ്കരിച്ചതു
മൂലമുണ്ടായ പ്രായോഗിക
ബുദ്ധിമുട്ടുകള്‍
പരിഹരിക്കാന്‍
സ്വീകരിച്ച നടപടികൾ
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.
പെന്ഷന് കുടിശ്ശിക
3730.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍
കെ.എസ്.ആര്.ടി.സി.
പെന്‍ഷന്‍കാര്‍ക്ക്
എത്രമാസത്തെ പെന്ഷന്
കുടിശ്ശികയുണ്ടായിരുന്നു
എന്നറിയിക്കാമോ;
(ബി)
നിലവില്‍
പെന്ഷന്
കുടിശ്ശികയുണ്ടോ;
എങ്കില്‍ എത്ര
മാസത്തേതെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഒരു
മാസത്തെ പെന്ഷന്
നല്‍കുന്നതിന് ശരാശരി
എത്ര കോടി രൂപ
കെ.എസ്.ആര്.ടി.സി.യ്ക്ക്
ആവശ്യമുണ്ട്;
(ഡി)
പെന്ഷന്
സമയബന്ധിതമായി
നല്‍കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി
യുടെ കടബാദ്ധ്യത
3731.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍
കെ.എസ്.ആര്.ടി.സി യുടെ
കടബാദ്ധ്യത എത്ര കോടി
രൂപ ആയിരുന്നു;
(ബി)
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കെ.എസ്.ആര്.ടി.സി
യ്ക്ക് സര്‍ക്കാര്‍
വായ്പ ഇനത്തില്‍ എത്ര
കോടി രൂപ
നല്‍കിയിട്ടുണ്ട്
എന്നറിയിക്കാമോ?
കൂടുതല്‍
മേഖലകളിലേക്ക്കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകള്‍
3732.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകള്‍
കൂടുതല്‍ മേഖലകളിലേക്ക്
വ്യാപിപ്പിക്കുന്നതിന്
പദ്ധതിയുണ്ടോ ;
(ബി)
കെ.എസ്.ആര്.ടി.സി.
യുടെ കാലികപ്രസക്തിയും
നിലനിര്‍ത്തേണ്ടതിന്റെ
ആവശ്യകതയും
പൊതുജനങ്ങളെ
ബോധ്യപ്പെടുത്തുന്നതിന്
പ്രത്യേക പദ്ധതി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുമോ
എന്നറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.ക്കുളള
സാമ്പത്തിക സഹായം
3733.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
കെ.എസ്.ആര്.ടി.സി.ക്ക്
അനുവദിച്ച സാമ്പത്തിക
സഹായങ്ങളുടെ വിശദാംശം
നല്‍കുമോ;
(ബി)
കെ.എസ്.ആര്.ടി.സി.ടിക്കറ്റ്
ഇതര വരുമാനം
വര്‍ദ്ധിപ്പിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യിലെ
സെസ്സ് പിരിവ്
3734.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യാത്രക്കാരില്‍ നിന്നും
സെസ്സ് പിരിക്കുന്നത്
എന്തെല്ലാം
ആവശ്യങ്ങള്‍ക്കാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതുവരെ
സെസ്സ് ഇനത്തില്‍
ലഭിച്ചതുക എത്രയെന്നും
ചെലവഴിച്ച തുക
എത്രയെന്നും ഇനം
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
സെസ്സിന്റെ
വര്‍ദ്ധനവ് ഏതൊക്കെ
സ്റ്റേജുകളിലാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ചാര്‍ജ്ജ്
വര്‍ദ്ധനവിന്
ആനുപാതികമായി,
ഈടാക്കുന്ന സെസ്സിന്റെ
സ്റ്റേജ്
ഉയര്‍ത്തിയിട്ടുണ്ടോ;
ഇല്ലങ്കില്‍ അതിനുള്ള
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ;
കെ.എസ്.ആര്.ടി.സി.യുടെ
വരവ് ചെലവ് കണക്കുകള്‍
3735.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കഴിഞ്ഞ
അഞ്ച് വര്‍ഷങ്ങളിലെ
കെ.എസ്.ആര്.ടി.സി.യുടെ
വരവ്, ചെലവ്,
ജീവനക്കാരുടെ എണ്ണം
(എംപാനല്‍ ഉള്‍പ്പെടെ)
എന്നിവയുടെ
വര്‍ഷംതിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ?
കെ
എസ് ആർ ടി സി നെയ്യാറ്റിന്‍കര
ഡിപ്പോയിൽ നിർത്തലാക്കിയ
ഷെഡ്യൂളുകൾ
3736.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ
എസ് ആർ ടി സി
നെയ്യാറ്റിന്‍കര
ഡിപ്പോയില്‍
2018-ജനുവരി മുതല്‍
2018 നവംബര്‍ 29-ാം
തീയതി വരെ എത്ര
ഷെഡ്യൂള്‍ ആണ്
നിർത്തിയതെന്ന്
വ്യകതമാക്കാമോ;
നിർത്തല്‍ ആക്കിയ
ഷെഡ്യൂളുകളുടെ
റൂട്ടുകളുടെ പേരും
സമയവും
വ്യക്തമാക്കാമോ;
(ബി)
യാത്രാക്ലേശം
രൂക്ഷമായ
നെയ്യാറ്റിന്‍കരയില്‍
ആയതു പരിഹരിക്കുന്നതിന്
പുതിയതായി എന്തു നടപടി
സ്വീകരിക്കും എന്ന്
വ്യക്തമാക്കാമോ;
(സി)
2018-ജനുവരി
മുതല്‍ 2018 നവംബര്‍
മാസം വരെ ഓരോ മാസവും ഈ
ഡിപ്പോയില്‍ ലഭിച്ച
വരുമാനം എത്രയെന്ന്
വ്യക്തമാക്കാമോ;
(ഡി)
നെയ്യാറ്റിന്‍കര
ഡിപ്പോയില്‍ എത്ര
സ്ഥിരം ജീവനക്കാര്‍
ഉണ്ട് എന്ന് തസ്തിക
തിരിച്ച്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.
സ്ലീപ്പര്‍ ക്ലാസ് ബസ്സുകള്‍
3737.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദീര്‍ഘദൂര
റൂട്ടുകളില്‍
സ്ലീപ്പര്‍ ക്ലാസ്
ബസ്സുകള്‍
ഓടിക്കുന്നതിന്
കെ.എസ്.ആര്.ടി.സി.
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
ഏതൊക്കെ
സ്ഥലങ്ങളിലേക്കാണ്
സ്ലീപ്പര്‍ ക്ലാസ്സ്
സര്‍വ്വീസ്
തുടങ്ങുവാന്‍
ഉദ്ദേശിക്കുന്നത്;
(സി)
ഇതിനായി
പുതിയ ബസ്സുകള്‍
വാങ്ങുന്നതിനോ കരാര്‍
അടിസ്ഥാനത്തില്‍ വാടക
ബസ്സുകള്‍
എടുക്കുന്നതിനോ
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
സ്ലീപ്പര്‍
ക്ലാസ്സ് ബസ്സുകള്‍
ഓടിക്കുന്നതിന്
മോട്ടോര്‍ വാഹന
നിയമത്തില്‍
എന്തെങ്കിലും ഭേദഗതി
വരുത്തേണ്ടതുണ്ടോ;
ഉണ്ടെങ്കില്‍
അതിനായുള്ള നടപടികള്‍
ഏത് ഘട്ടത്തിലാണ്
എന്നറിയിക്കാമോ?
വഴി
മദ്ധ്യേ കേടാകുന്ന
കെ.എസ്.ആർ.ടി.സി. ബസുകൾ
3738.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സര്‍വ്വീസ്
നടത്തിക്കൊണ്ടിരിക്കെ
കെ.എസ്.ആർ.ടി.സി.
