ജീവനക്കാരുടെ
സ്ഥലം മാറ്റം
1416 ശ്രീ.
വി. ജോയി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം
അപേക്ഷയുടെ അടിസ്ഥാനത്തിൽ അല്ലാതെ എത്ര
ജീവനക്കാരെ സ്ഥലം മാറ്റിയിട്ടുണ്ടെന്ന്
വകുപ്പ് തിരിച്ച് വിശദമാക്കാമോ?
ജീവനക്കാരുടെ
ശമ്പള കുടിശ്ശികയും വിവിധ
ആനുകൂല്യങ്ങളും
1417 ശ്രീ.
മഞ്ഞളാംകുഴി അലി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മുൻ
സർക്കാരിന്റെ കാലാവധി അവസാനിക്കുമ്പോൾ
സംസ്ഥാനത്തെ ഏതെങ്കിലും സർക്കാർ-
പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കോ
തനത് ഫണ്ടിൽ നിന്നോ സർക്കാർ ഗ്രാന്റിൽ
നിന്നോ ശമ്പളം ലഭിക്കുന്ന ജീവനക്കാർക്കോ
മറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാർക്കോ
ശമ്പള കുടിശ്ശിക ഉണ്ടായിരുന്നോ; എങ്കിൽ
ഏതെല്ലാം സ്ഥാപനങ്ങൾ, കുടിശ്ശിക
സംബന്ധിച്ച വിവരം എന്നിവ ലഭ്യമാക്കുമോ;
(ബി) മുൻ
സർക്കാരിന്റെ കാലത്ത് സർക്കാർ
ജീവനക്കാരുടെ വിവിധ ആനുകൂല്യങ്ങളും
അവകാശങ്ങളും ഹനിക്കപ്പെട്ടത് പോലുള്ള
സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും അവരുടെ
ആനുകൂല്യങ്ങൾ യഥാസമയം നൽകുവാനും
പ്രത്യേക പരിഗണന നൽകുമോ; എങ്കിൽ
എന്തെല്ലാം ആനുകൂല്യങ്ങളാണ്
ജീവനക്കാർക്ക്
നല്‍കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഗവണ്‍മെന്റ്
പ്രസ്സുകളുടെ സുപ്രണ്ട് തസ്തികയിലെ
സ്ഥാനക്കയറ്റത്തിനുള്ള മാനദണ്ഡങ്ങള്‍
1418 ശ്രീ.
പി. മമ്മിക്കുട്ടി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ഗവണ്‍മെന്റ്
പ്രസ്സുകളിലെ സുപ്രണ്ട് തസ്തികയിലെ
സ്ഥാനക്കയറ്റത്തിനുള്ള വ്യവസ്ഥ
എന്താെണന്ന് വ്യക്തമാക്കാമാേ;
(ബി) 31.05.2026
ല്‍ പ്രസ്തുത തസ്തികയില്‍ ഉണ്ടായ
ഒഴിവില്‍ സ്പെഷ്യല്‍ റൂളിലെ വ്യവസ്ഥ
പ്രകാരം നിയമനം നടത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടാേ; വ്യക്തമാക്കാമാേ;
(സി) പ്രസ്തുത
തസ്തികയിലെ നിയമനത്തിന് വ്യക്തമായ
വ്യവസ്ഥ ഉണ്ടെന്നിരിക്കെ ഡെപ്യൂട്ടി
സൂപ്രണ്ടിന് അധിക ചുമതല നല്‍കാന്‍ ഇടയായ
സാഹചര്യവും ഇതിന് സ്വീകരിച്ച
മാനദ്ണ്ഡവും വ്യക്തമാക്കാമാേ;
(ഡി) സൂപ്രണ്ട്
തസ്തികയില്‍ നിയമിക്കപ്പെടുന്നതിന്
യാേഗ്യതയുള്ള ഉദ്യാേഗസ്ഥന്‍
ഉണ്ടായിരിക്കെ പ്രസ്തുത
യാേഗ്യതയുള്ളവരുടെ അഭാവത്തില്‍ മാത്രം
നിയമനത്തിന് വ്യവസ്ഥ
ചെയ്തിട്ടുള്ളയാള്‍ക്ക് അധിക ചുമതല
നല്‍കിയ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ; ഇത്
പുനപരിശാേധിക്കാന്‍ നടപടി
സ്വീകരിക്കുമാേ?
വിവരാവകാശ
നിയമത്തിന്റെ സുതാര്യത
1419 ശ്രീ.
സി. കെ. കാസിം :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ഭരണരംഗത്ത്
കൂടുതൽ സുതാര്യത ഉറപ്പുവരുത്തുവാൻ
ലക്ഷ്യമിട്ടുള്ള വിവരാവകാശ നിയമ പ്രകാരം
പൊതുജനങ്ങൾക്ക് ലഭിക്കേണ്ട വിവരങ്ങൾക്ക്
ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങളോ,
വിലക്കുകളോ ഏർപ്പെടുത്തുവാൻ നിലവിൽ
ഉദ്ദേശിക്കുന്നുണ്ടോ;വ്യക്തമാക്കാമോ?
സെക്രട്ടേറിയറ്റ്
കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് നിയമനം
1420 ശ്രീ.
അൻവർ സാദത്ത് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സെക്രട്ടേറിയറ്റ്
കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികയില്‍
നിന്നും സെക്രട്ടേറിയറ്റിലെ വിവിധ
വകുപ്പുകളില്‍ 2024 മുതൽ 2026 വരെയുള്ള
വര്‍ഷങ്ങളില്‍ കാറ്റഗറി മാറ്റത്തിലൂടെ
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്,
കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ്, മറ്റ്
തസ്തികകള്‍ എന്നിവയിലേക്ക് എത്രപേര്‍
മാറിയിട്ടുണ്ടെന്ന വിവരം വര്‍ഷവും
തസ്തികയും തിരിച്ച് ലഭ്യമാക്കുമോ;
ഇപ്രകാരം സെക്രട്ടേറിയറ്റ്
കമ്പ്യൂട്ടര്‍ അസ്തിസ്റ്റന്റ് ഗ്രേഡ് II
& I തസ്തികകളില്‍ എത്ര ഒഴിവുകളാണ്
നിലവില്‍ വന്നതെന്നും, കാറ്റഗറി
മാറ്റത്തിലൂടെ വന്ന കമ്പ്യൂട്ടര്‍
അസിസ്റ്റന്റ് ഗ്രേഡ്-II തസ്തികയിലെ
ഒഴിവുകള്‍ സമയബന്ധിതമായി
പി.എസ്.എസി.യ്ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോയെന്നും ഓരോ വര്‍ഷവും
എത്ര ഒഴിവുകള്‍ വീതം റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
(ബി) ഇപ്രകാരം
തസ്തിക മാറിയതിന്റെ അടിസ്ഥാനത്തില്‍
സെക്രട്ടേറിയറ്റ് കമ്പ്യൂട്ടര്‍
അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലുണ്ടായ
ഒഴിവുകള്‍ മേൽ പറഞ്ഞ വര്‍ഷങ്ങളില്‍
പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടില്ലെങ്കില്‍ ആയതിന്റെ കാരണം
വ്യക്തമാക്കാമോ; അങ്ങനെ
പി.എസ്.സി.-യ്ക്ക് റിപ്പോര്‍ട്ട്
ചെയ്യാതെ എത്ര ഒഴിവുകള്‍
മാറ്റിവച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി) സെക്രട്ടേറിയറ്റിലെ
വിവിധ വകുപ്പുകളില്‍ 2024 മുതൽ 2026
വരെയുള്ള വര്‍ഷങ്ങളില്‍ വിരമിക്കല്‍
മൂലം സെക്രട്ടേറിയറ്റ് കമ്പ്യൂട്ടര്‍
അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയില്‍
എത്ര ഒഴിവുകള്‍ ഉണ്ടായിട്ടുണ്ടെന്ന
വിവരം വര്‍ഷം തിരിച്ച് ലഭ്യമാക്കുമോ;
ഇതില്‍ എത്ര ഒഴിവുകള്‍ പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഇനി
എത്ര ഒഴിവുകള്‍ പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട് ചെയ്യാനുണ്ടെന്നും
വ്യക്തമാക്കാമോ;
(ഡി) സെക്രട്ടേറിയറ്റിലെ
വിവിധ വകുപ്പുകളില്‍ 2024 മുതൽ 2026
വരെയുള്ള വര്‍ഷങ്ങളില്‍
സെക്രട്ടേറിയേറ്റ് കമ്പ്യൂട്ടര്‍
അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയില്‍
നിന്നും ഗ്രേഡ് I ലേയ്ക്ക്
സ്ഥാനക്കയറ്റം അനുവദിച്ചതിന്റെ
അടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍
അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയില്‍
എത്ര ഒഴിവുകള്‍ ഉണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; ഈ ഒഴിവുകള്‍
പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ; എങ്കില്‍ ഒരോ വര്‍ഷവും
എത്ര ഒഴിവുകള്‍ വീതമെന്നും ഇനി എത്ര
ഒഴിവുകള്‍ പി.എസ്.സി യ്ക്ക്
റിപ്പോര്‍ട്ട് ചെയ്യാനുണ്ടെന്നും
വ്യക്തമാക്കാമോ;
(ഇ) സെക്രട്ടേറിയറ്റിലെ
വിവിധ വകുപ്പുകളില്‍ കമ്പ്യൂട്ടര്‍
അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലെ
ഒഴിവുകള്‍ പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട് ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
പുനഃപരിശോധനയ്ക്ക്
വിധേയമാക്കിയ വികസന പദ്ധതികൾ
1421 ശ്രീ.
എ. സി. മൊയ്തീന്‍
ശ്രീ.
കെ. പ്രേംകുമാര്‍
പ്രൊഫ.
പ്രൊഫ. സി. രവീന്ദ്രനാഥ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മുന്‍
സര്‍ക്കാര്‍ ആരംഭിച്ച പ്രധാന വികസന
പദ്ധതികളില്‍ ഏതൊക്കെയാണ് നിലവിലെ
സര്‍ക്കാര്‍ പുനഃപരിശോധനയ്ക്ക്
വിധേയമാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി) തെരഞ്ഞെടുപ്പ്
പ്രകടന പത്രികയിലെ എത്ര വാഗ്ദാനങ്ങള്‍
ഇതിനകം നടപ്പിലാക്കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി) മുന്‍
സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച വിവിധ
പദ്ധതികള്‍ നിര്‍ത്തി വയ്ക്കുകയോ
മാറ്റം വരുത്തുകയോ
ചെയ്തിട്ടുണ്ടോയെന്ന് അറിയിക്കാമോ;
(ഡി)
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം
വിവിധ വകുപ്പുകളില്‍ നടത്തിയ നയപരമായ
മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
മുന്‍
സര്‍ക്കാര്‍ കാലയളവിലെ കേരള പി.എസ്.സി.
നിയമനം
1422 ശ്രീ.
ജി. സ്റ്റീഫന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മുന്‍
സര്‍ക്കാര്‍ കാലയളവില്‍ കേരള പി.എസ്.സി.
മുഖേന എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്‍കിയിട്ടുണ്ടെന്നും പുതുതായി
എത്ര തസ്തികകള്‍ സൃഷ്ടിച്ചുവെന്നും
വിശദമാക്കാമോ;
(ബി) കേരള
പി.എസ്.സി. പരീക്ഷാ നടത്തിപ്പിലും
റാങ്ക് ലിസ്റ്റുകള്‍
പ്രസിദ്ധീകരിക്കുന്നതിലും നിലവിലെ
വ്യവസ്ഥകളില്‍ എന്തെങ്കിലും മാറ്റം
വരുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ,എങ്കിൽ ഇത്
സംബന്ധിച്ച വിവരങ്ങള്‍ വ്യക്‌തമാക്കാമോ?
മുങ്ങി
മരണമടയുന്നവരുടെ ആശ്രിതര്‍ക്ക് നല്കുന്ന
സര്‍ക്കാര്‍ സഹായങ്ങള്‍
1423 ശ്രീ.
സി. കെ. കാസിം :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
മുങ്ങി മരണമടയുന്നവരുടെ ആശ്രിതര്‍ക്ക്
ഏതെങ്കിലും തരത്തിലുള്ള സര്‍ക്കാര്‍
സഹായം നല്‍കുന്നുണ്ടോ;
(ബി) മുങ്ങി
മരണം സംസ്ഥാന സവിശേഷ ദുരന്തമായി
പ്രഖ്യാപിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ?
തിങ്ക്
ടാങ്ക് സംവിധാനം
1424 ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കേന്ദ്ര
സര്‍ക്കാര്‍ നടപ്പിലാക്കിയ നീതി ആയോഗ്
മാതൃകയില്‍ പ്ലാനിംഗ് ബോര്‍ഡ്
നിര്‍ത്തലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ബി) പ്ലാനിംഗ്
ബോര്‍ഡിന് ബദലായാണോ ബജറ്റ്
പ്രസംഗത്തില്‍ പരാമര്‍ശിച്ച തിങ്ക്
ടാങ്ക് സംവിധാനം രൂപപ്പെടുത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(സി) സംസ്ഥാനത്തിന്റെ
വികസനത്തിന് നിര്‍ണ്ണായക പങ്കുവഹിച്ച
പ്ലാനിംഗ് ബോര്‍ഡും പഞ്ചവത്സര
പദ്ധതികളും തുടരുമോയെന്ന്
വ്യക്തമാക്കാമോ?
പി.എം.ശ്രീ.
പദ്ധതി
1425 ശ്രീ.
വി. കെ. സനോജ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) പി.എം.ശ്രീ.
പദ്ധതിയില്‍ ഈ സര്‍ക്കാരിന്റെ നിലപാട്
വ്യക്തമാക്കാമോ; പ്രസ്തുത വിഷയത്തില്‍
മന്ത്രിസഭാ ഉപസമിതി
രൂപീകരിച്ചിട്ടുണ്ടോ; ആരൊക്കെയാണ്
പ്രസ്തുത മന്ത്രിസഭാ ഉപസമിതിയിലെ
അംഗങ്ങള്‍; പ്രസ്തുത മന്ത്രിസഭാ
ഉപസമിതിയുടെ പരിഗണനാ വിഷയങ്ങള്‍
എന്തൊക്കെയാണ്; മന്ത്രിസഭാ ഉപസമിതി
ചേര്‍ന്ന യോഗങ്ങളുടെ മിനിറ്റ്സിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ;
(ബി) പി.എം.ശ്രീ.
പദ്ധതിയുമായി ബന്ധപ്പെട്ട് മുന്‍
സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാരുമായി
ഒപ്പിട്ട എം.ഒ.യു (മെമ്മോറാണ്ടം ഓഫ്
അണ്ടര്‍സ്റ്റാന്റിംഗ്)
മരവിപ്പിക്കുന്നതിനായി കത്ത് നല്‍കിയ
സാഹചര്യത്തില്‍ പദ്ധതി
നടപ്പാക്കാതിരിക്കുന്നതിന് നിലവില്‍
തടസ്സമുണ്ടോ; എങ്കില്‍ ആ തടസ്സം
നീക്കുന്നതിനും പദ്ധതി
നടപ്പാക്കുന്നതിനും സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍
എന്ത് നടപടികളാണ് സര്‍ക്കാര്‍
കൈക്കൊള്ളാന്‍ പോകുന്നത്;
(സി) പി.എം.ശ്രീ.
പദ്ധതിയില്‍ കേരള സര്‍ക്കാര്‍
സഹകരിക്കുന്നില്ല, നടപ്പിലാക്കുന്നില്ല
എന്നൊക്കെ സുപ്രീംകോടതിയില്‍
കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിന്റെ
സാഹചര്യം വ്യക്തമാക്കാമോ; ഇതില്‍ കേരള
സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ;
(ഡി) കേരളത്തില്‍
എത്ര സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളാണ്
നിലവില്‍ ഈ പദ്ധതിയുടെ
ഭാഗമായിട്ടുള്ളത്; പി.എം.ശ്രീ.
പദ്ധതിയുടെ ഭാഗമായി എന്തെങ്കിലും ഫണ്ട്
നാളിതുവരെ സര്‍ക്കാരിന്
ലഭ്യമായിട്ടുണ്ടോ; വിശദമാക്കാമോ?
അച്ചടക്ക
നടപടി
1426 ശ്രീ.
പി. മമ്മിക്കുട്ടി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) 2011
മുതൽ 16 വരെയുള്ള സര്‍ക്കാരിന്റെ
കാലത്ത് ഡോ. ബി. അശോക് ഐ.എ.എസ്- നെ
സര്‍വ്വീസില്‍ നിന്നും സസ്പെന്റ്
ചെയ്തിരുന്നോ; വ്യക്തമാക്കാമോ;
(ബി)
ഡോ. ബി. അശോക് ഐ.എ.എസ്-ന് എതിരെ
നാളിതുവരെ സ്വീകരിച്ചിട്ടുള്ള അച്ചടക്ക
നടപടികളും അതിന്റെ കാരണങ്ങളും
വ്യക്തമാക്കാമോ; ഓരോ അച്ചടക്ക
നടപടിയും എപ്രകാരമാണ്
തീര്‍പ്പാക്കിയതെന്ന് വ്യക്തമാക്കാമോ;
(സി) നിലവിലുള്ള
അടച്ചടക്ക നടപടികളുടെ വിശദാംശം
ലഭ്യമാക്കാമോ?
അഖിലേന്ത്യാ
സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം
1427 പ്രൊഫ.
പ്രൊഫ. സി. രവീന്ദ്രനാഥ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം
അഖിലേന്ത്യാ സര്‍വ്വീസ് ഉദ്യോഗസ്ഥരെ
സ്ഥലംമാറ്റിയിട്ടുണ്ടോ; വിശദമാക്കാമോ;
(ബി) മേല്‍
പ്രകാരം നടത്തിയ സ്ഥലം മാറ്റങ്ങള്‍ക്ക്
സിവില്‍ സര്‍വ്വീസ് ബോര്‍ഡ് ശിപാര്‍ശ
ഉണ്ടായിരുന്നോയെന്ന് അറിയിക്കാമോ;
(സി) സിവില്‍
സര്‍വ്വീസ് ബോര്‍ഡിന്റെ ശിപാര്‍ശ
ഇല്ലാതെ സ്ഥലം മാറ്റങ്ങള്‍ നടത്താന്‍
പാടില്ലെന്ന് ആവശ്യപ്പെട്ട് ഐ.എ.എസ്.
അസോസിയേഷന്‍ മുന്‍പ് കോടതിയെ
സമീപിച്ചിരുന്നോ; ഇക്കാര്യത്തില്‍ കോടതി
എന്തെങ്കിലും ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(ഡി) മേല്‍
കോടതി വിധി പാലിച്ചാണോ ഐ.എ.എസ്.
ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം
നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
വിമുക്തഭടന്മാരുടെ
ആരോഗ്യപരിരക്ഷയും തൊഴിൽ സംവരണവും
1428 ശ്രീ.
വി. മുരളീധരൻ
ശ്രീ.
രാജീവ് ചന്ദ്രശേഖർ
ശ്രീ.
