STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >14th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 14th SESSION
 
17.09.2025 STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers


 
*31.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. ടി. സിദ്ദിഖ്
ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊട്ടിവീണതും താഴ്‍ന്ന് കിടക്കുന്നതുമായ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റ് സംസ്ഥാനത്ത് തുടർച്ചയായി മരണങ്ങൾ സംഭവിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റ് കൊല്ലം തേവലക്കര സ്‌കൂളിലെ പതിമൂന്നുകാരനായ വിദ്യാര്‍ത്ഥിയടക്കം നൂറോളം പേര്‍ കഴിഞ്ഞ ഒൻപത് വർഷത്തിനിടയിൽ മരിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഇത്തരം സംഭവങ്ങൾ ഒഴിവാക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കുമോ?
*32.
ശ്രീ. പി.പി. സുമോദ്
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. യു. ആര്‍. പ്രദീപ്
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹൈഡ്രജന്‍ സമ്പദ് വ്യവസ്ഥയിലേക്കുള്ള വലിയ ചുവടുവയ്പ്പായി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുള്ള ഹൈഡ്രജന്‍ വാലി ഇന്നൊവേഷന്‍ ക്ലസ്റ്റര്‍ പദ്ധതിക്ക് കേന്ദ്രാനുമതി നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിലൂടെയുണ്ടാകുന്ന നേട്ടങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
ഇതുമായി ബന്ധപ്പെട്ട് വിവിധ ഘട്ടങ്ങളിലുള്ള പദ്ധതികളുടെ വിശദാംശം നല്‍കാമോ;
( ഡി )
ഹരിത ഹൈഡ്രജന്‍ നയം രൂപീകരിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
*33.
ശ്രീ. കെ. പ്രേംകുമാര്‍
ഡോ. കെ. ടി. ജലീൽ
ശ്രീ. എച്ച്. സലാം
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്ത്യ-യു. കെ. സ്വതന്ത്ര വ്യാപാര കരാര്‍ രാജ്യത്ത് പൊതുവിലും സംസ്ഥാനത്ത് പ്രത്യേകിച്ചും എറ്റവും കൂടുതല്‍ തൊഴില്‍ദാതാക്കളായ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കേന്ദ്രത്തിന്റെ നയസമീപനങ്ങളാലും കേന്ദ്ര അവഗണനയാലും സംസ്ഥാനത്തെ എം. എസ്. എം. ഇ. കള്‍ നേരിട്ട പ്രതിസന്ധികളെ തരണം ചെയ്ത് ഈ മേഖലയില്‍ പുത്തന്‍ ഉണര്‍വ്വ് പകരുന്നതിന് സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
ചെറുകിട വ്യവസായങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് സംസ്ഥാനത്ത് സ്മാര്‍ട്ട് സമ്പദ് വ്യവസ്ഥ രൂപീകരിക്കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
*34.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ സംരംഭങ്ങൾ കൂടുതൽ ആകർഷകമാക്കാന്‍ വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വ്യവസായ വകുപ്പ് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
2021-2022 വർഷത്തിൽ ആരംഭിച്ച ഒരു ലക്ഷം സംരംഭം പദ്ധതിയുടെ നിലവിലെ പുരോഗതി വിശദമാക്കാമോ;
( സി )
മിഷൻ 1000 പദ്ധതിയുടെ നിലവിലെ പുരോഗതി വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്തേക്ക് കൂടുതൽ വ്യവസായങ്ങൾ ആകർഷിക്കുന്നതിനുവേണ്ടി ഭൂമിയുടെ ലഭ്യത ഉറപ്പുവരുത്തുവാൻ ആവിഷ്കരിച്ച പ്രൈവറ്റ് ഇൻഡസ്ട്രിയൽ പാർക്ക്, ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് എന്നീ പദ്ധതികളുടെ പുരോഗതി വിശദമാക്കാമോ;
( ഇ )
വ്യവസായ വകുപ്പിന് കീഴിലുള്ള വ്യവസായ എസ്റ്റേറ്റുകളിൽ സംരംഭകർക്ക് ഭൂമി അനുവദിച്ചു നൽകുന്നതിനുള്ള നടപടിക്രമം ലളിതമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
*35.