ബസുകള്‍ കേടായി വഴി
മദ്ധ്യേ നിർത്തിയിടേണ്ട
സാഹചര്യത്തിൽ
പാലിക്കേണ്ട
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണ്;
വിശദാംശങ്ങൾ നല്‍കുമോ;
(ബി)
വഴി
മദ്ധ്യേ കേടാകുന്ന
കെ.എസ്.ആർ ടി.സി.
ബസുകള്‍ റോഡില്‍തന്നെ
പാര്‍ക്ക് ചെയ്യുന്നതു
കൊണ്ട് ഗതാഗത തടസ്സം
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
സര്‍ക്കാര്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന നടപടി
വ്യക്തമാക്കാമോ ?
പിറവം,
കൂത്താട്ടുകുളം ഡിപ്പോകളില്‍
അനുവദിച്ച ബസുകള്‍
3739.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പിറവം,
കൂത്താട്ടുകുളം
കെ.എസ്.ആര്.ടി.സി
ഡിപ്പോകളില്‍ 2018
ഏപ്രിൽ 1 മുതല്‍
പുതുതായി അനുവദിച്ച
ബസുകളുടെ വിവരം ഡിപ്പോ
അടിസ്ഥാനത്തില്‍ ഇനം
തിരിച്ചു ലഭ്യമാക്കുമോ;
(ബി)
മേല്‍
തീയതി മുതല്‍ പ്രസ്തുത
ഡിപ്പോകളില്‍ നിന്ന്
പിന്‍വലിച്ച ബസുകളുടെ
വിവരം ബസ് നമ്പര്‍,
ബസുകളുടെ ഇനം, റൂട്ട്,
പിന്‍വലിച്ച തിയതി
എന്നിവ സഹിതം ഡിപ്പോ
അടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ?
ബസുകളില്‍
വാര്‍ഷിക
അറ്റകുറ്റപണികള്‍ക്കുള്ള കരാര്‍
3740.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
നിലവിലുള്ള ബസുകളില്‍
വാര്‍ഷിക
അറ്റകുറ്റപണികള്‍ക്കുള്ള
കരാര്‍ സ്വകാര്യ
കമ്പനികളെ
ഏര്പ്പിക്കുന്നതുമായി
ബന്ധപ്പെട്ട്
ചര്‍ച്ചകള്‍
ഉണ്ടായിട്ടുണ്ടോ;
ഇതില്‍
തീരുമാനമായിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഇപ്രകാരം
ചെയ്യുകവഴി ഉണ്ടാകുന്ന
മെക്കനിക്കല്
ജീവനക്കാരുടെ
തൊഴില്‍നഷ്ടം
പരിഹരിക്കുവാന്‍ എന്ത്
നടപടിയാണ്
ഉണ്ടാവുകയെന്ന്
അറിയിക്കുമോ;
(സി)
ബസിന്റെ
ബോഡി ബില്‍ഡിംഗ്
ജോലികള്‍ സ്വകാര്യ
കമ്പനികള്‍ക്ക്
കൈമാറിയതു വഴി
കോര്പ്പറേഷന്
ലാഭമുണ്ടാക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
കൊടുങ്ങല്ലൂർ
-മൂകാംബിക, പിറവം- ബാംഗ്ളൂർ
ബസ്സുകൾക്ക് തൃപ്രയാറിൽ
സ്റ്റോപ്പ്
3741.
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
നിന്നും ഗുരുവായൂര്‍
നിന്നും തൃപ്രയാര്‍ വഴി
കടന്നു പോകുന്ന എത്ര
കെ.എസ്.ആർ.ടി.സി.ബസ്സ്
സര്വ്വീസ്സുകളുണ്ട്;
(ബി)
കൊടുങ്ങല്ലൂര്‍
നിന്നും മൂകാംബികയ്ക്കു
പോകുന്ന
കെ.എസ്.ആർ.ടി.സി.
ബസ്സിന് തൃപ്രയാര്‍
ക്ഷേത്രത്തിന് സമീപം
സ്റ്റോപ്പ്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
പിറവം-
ബാംഗ്ളൂർ
കെ.എസ്.ആർ.ടി.സി.
ബസ്സിന് തൃപ്രയാര്‍
ക്ഷേത്രത്തിന് സമീപം
സ്റ്റോപ്പ്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വിദ്യാർത്ഥികൾക്ക്
കെ.എസ്.ആര്.ടി.സി യാത്രാ
കണ്സഷന്
3742.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
വഴി
വിദ്യാര്‍ത്ഥികള്‍ക്ക്
നല്‍കിവരുന്ന യാത്രാ
കണ്സഷന് കാര്‍ഡിന്റെ
വിതരണത്തില്‍ പുതിയ
മാനദണ്ഡമുണ്ടാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങൾ
അതിനാസ്പദമായ
ഗവണ്മെന്റ് നിര്‍ദേശം
എന്നിവ
വെളിപ്പെടുത്തുമോ;
(ബി)
ഗവണ്മെന്റ്
നിര്‍ദേശമില്ലാതെ
താൽക്കാലികമായി നയം
മാറ്റുന്നതിന്
കെ.എസ്.ആര്.ടി.സിക്ക്
അധികാരം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
കാര്യങ്ങളില്‍ ,ഏതൊക്കെ
ഉദ്യോഗസ്ഥര്‍ക്ക് എത്ര
കാലത്തേക്ക്അധികാരം
നല്‍കിയിട്ടുണ്ട്; ആയതു
പ്രകാരം
വിദ്യാര്‍ത്ഥികളില്‍
നിന്ന് ഫെെന്‍
ഇൗടാക്കാന്‍
കെ.എസ്.ആര്.ടി.സി ക്ക്
അധികാരമുണ്ടോ;
എങ്കില്‍ ഏതെല്ലാം
ഇനങ്ങളില്‍ എന്ന്
വെളിപ്പെടുത്താമോ;
(സി)
മുന്‍
വർഷം യാത്രാ കണ്സഷന്
കാര്‍ഡ്
എടുത്തിട്ടില്ലാത്തവർ
നടപ്പു വർഷം അപേക്ഷ
നൽകിയപ്പോൾ 500 രൂപ പിഴ
ഇൗടാക്കുന്നതിന്
കെ.എസ്.ആര്.ടി.സി
യ്ക്ക് ആരാണ്
നിര്‍ദ്ദേശം നല്‍കിയത്;
പ്രസ്തുത
നിര്‍ദ്ദേശത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
ഇത്തരത്തിലുള്ള
പിഴ തലസ്ഥാന നഗരിയിലെ
സിറ്റി ഡിപ്പോയില്‍
മാത്രം ഇൗടാക്കിയതായ
റിപ്പോര്ട്ടുകളിന്മേല്
കെ.എസ്.ആര്.ടി.സി
നടപടി
സ്വീകരിച്ചിരുന്നോ;
എങ്കില്‍ ആർക്കെതിരെ ,
എന്തൊക്കെ നടപടി
സ്വീകരിച്ചു
എന്നറിയിക്കാമോ;
(ഇ)
സാധാരണക്കാരായ
കുട്ടികളില്‍നിന്ന്
ഭീമമായ പിഴ
പിരിച്ചെടുത്തതിന്റെ
വിശദീകരണം നല്‍കുമോ;
ഇപ്രകാരം എത്ര
വിദ്യാര്‍ത്ഥികളില്‍
നിന്ന് പിഴ ഇൗടാക്കി;
പിരിച്ചെടുത്ത തുക
കെ.എസ്.ആര്.ടി.സി യുടെ
അക്കൗണ്ടിലാണോ അതോ
മറ്റേതെങ്കിലും
സ്വകാര്യ
അക്കൗണ്ടിലാണോ
നിക്ഷേപിച്ചിട്ടുളളത്;വ്യക്തമായ
വിവരം പട്ടിക തിരിച്ച്
ലഭ്യമാക്കുമോ;
(എഫ്)
ഗവണ്മെന്റ്
നിര്‍ദ്ദേശ പ്രകാരം
വിദ്യാര്‍ത്ഥികള്‍ക്ക്
കെ.എസ്.ആര്.ടി.സി
യാത്രാ കണ്സഷന്
അനുവദിക്കുന്നുണ്ടെങ്കിലും
ആവശ്യമായ ഓര്‍ഡിനറി
സര്‍വ്വീസുകൾ
ലഭ്യമാക്കാത്തത്
മൂലമുള്ള ബുദ്ധിമുട്ട്
കണക്കിലെടുത്ത്
അനന്തപുരി ഫാസ്റ്റ്
ഉൾപ്പെടെയുള്ള
ബസ്സുകളിലും
വിദ്യാര്‍ത്ഥികളുടെ
കൺസഷൻ യാത്ര
അനുവദിക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ;
ഇല്ലെങ്കില്‍ മറ്റെന്ത്
സംവിധാനമാണേര്പ്പെടുത്താനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.