ബി. ബി. ഗോപകുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാന
സർവീസിലുള്ള വിമുക്തഭടന്മാർക്കും അവരുടെ
ആശ്രിതർക്കും കേന്ദ്രാവിഷ്കൃത പദ്ധതിയായ
ഇ.സി.എച്ച്.എസ്. (എക്‌സ്-സർവീസ്മെൻ
കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്‌കീം)
പ്രകാരം സമ്പൂർണ മെഡിക്കൽ ഇൻഷുറൻസ്
നിലവിൽ ഉണ്ടെന്നിരിക്കെ, അവരിൽ നിന്ന്
മെഡിസെപ്പ് പദ്ധതി പ്രകാരം ഹെൽത്ത്
ഇൻഷുറൻസ് വിഹിതം ശമ്പളത്തിൽനിന്നും
പെൻഷനിൽനിന്നും ഈടാക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത്
ഒരാൾക്ക് ഇരട്ട ഹെൽത്ത് ഇൻഷുറൻസ്
പാടില്ലെന്ന ബഹു. സുപ്രീംകോടതി
വിധിക്കെതിരല്ലേ; വിശദമാക്കാമോ;
(ബി) സർക്കാർ
സർവീസിലുള്ള വിമുക്തഭടന്മാരിൽ നിന്നും
അവരുടെ ആശ്രിതരിൽ നിന്നും ഈടാക്കിയ
മെഡിസെപ്പ് വിഹിതം തിരികെ നൽകുന്നതിനും
അവരെ മെഡിസെപ്പ് പദ്ധതിയിൽ നിന്ന്
ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ;
(സി) എല്ലാ
സർക്കാർ സ്ഥാപനങ്ങളിലും
വിമുക്തഭടന്മാരെയും അർദ്ധ സൈനിക
വിഭാഗങ്ങളിൽ നിന്ന് വിരമിച്ചവരെയും
മാത്രം സെക്യൂരിറ്റി സർവീസിനായി
നിയമിക്കണമെന്ന വിമുക്തഭടന്മാരുടെ
വർഷങ്ങളായുള്ള ആവശ്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ
അതിന്മേൽ സ്വീകരിച്ച നടപടികൾ
വിശദീകരിക്കാമോ;
(ഡി) വിമുക്തഭടന്മാർക്കായി
സംവരണം ചെയ്ത തസ്തികകളിൽ അവരെ
നിയമിക്കാൻ നടപടി സ്വീകരിക്കാതെ
പിൻവാതിൽ നിയമനങ്ങളിലൂടെ മറ്റുള്ളവരെ
നിയമിക്കുന്നുവെന്നുള്ള ആരോപണം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത്
സംബന്ധമായ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
കാസര്‍ഗോഡ്
വികസന പാക്കേജ്
1429 ശ്രീ.
നീലകണ്ഠൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ഉദുമ
നിയോജകമണ്ഡലത്തെ കാസര്‍ഗോഡ് വികസന
പാക്കേജില്‍ ഉള്‍പ്പെടുത്തി നിലവില്‍
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി) പ്രസ്തുത
പ്രവൃത്തികളുടെ നിര്‍മ്മാണ പുരോഗതി ഏതു
ഘട്ടത്തിലാണെന്ന് വിശദീകരിക്കാമോ?
സിൽവർ
എക്കണോമിക് പോളിസി
1430 ശ്രീ.
എം. വിന്‍സെന്റ്
ശ്രീമതി
കെ. കെ. രമ
ശ്രീ.
വി. ടി. സൂരജ്
ശ്രീമതി
വിദ്യാ ബാലകൃഷ്ണൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
സിൽവർ എക്കണോമിക് പോളിസി നടപ്പാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(ബി) വയോജനക്ഷേമവുമായി
ബന്ധപ്പെട്ട എന്തൊക്കെ സേവനങ്ങളും
പദ്ധതികളുമാണ് സിൽവർ എക്കണോമിയുടെ
ഭാഗമായി നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി) സിൽവർ
എക്കണോമിക് പോളിസിയുടെ ഭാഗമായി സിൽവർ
സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ
എന്തൊക്കെ നടപടി സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
കേരള
സംസ്ഥാന ആസൂത്രണ ബോർഡിന്റെ പുന:സംഘടന
1431 ശ്രീ.
അൻവർ സാദത്ത്
ശ്രീ.
സന്ദീപ് വാര്യർ
ശ്രീ.
ടി .ഒ. മോഹനൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കേരള
സംസ്ഥാന ആസൂത്രണ ബോർഡിനെ
പുന:സംഘടിപ്പിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
ബോർഡിന്റെ പ്രവർത്തനത്തിൽ എന്തൊക്കെ
മാറ്റങ്ങൾ വരുത്തുവാനാണ്
ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
(സി) മുൻഗണന
പദ്ധതികളുടെ നടത്തിപ്പ്
നിരീക്ഷിക്കുന്നതിനും ആശയങ്ങളെ
പ്രായോഗിക പദ്ധതികളായി മാറ്റുന്നതിനും
സാധിക്കുന്ന ഒരു ചിന്താ സമിതിയായി
ആസൂത്രണ ബോർഡിനെ മാറ്റുന്നതിനുള്ള
നടപടികൾ ആവിഷ്കരിക്കുമോ; വിശദമാക്കുമോ?
ക്ലീൻ
എയർ ആക്ഷൻ പ്ലാൻ നടപ്പിലാക്കാൻ നടപടി
1432 ശ്രീ.
വി. പി. സജീന്ദ്രൻ
ശ്രീ.
സേനാപതി വേണു
ശ്രീ.
അബിൻ വർക്കി കോടിയാട്ട്
ശ്രീ.
സി. വി. ശാന്തകുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) അന്തരീക്ഷ
മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ ക്ലീൻ എയർ
ആക്ഷൻ പ്ലാൻ കാര്യക്ഷമമായി
നടപ്പിലാക്കാൻ എന്തൊക്കെ നടപടികൾ
സ്വീകരിയ്ക്കുമെന്ന് വ്യക്തമാക്കാമോ;
(ബി) വികസന
പദ്ധതികൾക്കായി അനുമതി നൽകുമ്പോൾ
പച്ചപ്പ് നിലനിർത്താൻ
നിർബന്ധമാക്കിയിട്ടുള്ള കോമ്പൻസേറ്ററി
അഫോറസ്റ്റേഷൻ സംസ്ഥാനത്ത് കൃത്യമായി
നടപ്പിലാക്കുന്നുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ; കോമ്പൻസേറ്ററി
അഫോറസ്റ്റേഷൻ കാര്യക്ഷമമായി
നടപ്പാക്കുവാൻ നടപടികൾ സ്വീകരിയ്ക്കുമോ;
(സി) പരിസ്ഥിതിലോല
പ്രദേശങ്ങളിൽ നടപ്പിലാക്കുന്ന
ഇക്കോ-ടൂറിസം പദ്ധതികൾ പ്രകൃതിക്ക് ദോഷം
വരുത്താത്ത രീതിയിലാണെന്ന് ഉറപ്പാക്കാൻ
എന്തൊക്കെ നടപടികൾ സ്വീകരിയ്ക്കുമെന്ന്
വ്യക്തമാക്കാമോ;
(ഡി) ഫ്ലോട്ടിംഗ്
സോളാർ പദ്ധതികൾ ജലാശയങ്ങളിലെ ആവാസ
വ്യവസ്ഥയെയും ജീവജാലങ്ങളെയും
ബാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ
ശാസ്ത്രീയ പഠനം നടത്തുമോ;
വ്യക്തമാക്കാമോ?
മലിനീകരണ
നിയന്ത്രണ ബോര്‍ഡിന്റെ പരിശോധന
1433 ശ്രീ.
കെ. പ്രേംകുമാര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാന
മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ
പരിശോധനകളില്‍, പരിസ്ഥിതി മാനദണ്ഡങ്ങള്‍
ലംഘിച്ചതായി കണ്ടെത്തിയ വ്യവസായ
സ്ഥാപനങ്ങളുടെ എണ്ണം എത്രയാണ്; ജില്ല
തിരിച്ചുള്ള കണക്കും അവര്‍ക്കെതിരെ
സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ
ലഭ്യമാക്കാമോ?
മലിനീകരണ
നിയന്ത്രണ ബോർഡിലെ ജീവനക്കാരുടെ ക്ഷാമം
1434 ശ്രീ.
മാണി. സി. കാപ്പൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാന
മലിനീകരണ നിയന്ത്രണ ബോർഡിൽ ഭരണ
സ്തംഭനവും ജീവനക്കാരുടെ ക്ഷാമവും മൂലം
പൊതുജനങ്ങൾക്ക് ലഭിക്കേണ്ട വിവിധ
സേവനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകൾ
സമയബന്ധിതമായി തീർപ്പാക്കാതെ
കെട്ടിക്കിടക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത അപേക്ഷകൾ സീനിയോറിറ്റി
അടിസ്ഥാനത്തിൽ
തീർപ്പാക്കുന്നതിനാവശ്യമായ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ;
(ബി) വ്യവസായ-വാണിജ്യ
സ്ഥാപനങ്ങളും നഗരവത്ക്കരണവും ഏറ്റവും
കൂടുതലുള്ള എറണാകുളം, തൃശ്ശൂർ,
തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്,
കണ്ണൂർ എന്നീ ജില്ലകളിൽ മലിനീകരണ
നിയന്ത്രണ ബോർഡിൽ ആവശ്യമായ
എഞ്ചിനീയറിംഗ് ജീവനക്കാരുടെ അഭാവം
നിലനിൽക്കുന്നതും ഗുരുതരമായ മലിനീകരണ
പരാതികളിൽ സമയബന്ധിതമായി നടപടി
സ്വീകരിക്കാതെ കെട്ടിക്കിടക്കുന്നതും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത്
പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
ഉദ്യോഗസ്ഥരുടെ
സ്ഥലം മാറ്റം
1435 ശ്രീ.
പി. എ. മുഹമ്മദ് റിയാസ്
ശ്രീ.
കെ. കെ. രാമചന്ദ്രന്‍
ശ്രീ.
എം. വിജിന്‍
ശ്രീമതി
ഒ. എസ്. അംബിക :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ഈ
സർക്കാർ അധികാരമേറ്റ 2026 മെയ് 15 ന്
മുമ്പ്, മെയ് 5 മുതൽ 18 വരെയുള്ള
കാലയളവിൽ വിവിധ വകുപ്പുകളിൽ
ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റ ഉത്തരവുകൾ
പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കിൽ
ഏതൊക്കെ വകുപ്പുകളിലായി എത്ര ജീവനക്കാരെ
ഇപ്രകാരം മാറ്റിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി) പൊതു
വിദ്യഭ്യാസ വകുപ്പ് (05.05.2026-ലെ ഡി.
ജി. എ/41/226-സി3), ഹയർസെക്കണ്ടറി
വിഭാഗം (05.05.2026-ലെ എച്ച്. എസ്.
ഇ/9448/2026-എ.ഡി.എം) എന്നിവ
പുറപ്പെടുവിച്ച സ്ഥലം മാറ്റ ഉത്തരവുകളിൽ
ഒരു പ്രത്യേക സർവ്വീസ് സംഘടനയുടെ
കത്തുകൾ പരാമർശമായി ഉൾപ്പെടുത്താനുള്ള
സാഹചര്യം നിലവിലുള്ള ഏത് സർവ്വീസ്
ചട്ടത്തിന്റെ അടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കാമോ;
(സി) സ്വന്തം
അപേക്ഷയില്ലാതെ ക്ലാസ് ഫോർ ജീവനക്കാരെ
മാറ്റാൻ പാടില്ലെന്ന മാനദണ്ഡം
നിലനിൽക്കെ വിവിധ വകുപ്പുകളിലായി
മുപ്പത്തിയെട്ട് ക്ലാസ്‍ ഫോർ
ജീവനക്കാരേയും നിയമപരമായി മൂന്ന്
വർഷത്തെ പ്രൊട്ടക്ഷൻ കാലാവധി
ലംഘിച്ചുകൊണ്ട് ഉദ്യോഗസ്ഥരെയും
മാറ്റിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇതിൻമേൽ സ്വീകരിച്ച നടപടികൾ
എന്തൊക്കെയാണ്;
(ഡി) ആസൂത്രണ
ബോർഡിൽ ഒഴിവില്ലാത്തതിനെത്തുടര്‍ന്ന്
ഒരു ജീവനക്കാരന് നിയമനം നൽകാനായി പി.
എസ്. സി വഴി ജോലിയിൽ പ്രവേശിച്ച വനിതാ
ജീവനക്കാരിയെ സർവ്വീസിൽ നിന്ന്
ഒഴിവാക്കിയ നടപടി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ?
അസിസ്റ്റന്റ്
പ്രൊഫസർ നിയമനം
1436 പ്രൊഫ.
പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) 2023-ൽ
നിലവിൽ വന്ന അസിസ്റ്റന്റ് പ്രൊഫസർ
(ഉറുദു), അസിസ്റ്റന്റ്
പ്രൊഫസർ(ഫിലോസഫി), അസിസ്റ്റന്റ്
പ്രൊഫസർ(സോഷ്യോളജി), അസിസ്റ്റന്റ്
പ്രൊഫസർ(ഇസ്ലാമിക് ഹിസ്റ്ററി) എന്നീ
റാങ്ക് ലിസ്റ്റുകളിൽ നിന്നും നാളിതുവരെ
എത്ര നിയമനങ്ങൾ നടത്തിയെന്ന്
അറിയിക്കാമോ;
(ബി) പ്രസ്തുത
തസ്തികകളുടെ വിജ്ഞാപനസമയത്തും തുടർന്നും
നാളിതുവരെ എത്ര ഒഴിവുകൾ റിപ്പോർട്ട്
ചെയ്തിട്ടുണ്ടെന്നു തസ്തിക തിരിച്ചു
ലഭ്യമാക്കുമോ; പ്രസ്തുത റാങ്ക്
ലിസ്റ്റുകളുടെ കാലാവധി നീട്ടി നൽകുന്നത്
പരിഗണനയിലുണ്ടോ;വ്യക്തമാക്കാമോ ;
(സി) 2021-നു
ശേഷം നിലവിൽ വന്ന വിവിധ
വിഷയങ്ങളിലേക്കുള്ള അസിസ്റ്റന്റ്
പ്രൊഫസർ തസ്തികയുടെ റാങ്ക് ലിസ്റ്റുകളിൽ
നിന്നും നാളിതുവരെ എത്ര പേർക്ക് നിയമനം
നൽകിയെന്ന് വിഷയം തിരിച്ചുള്ള
വിശദാംശങ്ങൾ ലഭ്യമാക്കുമോ;
(ഡി) ഒഴിവുകൾ
സമയബന്ധിതമായി റിപ്പോർട്ട്
ചെയ്യുന്നതിന് ബന്ധപ്പെട്ട
വകുപ്പുകൾക്ക് നിർദേശം നൽകുന്നതിനും
പ്രസ്തുത റാങ്ക് ലിസ്റ്റുകളുടെ കാലാവധി
നീട്ടി നൽകുന്നതിനും നടപടി
സ്വികരിക്കുമോയെന്ന് വിശദമാക്കാമോ;
(ഇ)
2021-2026സർക്കാരിന്റെ കാലത്ത് ഒരു
നിയമനം പോലും നടത്താതെ എത്ര റാങ്ക്
ലിസ്റ്റുകൾ റദ്ദായിട്ടുണ്ട് എന്നതിന്റെ
വിശദാംശങ്ങൾ ലഭ്യമാക്കാമോ?
പുതിയ
സര്‍ക്കാര്‍ വന്നതിനു ശേഷമുള്ള പി. എസ്.
സി. നിയമനങ്ങള്‍
1437 ശ്രീ.
കെ. വി. സുമേഷ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു
ശേഷം സംസ്ഥാനത്ത് പി. എസ്. സി. മുഖേന
നടത്തിയ നിയമനങ്ങള്‍ സംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ;
(ബി) പ്രസ്തുത
നിയമനങ്ങള്‍ ഏതൊക്കെ തസ്തികകളിലാണ് ;
എത്രയെണ്ണം എന്നിവ തരം തിരിച്ച്
വ്യക്തമാക്കാമോ?
പബ്ലിക്
സർവീസ് കമ്മീഷൻ
1438 ഡോ.
ഡോ. മാത്യു കുഴൽനാടൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കേരളാ
പബ്ലിക് സർവീസ് കമ്മീഷൻ വഴി നിയമനം
നടത്തിക്കൊണ്ടിരിക്കുന്ന ഏതെങ്കിലും
തസ്തികകളിലെ നിയമനം തദ്ദേശസ്വയംഭരണ
സ്ഥാപനത്തിന് കൈമാറുന്നതിന്
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി) പബ്ലിക്
സർവീസ് കമ്മീഷൻ മുഖേന നിയമനം
നടത്തിക്കൊണ്ടിരിക്കുന്ന സർക്കാർ
വകുപ്പിലെ തസ്തികകള്‍ ഉള്‍പ്പെടെ
ജീവനക്കാരെ സ്വന്തം നിലയ്ക്ക് നിയമനം
നടത്തുന്ന തദ്ദേസ്വയംഭരണ
സ്ഥാപനങ്ങളിലേക്ക് കൈമാറുന്ന കാര്യത്തിൽ
സ്വീകരിച്ച നിലപാട് വ്യക്തമാക്കാമോ;
(സി) സർക്കാരിന്റെ
റൂൾസ് ഓഫ് ബിസിനസിൽ ഉൾപ്പെടാത്ത
തദ്ദേസ്വയംഭരണ സ്ഥാപനത്തിലേക്ക്
സര്‍ക്കാര്‍ വകുപ്പിലെ തസ്തികകള്‍
ഉള്‍പ്പെടെ ജീവനക്കാരെ മാറ്റാനുള്ള
തീരുമാനം പുനഃപരിശോധിച്ച് പ്രസ്തുത
ജീവനക്കാരെ വകുപ്പിൽ നിലനിർത്തുന്നതിനും
ഒഴിവുകൾ പബ്ലിക് സർവീസ് കമ്മീഷന്
റിപ്പോർട്ട് ചെയ്യുന്നതിനുമുള്ള നടപടി
സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
പ്ലസ്
ടു അധ്യാപക തസ്തികയിലേയ്ക്കുള്ള
പ്രായപരിധി ഉയര്‍ത്തുന്നത് സംബന്ധിച്ച്.
1439 ശ്രീ.
എം. വിന്‍സെന്റ്
ശ്രീമതി
കെ. കെ. രമ
ശ്രീ.
വി. ടി. സൂരജ്
ശ്രീമതി
വിദ്യാ ബാലകൃഷ്ണൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മുൻ സർക്കാരിന്റെ കാലത്ത് പി. എസ്. സി.
വഴിയുള്ള നിയമനങ്ങൾക്ക് അപേക്ഷ
സമർപ്പിക്കാവുന്ന ഉയർന്ന പ്രായപരിധി 36
വയസ്സായിരുന്ന എല്ലാ തസ്തികകളുടെയും
പ്രായപരിധി 40 വയസ്സായി
ഉയർത്തിയെങ്കിലും പ്ലസ് ടു അധ്യാപക
തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള
നിലവിലുണ്ടായിരുന്ന ഉയർന്ന
പ്രായപരിധിയായ 40 വയസ്സ്
വർധിപ്പിക്കാത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) പി.എസ്.സി.
