കുന്നമംഗലം
അങ്ങാടിയിൽ ബദൽ റോഡ് നിർമ്മിക്കുന്നതിന്
നടപടി
887 ശ്രീ.
എം. എ. റസാഖ് മാസ്റ്റർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കോഴിക്കോട്
ജില്ലയിലെ കുന്നമംഗലം അങ്ങാടിയിൽ
അനുഭവപ്പെടുന്ന ശക്തമായ ഗതാഗത കുരുക്ക്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതു
പരിഹരിക്കുന്നതിന് തീരദേശ റോഡ് /ബദൽ
റോഡ് നിർമ്മിക്കുവാൻ എന്ത് നടപടിയാണ്
സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്താമോ?
നരിക്കുനി
ബൈപ്പാസ് പദ്ധതി
888 ശ്രീ.
പി. കെ. ഫിറോസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കൊടുവള്ളി
മണ്ഡലത്തിലെ നരിക്കുനി ബൈപ്പാസ്
നിർമ്മാണം (ഒന്നാം ഘട്ടം) എന്ന
പ്രവൃത്തിയുടെ സ്ഥലം ഏറ്റെടുപ്പിനും
നിർമ്മാണത്തിനുമായി സമർപ്പിച്ച
എസ്റ്റിമേറ്റിന് ഭരണാനുമതി
നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ പ്രസ്തുത
പ്രപ്പോസലിന്റെ നിലവിലെ അവസ്ഥ
വിശദീകരിക്കാമോ?
പരപ്പൻപൊയിൽ
- കാരക്കുന്നത്ത് റോഡ് നിര്‍മ്മാണം
889 ശ്രീ.
പി. കെ. ഫിറോസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കൊടുവള്ളി
നിയോജക മണ്ഡലത്തിൽ കേരള റോഡ് ഫണ്ട്
ബോർഡ് (കെ ആര്‍ എഫ് ബി) പ്രവൃത്തി
നിർവഹണം നടത്തുന്ന
പരപ്പൻപൊയിൽ-കാരക്കുന്നത്ത് റോഡ്
നിർമ്മാണത്തിലെ കാലതാമസം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) പ്രസ്തുത
പ്രവൃത്തി ത്വരിതപ്പെടുത്തുന്നതിന്
വകുപ്പ് തല യോഗം നടത്തുന്നതിന് നടപടികൾ
സ്വീകരിക്കുമോ;
(സി) പ്രസ്തുത
പ്രവൃത്തി ആരംഭിച്ച തീയതിയും പൂർത്തീകരണ
കാലയളവും വ്യക്തമാക്കാമോ;
(ഡി) നിര്‍മ്മാണത്തിലിരിക്കുന്ന
പത്ത് കിലോമീറ്റര്‍ ദൂരം വരുന്ന
പ്രസ്തുത റോഡിൽ കുഴികളിലും വരമ്പുകളിലും
മഴവെള്ളവും ചെളിയും കെട്ടിനിൽക്കുന്നത്
മൂലം സംഭവിക്കാവുന്ന അപകടങ്ങൾ
ഒഴിവാക്കുന്നതിനായി സ്വീകരിച്ച നടപടികൾ
വിശദീകരിക്കാമോ?
തൊടുപുഴ
നെല്ലാപ്പാറ ഭാഗത്തെ റോഡിലെ അപകടം
ഒഴിവാക്കാനുള്ള മുന്‍കരുതല്‍
890 ശ്രീ.
അപു ജോൺ ജോസഫ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കെ.എസ്.ടി.പി.
നിർമ്മിച്ച തൊടുപുഴ-പാലാ റോഡിൽ
നെല്ലാപ്പാറ ഭാഗത്ത് റോഡിന്റെ ദുരവസ്ഥ
കാരണം വാഹനങ്ങൾ സ്ഥിരമായി
അപകടത്തിൽപ്പെടുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) പ്രസ്തുത
അപകടങ്ങൾ ഒഴിവാക്കാൻ വകുപ്പ് എന്തൊക്കെ
മുൻകരുതലുകളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
തേവര
എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം
891 ശ്രീ.
ടി. ജെ. വിനോദ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) 2016-21
കാലയളവിൽ ധനകാര്യ മന്ത്രിയുടെ ബജറ്റ്
പ്രസംഗത്തില്‍ പ്രഖ്യാപിച്ച
പ്രവൃത്തിയായ തേവരയിലെ പണ്ഡിറ്റ്
കറുപ്പൻ റോഡിന് സമാന്തരമായി എലിവേറ്റഡ്
ഹൈവേ നിർമ്മാണ പ്രവർത്തനങ്ങളുടെ നിലവിലെ
സ്ഥിതി സംബന്ധിച്ച വിശദാംശം നല്‍കാമോ?
ആലപ്പുഴ
ചങ്ങനാശ്ശേരി റോഡ്
892 ശ്രീ.
ജി. സുധാകരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-ലെ സർക്കാരിൻെറ കാലത്ത് ആലപ്പുഴ
ചങ്ങനാശ്ശേരി റോഡ്
വികസിപ്പിക്കുന്നതിനായി 1000 കോടി രൂപ
അനുവദിക്കുകയും തുടർന്ന് 2021 -ലെ
സർക്കാരിൻെറ കാലത്ത് തുക
വെട്ടിക്കുറച്ച് റോഡ് നിർമ്മിക്കുകയും
ചെയ്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദാംശം വ്യക്തമാക്കാമോ;
(ബി)
വെള്ളപ്പൊക്കം കാരണം റോഡ്
മുങ്ങാതിരിക്കാൻ വേണ്ടി നടത്തിയ
പ്രസ്തുത നിർമ്മാണ
പ്രവർത്തനങ്ങൾക്കുശേഷവും റോഡിൽ വെള്ളം
കേറുന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത റോഡ് നിർമ്മാണം ലക്ഷ്യം
കാണാത്തതില്‍ വകുപ്പുതല അന്വേഷണമോ
വിജിലൻസ് അന്വേഷണമോ നടത്തുമോ എന്ന്
വ്യക്തമാക്കാമോ?
കാട്ടാക്കട
നിയോജകമണ്ഡലത്തിലെ പ്രവൃത്തികള്‍
893 ശ്രീ.
എം. ആർ. ബൈജു :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) 2016-17
മുതൽ 2026-2027 സാമ്പത്തിക വർഷം
വരെയുള്ള ഓരോ ബജറ്റുകളിലും ഇരുപത്
ശതമാനം തുക വകയിരുത്തി ബജറ്റുകളില്‍
ഉൾപ്പെട്ട കാട്ടാക്കട നിയോജക
മണ്ഡലത്തിലെ പെതുമരാമത്ത് വകുപ്പിന്റെ
പ്രവ്യത്തികളിൽ ഭരണാനുമതി ലഭിച്ച
ഉത്തരവുകളുടെ നമ്പറും തീയതിയും തുകയും
നിലവിലെ അവസ്ഥയും ഇരുപത് ശതമാനം തുക
അനുവദിച്ചിട്ടും ഭരണാനുമതി നൽകാത്ത
പ്രവൃത്തികളുടെ പേരും തുകയും പട്ടിക
തിരിച്ചു നൽകാമോ?
കുന്നത്തുനാട്
നിയോജകമണ്ഡത്തിലെ പ്രവൃത്തികളുടെ പട്ടിക
894 ശ്രീ.
വി. പി. സജീന്ദ്രൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കുന്നത്തുനാട്
നിയോജകമണ്ഡലത്തിലെ 2016-17 മുതൽ 2026-27
സാമ്പത്തിക വർഷം വരെ ഓരോ ബജറ്റുകളിലും
20% തുക വകയിരുത്തി ബജറ്റില്‍ ഉൾപ്പെട്ട
പ്രവൃത്തികളില്‍ പെതുമരാമത്ത്
വകുപ്പുമായി ബന്ധപ്പെട്ട് ഭരണാനുമതി
ലഭിച്ചവയുടെ ഉത്തരവുകളുടെ നമ്പറും
തീയതിയും തുകയും നിലവിലെ അവസ്ഥയും 20%
തുക അനുവദിച്ചിട്ടും ഭരണാനുമതി നൽകാത്ത
പ്രവൃത്തികളുടെ പേരും തുകയും പട്ടിക
തിരിച്ചു നൽകാമോ?
ഒരാടം
പാലം-മാനത്തുമംഗലം ബൈപ്പാസ് നിര്‍മ്മാണം
895 ശ്രീ.
മഞ്ഞളാംകുഴി അലി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മങ്കട
മണ്ഡലത്തിലെ ഒരാടം പാലം-മാനത്തുമംഗലം
ബൈപ്പാസ് നിര്‍മ്മാണത്തിന്റെ നിലവിലെ
സ്ഥിതി അറിയിക്കാമോ;
(ബി) റെയില്‍വേ
ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണത്തിനുള്ള
പി&ഇ ചാര്‍ജ്ജില്‍ അധികമായി
അടയ്ക്കണമെന്ന് റെയില്‍വേ ആവശ്യപ്പെട്ട
തുക അടച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍
കാലതാമസമുണ്ടായതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി) ബൈപ്പാസിന്റെ
നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള
റെയില്‍വേ സ്പാനിന്റെ ഡിസൈന്‍
ഡ്രോയിംഗ്സ്, അംഗീകരിച്ച അലൈൻമെന്റ്,
സോയില്‍ ഇന്‍വസ്റ്റിഗേഷന്‍
റിപ്പോര്‍ട്ട് എന്നിവ അടങ്ങിയ
വിശദാംശങ്ങള്‍ സമര്‍പ്പിക്കുവാൻ ചീഫ്
എഞ്ചിനീയര്‍,എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;എങ്കില്‍ ആയത്
സമര്‍പ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍
കാലതാമസമുണ്ടായതിന്റെ കാരണമെന്താണ് ;
പ്രസ്തുത വിശദാംശങ്ങള്‍ അടിയന്തരമായി
ലഭ്യമാക്കി പ്രവൃത്തി
ആരംഭിയ്ക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി) പ്രവൃത്തി
നടപ്പിലാക്കുന്നത് ത്വരിതപ്പെടുത്തുവാൻ
പൊതുമരാമത്ത് വകുപ്പ്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വ്യക്തമാക്കുമോ; ദീര്‍ഘകാലമായി കാര്യമായ
പുരോഗതി കൈവരിക്കാത്ത പ്രസ്തുത
പ്രവൃത്തി സമയബന്ധിതമായി
നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടി
സ്വീകരിക്കുമോ?
ഓരോടം
പാലം-വെലോങ്ങര ബൈപ്പാസ് നിർമ്മാണം
896 ശ്രീ.
മഞ്ഞളാംകുഴി അലി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മങ്കട
മണ്ഡലത്തിലെ ഓരോടം പാലം-വെലോങ്ങര
ബൈപ്പാസ് നിര്‍മ്മാണത്തിന്റെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(ബി) ബൈപ്പാസ്
നിര്‍മ്മാണവുമായി ബന്ധപ്പെട്ട
സ്ഥലമേറ്റെടുക്കല്‍ നടപടികളുടെ നിലവിലെ
സ്ഥിതി അറിയിക്കാമോ;
(സി) ബൈപ്പാസ്
നിര്‍മ്മാണം സമയപരിധി നിശ്ചയിച്ച്
പൂര്‍ത്തിയാക്കുന്നതിനാവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ?
മയ്യിൽ-കൊളോളം
-ചാലോട് എയർപോർട്ട് ലിങ്ക് റോഡ്
നിർമ്മാണം
897 ശ്രീ.
ടി. കെ. ഗോവിന്ദൻ മാസ്റ്റർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) തളിപ്പറമ്പ്
നിയോജകമണ്ഡലത്തിലെ ചൊറുക്കള
ബാവുപ്പറമ്പിൽ നിന്നാരംഭിച്ച്
മയ്യിൽ-കൊളോളം -ചാലോട് എയർപോർട്ട്
ലിങ്ക് റോഡിന് ഭരണാനുമതിയും സാങ്കേതിക
അനുമതിയും ലഭ്യമായിട്ടുണ്ടോ;എങ്കിൽ
അടങ്കൽ തുക എത്രയാണ് ;
(ബി) പ്രസ്തുത
റോഡ് നിർമാണത്തിനാവശ്യമായ ഭൂമി
ഏറ്റെടുക്കൽ നടപടി
പൂർത്തിയായിട്ടുണ്ടോ;എങ്കിൽ ഭുഉടമകൾക്ക്
നഷ്ടപരിഹാരത്തുക മുഴുവനായും വിതരണം
ചെയ്തിട്ടുണ്ടോ ;
(സി) പ്രവൃത്തി
ഉദ്‌ഘാടനം നടന്ന പ്രസ്തുത റോഡിന്റെ
നിർമാണം ഏറ്റെടുത്ത കോൺട്രാക്ടിങ് ഏജൻസി
ഏതാണെന്നും പ്രവൃത്തി എന്ന് ആരംഭിക്കാൻ
കഴിയുമെന്നും അറിയിക്കാമോ ?
ഇ
ടി സി - പൂമംഗലം - മഴൂർ -പടപ്പേങ്ങാട്
-മടക്കാട് റോഡിന്റെ നിർമ്മാണം
898 ശ്രീ.
ടി. കെ. ഗോവിന്ദൻ മാസ്റ്റർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) തളിപ്പറമ്പ്
മണ്ഡലത്തിൽ പ്രവൃത്തി ആരംഭിച്ച ഇ ടി സി
-പൂമംഗലം - മഴൂർ -പടപ്പേങ്ങാട്
-മടക്കാട് റോഡിന്റെ നിർമ്മാണം എത്ര
ശതമാനം പൂർത്തിയായിട്ടുണ്ട്;
(ബി) പ്രസ്തുത
റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി
എന്നത്തേക്ക് പൂർത്തീകരിക്കാൻ സാധിക്കും
എന്ന് വ്യക്തമാക്കാമോ?
കൈനക്കരി
മുണ്ടക്കല്‍ പാലം അപ്രോച്ച് റോഡ്
899 ശ്രീ.
റെജി ചെറിയാൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കുട്ടനാട്
നിയോജകമണ്ഡലത്തിലെ കൈനകരി മുണ്ടക്കൽ
പാലത്തിന്റെ അപ്രോച്ച് റോഡിന്റെ
പ്രവൃത്തി 10 വർഷത്തിലധികമായി
നിശ്ചലാവസ്ഥയിലാണെന്ന വിവരം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത
പ്രവൃത്തി അടിയന്തരമായി
പൂർത്തീകരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി) തീർത്ഥാടന
കേന്ദ്രമായ കൈനകരി ചാവറ ഭവനിലേക്കുള്ള
റോഡിന്റെ നിർമ്മാണം
പൂർത്തീകരിക്കുന്നതിന് അടിയന്തര നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
മാനന്തവാടി
നിയോജക മണ്ഡലത്തിലെ റോഡ് നിര്‍മ്മാണ
പ്രവൃത്തികള്‍
900 ശ്രീമതി
ഉഷ വിജയൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) 2016-17
മുതല്‍ 2025-26 സാമ്പത്തിക വര്‍ഷം വരെ
മാനന്തവാടി നിയോജക മണ്ഡലത്തിൽ റോഡ്
നിര്‍മ്മാണം, മെയിന്റനന്‍സ് എന്നീ
പ്രവൃത്തികള്‍ക്കായി അനുവദിച്ച ഫണ്ട്
എത്രയാണെന്നും ഓരോ പ്രവൃത്തിയുടെ പേരും
അതിന് ഒരോന്നിനും അനുവദിച്ച തുകയും
എത്രയെന്ന് സാമ്പത്തിക
വര്‍ഷാടിസ്ഥാനത്തില്‍ ഇനം തിരിച്ച്
വിശദമാക്കാമോ?
കുളത്തൂർ-
കോലത്തുകര റോഡ് നിർമ്മാണം
901 ശ്രീ.
