മഞ്ചേശ്വരം
നിയോജക മണ്ഡലത്തിൽ കടൽ ക്ഷോഭം
തടയുന്നതിനുള്ള നടപടികൾ
749 ശ്രീ.
എ. കെ. എം. അഷ്റഫ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മഞ്ചേശ്വരം
നിയോജക മണ്ഡലത്തിൽ കടൽ ക്ഷോഭം
തടയുന്നതിന് എന്തൊക്കെ നടപടികളാണ്
സ്വീകരിച്ച് വരുന്നതെന്ന് വിശദമാക്കുമോ;
(ബി) ഇത്
സംബന്ധിച്ച് ഏതെങ്കിലും വിദഗ്ധ സംഘം
പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
പൂരപ്പുഴ
റെഗുലേറ്റർ പദ്ധതി
750 ശ്രീ.
പി. കെ. നവാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പൂരപ്പുഴ
റെഗുലേറ്റർ പദ്ധതിക്കായി തയ്യാറാക്കിയ
ഡി.പി.ആർ ഭരണാനുമതിക്കായി
സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ അതിൻമേൽ
സ്വീകരിച്ച നടപടി വിശദമാക്കാമോ;
(ബി) നബാർഡിൽ
നിന്നുള്ള സഹായത്തിനായി നബാർഡിന്റെ
2025-26, 2026-27 വാർഷിക പദ്ധതികളിൽ
പ്രസ്തുത പദ്ധതി
ഉൾപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ
വിവരങ്ങൾ വിശദമാക്കാമോ?
തോട്ടപ്പള്ളി
സ്പിൽവേ നിര്‍മ്മാണം
751 ശ്രീ.
ജി. സുധാകരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) തോട്ടപ്പള്ളി
സ്പിൽവേയുടെ കാലപ്പഴക്കം കണക്കിലെടുത്ത്
ആധുനിക സംവിധാനങ്ങളോടുകൂടിയ പുതിയ
സ്പിൽവേ നിർമ്മിക്കുന്ന കാര്യം
പരിഗണിക്കുമോ; വ്യക്തമാക്കാമോ;
(ബി) പുതിയത്
നിർമ്മിക്കുന്നതുവരെ നിലവിലുള്ള
സ്പിൽവേയുടെ നാൽപ്പത് ഷട്ടറുകളും
പുതുക്കി നിർമ്മിക്കുമോ;
വ്യക്തമാക്കാമോ;
(സി) ഇപ്പോൾ
തുറന്നിരിക്കുന്ന പന്ത്രണ്ട്
ഷട്ടറുകൾക്ക് പുറമെ എട്ട് ഷട്ടറുകൾകൂടി
തുറന്ന് കുട്ടനാട്ടിൽ നിന്നുള്ള
നീരൊഴുക്ക് സുഗമമാക്കുമോ;
വിശദമാക്കാമോ;
(ഡി) അഴിമുഖം
കൂടുതൽ വികസിക്കുന്നതിനുതകുുംവിധം
നീരൊഴുക്ക് സംവിധാനം വികസിപ്പിക്കുമോ;
വിശദമാക്കാമോ?
വര്‍ദ്ധിച്ചുവരുന്ന
പ്രളയ തീവ്രത
752 ശ്രീ.
ജി. ആര്‍. അനില്‍
ശ്രീ.
മുഹമ്മദ് മുഹസിന്‍
ശ്രീ.
കെ. കെ. വത്സരാജ്
ശ്രീ.
പി. പ്രസാദ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കേരളത്തിന്റെ
പല പ്രദേശങ്ങളിലും വര്‍ഷംതോറും പ്രളയ
തീവ്രത വർദ്ധിച്ചുവരുന്നതായുള്ള
വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി) പ്രളയതീവ്രത
വർദ്ധിക്കുന്നുവെന്ന വാർത്തയുടെ
അടിസ്ഥാനത്തിൽ നദികളിലെയും ഡാമുകളിലെയും
ജലവാഹക ജലസംഭരണ ശേഷി സംബന്ധിച്ച പഠനം
നടത്തുന്നതിനുദ്ദേശിക്കുന്നുണ്ടോ;
വിശദീകരിക്കുമോ;
(സി)
നദികളിലും തോടുകളിലും അടിഞ്ഞുകൂടുന്ന
എക്കലും മണ്ണും പ്രളയ തീവ്രത
വർദ്ധിപ്പിക്കുന്നതിന്
കാരണമായിട്ടുണ്ടോ; വിശദീകരിക്കുമോ;
(ഡി) പ്രളയതീവ്രത
കുറയ്ക്കുന്നതിന് സഹായിക്കുന്ന തരത്തിൽ
നദികളിലും തോടുകളിലും ജലസംഭരണികളിലും
അടിഞ്ഞുകൂടുന്ന എക്കലും മണ്ണും നീക്കം
ചെയ്യുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
വിശദീകരിക്കുമോ?
ഡാമുകള്‍
കേന്ദ്രീകരിച്ച് വിനോദ സഞ്ചാര പദ്ധതി
753 ശ്രീ.
അപു ജോൺ ജോസഫ്
ശ്രീ.
ഷിബു തെക്കുംപുറം
ശ്രീ.
വിനു ജോബ് കുഴിമണ്ണിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
ജലവിഭവ വകുപ്പിന് കീഴിലുള്ള ഡാമുകളിൽ
വിനോദസഞ്ചാര പദ്ധതികൾ
നടപ്പിലാക്കുന്നതിനോ അതിന് അനുമതി
നൽകുന്നതിനോ നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
(ബി) ജലവിഭവ
വകുപ്പിന് കീഴിലുള്ള ഡാമുകളുടെ
വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തി
പുതിയ പദ്ധതികൾ ആരംഭിക്കുന്നത്
പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ;
(സി) ആഭ്യന്തര-വിദേശ
വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി
ഇക്കോ ടൂറിസം, ജലകായിക വിനോദങ്ങൾ
തുടങ്ങിയ പ്രവർത്തനങ്ങൾ ഡാമുകളെ
കേന്ദ്രീകരിച്ച് വികസിപ്പിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
(ഡി) ഡാമുകളുടെ
ജലാശയങ്ങളോട് ചേർന്നുള്ള ഉപയോഗശൂന്യമായ
ഭൂമിയും അനുബന്ധ പ്രദേശങ്ങളും
വിനോദസഞ്ചാര വികസനത്തിനായി
പ്രയോജനപ്പെടുത്തുന്നത് പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
(ഇ) ഡാമുകളിലെ
വിനോദസഞ്ചാര പദ്ധതികൾ
നടപ്പിലാക്കുന്നതിനായി വിവിധ
വകുപ്പുകളുടെയും ഏജൻസികളുടെയും
പങ്കാളിത്തത്തോടെ പ്രത്യേക പദ്ധതി
തയ്യാറാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
ജലനയത്തിൽ
പുനർവായന
754 ശ്രീ.
അപു ജോൺ ജോസഫ്
ശ്രീ.
വിനു ജോബ് കുഴിമണ്ണിൽ
ശ്രീ.
ഷിബു തെക്കുംപുറം :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ജല
ഗുണനിലവാരവും സുസ്ഥിരമായ ജല ഉപയോഗവും
ലക്ഷ്യമിട്ട് ജലനയത്തിൽ കാലാനുസൃതമായ
ഒരു പൊളിച്ചെഴുത്ത് പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
(ബി) സംയോജിത
ജലവിഭവ മാനേജ്മെന്റ്, കാലാവസ്ഥാ
വ്യതിയാന പ്രതിരോധം എന്നിവ പുതിയ
ജലനയത്തിന്റെ ഭാഗമാകുമോ; വിശദമാക്കാമോ;
(സി) ജലാശയങ്ങളുടെ
മലിനീകരണവും കയ്യേറ്റവും തടയുന്നതിനും
നാശോന്മുഖമായ ജലാശയങ്ങളുടെ പുനരുദ്ധാരണം
ലക്ഷ്യം വച്ചും പദ്ധതികൾ
രൂപപ്പെടുത്തുമോ; വിശദമാക്കാമോ;
(ഡി) ലഭ്യമായ
കുടിവെള്ളത്തിന്റെ ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിന് പുതിയ ലബോറട്ടറികൾ
സ്ഥാപിക്കാൻ തയ്യാറാകുമോ; ഇതിനായി
പ്രാദേശിക തലത്തിൽ സ്കൂളുകളിലും
കോളേജുകളിലും നിലവിലുള്ള ലാബുകൾ
ഉപയോഗപ്പെടുത്താൻ നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ;
(ഇ) കുടിവെള്ളക്ഷാമം
നേരിടുന്നതിനായി മഴവെള്ള സംഭരണം
പ്രോത്സാഹിപ്പിക്കുന്നത് പരിഗണിക്കുമോ;
ഇതിന് എന്തെല്ലാം ആനുകൂല്യങ്ങൾ നൽകാനാണ്
ആലോചിക്കുന്നത്; വിശദമാക്കാമോ?
വിവിധ
ഇറിഗേഷന്‍ പദ്ധതികള്‍
755 ശ്രീ.
സെബാസ്റ്റ്യൻ. എം. ജെ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പൂഞ്ഞാര്‍
നിയോജകമണ്ഡലത്തിലെ
തീകോയി-മംഗളഗിരി-ഒറ്റയീട്ടി റോഡിലെ
സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിന്റെ
നിലവിലെ അവസ്ഥ വ്യക്തമാക്കാമോ;
പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
(ബി) എയ്ഞ്ചല്‍വാലി
- മൂലക്കയം ഭാഗത്ത് പമ്പാനദിക്ക് കുറുകെ
ചെക്ക് ഡാം കം ബ്രിഡ്ജ് നിര്‍മ്മാണ
പ്രവൃത്തിയുടെ പുരോഗതി വ്യക്തമാക്കാമോ;
പ്രവൃത്തി എന്നേക്ക്
പൂര്‍ത്തീകരിക്കുമെന്ന് വ്യക്തമാക്കാമോ;
(സി) ഈരാറ്റുപേട്ടയിലെ
അമൃത് കുടിവെള്ള പദ്ധതി പ്രവൃത്തിയുടെ
നിലവിലെ അവസ്ഥ വ്യക്തമാക്കാമോ?
മാവേലിക്കര
മണ്ഡലത്തിലെ കക്കുറുമ്പം, വള്ളിക്കോട്
പാലങ്ങളുടെ നിര്‍മ്മാണം
756 ശ്രീ.
എം. എസ്. അരുണ്‍ കുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മാവേലിക്കര
മണ്ഡലത്തില്‍ താമരക്കുളം
വയ്യാങ്കരച്ചിറയില്‍ സംരക്ഷണഭിത്തി
നിര്‍മ്മിക്കുവാന്‍ മൈനര്‍ ഇറിഗേഷന് തുക
അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത
ബജറ്റ് പ്രവൃത്തിയുടെ ഭരണാനുമതി
ലഭ്യമാക്കുവാന്‍ സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ; ഭരണാനുമതി ലഭ്യമാക്കുമോ;
(ബി) മാവേലിക്കര
മണ്ഡലത്തില്‍ വള്ളിക്കുന്നം
ഗ്രാമപഞ്ചായത്തിലെ കക്കുറുമ്പ് പാലം
നിര്‍മ്മാണത്തിന് മൈനര്‍ ഇറിഗേഷന് തുക
അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത
ബജറ്റ് പ്രവൃത്തിയുടെ ഭരണാനുമതി
ലഭ്യമാക്കുവാന്‍ സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ; ഭരണാനുമതി ലഭ്യമാക്കുമോ;
(സി) മാവേലിക്കര
ണണ്ഡലത്തില്‍ വള്ളിക്കുന്നം
ഗ്രാമപഞ്ചായത്തിലെ വള്ളിക്കോട് പാലം
നിര്‍മ്മാണത്തിന് മൈനര്‍ ഇറിഗേഷന് തുക
അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത
ബജറ്റ് പ്രവൃത്തിയുടെ ഭരണാനുമതി
ലഭ്യമാക്കുവാന്‍ സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;ഭരണാനുമതി ലഭ്യമാക്കുമോ?
ചിറയിൻകീഴ്
മണ്ഡലത്തിലെ ജലസേചന പദ്ധതികള്‍
757 ശ്രീമതി
രമ്യ ഹരിദാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ചിറയിൻകീഴ്
മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിൽ വിവിധ
മേഖലകളിൽ ഭരണാനുമതിയും
സാങ്കേതികാനുമതിയും ലഭിച്ച ജലസേചന
പദ്ധതികളിൽ പണി പുരോഗമിച്ചു
കൊണ്ടിരിക്കുന്നതും, നാളിതുവരെ
ആരംഭിക്കാത്തവയും ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി) സാങ്കേതികാനുമതി
ലഭിക്കാത്തതിനാൽ മുടങ്ങി കിടക്കുന്ന
പദ്ധതികൾ ഉണ്ടെങ്കിൽ വിശദമാക്കാമോ?
കുറ്റ്യാടി
മണ്ഡലത്തിലെ ജലസേചന പദ്ധതികൾ
758 ശ്രീ.
പാറക്കൽ അബ്‌ദുല്ല :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കുറ്റ്യാടി
മണ്ഡലത്തിൽ ജലസേചന വകുപ്പിന് കീഴിൽ
ഇപ്പോൾ നടന്നുവരുന്ന പദ്ധതികൾ
ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
പദ്ധതികളുടെ പേര്, എസ്റ്റിമേറ്റ് തുക
എന്നിവയുടെ വിശദാംശം വ്യക്തമാക്കാമോ;
(സി) പ്രസ്തുത
പദ്ധതികൾ നിലവിൽ ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
മേപ്പാടം
മുതാരുകുളമ്പ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി
759 ശ്രീ.
പി. പി. സുമോദ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) തരൂർ
നിയോജകമണ്ഡലത്തിലെ മേപ്പാടം
മുതാരുകുളമ്പ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി
പ്രവൃത്തിയുടെ പുരോഗതി നിലവിൽ ഏത്
ഘട്ടത്തിലാണ്; വ്യക്തമാക്കാമോ?
കണക്കമ്പൂര്‍
ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി
760 ശ്രീ.
പി. പി. സുമോദ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) തരൂര്‍
നിയോജക മണ്ഡലത്തിലെ കണക്കമ്പൂര്‍
ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ
പ്രവർത്തന പുരോഗതി നിലവില്‍ ഏത്
ഘട്ടത്തിലാണ്; വ്യക്തമാക്കാമോ?
കിടായിച്ചിറ
പദ്ധതി
761 ശ്രീ.