കമ്പ്യൂട്ടറൈസേഷനും ഇ-ഗവേണന്‍സും
3743.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യിൽ
പൂർണ കംപ്യൂട്ടറൈസേഷനും
ഇ-ഗവേണൻസും
നടപ്പിലാക്കുന്നത് ഏതു
ഘട്ടത്തിലാണ്;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിലേക്കായി
സ്വീകരിച്ച നടപടികൾ
വ്യക്തമാക്കാമോ ?
സിംഗിൾ
ഡ്യൂട്ടി സമ്പ്രദായം
3744.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
സിംഗിൾ ഡ്യൂട്ടി
സമ്പ്രദായം
നടപ്പിലാക്കിയത് മൂലം
ട്രിപ്പുകള്‍
നിര്‍ത്തലാക്കേണ്ട
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
എങ്കിൽ തിരുവനന്തപുരം
ജില്ലയില്‍ എത്ര
ട്രിപ്പുകള്‍
നിര്‍ത്തലാക്കി എന്ന്
വ്യക്തമാക്കാമോ;
(ബി)
സിംഗിൾ
ഡ്യൂട്ടി സമ്പ്രദായം
നടപ്പിലാക്കിയത് മൂലം
നെടുമങ്ങാട്
മണ്ഡലത്തിലെ ഏതെല്ലാം
സര്‍വ്വീസുകളാണ്
നിര്‍ത്തലാക്കിയതെന്ന്
വ്യക്തമാക്കാമോ;
(സി)
സിംഗിൾ
ഡ്യൂട്ടി സമ്പ്രദായം
നടപ്പിലാക്കിയ ശേഷം
കെ.എസ്.ആര്.ടി.സി.യുടെ
പ്രവര്‍ത്തന ചെലവില്‍
കുറവു വന്നിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
കെ.എസ്.ആർ.ടി.സി.
ജീവനക്കാരിയുടെ സസ്പെൻഷൻ
3745.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആർ.ടി.സി.
യില്‍ 23 വര്‍ഷത്തെ
പ്രവര്‍ത്തി പരിചയമുള്ള
സൂപ്രണ്ട് സന്ധ്യ.ജി.
നായർക്കെതിരെ കഴിഞ്ഞ
ഒന്നര വര്‍ഷത്തിനിടെ
നേരിട്ട് ബന്ധമില്ലാത്ത
തെറ്റുകള്‍ ആരോപിച്ച്
മൂന്നിൽപ്പരം പ്രാവശ്യം
കടുത്ത ശിക്ഷാ
നടപടികള്‍ സ്വീകരിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാശം
ലഭ്യമാക്കുമോ ;
(ബി)
ഒരു
സ്ത്രീ എന്ന പരിഗണന
പോലും നല്‍കാതെ പ്രസ്തുത
ജീവനക്കാരിയെ
സര്‍വ്വീസില്‍ നിന്നും
പുറത്താക്കുക എന്ന
ലക്ഷ്യത്തോടെ നടക്കുന്ന
ഇത്തരം ശ്രമങ്ങള്‍
തടയുവാന്‍ വിജിലന്‍സ്
വകുപ്പിനെ കൊണ്ട്
ഇക്കാര്യങ്ങള്‍
അന്വേഷിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാശം ലഭ്യമാക്കുമോ ;
(സി)
മലപ്പുറം
കെ.എസ്.ആർ.ടി.സി.
ഡിപ്പോയിലെ
സൂപ്രണ്ടായിരിക്കെ ഒരു
ജീവനക്കാരന്റെ സേവന
പുസ്തകം നശിപ്പിച്ചു
എന്ന കേട്ടുകേഴ്വിയുടെ
അടിസ്ഥാനത്തില്‍
പ്രസ്തുത ജീവനക്കാരിയെ
ഇപ്പോള്‍ സസ്പെന്റ്
ചെയ്ത സാഹചര്യത്തില്‍
ഇത് സംബന്ധിച്ച്
സി.എം.ഡി. നേരിട്ട്
അന്വേഷണം നടത്തുന്നതിന്
നടപടികള്‍ ഉണ്ടാകുമോ;
(ഡി)
പ്രസ്തുത
സേവന പുസ്തകം ചീഫ്
ഓഫീസില്‍
അയച്ചിരിക്കുന്നു എന്ന്
വിവരാവകാശ നിയമപ്രകാരം
സന്ധ്യാ.ജി.നായര്‍ക്ക്
മറുപടി ലഭിച്ചത് ചീഫ്
ഓഫീസില്‍
അറിയിച്ചിട്ടും അവരുടെ
സസ്പെന്ഷന്
റദ്ദാക്കാത്തതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.
ഡ്രൈവര്‍മാര്‍ക്ക്
ട്രെയിനിംഗ്
3746.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ഡ്രൈവര്‍മാര്‍ക്ക്
എന്തൊക്കെ
ട്രെയിനിംഗുകളാണ്
ഇപ്പോള്‍ നല്കി
വരുന്നത്; ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
കെ.എസ്.ആര്.ടി.സി.
തൊഴിലാളികള്‍ക്ക്
ട്രെയിനിംഗുകള്‍
നല്‍കിയിട്ടുണ്ടോ;
വര്‍ഷം തിരിച്ച്
കണക്കുകള്‍
ലഭ്യമാക്കാമോ;
(ബി)
കെ.എസ്.ആര്.ടി.സി.
ഡ്രൈവര്‍മാരുടെയും,
ടെക്നിക്കല്‍
ഓഫീസര്‍മാരുടെയും
ട്രെയിനിംഗിനായി
വകയിരുത്തിയ 2018-19
പ്ലാന്‍ ഫണ്ട് തുകയുടെ
എത്ര ശതമാനം നാളിതുവരെ
ചെലവഴിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍ നല്‍കാമോ
കെ.എസ്.ആര്.ടി.സി.യിലെ
അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍
തസ്തിക
3747.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യില്‍ 5 വര്‍ഷത്തെ
പ്രവര്‍ത്തി പരിചയം
ഉള്ളവരില്‍ നിന്നും
കാറ്റഗറി നമ്പര്‍
398/13 പി. എസ്.സി .
വിജ്ഞാപന പ്രകാരമുള്ള
അഡ്മിനിസ്ട്രേറ്റീവ്
ഓഫീസര്‍
തസ്തികയിലേക്കുള്ള
റാങ്ക് ലിസ്റ്റിൽ
നിന്നും നാളിതുവരെ എത്ര
നിയമനം
നടത്തുകയുണ്ടായി;
(ബി)
ഈ
തസ്തികയില്‍ എത്ര
വേക്കന്‍സി നിലവില്‍
ഉണ്ട്;
(സി)
ലിസ്റ്റിന്റെ
കാലാവധി തീരുന്നതിനു
മുമ്പ് ലിസ്റ്റിലുള്ള
എത്ര പേര്‍ക്ക് നിയമനം
നല്‍കാനാവുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(ഡി)
ലിസ്റ്റിലുള്ള
മുഴുവന്‍ പേര്‍ക്കും
നിയമനം നടത്താന്‍
ശ്രമിക്കുമോ;വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.യില്‍
പ്രൊഫഷണലിസം
3748.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
പ്രൊഫഷണലിസം
കൊണ്ടുവരുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കാമോ;
(ബി)
കെ.എസ്.ആര്.ടി.സി.യില്‍
പ്രൊട്ടക്റ്റഡ്
ജീവനക്കാരുണ്ടോ;
എങ്കില്‍ എത്ര
പേരുണ്ട്;
പ്രൊട്ടക്ഷന്റെ
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സിയില്‍
നിന്നും പിരിച്ചുവിട്ട
ജീവനക്കാർ
3749.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
കെ.എസ്.ആര്.ടി.സി.യില്‍
നിന്നും എത്ര
ജീവനക്കാരെ
പിരിച്ചുവിട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ജീവനക്കാരുടെ
വിവരങ്ങളും
പിരിച്ചുവിടാനുണ്ടായ
സാഹചര്യങ്ങളും
വിശദമാക്കുമോ?