വി. മുരളീധരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കഴക്കൂട്ടം
മണ്ഡലത്തിലെ കോലത്തുകര മഹാദേവ
ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങൾക്ക്
കുളത്തൂരിൽ നിന്നും എത്തിച്ചേരാനുള്ള
റോഡ് സൗകര്യം പരിമിതമാണെന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ
വിശദമാക്കാമോ;
(ബി) കുളത്തൂർ
- കോലത്തുകര ക്ഷേത്ര റോഡ്
പുനർനിർമ്മിക്കാനുള്ള പദ്ധതി
നിലവിലുണ്ടോ;എങ്കിൽ വിശദമാക്കാമോ?
പട്ടാമ്പി
മണ്ഡലത്തിലെ പ്രവൃത്തികൾ
902 ശ്രീ.
മുഹമ്മദ് മുഹസിന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പട്ടാമ്പി
മണ്ഡലത്തിൽ പെതുമരാമത്ത് വകുപ്പ് മുഖേനെ
ഭരണാനുമതി ലഭിച്ച പ്രവൃത്തികളിൽ ഇനിയും
നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തവ
ഏതൊക്കെയാണെന്നും കാലതാമസത്തിനുള്ള
കാരണം എന്താണെന്നും അറിയിക്കാമോ;
(ബി) പ്രസ്തുത
പ്രവൃത്തികൾ അടിയന്തിരമായി
ആരംഭിക്കുന്നതിനുള്ള നടപടികൾ
സ്വീകരിക്കുമോ; വിശദമാക്കാമോ?
നാടുകാണി
- പരപ്പനങ്ങാടി റോഡ് നിര്‍മ്മാണം
903 ശ്രീ.
ആര്യാടന്‍ ഷൗക്കത്ത് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ഡിസ്ട്രിക്ട്
ഫ്ലാഗ്ഷിപ്പ് പ്രോഗ്രാമിൽ ഉൾപ്പെടുത്തി
നിർമ്മാണ പ്രവൃത്തി ആരംഭിച്ച നാടുകാണി -
പരപ്പനങ്ങാടി റോഡ് കഴിഞ്ഞ 10 വർഷമായി
നിർമ്മാണം പൂർത്തീകരിക്കാത്ത നിലയിൽ
ആയിരിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത അന്തർസംസ്ഥാന പാതയുടെ ഏറ്റവും
തിരക്കേറിയ വഴിക്കടവ് മുതൽ മുണ്ടേരി
വരെയുള്ള ഭാഗത്തിന്റെ പ്രവൃത്തി
പൂർത്തീകരിക്കുവാൻ വേണ്ട നടപടി
സ്വീകരിക്കുമോ?
തദ്ദേശസ്വയംഭരണവകുപ്പിന്റെ
ആസ്തിയിൽപ്പെട്ട റോഡുകൾ ഏറ്റെടുക്കുന്ന
പദ്ധതി
904 ശ്രീ.
വിഷ്ണു മോഹൻ
ശ്രീ.
വി. കുഞ്ഞികൃഷ്ണൻ
ശ്രീ.
ഉല്ലാസ് കോവൂർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) തദ്ദേശസ്വയംഭരണവകുപ്പിന്റെ
ആസ്തിയിൽപ്പെട്ട റോഡുകൾ പൊതുമരാമത്ത്
വകുപ്പ് ഏറ്റെടുക്കുന്ന പദ്ധതി
അവസാനമായി നടപ്പാക്കിയത് എന്നാണെന്നും
ഇപ്രകാരം റോഡുകൾ ഏറ്റെടുക്കുന്നതിന്റെ
മാനദണ്ഡങ്ങൾ സംബന്ധിച്ചും വിശദമാക്കാമോ;
(ബി) പൊതുമരാമത്ത്
വകുപ്പിന്റെ ആസ്തിയിലേക്ക് കൂടുതൽ
തദ്ദേശ റോഡുകൾ ഏറ്റെടുത്ത്
അറ്റകുറ്റപ്പണി നടത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ; ഇതിനുള്ള അർഹത
മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി) ദേശീയ
പാതകളെയും സംസ്ഥാന പാതകളെയും പ്രധാന
ജില്ലാ റോഡുകളെയും തമ്മിൽ
ബന്ധിപ്പിക്കുന്ന ലിങ്ക് റോഡുകളായി
പൊതുജനം ഉപയോഗിക്കുന്ന തദ്ദേശ റോഡുകൾ
വകുപ്പ് ഏറ്റെടുക്കുന്നതിന് പ്രത്യേക
കർമ്മ പദ്ധതി ആവിഷ്കരിച്ച്
നടപ്പാക്കുമോ; വിശദീകരിക്കാമോ?
പുനലൂർ
മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ്
നിരത്ത് വിഭാഗത്തിന്റെ പ്രവൃത്തികൾ.
905 ശ്രീ.
സി. അജയപ്രസാദ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പുനലൂർ
മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ്
(നിരത്തുകളും പാലങ്ങളും) വിഭാഗത്തിന്റെ
നിർവ്വഹണ ചുമതലയിൽ പ്ലാൻ ഫണ്ട്
വിനിയോഗിച്ച് ഏതെല്ലാം നിരത്തുകളുടെ
പുനരുദ്ധാരണ പ്രവർത്തനങ്ങൾ
നടന്നുവരുന്നുണ്ടെന്നും ഓരോന്നിന്റെയും
അടങ്കൽ തുക എത്രയെന്നും നിലവിലെ സ്ഥിതി
എന്തെന്നും അറിയിക്കാമോ;
(ബി) പ്ലാൻ
ഫണ്ട് വിനിയോഗിച്ച് പുനരുദ്ധാരണ
പ്രവൃത്തികൾ നടത്താൻ ഭരണാനുമതി ലഭിച്ച
റോഡുകളിൽ ഏതെങ്കിലും റോഡിന്റെ പ്രവൃത്തി
ഇനിയും ആരംഭിക്കാനുണ്ടെങ്കിൽ ആയതിന്റെ
നിലവിലെ സ്ഥിതിയും അടങ്കൽ തുകയും
വ്യക്തമാക്കാമോ;
(സി) 2021
- 22 , 2022 - 23 , 2023 - 24 , 2024 -
25 , 2025 - 26 , 2026 - 27 എന്നീ
സാമ്പത്തിക വർഷങ്ങളിലെ ബജറ്റുകളില്‍
ഇരുപത് ശതമാനം തുക വകയിരുത്തിയ നിരത്ത്
പുനരുദ്ധാരണ പ്രവൃത്തികളിൽ ഇനിയും
ഭരണാനുമതി ലഭിക്കേണ്ട പ്രവൃത്തികൾ
ഏതെല്ലാമെന്നും പൂർത്തിയാകാത്ത
പ്രവൃത്തികൾ ഏതെല്ലാമെന്നും
അവയോരോന്നിന്റേയും നിലവിലെ സ്ഥിതി
എന്തെന്നും അടങ്കൽ തുക എത്രയെന്നും
അറിയിക്കാമോ;
(ഡി) പുനലൂർ
മണ്ഡലത്തിൽ നിലവിൽ നാഷണൽ ഹൈവേ വിഭാഗം,
കെ .എസ് .ടി .പി (കേരള സ്റ്റേറ്റ്
ട്രാന്‍സ്പോര്‍ട്ട് പ്രോജക്ട്
ഡിവിഷന്‍), കെ .ആർ .എഫ് .ബി (കേരള റോഡ്
ഫണ്ട് ബോര്‍ഡ്), ആർ. ബി. ഡി .സി .കെ
(റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ്
കോര്‍പ്പറേഷന്‍ ഓഫ് കേരള) എന്നീ
സ്ഥാപനങ്ങളുടെ നിർവ്വഹണ ചുമതലയിൽ
നിർമ്മാണ പ്രവൃത്തികൾ
ആരംഭിച്ചിട്ടുള്ളതോ ഇനി
ആരംഭിക്കാനുള്ളതോ ആയ റോഡുകളുടെയോ
പാലങ്ങളുടെയോ നിർമ്മാണ പ്രവർത്തനങ്ങൾ
ഉണ്ടെങ്കിൽ ആയതിന്റെ വിശദാംശങ്ങൾ
നൽകാമോ;
(ഇ) പുനലൂർ
മണ്ഡലത്തിൽ കിഫ്‌ബി ഫണ്ട് വിനിയോഗിച്ചോ
മറ്റ് ഫണ്ടുകൾ വിനിയോഗിച്ചോ ഏതെങ്കിലും
പാലങ്ങളുടെയോ നിരത്തുകളുടെയോ നിർമ്മാണം
നടന്നുവരുന്നുണ്ടോയെന്നും കിഫ്ബിയിൽ
നിന്നോ സർക്കാരിൽ നിന്നോ ഭരണാനുമതി
ലഭിക്കാനുള്ളതോ, ഭരണാനുമതി
ലഭിച്ചെങ്കിലും പ്രവൃത്തി
ആരംഭിച്ചിട്ടില്ലാത്തതോ ആയ പാലം
നിർമ്മാണ പ്രോജെക്ടുകളും റോഡ് നിർമ്മാണ
പ്രവൃത്തികളും ഉണ്ടെങ്കിൽ അവ
ഓരോന്നിന്റെയും അടങ്കൽ തുക എത്രയെന്നും
നിലവിലെ സ്ഥിതി എന്തെന്നും നിർവ്വഹണ
ചുമതല ആർക്കെന്നും വ്യക്തമാക്കാമോ?
കുറ്റ്യാടി
മണ്ഡലത്തിലെ റോഡ് നിർമ്മാണ പ്രവർത്തികൾ
906 ശ്രീ.
പാറക്കൽ അബ്‌ദുല്ല :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കുറ്റ്യാടി
മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് റോഡ്സ്
വിഭാഗത്തിനു കീഴിൽ നടന്നുവരുന്ന റോഡ്
നിർമ്മാണ പ്രവൃത്തികൾ ഏതൊക്കെയാണ്;
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
പ്രവൃത്തികളുടെ പേര്, എസ്റ്റിമേറ്റ്
തുക, നിലവിൽ ഏതു ഘട്ടത്തിലാണ് എന്നിവ
വ്യക്തമാക്കുമോ;
(സി) പ്രസ്തുത
പ്രവൃത്തികൾ എന്നത്തേക്ക്
പൂർത്തീകരിക്കാനാവും; വ്യക്തമാക്കാമോ?
വളാഞ്ചേരി
റിംഗ് റോഡ് നിർമ്മാണം
907
പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കോട്ടക്കല്‍
മണ്ഡലത്തിലെ വളാഞ്ചേരി റിംഗ് റോഡ്
നിര്‍മ്മാണ പ്രവൃത്തിക്ക് കിഫ്ബിയില്‍
ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ചതിന്റെ
അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ്
സ്വീകരിച്ച നടപടികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി) പ്രസ്തുത
പ്രവൃത്തിയുടെ പുതുക്കിയ അലൈന്‍മെന്റ്
പ്രകാരമുള്ള ഇന്‍വെസ്റ്റിഗേഷന്‍
നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോയെന്നും
പ്രവൃത്തിക്ക് കിഫ്ബിയുടെ ധനാനുമതി
ലഭ്യമായിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
(സി) പ്രസ്തുത
പ്രവൃത്തി ആരംഭിക്കുന്നതിന് എന്തെല്ലാം
നടപടികള്‍ ശേഷിക്കുന്നുണ്ടെന്നും
പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാന്‍
കഴിയുമെന്നും വ്യക്തമാക്കുമോ?
പുത്തൂര്‍-ചെനക്കല്‍
ബൈപ്പാസ് റോഡ് നിർമ്മാണം
908
പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കോട്ടയ്ക്കല്‍
മണ്ഡലത്തിലെ പുത്തൂര്‍-ചെനക്കല്‍
ബൈപ്പാസ് റോഡിന്റെ മൂന്നാം ഘട്ട
നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി
വിശദമാക്കാമോ;
(ബി) പ്രസ്തുത
പ്രവൃത്തിക്ക് ഐ.ആർ.സി. മാനദണ്ഡ
പ്രകാരമുള്ള പുതിയ അലൈന്മെന്റിന്
അംഗീകാരം ലഭ്യമായിട്ടുണ്ടോ;
പ്രവൃത്തിയ്ക്ക് ആവശ്യമായി വരുന്ന സ്ഥലം
ഏറ്റെടുത്ത് നഷ്ടപരിഹാര തുക നല്‍കുന്നത്
ഉള്‍പ്പെടെയുളള പുതുക്കിയ എസ്റ്റിമേറ്റ്
പ്രകാരം ആവശ്യമായി വരുന്ന തുകയ്ക്കുള്ള
പ്രൊപ്പോസല്‍ ലഭ്യമായിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
പെരുമ്പാവൂർ
മണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണം
909 ശ്രീ.
മനോജ് മൂത്തേടൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പെരുമ്പാവൂർ
മണ്ഡലത്തിലെ വിവിധ പി.ഡബ്ല്യു.ഡി.
റോഡുകൾ ബി.എം & ബി.സി. നിലവാരത്തിൽ
ടാർ ചെയ്തിട്ടുള്ളതാണെങ്കിലും
കാലപ്പഴക്കത്തിൽ ഈ റോഡുകൾ തകർന്ന
അവസ്ഥയിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍
ഈ റോഡുകൾ യഥാസമയങ്ങളിൽ ലേ ഓവർ
ചെയ്യുന്നതിന് ആവശ്യമായ പ്രത്യേക ഫണ്ട്
അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
(ബി) പെരുമ്പാവൂർ,
അങ്കമാലി നിയോജക മണ്ഡലങ്ങളെ
ബന്ധിപ്പിക്കുന്ന നിലവിലുള്ള പാലത്തിൽ
അറ്റകുറ്റപ്പണികൾ നടത്തണമെന്നുണ്ടെങ്കിൽ
സമാന്തര പാലത്തിലൂടെ വാഹനങ്ങൾ കടത്തി
വിട്ടാൽ മാത്രമേ
സാധിക്കുള്ളൂവെന്നതിനാല്‍ പെരിയാറിന്
കുറുകെയുള്ള കാലടി സമാന്തര പാലത്തിന്റെ
നിർമ്മാണം വേഗത്തിൽ
പൂർത്തീകരിക്കുന്നതിന് ആവശ്യമായ നടപടി
സ്വീകരിക്കുമോ?
കണ്ണമ്പ്ര
- മണപ്പാടം റോഡ് നവീകരണം
910 ശ്രീ.
പി. പി. സുമോദ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പാലക്കാട്
ജില്ലയിലെ കണ്ണമ്പ്ര-മണപ്പാടം റോഡ്
നവീകരണ പ്രവൃത്തി എന്ന് ആരംഭിക്കുവാന്‍
കഴിയുമെന്ന് വ്യക്തമാക്കാമോ?
കഴനി–പഴമ്പാലക്കോട്
റോഡ് പുനര്‍നിര്‍മ്മാണം
911 ശ്രീ.
പി. പി. സുമോദ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കഴനി–പഴമ്പാലക്കോട്
റോഡ് പുനർനിർമാണത്തിന്റെ രണ്ടാം ഘട്ടമായ
5 കിലോമീറ്റർ പ്രവൃത്തി നിലവിൽ ഏത്
ഘട്ടത്തിലാണ്; പ്രസ്തുത പ്രവൃത്തി
എന്നത്തേക്ക് പൂർത്തീകരിക്കാൻ കഴിയും;
വ്യക്തമാക്കാമോ?
എറവ്
- വാടാനപ്പിള്ളി റോഡ് വീതി
കൂട്ടുന്നതിന് നടപടി
913
പ്രൊഫ. സി. രവീന്ദ്രനാഥ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മണലൂർ
മണ്ഡലത്തിൽ
തൃശ്ശൂർ-കാഞ്ഞാണി-വാടാനപ്പിള്ളി റോഡ്
എറവ് വരെ പൂർത്തീകരിച്ച സാഹചര്യത്തില്‍
തുടർന്നുള്ള എറവ് - വാടാനപ്പിള്ളി റോഡ്
വീതി കൂട്ടി പണിയുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
മാവേലിക്കര
മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികള്‍
914 ശ്രീ.