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീമതി ഒ എസ് അംബിക
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കയര്‍ മേഖലയില്‍ ഉല്പന്ന വൈവിധ്യവല്‍ക്കരണത്തിനും ആഭ്യന്തര - വിദേശ വിപണി വിപുലീകരണത്തിനുമായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
ഇക്കാര്യത്തിൽ കയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ നടത്തിയിട്ടുള്ള ഇടപെടലുകള്‍ വിശദമാക്കാമോ;
( സി )
രണ്ടാം കയർ വ്യവസായ പുനഃസംഘടനയുടെ ഭാഗമായി ചെറുകിട ഉല്പാദക സൊസൈറ്റികള്‍ക്ക് നല്‍കിയിട്ടുള്ള മെഷീനറികള്‍, കയര്‍‍പിരി യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് വേണ്ടി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ഡി )
കയര്‍ ഭൂവസ്ത്രത്തിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനും അതുവഴി കയര്‍ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ;
( ഇ )
ചകിരി, കയര്‍ എന്നിവയുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( എഫ് )
അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നതിനും ഉല്പാദന വര്‍ദ്ധനവിനുമായി കയര്‍ സഹകരണ സംഘങ്ങള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രവര്‍ത്തന മൂലധനം നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
*36.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം. എല്‍. എ. മാരുടെ നിയോജകമണ്ഡല ആസ്തി വികസന ഫണ്ട് സംബന്ധിച്ച മാനദണ്ഡങ്ങൾ പരിഷ്കരിക്കുന്ന നടപടികളുടെ പുരോഗതി വിശദമാക്കുമോ;
( ബി )
നിലവിലെ മാനദണ്ഡങ്ങളില്‍പ്പെടാത്ത, ജനോപകാരപ്രദമായ പദ്ധതികള്‍കൂടി ഉള്‍പ്പെടുത്തി പ്രസ്തുത മാനദണ്ഡങ്ങള്‍ പരിഷ്കരിക്കുന്ന നടപടികള്‍ അടിയന്തരമായി പൂർത്തിയാക്കുമോയെന്ന് അറിയിക്കുമോ?
*37.
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് സൗരോര്‍ജ പമ്പുകള്‍ നല്‍കാനുള്ള പി. എം. കുസും പദ്ധതിയുമായി ബന്ധപ്പെട്ട കരാറില്‍ ക്രമക്കേട് നടന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ അന്വേഷണം നടത്തിയിട്ടുണ്ടോ;
( ബി )
അഞ്ച് കോടി രൂപയ്ക്ക് മാത്രം ടെന്‍ഡര്‍ വിളിക്കാന്‍ അധികാരമുള്ള അനെര്‍ട്ട് സി. ഇ. ഒ. ഇരുന്നൂറ്റി നാല്‍പത് കോടി രൂപയുടെ ടെന്‍ഡര്‍ വിളിച്ചിട്ടുണ്ടോ; എങ്കില്‍ ഇത് നിയമപരമാണോ എന്ന് വ്യക്തമാക്കാമോ;
( സി )
എങ്കില്‍ സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടെയാണോ അനെര്‍ട്ട് സി. ഇ. ഒ. പ്രസ്തുത ടെൻഡർ വിളിച്ചതെന്ന് വ്യക്തമാക്കാമോ?
*38.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമല വികസനത്തിനായി ബജറ്റിൽ മൂന്ന് വർഷമായി വകയിരുത്തിയ തുക പൂർണ്ണമായും ദേവസ്വം ബോർഡിന് നൽകിയിട്ടില്ല എന്നത് വസ്തുതയാണോയെന്ന് വ്യക്തമാക്കാമോ;
( ബി )
2016-2021-ലെ സർക്കാരും നിലവിലെ സർക്കാര്‍ നാളിതുവരെയും ശബരിമലയുടെ വികസനത്തിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
2011-2016 കാലയളവിലെ സർക്കാരിന്റെ കാലത്ത് ശബരിമല വികസനത്തിനായി സ്ഥലം ഏറ്റെടുക്കൽ നടപടികളടക്കം നടത്തിയിട്ടും ശബരിമല വികസനം മുടങ്ങിയതായ ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ കാരണം വിശദമാക്കാമോ?
*39.
