|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
1361
|
പദ്ധതി നിര്‍വ്വഹണ പുരോഗതി വിലയിരുത്തല്‍
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)പദ്ധതി നിര്‍വ്വഹണത്തിലെ പുരോഗതി വിലയിരുത്താന്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഉള്ളതെന്ന് വിശദമാക്കുമോ;
(ബി)ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പെര്‍ഫോര്‍മന്‍സ് മാനേജ്മെന്‍റ് ഡിവിഷന്‍റെ സഹകരണം തേടാറുണ്ടോ;
(സി)സാന്പത്തിക വര്‍ഷത്തിന്‍റെ അവസാനം അശാസ്ത്രീയമായി പദ്ധതികള്‍ നിര്‍വ്വഹിക്കുന്നത് എത്രത്തോളം ഒഴിവാക്കാന്‍ സാധിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ?
|
1362 |
വാര്‍ഷിക പദ്ധതിയിലെ മുന്‍ഗണനകള്‍
ശ്രീ. പി. എ. മാധവന്‍
,, ബെന്നി ബെഹനാന്‍
,, കെ. ശിവദാസന്‍ നായര്‍
,, വി.പി. സജീന്ദ്രന്‍
(എ)ഈ സാന്പത്തിക വര്‍ഷത്തേക്കുള്ള വാര്‍ഷിക പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
(ബി)ഏതൊക്കെ മേഖലകള്‍ക്കാണ് വാര്‍ഷിക പദ്ധതിയില്‍ മുന്‍തൂക്കം നല്‍കിയിരിക്കുന്നത്;
(സി)കഴിഞ്ഞ സാന്പത്തികവര്‍ഷത്തെ അപേക്ഷിച്ച് എത്ര ശതമാനം വര്‍ദ്ധനവാണ് വാര്‍ഷിക പദ്ധതിയില്‍ വരുത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
(ഡി)വാര്‍ഷിക പദ്ധതിയില്‍ മുന്‍തൂക്കം നല്‍കിയിട്ടുള്ള മേഖലകളില്‍ എത്ര ശതമാനം വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട;് വിശദാംശങ്ങള്‍ എന്തെല്ലാം വ്യക്തമാക്കുമോ?
|
1363 |
ആസൂത്രണ ബോര്‍ഡില്‍ പ്ലാന്‍ സ്പെയ്സ് സംവിധാനം
ശ്രീ. ജോസഫ് വാഴക്കന്‍
,, പി.സി. വിഷ്ണുനാഥ്
,, ബെന്നി ബെഹനാന്‍
,, ഷാഫി പറന്പില്‍
(എ)സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ പ്ലാന്‍ സ്പെയ്സ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത സംവിധാനത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(ബി)വികസന പദ്ധതികളുടെ പുരോഗതി ഓണ്‍ലൈനായി വിലയിരുത്തുന്നതിന ് പ്രസ്തുത സംവിധാനത്തില്‍ എന്തെല്ലാം സൌകര്യങ്ങളാണുള്ളതെന്ന് വിശദമാക്കുമോ;
(സി)ഏതെല്ലാം സ്ഥാപനങ്ങളാണ് ഈ സംവിധാനം ഒരുക്കാനായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?
|
1364 |
ഗ്രാമവികസന വകുപ്പിലെ ഡ്രൈവര്‍മാരുടെ സീനിയോറിറ്റി ലിസ്റ്റ്
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ) ഗ്രാമവികസന വകുപ്പിലെ ഡ്രൈവര്‍മാരുടെ 31.03.2010 വരെയുള്ള അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്‍റെ കരട് ഏത് തീയതിയിലാണ് പ്രസിദ്ധീകരിച്ചതെന്ന് വ്യക്തമാക്കുമോ;
(ബി) പാഡ്-കെ/സെറിഫെഡ്/ഡി.ആര്‍.ഡി.എ. വകുപ്പുകള്‍ ഗ്രാമവികസന വകുപ്പില്‍ ലിക്വിഡേറ്റ് ചെയ്തപ്പോള്‍ ലയിപ്പിച്ച ഡ്രൈവര്‍മാരുടെ സീനിയോറിറ്റി എന്നു മുതലാണ് കണക്കാക്കിയിട്ടുള്ളതെന്നും ഇതു സംബന്ധിച്ച പരാതികള്‍ പരിഹരിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ;
(സി) അന്തിമ ലിസ്റ്റ് എന്ന് പ്രസിദ്ധീകരിക്കുവാനാകും എന്ന് വിശദമാക്കാമോ?
|
1365 |
പൊതു-സ്വകാര്യ പങ്കാളിത്ത നയം
ശ്രീ. സാജുപോള്‍
(എ)സംസ്ഥാന ആസൂത്രണ ബോര്‍ഡ് രൂപം നല്‍കിയിരിക്കുന്ന (പി.പി.പി) പൊതു-സ്വകാര്യ പങ്കാളിത്ത നയത്തിന്‍റെ കരട് ലഭ്യമാക്കാമോ;
(ബി)ഈ നയം അംഗീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
(സി)ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് പി.പി.പി. മോഡലില്‍ നിര്‍വ്വഹിക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ ഐഡന്‍റിഫൈ ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ?
