UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >16th KLA >2nd Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

SIXTEENTH   KLA - 2nd SESSION
 
15.10.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

റവന്യൂ ഇ-സേവനങ്ങൾ

1262  ശ്രീ. ടി. പി. അഷ്റഫലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ജനങ്ങൾക്ക് റവന്യൂ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്ന റവന്യൂ ഇ-സർവീസസ് പോർട്ടൽ കൂടുതൽ ലളിതമാക്കാൻ സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത സേവനങ്ങളെക്കുറിച്ചു് സാധാരണക്കാർക്ക് അവബോധം സൃഷ്ടിക്കുന്നതിനായി പ്രാദേശിക തലത്തിൽ ക്യാമ്പുകൾ നടത്തുന്ന കാര്യം പരിഗണിക്കുമോ?

താനൂര്‍,നിറമരുതൂര്‍ - ഭൂമിയുടെ വിശദാംശങ്ങള്‍ സംബന്ധിച്ച്

1263  ശ്രീ. പി. കെ. നവാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  താനൂര്‍ നിയോജക മണ്ഡലത്തിലെ താനൂര്‍ നഗരസഭാ പരിധിയിലും നിറമരുതൂര്‍ ഗ്രാമ പഞ്ചായത്ത് പരിധിയിലും, ഫിഷറീസ് വകുപ്പിന്റെ ഉടമസ്ഥതയിലും പരിപാലനത്തിലുമുളള സ്ഥാപനങ്ങളും ഭൂമികളും ഏതെ ല്ലാമാണെന്ന് വ്യക്തമാക്കുമോ; പ്രസ്തുത ഭൂമികളുടെ സര്‍വ്വേ നമ്പറുള്‍പ്പെടെയുളള വിവരങ്ങള്‍ നല്‍കുമോ;

(ബി)  നിറമരുതൂര്‍ ഫിഷറീസ് കോളനിയുടെയും താനൂരിലെ മറ്റു ഫിഷറീസ് കോളനികളുടെയും ഭൂമിയുടെ വിവരങ്ങള്‍ ലഭ്യമാക്കുമോ; പ്രസ്തുത കോളനികൾ ആരുടെയെല്ലാം പേരിലാണ് പട്ടയം നല്‍കിയതെന്നും ബാക്കി ഭൂമി എത്രയുണ്ടെന്നും വ്യക്തമാക്കുമോ; വകുപ്പിന് കീഴിലുളള റോഡുകള്‍, പാത്ത് വേകൾ എന്നിവ ഏതെല്ലാമാണെന്നും വ്യക്തമാക്കുമോ?

സർവോദയ മണ്ഡലം/ഭൂദാൻ ഭൂമി പതിച്ചുനൽകലും തണ്ടപ്പേര് ലഭിക്കുന്നതിലെ തടസ്സങ്ങളും

1264  ശ്രീ. ടി. കെ. ഗോവിന്ദൻ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഭൂരഹിതർക്ക് പട്ടയം വിതരണം ചെയ്യുന്ന നടപടികളുടെ നിലവിലെ പുരോഗതി എന്താണെന്ന് വ്യക്തമാക്കുമോ;

(ബി)  ഭൂരഹിതർ ദീർഘകാലമായി കൈവശം വച്ചുവരുന്ന ഭൂമിക്ക് (പ്രത്യേകിച്ച് സർവോദയ മണ്ഡലം/ഭൂദാൻ ഭൂമി ഉൾപ്പെടെയുള്ളവ) പട്ടയം അനുവദിക്കുന്നതിൽ റവന്യൂ തലത്തിൽ നിലനിൽക്കുന്ന പ്രധാന തടസ്സങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇവ പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ്;

(സി)  കൈവശാവകാശമുള്ള ഭൂമിക്ക് തണ്ടപ്പേര് ലഭിക്കാത്തതുമൂലം പൊതുജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി താലൂക്ക്/ജില്ലാ അടിസ്ഥാനത്തിൽ പ്രത്യേക റവന്യൂ അദാലത്തുകൾ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി)  പട്ടയ വിതരണവുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ വേഗത്തിൽ തീർപ്പ് കൽപ്പിക്കുന്നതിനായി പ്രത്യേക മിഷൻ അല്ലെങ്കിൽ സമയബന്ധിത പദ്ധതി നടപ്പിലാക്കാൻ ആലോചിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?

റവന്യു പുറമ്പോക്ക് ഭൂമി

1265  ശ്രീ. ജി. സുധാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ജി.ഒ.(പി) നം. 150/2026/ആർ.ഡി.തീയതി 15-03-2026 പ്രകാരമുള്ള കേരള സർക്കാർ ഭൂമി പതിവ് ഭേദഗതി ചട്ടങ്ങൾ 2026-ന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കേണ്ട തുടർനടപടികൾ സംബന്ധിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ അംഗീകരിച്ച് പുറപ്പെടുവിച്ച റവന്യൂ (യു)വകുപ്പ് ഉത്തരവ് സ.ഉ.(കൈ)നം. 230/2026/ആർ.ഡി. തീയതി 31-07-2026-ന്റെ അടിസ്ഥാനത്തിൽ നാളിതുവരെ ഏതെങ്കിലും പട്ടാദാരൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?

(ബി)  സ.ഉ.(കൈ) നം.230/2026/ആർ.ഡി.തീയതി 31-07-2026 പ്രകാരം പട്ടാദാരൻ അപേക്ഷ സമർപ്പിക്കാതിരിക്കുകയും അത്തരത്തിലുള്ള പട്ടയഭൂമി നാളിതുവരെ അനുവദിക്കപ്പെട്ട ആവശ്യത്തിനുപോലും ഉപയോഗിക്കാതെ കിടക്കുകയും ചെയ്യുന്ന സാഹചര്യം നിയമസഭാംഗം എന്ന നിലയിൽ ജില്ലാ കളക്ടർമാരുടെ ശ്രദ്ധയിൽപ്പെടുത്തിയാൽ പ്രസ്തുത ഭൂമി മേൽ ഉത്തരവിലെ ഖണ്ഡിക 1.7-ൽ പരാമർശിച്ചിട്ടുള്ള മറ്റ് ആവശ്യങ്ങൾക്കായി ഏറ്റെടുക്കാൻ കഴിയുമോ; വിശദമാക്കുമോ;

(സി)  കേരളത്തിലെ കോർപ്പറേഷൻ, നഗരസഭ, മുനിസിപ്പാലിറ്റി പരിധികളിൽ ഉപയോഗിക്കാതെ കിടക്കുന്ന റവന്യൂ പുറമ്പോക്ക് ഭൂമി കണ്ടെത്തി, അത്തരം ജില്ലകളിൽ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകളുടെ കണക്കെടുത്ത്, ആവശ്യമായ വിസ്തൃതിയിൽ സിവിൽ സ്റ്റേഷൻ അനക്‌സ് കെട്ടിടങ്ങൾ നിർമ്മിച്ച് ഈ സർക്കാരിന്റെ കാലയളവിൽ തന്നെ പൂർത്തിയാക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണ്; വിശദാംശം ലഭ്യമാക്കുമോ?

(ഡി)  ഇത്തരം സിവിൽ സ്റ്റേഷൻ അനക്‌സ് കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ സാധ്യമായ സ്ഥലങ്ങളിൽ വാണിജ്യ സ്ഥാപനങ്ങൾക്കായി സ്ഥലം കണ്ടെത്തി കെട്ടിടങ്ങൾ നിർമ്മിച്ച് വാടകയ്ക്ക് നൽകുന്നതിലൂടെ സർക്കാരിന് അധിക വാടക വരുമാനം കണ്ടെത്താൻ കഴിയുമോ; വിശദമാക്കുമോ?

ഡിജിറ്റൽ സർവ്വെ

1266  ശ്രീ. പാറക്കൽ അബ്‌ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)   സംസ്ഥാനത്ത് നിലവിൽ എത്ര റവന്യൂ വില്ലേജുകൾ ഉണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)  ഇതിൽ എത്ര വില്ലേജുകളിൽ ഡിജിറ്റൽ സർവ്വേ പൂർത്തിയായിട്ടുണ്ടെന്നും എത്ര വില്ലേജുകളിൽ ഡിജിറ്റൽ സർവ്വെ നടന്നു കൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കുമോ;

(സി)  സർവ്വേ നടപടികൾ പൂർത്തീകരിച്ച വില്ലേജുകളിലെ ഭൂവുടമകൾ ചൂണ്ടിക്കാണിക്കുന്ന പ്രശ്നങ്ങൾക്ക് എന്തെങ്കിലും പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കാനുണ്ടോ; എങ്കിൽ വിശദാംശം വ്യക്തമാക്കുമോ?

ഭൂമിയുടെ ന്യായവില നിശ്ചയിക്കുന്നതില്‍ അസന്തുലിതാവസ്ഥ

1267  ശ്രീ. കുറുക്കോളി മൊയ്തീന്‍
ശ്രീ. കല്ലട്ര മാഹിൻ
ശ്രീ. ടി. പി. അഷ്റഫലി
ശ്രീ. പി .എം. എ. സമീർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് ഭൂമിയുടെ ന്യായവില നിശ്ചയിക്കുന്നതില്‍ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)  പുതിയ മൂല്യനിര്‍ണ്ണയസംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ; അറിയിക്കാമോ;

(സി)  ന്യായവില പുന:പരിശോധിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?

ടൂറിസം പദ്ധതികൾക്ക് ഉപപാട്ടം നൽകുന്നത്

1268  ശ്രീ. ജി. ആര്‍. അനില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നെടുങ്ങാട് മണ്ഡലത്തിൽ തിരുവനന്തപുരം താലൂക്കിലെ അണ്ടൂർക്കോണം വില്ലേജിൽപ്പെട്ട 12.76 ഏക്കർ ആനത്താഴ്ച്ചിറ ജലസംഭരണിയും അതിനോട് ചേർന്ന 4 ഏക്കർ ഭൂമിയും വെള്ളാണിക്കൽ പാറമുകളിൽപ്പെട്ട 9.37 ഏക്കർ ഭൂമിയും ഉടമസ്ഥാവകാശം മാതൃവകുപ്പുകളിൽ നിലനിർത്തിക്കൊണ്ട് ടൂറിസം പ്രോജക്ടുകൾ നടപ്പിലാക്കാൻ വിനോദസഞ്ചാര വകുപ്പിന് കൈമാറി ഉത്തരവായിരുന്നു എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  ​പ്രസ്തുത ഭൂമികളിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വിനോദസഞ്ചാര പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിന് സർക്കാർ ഉത്തരവുകളിലെ (സ.ഉ. (കൈ) നം. 96/2025/ആര്‍.ഡി.,സ.ഉ.(കൈ) നം. 112/2025/ആര്‍.ഡി.) പാട്ടം, ഉപ-പാട്ടം എന്നിവ വിലക്കിക്കൊണ്ടുള്ള നിബന്ധനകൾ തടസ്സം സൃഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(സി)  പ്രസ്തുത വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് ഉപയോഗാനുമതി/ഉപ-പാട്ടം നൽകുവാൻ തക്കവണ്ണം ഉത്തരവുകളിൽ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് വിനോദസഞ്ചാര വകുപ്പിൽ നിന്നും റവന്യൂ വകുപ്പിലേക്ക് കത്ത് നൽകിയിട്ടുണ്ടോ; ഇത് സംബന്ധിച്ച ഫയൽ നമ്പർ ഏതാണ്; ആയതിൽ റവന്യൂ വകുപ്പ് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ്; വിശദമാക്കുമോ;

(ഡി)  സമയബന്ധിതമായി ഉപ-പാട്ടം ഒഴിവാക്കി നൽകുന്നതിന് നേരിടുന്ന പ്രധാന തടസ്സങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

ഇ.എസ്.എ (പരിസ്ഥിതി ലോല പ്രദേശം)

1269  ശ്രീ. സി. കെ. കാസിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോഴിക്കോട് ജില്ലയിലെ പുതുപ്പാടി വില്ലേജിലെ ജനവാസ കേന്ദ്രങ്ങളും കാര്‍ഷിക കൈവശ ഭൂമികളും ഇപ്പോൾ ഏത് പരിധിയിലാണ് ഉള്ളത്;

(ബി)  ഇ.എസ്.എ (പരിസ്ഥിതി ലോല പ്രദേശം) പരിധിയിലാണെങ്കില്‍ അതില്‍ നിന്ന് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമോ?

വസ്തുതരംമാറ്റല്‍ വേഗത്തിലാക്കാന്‍ നടപടി

1270  ശ്രീ. തോമസ് ഉണ്ണിയാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി തരം മാറ്റുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)  ഭൂമി തരം മാറ്റത്തിലെ കാലതാമസം ‌ഒഴിവാക്കുന്നതിന് കൂടുതല്‍ ജീവനക്കാരെ പുനര്‍വിന്യസിക്കുന്നതിനോ കോണ്‍ട്രാക്റ്റ് വ്യവസ്ഥയില്‍ നിയമിക്കുന്നതിനോ ഉള്ള നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ;

(സി)  ഭൂമി തരം മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

ചേലക്കര നിയോജക മണ്ഡലത്തിലെ കൈവശ ഭൂമിയ്ക്ക് പട്ടയം

1271  ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചേലക്കര നിയോജക മണ്ഡലത്തിലെ വിവിധ വില്ലേജുകളില്‍ നിന്ന്, കൈവശ ഭൂമിയ്ക്ക് പട്ടയം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയിട്ടുള്ള എത്ര അപേക്ഷകള്‍ തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കാഫീസില്‍ ഇനിയും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുവാൻ അവശേഷിക്കുന്നുണ്ട്; ഓരോരുത്തരുടെയും വില്ലേജ്, മേല്‍വിലാസം എന്നിവ പ്രത്യേകം വ്യക്തമാക്കുമോ;

(ബി)  അപേക്ഷകരിൽ ഭൂരിഭാഗവും പട്ടികജാതി,പട്ടികവര്‍ഗ്ഗ,പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരാണ് എന്നതു കണക്കിലെടുത്ത് ടി അപേക്ഷകളില്‍ സമയബന്ധിതമായി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; എങ്കിൽ ആയതിന്റെ വിശദാംശം വ്യക്തമാക്കുമോ?