എ. സി. മൊയ്തീന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കുന്നംകുളം
മണ്ഡലത്തിലെ കിടായിച്ചിറ പദ്ധതി
പ്രവർത്തനത്തിന്റെ നിലവിലെ സ്ഥിതി
എന്താണെന്ന് വിശദമാക്കാമോ;
(ബി) പ്രസ്തുത
പ്രവൃത്തി നിലവിൽ തടസപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ അതിന്റെ കാരണം വിശദമാക്കാമോ;
(സി) പ്രവൃത്തിക്കുള്ള
തടസങ്ങൾ നീക്കാൻ എന്തെല്ലാം നടപടികൾ
സ്വീകരിച്ചുവെന്നും പ്രവൃത്തി
എന്നത്തേക്ക് പൂർത്തീകരിക്കാൻ
കഴിയുമെന്നും വിശദമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തിലെ ജലവിഭവ വകുപ്പ് പദ്ധതികള്‍
762 ശ്രീ.
ടി. എം. ശശി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ആലത്തൂര്‍
നിയോജക മണ്ഡലത്തില്‍ ജലവിഭവ വകുപ്പ്
മുഖേന നടപ്പിലാക്കുന്നതിന് നിലവില്‍
അനുമതി ലഭിച്ചിട്ടുള്ള പദ്ധതികളുടെ
/നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ
വിശദാംശം ലഭ്യമാക്കുമോ;
(ബി) ഇവയില്‍
എത്ര പദ്ധതികളുടെ ഭരണാനുമതി
ലഭ്യമായിട്ടുണ്ട്; നിലവില്‍ എത്ര
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
(സി) ഇവയില്‍
ഭരണാനുമതി ലഭ്യമാകാത്ത പദ്ധതികളുടെ
വിശദാംശം ലഭ്യമാക്കുമോ;
(ഡി) ജലവിഭവ
വകുപ്പ് മണ്ഡലത്തില്‍
നടപ്പിലാക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള വിവിധ
പ്രൊപ്പോസലുകളില്‍ ഇനി എത്ര
എണ്ണത്തിനാണ് ഭരണാനുമതി
ലഭിക്കുവാനുള്ളത്; അവ ഏതെല്ലാം;
വിശദമാക്കാമോ?
പഴയന്നൂർ
ചീരക്കുഴി ഇറിഗേഷൻ പദ്ധതി
763 ശ്രീ.
യു. ആര്‍. പ്രദീപ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ചേലക്കര
നിയോജകമണ്ഡലത്തിലെ പഴയന്നൂർ ചീരക്കുഴി
ഇറിഗേഷൻ പദ്ധതി എന്നാണ് കമ്മീഷൻ
ചെയ്തത്; വ്യക്തമാക്കാമോ;
(ബി) ഈ
പദ്ധതി ഏതെല്ലാം പഞ്ചായത്തുകളിലെ
നെൽകൃഷിക്കാണ് ജലസേചന സൗകര്യം
ഉറപ്പാക്കുന്നത്; വ്യക്തമാക്കാമോ;
(സി) ഈ
പഞ്ചായത്തുകളിലെ എത്ര ഏക്കർ
നെൽകൃഷിക്കാണ് ജലസേചന സൗകര്യം
ലഭ്യമാക്കുന്നത്; കാലപ്പഴക്കത്താലും
2018-ലെ മഹാപ്രളയത്താലും കനാലുകളുടെ
സംരക്ഷണഭിത്തിക്ക് ചോർച്ചയും മറ്റും
ഉണ്ടായി ജലം ലീക്ക് ചെയ്തുപോകുന്നത്
കണക്കിലെടുത്ത് കനാലുകളുടെ
സംരക്ഷണഭിത്തി പുതുക്കിപ്പണിയുന്നതിന്
നടപടി സ്വീകരിക്കുമോ; ഉണ്ടെങ്കിൽ
അതിന്റെ വിശദാംശം ലഭ്യമാക്കുമോ?
ആറ്റപ്പിള്ളി
റെഗുലേറ്റർ കം ബ്രിഡ്ജിന്റെ പ്രവർത്തനം
764 ശ്രീ.
കെ. കെ. രാമചന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പുതുക്കാട്
മണ്ഡലത്തിലെ വരന്തരപ്പിള്ളി - മറ്റത്തൂർ
ഗ്രാമപഞ്ചായത്തുകളെ തമ്മില്‍
ബന്ധിപ്പിച്ചുകൊണ്ട്
കുറുമാലിപ്പുഴയില്‍ നിർമ്മാണം നടത്തിയ
ആറ്റപ്പിള്ളി റെഗുലേറ്റർ കം
ബ്രിഡ്ജിന്റെ തകർന്ന അപ്രോച്ച് റോഡ്
ഗതാഗതയോഗ്യമാക്കുന്നതിനും റെഗുലേറ്റർ
പ്രവർത്തനക്ഷമമാക്കി പാലം നിർമ്മാണം
പൂർത്തീകരിക്കുന്നതിനും എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;നടപടികൾ ഏത്
ഘട്ടത്തിലാണ്; വ്യക്തമാക്കുമോ;
(ബി) ആറ്റപ്പിള്ളി
റെഗുലേറ്റർ കം ബ്രിഡ്ജിന്റെ റെഗുലേറ്റർ
പ്രവർത്തനക്ഷമമാക്കുന്നതിനായി ഇറിഗേഷൻ
വകുപ്പ് സമർപ്പിച്ചിട്ടുള്ള
എസ്റ്റിമേറ്റിന് അനുമതിയും ഫണ്ടും
അനുവദിക്കുന്നതിന് സത്വര നടപടികൾ
സ്വീകരിക്കുമോ?
നദികളില്‍
നിന്ന് മണല്‍ വാരുന്നതിനുള്ള അനുമതി
765 ശ്രീ.
ടി. പി. അഷ്റഫ് അലി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) നദികളില്‍
നിന്ന് നിയമപരമായ രീതിയില്‍ മണല്‍
വാരുന്നതിന് അനുമതി നല്‍ക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി) ഉണ്ടെങ്കില്‍
മലപ്പുറം ജില്ലയിലെ ചാലിയാര്‍, കടലുണ്ടി
പുഴ എന്നീ നദികളില്‍ നിന്നും മണല്‍
വാരുന്നതിന് അനുമതി നല്‍കുന്ന കാര്യം
പരിഗണിക്കാമോ;
(സി) ഇല്ലെങ്കില്‍
കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി നിയമപരമായ
രീതിയില്‍ മണല്‍ വാരുന്നതിന് അനുമതി
നല്‍കാത്തതിനാല്‍ നദികളില്‍ മണല്‍
തിട്ടകള്‍ രൂപപ്പെട്ട് ചെറിയ മഴയ്ക്കു
തന്നെ നദികള്‍ അപകടകരമാംവിധം നിറഞ്ഞു
കവിഞ്ഞൊഴുകുന്നത് തടയുന്നതിനും ,അനധികൃത
മണല്‍ കൊളള അവസാനിപ്പിക്കുന്നതിനും
വേണ്ടി നിയമപരമായ രീതിയില്‍ മണല്‍
വാരുന്നതിന് അനുമതി നല്‍കുന്ന വിഷയം
പരിഗണിക്കാമോ?
പടിഞ്ഞാറ്റുമുറി
കീഴ് തൃക്കോവില്‍ ക്ഷേത്രത്തിന്റെ
പുഴയോരം ഭിത്തികെട്ടി സംരക്ഷിക്കണമെന്ന
ആവശ്യം
766 ശ്രീ.
മഞ്ഞളാംകുഴി അലി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മലബാര്‍
ദേവസ്വം ബോര്‍ഡിന്റെ നേരിട്ടുള്ള
നിയന്ത്രണത്തിലുള്ളതും
ചരിത്രപ്രസിദ്ധവുമായ പടിഞ്ഞാറ്റുമുറി
കീഴ് തൃക്കോവില്‍ ക്ഷേത്രത്തിന്റെ
കടലുണ്ടിപ്പുഴയോട് ചേര്‍ന്നുള്ള ഭാഗം
ഇടിഞ്ഞുതാഴ്ന്നതിനാല്‍ പുഴയോരം
ഭിത്തികെട്ടി സംരക്ഷിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍
പ്രസ്തുത പ്രവൃത്തി നടപ്പിലാക്കുന്നതിന്
എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ബി) ഭക്തരുടെയും
പ്രദേശവാസികളുടെയും ദീര്‍ഘകാലമായുള്ള
ആവശ്യം പരിഗണിച്ച് പ്രസ്തുത പ്രവൃത്തി
സമയബന്ധിതമായി നടപ്പിലാക്കുമോ;
വ്യക്തമാക്കുമോ?
പുഴ
നവീകരണം
767 ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) വടക്കാഞ്ചേരി
പുഴയുടെ നവീകരണ പ്രവർത്തന പുരോഗതി
വിശദമാക്കാമോ?
സംരക്ഷണ
ഭിത്തി നിര്‍മ്മാണം
768 ശ്രീ.
എം. എസ്. അരുണ്‍ കുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മാവേലിക്കര
മണ്ഡലത്തില്‍ തഴക്കര ഗ്രാമപഞ്ചായത്തിലെ
വാര്‍ഡ് ഏഴിൽ കല്ലിമേല്‍ കല്ലുവളയം
പള്ളിക്കു സമീപം അച്ചന്‍കോവിലാറിന്റെ
ഇടതു കരയില്‍ സംരക്ഷണ ഭിത്തി
നിര്‍മ്മിക്കുവാന്‍ ബജറ്റില്‍ മൂന്ന്
കോടി രൂപ അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദമാക്കാമോ;
(ബി) പ്രസ്തുത
പ്രവൃത്തി ടെന്‍ഡര്‍ ചെയ്ത് നിര്‍മ്മാണം
ആരംഭിക്കുവാന്‍ സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി) പ്രസ്തുത
പ്രവൃത്തി നടപ്പിലാക്കുവാന്‍
തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ ആയത്
വിശദമാക്കാമോ?
തലശ്ശേരി
നിയാേജക മണ്ഡലത്തില്‍ പൂർത്തീകരിക്കാത്ത
പ്രവൃത്തികള്‍
769 ശ്രീ.
കാരായി രാജൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) തലശ്ശേരി
നിയാേജക മണ്ഡലത്തില്‍ മെെനര്‍
ഇറിഗേഷന്‍,മേജര്‍ ഇറിഗേഷന്‍ വകുപ്പുകള്‍
നടപ്പിലാക്കുന്ന ഇനിയും
പൂർത്തീകരിക്കാത്ത പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന് വ്യക്തമാക്കാമാേ;
(ബി) ഈ
പ്രവൃത്തികളുടെ പൂര്‍ത്തീകരണത്തിന്
എന്താെക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും ആയതിന്റെ
പൂര്‍ത്തീകരണത്തിന് ഇനി എന്താെക്കെ
നടപടികളാണ് ഉള്ളതെന്നും
വ്യക്തമാക്കാമാേ?
കോട്ടക്കൽ
മണ്ഡലത്തിലെ തോട് നവീകരണം
770
പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കോട്ടക്കല്‍
മണ്ഡലത്തിലെ പുഞ്ചപ്പാടം
തോട്,പൈങ്കണ്ണൂര്‍ തോട് എന്നിവയുടെ
സംരക്ഷണഭിത്തി നിര്‍മ്മാണവും തോടുകളുടെ
നവീകരണവും എന്ന പ്രവൃത്തി നബാര്‍ഡ്
പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള
പ്രൊപ്പോസലിന്മേൽ നാളിതുവരെ സ്വീകരിച്ച
നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
(ബി) പ്രസ്തുത
പ്രൊപ്പോസലിന്മേല്‍ ചീഫ്
എഞ്ചിനീയര്‍(ജലസേചനം)സ്വീകരിച്ച
നടപടികള്‍ സംബന്ധിച്ച വിവരം
ലഭ്യമാക്കുമോ?
കെ.ഐ.പി.
കനാൽ നവീകരണം
771 ശ്രീ.
ഉല്ലാസ് കോവൂർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കുന്നത്തൂർ
നിയോജക മണ്ഡലത്തിലൂടെ കടന്ന് പോകുന്ന
കല്ലട ജലസേചന പദ്ധതിയുടെ കനാലുകളുടെ
നവീകരണം ആവശ്യമാണെന്ന് സർക്കാർ
വിലയിരുത്തിയിട്ടുണ്ടോ;
(ബി) കഴിഞ്ഞ
പത്തുവർഷ കാലയളവിൽ ഇതുമായി ബന്ധപ്പെട്ട്
അനുവദിച്ച തുകയും പൂർത്തീകരിച്ച
പ്രവൃത്തികളും ഏതെല്ലാമാണ്;
(സി) കനാലുകളുടെ
സമഗ്ര നവീകരണത്തിനായി പ്രത്യേക പദ്ധതി
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;വിശദാംശങ്ങൾ
ലഭ്യമാക്കാമോ?
ശാസ്താംകോട്ട
തടാക സംരക്ഷണം
772 ശ്രീ.
ഉല്ലാസ് കോവൂർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കുന്നത്തൂർ
നിയോജക മണ്ഡലത്തിലെ ശാസ്താംകോട്ട
തടാകത്തിന്റെ ജലനിരപ്പ് കുറയുന്നതും
മലിനീകരണം വർധിക്കുന്നതും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;വിശദമാക്കാമോ;
(ബി) എങ്കിൽ
തടാക സംരക്ഷണത്തിനും
പുനരുജ്ജീവനത്തിനുമായി നിലവിൽ
നടപ്പിലാക്കിവരുന്ന പദ്ധതികൾ
ഏതെല്ലാമാണ്;വിശദമാക്കാമോ;
(സി) തടാക
സംരക്ഷണത്തിനായി പ്രത്യേക മാസ്റ്റർ
പ്ലാൻ തയ്യാറാക്കി നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;വിശദമാക്കാമോ?
പരുവാശ്ശേരി
വലുകുളം നവീകരണ പദ്ധതി
773 ശ്രീ.
പി. പി. സുമോദ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) തരൂർ
നിയോജകമണ്ഡലത്തിലെ പരുവാശ്ശേരി വലുകുളം
നവീകരണ പ്രവൃത്തി പുരോഗതി നിലവിൽ ഏത്
ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
കൊച്ചി
നിയോജകമണ്ഡലത്തിലെ കായലുകളിലും
തോടുകളിലും അടിഞ്ഞുകൂടിയ എക്കലും മണ്ണും
നീക്കം ചെയ്യല്‍
774 ശ്രീ.
