UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

1401

ദൃശ്യ-പത്ര മാധ്യമങ്ങള്‍ക്ക് പരസ്യയിനത്തില്‍ നല്‍കിയ തുക 

ശ്രീമതി കെ.എസ്. സലീഖ

(എ)2011 മേയ് മുതല്‍ 2014 മാര്‍ച്ച് 31 വരെ ഓരോ വര്‍ഷവും വിവിധ ദൃശ്യ-പത്ര മാധ്യമങ്ങള്‍ക്ക് പരസ്യയിനത്തില്‍ എന്ത് തുക നല്‍കിയിട്ടുണ്ട്; വ്യക്തമാക്കുമോ; 

(ബി)മുഖ്യമന്ത്രിയുടെ ഒന്നാംഘട്ട ജനസന്പര്‍ക്ക പരിപാടിക്കായി പരസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പബ്ലിസിറ്റിക്കായി ചെലവായ തുക എത്ര; രണ്ടാംഘട്ട ജനസന്പര്‍ക്ക പരിപാടിയ്ക്കായി എ്രത തുക ചെലവഴിച്ചു; 

(സി)2014 ഫെബ്രുവരി 11, മാര്‍ച്ച് 2 എന്നീ രണ്ട് ദിവസങ്ങളില്‍ സര്‍ക്കാരിന്‍റെ ആയിരം ദിനം പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച് പരസ്യയിനത്തില്‍ എത്ര തുക ദൃശ്യ-പത്ര മാധ്യമങ്ങള്‍ക്ക് ചെലവഴിച്ചു; ഏതൊക്കെ മാധ്യമങ്ങള്‍ക്ക് എന്ത് തുക വീതം നല്‍കിയെന്ന് വ്യക്തമാക്കുമോ; 

(ഡി)പി.ആര്‍.ഡി നിരക്ക് പ്രകാരമല്ലാതെ ചട്ടം ലംഘിച്ച് ഏതെല്ലാം ദൃശ്യ-പത്ര മാധ്യമങ്ങള്‍ക്ക് പരസ്യയിനത്തില്‍ തുക ചെലവഴിച്ചു; വിശദമാക്കുമോ ; 

(ഇ)റിലീസ് ചെയ്ത പരസ്യങ്ങളുടെ ഇനത്തില്‍ ദൃശ്യ-പത്ര മാധ്യമങ്ങള്‍ക്ക് കുടിശ്ശിക ഇനത്തില്‍ നല്‍കാനുള്ള തുക എത്രയാണ്; വ്യക്തമാക്കുമോ; 

(എഫ്)2014-15 നടപ്പുവര്‍ഷം നാളിതുവരെ സര്‍ക്കാരിനായി പരസ്യയിനത്തില്‍ ദൃശ്യ-പത്രമാധ്യമങ്ങള്‍ക്ക് എന്ത് തുക ചെലവഴിച്ചു; വ്യക്തമാക്കുമോ ?

1402

പരസ്യത്തിന് ചെലവായ തുക 

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സര്‍ക്കാരിന് ഓരോ സാന്പത്തികവര്‍ഷവും പരസ്യം ഇനത്തില്‍ പി.ആര്‍.ഡി. വഴിയും അല്ലാതെയും ചെലവായ തുക എത്രവീതമാണെന്ന് വിശദമാക്കാമോ; 

(ബി)ഈ സര്‍ക്കാര്‍ പരസ്യം നല്കിയ വകയില്‍ വിവിധ തരം മാധ്യമങ്ങള്‍ക്കായി കൊടുത്ത് തീര്‍ക്കാന്‍ ബാക്കി നില്പുള്ള തുക മൊത്തം എത്രയാണ്; 

(സി)പി.ആര്‍.ഡി. വഴി പ്രസിദ്ധീകരണങ്ങള്‍ പ്രിന്‍റ് ചെയ്ത് വിതരണം ചെയ്ത ഇനത്തില്‍ ഈ സര്‍ക്കാര്‍ ഓരോ വര്‍ഷവും എന്തു തുക വീതം ചെലവഴിക്കുകയുണ്ടായി?

1403

സി-ഡിറ്റിലെ ജീവനക്കാരുടെ വേതന വ്യവസ്ഥ 

ശ്രീ. വി. ശിവന്‍കുട്ടി

(എ)സി-ഡിറ്റിലെ ജീവനക്കാരുടെ കാലഹരണപ്പെട്ട വേതനവ്യവസ്ഥ പുതുക്കി നിശ്ചയിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി)സി-ഡിറ്റിലെ കരാര്‍/ഡോക്കറ്റ് വിഭാഗം ജീവനക്കാര്‍ക്ക് വര്‍ഷംതോറുംനല്‍കിവരുന്ന 10% ശന്പള വര്‍ദ്ധനവ് ഇക്കഴിഞ്ഞ രണ്ടുവര്‍ഷമായി കുടിശ്ശികയാണെന്നുളള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)ഉണ്ടെങ്കില്‍ പ്രസ്തുത കുടിശ്ശികതുക ജീവനക്കാര്‍ക്കു നല്‍കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കുവാന്‍ തയ്യാറാകുമോ?