മലയോര ഹൈവേ പദ്ധതികള്‍

1272  ശ്രീ. കെ. പ്രേമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നെന്മാറ നിയോജകമണ്ഡ‍ലത്തിലൂടെ കടന്നുപോകുന്നതും കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതുമായ മലയോര ഹൈവേ പദ്ധതിയിലെ ഗോപാലപുരം -കൊല്ലങ്കോട് (കന്നിമാരിമേട്-നെടുമണി ഭാഗം), കൊല്ലങ്കോട്-വടക്കാഞ്ചേരി (പനങ്ങാട്ടിരി-വിത്തനശ്ശേരി, അയിനംപാടം-തങ്കം ജംഗ്ഷന്‍) എന്നീ റീച്ചുകളുടെ നവീകരണ പ്രവൃത്തികളുമായി ബന്ധപ്പെട്ട സ‍ർവ്വേ നടപടികള്‍ പൂർത്തിയാക്കുന്നതിനായി കെ.ആർ.എഫ്.ബി മുഖേന റവന്യൂ അധികൃത‍ർക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ടോ; എങ്കില്‍ അതില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത നിർമ്മാണ പ്രവൃത്തികള്‍ സർവേയർമാരുടെ അഭാവം മൂലം തടസ്സപ്പെട്ടിരിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)  നിർമ്മാണ പ്രവർത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനായി കൂടുതല്‍ സർവ്വേയർമാരെ നിയോഗിക്കുകയോ ഇതിനായി പ്രത്യേക സർവ്വേ ടീമിനെ ചുമതലപ്പെടുത്തുകയോ ചെയ്യുമോ; വിശദാംശം അറിയിക്കുമോ?

മിനി സിവില്‍ സ്റ്റേഷനുകളുടെ പ്രവ‍ർത്തനം

1273  ശ്രീ. പി. എ. മുഹമ്മദ് റിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഫറോക്ക് മിനി സിവില്‍ സ്റ്റേഷനില്‍ നിലവില്‍ ഏതെല്ലാം ഓഫീസുകളാണ് പ്രവർത്തിച്ചു വരുന്നത് എന്ന് അറിയിക്കുമോ;

(ബി)  അഞ്ചോളം ഓഫീസുകള്‍ മിനിസിവില്‍സ്റ്റേഷനിലേക്ക് മാറ്റി പ്രവ‍ർത്തിക്കുവാന്‍ നിർദ്ദേശം നല്കിയെങ്കിലും ആയത് നടപ്പിലായിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)  ഏതെല്ലാം ഓഫീസുകള്‍ എപ്പോള്‍ മുതല്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവ‍ർത്തനം ആരംഭിക്കുമെന്ന് അറിയിക്കുമോ?

വനാതിർത്തികളിൽ അനുമതിയില്ലാതെ നിർമ്മിച്ചിട്ടുള്ള കോൺക്രീറ്റ് മതിലുകൾ, കെട്ടിടങ്ങൾ, വേലികൾ എന്നിവ പൊളിക്കുന്നത്

1274  ശ്രീ. വി. കെ. സനോജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആനത്താരകൾ തടസ്സപ്പെടുത്തിക്കൊണ്ട് വനാതിർത്തികളിൽ അനുമതിയില്ലാതെ നിർമ്മിച്ചിട്ടുള്ള കോൺക്രീറ്റ് മതിലുകൾ, കെട്ടിടങ്ങൾ, വേലികൾ എന്നിവ പൊളിക്കുന്നതിന് ഇടുക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയോ ജില്ലാ കളക്ടറോ നിർദ്ദേശം നൽകിയിട്ടുണ്ടോ;

(ബി)  മൂന്നാർ, പീരുമേട്, ഉടുമ്പൻചോല തോട്ടം മേഖലകളിൽ വൈകീട്ട് 6 മണി മുതൽ രാവിലെ 6 മണി വരെ സഞ്ചാര നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(സി)  മേൽ ഉത്തരവുകൾക്കെതിരായ ജനകീയ പ്രതിഷേധം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ?

ഭൂമി തരം മാറ്റത്തിനുള്ള കാലതാമസം

1275  ഡോ. മാത്യു കുഴൽനാടൻ
ശ്രീ. കെ. എം. അഭിജിത്ത്
ശ്രീമതി കെ. കെ. രമ
ശ്രീ. രമേഷ് പിഷാരടി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഭൂമി തരം മാറ്റുന്നതിനായി നൽകിയ അപേക്ഷകൾ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്ന സ്ഥിതിവിശേഷം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)  അപേക്ഷകൾ തീർപ്പാക്കുന്നതിന് മുൻഗണനാക്രമമോ പ്രത്യേക മാനദണ്ഡങ്ങളോ ഉണ്ടോ; വിശദമാക്കാമോ; ക്രമപ്രകാരമുള്ള അപേക്ഷ നൽകിയിട്ടും ആയത് പരിഗണിക്കാതെ മനപ്പൂർവ്വമായ കാലതാമസം വരുത്തുന്നുവെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് ഒഴിവാക്കാൻ നടപടി സ്വീകരിക്കുമോ;

(സി)  വിവാഹം, ഭവനനിർമ്മാണം, വ്യവസായം തുടങ്ങിയ ആവശ്യങ്ങൾക്ക്‌ വായ്‌പ എടുക്കുന്നതിന് വസ്തുവിന്റെ തരം മാറ്റം അനിവാര്യമായതിനാൽ ഇതുമായി ബന്ധപ്പെട്ട അപേക്ഷകൾ അടിയന്തരമായി തീർപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

ഭൂമി സംബന്ധമായ സേവനങ്ങൾ

1276  ശ്രീമതി ഫാത്തിമ തഹിലിയ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പൊതുജനങ്ങൾക്ക് വേഗത്തിലും സുതാര്യമായും ഭൂമി സംബന്ധമായ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)  ഭൂമി സംബന്ധമായ പരാതികൾ പരിഹരിക്കുന്നതിനായി അധിക ജീവനക്കാരെ നിയമിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(സി)  പേരാമ്പ്ര നിയോജകമണ്ഡലത്തിൽ പട്ടയം നൽകുന്നതിനായി അപേക്ഷകൾ ലഭിച്ചിട്ടുണ്ടോ; ആകെ ലഭിച്ച അപേക്ഷകൾ, നൽകിയ പട്ടയങ്ങളുടെ വിവരങ്ങൾ എന്നിവ വില്ലേജ് അടിസ്ഥാനത്തിൽ തരംതിരിച്ച് ലഭ്യമാക്കുമോ?

സർക്കാർ ഭൂമിയിലെ അനധികൃത കൈയേറ്റങ്ങൾ

1277  ശ്രീ. വി. പി. സജീന്ദ്രൻ
ശ്രീ. മനോജ് മൂത്തേടൻ
ശ്രീ. ജ്യോതികുമാർ ചാമക്കാല
ശ്രീ. സുമേഷ് അച്ചുതൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സർക്കാർ ഭൂമിയിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനായി ജില്ലാതലത്തിൽ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ്; വിശദാംശം ലഭ്യമാക്കുമോ;

(ബി)  തോട്ടം മേഖലയിൽ ഉൾപ്പെടെ പാട്ടക്കാലാവധി കഴിഞ്ഞിട്ടും ഭൂമി വിട്ടുനൽകാത്ത കേസുകളിന്മേൽ എന്ത് തുടർനടപടിയാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)  സർക്കാർ ഭൂമി സംരക്ഷിക്കുന്നതിനായി ഡിജിറ്റൽ ലാൻഡ് ബാങ്ക് സംവിധാനം ശക്തിപ്പെടുത്തുമോ; സർക്കാർ ഭൂമിയുടെ വിവരങ്ങൾ കൂടുതൽ സുതാര്യമാക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

എറണാകുളം വടുതല ജനകീയ റോഡ് നിവാസികൾക്ക് പട്ടയം നൽകുന്നത്

1278  ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  എറണാകുളം നിയോജകമണ്ഡലത്തിലെ വടുതല ജനകീയ റോഡ് നിവാസികളിൽ അവശേഷിക്കുന്നവർക്ക് പട്ടയം നൽകുന്നതിനുള്ള നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത ആളുകൾക്ക് എന്നത്തേക്ക് പട്ടയം നൽകാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?

നടക്കാവ് പട്ടികജാതി ഉന്നതിയിലെ കുടുംബങ്ങളുടെ പട്ടയ പ്രശ്നം പരിഹരിക്കുന്നതിന് നടപടി

1279  ശ്രീ. സന്ദീപ് വാര്യർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഹോസ്ദുര്‍ഗ് താലൂക്ക് വടക്കേ തൃക്കരിപ്പൂര്‍ വില്ലേജില്‍‍ നടക്കാവ് പട്ടികജാതി ഉന്നതിയിലെ ഇരുപതോളം കുടുംബങ്ങള്‍ക്ക് കൈവശാവകാശം തെളിയിക്കുന്നതിന് പട്ടയരേഖകളോ പകര്‍പ്പോ ആധാരങ്ങളോ ഇല്ലാത്തതിനാല്‍ ക്രയവിക്രയത്തിന് ബാങ്കുകളില്‍ നിന്നോ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നോ വായ്പ എടുക്കാനാകാത്ത സാഹചര്യമുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)  നികുതി അടച്ച് കൈവശം വച്ച് അനുഭവിക്കുന്ന ഭൂമിക്ക് പട്ടയരേഖകളോ പകര്‍പ്പോ കൈവശമില്ലാത്തതിനാല്‍ പ്രതിസന്ധിയിലായ പ്രസ്തുത കുടുംബങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്ത് നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

കെ.ഐ.പി കനാൽ പുറമ്പോക്കിലെ കൈവശക്കാർക്ക് പട്ടയം

1280  ശ്രീ. സി. അജയപ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൊല്ലം ജില്ലയിലെ പുനലൂർ,പത്തനാപുരം,കൊട്ടാരക്കര താലൂക്കുകളിലെയും പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിലെയും കെ.ഐ.പി കനാൽ പുറമ്പോക്കിലെ കൈവശക്കാർക്ക് പട്ടയം നൽകുന്നതിനായി റവന്യൂ (എം) വകുപ്പ് സ.ഉ(കൈ) നം.156/2026/ആർഡി നമ്പറായി 15/03/2026 ൽ പുറപ്പെടുവിച്ച ഉത്തരവുമായി ബന്ധപ്പെട്ട തുടർനടപടികൾ വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത ഉത്തരവ് പ്രകാരം കുടുംബങ്ങൾക്ക് പട്ടയം ലഭിക്കുന്നതിനായുള്ള നടപടികളിൽ ഇനിയും കാലതാമസമുണ്ടാകുമോയെന്നും പട്ടയം എന്ന് നല്കാൻ കഴിയുമെന്നും അറിയിക്കുമോ;

(സി)  മേൽ സൂചിപ്പിച്ച ഉത്തരവ് പ്രകാരം പട്ടയം നൽകുന്ന നടപടികളിൽ എന്തെങ്കിലും തടസങ്ങൾ ഉണ്ടോയെന്നും ഉണ്ടെങ്കിൽ പ്രസ്തുത തടസങ്ങൾ എന്തെല്ലാമാണെന്നും വിശദമാക്കുമോ?

പട്ടയ വിതരണം

1281  ശ്രീ. ജി. ആര്‍. അനില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നെടുമങ്ങാട് നിയോജകമണ്ഡലത്തിൽ 2021 - 2022 കാലഘട്ടം മുതൽ ഇതുവരെ പട്ടയത്തിനായി ലഭിച്ചിട്ടുള്ള ആകെ അപേക്ഷകളുടെ എണ്ണം നഗരസഭ /പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത അപേക്ഷകളിൽ പട്ടയം നൽകിയതും നിലവിൽ നടപടികൾ നടന്നു വരുന്നതുമായ അപേക്ഷകൾ എത്രയെന്നും നടപടിക്രമങ്ങൾ പൂർത്തിയായി പട്ടയ വിതരണത്തിന് റെഡിയായിട്ടുള്ള അപേക്ഷകൾ എത്രയെന്നും വ്യക്തമാക്കുമോ;

(സി)  കഴിഞ്ഞ സർക്കാരിന്റെ കാലഘട്ടത്തിൽ രൂപീകരിച്ച പട്ടയ മിഷന്റെ ഭാഗമായി നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ കുളം, തോട്, റോഡ് പുറമ്പോക്കിൽപ്പെട്ട സ്ഥലങ്ങളില്‍ താമസിക്കുന്നവരിൽ നിന്നും പട്ടയത്തിനായി എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ട്; ഇതിൽ നിലവിൽ ഏതൊക്കെ അപേക്ഷകളിന്മേലാണ് നടപടികൾ നടന്നു വരുന്നത് എന്നീ വിവരങ്ങൾ വ്യക്തമാക്കുമോ;

(ഡി)  പട്ടയ മിഷന്റെ ഭാഗമായി ഡാഷ്ബോർഡിൽ ഉൾപ്പെട്ട അപേക്ഷകളുടെ എണ്ണവും പേരും മേൽവിലാസവും നിലവിലെ ഘട്ടവും നടപടിക്രമങ്ങളുടെ പുരോഗതിയും വ്യക്തമാക്കുമോ?