ആത്മഹത്യ
ചെയ്ത കെ.എസ്.ആര്.ടി.സി
ജീവനക്കാര്‍
3750.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
എത്ര കെ.എസ്.ആര്.ടി.സി
ജീവനക്കാര്‍ ആത്മഹത്യ
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ഇക്കാലയളവില്‍
കെ.എസ്.ആര്.ടി.സി യിലെ
എത്ര പെന്‍ഷൻകാർ
ആത്മഹത്യ
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കാമോ?
ഡ്യൂട്ടിക്കിടയില്‍
അപകടം സംഭവിക്കുന്ന
ജീവനക്കാര്‍ക്കുള്ള
ആനുകൂല്യങ്ങള്‍
3751.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഡ്യൂട്ടിക്കിടയില്‍
അപകടം സംഭവിക്കുന്ന
ഡ്രൈവര്‍ /കണ്ടക്ടര്‍ /
ചെക്കിംഗ്
ഇന്‍സ്പെക്ടര്‍
തസ്തികകളിലെ
ജീവനക്കാര്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
കെ.എസ്.ആര്.ടി.സി.
നല്‍കിവരുന്നത്;
(ബി)
അപകടം
കാരണം ദീര്‍ഘനാള്‍ ജോലി
ചെയ്യാന്‍ കഴിയാതെ
വരുന്ന ഇത്തരം
ജീവനക്കാര്‍ക്ക്
എന്തെല്ലാം തരത്തിലുള്ള
അവധികളാണ്
അനുവദിച്ചുനല്‍കുന്നത്;
ഇവര്‍ക്ക് യഥാസമയം അവധി
അനുവദിച്ച്
നല്‍കാറുണ്ടോ;
(സി)
അപകടത്തെത്തുടര്‍ന്ന്
ശസ്ത്രക്രിയയ്ക്ക്
വിധേയരായരാവുകയോ
നിലവിലെ തസ്തികയില്‍
ജോലി ചെയ്യാന്‍
കഴിയാതെവരികയോ
ചെയ്യുന്ന
ജീവനക്കാര്‍ക്ക് മറ്റ്
തസ്തികകളിലേക്ക്
താത്കാലികമായോ
സ്ഥിരമായോ ലൈറ്റ്
ഡ്യൂട്ടി അനുവദിച്ച്
നല്‍കാറുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
ഡ്യൂട്ടിക്കിടയില്‍
ഇത്തരത്തില്‍ അപകടം
സംഭവിച്ച
ജീവനക്കാര്‍ക്ക്
നിലവിലെ തസ്തികയില്‍
ജോലി ചെയ്യാന്‍
നിര്വ്വാഹമില്ലാത്തപക്ഷം
ഇവരെ അനുയോജ്യമായ മറ്റ്
തസ്തികകളിലേക്ക്
താത്കാലികമായോ
സ്ഥിരമായോ മാറ്റി
നിയമിക്കുന്നത്
പരിഗണിക്കുമോ?
ഡീസല്‍
വിലവര്‍ദ്ധനവ് മൂലം
കെ.എസ്.ആർ.ടി.സി. ക്ക്
ഉണ്ടാകുന്ന നഷ്ടം
3752.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഡീസല്‍
വിലവര്‍ദ്ധനവ് മൂലം
കെ.എസ്.ആർ.ടി.സി.ക്ക്
പ്രതിമാസം ഉണ്ടാകുന്ന
നഷ്ടം എത്ര കോടി
രൂപയാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇപ്രകാരമുണ്ടാകുന്ന
നഷ്ടം നികത്തുവാന്‍
എന്തെങ്കിലും മാര്‍ഗ്ഗം
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ബസ്
ടെര്‍മിനല്‍ കം ഷോപ്പിംഗ്
കോംപ്ലക്സിലെ പാര്‍ക്കിംഗ്
3753.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ബി.ഒ.ടി.
അടിസ്ഥാനത്തില്‍
കെ.ടി.ഡി.എഫ്.സി.
തലസ്ഥാന നഗരിയില്‍
നിര്‍മ്മിച്ചിട്ടുള്ള
ബസ് ടെര്‍മിനല്‍ കം
ഷോപ്പിംഗ്
കോംപ്ലക്സില്‍ വലുതും
ചെറുതുമായ എത്ര
വാഹനങ്ങള്‍ പാര്‍ക്ക്
ചെയ്യുന്നതിന്
ഇടമുണ്ട്;ഇതിന്റെ ആകെ
പാര്‍ക്കിംഗ് സ്പേസ്
എത്ര; ഏതൊക്കെ
നിലകളില്‍ എത്ര വീതം;
(ബി)
ഇവിടെ
വിവിധ ഇനം വാഹനങ്ങള്‍
പാര്‍ക്ക്
ചെയ്യുന്നതിന്
ഈടാക്കുന്ന
നിരക്കുകളുടെ പട്ടിക
നല്‍കുമോ; ഇവിടെ
വാഹനങ്ങള്‍ പാര്‍ക്ക്
ചെയ്യുമ്പോള്‍ എത്ര
മണിക്കൂര്‍
നേരത്തേക്കാണ് മിനിമം
ഫീസ്
ഈടാക്കാറുള്ളത്;ഇതില്‍
കൂടുതലായി വരുന്ന ഓരോ
എത്ര സമയത്തിനാണ്
അധികഫീസ്
ഈടാക്കണമെന്നാണ്
നിഷ്കര്‍ഷിച്ചിട്ടുളളത്
;എന്നാല്‍ നിലവിലുള്ള
പാര്‍ക്കിംഗ് ഫീസ്
പിരിക്കുന്ന
വ്യക്തിക്ക് ഇത്
ബാധകമാണോ;
(സി)
പ്രസ്തുത
വ്യക്തിക്ക്
പാര്‍ക്കിംഗ് സ്പേസിന്
പുറമെ സ്ഥാപനത്തിലെ
മറ്റേതെങ്കിലും സ്പേസ്
പാര്‍ക്കിംഗിനായി
ഉപയോഗിച്ച്
വരുമാനമാക്കുന്നതിന്
അധികാരമുണ്ടോ;
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
നിലവിലുള്ള സ്വകാര്യ
സുരക്ഷാ ഏജൻസി ആയ
KEXACON ന്റെ
സഹായത്തോടെ സ്ഥാപത്തിലെ
മറ്റ് സ്പേസുകളും
പാര്‍ക്കിംഗ്
ഉപയോഗത്തില്പ്പെടുത്തി
കെ.ടി.ഡി.എഫ്.സി.യെ
കബളിപ്പിച്ച്
സര്‍ക്കാരിനെയും
പൊതുജനത്തെയും
കൊള്ളയടിക്കുന്ന നടപടി
ഉടന്‍
അവസാനിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
നിലവില്‍
കരാര്‍ എടുത്തിട്ടുള്ള
വ്യക്തിക്ക് ഇവിടത്തെ
പാര്‍ക്കിംഗ് സ്പേസ്
ഉപയോഗപ്പെടുത്തി
വരുമാനമുണ്ടാക്കുന്നതിന്
സര്‍ക്കാര്‍ നല്കിയ
കരാര്‍ പത്രത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
എങ്കില്‍ കരാര്‍
പ്രകാരം എന്ത് തുക
സര്‍ക്കാരിന് ലഭിച്ചു;
എന്നാണ് കരാര്‍ കാലാവധി
അവസാനിക്കുന്നത്;
(ഇ)
മറ്റ്
എല്ലാ പാര്‍ക്കിംഗ്
ഇടങ്ങളില്‍നിന്നും
വ്യത്യസ്തമായി
രേഖകളില്ലാതാക്കാന്
ഇവിടെ കെെകൊണ്ട് എഴുതി
നല്കി പാര്‍ക്കിംഗ്
ഫീസ് ഈടാക്കുന്ന കാര്യം
ശ്രദ്ധിച്ചിട്ടുണ്ടോ;
അവിടത്തെ സെക്യൂരിറ്റി
വിഭാഗത്തിന്റെ
സഹായത്തോടെ അമിത
പാര്‍ക്കിംഗ് ഫീസ്
ഈടാക്കുന്നതിനായുള്ള
കൃത്രിമം
ഉണ്ടാകാതിരിക്കാനും
വാഹന പാർക്കിംഗ്
സംവിധാനത്തിൽ സുതാര്യത
ഉറപ്പാക്കാനും നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
പത്തനംതിട്ട
കെ.എസ്.ആര്.ടി.സി.