എം. എസ്. അരുണ്‍ കുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മാവേലിക്കര
മണ്ഡലത്തില്‍ പൊതുമരാമത്ത് റോഡ്
വിഭാഗം മുഖേന ചെയ്യുന്നതിന് 2021-22,
2022-23, 2023-24, 2024-25, 2025-26
സാമ്പത്തിക വര്‍ഷങ്ങളില്‍ ബജറ്റില്‍
ഉള്‍പ്പെടുത്തി അനുവദിച്ച
പ്രവൃത്തികളുടെ വിശദവിവരങ്ങള്‍ - തുകയും
തല്‍സ്ഥിതിയും ഉള്‍പ്പെടെ ലഭ്യമാക്കുമോ;
(ബി) മാവേലിക്കര
മണ്ഡലത്തില്‍ പൊതുമരാമത്ത് കെട്ടിട
വിഭാഗം മുഖേന ചെയ്യുന്നതിന് 2021-22,
2022-23, 2023-24, 2024-25, 2025-26
സാമ്പത്തിക വര്‍ഷങ്ങളില്‍ ബജറ്റില്‍
ഉള്‍പ്പെടുത്തി അനുവദിച്ച
പ്രവൃത്തികളുടെ വിശദവിവരങ്ങള്‍ - തുകയും
തല്‍സ്ഥിതിയും ഉള്‍പ്പെടെ ലഭ്യമാക്കുമോ?
നെല്ലിയാമ്പതി
റോഡ് വികസന പദ്ധതി
915 ശ്രീ.
കെ. പ്രേമൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) റീബില്‍ഡ്
കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി
നടപ്പാക്കുന്ന നെല്ലിയാമ്പതി റോഡ് വികസന
പദ്ധതി ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
പ്രവൃത്തി എത്രയും വേഗം
ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
ആറ്റിങ്ങൽ
ദേശീയപാതയിലെ റീ ടാറിംഗ്
916 ശ്രീമതി
ഒ. എസ്. അംബിക :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ആറ്റിങ്ങൽ
ദേശീയപാതയിൽ മാമം മുതൽ കല്ലമ്പലം
വരെയുള്ള ഭാഗത്ത് റീ ടാറിംഗ്
നടത്തിയതിന്റെ ഭാഗമായി പ്രതലത്തിന്റെ
ഉയരം വർദ്ധിക്കുകയും ഇരുചക്രവാഹനങ്ങൾ
അടക്കമുള്ള പല വാഹനങ്ങളും വശങ്ങളിലേക്ക്
തെന്നി വീഴുകയും ചെയ്യുന്ന സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതിനായി
എന്തെല്ലാം പരിഹാര നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി) ആറ്റിങ്ങൽ
ടി.ബി. ജംഗ്ഷൻ മുതൽ കച്ചേരി ജംഗ്ഷൻ വരെ
കേബിളുകളും - പൈപ്പ് ലൈനുകളും കടന്നു
പോകുന്ന സ്ഥലം വെട്ടിക്കുഴിക്കുന്നതിലെ
ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി
ഇന്റർലോക്ക് പാകി നാലുവരി ഗതാഗതത്തിനായി
ഉപയോഗിച്ചിരുന്ന സ്ഥലമൊഴിവാക്കി ടാർ
ചെയ്തതിനെ തുടർന്ന് വലിയ ഗതാഗത തടസ്സം
ഉണ്ടാകുന്ന കാര്യം പരിശോധനയിൽ
ബോധ്യപ്പെട്ടിട്ടുണ്ടോ; ആയത്
പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള
നടപടികൾ വിശദമാക്കുമോ;
(സി) റീ
ടാറിംഗിനെ തുടർന്ന് പ്രതലം ഉയർന്നതിനാൽ
ഡിവൈഡറുകളിലൂടെയും സമീപത്തെ
ഫുട്പാത്തിലൂടെയും വാഹനങ്ങൾ
സഞ്ചരിക്കുകയും ഇത്
അപകടത്തിനിടയാക്കുകയും ചെയ്യുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതിന്മേല്‍
സ്വീകരിച്ചിട്ടുള്ള പരിഹാര നടപടികൾ
വ്യക്തമാക്കുമോ?
റോഡുകളുടെ
ശോചനീയാവസ്ഥ
917 ശ്രീ.
അൻവർ സാദത്ത്
ശ്രീ.
നീലകണ്ഠൻ
ശ്രീ.
സന്ദീപ് വാര്യർ
ശ്രീ.
ടി .ഒ. മോഹനൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
നഗരങ്ങളിലെ റോഡുകളുടെ ഗണ്യമായ ഭാഗം
ശോചനീയാവസ്ഥയിൽ ആയിരിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) നിർമ്മാണ
രീതിയിലെ അപാകതയും മഴക്കാലത്തെ റോഡ്
നിർമ്മാണവും ഇതിന് എത്രമാത്രം
കാരണമാകുന്നു എന്ന്
പരിശോധിച്ചിട്ടുണ്ടോ; ഇപ്രകാരം
ഉണ്ടാകുന്ന നഷ്ടം അതിന്
കാരണക്കാരാകുന്നവരിൽ നിന്ന്
ഈടാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ;വ്യക്തമാക്കുമോ
;
(സി) ഗുണഭോക്താക്കളിൽ
നിന്നും പണം ഈടാക്കിയിട്ടും, പൈപ്പ്
ലൈനും കേബിളും ഇടാന്‍ വേണ്ടി
വെട്ടിപ്പൊളിക്കുന്ന റോഡുകൾ
പൂർവസ്ഥിതിയിൽ ആക്കാതിരിക്കുന്നതാണ്
റോഡുകളുടെ, പ്രത്യേകിച്ച്
നഗരപ്രദേശങ്ങളിലുള്ളവയുടെ
ശോചനീയാവസ്ഥയ്ക്ക് പ്രധാന
കാരണമെന്നിരിക്കെ ഇതിനെതിരെ
നടപടികൾ
സ്വീകരിക്കുമോ;വിശദമാക്കാമോ?
വാഴക്കോട്-ചെറുതുരുത്തി
പി .ഡബ്ല്യൂ.ഡി. റോഡ്
918 ശ്രീ.
യു. ആര്‍. പ്രദീപ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) തൃശ്ശൂര്‍
പി.ഡബ്ല്യൂ.ഡി. ഡിവിഷന്‍ വടക്കാഞ്ചേരി
സബ്ഡിവിഷന്‍ ചേലക്കര സെക്ഷന്‍
പരിധിയില്‍ വരുന്ന
കൊടുങ്ങല്ലൂര്‍-ഷോര്‍ണ്ണൂര്‍ (എസ് എച്ച്
22)റോഡിലെ ചേലക്കര നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെടുന്ന കി.മി. 63/605 മുതല്‍
70/600 വരെയുള്ള വാഴക്കോട്-ചെറുതുരുത്തി
ഭാഗം പി.ഡബ്ല്യൂ.ഡി. റോഡ് എന്നാണ്
അവസാനമായി ഉപരിതലം പുതുക്കിപ്പണി
നടത്തിയിട്ടുള്ളത്;
(ബി) ചെറുതുരുത്തി
ഭാഗത്തുനിന്നും വാഴക്കോട്-തൃശ്ശൂര്‍
ഭാഗത്തേക്ക് പോകുന്ന ഈ റോഡിന്റെ
ഇടതുഭാഗത്തെ ഉപരിതലം ഭാരമേറിയ ടോറസ്
പോലുള്ള വാഹനങ്ങള്‍ നിരന്തരം കടന്നു
പോകുന്നതുമൂലം തകര്‍ന്നിരിക്കുകയാണെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി) വര്‍ദ്ധിച്ച
ഗതാഗത തിരക്കുള്ള ഈ റോഡ്
പുതുക്കിപ്പണിയുന്നതിന് 6.5 കോടി
രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി
സമര്‍പ്പിച്ചതിന്മേല്‍ തുടര്‍നടപടി
സ്വീകരിച്ച് ഭരണാനുമതി നല്‍കുന്നതിന്
മുൻഗണനയുളള പരിഗണന നല്‍കുമോ; എങ്കില്‍
അതിന്റെ വിശദാംശം വ്യക്തമാക്കുമോ?
പൊതുനിരത്തുകള്‍
ജനസൗഹൃദമാക്കാന്‍ നടപടി
919 ശ്രീ.
എ. കെ. എം. അഷ്റഫ്
ശ്രീ.
കല്ലട്ര മാഹിൻ
ശ്രീ.
സി. കെ. കാസിം
ശ്രീ.
കുറുക്കോളി മൊയ്തീന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പൊതു
നിരത്തുകളോട് ചേര്‍ന്നുള്ള കാനകളില്‍
നിർബന്ധമായും മൂടി വേണമെന്നത്
കാല്‍നടക്കാരുടെ അവകാശമാണെന്ന്
കരുതുന്നുണ്ടോ;വ്യക്തമാക്കുമോ;
(ബി) മൂടിയില്ലാത്ത
കാനകളും പൊട്ടിത്തകര്‍ന്ന മൂടികളും
അപകടങ്ങള്‍
വരുത്തിവെയ്ക്കുന്നതായിട്ടുള്ള
റിപ്പോര്‍ട്ടുകള്‍
പരിശോധിച്ചിട്ടുണ്ടോ;എങ്കിൽ
വിശദമാക്കുമോ;
(സി) പൊതുനിരത്തുകള്‍
അപകടരഹിതവും ജനസൗഹൃദവുമായിരിക്കാന്‍
എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
പാറശ്ശാല
നിയോജകമണ്ഡലത്തിലെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
920 ശ്രീ.
സി. കെ. ഹരീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പാറശ്ശാല
നിയോജകമണ്ഡലത്തിലെ കുടുവീട്ടുകടവ് പാലം,
ആയയില്‍ മുള്ളറവിള പാലം എന്നിവയുടെ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
നാളിതുവരെയായിട്ടും ആരംഭിക്കാത്തതിന്റെ
കാരണങ്ങള്‍ എന്തെല്ലാമാണെന്ന്
വിശദമാക്കാമോ; പ്രസ്തുത പാലങ്ങളുടെ
നിര്‍മ്മാണം എന്ന് ആരംഭിക്കാന്‍
കഴിയുമെന്ന് അറിയിക്കാമോ;
(ബി) എഫ്.ഡി.ആര്‍.
സാങ്കേതികവിദ്യ വിനിയോഗിച്ച്
നവീകരിക്കുന്ന കീഴാറൂര്‍ - പശുവണ്ണറ
റോഡ്, ചൂണ്ടിക്കല്‍ - ശൂരവക്കാണി റോഡ്
എന്നിവയുടെ നിലവിലെ ഭൗതിക - സാമ്പത്തിക
നിര്‍മ്മാണ പുരോഗതി എത്രത്തോളമാണെന്ന്
വ്യക്തമാക്കാമോ;
(സി) പ്രസ്തുത
റോഡുകളുടെ നവീകരണത്തിനായി അംഗീകരിച്ച
എസ്റ്റിമേറ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള
എല്ലാ പ്രവൃത്തികളും നിലവില്‍
പൂര്‍ണ്ണമായി നിര്‍വ്വഹിച്ചിട്ടുണ്ടോ;
ഏതെങ്കിലും പ്രവൃത്തികള്‍
ഒഴിവാക്കിയിട്ടുണ്ടോ എന്നിവ
വിശദമാക്കാമോ;
(ഡി) ഈ
റോഡുകളില്‍ ഉള്‍പ്പെട്ട
കള്‍വര്‍ട്ടുകള്‍, ഓവുചാലുകള്‍,
പാര്‍ശ്വഭിത്തികള്‍ എന്നിവയുടെ
നിര്‍മ്മാണം അനാവശ്യമായി
വൈകിപ്പിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍
പ്രസ്തുത നിര്‍മ്മാണങ്ങള്‍
സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഇ) ചൂണ്ടിക്കല്‍
- ശൂരവക്കാണി റോഡിന്റെ ഭാഗമായുള്ള
മരപ്പാലത്തിന്റെ പുനര്‍നിര്‍മ്മാണം
എന്ന് ആരംഭിക്കാന്‍ സാധിക്കുമെന്ന്
വ്യക്തമാക്കാമോ; ഇതിനായി ഭരണാനുമതിയും
ഫണ്ടും ലഭ്യമാക്കിയിട്ടുണ്ടോ; വിശദാംശം
നല്‍കുമോ?
പാറശ്ശാല
നിയോജക മണ്ഡലത്തിലെ വിവിധ പ്രവൃത്തികള്‍
921 ശ്രീ.
സി. കെ. ഹരീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പാറശ്ശാല
നിയോജക മണ്ഡലത്തില്‍ 2021 മെയ് മുതല്‍
ഇതുവരെ പൊതുമരാമത്ത് വകുപ്പ് (റോഡുകള്‍,
പാലങ്ങള്‍, കെട്ടിട വിഭാഗങ്ങള്‍) മുഖേന
നടപ്പിലാക്കുന്നതിനായി ഭരണാനുമതി ലഭിച്ച
വിവിധ പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ; ഓരോന്നിനും അനുവദിച്ച
തുക എത്രയെന്ന് വിശദമാക്കാമോ;
(ബി) മേല്‍പ്പറഞ്ഞ
പ്രവൃത്തികളില്‍ നിലവില്‍ നിര്‍മ്മാണം
പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍
ഏതെല്ലാമാണെന്നും അതിനായി
യഥാര്‍ത്ഥത്തില്‍ ചെലവഴിച്ച തുക
എത്രയെന്നും പ്രവൃത്തി തിരിച്ച്
വ്യക്തമാക്കാമോ;
(സി) ഭരണാനുമതി
ലഭിച്ചവയില്‍ നിലവില്‍ നിര്‍മ്മാണം
പുരോഗമിക്കുന്ന പ്രവൃത്തികള്‍
ഏതെല്ലാമാണ്; അവയുടെ നിലവിലെ
ഭൗതിക-സാമ്പത്തിക പുരോഗതിയും
പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍
നിശ്ചയിച്ചിട്ടുള്ള സമയപരിധിയും
ലഭ്യമാക്കുമോ;
(ഡി) ഭരണാനുമതി
ലഭിച്ചിട്ടും ഇതുവരെ നിര്‍മ്മാണം
ആരംഭിക്കാത്ത പ്രവൃത്തികള്‍ ഉണ്ടോ;
ഉണ്ടെങ്കില്‍ അവ ആരംഭിക്കാത്തതിന്റെ
കാരണങ്ങളും പ്രസ്തുത തടസ്സങ്ങള്‍ നീക്കി
നിര്‍മ്മാണം എന്ന് ആരംഭിക്കാന്‍
കഴിയുമെന്നും പ്രവൃത്തി തിരിച്ച്
വിശദമാക്കാമോ?
സി.ആര്‍.ഐ.എഫ്.
പദ്ധതിയില്‍ ഉള്‍പ്പെട്ട റോഡ്
പ്രവൃത്തി
922 ശ്രീ.
പി. എ. മുഹമ്മദ് റിയാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സി.ആര്‍.ഐ.എഫ്.
പദ്ധതിയില്‍ ഉള്‍പ്പെട്ട അമ്പലപ്പടി -
പുറ്റേക്കാട് - മൂന്നിലാംപാടം -
പുല്ലിക്കടവ് - പെരുമുഖം - കല്ലംപാറ -
വടക്കുംമ്പാട് - മുരുകല്ലിങ്ങൽ -
വട്ടപ്പറമ്പ് - കടലുണ്ടിക്കടവ് റോഡ്
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ?
പാെതുമരാമത്ത്
വകുപ്പിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍
923 ശ്രീ.
നജീബ് കാന്തപുരം
ശ്രീ.
എ. കെ. എം. അഷ്റഫ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്തെ
റാേഡുകള്‍ ഘട്ടം ഘട്ടമായി ബി.എം &
ബി.സി റാേഡുകളായി ഉയര്‍ത്തുന്നതിന്
നടപടി സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടാേ; എങ്കില്‍
വിശദീകരിക്കുമോ;
(ബി) പാെതുമരാമത്ത്
വകുപ്പിന്റെ വിവിധ നിര്‍മ്മാണങ്ങളില്‍
പെെതൃക സംരക്ഷണത്തിനും പരിസ്ഥിതി
സൗഹൃദത്തിനും മുന്‍ഗണന നല്‍കാന്‍ നടപടി
സ്വീകരിക്കുമോ;
(സി) സംസ്ഥാനത്തെ
ബെെപാസുകളെ നാലുവരി പാതയായി
വികസിപ്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
മലയാേര
ഹെെവേ നിര്‍മ്മാണം
924 ശ്രീ.