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തെ മികച്ച ബാങ്കിംഗ് സ്ഥാപനങ്ങളോട് കിടപിടിക്കുന്ന തരത്തിൽ കേരള ബാങ്കിന്റെ പ്രവർത്തനങ്ങളെ വിപുലീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും സർക്കാരിന് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
രാജ്യത്തെ പ്രമുഖ വാണിജ്യ ബാങ്കുകളോട് മത്സരിച്ച് വായ്പാ വിതരണത്തിൽ സഹകരണ ബാങ്കുകളിൽ ഒന്നാം സ്ഥാനമെന്ന അപൂർവ്വ നേട്ടം കൈവരിക്കാന്‍ കേരള ബാങ്കിന് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കേരള ബാങ്കിന്റെ അറ്റാദായം വർദ്ധിച്ചിട്ടുണ്ടോ; റിസർച്ച് ബാങ്ക് നിഷ്കർഷിക്കുന്ന മൂലധന പര്യാപ്തത നിലനിർത്താന്‍ ബാങ്കിന് കഴിയുന്നുണ്ടോ; വ്യക്തമാക്കാമോ?
*40.
ശ്രീ. പി. ഉബൈദുള്ള
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി. എസ്. ടി. സ്ലാബുകൾ രണ്ടായി കുറച്ചതുമൂലം സംസ്ഥാനത്തിനുണ്ടാകുന്ന വരുമാന നഷ്ടം എത്രയായിരിക്കുമെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത വരുമാന നഷ്ടം സംസ്ഥാനത്തിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങളെ എപ്രകാരം ബാധിക്കുമെന്നാണ് കരുതുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിൽ നിന്നും നഷ്ടപരിഹാരം നേടിയെടുക്കാൻ ശ്രമിക്കുന്നുണ്ടോയെന്നും ഇതിനായി എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ?
*41.
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജി.എസ്.ടി. നിലവില്‍ വന്നശേഷം നികുതി വരുമാനത്തിലെ വ്യതിയാനം എപ്രകാരമാണെന്ന് വ്യക്തമാക്കുമോ;
( ബി )
റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരിലുള്ള എണ്ണത്തില്‍ വർദ്ധനയുണ്ടായിട്ടുണ്ടോ; റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിലെ സങ്കീർണ്ണതകൾ ലഘൂകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് വിശദമാക്കുമോ;
( സി )
കേന്ദ്ര സർക്കാർ പുതുതായി ജി.എസ്.ടി. സ്ലാബില്‍ വരുത്തിയ മാറ്റങ്ങള്‍ സംസ്ഥാനത്തെ ഏതൊക്കെ രീതിയിലാണ് ബാധിക്കുന്നതെന്നും നഷ്ടം സംഭവിക്കുന്നുണ്ടെങ്കില്‍ എപ്രകാരം പരിഹരിക്കാമെന്നാണ് കേന്ദ്ര നിർദേശം ലഭിച്ചിരിക്കുന്നതെന്നും വിശദമാക്കുമോ?
*42.
ശ്രീ. ഇ കെ വിജയൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ വി ശശി
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൈദ്യുതി വിതരണ-സംഭരണ മേഖല ആധുനികവത്കരിക്കുന്നതിനും ഗുണമേന്മയുള്ള വൈദ്യുതി ഉറപ്പുവരുത്തുന്നതിനും നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
തടസ്സമില്ലാതെ തുടർച്ചയായി വൈദ്യുതി ലഭ്യത ഉറപ്പുവരുത്താൻ പ്രസരണ-വിതരണ ശൃംഖലയുടെ ആധുനികവല്കരണവും ശേഷി വർദ്ധനവും നടപ്പിലാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സംസ്ഥാനത്തിന്റെ ഊർജ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തെ ഊർജ സംഭരണ പദ്ധതികളിൽ സംസ്ഥാനത്തെ മാതൃകയാക്കി മാറ്റുന്നതിനുതകുന്നതിനുമുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ശരിയായ സംഭരണ സാങ്കേതികവിദ്യ തിരഞ്ഞെടുക്കുന്നതിനും സംഭരണ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനുമായി നൂതന നയങ്ങൾ, സംരംഭങ്ങൾ എന്നിവ പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
*43.