|
1366 |
കേന്ദ്രസര്‍ക്കാരിന്‍റെ പ്ലാന്‍ഫണ്ട് വിഹിതം
ശ്രീ. വി. ശശി
പ്ലാനിംഗ് ബോര്‍ഡിന്‍റെ കണക്കുകള്‍ പ്രകാരം 2011-12, 2012-13, 2013-14 എന്നീ വര്‍ഷങ്ങളില്‍ വിവിധ വകുപ്പുകള്‍ക്കായി കേന്ദ്ര സര്‍ക്കാരിന്‍റെ പ്ലാന്‍ പദ്ധതികളില്‍ ഉള്‍പ്പെടുത്തി എത്ര തുക വീതം അനുവദിച്ചുവെന്നും എത്ര തുക വീതം ചെലവഴിച്ചുവെന്നും അറിയിക്കാമോ?
|
1367 |
കഴിഞ്ഞ സാന്പത്തിക വര്‍ഷങ്ങളിലെ പദ്ധതി അടങ്കല്‍
ശ്രീമതി കെ. എസ്. സലീഖ
(എ) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 2011-12, 2012-13, 2013-14 എന്നീ സാന്പത്തിക വര്‍ഷങ്ങളില്‍ അംഗീകരിച്ച പദ്ധതി അടങ്കല്‍ തുക എത്രയാണെന്നും ആയതില്‍ കേന്ദ്ര ആസൂത്രണ കമ്മീഷന്‍ അനുമതി നല്‍കിയ അടങ്കല്‍ തുക ഓരോ സാന്പത്തിക വര്‍ഷവും എത്ര വീതമാണെന്നുമുള്ള വിശദാംശം വ്യക്തമാക്കുമോ;
(ബി) കേന്ദ്ര ആസൂത്രണ കമ്മീഷന്‍ അനുമതി നല്‍കിയ 2011-12, 2012-13, 2013-14 സാന്പത്തിക വര്‍ഷങ്ങളിലെ അടങ്കല്‍ തുകയില്‍ ഓരോ വര്‍ഷവും ചെലവഴിച്ച തുകയും ഓരോ വര്‍ഷവും ലാപ്സാക്കിയ തുകയും എത്രയെന്ന് വിശദമാക്കുമോ;
(സി) 2014-15 നടപ്പ് സാന്പത്തിക വര്‍ഷം കേന്ദ്ര ആസൂത്രണ കമ്മീഷന്‍ സംസ്ഥാനത്തിന് എത്ര തുകയുടെ പദ്ധതി അടങ്കലിന് അനുമതി നല്‍കിയെന്നും സംസ്ഥാനം ആവശ്യപ്പെട്ടത് എത്ര തുകയുടെ പദ്ധതി അടങ്കലിനാണെന്നും വിശദമാക്കുമോ;
(ഡി) നടപ്പ് സാന്പത്തിക വര്‍ഷത്തെ പദ്ധതി അടങ്കലില്‍ മാലിന്യസംസ്കരണം, ഭൂരഹിതരില്ലാത്ത കേരളം പദ്ധതി തുടങ്ങിയവയ്ക്ക് എത്ര തുക വീതം ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ഇ) നടപ്പ് സാന്പത്തിക വര്‍ഷത്തെ പദ്ധതി അടങ്കലിന്‍റെ എത്ര ശതമാനം ചെലവഴിക്കപ്പെട്ടുവെന്നാണ് കരുതുന്നതെന്ന് വ്യക്തമാക്കുമോ?
|
1368 |
100 ശതമാനം കേന്ദ്രസഹായമുള്ള കേന്ദ്രാവിഷ്കൃത പദ്ധതികള്‍
ശ്രീ.എം.എ. ബേബി
(എ)2013-14 ല്‍ ലഭ്യമായ 100 ശതമാനം കേന്ദ്രസഹായമുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കാമോ;
(ബി)ഓരോ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കുമായി എന്ത് തുകയാണ് അനുവദിക്കപ്പെട്ടിട്ടുള്ളത് എന്നറിയിക്കാമോ;
(സി)ഇവ ഓരോന്നിലും അനുവദിക്കപ്പെട്ട തുകയില്‍ എത്ര തുക ചെലവഴിക്കപ്പെട്ടു എന്നറിയിക്കാമോ;
(ഡി)ആകെ അനുവദിച്ച തുകയില്‍ എത്ര ശതമാനം ചെലവഴിച്ചുവെന്നറിയിക്കാമോ ?
|
1369 |
കേന്ദ്രാവിഷ്കൃത പദ്ധതികള്‍
ശ്രീ. കെ.വി. വിജയദാസ്
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പുതിയതായി എത്ര കേന്ദ്രാവിഷ്കൃത പദ്ധതികള്‍ കേരളത്തിന് ലഭിച്ചിട്ടുണ്ട് ; വിശദവിവരം നല്‍കുമോ ;
(ബി)ഇക്കാര്യത്തില്‍ ലഭിച്ച തുക, എക്സ്പെന്‍റിച്ചര്‍, പദ്ധതികളുടെ പൂര്‍ണ്ണ വിവരങ്ങള്‍ എന്നിവ നല്‍കുമോ ?