1404

സി-ഡിറ്റിലെ സ്ഥിരം ജീവനക്കാരുടെ ശന്പള പരിഷ്ക്കരണം 

ശ്രീ. വി. ശിവന്‍കുട്ടി

(എ)സി-ഡിറ്റിലെ സ്ഥിരം ജീവനക്കാര്‍ക്ക് 2009-ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ശന്പള പരിഷ്ക്കരണം നാളിതുവരെ നടപ്പാക്കാത്തതിന്‍റെ കാരണമെന്താണെന്നു വിശദമാക്കുമോ;

(ബി)സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2009-ല്‍ തന്നെ നടപ്പിലാക്കിയ പ്രസ്തുത ശന്പള പരിഷ്ക്കരണം സി-ഡിറ്റ് ജീവനക്കാര്‍ക്ക് എന്നത്തേയ്ക്ക് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ?

1405

സി-ഡിറ്റില്‍ താല്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള മറുപടി 

ശ്രീ. വി. ശിവന്‍കുട്ടി

സി-ഡിറ്റിന്‍റെ 18-ാമത് ഗവേണിംഗ് ബോഡി താല്ക്കാലിക നിയമനം ലഭിച്ച 61 ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും ഇതു സംബന്ധിച്ച് സി-ഡിറ്റ് രജിസ്ട്രാര്‍ ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്തിട്ടും നാളിതുവരെ പ്രസ്തുത ഉത്തരവ് നടപ്പിലാക്കാത്തത് എന്തുകൊണ്ടാണെന്നും ആയത് എന്നത്തേയ്ക്കു നടപ്പിലാക്കുമെന്നും വിശദമാക്കുമോ?

1406

കേരളത്തിലെ പത്രമാധ്യമ പ്രവര്‍ത്തകരുടെ പെന്‍ഷന്‍ 

ശ്രീ. എ.എം. ആരിഫ്.

(എ)കേരളത്തിലെ പത്രമാധ്യമ പ്രവര്‍ത്തകരുടെ പെന്‍ഷന്‍ കുടിശ്ശികയായിട്ടുണ്ടോ; എങ്കില്‍ എന്നു മുതല്‍;

(ബി)മാധ്യമ പ്രവര്‍ത്തകരുടെ പെന്‍ഷന്‍ പദ്ധതിയനുസരിച്ച് പെന്‍ഷന് അര്‍ഹതയുള്ളവര്‍ എത്ര;

(സി)പെന്‍ഷന്‍ സ്കീം വിശദമാക്കാമോ പെന്‍ഷന്‍ സ്കീമില്‍ സര്‍ക്കാര്‍ കോണ്‍ട്രിബ്യൂഷന്‍ എത്ര; പത്രഉടമകളുടെ കോണ്‍ട്രിബ്യൂഷന്‍ എത്ര; വിശദമാക്കുമോ; 

(ഡി)സംസ്ഥാനത്ത് മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എത്രയാണെന്നും പെന്‍ഷന് അര്‍ഹതപ്പെട്ടവര്‍ എത്രയാണെന്നും വെളിപ്പെടുത്താമോ; 

(ഇ)പെന്‍ഷന് അര്‍ഹത നിര്‍ണ്ണയിക്കുന്നത് ഏതെല്ലാം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്; വിശദമാക്കുമോ;

(എഫ്)അര്‍ഹതയുള്ളവരുടെ പെന്‍ഷന്‍ യഥാസമയം ലഭ്യമാക്കുന്നതിനു നടപടി സ്വീകരിക്കുമോ?

1407

ശ്രീശങ്കരാചാര്യരുടെ സംസ്കൃതത്തിലെ സന്പൂര്‍ണ്ണകൃതികള്‍ തര്‍ജ്ജമ ചെയ്യുന്നതിന് സഹായം 

ശ്രീ. ജോസ് തെറ്റയില്‍

(എ)ശ്രീ. ശങ്കരാചാര്യരുടെ സംസ്കൃതത്തിലെ സന്പൂര്‍ണ്ണകൃതികള്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യുന്നതിന് സഹായം ലഭിക്കുന്നതിനായി പ്രൊഫ. എം.ജി.എസ്. നാരായണന്‍ സമര്‍പ്പിച്ചിട്ടുള്ള പ്രൊപ്പോസലില്‍ സ്വീകരിച്ചിട്ടുള്ള നടപടിയെന്തെന്ന് വിശദമാക്കാമോ; 

(ബി)ഇത് അനുവദിക്കുന്നതിനുള്ള കാലതാമസത്തിന് കാരണം വിശദമാക്കാമോ?