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലുളള പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലാണോ പ്രവർത്തിക്കുന്നത്; എങ്കിൽ അതിന്റെ അടിസ്ഥാന കാരണം കണ്ടെത്തി പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;
( ബി )
നഷ്ടത്തിൽ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ബിസിനസ്സ് മോഡലുകൾ പരിശോധിക്കാറുണ്ടോ; ബിസിനസ്സ് മോഡലുകൾ സുസ്ഥിരമല്ലെങ്കിൽ അവയുടെ ഓഹരികൾ വിൽക്കുന്നതിനോ പൊതുമേഖലാ സ്ഥാപനം അടച്ചുപൂട്ടുന്നതിനോ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( സി )
ഇക്കാര്യത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച് സി. & എ. ജി.-യുടെ 2025-ലെ ഒന്നാമത്തെ റിപ്പോർട്ടിൽ പരാമർശം ഉണ്ടായിട്ടുണ്ടോ; എങ്കിൽ ഇതിന്മേൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ?
*44.
ശ്രീ വി ശശി
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ കെ വിജയൻ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണമേഖലയെ പൂർണ്ണമായും കേന്ദ്ര നിയന്ത്രണത്തിലാക്കാനുള്ള വ്യവസ്ഥകളുള്ള ദേശീയ സഹകരണ നയം കേന്ദ്ര സർക്കാർ പുറത്തിറക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനം കടുത്ത വിയോജിപ്പ്‌ രേഖപ്പെടുത്തിയ ഏകീകൃത സോഫ്‌റ്റ്‌വെയർ സംവിധാനം ഉൾപ്പെടെയുള്ള നിർദേശങ്ങള്‍ ദേശീയ സഹകരണ നയത്തിലുള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സഹകരണ സംഘങ്ങളെ വിവിധോദ്ദേശ്യ സഹകരണസംഘങ്ങളാക്കി മാറ്റാൻ ദേശീയ സഹകരണ നയത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സഹകരണ സംഘങ്ങളെ കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ നടപ്പാക്കാനുള്ള ഏജൻസികളാക്കി മാറ്റാന്‍ സഹകരണ നയത്തില്‍ നീക്കമുണ്ടോ; വിശദമാക്കാമോ?
*45.
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. പി. കെ. ബഷീർ
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊട്ടിവീണ വൈദ്യുതി കമ്പികളിൽ നിന്നും വൈദ്യുതാഘാതമേറ്റുളള മരണങ്ങൾ വർദ്ധിച്ചു വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വൈദ്യുതി ലൈനുകളുടെ സുരക്ഷാ പരിശോധന ഫലപ്രദമായ രീതിയിൽ നടത്താൻ സാധിക്കുന്നുണ്ടോ;
( സി )
അതിനായി ജീവനക്കാരുടെയും ആവശ്യമായ ഉപകരണങ്ങളുടെയും കുറവ് പരിഹരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
വൈദ്യുതാഘാതം മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ വിശദമാക്കാമോ?
*46.
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. എം. എം. മണി
ശ്രീ. എ. പ്രഭാകരൻ
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ ഒന്‍പത് വര്‍ഷക്കാലം വൈദ്യുതി വിതരണ രംഗത്ത് ലോഡ്ഷെഡിംഗും പവര്‍ കട്ടുമില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന് നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
വേനല്‍ക്കാലത്ത് പീക്ക് ടൈമിലുള്ള അധിക വൈദ്യുതി ഉപഭോഗം നിറവേറ്റുന്നതിനായി സ്വീകരിച്ചു വന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ ഫലവത്തായിരുന്നോ; വിശദമാക്കാമോ;
( സി )
ഈ മേഖലയില്‍ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ?
*47.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. അൻവർ സാദത്ത്
ശ്രീമതി കെ. കെ. രമ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി. എസ്. ടി. നടപ്പിലാക്കി എട്ട് വർഷം കഴിഞ്ഞിട്ടും സംസ്ഥാനത്തിന് പ്രതീക്ഷിച്ച ജി. എസ്. ടി. വരുമാന വളർച്ച നേടാൻ സാധിക്കാത്തതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിന്റെ കാരണം വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് ജി. എസ്. ടി. വരുമാന വളർച്ച മുൻവർഷങ്ങളേക്കാൾ നടപ്പ് സാമ്പത്തിക വർഷം കുറഞ്ഞു എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ;
( സി )
ജി. എസ്. ടി. വരുമാനത്തിൽ കുറവ് ഉണ്ടാകുന്നതിനുള്ള കാരണം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
കേന്ദ്ര സർക്കാർ കൊണ്ടുവന്ന ജി. എസ്. ടി. ഘടനാ മാറ്റം സംസ്ഥാനത്തെ ഏത് വിധത്തിലാണ് ബാധിക്കുന്നതെന്ന് വ്യക്തമാക്കുമോ?