കൊച്ചി നിയോജകമണ്ഡലത്തിലെ തീരദേശ - നഗര പട്ടയ വിതരണവും തുരുത്തി നഗറിലെ ഭൂമി ഏറ്റെടുക്കൽ നടപടികളും

1282  ശ്രീ. മുഹമ്മദ് ഷിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൊച്ചി നിയോജകമണ്ഡലത്തിലെ സാന്തോം നഗർ, ബീച്ച് റോഡ് മിനി നഗർ, രാമേശ്വരം നഗർ, പനയപ്പള്ളി നഗർ, ചക്കമാടം നഗർ, മുണ്ടംവേലി സൗദി സ്കൂൾ പരിസരം എന്നീ നഗര പ്രദേശങ്ങളിലും ചെല്ലാനം പഞ്ചായത്തിലെ കാട്ടിപ്പറമ്പ്, കണ്ണമാലി, കളത്തറ, ചെല്ലാനം, കണ്ടക്കടവ് എന്നീ തീരദേശ മേഖലകളിലും പട്ടയം ലഭിക്കാത്ത വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുൻപ് അറിയിച്ചിരുന്ന സാഹചര്യത്തിൽ പ്രസ്തുത പ്രദേശങ്ങളിലെ അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി റവന്യൂ വകുപ്പ് പ്രത്യേക പരിശോധനയോ സർവേയോ നടത്തിയിട്ടുണ്ടോ; തുടർനടപടികളുടെ വിശദാംശം വ്യക്തമാക്കുമോ;

(ബി)  തുരുത്തി നഗറിലെ ഭൂമി The Kerala Escheats and Forfeitures Act, 1964 Section 11 പ്രകാരം ഏറ്റെടുത്ത് പുറമ്പോക്കാക്കി മാറ്റുന്നതിന് കൊച്ചി തഹസിൽദാർ സമർപ്പിച്ച റിപ്പോർട്ടിൻമേൽ എറണാകുളം ജില്ലാ കളക്ടർ നടത്തിവരുന്ന പരിശോധനയും തുടർനടപടികളും നിലവിൽ ഏത് ഘട്ടത്തിലാണ്; വിശദാംശം വ്യക്തമാക്കുമോ;

(സി)  തുരുത്തി നഗറിൽ കോർപ്പറേഷനും ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്മെന്റ് അതോറിറ്റി (ജി.സി.ഡി.എ)യും വീടുകൾ നിർമ്മിച്ചുനൽകിയ ഗുണഭോക്താക്കൾക്ക് ഭൂമിയുടെ തണ്ടപ്പേരും ബേസിക് ടാക്സ് രജിസ്റ്ററും മാറ്റി നൽകുന്നതിനും അവർക്ക് അടിയന്തരമായി കൈവശരേഖയും പട്ടയവും അനുവദിക്കുന്നതിനും നിശ്ചയിച്ചിട്ടുള്ള കൃത്യമായ സമയപരിധി വ്യക്തമാക്കുമോ;

(ഡി)  സംസ്ഥാനവ്യാപകമായി പട്ടയമേളകൾ സംഘടിപ്പിക്കുന്ന വിഷയം സർക്കാരിന്റെ പരിഗണനയിലാണെന്ന് മുൻപ് മറുപടി നൽകിയിരുന്ന സാഹചര്യത്തിൽ കൊച്ചി മണ്ഡലത്തിലെയും തീരദേശമേഖലകളിലെയും ദീർഘകാലമായി കെട്ടിക്കിടക്കുന്ന പട്ടയ അപേക്ഷകൾ പ്രത്യേകമായി പരിഹരിക്കുന്നതിന് ഫോർട്ട് കൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസ്, കൊച്ചി താലൂക്ക് ഓഫീസ് എന്നിവ കേന്ദ്രീകരിച്ച് ഈ വർഷം തന്നെ പ്രത്യേക പട്ടയമേള നടത്താൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

പാറശ്ശാല - പട്ടയ അപേക്ഷകള്‍

1283  ശ്രീ. സി. കെ. ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2021 മുതല്‍ 2026 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ പാറശ്ശാല നിയോജകമണ്ഡലത്തിലെ വിവിധ വില്ലേജുകളില്‍ പട്ടയം ലഭിക്കുന്നതിനായി ലഭിച്ച അപേക്ഷകളുടെ എണ്ണം വില്ലേജ് അടിസ്ഥാനത്തിലും പട്ടയത്തിന്റെ വിഭാഗം തിരിച്ചും വ്യക്തമാക്കുമോ; പ്രസ്തുത കാലയളവില്‍ ലഭിച്ച അപേക്ഷകളില്‍ പട്ടയം അനുവദിച്ചവ, നിരസിച്ചവ, നടപടികള്‍ പുരോഗമിക്കുന്നവ, നടപടികള്‍ ആരംഭിക്കാത്തവ എന്നിവയുടെ എണ്ണം വില്ലേജ് അടിസ്ഥാനത്തിലും പട്ടയത്തിന്റെ വിഭാഗം തിരിച്ചും വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത അപേക്ഷകളില്‍ ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയം,വനാവകാശ നിയമപ്രകാരമുള്ള പട്ടയം,സര്‍ക്കാര്‍ ഭൂമി/പുറമ്പോക്ക് ഭൂമി സംബന്ധിച്ച പട്ടയം, മിച്ചഭൂമി പട്ടയം, കോളനി/പുനരധിവാസ പട്ടയം, മറ്റ് വിഭാഗങ്ങളിലുള്ള പട്ടയങ്ങള്‍ എന്നിവയ്ക്കായി ലഭിച്ച അപേക്ഷകളുടെ എണ്ണം പ്രത്യേകം വ്യക്തമാക്കുമോ;

(സി)  പട്ടയത്തിനായി ലഭിച്ച അപേക്ഷകളില്‍ നിലവില്‍ തീര്‍പ്പാക്കാതെ ശേഷിക്കുന്ന അപേക്ഷകള്‍ എത്രയാണെന്നും ഓരോ അപേക്ഷയും ഏത് തീയതിയില്‍ ലഭിച്ചതാണെന്നും നിലവില്‍ നടപടികൾ ഏത് ഘട്ടത്തിലാണ് എന്നുമുള്ള വിവരം വില്ലേജ് അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;

(ഡി)  പട്ടയ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ കാലതാമസത്തിനുള്ള കാരണങ്ങള്‍ വിഭാഗം തിരിച്ചും വില്ലേജ് തിരിച്ചും വ്യക്തമാക്കുമോ;

(ഇ)  തീര്‍പ്പാക്കാതെ ശേഷിക്കുന്ന പട്ടയ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കി അര്‍ഹരായ അപേക്ഷകര്‍ക്ക് പട്ടയം അനുവദിക്കുന്നതിനായി പ്രത്യേക നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത നടപടികളുടെ വിശദാംശവും ഓരോ വിഭാഗത്തിലെയും അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുള്ള സമയപരിധിയും വ്യക്തമാക്കുമോ?

ചാലക്കുടി താലൂക്കിലെ പട്ടയ അപേക്ഷകള്‍

1284  ശ്രീ. സനീഷ്‌കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)   ചാലക്കുടി താലൂക്കില്‍, ചാലക്കുടി നിയോജകമണ്ഡലം പരിധിയില്‍ നിലവില്‍ പട്ടയത്തിന് അപേക്ഷിച്ചിട്ടുള്ളവരുടെ പേരും മേല്‍വിലാസവും അപേക്ഷകളുടെ നിലവിലെ സ്ഥിതിയും വില്ലേജ് തിരിച്ചും ഇനം തിരിച്ചും അറിയിക്കുമോ?

പട്ടയം ലഭിക്കുന്നതിലെ കാലതാമസം

1285  ശ്രീ. ഫൈസൽ ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് പട്ടയത്തിനായി അപേക്ഷ സമർപ്പിച്ച് അർഹത നേടിയിട്ടും വിവിധ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിനുള്ള കാലതാമസം മൂലം പട്ടയം ലഭിക്കാതെ കാത്തിരിക്കുന്ന അപേക്ഷകർക്ക് സമയബന്ധിതമായി പട്ടയം ലഭ്യമാക്കുന്നതിനായി നിലവിലുള്ള നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനും ജില്ലാതലത്തിൽ പ്രത്യേക പരിശോധന നടത്തി തീർപ്പാക്കേണ്ട പട്ടയ അപേക്ഷകൾക്ക് സമയപരിധി നിശ്ചയിക്കുന്നതിനും നടപടി സ്വീകരിക്കുമോ?

നദികളിലെ മണൽ വാരൽ

1286  ശ്രീ. പഴകുളം മധു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നദികളിൽ മണൽ അടിഞ്ഞ് കൂടിയത് മൂലം നദികളുടെ സ്വാഭാവിക ഒഴുക്കിനും പരിസ്ഥിതിക്കും ഉണ്ടാകുന്ന ആഘാതം വിലയിരുത്താൻ പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)  നദികളിൽ നിന്ന് മണൽ നീക്കം ചെയ്യുന്നതിന് മുമ്പ് ശാസ്ത്രീയമായ സർവേയും അളവെടുപ്പും നിർബന്ധമാക്കാൻ നടപടി സ്വീകരിക്കുമോ;

(സി)  നദികളിലെ മണൽ വാരുന്നത് സംബന്ധിച്ച പരാതികൾ പൊതുജനങ്ങൾക്ക് ഓൺലൈനായി നൽകുന്നതിനും അതിൽ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതിനും സംവിധാനം ഏർപ്പെടുത്തുമോ; വിശദമാക്കുമോ?

കുട്ടനാട് നിയോജകമണ്ഡലത്തിലെ ദുരിതാശ്വാസ സഹായധനം

1287  ശ്രീ. റെജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2026 ആഗസ്റ്റ് മാസത്തില്‍ കുട്ടനാട് നിയോജകമണ്ഡലത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ എത്ര വീടുകള്‍ക്ക് നാശനഷ്ടമുണ്ടായെന്നും ദുരിതാശ്വാസ ക്യാമ്പുകള്‍ എവിടെയെല്ലാമാണ് പ്രവര്‍ത്തിച്ചതെന്നും വ്യക്തമാക്കുമോ;

(ബി)  കുട്ടനാട് നിയോജകമണ്ഡലത്തിലുള്‍പ്പെട്ട എത്ര പേര്‍ക്ക് ദുരിതാശ്വാസ സഹായധനം ലഭിച്ചുവെന്നും എത്ര തുക വീതമാണ് ലഭ്യമാക്കിയതെന്നും വില്ലേജ് തിരിച്ച് പേരുള്‍പ്പെടെ വിശദമാക്കുമോ;

(സി)  ഇനി എത്ര പേര്‍ക്ക് സഹായധനം ലഭിക്കാനുണ്ടെന്നും എത്ര തുക വീതമെന്നും എന്നത്തേക്ക് ലഭ്യമാകുമെന്നും വില്ലേജ്, പേര് എന്നിവ ഉള്‍പ്പെടെ വ്യക്തമാക്കുമോ?

കോഴിക്കാട് കൊടിയത്തൂര്‍ വില്ലേജില്‍ റീസര്‍വേ നമ്പർ 172

1288  ശ്രീ. സി. കെ. കാസിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോഴിക്കാട് ജില്ലയിലെ കൊടിയത്തൂര്‍ വില്ലേജില്‍ റീസര്‍വേ നമ്പർ 172 നിലവില്‍ ഏത് സോണിലാണ്;

(ബി)  ഉരുള്‍പൊട്ടലോ,പ്രകൃതി ദുരന്തങ്ങളോ ഉണ്ടായിട്ടില്ലാത്ത പ്രസ്തുത പ്രദേശം റെഡ് സോണിലാണെങ്കില്‍ അതില്‍ നിന്നൊഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിനുള്ള നടപടി സ്വീകരിക്കുമോ?

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായം

1289  ശ്രീ. സജി ചെറിയാന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ബഹു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായത്തിനായി അപേക്ഷിക്കുന്നവരോട് ബന്ധപ്പെട്ട വില്ലേജ് ആഫീസര്‍മാര്‍ വരുമാനസര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)  രോഗചികില്‍സാ സഹായത്തിനായി നല്‍കുന്ന അപേക്ഷ തുടര്‍ പരിശോധനക്കായി വില്ലേജ് ആഫീസില്‍ എത്തുന്നതിനാല്‍ രോഗം ബാധിച്ച് ദുരിതം അനുഭവിക്കുന്ന അപേക്ഷകരെ മുന്‍കൂര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് വേണം എന്ന നിബന്ധനയില്‍നിന്ന് ഒഴിവാക്കുന്ന കാര്യം പരിശോധിക്കുമോ?

മഴക്കെടുതിയിലെ നാശനഷ്ടം

1290  ശ്രീ. സജി ചെറിയാന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നിലവിലെ സർക്കാർ അധികാരത്തിൽ വന്നശേഷം സംസ്ഥാനത്ത് കാലവർഷക്കെടുതിയിലും വെള്ളപ്പൊക്കത്തിലും ഉണ്ടായ നാശനഷ്ടങ്ങൾ ജില്ലാടിസ്ഥാനത്തിൽ കണക്കാക്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;

(ബി)  പ്രസ്തുത പട്ടികയിൽ ഉൾപ്പെടുന്ന വീടുകളും ജീവനോപാധികളും നഷ്ടപ്പെട്ടവർക്കും കൃഷിനാശം സംഭവിച്ചവർക്കും നൽകിയ നഷ്ടപരിഹാരത്തിന്റെ വിശദാംശം ലഭ്യമാക്കുമോ;

(സി)  എത്ര പേര്‍ക്കാണ് ധനസഹായം നല്‍കാന്‍ അവശേഷിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ഡി)  ഇവർക്ക് ധനസഹായം നൽകുന്നതിലെ കാലതാമസം പരിഹരിക്കുന്നതിന് പ്രത്യേക സംവിധാനം ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ഇ)  അനര്‍ഹരായവരുടെ പേരുകൾ പട്ടികയിൽനിന്ന് നീക്കം ചെയ്യുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള പരിശോധനാ സംവിധാനം എന്താണെന്ന് വിശദമാക്കുമോ;

(എഫ്)  അര്‍ഹതയുള്ളവരെ ഒഴിവാക്കി അനര്‍ഹരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ആരോപണമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ ?

