UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >16th KLA >2nd Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

SIXTEENTH   KLA - 2nd SESSION
 
15.10.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

റോഡുകളുടെ പരിപാലനവും ഗുണനിലവാരവും

1051  ശ്രീ. ഉല്ലാസ് കോവൂർ
ശ്രീ. വിഷ്ണു മോഹൻ
ശ്രീ. വി. കുഞ്ഞികൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ പ്രധാന റോഡുകളുടെയും ഉപറോഡുകളുടെയും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(ബി)  കരാർ കാലാവധി തീരുന്നതിന് മുമ്പ് തകരുന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾ കരാറുകാരുടെ ചെലവിൽ തന്നെ നടപ്പാക്കുന്നത് കർശനമാക്കാൻ നിലവിലുള്ള സംവിധാനങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി)  നബാർഡ് സഹായത്തോടെയോ മറ്റ് കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെയോ ഗ്രാമീണ മേഖലകളിൽ റോഡുകൾ നവീകരിക്കുന്നതിന് നിലവിൽ എന്തെങ്കിലും പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?

ചങ്ങനാശ്ശേരിമണ്ഡലത്തിലെ റോഡ് നിർമ്മാണത്തിനായുള്ള ബജറ്റ് വിഹിതം

1052  ശ്രീ. വിനു ജോബ് കുഴിമണ്ണിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിൽ പി.ഡബ്ള്യൂ.ഡി-യുടെ കീഴിലുള്ള ഒ.ഡി.ആർ (മറ്റു ജില്ലാ റോഡുകൾ) വിഭാഗത്തിൽ ഉൾപ്പെടുത്തി നിർമ്മാണം/നവീകരണം നടത്താൻ ഉദ്ദേശിക്കുന്ന റോഡുകൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ബി)  ഒ.ഡി.ആർ വിഭാഗത്തിൽ ഉൾപ്പെടുത്തി ബജറ്റിൽ 20% പ്രൊവിഷൻ മാറ്റിവെക്കുന്ന പ്രവൃത്തികളിൽ, നടപ്പ് സാമ്പത്തിക വർഷം ചങ്ങനാശ്ശേരി മണ്ഡലത്തിലെ ഒ.ഡി.ആർ കാറ്റഗറിയിൽ ഉൾപ്പെടുന്ന പി.ഡബ്ള്യൂ.ഡി. റോഡുകളുടെ നിർമ്മാണത്തിനായുള്ള ബജറ്റ് ശീർഷകത്തിൽ ആവശ്യമായ ബജറ്റ് വിഹിതം കൃത്യമായി അനുവദിച്ചിട്ടുണ്ടോ എന്ന് കണക്ക് സഹിതം വിശദമാക്കാമോ;

(സി)  പ്രസ്തുത മണ്ഡലത്തിലെ ഒ.ഡി.ആർ റോഡ് പ്രവൃത്തികൾക്കായി ഫണ്ട് അനുവദിക്കുന്നതിലോ വിനിയോഗിക്കുന്നതിലോ നിലവിൽ എന്തെങ്കിലും തടസ്സങ്ങളോ കാലതാമസങ്ങളോ നേരിടുന്നുണ്ടോ; എങ്കിൽ അതിനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ഡി)  ചങ്ങനാശ്ശേരി മണ്ഡലത്തിലെ ഒ.ഡി.ആർ റോഡ് നിർമ്മാണങ്ങൾക്കായി അർഹമായ ബജറ്റ് വിഹിതം കൃത്യസമയത്ത് ലഭ്യമാക്കുന്നതിനും ഫണ്ട് വിഹിതം സംബന്ധിച്ചുള്ള അവ്യക്തതകൾ പരിഹരിക്കുന്നതിനും സർക്കാർ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇതുവരെ അനുവദിച്ച തുകയുടെ കണക്കുകൾ സഹിതം മറുപടി നൽകുമോ?

പാലാ-പൂഞ്ഞാർ ഹൈവേയിൽ ചെത്തിമറ്റം മുതൽ റോഡ് വീതി കൂട്ടൽ

1053  ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പാലാ –പൂഞ്ഞാർ ഹൈവേയിൽ ചെത്തിമറ്റം മുതൽ റോഡ് വീതി കൂട്ടി നിർമ്മിക്കുന്നതിനായി സ്ഥലം ഏറ്റെടുത്തിട്ടുള്ള സാഹചര്യത്തിൽ റോഡിലെ അനധികൃതകയ്യേറ്റങ്ങൾ ഒഴിപ്പിച്ച്, മൂന്നാനി കോടതിക്ക് മുൻവശം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ റോഡ് ഉയർത്തിനിർമ്മിക്കുന്ന പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?

കളരിയമ്മാക്കൽ പാലം അപ്പ്രോച്ച് റോഡ്

1054  ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കളരിയമ്മാക്കൽ പാലം അപ്പ്രോച്ച് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; പ്രസ്തുത റോഡ് നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കി വർഷങ്ങളായി നാട്ടുകാർ അനുഭവിക്കുന്ന ദുരിതം മാറ്റാൻ സർക്കാർ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;

(ബി)  പ്രസ്തുത അപ്പ്രോച്ച് റോഡുമായി ബന്ധപ്പെട്ട് നിലവിൽ തടസ്സങ്ങൾ എന്തെങ്കിലും ഉണ്ടോ; ഉണ്ടെങ്കിൽ വിശദമാക്കാമോ?

റിവർ വ്യൂ റോഡ് പൂർത്തീകരണം

1055  ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പാലാ നിയോജക മണ്ഡലത്തിലെ റിവർ വ്യൂ റോഡ് നിർമ്മാണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; വർഷങ്ങളുടെ കാലതാമസം നേരിടുന്ന പ്രസ്തുത റോഡ് സമയബന്ധിതമായി പൂർത്തീകരിക്കുവാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

പാലാ ബൈപ്പാസ് പൂർത്തീകരണം

1056  ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പാലാ ബൈപ്പാസ് റോഡ് നിർമ്മാണത്തിന്റെ നിജസ്ഥിതി വ്യക്തമാക്കാമോ; പ്രസ്തുത ബൈപാസ് റോഡിന്റെ പൂർത്തീകരണവുമായി ബന്ധപ്പെട്ട് നിലവിൽ തടസ്സങ്ങൾ ഉണ്ടോ; ഉണ്ടെങ്കിൽ വിശദാംശം ലഭ്യമാക്കുമോ; ഇല്ലെങ്കിൽ പ്രസ്തുത റോഡ് സമയബന്ധിതമായി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

വളാഞ്ചേരി റിങ് റോഡ് നിർമ്മാണം

1057  പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കിഫ്ബി ധനസഹായത്തോടുകൂടി കെ.ആര്‍.എഫ്.ബി-പി.എം.യു മുഖേന നടപ്പിലാക്കുന്ന കോട്ടക്കല്‍ മണ്ഡലത്തിലെ വളാഞ്ചേരി റിങ് റോഡ് പ്രവൃത്തിയുടെ നിലവിലെസ്ഥിതി വിശദമാക്കുമോ; പ്രവൃത്തി സംബന്ധിച്ച് പൊതുമരാമത്ത് ഡിസൈൻ ചീഫ് എൻജിനിയറുടെ കാര്യാലയത്തിൽ സ്വീകരിച്ച നടപടികളുടെ വിശദാംശം അറിയിക്കുമോ;

(ബി)  പ്രവൃത്തിയുടെ അലൈന്‍മെന്റും ഡി .പി.ആര്‍ -ഉം തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ടോ; പ്രവൃത്തിയ്ക്ക് കിഫ്ബിയുടെ ധനാനുമതിയും സാങ്കേതികാനുമതിയും ലഭ്യമായിട്ടുണ്ടോ; വ്യക്തമാക്കുമോ;

(സി)  പ്രവൃത്തി ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ ശേഷിക്കുന്നുണ്ടെന്നും പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?

പുത്തൂര്‍ - ചെനക്കല്‍ ബൈപ്പാസ്

1058  പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോട്ടയ്ക്കല്‍ മണ്ഡലത്തിലെ പുത്തൂര്‍ - ചെനക്കല്‍ ബൈപ്പാസ് റോഡിന്റെ മൂന്നാം ഘട്ട നിര്‍മ്മാണപ്രവൃത്തിയുടെ പുരോഗതി വിശദമാക്കാമോ;

(ബി)  പ്രസ്തുത പ്രവൃത്തിക്ക് ഐ.ആർ.സി. മാനദണ്ഡ പ്രകാരമുള്ള പുതിയ അലൈമെന്റ് തയ്യാറായിട്ടുണ്ടോ; പ്രസ്തുത വിഷയം സംബന്ധിച്ച് 2026 ജൂൺ മാസം ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ചേംബറിൽ ചേർന്ന യോഗത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ; പ്രവൃത്തിയുടെ ഫീസിബിലിറ്റി പഠനത്തിനും ഭൂമി ഏറ്റെടുക്കൽ നടപടികൾക്കുമായി നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭ്യമായിട്ടുണ്ടോ;

(സി)  2026-27 സാമ്പത്തിക വർഷത്തെ ബജറ്റിന്റെ മറുപടി പ്രസംഗത്തിൽ പുത്തൂർ - ചെനക്കൽ ബൈപ്പാസ് റോഡ് നിർമ്മാണത്തിന് അഞ്ച് കോടി രൂപ വകയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ വകുപ്പ് സ്വികരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?

തീരദേശ ഹൈവേ നിർമ്മാണം

1059  ശ്രീ. പി. പ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തീരദേശ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)  ആലപ്പുഴ എസ്. എച്ച്. ബൈപ്പാസ് ക്രോസിങ് മുതൽ സൗത്ത് ചെല്ലാനം വരെയുള്ള 32.89 കിലോമീറ്ററിൽ അതിർത്തി നിർണ്ണയിച്ച് കല്ലിടൽ പൂർത്തിയാക്കി 4(1) വിജ്ഞാപനം പ്രസിദ്ധീകരിച്ചതിൽ എന്തു നടപടി സ്വീകരിച്ചുവെന്നറിയിക്കാമോ;

(സി)  തീരദേശ ഹൈവേ നിർമ്മാണ പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന് ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;

(ഡി)  പദ്ധതിയുടെ സ്ഥലം ഏറ്റെടുപ്പിനായി സർവ്വേ കല്ലുകൾ സ്ഥാപിച്ചതിനാൽ പ്രദേശവാസികൾക്ക് സ്ഥലം വിൽക്കുന്നതിനും ബാങ്ക് വായ്പ എടുക്കുന്നതിനും വീടുകൾ നിർമ്മിക്കുന്നതിനും പ്രതിസന്ധി നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?

ചുള്ളിമട-മാരാക്കാവ്-മലയപ്പൊതി-ചിതലിപ്പാലം റോഡ് നിര്‍മ്മാണം

1060  ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ചുള്ളിമട-മാരാക്കാവ്-മലയപ്പൊതി-ചിതലിപ്പാലം റോഡ് നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ പുരോഗതി വ്യക്തമാക്കാമോ?

തീരദേശ ഹൈവേ പദ്ധതി

1061  ശ്രീ. ടോണി ചമ്മണി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വൈപ്പിന്‍ നിയോജക മണ്ഡലം കൂടി ഉള്‍പ്പെടുന്ന തീരദേശ ഹൈവേ പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; പദ്ധതിയുടെ തുടർപ്രവർത്തനം സംബന്ധിച്ച് വിശദീകരിക്കാമോ?

തീരദേശ റോഡ്‌ പദ്ധതി

1062  ശ്രീ. ടി .ഒ. മോഹനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കണ്ണൂർ മണ്ഡല പരിധിയിലൂടെ കടന്നുപോകുന്ന തീരദേശ ഹൈവേ പദ്ധതിയുടെ അലൈൻമെന്റും പ്രവൃത്തികളുടെ നിലവിലെ പുരോഗതിയും വ്യക്തമാക്കാമോ?

തളിപ്പറമ്പ് - ശ്രീകണ്ഠാപുരം - ഇരിട്ടി സംസ്ഥാന പാതയുടെ വികസനവും നവീകരണവും

1063  ശ്രീ. ടി. കെ. ഗോവിന്ദൻ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തളിപ്പറമ്പ് - ശ്രീകണ്ഠാപുരം - ഇരിട്ടി സംസ്ഥാന പാതയിൽ പ്രയാസമേറിയ വളവുകൾ മൂലവും വീതിക്കുറവ് മൂലവും ഗതാഗത തടസ്സങ്ങളും അപകടങ്ങളും പതിവാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  പ്രസ്തുത പാതയിൽ തളിപ്പറമ്പ് മുതൽ ചൊവ്വാക്കൽ വരെയുള്ള ഭാഗം കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികൾ ഏതെല്ലാം ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(സി)  മലയോര മേഖലയിലേക്കുള്ള യാത്രയ്ക്കും തീർത്ഥാടന-ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിനും പ്രയോജനപ്പെടുന്ന പ്രസ്തുത സംസ്ഥാന പാതയിലെ വളവുകൾ നിവർത്തി വീതികൂട്ടി നവീകരിക്കുന്നതിനായി പ്രത്യേക ഫണ്ട് വകയിരുത്തി പ്രവൃത്തി വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമോ?

പെരുമ്പാവൂർ ബൈപ്പാസിന്റെ രണ്ടാം ഘട്ടം നിർമ്മാണം

1064  ശ്രീ. മനോജ് മൂത്തേടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മൂന്നാറിലേക്കുള്ള പ്രധാനപ്പെട്ട പാതയായ ആലുവ -മൂന്നാർ റോഡിൽ പെരുമ്പാവൂരിൽ എത്തുമ്പോഴുള്ള ഗതാഗതകുരുക്കിന് പരിഹാരമുണ്ടാക്കുന്നതിനായുള്ള പെരുമ്പാവൂർ ബൈപ്പാസിന്റെ ഒന്നാംഘട്ടം പണികൾ നടന്നുവരികയാണെങ്കിലും പദ്ധതിയുടെ രണ്ടാംഘട്ട പ്രവൃത്തി നടപടികൾ ആരംഭിച്ചിട്ടില്ലായെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ രണ്ടാംഘട്ട പണികൾ ആരംഭിക്കുന്നതിനു വേണ്ടിയുള്ള അലൈൻമെന്റ് നിശ്ചയിക്കുന്നതിനും സ്ഥലം ഏറ്റെടുക്കുന്നതിനും നിർമ്മാണം ഉടൻ ആരംഭിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?

മലയോര ഹൈവേ

1065  ശ്രീ. നീലകണ്ഠൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മലയോര ഹൈവേ എടപ്പറമ്പ -കോളിച്ചാല്‍ റീച്ചില്‍ എന്തൊക്കെ ജോലിയാണ് ഇനി അവശേഷിക്കുന്നത്;

(ബി)  ഈ റീച്ചില്‍ വനഭൂമി വിട്ടുകിട്ടാന്‍ വേണ്ടി പരിവേഷ് പോര്‍ട്ടലില്‍ സമര്‍പ്പിച്ച അപേക്ഷയുടെ സ്ഥിതി വ്യക്തമാക്കാമോ;

(സി)  ഈ റീച്ചില്‍ വന മേഖലയില്‍ എത്ര പാലങ്ങളാണ് നിര്‍മ്മിക്കേണ്ടത്; ആയതിന്റെ ഡി.പി.ആർ. തയ്യാറായിട്ടുണ്ടോ;

(ഡി)  വനഭൂമി വിട്ടുകിട്ടിയാല്‍ അവശേഷിക്കുന്ന ജോലികള്‍ ഒറ്റ ടെണ്ടറായി നല്‍കുന്ന കാര്യം പരിഗണിക്കുമോ;

(ഇ)  ഇലക്ട്രിസിറ്റി യൂട്ടിലിറ്റി ഷിഫ്ടിംഗ്, ബസ് കാത്തിരിപ്പു കേന്ദ്രം, തെരുവ് വിളക്കുകള്‍ സ്ഥാപിക്കല്‍ എന്നീ ജോലികള്‍ കൂടി പുതിയ ടെണ്ടറില്‍ ഉള്‍പ്പെടുത്തുമോ?

ആറന്മുള നിയോജക മണ്ഡലത്തിലെ റോഡ് പ്രവൃത്തികൾ

1066  ശ്രീ. അബിൻ വർക്കി കോടിയാട്ട് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആറന്മുള മണ്ഡലത്തിൽ നിലവിൽ നിർമ്മാണത്തിലിരിക്കുന്ന പൊതുമരാമത്തു റോഡുകൾ ഏതെല്ലാമെന്നും അവയ്‌ക്കോരോന്നിനും അനുവദിച്ച തുക എത്ര വീതമാണെന്നും തരം തിരിച്ച് വ്യക്തമാക്കാമോ; അവയുടെ നിലവിലെ നിർമാണപുരോഗതിയും തരംതിരിച്ച് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത നിയോജക മണ്ഡലത്തിൽ തുക അനുവദിച്ചിട്ടും നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാത്ത റോഡുകൾ ഏതെല്ലാമാണെന്നു തരംതിരിച്ച് വ്യക്തമാക്കാമോ; അവയുടെ നിർമാണം ആരംഭിക്കുന്നതിനുള്ള നിലവിലെ നടപടിക്രമങ്ങൾ എന്തെല്ലാമെന്നും വ്യക്തമാക്കാമോ?