സമുച്ചയനിര്‍മ്മാണം
3754.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട
കെ.എസ്.ആര്.ടി.സി.
സമുച്ചയനിര്മ്മാണത്തിന്
എത്ര തുകയുടെ
എസ്റ്റിമേറ്റാണ്
തയ്യാറാക്കിയിരുന്നത്;
എത്ര രൂപയ്ക്കാണ്
(ഷോപ്പിംഗ് കോംപ്ലക്സ്
ഉള്‍പ്പെടെ)ഭരണാനുമതി
ലഭിച്ചത്
എന്നറിയിക്കാമോ;
(ബി)
ഇതുവരെ
എത്ര തുക കരാറുകാരന്
നല്‍കിയിട്ടുണ്ട്;
പണിപൂര്ത്തിയാക്കിയതിന്റെ
ബില്‍ ഇനി എത്ര രൂപ
മാറാനുണ്ട്;
(സി)
കടകള്‍
ലേലം ചെയ്ത ഇനത്തില്‍
എത്ര തുക
കെ.എസ്.ആര്.ടി.സി.യ്ക്ക്
ലഭിച്ചിട്ടുണ്ട്;
(ഡി)
എത്ര
കടകള്‍ ലേലം
ചെയ്തിട്ടുണ്ട്; എത്ര
കടമുറികള്‍ ഇനി ലേലം
ചെയ്യാനുണ്ട്;
(ഇ)
നിലവില്‍
പണിയുന്ന
കെട്ടിടങ്ങളില്‍
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും
ഉള്‍പ്പെടെ
രാത്രികാലങ്ങളില്‍
തങ്ങുവാന്‍ പ്രത്യേക
ലോഞ്ച് ഉണ്ടോ ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ?
കെ.എസ്.ആര്.ടി.സി.
ബസ് കാരണമുണ്ടാകുന്ന
റോഡപകടങ്ങള്‍
3755.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ബസ് കാരണമുണ്ടാകുന്ന
റോഡപകടങ്ങള്‍
കുറയ്ക്കാനായി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
ഓരോ വര്‍ഷവും
കെ.എസ്.ആര്.ടി.സി. ബസ്
കാരണമുണ്ടായ
അപകടങ്ങളുടെ എണ്ണം
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി
യിലെ കൊറിയര്‍ സര്‍വ്വീസ്
3756.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യില്‍ കൊറിയര്‍
സര്‍വ്വീസ് നടത്തുന്ന
ട്രാക്കോണ്‍ കൊറിയര്‍
കമ്പനിയുടെ സേവനം
കാര്യക്ഷമമല്ലായെന്നതു
സംബന്ധിച്ച വസ്തുത
പരിശോധിച്ചിട്ടുണ്ടോ;വിശദമാക്കാമോ:
(ബി)
പ്രസ്തുത
കമ്പനിയുടെ ലൈസന്‍സ്
അവസാനിക്കാന്‍ രണ്ടു
വര്‍ഷം ബാക്കിയുളള
സാഹചര്യത്തില്‍
പ്രസ്തുത കമ്പനിയുടെ
സേവനം
മെച്ചപ്പെടുത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(സി)
പ്രസ്തുത
കൊറിയര്‍
സര്‍വ്വീസിന്റെ
പ്രവര്‍ത്തനം
ഗ്രാമീണമേഖലയിലേക്കു
കൂടി
വ്യാപിപ്പിക്കുന്നതിനായി
കമ്പനിയുമായി കരാര്‍
പുതുക്കുന്ന കാര്യം
പരിഗണിക്കുമോ?
കെ.എസ്.ആര്.ടി.സി
വര്‍ക് ഷോപ്പുകളില്‍ തൊഴില്‍
അനുകൂല അന്തരീക്ഷം
3757.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
വര്‍ക് ഷോപ്പുകളില്‍
തൊഴില്‍ അനുകൂല
അന്തരീക്ഷം ഇല്ലാത്ത
സാഹചര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
സാഹചര്യം
മെച്ചപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ ;
(ബി)
ഓരോ
ജില്ലയിലെയും ഒരു
പ്രധാന
ഡിപ്പോയിലെങ്കിലും
ആധുനിക സാങ്കേതിക
വിദ്യകളും അനുബന്ധ
സംവിധാനങ്ങളുമുള്ള
വര്‍ക് ഷോപ്പ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
വെഞ്ഞാറമൂട്
കെ.എസ്.ആര്.ടി.സി.
ഗ്യാരേജിന്റെ നവീകരണം
3758.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
മണ്ഡലത്തില്‍
വെഞ്ഞാറമൂട് സ്ഥിതി
ചെയ്യുന്ന
കെ.എസ്.ആർ.ടി.സി. യുടെ
ഗ്യാരേജ്
അറ്റകുറ്റപ്പണി ചെയ്തു
നവീകരിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഗ്യാരേജ്
നവീകരിക്കുന്നതിനായി
ഏതെങ്കിലും തുക
വകയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ;
(സി)
ഇല്ലെങ്കില്‍
നവീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി
പെരിന്തല്‍മണ്ണ
സര്‍ക്കിളിന്റെ ശോചനീയാവസ്ഥ
3759.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
കെ.എസ്.ആര്.ടി.സി
പെരിന്തല്‍മണ്ണ
സര്‍ക്കിളിനു കീഴിൽ
എത്ര സര്‍വ്വീസുകള്‍
കുറച്ചിട്ടുണ്ട്;
നിലവില്‍ എത്ര റഗുലര്‍
സര്‍വ്വീസുകള്‍
നടത്തുന്നുണ്ട്;
(ബി)
സര്‍വ്വീസുകള്‍
വെട്ടിക്കുറച്ചത് കാരണം
യാത്രക്കാര്‍ക്കുണ്ടായിട്ടുള്ള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
വെട്ടിക്കുറച്ച
ഏതെല്ലാം
സര്‍വ്വീസുകളാണ്
പുനഃസ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഈ
സര്‍ക്കിളിനു കീഴില്‍
ആകെ എത്ര ജീവനക്കാര്‍
ജോലി ചെയ്യുന്നുണ്ട്;
തസ്തിക തിരിച്ചുള്ള
വിശദാംശം ലഭ്യമാക്കുമോ;
ഈ സര്‍ക്കാര്‍ വന്ന
ശേഷം തസ്തികകള്‍
ഏതെങ്കിലും കുറവ്
ചെയ്തിട്ടുണ്ടോ;
നിലവില്‍ എത്ര തസ്തിക
ഒഴിഞ്ഞുകിടക്കുന്നുണ്ട്;
ജീവനക്കാരുടെ അഭാവം
സര്‍ക്കിളിന്റെ
പ്രവര്‍ത്തനത്തെ
പ്രതികൂലമായി
ബാധിക്കുന്നുണ്ടെന്ന
കാര്യം ഗൗരവമായി
കാണുന്നുണ്ടോ; എങ്കില്‍
ഒഴിവുകള്‍
നികത്തുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
സര്‍വ്വീസുകൾ
വെട്ടിക്കുറച്ചതുകാരണവും
മതിയായ
ജീവനക്കാരില്ലാത്തത്
കാരണവുമുള്ള
പെരിന്തല്‍മണ്ണ
സര്‍ക്കിളിന്റെ
ശോചനീയാവസ്ഥ
പരിഹരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
വയനാട്
ജില്ലയിൽ ഗ്രാമീണ സർവ്വീസുകൾ
3760.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയുടെ
ഭൂമിശാസ്ത്രപരമായ
പ്രത്യേകത
കണക്കിലെടുത്ത്
ലാഭകരമായേക്കാവുന്ന
ഗ്രാമീണ സര്‍വ്വീസുകള്‍
കൂടുതലായി
ആരംഭിക്കുന്നതിനും
നിലവിലുളള റൂട്ടുകളില്‍
സര്‍വ്വീസുകളുടെ എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിനും
വേണ്ടി കെ.എസ്.ആർ .ടി.