*48.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. റോജി എം. ജോൺ
ഡോ. മാത്യു കുഴല്‍നാടൻ
ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സർക്കാരും ജി. എസ്. ടി. കൗൺസിലും ജി. എസ്. ടി. ഘടനയിൽ വരുത്തിയ മാറ്റങ്ങൾ സംസ്ഥാനത്തിന്റെ ജി. എസ്. ടി. വരുമാനത്തെ ഏത് തരത്തിലാണ് ബാധിക്കുന്നതെന്ന് വിശദമാക്കുമോ;
( ബി )
ഈ പരിഷ്കാരങ്ങൾ സംസ്ഥാനത്തെ ജി. എസ്. ടി. വരുമാനത്തിൽ കുറവ് വരുത്തുമെന്ന് കരുതുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
എങ്കിൽ ഈ പ്രതിസന്ധി മറികടക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
*49.
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ കെ വിജയൻ
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വൈദ്യുതി അപകടങ്ങൾ ഒഴിവാക്കുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് ഉള്‍‍പ്പടെയുള്ള ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വൈദ്യുതി അപകടങ്ങള്‍ ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളുടെ സുരക്ഷാ മേഖലയിലെ പ്രവര്‍‍ത്തനങ്ങള്‍ മാതൃകയാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
വൈദ്യുതി അപകട രഹിത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി ഇ–സേഫ് കേരള പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; പ്രസ്തുത പദ്ധതി പ്രകാരം പ്രസരണ–വിതരണ ശൃംഖല ആധുനികവത്ക്കരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഗുണമേന്മയുള്ള വൈദ്യുതി ലഭ്യമാക്കുന്നതിനായി പവര്‍ ക്വാളിറ്റി ഓഡിറ്റ് നടപ്പാക്കുന്നതിനും വൈദ്യുതി പ്രതിഷ്ഠാപനങ്ങളുടെ നിലവാരം വിലയിരുത്തുന്നതിന് സേഫ്റ്റി ഓഡിറ്റ്, സേഫ്റ്റി സര്‍വ്വേ എന്നിവ നടത്തുന്നതിനുമുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*50.
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതിയുടെ പുരോഗതി വെളിപ്പെടുത്താമോ;
( ബി )
ഇതുമൂലം പ്രതീക്ഷിക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ;
( സി )
ക്യാമ്പസ് വ്യവസായ പാര്‍ക്ക്‌ പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി കൂടുതല്‍ ക്യാമ്പസുകളിലേക്ക് വ്യാപിപ്പിക്കാന്‍ എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ഇ )
കോളേജ് വിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍ വികസിപ്പിച്ച് അവരെ സംരംഭകത്വത്തിലേക്ക് നയിക്കാന്‍ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ പദ്ധതിയുണ്ടോ; വിശദമാക്കാമോ?
*51.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. കെ. പി. എ. മജീദ്
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉപഭോക്താക്കളുടെ പരാതികൾ കൃത്യമായി രേഖപ്പെടുത്തുന്നതിനും ജീവനക്കാരുടെ ജോലി ഭാരം സംബന്ധിച്ച ഡേറ്റ ശേഖരിക്കുന്നതിനും കെ. എസ്. ഇ. ബി. യിൽ കോൾ സെന്റർ സംവിധാനം ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കോൾ സെന്ററുകളുടെ പ്രവർത്തനത്തിനായി പുറം കരാർ നൽകാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ ജീവനക്കാരുടെ സഹകരണം തേടിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
കോൾ സെന്റർ സംവിധാനം ഏർപ്പെടുത്തുന്നതിന് പുറം കരാർ നൽകുന്നതിലൂടെ ഉണ്ടാകുന്ന നേട്ടങ്ങൾ എന്തെല്ലാമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
*52.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. എം. വിൻസെന്റ്
ശ്രീ. സജീവ് ജോസഫ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്ത് റീട്ടെയില്‍ പണപ്പെരുപ്പം ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി കേരളം തുടർച്ചയായ ഏഴാം മാസവും മാറിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സംസ്ഥാനത്തെ റീട്ടെയില്‍ പണപ്പെരുപ്പം വർദ്ധിക്കാനുണ്ടായ സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് റീട്ടെയില്‍ പണപ്പെരുപ്പം കുറയ്ക്കാൻ സ്വീകരിച്ച നടപടി വിശദമാക്കാമോ?