കൂത്തുപറമ്പ് മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി

1067  ശ്രീ. പി. കെ. പ്രവീൺ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൂത്തുപറമ്പ് മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന റോഡ്‌ പ്രവൃത്തികളുടെ പുരോഗതി (കിഫ്ബി, പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന ഉള്‍പ്പെടെ) വിശദമാക്കുമോ; പ്രസ്തുത പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനു എന്തെങ്കിലും തടസ്സം നിലവിലുണ്ടോ; വിശദമാക്കുമോ; ഇല്ലെങ്കില്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാവുമെന്ന് വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന കെട്ടിടങ്ങളുടെ നിര്‍മ്മാണപുരോഗതി (കിഫ്ബി ഉള്‍പ്പെടെ) വിശദമാക്കുമോ; പ്രസ്തുത പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനു എന്തെങ്കിലും തടസ്സം നിലവിലുണ്ടോ; വിശദമാക്കുമോ; ഇല്ലെങ്കില്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാവുമെന്ന് വ്യക്തമാക്കുമോ;

(സി)  പ്രസ്തുത മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന പാലങ്ങളുടെ നിര്‍മ്മാണ പുരോഗതി (കിഫ്ബി ഉള്‍പ്പെടെ) വിശദമാക്കുമോ; പ്രസ്തുത പ്രവൃത്തികൾ പൂർത്തിയാക്കുന്നതിന് എന്തെങ്കിലും തടസ്സം നിലവിലുണ്ടോ; വിശദമാക്കുമോ; ഇല്ലെങ്കില്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാവുമെന്ന് വ്യക്തമാക്കുമോ?

റോഡ് റീ ടാറിംഗ്

1068  ശ്രീമതി ഒ. എസ്. അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ടാര്‍ വില ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി എടുക്കുന്ന കുഴികള്‍ നികത്തി റോഡ് റീ ടാറിംഗ് ചെയ്യുന്നതിന് താമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  റോഡ് റീ ടാറിംഗ് നിരക്ക് പരിഷ്കരണത്തിനായി നടപടികള്‍ സ്വീകരിക്കുന്നത് പരിഗണനയിലുണ്ടോ; ഇതിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ?

നിലമ്പൂര്‍ ബൈപ്പാസിൻെറ രണ്ടാംഘട്ട പ്രവൃത്തി

1069  ശ്രീ. ആര്യാടന്‍ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഭരണാനുമതി ലഭിച്ച നിലമ്പൂര്‍ ബൈപ്പാസിൻെറ രണ്ടാംഘട്ട പ്രവൃത്തി ആരംഭിക്കുവാന്‍ വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

രാമനാട്ടുകര - കോഴിക്കോട് വിമാനത്താവളം എലിവേറ്റഡ് ഹൈവെ

1070  ശ്രീ. പാറക്കൽ അബ്‌ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  രാമനാട്ടുകര - കോഴിക്കോട് വിമാനത്താവളം എലിവേറ്റഡ് ഹൈവേ നിർമ്മാണപദ്ധതി ഇപ്പോൾ ഏത് ഘട്ടത്തിലാണ്; വിശദമാക്കുമോ;

(ബി)  24 മീറ്റർ വീതിയിലും 12 കിലോമീറ്റർ നീളത്തിലും നാലുവരിപ്പാത നിർമ്മിക്കാനാണോ പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ വിഭാവനം ചെയ്തിരുന്നതെന്ന് വ്യക്തമാക്കാമോ;

(സി)  ഭൂമി ഏറ്റെടുക്കലിലെ ഭാരിച്ച ചെലവും സാമൂഹിക പ്രത്യാഘാതങ്ങളും ഒഴിവാക്കുന്നതിന് വേണ്ടിയാണോ ഇപ്പോൾ എലിവേറ്റഡ് രീതിയിലേക്ക് മാറിയത്; വിശദാംശം നല്കാമോ;

(ഡി)  പദ്ധതിയുടെ അലൈൻ‍മെന്റിന് കേന്ദ്ര സർക്കാരിന്റെ അലൈൻ‍മെന്റ് അംഗീകാരസമിതിയുടെ അനുമതി ലഭ്യമായിട്ടുണ്ടോ; എങ്കിൽ ഇതുമായി ബന്ധപ്പെട്ട നടപടികൾ ഇപ്പോൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?

കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ റോഡുകൾ

1071  ശ്രീ. റോണി. കെ. ബേബി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളുടെ വിശദാംശം അവയുടെ ദൂരമടക്കം വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത റോഡുകളിൽ ബി.എം. & ബി.സി. നിലവാരത്തിലേക്ക് ഉയർത്തിയിട്ടില്ലാത്ത റോഡുകളുടെ ലിസ്റ്റ് ലഭ്യമാക്കുമോ;

(സി)  മണ്ഡലത്തിന്റെ പരിധിയിൽ അടിയന്തരമായി നവീകരിക്കേണ്ട റോഡുകളുടെ പേരും അവയ്ക്കായി കണക്കാക്കിയിട്ടുള്ള തുകയും ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമാക്കുമോ?

പുനലൂർ മണ്ഡലത്തിലെ പി.ഡബ്ള്യു.ഡി (റോഡ്സ് ) വിഭാഗത്തിന്റെ പ്രവൃത്തികൾ

1072  ശ്രീ. സി. അജയപ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുനലൂർ നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് (നിരത്തുകൾ) വിഭാഗത്തിന്റെ നിർവ്വഹണ ചുമതലയിൽ നിലവിൽ പുരോഗമിക്കുന്ന പ്രവൃത്തികൾ ഏതെല്ലാമാണെന്നും ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത വിഭാഗത്തിന്റെ നിർവ്വഹണ ചുമതലയിൽ നിലവിൽ ഭരണാനുമതി ലഭ്യമായിട്ടുള്ളതും എന്നാൽ ടെൻഡർ നടപടികൾ ഉൾപ്പെടെയുള്ള തുടർനടപടികൾ ആരംഭിച്ചിട്ടില്ലാത്തതുമായ പ്രവൃത്തികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ?

ബെെപ്പാസുകളെ നാലുവരിപ്പാതയാക്കാന്‍ നടപടി

1073  ശ്രീ. പാറക്കൽ അബ്‌ദുല്ല
ശ്രീ. കുറുക്കോളി മൊയ്തീന്‍
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. പി. കെ. നവാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഏറ്റവും മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് ബൈപ്പാസുകൾ നാലുവരിപ്പാതയാക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;

(ബി)  നാലുവരിപ്പാത വികസനത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തം ഉപയോഗപ്പെടുത്തുമോയെന്ന് വ്യക്തമാക്കാമോ;

(സി)  പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്ന പണികളിലെല്ലാം ഊര്‍ജ്ജസംരക്ഷണത്തിനും പെെതൃകസംരക്ഷണത്തിനും പരിഗണന നല്‍കുമോയെന്ന് വിശദമാക്കുമോ?

റോഡുകളുടെ വീതി കൂട്ടലും വളവുനിവര്‍ത്തലും

1074  ശ്രീ. നജീബ് കാന്തപുരം
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. പാറക്കൽ അബ്‌ദുല്ല
ശ്രീ. എം. റഹ്മത്തുളള : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മലബാർ മേഖലയിൽ ജനസാന്ദ്രത ഏറെയുള്ള മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിൽ റോഡുകളുടെ വീതികൂട്ടലും വളവുനിവർത്തലും അനിവാര്യമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)  വാഹനത്തിരക്കും ഇടുങ്ങിയ റോഡുകളും കാരണം മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഇവിടെ യാത്രകൾക്ക് കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുന്നുണ്ടെന്നത് പരിഗണിച്ച് റോഡുകളുടെ വികസനത്തിനായി അനുകൂലമായ തീരുമാനമെടുക്കുമോയെന്ന് വ്യക്തമാക്കാമോ;

(സി)  മലബാർ പ്രദേശത്തെ റോഡുകളുടെ വികസനത്തിനായി പ്രത്യേക പദ്ധതി സമയബന്ധിതമായി നടപ്പിലാക്കാൻ തയ്യാറാകുമോയെന്ന് വ്യക്തമാക്കാമോ?

റോഡ് വികസന പദ്ധതി

1075  ശ്രീ. പി. കെ. ഫിറോസ്
ശ്രീ. കുറുക്കോളി മൊയ്തീന്‍
ശ്രീ. എം. റഹ്മത്തുളള
ശ്രീ. പി. കെ. നവാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ പ്രധാന ജംഗ്ഷനുകളുടെ വികസനം, ഫ്ലൈ ഓവ‍ർ നിർമ്മാണം, പുതിയ ബൈപ്പാസുകള്‍ ഉള്‍പ്പെടെയുള്ള റോഡ് വികസന പദ്ധതി ശാസ്ത്രീയമായി പഠിച്ച് മുന്‍ഗണന നിശ്ചയിക്കുന്നതിനായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)  സമിതിയുടെ പ്രധാന ചുമതലകള്‍ എന്തെല്ലാമാണെന്നും എന്നത്തേയ്ക്ക് റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും വ്യക്തമാക്കാമോ;

(സി)  നിലവിലുള്ള റോഡുകളുടേയും പാലങ്ങളുടേയും ശൃംഖല സമഗ്രമായി വിലയിരുത്തി മെച്ചപ്പെടുത്തുന്നതിനുള്ള പ്രവ‍ർത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ആവശ്യമായ നി‍ർദ്ദേശം നല്‍കുമോ;

(ഡി)  പ്രധാന ജംഗ്ഷനുകളിലെ ഗതാഗതകുരുക്ക് പരിഹരിക്കുവാന്‍ പ്രത്യേക പദ്ധതികള്‍ക്ക് രൂപം കൊടുക്കുമോ; വിശദമാക്കുമോ?

നീലേശ്വരം- എടത്തോട് റോഡ് നിർമ്മാണം

1076  ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി ആരംഭിച്ച നീലേശ്വരം-എടത്തോട് റോഡ് നിർമ്മാണ കരാറുകാരനെ ടെർമിനേറ്റ് ചെയ്യാൻ ഉണ്ടായ സാഹചര്യം വിശദമാക്കാമോ;

(ബി)  പ്രസ്തുത റോഡിന്റെ നിലവിലെ അവസ്ഥ വിശദമാക്കാമോ;

(സി)  ടെർമിനേറ്റ് ചെയ്ത സാഹചര്യത്തിൽ പ്രവൃത്തി പുനരാരംഭിക്കുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിൽ ആണെന്ന് പറയാമോ;

(ഡി)  ടെൻഡർ നടപടികൾ പൂർത്തീകരിച്ച് എപ്പോൾ പ്രവൃത്തി പുനരാരംഭിക്കാൻ കഴിയുമെന്ന് വിശദമാക്കാമോ?

സംസ്ഥാനത്ത് റോഡപകടങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടികൾ

1077  ശ്രീ. പഴകുളം മധു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനും അപകടസാധ്യതയുള്ള മേഖലകളിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമോ;

(ബി)  റോഡ് അപകടങ്ങളിൽ മരണനിരക്ക് കുറയ്ക്കുന്നതിനായി ‘ബ്ലാക്ക് സ്പോട്ട്’ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

(സി)  റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി നിലവാരമുള്ള സിഗ്നലുകൾ, സീബ്രാ ക്രോസിംഗുകൾ, തെരുവുവിളക്കുകൾ, ഡിവൈഡറുകൾ എന്നിവ സ്ഥാപിക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ടോ;

(ഡി)  റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനായി പൊതുജനങ്ങളിൽ റോഡ് സുരക്ഷാ ബോധവത്കരണ പരിപാടികൾ കൂടുതൽ ശക്തമാക്കാൻ നടപടി സ്വീകരിക്കുമോ?

വൈപ്പിൻ മണ്ഡലത്തിലെ റോഡ് സംരക്ഷണ പദ്ധതി

1078  ശ്രീ. ടോണി ചമ്മണി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കടലാക്രമണം, ഉയർന്ന തിരമാല, മഴക്കാല വെള്ളക്കെട്ട് തുടങ്ങിയ പ്രകൃതിദത്ത സാഹചര്യങ്ങൾ മൂലം വൈപ്പിൻ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ തടയുന്നതിനായി ദീർഘകാല റോഡ് സംരക്ഷണ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദീകരിക്കാമോ;

(ബി)  പ്രസ്തുത മണ്ഡലത്തിന്റെ ദ്വീപ്-തീരദേശ ഭൂമിശാസ്ത്രവും വർദ്ധിച്ചുവരുന്ന ഗതാഗത ആവശ്യകതയും പരിഗണിച്ച്, മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകൾ, പാലങ്ങൾ, ഡ്രെയിനേജ്, കാൽനട സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തി സമഗ്രമായ ഇന്റഗ്രേറ്റഡ് റോഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് പ്ലാൻ തയ്യാറാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ വിശദമാക്കാമോ?

ഇരിങ്ങാലക്കുട മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ നവീകരണം

1079  ശ്രീ. തോമസ് ഉണ്ണിയാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഇരിങ്ങാലക്കുട മണ്ഡലത്തിൽ തകർന്നുകിടക്കുന്ന പൊതുമരാമത്ത് റോഡുകളുടെ നവീകരണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത മണ്ഡലത്തിലെ ഏതൊക്കെ റോഡുകളാണ് ബി.എം & ബി.സി.നിലവാരത്തിൽ നവീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(സി)  ഇത്തരം റോഡുകളുടെ നവീകരണത്തിലുണ്ടാകുന്ന കാലതാമസം പരമാവധി ഒഴിവാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

ഗുരുവായൂര്‍-ആല്‍ത്തറ-പൊന്നാനി റോഡ് നിര്‍മ്മാണം

1080  ശ്രീ. എന്‍. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഗുരുവായൂർ-ആൽത്തറ-പൊന്നാനി റോഡിന്റെ ബി.എം & ബി.സി. നിലവാരത്തിലുള്ള നിർമ്മാണ പ്രവൃത്തികൾ പൂര്‍ത്തീകരിച്ചിട്ട് എത്ര വർഷമായെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത റോഡിന്റെ നിലവിലെ അവസ്ഥ എന്താണെന്നും ഈ റോഡിന്റെ പുനർനിർമ്മാണം അറ്റകുറ്റപ്പണി എന്നിവയ്ക്കായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്നും വിശദമാക്കാമോ?

കുട്ടനാട് മണ്ഡലത്തിലെ പൊതുമരാമത്ത് നിര്‍മ്മാണ പ്രവൃത്തികള്‍

1081  ശ്രീ. റെജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കുട്ടനാട് മണ്ഡലത്തിൽ കെ.എസ്.ടി.പി., കിഫ്‌ബി, കെ.ആർ.എഫ്.ബി. ഉൾപ്പെടെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ നടക്കുന്ന റോഡ്, പാലം, കെട്ടിട നിർമ്മാണ പ്രവൃത്തികൾ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പ്രവ‍ൃത്തികളുടെ നിര്‍മ്മാണം നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;

(സി)  ഭരണാനുമതി ലഭിച്ചിട്ടും നിര്‍മ്മാണം ആരംഭിക്കാത്ത പ്രവൃത്തികള്‍ ഏതെല്ലാമാണ്; ഇവ തുടങ്ങുന്നതിന് നടപടി സ്വീകരിക്കാമോ;

(ഡി)  കെ.സി. പാലം നിര്‍മ്മാണം തുടങ്ങാന്‍ കാലതാമസം വരുന്നതിന്റെ കാരണം വിശദമാക്കാമോ?

ഡ്രെയിനേജ് നിർമ്മാണവും വെള്ളക്കെട്ട് പരിഹരിക്കലും

1082  ശ്രീ. എം. എ. റസാഖ് മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിലെ പതിമംഗലം, മാവൂർ പ്രദേശങ്ങൾ, കോഴിക്കോട്-മാവൂർ റോഡിലെ വിവിധ ഭാഗങ്ങൾ, വെള്ളിപ്പറമ്പിലെ ബൂസ്റ്റർ ടാങ്കിന് സമീപം എന്നീ ഭാഗങ്ങളിൽ ഡ്രെയിനേജിന്റെ (ഓവുചാൽ) അഭാവം മൂലം മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്യുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  ഈ പ്രദേശങ്ങളിൽ വെള്ളക്കെട്ട് കാരണം റോഡുകൾ തകരുന്നതും കാൽനട യാത്രികരും വാഹനങ്ങളും നേരിടുന്ന കടുത്ത യാത്രാദുരിതവും പരിഹരിക്കുന്നതിനായി എന്തെല്ലാം ശാശ്വത നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(സി)  പ്രസ്തുത കേന്ദ്രങ്ങളിൽ ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനവും കൾവർട്ടുകളും നിർമ്മിക്കുന്നതിനായി വകയിരുത്തിയ തുകയും ഇതിനായുള്ള പദ്ധതി നിർദ്ദേശങ്ങളുടെ നിലവിലെ അവസ്ഥയും ലഭ്യമാക്കാമോ;

(ഡി)  അടുത്ത മഴക്കാലത്തിന് മുന്നോടിയായി പ്രസ്തുത റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ആവശ്യമായ അടിയന്തര ഡ്രെയിനേജ് നവീകരണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമോ എന്ന് വിശദമാക്കാമോ?