കാലവർഷക്കെടുതിയിലും വെള്ളപ്പൊക്കത്തിലും ഉണ്ടായ നാശനഷ്ടം

1291  ശ്രീ. വി. കെ. സനോജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നിലവിലെ സർക്കാർ അധികാരത്തിൽ വന്നശേഷം കാലവർഷക്കെടുതിയിലും വെള്ളപ്പൊക്കത്തിലും ഉണ്ടായ നാശനഷ്ടം കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)  വീടുകളും ജീവനോപാധികളും നഷ്ടമായവർക്കും കൃഷിനാശം സംഭവിച്ചവർക്കും നൽകിയ നഷ്ടപരിഹാരത്തിന്റെ വിശദാംശം ലഭ്യമാക്കുമോ;

(സി)  എത്രപേർക്കാണ് ധനസഹായം നൽകാൻ അവശേഷിക്കുന്നതെന്ന് വ്യക്തമാക്കുമോ?

2026 ആഗസ്റ്റിൽ പത്തനംതിട്ട ജില്ലയിലെ റാന്നി,ആറന്മുള മേഖലകളിലുണ്ടായ വെള്ളപ്പൊക്കം

1292  ശ്രീ. കെ. യു. ജനീഷ് കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2026 ആഗസ്റ്റ് 1 മുതൽ 4 വരെ പത്തനംതിട്ട ജില്ലയിലെ റാന്നി, ആറന്മുള മേഖലകളിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ സാഹചര്യത്തിൽ ഓറഞ്ച് ബുക്ക് ഓഫ് ഡിസാസ്റ്റർ മാനേജ്‌മെന്റ് നിഷ്കർഷിക്കുന്ന മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നോ; എങ്കിൽ തീയതിയും സമയവും സഹിതം വിശദമാക്കുമോ;

(ബി)  ആഗസ്റ്റ് 1-ന് റാന്നി മേഖലയിൽ 300 mm-ൽ അധികം അതിതീവ്ര മഴ ലഭിച്ച സാഹചര്യത്തിൽ മുൻകൂർ ഒഴിപ്പിക്കൽ (Evacuation) നിർദ്ദേശങ്ങൾ നൽകിയിരുന്നോ; ജലനിരപ്പ് ഉയർന്നിട്ടും ഉത്തരവ് നൽകിയിട്ടില്ലെങ്കിൽ ആയതിന്റെ കാരണം വ്യക്തമാക്കുമോ;

(സി)  മൂഴിയാർ, മണിയാർ, കരിക്കയം ഡാമുകൾ തുറക്കുന്നതിന് മുൻപായി ജനങ്ങൾക്ക് അടിയന്തര മുന്നറിയിപ്പുകൾ(സൈറൻ,എസ്.എം.എസ്, പബ്ലിക്/പോലീസ് അനൗൺസ്‌മെന്റ് ) നൽകിയിരുന്നോ; ഓരോ ആശയവിനിമയ ഉപാധിയും ഉപയോഗിച്ചതിന്റെ ഔദ്യോഗിക ലോഗ് വിവരങ്ങൾ ലഭ്യമാക്കുമോ;

(ഡി)  ഡാമുകൾ തുറക്കുന്ന വിവരവും ജലനിരപ്പ് ഉയരുന്നതും റാന്നി, ആറന്മുള, വടശ്ശേരിക്കര, കോഴഞ്ചേരി മേഖലകളിലെ തദ്ദേശ-താലൂക്ക് അധികൃതരെ മുൻകൂട്ടി അറിയിച്ചിരുന്നോ; സന്ദേശം നൽകിയ സമയവും കൈപ്പറ്റിയ ഉദ്യോഗസ്ഥരുടെ വിവരങ്ങളും വ്യക്തമാക്കുമോ;

(ഇ)  ജില്ലയിൽ ഡിസ്ട്രിക്ട് /താലൂക്ക് ഇൻസിഡന്റ് റെസ്പോൻസ് സിസ്റ്റം ഏത് സമയത്താണ് ആക്ടിവേറ്റ് ചെയ്തതെന്നും പ്രസ്തുത സമയത്ത് ഇൻസിഡന്റ് കമാൻഡർ ആരായിരുന്നുവെന്നും വ്യക്തമാക്കുമോ;

(എഫ്)  ഡാം തുറക്കുന്നതിന് മുൻപ് പൊതുജനങ്ങൾക്ക് കൃത്യമായ മുന്നറിയിപ്പ് നൽകുന്നതിലും തദ്ദേശ സ്ഥാപനങ്ങളെ ദുരന്തസാധ്യത മുൻകൂട്ടി അറിയിക്കുന്നതിലും വീഴ്ചയുണ്ടായെന്ന പരാതികളിൽ അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കിൽ കണ്ടെത്തലുകളും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടികളും വിശദമാക്കുമോ?

റവന്യൂ വകുപ്പ് മുഖേന നദികളുടെ സംരക്ഷണം,പരിപാലനം,പുനരുദ്ധാരണം

1293  ശ്രീ. ജി. സുധാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  റവന്യൂ വകുപ്പ് മുഖേന നദികളുടെ സംരക്ഷണം,പരിപാലനം,പുനരുദ്ധാരണം എന്നിവയ്ക്കായി നിലവിലുള്ള റിവർ മാനേജ്മെന്റ് ഫണ്ടിന്റെ പ്രവർത്തനങ്ങളും വിനിയോഗവും സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കുമോ;

(ബി)  പ്രസ്തുത ഫണ്ട് നിലവിൽ വന്ന വർഷം,പ്രധാന വരുമാന സ്രോതസ്സുകൾ,നിലവിലുള്ള മാർഗനിർദേശങ്ങൾ എന്നിവ വ്യക്തമാക്കുമോ;

(സി)  2021-22 മുതൽ 2025-26 വരെയുള്ള ഓരോ സാമ്പത്തിക വർഷത്തിലും പ്രസ്തുത ഫണ്ടിലേക്ക് ലഭിച്ച തുകയും ചെലവഴിച്ച തുകയും ജില്ല തിരിച്ചും വർഷം തിരിച്ചും വ്യക്തമാക്കുമോ;

(ഡി)  പ്രസ്തുത ഫണ്ട് ഉപയോഗിച്ച് നദീതീര സംരക്ഷണം,മണൽ നീക്കം,വെള്ളപ്പൊക്ക പ്രതിരോധം,നദികളുടെ പുനരുദ്ധാരണം തുടങ്ങിയ ആവശ്യങ്ങൾക്കായി നടപ്പാക്കിയ പദ്ധതികളുടെ എണ്ണം,അനുവദിച്ച തുക,ചെലവഴിച്ച തുക എന്നിവ വ്യക്തമാക്കുമോ;

(ഇ)  ഫണ്ടിന്റെ വിനിയോഗത്തിൽ നിലവിൽ കുടിശ്ശികയോ ലാപ്സായ തുകയോ ഉണ്ടോ; ഫണ്ടിന്റെ വിനിയോഗവും പദ്ധതികളുടെ നടപ്പാക്കലും നിരീക്ഷിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള സംവിധാനങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

കോഴിക്കോട് - എക്കൽ മണ്ണ് നീക്കം ചെയ്യലും ചാലിയാറിലെ വെള്ളപ്പൊക്ക നിയന്ത്രണവും

1294  ശ്രീ. എം. എ. റസാഖ് മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോഴിക്കോട് ജില്ലയിലെ പുഴകളിൽ നിന്ന് എക്കൽ മണ്ണ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിലവിൽ ഏതൊക്കെ പ്രദേശങ്ങളിലാണ് അനുമതിയുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)  എക്കൽ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി നടപ്പിലാക്കുന്നതിൽ നേരിടുന്ന സാങ്കേതികവും നിയമപരവുമായ തടസ്സങ്ങൾ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;

(സി)  മൺസൂൺ കാലത്ത് ചാലിയാറിൽ വെള്ളം കയറുന്നത് മൂലം പ്രദേശത്ത് വ്യാപകമായ കൃഷിനാശവും പ്രകൃതിദുരന്തങ്ങളും ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ഡി)  ചാലിയാറിലെ ആഴവും ഒഴുക്കും വർദ്ധിപ്പിച്ച് വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനും എക്കൽ മണ്ണ് അടിയന്തരമായി നീക്കം ചെയ്യുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

റിവർ മാനേജ്മെൻറ് ഫണ്ട്

1295  ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  റവന്യൂ വകുപ്പിന് കീഴിൽ ഇപ്പോഴുള്ള റിവർ മാനേജ്മെൻറ് ഫണ്ട് പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ;

(ബി)  നിലവിലുള്ള റിവർ മാനേജ്മെൻറ് ഫണ്ടിന്റെ ധനാഗമന സ്രോതസ്സുകൾ വിശദീകരിക്കുമോ;

(സി)  റിവർ മാനേജ്മെൻറ് ഫണ്ട് പദ്ധതിക്ക് കീഴിൽ കഴിഞ്ഞ അഞ്ചുവർഷം അനുവദിച്ച ഫണ്ടുകളുടെ വിശദാംശം ലഭ്യമാക്കുമോ;

(ഡി)  പുതുതായി ഏതെങ്കിലും നദിയിൽ നിന്ന് മണൽ എടുക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ഏതൊക്കെ നദികളിൽ നിന്നാണെന്ന് വിശദമാക്കുമോ?

തരം മാറ്റത്തിന് ഈടാക്കുന്ന തുക

1296  ശ്രീ. കുറുക്കോളി മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് ഭൂമി തരം മാറ്റുന്നതിന് ഈടാക്കുന്ന തുകയുടെ വിവരം വിശദമാക്കുമോ;

(ബി)  ഒരു വ്യക്തിക്ക് സൗജന്യമായി തരം മാറ്റാൻ സാധിക്കുന്ന ഭൂമിയുടെ വിസ്തൃതി എത്രയാണ് എന്ന് വ്യക്തമാക്കുമോ;

(സി)  ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്ത ഭൂമി, ഒരു വ്യക്തിക്ക് എത്ര വിസ്തൃതിയിൽ സൗജന്യമായി തരം മാറ്റാൻ സാധിക്കുമെന്ന് വ്യക്തമാക്കുമോ;

(ഡി)  ഒരു വ്യക്തി വ്യത്യസ്ത സമയങ്ങളിൽ തരം മാറ്റുന്ന ഭൂമിയുടെ ആകെ വിസ്തൃതി, സൗജന്യമായി തരം മാറ്റാൻ അനുവദിക്കപ്പെട്ട ഭൂമിയുടെ അളവിനുള്ളിലാണെങ്കിൽ, തരം മാറ്റം നടത്തുന്നതിനുള്ള തുക ഈടാക്കുമോ എന്ന് വ്യക്തമാക്കുമോ;

(ഇ)  സൗജന്യമായി തരം മാറ്റാൻ അനുവദിക്കപ്പെട്ട ഭൂമിയുടെ വിസ്തൃതിയെക്കാൾ കൂടുതൽ ഭൂമി ഒരു വ്യക്തിക്ക് ഉണ്ടെങ്കിൽ, തരം മാറ്റത്തിന് ഈടാക്കുന്ന തുക ആകെ ഭൂമിയുടെ വിസ്തൃതി കണക്കാക്കിയാണോ അല്ലെങ്കിൽ അധിക ഭൂമിയുടെ വിസ്തൃതി കണക്കാക്കിയാണോ എന്ന് വ്യക്തമാക്കുമോ?

തൃക്കരിപ്പൂര്‍ പുറമ്പോക്ക് ഭൂമിയുടെ വിവരങ്ങള്‍

1297  ശ്രീ. സന്ദീപ് വാര്യർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തില്‍ വിവിധ വില്ലേജുകളുടെ പരിധിയിലുള്ള പുറമ്പോക്ക് ഭൂമിയുടെ വിവരങ്ങള്‍ വില്ലേജ്, സര്‍വ്വേ നമ്പര്‍ എന്നിവ സഹിതം ലഭ്യമാക്കുമോ?

മാങ്കാവ്–മെതോട്ടുതാഴം റോഡ് പദ്ധതി

1298  ശ്രീ. ഫൈസൽ ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോഴിക്കോട് നഗരത്തിലെ പ്രധാന ഗതാഗതപാതകളിലൊന്നായ മാങ്കാവ്–മെതോട്ടുതാഴം റോഡ് വികസനത്തിനായി ഭൂമിയേറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(ബി)  ഭൂമിയേറ്റെടുക്കലിനായി ഇതുവരെ എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും എത്ര ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നും നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസുകൾ എത്രയാണെന്നും വ്യക്തമാക്കുമോ;

(സി)  ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കി റോഡ് നിർമ്മാണം ആരംഭിക്കുന്നതിന് പ്രതീക്ഷിക്കുന്ന സമയപരിധി എത്രയാണെന്ന് വ്യക്തമാക്കുമോ?