|
1370 |
ബജറ്റ് വിഹിതത്തില്‍ നിന്നും വിവിധ വകുപ്പുകള്‍ ചെലവഴിച്ച തുക
ശ്രീമതി കെ. എസ്. സലീഖ
(എ)കഴിഞ്ഞ സാന്പത്തിക വര്‍ഷത്തെ (2013-2014) ബജറ്റ് വിഹിതത്തില്‍ സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍ വിനിയോഗിച്ച തുക എത്ര ശതമാനമാണെന്ന് വ്യക്തമാക്കുമോ ;
(ബി)സംസ്ഥാന ആസൂത്രണ ബോര്‍ഡ് പുറത്തു വിട്ട കണക്കുപ്രകാരം ബജറ്റ് വിഹിതം എത്ര കോടി രൂപയായിരുന്നുവെന്നും ആയതില്‍ എത്ര കോടി രൂപ വിവിധ വകുപ്പുകള്‍ ചെലവഴിച്ചുവെന്നും വകുപ്പു തിരിച്ച് വ്യക്തമാക്കുമോ ;
(സി)വിഴിഞ്ഞം, മെട്രോ, മോണോ റയില്‍ തുടങ്ങിയ ഫ്ളാഗ് ഷിപ്പ് പദ്ധതികള്‍ക്കായി മാറ്റി വച്ച തുക എത്ര കോടിയാണെന്നും ആയതില്‍ എത്ര തുക ഇതിലേയ്ക്കായി ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ ?
|
1371 |
2014-2015 സാന്പത്തിക വര്‍ഷത്തെ പദ്ധതി ചെലവ്
ശ്രീ.ജി. സുധാകരന്‍
(എ)2014-15 സാന്പത്തിക വര്‍ഷത്തെ നാളിതുവരെയുള്ള പദ്ധതി ചെലവിന്‍റെ വകുപ്പടിസ്ഥാനത്തിലുള്ള വിശദാംശങ്ങള്‍ നല്‍കുമോ;
(ബി)ഓരോ വകുപ്പിനും വകയിരുത്തപ്പെട്ട തുകയുടെ എത്ര ശതമാനം വീതം ഇതിനകം ചെലവഴിക്കപ്പെട്ടു;
(സി)പദ്ധതി തുകയില്‍ ഇതേവരെ ഒന്നും ചെലവഴിച്ചിട്ടില്ലാത്ത വകുപ്പുകള്‍ ഏതൊക്കെയാണ്; ഇതിനകം 25% തുക ചെലവഴിച്ച വകുപ്പുകള്‍ ഏതൊക്കെ; വിശദമാക്കാമോ ?
|
1372 |
പദ്ധതികള്‍ക്ക് വകയിരുത്തുന്ന തുക
ശ്രീ. മാത്യു ടി. തോമസ്
ശ്രീമതി ജമീലാ പ്രകാശം
ശ്രീ. ജോസ് തെറ്റയില്‍
,, സി. കെ. നാണു
(എ)2013-2014 സാന്പത്തിക വര്‍ഷത്തില്‍ വിവിധ പദ്ധതികള്‍ക്കായി എന്തു തുകയാണ് വകയിരുത്തിയിരുന്നത്;
(ബി)ബജറ്റ് വിഹിതത്തിന് പുറമെ കേന്ദ്ര വിഹിതമായി എന്ത് തുകയാണ് പ്രതീക്ഷിച്ചിരുന്നത്;
(സി)ഇവ സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(ഡി)കഴിഞ്ഞ സാന്പത്തിക വര്‍ഷത്തില്‍ വിവിധ പദ്ധതികള്‍ക്ക് വകയിരുത്തിയിരുന്ന തുകയില്‍ എന്തെങ്കിലും കുറവുകള്‍ പിന്നീട് വരുത്തിയിട്ടുണ്ടോ;
(ഇ)എങ്കില്‍ അത് സംബന്ധിച്ച വിശദാംശങ്ങളും അപ്രകാരം കുറവ് വരുത്തിയതിനുള്ള കാരണങ്ങളും വിശദമാക്കാമോ;
(എഫ്)പദ്ധതിച്ചെലവില്‍ എത്ര ശതമാനം ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞു?
|
1373 |
50 ശതമാനം കേന്ദ്രസഹായമുള്ള കേന്ദ്രാവിഷ്കൃത പദ്ധതികള്‍
ശ്രീ. ബാബു. എം. പാലിശ്ശേരി
(എ)സംസ്ഥാനത്ത് 2013-14-ല്‍ നടപ്പിലാക്കിയ അന്പതുശതമാനം കേന്ദ്ര സഹായമുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കുമോ;
(ബി)ഓരോ പദ്ധതിക്കും എന്ത് തുക അനുവദിക്കപ്പെട്ടുവെന്നറിയിക്കാമോ;
(സി)അനുവദിക്കപ്പെട്ട തുകയില്‍ എത്ര തുക ചെലവഴിച്ചുവെന്നറിയിക്കാമോ?
|
1374 |
2013-2014 വര്‍ഷത്തെ പദ്ധതി ചെലവ് അവലോകനം
ശ്രീ. കെ. ദാസന്‍
(എ)2013-2014 വര്‍ഷത്തെ പദ്ധതി ചെലവ് അവലോകനം നടത്തിയിട്ടുണ്ടോ ; എങ്കില്‍ ആകെ പദ്ധതി വിഹിതത്തിന്‍റെ എത്ര ശതമാനം ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ ;
(ബി)50 ശതമാനവും അതില്‍ കുറവും മാത്രം ചെലവഴിച്ച വകുപ്പുകള്‍ ഏതെല്ലാം ; ഈ വകുപ്പുകള്‍ ഏതേത് മന്ത്രാലയത്തിന്‍റെ/മന്ത്രിയുടെ കീഴിലാണ് എന്നത് വ്യക്തമാക്കാമോ ;
(സി)2013-2014 സാന്പത്തിക വര്‍ഷത്തില്‍ 31.03.2014 വരെ വിവിധ മന്ത്രാലയങ്ങള്‍ വിവിധ വകുപ്പുകളിലായി ചെലവഴിച്ച തുക, ശതമാനം എന്നിവ വ്യക്തമാക്കാമോ ;
(ഡി)2013-2014 സാന്പത്തിക വര്‍ഷം കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക എത്രയെന്നും മാര്‍ച്ച് 31 വരെ എത്ര തുക ചെലവഴിച്ചുവെന്നും വകുപ്പ് തിരിച്ച് വിശദമായി വ്യക്തമാക്കുമോ ?