വാഹനയാത്രക്കാരുടെ സുരക്ഷ

1083  ശ്രീ. സി. കെ. ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പാറശാല നിയോജക മണ്ഡലത്തിലെ അമ്പൂരി ഗ്രാമപഞ്ചായത്ത് പരിധിയില്‍ നെയ്യാര്‍ഡാം റോഡില്‍ നെയ്യാര്‍ റിസർവോയറിനോട് ചേര്‍ന്ന് നിരപ്പില്‍കാല മുതല്‍ കണ്ടംതിട്ട വരെയുള്ള ഭാഗത്ത് വാഹനാപകടങ്ങള്‍ പതിവാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത റോഡിന്റെ വശങ്ങളില്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളുടെ അഭാവവും നെയ്യാര്‍ റിസർവോയറിനോട് ചേര്‍ന്നുള്ള ഭൂപ്രകൃതിയും വാഹനാപകടങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്ന സാഹചര്യം നിലവിലുണ്ടോ; പരിശോധിച്ചിട്ടുണ്ടോ;

(ബി)  പ്രസ്തുത ഭാഗം റോഡ് സുരക്ഷയുടെ ഭാഗമായി അപകടസാധ്യതയേറിയ മേഖലയായി കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതുസംബന്ധിച്ച് നടത്തിയിട്ടുള്ള പരിശോധനകളുടെയും അപകടവിശകലനത്തിന്റെയും വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)  നിരപ്പില്‍കാല മുതല്‍ കണ്ടംതിട്ട വരെയുള്ള ഭാഗത്ത് ആവശ്യമായ സ്ഥലങ്ങളില്‍ ഡബ്ല്യൂ-ബീം മെറ്റൽ ക്രാഷ് ബാരിയർ സ്ഥാപിക്കുന്നതിനായി സാങ്കേതിക പരിശോധന നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിയും സാങ്കേതികാനുമതിയും ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമോ;

(ഡി)  വാഹനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രസ്തുത ഭാഗത്ത് ആവശ്യമായ റോഡ് സൈന്‍ബോര്‍ഡുകള്‍, ഹസാര്‍ഡ് മാര്‍ക്കറുകള്‍, റോഡ് മാര്‍ക്കിംഗ്, റിഫ്ലക്ടറുകള്‍, ഡിലിനേറ്ററുകള്‍ തുടങ്ങിയ റോഡ് സുരക്ഷാ സംവിധാനങ്ങള്‍ കൂടി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

സി. ആർ. ഐ. എഫ്. 2022-23വർഷത്തെ പദ്ധതി നടത്തിപ്പിലെ കാലതാമസം

1084  ശ്രീ. കെ. പ്രേമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സി.ആർ.ഐ.എഫ്. 2022-23 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന നെന്മാന-ഒലിപ്പാറ റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ പ്രവൃത്തി നീണ്ടുപോകുന്നത് മൂലം പ്രദേശവാസികള്‍ക്ക് കടുത്ത യാത്രാക്ലേശവും ആരോഗ്യപ്രശ്നങ്ങളും നേരിടേണ്ടി വരുന്നു എന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  പ്രസ്തുത റോഡ് നവീകരണ പ്രവൃത്തികള്‍ നിലവില്‍ പൂ‍ർണ്ണമായും സ്തംഭനാവസ്ഥയിലാണെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; നിലവിലെ നിർമ്മാണ പുരോഗതി ഏത് ഘട്ടത്തിലാണെന്നും ഇതുവരെ എത്ര ശതമാനം പ്രവൃത്തി പൂർത്തീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;

(സി)  പ്രസ്തുത റോഡ് നിർമാണ പ്രവൃത്തി പൂർത്തീകരിക്കുന്നതുമായി ബന്ധപ്പെട്ടു കരാറുകാരനെ ടെർമിനേറ്റ് ചെയ്യുന്നതിനോ അല്ലാത്തപക്ഷം മറ്റ് ബദല്‍ മാർഗ്ഗങ്ങള്‍ അവലംബിക്കുന്നതിനോ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് എം.എല്‍.എ. നല്‍കിയ കത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(ഡി)  ജനങ്ങളുടെ യാത്രാദുരിതത്തിന് അടിയന്തര പരിഹാരം കാണുന്നതിനായി പ്രസ്തുത നവീകരണ പ്രവൃത്തി പൂർത്തീകരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ?

സർവ്വീസ് റോഡ്

1085  പ്രൊഫ. സി. രവീന്ദ്രനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ ദേശീയപാത വികസന പ്രവർത്തനങ്ങൾ പൂർത്തിയായതിനു ശേഷം ഉപ്പപടന്ന മുതൽ വാടാനപ്പള്ളി വരെയുള്ള ഭാഗത്ത് ആവശ്യമായ സർവ്വീസ് റോഡ് ഇല്ലാത്തത് പ്രദേശവാസികൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  പ്രസ്തുത ഭാഗത്ത് സർവ്വീസ് റോഡ് നിർമ്മിക്കുന്നതിനുള്ള നിലവിലെ പദ്ധതി എന്താണെന്ന് വ്യക്തമാക്കാമോ;

(സി)  ദേശീയപാത വികസന പദ്ധതിയുടെ ഭാഗമായി സർവ്വീസ് റോഡ് ഉൾപ്പെടുത്തിയിട്ടുണ്ടോ;

(ഡി)  സർവ്വീസ് റോഡ് ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ പ്രദേശത്തിന്റെ ഗതാഗത ആവശ്യകത കണക്കിലെടുത്ത് ഉപ്പപടന്ന-വാടാനപ്പള്ളി ഭാഗത്ത് സർവ്വീസ് റോഡ് നിർമ്മിക്കുന്നതിന് ദേശീയപാത അതോറിറ്റിയോട് ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകുമോ?

വര്‍ക്കല മണ്ഡലത്തിലെ ബൈപ്പാസ് നിര്‍മ്മാണ പുരോഗതി

1086  ശ്രീ. വി. ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വർക്കല മണ്ഡലത്തിലെ വർക്കല ബൈപ്പാസ് നിർമ്മാണ പ്രവൃത്തികളുടെ നിലവിലെ പുരോഗതി വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂർത്തിയാക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?

നെന്മേനി-സീതാ‍ർകണ്ട് റോഡ് പ്രവൃത്തി

1087  ശ്രീ. കെ. പ്രേമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നെന്മാറ മണ്ഡലത്തിലെ നെന്മേനി-സീതാ‍ർകണ്ട് റോഡ് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പ്രവൃത്തി മുന്‍കരാറുകാരന്റെ നഷ്ടോത്തരവാദിത്തത്തില്‍ ടെർമിനേറ്റ് ചെയ്തിരുന്നോ; എങ്കില്‍ ശേഷിക്കുന്ന പ്രവൃത്തികള്‍ക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കുന്നതിനു സ്വീകരിച്ച നടപടി വിശദമാക്കാമോ;

(സി)  നിലവിലെ എസ്റ്റിമേറ്റ് പുതുക്കി നിശ്ചയിക്കുന്നതിനായി സർക്കാർ നല്‍കിയിട്ടുള്ള നിർദേശപ്രകാരമുള്ള തുടർനടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;

(ഡി)  പ്രസ്തുത റോഡിന്റെ റീ-ടെണ്ടർ നടപടികള്‍ പൂർത്തിയാക്കി പ്രവൃത്തി എന്ന് പുനരാരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?

മണലൂർ മണ്ഡലത്തിലെ കണ്ടശാംകടവ് ജംഗ്ഷൻ വികസനം

1088  പ്രൊഫ. സി. രവീന്ദ്രനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മണലൂർ നിയോജകമണ്ഡലത്തിലെ കണ്ടശാംകടവ് ജംഗ്ഷനിൽ വാഹനതിരക്ക് മൂലം സ്ഥിരമായി ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  പ്രസ്തുത ജംഗ്ഷനിലെ നിലവിലെ ഗതാഗത സ്ഥിതിഗതികൾ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ;

(സി)  പ്രസ്തുത ജംഗ്ഷന്റെ വികസനത്തിനും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുമായി ഏതെങ്കിലും പദ്ധതി നിലവിലുണ്ടോയെന്ന് വ്യക്തമാക്കാമോ;

(ഡി)  ട്രാഫിക് പഠനം നടത്തി ജംഗ്ഷൻ വികസനം, റോഡ് വീതികൂട്ടൽ, ട്രാഫിക് നിയന്ത്രണ സംവിധാനങ്ങൾ, ആവശ്യമായ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തി സമഗ്രമായ പദ്ധതി തയ്യാറാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?

ആറ്റിങ്ങൽ മണ്ഡലത്തിലെ നന്ദായിവനം-ശിവന്‍മുക്ക്-വെള്ളല്ലൂര്‍ റോഡ് നവീകരണം

1089  ശ്രീമതി ഒ. എസ്. അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആറ്റിങ്ങൽ മണ്ഡലത്തിലെ നന്ദായിവനം-ശിവൻമുക്ക്-വെള്ളല്ലൂർ റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത റോഡ് നവീകരണത്തിൽ കാലതാമസം ഉണ്ടാകാനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

(സി)  പ്രസ്തുത പ്രവൃത്തി പുനരാരംഭിക്കുന്നതിനും സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുമായി സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കാമോ?

കോഴിക്കോട് വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യ വികസനം

1090  ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോഴിക്കോട് വിമാനത്താവളത്തിന്റെ റൺവേ എൻഡ് സേഫ്റ്റി ഏരിയയുടെ വികസനത്തിന്റെ ഭാഗമായി നഷ്ടപ്പെട്ട പൊതുമരാമത്ത് വകുപ്പിന്റെ ക്രോസ് റോഡ് നിർമ്മിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  കോഴിക്കോട് വിമാനത്താവളത്തിന്റെ പടിഞ്ഞാറുഭാഗത്ത് കുമ്മിണിപറമ്പ് എയർപോർട്ട് റോഡിലുള്ള S വളവ് നേരെയാക്കാൻ നടപടി സ്വീകരിക്കുമോ; നിലവിലെ അവസ്ഥ വിശദമാക്കാമോ;

(സി)  കോഴിക്കോട് വിമാനത്താവളത്തിലേക്ക് ദേശീയപാത-66 കോഹിനൂരിൽ നിന്നും പുതിയ എലിവേറ്റഡ് ഹൈവേ നിർമ്മിക്കുമെന്ന 2026-27 ബജറ്റ് പ്രഖ്യാപന നിർദ്ദേശത്തിന്മേൽ ഇതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;

(ഡി)  കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോകുന്ന വാഹനങ്ങളുടെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി സ്പിന്നിംഗ് മിൽ എന്ന സ്ഥലത്ത് ദേശീയപാത 66 - ൽ നിന്നും എക്സിറ്റ് അനുവദിക്കാനുള്ള നിർദേശത്തിമേൽ നടപടി അറിയിക്കാമോ?

കാരപ്പാറ റോഡിന്റെ വികസനം

1091  ശ്രീ. കെ. പ്രേമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2020-21 ലെ ജനറല്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി എഴുപത്തിയഞ്ച് ലക്ഷം രൂപയ്ക്ക് ഭരണാനുമതി നല്‍കിയ കാരപ്പാറ റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ (കി.മീ 0/000 മുതല്‍ 8/360 വരെ) പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;

(ബി)  നിരക്ക് വർദ്ധനവിനെത്തുടർന്ന് സമർപ്പിച്ചിട്ടുള്ള പുതുക്കിയ എസ്റ്റിമേറ്റിന് (റിവൈസ്ഡ് എസ്റ്റിമേറ്റ്) അംഗീകാരം നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കാമോ;

(സി)  പ്രസ്തുത പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം നല്‍കി ടെന്‍ഡർ നടപടികള്‍ പൂർത്തിയാക്കി എന്നത്തേക്ക് പ്രവൃത്തി ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

അടയമണ്‍-തൊളിക്കുഴി റോഡിന്റെ നിര്‍മാണം

1092  ശ്രീമതി ഒ. എസ്. അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലെ അടയമൺ-തൊളിക്കുഴി റോഡിന്റെ നിർമ്മാണത്തിൽ നേരിടുന്ന കാലതാമസത്തിന്റെ കാരണം വ്യക്തമാക്കാമോ;

(ബി)  ഇത് പരിഹരിക്കുന്നതിനായി സ്വീകരിച്ച വകുപ്പുതലനടപടികള്‍ വ്യക്തമാക്കുമോ?

മങ്കട മണ്ഡലത്തിലെ ഓരോടം പാലം-വെലോങ്ങര ബൈപ്പാസ് നിര്‍മ്മാണം

1093  ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മങ്കട മണ്ഡലത്തിലെ ഓരോടം പാലം-വെലോങ്ങര ബൈപ്പാസ് നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;

(ബി)  ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുക്കല്‍ നടപടികളുടെ നിലവിലെ സ്ഥിതി അറിയിക്കുമോ; സ്ഥലമേറ്റെടുക്കല്‍ നടപടി ത്വരിതപ്പെടുത്തുന്നതിന് റവന്യൂ വകുപ്പിന് നിര്‍ദ്ദേശം നല്‍കുമോ;

(സി)  ഇനി എന്തെല്ലാം നടപടികളാണ് പൂര്‍ത്തിയാക്കാനുള്ളത്; ഓരോ പ്രവൃത്തിയും നടപ്പിലാക്കാനുള്ള ഏജന്‍സി സഹിതം വിശദാംശം ലഭ്യമാക്കുമോ;

(ഡി)  ബൈപ്പാസ് നിര്‍മ്മാണം സമയപരിധി നിശ്ചയിച്ച് പൂര്‍ത്തിയാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

മലമ്പുഴ-ആനക്കല്‍ റിംഗ് റോഡ് നവീകരണം

1094  ശ്രീ. എ. പ്രഭാകരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മലമ്പുഴ മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ അഞ്ച് കോടി രൂപ വിനിയോഗിച്ച് നടപ്പിലാക്കുന്ന മലമ്പുഴ-ആനക്കല്‍ റിംഗ് റോഡ് നവീകരണത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ;

(ബി)  ഈ പ്രവൃത്തിയുടെ എത്ര ശതമാനം പണികള്‍ പൂര്‍ത്തിയായിട്ടുണ്ട്; മുഴുവന്‍ പണികളും എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് അറിയിക്കാമോ?

കഴനി-പഴമ്പാലക്കോട് റോഡ് പ്രവൃത്തി

1095  ശ്രീ. പി. പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തരൂര്‍ മണ്ഡലത്തിലെ കഴനി-പഴമ്പാലക്കോട് റോഡ് പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണെന്നും പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ?

കഞ്ചിക്കോട് - മലമ്പുഴ റോഡ് നവീകരണ പ്രവര്‍ത്തി

1096  ശ്രീ. എ. പ്രഭാകരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ടില്‍ നിന്നും 4.15 കോടി രൂപ വിനിയോഗിച്ച് നടപ്പിലാക്കുന്ന മലമ്പുഴ മണ്ഡലത്തിലെ കഞ്ചിക്കോട്- മലമ്പുഴ റോഡ് നവീകരണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;

(ബി)  നിലവില്‍ പ്രസ്തുത പ്രവ‍ൃത്തിയുടെ എത്ര ശതമാനം പണികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് അറിയിക്കാമോ; മുഴുവന്‍ പണികളും പൂര്‍ത്തിയാക്കി പ്രസ്തുത റോഡ് എന്നത്തേക്ക് ജനങ്ങള്‍ക്ക് തുറന്ന് നല്‍കാന്‍ കഴിയും എന്ന് അറിയിക്കാമോ?

മണപ്പാടം-കണ്ണമ്പ്ര റോഡ് പ്രവൃത്തി

1097  ശ്രീ. പി. പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തരൂർ നിയോജകമണ്ഡലത്തിലെ മണപ്പാടം-കണ്ണമ്പ്ര റോഡിന്റെ ഒരു കോടി രൂപയുടെ നവീകരണ പ്രവൃത്തികൾ എപ്പോൾ ആരംഭിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?

വളപട്ടണം-അലവില്‍ റോഡ്

1098  ശ്രീ. കെ. വി. സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നവകേരള സദസിന്റെ ഭാഗമായി അനുവദിച്ച വളപട്ടണം-അലവില്‍ റോഡിന്റെ നിലവിലെ പുരോഗതി അറിയിക്കുമോ;

(ബി)  പ്രവൃത്തി ആരംഭിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കാമോ; വിശദമാക്കുമോ?