മുഹമ്മദ് ഷിയാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കൊച്ചി
മണ്ഡലത്തിലെ കുമ്പളങ്ങി കല്ലഞ്ചേരി
കായലിൽ കടുത്ത രീതിയിൽ എക്കൽ
അടിഞ്ഞുകൂടി നീരൊഴുക്ക്
തടസ്സപ്പെടുകയും,ഇത് പരിസരവാസികൾക്കും
മത്സ്യബന്ധന മേഖലയ്ക്കും വലിയ
ബുദ്ധിമുട്ട് സൃഷ്ടിക്കുകയും
ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) കുമ്പളങ്ങി
കല്ലഞ്ചേരി കായലിലെ എക്കൽ അടിയന്തിരമായി
നീക്കം ചെയ്ത് കായലിന്റെ സ്വാഭാവിക
ആഴവും നീരൊഴുക്കും
വീണ്ടെടുക്കുന്നതിനായി എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നത്;
(സി) ചെല്ലാനം
പഞ്ചായത്തിലെ ചെല്ലാനം വിജയൻ
കനാൽ,ചെല്ലാനം കളത്തറ-കരി-കണ്ണമാലി
കനാൽ, ഇതിന്റെ ഉപതോടുകൾ എന്നിവയിൽ
അടിഞ്ഞുകൂടിയ എക്കൽ നീക്കം ചെയ്ത് ആഴം
കൂട്ടാൻ അടിയന്തിര നടപടി സ്വീകരിക്കുമോ;
(ഡി) ചെല്ലാനത്തെ
വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്
അത്യന്താപേക്ഷിതമായ വിജയൻ കനാൽ തോട്
മുതൽ കണ്ടക്കടവ് കനാൽ വരെയും,മുതലപ്പാലം
മുതൽ കണ്ണമാലി ബീച്ച് വരെയും,വിജയൻ കനാൽ
മുതൽ സൊസൈറ്റി തോട് വരെയുമുള്ള
ഭാഗങ്ങളിലെ എക്കൽ നീക്കി
നവീകരിക്കുന്നതിന് അടിയന്തിരമായി
ഇടപെടുമോ?
പേരാമ്പ്ര
മണ്ഡലത്തിലെ കനാലുകളുടെയും
ഉപകനാലുകളുടെയും നവീകരണ പ്രവർത്തനങ്ങൾ
775 ശ്രീമതി
ഫാത്തിമ തഹിലിയ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) വേനൽക്കാലത്ത്
കർഷകർക്ക് വെള്ളം ലഭ്യമാക്കാനായി
കുറ്റ്യാടി ജലസേചന പദ്ധതിയുടെ
ഭാഗമായുള്ള പേരാമ്പ്രയിലെ പ്രധാന
കനാലുകളുടെയും ഉപകനാലുകളുടെയും
അറ്റകുറ്റ പണികളുടെ നിലവിലെ സ്ഥിതി
പരിശോധിച്ചിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ബി) മണ്ഡലത്തിലെ
ഉപകനാലുകളിലധികവും
പ്രവർത്തനരഹിതമാണെന്നുള്ള വിഷയം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി) കർഷകർക്ക്
ഗുണം ലഭിക്കുന്ന രീതിയിൽ കനാലുകൾ
പൂർണ്ണതോതിൽ കാര്യക്ഷമമാക്കുന്നതിനായി
ഏതെല്ലാം പദ്ധതികളാണ് നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
ഇരിണാവ്
ഡാം പാലം
776 ശ്രീ.
എം. വിജിന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കണ്ണൂര്‍
ജില്ലയില്‍ കല്യാശ്ശേരി മണ്ഡലത്തിലെ
മടക്കര പുഴയില്‍ നിര്‍മ്മിച്ച ഇരിണാവ്
ഡാം പാലം റെഗുലേറ്റര്‍ മാത്രമായി
നിലനിര്‍ത്തി ഷട്ടര്‍ മാറ്റി പുതിയ
ഷട്ടര്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച്
ഇറിഗേഷന്‍ മെക്കാനിക്കല്‍ വിഭാഗത്തില്‍
നിന്നുള്ള റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;ഇതിനായി എന്തെല്ലാം
തുടര്‍നടപടികളാണ് ശിപാര്‍ശ
ചെയ്തിട്ടുള്ളത്;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി) പ്രസ്തുത
റിപ്പോര്‍ട്ടുകളും തുടര്‍നടപടികളും
അനന്തമായി വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ?
തടയണകളില്‍
അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യം
777 ശ്രീ.
മാണി. സി. കാപ്പൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പാലാ
നിയോജകമണ്ഡലത്തില്‍ മീനച്ചിലാറ്റിലെ
വിവിധ തടയണകളില്‍ അടിഞ്ഞുകൂടിയിട്ടുള്ള
മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വ്യക്തമാക്കാമോ;
(ബി) മീനച്ചിലാറ്റിലേക്ക്
എത്തിച്ചേരുന്ന പ്രധാന കൈവഴികള്‍
മാലിന്യങ്ങളാല്‍ തടസ്സപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഉണ്ടെങ്കില്‍
രേഖകളിലെ അളവുകള്‍ പ്രകാരം വീതിയും
ആഴവും കൂട്ടിയും മാലിന്യങ്ങള്‍
നീക്കിയും പ്രസ്തുത കൈവഴികളെ
സംരക്ഷിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ആലപ്പുഴ
ബീച്ചിലെ കടൽ ഭിത്തി നിർമ്മാണം
778 ശ്രീ.
ജി. സുധാകരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) അമ്പലപ്പുഴ
മണ്ഡലത്തിലെ തെക്ക് പൂത്തോപ്പ് മുതൽ
വടക്ക് ആലപ്പുഴ ബീച്ചിൻെറ
തെക്കേയറ്റംവരെ മത്സ്യബന്ധനത്തിന്
ഉപയോഗിക്കുന്ന വള്ളങ്ങളിറക്കേണ്ട
സ്ഥലങ്ങൾ ഒഴിച്ച് ബാക്കി സ്ഥലങ്ങളില്‍
ബലവത്തായ കടൽ ഭിത്തിയില്ലാത്ത കടലോരം
മുഴുവനും ഇടമുറിയാതെ കടൽ ഭിത്തി കെട്ടി
സംരക്ഷിക്കാൻ 2026-27-ൽ തന്നെ പദ്ധതി
തയ്യാറാക്കി നടപ്പാക്കാൻ
തുടങ്ങുമോ;വിശദമാക്കാമോ?
പരപ്പനങ്ങാടി
തീരപ്രദേശത്തെ പുലിമുട്ട് നിർമ്മാണം.
779 ശ്രീ.
പി .എം. എ. സമീർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) തിരൂരങ്ങാടി
നിയോജക മണ്ഡലത്തിലെ പരപ്പനങ്ങാടി
തീരപ്രദേശത്ത് കടലാക്രമണം
പ്രതിരോധിക്കുന്നതിന് പുലിമുട്ട്
നിർമ്മാണത്തിന്റെ ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;വിശദമാക്കാമോ;
(ബി) പരപ്പനങ്ങാടി
തീരപ്രദേശത്ത് നിലവിൽ
നിർമ്മിച്ചിട്ടുള്ള പുലിമുട്ടുകൾ
ഏതെല്ലാം ആണ്;വിശദമാക്കാമോ;
(സി) പരപ്പനങ്ങാടി
തീരപ്രദേശത്ത് നിലവിലുള്ള പുലിമുട്ടുകൾ
ശാക്തീകരിക്കുന്നതിനുള്ള എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചു
വരുന്നത്;വിശദമാക്കാമോ;
(ഡി) പരപ്പനങ്ങാടി
ഫിഷിംഗ് ഹാർബർ നിർമ്മാണം നടക്കുന്നതിനാൽ
ഇതിന്റെ വശങ്ങളിൽ ശക്തമായ കടലാക്രമണം
പ്രതിരോധിക്കുന്നതിന് പുലിമുട്ട്
നിർമ്മാണം ആവശ്യമാണെന്ന റിപ്പോർട്ട്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;പ്രസ്തുത
റിപ്പോർട്ടിന്മേൽ സ്വീകരിക്കുന്ന
നടപടികൾ എന്തെല്ലാമാണ്; വിശദമാക്കാമോ?
കടലാക്രമണം
തടയുന്നതിനുള്ള നടപടികൾ
780 ശ്രീ.
ഗോവിന്ദൻ പള്ളിക്കാപ്പിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കടലാക്രമണം
രൂക്ഷമായ പ്രദേശങ്ങളിൽ കടലാക്രമണം
തടയുന്നതിന് സ്വീകരിച്ചുവരുന്ന
ശാസ്ത്രീയ മാർഗങ്ങൾ ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി) കാഞ്ഞങ്ങാട്,അജാനൂർ
കടപ്പുറം മേഖലയിൽ കടലാക്രമണം
തടയുന്നതിന് നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;ഉണ്ടെങ്കിൽ
വിശദാംശം ലഭ്യമാക്കുമോ?
വാടാനപ്പിള്ളി
ഗ്രാമ പഞ്ചായത്തിലെ തീരപ്രദേശത്ത് കടല്‍
ഭിത്തി നിര്‍മ്മാണം
781
പ്രൊഫ. സി. രവീന്ദ്രനാഥ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മണലൂര്‍
മണ്ഡലത്തിലെ വാടാനപ്പിള്ളി ഗ്രാമ
പഞ്ചായത്തിന്റെ ഒന്നാം വാര്‍ഡിലെ
തീരപ്രദേശത്ത് കടല്‍ കയറ്റം തടയുവാന്‍
അറുപത് മീറ്റര്‍ നീളത്തില്‍ കടല്‍
ഭിത്തി പണിയുന്നതിന് അനുമതി നല്‍കുന്ന
കാര്യം പരിഗണിക്കുമോ;വ്യക്തമാക്കാമോ?
കല്യാശ്ശേരി
നിയോജക മണ്ഡലത്തിലെ കടല്‍ഭിത്തി
നിർമ്മാണ പദ്ധതികൾ
782 ശ്രീ.
എം. വിജിന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കല്യാശ്ശേരി
മണ്ഡലത്തിലെ മാടായി,മാട്ടൂല്‍
പഞ്ചായത്തുകളില്‍ കടല്‍ ഭിത്തി
നിർമ്മാണത്തിനായി അനുവദിച്ച പതിനാറ്
കോടി മുപ്പത് ലക്ഷം അടങ്കല്‍ വച്ച
പ്രവൃത്തിയുടെ നിർമ്മാണ പുരോഗതി
അറിയിക്കാമോ;പദ്ധതി പൂർത്തീകരണത്തിനായി
സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ;വിശദാംശം
ലഭ്യമാക്കാമോ?
കടലാക്രമണം
ചെറുക്കുന്നതിനുള്ള നടപടികൾ
783 ശ്രീ.
എൻ. ശക്തൻ
ശ്രീ.
ഐ. സി. ബാലകൃഷ്ണന്‍
ശ്രീ.
ജ്യോതികുമാർ ചാമക്കാല :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കടൽക്ഷോഭത്തിൽ
നിന്നും തീരദേശവാസികളെ രക്ഷിക്കുവാനുള്ള
എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ച്
നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ;
(ബി) കടൽഭിത്തിയും
പുലിമുട്ട് നിർമ്മാണവും വഴി തീരദേശ
നിവാസികൾക്ക് കടൽക്ഷോഭത്തിൽ നിന്നും
സംരക്ഷണം ലഭിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(സി) പുതുതായി
ഏതെല്ലാം സ്ഥലങ്ങളിൽ കടൽഭിത്തി,
പുലിമുട്ട് എന്നിവയുടെ നിർമ്മാണം
നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ?
പാറയിൽ
വി.സി.ബി നിർമ്മാണ പൂർത്തീകരണം
784 ശ്രീ.
പി .എം. എ. സമീർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) തിരൂരങ്ങാടി
നിയോജക മണ്ഡലത്തിൽപ്പെട്ട പരപ്പനങ്ങാടി
നഗരസഭയിലെ പാറയിൽ വി.സി.ബി നിർമ്മാണ
പുരോഗതി വിശദമാക്കാമോ;
(ബി) ഈ
പ്രവൃത്തിയുടെ നിർമ്മാണത്തിന്റെ ഭാഗമായി
ഫൈബർ ഷട്ടറുകൾ മാറ്റി, മെക്കാനിക്കൽ
ഷട്ടറുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ
പുരോഗതി വിശദമാക്കാമോ;
(സി) മെക്കാനിക്കൽ
ഷട്ടറുകൾ സ്ഥാപിക്കുന്ന പ്രവൃത്തിക്ക്
ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി) ഈ
വി.സി.ബി നിർമ്മാണം
പൂർത്തീകരിച്ചെങ്കിലും, വെള്ളം
ചോർച്ചയുള്ളതിനാൽ ഉദ്ദേശിച്ച ഫലം
ലഭിക്കാത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ഇ) ഈ
പ്രവൃത്തിയുടെ നിർമ്മാണ ലക്ഷ്യം
പൂർത്തീകരിക്കുന്നതിന് എന്തെല്ലാം
നടപടികൾ സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
ഉടുമ്പനാശ്ശേരി
വി.സി.ബി.(വെന്റഡ് ക്രോസ് ബാർ ) കം
ബ്രിഡ്ജ് നിര്‍മ്മാണം
785 ശ്രീ.
മഞ്ഞളാംകുഴി അലി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മങ്കട
മണ്ഡലത്തിലെ ചെറുപുഴയ്ക്ക് കുറുകെയുള്ള
ഉടുമ്പനാശ്ശേരി വി.സി.ബി.(വെന്റഡ്
ക്രോസ് ബാർ ) കം ബ്രിഡ്ജ്
നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി
അറിയിക്കുമോ;
(ബി) പ്രസ്തുത
പദ്ധതിയുടെ ഡി.പി.ആര്‍. തയ്യാറാക്കി
സമര്‍പ്പിയ്ക്കുന്നതില്‍ കാലതാമസം
ഉണ്ടായിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ അടിയന്തരമായി ആയത്
സമര്‍പ്പിച്ച് ഭരണാനുമതി
ലഭിയ്ക്കുന്നതിന് ആവശ്യമായ നടപടി
സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുമോ?
പരപ്പനങ്ങാടി
ന്യൂ കട്ട് റെഗുലേറ്റർ
786 ശ്രീ.
പി .എം. എ. സമീർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) തിരൂരങ്ങാടി
നിയോജക മണ്ഡലത്തിലെ പരപ്പനങ്ങാടി
മുനിസിപ്പാലിറ്റിയിലുള്ള ന്യൂ കട്ട്
റെഗുലേറ്റർ നിർമ്മാണ നടപടികളുടെ
വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
(ബി) ഈ
റെഗുലേറ്ററിലെ ചോർച്ച കാരണം ശുദ്ധജലം
കടലിലേക്ക് ഒഴുകി നശിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ
അത് തടയുന്നതിന് എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്;വിശദവിവരങ്ങൾ
ലഭ്യമാക്കാമോ;
(സി) ന്യൂ
കട്ട് വാട്ടർ സ്റ്റോറേജ് പദ്ധതിക്ക്
ന്യൂ കട്ട് റെഗുലേറ്റർ നിർമ്മാണം
ആവശ്യമാണെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;വിശദമാക്കാമോ;
(ഡി) ന്യൂ
കട്ട് റെഗുലേറ്റർ ചോർച്ച കാരണം
പ്രതിവർഷം കടലുണ്ടി പുഴയിലൂടെ
കടലിലേക്ക് ഒഴുകി നഷ്ടപ്പെടുന്ന
ശുദ്ധജലത്തിന്റെ കണക്ക്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;വിശദവിവരങ്ങൾ
ലഭ്യമാക്കാമോ?