|
1375 |
ഗുണനിലവാരമില്ലാത്ത അന്യസംസ്ഥാന പാലുകള്‍
ശ്രീ.എ.കെ. ബാലന്‍
(എ)അന്യസംസ്ഥാനത്തു നിന്നും കേരളത്തില്‍ വിതരണം ചെയ്യുന്നതിന് ഏതെല്ലാം ട്രേഡ് നെയിം ഉള്ള കവര്‍ പാലുകള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്; വിശദാംശങ്ങള്‍ നല്‍കുമോ;
(ബി)കേരളത്തില്‍ വിതരണം ചെയ്യുന്ന അന്യസംസ്ഥാന പാലുകളുടെ ഗുണനിലവാരം പരിശോധിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;
(സി)നിലവാരമില്ലാത്ത പാലുകള്‍ സംസ്ഥാനത്തേയ്ക്ക് എത്തുന്നതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ അവയുടെ പേരുവിവരം വ്യക്തമാക്കുമോ;
(ഡി)ഗുണനിലവാരമില്ലാത്തതും മായം ചേര്‍ന്നതുമായ പാലുകള്‍ വിതരണം ചെയ്യുന്നത് തടയാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?
|
1376 |
പാലിന്‍റെ ഗുണനിലവാരം പരിശോധന
ശ്രീ. വി. എം. ഉമ്മര്‍
മാസ്റ്റര്‍
,, പി. ഉബൈദുള്ള
,, എന്‍. എ. നെല്ലിക്കുന്ന്
,, എം. ഉമ്മര്‍
(എ)പാലിന്‍റെയും പാലുല്‍പ്പന്നങ്ങളുടെയും ഗുണനിലവാരം പരിശോധിക്കാന്‍ നിലവിലുള്ള സംവിധാനം എന്താണെന്ന് വിശദമാക്കുമോ ;
(ബി)പരിശോധനാ സംവിധാനത്തിന്‍റെ അഭാവം മുതലെടുത്ത് നിലവാരമില്ലാത്ത പാലും പാലുല്‍പ്പന്നങ്ങളും അന്യസംസ്ഥാനങ്ങളില്‍ നിന്നുകൊണ്ടുവന്ന് വിപണനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(സി)പാലും പാലുല്‍പ്പന്നങ്ങളും കൊണ്ടുവരുന്നതിന് ഏജന്‍സികള്‍ക്ക് ലൈസന്‍സ് സംവിധാനം ഏര്‍പ്പെടുത്തുന്നകാര്യം പരിഗണിക്കുമോ ?
|
1377 |
പാല്‍ ഉല്പന്നങ്ങള്‍ക്ക് ഗുണനിലവാര സര്‍ട്ടിഫിക്കറ്റ്
ശ്രീ.എം. ഉമ്മര്‍
(എ)പാലില്‍ നിന്നും എന്തെല്ലാം ഉല്പന്നങ്ങള്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉല്പാദിപ്പിക്കുന്നുണ്ടെന്ന് വിശദമാക്കാമോ;
(ബി)പ്രസ്തുത ഉല്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ;
(സി)ആഗോള കന്പോളത്തില്‍ വിപണനം ചെയ്യുന്നതിനാവശ്യമായ സ്വയാര്‍ജ്ജിത ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് എത്ര ഉല്പന്നങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
(ഡി)എങ്കില്‍ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ?
|
1378 |
ക്ഷീരസഹകരണ സംഘങ്ങള്‍ക്കും കര്‍ഷകര്‍ക്കും പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)ക്ഷീരസഹകരണ സംഘങ്ങള്‍ക്കും, കര്‍ഷകര്‍ക്കും പ്രഖ്യാപിച്ചിട്ടുള്ളതായ പദ്ധതികള്‍ എന്തെല്ലാമെന്നതിന്‍റെ വിശദാംശം നല്‍കുമോ;
(ബി)ക്ഷീരകര്‍ഷകര്‍ക്കായി ഏതെല്ലാം വായ്പാപദ്ധതി ലഭ്യമാക്കുന്നുണ്ടെന്നറിയിക്കുമോ;
(സി)പ്രസ്തുത വായ്പകള്‍ ലഭിക്കുന്നതിനുള്ള മാനദണ്ഡം വ്യക്തമാക്കുമോ;
(ഡി)ക്ഷീര കര്‍ഷകരെ ശാക്തീകരിക്കുന്നതിനുവേണ്ടി പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിന് ആലോചിക്കുന്നുണ്ടോ; എങ്കില്‍ ആയതിന്‍റെ വിശദാംശം നല്‍കുമോ?