വഴി പ്ലസ് ടു അധ്യാപക തസ്തികയിലേക്ക്
ജോലി പ്രതീക്ഷിച്ചിരിക്കുന്ന നിരവധി
ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ
സമർപ്പിക്കുവാനുള്ള ഉയർന്ന പ്രായപരിധി
കഴിഞ്ഞതിനാൽ പ്ലസ് ടു അധ്യാപക
തസ്‌തികയിലേക്കു അപേക്ഷ
സമർപ്പിക്കുവാനുള്ള ഉയർന്ന പ്രായപരിധി
45 വയസ്സായെങ്കിലും ഉയർത്തുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ;
സംസ്ഥാന
ജീവനക്കാരുടെ എന്‍.പി.എസ്. പെന്‍ഷന്‍
1440 ശ്രീ.
കെ. വി. സുമേഷ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സർക്കാർ ജീവനക്കാരിൽ എന്‍.പി.എസ്
വിഭാഗത്തില്‍പ്പെടുന്ന എത്ര
ജീവനക്കാരുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി) എന്‍.പി.എസ്.
ജീവനക്കാരുടെ പെന്‍ഷന്‍ ആശങ്ക
അകറ്റുന്നതിന് സ്വീകരിച്ചു വരുന്ന
നടപടികളെ കുറിച്ച് വ്യക്തമാക്കാമോ;
(സി) എന്‍.പി.എസ്.
ജീവനക്കാര്‍ക്ക് ഗുണകരമാവുന്ന
എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍
ആലോചിക്കുന്നുണ്ടോ; എങ്കിൽ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
പങ്കാളിത്ത
പെന്‍ഷന്‍ പദ്ധതി
1441 ശ്രീ.
കുറുക്കോളി മൊയ്തീന്‍
ശ്രീ.
പി. കെ. നവാസ്
ശ്രീ.
നജീബ് കാന്തപുരം :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സര്‍ക്കാര്‍
ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍
പദ്ധതിയില്‍ മാറ്റം വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി) നിലവില്‍
സര്‍ക്കാര്‍ വിഹിതമായി അടയ്ക്കുന്ന
തുകയില്‍ വര്‍ദ്ധനവ് വരുത്താന്‍
ആലോചിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം
നല്‍കാമോ;
(സി) പങ്കാളിത്ത
പെന്‍ഷന്‍ പദ്ധതിക്കു പകരം മുന്‍
സര്‍ക്കാര്‍ പ്രഖ്യാപിച്ച അഷ്വേര്‍ഡ്
പെന്‍ഷന്‍ പദ്ധതി ഗുണകരമല്ലാത്തതിനാല്‍
പ്രസ്തുത പദ്ധതി പിന്‍വലിക്കാന്‍ നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
കുട്ടനാട്ടിലെ
റീബിള്‍ഡ് കേരള പദ്ധതി
1442 ശ്രീ.
റെജി ചെറിയാൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കുട്ടനാട്
നിയോജകമണ്ഡലത്തില്‍ റീബിള്‍ഡ് കേരള
പദ്ധതിയിലുൾപ്പെടുത്തിയിട്ടുള്ള റോഡുകൾ
ഏതെല്ലാം; വിശദമാക്കാമോ;
(ബി) പ്രസ്തുത
റോഡുകളില്‍ ഇതിനകം നിർമ്മാണം
പൂർത്തീകരിച്ചവ, നിർമാണം
ആരംഭിച്ചിട്ടുള്ളവ, നിർമ്മാണം
തുടങ്ങിയിട്ടില്ലാത്തവ എന്നിങ്ങനെ ഇനം
തിരിച്ചു വിവരങ്ങള്‍ നൽകാമോ;
(സി) നിർമ്മാണം
ആരംഭിച്ചവയുടെ നിലവിലെ സ്ഥിതിയും
നിർമ്മാണം ആരംഭിച്ചിട്ടില്ലാത്ത
റോഡുകളുടെ നിർമ്മാണം ആരംഭിക്കാത്തതിന്റെ
കാരണവും വ്യക്തമാക്കാമോ?
വയനാട്
ദുരന്തത്തിന് കേന്ദ്ര സഹായം
1443 ശ്രീ.
വി. മുരളീധരൻ
ശ്രീ.
രാജീവ് ചന്ദ്രശേഖർ
ശ്രീ.
ബി. ബി. ഗോപകുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) 2024
-ലെ വയനാട് പ്രകൃതി ദുരന്തവുമായി
ബന്ധപ്പെട്ട് കേന്ദ്രസർക്കാരിൽ നിന്നും
ധനസഹായം ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ
ലഭിച്ച ധനസഹായം എത്രയാണെന്നും അത്
ഏതൊക്കെ പ്രവൃത്തികൾക്കാണ്
അനുവദിക്കപ്പെട്ടതെന്നുമുള്ള ഇനം
തിരിച്ച വിശദാംശം ലഭ്യമാക്കാമോ;
(ബി) പ്രസ്തുത
ദുരന്തത്തിൽ തകർന്ന വെള്ളാർമലയിലെ
സ്കൂളുകളുടെ നവീകരണത്തിനായി
കേന്ദ്രസർക്കാർ ധനസഹായം
അനുവദിച്ചിരുന്നോ; എങ്കിൽ ഈ തുക
ഉപയോഗിച്ച് നിർമ്മാണം
പൂർത്തിയാക്കിയിട്ടുണ്ടോ; വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(സി) ചൂരൽമല
ദുരന്തബാധിതരുടെ പുനരധിവാസത്തിന്റെ
ഭാഗമായി സ്കിൽ പാർക്കും മൾട്ടിപർപ്പസ്
കെട്ടിടവും നിർമ്മിക്കുന്നതിന്
കേന്ദ്രസർക്കാർ ധനസഹായം
അനുവദിച്ചിട്ടുണ്ടോ; വിശദവിവരങ്ങൾ
ലഭ്യമാക്കുമോ;
(ഡി) വയനാട്
ദുരന്തവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ
പ്രവർത്തനങ്ങൾക്കും പുനരധിവാസ
പ്രവർത്തനങ്ങൾക്കുമായി സംസ്ഥാന സർക്കാർ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ
നിന്ന് ഉൾപ്പെടെ എത്ര തുക നാളിതുവരെ
ചെലവഴിച്ചു; വിശദാംശങ്ങൾ ലഭ്യമാക്കുമോ?
റീബിൽഡ്
കേരള ഇനിഷ്യേറ്റീവ് പദ്ധതി
1444 ശ്രീ.
പാറക്കൽ അബ്‌ദുല്ല :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കുറ്റ്യാടി
മണ്ഡലത്തിൽ റീ-ബിൽഡ് കേരള ഇനിഷ്യേറ്റീവ്
പദ്ധതി പ്രകാരവും മുഖ്യമന്ത്രിയുടെ
പ്രാദേശിക റോഡ് പുനർനിർമാണ പദ്ധതി
പ്രകാരവും അനുമതി നൽകിയിട്ടുള്ള വിവിധ
പദ്ധതികളുടെ വിശദാംശം, പുരോഗതി എന്നിവ
ലഭ്യമാക്കാമോ ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം
1445 ശ്രീ.
ടി. കെ. ഗോവിന്ദൻ മാസ്റ്റർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) 2025
ഒക്ടോബർ 9-ന് തളിപ്പറമ്പ് നഗരസഭയിലെ
തളിപ്പറമ്പ് പട്ടണത്തിൽ ഉണ്ടായ
അഗ്നിബാധയിൽ സംഭവിച്ച
നാശനഷ്ടങ്ങളും,വ്യാപാരികൾക്കുണ്ടായ
നഷ്ടങ്ങളെയും കുറിച്ചുള്ള റിപ്പോർട്ട്
ലഭ്യമായിട്ടുണ്ടോ;
(ബി) അതിന്റെ
അടിസ്ഥാനത്തിൽ ഓരോവ്യാപാരിക്കും
ഉണ്ടായിട്ടുള്ള നാശനഷ്ടം കണക്കാക്കി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ
നിന്നും ധനസഹായം ലഭ്യമാക്കാനുള്ള
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;പ്രസ്തുത
ധനസഹായം എന്നത്തേക്ക് വിതരണം
ചെയ്യുമെന്ന് വ്യക്തമാക്കാമോ ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായ
വിതരണം
1446 ശ്രീ.
കെ. രാജന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായ
വിതരണത്തിലെ നിലവിലെ മാനദണ്ഡങ്ങളിൽ
എന്തെങ്കിലും മാറ്റം കൊണ്ടു
വന്നിട്ടുണ്ടോയെന്ന് അറിയിക്കാമോ;
(ബി) നിലവിലെ
സര്‍ക്കാര്‍ അധികാരത്തിൽ വന്നതിന് ശേഷം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ
നിന്നും ധനസഹായത്തിനുള്ള അപേക്ഷകൾ
സ്വീകരിക്കുന്നതിൽ വന്നിട്ടുള്ള
പോരായ്മകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;
(സി) എങ്കിൽ
ആയത് പരിഹരിക്കുന്നതിനാവശ്യമായ നടപടി
സ്വീകരിക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വസനിധിയിൽ നിന്നുള്ള ചികിത്സാ
സഹായം
1447 ശ്രീ.
സജി ചെറിയാന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മുഖ്യമന്ത്രിയുടെ
ദുരിതാശ്വസനിധിയിൽ നിന്നും ചികിത്സാ
സഹായത്തിന് അപേക്ഷിക്കുന്നതിന് വരുമാന
സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് മൂലം
രോഗികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി) അപേക്ഷകൾ
വില്ലേജ് ഓഫീസർ വരുമാനമുൾപ്പടെ
പരിശോധിക്കുന്നത് കൂടാതെ പ്രത്യേകം
വരുമാന സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം
ഹാജരാക്കുന്നത് ഒഴിവാക്കാൻ
നിർദ്ദേശിക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധി
1448 ശ്രീ.
കെ. വി. സുമേഷ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്
ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ
നിധിയിലേക്ക് ലഭിച്ച അപേക്ഷകളിൽ എത്ര
പേര്‍ക്ക് തുക നല്‍കിയിട്ടുണ്ട്, എത്ര
അപേക്ഷകള്‍ പെന്‍ഡിങ്ങിലുണ്ട് എന്നും
ജില്ല തിരിച്ച് വ്യക്തമാക്കാമോ;
(ബി) അഴീക്കോട്
മണ്ഡലത്തില്‍ നിന്നും എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും,എത്ര പേര്‍ക്ക്
തുക നല്‍കി എന്നുമുള്ള വിശദാംശം
അറിയിക്കാമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള
ധനസഹായം
1449 ശ്രീ.
കാരായി രാജൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു
ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ
നിധിയില്‍ നിന്നും ഫണ്ട്
അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത്
എന്തിനെല്ലാമാണെന്ന് ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി) മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍ നിന്നും ഫണ്ട്
അനുവദിക്കുന്നത് സംബന്ധിച്ച്
എന്തെങ്കിലും അനിശ്ചിതത്വം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
1450 ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സാ
ധനസഹായം അനുവദിക്കുന്നത് തുടരുമോ;
വ്യക്തമാക്കാമോ;
(ബി) 2026
- 27 സാമ്പത്തിക വർഷത്തെ ബജറ്റില്‍
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ
നിധിയിലേക്കുള്ള വിഹിതമായി മാറ്റി
വെച്ചിരിക്കുന്നത് എത്ര തുകയാണെന്ന്
വ്യക്തമാക്കാമോ;
(സി) 2011
മുതല്‍ 2026 വരെയുള്ള ഓരോ ബജറ്റിലും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ
നിധിയിലേക്കുള്ള വിഹിതമായി എത്ര വീതം
തുകയാണ് മാറ്റിവെച്ചതെന്ന് പട്ടിക
തിരിച്ച് വിവരം ലഭ്യമാക്കാമോ;
(ഡി) മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍ നിന്നുമുള്ള
ചികിത്സാ ധനസഹായത്തിന് ബദലായാണോ ബജറ്റ്
പ്രസംഗത്തില്‍ 'വണ്‍ കേരള കരുതല്‍
മിഷന്‍' പദ്ധതി
പ്രഖ്യാപിച്ചിരിക്കുന്നത്;
വ്യക്തമാക്കാമോ?
ആകസ്മികമായി
പൊള്ളലേറ്റ് മരണപ്പെടുന്നവർക്കുള്ള
ധനസഹായം
1451 ശ്രീ.
ടി. പി. അഷ്റഫ് അലി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) അപകട
മരണത്തിന്റെ പരിധിയില്‍ ആകസ്മികമായി
പൊള്ളലേറ്റ് മരണപ്പെടുന്നവരെയും
ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയിൽ നിന്നും ധനസഹായം
അനുവദിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) എങ്കിൽ
ആകസ്മികമായുളള ഇത്തരം മരണങ്ങള്‍ അപകട
മരണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി
പ്രസ്തുത ദുരിതാശ്വാസനിധിയിൽ നിന്നും
ധനസഹായം അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ;
(സി) ഇല്ലെങ്കില്‍
തീര്‍ത്തും ആകസ്മികമായ രീതിയില്‍
ഉണ്ടാകുന്ന ഇത്തരം മരണങ്ങള്‍ അപകട
മരണത്തിന്റെ പരിധിയില്‍ ഉൾപ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ?
കാലിക്കറ്റ്
എയര്‍പോര്‍ട്ട് അതോറിറ്റി സി.എസ്.ആര്‍
ഫണ്ട്
1452 ശ്രീ.
ടി. പി. അഷ്റഫ് അലി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) 2025-26
സാമ്പത്തിക വര്‍ഷത്തില്‍ കാലിക്കറ്റ്
എയര്‍പോര്‍ട്ട് അതോറിറ്റി
കോര്‍പ്പറേറ്റ് സോഷ്യല്‍
റെസ്പോന്‍സിബിലിറ്റി ഫണ്ട്
(സി.എസ്.ആര്‍) ഇനത്തില്‍ എത്ര തുകയാണ്
മാറ്റിവെച്ചതെന്ന് വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
തുക ഏതെല്ലാം പദ്ധതികള്‍ക്കാണ്
വിനിയോഗിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(സി) നിലവില്‍
കാലിക്കറ്റ് എയര്‍പോര്‍ട്ട്
അതോറിറ്റിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍
റെസ്പോന്‍സിബിലിറ്റി ഫണ്ട് ഇനത്തില്‍
എത്ര തുകയാണ് മിച്ചമുളളതെന്ന്
വ്യക്തമാക്കാമോ?
എയ്റോ
പാർക്കുകളും എയ്റോ സിറ്റി പദ്ധതികളും
1453 ശ്രീ.
വി. ടി. ബൽറാം
ശ്രീ.
ടോണി ചമ്മണി
ശ്രീ.
മുഹമ്മദ് ഷിയാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
എയ്റോ പാർക്കുകളും എയ്റോ സിറ്റി
പദ്ധതികളും നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
വിശദമാക്കാമോ;
(ബി) ഏതൊക്കെ
വ്യാപാര സേവന മേഖലകളെ വ്യോമയാന
മേഖലയുമായി സംയോജിപ്പിച്ചാണ് പ്രസ്തുത
പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി) സംസ്ഥാനത്തെ
വിവിധ മേഖലകളിലെ കയറ്റുമതി
ശക്തിപ്പെടുത്തുന്നതിനായി എന്തൊക്കെ
അനുബന്ധ വികസന പദ്ധതികളാണ് എയ്റോ
പാർക്കുകളും എയ്റോ സിറ്റി
പദ്ധതികളുമായി സംയോജിപ്പിച്ച് ആസൂത്രണം
ചെയ്തിട്ടുള്ളത്; വ്യക്തമാക്കാമോ?
തിരുവനന്തപുരം
മെട്രോ പദ്ധതി
1454 ശ്രീ.
വി. മുരളീധരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) തിരുവനന്തപുരത്ത്
മെട്രോ പദ്ധതി നടപ്പിലാക്കുമ്പോൾ
ഏതൊക്കെ പ്രദേശങ്ങളെയാണ്
ഉൾപ്പെടുത്തുവാൻ ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി) പ്രസ്തുത
മെട്രോ പദ്ധതിക്കായി ഡി.പി.ആർ
സമർപ്പിക്കപ്പെട്ടിട്ടുണ്ടോ; എങ്കിൽ
അതിന്മേൽ തീരുമാനമെടുത്തിട്ടുണ്ടോ;
വിശദമാക്കാമോ?
മെട്രോ
റെയില്‍ പദ്ധതി
1455 ശ്രീ.
പാറക്കൽ അബ്‌ദുല്ല
ശ്രീ.
എം. എ. റസാഖ് മാസ്റ്റർ
ശ്രീ.
ഫൈസൽ ബാബു
ശ്രീ.
പി. കെ. നവാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കോഴിക്കോടും
തിരുവനന്തപുരത്തും മെട്രോ റെയില്‍
പദ്ധതി ആരംഭിക്കുന്നതിന്
പ്രതീക്ഷിക്കുന്ന ചെലവ് എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ബി) പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍ ഏത് ഏജന്‍സിയെ
ഏല്‍പ്പിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നത്;
(സി) പ്രസ്തുത
പദ്ധതി എന്നത്തേയ്ക്ക് ആരംഭിക്കാന്‍
കഴിയുമെന്ന് വിശദമാക്കാമോ?
മെട്രോ
റെയിൽ വിപുലീകരണം
1456 ശ്രീ.
മുഹമ്മദ് ഷിയാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) പശ്ചിമ
കൊച്ചിയിലേക്കും തീരദേശ മേഖലകളിലേക്കും
മെട്രോ റെയിൽ ശൃംഖല
ദീർഘിപ്പിക്കുന്നതിനുള്ള ഒരു സമഗ്ര
സാധ്യതാ പഠനം നടത്തി അടിയന്തര നടപടി
സ്വീകരിക്കാൻ തയ്യാറാകുമോ;
ദേശീയ
ജലപാത നവീകരണം
1457 ശ്രീ.
പി. കെ. നവാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ദേശീയ
ജലപാത നവീകരണത്തോടനുബന്ധിച്ച് താനൂര്‍
നിയോജക മണ്ഡലത്തിലെ കനോലി കനാല്‍
നവീകരണം നടത്തുന്നതിനുളള നടപടി
വിശദമാക്കാമോ; പ്രസ്തുത പദ്ധതിയുടെ
രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ എങ്കിൽ
അതിന്റെ വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;
(ബി) ജില്ലയിലെ
നാവിഗേഷന്‍ റൂട്ടില്‍ ഇപ്പോള്‍ ജലഗതാഗ
സര്‍വ്വീസ് സംബന്ധിച്ച് ദേശീയ ജലപാത
വിഭാഗത്തിന് കൈമാറുന്ന വിവരങ്ങള്‍
പദ്ധതിക്ക് ഏതെങ്കിലും തരത്തിലുളള
തടസ്സം സൃഷ്ടിക്കുന്നുണ്ടോ; എങ്കിൽ
അതിനുളള പരിഹാര നടപടി സ്വീകരിക്കാമോ;
(സി) താനൂര്‍
മണ്ഡലത്തില്‍ കനോലി കനാല്‍ നവീകരണം,
ദേശീയ ജലഗതാഗതം എന്ന പേരില്‍
വൈകുന്നതിനാല്‍ കനോലി കനാലിന്
കുറുകെയുളള പാലങ്ങള്‍ അപകടാവസ്ഥയിലായത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; പാലങ്ങളുടെ
നവീകരണം സംബന്ധിച്ചുളള നടപടികള്‍
വിശദമാക്കാമോ;
(ഡി) പാലങ്ങള്‍
നവീകരിക്കുമ്പോള്‍ 3 ഹൊറിസോണ്ടല്‍
ക്ലിയറന്‍സ്,വെര്‍ട്ടിക്കല്‍
ക്ലിയറന്‍സ് വേണമെന്നതിനാല്‍
അപകടാവസ്ഥയിലായ പാലങ്ങള്‍
പുന:നിര്‍മ്മിക്കുന്നതിന് വലിയ
ഫണ്ടുകള്‍ വേണമെന്നത് പല
പദ്ധതികള്‍ക്കും തടസ്സമാവുന്നുണ്ടെന്നത്
ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;അത്തരം
പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍
അപകടാവസ്ഥയിലുളള പാലങ്ങള്‍ ദേശീയ ജലപാത
പദ്ധതി യാഥാര്‍ത്ഥ്യമാവുമ്പോള്‍
പൊളിച്ചു മാറ്റാമെന്ന വ്യവസ്ഥയില്‍
ചെറിയ പാലങ്ങള്‍ നിര്‍മ്മിക്കുന്നതിന്
പ്രത്യേക അനുമതി നല്‍കുന്ന കാര്യം
പരിഗണിക്കുമോ;
(ഇ) അത്തരത്തില്‍
അപകടാവസ്ഥയിലുളള താനൂര്‍ കനോലി കനാലിന്
കുറുകെയുളള അങ്ങാടി പാലം റീ ഡെക്ട്
ചെയ്ത് വീതി കൂട്ടി
പുന:നിര്‍മ്മിക്കുന്നതിനുളള അനുമതി
പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗത്തിന്
നല്‍കുന്ന കാര്യം പരിഗണിക്കുമോ?