ഏനാമ്മാക്കല്‍
റെഗുലേറ്റര്‍ കം ബ്രിഡ്ജ് പുനര്‍
നിര്‍മ്മാണം
787
പ്രൊഫ. സി. രവീന്ദ്രനാഥ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മണലൂര്‍
മണ്ഡലത്തിലെ ഏനാമ്മാക്കല്‍ റെഗുലേറ്റര്‍
കം ബ്രിഡ്ജ് പുനര്‍
നിര്‍മ്മിക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമാേ?
തിരുവനന്തപുരം
ജില്ലയിലെ ക്ലാർക്ക് തസ്തികയിലെ നിയമനം
788 ശ്രീ.
ജി. ആര്‍. അനില്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) 01/08/2022
മുതൽ 31/07/2025 വരെയുള്ള കാലയളവിൽ
ജലസേചന വകുപ്പിൽ, തിരുവനന്തപുരം
ജില്ലയിലെ എത്ര ക്ലാർക്കുമാർക്കാണ്
സീനിയർ ക്ലാർക്ക് ആയി പ്രൊമോഷൻ
നൽകിയതെന്ന് വ്യക്തമാക്കാമോ;
(ബി) മേൽപ്രതിപാദിച്ച
കാലയളവിൽ ജലസേചന വകുപ്പിൽ തിരുവനന്തപുരം
ജില്ലയിൽ ക്ലാർക്ക് തസ്തികയിൽ നിന്നും
എത്ര പേർ വിരമിക്കുകയുണ്ടായി എന്ന്
വ്യക്തമാക്കാമോ;
(സി) നിലവിൽ
ജലസേചന വകുപ്പിൽ തിരുവനന്തപുരം
ജില്ലയിലുള്ള ക്ലാർക്ക്, സീനിയർ
ക്ലാർക്ക് തസ്തികകളുടെ ആകെ എണ്ണം എത്ര
വീതമാണെന്ന് വിശദമാക്കാമോ;
(ഡി) ഇതിൽ
എത്ര ഒഴിവുകളാണ് ആശ്രിത നിയമനം, അന്തർ
ജില്ലാ സ്ഥലംമാറ്റം, ബൈ-ട്രാൻസ്ഫർ
പ്രൊമോഷൻ എന്നിവയ്ക്കായി നിലവിലെ ചട്ട
പ്രകാരം മാറ്റിവയ്ക്കേണ്ടത് എന്നും, മേൽ
രീതിയിൽ എത്ര പേർക്ക് നിയമനം
ലഭിച്ചുവെന്നും എത്ര പേര്‍ നിലവിൽ ജോലി
ചെയുന്നുവെന്നും വ്യക്തമാക്കാമോ ;
(ഇ) 1-8-2022
മുതൽ 31-7-25 വരെ എത്ര ക്ലാർക്കുമാരെ
പി.എസ്.സി, ആശ്രിത നിയമനം, അന്തർജില്ലാ
സ്ഥലംമാറ്റം, ബൈ ട്രാൻസ്ഫർ പ്രൊമോഷൻ
എന്നിവ മുഖേന തിരുവനന്തപുരം ജില്ലയിൽ
നിയമിച്ചിട്ടുണ്ട്; വിഭാഗം തിരിച്ച്
കണക്ക് വ്യക്തമാക്കാമോ;
(എഫ്) പ്രസ്തുത
കാലയളവിൽ പി.എസ്.സി റാങ്ക് ലിസ്റ്റിൽ
നിന്നും ഹെഡ്ക്വാർട്ടേഴ്സ് വേക്കൻസിയിൽ
തിരുവനന്തപുരം ജില്ലയിൽ ജലസേചന വകുപ്പിൽ
എത്ര പേർക്ക് ക്ലാർക്ക് തസ്തികയിൽ
നിയമനം നൽകിയിട്ടുണ്ട്; വ്യക്തമാക്കാമോ?
മാനന്തവാടി
മണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ച
പ്രവൃത്തികളുടെയും പദ്ധതികളുടെയും
വിവരങ്ങള്‍
789 ശ്രീമതി
ഉഷ വിജയൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) 2016-21,
2021-26 കാലയളവിൽ മാനന്തവാടി
മണ്ഡലത്തില്‍ മൈനർ, മേജർ ഇറിഗേഷൻ
വകുപ്പുകളിൽ ഭരണാനുമതി ലഭിച്ച
പ്രവൃത്തികളുടെയും പദ്ധതികളുടെയും
വിവരങ്ങള്‍ ലഭ്യമാക്കാമാേ;
(ബി) പ്രസ്തുത
പദ്ധതികളുടെ പേര്, അനുവദിച്ച തുക,
നിലവിലെ സ്ഥിതി എന്നിവ വർഷം തിരിച്ച്
ലഭ്യമാക്കാമാേ?
ഗുരുവായൂര്‍
മണ്ഡലത്തിലെ കുളങ്ങളുടെ നവീകരണം
790 ശ്രീ.
എന്‍. കെ. അക്ബര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ഗുരുവായൂര്‍
മണ്ഡലത്തിലെ കുളങ്ങളുടെ നവീകരണത്തിനായി
തീരുമാനിച്ചിട്ടുള്ള പദ്ധതികള്‍
ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
(ബി) ഈ
പദ്ധതികളുടെ ഫണ്ട് എത്രയെന്ന്
വ്യക്തമാക്കാമോ?
അഞ്ചരക്കണ്ടി
പുഴയിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളുടെ
നിർമ്മാർജനം
791 ശ്രീ.
വി. കെ. സനോജ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) അഞ്ചരക്കണ്ടി
പുഴയിൽ അടിഞ്ഞുകൂടിയ മണലും മരങ്ങളും
മറ്റ് അവശിഷ്ടങ്ങളും മഴക്കാലത്ത്
പുഴയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തി
വെള്ളപ്പൊക്കം ഉണ്ടാകാനിടയുള്ള സാഹചര്യം
കണക്കിലെടുത്ത് ഇവ നീക്കി പുഴയുടെ
ഒഴുക്ക് സുഗമമാക്കാനുള്ള നടപടികൾ
സ്വീകരിക്കുമോ; വിശദമാക്കാമോ?
ക്ഷേത്രക്കുളം
നവീകരണം
792 ശ്രീ.
സെബാസ്റ്റ്യൻ. എം. ജെ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പൂഞ്ഞാര്‍
നിയോജകമണ്ഡലത്തിലെ കൊണ്ടൂര്‍
ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കുളം നവീകരണം,
പശ്ചിമദേവി ക്ഷേത്രക്കുളം നവീകരണം,
ചോറ്റി ശ്രീമഹാദേവ ക്ഷേത്രക്കുളം
പുനരുദ്ധാരണം, ഇടച്ചോറ്റി സരസ്വതി ദേവി
ക്ഷേത്രക്കുളം നവീകരണം എന്നീ
പ്രവൃത്തികളുടെ നിലവിലെ അവസ്ഥയും
പ്രവൃത്തികൾ നിലവിൽ ഏത്
ഘട്ടത്തിലാണെന്നും വ്യക്തമാക്കാമോ?
ജലവിഭവം
സംരക്ഷിക്കുന്നതിനും ആസൂത്രിത
ജലസംഭരണത്തിനും ജലനയം
793 ശ്രീമതി
ഉമ തോമസ്
ശ്രീ.
സെബാസ്റ്റ്യൻ. എം. ജെ
ശ്രീ.
എ. ഡി. തോമസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ജലസ്രോതസ്സുകളാല്‍
സമ്പന്നമായ സംസ്ഥാനത്തിന്റെ ജലസമ്പത്ത്
സംരക്ഷിക്കുന്നതിനും
ഉപയോഗയോഗ്യമാക്കുന്നതിനും സമഗ്രമായ ഒരു
ജലനയം ആവിഷ്കരിക്കാമോ; വ്യക്തമാക്കുമോ ;
(ബി) ജലവിഭവം
സംരക്ഷിക്കുന്നതിന് എന്തെല്ലാം
കര്‍മ്മപരിപാടികളാണ് വിഭാവനം
ചെയ്തിട്ടുള്ളത്;
(സി) ജലസ്രോതസ്സുകളുടെ
മലിനീകരണവും ജലത്തിന്റെ ദുര്‍വിനിയോഗവും
തടയുന്നതിന് എന്തെല്ലാം പ്രതിരോധ
നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;
വിശദീകരിക്കാമോ;
(ഡി) ചെറുതും
വലുതുമായ ജലാശയങ്ങളുടെ സംരക്ഷണത്തിനും
ആസൂത്രിതമായ ജലസംഭരണത്തിനും നടപടികള്‍
സ്വീകരിക്കാമോ; വ്യക്തമാക്കാമോ?
കോതമംഗലം
മണ്ഡലത്തിലെ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി
794 ശ്രീ.
പി. കെ. നവാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ജൽ
ജീവന്‍ മിഷന്‍ പദ്ധതിയില്‍
ഉള്‍പ്പെടുത്തി കോതമംഗലം മണ്ഡലത്തില്‍
എന്തെല്ലാം പ്രവൃത്തികളാണ്
നടന്നുവരുന്നത് എന്ന് വിശദമാക്കാമോ;
(ബി) ഇതിന്റെ
ഭാഗമായി മണ്ഡലത്തിലെ വിവിധ
പഞ്ചായത്ത്/മുനിസിപ്പല്‍ മേഖലകളില്‍
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കാമോ;
(സി) ജൽ
ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി ഓരോ
പഞ്ചായത്തിലും/മുനിസിപ്പാലിറ്റിയിലും
എത്ര തുകയുടെ പദ്ധതികളാണ്
നടപ്പിലാക്കുന്നത് എന്നും ഓരോ
പ്രവൃത്തിയുടേയും നിലവിലെ സ്ഥിതിയും
വ്യക്തമാക്കാമോ;
(ഡി) പ്രസ്തുത
പദ്ധതി വേഗത്തില്‍
പൂര്‍ത്തീകരിക്കുന്നതിനു വേണ്ട നടപടി
സ്വീകരിക്കുമോ?
സ്വീവേജ്
പ്ലാന്റ്
795 ശ്രീ.
വി. മുരളീധരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) തിരുവനന്തപുരം
മുട്ടത്തറയിൽ പ്രവർത്തിക്കുന്ന മലിനജല
ശുദ്ധീകരണ പ്ലാന്റ്, ആവശ്യത്തിന്
മലിനജലം അവിടേക്ക് എത്താത്തതിനാൽ
പൂർണ്ണതോതിൽ പ്രവർത്തനക്ഷമമല്ലെന്ന
കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയത്
പ്രവർത്തനക്ഷമമാക്കുന്നതിനുള്ള നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
(ബി) ടെക്നോപാർക്കുകൾ,
ഐ.ടി പാർക്കുകൾ, നിരവധി വൻകിട
ആശുപത്രികൾ, ഉന്നത വിദ്യാഭ്യാസ
സ്ഥാപനങ്ങൾ എന്നിവയിലൂടെ അതിവേഗം
വളർന്നുകൊണ്ടിരിക്കുന്ന ഒരു ജനവാസ
മേഖലയായ കഴക്കൂട്ടത്ത്
ഉത്പാദിപ്പിക്കപ്പെടുന്ന മലിനജലം
മുട്ടത്തറ സീവേജ് പ്ലാന്റിലേക്ക്
എത്തിക്കുന്നതിനുള്ള നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ സ്വീകരിച്ച
നടപടികൾ വ്യക്തമാക്കാമോ?
അഴീക്കോട്
മണ്ഡലത്തില്‍ ജലവിഭവ വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
796 ശ്രീ.
കെ. വി. സുമേഷ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) അഴീക്കോട്
മണ്ഡലത്തില്‍ ജലവിഭവ വകുപ്പിന്റെ
കീഴില്‍ നടത്തുന്ന പ്രവൃത്തികളുടെ
വിശദമായ വിവരം ലഭ്യമാക്കാമോ;
(ബി) മേജര്‍,
മൈനര്‍ പ്രവൃത്തികള്‍ തരം തിരിച്ച്
വിശദാംശങ്ങള്‍ ഉള്‍പ്പെടെ അറിയിക്കാമോ?
പുതിയ
ജലനയം
797 ശ്രീ.
സനീഷ്‌കുമാര്‍ ജോസഫ്
ശ്രീ.
രമേഷ് പിഷാരടി
ശ്രീ.
സുമേഷ് അച്ചുതൻ
ശ്രീ.
രാജൻ. ജെ. പല്ലൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാന
സർക്കാർ പുതിയ ജലനയം ആവിഷ്കരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം
വ്യക്തമാക്കുമോ;
(ബി) കാര്യക്ഷമമായ
ജല മാനേജ്മെന്റ്
പ്രോത്സാഹിപ്പിക്കുന്നതിനായി വാട്ടർ
ക്രെഡിറ്റുകൾ നൽകുവാൻ
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം
വ്യക്തമാക്കുമോ;
(സി) കുടിവെള്ളത്തിന്റെ
ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ
വാർഡുകളിലും, റസിഡൻസ് അസോസിയേഷനുകളിലും
നിശ്ചിത ഇടവേളകളിൽ നേരിട്ടെത്തി പരിശോധന
നടത്തുന്ന രീതിയിൽ മൊബൈൽ ലാബുകൾ
ക്രമീകരിക്കുവാൻ നടപടി സ്വീകരിക്കുമോ;
വിശദാംശം വ്യക്തമാക്കുമോ?
ജൽ
ജീവൻ മിഷൻ (ജെ.ജെ.എം) പുനഃക്രമീകരണവും
കുടിവെള്ള ലഭ്യത ഉറപ്പാക്കലും
798 ശ്രീ.