തദ്ദേശ റോഡുകള്‍ ഏറ്റെടുക്കുന്നതിന് നടപടി

1099  ശ്രീ. വർഗ്ഗീസ് മാമ്മൻ
ശ്രീ. റെജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ആസ്തിയില്‍പ്പെട്ട റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്ന നടപടികള്‍ അവസാനമായി നടപ്പാക്കിയത് എന്നാണെന്നും ഇപ്രകാരം റോഡുകള്‍ ഏറ്റെടുക്കുന്നതിന്റെ മാനദണ്ഡങ്ങളും വിശദമാക്കുമോ;

(ബി)  പൊതുമരാമത്ത് ഫണ്ട് ഉപയോഗിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആസ്തിയില്‍പ്പെട്ട റോഡുകള്‍ ഒറ്റത്തവണയായി നവീകരിച്ച നടപടികള്‍ എന്നാണ് അവസാനമായി നടപ്പാക്കിയത്; നിലവിലെ സർക്കാർ ഇത്തരം നവീകരണം നടപ്പാക്കിയിട്ടുണ്ടോയെന്നും ഇനി നടപ്പാക്കാൻ ലക്ഷ്യമിടുന്നുണ്ടോയെന്നും അറിയിക്കുമോ;

(സി)  പൊതുമരാമത്ത് വകുപ്പിന്റെ ആസ്തിയിലേക്ക് കൂടുതല്‍ തദ്ദേശ റോഡുകള്‍ ചേർക്കുന്നതിന് പദ്ധതിയുണ്ടോ എന്നും ഇതിനായി എന്ത് ബാധ്യത ഉണ്ടാകുമെന്ന് കണക്കാക്കിയിട്ടുണ്ടോയെന്നും അറിയിക്കുമോ; പ്രസ്തുത പദ്ധതിയുടെ അർഹതാ മാനദണ്ഡം എന്താണെന്നും വിശദമാക്കുമോ;

(ഡി)  ദേശീയപാതകളെയും സംസ്ഥാനപാതകളെയും പ്രധാന ജില്ലാ റോഡുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡുകളായി ഉപയോഗിക്കുന്ന തദ്ദേശ റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നതിന് പ്രത്യേക കർമ്മപദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുമോ; വ്യക്തമാക്കുമോ ?

അഴീക്കോട് മണ്ഡലത്തിൽ അനുവദിച്ചിട്ടുള്ള റോഡുകള്‍

1100  ശ്രീ. കെ. വി. സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ബജറ്റിൽ അഴീക്കോട് മണ്ഡലത്തിനായി അനുവദിച്ച റോഡുകളുടെ നിർമ്മാണ പുരോഗതി വിശദമാക്കുമോ;

(ബി)  ഇതുവരെ പ്രവൃത്തി ആരംഭിക്കാത്ത റോഡുകളുടെ വിശദമായ ലിസ്റ്റ് ലഭ്യമാക്കാമോ;

(സി)  പ്രവൃത്തി പൂർത്തിയാകാത്ത റോഡുകളുടെ വിശദവിവരങ്ങൾ നൽകാമോ?

തിരുവനന്തപുരം എം. സി. റോഡ് വികസനം

1101  ശ്രീ. ജി. ആര്‍. അനില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരുവനന്തപുരം എം.സി. റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി മണ്ണന്തല മുതൽ തൈക്കാട് വരെയുള്ള റോഡ് വീതികൂട്ടി നവീകരിക്കുന്നതിന് മുന്‍ സർക്കാറിന്റെ കാലത്ത് ആദ്യഘട്ടമായി 1500 കോടി രൂപ അനുവദിച്ച് ഉത്തരവായിട്ടുണ്ടോ; എങ്കില്‍, പ്രസ്തുത ഉത്തരവിന്റെ നമ്പറും തീയതിയും പകർപ്പും ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത റോഡ് വികസനത്തിനായുള്ള അലൈൻമെന്റ് നിർണ്ണയം പൂർത്തിയായിട്ടുണ്ടോ; ഇല്ലെങ്കിൽ അലൈൻമെന്റ് നിർണ്ണയം വൈകുന്നതിനുള്ള കാരണം എന്താണെന്നും ആയത് എന്ന് പൂർത്തിയാക്കാൻ സാധിക്കുമെന്നും വ്യക്തമാക്കാമോ;

(സി)  പ്രസ്തുത പദ്ധതിക്കായുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ എന്ന് ആരംഭിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും ഇതിനായി റവന്യൂ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;

(ഡി)  പ്രസ്തുത പ്രവൃത്തിയുടെ നാളിതുവരെയുള്ള ഭൗതികവും സാമ്പത്തികവുമായ പുരോഗതി എന്താണെന്ന് വിശദമാക്കാമോ;

(ഇ)  പ്രസ്തുത റോഡിന്റെ നിർമ്മാണ പ്രവൃത്തി എന്ന് ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദാംശം ലഭ്യമാക്കാമോ?

ദേശീയപാത 66-ന്റെ നിര്‍മ്മാണ പ്രവൃത്തി

1102  ശ്രീ. എ. പ്രഭാകരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാസര്‍ഗോഡ് തലപ്പാടി മുതല്‍ തിരുവനന്തപുരം കാരോട് വരെയുള്ള ദേശീയപാത 66-ന്റെ പല റീച്ചുകളിലും നിര്‍മ്മാണ പ്രവൃത്തി പൂര്‍ണ്ണമായും നിര്‍ത്തിവച്ചതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)  നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാകാത്തതിന് ദേശീയപാത അതോറിറ്റി അധികൃതര്‍ നല്‍കുന്ന വിശദീകരണം ലഭ്യമാക്കാമോ;

(സി)  ദേശീയപാത നിര്‍മ്മാണത്തിനിടെ സംഭവിച്ച അപകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ലഭ്യമാക്കിയ സഹായങ്ങള്‍ വ്യക്തമാക്കാമോ ?

കോട്ടക്കല്‍ റസ്റ്റ് ഹൗസ് നവീകരണം

1103  പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോട്ടക്കല്‍ റസ്‌റ്റ് ഹൗസ് ഏറെ പരിമിതികളാലും റൂമുകളുടെ അപര്യാപ്തതയാലും വളരെയധികം സൗകര്യക്കുറവ് പൊതുജനങ്ങൾ അനുഭവിക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  കോട്ടക്കല്‍ റസ്റ്റ് ഹൗസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട മാസ്റ്റർപ്ലാൻ പ്രകാരം സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(സി)  ദേശീയപാത കടന്നുപോകുന്നതും രാജ്യാന്തര പ്രശസ്തിയാര്‍ജ്ജിച്ച കോട്ടക്കൽ ആര്യവൈദ്യശാല ഉൾപ്പടെ പ്രശസ്തമായ നിരവധി വിദ്യാഭ്യാസ, വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നതുമായ കോട്ടക്കലിൽ എത്തുന്നവര്‍ക്ക് മികച്ച താമസസൗകര്യം ഇല്ലാതെ പ്രയാസം നേരിടുന്നത് കണക്കിലെടുത്തും വർധിച്ചുവരുന്ന ടൂറിസം സാധ്യതകള്‍ കൂടി പരിഗണിച്ചും കോട്ടക്കൽ റസ്റ്റ്ഹൗസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?

കാട്ടിലങ്ങാടി ഗവ:ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പുതിയ കെട്ടിട നിര്‍മ്മാണം

1104  ശ്രീ. പി. കെ. നവാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  താനൂര്‍ നഗരസഭയിലെ കാട്ടിലങ്ങാടി ഗവ:ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പുതിയ കെട്ടിട നിര്‍മ്മാണ സ്ഥലത്ത് നേരത്തെ മുറിച്ചിട്ട മരങ്ങള്‍ ലേലം ചെയ്യുന്നത് സംബന്ധിച്ചുളള നടപടികള്‍ ഏത് വരെയായെന്ന് വിശദമാക്കാമോ; എത്രതവണ ലേലം നോട്ടിഫിക്കേഷന്‍ ചെയ്തുവെന്നും വാല്യൂഷന്‍ ഉയര്‍ന്നനിരക്കിലായതിനാൽ അത് ലേലംകൊള്ളാൻ ആളില്ലാത്ത അവസ്ഥയിൽ പ്രസ്തുതമരം നീക്കാന്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച വിശദാംശവും നല്‍കാമോ?

(ബി)  പ്രസ്തുത ഫയല്‍ സംബന്ധിച്ചുളള കത്തുകളുടേയും ഫയല്‍ നടപടി ക്രമങ്ങളുടേയും പകര്‍പ്പ് ലഭ്യമാക്കാമോ; പ്രസ്തുത മരങ്ങള്‍ മാറ്റുന്നത് സംബന്ധിച്ചുളള തടസ്സം കാരണമായി കെട്ടിട നിര്‍മ്മാണം തടസ്സപ്പെട്ടത് പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചെതെന്ന് വിശദമാക്കാമോ;

(സി)  ജി.എൽ.പി.എസ് രായീരമംഗലം ഈസ്റ്റിലെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തടസ്സങ്ങള്‍ മാറ്റുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; മരങ്ങൾ മാറ്റുന്നതിന് ജില്ലാതല കമ്മിറ്റിക്ക് കത്ത് നല്‍കിയെങ്കില്‍ അതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?

പെരുമ്പാവൂർ മിനി സിവിൽ സ്റ്റേഷൻ അനക്സ് നിർമ്മിക്കുവാൻ നടപടി

1105  ശ്രീ. മനോജ് മൂത്തേടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ നിരവധി സർക്കാർ ഓഫീസുകൾ ഇപ്പോഴും വാടകക്കെട്ടിടങ്ങളിലും പരിമിതമായ സൗകര്യങ്ങളുള്ള കെട്ടിടങ്ങളിലുമാണ് പ്രവർത്തിച്ചുവരുന്നത് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  ഇപ്രകാരം പ്രവർത്തിച്ചുവരുന്ന ഓഫീസുകൾക്കായി പുതിയൊരുകെട്ടിടം നിർമിച്ചാൽ സർക്കാരിന്റെ വലിയൊരു വാടകബാധ്യത ഒഴിവാകുമെന്നും വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങൾക്ക് ഏറെ സൗകര്യപ്രദമാകുമെന്നും വിലയിരുത്തിയിട്ടുണ്ടോ;

(സി)  നിലവിലുള്ള പെരുമ്പാവൂർ മിനി സിവിൽ സ്റ്റേഷന് സമീപം അനക്സ് കെട്ടിടം നിർമ്മിച്ചാൽ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ പെരുമ്പാവൂർ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിനു സമീപം പുതിയ സിവിൽ സ്റ്റേഷൻ അനക്സ് നിർമ്മിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?

ആറന്മുള മണ്ഡലത്തിൽ പൊതുമരാമത്തു വകുപ്പ് നിർമ്മിക്കുന്ന കെട്ടിടങ്ങൾ

1106  ശ്രീ. അബിൻ വർക്കി കോടിയാട്ട് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആറന്മുള നിയോജക മണ്ഡലത്തിൽ നിലവിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ ഏതെല്ലാമാണെന്നും അവയുടെ അടങ്കൽ തുക എത്രയാണെന്നും തരംതിരിച്ച് വ്യക്തമാക്കാമോ; ഒപ്പം അവയുടെ നിലവിലെ നിർമ്മാണ പുരോഗതി തരംതിരിച്ച് വിശദമാക്കാമോ;

(ബി)  ആറന്മുള നിയോജക മണ്ഡലത്തിൽ തുക അനുവദിച്ചിട്ടും പ്രവൃത്തികൾ ആരംഭിക്കാത്ത കെട്ടിടങ്ങൾ ഏതെല്ലാമാണെന്നും അവയുടെ നിർമ്മാണം ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്തെല്ലാമെന്നും ഓരോ കെട്ടിടത്തിന്റെയും തരംതിരിച്ച് വ്യക്തമാക്കാമോ?

അമ്പലപ്പുഴ മണ്ഡലത്തിലെ പൊതുമരാമത്ത് കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ

1107  ശ്രീ. ജി. സുധാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2021-22 സാമ്പത്തിക വർഷം മുതൽ 2025-26 വരെയുള്ള വർഷങ്ങളിലും 2026-27 സാമ്പത്തിക വർഷത്തിൽ ഇതുവരെയും അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിൽ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനു കീഴിൽ നടപ്പാക്കിയതും നടപ്പിലാക്കിവരുന്നതുമായ നിർമ്മാണ, പുനർനിർമ്മാണ, നവീകരണ, അറ്റകുറ്റപ്പണി പ്രവൃത്തികൾ ഏതെല്ലാമാണെന്ന് വർഷം തിരിച്ച് വിശദീകരിക്കാമോ;

(ബി)  ഓരോ പ്രവൃത്തിയുടെയും പേരും സ്ഥലവും ബന്ധപ്പെട്ട സർക്കാർ വകുപ്പിന്റെയും സ്ഥാപനത്തിന്റെയും വിവരങ്ങളും പ്രസ്തുത പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ച തീയതിയും തുകയുമുൾപ്പടെ വ്യക്തമാക്കുമോ;

(സി)  ഓരോ വർഷവും ആരംഭിച്ച പ്രവൃത്തികളുടെ എണ്ണം, പൂർത്തീകരിച്ച പ്രവൃത്തികളുടെ എണ്ണം, നിലവിൽ പുരോഗമിക്കുന്ന പ്രവൃത്തികളുടെ എണ്ണം എന്നിവ തരം തിരിച്ചു വ്യക്തമാക്കുമോ;

(ഡി)  ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക, കരാർ തുക, ഇതുവരെ ചെലവഴിച്ച തുക എന്നിവ വർഷം തിരിച്ചു വ്യക്തമാക്കുമോ;

(ഇ)  പൂർത്തീകരിക്കാത്ത പ്രവൃത്തികൾ ഏതെല്ലാമാണെന്നും അവ വൈകുന്നതിനുള്ള കാരണങ്ങൾ, നിലവിലെ സ്ഥിതി, പ്രതീക്ഷിക്കുന്ന പൂർത്തീകരണ തീയതി എന്നിവ വ്യക്തമാക്കുമോ?

പുനലൂർ മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിന്റെ പ്രവൃത്തികൾ

1108  ശ്രീ. സി. അജയപ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുനലൂർ മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന്റെ നിർവ്വഹണ ചുമതലയിൽ നിലവിൽ പുരോഗമിക്കുന്ന പ്രവൃത്തികൾ ഏതെല്ലാമാണെന്നും ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് (കെട്ടിടങ്ങൾ) വിഭാഗത്തിന്റെ നിർവ്വഹണ ചുമതലയിൽ നിലവിൽ ഭരണാനുമതി ലഭ്യമായിട്ടുള്ളതും എന്നാൽ ടെൻഡർ നടപടികൾ ഉൾപ്പെടെയുള്ള തുടർനടപടികൾ ആരംഭിച്ചിട്ടില്ലാത്തതുമായ പ്രവൃത്തികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ?

മാവേലിക്കര മണ്ഡലത്തില്‍ പൊതുമരാമത്ത് കെട്ടിട വിഭാഗം നടപ്പിലാക്കുന്ന പ്രവൃത്തികള്‍

1109  ശ്രീ. എം. എസ്. അരുണ്‍ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മാവേലിക്കര മണ്ഡലത്തില്‍ 2021-26 കാലയളവില്‍ പൊതുമരാമത്ത് കെട്ടിട വിഭാഗം മുഖേന നടപ്പിലാക്കുന്ന പ്രവൃത്തികള്‍ ഏതൊക്കയെന്നും അവയില്‍ പൂര്‍ത്തീകരിക്കാനുളളവ ഏതാെക്കെയെന്നും അറിയിക്കുമോ;

(ബി)  പ്രസ്തുത പ്രവൃത്തികളില്‍ നടപ്പിലാക്കാന്‍ ശേഷിക്കുന്നവ ഏതെല്ലാമെന്നും അവ ആരംഭിക്കുവാന്‍ തടസ്സങ്ങള്‍ ഉണ്ടോയെന്നും അറിയിക്കുമോ; ടി പ്രവൃത്തികള്‍ അടിയന്തരമായി ആരംഭിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ? വിശദമാക്കുമോ?

നഗരൂര്‍ പോലീസ് സ്റ്റേഷന്റെയും സബ് രജിസ്ട്രാര്‍ ഓഫീസിന്റെയും നിര്‍മ്മാണം

1110  ശ്രീമതി ഒ. എസ്. അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തിലെ നഗരൂര്‍ പോലീസ് സ്റ്റേഷന്റെയും സബ് രജിസ്ട്രാര്‍ ഓഫീസിന്റെയും നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;

(ബി)  പ്രസ്തുത നിർമ്മാണ പ്രവൃത്തികൾ എന്നു മുതൽ ആരംഭിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ?

വര്‍ക്കല ശ്രീനിവാസപുരം ഐ.ടി.ഐ.യ്ക്ക് പുതിയ കെട്ടിടം

1111  ശ്രീ. വി. ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വര്‍ക്കല ശ്രീനിവാസപുരം പട്ടികജാതി ഐ.ടി.ഐ.യ്ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ പുരോഗതി വിശദമാക്കാമോ;

(ബി)  പ്രസ്തുത നിര്‍മ്മാണപ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?

തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡ്ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം

1112  ശ്രീ. കാരായി രാജൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2023-24 വര്‍ഷത്തെ ബഡ്ജറ്റില്‍ 10 കോടി രൂപ വകയിരുത്തിയിരുന്ന തലശ്ശേരി നിയോജക മണ്ഡലത്തിലെ തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണത്തിന്റെ ഭരണാനുമതി നാളിതുവരെ ലഭ്യമാകാത്തതിന്റെ കാരണമെന്താണെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പ്രവൃത്തിക്കായി നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നും ആയതിന്റെ പൂര്‍ത്തീകരണത്തിന് ഇനി എന്തൊക്കെ നടപടികളാണ് സ്വീകരിക്കാനുള്ളതെന്നും വ്യക്തമാക്കാമോ?

എറണാകുളം മണ്ഡലത്തിലെ ചേരാനല്ലൂർ ഏലൂർ ചൗക്ക പാലം

1113  ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  എറണാകുളം നിയോജകമണ്ഡലത്തെയും കളമശ്ശേരി നിയോജകമണ്ഡലത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചേരാനല്ലൂർ ഏലൂർ ചൗക്ക പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എവിടെവരെയായി എന്ന് അറിയിക്കുമോ; വിശദാംശം നല്‍കുമോ?