|
1379 |
മില്‍മ പാലിന്‍റെ വില വര്‍ദ്ധനവ്
ശ്രീ. സി. ദിവാകരന്‍
(എ)2011 മുതല്‍ എത്ര തവണ മില്‍മ പാലിന് വിലവര്‍ദ്ധനവ് നടത്തിയിട്ടുണ്ട്;
(ബി)ഓരോ തവണയും എത്ര രൂപവച്ചാണ് വില വര്‍ദ്ധിപ്പിച്ചത്;
(സി)കര്‍ഷകര്‍ക്ക് ഇപ്പോള്‍ ഒരു ലിറ്റര്‍ പാലിന് എത്ര രൂപയാണ് നല്‍കുന്നത് ?
|
1380 |
ബാലുശ്ശേരിയിലെ ഭക്ഷ്യസംസ്കരണ കേന്ദ്രം
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)ബാലുശ്ശേരിയിലെ ഭക്ഷ്യസംസ്കരണ പോഷകാഹാര കേന്ദ്രം കുടുംബശ്രീ മിഷന് കൈമാറുന്നകാര്യം പരിഗണനയിലുണ്ടോ;
(ബി)ഇതു സംബന്ധിച്ച നടപടികളുടെ പുരോഗതി അറിയിക്കാമോ;
(സി)ഇവിടെ വേനല്‍ക്കാല പച്ചക്കറി കൃഷി ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കുന്നതിനായി സംഭരണ കേന്ദ്രം അനുവദിക്കുന്നകാര്യം പരിഗണിക്കാമോ?
|
1381 |
"സാംസ്കാരിക പൈത്യക സംരക്ഷണം
ശ്രീ. എം. പി. വിന്‍സെന്‍റ്
,, എ. പി. അബ്ദുള്ളക്കുട്ടി
,, ഹൈബി ഈഡന്‍ |
,, ഷാഫി പറന്പില്‍
(എ)കേരളത്തിന്‍റെ തനത് സാംസ്കാരിക തനിമകള്‍ സംരക്ഷിക്കുവാന്‍ കൈക്കൊണ്ട നടപടികള്‍ എന്തെല്ലാമാണ്;
(ബി)സാംസ്കാരിക സംഘടനകള്‍ക്കും കലാ-സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും നിലവില്‍ എപ്രകാരമാണ് ഗ്രാന്‍റു നല്‍കുന്നത്;
(സി)സാംസ്കാരിക പൈതൃക സംരക്ഷണത്തിനായി ഒരു അതോറിറ്റി രൂപീകരിക്കുമോ?
|
1382 |
സാംസ്കാരിക രംഗത്തെ ഉണര്‍വിനായി മിഷന്‍ 676 ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പദ്ധതികള്‍
ശ്രീ. ലൂഡി ലൂയിസ്
,, റ്റി. എന്‍ പ്രതാപന്‍
,, സണ്ണി ജോസഫ്
,, എം. പി. വിന്‍സെന്‍റ്
(എ)മിഷന്‍ 676 ല്‍ ഉള്‍പ്പെടുത്തി സാംസ്കാരിക രംഗത്ത് പുത്തന്‍ ഉണര്‍വിനായി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)പദ്ധതികളെ സംബന്ധിച്ചുള്ള രൂപരേഖ തയ്യാറാക്കാന്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്;
(ഡി)പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ?
|
1383 |
നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ചരിത്രശേഷിപ്പുകളുടെ സംരക്ഷണം
ശ്രീ. എന്‍. എ. നെല്ലിക്കുന്ന്
(എ) നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ചരിത്രശേഷിപ്പുകള്‍ ഏറ്റെടുത്ത് ഭാവി തലമുറയ്ക്കുവേണ്ടി സംരക്ഷിക്കുന്ന കാര്യത്തിലെ നയമെന്താണെന്ന് വിശദമാക്കുമോ;
(ബി) ഇവയെക്കുറിച്ച് ആര്‍ക്കിയോളജി വകുപ്പ് വിവരശേഖരണം നടത്തിയിട്ടുണ്ടോ;
(സി) ഇക്കാര്യത്തില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് വകുപ്പ് ഏറ്റെടുത്ത് നടപ്പാക്കുന്നത്; 2013- 14 ല്‍ ഇതിനായി എന്തു തുക നീക്കിവച്ചു; എന്തു തുക ചെലവായി?
|
1384 |
സാംസ്കാരിക വകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രാവിഷ്കൃത പദ്ധതികള്‍
ശ്രീ. എ. കെ. ബാലന്‍
(എ)ഈ സര്‍ക്കാര്‍ വന്നതിനുശേഷം എന്തെല്ലാം കേന്ദ്രാവിഷ്കൃത പദ്ധതികള്‍ അനുവദിച്ചിട്ടുണ്ട് ;
(ബി)ഈ പദ്ധതികള്‍ക്കായി എത്ര രൂപ ലഭിച്ചിട്ടുണ്ട് ; ഇതില്‍ എത്ര രൂപ ചെലവഴിച്ചു ;
(സി)ഏതെല്ലാം പദ്ധതികള്‍ ആരംഭിച്ചു ; ഏതെല്ലാം പദ്ധതികള്‍ പൂര്‍ത്തീകരിക്കാനുണ്ട് ;
(ഡി)ഇതില്‍ 100 ശതമാനവും കേന്ദ്ര സഹായമുള്ള പദ്ധതികള്‍ ഏതെല്ലാമാണ് ;
(ഇ)സംസ്ഥാന വിഹിതം കൂടി ഉള്‍പ്പെടുന്ന പദ്ധതികള്‍ ഏതെല്ലാം ?
