|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
1321
|
മിഷന്‍ 676 ല്‍ ഗ്രാമീണമേഖലയിലെ വികസന മുന്നേറ്റം പദ്ധതികള്‍
ശ്രീ. ഹൈബി ഈഡന്‍
'' സണ്ണി ജോസഫ്
'' എം. പി. വിന്‍സെന്‍റ്
'' റ്റി. എന്‍. പ്രതാപന്‍
(എ)മീഷന്‍ 676 ല്‍ ഉള്‍പ്പെടുത്തി ഗ്രാമീണമേഖലയിലെ വികസന മുന്നേറ്റത്തിന് പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)എന്തെല്ലാം പദ്ധതികളാണ് മിഷന്‍ വഴി നടപ്പാക്കുനുദ്ദേശിക്കുന്നതെന്നും; വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ;
(സി)പദ്ധതികളെ സംബന്ധിച്ചുള്ള രൂപരേഖ തയ്യാറാക്കാന്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ടെന്ന് വിശദമാക്കുമോ;
(ഡി)പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ടെന്ന് വിശദമാക്കുമോ?
|
1322 |
സസ്റ്റെയിനബിള്‍ ഇന്‍കം ജനറേറ്റിംഗ് സ്കീം
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
,, വര്‍ക്കല കഹാര്‍
,, എം.എ. വാഹീദ്
,, ഐ.സി. ബാലകൃഷ്ണന്‍
(എ)ഗ്രാമവികസന വകുപ്പ് 'സസ്റ്റെയിനബിള്‍ ഇന്‍കം ജനറേറ്റിംഗ് സ്കീം' ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(സി)സ്വയം സഹായ സംഘങ്ങള്‍ക്ക് വായ്പയും സബ്സിഡിയും നല്‍കാന്‍ എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത സ്കീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)ഇതിന്‍റെ നടത്തിപ്പിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
|
1323 |
ഗ്രാമവികസന ബ്ലോക്കുകള്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ക്രമപ്പെടുത്തല്‍
ശ്രീ. എ. എ. അസീസ്
(എ)പ്രവര്‍ത്തന സൌകര്യത്തിനായി ഗ്രാമവികസന ബ്ലോക്കുകള്‍ നിയമസഭാ നിയോജകമണ്ധലാടിസ്ഥാനത്തില്‍ ക്രമപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)വികസന ബ്ലോക്കുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?
|
1324 |
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
ശ്രീ.വി.റ്റി. ബല്‍റാം
,, കെ. മുരളീധരന്‍
,, പി.എ. മാധവന്‍
,, സണ്ണി ജോസഫ്
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതി പ്രകാരം എന്തെല്ലാം ഭൌതിക സാന്പത്തിക നേട്ടങ്ങളാണ് ഇക്കാലയളവില്‍ കൈവരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
(സി)പ്രസ്തുത പദ്ധതിയിലെ സ്ത്രീ തൊഴിലാളികള്‍ക്ക് എന്തെല്ലാം പ്രോത്സാഹനങ്ങളും ആനുകൂല്യങ്ങളും നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കുമോ;
(ഡി)കഴിഞ്ഞ സര്‍ക്കാരിനെ അപേക്ഷിച്ച് ഇക്കാലയളവില്‍ പദ്ധതി നിര്‍വ്വഹണത്തില്‍ എന്തെല്ലാം നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കാമോ ?
|
1325 |
തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍
ശ്രീ. എം.എ. വാഹീദ്
,, തേറന്പില്‍ രാമകൃഷ്ണന്‍
,, പാലോട് രവി
,, എ.പി. അബ്ദുള്ളക്കുട്ടി
(എ)തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്കായി പെന്‍ഷന്‍ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(സി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിനുള്ള സാന്പത്തിക സ്രോതസ്സ് എങ്ങനെയാണ് കണ്ടെത്തുന്നതെന്ന് വിശദമാക്കുമോ;
(ഡി)ഏതെല്ലാം ഗുണഭോക്താക്കളാണ് പദ്ധതിയുടെ കീഴില്‍ വരുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ?
|
1326 |
തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശ്ശിക
ശ്രീ. എം. ചന്ദ്രന്‍
(എ)മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്ത തൊഴിലാളികള്‍ക്ക് യഥാസമയം കൂലി ലഭ്യമാകുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)എത്ര മാസത്തെ കുടിശ്ശികയാണ് കൊടുത്തു തീര്‍ക്കുവാനുള്ളതെന്ന് വ്യക്തമാക്കുമോ;
(സി)പതിനഞ്ചു ദിവസത്തിലധികം കുടിശ്ശിക വന്നാല്‍ പലിശ കണക്കാക്കണമെന്ന നിയമത്തിലെ വ്യവസ്ഥ നടപ്പിലാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
|
1327 |
ദേശീയ ഗ്രാമീണ തെഴിലുറപ്പു പദ്ധതി
ശ്രീ. എം. ചന്ദ്രന്‍
(എ)മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ കഴിഞ്ഞ സാന്പത്തികവര്‍ഷം കേരളത്തില്‍ എത്ര കുടുംബങ്ങളാണ് പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും ഇവരില്‍ എത്ര പേര്‍ക്കാണ് തൊഴില്‍ നല്‍കുവാന്‍ കഴിഞ്ഞതെന്നും വ്യക്തമാക്കുമോ;
(ബി)ബാക്കിയുള്ളവര്‍ക്ക് തൊഴില്‍ കൊടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;
(സി)ഈ പദ്ധതി നടത്തിപ്പിലൂടെ എത്ര തൊഴില്‍ ദിനങ്ങളാണ് കഴിഞ്ഞ സാന്പത്തിക വര്‍ഷം സൃഷ്ടിക്കപ്പെട്ടതെന്നും എത്ര തൊഴിലാളികള്‍ക്കാണ് 100 ദിവസം തൊഴില്‍ ലഭിച്ചിട്ടുള്ളതെന്നും വ്യക്തമാക്കുമോ?