എറണാകുളം
നഗരത്തില്‍ കനാൽ റിജുവനേഷൻ പദ്ധതി
1458 ശ്രീ.
ടി. ജെ. വിനോദ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) എറണാകുളം
നഗരത്തിലെ കനാലുകളുടെ സംയോജനത്തിനും
നവീകരണത്തിനുമായി കനാൽ റിജുവനേഷൻ പദ്ധതി
രൂപീകരിച്ചത് ഏത് വർഷമാണ്; പദ്ധതിയുടെ
പ്രധാന ലക്ഷ്യങ്ങൾ എന്തൊക്കെയാണ്;
പദ്ധതിയുടെ വിശദാംശം നല്‍കുമോ;
(ബി) കനാൽ
റിജുവനേഷൻ പദ്ധതിയുടെ ഭാഗമായി
ഉൾപ്പെടുത്തിയിട്ടുള്ള കനാലുകൾ
ഏതെല്ലാമാണ്; ഓരോ കനാലിന്റെയും നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ; പദ്ധതിയുടെ
ഭാഗമായി കനാലുകളുടെ നിലവിലുള്ള അവസ്ഥ,
ജലഒഴുക്ക്, മലിനീകരണം, കൈയേറ്റം
തുടങ്ങിയ വിഷയങ്ങളിൽ ഏതെങ്കിലും
ശാസ്ത്രീയ പഠനം നടത്തിയിട്ടുണ്ടോ;
(സി) എറണാകുളം
നഗരത്തിലെ കനാലുകളുടെ നവീകരണത്തിനായി
ഇതുവരെ അനുവദിച്ച മൊത്തം തുക എത്രയാണ്;
ചെലവഴിച്ച തുക എത്രയാണ്; വിശദമാക്കാമോ;
(ഡി) കനാൽ
റിജുവനേഷൻ പദ്ധതിയുടെ ഭാഗമായി മലിനജല
ശുദ്ധീകരണ സംവിധാനം (Sewage Treatment
System) ഉൾപ്പെടുത്തിയിട്ടുണ്ടോ;
കനാലുകളിലേക്ക് മാലിന്യവും മലിനജലവും
ഒഴുകുന്നത് തടയുന്നതിനായി എന്ത്
നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(ഇ) നിലവിൽ
കനാൽ റിജുവനേഷൻ പദ്ധതിയുടെ ഭാഗമായി
നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികൾ
ഏതെല്ലാമാണ്; അവയുടെ പുരോഗതി എത്ര
ശതമാനമാണ്; വിശദമാക്കാമോ?
പ്രവാസി
ക്ഷേമ നിധി
1459 ശ്രീ.
വി. പി. സജീന്ദ്രൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) പ്രവാസി
ക്ഷേമനിധിയിൽ അംശദായം മുടക്കം
വന്നിട്ടുള്ള അംഗങ്ങൾക്ക് അറുപത് വയസ്സ്
പൂർത്തിയാകുകയും അവർക്ക് അംശദായം
കുടിശ്ശിക വന്നതിനാൽ പെൻഷന്
അപേക്ഷിക്കാൻ സാധിക്കാതെ വരികയും
ചെയ്‌തിട്ടുള്ളതായ പരാതികൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) അംശദായം
അടച്ച് ക്രമപ്പെടുത്തി പെൻഷന്
അപേക്ഷിക്കാൻ ഒരു അവസരം കൂടി നൽകാൻ
നിലവിലെ സർക്കാർ ആലോചിക്കുന്നുണ്ടോ;
(സി) ഒരു
വർഷത്തിൽ താഴെ അംശദായ കുടിശ്ശിക
ഉണ്ടായിരുന്ന അംഗങ്ങൾക്ക് അംശദായം
അടച്ച് ക്രമപ്പെടുത്തി പെൻഷന്
അപേക്ഷിക്കാൻ അനുവദിച്ചിരുന്ന രണ്ട്
വർഷത്തെ ഇളവ് എത്ര അംഗങ്ങൾക്ക്
പ്രയോജനപ്പെട്ടുവെന്ന് ജില്ല തിരിച്ച്
കണക്ക് ലഭ്യമാക്കാമോ;
(ഡി) മുൻ
സർക്കാർ അനുവദിച്ച ഇളവ് ഉത്തരവിൽ
കാലദൈർഘ്യം പറഞ്ഞിട്ടുള്ളതിനാൽ
ആശയക്കുഴപ്പം ഉണ്ടാകുകയും അതുമൂലം
നാമമാത്ര കുടിശ്ശിക വന്ന ആദ്യകാല
അംഗങ്ങൾക്ക് ആ അവസരം ഉപയോഗപ്പെടുത്താൻ
കഴിഞ്ഞിരുന്നില്ല എന്ന വസ്തുതയും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ഇ) കാലയളവ്
പറയാതെ മൂവായിരത്തി അറുനൂറ് രൂപയിൽ
കുറവ് അംശദായം മുടക്കം വന്നിട്ടുള എല്ലാ
അംഗങ്ങൾക്കും മുൻകാല പ്രാബല്യത്തോടെ ഒരു
അവസരം കൂടി നൽകുന്നതിന് നടപടി
കൈക്കൊള്ളുമോ?
വിമാനയാത്രാക്കൂലി
വർദ്ധനവ്
1460 ശ്രീ.
പാറക്കൽ അബ്‌ദുല്ല :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) പശ്ചിമേഷ്യയിൽ
നിലനിൽക്കുന്ന യുദ്ധ പ്രതിസന്ധിയിൽ ഗൾഫ്
രാജ്യങ്ങളിലേക്കുള്ള
വിമാനയാത്രാക്കൂലിയിൽ വൻ വർദ്ധനവ്
വന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) എങ്കിൽ
പ്രസ്തുത വർദ്ധനവ് പരിഹരിക്കുന്നതിന്
കേന്ദ്ര വ്യോമയാന മന്ത്രാലയവുമായി
ആലോചിച്ച് നടപടി സ്വീകരിക്കുമോ;
വിശദാംശം നൽകുമോ?
നോർക്കയുടെ
സമഗ്രമായ വികസനത്തിനുള്ള നടപടികൾ
1461 ശ്രീ.
വി. ടി. ബൽറാം
ശ്രീ.
ടോണി ചമ്മണി
ശ്രീ.
മുഹമ്മദ് ഷിയാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) വ്യാജ
റിക്രൂട്ട്മെന്റ് ഏജന്‍സികളില്‍ നിന്നും
ഉദ്യോഗാര്‍ത്ഥികളെ സംരക്ഷിക്കുന്നതിന്
നോര്‍ക്ക മുഖേനയുള്ള ഔദ്യോഗിക
റിക്രൂട്ട്മെന്റുകള്‍
വിപുലപ്പെടുത്തുമോ; വ്യക്തമാക്കാമോ;
(ബി) പ്രവാസികളുടെ
പുനരധിവാസത്തിനും സ്വയംതൊഴില്‍
കണ്ടെത്തുന്നതിനും എന്തെല്ലാം
സഹായങ്ങളാണ് നോര്‍ക്ക റൂട്ട്സ് വഴി
ലഭ്യമാക്കുകയെന്ന് വിശദമാക്കാമോ;
(സി) വിദേശത്ത്
വിദ്യാഭ്യാസത്തിനായി പോകുന്ന
വിദ്യാര്‍ത്ഥികളുടെ സമഗ്രവിവരങ്ങള്‍
നോര്‍ക്ക സമാഹരിച്ചിട്ടുണ്ടോ; പ്രസ്തുത
വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍
നിര്‍ബന്ധിത രജിസ്ട്രേഷനിലൂടെ
ശേഖരിക്കുകയും അവരുടെ ക്ഷേമം
ഉറപ്പുവരുത്തുന്നതിന് നടപടികള്‍
സ്വീകരിക്കുകയും ചെയ്യുമോയെന്ന്
വിശദമാക്കാമോ?
അച്ചടി
വകുപ്പിൽ അഗ്നിസുരക്ഷാ ഉപകരണങ്ങൾ
സ്ഥാപിക്കുന്നതിന് നടപടി
1462 ശ്രീ.
വി. ജോയി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) അച്ചടി
വകുപ്പിൽ അഗ്നിസുരക്ഷാ ഉപകരണങ്ങൾ
സ്ഥാപിക്കുന്നതിന് എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
തോട്ടപ്പള്ളി
പ്രദേശം ഖനനവിരുദ്ധ മേഖലയായി
പ്രഖ്യാപിക്കാന്‍ നടപടി
1463 ശ്രീ.
ജി. സുധാകരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) അമ്പലപ്പുഴ
മണ്ഡലത്തിൽപ്പെട്ട തോട്ടപ്പള്ളി
സ്പിൽവേയുടെ അഴിമുഖത്തും സമീപ തീര
പ്രദേശങ്ങളിലും വന്നടിയുന്ന കരിമണൽ
രാജ്യാന്തര മൂല്യമുള്ളതാണെന്ന്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) ഈ
അമൂല്യധാതു സ്വകാര്യ ശക്തികളും കരിമണൽ
കമ്പനികളും അനധികൃതമായി
കൈവശപ്പെടുത്തുന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി) ഐ.ആർ.ഇ
(ഇന്‍ഡ്യന്‍ റെയര്‍ എര്‍ത്ത്)യും ചവറ
മിനറൽസ് ആൻറ് മെറ്റൽസും നടത്തുന്ന
കരിമണൽ ഇടപാടുകൾ അന്വേഷിച്ചിട്ടുണ്ടോ;
(ഡി) ഇല്ലെങ്കിൽ
കഴിഞ്ഞ പത്ത് വർഷക്കാലത്തെ കരിമണൽ
ഖനനത്തെപ്പറ്റി വിദഗ്ധരും സാമ്പത്തിക
ശാസ്ത്രജ്ഞന്മാരും അടങ്ങുന്ന ഒരു
ഉന്നതതല അന്വേഷണ സംഘത്തെകൊണ്ട്
അന്വേഷിച്ച് നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ;
(ഇ) ഇപ്പോൾ
ഇറക്കുന്ന ടെണ്ടറുകൾ റദ്ദ് ചെയ്യാമോ;
(എഫ്) തോട്ടപ്പള്ളി
പ്രദേശം ഖനനവിരുദ്ധ മേഖലയായി
പ്രഖ്യാപിക്കാമോ?
മുതിർന്ന
പൗരന്മാരുടെ പരിചരണം
1464 ശ്രീ.
സി. ആര്‍. മഹേഷ്
ശ്രീ.
ദീപക് ജോയ്
ശ്രീ.
എഫ്. രാജ
ശ്രീ.
കെ. ബിനിമോൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മുതിർന്ന
പൗരന്മാരുടെ ക്ഷേമത്തിനും
പരിചരണത്തിനുമായി പുതിയൊരു സംവിധാനം
യാഥാർത്ഥ്യമാക്കുവാൻ പദ്ധതിയുണ്ടോ;
വിശദമാക്കുമോ;
(ബി) വീടുകളിൽ
ഒറ്റപ്പെട്ടുപോകുന്ന മുതിർന്നവരുടെ
ക്ഷേമ വിവരങ്ങൾ അന്വേഷിക്കാനും ഭക്ഷണം,
മരുന്ന് തുടങ്ങിയവ ഉറപ്പാക്കാനുമുള്ള
വിപുലമായ പരിചരണ സംവിധാനമാണോ പ്രസ്തുത
പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന്
വിശദമാക്കാമോ;
(സി) മുതിർന്നവരോടുള്ള
അതിക്രമങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ
കർശന നടപടി സ്വീകരിക്കുമോ; രാജ്യത്തെ
ഏറ്റവും മികച്ച വയോജന സൗഹൃദ സമൂഹമാക്കി
കേരളത്തെ മാറ്റാൻ പദ്ധതിയുണ്ടോ;
വിശദമാക്കുമോ?
കെ
- റെയിൽ പദ്ധതി
1465 ശ്രീ.
മഞ്ഞളാംകുഴി അലി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
കെ - റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട
പ്രവർത്തനങ്ങൾ പൂർണ്ണമായും
അവസാനിപ്പിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി) പദ്ധതിയുമായി
ബന്ധപ്പെട്ട് അതിർത്തി കല്ലുകൾ
സ്ഥാപിച്ചിട്ടുള്ള ഭൂമിയിൽ കല്ലുകൾ
നീക്കം ചെയ്യുന്നതിന് സർക്കാർ നടപടി
സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
(സി) കെ
-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഓഫീസ്
നിലവിൽ പ്രവർത്തിച്ച് വരുന്നുണ്ടോ;
എങ്കിൽ ഏതെല്ലാം തലത്തിലുള്ള എത്ര
ഉദ്യോഗസ്ഥരാണ് ഇവിടെ സേവനം
അനുഷ്ഠിക്കുന്നത്; പദ്ധതിയുടെ
പ്രവർത്തനത്തിനായി എത്ര വാഹനങ്ങൾ
ഉപയോഗിച്ച് വരുന്നുണ്ട്;
വ്യക്തമാക്കുമോ;
(ഡി) ഇതിന്റെ
ഓഫീസ് പ്രവർത്തനം പൂർണ്ണമായി
അവസാനിപ്പിച്ചിട്ടില്ലെങ്കിൽ
എന്നത്തേക്ക് അവസാനിപ്പിക്കാൻ കഴിയും
എന്നാണ് കരുതുന്നത്;
(ഇ) കെ-റെയിൽ
പദ്ധതിയുമായി ബന്ധപ്പെട്ട് നാളിതുവരെ
എത്ര തുക ചെലവഴിച്ചിട്ടുണ്ട്;
വിശദാംശങ്ങൾ ലഭ്യമാക്കുമോ?
നിലമ്പൂർ
നഞ്ചങ്കോട് റെയിൽവേ ലൈൻ
1466 ശ്രീ.
ആര്യാടന്‍ ഷൗക്കത്ത് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കേരളത്തിനും
കർണാടകത്തിനും ഇടയിൽ ഹ്രസ്വദൂര
കണക്ടിവിറ്റി നൽകുന്ന നിർദിഷ്ട നിലമ്പൂർ
നഞ്ചൻകോട് റെയിൽവേ ലൈൻ
പ്രാവർത്തികമാക്കുന്നതിനുവേണ്ടിയുള്ള
പ്രവൃത്തികൾ ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി) വയനാട്
ജില്ല കൂടി റെയിൽവേ ഭൂപടത്തിൽ ഇടം
പിടിക്കുന്ന നിലമ്പൂർ - നഞ്ചൻകോട്
റെയിൽവേ പാത യാഥാർത്ഥ്യമാക്കുന്നതിന്
ആവശ്യമായ നടപടികൾ സ്വീകരിക്കുമോ?
ട്രഷറി
തുക
1467 ശ്രീ.
ജി. സുധാകരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ഈ
സർക്കാർ അധികാരത്തിൽ വരുമ്പോൾ ട്രഷറിയിൽ
ഉണ്ടായിരുന്ന തുക എത്രയെന്നു
വ്യക്‌തമാക്കാമോ;
(ബി) കഴിഞ്ഞ
സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ
എത്ര തുകയാണ് ബാധ്യത ഇനത്തിൽ
നിലവിലുണ്ടായിരുന്നത് ;
(സി) ഈ
ബാധ്യതകൾ തീർക്കാൻ നടപടികൾ
ആലോചിച്ചിട്ടുണ്ടോ; എങ്കിൽ
പ്രധാനപ്പെട്ടവ വെളിപ്പെടുത്താമോ?
ശമ്പള
വിതരണം - ഐ.സി.ഡി.എസ് പദ്ധതി
1468 ശ്രീ.
ജി. സുധാകരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) വനിത
ശിശു വികസന വകുപ്പിനുകീഴിൽ ഐ.സി.ഡി.എസ്
പദ്ധതിയിൽ വരുന്ന ജീവനക്കാരുടെ ശമ്പളം
എല്ലാ മാസവും പ്രത്യേക ഉത്തരവിലൂടെ
അനുവദിക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) ഐ.സി.ഡി.എസ്
പദ്ധതിയിൽ വരുന്ന ജീവനക്കാരുടെ ശമ്പള
വിതരണത്തിൽ വരുന്ന ഈ കാലതാമസം
ഒഴിവാക്കാൻ അവർക്ക് എല്ലാ മാസവും
കൃത്യദിവസം ശമ്പളം വിതരണം ചെയ്യാൻ
നടപടികൾ സ്വീകരിക്കാമോ ?
സാമൂഹ്യനീതിയും
പശ്ചാത്തല സൗകര്യ വികസനവും
1469 ശ്രീ.
പി. പ്രസാദ്
ശ്രീ.
മുഹമ്മദ് മുഹസിന്‍
ശ്രീ.
ഗോവിന്ദൻ പള്ളിക്കാപ്പിൽ
ശ്രീ.
ജി. ആര്‍. അനില്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സാമൂഹ്യനീതിയും
പശ്ചാത്തല സൗകര്യ വികസനവും പരിസ്ഥിതി
സംരക്ഷണവും ഉറപ്പാക്കുന്ന വികസന
കാഴ്ചപ്പാടിന്റെ ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;വിശദമാക്കാമോ;
(ബി) വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖമുൾപ്പെടെ പശ്ചാത്തല
സൗകര്യ വികസന മേഖലയിൽ
ഉണ്ടായിക്കൊണ്ടിരിക്കുന്ന പുരോഗതി
സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിൽ പുതിയൊരു
വളർച്ചാ തരംഗം സൃഷ്ടിക്കുമോ ;
വിശദമാക്കാമോ;
(സി) സംസ്ഥാനത്തിന്
ലഭിക്കുന്ന കേന്ദ്ര നികുതി വിഹിതം
കുറഞ്ഞു വരുന്ന വിഷയം പതിനാറാം ധനകാര്യ
കമ്മീഷന്റെയും കേന്ദ്ര സർക്കാരിന്റെയും
മുൻപിൽ ഉന്നയിക്കാൻ മുൻ സര്‍ക്കാരിന്റെ
കാലത്ത് ശക്തമായ നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(ഡി) പതിനാറാം
ധനകാര്യ കമ്മീഷന്റെ മുന്നിൽ
സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ
ഉന്നയിക്കുന്നതിന് മറ്റ് സംസ്ഥാനങ്ങളെ
കൂടി ചേർത്തുകൊണ്ട് അഭിപ്രായ രൂപീകരണം
നടത്തുന്നതിന് മുൻ സര്‍ക്കാരിന്റെ
കാലത്ത് കേരളം നേതൃത്വം നൽകിയിട്ടുണ്ടോ;
വിശദമാക്കാമോ?