നജീബ് കാന്തപുരം :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കേന്ദ്ര
ധനസഹായത്തോടെയുള്ള ജൽ ജീവൻ മിഷൻ
പദ്ധതിയുടെ മുൻകാല നടത്തിപ്പിലെ
പോരായ്മകൾ പരിഹരിച്ച്, സംസ്ഥാനത്തെ
മുഴുവൻ ഗ്രാമീണ വീടുകളിലും ഈ വർഷം തന്നെ
ശുദ്ധമായ കുടിവെള്ള കണക്ഷനുകൾ
എത്തിക്കാൻ നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(ബി) റോഡുകൾ
വെട്ടിപ്പൊളിച്ചതുമായി ബന്ധപ്പെട്ട്
പൊതുമരാമത്ത് വകുപ്പിന് തദ്ദേശസ്വയംഭരണ
വകുപ്പുമായി നിലനിന്നിരുന്ന തർക്കങ്ങൾ
പരിഹരിച്ച് ജൽ ജീവൻ മിഷൻ പൈപ്പ് ലൈനുകൾ
അതിവേഗം സ്ഥാപിക്കാൻ നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
(സി) ജലക്ഷാമം
രൂക്ഷമായ മലയോര-തീരദേശ മേഖലകൾക്കായി ജല
അതോറിറ്റി പ്രത്യേകമായി വിഭാവനം ചെയ്ത
മൈക്രോ കുടിവെള്ള പദ്ധതികളുടെ നിലവിലെ
സ്ഥിതിയെന്താണെന്ന് വ്യക്തമാക്കാമോ;
(ഡി) വേനൽക്കാലത്ത്
ജലസ്രോതസ്സുകളിലെ ജലനിരപ്പ് താഴുന്നത്
മുൻകൂട്ടി കണ്ട് തടയണകളുടെ നിർമ്മാണവും
പുഴകളുടെ ആഴം കൂട്ടലും കൃത്യസമയത്ത്
പൂർത്തിയാക്കാൻ മുന്‍ സര്‍ക്കാറിന്റെ
കാലത്ത് എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
ചീക്കോട്
കുടിവെളള പദ്ധതി
799 ശ്രീ.
ടി. പി. അഷ്റഫ് അലി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ചീക്കോട്
കുടിവെളള പദ്ധതിയുടെ പുരോഗതി
വ്യക്തമാക്കാമോ;
(ബി) പൂര്‍ണ്ണാര്‍ത്ഥത്തില്‍
ചീക്കോട് പദ്ധതി എന്ന് കമ്മീഷന്‍
ചെയ്യാന്‍ സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
മല്ലപ്പള്ളി
– ആനിക്കാട് – കോട്ടാങ്ങൽ ശുദ്ധജല വിതരണ
പദ്ധതി
800 ശ്രീ.
വർഗ്ഗീസ് മാമ്മൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) തിരുവല്ല
നിയോജക മണ്ഡലത്തിലെ മല്ലപ്പള്ളി –
ആനിക്കാട് – കോട്ടാങ്ങൽ ശുദ്ധജല വിതരണ
പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്ന്
വിശദമാക്കാമോ; പദ്ധതി കമ്മീഷൻ
ചെയ്യുന്നതിന് തടസ്സമായി നിലനിൽക്കുന്ന
വിഷയങ്ങൾ എന്തൊക്കെയാണ്;
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വാട്ടർ
ട്രീറ്റ്മെന്റ് പ്ലാന്റ്, ഓവർഹെഡ്
ടാങ്ക്, പൈപ്പ് ലൈൻ എന്നിവയുടെ
പ്രവൃത്തി പൂർത്തീകരണ ശതമാനം എത്രയാണ്;
ഇതുവരെ ചെലവഴിച്ച തുകയും ബാക്കിയുള്ള
പ്രവൃത്തികൾക്കായി ആവശ്യമായ തുകയും
എത്രയാണ്; വ്യക്തമാക്കാമോ;
(സി) മല്ലപ്പള്ളി
– ആനിക്കാട് – കോട്ടാങ്ങൽ ശുദ്ധജല വിതരണ
പദ്ധതി കമ്മീഷൻ ചെയ്ത് ജനങ്ങൾക്ക്
കുടിവെള്ള വിതരണം ആരംഭിക്കുന്നതിനായി
സർക്കാർ സമയബന്ധിതമായ നടപടി
സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
(ഡി) മല്ലപ്പള്ളി,
ആനിക്കാട്, കോട്ടാങ്ങൽ
ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങൾക്ക്
ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനായി
പ്രസ്തുത പദ്ധതി അടിയന്തരമായി
പ്രവർത്തനസജ്ജമാക്കുന്നതിന് പ്രത്യേക
നടപടികൾ സ്വീകരിക്കാൻ സർക്കാർ
തയ്യാറാണോ; സമയപരിധി വ്യക്തമാക്കാമോ?
കുന്നത്ത്
നാട് നിയോജക മണ്ഡലത്തിൽ ജലവിഭവ വകുപ്പ്
നടപ്പിലാക്കിയ പദ്ധതികൾ
801 ശ്രീ.
വി. പി. സജീന്ദ്രൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) 2021
ഏപ്രിൽ ഒന്ന് മുതൽ 2026 മെയ് മാസം വരെ
കുന്നത്ത് നാട് നിയോജക മണ്ഡലത്തിൽ
ജലവിഭവ വകുപ്പ് നടപ്പിലാക്കിയ
പദ്ധതികളിൽ ഭരണാനുമതി ലഭിച്ചത്, ബജറ്റിൽ
ഇരുപത് ശതമാനം തുക വകയിരുത്തിയതിനുശേഷം
ഭരണാനുമതി ലഭിക്കാത്ത പദ്ധതികൾ,
പദ്ധതിയുടെ പേര്, പദ്ധതിക്ക് അനുവദിച്ച
തുക, ഭരണാനുമതി നൽകിയ ഉത്തരവുകളുടെ
നമ്പർ തീയതി, ബജറ്റിൽ ഉൾപ്പെട്ടിട്ടും
ഭരണാനുമതി നൽകാത്ത പദ്ധതികൾ, അവയുടെ തുക
എന്നിവ പട്ടിക തിരിച്ച് നൽകാമോ?
പട്ടാമ്പി
മണ്ഡലത്തിലെ പ്രവൃത്തികൾ
802 ശ്രീ.
മുഹമ്മദ് മുഹസിന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പട്ടാമ്പി
മണ്ഡലത്തിൽ ഭരണാനുമതി ലഭിച്ചതും
നിർമ്മാണം ആരംഭിക്കാത്തതുമായ
പ്രവൃത്തികൾ ഏതൊക്കെയാണെന്നും നിർമ്മാണം
ആരംഭിക്കാത്തതിനുള്ള കാരണവും
അറിയിക്കാമോ;
(ബി) പ്രസ്തുത
പ്രവൃത്തികളുടെ നിർമാണം
ആരംഭിക്കുന്നതിന് നടപടികൾ
സ്വീകരിക്കുമോ; ആയത് എപ്പോൾ ആരംഭിക്കും
എന്ന് അറിയിക്കാമോ?
ജൽ
ജീവൻ പദ്ധതി
803 ശ്രീ.
വി. മുരളീധരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കേന്ദ്രാവിഷ്കൃത
പദ്ധതിയായ ജൽ ജീവൻ പദ്ധതി
നടപ്പാക്കുന്നതിൽ ഇതര സംസ്ഥാനങ്ങളെ
അപേക്ഷിച്ച് കേരളത്തിന്റെ നേട്ടം
തൃപ്തികരമല്ലെന്ന് കണ്ടെത്തിയിട്ടുണ്ടോ;
പദ്ധതി നടത്തിപ്പിൽ കേരളത്തിന്റെ
പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി) പ്രസ്തുത
പദ്ധതിയുടെ പുരോഗതി മന്ദഗതിയിലായതിന്
കാരണം വിശകലനം ചെയ്തിട്ടുണ്ടോ;
വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
(സി) ദ്രുതഗതിയിലും
സമയബന്ധിതവുമായി പദ്ധതി നടപ്പാക്കാൻ
നടപടി സ്വീകരിക്കുമോ; വിശദവിവരങ്ങൾ
ലഭ്യമാക്കാമോ?
വള്ളിക്കുന്ന്
മണ്ഡലത്തിലെ ജൽ ജീവൻ പദ്ധതികൾ
804 ശ്രീ.
ടി. വി. ഇബ്രാഹിം :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) വള്ളിക്കുന്ന്
മണ്ഡലത്തിൽ നടപ്പിലാക്കുന്ന ജൽ ജീവൻ
മിഷൻ പ്രവൃത്തികളുടെ വിശദാംശവും നിലവിലെ
പുരോഗതിയും വ്യക്തമാക്കുമോ;
(ബി) മണ്ഡലത്തിലെ
എല്ലാ വീടുകളിലും
കുടിവെള്ളമെത്തിക്കുന്നതിന് നിലവിൽ
എന്തെങ്കിലും തടസ്സങ്ങൾ നേരിടുന്നുണ്ടോ;
വിശദാംശം ലഭ്യമാകുമോ;
(സി) പ്രസ്തുത
പദ്ധതി എപ്പോൾ പൂർത്തികരിക്കുവാൻ
സാധിക്കും; വ്യക്തമാക്കുമോ?
കുടിവെള്ളക്ഷാമം
805 ശ്രീ.
സി. കെ. ഹരീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പാറശ്ശാല
മണ്ഡലത്തിലെ പാറശ്ശാല, വെള്ളറട എന്നീ
ഗ്രാമപഞ്ചായത്തുകളില്‍ നിലനില്‍ക്കുന്ന
കടുത്ത കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിനായി എന്തൊക്കെ
പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി) പാറശ്ശാല
പഞ്ചായത്തിൽ നിലവിലുള്ള വണ്ടിച്ചിറ
കുടിവെള്ള പദ്ധതി വഴി പഞ്ചായത്തിന്റെ
എല്ലാ വാര്‍ഡുകളിലും കുടിവെള്ളം
എത്തിക്കാന്‍ കഴിയുന്നില്ല എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ ഇതിന് പരിഹാരമായി പ്രസ്തുത
പദ്ധതി നവീകരിക്കുന്നതോ പുതിയ
സ്കീമുകള്‍ നടപ്പിലാക്കുന്നതോ
പരിഗണനയിലുണ്ടോ;
(സി) വെള്ളറട
പഞ്ചായത്തിലെ മലയോര മേഖലകളിലെ
കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ജൽ
ജീവന്‍ മിഷന്‍ വഴിയോ മറ്റ് പ്രത്യേക
ഫണ്ടുകള്‍ വഴിയോ പുതിയ പദ്ധതികള്‍
അനുവദിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍ അവയുടെ
നിലവിലെ പുരോഗതിയും നീക്കിവെച്ച തുകയും
എത്രയെന്ന് അറിയിക്കാമോ;
(ഡി) വണ്ടിച്ചിറ
പദ്ധതിയുടെ ശേഷി
വര്‍ദ്ധിപ്പിക്കുന്നതിനോ പൈപ്പ്
ലൈനുകള്‍ വിപുലീകരിക്കുന്നതിനോ ആയി
നിലവില്‍ ഏതെങ്കിലും പദ്ധതിക്ക്
ഭരണാനുമതി നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇത് പരിഗണനയിലുണ്ടോ;
(ഇ) ജൽ
ജീവന്‍ മിഷന്‍ പദ്ധതിയില്‍
ഉള്‍പ്പെടുത്തി കുടിവെള്ള കണക്ഷനുകള്‍
നല്‍കുന്നതിനും , കേടായ പൈപ്പ് ലൈനുകള്‍
റിപ്പയര്‍ ചെയ്യുന്നതിനും, വിവിധ
പി.ഡബ്ല്യൂ.ഡി., പഞ്ചായത്ത് റോഡുകള്‍
വെട്ടിപ്പൊളിച്ച ശേഷം അവ റിപ്പയര്‍
ചെയ്ത് നല്‍കുന്നതിനുമുള്ള നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ; ആയതിന്റെ
വിശദാംശങ്ങള്‍ അറിയിക്കാമോ; ഇനിയും
റിപ്പയര്‍ ചെയ്യാനുള്ള റോഡുകളുടെ
പ്രവര്‍ത്തനം എന്നേയ്ക്ക്
പൂര്‍ത്തിയാക്കാന്‍ കഴിയും എന്ന്
അറിയിക്കാമോ?
സമഗ്ര
കുടിവെള്ള പദ്ധതിയ്ക്കള്ള നടപടികള്‍
806 ശ്രീ.
സി. ആര്‍. മഹേഷ്
ശ്രീ.
ദീപക് ജോയ്
ശ്രീ.
എഫ്. രാജ
ശ്രീ.
കെ. ബിനിമോൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ശുദ്ധമായ
കുടിവെള്ളം ലഭ്യമാകാത്ത പല സ്ഥലങ്ങളും
നമ്മുടെ നഗരപ്രദേശങ്ങളിലും മലയോര -
തീരദേശ മേഖലകളിലും ഉണ്ട് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കേരളത്തിലെ എല്ലാവര്‍ക്കും സുരക്ഷിതമായ
കുടിവെള്ളം ലഭ്യമാക്കുന്നതിന് സമഗ്രമായ
ഒരു കുടിവെള്ള പദ്ധതി ആവിഷ്കരിക്കുമോ;
വ്യക്തമാക്കുമോ ;
(ബി) കുടിവെള്ള
ക്ഷാമം പരിഹരിക്കുന്നതിന്
മഴവെള്ളസംഭരണികള്‍ സ്ഥാപിക്കുന്നതിനും
പ്രാദേശികമായി മഴവെള്ള സംഭരണം
പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ട
നടപടികള്‍ സ്വീകരിക്കുമോ; അറിയിക്കാമോ ;
(സി) മലിനജലം
പുനരുപയോഗ യോഗ്യമാക്കുന്നതിന്
ശാസ്ത്രീയമായ നടപടികളും
മലിനജലപ്ലാന്റുകളും ശക്തിപ്പെടുത്തുമോ;
വിശദമാക്കുമോ ;
(ഡി) കുടിവെള്ള
പൈപ്പ് ലൈനുകളുടെയും റോഡുകളുടെയും
അറ്റകുറ്റപ്പണികള്‍ ഏകോപിപ്പിച്ച്
മുന്നോട്ട് പോകുന്നതിനും കുടിവെള്ളം
മുടങ്ങുന്നത് ഒഴിവാക്കാനും പ്രത്യേക
ശ്രദ്ധ നല്കുമോ;
കുടിവെള്ളപൈപ്പുകളുടെയും
ജലസംഭരണികളുടെയും അറ്റകുറ്റപ്പണികള്‍
യഥാസമയം നടപ്പാക്കുന്നതിന് കര്‍ശനമായ
നടപടികള്‍ സ്വീകരിക്കുമോ?
മഞ്ചേരി
മണ്ഡലത്തിലെ കുടിവെള്ള പദ്ധതികൾ
807 ശ്രീ.