സി. മിനി ബസ്സുകള്‍
കൂടുതലായി
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
പ്രെെവറ്റ്
ബസുകള്‍ കൂടതലായി
സര്‍വ്വീസ് നടത്തുന്ന
കല്‍പ്പറ്റ-
പടിഞ്ഞാറത്തറ-മാനന്തവാടി
റൂട്ടിലും മേപ്പാടി-
ചുണ്ടേല്‍ റൂട്ടിലും
കെ.എസ്.ആർ.ടി.സി. ബസ്
സര്‍വ്വീസ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
മലപ്പുറം
കെ.എസ്.ആർ.ടി.സി ബസ്
ടെര്‍മിനല്‍ കം ഷോപ്പിംഗ്
കോപ്ലക്സ്
3761.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
കെ.എസ്.ആർ.ടി.സി ബസ്
ടെര്‍മിനല്‍ കം
ഷോപ്പിംഗ് കോപ്ലക്സ്
നിര്‍മ്മാണ നടപടികള്‍
നിര്‍ത്തിവെച്ച വിവരം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ആയതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
എഗ്രിമെന്റില്‍
പറഞ്ഞതിൽ എതു ഘട്ടം
വരെയുള്ള ജോലികളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളത്;
കരാറുകാരന് പാര്‍ട്ട്
ബില്‍ മാറി
നല്‍കിയിട്ടുണ്ടോ;
(സി)
നിര്‍മ്മാണ
നടപടികള്‍ അടിയന്തരമായി
പൂര്‍ത്തീകരിക്കുവാന്‍
നിര്‍ദ്ദേശം നല്‍കുമോ
എന്നറിയിക്കാമോ?
എറണാകുളം
കെ.എസ്.ആര്.ടി.സി. ബസ്സ്റ്റാന്റ്
നവീകരണം
3762.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
കെ.എസ്.ആര്.ടി.സി
ബസ്സ്റ്റാന്റ്
നവീകരണത്തിനായി
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ഇതിന്റെ
രൂപരേഖയുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഈ
പദ്ധതിക്ക് കിഫ്ബി
അംഗീകാരം
നല്‍കിയിട്ടുണ്ടോ
എന്നറിയിക്കാമോ?
സൂപ്പര്‍
ഫാസ്റ്റ് ബസ്സുകള്‍ക്ക്
വാമനപുരം ജംഗ്ഷനില്‍ സ്റ്റോപ്പ്
3763.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തില്‍
വാമനപുരം
ഗ്രാമപഞ്ചായത്തില്‍
നിരവധി സര്‍ക്കാര്‍
ഓഫീസുകളും സഹകരണ
സ്ഥാപനങ്ങളും മറ്റിതര
സ്ഥാപനങ്ങളും സ്ഥിതി
ചെയ്യുന്നതിനാല്‍
വാമനപുരം ജംഗ്ഷനില്‍
കെ.എസ്.ആര്.ടി.സി.യുടെ
സൂപ്പര്‍ ഫാസ്റ്റ്
ബസ്സുകള്‍ക്ക്
രാവിലെയും വൈകുന്നേരവും
സ്റ്റോപ്പ്
അനുവദിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സ്ഥലത്ത് രാവിലെയും
വൈകുന്നേരവും
കെ.എസ്.ആര്.ടി.സി.യുടെ
സൂപ്പര്‍ ഫാസ്റ്റ്
ബസുകള്‍ക്ക് സ്റ്റോപ്പ്
അനുവദിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
മലപ്പുറത്തെ
ഗതാഗത പ്രശ്നങ്ങൾ
3764.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.
ആര്. ടി. സി മിന്നല്‍
സർവ്വീസിന് മലപ്പുറം
ജില്ലയില്‍ ഒരിടത്തും
സ്റ്റോപ്പില്ലാത്തത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ; ആയതു
സംബന്ധിച്ച് നിവേദനം
ലഭിച്ചിട്ടുണ്ടോ;
എങ്കിൽ
പ്രശ്നപരിഹാരത്തിന്
സ്വീകരിച്ച നടപടി
വിശദമാക്കാമോ ;
(ബി)
കോട്ടക്കല്‍-ചാലിയം
ബസ് സര്‍വ്വീസ്
ആരംഭിക്കണമെന്നാവശ്യപ്പെട്ട്
നിവേദനം
ലഭിച്ചിട്ടുണ്ടോ;
ആയതിന്മേൽ സ്വീകരിച്ച
നടപടി വ്യക്തമാക്കാമോ;
(സി)
ചേളാരി
വഴി തിരൂര്‍
ഭാഗത്തേക്ക് പോവുന്ന
കെ.എസ്.ആര്.ടി.സി
ബസുകൾ ചേളാരി മാതാപുഴ
റൂട്ട്
വഴിയാക്കുന്നതിനുള്ള
നിവേദനങ്ങള്‍
ലഭിച്ചിട്ടുണ്ടോ;
(ഡി)
ദേശീയപാതയില്‍
ചേളാരി മുതല്‍
ഇടിമുഴിക്കല്‍ വരെയുള്ള
ഭാഗങ്ങളിലെ
ഗതാഗതക്കുരുക്കുമായി
ബന്ധപ്പെട്ട് ലഭിച്ച
നിവേദനത്തിന്മേൽ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
വര്‍ക്കലയിൽ
എത്തുന്ന കെ.എസ്.ആര്.ടി.സി
ബസ്സുകളുടെ സമയവിവരപ്പട്ടിക
3765.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
മേഖലയായ
വര്‍ക്കലയിലേക്ക് വിവിധ
ഡിപ്പോകളില്‍ നിന്നു
വരുന്ന
കെ.എസ്.ആര്.ടി.സി
ബസ്സുകളുടെ
സമയവിവരപ്പട്ടിക
നൽകാമോ;
(ബി)
പ്രസ്തുത
ബസ്സുകള്‍ ഏതെല്ലാം
ഡിപ്പാേകളില് നിന്നാണ്
എത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
കേരളത്തിലെ
മറ്റു വിനോദസഞ്ചാര
മേഖലകളിലേക്ക്
വര്‍ക്കലയില്‍ നിന്നും
കൂടുതല്‍
കെ.എസ്.ആര്.ടി.സി
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
പത്തനംതിട്ട
ഡിപ്പോയില്‍ നിന്നും ദീര്‍ഘദൂര
സര്‍വ്വീസുകള്‍
3766.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍നിന്നും
ഏതെല്ലാം ലോഫ്ലോര്‍
ദീര്‍ഘദൂരസര്‍വ്വീസുകള്‍
നിലവില്‍ സര്‍വ്വീസ്
നടത്തുന്നുണ്ട് ;
(ബി)
പത്തനംതിട്ടയ്ക്ക്
അനുവദിച്ച ബംഗളൂര്
സ്കാനിയ ബസിന്റെ
ബുക്കിംഗില്‍
പത്തനംതിട്ട നിന്നും
പരിസരപ്രദേശങ്ങളില്‍
നിന്നും ബുക്ക്
ചെയ്യുന്നവര്‍ക്ക്
നിലവില്‍
മുന്‍ഗണനയുണ്ടോ ;
ഇല്ലെങ്കില്‍ മുന്‍ഗണന
നല്കാന് കഴിയുമോ
എന്നറിയിക്കാമോ?