2022-23
ലെ ബഡ്ജറ്റിൽ ലോക സമാധാനത്തിനായി
വകയിരുത്തിയ തുക
1470 ശ്രീ.
റോണി. കെ. ബേബി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2022-23 സാമ്പത്തിക വർഷത്തിലെ ബഡ്ജറ്റിൽ
ലോക സമാധാനത്തിനായി വകയിരുത്തിയ തുക
വിനിയോഗിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ
എന്തൊക്കെ ആവശ്യത്തിനാണ് തുക
വിനിയോഗിച്ചിട്ടുള്ളത് ; ഇല്ലെങ്കിൽ
വിനിയോഗിക്കാത്തതിന്റെ കാരണം
വിശദമാക്കാമോ?
വരുമാന
കമ്മിയും പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള
സഹായങ്ങളും
1471 ശ്രീ.
വി. കെ. സനോജ്
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ.
ജി. സ്റ്റീഫന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്തിന്റെ
വരുമാന കമ്മി നിലവിൽ എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി) ചരക്ക്
സേവന നികുതി നഷ്ടപരിഹാര ഇനത്തിൽ
കേന്ദ്രത്തിൽ നിന്നും ലഭിക്കുവാനുള്ള
തുക എത്രയാണെന്ന് വ്യക്തമാക്കാമോ;
(സി) പൊതുമേഖലാ
സ്ഥാപനങ്ങൾക്ക് മുൻ സര്‍ക്കാര്‍ നൽകിയ
സാമ്പത്തിക സഹായത്തിന്റെ കണക്ക്
ലഭ്യമാക്കാമോ;
(ഡി) പൊതുമേഖലാ
സ്ഥാപനങ്ങളുടെ നഷ്ടം നികത്തുവാൻ മുൻ
സര്‍ക്കാര്‍ അനുവദിച്ച സാമ്പത്തിക സഹായം
എത്രയാണെന്ന് വിശദമാക്കാമോ?
സര്‍ക്കാര്‍
ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം
1472 ശ്രീ.
എം. എസ്. അരുണ്‍ കുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാന
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍
പ്രായം ഉയര്‍ത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി) പെന്‍ഷന്‍
പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച്
ധനകാര്യ വകുപ്പ് അംഗീകാരം
നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
മെഡിസെപ്പ്
റീ-ഇംബേഴ്‍സ്മെന്റ്
1473 ശ്രീ.
സജി ചെറിയാന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മെഡിസെപ്പ്
മുഖേനയുള്ള റീ-ഇംബേഴ്‍സ്മെന്റ് തുക
ലഭ്യമാക്കുന്നതിന് കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) ചെങ്ങന്നൂര്‍
പ്രയാര്‍ സ്വദേശിനി സാറാമ്മ പി.എം.
(മെഡിസെപ്പ് ID 1078579) 2026 ഏപ്രിലിൽ
മെഡിസെപ്പ് വഴി ഇന്‍ഷ്വറന്‍സ്
കമ്പനിക്ക് നല്‍കിയ റീ-ഇംബേഴ്‍സ്മെന്റ്
അപേക്ഷയിന്മേല്‍ തുക ലഭ്യമാക്കുവാന്‍
വൈകുന്നതിന്റെ കാരണം വ്യക്തമാക്കുമോ;
(സി) പ്രസ്തുത
വ്യക്തിയ്ക്ക് റീ-ഇംബേഴ്‍സ്മെന്റ് തുക
എന്ന് ലഭ്യമാകുമെന്ന് വ്യക്തമാക്കുമോ?
സാമ്പത്തിക
ചെലവ് ചുരുക്കല്‍
1474 ശ്രീ.
പി. മമ്മിക്കുട്ടി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
സാമ്പത്തിക ബുദ്ധിമുട്ടുകൾ നിലനിൽക്കെ
സര്‍ക്കാര്‍ ഔദ്യോഗിക ഏജന്‍സികളെ
വിശ്വാസത്തിലെടുക്കാതെ സ്വകാര്യ
ഏജന്‍സികളെ കൊണ്ട് ഔദ്യോഗിക രേഖകള്‍
പരിശോധിപ്പിച്ച നടപടി
അംഗീകരിക്കുന്നുണ്ടോ; വിശദമാക്കാമോ;
(ബി) പ്രസ്തുത
സ്വകാര്യ ഏജന്‍സികള്‍ നിർദ്ദേശിക്കുന്ന
പരിഷ്കാരങ്ങളാണോ സാമ്പത്തിക സ്ഥിതി
മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍
ആലോചിക്കുന്നത്; വിശദമാക്കാമോ;
(സി) സാമ്പത്തിക
ചെലവ് ചുരുക്കലിന്റെ ഭാഗമായി എന്തെല്ലാം
നടപടികളാണ് നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
(ഡി) സംസ്ഥാനത്ത്
നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ
സ്ഥാപനങ്ങൾ ഏതൊക്കെയെന്ന് അറിയിക്കാമോ?
സംരംഭകത്വ
വികസന പരിപാടി
1475 ശ്രീ.
വി. പി. സജീന്ദ്രൻ
ശ്രീ.
സേനാപതി വേണു
ശ്രീ.
അബിൻ വർക്കി കോടിയാട്ട്
ശ്രീ.
സി. വി. ശാന്തകുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മുഖ്യമന്ത്രിയുടെ
സംരംഭകത്വ വികസന പരിപാടി
കാര്യക്ഷമമാക്കുന്നതിനായി എന്തൊക്കെ
പരിഷ്കരണങ്ങളാണ് നടപ്പിൽ
വരുത്താനുദ്ദേശിക്കുന്നത്;വ്യക്തമാക്കുമോ;
(ബി) പ്രസ്തുത
പദ്ധതി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി
സംരംഭകർക്ക് എന്തൊക്കെ സേവനങ്ങളാണ്
നൽകുവാൻ ഉദ്ദേശിക്കുന്നത്; വിശദാംശം
വ്യക്തമാക്കുമോ;
(സി) പ്രസ്തുത
പദ്ധതിയിൽ സംരംഭകരുടെ പ്രായപരിധി
ഉയർത്തുന്നതിനും വായ്പാ തുകയുടെ പരിധി
ഉയർത്തുന്നതിനും നടപടി
സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?
ഖജനാവിലെ
തുക
1476 ശ്രീ.
സനീഷ്‌കുമാര്‍ ജോസഫ്
ശ്രീ.
രമേഷ് പിഷാരടി
ശ്രീ.
സുമേഷ് അച്ചുതൻ
ശ്രീ.
രാജൻ. ജെ. പല്ലൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2026 ഏപ്രിൽ മാസത്തിൽ പതിനൊന്നായിരത്തി
അഞ്ഞൂറ്റിമൂന്ന് കോടി രൂപ
കടമെടുത്തിരുന്നോ; വ്യക്തമാക്കുമോ;
(ബി) 2026
ഏപ്രിൽ മാസത്തിൽ സർക്കാരിന്റെ നികുതി-
നികുതിയേതര ആകെ വരുമാനവും ആകെ ചെലവും
എത്രയായിരുന്നുവെന്ന് വ്യക്തമാക്കുമോ;
ആകെ ചെലവിന്റെ പകുതി മാത്രം വരുമാനമായി
ലഭിച്ചതിനാലാണോ ബാക്കി തുക
കണ്ടെത്തുന്നതിനായി കടമെടുത്തതെന്ന്
വ്യക്തമാക്കുമോ;
(സി) റിസർവ്
ബാങ്കിൽ നിന്ന് കടമെടുത്ത തുക അടക്കമാണ്
2026 മെയ് ഒന്നിന് റിസർവ് ബാങ്കിലെ
ട്രഷറി ബില്ലുകളിൽ കഴിഞ്ഞ സർക്കാർ
നിക്ഷേപിച്ചതെന്ന ആക്ഷേപം
പരിശോധിക്കുമോ; വ്യക്തമാക്കുമോ?
സ്ത്രീസുരക്ഷാ
പെന്‍ഷന്‍ പദ്ധതി
1477 ശ്രീ.
സജി ചെറിയാന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സ്ത്രീ
സുരക്ഷാ പെന്‍ഷന്‍ പദ്ധതി പ്രകാരം
നാളിതുവരെ എത്ര പേര്‍ക്ക് ആനുകൂല്യം
ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;
(ബി) പ്രസ്തുത
പദ്ധതി പ്രകാരമുള്ള പെന്‍ഷന്‍
വിതരണത്തില്‍ എത്ര തുക കുടിശ്ശികയുണ്ട്;
ആയത് നല്‍കാത്തതിന്റെ കാരണം
വിശദമാക്കുമോ?
മദ്യത്തിന്റെ
നികുതി
1478 ശ്രീ.
കെ. യു. ജനീഷ് കുമാര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) അര
ശതമാനം മുതല്‍ പത്ത് ശതമാനം വരെ
വീര്യമുള്ള മദ്യത്തിന് നൂറ്റി ഇരുപത്
ശതമാനം നികുതിയും പത്ത് ശതമാനം മുതല്‍
ഇരുപത് ശതമാനം വരെ വീര്യമുള്ള
മദ്യത്തിന് നൂറ്റി എഴുപത്തഞ്ചു ശതമാനം
നികുതി നിരക്കും നിശ്ചയിച്ചത് ഏതു
നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി) ഈ
വിഷയത്തില്‍ വിവിധ നികുതി
സെക്രട്ടറിമാരുടെ അഭിപ്രായം
എന്തായിരുന്നു; വ്യക്തമാക്കാമോ;
(സി) 2022-23
ലെ ബജറ്റ് പ്രസംഗത്തില്‍ കര്‍ഷകരുടെ
താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി
വീര്യം കുറഞ്ഞ മദ്യത്തിന്
നിശ്ചയിച്ചിരിക്കുന്ന നികുതി നിരക്ക്
എത്രയായിരുന്നു;
(ഡി) മദ്യത്തിന്റെ
നികുതി നിർണ്ണയവുമായി ബന്ധപ്പെട്ട
ഉത്തരവുകളുടെയും ബന്ധപ്പെട്ട
ഫയലിന്റെയും പകര്‍പ്പ് ലഭ്യമാക്കുമോ?
കോട്ടക്കല്‍
നഗരസഭ മാര്‍ക്കറ്റ് ആധുനികവല്‍ക്കരണം
1479 പ്രൊഫ.
പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കിഫ്ബി
പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനാനുമതി
ലഭ്യമായിട്ടുള്ള കോട്ടക്കല്‍ നഗരസഭ
മാര്‍ക്കറ്റ് ആധുനികവല്‍ക്കരണ
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
പ്രവൃത്തി ആരംഭിക്കുന്നതിനായി നിലവിൽ
എന്തെല്ലാം നടപടിക്രമങ്ങള്‍
പൂര്‍ത്തികരിക്കാനുണ്ടെന്നും
പ്രവൃത്തിക്ക് കിഫ്ബിയുടെ പുതുക്കിയ
ധനാനുമതിയും സാങ്കേതികാനുമതിയും
ലഭ്യമായിട്ടുണ്ടോയെന്നും വിശദമാക്കാമോ;
പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാന്‍
കഴിയുമെന്ന് അറിയിക്കാമോ?
കിഫ്ബിക്ക്
അനുവദിച്ചു നല്‍കിയ തുകകളുടെ വിവരങ്ങള്‍
1480 ശ്രീ.
പി. എ. മുഹമ്മദ് റിയാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കിഫ്ബി
ആരംഭിച്ചത് മുതല്‍ നാളിതുവരെ വാഹന
നികുതി, സെസ്സ് എന്നിവയിലൂടെ കിഫ്ബിക്ക്
ലഭിച്ച തുകകളുടെ വിശദ വിവരങ്ങള്‍ വര്‍ഷം
തിരിച്ച് ലഭ്യമാക്കാമോ;
(ബി) നാളിതുവരെ
കിഫ്ബി എടുത്തിട്ടുള്ള വായ്പയുടെ
വിവരങ്ങള്‍, പലിശ നിരക്ക്, തിരിച്ചടവ്
എന്നിവ ഉള്‍പ്പെടെ വര്‍ഷം തിരിച്ച്
ലഭ്യമാക്കാമോ?
കിഫ്ബി
'റവന്യൂ ജനറേഷന്‍' പദ്ധതികള്‍
1481 ശ്രീ.
പി. എ. മുഹമ്മദ് റിയാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കിഫ്ബി
മുഖേന നാളിതുവരെ ചെലവാക്കിയ തുകയുടെ
എത്ര ശതമാനമാണ് ക്യാപിറ്റൽ
എക്സ്പെന്‍ഡിച്ചറായി
കണക്കാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമാേ;
(ബി) കിഫ്ബി
നടപ്പാക്കിയിട്ടുള്ള 'റവന്യൂ ജനറേഷന്‍'
പദ്ധതികള്‍ ഏതെല്ലാമാണെന്നും ആയതില്‍
നിന്നും നാളിതുവരെ ലഭിച്ച വരുമാനം
എത്രയാണെന്നും വ്യക്തമാക്കാമാേ?
കിഫ്ബി
നടപ്പിലാക്കിയ പദ്ധതികള്‍
1482 ശ്രീ.
പി. എ. മുഹമ്മദ് റിയാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കിഫ്ബി
വഴി നാളിതുവരെ നടപ്പിലാക്കിയ
പദ്ധതികളുടെ വിവരങ്ങള്‍
നിയോജകമണ്ഡലാടിസ്ഥാനത്തില്‍ നിയോജക
മണ്ഡലത്തിന്റെ പേര്, പദ്ധതിയുടെ പേര്,
ഭരണാനുമതി, സാമ്പത്തികാനുമതി തീയതികള്‍,
ഭരണാനുമതി, സാമ്പത്തികാനുമതി തുകകള്‍,
സാങ്കേതികാനുമതികളുടെ തീയതിയും തുകയും,
പദ്ധതി പൂര്‍ത്തിയാക്കിയ തീയതി, നിലവിലെ
സ്ഥിതി, ചെലവാക്കിയ തുക, എന്നിവ
ലഭ്യമാക്കുമോ?
കിഫ്ബി
പദ്ധതികള്‍
1483 ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
കിഫ്ബി മുഖേന നാളിതുവരെ പാലങ്ങള്‍,
സ്കൂള്‍ കെട്ടിടങ്ങള്‍, ആശുപത്രി
കെട്ടിടങ്ങള്‍, റോഡുകള്‍, സര്‍ക്കാര്‍
ഓഫീസുകള്‍ ഉള്‍പ്പെടെ എത്ര പദ്ധതികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും
പ്രസ്തുത പദ്ധതികള്‍ക്കായി എത്ര തുക
വിനിയോഗിച്ചിട്ടുണ്ടെ്; വിവിധ ഇനങ്ങള്‍
സംബന്ധിച്ച വിവരങ്ങള്‍ പട്ടിക തിരിച്ച്
ലഭ്യമാക്കാമോ;
(ബി) സംസ്ഥാനത്ത്
ആകെ എത്ര കിഫ്ബി പദ്ധതികള്‍
പുരോഗമിക്കുന്നുണ്ടെന്നും ഓരോ
വിഭാഗങ്ങളിലും ആകെ എത്ര തുകയുടെ
പദ്ധതികളാണ് വിവധ ഘട്ടങ്ങളിലായി
പുരോഗമിക്കുന്നതെന്നും വിവിധ ഇനങ്ങള്‍
സംബന്ധിച്ച വിവരങ്ങള്‍ പട്ടിക തിരിച്ച്
ലഭ്യമാക്കാമോ;
(സി) കേരളത്തിന്റെ
അടിസ്ഥാന സൗകര്യ വികസനത്തില്‍
അഭിമാനകരമായ നേട്ടം കൈവരിച്ച കിഫ്ബിക്ക്
കീഴില്‍ പുരോഗമിക്കുന്ന പദ്ധതികള്‍
സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന്
ആവശ്യമായ നടപടി സ്വീകരിക്കാമോ?
പൂഞ്ഞാര്‍
നിയോജകമണ്ഡലത്തിലെ കിഫ്ബി പ്രവൃത്തികള്‍
1484 ശ്രീ.
സെബാസ്റ്റ്യൻ. എം. ജെ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) പൂഞ്ഞാര്‍
നിയോജകമണ്ഡലത്തില്‍ നിലവില്‍ ഭരണാനുമതി
ലഭിച്ച കിഫ്ബി പ്രവൃത്തികള്‍
ഏതെല്ലാമെന്നും ഓരോ പ്രവൃത്തിയുടെയും
അടങ്കല്‍ തുക എത്രയെന്നും വിശദമാക്കാമോ;
(ബി) പ്രസ്തുത
കിഫ്ബി പ്രവൃത്തികളുടെ നിർവ്വഹണ ചുമതല
ആര്‍ക്കാണെന്നും ഓരോ പ്രവൃത്തിയുടെയും
നിലവിലെ സ്ഥിതി എന്താണെന്നും
വിശദമാക്കാമോ?
കിഫ്ബിയിൽ
ഫോറൻസിക് ഓഡിറ്റിംഗ്
1485 ശ്രീ.
സജീവ് ജോസഫ്
ശ്രീ.
കെ. ജയന്ത്
ശ്രീ.
വി. എസ്. ജോയി
ശ്രീ.
കെ. പി. നൗഷാദ് അലി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കിഫ്ബിയുടെ കഴിഞ്ഞ
പത്ത് വർഷക്കാലത്തെ പ്രവർത്തനങ്ങളെ
സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ
ഫോറൻസിക് ഓഡിറ്റിംഗിന് നിർദ്ദേശമുണ്ടോ;
എങ്കിൽ വ്യക്തമാക്കുമോ;
(ബി) മുൻ
സർക്കാർ ഐ.ടി. പാർക്ക് പോലുള്ള വരുമാനം
ലഭിക്കാവുന്ന പദ്ധതികളിൽ ശ്രദ്ധ
കേന്ദ്രീകരിക്കുന്നതിന് പകരം ബജറ്റിലൂടെ
നടപ്പാക്കേണ്ട പദ്ധതികൾക്ക് തുക
ചെലവിട്ടതാണ് കിഫ്ബിയെ നിലവിലെ
അവസ്ഥയിൽ എത്തിച്ചതെന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ
അന്വേഷണം നടത്തുമോ;
(സി) ഉയർന്ന
പലിശയ്ക്ക് വായ്പയും മസാല ബോണ്ടും
വാങ്ങിയതും വൻ തുകയ്ക്ക് കൺസൾട്ടൻസി
കരാറുകൾ നൽകിയതും കിഫ്ബി ചെലവിൽ
നേതാക്കൾ വിദേശയാത്ര നടത്തിയതുമായ
ആക്ഷേപങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ അന്വേഷണം നടത്തുമോ;
വിശദമാക്കുമോ?