ഇരിമ്പിളിയം – കൊടുമുടി - തിരുവേഗപ്പുറ പാലം നിർമ്മാണം

1114  പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും തൂതപ്പുഴയ്ക്ക് കുറുകെയുള്ളതുമായ കോട്ടയ്ക്കല്‍ മണ്ഡലത്തിലെ ഇരിമ്പിളിയം–കൊടുമുടി-തിരുവേഗപ്പുറപാലത്തിന് സമാന്തരമായി പുതിയപാലം നിർമ്മിക്കുന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;

(ബി)  പ്രസ്തുത പ്രവൃത്തിയുടെ ഇൻവെസ്റ്റിഗേഷൻ നടപടികൾ പൂർത്തിയായിട്ടുണ്ടോ; പ്രവൃത്തിയുടെ എസ്റ്റിമേറ്റും പ്രൊപ്പോസലും തയ്യാറാക്കുന്നത് ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;

(സി)  2026-27 ലെ ബജറ്റ് മറുപടി പ്രസംഗത്തിൽ തിരുവേഗപ്പുറ പാലം നിർമ്മാണത്തിനായി അഞ്ച് കോടിരൂപ അനുവദിച്ചതിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?

കണ്ണൂര്‍ തെക്കി ബസാര്‍ മേല്‍പ്പാലം

1115  ശ്രീ. ടി .ഒ. മോഹനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കണ്ണൂർ നഗരത്തിലെ തെക്കി ബസാര്‍ ഫ്ലൈ ഓവർ നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹികാഘാതപഠനത്തിന്‍റെ കരട് റിപ്പോർട്ടിലെ പ്രധാന ശുിപാർശകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(ബി)  ലാൻഡ് റവന്യൂ കമ്മീഷണർ അംഗീകരിച്ച അന്തിമ പുനരധിവാസ പാക്കേജ് പ്രകാരം ഭൂമിയും വ്യാപാര സ്ഥാപനങ്ങളും നഷ്ടപ്പെടുന്ന കച്ചവടക്കാർക്കും ഉടമകൾക്കുമുള്ള നഷ്ടപരിഹാരവിതരണം ഏത് ഘട്ടത്തിലാണ്; ഇതിനായി എത്ര തുക വകയിരുത്തിയിട്ടുണ്ട്; വ്യക്തമാക്കാമോ;

(സി)  നിലവിലെ അലൈൻമെന്റില്‍ മാറ്റം വരുത്തി വനിത കോളേജ് മുതല്‍ കണ്ണോത്തുംചാല്‍ വരെ നീട്ടാന്‍ പദ്ധതിയുണ്ടോ; വ്യക്തമാക്കാമോ?

ആറന്മുള നിയോജക മണ്ഡലത്തിലെ പാലങ്ങൾ

1116  ശ്രീ. അബിൻ വർക്കി കോടിയാട്ട് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആറന്മുള നിയോജക മണ്ഡലത്തിൽ നിലവിൽ നിർമ്മാണത്തിലിരിക്കുന്ന പാലങ്ങൾ ഏതെല്ലാമെന്നും അവയുടെ നിർമ്മാണ പ്രവൃത്തികൾക്ക് അനുവദിച്ച തുക എത്രവീതമാണെന്നും തരംതിരിച്ച് വ്യക്തമാക്കാമോ; അവയുടെ നിലവിലെ പുരോഗതി എന്തൊണെന്ന് തരംതിരിച്ച് വ്യക്തമാക്കാമോ;

(ബി)  ആറന്മുള നിയോജക മണ്ഡലത്തിൽ തുക അനുവദിച്ചിട്ടും നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാത്ത പാലങ്ങൾ ഏതെല്ലാമാണെന്നു തരംതിരിച്ച് വ്യക്തമാക്കാമോ അവയുടെ നിർമാണം ആരംഭിക്കുന്നതിനുള്ള നിലവിലെ നടപടിക്രമങ്ങൾ എന്തെല്ലാമെന്നും വ്യക്തമാക്കാമോ?

മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ

1117  ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ പുതിയ പാലങ്ങൾ നിർമിക്കുന്നതിനായി പൊതുജനങ്ങൾ, ജനപ്രതിനിധികൾ എന്നിവരിൽ നിന്നും ലഭിച്ച നിവേദനങ്ങളും അപേക്ഷകളും മുൻനിർത്തി വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

(ബി)  മണ്ഡലത്തിൽ പുതിയ പാലങ്ങൾ നിർമ്മിക്കുന്നതിനായി സൈറ്റ് സർവ്വേ പൂർത്തിയാക്കിയിട്ടുള്ളതും നിലവിൽ സർവ്വേ നടന്നുവരുന്നതുമായ പാലങ്ങൾ ഏതൊക്കെയാണെന്ന് അവയുടെ പേര് വിവരം സഹിതം വേർതിരിച്ച് വ്യക്തമാക്കാമോ;

(സി)  പുതിയ പാലങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രാഥമിക പരിശോധന പൂർത്തീകരിച്ച പദ്ധതികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(ഡി)  ഇൻവെസ്റ്റിഗേഷൻ പൂർത്തിയായി ഡിസൈനിംഗ് ഘട്ടത്തിലുള്ളതും ഡിസൈൻ പൂർണ്ണമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതുമായ പാലങ്ങളുടെ വിശദവിവരങ്ങൾ ലഭ്യമാക്കാമോ;

(ഇ)  മംഗൽപ്പാടി - മീഞ്ച പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പട്ടത്തൂർ പാലം, പുത്തിഗെ പഞ്ചായത്തിലെ തുടയാർ പാലം എന്നിവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ച ഇൻവെസ്റ്റിഗേഷൻ, ഡിസൈനിംഗ്, സർവ്വേ നടപടികളുടെ നിലവിലെ ഘട്ടം ഏതാണെന്നും, ഇവയ്ക്കായി ഭരണാനുമതി ലഭിക്കുന്നതിനും ഫണ്ട് ലഭ്യമാക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും വിശദമാക്കാമോ;

(എഫ്)  പാലം നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നിലവിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?

മരത്തിന്‍കടവ് - പാലാട് പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് പുന്നപ്പുഴക്ക് കുറുകെ പാലം

1118  ശ്രീ. ആര്യാടന്‍ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ മൂത്തേടം-വഴിക്കടവ് ഗ്രാമപഞ്ചായത്തുകളിലെ ഒറ്റപ്പെട്ടുകിടക്കുന്ന മരത്തിന്‍കടവ്-പാലാട് പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് പുന്നപ്പുഴക്ക് കുറുകെ പാലം നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഭരണാനുമതി നല്‍കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമോ?

കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ ചിറക്കൽ -പാറക്കടവ് പാലം നിർമ്മാണം

1119  ശ്രീ. റോണി. കെ. ബേബി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിന്റെ പരിധിയിൽ നിർമ്മാണം പുരോഗമിക്കുന്ന ചിറക്കൽ-പാറക്കടവ് പാലത്തിന്റെ നിർമ്മാണം നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ;

(സി)  ഈ പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ എപ്പോൾ പൂർത്തിയാക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?

അണ്ടോള്‍ - പൊതാവൂർകടവ് പാലം നിർമ്മാണം

1120  ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാഞ്ഞങ്ങാട് മണ്ഡലത്തിലെ കിനാനൂർ, കരിന്തളം എന്നീ പഞ്ചായത്തുകളെ സമീപ മണ്ഡലത്തിലെ കയ്യൂർ, ചീമേനി പഞ്ചായത്തുകളുമായി ബന്ധപ്പെടുത്തുന്ന തരത്തിൽ അണ്ടോള്‍-പൊതാവൂർ കടവ് പാലം നിർമ്മാണത്തിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;

(ബി)  പ്രസ്തുത സ്ഥലത്ത് മുമ്പ് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ ഒൻപതുലക്ഷം രൂപയുടെ ഇൻവെസ്റ്റിഗേഷൻ നടപടികൾക്ക് ഭരണാനുമതി നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ നൽകാമോ;

(സി)  പാലം നിർമ്മാണത്തിന് നിർദ്ദേശിച്ച സ്ഥലത്ത് വർഷങ്ങൾക്ക് മുമ്പ് തോണി അപകടം നടന്നതിന്റെ ഫലമായി അഞ്ചുപേർ മരിക്കാൻ ഉണ്ടായ സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ഡി)  അപ്രോച്ച് റോഡ് ഉള്ളതും മുമ്പ് തോണി കടത്ത് ഉണ്ടായിരുന്നതും പാലം നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ അണ്ടോൾ പൊതാവൂർ കടവിൽ റോഡ്/പാലം നിർമ്മിക്കുന്നതിനുള്ള ഇൻവെസ്റ്റിഗേഷൻ നടപടികൾ വേഗത്തിലാക്കുമോ; വ്യക്തമാക്കാമോ?

തോപ്പുംപടി ഹാർബർ പാലത്തിന് സമാന്തര പാലം

1121  ശ്രീ. മുഹമ്മദ് ഷിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൊച്ചി മണ്ഡലത്തിലെ തോപ്പുംപടി ഹാർബർ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിക്കുന്ന പദ്ധതിയുടെ നിലവിലെ ഭരണ- സാങ്കേതിക പുരോഗതി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത സമാന്തര പാലം നിർമ്മാണത്തിനായുള്ള വിശദ പദ്ധതിരേഖ, ഫണ്ട് വിഹിതം, ടെൻഡർ നടപടികൾ എന്നിവ പൂർത്തിയാക്കി നിർമ്മാണ പ്രവൃത്തികൾ എപ്പോൾ ആരംഭിക്കാൻ സാധിക്കുമെന്ന് അറിയിക്കാമോ?

മാഞ്ചിറ പാലം

1122  ശ്രീ. എന്‍. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഗുരുവായൂർ നിയോജകമണ്ഡലത്തിലെ മാഞ്ചിറ പാലം തകർന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  മാഞ്ചിറ പാലത്തിന്റെ പുനർനിർമ്മാണത്തിനും പുതിയ പാലം യാഥാർത്ഥ്യമാകുന്നതുവരെ താൽക്കാലിക ഗതാഗത സജ്ജീകരണങ്ങൾ ഒരുക്കുന്നതിനുമായി സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?

ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെ നിര്‍മ്മാണ പുരോഗതി

1123  ശ്രീ. കെ. യു. ജനീഷ് കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോന്നി മണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ച ചിറ്റൂര്‍ കടവ്, ഐരവണ്‍, ആവണിപ്പാറ, കരിമാന്‍തോട് പാലങ്ങളുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;

(ബി)  പ്രസ്തുത മണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ച മലയാലപ്പുഴ റോഡുകള്‍, അളിയന്‍ മുക്ക്-കൊച്ചു കോയിക്കല്‍ റോഡ്, കലഞ്ഞൂര്‍-പാടം റോഡ്, പ്ലാപ്പള്ളി-അച്ഛന്‍കോവില്‍ റോഡ്, ആനയടി-കൂടല്‍ റോഡ് എന്നീ പ്രവൃത്തികളുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ; പ്രവൃത്തികൾ എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാകുമെന്ന് വ്യക്തമാക്കാമോ;

(സി)  പ്രസ്തുത മണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ചു നിര്‍മ്മാണ പ്രവർത്തനം ആരംഭിച്ച പൊതുമരാമത്ത് കെട്ടിട വിഭാഗം നിര്‍വഹണം നടത്തുന്ന പ്രവൃത്തികളുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ?

അണ്ടത്തോട്, കറുകമാട് പാലങ്ങളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍

1124  ശ്രീ. എന്‍. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഗുരുവായൂര്‍ മണ്ഡലത്തിലെ അണ്ടത്തോട്, കറുകമാട് പാലങ്ങളുടെ നിര്‍മ്മാണത്തിന് പാലം വിഭാഗത്തിന്റെ ചീഫ് എഞ്ചിനീയര്‍ വിശദമായ എസ്റ്റിമേറ്റ്, ഡിസെെന്‍, അനുബന്ധരേഖകള്‍ എന്നിവ സഹിതം സര്‍ക്കാരിന് ഭരണാനുമതിയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ടോ; വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത പാലങ്ങളുടെ നിര്‍മ്മാണത്തിന് ഭരണാനുമതി ലഭ്യമാക്കുമോ; വിശദമാക്കാമോ?

വര്‍ക്കല മണ്ഡലത്തിലെ പാലം നവീകരണം

1125  ശ്രീ. വി. ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വർക്കല നിയോജകമണ്ഡലത്തിലെ മുത്താന പാലം, മുതല പാലം എന്നിവയുടെ നവീകരണത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

കല്ല്യാശ്ശേരി മണ്ഡലത്തിലെ പാലങ്ങളുടെ പുനർനിർമ്മാണ പ്രവൃത്തികൾ

1126  ശ്രീ. എം. വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കല്ല്യാശ്ശേരി മണ്ഡലത്തിലെ കണ്ണപുരം പാലം, പാറക്കടവ് പാലം എന്നിവയുടെ പുനർനിർമ്മാണ പ്രവൃത്തികൾ അടിയന്തരമായി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)  പ്രസ്തുത പാലങ്ങളുടെ പുനർനിർമ്മാണ പ്രവൃത്തികൾക്കായുള്ള ഭരണാനുമതി എപ്പോൾ ലഭ്യമാകുമെന്ന് വിശദമാക്കാമോ;

(സി)  പ്രസ്തുത മണ്ഡലത്തിലെ ഇരിണാവ് പാലം, താവം കാപ്പ് പാലം, മാട്ടൂൽ മടക്കര പാലം, ഇരിണാവ് പാലം അപ്രോച്ച് റോഡ് ഉയർത്തൽ എന്നീ പ്രവൃത്തികൾക്ക് ഭരണാനുമതി അടിയന്തരമായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

കല്ല്യാശ്ശേരി മണ്ഡലത്തിലെ കെ.ആർ.എഫ് .ബി.പ്രവർത്തികൾ

1127  ശ്രീ. എം. വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കല്ല്യാശ്ശേരി മണ്ഡലത്തിലെ പഴയങ്ങാടി പുതിയ പാലത്തിന്റെ നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കുമോ; നിർമ്മാണ പ്രവർത്തിയുടെ പുരോഗതി സംബന്ധിച്ച വിവരങ്ങൾ നൽകാമോ; പ്രവൃത്തി എന്ന് പൂർത്തികരിക്കാൻ സാധിക്കും എന്ന് വ്യകതമാക്കാമോ;

(ബി)  പ്രസ്തുത മണ്ഡലത്തിലെ മൂലക്കിൽകടവ് പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ പുരോഗതി അറിയിക്കാമോ; പാലത്തിന്റെ നിർമ്മാണം എത്രയും പെട്ടെന്ന് ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമോ?

അരുവിക്കര തോട്ടത്തിന്‍കടവ്-മൂഴി-മൈലം പാലത്തിന്റെ ടെന്‍ഡര്‍ നടപടികള്‍

1128  ശ്രീ. ജി. സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അരുവിക്കര നിയോജകമണ്ഡലത്തിലെ അരുവിക്കര തോട്ടത്തിന്‍കടവ്-മൂഴി-മൈലം പാലത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ നീണ്ടുപോകുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; അടിയന്തരമായി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കാമോ?

പുതുക്കാട് മണ്ഡലത്തിലെ നിർമ്മാണപ്രവൃത്തികൾ

1129  ശ്രീ. കെ. കെ. രാമചന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുതുക്കാട് മണ്ഡലത്തിൽ കിഫ്ബി ഫണ്ട് ഉൾപ്പെടെ പ്രയോജനപ്പെടുത്തി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതുക്കാട്-മുപ്ലിയം-കോടാലി റോഡ്, പള്ളിക്കുന്ന്-പാലപ്പിള്ളി റോഡ്, നിർദ്ദിഷ്ട മലയോര ഹൈവേ, ചക്കാലക്കടവ് പാലം, നെല്ലായി ലിഫ്റ്റ് ഇറിഗേഷൻ കടവ് പാലം എന്നീ വികസന പ്രവൃത്തികളുടെ നിർമ്മാണം അടിയന്തരമായി ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പ്രവൃത്തികൾക്കായി സ്വീകരിച്ചിട്ടുള്ള നടപടികൾ നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?

അകമല പാലം നിര്‍മ്മാണം

1130  ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൊടുങ്ങല്ലൂർ-ഷൊർണ്ണൂർ സംസ്ഥാനപാതയിൽ ഭരണാനുമതി ലഭ്യമായിട്ടുള്ള അകമല പാലം നിർമ്മാണത്തിന് പുതുക്കിയ ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികളുടെ നിലവിലെ പുരോഗതി വ്യക്തമാക്കാമോ?