|
1328 |
തൊഴിലുറപ്പു തൊഴിലാളികളുടെ കൂലികുടിശ്ശിക
ശ്രീ. കെ.വി. വിജയദാസ്
,, കെ. കുഞ്ഞിരാമന്‍(ഉദുമ)
,, എസ്. രാജേന്ദ്രന്‍
,, കെ.കെ. നാരായണന്‍
(എ)മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിലെടുക്കുന്ന തൊഴിലാളികള്‍ക്ക് 2013-14 സാന്പത്തികവര്‍ഷം കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട കൂലി കുടിശ്ശിക; എത്രയെന്ന് വിശദമാക്കാമോ;
(ബി)പ്രസ്തുത തുക കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടുണ്ടോ;
(സി)കൂലി നല്‍കാന്‍ കഴിയാതെ വന്നപ്പോള്‍ മെയിന്‍റനന്‍സ് ഗ്രാന്‍റ് വകമാറ്റി കൂലി നല്‍കാന്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;
(ഡി)അപ്രകാരം പഞ്ചായത്തുകള്‍ വകമാറ്റി നല്‍കിയ തുകയുടെ ജില്ലതിരിച്ചുള്ള കണക്കുകള്‍ നല്‍കുമോ;
(ഇ)പഞ്ചായത്തുകള്‍ നല്‍കിയ തുക തിരികെ നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?
|
1329 |
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
പ്രൊഫ. സി. രവീന്ദ്രനാഥ്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം പണിയെടുത്ത വനിതാ തൊഴിലാളികള്‍ക്കുള്ള വേതനം ഏത് കാലയളവുവരെ നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കുമോ ?
|
1330 |
തൊഴിലുറപ്പ് പദ്ധതിപ്രകാരമുള്ള തൊഴില്‍ദിനങ്ങള്‍
ശ്രീ.എം. ഹംസ
(എ)ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരം 2013-14 വര്‍ഷത്തില്‍ ഓരോ ജില്ലയിലും എത്ര തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കപ്പെട്ടു; വിശദാംശം നല്‍കാമോ;
(ബി)തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് വേതന കുടിശ്ശിക വിതരണം ചെയ്യാനുണ്ടോ; എങ്കില്‍ അതിന്‍റെ വിശദാംശം ജില്ലാടിസ്ഥാനത്തില്‍ നല്കാമോ;
(സി)തൊഴിലുറപ്പിലെ ഓരോ തൊഴിലാളിയ്ക്കും പ്രതിമാസം പതിനായിരം രൂപയെങ്കിലും ലഭിയ്ക്കുന്നു എന്നുറപ്പ് വരുത്തുന്ന രീതിയില്‍ തൊഴില്‍ദിനങ്ങള്‍ ക്രമീകരിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കാമോ;
(ഡി)തൊഴിലുറപ്പ് പദ്ധതിയില്‍ നിലവിലുള്ള പോരായ്മകള്‍ പരിഹരിച്ച് കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കുമോ?
|
1331 |
തൊഴിലുറപ്പ്
പദ്ധതിയെ
സ്തംഭനാവസ്ഥയിലാക്കുന്ന
സര്‍ക്കാര്‍
ഉത്തരവുകള്‍
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ചില ഉത്തരവുകള്‍ പ്രസ്തുത പദ്ധതിയെ സ്തംഭനാവസ്ഥയിലാക്കിയത് പരിശോധിച്ചിട്ടുണ്ടൊ; എങ്കില്‍ വിശദാംശം വ്യക്തമാക്കാമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ടിറക്കിയ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
(സി)തൊഴിലുറപ്പു പദ്ധതിയില്‍ പങ്കാളികളായ തൊഴിലാളികള്‍ക്ക് നല്‍കേണ്ടുന്ന എന്തു തുക കുടിശ്ശികയുണ്ടെന്ന് വ്യക്തമാക്കുമോ; ഇത് എന്നത്തേക്ക് നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
(ഡി)ഇതില്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനകം എന്തു തുക ലഭ്യമാക്കിയെന്ന് വിശദമാക്കുമോ?