വളാഞ്ചേരി
നഗരസഭ കെട്ടിട നിർമ്മാണം
1486 പ്രൊഫ.
പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കിഫ്ബി
പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനാനുമതി
ലഭ്യമായിട്ടുള്ള കോട്ടക്കല്‍
മണ്ഡലത്തിലെ വളാഞ്ചേരി നഗരസഭ കെട്ടിട
നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(ബി) പ്രസ്തുത
പ്രവൃത്തിക്ക് കിഫ്ബിയുടെ പുതുക്കിയ
ധനാനുമതിയും സാങ്കേതികാനുമതിയും
ലഭ്യമായിട്ടുണ്ടോ; എങ്കിൽ നിര്‍മ്മാണ
പ്രവൃത്തി ആരംഭിക്കുന്നതിന് ഇനി
എന്തെല്ലാം നടപടികള്‍
ശേഷിക്കുന്നുണ്ടെന്ന് വിശദമാക്കാമോ?
കാഞ്ഞിരപ്പള്ളി
മണ്ഡലത്തിലെ കിഫ്‌ബി പ്രവൃത്തികൾ
1487 ശ്രീ.
റോണി. കെ. ബേബി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കാഞ്ഞിരപ്പള്ളി
നിയോജകമണ്ഡലത്തിൽ കിഫ്ബി മുഖേന
നടപ്പിലാക്കുന്നതിന് ഭരണാനുമതി
ലഭിച്ചിട്ടും ഇതുവരെ പൂർത്തിയാകാത്ത
പ്രവൃത്തികൾ ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ; പ്രസ്തുത
പ്രവൃത്തികളുടെ പട്ടിക അവയുടെ നിലവിലെ
സ്ഥിതി, കാലതാമസത്തിനുള്ള കാരണങ്ങൾ
എന്നിവ സഹിതം ലഭ്യമാക്കുമോ;
(ബി) മേൽപ്പറഞ്ഞ
പ്രവൃത്തികൾ സമയബന്ധിതമായി
പൂർത്തീകരിക്കുന്നതിനായി അടിയന്തര നടപടി
സ്വീകരിക്കുമോ?
തലശ്ശേരി
കടല്‍പ്പാലം നവീകരണം
1488 ശ്രീ.
കാരായി രാജൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) തലശ്ശേരി
നിയോജക മണ്ഡലത്തില്‍ കിഫ്ബി മുഖേന
നടപ്പിലാക്കുന്ന തലശ്ശേരി കടല്‍പ്പാലം
നവീകരണം സംബന്ധിച്ച പ്രവൃത്തിയുടെ
ഇതുവരെ സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് ഇനി
എന്തൊക്കെ നടപടികളാണ് ഉള്ളതെന്ന്
വ്യക്തമാക്കാമോ?
ആസ്തി
വികസന ഫണ്ട്, പ്രത്യേക വികസന ഫണ്ട് -
മാർഗ നിർദേശങ്ങൾ
1489 ശ്രീ.
സി. അജയപ്രസാദ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) നിയോജക
മണ്ഡല ആസ്തി വികസന പദ്ധതി
(സി.എ.ഡി.എസ്.), പ്രത്യേക വികസന
പദ്ധതി, എന്നിവയുമായി ബന്ധപ്പെട്ട
മാനദണ്ഡങ്ങളും നിർദേശങ്ങളും
ഉൾപ്പെടുത്തി സർക്കാർ
പ്രസിദ്ധീകരിച്ചിട്ടുള്ള
കൈപ്പുസ്തകത്തിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(ബി) പ്രസ്തുത
പദ്ധതികളുമായി ബന്ധപ്പെട്ട് നടപ്പിൽ
വരുത്തിയ പ്രധാന ഭേദഗതികൾ സംബന്ധിച്ച
ഉത്തരവുകളുടെ പകർപ്പ് ലഭ്യമാക്കാമോ?
എം.എൽ.എ
ഫണ്ട് ഉപയോഗിച്ചുള്ള പ്രവർത്തികൾ
1490 ശ്രീ.
മുഹമ്മദ് മുഹസിന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) എം.എൽ.എ.
യുടെ ആസ്തി വികസന ഫണ്ട്, പ്രാദേശിക
വികസന ഫണ്ട് എന്നിവ വിനിയോഗിച്ച്
പൂർത്തിയാക്കാൻ കഴിയുന്ന പ്രവർത്തികൾ
ഏതൊക്കെയാണെന്ന് അറിയിക്കാമോ;
(ബി) പ്രസ്തുത
പ്രവർത്തികളുടെ നിർമ്മാണ ചുമതല
ആർക്കൊക്കെയാണ് നൽകാൻ കഴിയുന്നതെന്ന്
അറിയിക്കാമോ; പ്രസ്തുത പ്രവർത്തികൾ ഏതു
അംഗത്തിന്റെ ഫണ്ട് എന്ന് തിരിച്ചറിയാൻ
പ്രത്യേകം ബോർഡ് വയ്ക്കാറുണ്ടോ;
എം.എൽ.എ. ഫണ്ട് മറ്റ് ഫണ്ടുകളുമായി വക
മാറ്റാതിരിക്കാനായി നടപടികൾ
സ്വീകരിക്കാറുണ്ടോ; എങ്കിൽ അത്
സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങളും
ഉത്തരവുകളുടെ പകർപ്പുകളും ലഭ്യമാക്കാമോ?
പാറശ്ശാല
നിയാേജകമണ്ഡലത്തിലെ എം.എല്‍.എ -
എ.ഡി.എസ്. പ്രവൃത്തികള്‍
1491 ശ്രീ.
സി. കെ. ഹരീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) പാറശ്ശാല
നിയാേജകമണ്ഡലത്തില്‍ 2021 മുതല്‍ 2026
വരെയുള്ള കാലയളവില്‍ എം.എല്‍.എ -
എ.ഡി.എസ് പദ്ധതി പ്രകാരം നടപ്പിലാക്കിയ
പ്രവൃത്തികളുടെ ടെണ്ടര്‍ സേവിംഗ്സ്
ഇനത്തില്‍ എത്ര തുകയാണ്
ലഭ്യമായിട്ടുള്ളതെന്ന് വ്യക്തമാക്കാമാേ;
(ബി) പ്രസ്തുത
ടെണ്ടര്‍ സേവിംഗ്സ് തുക വിനിയാേഗിച്ച്
പുതിയ പ്രവൃത്തികള്‍
നിര്‍ദ്ദേശിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍ എന്താെക്കെയാണെന്നും
ഇതുവരെ എത്ര പുതിയ പ്രവൃത്തികള്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും
അറിയിക്കാമാേ;
(സി) ഇപ്രകാരം
നിര്‍ദ്ദേശിച്ച പ്രവൃത്തികളില്‍
ഭരണാനുമതി ലഭ്യമായവ ഏതാെക്കെയാണെന്നും ഈ
ഇനത്തില്‍ ഇനി എത്ര തുക കൂടി
നീക്കിയിരിപ്പായി ലഭ്യമാണെന്നും
വിശദമാക്കാമാേ;
(ഡി) എം.
എല്‍. എ. -മാരുടെ നിയാേജകമണ്ഡലം
ആസ്തിവികസന പദ്ധതി, പ്രത്യേക വികസന
ഫണ്ട് എന്നിവ വിനിയാേഗിച്ച് എയ്ഡഡ്
സ്കൂളുകള്‍ക്ക് സ്കൂള്‍ ബസ് അനുവദിച്ചു
നല്‍കുന്നതിന് നിലവില്‍ അനുമതിയുണ്ടാേ;
(ഇ) എയ്ഡഡ്
സ്കൂളുകള്‍ക്ക് എം. എല്‍. എ. ഫണ്ടില്‍
നിന്നും സ്കൂള്‍ ബസ്
അനുവദിക്കുന്നതിനുള്ള അനുമതി
നിലവിലില്ലെങ്കില്‍ പ്രസ്തുത പദ്ധതിയുടെ
മാര്‍ഗ്ഗരേഖ പുതുക്കി ഇത്തരം
പ്രവൃത്തികള്‍ കൂടി
ഉള്‍പ്പെടുത്തുന്നതിനുള്ള
നടപടിക്രമങ്ങള്‍ പരിഗണനയിലുണ്ടാേ;
വ്യക്തമാക്കുമോ?
സർക്കാർ
ജീവനക്കാരുടെ ശമ്പള പരിഷ്കരണം
1492 ശ്രീ.
മുഹമ്മദ് മുഹസിന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സർക്കാർ
ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിനായി
രൂപീകരിച്ച കമ്മീഷന്റെ റിപ്പോർട്ട്
സമർപ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ
അതിനുള്ള കാരണം അറിയിക്കാമോ;
(ബി) കമ്മീഷന്റെ
കാലാവധി എന്നുവരെ ആണെന്നും പരിഗണന
വിഷയങ്ങൾ എന്തൊക്കെയാണെന്നും
അറിയിക്കാമോ; കാലാവധി നീട്ടിനൽകുന്നതിന്
ആലോചിക്കുന്നുണ്ടോ; ഇല്ലെങ്കിൽ അതിനുള്ള
കാരണം വ്യക്തമാക്കാമോ;
(സി) ശമ്പള
പരിഷ്കരണം എപ്പോൾ നടപ്പാക്കാനാണ്
ആലോചിക്കുന്നതെന്ന് അറിയിക്കാമോ?
ഒല്ലൂര്‍
മണ്ഡലത്തിൽ അനുവദിച്ച പ്രവൃത്തികൾ
1493 ശ്രീ.
കെ. രാജന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) 2021
മുതൽ 2026 വരെയുള്ള ബജറ്റിൽ
ഉൾപ്പെടുത്തി ഒല്ലൂര്‍ മണ്ഡലത്തിൽ
അനുവദിച്ച പ്രവൃത്തികൾ ഏതെല്ലാമെന്ന്
സാമ്പത്തിക വര്‍ഷം തിരിച്ച്
വ്യക്തമാക്കാമോ;
(ബി) 2021
മുതൽ 2026 വരെയുള്ള ബജറ്റിൽ ഒല്ലൂര്‍
മണ്ഡലത്തിന് ഇരുപതു ശതമാനം തുക
അനുവദിച്ച പ്രവൃത്തികൾ ഏതെല്ലാമെന്നും
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകയും
പദ്ധതിയുടെ നിലവിലെ പുരോഗതിയും
വ്യക്തമാക്കാമോ?
നാട്ടിക
മണ്ഡലത്തില്‍ അനുവദിച്ച പ്രവൃത്തികൾ
1494 ശ്രീമതി
ഗീതാ ഗോപി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കഴിഞ്ഞ
സര്‍ക്കാര്‍ 2026 - 27 സാമ്പത്തിക
വര്‍ഷത്തില്‍ അവതരിപ്പിച്ച ബജറ്റിൽ
നാട്ടിക മണ്ഡലത്തില്‍ നിന്നുള്ള
ഏതെല്ലാം പ്രവൃത്തികളാണ് ബജറ്റ്
എസ്റ്റിമേറ്റുകളുടെ അനുബന്ധം II -ല്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി) ഇവയില്‍
ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് 20% തുക
വകയിരുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ; വിശദവിവരം നല്‍കുമോ?
പതിനഞ്ചാം
ധനകാര്യ കമ്മീഷൻ അനുവദിച്ച തുക
1495 ശ്രീ.
വി. മുരളീധരൻ
ശ്രീ.
രാജീവ് ചന്ദ്രശേഖർ
ശ്രീ.
ബി. ബി. ഗോപകുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കേരളത്തിന്റെ
സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ഈ
സർക്കാർ നിയമസഭയിൽ സമർപ്പിച്ച തൽസ്ഥിതി
റിപ്പോർട്ടിൽ പരാമർശിക്കുന്ന പതിനഞ്ചാം
ധനകാര്യ കമ്മീഷൻ കാലയളവിൽ സംസ്ഥാന
സർക്കാരിന് ലഭിച്ച റവന്യൂ ഡെഫിസിറ്റ്
ഗ്രാൻഡ് സംബന്ധിച്ച വിശദാംശങ്ങൾ
വ്യക്തമാക്കാമോ;
(ബി) പതിനഞ്ചാം
ധനകാര്യ കമ്മീഷന്റെ കാലയളവിൽ സംസ്ഥാന
സർക്കാരിന് ഓരോ വർഷവും അനുവദിച്ച തുക
എത്രയാണെന്ന് വ്യക്തമാക്കാമോ?
നെന്മാറയിലെ
കാർഷിക കോളേജ് പദ്ധതിക്കുള്ള ബജറ്റ്
വിഹിതം
1496 ശ്രീ.
കെ. പ്രേമൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) നെന്മാറ
മണ്ഡലത്തിൽ കേരള കാർഷിക സർവകലാശാലയുടെ
കീഴിൽ കോൺസ്റ്റിറ്റ്യുവന്റ്
അഗ്രികൾച്ചറൽ കോളേജ്
സ്ഥാപിക്കുന്നതിനായി ബജറ്റിൽ എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി) പ്രസ്തുത
പദ്ധതിക്കായി ഇതുവരെ എത്ര തുക
അനുവദിക്കുകയും ചെലവഴിക്കുകയും
ചെയ്തിട്ടുണ്ടെന്ന് വിശദമാക്കുമോ?
പാറശ്ശാല
മണ്ഡലത്തിലെ ബജറ്റ് പ്രവ്യത്തികള്‍
1497 ശ്രീ.
സി. കെ. ഹരീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മുന്‍
സര്‍ക്കാരിന്റെ കാലത്ത് 2026
ജനുവരിയില്‍ അവതരിപ്പിച്ച 2026 - 27
വര്‍ഷത്തെ സംസ്ഥാന ബജറ്റിലെ വിശദമായ
ബജറ്റ് എസ്റ്റിമേറ്റുകളുടെ അനുബന്ധം II
(വാല്യം II) -ല്‍ പാറശ്ശാല
നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുത്തി 20%
തുക വകയിരുത്തിയിട്ടുള്ള മരാമത്ത്
പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ സ്ഥിതി
എന്താണെന്നും അവയിൽ ഏതെല്ലാം
പ്രവൃത്തികൾക്കാണ് നിലവിൽ ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭ്യമായിട്ടുള്ളതെന്നും അറിയിക്കാമോ;
(സി) ഈ
സർക്കാർ അവതരിപ്പിച്ച ആദ്യ ബജറ്റില്‍
പാറശ്ശാല നിയോജകമണ്ഡലത്തിലെ ഏതെങ്കിലും
പുതിയ മരാമത്ത് പ്രവൃത്തികള്‍ക്ക്
അനുമതി നല്‍കുകയോ തുക വകിയിരുത്തുകയോ
ചെയ്തിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(ഡി) കഴിഞ്ഞ
ബജറ്റില്‍ അനുബന്ധം II ആയി
ഉള്‍പ്പെടുത്തി 20% തുക വകയിരുത്തിയ
പ്രവൃത്തികള്‍, പുതിയ സർക്കാർ
അധികാരത്തിൽ വന്ന സാഹചര്യത്തിൽ
തുടർന്നും നടപ്പിലാക്കുന്നതിന്
നിയമപരമായോ സാങ്കേതികമായോ
തടസ്സങ്ങളുണ്ടോയെന്ന് വിശദമാക്കാമോ;
(ഇ) പ്രസ്തുത
20% ടോക്കണ്‍ പ്രൊവിഷന്‍ അനുവദിച്ച്
ബജറ്റിൽ ഉള്‍പ്പെടുത്തിയ മരാമത്ത്
പ്രവൃത്തികള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍
ഈ സാമ്പത്തിക വര്‍ഷം തന്നെ ടെണ്ടര്‍
ചെയ്ത് നിര്‍മ്മാണം ആരംഭിക്കുന്നതിന്
എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു
വരുന്നതെന്ന് വ്യക്തമാക്കാമോ?
ഭരണാനുമതി
ലഭിച്ച പ്രവൃത്തികളുടെ ബജറ്റ് വിഹിതം
1498 ശ്രീ.
കെ. എന്‍. ബാലഗോപാല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) 2026
ജൂണ്‍ 19 -ന് അവതരിപ്പിച്ച ബജറ്റില്‍
ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെ ബജറ്റ്
വിഹിതത്തില്‍ കുറവ്
വരുത്തിയിരുന്നോയെന്ന് വ്യക്തമാക്കാമോ;
(ബി) ഭരണാനുമതി
ലഭിച്ച പ്രവൃത്തികളുടെ വിഹിതം
കുറച്ചാല്‍ നിലവിലെ ഭരണാനുമതി
ഉത്തരവുകളില്‍ ഭേദഗതി വരുത്തേണ്ടതുണ്ടോ;
(സി) ടെന്‍ഡര്‍
ചെയ്ത് കരാറില്‍ ഏര്‍പ്പെട്ട് ആരംഭിച്ച
പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍
തടസ്സമുണ്ടാകുമോ;
(ഡി) നിലവിൽ
നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികള്‍
പൂര്‍ത്തിയാകുമ്പോള്‍ ബില്‍ തുക
കരാറുകാര്‍ക്ക് നല്‍കാന്‍
തടസ്സമുണ്ടാകാനിടയുണ്ടോ;
വ്യക്തമാക്കാമോ?
ബജറ്റില്‍
പ്രഖ്യാപിച്ച അധിക വിഭവ സമാഹരണം
1499 ശ്രീ.
കെ. എന്‍. ബാലഗോപാല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) 2026
ജൂണ്‍ 19 -ന് അവതരിപ്പിച്ച ബജറ്റില്‍
അധിക വിഭവ സമാഹരണത്തിന്
നിര്‍ദേശങ്ങളുണ്ടായിരുന്നോ;
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
അധിക വിഭവ സമാഹരണം വഴി പ്രതീക്ഷിച്ച തുക
എത്രയായിരുന്നുവെന്ന് അറിയിക്കുമോ;
(സി) ബജറ്റില്‍
വിവിധ തരത്തിലുള്ള ഇളവുകള്‍
പ്രഖ്യാപിച്ചിരുന്നോ;
(ഡി) പ്രസ്തുത
ഇളവുകള്‍ പ്രകാരം എത്ര കോടി രൂപയാണ്
വരുമാനയിനത്തില്‍ കുറവുണ്ടാകുകയെന്ന്
അറിയിക്കാമോ?
2026
ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റിലെ
ഭരണാനുമതി ഇല്ലാത്ത പ്രവൃത്തികള്‍
1500 ശ്രീ.
കെ. എന്‍. ബാലഗോപാല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) 2026
ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റിലെ
ഭരണാനുമതി ഇല്ലാത്ത പ്രവൃത്തികളുടെ
ലിസ്റ്റ് 2026 ജൂണില്‍ അവതരിപ്പിച്ച
ബജറ്റില്‍ മാറ്റം വരുത്തിയിട്ടുണ്ടോ;
(ബി) ഇപ്രകാരം
മാറ്റം വരുത്തിയ പ്രവൃത്തികള്‍
മണ്ഡലാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
ബജറ്റ്
വിഹിതം
1501 പ്രൊഫ.