പുതിയ സെക്ഷൻ ഓഫീസുകൾ ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസൽ

1131  ശ്രീ. പി. കെ. നവാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ പുതിയ സെക്ഷൻ ഓഫീസുകൾ ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസൽ 2018 മുതൽ ലഭിച്ചിട്ടുണ്ടോ; എങ്കിൽ അതിന്മേൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;

(ബി)  മലപ്പുറം ജില്ലയിൽ ഏതെല്ലാം സ്ഥലങ്ങളിലാണ് പുതിയ സെക്ഷനുകൾ ആരംഭിക്കാൻ നടപടികള്‍ സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ;

(സി)  2020 മുതൽ 2026 വരെയുള്ള കാലയളവിൽ പൊതുമരാമത്ത് വകുപ്പ് മലപ്പുറം ജില്ലയിലെ ഓഫീസുകളിലെ വിവിധ വിഭാഗങ്ങളിൽ നിന്നും ഉദ്യോഗസ്ഥരെ വർക്കിങ്ങ് അറൈഞ്ച്മെന്റിലും മറ്റും പുന:ക്രമീകരണം നടത്തിയത് സംബന്ധിച്ചുള്ള വിവരങ്ങൾ ലദ്യമാക്കാമോ;

(ഡി)  ഇത്തരത്തിൽ പുന:ക്രമീകരണം നടത്തി ജില്ലക്ക് ലഭിക്കേണ്ട എച്ച്.ആർ. സേവനം ഇല്ലാതാക്കിയത് പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

കടവുപുഴ പാലം നിർമാണം

1132  ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പാലാ നിയോജകമണ്ഡലത്തിലെ കടവുപുഴ പാലം നിർമാണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;

(ബി)  വർഷങ്ങളായി നിർമ്മാണം നീണ്ടുപോകുന്ന പ്രസ്തുത പാലത്തിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കി ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

കൊണ്ടോട്ടി മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികള്‍

1133  ശ്രീ. ടി. പി. അഷ്റഫലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൊണ്ടോട്ടി നിയോജക മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി വ്യക്തമാക്കാമോ;

(ബി)  ഭരണാനുമതി ലഭിച്ചിട്ടും സാങ്കേതിക ബുദ്ധിമുട്ടുകള്‍ കാരണം നടപ്പിലാക്കാന്‍ കഴിയാത്ത പൊതുമരാമത്ത് പ്രവൃത്തികളുണ്ടെങ്കില്‍ അവയുടെ വിശദവിവരവും സാങ്കേതിക കാരണങ്ങളും വ്യക്തമാക്കാമോ?

പട്ടാമ്പി മണ്ഡലത്തിലെ പ്രവർത്തികൾ

1134  ശ്രീ. മുഹമ്മദ് മുഹസിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പട്ടാമ്പി നിയോജക മണ്ഡലത്തിൽ പൊതുമരാമത്തു വകുപ്പിന്റെ വിവിധ വിഭാഗങ്ങളുടെ കീഴിൽ അനുമതി ലഭിച്ചതും നടന്നു വരുന്നതുമായ പ്രവൃത്തികൾ ഏതൊക്കെയാണെന്നും അവയുടെ നിലവിലെ സ്ഥിതിയും അറിയിക്കാമോ?

പത്തനാപുരം നിയോജകമണ്ഡലത്തിൽ 2025 -2026 സാമ്പത്തികവർഷം ആരംഭിച്ച പദ്ധതികൾ

1135  ശ്രീ. ജ്യോതികുമാർ ചാമക്കാല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പത്തനാപുരം നിയോജകമണ്ഡലത്തിൽ 2025-26 സാമ്പത്തിക വർഷത്തിൽ പൊതുമരാമത്ത് വകുപ്പിൻകീഴിൽ (നിരത്തുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ, കിഫ്ബി, കേരള റോഡ് ഫണ്ട് ബോര്‍ഡ് ഉൾപ്പെടെ) ആരംഭിച്ചിട്ടുള്ള പദ്ധതികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ബി)  ഇതിൽ 2025-26 വർഷത്തെ ബജറ്റ് പ്രഖ്യാപനത്തിൽ ഉൾപ്പെട്ടിട്ടുള്ള പദ്ധതികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(സി)  നിലവിൽ ഏതെല്ലാം പദ്ധതികൾ പൊതുമരാമത്ത് വകുപ്പിന്റെ വിവിധ ഓഫീസുകളിൽ പരിഗണനയിലുണ്ട് ; വ്യക്തമാക്കാമോ?

ഒറ്റപ്പാലം മണ്ഡലത്തിലെ പൊതുമരാമത്ത് (കെട്ടിടങ്ങൾ) വിഭാഗത്തിന്റെ പ്രവൃത്തികള്‍

1136  ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2021-22 സാമ്പത്തിക വർഷം മുതൽ 2026-27 സാമ്പത്തിക വർഷം വരെ സംസ്ഥാന ബജറ്റിൽ 20 ശതമാനം തുക വകയിരുത്തിയിട്ടുള്ളതും ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് (കെട്ടിടങ്ങൾ) വിഭാഗത്തിന് നിർവ്വഹണ ചുമതലയുള്ളതുമായ പ്രവൃത്തികൾ ഏതെല്ലാമാണെന്നും വ്യക്തമാക്കാമോ;

(ബി)  അതില്‍ എത്ര പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും അവ ഏതെല്ലാമാണെന്നും വ്യക്തമാക്കാമോ;

(സി)  ഭരണാനുമതി ലഭിക്കാനുള്ള പ്രവൃത്തികളുടെ ഡി.പി.ആർ. തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ അതിനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?

കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ പ്രവർത്തനങ്ങൾ

1137  ശ്രീ. ഫൈസൽ ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ നിലവിൽ നടപ്പിലാക്കി വരുന്നതും ഭരണാനുമതി ലഭിച്ചതുമായ വിവിധ റോഡ്, പാലം, കെട്ടിടം തുടങ്ങിയ വികസനപ്രവർത്തനങ്ങൾ ഏതൊക്കെയാണെന്നും ഓരോ പദ്ധതിയുടെയും നിലവിലെ പുരോഗതി, അനുവദിച്ച തുക, ചെലവഴിച്ച തുക എന്നിവയുടെ വിശദാംശവും ലഭ്യമാക്കാമോ; പ്രസ്തുത പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും മണ്ഡലത്തിലെ ഗതാഗതസൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമോ;

(ബി)  കേരള റോഡ് ഫണ്ട് ബോർഡ് (KRFB) മുഖേന പ്രസ്തുത മണ്ഡലത്തിൽ നിലവിൽ നടപ്പിലാക്കി വരുന്ന റോഡ് വികസന പദ്ധതികൾ ഏതൊക്കെയാണെന്നും അവയുടെ നിലവിലെ പുരോഗതി എന്താണെന്നും വിശദീകരിക്കാമോ; നിർമ്മാണത്തിലുള്ള പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും ഗതാഗത പ്രാധാന്യമുള്ള കൂടുതൽ റോഡുകൾ കേരള റോഡ് ഫണ്ട് ബോർഡ് പദ്ധതികളിൽ ഉൾപ്പെടുത്തി നവീകരിക്കുന്നതിനും നടപടി സ്വീകരിക്കുമോ?

കണ്ണൂർ ഗവണ്‍മെന്റ് മെഡിക്കൽ കോളേജിലെ പൊതുമരാമത്ത് പ്രവൃത്തികൾ

1138  ശ്രീ. എം. വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കണ്ണൂർ ഗവണ്‍മെന്റ് മെഡിക്കൽ കോളേജിൽ പൊതുമരാമത്ത് കെട്ടിട വിഭാഗം നടത്തി വരുന്ന നിർമ്മാണ പ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കാമോ; പ്രസ്തുത പ്രവൃത്തികൾ എന്നത്തേക്ക് പൂർത്തികരിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ?

മങ്കട മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികള്‍

1139  ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മങ്കട നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള നിർമ്മിതികളിൽ ശോച്യാവസ്ഥയിലുള്ളതും നിലവിൽ നവീകരണത്തിന് തുകയൊന്നും വകയിരുത്തിയിട്ടില്ലാത്തതുമായ നിർമ്മിതികൾ ഏതെല്ലാമാണെന്നും ഇവയിൽ അടിയന്തര പ്രാധാന്യത്തോടെ നവീകരിക്കേണ്ടവ ഏതെല്ലാമാണെന്നുമുള്ള മുൻഗണനാക്രമത്തിലുള്ള പട്ടിക ലഭ്യമാക്കാമോ;

(ബി)  മങ്കട നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ വിവിധ വിഭാഗങ്ങൾ വഴി നിലവിൽ നടന്നുവരുന്ന പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ;

(സി)  പ്രസ്തുത പ്രവൃത്തികളിൽ ഓരോന്നും പൂർത്തിയാക്കുന്നതിന് ഇനി എന്തെല്ലാം നടപടിക്രമങ്ങളാണ് ബാക്കിയുള്ളതെന്ന് വിശദമാക്കാമോ?

റെയില്‍വേ മേല്‍പ്പാലങ്ങള്‍ ആര്‍.ബി.ഡി.സി.കെ. മുഖേന നടപ്പാക്കുന്നത്

1140  ശ്രീ. കെ. കെ. രാമചന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുതുക്കാട് നിയോജകമണ്ഡലത്തിലെ പുതുക്കാട്, ആലത്തൂർ, നെല്ലായി, നന്തിക്കര എന്നിവിടങ്ങളിൽ കിഫ്ബി ധനസഹായത്തോടെ ആർ.ബി.ഡി.സി.കെ. മുഖേന റെയിൽവേ മേൽപ്പാലങ്ങൾ നിർമ്മിക്കുന്നതിനുള്ള നടപടികൾ നിലവിൽ ഏത് ഘട്ടത്തിലാണ്; വിശദാംശം ലഭ്യമാക്കാമോ;

(ബി)  ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി ടെൻഡർ നടപടികൾ സ്വീകരിച്ച പുതുക്കാട് റെയിൽവേ മേൽപ്പാലത്തിന്റെ ടെൻഡർ അംഗീകാരം ലഭ്യമാക്കുന്നതിനും നിർമ്മാണം ഉടന്‍ ആരംഭിക്കുന്നതിനും ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?

ശബരിമലയിൽ റോപ് വേ നിർമ്മാണം

1141  ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീ. സുധീർഷാ പാലോട്
ശ്രീ. രാജൻ. ജെ. പല്ലൻ
ശ്രീ. കെ. ബിനിമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ശബരിമലയിലെ ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിന് നൂതന പദ്ധതികൾ എന്തെങ്കിലും നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി)  ഇതിന്റെ ഭാഗമായി ശബരിമലയിൽ ഒരു റോപ്പ് വേ നിർമിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; ആയതിന്റെ പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;

(സി)  ശബരിമല കൂടാതെ കേരളത്തിൽ മറ്റെവിടെയൊക്കെയാണ് റോപ്പ് വേ നിർമ്മിക്കുന്നതെന്നും അത് എപ്രകാരം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ?

കള്ളാടി - ആനക്കാംപൊയിൽ തുരങ്കപാത

1142  ഡോ. മാത്യു കുഴൽനാടൻ
ശ്രീ. കെ. എം. അഭിജിത്ത്
ശ്രീമതി കെ. കെ. രമ
ശ്രീ. രമേഷ് പിഷാരടി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മുൻ സർക്കാർ കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാതയുടെ നിർമ്മാണോദ്ഘാടനം നടത്തിയത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിക്കുന്നതിനു മുൻപാണോ എന്ന് വ്യക്തമാക്കുമോ;

(ബി)  അന്തിമാനുമതി കിട്ടിയതിനുശേഷം മാത്രമേ പ്രദേശത്ത് എന്തെങ്കിലും തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്താവൂ എന്ന് 2022 ഏപ്രിൽ 11 ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നൽകിയ നിർദ്ദേശം മുൻ സർക്കാർ പാലിച്ചിരുന്നോ; വിശദമാക്കുമോ;

(സി)  പദ്ധതി പ്രദേശത്തേക്കുള്ള താൽക്കാലിക പാലം, ക്രഷർ യൂണിറ്റ്, ഇന്ധനടാങ്ക്, ക്യാമ്പ് ഷെഡ് തുടങ്ങിയ അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമാനുമതി ഇല്ലാതെ ആരംഭിച്ചു എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?

തുരങ്കപാതയെ സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍

1143  ശ്രീ. സനീഷ്‌കുമാര്‍ ജോസഫ്
ശ്രീ. കെ. ജയന്ത്
ശ്രീമതി ഉഷ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വയനാട് തുരങ്കനിര്‍മ്മാണ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിന് ഇടയാക്കിയ ഗുരുതരവീഴ്ചകള്‍ പരിശോധിച്ച് നടപടി സ്വീകരിച്ചിട്ടുണ്ടോ; നിര്‍മ്മാണ കമ്പനിയുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായി ഉയരുന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)  മണ്ണിടിച്ചിലിന്റെ കാര്യകാരണങ്ങള്‍ പരിശോധിച്ച് തുരങ്കപാത നിര്‍മ്മാണം സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്ന് കരുതുന്നുണ്ടോ; ഇനിയൊരു ദുരന്തമുണ്ടാകാതിരിക്കാന്‍ എന്തെല്ലാം മുന്‍കരുതലുകളാണ് കൈക്കൊണ്ടിട്ടുള്ളത്; വിശദമാക്കുമോ;

(സി)  തുരങ്കപാതയെ സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?

മഞ്ചേരി നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികൾ

1144  ശ്രീ. എം. റഹ്മത്തുളള : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മഞ്ചേരി നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ (നിരത്തുകളും പാലങ്ങളും, കെട്ടിട വിഭാഗം, നിരത്തു പരിപാലന വിഭാഗം) കീഴിൽ നിലവിൽ പുരോഗമിക്കുന്നതും ഭരണാനുമതി ലഭ്യമായിട്ടുള്ളതുമായ പ്രവൃത്തികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ പുരോഗതിയും ഓരോന്നിന്റെയും അടങ്കൽ തുകയും വ്യക്തമാക്കാമോ;

(സി)  ഭരണാനുമതി ലഭിച്ചിട്ടും നിർമ്മാണ പ്രവർത്തനം ആരംഭിക്കാത്ത ഏതെങ്കിലും പ്രവൃത്തികൾ മണ്ഡലത്തിലുണ്ടോ; ഉണ്ടെങ്കിൽ അവയുടെ നിർമ്മാണം വൈകുന്നതിനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ഡി)  നിർമ്മാണം ആരംഭിച്ചതിൽ കരാർ കാലാവധി കഴിഞ്ഞിട്ടും പൂർത്തിയാകാത്ത പ്രവൃത്തികൾ ഏതെല്ലാമാണെന്നും ഇവ എന്ന് പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും വ്യക്തമാക്കാമോ?

വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതി

1145  ശ്രീ. എം. ആർ. ബൈജു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പ്രവർത്തനങ്ങളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ; മണ്ണറക്കോണം–കാച്ചാണി റീച്ചിന്റെ സ്ഥലമേറ്റെടുപ്പ് ആരംഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;

(ബി)  വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പ്രവർത്തനങ്ങളുടെ മേൽനോട്ടച്ചുമതല ആർക്കാണ്; നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമോ;

(സി)  പ്രസ്തുത നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പ്രസ്തുത ഭാഗത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ അറ്റകുറ്റപ്പണികൾ നടത്താതെ പല സ്ഥലങ്ങളിലും തകർന്നുകിടക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയത് അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തി ഗതാഗതയോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

മഞ്ചേരി സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ പുരോഗതി

1146  ശ്രീ. എം. റഹ്മത്തുളള : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മഞ്ചേരി നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനായി പ്രഖ്യാപിച്ച 75 കോടി രൂപയുടെ മഞ്ചേരി സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ നിലവിലെ പുരോഗതി വിശദമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;

(സി)  ഗതാഗതക്കുരുക്ക് രൂക്ഷമായി അനുഭവപ്പെടുന്ന തുറക്കൽ ജംഗ്ഷനിൽ ഫ്ലൈഓവർ നിർമ്മിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് വിദഗ്ധ സംഘത്തിന്റെ പരിശോധന പൂർത്തിയാക്കിയിട്ടുണ്ടോ; നിർമ്മാണ പ്രവൃത്തികൾ എപ്പോൾ ആരംഭിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ;

(ഡി)  മഞ്ചേരിയിലെ റോഡ് വികസനത്തിന് തടസ്സമായി നിൽക്കുന്ന കയ്യേറ്റങ്ങൾ കണ്ടെത്തുന്നതിനായി റവന്യൂ വകുപ്പുമായി ചേർന്ന് സ്പെഷ്യൽ റവന്യൂ ടീം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ടോ;

(ഇ)  ഇതിന്റെ അടിസ്ഥാനത്തിൽ ഏതൊക്കെ പ്രദേശങ്ങളിലാണ് കയ്യേറ്റങ്ങൾ കണ്ടെത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

പൊതുമരാമത്ത് വകുപ്പ് മാനുവൽ പരിഷ്കരണം

1147  ശ്രീ. ഐ. സി. ബാലകൃഷ്ണന്‍
ശ്രീ. ആര്യാടന്‍ ഷൗക്കത്ത്
ശ്രീ. എഫ്. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൊതുമരാമത്ത് വകുപ്പിന്റെ നിലവിലുള്ള മാനുവൽ എന്നാണ് അവസാനമായി പരിഷ്‌ക്കരിച്ചതെന്ന് വിശദമാക്കാമോ;

(ബി)  പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന മാനുവൽ പരിഷ്കരണം എന്നത്തേക്ക് പൂർത്തിയാക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ;

(സി)  ഇതിനായി നാളിതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;

(ഡി)  പ്രവൃത്തികളുടെയും മറ്റും റേറ്റ് പുതുക്കുന്നതുൾപ്പെടെയുള്ള മാറ്റങ്ങൾ പ്രസ്തുത മാനുവൽ പരിഷ്ക്കരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ?