എം. റഹ്മത്തുളള :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മഞ്ചേരി
മണ്ഡലത്തിൽ നടപ്പാക്കി വരുന്ന വിവിധ
കുടിവെള്ള പദ്ധതികൾ ഏതെല്ലാമെന്ന്
വിശദീകരിക്കാമോ;
(ബി) ഓരോന്നും
ഇപ്പോൾ ഏതു ഘട്ടത്തിലാണെന്നും അനുവദിച്ച
തുകയും വെളിപ്പെടുത്തുമോ?
കോട്ടക്കല്‍,
വളാഞ്ചേരി നഗരസഭകളിലെ കുടിവെള്ള പദ്ധതി
808
പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കോട്ടക്കല്‍,
വളാഞ്ചേരി നഗരസഭകളിലെ കുടിവെള്ള
പദ്ധതികളുടെ ഭാഗമായി ഗാര്‍ഹിക കണക്ഷന്‍
നല്‍കല്‍, പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍
തുടങ്ങിയ പ്രവർത്തനങ്ങൾ അമൃത്-2
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
നടപ്പിലാക്കുന്നതിന് സമര്‍പ്പിച്ച
പ്രൊപ്പോസലുകളിന്മേല്‍ സ്വീകരിച്ച
നടപടികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(ബി) പ്രസ്തുത
വിഷയത്തിൽ ഭരണാനുമതി ലഭ്യമായ
പ്രൊപ്പോസലുകളുടെ നിലവിലെ സ്ഥിതി
വിശദമാക്കാമോ; ശേഷിക്കുന്നവയ്ക്ക്
ഭരണാനുമതി അനുവദിക്കുവാൻ നടപടി
സ്വികരിക്കാമോ?
കൊണ്ടോട്ടി
മണ്ഡലത്തിലെ വിവിധ പദ്ധതികള്‍
809 ശ്രീ.
ടി. പി. അഷ്റഫ് അലി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ജല
അതോറിറ്റിക്ക് കീഴില്‍ കൊണ്ടോട്ടി
മണ്ഡലത്തില്‍ നടപ്പിലാക്കുന്ന വിവിധ
പദ്ധതികളുടെ പുരോഗതി വിലയിരുത്താമോ;
(ബി) മേജര്‍
ഇറിഗേഷന് കീഴില്‍ കൊണ്ടോട്ടി
മണ്ഡലത്തില്‍ നടപ്പിലാക്കുന്ന വിവിധ
പദ്ധതികളുടെ പുരോഗതി വിലയിരുത്താമോ;
(സി) മൈനര്‍
ഇറിഗേഷന് കീഴില്‍ മണ്ഡലത്തില്‍
നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ
പുരോഗതി വിലയിരുത്താമോ?
രാമപുരം
കുടിവെള്ള പദ്ധതി
810 ശ്രീ.
മാണി. സി. കാപ്പൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പാലാ
നിയോജകമണ്ഡലത്തിലെ 8 പഞ്ചായത്തുകളിലെ
കുടിവെള്ള ക്ഷാമം ശാശ്വതമായി
പരിഹരിക്കുന്നതിന്
ആവിഷ്ക്കരിച്ചിട്ടുള്ള രാമപുരം
കുടിവെള്ള പദ്ധതിയുടെ ഇപ്പോഴത്തെ
നിജസ്ഥിതി വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
പദ്ധതി പൂര്‍ത്തീകരിക്കുവാന്‍ നിലവില്‍
തടസ്സങ്ങള്‍ എന്തെങ്കിലും ഉണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
ഇല്ലെങ്കില്‍ ടി പദ്ധതി സമയബന്ധിതമായി
പൂര്‍ത്തീകരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ജൽ
ജീവന്‍ മിഷന്‍ പദ്ധതിയില്‍
ഉള്‍പ്പെടുത്തി നടപ്പിലാക്കിയ
പ്രവൃത്തികള്‍
811 ശ്രീമതി
ഗീതാ ഗോപി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മുന്‍
സര്‍ക്കാരിന്റെ കാലയളവില്‍ ജൽ ജീവന്‍
മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി
നാട്ടിക നിയോജക മണ്ഡലത്തില്‍ എന്തെല്ലാം
പ്രവൃത്തികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന് പഞ്ചായത്ത്
തിരിച്ച് വ്യക്തമാക്കുമോ;
(ബി) ഓരോ
പഞ്ചായത്തിലും എത്ര കുടിവെള്ള പൈപ്പ്
കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്നുള്ള
വിശദവിവരം വ്യക്തമാക്കുമോ?
അമൃത്
പദ്ധതി
812 ശ്രീ.
വി. മുരളീധരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) നഗര
പ്രദേശങ്ങളിലെ ജലവിതരണ ശൃംഖല
ശക്തിപ്പെടുത്തുന്നതിനും എല്ലാ
കുടുംബങ്ങൾക്കും കുടിവെള്ളം
ഉറപ്പുവരുത്തുന്നതിനുമുള്ള പ്രത്യേക
പദ്ധതിയായ 'അമൃത് പദ്ധതി' സംസ്ഥാനത്ത്
നടപ്പിലാക്കുന്നുണ്ടോ; പദ്ധതിയുടെ
വിശദവിവരങ്ങൾ വ്യക്തമാക്കാമോ;
(ബി) തിരുവനന്തപുരം
നഗരപരിധിയിൽ അമൃത് പദ്ധതിയുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ; വിശദവിവരങ്ങൾ
വ്യക്തമാക്കാമോ;
(സി) ടെക്നോപാർക്ക്,
ഐ.ടി പാർക്കുകൾ, വളരെ വേഗത്തിൽ
വളർന്നുവരുന്ന റെസിഡൻഷ്യൽ മേഖലകൾ
എന്നിവയടങ്ങുന്ന കഴക്കൂട്ടം മേഖലയുടെ ജല
ഉപയോഗം സംബന്ധിച്ച പഠനങ്ങൾ
നടത്തിയിട്ടുണ്ടോ; വിശദവിവരങ്ങൾ
വ്യക്തമാക്കാമോ;
(ഡി) കഴക്കൂട്ടം
മേഖലയുടെ വർദ്ധിച്ചുവരുന്ന ശുദ്ധജല
ആവശ്യകത പരിഗണിച്ച് കുടിവെള്ള
വിതരണത്തിനായി പദ്ധതികൾ
ആവിഷ്കരിച്ചിട്ടുണ്ടോ; വിശദവിവരങ്ങൾ
വ്യക്തമാക്കാമോ?
എറിയാട്,എടവിലങ്ങ്,ശ്രീനാരായണപുരം
ഗ്രാമപഞ്ചായത്തിലെ കുടിവെള്ളക്ഷാമം
പരിഹരിക്കുന്നത് സംബന്ധിച്ച്
813 ശ്രീ.
കെ. കെ. വത്സരാജ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) എടവിലങ്ങ്,
എറിയാട് , ശ്രീനാരായണപുരം എന്നീ
ഗ്രാമപഞ്ചായത്തുകളിലെ
തീരപ്രദേശങ്ങളിലും, ശ്രീനാരായണപുരം
ഗ്രാമപഞ്ചായത്തിലെ കിഴക്കുംപുറം
കോളനിയിലും, ഗോതുരുത്ത് ഭാഗത്തും
നേരിടുന്ന കുടിവെള്ള വിതരണ പ്രശ്‌നങ്ങൾ
പരിഹരിക്കാൻ എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി) മേൽപ്പറഞ്ഞ
ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നം
പരിഹരിക്കുന്നതിന് ദീർഘകാല പദ്ധതികൾ
ആവിഷ്കരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ
വിശദമാക്കാമോ;
(സി)
പ്രസ്തുത ഗ്രാമപഞ്ചായത്തുകളിലെ
കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന്
പദ്ധതികൾ ആവിഷ്കരിക്കുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ?
കേരള
വാട്ടർ അതോറിറ്റിയുടെ വരുമാന ചോർച്ച
814 ശ്രീ.
പാറക്കൽ അബ്‌ദുല്ല
ശ്രീ.
സി. കെ. കാസിം
ശ്രീ.
പി. കെ. ഫിറോസ്
ശ്രീ.
നജീബ് കാന്തപുരം :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) വിതരണം
ചെയ്യുന്ന വെള്ളത്തിന്റെ ചോർച്ചയാണ്
കേരള വാട്ടർ അതോറിറ്റിയുടെ വരുമാന
ചോർച്ചയ്ക്ക് പ്രധാന കാരണമെന്ന്
കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
(ബി) വെള്ളത്തിന്റെ
ചോർച്ച എത്ര ശതമാനമാണ്; വ്യക്തമാക്കാമോ;
(സി) ഇതു
പരിഹരിക്കുന്നതിന് എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
എറിയാട്,
എടവിലങ്ങ് ഗ്രാമപഞ്ചായത്തുകളിലെ
കുടിവെള്ള വിതരണം
815 ശ്രീ.
കെ. കെ. വത്സരാജ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) എറിയാട്,
എടവിലങ്ങ് ഗ്രാമപഞ്ചായത്തുകളിലെ
തീരദേശങ്ങളിലേക്ക് എല്ലാ ദിവസവും പൈപ്പ്
ലൈൻ വഴി കുടിവെള്ളം വിതരണം
ചെയ്യുന്നതിന് സാധിക്കുന്നുണ്ടോ;
ഇല്ലെങ്കിൽ എന്തുകൊണ്ടാണെന്നുള്ള വിവരം
വിശദമാക്കാമോ;
(ബി) മേൽപ്പറഞ്ഞ
ഗ്രാമപഞ്ചായത്തുകളിലേക്ക് പൈപ്പ് ലൈൻ
വഴി ദിവസേന കുടിവെള്ളം വിതരണം
ചെയ്യുന്നതിന് ആവശ്യമായ ഏതെങ്കിലും
പഠനമോ പദ്ധതിയോ ആസൂത്രണം
ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കിൽ
വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
(സി) മേൽപ്പറഞ്ഞ
ഗ്രാമപഞ്ചായത്തുകളിൽ ജൽ ജീവൻ മിഷൻ വഴി
എല്ലാ വീട്ടിലേക്കും കുടിവെള്ള പൈപ്പ്
കണക്ഷൻ എത്തിക്കുന്ന പദ്ധതി
പൂർത്തിയായിട്ടുണ്ടോ; ഇല്ലെങ്കിൽ ഏതു
വർഷം പൂർത്തിയാകും; പൂർത്തിയായാൽ
അതിലൂടെ ദിവസേന കുടിവെള്ളം വിതരണം
ചെയ്യാൻ സാധിക്കുന്നതിനുള്ള കുടിവെള്ള
സ്രോതസ്സുകൾ ലഭ്യമാണോ; വിശദമാക്കാമോ;
(ഡി) നാട്ടിക
കുടിവെള്ള പദ്ധതി പൂർത്തിയാകുമ്പോൾ
കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ ഏതെല്ലാം
ഗ്രാമപഞ്ചായത്തുകളിലേക്കാണ് കുടിവെള്ളം
വിതരണം ചെയ്യാൻ സാധിക്കുന്നത്; ബാക്കി
ഗ്രാമപഞ്ചായത്തുകളിലേക്ക് ആവശ്യമായ
തോതിൽ കുടിവെള്ള വിതരണം നടത്തുന്നതിന്
എന്തെല്ലാം പരിപാടികൾ ആണ് നിലവിലുള്ളത്;
ഇനി ആവിഷ്കരിക്കാൻ പോകുന്നത്;
വിശദമാക്കാമോ?
ജൽ
ജീവൻ മിഷൻ പദ്ധതി
816 ശ്രീ.
തോമസ് ഉണ്ണിയാടൻ
ശ്രീ.
വർഗ്ഗീസ് മാമ്മൻ
ശ്രീ.
റെജി ചെറിയാൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്തെ
ജൽ ജീവൻ മിഷൻ (ജെ.ജെ.എം) പദ്ധതികളുടെ
നിലവിലെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി) ജൽ
ജീവൻ മിഷൻ പദ്ധതികൾ സമയബന്ധിതമായി
പൂർത്തീകരിക്കുന്നതിന് കേരള വാട്ടർ
അതോറിറ്റിയുമായി സഹകരിച്ച് സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന നടപടികൾ
എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
(സി) ജൽ
ജീവൻ മിഷൻ പദ്ധതികളുടെ നടത്തിപ്പിൽ കേരള
വാട്ടർ അതോറിറ്റി അഭിമുഖീകരിക്കുന്ന
വിവിധ വെല്ലുവിളികൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; അവ
പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികൾ
എന്തെല്ലാമാണ്; വിശദമാക്കാമോ;
(ഡി) സംസ്ഥാനത്തെ
എല്ലാ കുടുംബങ്ങൾക്കും സുരക്ഷിത
കുടിവെള്ള ലഭ്യത ഉറപ്പാക്കുക എന്ന
ലക്ഷ്യം കൈവരിക്കുന്നതിൽ ജൽ ജീവൻ
മിഷന്റെ പങ്ക് എങ്ങനെ വിലയിരുത്തുന്നു;
വ്യക്തമാക്കാമോ;
(ഇ) ജൽ
ജീവൻ മിഷൻ പദ്ധതികളുടെ പ്രവർത്തനം
കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി
കേന്ദ്ര സർക്കാരുമായും ബന്ധപ്പെട്ട
ഏജൻസികളുമായും നടത്തുന്ന ഏകോപന നടപടികൾ
എന്തെല്ലാമാണ്; വിശദമാക്കാമോ;
(എഫ്) ജൽ
ജീവൻ മിഷൻ പദ്ധതികൾ
വേഗത്തിലാക്കുന്നതിനും അവയുടെ ഗുണഫലങ്ങൾ
ജനങ്ങളിലെത്തിക്കുന്നതിനുമായി
ആവിഷ്‌കരിച്ചിട്ടുള്ള ഭാവി പ്രവർത്തന
പദ്ധതികൾ എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
വാമനപുരം
നദിയിലെ ജലവിതരണ സ്കീമുകള്‍
817 ശ്രീമതി
ഒ. എസ്. അംബിക :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) വാമനപുരം
നദിയെ ആശ്രയിച്ച് എത്ര ജലവിതരണ
സ്കീമുകളാണ് നിലവിലുള്ളത്; ഇതിന്റെ
ഭാഗമായുള്ള ഗാര്‍ഹിക ഗാര്‍ഹികേതര
കണക്ഷനുകള്‍ എത്രയാണെന്ന് വിശദമാക്കാമോ;
(ബി) പ്രതിദിനം
എത്ര യൂണിറ്റ് വെള്ളമാണ് ഈ
പദ്ധതികള്‍ക്കായി വേണ്ടി വരുന്നത്;
വിശദമാക്കാമോ?
അരുവിക്കര
നിയോജക മണ്ഡലത്തിലെ കുടിവെള്ള
പദ്ധതികള്‍
819 ശ്രീ.