പ്രൊഫ. സി. രവീന്ദ്രനാഥ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) 2026
ജൂൺ 19 -ന് അവതരിപ്പിച്ച വർക്‌സ്
ബജറ്റിൽ ഭരണാനുമതി ലഭിച്ച
പ്രവൃത്തികളുടെ ബജറ്റ് വിഹിതത്തിൽ കുറവ്
വരുത്തിയിരുന്നോ; ഭരണാനുമതി ലഭിച്ച
പ്രവൃത്തികളുടെ വിഹിതം കുറച്ചാൽ നിലവിലെ
ഭരണാനുമതി ഉത്തരവുകളിൽ ഭേദഗതി
വരുത്തേണ്ടതുണ്ടോ; വ്യക്തമാക്കാമോ;
(ബി) ടെൻഡർ
ചെയ്ത് കരാറിൽ ഏർപ്പെട്ട് ആരംഭിച്ച
പ്രവൃത്തികൾ പൂർത്തിയാക്കാൻ
തടസ്സമുണ്ടാകുമോ; നടന്നു
കൊണ്ടിരിക്കുന്ന പ്രവൃത്തികൾ
പൂർത്തിയാകുമ്പോൾ ബിൽ തുക കരാറുകാർക്ക്
നൽകാൻ തടസ്സമുണ്ടാകാനിടയുണ്ടോ;
വ്യക്തമാക്കാമോ;
(സി) 2026
ജൂൺ 19 -ന് അവതരിപ്പിച്ച ബജറ്റിൽ അധിക
വിഭവ സമാഹരണത്തിന്
നിർദ്ദേശങ്ങളുണ്ടായിരുന്നോ; അധിക വിഭവ
സമാഹരണം വഴി പ്രതീക്ഷിച്ച തുക
എത്രയായിരുന്നുവെന്ന് വ്യക്തമാക്കാമോ;
(ഡി) പ്രസ്തുത
ബജറ്റിൽ വിവിധ തരത്തിലുള്ള ഇളവുകൾ
പ്രഖ്യാപിച്ചിരുന്നോ; എങ്കിൽ പ്രസ്തുത
ഇളവുകൾ പ്രകാരം എത്ര കോടി രൂപയാണ്
സർക്കാറിന് വരുമാനയിനത്തിൽ
കുറവുണ്ടാകുകയെന്ന് വ്യക്തമാക്കാമോ?
പന്ത്രണ്ടാം
ശമ്പള പരിഷ്ക്കരണ കമ്മീഷന്‍
1502 ശ്രീ.
കെ. യു. ജനീഷ് കുമാര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മുന്‍
സര്‍ക്കാര്‍ നിയോഗിച്ച പന്ത്രണ്ടാം
ശമ്പള പരിഷ്ക്കരണ കമ്മീഷന്റെ കാലാവധി
അവസാനിച്ച സാഹചര്യത്തില്‍ പ്രസ്തുത
കമ്മീഷന്റെ കാലാവധി നീട്ടി
നല്‍കുന്നതിന് സര്‍ക്കാര്‍ തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി) പ്രസ്തുത
കമ്മീഷൻ റിപ്പോര്‍ട്ട് സമര്‍പ്പിക്കും
വരെ കമ്മീഷനിലെ ജീവനക്കാരെ തുടരാന്‍
അനുവദിക്കുമോ;
(സി) മുൻ
സർക്കാർ അവതരിപ്പിച്ച ബജറ്റുമായി
താരതമ്യം ചെയ്യുമ്പോൾ, 2026 - 27
സാമ്പത്തിക വർഷത്തെ പുതുക്കിയ ബജറ്റിൽ
ഡിയര്‍നെസ് അലവന്‍സ് ഇനത്തില്‍
വകയിരുത്തിയ തുകയിൽ
കുറവുണ്ടായിട്ടുണ്ടോ; വ്യക്തമാക്കാമോ;
(ഡി) ക്ഷാമബത്ത
കൃത്യമായി വിതരണം ചെയ്യുമെന്ന്
ബജറ്റില്‍ പരാമർശിക്കുകയും എന്നാല്‍
പുതുക്കി അവതരിപ്പിച്ച ബജറ്റിലെ
ആള്‍ട്ടര്‍നേഷന്‍ മെമ്മോറാണ്ടത്തില്‍
ഡി.എ. കുറവ് ചെയ്തിരിക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ) ബജറ്റില്‍
കുറവ് വന്നത് മൂലം ജീവനക്കാര്‍ക്ക്
ഡി.എ. നല്‍കാന്‍ എന്തെല്ലാം ബദൽ
മാർഗ്ഗങ്ങളാണ് പരിഗണിക്കുന്നത്;
വ്യക്തമാക്കാമോ?
മത്സ്യത്തൊഴിലാളികളുടെ
സാമൂഹ്യക്ഷേമ പെൻഷൻ
1503 ശ്രീ.
ജി. സുധാകരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മത്സ്യത്തൊഴിലാളികളുടെ
സാമൂഹ്യക്ഷേമ പെൻഷൻ ഈ വർഷം മൂവായിരം
രൂപയായി വർദ്ധിപ്പിക്കുമോയെന്ന്
വ്യക്തമാക്കാമോ?
സ്ത്രീ
സുരക്ഷാ പദ്ധതി
1504 ശ്രീ.
കെ. എന്‍. ബാലഗോപാല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സാമൂഹ്യ
സുരക്ഷാ പെൻഷൻ ലഭിക്കാത്ത
മുപ്പത്തിയഞ്ച് മുതൽ അറുപത് വയസ്സ് വരെ
പ്രായമുള്ളവർക്കായി സ്ത്രീ സുരക്ഷാ
പദ്ധതി നിലവിലുണ്ടോ;
(ബി) പ്രസ്തുത
പദ്ധതിയുടെ ആനുകൂല്യം എത്ര പേർക്കാണ്
ലഭിച്ചിരുന്നത്; ഈ പദ്ധതി പ്രകാരമുള്ള
തുകയുടെ വിതരണം നിലച്ചതായ ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ
ആനുകൂല്യം യഥാസമയം നൽകുന്നതിന് നടപടി
സ്വീകരിക്കാമോ;
(സി) പ്രസ്തുത
ആനുകൂല്യം ലഭിക്കുന്നതിന് പുതുതായി എത്ര
അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
അനെർട്ടിൽ
ധനകാര്യ വകുപ്പ് നടത്തിയ പരിശോധന
1505 ശ്രീ.
എം. വിന്‍സെന്റ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) അനെർട്ടിലെ
ഏതെല്ലാം പദ്ധതികളുമായി ബന്ധപ്പെട്ട
ആരോപണങ്ങൾ അന്വേഷിക്കുന്നതിനാണ് മുൻ
സർക്കാരിന്റെ കാലത്ത് ധനകാര്യ വകുപ്പ്
പരിശോധന വിഭാഗം നടപടികൾ
സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;
(ബി) അനെർട്ടിലെ
വാഹന ദുരുപയോഗം സംബന്ധിച്ച് മുൻ
സർക്കാരിന്റെ കാലത്ത് ധനകാര്യ വകുപ്പിന്
പരാതി ലഭിച്ചിരുന്നോ; എങ്കിൽ ഇത്
സംബന്ധിച്ച് ധനകാര്യ പരിശോധനാ
വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ പകർപ്പും
സ്വീകരിച്ച തുടർ നടപടികളുടെ വിശദാംശവും
ലഭ്യമാക്കാമോ;
(സി) സ്വന്തമായി
ഇലക്ട്രിക് കാറുകൾ വാങ്ങുന്നതിന്
അനെർട്ടിന് ധനകാര്യ വകുപ്പിന്റെ അനുമതി
ആവശ്യമാണോ; മുൻ സർക്കാരിന്റെ കാലത്ത്
എത്ര ഇലക്ട്രിക് കാറുകൾ വാങ്ങുന്നതിനാണ്
അനുമതി നൽകിയത്; അനുമതി ഉത്തരവുകളുടെ
പകർപ്പ് ലഭ്യമാക്കാമോ?
നിര്‍മ്മാണ
സാമഗ്രികളുടെ വിലക്കയറ്റം തടയാൻ നടപടി
1506 ശ്രീ.
കെ. പ്രേമൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ബിറ്റുമിന്‍
ഉള്‍പ്പെടെയുള്ള നിര്‍മ്മാണ
സാമഗ്രികളുടെ അപ്രതീക്ഷിതമായ
വിലക്കയറ്റം കാരണം സംസ്ഥാനത്ത്
പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍
നടക്കുന്ന വിവിധ വികസന പദ്ധതികള്‍
പ്രതിസന്ധി നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) നിലവിലെ
എസ്റ്റിമേറ്റ് നിരക്കില്‍ പ്രവൃത്തികള്‍
മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത
സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി) പ്രസ്തുത
പ്രതിസന്ധിക്ക് പരിഹാരം കാണന്നതിനും
പ്രവൃത്തികള്‍ തടസ്സപ്പെടാതെ മുന്നോട്ട്
കൊണ്ടുപോകുന്നതിനും അടിയന്തര
ഇടപെടലുകള്‍ ഉണ്ടാകുമോ എന്ന്
വ്യക്തമാക്കാമോ?
കാഞ്ഞങ്ങാട്
മണ്ഡലത്തിൽ ബജറ്റിൽ ഉൾപ്പെട്ട
പദ്ധതികളുടെ വിവരം
1507 ശ്രീ.
ഗോവിന്ദൻ പള്ളിക്കാപ്പിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മുൻ
സർക്കാരിന്റെ കാലത്ത് കാഞ്ഞങ്ങാട്
മണ്ഡലത്തിൽ ബജറ്റിൽ ഇരുപത് ശതമാനം തുക
വകയിരുത്തിയ പദ്ധതികൾ ഏതെല്ലാം എന്ന്
വർഷം തിരിച്ച് വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
പദ്ധതികളിൽ ഏതൊക്കെ പദ്ധതികൾക്കാണ്
ഭരണാനുമതി നൽകിയത് എന്ന് വർഷം തിരിച്ച്
അറിയിക്കാമോ;
(സി) ഭരണാനുമതി
നൽകാനുള്ള പ്രവൃത്തികൾക്ക് ആയതിനുള്ള
കാലതാമസം എന്താണെന്ന് പദ്ധതി തിരിച്ച്
വിശദമാക്കാമോ?
സ്റ്റുഡന്റസ്
സേവിംഗ്സ് സ്കീം വെബ് പോർട്ടൽ
1508 പ്രൊഫ.
പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ദേശീയ
സമ്പാദ്യ വകുപ്പിന്റെ സ്റ്റുഡന്റസ്
സേവിംഗ്സ് സ്കീം (എസ് .എസ് .എസ്)
പദ്ധതിക്കായി കൈറ്റ് രൂപകൽപ്പന ചെയ്ത
എസ്.എസ്.എസ്. വെബ് പോർട്ടലിന്റെ നിലവിലെ
സ്ഥിതിയെ കുറിച്ച് അറിയിക്കാമോ; പോർട്ടൽ
പൂർണമായി പ്രവർത്തനക്ഷമമാക്കുന്നതിനുള്ള
സമയപരിധി എന്നാണെന്ന് വ്യക്തമാക്കാമോ;
(ബി) എസ്
.എസ് .എസ്. വെബ് പോർട്ടലിന്റെ
പ്രവർത്തനത്തിനാവശ്യമായ ജില്ലാതല
ഉദ്യോഗസ്ഥർക്കുള്ള പരിശീലനം
പൂർത്തിയായിട്ടുണ്ടോ; സംസ്ഥാനത്ത്
എസ്.എസ്.എസ്. പോർട്ടലുമായി ബന്ധപ്പെട്ട്
ഇതുവരെ എത്ര അധ്യാപകർക്ക് പരിശീലനം
നൽകിയിട്ടുണ്ടെന്ന് അറിയിക്കാമോ;
(സി) എസ്.എസ്.എസ്.
വെബ് പോർട്ടൽ
പ്രവർത്തനക്ഷമമാക്കുന്നതിന് സാങ്കേതികമോ
ഭരണപരമോ ആയ തടസ്സങ്ങൾ എന്തെങ്കിലും
നിലനിൽക്കുന്നുണ്ടോ; എങ്കിൽ അവ
ഏതൊക്കെയാണെന്നും ആയവ
പരിഹരിക്കുന്നതിനായി സ്വീകരിച്ച
നടപടികളുടെ വിശദാംശങ്ങളും
വ്യക്തമാക്കാമോ?
ചരക്ക്
സേവന നികുതി ചോര്‍ച്ച
1509 പ്രൊഫ.
പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍
ശ്രീ.
മഞ്ഞളാംകുഴി അലി
ശ്രീ.
സി. കെ. കാസിം
ശ്രീ.
ഫൈസൽ ബാബു :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ചരക്ക്
സേവന നികുതി ചോര്‍ച്ച കണ്ടെത്തി
തടയുന്നതിനായുള്ള ഓഡിറ്റ് വിഭാഗത്തിന്റെ
പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ;
ആയത് ഫലപ്രദമാണോ;
(ബി) നികുതി
വെട്ടിപ്പിന് സഹായകരമായ രീതിയില്‍ ഫയൽ
നടപടികളിൽ കാലതാമസം വരുത്തുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി) ഓഡിറ്റ്
വിഭാഗത്തിന്റെ പ്രവര്‍ത്തനം
മെച്ചപ്പെടുത്തി നികുതി വെട്ടിപ്പ്
തടയാൻ എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
ചെറുകിട
സംരംഭങ്ങളുടെ ജി.എസ്.ടി. ബാധ്യതയും
ലോട്ടറി ക്ഷേമ പദ്ധതികളും
1510 ശ്രീ.
മുഹമ്മദ് ഷിയാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ചെറുകിട
ഹോംസ്റ്റേകൾ, സർവീസ്ഡ് വില്ലകൾ, കുടുംബ
അധിഷ്ഠിത ടൂറിസം സംരംഭങ്ങൾ
എന്നിവയ്ക്കും സംസ്ഥാനത്തെ ചെറുകിട
വ്യാപാരികൾക്കും ജി.എസ്.ടി. ബാധ്യതയും
രജിസ്ട്രേഷൻ നടപടികളും വലിയ സാമ്പത്തിക
ഭാരവും ബുദ്ധിമുട്ടുകളും
സൃഷ്ടിക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇവർക്ക്
ഇളവുകൾ ലഭ്യമാക്കുവാൻ നടപടി
സ്വീകരിക്കുമോ;
(ബി) സംസ്ഥാന
ലോട്ടറി വിൽപ്പനക്കാർ നേരിടുന്ന
വരുമാനക്കുറവും ഓൺലൈൻ ചൂതാട്ട
പ്ലാറ്റ്‌ഫോമുകളുടെ വ്യാപനവും
പരിഗണിച്ച് ലോട്ടറി ഏജന്റുമാരുടെ
കമ്മീഷൻ വർദ്ധിപ്പിക്കുന്നതിനോ
ക്ഷേമപദ്ധതികൾ വിപുലീകരിക്കുന്നതിനോ
വേണ്ടിയുള്ള പദ്ധതികൾ
ആലോചിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
നികുതി
പിരിവ് കാര്യക്ഷമമാക്കുന്നതിന് നടപടി
1511 ശ്രീമതി
ഉമ തോമസ്
ശ്രീ.
സെബാസ്റ്റ്യൻ. എം. ജെ
ശ്രീ.
എ. ഡി. തോമസ്
ശ്രീ.
പഴകുളം മധു :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) നികുതി
പിരിവ് കാര്യക്ഷമമാക്കുന്നതിനായി
സാങ്കേതികാധിഷ്ഠിത സംവിധാനം
നടപ്പിലാക്കുന്നതിന് ആലോചിക്കുന്നുണ്ടോ;
(ബി) സംസ്ഥാനത്ത്
സ്വർണ്ണ വ്യാപാരം നടത്തുന്ന സ്ഥാപനങ്ങൾ
നികുതി കുടിശ്ശിക വരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ പ്രസ്തുത കുടിശ്ശിക
എത്രയാണെന്ന്
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
(സി) പ്രസ്തുത
വ്യാപാരികളിൽ നിന്നും നികുതി
പിരിച്ചെടുക്കുന്നതിന് സ്വീകരിക്കുന്ന
നടപടികൾ വ്യക്തമാക്കാമോ?
ചരക്കു
സേവന നികുതി വെട്ടിപ്പ് തടയാന്‍
നടപടികള്‍
1512 ശ്രീ.
പി. കെ. നവാസ്
ശ്രീ.
കല്ലട്ര മാഹിൻ
ശ്രീ.
എ. കെ. എം. അഷ്റഫ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാന
വ്യാപകമായി ചരക്കു സേവന നികുതി
വെട്ടിപ്പ് തടയാന്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ബി) നടപ്പു
സാമ്പത്തിക വര്‍ഷം ജി.എസ്.ടി.
ഇന്റലിജന്‍സ് വിഭാഗം ഇത്തരം നികുതി
വെട്ടിപ്പുകൾ കണ്ടുപിടിച്ചിട്ടുണ്ടാേ;
വ്യക്തമാക്കാമോ;
(സി) വിറ്റുവരവ്
കുറച്ചു കാണിച്ചും ബില്ലുകള്‍
നല്‍കാതെയും നടത്തുന്ന തട്ടിപ്പുകള്‍
തടയുന്നതിന് എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(ഡി) ജി.എസ്.ടി.
വകുപ്പിലെ ഇന്റലിജന്‍സ് വിഭാഗത്തിന്റെ
പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍
എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
ലോട്ടറി
സമ്മാനത്തുകയുടെ വിതരണം
1513 ശ്രീമതി
ഉമ തോമസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ലോട്ടറി വകുപ്പ് വിറ്റഴിക്കപ്പെട്ട
ടിക്കറ്റുകൾക്ക് സമ്മാനം ലഭിച്ചിട്ടും
നിശ്ചിത കാലാവധിക്കുള്ളിൽ അവകാശവാദം
ഉന്നയിക്കാത്തതിനാൽ വിതരണം
ചെയ്യപ്പെടാതെ ശേഷിക്കുന്ന സമ്മാനത്തുക
എത്രയാണെന്ന് വ്യക്തമാക്കാമോ;
(ബി) കഴിഞ്ഞ
അഞ്ച് വർഷങ്ങളിൽ ഓരോ വർഷവും ക്ലെയിം
ചെയ്യപ്പെടാതെ ശേഷിച്ച സമ്മാനത്തുക
എത്രയായിരുന്നു;
(സി) ക്ലെയിം
ചെയ്യപ്പെടാതെ ശേഷിക്കുന്ന ഈ
സമ്മാനത്തുക നിലവിൽ ഏതു ഫണ്ടിലാണ്
നിക്ഷേപിക്കുന്നത്;
(ഡി) ഈ
സമ്മാനത്തുക പ്രത്യേക ആവശ്യങ്ങൾക്കായി
വിനിയോഗിക്കുന്നുണ്ടോ; എങ്കിൽ
വിശദാംശങ്ങൾ ലഭ്യമാക്കാമോ?
കെ.
എസ്. എഫ്. ഇ. യുടെ ലാഭവിഹിതം
1514 ശ്രീ.
എന്‍. കെ. അക്ബര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കഴിഞ്ഞ
സാമ്പത്തിക വർഷം കെ. എസ്. എഫ്. ഇ.യുടെ
ലാഭവിഹിതമായി സര്‍ക്കാരിന് ലഭിച്ച തുക
എത്രയാണെന്ന് വ്യക്തമാക്കാമോ;
(ബി) സി.എസ്.ആര്‍.