|
1332 |
തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് ക്ഷേമ പെന്‍ഷന്‍
ശ്രീ. എ. എം. ആരിഫ്
(എ)തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കായി ക്ഷേമപെന്‍ഷന്‍ പദ്ധതി കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്നുവോ; എങ്കില്‍ പെന്‍ഷന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(ബി)മുഴുവന്‍ തൊഴിലാളികള്‍ക്കും ക്ഷേമപെന്‍ഷന്‍ പദ്ധതിയുടെ പരിരക്ഷ ഉറപ്പുവരുത്തുവാന്‍ എന്തു നടപടിയാണ് സ്വീകരിക്കുന്നത്;
(സി)ഇതിലേക്കായി എത്ര തുക വകയിരിത്തിയിട്ടുണ്ട് എന്നും കേന്ദ്ര സര്‍ക്കാര്‍ പ്രസ്തുത ക്ഷേമപദ്ധതിക്കായി തുക എന്തെങ്കിലും അനുവദിച്ചിട്ടുണ്ടോയെന്നും അറിയിക്കാമോ?
|
1333 |
തൊഴിലുറപ്പ് തൊഴിലാളികളുടെ വേതന കുടിശ്ശിക
ശ്രീ.കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
(എ)സംസ്ഥാനത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നല്‍കേണ്ട വേതന കുടിശ്ശികയില്‍ എത്ര രൂപ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)ഇവര്‍ക്ക് നിയമപ്രകാരമുള്ള പിഴ പലിശ നല്‍കിയിട്ടുണ്ടോയെന്നും ഇല്ലെങ്കില്‍ എന്തുകൊണ്ടൊന്നും വ്യക്തമാക്കുമോ ?
|
1334 |
തൊഴിലുറപ്പു പദ്ധതി കുടിശ്ശിക വിതരണം
ശ്രീ. ഇ. കെ. വിജയന്‍
(എ)തൊഴിലുറപ്പ് പദ്ധതിയുടെ തുക കേന്ദ്രസര്‍ക്കാരില്‍ നിന്ന്ഏത് കാലയളവു വരെ ലഭിച്ചിട്ടുണ്ട്;
(ബി)കേരള സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഏത് കാലയളവുവരെയുള്ള തുക തീര്‍പ്പാക്കിയിട്ടുണ്ട്;
(സി)നിലവിലുള്ള കുടിശ്ശിക തീര്‍പ്പാക്കാത്തതിന്‍റെ കാരണം വ്യക്തമാക്കാമോ;
(ഡി)തൊഴിലുറപ്പ് പദ്ധതി കുടിശ്ശിക തുക തീര്‍പ്പുകല്‍പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?
|
1335 |
ഇന്ദിരാ ആവാസ് യോജനാ പദ്ധതി
ശ്രീ. ഇ.പി. ജയരാജന്‍
(എ)ഇന്ദിരാ ആവാസ് യോജനാ പദ്ധതി പ്രകാരം 2011-12, 2012-13. 2013-14 സാന്പത്തിക വര്‍ഷങ്ങളിലെ ഗുണഭോക്താക്കളുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;
(ബി)ഇന്ദിര ആവാസ് യോജനാപദ്ധതിപ്രകാരം ഗുണഭോക്താക്കള്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ഘട്ടങ്ങളിലായി പുറപ്പെടുവിച്ചിട്ടുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ ലഭ്യമാക്കുമോ;
(സി)ഇന്ദിരാ ആവാസ് യോജനാ പദ്ധതി പ്രകാരം ഭവന നിര്‍മ്മാണത്തിന് വിവിധ വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് ഇപ്പോള്‍ നല്‍കിവരുന്ന ധനസഹായം എത്രയാണെന്ന് വ്യക്തമാക്കുമോ;
(ഡി)ഇന്ദിരാ ആവാസ് യോജനാ പദ്ധതിക്ക് 2011-2012, 2012-13, 2013-14 വര്‍ഷങ്ങളില്‍ ഓരോ വിഭാഗത്തിനും നല്‍കേണ്ട ആകെ ധനസഹായം എത്രയായിരുന്നുവെന്നും ഇതില്‍ എത്ര തുക നല്‍കിയിട്ടുണ്ടെന്നും വര്‍ഷം തിരിച്ച് വ്യക്തമാക്കുമോ;
(ഇ)ഇന്ദിരാ ആവാസ് യോജനാ പദ്ധതി പ്രകാരമുള്ള സര്‍ക്കാര്‍ വിഹിതം എപ്പോള്‍ നല്‍കുമെന്ന് വിശദമാക്കുമോ;
(എഫ്)സ്വന്തമായി ഒരു വീട് നിര്‍മ്മിക്കണമെന്ന ആഗ്രഹത്താല്‍ കഴിയുന്ന ഗുണഭോക്താക്കള്‍ക്ക് ധനസഹായം നല്‍കി വീടുനിര്‍മ്മാണം പൂര്‍ത്തീകരിക്കുവാന്‍ കൈക്കൊള്ളുന്ന നടപടികളെക്കുറിച്ച് വിശദീകരിക്കുമോ?