കെ. കെ. രാമചന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പുതുക്കാട്
മണ്ഡലത്തില്‍പ്പെട്ട നിര്‍ദ്ദിഷ്ട
മലയാേര ഹെെവേയിലെ വിലങ്ങന്നൂര്‍ മുതല്‍
വെള്ളിക്കുളങ്ങര വരെയുള്ള ഭാഗത്തിന്റെ
നിര്‍മ്മാണ നടപടികള്‍ ഏത് ഘട്ടത്തിലാണ്
എന്നറിയിക്കാമാേ;
(ബി) ടെണ്ടര്‍
നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മ്മാണം
ഉടന്‍ ആരംഭിക്കുന്നതിന് ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമാേ?
ആലത്തൂര്‍
മണ്ഡലത്തിലെ പാെതുമരാമത്ത്
പ്രവൃത്തികള്‍
925 ശ്രീ.
ടി. എം. ശശി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ആലത്തൂര്‍
മെയിന്‍ റാേഡിലെ മീന സ്റ്റുഡിയാേ
ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് സ്വാതി
ജംഗ്ഷന്‍, ഗാന്ധി ജംഗ്ഷന്‍-പെരുംകുളം
വഴി തെക്കുമുറി ജംഗ്ഷനിലെ തൃപ്പാളൂര്‍
ചിറ്റിലംഞ്ചേരിയില്‍ പി.ഡബ്ല്യു.ഡി.
മെയിന്‍ റാേഡില്‍ എത്തിച്ചേരുന്ന
ആലത്തൂര്‍ കാേര്‍ട്ട് റാേഡ്,
പി.ഡബ്ല്യു.ഡി. ഏറ്റെടുക്കുന്ന
പ്രാെപ്പാേസല്‍ നിലവില്‍ പരിഗണയിലുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(ബി) ആലത്തൂര്‍
നിയാേജക മണ്ഡലത്തില്‍ നിലവില്‍
പാെതുമരാമത്ത് വകുപ്പ് മുഖേന
നടന്നുവരുന്ന പ്രവര്‍ത്തികള്‍ ഏതെല്ലാം;
അതിന്റെ വിശദാംശങ്ങള്‍ നല്‍കാമാേ;
(സി) മണ്ഡലത്തിലെ
വിവിധ പ്രവര്‍ത്തികളുടെ
ഭരണാനുമതിയ്ക്കായി പൊതുമരാമത്ത് വകുപ്പ്
ചീഫ് എഞ്ചിനീയര്‍ ഓഫീസിലേക്കും
സര്‍ക്കാരിലേക്കും
സമര്‍പ്പിച്ചിരിക്കുന്ന
പ്രാെപ്പാേസലുകളുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കല്ല്യാശ്ശേരി
മണ്ഡലത്തിലൂടെ കടന്നു പോകുന്ന തീരദേശ
ഹൈവേ
926 ശ്രീ.
എം. വിജിന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കണ്ണൂര്‍
ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലൂടെ
എത്ര കിലോമീറ്റര്‍ നീളത്തിലാണ് തീരദേശ
ഹൈവേ വിഭാവനം ചെയ്തിട്ടുള്ളത് ;
(ബി) മണ്ഡലത്തില്‍
തീരദേശ ഹൈവേ കടന്നുപോകുന്നതായി
നിര്‍ണ്ണയിച്ചിട്ടുള്ള സ്ഥലങ്ങളില്‍
അലൈന്‍മെന്റ് നടപടികള്‍
പൂര്‍ത്തീകരിച്ച് അതിര്‍ത്തി കല്ലുകള്‍
സ്ഥാപിക്കുന്ന പ്രവര്‍ത്തി
പൂര്‍ത്തിയായിട്ടുണ്ടോ; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഒല്ലൂർ
നിയോജകമണ്ഡലത്തിലെ നിർമ്മാണ
പ്രവൃത്തികള്‍
927 ശ്രീ.
കെ. രാജന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ഒല്ലൂർ
നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത്
വകുപ്പിന്റെ റോഡ്, കെട്ടിടം, പാലം,
കെ.ആർ.എഫ്.ബി എന്നീ വിഭാഗങ്ങൾ മുഖേന
നടപ്പാക്കി വരുന്ന വിവിധ നിർമ്മാണ
പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ?
പുതുക്കാട്
- മുപ്ലിയം - കോടാലി റോഡിന്റെ
നിര്‍മ്മാണം
928 ശ്രീ.
കെ. കെ. രാമചന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പുതുക്കാട്
മണ്ഡലത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച്
നിർമ്മിക്കുന്നതിനായി അനുമതി ലഭിച്ച
പുതുക്കാട് - മുപ്ലിയം - കോടാലി
റോഡിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിന്
എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ;
(ബി) ടെണ്ടര്‍
നടപടികള്‍ പൂര്‍ത്തീകരിച്ച പ്രസ്തുത
പ്രവൃത്തി, എഗ്രിമെന്റ് അടക്കമുള്ള
നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മ്മാണം
ഉടന്‍ ആരംഭിക്കുന്നതിന് അടിയന്തര നടപടി
സ്വീകരിക്കുമോ?
ഒറ്റപ്പാലം-ചെര്‍പ്പുളശ്ശേരി
റോഡ്
929 ശ്രീ.
കെ. പ്രേംകുമാര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കിഫ്ബി
പദ്ധതിയില്‍ ഉള്‍പ്പെട്ട നിലവില്‍ പാതി
വഴിയിലായ ഒറ്റപ്പാലം മണ്ഡലത്തിലെ
ഒറ്റപ്പാലം-ചെര്‍പ്പുളശ്ശേരി റോഡ്
പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടി
സ്വീകരിക്കുമോ;വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ?
പുതുപ്പള്ളിയിലെ
റോഡുകൾ
930 ശ്രീ.
ചാണ്ടി ഉമ്മന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പുതുപ്പള്ളി
നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത്
വകുപ്പിന്റെ ആസ്തിയിൽ ഉൾപ്പെട്ട എത്ര
റോഡുകൾ ഉണ്ടെന്നും അവ ഓരോന്നിന്റെയും
പേരും ദൈര്‍ഘ്യവും അറിയിക്കാമോ;
(ബി) പുതുതായി
ഏതെങ്കിലും റോഡുകൾ പൊതുമരാമത്ത്
വകുപ്പിന്റെ ആസ്തിയിൽ
ഉൾപ്പെടുത്തുന്നതിനായി പ്രൊപ്പോസൽ
ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ?
പൂഞ്ഞാര്‍
നിയോജക മണ്ഡലത്തിലെ പെതുമരാമത്ത്
പ്രവൃത്തികള്‍
931 ശ്രീ.
സെബാസ്റ്റ്യൻ. എം. ജെ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പൂഞ്ഞാര്‍
നിയോജക മണ്ഡലത്തില്‍
നടന്നുകൊണ്ടിരിക്കുന്ന വിവിധ
പൊതുമരാമത്ത് പ്രവൃത്തികള്‍ ഏതെല്ലാം;
വ്യക്തമാക്കാമോ;
(ബി) കണമല-മുക്കൂട്ടുതറ-എരുമേലി
റോഡിലെ ആര്‍.സി. പദ്ധതി പ്രകാരമുള്ള
പ്രവൃത്തികള്‍, മലയോര ഹൈവേയുടെ
ഭാഗമായുള്ള കരിങ്കല്ലുംമൂഴി-പ്ലാച്ചേരി
റോഡ് നിര്‍മ്മാണം,
മുണ്ടക്കയം-വല്യേന്ത-വാഗമണ്‍ റോഡ്
നിര്‍മ്മാണം, കടുപ്പാറ-വളതൂക്ക് ഭാഗത്തെ
പാലംനിര്‍മ്മാണം, പനച്ചിപ്പാറ-വളതൂക്ക്
റോഡ് റീ ടാറിംഗ്,
പാറത്തോട്-പാലപ്ര-കള്ളുവേലി -
വേങ്ങത്താനം റോഡ് നവീകരണം എന്നീ
പ്രവൃത്തികളുടെ നിലവിലെ അവസ്ഥ
വിശദമാക്കാമോ;
(സി) ഈരാറ്റുപേട്ട
കാരക്കാട്-ഇളപ്പുങ്കല്‍ ഭാഗത്ത്
മീനച്ചിലാറിനു കുറുകെ പുതിയ പാലം
നിര്‍മ്മാണം, പഴയിടത്ത് മണിമല ആറിനു
കുറുകെയുള്ള പുതിയ പാലം
നിര്‍മ്മാണം,തിടനാട്-നാടുകാരത്തില്‍
കടവില്‍ പുതിയ പാലം,വേങ്ങക്കുന്ന്
പുത്തന്‍ചന്ത സ്റ്റേഡിയം ഭാഗത്തെ
നടപ്പാല നിര്‍മ്മാണം,
പുഞ്ചവയല്‍-മഞ്ഞളരുവി തോടിനു കുറുകെ
പാലം നിര്‍മ്മാണം, 26-ാം മൈലിലെ പുതിയ
പാലം നിര്‍മ്മാണം എന്നീ പ്രവൃത്തികളുടെ
നിലവിലെ അവസ്ഥ വിശദമാക്കാമോ?
റോഡുകളുടെ
നിര്‍മ്മാണവും അറ്റകുറ്റപണികളും
932 ശ്രീ.
എം. വിന്‍സെന്റ്
ശ്രീമതി
കെ. കെ. രമ
ശ്രീ.
വി. ടി. സൂരജ്
ശ്രീമതി
വിദ്യാ ബാലകൃഷ്ണൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്തെ
എല്ലാ റോഡുകളും ബി.എം. & ബി.സി.
നിലവാരത്തിലാക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ;വ്യക്തമാക്കുമോ ;
(ബി) തിരക്കേറിയ
സ്ഥലങ്ങളില്‍ ഫ്ലൈഓവറുകള്‍
നിര്‍മ്മിക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ;അറിയിക്കുമോ ;
(സി) മഴക്കാലത്തുള്ള
വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും
റോഡുകളിലെ വാഹനഗതാഗതം തടസ്സപ്പെടാതെ
സുഗമമാക്കുന്നതിനും സ്ഥിരവും
ഫലപ്രദവുമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ക്ക്
നടപടി സ്വീകരിക്കുമോ;വിശദമാക്കുമോ ;
(ഡി) റോഡുകളുടെ
അറ്റകുറ്റപണികള്‍,വിവിധ
ആവശ്യങ്ങള്‍ക്കായി പൊളിക്കുന്ന
റോഡുകളുടെ പുനര്‍നിര്‍മ്മാണം എന്നിവ
യഥാസമയം നടക്കുന്നുണ്ടെന്ന് ഉറപ്പു
വരുത്തുന്നതിന് എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ?
വടക്കാഞ്ചേരി
മണ്ഡലത്തിലെ റോഡുകളുടെ നിലവാരം
933 ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) വടക്കാഞ്ചേരി
മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ
അധീനതയിൽ ആകെ എത്ര കിലോമീറ്റർ റോഡുകൾ
ഉണ്ടെന്ന് വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
റോഡുകളിൽ 2021 വർഷത്തിൽ എത്ര കിലോമീറ്റർ
റോഡാണ് ബി.എം & ബി.സി
നിലവാരത്തിലുണ്ടായിരുന്നത്; നിലവിൽ എത്ര
കിലോമീറ്റർ റോഡാണ് ബി.എം & ബി.സി
നിലവാരത്തിലുള്ളത്;
(സി) 2021
മുതൽ 2026 വരെയുള്ള കാലയളവിൽ
വടക്കാഞ്ചേരി മണ്ഡലത്തിലെ എത്ര
കിലോമീറ്റർ റോഡുകളിൽ ബി.എം & ബി.സി
നിലവാരത്തിലുള്ള നിർമ്മാണ
പ്രവർത്തനങ്ങൾക്ക്
ഭരണാനുമതിയായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി) പ്രസ്തുത
കാലയളവിൽ വടക്കാഞ്ചേരി മണ്ഡലത്തിൽ
പൊതുമരാമത്ത് വകുപ്പ് മുഖേന നിർവ്വഹിച്ച
വിവിധ പ്രവൃത്തികൾ ഏതെല്ലാമാണ്; ഓരോ
പ്രവൃത്തിക്കും അനുമതിയായ തുകയും
പ്രവൃത്തിയുടെ നിലവിലെ പുരോഗതിയും
സംബന്ധിച്ച് പട്ടിക തിരിച്ച് വിവരം
ലഭ്യമാക്കാമോ?
റോഡ്
സൗന്ദര്യവൽക്കരണത്തിനായി പദ്ധതികൾ
934 ശ്രീ.
ചാണ്ടി ഉമ്മന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ഹൈവേകൾ
ഉൾപ്പെടെയുള്ള സംസ്ഥാനത്തെ റോഡുകളുടെ
ഇരുവശങ്ങളിലും പരിസ്ഥിതിക്കു
യോജിക്കുന്ന തരത്തിലുള്ള ചെടികൾ വച്ചു
പിടിപ്പിക്കുന്നതിനും
സൗന്ദര്യവൽക്കരണത്തിനുമായി വകുപ്പ്
എന്തെങ്കിലും പദ്ധതികൾ
ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(ബി) എങ്കിൽ
ഏത് രീതിയിലാണ് ഈ പദ്ധതി
നടപ്പിലാക്കാനുദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ;
(സി) റോഡു
വികസനത്തിന്റെ ഭാഗമായി മുറിച്ചു
മാറ്റപ്പെടുന്ന മരങ്ങൾക്കും ചെടികൾക്കും
ബദലായി മരങ്ങൾ വച്ചു
പിടിപ്പിക്കുന്നതിന് എന്തെങ്കിലും
പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
റോഡ്
അപകടങ്ങളും പരിഹാരമാര്‍ഗങ്ങളും
935 ശ്രീ.
വി. ടി. ബൽറാം
ശ്രീ.
ടോണി ചമ്മണി
ശ്രീ.
മുഹമ്മദ് ഷിയാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്തെ
റോഡുകളില്‍ വാഹനഗതാഗതം ക്രമാതീതമായി
വർദ്ധിച്ചിട്ടുള്ള സാഹചര്യം വകുപ്പ്
വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ ആയത്
മൂലം റോഡ് മുറിച്ച് കടക്കുന്നതിനും
വശങ്ങളിലൂടെ നടക്കുന്നതിനും കാൽനടക്കാർ
നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം
കാണുവാൻ സുരക്ഷിത നടപ്പാതകളും
മേൽപ്പാലങ്ങളും നിർമ്മിക്കുന്ന കാര്യം
പരിഗണിക്കുമോ; വ്യക്തമാക്കാമോ?
പുത്തൂർ
പോസ്റ്റ് ഓഫീസ് - നിള്ളങ്ങൽ - ചേരിക്കൽ
- മുളിയാത്തോട് റോഡ് നിർമ്മാണം
936 ശ്രീ.
പി. കെ. പ്രവീൺ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കണ്ണൂർ
ജില്ലയിലെ പുത്തൂർ പോസ്റ്റ് ഓഫീസ് -
നിള്ളങ്ങൽ - ചേരിക്കൽ - മുളിയാത്തോട്
റോഡിന്റെ നിർമ്മാണ പുരോഗതി
വിശദമാക്കാമോ;
(ബി) പ്രസ്തുത
റോഡ് നിർമ്മാണത്തിനുള്ള തടസ്സങ്ങൾ
എന്തൊക്കെയാണെന്നും ആയത്
പരിഹരിക്കുന്നതിന് വകുപ്പ് എന്തൊക്കെ
നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും
വ്യക്തമാക്കാമോ;
(സി) പ്രസ്തുത
റോഡ് നിർമ്മാണം എപ്പോൾ
പൂർത്തിയാക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
പൊതുമരാമത്ത്
റോഡുകളിലെ കയ്യേറ്റങ്ങൾ
937 ശ്രീ.
വി. പി. സജീന്ദ്രൻ
ശ്രീ.
സേനാപതി വേണു
ശ്രീ.