ഫണ്ട് (കോർപ്പറേറ്റ് സോഷ്യൽ
റെസ്പോൺസിബിലിറ്റി ഫണ്ട്) മുഖേന
കെ.എസ്.എഫ്.ഇ. ചെലവഴിക്കുന്ന മേഖലകള്‍
ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ?
കെ.എസ്.എഫ്.ഇ.യിലെ
ജീവനക്കാരുടെ ജനറൽ ട്രാൻസ്ഫർ
1515 ശ്രീ.
കെ. കെ. രാമചന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കെ.എസ്.എഫ്.ഇ.
ജീവനക്കാരുടെ പൊതുസ്ഥലമാറ്റ അപേക്ഷകൾ
ക്ഷണിച്ചതിന് ശേഷം ജനറൽ ട്രാൻസ്ഫർ ഓർഡർ
പുറപ്പെടുവിക്കുന്നതിന് മുൻപായി
ഏതെങ്കിലും ഒരു വിഭാഗം ജീവനക്കാർക്ക്
മാത്രമായി വ്യക്തിഗത പോസ്റ്റിംഗ്
ഉത്തരവുകൾ നൽകിയിട്ടുണ്ടോ; എങ്കിൽ
ഭരണപരമായ കാരണങ്ങൾ
(അഡ്മിനിസ്‌ട്രേറ്റീവ് ഗ്രൗണ്ട്സ്) എന്ന
പൊതുമറുപടിക്ക് പകരം ഓരോ ഓർഡറിനും
ആധാരമായ വ്യക്തമായ കാരണങ്ങളും ഫയൽ
വിവരങ്ങളും ലഭ്യമാക്കാമോ;
(ബി) നിലവിൽ
പ്രസിദ്ധീകരിച്ചിട്ടുള്ള പൊതുസ്ഥലമാറ്റ
കരട് പട്ടികയിൽ (ഡ്രാഫ്റ്റ് ലിസ്റ്റ് )
നിശ്ചിതസമയ പരിധിക്കുള്ളിൽ അപേക്ഷ
സമർപ്പിക്കാത്ത എത്ര ജീവനക്കാരെയാണ്
ഉൾപ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ; പൊതു മാനദണ്ഡങ്ങൾ
നിലനിൽക്കേ അപേക്ഷിക്കാത്തവരെ പട്ടികയിൽ
ഉൾപ്പെടുത്തുന്നതിനായി കെ.എസ്.എഫ്.ഇ.
മാനേജമെന്റോ, സർക്കാരോ, പ്രത്യേക
ഉത്തരവുകളോ, നിർദ്ദേശങ്ങളോ
പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കിൽ
പകർപ്പ് ലഭ്യമാക്കാമോ;
(സി) നിലവിലെ
തസ്തികകളിൽ ജോലിയിൽ പ്രവേശിച്ച് ഒരു
വർഷം പോലും പൂർത്തിയാക്കാത്തതും അപേക്ഷ
സമർപ്പിക്കാത്തതുമായ എത്ര
ജീവനക്കാരെയാണ് പ്രസ്തുത കരട് പട്ടികയിൽ
ഉൾപ്പെടുത്തിയിട്ടുള്ളത്; മാനദണ്ഡങ്ങൾ
പൂർണ്ണമായും ലംഘിച്ചുകൊണ്ടുള്ള ഇത്തരം
നടപടികൾ ഒഴിവാക്കി പഴയ തസ്തികകളിൽ തന്നെ
നിലനിർത്തുവാൻ നിർദ്ദേശം നൽകുമോയെന്ന്
വ്യക്തമാക്കാമോ;
(ഡി) അംഗീകൃത
മാനദണ്ഡങ്ങൾ മറികടന്ന് സ്ഥലംമാറ്റങ്ങൾ
നടത്തുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ
അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
മെഡിസെപ്പ്
1516 പ്രൊഫ.
പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍
ശ്രീ.
പി. കെ. ഫിറോസ്
ശ്രീ.
പാറക്കൽ അബ്‌ദുല്ല :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മെഡിസെപ്പ്
പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്ന പല
ആശുപത്രികളും ഈ പദ്ധതിയില്‍ നിന്നും
പിന്‍മാറുന്നത് പരിശോധിച്ചിട്ടുണ്ടോ;
(ബി) കൂടുതല്‍
ആശുപത്രികളെ ഈ പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍ എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(സി) പല
ആശുപത്രികളും മുന്‍കൂര്‍ പണം
ആവശ്യപ്പെടുന്നതായി പരാതികള്‍
ഉണ്ടായിട്ടുണ്ടോ; എങ്കില്‍ എന്തു നടപടി
സ്വീകരിച്ചുവെന്ന് വിശദമാക്കാമോ?
ഗവൺമെന്റ്
പ്ലീഡർ നിയമനം
1517 ശ്രീ.
കെ. വി. സുമേഷ്
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ.
കെ. യു. ജനീഷ് കുമാര്‍
ശ്രീ.
എം. എസ്. അരുണ്‍ കുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ഈ
സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഗവൺമെന്റ്
പ്ലീഡര്‍ തസ്തികകളിലേക്ക് നിയമനം
നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
(ബി) പ്രസ്തുത
നിയമനങ്ങള്‍ മന്ത്രിസഭയുടെ അനുമതിയോടെ
ആയിരുന്നോയെന്നും വിഷയം മന്ത്രിസഭാ
യോഗത്തിന്റെ പരിഗണനയ്ക്ക്
സമര്‍പ്പിക്കാന്‍ ബഹു. മുഖ്യമന്ത്രി
എന്നാണ് ഉത്തരവ് നല്‍കിയതെന്നും
നിയമനങ്ങള്‍ക്ക് അഡ്വക്കേറ്റ് ജനറലിന്റെ
ശിപാര്‍ശ ഉണ്ടായിരുന്നോയെന്നുമുള്ള
വിവരങ്ങൾ ലഭ്യമാക്കാമോ;
(സി) അഭിഭാഷകനായ
കെ.ബി. പ്രദീപിനെ ദേവസ്വം സ്പെഷ്യല്‍
പ്ലീഡറായി നിയമിച്ചിരുന്നോ; എങ്കിൽ
എന്നാണ് അദ്ദേഹം ചുമതല
ഏറ്റെടുത്തതെന്നും എന്നാണ് പ്രസ്തുത
സ്ഥാനത്ത് നിന്ന് രാജി
സമര്‍പ്പിച്ചതെന്നും വ്യക്തമാക്കാമോ;
(ഡി) ദേവസ്വം
സ്പെഷ്യല്‍ പ്ലീഡറായി നിയമിച്ചതിന്റെ
ഫലമായി ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ
വിവരങ്ങള്‍ കെ.ബി. പ്രദീപിന്
ലഭിച്ചിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
പ്ലീഡര്‍മാരുടെയും അഭിഭാഷകരുടെയും
ശമ്പളം
1518 ശ്രീ.
സി. കെ. കാസിം :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) 2016
മുതല്‍ 2026 വരെ കേരള ഹൈക്കോടതിയില്‍
സർക്കാരിന് വേണ്ടി കേസുകള്‍ വാദിക്കാന്‍
നിയോഗിക്കപ്പെട്ടിട്ടുള്ള
പ്ലീഡര്‍മാരുടെ വിവരവും അവർക്ക് ശമ്പള
ഇനത്തിലും മറ്റ് തരത്തിലും
നല്‍കിയിട്ടുള്ള തുകയുടെ വിശദാംശവും
പ്രത്യേകം ലഭ്യമാക്കാമോ;
(ബി)
സര്‍ക്കാരിനുവേണ്ടി സുപ്രീംകോടതിയില്‍
കേസുകള്‍ വാദിക്കാന്‍ 2016 മുതല്‍
നാളിതുവരെ നിയമിക്കപ്പെട്ടിട്ടുള്ള
സര്‍ക്കാര്‍ അഭിഭാഷകരുടെയും
കൗണ്‍സിലര്‍മാരുടെയും വിവരവും അവര്‍ക്ക്
ശമ്പള ഇനത്തിലും മറ്റ് തരത്തിലും
നല്‍കിയിട്ടുള്ള തുകയുടെ വിശദാംശവും
പ്രത്യേകം ലഭ്യമാക്കാമോ?
സുപ്രീംകോടതിയിലും
ഹൈക്കോടതിയിലും മറ്റ് കോടതികളിലും വിവിധ
കേസുകള്‍
1519 ശ്രീ.
സി. കെ. കാസിം :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സുപ്രീംകോടതിയിലും
ഹൈക്കോടതിയിലും മറ്റ് കോടതികളിലും വിവിധ
കേസുകള്‍ വാദിക്കുന്നതിന് 2016 മുതല്‍
നാളിതുവരെ സര്‍ക്കാര്‍ നിയമിച്ചിട്ടുള്ള
പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍,
സ്പെഷ്യല്‍ പബ്ലിക്
പ്രോസിക്യൂട്ടര്‍മാര്‍, മറ്റ്
അഭിഭാഷകര്‍ എന്നിവരുടെ വിവരവും
അവര്‍ക്ക് ശമ്പളയിനത്തിലും മറ്റ്
തരത്തിലും നല്‍കിയിട്ടുള്ള തുക
എത്രയെന്നും പ്രത്യേകം വ്യക്തമാക്കാമോ;
(ബി) സര്‍ക്കാര്‍
നിയമിച്ചിട്ടുള്ള
പ്രോസിക്യൂട്ടര്‍മാര്‍, സ്പെഷ്യല്‍
പ്രോസിക്യൂട്ടര്‍മാര്‍ എന്നിവര്‍ക്ക്
പുറമെ കേസുകള്‍ വാദിക്കാന്‍ സുപ്രീം
കോടതി, ഹൈക്കോടതി, മറ്റ് കോടതികള്‍
എന്നിവിടങ്ങളില്‍ അഭിഭാഷകരെ
നിയോഗിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം
കേസുകള്‍ക്ക് വേണ്ടിയാണെന്നും അതിന്
വേണ്ടി നിയോഗിക്കപ്പെട്ട അഭിഭാഷകര്‍ക്ക്
ഫീസിനത്തിലും യാത്രപടിയായും മറ്റ്
തരത്തിലും നല്‍കിയിട്ടുള്ള തുകകള്‍
എത്രയെന്ന് പ്രത്യേകം അറിയിക്കാമോ?
കൈത്തറി
മേഖലയുടെ ഉന്നമനം
1520 ശ്രീ.
ടി. ജെ. വിനോദ്
ശ്രീമതി
ഉഷ വിജയൻ
ശ്രീ.
കെ. എം. അഭിജിത്ത്
ശ്രീ.
കെ. പ്രവീൺ കുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കൈത്തറി
കരകൗശല വ്യവസായങ്ങൾക്ക് ഉൽപ്പന്നങ്ങൾ
വിറ്റഴിക്കാൻ ഡിജിറ്റൽ പ്ലാറ്റ്ഫോം
നിർമ്മിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി) കൈത്തറി
മേഖലയിൽ നൂതന യന്ത്രസാമഗ്രികൾ
ലഭ്യമാക്കുന്നതിനും തൊഴിൽ സാഹചര്യങ്ങൾ
മെച്ചപ്പെടുത്തുന്നതിനും എന്തൊക്കെ
നടപടികൾ സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(സി) കടുത്ത
പ്രതിസന്ധി നേരിടുന്ന കൈത്തറി മേഖലയുടെ
ഉന്നമനത്തിനും തൊഴിലാളികളുടെ
ക്ഷേമത്തിനുമായി എന്തൊക്കെ നടപടികൾ
സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ബീ
കീപ്പിംഗ് കോഴ്സ്
1521 ശ്രീ.
സി. ആര്‍. മഹേഷ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കേരള
ഖാദി ബോര്‍ഡ് നടത്തിയ ബീ കീപ്പിംഗ്
കോഴ്സിന്റെ ദൈര്‍ഘ്യം എത്ര നാളാണെന്ന്
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
കോഴ്സിന്റെ കാലാവധി
പൂര്‍ത്തിയാകുന്നതിന് മുമ്പ്
വിദ്യാര്‍ത്ഥികൾക്ക് സര്‍ട്ടിഫിക്കറ്റ്
നൽകിയിട്ടുണ്ടോ; എങ്കിൽ എന്തിന്റെ
അടിസ്ഥാനത്തിലാണ് സര്‍ട്ടിഫിക്കറ്റ്
വിതരണം ചെയ്തതെന്ന് വ്യക്തമാക്കാമോ;
(സി) ഇത്തരത്തിൽ
സര്‍ട്ടിഫിക്കറ്റ്
നല്‍കിയിട്ടുണ്ടെങ്കില്‍ ആയത് റദ്ദ്
ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ;
ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
(ഡി) പ്രസ്തുത
കോഴ്സ് പൂര്‍ത്തിയാകുന്നതിന് മുമ്പ്
ഖാദി ബോര്‍ഡ് 01.09.2025 ന് നല്‍കിയ
സര്‍ട്ടിഫിക്കറ്റ് വിജയകരമായ പരിശീലനം
പൂര്‍ത്തിയാക്കിയ ശേഷം
വിദ്യാര്‍ത്ഥികള്‍ക്ക്
നല്‍കിയതാണോയെന്ന് വ്യക്തമാക്കാമോ;
എങ്കില്‍ എന്തടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കാമോ?
വിഴിഞ്ഞം
തുറമുഖം പൂർണ്ണ തോതിൽ
പ്രവർത്തനസജ്ജമാക്കുന്നതിന് നടപടി
1522 ശ്രീ.
വി. മുരളീധരൻ
ശ്രീ.
രാജീവ് ചന്ദ്രശേഖർ
ശ്രീ.
ബി. ബി. ഗോപകുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖം പൂർണ്ണ തോതിൽ
പ്രവർത്തനക്ഷമമാക്കുന്നതിന് നേരിടുന്ന
പ്രശ്നങ്ങൾ വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി) വിഴിഞ്ഞം
തുറമുഖത്തെ ബന്ധിപ്പിക്കുന്ന
റോഡിന്റെയും റെയിൽപാതയുടെയും
നിർമ്മാണത്തിന്റെ നിലവിലെ പുരോഗതി
വിശദീകരിക്കാമോ;
(സി) വിഴിഞ്ഞം
തുറമുഖവുമായി ബന്ധപ്പെട്ട് അനുബന്ധ
സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി
എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കുവാൻ
ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;
(ഡി) വിഴിഞ്ഞം
തുറമുഖവുമായി ബന്ധപ്പെട്ട് അനുബന്ധ
സൗകര്യങ്ങൾ ഒരുക്കുന്നതിനായി
തിരുവനന്തപുരം ജില്ലയിലും സമീപ
പ്രദേശങ്ങളിലും സ്ഥലം അനുവദിക്കുന്ന
കാര്യം പരിഗണിക്കുമോ;വിശദമാക്കാമോ;
(ഇ) എംപ്റ്റി
കണ്ടെയ്നർ യാർഡ്,ട്രെയിലർ /ട്രക്ക്
യാർഡ് എന്നിവയ്ക്ക് സ്ഥലം ഇനിയും
ലഭ്യമായിട്ടില്ല എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ?
ആലപ്പുഴ
കടൽപ്പാലം
1523 ശ്രീ.
ജി. സുധാകരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആധുനിക സാങ്കേതിക സൗകര്യങ്ങളോടുകൂടി
ആലപ്പുഴ തുറമുഖത്ത് പുതിയ കടൽപ്പാലം
നിർമ്മിക്കാൻ നടപടി സ്വീകരിക്കുമോ?
താനൂര്‍
ബോട്ട് അപകടം
1524 ശ്രീ.
പി. കെ. നവാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) താനൂർ
തൂവൽ തീരം ബോട്ടപകടത്തിൽ
മരണപ്പെട്ടവർക്കും
അപകടത്തിൽപ്പെട്ടവര്‍ക്കും മുന്‍
സര്‍ക്കാര്‍ പ്രഖ്യാപിച്ച
നഷ്ടപരിഹാരങ്ങൾ എന്തെല്ലാമാണെന്ന്
വ്യകതമാക്കാമോ; അതില്‍ എത്ര പേർക്കാണ്
ബാക്കി തുക നൽകാനുള്ളത്; നഷ്ടപരിഹാരം
നൽകിയില്ലെങ്കിൽ കാലതാമസത്തിന്റെ കാരണം
വിശദമാക്കാമോ; അപകടത്തിൽപ്പെട്ടവരുടെ
തുടർ ചികിത്സ സർക്കാർ
ഏറ്റെടുത്തിരുന്നോ; ഇത് സംബന്ധിച്ച്
വകുപ്പിന് പരാതി ലഭിച്ചിരുന്നോയെന്ന്
വ്യകതമാക്കാമോ;
(ബി) ഇരുപത്തിരണ്ട്
പേർ മരണപ്പെട്ട പ്രസ്തുത സംഭവത്തിൽ
നിയോഗിച്ച അന്വേഷണ കമ്മീഷന്റെ
റിപ്പോർട്ടിന്റെ പകർപ്പും ഇത്
സംബന്ധിച്ച എഫ്.ഐ.ആര്‍.ന്റെ പകർപ്പും
ലഭ്യമാക്കാമോ;
(സി) അപകടത്തിൽപ്പെട്ട
ബോട്ടിന്റെ മോഡിഫിക്കേഷനുമായി
ബന്ധപ്പെട്ട് പോർട്ട് ഓഫീസിൽ ബോട്ട് ഉടമ
നൽകിയ അപേക്ഷയുടെയും അനുബന്ധ
രേഖകളുടെയും പകർപ്പ് ലഭ്യമാക്കാമോ;
(ഡി) അപകടത്തെ
സംബന്ധിച്ച് പോര്‍ട്ട് ഓഫീസിൽ വിവിധ
ഓഫീസർമാർ നടത്തിയ ഫയൽ നോട്ടിന്റെ
പകർപ്പ് ലഭ്യമാക്കാമോ; ഇത് സംബന്ധിച്ച്
ഏതെല്ലാം ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി
ഉണ്ടായതെന്നും അവരുടെമേൽ ചുമത്തിയ
കുറ്റം എന്താണെന്നും വ്യക്തമാക്കാമോ?
വല്ലാർപാടം
കണ്ടെയ്നർ ടെർമിനൽ
1525 ശ്രീ.
മുഹമ്മദ് ഷിയാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) വല്ലാർപാടം
കണ്ടെയ്നർ ടെർമിനലിലേക്ക് കപ്പൽ
വരുന്നതിന് കപ്പൽച്ചാൽ ആഴം
കൂട്ടുന്നതിനെ തുടർന്ന് ഫോർട്ട് കൊച്ചി
ബീച്ചിന്റെ തീരപ്രദേശത്തിന് ശോഷണം
സംഭവിച്ചുവെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) ആഴം
വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി
കപ്പൽച്ചാലിൽ നിന്ന് നീക്കം ചെയ്യുന്ന
മണ്ണ് ചെല്ലാനം തീരപ്രദേശത്ത്
ടെട്രാപോഡുകൾ സ്ഥാപിച്ചിരിക്കുന്ന
ഭാഗത്ത് നിക്ഷേപിച്ച് തീര സംരക്ഷണം
ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമോയോന്ന്
വ്യക്തമാക്കാമോ;
(സി) ചെറുകിട
മത്സ്യബന്ധന തുറമുഖങ്ങളുടെ
നവീകരണത്തിനായി പുതിയ പദ്ധതികൾ
പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
|