|
1336 |
ഇന്ദിരാ ആവാസ് യോജന പദ്ധതിയുടെ ഗുണഭോക്താക്കള്‍
ശ്രീ. ഇ.പി. ജയരാജന്‍
(എ)ഇന്ദിരാ ആവാസ് യോജന പദ്ധതിയില്‍ 2011-12 വര്‍ഷത്തില്‍ ഓരോ ജില്ലയിലും എത്ര ഗുണഭോക്താക്കളാണുള്ളതെന്ന് വ്യക്തമാക്കുമോ ;
(ബി)2011-12-ല്‍ ഗുണഭോക്താക്കള്‍ക്ക് അധികവിഹിതം നല്‍കുമെന്നുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നോയെന്നു വ്യക്തമാക്കുമോ ; ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ ;
(സി)പ്രസ്തുത ഉത്തരവു പ്രകാരം അധിക വിഹിതം നല്‍കുകയുണ്ടായോ ;
(ഡി)പ്രസ്തുത ഉത്തരവു പ്രകാരം അധിക വിഹിതം നല്‍കാത്തതിനാലും അധിക വിഹിതം നല്‍കുന്ന ഉത്തരവാദിത്തം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാത്തതിനാലും 2011-12-ലെ ഗുണഭോക്താക്കളുടെ വീടു നിര്‍മ്മാണം ഇപ്പോഴും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ഇ)എങ്കില്‍ 2011-12-ലെ ആവാസ് യോജന ഗുണഭോക്താക്കളുടെ വര്‍ദ്ധിപ്പിച്ച ധനസഹായം എപ്പോള്‍ ലഭ്യമാക്കുമെന്നും ഇതിന് എത്ര തുക വേണ്ടിവരുമെന്നും വ്യക്തമാക്കുമോ ?
|
1337 |
നിട്ടൂര്‍-മലയാടപ്പൊയില്‍ റോഡ്
ശ്രീമതി കെ. കെ. ലതിക
(എ)പി.എം.ജി.എസ്.വൈ. പദ്ധതിപ്രകാരം അനുമതി ലഭിച്ച് ടെണ്ടര്‍ നടത്തിയ നിട്ടൂര്‍-മലയാടപ്പൊയില്‍ റോഡ് പണി പൂര്‍ത്തീകരിക്കാതിരുന്ന കരാറുകാരന്‍റെ പേരില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് ഗ്രാമവികസന വകുപ്പ് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കുമോ ?
|
1338 |
നെന്മാറ മണ്ധലത്തിലെ പുതുതായി അനുവദിച്ച പി.എം.ജി.എസ്.വൈ. റോഡുകള്‍
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)പി.എം.ജി.എസ്.വൈ. പദ്ധതി പ്രകാരം നെന്മാറ മണ്ധലത്തില്‍ പുതുതായി അനുവദിച്ച റോഡുകളുടെ വിശദാംശം നല്‍കുമോ;
(ബി)പ്രസ്തുത റോഡുകള്‍ക്ക് അനുവദിച്ച തുകയുടെയും റോഡുകളുടെ പണി എന്ന് മുതല്‍ ആരംഭിക്കുമെന്നുതിന്‍റെയും വിശദാംശങ്ങള്‍ നല്‍കുമോ?
|
1339 |
വാമനപുരം മണ്ഡലത്തിലെ പി.എം.ജി.എസ്.വൈ. റോഡുകള്‍
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
(എ) പി.എം.ജി.എസ്.വൈ. പദ്ധതി പ്രകാരം വാമനപുരം മണ്ഡലത്തില്‍ ഭരണാനുമതി ലഭിക്കുകയും പണി ആരംഭിക്കുകയും പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്ത ഏതെല്ലാം റോഡുകളുണ്ടെന്ന് അറിയിക്കുമോ;
(ബി) എന്തു കാരണങ്ങളാലാണ് പണി ആരംഭിക്കാതിരിക്കുകയും പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്യേണ്ടി വന്നതെന്ന് വിശദമാക്കുമോ;
(സി) പ്രസ്തുത റോഡുകളുടെ പണി പുന:രാരംഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ?
|
1340 |
ആറ്റിങ്ങല്‍ നിയോജകമണ്ധലത്തിലുള്‍പ്പെട്ട പി.എം.ജി.എസ്.വൈ. റോഡുകള്‍
ശ്രീ. ബി. സത്യന്‍
(എ)പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം നവീകരിക്കുവാനുള്ള റോഡ് പ്രവൃത്തികള്‍ കരാറുകാര്‍ ഏറ്റെടുക്കാന്‍ തയ്യാറാകാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)ഈ റോഡ് നവീകരണ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ പുതിയതായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;
(സി)ആറ്റിങ്ങല്‍ നിയോജക മണ്ധലത്തിലുള്‍പ്പെട്ട ഏതെല്ലാം റോഡുകളാണ് 2013 മാര്‍ച്ചിന് ശേഷം ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ?
|
1341 |
കോഴിക്കോട് ജില്ലയിലെ പി.എം.ജി.എസ്.വൈ. പദ്ധതി
ശ്രീ.പി.റ്റി.എ. റഹീം
(എ)പി.എം.ജി.എസ്.വൈ. പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പുതിക്കിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ നല്‍കുമോ ?