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി - ഭൂമി ഏറ്റെടുക്കൽ

1299  ശ്രീ. സി. കെ. ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായി വി.ഐ.എസ്.എല്‍(വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ലിമിറ്റഡ് )-ന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്റെ ഗോഡൗണ്‍ സ്ഥാപിക്കുന്നതിനോ കണ്ടൈനര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് മുഖേന മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക്സ് പാര്‍ക്ക് ഗോഡൗണ്‍ സ്ഥാപിക്കുന്നതിനോ വേണ്ടി പാറശ്ശാല നിയോജക മണ്ഡലത്തിലെ കൊല്ലയില്‍ വില്ലേജില്‍ ഉദിയന്‍കുളങ്ങര കേന്ദ്രീകരിച്ച് ഭൂമി ഏറ്റെടുക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത ഭൂമിയുടെ വിസ്തീര്‍ണ്ണം, സര്‍വേ നമ്പറുകള്‍, ഏറ്റെടുക്കല്‍ നടപടിയുടെ നിലവിലെ സ്ഥിതി എന്നിവ വ്യക്തമാക്കുമോ;

(ബി)  14.03.2026-ാം തീയതിയിലെ G.O.(എം.എസ്.) No.14./2026/F&P പ്രകാരം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ പോർട്ട്-ലെഡ് ഇൻഡസ്ട്രിയലൈസേഷന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നതിന് വി.ഐ.എസ്.എല്‍-ന് ഭരണാനുമതി നൽകിയിട്ടുണ്ടോ; പ്രസ്തുത ഉത്തരവിൽ കണ്ടൈനര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് 100 ഏക്കർ ഭൂമിയിൽ മൾട്ടി മോഡൽ ലോജിസ്റ്റിക്സ് പാർക്ക് സ്ഥാപിക്കുന്നതിന് ആവശ്യപ്പെട്ടിട്ടുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ ഇതുമായി ബന്ധപ്പെട്ട വിശദാംശം വ്യക്തമാക്കുമോ;

(സി)  16.09.2026-ലെ കേരള ഗസറ്റ് വിജ്ഞാപനം നം.2496 പ്രകാരം തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ കൊല്ലയിൽ വില്ലേജിലെ ബ്ലോക്ക് നമ്പർ 42-ൽപ്പെട്ട വിവിധ സർവെ നമ്പരുകളിലുള്ള ഭൂമിയുടെ സർവെ നടപടികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടോ; പ്രസ്തുത സർവെ നമ്പരുകളിൽ 325, 326, 327, 328, 329, 330, 331, 333, 334, 335, 336, 337, 340, 341, 342, 343, 344, 346, 347, 351, 353, 361 എന്നിവ ഉൾപ്പെടുന്നുണ്ടോ; ഉണ്ടെങ്കില്‍, പ്രസ്തുത സർവെ നടപടിയുടെ ഉദ്ദേശ്യവും നിലവിലെ സ്ഥിതിയും വ്യക്തമാക്കുമോ;

(ഡി)  പ്രസ്തുത ഭൂമി ഏറ്റെടുക്കലിൽ ജനവാസ മേഖലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്നുണ്ടോ; ഇതിന്റെ ഭാഗമായി 400-ലധികം വീടുകൾ പൊളിച്ചുമാറ്റേണ്ട സാഹചര്യമുണ്ടാകുമെന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ഇ)  ജനവാസ മേഖലയിൽ ഇത്രയും വലിയ തോതിൽ ഭൂമി ഏറ്റെടുക്കുന്നത് മൂലം ഉണ്ടാകാവുന്ന സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക ആഘാതങ്ങൾ സംബന്ധിച്ച് പ്രത്യേക പഠനമോ സ്ഥലപരിശോധനയോ നടത്തിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ;

(എഫ്)  നിലവിൽ പരിഗണിക്കുന്ന പ്രദേശത്തിന് പകരമായി ജനവാസ മേഖലകൾ, വീടുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ പരമാവധി ഒഴിവാക്കി പദ്ധതിക്ക് അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്തി കണ്ടൈനര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് /മൾട്ടി മോഡൽ ലോജിസ്റ്റിക്സ് പാർക്ക് അല്ലെങ്കിൽ ബന്ധപ്പെട്ട ഗോഡൗൺ സൗകര്യം സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ജി)  ജനങ്ങളുടെ വാസസ്ഥലങ്ങളും ജീവനോപാധികളും സംരക്ഷിക്കുന്നതിനും അനാവശ്യമായ കുടിയൊഴിപ്പിക്കൽ ഒഴിവാക്കുന്നതിനുമായി, നിലവിൽ പരിഗണിക്കുന്ന ഭൂമി ഏറ്റെടുക്കൽ നടപടികൾ പുന:പരിശോധിച്ച് അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് പദ്ധതി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?

വിഴിഞ്ഞം നാവായിക്കുളം ഔ‍ട്ടര്‍ റിംഗ് റോഡ് പദ്ധതി

1300  ശ്രീമതി ഒ. എസ്. അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വിഴിഞ്ഞം നാവായിക്കുളം ഔ‍ട്ടര്‍ റിംഗ് റോഡ് പദ്ധതിക്കായി എത്ര ഹെക്ടര്‍ സ്ഥലമാണ് ആവശ്യമായി വരുന്നത്;

(ബി)  പ്രസ്തുത പദ്ധതിക്കായി 3എ, 3ഡി വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ച തീയതി വില്ലേജ് അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;

(സി)  ഇതില്‍ ഏറ്റെടുത്ത സ്ഥലത്തിന്റെ ഉടമകള്‍ക്കുള്ള നഷ്ടപരിഹാര വിതരണം താമസിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിജ്ഞാപന പ്രകാരം ഔപചാരികമായി സ്ഥലം ഏറ്റെടുത്തതിനെ തുടര്‍ന്ന് വസ്തു ഈട് വെച്ച് വായ്പയെടുക്കാന്‍ കഴിയാത്ത സാഹചര്യവും പുനരധിവാസം സംബന്ധിച്ച് ഇവര്‍ക്കുള്ള ആശങ്കകളും പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

കൊട്ടാരക്കര ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍

1301  ശ്രീ. കെ. എന്‍. ബാലഗോപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൊട്ടാരക്കര ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഏത് ഘട്ടത്തിലാണെന്നും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് അവശേഷിക്കുന്ന ഘട്ടങ്ങള്‍ ഏതെല്ലാമാണെന്നും ആയത് അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോയെന്നും വ്യക്തമാക്കുമോ?

കുന്നംകുളം റിംഗ് റോഡ് വികസനത്തിനായി സാമൂഹ്യാഘാത പഠനം

1302  ശ്രീ. എ. സി. മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കുന്നംകുളം ജംഗ്ഷന്‍ വികസനത്തിനായി 11(1) വിജ്ഞാപനവും ബി.വി.ആര്‍ (ബേസിക് വാല്യൂഷൻ റിപ്പോര്‍ട്ട്) സര്‍വ്വേയും പൂര്‍ത്തിയാക്കിയ ശേഷമുള്ള തുടര്‍നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;

(ബി)  കുന്നംകുളം റിംഗ് റോഡ് വികസനത്തിനായി സാമൂഹ്യാഘാത പഠനം (എസ്.ഐ.എ.) പൂര്‍ത്തിയാക്കി അംഗീകരിച്ച പശ്ചാത്തലത്തില്‍ തുടര്‍ സ്ഥലമേറ്റെടുപ്പ് നടപടികളുടെ പൂരോഗതി വ്യക്തമാക്കുമോ?

തിരുവല്ല- മല്ലപ്പള്ളി- ചേലക്കൊമ്പ് റോഡിനുള്ള സ്ഥലമേറ്റെടുക്കല്‍ നടപടി

1303  ശ്രീ. വർഗ്ഗീസ് മാമ്മൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരുവല്ല-മല്ലപ്പള്ളി -ചേലക്കൊമ്പ് റോഡിനുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികളുടെ പുരോഗതി വിശദമാക്കുമോ;

(ബി)  പ്രസ്തുത സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് വസ്തു ഉടമസ്ഥർ ഏതെങ്കിലും കേസുകള്‍ നല്കിയിട്ടുണ്ടോ, കേസ് നല്കിയ വസ്തു ഉടമസ്ഥരുടെ പേര് വിവരം സഹിതമുള്ള വിശദാംശം അറിയിക്കുമോ;

(സി)  സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് ഏതൊക്കെ വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ; 19(1) വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള തടസങ്ങളെന്തൊക്കെയെന്ന് അറിയിക്കുമോ; ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ വിശദാംശം അറിയിക്കുമോ;

(ഡി)  പദ്ധതി പ്രഖ്യാപിച്ച് 10 വർഷമാകാറായിട്ടും പൂർത്തിയാക്കാന്‍ സാധിക്കാത്തതിന് സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ഒരു തടസമായി നില്ക്കുന്ന ഗൗരവ സാഹചര്യം കണക്കിലെടുത്ത് ആയതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമോ?

കുന്നംകുളം മണ്ഡലത്തില്‍ കിഫ്ബി ധനസഹായത്തോടെ നടപ്പിലാക്കുന്ന കുന്നംകുളം ജംഗ്ഷന്‍ വികസന പദ്ധതി

1304  ശ്രീ. എ. സി. മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കുന്നംകുളം മണ്ഡലത്തില്‍ കിഫ്ബി ധനസഹായത്തോടെ നടപ്പിലാക്കുന്ന കുന്നംകുളം ജംഗ്ഷന്‍ വികസന പദ്ധതി, റിംഗ്റോഡ് വികസന പദ്ധതി, കേച്ചേരി അക്കിക്കാവ് ബൈപാസ് റോഡ് വികസന പദ്ധതി എന്നിവയ്ക്കായുള്ള സ്ഥലമേറ്റെടുപ്പ് നടപടികളുടെ നിലവിലെ പുരോഗതി വ്യക്തമാക്കുമോ?

കേച്ചേരി - അക്കിക്കാവ് ബൈപാസ് റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍

1305  ശ്രീ. എ. സി. മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേച്ചേരി-അക്കിക്കാവ് ബൈപാസ് റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ മുന്‍കൂറായി പൂര്‍ത്തീകരിച്ചിട്ടുള്ള സാഹചര്യത്തില്‍ റോഡ് വികസനത്തിനായി ഭൂമി വിട്ടു നല്‍കിയ ഉടമകള്‍ക്കുള്ള നഷ്ടപരിഹാര തുക അടിയന്തരമായി വിതരണം ചെയ്യുന്നതിനും മറ്റ് കിഫ്ബി പദ്ധതികള്‍ക്കായി സ്ഥലം അതിവേഗം ഏറ്റെടുത്ത് നല്‍കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ?

പീരുമേട് താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി സ്ഥലമേറ്റെടുക്കല്‍

1306  ശ്രീ. സിറിയക് തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കിഫ്ബി പദ്ധതി മുഖേന പീരുമേട് താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി അറിയിക്കുമോ;

(ബി)  ഇത് സംബന്ധിച്ച് ഏതൊക്കെ വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്; പകർപ്പ് ലഭ്യമാക്കുമോ;

(സി)  ഏറ്റെടുക്കേണ്ടുന്ന സ്ഥലത്തിന്റെ അളവ്, ഇനം, സർവ്വേ നമ്പറുകള്‍ എന്നിവ അറിയിക്കുമോ;

(ഡി)  സ്ഥലമേറ്റെടുക്കല്‍ നടപടികളിൽ ഏതൊക്കെ ഘട്ടം പൂർത്തിയാക്കിയെന്ന് അറിയിക്കുമോ; നടപടികള്‍ ത്വരിതപ്പെടുത്തി പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള തടസം പരിഹരിക്കുമോ?

വൈറ്റില ഹബ്ബ് മുതൽ ഇൻഫോപാർക്ക് വരെയുള്ള റോഡ് വികസനം

1307  ശ്രീ. ദീപക് ജോയ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വൈറ്റില ഹബ്ബ് മുതൽ ഇൻഫോപാർക്ക് വരെയുള്ള റോഡ് വികസനത്തിനായുള്ള സ്ഥലം ഏറ്റെടുപ്പ് എന്ന് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത പ്രവര്‍ത്തിക്കായുള്ള സ്ഥലം ഏറ്റെടുപ്പ് പ്രവർത്തനങ്ങൾ ഏത് ഘട്ടത്തിലാണ്; വ്യക്തമാക്കുമോ;

(സി)  സ്ഥലം ഏറ്റെടുക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ച് പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുമോ;

(ഡി)  വൈറ്റില ഹബ്ബ്-ഇൻഫോപാർക്ക് റോഡ് നിർദിഷ്ട കാക്കനാട് -കോതമംഗലം ബൈപ്പാസുമായി ബന്ധിപ്പിക്കാൻ കഴിയുമോ എന്ന കാര്യം പരിശോധിക്കുമോ?

റയിൽവേ വികസനത്തിന് ഭൂമി ഏറ്റെടുക്കൽ

1308  ശ്രീ. വി. ടി. ബൽറാം
ശ്രീമതി വിദ്യാ ബാലകൃഷ്ണൻ
ശ്രീ. മുഹമ്മദ് ഷിയാസ്
ശ്രീ. ദീപക് ജോയ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് റെയിൽവേയുടെ പാത ഇരട്ടിപ്പിക്കൽ ഉൾപ്പെടെയുള്ള വികസനങ്ങൾക്കായി ഭൂമി ഏറ്റെടുക്കുന്ന നടപടികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കുമോ;

(ബി)  ആലപ്പുഴ പാത ഇരട്ടിപ്പിന് റെയിൽവേ അംഗീകാരം നൽകുകയും ടെൻഡർ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടും റവന്യൂ വകുപ്പ് മുഖേനയുള്ള സ്ഥലമേറ്റെടുപ്പ് മന്ദഗതിയിലാണ് എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(സി)  ദേശീയപാതാ വികസനത്തിനായി ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ചിരുന്ന ലാൻഡ് അക്വിസിഷൻ ടീമിനെ റെയിൽവേ ഭൂമിയേറ്റെടുക്കലിന് നിയോഗിക്കാൻ കഴിയുമോ എന്ന് പരിശോധിക്കുമോ; വ്യക്തമാക്കുമോ?