1408

പ്രവാസിക്ഷേമത്തിനായി മിഷന്‍ 676 ല്‍ ഉള്‍പ്പെടുത്തിയ പദ്ധതികള്‍ 

ശ്രീ. സണ്ണി ജോസഫ് 
'' വര്‍ക്കല കഹാര്‍ 
'' ഡൊമിനിക് പ്രസന്‍റേഷന്‍ 
'' എ. റ്റി. ജോര്‍ജ് 

(എ)മിഷന്‍ 676 ല്‍ ഉള്‍പ്പെടുത്തി പ്രവാസി ക്ഷേമത്തിനായി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ;

(ബി)എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കുനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)പദ്ധതികളെ സംബന്ധിച്ചുള്ള രൂപരേഖ തയ്യാറാക്കാന്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്;

(ഡി)പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

1409

പ്രവാസികളുടെ പുനരധിവാസത്തിന് പദ്ധതി 

ശ്രീ. എന്‍. ഷംസുദ്ദീന്‍ 
,, റ്റി. എ. അഹമ്മദ് കബീര്‍ 
,, സി. മമ്മൂട്ടി 
,, അബ്ദുറഹിമാന്‍ രണ്ടത്താണി 

(എ)തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് എന്തൊക്കെ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ; 

(ബി)ഇവയുമായി ബന്ധപ്പെട്ട് നടന്നവരുന്നതും പൂര്‍ത്തിയാക്കിയതുമായ പ്രവര്‍ത്തനങ്ങളുടെ വിശദാംശം നല്‍കുമോ ; 

(സി)ഈ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ വര്‍ഷം എന്തു തുക വകയിരുത്തിയിട്ടുണ്ട് ; കൂടുതല്‍ തുക അനുവദിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

1410

ഗള്‍ഫില്‍ നിന്നു മടങ്ങിയ പ്രവാസികള്‍ക്കു പദ്ധതി 

ശ്രീ. റോഷി അഗസ്റ്റിന്‍ 
ഡോ. എന്‍.ജയരാജ് 
ശ്രീ. പി.സി.ജോര്‍ജ്

(എ)ജോലി നഷ്ടപ്പെട്ട് ഗള്‍ഫില്‍ നിന്നും സംസ്ഥാനത്ത് മടങ്ങി വന്നിട്ടുള്ള പ്രവാസികളുടെ ഉന്നമനത്തിന് എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്; 

(ബി)പ്രസ്തുത പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് പ്രവാസികള്‍ക്ക് പ്രത്യേക യോഗ്യതാ മാനദണ്ഡങ്ങള്‍ നിഷ്കര്‍ഷിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ; 

(സി)പ്രസ്തുത പദ്ധതിപ്രകാരം നടപ്പുസാന്പത്തികവര്‍ഷം എത്ര പ്രവാസികള്‍ക്ക് ഇതിന്‍റെ ആനുകൂല്യം ലഭിക്കുമെന്നും ആയതിലേക്ക് എത്ര തുക നീക്കിവയ്ക്കാനുമാണ് ഉദ്ദേശിച്ചിട്ടുള്ളതെന്നും വ്യക്തമാക്കുമോ? 

1411

നിതാഖാത്ത് നിയമം- മടങ്ങിയെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ നടപടി 

ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍

(എ)സൌദി അറേബ്യയിലെ നിതാഖാത്ത് പ്രശ്നവുമായി ബന്ധപ്പെട്ട് പ്രവാസ ജീവിതം അവസാനിപ്പിക്കേണ്ടിവന്നവരെ പുനരധിവസിപ്പിക്കുന്നതിന് ഇതുവരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ബി)ഇങ്ങനെയുള്ളവരുടെ ക്ഷേമത്തിനായി എന്തെങ്കിലും പുതിയ നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ടോ എന്നും അവ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ?

1412

പ്രവാസികളുടെ വോട്ടവകാശം 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ)വോട്ടര്‍പട്ടികയില്‍ പ്രവാസികളുടെ പേര് ചേര്‍ക്കാന്‍ നിയമ ഭേദഗതി കൊണ്ടുവന്നെങ്കിലും വോട്ടവകാശം നേടുന്നതിന് ഭൂരിഭാഗം പ്രവാസികള്‍ക്കും കഴിഞ്ഞിട്ടില്ലെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)പ്രവാസികള്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനായി കൂടുതല്‍ പ്രായോഗികമായ വഴികള്‍ നിര്‍ദ്ദേശിക്കുന്നതിന് നോര്‍ക്ക നടപടി സ്വീകരിക്കുമോ ?