(ബി)കോഴിക്കോട് ജില്ലയിലെ ഏതെല്ലാം റോഡുകളാണ് പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?
|
1342 |
പി.എം.ജി.എസ്.വൈ. പദ്ധതി പ്രകാരം ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്നതിന് ഭരണാനുമതി നല്‍കിയ റോഡുകള്‍
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്നതിന് ഭരണാനുമതി നല്‍കിയ റോഡുകള്‍ ഏതെല്ലാമാണെന്നും എത്ര തുക വീതമാണ് അനുവദിച്ചതെന്നും ഉള്ള വിശദാംശങ്ങള്‍ ജില്ലതിരിച്ച് നല്‍കുമോ;
(ബി)പ്രസ്തുത റോഡുകളുടെ നിര്‍മ്മാണ നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
(സി)പി.എം.ജി.എസ്.വൈ. പോലുള്ള കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പിലാക്കുന്നതിലും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിലുമുണ്ടാകുന്ന കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ഡി)എങ്കില്‍ അത് പരിഹരിക്കുവാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
|
1343 |
പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ റോഡുകള്‍
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പി.എം.ജി.എസ്.വൈ. പദ്ധതിപ്രകാരം വാമനപുരം മണ്ധലത്തിലെ ഏതെല്ലാം റോഡുകള്‍ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്; ഇവയുടെ പട്ടിക നല്‍കുമോ;
(ബി)ഇവയുടെ പണികള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;
(സി)പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ പുതുതായി ഉള്‍പ്പെടുത്തുന്നതിന് വാമനപുരം നിയോജകമണ്ധലത്തില്‍നിന്നും ഏതെല്ലാം റോഡുകളാണ് തെരഞ്ഞെടുത്തിട്ടുള്ളതെന്ന് അറിയിക്കുമോ ?
|
1344 |
വയനാട് ജില്ലയില്‍ നടപ്പാക്കുന്ന പി.എം.ജി.എസ്.വൈ പദ്ധതി പ്രവര്‍ത്തനങ്ങള്‍
ശ്രീ. എം.വി. ശ്രേയാംസ്കുമാര്‍
(എ)പി.എം.ജി.എസ്.വൈ പദ്ധതിയുടെ ഏഴാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി വയനാട് ജില്ലയില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ബ്ലോക്ക്തല വിശദാംശം ലഭ്യമാക്കുമോ;
(ബി)ഇതില്‍ എന്തെല്ലാം പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ആയതിന്‍റെ പകര്‍പ്പ് നല്‍കുമോ?
|
1345 |
നബാര്‍ഡ് ആര്‍.ഐ.ഡി.എഫ്- ല്‍ ഉള്‍പ്പെടുത്തുന്ന പ്രോജക്ടുകള്‍
ശ്രീ. റ്റി. വി. രാജേഷ്
(എ)തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന നബാര്‍ഡിലേയ്ക്ക് ആര്‍.ഐ.ഡി.എഫ്-ല്‍ ഉള്‍പ്പെടുത്തുന്നതിന് പ്രോജക്ട് സമര്‍പ്പിക്കുന്നതിന്‍റെ നടപടിക്രമം എന്താണ്;
(ബി)നബാര്‍ഡ് ധനസഹായത്തോടെ ആര്‍.ഐ.ഡി.എഫ് 19 ട്രായെില്‍ ഉള്‍പ്പെടുത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന എത്ര പ്രോജക്ടുകള്‍ അംഗീകാരത്തിനുവേണ്ടി ലഭിച്ചിട്ടുണ്ട്; പ്രസ്തുത പ്രോജക്ടുകളില്‍ എത്ര എണ്ണത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്;
(സി)ആര്‍.ഐ.ഡി.എഫ് - ല്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കുന്നതിനുള്ള മാനദണ്ധം എന്താണ്?
|
1346 |
കോഴിക്കോട് ജില്ലയിലെ ആര്‍.ഐ.ഡി.എഫ്. പദ്ധതികള്‍
ശ്രീ. കെ. ദാസന്‍
(എ) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നബാര്‍ഡിന്‍റെ വിവിധ ആര്‍.ഐ.ഡി.എഫ്. സ്കീമുകളില്‍പ്പെടുത്തി കോഴിക്കോട് ജില്ലയില്‍ ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും ഈ പ്രവൃത്തികളുടെ പുരോഗതി എത്രയാണെന്നും വ്യക്തമാക്കുമോ;
(ബി) നബാര്‍ഡ് ആര്‍.ഐ.ഡി.എഫ്. സ്കീമുകളില്‍പ്പെടുത്തി കോഴിക്കോട് ജില്ലയില്‍ പുതുതായി നടപ്പാക്കാനായി സമര്‍പ്പിച്ചിട്ടുള്ള പദ്ധതികള്‍ ഏതെല്ലാമാണെന്നും പദ്ധതികളില്‍ ഏതിനെല്ലാം അംഗീകാരം ലഭിച്ചുവെന്നും വിശദമാക്കുമോ;
(സി) നബാര്‍ഡിന്‍റെ ആര്‍.ഐ.ഡി.എഫ്. സ്കീമുകളില്‍ പ്രവൃത്തികള്‍ക്ക് പ്രയോറിറ്റി ലഭിക്കുന്നതിനും അംഗീകാരം / ഭരണാനുമതി ലഭിക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ വിശദമാക്കുമോ?