അങ്കമാലി – എരുമേലി ശബരി റെയിൽപാത

1309  ശ്രീ. എൻ. ശക്തൻ
ശ്രീ. സി. വി. ശാന്തകുമാർ
ശ്രീ. എം. ആർ. ബൈജു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അങ്കമാലി–എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് സർക്കാർ പ്രത്യേക നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)  പദ്ധതിക്കായി ഏറ്റെടുക്കേണ്ട ആകെ ഭൂമിയുടെ വിസ്തീർണ്ണം എത്രയാണ്; ജില്ല, താലൂക്ക് അടിസ്ഥാനത്തിലുള്ള വിശദാംശം ലഭ്യമാക്കുമോ; ഇതുവരെ എത്ര ഭൂമി ഏറ്റെടുത്തിട്ടുണ്ട്; ശേഷിക്കുന്ന ഭൂമി എത്രയാണ്; വിശദമാക്കുമോ;

(സി)  ഭൂമിയേറ്റെടുക്കലിനായി ആവശ്യമായ തുക എത്രയാണ്; ഭൂമിയേറ്റെടുക്കൽ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി പ്രത്യേക തഹസിൽദാർ ഓഫീസുകളോ മറ്റ് സംവിധാനങ്ങളോ ഏർപ്പെടുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

കേന്ദ്രസർവകലാശാലയുടെ ക്യാമ്പസിന് ഭൂമി കൈമാറുന്നത്

1310  ശ്രീ. ജി. ആര്‍. അനില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാസർകോട് കേന്ദ്രസർവകലാശാലയ്ക്ക് തിരുവനന്തപുരം ജില്ലയിൽ ക്യാമ്പസ് സ്ഥാപിക്കുന്നതിനായി തിരുവനന്തപുരം താലൂക്കിലെ ആണ്ടൂർക്കോണം വില്ലേജിൽ ബ്ലോക്ക് 8-ൽ റീസർവേ 94-ൽ ഉൾപ്പെട്ട 2.83 ഹെക്ടർ (7 ഏക്കർ) ഭൂമി വർഷം തോറും ഏക്കറിന് 1 രൂപ കണക്കിൽ 35 വർഷത്തേക്ക് പാട്ടത്തിന് നൽകുന്നതിന് റവന്യൂ വകുപ്പ് സ.ഉ.(കൈ) നമ്പർ: 155/2026/ആര്‍.ഡി. പ്രകാരം അനുമതി നൽകിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(ബി)  പ്രസ്തുത ഉത്തരവ് ഇറങ്ങി നാളിതുവരെയായിട്ടും ഭൂമി സർവകലാശാലയ്ക്ക് കൈമാറാത്തതിന്റെ കാരണം വ്യക്തമാക്കുമോ;

(സി)  കേരളത്തിലെ വിദ്യാർത്ഥികൾക്ക് പഠന ഗവേഷണ രംഗത്ത് ഏറെ ഗുണകരമാകുന്ന പ്രസ്തുത വിഷയത്തിൽ നടപടികൾ വൈകുന്നതിന്റെ കാരണം വിശദമാക്കുമോ;

(ഡി)  പാട്ടവ്യവസ്ഥകൾ പ്രകാരം നൽകുമ്പോഴുള്ള ഭൂമിവിലയും മറ്റും ഒഴിവാക്കി, പാട്ടവ്യവസ്ഥ നിലനിർത്തിക്കൊണ്ട് ഭൂമി കൈമാറാൻ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്; വിശദമാക്കുമോ;

(ഇ)  പ്രസ്തുത ഭൂമി സർവകലാശാലയ്ക്ക് എന്നത്തേക്ക് പൂർണ്ണമായും കൈമാറാൻ സാധിക്കുമെന്ന് വ്യക്തമാക്കുമോ?

മോട്ടൽ ആരാം പദ്ധതിയ്ക്ക് സബ് ലീസ് അനുവദിക്കുന്നത്

1311  ശ്രീ. ജി. ആര്‍. അനില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വാമനപുരം ഇറിഗേഷൻ പ്രോജക്റ്റിന്റെ ഭാഗമായ ഇറിഗേഷൻ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള നെടുമങ്ങാട് വില്ലേജിൽപ്പെട്ട 1.53 ഏക്കർ ഭൂമി മോട്ടൽ ആരാം നിർമ്മാണത്തിനായി ടൂറിസം വകുപ്പിന് ഉപയോഗാനുമതി നൽകി സർക്കാർ ഉത്തരവായിരുന്നുവെന്നും പ്രസ്തുത ഭൂമിയിൽ 9.5 കോടിയോളം രൂപ ചെലവഴിച്ച് ടൂറിസം വകുപ്പ് മോട്ടൽ ആരാം നിർമ്മാണ പ്രവൃത്തി പൂർത്തീകരിച്ചുവെന്നുമുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എന്നാല്‍,​പ്രസ്തുത ഭൂമി ഉപപാട്ടത്തിന് നൽകാൻ പാടുള്ളതല്ല എന്ന നിബന്ധന (സ.ഉ.(സാധാ) നം.1476/2023/ആര്‍.ഡി.തീയതി 10/04/2023) കാരണം ടൂറിസം വകുപ്പിന് പദ്ധതിയുടെ തുടർന്നുള്ള നടത്തിപ്പിനായി ഉപപാട്ടം നൽകാൻ കഴിയാത്ത അവസ്ഥ നിലനിൽക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)  പദ്ധതി നടത്തിപ്പ് സാധ്യമാക്കുന്നതിനായി ഉപപാട്ട വ്യവസ്ഥയിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ടൂറിസം വകുപ്പിൽ നിന്നും റവന്യൂ വകുപ്പിന് കത്ത് ലഭിച്ചിട്ടുണ്ടോ; ഇത് സംബന്ധിച്ച ഫയൽ നമ്പർ ലഭ്യമാക്കുമോ; പ്രസ്തുത അപേക്ഷയിന്മേൽ റവന്യൂ വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി)  സമയബന്ധിതമായി പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിന് നേരിടുന്ന പ്രധാന തടസ്സങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

ആശ്വാസ ധനസഹായം

1312  ശ്രീ. എം. എസ്. അരുണ്‍ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2026 ജൂലെെ, ആഗസ്റ്റ് മാസങ്ങളില്‍ ഉണ്ടായ വെളളപ്പൊക്കത്തിന്റെ കെടുതികളില്‍പ്പെട്ടവര്‍ക്കും ദുരന്തബാധിതര്‍ക്കും ആശ്വാസ ധനസഹായം ലഭ്യമാക്കിയിട്ടുണ്ടോയെന്ന് അറിയിക്കുമോ;

(ബി)  വെളളപ്പൊക്ക ദുരിതാശ്വാസ ധനസഹായ വിതരണത്തിന്റെ വിശദാംശം താലൂക്ക് തിരിച്ച് ലഭ്യമാക്കുമോ?

പ്രളയ ധനസഹായ വിതരണം

1313  ശ്രീ. ഐ. സി. ബാലകൃഷ്ണന്‍
ശ്രീ. ആര്യാടന്‍ ഷൗക്കത്ത്
ശ്രീ. എഫ്. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പ്രളയ ധനസഹായ വിതരണം വേ​ഗത്തിലാക്കാൻ, വിതരണത്തിന്റെ പൂർണ ചുമതല താലൂക്ക് തലത്തിലേക്ക് വികേന്ദ്രീകരിച്ച് നൽകുവാൻ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;

(ബി)  അപേക്ഷകൾ വേഗത്തിൽ പരിശോധിച്ച് അർഹരായവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക എത്തിക്കുന്നതിനും കാലതാമസം ഒഴിവാക്കുന്നതിനും പ്രസ്തുത നടപടി ഗുണകരമാകുമോ; വ്യക്തമാക്കുമോ;

(സി)  പ്രളയധനസഹായ വിതരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ എന്തൊക്കെ പരിഷ്കരണങ്ങളാണ് വരുത്തിയിട്ടുള്ളത്; വിശദാംശം നൽകുമോ?

കഴക്കൂട്ടം മിനി സിവിൽ സ്റ്റേഷൻ

1314  ശ്രീ. വി. മുരളീധരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകളെ ഒരേ സ്ഥലത്ത് സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെ വിഭാവനം ചെയ്ത മിനി സിവിൽ സ്റ്റേഷൻ പദ്ധതിയുടെ നിർമ്മാണം ഒരു ദശകത്തോളമായിട്ടും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ലെന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; കാരണങ്ങൾ വ്യക്തമാക്കുമോ; മിനി സിവിൽ സ്റ്റേഷനു വേണ്ടി കഴക്കൂട്ടം വില്ലേജിൽ കണ്ടെത്തിയ സ്ഥലത്തിന്റെ അവകാശ തർക്കം സംബന്ധിച്ച് 2020-ൽ കോടതിയിൽ ഫയൽ ചെയ്യപ്പെട്ട കേസിലെ നടപടികൾ ഇനിയും പൂർത്തിയായിട്ടില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)  മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം സംബന്ധിച്ച കേസ് 2023-ൽ ബഹു. ഹൈക്കോടതി ഇടപെട്ട്, മുൻഗണന നൽകി ഒത്തുതീർപ്പാക്കാൻ നിർദ്ദേശിച്ചിട്ടും പ്രസ്തുത കേസിൽ അർഹിക്കുന്ന പ്രാധാന്യത്തോടെ തുടർനടപടികൾ സ്വീകരിക്കുന്നതിൽ ഉദ്യോഗസ്ഥതലത്തിലുണ്ടായ വീഴ്ച പരിശോധിക്കുമോ; കേസ് സമയബന്ധിതമായി തീർപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?

പാട്യം വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം

1315  ശ്രീ. പി. കെ. പ്രവീൺ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ പാട്യം വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ജലവിഭവ വകുപ്പിന്റെ ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് റവന്യു വകുപ്പ് സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?

നിലമ്പൂരില്‍ റവന്യൂ ടവര്‍ നിര്‍മ്മിക്കുന്നത്

1316  ശ്രീ. ആര്യാടന്‍ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നിലമ്പൂരില്‍ റവന്യൂ ടവര്‍ നിര്‍മ്മിക്കുന്നതിനായി സ്ഥലം മാറ്റി വയ്ക്കുകയും ബഡ്ജറ്റില്‍ ആയതിനായി 14.25 കോടി രൂപ നീക്കിവച്ച് ആവിഷ്ക്കരിക്കുകയും ചെയ്ത പദ്ധതി പ്രാവർത്തികമാക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത റവന്യൂ ടവര്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

ഒറ്റപ്പാലം മണ്ഡലത്തിലെ വില്ലേജുകള്‍ സ്മാര്‍ട്ട് ആക്കുന്നതിനുള്ള നടപടി

1317  ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഒറ്റപ്പാലം മണ്ഡലത്തിലെ എല്ലാ വില്ലേജുകളും സ്മാര്‍ട്ട് വില്ലേജ് ആയി ഉയര്‍ത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ സ്മാര്‍ട്ട് വില്ലേജ് അല്ലാത്തവ ഏതെല്ലാമാണെന്നും ആയവ സ്മാര്‍ട്ട് വില്ലേജ് ആക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്നുമുള്ള വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ?

വീരണകാവ് സ്മാര്‍ട്ട് വില്ലേജ്

1318  ശ്രീ. ജി. സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അരുവിക്കര നിയോജകമണ്ഡലത്തിലെ വീരണകാവ് സ്മാര്‍ട്ട് വില്ലേജിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കാലതാമസം കൂടാതെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

തരൂർ കാവശ്ശേരി-1 സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടനിര്‍മ്മാണ പ്രവൃത്തി

1319  ശ്രീ. പി. പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തരൂർ മണ്ഡലത്തിലെ കാവശ്ശേരി-1 സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടനിര്‍മ്മാണ പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണ്; പ്രസ്തുത പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കുവാന്‍ കഴിയും; വ്യക്തമാക്കുമോ?

സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണം

1320  ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വടക്കാഞ്ചേരി മണ്ഡലത്തില്‍ അനുവദിച്ചിട്ടുളള സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിലവിലെ നിര്‍മ്മാണ പുരോഗതി വിശദമാക്കുമോ?

വില്ലേജ് ഓഫീസുകളിലെ ജീവനക്കാരുടെ അപര്യാപ്തത

1321  ശ്രീ. പി. എ. മുഹമ്മദ് റിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ബേപ്പൂർ നിയോജകമണ്ഡലത്തിലെ കടലുണ്ടി ഉൾപ്പെടെയുള്ള വില്ലേജ് ഓഫീസുകളിൽ ആവശ്യമായ ജീവനക്കാർ ഇല്ലാത്തത് മൂലം പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങളിൽ വലിയ കാലതാമസം ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  ഉണ്ടെങ്കില്‍ ഓരോ വില്ലേജ് ഓഫീസിലും നിലവിൽ ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(സി)  പ്രസ്തുത ഒഴിവുകള്‍ എപ്പോള്‍ നികത്തുമെന്ന് അറിയിക്കുമോ?