ജി. സ്റ്റീഫന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) അരുവിക്കര
നിയോജക മണ്ഡലത്തിലെ കുടിവെള്ള
പദ്ധതികള്‍ സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍ സ്വീകരിച്ചുവരുന്ന
നടപടികള്‍ വിശദമാക്കാമോ;
(ബി) ഓരോ
പദ്ധതിയും പൂര്‍ത്തീകരിക്കാന്‍
ഉദ്ദേശിക്കുന്ന കാലയളവും, പദ്ധതി
നിര്‍വ്വഹണത്തിന് തടസ്സമുണ്ടെങ്കില്‍ ആ
വിവരവും വിശദമാക്കാമോ?
വർക്കല
മണ്ഡലത്തിൽ ജലവിഭവ വകുപ്പിന്റെ പദ്ധതികൾ
820 ശ്രീ.
വി. ജോയി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) വർക്കല
മണ്ഡലത്തിൽ ജലവിഭവ വകുപ്പ് നിർവ്വഹിച്ചു
വരുന്ന പദ്ധതികൾ ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി) വർക്കല
മണ്ഡലത്തിൽ എത്ര കുടിവെള്ള ടാങ്കുകളുടെ
നിർമ്മാണ പ്രവർത്തനത്തിനുള്ള ടെൻഡർ
നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി) അതിൽ
എത്ര ടാങ്കുകളുടെ നിർമാണ പ്രവൃത്തി
ആരംഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
കിഴക്കൻമല
സമ്പൂർണ്ണ കുടിവെള്ള പദ്ധതി
821 ശ്രീ.
സി. കെ. ഹരീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പാറശ്ശാല
നിയമസഭാ മണ്ഡലത്തിലെ ആര്യൻകോട്,
പെരുങ്കടവിള ഗ്രാമപഞ്ചായത്തുകൾക്കായി
പൂർത്തിയാക്കി ഉദ്ഘാടനം ചെയ്ത
'കിഴക്കൻമല സമ്പൂർണ്ണ കുടിവെള്ള
പദ്ധതി'യുടെ നിലവിലെ പ്രവർത്തനം
തൃപ്തികരമാണോ; വ്യക്തമാക്കാമോ;
(ബി) ടി
പദ്ധതി പൂർത്തിയായി ഉദ്ഘാടനം
കഴിഞ്ഞിട്ടും ഈ രണ്ട്
പഞ്ചായത്തുകളിലെയും എല്ലാ
പ്രദേശങ്ങളിലും സുലഭമായി കുടിവെള്ളം
ലഭ്യമാകുന്നില്ല എന്ന പരാതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ
ഏതെല്ലാം പ്രദേശങ്ങളിലാണ്/വാർഡുകളിലാണ്
നിലവിൽ ജലലഭ്യത കുറവുള്ളതെന്ന്
വിശദമാക്കാമോ;
(സി) പദ്ധതി
പൂർത്തിയായിട്ടും എല്ലാ വാർഡുകളിലും
പൂർണ്ണതോതിൽ ജലം എത്താതിരിക്കാൻ കാരണമായ
സാങ്കേതിക തടസ്സങ്ങൾ (പൈപ്പ് ലൈനുകളുടെ
അപര്യാപ്തത, പ്രഷർ കുറവ്, ഉയർന്ന
പ്രദേശങ്ങളിലെ സംഭരണികളുടെ കുറവ്
തുടങ്ങിയവ) എന്തൊക്കെയാണെന്ന്
പരിശോധിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(ഡി) പ്രസ്തുത
പഞ്ചായത്തുകളിലെ എല്ലാ
ഉപഭോക്താക്കൾക്കും കിഴക്കൻമല പദ്ധതി വഴി
സുലഭമായി കുടിവെള്ളം എത്തിച്ചു
നൽകുന്നതിന് എന്തൊക്കെ അടിയന്തര പരിഹാര
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നത്; ഇതിനായി എന്തെങ്കിലും
പ്രത്യേക പദ്ധതികൾ വിഭാവനം
ചെയ്യുന്നുണ്ടോ?
കൊച്ചി
നിയോജകമണ്ഡലത്തിലെ രൂക്ഷമായ കുടിവെള്ള
ക്ഷാമവും ജല മലിനീകരണവും
പരിഹരിക്കുന്നത്
822 ശ്രീ.
മുഹമ്മദ് ഷിയാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കൊച്ചി
മണ്ഡലത്തിലെ മട്ടാഞ്ചേരി മേഖലയിലെ
ചക്കമടം, കുഞ്ഞാലി റോഡ്, മേപ്പറമ്പ്,
മുപ്പത്തിമൂന്നുപറമ്പ്, ഗോൾഡൻ മുക്ക്,
കപ്പലണ്ടി മുക്ക്, കൊച്ചങ്ങാടി,
മാർത്താണ്ഡപറമ്പ്, കല്ലറയ്ക്കപ്പറമ്പ്
എന്നീ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന
കടുത്ത കുടിവെള്ളക്ഷാമം പരിഹരിക്കാൻ
ജലവിഭവ വകുപ്പ് സ്വീകരിച്ച നടപടികൾ
എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
(ബി) മട്ടാഞ്ചേരിയിലെ
മേൽപറഞ്ഞ പ്രദേശങ്ങളിൽ ടാപ്പുകളിലൂടെ
ലഭിക്കുന്ന കുടിവെള്ളത്തിന് കടുത്ത
ദുർഗന്ധം അനുഭവപ്പെടുന്നത് വഴി ജനങ്ങൾ
നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഈ
വെള്ളത്തിന്റെ ഗുണനിലവാരം
യുദ്ധകാലാടിസ്ഥാനത്തിൽ പരിശോധിക്കാൻ
ലാബ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുമോ;
(സി) മണ്ഡലത്തിലെ
കുമ്പളങ്ങി പഞ്ചായത്തിലെ 1, 2, 8, 9
വാർഡുകളിൽ നിലനിൽക്കുന്ന കടുത്ത
കുടിവെള്ളക്ഷാമം ശാശ്വതമായി
പരിഹരിക്കുന്നതിന് എന്തെല്ലാം അടിയന്തര
ക്രമീകരണങ്ങളാണ് ഏർപ്പെടുത്തുന്നത്;
(ഡി) ചെല്ലാനം
പഞ്ചായത്തിലെ എല്ലാ വാർഡുകളിലും
അനുഭവപ്പെടുന്ന കടുത്ത
കുടിവെള്ളക്ഷാമവും, പഴയ പൈപ്പുകൾ പൊട്ടി
നിരന്തരം ഉണ്ടാകുന്ന വലിയ തോതിലുള്ള
ലീക്കേജും പരിഹരിക്കുന്നതിനായി,
അവിടുത്തെ വിതരണ ശൃംഖല പൂർണ്ണമായും
മാറ്റിസ്ഥാപിക്കാൻ സർക്കാർ
അടിയന്തിരമായി നടപടി സ്വീകരിക്കുമോ?
കുടിവെള്ളത്തിന്റെ
ഗുണനിലവാരം
823 ശ്രീ.
കെ. എന്‍. ബാലഗോപാല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
കുടിവെള്ളത്തിന്റെ ഗുണനിലവാരം
പരിശോധിക്കുന്നതിനായി മുന്‍
സര്‍ക്കാര്‍ സ്റ്റേറ്റ് റഫറല്‍ ലാബ്
ഉള്‍പ്പെടെ 86 ലാബുകള്‍ സജ്ജീകരിച്ചത്
വഴി ഗുണനിലവാര പരിശോധനാ രംഗത്ത്
ഉണ്ടാക്കിയ പുരോഗതി
പരിശോധിച്ചിട്ടുണ്ടോ;
(ബി) ജല
ശുദ്ധീകരണ ശാലയില്‍ നിന്നും പമ്പിംഗ്
സ്റ്റേഷനുകളില്‍ നിന്നും വിതരണ
ശൃംഖലയില്‍ നിന്നും സാമ്പിളുകള്‍
ശേഖരിച്ച് പരിശോധന നടത്തുന്നതിന്
നിലവില്‍ എന്തെല്ലാം ക്രമീകരണങ്ങളാണ്
ഉറപ്പു വരുത്തിയിരിക്കുന്നത്;
(സി) ഉപഭോക്താക്കള്‍ക്ക്
പരാതികള്‍ അറിയിക്കാനായി എന്തെല്ലാം
സജ്ജീകരണങ്ങളാണ് നിലവിലുള്ളത്;
(ഡി) വാട്ടര്‍
അതോറിറ്റിയിലെ 1021 പമ്പുകളുടെ
ഓട്ടോമേഷന്‍ പൂര്‍ത്തിയാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്?
ജൽ
ജീവന്‍ മിഷന്‍
824 ശ്രീ.
കാരായി രാജൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ജൽ
ജീവന്‍ മിഷന്‍ വഴി നടപ്പിലാക്കുന്ന
പദ്ധതികളില്‍ തലശ്ശേരി നിയോജക
മണ്ഡലത്തിൽ ഏതൊക്കെ സ്ഥലങ്ങളില്‍ ആണ്
പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്; ആയത്
പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;
(ബി) നിലവില്‍
ജൽ ജീവന്‍ പദ്ധതിയുടെ ഭാഗമായി തലശ്ശേരി
നിയോജക മണ്ഡലത്തിൽ എന്തൊക്കെ നടപടികള്‍
ആണ് സ്വീകരിച്ച് വരുന്നതെന്ന്
വ്യക്തമാക്കാമോ?
ബേപ്പൂർ
മണ്ഡലത്തിലെ ജലവിഭവ വകുപ്പിന്റെ
പദ്ധതികൾ
825 ശ്രീ.
പി. എ. മുഹമ്മദ് റിയാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ബേപ്പൂർ
നിയോജകമണ്ഡലത്തിലെ കടലുണ്ടി,
കടുക്കബസാർ, ഗോദീശ്വരം, ബേപ്പൂർ
എന്നിവിടങ്ങളിലെ കടലാക്രമണം തടയുന്ന
പ്രവൃത്തിയുടെ നടത്തിപ്പിനായി കഴിഞ്ഞ
സർക്കാരിന്റെ കലത്ത് അനുവദിച്ച 7 കോടി
രൂപയുടെ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
എന്താണെന്ന് വ്യക്തമാക്കാമോ;
(ബി) പ്രവൃത്തി
എന്ന് പൂർത്തീകരിക്കാനാകുമെന്ന്
അറിയിക്കാമോ;
(സി) ബേപ്പൂർ
നിയോജകമണ്ഡലത്തിലെ ഫറോക്ക്, കടലുണ്ടി
പ്രദേശങ്ങളിൽ ജപ്പാൻ കുടിവെള്ള
പദ്ധതിയുടെ ഭാഗമായുള്ള കുടിവെള്ള വിതരണ
പൈപ്പുകൾ നിരന്തരം പൊട്ടുന്നത്
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; ആയത്
പരിഹരിക്കുവാൻ എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി) ബേപ്പൂർ
നിയോജകമണ്ഡലത്തിലെ കടലുണ്ടി
പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ
കുടിവെള്ള വിതരണം തടസ്സപ്പെടുന്നത്
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; ആയത്
പരിഹരിക്കാൻ എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ജല്‍
ജീവന്‍ മിഷന്‍ പദ്ധതി
826 ശ്രീ.
പി. മമ്മിക്കുട്ടി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) നിയമസഭയില്‍
അവതരിപ്പിച്ച ധവള പത്രത്തില്‍
സാമ്പത്തിക പ്രയാസം നേരിടുന്ന വകുപ്പായി
ജലവിഭവ വകുപ്പിനെ പരാമര്‍ശിച്ചിട്ടുള്ള
സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിന് ജലവിഭവ
വകുപ്പില്‍ സ്വകാര്യ നിക്ഷേപം
കൊണ്ടുവരുന്നതിന് സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ; വിശദമാക്കാമോ;
(ബി) ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍ ജല്‍ ജീവന്‍ മിഷന്‍
പദ്ധതിയുടെ ഭാഗമായി നല്കുന്നതിന്
ലക്ഷ്യമിട്ട ഗാര്‍ഹിക കണക്ഷനുകളിൽ എത്ര
എണ്ണം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി) ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ ഏതൊക്കെ പഞ്ചായത്തുകളിലാണ്
ജല്‍ ജീവന്‍ മിഷന്‍ പ്രവൃത്തികള്‍
ഇനിയും പൂര്‍ത്തീകരിക്കാന്‍
ബാക്കിയുള്ളതെന്നത് വിശദമാക്കാമോ?
ജല്‍
ജീവന്‍ മിഷന്‍ പദ്ധതി
827 ശ്രീ.
വി. കെ. സനോജ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മട്ടന്നൂര്‍
മണ്ഡലത്തിലെ ജല്‍ ജീവന്‍ മിഷന്‍
പദ്ധതിയുടെ പ്രവർത്തന പുരോഗതി
പഞ്ചായത്ത് അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി) മാലൂര്‍
ഗ്രാമപഞ്ചായത്തിലെ ജല്‍ ജീവന്‍ മിഷന്‍
പദ്ധതി പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്
എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് ത്വരിതഗതിയിലാക്കാനുള്ള നടപടികള്‍
സ്വീകരിക്കാമോ; വിശദമാക്കാമോ?
ജൽ
ജീവൻ മിഷൻ പദ്ധതി
828 ശ്രീ.
കെ. യു. ജനീഷ് കുമാര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കോന്നി
നിയോജകമണ്ഡലത്തിലെ ജൽ ജീവൻ മിഷൻ
പ്രവൃത്തിയുടെ പഞ്ചായത്ത് തിരിച്ചുള്ള
നിർമ്മാണ പുരോഗതി വിശദമാക്കാമോ?
കുടിവെള്ളത്തിന്റെ
ഗുണനിലവാരം
829 ശ്രീ.
ടോണി ചമ്മണി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന
കുടിവെള്ളത്തിന്റെ ഗുണനിലവാരം
പരിശോധിക്കാൻ എന്തൊക്കെ സംവിധാനമാണ്
നിലവിലുള്ളത്; വ്യക്തമാക്കാമോ;
(ബി) ലോറികളിലും
മറ്റും വിതരണം ചെയ്യുന്ന
കുടിവെള്ളത്തിന്റെ സ്രോതസ്സും
ഗുണനിലവാരവും ഉറപ്പുവരുത്താൻ എന്തൊക്കെ
നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ;
(സി) കുടിവെള്ളത്തിലൂടെ
സാംക്രമിക രോഗങ്ങൾ വ്യാപിക്കാൻ
സാധ്യതയുള്ള സാഹചര്യത്തിൽ ഇക്കാര്യത്തിൽ
കൂടുതൽ ജാഗ്രത പുലർത്താൻ നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
ശുദ്ധജല
വിതരണം മെച്ചപ്പെടുത്താൻ നടപടി
830 ശ്രീ.