ഗുരുവായൂര്‍
ഡിപ്പോയില്‍ നിന്നുള്ള
ഷെഡ്യൂളുകള്‍
3767.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഗുരുവായൂര്‍
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്നും
മണലൂര്‍ മണ്ഡലത്തിലെ
കാഞ്ഞാണി, പാവറട്ടി,
പറപ്പൂര്-അമല വഴി
ഓടുന്ന
കെ.എസ്.ആര്.ടി.സി.
ഷെഡ്യൂളുകള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഷെഡ്യൂളുകളുടെ സമയക്രമം
വിശദമാക്കാമോ?
അതിരപ്പിള്ളി
പഞ്ചായത്തിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
കെ.എസ്.ആര്.ടി.സി
കണ്സഷന്
3768.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യമായി
പിന്നോക്കം
നില്ക്കുന്ന ആദിവാസി,
പട്ടികജാതി, തോട്ടം
തൊഴിലാളി
വിഭാഗത്തില്‍പ്പെട്ട
ജനങ്ങള്‍ കൂടുതലായി
അധിവസിക്കുന്ന
അതിരപ്പിള്ളി
പഞ്ചായത്തിൽ
വിദ്യാര്‍ത്ഥികള്‍ക്ക്
കെ.എസ്.ആര്.ടി.സി
കണ്സഷന്
അനുവദിയ്ക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അതിരപ്പിള്ളി
പഞ്ചായത്തിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
കെ.എസ്.ആര്.ടി.സി.യാത്രാ
കണ്സഷന്
അനുവദിക്കുന്നതിനാവശ്യമായ
അടിയന്തര നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
സ്വകാര്യ
ബസ്സുകളുടെ സർവീസ്
നിരീക്ഷിക്കാൻ സംവിധാനം
3769.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാ0ണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയില്‍ സ്വകാര്യ
ബസ്സുകള്‍ക്ക്
സര്‍വ്വീസ്
നടത്തുന്നതിന്
റൂട്ടുകളില്‍
സര്‍ക്കാര്‍ നല്കിയ
പെര്മിറ്റുള്ളപ്പോള്
അതില്‍നിന്നും
വ്യത്യസ്തമായി
തിരക്കുള്ള
റൂട്ടുകളില്‍
ഉള്‍പ്പെടെ ഇഷ്ടപ്രകാരം
സര്‍വ്വീസ് നടത്തുന്നത്
നിരീക്ഷിക്കാന്‍
എന്തെങ്കിലും സംവിധാനം
നിലവിലുണ്ടോ; എങ്കില്‍
അത് വിശദമാക്കുമോ;
(ബി)
നിരീക്ഷണ
സംവിധാനം കര്‍ശനമായി
നടപ്പാക്കാതെ
പോകുന്നതിനുള്ള കാരണം
സ്വകാര്യ ബസ്സുടമകളില്‍
നിന്നുള്ള
സമ്മര്‍ദ്ദമാണെന്ന
ആരോപണത്തിന്മേലുള്ള
വസ്തുത
വെളിപ്പെടുത്താമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സര്‍ക്കാര്‍ അനുവദിച്ച
റൂട്ടും സമയവും
തെറ്റിച്ച് സര്‍വ്വീസ്
നടത്തിയതിന്റെ പേരില്‍
എത്ര സ്വകാര്യ
ബസ്സുകള്‍ക്ക് എതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;
പിഴയിനത്തില്‍ എത്ര തുക
ഈടാക്കാനായി;
(ഡി)
ഇത്തരത്തില്‍
തലസ്ഥാന നഗരിയിലെ
സ്വകാര്യ ബസ്സുകള്‍
പാസഞ്ചര്‍ ട്രാഫിക്
കാണുന്ന ഇടത്തേക്ക്
അനുമതി ഇല്ലാതെ ഒാട്ടം
നടത്തുന്നത് തടയാന്‍
നിലവിലുള്ള
സംവിധാനത്തിനാവുന്നുണ്ടോ:
ഇല്ലെങ്കിൽ പകരം
സംവിധാനമേര്‍പ്പെടുത്തുന്നതിന്
ആലോചിക്കുന്നുണ്ടോ;
ഇക്കാര്യത്തില്‍
സര്‍ക്കാര്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വിശദീകരിക്കുമോ?
രാത്രികാല
സര്‍വ്വീസ് നടത്തുന്ന
ദീര്‍ഘദൂര പ്രൈവറ്റ്
ബസ്സുകൾ
3770.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയം
ജില്ലയില്‍ നിന്നും
വയനാട്, കണ്ണൂര്‍,
കാസര്‍ഗോഡ്
ജില്ലകളിലേക്ക്
രാത്രികാല സര്‍വ്വീസ്
നടത്തുന്ന പ്രൈവറ്റ്
ബസ്സുകളുടെ വിശദാംശങ്ങൾ
നല്‍കാമോ;
(ബി)
പ്രസ്തുത
ബസ്സുകൾക്ക്
കോഴിക്കോട്, വയനാട്,
കണ്ണൂര്‍, കാസര്‍ഗോഡ്
ജില്ലകളിലുള്ള ഫെയർ
സ്റ്റേജും ഈടാക്കാവുന്ന
ബസ് ചാര്‍ജ്ജും
വിശദമാക്കാമോ?
മോട്ടോര്‍
വാഹനവകുപ്പ്
അഴിമതിമുക്തമാക്കാനുള്ള
നടപടികള്‍
3771.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മോട്ടോര്‍ വാഹനവകുപ്പ്
അഴിമതിമുക്തമാക്കാന്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്;
വിശദമാക്കുമോ ;
(ബി)
ഇതിനായി
എന്തെല്ലാം ഊര്‍ജ്ജിത
ഇ-ഗവേണന്‍സ്
സംവിധാനങ്ങളാണ്
വകുപ്പില്‍ ഒരുക്കിയത്;
വിവരിക്കുമോ ;
(സി)
ഈ
സംവിധാനങ്ങള്‍ വഴി
പൊതുജനങ്ങള്‍ക്ക്
എന്തെല്ലാം സേവനങ്ങളാണ്
ലഭ്യമാക്കുന്നത്
എന്നറിയിക്കാമോ?