അബിൻ വർക്കി കോടിയാട്ട്
ശ്രീ.
സി. വി. ശാന്തകുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പൊതുമരാമത്ത്
റോഡുകളോട് അനുബന്ധിച്ചുള്ള നടപ്പാതകൾ
കയ്യേറി കച്ചവട സ്ഥാപനങ്ങൾ
നടത്തിവരുന്നത് റോഡ് സുരക്ഷയ്ക്ക് ഭീഷണി
ഉയർത്തുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി) പ്രസ്തുത
റോഡുകളിലെ കയ്യേറ്റങ്ങൾ യഥാസമയം
കണ്ടെത്താനും അവ ഒഴിപ്പിക്കാനും
ഉപയുക്തമാംവിധം ഉദ്യോഗസ്ഥരുടെ റോഡ്
പരിശോധന കൃത്യമായി നടത്തുവാന്‍
നിർദ്ദേശം നൽകുമോ; വ്യക്തമാക്കുമോ;
(സി) പ്രസ്തുത
റോഡുകളുടെ നടപ്പാതകളിലെ കയ്യേറ്റം
അവസാനിപ്പിച്ച്
കാൽനടയാത്രക്കാർക്ക് സുഗമമായി
യാത്ര ചെയ്യുവാനുള്ള സൗകര്യം
ഏർപ്പെടുത്തുമോ; വിശദമാക്കുമോ?
പുതിയ
റോഡുകൾ ഏറ്റെടുക്കുന്നതിനുള്ള നടപടി
938 ശ്രീ.
പി. കെ. പ്രവീൺ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൃത്യവും സമയബന്ധിതവുമായ
അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ പല
പ്രധാനപ്പെട്ട റോഡുകളും തകരുന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി) പൊതുമരാമത്ത്
വകുപ്പ് പുതിയ റോഡുകൾ
ഏറ്റെടുക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ
ഏതെല്ലാം; വിശദമാക്കുമോ;
(സി) പൊതുമരാമത്ത്
വകുപ്പ് പുതിയ റോഡുകൾ ഏറ്റെടുക്കുന്നത്
സംബന്ധിച്ച് മാനദണ്ഡങ്ങൾ
നിശ്ചയിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയത്
വിശദമാക്കുമോ?
തീരദേശ
ഹൈവേയുടെ വികസനം
939 ശ്രീ.
ആര്യാടന്‍ ഷൗക്കത്ത്
ശ്രീ.
സുധീർഷാ പാലോട്
ശ്രീ.
എം. ആർ. ബൈജു :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
തീരദേശ ഹൈവേയുടെ വികസനത്തെക്കുറിച്ചും
നിലവിൽ നടന്ന നിർമ്മാണ പ്രവൃത്തിയിലെ
അപാകതകൾ സംബന്ധിച്ചും പ്രത്യേകം
പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(ബി) നിർമ്മാണം
നടന്ന പലസ്ഥലങ്ങളിലും അലൈൻമെന്റിൽ
നിന്നും വ്യതിചലിച്ചതായും അനുവദനീയമായ
വീതിയിൽ കുറവാണെന്നുമുള്ള പരാതി
പരിശോധിക്കുമോ;
(സി) തീരദേശ
വികസനത്തിനും തീരദേശജനതയുടെ
പുരോഗതിയ്ക്കും സമാന്തര റോഡുകളിലെ
തിരക്ക് കുറയ്ക്കാനും തീരദേശ
ഹൈവേ പ്രയോജനപ്രദമാകും എന്നത്
കണക്കിലെടുത്ത് പ്രസ്തുത പാതയുടെ
നിർമ്മാണം എത്രയും വേഗം പൂർത്തീകരിക്കാൻ
നടപടിയെടുക്കുമോ എന്ന് വ്യക്തമാക്കാമോ?
കുന്നത്തുനാട്
നിയോജകമണ്ഡത്തിലെ ബജറ്റിൽ ഉൾപ്പെട്ട
പ്രവൃത്തികളുടെ പട്ടിക
940 ശ്രീ.
വി. പി. സജീന്ദ്രൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കുന്നത്തുനാട്
നിയോജകമണ്ഡലത്തില്‍ 2016-17 മുതൽ
2026-27 സാമ്പത്തിക വർഷം വരെ ഓരോ
ബജറ്റുകളിലും 20% തുക വകയിരുത്തി
ബജറ്റില്‍ ഉൾപ്പെട്ട
കെട്ടിടങ്ങളുമായിബന്ധപ്പെട്ട
പ്രവൃത്തികളിൽ ഭരണാനുമതി ലഭിച്ച
ഉത്തരവുകളുടെ നമ്പറും തീയതിയും തുകയും
നിലവിലെ അവസ്ഥയും 20% തുക
അനുവദിച്ചിട്ടും ഭരണാനുമതി നൽകാത്ത
പ്രവൃത്തികളുടെ പേരും തുകയും പട്ടിക
തിരിച്ചു നൽകാമോ;അനുവദിച്ച
പ്രവൃത്തികളുടെ ഭരണാനുമതികളുടെ പകർപ്പ്
ലഭ്യമാക്കാമോ?
മയ്യിൽ
പോലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണ
പുരോഗതി
941 ശ്രീ.
ടി. കെ. ഗോവിന്ദൻ മാസ്റ്റർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) തളിപ്പറമ്പ
നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട നിർദിഷ്ട
മയ്യിൽ പോലീസ് സ്റ്റേഷൻ
കെട്ടിടനിർമ്മാണത്തിനാവശ്യമായ ഭൂമി
ഏറ്റെടുത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര
സെന്റ് ഭൂമി ഏറ്റെടുത്തിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി) കെട്ടിട
നിർമ്മാണത്തിനായി എസ്റ്റിമേറ്റ് തുക
വകയിരുത്തിയിട്ടുണ്ടോയെന്നും ആയതിന്റെ
രൂപരേഖ തയ്യാറാക്കി ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭ്യമാക്കിയിട്ടുണ്ടോ എന്നും കെട്ടിട
നിർമ്മാണം എന്നത്തേക്ക് പൂർത്തീകരിക്കാൻ
കഴിയുമെന്നും അറിയിക്കാമോ?
പുനലൂർ
മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ്
കെട്ടിട വിഭാഗത്തിന്റെ പ്രവൃത്തികൾ.
942 ശ്രീ.
സി. അജയപ്രസാദ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പുനലൂർ
മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ്
കെട്ടിട വിഭാഗത്തിന്റെ നിർവ്വഹണ
ചുമതലയിൽ പ്ലാൻ ഫണ്ട് വിനിയോഗിച്ച്
ഏതെല്ലാം സർക്കാർ വക കെട്ടിടങ്ങളുടെ
നിർമ്മാണ പ്രവർത്തനങ്ങൾ
നടന്നുവരുന്നുണ്ടെന്നും ഓരോന്നിന്റെയും
അടങ്കൽ തുക എത്രയാണെന്നും നിലവിലെ
സ്ഥിതി എന്താണെന്നും അറിയിക്കാമോ;
(ബി) പ്ലാൻ
ഫണ്ട് വിനിയോഗിച്ച് പുനരുദ്ധാരണ
പ്രവൃത്തികൾ നടത്താൻ ഭരണാനുമതി ലഭിച്ച
സർക്കാർ വക കെട്ടിടങ്ങളിൽ ഏതെങ്കിലും
കെട്ടിടങ്ങളുടെ പ്രവൃത്തി ഇനിയും
ആരംഭിക്കാനുണ്ടെങ്കിൽ ആയതിന്റെ നിലവിലെ
സ്ഥിതിയും അടങ്കൽ തുകയും
വ്യക്തമാക്കാമോ;
(സി) 2021
- 22 , 2022 - 23 , 2023 - 24 , 2024 -
25 , 2025 - 26 , 2026 - 27 എന്നീ
സാമ്പത്തിക വർഷങ്ങളിലെ ബഡ്ജറ്റുകളിൽ 20
ശതമാനം തുക വകയിരുത്തിയ കെട്ടിട
നിർമ്മാണ പ്രവൃത്തികളിൽ ഇനിയും
ഭരണാനുമതി ലഭിക്കേണ്ട പ്രവൃത്തികൾ
പൂർത്തിയാകാത്ത പ്രവൃത്തികൾ എന്നിവ
ഏതെല്ലാമാണെന്നും അവയോരോന്നിന്റേയും
നിലവിലെ സ്ഥിതിയും അടങ്കൽ തുകയും
എത്രയാണെന്നും അറിയിക്കാമോ;
(ഡി) പുനലൂർ
മണ്ഡലത്തിൽ കിഫ്‌ബി ഫണ്ട് വിനിയോഗിച്ചോ
മറ്റ് ഫണ്ടുകൾ വിനിയോഗിച്ചോ ഏതെങ്കിലും
സർക്കാർ വക കെട്ടിടങ്ങളുടെ നിർമ്മാണം
നടന്നു വരുന്നുണ്ടോയെന്നും കിഫ്ബിയിൽ
നിന്നോ സർക്കാരിൽ നിന്നോ ഭരണാനുമതി
ലഭിക്കാനുള്ളതോ , ഭരണാനുമതി
ലഭിച്ചെങ്കിലും പ്രവൃത്തി
ആരംഭിച്ചിട്ടില്ലാത്തതോ ആയ കെട്ടിട
നിർമ്മാണ പ്രവൃത്തികൾ ഉണ്ടെങ്കിൽ അവ
ഓരോന്നിന്റെയും അടങ്കൽ തുക
എത്രയാണെന്നും നിലവിലെ സ്ഥിതി
എന്താണെന്നും നിർവ്വഹണ ചുമതല
ആർക്കാണെന്നും വ്യക്തമാക്കാമോ ?
പെരുമ്പാവൂർ
സിവിൽ സ്റ്റേഷന്റെ രണ്ടാംഘട്ടം
നിർമ്മാണം
943 ശ്രീ.
മനോജ് മൂത്തേടൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പെരുമ്പാവൂർ
നിയോജക മണ്ഡലത്തിലെ പെരുമ്പാവൂർ സിവിൽ
സ്റ്റേഷന്റെ രണ്ടാംഘട്ട
നിർമ്മാണത്തിന്റെ ഭാഗമായി ഡിസൈൻ,
ഇൻവെസ്റ്റിഗേഷൻ എന്നീ നടപടികൾ
പൂർത്തീകരിച്ചിട്ടുള്ളതിനാൽ രണ്ടാം
ഘട്ടം നിർമ്മാണത്തിന് ആവശ്യമായ ഫണ്ട്
അനുവദിക്കുന്നതിനുള്ള അടിയന്തര നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
തോലന്നൂര്‍
ഗവ. ആര്‍ട്സ് ആൻഡ് സയന്‍സ് കോളേജ്
കെട്ടിട നിർമ്മാണം
944 ശ്രീ.
പി. പി. സുമോദ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പാലക്കാട്
ജില്ലയിലെ തോലന്നൂര്‍ ഗവണ്മെന്റ്
ആര്‍ട്സ് ആൻഡ് സയന്‍സ് കോളേജ് കെട്ടിട
നിർമ്മാണ പ്രവൃത്തി നിലവില്‍ ഏത്
ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
ബേപ്പൂര്‍
നിയോജക മണ്ഡലത്തിലെ കെട്ടിട നിര്‍മ്മാണ
പ്രവൃത്തികള്‍
945 ശ്രീ.
പി. എ. മുഹമ്മദ് റിയാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ബേപ്പൂര്‍
നിയോജക മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ
വകുപ്പു മുഖേന ഭരണാനുമതി ലഭിച്ച്
പൊതുമരാമത്ത് വകുപ്പ് നിലവില്‍
നടത്തിവരുന്ന കെട്ടിട നിര്‍മ്മാണ
പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
പ്രവൃത്തികള്‍ എന്ന്
പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന്
അറിയിക്കുമോ?
സര്‍ക്കാര്‍
കെട്ടിടങ്ങളുടെ അറ്റകുറ്റപണികള്‍
946 ശ്രീ.
ടി. ജെ. വിനോദ്
ശ്രീമതി
ഉഷ വിജയൻ
ശ്രീ.
കെ. എം. അഭിജിത്ത്
ശ്രീ.
കെ. പ്രവീൺ കുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സര്‍ക്കാര്‍
സ്കൂളുകളും ആശുപത്രികളും അടക്കമുള്ള
സര്‍ക്കാര്‍ കെട്ടിടങ്ങളുടെ
അറ്റകുറ്റപണികള്‍ യഥാസമയം
നടക്കുന്നുവെന്നും അപകടകരമായ
കേടുപാടുകള്‍ ഇല്ലെന്നും
ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചുവരുന്നത് എന്ന്
വ്യക്തമാക്കാമോ;
(ബി) ചെറുതും
വലുതുമായ എല്ലാ സര്‍ക്കാര്‍
കെട്ടിടങ്ങളും ഭിന്നശേഷി
സൗഹൃദമാക്കുന്നതിന് നടപടികള്‍
സ്വീകരിക്കാമോ; വ്യക്തമാക്കുമോ ;
(സി) പ്രധാന
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ
പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസുകള്‍ ആധുനിക
സജ്ജീകരണങ്ങളോടു കൂടി നവീകരിക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ
?
കൂത്തുപറമ്പ്
ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ
കെട്ടിടം
947 ശ്രീ.
പി. കെ. പ്രവീൺ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കൂത്തുപറമ്പ്
ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ
കെട്ടിടം പൂർണ്ണ തോതിൽ സജ്ജമാവാത്തത്
കാരണം വിദ്യാർത്ഥികൾ അനുഭവിക്കുന്ന
പ്രയാസങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ ;
(ബി) നേരത്തെ
അനുവദിച്ച മൂന്ന് കോടി രൂപയുടെ
നിർമ്മാണ പ്രവൃത്തി പൊതുമരാമത്ത്
വകുപ്പ് ഇതുവരെയും ആരംഭിക്കാത്ത കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(സി) മുഴുവൻ
ക്ലാസ് മുറികളും ഉപയോഗ യോഗ്യമാക്കാൻ
എന്തൊക്കെ തടസ്സങ്ങളാണ്
നിലവിലുള്ളതെന്നും ആയത് പരിഹരിക്കാൻ
എന്തൊക്കെ നടപടികളാണ് വകുപ്പ്
സ്വീകരിച്ചുവരുന്നതെന്നും വിശദമാക്കുമോ?
കുറ്റിക്കടവിലെ
ചെറുപുഴയ്ക്ക് കുറുകെയുള്ള പാലം
948 ശ്രീ.
എം. എ. റസാഖ് മാസ്റ്റർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കുന്നമംഗലം
മണ്ഡലത്തിൽ മാവൂർ പഞ്ചായത്തിൽ
കുറ്റിക്കടവിലെ ചെറുപുഴയ്ക്ക്
കുറുകെയുള്ള പാലം സുഗമമായ ഗതാഗതത്തിന്
അനുയോജ്യമല്ല എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) പ്രസ്തുത
പാലത്തിന് പകരം വീതി കൂടിയ പാലം
നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ
പുതിയ പാലം നിർമ്മിക്കാൻ ആവശ്യമായ എന്ത്
നടപടിയാണ് സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി) കുറ്റിക്കടവ്
പാലം എന്നത്തേയ്ക്ക്
യാഥാർത്ഥ്യമാകുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കാമോ?
മൂളപ്പുറം
- വെളളായിക്കോട് പാലം നിര്‍മ്മാണം
949 ശ്രീ.
ടി. പി. അഷ്റഫ് അലി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കോഴിക്കോട്
- മലപ്പുറം ജില്ലകളെ തമ്മില്‍
ബന്ധിപ്പിക്കുന്ന, കൊണ്ടോട്ടി -
കുന്ദമംഗലം മണ്ഡലത്തിലുള്‍പ്പെടുന്ന
വാഴയൂര്‍, പെരുമണ്ണ പഞ്ചായത്തുകളിലെ
മൂളപ്പുറം വെളളായിക്കോട് കടവില്‍
ചാലിയാര്‍ പുഴക്ക് കുറുകെ പാലം
നിര്‍മ്മിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി) എങ്കില്‍
പ്രദേശവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യം
പരിഗണിച്ച് പ്രസ്തുത പാലം
നിര്‍മ്മാണത്തിനാവശ്യമായ ഫണ്ട്
അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ;
(സി) നിരവധി
തവണ തോണി അപകടം നടക്കുകയും ആറ് പേര്‍
മരണപ്പെടുകയും ചെയ്ത ഈ കടവില്‍ പാലം
നിര്‍മ്മിക്കുന്നതിന് സത്വര നടപടി
സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
പാലായിലെ
കടവുപുഴ പാലം പുനര്‍നിര്‍മാണം
950 ശ്രീ.