*53.
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച, വര്‍ദ്ധിപ്പിച്ച ജി. എസ്. ടി. നിരക്കുകള്‍ നിലവില്‍ വരുന്നതോടെ സംസ്ഥാനത്തിന് പ്രതിവര്‍ഷം ഉണ്ടാകാനിടയുള്ള സാമ്പത്തിക നഷ്ടം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
നിലവില്‍ സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള വിവിധ ധനവിഹിതങ്ങളും മറ്റ് സാമ്പത്തിക സഹായങ്ങളും സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( സി )
ഇന്ത്യയ്ക്കുമേല്‍ അമേരിക്ക അൻപത് ശതമാനം ഇറക്കുമതിത്തീരുവ ഏര്‍പ്പെടുത്തിയ നടപടി സംസ്ഥാനത്തെ മത്സ്യ, കാര്‍ഷിക, കയര്‍, കശുവണ്ടി, കൈത്തറി, സുഗന്ധവ്യജ്ഞന ഉല്പന്നക്കയറ്റുമതിയെ ബാധിക്കുമോയെന്ന് വ്യക്തമാക്കുമോ;
( ഡി )
ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ എത്രമാത്രം ദോഷകരമായി ബാധിക്കുമെന്ന് സര്‍ക്കാര്‍ പ്രത്യേകമായി പരിശോധിച്ചിട്ടുണ്ടോ;
( ഇ )
ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ഗുരുതരമായി ബാധിക്കാനിടയുള്ള സാഹചര്യം കണക്കിലെടുത്ത് സാമ്പത്തിക സമാശ്വാസ പദ്ധതികള്‍ ആവിഷ്കരിക്കേണ്ടത് അനിവാര്യമായി കരുതുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ?
*54.
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച് 2011-2016-ലെ സർക്കാർ നൽകിയ സത്യവാങ്മൂലം 2016-2021-ലെ സർക്കാർ തിരുത്തി നൽകിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
ശബരിമലയിൽ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്ക് അടിസ്ഥാനമായ സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം പിൻവലിക്കാൻ തയ്യാറാകുമോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ?
*55.
ശ്രീ. ആന്റണി ജോൺ
ഡോ. കെ. ടി. ജലീൽ
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ധനകാര്യ കോര്‍പ്പറേഷന്റെ വികസന ലക്ഷ്യങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ; ലോണ്‍ പോര്‍ട്ട്ഫോളിയോ എത്രയായി ഉയര്‍ത്തുന്നതിനാണ് ലക്ഷ്യമിടുന്നത്; വിശദാംശം നല്‍കുമോ;
( ബി )
സൂക്ഷ്മ -ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സംസ്ഥാനത്തിന്റെ സമ്പൂര്‍ണ്ണ വ്യവസായവല്‍ക്കരണത്തിനായി ഒരു സംയോജിത വികസന പിന്തുണ സൃഷ്ടിച്ചുകൊണ്ട് ഒരു മികച്ച സ്ഥാപനമായി മുന്നേറുവാന്‍ കേരള ധനകാര്യ കോര്‍പ്പറേഷന് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തന ഫലമായി കേരള ധനകാര്യ കോര്‍പ്പറേഷനിലൂടെ ഈ രംഗത്ത് ഉണ്ടായിട്ടുള്ള നേട്ടങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
*56.
ശ്രീ വി ജോയി
ഡോ. സുജിത് വിജയൻപിള്ള
ശ്രീ വി കെ പ്രശാന്ത്
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദ്യ വർഷം തന്നെ സ്ഥാപിത ശേഷി നേടുന്ന ലോകത്തെ അപൂർവ്വം തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ മാറ്റുവാന്‍ കഴിഞ്ഞിട്ടുണ്ടോ വിശദമാക്കാമോ;
( ബി )
പ്രസ്തുത തുറമുഖത്തിന്റെ അടുത്ത ഘട്ടത്തിലെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
രാജ്യത്തെ ട്രാൻസ്ഷിപ്മെന്റ് ഹബ്ബായി വിഴിഞ്ഞത്തെ ഉയർത്തിക്കൊണ്ടുവരുന്നതിനും ലോകോത്തര ട്രാൻസ്ഷിപ്മെന്റ് ആവാസ വ്യവസ്ഥ പടുത്തുയർത്തുന്നതിനും ലക്ഷ്യമിട്ട് നടപ്പാക്കാനുദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ?