|
1347 |
നബാര്‍ഡ് ധനസഹായത്തോടെയുള്ള റോഡ് നിര്‍മ്മാണ പദ്ധതി
ശ്രീ. ഇ. പി. ജയരാജന്‍
(എ) ആര്‍.ഐ.ഡി.എഫ്. ട്രാഞ്ചെ 19 ല്‍ ഉള്‍പ്പെടുത്തി നബാര്‍ഡ് ധനസഹായം ലഭ്യമാക്കുന്നതിനുള്ള റോഡ് നിര്‍മ്മാണ പദ്ധതികളുടെ എത്ര പ്രോജക്ട് പ്രൊപ്പോസലുകളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന സംസ്ഥാന സര്‍ക്കാരിന് ലഭിച്ചതെന്നും ഇതില്‍ എത്ര പ്രൊപ്പോസലുകള്‍ക്ക് ഭരണാനുമതി നല്‍കിയെന്നും വ്യക്തമാക്കുമോ;
(ബി) ഭരണാനുമതി നല്‍കിയ പ്രൊപ്പോസലുകളുടെ ജില്ല തിരിച്ചും നിയോജക മണ്ഡലം തിരിച്ചുമുള്ള കണക്കുകള്‍ നല്‍കുമോ;
(സി) ഭരണാനുമതി നല്‍കിയ പ്രൊപ്പോസലുകളുടെ ഓരോന്നിന്‍റെയും അടങ്കല്‍ തുക എത്ര വീതമാണെന്ന് വ്യക്തമാക്കുമോ;
(ഡി) ആകെ സമര്‍പ്പിക്കപ്പെട്ട പ്രൊപ്പോസലുകളില്‍ നിന്നും ഭരണാനുമതി നല്‍കിയ പ്രൊപ്പോസലുകള്‍ അംഗീകരിച്ചത് ഏതു മാനദണ്ഡപ്രകാരമാണെന്ന് വ്യക്തമാക്കുമോ?
|
1348 |
ഐ.എ.വൈ. വീടുകള്‍ക്കുള്ള ധനസഹായം
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ) സംസ്ഥാനത്ത് ഐ.എ.വൈ. വീടുകള്‍ക്ക് എത്ര രൂപ വീതമാണ് ആകെ ധനസഹായമായി നല്‍കുന്നതെന്ന് വ്യക്തമാക്കുമോ;
(ബി) ഇതില്‍ കേന്ദ്ര വിഹിതം ഒഴിച്ചുള്ള തുക ത്രിതല പഞ്ചായത്തുകളുടെ പ്ലാന്‍ ഫണ്ടില്‍ നിന്നാണോ നല്‍കുന്നതെന്നും എങ്കില്‍ എത്ര വീതമാണ് ത്രിതല പഞ്ചായത്തുകള്‍ ഒരു വീടിന് നല്‍കുന്നതെന്നും വ്യക്തമാക്കുമോ;
(സി) സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് പ്രസ്തുത പദ്ധതിയിലേയ്ക്ക് ഫണ്ട് നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഒരു വീടിന് എത്ര വീതമാണെന്ന് വ്യക്തമാക്കുമോ; ഇതില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ഡി) 2013-14 സാന്പത്തിക വര്‍ഷത്തില്‍ എത്ര ഐ.എ.വൈ. വീടുകളാണ് കേരളത്തില്‍ അനുവദിച്ചതെന്നും അതില്‍ എത്ര എണ്ണം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ജില്ല തിരിച്ച് വിശദമാക്കാമോ?
|
1349 |
സാമൂഹിക-സാന്പത്തിക ജാതി സെന്‍സസ്
ശ്രീ. മോന്‍സ് ജോസഫ്
(എ)സംസ്ഥാനത്ത് സാമൂഹിക-സാന്പത്തിക ജാതി സെന്‍സസിന്‍റെ കരട് പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
(ബി)കരട് പട്ടികയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള അവസരം പൊതുജനങ്ങള്‍ക്ക് നല്‍കുന്ന കാര്യം പരിഗണിക്കുമോ;
(സി)സെന്‍സസിന്‍റെ വിശദാംശങ്ങള്‍ എല്ലാ വില്ലേജുകളിലും പഞ്ചായത്തുകളിലും പൊതുജനങ്ങള്‍ക്ക് പരിശോധിക്കുവാനുള്ള അവസരം ഉറപ്പുവരുത്തുമോ;
(ഡി)ഈ സെന്‍സസിന്‍റെ അന്തിമ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച നിലപാട് വ്യക്തമാക്കുമോ ?
|
1350 |
ഹില്‍ ഏരിയ ഡെവലപ്പ്മെന്‍റ് ഏജന്‍സി ചാലക്കുടി മണ്ധലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍
ശ്രീ. ബി. ഡി. ദേവസ്സി
(എ)ഹില്‍ ഏരിയ ഡെവലപ്പ്മെന്‍റ് ഏജന്‍സി ചാലക്കുടി മണ്ധലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്നും, അവ ഏതു ഘട്ടത്തിലാണെന്നും വ്യക്തമാക്കുമോ;
(ബി)കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ മേച്ചിറ മെയിന്‍ കനാല്‍ ബണ്ട് റോഡിന്‍റെ നിര്‍മ്മാണത്തിന് അനുമതി നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നറിയിക്കുമോ?