|
1385 |
മാനവീയം വീഥി സാംസ്കാരിക കോറിഡോര്‍
ശ്രീമതി ഗീതാ ഗോപി
(എ)തിരുവനന്തപുരം നഗരത്തില്‍ വെള്ളയന്പലത്തുളള മാനവീയം വീഥി സാംസ്കാരിക കോറിഡോര്‍ ആയി പ്രവര്‍ത്തിപ്പിക്കുന്നതു സംബന്ധിച്ച് നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ സ്വീകരിച്ച മേല്‍നടപടികള്‍ വിശദീകരിക്കുമോ;
(ബി)മാനവീയം വീഥിയിലെ കാര്‍പാര്‍ക്കിംഗ് അവസാനിപ്പിച്ച് സാംസ്കാരിക പരിപാടികള്‍ക്ക് തുറന്നുകൊടുക്കുമോ;
(സി)ഞായറാഴ്ചകളിലെ സായാഹ്നങ്ങളിലെങ്കിലും 4 മണി മുതല്‍ 9 മണിവരെ വാഹന ഗതാഗതം ഒഴിവാക്കി മാനവീയം വീഥിയില്‍ സാംസ്കാരിക പരിപാടികള്‍ അവതരിപ്പിക്കുവാന്‍ സൌകര്യമൊരുക്കുമോ; ഇക്കാര്യത്തില്‍ യോഗം വിളിച്ചു ചേര്‍ക്കുവാന്‍ മുന്‍കൈ എടുക്കുമോ?
|
1386 |
പൈതൃകസ്വത്തുക്കള്‍ സംരക്ഷിക്കുവാന്‍ നടപടി
ശ്രീ. പി. ഉബൈദുള്ള
(എ)സംസ്ഥാനത്തിന്‍റെ പൈതൃകസ്വത്തുക്കള്‍ അന്യംനിന്നുപോകാതെ സംരക്ഷിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)തിരുവനന്തപുരത്തെ ആദ്യകാല വാനനിരീക്ഷണ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം, അവശേഷിച്ചിട്ടുള്ള വഴിയന്പലങ്ങള്‍, ചരിത്രശേഷിപ്പുകള്‍ എന്നിവ ഏറ്റെടുക്കണമെന്നും, സംരക്ഷിക്കണമെന്നുമുള്ള ആവശ്യത്തിന്മേല്‍ ഇതേവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന വിവരം വെളിപ്പെടുത്തുമോ;
(സി)ഇവ നശിപ്പിക്കുവാന്‍ തല്പരകക്ഷികള്‍ ശ്രമം ആരംഭിച്ചിട്ടുള്ള സാഹചര്യം കണക്കിലെടുത്ത് അടിയന്തര നടപടി ഉണ്ടാകുമോ?
|
1387 |
കുറ്റ്യാടിയിലെ പഴയ സബ്ബ് രജിസ്ട്രാര്‍ കെട്ടിടം സംരക്ഷിത സ്മാരകമാക്കാന്‍
ശ്രീമതി കെ.കെ. ലതിക
(എ)സംരക്ഷിത സ്മാരകമായി മാറ്റുന്നതിന് പുരാവസ്തു വകുപ്പ് ഏറ്റെടുത്തിട്ടുള്ള കുറ്റ്യാടിയിലെ പഴയ സബ്ബ് രജിസ്ട്രാര്‍ കെട്ടിടം സംരക്ഷിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)പഴശ്ശി ചരിത്രവുമായി ബന്ധപ്പെട്ട സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ കെട്ടിടം ചരിത്ര വിദ്യാത്ഥികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഉപകാര പ്രദമായ രൂപത്തില്‍ സംരക്ഷിക്കുന്നതിന് സമഗ്രമായ ഒരു പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുമോ എന്ന് വ്യക്തമാക്കുമോ;
(സി)ഇവ തയ്യാറാക്കുന്പോള്‍ സംസ്ഥാനത്തെ പ്രശസ്തരായ വാസ്തു ശില്പികളുടെ സഹകരണം കുടി തേടുന്നതിന് നടപടി സ്വീകരിക്കുമോ?
|
1388 |
കൊട്ടാരക്കര തന്പുരാന്‍ ക്ലാസിക്കല്‍ കലാമ്യൂസിയത്തിന്‍റെ നവീകരണം
ശ്രീമതി പി. അയിഷാപോറ്റി
(എ)കൊട്ടാരക്കര തന്പുരാന്‍ ക്ലാസിക്കല്‍ കലാമ്യൂസിയത്തിന്‍റെ നവീകരണത്തിനായി കലാമണ്ഡലത്തെ ചുമതലപ്പെടുത്തിയ പ്രവൃത്തികളുടെ പുരോഗതി വിശദമാക്കുമോ;
(ബി)നവീകരണം പൂര്‍ത്തീകരിച്ച് മ്യൂസിയം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കുവാന്‍എന്തെല്ലാം നടപടികള്‍ സ്വീകരിക്കും?