നിയമവിരുദ്ധമായി
നടത്തിയ വാഹന രജിസ്ട്രേഷന്
3772.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രജിസ്റ്റര്‍
ചെയ്തിട്ടുള്ള വിവിധ
വാഹനങ്ങള്‍
എത്രയെണ്ണമാണ്;
ഇനംതിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാറിന്റെ
കാലത്ത്, രജിസ്ട്രേഷന്
കാലാവധി കഴിഞ്ഞ എത്ര
വാഹനങ്ങള്‍
പിടിച്ചെടുത്തിട്ടുണ്ട്;
ഇനംതിരിച്ച്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
സ്ഥിരതാമസക്കാരില്‍
വ്യാജ മേല്‍വിലാസം
നല്കി ഇതര
സംസ്ഥാനങ്ങളില്‍
നിന്നും വാഹന
രജിസ്ട്രേഷന്
നിയമവിരുദ്ധമായി
നടത്തിയ എത്ര
കേസ്സുകള്‍ 2011 മുതല്‍
നാളിതുവരെ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; ഇതില്‍
സര്‍ക്കാര്‍/പൊതുമേഖലാ
ജീവനക്കാര്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
ഇതുമൂലം
സംസ്ഥാന ഖജനാവിന് എത്ര
കോടി രൂപയുടെ നഷ്ടം
ഉണ്ടായി;
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുതയിനത്തില്‍
2011 മുതല്‍ നാളിതുവരെ
എത്ര തുക പിഴയായി
പിരിച്ചെടുത്തു;
പിഴയിനത്തില്‍ എത്ര തുക
കൂടി ലഭിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വ്യക്തമാക്കുമോ;
(എഫ്)
ഇപ്രകാരം
ഓടുന്ന വാഹനങ്ങള്‍
പിടിച്ചെടുത്ത്
സര്‍ക്കാരിലേക്ക്
കണ്ടുകെട്ടുന്നതിന്
സ്വീകരിച്ച
മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
കുളപ്പുള്ളി-
പാലക്കാട് ഭാഗത്തെ റോഡപകടങ്ങള്‍
3773.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കുളപ്പുള്ളി
മുതല്‍ പാലക്കാട്
വരെയുള്ള സംസ്ഥാന
പാതയില്‍ റോഡപകടങ്ങള്‍
അനുദിനം
വര്‍ദ്ധിച്ചുവരുന്ന
കാര്യം
ശ്രദ്ധയിലുണ്ടോ;
(ബി)
പ്രസ്തുത
പാതയില്‍ അമിതവേഗതയില്‍
പോവുന്ന വാഹനങ്ങളെ
നിരീക്ഷിക്കുന്നതിനും
നിയന്ത്രിക്കുന്നതിനും
നിയമലംഘകരെ പിടികൂടി
ശിക്ഷ ചുമത്തുന്നതിനും
സംസ്ഥാന മോട്ടോര്‍
വകുപ്പ് സ്വീകരിക്കുന്ന
നടപടികള്‍
കാര്യക്ഷമമല്ല എന്ന
കാര്യം
ശ്രദ്ധയിലുണ്ടോ;
(സി)
എങ്കിൽ
ഈ പോരായ്മ
നികത്തുന്നതിന്
എന്തെല്ലാം അടിയന്തര
നടപടികള്‍
സ്വീകരിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വിശദീകരിക്കുമോ?
മോട്ടോര്‍
വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍
3774.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
എ.എം.വി.ഐ.തസ്തികകള്‍
എത്രയെണ്ണം
സൃഷ്ടിച്ചിട്ടുണ്ട്;
(ബി)
റോഡ്
സുരക്ഷ ഫണ്ടില്‍
നിന്നും 2016-2017
വര്‍ഷം എത്ര രൂപ
വിനിയോഗിച്ചിട്ടുണ്ട്;
ആയത് അനുവദിച്ച തുകയുടെ
എത്ര ശതമാനമാണ്;
(സി)
ജെ.ടി.സി.,
ആര്.ടി.ഒ., എം.വി.ഐ.,
എ.എം.വി.ഐ. എന്നീ
തസ്തികയില്‍ ജോലി
നോക്കിവരുന്ന
ഉദ്യോഗസ്ഥരില്‍ എത്ര
പേര്‍ക്കെതിരെ
വിജിലന്‍സ് അന്വേഷണം
നടക്കുന്നുണ്ട്;
വിശദവിവരങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
അനധികൃത
സ്വത്ത്
സമ്പാദനത്തിന്റെ
പേരില്‍ എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ട്;വിശദമാക്കാമോ?
വെെപ്പിന്‍
കരയിലെ ഇ-യാത്ര പദ്ധതി
3775.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഏഷ്യന്‍
ഉപഭൂഖണ്ഡത്തില്‍ തന്നെ
ജനസാന്ദ്രതയേറിയ
വെെപ്പിന്‍ കരയില്‍
വാഹനാപകട മരണങ്ങള്
വര്‍ദ്ധിച്ചുവരുന്ന
വിവരം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അപകടങ്ങള്‍
കുറയ്ക്കാനും , ഗതാഗത
തടസ്സം ഒഴിവാക്കാനും
വേണ്ടി സമർപ്പിച്ച
ഇ-യാത്ര പദ്ധതിയിന്മേൽ
സ്വീകരിച്ച തുടര്‍
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
ഇ-
യാത്ര പദ്ധതിക്ക്
അംഗീകാരം നല്‍കുന്നതിന്
നയപരമായ തടസ്സങ്ങള്‍
നിലവിലുണ്ടോ ;
ഇല്ലെങ്കില്‍ കാലതാമസം
കൂടാതെ അംഗീകാരം
നല്കുവാന് അടിയന്തര
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കേരള
വാട്ടര്‍
ട്രാന്‍സ്പോര്‍ട്ട്
ഡിപ്പാര്‍ട്ട്മെന്റിന്റെ
പ്രവര്‍ത്തനങ്ങള്‍
3776.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍
ട്രാന്‍സ്പോര്‍ട്ട്
ഡിപ്പാര്‍ട്ട്മെന്റിന്റെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
നടപ്പ്
സാമ്പത്തിക വര്‍ഷം
പ്രസ്തുത
ഡിപ്പാര്‍ട്ടുമെന്റ്
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിരിക്കുന്നത്;
വിശദമാക്കാമോ?
ജലഗതാഗത
വകുപ്പ് മുഖേന
ലഭ്യമാക്കുന്ന യാത്ര
സൗകര്യങ്ങള്‍
3777.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലഗതാഗത
വകുപ്പ് സംസ്ഥാനത്തെ
ഏതൊക്കെ ജില്ലകളില്‍
യാത്ര സൗകര്യങ്ങള്‍
പൊതുജനങ്ങള്‍ക്ക്
ലഭ്യമാക്കുന്നുണ്ട്;
വിശദമാക്കുമോ;
(ബി)
ഈ
വര്‍ഷം പുതിയതായി
ഏതൊക്കെ റൂട്ടുകളിലാണ്
ജലഗതാഗതവകുപ്പ്
ബോട്ടുകള്‍
ഇറക്കിയത്;വ്യക്തമാക്കുമോ;
(സി)
ജലഗതാഗതവകുപ്പ്
ഈ വര്‍ഷം പുതിയതായി
എത്ര ബോട്ടുകള്‍
വാങ്ങി; കണക്കുകള്‍
ലഭ്യമാക്കുമോ?
ജലഗതാഗത
വകുപ്പിലെ സമാശ്വാസ
തൊഴില്‍ദാന അപേക്ഷ
3778.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലഗതാഗത
വകുപ്പിന്റെ തേവര
ഓഫീസില്‍
ചാര്ജ്ജ്മാനായി ജോലി
ചെയ്തിരുന്നതും
19.12.2015 ല്‍
മരണപ്പെട്ടിട്ടുളളതുമായ
കെ.കെ. പുരുഷോത്തമന്റെ
മകള്‍ കടവന്ത്ര,
ചിലവന്നൂര്‍ തിട്ടേത്തറ
വീട്ടില്‍
കൃഷ്ണ.കെ.പി.സമാശ്വാസ
തൊഴില്‍ദാന പദ്ധതി
പ്രകാരം ജോലി
ലഭിക്കുന്നതിനായി
സമര്‍പ്പിച്ച
അപേക്ഷയില്‍
സ്വീകരിച്ചിട്ടുളള
നടപടി വ്യക്തമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച് ഗതാഗത
വകുപ്പിലെ
13004/D1/15/Trans
നമ്പര്‍ ഫയലില്‍
സ്വീകരിച്ചിട്ടുളള
നടപടി എന്തെന്നും
ബന്ധപ്പെട്ട കക്ഷിയെ
ഇത് സംബന്ധിച്ച് അനന്തര
നടപടികള്‍
അറിയിക്കാത്തതിന് കാരണം
എന്തെന്നും
വിശദമാക്കാമോ;
(സി)
പ്രസ്തുത
അപേക്ഷകയ്ക്ക്
എന്നത്തേക്ക് ജോലി
ലഭ്യമാകുമെന്ന്
വ്യക്തമാക്കാമോ?