ഉയർന്ന ഫെയർ വാല്യൂ

1322  ശ്രീ. കെ. ബിനിമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോട്ടയം ജില്ലയിലെ, വൈക്കം താലൂക്കിൽ ഉൾപ്പെടുന്ന വെച്ചൂർ വില്ലേജിലെ ഉയർന്ന ഫെയർ വാല്യൂ കുറയ്ക്കുവാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)  നാളിതുവരെ നടപടി എടുത്തിട്ടില്ലെങ്കിൽ ആയതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

ചങ്ങനാശേരി വലിയകുളത്തെ പുറമ്പോക്ക് ഭൂമി കൈയ്യേറ്റം

1323  ശ്രീ. വിനു ജോബ് കുഴിമണ്ണിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചങ്ങനാശ്ശേരി മണ്ഡലത്തിലെ വാഴപ്പള്ളി പഞ്ചായത്തിലുൾപ്പെട്ട വലിയകുളം ജംഗ്ഷനിലെ 82 സെന്റ് സർക്കാർ പുറമ്പോക്ക് ഭൂമിയില്‍ അനധികൃത കയ്യേറ്റങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(ബി)  ചീരഞ്ചിറ റോഡിലെ അപകടകരമായ വളവ് നേരെയാക്കുന്നതിനായി പ്രസ്തുത കയ്യേറ്റഭാഗം പൊളിച്ചുനീക്കി റോഡ് വികസന പ്രവൃത്തികൾ അടിയന്തരമായി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(സി)  പ്രസ്തുത ഭൂമി ഏറ്റെടുത്ത് റോഡ് വികസനത്തിനായി പൊതുമരാമത്ത് വകുപ്പിനും തദ്ദേശസ്വയംഭരണ വകുപ്പിനും കൈമാറുന്നതിന് ജില്ലാ ഭരണകൂടം എടുത്ത നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?

കൊടുവള്ളി വ്യവസ്ഥാ ലംഘനം കണ്ടെത്തിയ പതിച്ചുനൽകിയ ഭൂമി തിരിച്ചെടുക്കൽ

1324  ശ്രീ. പി. കെ. ഫിറോസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോഴിക്കോട് താലൂക്കിലെ കൊടുവള്ളി വില്ലേജിൽ സർവേ നമ്പർ 65/7-ൽപ്പെട്ട 35 സെന്റ് ഭൂമി മോഡേൺ വുഡ് ഇൻഡസ്ട്രീസിന് വ്യാവസായിക ആവശ്യത്തിനായി പതിച്ചുനൽകിയതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് പ്രസ്തുത ഭൂമി തിരിച്ചെടുക്കുന്നതിന്, 07.07.2016-ലെ സ.ഉ.(എം.എസ്.) നം.401/2016/റവ നമ്പർ സർക്കാർ ഉത്തരവ് പ്രകാരം ഇതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത ഭൂമിയുടെ നികുതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് 11.01.2023-ന് കോഴിക്കോട് ഡെപ്യൂട്ടി കളക്ടർ (എൽ.ആർ.) മുമ്പാകെ നടന്ന ഹിയറിംഗിൽ എന്ത് തീരുമാനമാണ് കൈക്കൊണ്ടതെന്ന് വ്യക്തമാക്കുമോ; തിരിച്ചെടുക്കാൻ ഉത്തരവിട്ട പ്രസ്തുത ഭൂമിയുടെ നികുതി നിലവിലെ വ്യവസ്ഥകൾ പ്രകാരം സ്വീകരിക്കാൻ സാധിക്കുമോ; നിലവിൽ പ്രസ്തുത ഭൂമിയുടെ നികുതി ആരിൽനിന്നാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ;

(സി)  സർക്കാർ ഉത്തരവ് പ്രകാരം പ്രസ്തുത ഭൂമി തിരിച്ചെടുക്കുന്നതിന് നിലവിൽ നിയമപരമോ ഭരണപരമോ ആയ എന്തെങ്കിലും തടസ്സങ്ങളുണ്ടോ; ഇല്ലെങ്കിൽ ഭൂമി സർക്കാർ ഉടമസ്ഥതയിലേക്ക് തിരിച്ചെടുക്കുന്നതിനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമോ?

മണല്‍ വാരല്‍

1325  പ്രൊഫ. സി. രവീന്ദ്രനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സാന്‍ഡ് ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം, സംസ്ഥാനത്തെ 17 നദികളില്‍ നിന്ന് മണല്‍ വാരാനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് മുന്‍ സര്‍ക്കാരിന്റെ കാലത്ത് അനുമതി നല്‍കിയിരുന്നോ; ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി)  ആദ്യഘട്ടം മണല്‍ വാരല്‍ എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; മറ്റു നദികളിലെ മണല്‍ വാരല്‍ സംബന്ധിച്ച് നടപടി സ്വീകരിക്കുമോ;

(സി)  മണല്‍ വാരല്‍ ഫലപ്രദമാക്കുന്നതിന് ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും ഏകോപനം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ?

ചിറ്റിലഞ്ചേരി ആസ്ഥാനമായി പുതിയ വില്ലേജ് രൂപീകരണം

1326  ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ജനസംഖ്യാനുപാതികമായി പരിഗണിക്കുമ്പോള്‍ ആലത്തൂർ മണ്ഡലത്തിലെ മേലാർകോട് വില്ലേജില്‍ റവന്യൂ വകുപ്പിന്റെ സേവനങ്ങള്‍ക്ക് ഒരു വില്ലേജ് ഓഫീസ് മാത്രമാണ് ഉള്ളത് എന്നതിനാല്‍ ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  പ്രസ്തുത വിഷയം പരിഹരിക്കുവാന്‍ മേലാർകോട് വില്ലേജ് വിഭജിച്ച് ചിറ്റിലഞ്ചേരി ആസ്ഥാനമായി ഒരു പുതിയ വില്ലേജ് രൂപീകരിക്കുന്ന വിഷയം പരിഗണനയിലുണ്ടോ;

(സി)  ഭൂരേഖാ വകുപ്പിലെ സർവ്വേയർമാരുടെ കുറവ് കാരണം സർവ്വേ നടപടികളില്‍ കാലതാമസമുണ്ടാകുന്നത് പരിഹരിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാം; വിശദമാക്കുമോ?

പുഴമണൽ ഖനനം പുനഃരാരംഭിക്കൽ

1327  ശ്രീ. എം. റഹ്മത്തുളള : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പരിസ്ഥിതിക്ക് ആഘാതമില്ലാത്ത രീതിയിൽ പുഴകളിൽ നിന്ന് മണൽ ഖനനം പുനഃരാരംഭിക്കാൻ നടപടികൾ സ്വീകരിച്ചു വരുന്നുണ്ടോ; വിശദാംശം നൽകുമോ?

ഡിജിറ്റൽ സർവ്വേ

1328  ശ്രീ. മുഹമ്മദ് മുഹസിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് ഡിജിറ്റൽ സർവ്വേയിലൂടെ എത്ര വില്ലേജുകളിൽ സർവേ ജോലികൾ നടക്കുന്നുണ്ടെന്നും അവ ഓരോന്നിലെയും നിലവിലെ സ്ഥിതിയും അറിയിക്കുമോ;

(ബി)  പ്രസ്തുത വില്ലേജുകളിൽ എത്രയെണ്ണം റവന്യു ഭരണത്തിന് കൈമാറിയിട്ടുണ്ടെന്നും അവ ഏതൊക്കെയാണെന്നും വില്ലേജിന്റെ വിസ്തീർണ്ണം, പുറമ്പോക്ക് ഭൂമിയുടെ വിവരം, തരിശ് ഉൾപ്പെടെ മറ്റു തരത്തിലുള്ള ഭൂമികളുടെ വിവരം, തണ്ടപ്പേരുകളുടെ എണ്ണം, ലഭിച്ച പരാതികളുടെ എണ്ണം എന്നിവ വില്ലേജ് തിരിച്ചു ലഭ്യമാക്കുമോ;

(സി)  ഡിജിറ്റൽ സർവ്വേ പ്രവർത്തനം നിർത്തിവച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ അതിനുള്ള കാരണവും ആരംഭിക്കുന്നതിന് സ്വീകരിക്കുന്ന നടപടികളും അറിയിക്കുമോ?

ഡിജിറ്റൽ സർവേ

1329  ശ്രീ. വി. മുരളീധരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന ഡിജിറ്റൽ സർവേയുടെ തൽസ്ഥിതി വ്യക്തമാക്കുമോ;

(ബി)  നിലവിൽ സർവ്വേ പൂർത്തിയായ ഇടങ്ങളിൽ വ്യാപകമായ പരാതികൾ ഉയർന്നു വന്നിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അവയ്ക്കുള്ള പരിഹാര നടപടികൾ വ്യക്തമാക്കുമോ;

(സി)  നിർത്തി വച്ചിരിക്കുന്ന ഡിജിറ്റൽ സർവേ പുനരാരംഭിക്കുന്നതിനും സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുമുള്ള നടപടികൾ വ്യക്തമാക്കുമോ?

ജില്ലകളുടെയും താലൂക്കുകളുടെയും പുന:സംഘടന

1330  ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീമതി ഫാത്തിമ തഹിലിയ
ശ്രീ. സി. കെ. കാസിം
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ ജില്ലകളും താലൂക്കുകളും പുന:സംഘടിപ്പിക്കുവാന്‍ ആലോചിക്കുന്നുണ്ടാേ; വിശദമാക്കുമോ;

(ബി)  ജനസാന്ദ്രത ഏറെയുള്ള മലബാര്‍ മേഖലകള്‍ വിഭജിച്ച് ജില്ലയും താലൂക്കുകളും രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

ഡിജിറ്റല്‍ സര്‍വ്വേ

1331  ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. എം. എ. റസാഖ് മാസ്റ്റർ
ശ്രീ. കല്ലട്ര മാഹിൻ
ശ്രീമതി ഫാത്തിമ തഹിലിയ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ ഡിജിറ്റല്‍ സര്‍വ്വേ നിലവില്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി)  ഡിജിറ്റല്‍ സര്‍വ്വേയില്‍ വ്യാപകമായി തെറ്റുകള്‍ കടന്നുകൂടിയതായ ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(സി)  ആധാരത്തിലും ഭൂനികുതി രസീതിലും സര്‍വ്വേ നമ്പരുകള്‍,അഡ്രസ്സുകള്‍ എന്നിവ വ്യത്യസ്തമായി രേഖപ്പെടുത്തിയതായ പരാതികള്‍ ഉണ്ടായിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)  തെറ്റായി രേഖപ്പെടുത്തിയ വിവരങ്ങള്‍ തിരുത്തി വില്ലേജ് ഓഫീസുകളില്‍നിന്നു തന്നെ അവ പരിഹരിച്ചു നല്‍കുന്നതിന് നിര്‍ദ്ദേശം നല്‍കുമോ; അറിയിക്കാമോ?

ഒറ്റപ്പാലം താലൂക്കില്‍ ഒഴിഞ്ഞ് കിടക്കുന്ന സര്‍വേയര്‍മാരുടെ തസ്തികകള്‍

1332  ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഒറ്റപ്പാലം താലൂക്ക് ഓഫീസില്‍ സര്‍വേയര്‍മാരുടെ എത്ര തസ്തികകളാണ് ഉള്ളത്; പ്രസ്തുത തസ്തികകളിൽ നിലവില്‍ എത്ര ഉദ്യോഗസ്ഥര്‍ ഉണ്ട്; ഒഴിഞ്ഞ് കിടക്കുന്നവ എത്ര;

(ബി)  ഒറ്റപ്പാലം താലൂക്കില്‍ ഒഴിഞ്ഞ് കിടക്കുന്ന സര്‍വേയര്‍മാരുടെ തസ്തികകള്‍ അടിയന്തരമായി നികത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദ വിവരങ്ങള്‍ ലഭ്യമാക്കുമോ?

കൊണ്ടോട്ടി മണ്ഡലത്തിലെ ഡിജിറ്റൽ സർവേ

1333  ശ്രീ. ടി. പി. അഷ്റഫലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് നടന്നുവരുന്ന എന്റെ ഭൂമി ഡിജിറ്റൽ സർവേ പദ്ധതി നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത സര്‍വേ പൂർത്തിയാക്കാൻ നിശ്ചയിച്ചിട്ടുള്ള സമയപരിധി എത്രയാണെന്ന് വ്യക്തമാക്കുമോ;

(സി)  കൊണ്ടോട്ടി മണ്ഡലത്തിലെ ഡിജിറ്റൽ സർവേ പദ്ധതിയുടെ വില്ലേജ്‌ അടിസ്ഥാനത്തിലുളള പുരോഗതി വ്യക്തമാക്കുമോ?

ഡിജിറ്റല്‍ സര്‍വേയുടെ പുരോഗതി

1334  ശ്രീ. പി. കെ. പ്രവീൺ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ഡിജിറ്റല്‍ സര്‍വേയുടെ നിലവിലെ പുരോഗതി വിശദമാക്കുമോ;

(ബി)  ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയായ വില്ലേജുകളില്‍ വിസ്തീര്‍ണ്ണത്തിലുള്ള വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിന് അവലംബിച്ചിട്ടുള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(സി)  ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയായ വില്ലേജുകളില്‍ വിസ്തീര്‍ണ്ണത്തിലുള്ള വ്യത്യാസങ്ങള്‍ കാരണം നികുതി സ്വീകരിക്കുന്നില്ല എന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍, ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കുമോ;

(ഡി)  വിസ്തീര്‍ണ്ണത്തിലുള്ള വ്യത്യാസങ്ങള്‍ കാരണം നികുതി സ്വീകരിക്കാത്തതിനാല്‍ നികുതി രശീത് ആവശ്യമുള്ള കാര്‍ഷിക ധനസഹായങ്ങള്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് അപേക്ഷിക്കാന്‍ ഭൂവുടമകള്‍ക്ക് സാധിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍, ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കുമോ?