മാണി. സി. കാപ്പൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) 2021-22
സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍
20 ശതമാനം ഫണ്ടോടെ പാസായ പാലാ
നിയോജകമണ്ഡലത്തിലെ ചില്ലിച്ചി പാലം
നിര്‍മാണം എന്ന പദ്ധതി സാങ്കേതിക
തടസ്സങ്ങളാല്‍ ഉപേക്ഷിക്കുകയും പകരം ടി
പഞ്ചായത്തിലെ തന്നെ പ്രളയക്കെടുതിയില്‍
തകര്‍ന്നപോയ കടവുപുഴ പാലം
പുനര്‍നിര്‍മിക്കുന്നതിനുവേണ്ടി
ചില്ലിച്ചിപാലം നിര്‍മാണം എന്ന
പദ്ധതിയുടെ ഫണ്ട് മാറ്റി
അനുവദിക്കണമെന്ന് രേഖാമൂലം
ആവശ്യപ്പെട്ടിരുന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ
ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി) വര്‍ഷങ്ങളായി
പാലം തകര്‍ന്നുകിടക്കുന്നതിനാല്‍
ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് ടി
പാലം പുനര്‍നിര്‍മിക്കുവാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
ചാലിയാർ
പുഴയ്ക്ക് കുറുകെ മൊടവണ്ണ കടവിൽ പാലം
നിർമ്മാണം
951 ശ്രീ.
ആര്യാടന്‍ ഷൗക്കത്ത് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) നിലമ്പൂർ,
ഏറനാട് നിയോജകമണ്ഡലങ്ങളെ തമ്മിൽ
ബന്ധിപ്പിക്കുന്നതിനായി ചാലിയാർ
പുഴയ്ക്ക് കുറുകെ മൊടവണ്ണ കടവിൽ
പാലത്തിന്റെ ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍
പ്രസ്തുത പാലം നിർമ്മിക്കുവാനുള്ള
നടപടികൾ സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ഇരിമ്പിളിയം–കൊടുമുടി-തിരുവേഗപ്പുറ
പാലം
952
പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മലപ്പുറം-പാലക്കാട്
ജില്ലകളെ ബന്ധിപ്പിക്കുന്നതും
തൂതപ്പുഴയ്ക്ക് കുറുകെയുള്ളതുമായ
കോട്ടക്കൽ മണ്ഡലത്തിലെ
ഇരിമ്പിളിയം–കൊടുമുടി-തിരുവേഗപ്പുറ
പാലത്തിന്റെ ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) ഇരിമ്പിളിയം–കൊടുമുടി-തിരുവേഗപ്പുറ
പാലത്തിന്റെ തിരുവേഗപ്പുറ ഭാഗത്ത് വലിയ
വിള്ളൽ രൂപപ്പെട്ട് പാലം
അപകടാവസ്ഥയിലായതിനെ തുടർന്ന് പ്രസ്തുത
പാലത്തിനു സമാന്തരമായി പുതിയ പാലം
നിർമ്മിക്കുന്നത് സംബന്ധിച്ച് സ്ഥലം
എം.എൽ.എ. നല്‍കിയ നിവേദനത്തിന്മേല്‍
സ്വീകരിച്ച നടപടികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(സി) 2026-27
ലെ ബജറ്റ് മറുപടി പ്രസംഗത്തിൽ
തിരുവേഗപ്പുറപാലം നിർമ്മാണത്തിനായി 5
കോടി രൂപ അനുവദിച്ചതിൻ പ്രകാരം
പ്രവൃത്തിയുടെ എസ്റ്റിമേറ്റും
പ്രൊപ്പോസലും ലഭ്യമായിട്ടുണ്ടോ;
ആയതിന്മേൽ ചീഫ് എഞ്ചിനീയര്‍
(പൊതുമരാമത്ത് വകുപ്പ്) ഓഫീസിലും
സര്‍ക്കാര്‍ തലത്തിലും സ്വീകരിച്ച
നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
പെരുമ്പാവൂർ
നഗരത്തില്‍ ഫ്ലൈ ഓവർ നിർമ്മാണം
953 ശ്രീ.
മനോജ് മൂത്തേടൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പെരുമ്പാവൂർ
നഗരത്തിലെ ഗതാഗതക്കുരുക്ക്
പരിഹരിക്കുന്നതിന് നഗരത്തിലൂടെ ഫ്ലൈ ഓവർ
നിർമ്മിക്കുന്നതിന് ആവശ്യമായ നടപടി
സ്വീകരിക്കുമോ?
തൃക്കാക്കര
അത്താണി പാലം പുനർനിർമാണം
954 ശ്രീമതി
ഉമ തോമസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) 2022-23
സാമ്പത്തിക വർഷത്തെ ബജറ്റില്‍ ഒന്നര
കോടി രൂപ അനുവദിച്ച തൃക്കാക്കര നിയോജക
മണ്ഡലത്തിലെ അത്താണി പാലം പുനർ നിർമ്മാണ
പദ്ധതിയുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
നിർമ്മാണ പ്രവൃത്തികൾക്ക് എന്തെങ്കിലും
തടസ്സങ്ങൾ ഉണ്ടോ; എങ്കിൽ വിശദാംശങ്ങൾ
ലഭ്യമാക്കാമോ; പ്രസ്തുത പ്രവൃത്തി എന്ന്
പൂർത്തീകരിക്കുവാൻ സാധിക്കുമെന്നും
വ്യക്തമാക്കാമോ?
മാഞ്ചിറ
പാലം പുനർനിർമ്മാണം
955 ശ്രീ.
എന്‍. കെ. അക്ബര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ഗുരുവായൂർ
മണ്ഡലത്തിലെ മാഞ്ചിറ പാലം
പുനർനിർമ്മിക്കുന്ന വിഷയം
പരിഗണനയിലുണ്ടോ;
(ബി) പ്രസ്തുത
പാലം പുനർനിർമ്മിക്കുന്നതിന്
എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഭരണാനുമതി നൽകുന്നത്
പരിഗണനയിലുണ്ടോയെന്ന് അറിയിക്കാമോ?
ആലുക്കല്‍
പാലത്തിന്റെ നിര്‍മ്മാണ പുരോഗതി
956 ശ്രീ.
എ. സി. മൊയ്തീന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കുന്നംകുളം
മണ്ഡലത്തിലെ വേലൂര്‍-എരുമപ്പെട്ടി
പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന
ആലുക്കല്‍ പാലത്തിന്റെ നിര്‍മ്മാണ
പുരോഗതി വിശദമാക്കാമോ;
(ബി) പ്രസ്തുത
നിര്‍മ്മാണം പൂര്‍ത്തിയാക്കി പാലം
എന്നത്തേക്ക് തുറന്ന് നല്‍കാനാകുമെന്ന്
വ്യക്തമാക്കുമോ?
മാവേലിക്കര
മണ്ഡലത്തിലെ പൊതുമരാമത്ത് പാലങ്ങള്‍
957 ശ്രീ.
എം. എസ്. അരുണ്‍ കുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മാവേലിക്കര
മണ്ഡലത്തില്‍ പൊതുമരാമത്ത് പാലങ്ങള്‍
വിഭാഗം മുഖേന ചെയ്യുന്നതിന് 2021-22,
2022-23, 2023-24, 2024-25, 2025-26
സാമ്പത്തിക വര്‍ഷങ്ങളിലെ ബജറ്റില്‍
ഉള്‍പ്പെടുത്തി അനുവദിച്ച
പ്രവൃത്തികളുടെ വിശദവിവരങ്ങള്‍ തുകയും
തല്‍സ്ഥിതിയും ഉള്‍പ്പെടെ ലഭ്യമാക്കാമോ?
ചെറുവണ്ണൂര്‍
മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
958 ശ്രീ.
പി. എ. മുഹമ്മദ് റിയാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ചെറുവണ്ണൂര്‍
മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് മൂലം
പ്രദേശത്ത് ഗതാഗതക്കുരുക്ക്
അനുഭവപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതു പരിഹരിക്കുവാന്‍
പൊതുമരാമത്ത് വകുപ്പിന്‍ കീഴില്‍
നാളിതുവരെ എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി) ചെറുവണ്ണൂര്‍
മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ
പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
മീഞ്ചന്ത
- അരീക്കോട് മേല്‍പ്പാല നിര്‍മ്മാണ
പ്രവൃത്തി
959 ശ്രീ.
പി. എ. മുഹമ്മദ് റിയാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മുന്‍
സര്‍ക്കാരിന്റെ കാലത്ത് ഭരണാനുമതി
ലഭിച്ച മീഞ്ചന്ത - അരീക്കോട്
മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
എന്താണെന്നും പ്രവൃത്തി എപ്പോള്‍
തുടങ്ങിയെന്നും എന്ന്
പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്നും
വ്യക്തമാക്കാമോ?
അബാന്‍
മേല്‍ പാലം, കോഴഞ്ചേരി പുതിയ പാലം
എന്നിവയുടെ നിര്‍മ്മാണം
960 ശ്രീ.
അബിൻ വർക്കി കോടിയാട്ട് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ആറന്മുള
മണ്ഡലത്തില്‍ നിര്‍മ്മാണത്തിലുള്ള
പത്തനംതിട്ട അബാന്‍ മേല്‍ പാലം,
കോഴഞ്ചേരി പുതിയ പാലം എന്നിവയുടെ
നിര്‍മ്മാണം ആരംഭിച്ചിട്ട് എത്ര
നാളായെന്ന് അറിയിക്കുമോ;
(ബി) ഇത്രയും
നാളായി പ്രസ്തുത പാലങ്ങളുടെ നിര്‍മ്മാണം
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കാത്തതിന്റെ കാരണം വിശദമാക്കാമോ?
പൊന്നാംചുണ്ട്
പാലത്തിന്റെ നിര്‍മ്മാണം
961 ശ്രീ.
ജി. സ്റ്റീഫന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) അരുവിക്കര
നിയോജകമണ്ഡലത്തിലെ പൊന്നാംചുണ്ട്
പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം
മന്ദഗതിയിലാണെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) പൂര്‍ത്തീകരണ
കാലാവധി പകുതിയിലധികം ഇതിനകം
കഴിഞ്ഞിട്ടുള്ള സാഹചര്യത്തില്‍
പ്രസ്തുത പദ്ധതി എത്രയും വേഗം
പൂര്‍ത്തീകരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
കല്ല്യാശ്ശേരി
കാവിന്‍ മുനമ്പ് പാലത്തിന്റെ നിര്‍മ്മാണ
പുരോഗതി
962 ശ്രീ.
എം. വിജിന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കിഫ്ബിയില്‍
നിന്ന് ധനകാര്യ അനുമതി ലഭിച്ച കണ്ണൂര്‍
ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ
കാവിന്‍ മുനമ്പ് പാലത്തിന്റെ നിര്‍മ്മാണ
പുരോഗതി അറിയിക്കാമോ?
പുതുക്കാട്
റെയിൽവേ ഓവർബ്രിഡ്ജ് നിർമാണം
963 ശ്രീ.
കെ. കെ. രാമചന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കിഫ്ബി
ധനസഹായത്തോടെ നിർമ്മിക്കുന്നതിന് അനുമതി
ലഭിച്ച പുതുക്കാട് റെയിൽവേ
ഓവർബ്രിഡ്ജിന്റെ നിർമാണ പ്രവർത്തനങ്ങൾ
ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) ആർ.ബി.ഡി.സി.കെ.
ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ള
പ്രസ്തുത പ്രവൃത്തിയുടെ നടപടികള്‍
പൂര്‍ത്തീകരിച്ച് എത്രയും വേഗം
നിര്‍മ്മാണം ആരംഭിക്കുന്നതിനാവശ്യമായ
ഇടപെടലുകളും നടപടികളും സ്വീകരിക്കുമോ?
പൊന്നാനി
നിയോജക മണ്ഡലത്തിലെ നിർമ്മാണ
പ്രവർത്തനങ്ങൾ
964 ശ്രീ.
കെ. പി. നൗഷാദ് അലി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പൊന്നാനി
നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത്
വകുപ്പിന് കീഴിൽ നടന്നു വരുന്ന നിർമ്മാണ
പ്രവർത്തനങ്ങൾ ഏതൊക്കെയാണ്;
(ബി) അവയിൽ
നിർമ്മാണം പൂർത്തിയായ പ്രവർത്തനങ്ങൾ
ഏതെല്ലാമാണ്;
(സി) നിർമ്മാണം
പൂർത്തിയാകാനുള്ള പ്രവർത്തനങ്ങൾ
ഏതെല്ലാമാണ്;
(ഡി) നിർമ്മാണം
പൂർത്തിയായിട്ടും ഉദ്‌ഘാടനം
ചെയ്യപ്പെടാത്ത പ്രവർത്തനങ്ങൾ
ഏതെല്ലാമാണ്?
മങ്കട
മണ്ഡലത്തില്‍ നടന്നു വരുന്ന പ്രവൃത്തികൾ
965 ശ്രീ.
മഞ്ഞളാംകുഴി അലി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മങ്കട
നിയോജക മണ്ഡലത്തില്‍ പൊതുമരാമത്ത്
വകുപ്പിന്റെ വിവിധ വിഭാഗങ്ങൾ മുഖേന
നടന്നു വരുന്ന പ്രവൃത്തികളുടെ വിശദാംശം
നല്‍കാമോ;
(ബി) പ്രസ്തുത
നിയോജക മണ്ഡലത്തിൽ വിവിധ വിഭാഗങ്ങളിലായി
ഏറ്റവും അടിയന്തരമായി നടപ്പിലാക്കേണ്ട
പൊതുമരാമത്ത് പ്രവൃത്തികൾ ഏതെല്ലാം;
ഇവയുടെ ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള
പ്രൊപ്പോസലുകളുണ്ടെങ്കില്‍ അവയുടെ
നിലവിലെ സ്ഥിതി വിശദമാക്കാമോ?
കൊണ്ടോട്ടി
മണ്ഡലത്തില്‍ നടക്കുന്ന പ്രവൃത്തികള്‍
966 ശ്രീ.
ടി. പി. അഷ്റഫ് അലി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കൊണ്ടോട്ടി
മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ്
2021-2026 കാലയളവില്‍ റോഡുകള്‍, പാലം,
കെട്ടിടം, ദേശീയ പാത, മെയിന്റനന്‍സ്
എന്നീ വിഭാഗങ്ങളില്‍ ഭരണാനുമതി നല്‍കിയ
പ്രവൃത്തികളുടെ വിശദാംശങ്ങളും അവയുടെ
പുരോഗതിയും കരാറുകാരന്റെ വിവരങ്ങളും
വ്യക്തമാക്കാമോ;
(ബി) 2021
മുതല്‍ കൊണ്ടോട്ടി മണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ് കിഫ്ബി വഴി
ഭരണാനുമതി നല്‍കിയ പ്രവൃത്തികളുടെ
വിശദാംശങ്ങളും അവയുടെ പുരോഗതിയും
കരാറുകാരന്റെ വിവരങ്ങളും
വ്യക്തമാക്കാമോ?
അഴീക്കാേട്
മണ്ഡലത്തിലെ പ്രവൃത്തികള്‍
967 ശ്രീ.
കെ. വി. സുമേഷ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) അഴീക്കാേട്
മണ്ഡലത്തില്‍ നിലവില്‍ തുടര്‍ന്നു
വരുന്ന പാെതുമരാമത്ത്
പ്രവൃത്തികളെക്കുറിച്ചുള്ള വിശദമായ
വിവരം നല്‍കുമാേ; പാെതുമരാമത്ത്
പ്രവൃത്തികളുടെ നിലവിലെ സ്ഥിതി
(പ്രവൃത്തി പൂര്‍ത്തീകരിച്ചത് ഒഴികെ)
അറിയിക്കാമാേ;
(ബി) ഏതെങ്കിലും
പ്രവൃത്തി മുടങ്ങിക്കിടക്കുന്നതാേ
ആരംഭിക്കാത്തതാേ ഉണ്ടെങ്കില്‍
കാരണമുള്‍പ്പെടെ അറിയിക്കാമാേ?