|
1351 |
നെന്മാറ മണ്ഡലത്തില്‍ ഹില്‍ഏരിയ ഡെവലപ്മെന്‍റ് ഏജന്‍സി നടപ്പിലാക്കുന്ന പദ്ധതികള്‍
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)നെന്മാറ നിയമസഭ മണ്ഡലത്തില്‍ ഹില്‍ ഏരിയ ഡെവലപ്മെന്‍റ് ഏജന്‍സി നടപ്പിലാക്കുന്ന പദ്ധതികള്‍ സംബന്ധിച്ച പുരോഗതി വിശദമാക്കുമോ;
(ബി)എന്തെല്ലാം പദ്ധതികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്; ഇനി എത്ര യെണ്ണം പൂര്‍ത്തീകരിക്കാനുണ്ട്; പ്രസ്തുത പദ്ധതികള്‍ എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
|
1352 |
മട്ടന്നൂര്‍ മണ്ഡലത്തിലെ പഞ്ചായത്തുകളെ ഹില്‍ ഏര്യാ ഡെവലപ്മെന്‍റ് ഏജന്‍സിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി
ശ്രീ. ഇ. പി. ജയരാജന്‍
(എ)ഹില്‍ ഏര്യാ ഡെവലപ്പ്മെന്‍റ് ഏജന്‍സിയില്‍ കണ്ണൂര്‍ ജില്ലയിലെ ഏതെല്ലാം പഞ്ചായത്തുകളെയാണ് ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(ബി)മട്ടന്നൂര്‍ നിയോജകമണ്ധലത്തിലെ എല്ലാ പഞ്ചായത്തുകളെയും ഹില്‍ ഏര്യാ ഡെവലപ്പ്മെന്‍റ് ഏജന്‍സിയില്‍ ഉള്‍പ്പെടുത്തുമെന്ന് നിയമസഭയില്‍ നല്‍കിയ ഉറപ്പിനെത്തുടര്‍ന്ന് പ്രസ്തുത പഞ്ചായത്തുകള്‍ ഹില്‍ ഏര്യാ ഡെവലപ്പ്മെന്‍റ് ഏജന്‍സിയില്‍ ഉള്‍പ്പെടുത്തുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(സി)മട്ടന്നൂര്‍ നിയോജകമണ്ധലത്തിലെ പഞ്ചായത്തുകളെ ഹില്‍ ഏര്യാ ഡെവലപ്പ്മെന്‍റ് ഏജന്‍സിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിന്‍റെ പകര്‍പ്പ് നല്‍കുമോ ?
|
1353 |
മങ്കട പുഴക്കാട്ടിരി ഐ.ടി.ഐ.ക്ക് ഭൂമി
ശ്രീ. റ്റി.എ. അഹമ്മദ് കബീര്‍
(എ)മങ്കട ബ്ലോക്ക് പഞ്ചായത്തിന്‍റെ അധീനതയില്‍ മക്കരപ്പറന്പ് പഞ്ചായത്തിലെ കാപ്പിനിക്കാടിലുള്ള ഭൂമി, പുഴക്കാട്ടിരി ഐ.ടി.ഐ.ക്ക് വിട്ട് നല്‍കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ പ്രസ്തുത വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
|
1354 |
കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് സ്വന്തം കെട്ടിടം
ശ്രീ.റ്റി.വി. രാജേഷ്
കണ്ണൂര്‍ ജില്ലയില്‍ പുതുതായി നിലവില്‍ വന്ന കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ ?
|
1355 |
അര്‍ഹരായവരെ ഉള്‍പ്പെടുത്തി ബി.പി.എല്‍ പട്ടിക
ശ്രീ. വി.ശശി
(എ)ബി.പി.എല്‍ പട്ടിക നിലവിലുണ്ടെങ്കില്‍ അത് എന്ന് നിലവില്‍ വന്നതാണ്;
(ബി)പ്രസ്തുത പട്ടികയില്‍ അനര്‍ഹര്‍ കടന്നുകൂടിയെന്നും അര്‍ഹര്‍ ഒഴിവാക്കപ്പെട്ടുവെന്നുമുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)പ്രസ്തുത ആക്ഷേപം ഒഴിവാക്കി അര്‍ഹരുടെ പട്ടികയായി മാറ്റാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ഡി)പുതുതായി ബി.പി.എല്‍ പട്ടിക തയ്യാറാക്കാന്‍ നടപടി സ്വീകരിക്കുമോ?