മഞ്ചേശ്വരം മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃർത്തികൾ

1148  ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കിഫ്ബി ധനസഹായത്തോടെ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ കേരള (RBDCK) നിർമ്മാണ ഏജൻസിയായി മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ നടപ്പിലാക്കുന്ന ഹോസങ്കടി, മഞ്ചേശ്വരം റെയിൽവേ മേൽപ്പാലങ്ങളുടെ നിര്‍മാണ പ്രവൃത്തികൾ നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതികൾക്കായി ആവശ്യമുള്ള ഭൂമിയുടെ വിവര ശേഖരണവും സ്ഥലം ഏറ്റെടുക്കൽ നടപടികളും നിലവിൽ ഏത് ഘട്ടത്തിലാണ്; അതിനായി തുക വകയിരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;

(സി)  ഈ രണ്ട് റെയിൽവേ മേൽപ്പാലങ്ങളുടെയും അലൈൻമെന്റ് നിർണ്ണയത്തിനും റെയിൽവേയുടെ ജനറൽ അറേഞ്ച്മെന്റ് ഡ്രോയിംഗ് അംഗീകാരത്തിനുമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;

(ഡി)  ഭൂമി വിട്ടുനൽകുന്നവർക്കുള്ള നഷ്ടപരിഹാര വിതരണം പൂർത്തിയാക്കി നിർമാണ പ്രവൃത്തി എപ്പോൾ ആരംഭിക്കാനാകുമെന്ന് വ്യക്തമാക്കാമോ; പദ്ധതി നിർവ്വഹണം വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

ചാലക്കുടി മണ്ഡലത്തിലെ കിഫ്ബി പ്രവൃത്തികള്‍

1149  ശ്രീ. സനീഷ്‌കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചാലക്കുടി മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് മുഖേന കിഫ്ബി ധനസഹായത്തോടെ നടപ്പിലാക്കുന്ന പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പ്രവൃത്തികളിൽ ഓരോന്നിന്റെയും എത്ര ശതമാനം നിർമ്മാണം പൂർത്തിയായെന്നും പൂർത്തിയാകാനുള്ള പ്രവൃത്തികളുടെ നിലവിലെ നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ?

മലമ്പുഴ റിംഗ് റോഡും പാലവും

1150  ശ്രീ. എ. പ്രഭാകരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കിഫ്ബി ഫണ്ട് അനുവദിച്ച് കെ.ആർ.എഫ്.ബി. നിര്‍മ്മാണ ചുമതല നിര്‍വഹിക്കുന്ന മലമ്പുഴ മണ്ഡലത്തിലെ മലമ്പുഴ റിംഗ് റോഡും പാലവും എന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;

(ബി)  ഈ പ്രവൃത്തിയുടെ എത്ര ശതമാനം പണികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട് എന്നും മുഴുവന്‍ പണികളും എപ്പാേള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും എന്നും വ്യക്തമാക്കാമോ?

കഞ്ചിക്കോട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് മൂപ്പന്‍ റോഡ്

1151  ശ്രീ. എ. പ്രഭാകരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കിഫ്ബി ഫണ്ട് അനുവദിച്ച് കെ.ആര്‍.എഫ്.ബി. നിര്‍മ്മാണ ചുമതല നിര്‍വഹിക്കുന്ന മലമ്പുഴ മണ്ഡലത്തിലെ കഞ്ചിക്കോട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് മൂപ്പന്‍ റോഡ് എന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;

(ബി)  പ്രസ്തുത പ്രവൃത്തിയുടെ എത്ര ശതമാനം പണികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട് എന്നും മുഴുവന്‍ പണികളും എന്നത്തേക്ക് പൂർത്തിയാക്കുവാൻ സാധിക്കും;വ്യക്തമാക്കാമോ ?

കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികള്‍

1152  ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2026 വരെ സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിനു കീഴില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് എത്ര പ്രവൃത്തികള്‍ പൂർത്തീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഇതിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ; ഏതൊക്കെ മണ്ഡലങ്ങളിലാണ് പ്രസ്തുത പ്രവൃത്തികള്‍ നടന്നതെന്ന് വിശദമാക്കാമോ;

(ബി)  കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മാണത്തിലിരിക്കുന്ന എത്ര പദ്ധതികള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ; പ്രസ്തുത പദ്ധതികളുടെ പ്രവൃത്തികള്‍ എപ്പോള്‍ പൂർത്തീകരിക്കാനാവും എന്നറിയിക്കാമോ; നിലവിലെ സർക്കാരിന് കിഫ്ബി പദ്ധതികള്‍ തുടരാന്‍ ആലോചനയുണ്ടോയെന്ന് വിശദമാക്കാമോ;

(സി)  ഷൊർണ്ണൂർ മണ്ഡലത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പിനു കീഴില്‍ എത്ര പ്രവൃത്തികള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ഇനി പൂ‍ർത്തീകരിക്കാനുള്ള പ്രവ‍ൃത്തികള്‍ എത്രയാണെന്നും എപ്പോള്‍ പൂ‍ർത്തീകരിക്കാന്‍ സാധിക്കുമെന്നും വിശദമാക്കാമോ;

(ഡി)  കിഫ്ബി ഫണ്ട് അനുവദിച്ചതും ടെന്‍ഡർ നടപടികള്‍ പൂർത്തീകരിച്ചതുമായ പ്രവൃത്തികള്‍ തുടങ്ങാന്‍ ഏതെങ്കിലും തരത്തിലുള്ള നിയമ തടസ്സങ്ങള്‍ നിലവിലുണ്ടോ; വിശദമാക്കാമോ;

(ഇ)  ഷൊർണ്ണൂർ മണ്ഡലത്തിലെ കുളപ്പുള്ളി-ഷൊർണ്ണൂർ റോഡിന്റെ പ്രവൃത്തി എന്ന് പൂർത്തീകരിക്കാനാകുമെന്ന് വിശദമാക്കാമോ?

ദേശീയപാതവികസനവും നിർമ്മാണപുരോഗതിയും

1153  ശ്രീ. വിഷ്ണു മോഹൻ
ശ്രീ. ഉല്ലാസ് കോവൂർ
ശ്രീ. വി. കുഞ്ഞികൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് ദേശീയപാത വികസനപ്രവൃത്തികളുടെ നിലവിലുള്ള പുരോഗതി എത്രത്തോളമാണെന്ന് വ്യക്തമാക്കാമോ;

(ബി)  കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള റീച്ചുകളിലെ നിർമ്മാണ ജോലികൾ ഏത് ഘട്ടത്തിലാണ് എന്നതിന്റെ വിശദാംശം ലഭ്യമാക്കാമോ;

(സി)  ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന പരാതികൾ പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് അറിയിക്കാമോ;

(ഡി)  സർവീസ് റോഡുകളും ഉയരപ്പാതകളും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?

കേരളത്തില്‍ ദേശീയപാതയുടെ വശങ്ങളിലെ കെട്ടിട നിര്‍മ്മാണം

1154  ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ദേശീയപാതയുടെ മധ്യരേഖയിൽ നിന്ന് 40 മീറ്റർ പരിധിയിൽ വാസഗൃഹങ്ങൾക്കും 75 മീറ്റർ പരിധിയിൽ വാണിജ്യ കെട്ടിടങ്ങൾക്കും നിർമ്മാണ നിയന്ത്രണം ഏർപ്പെടുത്തണമെന്ന സുപ്രീം കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിൽ, കേരളത്തിന്റെ ഉയർന്ന ജനസാന്ദ്രതയും പരിമിതമായ ഭൂലഭ്യതയും പരിഗണിച്ച് സർക്കാരിന്റെ നിലപാട് എന്താണ്; വ്യക്തമാക്കുമോ;

(ബി)  കേരളത്തിന് പ്രത്യേക ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെയും സുപ്രീം കോടതിയെയും സമീപിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ?

ഗുരുവായൂർ നിയോജക മണ്ഡലത്തിലെ തീരദേശ ഹൈവേ നിർമ്മാണം

1155  ശ്രീ. എന്‍. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തീരദേശ ഹെെവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഗുരുവായൂര്‍ നിയോജകമണ്ഡല പരിധിയില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കല്‍ നടപടി എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കാനാകും എന്ന് വിശദമാക്കാമോ;

(സി)  പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് അക്വിസിഷന്‍ അതോറിറ്റി ആവശ്യപ്പെട്ട ഫണ്ട് കെെമാറി നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ?

പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിന് മുന്നിലെ ട്രക്ക് ബേ നിർമ്മാണം

1156  ശ്രീ. ടി. കെ. ഗോവിന്ദൻ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിന് മുൻവശം ആറുവരിപ്പാതയുടെ സർവ്വീസ് റോഡിനോട് ചേർന്ന് ആരംഭിച്ചിരിക്കുന്ന ട്രക്ക് ബേയുടെ നിർമാണപ്രവർത്തനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  പ്രസ്തുത നിർമ്മാണം കാരണം മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സമീപത്തെ സ്കൂളുകൾ, ഹോസ്റ്റലുകൾ, ആരാധനാലയങ്ങൾ, മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും പരിസ്ഥിതി മലിനീകരണവും അപകടസാധ്യതകളും സംബന്ധിച്ച് പരിയാരം വികസന സമിതി നൽകിയ നിവേദനം ലഭ്യമായിട്ടുണ്ടോ;

(സി)  ഗ്യാസ് കണ്ടെയ്നറുകൾ, രാസവസ്തുക്കൾ, മത്സ്യ ലോറികൾ എന്നിവയുൾപ്പെടെയുള്ള ചരക്കുവാഹനങ്ങൾ ജനവാസ മേഖലയിലും അലക്യംതോടിന് സമീപത്തും പാർക്ക് ചെയ്യുന്നത് മൂലമുണ്ടാകുന്ന ഗുരുതരമായ സുരക്ഷാ-പരിസ്ഥിതി പ്രശ്നങ്ങൾ പരിഗണിച്ചിട്ടുണ്ടോ;

(ഡി)  പ്രദേശവാസികളുടെയും രോഗികളുടെയും പ്രയാസങ്ങൾ കണക്കിലെടുത്ത് നിലവിലെ ട്രക്ക് ബേ നിർമാണം അടിയന്തിരമായി നിർത്തിവെക്കാനും, ഇത് ജനവാസം കുറഞ്ഞ വിജനമായ മറ്റ് പ്രദേശങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

ചേർത്തല മണ്ഡലത്തിലെ ദേശീയപാത 66 നിർമ്മാണം

1157  ശ്രീ. പി. പ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചേർത്തല തുറവൂർ-പറവൂർ ദേശീയപാത 66 - ന്റെ പൂർത്തീകരണത്തോടെ ചേർത്തല മുനിസിപ്പാലിറ്റിയിൽ പോലീസ് സ്റ്റേഷന് സമീപം എ.എസ്. കനാലിന് കുറുകേ സർവ്വീസ് റോഡ് മുറിയുന്നത് മൂലം ചേർത്തല നഗരത്തിലേക്ക് വലിയ വാഹനങ്ങൾ പ്രവേശിക്കുന്നതിന് തടസ്സം നേരിടും എന്നത് ഗൗരവമായി കാണുന്നുണ്ടോ;

(ബി)  ഈ പ്രശ്നത്തിന് പരിഹാരമായി എന്തെല്ലാം നടപടികളാണ് നാളിതുവരെ സ്വീകരിച്ചിട്ടുള്ളത്;

(സി)  ഈ വിഷയം സംബന്ധിച്ച് സർക്കാർ തലത്തിൽ എന്തെങ്കിലും പരിശോധനകളോ വിലയിരുത്തലുകളോ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി)  പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തരമായി ഇത് സംബന്ധിച്ച് മന്ത്രി തലത്തിൽ ഒരു അവലോകനയോഗം വിളിച്ചു ചേർക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ഇ)  ഈ വിഷയം സംബന്ധിച്ച് എന്തെങ്കിലും പരാതികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേനയോ നേരിട്ട് വകുപ്പിലോ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം വ്യക്തമാക്കാമോ?

ദേശീയപാത 544-ൽ വാണിയമ്പാറ ജംഗ്ഷനിൽ അടിപ്പാത

1158  ശ്രീ. കെ. രാജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഒല്ലൂർ നിയോജകമണ്ഡലത്തിലെ ദേശീയപാത 544-ൽ വാണിയമ്പാറ ജംഗ്ഷനിൽ ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നിലവിലുള്ള നിർമ്മാണ ക്രമീകരണങ്ങൾ മൂലം പ്രദേശവാസികൾക്കും കാൽനടയാത്രക്കാർക്കും ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര വാഹനങ്ങൾക്കും ഉണ്ടാകുന്ന യാത്രാക്ലേശം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  ജംഗ്ഷന്റെ ഇരുവശങ്ങളിലുമുള്ള ആശുപത്രി, സ്കൂൾ, സഹകരണ സ്ഥാപനം തുടങ്ങിയ പൊതുസ്ഥാപനങ്ങളിലേക്കും മറ്റ് ആവശ്യങ്ങൾക്കുമായി സഞ്ചരിക്കുന്നവർക്ക് അധികദൂരം യാത്ര ചെയ്യേണ്ടിവരുന്ന സാഹചര്യം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)  വാണിയമ്പാറയിലെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി 7×3 മീറ്റർ വലുപ്പത്തിലുള്ള അടിപ്പാത നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

നാഷണൽ ഹൈവേ 66

1159  ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നാഷണൽ ഹൈവേ 66 - ന്റെ വടകര നിയോജക മണ്ഡലത്തിലെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായിക്കൊണ്ടിരിക്കുന്ന പാളിച്ചകളും പോരായ്മകളും അപകടങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  എൻ.എച്ച് 66 - ന്റെ ഭാഗമായി വടകര മണ്ഡലത്തിലെ നിർമ്മാണ പ്രവൃത്തികൾ യഥാസമയം നടക്കാത്തത് കാരണം ദുരിത പൂർണമായ യാത്രപ്രശ്നം പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ;

(സി)  വടകരയിലെ പ്രധാന കേന്ദ്രങ്ങളിൽ അടിപ്പാതകൾക്കു വേണ്ടി നടക്കുന്ന ജനകീയ സമരങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?

സംസ്ഥാനത്തെ ദേശീയപാത നിര്‍മ്മാണം ത്വരിത ഗതിയിലാക്കാന്‍ നടപടി

1160  ശ്രീ. തോമസ് ഉണ്ണിയാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ ദേശീയപാത പുനരുദ്ധാരണം മന്ദഗതിയിലായതുമൂലം യാത്രക്കാരും പ്രദേശവാസികളും കച്ചവടക്കാരും അനുഭവിക്കുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി)  ദേശീയപാത നിര്‍മ്മാണത്തിലെ ഇതുവരെ കണ്ടെത്തിയ അപാകതകള്‍ പരിഹരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;

(സി)  ദേശീയപാത നിര്‍മ്മാണം ഏറ്റവും വേഗം പൂര്‍ത്തിയാക്കാന്‍ ഇനിയെന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത് എന്ന് വ്യക്തമാക്കുമോ; മന:പൂര്‍വ്വം വീഴ്ച വരുത്തുന്നവര്‍ക്കെതിരെ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

ദേശീയപാതയോരത്തെ വീടുകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും സംരക്ഷണം

1161  ശ്രീ. പി. എ. മുഹമ്മദ് റിയാസ്
ശ്രീ. എ. പ്രഭാകരന്‍
ശ്രീ. കാരായി രാജൻ
ശ്രീ. പി. കെ. പ്രവീൺ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ദേശീയപാതയുടെ മധ്യഭാഗത്തുനിന്നും വീടുകൾക്ക് 40 മീറ്ററും വാണിജ്യ സ്ഥാപനങ്ങൾക്ക് 75 മീറ്ററും അകലം ഉണ്ടായിരിക്കണമെന്നും അത് അടിയന്തരമായി നടപ്പിലാക്കണമെന്നുമുള്ള ബഹു. സുപ്രീം കോടതിയുടെ ഉത്തരവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;

(ബി)  ബഹു. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമുള്ള സത്യവാങ്മൂലം സംസ്ഥാന സർക്കാർ ഫയൽ ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കാമോ;

(സി)  നിലവിലുള്ള സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കി നൽകാൻ പാടില്ലെന്നും പുതിയ സ്ഥാപനങ്ങൾക്ക് സുപ്രീം കോടതി വിധിപ്രകാരമുള്ള എന്‍.ഒ.സി. മാത്രമേ നൽകാവൂ എന്നുമുള്ള നിർദേശം കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക രംഗത്തുണ്ടാക്കുന്ന പ്രത്യാഘാതം വിലയിരുത്തിയിട്ടുണ്ടോ; ആയത് വിശദമാക്കുമോ;

(ഡി)  ദേശീയ പാതയോരത്തെ കിടപ്പാടങ്ങളും ജീവനോപാധികളും സംരക്ഷിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

തീരദേശ ഹൈവേ പദ്ധതി

1162  ശ്രീ. കെ. വി. സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തീരദേശ ഹൈവേ പദ്ധതിയുടെ ഭാഗമായി അഴീക്കോട് മണ്ഡലത്തിലെ മൂന്ന് ക്ലസ്റ്ററുകളിലെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താമോ;

(ബി)  സ്ഥലമേറ്റെടുക്കല്‍ നടപടിയുടെ പുരോഗതി അറിയിക്കുമോ;

(സി)  അതിര്‍ത്തി നിശ്ചയിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചോ; അറിയിക്കാമോ?