വര്‍ക്കല
നിയോജക മണ്ഡലത്തിലെ പൊതു മരാമത്ത്
പദ്ധതികള്‍
968 ശ്രീ.
വി. ജോയി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-2021, 2021-2026സര്‍ക്കാരുകളുടെ
കാലയളവില്‍ വര്‍ക്കല മണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ് നിര്‍വ്വഹിച്ച
പദ്ധതികള്‍ വിശദമാക്കാമോ;
(ബി) നിലവില്‍
പൂര്‍ത്തിയാക്കുവാനുള്ള പദ്ധതികള്‍
ഏതെല്ലാം; അവയ്ക്ക് ഭരണാമനുമതി ലഭിച്ച
തീയതിയും നടപടി പുരോഗതിയും
വിശദമാക്കാമോ?
നെന്മാറ
മണ്ഡലത്തിലെ വിവിധ പ്രവൃത്തികളുടെ
പുരോഗതി
969 ശ്രീ.
കെ. പ്രേമൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) നെന്മാറ
മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ്
മുഖേന നടപ്പിലാക്കി വരുന്ന വിവിധ
പ്രവൃത്തികളുടെ നിര്‍മ്മാണ പുരോഗതി
അറിയിക്കാമോ?
ബേപ്പൂര്‍
നിയോജകമണ്ഡലത്തിലെ ഭൂമി ഏറ്റെടുക്കല്‍
പദ്ധതികള്‍
970 ശ്രീ.
പി. എ. മുഹമ്മദ് റിയാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പൊതുമരാമത്തു
വകുപ്പിന് കീഴില്‍ (കിഫ്ബി ഉള്‍പ്പെടെ)
ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ ഭൂമി
ഏറ്റെടുക്കല്‍ പുരോഗമിക്കുന്ന
പദ്ധതികള്‍ ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
പദ്ധതികളുടെ ഭൂമി ഏറ്റെടുക്കല്‍
എപ്പോള്‍ പൂര്‍ത്തിയാക്കുവാന്‍
കഴിയുമെന്നും പ്രവൃത്തി എപ്പോള്‍
ആരംഭിക്കുവാന്‍ കഴിയുമെന്നും
വ്യക്തമാക്കാമോ?
മട്ടന്നൂര്‍
മണ്ഡലത്തിലെ പാലങ്ങളും കെട്ടിടങ്ങളും
റാേഡുകളും
971 ശ്രീ.
വി. കെ. സനോജ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മട്ടന്നൂര്‍
നിയാേജക മണ്ഡലത്തിലെ ഭരണാനുമതി
ലഭിച്ചതും എന്നാല്‍
പൂര്‍ത്തിയാകാത്തതുമായ പാലങ്ങൾ,
കെട്ടിടങ്ങൾ, റാേഡുകൾ എന്നിവയുടെ
വിശദാംശം നല്‍കാമാേ?
പുതുപ്പള്ളി
നിയോജകമണ്ഡലത്തിലെ പ്രവൃത്തികള്‍
972 ശ്രീ.
ചാണ്ടി ഉമ്മന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പുതുപ്പള്ളി
നിയോജകമണ്ഡലത്തിൽ 2020 മുതൽ 2026
വരെയുള്ള ബജറ്റിൽ പ്രഖ്യാപിച്ചതും
പൊതുമരാമത്ത് വകുപ്പ് മുഖേന
നിര്‍വഹിക്കേണ്ടതുമായ ഏതൊക്കെ
പ്രവൃത്തികള്‍ ഉണ്ടായിരുന്നുമെന്നും അവ
ഓരോന്നും പൂര്‍ത്തിയാക്കിയതിന്റെ
വിവരങ്ങളും അറിയിക്കുമോ;
(ബി) ഇവയിൽ
പൂര്‍ത്തിയാകാത്ത ഏതൊക്കെ
പ്രവൃത്തികള്‍ ഉണ്ടെന്നും ആയത്
നടപ്പിലാക്കുന്നതിൽ നേരിടുന്ന തടസ്സങ്ങൾ
എന്തൊക്കെയെന്നും വിശദമാക്കാമോ;
(സി) പ്രസ്തുത
പ്രവൃത്തികള്‍ എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാനാവുമെന്ന്
വിശദമാക്കാമോ?
കോതമംഗലം
മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ
973 ശ്രീ.
ഷിബു തെക്കുംപുറം :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) 2021
- 26 കാലയളവിൽ കോതമംഗലം മണ്ഡലത്തിൽ
പൊതുമരാമത്ത് വകുപ്പിൽ നിന്നും
ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെയും
പദ്ധതികളുടെയും വിവരങ്ങൾ ലഭ്യമാക്കാമോ;
(ബി) പ്രസ്തുത
പദ്ധതികളുടെ പേര്, അനുവദിച്ച തുക,
നിലവിലെ സ്ഥിതി എന്നിവ വർഷം തിരിച്ച്
വിശദമാക്കാമോ?
മഞ്ചേരി
മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ
974 ശ്രീ.
എം. റഹ്മത്തുളള :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മഞ്ചേരി
നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ്
(നിരത്തുകളും പാലങ്ങളും വിഭാഗം, കെട്ടിട
വിഭാഗം) മുഖേന അനുമതി നൽകിയ പ്രവൃത്തികൾ
ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
പ്രസ്തുത പ്രവൃത്തികൾക്ക് എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളത്;
(ബി) പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ നിർമ്മാണ
പുരോഗതിയും ഫണ്ട് വിനിയോഗവും പ്രവൃത്തി
തിരിച്ച് ലഭ്യമാക്കാമോ;
(സി) ഭരണാനുമതി
ലഭിച്ചിട്ടും സാങ്കേതികാനുമതി, ടെൻഡർ
നടപടികൾ എന്നിവയിലെ കാലതാമസം മൂലമോ,
ഭൂമി ഏറ്റെടുക്കൽ തടസ്സങ്ങൾ കാരണമോ
നിർമ്മാണം ആരംഭിക്കാൻ കഴിയാത്തതോ
അല്ലെങ്കിൽ നിർമ്മാണം തടസ്സപ്പെട്ടു
കിടക്കുന്നതോ ആയ പ്രവൃത്തികൾ ഉണ്ടോ;
എങ്കിൽ അവ ഏതെല്ലാമാണെന്നും തടസ്സങ്ങൾ
പരിഹരിക്കാൻ എന്തെല്ലാം അടിയന്തര
നടപടികളാണ് സ്വീകരിച്ചു വരുന്നത് എന്നും
വിശദമാക്കാമോ?
പരിസ്ഥിതിസൗഹൃദ
കെട്ടിടനിര്‍മ്മാണങ്ങള്‍
975
ഡോ. മാത്യു കുഴൽനാടൻ
ശ്രീ.
നാട്ടകം സുരേഷ്
ശ്രീ.
സിറിയക് തോമസ്
ശ്രീ.
റോണി. കെ. ബേബി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കാലാവസ്ഥാവ്യതിയാനത്തിനും
പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും
ഇടയാക്കുന്ന വിധത്തിലുള്ള നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കി
പരിസ്ഥിതിസൗഹൃദ കെട്ടിടനിര്‍മ്മാണങ്ങള്‍
പ്രോത്സാഹിപ്പിക്കാന്‍ എന്തെല്ലാം
നടപടികളാണ് വകുപ്പ് സ്വീകരിക്കുന്നത്
എന്ന് വിശദമാക്കാമോ;
(ബി) നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക്
ഗ്രീന്‍ ബില്‍ഡിംഗ് സര്‍ട്ടിഫിക്കേഷന്‍
ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
(സി) കെ-
ഗ്രീന്‍ റേറ്റിംഗ് വഴി സംസ്ഥാന
സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യങ്ങള്‍
എന്തെല്ലാമാണെന്നും അതിനുള്ള
മാനദണ്ഡങ്ങളും വിശദീകരിക്കാമോ?
തകരാറിലായ
നിർമ്മിതികൾ
976 ശ്രീ.
മഞ്ഞളാംകുഴി അലി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മുന്‍
സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത്
വകുപ്പിന്റെ എത്ര നിർമ്മിതികൾ
നിർമ്മാണത്തിലിരിക്കുമ്പോഴോ നിർമ്മാണം
പൂർത്തിയാക്കിയ ശേഷമോ
തകരാറിലായിട്ടുണ്ട്; അവ ഏതെല്ലാം;
വിശദാശം ലഭ്യമാക്കുമോ;
(ബി) പ്രസ്തുത
നിർമ്മിതികളുടെ തകരാർ പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികൾ എന്തെല്ലാം; ഇതിനായി
അധികച്ചെലവ് ഉണ്ടായിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി) ഇത്തരത്തിലുളള
വീഴ്ചകളുടെ പേരിൽ ആർക്കെങ്കിലും എതിരെ
നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
ഏതെല്ലാം കേസിൽ സ്വീകരിച്ചിട്ടുണ്ട്;
ഒരോന്നിന്റെയും വിശദാംശം പ്രത്യേകം
പ്രത്യേകം ലഭ്യമാക്കാമോ?
കൊടുവള്ളി
ജംഗ്ഷൻ വികസന പദ്ധതിയുടെ നിലവിലെ സ്ഥിതി
977 ശ്രീ.
പി. കെ. ഫിറോസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കോഴിക്കോട്
- കൊല്ലഗൽ ദേശീയ പാതയിൽ കൊടുവള്ളി
ടൗണിലെ ഗതാഗത കുരുക്ക്
പരിഹരിക്കുന്നതിന് വിഭാവനം ചെയ്ത
വൈഡനിംഗ് ആൻഡ് ഡെവലപ്മെന്റ് ഓഫ്
കൊടുവള്ളി ജംഗ്ഷൻ എന്ന പദ്ധതിക്ക്
കിഫ്‌ബി മുഖേന എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളത്;
(ബി) പ്രസ്തുത
പ്രവൃത്തിക്കായി ഡി.പി.ആർ.
തയ്യാറാക്കിയിട്ടുണ്ടോ;
(സി) ഈ
പ്രവൃത്തിക്ക് മിനിസ്ട്രി ഓഫ് റോഡ്
ട്രാൻസ്പോർട്ടേഷൻ ആൻഡ് ഹൈവേയ്സ് -ൽ
നിന്നും അനുമതി ലഭ്യമാക്കേണ്ടതുണ്ടോ;
എങ്കിൽ അനുമതി ലഭിച്ചിട്ടുണ്ടോ;
(ഡി) ഈ
പദ്ധതിയുടെ നിലവിലെ അവസ്ഥ
വിശദീകരിക്കാമോ?
കിഫ്‌ബി
പദ്ധതികളുടെ പട്ടിക
978 ശ്രീ.
എം. ആർ. ബൈജു :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കാട്ടാക്കട
നിയോജകമണ്ഡലത്തിൽ 2016 മുതൽ 2026 വരെ
കിഫ്‌ബി മുഖേനയുള്ള പദ്ധതികളിൽ
പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട്
ഭരണാനുമതി ലഭിച്ച പദ്ധതികളുടെ പേര്,
ഇവയുടെ നിലവിലെ പുരോഗതി, അനുവദിച്ച തുക,
ഉത്തരവുകളുടെ നമ്പരും തീയതിയും എന്നിവ
പട്ടിക തിരിച്ചു നൽകാമോ?
കുന്നത്തുനാട്
നിയോജകമണ്ഡലത്തിലെ കിഫ്‌ബി പദ്ധതികള്‍
979 ശ്രീ.
വി. പി. സജീന്ദ്രൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കുന്നത്തുനാട്
നിയോജകമണ്ഡലത്തിൽ 2016 മുതൽ 2026 വരെ
കിഫ്‌ബി മുഖേനയുള്ള പദ്ധതികളിൽ
പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട്
ഭരണാനുമതി ലഭിച്ച പദ്ധതികൾ എത്ര, ഇവയുടെ
നിലവിലെ പുരോഗതി, പദ്ധതിയുടെ പേര്, തുക,
ഉത്തരവുകളുടെ നമ്പരും തീയതിയും എന്നിവ
പട്ടിക തിരിച്ചു നൽകാമോ; പ്രസ്തുത
പ്രവൃത്തികളുടെ ഭരണാനുമതി ഉത്തരവുകളുടെ
പകർപ്പ് ലഭ്യമാക്കാമോ?
മലയോര
ഹൈവേ പദ്ധതി
980 ശ്രീ.
വി. ജോയി
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ.
കെ. യു. ജനീഷ് കുമാര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്തെ
മലയോര ഹൈവേ പദ്ധതിക്കായി മുന്‍
സര്‍ക്കാര്‍ കിഫ്ബി വഴി അനുവദിച്ച
തുകയുടെ നിലവിലെ സാമ്പത്തിക വിനിയോഗ
കണക്കുകളുടെ വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി) മുന്‍
സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മാണം
പൂര്‍ത്തിയാക്കിയ മലയോര ഹൈവേ
റീച്ചുകള്‍ക്ക് പുറമെ നിലവില്‍
പുരോഗമിക്കുന്ന പ്രവൃത്തികളും അവയുടെ
നിര്‍മ്മാണ പുരോഗതിയും അറിയിക്കാമോ;
(സി) കിഫ്ബി
ഉപയോഗിച്ച് നടപ്പിലാക്കുന്ന ഇത്തരം
വന്‍കിട പശ്ചാത്തല വികസന പദ്ധതികള്‍ക്ക്
നിലവിലെ സര്‍ക്കാരിന്റെ കാലത്ത് ഫണ്ട്
ലഭ്യതയില്‍ കുറവ് നേരിടുന്നുണ്ടോ എന്ന്
വിശദമാക്കാമോ?
നെടുമങ്ങാട്
- അരുവിക്കര - കുളക്കോട് റോഡിന്റെ
റീച്ച് 1, റീച്ച് 2 പ്രവൃത്തി
981 ശ്രീ.
ജി. സ്റ്റീഫന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കിഫ്ബി
ഫണ്ടുപയോഗിച്ച് അരുവിക്കര
നിയോജകമണ്ഡലത്തില്‍ നിര്‍മ്മാണം
നടന്നുവരുന്ന നെടുമങ്ങാട് - അരുവിക്കര -
കുളക്കോട് റോഡിന്റെ റീച്ച് 1, റീച്ച് 2
എന്നിവയിലെ ഭൂമി ഏറ്റെടുക്കല്‍
സംബന്ധിച്ച നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
പദ്ധതിയിലെ ഭൂമി ഏറ്റെടുക്കല്‍ നടപടി
കാലതാമസം കൂടാതെ പൂര്‍ത്തീകരിക്കാന്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
അറിയിക്കുമോ?
ആനക്കാംപൊയില്‍
- കള്ളാടി - മേപ്പാടി തുരങ്കപാതയുടെ
നിര്‍മ്മാണ പുരോഗതി
982 ശ്രീ.
എ. പ്രഭാകരന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മുന്‍
സര്‍ക്കാരിന്റെ കാലത്ത് പ്രവൃത്തി
ആരംഭിച്ച ആനക്കാംപൊയില്‍ - കള്ളാടി -
മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണ
പുരോഗതി വിശദമാക്കാമോ; പദ്ധതിയുമായി
സര്‍ക്കാര്‍ മുന്നോട്ടുപോകുമോ;
(ബി) പദ്ധതിയ്ക്കായി
കിഫ്ബി മുഖാന്തരം എത്ര തുകയാണ്
അനുവദിച്ചത്; ഇതില്‍ നാളിതുവരെ എത്ര തുക
ചെലവഴിച്ചു എന്ന് വ്യക്തമാക്കാമോ;
(സി) പദ്ധതി
സമയബന്ധിതമായി
യാഥാര്‍ത്ഥ്യമാക്കുന്നതിന് എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(ഡി) പദ്ധതി
പൂര്‍ത്തിയായാല്‍ വയനാട്ടിലേക്കുള്ള
ഗതാഗത സൗകര്യത്തില്‍ വരുന്ന നേട്ടങ്ങള്‍
എന്തൊക്കെയാണ്; വിശദമാക്കാമോ?