|
1389 |
കൊല്ലം ജില്ലയിലെ പുരാവസ്തു സംരക്ഷണം
ശ്രീ. പി. കെ. ഗുരുദാസന്‍
(എ)കൊല്ലം തങ്കശ്ശേരി വാണിജ്യതുറമുഖത്തില്‍ നടന്ന ഡ്രഡ്ജിങ്ങിനിടെ കടലില്‍ നിന്നും ലഭിച്ച പുരാതനവസ്തുവിന്‍റെ സംരക്ഷണം സംബന്ധിച്ച് എന്ത് നടപടി സ്വീകരിച്ചു എന്നറിയിക്കാമോ;
(ബി)പുരാവസ്തുക്കള്‍ കൊല്ലത്ത് തന്നെ സൂക്ഷിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് കാണാനും പഠിക്കുന്നതിനും അവസരം ഒരുക്കുന്നതിന് ഒരു മ്യൂസിയം സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കുമോ;
(സി)കൊല്ലത്ത് ലഭിച്ച പുരാതനവസ്തുക്കളുടെ അടിസ്ഥാനത്തില്‍ തുടര്‍പരിശോധനകളും പഠനവും നടത്താന്‍ ഗവണ്‍മെന്‍റ് നടപടി സ്വീകരിക്കുമോ; എങ്കില്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്ന് അറിയിക്കുമോ;
(ഡി)കൊല്ലം പ്രസ്സ് ക്ലബ്ബിന് സമീപം റെയില്‍വേയുടെ കൈവശമുള്ള ചീനകൊട്ടാരം പുരാവസ്തു വകുപ്പ് ഏറ്റെടുത്തു അവിടെ പുരാവസ്തുക്കള്‍ സൂക്ഷിക്കുന്നതിനും ഗവേഷണത്തിനും ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ ഒരു മ്യൂസിയം സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
1390 |
കാസര്‍ഗോഡ് ഒരു സപ്തസ്വര കേന്ദ്രം
ശ്രീ. എന്‍.എ. നെല്ലിക്കുന്ന്
(എ)കാസര്‍ഗോഡ് ഒരു സപ്തസ്വരകേന്ദ്രം ആരംഭിക്കണമെന്ന ആദ്യ വര്‍ഷ ബഡ്ജറ്റ് പ്രസംഗത്തിലെ വാഗ്ദാനം നടപ്പാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)ഇക്കാര്യത്തില്‍ അടിയന്തിര ശ്രദ്ധപതിപ്പിച്ച് വാഗ്ദാനം നടപ്പാക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം നല്കുമോ?
|
1391 |
ഫോക്ലോര്‍ അക്കാഡമി
ശ്രീ. റ്റി. വി. രാജേഷ്
(എ)കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്ത് കണ്ണപുരം പഞ്ചായത്ത് വക സ്ഥലം ഫോക്ലോര്‍ അക്കാദമിക്കും ഗവണ്‍മെന്‍റ് കമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനും വിട്ടു നല്‍കുന്നതിന് അംഗീകാരം നല്‍കുന്നതിന് സമര്‍പ്പിച്ച അപേക്ഷയില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്;
(ബി)സ്ഥലം വിട്ടുനല്‍കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?
|
1392 |
രാജാരവിവര്‍മ്മ സ്മാരക നിര്‍മ്മാണം രണ്ടാം ഘട്ടം
ശ്രീ. ബി. സത്യന്‍
(എ)കിളിമാനൂരില്‍ രാജാരവിവര്‍മ്മ സ്മാരക നിര്‍മ്മാണത്തിന്‍റെ രണ്ടാം ഘട്ടത്തില്‍ എന്തെല്ലാമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ;
(ബി)രണ്ടാം ഘട്ടം നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ടോ; രണ്ടാം ഘട്ട നിര്‍മ്മാണം ഇപ്പോള്‍ ഏതവസ്ഥയിലാണെന്നും എന്നത്തേയക്ക് പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും എന്തു തുക അനുവദിച്ചിട്ടുണ്ടെന്നും എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
|
1393 |
ജി. ദേവരാജന്‍ മാസ്റ്റര്‍ സ്മാരകം
ശ്രീ. ജി.എസ്. ജയലാല്‍
(എ) സംഗീത സംവീധായകനും ആദരണീയനുമായിരുന്ന പരവൂര്‍ ജി.ദേവരാജന്‍ മാസ്റ്റര്‍ക്ക് ഒരു സ്മാരകം നിര്‍മ്മിക്കേണ്ടുന്ന ആവശ്യകത ചൂണ്ടിക്കാട്ടി സര്‍ക്കാരിലേക്ക് നിവേദനം ലഭിച്ചിരുന്നുവോ;
(ബി)പ്രസ്തുത സ്മാരകം ജന്മനാടായ പരവൂരില്‍ നിര്‍മ്മിക്കുവാന്‍ ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമോ?
|
1394 |
നാടകക്കളരിക്കാരുടെ ചടങ്ങുകളില്‍ പ്രതിപക്ഷ എം.എല്‍.എ മാരെ പങ്കെടുപ്പിച്ചിട്ടില്ലായെന്ന പരാതി
ശ്രീ. വി. ശിവന്‍കുട്ടി
വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ 2014 മെയ് 28 മുതല്‍ 30 വരെ സംഘടിപ്പിച്ച നാടകക്കളരിയുടെ ഉദ്ഘാടനത്തിന്‍റെയുംസമാപനത്തിന്‍റെയും ചടങ്ങുകളില്‍ ഒരു പ്രതിപക്ഷ എം.എല്‍.എ .യെപ്പോലും പങ്കെടുപ്പിക്കാതിരുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കുമോ?