ദേശീയപാത 66-ല്‍ ലെ അപകടങ്ങള്‍

1163  ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ദേശീയപാത 66-ല്‍ അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനം നടക്കുന്നതുമൂലം തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെയും സംസ്ഥാന പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം വിളിച്ച് സുരക്ഷാ നിർദ്ദേശങ്ങളില്‍ ആവശ്യമായ പരിഷ്കാരം വരുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ;

(സി)  തൃശ്ശൂർ കയ്പമംഗലത്ത് ദേശീയപാതയിലുണ്ടായ അപകടത്തില്‍ വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ എട്ട് പേർ മരണപ്പെട്ട സംഭവത്തില്‍ ദേശീയപാത അതോറിറ്റി എന്ത് വിശദീകരണമാണ് നല്‍കിയിട്ടുളളതെന്ന് അറിയിക്കാമോ?

സേതുബന്ധന്‍ പദ്ധതി പ്രകാരമുള്ള പ്രവൃത്തികള്‍

1164  ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സേതുബന്ധൻ പദ്ധതി പ്രകാരം ഗായത്രി നദിയിലെ വെങ്ങാനൂർ പാലം നിർമ്മാണ പ്രവൃത്തികളുടെ നിലവിലെ പുരോഗതി വിശദമാക്കാമോ;

(ബി)  ആലത്തൂർ നിയോജകമണ്ഡലത്തിലെ കണ്ണാടി-പന്നിക്കോട് റോഡ് നിർമ്മാണ പ്രവൃത്തികളുടെ നിലവിലെ പുരോഗതി വ്യക്തമാക്കാമോ?

മുടങ്ങിക്കിടക്കുന്ന പ്രധാന പദ്ധതികൾ

1165  ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് നിർമ്മാണം ആരംഭിച്ചിട്ടും സാങ്കേതിക തടസ്സങ്ങളാലും ഭൂമി ഏറ്റെടുക്കൽ വൈകുന്നതിനാലും മുടങ്ങിക്കിടക്കുന്ന പ്രധാനപാലങ്ങളുടെയും ബൈപാസുകളുടെയും പട്ടികയും അവ പൂർത്തിയാക്കാനുള്ള സമയപരിധിയും വ്യക്തമാക്കാമോ;

(ബി)  പഴക്കമേറിയതും അപകടാവസ്ഥയിലുള്ളതുമായ പാലങ്ങൾ കണ്ടെത്തി അവ പുനർനിർമ്മിക്കുന്നതിനായി തയ്യാറാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?

കൊയിലാണ്ടി മണ്ഡലത്തിലെ തീരദേശ റോഡ് സംരക്ഷണ പദ്ധതി

1166  ശ്രീ. കെ. പ്രവീൺ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കടലാക്രമണം, ഉയർന്ന തിരമാല, മഴക്കാല വെള്ളക്കെട്ട് തുടങ്ങിയ പ്രകൃതിദത്ത സാഹചര്യങ്ങള്‍ മൂലം കൊയിലാണ്ടി മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകള്‍ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ തടയുന്നതിനായി ദീർഘകാല റോഡ് സംരക്ഷണ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദീകരിക്കാമോ?

മമ്മിയൂര്‍ ഫ്ലെെ ഓവര്‍

1167  ശ്രീ. എന്‍. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് ഫ്ലൈ ഓവറുകൾ, ജംഗ്ഷനുകൾ എന്നിവയുടെ വികസനത്തിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(ബി)  ക്ഷേത്രനഗരിയായ ഗുരുവായൂരിലെ മമ്മിയൂര്‍ ഫ്ലെെ ഓവര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

കേച്ചേരി ജംഗ്ഷനിലുളള രൂക്ഷമായ ഗതാഗതക്കുരുക്ക്

1168  പ്രൊഫ. സി. രവീന്ദ്രനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തൃശ്ശൂർ-ഗുരുവായൂർ റോഡിലെ പ്രധാനപ്പെട്ടതും ഏറ്റവും തിരക്കേറിയതുമായ കേച്ചേരി ജംഗ്ഷനിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  കേച്ചേരി ജംഗ്ഷൻ വികസനത്തിനായി നിലവിൽ തയ്യാറാക്കിയിട്ടുള്ള പദ്ധതി, ഡി.പി.ആര്‍., എസ്റ്റിമേറ്റ് എന്നിവയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;

(സി)  പദ്ധതിക്ക് ഭരണാനുമതി, സാങ്കേതികാനുമതി, സാമ്പത്തിക അനുമതി എന്നിവ ലഭിച്ചിട്ടുണ്ടോ;

(ഡി)  ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ ഏത് ഘട്ടത്തിലാണ്;

(ഇ)  കേച്ചേരി ജംഗ്ഷൻ വികസനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമോ?

ആറ്റിങ്ങല്‍ ഓട്ടിസം പാര്‍ക്ക് നിര്‍മ്മാണം

1169  ശ്രീമതി ഒ. എസ്. അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആറ്റിങ്ങല്‍ ഓട്ടിസം പാര്‍ക്ക് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;

(ബി)  നിര്‍മ്മാണം എന്നുമുതല്‍ ആരംഭിക്കാന്‍ സാധിക്കുമെന്നാണ് വകുപ്പ് വിലയിരുത്തുന്നത്; വിശദമാക്കാമോ?

ദേശീയപാതയിലേക്കുളള പ്രവേശന സൗകര്യം

1170  പ്രൊഫ. സി. രവീന്ദ്രനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ ദേശീയപാതയോട് ചേർന്ന് ഏംഗൽസ് അണ്ടർപാസിന് സമീപം താമസിക്കുന്ന കുടുംബാംഗങ്ങൾക്ക് ദേശീയപാതയിലേയ്ക്ക് കാൽനടയായി പോലും സുരക്ഷിതമായി പ്രവേശിക്കാൻ കഴിയാത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  പ്രസ്തുത പ്രദേശത്തെ ജനങ്ങളുടെ യാത്രാപ്രശ്നം പരിഹരിക്കുന്നതിനായി ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയിട്ടുണ്ടോ;

(സി)  പ്രദേശവാസികൾക്ക് ദേശീയപാതയിലേയ്ക്കും സമീപ പ്രദേശങ്ങളിലേയ്ക്കും സുരക്ഷിതമായി എത്തിച്ചേരുന്നതിനായി കാൽനടപ്പാത, അപ്രോച്ച് റോഡ്, മറ്റ് ആവശ്യമായ സൗകര്യങ്ങൾ എന്നിവ ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി)  ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി പ്രദേശവാസികളുടെ നിലവിലുള്ള പ്രവേശന സൗകര്യം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് പുനഃസ്ഥാപിക്കുന്നതിന് ദേശീയപാത അതോറിറ്റിക്ക് നിർദ്ദേശം നൽകുമോ?

പാറശ്ശാല ഇരട്ടക്കുളം ഹാപ്പിനസ് പാര്‍ക്ക് നിർമാണം

1171  ശ്രീ. സി. കെ. ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2025-26 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി 20% തുക വകയിരുത്തിയ പാറശ്ശാല നിയോജകമണ്ഡലത്തിലെ കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ ഇരട്ടക്കുളം ഹാപ്പിനസ് പാര്‍ക്ക് നിര്‍മ്മാണ പ്രവൃത്തിക്ക് സ.ഉ.(സാധാ )നം .1675/2025/പി.ഡബ്ള്യു.ഡി, തീയതി 04.11.2025 പ്രകാരം 100 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടും പ്രസ്തുത ഉത്തരവില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഹെഡ് ഓഫ് അക്കൗണ്ട് തെറ്റായതിനാല്‍ പൊതുമരാമത്ത് വകുപ്പ് മുഖേന പ്രവൃത്തിയുടെ ടെന്‍‍‍ഡര്‍ നടപടികള്‍ ആരംഭിക്കാന്‍ കഴിയാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  പ്രസ്തുത പ്രവൃത്തിയുടെ ഹെഡ് ഓഫ് അക്കൗണ്ട് തിരുത്തുന്നതിനായി ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പിന്റെ ബിൽഡിങ്‌സ് വിഭാഗം ചീഫ് എഞ്ചിനീയര്‍ മുഖേന സമര്‍പ്പിച്ച പ്രൊപ്പോസലിന്മേല്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ നിലവിലെ സ്ഥിതി എന്താണെന്ന് ഫയല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമാക്കാമോ;

(സി)  ഹെഡ് ഓഫ് അക്കൗണ്ട് തിരുത്തുന്നതിനുള്ള നടപടികള്‍ അടിയന്തരമായി പൂര്‍ത്തീകരിച്ച് പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്നതിനും നിര്‍മ്മാണ പ്രവൃത്തി സമയബന്ധിതമായി ആരംഭിക്കുന്നതിനും നടപടി സ്വീകരിക്കുമോ?

തലശ്ശേരി സ്മാരക നിര്‍മ്മാണം

1172  ശ്രീ. കാരായി രാജൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2025-26 വർഷത്തെ വിശദമായ ബജറ്റ് എസ്റ്റിമേറ്റുകളുടെ അനുബന്ധം II (മരാമത്തു പണികളുടെ വിശദവിവരങ്ങൾ) വാല്യം II-ൽ (ഭരണാനുമതിയില്ലാത്ത മരാമത്തു പണികൾ) ക്രമനമ്പർ 2915 ആയി തലശ്ശേരി സ്മാരകം നിർമ്മിക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ചിട്ടുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയതിന് ഭരണാനുമതി ലഭ്യമാക്കുന്നതിന് ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കാമോ?

ശബരിമല കാലത്തെ മുന്നൊരുക്കം

1173  ശ്രീമതി ഉമ തോമസ്
ശ്രീ. സേനാപതി വേണു
ശ്രീ. വി. ടി. സൂരജ്
ശ്രീ. എം. എം. നസീർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഈ വർഷത്തെ ശബരിമല തീർത്ഥാടന കാലത്തെ മുന്നൊരുക്കം എന്ന നിലയിൽ വകുപ്പ് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ് വ്യക്തമാക്കുമോ;

(ബി)  ശബരിമല തീർത്ഥാടനത്തിനായി എത്തുന്ന ഭക്തജനങ്ങൾക്ക് സുഗമമായ യാത്രക്കായി പാതകളുടെ അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവർത്തനങ്ങളും നടത്തുന്നതിനായി സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;

(സി)  ഇതുമായി ബന്ധപ്പെട്ട് അവലോകനയോഗം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ യോഗത്തിലെ പ്രധാന തീരുമാനങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കുമോ?

ഊരാളുങ്കൽ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നൽകിയ പ്രവൃത്തികൾ

1174  ശ്രീ. കെ. എം. അഭിജിത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കഴിഞ്ഞ പത്തു വർഷത്തിനിടെ ഊരാളുങ്കൽ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് പൊതുമരാമത്തു വകുപ്പ് മുഖേന കരാർ നൽകിയ പ്രവൃത്തികളുടെയും സേവനങ്ങളുടെയും വിശദാംശം ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത പ്രവൃത്തികളുടെയും സേവനങ്ങളുടെയും എസ്റ്റിമേറ്റ് തുകയും ഊരാളുങ്കൽ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നൽകിയ തുകയും തരംതിരിച്ച് ലഭ്യമാക്കാമോ;

(സി)   2016-21, 2021-26 സർക്കാരുകളുടെ കാലത്ത് അനുവദിച്ചതും എന്നാൽ ഇതുവരെ പൂർത്തിയാകാത്തതുമായ കരാറുകളുടെ വിശദവിവരം ലഭ്യമാക്കാമോ; ഈ സൊസൈറ്റിക്ക് നൽകിയ പ്രവൃത്തികളിൽ നിർമ്മാണത്തിലെ അപാകത മൂലം തകർന്നതോ പരാതി ഉയർന്നതോ ആയ പ്രവൃത്തികളും സേവനങ്ങളും ഏതെല്ലാമാണ്; വിശദമാക്കാമോ?

മേൽപ്പാലങ്ങളുടെ നിർമ്മാണം

1175  ശ്രീ. വി. മുരളീധരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2026- 2027 സാമ്പത്തിക വർഷത്തിലെ ബജറ്റിൽ മേൽപ്പാലം നിർമ്മിക്കുന്നതിന് ടോക്കൺ തുക വകയിരുത്തിയിട്ടുള്ള നാഷണൽ ഹൈവേയിലെ കാര്യവട്ടം, പോങ്ങുമ്മൂട് എന്നിവിടങ്ങളിൽ പ്രസ്തുതമേൽപ്പാലങ്ങളുടെ നിർമ്മാണം തുടങ്ങുന്നതിന് ആവശ്യമായ തുക ഈ സാമ്പത്തിക വർഷം അനുവദിക്കുമോ; വ്യക്തമാക്കാമോ;

(ബി)  തിരുവനന്തപുരത്തു ആരംഭിക്കാനിരിക്കുന്ന മെട്രോ പദ്ധതികൂടി കണക്കിലെടുത്തുകൊണ്ടുള്ള മേൽപ്പാലമാണോ ഈ സ്ഥലങ്ങളിൽ വിഭാവനം ചെയ്യുന്നതെന്ന് വ്യക്തമാക്കുമോ;

(സി)  യാത്രക്കാർ നിരന്തരം ദുരിതമനുഭവിക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കുള്ള പ്രവേശനകവാടമായ ഉള്ളൂർ ജംഗ്ഷനിലെ മേൽപ്പാലനിർമ്മാണ പദ്ധതിയുടെ തൽസ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ?

സംസ്ഥാനത്തെ പൊതുമരാമത്ത് പദ്ധതികളുടെ നിലവാരം

1176  ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനായി നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള സംവിധാനങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ബി)  റോഡുകളുടെ ദീർഘകാല പരിപാലനം ഉറപ്പാക്കുന്നതിനായി റണ്ണിംഗ് കോൺട്രാക്ട് ഉൾപ്പെടെയുള്ള പുതിയ പരിപാലന സംവിധാനങ്ങൾ നടപ്പാക്കുന്നുണ്ടോയെന്ന് വിശദമാക്കാമോ;

(സി)  റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി അപകടസാധ്യതയുള്ള റോഡുകളിലും പാലങ്ങളിലും പ്രത്യേക സുരക്ഷാ പ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ടോ;

(ഡി)  സംസ്ഥാനത്തെ റോഡുകള്‍ അപകടരഹിതമാക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(ഇ)  പൊതുമരാമത്ത് വകുപ്പിലേക്ക് പുതിയ റോഡുകൾ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ പുതിയ റോഡുകൾ എറ്റെടുക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?

ചെല്ലാനം മേഖലയിലെ റോഡ് നവീകരണം

1177  ശ്രീ. മുഹമ്മദ് ഷിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചെല്ലാനം ഭാഗങ്ങളിലെ റോഡുകളിലെ വലിയ കുഴികൾ അടയ്ക്കുന്നതിനുള്ള റണ്ണിങ് കോൺട്രാക്ട് കാലാവധി കഴിഞ്ഞിട്ടും പുതിയ ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ;

(ബി)  കണ്ടക്കടവ് മുതൽ സൗത്ത് ചെല്ലാനം വരെയുള്ള റോഡ് ബി.എം.&ബി.സി. നിലവാരത്തിൽ നവീകരിക്കുന്നതിനായി സർക്കാരിലേക്ക് സമർപ്പിച്ച പുതുക്കിയ എസ്റ്റിമേറ്റിന്റെ തൽസ്ഥിതി വ്യക്തമാക്കുമോ;

(സി)  ഈ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി എപ്പോൾ ഭരണാനുമതിയും സാങ്കേതികാനുമതിയും നൽകി പണി ആരംഭിക്കാൻ സാധിക്കുമെന്ന് വിശദമാക്കുമോ ?

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണനാക്രമം

1178  ശ്രീ. റെജി ചെറിയാൻ
ശ്രീ. വർഗ്ഗീസ് മാമ്മൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ പൊതുമരാമത്ത് നിര്‍മ്മാണങ്ങള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മുന്‍ഗണനാക്രമം നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  പൊതു വിഭവങ്ങളുടെ ഗുണപരമായ വിനിയോഗവും നിര്‍മ്മാണങ്ങളിലെ ആസൂത്രണ മികവും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണത്തിന് മുന്‍ഗണനാക്രമം നിശ്ചയിക്കുന്നത് പരിഗണനയിലുണ്ടോ; എങ്കില്‍ ഇതിനായി സ്വീകരിക്കുന്ന നടപടികള്‍ അറിയിക്കാമോ;

(സി)  പ്രസ്തുത മുന്‍ഗണനാക്രമം നിശ്ചയിക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ എത്ര വര്‍ഷത്തേക്കുള്ള ആവശ്യങ്ങള്‍ക്കനുസരിച്ച് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്; വ്യക്തമാക്കാമോ;

(ഡി)  മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുന്ന നിര്‍മ്മാണ പ്രവൃത്തികളുടെ നിര്‍വ്വഹണം ഏത് ഏജന്‍സിയെ ഏല്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.