*57.
ശ്രീമതി യു പ്രതിഭ
ശ്രീ എം നൗഷാദ്
ശ്രീ ഡി കെ മുരളി
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഷ്യൂ കോര്‍പ്പറേഷനിലെയും കാപെക്സിലെയും കശുവണ്ടി തൊഴിലാളികള്‍ക്ക് തുടര്‍ച്ചയായി തൊഴില്‍ നല്‍കാന്‍ വേണ്ടി സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
ആഭ്യന്തര വിപണിയിലും വിദേശ വിപണിയിലും ഉണ്ടായിട്ടുള്ള പ്രതിസന്ധികള്‍ പരിഹരിച്ച് കാഷ്യൂ കോര്‍പ്പറേഷനും കാപെക്സിനും ആഭ്യന്തര വിപണിയിലെ വില്‍പ്പന ശക്തിപ്പെടുത്താന്‍ എത്രമാത്രം കഴിഞ്ഞിട്ടുണ്ട്; പുതിയതായി ഏതൊക്കെ മേഖലയിലെ വിപണന സാധ്യതകള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്;
( സി )
പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിന് വ്യവസായികളെ സഹായിക്കാന്‍ വേണ്ടി പ്രഖ്യാപിച്ച പദ്ധതികളുടെ ആനുകൂല്യം കൂടുതൽ പേര്‍ക്ക് ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ടോ; വിശദാംശം നൽകാമോ;
( ഡി )
കശുവണ്ടിയുടെ ആഭ്യന്തര ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
*58.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ എം മുകേഷ്
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമലയെ ആഗോള തീര്‍ത്ഥാടന കേന്ദ്രമായി ഉയര്‍ത്തുന്നതിനും വികസന ലക്ഷ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി വിളിച്ചു ചേര്‍ക്കാൻ തീരുമാനിച്ചിട്ടുള്ള ആഗോള അയ്യപ്പ സംഗമത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
മാനവമൈത്രിയുടെ മകുടോദാഹരണമായ ശബരിമലയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് ഈ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ പൊതു സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിനെതിരെ ആരെങ്കിലും രംഗത്ത് വന്നിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ശബരിമലയില്‍ നടപ്പിലാക്കിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുമോ;
( ഡി )
ശബരിമല മാസ്റ്റര്‍പ്ലാൻ അവലോകനം ചെയ്തിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
*59.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. എം.വിജിന്‍
ഡോ. സുജിത് വിജയൻപിള്ള
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സഹകരണ മേഖലയെ രാജ്യത്തിനാകെ മാതൃകയാകുന്ന തരത്തില്‍ പരിഷ്കരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സഹകരണ ഉല്പന്നങ്ങള്‍ക്ക് ഏകീകൃത ബ്രാന്‍ഡിംഗ് കൊണ്ടുവന്ന് വിപണി നേടുന്നതിനായി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കി വരുന്നുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
കാര്‍ഷിക മേഖലയില്‍ സഹകരണ വകുപ്പ് നടത്തുന്ന ഇടപെടലുകള്‍ വിശദീകരിക്കുമോ; കാപ്കോസ്, പാപ്കോസ് സംഘങ്ങളുടെ പ്രവര്‍ത്തനം വിലവിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
*60.
ശ്രീമതി ദെലീമ
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
( ബി )
സംസ്ഥാനത്തെ ഇലക്ട്രോണിക്സ് വ്യവസായ മേഖലയിലും പ്രതിരോധ മേഖലയ്ക്ക് ആവശ്യമായ ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും കെല്‍ട്രോണ്‍ വഹിക്കുന്ന പങ്ക് വിശദമാക്കുമോ ;
( സി )
കെല്‍ട്രോണ്‍ നിര്‍മ്മിക്കുന്ന എ. ഐ. ക്യാമറയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് പരിശോധിച്ചിട്ടുണ്ടോ;
( ഡി )
കണ്ണൂരിലെ കെല്‍ട്രോണില്‍ ആരംഭിച്ച സൂപ്പര്‍ കപ്പാസിറ്റര്‍ നിര്‍മ്മാണ പദ്ധതിയുടെ പുരോഗതി വിശദമാക്കുമോ; ഇവ ഉപയോഗിച്ച് എന്തെങ്കിലും അനുബന്ധ ഉല്പന്നങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.