ആര്യാടന്‍ ഷൗക്കത്ത്
ശ്രീ.
സുധീർഷാ പാലോട്
ശ്രീ.
എം. ആർ. ബൈജു :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ഗുണനിലവാരമുള്ള
കുടിവെള്ളം സാർവ്വത്രികമായി
ലഭ്യമാക്കുന്നതിന് എന്തെല്ലാം
പദ്ധതികളാണ് ആവിഷ്കരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി) ശുദ്ധജലവിതരണം
ഫലപ്രദമായി നടപ്പിലാക്കുന്നതിന്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ
സഹകരണത്തോടെ പദ്ധതികൾ ആവിഷ്കരിക്കുമോ?
പുനലൂർ
മണ്ഡലത്തിൽ കേരള വാട്ടർ അതോറിറ്റിയുടെ
പ്രവർത്തനങ്ങൾ
831 ശ്രീ.
സി. അജയപ്രസാദ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കേരള
ജല അതോറിറ്റിയുടെ പബ്ലിക് ഹെൽത്ത്
വിഭാഗവും പ്രോജക്ട് വിഭാഗവും പുനലൂർ
നിയോജക മണ്ഡലത്തിൽ നിലവിൽ എന്തെല്ലാം
പ്രവൃത്തികളും പദ്ധതികളും നടപ്പിലാക്കി
വരുന്നുണ്ടെന്നും ഓരോ പ്രവൃത്തിയുടെയും
പദ്ധതികളുടെയും പ്രവർത്തന പുരോഗതി
എന്തെന്നും വ്യക്തമാക്കാമോ;
(ബി) പുനലൂർ
നിയോജക മണ്ഡലത്തിലുൾപ്പെട്ട മുഴുവൻ
ഗ്രാമ പഞ്ചായത്തുകളിലെയും 'ജൽ ജീവൻ
മിഷൻ' പ്രവർത്തനങ്ങളുടെ നിലവിലെ സ്ഥിതി
ഓരോ ഗ്രാമ പഞ്ചായത്തുകളും വേർതിരിച്ചു
വിശദമാക്കാമോ;
(സി) പുനലൂർ
നഗര സഭയിലെ 'അമൃത് പദ്ധതി'
പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട
പ്രവൃത്തികളുടെ നിലവിലെ പുരോഗതി
എന്താണെന്ന് വ്യക്തമാക്കാമോ?
മുന്‍
സര്‍ക്കാര്‍ നടപ്പിലാക്കിയ എനര്‍ജി
ഓഡിറ്റിന്റെ വിശദാംശങ്ങള്‍
832 ശ്രീ.
വി. ജോയി
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
എം. എസ്. അരുണ്‍ കുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) കാര്യക്ഷമമല്ലാത്ത
പമ്പിംഗ് സംവിധാനങ്ങള്‍ മാറ്റുന്നതിനായി
മുന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ
എനര്‍ജി ഓഡിറ്റിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പുതുപ്പള്ളി
നിയോജക മണ്ഡലത്തിലെ ജല്‍ ജീവൻ പദ്ധതി
പ്രവൃത്തികൾ
833 ശ്രീ.
ചാണ്ടി ഉമ്മന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പുതുപ്പള്ളി
നിയോജക മണ്ഡലത്തിൽ ജല്‍ ജീവൻ പദ്ധതി
പ്രവൃത്തികൾ നടത്തുന്നതിനായി
പൊതുമരാമത്ത് വിഭാഗത്തിൽ നിന്നും ജല
അതോറിറ്റിക്ക് കൈമാറിയ റോഡുകളിൽ
ഏതൊക്കെ റോഡുകളാണ് പ്രവൃത്തി
പൂർത്തിയാക്കി തിരികെ പൊതുമരാമത്ത്
വിഭാഗത്തിന് നൽകിയതെന്ന് അറിയിക്കുമോ;
ഇനി കൈമാറാനുള്ള റോഡുകളുടെ വിവരങ്ങളും
ഓരോന്നിലും ജലജീവൻ പദ്ധതി
പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും
വിശദമാക്കുമോ;
(ബി) ജല
അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ച്
റീസ്റ്റോറേഷൻ നടത്താനുള്ള ഏതൊക്കെ
റോഡുകൾ ഉണ്ടെന്നും ഇതിനായി എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്നും അറിയിക്കുമോ;
(സി) പൈപ്പ്
ലൈനുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ
അവശേഷിക്കുന്ന ഏതൊക്കെ റോഡുകള്‍
നിലവിലുണ്ടെന്നും അതിൽ ഏതൊക്കെ
റോഡുകള്‍ പ്രവൃത്തി കഴിഞ്ഞ
അവസ്ഥയിലാണെന്നും അറിയിക്കുമോ; ഇവ
എന്നത്തേയ്ക്ക് പൂർത്തീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
പുതുപ്പള്ളിയിലെ
റോഡുകൾ
834 ശ്രീ.
ചാണ്ടി ഉമ്മന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) 2021
മുതൽ 2025 വരെയുള്ള വർഷങ്ങളിലായി
സംസ്ഥാന ബജറ്റിൽ ബി.എം.ബി.സി
ചെയ്യുന്നതിന് ഫണ്ട് അനുവദിച്ച്
ഭരണാനുമതി ലഭിച്ച പുതുപ്പള്ളി
മണ്ഡലത്തിലെ ഏതൊക്കെ റോഡുകൾ ജല
അതോറിറ്റിക്ക് കൈമാറിയിട്ടുണ്ടെന്നും
ഇതിൽ ഏതൊക്കെ പ്രവൃത്തി കഴിഞ്ഞ് തിരികെ
നൽകിയിട്ടുണ്ടെന്നുമുള്ള വിവരങ്ങൾ
വിശദമാക്കുമോ;
(ബി) ഇവ
ഓരോന്നും പൊതുമരാമത്ത് വകുപ്പിൽ
നിന്നും ഏറ്റെടുത്ത തീയതിയും തിരികെ
നൽകിയ തീയതിയും വിശദമാക്കുമോ;
(സി) കൈമാറാത്ത
റോഡുകൾ എപ്പോൾ തിരികെ നൽകാനാവുമെന്ന്
വിശദമാക്കുമോ?
നെടുമങ്ങാട്
മണ്ഡലത്തിലെ കുടിവെള്ള പദ്ധതികൾ
835 ശ്രീ.
ജി. ആര്‍. അനില്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) നെടുമങ്ങാട്
മണ്ഡലത്തിൽ മുൻസിപ്പാലിറ്റിയിലും വിവിധ
പഞ്ചായത്തുകളിലുമായി നടന്നുവരുന്ന ജൽ
ജീവന്‍ മിഷൻ, അർബൻ അഗ്ലോമറേഷൻ തുടങ്ങിയ
മുഴുവൻ കുടിവെള്ള പദ്ധതികളുടെയും
ഭരണാനുമതി തുകയും പൂർത്തിയായി/നടന്നു
വരുന്ന പ്രവൃത്തികളുടെ നിർമ്മാണ
പുരോഗതിയും നിലവിലെ സ്ഥിതിയും
വിശദമാക്കാമോ;
(ബി) നഗരസഭാ
പ്രദേശത്തെ അറവലക്കുന്ന് ജി.എസ്.എൽ.ആർ.
മുതൽ മേലേ തേക്കട വരെ പഴക്കം ചെന്ന
എ.സി. പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന
പ്രവൃത്തിയും കരകുളം ഗ്രാമപഞ്ചായത്തിലെ
വഴയില മുതൽ കെപ്കോ പമ്പ് ഹൗസ് വരെ 350
എം.എം. ഡി.ഐ. പൈപ്പ് സ്ഥാപിക്കുന്ന
പ്രവൃത്തിയും ടെൻഡർ ക്ഷണിച്ചോ; പ്രസ്തുത
പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഏതെല്ലാം
നടപടിക്രമങ്ങൾ പൂർത്തിയായെന്ന്
വിശദമാക്കാമോ;
(സി) പ്രസ്തുത
പ്രവൃത്തികൾ ആരംഭിച്ചിട്ടില്ലെങ്കിൽ
വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
(ഡി) പ്രസ്തുത
പ്രവൃത്തികൾ മുടങ്ങി കിടക്കുന്നത് കാരണം
ടി പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം
അനുഭവപ്പെടുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ
പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ
വ്യക്തമാക്കാമോ?
ഹൗസിംഗ്
ബോര്‍ഡിന്റെ വിവിധ പദ്ധതികള്‍
836 ശ്രീ.
ടി. പി. അഷ്റഫ് അലി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ഹൗസിംഗ്
ബോര്‍ഡിന്റെ കീഴില്‍ നിലവിലുളള
പദ്ധതികളെ കുറിച്ച് വ്യക്തമാക്കാമോ;
(ബി) ഹൗസിംഗ്
ബോര്‍ഡ് പുതിയ പദ്ധതികള്‍
ആവിഷ്ക്കരിക്കുന്നുണ്ടോ; എങ്കില്‍
ഏതെല്ലാം എന്ന് വ്യകതമാക്കുമോ?
പുതുക്കാട്
ഗ്രാമപഞ്ചായത്തിലെ മാട്ടുമല ഫ്ലാറ്റ്
സമുച്ചയം
838 ശ്രീ.
കെ. കെ. രാമചന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) പുതുക്കാട്
മണ്ഡലത്തില്‍പ്പെട്ട പുതുക്കാട്
ഗ്രാമപഞ്ചായത്തിലെ മാട്ടുമലയില്‍
ഹൗസിംഗ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള
സ്ഥലത്ത് ഒരു ഫ്ലാറ്റ് സമുച്ചയം
നിര്‍മ്മിക്കുന്നതിനായി വര്‍ഷങ്ങള്‍ക്ക്
മുമ്പ് നടപടി സ്വീകരിക്കുകയും പിന്നീട്
പ്രസ്തുത പദ്ധതി ഉപേക്ഷിക്കുകയും
ചെയ്തത് സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി) പ്രാരംഭ
നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയതും
പിന്നീട് കാടുകയറി ഉപയോഗശൂന്യമായി
കിടക്കുന്നതും ഹൗസിംഗ് ബോര്‍ഡിന്
യാതൊരുവിധ വാണിജ്യസാധ്യതയില്ലാത്തതുമായ
പ്രസ്തുത സ്ഥലത്ത് മണ്ഡലത്തിലെ വിവിധ
പഞ്ചായത്തുകളിലെ ഭൂരഹിതരും,
ഭവനരഹിതരുമായ കുടുംബങ്ങള്‍ക്ക്
പാര്‍പ്പിട സമുച്ചയം ഒരുക്കുന്നതിന്
ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ ഒരു
പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുന്നതിന്
ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
ഭവനരഹിതർക്ക്
സഹായപദ്ധതി
839
ഡോ. മാത്യു കുഴൽനാടൻ
ശ്രീ.
നാട്ടകം സുരേഷ്
ശ്രീ.
സിറിയക് തോമസ്
ശ്രീ.
റോണി. കെ. ബേബി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ഭവനരഹിതരുടെ
കണക്ക് സര്‍ക്കാര്‍ ശേഖരിച്ചിട്ടുണ്ടോ;
ലൈഫ് മിഷന്‍ വഴി ഭവനനിര്‍മ്മാണം
ആരംഭിച്ച് പൂര്‍ത്തീകരിക്കാത്തവര്‍ക്ക്
തുടര്‍സഹായം ലഭ്യമാക്കുമോ;
വ്യക്തമാക്കുമോ;
(ബി) താഴ്ന്ന
വരുമാനക്കാര്‍ക്കും ദുര്‍ബല
വിഭാഗങ്ങള്‍ക്കും ഭവന നിര്‍മ്മാണത്തിന്
പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കുമോ;
വിശദമാക്കുമോ;
(സി) നഗര-
ഗ്രാമ പ്രദേശങ്ങളിലെ സാമ്പത്തികമായി
പിന്നാക്കം നില്ക്കുന്ന
ഭവനരഹിതര്‍ക്കുള്ള സഹായപദ്ധതികളിലെ
കേന്ദ്രവിഹിതം യഥാസമയം
ലഭ്യമാകുന്നുണ്ടോ; കേന്ദ്ര- സംസ്ഥാന
സംയുക്ത പദ്ധതികളുടെ വിവരങ്ങള്‍
വിശദമാക്കാമോ?
ഭവന
നിർമ്മാണ പദ്ധതി
840 ശ്രീ.
ജി. സുധാകരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) ഇ.എം.എസ്
ഭവന നിർമ്മാണ പദ്ധതിയടക്കം ഭവന നിർമ്മാണ
ശേഷിയില്ലാത്ത ജനങ്ങൾക്കുവേണ്ടി
നടപ്പാക്കിയിട്ടുള്ള പദ്ധതികളുടെ
പോരായ്മ്കൾ വിലയിരുത്തി നവീന പദ്ധതി
പ്രഖ്യാപിക്കുമോ; വ്യക്തമാക്കാമോ;
(ബി) ദാരിദ്ര്യ
രേഖയ്ക്ക് താഴെയുള്ള ജന വിഭാഗങ്ങൾക്ക്
ഭവന നിർമ്മാണത്തിന് ചുരുങ്ങിയത് പത്ത്
ലക്ഷം രൂപയെങ്കിലും സർക്കാർ സഹായമായി
അനുവദിക്കുമോ; വ്യക്തമാക്കാമോ?
മുക്കം
കുറ്റിപ്പാലയിലെ കേരള ഹൗസിംഗ് ബാേര്‍ഡ്
ഫ്ലാറ്റിന്റെ നിര്‍മ്മാണ പുരാേഗതി
842 ശ്രീ.
സി. കെ. കാസിം :
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ജലവിഭവ
- ഭവനനിർമ്മാണ വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ) മുക്കം
മുന്‍സിപ്പാലിറ്റിയിലേയും സമീപ
പഞ്ചായത്തുകളിലേയും 44 കുടുംബങ്ങള്‍ക്ക്
വേണ്ടി മുക്കം കുറ്റിപ്പാലയില്‍ കേരള
ഹൗസിംഗ് ബാേര്‍ഡ് 5.45 കാേടി രൂപ
മുടക്കി നിര്‍മ്മിക്കുന്ന ഫ്ലാറ്റിന്റെ
നിർമ്മാണ പ്രവൃത്തികൾ ഇപ്പോൾ ഏതു
ഘട്ടത്തിലാണ്;
(ബി) നിർമ്മാണ
പ്രവൃത്തികൾ പൂര്‍ത്തീകരിച്ച്
അര്‍ഹതപെട്ടവര്‍ക്ക് ഫ്ലാറ്റ് എപ്പോൾ
കെെമാറാന്‍ സാധിക്കുമെന്ന്
വ്യക്തമാക്കാമാേ?
|