1413

പ്രവാസി ക്ഷേമത്തിനായുള്ള പദ്ധതികള്‍ 

ശ്രീ. രാജുഎബ്രഹാം

(എ)പ്രവാസി ക്ഷേമത്തിനായി നോര്‍ക്ക വകുപ്പ് രൂപീകരിച്ചത് എന്നാണ്;

(ബി)പ്രവാസികളുടെ ക്ഷേമത്തിനായി എന്തൊക്കെ പദ്ധതികളാണ് നോര്‍ക്കാ വകുപ്പിലൂടെ നടപ്പാക്കുന്നത്;

(സി)നാളിതുവരെ എത്ര തുകയാണ് ഇതിലൂടെ പ്രവാസികളുടെ ക്ഷേമത്തിനായി ചെലവഴിച്ചതെന്ന് വര്‍ഷം തിരിച്ച് ഇനം തിരിച്ച് വ്യക്തമാക്കുമോ?

1414

പ്രവാസികളുടെ പുനരധിവാസം 

ശ്രീ. ജി. സുധാകരന്‍

(എ)തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികളുടെ പുനരധിവാസത്തിന് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ; 

(ബി)പ്രവാസികളുടെ പുനരധിവാസത്തിന് വകയിരുത്തിയിട്ടുള്ള തുകയുടെ വിനിയോഗം സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ; 

(സി)തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയെത്തിയവര്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിന് പലിശരഹിത വായ്പ നല്‍കാന്‍ നടപടി സ്വീകരിക്കുമോ; 

(ഡി)പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് പഠിക്കുന്നതിന് ഒരു കമ്മീഷനെ നിയോഗിക്കുമോ? 

1415

നിതാഖത്ത് മൂലം തൊഴില്‍ നഷ്ടപ്പെട്ട മലയാളികള്‍ 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)വിദേശരാജ്യങ്ങളില്‍ നടപ്പിലാക്കിയ നിതാഖത്ത് വഴി തൊഴില്‍ നഷ്ടപ്പെട്ട എത്ര മലയാളികള്‍ മടങ്ങിയെത്തിയിട്ടുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ; 

(ബി)ഇവരുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ ഇതിനകം സ്വീകരിച്ചെന്ന് വിശദമാക്കാമോ; 

(സി)ഇതിനായി സര്‍ക്കാര്‍ എന്തു തുക നീക്കിവെച്ചെന്നും എന്തു തുക ചെലവഴിച്ചെന്നും വിശദമാക്കാമോ?

1416

നിതാഖത്ത് മൂലം തൊഴില്‍നഷ്ടപ്പെട്ടവരുടെ യാത്രാചെലവ് 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)വിദേശ രാജ്യങ്ങളില്‍ നടപ്പിലാക്കിയ നിതാഖത്ത് വഴി തൊഴില്‍ നഷ്ടപ്പെട്ട് നിരാലംബരായ എത്രയാളുകളെ ഇതിനകം തിരികെ എത്തിക്കുന്നതിനുള്ള യാത്രാ ചെലവ് സര്‍ക്കാര്‍ വഹിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ; 

(ബി)ഇതിനായി എന്തുതുക നീക്കിവച്ചിരുന്നെന്നും ഇതിനകം എന്തു തുക ചെലവഴിച്ചുവെന്നും വിശദമാക്കാമോ?

1417

നിതാഖത്ത് മൂലം തൊഴില്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസം 

ശ്രീ. സി.പി. മുഹമ്മദ്

(എ)സൌദി അറേബ്യയിലെ നിതാഖത്ത് നിയമം മൂലം കേരളീയരില്‍ എത്ര പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി കണക്കാക്കിയിട്ടുണ്ട് ; ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ ; 

(ബി)നിതാഖത്ത് നിയമം മൂലം തൊഴില്‍ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത് ;

(സി)പുനരധിവാസ പദ്ധതിയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ സഹായം ലഭ്യമായിട്ടുണ്ടോ ?

1418

കിനാലൂര്‍ കെ.എസ്.ഐ.ഡി.സി വ്യവസായ കേന്ദ്രത്തിലെ ഗൈഡന്‍സ് കം ട്രെയിനിംഗ് സെന്‍റര്‍ 

ശ്രീ. പുരുഷന്‍ കടലുണ്ടി

വിദേശത്ത് തൊഴില്‍നഷ്ടപ്പെട്ട് മടങ്ങുന്ന മലയാളികള്‍ക്ക് ചെറുകിട വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് കിനാലൂര്‍ കെ.എസ്.ഐ.ഡി.സി വ്യവസായ കേന്ദ്രത്തില്‍ ഒരു ഗൈഡന്‍സ് കം ട്രെയിനിംഗ് സെന്‍റര്‍ തുടങ്ങുന്ന കാര്യം പരിഗണിക്കാമോ? 

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.