എന്റെ ഭൂമി (ഡിജിറ്റൽ റീസർവേയും അതിർത്തി തർക്കങ്ങളും)

1335  ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)   എന്റെ ഭൂമി (ഡിജിറ്റൽ റീസർവേ)പദ്ധതിയുടെ നിലവിലെ പുരോഗതിയും ഇതുവരെ എത്ര വില്ലേജുകളിൽ സർവേ പൂർത്തിയായി എന്നും വ്യക്തമാക്കുമോ;

(ബി)  ഡിജിറ്റൽ റീസർവേ നടപടികൾക്കിടയിൽ വസ്തു ഉടമസ്ഥർക്ക് ഉണ്ടാകുന്ന അതിർത്തി തർക്കങ്ങളും പോക്കുവരവ് തടസ്സങ്ങളും പരിഹരിക്കാൻ വില്ലേജ്/താലൂക്ക് തലങ്ങളിൽ അപ്പീൽ അതോറിറ്റികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോ; വിശദമാക്കുമോ?

ഡിജിറ്റല്‍ സര്‍വേ

1336  ശ്രീ. കെ. യു. ജനീഷ് കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോന്നി നിയോജകമണ്ഡലത്തില്‍ ഏതൊക്കെ വില്ലേജുകളിലാണ് ഡിജിറ്റല്‍ സര്‍വേ ആരംഭിച്ചത്; വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത ഡിജിറ്റല്‍ സര്‍വേയുടെ പുരോഗതി വിശദമാക്കുമോ;

(സി)  ഡിജിറ്റല്‍ സര്‍വേ നടപടികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കുമെന്ന് വിശദമാക്കുമോ?

ഭൂനികുതി സ്വീകരിക്കുന്നതിന് തടസ്സം

1337  ശ്രീ. ദീപക് ജോയ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഡിജിറ്റൽ റീസർവ്വേ അപാകതകൾ കാരണം ഭൂനികുതി സ്വീകരിക്കുന്നത് തടയപ്പെടുന്ന കേസുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്മേല്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ?

ചേലക്കര നിയോജക മണ്ഡലത്തിലെ ഡിജിറ്റല്‍ സര്‍വേ

1338  ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചേലക്കര നിയോജക മണ്ഡലത്തില്‍ ഡിജിറ്റല്‍ സര്‍വേ ഏതെല്ലാം വില്ലേജുകളില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്; പ്രസ്തുത വില്ലേജുകളുടെ പേരുവിവരങ്ങള്‍ വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത നിയോജക മണ്ഡലത്തിലെ ഏതെല്ലാം വില്ലേജുകളില്‍ ഇനി ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തീകരിക്കാനുണ്ട്; ആയത് എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയും; വിശദാംശം നല്‍കുമോ?

ഡിജിറ്റല്‍ സര്‍വേയിൽ കണ്ടെത്തുന്ന അധികഭൂമിയുടെ ക്രമവത്കരണം

1339  ശ്രീ. ഷിബു തെക്കുംപുറം
ശ്രീ. അപു ജോൺ ജോസഫ്
ശ്രീ. വിനു ജോബ് കുഴിമണ്ണിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ ഡിജിറ്റല്‍ സര്‍വേ പദ്ധതിയുടെ പുരോഗതി അറിയിക്കുമോ; റീസര്‍വേ നടപടികള്‍ വേഗത്തിലാക്കുന്നതിന് സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി)  മുന്‍പുണ്ടായിരുന്ന അളവിനേക്കാള്‍ ഡിജിറ്റല്‍ സര്‍വേയില്‍ അധികമായി കണ്ടെത്തുന്ന ഭൂമിയുടെ പോക്കുവരവ്, രജിസ്ട്രേഷന്‍ നടപടികളിൽ ഉടമകള്‍ക്ക് തടസ്സം നേരിടുന്ന ഗുരുതര സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുന്നുവെന്ന് അറിയിക്കുമോ;

(സി)  ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകളിൽ ഭൂവുടമകൾക്ക് നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ അധികമായി ഡിജിറ്റൽ സർവേയിൽ കണ്ടെത്തുന്ന ഭൂമി ക്രമവത്കരിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)  പ്രസ്തുത ക്രമവല്‍ക്കരണ നടപടികള്‍ക്ക് എന്നു മുതലാണ് പ്രാബല്യം നൽകുന്നത്; നടപടികള്‍ക്ക് മുന്‍കാല പ്രാബല്യം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

ഡിജിറ്റല്‍ റീ സര്‍വേ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി

1340  ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഡിജിറ്റല്‍ റീ സര്‍വേ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി ഏതുവരെയായി എന്നും ആയത് പൂര്‍ത്തിയാകുന്നതോടെ എന്തെല്ലാം ഗുണങ്ങളാണ് പൊതുജനങ്ങള്‍ക്ക് ലഭിക്കുക എന്നും വിശദമാക്കുമോ;

(ബി)  ഡിജിറ്റല്‍ റീ സര്‍വേ നടപടികള്‍ എതു വര്‍ഷത്തോടെ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; ഡിജിറ്റല്‍ റീ സര്‍വേ പൂര്‍ത്തീകരിച്ച വില്ലേജുകളില്‍ ഭൂനികുതി അടക്കല്‍, ഭൂമി രജിസ്ട്രേഷന്‍ എന്നിവ സംബന്ധിച്ച് നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ എന്ത് നടപടിയാണ് കൈക്കൊണ്ടിട്ടുള്ളത്; വിശദമാക്കുമോ?

എന്റെ ഭൂമി ഡിജിറ്റല്‍ ലാന്റ് സര്‍വേ പദ്ധതി

1341  ശ്രീ. കെ. എന്‍. ബാലഗോപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഭൂമി കെെമാറ്റവുമായി ബന്ധപ്പെട്ട നടപടികള്‍ സുതാര്യവും ലളിതവും കാര്യക്ഷമവുമാക്കേണ്ടതിന്റെ ആവശ്യകത മുൻനിർത്തി നടപ്പാക്കുന്ന എന്റെ ഭൂമി ഡിജിറ്റല്‍ ലാന്റ് സര്‍വേ പദ്ധതിയിലൂടെ നേടിയ പുരോഗതി എന്തൊക്കെയാണെന്ന് വിശദമാക്കുമോ;

(ബി)  റവന്യൂ,രജിസ്ട്രേഷന്‍,സര്‍വേ എന്നീ വകുപ്പുകളുടെ സേവനങ്ങള്‍ ഏകോപിപ്പിച്ച് ജനങ്ങള്‍ക്ക് വേഗതയേറിയ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഡിജിറ്റല്‍ സര്‍വേയ്‌ക്കൊപ്പം ഇന്റഗ്രേറ്റഡ് ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം ആരംഭിച്ചത് സഹായകരമായിട്ടുണ്ടോ; വിശദമാക്കുമോ;

(സി)  ഡിജിറ്റല്‍ സര്‍വേയുടെ ഭാഗമായി ഭൂവുടമകളുടെ പക്കല്‍ അധികഭൂമി കണ്ടെത്തുന്ന അവസരത്തില്‍ പ്രസ്തുത അധികഭൂമിയുടെ കാര്യത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ?

ഡിജിറ്റൽ സർവേയ്ക്ക് ശേഷമുള്ള ഭൂനികുതി അടയ്ക്കൽ

1342  ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് ഡിജിറ്റൽ സർവേ പൂർത്തിയായതിനെ ശേഷം ഭൂനികുതി അടയ്ക്കാൻ കഴിയാതെ പൊതുജനങ്ങൾക്ക് വില്ലേജ് ഓഫീസുകളിൽ കയറിയിറങ്ങേണ്ടിവരുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)  ഉണ്ടെങ്കിൽ, ഡിജിറ്റൽ സർവേയ്ക്കുശേഷം രേഖപ്പെടുത്തിയ ഭൂവിസ്തൃതിയിൽ വ്യത്യാസം വന്നതിന്റെ പേരിൽ ഭൂനികുതി സ്വീകരിക്കാത്ത സാഹചര്യം ഒഴിവാക്കി ജനങ്ങൾക്ക് നികുതി അടയ്ക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്താൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;

(സി)  പ്രസ്തുത പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിനായി ആവശ്യമായ സ്ഥലങ്ങളിൽ വീണ്ടും റീസർവേ നടത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

സർവേയർ ഗ്രേഡ് 2 -ന്റെ ഒഴിവുകൾ

1343  ശ്രീ. വി. ടി. സൂരജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സർവ്വേ ആൻഡ് ലാൻഡ് റെക്കോർഡ്സ് വകുപ്പിൽ സർവേയർ ഗ്രേഡ് 2 -ന്റെ എത്ര തസ്തികകൾ നിലവിലുണ്ട്; വിശദമാക്കുമോ;

(ബി)  സർവേയർ ഗ്രേഡ് 2-തസ്‌തികയിൽ എത്ര ഒഴിവുകൾ നിലവിലുണ്ട് എന്ന് വ്യക്തമാക്കുമോ; നിലവിലുള്ള ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ;

(സി)  2026,2027,2028 വർഷങ്ങളിൽ പ്രസ്തുത തസ്തികയിൽ പ്രതീക്ഷിക്കപ്പെടുന്ന ഒഴിവുകളുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കുമോ?

ഭൂനിയമങ്ങളുടെ പരിഷ്കരണം

1344  ശ്രീ. വി. മുരളീധരൻ
ശ്രീ. രാജീവ് ചന്ദ്രശേഖർ
ശ്രീ. ബി. ബി. ഗോപകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നിലവിലുള്ള സർക്കാരിന്റെ രൂപീകരണത്തോടനുബന്ധിച്ച് നടത്തപ്പെട്ട ഗവർണറുടെ നയപ്രഖ്യാപനത്തിൽ ഭൂസംബന്ധമായ എല്ലാ നിയമങ്ങളും സമഗ്രമായി പുന:പരിശോധിക്കുന്നതിനായി ഒരു കമ്മീഷനെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നിട്ടും, 23.9.2026 ലെ സർക്കാർ ഉത്തരവ് (സാധാ) നമ്പർ 1880/2026/ആര്‍.ഡി.പ്രകാരം 1963 ലെ കേരള ഭൂപരിഷ്കരണ നിയമം പരിഷ്കരിക്കുന്നത് സംബന്ധിച്ച് പരിശോധിക്കുന്നതിനാണ് സർക്കാർ നിലവിൽ സമിതിയെ നിയോഗിച്ചിരിക്കുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത നയവ്യതിയാനത്തിന് കാരണമെന്താണെന്ന് വിശദമാക്കുമോ;

(ബി)  നയപ്രഖ്യാപനത്തിന് വിരുദ്ധമായി നിലവിൽ 1963ലെ കേരള ഭൂപരിഷ്കരണ നിയമം പരിഷ്കരിക്കുവാൻ മാത്രമാണ് ഉദ്ദേശിക്കുന്നതെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(സി)  1963 ലെ കേരള ഭൂപരിഷ്കരണ നിയമം സെക്ഷൻ 81 പ്രകാരം ഒഴിവ് ലഭിച്ചിട്ടുള്ള മുഴുവൻ ഭൂമിയും മിച്ചഭൂമിയുടെ പരിധിയിൽ വരുന്നവയായിരുന്നുവെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ഡി)  നയപ്രഖ്യാപനത്തിന് അനുസൃതമായി മുഴുവൻ ഭൂനിയമങ്ങളും സാധാരണ ജനങ്ങൾക്ക് പ്രയോജനകരമാകുന്ന തരത്തിൽ കാലാനുസൃതമായി പരിഷ്കരിക്കുന്നതിനുള്ള ചുമതല, 23.9.26 ലെ ഉത്തരവ് പ്രകാരം രൂപീകരിച്ച സമിതിയെ ഏൽപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ?

ഭൂനിയമങ്ങളുടെ സമഗ്ര പരിഷ്കരണം

1345  ശ്രീ. റെജി ചെറിയാൻ
ശ്രീ. വർഗ്ഗീസ് മാമ്മൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് നിലവിലുള്ള ഭൂനിയമങ്ങൾ കാലപ്പഴക്കം ചെന്നതും കാലികമായ ഭൂവിനിയോഗ ആവശ്യങ്ങൾക്ക് അപര്യാപ്തവുമാണെന്ന വിമർശനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇവ കാലോചിതമായി പരിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)  നിയമങ്ങളിലെ സാങ്കേതികതയുടെ പേരിൽ കർഷകർക്ക് കൃഷിഭൂമിയുടെ അവകാശം കൈമോശം വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനും ഉപാധികളില്ലാത്ത ഉടമസ്ഥാവകാശം ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കുമോ; അറിയിക്കുമോ;

(സി)  തോട്ടഭൂമിയുടെ സ്വാഭാവികത നിലനിർത്തിക്കൊണ്ടുതന്നെ വിള വൈവിധ്യവൽക്കരണത്തിന് അനുമതി നൽകുന്നത് പരിഗണിക്കുമോ;

(ഡി)  കർഷകർ ദശാബ്ദങ്ങളായി അധിവസിക്കുകയും കൃഷി ചെയ്യുകയും ചെയ്തുവരുന്ന ഭൂമിയുടെ പട്ടയ ലഭ്യതയ്ക്കുള്ള തടസ്സങ്ങൾ ഒഴിവാക്കുന്നതുള്‍പ്പെടെയുള്ള സമഗ്ര നിയമനിർമാണത്തിന് തയ്യാറാകുമോ; വ്യക്തമാക്കുമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.