|
1395 |
ഗ്രന്ഥശാലകളുടെ ശാക്തീകരണം
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)ഗ്രന്ഥശാലകളുടെ ശാക്തീകരണം സംബന്ധിച്ച് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
(ബി)ദൃശ്യമാധ്യമങ്ങളുടെ സ്വാധീനം മൂലം വായനാശീലം കുറഞ്ഞിട്ടുള്ളതായി സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(സി)ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നുവെന്നതിന്‍റെ വിശദാംശങ്ങള്‍ നല്‍കുമോ?
|
1396 |
അവശകലാകരാന്മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍
ശ്രീ. പി. തിലോത്തമന്‍
(എ)സാംസ്കാരിക മേഖലകളിലും കലാരംഗത്തും നിറഞ്ഞുനിന്നവരും ഇപ്പോള്‍ അവശത അനുഭവിക്കുന്നരുമായ ആളുകള്‍ക്ക് നല്‍കിവരുന്ന പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
(ബി)വീടില്ലാത്ത കാലകാരന്മാര്‍ക്കുവേണ്ടി ഭവന പദ്ധതി നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ;
(സി)അവശ കലാകാരന്മാര്‍ക്ക് ചികിത്സാനുകൂല്യവും ഇ.എസ്.ഐ. ആനുകൂല്യവും നല്‍കാന്‍ നടപടി സ്വീകരിക്കുമോ ?
|
1397 |
അവശകലാകാര പെന്‍ഷന് വേണ്ട മാനദണ്ഡങ്ങള്‍
ശ്രീ. പി. തിലോത്തമന്‍
(എ)അവശകലാകാര പെന്‍ഷന് പരിഗണിക്കപ്പെടാന്‍ വേണ്ട മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ; ഇതു സംബന്ധിച്ച ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
(ബി)ഏതെല്ലാം വിഭാഗത്തില്‍പ്പെട്ട കലാകാരന്മാര്‍ക്കാണ് അവശകലാകാര പെന്‍ഷന് അര്‍ഹതയുള്ളത് എന്നു വ്യക്തമാക്കുമോ;
(സി)ഈ സര്‍ക്കാര്‍ വന്നതിന് ശേഷം ഏതെങ്കിലും കലാവിഭാഗങ്ങളെ പെന്‍ഷന് പരിഗണിക്കുവാന്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്നു വ്യക്തമാക്കുമോ?
|
1398 |
കലാകാര പെന്‍ഷന്‍
ശ്രീ. പി. തിലോത്തമന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര കലാകാരന്മാര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചു എന്ന് പറയുമോ;
(ബി)കലാകാര പെന്‍ഷനു വേണ്ടിയുള്ള എത്ര അപേക്ഷകളിന്മേല്‍ പെന്‍ഷന്‍ അനുവദിക്കാനുണ്ടെന്നു പറയുമോ; ഈ അപേക്ഷകള്‍ ഏതു കാലയളവിലുള്ളതാണെന്നു പറയാമോ; എന്തു കൊണ്ടാണ് ഇവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കാത്തത് എന്ന് പറയാമോ;
(സി)ഈ സര്‍ക്കാറിന്‍റെ കാലയളവില്‍ പെന്‍ഷന്‍ വാങ്ങിയിരുന്ന എത്ര കലാകാരന്മാര്‍ മരണമടഞ്ഞു എന്നു പറയാമോ?
|
1399 |
2013-14 വര്‍ഷത്തില്‍ സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ചെലവഴിച്ച തുക
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)2013-14 വര്‍ഷത്തില്‍ സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി സംസ്ഥാന ഖജനാവില്‍ നിന്നും എത്ര തുകയാണ് ചെലവഴിച്ചത് എന്ന് വിശദമാക്കുമോ;
(ബി)സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് ചെലവഴിച്ച തുകയുടെ കണക്ക് വകുപ്പ് തിരിച്ച് വ്യക്തമാക്കുമോ?
|
1400 |
മാധ്യമങ്ങള്‍ക്ക് നല്‍കിയ പരസ്യങ്ങള്‍
ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍
(എ)2014 ജനുവരി ഒന്നിന് ശേഷം നാളിതുവരെ സര്‍ക്കാരിന് വേണ്ടി പി.ആര്‍.ഡി. വഴി മാധ്യമങ്ങള്‍ക്ക് നല്‍കിയ പരസ്യങ്ങള്‍ ഏതൊക്കെയാണ്;
(ബി)ഓരോ പരസ്യത്തിനും എന്തു തുക വീതം ചെലവ് വരും;
(സി)പതിവിന് വിരുദ്ധമായി പ്രത്യേക നിരക്കില്‍ ഏതെങ്കിലും ദിനപ്പത്രങ്ങള്‍ക്ക് പരസ്യം നല്കിയിട്ടുണ്ടോ; എങ്കില്‍ എന്ത് നിരക്കില്‍ എത്ര ലക്ഷം രൂപയുടെ പരസ്യം എന്തെല്ലാം പത്രങ്ങള്‍ക്ക് എന്ന് വ്യക്തമാക്കാമോ;
(ഡി)പ്രത്യേക നിരക്കില്‍ ചില പത്രങ്ങള്‍ക്ക് മാത്രമായി പരസ്യം നല്കാന്‍ ഉത്തരവ് നല്കിയത് ആരാണ്; പ്രസ്തുത ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
|
<<back |
next page>>
|