ഒറ്റപ്പാലം
ബൈപ്പാസ് നിര്‍മ്മാണം
983 ശ്രീ.
കെ. പ്രേംകുമാര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കിഫ്ബി
പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള
ഒറ്റപ്പാലം ബൈപ്പാസ് നിര്‍മ്മാണം എന്ന
പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടികള്‍
പൂര്‍ത്തിയായാേ; ഇല്ലെങ്കില്‍
എന്തുകാെണ്ടെന്ന് വ്യക്തമാക്കാമോ;
(ബി) ടെന്‍ഡര്‍
നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെങ്കില്‍
ആയത് പൂര്‍ത്തീകരിക്കാനാവശ്യമായ
അടിയന്തര നടപടികള്‍ സ്വീകരിക്കുമാേ;
വിശദവിവരങ്ങള്‍ ലഭ്യമാക്കാമാേ?
ദേശീയപാത
നിർമ്മാണം
984 ശ്രീ.
എം. എസ്. അരുണ്‍ കുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
ഏതെല്ലാം ദേശീയപാതകളുടെ വികസനമാണ്
നടന്നുവരുന്നതെന്ന് അറിയിക്കുമോ;
ദേശീയപാത നിർമ്മാണത്തിനായി സംസ്ഥാന
സര്‍ക്കാര്‍ 2021 മുതൽ നാളിതുവരെ എത്ര
തുക ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ; കൊല്ലം - തേനി
ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
പ്രസ്തുത പദ്ധതിയുടെ തല്‍സ്ഥിതി വിവരം
ലഭ്യമാക്കാമോ;
(ബി) ദേശീയപാതയുടെ
നിർമ്മാണത്തിന്റെ ഭാഗമായി ആലപ്പുഴ
ജില്ലയില്‍ ഏതൊക്കെ സ്ഥലങ്ങളില്‍
അടിപ്പാത നിർമ്മിക്കുന്നുവെന്ന്
വ്യക്തമാക്കുമോ; ദേശീയപാതാ
നിർമ്മാണത്തിന്റെ ഭാഗമായി ഹരിപ്പാട് ആർ.
കെ. ജംഗ്ഷനില്‍ അടിപ്പാത
നിർമ്മിക്കുന്നതിന് ആവശ്യമായ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
കൊടുവായൂര്‍
ബൈപ്പാസ് നിര്‍മ്മാണം
985 ശ്രീ.
കെ. പ്രേമൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) നെന്മാറ
മണ്ഡലത്തിൽ കിഫ്ബി ധനസഹായത്തോടെ
നടപ്പാക്കിവരുന്ന കൊടുവായൂര്‍ ബൈപ്പാസ്
നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ?
ബൈപ്പാസുകളുടെ
വികസനം
986 ശ്രീ.
അപു ജോൺ ജോസഫ്
ശ്രീ.
ഷിബു തെക്കുംപുറം
ശ്രീ.
വിനു ജോബ് കുഴിമണ്ണിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്തെ
ബൈപ്പാസുകൾ നാലുവരി പാതകളാക്കി
വികസിപ്പിക്കുന്നതിന് പദ്ധതിയുണ്ടോ;
വിശദമാക്കാമോ;
(ബി) ഇതിനായി
പൊതു - സ്വകാര്യപങ്കാളിത്തം
പ്രയോജനപ്പെടുത്താൻ
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ ഏതൊക്കെ
മാതൃകകൾ ഇതിനായി പരിഗണിക്കുന്നുണ്ടെന്ന്
അറിയിക്കാമോ;
(സി) ബൈപ്പാസുകളുടെ
വികസനത്തിനായി നിലവിൽ
ഉപയോഗിച്ചുവരുന്നവയ്ക്ക് പകരം
കാലാതിവര്‍ത്തിയായ സാങ്കേതികവിദ്യ
സ്വീകരിക്കുന്നതിന് ആലോചനയുണ്ടോ;
വ്യക്തമാക്കാമോ;
(ഡി) ബൈപ്പാസുകളുടെ
വികസനത്തിലൂടെ വരുമാന വർദ്ധനവ്
ലക്ഷ്യമിടുന്നുണ്ടോ; എങ്കിൽ ഈ വർദ്ധിത
വരുമാനം ഏതുവിധേന
പുനർനിക്ഷേപിക്കാനാണുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ദേശീയപാത
നിർമ്മാണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍
നടപടി
987 ശ്രീ.
തോമസ് ഉണ്ണിയാടൻ
ശ്രീ.
വർഗ്ഗീസ് മാമ്മൻ
ശ്രീ.
റെജി ചെറിയാൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്തെ
ദേശീയപാത 66 -ന്റെ നിർമ്മാണ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
(ബി) മണ്ണിടിച്ചിലും
സംരക്ഷണ ഭിത്തിയുടെ തകർച്ചയും മൂലം പാത
തകര്‍ന്നയിടങ്ങളിലെ പുനർനിർമ്മാണം ഏത്
ഘട്ടത്തിലാണ്; പ്രസ്തുത തകർച്ചകള്‍ക്ക്
ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെയോ
കരാർ കമ്പനികൾക്കെതിരെയോ നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(സി) ദേശീയപാത
66 -ന്റെ നിർമ്മാണപ്പിഴവ് കണ്ടെത്താനും
അവയ്ക്ക് പരിഹാരമാർഗങ്ങൾ നിർദേശിക്കാനും
ഏതെങ്കിലും സംവിധാനം ഏർപ്പെടുത്തുന്നത്
പരിഗണനയിലുണ്ടോ; എങ്കില്‍ വിശദമാക്കുമോ
;
(ഡി) ദേശീയപാത
നിർമ്മാണത്തിലെ അപാകതകൾ മൂലം സമീപ
മേഖലകളിലുണ്ടായിട്ടുള്ള വെള്ളക്കെട്ട്
പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുകയെന്ന് അറിയിക്കാമോ?
ദേശീയപാത
544 -ലെ ചുവന്നമണ്ണ് സെന്ററിൽ അടിപ്പാത
നിർമ്മാണം
988 ശ്രീ.
കെ. രാജന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ദേശീയപാത
544 -ൽ മണ്ണുത്തി മുതൽ വടക്കഞ്ചേരി
വരെയുള്ള റീച്ചിലെ ചുവന്നമണ്ണ് സെന്ററിൽ
നിരന്തരമായി വാഹന അപകടങ്ങൾ ഉണ്ടാകുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) ഈ
ഭാഗത്ത് അടിപ്പാത നിർമ്മിക്കുന്നതിനായി
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ
ഏതെങ്കിലും പ്രൊപ്പോസൽ നിലവിലുണ്ടോ;
(സി) ചുവന്നമണ്ണ്
സെന്ററിൽ അടിപ്പാത നിർമ്മിക്കുന്നതിന്
വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കുമോ?
മലയോര
ഹെെവേ പദ്ധതി സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍ നടപടി
989 ശ്രീ.
എ. പ്രഭാകരന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മുൻ
സര്‍ക്കാരിന്റെ കാലത്ത് മലയോര ഹെെവേ
പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിച്ച
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വിശദാംശം
ലഭ്യമാക്കാമോ;
(ബി) ഇതിനായി
കിഫ്ബി മുഖേന എത്ര തുക അനുവദിച്ചുവെന്ന്
വിശദമാക്കാമോ;
(സി) കാര്‍ഷിക
ടൂറിസം മേഖലയ്ക്ക് ഊര്‍ജ്ജം പകരുന്നതാണ്
മലയോര ഹെെവേ പദ്ധതിയെന്നത്
വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍
സമയബന്ധിതമായി മലയോര ഹെെവേ പദ്ധതി
പൂര്‍ത്തീകരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
നേമം
മണ്ഡലത്തിലെ പദ്ധതികള്‍
990 ശ്രീ.
രാജീവ് ചന്ദ്രശേഖർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) നേമം
മണ്ഡലത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ
പൊതുമരാമത്ത് വകുപ്പ്
മുഖേന നടപ്പിലാക്കി വരുന്ന
പദ്ധതികളുടെ പേര്, അനുവദിച്ച തുക,
നിലവിലെ പ്രവർത്തന പുരോഗതി എന്നിവ
അറിയിക്കാമോ;
(ബി) പ്രസ്തുത
പദ്ധതികൾ എപ്പോൾ പൂർത്തിയാക്കും
എന്ന വിവരം അറിയിക്കാമോ?
കരാറുകാരുടെ
കുടിശ്ശിക
991 ശ്രീ.
സനീഷ്‌കുമാര്‍ ജോസഫ്
ശ്രീ.
രമേഷ് പിഷാരടി
ശ്രീ.
സുമേഷ് അച്ചുതൻ
ശ്രീ.
രാജൻ. ജെ. പല്ലൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പൊതുമരാമത്ത്
പ്രവൃത്തികളുമായി ബന്ധപ്പെട്ട് മുന്‍
സർക്കാരിന്റെ കാലത്ത് കരാറുകാര്‍ക്ക്
കുടിശ്ശികയിനത്തിൽ എത്ര തുക നൽകാനുണ്ട്
എന്ന് വ്യക്തമാക്കുമോ; ആയതിന്റെ
വിശദാംശങ്ങൾ നൽകുമോ;
(ബി) കരാറുകാർക്ക്
സമയബന്ധിതമായി പണം നൽകാതിരുന്നത് മൂലം
യഥാസമയം പ്രവൃത്തികൾ പൂർത്തീകരിക്കാൻ
കഴിഞ്ഞിട്ടില്ല എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(സി) കരാറുകാർക്കുള്ള
കുടിശ്ശിക തുക അനുവദിക്കുന്നതിനും
മുടങ്ങിക്കിടക്കുന്ന പ്രവൃത്തികൾ
സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും
നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
പൊതുമരാമത്ത്
വകുപ്പിന്റെ നവീകരണം
992 ശ്രീ.
സജീവ് ജോസഫ്
ശ്രീ.
കെ. ജയന്ത്
ശ്രീ.
വി. എസ്. ജോയി
ശ്രീ.
കെ. പി. നൗഷാദ് അലി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പൊതുമരാമത്ത്
വകുപ്പിലെ അഴിമതിയും കെടുകാര്യസ്ഥതയും
അവസാനിപ്പിക്കുവാൻ നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(ബി) സംസ്ഥാനത്ത്
തകർന്നുകിടക്കുന്ന റോഡുകൾ സത്വരമായി
നവീകരിച്ച് ഗതാഗതയോഗ്യമാക്കാൻ നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
(സി) പൊതുമരാമത്ത്
വകുപ്പിന്റെ പ്രവർത്തനങ്ങൾ
കാര്യക്ഷമമാക്കുന്നതിനും പരിസ്ഥിതി
സൗഹൃദമാക്കുന്നതിനും വേണ്ടി നവീന
സാങ്കേതികവിദ്യകളും നിർമ്മാണ രീതിയും
സ്വീകരിക്കുമോ; വിശദമാക്കുമോ?
തലശ്ശേരി
നിയോജകമണ്ഡലത്തിലെ പ്രവൃത്തികൾ
993 ശ്രീ.
കാരായി രാജൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) തലശ്ശേരി
നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് ബിൽഡിംഗ്
വിഭാഗം നടപ്പിലാക്കുന്ന പ്രവൃത്തികളിൽ
ഇതുവരെ പൂർത്തീകരിക്കാത്ത പ്രവൃത്തികൾ
ഏതൊക്കെയാണെന്ന് അവയുടെ ഭരണാനുമതി തുക
ഉൾപ്പെടെയുള്ള വിശദാംശങ്ങൾ സഹിതം
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിനായി
ഇതുവരെ എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ചിറയിൻകീഴ്
മണ്ഡലത്തിലെ പ്രവൃത്തികള്‍
994 ശ്രീമതി
രമ്യ ഹരിദാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ചിറയിൻകീഴ്
മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിൽ
പൊതുമരാമത്ത് വകുപ്പിന് കീഴിൽ
ഭരണാനുമതി, സാങ്കേതിക അനുമതി ലഭിച്ച
പദ്ധതികളിൽ പുരോഗമിച്ചു
കൊണ്ടിരിക്കുന്നവ, ആരംഭിക്കാത്തവ എന്നിവ
തരംതിരിച്ച് നൽകാമോ;
(ബി) സാങ്കേതികാനുമതി
ലഭിക്കാത്തതിനാൽ മുടങ്ങി കിടക്കുന്ന
പദ്ധതികളുണ്ടെങ്കിൽ വിശദമാക്കാമോ?
ഫ്ലൈ
ഓവർ നിർമ്മാണം
995 ശ്രീ.
വി. മുരളീധരൻ
ശ്രീ.
രാജീവ് ചന്ദ്രശേഖർ
ശ്രീ.
ബി. ബി. ഗോപകുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) തിരുവനന്തപുരം
നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി
ഫ്ലൈ ഓവറുകൾ നിർമ്മിക്കുന്നതിനുള്ള
പദ്ധതി നിലവിൽ പരിഗണനയിൽ ഉണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കാമോ;
(ബി) പദ്ധതി
നടത്തിപ്പിന്റെ മെല്ലെ പോക്ക് കാരണം
ശ്രീകാര്യം ഫ്ലൈ ഓവർ നിർമ്മാണം
നടക്കുന്ന മേഖലയിൽ യാത്രക്കാർ നേരിടുന്ന
ദുരിതം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(സി) ശ്രീകാര്യം
ഫ്ലൈ ഓവറിന്റെ ഡിസൈൻ
അശാസ്ത്രീയമാണെന്നും ഈ ഫ്ലൈ ഓവർ
ചാവടിമുക്കിൽ നിന്നും ആരംഭിച്ച്
കല്ലമ്പള്ളിയിൽ
അവസാനിപ്പിക്കണമെന്നുമുള്ള ആവശ്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ?
കാഞ്ഞങ്ങാട്
നിയോജകമണ്ഡലത്തിലെ പദ്ധതികൾ
996 ശ്രീ.
ഗോവിന്ദൻ പള്ളിക്കാപ്പിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കാഞ്ഞങ്ങാട്
നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത്
വകുപ്പിന് കീഴിൽ
നടന്നുകൊണ്ടിരിക്കുന്നതും നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നതുമായ പ്രവൃത്തികൾ
ഏതെല്ലാമാണെന്ന് വിശദമാക്കാമോ?
പഴകുറ്റി
- മംഗലപുരം റോഡ് വികസനം
997 ശ്രീ.
ജി. ആര്‍. അനില്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) നെടുമങ്ങാട്
നിയോജകമണ്ഡലത്തിൽ കിഫ്ബി ഫണ്ട്
വിനിയോഗിച്ച് മൂന്ന് റീച്ചുകൾ ആക്കി
നിർമ്മാണം തുടങ്ങിയ പഴകുറ്റി - മംഗലപുരം
റോഡിന്റെ ഒന്നും മൂന്നും റീച്ചുകളുടെ
നിർമ്മാണ പ്രവൃത്തികൾ പൂർത്തിയായോ;
വിശദമാക്കുമോ;
(ബി) രണ്ടാം
റീച്ചായ മുക്കംപാലമൂട് മുതൽ പോത്തൻകോട്
വരെയുള്ള റോഡിന്റെ സിവിൽ വർക്കിനായി
12.03.2026 -ലെ ടെൻഡറിൽ പങ്കെടുത്ത
കരാറുകാരെ സംബന്ധിച്ച് വിശദീകരിക്കുമോ;
(സി) രണ്ടാം
റീച്ചിന്റെ ആദ്യ ടെൻഡറിംഗിൽ മതിയായ
കരാറുകാർ പങ്കെടുക്കാതിരുന്നതിനാല്‍
പ്രവൃത്തി റീടെൻഡർ ചെയ്തിരുന്നോ;
നടപടിക്രമങ്ങൾ വൈകുന്നതിന്റെ കാരണം
വിശദീകരിക്കാമോ?
|