|
1356 |
വിദ്യാഭ്യാസ വായ്പയുടെ പലിശ സബ്സിഡി ഉപയോഗപ്പെടുത്താത്തത് സംബന്ധിച്ച്
ശ്രീ. സി.പി. മുഹമ്മദ്
(എ)ബി.പി.എല്‍. കുടുംബത്തിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ വായ്പയുടെ പലിശ സബ്സിഡി അനുവദിക്കാനുള്ള പദ്ധതി വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)പലിശ സബ്സിഡി നല്‍കാത്തതിനാല്‍ ബാങ്കുകള്‍ വായ്പാ റിക്കവറി നടപടികള്‍ തുടങ്ങിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(സി)ഓരോ ജില്ലയിലും എത്ര പേര്‍ക്ക്, ആകെ എത്ര തുകയാണ് 2013-14 വര്‍ഷത്തില്‍ പലിശ സബ്സിഡിയായി സര്‍ക്കാരില്‍ നിന്നും ജില്ലാകളക്ടര്‍മാര്‍ വാങ്ങി ബാങ്കുകള്‍ക്ക് കൈമാറിയിട്ടുള്ളത് ;
(ഡി)യഥാസമയത്ത് പലിശ സബ്സിഡി കളക്ടറേറ്റുകളില്‍ നിന്നും കൈമാറാന്‍ സാധിക്കാത്തതിനാല്‍ ഇത്തരത്തിലുള്ള ഗുണഭോക്താക്കളുടെ അക്കൌണ്ടുകള്‍ എന്‍.പി.എ. ആയതായി കണ്ടെത്തിയിട്ടുണ്ടോ ?
|
1357 |
വിദ്യാഭ്യാസ വായ്പ
ശ്രീ. റ്റി. വി. രാജേഷ്
(എ)സംസ്ഥാനത്തെ ബാങ്കുകള്‍ വഴി എത്ര രൂപയാണ് പരമാവധി വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നത്; പ്രസ്തുത വായ്പകള്‍ക്ക് എത്ര ശതമാനമാണ് പലിശ ഈടാക്കുന്നത്;
(ബി)പല ബാങ്കുകളും വിദ്യാഭ്യാസ വായ്പ നല്‍കുന്നതില്‍ പല തടസ്സങ്ങളും ഉന്നയിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഉണ്ടെങ്കില്‍ ഇത് പരിഹരിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ? |
1358 |
പലിശരഹിത വിദ്യാഭ്യാസ വായ്പ
ശ്രീ. കെ. വി. വിജയദാസ്
(എ)വിദ്യാഭ്യാസ വായ്പ പലിശരഹിതമായി നല്‍കുന്നതിന് നപടി സ്വീകരിക്കുമോ;
(ബി)ഇതിലേയ്ക്കായി സമഗ്രമായ പദ്ധതി തയ്യാറാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ? |
1359 |
വിദ്യാഭ്യാസ വായ്പക്കുള്ള പലിശയിളവ്
ശ്രീ.കെ. രാധാകൃഷ്ണന്‍
(എ)സംസ്ഥാനത്ത് 2004-2009 കാലയളവില്‍ വിദ്യാഭ്യാസ വായ്പയെടുത്തവര്‍ക്കുള്ള പലിശയിളവ് നല്‍കുന്നതിനായി സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ നല്‍കുമോ;
(ബി)ഈ കാലയളവില്‍ വിദ്യാഭ്യാസ വായ്പയെടുത്തവര്‍ എത്രയാണെന്നും പലിശയിളവ് ലഭിക്കുവാന്‍ എത്ര അപേക്ഷകള്‍ ലഭിച്ചുവെന്നും ജില്ലതിരിച്ച് പറയാമോ;
(സി)ഈ അപേക്ഷകളില്‍ എത്രപേര്‍ക്ക് പലിശയിളവ് അനുവദിച്ചിട്ടുണ്ടെന്നും അതിനുവേണ്ടി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും പറയാമോ;
(ഡി)ഈ ആവശ്യത്തിനുവേണ്ടി അപേക്ഷിച്ചവര്‍ക്കെല്ലാം പലിശയിളവ് അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കുമോ;
(ഇ)പലിശയിളവിനുവേണ്ടി ലഭിച്ച അപേക്ഷകളില്‍ ഇനി എത്രയെണ്ണം തീര്‍പ്പുകല്‍പ്പിക്കാനുണ്ടെന്ന് പറയാമോ ?
|
1360 |
വിദ്യാഭ്യാസ വായ്പയ്ക്ക് മോറട്ടോറിയം
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം നാളിതുവരെ എത്ര വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ വായ്പയെടുത്തിട്ടുണ്ടെന്ന് വിശദമാക്കാമോ;
(ബി)2009 മാര്‍ച്ച് 31 വരെ എടുത്ത വിദ്യാഭ്യാസ വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുണ്ടോ;
(സി)എങ്കില്‍ ഇതു പ്രകാരം എത്ര കുട്ടികളുടെ വായ്പാ തുക, പലിശ, പിഴപലിശ എന്നീ ഇനത്തില്‍ എഴുതി തള്ളിയെന്ന് വിശദമാക്കാമോ;
(ഡി)സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് എത്ര കുട്ടികളുടെ വിദ്യാഭ്യാസ വായ്പയ്ക്ക് മോറട്ടോറിയം നല്‍കിയെന്നും; എന്തു തുക എഴുതിതള്ളിയെന്നും വിശദമാക്കാമോ?
|
<<back |
next page>>
|